#നിമിഷപ്രിയ
ഉസ്താദിന് ഇന്ന് പുതിയതെന്തോ ചെയ്തതായി എന്നു തോന്നലുണ്ടാകുമോ?
'ഇല്ല' എന്നു തന്നെയാണ് എൻ്റെയുത്തരം.
എത്ര ദശാബ്ദങ്ങളായിരിക്കുന്നു ഈ കരുതൽ..
ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ..
ഇടക്കിങ്ങനെ ചില 'നിമിഷപ്രിയ'മാരുടെ കാര്യങ്ങൾ വരുമ്പോളത് വാർത്തയാകുന്നു. മീഡിയകൾ ചുറ്റിലുമെത്തുന്നു, പൊതു സമൂഹം വാഴ്ത്തുപാടുന്നു, അസൂയാലുക്കൾ അസ്വസ്ഥരാകുന്നു.
ഉസ്താദിൻ്റെ ഈ ദിനവും സാധാരണ പോലെ കടന്നു പോകുന്നു.
നാളെ ആരോരുമില്ലാത്തവർക്കൊപ്പം സൗമ്യമായിട്ടങ്ങനെ ദൗത്യം നിർവ്വഹിച്ചു പോകും.
ഇന്നലെ ഉണ്ടായതാണോ ഈ ആഗോള സ്വീകാര്യത?
'അല്ല' എന്നു തന്നെയല്ലെ മനസ്സിലെയുത്തരം.
പതിറ്റാണ്ടുകളുടെ സമർപ്പണമാണാ ബാന്ധവം, വെറുതെയുണ്ടായതേയല്ല എന്ന് തന്നെ.
ഉസ്താദിലാനന്ദിക്കുമ്പോഴും ഉസ്താദിലലിയാനായില്ലെങ്കിൽ ഈ ആനന്ദം,നമ്മിൽ വെറും അധര വ്യായാമം.
ഉസ്താദ് കാലം കനിഞ്ഞേകിയ വരദാനം❤️
#Kanthapuram
#🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ