@pusthakashala_kayyopp
@pusthakashala_kayyopp

◈ പുസ്തകശാല | കയ്യൊപ്പ് ✍🏻

✵ *𝐅𝐨𝐥𝐥𝐨𝐰 𝐌𝐞* ✵          *◈ പുസ്തകശാല | കയ്യൊപ്പ് ✍🏻* www.Pusthakashalastories.com

#

📙 നോവൽ

*ഓർമയിൽ എന്റെ ഉണ്ട കണ്ണി* ✍ *സഫ സഫൂട്ടി കാലിക്കറ്റ്* പത്താം ക്ലാസിൽ വെച്ചാണ് ആദ്യമായ് ഞാനാ ഉണ്ടക്കണ്ണിയെ കണ്ടുമുട്ടിയത്.... കുട്ടികളുണ്ടാകാൻ വൈകിയപ്പോ ഉമ്മയും ഉപ്പയും നേർച്ചയാക്കി. ഞങ്ങൾക്കുണ്ടാകുന്നത് മകനാണെങ്കിൽ പഠിപ്പിച്ചു നല്ലൊരു മൊയ്‌ല്യാരായി മാറ്റുമെന്ന്.... മൊയ്‌ലിയാർ മാരുടെ ബർകത്ത് കൊണ്ടും പടച്ചവന്റെ അനുഗ്രഹം കൊണ്ടും പിറ്റേ മാസം ഉമ്മ ഗർഭിണിയായി.... അന്ന് മുതൽ തൊടങ്ങി രണ്ടാളും പ്രാർത്ഥന അസ്സലൊരു ആൺകുട്ടിക്ക് വേണ്ടി.. നേർച്ച നടപ്പിലാകണല്ലോ... ആഗ്രഹപ്രകാരം തന്നെ പത്താമാസം ഉമ്മ സുന്ദരനായൊരു ആണ്കുട്ടിക്ക് ജന്മം നൽകി അബ്‌ദുൽ ഫത്താഹെന്നു പേരും വിളിച്ചു... അതാണ് ഈ ഞാൻ ഇപ്പൊ ഞാനെത്തി നിൽകുന്നത് എന്റെ പുതിയ സ്കൂളിലാണ്... മൊയ്‌ല്യാരാകാൻ നേർച്ചയാക്കിയത് കൊണ്ടും അതിലുപരി എന്റെ സ്വപ്നം ആയത് കൊണ്ടും ഇപ്പൊ പള്ളിദർസിൽ ആണ് പഠനം... ഹൈസ്കൂൾ എത്തിയത് കൊണ്ട് പുതിയ സ്കൂളും ക്ലാസുമാണ്.... പരിചയക്കാരാരുമില്ലാത്തതിനാൽ ദിക്റുകളിൽ മുഴുകി ഞാനെന്റെ ലോകത്ത് സഞ്ചരിക്കുമ്പോ ആണ് ക്ലാസിനെ ഒന്നടങ്കം കുലുക്കി മറിച്ചു കൊണ്ടൊരു പൊട്ടിച്ചിരി മുഴങ്ങിയത്.. ഞാനടക്കമുള്ള എല്ലാവരുടെയും കണ്ണുകൾ എത്തി നിന്നത് ഫസ്റ്റ് ബെഞ്ചിലെ കരിനീല ഫ്രോക് ഇട്ട ചുരുളമുടിക്കാരിയിലായിരുന്നു.... കൂട്ടുകാരുമൊത്ത് എന്തൊക്കെയോ പറഞ്ഞു കൊണ്ട് പൊട്ടിച്ചിരിക്കുന്ന അവൾ താൻ ക്ലാസിലാണ് ഇരിക്കുന്നതെന്നു ഓർത്തത് തന്നെ ടീച്ചർ ക്ലാസിൽ വന്നു കയറിയപ്പോയാണ്... അദ്യായന വർഷത്തെ ആദ്യ ക്ലാസ് പുതിയ ടീച്ചർ പരിചയപെടലുകൾക്കും പത്താം പഠനത്തിന്റെ ഗൗരവത്തിനെ കുറിച്ചും ടീച്ചറുടെ ഒന്നൊന്നര ക്ലാസിനു ശേഷം ക്ലാസ്സ്‌ ലീഡറെ തിരഞ്ഞെടുക്കാൻ ടീച്ചർ ഞങ്ങളോട് പറഞ്ഞപ്പോ കുട്ടികൾ ഒന്നടങ്കം വിളിച്ചു പറഞ്ഞു ടീച്ചറെ ഫർസാന മതീ... Ok എന്നാ ഫർസാന ക്ലാസ്സ്‌ ലീഡർ ഒന്നിങ്ങോട്ടു വന്നേ.... ഞാൻ ആകാംഷയോടെ നോക്കി ഏതാ ഈ ഫർസാന കുട്ടികൾ ഒന്നടങ്കം പറയണമെങ്കിൽ ആളൊരു ജഗജില്ലിയാണല്ലോ.. ആലോചനകൾക്കു വിരാമമിട്ടു ടീച്ചറെ നോക്കിയപ്പോളാണ് ടീചർക്കരികിൽ പുഞ്ചിരിച്ചു നിൽക്കുന്ന ചുരുളമുടികാരിയെ കണ്ടത്.... കുട്ടിത്തം നിറഞ്ഞ കുഞ്ഞു മുഖത്തു കരിമഷികൊണ്ടലങ്കരിച്ച രണ്ട് ഉണ്ട കണ്ണുകൾ... റോസിതൾ പോലുള്ള അധരങ്ങളിൽ കുഞ്ഞു മറുക് ഇതൊന്നും കൂടാതെ ചിരികുമ്പോ കവിളിൽ തെളിയുന്ന നുണക്കുഴി.. ** ** ** ദിവസങ്ങൾ മുന്നോട്ട് പോയി എല്ലാവരെയും പരിചയപെട്ടു പുതിയ കൂട്ടുകാരും ക്ലാസുമായ് ഞാൻ ഇണങ്ങിച്ചേർന്നു.. പെൺകുട്ടികളാരുമായു കൂട്ടില്ലെങ്കിലും ഉണ്ടക്കണ്ണിയെ പലപ്പോഴും ഞാൻ ശ്രദ്ദിക്കുമായിരുന്നു കാരണം വേറൊന്നുമല്ല എല്ലാത്തിലും മിടുക്കി അദ്ധ്യാപകൻമാരുടെ പ്രിയപ്പെട്ട ശിഷ്യ ക്ലാസിലെ എല്ലാവർക്കും കിലുക്കാമ്പട്ടി വിശേഷണങ്ങൾ ഏറെ ആയിരുന്നു.. ആഴ്ചകളും മാസങ്ങളും കടന്നു പോയി... പതിവ് പോലെ ഉച്ചയ്ക്ക് അക്ബർകാന്റെ ഹോട്ടലിൽ നിന്ന് ചോറും തിന്നു ഞാനും ഷമീറും അരുണും കൂടെ ക്ലാസിലേക്കു പോകുമ്പോ ആണ് ഉണ്ടക്കണ്ണി എന്നെ വിളിച്ചത്.... അതേ എനിക്കൊരു കാര്യം പറയാനുണ്ടന്നും പറഞ്ഞു ഒരു കടലാസ് എന്റെ കയ്യിൽ തന്നു തിരിഞ്ഞ് പോകാൻ നോക്കുമ്പോ ഷെമീറും അരുണും ഒന്നും അറിയണ്ടാന്നും പറഞ്ഞു... അവര് കാണുന്നതിന്റെ മുന്നേ ഞാൻ അത് ഷർട്ടിന്റെ പോക്കറ്റിലിട്ടു.. അവര് എന്തിനാ വിളിച്ചതെന്ന് ചോദിച്ചപ്പോ പ്രൊജക്റ്റ്‌ കൊടുക്കാത്തത് കൊണ്ട് വിളിച്ചതാ എന്നും പറഞ്ഞു ഞാൻ തടിയൂരി.. ക്ലാസിലിരുന്നിട്ടും മനസ്സിനൊരു സമാധാനം കിട്ടണില്ല ന്താപ്പോ ഉണ്ടക്കണ്ണി കടലാസിൽ എഴുതിയിട്ടുണ്ടാകുക... ബെല്ലടിച്ചതും ഞാൻ ബാത്‌റൂമിലേക്കോടി പോക്കറ്റിൽ നിന്നും കടലാസ് എടുത്ത് നോക്കിയപ്പോ അതൊരു കത്താണെന്നു മനസിലായി... ആകാംഷയോടെ ഞാനത് തുറന്നു നോക്കി നല്ല ഭംഗിയുള്ള കൈപ്പടയാൽ എഴുതിയൊരു പ്രണയ ലേഖനം എന്റെ മനസ്സിൽ ആകെ കുളിരുകൊണ്ടു... പുഞ്ചിരിയാലെ ഞാനത് വായിക്കാൻ തുടങ്ങി .. _"ആദ്യമായ് ഞാൻ നിങ്ങളെ ശ്രദ്ധിച്ചു തുടങ്ങിയത് ഞാനേറെ ഇഷ്ടപ്പെടുന്ന ഊതിന്റെ മണം എന്റെ മൂക്കിൽ വന്നു നിന്നപ്പോയാണ്.._ _വെള്ള തൊപ്പിയണിഞ്ഞു നിഷ്‌കളങ്കമായ കുഞ്ഞു മൊയ്‌ല്യാരെ പിന്നെ പതിവായി ഞാൻ ശ്രദ്ദിക്കാൻ തുടങ്ങി_ _ഒഴിവു സമയങ്ങളിൽ നിങ്ങൾ മൊഴിഞ്ഞിടുന്ന ദിക്റുകൾ എന്നിൽ സന്തോഷം ഉണർത്തി..._ _വെള്ള വസ്ത്രമണിയുന്ന ഉസ്താത് മാരോട് പണ്ടേ എനിക്ക് ബഹുമാനവും ഇഷ്ടവുമാണ്..._ _ചോദിക്കുന്നത് തെറ്റാണെന്നറിയാം.എന്നോട് ദേഷ്യം തോന്നരുത്..._ _കൂടെ കൂട്ടാവോ എന്നെ ഇങ്ങളെ ബീവിയായ്..._ _കൊച്ചു കുട്ടിയുടെ തമാശയായി കാണല്ലേ ഇഷ്ടമാണ് മൊയ്‌ല്യാർ ചെക്കന്റെ ബീവിയാകാൻ ഹിജാബിനുള്ളിൽ കാത്തു വെച്ചോളാം ന്റെ മൊഞ്ചു ന്റെ മൊയ്‌ല്യാർകുവേണ്ടി.._ _കാത്തിരുന്നോളാം മൊയ്ല്യാരുടെ തസ്ബീഹ് മാല പിടിക്കുന്ന ബീവിയാകാൻ "_ പെണ്ണിന്റെ വാക്കുകൾ കണ്ടപ്പോ അറിയാതെന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു... എപ്പയോക്കെയോ ഞാനറിയാതെ ഞാനാഗ്രഹിച്ചിരുന്നു ആ വായാടിയെ സ്വന്തമാക്കാൻ... ഹറാമായ രീതിയിൽ പ്രണയിച്ചു നടക്കാനല്ല മറിച്ചു മഹർ ചാർത്തി അധികാരത്തോടെ സ്നേഹം കൊണ്ട് തോൽപിക്കാൻ... കത്ത് ചുരുട്ടി പോക്കറ്റിലിട്ടു ബസ്റ്റോപ്പിലേക് ന്നടന്നു... പെട്ടെന്ന് വലിയൊരു ശബ്ദം കാതിൽ പതിഞ്ഞപോ തിരിഞ്ഞു നോക്കിയപ്പോ കണ്ട കാഴ്ച എല്ലാവരും ഓടുന്നതായിരുന്നു.. ഞാനും ഓടി അങ്ങോട്ട്‌ ഏതോ ഒരു വിദ്യാർത്ഥിയെ ബസ് ഇടിച്ചു എന്നാണ് എല്ലാരും പറഞ്ഞു കേട്ടത്... ഓടിച്ചെന്നപ്പോ അവിടെ കണ്ടകാഴ്ച എന്റെ കാലുകളെ ഒന്നു നിശ്ചലമാക്കി ഫർസാനയെ എല്ലാരും എടുത്ത് വണ്ടിയിൽ കയറ്റുന്നു... ഞാനും ഓടിക്കയറി വണ്ടിയിൽ അവളെ തല എന്റെ മടിയിലായിരുന്നു വെച്ചത്.. രക്തത്തിൽ കുളിച്ച അവളുടെ മുഖത്തേക്ക് നോക്കാൻ എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല ... എന്നോടെന്തോ പറയണമെന്ന് അവ്യക്തമായി അവൾ പറഞ്ഞപ്പോ എന്റെ ചെവി ഞാനവളുടെ മുഖത്തോടടുപ്പിച്ചു... ഫത്താഹ് എനിക്ക് പടച്ചോന്റെ അടുത്തേക് പോകാൻ സമയമായി... ഞാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ലെങ്കിൽ എന്നോട് പൊരുത്തപ്പെടണം പറ്റുമെങ്കിൽ പള്ളിക്കാട്ടിൽ എന്റെ മീസാൻ കല്ലിനു ചാരെ വന്നൊരു യാസീൻ ഓതണം... പിന്നീടുള്ള നിമിഷങ്ങൾ എന്നിൽ ആയത്തിൽ സ്പർശിക്കാൻ കഴിവുള്ളതായിരിന്നു നാവിലെ അവസാന ദിക്‌റും മൊഴിഞ്ഞു അവളുടെ റൂഹ് എന്റെ മടിയിൽ കിടന്നു വിടചൊല്ലുമ്പോ എന്ത് കൊണ്ടോ ഞാനൊരു മരവിച്ച അവ്സഥയിലായിപ്പോയി... ** ** ** ** ഇന്ന് ഞാനീ ദുനിയാവിൽ പ്രണയിക്കുന്നത് എന്റെ ഉണ്ടക്കണ്ണിയുടെ ഈ മീസാൻ കല്ലിനെയാണ്.. കാലങ്ങൾക് ശേഷം ഇന്ന് ഞാനിവിടെ അവളുടെ മീസാൻ കല്ലിനു ചാരെത്ത്നിൽക്കുന്നത് അവൾ ആഗ്രഹിച്ച നല്ലൊരു മൊയ്‌ലിയാർ ആയിട്ടായിരുന്നു... അവൾക് വേണ്ടി യാസീനോതി പടച്ചവനോട് പ്രാർത്ഥിച്ചപ്പോളും പതിവായി ചോദിക്കുന്നത് ഞാൻ മറന്നില്ലായിരുന്നു.. നാളെ ജന്നത്തിൽ എന്റെ ഉണ്ടക്കണ്ണിയെ എന്റെ ഇണയായി നൽകണേ... *ഇളം കാറ്റെന്നേവന്നു തഴുകുമ്പോ മനസാൽ പറഞ്ഞിരുന്നു ഞാവളോട് നിന്റെ മൈലാഞ്ചി ചെടിക്ക് ചാരെ ഞാനും കാത്തുവെച്ചിട്ടുണ്ട് എനിക്ക് വേണ്ടി ആറടി മണ്ണെന്നു*? .....
1.6k views
1 hours ago
#

📙 നോവൽ

അശ്വരുദ്ര.. 1 (കുറെ നാളുകൾക്കു ശേഷം ഞാൻ ഒരു പുതിയ കഥയുമായി വരികയാണ്... തെറ്റുകളും പോരായ്മകളും ക്ഷമിയ്ക്കണം എന്നു അപേക്ഷിക്കുന്നു.. ) "അച്ചുമോളെ " പുറകിൽ നിന്നുള്ള അമ്മമ്മയുടെ വിളി കേട്ടു അവൾ തിരിഞ്ഞു നോക്കി... "ന്താ എന്റെ അമ്മുക്കുട്ട്യേ...വേഗം പറ... ഇല്ലേൽ വൈകിചെന്നതിനു ഇന്നും ആ രവി സർ ന്റെ അടുത്തുന്നു വഴക്ക് കേൾക്കും.. " അവൾ അമ്മമ്മയുടെ കവിളിൽ നുള്ളി കൊണ്ട് ചോദിച്ചു. "വിട് പെണ്ണെ... വേദനിക്കുന്നു..". അവർ അവളുടെ കൈ വിടുവിച്ചു കൊണ്ട്..അവളെ നോക്കി പറഞ്ഞു... "അച്ചൂട്ടി...ഇന്ന് ഒന്നാം തിയതി ആണ്.. അതും മീനമാസത്തിലെ തിരുവാതിര .. മോള് പോകുന്ന വഴി ആ കൃഷ്ണന്റെ അമ്പലത്തിലൊന്നു പോയിട്ട്.. അർജുൻന്റെ പേരിൽ ഒരു പുഷ്പാഞ്ചലി നടത്തുമോ.. ഇന്നവന്റെ പിറന്നാൾ ആണ്... " അത്‌ പറഞ്ഞു തീർന്നപ്പോൾ അവരുടെ കണ്ഠമിടറി.... അവളുടെ കൈ പിടിച്ചിരുന്ന കൈകൾ വിടുവിച്ചു കണ്ണിൽ നിന്നും ഉതിർന്നു വീണ മിഴിനീർതുള്ളികൾ അവർ കൈ കൊണ്ട് തുടച്ചു... എന്നിട്ട് അവളെ നോക്കി.. അർജുൻ എന്ന പേര് കേട്ടപ്പോൾ അവൾക്കും ഒത്തിരി സങ്കടമായി.. ഈശ്വര താൻ എന്ത് അനിയത്തി ആണ്..തന്റെ ഏട്ടന്റെ പിറന്നാൾ താൻ മറന്നുപോയിരിക്കുന്നു....അവൾ പെട്ടെന്ന് തന്നെ വീടിനകത്തേക്ക് ഓടികയറി.. എന്നിട്ട് ബാഗ് ടേബിളിൽ വച്ചിട്ട് അകത്തെ വലത്തേ അറ്റത്തെ മുറിയിലേക്കു ഓടി ചെന്നു .. അവിടെ അവൾ കണ്ടു നിർവികാരനായി പുറത്തേക് നോക്കി കിടക്കുന്ന തന്റെ ഏട്ടനെ...നെഞ്ചിൽ ഒരു ഡയറി അടക്കി പിടിച്ചിട്ടുണ്ട്.. ആ ഡയറിയിൽ ആണ് ഏട്ടന്റെ സ്വപ്നങ്ങൾ എല്ലാം ഉള്ളത്.. ആ കിടപ്പു കണ്ടപ്പോൾ അവൾക് ചങ്ക് പൊട്ടുന്നതായി തോന്നി.. "ഏട്ടാ... " അവൾ പതിയെ അവനെ നോക്കി വിളിച്ചു.. വിളി കേട്ടപ്പോൾ അവൻ അവളുടെ നേരെ നോക്കി. "അച്ചൂട്ടി... വാ മോളെ... "അവൻ വേദനയുള്ള ഒരു പുഞ്ചിരിയോടെ അവളെ നോക്കി പറഞ്ഞു.. അവൾ പതിയെ അവനരികിൽ കട്ടിലിൽ ചെന്ന് ഇരുന്നു. "ഏട്ടാ...ഇന്ന് ഏട്ടന്റെ പിറന്നാൾ ആണെന്ന് ഞാൻ അമ്മമ്മ പറഞ്ഞപ്പോ ആണ് ഓർത്തെ.. സോറി ഏട്ടാ..... happy birthday ഏട്ടാ... എന്നും പറഞ്ഞു അവൾ അവനെ കെട്ടിപിടിച്ചു.. " "എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത എനിക്ക് എന്ത് happy birthday ആണ് മോളെ.. "അത് പറഞ്ഞപ്പോൾ അവന്റെ സ്വരം ഇടറിയിരുന്നു.. ആ വാക്കുകൾ അവളുടെ ഹൃദയത്തിൽ തുളച്ചു കയറി... എന്നിട്ട് ഉറച്ച ശബ്ദത്തിൽ പറഞ്ഞു... "ഏട്ടാ... വിഷമിക്കണ്ട... ഏട്ടൻ ഈ അവസ്ഥയിൽ നിന്നും എഴുന്നേൽക്കും... ഞാൻ എഴുന്നേൽപിചിരിക്കും... അതിനായ് ആണ് ഞാൻ ഇപ്പൊ ജീവിക്കുന്നത് തന്നെ.."അത് കേട്ടപ്പോൾ അവൻ അവളെ നിർവികാരനായി നോക്കി.. . (മാത്രമല്ല.. ഏട്ടനെ ഈ അവസ്ഥയിൽ ആക്കിയവനെ ഞാൻ വെറുതെ വിടൂന്നു കരുതണ്ട.... അതിനായി ഒരു അവസരം കാത്ത് ഇരിക്കുവാ ഞാൻ....ഏട്ടനെന്നോട് ഇതുവരെ പറഞ്ഞില്ലെങ്കിലും എനിക്കറിയാം ഏട്ടനെ ഇങ്ങനെ ആക്കിയത് ആരാണെന്നു സമയമാകുമ്പോൾ അവൻ ചെയ്ത പാപത്തിന്റെ ശിക്ഷ അവനു ഞാൻ നൽകിയിരിക്കുന്നുo....)അവൾ മനസിൽ പറഞ്ഞുഉറപ്പിച്ചു.. " മോളെ..... എല്ലാം വിധിയാണ്... ഏട്ടന്റെ മോളു ഇപ്പൊ പഠിത്തത്തിൽ ശ്രെദ്ധിക്കാൻ നോക്കു.... സമയമായില്ലേ.. മോളു ക്ലാസ്സിൽ പൊയ്ക്കോ "അവൻ പറഞ്ഞത് കേട്ടു അവൾ എഴുന്നെറ്റു കൊണ്ട് പറഞ്ഞു " ശരി ഏട്ടാ.. വൈകുന്നേരം കാണാം... " പറഞ്ഞിട്ട് അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അവൾ പുറത്തേക് നടന്നു.... " അമ്മുക്കുട്ട്യേ... ഞാൻ ഇറങ്ങുവാട്ടോന്നു വിളിച്ചുപറഞ്ഞുകൊണ്ട് അവൾ ബാഗും എടുത്ത് മുറ്റത്തേക്കു ഇറങ്ങി... ഇന്നും താൻ ലേറ്റ് ആയി... ന്നാലും സാരമില്ല.. അമ്പലത്തിൽ പോയിട്ട് പോകാം.അവൾ മനസിലോർത്തു.. കൃഷ്ണന്റെ അമ്പലത്തിലേക്കു നടക്കും വഴി അവളുടെ മനസ്സിൽ പലവിധ ചിന്തകൾ ആയിരുന്നു..... കുറച്ചു നടക്കാൻ ഉള്ളു അമ്പലത്തിലേക്ക്...എല്ലാ പിറന്നാളിനും താൻ ഏട്ടനുമായി ഇവിടെ വരുമായിരുന്നു.. ഇന്നിപ്പോ താൻ ഒറ്റക്ക്.. ഓർത്തപ്പോൾ അവളിൽ ഒരു തേങ്ങൽ ഉണ്ടായി.. ഓരോന്നോർത് അമ്പലം എത്തിയത് അവൾ അറിഞ്ഞില്ല.. പെട്ടെന്ന് ചെരുപ്പഴിച്ചു വച്ചു അവൾ അമ്പലത്തിനുള്ളിലേക് കയറി... വഴിപാട് കൗണ്ടറിൽ പോയി ഏട്ടന്റെ നാളും പേരും പറഞ്ഞു വഴിപാടുകൾക്ക് ചീട്ടാക്കി അവൾ നടയിലേക് നടന്നു... ചീട്ട് തൃപടിയിൽ വച്ചിട്ട് അവൾ കണ്ണടച്ചു തൊഴുതു.. നല്ലപോലെ പ്രാർത്ഥിച്ചപ്പോൾ അവൾക് മനസിന്‌ ഒരൽപ്പം ആശ്വാസം ലഭിച്ചപോലെ തോന്നി..... "അർജുൻ തിരുവാതിര " ശ്രീ കോവിലിനകത്തുനിന്നും പൂജാരി വിളിച്ചുപറഞ്ഞുകൊണ്ട് പ്രസാദവുമായി പുറത്തേക് വന്നു... പെട്ടെന്ന് തന്നെ അശ്വതി പ്രസാദം വാങ്ങാനായി കൈനീട്ടി.. "ആഹാ.. അശ്വതിമോളോ.. കുറെ നാളായല്ലോ മോളെ ഇവിടെക് വന്നിട്ട്.." പൂജാരി അവൾക് പ്രസാദം കൊടുത്തുകൊണ്ട് പറഞ്ഞു.. അതിനു മറുപടിയായി അവൾ വെറുതെ ഒന്ന് ചിരിച്ചു.. എന്നിട്ട് പറഞ്ഞു . "ഞാൻ പോട്ടെ ശങ്കരേട്ടാ... ക്ലാസിനു ലേറ്റ് ആവും.. "പറഞ്ഞിട്ട് അവൾ തിരിഞ്ഞു നടന്നു... റോഡിലേക്ക് ഇറങ്ങിയതുംപെട്ടെന്ന് അവളുടെ മുൻപിലായി ഒരു ബ്ലാക് കളർ ബെൻസ് കാർ വന്നു ബ്രേക്ക്‌ ഇട്ടുനിന്നു... തുടരും....... വൈഖരി.. (ഇഷ്ടമായാലും ഇല്ലെങ്കിലും എനിക്കായ് ഒരു വാക്ക് കുറിക്കാൻ മറക്കല്ലേ... )
1.6k views
1 hours ago
#

📔 കഥ

"നിനക്കിച്ചിരി വൃത്തിക്കും മെനക്കും ഇരുന്നൂടെ എന്റെ ആമിയേ ...രാവിലെ ഞാൻ ഇറങ്ങിപോകുമ്പോൾ കാണുന്നപോലെ തന്നെയാണ് ഞാൻ വീട്ടിലോട്ട് കയറിവരുമ്പോളും നിന്റെ കോലം ...ഇത്രേം നേരമായിട്ട് നിനക്കൊന്നും കുളിക്കാൻ പാടില്ലാന്നോ ?" എന്നെ അടിമുടി നോക്കികൊണ്ട് കണ്ണേട്ടൻ പറഞ്ഞു .മക്കൾ രണ്ടും എന്നെ നോക്കി . "കണ്ണേട്ടാ ...അത്‌ പിന്നെ " "നിർത്ത് ...എന്നും കാണും നിനക്ക് ഓരോ ന്യായികരണങ്ങൾ " കണ്ണേട്ടൻ ദേഷ്യത്തോടെ മുറിയിലേക്ക് പോയി .ഞാനൊന്നും മിണ്ടാതെ അടുക്കളയിലേക്കു പോയി .ഓരോ ജോലി ചെയുമ്പോളും കണ്ണേട്ടൻ പറഞ്ഞത് എന്റെ മനസ്സിലേക്ക് കടന്നു വന്നു .ജോലിയെല്ലാം കഴിഞ്ഞു ഞാൻ മുറിയിലേക്ക് കടന്നു ചെല്ലുമ്പോൾ സമയം പതിനൊന്നു കഴിഞ്ഞു .മക്കൾ ഉറങ്ങി .കണ്ണേട്ടനും ഉറങ്ങി എന്ന് എനിക്കു തോന്നി .ഞാനൊന്നും മിണ്ടാതെ കിടക്കയിലേക്ക് കിടന്നു . "ആമി ..." "ഉം ...കണ്ണേട്ടൻ ഉറങ്ങിയില്ലേ ? "ഇല്ല ..." "നീ ഈ വീട്ടിൽ കിടന്നു മാടിനെപ്പോലെ ജോലിയെടുക്കുന്നതു കണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത് .നീ ഒരു മനുഷ്യ ജീവിയാണ് .ഇങ്ങനെ എല്ലാവർക്കും വേണ്ടി സ്വന്തം ശരിരം നോക്കാതെ കഷ്ടപെടണ്ട .ഇവിടെ നീ റസ്റ്റ് എടുക്കാതെ പണി ചെയുന്നത് കണ്ടു വിഷമം എനിക്ക് തോന്നു .കാരണം നീയെന്റെ ഭാര്യയാണ് എന്റെ മക്കടെ അമ്മയാണ് .നീയെന്നും നന്നായിരിക്കാൻ ഞാൻ ആഗ്രഹിക്കും ആമി " കണ്ണേട്ടൻ അത് പറഞ്ഞപ്പോൾ എനിക്ക് സങ്കടം വന്നു .കാരണം ,അച്ഛനും അമ്മയും നഷ്ടമായ എനിക്ക് വേണ്ടി സഹതപിക്കാൻ എനിക്ക് താലി ചാർത്തിയ ആൾ ഉണ്ടല്ലോ എന്നോർത്ത് . ആമി
509 views
2 hours ago
#

📔 കഥ

"ആമി ...പെണ്ണേ ...നീ ഉറങ്ങിയോ ?എനിക്കു ഉറക്കം വരുന്നില്ല ...ഞാനിന്നൊരാളോട് ഇഷ്ടമാണെന്നു പറഞ്ഞു ..." കണ്ണേട്ടനെ കെട്ടിപിടിച്ചു ഞാൻ കിടക്കുന്നതിനിടയിൽ കണ്ണേട്ടൻ അത് പറഞ്ഞപ്പോൾ എനിക്ക് ഒന്നും മറുപടി പറയാൻ തോന്നിയില്ല . "ഉം ..." ഞാനൊന്നു മൂളിയിട്ട് കണ്ണടച്ചുതന്നെ കിടന്നു . "ആമി ..." "ദേ കണ്ണേട്ടാ ...എനിക്ക് ദേഷ്യം വരുന്നുട്ടോ ...ജോലികഴിഞ്ഞുവന്നു .ഈ വീട്ടിലെ ജോലിയും ചെയ്ത് സ്വസ്ഥമായൊന്നു ഉറങ്ങാൻ കിടന്നാലും സ്വയ്ര്യം തരില്ലനാണെ ഞാൻ എഴുനേറ്റ് പോകുട്ടോ "ഞാൻ ദേഷ്യത്തോടെ പറഞ്ഞു . "ആമി ...ഞാനിത് പറഞ്ഞിട്ട് നിനക്കൊരു കൂസലും ഇല്ലലോ ..സ്വന്തം ഭർത്താവ് മറ്റൊരു പെണ്ണിനെ ഇഷ്ടമാണെന്നു പറഞ്ഞിട്ടും നിനക്ക് കുഴപ്പമൊന്നും ഇല്ലാന്ന് ആണേ ...നിനക്കെന്നോട് ഉള്ള സ്നേഹം വെറും അഭിനയമാണ് അല്ലേ ?"കണ്ണേട്ടൻ പറഞ്ഞതും ഞാൻ കട്ടിലിൽ നിന്ന് എഴുനേറ്റു . "കണ്ണേട്ടാ ...കുറെ വര്ഷങ്ങളായി ഞാൻ നിങ്ങളോടൊപ്പം ജീവിക്കാൻ തുടങ്ങിയിട്ട് .നിങ്ങളോടു പണ്ട് ഇഷ്ടമാണെന്നു ആദ്യം പറഞ്ഞത് ഞാനാണ് .നിങ്ങൾ മനസ്സിലുള്ള ഇഷ്ടം പേടിച്ചിട് പറഞ്ഞില്ല .ആ കണ്ണേട്ടനാണോ വേറൊരു പെണ്ണിനോട് ഇഷ്ടമാണെന്നു പറയാൻ പോയത് ...പറയുമ്പോൾ ആമി വിശ്വസിക്കുന്ന കള്ളം പറയ് .." ഞാനതു പറഞ്ഞതും കണ്ണേട്ടൻ ചിരിച്ചുകൊണ്ട് എന്റെ കൈയിൽ പിടിച്ചു . "ഹോ ..ഈ പെണ്ണ് ...ഒന്ന് വഴക്കിടാൻ നോക്കിയാലും നടക്കില്ല " "കണ്ണേട്ടാ ...ആമിയുടെ കണ്ണേട്ടൻ എവിടേം പോകില്ല ...എനിക്കുറപ്പുണ്ട് എന്റെ താലിയിൽ ...ഇത് പത്തരമാറ്റ് തങ്കമാണ് ..നിങ്ങളെപ്പോലെ " എന്റെ മറുപടികേട്ട് കണ്ണേട്ടൻ ഉറക്കെ ചിരിച്ചു . ആമി
1.8k views
2 hours ago
"ചെക്കൻ കറുത്താലെന്താണ് ...പെണ്ണ് വെളുത്തതായാൽ കാണുന്നവർക്കു ഒരു പ്രശ്നവുമില്ല .ഇതങ്ങനാണോ ...ആമി ചെറുക്കൻ നിന്നെക്കാൾ കറുത്തതാണ് ...എന്താ നമുക്കിതങ്ങ് സമ്മതിക്കാം അല്ലേ ആമി " അപ്പച്ചി അത്‌ പറഞ്ഞപ്പോൾ അച്ഛനും അമ്മയും എന്നെ നോക്കി .എന്റെ മുഖത്തു ഏതു നവരെസമാണ് തെളിയുന്നത് കാണാനാണ് അവർ രണ്ടാളും നിൽക്കുന്നതെന്ന് എനിക്കറിയാമായിരുന്നു .ഞാൻ ചെറുതായൊന്നു ചിരിച്ചു .അപ്പോൾ അമ്മക്കും അച്ഛനും സന്തോഷമായി . കല്യാണത്തിന്റെ ആദ്യനാളുകളിലൊന്നും അദ്ദേഹം എന്നോട് കൂടുതലൊന്നും സംസാരിച്ചില്ല . "എന്നെ കണ്ണേട്ടന് ഇഷ്ടമല്ലായിരുന്നോ ? എന്റെ ചോദ്യം കേട്ട് കണ്ണേട്ടൻ എന്നെനോക്കി .കുറച്ചു നേരം മിണ്ടാതിരുന്നു .ഞാൻ പതിയെ അടുക്കളയിലേക്കു നടന്നു .അന്നു ജോലികഴിഞ്ഞു കണ്ണേട്ടൻ നേരത്തെ വീട്ടിൽ വന്നു . "ആമി ..നമുക്കൊന്ന് പുറത്തുപോയാലോ ..താൻ റെഡിയാക് " എന്റെ സന്തോഷത്തിനു അതിരുകളില്ലായിരുന്നു .മനോഹരമായ ഒരുകടൽ തീരം .സന്ധ്യയായപ്പോൾ ആളുകൾ മടങ്ങി തുടങ്ങിയിരുന്നു . "ആമി ...ഒരാളെ ഇഷ്ടമാകുന്നത് ഒരാളുടെ ബാഹ്യ സൗന്ദര്യം കണ്ടല്ല .അവരുമായി കൂടുതൽ അടുക്കുമ്പോളാണ് ഒരാളുടെ സൗന്ദര്യം നമ്മൾ കൂടുതൽ അറിയുന്നത് .നിനക്കുണ്ട് ഒരുപാട് സൗന്ദര്യം ...എന്നെ നീ മനസ്സിലാക്കി ജീവിക്കുന്നു ." എനിക്ക് സന്തോഷം തോന്നി .ചേരേണ്ടവർ എന്നാലായാലും ചേരും .അത്‌ ഈശ്വര നിശ്ചയമാണ് . ആമി
#

📔 കഥ

📔 കഥ - SUPERDRY LOGO TIRES - ShareChat
474 views
2 hours ago
"നീ ഇങ്ങനായാൽ എങ്ങനാ കണ്ണാ ...ബാങ്കില്നിന്നും ലോണെടുത്തെന്റെ പേപ്പർ വന്നു .തവണ തെറ്റി ...ജപ്തി നോട്ടീസ് വരും താമസിയാതെ .." കണ്ണേട്ടൻ ജോലികഴിഞ്ഞു വന്നുകയറിയപ്പോൾ തന്നെ അമ്മ ആ പേപ്പർ കാണിച്ചു .കണ്ണേട്ടൻ ഒന്നും മിണ്ടാതെ എന്നെ നോക്കി .എന്നിട് മുറിയിലേക്ക് പോയി .എനിക്കെന്തോ സങ്കടം തോന്നി .വന്നു കയറിയാലുടൻ അമ്മയത് കണ്ണേട്ടനെ കാണികണ്ടായിരുന്നു എന്ന് എനിക്ക് തോന്നി . "കണ്ണേട്ടാ ...ചായ ..." എന്റെ കൈയിൽനിന്നും ചായ വാങ്ങി കുടിച്ചു കണ്ണേട്ടൻ കട്ടിലിൽ ഇരുന്നു . "എന്തിനാ സങ്കടപെടുന്നേ ...എന്റെ ഈ വള നമുക്ക് തല്ക്കാലം പണയം വെച്ചു പെന്റിങ് വന്നത് അടക്കാം കണ്ണേട്ടാ .." എന്റെ മുഖത്തേക്ക് കണ്ണേട്ടൻ നോക്കി . "ആമി ...നിനക്കിനിയും ഒന്നും അവശേഷിക്കുന്നില്ലലോ ...ഈ കഴുത്തിൽ കിടക്കുന്ന താലി മാലയും ഈ വളയുമല്ലേ നിനക്കുള്ളു ...അത്‌ സാരമില്ല ...നമുക്ക് വഴിയുണ്ടാക്കാം " കണ്ണേട്ടൻ അഭിമാനിയാണ് എനിക്കറിയാം ആരോടും ഒന്നും കടം വാങ്ങില്ല .കൈയിൽ കിടന്ന വള ഊരി ഞാൻ കണ്ണേട്ടന്റെ കൈയിൽ കൊടുത്തു . "ആമി " "കണ്ണേട്ടാ ...നിങ്ങൾ പൈസക്ക് ബുദ്ധിമുട്ടുമ്പോൾ എനിക്ക് എങ്ങനെ കണ്ടുനിൽക്കാനാകും ...സ്വർണം ഇനിയും ഇണ്ടാക്കാം ...ഞാനുള്ളപ്പോൾ കണ്ണേട്ടൻ ബുദ്ധിമുട്ടില്ല .." ഞാനതു പറഞ്ഞപ്പോൾ കണ്ണേട്ടൻ എന്നെ സ്നേഹത്തോടെ കെട്ടിപിടിച്ചു . "നിങ്ങളുടെ സന്തോഷമാണ് എന്റെ ജീവിതം ...കണ്ണേട്ടാ " ആമി
#

📔 കഥ

📔 കഥ - ShareChat
1.6k views
2 hours ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post
Share on other apps
Facebook
WhatsApp
Unfollow
Copy Link
Report
Block
I want to report because