@prnayapusthakamofficialaccount
@prnayapusthakamofficialaccount

📖പ്രണയപുസ്തകം 📖

.....

#

📙 നോവൽ

_*നിലാവ്*_....💖💛 [Theri Meri Kahani] _Part .7_/8 ✍️Musrifa Muhiyadeen [ Muchi PKR] ~~~~~~~~~~~~~~~~~~~~~~~~~~~~~ ഉപ്പ കൂടാതെ ആരോ ഉണ്ടെന്ന് മനസ്സിലായതും അവൾ അവിടെ നിന്ന് തിരിഞ്ഞു മുറ്റത്തേക്ക് നോക്കിയപ്പോ ഒരു വണ്ടി അവിടെ കിടപ്പുണ്ട്.... ഇത് ആരാ എന്നും കരുതി കൊണ്ട് അവൾ അകത്തേക്ക് കേറിയതും പെട്ടെന്ന് അവിടെയുള്ള ആളെയും അവര് പറയുന്ന കേട്ടിട്ടും അവൾ അവിടെ നിന്ന് പോയി.... മെഹബൂബിന്റെ ഉപ്പയാണ് അകത്തിരിക്കുന്നത്..... എന്തിന് വന്നതാവുമെന്ന് അവൾ ഇച്ചിരി ചിന്തിച്ചു... കാരണം അദ്ദേഹം കുറച്ചു ദൂരെയാണ് ഷോപ്പ് ഒക്കെയായി പോകുന്നത്.... പൊതുവെ വരുന്നതൊക്കെ എന്തെങ്കിലും പരിപാടിയൊക്കെ ഉള്ളപ്പോഴാണ്..... ഇതിപ്പോ എന്ത് കൊണ്ടാവും വന്നത് എന്നവൾ ചിന്തിച്ചു നിന്നത് പെട്ടെന്നാണ് അത് കേട്ടത്...... "റഹ്മാൻ....എന്താ നിന്റെ അഭിപ്രായം.... നമുക്ക് അങ്ങനെ ആലോചിച്ചാൽ എന്താ..... മെഹബൂബിനെ എല്ലാവർക്കും ഇഷ്ടമാണ്.... അത് പോലെ നല്ല സ്വഭാവവുമാണ്.....അത് കൊണ്ട് ഒന്ന് ആലോചിക്കാം ഇതെന്ന് തോന്നി അതാ നിന്നെ ഇങ്ങട്ട് വിളിച്ചത്....." "അളിയാ....എനിക്കും അതിൽ എതിര് അഭിപ്രായം ഒന്നുമില്ല.... അവർക്കൊക്കെ ഇഷ്ടം ആണേൽ നമുക്ക് നടത്താം..... മെഹബൂബിനോട് ഞാൻ ചോദിച്ചോളാം.... നിങ്ങൾ സെഹ്‌റ മോളോട് ചോദിച്ചു നോക്....." "അത് കഴിഞ്ഞു മതി തീരുമാനമൊക്കെ.....മോളോട് ഞാൻ പറഞ്ഞോളാം...." എന്ന് അദ്ദേഹം പറഞ്ഞു കൊണ്ട് വാതിൽകലേക്ക് ഒന്ന് നോക്കിയതും അവിടെ നിക്കുന്ന സെഹ്‌റയെ അദ്ദേഹം കണ്ടു.... അവളുടെ മുഖത്ത് ഞെട്ടൽ മാത്രമായിരുന്നു....... "ഹാ മോൾ വന്നോ....ഞങ്ങൾ നിന്നെ പറ്റി സംസാരിക്കായിരുന്നു....നീ എന്താ അവിടെ നിക്കുന്നെ... അകത്തേക്ക് വാ...." ഉപ്പ അവളോട് അത് പറഞ്ഞതും അവൾ ഒന്ന് മൂളി കൊടുത്തു കൊണ്ട് അകത്തേക്ക് പോകാൻ നിന്നതും റഹ്മാൻ അവളെ നോക്കി ചിരിച്ചു കൊണ്ട്..... "മോൾ എന്താ എന്നെ കണ്ടിട്ടും മിണ്ടാതെ പോകുന്നേ... ഞാൻ ഇറങ്ങുവാ...." അവൾ ഒന്ന് പതറിയ പോലെ അദ്ദേഹത്തോട് എന്തോ പറഞ്ഞു കൊണ്ട് അകത്തേക്ക് പോയി..... എന്തോ അവൾക് അതൊക്കെ കേട്ട തരിപ്പ് ഇതുവരെ വിട്ട് പോയിട്ടില്ല.... തന്റെ കല്യാണ കാര്യം അവർ പറഞ്ഞത് കേട്ടപ്പോ മുതൽ ഒരു തരം മനസ്സിന് അസ്വസ്ഥത...... മെഹബൂബിനെ ഏറെ ഇഷ്ടമാണ് അവൾക്... പക്ഷെ അത് ഒരു വിവാഹം വരേക്കും ഉള്ളതൊന്നുമല്ല.... ഒരിക്കലും അതൊന്നും ചിന്തിച്ചത് കൂടിയില്ല... പിന്നെങ്ങനെ പറ്റും തനിക്ക് അതിന്...... എന്ന ചിന്തയാണ് അവൾക്ക്.... അവൾ അതൊക്കെ ആലോചിച്ചു മുറിയിൽ അങ്ങനെ ഇരുന്നു പോയി.... താഴെ റഹ്മാൻ പോകാനൊരുങ്ങി ഇറങ്ങി..... "അളിയാ.... അപ്പോ നിങ്ങൾ അവളോട് ചോദിച്ചു നോക്... എന്നിട്ട് വേണം നമുക്ക് തീരുമാനം എടുക്കാൻ" "ഞാൻ ഇന്ന് തന്നെ അവളോട് സംസാരിച്ചു നോക്കുന്നുണ്ട്.... നിങ്ങൾ മെഹബൂബിനോട് പറഞ്ഞു നോക്...." അയാൾ അതിന് ശരിവെച്ചു കൊണ്ട് അവിടെ നിന്ന് ഇറങ്ങി.... നേരെ വീട്ടിലേക്ക് തിരിച്ചു.... ~~~~~~~~~~~~~~~~~~~~ സെഹ്‌റ എന്തൊക്കെയോ ആലോചിച്ചു നിക്കുമ്പോഴാണ് ഉപ്പ അകത്തേക്ക് വന്നത്.... അവൾ പെട്ടെന്ന് ബോധം വന്നത് പോലെ ഉപ്പയിലേക്ക് നോക്കി എണീറ്റു.... "ഹാ മോളെ സെഹ്‌റ...നീ എന്താ വന്നത് മുതൽ മുറിയിൽ ഇരിക്കുന്നെ... താഴോട്ട് ഇറങ്ങാത്തത് എന്താ.... ഉമ്മ തിരക്കുന്നുണ്ടായിരുന്നല്ലോ...." "ഹേയ്... ഒന്നുമില്ല ഉപ്പ....ഞാൻ ചുമ്മാ...." "അതൊക്കെ പോട്ടെ... ഞാൻ മോളോട് ഒരു കാര്യം സംസാരിക്കാൻ വേണ്ടി വന്നതായിരുന്നു...." "ഹാ... ഉപ്പ... എന്താ കാര്യം പറയ്...." കാര്യം അറിഞ്ഞ ഭാവം കാണിക്കാതെ അവൾ പറഞ്ഞു..... ഉപ്പ അവളെ ഒന്ന് നോക്കിയിട്ട് സംസാരിക്കാൻ തുടങ്ങി.... "മോളെ....ഞാൻ ഒരു കാര്യം തീരുമാനിച്ചു... അത് പറയാൻ വന്നതാണ്..... നീ നേരത്തെ കേട്ടോ എന്നറിയില്ല... എങ്കിലും പറയുവാ.... ഞാൻ നിന്റെ വിവാഹം നടത്താൻ തീരുമാനിച്ചു..... അതിന് ഒരാളെയും നിനക്ക് വേണ്ടി കണ്ടെത്തിയിട്ടുണ്ട്.... അതിന് മോൾക് സമ്മതം ആണോ എന്നറിയാൻ വേണ്ടിയാ വന്നത്..... മോളെ അഭിപ്രായം എന്താ...." അവൾ ഒന്നും മിണ്ടിയില്ല... കാരണം അവൾക് ഒന്നും മസ്‌നസ്സിലാവുന്നില്ലയിരുന്നു... മനസ്സ് വല്ലാത്ത അവസ്ഥയിലാണ്..... എന്ത് പറ്റിയതെന്ന് പോലും അറിയുന്നില്ലയിരുന്നു അവൾക്..... അത് കണ്ടു കൊണ്ട് നിന്ന ഉപ്പ അവളുടെ അടുത്തേക്ക് ചെന്നു..... "മോളെ... എന്തുപറ്റി..... ഒന്നും മിണ്ടാതെ നിക്കുന്നതെന്താ... എന്തേലും പറ....ഇത് ഞാൻ ഉറപ്പിക്കട്ടെ...." ഉപ്പാന്റെ ചോദ്യം കൂടി വന്നപ്പോ അവൾ വേണോ വേണ്ടയോ എന്ന മട്ടിൽ ഒന്ന് തലയാട്ടി കൊടുത്തു.... "ഇതെന്താ മോളെ നീ ഇങ്ങനെ.... സാധാരണ ഇങ്ങനൊന്നും അല്ലല്ലോ... എന്തു പറ്റി.... നീ പയ്യൻ ആരാണെന്ന് പോലും ചോദിച്ചില്ലല്ലോ....എന്താ ഇങ്ങനെ...." അവളുടെ പെരുമാറ്റ രീതിയിൽ എന്തോ മാറ്റം പോലെ തോന്നിയത് കൊണ്ടാവാം അദ്ദേഹം അങ്ങനെ ചോദിച്ചത്..... "ഒന്നുമില്ല ഉപ്പ....ഉപ്പ പറ ആരാ ആൾ...." ഉപ്പ അങ്ങനെ ചോദിച്ചത് കൊണ്ട് അവൾ അറിയാൻ താത്പര്യമുള്ളത് പോലെ കാണിച്ചു കൊണ്ട് ഉപ്പാനോട് ചോദിച്ചു..... "വേറെ ആരുമല്ല... നിനക്ക് അറിയാവുന്ന... അല്ലേൽ വേണ്ട നിനക്ക് നല്ല അടുപ്പവും ഇഷ്ടവുമുള്ള ആൾ തന്നെ.... മെഹബൂബിന്റെ കാര്യമാണ് ഞാൻ പറഞ്ഞത്..... അവന് നിനക്ക് നല്ല ചേർച്ചയായിരിക്കും......എന്ത്യേ നിനക്ക് വല്ല ഇഷ്ട കുറവുണ്ടോ...." അത് വരെ കേട്ട് നിന്ന അവൾക് ആ ചോദ്യം എന്തൊക്കെയോ പറയാൻ വേണ്ടി തുടിച്ചു കൊണ്ടിരുന്നു.....അവൾ മനസ്സിൽ വന്നത് ഉപ്പാനോട് പറഞ്ഞു..... "എനിക്കറിയില്ല ഉപ്പ....എനിക്കെന്തോ മെഹബൂബിനെ അങ്ങനെ കാണാൻ പറ്റില്ലെന്ന തോന്നലാണ്.... ഒരിക്കലും ഞാൻ അവനെ അങ്ങനെ കണ്ടിട്ടില്ല ഉപ്പ... ചിന്തിച്ചിട്ടുണ്ടോ എന്നു ചോദിച്ച അത് പോലൊന്ന് ഞാൻ കരുതിയിട്ട് കൂടിയില്ല...... പോരാത്തതിന് നിങ്ങളൊക്കെ കൂടി ഇങ്ങനെ തീരുമാനിക്കുമെന്ന് ഞാൻ വിചാരിച്ചത് കൂടി ഇല്ല..... ഇനി എന്ത് എന്ന് എനിക്ക് അറിഞ്ഞൂടാ ....എങ്കിലും എന്റെ മനസ്സ് മെഹബൂബിനെ അങ്ങനെ കാണാൻ അനുവദിക്കുന്നില്ല.... ആകെ എന്തോ ഒരു മരവിപ്പ് പോലെ..... പെട്ടെന്ന് കേട്ടപ്പോ ശരിക്കും ഷോക്കയതാ ഉപ്പ.... എനിക് പറ്റില്ല..... ഉപ്പ ഇന്നലെ രാത്രി തൊട്ട് ഒന്നും മിണ്ടാതെ നിന്ന വിഷമത്തിലായിരുന്നു ഞാൻ.... ഉപ്പാനോട് സംസാരിക്കാൻ വേണ്ടി ഓടി വന്നതാണ്.... അപ്പോഴേക്കും നിങ്ങൾ ഇങ്ങനൊരു തീരുമാനത്തിൽ എത്തുമെന്ന് കരുതിയിട്ടില്ല........ ശെരിക്കും വന്ന് കേറിയപ്പോ അതൊക്കെ കേട്ട് നിന്നത് ഷോക്ക് ഏറ്റ പോലെയാണ്...... എന്തോ മനസ്സ് ആകെ അസ്വസ്ഥമാണ് ഉപ്പ.... എനിക്കൊന്നും അറിഞ്ഞൂടാ.... നിങ്ങൾ ഇങ്ങനെ ഒരു തീരുമാനം.... പ്രതീക്ഷിച്ചില്ല..... എന്നോട് എന്ത് എന്നു ചോദിച്ച എനിക് മറുപടി ഇല്ല ഉപ്പ...." എന്നൊക്കെ അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തിയപ്പോ ഉപ്പ അവളെ തന്നെ നോക്കി നിക്കായിരുന്നു.... "മോളെ നിനക്ക് പെട്ടെന്ന് കേട്ടപ്പോ എന്തൊക്കയൊ പോലെ തോന്നിയിട്ടുണ്ടാവും... പക്ഷെ എനിക് ഈ തീരുമാനം എടുക്കേണ്ടി വന്നു.... എന്ത് കൊണ്ടാണെന്ന് ഞാൻ നിന്നോട് പറഞ്ഞു തരണ്ടല്ലോ..... ഇന്നലെ രാത്രി ജിയാൻ നിന്റെ മുറിയിൽ കേറി വന്നത് പോലെ ഇനി വരാതിരിക്കാൻ വേണ്ടിയാ..... അവന് നിന്നിൽ അവകാശമുണ്ട്... നിന്നെ അവനെ കിട്ടുമെന്ന പ്രതീക്ഷയിലാ അവൻ ഓരോന്ന് ചെയ്യുന്നത്..... കയ്യിൽ കൂടുതലും തെമ്മാടിത്തമാണ്... എന്തും ചെയ്യും.. ആരെയും അനുസരിക്കില്ല... എങ്കിലും അവൻ ഒന്നും തിരിച്ചു പറയാതെ പ്രതികരിക്കാതെയും നിക്കുന്നത് എന്റെ മുന്നിൽ മാത്രമാണ്.... അത് എന്ത് കൊണ്ടാണെന്ന കാര്യം അവനെ അറിയുള്ളൂ..... അത് കൊണ്ട് ഇനിയും അവനെ ഇങ്ങനെ വിട്ട പോരല്ലോ.... നിന്നിൽ ഒരാൾ അവകാശിയായി വന്നാൽ മാത്രമേ അവനെ ഒന്ന് ഒതുക്കാൻ പറ്റുള്ളൂ..... മാത്രവുമല്ല അങ്ങനെ ഒരാളെ നിനക് ഞാൻ വേറെ കണ്ടെത്തിയ പിന്നെ ജിയാൻ അത് മുടക്കെയും അവരെ എന്ത് വേണേലും ചെയ്യാൻ മടിക്കത്തുമില്ല..... പക്ഷെ മെഹബൂബ് ആണേൽ അവൻ ഒന്നും തന്നെ ചെയ്യിലെന്നാണ് എന്റെ വിശ്വാസം.... അത് കൊണ്ടും മെഹബൂബിനെ ഏറെ ഇഷ്ടമുള്ളത് കൊണ്ടുമാണ് ഞാൻ ഇങ്ങനെ ഒന്ന് തീരുമാനിച്ചത്...... നിനക്ക് എന്നെ പറ്റി നന്നായി അറിയാലോ.... എന്തേലും തീരുമാനിച്ച അതിൽ മാറ്റം വരുതില്ലെന്നും വാക്ക് കൊടുത്ത വാക്ക് ആണെന്നും..... പിന്നെ വാശിയയുടെയും ദേഷ്യത്തിന്റെയും കാര്യത്തിൽ ഒട്ടും മോഷമല്ലെന്നുള്ളതും...... അത് കൊണ്ട് മോൾ എന്താന്ന് വെച്ച തീരുമാനിച്ചോ.... ഏതായാലും എനിക് ഇഷ്ടപ്പെടുന്ന അഭിപ്രായം തന്നെ പ്രതീക്ഷിച്ചു കൊണ്ട് ഞാൻ പോവ.... ചിന്തിച്ചു എന്താന്ന് വെച്ച പറയ്....അതാവും എല്ലാവർക്കും നല്ലത്...... മോൾ ഭക്ഷണം കഴിക്കാൻ വാ... ഞാൻ അങ്ങോട്ട് പോകുവാ....." എന്നൊക്കെ ഉപ്പ പറഞ്ഞു താഴേക്ക് പോയപ്പോ അവളുടെ മനസ്സിൽ എല്ലാം കൂടി കുഴഞ്ഞു മറിയുകയായിരുന്നു.....ഉപ്പാന്റെ ഓരോ വാക്കും കാതിലും മനസ്സിലും തങ്ങി നിക്കുന്നു..... എല്ലാത്തിനും കാരണം അവൻ ഒരുത്തനാണ്....ജിയാൻ... തെണ്ടി.... കോന്തൻ... കൊരങ്ങൻ....തെമ്മാടി... ദേഷ്യം വന്നിട്ട് വയ്യ..... അല്ലെങ്കിൽ തന്നെ അവൻ കാരണം ഒരു സ്വസ്ഥതയും ഇല്ലായിരുന്നു....ദേ ഇപോ ഒരു കുരിശ് തലയിലാക്കി തന്നു.. യാ റബ്ബി ഇനി ഞാൻ എന്ത് ചെയ്യും..... അവന് എന്തിന്റെ കേടായിരുന്നു ഇന്നലെ മുറിയിൽ കേറി വരാൻ... അത് കൊണ്ടല്ലേ ഉപ്പ ഇങ്ങനൊക്കെ തീരുമാനിച്ചത്......അവന്റെ ശല്യം ഇല്ലാതാക്കാൻ പോലും..... എന്നിട്ടെന്താ ഞാൻ മെഹബൂബിനെ കെട്ടണോ... അതിന് എന്റെ മനസ്സ് സമ്മതിക്കുന്നുമില്ല.... അവനെ അങ്ങനെ കാണാൻ എനിക് പറ്റില്ല എന്ന് ആണയിട്ടു പറയുകയല്ലേ.... പിന്നെ എങ്ങനെയാ..... അള്ളാഹ് എനിക് ഒരു വഴി കാണിച്ചു താ.... ആ തെമ്മാടിയുടെ ശല്യം ഒഴിവാക്കി എനിക് ഒട്ടും മനസ്സ് അനുവദിക്കാത്ത കാര്യത്തിന് ഞാൻ സമ്മതിക്കണോ... എനിക് അതിന് വയ്യ... ഉപ്പ പറഞ്ഞത് ഒക്കെയും ശരിയാണ്... എങ്കിലും ഞാൻ എന്ത് ചെയ്യാനാണ്..... ഒന്നും പറയാനോ ചെയ്യാനോ പറ്റാതെ ആയല്ലോ റബ്ബേ..... ഹും.... എനിക് എരിഞ്ഞു വരുന്നുണ്ട്... ഇപോ അവനെ കയ്യിൽ കിട്ടിയിരുന്നേൽ തലമണ്ട അടിച്ചു പൊട്ടിച്ചേനെ..... ജിയാൻ... കൊയാൻ....." അവൾ അവിടെ കാണുന്ന എന്തിലോ ദേഷ്യം കൊണ്ട് ചവിട്ടിയതും കാട്ടിലിന്റെ കാൽ അവളുടെ കാലിൽ തട്ടി...... എന്റെ റബ്ബേ ....എന്ത് വേദനയ.... ഇപോ സ്വർഗവും നരകവും കണ്ടല്ലോ.... ഹൗ.... ഇതിന് പോയി തട്ടാൻ വേറെ എവിടെയും കിട്ടിയില്ലേ..... എല്ലാം കണക്കാണ്... ആ ജിയാനെ പോലെ.... അവനെ പറഞ്ഞപ്പോ പിടിച്ചു കാണില്ല ഇതിനൊന്നും... ഇന്നലെ അവന്റെ ഒടുക്കത്തെ പഞ്ചാര ആയിരുന്നല്ലോ ഈ കട്ടിലിനോട് ഒട്ടി ചേർന്ന്... അതിന്റെയാവും..... എന്റെ അള്ളാഹ്... വേദനിച്ചിട്ട് മേല..... എന്നൊക്കെ പറഞ്ഞു അവൾ അവിടെ നിന്ന് കാൽ ഉഴിഞ്ഞോണ്ട് എഴുന്നേറ്റു.... ദേഷ്യം മൊത്തം അവനെ പ്രാകി തീർത്തോണ്ടിരുന്നു...... ഇതെന്തിനാ ഞാൻ ആ തെമ്മാടിയെ ഓർത്തു കൊണ്ട് പ്രഷറും എനർജി ഒക്കെ കളയുന്നെ.... വെറുതെ ഉള്ള സമാധാനം കൂടി കളഞ്ഞു കിട്ടും....അല്ലേൽ തന്നെ എവിടുന്ന സമാധാനം..... ശരീരം മൊത്തം പാമ്പ് വട്ടം ചുറ്റി നടക്കുന്ന പോലെ നടക്കലല്ലേ അവന്റെ പണി..... ഇനി ഇപോ എന്ത് ചെയ്യാൻ.... ഒന്നും മനസിലാവുന്നില്ലല്ലോ റബ്ബേ.... ദേഷ്യം വരുന്നുണ്ട്... പക്ഷെ അത് എങ്ങനെ തീർക്ക.... ജിയാനെ കയ്യിൽ കിട്ടിയിരുന്നേൽ വെട്ടി നുറുക്കി പട്ടിക്ക് ഇട്ടു കിടുത്തെങ്കിലും തീർക്കായിരുന്നു... ഇതിപ്പോ പരിതപകരമാണല്ലോ എന്റെ അവസ്ഥ......" അവൾ ഓരോന്ന് പറഞ്ഞു നടന്നിട്ട് വേദന കാരണം ഓയിൽമെന്റ് എടുത്തു കാലിൽ പുരട്ടികൊണ്ടങ്ങനെ ഇരുന്നു...... താഴേക്ക് പോകാൻ എന്തോ അവൾക് തോന്നിയില്ല.... പിന്നെ ഉമ്മ വിളിച്ചു കൂവിയപ്പോ ഒന്ന് പോയി അധിക നേരമൊന്നും അവിടെ നിക്കാതെ ഫുടൊക്കെ കഴിച്ചു മുറിയിൽ തന്നെ ഇരുന്നു.... ശറഫു എന്തോ ചോദിക്കയും പറയാനുമൊക്കെ വന്നിരുന്നു........ അവൾ അതൊന്നും കേട്ടത് കൂടി ഇല്ല..... ഒരു തീരുമാനവുമില്ലാത്ത അസ്വസ്ഥമായ മനസ്സുമായി അവൾ നിലാവിനെ സമീപിച്ചു... എന്തോ അപ്പോഴേക്കും അവൾ അറിയാതെ തന്നെ മനസ്സിന് സമാധാനം തോന്നി..... അങ്ങനെ അതിനെ നോക്കി ഇരുന്നു.... നിലാവുള്ള രാത്രികൾ എന്നും അവൾക് ഒരു അനുഭൂതിയാണ്.....അതില്ലാതെ ഇരിക്കുമ്പോ എന്തോ ഒന്ന് അവളെ പിരിഞ്ഞു നിക്കുന്ന പോലെ ഒരു വേദനയാണ്.... ~~~~~~~~~~~~~~~~~~~~~~~~ "ഉപ്പ എന്താ പതിവില്ലാതെ.... ഇങ്ങനെ ഒരു വരവ് ഉണ്ടാവാറില്ലല്ലോ... ഇതെന്താ ഇപോ ഒരു വരവൊക്കെ...." മെഹബൂബ് തന്റെ ഉപ്പാന്റെ വരവ് കണ്ടു കൊണ്ട് ഉമ്മറത്തേക്ക് ഇറങ്ങി നോക്കി കൊണ്ട് ചോദിച്ചു..... "അതെന്താടാ... എനിക് എന്റെ വീട്ടിലേക്ക് വരാൻ നേരവും കാലവുമൊക്കെ വേണോ.... അറിയിച്ചിട്ടു വേണോ....." "ഹേയ്... ഇല്ലന്നേ... ഞാൻ ചോദിച്ചുന്നെ ഉള്ളു... അല്ലെങ്കിൽ ഇങ്ങനെ പതിവില്ലല്ലോ....." "ചില കാര്യങ്ങളൊക്കെ ഉണ്ടായാൽ പതിവുകൾ തെറ്റികേണ്ടി വരും.... അങ്ങനെയല്ലേ ജീവിതം....." "ഹോ എന്റെ ഉപ്പ.... ഞാൻ ഒന്നും പറഞ്ഞില്ലേ... ഇപോ എന്താണാവോ നേരവും കാലവും തെറ്റിക്കാൻ പാകത്തിന് ഉണ്ടായത്...." "അത് പറയാം... ഞാൻ ഒന്ന് ഇരുന്നോട്ടെ....." അതും പറഞ്ഞു കൊണ്ട് റഹ്മാൻ അവിടെയുള്ള കസേരയിൽ ഉരുന്നപ്പോൾ തന്നെ മെഹബൂബിന്റെ ഉമ്മ അകത്തു നിന്ന് വന്നു...... എന്തോ കാര്യമായി അദ്ദേഹം പറയുകയാണെന്നറിഞ്ഞത് കൊണ്ട് അവര് അവിടെ നിന്ന് അദ്ദേഹത്തെ ശ്രദിച്ചു..... അദ്ദേഹം എല്ലാം പറഞ്ഞപ്പോ അവർക്ക് അതൊരു അത്ഭുദം ആയിരുന്നു.....അപ്പോഴേക്കും മെഹബൂബ് എന്തോ പറഞ്ഞു കഴിഞ്ഞിരുന്നു..... "ഉപ്പ... എന്താ ഈ പറഞ്ഞേ.....ചാച്ചൻ എനിക്ക് വേണ്ടി സെഹ്‌റയെ ആലോചിച്ചെന്നോ വിശ്വസിക്കാൻ പറ്റുന്നില്ല....." "അതെന്താടാ നീ അങ്ങനെ പറഞ്ഞത്.... നിനക്ക് എന്താ കുറവ്... നിന്നെ ആലോചിച്ചത് നിന്നെ അറിയാവുന്നത് കൊണ്ടാണ്....." "എന്നാലും ജിയാൻ... അവൻ അവളെ പിറകെ നടക്കുവല്ലേ... പോരാത്തതിന് അവന്റെ ഉമ്മാടെ വാക്കും കൂടി ഉണ്ടല്ലോ... അപ്പോ പിന്നെ.... എനിക് വേണ്ടി ആലോചിക്കുക എന്നു വെച്ച...." "മെഹബൂബ്... നിനക്കും കാര്യങ്ങൾ ഒക്കെയും അറിയുന്നതല്ലേ..... ജിയാൻ അവനെ ഒരിക്കലും നിന്റെ ചാച്ചൻ അംഗീകരിക്കില്ല.... അന്നത്തെ കാര്യങ്ങൾ ഒന്നും ആരുടെയും മനസ്സിൽ നിന്ന് അങ്ങനെ പോവില്ലല്ലോ......അത് മായികാനും.....ആ ജിയാന്റെ കയ്യിൽ നിന്റെ ചാച്ചൻ ഒരിക്കലും അവളെ ഏല്പിക്കില്ല... അടങ് ഉറപ്പിച്ചു കൊണ്ടാണ് നിന്നെ ആലോചിച്ചത്....." "എന്നാലും ഉപ്പ....ഇതിപ്പോ ഇങ്ങനൊക്കെ പറഞ്ഞ എന്താ പറയ..... സെഹ്‌റ അവളെ ഞാൻ സ്വന്തമാക്കണം എന്നാണോ...." "നിന്റെ താല്പര്യം പറഞ്ഞോ... നിനക്ക് ഇതിൽ ഇഷ്ടകുറവ് ഉണ്ടോ..... അത് പറഞ്ഞ മതി...." "അത് ഉപ്പ.... സെഹ്‌റ അവൾ എന്നെ അങ്ങനെ ഒരിക്കലും കണ്ട് കാണില്ല... അപ്പോ പിന്നെ ഇങ്ങനൊക്കെ തീരുമാനിച്ച അതിപ്പോ ശരിയാണോ..." "ഡാ.... നീ അതിനെ പറ്റി ഓർകണ്ട... നിനക്ക് താൽപര്യ കുറവോ ഇഷ്ടകുറവോ ഉണ്ടോ എന്നെ ചോദിച്ചുള്ളൂ.... അത് പറഞ്ഞ മതി.... ബാക്കി നമുക്ക് നോകാം.... നിന്റെ ചാച്ചൻ അവളോട് സംസാരിച്ചോളും....." അയാൾ ഇച്ചിരി ഗൗരവം കൂട്ടി പറഞ്ഞതും.... "ഉപ്പ സെഹ്‌റയെ അങ്ങനെ തോന്നിയിട്ടില്ല ഇതുവരേക്കും എന്നാലും അവളെ കിട്ടുക എന്നു പറഞ്ഞ അതൊരു ഭാഗ്യമാണ്.... അത് കൊണ്ട് എനിക് ഒരു എതിർപ്പും ഇല്ല... അവൾ സമ്മതിക്കുകയാണേൽ എനിക്കും ഇഷ്ടകുറവില്ല....." മെഹബൂബിന്റെ മറുപടി അവന്റെ ഉമ്മയുടെയും ഉപ്പന്റെയും മുഖത്ത് ഒരു പുഞ്ചിരി വിടർത്തി.....മെഹബൂബ് അവരെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് അകത്തേക്ക് പോകുമ്പോ മനസ്സ് നിറയെ എന്തൊക്കെയോ ചിന്തകൾ ആയിരുന്നു..... ~~~~~~~~~~~~~~~~~~~~~~~~~~~ ജിയാൻ രാവിലെ തന്നെ എഴുന്നേറ്റു തന്റെ കടയിൽ ചെന്നു ഇരുന്നു.... രാത്രി എന്തൊക്കെയോ സംഭവിക്കുന്നത് പോലെയൊക്കെ തോന്നൽ കാരണം മനസ് ആകെ അസ്വസ്ഥമായിരുന്നു..... ഉറക്കം വരാതെ നിലാവിനെ നോക്കിയിരുന്നു നേരം വെളുപ്പിച്ചതായിരുന്നു.....സെഹ്‌റയെ ഇന്നലെ ഒന്നും തന്നെ ബുദ്ധിമുട്ടിക്കാതിരുന്നത് വീട്ടിൽ പോയത് കാരണം ചാച്ചൻ എന്തെങ്കിലും പുകിൽ ഉണ്ടാകുമെന്നുറപ്പാണ്.... അപ്പോ പിന്നെ അതും കൂടി ഡബിൾ സ്ട്രോങ്കിൽ തിരിച്ചു അവൾ തന്നാലോ...... എന്നൊക്കെ കരുതിയിട്ടാണ്... പിന്നെ ശറഫു പറഞ്ഞതനുസരിച്ചിട്ട് ചാച്ചൻ ദേഷ്യം കേറി വഴക്ക് വല്ലതും ഉണ്ടാക്കി കാണുമെന്നൊക്കെ തോന്നി..... അവൻ അവിടെ തന്നെ തമ്പടിച്ചു അവളെ നോക്കിയിരുന്നു....പതിവ് നേരം ആയപ്പോഴേക്കും അവൾ വന്നിരുന്നു..... അവൻ എന്നത്തേയും പോലെ അവളെ നോക്കി ഇരുന്നതും എന്തോ അവൾ അവനെ ഇന്ന് പതിവിലും ദേഷ്യത്തോടെയാണ് നോക്കിയത്..... സത്യത്തിൽ അവന് ഒന്നും മനസ്സിലാകുന്നിയിരുന്നു...... അവൻ നോക്കുന്നതോടൊപ്പം അവളുടെ നോട്ടം മൂർചിച്ചു.... ഇതിന് എന്തിന്റെ കേടാണ്....അല്ലേൽ ഒന്ന് നോക്കി മുഖം വെട്ടിക്കും... ഇന്നെന്തിനാ ഇങ്ങനെ നോക്കുന്നെ.... ബാക്കി ഉള്ളോരെ കൂടി കൻഡ്രോൾ കളയാൻ...... അതിന് ഞാൻ ഇപോ എന്ത് ചെയ്തിട്ടാണ് ആ നോട്ടം.... ഇന്നലെ ഒന്നും തന്നെ പറഞ്ഞില്ലല്ലോ.... മരത്തവള.... എടുത്തു വല്ല കുളത്തിലും ഇടണം.... ഇപോ നോകിയാലും ആ ഉണ്ടക്കണ്ണും കാട്ടി നിക്കും.... കറുത്ത രണ്ടു ഗോട്ടി കിടപ്പുണ്ടെന്നു വെച്ചു നോക്കുന്നത് കണ്ടില്ലേ... കുത്തി പൊട്ടിക്കാൻ തോന്നുന്നു..... അങ്ങനെ നീ എന്നെ നോക്കി വെള്ളമിറക്കണ്ടെടി മൂദേവി.... വേണ്ട എന്നു വെക്കുമ്പോ അവൾ എന്നെ വിളിച്ചു വരുത്തും.... അവൻ അപ്പോൾ തന്നെ അവളെ അടുത്തേക്ക് നടന്നു... അത് കണ്ട അവൾക് ദേഷ്യം കൂടി വരുന്നുണ്ടായിരുന്നു......അവൻ നടന്നു അവളുടെ നേരെ റോഡിലേക്ക്‌ എത്തിയതും അവന് തടസ്സമായി ബസ്സ് വന്നു നിന്നു..... ഒരു നിമിഷം കൊണ്ട് ബസ് പോയിരുന്നു.... അതിൽ കയറി അവളും..... വിൻഡോ സീറ്റിൽ ഇരുന്ന അവളിലേക്ക് ജിയാൻ ഒന്ന് നോക്കി.... അവളുടെ മുഖം വീണ്ടും ചുവന്നു തുടുത്തു അവനെ തന്നെ നോക്കിയതും ബസ് വിട്ട് പോയിരുന്നു..... ഇതെന്താ റബ്ബേ.... ഒന്നും മനസ്സിലാകുന്നില്ലല്ലോ.. ഈ മാരണത്തിനു ഇതെന്ത് പറ്റിയതാണ്.... ഓരോ നോട്ടം കൊണ്ട് വന്നേക്കുന്നു ശവം..... പുതിയ ഓരോന്ന് കൊണ്ട് വന്ന് എന്നെ വട്ടാകുന്നത് കണ്ടില്ലേ...... "ഹേയ് ജിയാൻ ബ്രോ.... എന്ത് നോക്കി നിക്കുവാ... പിരി ഇളകിയോ...എന്താ ഒരു പിറു പിറുകലൊക്കെ...." "ഹേയ് അളിയാ.... നീ ഇന്ന് പോയില്ലേ... വൈകിയോ... എന്ത് പറയാൻ ആ മരത്തവളയെ നോക്കി പറഞ്ഞതാണ്... അവളുടെ ഓരോ സ്വഭാവം... എടുത്തു കളയണം എവിടേലും..." "ഹൈഷ്... എന്താ ഇപോ നടന്നെ.... അവൾ പുതിയതായി എന്താ ചെയ്തത്..." "എന്ത് ആണോ എന്തോ.... ഒരുമാതിരി നോക്കലാണ് പെണ്ണ്... എന്താന്ന് ആർക്ക് അറിയാം..... അതിന്റെ കൂടെ മുഖവും ചുവന്നു തുടുത്തിരിക്കായിരുന്നു...." "ആന്നോ... എന്ന എന്തൊക്കെയോ നടക്കുന്നുണ്ട്..... എനിക് ഒന്നും അറിയില്ല... ഉമ്മയും ഉപ്പയും ഒക്കെ എന്തോ അടക്കം പറയുന്നത് കണ്ടു.... അത് പോലെ ആ മൂരാച്ചി ഇതുസ്‌ ആണേൽ ഒന്നും മിണ്ടിയത് കൂടി ഇല്ല ഇന്നലെ എന്നോട്.... എന്താ സംഭവിച്ചത് എന്നൊന്നും അറിയില്ല..... "ങേ... അതെന്താ നീ അറിയാതെ അവിടെ അങ്ങനെ ഒരെണ്ണം സംഭവിച്ചത്...." "എനിക്കറിയില്ല ബ്രോ... ദേ എന്റെ വണ്ടി വന്നു... ഞാൻ പോവ... അത് നിങ്ങൾ ചിന്തിക്ക്... കിട്ടുമോ എന്നൊന്ന് നോകാം... കാണാം...." അവൻ ജിയാനോട് ബൈ പറഞ്ഞു പോയപ്പോഴും ജിയാന്റെ മനസ്സിൽ അത് തന്നെയായിരുന്നു... ഇനി ഇപോ എന്തൊക്കെ ആവും സംഭവിക്ക....എന്നൊക്കെ വിചാരിച്ചു അവൻ കോളർ വലിച്ചു പൊക്കി പിറകിലേക്ക് ആക്കി കൊണ്ട് കടയിൽ ചെന്ന് ഇരുന്നു..... ~~~~~~~~~~~~~~~~~~~~~~~~~ വൈകുന്നേരം വരുമ്പോഴും ജിയാൻ സെഹ്‌റയെ ശ്രദിക്കുന്നത് അവൾ കണ്ടിരുന്നു.... അവൾ തിരിച്ചു അവനെ തുറിച്ചു നോക്കി കൊണ്ട് നടന്നു.... അവൾക് അവനെ കാണുമ്പോ തന്നെ ദേഷ്യം കൂടി പ്രഷർ ഹൈ ലെവലിൽ എത്തും.... തെമ്മാടി നോക്കി നിക്കുന്നത് കണ്ടില്ലേ... എല്ലാം വരുത്തി വെച്ചിട്ട്.... കഴുത്തു ഞരിച്ചു കൊല്ലാൻ തോന്നുന്നുണ്ട്... എന്നിട്ടും അടങ്ങി നിക്കുന്നത് ഒരു കൊലപാതകത്തിന് ഇരയാവേണ്ട എന്നു കരുതിയിട്ടാണ്.... ഉള്ള മസിൽ ഒക്കെയും വെച്ചിട്ട് എന്റെ തലയിൽ കേറി നിരങ്ങാൻ തുടങ്ങും.... ഒന്ന് പിടിച്ച തന്നെ എന്തോരം വേദനയാ റബ്ബേ.... അത് കൊണ്ടാണ് അങ്ങോട്ടേക്ക് ഒന്നിനും പോകാത്തത്... അല്ലാതെ പേടിചിട്ടൊന്നുമല്ല..... അവൾ ഓരോന്ന് പിറു പിറുത്തും കൊണ്ട് വീട്ടിലേക്ക് കേറി ചെന്നതും ഉപ്പ മുന്നിൽ തന്നെയുണ്ട്... അവൾ ഉപ്പാക്ക് മുഖം കൊടുക്കാതെ അകത്തേക്ക് പോകാൻ നോക്കിയതും ഉപ്പ വിളിച്ചിരുന്നു..... "സെഹ്‌റ... എന്തായി നിന്റെ തീരുമാനം..... വല്ലതും ആലോചിച്ചു ഉറപ്പിചോ..." ആ ചോദ്യം പ്രതീക്ഷിചായിരുന്നു വന്നതെങ്കിലും അത് കേട്ടപ്പോൾ അവൾ ഒന്ന് ഉത്തരം മുട്ടി നിന്ന് പോയി.... "അത് ഉപ്പ....എനിക്..... ഒരു തീരുമാനം എടുക്കാൻ പറ്റുന്നില്ല.... അത് കൊണ്ടാണ്...." "ദേ മോളെ.... മെഹബൂബ് സമ്മതിച്ചതാണ്.... അവര് വിളിച്ചു പറയുകയും ചെയ്തു... ഇനി നിന്റെ അഭിപ്രായം ആണ് നോക്കേണ്ടത്....." "അത് ഉപ്പ... ഞാൻ എന്ത് പറയാൻ ആണ്... ഒക്കെയും ഞാൻ പറഞ്ഞതല്ലേ നിങ്ങളോട്...." "അതൊക്കെ നിന്റെ തോന്നൽ മാത്രമാണ്... ഒക്കെയും നേരെ ആവും... നിക്കാഹ് കഴിഞ്ഞ ഒക്കെയും ശരിയാവും.... അവനെ അത്രയ്ക്ക് കാര്യമാണല്ലോ നിനക്ക്... അപ്പോ ഒരു കുഴപ്പവുമില്ല...." "അത് ഉപ്പ...." അവൾ വീണ്ടും എന്തൊക്കെയോ പറഞ്ഞു ഒഴിയാൻ നോക്കുന്നത് അയാൾക്കു പിടിക്കുന്നുണ്ടായിരുന്നില്ല....അവളുടെ നേരെ കൈ ഉയർത്തി വേണ്ടെന്ന് പറഞ്ഞു അവൾ പറയുന്നതിനെ തടഞ്ഞു കൊണ്ട് അദ്ദേഹം സംസാരിച്ചു..... "ഇനി ഒന്നും കേൾക്കണമെന്നില്ല.... ഇതൊക്കെ ഓരോന്ന് നീ പറയുന്നതാണ്.... അതൊന്നും ഇനി ഞാൻ കേൾക്കുന്നില്ല.... ഞാൻ പറയുന്നത് അങ് കേട്ടോ.... നിന്റെ വിവാഹം നടക്കും അതും മെഹബൂബിന്റെ കൂടെ തന്നെ... തീരുമാനിച്ചു കഴിഞ്ഞു ഇനി മറ്റാമില്ല..... പിന്നെ നാളെ നിന്റെയും അവന്റെയും എൻഗേജ്‌മെന്റ് ആണ്.... അപ്പോ പറഞ്ഞത് കേട്ടില്ലേ.... പോയി ഫ്രഷ് ആവാൻ നോക്.... അവൾ പറയുന്നത് ഒന്നും കേൾക്കാതെ ഉപ്പ അത്രെയും പറഞ്ഞപ്പോ അവൾക് സഹിക്കാൻ പറ്റുന്നില്ലയിരുന്നു.... കൂടെ നാളെ എൻഗേജ്‌മെന്റ് ആണെന്ന് അറിഞ്ഞതൊടെ മനസ്സിൽ ആകെ ഒരു വിങ്ങൽ തോന്നി പോയി..... അവൾ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി... റൂമിന്റെ വാതിൽ അടച്ചു പോയി ബെഡിലേക്ക് മറിഞ്ഞു.... ഒന്നും ഉൾക്കൊള്ളാൻ അവൾക് ആവുന്നില്ലയിരുന്നു.... ഇപ്പോൾ ഒരു നിക്കാഹും എൻഗേജ്‌മെന്റ് ഒക്കെ.... അവൾക് ആകെ ഭ്രാന്ത് കേറുന്നത് പോലെ തോന്നി..... അന്ന് അവൾ താഴേക്ക് ഇറങ്ങിയതേ ഇല്ല.... റൂമിൽ തന്നെ ഇരുന്നു.... ഫുഡ് കഴിക്കാൻ ഉമ്മ വന്നു വിലച്ചിട്ടും വേണ്ട എന്നൊക്കെ പറഞ്ഞു അവൾ കിടന്നു....... എന്തോ വല്ലാത്ത ഒരു അവസ്ഥയായിരുന്നു അവളുടേത്.... ഒന്നും തന്നെ മനസ്സിലാകാത്ത ഷോകാവസ്ഥ.....എപ്പോഴോ ഉറങ്ങി പോയിരുന്നു അവൾ..... ~~~~~~~~~~~~~~~~~~~~~~~~ ജിയാൻ ഇന്നും അവളെ കാത്തു നിന്നിട്ടും അവളെ വരുന്നത് കണ്ടില്ല.... ലീവായിരിക്കുമോ എന്നു ചിന്തിച്ചു കൊണ്ട് ശറഫു വരുന്നതും നോക്കി നിന്നു..... അവനെയും കാണാതെ വന്നപ്പോൾ അവൻ കടയിൽ അതും ചിന്തിച്ചിരിക്കുമ്പോഴാണ് ശിയാസും ജാസിയും വന്ന് കൊണ്ട് അവനോട് ഒരു കാര്യം പറഞ്ഞത്..... അത് കേട്ട പാതി കേൾക്കാത്ത പാതി അവൻ അവിടെ നിന്ന് ഞെട്ടി കൊണ്ട് ചാടി എഴുന്നേറ്റു..... അവന്റെ കണ്ണൊക്കെ ചുമന്നു വന്നു.... മുഖമൊക്കെ ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി അവൻ തന്റെ കൈ മുഷ്ടി ചുരുട്ടി അവിടെയുള്ള ടേബിളിൽ ആഞ്ഞു കുത്തി..... അത് പകുതി പൊളിഞ്ഞു പോയിട്ടും അവന്റെ ദേഷ്യം ശമിച്ചില്ല... അവർക്കൊക്കെ പേടി തോന്നി... അവർ അവനെ നോക്കിയതും ജിയാൻ പുറത്തേക്ക് ഇറങ്ങി..... അവൻ ബുള്ളറ്റിന്റെ അടുത്തേക്ക് ചെന്നു കലിപ്പിൽ വണ്ടി എടുക്കാൻ നിന്നതും മുന്നിലേക്ക് വരുന്നവരെ കണ്ട് ദേഷ്യം ഒന്ന് കൂടെ മുറുകി തുടങ്ങി..... പിറകിൽ നിന്ന് ശിയാസും ജാസിയും അവനെ നോക്കി കൊണ്ട് വന്നതും ജിയാൻ തന്റെ ദേഷ്യം കൻഡ്രോൾ ചെയ്യാൻ ശ്രമിക്കുന്നത് അവർ കണ്ടു..... കാരണം മുന്നിലുള്ള കാഴ്ച അതിനേക്കാൾ അവനെ ചൊടിപ്പിക്കുന്നതായിരുന്നു..... [തുടരും] _*നിലാവ്*_....💖💛 [Theri Meri Kahani] _Part .8_ ✍️Musrifa Muhiyadeen [ Muchi PKR] ~~~~~~~~~~~~~~~~~~~~~~~~~~~~~ പിറകിൽ നിന്ന് ശിയാസും ജാസിയും അവനെ നോക്കി കൊണ്ട് വന്നതും ജിയാൻ തന്റെ ദേഷ്യം കൻഡ്രോൾ ചെയ്യാൻ ശ്രമിക്കുന്നത് അവർ കണ്ടു..... കാരണം മുന്നിലുള്ള കാഴ്ച അതിനേക്കാൾ അവനെ ചൊടിപ്പിക്കുന്നതായിരുന്നു..... മുന്നിൽ ഷാഹിദും കൂട്ടരും വന്നു നിന്ന് ജിയാൻ കേൾക്കും വിധം ഓരോന്ന് പറഞ്ഞോണ്ട് നിക്കുവാ..... "അതേ.... ഡാ.... നീ കേട്ടിട്ടില്ലേ മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി എന്നൊക്കെ..... അതാണല്ലേ എല്ലാ കൊലകൊമ്പന്മാരെയും അവസ്ഥ..... മണപ്പിച്ചു നടന്നിട്ടൊന്നും കാര്യമില്ല.... അതിനൊക്കെ ആണത്തം വേണം..... പിന്നെ പെണ്ണുങ്ങക്കൊക്കെ ഇഷ്ടപ്പെടാൻ വല്ലതും വേണം....." "ഷാഹി.... നീ പറഞ്ഞത് ശരിയാ... ഈ പെണ്ണ് എന്നു പറയുന്ന വർഗം ഒക്കെ ഇങ്ങനെയൊക്കെയാ.... അവരുടെ മേനി അഴകും അവരുടെ മാംസമൊക്കെ കാണിച്ചു കൊതിപ്പിക്കും.....അതുമൊക്കെ കണ്ടിട്ട് പിറകെ ചെന്നിട്ടൊന്നും കാര്യമില്ല.... അപ്പോ തന്നെ കൊത്തി വലിച്ചു തിന്നണം... എന്നാലേ കൊതി തീരുള്ളൂ... അല്ലാതെ കുറേ വെള്ളമിറക്കി പിന്നാലെ നടന്നാൽ പൊടിയും തട്ടി അവളെ പാട്ടിന് പോകും..... കൊതിച്ചതൊട്ട് കിട്ടത്തുമില്ല....." "അത് ശരിയാ എന്റെ ജാബിയെ....ചിലവന്മാർക്കൊക്കെ മറ്റുള്ളവരെ കൈ കരുത്ത് കാണിച്ചു വിരട്ടാനും അടിക്കാനുമൊക്കെ അറിയുള്ളൂ....അതൊക്കെ കൊണ്ട് പെണ്ണ് പിറകെ വെള്ളമിറക്കി നടന്നിട്ടും ഒന്ന് തിരിഞ്ഞു പോലും നോക്കാതെ അങ്ങനെ തേച്ചു ഒട്ടിച്ചു പോസ്റ്റാക്കി പോകും..... വിഡ്ഢികൾ... മസിലും വെച്ചു നടക്കുന്നു.... അവനൊക്കെ പോയി ചത്തൂടെ..... ചുമ്മാ ആണുങ്ങളുടെ വില കളയാൻ.... ആണത്തം ഉണ്ടാവില്ല... അതല്ലേ കളഞ്ഞിട്ട് പോയെ....." ഷാഹിദ് അത് പറഞ്ഞു തീരും മുന്നേ ആരോ അവന്റെ നെഞ്ചും കൂട് ചവിട്ടി പൊളിച്ചു താഴെ ഇട്ടിരുന്നു......അവൻ വീണിടത്തു നിന്ന് എങ്ങനെയൊക്കെ പിടഞ്ഞു എഴുന്നേൽക്കാൻ നോക്കി പറ്റുന്നില്ല.... നെഞ്ചിന്റെ വേദന കാരണം അവന് ഒന്നും കാണാൻ പറ്റാത്ത പോലെ കണ്ണുകൾ ഇറുക്കി അടച്ചിരുന്നു..... അവൻ എങ്ങനെയൊക്കെയോ വേദന സഹിച്ചു കൊണ്ട് കണ്ണൊക്കെ തുറന്നു മെല്ലെ എഴുന്നേൽക്കാൻ നോക്കിയ പോഴേക്കും അവനെ വീണ്ടും ചവിട്ടി ഇട്ടു..... "ഡാ....ചെറ്റെ....എന്താടാ നിനക്കൊക്കെ കുത്തൽ.....അവിടെ നിന്ന് പ്രസംഗിച്ച ഞാൻ ഒന്നും മിണ്ടില്ലെന്നാണോ....." അവൻ അവന്റെ ഗർജിക്കുന്ന പോലെയുള്ള ശബ്ദം പുറത്തെടുത്തു സംസാരിച്ചു.... അത് കേട്ട ആരും ഒന്ന് ഭയന്നു പോകും... അതിനേക്കാൾ തീ അവന്റെ കണ്ണിലും മുഖത്തും കത്തി ജ്വലിക്കുന്നുണ്ടായിരുന്നു.... ഷാഹിദിനെ ചുട്ടു കരിക്കും ആ നോട്ടത്തിലവൻ അത്രയ്ക്ക് ഉണ്ടായിരുന്നു ചൂട്..... "ഡോ... നോക്കടാ ഇങ്ങോട്ട്....പന്നമോനെ....ഇപോ ഇതെന്തിനാണെന്ന് അറിയോ ഇവിടെ നാല് ആളുകൾ കേൾക്കും വിധം പെണ്ണുങ്ങളെ കുറിച്ചു മോശമായി പറഞ്ഞതിന്.... പെണ്ണിനെ മോശം കണ്ണു കൊണ്ട് മാത്രം നോക്കുന്ന നിന്റെ കണ്ണും അത് പോലെ മോശവും വശളത്തരവും പറഞ്ഞ നിന്റെ നാകും പിഴുതെടുക്കും ഞാൻ.... പിന്നെ ആർക്കൊക്കെയോ കേൾക്കാൻ പാകത്തിന് നീ ആണുങ്ങളെ കൂടി പറഞ്ഞല്ലോ.... അവനെ ഒക്കെ പറയാൻ നീ ആദ്യം ആണ് ആണോ ...പെണ്ണിനെ കാമ കണ്ണിൽ നോക്കുന്ന നിനക്കൊന്നും ഒരാണ് എന്നാൽ എന്താണെന്ന് അറിയില്ല.... ആ നീ ഒന്നും ഒന്നിനും ഇല്ലെടാ.... വെറും വേസ്റ്റ് ആണ്..... പൊക്കോണം ഇവിടുന്ന്..... എന്റെ കണ്ണിൽ പെട്ട അടിച്ചു ഓടിച്ചു വെട്ടിനുറുക്കി വല്ല പട്ടിക്കും കടിക്കാൻ ഇട്ടു കൊടുക്കും..... ഒരു പെണ്ണിനെ സ്നേഹിച്ചവന്റെ സ്നേഹം സത്യമാണെങ്കിൽ ഒരു കാരണമോ ബാഹ്യ സൗന്ദര്യം കൊണ്ടോ സ്നേഹിച്ചില്ലേൽ അവൾ അവനുള്ളതാണ്..... അത് പടച്ച റബ്ബ് ചേർക്കുക തന്നെ ചെയ്യും.... അത് ആരെ കൊണ്ടും എന്തും ചെയ്യിപ്പിച്ചു വേണേലും നടത്തിക്കും..... കാമ കണ്ണിൽ പെണ്ണിനെ കാണുന്ന നിനക്ക് ഒന്നും അത് മനസ്സിലാകില്ലെടാ നായെ.......ഇനി ഇത് പോലെ ഒന്ന് എന്റെ മുന്നിൽ എത്തിയ നീ അതിൽ പിന്നെ ഉണ്ടാവില്ല..... കേട്ടോടാ പൊലയാടി മോനെ..... സർവ ദേഷ്യവും പുറത്തെടുത്തു അട്ടഹസിക്കും പോൽ വിറപ്പിക്കുന്ന അവന്റെ ശബ്ദം വാനിൽ അലയടിച്ചു കേട്ടു.... അത്രയ്ക്കും കനം കൂടിയിരുന്നു അവന്റെ വാക്കിന്.... അവന്റെ മുഖത്തെ ദേഷ്യം ശിയാസിനെയും ജാസിനെ പോലും പേടിപ്പിച്ചു....... ചുറ്റും ഉള്ളവരെ കൂടി വക വെക്കാതെ ദേഷ്യത്തിൽ കൂർത്ത നോട്ടം ഷാഹിദിന് നേരെ പായിച്ചു കൊണ്ടവൻ ബുള്ളറ്റിൽ കയറി...... ശിയാസും ജാസിയും അവന്റെ പോക്ക് എവിടേക്ക് ആയിരിക്കുമെന്ന് അറിയാവുന്നത് കൊണ്ട് അവന്റെ അടുത്തേക്ക് ചെന്നതുമവൻ അവരിലേക്ക് നോട്ടമെറിഞ്ഞു കൊണ്ട് ആക്സിലറേറ്റർ തിരിച്ചു വണ്ടി കറക്കി ...... അത് കണ്ടവർ മാറി നിന്നതും അവൻ ആ ബുള്ളറ്റ് പറത്തി വിട്ടിരുന്നു..... അപ്പോഴും ഷാഹിദിന് വീണിടത്തു നിന്ന് എഴുന്നേൽക്കാൻ പാട് പെടുന്നുണ്ടായിരുന്നു..... ജിയാനെ ഭയന്നു മാറി നിന്ന അവന്റെ സഹായികൾ വേഗം വന്നവനെ പിടിച്ചതും പ്രതികാരവും ദേഷ്യവും ചേർത്തവൻ അല മുറയിട്ടു ഒച്ച വെച്ചു..... അതൊക്കെ കണ്ടു കൊണ്ട് ഒന്ന് പുച്ഛിച്ചു തള്ളി കൊണ്ട് ശിയാസും ജാസിയും അവിടെ നിന്ന് പോയി..... അപ്പോഴും ജിയാനെ കുറിച്ചോർത്ത് ആധിയും സങ്കടവുമായിരുന്നു........ ജിയാൻ എന്തിനെന്നില്ലാതെ ദേഷ്യം ആ ബുള്ളറ്റിന്റെ വേഗത കൂട്ടിയാണ് തീർത്തത്..... ദേഷ്യം തികട്ടി വരുന്നുണ്ടായിരുന്നു...... അവളെ സ്നേഹിച്ചത് എന്തിനാ.... എന്നും ഞെഞ്ചോട് ചേർക്കാൻ കൊതിക്കുന്നത് എന്തിനാ.....എന്നും ആട്ടി ഓടിക്കും.. തറുതല പറയും..... എപ്പോഴും തന്റെ സ്വഭാവം ശരിയല്ലെന്ന് പറയും.... ഒരു തെമ്മാടി ആണെന്നൊക്കെ മുഖത്തു നോക്കി പറയും..... വായേൽ വന്നെതൊക്കെയും പറയും...... എന്നിട്ടും എന്തിനാ അവളോട് ഇത്രയ്ക്ക് ഇഷ്ടം...... അറിയില്ല അവൻ..... ഒരിക്കലും അതിന് ഉത്തരം കിട്ടില്ല അവന്.....അകലാൻ വിചാരിച്ചാലും നടക്കില്ല..... എന്തോ ഒന്ന് അടുപ്പിക്കും..... അവളുടെ സന്ദര്യമാണോ അറിയില്ല.....സ്വഭാവമാണോ അറിയില്ല.... ഇഷ്ടം തോന്നി... എന്നും കൂടെ കൂട്ടാൻ...തന്റെ പെണ്ണാക്കണം..... അത് മാത്രമേ കരുതിയിട്ടുള്ളൂ.... ഒരുത്തനും വിട്ട് കൊടുക്കില്ലെന്നും..... സഹിക്കില്ല... പൊറുക്കില്ല... ഒരിക്കലും.... താനുള്ളിടത്തോളം കാലം.... അവളുടെ കഴുത്തിൽ തന്റെ അല്ലാതെ വേറൊരുതന്റെയും മഹർ അവളുടെ കഴുത്തിൽ അണിയാൻ.... ഒരിക്കലുമില്ല.... തന്റെ മാത്രം സ്വന്തമാണ് അവൾ... എന്നോ കൊത്തി വെച്ചതാണ് ഈ ഹൃദയത്തിൽ..... മായില്ല അത്.... ഈ റൂഹ് വിട്ട് പിരിയും വരേക്കും..... മായിക്കാൻ സമ്മതിക്കില്ല.... ഇതിൽ ചേർക്കും ഞാൻ..... അവളുടെ നാമം എന്നിലേക്ക് ചേർന്നലിയും....ഇത് എന്റെ വാശിയാണ്.... ഒരിക്കലും വിട്ട് പോകാൻ പാടില്ല അവൾ..... പോകില്ല.... സമ്മതിക്കില്ല ജിയാൻ..... ചാച്ചൻ.... ഒരിക്കലും എതിർത്തിട്ടില്ല.... വാക്ക് കൊണ്ട് അന്ന് നോവിച്ചു വിട്ടപ്പോ വേദന മാത്രമായിരുന്നു.... ഒന്നിനും നിന്നില്ല.... ഇവിടം ഉപേക്ഷിച്ചു പോയി... എന്നിട്ടും ഒന്നും കിട്ടിയില്ല.... ജിയാൻ എന്നും അന്നും ഇന്നും അതേ ജിയാൻ അഷ്ഫാഖ് തന്നെ... മാറിയിട്ടില്ല... മാറുകയും ഇല്ല... ..തെമ്മാടി അത് തന്നെയാണ് ഞാൻ.... ഒരിക്കലും മാറില്ല.... മാറ്റില്ല ആരും..... പക്ഷെ ഈ തെമ്മാടി നേടാൻ കൊതിച്ച ഒന്നുണ്ട്.... അത് നീയാണ് സെഹ്‌റ.... അത് നേടിയിരിക്കും ഞാൻ..... എനിക് വേണം.... എന്നും ആ കലിപ്പ് കാണാൻ.... വിട്ടു കൊടുക്കില്ല നിന്നെ....." അവന്റെ മനസ് എന്തിനെന്നില്ലാതെ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.... ഉള്ളിൽ എന്തോ അമ്പു കൊണ്ട വേദനയും പുറത്ത് മൊത്തം ദേഷ്യം കൊണ്ടുള്ള ചൂടും അവനറിഞ്ഞു.....അവളുടെ വീടിന് മുന്നിൽ ചെന്നു ബുള്ളറ്റ് നിർത്തി ചാടി ഇറങ്ങിയവൻ..... സെഹ്‌റ.....അവൻ ഉച്ചത്തിൽ വിളിച്ചു കൂവി.... അവന്റെ ശബ്ദം ആ വീട്ടിൽ അലയടിച്ചു..... പുറത്തേക്ക് അകത്തു നിന്ന് എല്ലാവരും ഇറങ്ങി വന്നു....പക്ഷെ സെഹ്‌റ അവൾ ഇല്ല... ദേഷ്യത്തോടെ ചുമന്നു നിക്കുന്ന അവനെയും നോക്കി അവർ അന്താളിച്ചു നിന്നു..... "എന്താ ജിയാൻ... എന്താ നിനക്ക് വേണ്ടത്... എന്തിനാ ഒച്ച വെക്കുന്നത്.... ഇത് എന്റെ വീടാണ്... ഇവിടെ നിന്റെ ശബ്ദം ഉയരാൻ പാടില്ല....." ചാച്ചൻ ദേഷ്യത്തോടെ അവനെ തുറിച്ചു നോക്കി പറഞ്ഞു.....അവൻ അതൊരു പുച്ഛത്തോടെ കാറ്റിൽ പറത്തി അദ്ദേഹത്തെ നോക്കി..... "എന്താണ് ചാച്ചാ....ശബ്ദം ഉയർതണ്ടെന്നോ....പക്ഷെ എന്തിന് ഞാൻ ശബ്ദം താഴ്ത്തണം.... പിന്നെ ജിയാനെ അറിയാലോ.... ഞാൻ ചെയ്യുന്നതാണ് എനിക് ശരി.... അത് മറ്റുള്ളവരെ ബോധിപ്പികണ്ട....എവിടെ ശബ്ദം ഉണ്ടാക്കണം വേണ്ടെന്നൊക്കെ എന്റെ തീരുമാനം ആണ്... ജിയാൻ ഒറ്റ തടിയാ..... എന്റെ തീരുമാനമാണ് എന്റെ ജീവിതം... അത് ചോദ്യം ചെയ്യാൻ വരണ്ട ആരും....." "എന്താ....നിനക്ക് വെളിവില്ലേ... കള്ള് വലിച്ചു കേറ്റിയാണോ വരവ്..... നീ പറഞ്ഞല്ലോ നിന്റെ തീരുമാനങ്ങൾ...നിന്റെ ജീവിതം എന്നൊക്കെ.....പിന്നെന്തിന് ഇവിടെ വന്നു.... നിനക്ക് പോയി ജീവിക്കെടാ.... ഞാൻ ഒന്നും ചോദിക്കാനോ പറയാനോ.... നിന്റെ കാര്യത്തിൽ തല ഇടാനോ വന്നില്ലല്ലോ.... പിന്നെന്തിനാ ഇവിടെ കിടന്നു കുരക്കുന്നെ....." "ഹഹഹ.... കൊള്ളാലോ... ബേഷ്...ഇടപെടുന്നില്ലേ.... ഇല്ലെന്ന് പറഞ്ഞ അത് കള്ളമല്ലേ.... എന്റെ ജീവിതം വെച്ചാണ് നിങ്ങൾ ഇപോ കളിക്കുന്നത്... അതിന് ഞാൻ സമ്മതിക്കില്ല...." അവൻ അമർഷത്തോടെ പറഞ്ഞു.... ആ കണ്ണിന്റെ ഉള്ളം ചുമ്മന്നു തുടുത്തിരുന്നു ...... "എന്ത് സമ്മതിക്കില്ലെന്ന്... എന്താ നീ പറയുന്നേ.... ഇവിടെ കിടന്നു തെമ്മാടിത്തരം കാണിക്കാതെ പോകാൻ നോക്ക്...." "തെമ്മാടിത്തരം തന്നെയാ.... എന്റെ പെണ്ണ് അവളെ ഒരു പട്ടിക്കും കൊടുക്കാൻ ഞാൻ സമ്മതികില്ല... ജിയാന്റെ പെണ്ണാണ് സെഹ്‌റ.... ഹൃദയത്തിലും എന്റെ ഷ്വസത്തിലും എഴുതി വെച്ച പേരാണ്.... അകറ്റാൻ ശ്രമിക്കണ്ട...സമ്മതിക്കില്ല...." അവന്റെ ശബ്ദം മുംബത്തേതിനെക്കാൾ ഉയർന്നു പൊങ്ങി.... കാറ്റിൽ പോലും അലയടിച്ചു കേട്ട് തുടങ്ങി..... ആപ്പോഴേക്കും ഒരു വണ്ടി ആ മുറ്റത്ത് വന്നു നിറുത്തി..... ജിയാന്റെ ശബ്ദം ഉയർന്നു പൊങ്ങിയതറിഞ്ഞു പുറത്തേക്ക് വരണ്ടെന്നു പറഞ്ഞത് കൊണ്ട് മാത്രം അകത്തിരുന്ന സെഹ്‌റ പുറത്തേക്ക് വന്നു..... ജിയാൻ അവളെ കണ്ടു നോക്കുന്നതിനിടയിൽ ആ കാറിൽ നിന്ന് ഇറങ്ങുന്നവരും അവൾക് മുന്നിലായി നിന്നു..... ഒരു ഭാഗത്ത് മെഹബൂബ് കാറിൽ നിന്ന് ഇറങ്ങുമ്പോ മറു ഭാഗത്ത് ജിയാൻ രക്തം തിളഞ്ഞു മറിയുന്നത് പോൽ നിക്കുന്നുണ്ട്..... "അളിയാ... എന്താ ഇവിടെ... എന്തു പറ്റി.... ജിയാൻ എന്താ മുറ്റത്ത് നിക്കുന്നെ....." മെഹബൂബിന്റെ ഉപ്പ അതും ചോദിച്ചു ഉമ്മറത്തേക്ക് കയറിയതും ജിയാൻ മെഹബൂബിനെ തുറിച്ചു നോക്കുകയായിരുന്നു..... മെഹബൂബിന്റെ മുഖത്ത് ഒരു മാറ്റവും ഇല്ലായിരുന്നു... പഴയ പോലെ തന്നെ നിഷ്കളങ്കനായ ഭാവം.... അത് ജിയാനെ ഏറെ ചൊടിപ്പിച്ചു..... "ജിയാൻ...നിന്നോടാണ് പോകാൻ പറഞ്ഞത്... മുറ്റത്ത് നിന്ന് സമയം കളയാതെ...." അബ്ബാസ് ദേഷ്യത്തിൽ പറഞ്ഞു.... അതിന് ജിയാൻ ഒരു പൊട്ടിത്തെറിക്കലായിരുന്നു..... "നോ...ജിയാൻ ഇന്ന് പോകുന്നില്ല....ഇതിന് ഒരു തീരുമാനം ഉണ്ടാകും ഞാൻ.... സെഹ്‌റയുടെ കരം പിടിക്കാൻ ദേ ഈ കൈക്ക് മാത്രമേ അവകാശമുള്ളൂ....." അവൻ ഒരു ഭ്രാന്തനെ പോലെ അലറി പറഞ്ഞു..... അപ്പോഴേക്കും അവിടെ കാഴ്ചകാരായി നാട്ടിലുള്ളവരൊക്കെയും കൂടി കഴിഞ്ഞിരുന്നു..... അത്രയ്ക്ക് വലുതായിരുന്നു അവന്റെ ശബ്ദം..... അവന്റെ ഉള്ളിൽ ഗ്യാസിനെ പോലും വെല്ലുന്ന ഒന്ന് തിളച്ചു മറിയുന്നുണ്ടായിരുന്നു.... കൂട്ടത്തിൽ അവന്റെ കൂട്ടുകാരും പാഞ്ഞെത്തിയിരുന്നു...... ചുറ്റും ആളുകളെ കൊണ്ട് നിറഞ്ഞതും അബ്ബാസിനും സെഹ്‌റക്ക് ഒന്നും മിണ്ടാൻ പറ്റാതെയായി..... ജിയാൻ അടങ്ങുന്നില്ലയിരുന്നു..... ഒരു തീഗോളം പോലെ ആളി കത്തുകയാണവൻ...ആദ്യമായി അവൻ ഒരു ഭ്രാന്തനെ പോലെ അവന്റെ ദേഷ്യം ചീറ്റി എറിഞ്ഞു..... കാഴ്ചക്കാരായി നിന്ന എല്ലാവരിലും പതർച്ച.... ശിയാസും ജംഷിയും ജാസിയുമൊക്കെ അവന്റെ അടുത്തേക്ക് ചെന്നു... അവനെ പിടിച്ചുതടയാൻ നോക്കി..... അവൻ അവരെ തള്ളി മാറ്റി.... അവര്ക് നേരെ വിരൽ ചൂണ്ടി പോകാൻ പറഞ്ഞു..... "അബ്ബാസ്... എന്താ ഇവിടെ.... ഇവൻ എന്തിനാ ഇങ്ങനെ ദേഷ്യം.... എന്താ കാര്യം...." ആരോ കൂട്ടത്തിൽ നിന്ന് അത് ചോദിച്ചതും അബ്ബാസ് ഒന്നും തന്നെ പറഞ്ഞില്ല..... കാരണം ഒന്നും പറയാൻ പറ്റാതെ നിക്കുവാ....ജിയാന്റെ ഈ രൂപം എല്ലാവരെയും നന്നായി പേടിപ്പിച്ചു കഴിഞ്ഞിരുന്നു..... "ദേ ചേട്ടാ.... അല്ല ഇക്ക... നിങ്ങൾക് അറിയോ ഈ വാക്ക് തെറ്റിച്ചാല് എന്താ വേണ്ടതെന്ന്.... ഒരു വാക്ക് കൊടുത്താൽ അത് വീട്ടെടത് അല്ലെ... അല്ലെന്ന് നിങ്ങൾ പറയ്...ആണോ അല്ല എന്നാണോ..." ആരും മിണ്ടിയില്ല.... എല്ലാവരും പരസ്പരം നോക്കുക തന്നെ... പെട്ടെന്ന് ശബ്ദം പൊങ്ങി....എല്ലാവരും അങ്ങോട്ട് നോക്കി..... "അതേ ജിയാൻ... മതി നിന്റെ പ്രസംഗം.... നിനക്ക് എന്താ വേണ്ടത്... എന്തിനാ ഇപോ ഇവിടെ വന്നേക്കുന്നത്..... വീടിന്റെ മുറ്റത്ത് നിന്നു തെമ്മാടിതരം ചെയ്യാൻ നിനക്ക് നാണമില്ലേ.... അതെങ്ങനെയ തൊലി കട്ടി കൂടുതലാണല്ലോ.....എന്തിനാ ഇവിടെ വന്നത്... എന്തിനാ.... പോ ഇവിടെ നിക്കാതെ.. പോകാൻ.... കിടന്നു തുള്ളുന്നത് എന്തിനാ... പറയെടാ......" അത് വരെ മിണ്ടാതെ നിന്ന സെഹ്‌റക്ക് അവന്റെ ശബ്ദവും ദേഷ്യവും അതിര് കടക്കുന്നതും ആളുകൾ വീടിന് മുന്നിൽ കൂടി നിന്നതും അരോച്ചകമായി തോന്നിയതും അവന്റെ മുന്നിൽ ചെന്നു നിന്ന് അവനെ പറഞ്ഞതായിരുന്നു..... "എന്താടി... നിനക്ക് അറിയില്ല....ഞാൻ എന്തിനാ തുളുന്നതെന്ന്..... ഞാൻ പറഞ്ഞതല്ലേ ഒരു നൂറ് പ്രാവശ്യം....നീ എന്റേതാണെന്ന്.... മറന്നോ നീ.... മറക്കരുത്... മറക്കാൻ സമ്മതിക്കില്ല..... അതൊക്കെയും സത്യമാണ്... ഈ ഹൃദയത്തിൽ നിന്നെ കൊണ്ട് നടന്നുവെങ്കിൽ നിന്റെ സ്വന്തമാക്കിയിരിക്കും ഈ ജിയാൻ വാശിയാണ്... അതിനപ്പുറം വാക്ക് ആണ് ഇത്... എന്റെ ഉമ്മയ്ക്ക് കൊടുത്ത വാക്ക്..... ഇവിടെ ചിലർ മറക്കുന്നു വാക്ക്.... തെറ്റിച്ചു എല്ലാം.... പക്ഷെ ഞാൻ അതിന് അനുവദിക്കില്ല......" "കഴിഞ്ഞോ ....കഴിഞ്ഞോ ജിയാൻ തന്റെ ദേഷ്യവും പഴി പറയലും.....അധികാരം പറച്ചിലും.... എന്ന താൻ കേട്ടോ... തന്റെ വാകും... അത് പോലെ ഈ അവകാശം പറച്ചിൽ കൊണ്ട് മാത്രം ആയില്ല.... ഒരിക്കലും നടക്കില്ല എന്നതിന് വാശി പാടില്ല.... നിന്നെ പോലെ ഒരുത്തനെ എനിക് വേണ്ട... അത് കൊണ്ടാണ് ഒഴിഞ്ഞു മാറുന്നത്.... എന്നിട്ടും എന്തിനാ പിറകെ വരുന്നത്.... ഉപ്പാക്കും തന്നെ ഇഷ്ടമല്ല... ആർക്കും അല്ല...അങ്ങനെ ഒരുത്തനെ എനിക് വേണ്ട...... ഇന്ന് ഈ നിമിഷം വരേക്കും ഞാൻ നിന്നെ സ്‌നേഹിച്ചിട്ടില്ല... വെറുപ്പാണ് എനിക്.. വെറുപ്പ് മാത്രം....പിന്നെ എന്തിന് വേണ്ടി നീ എന്നെ സ്വന്തമാക്കണം.... ഒരു കല്ലിനെ കൊണ്ട് പോയി നോക്കി ഇരിക്കാൻ വേണ്ടിയാണോ...." അവൾ അവന് നേരെ ദേഷ്യം കൊണ്ടുള്ള വാക്ക് എറിഞ്ഞു കൊണ്ടിരുന്നു... ചുറ്റും ആളുകൾ ഉണ്ടെന്ന ഓർമ പോലും ഇല്ലാത്തത് പോൽ..... അവൻ ഒരു നിമിഷം അവളുടെ വക്കിൽ ശ്രദ പോയി.... ഒന്ന് അവളെ നോക്കി നിന്നതിന് ശേഷമവൻ..... "എന്താ പറഞ്ഞേ എന്നെ വെറുപ്പാണ് എന്ന്... ശരി സമ്മതിച്ചു ആണെന്ന് തന്നെ വെച്ചോ... പക്ഷെ എനിക്കൊന്ന റിയണം നിനക്ക് ഒരാളോട് പ്രണയം.. അല്ലേൽ ഇഷ്ടം തോന്നിയ മാത്രമേ സ്നേഹിക്കുള്ളൂ എന്ന് നീ ഒരു വട്ടം പറഞ്ഞിരുന്നു..... എങ്കിൽ എന്നോട് അതില്ലെന്നു വെക്കാം... വേറെ ആരോടും ഉള്ളതായി അറിയില്ല... അപ്പോ പിന്നെ മെഹബൂബുമായി ഈ ബന്ധം എന്തിന്...... അതിന് ഉള്ള മറുപടി എനിക് ഇപോ തന്നെ കിട്ടണം..... പറയ് ,,,,,നീ എന്തിനാ ഇതിന് ഒരുങ്ങിയത്.... എന്നിൽ നിന്ന് രക്ഷ നേടാൻ ആണോ... അതോ ശരിക്കും ഇവനെ കെട്ടാൻ തയ്യാറെടുത്തിട്ടാണോ .....പറയ്....അല്ലല്ലോ....അങ്ങനെ ആണെങ്കിൽ പറ.... ആണോ...." അവന്റെ ചോദ്യം അവൾ പ്രതീക്ഷിച്ചിരുന്നില്ല..... ഒരു നിമിഷം അവൾ ഒന്ന് അതിശയിച്ചു പോയി.... തന്റെ ഉള്ളം താൻ മാത്രം അറിയുന്ന തന്റെ മനസ്സ് അവൻ അറിയുന്നുണ്ട്... താൻ എന്താണ് ചിന്തിക്കുന്നത് എന്നു പോലും..... മെഹബൂബിനെ ഒരിക്കൽ പോലും അത് പോലെ കാണാൻ പറ്റില്ല എന്നതും..... അവൻ ഒക്കെ അറിഞ്ഞത്പോലെയാണ് ചോദ്യം..... താൻ ഒരിക്കലും ഈ ബന്ധത്തിന് സമ്മതം കൊടുത്തിട്ടുമില്ല....തനിക്ക് എന്താ വേണ്ടത്... എന്ത് ചെയ്യണം എന്ന് പോലും നിശ്ചയമില്ല.....അവൾ ഒന്നും മിണ്ടിയില്ല..... "കണ്ടില്ലേ.... അവൾ ഒന്നും പറയുന്നില്ല.... വിവാഹം നടത്തുന്നവനെ ഇഷ്ടപ്പെടാതെ ആണോ ചാച്ചൻ വിവാഹം കഴിപ്പിക്കാൻ പോകുന്നത്... എങ്കിൽ ഞാൻ പറയുന്നു എന്നേക്കാൾ എന്ത് യോഗ്യതയാണ് അവനുള്ളത്... എന്താണ് നിങ്ങൾ കണ്ടത്.... എന്നിൽ ഇല്ലാത്ത എന്താണ് അവനിലുള്ളത്..... സ്നേഹം കൊണ്ട് മൂടാൻ പാകത്തിന് മനസ്സും കൊണ്ട് നടക്കുന്ന ഞാൻ ആണോ അതോ അങ്ങനെ ഒന്നും തന്നെ ഇല്ലെന്ന് പറഞ്ഞു നടക്കുന്ന ഇവർ ആണോ ചേരേണ്ടത്.... ആണോ. നിങ്ങളൊക്കെ പറ...... പിന്നെ വാക്ക് അതിൽ പിന്മാരില്ലെന്നു പറഞ്ഞു നടക്കുന്ന എന്റെ ചാച്ചനും തെറ്റിക്കുന്ന ഒരു വാകും ഇതിൽ അടങ്ങുന്നുണ്ട്... അപ്പോ പൂർണമായും എന്നെ ഒഴിവാക്കി ഇവളെ ഇവന് കൊടുക്കാൻ ഞാൻ സമ്മതിക്കില്ല..... ഈ നാടിന്റെയും നാട്ടുകാരുടെയും പഴയകാല ചരിത്രമെടുത്താൽ ഈ നടക്കുന്നത് അന്യയമാണ് എന്നു നൂറു വട്ടം പറയും.... അറിയില്ലേ അതൊന്നും..... എനിക് ഒരു വാക്ക് ഉണ്ട്... അത് പോലെ ചാച്ചനും.... അത് കൊണ്ട് ഇതിന് ഒരു തീരുമാനം പഴയ രീതി അനുസരിച്ചു ആയിക്കോട്ടെ....." ജിയാൻ പറയുന്നത് അവിടെ നിന്നിരുന്ന പുതിയ തലമുറകളിലെ ആർക്കും മനസ്സിലായില്ലെങ്കിലും അബ്ബാസ് അടക്കം നാട്ടിലുള്ള എല്ലാവരിലും അത് എത്തിയിരുന്നു.... ജിയാൻ പറയുന്നതിന്റെ പൊരുൾ മനസ്സിലാകാതെ മെഹബൂബും സെഹ്‌റയും അവനെ നോക്കി.... അപ്പോ അവന്റെ മുഖത്ത് ദേഷ്യത്തിന് പകരം ഒരു പുച്ഛം കലർന്ന ചിരിയായിരുന്നു...... എല്ലാവരും അബാസിലേക്ക് നോട്ടം പായിച്ചു.... അയാൾ എന്തോ ചിന്തിച്ചു നിക്കുന്നത് അവര് നോക്കി നിന്നു.... "ജിയാൻ പറഞ്ഞത് ഒക്കെയും ശരിയാണ്.... വാക്ക് വാക് ആണ്... അത് തെറ്റാൻ പാടില്ല..... പക്ഷെ അങ്ങനെ ഒന്ന് ചെയ്തത് വേറെ കാര്യങ്ങൾക്ക് വേണ്ടിയാണ്..... പക്ഷെ അതിനെ പറ്റി ഈ നാട്ടുകാരുടെ മുന്നിൽ വെച്ചു ചോദ്യം ചെയ്യപ്പെട്ടു.... അടങ് കൊണ്ട് അതിന് വേണ്ടി ഒരു അവസരം..... മകളുടെ ജീവിതം വെച്ചുള്ളത് ആയത് കൊണ്ട് തന്നെ ഇത് കുറച്ചു ആലോചിച്ചു വേണം ചെയ്യാൻ.... അതിനാൽ ഞാൻ ഒരു കാര്യം ചെയ്യാൻ തീരുമാനിച്ചു..... ജിയാൻ പറഞ്ഞത് വെച്ചു തന്നെ.... പണ്ട് ഇവിടെയൊക്കെ നടത്തിയിരുന്ന ഒന്നാണ്..... നിങ്ങക്കൊക്കെ അറിയുവായിരിക്കും.... ഈ നാട്ടുകാരുടെ മുന്നിൽ വെച്ചു തന്നെ ജിയാന് ഞാൻ ഒരു അവസരം കൊടുക്കുകയാണ്..... എന്റെ മകൾക് വേണ്ടി.... അതും ഒരു വലിയ കണ്ടീഷനിൽ തന്നെ... അത് കഴിഞ്ഞിട്ടേ എന്റെ മകളുടെ വിവാഹം ഞാൻ തീരുമാനിക്കുള്ളൂ..... അത് കഴിഞ്ഞ പിന്നെ ജിയാൻ ആണോ അവൾക് അതോ മെഹബൂബ് ആണോ എന്ന് നമുക്ക് നോകാം....." ഉപ്പാന്റെ സംസാരം കേട്ടിട്ട് ഒന്നുംതന്നെ മനസ്സിലാകാതെ സെഹ്‌റ പെട്ടെന്ന് ഉപ്പാക്ക് നേരെ തിരിഞ്ഞു..... "ഉപ്പ...എന്തൊക്കെയാ നിങ്ങൾ പറയുന്നേ....എന്താ ഇങ്ങള് ഉദ്ദേശിക്കുന്നത്..... എന്റെ ജീവിതം വെച്ചു കൊണ്ട്..... പറയ്..എന്താ ഇതൊക്കെ...." അവൾ അറിയാനുള്ള ആവേഷത്തോടെയും പരവേഷത്തോടെയും ചോദിച്ചു.... ഒന്ന് സെഹ്‌റയെ നോക്കി കൊണ്ട് ഉപ്പ കാര്യം പറഞ്ഞതും അവിടെ ഉള്ളവരൊക്കെ മുഖത്തോട് മുഖം നോക്കി... കൂടെ മെഹബൂബും സെഹ്‌റയും ഞെട്ടി അദ്ദേഹത്തെയും ജിയാൻ ഞെട്ടി നിക്കുന്ന അവന്റെ കൂട്ടുകരിലേക്കും നോക്കി...... [തുടരും]
1.2k കണ്ടവര്‍
2 മണിക്കൂർ
#

📙 നോവൽ

_*🌸💖ഹംദാമറിയം💖🌸*_ __________________________ *Shamsiya Faisal* ________________ *PART4⃣1⃣* ഹംദ നാണത്തോടെ കപ്പ് എനിക്ക് നേരെ നീട്ടി ഞാന്‍ അവളെ മിഴിയിലേക്ക് തന്നെ നോക്കി കൊണ്ട് കപ്പിന്‍റെ കൂടെ അവളെ കൈയ്യും കൂടെ പിടിച്ചു '''ന്‍റെമ്മാ.....,,, റൊമാന്‍റിക് മൂഡോടെ കപ്പ് ഒാളെ കൈയ്യും കൂട്ടി പിടിച്ചതും കൈ പൊള്ളി കപ്പ് താഴെ വീണ് പൊട്ടി കപ്പില്‍ നിന്ന് പാലിന് പകരം ചിന്തിയത് കട്ടന്‍ ചായ ഷാദിയുടെ ഭാഷേല്‍ പറഞ്ഞാ മുഹബ്ബത്തിന്‍റെ സുലൈമാനി ''ഇതെന്ത് ഒലക്കേടീ കട്ടന്‍ ചായേ.., ഞാന്‍ പൊള്ളിയ കൈ കുടഞ്ഞോണ്ട് ചോദിച്ചു ''നല്ല മഴല്ലെ.,ഉമ്മ പറഞ്ഞു ഷെഫിക്ക് നല്ല ചൂടുള്ള കട്ടന്‍ ചായ ഉണ്ടാക്കി കൊണ്ട് പൊയ്ക്കോന്ന്., അതാ ഞാന്‍...,, ഹംദ കുറച്ച് പേടിയോടെ എന്‍റെ മുഖത്തേക്ക് നോക്കാതെ വീണുടഞ്ഞ കപ്പിലേക്ക് നോക്കി കൊണ്ട് പറഞ്ഞു ''ന്നാ പറയണ്ടെ കുരുപ്പെ..,,എന്‍റെ മൂഡ് കളഞ്ഞപ്പോ സമാധാനം ആയല്ലോ., ഒലക്ക കൈയ്യും പൊള്ളി..,, ഞാന്‍ കുറച്ച് ഉച്ചത്തില്‍ പറഞ്ഞോണ്ട് പൊള്ളിയ ഭാഗത്തേക്ക് നോക്കി ''ഷെഫിക്കാ...നല്ലോം പൊള്ളിയോ..,, ഹംദ എന്‍റെ കൈ പിടിച്ച് പരിശോധിക്കാന്‍ തുടങ്ങി ''ഇല്ല പെണ്ണേ..ചെറുതായിട്ടൊരു നീറ്റലൊള്ളു...,, ''അള്ളാഹ്..,കൈയ്യാകെ ചുവന്ന്ണ്..,അവിടെക്കി ഞാന്‍ കോള്‍ഗേറ്റ് കൊണ്ടരാ..,, ഹംദ വേഗം വാഷ് റൂമില്‍ പോയി കോള്‍ഗേറ്റ് കൊണ്ട് വന്ന് പൊള്ളിയ ഭാഗത്ത് തേക്കാന്‍ നിന്നു ''എന്‍റെ മറിയകുട്ടീ...,,അതിനുമാത്രം ഒന്നുല്ല..,, ഞാനവളെ തടഞ്ഞു ''ഷെഫിക്കാ..,ഇത് കുട്ടികളി അല്ലട്ടോ., ഇതെങ്ങാനും മുറി ആയാല്‍ പിന്നെ ആകെ എടങ്ങേറാകും..,, ഹംദ പൊള്ളിയ ഭാഗത്ത് കോള്‍ഗേറ്റ് തേച്ചു ''ആ..ഹ്...,, വേദന കൊണ്ട് ഞാനൊന്ന് ഞെട്ടി അത് കണ്ടതും അവളെ കണ്ണില്‍ നിന്നും കണ്ണുനീര് വരാന്‍ തുടങ്ങി ''അയ്യേ...,എന്തിനാ എന്‍റെ പെണ്ണ് കരയുന്നെ..,എനിക്കൊന്നുല്ലന്നേ..,, ഞാന്‍ ഹംദയുടെ കണ്ണുനീര് തുടച്ച് എന്‍റെ അടുത്തിരുത്തി ''ഞാന്‍ കാരണം നിങ്ങള്‍ക്ക് വേദനിച്ചില്ലെ..,, എന്‍റെ വലത് കൈ അവളുടെ ചുണ്ടോടടുപ്പിച്ച് ഉള്ളം കൈയ്യില്‍ പൊള്ളിയ ഭാഗത്തായവള്‍ ഉമ്മ വെച്ചു ''എന്‍റെ പെണ്ണേ എന്താ ഈ കാട്ടിയെ..,നിന്‍റെ ചുണ്ടില്‍ കോള്‍ഗേറ്റായില്ലെ...,, ഹംദയുടെ ചുണ്ടില്‍ പറ്റിയ കോള്‍ഗേറ്റ് എന്‍റെ ഇടത് കൈ കൊണ്ട് തുടച്ച് കൊണ്ട് ഞാന്‍ പറഞ്ഞു ''ഒാ..ഹ് അതിനെന്താ കോള്‍ഗേറ്റല്ലെ,അത് കുഴപ്പല്ല...,, അവള്‍ തലതാഴ്ത്തി ''ആണോ...,എന്നാ എനിക്കും കുഴപ്പല്ല...,, ഞാനൊരു കള്ളചിരിയോടെ ഹംദയെ നോക്കി ''എന്ത് കുഴപ്പല്ലന്ന്....,,എന്താ ഷെഫിക്കാ നിങ്ങളെ മുഖത്തൊരു കള്ള ലക്ഷണം...,, ഹംദ നെറ്റി ചുളിച്ച് എന്നില്‍ നിന്ന് കുറച്ച് മാറി നിന്നു ''ഇനി ഇങ്ങനെ അങ് പോയാ മതിയോ മറിയകുട്ടീ ., കുറച്ചൊക്കെ കള്ള ലക്ഷണം വേണ്ടേ.., ഒന്നുല്ലെങ്കില്‍ ഞാനൊരു ആണെല്ലേഡീ...,, ഞാന്‍ ഹംദയുടെ വയറില്‍ ചുറ്റിപിടിച്ച് എന്നോട് ചേര്‍ത്തു ''ഷെഫിക്കാ...,,വിടി..,നിങ്ങളെ കൈ പൊള്ളിയത് മുറിയാകുട്ടോ..,, ഹംദ കുതറി മാറാന്‍ നോക്കി '''അത് ഞാനങ് ക്ഷമിച്ചു പെണ്ണേ..,, ഞാന്‍ ഹംദയുടെ കണ്ണിലേക്ക് നോക്കി തിരിച്ച് അവളും.. ഞങ്ങളുടെ കണ്ണുകള്‍ തമ്മില്‍ ഒരുനിമിഷം കൊണ്ട് ഒരായിരം പ്രണയ കഥകള്‍ പറഞ്ഞ് തീര്‍ത്തു പതിയെ ഞാനവളുടെ നെറുകയില്‍ ചുംബിച്ചു അവള്‍ കണ്ണടച്ച് എന്നോട് കൂടുതല്‍ ചേര്‍ന്ന് നിന്നു കണ്ണടച്ചിരിക്കുന്ന അവളുടെ കുഞ്ഞ് മുഖം ഞാനെന്‍റെ കൈയ്യിലെടുത്തു പതിയെ കണ്ണ് തുറന്നവള്‍ എന്‍റെ കണ്ണിലേക്ക് നാണത്തോടെ നോക്കി അവളുടെ മുഖത്തോട് എന്‍റെ മുഖം അടുപ്പിച്ചതും പതിയെ അവളുടെ കണ്ണ് വീണ്ടും അടഞ്ഞു ഞാനവളുടെ രണ്ട് കണ്ണിലും മാറി മാറി ചുംബിച്ചു അവളുടെ നെഞ്ചിടിപ്പ് കൂടി പെട്ടന്നവളൊന്ന് പുളഞ്ഞ് എന്‍റെ കൈ തട്ടിമാറ്റി എന്‍റെ നെഞ്ചിലേക്ക് വീണു കെട്ടിപിടിച്ചു ഞാനും എന്‍റെ രണ്ട് കൈകൊണ്ട് അവളെ വരിഞ്ഞ് മുറുക്കി ''മറിയകുട്ടീ...,,എന്നാ പിന്നെ ലൈറ്റ് ഒാഫാക്കല്ലെ..,, ഞാനിങ്ങനെ ചോദിച്ചതും സമ്മതമെന്നോണം അവള്‍ എന്നെ നോക്കി നാണത്തോടെ ചിരിച്ച് മുഖം എന്‍റെ നെഞ്ചിലേക്ക് പൂഴ്ത്തി പുറത്ത് നല്ല ഇടിയോടുകൂടിയ മഴ തകര്‍ത്ത് പെയ്യുകയാണ് ഇരുട്ട് നിറഞ്ഞ ഞങ്ങളുടെ മുറിയിലേക്ക് മിന്നല്‍ ഒരു കള്ളനെ പോലെ ഇടക്കിടക്ക് എത്തി നോക്കി അപ്പോയും ഫോണില്‍ പ്രണയ ഗാനങ്ങള്‍ മാറി കൊണ്ടിരുന്നു '''ഷെഫിക്കാ.,,എനിക്ക് പേടിയാകുന്നു...,, വലിയ ശബ്ദത്തോടെ വെട്ടിയ ഇടിയെ ഭയന്നവള്‍ പറഞ്ഞു ''നീ എന്തിനാ മുത്തെ പേടിക്കുന്നെ...,,നിന്നോട് ചേര്‍ന്നൊട്ടികിടക്കാന്‍ ഞാനില്ലേ..,, ഞങ്ങള്‍ ബെഡിലേക്ക് ചാഴ്ഞ്ഞു 🎶🎼 _മിഴിയില്‍ നിന്നും മിഴിയിലേക്ക് തോണിതുഴഞ്ഞ് പോയീ....നമ്മള്‍....മെല്ലേ....🎶🎼_ ഫോണില്‍ നിന്ന് ഒഴുകിയെത്തിയ പ്രണയഗാനം ഞങ്ങളെ തലോടി ഞങ്ങള്‍ക്ക് ചുറ്റും ഒരു പ്രണയ ഗോപുരം തന്നെ പണിതു അതിന്‍റെ അടങ്ങാനാവാത്ത ഫീലില്‍ ഞാന്‍ ഹംദയേക്ക് ലയിച്ചു അവളുടെ ചുണ്ടോട് എന്‍റെ ചുണ്ട് ചേര്‍ക്കുമ്പോള്‍ അതെന്നെ മറ്റൊരു ലോകത്തെത്തിച്ചു തകര്‍ത്ത് പെയ്യുന്ന ആ മഴയില്‍ ഞങ്ങള്‍ പരസപരം മതിമറന്ന് ഒന്നാകുമ്പോള്‍ ഈ നിമിഷം ഒരിക്കലും തീരരുതെന്ന് ഞാന്‍ അറിയാതെ ആഗ്രഹിച്ചു പോയി ആദ്യമായിട്ടൊരു പെണ്ണിനെ അറിഞ്ഞ രാത്രി ഇത് വരെ കിട്ടാത്ത അറിയാത്ത ഫീല്‍ തൊട്ടറഞ്ഞപ്പോള്‍ അതന്നില്‍ ലഹരിയായ് പടര്‍ന്നു അവസാനം അവള്‍ തളര്‍ന്ന് എന്‍റെ നെഞ്ചിലേക്ക് പറ്റിചേര്‍ന്നപ്പോള്‍ എന്തിനെന്നറിയാതെ എന്‍റെ ചുണ്ടില്‍ ഒരു ചിരി വിടര്‍ന്നു ''മറിയകുട്ടീ...,, ഞാനവളെ മെല്ലെ വിളിച്ചു ''ഇക്കാ....,,, അവളെന്‍റെ നഗ്നമായ നെഞ്ചില്‍ തലോടി ''പെണ്ണേ...,,ഇത്രയും ദിവസം നമ്മള്‍ക്ക് നഷ്ട്ടമായല്ലെ..,, അവളുടെ നെറ്റിയില്‍ ചുംബിച്ച് കൊണ്ട് ഞാനവളോട് പറഞ്ഞു ''അത് സാരല്ല ഷെഫിക്കാ..,,ഇത്രയും ദിവസം നഷ്ട്ടമായത് കൊണ്ടാണ് ഇന്ന് ഈ രാത്രി ഇത്രയും മനോഹരമായത്..,, അവളെന്‍റെ നെഞ്ചില്‍ ചുണ്ട് ചേര്‍ത്തു ഞാനവളെ പുണര്‍ന്ന് അവളുടെ തക്കാളി കവിളിലേക്കും വിടര്‍ന്ന നെറ്റിയിലേക്കും മാന്‍പേട കണ്ണിലേക്കും തത്തമ്മ ചുണ്ടിലേക്കും എന്‍റെ സ്നേഹം ചുണ്ടാല്‍ പകര്‍ന്നു എല്ലാത്തിനും അവസാനമെന്നോണം ഞങ്ങള്‍ നിദ്രയുടെ ആഴങ്ങളിലേക്കെത്തി രാവിലെ മുഖത്തേക്ക് ഉറ്റിയ വെള്ളതുള്ളികള്‍ എന്നെ ഉണര്‍ത്തി കണ്ണ് തുറന്ന് നോക്കിയതും മുന്നില്‍ ഹംദ, കുളി കഴിഞ്ഞ് വന്ന് മുടി തോര്‍ത്തുന്ന മനോഹരമായ കാഴ്ച്ചയാണ് ഞാന്‍ തലയിണ കെട്ടിപിടിച്ച് അവളെ തന്നെ നോക്കിനിന്നു ഹംദ കണ്ണ് കൊണ്ട് എന്താന്ന് ചോദിച്ചു ഞാനവളെ അടുത്തേക്ക് വിളിച്ചു ''അയ്യടാ..,,ചെക്കന്‍റെ പൂതി കണ്ടില്ലെ..,, ചായ ദാ അവിടെ വെച്ചിട്ടുണ്ട്., ഞാന്‍ താഴെ ഉണ്ടാകും...,, ഹംദ ചായ കാണിച്ച് തന്ന് റൂമില്‍ നിന്ന് പോയി ''ഡീ...ഹംദൂ...പോകല്ലേ.., ഡീ...പെണ്ണേ...,, ഞാനവളെ പിടിച്ച് വെച്ചെങ്കിലും അവള്‍ അതൊന്നും മൈന്‍റാക്കാതെ എന്നെ നോക്കി ചിരിച്ച് താഴേക്ക് പോയി നിരാശയോടെ ഞാന്‍ ഫ്രഷാകാന്‍ വേണ്ടി എണീറ്റതും കാലില്‍ എന്തോ തടഞ്ഞു നോക്കുമ്പോള്‍ ഇന്നലെ താഴെ വീണ് പൊട്ടിയ കപ്പിന്‍റെ ചെറിയ കഷ്ണ്ണം അപ്പോയാണ് എനിക്കൊരു എെഡിയ തോന്നിയത്.. '''ഉമ്മാ...ഒാടി വരണേ...,,എന്‍റെ കാല് പോയേ..,, ഞാന്‍ കുറച്ച് ഉച്ചത്തില്‍ നിലവിളിച്ചതും ഹംദ എന്‍റെ അടുത്തേക്ക് ഒാടി വന്നു '''എന്താ...,,എന്താ..ഷെഫിക്കാ..,എന്താ പറ്റിയെ..,, എന്‍റെ അടുത്തേക്ക് വന്ന് ചോദിച്ചു '''ഇന്നലത്തെ കപ്പിന്‍റെ കഷ്ണം കാലില്‍ കൊണ്ടു..,നല്ല വേദന..,നീ ഒന്ന് നോക്കിയേ..,,, ഞാനിങ്ങനെ പറഞ്ഞതും അവളെന്‍റെ കാല് പരിശോധിച്ചു ഒന്നും പറ്റിയില്ലന്ന് കണ്ടപ്പോ അവളെന്നെ രണ്ട് കൈയ്യും കെട്ടി ഗൗരവത്തോടെ നോക്കി., എന്നിട്ട് പറഞ്ഞു '''അതെയ് കെട്ട്യോനെ നിങ്ങളെ അടവ് മടക്കി കീശേല്‍ വെച്ചാളീ.., എല്ലാം ഞാനിന്ന് ക്ലീനാക്കിയതാ..,, അതോണ്ട് മോന്‍ വേഗം ഫ്രഷായി താഴേക്ക് വന്നാല്‍ നല്ല ആവി പാറുന്ന പുട്ട് തിന്നാം.., എന്നും പറഞ്ഞവള്‍ പോകാന്‍ നിന്നതും അവളെ പിടിച്ച് എന്നോട് ചേര്‍ത്തു '''ഷെഫീ....,,എന്താടാ ഇവിടെന്നൊരു സൗണ്ട് കേട്ടത്..,, ഷാദി റൂമിലേക്ക് കയറി വന്നു പെട്ടന്ന് ഞാനവളെ കൈവിട്ടു ''ഒലക്ക.,ഈ റൂമില്‍ നിന്ന് പല സൗണ്ടും കേള്‍ക്കും അതൊക്കെ കേട്ട് നീയെന്തിനാ ചാടി തുള്ളി ഇങ്ങോട്ട് എഴുന്നള്ളുന്നെ...,, ഞാന്‍ ഷാദിയെ നോക്കി ചൂടായതും ഹംദ മുഖം പൊത്തിചിരിച്ച് പുറത്തേക്ക് പോയി ''നിനക്കെന്താ വട്ടായോ..,, ഇനി നിന്‍റെ റൂമില്‍ നിന്ന് നീ മൂക്കും കുത്തി വീഴുന്ന ശബ്ദം കേട്ടാലും ഞാന്‍ തിരിഞ്ഞ് നോക്കൂലഡാ അലവലാതി..,, ഷാദി പിറു പിറുത്ത് ദേഷ്യത്തോടെ റൂമില്‍ നിന്ന് പോയി ''നീ പോടാ ഷാദിലെ...,, അവനെ നോക്കി പുച്ഛിച്ച് ഞാന്‍ ബാത്ത് റൂമില്‍ കയറിയതും ബാത്ത്റൂമിലെ ചെരുപ്പ് തടഞ്ഞ് ഊരയും കുത്തി ഒറ്റ വീഴ്ച്ച... '''എന്‍റെള്ളോഹ്..,,ഷാദീ...ഒാടി വാടാ...,, ഞാന്‍ നിലവിളിച്ചതും ഷാദി ഒാടിവെന്നു നടുതല്ലിയുള്ള എന്‍റെ ബാത്ത് റൂമിലെ വീഴ്ച്ച കണ്ട് അവന്‍ പൊട്ടി ചിരിച്ചു '''നിനക്ക് ഇങ്ങനെ തന്നെ വേണം.., എന്നെ വെല്ലുവിളിച്ചതല്ലെ,നീ അവിടെ തന്നെ കിടക്ക്...,, ഷാദി വീണ്ടും പൊട്ടി ചിരിച്ച് ചാടി കളിച്ച് ഹംദ എനിക്ക് വേണ്ടി കൊണ്ട് വെച്ച ചായ കുടിച്ച് എന്നെ നോക്കി കൊഞ്ഞനം കുത്തി അവന്‍ റൂമില്‍ നിന്ന് പോയി '''എടാ..അനിയന്‍ ദ്രോഹി നിനക്കുള്ളത് ഞാന്‍ തെരാടാ...,,, ഞാന്‍ ഊര ഉഴിഞ്ഞ് മെല്ലെ എണീറ്റ് ഫ്രഷായി ബെഡില്‍ വന്നിരുന്നു അപ്പോയാണ് ഹംദയുടെ ഫോണിലേക്കൊരു കോള്‍ വന്നത് ഞാന്‍ നോക്കുമ്പോള്‍ നമ്പറാണ് ''ഹലോ...,, ഞാന്‍ ഫോണെടുത്തു '''ഹലോ..,ഷെഫീ..,,നിന്‍റെ ഫോണെന്താടാ തെണ്ടി സ്വിച്ച് ഒാഫ്..,, മറുതലക്കല്‍ വിഷ്ണു നിര്‍ത്താതെ എന്നെ തെറിവിളിച്ചു അപ്പോയാണ് ഇന്നലെ പാട്ട് ഒാഫാക്കാന്‍ മറന്ന് ഫോണ്‍ സ്വിച്ചോഫായത് ഒാര്‍മവെന്നത് ''സോറി ഡാ..,വിഷ്ണു.,ചാര്‍ജ് കഴിഞ്ഞതാ..,, അല്ല നീയെന്തിനാ വിളിച്ചെ ., നീ ബാഗ്ലൂരിലേക്ക് പോയില്ലെ..,, ഞാന്‍ വിഷ്ണുവിനോട് ചോദിച്ചു ''പോയി..,പക്ഷെ അമ്മയുടെ കുടുംബത്തില്‍ ഒരു മരണം.,അപ്പോ തന്നെ പോരേണ്ടി വന്നു., പിന്നെയ് നിന്നോടൊരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്.., നീ വേഗം പാര്‍ക്കിലേക്ക് വാ..,, എന്‍റെ കൂടെ അജും ഉണ്ട്.., ഇതും പറഞ്ഞ് വിഷ്ണു ഫോണ്‍ കട്ടാക്കി ഞാന്‍ വേഗം ഡ്രസ്സ് മാറ്റി ., ഊര വേദനയൊന്നും കാര്യത്തിലെടുക്കാതെ ഉമ്മയോടും ഹംദയോടൊന്നും പറയാതെ ബൈക്കെടുത്ത് വേഗം പാര്‍ക്കിലേക്ക് പോയി *{തുടരും...}* #Next part friday *Shamsiya Mongam*
4.4k കണ്ടവര്‍
6 മണിക്കൂർ
#

📙 നോവൽ

*💘 IsHq MuBaRaK 💘* _ഭാഗം.73_ "ആദം...ഒന്ന് നിക്ക്...ഞാനും വരുന്നു..." എന്ന് നമ്മള് ഉച്ചത്തിൽ വിളിച്ച് പറഞ്ഞതും ആദം പെട്ടന്ന് നിന്നു...അത് കണ്ട് നമ്മള് ഓട്ടത്തിന് സ്പീഡ് കൂട്ടി ഓടി അവന്റെ മുന്നിൽ ചെന്ന് നിന്ന് ശ്വാസം വലിച്ചതും അവനതെല്ലാം ഒരു പുഞ്ചിരിയോടെ നോക്കിട്ട് പെട്ടന്നൊരു കാര്യം വിളിച്ച് കൂവിയതും നമ്മള് ഞെട്ടി തരിച്ചു അവനെ മിഴിച്ചു നോക്കി... "What...? ആദം നീ സീരിയസ് ആണോ...അതോ വെറുതെ എന്നെ പറ്റിക്കാണോ..." എന്ന് നമ്മള് ഞെട്ടൽ വിട്ടുമാറാത്തൊരു തരിപ്പിൽ രണ്ട് കയ്യും മലർത്തി പിടിച്ച് ചോദിച്ചപ്പോ ആദം ചിരിച്ചോണ്ട് നമ്മളെ രണ്ട് ഷോൾഡറിലും പിടിച്ച് അവനിലേക്ക് അടുപ്പിച്ചപ്പോ നമ്മളൊരു പാവക്കുട്ടി കണക്കെ അവനിലേക്ക് ഒട്ടി നിന്നതും ആദം നമ്മളെ ചെവിക്കരികിലെ മുടി പുറകിലേക്ക് വകഞ്ഞു മാറ്റി പിടിച്ച് നമ്മളെ ചെവിയോട് അവന്റെ ചുണ്ടടുപ്പിച്ചു... *" I Wanna Marry You.."* എന്നവൻ നേരത്തെ വിളിച്ച് കൂവിയത് തന്നെ നമ്മളെ ചെവിയിൽ പറഞ്ഞപ്പോ നമ്മക്ക് സന്തോഷവും അതിലുപരി കുളിരും എല്ലാം കൂടെ വന്ന് കണ്ണിൽ നിന്നും വെള്ളം വരാൻ തുടങ്ങിയപ്പോ നമ്മള് കണ്ണും നിറച്ചു മനസറിഞ്ഞു പുഞ്ചിരിച്ച് ആദമിൽ നിന്നും വിട്ട് മാറി അവന്റെ ക്രിസ്റ്റൽ കണ്ണുകളിലേക്ക് തന്നെ ഉറ്റു നോക്കിയപ്പോ ആദം പുഞ്ചിരി വിടാതെ മണലിൽ രണ്ട് മുട്ടും കുത്തിയിരുന്നു.. അത് കണ്ട് നമ്മള് ഇനിയെന്താ എന്ന മട്ടിൽ ഒറ്റ പുരികം പൊക്കി അവനെ നോക്കിയപ്പോ അവന് ചിരിച്ചോണ്ട് ജാക്കറ്റിന്റെ ഉള്ളിൽ നിന്നും ചുവന്ന നിറത്തിലുള്ള ചെറിയ ബോക്സ്‌ എടുത്തതും അത് അന്നവൻ ടെറസിൽ വെച്ച് നമ്മക്ക് ഇട്ട് തരാൻ വേണ്ടി നിന്നിരുന്ന അതേ റിങ്ങിന്റെ ബോക്സ്‌ ആണെന്ന് മനസ്സിലായതും നമ്മള് അത്ഭുതത്തോടെ അവനെ നോക്കിയപ്പോ അവനൊന്ന് പുഞ്ചിരിച്ചു കാണിച്ച് ബോക്സ്‌ നമ്മക്ക് മുന്നിലായി തുറന്നു... തുറന്ന പാടെ തന്നെ ആ ക്രിസ്റ്റൽ റിങ് നമ്മളെ കണ്ണിലേക്ക് കുത്തി കയറും വിധം പ്രകാശിച്ചതും നമ്മള് കണ്ണുകൾ ഇറുക്കിയടക്കാൻ നേരം ആദം സംസാരിച്ചു തുടങ്ങിയപ്പോ നമ്മള് റിങ്ങിൽ നിന്നും നോട്ടം മാറ്റി അവനെ നോക്കി... "എനിക്ക് നിന്നെ വിവാഹം ചെയ്യണം ജുബി...ഇത് ഞാൻ നിന്നോട് മൂന്നാമത്തെ തവണയായി പറയുന്നു...എന്നിട്ടും നീയെന്താ ഒന്നും മിണ്ടാത്തത്..." എന്നവൻ ചോദിച്ചത് കേട്ട് നമ്മള് പെട്ടന്ന് ചിരിച്ച് പോയി...നമ്മളെ ചിരി കണ്ടിട്ട് ആദം കണ്ണ് കൂർപ്പിച്ചപ്പോ നമ്മള് ചിരിയടക്കി പിടിച്ച് ചുണ്ടിൽ ചൂണ്ടു വിരൽ വെച്ച് റിങ് ബോക്സിലേക്ക് നോക്കിയിട്ട് ആദമിനെ നോക്കി... "എന്തിന്...അതൊന്നും എന്റെ പൂച്ചക്കണ്ണന് ഇഷ്ട്ടമല്ലല്ലോ.." എന്ന് നമ്മള് അവനെ ഒന്നാക്കി പറഞ്ഞപ്പോ ആദം നിലത്തേക്ക് നോക്കി ചിരിച്ച് നമ്മളെ നോക്കി.. "അല്ലായിരുന്നു...ബട്ട്‌ ഇപ്പൊ ഇഷ്ട്ടമാണ്...Because for me, you are so special..So i wanna every second of the rest of my life with you...I love you..." എന്നൊക്കെയും ആദം പറഞ്ഞത് കേട്ട് സന്തോഷം കൊണ്ട് നമ്മളെ കണ്ണ് വീണ്ടും നിറഞ്ഞു വന്നതും നമ്മളതൊക്കെ അപ്പൊത്തന്നെ തുടച്ചു കുറച്ച് ഗൗരവത്തോടെ രണ്ട് കയ്യും കെട്ടിയിട്ട് അവനെ നോക്കി.. "ഓക്കേ...വിവാഹം ചെയ്യാനൊക്കെ ഞാൻ റെഡിയ...പക്ഷേ എനിക്ക് ഒരുപാട് കണ്ടീഷൻസുണ്ട്..അതൊക്കെ നിനക്ക് അനുസരിക്കാൻ പറ്റുമെന്നുണ്ടെങ്കിൽ നമ്മുക്ക് ഇപ്പൊ തന്നെ വിവാഹം ചെയ്യാം.." എന്ന് നമ്മള് പറഞ്ഞപ്പോ ആദം പുഞ്ചിരിച്ചു പറ എന്ന് പറഞ്ഞു...അപ്പൊത്തന്നെ നമ്മള് ഓരോന്നായി പറയാൻ തുടങ്ങി.. "ഇനിമുതൽ എന്നെ കരയിക്കുന്ന ഒന്നും നിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവാൻ പാടില്ല...നീ നിന്റെ ദേഷ്യം കണ്ട്രോൾ ചെയ്യണം...ഏത് സാഹചര്യത്തിലും എന്റെ കൂടെയുണ്ടാവണം...അറ്റാക്ക് വരുന്ന വിധത്തിളുള്ള സർപ്രൈസുകളൊന്നും ഇനി മുതൽ എനിക്ക് തന്ന് പോവരുത്...പിന്നെ നീയെന്റെ ആഗ്രഹങ്ങൾക്ക് അതിന്റേതായ വില നൽകണം...ഇത്രയൊക്കെയും നിനക്ക് ഓക്കേ ആണെങ്കിൽ ഇപ്പൊ തന്നെ നിനക്കെന്നെ വിവാഹം ചെയ്യാം... " എന്ന് നമ്മള് തീർത്ത് പറഞ്ഞപ്പോ ആദം കുറച്ച് നേരം നമ്മളെ മുഖത്തേക്ക് നോക്കി നിന്നിട്ട് പെട്ടന്നൊരു പുഞ്ചിരിച്ച് തൂകി ബോക്സിൽ നിന്നും റിങെടുത്തു ബോക്സ്‌ താഴെയിട്ടു... എന്നിട്ട് റിങ് നമ്മളെ നേരെ പിടിച്ച് പുഞ്ചിരി വിടാതെ അവന്റെ ക്രിസ്റ്റൽ കണ്ണും വെച്ച് നമ്മളെ കണ്ണിലേക്ക് നോക്കിയപ്പോ നമ്മക്ക് ശരീരം ആകെ മൊത്തം കോരി തരിക്കുന്ന പോലെ തോന്നിയതും അറിയാതെ തന്നെ നമ്മളെ കൈ റിങ്ങിന് നേരെ പോയിരുന്നു...അപ്പോഴും നമ്മളെ കണ്ണുകൾ അവന്റെ തിളക്കമാർന്ന ക്രിസ്റ്റൽ കണ്ണുകളുടെ ആഴത്തിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു... പലപ്പോഴും ആദമിന്റെ കണ്ണുകൾ വെളിച്ചത്തിൽ കാണുന്നതിനെക്കാലേറെ ഭംഗി ഇരുട്ടിൽ കാണുമ്പോഴാണ്...ഇരുട്ടത്തുള്ള നിലാവെളിച്ചം അവന്റെ കണ്ണിലേക്ക് തട്ടുന്തോറും അവന്റെ കൃഷ്‌ണമണി പോലും തിളങ്ങുന്ന പോലെ തോന്നും...അത് നമ്മക്ക് തരുന്ന ഫീൽ ചെറുതൊന്നുമല്ല.. നമ്മളെങ്ങനെ അവന്റെ കണ്ണിനെയും വായിനോക്കി നിന്നപ്പോ ആദം നമ്മളെ കൈ പിടിച്ച് വലിച്ചു...അപ്പൊത്തന്നെ നമ്മള് അവന്റെ കണ്ണിൽ നിന്നും നോട്ടം മാറ്റി നമ്മളെ കൈയ്യിലേക്ക് നോക്കിയപ്പോ അവന് റിങ് നമ്മളെ മോതിര വിരലിലേക്ക് ഇടാൻ വേണ്ടി നിക്കുന്നത് കണ്ട് നമ്മള് അവനെ നോക്കിയപ്പോ അവൻ സമ്മതം ചോദിക്കുന്ന മട്ടിൽ നമ്മളെ നോക്കി പുഞ്ചിരിച്ചു... അത് കണ്ട് ഓൺ ദി സ്പോട്ടിൽ നമ്മളും പുഞ്ചിരിച്ചപ്പോഴേക്കും ആദം നമ്മളെ വിരലിൽ റിങ് അണിഞ്ഞു...അപ്പൊത്തന്നെ ഇളം ചൂടുള്ള കാറ്റ് ഞങ്ങൾക്ക് ചുറ്റും വട്ടമിട്ട് വീശിയടിച്ചതും നമ്മളെ മുടി പാറുന്നതിനെക്കാലേറെ ആദം തലയിലിട്ട ജാക്കറ്റിന്റെ ക്യാപിന് മുന്നിലേക്ക് തൂങ്ങി നിക്കുന്ന അവന്റെ മുടിയൊക്കെയും സൈഡിലേക്ക് പാറി കളിക്കുന്നത് കണ്ട് നമ്മള് അവനെ തന്നെ നോക്കി നിന്നു... നമ്മളെ നോട്ടം കണ്ടിട്ടോ എന്തോ അവനും നമ്മളെ കണ്ണിലേക്ക് നോക്കി മുട്ടിൽ നിന്നും എണീറ്റ് ഒന്നും മിണ്ടാതെ നമ്മളെ തന്നെ നോക്കി നിക്കുന്നത് കണ്ട് നമ്മളും അവനെ തന്നെ നോക്കി നിന്നപ്പോ അവന് നമ്മളെ രണ്ട് കവിളിലും കൈ വെച്ച് കണ്ണടച്ച് നമ്മളെ അധരങ്ങളെ ലക്ഷ്യം വെച്ച് വരുന്നത് കണ്ട് നമ്മളപ്പോതന്നെ അവന്റെ ചുണ്ടിന് മുകളിൽ കൈവെച്ചു... അപ്പൊത്തന്നെ ആദം കണ്ണ് തുറന്ന് അവന്റെ ചുണ്ടിൽ വെച്ച നമ്മളെ കയ്യിലേക്കും ശേഷം നമ്മളെ മുഖത്തേക്കും നോക്കി ഒറ്റ പുരികം പൊക്കിയപ്പോ നമ്മളൊന്ന് ഇളിച്ചു കാണിച്ച് അവനിൽ നിന്നും വിട്ട് മാറി കുത്തുന്ന ശബ്ദത്തിൽ കരയിലേക്ക് അലയടിച്ചോണ്ടിരിക്കുന്ന തിരമാലകളെ ലക്ഷ്യം വെച്ച് നടന്നു... നമ്മളെ മുന്നിൽ പരന്നു കിടക്കുന്ന കടലിലേക്ക് എത്താൻ നേരം നമ്മളൊന്ന് സ്റ്റോപ്പായിട്ട് പുറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോ ആദമുണ്ട് നമ്മള് എന്താ ഈ ചെയ്യാൻ പോവുന്നതെന്ന ഭാവത്തിൽ നമ്മളെ തന്നെ നോക്കുന്നു...അത് കണ്ടതും നമ്മളപ്പോതന്നെ മുഖം തിരിച്ചു മണലിൽ മുട്ട് മടക്കിയിരുന്ന് കടലിലേക്ക് നോക്കി നിന്നു.. എത്രനേരമെന്നില്ലാതെ എന്തൊക്കെയോ ഓർത്ത് കൂട്ടി നമ്മള് കരയിലേക്ക് അലയടിച്ചോണ്ടിരിക്കുന്ന തിരമാലയിലേക്ക് തന്നെ ഇമ ചിമ്മാതെ നോക്കി നിക്കുന്ന നേരത്ത് പെട്ടന്ന് ആദം നമ്മളെ അടുത്ത് വന്നിരുന്നപ്പോ നമ്മള് സ്വയമൊന്ന് പുഞ്ചിരിച്ച്‌ അവന്റെ ഷോൾഡറിലേക്ക് തല ചായ്ച്ചപ്പോ അവൻ നമ്മളെ ഷോൾഡറിൽ കൈ വെച്ച് നമ്മളെ അവനിലേക്ക് ചേർത്തു പിടിച്ചു... "ആദം...ഞാനൊരു കാര്യം ചോദിച്ച നീ സത്യം പറയോ...? " 💜🌸💜🌸💜🌸💜🌸💜🌸💜🌸💜🌸 ജുബിയെ പോലെ തന്നെ നമ്മളും തിരമാലകളുടെ ഭംഗി ആസ്വദിക്കുന്ന നേരത്ത് പെട്ടന്ന് ജുബി ചോദിച്ചത് കേട്ട് നമ്മള് നെറ്റി ചുളിച്ച് അവളെ നോക്കിയപ്പോ അവള് ചിരിച്ചോണ്ട് തുടരെ തുടരെ തോണ്ടി പറയോ എന്ന് ചോദിച്ചപ്പോ നമ്മളൊന്ന് തലയാട്ടി കൊടുത്തു... അപ്പൊത്തന്നെ ജുബി പൂച്ചക്കുട്ടികളെ പോലെ നമ്മളിലേക്ക് കൂടുതൽ അടുത്തിരുന്ന് നമ്മളെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി വെച്ചു... "ശെരിക്കും നീയെന്നെ നിന്റെ ഇഷ്ട്ടപ്രകാരം മനസറിഞ്ഞു മാര്യേജ് ചെയ്യണമെന്ന് പറഞ്ഞതല്ലല്ലോ...ഈ മാര്യേജിന്റെ പുറത്ത് നിനക്ക് മറ്റെന്തെക്കയോ ഉദ്ദേശങ്ങളില്ലേ..." എടുത്തടിച്ച പോലെ ജുബി അതും ചോദിച്ച് മുഖം പൊക്കി നമ്മളെ നോക്കിയപ്പോ നമ്മളൊന്ന് പുഞ്ചിരിച്ച് കാണിച്ചിട്ട് അവളെ ഒന്നൂടെ നമ്മളിലേക്ക് ഇറുക്കി പിടിച്ച് നമ്മളെ മനസിലുള്ള ഉദ്ദേശം അങ്ങ് പറഞ്ഞു കൊടുത്തു... "ഹാ...കുറച്ച് വലിയ ഉദ്ദേശം തന്നെയുണ്ട്...എന്ന് വെച്ച് ഞാനെന്റെ ഇഷ്ട്ടപ്രകാരമല്ല നിന്നെ മാര്യേജ് ചെയ്യാൻ റെഡിയായത് എന്ന് നീ തീർത്ത് പറഞ്ഞാൽ ഞാൻ സമ്മതിച്ചു തരില്ല...എനിക്ക് നിന്നെ ലീഗലി എന്റെ ഭാര്യയാക്കാൻ യാതൊരു മടിയുമില്ല..ബട്ട്‌ അതിനേക്കാളൊക്കെ എനിക്കേറെ ഇഷ്ട്ടം നമ്മള് ഇങ്ങനെ ജീവിക്കുന്നതായിരുന്നു...എന്നിരുന്നാലും കാലത്തിന്റെ കൂടെ നമ്മളെ കോലവും മാറണ്ടേ...ഇപ്പൊ ഞാൻ പെട്ടന്നിങ്ങനെയൊരു തീരുമാനമെടുക്കാൻ കാരണം നമ്മള് ഓസ്‌ട്രേലിയയിൽ പോയാൽ അവിടെത്തെ സിറ്റിസൺസ് ആവണമെങ്കിൽ മാക്സിമം ഫൈവ് ഇയർസ് എങ്കിലും എടുക്കും...അത് വരെയും നീ ഇഷാജുബി മാത്രമായാൽ ശെരിയാവില്ല...അതായത് ഇപ്പൊ നിന്റെ പാസ്‌പോട്ടിൽ ഇഷാജുബി എന്ന് മാത്രം ഒള്ളുവല്ലോ...അപ്പൊ നീയും ഞാനും തമ്മിൽ യാതൊരു റിലേഷനും നിലവിൽ ഇല്ല...അങ്ങനെ വന്നാൽ ഓസ്‌ട്രേലിയയിൽ കുറച്ച് പ്രോബ്ലംസ് ഉണ്ടാവും...നമ്മുക്ക് എങ്ങോട്ടെങ്കിലും പോവണമെങ്കിലും സ്റ്റേ ചെയ്യണമെങ്കിലുമൊക്കെ പാസ്പോട്ട് അത്യാവശ്യമാണ്...പാസ്‌പോട്ടിൽ നീയും ഞാനും തമ്മിൽ റിലേഷൻ ഒന്നും ഇല്ലാത്ത സ്ഥിതിക്ക് നിനക്കും എനിക്കും എവിടെയും ഒപ്പം നിൽക്കാൻ പറ്റില്ല... അങ്ങനെ കുറെ പ്രശ്നങ്ങളുണ്ട്..സോ നമ്മൾ ഇവിടെന്ന് പോവും മുന്നേ ലീഗലി നീ മിസിസ് ആദം ആയിരിക്കണം..." എന്നൊക്കെയും നമ്മള് ജുബിക്ക് തെളിയിച്ചു പറഞ്ഞു കൊടുത്തപ്പോ അവളതൊക്കെയും അനുസരണയുള്ള കുട്ടിയെ പോലെ തലയാട്ടി കേട്ടിരുന്നു.. എല്ലാം കേട്ട് കഴിഞ്ഞതും അവള് "ഓ...അങ്ങനെ..." എന്ന് പറഞ്ഞ് ചിരിച്ചിട്ട് നമ്മളെ മേലിലേക്ക് കൂടുതൽ ഒട്ടിയപ്പോ നമ്മളവളെ ചേർത്ത് പിടിച്ച് കടലിന്റെ അങ്ങേ അറ്റത്തേക്ക് നോക്കി നിന്നു... "സത്യം പറയാലോ ആദം...എനിക്ക് കുറച്ച് നേരത്തെ വരെ ഓസ്‌ട്രേലിയയിൽ പോവുന്നത് ഇഷ്ടമേ അല്ലായിരുന്നു...എന്നിട്ടും ഞാനത് നിന്നോട് പറയാതിരുന്നത് നീയൊരുപാട് ആഗ്രഹിക്കുന്നതല്ലേ ഓസ്‌ട്രേലിയൻ ലൈഫ്..അപ്പൊ ഞാനായിട്ട് വാശി പിടിച്ച് നിന്റെ ആഗ്രഹം നശിപ്പിക്കണ്ട എന്ന് വെച്ച് മിണ്ടാതിരുന്നതാണ്..ബട്ട്‌ ഇപ്പൊ എനിക്ക് ഓസ്‌ട്രേലിയയിൽ പോയെ പറ്റു..." എന്ന് ജുബി നമ്മളെ ഇറുക്കി പിടിച്ച് പറഞ്ഞത് കേട്ട് നമ്മള് പുരികം ചുളുക്കി കടലിലെ നോട്ടം മാറ്റി ജുബിയെ നോക്കിയപ്പോ അവള് മുഖം പൊക്കി നമ്മളെ നോക്കി ചിരിച്ച് കാണിച്ചു... "അതെന്താ നിനക്ക് ആദ്യം ഇഷ്ടമില്ലാതെ ഇപ്പൊ ഇഷ്ട്ടം കൂടാൻ കാരണം..." എന്ന് നമ്മള് ചോദിച്ചപ്പോ അവള് നമ്മളെ കണ്ണ് കൂർപ്പിച്ചു നോക്കിയിട്ട് നമ്മളിൽ നിന്നും അകന്ന് മാറി പുറകിൽ നിന്നൊരു മര കമ്പെടുത്ത് മണലിൽ എന്തൊക്കെയോ വരച്ചു കൂട്ടാൻ തുടങ്ങി... അത് കണ്ട് നമ്മള് അവള് വരക്കുന്നത് നോക്കി നിക്കുന്നതിനിടയിൽ ജുബി കമ്പ് കടലിലേക്ക് വീശിയെറിഞ്ഞു നമ്മളെ നേരെ മുഖം തിരിച്ചു പുഞ്ചിരിച്ചു കാണിച്ചു... "അത്...ഈ ഓസ്‌ട്രേലിയൻ പോക്ക് കാരണം മാത്രമാണല്ലോ നീ ലീഗലി എന്നെ മാര്യേജ് ചെയ്യണമെന്ന് തീരുമാനിച്ചത്...അല്ലങ്കിൽ നീയെന്നെ മാര്യേജ് ചെയ്യാതെ എപ്പോഴും ഇത് പോലെയങ്ങു ജീവിച്ചു കളയില്ലായിരുന്നോ...? അപ്പൊ ഞാൻ നിന്റെ ഭാര്യ എന്ന് പറഞ്ഞ് ജീവിക്കുന്നതിൽ ഒരർത്ഥമില്ലാതാവില്ലായിരുന്നോ...? നമ്മുടെ ഈ ജീവിതത്തിനെ സൊസൈറ്റി മറ്റൊരു പേരിലല്ലേ വിളിക്കുക...? " എന്നൊക്കെയും ജുബി നിർത്താതെ നമ്മളെ കണ്ണിലേക്ക് നോക്കി തുരു തുരെ ചോദിച്ചത് കേട്ട് നമ്മളൊന്ന് ചിരിച്ചു...അത് കണ്ട് അവള് പുരികം ചുളുക്കിയപ്പോ നമ്മള് ചിരി വിഴുങ്ങി വിട്ട് മണലിൽ വെച്ചിരിക്കുന്ന അവളെ കൈക്ക് മുകളിൽ കൈ വെച്ചു... "ജുബി...നീയിപ്പോഴും ഈ സൊസൈറ്റിയെ നോക്കിയാണോ ജീവിക്കുന്നത്...ഒരു കാര്യം പറഞ്ഞാൽ നിന്റെയും എന്റെയും ചിന്താഗതി തന്നെ ഒത്തിരി ഡിഫ്‌റന്റ് ആണ്.. നീ ഈ സൊസൈറ്റിയിലെ ആളുകളെ പേടിച്ച് നിന്റെ ഇഷ്ട്ടങ്ങളൊക്കെയും താനേ ഒഴിവാക്കുകയാണ്...എന്തോ നിനക്ക് ആരൊക്കെയോ പേടിയുള്ള പോലെ...നിന്റെ ഇഷ്ട്ടത്തിനൊത്ത് ജീവിച്ചാൽ ബാക്കിയുള്ളവർ എന്ത് പറയും എന്നെ പറ്റി എന്ത് കരുതും എന്നൊക്കെയുള്ള പേടിയാണ് നിനക്ക്...നീയിപ്പോഴും നിന്റെ ഇഷ്ട്ടങ്ങൾക്കൊത്ത് ജീവിച്ചിട്ടില്ല...ആർക്കൊക്കെയോ വേണ്ടി നിന്റെ ഇഷ്ട്ടങ്ങളൊക്കെ ഒഴിവാക്കി ജീവിക്കുന്നു... നീയിനി ആർക്ക് വേണ്ടിയും നിന്റെ ഇഷ്ട്ടങ്ങൾ ഒഴിവാക്കേണ്ട...ആളുകൾ എന്തും പറഞ്ഞോട്ടെ...നിനക്ക് ഞാനില്ലേ...നിന്റെ ഇഷ്ട്ടങ്ങൾ എങ്ങനെ തന്നെയായാലും അങ്ങനെ ജീവിക്കണം എന്നല്ലേ ഞാൻ നിന്നോട് പറഞ്ഞിട്ടുള്ളത്...നോക്ക് ജുബി...ഇനി നിന്നെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശെരി നീയതൊന്നും മൈൻഡ് ചെയ്യാതെ നിന്റെ ഇഷ്ട്ടങ്ങൾക്കൊത്ത് ജീവിക്ക്...ഞാനത് വേണ്ട...ഇത് നീ ചെയ്യുന്നത് ശെരിയല്ല ജുബി എന്ന് പറയുന്നത് മാത്രം നീ ചെയ്യാതിരുന്നാൽ മതി...നീ ചെയ്യുന്നത് ഒരു തെറ്റല്ല എന്ന് നിനക്ക് പൂർണബോധ്യമുണ്ടെങ്കിൽ നീയി സൊസൈറ്റിയെ നോക്കാതെ നിനക്ക് ഇഷ്ട്ടമുള്ള പോലെ ചെയ്യണം...അതിനുള്ള എല്ലാം ഫ്രീഡവും നിനക്ക് ഞാൻ തരുന്നുണ്ട്...അപ്പോഴേ നീ എന്റെ ഇഷ്ട്ടങ്ങൾക്കൊത്ത് ജീവിക്കാൻ പഠിക്കു... സൊസൈറ്റി നമ്മളെ പറ്റി എന്തും പറഞ്ഞോട്ടെ...ഒരാളുടെ വായ ചിലപ്പോൾ നമ്മുക്ക് മൂടി കെട്ടാൻ പറ്റും...എന്നാൽ ഒരായിരം വായകൾ നമ്മളെ കൊണ്ട് ഒരിക്കലും മൂടി കെട്ടാൻ പറ്റില്ല...പറയുന്നവരൊക്കെ എന്തും പറഞ്ഞോട്ടെ...നിന്റെയും എന്റെയും ഈ ബന്ധം കണ്ട് ഉൾക്കൊള്ളാൻ പറ്റാത്തവർ ഉണ്ടെങ്കിൽ അവര് ഉൾക്കൊള്ളേണ്ട...അവര് എന്ത് വേണമെങ്കിലും നമ്മളെ പറ്റി പറയട്ടെ..ഇന്നവർക്ക് നമ്മളാണ് സംസാരവിഷയമെങ്കിൽ നാളെ മറ്റാരെങ്കിലും കിട്ടുകയാണെങ്കിൽ അവര് അവരുടെ പിന്നാലെ പൊയ്ക്കോളും... നീയും ഞാനും തമ്മിലുള്ള ബന്ധം അതെന്താണ് നിനക്കുമറിയാം എനിക്കുമറിയാം...അത് ഈ ലോകത്തുള്ളവരെ ബോധ്യപ്പെടുത്തേണ്ട ആവശ്യം എനിക്കില്ല...നമ്മുക്ക് നമ്മളായി ജീവിച്ചാൽ മതി...മരിക്കും മുൻപേ നീയറിയപ്പെടുന്നൊരു പേര് അതെന്റെ ഭാര്യ എന്ന പേരിൽ തന്നെയായിരിക്കും... " എന്ന് നമ്മള് പറഞ്ഞതും ജുബി അപ്പൊത്തന്നെ അത്ഭുതത്തോടെ നമ്മളെ മുഖത്തേക്ക് നോക്കി...അപ്പൊഴെക്കും അവളെ കണ്ണ് നിറഞ്ഞ് വന്നത് കണ്ട് നമ്മള് പുഞ്ചിരിച്ചു അവളെ കയ്യിന് മുകളിൽ വെച്ച നമ്മളെ കൈ ഒന്ന് മുറുക്കിയതും ജുബി നമ്മളെ കയ്യിലേക്ക് നോക്കിയിട്ട് പുഞ്ചിരിച്ചോണ്ട് നമ്മളെ ഷോൾഡറിലേക്ക് ചാഞ്ഞു കിടന്നു... അതൊരു പച്ചകൊടിയായി കണ്ട് നമ്മള് അവളെ കയ്യിനുള്ളിലൂടെ നമ്മളെ കയ്യ് കൊണ്ട് പോയി പിടി മുറുക്കി അവളെ തലയോട് നമ്മളെ തല ചെരിച്ചു വെച്ച് തിരമാലയിലേക്ക് നോക്കി നിന്നു... എത്ര നേരമെന്നില്ലാതെ ഒരക്ഷരം പരസ്പരം മിണ്ടാതെ ആ ഇരുത്തം കുറെ സമയം തുടർന്നതും ജുബി ഉറക്കം തൂങ്ങി നമ്മളെ മടിയിലേക്ക് ചാഞ്ഞു വീഴാൻ പോയതും അവളപ്പൊത്തന്നെ ഞെട്ടിയിട്ട് ഉറക്കിൽ നിന്നും എണീറ്റ് മയക്കം പിടിച്ച കണ്ണുമായി നമ്മളെ നോക്കി... "ആദം...നമുക്ക് പോവാം..മൂന്ന് മണിയൊക്കെ ആയില്ലേ...തണുപ്പ് വല്ലാതെ കൂടി വരുന്നുണ്ട്...എനിക്കാണെങ്കിൽ വല്ലാതെ ഉറക്കവും വരുന്നുണ്ട്...ഇപ്പൊ പോയില്ലെങ്കിൽ പിന്നെ ഞാൻ ഉറങ്ങിയാ എനിക്ക് എണീക്കാൻ കഴിയില്ല...ഷാലു വാതിൽ ചാരി പോയിരിക്കല്ലേ...പാവം ഞാൻ വരുന്നത് കാണാഞ്ഞിട്ട് പേടിച്ചിരിക്കാവും...നമുക്ക് പോവാം.." ജുബി ഇടയ്ക്കിടെ കോട്ടുവാ ഇട്ടോണ്ട് പറഞ്ഞത് കേട്ട് നമ്മള് വാച്ചിലേക്ക് നോക്കിയപ്പോ കൃത്യം മൂന്ന് മണി...അത് കണ്ട് നമ്മള് അത്ഭുതത്തോടെ ജുബിയെ നോക്കിയപ്പോഴേക്കും അവള് വീണ്ടും ഉറക്കം തൂങ്ങി നമ്മളെ മേലിലേക്ക് വീഴാൻ വരുന്നത് കണ്ട് നമ്മളപ്പൊത്തന്നെ അവളെ കൈ കൊണ്ട് താങ്ങിയപ്പോ അവള് കണ്ണ് തുറന്ന് നമ്മളെ നോക്കി കുട്ടികളെ പോലെ ചുണ്ട് മലർത്തി... അത് കണ്ട് നമ്മള് ചിരിച്ചോണ്ട് മണലിൽ നിന്നും എണീറ്റ് കയ്യിലെ മണലൊക്കെ തട്ടി കുടഞ്ഞു ജുബിയെ നോക്കിയപ്പോ അവള് ചുണ്ട് മലർത്തി പിടിച്ച് നമ്മളെ നേരെ രണ്ട് കയ്യും പൊക്കി പിടിച്ച് പ്ലീസ് എന്ന് പറഞ്ഞപ്പോ നമ്മള് നന്നാക്കി ഇളിച്ചു കൊടുത്ത് അവളെ എടുക്കാൻ വേണ്ടി കൈ കാണിച്ചപ്പോ ജുബി ചിരിച്ചു കാണിച്ച് കൈ ഒന്നൂടെ നമ്മളെ നേരെ എത്തിച്ചപ്പോ നമ്മള് പെട്ടന്ന് കൈ മാറ്റി നൈസായി പുറകിലേക്ക് നടന്നു... അപ്പൊത്തന്നെ ജുബി സസിയായ ദേഷ്യത്തിൽ ആദം എന്ന് നീട്ടി വിളിച്ചപ്പോ നമ്മള് തലയാട്ടി ചിരിച്ചോണ്ട് മുന്നോട്ട് നടന്നതും പെട്ടന്ന് ജുബി ഓടി വന്ന് നമ്മളെ കൈ പിടിച്ച് വലിച്ച് നമ്മളെ കയ്യിൽ അമർത്തി കടിച്ചു... ഒട്ടും പ്രതീക്ഷിക്കാത്ത വിധത്തിൽ അവളെ കീരി പല്ല് നമ്മളെ കയ്യിൽ അമർന്നതും നമ്മക്ക് വേദന തലയിൽ കേറിയപ്പോ അലറി വിളിച്ച് അവൾക്കിട്ട് രണ്ട് കൊടുക്കാൻ തോന്നിയെങ്കിലും നമ്മള് വേദന കടിച്ച് പിടിച്ച് നടത്തം സ്റ്റോപ്പിട്ട് അവളെ നോക്കിയപ്പോ അവള് നമ്മളെ കൈ കടിച്ച് പറിക്കുന്ന ബിസിയിലാണ്... പെട്ടന്ന് നമ്മള് നിന്നത് കണ്ട് അവള് കടി പതിയെ നിർത്തി ദേഷ്യത്തോടെ നമ്മളെ നോക്കിയിട്ട് നമ്മളെ കൈ ആഞ്ഞു വിട്ട് മോന്തയും വീർപ്പിച്ചു നമ്മളെ തിരിഞ്ഞു നോക്കാതെ മുന്നോട്ട് നടന്നു പോവുന്നത് കണ്ട് നമ്മള് സ്വയം ചിരിച്ചോണ്ട് കയ്യിലേക്ക് നോക്കിയപ്പോ ജുബി ഒരു വാച്ചിന് പുറമെ മറ്റൊരു നല്ല അസ്സൽ വാച്ചൂടെ ഉണ്ടാക്കി തന്നിട്ടുണ്ട്... അത് നമ്മക്കെന്തോ വല്ലാതെ ഇഷ്ട്ടപെട്ടതും നമ്മള് വിരല് വെച്ച് അവൾ കടിച്ചതിന് ചുറ്റും തടവി കൊണ്ട് കാറിന്റെ അടുത്തേക്ക് നടന്നു... കാറിന്റെ അടുത്തെത്താൻ നേരം നമ്മള് മുന്നിലേക്ക് നോക്കിയപ്പോ ജുബിയുണ്ട് ഷാള് കൊണ്ട് പുതച്ചു മൂടി കാറും ചാരി നിക്കുന്നു... അത് കണ്ടതും അവൾക്ക് നന്നായി തണുക്കുന്നുണ്ടെന്ന് നമ്മക്ക് തോന്നിയപ്പോ നമ്മള് അവളുടെ അടുത്തേക്ക് നടന്നെത്തുന്നതിന് മുന്നേ തന്നെ ജുബി നമ്മളെ അടുത്തേക്ക് ഓടി വരുന്നത് കണ്ട് അവള് നമ്മളെ കെട്ടിപ്പിടിക്കാൻ വരികയാവുമെന്ന് വെച്ച് നമ്മള് നടത്തം സ്റ്റോപ്പിട്ട് നിന്നതും ജുബി നമ്മളെ അടുത്തെത്തിയപാടെ തന്നെ നമ്മളെ പിടിച്ച് തിരിച്ചിട്ട് നമ്മളെ ജാക്കെറ്റ് ഒറ്റയടിക്ക് വലിച്ചൂരി അതും പുതച്ചോണ്ട് വാണം വിട്ട പോലെ കാറിന്റെ അടുത്തേക്ക് ഓടി പോയി ഡോറൊക്കെ വലിച്ച് തുറന്ന് ഞൊടിയിടയിൽ കാറിൽ കയറിയിരുന്നത് കണ്ട് നമ്മള് വാ പൊളിച്ചതും അവള് വെളിയിലേക്ക് തലയിട്ട് " വേഗം വാ ആദം..."എന്ന് പറഞ്ഞപ്പോ നമ്മള് തലയാട്ടി ചെന്ന് കാറിൽ കയറി... എന്നിട്ട് സീറ്റ് ബെൽറ്റ്‌ ഒക്കെയിട്ട് ജുബിയെ നോക്കിയപ്പോ അവള് ഡോറിലേക്ക് തല ചാരി വെച്ച് കണ്ണടച്ചിരിക്കുന്നത് കണ്ട് നമ്മള് പുഞ്ചിരിച്ചോണ്ട് അവൾക്ക് സീറ്റ് ബെൽറ്റ്‌ ഇട്ട് കൊടുത്ത് കൈ പിൻവലിക്കാൻ നിൽക്കേ ജുബി നമ്മളെ കയ്യിൽ പിടിച്ചു... അത് കണ്ട് നമ്മള് പുരികം ചുളുക്കി അവളെ നോക്കിയപ്പോ അവൾ ചെറു രീതിയിൽ കള്ള പുഞ്ചിരി തൂകി ഒറ്റ കണ്ണ് തുറന്ന് നമ്മളെ നോക്കി... "താങ്ക് യു പൂച്ചക്കണ്ണ..." എന്ന് പറഞ്ഞ് നമ്മളെ കയ്യിലെ പിടി വിട്ട് കണ്ണടച്ച് കിടന്നപ്പോ നമ്മള് ചിരിച്ചോണ്ട് കാറെടുത്തു... 🥀🍁🥀🍁🥀🍁🥀🍁🥀🍁🥀🍁🥀🍁 കാറിൽ കയറിയത് മുതൽ നമ്മക്ക് ഉറക്കം വരുന്നില്ലങ്കിലും ചുമ്മാ കണ്ണടച്ച് കിടന്ന് പുറമെന്ന് നമ്മളെ മുഖത്തേക്ക് വീശിയടിക്കുന്ന കാറ്റൊക്കെയും ഒരു പുഞ്ചിരിയാലെ ഏറ്റു വാങ്ങി നമ്മള് അന്തസായി പുതച്ചു മൂടി കിടക്കുന്ന ആദമിന്റെ ജാക്കെറ്റിൽ പിടി മുറുക്കി നിക്കുന്ന നേരത്ത് പെട്ടന്നൊരു കാര്യം നമ്മക്ക് ഓർമ വന്നതും നമ്മളപ്പൊത്തന്നെ കണ്ണ് തുറന്ന് ആദമിന് നേരെ തിരിഞ്ഞിരുന്നു... "ആദം...നാളെ ഷാലുവിനെ ആരോ പെണ്ണുകാണാൻ വരുന്നുണ്ട്..മിക്കവാറും അവളെ ടിക്കെറ്റ് നാളെ റെഡിയാവുമെന്ന തോന്നുന്നത്..." എന്ന് നമ്മളൊരൊഴുക്കാൻ മട്ടിൽ ആദമിന് ചൂണ്ട ഇട്ട് കൊടുത്തപ്പോ അവൻ പുഞ്ചിരിച്ചോണ്ട് നമ്മളെ നോക്കി... "ആരാ കാണാൻ വരുന്ന പാർട്ടി..." "അതൊന്നും എനിക്കറിയില്ല...എന്തായാലും ഷാലുന്റെ അച്ഛന്റെ ഫ്രണ്ടിന്റെ മകൻ ആണെന്ന പറഞ്ഞേ...അവർ നാളെ ഫാമിലിയായി വരുന്നുണ്ട്...അതൊക്കെ കഴിഞ്ഞിട്ട് പോയ മതി എന്ന വാസുധാമ്മയുടെ ഓഡർ...ഞാനിപ്പോ ഇതൊന്നും പറയാനല്ല വന്നത്...നീയൊരു വെല്ലുവിളി നടത്തിയിരുന്നല്ലോ...ഒരാഴ്ചക്കുള്ളിൽ സിദ്ധുവിനെ കൊണ്ട് ഷാലുവിനൊരു കുരുക്ക് വീഴ്ത്തുമെന്ന്...ആ കുരുക്ക നാളെ ഏതോ ഒരുത്തൻ വീഴ്ത്താൻ പോവുന്നത്..." എന്ന് നമ്മള് പരിഹാസരൂപത്തിൽ പറഞ്ഞ് പൂച്ചക്കണ്ണന് നേരെ ഇത്തിരി പുച്ഛം വാരി എറിഞ്ഞപ്പോ അവനൊന്ന് തലയാട്ടി കാണിച്ച് നമ്മളെ മുഖത്തേക്ക് നോക്കി... "ഒരാഴ്ചക്കുള്ളിൽ എന്നല്ലേ ജുബി ഞാൻ പറഞ്ഞത്...ആ ഒരാഴ്ച കഴിയാൻ ഇനിയും രണ്ട് ദിവസമുണ്ട്...എന്തായാലും നീ ഉറപ്പിച്ചോ.. നാളെ ഷാലുവിന് വരുന്ന ആ പ്രൊപോസൽ ഒരിക്കലും നടക്കാൻ പോവുന്നില്ല...കാരണം ഷാലു സിദ്ധുവിനുള്ളതാണ്...അതോണ്ട് അവളെ സിദ്ധുവിന് തന്നെ കിട്ടിയിരിക്കും..." എന്ന് ആദം പൂർണ ആത്മവിശ്വാസത്തോടെ പറഞ്ഞ് നമ്മക്ക് പല്ലിളിച്ചു കാണിച്ച് തന്നപ്പോ നമ്മള് അവനെ അടിമുടി നോക്കി... "അല്ല പൂച്ചക്കണ്ണ നീയെന്ത് ചെയ്യാൻ പോവാ...ആ കല്യാണം നീ മുടക്കോ..." എന്ന് നമ്മള് കട്ട ആകാംഷയോടെ ചോദിച്ചപ്പോ അവന് ഇല്ല എന്ന രീതിയിൽ തലയാട്ടി..അത് കണ്ട് നമ്മള് പിന്നെ എന്ന് ചോദിച്ചപ്പോ അവൻ നമ്മളെ നോക്കി... "കാണാൻ പോവുന്ന പൂരം പറഞ്ഞറിയിച്ചാൽ ഒരു ഭംഗി കിട്ടില്ലെന്റെ ഝാൻസി റാണി...നാളെ നീ എന്തായാലും അവിടെയുണ്ടാകും...അപ്പൊ നിനക്ക് മനസിലാവും എന്താ സംഭവിക്കാൻ പോവുന്നത്...ഈയിടെയായി എന്റെ ഝാൻസി റാണി ഒത്തിരി ഞെട്ടുന്നുണ്ട്...അല്ല നിന്നെ പറഞ്ഞിട്ടും കാര്യമില്ല...അങ്ങനെത്തെ ന്യൂസ്‌ ആണല്ലോ നിനക്ക് കിട്ടുന്നത്...ഇനി ഒരു ഞെട്ടലും കൂടെ മാത്രം..." എന്ന് പറഞ്ഞ് ആദം ഒരു പ്രത്യേക ചിരി ചിരിച്ചപ്പോ നമ്മള് മനസ്സിൽ ഉറപ്പിച്ചു അവനെന്തൊക്കെയോ പ്ലാൻ ചെയ്ത് വെച്ചിട്ടുണ്ടെന്ന്...എന്തായാലും നാളെ എല്ലാം കണ്ടറിയാം എന്ന് നമ്മളെ മനസ് പറഞ്ഞപ്പോ നമ്മള് ചിരിച്ചോണ്ട് സീറ്റിലേക്ക് ചാരിയിരുന്നു... അങ്ങനെ പൂച്ചക്കണ്ണനോട് സൊള്ളി സൊള്ളി കുറെ ദൂരം പിന്നിട്ടതും കീഴ്‌കോവിലകത്തിലേക്ക് എത്താനായപ്പോ നമ്മള് ആദമിന്റെ ജാക്കെറ്റ് മാറ്റി പുറകിലെ സീറ്റിലേക്ക് ഇട്ടിട്ട് തെന്നി നിക്കുന്ന ഡ്രെസ്സൊക്കെ ശെരിയാക്കി റെഡിയായപ്പോഴേക്കും കീഴ്‌കോവിലകത്തിന്റെ മുന്നിൽ ആദം കാർ നിർത്തി... എന്നിട്ടവൻ സീറ്റിലേക്ക് ചാരിയിരുന്ന് തല ചെരിച്ചു ഇമ ചിമ്മാതെ നമ്മളെ നോക്കുന്നത് കണ്ട് നമ്മള് ചെറു പുഞ്ചിരി തൂകി ഗുഡ് നൈറ്റ്‌ വിഷ് ചെയ്ത് മുന്നും പിന്നും നോക്കാതെ കാറിൽ നിന്നും ഇറങ്ങിയപ്പോ നമ്മളെ ഉള്ളം വല്ലാതെ ആദമിനെ നോക്കാൻ വെമ്പിയെങ്കിലും ഇപ്പൊ നോക്കിയ നമ്മക്ക് അവന്റെ കൂടെ പോവേണ്ടി വരുമെന്ന് തോന്നിയപ്പോ നമ്മള് ഒന്നും നോക്കാതെ ഓടി പോവാൻ നിൽക്കേ പെട്ടന്ന് ആദം.... "ജുബി...വൺ സെക്കന്റ്‌..." എന്ന് പറഞ്ഞത് കേട്ട് നമ്മള് സ്വിച്ചിട്ട പോലെ നിന്നു...എന്നിട്ട് കണ്ണിറുക്കി അടച്ച് തുറന്ന് പുറകിലേക്ക് തിരിഞ്ഞപ്പോ ആദം കാറിൽ നിന്നും ഇറങ്ങി നമ്മളെ അടുത്തേക്ക് വന്ന് നമ്മളെ കെട്ടിപിടിച്ചതും നമ്മളും അപ്പൊത്തന്നെ അവനെ തിരിച്ചും കെട്ടിപിടിച്ചു... "ജുബി...നമ്മുക്ക് വില്ലയിലേക്ക് പോവാം...ഞാനൊറ്റക്കാവുമ്പോ വില്ലയിൽ ചെന്നാൽ എനിക്ക് നിന്നെ വല്ലാതെ മിസ്സ്‌ ചെയ്യും...പോവാൻ തോന്നുന്നില്ല ജുബി..." എന്നൊക്കെ ആദം പറഞ്ഞത് കേട്ട് നമ്മള് സെയിം ടു യു എന്ന് പറഞ്ഞ് അവനെ ഇറുക്കി പിടിച്ചിട്ട് പെട്ടന്ന് പിടി വിട്ട് അവനിൽ നിന്നും വിട്ട് മാറി അവന്റെ മുഖത്തേക്ക് പോലും നോക്കാതെ ഇല്ലത്തിലേക്ക് ഓടി പോവാൻ നിന്നതും ആദം നമ്മളെ കൈ പിടിച്ച് വലിച്ചു... അപ്പൊത്തന്നെ നമ്മളൊരു റബ്ബർ കണക്കെ അവനോട് ചെന്ന് മുട്ടി നിന്നതും ആദം നമ്മളെ അരയിലൂടെ കയ്യിട്ട് അവനിലേക്ക് ചേർത്ത് പിടിച്ചപ്പോ നമ്മള് കണ്ണും മിഴിച്ചു അവനെ നോക്കി...നമ്മളെ നോട്ടം കണ്ടിട്ടോ എന്തോ അവൻ ചിരിച്ചോണ്ട് സൈറ്റ് അടിച്ച് കാണിച്ചു... "ഒരു ഉമ്മ തന്നിട്ട് പോടീ...അങ്ങനെയെങ്കിലും മിസ്സിങ് ഒന്ന് കുറഞ്ഞോട്ടെ..." എന്ന് ആദം ചിരി വിടാതെ പറഞ്ഞ് ചുണ്ട് കൂർപ്പിച്ചപ്പോ നമ്മള് ചിരിച്ചിട്ട് കണ്ണടച്ച് അവന്റെ ചുണ്ടിലൊരു ഉമ്മ കൊടുത്തിട്ട് ഞൊടിയിടയിൽ അവന്റെ കയ്യൊക്കെ എടുത്ത് മാറ്റി തിരിഞ്ഞു നോക്കാതെ ചിരിച്ചോണ്ട് ഗൈറ്റ് കടന്ന് ഇല്ലത്തിന് അകത്തേക്ക് ഓടിയിട്ട് വരാന്തയിൽ എത്തിയപ്പോ നമ്മള് പെട്ടന്ന് നിന്ന് പുറകിലേക്ക് തിരിഞ്ഞു നോക്കി... അപ്പൊ ആദമുണ്ട് കാറും ചാരി ചിരിച്ചോണ്ട് മുടിയിൽ വിരലോടിച്ചു നിക്കുന്നു...അത് കണ്ട് നമ്മള് ഫോണെടുത്ത് അവന് ' ബൈ ഗുഡ് നൈറ്റ്‌ ' എന്ന് മെസ്സേജ് അയച്ചതും അപ്പൊത്തന്നെ അവന്റെ ഫോണിന്റെ നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടു.. എന്തായാലും നമ്മളെ മെസ്സേജ് അവിടെ എത്തി എന്നുറപ്പായതും നമ്മള് ചിരിച്ചോണ്ട് ചാരി വെച്ച മെയിൻ ഡോർ തുറന്ന് അകത്തേക്ക് കയറി ഡോർ അടച്ച് ലോക്ക് ചെയ്ത് നമ്മളെ പൂച്ചക്കണ്ണനുമായുള്ള ഔട്ടിങ് ആലോചിച്ചു കീഴ്ചുണ്ട് കടിച്ച് തിരിഞ്ഞു പോവാൻ നിന്നതും പെട്ടന്ന് ഇല്ലം മുഴുവൻ ലൈറ്റ് പരന്നു വന്നത് കണ്ട് നമ്മള് ഞെട്ടിവിറച്ചു തല പൊക്കിപ്പോ നമ്മളെ മുന്നിൽ നിന്ന് നമ്മളെ ദേഷ്യത്തോടെ ഉറ്റു നോക്കി പല്ലിറുമ്പുന്ന ശ്രീയേട്ടനെ കണ്ട് പേടിച്ച് നമ്മള് ഡോറിലേക്ക് മുട്ടി നിന്നു... അപ്പൊത്തന്നെ ശ്രീയേട്ടൻ പല്ലിറുമ്പി നമ്മളെ നേരെ നടന്നടുക്കുന്നത് കണ്ട് നമ്മള് പേടിയോടെ തുടരെ തുടരെ ശ്വാസം വലിച്ച് ഡോറിലേക്ക് കൂടുതൽ മുട്ടി നിന്നതും പെട്ടന്ന് ശ്രീയേട്ടൻ മുഷ്ടി ചുരുട്ടി ഡോറിലേക്ക് കൈ ആഞ്ഞു കുത്തി നിർത്തിയത് കണ്ട് നമ്മള് ഞെട്ടി വിറച്ചു നമ്മളെ മുഖത്തിന്റെ മറുവശത്തായി വെച്ചിരിക്കുന്ന ശ്രീയേട്ടന്റെ കയ്യിലേക്ക് പതിയെ നോക്കിയതും പെട്ടന്ന്... "ശ്രീയേട്ടാ..." എന്നൊരലർച്ച കേട്ട് നമ്മളെ കണ്ണുകൾ ആ ശബ്ദം വന്നിടത്തേക്ക് പോയി... തുടരും... സമയപരിധി കൊണ്ടാണ് മുഴുവൻ എഴുതാൻ പറ്റാത്തത്...നെറ്റ് ശെരിയായപ്പോഴാ ടൈപ്പിംഗ്‌ ക്ലിയർ ആയത്...ഇനി മുതൽ എല്ലാ ദിവസവും നമ്മള് ഓരോ പാർട്ട്‌ വീതം രാത്രി പോസ്റ്റും ട്ടോ...ഈ പാർട്ട്‌ എങ്ങനെയുണ്ടെന്ന് അറിയില്ല...അഭിപ്രായം പറയണം...നെക്സ്റ്റ് പാർട്ട്‌ നാളെ രാത്രി 9:00 മണിക്ക്
9.2k കണ്ടവര്‍
12 മണിക്കൂർ
#

📙 നോവൽ

ഏഴാം ബഹർ..💖 SHAMSEENA FIROZ ഭാഗം : 18 "നീയോ..? " ഷെൽഫിന്റെ മറവിൽ നിന്നും മുന്നിലേക്ക് വന്ന താജ്നെ കണ്ടു അവൾ ചോദിച്ചു.. "അതേ.. ഞാൻ തന്നെ.. ഞാൻ തന്നെയാ വിളിക്കാൻ പറഞ്ഞത്.. " "എന്തിന്.. " അവൾ ഗൗരവത്തോടെ പുരികം ചുളിച്ചു.. "എനിക്ക് കാണാൻ.. കാണണമെന്ന് തോന്നി.. ആളെ വിട്ടു വിളിപ്പിച്ചു.. ഞാൻ വിളിക്കുന്നെന്നു പറഞ്ഞാൽ വരില്ലല്ലോ.. അതോണ്ട് അഞ്ജലി മിസ്സ്‌ വിളിക്കുന്നു എന്ന് പറയാൻ പറഞ്ഞു.." അവനൊട്ടും കൂസാതെ പറഞ്ഞു.. അവൾക്ക് ചെറു വിരൽ തൊട്ടങ്ങ് കയറി വന്നു.. അടുത്തേക്ക് ചെന്നു മോന്ത അടക്കി ഒന്ന് പൊട്ടിക്കാൻ വരെ തോന്നി.. പക്ഷെ എന്ത് പറഞ്ഞിട്ടും എന്ത് കൊടുത്തിട്ടും കാര്യമില്ല.. തിരിച്ചു ഇങ്ങോട്ട് പത്തിരട്ടി കിട്ടുമെന്നേയുള്ളൂ.. നന്നാവില്ല അവൻ.. അവനെ ഒന്ന് കടുപ്പിച്ചു നോക്കി പോകാൻ ഭാവിച്ചു. " പോകരുത്.. " "പിന്നെ ഞാനെന്തു വേണം.. ഇവിടെ നിന്റെ മേലേ കയറി അട ഇരിക്കണോ.. " " തത്കാലം അത് വേണ്ടാ.. ഇവിടെ ബെഞ്ചിൽ വന്നു ഇരിക്ക്.. എനിക്ക് അല്പം സംസാരിക്കാനുണ്ട്.. " " പറ്റില്ല.. എനിക്ക് ക്ലാസ്സുണ്ട്... മിസ്സ്‌ വിളിക്കുന്നെന്ന് പറഞ്ഞത് കൊണ്ടാ വന്നത്.. നിന്റെ പണി ആയിരിക്കുമെന്ന് കരുതിയില്ല.. " അവൾ പോകാൻ നോക്കി.. " ടീ.. നിന്നോട് പോകരുത് എന്നാ പറഞ്ഞത്.. " "ഞാൻ പോകും.. " "പൊക്കോ.. ക്ലാസ്സിലേക്ക് വരാൻ എനിക്കറിയാം.. അന്നത്തേതു ഓർമ ഉണ്ടല്ലോ.. ഇന്ന് നിന്റെ അടുത്ത് വന്നിരിക്കുക മാത്രം ആയിരിക്കില്ല.. എല്ലാരും കാൺകെ പിടിച്ചു കിസ്സടിക്കുകയും ചെയ്യും.." "എന്തൊരു കഷ്ടമാ ഇത്... നീ എന്തിനാ എന്നെ ഇങ്ങനെ ടോർചർ ചെയ്യുന്നേ.. എനിക്ക് ക്ലാസ്സ്‌ ഉണ്ട്.. " "ഒരു അഞ്ചു പത്തു മിനുട് ക്ലാസ്സിൽ ഇരുന്നില്ലന്ന് വെച്ചു ഇവിടെ ഇപ്പൊ ഒന്നും സംഭവിക്കാൻ പോകുന്നില്ല.. അഥവാ സംഭവിച്ചാൽ തന്നെ അത് ഞാൻ നോക്കിക്കോളാം.. ഇപ്പൊ നീ വന്നു ഇവിടെ ഇരിക്ക്.. " പറ്റില്ലന്ന് പറഞ്ഞു ഇറങ്ങി പോകണമെന്ന് തന്നെ ആയിരുന്നു അവൾക്ക്.. പക്ഷെ രാവിലെ കിട്ടിയ അടി ഓർത്തതും അവൾ അറിയാതെ കവിളത്തു തൊട്ടു അവന്റെ മുഖത്തേക്ക് നോക്കിപ്പോയി.. " നോക്കണ്ട.. ദേഷ്യം പിടിപ്പിക്കാൻ നിന്നാൽ വീണ്ടും കിട്ടും.. " "എന്താ നിനക്ക് വേണ്ടത്.. എന്താ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞത്.. ഒന്ന് വേഗം പറഞ്ഞു തുലയ്ക്ക്.. " അവൾ സഹികെട്ടു അവിടെ ബെഞ്ചിൽ ഇരുന്നു.. " സംസാരിക്കാനൊന്നുമില്ല..ക്ലാസ്സിൽ ഇരിക്കുമ്പോൾ നിന്നെ ഓർമ വന്നു.. കാണണമെന്ന് തോന്നി.. ക്ലാസ്സിൽ നിന്നും ഇറങ്ങി..നിന്റെ ക്ലാസ്സിലേക്ക് വന്നാൽ ഒരു പ്രൈവസി കിട്ടില്ലല്ലോ.. ജൂനിയർ ഒരുത്തിയെ കണ്ടു.. അവളെ വിട്ടു കള്ളം പറഞ്ഞു വിളിപ്പിച്ചു.. " അവൻ വന്നു അവളുടെ ഒപോസിറ്റ് ഇരുന്നു പറഞ്ഞു.. സത്യം പറഞ്ഞാൽ അവൾക്ക് ദേഷ്യം ഉച്ചിയിൽ കയറിയിരുന്നു.. അവന്റെ തല അടിച്ചു പൊട്ടിക്കാൻ തോന്നി.. എന്നിട്ടും സഹിച്ചു പിടിച്ചു അവനെ ഒന്ന് നോക്കുക മാത്രം ചെയ്തു.. " എന്താടി ഉണ്ട വിഴുങ്ങിയത് പോലെ.. വീണ്ടും അടിക്കുമെന്ന് പറഞ്ഞത് കൊണ്ടാണോ മിണ്ടാതെ ഇരിക്കുന്നത്..? " "അല്ല.. തലയ്ക്കു വെളിവ് ഇല്ലാത്തവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലന്ന് അറിയാം.. " "അപ്പൊ ഞാൻ നിന്നോട് പറയുന്നതോ.. " "പോടാ പട്ടി.. " "പട്ടിയും കുട്ടിയുമൊക്കെ അവിടെ നിക്കട്ടെ..നീ എന്താ എന്നെ തിരിച്ചടിക്കാഞ്ഞത്.. നിന്റെ സ്വഭാവം വെച്ചു നോക്കിയാൽ ഞാൻ ഒന്ന് തരുമ്പോൾ നീ രണ്ടെണ്ണം തരേണ്ടത് ആണല്ലോ.. " "ഞാൻ നീയല്ല കണ്ണിനു കണ്ടവരെയും കയ്യിൽ കിട്ടിയവരെയുമൊക്കെ അടിച്ചു പഞ്ചർ ആക്കാൻ.. അറിയാം വയ്യാഞ്ഞിട്ട് ചോദിക്കുവാ.. ഒരുദിവസം എങ്കിലും എന്നെ വേദനിപ്പിച്ചില്ലങ്കിൽ നിനക്ക് ഉറക്കം വരില്ലേ.. " അവൾ അവനെ തുറിച്ചു നോക്കിക്കൊണ്ട് ചോദിച്ചു.. അവനൊന്നു ചിരിച്ചു.. എണീറ്റു അവളുടെ അടുത്ത് വന്നിരുന്നു.. അവൾ നീങ്ങി ഇരിക്കാൻ നോക്കി.. അവൻ സമ്മതിച്ചില്ല.. അവളുടെ കൈ എടുത്തു തന്റെ മടിയിൽ വെച്ചു.. അവൾ അവനെ നോക്കി കണ്ണുരുട്ടിക്കൊണ്ട് കൈ വലിച്ചു എടുക്കാൻ തുനിഞ്ഞതും അവൻ അവളുടെ കൈ ഒന്നൂടെ അമർത്തി പിടിച്ചു തന്റെ ഒരു കൈ അവളുടെ കൈക്ക് മുകളിൽ വെച്ചു.. പിന്നെ അവൾ വലിക്കാൻ നോക്കിയില്ല.. എന്തെങ്കിലും ചെയ്യാൻ നിന്നാൽ അവൻ വേദനിപ്പിക്കുമെന്ന് ഉറപ്പായിരുന്നു അവൾക്ക്.. അവൾ മുഖം തിരിച്ചു ഇരുന്നു.. കവിളിലൂടെ അവന്റെ വിരൽ ഇഴയുന്നത് അവൾ അറിഞ്ഞു.. തരിപ്പോടെ മുഖം തിരിച്ചു നോക്കി.. " വേദനയുണ്ടോ..? " അവൻ അവളുടെ കവിളിന്റെ നടു ഭാഗത്തായി അമർത്തി ചോദിച്ചു.. അവൾ അവന്റെ കൈ തട്ടി മാറ്റി.. "ഇല്ലാ..ഒട്ടും ഇല്ലാ..തീരെ ഇല്ലാ.. സുഖം തോന്നുന്നു.. എന്തോ വല്ലാത്തൊരു സുഖം.. " അവളുടെ മുഖത്ത് പുച്ഛം.. "എന്തിനാ നിനക്ക് രാവിലെ കിട്ടിയത്.. ദേ നിന്റെ ഈ വർത്താനത്തിനാ.. സീരിയസ് ആയി ഒരു കാര്യം ചോദിക്കുമ്പോൾ മനുഷ്യൻമാരെ ഒരുമാതിരി ആക്കുന്ന നിന്റെ ഈ സൂക്കേട് ഉണ്ടല്ലോ.. അത് നിർത്താനാ രാവിലെ ഒന്ന് പൊട്ടിച്ചത്.. ചുവന്നു കല്ലിച്ചിട്ടുണ്ട് കവിള്..നന്നായി വേദനിക്കുന്നുണ്ടെന്നു നിന്റെ മുഖം കാണുമ്പോൾ അറിയുന്നു.. എന്നിട്ടും നന്നായില്ലേ ടീ നീ.. " " ഇല്ലാ.. നന്നായില്ല.. നന്നാവാൻ വേണ്ടി ഇനി എന്താ ചെയ്യുക.. വീണ്ടും അടിക്കുമോ.. അതോ ഞാൻ ഇന്നലെ ചോദിച്ചത് പോലെ കൊല്ലുമോ.. അടിച്ചു കവിള് പൊട്ടിച്ചു കളഞ്ഞിട്ടു ഇപ്പൊ വേദന ഉണ്ടോന്ന് ചോദിച്ചു വന്നിരിക്കുന്നു.. വട്ടൻമാരെ കണ്ടിട്ട് ഉണ്ട്.. നിന്നെപ്പോലെത്തെ ഒന്നിനെ ആദ്യം ആയിട്ട് കാണുവാ.. " അവൾ അവന്റെ മടിയിൽ നിന്നും കൈ വലിച്ചു എടുത്തു എഴുന്നേറ്റു നിന്നു.. "നീയാ തട്ടം ഒന്ന് അഴിച്ചേ.. " "എന്താ..? " അവൾ മനസ്സിലാവാതെ ചോദിച്ചു.. "രണ്ടു ഭാഗത്തും അടി കിട്ടീട്ടുണ്ട്.. ഏതു ഭാഗമാ കൂടുതൽ ചുവന്നത് എന്നറിയാനാ.. എന്റെ അടിക്കാണോ അതോ നുസ്രയുടെ അടിക്കാണോ പവർ കൂടുതൽ എന്നറിയാനാ.. " " ഒന്ന് പോടാ അവിടെന്ന്.. " അവൾ മുന്നോട്ടു നടന്നതും അവൻ കാല് നീട്ടി.. പെട്ടന്ന് ആയതു കൊണ്ട് ബാലൻസ് ചെയ്യാൻ പറ്റിയില്ല.. നേരെ അവന്റെ മടിയിലേക്ക് വീണു.. അവനത് മുൻകൂട്ടി കണ്ടിരുന്നു.. രണ്ടു കൈ കൊണ്ടും അവളെ ചുറ്റി പിടിച്ചു.. " ഇരുന്നു പിടക്കണ്ടാ.. ഞാനൊന്നീ രണ്ടു കയ്യും വെച്ചു അമർത്തിയാൽ അവിടെ തീരും നീ.. പപ്പടം പൊടിഞ്ഞതു പോലെ ആകും.. അതുകൊണ്ട് അടങ്ങി ഇരിക്കാൻ നോക്ക്.. എനിക്കറിയണം.. എന്താ നിന്റെ മുഖത്ത്.. ആര് ചെയ്തതാ.. ആരാ നിന്നെ വേദനിപ്പിച്ചേ..? " അവൾ ഇരുന്നു കുതറുന്നത് കണ്ട അവൻ അവളെ ഒന്നൂടെ അമർത്തി ഇരുത്തിക്കൊണ്ട് പറഞ്ഞു.. അവൾക്ക് ശ്വാസം തടസ്സം പെടുന്നത് പോലെ തോന്നി.. അവൻ ഒന്ന് തൊടുമ്പോൾ തന്നെ ഇഷ്ട കുറവാണ്.. അങ്ങനെയുള്ള അവന്റെ മടിയിൽ അവനെ പറ്റി ചേർന്നു ഇരിക്കുന്നു.. പോരാത്തതിന് അവൻ വട്ടം ചുറ്റിയിട്ടുമുണ്ട്.. അവൾക്ക് ആകെ അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങി.. "ഇരുന്നു സ്വപ്നം കാണാൻ അല്ല പറഞ്ഞത്.. ചോദിച്ചതിന് മറുപടി പറയാനാ.. " " നീ വിട്ടേ.. ഞാൻ പറയാം.. " അവൻ പിടി വിട്ടു.. അവനു മനസ്സിലാകുന്നുണ്ടായിരുന്നു അവളുടെ അസ്വസ്ഥത.. അവൾ എഴുന്നേറ്റു മാറി നിന്നു.. " സത്യം പറഞ്ഞോണം.. അല്ല എന്നത്തേയും പോലെ ആക്കാൻ ആണെങ്കിൽ..? " അവൻ ഭീഷണി എന്നോണം അവളുടെ നേർക്ക് വിരൽ ചൂണ്ടി നിർത്തി. "അത്.. അതെന്റെ ബ്രദർ അടിച്ചതാ.. " അവൾ പറയണോ വേണ്ടയോന്നുള്ള ശങ്കയാലെ പറഞ്ഞു.. "സ്വന്തം വീട്ടുകാർക്ക് തന്നെ നിന്നെ സഹിക്കാൻ പറ്റുന്നില്ലാല്ലേ..? " അവൻ പരിഹസിച്ചു.. അവളൊന്നും മിണ്ടാതെ നിന്നു. " അല്ല.. അതിന് നീയാ വീട്ടിലെ വേലക്കാരിയാണെന്നല്ലേ പറഞ്ഞത്..? " "വേലക്കാരിയാണെന്നല്ലേ പറഞ്ഞുള്ളു.. അല്ലാതെ എനിക്ക് ബ്രദർസും സിസ്റ്റേഴ്സൊന്നും ഇല്ലന്ന് പറഞ്ഞില്ലല്ലോ.. വേലക്കാരികൾക്ക് എന്താ കുടുംബ ബന്ധങ്ങൾ ഒന്നും ഉണ്ടാകില്ലേ.. " " അങ്ങനെ ഞാൻ പറഞ്ഞോ..? " " നിന്റെ ചോദ്യം കേട്ടാൽ അതേ തോന്നൂ.. " " നീ എന്തിനാ വേലക്കാരിയായി നിക്കുന്നത്.. കാശിനു വേണ്ടിയാണോ.. ഐ മീൻ ജീവിക്കാൻ വേണ്ടി.. ഏതായാലും ജോലിക്കാരിയല്ലേ..അപ്പൊ എന്റെ വീട്ടിലേക്കു വാ.. വീട്ടു ജോലിക്കാരിയായിട്ടല്ല.. എന്റെ ഭാര്യ ആയിട്ട്.. ഒന്നിനും ഒരു കുറവും വരുത്തില്ല.. ഭക്ഷണമൊക്കെ ഇഷ്ടം പോലെ കിട്ടും.. നിനക്ക് ആർത്തി ഉള്ളത് അതിനോടാണല്ലോ. എല്ലും തോലും പോലെത്തെ ഈ ബോഡി നല്ല ഉരുണ്ട ബോഡിയാകും.. " അവനൊരു ചിരിയാലെ പറഞ്ഞു.. അവൾ അവനെ ഒന്ന് തറപ്പിച്ചു നോക്കി.. " നോക്കി പേടിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല.. കാര്യത്തിൽ പറഞ്ഞതാ.. എന്റെ വീട്ടിലോട്ട് പോര്.. പൊന്നു പോലെ നോക്കാനുള്ളതല്ലാ.. പൊന്നു കൊണ്ട് മൂടാനുള്ള വക തന്നെയുണ്ട്.. പക്ഷെ അതൊന്നും പ്രതീക്ഷിച്ചു വരണ്ട.. അത്രേം സുഖമൊന്നും ഞാൻ നിനക്ക് തരില്ല.. " " അല്ലെങ്കിലും ആര് പ്രതീക്ഷിക്കുന്നു.. പ്രതീക്ഷിക്കുന്നതു പോയിട്ട് നിന്റെ വീട്ടിലേക്കു വന്നിട്ട് വേണ്ടേ.. ആർക്കു വേണം നീ നൽകുന്ന നിന്റെ പണവും സുഖ ഭോഗവുമൊക്കെ.. എനിക്കൊന്നും വേണ്ടാ.. പണം മാത്രമാണ് ജീവിതമെന്ന് കരുതുന്ന നിനക്കൊക്കെ തോന്നും നിന്റെ വീട്ടിൽ മാത്രമാണ് സുഖവും സന്തോഷവും ഉള്ളതെന്ന്.. നിന്നെപ്പോലെ അത് മാത്രം ആഗ്രഹിക്കുന്ന ഒരുപാട് പെൺകുട്ടികൾ ഉണ്ടാകും.. നീ അവരെ വിളിച്ചോ.. അക്കൂട്ടത്തിലൊന്നും എന്നെ കൂട്ടണ്ട അമൻ.. പിന്നെ നിന്റെ വീട്ടിൽ ഭക്ഷണത്തിനു ഒരു കുറവും ഇല്ലെന്ന് നീ പറയണമെന്നില്ല..കാണുമ്പോൾ തന്നെ അറിയുന്നുണ്ട്.. വെട്ടി വിഴുങ്ങുന്നതിന്റെതു ശെരിക്കു കാണാൻ ഉണ്ട് നിന്റെ ബോഡിയിൽ.. അതിന്റെ ഹുങ്ക് ആണല്ലോ എന്നും എന്റെ മേലേക്ക് കാണിക്കുന്നത്.. എന്താ നീ വിചാരിച്ചു വെച്ചിരിക്കുന്നത്.. ഞാൻ വെറും പിച്ചക്കാരി ആണെന്നോ.. എനിക്കും ഉണ്ട് വീടും വീട്ടുകാരും പണവും പ്രതാപവും അന്തസും അഭിമാനമൊക്കെ.. പക്ഷെ നിന്നെപ്പോലെ അതൊന്നും എടുത്തു പറഞ്ഞും കാണിച്ചുമൊന്നും നടക്കാറില്ലന്ന് മാത്രം.. " അവൾക്ക് വല്ലാതെ ദേഷ്യം വരാൻ തുടങ്ങിയിരുന്നു.. " നിന്നു തൊണ്ട പൊട്ടിക്കണ്ടാ.. ഞാനാണോ പറഞ്ഞത്.. നീ തന്നെയല്ലേ പറഞ്ഞത് നീ വേലക്കാരി ആണെന്ന്.. ഞാനൊരു സംശയം ചോദിച്ചതേ ഉണ്ടായിരുന്നുള്ളൂ.. നീ തന്നെയല്ലേ ചാടി കയറി സമ്മതിച്ചു തന്നത്..? നീ എന്തിനാ എല്ലാവരിൽ നിന്നും നിന്നെക്കുറിച്ചു ഒളിക്കുന്നത്.. ഇനി വല്ല പിടി കിട്ടാ പുള്ളിയുമാണോ.. " " ആദ്യം വേലക്കാരി.. ഇപ്പൊ പിടി കിട്ടാ പുള്ളി.. അടുത്തത് എന്താണാവോ.. കൊള്ളാം നിന്റെ സംശയങ്ങളൊക്കെ.. " "സംശയങ്ങൾ ഉണ്ടാക്കുന്നതും നീയാ.. എല്ലാം നീ കാരണമാ.. നീ തന്നെയാ എല്ലാം ഉണ്ടാക്കുന്നത്.. ഞാൻ നിന്റെ വീട്ടിലേക്കു വരാൻ പോകുവാ.." "വീ.. വീട്ടിലേക്കോ.. എ.. എന്തിന്.. " നെഞ്ചത്തേക്ക് ഇടി വെട്ടിയത് പോലെ ആയി അവൾക്ക്.. " നിന്നെ കുറിച്ച് അറിയാൻ.. നിന്നെ പെണ്ണ് ചോദിക്കാൻ.. ഇക്കണക്കിനു പോയാൽ നീ എനിക്ക് സെറ്റ് ആകില്ല.. ഒടുക്കം നിന്നെ കിട്ടാൻ വേണ്ടി പ്രയത്നിച്ചില്ലന്നുള്ള സങ്കടവും വേണ്ടാ.. ഒരു മാനസ മൈനയും ഒഴിവാക്കാം.. " " യൂ ലൂസ്.. " "Yeah..എന്താ സംശയം..എന്നെക്കൊണ്ട് ഇത്രേമൊക്കെ പറ്റുള്ളൂ.. " അവൻ നിസ്സാരമായി പറഞ്ഞു.. ഒരുകാര്യം വേണമെന്ന് തോന്നിയാൽ ഏതറ്റം വരെയും പോകാൻ മടിക്കാത്തവനാണ് അവൻ.. പറഞ്ഞാൽ പറഞ്ഞത് ചെയ്യുമെന്ന് അവൾക്ക് അറിയാം.. എങ്ങാനും വീട്ടിലേക്കു വന്നാൽ..? റബ്ബേ.. പിന്നീടുള്ളതൊന്നും ഓർക്കാൻ കൂടി വയ്യാ.. അവൾക്ക് ഉള്ളിൽ പേടി തോന്നാൻ തുടങ്ങി.. കാല് പിടിച്ചിട്ട് ആയാലും ഇവനെ ഒന്ന് അടക്കി നിർത്തുകയെ വഴിയുള്ളൂ.. "അത്.. അതൊന്നും വേണ്ടാ.. നീ അപദ്ധമൊന്നും കാണിക്കരുത്.. നീ നിന്റെ തോന്നലുകൾ മാത്രമേ നോക്കുന്നുള്ളൂ.. എന്റെ വീട്ടിലെ കാര്യം നിനക്ക് അറിയില്ല.. എന്നെക്കുറിച്ചു കൂടി ചിന്തിക്കണം.." അവൾ ദേഷ്യമൊക്കെ മാറ്റി വെച്ചു ശാന്തമായി പറഞ്ഞു.. " അറിയാത്തത് കൊണ്ട് തന്നെയല്ലേ ചോദിക്കുന്നത്.. പറാ.. നിന്നെക്കുറിച്ച്.. നിന്റെ വീടിനെക്കുറിച്ച്.. പറയുന്നതാ നിനക്ക് നല്ലത്.. അല്ലെങ്കിൽ അറിയാമല്ലോ എന്നെ.. പറഞ്ഞത് ചെയ്തിരിക്കും.. അന്നത്തേതു പോലെ നട്ട പാതിരാക്ക് ഒന്നും ആയിരിക്കില്ല.. പട്ടാ പകൽ തന്നെ അങ്ങ് കയറി വരും.. " " പറയാനും അറിയാനുമൊക്കെ ആയിട്ട് എന്താ.. അന്ന് നീ വന്നത് തന്നെയാ എന്റെ വീട്.. ഞാൻ, രണ്ടു ബ്രദർസ്, ഉമ്മാ.. " അവൾ പറഞ്ഞു നിർത്തി.. "ഉപ്പയോ..? " അവൻ സംശയത്തോടെ ചോദിച്ചു.. അവളൊന്നും മിണ്ടിയില്ല.. പകരം അവളുടെ മുഖം ഇരുണ്ടു കൂടുന്നത് അവൻ അറിഞ്ഞു.. പിന്നെ അവൻ അക്കാര്യമൊന്നും ചോദിച്ചില്ല.. അവൻ എണീറ്റു അവളുടെ അടുത്തേക്ക് ചെന്നു.. "എന്തിനാ നീയൊരു നിഗൂഡതയായി മാറുന്നത്.. എന്റെ ദേഷ്യം വർധിപ്പിക്കാൻ വേണ്ടിയോ.. എന്റെ മുന്നിൽ ജയിക്കാൻ വേണ്ടിയോ..? അതോ നിന്നെക്കുറിച്ചു ഞാനൊന്നും തന്നെ അറിയാൻ പാടില്ലന്ന് കരുതിയിട്ടാണോ.. നിനക്ക് എത്ര ഫ്രണ്ട്‌സ് ഉണ്ട് ഇവിടെ.. ആരോടെങ്കിലും നീ നിന്നെക്കുറിച്ചു പറഞ്ഞിട്ട് ഉണ്ടോ.. നിന്റെ കാര്യങ്ങൾ പങ്കു വെച്ചിട്ടുണ്ടോ.. നുസ്ര നിന്റെ ബെസ്റ്റ് ഫ്രണ്ട്‌ അല്ലേ.. അറ്റ്ലീസ്റ്റ് അവളോട്‌ എങ്കിലും..? അവൾക്ക് എങ്കിലും നിന്നെ അറിയുമോ..? ഇല്ലാ.. ആകെ അറിയുന്ന ഒരേ ഒരാൾ അത് മുന്നയാ.. അതിനും മാത്രം എന്തു കുന്തമാ നീയും അവനും തമ്മിൽ ഉള്ളത്.. എന്താ നിന്റെ മനസ്സിൽ..?" അവൻ ദേഷ്യത്തോടെ ശബ്ദം എടുത്തു കൊണ്ട് ചോദിച്ചു.. അവന്റെ മുഖം വലിഞ്ഞു മുറുകുന്നുണ്ടായിരുന്നു. ദേഷ്യത്തിനു അപ്പുറം മറ്റും പലതുമുണ്ട് ആ മുഖത്ത് എന്ന് അവൾക്ക് മനസ്സിലായി.. ആദ്യമായിട്ടാണ് ഇങ്ങനെയുള്ള ചോദ്യങ്ങളൊക്കെ.. അവന്റെ മനസ് അവൾക്കും മനസ്സിലാകുന്നുണ്ടായിരുന്നില്ല.. " എനിക്ക് അറിയില്ല.. നിന്നെക്കുറിച്ചു എനിക്കൊന്നും അറിയില്ല ലൈല.. നീ ആരാണെന്നോ എവിടുത്തെയാണെന്നൊ നിന്റെ മനസ്സിൽ എന്താണെന്നോ അങ്ങനെ ഒന്നും എനിക്കറിയില്ല.. ഇനി അറിഞ്ഞെന്നു വെക്കുക.. നീയെനിക്ക് ചേരാത്തവൾ ആണെന്ന് കരുതുക.. എന്നാലും എനിക്ക് നിന്നോട് തോന്നിയ ഇഷ്ടം ഇല്ലാതാകില്ല.. ഒരുപക്ഷെ എല്ലാം കൊണ്ടും എന്നേക്കാൾ താഴെ നിൽക്കുന്നവൾ ആയിരിക്കാം.. അല്ലെങ്കിൽ എന്നേക്കാൾ മുകളിൽ.. അതും അല്ലെങ്കിൽ എന്നോടൊപ്പം.. എന്ത് തന്നെ ആയിക്കോട്ടെ.. അതൊന്നും എന്നെ ബാധിക്കുന്ന വിഷയമേയല്ല.. ജീവിതത്തിൽ ആദ്യമായി ഇഷ്ടം തോന്നിയ പെണ്ണ്,, അത് നീയാ.. നിന്റെ വാശിയും ധൈര്യവുമൊക്കെ കണ്ടപ്പോഴാ ഈ ജീവിതം ജീവിച്ച് തീർക്കാൻ എനിക്ക് നീ വേണമെന്ന് തോന്നിയത്.. തോന്നൽ അല്ല.. എനിക്ക് വേണം.. അത് കൊണ്ടാ എൻറെ മുന്നിൽ ഇത്രേമൊക്കെ വിളഞ്ഞിട്ടും ഞാൻ നിന്നെ വെറുതെ വിട്ടത്.. വേറെ വല്ലവളും ആയിരുന്നു എങ്കിൽ ഇപ്പൊ ചുവരിൽ തേഞ്ഞു കിടന്നേനെ.. എബി പറയുന്നു എനിക്ക് പെണ്ണിനെ അറിയില്ലന്ന്.. പെണ്ണിന്റെ മനസ് അറിയില്ലന്ന്.. സ്നേഹിക്കാൻ അറിയില്ലന്ന്.. നീയും എത്രയോ വട്ടം പറഞ്ഞിരിക്കുന്നു അതുതന്നെ.. ശെരിയാ.. എനിക്ക് അറിയില്ലാ.. ഒന്നും അറിയില്ല.. അറിയാൻ ശ്രമിച്ചിട്ടില്ല.. എപ്പോഴേ എനിക്ക് നിന്നെ തോല്പിക്കാമായിരുന്നു.. നിന്നെ സ്വന്തമാക്കാമായിരുന്നു.. അതിനും ശ്രമിച്ചിട്ടില്ല.. ആദ്യം നിന്റെ മനസ് നേടണമെന്ന് കരുതി.. എന്നിട്ടും നിന്റെ മനസ് കവർന്നു എടുക്കാനുള്ള ഒരു നല്ല കാര്യവും ഞാൻ ചെയ്തിട്ടില്ല.. അത് നീ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ ഈ താജ്നെ തന്നെ ഇഷ്ടപെടണമെന്ന് കരുതി.. കരുതൽ അല്ല.. ഇപ്പോഴും പറയുവാ.. നീ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ അതീ തെമ്മാടി താജ്നെ ആയിരിക്കും. അല്ലാതെ നിനക്ക് വേണ്ടി മാറിയ താജ്നെ ആയിരിക്കില്ല.. എനിക്ക് വേണം നിന്നെ.. വെറും വാശി മാത്രമല്ല.. തീരുമാനം കൂടിയാ.. " അവൻ വീണ്ടും പറഞ്ഞു നിർത്തി.. അവന്റെ മുഖത്തെ ദേഷ്യമെല്ലാം കുറഞ്ഞു പോയിരുന്നു.. പകരം ആ മുഖത്ത് എവിടെയോ വേദന നിറഞ്ഞിരുന്നു.. അത് അവൾക്ക് വ്യക്തമായി കാണാമായിരുന്നു.. അപ്പോഴും അവളൊന്നും മിണ്ടിയില്ല.. അവന്റെ മുഖത്തേക്ക് നോക്കി നിൽക്കുക മാത്രം ചെയ്തു.. സത്യം പറഞ്ഞാൽ അവളുടെ ഉള്ളം നീറുന്നുണ്ടായിരുന്നു.. അത് എന്തിന് വേണ്ടിയെന്നു അവൾക്ക് അറിഞ്ഞില്ല.. "ആദ്യം ഞാൻ കരുതി നീയൊരു പുരുഷ വിരോധി ആയിരിക്കുമെന്ന്.. പിന്നെ മുന്നയോടുള്ള അടുപ്പവും പെരുമാറ്റവുമൊക്കെ കാണുമ്പോൾ അതല്ലന്ന് ഉറപ്പായി.. പിന്നെന്താ.. പ്രണയ വിരോധിയാണോ..? എടീ.. പ്രണയിച്ചു നടക്കാനൊന്നുമല്ല.. കെട്ടിക്കൊണ്ട് പോകാനാ.. എന്റെ വീട്ടിലേക്കു കൊണ്ട് പോകാനാ.. " അവൻ പിന്നെയും പറഞ്ഞു.. എന്നിട്ടും അവളുടെ ഭാഗത്തുന്ന് മറുപടിയൊന്നും ഉണ്ടായില്ല.. ആദ്യമായിട്ടാണ് അവന്റെ മുന്നിൽ അവൾക്ക് ഇത്രേം വല്യ നിശബ്ദത.. അവനു വിശ്വസിക്കാൻ കഴിഞ്ഞില്ല.. അവൻ അവളുടെ മുഖത്തേക്ക് നോക്കി..വല്ലാതെ ഇരുണ്ടു കെട്ടിയിട്ടുണ്ട്..ഇനിയെന്തു ചോദിച്ചിട്ടും കാര്യമില്ലന്ന് മനസ്സിലായി അവന്.. "പൊക്കോ നീ.. ക്ലാസ്സ്‌ കളയണ്ട.. " അവൾ അവന്റെ മുഖത്തേക്ക് നോക്കിയില്ല.. പോകാൻ ഭാവിച്ചു.. പെട്ടെന്ന് അവൻ അവളുടെ കയ്യിൽ കയറി പിടിച്ചു ദേഹത്തേക്ക് അടുപ്പിച്ചു.. അവൾ ഞെട്ടി വിറച്ചു കൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി.. "പറഞ്ഞിട്ട് പോ.. എന്താ നിന്റെ മനസ്സിൽ.. ആർക്കു വേണ്ടിയാ ഈ ഒഴിഞ്ഞു മാറൽ.. ദിനവും കാണുന്ന ഒരു സാധാരണ മുഖമല്ല ഞാൻ നിനക്ക്.. അങ്ങനെ ആണെന്നാ കരുതിയിരുന്നത്.. പക്ഷെ ഇപ്പൊ മനസ്സിലായി.. അങ്ങനെ അല്ലന്ന്.. ആയിരുന്നു എങ്കിൽ ഞാൻ അടിച്ചതിൽ നിനക്ക് വേദനിക്കില്ലായിരുന്നു.. *അടിച്ചിട്ട് ഇപ്പോൾ വേദന ഉണ്ടോന്നു ചോദിക്കാൻ വന്നിരിക്കുന്നു* എന്നൊരു മറുപടി നിന്റെ വായിൽ നിന്നും വീഴില്ലായിരുന്നു ലൈല.. " അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കിക്കോണ്ട് പറഞ്ഞു.. " അ..അമൻ.. ഞാൻ.. എന്റെ മനസ്സിൽ ഒന്നുമില്ല.. ഇഷ്ടപ്പെടാൻ പറ്റാത്തത് കൊണ്ടാ.. നീ.. നീയെന്നെ മനസ്സിലാക്കണം.. " അവന്റെ ചാര കണ്ണുകൾ കൊണ്ടുള്ള നോട്ടം അവൾക്ക് നേരിടാൻ ആവുന്നുണ്ടായിരുന്നില്ല.. "ശെരി.. പോ.." അവൻ അവളിലുള്ള പിടി വിട്ടു.. പിന്നെ അവൾ അവിടെ നിന്നില്ല.. വേഗം ഇറങ്ങിപ്പോയി.. *** ക്ലാസ്സിലേക്ക് നടക്കുമ്പോഴും ക്ലാസ്സിൽ എത്തി ഇരിക്കുമ്പോഴെല്ലാം അവളുടെ ചിന്തകളിൽ അവൻ ആയിരുന്നു.. എവിടെയോ കേട്ടു മറന്ന കഥയിലെ നായകനെ പോലെ തോന്നുന്നു.. വന്ന വഴികളിൽ വെച്ച് എവിടെ നിന്നോ ഞാൻ കേട്ടറിഞ്ഞ ഒരു കഥാപാത്രം.. ആരുമായോ ബന്ധം ഉള്ളത് പോലെ. ആദ്യം വേദനിപ്പിക്കുന്നു.. പിന്നീട് വന്നു അതിന്റെ ഇരട്ടി സ്നേഹവും ആശ്വാസവും നൽകുന്നു.. എന്തൊക്കെയാ അവൻ പറയുന്നതെന്ന് മനസ്സിലാകുന്നില്ല.. എന്താ അവന്റെ മനസ്സിൽ എന്നറിയുന്നില്ല.. എന്തു കൊണ്ടാ ഇപ്പോ അവന്റെ മുന്നിൽ പഴയത് പോലെ പൊട്ടി തെറിക്കാൻ കഴിയാത്തത്..? അവന്റെ കാര്യം പോട്ടെ.. എന്താ എനിക്ക്..? എന്താ എന്റെ മനസ്സിൽ.. അത് പോലും അറിയുന്നില്ലല്ലോ റബ്ബേ.. റമിയെ കണ്ടു മുട്ടിയില്ലായിരുന്നു എങ്കിൽ, അവന് ഞാൻ എന്റെ മനസ് കൊടുത്തില്ലായിരുന്നു എങ്കിൽ ഉറപ്പായും ഞാൻ നിന്നെയും നിന്റെ സ്നേഹത്തെയും മനസ്സിലാക്കാൻ ശ്രമിച്ചേനെ അമൻ..പക്ഷെ ഇതിപ്പോ.. കഴിയാത്തത് കൊണ്ടാ.. അത് നീ മനസ്സിലാക്കണം.. മറ്റൊരാളെ മനസ്സിൽ കൊണ്ട് നടക്കുന്ന എനിക്കെങ്ങനെ നിന്നെ ഇഷ്ടപ്പെടാനും സ്നേഹിക്കാനും കഴിയും.. കഴിയില്ല അമൻ..ഒരിക്കലും കഴിയില്ല.. അത് നീ മനസ്സിലാക്കിയേ പറ്റൂ.. അവൾ താജ്നെ കുറിച്ചുള്ള ചിന്തയിൽ ആയിരുന്നു എങ്കിൽ നുസ്ര ബ്രേക്ക്‌ കിട്ടാനുള്ള കാത്തിരിപ്പിൽ ആയിരുന്നു.. വേറൊന്നിനും വേണ്ടിയല്ല.. എന്തിനാ അവളെ അഞ്ജലി മിസ്സ്‌ വിളിച്ചതെന്ന കാര്യം ചോദിക്കാനാണ്.. പീരീഡ് കഴിഞ്ഞു ടീച്ചർ ക്ലാസ്സിൽ നിന്നും ഇറങ്ങി പോയതും നുസ്ര അവളോട്‌ കാര്യം തിരക്കി.. അവൾക്ക് എന്ത് പറയണമെന്ന് അറിഞ്ഞില്ല.. അവന്റെ പണി ആയിരുന്നു എന്നറിഞ്ഞാൽ പിന്നെ ഇവൾ എന്നെ കളിയാക്കി കൊല്ലാൻ തുടങ്ങും.. അത് കാണ്ടാൽ എനിക്ക് ഒന്നാകെ ഇളകാനും.. അത് കൊണ്ട് താജ്ന്റെ കാര്യം അവൾ അപ്പാടെ വിഴുങ്ങി..കോളേജിൽ പുതുതായി നിർമാണം കഴിക്കപ്പെട്ട ബോട്ടണി ലാബിന്റെ ഉൽഘാടനമാണ് ഈ വരുന്ന ഇരുപത്തി ഏഴാം തീയതി.. അതോടൊപ്പം തന്നെ സയൻസ് ഡിപ്പാർട്മെന്റ്റിന്റെ ഭാഗമായി തുടങ്ങാൻ പോകുന്ന കോളേജ് ചാരിറ്റബിൾ ട്രസ്റ്റ്‌ന്റെ ഉൽഘാടനവും.. ആശയം തുടങ്ങി വെച്ചതും പ്രിൻസിപ്പൽന്റെ പിന്നാലെ നടന്നു അതിനുള്ള പെർമിഷൻ വാങ്ങിച്ചതും ഒരിക്കലും നടക്കില്ലന്ന് കരുതിയ ഒന്ന് ഇന്ന് അതിന്റെ ഉൽഘാടനം വരെ കൊണ്ടെത്തിച്ചതും താൻ ഒറ്റ ഒരുത്തിയാണ്.. അതിന്റെ കാര്യങ്ങൾ സംസാരിക്കാൻ വേണ്ടിയാണ് അഞ്ജലി മിസ്സ്‌ വിളിച്ചതെന്ന് പറഞ്ഞു അവൾ നൈസ് ആയി നുസ്രയുടെ ചോദ്യത്തിൽ നിന്നും ഊരി.. അതിനെന്തിനാ ഇപ്പോ വിളിക്കുന്നെ, ഇന്റർവെൽന്റെ ടൈമിൽ വിളിച്ചാൽ പോരെന്നൊക്കെ ചോദിച്ചു നുസ്ര വീണ്ടും ചോദ്യാവലി നടത്താൻ തുടങ്ങിയതും ലൈല രണ്ടു കയ്യും അവൾക്ക് നേരെ കൂപ്പി.. അത് കണ്ടു നുസ്ര ചിരിച്ചു അവളുടെ തോളിലൂടെ കയ്യിട്ടു ഇരുന്നു.. *** "ലൈലൂ...ഒന്ന് സജൂക്കാ..പിന്നൊന്നു ആരാ.. " കുളി കഴിഞ്ഞു ഇറങ്ങി കണ്ണാടിയുടെ മുന്നിൽ നിന്നും മുഖവും തുവർത്തി തിരിഞ്ഞ അവളോട്‌ സനു ചോദിച്ചു.. അവൾക്ക് മനസ്സിലായില്ല.. എന്താന്നു ചോദിച്ചു അവൾ അവനെ നോക്കി നെറ്റി ചുളിച്ചു.. "അല്ല..മുഖത്തെ പാടെ.. രാവിലെ പോകുമ്പോൾ ഒന്നേ ഉണ്ടായിരുന്നുള്ളൂല്ലോ.. ഇതിപ്പോ എങ്ങനെയാ രണ്ടു കവിളത്തും ആയത്.. പകർച്ച വ്യാധിയാണോ.. " അവൻ നിന്നു ചിരിക്കാൻ തുടങ്ങി.. "പോടാ.. ഇത് അവൻ ചെയ്തതാ.. ആ അമൻ.. തെണ്ടി.. പട്ടി..എന്നെ അടിച്ചു അവൻ ഇന്ന്.. " " എന്നിട്ട് ഇപ്പോ ഏതു ഹോസ്പിറ്റലിലാ.. " "ഹോസ്പിറ്റലിലോ..ആര്..? " "നിന്നെ അടിച്ച സ്ഥിതിക്ക് നീ ഏതായാലും അവനെ വെറുതെ വിട്ടിട്ടുണ്ടാകില്ല.. കിട്ടിയ അടിക്ക് അറ്റ്ലീസ്റ്റ് അവന്റെ ഒരു കയ്യോ കാലോ എങ്കിലും നീ അടിച്ചൊടിച്ചിട്ടുണ്ടാകും.. " "ഇല്ലടാ.. ഞാനൊന്നും ചെയ്തില്ല.. " "ഇല്ലേ.. " അവൻ കണ്ണും മിഴിച്ചു അവളെ നോക്കി.. അവൾ ഇല്ലെന്ന് തലയാട്ടി നടന്നത് മുഴുവനും പറഞ്ഞു.. "എടീ.. പൊട്ടിക്കാളി..നല്ലൊരു ചാൻസാ നീ കളഞ്ഞത്.. നിനക്ക് പറയാമായിരുന്നില്ലേ ഇവിടെ രണ്ടു രാക്ഷസൻമാരുടെ ഇടയിലാ നീ കഴിയുന്നത് എന്ന്.. സഹിക്കാനും പിടിച്ചു നിൽക്കാനും കഴിയുന്നില്ലന്ന്.. നീ ഒന്ന് പറഞ്ഞാൽ മതിയായിരുന്നു താജ് ബ്രോ അടുത്ത സെക്കന്റ്‌ൽ ഇവിടേക്ക് പറന്നെത്തിയേനെ.. ഇവിടെയുള്ള രണ്ടെണ്ണത്തിനെയും അടിച്ചു ഒതുക്കുന്നത് മാത്രമല്ല.. നിന്നെ അവന്റെ മേയർ ബംഗ്ലാവിലേക്ക് തൂക്കി എടുത്തു കൊണ്ട് പോകുകയും ചെയ്തേനെ.. ചേ..നശിപ്പിച്ചില്ലേ നീ.. അല്ലങ്കിലും ആവശ്യമുള്ള സ്ഥലത്ത് നീ ബുദ്ധി പ്രയോഗിക്കില്ലല്ലോ.. " അവൻ എരി പിരി പൂണ്ടു കൊണ്ട് പറഞ്ഞു.. അവളുടെ അന്തം പോയി.. താജ് ബ്രോയോ.. അതെപ്പം മുതൽ.. അവൾ അവനെ ഒന്ന് തറപ്പിച്ചു നോക്കി.. "എല്ലാം കളഞ്ഞു കുളിച്ചിട്ടു നോക്കുന്നത് നോക്കിയേ ഉണ്ടക്കണ്ണി.. കണ്ണ് കുത്തി പൊട്ടിക്കുകയാ വേണ്ടത്.. " "ഹൂ.. ഒന്ന് നിർത്തുന്നുണ്ടോ പിശാശ്ശെ നീ.. എങ്ങോട്ട് തിരിഞ്ഞാലും ഒരു താജ്.. എല്ലാരുടെ വായിലും താജ് എന്ന് മാത്രം.. കോളേജിലോ അൺസഹിക്കബിൾ.. ഇപ്പോ നീയും തുടങ്ങിയോ.. അവന്റെയൊരു താജ് ബ്രോ.. ഒരൊറ്റ ചവിട്ടി വെച്ചു തന്നാൽ ഉണ്ടല്ലോ.. ഏതു വകയിൽ ആടാ അവൻ നിനക്ക് ബ്രോ ആയത്.. അവൻ എന്ത് കൈ വിഷമാ റബ്ബേ എല്ലാർക്കും കൊടുക്കുന്നത്.. പൊന്നു മോനെ സനു.. ഒരു കാര്യം പറഞ്ഞേക്കാം.. എങ്ങാനും ഇനി നിന്റെ വായിന്ന് അവന്റെ പേര് വീണാൽ ഉണ്ടല്ലോ നിന്റെ ഈ മൗണ്ട് k2 ഞാൻ അങ്ങ് പറിച്ചു എടുത്തു ഉപ്പിൽ ഇട്ട് വെക്കും.. കേട്ടോടാ കുട്ടി പിശാശ്ശെ.. " അവൾ ദേഷ്യത്തോടെ മുഖം തിരിച്ചു ബുക്സ് എടുത്തു ടേബിളിന്റെ അടുത്ത് ചെന്നിരുന്നു.. അവൻ ബെഡിൽ നിന്നും എഴുന്നേറ്റു ടേബിളിൽ കയറി ഇരുന്നു.. "എന്താണ് നമ്മളെ ജാൻസി റാണിക്ക്.. ഇന്ന് കലിപ്പ് മൂഡ് ആണല്ലോ.. എന്തുപറ്റി.. താജ് തന്നെയാണോ വിഷയം.. ലൈലൂ.. നീ ദേഷ്യപ്പെടാനും പിണങ്ങാനും വേണ്ടിയൊന്നും പറഞ്ഞതല്ല.. ഞാൻ അന്ന് പറഞ്ഞില്ലേ.. അവൻ നിന്റെ രക്ഷകൻ ആണോന്നൊരു തോന്നൽ.. നിന്നെ വേദനിപ്പിച്ചവർക്ക് രണ്ടു കിട്ടട്ടെന്ന് കരുതിയ ഞാൻ അങ്ങനെ പറഞ്ഞത്.. നിന്റെ വേദനയിൽ അവൻ അസ്വസ്ഥതനാവുന്നുണ്ട്.. അതുതന്നെയല്ലേ അവനു നിന്നോടുള്ള സ്നേഹം.. " "പിന്നേ.. സ്നേഹം.. മണ്ണാങ്കട്ടയാണ്‌.. വേദനിച്ചിരിക്കുന്ന നേരത്ത് വന്നു വീണ്ടും വേദനിപ്പിക്കുന്നത് ആണോ സ്നേഹം.. സ്നേഹത്തിന്റെ അർത്ഥം വേദന എന്നാണോ..? " അവളുടെ ശബ്ദം ഇടറി..അതിൽ നിന്നും അവന് ഒരു കാര്യം മനസ്സിലായി.. താജ് തല്ലിയത് അവളുടെ ശരീരത്തെ മാത്രമല്ല മനസ്സിനെയും വേദനിപ്പിച്ചിട്ട് ഉണ്ടെന്ന്.. അല്ലെങ്കിൽ അവൾ അത് ഓർത്ത് വെക്കുകയോ പറയുമ്പോൾ കണ്ണ് നിറയുകയോ ഒന്നും ചെയ്യില്ലായിരുന്നു..അപ്പൊ അവളുടെ മനസ്സിൽ എവിടെയൊക്കെയോ താജ് ഉണ്ടെന്ന് അർത്ഥം..അവൾക്ക് സങ്കടം ആയിരുന്നു എങ്കിൽ അവന് സന്തോഷമായിരുന്നു..ഒന്ന് കിട്ടിയാലും എന്താ.. പെണ്ണിന്റെ മനസ് ഒന്ന് ആടിയുലഞ്ഞിട്ട് ഉണ്ട്.. ഗുഡ് ഗോയിങ് താജ് ബ്രോ.. അവൻ ഉള്ളിൽ ഊറി ചിരിക്കാൻ തുടങ്ങി.. അത് അവൾക്ക് മനസ്സിലായി.. "എന്തിനാടാ പോത്തേ ചിരിക്കുന്നെ.." "അയ്..നീയിങ്ങനെ ചൂട് ആവാതെ.. തെറ്റ് നിന്റെ ഭാഗത്തുമുണ്ട്.. താജ് ചോദിക്കുമ്പോൾ നിനക്ക് കാര്യങ്ങൾ അങ്ങോട്ട്‌ പറഞ്ഞാൽ മതിയായിരുന്നല്ലോ.. എന്തിനാ ചുമ്മാ നുണ പറയാൻ പോയെ.. " "ഹൂ.. താജ് അല്ല.. അമൻ.. അമൻന്ന് വിളിച്ചാൽ മതി.. " "അത് നീ വിളിച്ചാൽ മതി.. ഞാൻ താജ്ന്നേ വിളിക്കൂ.. എനിക്കതാ ഇഷ്ടപ്പെട്ടെ.. നീ നിന്റെ ഇഷ്ടം നോക്കിയല്ലേ വിളിക്കുന്നത്.. അതുപോലെ തന്നെ ഞാനും.. *താജ്*...നൈസ് നെയിം.. " അവൻ ചിരി ഒതുക്കി പിടിച്ചു കൊണ്ട് പറഞ്ഞു.. അവളെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടിയാണ്.. അവൾ ഒന്നാകെ തിളച്ചു മറിയുന്നുണ്ടായിരുന്നു.. "എണീറ്റു പോയെ നീ.. എനിക്ക് നോട്സ് എഴുതാൻ ഉണ്ട്.. " അവൾ പുസ്തകം തുറന്നു വെച്ചു.. "ലൈലൂ.. ഞാൻ ചോദിച്ചതു പറാ.. എന്താ നീ അവനോടു സത്യം പറയാഞ്ഞേ.. പറയായിരുന്നില്ലേ എല്ലാം.. എങ്കിൽ ആ അടിയും ഒഴിവാക്കാമായിരുന്നില്ലേ.. " "പറഞ്ഞിട്ട് എന്തിനാ.. പറഞ്ഞിട്ട് ഒരു കാര്യവുമില്ല.. നീ വിചാരിക്കുന്ന പോലൊന്നും അല്ല അവൻ.. എന്റെ വേദന കാണുമ്പോൾ അസ്വസ്ഥതനാവുന്നവനല്ലാ അവൻ.. എന്റെ വേദനയിൽ സന്തോഷിക്കുന്നവനാ.. എന്നേ വേദനിപ്പിച്ചു ആനന്ദം കണ്ടെത്തുന്നവനാ.. അങ്ങനെ അല്ലായിരുന്നു എങ്കിൽ ഇന്ന് അവൻ എന്നെ അടിക്കില്ലായിരുന്നു.. അടിച്ചിട്ടാണൊ സത്യം പറയിപ്പിക്കുക.. ഞാൻ തോറ്റു പോകുവാ അവന്റെ മുന്നിൽ.. കൈ കരുത്ത് കൊണ്ട് അവനെന്നെ തോല്പ്പിക്കുവാ സനു.. സഹിക്കാൻ പറ്റുന്നില്ല.. എന്ത് മാത്രം വേദന ആണെന്ന് അറിയോ.. എന്നിൽ ഒരവകാശവും ഇല്ലാതിരുന്നിട്ടു പോലും അവൻ എന്നോട് പെരുമാറുന്നത് ഇങ്ങനെയാ.. അപ്പൊ എന്നിൽ എന്തെങ്കിലും അവകാശം ഉണ്ടായിരുന്നു എങ്കിലോ.. നീ പറഞ്ഞത് പോലെ ഞാൻ അവന്റെ ഇഷ്ടം അംഗീകരിച്ചു അവന്റെ മുന്നിൽ തോറ്റു കൊടുത്തെന്നു വെക്കുക.. പിന്നെ അവനെന്നെ ജീവനോടെ വെച്ചേക്കുമോ.. സ്വന്തം ആണെന്ന ധൈര്യത്തിൽ വേദനിപ്പിച്ചു വേദനിപ്പിച്ചു കൊല്ലുമെടാ അവനെന്നെ.. ഇവിടെ ആയത് കൊണ്ട് ജീവൻ എങ്കിലും ബാക്കിയുണ്ട്.. അവന്റെ അടുത്ത് ആയിരുന്നു എങ്കിൽ ഞാൻ എപ്പോഴേ മണ്ണിനടിയിൽ ആകുമായിരുന്നു.. " അവളൊരു നെടു വീർപ്പോടെ പറഞ്ഞു.. അവൻ യാതൊന്നും മിണ്ടിയില്ല.. അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു ചിരിക്കാൻ തുടങ്ങി.. "തെണ്ടി.. ചിരിക്കുന്നോ.. തല്ലു കിട്ടിയത് എനിക്കാ.. കവിള് വേദനിച്ചതു എന്റേതാ.. അതോണ്ട് നിനക്ക് ചിരിക്കാം.. അവന്റെ ഭാഗം ചേർന്നു എന്നെ തെറ്റ് പറയാം.. ഒന്ന് എഴുന്നേറ്റു പോകുന്നുണ്ടോ.. മേശ പുറത്ത് കയറിയിരുന്നു കുലുങ്ങി ചിരിക്കുന്നു പിശാശ്.. എനിക്ക് എഴുതാനുണ്ട്.. എണീറ്റു പോടാ.. " അവൾ അവനെ പിടിച്ചു മേശയിന്നു ഇറക്കി എല്ലാ പുസ്തകവും എടുത്തു മേശയിൽ നിരത്തി വെച്ചു.. മോളെ.. ലൈലൂ..നീ എത്ര കടും പിടുത്തം കാണിച്ചിട്ടും കാര്യമില്ല.. താജ് നിന്റെ മനസ്സിനെ പിടിച്ചെടുക്കും.. റമി നിന്റെ മനസ്സിൽ സ്ഥാനം നേടിയത് പോലെത്തന്നെ താജുo നേടി എടുത്തിരിക്കും.. പക്ഷെ ഒരു വ്യത്യാസം.. റമിയെ പോലെ തൊട്ടാവാടി സ്വഭാവം കൊണ്ടാവില്ല.. നീ എപ്പോഴും പറയുന്ന ഒരു തെമ്മാടിത്തരം ഉണ്ടല്ലോ ഇവന്.. അത് കൊണ്ട്.. ആ തെമ്മാടിത്തരം കൊണ്ടായിരിക്കും ഇവൻ നിന്റെ മനസ് നേടി എടുക്കുക.. നോക്കിക്കോ.. ഉറപ്പാണ്.. അതിലൊരു സംശയവുമില്ല.. നീ താജ്ന്റെതാകുന്ന ദിവസം ഇനി ഒരുപാട് ദൂരെ ഒന്നുമല്ല.. സനു ഒരു പുഞ്ചിരിയോടെ അവളെ നോക്കി.. *** നോട്സ് എഴുതാൻ വേണ്ടി പുസ്തകം തുറന്ന അവളുടെ കണ്ണുകളിൽ ആ വരികൾ ഉടക്കി.. *വാശി നല്ലതാണ്..അത് പക്ഷെ ജയിക്കാൻ ആയിരിക്കണം..അല്ലാതെ തോറ്റു പോകാൻ ആവരുത്..സ്വന്തം ജീവിതത്തിനോട് തന്നെ ആകരുത് നിന്റെ വാശി..നീ സ്നേഹിച്ചവനെ നിനക്ക് നഷ്ടപ്പെട്ടു എന്നതിനർത്ഥം നിന്റെ ജീവിതം തന്നെ നിനക്ക് നഷ്ടമായി എന്നല്ല..ചുറ്റിലേക്കും നോക്കൂ..നിന്നെ സ്നേഹിക്കുന്ന എത്ര പേരാണ്..കണ്ടില്ലന്നു നടിക്കുന്നത് എന്തിനു നീ..* മുന്നിലുള്ള സകലതും തട്ടി തെറിപ്പിച്ചു ഒരു ഭ്രാന്തിയെ പോലെ അലറാൻ തോന്നി അവൾക്ക്.. സനു റൂമിൽ ഉള്ളത് ഓർത്ത അവൾ കണ്ണുകൾ അടച്ചു വിരലുകൾ ഞെരിച്ച് ദേഷ്യം നിയന്ത്രിച്ചു വെച്ചു.. ആകെ ഭ്രാന്ത് പിടിക്കുന്നത് അവൾ അറിഞ്ഞു.. അവളാ പുസ്തകം എടുത്തു തിരിച്ചും മറിച്ചും നോക്കി.. അതേ.. എന്റേത് തന്നെ.. എന്റെ നോട്ട് പുസ്തകം തന്നെ. കളിച്ചു കളിച്ചു എൻറെ പുസ്തകത്തിൽ തന്നെ കളിക്കാൻ തുടങ്ങിയോ ഇവൻ.. എന്റെ ക്ലാസ്സിൽ വന്നു എന്റെ ബാഗിൽ കൈ ഇടാൻ മാത്രം വളർന്നോ.. ആരാ.. ആരാ ഇവൻ.. ആരായാലും മുന്നിൽ വന്നു കൂടെ.. എന്തിനാ ഈ ഒളിച്ചു കളി.. എന്നേ പേടിച്ചിട്ടോ.. അതോ എന്നെ പൊട്ടൻ കളിപ്പിക്കാനോ.. അല്ലാതെ തന്നെ തലയ്ക്കു മീതെ ഒരായിരം കാര്യങ്ങളുണ്ട്.. അതിന്റെ കൂടെയാ ഇപ്പൊ ഇങ്ങനൊരു മാരണം കൂടെ.. ഇതൊക്കെ എവിടെ കൊണ്ട് പോയി അവസാനിപ്പിക്കാനാ റബ്ബേ നിന്റെ തീരുമാനം.. എന്നാലും ആരായിരിക്കും ഇത്.. ഇങ്ങനെ ഒളിഞ്ഞു നിന്നു കളിക്കാൻ മാത്രം ആരാ കോളേജിൽ..? ഞാൻ അറിയുന്നവൻ ആയിരിക്കുമോ.. സത്യത്തിൽ എന്താ ഇവന്റെ ഉദ്ദേശം.. വെറും പ്രണയം മാത്രം ആണെങ്കിൽ ഇങ്ങനെയൊക്കെ എഴുതി വെക്കേണ്ട ആവശ്യം എന്താ.. മുന്നിൽ വന്നു നിന്നു പറഞ്ഞാൽ പോരെ.. ഇതിപ്പോ എന്റെ മനസ്സിൽ നിന്നും റമിയെ വേരോടെ പിഴുതു മാറ്റുക മാത്രമല്ല.. അവിടെ മറ്റൊരാളെ സ്ഥാപിക്കുക എന്നതു പോലെയുണ്ട് ഇവന്റെ ഉദ്ദേശം.. എന്നാൽ ഇവന് എന്നോട് പ്രണയമാണെന്നോ സ്നേഹം ആണെന്നോ ഒന്നും പറയുന്നുമില്ല.. ഇനി വേറെ ആർക്കെങ്കിലും വേണ്ടി ആയിരിക്കുമോ.. യാ അള്ളാഹ്.. ഒന്നും മനസ്സിലാവുന്നില്ലല്ലോ.. അവൾ ആകെ അസ്വസ്ഥതമായി തലയ്ക്കും താങ്ങു കൊടുത്തിരുന്നു.. മറുപടി വെച്ചാലോ..? വേണ്ടാ.. ഇത്തിരി എങ്കിലും മര്യാദ ഉള്ളവൻ ആണെങ്കിൽ അന്ന് വെച്ച രണ്ടു മറുപടിയിൽ തന്നെ മുന്നിലേക്ക് വന്നേനെ.. അത്രക്കും അവന്റെ ആണത്തത്തിൽ തൊട്ടു തന്നെ എഴുതിയിരുന്നു.. ആരാണെന്ന് അറിയണം.. മുന്നിൽ വരുന്നുമില്ല.. അപ്പൊ പിന്നെ മറുപടി വെക്കാതെ വേറെ വഴിയില്ലാ.. അവൾ നോട് പുസ്തകത്തിൽ നിന്നും ഒരു പേപ്പർ പറിച്ചു എടുത്തു.. *നീ ആരെന്നു എനിക്കറിയില്ല..എന്തിനാ ഈ ഒളിച്ചു കളി..മുന്നിൽ വരാൻ പറ്റുമെങ്കിൽ വാ..അല്ലെങ്കിൽ നിന്റെ ഈ വട്ടു അവസാനിപ്പിച്ചിട്ട് പോ..അല്ലാതെ തന്നെ ഇവിടെ മനുഷ്യൻമാർക്ക് സ്വസ്ഥത ഇല്ലാ..അതിന്റെ കൂടെ ഇതും..എന്നെ ഉപദേശിക്കാൻ വരണ്ട..എനിക്കറിയാം എന്റെ ജീവിതം എങ്ങനെ ജീവിക്കണമെന്ന്..പോയി നിന്റെ പണി നോക്കെടാ.* നാല് തെറിയും കൂടി എഴുതണമെന്ന് ഉണ്ടായിരുന്നു.. പക്ഷെ എഴുതിയില്ല.. വേറൊന്നും കൊണ്ടല്ല.. ഈ പേപ്പർ വേറെ ആർക്കെങ്കിലും കിട്ടി പോയാലോ.. വെറുതെ എന്തിനാ ഒന്നും ചെയ്യാത്തവന് തെറി കിട്ടുന്നെ.. നാളെ ലൈബ്രറിയിൽ പോകുമ്പോൾ വെക്കാം.. അവൾ അത് മടക്കി പുസ്തകത്തിന്റെ ഉള്ളിലേക്ക് വെച്ചു.. ഫോണിൽ നോക്കി നോട്സ് എഴുതി എടുക്കാൻ തുടങ്ങി.. "ലൈലൂ..ഹെല്പണോ റൈറ്റാൻ.." "ആദ്യം പോയി സ്പെല്ലിങ് തെറ്റാതെ വേർഡ്‌സ് എഴുതാൻ പഠിക്കടാ.. മിനിയാന്ന് ഹോംവർക് ചെയ്യാൻ വേണ്ടി നിന്റെ ബുക്ക്‌ തുറന്നപ്പോൾ പകച്ചു പോയതാ.. അക്ഷരം പെറുക്കി കൂട്ടി എടുത്താ വായിച്ചത്.. കവി എന്താ ഉദ്ദേശിച്ചത് എന്നു മനസ്സിലായില്ല.. എന്നിട്ടും ഒരൂഹം വെച്ചു നിന്റെ വർക്ക്‌ ചെയ്തു വെച്ചു.. അമ്മാതിരി ദുരന്തമാ നീ.. ആ നീയാണോ എന്നെ റൈറ്റാൻ ഹെല്പുന്നത്.. ഒന്ന് പോഡെർക്കാ അവിടെന്ന്.. " കിട്ടണ്ടതു കിട്ടിയപ്പോൾ അവനു സമാധാനമായി.. പിന്നെ ഒന്നും മിണ്ടാൻ നിന്നില്ല.. തോർത്തും എടുത്തു കുളിക്കാൻ പോയി.. *** ബ്രദർ അടിച്ചതാണെന്നാ പറഞ്ഞത്.. പക്ഷെ എന്തിനായിരിക്കും..? എന്തിനാ പിന്നെ.. കിടക്കല്ലേ പത്തു മുഴം നാവ്.. അത് വളച്ചിട്ട് ഉണ്ടാകും.. തല്ലു കിട്ടണ്ട വർത്താനം മാത്രേ ആ വായ തുറന്നാൽ വരുള്ളൂ.. പുല്ല്.. വീട്ടുകാർക്ക് തന്നെ അതിനെ സഹിക്കാൻ പറ്റണില്ലന്നാ തോന്നുന്നേ..എന്നിട്ടും ഞാൻ എങ്ങനെ സഹിക്കുന്നു അവളെ..? എനിക്ക് വേണമെന്നും സ്വന്തമാക്കണമെന്നുമൊക്കെ തീരുമാനിച്ചുറപ്പിച്ചത് അല്ലാതെ ഇവിടെ കൊണ്ട് വന്നാൽ എങ്ങനെ ആ രാക്ഷസിയെ സഹിക്കുമെന്ന് ഇതുവരെ ചിന്തിച്ചിട്ടില്ല.. എന്നാലും ഇപ്പൊ പഴയത് പോലെയല്ല.. കുറച്ചൊക്കെ സോഫ്റ്റ്‌ ആയിട്ടുണ്ട്.. അതെന്ത് കൊണ്ടാണെന്നു മനസ്സിലായില്ല.. അവളോട്‌ നല്ല രീതിയിൽ പെരുമാറിയാൽ അവളും നല്ല രീതിയിൽ പെരുമാറുമെന്ന്.. അതിന്റെ അർത്ഥം എന്റെ പെരുമാറ്റം ശെരിയില്ലന്നല്ലേ.. ഹും.. എല്ലാം തികഞ്ഞിട്ട് ഉള്ളവൾ ആണല്ലോ.. കണ്ടേച്ചാലും മതി.. കാട്ടു കുരങ്ങിന്റെ മോന്തയും രണ്ടുണ്ട കണ്ണും ഒരു അണ്ണാച്ചി സ്റ്റൈലും.. അവൻ തിരിഞ്ഞു തലയിണ എടുത്തു കെട്ടിപ്പിടിച്ചു കിടന്നു.. എന്നിട്ടും ഉറക്കം വന്നില്ല.. അവളുടെ കണ്ണുകളും കിലു കിലെയുള്ള കരിവളയുടെ ശബ്ദവും കേൾക്കുന്നു.. ഇപ്പൊ എല്ലാ ദിവസവും കാണാനും ദേഷ്യം പിടിക്കാനുമൊക്കെ പറ്റുന്നുണ്ട്.. ഇനി രണ്ടു മൂന്ന് ദിവസം കഴിഞ്ഞാൽ ഒന്ന് കാണാൻ കൂടി കിട്ടില്ല.. മദർ തെരേസയ്ക്ക് പഠിക്കുകയല്ലേ.. ചാരിറ്റബിൾ ട്രസ്റ്റ്‌ന്റെ പിന്നാലെ നടക്കുന്നു.. ഇവൾക്ക് ഒന്നും വേറെ പണിയില്ലേ.. ആ സമയത്ത് എന്നേ പ്രണയിച്ചാൽ പോരെ പോത്തിന്.. ഒരാൾക്ക് സ്നേഹവും സന്തോഷവുമൊക്കെ കൊടുക്കുന്നതും ഒരു ചാരിറ്റി ആണല്ലോ.. അല്ലേ..? ഇതുവരെ കോളേജിൽ ഒരാളും ആവശ്യപ്പെടാത്ത ഒന്നാണ് കോളേജിന്റെ ഭാഗമായി ഒരു ചാരിറ്റി ട്രസ്റ്റ്‌.. മുൻപ് ഒന്ന് രണ്ടു തവണ ടൗണിലെ *സ്നേഹമയം* ക്ലബ്‌ പ്രവർത്തകർ അവരുടെ ട്രസ്റ്റ്‌ൽ അംഗം ആകണമെന്നും അതിന്റെ വിപുലീകരണത്തിനു കോളേജ്ന്റെ വകയായി ഒരു കൈ സഹായം സംഭാവനയായി ചെയ്യണമെന്നൊക്കെ പറഞ്ഞു വന്നപ്പോഴോന്നും ഒരൊറ്റ കുഞ്ഞ് പോലും അതിനൊരു താല്പര്യം കാണിച്ചിട്ടില്ല.. സ്റ്റാഫ്‌സിന്റെ ഭാഗത്തുന്ന് എന്തെങ്കിലും നടക്കണമെങ്കിൽ പ്രിൻസി മുൻകൈ എടുക്കണം..അതേ സമയം സ്റ്റുഡന്റസ്ന്റെ ഭാഗത്തുന്ന് ആണെങ്കിൽ ചെയർമാൻ ആയ ഞാനും.. അതൊന്നും അന്ന് ഉണ്ടായില്ല.. താല്പര്യം കാണിച്ചില്ലന്ന് മാത്രമല്ല.. അവരുടെ റിക്വസ്റ്റ് കണക്കിൽ പോലും എടുത്തില്ല.. അല്ലെങ്കിലും ആരാ ഇന്നത്തെ കാലത്തു അതിന്റെയൊക്കെ പിന്നിൽ നടന്നു സമയം കളയാൻ ആഗ്രഹിക്കുന്നത്.. അങ്ങനെയുള്ള കോളേജിൽ നിന്നുമാണ് ഇപ്പൊ ഇങ്ങനൊരു ട്രസ്റ്റ്‌ ഉടൽ എടുക്കാൻ പോകുന്നത്.. കോളേജിന്റെ ഭാഗമായി അങ്ങനൊന്നു വേണമെന്ന ആവശ്യം ആദ്യമായി ഉയർത്തിയത് അവളാണ്.. വിഷയം ആശയം എന്നുവേണ്ട അതിന്റെ എല്ലാ മേൽനോട്ടവും അവൾക്കാണ്.. ഇന്നത് ഉൽഘാടനം വരെ എത്തി നില്കുന്നുണ്ടെങ്കിൽ അതിന്റെ മുഴുവൻ ക്രെഡിറ്റും അവൾക്കാണ്.. അവളൊറ്റ ഒരുത്തിയുടെ കഴിവ് കൊണ്ടാണ്.. അത് സമ്മതിച്ചു കൊടുക്കാതെ ഇരിക്കാൻ ആവില്ല.. ആദ്യം ആവശ്യം കേട്ടപ്പോൾ പ്രിൻസി വല്ലാതെ എതിർത്തതാണ്.. ചെയർമാൻ എന്ന നിലയിൽ ഞാനും.. അവളോട്‌ എതിർക്കാൻ കിട്ടിയ അവസരം ചുമ്മാ വിട്ടു കളയാൻ പാടില്ലല്ലോ.. അതുകൊണ്ട് കട്ടക്ക് എതിർത്തു നിന്നു.. എല്ലാവർക്കും സഹകരിക്കാൻ ബുദ്ധിമുട്ട് ആണെങ്കിൽ ഞങ്ങൾ സയൻസ് സ്റ്റുഡന്റ്സ്സ് മാത്രം ചേർന്നു സ്റ്റാർട്ട്‌ ചെയ്തോളാമെന്നായി പിന്നെ അവൾ.. ചോദിക്കുമ്പോൾ സയൻസ് ഡിപ്പാർട്മെന്റ് മൊത്തം അവൾക്ക് ഒപ്പം.. അവര് മാത്രമല്ല..വളരെ നല്ലൊരു കാര്യമല്ലേന്നു പറഞ്ഞു സ്റ്റാഫ്‌സും അവളുടെ ഒപ്പം ചേർന്നു.. പിന്നെ നമ്മള് ബലം പ്രയോഗിച്ചിട്ട് ഒന്നും കാര്യമില്ലന്ന് മനസ്സിലായപ്പോ അവള് എന്ത് ഒലക്ക വേണമെങ്കിലും ഉണ്ടാക്കിക്കോട്ടെന്ന് കരുതി നൈസ് ആയി അതവിടെ വിട്ടു.. ആർട്സ് ആൻഡ് കോമേഴ്‌സ് ഡിപ്പാർട്മെന്റ്നോട് ഫണ്ട്‌ ചോദിക്കില്ല എന്ന് തുടക്കത്തിലെ അവൾ പറഞ്ഞിരുന്നു.. എങ്കിലും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു പണം തികയാതെ വരുമ്പോൾ ഒരു ചെറിയ സംഭാവന ചോദിച്ചിട്ട് ആയാലും വരുമെന്ന്.. പക്ഷെ അതും ഉണ്ടായില്ല.. അവിടെയും വാക്ക് പാലിച്ചു അവൾ.. മൊത്തം സ്റ്റുഡന്റ്സിന്റെ നാലിൽ ഒന്ന് മാത്രമാണ് സയൻസ് സ്റ്റുഡന്റ്സ്.. പിരിവ് നടത്തിയാൽ തന്നെ എത്ര കിട്ടും..? ഏതായാലും വലിയൊരു എമൗണ്ട് ആവശ്യമാണ് ഇത് തുടങ്ങാൻ.. ബാക്കി ക്യാഷ് എവിടുന്ന് റെഡി ആക്കിയിട്ടുണ്ടാകും അവൾ.. എന്നാലും സംഭവം തന്നെ.. ഒരു കാര്യം വിചാരിച്ചിട്ട് ഉണ്ടെങ്കിൽ അത് നടപ്പിൽ ആക്കാൻ അവളെ കഴിഞ്ഞിട്ടേ ആളുള്ളൂ.. എലെക്ഷൻ ചൂടിന് മുന്നേയുള്ള ചൂട് ഇതുതന്നെ ഇപ്പോൾ.. ലാബ് ഉൽഘാടനവും ട്രസ്റ്റ്‌ ഉൽഘാടനവും.. ഏതായാലും കുറച്ചു ക്യാഷ് കോൺട്രിബ്യുഷൻ ആയി നൽകാം.. ചെയർമാൻ അല്ലേ.. ഇതിന് വേണ്ടി യാതൊന്നും ചെയ്തില്ലന്ന് വേണ്ടാ.. പിന്നെ നമ്മളെ മൂരാച്ചി തുടങ്ങി വെക്കുന്ന ഒരു കാര്യമല്ലേ.. എങ്ങനെയാ കയ്യും കെട്ടി നോക്കി നിൽക്കുക..അതിന്റെ പിന്നാലെ നടന്നു സമയം കളയാനോ വേറൊ സഹായം ചെയ്യാനോ ഒന്നും കഴിയില്ല.. ക്യാഷ് വേണോന്നു ചോദിക്കാം അവളോട്‌.. നാളെ ആവട്ടെ.. *** വൈകുന്നേരം ക്ലാസ് കഴിഞ്ഞു പുറത്തേക്ക് ഇറങ്ങുമ്പോഴാണ് വീട്ടിലെ നമ്പറിൽ നിന്നും കാൾ വന്നത്.. സനു ആണെന്ന് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ അവൾക്ക്.. "എന്താടാ.. ഇന്ന് നേരത്തെ എത്തിയോ..? " അവൾ ഫോൺ അറ്റൻഡ് ചെയ്തു കാതോരം ചേർത്ത് ചോദിച്ചു.. അതിന് മറുപടിയായി കിതച്ചു കൊണ്ട് അവൻ പറഞ്ഞ കാര്യം കേട്ടു എന്ത് ചെയ്യണമെന്ന് അറിയാതെ അവൾ തളർന്നു നിന്നു.. തുടരും.. പലർക്കും സ്റ്റോറി ഓപ്പൺ ആകുന്നില്ല, ബ്ലാങ്ക് ആണ്, വായിക്കാൻ പറ്റുന്നില്ല എന്നൊക്കെ പറഞ്ഞത് കൊണ്ടാണ് ട്ടോ ഇപ്പോ ഇങ്ങനെ കിട്ടിയ പിക്സും വെച്ചു പോസ്റ്റ്‌ ചെയ്യുന്നത്.. ഇത് നമ്മക്ക് ഇത്തിരി ബുദ്ധിമുട്ടാണ്.. പിക് വെക്കുമ്പോൾ പോസ്റ്റ്‌ പെട്ടെന്ന് അപ്‌ലോഡ് ആവുന്നില്ല.. ഒരു അഞ്ചാറു വട്ടമൊക്കെ ട്രൈ ചെയ്യണം.. നിങ്ങടെ അഭിപ്രായം മാനിച്ചിട്ടാണ് ട്ടോ ഇങ്ങനെ.. ഇപ്പൊ കുഴപ്പമൊന്നും ഇല്ലല്ലോ.. എല്ലാർക്കും സ്റ്റോറി വായിക്കാൻ കിട്ടുന്നുണ്ടല്ലോ അല്ലേ..? --
5k കണ്ടവര്‍
13 മണിക്കൂർ
#

📙 നോവൽ

*💞MERA NAAM ISHQ💞* *PART_3* *Aashu* ⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐ ഇവിടത്തെ തോട്ടക്കാരൻ ആയിട്ടൊന്നും ആകരുതേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഞാൻ അവളെ നോക്കി വേണമെന്ന് തലയാട്ടി... അപ്പൊ അവൾ പറഞ്ഞ ജോലിയുടെ കാര്യം കേട്ട് ഞാനൊന്ന് അന്തം വിട്ട ശേഷം പെട്ടന്ന് പുഞ്ചിരിച്ചു... "തനിക്ക് മേഡം ഈ ജോലി ഓഫർ ചെയ്തതാണ്... ജോലി വേറൊന്നും അല്ല പ്രൊട്ടക്ഷൻ..." "പ്രൊട്ടക്ഷനോ...?" "ആഹ് അതെ... പ്രൊട്ടക്ഷൻ... ബോഡി ഗാർഡ് എന്നും പറയാം... ഞങ്ങടെ മേഡത്തിന് ഒരു ബോഡി ഗാർഡിന്റെ ആവശ്യമുണ്ടായിരുന്നു... തനിക്ക് ബുദ്ധിമുട്ട് ഇല്ലെങ്കിൽ ആ പോസ്റ്റിലേക്ക് കേറിക്കോ..." "ഒരു മിനിറ്റ്... ഈ മേഡം ആരാ...?" "അപ്പൊ സാറിനെ മാത്രേ അറിയുള്ളോ... മേഡത്തിനെ അറിയില്ലല്ലെ... മേഡം ഇവിടത്തെ സാറിന്റെ ഒരേയൊരു മകളാണ്..." അത് കേട്ടതും ഞാൻ ആകെ ഞെട്ടി ഷോക്കായി... കാരണം ആ ചെറ്റ സഹലിന് ഒക്കെ ആരാ പെണ്ണ് കൊടുത്തത് എന്നോർത്തിട്ടാ... എന്നാലും മകളെന്നൊക്കെ പറയുമ്പോ... അയാളെ കല്യാണം കഴിഞ്ഞിട്ടുണ്ടാകോ...? അതോ ഇനി വല്ല...? ഇതിപ്പോ ആകെ കൺഫ്യൂസ്ഡ് ആയല്ലോ... മിക്കവാറും ഞങ്ങടെ പ്ലാൻ മാറ്റേണ്ടി വരും... ഇത്രയും കാലം അവൻ ഒറ്റ തടിയാണെന്നാ ഞാനും ഏയ്‌ഞ്ചലുമൊക്കെ കരുതിയത്... ഇതിപ്പോ വല്ലാത്ത ഷോക്ക് ആയിപോയി... ഏതായാലും ഈ ജോലിക്ക് ഞാൻ കേറാൻ തന്നെ തീരുമാനിച്ചു... അവന്റെ മകൾ... അവൾ അവൾടെ കുഴി സ്വയം തോണ്ടിയിരിക്കാ... അതിൽ ഞാൻ അവളെയും അവൾടെ തന്തയെയും എല്ലാരേയും മണ്ണിട്ടു മൂഡും... ചിന്തയിൽ നിന്നും വിട്ടു നിന്നിട്ട് ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു... "ഡൺ... എനിക്ക് സമ്മതമാണ്... നിങ്ങടെ മേഡത്തിന്റെ ബോഡി ഗാർഡ് ആകാൻ ഞാൻ റെഡിയാണ്..." "ഇശ്ഖെ നീയിത് എന്ത് ഭാവിച്ചാ...?" എന്ന് ചോദിച്ചോണ്ട് ഹുബ്ബ്‌ വന്നപ്പോ ഞാൻ അവനെ നോക്കി ചിരിച്ചു കാണിച്ചു... "ഒന്നും പറയണ്ടാ ഹുബ്ബെ ഈ പോസ്റ്റ്‌ എനിക്ക് വേണ്ടി മാത്രമുള്ളതാ... അത് ഞാൻ തീരുമാനിച്ചു കഴിഞ്ഞു..." അതും പറഞ്ഞ് മനസ്സിൽ പലതും കണക്ക് കൂട്ടി ഊറി ചിരിച്ചോണ്ട് ഞാൻ ചുറ്റുമൊന്ന് കണ്ണോടിച്ചു... "നിങ്ങളെ ഇവിടെ ജോലിയിലേക്ക് എടുത്ത സ്ഥിതിക്ക് നിങ്ങടെ താമസവും ഇവിടെ തന്നെ ആക്കണം എന്നാണ് മേഡം പറഞ്ഞിട്ടുള്ളത്... സോ ഞാൻ പോയി നിങ്ങക്ക് മുറി റെഡിയാക്കാം..." എന്ന് പറഞ്ഞോണ്ട് അവൾ അകത്തേക്ക് കയറി പോയി... എന്നാലും ഇവിടെ ഇത് എന്തൊക്കെയാ നടക്കുന്നത്... സഹലിന് മകളോ...? സ്ത്രീകളെ ബഹുമാനിക്കാൻ അറിയാത്ത ആ ചെകുത്താൻ സഹലിന്റെ കല്യാണം കഴിഞ്ഞോ...? ഒന്നും മനസിലാവുന്നില്ലല്ലോ... "ഇശ്ഖെ എന്താടാ പ്രോബ്ലം...? എനിക്ക് എന്തൊക്കെയോ പ്രശ്നമുള്ളത് പോലെ തോന്നുന്നെടാ..." "ഏയ്‌ നതിങ്... നീ ചോദിച്ചില്ലേ നിന്നോട് ഞാൻ എന്തൊക്കെയോ മറച്ചു വെച്ചിട്ടില്ലെ എന്ന്... അതിന്റെയൊക്കെ മറുപടി നിനക്ക് ഞാൻ ഈ വീട്ടിൽ നിന്നോണ്ട് തരും... ഇന്നല്ലെങ്കിൽ നാളെ..." "എനിക്ക് ഈ വീട്ടിൽ എനിക്കെന്തൊക്കെയോ ചീഞ്ഞു നാറുന്നു..." "യാഹ് ശെരിയാ... നീ വന്നെ നമുക്ക് ഈ മാടമ്പള്ളി ഹെവൻ ഒന്ന് അരിച്ചു പെറുക്കാം... അല്ല ചുറ്റിയടിച്ചു കാണാം..." 'ഹെവൻ... ചെകുത്താൻ കെട്ടി പടുത്തുയർത്തിയ ഹെവൻ... ഇത് ഈ ഇശ്ഖ് തകർക്കും... ഈ ഹെവനിൽ അധിക കാലം വാഴാൻ ആ ചെകുത്താനെ ഞാൻ സമ്മതിക്കില്ല... നിന്റെ കാലനാണ് ഞാൻ സഹൽ... നീ ചെയ്തതിനൊക്കെ നിന്നെ കൊണ്ട് ഞാൻ അനുഭവിപ്പിക്കും...' അതും മനസ്സിൽ പറഞ്ഞ് കോട്ടി ചിരിച്ചോണ്ട് ഞാൻ ഹുബ്ബിന് പിന്നാലെ തന്നെ അകത്തേക്ക് കയറി... മുകളിലത്തെ നിലയിലെ ഏറ്റവും വലിയ മുറി തന്നെ ആ പെണ്ണ് ഞങ്ങക്ക് റെഡിയാക്കി വെച്ചിട്ടുണ്ട്... മുറിയിലെത്തിയിട്ട് എല്ലായിടത്തും ഒന്ന് കണ്ണോടിച്ചു നോക്കിയ ശേഷം വേഗം ഫ്രഷായി ഇറങ്ങി... വീട്ടിൽ നിന്നും ഒന്നും കഴിക്കാതെയാണ് ഇറങ്ങിയത്... വിശന്നിട്ടാണെങ്കിൽ വയറ് കത്തി എരിയുന്നുണ്ട്... ഇവിടെ കഴിക്കാൻ ഒന്നും ഇല്ലേ ആവോ... "ഇശ്ഖെ ദേ ഒരു മസാല ദോശ..." വിശപ്പ് സഹിച്ച് നിൽക്കുന്ന എന്നോട് ആ ഹുബ്ബ്‌ മസാല ദോശയുടെ കാര്യം പറഞ്ഞപ്പോ എന്റെ വായിൽ കപ്പലോടിക്കാനുള്ള വെള്ളം നിറഞ്ഞു... "എവിടെ...?" എന്ന് ചോദിച്ചോണ്ട് ഞാൻ പെട്ടന്ന് തിരിഞ്ഞപ്പോ അവൻ എന്റെ പുറകിൽ എങ്ങോട്ടോ നോക്കി കൊണ്ട് ഊരക്ക് കയ്യും കൊടുത്തു നിക്കാ... "ദേ നോക്ക് അടിപൊളി പീസ്..." അതും പറഞ്ഞ് അവൻ മുന്നിലേക്ക് വിരല് ചൂണ്ടിയപ്പോ ഞാൻ എന്റെ ദൃഷ്ടി അങ്ങോട്ടേക്ക് പായിച്ചു... ആ കോപ്പൻ കാണിച്ചു തന്ന പീസിനെ കണ്ടിട്ട് എന്റെ കണ്ണ് തള്ളിപ്പോയി... "ഇതാണോ നീ പറഞ്ഞ മസാല ദോശ...?" "അല്ല മദാലസാ... അങ്ങനെ തന്നെല്ലേ പറയാ... ആഹ് അതെന്തായാലും ആവട്ടെ ഏതായാലും പീസ് കൊള്ളാം..." "നീയൊന്ന് അങ്ങോട്ട്‌ മാറിക്കെ... ഇതേതാ പുതിയ ഒരു അവതാരം... ഇനീപ്പോ ഇതാണോ ആ പെണ്ണ് പറഞ്ഞ അവൾടെ മേഡം...?" "ആയിരിക്കും... ഹോ എന്നാലും എന്നാ ഫിഗർ ആണ് മോനെ... ഔഫ്..." "എടാ വൃത്തികെട്ടവനെ നമ്മൾ ഇവിടെ വന്നത് എന്തിനാണെന്ന് ഓർമ വേണം..." "അല്ല എന്തിനാ നമ്മള് ഇങ്ങോട്ട് വന്നിരിക്കുന്നെ...?" "കൊല്ലാൻ..." എന്ന് ഞാൻ പറഞ്ഞതും അവൻ പെട്ടന്ന് ഞെട്ടി... "വാട്ട്‌...?! കൊ... കൊല്ലാ...നോ...? ആ... ആരെ...?!" "നിന്റെ അമ്മാവനെ... മിണ്ടാതെ ഇരിയെടാ പിശാശ്ശെ... ഞാൻ നോക്കട്ടെ മേഡത്തിനെ ശെരിക്കുമൊന്ന്..." ചുമരിൽ തൂക്കി ഇട്ടിരിക്കുന്ന ആ ഫോട്ടോ എടുത്ത് കയ്യിൽ പിടിച്ചോണ്ട് ഞാൻ അതിലേക്ക് തന്നെ സൂക്ഷിച്ചു നോക്കി... ജീൻസും ടീഷർട്ടുമിട്ട് അതിന്റെ മുകളിൽ ഒരു വലിയ കറുത്ത ജാക്കറ്റും ഇട്ടോണ്ട് മുടിയൊക്കെ കാറ്റിൽ പറത്തി കൊണ്ട് മുഖത്ത് മത്തങ്ങാ വലുപ്പത്തിലുള്ള ഒരു കൂളിംഗ് ഗ്ലാസും വെച്ചിട്ട് ഏതോ ഒരുത്തി... എവിടെയോ കണ്ടു മറന്നൊരു ചായ പോലെ തോന്നിയിട്ട് അതെവിടെ ആണെന്ന് ആലോയിച്ചോണ്ട് ഞാൻ ആ ഫോട്ടോയിലേക്ക് തന്നെ കണ്ണെടുക്കാതെ നോക്കി കൊണ്ടിരുന്നു... ആ വലിയ ഗ്ലാസ്‌ മാറ്റിയിരുന്നെങ്കിൽ ചെലപ്പോ എനിക്ക് പിടി കിട്ടിയേനെ... പിന്നെ ഈ മുടി... ഛെ എന്നാലും എവിടെ... ആകെ കൂടി ആ ഫോട്ടോയിൽ ലിപ്സ് മാത്രമേ ശെരിക്കും കാണുന്നുള്ളൂ... അതാണെങ്കിൽ ചുളുക്കി പിടിച്ച് ഉമ്മ വെക്കുന്ന പോലെ കാണിച്ചിട്ടുണ്ട്... പോരാത്തതിന് ഒരു ലോഡ് ലിപ്സ്റ്റിക്കും വാരി തേച്ചിട്ടുണ്ട്... ഇത് ആലോയിച്ച് നിന്നാൽ ഞാനെന്റെ ലക്ഷ്യം മറന്ന് പോകും... അതോണ്ട് കൂടുതൽ ആലോയിക്കാൻ നിൽക്കാതെ ആ ഫോട്ടോ എടുത്ത് ബെഡിലേക്ക് ഒരൊറ്റ ഏറ് വെച്ചു കൊടുത്തതും പെട്ടന്ന് പുറകിൽ ഒരു പെണ്ണ് ചുമയ്ക്കുന്നത് കേട്ടിട്ട് ഞാനും ഹുബ്ബും ഒപ്പം തിരിഞ്ഞു നോക്കി... "എനിക്ക് അകത്തേക്ക് വരാവോ...?" എന്ന് ചോദിച്ചോണ്ട് ആ സെർവന്റ് പെണ്ണ് നിന്ന് ഇളിച്ചു... "യാഹ് പ്ലീസ്..." അപ്പൊ തന്നെ അവൾ അകത്തേക്ക് വന്നിട്ട് കയ്യിലുണ്ടായിരുന്ന ട്രേ ടേബിളിന്റെ മേലെ വെച്ചു... "അല്ല ഇവിടെ താൻ മാത്രേ ഉള്ളോ വേറെ ആരെയും കണ്ടില്ലല്ലോ... ഓ സോറി എന്താ ഇയാൾടെ പേര്...?" "പേര് തൗഫീറ... ഇവിടെയിപ്പോ ഞാനും എന്റെ മദറും മാത്രേ ഉള്ളൂ... പിന്നെ ഞങ്ങള് കൂടാതെ വേറെയും ഒരുപാട് ജോലിക്കാരുണ്ട് അവരൊക്കെ ഇപ്പൊ ലീവിലാ..." "ആഹാ നൈസ്... എന്നാ പിന്നെ തനിക്ക് പഠിക്കാൻ പോയികൂടെ ഇവിടെ ഇങ്ങനെ സെർവന്റായി നിക്കുന്നതിലും നല്ലത് അതല്ലേ...?" "ഞാൻ ഡിഗ്രി കഴിഞ്ഞു..." "എന്നിട്ടാണോ ഇവിടെ വേലക്കാരിയായിട്ട്...?" ഹുബ്ബ്‌ ഒരു അതിശയത്തോടെ അവളോട്‌ അത്രയും ചോദിച്ചപ്പോ അവളൊന്ന് പുഞ്ചിരിച്ചോണ്ട് ബെഡിലേക്ക് കണ്ണുകൾ പായിച്ചു... "ന്റെ റബ്ബേ... ഇതാരാ മേഡത്തിന്റെ ഫോട്ടോ എടുത്ത് ഇവിടെ വെച്ചത്... ഇതെങ്ങാനും മേഡം കണ്ടാൽ കലിപ്പാവും..." "ഓ അപ്പൊ ഇതാണല്ലെ നീ പറഞ്ഞ നിന്റെ മേഡം..." "ആഹ് അതെ... ഷൌക്കത്ത് മേഡം... മേഡം ഒടുക്കത്തെ കലിപ്പത്തിയാണ്... എല്ലാരേയും ചുട്ടു തിന്നാനുള്ള കലിപ്പ് ഉണ്ടാവും എപ്പഴും മേഡത്തിന്റെ മുഖത്ത്... തൊട്ടതിനും പിടിച്ചതിനും ഒക്കെ ദേഷ്യം..." ആക്ഷൻസ് വിത്ത്‌ ഡയലോഗോടെ അവൾ പറയുന്നത് കേട്ടിട്ട് ഞാനൊന്ന് കോട്ടി ചിരിച്ചോണ്ട് ആ ഫോട്ടോയിലേക്ക് നോക്കി... 'ഇവൾ ഏത് കൊമ്പത്തെ ഷൌക്കത്ത് മൊതലാളിച്ചി ആണെങ്കിലും ഈ ഇശ്ഖിന്റെ കൈ കൊണ്ട് തീരാനുള്ളതാ...' "അതേയ് ദേ ഇതിലൊന്ന് സൈൻ ചെയ്യണം... മേഡം പറഞ്ഞിട്ടാ..." എന്ന് പറഞ്ഞ് അവൾ എന്റെ മുഖത്തിന് നേരെ കൈ വീശി കാണിച്ചപ്പോ ഞാൻ ചിന്തയിൽ നിന്നും ഉണർന്ന് അവളെ കയ്യിലേക്ക് നോക്കി... "ഇതെന്താ...? ഈ പേപ്പേഴ്സ് എന്തിനാ...?" "ആഹാ അതുശരി... അപ്പൊ ഒന്നും അറിയാതെയാണോ ഇവിടെ ജോലിക്ക് വന്നേക്കുന്നെ... ഇതാണ് എഗ്രിമെന്റ്... നിങ്ങള് രണ്ടും ഇവിടെ ജോലി ചെയ്യാൻ പോകാണ് എന്നതിന്റെ എഗ്രിമെന്റ്..." "ഇതിന്റെയൊക്കെ ആവശ്യമുണ്ടോ...?" "പിന്നില്ലാതെ... ഇത് മേഡത്തിന് നിർബന്ധമാണ്... ഈ എഗ്രിമെന്റിൽ പറഞ്ഞിട്ടുള്ള എല്ലാ നിബന്ധനകളും ഇവിടത്തെ ജോലിക്കാര് പാലിക്കണം..." ആഹാ... അത് കൊള്ളാലോ... ഏതായാലും ഈ പറയുന്ന മേഡം എന്റെ പണി കുറച്ചു തന്നിട്ടുണ്ട്... ഇനി ബാക്കിയൊക്കെ ഈ ഇശ്ഖ് തീരുമാനിക്കും... "ഓക്കേ ബട്ട്‌ വൺ കണ്ടിഷൻ... ഈ എഗ്രിമെന്റിൽ എനിക്കും ചില നിബന്ധനകൾ ചേർക്കാനുണ്ട്... അതിന് സമ്മതമാണെങ്കിൽ ഞാൻ സൈൻ ചെയ്യാം..." അത് കേട്ട് അവളൊന്ന് ആലോയിച്ച് നിന്നിട്ട് ശെരിയെന്ന് തല കുലുക്കി... അപ്പൊ തന്നെ ഞാൻ ആ എഗ്രിമെന്റ് വാങ്ങി എന്റെ ചില നിബന്ധനകൾ അതിൽ ഉൾപെടുത്തിയിട്ട് സൈൻ ചെയ്ത് കൊടുത്തു... അവളത് ഒന്ന് തുറന്നു പോലും നോക്കാതെ ഞങ്ങക്ക് ഫുഡ് എടുത്തു വെക്കാന്ന് പറഞ്ഞിട്ട് ഇറങ്ങി പോയി... ഹുബ്ബ്‌ അപ്പൊ തന്നെ എന്നെ നോക്കി ഇളിക്കാൻ തുടങ്ങി... "ഡാ ഇശ്ഖെ അപ്പൊ ഈ ദാവണിക്കാരി മുസ്ലിം പെൺകുട്ടി തന്നെ ആയിരുന്നല്ലെ... ആഹ് അതൊക്കെ വിട് എന്തായിരുന്നു നീയാ എഗ്രിമെന്റിൽ എഴുതി കൂട്ടിയത്...?" "അതൊരു പൂരമാണ് മോനെ... അതോണ്ട് കാണാൻ പോകുന്ന ആ പൂരത്തെ എക്സ്പ്ലെയിൻ ചെയ്ത് തന്ന് നിന്നെ ആകാംഷയുടെ കൊടുമുടിയിൽ എത്തിക്കുന്നില്ല... ജസ്റ്റ്‌ വെയിറ്റ് ആൻഡ് സീ..." എന്നും പറഞ്ഞ് ഞാൻ ഫോൺ കയ്യിൽ പിടിച്ചോണ്ട് മുഖത്തൊരു പുഞ്ചിരി വിടർത്തി... എന്നിട്ട് വേഗം ഫോൺ എടുത്ത് ഏയ്‌ഞ്ചലിനെ വിളിച്ചു... "ഏയ്‌ഞ്ചൽ... അന്യോഷണത്തിന്റെ ഭാഗമായി പുതിയ ഒരു ന്യൂസ്‌ കിട്ടിയിട്ടുണ്ട്... സഹൽ മൂസാ മാരീഡ് ആണ്... അയാൾക്ക്‌ ഒരു മകളും ഉണ്ട്... ഷൌക്കത്ത്... ഈ ഹെവനിന്റെ ഓണർ..." "വാട്ട്‌...? ആ തെണ്ടി ഇതെപ്പോ കല്യാണം കഴിച്ചു...? അപ്പൊ നീ അന്യോഷിച്ചോണ്ട് പോയ ഈ ഷൌക്കത്ത് ഹെവനിലെ ഷൌക്കത്ത് അവന്റെ മകളാണോ...?" "അതെ ഏയ്‌ഞ്ചൽ... ഇവിടെത്തെ ആ സെർവന്റാണ് ഇത്രയും വിവരങ്ങൾ തന്നത്..." "എന്നാലും ഇശ്ഖെ ഏത് പാവമാണ് അവന്റെ കുരുക്കിൽ പെട്ടത്...? ഏതവളെയാ അവൻ കല്യാണം കഴിച്ചേ...?" "അതൊന്നും അറിയാൻ കഴിഞ്ഞിട്ടില്ല ഏയ്‌ഞ്ചലെ... ഇത്രയൊക്കെ നമുക്ക് കിട്ടിയില്ലേ ഇനി ഉടനെ തന്നെ ബാക്കി കാര്യങ്ങളും കണ്ടെത്തിയിട്ട് ഞാൻ ഏയ്‌ഞ്ചലിനെ വിളിക്കാം... ഏയ്‌ഞ്ചൽ ഫോൺ വെച്ചോ..." അതും പറഞ്ഞ് വേഗം ഫോൺ വെച്ച് ഞാനും ഹുബ്ബും താഴേക്കിറങ്ങി ചെന്നു... വിശന്നിട്ട് ഒരു വകയായിട്ടുണ്ട്... ഞങ്ങള് ചെല്ലുമ്പോ ഡൈനിങ്ങ് ഹാളിലെ ടേബിൾ നിറയെ ഫുഡ് കണ്ടു... ഫോർമാലിറ്റിക്ക് ഒന്നും നിൽക്കാതെ ഞങ്ങള് വേഗം ചെന്ന് അറ്റാക്ക് തുടങ്ങി... ഫുടൊക്കെ കഴിച്ച് കഴിഞ്ഞ് അവിടന്ന് നേരെ പള്ളിയിലേക്ക് വിട്ടു... പിന്നെ തിരിച്ചു പോന്നത് ഇശാ നിസ്കാരം ഒക്കെ കഴിഞ്ഞിട്ടാണ്... രാത്രി മുറിയിൽ ഹുബ്ബിന്റെ ചളിയും കേട്ട് കിടക്കുന്ന നേരത്താണ് ഏയ്‌ഞ്ചലിനെ ഓർമ വന്നത്... അപ്പൊ ഏയ്‌ഞ്ചൽ പറഞ്ഞു തന്ന അവരുടെ ലവ് സ്റ്റോറിയൊക്കെ മനസിലേക്ക് തെളിഞ്ഞു വന്നു... 💜💜💜💜💜💜💜💜💜💜💜💜💜 *{ FLASHBACK }* *[ ദുആ ]* ____________________ ലവ്...? ജീവിതത്തിൽ നമ്മള് ആദ്യവും അവസാനവും സ്നേഹിച്ച പുരുഷൻ അത് നമ്മളെ ചെക്കൻ തന്നെയാണ്... പക്ഷെ അവൻ... ആ കോന്തൻ എന്നെ വല്ലാതെ തളർത്തി കളഞ്ഞു... അന്ന് ലൈഖ പറഞ്ഞ കാര്യങ്ങൾ നമ്മളെ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്നുണ്ട്... മരിച്ചു പോയെന്ന് വിശ്വാസിച്ചിട്ടും മിശുച്ചാന്റെ മനസ്സിൽ എനിക്കൊരു സ്ഥാനം ഉണ്ടായിരുന്നെന്ന്... ആ മനസ്സിൽ ഞാനായിരുന്നെന്ന്... എന്തോ ലൈഖ അത് പറഞ്ഞപ്പോ മുതൽ നമ്മളെ മനസ്സ് വല്ലാതെ പിടയുന്നുണ്ട്... അതിന്റെ കാരണം എന്താണെന്ന് ഇതുവരെയായിട്ടും നമ്മക്ക് മനസിലായിട്ടില്ല... ഓന് നമ്മളോട് ഇഷ്ടം ഉണ്ടായിരുന്നോ എന്ന് ആലോയിക്കുമ്പോ നമ്മളെ മനസിലേക്ക് പഴയ ഓരോ കാര്യങ്ങൾ ഓടി വരും... അന്ന് ആദ്യമായി നമ്മള് ഈ നാട്ടിലേക്ക് കാല് കുത്തിയതും... ജിനൂന്റെ നിർബന്ധം കാരണം അവൾടെ കൂടെ അവരുടെ വീട്ടിലേക്ക് പോയതും... അവിടെ താമസിച്ചതും ഒക്കെ... അന്നാദ്യമായി നമ്മള് ഓനെ കണ്ടത് സ്റ്റെപ് ഇറങ്ങി വരുന്ന നേരത്താണ്... അതിന് മുമ്പ് ഒരിക്കൽ പോലും എനിക്ക് അവനെ കണ്ട പരിജയം പോലുമില്ലായിരുന്നു... അന്നൊക്കെ ഓൻ നമ്മളെ മൈൻഡ് ചെയ്യാതെ പോയതും നമ്മളെ കണ്മുന്നിലൂടെ തന്നെ ആ എച്ചി പണ്ടാരത്തിന്റെ കൂടെ അഴിഞ്ഞാടി നടന്നതും... പിന്നെ ഒടുക്കം അന്നൊരു രാത്രി, ഷാനയുടെയും ഓന്റെയും എൻഗേജ്മെന്റ് നടക്കാനിരുന്ന ദിവസം... ആ രാത്രിയിൽ ഓൻ നമ്മളെ കയ്യിൽ റിങ് അണിയിച്ചു തന്നിട്ട് കഴുത്തിൽ അമർത്തി ചുംബിച്ചതും... ഹോ ഓർക്കുമ്പോ തന്നെ കുളിരുഫിക്കേഷൻ... പിന്നീട് അവരുടെ കല്യാണത്തിന് നമ്മളെ ഒടുക്കത്തെ ആഗ്രഹം കാരണം നമ്മള് കയ്യിൽ നിറയെ മൈലാഞ്ചി ഇട്ടതും... അന്ന് ആ മിന്നു കുരിപ്പ് നമ്മളെ കയ്യിൽ അവന്റെയും എന്റെയും പേര് എഴുതി നിറച്ചതും... അത് കഴുകാൻ വേണ്ടി ഓടിയപ്പോ ചെക്കനെ ചെന്ന് ഇടിച്ചതും... അപ്പഴാണല്ലോ ആ മഹാ ദുരന്തം നടന്നത്... നമ്മളെയും ഓന്റെയും പേരുകൾ പരസ്പരം കപ്പിൾ നെയിം ആയത്... അതൊക്കെ ഓർക്കുമ്പോ തന്നെ ചിരി വരുന്നു... അങ്ങനെ അവസാനം ആ വലിയ ദുരന്തവും നടന്നു... ഞങ്ങടെ കല്യാണം തന്നെ... അന്ന് ആ പരട്ട ജിനൂന്റെ നിർബന്ധം കൊണ്ട് മാത്രാണ് നമ്മള് കല്യാണത്തിന് സമ്മതിച്ചത്... അപ്പൊളൊന്നും നമ്മക്ക് ഓനെ തീരെ ഇഷ്ടല്ലായിരുന്നു... എന്തൊരു ജാഡയായിരുന്നു അന്നൊക്കെ ഓന്... ബലിയ നടൻ ആണെന്ന് വെച്ചിട്ട് ഒടുക്കത്തെ ജാഡയായിരുന്നു പാക്കരന്... നമ്മള് സമ്മതിച്ചാലും കല്യാണത്തിന് ഓൻ സമ്മതിക്കില്ല എന്നൊരു വിശ്വാസം നമ്മക്ക് ഉണ്ടായിരുന്നു... പക്ഷെ കോന്തൻ നമ്മളെ ഞെട്ടിച്ചു കളഞ്ഞു... അന്ന് മാമാസിന്റെ ഭീഷണി കാരണമാണ് ഓൻ നമ്മളെ കെട്ടിയതെന്ന് ഞാനടക്കം എല്ലാരും വിശ്വസിച്ചു... ബട്ട്‌ അതൊന്നും ആയിരുന്നില്ല സത്യം... അവൻ ഷാനയുടെ കള്ളകളി മനസ്സിലാക്കിയിട്ടാണ് നമ്മളെ കെട്ടാൻ റെഡിയായത്... അത് മാത്രമല്ല... ഈ ദുആ അവന്റെ മുറപെണ്ണ് ആണെന്ന് കൂടി അറിഞ്ഞോണ്ടാണ് ആ ദുഷ്ടൻ എന്നെ കെട്ടിയതും എന്നെയിട്ട് ഒത്തിരി കഷ്ടപ്പെടുത്തിയതും... ഇത്രയൊക്കെ നടന്നിട്ട് ആ പാക്കരൻ എന്തൊരു മുടിഞ്ഞ അഭിനയമാണ് കാഴ്ച വെച്ചത്... നമ്മളെ ഇഷ്ടമല്ലാത്ത രീതിയിൽ... ഇതിനിടയിൽ ഒരിക്കൽ പോലും അവന് എന്നോട് ഇഷ്ടമായിരുന്നു എന്ന് എനിക്ക് ഫീൽ ചെയ്തിട്ടേ ഇല്ലാ... പാക്കരൻ നമ്മളെ പ്രൊപ്പോസ് ചെയ്തത് പോലും ലണ്ടനിൽ വെച്ചാണ്... ഉള്ളിലുള്ള ഇഷ്ടം മറച്ചു വെച്ചോണ്ട് ഓൻ എങ്ങനെ അത്രയും ദിവസം എന്റെ മുന്നിൽ അഭിനയിച്ചു...? "അതിന്റെ ഉത്തരം ഞാൻ തന്നെ നിനക്ക് പറഞ്ഞു തരാം..." ബെഡിൽ ഇരുന്ന് ഡ്രസ്സ്‌ ഓരോന്നായി മടക്കി വെച്ചോണ്ട് നമ്മള് ഇങ്ങനെ പലതും ആലോയിച്ച് കൂട്ടുന്ന നേരത്താണ് നമ്മള് പെട്ടന്ന് ഓന്റെ ശബ്ദം കേട്ടത്... ചില സംശയങ്ങൾ നമ്മള് ഉറക്കെയായിരുന്നു നമ്മളോട് തന്നെ ചോദിച്ചതെന്ന് ഓൻ കയറി വന്നപ്പോഴാണ് മനസിലായത്... പെട്ടന്ന് ഓനെ കണ്ടതും നമ്മളൊന്ന് ഞെട്ടി തിരിഞ്ഞു നോക്കി... "അതിന് മുമ്പ് ഒരു കാര്യം... നീ ഇങ്ങനെ എപ്പഴും എപ്പഴും വെറുതെ ഇല്ലാണ്ട് ഞെട്ടി തിരിയൊന്നും വേണ്ടാ... നീ പ്രെഗ്നന്റ് ആണെന്ന് പലപ്പോഴും നീ മറന്ന് പോകുന്നു ദുആ... നിന്റെ ഈ ഞെട്ടല് പരിപാടി എന്റെ കുഞ്ഞിനെ ബാധിക്കും... അതോണ്ട് ഇന്നത്തോടെ നിർത്തിക്കോ ആവശ്യമില്ലാതെ ഞെട്ടുന്ന പരിപാടി..." അതും പറഞ്ഞോണ്ട് ഓൻ വന്ന് നമ്മള് മടക്കി വെച്ച ഡ്രെസ്സിൽ തല വെച്ചു കിടന്നു... "ഇനി നിന്റെ ചോദ്യത്തിനുള്ള മറുപടി തരാം... നിനക്ക് ഒരു കാര്യം അറിയോ ദുആ... നീ ജീവനോടെ ഉണ്ടെന്ന സത്യം ഞാൻ അറിഞ്ഞപ്പോ എനിക്ക് എന്ത് മാത്രം സന്തോഷമായിട്ടുണ്ടെന്ന്... നമ്മള് രണ്ടും കുറച്ച് കാലമെങ്കിലും ഒരുമിച്ചാണ് കളിച്ചു വളർന്നത്... എന്നേക്കാൾ അഞ്ചു വയസിനു ഇളയതാണ് നീ... ആ നിന്റെ ഓർമ്മകൾ എന്റെ മനസ്സിൽ എപ്പഴും ഉണ്ടായിരുന്നു... നീ ഞങ്ങളെയൊക്കെ വിട്ടു പോയെന്ന് തന്നെയാണ് അന്ന് ഞങ്ങളൊക്കെ വിശ്വാസിച്ചത്... പിന്നെ നീ തിരിച്ചു വന്നപ്പോ ശെരിക്കും പറഞ്ഞാൽ ആ ഒരു നിമിഷം ഞാൻ സന്തോഷിച്ചത് പോലെ വേറെ ആരും സന്തോഷിച്ചു കാണില്ല... ലൈഖ പറഞ്ഞത് സത്യമാണ്... എനിക്ക് നിന്നെ ഇഷ്ട്ടമായിരുന്നു ദുആ... ഞാൻ എപ്പഴും നിന്റെ പഴയ ഫോട്ടോസ് ഒക്കെ നോക്കി വെറുതെ ഓരോന്ന് ആലോയിച്ച് കൂട്ടാറുണ്ടായിരുന്നു... പിന്നെ എനിക്ക് ലൈഖയോട് ഒരു മണ്ണാങ്കട്ടയും ഇല്ലായിരുന്നെങ്കിലും അവളെന്റെ നല്ല സുഹൃത്തായിരുന്നു... നിന്റെ കാര്യമൊക്കെ അവൾക്ക് അറിയാമായിരുന്നെങ്കിലും എന്റെ മനസ്സിൽ നിന്നോടുള്ള ഇഷ്ടം മാത്രം ഞാൻ ആരോടും പറഞ്ഞില്ല... കാരണം നീ മരിച്ചു പോയ ഒരാളാണ്... ആ നീ ഇപ്പഴും എന്റെ മനസ്സിൽ ഉണ്ടെന്ന് അവരൊക്കെ അറിഞ്ഞാൽ എനിക്ക് പ്രാന്താണെന്നെ എല്ലാരും കരുതൂ... പിന്നെ നീ ഒരിക്കലും തിരിച്ചു വരാനും പോണില്ല അപ്പൊ പിന്നെ എന്തിനാ വെറുതെ അക്കാര്യം പറഞ്ഞു നടക്കുന്നതെന്ന് ഞാനും കരുതി... ശെരിക്കും പറഞ്ഞാൽ എനിക്ക് നിന്നോട് ഉണ്ടായിരുന്നത് ലവ് ആയിരുന്നോ എന്നൊന്നും എനിക്ക് അറിയില്ല ബട്ട്‌ എനിക്ക് നിന്നെ നല്ലോണം മിസ്സ്‌ ചെയ്യാറുണ്ടായിരുന്നു... പലപ്പോഴും ഞാൻ നിന്നെ മിസ്സ്‌ ചെയ്തിട്ടുണ്ട്... എന്തോ... ആ എനിക്കറിയില്ല... നീ മരിക്കണ്ടായിരുന്നു എന്നൊക്കെ തോന്നിയിട്ടുണ്ട് എനിക്ക്..." ഇതൊക്കെ അവൻ കരഞ്ഞോണ്ട് പറയുന്നത് പോലത്തെ ഡയലോഗ് ആണെങ്കിലും ചെക്കൻ നമ്മളെ നോക്കി ഇളിച്ചോണ്ടാണ് പറഞ്ഞത്... ഡയലോഗിന്റെ കൂടെ ഓന്റെ ഇളി കൂടി കണ്ടപ്പോ നമ്മക്ക് പെട്ടന്ന് ദേഷ്യം വന്നു... "കള്ള പാക്കരാ... എന്നിട്ട് എന്നെ എന്ത് മാത്രം കഷ്ടപ്പെടുത്തി നിങ്ങള്... ഇതൊക്കെ കേട്ടിട്ട് ആ കാര്യങ്ങളൊക്കെ ഓർക്കുമ്പോ എനിക്ക് നിങ്ങടെ ഈ തലമണ്ട അടിച്ചു പൊട്ടിക്കാൻ തോന്നുന്നുണ്ട്..." "ഓഹോ... അപ്പൊ നീയോ... ഈ പാവം ചെക്കനെ നിന്നെ കൊണ്ട് എങ്ങനെയൊക്കെ ദ്രോഹിക്കാൻ കഴിയുന്നോ അങ്ങനെയൊക്കെ നീ ദ്രോഹിച്ചിട്ടില്ലെ... ഞാൻ നിന്റെ അടുത്ത് നിന്നും അനുഭവിച്ചത് കുറച്ചൊന്നുമല്ല..." കോപ്പന്റെ ഡയലോഗ് കേട്ടില്ലേ... ദുഷ്ടൻ... നമ്മളെ കൊണ്ട് മുട്ടിൽ വരെ ഇഴയാൻ പറഞ്ഞ മൊതല്... ഓൻ പറഞ്ഞത് ശെരിയാ... ഓനെ നമ്മള് നല്ലോണം ഇട്ട് തട്ടി കളിച്ചിട്ടുണ്ട്... അതൊക്കെ ഓർക്കുമ്പോ ഇപ്പൊ ഭയങ്കര മിസ്സിംഗ്‌... "മിശുച്ചാ... നമ്മക്ക് ഇനി ആ നിമിഷങ്ങളൊക്കെ തിരിച്ചു കിട്ടോ..." "അതെന്താടി ഇപ്പൊ അങ്ങനെ ഒരു ചോദ്യം...?" "വേറൊന്നും അല്ല... ഇപ്പൊ ഞാൻ പ്രെഗ്നന്റല്ലെ... നമ്മളെ ചെക്കൻ ഇശ്ഖിനെ... അപ്പൊ പിന്നെ ഈ സമയത്ത് ടോം ആൻഡ് ജെറിയൊക്കെ കളിക്കാന്ന് വെച്ചാൽ അത് കുറച്ചു റിസ്ക്കല്ലെ..." "തീക്കളി കളിച്ച നിനക്കാണോ ഒരു ടോം ആൻഡ് ജെറി... ഏതായാലും മോള് തല്ക്കാലം കുറച്ചു ദിവസത്തേക്ക് കളിയൊക്കെ മാറ്റി വെക്ക്... ഇപ്പൊ എനിക്ക് എന്റെ ഇശ്ഖാണ് മുഖ്യം... അവനൊന്ന് റിലീസ് ആയിക്കോട്ടെ..." "റിലീസ് ആവാൻ ഇതെന്തോന്ന് നിങ്ങള് അഭിനയിച്ച നിങ്ങടെ പടോ...?" "അല്ല... ഞാൻ ആറുവോളം കാത്തിരുന്ന് അപേക്ഷിച്ച എന്റെ..." ബാക്കി പറയുന്നതിന് മുമ്പ് നമ്മള് ഓന്റെ വാ പൊത്തി... "വൃത്തികെട്ട മനുഷ്യൻ... വാ തുറന്നാൽ എന്തെങ്കിലും നല്ലത് കൂടി പറ..." "ഓ ഞാനായി ഇപ്പൊ കുറ്റം... നിനക്ക് വൃത്തികേട്..." വീണ്ടും ഓൻ എന്തോ പറയാൻ വന്നതും നമ്മള് ഓന്റെ തലക്കിട്ട് ഒരു മേട്ടം വെച്ചു കൊടുത്തു... ഹൌ... എന്തൊരു ബെടക്കാണ് റബ്ബേ ഇങ്ങേര്... ഈ കെളവന്റെ വിത്ത്‌ എങ്ങനെയാണാവോ... "ഡാ മോനെ ഇശ്ഖെ... നീ ഇതൊന്നും കേട്ടു വളരല്ലെ... നിന്റെ ഈ തന്തപ്പടി പക്കാ റൊമാന്റിക് ആണെങ്കിലും ഇച്ചിരി വൃത്തികെട്ടവനാ... ബ്ലഡി വൃത്തികെട്ട കെട്ട്യോൻ..." അതും പറഞ്ഞ് നമ്മള് നമ്മളെ വയറിൽ തടവി കൊണ്ട് പുഞ്ചിരിച്ചപ്പോ നമ്മളെ ചെക്കൻ ഉവ്വ എന്ന് പറഞ്ഞോണ്ട് കിടക്കുന്നുണ്ടായിരുന്നു... "അവനേയ് എന്റെ മോനാ... ഈ മിഷൂന്റെ ബാക്കി... അവൻ എങ്ങനെ ആയിരിക്കുമെന്ന് നമുക്ക് കാണാം..." "ഓ കാണാം..." എന്ന് പറഞ്ഞോണ്ട് നമ്മള് ഓന് മുഖം തിരിഞ്ഞു നിന്ന് പുഞ്ചിരിച്ചു... 💙💙💙💙💙💙💙💙💙💙💙💙💙 "ഇശ്ഖ് ബേട്ടാ... ഫ്ലാഷ്ബാക്ക് കഴിഞ്ഞു ഇങ്ങ് ഇറങ്ങി പോര്..." കണ്ണടച്ച് പകൽ സ്വപ്നം കണ്ടോണ്ട് കിടക്കുമ്പോഴാണ് ഹുബ്ബ്‌ എന്നെ തട്ടി വിളിച്ചത്... ഈ തെണ്ടിക്ക് ഒരു പണിയും ഇല്ലേ പടച്ചോനെ... എനിക്ക് ദുആന്റെയും മിഷൂന്റെയും ലൈഫിൽ നടന്ന എല്ലാ കാര്യവും അറിയാം... ഞാനും ഏയ്‌ഞ്ചലും നല്ല കട്ട ഫ്രണ്ട്സ് ആയതോണ്ട് കുഞ്ഞിലെ തന്നെ എന്നെ ഏയ്‌ഞ്ചൽ ഒരു കാര്യം പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്... സന്തോഷമായാലും സങ്കടമായാലും ശെരി അത് ഏയ്‌ഞ്ചലിനോട് അല്ലെങ്കിൽ പപ്പയോട് ഷെയർ ചെയ്യണമെന്ന്... എന്റെ എല്ലാ കാര്യവും പപ്പയ്ക്ക് അറിയാമെങ്കിലും ഞാനും ഏയ്‌ഞ്ചലും ആണ് കൂട്ട്... എന്റെ സൂപ്പർ ഹീറോ ആയ പപ്പയോട് ഈ ഷൌക്കത്ത് പ്ലാൻ ഒഴിച്ച് ഞങ്ങള് എല്ലാം തുറന്നു പറയാറുണ്ട്... പക്ഷെ ഇക്കാര്യം മാത്രം പപ്പ സപ്പോർട്ട് ചെയ്യില്ല... അതിന്റെ കാരണം ഏയ്‌ഞ്ചൽ തന്നെയാണ്... അതോണ്ട് തല്ക്കാലം പപ്പ ഇപ്പൊ ഒന്നും അറിയണ്ടെന്ന് ഏയ്‌ഞ്ചലാണ് എന്നെ വിലക്കിയത്... പപ്പ എന്റെ റോൾ മോഡൽ ഒക്കെ ആണെങ്കിലും മൂപ്പര് പോയ വഴിയിലൂടെയല്ല ഞാൻ പോയത്... പപ്പാന്റെ കഴിവ് എനിക്ക് നല്ലോണം കിട്ടിയിട്ടുണ്ടെങ്കിലും ആക്ടർ ആകാനൊന്നും എനിക്ക് തീരെ താല്പര്യമില്ല... അതോണ്ട് ഞാൻ തിരഞ്ഞെടുത്തത്.... "ഇശ്ഖെ വെച്ച കോയീന്റെ മണം..." എന്ന് പറഞ്ഞോണ്ട് ഹുബ്ബ്‌ ഡോർ തുറന്ന് പുറത്തേക്ക് തലയിട്ടു... "അത് നീ കുളിക്കാത്തതിന്റെയാവും... പോയി തേച്ചുരച്ച് കുളിക്ക്..." "ദേ ഇശ്ഖെ വെറുതെ എന്നെ കൊണ്ട് മലയാളം പറയിപ്പിക്കരുത്... ആ പെണ്ണ് ഡിന്നർ റെഡിയായിട്ട് വിളിക്കാന്ന് പറഞ്ഞിട്ട് കാണുന്നില്ലല്ലോ..." ഹുബ്ബ്‌ അത് പറഞ്ഞു നിർത്തിയതും ആ പെണ്ണ് കേറി വന്നതും ഒപ്പമായിരുന്നു... "സോറി ഇക്കാക്കമാരെ ഇച്ചിരി ലേറ്റായിപോയി... സാർ വിളിച്ചപ്പോ ഇവിടെത്തെ വിശേഷങ്ങൾ പറഞ്ഞു കൊടുത്തതാ... സമയം പോയത് അറിഞ്ഞില്ല..." "നീയാണോ ഇവിടെത്തെ മേൽനോട്ടക്കാരി...? എല്ലാ കാര്യത്തിലും ഒരു ശ്രദ്ധയുണ്ടല്ലോ..." "അതെ എന്നും അല്ലെന്നും പറയാം... ഉമ്മ ഇവിടെ ഫുഡിന്റെ കാര്യം നോക്കുമ്പോ ഞാൻ ഇവിടെത്തെ മറ്റു കാര്യങ്ങൾ ശ്രദ്ധിക്കും... ആഹ് പിന്നെ ഒരു കാര്യം പറയാൻ വിട്ടുപോയി... സാർ വിളിച്ചപ്പോ ഒരു കാര്യം പറഞ്ഞു... നാളെ സാറിന്റെ ഫാമിലിയും ഷൌക്കത്ത് മേഡവും ഇങ്ങോട്ട് വരും..." "ഫാമിലി...?" "യെസ്... സാറിന്റെ ഉമ്മയും ഉപ്പയും ഒക്കെ..." അത് കേട്ടപ്പോ ഞാൻ ഹുബ്ബിനെ നോക്കി ഒന്ന് ചിരിച്ചു... ഈ ചെക്കന് ഇതുവരെ ആയിട്ടും ഒന്നും അറിയില്ല... ദിയ ആന്റിയും നമ്മളെ ഷെയ്നൂട്ടനും അവനോട് ഒന്നും പറഞ്ഞിട്ടില്ല... ആ സാറും കുടുംബവും ഒക്കെ അവന്റെ സ്വന്തം ആൾക്കാരാണെന്ന് അറിയാതെ ഓൻ അന്തം വിട്ടു നിക്കുന്നുണ്ട്... "എന്നാ പിന്നെ നിങ്ങള് വന്നു ഫുഡ് കഴിക്ക്... നാളെ രാവിലെ മേഡം ലാന്റ് ആവുമ്പോ ജോലിക്ക് കയറാനുള്ളതല്ലെ..." അത്രയും പറഞ്ഞിട്ട് അവൾ പോയപ്പോ ഹുബ്ബ്‌ എന്റെ കയ്യിൽ പിടിച്ചു... "ഇശ്ഖെ നമുക്ക് വീട്ടിൽ പോവാടാ... ഈ പെണ്ണിനെ എനിക്കെന്തോ തീരെ വിശ്വാസം വന്നിട്ടില്ല... ഇവിടെ എന്തൊക്കെയോ പ്രശ്നമുണ്ട്... നീ ഒരു കാര്യം ശ്രദ്ധിച്ചില്ലെ... നമ്മൾ ഇവിടെ വന്നപ്പോ തൊട്ട് അവളെ മാത്രമേ ഇവിടെ കാണുന്നുള്ളൂ... അവളെ ഉമ്മ എന്ന് പറയുന്ന ഒന്നിനെ ഇവിടെ കണ്ടിട്ടേയില്ല... ഇനീപ്പോ അവള് വല്ല യക്ഷി എങ്ങാനും ആണോ...? ഈ വീട് കാണുമ്പോ തന്നെ എനിക്ക് പേടിയാവുന്നുണ്ട്..." എന്നൊക്കെ അവൻ നാല് ഭാഗത്തെക്കും കണ്ണുകൾ പായിച്ചോണ്ട് പറഞ്ഞപ്പോ ഞാൻ ചിരി കടിച്ചു പിടിച്ചിട്ട് അവനെയും കൊണ്ട് താഴേക്ക് ഇറങ്ങി ചെന്ന് ഫുഡ് കഴിച്ചു... ഇവിടെ നടക്കുന്നത് പലതും അപ്പപ്പോൾ വിളിച്ച് ഞാൻ ഏയ്‌ഞ്ചലിനെ അറിയിക്കുന്നതോണ്ട് എയർപോഡ് എന്റെ ചെവിയിൽ ഫുൾ ടൈം ഉണ്ടാവും... 💜💜💜💜💜💜💜💜💜💜💜💜💜 *{ ദുആ }* "ഇശ്ഖ് വിളിച്ചോ ദുആ...? ഉമ്മയും മോനും കൂടി എന്തൊക്കെയോ എനിക്ക് ഒളിക്കുന്നുണ്ടെന്ന് എനിക്കറിയാം... എന്ന് വെച്ച് എന്തെങ്കിലും എടാകൂടം ഒപ്പിച്ചാൽ രണ്ടിനെയും ഞാൻ കൊണ്ടോയി കിണറ്റിലിടും പറഞ്ഞേക്കാം..." രാവിലെ തന്നെ മിശുച്ച പറഞ്ഞത് കേട്ട് നമ്മള് പേടിച്ച് നെഞ്ചത്ത് കൈ വെച്ചു... അപ്പൊ എത്രയും പെട്ടന്ന് നീന്തൽ പഠിക്കണം... നിറയെ വെള്ളമുള്ള കിണറ്റിലാണ് ഓൻ ഞങ്ങളെ കൊണ്ടോയി ഇടുന്നതെങ്കിലോ... പറയാൻ പറ്റൂല... ആ ചെക്കൻ ഇവിടന്ന് പോയിട്ട് എനിക്ക് ഇവിടെ ഒരു മനസമാധാനവും ഇല്ല... അമ്മാതിരി ആളിന്റെ വീട്ടിലേക്കല്ലെ അവൻ പോയത്... അന്നാ ബംഗ്ലാവിൽ കത്തി തീരേണ്ടതായിരുന്നു ആ സഹൽ പണ്ടാരം... എന്നിട്ടും അവൻ രക്ഷപെട്ടെങ്കിൽ അവൻ സാധാരണ മനുഷ്യനൊന്നും ആയിരിക്കില്ല... അന്ന് അവിടന്ന് രക്ഷപെട്ടു പോയ ശേഷം അവൻ എന്റെ മുന്നിലേക്ക് വീണ്ടും വന്നത് എന്റെ സന്തോഷം തല്ലി കെടുത്താനായിരുന്നു... അന്നവൻ എനിക്ക് ഉണ്ടാക്കിയ നഷ്ടം... ആ നഷ്ടത്തിന് ഞാൻ അവനെ കൊണ്ട് കണക്ക് പറയിപ്പിക്കും... പഴയ കാര്യം ആലോയിച്ചപ്പോ തന്നെ നമ്മളെ കണ്ണുകൾ നിറഞ്ഞൊഴുകി... ഇന്നും നമ്മളെ മനസ്സ് വിങ്ങുന്നുണ്ട്... ഇനി അതൊന്നും എനിക്ക് തിരിച്ചു കിട്ടില്ലല്ലോ എന്ന് ഓർത്തതും പെട്ടന്ന് ബാങ്ക് വിളിച്ചു... ഇപ്പൊ എന്റെ ഇശ്ഖ് എണീറ്റ്‌ കാണും... ബാങ്ക് വിളിക്കുന്നത് കേട്ടാൽ അവൻ എവിടെയാണെങ്കിലും ആ സമയത്ത് അവൻ പള്ളിയിൽ എത്തിയിരിക്കും... അതാണ് എന്റെ ഇശ്ഖ്... നിസ്കാരം വിട്ട് ഒരു കളിക്കും അവനെ കിട്ടില്ല... നമ്മള് വേഗം പോയി നിസ്കരിച്ചു വന്ന് ഒരു ചായയൊക്കെ ഇട്ടു കുടിച്ച് അവനെ വിളിച്ചപ്പോ അവൻ പള്ളിയിൽ നിന്നും ഹെവനിലേക്ക് നടക്കാണെന്ന് പറഞ്ഞു... "പിന്നെ ഏയ്‌ഞ്ചൽ... ഇന്ന് നമ്മടെ ഹുബ്ബിന്റെ കസിൻ ഷൌക്കത്തും പിന്നെ അവന്റെ ഗ്രാൻഡ്മ ഗ്രാൻഡ്പയൊക്കെ നാട്ടിലേക്ക് വരുന്നുണ്ട്... എന്നെ കണ്ടാൽ അവരെങ്ങാനും തിരിച്ചറിയോ...?" "ഉപ്പച്ചിക്ക് നിന്നെ കണ്ടാൽ തിരിച്ചറിയാൻ ചാൻസുണ്ട്... കാരണം നീ നിന്റെ പപ്പയെ മുറിച്ചു വെച്ചത് പോലെയാണല്ലോ ഉള്ളത്... എങ്ങാനും ഉപ്പച്ചി നിന്നെ തിരിച്ചറിഞ്ഞാൽ നീ നിന്റെ ഐഡന്റിറ്റി വെളിപ്പെടുത്തരുത്... പിന്നെ ഇശ്ഖെ... എനിക്ക് ഇപ്പഴും നിന്നെ ഒരു കാര്യം മാത്രേ ഓർമിപ്പിക്കാനുള്ളൂ... നീ നിന്നെ തന്നെ മറന്നിട്ട് ഒന്നും ചെയ്യരുത്... നീ ഉത്തരവാദിത്തമുള്ള ഒരാളാണ്... അത് മറന്നോണ്ട് നീ ആ സഹലിനെ ഒന്നും ചെയ്യരുത്... അങ്ങനെ എന്തേലും സംഭവിച്ചാൽ അത് ഈ ഏയ്‌ഞ്ചലിന് സഹിക്കില്ല..." "I know Angel... ഞാൻ ആരാണെന്ന ബോധം എനിക്കുണ്ട്... അത് കൊണ്ട് തന്നെ ആ സഹലിനെ ഞാൻ എന്താ ചെയ്യാൻ പോകുന്നതെന്ന് അവന് ഊഹിക്കാൻ പോലും കഴിയില്ല... പപ്പ പറയാറില്ലേന്നോ സഹലിനെ കൊല്ലാൻ ഒരാൾക്ക് മാത്രമേ അവകാശമുള്ളൂ എന്ന്... ഇപ്പൊ അത് ഞാനാണ്..." "ഡാ ബെഡക്കേ... ഞാൻ പറയുന്നത് നീയൊന്ന്..." എന്നെ കൊണ്ട് പറയാൻ സമ്മതിക്കാതെ ആ കുരിപ്പ് ഫോൺ വെച്ചിട്ട് പോയി... അതും എന്റെ നെഞ്ചിൽ തീ കോരിയിട്ടിട്ട്... മിക്കവാറും ഞാൻ അറ്റാക്ക് വന്ന് മരിക്കും... ആ ചെക്കൻ അവിടെ എന്താണാവോ കാണിച്ചു കൂട്ടാൻ പോണേ... 💙💙💙💙💙💙💙💙💙💙💙💙💙 പള്ളിയിൽ നിന്നും ഇറങ്ങി നേരെ ഹെവനിലേക്ക് ചെന്ന് നല്ലൊരു ഉറക്കം പാസാക്കി... ഇന്നലെ ഹുബ്ബിന്റെ ചളി കേട്ടിട്ട് മര്യാദക്ക് ഉറങ്ങാനും പറ്റിയില്ല... ആ ക്ഷീണം മൊത്തം ഒറ്റയടിക്ക് ഉറങ്ങി തീർത്തു... പിന്നീട് എപ്പഴോ അവന്റെ കൊലവിളി കേട്ടോണ്ടാണ് ഞാൻ ഞെട്ടി ഉറക്കമുണർന്നത്... അപ്പൊ തന്നെ ഞാൻ ബെഡിൽ അവനെ തപ്പി നോക്കിയിട്ട് അവിടെയൊന്നും അവനെ കാണാത്തത് കൊണ്ട് ഡോർ തുറന്ന് മുറിക്ക് പുറത്തേക്ക് ഇറങ്ങി... "ഹുബ്ബ്‌...!! ഹുബ്ബെ നീ എവിടെയാ...??" *"Ishqeeeeeee....."* എന്ന് അവൻ കാറി വിളിക്കുന്നുണ്ട് പക്ഷെ ശബ്ദം എവിടെന്നാ വരുന്നതെന്ന് മാത്രം ഒരു പിടിയുമില്ല... ഇവനിത് എവിടെ പോയി കിടക്കാ രാവിലെ തന്നെ... "ഇശ്ഖെ ഓടി വാ.... ഇശ്ഖെ...." "ഡാ കോപ്പേ എവിടെയാ നീ...?" എന്ന് ചോദിച്ചോണ്ട് ഞാൻ വീടിന് പുറത്തേക്ക് കാലെടുത്തു കുത്തിയതും അപ്പൊ അവനുണ്ട് ഒരു മരത്തിൽ കിടന്നു തൂങ്ങുന്നു... ഇവനെങ്ങനെ ഇവിടെത്തി...? "ഹുബ്ബെ... നിനക്ക് എന്താ പറ്റിയെ...? നീ എന്റെ കൂടെ കിടക്കല്ലായിരുന്നോ...? നീ എന്തിനാ ഈ മരത്തിൽ കേറി കിടക്കുന്നെ...?" "നിന്ന് കോടീശ്വരൻ കളിക്കാതെ എന്നെ രക്ഷിക്കെടാ ദുഷ്ട്ടാ... ലേലു അല്ലു അഴിച്ചു വിട്..." അവൻ അത് പറഞ്ഞപ്പോഴാണ് ഞാനവനെ ആകെയൊന്ന് സ്കാൻ ചെയ്തത്... ഓഹോ അപ്പൊ അവൻ കേറിയതല്ലാ അവനെ കേറ്റിയതാണ്... "നിന്നെ ആരാടാ ഇവിടെ കെട്ടി ഇട്ടേക്കുന്നെ...?" "അത് ആ കോപ്പിനോട് പോയി ചോദിക്ക്... ബ്ലഡി വേലക്കാരി... ഡി കൂറേ മര്യാദക്ക് എന്നെ അഴിച്ചു വിടെടി..." അവന്റെ അലാറം കേട്ട് ഞാൻ പെട്ടന്ന് തിരിഞ്ഞു നോക്കിയപ്പോ ആ സെർവന്റ് പെണ്ണുണ്ട് കയ്യിൽ കത്തിയും പിടിച്ചോണ്ട് അവനെ തുറിച്ചു നോക്കി കൊണ്ട് നിൽക്കുന്നു... "തൗഫീറ... എന്താ ഇത്...? താനെന്തിനാ ഇവനെ മരത്തിൽ കെട്ടി ഇട്ടേക്കുന്നെ...?" "അത് അവനോട് തന്നെ ചോദിക്ക്... വൃത്തികെട്ടവൻ..." എന്ന് അവൾ ഉറഞ്ഞു തുള്ളികൊണ്ട് പറഞ്ഞപ്പോ ഞാൻ ഹുബ്ബിനെ നോക്കി നാക്ക് കടിച്ചു... ഈ കാലമാടൻ ഇവളെ എന്തോന്ന് കാണിച്ചോ ആവോ... "നിങ്ങള് ഇങ്ങനെ പരസ്പരം അവനോട് ചോദിക്ക് ഇവളോട് ചോദിക്ക് എന്ന് പറഞ്ഞാൽ എനിക്ക് എന്ത് ഒലക്ക മനസിലാകാനാ... എന്താണ് രണ്ടിന്റെയും പ്രശ്നമെന്ന് ആരെങ്കിലും ഒന്ന് വാ തുറന്നു പറ..." "ദേ ഇവനുണ്ടല്ലോ ഈ കുബ്ബൂസ്... ഇവൻ എന്നോട് മുദ്ദുഗൗ എന്ന് പറഞ്ഞു..." അവള് പറയുന്നത് കേട്ട് ഞാൻ കണ്ണ് തള്ളി കൊണ്ട് ഹുബ്ബിനെ നോക്കി... "എടി കള്ളി... കള്ളം പറയുന്നോടീ... ഞാൻ അങ്ങനെ പറഞ്ഞിട്ടില്ലാ ഇശ്ഖെ അവള് കള്ളം പറയാണ്... പഠിച്ച കള്ളിയാണ് അവള്..." നിന്നെ ഞാനിന്ന് ശെരിയാക്കി തരാടാ ഹുബ്ബെ... എന്റെ പ്ലാൻ കൊളമാക്കരുതെന്ന് പറഞ്ഞിട്ടും അവൻ എന്തൊക്കെയാ ഈ കാണിച്ചു കൂട്ടിയിരിക്കുന്നെ... "തൗഫീറ... അവനെ അഴിച്ചു വിട്... അവൻ അറിയാതെ പറഞ്ഞതാവും... ഇപ്രാവശ്യത്തേക്ക് വിട്ടേക്ക് ഇനി ആവർത്തിക്കില്ല..." ഞാൻ പറഞ്ഞത് കേട്ട് അവൾ ഹുബ്ബിനെ ഒന്ന് ഇരുത്തി നോക്കിയ ശേഷം പോയി അവന്റെ കയ്യിലെ കെട്ടഴിച്ച് കൊടുത്തു... "ഇനി മേലിൽ എന്നോട് നീ മിണ്ടാൻ വരരുത്... ഹും..." എന്നും പറഞ്ഞ് അവൾ അകത്തേക്ക് കേറി പോയപ്പോ ഞാൻ ഹുബ്ബിനെ കുനിച്ചു നിർത്തി ഒന്ന് ഉപദേശിച്ചു... "ഡാ കോപ്പേ അവൾ കള്ളം പറയാണ്... ഞാൻ അവളോട്‌ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലാ... ഞാൻ അപ്പഴേ പറഞ്ഞില്ലേ അവളെ എനിക്ക് തീരെ വിശ്വാസമില്ലെന്ന്... എടാ അവള് കള്ളിയാടാ..." "ശ്.... ഇനി നീ മിണ്ടരുത്... മനുഷ്യന്റെ ഉറക്കം കളഞ്ഞു..." അവന്റെ മോന്തക്ക് ഒരു തട്ട് വെച്ചു കൊടുത്തിട്ട് ഞാൻ അകത്തേക്ക് കേറി പോയി... ഫ്രഷായി വന്നപ്പോഴേക്കും ആ പെണ്ണ് ഫുഡ് കൊണ്ട് വന്നു വെച്ചിട്ടുണ്ടേന്നു... ഞാനും ഹുബ്ബും പോയി ഇരുന്നതും അവൾക്ക് പുറകെ തന്നെ ഒരു സ്ത്രീ അങ്ങോട്ട്‌ വന്നതും ഒപ്പമായിരുന്നു... ഞാൻ അവളെയും അവരെയും മാറി മാറി നോക്കി... "ഓ അപ്പൊ ഇതാണല്ലെ നിന്റെ ഉമ്മ... ഹെലോ ആന്റി..." എന്ന് പറഞ്ഞ് ഞാൻ അവരെ നോക്കി ചിരിച്ചപ്പോ അവരൊന്ന് നെറ്റി ചുളിച്ചു എന്നെ നോക്കിയിട്ട് അവളെ നോക്കിയ ശേഷം വീണ്ടും എന്നെ നോക്കി... "ഉമ്മയോ...?!! അയ്യോ മോനെ ഞാൻ ഷൌക്കത്ത് മേഡത്തിന്റെ ഉമ്മയൊന്നും അല്ല ഇവിടത്തെ സെർവന്റാ... സോറി മേഡം..." ആ സ്ത്രീ അത്രയും പറഞ്ഞിട്ട് പേടിച്ച മാതിരി ദൃതി കൂട്ടി കിച്ചണിലേക്ക് ഓടിപോയപ്പോ ഞാനും ഹുബ്ബും ഇടി വെട്ടിയവനെ പാമ്പ് കടിച്ചത് പോലെ ആകെ തരിച്ചിരുന്നു... ഷൌക്കത്ത് മേഡം...? ഇവൾ...? ഇവിടെ എന്തൊക്കെയാണ് നടക്കുന്നെ...?! *തുടരും* *********************** കമന്റ്‌ ബോക്സ്‌ നിറയെ ഇശ്‌ഖിന്റെ ജോബിനെ കുറിച്ചാണ് ചോദ്യം... അതിലൊക്കെ എന്തിരിക്കുന്നു...😝 അതൊക്കെ നമ്മള് അടുത്ത പാർട്ടിൽ പറയാട്ടോ... അടുത്ത ചെലപ്പോ മാത്രേ നാളെ പോസ്റ്റുള്ളൂട്ടോ...
5.2k കണ്ടവര്‍
13 മണിക്കൂർ
#

📙 നോവൽ

5. 🌸 മിഴിപ്പൂക്കൾ 🌸 "അച്ചുവേ.... ഇതാണ് ഇത് നിന്റെ റൂം... ഇതാണ് നിന്റെ വീട് .. ഞങ്ങളാണ് ഇനി നിന്റെ ബന്ധുക്കൾ.... ഓക്കേ??? " മറുപടിയായി ഒന്ന് പുഞ്ചിരിച്ചു  കൊണ്ട് മൂളി.... തിരിച്ചു എന്റെ കവിളിൽ ഒന്ന് പിച്ചിയിട്ട് നെറുകയിൽ ഒരു ഉമ്മ തന്ന റസ്റ്റ്‌ എടുക്കാൻ പറഞ്ഞിട്ട് അവള് പോയി.... ആ മുറിയാകെ ഒന്ന് കണ്ണോടിച്ചു ഞാൻ... ഒരു കട്ടിൽ ഒരു മേശ, മേശ മേലെ ടേബിൾ ലൈറ്റ്, കസേര, അലമാര, ഷെൽഫ്, ഇളം പിങ്ക് നിറത്തിൽ പെയിന്റ് അടിച്ച മുറി.... വെള്ള ഒരിത്തിരി നേർത്ത എന്നാൽ കട്ടി കൂടിയതുമല്ലാത്ത കർട്ടനുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.....ഇതൊക്കെ കണ്ടപ്പോ അറിയാതെ സങ്കടം വന്നു.... തൊണ്ടയിൽ നിന്ന് മൂക്കിലേക്ക് എരിവ് കയറി വേദന വന്നപോലെ ഒരു തോന്നൽ.... ജനിച്ച ശേഷം ഒരിക്കൽ പോലും ഇത്രേം വലിയ ഭംഗിയുള്ള മുറിയിൽ കിടക്കാനുള്ള ഭാഗ്യമോ എന്തിന് ഒരു ചെറിയ കട്ടിലിൽ കിടക്കാനുള്ള ഭാഗ്യം പോലും എനിക്കില്ലായിരുന്നു.... ഒരു ഹിന്ദുവായ എന്നോട് ഇത്രയേറെ കരുണ കാണിക്കുന്ന ഇവരോടൊക്കെ എത്ര നന്ദി പറഞ്ഞാലും തീരില്ല.... പെട്ടെന്നാണ് ജനാലയിൽ കണ്ണുകൾ പതിഞ്ഞത്.... അടച്ചിട്ടിരിക്കുന്ന ജനൽ കണ്ടപ്പോ എന്തോ ഒരു വിമ്മിഷ്ടം തോന്നി..... കർട്ടനുകൾ ഇരു സൈഡ് ലേക്ക് നീക്കിയിട്ട് കണ്ണുകൾ അടച്ചു പിടിച്ചു ജനാലകൾ തുറന്നു.... ഒരു ഇളം തെന്നൽ എന്നെയൊന്നു തഴുകി കടന്നു പോയത് പോലെ തോന്നി.... മനസ്സിനൊക്കെ എന്തോ ഒരു ആശ്വാസം.... പതിയെ കണ്ണുകൾ തുറന്നതും മനസ്സിനെ കുളിരണിയിക്കുന്ന കാഴ്ചയായിരുന്നു മുറിയിൽ നിന്ന് കുറച്ചു മാറി പച്ചക്കറി കൃഷി.... പാവലും പടവലവും കോവയ്ക്ക് യും പയറും  പന്തലു കണക്കെ പടർത്തിവിട്ടിരിക്കുന്നു വലതു  സൈഡിൽ നീളത്തിൽ.....ഇടതു സൈഡിൽ ആര്യവേപ്പും ചെമ്പക മരവും കുങ്കുമ മരവും ഒക്കെ.... അതിനിടയിൽ കൂടി നോക്കിയാൽ നീണ്ടു പരന്ന കിടക്കുന്ന  നെൽപ്പാടങ്ങൾ.......എന്തോ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു നിർവൃതി തോന്നി..... ആ മുറി ഒരുപാട് ഇഷ്ടപ്പെട്ടു..... വല്ലാത്തൊരു ക്ഷീണം പിടി കൂടുന്ന പോലെ തോന്നി.... കട്ടിലിൽ കിടന്നു..... "ആഹാ മോള് കിടന്നോ..... ഒന്നും കഴിച്ചില്ലല്ലോ..... "ഉമ്മാന്റെ ശബ്ദം കേട്ടതും തലയണ ചുമരിൽ ചാരി വച്ച് അതിന്മേൽ ചാരിയിരുന്നു "വേണ്ടുമ്മ...... വിശപ്പ് തോന്നണില്ല.... " "അതൊക്കെ കൈ ചെല്ലുമ്പോ വായ തുറക്കും മോളെ.... " "നല്ല പൊടിയരി കഞ്ഞിയും ഇവിടുത്തെ തൊടിയിലെ പയർ കൊണ്ടുള്ള തോരനും കണ്ണിമാങ്ങാ അച്ചാറും ഉണ്ട്..... "ഉമ്മാന്റെ  സ്നേഹത്തോടെയുള്ള ആ സംസാരം കേട്ടപ്പോ എന്തോ ഞാനറിയാതെ തന്നെ എന്നിൽ വിശപ്പ് നിറയുന്ന പോലെ തോന്നി...... എഴുന്നേക്കാന് തുനിഞ്ഞപ്പോ 'വേണ്ട മോളെ 'എന്ന് പറഞ്ഞു കൊണ്ട് ഉമ്മ വന്നെന്റെ കട്ടിലിന്റെ അരികെ വന്നിരുന്നു.... ഞാൻ പുഞ്ചിരിച്ചു കൊണ്ട് കൈ നീട്ടി വാങ്ങാൻ തുടങ്ങും മുന്നേ തോരനും അച്ചാറും കൂട്ടി കഞ്ഞി ഒരു സ്പൂണിൽ എടുത്തു എനിക്ക് നേരെ നീട്ടി..... വായ തുറന്ന സന്തോഷത്തോടെ ഞാൻ കഴിച്ചു.....ഈശ്വരാ... എന്തൊരു സ്വാദ്.... !!!ആഹാരത്തിനാണോ ഊട്ടുന്ന കൈകൾക്കാണോ അതോ ഈ വാത്സല്യത്തിനാണോ സ്വാദ് എന്ന് വേർതിരിച്ചു പറയാൻ കഴിയുന്നില്ല.... ജനിച്ചതിനു ശേഷം  ഇതുവരെയും ഞാൻ ഇത്രയും ആസ്വദിച്ചു ആഹാരം കഴിച്ചിട്ടില്ല എന്നൊരു തോന്നൽ..... കുറച്ചു കഴിച്ചപ്പോ തന്നെ വയർ നിറഞ്ഞ പോലെ.... മതിയെന്ന് ഞാൻ വിഷമത്തോടെ പറഞ്ഞു...പാത്രം ഞാൻ വാങ്ങി എഴുന്നേറ്റതും ഉമ്മ അതെന്റെ കൈയിൽ നിന്നും വാങ്ങിയിട്ട് ഞാൻ കൊണ്ടു പോകാമെന്നു പറഞ്ഞു...പിറകെ ഞാനും നടന്നു അടുക്കളയിലേക്ക്... കൈയും വായും   കഴുകി തിരിഞ്ഞതും ഒരാള് മേല് തോർത്ത്‌ കൊണ്ട് തുടച്ചു കേറി വരുന്നു.... "ആരിഫ..... കഴിക്കാൻ എടുത്തു വയ്ക്കെ.... "മേല് തുടച്ചു കൊണ്ട് പറഞ്ഞു നോക്കിയതും എന്റെ മുഖത്തേക്ക്... "ഇത് നമ്മുടെ റസീടെ കൂട്ടുകാരിയാ അശ്വതി മോള്....എപ്പോഴും പറയാറില്ലേ അവള്.   ആ കുട്ടി". ഉമ്മ ചോറ് എടുക്കുന്നതിനിടയിൽ ഉപ്പാനോട് പറഞ്ഞു. "ഹാ.... ഇപ്പോ ആളെ മനസ്സിലായി.....മോൾക്ക് പനിയാണെന്ന് അവള് പറഞ്ഞായിരുന്നു... അത് പറഞ്ഞപ്പോഴാ..... റസീ തിരികെ ഇങ്ങോട്ട് വന്നായിരുന്നോ....??? " "ആഹ് കുതിര ചാടുന്ന പോലെ ചാടി തുള്ളി പോയിട്ട് കുറച്ചു നേരായി... ഇടക്ക് ബഹളം കേട്ടു അവന്റെ മുറീല് ഞാൻ പോയി നോക്കിയപ്പോ ഇക്കാക്കയും കുഞ്ഞിപെങ്ങളും കൂടി തോണ്ടണ കുന്ത്രാണ്ടത്തിൽ കളിച്ചോണ്ടിരുന്നിട്ട അടി കൂടുന്ന.....രണ്ടിനും കൊടുത്തു ഒരുപോലെ ഓരോന്ന്..... അന്നേരം കുഴപ്പമില്ലായിരുന്ന.... ഒരു രണ്ടു മിനിറ്റ് കഴിഞ്ഞപ്പോ പിന്നേം തുടങ്ങി..... " "അവര് പിള്ളേര് അല്ലേടി .... കളിക്കട്ടെന്ന്.... അവനിൽ നിന്ന് നമ്മള് ഇതൊക്കെ കാണാൻ കൊതിച്ച സമയം ഇല്ലായിരുന്നോടി.....അതൊക്കെ നീ മറന്നോ....??? "സന്തോഷത്തോടെ പറഞ്ഞിട്ട് പെട്ടെന്ന് അവിടമാകെ ഒരു നിശബ്ദത പരന്നു.... പെട്ടന്ന് എന്തോ ഓർത്തിട്ട് ഉപ്പ് എന്നോട് ചോദിച്ചു .... "മോള് കഴിച്ചായിരുന്നോ.....??? "ഒരു മറുപടി എന്നോണം പുഞ്ചിരിച്ചു കൊണ്ട് കഴിച്ചുന്ന് പറഞ്ഞു.... "മോൾക്ക് ആരും ഇല്ലെന്ന വിഷമം വേണ്ടാ.... എന്നെ മോൾക്ക് ഉപ്പാന്ന് വിളിക്കാം.... ഇവളെ ഉമ്മാന്നും.... മ്മ്മ്??? " ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു. "ഞാൻ എന്നാല് മുറിയിലേക്ക് പോട്ടെ ഉപ്പ്....??? " "മോള് പോയി കിടന്നോ.... ക്ഷീണം ഉണ്ടാവും നല്ലോണം പനിച്ചതല്ലേ.... രണ്ടു മൂന്നു ദിവസം എടുക്കും ഒന്ന് നേരെയാവാൻ " തിരികെ മുറിയിലേക്ക് നടക്കുമ്പോഴാണ് അവര് പറഞ്ഞതൊക്കെ ചിന്തിച്ചത്..... അതെന്താവും അവരങ്ങനെ പറഞ്ഞത്.... മിക്കവാറും സമയങ്ങളിൽ സഖാവ് ഗൗരവഭാവത്തിലാണ് .... പുള്ളിക്കാരന് കുട്ടിത്തം ഒക്കെ ഉണ്ടോ..... നേരിട്ട് പോയി കണ്ടാലോ.... പക്ഷെ മുറി എവിടെയാണെന്ന് അറിയില്ലല്ലോ.... ഇനിയിപ്പോ എങ്ങനെ.... ഓരോ മുറിയിലും കയറി ഇറങ്ങുന്നത് മോശമായി തോന്നി.... തിരികെ മുറിയിലേക്ക് നടന്നതും ഒരു ചോദ്യം കേട്ടു. ആഗ്രഹിച്ചത് പ്രതീക്ഷിക്കാത്തപ്പോ കിട്ടിയ പോലെ ഞാൻ തിരിഞ്ഞു നോക്കി.... "നീയെന്താ ഇങ്ങനെ കിടന്ന കറങ്ങണത്.....??? " "അത്.... അത് പിന്നെ..... " "അത് പിന്നെ???? "എനിക്ക്.... " "നിനക്ക്....??? " "മാമനെ ഒന്ന്.... " "മാമനെ ഒന്ന്??? " "വിളിച്ചാൽ.... കൊള്ളാമെന്നുണ്ട്....." "അത്രേള്ളോ ??? " "അത്രേള്ളൂ..... " "മ്മ്മ്..... നമ്പർ പറയ്.... വിളിച്ചു തരാം " നമ്പർ പറഞ്ഞു കൊടുത്തു. കാൾ പോകുന്നുണ്ട്... കാൾ എടുത്തപ്പോ എനിക്ക് തന്നു. "ഹലോ.... മാമാ... ഞാൻ അശ്വതിയാ " "പ്ഫ.... ഒരുമ്പെട്ടോളെ.... കണ്ടവന്റെ കൂടെ ഇറങ്ങി പോയിട്ട് എന്തോ ചോതിക്കാനാടി ഇങ്ങോട്ട് വിളിച്ചേ.... അതിന് മാത്രം ഇവിടെ നിന്റെ ആരാടി ഉള്ളത് കുരുത്തംകെട്ടോളെ...... " "അത് പിന്നെ അമ്മായി.... മാമനെ ഒന്ന്..... " "ഏത് വകയിലാടി അങ്ങേര് നിന്റെ മാമനായത്.... ഞാൻ നിന്റെ അമ്മായിയും ആയത്???? ഇവിടുന്ന് ഏത് നിമിഷം നീ ഇറങ്ങി പോയോ അതോടെ തീർന്നടി അങ്ങേരുമായിട്ടുള്ള നിന്റെ ബന്ധം..... അലവലാതി അവള് മാമനെ വിളിച്ചേക്ക്ന്ന്.... ഒരുമ്പ്ട്ടോള്.....ഇതോടെ നിർത്തിക്കോണം നിന്റെ വിളി....ഒരു സ്വൈര്യം തരാത്ത അസുര ജന്മം.... പിഴച്ചു പെറ്റുണ്ടായ ജന്മം.... നിനക്ക്  ചത്തൂടെടി അസത്തേ..... " കാൾ കട്ട്‌ ചെയ്തു മുഖത്ത് നോക്കാതെ ഫോൺ തിരികെ കൊടുത്തു. "ഇതിന്റെയൊക്കെ വല്ല ആവശ്യോം ഉണ്ടായിരുന്നോ..... വഴിയേ പോയ അടി ഇരന്നു വാങ്ങിയ പോലെ.... " "ഇതിപ്പോ ശീലം ആയോണ്ട് കേക്കാതിരുന്നപ്പോ എന്തോ പോലെ.... ഇപ്പോ തൃപ്തിയായി.... 14 വർഷം കൊണ്ട് സുപ്രഭാതം പോലെ കേക്കുന്നതല്ലേ..... ഇനി ഒന്ന് നന്നായി ഉറങ്ങാൻ പറ്റും താങ്ക്സ്.... " "ഫോൺ വിളിച്ചു ചീത്ത കേൾപ്പിച്ചു തന്നതിനോ....??? " "രണ്ടിനും..... "ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞിട്ട് തിരികെ നടന്നു.... മുറ്റത്തെ മാവിൻ ചുവട്ടിലെ ചുറ്റു തറയിലിരുന്നു കാറ്റു കൊണ്ടപ്പോ എന്തോ ഒരു സമാധാനം.... "പനിയായിട്ട് മോള് കാറ്റും കൊണ്ട് വെയിലത്ത ഇരിക്കുവാണോ....??? " അതും ചോദിച്ചു കൊണ്ട് ഉപ്പ് വന്നു എന്റെ അടുത്തിരുന്നു.... "അത്... പിന്നെ.... എത്ര അസുഖമായാലും ഞാൻ വെറുതെ ഇരുന്നിട്ടില്ല ഉപ്പാ.... ഇത്തിരി കിടന്നപ്പോ തന്നെ അസുഖം ഏകദേശം മാറിയ പോലെ..... ഇന്നാണ് ഇത്തിരി റസ്റ്റ്‌ എടുത്ത് തായി തോന്നിയത്.... പിന്നെ.... അകത്തിരിക്കുന്നതിനേക്കാൾ സുഖം പുറത്തിരിക്കുമ്പോഴാ.......  "എന്ന് ഉപ്പാനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ഉപ്പാന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.... കണ്ണിലെ കണ്ണുനീരിന്റെ തിളക്കം ഉപ്പ് കാണാതിരിക്കാൻ ഞാൻ നോട്ടം അടുത്ത കണ്ട മാവിലേക്ക് പതിപ്പിച്ചു..... "മ്മ്...... മോൾക്ക് എന്ത് ബുദ്ധിമുട്ട് തോന്നിയാലും എന്നോട് പറയണം.... എനിക്ക് റസിയെ പോലെയാ മോളും... ഒരു വേർതിരിവ് ഇല്ല.....  ചില കുട്ട്യോൾക്ക്  അന്യതല്ലേ എന്ന് തോന്നി  പറയാൻ ബുദ്ധിമുട്ട് തോന്നും അതാ..... " "മോള് ചായ കുടിക്കാൻ വായോ.... " "ഞാൻ വരാം ഉപ്പ്..... " അതും പറഞ്ഞു ഉപ്പ് പോയി.... ഇത്തിരി കാറ്റേറ്റു കഴിഞ്ഞ് ഞാൻ അകത്തേക്ക് പോയി... ചായ കുടിച്ചു കൊണ്ടിരുന്നപ്പോ മുറ്റത്ത ഒരു കാർ വന്ന നിന്ന് ശബ്ദം കേട്ടു...... ആരാണെന്ന് അറിയാൻ എല്ലവരും പുറത്തേക്കു പോയി.....                        (തുടരും.....)
5.5k കണ്ടവര്‍
13 മണിക്കൂർ
#

📙 നോവൽ

💕*ഇന്നാണ് ആ കല്യാണം* 💕 Part-15(1) ✒CrAzY CoUpLeS💘 ――――――――――――――――――――――――――― ലേറ്റാ വന്നാലും ലേറ്റസ്റ്റാ വരുവേ😎😎 Sry frnds...,😢😢 ഫോണ് പിന്നെയും ഒളിച്ചു കളി തുടങ്ങി..., അതാ പറഞ്ഞ നേരം പോസ്റ്റാഞ്ഞത്....,😭😭😭😭😭, ഇത് ഒന്നൊന്നര കളിയായി പോയി msg അയച്ചു റിപ്ലേ പോയിട്ട് അത് കണ്ടിട്ട് പോലും ചെയ്തില്ലെന്ന് പറഞ്ഞു ആ പേര് കൊണ്ട് ഞങ്ങളെ ജാഡ എന്ന് പറയല്ലേ സത്യത്തിൽ ഇവിടെ ചത്തോ ജീവിച്ചോ എന്ന് ഫോണിന് മാത്രമേ അറിയൂ..., അതോണ്ട് നല്ല ലെങ്ത്തിൽ ഈ part പോസ്റ്റുന്നുണ്ട് സത്യത്തിൽ ലെങ്ത്ത് എന്ന് ടൈപ് ചെയ്ത് വെക്കാനെ പറ്റു ഞങ്ങൾക്ക് ഇതിപ്പോ എങ്ങനെ തൊടങ്ങണം endhokke ടൈപ് ചെയ്യണമെന്നൊന്നും ഒരു ഇതില്ല അപ്പൊ മക്കൾസ് ഞങ്ങളെ പൊങ്കാല ഇടാതെ പൂമാല ഇട്ടോളി😝😝 Part പക്കാ ബോർ ആയിട്ടുണ്ടാവും എന്നല്ല ആയി.., വായനക്ക് മുമ്പ് ഒന്നൂടി ഓർമ്മിപ്പിക്കുന്നു എടുത്തിട്ട് അലക്കല്ലേ plzzzzzzzz ------------------------------------- യാ റബ്ബേ..., എന്റെ രണ്ടു കണ്ണും ഇപ്പൊ പുറത്ത്‌ചാടും എന്ന രീതിയിൽ ഞാൻ ഇത്താനെ നോക്കി പിന്നെ ചുറ്റിലും., എന്നെ പോലെതന്നെ എല്ലാരുടെയും കിളിയും പോയിട്ടുണ്ട് ഇത്തു അത് പറഞ്ഞപ്പോൾ അത് കേട്ട് അത് വരെ കലിപ്പിൽ നിന്ന ഉമ്മ പോലും ഞെട്ടി വിറച്ചു പോയി..., ഇതൊക്കെ കേട്ട് ഇക്കാനെ പിടിച്ച ഉപ്പാന്റെ പിടി പതിയെ അയഞ്ഞു., ഇക്കയാണെങ്കിൽ കേട്ടത് വിശ്വസിക്കാൻ പറ്റാതെ കണ്ണീരോടെ ഇത്തൂനെ നോക്കി.., ഞാൻ പോലും ഒരു നിമിഷം സ്തംഭിച്ചു നിന്നു.., അപ്പോഴും ഇത്ത അത് ആവർത്തിച്ചു..,  *“എനിക് ഡിവോഴ്‌സ് വേണം.....,”* ഒരു ത്വലാഖ് നടന്നാൽ ഭൂമിയും ഏഴുവാനലോകവും വിറക്കുമെന്നാണ് തിരുനബി വചനം , ഇത്തുവിത് എന്തു കണ്ടിട്ടാ ഇത് പറയുന്നത്.., “എന്താടി ഇജ്‌പറഞ്ഞേ.....,” -------------------------------------------------------------------- വേണ്ട ഒരിക്കലും ഒരു കരടായി ആരുടെയും കുടുംബ ജീവിതത്തിൽ ഞാൻ മാറരുത് അതിനി എന്റെ ജീവിതം ഉൾപ്പെട്ടിട്ടാണെങ്കിലും., ചങ്ക് പിളർക്കുന്ന വേദനയാണ് ഉള്ളിൽ കിടന്നകുമരുന്നത്.., എങ്ങനെ എന്നെ കൊണ്ട് ഇങ്ങനെ പറയാൻ സാധിക്കുന്നു, ഇത്രക്ക് ക്ഷമയുണ്ടോ എനിക്., അല്ലെങ്കിലും പെൺജന്മം പൂർണ്ണമാവതെ പോയതിനാലാവാം ഇങ്ങനെ ഉള്ളിൽ കുശുമ്പോന്നും വരാത്തത്?? ഏയ് അതല്ല ഈ സ്നേഹം പിടിച്ചു വാങ്ങുന്നതിനെക്കാൾ നല്ലത് ചങ്ക് പറിച്ചു വിട്ടു കൊടുക്കുന്നതാണ് അതാവും ഞാൻ ഇങ്ങനെ ചിന്തിക്കുന്നത്.., ഒരകലം പാലിക്കുന്നത് നല്ലതാണ് കാരണം എന്നെ പോലെതന്നെ ഈ മഹറെന്ന ഹൃദയം ജീവിതത്തോട് ചേർത്തു വെച്ച ഒരു പെണ്കുട്ടി തന്നെയാണ് ശബാന അതും എല്ലാം മനസ്സിലാക്കി കൊണ്ട്.,കണ്മുന്നിൽ കാണുന്നതെല്ലാം സ്വപ്നം ആണെന്ന് കരുതി ആശ്വസിപ്പിക്കാൻ സ്വയം ശ്രമിക്കുന്നത് പോലെതന്നെയാവില്ലേ അവളും ചിന്തിക്കുന്നത് ഒരു പെണ്ണിനെ മറ്റൊരു പെണ്ണിന് മാത്രമേ മനസ്സിലാകൂ.., ചിലപ്പോ എല്ലാം എന്നെ പോലെ ഉള്ളിൽ ഒതുക്കി കൊണ്ടാവും അവളും എന്റെ മുന്നിൽ നിൽക്കുന്നത്.., വയ്യ ഇനി ജീവിക്കാൻ വയ്യ തളരുമ്പോൾ താങ്ങുന്ന കൈകളിൽ നിന്ന് ഇനി അകലണം അല്ലെങ്കിൽ പിന്നെ ഒരിക്കലും അകലാൻ കഴിയാത്ത വിധം ഞാൻ അവളുടെ ജീവിതത്തിലെ കരടായി മാറും.., ഒന്നുമില്ലെങ്കിലും ഞാനും കൂടിയല്ലേ അവളെ ഇങ്ങോട്ട് കൊണ്ടാക്കിയത് അല്ലെങ്കിൽ പിന്നെ ഇങ്ങനെയൊക്കെ വരോ..., ആകേ ഇനി മുന്നിലുള്ളത് എൻറെ ഹൃദയം ഞാൻ ആയിട്ട് പറിച്ചെടുക്കുക എന്നതാണ് പക്ഷെ ഇക്കാൻറെ കുഞ്ഞിനെ താലോലിക്കാതെ ഞാൻ പോകൂല..., ഡിവോഴ്‌സ് ന് വേണ്ടി പോകുകയാണേൽ കുറഞ്ഞത് ഒരു ആറുമാസം സമയം എനിക് എന്റെ ഇക്കാൻറെ പെണ്ണായി നിൽക്കാം പക്ഷെ അതിൽ കൂടുതൽ സമയം ഞാൻ എങ്ങനെ എങ്കിലും ഉണ്ടാക്കും.., അതിനുള്ളിൽ തന്നെ ഇക്കാക് എന്നിലുള്ള സമീപനം മാറ്റണം ഒന്നൂല്ലേലും ശബാനയും എന്നെ പോലെ ഒരു പെണ്ണല്ലേ കല്യാണം കഴിഞ്ഞു ഒരു ദിവസം ആകുമ്പോയേക്കും മുന്നിലുള്ള ഇത് പോലത്തെ കാഴ്ചകൾ കാണാനുള്ള കെൽപ് ഓൾക്ക് ഉണ്ടോ.., അതാ ഞാൻ ഇങ്ങനെ പറഞ്ഞത്.., ആർക്കും ഇനി ഒരു ശല്യമാവരുത്.., അല്ലെങ്കിലും ഈ ജീവിതം കൊണ്ട് ഇനി ആർക്കും ഒന്നും നേടാനില്ല., പെണ്ണായി ജനിച്ചെങ്കിലും പൂർണ്ണമാവതെ പോകാനവും വിധി അത് ദാമ്പത്യ ജീവിതത്തിൽ മാത്രമല്ല മുന്നോട്ടുള്ള ജീവിതത്തിലും ഇത് തന്നെയാകും വിധി.., *“എന്താടി ഇജ്‌പറഞ്ഞേ ഒന്നൂടെ പറ..,”* മുന്നിൽ ദേഷ്യം കൊണ്ട് ഇക്ക വിറക്കുന്നുണ്ടായിരുന്നു., ഒരിക്കൽ ഇത് പോലെ തമ്മിൽ പിരിയാം എന്ന് പറഞ്ഞ രംഗം എനിക്ക് ഓർമ്മ വന്നു “കൊല്ലാനാണേലും ചാവനാണേലും എന്നും ഒന്നിച്ചാ അല്ലാതെ നിന്റെ ഈ സംസാരവുമായി ഇനി വന്നാലുണ്ടല്ലോ കൊന്ന് കുഴിച്ചു മൂടും പക്ഷെ ആ കുഴിയിൽ ഞാനും ഉണ്ടാകുമെന്ന് മാത്രം....,” ദേഷ്യം കൊണ്ട് ഇക്ക കവിളിൽ പിടി മുറുക്കിയിരുന്നു..., പിരിയുന്ന കാര്യം പറയുമ്പോൾ ഇക്കാൻറെ ദേഷ്യത്തിന് അതിരില്ലാ., പക്ഷെ., ഇവിടെ എന്റെ മാത്രം ലൈഫ് നോക്കിയാൽ പോരല്ലോ എന്നെ പോലെ നിറയെ സ്വപ്നങ്ങളുമായി വന്ന ശബാനയെയും ഞാൻ നോക്കണ്ടെ., *“കൊന്ന് കളയുമെടി നിന്നെ ഞാൻ..,”* ഒരു അലർച്ചയോടെ ഇക്ക എന്റെ നേരെ പാഞ്ഞു വന്നപ്പോഴാണ് ഞാൻ സ്വബോധത്തിൽ വന്നത്., -------------------------------------- “നിനക്കിനി ഡിവോഴ്‌സ് വേണം അല്ലെടി .....,” ഷാനു ന്റെ മുന്നിൽ ചെന്ന് ഞാൻ ദേഷ്യം നിയന്ത്രിച്ചു .,ആദ്യമേ ക്ഷമയോടെയുള്ള എന്റെ സമീപനം ഷാനു കാരണം ഇടക്കിടക്ക് കലിപ്പാക്കുന്നുണ്ട്., *“ഇനി ഒരക്ഷരം ആ ഒരു വാക്ക് മിണ്ടിയാൽ ഉണ്ടല്ലോ...,”* വന്ന ദേഷ്യം കാരണം അവളെ മുഖത്ത് നോക്കി ഒരറ്റ തല്ലായിരുന്നു .,പ്രതീക്ഷിക്കാതെയുള്ളതും കൂടെ അവളുടെ ആരോഗ്യസ്ഥിതിയും ഒക്കെ കാരണം അവൾ നിലത്തേക്ക് വീണു., “ചവിട്ടി അരക്കും ഞാൻ....,” വിരൽ ചൂണ്ടി ഞാൻ അത് പറഞ്ഞപ്പോൾ ഷാനു പേടിച്ചിട്ടുണ്ട് അല്ലെങ്കിലും അവളെ ഞാൻ എന്തിന് കൂറ്റ പെടുത്തണം മനസ്സറിഞ്ഞു സ്നേഹിക്കാൻ മാത്രമേ അവൾക്കറിയു അതല്ലേ ഇങ്ങനെ എപ്പോഴും ഒറ്റപ്പെടൽ ഏറ്റു വാങ്ങുന്നത്., എന്ത പെണ്ണേ നീ എന്നെ മനസ്സിലാക്കാൻ ശ്രമിക്കാത്തത്.., ഉള്ളിൽ ചങ്ക് പിടയുന്നുണ്ടെങ്കിലും അവൾ നേരത്തെ പറഞ്ഞ ആ വാക്ക് ഇപ്പോയും ചെവിയിൽ ഉണ്ട്.., “എന്നെ പോലൊരു മച്ചി പെണ്ണ് കാരണം തകരേണ്ടത് അല്ല ഇക്ക ഇങ്ങളെ ജീവിതം..., ഇനിയും ഈ തല മുറ കഴിഞ്ഞു കൂടേണ്ടതല്ലേ.., എന്ന പോലൊരു പെണ്കുട്ടിത്തന്നെയല്ലേ ഇക്ക ശബാനയും അവൾക്കും ഇല്ലേ കുഞ്ഞിനെ പ്രസവിക്കാനും മുലയൂട്ടാനും പിന്നെ ഇക്കാൻറെ സാമിപ്യത്തിനുമൊക്കെ ഏറെ ആഗ്രഹം.., വയ്യ ഇക്ക ഇങ്ങളെ കണ്ണിലെ കരടായി ഇനി മാറാൻ..., ഇനി ചിലപ്പോ ഇങ്ങളും പറയും ഒന്ന് പോയ്‌തരോന്നു..., ആലോചിക്കുമ്പോ ചങ്ക് പൊടിയണ്..., അതി ....ന് മാ..... ത്രം ഞാ......., ഞാൻ......... ന്ത ചെയ്തേ....,പടച്ചോൻ തന്നത് പടച്ചോനായി എടുത്തു ഇപ്പൊ എന്ത...., അല്ലെ ഇക്ക...,ഇനിയും വയ്യ ഇക്ക ചെയ്യാത്ത തെറ്റിന്റെ പേരിൽ തലയും കുനിച്ചു നിക്കാൻ...നമ്മക്ക് പിരിയാ......,ഇക്കാകും അത് തന്നെയല്ലേ ഇഷ്ടം..,ഇക്കാൻറെ കുഞ്ഞിനെ കൊറച്ചു നേരം മടിയിൽ കിടത്താൻ മാത്രമേ ഞാൻ ഇങ്ങളോട് ചോദിക്കുന്നുള്ളൂ...., അതിന് പോലും എനിക്ക് ചെലപ്പോ ഭാഗ്യം ഉണ്ടാവൂല അല്ലെ ഇക്ക......,” കുഞ്ഞിന്റെ പേരിൽ ഉള്ള ഭീഷണി മൂലം മറ്റൊരുത്തിയെ സ്വീകരിച്ചപ്പോൾ ഇപ്പൊ അവൾക്ക് ഒഴിഞ്ഞു പോവണം പോലും..., ചങ്ക് പറിച്ചു സ്നേഹിച്ചതിന്റെ ഗുണമാവും ഇത്.., ആലോചിക്കുമ്പോ ദേഷ്യം വരുന്നുണ്ട് *“ഞാൻ തീരുമാനിക്കും ഡിവോഴ്‌സ് വേണോ വേണ്ടെന്നോ...., അല്ലാതെ അതും പറഞ്ഞു എന്റെ മുന്നിൽ നീ വരരുത്.....,”* ചുണ്ടത്ത് വിരൽ വെച് അത്രയും പറഞ്ഞു ഞാൻ തിരിഞ്ഞു നോക്കാതെ പോയി..., എന്തിനാ പടച്ചോനെ ഇങ്ങനെ ഒരു വിധി തന്നെ..,സ്നേഹിക്കുന്ന പെണ്ണിന്റെ കൂടെ ഇനി സ്നേഹിക്കാൻ വിധിക്ക പെട്ട പെണ്ണിന്റെ കൂടെയും ഇങ്ങനെ കോമാളിയെ പോലെ നെട്ടോട്ടം ഓടാൻ മാത്രം ഞാൻ എന്തു തെറ്റാണ് ചെയ്തത്..., ആലോചിക്കുമ്പോ ഉള്ള് നീറുന്നു..., ―――――――――――――――――――――――――― “ഇതിന് മാത്രം എന്തു കൂടോത്രം ആണേടി ചൂലെ ഇജ്‌ ചെയ്തത്....,” ചങ്ക് പൊട്ടി കരയുമ്പോൾ ആണ് ഇടുത്തി പോലെ ഉമ്മ എന്നെ പ്രാകിയത്., കരച്ചിൽ കടിച്ചു പിടിച്ചൊരു പുഞ്ചിരി സമ്മാനിക്കാൻ നിൽക്കുമ്പോൾ പൊട്ടി വീണ പോലെ അതിനും കഴിയാതെ പൊട്ടി കരയാൻ മാത്രമേ എനിക്കപ്പോൾ പറ്റിയത്..,മുഖത്ത് ചെറിയ നീറ്റലുണ്ട് പക്ഷെ ഉള്ളിലെ വിങ്ങലിനെ ഉള്ളിലെ വിങ്ങളിനെ കൊടുത്താൻ മാത്രമില്ലത് “ഒഴിഞ്ഞു പോടി തന്തക്ക് പിറക്കാത്ത ശവമേ വെറുതെ കുടുംബം കലക്കാനായി പിറന്നോളും ഇങ്ങനെ ഓരോ മാരണങ്ങൾ....,” വർധിച്ച വെറുപ്പോടെ പല്ല് ഞെരിച്ചു ഉമ്മ അത് പറഞ്ഞപ്പോൾ കാൽ മുട്ടിനിടയിൽ മുഖം മറച്ചു കരയാൻ അല്ലാതെ എനിക്ക് പറ്റിയില്ല.., ഉപ്പാൻറെ അസ്രായിലായി ഞാൻ ജനിച്ചോണ്ട് ആവുംല്ലേ ഇങ്ങനെ ചീഞ്ഞളിഞ്ഞ ജീവ ശവമായി എനിക്ക് കഴിയാൻ ഉള്ള വിധി.., ആലോചിച്ചു തീരുമ്പോയേക്കും വിതുമ്പി പോയ്‌..., “എന്ത ഉമ്മ ഇങ്ങള് ഇങ്ങനെ പറയണേ...,” ശബാന ഒരു വല്ലായ്മയോടെ ഉമ്മാനോട് ചോദിച്ചപ്പോൾ ഞാൻ കണ്ണീരോടെ മുഖമുയർത്തി., “മോളെ അനക്ക് ഇവളെ അറീല കുടുംബം കലക്കാനായിട്ട് പിറന്ന അസത്താ ഇത്..., ഇങ്ങട്ട് നോക്ക്..,” ദേഷ്യത്തോടെ ഉമ്മ അതും പറഞ്ഞു എന്റെ നേരെ കൈ ചൂണ്ടി “ന്റെ മോന്റെ ജീവിതം ഇവളായിട്ട് തകർത്തൊണ്ടിരിക്കുന്നു...., ഇനി അന്റെ ജീവിതം ഇവൾ തകർക്കും..., അത് ഒറപ്പ....,” അത് പറഞ്ഞു തീർന്നപ്പോയേക്കും കണ്ണിൽ നിന്നും വെള്ളം വന്നു.., വേദനയിൽ കുതിർന്ന ഒരു പുഞ്ചിരി കണ്ണീരോടെ അവൾക്ക് നേരെ സമ്മാനിച്ചപ്പോയേക്കും എന്നിലെ നിയന്ത്രണം എനിക്ക് തന്നെ നഷ്ട്ടപ്പെട്ടു പോയി..., “എന്തു പറഞ്ഞാലും അപ്പൊ പൊയിക്കാൻ പൂങ്കണ്ണീർ ഉണ്ടാവും.., പഠിച്ച കള്ളിയാ പേരും കള്ളി...,” മുഖം വെട്ടി തിരിച്ചു ഉമ്മ അതും പറഞ്ഞു കൊണ്ട് പോയി.., “പിന്നെ ഇവിടെ ഉള്ള പണിയൊക്കെ അസുഖത്തിന്റെ പേരും പറഞ്ഞു കൂടി കെടക്കാൻ നോക്കണ്ട വല്ലതും നണ്ണാൻ ഉണ്ടാക്കി വെച് ഉള്ള പണിയൊക്കെ കഴിഞ്ഞു മതി കിടത്തവും ഇരുത്തവുമൊക്കെ...,” ഉമ്മ എന്നെ ഓർമ്മിപ്പിച്ചു കൊണ്ട് ശബാനയെ നോക്കി “മോളെ ഇജ്‌ കുളിച്ചു ഒരുങ്ങിക്കോ ഇന്ന് ന്റെ നാത്തൂന്റെ വീട്ടിൽ വിരുന്നുണ്ട്..., മോനിം കൂടി ഒരുക്കണം ട്ടോ....,” ―――――――――――――――――――――――――― “ഉമ്മ ഈ പെര(വീട്) ആണ് ഇനി നമ്മൾ നിക്ക്ണത്...,” ഷാജഹാൻ അതും പറഞ്ഞു കൊണ്ട് ഉമ്മയെ ചേർത്തു നിർത്തി കൊണ്ട് ആ ചെറിയ കോട്ടേഴ്‌സ് പോലുള്ള വീട് കാണിച്ചു കൊടുത്തു., “ഉമ്മ എന്ത ഒന്നും പറയാത്തത്..,” അവൻ ഉമ്മയെ നോക്കി., “ഒന്നൂല്യ......, എന്ത ഇജ്‌ഇത്ര പെട്ടെന്ന് എന്തിനാ കഷ്ടപ്പെട്ടെ...,” ശാസനയോടെ അതിലുപരി വേദനയോടെ ഉമ്മ അവനെ നോക്കി.. “ഞാനെ..അബ്‍ദുന്റെ മോന ഉശിരുള്ള ആണ്കുട്ടി അല്ലാതെ എന്റെ എച്ചിൽ തിന്ന് കഴിയുന്ന കൂട്ടത്തിൽ ഉണ്ടത് ഏറി ഭക്ഷണം എല്ലിൽ കുത്തി കാട്ടി കൂട്ടുന്ന ആ ഉപ്പാന്റെ കൂട പിറപ്പൊരുടെ കൂട്ടത്തിൽ കഴിയാൻ മാത്രം ന്റെ ഉമ്മാക്ക് ആവിശ്യല്ല്യ..,അതും ഉപ്പാന്റെ ഉശിരുള്ള ആണ്കുട്ടിയായി ഞാൻ ഇവിടെ വിലസുമ്പോ....,” പുഞ്ചിരിയോടെ അവൻ അത് പറഞ്ഞപ്പോൾ അവർ അവനെ നോക്കി., “ഇങ്ങളെ ഉപ്പ ഇപ്പോ ഉണ്ടെർന്നെങ്കിൽ ഇങ്ങക്കീ ഗതികേട് വരൂലേർന്നു അല്ലെ..,” അതും പറഞ്ഞു കൊണ്ട് ഉമ്മ അവന്റെ മുഖത്ത് നോക്കി ആ സാധു സ്ത്രീയുടെ കണ്ഡം ഇടറി പോയി അലമാറയും കട്ടിലുമൊക്കെ അതാത് സ്ഥാനത്തു വെക്കുകയായിരുന്നു കുറച്ചു ജോലിക്കാർ.., “ഉപ്പാക് പകരം ഞാൻ ഇല്ലേ ന്റെ ബീ പാത്തോ ഇങ്ങളെ നോക്കാൻ അല്ലെങ്കിലും ഈ തണ്ടും തടീം വെച്ചുള്ള അബ്‌ദുന്റെ മോനാ ഞാൻ എന്ന് പറഞ്ഞിട്ട് വല്ല കാര്യോം ഉണ്ടോ ഒന്നൂല്ലേലും ഞാൻ ഒരു ഉശിരുള്ള ആണ്കുട്ടിയല്ലേ....,” പുഞ്ചിരിയോടെ അയാൾ അത് പറഞ്ഞപ്പോൾ ആ സ്ത്രീയുടെ കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു., “അല്ല അനക്കെങ്ങനെ ഇത്ര പെട്ടെന്ന് ഒരു വീട് കിട്ടിയേ ഇജ് അപ്പൊ ഇന്ന് മണൽ പണിക് പോയില്ലേ...” ഏതൊരു സ്ത്രീയിലും തന്റെ നൊന്തു പെറ്റ മക്കൾ നേരായ വഴിയിലൂടെ സ്വന്തം കാലിൽ നിന്ന് നല്ല ശെരിയേത് തെറ്റ് ഏത് എന്ന് മനസ്സിലാക്കി വന്ന വഴി മറക്കാതെയുള്ള ആ ഒരു നേട്ടം ഏറ്റുവാങ്ങി ഉള്ളിൽ ഒരു സ്ത്രീയിൽ നിന്ന് ഏറ്റുവാങ്ങിയ തന്റെ മകന്റെ വാക്കുകളിലെ ആ അഭിമാനം മറച്ചു പിടിച്ചു കൊണ്ട് അവർ അവനോട് ചോദിച്ചു., “എനിക്ക് കുറച്ചു സൈഡ് ബിസിനസ്സ് ഉണ്ട് അപ്പൊ പിന്നെ പെട്ടന്ന് കിട്ടി..,” ഉള്ളിലെ കുസൃതിയോടെ ഷാജഹാൻ ഉമ്മയെ നോക്കി “പോടാ...,” അവർ ചെറുതായി അടിച്ചു., “ഇതാ ഉമ്മ ഫോണ് കുഞ്ഞാളുനും ന്ക്കൊക്കെ വിളിക്കാൻ വേണ്ടി എടുത്തതാ സിം പഴേത് തന്നെ ഞാൻ പുതിയ സിം വാങ്ങിച്ചു ഇങ്ങളിനി ഇതിൽ വിളിച്ചോളി ആവശ്യം ഉണ്ടാവുമ്പോ ഒന്ന് മിസ്സിട്ടാ മതി ട്ടോ.,” നോക്കിയയുടെ പഴയ സെറ്റവൻ ഉമ്മയുടെ നേരെ പിടിച്ചു., “ഇവിടെ ഇപ്പൊ നമ്മൾ മാത്രല്ലേ ഉള്ളു അതോണ്ട് ആവശ്യം വരും..,” അവൻ പുഞ്ചിരിയോടെ ഉമ്മയെ നോക്കി., “ഗള്ഫിക്ക് ഒരു വിസ ഉണ്ട് ഉമ്മ അതിന് പോണം..,” പെട്ടന്ന് അവൻ ഗൗരവത്തോടെ പറഞ്ഞപ്പോൾ അവർ മകനെ നോക്കി., ” ഇങ്ങള് ഒന്നോണ്ടും പേടിക്കണ്ട...., ഇതിന്റെ അപ്പുറം ന്റർ ചങ്ങായി ഷാഫി ന്റെ വീട അവിടെ ഓനും ഓന്റെ ഉമ്മിം ഉണ്ട് പിന്നെ പെങ്ങളും.,” സമചിന്ത വീണ്ടെടുത്തവൻ ഉമ്മയോട് സൗമ്യമായി പറഞ്ഞു., മറുപടിയായി അവരിൽ നിന്നൊരു തേങ്ങൽ ഉതിർന്നു വീണു., ――――――――――――――――――――――――――――― “അല്ല മോളെ പുതിയ മരോൾ എങ്ങനെ അന്നേ പോലെ പാവാണോ..,” തെങ്ങും തോപ്പിൽ കഴുകി വൃത്തിയാക്കിയ മീൻ വെള്ളം ഒഴുക്കുമ്പോൾ ആണ് അയൽവാസി ഖദീജത്ത ആ ചെറു മതിലിൽ നിന്നും എത്തിപ്പാളി നോക്കി കൊണ്ട് ചോദിച്ചു., എന്തു മറുപടിയാണ് പടച്ചോനെ ഞാൻ കൊടുക്കേണ്ടത്.., സ്വന്തം പാതിയുടെ മറ്റൊരു പാതിയെ കുറിച്ചു സ്വപ്നത്തിൽ പോലും ആലോചിക്കാൻ വരെ കഴിയുന്നില്ല എന്നിട്ടല്ലേ യാഥാര്ത്ഥ്യം., മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി കൊണ്ട് ഞാൻ തിരിഞ്ഞു നടക്കാൻ ഒരുങ്ങി., “മോളെ..., ” സൗമ്യമായി അവർ വിളിച്ചപ്പോൾ ഞാൻ തിരിഞ്ഞു നോക്കി., “ന്റെ മോളെ സ്ഥാനത്ത് നിന്ന് കൊണ്ട് അന്നേ കണ്ട് പറയ എങ്ങനെലും പിടിച്ചു നിക്കോണ്ടി ട്ടാ...,” അവർ ശബ്ദം കുറച്ചു പറഞ്ഞപ്പോൾ എനിക്ക് ചിരി വന്നു., ഇന്നലെ ഉമ്മയോട് ശബ്ദം കുറച്ചു പറഞ്ഞതാണ് എനിക് ഓർമ്മ വന്നത്., “എങ്ങനെലും പൊറത്താക്കാൻ നോക്കിക്കോ അന്റെ ആദ്യത്തെ മരോള.., അല്ലേൽ പിന്നെ മോൻക്ക്‌ഒരു ജീവിതം ഉണ്ടാവൂല...., അതൂല്ല  ഇനി വരണ മരോൾക്ക് ഇനി ഇങ്ങനത്തെ കാര്യങ്ങളൊക്കെ ഇഷ്ടമാവോ...,പണ്ടാണേൽ നാലെണ്ണം വരെ കെട്ടേർന്നു ഇതിപ്പോ പണ്ടത്തെ കാലൊന്നുമല്ലല്ലോ ഒന്നീ കൂടുതൽ കെട്ടിയാൽ കേസും കൂട്ടുമായി പോകാനേ നേരം കാണു...,അതൂല്ല ഈ മച്ചി പെണ്ണുങ്ങൾ പേരക്ക് കേടാ.., ഇപ്പൊ തന്നെ ആ ഷംനനെ ഒതുക്കി പറഞ്ഞയച്ചാ അനക്കും അന്റെ മോൻക്കും നന്ന്..,ആകെ ഒരു മോൻ ആയിട്ടും മോൾ ആയിട്ടും ഒന്നേ ഉള്ളല്ലോ അയിന്റെ ജീവിതം ഇനി കൊഞ്ഞാട്ട ആക്കണ്ട..,” അവൾ ചിരിയോടെ അത് ആലോചിച്ചു കൊണ്ട് ആ സ്ത്രീയെ നോക്കി., “ഞാൻ ന്നാ പോയിട്ടോ മീൻമൊള് ഇടാൻ ഉണ്ട്...,” ഒരു പുഞ്ചിരിയോടെ ഞാൻ അത് പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നു “ഓ ഓൾ ഒരു ആയിഷ ബീവി ആണെന്ന ഓൾടെ വിചാരം....,” ഒരു പിറുപിറുക്കലിൽ മൂക്കത്ത് വിരൽ വെച്ചു കൊണ്ട് ആ സ്ത്രീ അകത്തേക്ക് പോയി ―――――――――――――――――――――――――――――― [ശബാന] “ഇജ് എന്ത ഈ കാട്ടി വെച്ചേക്കുന്നെ.., പച്ചള്ളത്തിൽ മീൻ കലക്കി ഒഴിച്ചതാണോ....,” നല്ല രസത്തിൽ ഫുഡും അടിച്ചോണ്ട് നിക്കുമ്പോയ ഉമ്മ ഇത്തൂനെ ചീത്ത പറയുന്നത്.., ഞാൻ കറിയിൽ നോക്കി ഏയ് കൊഴപ്പല്ല്യല്ലോ നല്ല രസണ്ടല്ലോ..., “ഇജ് ഇവിടെ വന്നെന്റ് അന്ന് തുടങ്ങിയതാ ഞാൻ ഇവിടെ പട്ടിണി കിടക്കൽ...., അത് എങ്ങനെ മര്യാദക്ക് വല്ലോം വെച്ചുണ്ടാക്കാൻ അറിയോ അനക്ക്...,” പുച്ഛത്തോടെ ഉമ്മ അത് പറഞ്ഞപ്പോൾ ആണ് ഇക്ക വന്നത്.., രാവിലെ തൊട്ട് ഇത്തു ഒന്നും കഴിച്ചിട്ടില്ലേർന്നു പക്ഷേ ഞാൻ വിളിച്ചിട്ടും ഞങ്ങളെ കൂട്ടത്തിൽ ഇത്തൂ ഇരുന്നില്ല കഴിക്കാൻ ഇക്ക ഇരുത്തിക്കോളും എന്ന് വിചാരിച്ചു ആശ്വസിച്ചപ്പോൾ ആണ് ഇത്തൂനെ മൈൻഡ് ആക്കാതെ ഇക്ക എന്റെ തൊട്ടടുത്തിരുന്നത്.., “ഇജ് കൊറച്ചു ചോർ വെളമ്പിക്ക...,” ഇക്ക എന്നെ നോക്കി അത് പറഞ്ഞപ്പോൾ ഞാൻ നോക്കിയത് ഇത്തൂനെയാണ്..,പാവം പുഞ്ചിരിക്കാൻ വേണ്ടി പണി പെടുന്നുണ്ട് ., ഞാൻ ചോറ് വിളമ്പാത്തത് കൊണ്ടാവും ഒന്നും പറയാതെ ഇക്ക തന്നെ ചോർ വിളമ്പി., ഇക്കാനെ ശ്രദ്ധിച്ചപ്പോൾ ഇക്ക ഇത്തൂനെ നോക്കാതിരിക്കാൻ പരമാവധി ശ്രദ്ധിച്ചു കൊണ്ട് ആണ് ചോർ കഴിക്കുന്നത്., എന്തോ അത് കണ്ടപ്പോൾ സങ്കടം വന്നു., “ഇത്തൂസ് ഇവിടെ ഇരിക്കി..., മരുന്ന് കഴിക്കാൻ ഉള്ളതല്ലേ നേരം വയികിക്കണ്ട...,” എന്റെ പെട്ടന്നുള്ള പ്രവർത്തിയിൽ ഇത്തൂസ് ഉൾപ്പെടെ എല്ലാരും ഒരു അത്ഭുത ജീവിയെ പോലെ എന്നെ നോക്കി., “രാവിലെ ഒന്നും കഴിച്ചില്ലല്ലോ ഇനി അടുത്ത തലകറക്കം ഉണ്ടായിട്ട് വേണം ഇനി ആശുപത്രിയിൽ എത്തി പാളി നോക്കാൻ...,” അന്തം വിട്ട് നിൽകുന്ന ഇത്തൂസിന്റെ മുന്നിലെ പാത്രം നേരെയാക്കി കൊണ്ട് ഞാൻ ചോർ വിളമ്പി., ഇതൊന്നും ഉമ്മാക്ക് പിടിക്കുന്നുണ്ടായിരുന്നില്ല എന്ന് ആ ചിഞ്ചർ കടിച്ച കുരങ്ങന്റെ പോലുള്ള മുഖം കണ്ടപ്പോ തന്നെ എനിക്ക് മനസ്സിലായി., പാവം കൊറേ കഷ്ടപ്പെട്ടതല്ലേ സഹായിക്കാൻ മനസ്സുണ്ട് എന്ന് പറഞ്ഞിട്ട് കാരല്ല്യാ പേരിന് കത്തി പോലും പിടിക്കാൻ എനിക് അറീല പിന്നെ എന്റെ വീട്ടിലേ അടുക്കളായിലേക്കുള്ള വഴി ഞാൻ വല്ല മേപ്പും വച്ചു നോക്കണം., “ഇനി വാരി തന്നാലെ കഴിക്കുള്ളൂ...,” നട്‌സ് പോയ അണ്ണാനെ പോലെ നിക്കുന്ന ഇത്തൂസിനോട് അൽപ്പം കടുപ്പത്തിൽ പറഞ്ഞപ്പോഴാണ് സുബോധത്തിൽ വന്നത് ഇക്ക ചോർ മതിയാക്കി എഴുന്നേക്കാൻ നിന്നപ്പോ ഞാൻ അവിടെ തന്നെ പിടിച്ചിരുത്തി കൊണ്ട് കണ്ണുരുട്ടി., “കഴിക്ക് ന്നെ...,”  ഞാൻ വീണ്ടും പറഞ്ഞപ്പോൾ ഗദഗ്ദം കൊണ്ടാണെന്ന് തോന്നുന്നു ഇത്തുസ് കഴിക്കുന്നതിനോടപ്പം തേങ്ങൽ ഉയരുന്നുണ്ടായിരുന്നു..,                       തുടരും...,                      By                Crazy couples 💘 സത്യത്തിൽ stry എങ്ങനെ എഴുതണം എന്ന് ഒരു ഊഹം ഉണ്ടെങ്കിലും അക്ഷരങ്ങൾ കൈ പിടിയിൽ ഒതുങ്ങുന്നില്ല അടുത്ത part ഇൻഷല്ലാഹ് അത്. മാത്രമേ പറയുന്നുള്ളു..., By മുത്തിൽ മാണിക്യമായ Crazy couples😜
3.9k കണ്ടവര്‍
15 മണിക്കൂർ
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം