@pusthakavedhi
@pusthakavedhi

പെൻസിൽ പുസ്തക വേദി

✵ *𝐅𝐨𝐥𝐥𝐨𝐰 𝐌𝐞* ✵          പുസ്തക വേദി

#

📙 നോവൽ

*തീരം തേടീ --7* *Fathima....പാത്തൂസ്.* ×××××××× ഹാരിസ്കാനെയും കൂട്ടി പോയത് കാന്‍റീനിലേക്കാണ് ഓഫീസ് ടൈമിന് അരമണിക്കൂര്‍ കൂടിയുള്ളത് ഭാഗ്യം. 'ഹാരിസ്ക, നിങ്ങളെന്താ ഇവിടെ....' 'എന്താ നജൂ എന്നെ ഇവിടെ കണ്ട് നീ പേടിച്ചോ...അല്ലാ നീയെന്താ ഇവിടെ അതും ഷഹീദിന്‍റെ കൂടെ.....' 'അത് ഞാന്‍....' ഹാരിസ്കാനോട്  എല്ലാ കാര്യങ്ങളും പറഞ്ഞപ്പൊഴാണ് ഇക്ക ചോദ്യം നിര്‍ത്തിയത്. ഷഹിക്ക ചോദിച്ചാല്‍ ഒരേ നാട്ടുകാരാണെന്ന് പറഞ്ഞ് മാനേജ് ചെയ്യാന്‍ പറഞ്ഞു, അത് സമ്മതിച്ചതിനു ശേഷമാണ് സമാധാനമായത്. 'നജൂ നിനക്കെന്നോടു വെറുപ്പുണ്ടോ.....' 'അതെന്താ ഇക്കാ അങ്ങനെ ചോദിച്ചത്...' 'അത് നിന്‍റെ ഇഷ്ടം ചോദിക്കാതെ നിന്നെ വന്ന് പെണ്ണന്വേഷിച്ചിലേ...' 'അതു സാരമില്ല....' 'നജൂ...നിന്‍റെ സ്വഭാവവും പെരുമാറ്റവും മതവും എല്ലാം കണ്ടാണ് ഞാന്‍ നിന്നെ കെട്ടിച്ചു തരുമോ എന്നു ചോദിച്ചത്. അതൊരിക്കലും ഒരു പ്രണയമായിരുന്നില്ല. നിന്‍റെ ഉള്ളില്‍ അങ്ങനെ ഒരു തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ നീ മാറ്റണം...' 'എനിക്കു മനസ്സിലാകും ഇക്ക, കഴിഞ്ഞ കാര്യങ്ങളല്ലേ....അതു വീണ്ടും ചിക്കിച്ചികഞ്ഞെടുക്കണ്ട. അല്ലാ നിങ്ങള് ഇവിടെ....' 'നിന്‍റെ ബോസ് ഷഹീദ് നമ്മളെ ചെറിയാരു പരിചയക്കാരനാണ്, നീ വിഷമിക്കണ്ട നിന്നെക്കുറിച്ച് അവന്‍റെ അടുത്ത് ഒന്നും പറയില്ല....' 'അതാണ് എനിക്കു വേണ്ടതും.അള്ളാഹ് സമയം വൈകും ഫസ്റ്റ് ഡേയാണ് ആ കടുവ എന്നെ പിച്ചിച്ചീന്തും.' 'കടുവയോ....അതാരാഡീ....' 'അതേ ആരോടും പറയരുത്. ഷഹിക്ക അല്ലാതെ വേറെ ഒരാളില്ലേ ഒരു ഒന്നൊന്നര കലിപ്പന്‍ അവന്‍....' 'ആര് അര്‍ഷുവോ.....ഹ...ഹഹ...ഹ...നീയവനെ കടുവ എന്നു വിളിക്കുന്നത് അവനറിയാതെ നോക്കിക്കോ അറിഞ്ഞാല്‍ നിന്‍റെ കാര്യം കട്ടപ്പൊകയാ....എന്തായാലും ബെസ്റ്റ്ഓഫ് ലക്ക്....' 'ശ്രദ്ധിച്ചോളാം നിങ്ങളായി പറയാതിരുന്നാല്‍ മതി...' 'ആഹ് നിന്നോടു പറയാന്‍ മറന്നു എനിക്കും കിട്ടി ഒരു മൊഞ്ചത്തിയെ. കല്ല്യാണത്തിനു ക്ഷണിക്കുന്നുണ്ട് താന്‍ ഉമ്മാനെയും കൂട്ടി വരണം....' ഹാരിസ്ക കല്ല്യാണം ശരിയായെന്ന് പറഞ്ഞപ്പോള്‍ വല്ലാത്ത സന്തോഷം ആയിരുന്നു. അന്ന് ഉമ്മാന്‍റെ അുത്ത് വന്ന് എന്നെ പെണ്ണ് ചോദിച്ച് അവസാനം നിരാശയോടെ പോകുന്നത് കണ്ടതു മുതല്‍ നെഞ്ചിലൊരു കനലായി ഇക്ക മാറിയിരുന്നു. ഇപ്പോ എല്ലാം പറഞ്ഞതിനു ശേഷമാണ് ഒരു സമാധാനമായത്. അങ്ങനെ ഹാരിസ്ക ഷഹിക്കാനെയും  ഞാന്‍ എന്‍റെ കാബിനും ലക്ഷ്യമാക്കി കാന്‍റീനില്‍ നിന്നും ഇറങ്ങി.    വഴിയില്‍ നേരത്തത്തേതിനേക്കാള്‍ നോട്ടം ഏറെയായിരുന്നു പോരാത്തതിനു കോഴി ശല്ല്യം വേറെയും. ഒരു കൂട്ടര്‍ക്ക് പേരറിയണം നാടറിയണം, കല്ല്യാണം നോക്കുന്നുണ്ടോ എന്നു വരെ അറിയണം. ശ്ശൊ ഒന്നു റെസ്റ്റെടുക്കാന്‍ സമയം തരാതെ മ്മളെ ഡീറ്റെയില്‍സ് അറിയണം എല്ലാര്‍ക്കും, ഇന്നു തന്നെ ആ കടുവ ഗെറ്റൗട്ടടിക്കാതിരുന്നാല്‍ മതിയായിരുന്നു. കാബിനില്‍ എന്‍റെ സാധനങ്ങളെല്ലാം വച്ച് പെയിന്‍റിങ്സിനെ കുറിച്ച് ഡിസ്കസ് ചെയ്യാന്‍ വേണ്ടി കടുവയുടെ ഓഫീസ് ലക്ഷ്യമാക്കി ഇറങ്ങി. ഇന്നലെ ഷഹിക്കാന്‍റെ ഓഫീസില്‍ നിന്നും മീറ്റിങ്ങായിരുന്നതിനാല്‍ കടുവന്‍റെ റൂം ഏതാണെന്നറിയില്ല, ആരോടൊക്കെയോ ചോദിച്ച് ഓഫീസിലെത്തിയതും ദാണ്ടെ അവിടെ ഒരുത്തി തടയാന്‍ നില്‍കുന്നു. കടുവന്‍റെ പി, എ. ടീന എന്നാണവരെ പേര്. അവസാനം അതിന് ആളെ മനസ്സിലായിട്ടും അകത്തേക്ക് കടത്താന്‍ അവര്‍ക്കൊരു മടി. പക്ഷെ ഡീല്‍ ക്യാന്‍സലാക്കുമോ എന്ന പേടിയില്‍ പിഎ യുടെ എതിര്‍പ്പുകള്‍ വക വെക്കാതെ വാതില്‍ തള്ളിത്തുറന്ന് അകത്ത് കടന്നതേ ഓര്‍മയുള്ള, പിന്നെ കണ്ടത് എന്‍റെ നേര്‍ക്ക് എന്തോ ഒന്നു പറന്നു വരുന്നതാണ്. ഒഴിഞ്ഞു മാറുന്നതിനു മുന്നെ അതെന്‍റെ നെറ്റിയില്‍ പതിച്ചിരുന്നു... ×××××××××××× 'ആഹ്.....അള്ളോഹ് ന്‍റുമ്മാ.....ആഹ്....' പിറകില്‍ നിന്നും ആരോ കരയുന്നതു കേട്ടാണ് തിരിഞ്ഞു നോക്കിയത്. നോക്കുമ്പോള്‍ ഇന്നലത്തെ നിഖാബിയുണ്ട് നെറ്റിയില്‍ കൈ അമര്‍ത്തി വച്ച് കരയുന്നു...... പടച്ചോനേ നിഖാബി.......യാ അള്ളാഹ് രക്തം വരുന്നുണ്ടല്ലോ.... 'എടീ പെണ്ണേ രക്തം വരുന്നു....ഇവിടെ ഇരിക്ക്.....നോക്കട്ടെ.....' 'തൊട്ടുപോകരുതെന്നെ.....' ഞാന്‍ അവളെ നിഖാബ് പൊക്കാന്‍ നോക്കിയതും പെണ്ണ് ഒരലര്‍ച്ചയായിരുന്നു. പിന്നെ ടീനയെ വിളിച്ച് മുറിവ് നോക്കാന്‍ ഏല്‍പിച്ചു. കമ്പനിയില്‍ തന്നെ ചെറിയ മെഡിക്കല്‍ ഹെല്‍പുകള്‍ക്ക് ഒരു നഴ്സുണ്ട് അവരേയും വിളിച്ച് കാര്യങ്ങള്‍ ഏല്‍പിച്ച് ഷഹിയുടെ റൂമിലേക്ക് നടന്നു. എന്തോ മനസ്സിന് ഒരു വല്ലായ്മ....ആ കണ്ണുകളില്‍ നനവു പടര്‍ന്നപ്പോള്‍ എന്‍റെ നെഞ്ചു പിടച്ചതെന്തിനാ..... അവളെ കരച്ചില്‍ എന്തുകൊണ്ടാ എന്നെ പിടിച്ചുലച്ചത്.....ഷഹിയുടെ ഓഫീസിലെത്തി നേരെ ചെയറിലിരുന്ന് ടാബിളിലേക്ക് തലചായ്ച്ചു. അവളെ നിറഞ്ഞു തുളുമ്പിയ മിഴികളും രക്തം ഒഴുകിയ നെറ്റിത്തടവും കണ്ണില്‍ നിന്നും മായുന്നില്ല. 'ഡാ അര്‍ഷൂ എന്താഡാ പ്രോബ്ലം.....' 'ഹാരിസ് നീയെപ്പോ വന്നു ഞാന്‍ കണ്ടിലാലോ.....' 'ഞാനിവിടെ ഉണ്ടായിരുന്നു മുതലാളീ.....നീ കാണാന്‍ എങ്ങോട്ടോ നോക്കിയിരുന്നോ വന്നപാടെ ഒരു ഇരുത്തമല്ലായിരുന്നോ....' 'സോറിഡാ ഞാന്‍....' 'ഡാ ഷഹീ നീ ടീനയെ വിളിച്ച് ആ പെണ്ണിന് എന്തേലും പറ്റിയോ എന്നു ചോദിക്ക്....' 'ഏതു പെണ്ണിന്.....എന്താഡാ ....' 'ആ നിഖാബിക്ക്, ഞാനെറിഞ്ഞ പേപ്പര്‍ വെയിറ്റ് അവളെ നെറ്റിയില്‍ കൊണ്ടു.....നല്ലപോലെ രക്തം വരുന്നെഡാ....എന്നെ ഒന്നു നോക്കാന്‍ പോലും സമ്മതിച്ചില്ല...' 'എഡാ പൊട്ടാ, അവളു നിഖാബിട്ടത് ആരും അവളെ മുഖം കാണാതിരിക്കാനാ. പിന്നെ നിനക്ക് മുറിവു നോക്കാനാണെങ്കിലും അവളതു പൊക്കി കാണിക്കുമോ.....' 'പറഞ്ഞതുപോലെ മോനേ ഹാരിസേ നീയെങ്ങനാ അവളെ അറിയുക....' ഷഹി ഹാരിസിനോട് അതു ചോദിച്ചപ്പോള്‍ അവനൊരു തപ്പിക്കളി. പിന്നെ അവന്‍ പറഞ്ഞു അവര് രണ്ടും ഒരേ നാട്ടുകാരായിരുന്നു എന്നും ഇപ്പോ അവള് മറ്റെവിടേക്കോ മാറിത്താമസിച്ചെന്നും. കൂടുതലൊന്നും അവന്‍ പറഞ്ഞതും ഇല്ല ഞങ്ങള്‍ ചോദിച്ചതും ഇല്ല. മുറിവ് ഡ്രസ്സ് ചെയ്തതിനു ശേഷവും അവള്‍ ഉച്ചവരെ ഓഫീസില്‍ നിന്നു, പക്ഷേ എന്തോ ഞാനവളെ മുന്നിലേക്കു പോയില്ല. കയ്യബദ്ധം ആണെങ്കിലും വല്ലാത്തൊരു കുറ്റബോധം...... ×××××××××××× ഷഹിക്കാനോട് ചോദിച്ച് ഉച്ചക്കു ശേഷം ലീവെടുത്തു,ചെറിയ മുറിവാണെങ്കിലും ഏറിന്‍റെ ഊക്കുകൊണ്ടാവാം നല്ല വേദനയുണ്ട് തലക്ക്. ഇര്‍ഷൂന്‍റെയും റിച്ചുക്കാന്‍റെയും മുന്നില്‍ പെടുന്നത് പേടിച്ച് വീട്ടിലെത്തിയപാടെ കയറിക്കിടന്നുറങ്ങി. നിസ്കരിക്കാനും ഫുഡ് കഴിക്കാനും എഴുന്നേറ്റെങ്കിലും ഒരു ബാലന്‍സില്ലാത്ത അവസ്ഥയിലായിരുന്നു ഞാന്‍. അതുകൊണ്ടു തന്നെ ഒന്നും ഓര്‍മയില്ല. ===== രാവിലെ എഴുന്നേറ്റ് ഓഫീസിലേക്ക് ഒരുങ്ങുമ്പോള്‍ ഉമ്മ കുറേ തടയാന്‍ ശ്രമിച്ചു അവസാനം കയ്യും കാലും പിടിച്ചതിനു ശേഷമാണ് പോവാന്‍ സമ്മതിച്ചത്.... കമ്പനിയിലെത്തി മറ്റൊന്നും നോക്കാതെ എന്‍റെ കാബിനില്‍ പോയിരുന്നു. തലേ ദിവസം തയാറാക്കിയ റഫ് പെയിന്‍റിങ്സ് നോക്കി ഇരിക്കുമ്പൊഴാണ് ഡോര്‍ തുറക്കുന്ന ശബ്ദം കേട്ടത്. തലയുയര്‍ത്തി നോക്കിയപ്പോള്‍ കണ്ട കാഴ്ച സത്യമാണോ എന്നറിയാന്‍ സ്വയം നുള്ളി നോക്കേണ്ടി വന്നു... പുഞ്ചിരിച്ചു കൊണ്ട് എന്‍റെ മുന്നില്‍ ഒരു മഞ്ഞ റോസുകളുടെ ബൊക്കയുമായി നില്‍കുന്ന ആളെ ഒരിക്കലും ഞാന്‍ പ്രതീക്ഷിച്ചതല്ല എന്‍റെ മുന്നില്‍,അതും പൂക്കളുമായി..... (തുടരും)
591 views
4 hours ago
#

📙 നോവൽ

വർഷനന്ദനം (അവസാനഭാഗം) ഭാഗം 7 ഞാനതു തുറന്ന് നോക്കിയപ്പോൾ നിറയെ മഞ്ചാടികളായിരുന്നു... :- - - - - - - - - - .. ----------- --------------------------- വർഷ ആശുപത്രിയിൽ അഡ്മിറ്റയതും പാലം പണി വേഗത്തിലാക്കി... രാവു പകലും ഈ നാടും നാട്ടുകാരും ഒരുമിച്ച് നിന്ന്.. പാലം പണി ചെയ്യാൻ ജോലിക്കാരെ കുറഞ്ഞകൂലിക്ക് നാട്ടുകാരും എത്തിച്ചു തന്നു... വർഷയുടെ അച്ഛനും അമ്മയും ആശുപത്രിയിലായത് കൊണ്ട് മുത്തശ്ശിയെ ഞങ്ങളുടെ കൂടെ വീട്ടിൽ താമസിക്കാൻ പറഞ്ഞു... ശരിക്കും മുത്തശ്ശി വീട്ടിൽ വന്നതിൽ പിന്നെ ഒരുപാട് മാറ്റങ്ങൾ വന്നു... ദിവസവും മുത്തശ്ശിയെ കണ്ട് കഥ കേൾക്കാതെ ഉറങ്ങാൻ പറ്റില്ലന്നായി... മുത്തശ്ശിയോടാണ് വർഷയോടുള്ള ഇഷ്ടം തുറന്ന് പറയുന്നത്... മുത്തശ്ശി ഞങ്ങളുടെ വിവാഹത്തിന് സമ്മതം തന്നു.... വർഷയെ മുത്തശ്ശി സംസാരിച്ച് സമ്മതിപ്പിക്കാമെന്ന് ഉറപ്പ് തന്നു.... . പിന്നെ ഒരു സ്വപ്ന ലോകത്തായിരുന്നു നടപ്പ്... വർഷയെ കാണാൻ തോന്നുമ്പോൾ കാണാൻ ആശുപത്രിയിൽ ചെല്ലുമെങ്കിലും അവളുടെ അടുത്ത് ചെല്ലാതെ ദൂരെ നിന്ന് കണ്ടിട്ട് തിരിച്ച് പോരും... വർഷയെ ഡിസ്ചാർജ് ചെയ്ത് കൊണ്ടുവരുന്ന സമയത്ത് തന്നെ പാലം പണി തീർക്കണമെന്നാഗ്രഹിച്ച് കഠിനമായി പ്രയത്നിച്ചു.. മനസ്സിലാഗ്രഹിച്ചത് പോലെ തന്നെ പണി പൂർത്തിയായി.. എല്ലാരോടും പറഞ്ഞു വർഷ അറിയരുത് എന്ന്.. ആശുപത്രിയിൽ നിന്ന് തിരിച്ച് വീട്ടിലേക്ക് വരുന്നതിന് മുന്നേ കുഞ്ഞിലെ എനിക്ക് തന്ന മഞ്ചാടികൾ മുഴുവൻ അവളുടെ മടിയിൽ വച്ചു കൊടുത്തപ്പോൾ എന്നെ അത്ഭുതത്തോടെ നോക്കുന്ന മിഴികൾ കണ്ടു..... ഇനി ഒരിക്കലും ആ മിഴികളിൽ നനവ് പടരാൻ സമ്മതിക്കില്ല ഞാൻ... സന്ദീപ് വീണ്ടുo വീണ്ടും അവളുടെ ജീവിതത്തിലേക്ക് ഇടിച്ച് കയറാൻ ശ്രമിക്കുന്നത് കണ്ട് ഞങ്ങളുടെ കാര്യങ്ങൾ ഒരു തീരുമാനം ആകുന്നത് വരെ അവൻ എഴുന്നേറ്റ് നടക്കണ്ടായെന്ന് ഞാൻ തീരുമാനിച്ചു... ഇരുട്ടിന്റെ മറവിൽ മുഖം മൂടിയണിഞ്ഞ് അവന്റെ കാൽ തല്ലിയൊടിക്കുമ്പോൾ " ഇനി ഒരു പെണ്ണിന്റെയും ജീവിതം തകർക്കാൻ നീ കാരണമാകുന്നറിയുന്ന ദിവസം ഞാൻ വീണ്ടും വരും അന്ന് നിന്റെ ജീവനെടുക്കും" എന്ന് ഭീഷണി മുഴക്കാൻ മറന്നില്ല... ഇനി ആ കുന്നിന്റെ മുകളിലെ മഞ്ചാടി മരച്ചുവട്ടിൽ തന്നെ വച്ചു എന്റെ പ്രണയം തുറന്നു പറയണം.. എന്റെ പ്രണയ സമ്മാനം അവൾക്ക് ആ കുന്നിന്റെ മുകളിൽ നിന്ന് പാലം കാണിച്ച് കൊടുക്കണം.. മനസ്സാഗ്രഹിച്ചത് പോലെ ഞാൻ അവൾക്ക് വേണ്ടി പണിത പാലം.. - - - - - - - - - ... ------------ .--------------------: മഞ്ചാടികൾ എനിക്ക് പരിചിതമായവ.. ഒരിക്കൽ പാതിമനസ്സോടെ നന്ദൂട്ടന് നൽകിയത്... ഇത്രയും വർഷങ്ങൾ നന്ദൂട്ടൻ ഇത് സൂക്ഷിച്ച് വച്ചിരുന്നോ എനിക്ക് അത്ഭുതം തോന്നി... ഇപ്പോൾ ഇത് തിരിച്ച് തന്നത് എന്തിനാവും ഞാൻ മുത്തശ്ശിയെ നോക്കി.. "എന്നെ നോക്കണ്ട കുട്ടി ഞാൻ ഒന്നും നന്ദൂട്ടനോട് ചോദിച്ചില്ല " എന്ന് മുത്തശ്ശി പറഞ്ഞതും അച്ഛനും അമ്മയും ഉറക്കെ ചിരിച്ചു... ഞാൻ തലകുനിച്ചിരുന്നു മടിയിൽ വച്ചിരുന്ന മഞ്ചാടിയെ മാത്രം നോക്കി കൊണ്ടിരുന്നു... എന്റെ വലത് കൈ കൊണ്ട് തൊട്ടു.. .. ചുവപ്പ് മിനുസമുള്ള മുത്ത് പോലെ... എന്തൊരു സൗന്ദര്യമാണ് ഈ മഞ്ചാടികൾക്ക്... ഇത് നന്ദൂട്ടന്റെ കൈയ്യിൽ നിന്ന് തിരിച്ച് വാങ്ങണമെന്ന് ആഗ്രഹച്ചിരുന്നു.. കൂട്ടത്തിൽ നന്ദൂട്ടന്റെ പ്രണയവും.... ഇതിൽ ആദ്യത്തേത് സംഭവിച്ചിരിക്കുന്നു... മഞ്ചാടികൾ തിരിച്ച് കിട്ടി.. പക്ഷേ പ്രണയം അത് എനിക്ക് മാത്രം തോന്നിയ വികാരമാണ്... അഞ്ചാം ക്ലാസ്സുകാരിക്ക് ആറാം ക്ലാസ്സുകാരനോടുള്ള ആരാധന... അത് പിന്നീട് ദേഷ്യമായി പകയായി.... അന്ന് തൊട്ട് ഈ നിമിഷം വരെ നന്ദൂട്ടനെ മനസ്സിൻ മായാതെ കൊണ്ടു നടന്നത് കൊണ്ടാവും അത് ഇഷ്ടമായി മാറിയത്... മുത്തശ്ശി പറയാറുള്ള രാജകുമാരന് നന്ദൂട്ടന്റെ മുഖഛായയായിരുന്നു... എന്നോ മനസ്സിൽ മൊട്ടിട്ട പ്രണയം.. അർഹതയില്ലെന്നറിഞ്ഞിട്ടും ഒരുപാട് ആഗ്രഹിച്ചത്... ആരുമറിയാതെ മനസ്സിന്റെ ഒരു കോണിൽ വേദനയോടെ താലോലിച്ചിരുന്നത്... അങ്ങനെയിരുന്നു മയങ്ങി പോയി... വീടിന്റെ മുറ്റത്തെത്തി മുത്തശ്ശി തട്ടി വിളിച്ചപ്പോഴാണ് കണ്ണു തുറന്നത്..... ഉറക്കത്തിന്റെയിടയിലും മഞ്ചാടികൾ ഒന്ന് പോലും താഴെ വീഴാതെ എന്റെ കൈകളിൽ സുരക്ഷിതമായി... ഞാൻ വണ്ടിയിൽ നിന്നിറങ്ങിയിട്ടും നന്ദൂട്ടനെ കണ്ടില്ല... അപ്പുറത്തേക്ക് നോക്കിയപ്പോൾ നന്ദൂട്ടൻ വീട്ടിലേക്ക് നടന്നു പോകുന്നത് കണ്ടു..... എന്തോ എന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു... എന്നെ കണ്ടതും നക്ഷത്ര ഓടി വന്നു.. "വർഷേച്ചി ഞാൻ കാത്തിരിക്കുകയായിരുന്നു."എത്ര പ്രാവശ്യം പറഞ്ഞു എന്നെ വിളിച്ചു കൊണ്ടുപോകാൻ ചേച്ചിയെ കാണാൻ.. ഏട്ടൻ സമ്മതിച്ചില്ല.. പിന്നെ നാളെ ഒരിടം വരെ പോണം. " " ഞാൻ വരും രാവിലെ ഒരുങ്ങിയിരിക്കണം: " എന്ന് പറഞ്ഞ് എന്നെ ഒന്നും പറയാൻ സമ്മതിക്കാതെ നക്ഷത്ര വേഗം തിരിച്ച് പോയി.. എവിടെ പോണമെന്നായിരിക്കും പറഞ്ഞത്... അച്ഛനോടും അമ്മയോടും മുത്തശ്ശിയോടുo മാറി ചോദിച്ചിട്ടും അവർക്ക് കാര്യമൊന്നും അറിയില്ലാന്ന് പറഞ്ഞു... എന്തായിരിക്കും എന്ന് അറിയാൻ മനസ്സിൽ ആകാംഷയുണ്ടായിരുന്നു... മൂന്നു മാസത്തെ ആശുപത്രിവാസത്തിന്റെ വേദനകൾ മനസ്സിൽ തങ്ങിനിൽക്കുകയാണ്... എല്ലാo മറക്കണം പഴയതിനേക്കാൾ ഉഷാറാക്കണം ... നാളെ കുന്നിന്റെ മുകളിലെ അമ്പലത്തിൽ പോകണം.... മനസ്സൊന്നു തണുപ്പിക്കണം... പിറ്റെ ദിവസം രാവിലെ എഴുന്നേറ്റു... കിണറിൽ നിന്ന് വെള്ളം കോരി കുളിച്ചപ്പോൾ ആകെ ഉന്മേഷം തോന്നി... അമ്പലത്തിൽ പോകാൻ ഒരുങ്ങി... ഞാൻ ഒരുങ്ങുന്നത് കണ്ട് എല്ലാരും ഒരുങ്ങി അമ്പലത്തിലേക്ക് വരാൻ വേണ്ടി.. മുത്തശ്ശി ഒരുങ്ങി വന്നപ്പോഴേക്ക് താമസിച്ചു.. എന്നെ പോലെ തന്നെ സെറ്റ് സാരിയൊക്കെ ഉടുത്ത് സുന്ദരിയായിട്ടുണ്ട്... താമസിച്ചുവെങ്കിലും നടന്ന് തന്നെ പോകണമെന്ന് ഞാൻ വാശി പിടിച്ചു... ഒരുങ്ങിയിറങ്ങിയപ്പോഴേക്കും നക്ഷത്ര വന്നു.. കുന്നിലെ അമ്പലത്തിലേക്ക് പോകുന്ന വഴി വാ തോരാതെ വിശേഷങ്ങൾ പറഞ്ഞു കൊണ്ടു നടന്നു... സംസാരത്തിന്റെയിടയ്ക്ക് സന്ദീപിനെ എന്തോ അജ്ഞാതൻ ആക്രമിച്ചത് കൊണ്ട് കാലൊടിച്ച് ആശുപത്രിയിലാണ് എന്ന് നക്ഷത്ര പറയുമ്പോൾ മനസ്സിനൊരു കുഞ്ഞു സന്തോഷം തോന്നി.... കുന്നിന്റെ താഴെ വലിയ ഒരു ആൾക്കൂട്ടം.. എന്താണെന്ന് എത്തി നോക്കി.. കൺമുന്നിൽ കാണുന്നത് വിശ്വസിക്കാനാവാതെ നിന്നു... കുന്നിന്റെ അരികിലുടെ ഒഴുന്ന പുഴയുടെ കുറുകെ പണിത പുതിയ പാലം... കുന്നിലെ പാറപൊട്ടിക്കാതെ ,മരങ്ങൾ നശിപ്പിക്കാതെ തന്നെ പാലം പണിതിരിക്കുന്നു.... ഞാൻ വേഗം പാലത്തിനടുത്തേക്ക് നടന്നു... ഇന്ന് ഉത്ഘാടന ദിവസമാന്നെന്ന് തോന്നുന്നു.. കലക്ടർ ഉത്ഘാടനം ചെയ്യുന്നു... അതും നോക്കി മുൻപോട്ട് പോകുമ്പോഴാണ് ആരോ എന്റെ വലത് കൈയ്യിൽ പിടിത്തമിട്ടത്.. ഞാൻ മുഖമുയർത്തിയതും കൈയ്യിൽ പിടുത്തമിട്ട ആളെ കണ്ടു ഞാൻ ഞെട്ടി.. ഞാൻ തട്ടി മാറ്റാൻ ശ്രമിച്ചെങ്കിൽ കൈയ്യിലെ പിടിമുറുകിയിരുന്നു... കുന്നിന്റെ മുകളിലേക്ക് നന്ദൂട്ടന്റെ കൈ പിടിച്ച് കയറുമ്പോൾ ഞാനും ഈ ഗ്രാമവും പ്രകൃതിയും ആ കൈകളിൽ സുരക്ഷിതമാന്നെന്ന് ഞാൻ മനസ്സിലാക്കി.. മഞ്ചാടിമരച്ചുവട്ടിൽ എന്നെ പിടിച്ചിരിത്തിയപ്പോൾ എന്നോട് ഇപ്പോൾ പറയാൻ പോകുന്ന കാര്യം എന്താണെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു... നന്ദൂട്ടന്റെ കണ്ണിലെ നോട്ടം നേരിടാനാവാതെ ആ നെഞ്ചിലേക്ക് ചേർന്ന് നിന്നു എന്റെ മുഖമൊളിപ്പിച്ചു വച്ചു.... എന്നെ ചേർത്തു പിടിച്ചപ്പോഴും മഞ്ചാടികൾ ഞങ്ങൾക്ക് ചുറ്റും പൊഴിയുന്നുണ്ടായിരുന്നു... എന്റെ കൈ പിടിച്ച് പുതുതായി പണിത പാലം നിനക്കുള്ള എന്റെ സമ്മാനമാണെന്ന് നന്ദൂട്ടൻ പറഞ്ഞപ്പോൾ ഈ ഭൂമിയിലെ ഏറ്റവും ഭാഗ്യമുള്ള പെണ്ണ് ഞാനാണെന്ന് തോന്നിപോയി.. വർഷങ്ങൾ കഴിഞ്ഞു പോയ്.. എന്റെയും നന്ദൂട്ടന്റെയും വിവാഹം കഴിഞ്ഞു... ജീവിതം വളരെ സന്തോഷത്തോടെ മുൻപോട്ട് പോയി.. ആ കുടുംബത്തിലേക്ക് ചെന്നപ്പോൾ നയനുo നക്ഷത്രയും എന്റെ കൂടെ പിറക്കാത്ത സഹോദരങ്ങളായി.... . ഗ്രാമത്തിൽ ഏതെങ്കിലും പ്രശ്നങ്ങൾ വരുമ്പോൾ പരിഹരിക്കാൻ വേണ്ടി മാത്രം ഞാൻ വക്കീൽ കുപ്പായമണിഞ്ഞു.. നന്ദൂട്ടന്റെ ജീവിതത്തിലേക്ക് കടന്ന് ചെന്നപ്പോൾ ഒരു മകളെ ദൈവം ഞങ്ങൾക്ക് സമ്മാനിച്ചു..... "പ്രകൃതി " എന്ന് പേരിട്ടു.... ഇപ്പോൾ എന്നും അവളുടെയും നന്ദൂട്ടന്റെയും കൈ പിടിച്ച് ആ കുന്ന് കയറി മഞ്ചാടിമരത്തിനടുത്തെത്തുമ്പോൾ ഞാനാ പഴയ അഞ്ചാം ക്ലാസ്സുകാരിയായി മാറും... മഞ്ചാടികൾ അവേശത്തോടെ പെറുക്കിയെടുത്തു..... . അപ്പോഴേക്കും മഴ ചാറാൻ തുടങ്ങിയിരുന്നു.... ചാറ്റൽ മഴയിൽ നനഞ്ഞ് ഞങ്ങൾ കുന്നിറങ്ങുമ്പോൾ പ്രകൃതി സന്തോഷം കൊണ്ട് പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു..... ശുഭo രചന:- ശക്തി കല ജി -------------------------- - - - - - - - - - . ---------------- Cതാണ്.. ഇത്രയും നീണ്ടു പോയ്..... കൂട്ടുകാരുടെ പ്രോത്സാഹനത്തിന് ഒത്തിരി സ്നേഹം നന്ദി... ❤❤ എന്റെ തൂലികയിലെ പ്രിയ അഡ്മിൻസിനോടും ഒത്തിരി സ്നേഹംനന്ദി☺❤ (മലകളും കുന്നുകളും മരങ്ങളും മനുഷ്യൻ ഇല്ലാതാക്കിയിയാൽ മനുഷ്യന് ഭുമിയിൽ നിലനില്പില്ലാതാവും.. പ്രകൃതിയെ സംരക്ഷിക്കുക) ഫോട്ടോ കടപ്പാട്: Preethi Sebastian
556 views
4 hours ago
#

📙 നോവൽ

ഷഹദിയാൻ 💙 ✍🏻SheriN പാർട്ട്‌ 14 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 ഓൾ കൈ വിറക്കുന്നുണ്ട്... കണ്ണുകൾ നിറയുന്നുമുണ്ട്. എന്താ ഇപ്പൊ കഥ.... ഞാൻ അറിയാതെ നിന്നു. "അസ്‌ലം.... " മ്മള് അവരെ രണ്ടു പേരെയും മാറി മാറി വീക്ഷിച്ചു കൊണ്ട് നിന്നപ്പോഴാണ് ദിലൂക്ക അങ്ങോട്ട്‌ ചെന്നത്. എന്നിട്ട് അയാളെ കെട്ടിപിടിച്ചു. ഷെറിയുടെ മുഖത്ത് ഇപ്പോഴും ഒരു പരിഭ്രമം ഉണ്ട്. "ടാ.... എത്ര നാളായി കണ്ടിട്ട്.... " "ആഹ്.... ദിലൂ... നീ ഇവിടെ.... എന്തൊക്കെ ഉണ്ടെടാ വിശേഷം " അത് പറഞ്ഞു അവർ സംസാരിക്കാൻ തുടങ്ങി. ദിലൂക്ക ഓരോ കാര്യങ്ങൾ പറയുന്നുണ്ട്. ഇതിന്റെ ഇടയിൽ ഒക്കെ ഞാൻ ഷെറിയെ തന്നെ ശ്രദ്ധിച്ചു. ഓൾക് എന്തോ പറ്റിയിട്ടുണ്ട്. ദിലൂക്ക വന്ന് അവനെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നു. ദിലൂക്കാന്റെ കോളേജിൽ വെച്ചുള്ള കട്ട ഫ്രണ്ട് ആണ് പോലും. ഇക്കാന്റെ കോളേജ് ലൈഫ് ഒക്കെ ബാംഗ്ലൂർ വെച്ച് ആയത്കൊണ്ട് തന്നെ അധിക ഫ്രണ്ട്സ്നെയും ഞങ്ങൾക്ക് അറിയില്ല. ഞാൻ അവർക്കിടയിലേക് ചെന്നു. "അല്ല നിങ്ങൾ തമ്മിൽ എന്തേലും പരിചയം ഉണ്ടോ... ഞാൻ ഷെറിയെ കാണിച്ചു ചോദിച്ചു " അവൻ എന്തോ പറയാൻ ഒരുങ്ങും മുമ്പ് അവൾ ചാടി കയറി. "എന്റെ വകയിൽ ഒരു കസിൻ ആണ് അസ്‌ലമിക്ക" ഓൾ അത് പറഞ്ഞപ്പോൾ അവനും ശെരിവെച്ചു. പക്ഷെ... എനിക്ക് അത് എന്തോ ഉൾകൊള്ളാൻ ആയില്ല. എന്തൊക്കെയോ സ്പെല്ലിങ് മിസ്റ്റേക് ഉള്ളപോലെ. പിന്നെ ഓരോ കാര്യങ്ങൾ ഒക്കെ പറഞ്ഞു അവൻ പോയി. ഒരുപാട് ഞങ്ങൾ വീട്ടിൽ വരാൻ പറഞ്ഞു എങ്കിലും ഓൻ കൂട്ടാക്കിയില്ല. പോകുമ്പോൾ അവൻ ഷെറിയെ തന്നെ നോക്കുന്നുണ്ട്. ഓളുടെ കണ്ണും അവനിൽ ആയിരുന്നു. പിന്നെ നേരെ അവിടെ നിന്ന് വീട്ടിലേക്കു തിരിച്ചു. ___________________ പടച്ചോനെ.... എന്തൊക്കെയാ നടക്കുന്നത്. അസ്‌ലമിക്കയെ ഇവിടെ വെച്ച് കാണും എന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല. ഇക്കാക് ആകെ ദേഷ്യം ആയിട്ട് ഉണ്ടെന്ന് എനിക്ക് നന്നായി മനസ്സിലായിട്ടുണ്ട്.. അതും ദിലൂക്ക വന്ന് കെട്ടിപ്പിടിച്ചപ്പോൾ... ഞാൻ ഇങ്ങനെ ഒരു സാഹസം ചെയ്തു എന്ന് അസ്‌ലമിക്ക അറിയരുത് എന്ന് ഉണ്ടായിരുന്നു. പക്ഷെ ഓൻ നാട്ടിൽ വന്നത് ഞാൻ അറിഞ്ഞില്ലല്ലോ. ഞാൻ ആകെ പേടിച്ചു പോയത് ഇവരോട് എങ്ങാനും അസ്‌ലമിക്ക ദേഷ്യപ്പെടുകയോ... ഞാൻ ഇക്കാന്റെ ഫ്രണ്ട്ന്റെ അനിയത്തി ആണെന്ന് പറയുകയോ ചെയ്യുമോ എന്ന് കരുതിയാണ് അത്കൊണ്ട് ആണ് ഞാൻ വേഗം ചാടി കയറി കസിൻ ആണെന്ന് പറഞ്ഞത്. ദിനൂക്കാക് എന്തോക്കെയൊ സംശയങ്ങൾ ഉള്ളപോലെ... ഓൻ എന്നെ ഇങ്ങനെ സൂക്ഷിച്ചു നോക്കിയിരുന്നു. കാറിൽ ഇരിക്കുമ്പോൾ മൊത്തം ടെൻഷൻ ആയിരുന്നു. എങ്കിലും അത് മറച്ചു പിടിക്കാൻ ശ്രമിച്ചു. ഇല്ല... ഒരു കാരണവശാലും ഒന്നും വെളിയിൽ വരാൻ പാടില്ല. ഞാൻ ഈ വീട്ടിലേക്കു വന്നിട്ടുണ്ടെങ്കിൽ അതിന് ഒരു കാരണം ഉണ്ട്. ഒരു ലക്ഷ്യം ഉണ്ട്. അത് പൂർത്തിയാക്കും വരെ ഒന്നിനും പിടി കൊടുക്കാൻ ആവില്ല. എന്റെ കുടുംബം.....ആ തകർച്ചക് ഉള്ള പ്രതികാരം ഞാൻ ചെയ്തിരിക്കും. അതിന് ഈ കുടുംബത്തിന്റെ നാശം എനിക്ക് കാണണം. അത് തന്നെയാണ് എന്റെ ലക്ഷ്യം. ചിന്തകൾക്ക് വിരാമം കുറിച്ച് കൊണ്ട് ആയിരുന്നു വീട്ടിൽ എത്തിയത്. വീട്ടിൽ എത്തിയ ഉടനെ നേരെ പോയെങ്കിലും അപ്പൊ തന്നെ എന്റെ ഫോൺ റിങ് ചെയ്തിരുന്നു. ഞാൻ പ്രതീക്ഷിച്ച പോലെ അസ്‌ലമിക്ക തന്നെ ആയിരുന്നു അത്. "ഷെറി.... വീട്ടിൽ എത്തിയോ " "ആഹ് " "നിന്റെ അടുത്ത് ആരെങ്കിലും ഉണ്ടോ " "ഇല്ല " "എന്ത് പണിയാ നീ കാണിച്ചത്... നീ ആ വീട്ടിൽ കയറി കൂടും എന്നോട് പറഞ്ഞപ്പോൾ തന്നെ ഞാൻ നിന്നെ വിലക്കിയത് അല്ലെ... ഇതിപ്പോ നീ ഞാൻ നാട്ടിൽ ഇല്ലാത്തപ്പോൾ " "അസ്‌ലമിക്ക.... ഞാൻ പറയുന്നത് ഒന്ന് കേൾക്... ഞാൻ ആദ്യമേ പറഞ്ഞത് അല്ലെ... എനിക്ക് ഒരു ലക്ഷ്യം ഉണ്ട്..... ഈ വീട്ടിലേക്കു എനിക്ക് ആദ്യം തന്നെ അവന്റെ ഭാര്യ ആയിട്ടായിരുന്നു വരവ് പറഞ്ഞത്. അന്ന് എനിക്ക് ഉണ്ടായ സന്തോഷം അത് ആർക്കും അറിയില്ല. പക്ഷെ... കല്യാണത്തിന്റെ അന്ന് അവൻ ചതിച്ചു. അവൻ അല്ലെങ്കിൽ അവന്റെ അനിയൻ. ആരായാലും എനിക്ക് കുഴപ്പം ഇല്ല. എന്റെ ലക്ഷ്യം. എന്റെ കാക്കുന്റെ മരണത്തിന്റെ പ്രതികാരം മാത്രമാണ്. അവൻ.... ആ ദിൽഷാദ് അക്ബർ... കൂടെ ഇവിടെത്തെ അവന്റെ ഉപ്പയും. എന്റെ മുന്നിൽ കിടന്നു പിടഞ്ഞ എന്റെ കാക്കു പോയത്. അതിൽ മനം നൊന്തു എന്റെ ഉമ്മയും.... ഇല്ല എന്റെ ഉള്ളിൽ എരിയുന്ന തീക്കനലുകൾ വേറെ ആരെക്കാളും കൂടുതൽ ഇങ്ങൾക്ക് അറിയില്ലേ... കാരണം .... ഒരു സുഹൃത്ത് പോയ നിങ്ങൾക്ക് അറിയില്ലേ.... സുഹൃത്ത് മാത്രം ആയിരുന്നില്ലല്ലോ ഇങ്ങൾക്ക് എന്റെ കാക്കു " "അതൊക്കെ ശരിയാണ് ഷെറി.... എന്നാലും നിന്നെ കൊലക്കു കൊടുക്കാൻ എനിക്ക് ആവില്ല " "അസ്‌ലമിക്ക.... എന്റെ ഉള്ളിലെ ലക്ഷ്യത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ആർക്കും ആവില്ല....ഞാൻ പിന്നെ വിളിക്കാം " അത് പറഞ്ഞു ഞാൻ ഫോൺ വെക്കുമ്പോൾ എന്റെ മുന്നിൽ കാക്കുന്റെയും ഉമ്മാന്റെയും മുഖം ആയിരുന്നു തെളിഞ്ഞു വന്നത്. ഞാൻ വേഗം പോയി എന്റെ ബാഗിൽ ഉള്ള ഞങ്ങൾ മൂന്നു പേരും ഒരുമിച്ചു നിക്കുന്ന ഫോട്ടോ എടുത്തു. അത് കാണുമ്പോൾ എപ്പോഴും എന്റെ കണ്ണ് നിറയും. രണ്ടു പേരും എന്നെ തനിച്ചു ആക്കി കൂട്ടായി പോയി. പക്ഷെ... എന്നെ മാത്രം കൂട്ടിയില്ല. എന്റെ കാക്കു.... എനിക്ക് ഒരു കാക്കു ഉണ്ടായിരുന്നു എന്നത് ഞാൻ ഇവിടെ ദിനൂക്കാനൊട് പോലും പറഞ്ഞിട്ടില്ല. ഇല്ല... അറിയാൻ പാടില്ല. എന്റെ ലക്ഷ്യം നടക്കുന്നത് വരെ ആരും അറിയാൻ പാടില്ല. കൂടെ പിറപ്പിനെ പോലെ കഴിഞ്ഞവർ ആയിരുന്നു എന്റെ കാക്കുവും അസ്‌ലമിക്കയും ദിൽഷാദ് എന്ന ആ ദുഷ്ടനും. എന്നിട്ടും എന്റെ കാക്കുനെ ഒരു കരുണയും ഇല്ലാതെ അവൻ ഇല്ലാതാക്കി... ദിൽഷാദ് എന്ന് പറഞ്ഞാൽ കാക്കുന് ജീവൻ ആയിരുന്നു എന്നിട്ടും..... സഹിക്കാൻ ആവില്ല... കണ്മുന്നിൽ പിടഞ്ഞു മരിച്ച എന്റെ കാക്കുന്റെ മുഖം. ഓരോന്ന് ഓർത്തു കണ്ണുകൾ നിറഞ്ഞു വന്നപ്പോളാണ് റൂമിലേക്ക്‌ ആരോ വരുന്നത് പോലെ തോന്നിയത് ഞാൻ വേഗം അത് എടുത്തു വെച്ചു. നേരെ ബാൽക്കണിയിലേക് പോയി. നിറഞ്ഞു കൊണ്ടിരിക്കുന്ന കണ്ണുകൾ തുടച്ചു. _______________________ ഈ പെണ്ണ് ഇത് എവിടെപ്പോയി. അവിടെ വെച്ചുള്ള മുഖഭാവം ഒക്കെ കണ്ടപ്പോൾ തന്നെ എനിക്ക് എന്തൊക്കെയോ സ്പെല്ലിങ് മിസ്റ്റേക് തോന്നിയിരുന്നു. ഇവിടെ എത്തിയപ്പോൾ പിന്നെ പെണ്ണിനെ കണ്ടതേയില്ല. ഇവൾ എവിടെ പോയി... അത് ആലോചിച്ചു റൂം മൊത്തം തിരഞ്ഞു കൊണ്ട് നിന്നപ്പോളാണ് ബാൽക്കണിയിൽ അവൾ നില്കുന്നത് പോലെ തോന്നിയത്. ഞാൻ അവിടേക്ക് പോയി നോക്കിയപ്പോൾ ചിന്താവിഷ്ടയായ മ്മളെ ഷഹദ ദേ നില്കുന്നു. എന്തോ വലിയ സീരിയസ് ആണെന്ന് തോന്നുന്നു. ഞാൻ വന്നത് പോലും അറിഞ്ഞില്ല. "#ട്ടോ *" മ്മള് ഓളെ മുഖത്ത് നോക്കി ശബ്ദം ഉണ്ടാക്കി. ഒന്ന് ഞെട്ടി പെണ്ണ് ഇപ്പൊ മ്മളെ കണ്ണുരുട്ടി പേടിപ്പിക്കാ... അതിന് മാത്രം ഓളെ കഴിഞ്ഞേ വേറെ ആരും ഉള്ളൂ... "എന്താണാവോ.... ശുഷ്യന്തനെ നഷ്ടപ്പെട്ട ശകുന്തളയെ പോലെ " "ദേ ദിനൂക്ക എന്റെ മൂഡ് ശരിയല്ല.... പോയെ " "ഓ... അപ്പൊ ഞാൻ ഊഹിച്ചത് ഒക്കെ കറക്റ്റ് ആണല്ലേ " "എന്താണാവോ മഹാൻ ഊഹിച്ചത് " "എടി.... ഇന്ന് മ്മള് കണ്ട ആൾ നിന്റെ കസിൻ ആണെന്ന് എനിക്ക് തീരെ വിശ്വാസം ഇല്ല. സത്യം പറ അത് നിന്റെ എക്സ് lover അല്ലെ " "ദേ... എന്റെ വായിൽ കിടക്കുന്നത് കേൾക്കണ്ട എങ്കിൽ മുന്നിൽ നിന്ന് പൊയ്ക്കോ... " "എടി.... ഇജ്ജ് വിഷമിക്കാതെ... വേണെങ്കിൽ ഞാൻ സെറ്റ് ആക്കി തരാം " "അതെ... തന്റെ പോലെ ലവ് മണ്ണാക്കട്ട എന്നൊന്നും പറഞ്ഞു ഞാൻ നടക്കാറില്ല.തനിക് അല്ലെ സാനിയയും ഉണ്ണിയും രംഭയും ഒക്കെ " "ഡീ.... ഡീ... എന്ത് പറഞ്ഞാലും അവസാനം പിടിച്ചു ഇജ്ജ് സാനിയയിൽ എത്തുമല്ലോ... എന്താ ഇപ്പൊ ഇതിന്റെ ഉദ്ദേശം " "എനിക്ക് ആ സാധനത്തിനെ ഇഷ്ടം ഇല്ല. അതെന്നെ... ഓൾ ചുണ്ട് ഒക്കെ തേച്ചു മിനുക്കി ദിനൂന്ന് വിളിച്ചു വരുന്നത് കണ്ടാൽ മതി. മോന്ത നോക്കി ഒന്ന് പൊട്ടിക്കാൻ തോന്നും. അലവലാതി... അല്ലെങ്കിലും ഞങ്ങൾ ചേരില്ല. ഞങ്ങൾ പണ്ടേ മുട്ടൻ വഴക്ക് ആണ് " അത് പറഞ്ഞിട്ട് ഓൾ നടക്കുന്നത് പോലെ ഒക്കെ ഷെറി അഭിനയിച്ച കാണിച്ചു. അത് കണ്ടപ്പോൾ എനിക്ക് ചിരി വന്നെങ്കിലും ഞാൻ അടക്കി പിടിച്ചു. ഇവൾക്ക് ഉള്ളിൽ ഒരു കുശുമ്പ് ഓടുന്നില്ലേ എന്നൊരു സംശയം. "എന്താടി... നിനക്ക് ഞാൻ ഓളോട് ഇടപഴകുമ്പോൾ ഒരു കുശുമ്പ്.. നിനക്ക് ഇനി മ്മളോട് വല്ല മുഹബത്തും ഉണ്ടോ " "അയ്യടാ മനമേ..... മോൻ അത് അങ്ങ് മനസ്സിൽ വെച്ചാൽ മതി. മൊഹബത് തോന്നാൻ പറ്റിയ ഒരു മൊതല്. ഞങ്ങൾ പണ്ട് ഒരു പ്രശ്നത്തിന്റെ പേരിൽ ഒടക്കിയതാ... അല്ലാതെ ഒന്നുല്ല " "ഞാനും കരുതി " "ഇജ്ജ് അങ്ങനെ ഇപ്പൊ കരുതണ്ട കൊരങ്ങാ " അത് പറഞ്ഞു മ്മളെ തലക്കിട്ട് കൊട്ടിയിട്ട് ഓൾ മുന്നോട്ടു നടക്കാൻ തുടങ്ങി. നിലത്തു ഇഴഞ്ഞു കിടക്കുന്ന ഓളെ ഡ്രെസ്സിൽ ഞാൻ ചവിട്ടി പിടിച്ചു. ദേ.... വല്ല ലോറിയും ഇടിച്ച മാതിരി നേരെ വട്ടം കറങ്ങി എന്റെ കൈകളിലേക്. ഓളെ ഇങ്ങനെ പിടിച്ചു വെക്കാൻ വേണ്ടി തന്നെയാണ് മ്മള് ഡ്രെസ്സിൽ ചവിട്ടിയത്. ഇങ്ങനെ കിടക്കുമ്പോൾ ഓളെ കണ്ണിൽ തന്നെ നോക്കി നിൽക്കാൻ വല്ലാത്ത രസാണ് 🙈 പണ്ട് എന്നോ എന്നിൽ നിന്ന് മറന്നു പോയ കണ്ണുകൾ പോലെ.... ഓളെ കണ്ണുകൾ മാത്രം എനിക്ക് വല്ലാത്ത സുപരിചിതം പോലെയാണ്. എന്തൊക്കെ ആയാലും മ്മള് ഓളെ കണ്ണിൽ ഇങ്ങനെ നോക്കി നിന്നപ്പോൾ ആ പിശാശ് കണ്ണിനിട്ടു ഒരു കുത്ത്. അള്ളോഹ്... മ്മളെ ബൾബ് പോയ ഒരു അവസ്ഥ. എന്നിട്ട് ആ കാ‍ന്താരി ഒരറ്റ പോക്ക്. "ഡീ... നിനക്ക് ഞാൻ വെച്ചിട്ടുണ്ട് " "ആയിക്കോട്ടെ രാജാവേ... സ്വീകരിക്കാൻ അടിയൻ തയ്യാറാണ് " _________________________ മ്മള് അങ്ങനെ ഓരോന്ന് ആലോചിച്ചു നിന്നപ്പോളാണ് ആ കൊരങ്ങൻ വന്ന് മ്മളെ മൂഡ് ഒക്കെ മാറ്റിയത്. എന്തൊക്കെ പറഞ്ഞാലും ദിനൂക്കാനോട് കുറച്ചു നേരം തല്ലു കൂടുമ്പോൾ മനസ്സിന് ഒക്കെ ഒരു ആശ്വാസമാണ്. അവൻ മ്മളെ കണ്ണിൽ തന്നെ നോക്കി നിന്നപ്പോൾ ഞാനും വല്ലാത്ത ഒരു ലോകത്തു എത്തിപ്പോയി. അതൊക്കെ മറക്കാൻ വേണ്ടിയാണ് അവസാനം അവന്റെ കണ്ണിനിട്ടു കുത്തിയത്. അങ്ങനെ ഞാൻ വഴക്ക് കൂടി പുറത്തേക്കു നടന്നപ്പോൾ ആണ് ദിലൂക്ക ഓന്റെ റൂമിൽ നിന്ന് എന്തിലേക്കോ നോക്കി നില്കുന്നത് കണ്ടത്. ഞാൻ റൂമിൽ കയറി നോക്കിയപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി. കാക്കു ..... കാക്കുവും ദിലൂക്കയും ഒരുമിച്ചു നിൽക്കുന്ന ഒരു ഫോട്ടോ. കാക്കുന്റെ കൈയ്യിലും ഇങ്ങനെ ഒരു ഫോട്ടോ ഞാൻ കണ്ടിട്ടുണ്ട്. ഓനെ നോക്കിയപ്പോൾ ഓൻ അത് നോക്കി കണ്ണീർ ഒഴിക്കുന്നു. അത് കണ്ടപ്പോൾ എനിക്ക് സത്യത്തിൽ എന്റെ ദേഷ്യവും പ്രതികാരവും എല്ലാം ഇരച്ചു കയറി. എല്ലാം നശിപ്പിച്ചിട്ട് ഇപ്പൊ വെറുതെ കള്ള കണ്ണീർ ഒലിപ്പിക്കുന്നു. ഞാൻ എന്റെ കണ്ണുകൾ പതിയെ തുടച്ചു. "ദിലൂക്കാ.... ആരാ ഇത് " ഞാൻ അവനോട് ചോദിച്ചു. "ആഹ്... ഷെറി നീയോ .. ഇതൊ....ഇവനെ കുറിച്ച് എങ്ങനെ പറഞ്ഞു തരും എനിക്ക് അറിയില്ല. എന്റെ ഖൽബിന്റെ ഒരു ഭാഗം തന്നെ ആയിരുന്നു. അത്രക്ക് കട്ട ഫ്രണ്ട്സ് ആയിരുന്നു " "എന്നിട്ട് ആൾ ഇപ്പൊ എവിടെ " "അവൻ... എന്റെ സമീർ.... ഇന്ന് ലോകത്തു ഇല്ല " അതൊക്കെ പറയുമ്പോൾ എനിക്ക് പിടിച്ചു നിക്കാൻ ആയില്ല. അപ്പൊ സൈറത്ത അങ്ങോട്ട്‌ വന്നത് കൊണ്ട് മ്മള് വേഗം രക്ഷപെട്ടു. ഞാൻ വേഗം അവിടെ നിന്ന് ഇറങ്ങി. തിരിഞ്ഞു നോക്കുമ്പോൾ സൈറാത്തയും അവനു ചിരിച്ചു നിൽക്കുന്നുണ്ട്. ഇന്ന് എന്റെ കാക്കു ഉണ്ടായിരുന്നു എങ്കിൽ ഇതിലും സന്തോഷം ആയി ഇരിക്കേണ്ടത് ആയിരുന്നു. അങ്ങനെ എന്റെ കാക്കുനെ ഇല്ലാതെ ആക്കിയിട്ടു ഇവനെ മാത്രം സന്തോഷത്തിൽ ജീവിക്കാൻ ഞാൻ സമ്മതിക്കില്ല. ഒരു അവസരം... അതാണ്‌ എനിക്ക് വേണ്ടത്. അത് വന്നാൽ പിന്നെ ഞാൻ എല്ലാം തീർത്തു ഇവിടെ ഒരു സംഹാര താണ്ഡവം നടത്തും. എല്ലാത്തിനും ഒരു സമയം വരും. ________________________ രാത്രി കിടക്കാൻ വേണ്ടി റൂമിലേക്ക്‌ പോകാൻ നിന്നപ്പോളാണ് ഇഷൂട്ടി എന്റെ അടുത്തേക്ക് ഓടി വന്നത്. "ആന്റി... ആന്റി .... ഇഷൂട്ടി ഇന്ന് ല്ല്യെ ആന്റിയുടെ കൂടെയാ കിടക്ക" "ഇജ്ജ് ഇവിടെ വന്നേ.... മോൾ ഉമ്മാന്റെ കൂടെ കിടന്നാൽമതി " "പറ്റൂല... നിച്ച് ഇന്ന് ആന്റിയുടെ കൂടെ കെടന്നാ മതി " അത് പറഞ്ഞു ഓൾ എന്നെ ചുറ്റി വരിഞ്ഞു. "വേണ്ട... ഇത്ത അവളെ പിടിക്കണ്ട.. . ഓൾ ഇന്ന് എന്റെ കൂടെ കിടന്നോട്ടെ " ഞാൻ ഓളെ എടുത്തു. "അത് നിങ്ങൾക്ക് ബുദ്ധിമുട്ട് ആവില്ലേ " "ഒരു ബുദ്ധിമുട്ടും ഇല്ല " ഞാൻ അവളേം എടുത്തു റൂമിൽ പോയപ്പോൾ ആ കൊരങ്ങൻ ഉണ്ട് കമിഴ്ന്നു കിടന്നു ഫോൺ വിളിച്ചു കൊഞ്ചുന്നു. "ഡീ.... ഇജ്ജ് ഫുഡ്‌ കഴിച്ചോ... കിടക്കാൻ ആയോ " ഹേ... 😬എന്തൊരു ശ്രിങ്കാരം... കണ്ടില്ലേ... മറ്റവൾക് ആയിരിക്കും. ഞാൻ വേഗം ഇഷൂട്ടിയെ പറഞ്ഞു വിട്ടു. ഓൾ വേഗം പിടിച്ചു വാങ്ങി. "മാമാ... മാമാ.... നിച്ച് തരോ ഫോൺ കളിക്കാൻ " "മോൾ... മോളെ... ആ ഫോൺ ഇങ്ങ് താ " "തരൂല " അത് പറഞ്ഞു ഓൾ ഫോണിൽ കിടന്നു കുത്താൻ തുടങ്ങി. ഗുഡ് ഗേൾ .. ഇങ്ങനെ ആവണം കുട്ടികൾ ആയാൽ 😁 അപ്പൊ ദിനൂക്ക എന്നോട് ഇവൾ എന്താ ഇവിടെ ചോദിച്ചപ്പോൾ ഞാൻ കാര്യങ്ങൾ എല്ലാം പറഞ്ഞു കൊടുത്തു. "നിന്നെ എങ്ങനെ തട്ടി ഈ കിടക്കയിൽ എങ്ങനെ ഒറ്റക്ക് സുഗിച്ചു കിടക്കും എന്ന് ആലോചിക്കുമ്പോൾ ആണ് " "അങ്ങനെ വേണം കൊരങ്ങാ.. ഇതാണ് അത്യാഗ്രഹം ആപത്തു എന്ന് പറയുന്നത്" "ഡീ ചൊറി തവളെ... വല്ലാതെ ചിലക്കാതെ " "ഇജ്ജ് പോടാ മരത്തലയ " ഞാൻ അത് പറഞ്ഞു തുടങ്ങിയതും ഒരു പാട്ട് ആയിരുന്നു അവിടെ കേട്ടത്. "🎵പിക്കാച്ചു.... പിക്കാ...പിക്കാ....പിക്കാച്ചു 🎵" ഇഷൂട്ടി ഫോണിൽ പാട്ട് വെച്ചിട്ടു ഞങ്ങളെ നോക്കി ചിരിക്കാ.. "ആന്റി...... നിച്ച് ഡാൻച്ചു കാണണം " "ഡാൻസൊ " "രണ്ടാളും കൂടി കളിക്കണം " അത് പറഞ്ഞു ഓൾ കുറെ വാശി പിടിച്ചു. അവസാനം നിവർത്തി ഇല്ലാതെ കളിക്കാൻ തുടങ്ങി. അല്ലെങ്കിൽ ഈ പിക്കാച്ചുവിൽ എന്ത് ഡാൻസ് കളിക്കാൻ ആണ് 😫 ഞങ്ങൾ രണ്ടാളും കൂടി അങ്ങോട്ടും ഇങ്ങോട്ടും കിടന്നു ചാടാൻ തുടങ്ങി. ആ കൊരങ്ങന്റെ കളി കണ്ടിട്ട് ഞാൻ ഇന്ന് ചിരിച്ചു ചാവും എന്നായി. പെട്ടന്ന് ഓൾ പാട്ട് മാറ്റിയത്.... ആ പാട്ട് കേട്ട് എന്റെ കണ്ണും കരളും വരെ അടിച്ചു പോയി. "🎵കട്ടി പുടി കട്ടി പുടി ടാ.... 🎵" പടച്ചോനെ.... ഞാൻ കണ്ണ് ഇതിനൊക്കെ ഉത്തരവാദിയെ മ്മള് നോക്കിയപ്പോൾ ഓൻ ഇതൊന്നും അറിയാത്ത പോലെ ഇളിച്ചു നില്കുന്നു. ഇങ്ങനത്തെ പാട്ട് ഒക്കെ ആരേലും ഫോണിൽ വെക്കോ... ഓൻ വേഗം ഓളെ അടുത്തേക്ക് ഓടി വെച്ചു. "മോളു... ഫോൺ തന്നെ... വേറെ ഒരു സാധനം കാണിച്ചു തരാം " എന്ന് പറഞ്ഞു ഫോൺ വാങ്ങി ഓളേം കൂട്ടി ഗെയിം കളിക്കാൻ തുടങ്ങി. ഞാൻ അവറ്റകളെ നോക്കി നിന്നു നിന്നു കട്ടിലിൽ ചാരി ഇരുന്ന് ഇറങ്ങി പോയി. ഉറക്കത്തിൽ വെള്ളം എന്റെ മേലിലൂടെ വീണപ്പോൾ ആണ് ഞാൻ ഞെട്ടി ഉണർന്നത്. നോക്കുമ്പോൾ ആ കൊരങ്ങൻ ഉണ്ട് ജഗ്ഗും പിടിച്ചു നിൽക്കുന്നുണ്ട്. മോൾ ഉണ്ട് നല്ല രസം നല്ല രസം എന്ന് പറഞ്ഞു തുള്ളി ചാടുന്നു. ഓ... മാമൻ പറ്റിയ മോൾ തന്നെ. എന്നാലും ഇങ്ങനെ ഒന്നും വേണ്ടിയല്ല. "ഡോ... തനിക്കു ഇത് എന്തിന്റെ കേടാ.... ഒരു സമാധാനം തരില്ല " "ഞങ്ങൾ കുറെ വിളിച്ചു..... പക്ഷെ മോൾ എവിടെ എണീക്കുന്നു. പണ്ട് നിന്റെ വീട്ടിൽ നിന്ന് ഞാൻ എണീക്കാത്തപ്പോൾ മോൾ ഇത് തന്നെ ആയിരുന്നു ചെയ്തത് " "ഓ..... അപ്പൊ പകരം വീട്ടിയത് ആണല്ലേ " "അതെ " അത് പറഞ്ഞു ഓൻ കോളർ പിടിച്ചു പൊന്തിച്ചു. ഞാൻ ആ ജഗ്ഗു പിടിച്ചു വാങ്ങി ഓന്റെ തലയ്ക്കു ഇട്ട് ഒന്ന് കൊടുത്തു. "ആ " ഓൻ എന്റെ കൈ പിടിച്ചു തിരിച്ചു. ആ.... ഞാൻ വേദന കൊണ്ട് പുളഞ്ഞു. മ്മള് ഇരുന്നിട്ട് ആണ് ഉള്ളത്. നോക്കിയപ്പോൾ ഓന്റെ കാൽ ആണ് കണ്ടത്. ഞാൻ കാലിൽ നന്നായി ചവിട്ടി കൊടുത്തു. അപ്പൊ മ്മളെ കൈയിൽ നിന്ന് ഓൻ വിട്ടു. ഞാൻ മുന്നിൽ കണ്ട തലയണ കൊണ്ട് ഓനെ എറിഞ്ഞു വീഴ്ത്തി. എല്ലാം കൂടി കച്ചറ പിച്ചറ ലഹള ബഹള ആയിരുന്നു. .അവസാനം രണ്ടാളും ക്ഷീണിച്ചപ്പോൾ നിർത്തി. അപ്പോഴാണ് മോളെ കാര്യം ഓർമ വന്നത്. മോൾ ഉണ്ട് സുഗായിട്ട് ഉറങ്ങുന്നു. നല്ല കുട്ടി... ഇതൊക്കെ കാണാത്തത് ആണ് നല്ലത്. മ്മള് പിന്നെ ആ കൊരങ്ങനെ നോക്കാൻ പോയില്ല.. വേഗം കണ്ണ് അടച്ചു മോളെ ചേർത്ത് പിടിച്ചു കിടന്നു. ____________________ രാവിലെ കോളേജിൽ പോവാൻ ഒരുങ്ങി എല്ലാരും കൂടി ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോളാണ് ഇഷൂട്ടിയെ എടുത്തു ഇത്ത ഫുഡ്‌ കൊടുത്തു കൊണ്ട് അങ്ങോട്ട്‌ വന്നത്. "ഉമ്മച്ചി..... ഇന്നലെ മാമൻ ഇല്ലേ ആന്റിയെ മേത്തിലൂടെ ബെള്ളം ഒഴിച്ച്... അപ്പൊ ആന്റി ഇല്ലേ പാത്രം എടുത്തിട്ട് മാമന്റെ തലയ്ക്കു ഒരു അടി കൊടുത്തു. നല്ല രച്ചം ഉണ്ടായിരുന്നു " അത് പറഞ്ഞു ഓൾ ചിരിച്ചു. എനിക്കും ദിനൂക്കാകും ഒപ്പം തരിപ്പിൽ പോയി.. എല്ലാം കൂട് ഞങ്ങളെ നോക്കാൻ തുടങ്ങി. ഓ... ഇവൾ ഒക്കെ റെക്കോർഡ് ആയി വെച്ചിരിക്കാ... ഇനിയും വല്ലതും വിളിച്ചു പറയുന്നതിന് മുമ്പ് മുങ്ങണം. ഉമ്മ വെള്ളം ഒക്കെ എടുത്തു. ഞാൻ വേഗം വലിച്ചു കയറ്റി. "അള്ളോഹ്... ഇൻക് ഇന്ന് നേരത്തെ ക്ലാസ്സിൽ പോണം " എന്ന് പറഞ്ഞു എണീറ്റതും ദേ നേരെ എണീറ്റ് നില്കുന്നു ദിനൂക്ക. "നിനക്കും നേരത്തെ പോണോ "ദിലൂക്ക "ആഹ്... എനിക്ക് സ്പെഷ്യൽ ഉണ്ട് " "ഇജ്ജ് ക്ലാസ്സിൽ കയറാറുണ്ടോ " "ദേ വെറുതെ ചൊറിയല്ലേ " ഞാൻ ഒരറ്റ ഓട്ടം ആയിരുന്നു. അതും പറഞ്ഞു കൂടെ ആ കൊരങ്ങനും ഇറങ്ങി. മ്മള് വേഗം നടന്നു തുടങ്ങി. അപ്പൊ ഉണ്ട് ഓൻ ഓന്റെ ബുള്ളറ്റ് കൊണ്ട് ഒരു വരവ്... എന്നിട്ട് എനിക്ക് കൊഞ്ഞനം കുത്തി തന്ന് പോയി. മ്മള് ദേഷ്യം കൊണ്ട് കാൽ നിലത്ത് അടിച്ചു..... ഭൂമിക്കു വേദന ആയത് മിച്ചം. അതിലൂടെ പോയ ഒരു ഓട്ടോ ഞാൻ വേഗം പിടിച്ചു .... അതാണെങ്കിലോ ഉറുമ്പിനേക്കാൾ ഇച്ചിരി വേഗത കൂടുതൽ ആണെന്നേയുള്ളൂ.... "ചേട്ടാ.... ഒന്ന് സ്പീഡ് വിടോ... ഇപ്പൊ ഒരു ബുള്ളറ്റ് പോയിട്ടുണ്ട്. അതിനെ കടത്തണം " "എന്റെ കൊച്ചേ .. ഇത് ബെൻസ് അല്ല. ഇത് ഓട്ടോയാണ്... ഇങ്ങനെ ആണെങ്കിൽ ഞാൻ തന്നെ ഇറക്കി വിടും " അയാളെ വർത്താനം കേട്ടപ്പോൾ അയാൾക്ക് ഇട്ട് കൊടുക്കാൻ ആണ് എനിക്ക് തോന്നിയത്. എന്നാലും ഞാൻ മിണ്ടാതെ നിന്നു. കോളേജിൽ എത്തിയപ്പോൾ ആ കൊരങ്ങനും ഫ്രണ്ട്സും മുന്നിൽ തന്നെ വരുന്നവരുടെ കണക്കു എടുക്കാൻ വേണ്ടി നില്കുന്നു. മ്മളെ കണ്ടപ്പോൾ ഓൻ വല്ലാത്തൊരു ജാഡയിൽ നിന്നു. .ഇങ്ങനേം ഉണ്ടാവോ... ഞാനും മുഖം തിരിച്ചു പോവാൻ നിന്നു. "ഷെറി... ഇവിടെ വാ " പാച്ചുക്ക മ്മളെ വിളിച്ചു. അവസാനം നിവർത്തി ഇല്ലാതെ ഓന്റെ അടുത്തേക്ക് പോവാൻ നിന്നപ്പോൾ ആണ് നിയന്ത്രണം ഇല്ലാതെ ആ തുറന്നിട്ട ജീപ്പ് കോളേജിലേക്ക് ഇരച്ചു കയറിയത്. അതിൽ നിന്ന് കറുത്ത ഷർട്ടും റൈബാൻ ഗ്ലാസും വെച്ച് ഇറങ്ങി വരുന്ന ആളെ ഞാൻ നോക്കി നിന്നു. "മുബാറക്" അവന്റെ കൂടെ എല്ലാ തല്ലിപ്പൊളികളും ഇറങ്ങിയിട്ടുണ്ട്. ഇതുവരെ പതുങ്ങി നിന്നവർ എല്ലാം പുറത്തു ഇറങ്ങി. അവൻ ഇറങ്ങി നേരെ നടന്നു അടുത്തത് ദിനൂക്കാക് നേരെ ആയിരുന്നു.... (തുടരും) പാർട്ട്‌ നന്നായോ അറിയില്ല..... സ്റ്റോറിക് ഉള്ളിൽ വലിയ ഒരു കഥ ഉണ്ട്. അതിലേക്കു നമ്മൾ കടക്കുന്നതേയുള്ളൂ.... എന്തായാലും എല്ലാരുടെയും സപ്പോർട്ട്ന് ഒത്തിരി നന്ദി .... ലവ് യു ഓൾ 😘😘😘😘😘😘
1k views
6 hours ago
#

📙 നോവൽ

❤ *ഷാനി*❤ ✒ *Shaana Zain* *A Romantic Story* Part-1⃣3⃣ എന്നെ താങ്ങിപ്പിടിച്ച വ്യക്തിയിലേക്കായിരുന്നു എന്റെ കണ്ണുകൾ ചലിച്ചത്. "യാ അള്ളാഹ്." ഇങ്ങേര് ആയിരുന്നോ, ഇന്റെ കാര്യത്തിൽ തീരുമാനായി' ... ഇയാളെന്താ എന്റെ കണ്ണിൽ നോക്കുന്നത്. അതില് വല്ലതും കാണാതായോ? അല്ല പിന്നെ അമ്മാതിരി നോട്ടം ആണ്. ഇങ്ങേര സ്വഭാവം ഒന്നിനും കൊള്ളില്ലെങ്കിലും ഇങ്ങേരമൊഞ്ച്..... ഹൂ ... ഒരു രക്ഷയും ഇല്ല..... ഞമ്മളും ഇങ്ങേരെ വായിനോക്കാൻ തുടങ്ങി. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ഷാനി ആരുമായോ സംസാരിച്ച് യാത്രയയക്കുന്നത് കണ്ട് കൊണ്ടായിരുന്നു ഞാൻ വന്നത്. മുഖം വ്യക്തമല്ലായിരുന്നു. പുറം തിരിഞ്ഞ് നിൽക്കുന്നത് കൊണ്ട് കാണാനും കഴിഞ്ഞില്ല. അയാളെ ശ്രദ്ധിക്കുന്നതിനിടയിലാണ് ഫോൺ റിങ്ങ് ചെയ്തത്. Callഅറ്റൻഡ് ചെയ്ത് സംസാരിച്ച് തിരിഞ്ഞ് നടക്കുന്നതിനിടയിലാണ് ആരിലോ ചെന്നിടിച്ചത്.കൂട്ടിമുട്ടിയ ആൾ വീഴാൻ പോയതുംഎന്റെ കൈകൾ കൊണ്ട് താങ്ങി നിർത്തി. ആ മുഖത്തേക്ക് ഒന്ന് നോക്കി. ആ കണ്ണുകൾ നന്നായി തിളങ്ങുന്നുണ്ടായിരുന്നു. ഞാനറിയാതെ എന്റെ ചുണ്ടിൽ പിഞ്ചുരി വിടർന്നു. *ലെന......* അവളുടെ അതേ കണ്ണുകൾ. ഇയൊരു കാരണം കൊണ്ടായിരിക്കാം ഷാനിയുടെ കണ്ണുകൾ എന്നെ ആകർഷിച്ചത്. അവളുടെ കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങിയതും എന്റെ പഴയ കാലങ്ങളുടെ കെട്ടുകൾ അഴിഞ്ഞു തുടങ്ങി. മനസ്സ് നിയന്ത്രണം വിട്ടതും പഴയ കാര്യങ്ങൾ മനസ്സിൽ നിന്ന് തട്ടി തെറിപ്പിച്ചു. ഷാനിയുടെ മുഖത്തിന് ഭംഗി നൽകാൻ വേണ്ടി ഇടത് കവിളിൽ ചെറിയൊരു കറുത്ത ഒരു മറുക് ഉണ്ടായിരുന്നു. അത് എന്നിലെ കൺട്രോൾ കളയാൻ ശ്രമിക്കുന്നുണ്ട്. ലെനയുടെ ഓർമ്മകൾ മനസ്സിലേക്ക് വന്നതും കണ്ണുകളിൽ നനവ് പടർന്നു. അപ്പോ തന്നെ അവളെ ശരിക്ക് നിർത്തിയിട്ട് ഒന്നും പറയാതെ മുന്നോട്ട് നടന്നു. ലെനയിൽ നിന്നുള്ള ഓർമ്മകളിൽ നിന്ന് മനപൂർവ്വം ഒളിച്ചോടുകയാണ്. പക്ഷേ ഷാനി അവൾ എന്റെ ലെനയെ വീണ്ടും ഓർമിപ്പിക്കുകയാണ്. ഇന്നേ വരെ തോന്നാത്ത ഫീലിങ്ങ്സ് ആണ് ഷാനി അടുത്തുള്ളപ്പോൾ. ലെന യോടു പോലും ഇങ്ങനെ തോന്നിയിട്ടില്ലായിരുന്നു. ക്യാബിൽ എത്തിയതും ഞാൻ എന്റെ ലാപ് തുറന്ന് അതിലെ ലെനയുടെ ഫോട്ടോയ്ക്ക് വേണ്ടി പരതി. ഞാനും അവളും ഒരുമിച്ച് ചിരിച്ചു കൊണ്ടുള്ള ഫോട്ടോ കണ്ടതും കണ്ണുനീർ കാഴ്ച്ചയെ മറച്ചു.കണ്ണുകൾ തുടച്ചതും ഷാനി വന്നതും ഒപ്പമായിരുന്നു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 അത്യാവശ്യമായി ഒരു മെയിൽ വന്നതും അത് സാറിനെ അറിയിക്കാൻ പോയപ്പോഴാണ് ഞാൻ കാഴ്ച്ചക്കണ്ടത്.. ലാപ്പിലേക്ക് നോക്കി കണ്ണ് നിറച്ച് ഇരിക്കുന്നത്. സാറിന് എന്തെങ്കിലും വിഷമം ഉണ്ടാകും. അത് ഇനിയും ഓർമ്മിപ്പിക്കുന്നത് ശരിയല്ല. ഞാൻ അറിയാത്ത പോലെ നിന്നു. "സർ" ''അത്യാവശ്യമായിട്ട് ഒരു മൈൽ വന്നിട്ടുണ്ട്." ''നമ്മൾ ഇപ്പോ തുടങ്ങിയ പ്രൊജക്റ്റിനെ പറ്റി .So ഇപ്പോ തന്നെ ഒരു കോൺഫറൻസ് വിളിക്കേണ്ടി വരും." - "ശരി എല്ലാവരോടും കോൺഫറൻസ് ഹാളിലേക്ക് വരാൻ പറയൂ...." എന്ന് പറഞ്ഞ് അങ്ങേര് ഫോണും എടുത്ത് നടന്നു. ഞാനും പോവാൻ നിന്നതും എന്റെ കണ്ണിൽ ആ ലാപ് ഉടക്കിയത്. സാർ പോയെന്ന് ഉറപ്പു വരുത്തിയതും പതിയെ ഞാൻ അതിന് അടുത്തേക്ക് സഞ്ചരിച്ചു. ഞാനത് ഓപ്പൺ ചെയ്തു. പാസ് വേഡ്‌ ഒന്നും ഇല്ലായിരുന്നു.അതു കൊണ്ട് ഒരു ഫോട്ടോയാണ് കണ്ടത്. സാറും കൂടെ ഒരു പെൺകുട്ടിയും. ഈ കണ്ടിട്ടാണല്ലോ സാറിന്റെ കണ്ണ് നിറഞ്ഞത്. ഓരോന്ന് ചിന്തിച്ച് നിന്നപ്പോഴാണ് എന്റെ കൈ പിടിച്ച് എന്നെ ഭിത്തിയോട് ചേർത്ത് നിർത്തിയത്. ആരാന്ന് നോക്കിയപ്പോ ശരിക്കും പേടിച്ചു പോയി. ''ഷാദിൽ" മുഖമാകെ ദേഷ്യം കൊണ്ട് ചുവന്ന് തുടുത്തിട്ടുണ്ട്. കണ്ടാൽ തന്നെ പേടിയാവും.... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 കോൺഫറൻസിന് വേണ്ടി നടന്നതും പെട്ടെന്നാണ് ലാപ് എടുത്ത് വെക്കാതെ പോന്നത് ഓർമ്മ വന്നത്. തിരിച്ച് ക്യാബിൽ ക്ക് എത്തിയപ്പോ ഷാനി ലാപ്പിൽ നോക്കി നിൽക്കുന്നു. അതു കണ്ടപ്പോ ദേഷ്യം സഹിക്കാൻ പറ്റാതെ ആയി അവളെ പിടിച്ച് ഭിത്തിയോട് ചേർത്ത് നിർത്തി. അവളുടെ കണ്ണുകളിലേക്ക് രൂക്ഷമായി നോക്കി. അപ്പോഴാണ് ശ്രേയ വന്നത്. "sorry sir, എല്ലാവരും എത്തിയിട്ടിണ്ട്. ഇനി സാറും മാഡവും കൂടി വന്നാൽ മീറ്റിങ്ങ് സ്റ്റാർട്ട് ചെയ്യായിരുന്നു." ശ്രേയയുടെ വിചാരം ഞങ്ങൾ റോമാൻസ് കളിച്ചതാണെന്നാ ,അല്ല അവളെ പറഞ്ഞിട്ടും കാര്യല്യ ഓഫിസിലുള്ളവരുടെ വിചാരം ഞങ്ങൾ ഇഷ്ടത്തിലാണെന്നാ.അതാവും അവൾ sorry പറഞ്ഞത്. "ok'' come with me അതും പറഞ്ഞ് ഞാൻ മുന്നിൽ നടന്നു. മനസ്സിന് വല്ലാത്ത അസ്വസ്ഥത. മീറ്റിങ്ങിൽ ശ്രദ്ധ ചെലുത്താൻ കഴിഞ്ഞില്ല. ഇടയ്ക്ക് ഇടയ്ക്ക് എന്റെ കണ്ണിന്റെ ദിശ ഞാൻ പോലും അറിയാതെ ഷാനിയിലേക്കായിരുന്നു. പക്ഷേ അവള് നന്നായി മീറ്റിങ്ങിൽ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഓരോരുത്തരും അവരവരുടെ ഒപ്പീനിയൻ സ് പറഞ്ഞ് കഴിഞ്ഞു. ഇതിലെ problem Solve ചെയ്യാൻ എന്തു കൊണ്ടും better ഷാനിയുടെ Plan ആയിരുന്നു Perfect ആയത്. അത് കൊണ്ട് ആ രീതിയിലൂടെ മുന്നോട്ട് പോകാൻ തീരുമാനിച്ചു. മീറ്റിങ് കഴിഞ്ഞ് ഏകദേശം എല്ലാരും പോയി തുടങ്ങി. ഇനി ഞാനും ശ്രേയയും ഷാനിയും മാത്രമുള്ളൂ കോൺഫറൻസ് ഹാളിൽ. ശ്രേയ പ്രൊജക്ടർ കണക്റ്റ് ചെയ്ത വയറും മറ്റും ഊരിമാറ്റുന്ന തിരിക്കിലാണ്.ഷാനി എന്തോ ഫോണിൽ നോക്കിയിരിക്ക. അപ്പോഴാണ് ശ്രേയ ഹാളിൽ നിന്ന് പോയത്. അപ്പോ തന്നെ ഞാൻ ഷാനിയുടെ അടുത്തേക്ക് ചെന്ന് എനിക്കഭിമുഖമായി നിർത്തി. പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു.🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ഞാനാകെ പേടിച്ചിരുന്നു. Correct സമയത്ത് ശ്രേയ വന്നത് നന്നായി. ആ problem Solve ചെയ്യാൻ എന്റെ Plan സെലക്റ്റ് ചെയ്തത്തിനു ഒത്തിരി സന്തോഷം തോന്നി.മീറ്റിങ്ങ് എല്ലാം കഴിഞ്ഞ് ഞാൻ ഫോണിൽ ഓരോന്ന് നോക്കി കൊണ്ടിരിക്കായിരുന്നു. പെട്ടെന്നാണ് ആരോ എന്നെ പിടിച്ച് വലിച്ചത്. എന്റെ കാല് അവിടെ ഉണ്ടായിരുന്ന വയറിൽ തടഞ്ഞ് നേരെ ഞാൻ ആ കാലമാടന്റെ ദേഹത്തെക്കായിരുന്നു വീണത്. അങ്ങേര് എന്റെ അരയിലൂടെ കൈയിട്ട് മുറുകെ പിടിച്ചു. ഇങ്ങേർക്കും ബാലൻസ് കിട്ടീല അതുകൊണ്ട് ഒറ്റ വീഴ്ച്ചയായിരുന്നു ചെയറിലേക്ക് . റിവോൾവർ ചെയർ ആയത് കൊണ്ട് അത് ഞങ്ങളെ കൊണ്ട് തിരിഞ്ഞ് ഒരു പോക്കായിരുന്നു. ഞാൻ ഷാദിലിന്റെ ഷർട്ടിൽ മുറുകെ പിടിച്ചു.അവസാനം അത് ചെന്ന് ഭിത്തിയിടിച്ചപ്പോഴാണ് അത് ഒന്ന് നിന്നത്. ഞാൻ ഷാദിൽ ന്റെ മുഖത്തേക്ക് നോക്കിയപ്പോ അങ്ങേര് എന്റെ കണ്ണിൽ നോക്കി കിടക്കാ.എനിക്ക് ദേഷ്യം അങ്ങോട്ട് എവിടുന്നാ വന്നത് എന്ന് അറില.. നല്ലപോലെ നിൽക്കണ എന്നെ പിടിച്ച് വലിക്കേണ്ട വല്ല അവശ്യവും ഉണ്ടായിരുന്നോ ഈ കോദിലിന്. അല്ല പിന്നെ. ഞാൻ രൂക്ഷമായി അങ്ങേരേ നോക്കി. നോക്കി....... നോക്കി...... ഞാനും ആ കണ്ണിലേക്ക് ലയിച്ചു. എന്റെ തട്ടത്തിന്റെ സ്ഥാനം തെറ്റിയതൊന്നും ഞാനറിഞ്ഞില്ല. അങ്ങനെ നോക്കി എത്രനേരം നിന്നന്ന് അറീല. പതിയെ ഷാദിൽ അവന്റെ കൈ കൊണ്ട് എന്റെ തട്ടം തലയിൽ ഇട്ട് തന്നു. ഏത് നേരത്താണോ റോൾ ചെയ്ത ഷോൾ അഴിക്കാൻ തോന്നിയത്. തട്ടം ഇട്ടു തരുമ്പോഴും ഷാദിൽ ന്റെ കണ്ണ് എന്റെ കണ്ണിലായിരുന്നു. ഇങ്ങനെ കിടന്നാ ശരിയാവില്ല എന്ന് മനസ്സിലാക്കി ഞാൻ തന്നെ ഷർട്ടിലെ പിടി വിട്ട് അങ്ങേരെദേഹത്ത് നിന്ന് എണീറ്റു. അപ്പോ തന്നെ അവനും എണീറ്റു. അപ്പോഴാണ് ഞാനാ കാഴ്ച്ച കണ്ടത്. ഞാൻ കണ്ണ് രണ്ടും പൊത്തി പിടിച്ച് തിരിഞ്ഞ് നിന്ന് "അയ്യേ"ന്ന് അലറി. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ഇവളെന്തിനാ ഈ അലറുന്നത്. എനിക്കൊന്നും മനസ്സിലായില്ല. "ടീ നീ എന്തിനാ അലറുന്നത് എന്താ കാര്യം" ''അത്..... അത്...... ഇയാളുടെ ...." "എന്താ ...എനിക്ക് എന്താ "... "അത് തന്റെ ഷർട്ടിന്റെ ബട്ടൺസ് കിടക്കുന്നത് കണ്ടില്ലേ..... " അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്. രണ്ട് ബട്ടൺസ് ആണ് പൊട്ടിയിരിക്കുന്നത്. "ഓ ... നാശം ഇത്പ്പോ എങ്ങനെ സംഭവിച്ചത്?" അപ്പോഴാണ് ഞങ്ങള് വീഴാൻ പോയപ്പോഅവള് എന്റെ ഷർട്ടിൽ മുറുകെ പിടിച്ചത് ഓർമ്മ വന്നത്. ഇവള് കാരണമാണ് ഇത് പൊട്ടിയത്. അത് കൊണ്ട് ഇവള് തന്നെ ഇതിന് ഒരു പരിഹാരം കണ്ടെത്തട്ടെ. "ടീ .... ഇത് പൊട്ടാൻ കാരണം നീയാണ് " "ഞാനോ... ഞാനേപ്പോഴാ തന്റെ ഷർട്ടിന്റെ ബട്ടൺസ്പ്പൊട്ടിച്ചത്." " നീയല്ലെ വീഴാൻ പോയപ്പോ ഷർട്ടിൽ പിടച്ചത്. ആ പിടത്തത്തിന്റെ ഫലമാണ് ഇത് " "അത്.... അത് പിന്നെ താനെന്തിനാ എന്നെ പിടിച്ച് വലിച്ചത്." ശെ വന്ന കാര്യം മറന്ന് പോയി. ദേഷ്യത്തിൽ വന്നതായിരുന്നു.ഇവളോട് രണ്ട് വർത്താനം പറയാൻ അതെല്ലാം മറന്ന് പോയി വീഴ്ച്ചയില്. " അത്... അത് ഞാൻ മറന്നു പോയി .Anyway പൊന്നുമോള് ഈ ഷർട്ടിന്റെ ബട്ടൺസ് മര്യാദയ്ക്ക് അങ്ങ് പിടിപ്പിച്ച് തന്നേക്ക് ട്ടാ." എന്നിട്ട് എന്റെ പി.എ നോട് എനിക്കു ഷർട്ട് വാങ്ങിച്ചു കൊണ്ട് വരാൻ പറഞ്ഞു. ആ ചാൻസിൽ അവള് മെല്ലെ കടന്ന് കളയാൻ നോക്കുവായിരുന്നു. ഞാനത് കൈയോടെ പിടിച്ചു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ഇങ്ങേര് ഫോൺ വിളിക്കുന്ന തിരക്കിൽ മെല്ലെ രക്ഷപ്പെടാൻ നോക്കുവായിരുന്നു. ഞാൻ തിരിഞ്ഞ് നടന്നതും ആ കാലമാടൻ കോദിൽ എന്റെ കൈ പിടിച്ച് വലിച്ചു. നേരെ അങ്ങേരെ നേഞ്ചെത്തോട്ട് ചെന്ന് വീണു. അവന് കൈ കൊണ്ട് എന്നെ ലോക്ക് ചെയ്തു വെച്ചു. " എങ്ങോട്ടാ മോള് പോണത് " "എനിക്കീ പോവണം എന്നെ വിട്" " പോവാലോ ആദ്യം എന്റെ ഷർട്ടിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാക്ക്." "എനിക്ക് ബട്ടൺസ് പിടിപ്പിക്കാൻ അറീല" ''അതൊന്നും പറഞ്ഞ ശരിയാവില്ല." ''ഈ ഷർട്ടിന് പകരം വേറെ വാങ്ങിച്ചാ പോരെ....." "പോരാ " എനിക്ക് ഇത് തന്നെ വേണo . "So മോള് പറഞ്ഞത് കേട്ടോ." ഞാൻ ഒന്നും പറയാതെ തല താഴ്ത്തി നിന്നു. മഹേഷ് അപ്പോഴേക്കും ഷർട്ടുമായി വന്നിരുന്നു. മാഹി പോകുന്നതിനിടയിൽ എന്നെയും അവനെയും മാറി മാറി നോക്കി എന്തോ അർത്ഥം വച്ച് ചിരിച്ചു പോയി. "എന്ത് നോക്കി നിൽക്കാടി കണ്ണ് പൂട്ടടി "എന്ന് അലറി ഷർട്ടിന്റെ ബട്ടൺസ് ഊരിമാറ്റാൻ തുടങ്ങി. ഞാൻ കണ്ണ് പൂട്ടി നിന്നു. "ഇതാ ഇത് വാഷ് ചെയ്ത് ബട്ടൺസ് പിടിപ്പിച്ചിട്ട് കൊണ്ട് തന്നാ മതി" എന്നും പറഞ്ഞ് ഷർട്ട് എന്നെ ഏൽപ്പിച്ച് ചെയറിൽ കിടന്ന കോട്ടും എടുത്ത് അങ്ങേര് പോയി. ഞാൻ വിൻഡോയിലൂടെ നോക്കിയപ്പോ പുറത്ത് മഴ തകർത്തു പെയ്യുന്നുണ്ട്. ഞാനാ ഷർട്ട് കൈയിൽ എടുത്ത് ആ കോദിലിനെ സങ്കൽപ്പിച്ച് അതിനെ തെറി അഭിഷേകവും നടത്തി രണ്ട് അടിയും കൊടുത്ത് തിരിഞ്ഞപ്പോ എന്റെ പിന്നിൽ ദേ കൈയ്യും കെട്ടി നിൽക്കുന്നു സാക്ഷാൽ *"കോദിൽ"* (തുടരും) തെറ്റ് തിരുത്തി വായിക്കുക ❤Shaana Zain❤
2.5k views
7 hours ago
*കാണാമറയത്തെ കൂട്ടുകാരി* °°°°°°°°°°°°°°°°°°°°°°°°°°°°°° ✍🏻Shubana Rafeeq °°°°°°°°°°°°°°°°°°°°°°°°°°°°° പുലരിയിൽ മിന്നിതിളങ്ങുന്ന ഇളവെയിലന്റെ മുഖത്തെക്ക് ഉദിച്ചപ്പോഴുക്കും കണ്ണുകൾ പതിയെ തുറന്നു.... ഇന്നലെ രാത്രി കയറിയതാണ് നാട്ടിൽ നിന്ന്... ഫ്രണ്ടിന്റെ ഒരു പുസ്തക പ്രകാശനത്തിന്റെ ഉത്ഘാടനത്തിനായി പോകുന്നു... തന്റെ തിരക്കുകളെ ഒഴിച്ചു നിർത്തിയുള്ള ഒരു യാത്രയാണെന്ന് തന്നെ പറയാം..... ഒഴിവുള്ള ദിനങ്ങളിലെ എന്റെ ചെറിയ ചെറിയ എഴുത്തുകളിൽ നിന്നാണ് അവനെ പരിചയപെടുന്നത്... Fb യിൽ പോസ്റ്റുന്ന എന്റെ മിക്ക രചനകൾക്കും മറക്കാതെ കമന്റ് തരാറുള്ളത് കൊണ്ട് തന്നെ ഞങ്ങളുടെ സൗഹൃദം പെട്ടന്ന് വളർന്നു .. റയാൻ... അതായിരുന്നു അവന്റെ പേര്..... ഞങ്ങളുടെ സൗഹൃദചുവടുകൾക്കിടയിൽ വെച്ചാണ് അവനൊരു wtsp ഗ്രൂപ്പിനെ കുറിച്ച് പറയുന്നതും...ഞാൻ അതിലേക് ജോയിൻ ചെയ്യുന്നതും ... ഒത്തിരി എഴുത്തുകാരെ മുന്നോട്ടു നയിക്കുന്ന ഗ്രൂപ്പ്‌ ആയതു കൊണ്ടാകാം.. വല്ലാത്തൊരു മോഹമായിരുന്നു അതിൽ പോസ്റ്റ്‌ ഇടാനും... വായിക്കാനും.. കമന്റ് പറയാനും എല്ലാം... ഞാൻ എഴുതിയതിൽ വെച്ച് ചെറിയൊരു അനുഭവ കുറിപ്പ് ഞാൻ ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്തു.....നിമിഷ നേരം കൊണ്ട് തന്നെ ഒരുപാട് നല്ല കമന്റ്കളും ഒരുപാട് തിരുത്തലുകളും കിട്ടി... ഒത്തിരി സന്തോഷം തോന്നി.... അങ്ങനെ ദിവസങ്ങൾ കൊഴിഞ്ഞു പോയി... ഒരു ദിവസം പിഎം ൽ msg വന്നു... റിപ്ലൈ കൊടുക്കും മുന്നേ അവൾ സ്വയം പരിചയപെടുത്തി... ഗ്രൂപ്പിൽ ഇടയ്ക്കിടെ കാണാറുള്ളത് കൊണ്ട് തന്നെ അറിയാമെന്നു പറഞ്ഞു..പരിചയപെടാൻ വന്നതായിരിക്കുമെന്ന് കരുതിയ എനിക്ക് തെറ്റി... അവൾ ഒരു സഹായം ചോദിച്ചു വന്നതായിരുന്നു... ഒരു ചെറിയ എസ്സേ എഴുതി കൊടുക്കാൻ.. ഇങ്ങോട്ട് വിട്ടത് മ്മളെ കൂട്ട് റയാൻ.... ആദ്യമായി വന്നതല്ലെന്ന് കരുതി... കിട്ടിയ സമയം കൊണ്ട് എഴുതി കൊടുത്ത്... അത് കിട്ടിയപ്പോ വല്ലാത്തൊരു സന്തോഷം തന്നെ ആയിരുന്നു.... പിന്നീട് ഞങ്ങൾ പരസ്പരം പരിചയപെട്ടു... ഞങ്ങളുടെ ഇടയ്ക്കിടെയുള്ള ചാറ്റിങ് ദിവസേനയുള്ള അടിപിടിയിലേക്ക് മാറി... ഓൺലൈനിൽ ഉണ്ടെങ്കിൽ എന്റെ അടുത് വന്നു ന്തെങ്കിലും പറഞ്ഞു വഴക്ക് കൂടിയിട്ടെ പോകാറുള്ളൂ...ആ ബന്ധം കട്ട സൗഹൃദത്തിലേക്ക് വഴിമാറി.... സ്നേഹം കൊണ്ടല്ല അടിപിടിയിലൂടെയാണ് അവൾ എന്നിൽ കൂടിയേറിയത്.... സത്യം പറഞ്ഞൽ അവൾക് വേണ്ടി മാത്രമായിരുന്നു ലൈനിൽ വരുന്നത്..അവളും അങ്ങനെ ആയിരുന്നന്നാണ് ഞാനും വിശ്വസിക്കുന്നത്... ഞങ്ങളുടെ ബന്ധത്തെ എല്ലാവരും തെറ്റിദ്ധരിച്ചങ്കിലും ഞങ്ങളുടെ ഉള്ളിലുള്ള വിശ്വാസമായിരുന്നു ഞങ്ങളുടെ മുന്നോട്ടുള്ള ഓരോ ചുവടുവെപ്പും... പ്രണയത്തെ പോലും തോല്പിക്കാൻ ഞങ്ങളുടെ സൗഹൃദതിനാകുമെന്ന് ഞങ്ങള്ക് തന്നെ പലതവണ തോന്നിയിട്ടുണ്ട് ....അത്രക് ആഴത്തിലിറങ്ങിയിരുന്നു രണ്ടു പേരും... പക്ഷെ അവളെയൊരിക്കലും വേണമെന്ന് ആഗ്രഹിക്കുന്നില്ല...പക്ഷെ ഇങ്ങനെ വായാടിയെ പോലെ നല്ലൊരു കൂട്ടായ് എന്നും കൂടെ ഉണ്ടാകണം... പരസ്പരം കാണാത്ത ഞങ്ങള്ക് തമ്മിൽ കാണാനുള്ള ആഗ്രഹം ആവോളം ഉണ്ടായിരുന്നു.... പക്ഷെ ദൂരം ഞങ്ങൾക്കിടയിലെ വില്ലൻ ആയതു കൊണ്ടാകാം... ഇന്നേവരെ കാണാൻ സാധിക്കാതെ ഇരുന്നത്..... പല ആവിശ്യങ്ങൾക്കായി അവളുടെ നാട് വരെ പോയിട്ടും അവളെ കാണാൻ കഴിയാത്തത് കൊണ്ട് തന്നെ എപ്പോഴും പരാതിയായിരുന്നു... " എന്നെ മണ്ണിലേക്ക് എടുക്കും വരെ വരരുത് "എന്നും പറഞ് എപ്പോഴും വഴക്കിടും..കാണാനുള്ള കൊതി എന്നിലും ഉണ്ട്.. പക്ഷെ സാഹചര്യങ്ങൾ അനുകൂലമല്ലാത്തത് കൊണ്ട് തന്നെ ഞാൻ നിസ്സാഹനായിരുന്നു..... അവൾക് കൊടുത്ത സ്നേഹം ഇന്നേവരെ ആരും അനുഭവിച്ച് കാണില്ല... അവൾക് വേണ്ടി നിറഞ്ഞ കണ്ണുകൾ പോലെ ആരുടെ കണ്ണുകളും നിറഞ് കാണില്ല... അതെ അവളുടെ ചെറിയ പിണക്കം പോലും എന്നെ വല്ലാതെ അസ്വസ്ഥനാക്കാറുണ്ട്.... ചില സമയങ്ങളിൽ ഇടറിയ ശബ്ദത്തോടെ അവൾ എന്നോട് പറയാറുണ്ട്... "എനിക്ക് നിന്നെ ഭയങ്കര ഇഷ്ട്ടാണ്.. മരണം വരെ നല്ല കൂട്ടായ് എന്നും വേണം..നിന്റെ കാര്യത്തിൽ മാത്രം ഞാൻ സ്വാർത്ഥയാണ് എന്നൊക്കെ.."....അതിന്റ മുൻപിൽ ഞാൻ ഒന്നു ചിരിക്കാറെ ഉള്ളൂ....ആ ചിരിയിൽ നില്കും അവളുടെ പരിഭവം എല്ലാം.... °°°°°° °°°°°°° °°°°°°°° °°°°° °°°° ബസ്സ് സ്റ്റാന്റിൽ നിർത്തിയപ്പോഴണ്‌ ചിന്തകളിൽ നിന്ന് ഉണർന്നത്... ബാഗ് എടുത്തു പുറത്തേക്കിറങ്ങി... റയാൻ എന്നെ വെയ്റ്റ് ചെയ്തു നിൽക്കായിരുന്നു... അവൻ ഓരോന്ന് പറയുന്നതിനിടയിലാണ് മ്മളെ ചങ്കത്തിയുടെ കാര്യം പറഞ്ഞത്... അരമണികൂറിൽ കൂടുതലുണ്ട് അവളുടെ വീട്ടിലേക്....പോകാമെന്നു കരുതി...wtsp തുറന്നു..... അവളോട്‌ നാട്ടിൽ ഉണ്ടെന്ന് പറഞ്ഞു... അപ്പൊ തന്നെ അവൾ വീട്ടിലേക് വാ.. ഇവിടെ അടുത്താണന്നൊക്കെ പറഞ്ഞു... സർപ്രൈസ് ആയിക്കോട്ടെന്ന് കരുതി... വരുന്നില്ലന്നും.. ചെറിയൊരു അത്യാവശ്യമുണ്ടെന്നും പറഞ്ഞു... അപ്പോഴുക്കും അവന്റെ വീട് എത്തി.. റിപ്ലൈ നോക്കാതെ ഞാൻ നെറ്റ് ഓഫ് ചെയ്ത് വീട്ടിലേക്കു കയറി... ഭക്ഷണം കഴിച്ച് ഒന്നുറങ്ങിയതെ ഓർമയുള്ളൂ അപ്പോഴുക്കും റയാന്റെ വിളികേട്ട് ഉണർന്നു.. അവൻ ആകെ വല്ലാതെയായിട്ടുണ്ട്... ആകെ തളർന്നിട്ടുണ്ട്.... കണ്ണുകൾ നിറഞ്ഞിട്ടുണ്ട്... " എന്താടാ.. എന്താ പറ്റ്യേ.. നീയെന്താ വല്ലാതെരിക്കുന്നെ ...? എന്റെ ചോത്യത്തിനുള്ള മറുപടി തരാൻ കഴിയാതെ അവൻ കെട്ടിപിടിച്ചു പൊട്ടികരഞ്ഞു...ഒന്നും മനസ്സിലാവാതെ എന്നിൽ നിന്ന് അടർത്തി മാറ്റി കാര്യം ചോദിച്ചു... പറഞ്ഞ മറുപടി കേട്ട് നിൽക്കാൻ ക്ഷമയില്ലാതെ പരിസരം മറന്ന് അലറി കരഞ്ഞു..റയാൻ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നും കേൾക്കാൻ പറ്റാത്ത അവസ്ഥ.... കുറച്ചു നേരത്തിനു ശേഷം ഞങ്ങൾ കുറച്ചു പേര് അവളുടെ വീട്ടിലേക്കു തിരിച്ചു...അവളുടെ വീട്ടിലേക്ക് എത്തും തോറും ഉള്ളിലെ സങ്കടം തികട്ടി വന്നു... " ഞാൻ വരുമെന്ന് പറഞ്ഞതല്ലേ.. അപ്പോഴുക്കും നീ... " വീടെത്തി എന്നുള്ള റയാന്റെ ശബ്ദം കേട്ടതോടെ.. ഉള്ളിലെ സങ്കടത്തെ പിടിച്ചു നിർത്തി ഞാൻ പുറത്തോട്ടിറങ്ങി... വീടിന് മുൻപിൽ പന്തലൊരുങ്ങിയിട്ടുണ്ട്.... അങ്ങിങ്ങായ് കേൾക്കുന്ന ഓത്തിന്റെ ഈണം കാതിൽ പ്രകമ്പനം കൊള്ളിക്കുന്ന പോലെ...മുറ്റത് പൂത്തു നിൽക്കുന്ന മുല്ലപൂവിനെ കുറിച്ചവൾ പലവട്ടം പറഞ്ഞിട്ടുണ്ട്.. ഒത്തിരി ഇഷ്ട്ടമാണ് പോലും... തൊടിയിലുള്ള നെയ്മാവിന്റെ രുചിയറിഞ് പലതവണ എന്നെ കൊതിപ്പിച്ചവളാണ്.... അവളെ കാണാൻ പോകുകയാണ്... ഇത്രയും കാലം കാണാൻ കൊതിച്ച മുഖം...എന്റെ കാണാമറയത്തെ കൂട്ടുകാരി...വെള്ള പുതച്ചു കിടത്തിയ അവളെ കണ്ടതും...സ്വയം നിയന്ത്രണം വിട്ടു പോയി.... എന്നോട് അവൾ ചിരിക്കുന്നുണ്ട്... ആദ്യം കാണുമ്പോഴുള്ള നാണം അവളുടെ മുഖത്തുണ്ട്.. ഒത്തിരി സംസാരിക്കാൻ ഉണ്ട്... പക്ഷെ... നിശ്ചലമാണ്... കൈകൾ കോർത്തിണക്കി ഒരുപാട് നേരം സംസാരിക്കണമെന്നും... ഒരുപാട് നേരം നമ്മുടെതായ ലോകത്ത് ഒരുമിക്കണമെന്നും പറഞ്ഞത് നീയല്ലേ..മണ്ണോടു ചേരുമ്പോ നിന്നോടപ്പം ഞാനുണ്ടാകും.. ഒരിക്കലും നമ്മൾ പിരിയില്ന്ന് പറഞ്ഞതും നീയല്ലേ...പക്ഷെ.. നീ.. നീയാണ്.... ഉള്ളിൽ തിങ്ങി കൂടിയ ചിന്തകൾ കൈവിട്ട് ഞാൻ അവളുടെ അടുക്കലേക്ക് പോയതും റയാൻ വന്നു തടഞ്ഞു...എന്നെ പുറത്തേക്ക് കൊണ്ട് പോയി.... അവളുടെ വീട് വിട്ടിറങ്ങി.... തിരിഞൊന്ന് നോക്കി .... അതെ...അവളുണ്ട് അവിടെ... എന്നെ നോക്കി ചിരിക്കുന്നുണ്ട്...അവൾ കരയുന്നുവോ... ഇല്ല... അവൾ കരയില്ല..... റയാൻ എന്നെ പിടിച്ചു ഉള്ളിലേക്കിരുത്തി.. സീറ്റിലേക്കിരുന്ന് കണ്ണുകളടച്ചു.... ഫോണിന്റെ വൈബ്രെഷൻ കേട്ടതും ഞെട്ടി ഉണർന്നു.... Wtsp തുറന്നു... അവളുടെ msg വന്നു കിടപ്പുണ്ട്.... " ഞാനൊന്നുറങ്ങിയാലെ നീ വരൂ.. പക്ഷെ അതിൽ നിന്ന് ഉണരരുത് എന്ന് മാത്രം.... " മറുപടി കാണാനോ.. കേൾക്കാനോ അവളില്ല.. ഫോൺ സ്വിച്ച് ഓഫ്‌ ചെയ്തു..... സീറ്റിലേക്ക് ചാഞ്ഞു.... നിറഞ്ഞു വന്ന കണ്ണുകൾ തുടച് അവളെ യാത്രയാക്കാൻ നേരെ പള്ളികാട്ടിലേക്ക്.... (അവസാനിച്ചു )
#

📙 നോവൽ

📙 നോവൽ - sugargri14 . deviantart . com | | കാമാത്ത കൂട്ടുകാരി Shubana Rafeeq - ShareChat
1.9k views
8 hours ago
#

📙 നോവൽ

*ROBBERY* *Chapter : 3* *Wri : shihab* *+918943914403* ******************************** D.G.Pയുടെ ഓഫീസ് എന്തായി അക്ബർ ഇത് വരെയുള്ള അന്യോഷണം.എന്തെങ്കിലും തുമ്പ് കിട്ടിയോ......... ഇത് വരെ പ്രതികളിലേക്ക് സൂചന നൽകുന്ന ഒന്നും കിട്ടിയിട്ടില്ല സർ........ 10 ദിവസം കൊണ്ട് ഇതിന്റെ അന്യോഷണം തീരുമോ......... അറിയില്ല സർ.പക്ഷെ ഒരു കാര്യം ഉറപ്പിച്ചു പറയാം 10ദിവസത്തിനുള്ളിൽ പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ അക്ബർ ഈ യൂണിഫോം അണിയില്ല സർ....... അതും പറഞ്ഞു അക്ബർ അവിടെ നിന്നും എഴുന്നേറ്റു പുറത്തേക്കു പോയി.......... പുറത്ത് അക്ബറിനെയും കാത്തു സച്ചി നിൽക്കുന്നുണ്ടായിരുന്നു.... സർ ഇതാണ് സംഭവം നടന്നദിവസം ആക്റ്റീവ് ആയ മൊബൈൽ നമ്പറുകളുടെ ലിസ്റ്റ്...... ടോട്ടൽ 250 മൊബൈൽ ആണ് ആ സമയത്തു ആക്റ്റീവ് ആയിരുന്നത്....... അന്ന് രാത്രി ആക്റ്റീവ് ആയിരുന്ന മൊബൈൽ നമ്പറുകളുടെ ലിസ്റ്റിൽ നിന്നും അവർ സംശയം തോന്നിയ 15 നമ്പറുകൾ അവർ പ്രത്യേകം നോട്ട് ചെയ്‌തു............ സർ ഈ 15നമ്പറിൽ അവർ ഉണ്ടാകും എന്ന് ഉറപ്പുണ്ടോ....... ഉറപ്പ് പറയാൻ കഴിയില്ല.പക്ഷെ താൻ ഒരു കാര്യം ശ്രദ്ധിച്ചോ.ഈ 15നമ്പർ റോഡ് വഴി ട്രാവൽ ചെയ്യുന്നവർ ആയിരുന്നു....... മൂന്ന് നമ്പർ സേലം മുതൽ എഗ്‌മോർ വരെയും,2നമ്പർ സേലം മുതൽ വില്ല് പുരം വരെയും അങ്ങനെ അങ്ങനെ ഇതിലെ ഓരോ നമ്പറും യാത്രക്കാർ ആയിരുന്നു...... ഒരു പക്ഷെ ഈ പതിനനെഞ്ചിൽ ഒരാൾ മോഷ്ട്ടാക്കളുടെ സഹായി ആണെങ്കിലോ....... ആണെങ്കിൽ തന്നെ അത് നമ്മൾ എങ്ങനെ കണ്ടെത്തും സർ......... ആദ്യം ഈ പതിനഞ്ചുപേരുടെയും ഫുൾ ഡീറ്റെയിൽസ് എടുക്കണം അവർ ആർക്കോക്കേയാണ്‌ വിളിച്ചിരുന്നത് ആ നമ്പറുകളുടെയും ഡീറ്റെയിൽസ് എടുക്കണം....... മൊബൈൽ ടവർ ലൊക്കേഷൻ വെച്ചു ഈ നമ്പറുകൾ ഏതു റൂട്ടിലൂടെ ആണ് പോയിരുന്നത് എന്ന് മനസ്സിലാക്കാൻ സാതിക്കും ആ റൂട്ടിൽ ഉള്ള ട്രാഫിക് സിഗ്നലിൽ ഉള്ള എല്ലാ C.C.ക്യാമറയും ചെക്ക് ചെയ്യണം എന്തെങ്കിലും ഒരു ലിങ്ക് നമുക്ക് കിട്ടാതിരിക്കില്ല........ അക്ബർ D.G.P യെ വിവരം അറിയിച്ചു.D.G.P എല്ലാ സ്റ്റേഷനിലേക്കും വിവരം കൈമാറി.മണിക്കൂറുകൾക്കുള്ളിൽ സേലം മുതൽ എഗ്‌മോർ വരെയുള്ള എല്ലാ ട്രാഫിക് സിഗ്നൽസിലെയും C.C ക്യാമറ ഫുട്ടെജു അക്ബറിന്റെ ടേബിളിന്റെ മുകളിൽ എത്തി........ 15മൊബൈൽ നമ്പറുകളുടെ ഫുൾ ഡീറ്റെയിൽസുമായി സച്ചിയും വന്നു.സച്ചിയുടെ കൂടെ ഡേവിഡും ഉണ്ടായിരുന്നു സൈബർ സെൽ ഓഫീസർ ആയിരുന്നു ഡേവിഡ്....... ഡേവിഡ് ഇനി കുറച്ച് ദിവസം താൻ ഞങളുടെ കൂടെ ഉണ്ടാകണം ബുദ്ധിമുട്ട് ഇല്ലല്ലോ....... ഹേയ് എന്ത് ബുദ്ധിമുട്ട് സർ. സച്ചി സർ കാര്യങ്ങൾ എല്ലാം പറഞ്ഞു ഞാൻ കൂടെ ഉണ്ട് സർ...... സർ ഇതാണ് ആ 15 നമ്പറുകളുടെയും ഐഡി ഡീറ്റെയിൽസ്.പതിനഞ്ചു പേരെയും അതാതു പോലീസ് സ്റ്റേഷനിൽ വിളിച്ചു അന്യോഷിച്ചിരുന്നു........ 15പേർക്കും ക്രിമിനൽ ബഗ്രോണ്ട് ഒന്നും ഇല്ല സർ..... പക്ഷെ ഈ 15-ൽ രണ്ട് നമ്പർ പുതിയ സിം ആണ്...... പുതിയതോ....? അതെ സർ............ മോഷണം നടക്കുന്നതിന്റെ തലേദിവസം ആണ് ഈ സിം എടുത്തിട്ടുള്ളത്.മോഷണം നടന്ന രണ്ട് ദിവസം കൂടിയേ ഈ സിം ആക്റ്റീവ് ആയിട്ടുള്ളു.അതിന് ശേഷം ഈ സിം ആക്റ്റീവ് ആയിട്ടില്ല.......... ഡേവിഡ് ആ രണ്ട് നമ്പറും മോഷണം നടക്കുന്ന അന്ന് ഏത് ലൊക്കേഷനിൽ ആയിരുന്നു എന്നറിയണം...... അതിന് എന്താ സർ 10 മിനിറ്റ് ഇപ്പോൾ പറഞ്ഞു തരാം....... ഡേവിഡ് തന്റെ ബാഗിൽ നിന്നും ലാപ്ടോപ് എടുത്ത് പുറത്തേക്കു വെച്ചു ഓൺ ചെയ്തു........ സർ ആ നമ്പർ ഒന്ന് പറയുമോ...... സച്ചി ഡേവിഡിന് നമ്പർ പറഞ്ഞുകൊടുത്തു......... സർ ഒമ്പത് മണിക്ക് ഇതിലെ ഒരു നമ്പർ സേലം റെയിൽവേ സ്റ്റേഷൻ പരിധിയിൽ ഉണ്ടായിരുന്നു.മറ്റേ നമ്പർ ആറ്റൂരും ആയിരുന്നു.ഒമ്പത് മണിക്ക് സേലത്തു നിന്നും ആറ്റൂർ ഉള്ള നമ്പറിലേക്ക് ഒരു കാൾ പോയിട്ടുണ്ട്..... പിന്നെ ഈ രണ്ട് നമ്പർ പരസ്പരം കോൺടാക്ട് ചെയ്തിട്ടുള്ളത് വൃന്ദാചലത്തു വെച്ചാണ്.അതിനു ശേഷം ഈ രണ്ട് നമ്പർ പരസ്പരം കോൺടാക്ട് ചെയ്തിട്ടില്ല........... ഈ രണ്ട് നമ്പർ ആരുടെയൊക്കെ പേരിൽ ആണ് എന്നറിയണം........ അതിപ്പോൾ പറഞ്ഞു തരാം സർ........... ഒരു നമ്പർ എടുത്തിരിക്കുന്നത് മുരുകേഷൻ എന്ന ആളുടെ പേരിൽ ആണ്.സേലം കാക്കപാളയം അടുത്ത് ആണ് ആളുടെ വീട്....... രണ്ടാമത്തെ ആളുടെ പേര് പുലികേശി സേലം രാമലിംഗപുരം ആണ് ഇയാളുടെ വീട്......... ഡേവിഡ് ഇവര് ഈ പ്രൂഫ് വെച്ചിട്ട് തന്നെ വേറെ സിം എടുത്തിട്ടുണ്ട് എന്നറിയാൻ പറ്റുമോ........ പറ്റും സർ........ എങ്കിൽ അതൊന്നു നോക്കിക്കേ.എന്നിട്ട് ആ രണ്ട് നമ്പർ തമ്മിൽ പരസപരം കോൺടാക്ട് ചെയ്തിട്ടുണ്ടോ എന്നറിയണം............ ഓക്കേ സർ ഇപ്പോൾ പറഞ്ഞു തരാം....... സർ ഈ രണ്ട് പ്രൂഫിലും ഓരോ സിം കൂടിയുണ്ട്.പക്ഷെ ഈ രണ്ട് നമ്പർ തമ്മിൽ പരസ്പരം കോൺടാക്ട് ചെയ്തിട്ടില്ല........ ഈ നമ്പറിൽ നിന്നും ഇവർ എടുത്ത പുതിയ നമ്പറിലേക്കു വിളിച്ചിട്ടുണ്ടോ.......... ഇല്ല സർ......... ഇവരുടെ പഴയ നമ്പറും പുതിയ നമ്പറും തമ്മിൽ പരസ്പരം കോൺടാക്ട് ചെയ്തിട്ടില്ല.......... സച്ചി മുരുകേശനും പുലികേസിയും ഒരു പിടിയും തരുന്നില്ലല്ലോ....... അപ്പൊ എങ്ങനെയാ സർ രണ്ട് പേരെയും അങ്ങ് പൊക്കുക അല്ലേ.......... സച്ചി സേലം പോലീസ് സ്റ്റേഷനിൽ വിളിച്ചു പറ ഇവരെ അങ്ങ് പൊക്കാൻ.ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കാൻ പറയണം രണ്ട് പേരും പരസ്പരം കാണാൻ പാടില്ല.അതായത് മുരുകനെ അറസ്റ്റ് ചെയ്തത് പുലിക്കും പുലിയെ അറസ്റ്റ് ചെയ്തത് മുരുകനും അറിയാൻ പാടില്ല.പിന്നെ അറെസ്റ്റ്‌ രേഖപെടുത്തണ്ട എന്ന് പ്രത്യേകം പറഞ്ഞേക്ക്................ ശരി സർ........... ഡേവിഡ് ഞങ്ങൾ സേലം വരെ പോവുകയാണ്‌....... സർ വിരോധം ഇല്ലെങ്കിൽ ഞാനും വരട്ടെ സർ.......... ഓഹ്...... അതിനെന്താ എന്നാൽ താനും പോരേ........ അവർ നേരെ പോയത് സേലം പോലീസ് സ്റ്റേഷനിലേക്ക് ആയിരുന്നു.......... അവരെയും കാത്തു സേലം പോലീസ് സ്റ്റേഷനിൽ SI രത്നവേൽ ഉണ്ടായിരുന്നു........ എന്തായി രത്നം അവരെ അറെസ്റ്റ്‌ ചെയ്‌തോ....... ചെയ്തു സർ.പക്ഷെ അവർ ഇവിടെ ഇല്ല സർ...... പിന്നെ......... അറസ്റ്റ് രേഖപെടുതാത്തത് കൊണ്ട് ഇവിടെ വെക്കുന്നത് സേഫ് അല്ല സർ........ എന്നാൽ നമുക്ക് അങ്ങോട്ട്‌ പോകാം........ അവരെയും കൊണ്ട് രത്നവേൽ പോയത് ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന ഒരു പഴയ കെട്ടിടത്തിലേക്ക് ആയിരുന്നു......... നിലത്തു വീണു കിടക്കുന്ന കരിയിലകളെ പറത്തികൊണ്ട് അവരുടെ ജീപ്പ് വന്നു നിന്നു....... ജീപ്പിൽ നിന്നും ഇറങ്ങിയ അക്ബർ ചുറ്റും നോക്കി....... സർ ഇത്‌ കേസിൽ കിടക്കുന്ന ഒരു കെട്ടിടം ആണ്.അത് കൊണ്ട് തന്നെ ഇവിടേക്ക് ആരും വരില്ല.പിന്നെ കുറച്ച് കാലം ആയി അറസ്റ് രേഖപെടുത്താത്ത പ്രതികളെ ഇവിടെ ആണ് സൂക്ഷിക്കാർ......... അവർ അകത്തേക്ക് കടന്നു........ അകത്തു ഇരുന്നു രണ്ട് കോൺസ്റ്റബിൾമാർ ചീട്ട് കളിക്കുക ആയിരുന്നു.ഇവരെ കണ്ടതും പെട്ടന്ന് ചാടി എഴുന്നേറ്റു........... എവിടെ ആണ് അവർ....... അത് കേട്ടതും അവിടെ ഉണ്ടായിരുന്ന കോൺസ്റ്റബിൾ ചെന്ന് ഒരു റൂമിന്റെ വാതിൽ തുറന്നു........ റൂമിന്റെ ഒരു മൂലയിൽ തളർന്നു ഇരിക്കുക ആയിരുന്നു പുലികേശൻ......... അവരെ കണ്ടതും പുലികേശൻ എഴുനേറ്റു....... പുലികേഷൻ അല്ലെ....... അതെ സർ........ എന്തിനാണ് തന്നെ ഇവിടെ കൊണ്ട് വന്നത് എന്നറിയോ........ ഇല്ല സർ........ വാ പറഞ്ഞു തരാം........ അകബർ പുലികേശന് ഒരു നമ്പർ പറഞ്ഞു കൊടുത്തു....... ഈ നമ്പർ തന്റേതു അല്ലെ..... അല്ല സർ എന്റേത് അല്ല.എനിക്ക് ഇങ്ങനെ ഒരു നമ്പർ ഒന്നും ഇല്ല......... പക്ഷെ പുലികേശ തനിക്ക് അറിയാതെ തന്റെ പ്രൂഫിൽ എങ്ങനെ ആണ് സിം എടുക്കുക......... അക്ബർ പറഞ്ഞത് കേട്ടതും പുലികേശൻ ഒന്ന് ഞെട്ടി........ പക്ഷെ കൂടുതൽ ചോദ്യം ചെയ്യലിൽ നിന്നും അക്ബറിനു ഒരു കാര്യം ഉറപ്പായി പുലികേശി അയാൾക്ക്‌ ഇത് മായി യാതൊരു ബന്ധവും ഇല്ല എന്ന്....... ഇത് തന്നെ ആയിരുന്നു മുരുകേശന്റെയും അവസ്ഥ.പുലികേശനും, മുരുകേശനും പരസ്പരം അറിയുക പോലും ഇല്ലായിരുന്നു രണ്ട് പേരും നിരപരാധികൾ ആണ് എന്ന് അക്ബറിനു ഉറപ്പായി........ രത്നവേൽ അക്ബറിന്റെ അടുത്തേക്ക് ചെന്നു.സർ ഞാൻ ഇവരെ കുറിച്ച് അന്യോഷിച്ചു.അപ്പാവികൾ ആണ്.കൂലി വേല ചെയ്തു ജീവിക്കുന്നവർ ഇവർക്ക് സർ അന്യോഷിക്കുന്ന കേസുമായി യാതൊരു ബന്ധവും ഇല്ല എന്ന് ഉറപ്പാണ്...... നിരാശയോടെ അക്ബർ പുറത്തേക്ക്‌ ഇറങ്ങി.പക്ഷെ അപ്പോഴും അക്ബറിന്റെ മനസ്സിൽ ഉത്തരം കിട്ടാത്ത ഒരു ചോദ്യം ഉണ്ടായിരുന്നു...... ആരായിരിക്കും ഇവരുടെ പ്രൂഫ് വെച്ച് സിം എടുത്തിട്ടുണ്ടാവുക? എന്തിനു വേണ്ടി ആയിരിക്കും അവര് സിം എടുത്തത്? ഇനി അവർക്കു റോബെറിയുമായി ഒരു ബന്ധവും ഉണ്ടായിരിക്കില്ലേ........ മൂന്ന് ദിവസം കഴിഞ്ഞിരിക്കുന്നു.ഇനി മുന്നിൽ ഉള്ളത് വെറും 7 ദിവസം മാത്രം........ ഞാൻ ഇതിൽ പരാജയ പെട്ട് പോകുമോ……………? സച്ചി അക്ബറിന്റെ തോളിൽ കൈവെച്ചു....... അക്ബർ പെട്ടന്ന് തിരിഞ്ഞു നോക്കി.... സർ ഇനി എന്ത്‌ ചെയ്യും..... ആരായിരിക്കും ഇവരുടെ പ്രൂഫ് വെച്ചു സിം എടുത്തിട്ടുണ്ടാവുക തനിക്ക് എന്ത്‌ തോന്നുന്നു സച്ചി................. അക്ബർ കുറച്ച് നേരം കണ്ണുകൾ അടച്ചു ഇരുന്നു........... അപ്പോൾ ആണ് അക്ബറിന്റെ ഫോൺ റിങ് ചെയ്തത്......... ഫാത്തിമ ആയിരുന്നു വിളിചത്.......... ശരി ഞാൻ കൊണ്ട് വരാം എന്ന് പറഞ്ഞു ഫോൺ വെച്ചു........ അതും പറഞ്ഞു അക്ബർ തിരിഞ്ഞു നടന്നു......... രണ്ടടി വെച്ചതും അക്ബർ ഒന്ന് നിന്നു.ഫാത്തിമ പറഞ്ഞ കാര്യം അക്ബറിന്റെ മനസ്സിലേക്ക് വീണ്ടും വന്നു........ അക്ബറിന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു........ സച്ചി താൻ വാടോ എന്ന് പറഞ്ഞു ആ കെട്ടിടതിന്റെ അകത്തേക്ക് അക്ബർ ഓടി........ *********************************** സേലം മുനിസിപ്പൽ കോർപ്പറേഷന്റെ മുന്നിൽ അക്ബറിന്റെ ബൊലേറോ വന്നു നിന്നു......... അതിൽ നിന്നും അക്ബറും സച്ചിയും ഡേവിഡും ഇറങ്ങി......... തൊട്ട് പുറകിൽ രത്നവേലിന്റെ ജീപ്പും വന്ന് നിന്നു............. മുനിസിപ്പൽ കോർപ്പറേഷന്റെ ഓപ്പോസിറ്റ് സൈഡ് ഉള്ള ഒരു ഷോപ്പിലേക്കു ആണ് അവർ മൂന്നു പേരും പോയത്......... ചേട്ടാ ഒരു റീചാർജ് ചെയ്യണം അക്ബർ പറഞ്ഞു......... ഏത് സിം ആണ് സർ...... ഏയർടെൽ...... നമ്പർ പറയു സർ......... അക്ബർ നമ്പർ പറഞ്ഞ് കൊടുത്തു....... ആ നമ്പർ കേട്ടതും കടക്കാരൻ പേടിയോടെ അക്ബറിന്റെ മുഖത്തെക്ക് നോക്കി.അയാൾ നിന്ന് വിറക്കാൻ തുടങ്ങി........ അത് കണ്ടതും അകബറിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു....... തുടരും......... രചന : ശിഹാബ്
2.2k views
8 hours ago
#

📙 നോവൽ

കിനാവ്... പാർട്ട് 47 സനയുടെ വിരലിൽ ആദിയുടെ പേരിലുള്ള മോതിരം അണിയിച്ചു കൊടുത്തു. സന അവന്റേത് ആയെന്ന സന്തോഷം ഇപ്പോൾ തന്നെ മ്മളെ ആദിയുടെ മുഖത് കാണാം. ആ സന്തോഷം മതിയായിരുന്നു എന്റെ കണ്ണ് നിറയാൻ. പാവം ഒരുപാട് വിഷമകൾ ഉള്ളിൽ കൊണ്ടു നടക്കുന്നവനാണ് ന്റെ ആദി. ഉമ്മനെയോ ഉപ്പനെയോ അവൻ കണ്ടിട്ടില്ല. ആരൊക്കെ ഉണ്ടെങ്കിലും അവരെ കാണാത്ത വിഷമം അപ്പോഴും അവന്റെ ഉള്ളിൽ ഉണ്ട്. എന്റെ ഉമ്മയ്ക്ക് ഉപ്പയ്ക്കും അവൻ കഴിഞിട്ടുള്ള ഞാനും മിന്നുവും. അത്രക്ക് സ്നേഹമാണ്. അവൻ ആഗ്രഹിച്ചത് എന്തും അവന്റെ കയ്യിൽ എത്തിക്കാൻ ശ്രമിക്കും അവർ. എന്നാൽ ആഗ്രഹങ്ങൾ ഒന്നും ഇല്ലാതെ അവൻ ജീവിച്ചു. ഇന്ന് അവൻ ആദ്യമായി ആഗ്രഹിച്ചത് അവന്റെ അടുത്ത് നിൽക്കുമ്പോൾ മനസ് നിറഞ്ഞു. അടുത്തത് വിവാഹ ദിവസം നിശയിക്കുന്ന ചടങ്ങാണ്. ഒരു മാസം കഴിഞ്ഞാൽ അവരുടെ വിവാഹം. എല്ലാവരും ആ തീരുമാനത്തോട് യോജിച്ചപ്പോൾ എല്ലാം മംഗളം... ചടങ്ങുകൾ കഴിഞ്ഞു ഭക്ഷണവും കഴിച്ചു. പിന്നെ കുറച്ചു നേരം ഞങ്ങൾ സംസാരിച്ചിരുന്നു. കല്യാണം കഴിഞ്ഞിട്ട് ഇത്രേ ആയെങ്കിലും എനിക്ക് അവളുടെ വീട്ടിൽ ഉള്ളവരെ അല്ലാതെ വരെ ആരെയും അധികം അറിയില്ല. ഞാനും ആദിയും പിന്നെ അവളുടെ മുത്തപ്പടെ മക്കളും അവരെ നിങ്ങൾ അറിയാൻ വഴി ഉണ്ട്. ആരാണെന്ന് അല്ലെ... റിഷാനയുടെ സഹോദരങ്ങൾ... ഇനി റിഷാന ആരാണെന് മറന്നു പോയോ നിങ്ങൾ... അവളെ അല്ലെ മ്മള് ആദ്യം കെട്ടാൻ വന്നത്. ഇപ്പൊ എല്ലാർക്കും എല്ലാം മനസിലായിന്ന് വിചാരിക്കുന്നു. അങ്ങനെ ഒരു വിധം ലോക വിവരങ്ങൾ പറഞ്ഞു നേരം ഇരുട്ടിച്ചു. ഇതുവരെ ന്റെ പെണ്ണിനെ കാണാൻ പറ്റിയിട്ടില്ലെന്ന് ഉള്ള വിഷമം മ്മളെ കുറച്ച ഒന്നും അല്ല മനസിൽ ഉള്ളത്. അതോണ്ട് തന്നെ നേരെ അകത്തേക്ക് കയറി ഉമ്മനെയും തേടി. അപ്പൊ ഇവിടെ മ്മളെ ഉമ്മയും സിയാടെ ഉമ്മയും ചേർന്ന് ലോകം മറിച്ചിടുന്നു. മ്മള് ഉമ്മിനെ വിളിച്ചു ഓഫീസിൽ കുറച്ചു വർക് ബെണ്ടിങ് ഉള്ളതൊണ്ട ഇറങ്ങിയലോ എന്ന് പറഞ്ഞു. എന്റെ ഭാഗ്യം കൊണ്ട് തന്നെ ഉമ്മ സമ്മതിക്കുകയും ചെയ്തു. അത് കേട്ട സന്തോഷത്തിൽ മ്മള് തുള്ളി ചാടി പുറത്തേക്ക് പോക്കാൻ തുടങ്ങിയപ്പോൾ പിറക്കില്നിന്ന് വിളി. ഉമ്മയാണ് ഉമ്മ പറയുന്നത് കേട്ട് എനിക്ക് അപ്പോ തന്നെ മനസിലായി എന്റെ കുടെ ഒരു ഭാഗ്യവും ഇല്ലെന്ന്. സിയാടെ ഉമ്മ സിയനെ കുറച്ചു ദിവസം ഇവിടെ നിർത്താൻ അനുവാദം ചോദിച്ചു നിൽക്കേണ്. ഞാൻ എങ്ങനെയാ മുടക്ക് പറയുക. ആക്കെ പെട്ടു പോയി. അപ്പോഴാണ് അവിടേക്ക് ഇത് ഒന്നും അറിയാതെ ന്റെ ബിവി കടന്നു വന്നത്. ഞാൻ അവളെ ദയനീയമായി നോക്കി. എന്റെ നോട്ടം കണ്ടിട്ട് അവൾ എന്താണ് ചോദിച്ചു. ഞാൻ അപ്പോൾ നോട്ടം ഉമ്മയില്ലേക് തിരിച്ചു. വീണ്ടും എന്റെ പ്രതീക്ഷ തെറ്റി. ഉമ്മ അവളോട് കാര്യം പറഞ്ഞപ്പോൾ പെണ്ണ് എന്നെ നോക്കി കളിയാക്കുന്നു.. എല്ലാവരും അവിടെ നീക്കാൻ അവൾക്ക് സമ്മതം കൊടുത്തു. മനസില്ല മനസോടെ ഞാനും.. പോക്കാൻ വേണ്ടി എല്ലാവരും ഇറങ്ങി. എനിക്ക് ആണേൽ ഇപ്പൊ പോകാനും തോന്നുന്നില്ല. അവൾ ഇവിടെ ഞാൻ അവിടെ ഇതൊന്നും ശെരിയവില്ല. ഞാൻ എന്തെങ്കിലും ഐഡിയ കിട്ടോ എന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് എന്റെ തോളിൽ ഒരു കൈ വന്നത്. നോക്കിയപ്പോൾ ആദി ചിരിച്ചു കൊണ്ട് നിൽക്കുന്നു. "അപ്പൊ എങ്ങനെയാ പോവല്ലേ.... നിനക്ക് വർക് ചെയ്ത് തീർക്കേണ്ട...." "ശവത്തിൽ കുതല്ലേടാ...." "സത്യം പറയാലോ മാഹി... ഇപ്പോഴാണ് എനിക്ക് ഇരു സമാധാനം ആയത്.. " അവൻ എന്നെ കളിയാക്കി ചിരിക്കുന്നത് കണ്ട് കൊല്ലനാണ് ഞാൻ തോന്നിയത്. പക്ഷെ ചെയ്യതത് സന യെ ഓർത്ത് മാത്രമാണ്.. ഞാൻ എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി. പോക്കാൻ നേരം ഒന്നുടെ തിരിഞ്ഞു നോക്കി. സിയാ ഈ പരിസരത്ത് ഒന്നുമില്ല. പെട്ടെന്ന് ഞാൻ ബൽക്കണയിലേക്ക് നോക്കിയപോൾ കണ്ടു കർട്ടന്റെ മറവിൽ നിൽക്കുന്ന എന്റ പെണ്ണിനെ. വീട്ടിൽ ചെന്ന് റൂമിലേക് കടന്നപ്പോൾ ഞാൻ അറിഞ്ഞു അവളുടെ കുറവ്. റൂം മുഴവൻ അവൾ ഉപയോഗിക്കുന്ന അതറിന്റെ ഗന്ധം. അവിടെ ഉള്ള ഓരോ വസ്തുവിലും ഞാൻ അവളുടെ സമിബ്യം ഞാൻ അറിഞ്ഞു. ഇനിയും അവിടെ നിന്നാൽ പ്രാന്തവും എന്നു തോന്നിയപ്പോൾ ഫ്രഷായി ആദിയുടെ റൂമിലേക്ക് വിട്ടു. ആദി സനയെ സ്വാപ്നം കണ്ടു കിടക്കേണ്. അങ്ങനെ നിന്നെ സുഖിക്കാൻ ഞാൻ വിടില്ല മോനെ.... ഞാൻ അവന്റെ അടുത്ത് പോയി കിടന്നു. അപ്പൊ അവൻ ഞെട്ടി എന്നെ നോക്കി. "നീ എന്താ ഇവിടെ....??" "അതെന്താ എനിക്ക് ഇവിടേക്ക് വന്നൂടെ..." "അതല്ല..." "ഏതല്ല....?? മിണ്ടാതെ കിടന്നു ഉറങ്ങാൻ നോക്കേടാ...." അപ്പൊ അവൻ ഒന്നും മിണ്ടാതെ കിടന്നു. തിരിഞ്ഞു മറിഞ്ഞു കിടന്നിട്ടും ഉറക്കം വരുന്നില്ല. ആദിയെ നോക്കിയപ്പോൾ അവൻ ഉണ്ട് സില്ലിങ് നോക്കി കിടക്കുന്നു. അവസാനം ഈ ശോകം മാറ്റാൻ വേണ്ടി ഫിലിം ഇരുന്ന് കണ്ടു. പിന്നെ എപ്പോഴോ ഉറങ്ങി പോയി. രാവിലെ എഴുനേറ്റു കോളേജിൽ പോക്കാൻ ഒരുങ്ങി ഇറങ്ങിയപ്പോളാണ് അടുത്ത പണി. ഇന്ന് ഹർത്താലാണെന്ന്. ഹർത്താൽ ഉണ്ടാക്കിയവനെ പ്രാകി കൊണ്ട് റൂമിലേക്ക് തിരിച്ചു പോയി. ഫയൽസ് എല്ലാം എടുത്തു ഓഫീസിലെ റൂമിലേക്ക് വിട്ടു. അവിടെയിരുന്ന് ഫയൽസ് നോക്കുമ്പോൾ ഉമ്മ ചായ കൊണ്ടുവന്നു തന്നു. ഞാൻ അത് എടുത്തു കുടിച്ചോണ്ടിരിക്കുമ്പോളാണ് വീണ്ടും സിയായെ ഓർമ വന്നത്. ഞാൻ വേഗം അവൾക്ക് വിളിച്ചു. റിങ് ഉണ്ടെങ്കിലും അവൾ എടുക്കിന്നില്ല. വീണ്ടും കുറെ പ്രാവിശ്യം വിളിച്ചു നോക്കി. അവസാനം അവൾ എടുത്തു. ഇങ്ങോട് പറയാൻ സമ്മതിക്കാതെ ഞാൻ അവളോട് ചൂടായി. "ആരെ കെട്ടിക്കാൻ പോയതന്നെടി... ഞാൻ അത്രേ നേരമായി വിളിക്കാൻ തുടങ്ങിട്ട്...." "അയോ കാക്കു... സിയാ പുന്തോട്ടത്തിലാണ്... റിങ് കേട്ട് വന്നത് ഞാൻ...." പടച്ചോനെ വീണ്ടും പണി പാളി. ഇത് സന ആയിരുന്നു. ആക്കെ നാറി നാണം കെട്ടു. എന്തായാലും നാറി ഇനി വരുന്നോടത് വച്ചു കാണാം. "അത് പിന്നെ... അവളെ വിളിച്ചിട്ട് കിടത്തോണ്ട്.... അവൾ എവിടെ...." "അടിയിലുണ്ട്.... ഞാൻ കൊടുക്കാം....." "ഹ്മ്മ....." "ഹലോ...... " മ്മളെ ബിവി മ്മളെക്കാൾ ദേഷ്യത്തിലാണ്... അത് ആ ഹലോ യിൽ നിന്ന് മനസിലായി. ഞാൻ കളം മാറ്റി ചുവട്ടി.നല്ല സൗമ്യമായി അവൾക്ക് മറുപടി കൊടുത്തു. "നീ എവിടെയാ..." "എന്തിനാ...., അപ്പോളാണ് ഭാര്യയെ ഓർമ വന്നത് അല്ലെ....." "ഏയ് അല്ല.... ഞാൻ നിന്നെ മറക്കോ...." "ഇല്ലെന്നാണ് ഞാൻ വിചാരിച്ചത്... ഇന്നലെ മനസിലായി മറക്കും എന്ന്..." "നീ എന്തൊക്കെയാ ഈ പറയുന്നേ... നിന്നെ ഓർക്കാതെ ഒരു നിമിഷം പോലും ഇല്ല ഇന്നലെ.... " "മതി മതി... സന പറഞ്ഞു ഇന്നലത്തെ നിങ്ങളുടെ കല പരിപാടികൾ...." "സന..... " എടാ ആദി നീ... അല്ലേലും ഇപ്പൊ എനിക്ക് മോശം സമയമാണ്. എന്ത് ചെയ്താലും ശെരിയാവുമില്ല... കുറെ നേരത്തെ സോപ്പിങിന്റെ ഫലമായി മ്മളെ ബിവി പഴയ പോലെ ആയി. പിന്നെ കുറെ നേരം ഒളോട് കിന്നാരം പറഞ്ഞു ഇരുന്നു. അപ്പോഴാണ് എനിക്ക് ഹോസ്പിറ്റലിൽ നിന്നു കാൾ വന്നത്. സിയാനോട് പിന്നീട് വിളിക്കാൻ പറഞ്ഞിട്ട് ഞാൻ വേഗം ഡോക്ടർക്ക് തിരിച്ചു വിളിച്ചു. "Dr എന്താണ് കാര്യം ആ കുട്ടിക്ക് എങ്ങനെ ഉണ്ട്... അവൾ ഓകെ അല്ലെ.... ??" "Ys Mr. maahid... ആ കുട്ടി ഇപ്പോൾ നോര്മലാണ്. ഞങ്ങൾ വിചാരിച്ചതിലും വേഗം ആ കുട്ടി റികവർ ആവുന്നുണ്ട്. ഇന്ന് രാവിലെ റൂമിലേക് മാറ്റി. നാളെ വേറെ കുഴപ്പം ഒന്നുമില്ലെകിൽ ഡിസ്ചാർജ് ചെയ്യാം...." "ഓകെ dr...." "മാഹി... ഞാൻ വിളിച്ചത് വേറെ ഒരു കാര്യം പറയാനാണ്..." "എന്താണ് dr...??" "ആ കുട്ടിയുടെ ചികിത്സക്ക് വേണ്ടി ചിലവാക്കിയ പണം അവർ തിരിച്ചു തരും എന്ന് വാശിയിലാണ്. ഞാൻ എങ്ങനെ അത് വാങ്ങിക്കും..." "ഓഹ് അതാണോ.... " "ആ കുട്ടിക്കാണ് കൂടുതൽ നിർബന്ധം... ഞാൻ എന്താ ചെയ്യേണ്ടത്...." "Dr. ഇത് ഞാൻ നോക്കിക്കൊള്ളാം.... " "ഓകെ മാഹി...." ഡോക്ടറുമായി സംസാരിച്ചു ഞാൻ ബൈക്കും എടുത്തു ഹോസ്പിറ്റലിലേക്ക് പോയി. റൂം ചോദിച്ചു ആ റൂം ലക്ഷ്യമാക്കി നടന്നു. ആ റൂമിൽ നിന്നു ഒരു നഴ്‌സ് ഇറങ്ങുന്നത് കണ്ടു. അവരുടെ പിന്നാലെയായി ആ അമ്മുവിന്റെ അമ്മയും ഉണ്ടായിരുന്നു. ഞാൻ ആ റോമിലേക്ക് കടന്നു. പ്രതീക്ഷിച്ച പോലെ ആ റൂമിൽ അമ്മു അല്ലാതെ വേറെ ആരും ഉണ്ടായിരുന്നില്ല. അവൾ നല്ല മായക്കത്തിലാണെന് തോന്നുന്നു. തലയിൽ കേട്ട് ഉണ്ട്. കയ്യും കാലും പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്. മുഖത് തന്നെ സ്റ്റിച്ചും ഉണ്ട്. ഞാൻ അവളുടെ അടുത്തുള്ള ചെയറിൽ പോയി ഇരുന്നു. തുടരും....
5.4k views
10 hours ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post
Share on other apps
Facebook
WhatsApp
Unfollow
Copy Link
Report
Block
I want to report because