@raizu4478
@raizu4478

Raiza💘

നിന്റെ സ്വന്തം റസീക്ക 💓

നിന്റെ സ്വന്തം റസീക്ക 💓 ✒ Raiza പാർട്ട്‌ 49 ജനലിന്റെ കർട്ടൻ കാറ്റ് വന്നപ്പോൾ നീങ്ങിയതും അലങ്കാര വിളക്കുകളുടെ വെളിച്ചം അയാളുടെ മുഖത്തെ എനിക്ക് മുന്നിൽ കാണിച്ചു തന്നു ...ആ മുഖം കണ്ടതും ഞാൻ ഒരു നിമിഷം തരിച്ചു നിന്നു... പതിയെ അയാൾ എന്റെ വായിൽ നിന്നും കയ്യെടുത്തതും എന്റെ നാവുകൾ ചലിച്ചു ... "സാ ...ക്കീ ...????" $$$$$$$$$$$$$$$$$$$$$$$$$$ "ശൂ ......" മെല്ലെ എന്റെ നാവുകൾ ചലിച്ചതും സാക്കി അവന്റെ ചൂണ്ടു വിരൽ അവന്റെ ചുണ്ടോട് ചേർത്ത് വെച്ച് കൊണ്ട് എന്നോട് മിണ്ടാതെ നിൽക്കാൻ പറഞ്ഞു . എന്നോട് മിണ്ടാതെ നിൽക്കാൻ പറഞ്ഞു കൊണ്ട് അവൻ ചുറ്റും നോക്കുന്നത് കണ്ടതും ഞാൻ അവന്റെ മുഖത്തേക്ക് നോക്കി കൊണ്ട് മെല്ലെ ചോദിച്ചു . "എന്താടാ .,,?" "ശൂ ..മിണ്ടല്ലേ .. അക്കി ഇപ്പൊ വരും .... .... ആഹ് ..ദേ അക്കി ..ശൂ...മിണ്ടല്ലേ " അതും പറഞ്ഞു കൊണ്ട് അവൻ സ്റ്റെയർകയ്‌സിന്റെ ഭാഗത്തേക്ക് നോക്കിയതും ഞാനും അങ്ങോട്ട്‌ നോക്കി ..അക്കി സ്റ്റെയർകയ്‌സ് ഇറങ്ങി പോകുന്നതാണ് കണ്ടത് . അവൻ പോയി കഴിഞ്ഞതും സാക്കി എന്നിൽ നിന്നും വിട്ട് നിന്നു കൊണ്ട് നെടുവീർപ്പിട്ടു . "എന്താ സാക്കീ ... " ഞാൻ വീണ്ടും ചോദിച്ചതും അവൻ എന്നെ നോക്കി ഇളിച്ചു .. "അതേയ് ..എനിക്ക് ഒരു ഐഡിയ കിട്ടിയിട്ടുണ്ട് .അത് പറയാൻ വന്നതാ .അക്കിയെ കൊണ്ട് ഇഷ്ട്ടം പറയിപ്പിക്കേണ്ടേ " എന്റെ മുഖത്തു നോക്കി സാക്കി അത് പറഞ്ഞതും താഴെ വീണു കിടന്ന ഇത്തയുടെ ഡ്രസ്സ്‌ പാക്കറ്റ് എടുത്തു കൊണ്ട് അവന്റെ നേരെ തല്ലാനായി ചെന്നു . "പൊന്നു സാക്കി ...ഇതിനായിരുന്നോ എന്നെ പേടിപ്പിച്ചേ ..എന്റെ ജീവൻ പോയി .ഞാൻ അംജദ് ആണെന്ന് കരുതി ..." "ഹിഹിഹി ..ജയിലിൽ കിടക്കുന്ന അവൻ എങ്ങനെ ഇവിടെ വരും ജെനി ... അവന്റെ കാര്യം വിട് ... നല്ലൊരു ദിവസം ആയിട്ട് ആ ചെറ്റയുടെ പേര് പോലും ഈ വീട്ടിൽ പറയേണ്ട ... നിനക്ക് കേൾക്കേണ്ടേ എന്റെ ഐഡിയ " "നിന്റൊരു ഐഡിയ .. ഐഡിയ ഇങ്ങനെയാണോ പറയാൻ വരാ " "അത് ഞാൻ നിന്നെ വിളിക്കാൻ നേരം അക്കി വരുന്നത് കണ്ടപ്പോൾ അക്കി കാണേണ്ട എന്ന് കരുതി ...നീ പേടിച്ചോ ജെനി " "എന്നെ കൊണ്ടൊന്നും പറയിപ്പിക്കേണ്ട .... " "സോറി ..." "ആഹ് ...എന്നിട്ട് പറ ...എന്താ നിന്റെ ഐഡിയ " "ആഹ് ...അതോ ..നീ കയ്യിൽ മെഹന്ദി ഇടുന്നില്ലേ " "മെഹന്ദിയോ ...എനിക്കതിനോട് താല്പര്യം ഇല്ല ..എന്ത്യേ ?? " "എന്നാൽ ഇന്ന് നീ മെഹന്ദി ഇടണം .." സാക്കി അത്‌ പറഞ്ഞതും അതെന്തിനാണെന്ന ഭാവത്തിൽ അവനെ നോക്കി . " നോക്കേണ്ട .എന്റെ മനസ്സിൽ ഒരു ഐഡിയ ഉണ്ട് ..അതിനാണ് നിന്നോട് മെഹന്ദി ഇടാൻ പറഞ്ഞത് .. നീ മെഹന്ദി ഇട്ടു കഴിഞ്ഞാൽ ഫുഡ്‌ കഴിക്കാൻ പറ്റില്ലല്ലോ ..അപ്പോൾ നീ എന്നോട് ഫുഡ്‌ തരാൻ പറയണം ..ഞാൻ നിനക്ക് വാരി തരുന്നത് കാണുമ്പോൾ അക്കിക്ക് ജലസ് ഫീൽ ചെയ്യും " അവൻ പറഞ്ഞതും ഞാൻ അതിനെ കുറിച്ച് ആലോചിച്ചു ..സാക്കി ആയത് കൊണ്ട് അവന് ഒന്നും തോന്നില്ലായിരിക്കും ...വേറെ വല്ല ആണുങ്ങളും ആയിരുന്നെങ്കിൽ എപ്പോ ദേഷ്യം വന്നെന്ന് ചോദിച്ചാൽ മതി .. എന്റെ ആലോചന കണ്ടതും സാക്കി വിരലുകൾ ഞൊടിച്ചു കൊണ്ട് എന്നെ വിളിച്ചതും ഞാനവനെ നോക്കി . " ഈ ചെറിയ കാര്യത്തിന് അവന് ദേഷ്യം വരുമെന്ന് എനിക്ക് തോന്നുന്നില്ല സാക്കീ .." "അതൊക്കെ നീ കണ്ടോ ജെനി .." "മ്മ് ..ഓക്കേ ..ഞാൻ റെഡി ..എന്ത് ചെയ്തായാലും ആ ജാഡക്കാരനെ കൊണ്ട് ഇഷ്ട്ടം പറയിപ്പിക്കണം " "അപ്പൊ പറഞ്ഞ പോലെ ... " സാക്കിക്ക് ചിരിച്ചു കൊടുത്തു കൊണ്ട് ജെനി സ്റ്റെയർകയ്‌സ് ഇറങ്ങി പോയതും അവൾ പോകുന്നതും നോക്കി സാക്കി നിന്നു .. പടച്ചോനെ ...അപ്പൊ ഇത് ഓക്കേ ആയി.. അക്കി എന്നെ പഞ്ഞിക്കിടാതിരുന്നാൽ മതിയായിരുന്നു ..എന്തായാലും ഇവരുടെ വട്ട് ഞാനിന്ന് അവസാനിപ്പിക്കും ....അടുത്തത് അക്കി .. ചിരിച്ചു കൊണ്ട് സാക്കി സ്റ്റെയർകയ്‌സ് ഇറങ്ങി താഴേക്ക് പോയി . ************************** ഇന്ന് മെഹന്ദി ചടങ്ങ് ആയത് കൊണ്ട് ഒരുപാട് ജോലികൾ ഉണ്ടായിരുന്നു ..ഞാനും സാക്കിയും ചേർന്നാണ് വീടെല്ലാം ഡെക്കറേറ്റ് ചെയ്തത് .. വൈകുന്നേരം ആയപ്പോഴേക്കും എല്ലാവരും വന്നു തുടങ്ങി ..അധികമാരും ഇല്ല .. ഉമ്മിയുടെ അകന്ന കുടുംബത്തിൽ നിന്നും കുറച്ചു പേർ ,പിന്നെ ഓഫിസിൽ നിന്നും കുറച്ചു പേർ ..അത്രയേ ഉള്ളു .. ഞാൻ മാറ്റി ഒരുങ്ങി താഴേക്ക് വന്നപ്പോൾ ആണ് ഓഫിസിൽ നിന്നും വർമ്മയും ഫാമിലിയും വരുന്നത് കണ്ടത് .അവരോട് സംസാരിച്ചു കൊണ്ട് നിന്നതും ഞാൻ വെറുതെ സ്റ്റെയർകയ്‌സ് ന്റെ ഭാഗത്തേക്ക്‌ നോക്കി ...ആ സമയം ജെനി വരുന്നതും കണ്ടതും ഞാൻ അവളെ തന്നെ നോക്കി നിന്നു .. പിസ്ത കളർ സാരിയിൽ അവളുടെ മൊഞ്ചു പതിന്മടങ് വർധിച്ചത് പോലെ എനിക്ക് തോന്നി .. ഓറഞ്ച് കളർ സ്കാഫിനുള്ളിലെ ആ വട്ടമുഖത്തെ ഞാൻ കൊതിയോടെ നോക്കി നിന്നു ..പെണ്ണിന് സാരിയെടുത്താൽ വേറെ മൊഞ്ചാണെന്ന് ഇപ്പോൾ മനസ്സിലായി ..എല്ലാവർക്കും പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അവൾ എന്നെ നോക്കിയതും ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു .. ആ സമയം അവൾ എന്നെ നോക്കി എന്താ എന്ന അർത്ഥത്തിൽ പുരികം പൊക്കി കാണിച്ചതും നിന്നെയല്ല , ബാക്കിൽ എന്ന അർത്ഥം വെച്ച് കൊണ്ട് കണ്ണുകൾ കൊണ്ട് ബാക്കിലേക്ക് നോക്കാൻ പറഞ്ഞതും അവൾ മുഖം ചുളിച്ചു കൊണ്ട് എന്നെ ഒന്ന് നോക്കി കൊണ്ട് തിരിഞ്ഞു നോക്കി .ആ സമയം അലീഷ വരുന്നത് കണ്ടതും അവൾ എന്റെ നേരെ തിരിഞ്ഞു കൊണ്ട് ദേഷ്യത്തോടെ നോക്കി ...എന്നിട്ട് അവിടെ നിന്നും പോയി ...അവളെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടിയിട്ടാണ് അലീഷയെ ആണ് നോക്കിയതെന്ന് പറഞ്ഞത് ..ദേഷ്യം വരുമ്പോൾ ഉള്ള അവളുടെ മുഖത്തിന് പ്രത്യേക മൊഞ്ചാണ് ..അതേതായാലും കൺകുളിർക്കെ കണ്ടു ... അവൾ പോയതും ഓരോന്ന് ആലോചിച്ചു കൊണ്ട് ഞാൻ ചിരിച് നിന്നപ്പോൾ ആണ് സാക്കി എന്റെ അടുത്തേക്ക് വന്നത് ... "അക്കീ ....ഇങ്ങനെ നോക്കി വെള്ളമിറക്കുന്നതിന് പകരം വാശി കളഞ്ഞ് നിനക്കൊന്ന് ഇഷ്ടമാണെന്ന് പറഞ്ഞൂടെ" "എന്റെ സാക്കീ ..അതിനൊക്കെ ഒരു സമയം ഉണ്ട് ... പിന്നെ വാശി ...ഇതൊക്കെ രസമല്ലേ ... ഇഷ്ട്ടം പറയാതെ പറഞ്ഞു കൊണ്ട് ഇങ്ങനെ പ്രണയിക്കുന്നതും വല്ലാത്ത ഫീലാ " "മ്മ് ..അവസാനം ഫീലിംഗ് ആയി ഒരു മൂലയിൽ കിടന്നു മോങ്ങരുത് ..... .. ആഹ് ..ഞാൻ വന്നത് ഒരു ഐഡിയ പറയാനാണ് " സാക്കി അത് പറഞ്ഞതും ഞാൻ എന്താണെന്ന അർത്ഥത്തിൽ അവനെ നോക്കി .. "എടാ ..അത് ..അലീഷ മെഹന്ദി ഇട്ടു കഴിയുമ്പോൾ അവൾക്ക് ഫുഡ്‌ കഴിക്കാൻ പറ്റില്ലല്ലോ .അപ്പോൾ നീ അവൾക്ക് കൊടുക്കണം .. അത് കാണുമ്പോൾ ജെനിക്ക് ദേഷ്യം വരും ..ഇങ്ങനെ നീട്ടി കൊണ്ട് പോയാൽ അലീഷ നിന്നോട് അടുക്കും എന്നവൾക്ക് മനസ്സിലാവുമ്പോൾ അവൾ നിന്നോട് വന്ന് ഇഷ്ട്ടം പറയും ...എങ്ങനെ ഉണ്ട് എന്റെ ഐഡിയ" "മ്മ് .ഐഡിയ ഒക്കെ നല്ലതാ ..പക്ഷെ ആ കോപ്പിന് ഞാൻ ഫുഡൊക്കെ കൊടുക്കാ എന്ന് പറഞ്ഞാൽ .... " "നിനക്ക് ജെനിയെ വേണേൽ ഇങ്ങനൊക്കെ ചെയ്യണം ..വേണേൽ മതി .." "ആഹ് ..ഓക്കേ ..ഉറപ്പായും അവൾക്ക് ദേഷ്യം വരും .അതിൽ സംശയമില്ല ..ഇപ്പോൾ തന്നെ ഞാൻ കണ്ടു .." അതും പറഞ്ഞു കൊണ്ട് ഞാൻ ചിരിച്ചതും സാക്കി ആൾ ദ ബെസ്റ്റ് ഉം തന്നു കൊണ്ട് അവിടുന്ന് പോയി .... പടച്ചോനെ ...എന്റെ ജോലി വളരെ കൃത്യതയോടെ ഞാൻ ചെയ്തു .രണ്ടു പേർക്കും ഒരു പോലെ ഐഡിയ പറഞ്ഞു കൊടുത്തിട്ടുണ്ട് ..രണ്ടിൽ ഒരാൾ ഇന്ന് ഇഷ്ടം പറയും ..പറയുമായിരിക്കും ...ആരായാലും അവരുടെ വാശി അവസാനിക്കുമല്ലോ .. ഓരോന്ന് ചിന്തിച്ചു കൊണ്ട് സാക്കി വരുന്നവരെ സ്വീകരിക്കാൻ തുടങ്ങി .. ************************** ദുഷ്ടൻ ....കാട്ടുപോത്ത് ...ഓ ..എന്താ അവന്റെ ഒരു ചിരി ..തേനും പാലും ഒഴുക്കല്ലേ അവളെ കാണുമ്പോൾ ..എന്നെ കാണാൻ എങ്ങനെ ഉണ്ടെന്ന് പറയാതെ ആ കൂതറയെ നോക്കി നിൽക്കാ ...ഇതിനൊക്കെ ഞാൻ വെച്ചിട്ടുണ്ടെടാ നക്കീ സീനുത്തയെ അണിയിച്ചൊരുക്കുമ്പോഴും അവൻ അലീഷയെ നോക്കി നിന്നതായിരുന്നു മനസ്സിൽ ..സീനുത്ത കണ്ണാടിയിലൂടെ എന്ത് പറ്റി എന്ന് ചോദിച്ചതും ഇത്തയുടെ തട്ടം തലയിൽ ഇട്ടു കൊടുത്തു കൊണ്ട് ഞാൻ ഇത്തയെ കഴുത്തിൽ വട്ടം പിടിച്ചു കൊണ്ട് തോളിൽ താടി കുത്തി കണ്ണാടിയിൽ കൂടി ഇത്തയെ നോക്കി .. "ഐവ ..മൊഞ്ചത്തി തന്നെ ..കണ്ണ് തട്ടാതിരിക്കട്ടെ " ഞാനത് പറഞ്ഞതും ഇത്ത ചിരിച്ചു കൊണ്ട് എന്റെ കവിളിൽ തടവി .. "ആഹാ ..കഴിഞ്ഞില്ലേ ..അവിടെ മെഹന്ദി ഇടാൻ വന്നിട്ടുണ്ട് " അതും പറഞ്ഞു കൊണ്ട് ഉമ്മി അങ്ങോട്ട്‌ വന്നതും ഞാൻ തിരിഞ്ഞു കൊണ്ട് ഉമ്മിയെ നോക്കി ...ഉമ്മിയെ കണ്ടതും ഇത്ത കസേരയിൽ നിന്നും എണീറ്റു .. "എന്റെ രണ്ടു മക്കളും മൊഞ്ചത്തികൾ ആയിട്ടുണ്ടല്ലോ ..ഹൂറികളെ പോലെ ഉണ്ട്" അതും പറഞ്ഞു കൊണ്ട് ഉമ്മി ഞങ്ങളെ രണ്ടു പേരെയും ചേർത്ത് പിടിച്ചു .ഉമ്മിയുടെ തോളിൽ കിടന്നു കൊണ്ട് ഒരു നിമിഷം ഞാൻ കണ്ണുകൾ നിറച്ചു ...ഒരു ഉമ്മയുടെ സ്നേഹം ആവോളം ഞങ്ങൾക്ക് ഉമ്മി തരുന്നുണ്ട് ..ഇതൊന്നും കാണാൻ ഞങ്ങളുടെ ഉപ്പ ഇല്ലല്ലോ എന്നോർത്തതും കണ്ണുകൾ നിറഞ്ഞു തുളുമ്പി ...ഉമ്മി ഞങ്ങളിൽ നിന്നും വിട്ട് നിന്നതും ചിരിച്ചു കൊണ്ട് ഞങ്ങളെ നോക്കി ..ആ സമയം എന്റെയും ഇത്തയുടെയും കണ്ണുകൾ ഒരു പോലെ നിറഞ്ഞു നിൽക്കുന്നത് കണ്ടതും ഉമ്മിയുടെ മുഖത്തെ പുഞ്ചിരി മാഞ്ഞു കൊണ്ട് ഉമ്മി കൈകൾ കൊണ്ട് ഞങ്ങളുടെ കണ്ണുകൾ തുടച്ചു തന്നു .. "മക്കളെ ... കരയരുതേ എന്ന് പറയാൻ എനിക്കവകാശം ഇല്ലെന്നറിയാം ..കാരണം ഈ കണ്ണുനീർ എന്തിനു വേണ്ടിയുള്ളതാണെന്ന് എനിക്ക് നല്ലത് പോലെ അറിയാം ..ഇനിയും ഉമ്മിയുടെ മക്കൾ വിഷമിക്കരുത് ..നിങ്ങളുടെ കണ്ണ് നിറഞ്ഞാൽ അത് നിങ്ങളുടെ ഉപ്പാക്ക് സഹിക്കുമോ .. ... മോളെ , സീനു ...മോളെ ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങൾ ആണ് വരാൻ പോകുന്നത് ..കരഞ്ഞു കൊണ്ടല്ല പുഞ്ചിരിച്ചു കൊണ്ട് വേണം മോളിനി ജീവിക്കാൻ ..." അതും പറഞ്ഞു കൊണ്ട് ഞങ്ങളെ മാറി മാറി ചുംബിച്ചു കൊണ്ട് ഉമ്മി ഞങ്ങളെയും കൊണ്ട് ഹാളിലേക്ക് നടന്നു ...ഉമ്മിയുടെ ഓരോ വാക്കുകളും ഓരോ തലോടലുകളും കുറച്ചൊന്നുമല്ല ഞങ്ങളിൽ ആശ്വാസം ഉണ്ടാക്കിയത് ... ഞങ്ങൾ ഹാളിലേക്ക് ചെന്നപ്പോൾ അവിടെ സീനുത്തക്ക് മെഹന്ദി ഇടാൻ വേണ്ടി വന്നവരെ കണ്ടു ..അവർ ഇത്തയെ കാത്തിരിക്കാണ് ..ഉമ്മി ഇത്തയെ സോഫയിൽ ഇരുത്തിയതും രണ്ടു പേർ വന്ന് ഇത്താക്ക് മെഹന്ദി ഇട്ടു കൊടുക്കാൻ തുടങ്ങി ..അതിന് തൊട്ടടുത്തായി ഞാനും അലീഷയും ഇരുന്നു .. എന്റെ കയ്യിൽ മെഹന്ദി ഇടാൻ തുടങ്ങിയതും ഞാൻ ഇത്തയെ ഇടം കണ്ണിട്ട് നോക്കി ..ഇത്ത ആരെയോ തിരയാണ് ..മിക്കവാറും ആശി ഇക്കയെ ആവും ..പെട്ടെന്ന് ഇത്തയുടെ കണ്ണുകൾ ഒരു സ്ഥാനത്ത് ഉടക്കിയതും ഞാൻ അങ്ങോട്ട്‌ നോക്കി ..അവിടെ സീനുത്തയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്ന ആശി ഇക്കയെ കണ്ടതും എന്റെ ചുണ്ടിലും ചിരി വന്നു ...എന്നാൽ തൊട്ടപ്പുറത്തായി നിറ കണ്ണുകളോടെ നിൽക്കുന്ന മൂത്താപ്പയെ കണ്ടതും എന്റെ ചുണ്ടിലെ ചിരി മാഞ്ഞു പോയി ... മൂത്താപ്പ സീനുത്തയെ തന്നെ നോക്കി നിൽക്കാണ് .. പാവം ..തേജ ഇത്തയെ ഈ വേഷത്തിൽ കാണാൻ എത്ര ആശിച്ചിട്ടുണ്ടാവും .. ഏതൊരു പിതാവിന്റെയും ഏറ്റവും വലിയ ആഗ്രഹം തന്റെ മകളെ സ്വന്തം കൈ കൊണ്ട് മറ്റൊരാളെ പിടിച്ചേൽപ്പിക്കുന്നതായിരിക്കും .സന്തോഷത്താൽ നിറഞ്ഞ കണ്ണുകളോടെ മകളെ പുതിയ ജീവിതത്തിലേക്ക് യാത്ര അയക്കാൻ അവരുടെ മനസ്സ് തുടിക്കും ...എന്തൊക്കെ സ്വപ്നങ്ങളാവും മൂത്താപ്പാക്ക് തേജ ഇത്തയുടെ കല്യാണത്തെ കുറിച്ച് ഉണ്ടായിരിക്കുക ... ഈ നിമിഷം സീനു ഇത്തയെ അണിഞ്ഞൊരുങ്ങി കണ്ടപ്പോൾ തേജ ഇത്ത ഉണ്ടായിരുന്നെങ്കിൽ എന്ന് ഒരു നിമിഷ നേരത്തേക്കെങ്കിലും മൂത്താപ്പ ആഗ്രഹിച്ചിട്ടുണ്ടാവും ... മൂത്തമ്മ ആണേൽ സീനുത്തയുടെ അരികിൽ പുഞ്ചിരിച്ചു കൊണ്ട് ഇരിക്കുന്നുണ്ട് .പാവം ..ഇപ്പോഴും തേജ ഇത്ത ആണെന്നാണ് വിചാരം ..അത് കൊണ്ട് തന്നെ മൂത്തമ്മാക്ക് ഒരു വിഷമവും ഉണ്ടാവില്ല ..പക്ഷെ ...സ്വബോധത്തോടെയുള്ള മൂത്താപ്പ എങ്ങനെ സഹിക്കും ഇത് ... ആ കണ്ണുകൾ കണ്ടാൽ അറിയാം ഒരുപാട് വേദനിക്കുന്നുണ്ട് ആ ഹൃദയം എന്ന് ... സീനുത്തക്കും അതേ വിഷമം തന്നെയാണ് ...ഉപ്പ ഈ നിമിഷം അരികിൽ ഇല്ലല്ലോ എന്ന് ...ഉപ്പക്കും എന്തൊക്കെ സ്വപ്‌നങ്ങൾ ആയിരുന്നു... അണിഞ്ഞൊരുങ്ങി വരുന്ന ഇത്തയുടെ നെറുകിൽ കണ്ണുകൾ നിറച്ചു കൊണ്ട് ചുംബിച്ചു യാത്ര അയക്കാൻ ഉപ്പ എത്ര ആഗ്രഹിച്ചിട്ടുണ്ടാവും ... എല്ലാം വിധിയിൽ അവസാനിച്ചില്ലേ ... ഓരോന്ന് ആലോചിച്ചു കൊണ്ട് കണ്ണുകൾ നിറഞ്ഞതും ഞാൻ മൂത്താപ്പയിൽ നിന്നും കണ്ണെടുത്തു ..കണ്ണുകൾ സ്ഥാനം മാറിയതും ചെന്ന് നിന്നത് അക്കിയിൽ ആയിരുന്നു ... ഞാൻ കരയുന്നത് കൊണ്ടാവാം ഇമ വെട്ടാതെ എന്നെ നോക്കി നിൽക്കുകയാണവൻ ...എന്തോ ...അവനിൽ നിന്നും മുഖം തിരിക്കാൻ ആയില്ല ..കണ്ണ് നിറച്ചു കൊണ്ട് തന്നെ അവനെ നോക്കി നിന്നു... ഒടുവിൽ സങ്കടം തികട്ടി വന്ന് കണ്ണിനീർ കണ്ണിൽ നിന്നും ഒലിച്ചിറങ്ങിയതും ഞാൻ അവനിൽ നിന്നും മുഖം തിരിച്ചു ... ************************** അവളുടെ കണ്ണുനീർ മുഴുവൻ പതിക്കുന്നത് എന്റെ ഹൃദയത്തിൽ ആണെന്ന് തോന്നുന്നു ..ഹൃദയം വെന്തുരുകുന്ന പോലെ ...ഒരിക്കലും ആ കണ്ണുകൾ നിറയുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല ..സന്തോഷം കൊണ്ടുണ്ടാകുന്ന ആ കണ്ണിലെ തിളക്കമാണ് എനിക്ക് കാണേണ്ടത് ..എന്റെ മഹർ അവളുടെ കഴുത്തിൽ അണിയിക്കുന്ന നിമിഷം മുതൽ എനിക്കേറെ പ്രിയപ്പെട്ട ആ കണ്ണുകൾ നിറക്കില്ല .... എന്നിൽ നിന്നുമവൾ മുഖം തിരിച്ചെങ്കിലും ഞാൻ നോട്ടം മാറ്റിയില്ല ..മെഹന്ദി ഇട്ട് കഴിയുന്നത് വരെ ഞാൻ അവളെ നോക്കി നിന്നു ...മെഹന്ദി ഇടൽ കഴിഞ്ഞതും എല്ലാവരും ഫുഡ്‌ കഴിക്കാൻ റെഡിയായി ..ഗസ്റ്റ്‌കളെല്ലാം ഫുഡ്‌ കഴിച് പോയതും ഞങ്ങൾ എല്ലാവരും ഫുഡ്‌ കഴിക്കാൻ ഇരുന്നു ...അപ്പോഴാണ് സാക്കിയുടെ ഐഡിയ ഓർമ വന്നത് ..ഞാൻ സാക്കിയെ നോക്കിയതും സാക്കി അവളോട്‌ സംസാരിച്ചിരിക്കുന്നതാണ് കണ്ടത് ... "ആശി ...സീനുവിന്റെ കയ്യിൽ മൈലാഞ്ചി അല്ലേ ..നീ അവൾക്ക് ഫുഡ്‌ കൊടുത്തേ " അർഷാദ് ഇക്കാക്ക പറഞ്ഞതും ആശി ഇക്ക ചിരിച്ചു കൊണ്ട് പ്ലേറ്റ് കയ്യിൽ എടുത്തു കൊണ്ട് സോഫയിൽ സീനുത്തയുടെ അരികിൽ ചെന്നിരുന്നു ...അത് കണ്ടതും ഞാൻ സാക്കിയെ നോക്കി ..അപ്പോഴവൻ എനിക്ക് നേരെ കണ്ണിറുക്കി കാണിച്ചു കൊണ്ട് ഒരു പ്ലേറ്റ് എടുത്തു .. " ജെനി ...നിന്റെ കയ്യിൽ മൈലാഞ്ചി അല്ലേ ..ഞാൻ ഫുഡ്‌ തരാം ..നേരത്തെ പറഞ്ഞ വിറ്റ്ന്റെ ബാക്കി പറയാൻ ഉണ്ട് ." അതും പറഞ്ഞു കൊണ്ട് സാക്കി അവളുടെ അടുത്തിരുന്നതും ഞാൻ അവനെ നോക്കി കണ്ണുരുട്ടി . അവളാണേൽ എന്നെ നോക്കി പുച്ഛിച്ചു കൊണ്ട് സാക്കിയോട് ഫുഡ്‌ തരാൻ പറയാണ് ..ഞാൻ നോക്കുന്നത് സാക്കി കണ്ടതും അവൻ കണ്ണ് കൊണ്ട് അലീഷയെ കാണിച്ചു തന്നു .. .. അവന്റെ പ്ലാൻ ആണ് ഇതൊക്കെ എന്ന് മനസ്സിലായതും ഞാൻ ചിരിച്ചു കൊണ്ട് അലീഷയുടെ അടുത്തിരുന്നു ..ഞാൻ വന്നത് കണ്ടതും വിശ്വസിക്കാൻ ആവാതെ അവൾ എന്നെ നോക്കുന്നുണ്ട് ..അത് മൈൻഡ് ചെയ്യാതെ ഞാൻ ഒരു ചപ്പാത്തി പിച്ചെടുത്തു കൊണ്ട് അവളുടെ വായിൽ വെച്ച് കൊടുത്തു ... ഈ സമയം എന്നെയും അവളെയും ദഹിപ്പിക്കുന്ന നോട്ടം നോക്കി കൊണ്ട് ജെനി ഫുഡ്‌ കഴിക്കുന്നത് ചിരിയോടെ ഇടം കണ്ണിട്ട് ഞാൻ നോക്കി ... അലീഷക്കാണ് ഫുഡ്‌ കൊടുക്കുന്നത് എങ്കിലും കണ്ണുകൾ ജെനിയിൽ ആയിരുന്നു ..അവളും എന്നെ തന്നെ നോക്കാണ് .....അവളെ നോക്കി ചിരിച്ചു കൊണ്ട് നിന്നപ്പോൾ ആണ് പെട്ടന്ന് അലീഷ ചുമച്ചത് ..ശ്വാസം കിട്ടാത്ത രൂപത്തിൽ അവൾ ചുമച്ചതും ഞാൻ ജെനിയിൽ നിന്നും കണ്ണെടുത്തു കൊണ്ട് അലീഷയെ നോക്കി ..പിന്നെ പ്ലേറ്റ്ലേക്കും നോക്കി ...ജെനിയെ നോക്കി കൊണ്ട് കൊടുത്തതിനാൽ നല്ല എരിവുള്ള മുളകാണ് അവൾക്ക് ഞാൻ കൊടുത്തത് ..അവൾക്കാണെൽ എരിവ് ഒട്ടും പറ്റില്ല... അവൾ വീണ്ടും ചുമക്കാൻ തുടങ്ങിയതും ഞാൻ അവൾക്ക് വെള്ളം എടുത്തു കൊടുത്തു .പിന്നെ തലയിൽ കൊട്ടി കൊടുക്കുകയും പുറത്ത് ഉഴിഞ്ഞു കൊടുക്കുകയും ചെയ്തു ..അതെല്ലാം കണ്ട് ജെനി ദേഷ്യം കൊണ്ട് വിറക്കുന്നത് ഞാൻ കാണാതെ കണ്ടു ... "അക്കീ ..നീയെന്താ ഈ ചെയ്തേ ..നിനക്കറിയില്ലേ അവൾക്ക് എരിവ് പറ്റില്ലെന്ന് ...അവളെ കൊണ്ട് പോയി തണുത്ത വെള്ളം കൊടുത്തേ " ഉമ്മിയുടെ വാക്കുകൾ കേട്ടതും ഞാൻ അവളെയും കൊണ്ട് അടുക്കളയിലേക്ക് പോയി . അലീഷ ചുമച്ചപ്പോൾ എന്തോ സന്തോഷം ആണ് വന്നത് ..പക്ഷെ അക്കി അവളുടെ ദേഹം ഉഴിയുന്നത് കണ്ടപ്പോൾ ദേഷ്യം വന്നു . അവർ രണ്ടു പേരും അടുക്കളയിലേക്ക് പോയതും പിന്നെ ഫുഡൊന്നും ഇറങ്ങിയില്ല ..സാക്കിയോട് വേണ്ടെന്ന് പറഞ്ഞു കൊണ്ട് ഞാൻ മെല്ലെ എണീറ്റു .. കുറച്ചു നേരമായിട്ടും അവരെ കാണാത്തത് കൊണ്ട് അടുക്കളയുടെ ഭാഗത്തേക്ക്‌ പോയി ... വാതിൽ തുറന്നതും അവിടെ കണ്ട കാഴ്ച്ചയിൽ ദേഷ്യം വന്ന് മുഖം തിരിച്ചു കൊണ്ട് ഞാൻ അവിടെ നിന്നും പോയി .. ************************** അടുക്കളയിൽ എത്തിയതും ഞാൻ ഫ്രിഡ്ജിൽ നിന്നും വെള്ളം എടുത്തു കൊണ്ട് അവൾക്ക് നേരെ നീട്ടി .ആ സമയം കയ്യിലെ മൈലാഞ്ചി അവൾ കാണിച്ചു തന്നതും വേറെ വഴി ഇല്ലാത്തതിനാൽ ഞാൻ വെള്ളം ഗ്ലാസ്സിൽ ഒഴിച്ച് കൊണ്ട് ഞാൻ അവളെ കുടിപ്പിച്ചു .വെള്ളം കുടിക്കുമ്പോഴും ഇടം കണ്ണിട്ട് നോക്കുന്ന അവളെ മൈൻഡ് ചെയ്യാതെ ഗ്ലാസ്‌ താഴെ വെച്ച് കൊണ്ട് ഞാൻ പോകാൻ വേണ്ടി തിരിഞ്ഞതും അവൾ എന്നെ വിളിച്ചു .. "അക്കീ ..." അവളുടെ വിളി കേട്ടതും ഞാൻ തിരിഞ്ഞു നിന്നു "താങ്ക്സ് അക്കീ ..അവളോട് അടുക്കാനാണേലും നീ എന്റെ അടുത്തേക്ക് വരുന്നുണ്ടല്ലോ ...വെറുപ്പോടെ ആണേലും നീയെന്നെ നോക്കുന്നുണ്ടല്ലോ ...അക്കീ ..എല്ലാം മാറും ..സ്നേഹത്തോടെ തന്നെ നീയെന്റെ അരികിൽ വരും " അവൾ പറഞ്ഞതും പുച്ഛത്തോടെ ഞാൻ അവളെ നോക്കി ചിരിച്ചു . " ഒരിക്കലും നടക്കാത്ത സ്വപ്നം ആണ് അലീഷാ അത് ...സ്നേഹിച്ചിരുന്നില്ലേ നിന്നെ ഞാൻ ഒരുപാട് ...മറ്റാരേക്കാളും .. എന്നിട്ട് നീ ചെയ്തതോ ...മറക്കില്ല ഒരിക്കലും ...അത്രയേറെ നീയെന്നെ നോവിച്ചിട്ടുണ്ട് ..അടുക്കാൻ ഏറെ ശ്രമിച്ചിട്ടും മുഖം തിരിച്ചു പോകുന്നതിന്റെ വേദന നീയും മനസ്സിലാക്കണം ..അവോയ്ഡ് ചെയ്യുമ്പോൾ ഉണ്ടാവുന്ന മനസ്സിന്റെ മരവിപ്പ് നീയും അറിയണം ...എന്റെ കണ്ണുകൾ നിറഞ്ഞതിന്റെ ആയിരമിരട്ടി വട്ടം നിന്റെ കണ്ണുകൾ നിറയണം ..പക്ഷെ ..എന്തൊക്കെ ആയാലും ഇനി ഈ ഹൃദയത്തിൽ നിനക്ക് സ്ഥാനമില്ല അലീഷാ ..." ചങ്കിലെ വേദനയാൽ കണ്ണുകൾ നിറഞ്ഞതും ഞാൻ അവ ഇറുക്കി അടച്ചു ...ആ സമയം അലീഷ എന്റെ അടുത്തേക്ക് നീങ്ങി നിന്നു.. "അക്കീ ..എനിക്കറിയാം ..ഞാൻ തെറ്റാണ് ചെയ്തതെന്ന് ..ഒരിക്കലും ഒരു പ്രതിസന്ധിയിലും നിന്നെ വിട്ട് പോവാൻ പാടില്ലായിരുന്നു ..ആ തെറ്റ് തിരുത്താൻ വേണ്ടി എത്ര ഞാൻ നിനക്ക് മുന്നിൽ താഴ്ന്നു തന്നു ...പ്ലീസ് അക്കീ ..റിയലി ലവ് യു .. എനിക്കറിയാം നിനക്കെന്നെ മറക്കാൻ കഴിയില്ലെന്ന് ..പ്ലീസ് ..അക്കീ ..കഴിഞ്ഞു പോയത് മറന്നു കൊണ്ട് എന്നെ നിന്റെ ജീവന്റെ പാതി ആക്കികൂടെ " കരഞ്ഞു കൊണ്ടവൾ പറഞ്ഞതും ഞാൻ കണ്ണുകൾ തുറന്നു കൊണ്ട് അവളെ നോക്കി ... "നീ പറഞ്ഞത് ശെരിയാണ് ..ഒരിക്കലും നിന്നെ മറക്കാൻ എനിക്കാവില്ല ..കാരണം എന്റെ പ്രണയം ആത്മാർത്ഥമായിരുന്നു ...പൊലിഞ്ഞു പോയ പ്രണയത്തെ ഈ ഹൃദയത്തിന്റെ കോണിൽ ഞാൻ എന്നും സൂക്ഷിക്കും ...ആണുങ്ങൾക്ക് ഒന്നും മറക്കാൻ ആവില്ലെടീ ..നിന്നോടുള്ള ദേഷ്യം മുഴുവൻ ഞാൻ തീർക്കുന്നത് റസീക്കയെ പ്രണയിച്ചു കൊണ്ടായിരിക്കും ...ഇപ്പോഴവൾ മാത്രമേ ഉളളൂ എന്റെ മനസ്സിൽ ..പടച്ചോനാണ് അവളെ എന്റെ മുന്നിൽ കൊണ്ടിട്ടത് ... എന്റെ റൂഹിന്റെ പാതിയായി മരണം വരെ അവളെ ഞാൻ നെഞ്ചോട് ചേർക്കും .." ഞാനത് പറഞ്ഞതും അലീഷയുടെ കണ്ണുകളിലെ കണ്ണുനീർ തിളക്കുന്നത് പോലെ തോന്നിയെനിക്ക് ..എന്റെ അടുത്തേക്ക് നീങ്ങി എന്റെ ഷർട്ടിൽ മുറുകെ പിടിച്ചു കൊണ്ടവൾ എന്നെ നോക്കി .. "അക്കീ ...ഒരിക്കലും ഇതിന് ഞാൻ സമ്മതിക്കുമെന്ന് നീ കരുതേണ്ട ...എനിക്ക് അവകാശപ്പെട്ട നിന്നെ അവൾ സ്വന്തമാക്കുന്നത് ഞാൻ സഹിക്കില്ല ...നീ എന്റേത് മാത്രമാണ് .എന്റേത് മാത്രം " പകയോടെ അവൾ അത് പറഞ്ഞതും അവളുടെ വാക്കുകൾക്ക് വില കൽപ്പിക്കാതെ ഞാൻ എന്റെ ഷർട്ടിലേക്ക് നോക്കി ..അവളുടെ കയ്യിലെ മൈലാഞ്ചി മുഴുവൻ ഷർട്ടിൽ ആയിട്ടുണ്ട് ..അവളെ കലിപ്പോടെ ഞാൻ നോക്കിയതും അവൾ എന്റെ കണ്ണുകളിലേക്ക് നോക്കി ...ഞങ്ങൾ പരസ്പരം നോക്കി നിന്നപ്പോൾ ആണ് ആരോ വാതിൽ തുറക്കുന്നത് കണ്ടത് ..പെട്ടെന്ന് ഞാൻ തിരിഞ്ഞു നോക്കിയതും ഞങ്ങളെ രണ്ടു പേരെയും ദേഷ്യത്തോടെ നോക്കുന്ന ജെനിയെ കണ്ടു ..അലീഷയിൽ നിന്നും ഞാൻ വിട്ട് നിന്നതും എന്നെ ഒന്ന് നോക്കി കൊണ്ട് അവൾ മുഖം തിരിച്ചു കൊണ്ട് പോയി .... അവൾ പോയതും അലീഷ എന്നെ നോക്കി പുച്ഛത്തോടെ ചിരിച്ചു കൊണ്ട് അവിടെ നിന്നും പോയി .. ഛെ ..ഞാനും അലീഷയും ചേർന്ന് നിൽക്കുന്നത് കണ്ട് അവൾക്ക് ദേഷ്യം വന്നിട്ടുണ്ട് ..ഒന്ന് പോയി നോക്കണോ ...അല്ലേൽ വേണ്ട ..അവൾക്ക് ദേഷ്യം വരിക തന്നെയല്ലേ വേണ്ടത് ..എന്നാലല്ലേ ഇനിയും ഞാൻ അലീഷയോട് അടുക്കാതിരിക്കാൻ അവളെന്നോട് ഇഷ്ടം പറയൂ ...അത് കൊണ്ട് ഇപ്പോ അവളുടെ മുന്നിൽ പോകേണ്ട... അവൾ ഏത് വരെ പോകുമെന്ന് അറിയണമല്ലോ .. ************************** അവിടെ നിന്നും ഞാൻ ദേഷ്യത്തിൽ റൂമിലേക്കാണ് പോയത് ..എല്ലാവരും ഫുഡ്‌ കഴിക്കുന്നേ ഉളളൂ ..ഉമ്മി എന്നെ വിളിച്ചെങ്കിലും ഞാൻ തലവേദന ആണെന്ന് പറഞ്ഞു കൊണ്ട് റൂമിലേക്ക്‌ നടന്നു ..റൂമിൽ എത്തിയതും ഞാൻ ജനലിനരികിൽ ചെന്നിരുന്നു .. അക്കി എന്നെ കാണിക്കാൻ അവളോട്‌ അടുക്കുന്നത് അപകടം തന്നെയാണ് .അലീഷ എങ്ങനെ എങ്കിലും അക്കിയെ വളക്കാൻ നടക്കാണ് ..ഇല്ല ..അതിനൊരിക്കലും ഞാൻ അനുവദിക്കില്ല ..ആദ്യമായി ഈ ഹൃദയത്തിൽ കയറി കൂടിയവനാണ് അക്കി ...അവനെ ഒരിക്കലും ഞാൻ മറ്റാർക്കും വിട്ട് കൊടുക്കില്ല ..എന്റെ വാശി പുറത്ത് അവനെ എനിക്ക് നഷ്ടമാവാൻ പാടില്ല ..പ്രണയം മൂടി വെച്ച് അത് നഷ്ടപ്പെട്ടാൽ ഉണ്ടാവുന്ന വേദന ഒരു പക്ഷെ എനിക്ക് താങ്ങാൻ ആവില്ല ..അത് കൊണ്ട് നാളത്തെ നിക്കാഹ് കഴിഞ്ഞാൽ എന്റെ ഇഷ്ട്ടം ഞാൻ അവനെ അറിയിക്കും ....ഇനിയും വൈകാൻ പാടില്ല ..അജു പുറത്തിറങ്ങിയാൽ ഉറപ്പായും എന്നെ അവന്റേതാക്കാൻ അവൻ ശ്രമിക്കും ..അക്കി എന്റെ കൂടെ ഉണ്ടെങ്കിൽ എനിക്കാരെയും പേടിക്കേണ്ട .. പടച്ചോനെ ...ആദ്യമായാണ് ഒരാളോട് ഇഷ്ട്ടം പറയാൻ പോകുന്നത് ...എങ്ങനെ പറയാ... അവനോട് ഇഷ്ടം പറയാൻ തീരുമാനിച്ചെങ്കിലും എങ്ങനെ പറയും എന്ന് അറിയുന്നേ ഇല്ല .അവന്റെ കണ്ണുകളിൽ നോക്കി പറയണം എന്നുണ്ട് ..പക്ഷെ ..ആ കണ്ണുകൾ എന്നെ മയക്കി കളയും ..പിന്നെ പറയാൻ വന്നതൊന്നും ഓർമ വരില്ല ... എന്തായാലും അവനോട് എന്റെ പ്രണയം പറയണം .... പുഞ്ചിരിച്ചു കൊണ്ട് ഞാൻ നിലാവിനെ നോക്കി ഇരുന്നു ...ആ സമയം ഇത്ത അങ്ങോട്ട്‌ വന്നതും ഞാൻ മുഖം തിരിച്ചു കൊണ്ട് ഇത്തയെ നോക്കി .. "നീ ഇവിടെ സ്വപ്നം കണ്ടിരിക്കാണോ റസി " "ഏയ്‌ ..ഞാൻ വെറുതെ ...ഇത്ത കിടന്നോളൂ .." ഇത്ത എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ബെഡിൽ കിടന്നു ..ഇത്ത കണ്ണുകൾ അടക്കുന്നതും നോക്കി ഞാൻ ജനലിനരികിൽ ഇരുന്നു .. "റസീ ... പ്രണയം മനസ്സിൽ സൂക്ഷിക്കാനുള്ളതല്ല ...എത്രയും പെട്ടന്ന് തുറന്നു പറഞ്ഞോ ..ഓരോ നിമിഷവും വിലപ്പെട്ടതാണ് ..പിന്നെ അതോർത്ത് ഖേദിക്കാൻ പാടില്ല " കണ്ണുകൾ തുറക്കാതെ ഇത്ത പറഞ്ഞതും ഞാൻ മൂളി കൊണ്ട് ഇത്തയെ നോക്കി ..ഒരു നിമിഷം കണ്ണ് തുറന്നു കൊണ്ട് ഇത്ത എന്നെ നോക്കി പുഞ്ചിരിച്ചു ..ഇത്ത കണ്ണുകൾ അടച്ചതും ഞാൻ വീണ്ടും നിലാവിനെ നോക്കി നിന്നു.. ************************** ഇന്നാണ് നിക്കാഹ് ....എന്റെ ഇത്തയുടെയും ആശി ഇക്കാന്റെയും സ്വപ്നം പൂവണിയുന്ന ദിനം ..നഷ്ടപ്പെട്ടുവെന്ന് കരുതിയ അവരുടെ പ്രണയത്തിന് എല്ലാവരും സാക്ഷ്യം വഹിക്കുന്ന ദിനം ... രാവിലെ തന്നെ ഞാൻ ഇത്തയെ അണിയിച്ചൊരുക്കി ..വയലറ്റും വൈറ്റും ചേർന്ന ആ ഡ്രെസ്സിൽ ഇത്തയെ കാണാൻ നല്ല മൊഞ്ചുണ്ട് ..ഇത്തയെ അണിയിച്ചൊരുക്കിയ ശേഷം ഞാൻ ഇത്താക്ക് നേരെ കണ്ണാടി പിടിച്ചു കൊടുത്തു .. "സീനുത്താ ..അടിപൊളി ..ഇത്തക്ക് കണ്ണ് തട്ടാതിരിക്കട്ടെ ..." "എന്റെ മോൾക്ക് ആരുടേയും കണ്ണ് തട്ടില്ല" അതും പറഞ്ഞു കൊണ്ട് ഉമ്മി ഇത്തയുടെ കണ്ണിലെ കണ്മഷിയിൽ തോണ്ടി കൊണ്ട് കഴുത്തിന് സൈഡിൽ മറുകിട്ടു .. "സീനു ..കൈ കാണിച്ചേ ..മൈലാഞ്ചി ചുവന്നോ .." അതും പറഞ്ഞു കൊണ്ട് അമാന ഇത്ത സീനുത്തയുടെ കൈകൾ മലർത്തി പിടിച്ചു ..മൈലാഞ്ചി നല്ലോണം ചുവന്നിട്ടുണ്ട് .. "ആഹാ ..നല്ല ചുവപ്പാണല്ലോ ..ആശി യുടെയും നിന്റെയും പ്രണയം പോലെ തന്നെ എന്നെന്നും നിറമുള്ളതാവട്ടെ നിങ്ങളുടെ ജീവിതവും ..അതിന്റെ അടയാളമാണ് ഈ ചുവപ്പ് .." അമാന ഇത്ത അത് പറഞ്ഞതും ഞാൻ എന്റെ കൈകൾ തുറന്നു നോക്കി ..കൈകളിലെ ഇളം മഞ്ഞ നിറത്തിലുള്ള മൈലാഞ്ചി കണ്ടതും എന്തോ ഹൃദയം വേദനിക്കാൻ തുടങ്ങി ..ഒരു തരം പിടച്ചിൽ ...അക്കിയെ മനസ്സിൽ വിചാരിച്ചു കൊണ്ടാണ് ഞാൻ മെഹന്ദി ഇടാനായി കൈ നീട്ടിയത് ....എന്റെ കൈ ഒട്ടും ചുവന്നിട്ടില്ല ..അതിനർത്ഥം ഞങ്ങളുടെ ജീവിതത്തിൽ ഒരിക്കലും നിറം പകരില്ലെന്നാണോ ...പടച്ചോനെ ...എന്റെയും അക്കിയുടെയും ജീവിതം നിറമുള്ളതാക്കണെ ... "ജെനി ..നീയെന്താ ആലോചിച്ചു നിൽക്കുന്നെ ..വാ .സ്വർഗത്തിൽ നിന്നും എല്ലാവരും ഇപ്പോ വരും ..അവരെ സ്വീകരിക്കേണ്ടേ ." ഉമ്മി സീനുത്തയെ താഴേക്ക് കൊണ്ട് പോയതും അമാന ഇത്ത എന്റെ കയ്യും പിടിച്ചു കൊണ്ട് താഴേക്ക് നടന്നു .. ************************** രാവിലെ തന്നെ ആഷിയെ ഒരുക്കുന്ന തിരക്കിൽ ആയിരുന്നു ഞാനും സാക്കിയും ഇക്കാക്കയും ... "അക്കീ ..ആ സെൻറ് ഒന്ന് തന്നേ ..ഇവന്റെ വൃത്തികെട്ട നാറ്റം കാരണം പാവം സീനു ഓടിപ്പോവേണ്ട " "ദേ.. സാക്കീ ..വേണ്ട ...ഓവറാക്കല്ലേ ..ഇനി മതി നിങ്ങളുടെ ഒരുക്കി തരൽ ..ഇത് ഞാൻ ഒറ്റക്കാണെൽ എപ്പോഴേ കഴിഞ്ഞിരുന്നു .." "അയ്യെടാ ..അങ്ങനെ പെട്ടന്ന് തീർത്തിട്ട് ആരെ കാണാൻ പോകാനാ ..മര്യാദക്ക് ഇവിടെ നിന്നോ .." "അയ് ..എന്താ അക്കീ ..അവനവന്റെ പെണ്ണിനെ കാണാൻ ഉള്ള തിരക്കിൽ അല്ലേ ...മോനേ ആശീ ..നീയേയ് ..മണിയറയിൽ നിന്ന് കണ്ടാൽ മതി ട്ടോ " സാക്കി അത് പറഞ്ഞതും ഞാനും ഇക്കാക്കയും ചിരിച്ചു കൊണ്ട് അതിനോട് യോജിച്ചു .. "ചതിക്കല്ലെടാ ...അവളെ കാണാൻ തോന്നാ ..അണിഞ്ഞൊരുങ്ങി നിൽക്കുന്ന അവളെ ഒരു നിമിഷത്തിനെങ്കിലും കാണണം .." "അയ്യോടാ ...പാവം അക്കീ ...എന്നാ പിന്നേ നമുക്ക് ആഷിയെ കൊണ്ട് പോയാലോ ..." "ഞാൻ റെഡി .." അതും പറഞ്ഞു കൊണ്ട് ഞാനും സാക്കിയും ആശിയെ പൊക്കിയെടുത്തു ..അവൻ താഴെ ഇറക്കാൻ പറയുന്നുണ്ടെങ്കിലും അതൊന്നും കേൾക്കാതെ ഞങ്ങളുൾ അവനെയും കൊണ്ട് ഹാളിലേക്ക് നടന്നു ... ഹാളിൽ നടുക്കായി കസേരയിൽ ഇരിക്കുന്ന സീനുവിനെ കണ്ടതും ഞങ്ങൾ ആഷിയെ നിലത്തിറക്കി .. "എന്താ ഡാ ..കുട്ടികളെ പോലെ ...ആശി ..നീ അവിടെ ചെന്നിരുന്നേ ..എല്ലാവരും വന്നു തുടങ്ങി .." ഉമ്മി പറഞ്ഞതും ആഷി സീനുവിന്റെ അടുത്ത് പോയി ഇരുന്നു ..കണ്ണുകൾ കൊണ്ട് സംസാരിക്കുന്ന അവരെ കണ്ടതും ഞാൻ പുഞ്ചിരിച്ചു കൊണ്ട് നോക്കി നിന്നു... അപ്പോഴാണ് ജെനിയെ ഓർമ വന്നത് ..അവിടെ ആകെ കണ്ണോടിച്ചുവെങ്കിലും അവളെ കാണാൻ കഴിഞ്ഞില്ല ..ഇവളിതെവിടെയെന്ന് മനസ്സിൽ ചിന്തിച്ചു കൊണ്ട് ഞാൻ തിരിഞ്ഞതും അവൾ സ്വർഗത്തിലെ സിസ്റ്റർമാരോട് പുഞ്ചിരിച്ചു കൊണ്ട് സംസാരിക്കുന്നത് കണ്ടു . സ്കൈ ബ്ലൂ ഫ്രോക്ക് ആണ് അവളുടെ വേഷം ..കൈ മുട്ടിനൊപ്പമുള്ള ചുരുണ്ട ചെമ്പൻ മുടി പരത്തി ഇട്ടിട്ടുണ്ട് .വെള്ളയും സ്കൈ ബ്ലൂവും ചേർന്ന തട്ടം മുന്തിരി കണ്ണുകളിൽ എഴുതിയ കറുത്ത കൺമഷിയെ എടുത്തു കാണിക്കുന്നുണ്ട് ..പുഞ്ചിരിക്കുമ്പോൾ വിരിയുന്ന നുണക്കുഴിയും തൂങ്ങി ആടുന്ന കമ്മലും ആ മുഖത്തിന് മൊഞ്ചു കൂട്ടുന്ന പോലെ ... അവളെ കണ്ടപ്പോൾ ഞങ്ങൾ രണ്ടു പേരും വേറെ ലോകത്താണെന്ന് തോന്നിപ്പോയി ...പെട്ടെന്ന് സാക്കി വന്ന് തോളിൽ തട്ടിയതും ഞാൻ അവളിൽ നിന്നും കണ്ണെടുത്തു .. "അക്കീ ...നിങ്ങൾ രണ്ടു പേരും മാച്ച് ചെയ്ത് ഡ്രെസ്സിട്ട പോലെ ഉണ്ടല്ലോ .." എന്നെയും അവളെയും മാറി മാറി നോക്കി കൊണ്ട് സാക്കി അത് പറഞ്ഞപ്പോഴാണ് ഞാനും ശ്രദ്ധിക്കുന്നത് ..ഞാൻ ഇട്ടിരിക്കുന്നത് സ്കൈ ബ്ലൂ ഷർട്ടും വെള്ള പാന്റും ആണ് ..അവനൊന്ന് ചിരിച്ചു കൊണ്ട് ഞാൻ അവളെ നോക്കിയതും അവളെന്നെ നോക്കി ... സിസ്റ്റർമാരോട് വിശേഷങ്ങൾ തിരക്കി സംസാരിച്ചു നിൽക്കുമ്പോൾ ആണ് അക്കി എന്നെ നോക്കി നിൽക്കുന്നത് കണ്ടത് ..സ്കൈ ബ്ലൂ കളർ ഷർട്ടിൽ അവനെ കാണാൻ നല്ല മൊഞ്ചൻ ആയിട്ടുണ്ട് .. സാക്കി എന്നെയും അവനെയും മാറി മാറി നോക്കുന്നത് കണ്ടപ്പോൾ ഞാനും വെറുതെ എന്റെ ഡ്രെസ്സിലേക്ക് നോക്കി ..അപ്പോഴാണ് അവന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായത് .ഞാനും അവനും ഒരേ കളർ ഡ്രസ്സ്‌ ആണ് ഇട്ടിട്ടുള്ളത് ....സാക്കി ഒരു ഫോൺ വന്ന് അവന്റെ അരികിൽ നിന്നും പോയതും എന്നെ തന്നെ നോക്കി നിൽക്കുന്ന അവനോട് പുരികം പൊക്കി കൊണ്ട് എന്താ എന്ന് ചോദിച്ചു ..അപ്പോഴവൻ തലയാട്ടി പുഞ്ചിരിച്ചു കൊണ്ട് ഒന്നുമില്ലെന്ന് പറഞ്ഞതും ഞാൻ കണ്ണുകൾ കൊണ്ട് അലീഷയെ കാണിച്ചു കൊടുത്തു ...അപ്പോഴവൻ തലയാട്ടി കൊണ്ട് അല്ലെന്നും കണ്ണുകൾ കൊണ്ടും പുരികം കൊണ്ടും എന്നെയാണ് നോക്കുന്നതെന്ന് പറഞ്ഞതും എന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു ..... എന്റെ അടുത്തേക്ക് അവൻ വരാൻ നിന്നതും സാക്കി ആഷി ഇക്കയുടെയും സീനു ഇത്തയുടെയും അടുത്തേക്ക് ചെന്ന് കൊണ്ട് പറയുന്നത് കേട്ട് ഞങ്ങൾ അവന്റെ നേരെ നോക്കി ... "ആശീ ....സീനു ...നിങ്ങളുടെ ആത്മാർത്ഥ പ്രണയം എന്നെന്നും നിലനിൽക്കട്ടെ ...നിങ്ങൾ ഒന്ന് ചേരുന്ന ഈ നിമിഷത്തിൽ മനസറിഞ്ഞു കൊണ്ട് ഞാനൊരു സമ്മാനം നൽകാണ് ..ഉറപ്പായും നിങ്ങൾക്കത് വിലപ്പെട്ടതാവും .." "എന്താ സാക്കി ..എന്ത് സമ്മാനം ??" പുഞ്ചിരിച്ചു കൊണ്ട് ആഷിക്ക ചോദിച്ചതും സാക്കി അവരിൽ നിന്നും തിരിഞ്ഞു നിന്നു ... "ദേ ...എന്റെ സമ്മാനം " കൈ ചൂണ്ടി കൊണ്ട് സാക്കി പറഞ്ഞതും ആശി ഇക്കയും ഇത്തയും സാക്കി കൈ ചൂണ്ടിയ ഭാഗത്തെക്ക് നോക്കി ...പെട്ടെന്ന് അവർ പരസ്പരം നോക്കി കൊണ്ട് എണീറ്റതും ഞാൻ അക്കിയെ നോക്കി ..ആ സമയം അവന്റെ കണ്ണുകളും അവിടേക്കാണെന്ന് അറിഞ്ഞതും ഞാനും എന്റെ കണ്ണുകൾ അവിടേക്ക് ചലിപ്പിച്ചു ... ( തുടരും) ഫ്രണ്ട്സ് ...ലെങ്ത് കുറഞ്ഞെങ്കിൽ ക്ഷമിക്കുക ..ഈ പാർട്ട്‌ വൈകിയത് എന്ത്‌ കൊണ്ടെന്ന് അറിയാമല്ലോ ...ക്ഷമയോടെ കാത്തിരുന്ന എല്ലാവർക്കും ഒരുപാട് നന്ദി .. സ്റ്റോറി വലിച്ചു നീട്ടാനുള്ള ഉദ്ദേശം എനിക്കില്ല ..കുറച്ചു പാർട്ടുകൾ കൂടി കഴിഞ്ഞാൽ സ്റ്റോറി ക്ലൈമാക്സിലേക്കെത്തും .. അത് കൊണ്ട് തന്നെ ഇനി കഥയിൽ നിങ്ങൾ പ്രതീക്ഷിക്കാത്ത നിങ്ങൾക്ക് ഉൾകൊള്ളാൻ ,അംഗീകരിക്കാൻ കഴിയാത്ത പലതും നടന്നേക്കാം ...എല്ലാവരും കൂടെ നിന്ന് സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു ...
#

📙 നോവൽ

📙 നോവൽ - PART - 49 നിന്റെ സ്വന്തം മസിക്ക Raiza - ShareChat
8k views
1 hours ago
നിന്റെ സ്വന്തം റസീക്ക💓 ✒ Raiza പാർട്ട്‌ 48 "വേണ്ട ....എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയാം .അവരുടെ കുടുംബം ഞാൻ നശിപ്പിക്കും ...പക്ഷെ ...ഇപ്പോൾ എന്റെ പക ഫാരിയോടോ സാക്കിയോടോ അല്ല .........കൊല്ലേണ്ടത് അവനെയാണ് ...അവനെ ...." തീപാറുന്ന കണ്ണുകളാൽ അംജദ് ജയിൽ അഴികളിലെ പിടുത്തം മുറുക്കി ... " ആരെ ??" ഡ്രൈവർ ചോദിച്ചതും അംജദ് അവന്റെ നേരെ നോക്കി കൊണ്ട് തല ഉയർത്തി .. "അർസൽ കാസിം ...എന്റെ ഏറ്റവും വലിയ ശത്രു ... മറ്റെന്തും ഞാൻ സഹിക്കും ക്ഷമിക്കും ...പക്ഷെ ചെറുപ്പം മുതൽ ഈ ഹൃദയത്തിലിട്ട് കൊണ്ട് നടന്നവളെ ഇന്നലെ വന്ന ഒരുത്തൻ കൊണ്ട് പോകുന്നത് നോക്കി നിൽക്കാൻ മാത്രം മണ്ടനല്ല ഞാൻ . ഒരു സ്വത്തും പണവും എനിക്ക് വേണ്ട ..അവളെ മതി ..അവളെ മാത്രം . അന്നെന്റെ ഉപ്പയും അവളുടെ ഉപ്പയും എല്ലാം ഞങ്ങളുടെ നിക്കാഹിന് സമ്മതിച്ചതാണ് .അപ്പോളവളുടെ ഒരു ഡയലോഗ് ,ഞാൻ അവൾക്ക് വെറും ഒരു സഹോദരൻ മാത്രം ആണെന്ന് ..അവളെന്നെ എങ്ങനെ കണ്ടാലും എനിക്കവളെ വേണം ..ഒരു ദിവസത്തിനെങ്കിൽ അങ്ങനെ ..എന്റെ നാമത്തിൽ ഉള്ള മഹർ അവളുടെ കഴുത്തിൽ ഞാൻ അണിയിച്ചിരിക്കും ,അതെന്റെ വാശിയാണ്" ശബ്ദം അല്പം കനപ്പിച്ചു കൊണ്ട് കണ്ണുകളുടെ സ്ഥാനം മാറാതെ ജയിൽ കമ്പിയിൽ മുറുകെ പിടിച്ചു കൊണ്ട് അംജദ് അത് പറഞ്ഞതും എല്ലാം മനസ്സിലായെന്ന അർത്ഥത്തിൽ ഡ്രൈവർ തലയാട്ടി .. "അപ്പോൾ നീ പറഞ്ഞു വരുന്നത് ,ഇനി AKD സാറിനെ മാത്രം ടാർഗറ്റ് ചെയ്താൽ മതി എന്നാണോ " ഡ്രൈവറുടെ ചോദ്യം കേട്ടതും അംജദ് കമ്പിയിൽ നിന്നും പിടി വിട്ട് കൊണ്ട് മുഖം തിരിച്ചു . പിന്നെ പുച്ഛഭാവത്തിൽ ചിരിച്ചു കൊണ്ട് പറഞ്ഞു ... "ആ കുടുംബം മൊത്തം എന്റെ ടാർഗറ്റ് ആണ് . ആരെയും ഞാൻ വെറുതെ വിടില്ല .എന്റെ ഉമ്മ പൊട്ടിക്കരഞ്ഞ പോലെ അവരുടെ ഉമ്മിയും മക്കളുടെ അവസ്ഥ കണ്ട് പൊട്ടിക്കരയുന്നത് എന്റെ കണ്മുന്നിൽ ഞാൻ കാണും ..പിന്നെ സീനു ..... " ഒന്ന് പറഞ്ഞു നിർത്തി കൊണ്ട് ചിരിച്ചു കൊണ്ട് അംജദ് തിരിഞ്ഞു നിന്നു .. "സീനു ...അവൾ സന്തോഷിക്കട്ടെ ..മതിമറന്ന് സന്തോഷിക്കട്ടെ ..സ്നേഹിച്ചവനെ കിട്ടാൻ പോകുന്നത് കിനാവ് കണ്ടിരിക്കയല്ലേ ..കാണട്ടെ ,കൺ നിറയെ ...ഒടുവിൽ കിനാവെല്ലാം ഒരു വെള്ള വസ്ത്രത്തോടെ ഒടുങ്ങുന്നത് കാണും ഞാൻ ...ഞാൻ മാത്രമല്ല കാണാമറയത്ത് നിന്ന് എന്റെ തേജയും .. ആദ്യമേ അവൾക്കുള്ളതായിരുന്നു എന്റെ തേജയിൽ നിന്നും എല്ലാം തട്ടിയെടുക്കുന്നത് . അവരുടെ ഉമ്മ മരിച്ചപ്പോൾ എന്റെ ഉമ്മ ഞങ്ങൾക്ക് നൽകേണ്ട സ്നേഹം അവർക്ക് പകുത്ത് നൽകി ..അതിലെനിക്ക് ഒരനിഷ്ടവും ഉണ്ടായിരുന്നില്ല ...പക്ഷെ ..എന്നെക്കാളും തേജയെക്കാളും ഉമ്മ സ്നേഹിച്ചത് ആ സീനുവിനെയാണ് ..ആദ്യം ഉമ്മയുടെ സ്നേഹം തേജയിൽ നിന്നും കവർന്നു ..പിന്നെ അവൾ സ്നേഹിച്ച ആളെയും തട്ടിയെടുത്തു ....ഒരിക്കലും ഞാൻ അവളോട്‌ ക്ഷമിക്കില്ല . എന്നോട് തേജ ഒരേയൊരു കാര്യം മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളൂ ....ആദ്യമായും അവസാനമായും .....ഒരേയൊരു കാര്യം ...എന്റെ ഫാരിയെ എനിക്ക് തന്നെ വേണം എന്ന് ...." ഒന്ന് പറഞ്ഞു നിർത്തി കൊണ്ട് അംജദ് കണ്ണുകൾ ഇറുക്കി അടച്ചു തുറന്നു ..ആ ചുവന്ന കണ്ണിലെ കൃഷ്ണമണിയെ പൊതിഞ്ഞു കൊണ്ടുള്ള കണ്ണീർ തുള്ളികൾ ഒരിറ്റു പോലും പുറത്തേക്ക് വരാതെ കണ്ണിനുള്ളിൽ കിടന്ന് കത്തിജ്വലിച്ചു. ഒരു നിമിഷം അംജദ് ന്റെ കണ്ണുകളിലെ പക കണ്ട് ഡ്രൈവർ പോലും പകച്ചു പോയി ..പല്ല് കടിച്ചു പിടിച്ചു കൊണ്ട് ചുണ്ടുകൾ ദേഷ്യത്താൽ വിറച്ചു കൊണ്ട് അവൻ തുടർന്നു ..... " തേജയുടെ ആഗ്രഹം അത്‌ നടത്തി കൊടുക്കാൻ എനിക്കായില്ല ..അന്നവൾ എന്റെ നെഞ്ചിൽ കിടന്ന് കരഞ്ഞു തീർത്തത് മുഴുവൻ ..ഈ ഹൃദയത്തിൽ മായാതെ കിടപ്പുണ്ട് . ഓരോ സെക്കന്റ്ലും അതോർക്കും തോറും എന്റെ പകയും കൂടുകയാണ് . ഫാരി ....അവനൊന്നു മനസ്സ് വെച്ചിരുന്നെങ്കിൽ എന്റെ തേജയെ സ്നേഹിക്കാമായിരുന്നു ..ഇന്നുമവൾ പുഞ്ചിരി തൂകി കൊണ്ട് ഞങ്ങളുടെ അരികിൽ ഉണ്ടാവുമായിരുന്നു ..എന്റെ ഉമ്മാന്റെ കണ്ണുനീർ കാണേണ്ടി വരുമായിരുന്നില്ല ." അംജദ് പറഞ്ഞു നിർത്തിയതും എന്തോ ഓർത്തെടുത്തിട്ട് ഡ്രൈവർ ഒന്ന് കൂടി അടുത്തേക്ക് നിന്നു . "അലീഷ മറ്റൊരു കാര്യവും പറഞ്ഞിരുന്നു ...നിന്റെ ഉമ്മയെയും കൂടെ അവരുടെ വീട്ടിലേക്ക് കൊണ്ട് വരുമെന്ന് ..ഇന്നതിനായി അവർ പോകുന്നെന്ന് " "മ്മ് ...ഉമ്മാക്ക് സീനുവിനെ കണ്ടാൽ ആശ്വാസമാവും . സ്വന്തം മക്കളെക്കാൾ സ്നേഹിച്ചതല്ലേ .പക്ഷെ എത്രയൊക്കെ ആയാലും തേജയുടെ മരണത്തിൽ നിന്നും കരകയറാൻ ഉമ്മക്കാവില്ല ..കഴിഞ്ഞ ഏഴു കൊല്ലമായി ആ കണ്ണ്നീർ നിലച്ചിട്ടില്ല .ഉമ്മയുടെ കണ്ണുനീർ കാണാൻ ആവാത്തത് കൊണ്ട് വീട്ടിലേക്ക് പോകാൻ തന്നെ തോന്നില്ല .. തേജയെ വിളിച്ചുള്ള ഉമ്മയുടെ കരച്ചിൽ കേൾക്കുമ്പോൾ അവനെ കൊല്ലാനുള്ള എന്റെ ദേഷ്യവും കൂടും ...ആരെയും ഞാൻ വെറുതെ വിടില്ല ...ആരെയും .." "അംജദ് ..നീ ഏതായാലും പുറത്തിറങ്‌ ..എന്നിട്ടെന്താ ചെയ്യേണ്ടതെന്ന് നമുക്ക് തീരുമാനിക്കാം . ഞാൻ ചെല്ലട്ടെ .. ആ പോലീസുകാരൻ കുറെ നേരമായി ശ്രദ്ധിക്കുന്നു ..പിന്നെ ഓഫിസിലേക്ക് പോകാനും ആയി ..ഇന്ന് മെറ്റിരിയൽസ് എക്സ്പോർട്ട്‌ ചെയ്യുന്ന ദിവസം ആണ് " "ആഹ് ..പൊയ്ക്കോ ..പറഞ്ഞത് മറക്കേണ്ട ..എല്ലാ വിവരവും എന്റെ അടുത്തെത്തിക്കണം " "ഓക്കേ " ഡ്രൈവർ തിരിഞ്ഞു നടന്നതും അംജദ് ഒരു നിമിഷം ജയിൽ കമ്പിയിൽ മുറുകെ പിടിച്ചു നിന്നു . ചുണ്ടിൽ പുച്ഛ ഭാവത്തിലും നിഗൂഢതയുള്ളതുമായ ചിരി ചിരിച്ചു കൊണ്ട് അവൻ തിരിച്ച് സിമന്റിട്ട തണുത്ത നിലത്ത് മലർന്നു കിടന്നു .കൈകൾ രണ്ടും നെറ്റിയിൽ വെച്ച് കൊണ്ട് അകത്തേക്ക് വെളിച്ചം വരുന്ന ചെറിയ ഹോളിലേക്ക് നോക്കി കിടന്നു .. റസീ ...എന്നെ എത്ര കാലം ഇതിനുള്ളിൽ പിടിച്ചിടാൻ അവർക്ക് കഴിയും ..കൂടിയാൽ ഒരാഴ്ച ..അത് കഴിഞ്ഞാൽ ഞാൻ വരും . നിന്നെ സ്വന്തമാക്കാനും എന്റെ പക വീട്ടാനും ..കാത്തിരുന്നോ നീ ..മതിമറന്നിപ്പോൾ സന്തോഷിച്ചോ .. നിന്റെ മേലുള്ള പൂർണ അവകാശം എനിക്ക് മാത്രമാണ് .അതിനിടയിൽ ആരെങ്കിലും വന്നാൽ ...അവനുള്ള പണി ഞാൻ കരുതി വെച്ചിട്ടുണ്ട് ... നീയെന്നാൽ എനിക്ക് ഭ്രാന്ത് ആണെന്ന് മറ്റാരേക്കാളും കൂടുതൽ നിനക്കറിയാം ..നീ തന്നെയാണ് എന്നെ ഇത്രക്ക് വാശിക്കാരനാക്കിയത് .അന്ന് സമ്മതമെന്ന് പറഞ്ഞിരുന്നെങ്കിൽ ഈ ബലപ്രയോഗം ഒന്നും വേണ്ടിയിരുന്നില്ല ...സാരമില്ല ..വെറുതെ കിട്ടുന്നതിനേക്കാൾ സുഖം അല്പം ബലം പ്രയോഗിച്ചു കിട്ടുന്നതാണ് ... മനസ്സിനുള്ളിലെ കണക്ക് കൂട്ടലുകൾ ചിരിയായി പുറത്ത് വന്നതും അവൻ പൊട്ടിച്ചിരിച്ചു ...താൻ ചെയ്യാൻ പോകുന്ന പ്രവർത്തികൾ ഓരോന്നും കണ്മുന്നിൽ തെളിഞ്ഞതും അവന്റെ ചിരി ആ നാല് ചുമരുകൾക്കുള്ളിൽ മുഴങ്ങാൻ തുടങ്ങി ... ************************** ഓഫിസിൽ ചെന്ന പാടെ രണ്ടു മൂന്ന് മീറ്റിംഗ് അറ്റൻഡ് ചെയ്യാൻ ഉണ്ടായിരുന്നു ..അതിലൊക്കെ പങ്കെടുത്തെങ്കിലും മനസ്സ് മുഴുവൻ ആ എച്ചിയിൽ ആയിരുന്നു ..ഞാൻ മുഖം തിരിച്ചത് കൊണ്ടാവണം രണ്ടു മൂന്ന് വട്ടം കണ്ടിട്ടും എന്നെ മൈൻഡ് ചെയ്തില്ല .. ഈ പെണ്ണുങ്ങൾ വല്ലാത്തൊരു സംഭവം തന്നേണ് . അവരുടെ എല്ലാ വികാരങ്ങളും മനസ്സിൽ ഒളിപ്പിച്ചു വെക്കും ..ഇഷ്ടമാണേൽ അത് തുറന്നു പറഞ്ഞാൽ എന്താ ..മിക്കവാറും ഞാൻ തന്നെ ആദ്യം പറയേണ്ടി വരും ..അതിനിപ്പോ അവളെ ഒന്ന് കിട്ടേണ്ടേ ..എന്നെ കണ്ടാൽ അപ്പോൾ അവൾ വഴി മാറി നടക്കും .. മീറ്റിംഗ് കഴിഞ്ഞ് ഞാനും വർമ്മയും നേരെ ഡിസൈൻ ഏരിയയിലേക്ക് നടന്നു ..സീനുത്തക്ക് വേണ്ടിയുള്ള ഡ്രസ്സ്‌ ഡിസൈൻ ചെയ്യുന്ന തിരക്കിൽ ആണവൾ .നിക്കാഹിന് ഇടാനുള്ള ഡ്രെസ്സും ഓർണമെന്റ്സും അവൾ സ്വയം ഉണ്ടാക്കാമെന്ന് ഉമ്മിയോട്‌ പറയുന്നത് കേട്ടിരുന്നു .. ഞാൻ അങ്ങോട്ട്‌ ചെന്നതും ജനലിന്റെ അരികിൽ ഇരുന്നു കൊണ്ട് അവൾ പേപ്പറിൽ വരക്കുന്നത് കണ്ടു . അലീഷ കുറച്ചപ്പുറത്ത് ക്ലോത്ത് ചെക്ക് ചെയ്യുന്നുണ്ട് . ഞാൻ വന്നത് അലീഷ കണ്ടിട്ടുണ്ട് , ആ ഇബ്‌ലീസ് അവളുടേതായ ലോകത്തിലാണ് ചുണ്ടിൽ ഇളം പുഞ്ചിരിയോടെ , തട്ടത്തിൽ തട്ടി തടയുന്ന കാറ്റിൽ കണ്ണുകൾ ചിമ്മിയും തുറന്നും ഇടക്ക് പുറത്തേക്ക് നോക്കിയും അവൾ ജനലരികിൽ ഇരിക്കുന്നുണ്ട് ..ഞാൻ അങ്ങോട്ട്‌ ചെന്നതും അവളെന്നെ ഒന്ന് നോക്കി കൊണ്ട് മുഖം തിരിച്ച് പേപ്പറിൽ വരയാൻ തുടങ്ങി ..ആ നിമിഷം തന്നെ ഞാൻ അവളുടെ അരികിൽ നിന്നും നേരെ അലീഷയുടെ അടുത്തേക്ക് പോയി .. ക്ലോത്ത്നെ കുറിച്ച് അവളോട് ഓരോന്ന് ചോദിക്കുമ്പോഴും ഞാൻ ഇടം കണ്ണിട്ട് അവളെ നോക്കി കൊണ്ടിരുന്നു ... അവൾ കാണാൻ വേണ്ടി അലീഷയുടെ കൈ മുട്ട് എന്റെ ദേഹത്തു തട്ടും വിധം ഞാൻ അവളോട്‌ ചേർന്ന് നിന്നു . ഇതെല്ലാം കണ്ട് കയ്യിലെ പെൻസിൽ മുന ഒടിച്ചു കൊണ്ട് അവളെന്നെ കനപ്പിച്ചു നോക്കുന്നുണ്ട് .പിന്നെ പേപ്പറും പേനയും അവിടെ വെച്ച് പുറത്തേക്ക് പോയി .. "ഓക്കേ കാരിയോൺ ..ഈവെനിംഗ്നുള്ളിൽ എല്ലാം ശെരിയാക്കി വെക്ക് .എന്തെങ്കിലും കുഴപ്പം കാണുകയാണേൽ വർമ്മയോടോ സാക്കിയോടോ പറ " അലീഷയോടും അവളുടെ ടീം അംഗങ്ങളോടും പറഞ്ഞു കൊണ്ട് ഞാൻ വേഗം അവളുടെ പിറകെ നടന്നു ഓ എന്തൊരു ജാഡയാണ് അവന് ..നാണമില്ലേ അവന് ആ കൂതറയോട് ഒട്ടി നിൽക്കാൻ .എന്നെ കാണിക്കാൻ ആണ് അവനിങ്ങനെ ചെയ്യുന്നതെങ്കിൽ .....ടോ അർസൽ കാസിം സാറേ .....ഈ റസീക്ക ആരാണെന്ന് ഞാനും കാണിച്ചു തരാം .. ഓരോന്ന് പിറു പിറുത്തു കൊണ്ട് ഞാൻ ഗോഡൗൺ ലക്ഷ്യം വെച്ച് നടന്നു ..സാക്കിയെ കാണണം .ആ ജാഡക്കാരന്റെ ജാഡ നിർത്താൻ എന്തെങ്കിലും ഐഡിയ ഉണ്ടോ എന്ന് ചോദിക്കണം .. ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ല . ഗോഡൗണിലേക്ക് ചെന്നതും ഞാൻ അവിടെ മൊത്തം വീക്ഷിച്ചു .അവിടെ സാക്കി പോയിട്ട് ഒരു പൂച്ച കുഞ്ഞു പോലും ഉണ്ടായിരുന്നില്ല . എല്ലാം വണ്ടിയിൽ കയറ്റി സാക്കിയും കൂടെ പോയെന്ന് തോന്നുന്നു .. ഇനി ഏതായാലും വീട്ടിൽ ചെന്ന് സംസാരിക്കാം എന്ന് വിചാരിച്ചു കൊണ്ട് ഞാൻ പുറത്തേക്ക് നടക്കാൻ വേണ്ടി തിരിഞ്ഞതും കയ്യും കെട്ടി എന്നെ നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്ന അക്കിയെ കണ്ടതും ഒന്ന് പതറി കൊണ്ട് ഞാൻ തിരിഞ്ഞു നിന്നു .പിന്നെ അതേ സ്പോട്ടിൽ തന്നെ ഞാൻ അവന്റെ നേരെ തിരിഞ്ഞു . അല്ലെങ്കിലും ഞാനെന്തിനാ അവനെ കണ്ട് പേടിക്കുന്നത് ,അതും മനസ്സിൽ വിചാരിച്ചു കൊണ്ട് പുച്ഛ ഭാവത്തിൽ അവനെ മറികടന്നു കൊണ്ട് പോകാൻ നിന്നതും അവൻ എന്റെ മുന്നിൽ കയറി നിന്നു . "നീയെന്താ ഇവിടെ " "അതെന്താ എനിക്കിങ്ങോട്ട് വരാൻ പറ്റില്ലേ" അവളുടെ മറുപടി കേട്ടപ്പോൾ എനിക്ക് പെട്ടെന്ന് ചിരിയാ വന്നത് ..നല്ല ചൂടിൽ തന്നെയാണ് . എന്റെ മുഖത്തേക്ക് നോക്കാതെയുള്ള അവളുടെ മറുപടിയിൽ ചിരിച്ചു കൊണ്ട് ഞാനവളെ നോക്കി നിന്നു. "ആഹ് ... വരാമല്ലോ ..അതിന് കുഴപ്പമൊന്നും ഇല്ല ..പക്ഷെ ഇപ്പോഴെന്തിനാ ഇങ്ങോട്ട് വന്നത് നീയവിടെ ഡ്രസ്സ്‌ ഡിസൈൻ ചെയ്ത് ഇരിക്കായിരുന്നല്ലോ ..പെട്ടന്നെന്താ ഇങ്ങോട്ട് വരാൻ തോന്നിയത് " എന്റെ നേരെ നോക്കി കൊണ്ട് അവൻ അങ്ങനെ ചോദിച്ചതും ഞാൻ അവന്റെ മുഖത്തേക്ക് നോക്കി . അവന്റെയാ നോട്ടം കണ്ടതും വാക്കുകൾ കിട്ടാതെ ഞാൻ പതറി . പെട്ടെന്ന് മനസ്സിലേക്ക് അലീഷയോട് ചേർന്ന് നിൽക്കുന്ന രംഗം ഓർമ്മ വന്നതും ഞാൻ മുഖം തിരിച്ചു .. "അത് ... ആ ..അത് ഞാൻ ഡ്രസ്സ്‌ ക്ലോത് അന്വേഷിച്ചു വന്നതാണ് .വയലറ്റ് ആൻഡ് വൈറ്റ് മിക്സ്‌ട് കളർ വിത്ത് വൈറ്റ് സ്റ്റോൺ അതാണ് ഞാൻ മനസ്സിൽ കാണുന്നത് ..ഇന്നലെ ഇമ്പോർട്ട് ചെയ്തതിൽ എന്റെ മനസ്സിൽ ഉള്ള ക്ലോത് ഞാൻ കണ്ടിരുന്നു ..അത് തിരഞ്ഞു വന്നതാണ് ." "ഓഹോ ..അതിന് വന്നതാണ് അല്ലേ ....അപ്പോൾ ഇന്നലെ ആരാ അതൊക്കെ ചെക് ചെയ്ത് ഡിസൈൻ ഏരിയയിൽ കൊണ്ട് പോയി വെച്ചത് " അവനങ്ങനെ പറഞ്ഞതും ഞാൻ അവനിൽ നിന്നും മുഖം തിരിച്ചു കൊണ്ട് നാവ് കടിച്ചു പിടിച്ചു ... ശോ ... ശെരിയാണല്ലോ ,ഇന്നലെ ഞാൻ തന്നെയല്ലേ അതൊക്കെ ചെക് ചെയ്ത് അവിടെ കൊണ്ട് പോയി വെക്കാൻ പറഞ്ഞത് ..ഓഹ് ..ഈ നക്കി അതൊക്കെ ഓർത്ത് വെച്ചിരിക്കാണോ ....ആഹ് ..ഏതായാലും നാറി ..ഇനിയിപ്പോ വിട്ട് കൊടുക്കുന്നത് തെന്നെയാ നല്ലത് "ഹലോ ..മേഡം ...എന്താ ആലോചിക്കുന്നത് " എന്റെ നേരെ വിരൽ ഞൊടിച്ചു കൊണ്ട് അവൻ ചോദിച്ചതും ഞാൻ അവന്റെ നേരെ നോക്കി .. "ആഹ് ..അത് ഞാൻ മറന്നു പോയി .അവിടെ ഉള്ളത് ഞാൻ ശ്രദ്ധിച്ചില്ല" "ഓഹോ .പിന്നെ എന്താണാവോ ശ്രദ്ധിച്ചത് " അവനത് പറഞ്ഞു കൊണ്ട് എന്റെ അടുത്തേക്ക് നീങ്ങിയതും ഞാൻ ഒരടി പിറകോട്ട് നിന്നു. "ഞാനെന്തു ശ്രദ്ധിച്ചാലും തനിക്കെന്താ ..മാറി നിന്നെ ..എനിക്ക് പോകണം " അവനെ മറി കടന്നു കൊണ്ട് ഞാൻ പോകാൻ നിന്നതും എന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ടവൻ അവന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു .. ഒരു നിമിഷം .....കാലിലൂടെ ഒരു തരിപ്പ് കയറിയ പോലെ ...ആരെയും മയക്കിയെടുക്കുന്ന നോട്ടത്താൽ എന്നെയവൻ അവനിലേക്ക് ആകർഷിച്ചതും ഞാൻ പോലും അറിയാതെ ആ നോട്ടത്തിലെങ്ങനെ ലയിച്ചു നിന്നു .. "പറ ...നീയെന്തിനാ അവിടുന്ന് ദേഷ്യത്തിൽ ഇറങ്ങി പോന്നത് " പെട്ടന്നവൻ എന്റെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് പറഞ്ഞതും ഞാനവന്റെ കണ്ണുകളിൽ നിന്നും നോട്ടം തെറ്റിച്ചു കൊണ്ട് പറഞ്ഞു .. "ദേഷ്യമോ ?...എനിക്കോ ?.. ആര് പറഞ്ഞു ..എനിക്കൊരു ദേഷ്യവും ഇല്ല " "മ്മ് ...ദേഷ്യം ഇല്ലായിരിക്കും ..പക്ഷെ കുശുമ്പ് നല്ലത് പോലെ ഉണ്ട് " അതും പറഞ്ഞു കൊണ്ട് അവൻ ഊറി ചിരിക്കാൻ തുടങ്ങിയതും എനിക്ക് കലിപ്പ്‌ കയറി "കുശുമ്പ് തന്റെ മറ്റവൾക്ക് ..എനിക്കെന്തിനാ കുശുമ്പ് ...ഒരു ചുക്കുമില്ല ..താൻ എന്ത് വേണേലും ചെയ്തോ ..അവളോട് ചേർന്നിരിക്കേ ..കെട്ടിപിടിച്ചു നിൽക്കേ ..എന്താന്ന് വെച്ചാ ആയിക്കോ ..എനിക്കെന്താ " ഞാനത് പറഞ്ഞതും അവൻ ചിരിക്കാൻ തുടങ്ങി ...എന്നെ കളിയാക്കി കൊണ്ടുള്ള ചിരി ആണേലും എന്തോ ..കലിപ്പ്‌ വന്നില്ല ..പകരം ആ മനോഹരമായ ചിരി ഇടം കണ്ണാൽ നോക്കി കൊണ്ട് ഞാൻ അവൻ കാണാതെ പുഞ്ചിരിച്ചു .. പെട്ടന്നവൻ എന്നെ നോക്കിയതും ഞാൻ ചിരി മായ്ച്ചു കളഞ്ഞു . എന്റെ രണ്ടു കയ്യും അവൻ മുറുകെ പിടിച് നെഞ്ചോട് ചേർത്ത് വെച്ചിരിക്കായിരുന്നു .. എന്നെ നോക്കി ചിരിച്ചു കൊണ്ട് ആ കൈകൾ വിട്ട് കൊണ്ട് എന്റെ അരക്കെട്ടിലൂടെ അവൻ എന്നെ അവനിലേക്ക് വലിച്ചടുപ്പിച്ചു ..അവന്റെ പെട്ടന്നുള്ള നീക്കത്തിൽ ആകെ ഷോക്കായി കൊണ്ട് ഞാനവന്റെ കോട്ടിൽ മുറുക്കി പിടിച്ചു കൊണ്ട് തുള്ളി കളിക്കുന്ന നെഞ്ചിടിപ്പോടെ അവനെ നോക്കി .. അവളെന്നെ നോക്കുന്നത് കണ്ടതും പുഞ്ചിരിയാൽ ഞാനവളെ നോക്കി നിന്നു .. ആ കവിളിൽ വിരിഞ്ഞു മറയുന്ന നുണക്കുഴിയിൽ ഒരു കടി വെച്ച് കൊടുക്കണം എന്നുണ്ട് .പക്ഷെ ടൈം ആയിട്ടില്ല ..ഗോതമ്പു നിറമുള്ള ഈ കഴുത്തിൽ എന്റെ നാമത്തിൽ ഒരു മഹർ വീഴും വരെ കനവെല്ലാം എന്നിൽ തന്നെ ഒളിപ്പിച്ചു വെക്കട്ടെ ..... പക്ഷെ ..അവളുടെയാ കണ്ണുകൾ കൊണ്ടുള്ള നോട്ടം ....പടച്ചോനെ ...അത് മാത്രം താങ്ങാൻ ആവുന്നില്ല ..തിളക്കം കൂട്ടാനായി ആ കണ്ണുകളിൽ സുറുമ നീട്ടിയെഴുതിയിരുന്നെങ്കിൽ ... ഇളം മുന്തിരി തന്നെ ....അപൂർവത്തിൽ അപൂർവമായ കണ്ണുകൾ ... ഇനിയും നോക്കി നിന്നാൽ ഒരു പക്ഷെ കണ്ട്രോൾ മൊത്തം പോകുമെന്ന് തോന്നിയതും ഞാൻ അവളിൽ നിന്നും നോട്ടം മാറ്റി ...പിന്നെ വീണ്ടും അവളെ നോക്കി കൊണ്ട് കളിയാക്കുന്ന രൂപത്തിൽ ചിരിച്ചു കൊണ്ട് പറഞ്ഞു ... "ഹിഹിഹി ..അലീഷയുമായി ഞാൻ ചേർന്ന് നിൽക്കുന്നത് കൊണ്ട് നിനക്ക് കുശുമ്പ് വന്നെന്ന് ഞാൻ പറഞ്ഞില്ലല്ലോ ..അപ്പൊ അതാണ്‌ കാര്യം ..അല്ലേ " "താനൊന്ന് പോയേ ..എനിക്കൊരു കുശുമ്പും ഇല്ല .." "ഇല്ലേ ..ഞാനും അലീഷയും ചേർന്ന് നിൽക്കുന്നത് കൊണ്ട് ഒരു കുഴപ്പവും ഇല്ലേ" എന്റെ മുഖത്തോട് അടുത്ത് കൊണ്ട് അവൻ പറഞ്ഞതും അവന്റെ കോട്ടിൽ നിന്നും കൈ വിട്ട് കൊണ്ട് ഞാൻ എന്റെ അരക്കെട്ടിൽ മുറുക്കിയ അവന്റെ കൈ വേർപെടുത്താൻ നോക്കി ... "ഒരു കുഴപ്പവും ഇല്ലെന്ന് പറഞ്ഞില്ലേ .മനുഷ്യനായാൽ കുറച്ച് നാണം വേണം .അലീഷ എന്തോന്നോക്കെയോ ചെയ്തെന്നു പറഞ്ഞ് അവളെ അകറ്റി ഇനി അവളെ സ്നേഹിക്കില്ലെന്ന് പറഞ്ഞു നടന്നിരുന്നില്ലേ ..എന്നിട്ടിപ്പോ അവളോട്‌ ഒട്ടാൻ നടക്കുന്നു ..അല്ലേലും ഈ ആണുങ്ങൾ ആദ്യം പ്രണയിച്ചവളെ ജീവൻ പോയാലും മറക്കില്ലെന്ന് പറയുന്നത് സത്യമാണ്..... ഇനി വൈകിക്കേണ്ട ആശി ഇക്കാന്റെയും ഇത്താന്റെയും കൂടെ നിങ്ങളുടെ നിക്കാഹും അങ്ങ് നടത്തിക്കോ" ദേഷ്യവും സങ്കടവും നിറഞ്ഞ അവളുടെ വാക്കുകൾ കേട്ടതും ചിരിച്ചു കൊണ്ട് ഞാനവളുടെ മുഖത്തേക്ക് നോക്കി ...എന്നെ നോക്കാതെ എന്റെ കൈകൾ വേർപ്പെടുത്തുന്ന തിരക്കിലാണവൾ . എന്നാൽ അവൾ എന്റെ കൈ വേർപ്പെടുത്താൻ നോക്കും തോറും ഞാൻ അവളുടെ അരക്കെട്ടിലെ പിടുത്തം മുറുക്കി .. " ഡി ഇബ്‌ലീസെ ...ഞാൻ പറഞ്ഞു ...മനസ്സിൽ എന്തെങ്കിലും വെച്ചിട്ട് പുറമെ ഒന്നുമില്ലെന്ന് നടിക്കരുതെന്ന് .. " "ഓഹോ ..പറഞ്ഞിരുന്നോ ...എന്നാൽ അത് തനിക്കും ബാധകമാണ് .. കേൾക്കാൻ കൊതിക്കുന്ന മനസ്സ് അതിന് കാത്തിരിക്കുന്നെന്ന് അറിഞ്ഞു കൊണ്ട് വെറുതെ കളിക്കുകയല്ലേ " "ആഹ് ...അത് തന്നെയാണ് ..നിന്റെ മനസ്സിലുള്ളത് നിന്നെ കൊണ്ട് തന്നെ പറയിപ്പിക്കും ..നോക്കിക്കോ " "കാണാം ...മിസ്റ്റർ അർസൽ കാസിം .ആരാ പറയാൻ പോകുന്നത് എന്ന് .." "കാണാം " അതും പറഞ്ഞു കൊണ്ട് എന്റെ അരക്കെട്ടിൽ നിന്നും കയ്യെടുത്തു മാറ്റി കൊണ്ട് അവൻ എന്നിൽ നിന്നും വിട്ട് നിന്നു .... ടോ... നക്കീ ..ഇതിൽ നിന്നെ ഞാൻ തോൽപ്പിച്ചിരിക്കും . പറയിപ്പിക്കും തന്റെ നാവിൽ നിന്നും തന്നെ മനസ്സിലുള്ളത് മുഴുവനും ... എന്നിട്ട് നിന്നെ തോൽപ്പിച്ചതിന് എനിക്കുള്ള സമ്മാനമായി നിന്റെ നാമത്തിലുള്ള മഹർ നിന്റെ കൈ കൊണ്ട് ഞാൻ എന്റെ കഴുത്തിൽ അണിയിക്കും ..നോക്കിക്കോ .. മനസ്സിൽ ഓരോന്ന് ഓർത്ത് കൊണ്ട് അവനെ നോക്കിയതും അവനും എന്നെ നോക്കി .. ഡി ഇബ്‌ലീസെ .... നിന്നെ ഞാൻ തോൽപ്പിക്കുമെടീ .. ഈ പ്രപഞ്ചം മുഴുക്കെ കേൾക്കും വിധം നീയെന്നോട് വിളിച്ചു പറയും നിന്റെ മനസ്സിലുള്ള ഇഷ്ട്ടം ... .. ആ നിമിഷം വിദൂരമല്ല .. എന്റെ കാതുകളിൽ നിന്റെ വാക്കുകൾ എത്തുന്ന നിമിഷം എന്റെ നാമത്തിലുള്ള മഹർ ഒരുങ്ങും ,,, നിന്റെ കഴുത്തിൽ വീഴാൻ .... അവളെ നോക്കി ഓരോന്ന് ആലോചിച്ചതും അവൾ എന്നെ മറികടന്നു കൊണ്ട് പുറത്തേക്ക് പോയി ..ഞാനും അവളുടെ കൂടെ നടന്നു .. പുറത്തേക്കെത്തി മുന്നോട്ട് നോക്കിയതും ഫോൺ വിളിച്ചു കൊണ്ട് സാക്കി അവിടേക്ക് വന്നതും ഒപ്പമായിരുന്നു . ഞങ്ങളെ രണ്ടു പേരെയും ഒരുമിച്ച് കണ്ടതും അവൻ ഫോൺ കട്ടാക്കി കൊണ്ട് ഞങ്ങളെ അടിമുടി നോക്കി .. സാക്കി നോക്കുന്നത് കണ്ടതും എന്നെ ഒന്ന് നോക്കി കൊണ്ട് അവൾ അവിടുന്ന് പോയി ..അവൾ പോയതും ഫോൺ എടുത്തു കൊണ്ട് അതിൽ തോണ്ടി കൊണ്ട് ഞാൻ അവിടുന്ന് പോകാൻ നിന്നു. പക്ഷെ എന്നെ പോകാൻ സമ്മതിക്കാതെ അവനെന്റെ മുന്നിൽ കയറി നിന്നു.. അവനോട് ഒന്നും പറയാനാവില്ല , പറഞ്ഞാൽ അവന്റെ വായിൽ നിന്നും തെറി കേൾക്കേണ്ടി വരും ..അത് കൊണ്ടാണ് വേഗം പോകാൻ നിന്നത് . " ഡാ ..നീയെങ്ങോട്ടായീ മുങ്ങുന്നത് " രണ്ടു കയ്യും നടുവിൽ കുത്തി പുരികം പൊക്കി കൊണ്ട് അവൻ ചോദിച്ചതും ഞാനവന് ഒന്ന് ഇളിച്ചു കൊടുത്തു .. "നിന്റെയീ ഓഞ്ഞ ഇളി കാണാൻ അല്ല ഞാൻ ചോദിച്ചത് ..സത്യം പറയെടാ എന്താ ഇവിടെ നടന്നത്... ഇഷ്ട്ടം പറഞ്ഞോ" സംശയ ഭാവത്തിൽ അവൻ ചോദിച്ചതും ഇനി ഒളിപ്പിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലായത് കൊണ്ട് ഞാൻ അവളെ വെല്ലുവിളിച്ചത് പറഞ്ഞു ... അത് കേട്ട ഉടനെ സാക്കി അവിടെ മൊത്തം എന്തോ തിരയാൻ തുടങ്ങി .. ഇവനിതെന്താ തിരയുന്നതെന്ന് ആലോചിച്ചു കൊണ്ട് ഞാനവന്റെ ഷോൾഡറിൽ തട്ടി .. "എന്താടാ ....എന്താ നീ തിരയുന്നത് ." "ഒരു കല്ല് കിട്ടുമോ ന്ന് നോക്കിയതാ ..നിന്റെ തലമണ്ട അടിച്ചു പരത്താൻ ... എടാ പൊട്ടാ ..മണ്ടാ ..മരങ്ങോടാ ... അവളോട്‌ ഇഷ്ട്ടം പറയുന്നതിന് പകരം വെല്ലുവിളിച്ചു വന്നിരിക്കാ ....കഷ്ടം ...അവളുടെ വാക്കുകളിൽ നിന്നും നിനക്കും നിന്റെ വാക്കുകളിൽ നിന്നും അവൾക്കും മനസ്സിലായില്ലേ ഇഷ്ടം ഉണ്ടെന്ന് ..പിന്നെ എന്തിനാടാ ഇങ്ങനൊരു വെല്ലുവിളി ." "അത് പിന്നേ ...അവൾക്ക് ഇഷ്ട്ടം ഉണ്ടെങ്കിൽ തുറന്നു പറയേണ്ടേ ..ഇങ്ങനെ മനസ്സിൽ കൊണ്ട് നടന്നാൽ മതിയോ " "പിന്നെ നീ എവിടെയാ കൊണ്ട് നടക്കുന്നെ ..എന്നെ കൊണ്ട് കൂടുതൽ ഒന്നും പറയിപ്പിക്കേണ്ട " "അയ്യോ ..സാക്കി നീ കലിപ്പാവാണോ ..നീ നോക്കിക്കോ രണ്ടു ദിവസത്തിനുള്ളിൽ അവളെന്നോട് ഇഷ്ട്ടം പറയും " " മ്മ് ..പറയും ..അത് ഇനം വേറെയാണെടാ .. " "എന്തിനം ആയാലും ഈ അർസൽ കാസിമിന്റെ മുന്നിൽ വെറും പൂച്ചയാ അവൾ .. അവളെ കൊണ്ട് ഞാൻ പറയിപ്പിക്കും ..എന്നിട്ടാ അഹങ്കാരിയെ ഞാൻ മഹർ കൊണ്ട് കെട്ടിയിടും .. ഒരിക്കലും വിട്ട് പോവാത്ത വിധം ഊരാക്കുടുക്കിട്ട് നെഞ്ചോട് ചേർത്ത് വെക്കും " പുഞ്ചിരിച്ചു കൊണ്ട് ഞാനത് പറഞ്ഞതും സാക്കി ഇതെല്ലാം നടന്നാൽ മതിയായിരുന്നു എന്ന അർത്ഥത്തിൽ എന്നെ നോക്കി ഇളിച്ചു .. "ഞാനീ പറഞ്ഞതൊക്കെ നടക്കണമെങ്കിൽ അലീഷ തന്നെ ശരണം ..അവളോട്‌ അടുക്കും തോറും ജെനിക്ക് പ്രഷർ കൂടാൻ തുടങ്ങി ..അങ്ങനെ പ്രഷർ കൂടി കൂടി ആ ഹൃദയം അങ്ങ് പൊട്ടി അതിനുള്ളിൽ അവൾ ഒളിപ്പിച്ചു വെച്ച ഇഷ്ടം പുറത്ത് ചാടും.. നീ കണ്ടോ എന്റെ കളി " അതും പറഞ്ഞു കൊണ്ട് അവന്റെ മറുപടിക്ക് കാത്തു നിൽക്കാതെ ഞാൻ ഓഫിസിലേക്ക് നടന്നു ... ഇന്നൊരു മീറ്റിംഗ് കൂടി അറ്റൻഡ് ചെയ്യാൻ ഉള്ളത് കൊണ്ട് ഞാൻ നേരെ കോൺഫറൻസ് ഹാളിലേക്ക് പോയി . ************************** ഇന്നത്തെ ഡേ മുഴുവൻ ഇത്തയുടെ ഡ്രസ്സ്‌ ഡിസൈൻ ചെയ്യുന്ന തിരക്കിൽ ആയിരുന്നു .. അതിനിടയിൽ അലീഷ കണ്ണുരുട്ടി നോക്കുന്നത് കണ്ടെങ്കിലും അവിടേക്ക് ശ്രദ്ധിക്കാൻ പോയില്ല. ഞാൻ പോയതിന് പിറകെ നേരത്തെ അവനും അവളുടെ അടുക്കൽ നിന്ന് പോയത് കൊണ്ട് തന്നെ എന്റെ അടുത്തേക്കാണെന്ന് അവൾ ഊഹിച്ചിട്ടുണ്ടാവും ..അത് കൊണ്ട് തന്നെ മുഖം കടന്നൽ കുത്തിയെ പോലെയുണ്ട് .... ഡ്രെസ്സിന്റെ എല്ലാ പണിയും കഴിഞ്ഞതും ഞാൻ ഹാങ്ങ്റിൽ ഡ്രസ്സ്‌ നിവർത്തി ഇട്ടു ..പാരീസ് പ്രൊജക്റ്റ്‌ ന്റെ ഭാഗമായി ഡിസൈൻ ചെയ്ത് വെച്ച ഡ്രസ്സ്‌ ആയിരുന്നു .. അവിടുത്തെ പെൺകുട്ടികളെ അവർ ദേവതകളെ പോലെയാണ് കാണുന്നത് ..കന്യകയായ പെൺകുട്ടിക്ക് ധരിക്കാൻ വേണ്ടി പ്രത്യേകം ഡിസൈൻ ചെയ്തതായിരുന്നു .. ഇളം വയലറ്റ് കളർ .. വെൽവെറ്റ് തുണി ..അതിന് മുകളിൽ വൈറ്റ് നെറ്റ് ..അടി ഭാഗം വിടർന്നു നിൽക്കുന്ന ഉടുപ്പ് പോലെ ..മേൽ ഭാഗം ഓവർ കോട്ട് പോലെ ...വൈറ്റ് നെറ്റ് ഓവർ കോട്ട് ആയി അടിഭാഗം വരെ കിടക്കുന്നു... ദേവതയെ പോലെ തോന്നിക്കും വിധം വേണം എന്ന് പറഞ്ഞത് കൊണ്ട് ഇളം കളർ തന്നെയാണ് ഡ്രെസ്സിനു വേണ്ടി സെലക്ട്‌ ചെയതത് .. ഡ്രസ്സ്‌ ഡിസൈൻ ചെയ്തതിന് ശേഷം അവർ വയലറ്റ് കളർ വേണ്ട ഇളം റോസ് കളർ മതി എന്ന് പറഞ്ഞത് കൊണ്ട് ഈ ഡ്രസ്സ്‌ ഇവിടെ വെച്ചു ...അതേതായാലും നന്നായി ..എന്റെ സീനുത്താക്ക് ചേരുന്ന ഡ്രസ്സ്‌ തന്നെയാണ് ഇത്. ശെരിക്കും പ്രിൻസസ് ലുക്ക്‌ തന്നെയാവും .. ഇത്താക്ക് സിമ്പിൾ ഡ്രെസ്സിനോടാണ് താല്പര്യം ..അത് കൊണ്ട് തന്നെ ഈ ഡ്രെസ്സിൽ ചെറിയ മാറ്റങ്ങൾ വരുത്തണം ..അതൊക്കെ പേപ്പറിൽ ഡിസൈൻ ചെയ്തു വെച്ചിട്ടുണ്ട് ..ഇനി ഡ്രെസ്സിൽ പണിയെടുക്കണം .. വൈറ്റ് സ്റ്റോൺ വർക് ചെയ്യാനുണ്ട് .പിന്നെ ഓവർ കോട്ടിൽ എമ്പ്രോയ്ഡറി ചെയ്യണം ..ആശി ഇക്കാന്റെയും സീനത്തയുടെയും പേരുകൾ ഡ്രെസ്സിൽ ഡിസൈൻ ചെയ്തു വെക്കണം ... ഒരുപാട് പണി ഉണ്ട് ... ഇനി ഇന്ന് സമയം ഇല്ലാത്തത് കൊണ്ട് ഡ്രസ്സ്‌ അവിടെ സുരക്ഷിതമായി വെച്ച് ഞാൻ താഴേക്ക് നടന്നു ...അലീഷ റിസപ്‌ഷന് അടുത്തുള്ള സോഫയിൽ ഇരുന്ന് ഫോണിൽ കളിക്കുന്നുണ്ട് .. ഞാൻ അവളെ നോക്കി കൊണ്ട് അവിടേക്ക് ചെല്ലാൻ നിന്നതും ഒരു ഫോൺ വന്ന് അവൾ എണീറ്റു പോയി ... പടച്ചോനെ ..അവനെ വെല്ലുവിളിച്ചിരിക്കയല്ലെ ... എങ്ങനെ അവനെ കൊണ്ട് ഇഷ്ട്ടം പറയിപ്പിക്കും ...എന്നെ കൊണ്ട് പറയിപ്പിക്കാനായി അവൻ ഈ കൂതറയോട് കൂടുതൽ അടുക്കും ..അത് കാണാൻ ആവില്ല ..അതിന് മുൻപ് അവനെ കൊണ്ട് ഇഷ്ട്ടം പറയിപ്പിക്കണം ..പക്ഷെ ...എങ്ങനെ .. നഖം കടിച്ചു കൊണ്ട് ഞാൻ ആലോചിച്ചതും സാക്കി സോഫയിൽ വന്നിരുന്നു ... ആ സമയം മനസ്സിലേക്ക് പെട്ടന്നൊരു ഐഡിയ വന്നു .. സാക്കീ ..നീ മുത്താണ് ************************** "വാട്ട് ....ഞാനോ ..." "ആഹ് ..സാക്കി ..അവന്റെ മുന്നിൽ എനിക്ക് ജയിക്കണം ... അവനെ കൊണ്ട് അവന്റെ മനസ്സിൽ ഉള്ളത് പറയിപ്പിക്കാൻ ഇതിലും നല്ല ഐഡിയ വേറെ ഇല്ല ..അവൻ തരുന്ന അതേ നാണയം കൊണ്ട് അവന് തിരിച്ചു മറുപടി കൊടുക്കണം " "വേണ്ട ജെനി ..എന്നെ കൊണ്ട് ഇതിനൊന്നും പറ്റില്ല ..വേറെ എന്തൊക്കെ ഐഡിയ ഉണ്ടാവും ..നിനക്കെന്നെ കൊലക്കു കൊടുക്കണം അല്ലേ " "ഇല്ല സാക്കി ..ഒന്നും ഉണ്ടാവില്ല ..നീ എന്റെ കൂടെ നിന്നാൽ മതി ..ഞാൻ ഉമ്മിയോട്‌ പറയും എനിക്ക് നീയുമായുള്ള കല്യാണത്തിന് സമ്മതം ആണെന്ന് ..നീ കുളമാക്കാതിരുന്നാൽ മാത്രം മതി .. അവന്റെ മുന്നിൽ അഭിനയിക്കണം ..അത്രയും ചെയ്താൽ മതി " "അയ്യേ ..ഞാൻ അത്തരക്കാരൻ അല്ല ..എന്നെ കൊണ്ട് അതിനൊന്നും പറ്റില്ല ജെനി " "അയ്യോ ..എടാ മണ്ടാ ..നീ കൂടെ നിന്നാൽ മതി .ബാക്കി ഞാൻ നോക്കിക്കോളാം .." ജെനി പറഞ്ഞതും സാക്കി ഒരു നിമിഷം ഭാവി കാര്യം ചിന്തിച്ചു .. പടച്ചോനെ ...ഇവളും ഞാനുമായും അലീഷയും അക്കിയുമായും കല്ല്യാണം ...രണ്ടു പേരും കട്ടക്ക് നിൽക്കും ഇഷ്ട്ടം പറയാതെ ..ഒടുവിൽ നിക്കാഹിന്റെ സമയം വന്നാൽ അവർ വാശി കളഞ്ഞ് ഒന്നാകും ..അപ്പോൾ അലീഷയുടെ ജീവിതം വെച്ച് കളിച്ചു എന്ന് പറഞ്ഞ് അവളെ എല്ലാവരും ചേർന്ന് എന്നെ കൊണ്ട് കെട്ടിക്കും .. "നോ !!!" മനസ്സിൽ ഉള്ളത് ഒരലർച്ചയോടെ പെട്ടെന്ന് പുറത്തേക്ക് ചാടിയതും ജെനി സാക്കിയുടെ തോളിൽ തട്ടി .. "സാക്കീ ..." "ഏയ്‌ ..ഇത് നടക്കൂല ജെനി ..നിങ്ങൾ രണ്ടു പേരും ഇഷ്ട്ടം പറയാൻ നോക്ക് ..അല്ലാതെ ഈ കളിയൊന്നും വേണ്ട .." "എന്റെ സാക്കീ ..നീയെന്റെ ഫ്രണ്ട് അല്ലേടാ ..ഒരു ഹെല്പ് വന്ന് ചോദിക്കുമ്പോൾ ഇങ്ങനെ ആണോ പറയുക " "മ്മ് ..അതിന് ഹെൽപ്പാൻ ഞാൻ ജീവനോടെ ഉണ്ടാവുമോ ആവോ ..മിക്കവാറും അക്കിയെന്നെ തട്ടും .. സ്നേഹിച്ച പെണ്ണിനെ മറ്റൊരുവൻ നോക്കുന്നത് ഒരാണും സഹിക്കില്ല ..അത് ആരായാലും " "ആഹ് ..അത് പോലെ സ്നേഹിക്കുന്ന ആണ് മറ്റൊരു പെണ്ണിനെ തൊട്ടുരുമ്മി നിൽക്കുന്നതും ഒരു പെണ്ണും സഹിക്കില്ല ..അതിന്റെ വേദന അവനൊന്ന് അറിയട്ടെ ..നിനക്കെന്നെ സഹായിക്കാൻ പറ്റുമോ ..അത് പറ " "അത് പിന്നെ ..കാര്യം കുറച്ചു റിസ്ക് ആണ് ..എന്നാലും എന്റെ ഫ്രണ്ട് ഒരു കാര്യം വന്നു പറഞ്ഞതല്ലേ ....മ്മ് ...ഐആം റെഡി " അതും പറഞ്ഞു കൊണ്ട് സാക്കി എന്റെ നേരെ കൈ നീട്ടിയതും ചിരിച്ചു കൊണ്ട് ഞാൻ കൈ കൊടുത്തു ..ആ സമയം കോൺഫറൻസ് ഹാളിൽ നിന്നും ഫോൺ വിളിച്ചു കൊണ്ട് അക്കി പുറത്തേക്ക് വന്നു .. അവൻ വന്നത് കണ്ടതും സാക്കി വേഗം കൈ വലിച്ചു .. ഫോൺ വിളിച്ചു കൊണ്ട് അവൻ ഞങ്ങളുടെ അടുത്തേക്ക് വന്നതും സാക്കി പുറത്തേക്ക് പോകാനായി എണീറ്റു ..എന്നെ ഒന്ന് നോക്കിയ ശേഷം ഫോൺ ചെവിയിൽ നിന്നും എടുക്കാതെ സാക്കിയുടെ കയ്യിൽ നിന്നും അക്കി കീ വാങ്ങി കൊണ്ട് പുറത്തേക്ക് നടന്നു .. ************************** വീട്ടിൽ എത്തിയപ്പോൾ എല്ലാവരും ഹാളിൽ സോഫയിൽ ഇരുന്ന് സംസാരിക്കുന്നതാണ് കണ്ടത് .ആശി ഇക്കയും മൂത്താപ്പയും ഇല്ല .മിക്കവാറും മൂത്തമ്മയെ കൊണ്ട് വരാൻ പോയിട്ടുണ്ടാവും ...ഞങ്ങൾ അകത്തേക്ക് കയറിയതും സീനുത്ത ചിരിച്ചു കൊണ്ട് എന്റെ അടുത്തേക്ക് വന്നു .. "ഇത്താ .മൂത്താപ്പ വന്നില്ലേ .." "ഇല്ല റസീ ..ഇപ്പോൾ എത്തുമെന്ന് പറഞ്ഞു ..നീ ഫ്രഷ് ആയി വാ ..ചായ എടുക്കാം " എന്റെ തലയിൽ തലോടി കൊണ്ട് ഇത്ത പറഞ്ഞതും പുഞ്ചിരിച്ചു കൊണ്ട് ഞാൻ റൂമിലേക്ക്‌ പോയി ...മൂത്തമ്മ വരുന്നുണ്ട് എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷമായി ..സീനുത്തക്കും ഒരുപാട് സന്തോഷം ആയിട്ടുണ്ടാവും .അതാ മുഖത്തു നിന്നും വായിച്ചെടുക്കാം ... പക്ഷെ ..ഇനി മൂത്തമ്മ ഞങ്ങളെ തിരിച്ചറിഞ്ഞില്ല എങ്കിൽ ....അത്‌ ഇത്താക്ക് ഒരുപാട് വിഷമം ഉണ്ടാക്കും ...പടച്ചോനെ ..മൂത്തമ്മ എന്നെ തിരിച്ചറിഞ്ഞില്ലെങ്കിലും എന്റെ ഇത്തയെ തിരിച്ചറിയാണെ ... ഫ്രഷ് ആയി ഞാൻ താഴേക്ക് ചെന്നപ്പോൾ സോഫയിൽ ഇരുന്ന് പുറത്തേക്ക് നോക്കുന്ന ഇത്തയെ ആണ് കണ്ടത് ..സാക്കിയും അക്കിയും തൊട്ടപ്പുറത്തെ സോഫയിൽ ഇരുന്ന് ഫങ്ക്ഷന്റെ തയ്യാറെടുപ്പുകൾക്കുള്ള ചർച്ചയിൽ ആണ് ..ലാപ്പിൽ എന്തൊക്കെയോ നോക്കുന്നുണ്ട് .അമാന ഇത്തയും ലിയ മോളും ഉമ്മിയും സീനുത്തയുടെ അടുത്തുണ്ട് .അലീഷ ഒന്നിലും ചേരാതെ ഒഴിഞ്ഞ സോഫയിൽ ഇരുന്ന് ഫോണിൽ എന്തോ കാണുന്നുണ്ട് ... എല്ലാവരെയും ഒന്ന് വീക്ഷിച്ച ശേഷം ഞാൻ അങ്ങോട്ട്‌ നടക്കാൻ നിന്നതും പുറത്ത് കാർ നിൽക്കുന്ന ശബ്ദം കേട്ടു ..അത് കേട്ടതും ഞാൻ ഇത്തയെ ഒന്ന് നോക്കി കൊണ്ട് വാതിലിനടുത്തേക്ക് ചെന്നു .എന്റെ പിറകെ സീനുത്തയും ഉമ്മിയും വരുന്നത് ഞാൻ അറിഞ്ഞു . വാതിൽക്കൽ നിന്ന് കൊണ്ട് ഞങ്ങൾ പുറത്തേക്ക് നോക്കിയതും ആശി ഇക്കയും ഇക്കാക്കയും കാറിൽ നിന്നും ഇറങ്ങി.. ആശി ഇക്ക പിൻ ഡോർ തുറന്നതും മൂത്താപ്പ ഇറങ്ങി . കൈ പിടിച്ചു കൊണ്ട് പിറകെ മൂത്തമ്മയും ഇറങ്ങി ...തോളിൽ കൈ വെച്ച് കൊണ്ട് മൂത്തമ്മയെ ചേർത്ത് പിടിച്ചു കൊണ്ട് മൂത്താപ്പ അകത്തേക്ക് വരാൻ തുടങ്ങിയതും ഞങ്ങൾ കുറച്ചു മാറി നിന്നു... മൂത്തമ്മ ആകെ മാറിയിട്ടുണ്ട് . ..ശരീരം ആകെ ശോഷിച്ചിട്ടുണ്ട് ..കണ്ണുകൾക്ക് ചുറ്റും കറുപ്പ് നിറം വന്നിരിക്കുന്നു ..കവിളുകൾ ഒട്ടി കിടക്കുന്നു ..തേജസാർന്ന മുഖമിപ്പോൾ ആകെ കരുവാളിച്ച പോലെ ..ഭംഗിഏറിയ ആ കറുത്ത മുടിയിൽ നര വന്നു തുടങ്ങിയിട്ടുണ്ട് .. നടക്കാൻ നല്ല പ്രയാസം ഉണ്ട് ..ആകെ ക്ഷീണിച്ച അവസ്ഥ ...മൂത്തമ്മയെ ഈ അവസ്ഥയിൽ കാണാൻ ആവാത്തത് കൊണ്ട് ഞാൻ മാറി നിന്നു ..സീനുത്തയുടെ കണ്ണുകൾ നിറഞ്ഞു വരുന്നുണ്ട് .. മൂത്താപ്പ മൂത്തമ്മയെ സോഫയിൽ ഇരുത്തി കൊണ്ട് അരികിൽ ഇരുന്നു ..ഉമ്മി മൂത്തമ്മയുടെ കയ്യിൽ പിടിച്ചു കൊണ്ട് എന്തൊക്കെയോ ചോദിക്കുന്നുണ്ട് ..പക്ഷെ മൂത്തമ്മ എല്ലാവരെയും ഉറ്റു നോക്കുന്നു എന്നല്ലാതെ ആരോടും ഒന്നും മിണ്ടിയില്ല ..ഞാൻ മെല്ലെ മൂത്തമ്മയുടെ അടുത്തേക്ക് ചെന്നു ..എന്നെ തിരിച്ചറിയുമെന്ന് ഒരുറപ്പും ഇല്ല ..എങ്കിലും ചെറിയ പ്രതീക്ഷയോടെ ഞാൻ മുന്നിൽ ചെന്ന് മുട്ട് കുത്തി ഇരുന്നു കൊണ്ട് മൂത്തമ്മയെ നോക്കി ... "മൂത്തമ്മാ ....ഞാൻ ....റസീ ..." വാക്കുകൾക്ക് ഇടർച്ച വന്നതും നിർത്തി കൊണ്ട് ആ മുഖത്തേക്ക് നോക്കി .എന്നെ ഉറ്റു നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല ..കണ്ണ് തുടച്ചു കൊണ്ട് മൂത്തമ്മയുടെ കവിളിൽ മുത്തമിട്ടു കൊണ്ട് ഞാൻ എണീറ്റ് സീനുത്തയെ ദയനീയമായി നോക്കി ..ഒലിച്ചിറങ്ങിയ കവിളുകൾ തുടച്ചു കൊണ്ട് ഇത്ത പിന്തിരിഞ്ഞു പോകാൻ നിന്നതും ആശി ഇക്ക ഇത്തയുടെ കൈ പിടിക്കുന്നത് ഞാൻ കണ്ടു ... അവിടെ നിന്നും സീനു പോകാൻ നിന്നതും ആശി അവളുടെ കൈകളിൽ പിടിച്ചു ...കണ്ണുകൾ ഇറുക്കി അടച്ചു തുറന്നു കൊണ്ട് അവൾ ആശിയെ നോക്കി ..എന്നിട്ട് തിരിഞ്ഞു നിന്ന് മൂത്തമ്മയെ നോക്കി ..പിന്നെ വീണ്ടും ആശിയെ നോക്കി ..ഒന്നുമില്ലെന്ന അർത്ഥത്തിൽ കണ്ണടച്ചു തുറന്നു കൊണ്ട് ആശി സീനുവിനോട് മൂത്തമ്മയുടെ അടുത്തേക്ക് പോകാൻ പറഞ്ഞു ...സീനു മെല്ലെ നടന്നു കൊണ്ട് മൂത്തമ്മയുടെ മുന്നിൽ ചെന്ന് മുട്ടുകുത്തി ഇരുന്നു കൊണ്ട് വിറച്ചു കൊണ്ട് ആ കൈകൾ തന്റെ കൈക്കുള്ളിൽ ആക്കി ..കണ്ണുനീർ കൊണ്ട് മൂത്തമ്മയുടെ കൈകൾ നനഞ്ഞതും മൂത്തമ്മ സീനുവിന്റെ മുഖത്തേക്ക് നോക്കി .. "മൂ ....." ഇടറിയ ശബ്ദത്തോടെ സീനു വിളിച്ചതും മൂത്തമ്മ പൊട്ടിക്കരഞ്ഞു കൊണ്ട് "മോളെ " എന്ന് വിളിച്ചു കൊണ്ട് സീനുവിനെ വാരി പുണർന്നു ... മൂത്തമ്മ സീനുത്തയെ കെട്ടിപ്പിടിച്ചത് കണ്ട് സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു വന്നു ..ആ സമയം അക്കി എന്നെ നോക്കിയതും ഞാൻ വേഗം കണ്ണുകൾ തുടച്ചു .. "മോളെ ...എനിക്കറിയാം ...എനിക്കറിയാം നീയെന്നെ വിട്ട് പോവില്ലെന്ന് ...എനിക്കറിയാം ..മോളെ" കരഞ്ഞു കൊണ്ട് മൂത്തമ്മ പറഞ്ഞതും സീനുത്തയും കൂടെ കരഞ്ഞു ..അപ്പോഴാണ് മൂത്തമ്മ അത് പറഞ്ഞത് .. "തേജാ ..മോളെ ..എന്തിനാ ഉമ്മയെ കരയിച്ചത് ...എന്നാലും സാരമില്ല ..മോള് വന്നല്ലോ ..ഇനി നിന്നെ ഞാൻ എവിടേക്കും വിടില്ല .." അതും പറഞ്ഞു കൊണ്ട് മൂത്തമ്മ സീനുത്തയുടെ നെറ്റിയിൽ ഉമ്മ വെച്ചതും സീനുത്ത ആകെ ഷോക്കായി കൊണ്ട് മൂത്തമ്മയുടെ മുഖത്തേക്ക് നോക്കി ..സീനുത്ത മാത്രമല്ല ഞങ്ങൾ എല്ലാവരും ആകെ ഷോക്കായി ...എല്ലാവരുടെയും വിചാരം സീനുത്തയെ മൂത്തമ്മ തിരിച്ചറിഞ്ഞു എന്നായിരുന്നു ...എന്നാൽ സീനുത്തയെ കണ്ടപ്പോൾ മൂത്തമ്മക്ക് തേജ ഇത്തയെ ആണ് ഓർമ്മ വന്നത് ... ഞാൻ സീനു ഇത്തയെ നോക്കിയതും ദയനീയമായി ഇത്ത എന്നെ നോക്കി ...ആ സമയം വീണ്ടും മൂത്തമ്മ സീനുത്തയെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി "മോളെ ..തേജാ ...ഈ ഉമ്മാനെ വിട്ട് പോവല്ലേ മോളെ ...പോവല്ലേ ..." കരഞ്ഞു കരഞ്ഞു തളർന്നു കൊണ്ട് മൂത്തമ്മ കുഴഞ്ഞതും മൂത്താപ്പയും അക്കിയും ആശിയും ചേർന്ന് മൂത്തമ്മയെ റൂമിൽ കൊണ്ട് പോയി കിടത്തി ..എല്ലാവരും പുറത്തേക്ക് വന്നതും വാതിൽക്കൽ നിന്ന് കൊണ്ട് സീനുത്ത മൂത്തമ്മ തളർന്ന് ഉറങ്ങുന്നത് നോക്കി .. "മോളെ ..." സീനുത്തയുടെ ഷോൾഡറിൽ കൈ വെച്ച് കൊണ്ട് മൂത്താപ്പ വിളിച്ചതും സീനുത്ത തിരിഞ്ഞു കൊണ്ട് മൂത്താപ്പയുടെ മുഖത്തേക്ക് നോക്കി .. "എനിക്കറിയാം നിനക്ക് നല്ല വിഷമം ഉണ്ടെന്ന് ..സ്വബോധത്തിൽ ആയിരുന്നെങ്കിൽ ഒരിക്കലും അവൾ നിന്റെ കണ്ണുകൾ നിറയ്ക്കാൻ അനുവദിക്കുമായിരുന്നില്ല ...പോട്ടെ മോളെ ...സാരമില്ല ..എന്തായാലും തേജ ആയിട്ടെങ്കിലും അവൾ നിന്നെ കണ്ടല്ലോ ..തേജ അരികിൽ ഉണ്ടെന്ന് തോന്നൽ അവൾക്കുണ്ടായാൽ അവളുടെ അസുഖം പെട്ടെന്ന് മാറിക്കോളും ..മോള് വിഷമിക്കേണ്ട " സീനുത്തയുടെ കണ്ണുകൾ തുടച്ചു കൊണ്ട് മൂത്താപ്പ പറഞ്ഞതും സീനുത്ത പുഞ്ചിരിച്ചു ... "ഏയ്‌ ..വിഷമം ഒന്നുമില്ല മൂത്താപ്പാ ...എന്തൊക്കെ ആയാലും സ്വന്തം മക്കൾക്ക്‌ തുല്യമാവില്ലല്ലോ മറ്റാരും... സാരമില്ല ..തേജ അരികിൽ ഉണ്ടെന്ന് തോന്നിക്കും വിധം ഞാൻ മൂത്തമ്മയോട് അടുത്തോളാം.. മൂത്തമ്മയുടെ അസുഖം വേഗം മാറട്ടെ " കണ്ണുനീർ കടിച്ചു പിടിച്ചു പുഞ്ചിരിച്ചു കൊണ്ട് സീനുത്ത എല്ലാവരുടെ ഇടയിൽ നിന്നും മേലേക്ക് നടന്നു ... ഞാനും സീനുത്തയുടെ പിറകെ പോയെങ്കിലും ഇത്ത ബാൽക്കണിയിലേക്കാണ് പോകുന്നതെന്ന് കണ്ടതും ഞാൻ റൂമിലേക്ക്‌ പോയി ... മൂത്താപ്പയോട് അങ്ങനെ പറഞ്ഞെങ്കിലും സീനുത്തക്ക് ഒരുപാട് സങ്കടം ആയിട്ടുണ്ടെന്ന് എനിക്കറിയാം ..തേജ ഇത്തയെക്കാളും എന്നെക്കാളും ഇഷ്ടം സീനുത്തയോടായിരുന്നു ..ഇത്ത ഒന്ന് തനിച്ചു നിൽക്കട്ടെ എന്ന് കരുതിയിട്ടാണ് ബാൽക്കണിയിലേക്ക് പോകാതിരുന്നത് ... റൂമിൽ എത്തി ബെഡിൽ കുറച്ച് നേരം കണ്ണടച്ച് ഇരുന്നു ..പിന്നെ മേശയിൽ നിന്നും പേപ്പറും പെന്നും എടുത്തു കൊണ്ട് ജനലിന്റെ അടുത്തേക്ക് പോയി ..ജനൽ തുറന്നിട്ട്‌ കൊണ്ട് കസേരയിൽ ചാരി ഇരുന്നു ...നിക്കാഹിന് സീനുത്താക്ക് ഇടാനുള്ള ഡ്രസ്സ്‌ ഏകദേശം റെഡിയാണ് ..ഇനി മെഹന്ദി ഫങ്ക്ഷന് ധരിക്കാനുള്ളത് വേണം ..വലിയ പരിപാടി ഒന്നും ഉണ്ടാവില്ല എങ്കിലും സീനുത്താക്ക് ചേരുന്ന ഡ്രസ്സ്‌ തന്നെ വേണം ... സിമ്പിൾ ഡ്രസ്സ്‌ ആയിരിക്കുകയും വേണം ...കസേരയിൽ ഇരുന്ന് കണ്ണടച്ചു തുറന്നു കൊണ്ട് ഞാൻ പേപ്പറിൽ വരയ്ക്കാൻ തുടങ്ങി .. ************************** ബാൽക്കണിയിൽ നിന്ന് കൊണ്ട് മാനത്തെ പൂർണ ചന്ദ്രനെ നോക്കുന്ന സീനുവിന്റെ അടുത്തേക്ക് ആശി വന്നതും ഒരു നിമിഷം നോട്ടം മാറ്റി കൊണ്ടവൾ ആഷിയുടെ മുഖത്തേക്ക് നോക്കി ... ആ സമയം ആ കണ്ണുകൾ നിറഞ്ഞു നിൽക്കുന്നത് കണ്ടതും ആശി അവളോട്‌ ചേർന്ന് നിന്നു .. "സീനു ...എന്താടോ ഇത് ..സാരമില്ല ..മൂത്തമ്മ മാനസികമായി ആകെ തളർന്നിരിക്കല്ലേ ..അത് കൊണ്ടല്ലേ നിന്നെയും റസിയെയും തിരിച്ചറിയാൻ കഴിയാതിരുന്നത് " ആഷിയുടെ വാക്കുകൾ കേട്ടതും സീനു തേങ്ങി കൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി .. "ഫാരി ...ഞാൻ ...ഞാൻ കാരണമല്ലേ മൂത്തമ്മാക്ക് ഈയൊരു അവസ്ഥ വന്നത് ...ഞാൻ നിങ്ങളുടെയൊക്കെ ഇടയിൽ വന്നില്ലായിരുന്നെങ്കിൽ ഒന്നും സംഭവിക്കില്ലായിരുന്നു " സീനുവിന്റെ തേങ്ങൽ ആഷിയുടെ ചങ്കിൽ വേദന ഉണ്ടാക്കിയതും അവൻ സീനുവിന്റെ കൈയിൽ പിടിച്ചു .. "സീനു ....അതൊക്കെ ഓർത്തെന്തിനാ നീ ഇപ്പോൾ വിഷമിക്കുന്നത് ..എല്ലാം വിധിയാണ് ..മരണം കവർന്നെന്ന് കരുതിയ നിന്നെ ഏഴ് കൊല്ലങ്ങൾക്കിപ്പുറം എനിക്ക് കിട്ടിയതും ആ വിധി കാരണം തന്നെയാണ് ..പ്ലീസ് ..ഇനിയും ഈ കണ്ണുകൾ നിറക്കരുത് ." "ഇല്ല ഫാരി ..ഞാൻ കരയില്ല .. പക്ഷെ ..എന്തോ ..എന്നെ കണ്ടാൽ മൂത്തമ്മ എന്നെ തിരിച്ചറിയുമെന്ന് ഞാൻ കരുതി " "സാരമില്ലെടോ ...എനിക്കറിയാം സ്വന്തം ഉമ്മയെ പോലെയാണ് നീ മൂത്തമ്മയെ കാണുന്നതെന്ന് ....സീനു ...നോക്ക് .." അതും പറഞ്ഞു കൊണ്ട് ആശി മുഖം താഴ്ത്തി നിൽക്കുന്ന സീനുവിന്റെ മുഖം താടിയിൽ പിടിച്ചുയർത്തി കൊണ്ട് അവളെ നോക്കി . "സീനു ...നിന്റെ സ്വന്തം ഉമ്മയായി ഇവിടെ എന്റെ ഉമ്മി ഉള്ളപ്പോൾ എന്തിനാണ് നീ വിഷമിക്കുന്നത് .ഞാൻ നിനക്ക് നൽകുന്ന ഏറ്റവും വലിയ സമ്മാനം എന്റെ ഉമ്മിയെ തന്നെയാണ് ..ആ ഉമ്മി അരികിൽ ഉണ്ടാവുമ്പോൾ ഉമ്മയില്ലെന്ന സങ്കടം നിന്റെ മനസ്സിൽ മിന്നി മറയുക പോലും ചെയ്യരുത്" ആശിയുടെ വാക്കുകൾ കേട്ടതും സീനു അവന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു ..മാനത്തുള്ള പൂർണ ചന്ദ്രനെക്കാൾ ശോഭഏറിയ അവളുടെ മുഖം കണ്ടതും ആഷി അവളുടെ അരക്കെട്ടിലൂടെ കയ്യിട്ട് അവളെ ചേർത്ത് നിർത്തി ...പെട്ടെന്ന് നാണം കൊണ്ട് അവളുടെ മുഖം ചുവന്നതും കൊതിയോടെ ആഷി അവളുടെ കണ്ണുകളിലേക്ക് നോക്കി നിന്നു ... തന്റേടം ഉള്ളപ്പോൾ അല്ല ...പെണ്ണ് നാണിച്ചു നിൽക്കുമ്പോളാണ് അവൾക്ക് മൊഞ്ചു കൂടുന്നത് ...നിലവിൽ വെട്ടി തിളങ്ങുന്ന ഇവളുടെ കണ്ണുകൾ ... ആ കണ്ണുകളിൽ തന്നെയല്ലേ ഞാനാദ്യം വീണു പോയത് ...റസിയിലും ഈ കണ്ണുകൾ തന്നെ ..പക്ഷെ ഇതിലേറെ മറ്റെന്തോ പ്രത്യേകത ഉണ്ടെന്ന് മാത്രം ...ഇവരുടെ ഉമ്മിയുടെ കണ്ണുകൾ ആവാം ...അതാവാം മറ്റാർക്കും ഇല്ലാത്ത കണ്ണുകൾ ഇവർക്ക് രണ്ട് പേർക്കും മാത്രമായി കിട്ടിയത് . ... മനസ്സിൽ ഓരോന്ന് ആലോചിച്ചു കൊണ്ട് ആഷി അവളുടെ കണ്ണുകളിൽ നോക്കി നിന്നതും സീനു നാണത്താൽ അവനിൽ നിന്നും വിട്ട് നിൽക്കാൻ നിന്നു ...പക്ഷെ അവളെ പോകാൻ സമ്മതിക്കാതെ ഒന്ന് കൂടെ അവനോട് ചേർത്ത് നിർത്തിയതും ചുറ്റും നോക്കി കൊണ്ട് സീനു പറഞ്ഞു .. "ഫാരി ...വിട്ടേ ..ആരെങ്കിലും കാണും ..." അവനിൽ നിന്നും കുതറി മാറാൻ നോക്കി കൊണ്ട് സീനു അത് പറഞ്ഞതും ആഷി അവളെ തന്റെ നെഞ്ചോട് ചേർത്ത് നിർത്തി ...മെല്ലെ അവളുടെ കാതോരം ചെന്ന് പറഞ്ഞു .. "പെണ്ണെ ...ദേഷ്യം വരുമ്പോൾ ചുവക്കുന്ന ഈ മുഖത്തേക്കാൾ എനിക്കിഷ്ടം നാണത്താൽ തുടുക്കുന്ന മുഖമാണ് " അവളുടെ കാതോരം ചെന്ന് പറഞ്ഞതും സീനു അവനെ നോക്കി ..അവളുടെ മുഖം തുടുത്തു വന്നതും ആ ചോര ചുണ്ടിൽ നേർത്ത പുഞ്ചിരി വന്നു ...അവളുടെ കാതിൽ നിന്നും പതിയെ ഇടം കണ്ണിട്ട് അവളുടെ കണ്ണുകളിലേക്ക് നോക്കിയതും നാണിച്ചു കൊണ്ട് അവളാ കണ്ണുകൾ അടച്ചു ..പതിയെ അവളുടെ കണ്ണുകളെ ലക്ഷ്യം വെച്ച് കൊണ്ട് അവന്റെ ചുണ്ടുകൾ ചലിച്ചതും പിറകെ നിന്നും അക്കിയുടെ ശബ്ദം ആശിയുടെ കാതുകളിൽ എത്തി .... പെട്ടെന്ന് തിരിഞ്ഞു നോക്കിയതും അക്കിയും സാക്കിയും ചിരിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് വന്നു ..അവരെ കണ്ടതും സീനു ചമ്മി കൊണ്ട് ആഷിയിൽ നിന്നും വിട്ട് നിന്നു... "ആശീ ...നിക്കാഹിനു മുൻപ് ഇതൊന്നും ഇവിടെ നടക്കൂല " സാക്കി അത് പറഞ്ഞു കൊണ്ട് ആഷിയുടെ തോളിൽ കയ്യിട്ടു ..പാവം സീനുത്ത ആകെ ചമ്മിയിട്ടുണ്ട് .. "എന്നാലും എപ്പോ നോക്കിയാലും കറക്റ്റ് ടൈമിൽ തന്നെ രണ്ടു പേരും വരുമല്ലോ " " ദേ ...അതിന്റെ ഫുൾ ഇങ്ങോട്ട് പോന്നോട്ടെ ....സാക്കി ഡാ " കോളർ പൊക്കി കൊണ്ട് സാക്കി പറഞ്ഞതും ആശി അവന്റെ തലക്കൊരു കൊട്ട് കൊടുത്തു .. "വാ ..ഫുഡ്‌ കഴിക്കാൻ താഴേക്ക് വിളിക്കുന്നുണ്ട് " "ആഹ് ..അതൊക്കെ വരാം ..അതിന് മുൻപ് എനിക്ക് നിന്നോട് ചിലത് ചോദിക്കാൻ ഉണ്ട് " ആശി എന്റെ നേരെ നോക്കി കൊണ്ട് പറഞ്ഞതും ഞാൻ കണ്ണുരുട്ടി കൊണ്ട് സാക്കിയെ നോക്കി ..അപ്പോഴവൻ ഞാൻ അല്ല ,സത്യം എന്ന് പറഞ്ഞു കൊണ്ട് തൊണ്ട കുഴിയിൽ നുള്ളി കാണിച്ചു .. "അവനെ നോക്കേണ്ട ...ഉമ്മി പറഞ്ഞു എല്ലാം " ആഷി അത് പറഞ്ഞതും ഞാൻ അവനെ നോക്കി ഇളിച്ചു .. "അത് ആശി ...." "ആശി ..ഞാൻ പറയാം ...എന്താ സംഭവം എന്ന് ...രണ്ടു പേർക്കും ഇഷ്ടമാണ് ,എന്നാൽ പരസ്പരം പറയില്ല ..അത്ര തന്നെ " "എന്താ അക്കീ ..കൊച്ചു കുട്ടികളെ പോലെ " "ഏയ്‌ ..വെറുതെ ഒരു രസം .." "അക്കീ ..മനസ്സിൽ ഉള്ളത് തുറന്നു പറഞ്ഞോ വേഗം ..ഇന്നലെ അവൾ എന്നോട് പറഞ്ഞിരുന്നു അവളുടെ ഇഷ്ടത്തെ പറ്റി ..ഇനി എന്തിനാ താമസിപ്പിക്കുന്നെ " "അവൾ വന്നു പറയട്ടെ ഇത്താ ..അവൾക്ക് കുറച്ച് അഹങ്കാരം കൂടുതലാ " "മ്മ് ..അവൾ പറയുന്നത് ആ ജാഡക്കാരൻ ഇങ്ങോട്ട് വന്ന് പറയട്ടെ എന്നാണ് ..ഇതവസാനം എന്താവോ എന്തോ " "സീനു ..പറഞ്ഞിട്ട് കാര്യമില്ല ..അവർ തല്ല് കൂടി പ്രണയിക്കട്ടെ ..നമുക്കിപ്പൊ ഫുഡാൻ പോവാ ..അല്ലാതെ ഇവന്റെ കാര്യം ആലോചിച്ച് ഒന്നും ഉണ്ടാവാൻ പോണില്ല ...വീട്ടിൽ എല്ലാവരും എല്ലാം അറിഞ്ഞു ..ഇവർ പരസ്പരം അറിയുകയും ചെയ്തു ..എന്നിട്ടും രണ്ടും വഴക്കിട്ട് നടക്കാ ആരാദ്യം പറയും എന്ന് പറഞ്ഞ് ..." സാക്കി അത് പറഞ്ഞതും ആശിയും സീനു ഇത്തയും ചിരിച്ചു കൊണ്ട് ഫുഡ്‌ കഴിക്കാൻ നടന്നു ...അവർ പോയതും ഞാൻ സാക്കിയുടെ നേരെ തിരിഞ്ഞു ..എനിക്ക് ഒന്ന് ഇളിച്ചു തന്ന് കൊണ്ട് അവൻ താഴേക്ക് ഓടി ... ************************** അവർക്ക് പിന്നാലെ ഞാൻ ഫുഡ്‌ കഴിക്കാൻ ചെന്നു .എച്ചി എല്ലാവർക്കും ഫുഡ്‌ വിളമ്പുന്നുണ്ട് .ഞാൻ അലീഷയുടെ അടുത്താണ് ഇരുന്നത് .അത് കൊണ്ട് തന്നെ അവൾ എന്നെ തുറുപ്പിച്ചു നോക്കുന്നുണ്ട് ... അത് കണ്ടതും ഞാൻ കസേര കുറച്ചു കൂടി അവളുടെ അടുത്തേക്കിട്ട് നീങ്ങി ഇരുന്നു .. ആ നക്കി എന്നെ കാണിക്കാൻ ആണ് അവളുടെ അടുത്തേക്ക് ഇരിക്കുന്നതെന്ന് എനിക്കറിയാം ..അവനുള്ള പണി ഇപ്പോൾ തന്നെ കൊടുക്കണം എന്ന് മനസ്സിൽ ഉറപ്പിച്ചു കൊണ്ട് ഞാൻ സാക്കിയെ നോക്കി കണ്ണുകൾ കൊണ്ടും പുരികം കൊണ്ടും പറയട്ടെ എന്ന് ആംഗ്യം കാണിച്ചു . അത് കണ്ടതും വേണോ എന്നർത്ഥത്തിൽ നോക്കിയതും ടേബിളിൽ ഇരുന്ന കത്തിയിലേക്കും അവനെയും മാറി മാറി നോക്കി കൊണ്ട് പുരികം പൊക്കി കാണിച്ചു ..അപ്പോഴവൻ ഇളിച്ചു കൊണ്ട് പറഞ്ഞോ എന്ന് ആംഗ്യം കാണിച്ചു ... ടേബിളിൽ ഇരുന്ന വെള്ളം കുറച്ചു കുടിച്ചു കൊണ്ട് ഞാൻ ഉമ്മിയെ നോക്കി .എല്ലാവരും ഫുഡ്‌ കഴിക്കുന്ന തിരക്കിൽ ആണ് ..ഒന്ന് കണ്ണടച്ചു തുറന്നു കൊണ്ട് ഞാൻ ഉമ്മിയെ വിളിച്ചു .. "ഉമ്മീ ..," എന്റെ വിളി കേട്ടതും ഉമ്മി തല ഉയർത്തി കൊണ്ട് എന്നെ നോക്കി .. "എന്താ ജെനി ,..." "അത് ..ഉമ്മീ ...എനിക്കൊരു കാര്യം പറയാനുണ്ട് .." ഞാനത് പറഞ്ഞതും എല്ലാവരും എന്റെ നേരെ നോക്കി ... "പറ മോളെ ...എന്താ കാര്യം ..ഈ മുഖവുരയുടെ ആവശ്യം നിനക്കില്ല..ഇവിടെ എന്തും പറയാനുള്ള സ്വാതന്ത്ര്യം നിനക്കുണ്ട്" ഉമ്മി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞതും ഞാൻ സാക്കിയെ നോക്കി .പിന്നെ ഉമ്മിയെ നോക്കി കൊണ്ട് പറയാൻ തുടങ്ങി ... "അത് ..ഇന്നലെ ഉമ്മി പറഞ്ഞില്ലേ ..എന്റെയും സാക്കിയുടെയും കാര്യം ....." "ആഹ് ..അത് അപ്പോൾ തന്നെ നിങ്ങൾ വേണ്ടെന്ന് പറഞ്ഞില്ലേ ..." "അത് ..ഉമ്മീ ..ഉമ്മി ഏതായാലും ആഗ്രഹിച്ചതല്ലേ ...എനിക്ക് ഇഷ്ടക്കുറവൊന്നും ഇല്ല ..ഉമ്മി എന്ത് വേണേലും തീരുമാനിച്ചോള്ളൂ " അവളുടെ വാക്കുകൾ കേട്ടതും ഞാൻ സാക്കിയെ നോക്കി ..അവൻ ആപ്പിൾ കടിച്ചു തിന്നുന്ന തിരക്കിൽ ആണ് ..ഉമ്മി എന്നെ തന്നെ നോക്കുന്നുണ്ട് .. "അതിന് നിങ്ങൾ തന്നെ അല്ലേ പറഞ്ഞത് നിങ്ങൾ ഫ്രണ്ട്സ് ആണെന്ന് ..പിന്നെ എന്താ " "അത് ഇക്കാക്ക ...ഇന്നലെ അല്ലെ " പെട്ടെന്ന് സാക്കി പറഞ്ഞതും ഞാൻ സാക്കിയെ നോക്കി കണ്ണുരുട്ടി .അത് കണ്ടതും അവൻ വീണ്ടും ആപ്പിൾ കടിച്ചു തിന്നാൻ തുടങ്ങി .. "അതെന്താ പെട്ടെന്ന് ഇന്ന് ഫ്രണ്ട്സ് അല്ലാതായോ " "അതല്ല ഇക്കാക്കാ ..ഉമ്മി ആഗ്രഹിച്ചതല്ലേ ... അതിന് എതിര് പറഞ്ഞപ്പോൾ ഒരു വിഷമം തോന്നി ...എനിക്ക് സമ്മതമാണ് ഉമ്മീ .." ഞാനത് പറഞ്ഞതും സീനുത്ത എന്നെ തന്നെ നോക്കി ..ഇത്തക്ക് കണ്ണിറുക്കി കാണിച്ചു കൊണ്ട് ഞാൻ അക്കിയെ നോക്കി ..അവൻ എന്നെ തന്നെ നോക്കാണ് ..അത് മൈൻഡ് ചെയ്യാതെ ഞാൻ ഉമ്മിയെ നോക്കി ... "ജെനി ...നീ ..." "ആക്ക്ച്ചുവലി ഉമ്മീ ...ജെനി പറയുന്നതിൽ കാര്യമുണ്ട് ..എനിക്കും ഇന്നലെ വലിയ വിഷമമായി ..ഉമ്മിയുടെ ആഗ്രഹം എതിർത്തത് മനസ്സിൽ കൊണ്ടു ...പിന്നെ എന്നായാലും കല്യാണം കഴിക്കേണ്ടേ ..അതിപ്പോ അറിയുന്ന കുട്ടിയായാൽ ഏറ്റവും നല്ലത് അല്ലേ ..." "ആഹ് .ഉമ്മീ ...ഇവരുടെ നിക്കാഹിന്റെ കൂടെ ഞങ്ങളുടെ നിക്കാഹും നടത്തുന്നതിൽ എനിക്ക് സമ്മതമാണ് " അക്കിയെ നോക്കിയതും അവൻ എന്നെ നോക്കി പുച്ഛത്തോടെ ചിരിച്ചു ..ഞാനും വിജയ ഭാവത്തിൽ അവന് ചിരിച്ചു കൊടുത്തു .. "ആഹ് ..നമുക്ക് ആലോചിക്കാം .ഏതായാലും മറ്റെന്നാൾ നമുക്ക് ഇവരുടെ നടത്താം എന്നിട്ട് ബാക്കി തീരുമാനിക്കാം " ഉമ്മി എന്നെ നോക്കി കൊണ്ടു പറഞ്ഞതും ഞാൻ അവളെ നോക്കി ..അവളും സാക്കിയും തമ്മിലുള്ള ഐ കോൺടാക്ട് ഞാൻ കണ്ടതും തലയാട്ടി കൊണ്ട് ഞാൻ ഫുഡ്‌ കഴിക്കാൻ തുടങ്ങി .. ************************** "അയ്യോ .... അക്കീ ..സോറി ഡാ ..." ഭക്ഷണം കഴിച്ച് റൂമിലേക്ക്‌ ചെന്നതും അവനെ ബെഡിൽ കമിഴ്ത്തി കിടത്തി കൊണ്ടു ഞാൻ അവന്റെ പുറത്തിരുന്നു .. "സത്യം പറയടാ ...എന്തൊക്കെയാ ഇത്" അവന്റെ പുറത്ത് രണ്ടടി കൊടുത്തതും അവൻ അവളുടെ പ്ലാൻ പറഞ്ഞു ... "ഓഹോ ..എന്നെ തോൽപ്പിക്കാൻ അല്ലേ ..മ്മ് ..നടക്കട്ടെ ..ഏത് വരെ പോകുമെന്ന് നോക്കാം ....ഇത്രയൊക്കെ അവൾ പറഞ്ഞിട്ടും നീയെന്താ ഡാ എന്നോട് പറയാതിരുന്നേ " "അത് ഞാൻ മറന്നതാഡാ നക്കീ ..അല്ല അക്കീ .." അതും പറഞ്ഞു കൊണ്ട് അവൻ എന്നെ തള്ളി മാറ്റി കൊണ്ട് ബെഡിൽ നിന്നും എണീറ്റു "എടാ ..അറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിക്കാ ..നിങ്ങൾക്ക് രണ്ടിനും വട്ടാണോ ..... ഒരിഷ്ടം അല്ലേ ..അത് തുറന്നു പറയുന്നത് കൊണ്ട് എന്താ പ്രശ്നം" "അവളിത്രക്ക് കളി കളിക്കുകയല്ലേ ...എന്നാൽ പിന്നെ കളിക്കട്ടെ സാക്കീ ..നോക്കാം അവളാണോ ഞാനാണോ ഇഷ്ടം പറയുന്നതെന്ന് " ഞാനത് പറഞ്ഞതും സാക്കി തലക്ക് കയ്യും കൊടുത്ത് ബെഡിൽ ഇരുന്നു .. "അപ്പൊ എനിക്കിനിയും തല്ല് കൊള്ളുമെന്നർത്ഥം ....നാളെ തന്നെ ഉമ്മിയോട്‌ കുറച്ചു കാട മുട്ട പുഴുങ്ങി തരാൻ പറയണം ..തടിയൊക്കെ ഉഷാറാക്കണം ..നിനക്കിട്ടു പെരുമാറാൻ പാകത്തിന് ആക്കണ്ടേ " "ആഹ് ..വേണ്ടി വരും ..ഹോർലിക്സ് കൂടി കുടിച്ചോ ...എന്റെ പെണ്ണിന്റെ അടുത്തെങ്ങാൻ വന്നാൽ ഞാൻ കാണിച്ചു തരാം ..." "അപ്പൊ എന്റെ കാര്യത്തിൽ തീരുമാനായി ..ഈ ജന്മം നിങ്ങൾ ഇഷ്ടം പറയില്ല ..നീ പറയാൻ വേണ്ടിയവൾ എന്നോട് അടുക്കും അപ്പോൾ നീയെനിക്കിട്ട് തരും ...സഭാഷ് ,,." അതും പറഞ്ഞു കൊണ്ട് സാക്കി തല വഴി പുതപ്പിട്ട് കിടന്നു ..ഞാനവന്റെ അരികിൽ ചെന്ന് കിടന്നു കൊണ്ട് അവനെ തോണ്ടി വിളിച്ചു .. "സാക്കീ ..നീയെന്റെ ഫ്രണ്ട് ആണോ ..അതോ അവളുടെ ഫ്രണ്ട് ആണോ " ഞാനത് പറഞ്ഞതും അവൻ പുതപ്പ് മാറ്റി കൊണ്ട് എന്റെ നേരെ ചെരിഞ്ഞു കിടന്നു .. "അതെന്താ ഇപ്പോൾ ഒരു സംശയം " "അല്ല ..എന്നെ സഹായിക്കാൻ നിൽക്കാതെ അവളുടെ കൂടെ കൂടിയത് കൊണ്ട് ചോദിച്ചതാ .." "എടാ പൊട്ടാ ..ആരുടെ കൂടെ കൂടിയാലും എന്താ ..നിങ്ങൾ പരസ്പരം ഇഷ്ട്ടം പറഞ്ഞാൽ പോരെ .....ഓഹ് ..പടച്ചോനെ ...ഈ രണ്ടു വട്ടു കേസുകൾക്കിടയിൽ എന്നെ എന്തിനാ കൊണ്ട് വന്നിട്ടേ " അതും പറഞ്ഞു കൊണ്ട് സാക്കി വീണ്ടും പുതപ്പ് തലയിലേക്കിട്ടു ... സാക്കി കിടന്നതും ചിരിച്ചു കൊണ്ട് ഞാൻ മലർന്നു കിടന്നു .. എടീ എച്ചീ... നീ കളി തുടങ്ങി അല്ലേ ...ഇനി നിന്നെ കൊണ്ട് മനസ്സിൽ ഒളിപ്പിച്ചു വെച്ചത് പറയിപ്പിക്കാതെ ഞാൻ അടങ്ങില്ല ... ചിരിച്ചു കൊണ്ട് ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു ... ************************** സീനുത്തയുടെയും ആഷിയുടെയും നിക്കാഹ് നാളെ നടത്താൻ തീരുമാനിച്ചത് കൊണ്ട് ഇന്ന് ഫുൾ ബിസി ആണ് ..നേരം വെളുത്തത് മുതൽ ഇന്ന് രാത്രി മെഹന്ദി ഫങ്ക്ഷന് വേണ്ടി ഇത്താക്ക് ധരിക്കാനുള്ള ഡ്രസ്സ്‌ ന്റെ വർക്കിൽ ആയിരുന്നു ..ബ്ലാക്ക് കളർ വിത്ത് ഗോൾഡൻ സ്റ്റോൺ വർക്ക് ഉള്ള സിമ്പിൾ ഡ്രസ്സ്‌ ആണ് ഡിസൈൻ ചെയ്തെടുത്തത് . അതിലേക്ക് മെറൂൺ കളർ നെറ്റ് തലയിൽ ഇടാനായി വേറെ വെച്ചു .... അക്കിയും സാക്കിയും ആയിരുന്നു വീട് ഡെക്കറേയ്റ്റ് ചെയ്തത് .. അതിലൊന്നും ശ്രദ്ധ കൊടുക്കാനോ കാണാനോ ഞാൻ നിന്നിട്ടില്ല ..ഡ്രസ്സ്‌ ന്റെ വർക്കിൽ ഫുൾ ബിസി ആയിരുന്നു ..നാളെ ഇടാനുള്ള ഡ്രെസ്സിന്റെ വർക്ക്‌ മുഴുവനായിട്ടില്ല ...ഇന്നത്തെ മെഹന്ദി ഇടൽ കഴിഞ്ഞു വേണം അതിന്മേൽ ഇരിക്കാൻ ... അംജദ് ജയിലിൽ ആണെന്നാലും ഈ നിക്കാഹ് മുടക്കാൻ അവൻ എങ്ങെനെ എങ്കിലും ശ്രമിക്കും എന്ന് അറിയാം ..അത് കൊണ്ട് തന്നെ ഫുൾ ചെക് ചെയ്തിട്ടേ വീട്ടിലേക്ക് കയറ്റുന്നുള്ളൂ ..ആൾക്കാരെ ആണെങ്കിലും സാധങ്ങൾ ആണെങ്കിലും എല്ലാം ചെക് ചെയ്യുന്നുണ്ട് ...സീനുത്ത മൂത്തമ്മയുടെ അടുത്ത് തന്നെ ആയിരുന്നു .. പാവം മൂത്തമ്മ തേജ ഇത്തയെന്ന് കരുതി നല്ല സന്തോഷത്തിൽ ആണ് .. ഇന്നധികം മൂത്തമ്മയുടെ അടുത്തേക്ക് പോകാൻ എനിക്ക് കഴിഞ്ഞിട്ടില്ല .. ആകെ തിരക്കിൽ ആയിരുന്നു ... രാത്രി ആയതും ഇത്താക്ക് ധരിക്കാനുള്ള ഡ്രെസ്സുമായി ഞാൻ താഴേക്ക് നടന്നു ...മനസ്സിൽ മുഴുവൻ പേടി ആയിരുന്നു ..അംജദ് ഈ നിക്കാഹ് മുടക്കമോ എന്നോർത്ത് .. ഒരുങ്ങി കൊണ്ട് ഞാൻ റൂമിൽ നിന്നും ഇറങ്ങി ...സാരിയാണ് ഞാൻ ധരിച്ചത് ...ആദ്യമായിട്ടായതിനാൽ നടക്കുമ്പോൾ തട്ടി തടവുണ്ട് ...സാരിയുടെ അടിഭാഗം ഒരു കൈ കൊണ്ട് ശെരിയാക്കി മറു കയ്യിൽ ഇത്തയുടെ ഡ്രസ്സ്‌ അടങ്ങിയ പാക്കറ്റ് കയ്യിൽ പിടിച്ചു കൊണ്ട് ഞാൻ മുന്നോട്ട് നടന്നതും പെട്ടെന്ന് ജനലിന്റെ ഭാഗത്ത്‌ നിന്നും ഒരു നിഴൽ മിന്നി പോയത് പോലെ തോന്നി ...ഞെട്ടി കൊണ്ട് ഞാൻ അവിടേക്ക് നോക്കിയതും അവിടെ ആരെയും കണ്ടില്ല ... അങ്ങോട്ട്‌ വീണ്ടും നോക്കി കൊണ്ട് ആശി ഇക്കാന്റെ റൂം കടന്ന് സ്റ്റെയർകയ്‌സ് ഇറങ്ങാൻ നിന്നതും പെട്ടെന്ന് ആരോ വന്നെന്റെ കയ്യിൽ പിടിച്ചു കൊണ്ട് ചുമരിനോട് ചേർത്ത് നിർത്തി ..ഞെട്ടി കൊണ്ട് ഞാൻ അലറി വിളിക്കാൻ നിന്നതും അയാളെന്റെ വാ പൊത്തി പിടിച്ചു .. ജനലിന്റെ കർട്ടൻ കാറ്റ് വന്നപ്പോൾ നീങ്ങിയതും അലങ്കാര വിളക്കുകളുടെ വെളിച്ചം അയാളുടെ മുഖത്തെ എനിക്ക് മുന്നിൽ കാണിച്ചു തന്നു ...ആ മുഖം കണ്ടതും ഞാൻ ഒരു നിമിഷം തരിച്ചു നിന്നു... പതിയെ അയാൾ എന്റെ വായിൽ നിന്നും കയ്യെടുത്തതും എന്റെ നാവുകൾ ചലിച്ചു ... "സാ ...ക്കീ ...????" (തുടരും) ഫ്രണ്ട്സ് . അസുഖം പൂർണമായി ഭേദമായിട്ടില്ല .ബിപി കുറവായത് കൊണ്ട് അതിന്റെ ചില ബുദ്ധിമുട്ട് ഉണ്ട് .അത് കൊണ്ട് തന്നെ അടുത്ത പാർട്ട്‌ എപ്പോഴെന്ന് പറയാൻ ആവില്ല ...എല്ലാവരും ക്ഷമയോടെ കാത്തിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു .. കഴിഞ്ഞ പാർട്ടിൽ ഡ്രൈവർ നെ കുറിച്ച് പറഞ്ഞിരുന്നു .പലരും ചോദിച്ചു ആരാ ഡ്രൈവർ ,പുതിയ കഥാപാത്രം ആണോ എന്ന് ... അങ്ങനെ അല്ല ..ഡ്രൈവറെ കുറിച്ച് ആദ്യ പാർട്ടുകളിൽ പറയുന്നുണ്ട് .പാർട്ട്‌ 15 ൽ ആണെന്ന് തോന്നുന്നു .. . സപ്പോർട്ട് ചെയ്യുന്ന.എല്ലാവർക്കും ഒരുപാട് നന്ദി ... ഇന്ഷാ അല്ലാഹ് നെക്സ്റ്റ് പാർട്ട്‌ അധികം വൈകാതെ പോസ്റ്റാൻ ശ്രമിക്കാം
#

📙 നോവൽ

📙 നോവൽ - ; നിന്റെ സ്വന്തം റസിക്ക Raiza - ShareChat
21.1k views
4 days ago

28.2k views
4 days ago
നിന്റെ സ്വന്തം റസീക്ക 💓 ✒ Raiza പാർട്ട്‌ 47 "ഉമ്മീ ..നിക്കാഹിനു കൈ കൊടുക്കാൻ അർഹത ദേ അവർക്കാണ് " അതും പറഞ്ഞു കൊണ്ട് സാക്കി വിരൽ ചൂണ്ടിയതും എല്ലാവരും വാതിലിന്റെ ഭാഗത്തേക്ക് നോക്കി ..ആ സമയം അവിടെയുള്ള ആളെ കണ്ടതും ഞാനും സീനുത്തയും എണീറ്റു നിന്ന് കൊണ്ട് പരസ്പരം നോക്കി .... അത്ഭുതത്തോടെ ഞാനും സീനുത്തയും മുഖത്തോട് മുഖം നോക്കി കൊണ്ട് വീണ്ടും മുന്നോട്ട് മുഖം തിരിച്ചു ... ഞങ്ങളുടെ അടുത്തേക്ക് നടന്നു വരുന്ന അവരെ കണ്ടതും എന്റെയും സീനുത്തയുടെയും നാവുകൾ മെല്ലെ ചലിച്ചു ... "മൂത്താപ്പാ ....!!!" "അതേ മക്കളെ ...നിങ്ങളുടെ മൂത്താപ്പ തന്നെയാണ് ..ഇങ്ങനൊരു കൂടി കാഴ്ച ഉണ്ടാവുമെന്ന് കരുതിയതല്ല .. നിങ്ങൾക്ക് മുന്നിൽ വരാനുള്ള യോഗ്യത പോലും എനിക്കില്ലെന്നറിയാം .പക്ഷെ വന്നല്ലേ പറ്റൂ . പടച്ചവൻ തന്നെയാണ് വലിയവൻ .നിങ്ങളോട് ചെയ്തതിന് അവനെനിക്ക് തേജയിലൂടെ മറുപടി നൽകി " കണ്ണ്നിറച്ചു കൊണ്ട് മൂത്താപ്പ അത് പറഞ്ഞതും മൂത്താപ്പയെ വിശ്വസിക്കണോ എന്ന സംശയത്താൽ ഞാനും ഇത്തയും പരസ്പരം നോക്കി .. "സീനു ...ക്ഷമിക്ക് മോളെ ..അന്ന് നിന്നോട് മോശമായി തന്നെയാണ് ഞാൻ സംസാരിച്ചത് ..എല്ലാം എന്റെ സ്വാർത്ഥതയാണ് ..പണത്തോടുള്ള എന്റെ ആർത്തി കാരണം നിങ്ങളുടെ ഉപ്പ മരിച്ചപ്പോൾ കുറച്ചൊന്നുമല്ല ഞാൻ സന്തോഷിച്ചത് . എന്റെ കയ്യിൽ കിടന്നു വളർന്ന എന്റെ കൂടപ്പിറപ്പിന്റെ മരണം ഞാൻ ആഗ്രഹിച്ചത് സ്വത്ത് മുന്നിൽ കണ്ട് കൊണ്ട് തന്നെയാണ് ...നിങ്ങളുടെ അവസ്ഥ എന്തെന്ന് പോലും നോക്കാതെ സ്വത്തിൽ മാത്രമായിരുന്നു എന്റെ ശ്രദ്ധ ...അതിനൊക്കെ എനിക്ക് തിരിച്ചടി കിട്ടി ...എന്റെ തേജ ..." വാക്കുകൾ പൂർത്തിയാക്കാൻ കഴിയാതെ മൂത്താപ്പ വിതുമ്പി കൊണ്ട് കസേരയിൽ ഇരുന്നതും കണ്ണുകൾ നിറച്ചു കൊണ്ട് സീനുത്ത എന്നെ നോക്കി ..മൂത്താപ്പയുടെ കണ്ണുനീർ കണ്ടിട്ടും എനിക്കെന്തോ ഉള്ളിൽ തട്ടിയില്ല ..അത്രക്കും ദ്രോഹിച്ചിട്ടുണ്ട് ഉപ്പയും മോനും എന്നെ ..എന്റെ നിസ്സഹായാവസ്ഥയെ പല തവണ ചൂഷണം ചെയ്തിട്ടുണ്ട് .എല്ലാം പണത്തിനു വേണ്ടി മാത്രം .സീനുത്ത ഹോസ്പിറ്റലിൽ ആയപ്പോഴൊക്കെ സ്വത്ത് കൈക്കലാക്കാൻ നെട്ടോട്ടം ഓടുകയായിരുന്നു ഉപ്പയും മകനും . "റസീ ...നിനക്കെന്നോട് ദേഷ്യം ആണെന്നറിയാം ..അന്നത്തെ എന്റെ മനസ്സ് ദുഷിച്ചതായിരുന്നു മോളെ .എന്നെ പുതിയൊരു മനുഷ്യനാക്കാൻ വേണ്ടിയാവും തേജയിലൂടെ എന്നെ പരീക്ഷിച്ചത് . തേജ മരിച്ചതിൽ പിന്നെ അവളുടെ ഉമ്മയുടെ അവസ്ഥ വളരെ ദയനീയമായിരുന്നു.. എത്ര പണം ഉണ്ടായിട്ടെന്ത് കാര്യം ....അവൾ മരിച്ചതിൽ പിന്നെ കണ്ണുനീർ ഒഴുകാത്ത രാത്രി ഉണ്ടായിട്ടില്ല ...ഒരുപാട് കാലത്തെ കാത്തിരിപ്പിനു ശേഷം ഉണ്ടായ പൊന്നു മോൾ ഞങ്ങളെ വിട്ട് പോയപ്പോൾ നിങ്ങളുടെ മൂത്തമ്മ ശെരിക്കും ഭ്രാന്തി ആയി മോളെ ....ചില രാത്രികളിൽ അലമുറയിട്ട് കരയും തേജ യെ വിളിച്ച് . അവളുടെ ഈ അവസ്ഥ കുറച്ചൊന്നുമല്ല എന്നെ സങ്കടത്തിലാക്കുന്നത് " മൂത്തമ്മയുടെ അവസ്ഥയെ കുറിച്ച് മൂത്താപ്പ പറഞ്ഞതും ചങ്കിൽ കുത്തുന്ന വേദന വന്നു ..അത് വരെ മൂത്താപ്പയോട് തോന്നിയ വെറുപ്പ് കണ്ണീർ കൊണ്ട് മാഞ്ഞു പോയത് പോലെ .. കസേരയിൽ നിന്നും എണീറ്റു കൊണ്ട് മൂത്താപ്പ ഞങ്ങളുടെ അടുത്തേക്ക് വന്നു ..എല്ലാവരും മൂത്താപ്പയെ നോക്കി നിൽക്കാണ് ...അവർക്കാർക്കും കൂടുതൽ ഒന്നും അറിയില്ലല്ലോ . അക്കി മാത്രം ദേഷ്യത്തിൽ നോക്കുന്ന പോലെ തോന്നി ..ചിലപ്പോൾ ഇത് അജുവിന്റെ വല്ല പ്ലാനും ആവുമെന്ന് കരുതിയിട്ടാവും ..എനിക്കും ആദ്യം സംശയം തോന്നിയിരുന്നു .പക്ഷെ . ഇപ്പോഴെന്തോ മൂത്താപ്പയുടെയും മൂത്തമ്മയുടെയും കണ്ണുനീർ മനസ്സിൽ കൊള്ളുന്നു .. " നിങ്ങളുടെ രണ്ടു പേരുടെയും കണ്ണുനീരിന്റെ ശാപം ആണ് ഞങ്ങളുടെ ഇന്നത്തെ അവസ്ഥ ...അജുവിനോട് എല്ലാം നിർത്താൻ ഞാൻ ഒരുപാട് പറഞ്ഞു ..ഇനിയും അവരുടെ കണ്ണുനീർ കുടുംബത്തിൽ വീഴ്ത്തരുതെന്ന് കാല് പിടിച്ചു പറഞ്ഞു ..പക്ഷെ ഇപ്പോഴവൻ ആകെ മാറി ..പണ്ടത്തെ അജു അല്ല ..വീട്ടിൽ വല്ലപ്പോഴും കയറി വരും ..വന്നാലും ഉമ്മയോടോ എന്നോടോ ഒന്നും സംസാരിക്കില്ല .അവന്റെ മനസ്സ് നിറയെ ദുഷ്ടത്തരം മാത്രമാണ് .ഇപ്പോഴവന്റെ ലക്ഷ്യം നീയാണ് മോളെ ..ചെറുപ്പം മുതൽ ആഗ്രഹിച്ച നിന്നേ സ്വന്തമാക്കാൻ എന്തും ചെയ്യുമവൻ" മൂത്താപ്പ അത് പറഞ്ഞതും പെട്ടെന്ന് ഞാൻ അക്കിയെ നോക്കി ..അക്കിയും എന്റെ നേരെ നോക്കാണ് . ഒരു നിമിഷം എന്നെ നോക്കി കൊണ്ട് അവൻ മൂത്താപ്പയുടെ മുന്നിൽ കയറി നിന്നു .. "വാഹ് ...സൂപ്പർ ...മകൻ നന്നായി പഠിപ്പിച്ചു തന്നിട്ടുണ്ടല്ലോ ...എന്തായാലും മോശമായില്ല .ഉഷാറായി ...പക്ഷെ ഇതിവിടെ ഏൽക്കില്ല ..അത് പോയി പറഞ്ഞേക്ക് നിങ്ങളെ മോനോട് " അക്കി പുച്ഛത്തോടെ പറഞ്ഞതും മൂത്താപ്പ ചിരിച്ചു കൊണ്ട് അവനെ നോക്കി . "എനിക്കറിയാം നിങ്ങളാരും ഒന്നും വിശ്വസിക്കില്ലെന്ന് ..തേജ മരിച്ചതിൽ പിന്നെ ഞാൻ വല്ലാത്ത അവസ്ഥയിൽ ആയിരുന്നു .ഭാര്യ സ്വബോധമില്ലാതെ ..മകൻ ആണേൽ പക വീട്ടാൻ ഇറങ്ങി തിരിച്ചിരിക്കാ ..ആകെ വല്ലാത്തൊരു അവസ്ഥ ആയിരുന്നു ..ഈ ഏഴു കൊല്ലം ഉരുകി തന്നെയാണ് ജീവിച്ചത് ..ഇഷ്ടപ്പെട്ട ആൾ സ്നേഹം നിരസിച്ചതിൽ മനം നൊന്ത് ആത്മഹത്യ ചെയ്തു ,അതായിരുന്നു ഇത്രയും കാലം ഞാൻ വിശ്വസിച്ചിരുന്നത് .അത് കൊണ്ട് തന്നെ അവനെ കൊല്ലാനുള്ള ദേഷ്യം എനിക്കും ഉണ്ടായിരുന്നു .. ഇന്ന് സാക്കി വന്ന് എല്ലാം തെളിവ് സഹിതം പറഞ്ഞതും തേജ വരുത്തി വെച്ചതാണ് എല്ലാമെന്ന് മനസിലായി. സീനു മരിച്ചിട്ടില്ലെന്ന് സാക്കി വന്നു പറഞ്ഞത് മുതൽ ഇവളെ കാണാൻ കൊതിക്കായിരുന്നു .." ഇത്തയുടെ തലയിൽ തലോടി കൊണ്ട് മൂത്താപ്പ പറഞ്ഞതും സീനുത്ത തേങ്ങി കരഞ്ഞു ..സീനുത്തയുടെ കരച്ചിൽ കണ്ടതും മൂത്താപ്പ അവളെ വാരി പുണർന്നു .. "ക്ഷമിക്ക് മോളെ ....എല്ലാത്തിനും പ്രായശ്ചിത്തമായി നിങ്ങളുടെ നിക്കാഹ് ഞാൻ നടത്തി തരും ..സാക്കി വന്ന് ആവശ്യപ്പെട്ടില്ലെങ്കിലും ഞാൻ ഇത് ചെയ്യുമായിരുന്നു ." നെഞ്ചിൽ നിന്നും സീനുത്തയുടെ മുഖം എടുത്തു കൊണ്ട് മൂത്താപ്പ സീനുത്തയുടെ കണ്ണുകൾ തുടച്ചു കൊടുത്തു ..ആ സമയം ഇടറിയ വാക്കുകൾ കൊണ്ട് സീനുത്ത മൂത്താപ്പയോട് ചോദിച്ചു .. "മൂത്തമ്മ ....??" ചോദ്യ ഭാവത്തിൽ സീനുത്ത ചോദിച്ചതും മൂത്താപ്പയുടെ മുഖത്ത് ദുഃഖത്തിന്റെ നിഴലടിക്കുന്നത് ഞാൻ ശ്രദ്ധിച്ചു .. "അവളിപ്പോഴും തേജയുടെ ലോകത്താണ് ..മനസ്സിപ്പോഴും അവളുടെ അരികിലാണ് .എപ്പോഴും മുറിക്കുള്ളിൽ തന്നെ .ചില ദിവസങ്ങളിൽ പൊട്ടിക്കരയും ...എല്ലാം കണ്ട് നിസ്സഹായനായി നിൽക്കാനേ എനിക്കാവുന്നുള്ളൂ ." മൂത്തമ്മയുടെ അവസ്ഥ ആലോചിച്ചപ്പോൾ ഒരുപാട് സങ്കടം തോന്നി ..എത്രയും പെട്ടന്ന് മൂത്തമ്മയെ കാണണമെന്ന് മനസ്സ് കൊതിച്ചു ...സീനുത്തയുടെ അരികിൽ നിന്നും മൂത്താപ്പ എന്റെ അടുത്തേക്ക് വന്നതും പഴയതെല്ലാം മനസ്സിൽ നിന്നും മായ്ച്ചു കൊണ്ട് ഞാൻ മൂത്താപ്പയുടെ നെഞ്ചിലേക്ക് വീണു .. "എന്താ മോളെ ഇത് ...കരയല്ലേ ..ഇനിയും ഈ കണ്ണുകൾ ഞാൻ കാരണം നിറയരുത് ." എന്റെ കണ്ണുകൾ തുടച്ചു കൊണ്ട് മൂത്താപ്പ എന്നെ ചേർത്ത് പിടിച്ചു ..തല ഉയർത്തി കൊണ്ട് ഞാൻ നോക്കിയപ്പോൾ അക്കി എന്നെ നോക്കി നിൽക്കുന്നത് കണ്ടതും തല താഴ്ത്തി ... അവളുടെ മൂത്താപ്പയുടെ വാക്കുകൾ കേട്ട് നിശബ്ദമായി നിന്നിരുന്ന അവൾ പെട്ടെന്ന് ആ നെഞ്ചിലേക്ക് വീണു കൊണ്ട് കരഞ്ഞപ്പോൾ ഹൃദയം ചെറുതായി വേദനിച്ച പോലെ ..ആ മുന്തിരി കണ്ണുകൾ നിറഞ്ഞു നിൽക്കുന്നത് കണ്ടപ്പോൾ വേദനയോടെ ഞാൻ അവളെ നോക്കി ... മൂത്താപ്പയുടെ വാക്കുകൾ സത്യസന്ധമാണെന്ന് ആ കണ്ണുനീർ തെളിയിക്കുന്നുണ്ട് .. സാക്കി വിളിച്ചു കൊണ്ട് വന്നതിനാൽ അജുവിന്റെ പ്ലാൻ അല്ലെന്ന് വ്യക്തമായി ...പുഞ്ചിരിച്ചു കൊണ്ട് സാക്കി എന്റെ അടുത്തേക്ക് വന്നതും ഞാനവന്റെ കയ്യിൽ മുറുകെ പിടിച്ചു ... "സാക്കീ ...." "എന്താ ടാ ..സെന്റി ആവല്ലേ ട്ടോ ." അതും പറഞ്ഞു കൊണ്ട് സാക്കി എന്റെ വയറ്റിന് കുത്തിയതും ഞാനവനെ നോക്കി ചിരിച്ചു ..അപ്പോഴേക്കും മൂത്താപ്പയോട് ഉമ്മി സോഫയിൽ ഇരിക്കാൻ പറഞ്ഞിരുന്നു .ഞങ്ങൾ എല്ലാവരും ഹാളിലേക്ക് നടന്നു ... "ഇനി ഒരു തടസ്സങ്ങളും ഇല്ലല്ലോ ..നമുക്കെന്നാൽ പെട്ടെന്ന് തന്നെ നിക്കാഹ് നടത്താം " അവളുടെ മൂത്താപ്പ സോഫയിൽ ഇരുന്നതും ഉമ്മി സംസാരത്തിന് തുടക്കം കുറിച്ചു . "ആഹ് ..അജു ലോക്കപ്പിൽ നിന്നും ഇറങ്ങുന്നതിനു മുൻപ് വേണം ..ഒരേയൊരു മകനല്ലേ എന്ന് വിചാരിച്ചു കൊണ്ടാണ് അവനെ ഞാൻ ജയിലിൽ നിന്നും ഇറക്കിയത് . അവൻ നന്നാവുമെന്ന് പ്രതീക്ഷിച്ചു ..പക്ഷെ ..അവന്റെ സ്വഭാവം ഇനി മാറില്ല ...അവൻ പുറത്തുണ്ടേൽ ഉറപ്പായും ഈ നിക്കാഹ് അവൻ മുടക്കും ..ഇത് നടത്തി കൊടുക്കുന്ന എന്നെ വേണേൽ അവൻ കൊല്ലും ...അത്രത്തോളം അവനിൽ മാറ്റം വന്നിട്ടുണ്ട് " "അവനെ ഓർത്ത് പേടിക്കേണ്ട .നിക്കാഹ് കഴിയുന്നത് വരെ അവനെ ജാമ്യത്തിൽ ഇറങ്ങാൻ അനുവദിക്കില്ല ...പിന്നെ ..മൂത്താപ്പ ഇനി ഇവിടെ നിൽക്ക് കുറച്ചു ദിവസം ..മൂത്തമ്മയെയും കൊണ്ട് വരണം ..ഇവിടെ സീനുവിനെയും റസിയെയും കാണുമ്പോൾ ഒരാശ്വാസം കിട്ടും " ആശിക്ക അത് പറഞ്ഞതും എനിക്ക് ഒരുപാട് സന്തോഷം തോന്നി .എന്റെ മനസ്സിൽ ഉള്ള കാര്യം അത് പോലെ തന്നെ ഇക്ക പറഞ്ഞു ..ഒരുപക്ഷെ സീനുത്തയുടെ മനസ്സിലും ഇത് തന്നെ ആവും ..മൂത്തമ്മയുടെ ഇഷ്ട പുത്രി അല്ലേ ..സീനുത്തയെ കണ്ടാൽ മൂത്തമ്മ ഓക്കേ ആവും ..സീനുത്തയുടെ മരണവും തേജഇത്ത യുടെ മരണവും ഒപ്പം ആയത് കൊണ്ടാവും മൂത്തമ്മയുടെ അവസ്ഥ ഇങ്ങനെ ആയത് ..സീനുത്ത മരിച്ചിട്ടില്ലെന്ന് അറിയുമ്പോൾ മൂത്തമ്മക്ക് ഒരുപാട് സന്തോഷമാവും ... "ആഹ് ..കൊണ്ട് വരാം ..ഇവിടെ സീനുവിനെ കാണുമ്പോൾ ..അവൾ മരിച്ചിട്ടില്ലെന്ന് അറിയുമ്പോൾ ഒരുപാട് മാറ്റം ഉണ്ടാവും അവളിൽ ..എനിക്കുറപ്പുണ്ട് " "മ്മ് ..എന്നാൽ നാളെ തന്നെ ആശി പോയി കൊണ്ട് വന്നോളും അവരെ ..നിങ്ങളിനി ഇന്ന് പോകേണ്ട . " ഉമ്മി അത് പറഞ്ഞതും ഞാൻ മൂത്താപ്പയുടെ അടുത്തിരുന്നു കൊണ്ട് മൂത്താപ്പയുടെ കയ്യിൽ മുറുകെ പിടിച്ചു .. "അതേ മൂത്താപ്പാ ..ഇന്നിനി പോകേണ്ട ..ആ അജു എല്ലാം മണത്തറിയും ..മൂത്താപ്പക്ക് എന്തെങ്കിലും അപകടം വരുത്താൻ വരെ അവൻ ശ്രമിക്കും ..നാളെ ആശി ഇക്ക മൂത്തമ്മയെ കൊണ്ട് വന്നോളും " ഞാനത് പറഞ്ഞതും മൂത്താപ്പ പുഞ്ചിരിചു കൊണ്ട് എന്റെ തലയിൽ തലോടി ..ആ സമയം പെട്ടെന്ന് ഒട്ടും പ്രതീക്ഷിക്കാതെ ആശി ഇക്ക വന്ന് മൂത്താപ്പയുടെ കാല് പിടിച്ചു ...ആ നിമിഷം തന്നെ മൂത്താപ്പ ആശി ഇക്കാനെ അതിൽ നിന്നും തടഞ്ഞു .. "എന്നോട് ക്ഷമിക്കണം ...മനപ്പൂർവം അല്ലെങ്കിലും ഞാൻ കാരണം തന്നെയാണ് തേജ മരിച്ചത് ..എന്നെ ഇഷ്ടമാണെന്ന് പറഞ്ഞിട്ടും അത് കേൾക്കാതെ അവൾ ചെയ്ത തെറ്റിന്റെ പേരിൽ അവളെ ഞാൻ തല്ലി ..ആട്ടിയിറക്കി ..അതിന്റെ വിഷമത്തിൽ ....." "ഏയ്‌ ..അല്ല ...നീയൊന്നും ചെയ്തിട്ടില്ല ...ഫാരി അല്ലെ ..എപ്പോഴോ അംജദ് പറഞ്ഞ ഓർമ്മ ഉണ്ട് ...നീയൊരു കാരണമേ അല്ല ഫാരി ..അർഹിക്കാത്തത് ആഗ്രഹിക്കാൻ പാടില്ല ..അത് സ്നേഹം ആണെങ്കിൽ പ്രത്യേകിച്ചും .അവളുടെ സ്വാർത്ഥതക്കുള്ള ശിക്ഷ ആണ് അവൾക്ക് കിട്ടിയത് ..നീ അതോർത്ത് വിഷമിക്കേണ്ട" മൂത്താപ്പയുടെ വാക്കുകൾ ആശിയുടെ കണ്ണുകൾ നിറച്ചത് ഞാൻ കണ്ടു ..എന്തായാലും എല്ലാം നല്ല രീതിയിൽ ആയല്ലോ ..ഇനി നിക്കാഹിന് ഒരു തടസ്സവും ഇല്ലാതിരുന്നാൽ മതി ..ഈ കാലമത്രയും ആശി ഹൃദയത്തിൽ കൊണ്ട് നടന്ന അവന്റെ പെണ്ണിനെ ഇനി ആരും അവനിൽ നിന്നും അടർത്തി മാറ്റാതിരിക്കട്ടെ .... "ജെനി ..മൂത്താപ്പക്ക് റൂം കാണിച്ചു കൊടുക്ക്‌ ..ആശി ..നാളെ തന്നെ ഇവരുടെ മൂത്തമ്മയെ കൂട്ടി കൊണ്ട് വരണം " ഉമ്മി പറഞ്ഞത് അനുസരിച്ച് കൊണ്ട് ഞാൻ മൂത്താപ്പയെ റൂമിലേക്ക്‌ കൊണ്ട് പോയി ..മൂത്തമ്മ വീട്ടിൽ തന്നെയാണ് ..അവിടെ ഒരു ഹോം നേഴ്സ് ഉണ്ടെന്നും അവരാണ് മൂത്തമ്മയെ പരിചരിക്കുന്നതെന്നും മൂത്താപ്പ പറഞ്ഞു .അത് കേട്ടപ്പോൾ എനിക്കെന്നോട് തന്നെ വെറുപ്പ് തോന്നി ..സ്വന്തം മക്കളെ പോലെ ഞങ്ങളെ സ്നേഹിച്ച മൂത്തമ്മാക്ക് ഇങ്ങനൊരു അവസ്ഥ വന്നപ്പോൾ പരിചരിക്കേണ്ടത് ഞങ്ങൾ ആയിരുന്നില്ലേ ..ഉമ്മമാർക്ക് അസുഖം വന്നാൽ കൂടെ ഉണ്ടാവേണ്ടത് പെണ്മക്കൾ തന്നെയല്ലേ ...എന്നിട്ട് ഞാൻ ചെയ്തതോ ...ഒരേ നാട്ടിൽ അടുത്തുണ്ടായിട്ടും ഒരു പ്രാവശ്യം പോലും മൂത്തമ്മയെ കാണാൻ പോയില്ല...അതിന് കാരണം അജുവിനെ പേടി ആണ്,, എങ്കിലും ഒരു പ്രാവശ്യം എങ്കിലും കാണാൻ പോകേണ്ടിയിരുന്നു .. മൂത്താപ്പയെ റൂമിൽ ആക്കിയ ശേഷം ഞാൻ എന്റെ റൂമിലേക്ക്‌ നടന്നു . ************************* "സാക്കി ...നീയെന്തൊക്കെയാ അവരുടെ മൂത്താപ്പയോട് പറഞ്ഞേ " ബെഡിൽ നീണ്ടു നിവർന്നു കിടക്കുന്ന സാക്കിയുടെ അരികിൽ ചെന്നിരുന്നു കൊണ്ട് ഞാൻ ചോദിച്ചതും അവൻ ചിരിച്ചു കൊണ്ട് എഴുന്നേറ്റിരുന്നു . "മനപ്പൂർവം അല്ലെങ്കിലും ഞാൻ കാരണം അല്ലേ തേജ മരിച്ചത് .തെറ്റുകളെല്ലാം എല്ലാവരോടും ഏറ്റു പറയണം എന്ന് മനസ്സിൽ ഉറപ്പിച്ചതാണ് . നിങ്ങളോട് പറഞ്ഞത് പോലെ തേജയുടെ ഉമ്മയോടും ഉപ്പയോടും ചെന്ന് മാപ്പപേക്ഷിക്കണം എന്ന ചിന്ത മനസ്സിനെ വല്ലാതെ അലട്ടി . അന്ന് അജു പറഞ്ഞിരുന്നില്ലേ തേജ മരിച്ചതിൽ പിന്നേ അവന്റെ ഉമ്മ ആകെ വല്ലാത്തൊരു അവസ്ഥയിൽ ആണെന്ന് . ആ ഉമ്മയുടെ കാൽ കീഴിൽ വീണ് പൊരുത്തപ്പെടണം എന്നുണ്ടായിരുന്നു ..ഇവിടെ നിന്നും അതിനായി പോകുമ്പോൾ അവരുടെ പ്രതികരണം എങ്ങനെ ആയിരിക്കുമെന്ന് ആലോചിക്കാൻ തന്നെ പ്രയാസമായിരുന്നു .പക്ഷെ അവിടെ എത്തിയപ്പോളാണ് മനസ്സിലെ കണക്ക് കൂട്ടലുകൾ എല്ലാം തെറ്റാണെന്നു മനസ്സിലായത് . തല്ലിയിറക്കും എന്ന് വിചാരിച്ച എനിക്ക് തെറ്റി . ആ ഉപ്പയുടെയും ഉമ്മയുടെയും കണ്ണുനീർ ഇത് വരെ തോർന്നിട്ടില്ലെന്ന് വേദനയോടെ ഞാൻ അറിഞ്ഞു ..എല്ലാം പറഞ്ഞു ..തേജയുടെ ഭാഗത്താണ് തെറ്റെന്ന് മനസ്സിലായതും ഒരുപാട് കരഞ്ഞു സീനുവിനെ ഓർത്ത് .....സീനുവിനെയും റസീക്കയെയും കുറിച്ച് പറയേണ്ട എന്നായിരുന്നു വിചാരിച്ചത് ..പക്ഷെ പറയേണ്ടി വന്നു . " "ആ അജുവിന്റെ പ്ലാൻ വല്ലതും ആവുമെന്ന് ഞാൻ പേടിച്ചു . അവൻ അടങ്ങി ഇരിക്കില്ലെന്നറിയാം .മൂത്താപ്പയെ വെച്ച് കളിക്കാണോ എന്ന സംശയം ഉണ്ടായിരുന്നു ..പക്ഷെ ..എന്തോ ..ആ കണ്ണുനീർ കണ്ടപ്പോൾ അതിൽ കളവുണ്ടെന്ന് തോന്നിയില്ല " " അതേ അക്കീ ..ആ കണ്ണുനീർ യാഥാർഥ്യം തന്നെയാണ് .ഞാൻ അവിടെ ചെന്നപ്പോൾ കണ്ടതല്ലേ ആ ഉമ്മയുടെ അവസ്ഥ .. എന്തായാലും എല്ലാം ഭംഗിയായി ...ഇനി എത്രയും പെട്ടെന്ന് നിക്കാഹ് നടത്തണം ...അക്കീ ..നിന്റെയും കൂടെ ഇതിനൊപ്പം നടത്തിയാലോ ,ഏതായാലും മൂത്താപ്പ ഇവിടെ തന്നെ ഉണ്ട് .." പുരികം പൊക്കി കൊണ്ട് സാക്കി അത് ചോദിച്ചതും ഞാൻ എണീറ്റു കൊണ്ട് ജനലിനരികിലേക്ക് നടന്നു .. "അതിനവൾക്കും ഇഷ്ടമാവണ്ടേ .മനസ്സിൽ എല്ലാം ഒളിപ്പിക്കാനല്ലേ അവൾക്കിഷ്ടം " "എന്റെ അക്കീ . ...നിനക്കവളോടും പറയാമല്ലോ . അങ്ങനെ ആണേൽ ഇടയിൽ അലീഷയെ വെച്ച് കളിക്കേണ്ട ഒരാവശ്യവും ഇല്ല ." "അതെടാ .. എനിക്കെന്തോ ....അവളെന്നെ ഇഷ്ടമല്ലെന്ന് പറഞ്ഞാലോ " ഞാനത് പറഞ്ഞതും സാക്കി തലയിണ കൊണ്ട് എന്റെ പുറത്തേക്കെറിഞ്ഞു ..ബാക്കിലേക്ക് തിരിഞ്ഞവനെ നോക്കിയതും അവൻ രണ്ട് കയ്യും നടുവിന് കൊടുത്തു കൊണ്ട് ബെഡിൽ മുട്ട് കുത്തി നിൽക്കുന്നുണ്ട് . "എന്റെ അക്കീ ..നീ തന്നെയല്ലേ ഇപ്പൊ പറഞ്ഞേ അവളുടെ മനസ്സിൽ ഇഷ്ടം ഉണ്ടെന്ന് .പിന്നെയെങ്ങനെ നിന്റെ ഇഷ്ട്ടം അവളോട്‌ പറഞ്ഞാൽ അവളില്ലെന്ന് പറയും .. ..ഓഹ്ഹ് ..എനിക്കാകെ വട്ട് പിടിക്കുന്നു " "അത് നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല സാക്കീ .ഞാനേതായാലും അങ്ങോട്ട്‌ പോയി പറയില്ല ..അവളുടെ മനസ്സിൽ ഉള്ള ഇഷ്ടം എന്നോട് വന്ന് പറയട്ടെ " "ഒഹ് ..പടച്ചോനെ ..എന്തിനാ ഈ കുരിശ് എന്നെ കൊണ്ട് ചുമപ്പിക്കുന്നെ ..രണ്ടു പേർക്കും ഇഷ്ടം ഉണ്ട് .പറയാൻ വയ്യ ..ഇതിനിടയിൽ കിടന്ന് ഞാനൊരു വഴിക്കാവും " "നീയെന്റെ മുത്തല്ലേ സാക്കീ ..നിന്റെ ബുദ്ധി ഒക്കെ ഒന്ന് പ്രവർത്തിപ്പിക്ക് .അലീഷ ഇവിടെ ഉണ്ടാവുമ്പോൾ എന്തായാലും ജെനിക്ക് കുശുമ്പ് കൂടുകയേ ഉളളൂ ..അത് വെച്ച് അവളെന്നോട് വന്ന് പറയും " "മ്മ് ..പറയുമായിരിക്കും " "പറയില്ലേ " ഞാൻ പുരികം പൊക്കി കൊണ്ട് ചോദിച്ചതും അവൻ ഇളിച്ചു കൊണ്ട് ബെഡിൽ കിടന്ന് തല വഴി പുതപ്പിട്ടു .. ഞാൻ വീണ്ടും തിരിഞ്ഞു കൊണ്ട് ജനലിനുള്ളിലൂടെ പുറത്തേക്ക് നോക്കി ..നിലാ വെളിച്ചത്തിൽ തോട്ടം കാണാൻ നല്ല ഭംഗിയുണ്ട് ..മുന്തിരിക്കുലകൾക്കിടയിലൂടെ വീശുന്ന ഇളം തെന്നൽ ജനൽ വഴി വന്ന് മുഖത്തേക്ക് പതിഞ്ഞതും ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു ... ************************** ഇറുക്കിയടച്ച കണ്ണുകൾ തുറന്നതും ഇളം തെന്നൽ വീണ്ടും എന്റെ മുഖത്തെ കുളിരണിയിച്ചു .അതിനേക്കാൾ വലിയ കുളിരെനിക്കനുഭവപ്പെട്ടത് അവന്റെ ചുടു ചുംബനം എന്റെ നെറ്റിയിൽ പതിഞ്ഞപ്പോഴായിരുന്നു ..... അക്കിയുടെ മുഖം മനസ്സിലേക്ക് കടന്ന് വന്നതും ചുണ്ടിൽ നേർത്ത പുഞ്ചിരി വിടർന്നു ... പക്ഷെ അടുത്ത നിമിഷം തന്നെ അത് മാഞ്ഞു പോയി ..നേരത്തെ ഡൈനിങ് ടേബിളിൽ വെച്ച് അലീഷയുടെയും അവന്റെയും നിക്കാഹിന്റെ കാര്യം പറഞ്ഞത് ഓർമ്മ വന്നതും ഞാൻ കണ്ണുകൾ വീണ്ടും അടച്ചു ... എന്നോട് ഇഷ്ട്ടം ഉണ്ടെന്ന് എനിക്കറിയാം ..എന്നിട്ടും എന്തിനാ അവൻ അതിന് സമ്മതിച്ചത് . ഇനി ഞാൻ ഇഷ്ടമാണെന്ന് ചെന്ന് പറഞ്ഞാൽ എന്നെയല്ല അലീഷയെ ആണ് ഇഷ്ട്ടം എന്ന് പറയുമോ ..പടച്ചോനെ ...അവന്റെ മുന്നിൽ ഞാൻ നാറുമോ ... ഏയ്യ് ..അങ്ങനെ ഒന്നും ഉണ്ടാവില്ല .അവനെന്നെ ഇഷ്ടമാണ് .അവനരികിൽ നിൽക്കുമ്പോഴും എന്നെ നോക്കുമ്പോഴും അതെനിക്ക് ഫീൽ ചെയ്യുന്നുണ്ട് ..പിന്നെ എന്തിനാ ഇങ്ങനൊരു നാടകം ...എന്തൊക്കെ ആയാലും അവനെ ഞാൻ ആർക്കും വിട്ട് കൊടുക്കില്ല ..എനിക്കുറപ്പുണ്ട് അവൻ വന്ന് പറയും എന്നെ ഇഷ്ടമാണെന്ന് ...അവന്റെ നാവിൽ നിന്നും അത് കേൾക്കാൻ കൊതിക്കുന്ന രണ്ടു കാതുകൾ കാത്തിരിക്കയാണ് ...ആ മുഹൂർത്തത്തിനായ് ..... ചുണ്ടിൽ പുഞ്ചിരിയോടെ നിലാവിനെ നോക്കി നിന്നതും പെട്ടന്ന് ആരോ എന്റെ ഷോൾഡറിൽ കൈ വെച്ചു ..ഞെട്ടി കൊണ്ട് ഞാൻ തിരിഞ്ഞതും പുഞ്ചിരി തൂകി കൊണ്ട് എന്നെ നോക്കുന്ന സീനത്തയെ ഞാൻ കണ്ടു .... "സീനുത്താ ....ഇത്ത എന്തിനാ ഇങ്ങോട്ട് കയറി വന്നത് .സ്റ്റെപ് ഒന്നും കയറാൻ ആയിട്ടില്ല ..കാൽ കുഴഞ്ഞു കൊണ്ട് വീണിരുന്നെങ്കിലോ " അതും പറഞ്ഞു കൊണ്ട് ഞാൻ ഇത്തയുടെ കൈകളിൽ പിടിച്ചു കൊണ്ട് ബെഡിൽ കൊണ്ട് പോയി ഇരുത്തി .. "എനിക്കൊരു കുഴപ്പവും ഇല്ല ....റസീ .." സീനുത്തയുടെ വാക്കുകൾ കേട്ടതും എനിക്കൊരുപാട് സന്തോഷമായി .പഴയത് പോലെ അല്ലെങ്കിലും ഇത്ത സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു ..ഇനി എല്ലാം ശെരിയാവും .സംസാരിച്ച് ... സംസാരിച്ച് ഇത്തയുടെ സംസാര രീതി ശെരിയാവും "എന്താ നീ ആലോചിക്കുന്നത് " എന്റെ കൈകളിൽ പിടിച്ചു കൊണ്ട് ബെഡിൽ ഇരുത്തിയ ശേഷം സീനുത്ത ചോദിച്ചതും ചിരിച്ചു കൊണ്ട് ഞാൻ ഒന്നുമില്ലെന്ന് പറഞ്ഞു . "ഒന്നുമില്ലെന്ന് പറയേണ്ട .ഞാൻ റൂമിലേക്ക്‌ വന്ന മുതൽ നീ പുഞ്ചിരിച്ചു കൊണ്ട് നിൽക്കുകയായിരുന്നല്ലോ ..എന്താ കാര്യം" "എന്ത് ..ഒന്നുമില്ലല്ലോ ...അല്ല ..ഇത്ത എന്നെ കാണാൻ വന്നതാണോ അതോ ഫാരി ഇക്കയെ കാണാൻ വന്നതാണോ ...മ്മ് ..മനസ്സിലായി... എന്നെ കാണാൻ എന്ന് പറഞ്ഞ് ഉമ്മിയുടെ അടുക്കൽ നിന്നും വന്നതാണല്ലേ ..പക്ഷെ കാണേണ്ടത് ഇത്താന്റെ ഫാരിയെ ആവും ലെ ..റൂം അറിയാതെ ഇങ്ങോട്ട് കയറി വന്നതല്ലേ ..ഞാൻ കാണിച്ചു തരാം വാ " സീനുത്തയുടെ ശ്രദ്ധ മാറ്റാനായി ഓരോന്ന് പറഞ്ഞു കൊണ്ട് ഞാൻ എണീറ്റതും സീനുത്ത എന്റെ കയ്യിലെ പിടുത്തം മുറുക്കി കൊണ്ട് ഇത്തയും എണീറ്റു ...ആ സമയം ഞാൻ ഇത്തയുടെ മുഖത്തേക്ക് നോക്കിയതും എന്നെ നോക്കി കൊണ്ട് ഇത്ത അത് ചോദിച്ചു ..... ************************** എത്ര നേരം അങ്ങനെ നിന്നുവെന്നറിയില്ല .കണ്ണുകൾ തുറന്നു കൊണ്ട് തിരിഞ്ഞു നോക്കിയതും സാക്കി തല വഴി പുതപ്പിട്ട് കിടക്കുന്നത് കണ്ടു . അവന്റെ അരികിൽ പോയി കിടന്നെങ്കിലും ഉറക്കം വന്നില്ല .തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും കണ്ണുകളടച്ചാൽ അവളെയാണ് കാണുന്നത് ... ബെഡിൽ നിന്നും എണീറ്റു കൊണ്ട് ഞാൻ വാതിൽ തുറന്ന് ബാൽക്കണിയിലേക്ക് പോയി ..നിലാ വെളിച്ചത്തിൽ ഇളം കാറ്റിൽ ഇവിടെ വന്നിങ്ങനെ ഇരുന്നാൽ ഉറക്കം താനെ വരും ...അവിടെയുള്ള കസേരയിൽ ചാരി ഇരുന്നു കൊണ്ട് ഞാൻ മാനത്തേക്ക് നോക്കി .പൂർണ ചന്ദ്രൻ അതിന്റെ ശോഭയിൽ നിറഞ്ഞു നിൽക്കുന്നുണ്ട് . പുഞ്ചിരിയോടെ ഞാൻ കണ്ണുകൾ അടച്ചു കിടന്നതും തോളിൽ ആരോ കൈവെച്ചു ..കണ്ണുകൾ തുറന്നു കൊണ്ട് ഞാൻ തല ചെരിച്ചു നോക്കി .. അരികിൽ ഉമ്മി നിൽക്കുന്നത് കണ്ടതും ഞാൻ വേഗം എണീറ്റു .. "ഏയ്‌ .അവിടെ ഇരുന്നോ അക്കീ .." എന്നെ കസേരയിൽ പിടിച്ചിരുത്തി കൊണ്ട് ഉമ്മി എന്റെ അരികിൽ ഇരുന്നു .. "എന്താ അക്കീ ..നിനക്ക് ഉറങ്ങാനായില്ലേ .എന്തിനാ ഇവിടെ വന്നിരിക്കുന്നെ " "ഒന്നുമില്ല ഉമ്മീ ..ഉറക്കം വരുന്നില്ല" "സാക്കി ഉറങ്ങിയോ ...പാവം ..അവനിന്ന് ഒരുപാട് വേദനിച്ചുവല്ലേ " "സാരമില്ല ഉമ്മീ ..ഉമ്മിക്കറിയില്ലേ അവനെ ..ഒന്നും മനസ്സിൽ വെക്കില്ല .ഇനി അഥവാ വേദന ഉണ്ടെങ്കിലും പുറമെ കാണിക്കില്ല " "മ്മ് ..ഞാൻ അന്നേരം അറിയാതെ പറഞ്ഞു പോയതാണ് .അവൻ ചെയ്ത തെറ്റ് അവൻ വീണ്ടും വീണ്ടും തിരുത്തി കൊണ്ടിരിക്കാണ് .ഇപ്പോ തന്നെ കണ്ടില്ലേ അവരുടെ മൂത്താപ്പയെ നേരിട്ട് പോയി കണ്ട് എല്ലാം തുറന്നു പറഞ്ഞിരിക്കുന്നു ..എന്താവശ്യം ഉണ്ടായിരുന്നവന് ഒറ്റക്ക് പോകാൻ .അവനെ അവർ എന്തെങ്കിലും ചെയ്തിട്ടുണ്ടായിരുന്നെങ്കിലോ ." "അയ്യോ ..ഉമ്മി കുട്ടീ ..സാരമില്ല .പോട്ടെ ..എല്ലാം ഭംഗിയായി അവസാനിച്ചില്ലേ .ആർക്കും ഒന്നും പറ്റിയില്ലല്ലോ ...ഇനി അത് വിട്ടേക്ക് .." "മ്മ് .ഇനി എത്രയും പെട്ടന്ന് നിക്കാഹ് നടത്തണം .ശെനി ആവാനൊന്നും നിൽക്കേണ്ട .മറ്റന്നാൾ തന്നെ നടത്താം .." "എല്ലാം ഉമ്മി പറയുന്ന പോലെ ." അതും പറഞ്ഞു കൊണ്ട് ഞാൻ ഉമ്മിയുടെ രണ്ടു കവിളും പിടിച്ചു വലിച്ചു . "എന്നാൽ മറ്റെന്നാൾ നിന്റെയും അലീഷയുടെയും നിക്കാഹ് നടത്താം അല്ലേ ..മറ്റന്നാൾ പുലർച്ചെ ഇക്കാക്ക നാട്ടിൽ എത്തും . ഇനി എന്തിനാ താമസിപ്പിക്കുന്നെ " ഉമ്മി അത് പറഞ്ഞതും പെട്ടെന്ന് എന്റെ മുഖത്തെ ചിരി മാഞ്ഞു ..ഉമ്മിയിൽ നിന്നും മുഖം തിരിച്ചു കൊണ്ട് കുനിഞ്ഞിരുന്ന് കൈകൾ തുടയിൽ വെച്ച് തല താഴ്ത്തി .. "അക്കീ ..എനിക്ക് നിന്നെ മനസ്സിലാവുന്നേ ഇല്ല ..രാവിലെ അവളോട്‌ ദേഷ്യപ്പെട്ട് ഇറങ്ങി പോകാൻ വരെ പറഞ്ഞു .പിന്നെ കുറച്ചു മുൻപ് സാക്കി പറയുന്നു അവളുമായുള്ള നിക്കാഹിന് നിനക്ക് സമ്മതമാണെന്ന് .ഇപ്പോഴിതാ അതിനെ കുറിച്ച് പറഞ്ഞപ്പോൾ വീണ്ടും മുഖം മങ്ങി . എന്താ ഇതിനൊക്കെ അർത്ഥം " ഉമ്മിയുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാതെ ഞാൻ എണീറ്റു കൊണ്ട് കുറച്ചു മുന്നോട്ട് നടന്നു ..മാനത്തേക്ക് നോക്കി കൊണ്ട് നിന്നതും ഉമ്മി കസേരയിൽ നിന്നും എണീറ്റു വന്നു കൊണ്ട് എന്റെ അരികിൽ നിന്നു .. "അക്കീ ..." ഉമ്മി വിളിച്ചതും ഞാൻ തല ചെരിച്ചു കൊണ്ട് ഉമ്മിയെ നോക്കി .. "ഉമ്മീ ..എനിക്ക് അലീഷയെ ഇഷ്ടമല്ല ..ഒരിക്കലും അവളെ അംഗീകരിക്കാൻ എനിക്ക് കഴിയില്ല .അത്രത്തോളം ഞാൻ അവളെ മനസ്സിൽ നിന്നും ഇറക്കി വിട്ടിട്ടുണ്ട് .." "അപ്പൊ സാക്കി പറഞ്ഞതോ " "അതവന്റെ പ്ലാൻ ...." "പ്ലാനോ ," പറഞ്ഞു മുഴുവനാക്കും മുൻപ് ഉമ്മി ചോദിച്ചതും ഞാൻ ഒന്നും മിണ്ടാതെ ഉമ്മിയിൽ നിന്നും മുഖം തിരിച്ചു കൊണ്ട് വീണ്ടും മാനത്തേക്ക് നോക്കി .. "അക്കീ .പറ .എന്ത് പ്ലാനിന്റെ കാര്യമാ നീ പറഞ്ഞത് ..." "അതൊന്നും ഇല്ല ഉമ്മീ ..എനിക്ക് അലീഷയെ നിക്കാഹ് ചെയ്യാൻ ഇഷ്ടമല്ല ..അത് മാത്രം അറിഞ്ഞാൽ മതി" "അക്കീ ..നിന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോ .." ഉമ്മി ചോദിച്ചതും ഞാൻ ഉമ്മിയുടെ മുഖത്തേക്ക് നോക്കി ആ മുഖത്തു നോക്കി കള്ളം പറയാൻ കഴിയാത്തത് കൊണ്ട് ഞാൻ മുഖം തിരിച്ചു . "പറ അക്കീ ..കുറച്ചു ദിവസമായി എന്തൊക്കെയോ മാറ്റം നിനക്ക് വന്നിട്ടുണ്ട് ..ഞാൻ പലപ്പോഴും അത് ശ്രദ്ധിക്കുന്നുണ്ട് .ഉമ്മമാർക്കെ മക്കളുടെ മനസ്സ് വായിക്കാൻ കഴിയൂ ..പറ അക്കീ .ആരാ ....നിന്റെ ഹൃദയം കീഴടക്കിയ ആ പെൺകുട്ടി " "അത് ..ഉമ്മീ ..... പറയാം .. എന്തിനാ ഉമ്മിയിൽ നിന്നും ഒളിപ്പിക്കുന്നത് .എല്ലാവരും അറിയേണ്ടതല്ലേ ...അത് മറ്റാരും അല്ല ഉമ്മീ . സ്വർഗത്തിലെ മാലാഖ തന്നെ ..." പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു കൊണ്ട് ഞാൻ ഉമ്മിയുടെ നേരെ നോക്കിയതും ഉമ്മിയുടെ കണ്ണുകൾ വിടർന്നു വന്നത് ഞാൻ കണ്ടു .. "സത്യമാണോ അക്കീ ..നമ്മുടെ ...ജെനി ...." സന്തോഷം കൊണ്ട് ഉമ്മിയെന്നെ കെട്ടിപിടിച്ചു ... "എനിക്കൊരുപാട് സന്തോഷം തോന്നുന്നു അക്കീ ..അവൾ നിനക്ക് നന്നായി ഇണങ്ങുന്ന പെൺകുട്ടി തന്നെയാണ് .. എന്റെ മനസ്സിൽ മുൻപ് ഇങ്ങനൊരു ചിന്ത വന്നിരുന്നു ..അവളെ നിന്നെ കൊണ്ട് കെട്ടിക്കാൻ .പക്ഷെ നിന്റെ കലിപ്പ്‌ സ്വഭാവം കാരണം അവളെ ഇഷ്ടപ്പെടാൻ വഴിയില്ലെന്നെനിക്ക് തോന്നി ..എന്തായാലും ഉമ്മിക്ക് സന്തോഷമായി ..നിന്റെയും ആഷിയുടെയും ജീവിതത്തിലേക്ക് ഉത്തമ ഇണകളെ തന്നെയാണ് കിട്ടിയിരിക്കുന്നത് ...." "പക്ഷെ ഉമ്മീ ..ഞാനിത് വരെ അവളോട്‌ ഇഷ്ട്ടം പറഞ്ഞിട്ടില്ല " ഞാനത് പറഞ്ഞതും ഉമ്മി ചിരിച്ചു .. "അക്കീ . അവൾക്ക് നിന്നെ ഉറപ്പായും ഇഷ്ടപ്പെടും .നിനക്കെന്താ ഒരു കുറവ് ..നീ ധൈര്യമായി ചെന്ന് പറ " "മ്മ് ..പറയണം ഉമ്മീ ..ഇപ്പൊ വേണ്ട . എന്തായാലും മറ്റെന്നാൾ ആശിയുടെ നിക്കാഹ് നടക്കട്ടെ ..അതാണ് ഇപ്പോൾ അത്യാവശ്യം .അല്ലേൽ ആ അംജദ് എങ്ങനെയെങ്കിലും അവരെ പിരിക്കാൻ ശ്രമിക്കും " "ആഹ് ... നാളെ നേരം വെളുക്കട്ടെ .എല്ലവരോടും ഇതിനെ പറ്റി സംസാരിക്കണം .പറ്റിയാൽ മറ്റെന്നാൾ തന്നെ നടത്താം ..നീയിപ്പോ പോയി ഉറങ്ങിക്കെ ..ഇനി അവളെയും കിനാവ് കണ്ടിവിടെ നിൽക്കേണ്ട .എത്രയും വേഗം ഇഷ്ടം പറയാൻ നോക്ക് " "ശെരി ടീച്ചറേ " ചിരിച്ച് കൊണ്ട് ഞാനങ്ങനെ പറഞ്ഞതും ഉമ്മി എന്റെ ചെവിയിൽ നുള്ളി കൊണ്ട് പുഞ്ചിരിച്ചു ..ഉമ്മി പോകുന്നതും നോക്കി കൊണ്ട് ഒരു നിമിഷം ഞാൻ അവിടെ നിന്നു ഇന്ന് ഉമ്മിയുടെ മുഖത്ത് കാണുന്ന ഈ പുഞ്ചിരി എന്നെന്നും നില നിൽക്കണേ നാഥാ . ഒരുപാട് സന്തോഷത്തിലാണ് ഉമ്മിയിപ്പോൾ .ആശിയുടെ കല്യാണം ..അത് മുടങ്ങരുതെ ....എല്ലാം ഭംഗിയായി അവസാനിക്കണേ .... ************************** സീനുത്തയുടെ ചോദ്യം കേട്ടതും ഒരു നിമിഷം എന്ത് പറയണം എന്നറിയാതെ ഞാൻ ഇത്തയെ നോക്കി .. "പറ റസീ ...നിനക്ക് അക്കിയെ ഇഷ്ടമാണോ " "സീനുത്താ ..... അത്‌ ...ഞാൻ ..." ഇത്തയിൽ നിന്നും മുഖം തിരിച്ചു കൊണ്ട് ഞാൻ നിന്നതും ഇത്ത എന്റെ മുന്നിൽ കയറി നിന്നു .. "ആഹ് ..പറ ..ഞാൻ ...ബാക്കി പറ " "ഇത്താ ..അത് .........എനിക്കിഷ്ടമാണ് " ഞാനത് പറഞ്ഞതും ഇത്ത കൈകെട്ടി എന്നെ നോക്കി ചിരിക്കാൻ തുടങ്ങി .. "മ്മ് ..എനിക്ക് തോന്നിയിരുന്നു ..സാക്കി അവരുടെ നിക്കാഹിന്റെ കാര്യം പറഞ്ഞപ്പോൾ നിന്റെ മുഖം മാറുന്നത് ഞാൻ ശ്രദ്ധിച്ചു ..പിന്നെ അവനും നിന്നെ തന്നെ നോക്കിയിരിക്കുന്നത് ഞാൻ കണ്ടു .." "അവന് ജാഡയാ ..കാട്ടുപോത്ത് ..ഇഷ്ട്ടം മനസ്സിൽ ഉണ്ടായിട്ടും കണ്ടില്ലേ മറ്റവളുമായുള്ള നിക്കാഹിന് സമ്മതിച്ചത് " "റസീ ...നിങ്ങളിങ്ങനെ അവൻ പറയട്ടെ എന്ന് നീയും നീ പറയട്ടെ എന്ന് അവനും വിചാരിച്ചിരുന്നാൽ ഒടുക്കം എല്ലാം കൈവിട്ടു പോകും ..അവന്റെ മനസ്സിൽ നിന്നോടുള്ള ഇഷ്ട്ടം ഉണ്ടെന്ന് നിനക്ക് തോന്നുകയാണേൽ നീ ചെന്ന് പറ .നിനക്കിഷ്ടമാണെന്ന് ..എന്റെ അവസ്ഥ നിനക്ക് വരരുത് ..അന്ന് തേജയുടെ സ്ഥാനത്ത് ഇന്ന് അലീഷ ..വേണ്ട റസീ ..താമസിപ്പിക്കേണ്ട ..നിന്റെ ഇഷ്ട്ടം തുറന്നു പറ ..മനസ്സിലെ ഇഷ്ട്ടം ഒളിപ്പിച്ചു വെച്ചത് കൊണ്ടെന്ത് കാര്യം. " "അറിയാം ഇത്താ .മനസ്സിൽ ഇഷ്ട്ടം ഒളിപ്പിച്ചു വെച്ചാൽ കാലാ കാലം അതവിടെ കിടന്ന് ചിതലരിക്കും ...ഇത്ത വിഷമിക്കേണ്ട .ഇത്തയുടെ അവസ്ഥ എനിക്കുണ്ടാവില്ല .ഞാൻ പറയാം അവനോട് എന്റെ മനസ്സിൽ ഉള്ളത് ..ഒട്ടും വൈകാതെ തന്നെ " ഞാനത് പറഞ്ഞതും ഇത്ത എന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു .. "വാ .കിടക്കാം .നേരം ഒരുപാടായി " അതും പറഞ്ഞു കൊണ്ട് ഇത്ത ബെഡിനടുത്തേക്ക് നടന്നു .. "ഇത്താ ..ആശി ഇക്കാനെ കാണേണ്ടേ " "പോടീ ..കളിയാക്കേണ്ട .ഞാൻ ഫാരിയെ കണ്ടിട്ട് തന്നെയാണ് ഇങ്ങോട്ട് വന്നത് " നാണത്താൽ മുഖം ചുവപ്പിച്ചു കൊണ്ട് ഇത്ത പറഞ്ഞതും ഞാൻ ഇത്തയുടെ അടുത്തേക്ക് നടന്നു .. "അമ്പടീ കള്ളീ ..അപ്പൊ അവിടെ പോയിട്ടാണ് അല്ലേ ഇങ്ങോട്ട് വന്നത് " ഞാനത് പറഞ്ഞതും എന്റെ തലക്ക് ഒരു കൊട്ട് തന്നിട്ട് ഇത്ത എന്നോട് കിടക്കാൻ പറഞ്ഞു ..ഇത്തയെ കെട്ടിപിടിച്ചു കിടക്കുമ്പോഴും മനസ്സിൽ നിറയെ അവന്റെ മുഖം ആയിരുന്നു .. ************************** രാവിലെ ഉണർന്നപ്പോൾ സീനുത്ത അരികിൽ ഉണ്ടായിരുന്നില്ല .മിക്കവാറും ആശി ഇക്കയുടെ കൂടെ നടക്കാൻ പോയിട്ടുണ്ടാവും ..ഓഫിസിൽ പോകാൻ ഉള്ളത് കൊണ്ട് ഞാൻ വേഗം റെഡി ആയി കൊണ്ട് താഴേക്ക് ചെന്നു .. "ആഹ് ..മോള് വന്നോ " എന്നെ കണ്ടതും ഉമ്മി എന്റെ അടുത്തേക്ക് വന്ന് ചായ കപ്പ് തന്നു ..ഞാൻ ചായ കുടിക്കുമ്പോൾ ഉമ്മി പുഞ്ചിരിച്ചു കൊണ്ട് എന്റെ തലയിൽ തലോടുന്നുണ്ടായിരുന്നു . എന്നെ ഉമ്മി തലോടുന്നത് കണ്ട് സോഫയിൽ ഇരുന്ന് അലീഷ ദേഷ്യത്തോടെ നോക്കുന്നുണ്ട് .അത് മൈൻഡ് ചെയ്യാതെ ഞാൻ പുഞ്ചിരി തൂകി അരികിൽ നിൽക്കുന്ന ഉമ്മിയെ കൺ നിറയെ കണ്ടു നിന്നു . എന്താ ഉമ്മിക്ക് ഇത്ര വലിയ സന്തോഷം എന്ന് ആലോചിച്ചു നിൽക്കുമ്പോൾ ആണ് സാക്കിയും അക്കിയും അങ്ങോട്ട്‌ വന്നത് . എന്നെ കണ്ടതും അക്കി എന്നെ ഒന്ന് നോക്കി .ഞാനും തിരിച്ചു നോക്കിയെങ്കിലും അവൻ മുഖം തിരിച്ചു കൊണ്ട് ഉമ്മിയോട്‌ സലാം പറഞ്ഞ് പുറത്തേക്ക് പോയി ..അവന്റെ പിറകെ അലീഷയും പോയതും ഉമ്മിയോട്‌ സലാം പറഞ്ഞു കൊണ്ട് ഞാൻ സാക്കിയോടൊപ്പം പുറത്തേക്ക് നടന്നു .. കാറിനടുത്തേക്ക് നടക്കുമ്പോഴും അവൻ എന്നിൽ നിന്നും മുഖം തിരിച്ചതിലുള്ള വിഷമം ആയിരുന്നു മനസ്സിൽ നിറയെ .അവനോട് ഇഷ്ട്ടം പറയാൻ വിചാരിക്കുമ്പോൾ ഇങ്ങനെ എന്തെങ്കിലും അവനെന്നോട് പെരുമാറും ..ഇനി എന്താ ഒരു വഴി ... "ജെനി " അവനോട് ഇഷ്ട്ടം പറയണോ വേണ്ടയോ എന്ന് ആലോചിച്ചു കൊണ്ട് നടക്കുമ്പോൾ ആണ് സാക്കി എന്റെ ഒപ്പം എത്തി എന്റെ മുഖത്തേക്ക് നോക്കി എന്നെ വിളിച്ചത് . "എന്താ ജെനി .നല്ല ആലോചനയിൽ ആണല്ലോ ..ആരെ കുറിച്ചാ " "ഏയ്‌ ..ആരെയും കുറിച്ചല്ല ..ഞാൻ വെറുതെ " "ഏയ്‌ ..പറ.. എന്തോ ഒന്ന് മനസ്സിൽ കയറി കൂടിയിട്ടുണ്ടല്ലോ ..എന്നോട് പറയില്ലേ .ഞാൻ നിന്റെ ഫ്രണ്ട് അല്ലേ " സാക്കി അങ്ങനെ പറഞ്ഞതും അവനോട് എല്ലാം പറഞ്ഞാലോ എന്ന് ഒരു നിമിഷം ചിന്തിച്ചു .ഇനി അവന് എന്തെങ്കിലും സഹായം ചെയ്യാൻ പറ്റിയാലോ .ഒന്നുമില്ലെങ്കിലും അവന്റെ മനസ്സിൽ ഉള്ളത് എന്താണെന്ന് അറിയാമല്ലോ . മനസ്സിൽ ഒരു തീരുമാനം എടുത്തു കൊണ്ട് ഞാൻ സാക്കിയുടെ നേരെ നോക്കി .. "സാക്കി ..അത് ..ഞാൻ .." "പറ ജെനി .." അവൻ പറയാൻ വേണ്ടി നിർബന്ധം പിടിച്ചതും ഞാൻ എല്ലാം പറഞ്ഞു . " സാക്കീ ..പ്ലീസ് .നീ എന്നെ ഒന്ന് സഹായിക്ക് .എനിക്കെന്തോ അവനോട് ഇഷ്ട്ടം പറയാൻ ചമ്മൽ പോലെ .എന്താ ഒരു വഴി .. നീയൊന്ന് പറഞ്ഞു താ അവന്റെ മനസ്സിൽ എന്താണെന്ന് നിനക്കറിയുമോ " ഞാനത് ചോദിച്ചതും സാക്കി എന്നെ നോക്കി ചിരിച്ചു . "ജെനി ..നീ കാര്യത്തിൽ പറഞ്ഞതാണോ നിനക്കവനെ ഇഷ്ടമാണോ ...എങ്കിൽ എന്ത് തന്നെ ചെയ്തിട്ടായാലും അവനെ കൊണ്ട് ഞാൻ പറയിപ്പിക്കും നിന്നെ ഇഷ്ടമാണെന്ന് " "എന്റെ ഇഷ്ട്ടം സത്യമാണ് സാക്കീ ..നീയെന്തെങ്കിലും ഐഡിയ പറ ." "അതൊക്കെ എനിക്ക് വിട്ടേക്ക് ജെനി .ഞാൻ നോക്കിക്കോളാം ." കീ ....കീ .... കീ ... "ആഹ് അവൻ ഹോണടിക്കൽ തുടങ്ങി .ഇനിയും ഇവിടെ നിന്നാൽ എല്ലാത്തിനും തീരുമാനം ആവും .നീ വാ .." "സാക്കി ..മറക്കരുത് ..എന്തെങ്കിലും വഴി കണ്ടു പിടിക്ക് ആ ജാഡക്കാരനെ കൊണ്ട് ഇഷ്ട്ടം പറയിപ്പിക്കാൻ " ജെനിക്കൊരു ചിരി കൊടുത്തു കൊണ്ട് സാക്കി അവളുടെ പിറകെ നടന്നു .. 'പടച്ചോനെ ..ഇവരെ രണ്ടിനെയും കൊണ്ട് ഞാൻ തോറ്റല്ലോ .രണ്ടു പേർക്കും ഇഷ്ടമാണ് ..എന്നാ പിന്നെ എന്നോട് വന്ന് പറയാൻ നിൽക്കുന്നതിലും നല്ലത് അവർക്ക് പരസ്പരം തുറന്നു പറഞ്ഞൂടെ .വെറുതെ എനിക്ക് പണി ഉണ്ടാക്കാൻ ..ഇനി എങ്ങനെ ഇവരെ കൊണ്ട് ഞാൻ മനസ്സ് തുറപ്പിക്കും ' സാക്കിയും ഞാനും കാറിനടുത്തേക്ക് നടന്നതും കാറിനുള്ളിൽ ഇരുന്ന് അവനെന്നെ നോക്കി ..നേരത്തെ എന്നിൽ നിന്നും മുഖം തിരിച്ചതിന് പകരം വീട്ടി കൊണ്ട് ഞാനും അവനിൽ നിന്നും മുഖം തിരിച് കാറിൽ കയറി .. ************************** അവൾ നല്ല ദേഷ്യത്തിൽ ആണെന്ന് തോന്നുന്നു .ഞാൻ അവളെ നോക്കിയപ്പോൾ ഉമ്മി എന്നെ നോക്കി ചിരിക്കുന്നത് കണ്ടത് കൊണ്ടാണ് അവളിൽ നിന്നും മുഖം തിരിച്ചത് . ഇനിയിപ്പോ ഇതിന്റെ പേരിൽ അവൾ മുഖം വീർപ്പിച്ചിരിക്കും .. ചിരിച്ചു കൊണ്ട് മിററിലൂടെ നോക്കിയതും എന്നെ നോക്കി കണ്ണുരുട്ടി കൊണ്ടവൾ പുറത്തേക്ക് നോക്കി .. വണ്ടി ഓഫിസിൽ എത്തിയതും ഞാൻ കാറിൽ നിന്നിറങ്ങി കൊണ്ട് അവളെ നോക്കിയെങ്കിലും അവൾ മുഖം തിരിച്ചു കൊണ്ട് അകത്തേക്ക് കയറി .. അവളുടെ പിറകെ ചിരിച്ചു കൊണ്ട് ഞാൻ സാക്കിയോടൊപ്പം അകത്തേക്ക് കയറി അതേ സമയം ........ പോലീസ് സ്റ്റേഷനിൽ .... "ഡാ ..നിനക്കൊരു വിസിറ്റർ ഉണ്ട് " ലാത്തി കൊണ്ട് ജയിൽ കമ്പിയിൽ അടിച്ച് ശബ്ദമുണ്ടാക്കി കൊണ്ട് പോലീസുകാരൻ തിരിഞ്ഞു നടന്നു .. ജയിലറക്കുള്ളിൽ നീണ്ടു നിവർന്നു കണ്ണുകൾ അടച്ചു കിടന്നിരുന്ന അംജദ് പെട്ടെന്ന് കണ്ണ് തുറന്നു കൊണ്ട് എഴുന്നേറ്റിരുന്നു . മുട്ടിന്മേൽ രണ്ടു കയ്യും വെച്ച് മുഖം പൊത്തി അവനിരുന്നതും അഴികൾക്കപ്പുറം ഒരാൾ വന്നു നിന്നു .. "അംജദ് ..." അയാളിൽ നിന്നും വിളി കേട്ടതും അവൻ മുഖം ഉയർത്തി കൊണ്ട് തല ചെരിച്ച് നോക്കി ..ആളുടെ മുഖം കണ്ടതും ചിരിച്ചു കൊണ്ട് അവൻ എണീറ്റു അങ്ങോട്ട്‌ നടന്നു ... "മ്മ് ..കാര്യങ്ങൾ എന്തായി " അല്പം ഗൗരവത്തോടെ അംജദ് ചോദിച്ചതും മറു വശത്തുള്ളവൻ വിവരങ്ങൾ കൈമാറി .. "ഓഹോ ..അപ്പോൾ ഉപ്പയും അവർക്ക് മുന്നിൽ തോറ്റു കൊടുത്തു അല്ലേ ..മ്മ് ..സാരമില്ല ..അവർ സന്തോഷിക്കട്ടെ .നടക്കട്ടെ അവരുടെ നിക്കാഹ് ..കുറെ ആഗ്രഹിച്ചതല്ലേ ..പാവങ്ങൾ " അതും പറഞ്ഞു കൊണ്ട് അവൻ ചിരിക്കാൻ തുടങ്ങി .പിന്നെ പെട്ടെന്ന് ചിരി നിർത്തി കൊണ്ട് അവനെ നോക്കി . "അംജദ് ...എന്താണ് ചെയ്യേണ്ടത് ..അവനെ ഇല്ലാതാക്കിയാലോ" "വേണ്ട ...ഈ നിക്കാഹ് നടക്കട്ടെ ..മതിമറന്നു കൊണ്ട് അവരെല്ലാവരും സന്തോഷിക്കട്ടെ ..അവർക്കറിയില്ലല്ലോ അവരുടെ സന്തോഷത്തിന്റെ ആയുസ്സ് എന്റെ കയ്യിൽ ആണെന്ന് ..... അവിടെ നടക്കുന്ന എല്ലാം നീയെനിക്ക് അറിയിച്ചു തരണം . എന്തായാലും നിക്കാഹ് കഴിയുന്നത് വരെ എനിക്ക് ജാമ്യം കിട്ടില്ല ..ഇവരെന്നെ പുറത്ത് വിടില്ല ..അത് കൊണ്ട് ഇപ്പൊ തത്കാലം നീ എല്ലാം എന്നെ വന്ന് അറിയിച്ചാൽ മതി .അലീഷ കൃത്യമായ വിവരം നിനക്ക് നൽകും . പിന്നെ ഓഫിസിലും നിന്റെ കണ്ണുണ്ടാവണം റസിയുടെ മേലിൽ ..പറഞ്ഞത് മനസ്സിലായോ ..എല്ലായിടത്തും നിന്റെ കണ്ണ് ഉണ്ടാവണം ..അതിനാണ് നിന്നെ അവിടുത്തെ ഡ്രൈവർ ആക്കിയത് " "അറിയാം അംജദ് ...എല്ലാം ഞാൻ നോക്കിക്കോളാം ..അലീഷ നൽകിയ വിവരം തന്നെയാണ് ഞാൻ നിനക്കിപ്പോൾ നൽകിയത് ...പിന്നെ ..നീയൊന്ന് മൂളിയാൽ മതി അവനെ കൊന്ന് ഈ കല്യാണം മുടക്കാൻ ആൾക്കാരെ ഇറക്കാം" അവനത് പറഞ്ഞതും അംജദ് അവന്റെ നേരെ നോക്കി ..നിഗൂഢമായ ചിരി അവന്റെ ചുണ്ടിൽ വിരിഞ്ഞു . "വേണ്ട ....എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയാം .അവരുടെ കുടുംബം ഞാൻ നശിപ്പിക്കും ...പക്ഷെ ...ഇപ്പോൾ എന്റെ പക ഫാരിയോടോ സാക്കിയോടോ അല്ല .........കൊല്ലേണ്ടത് അവനെയാണ് ...അവനെ ...." തീപാറുന്ന കണ്ണുകളാൽ അംജദ് ജയിൽ അഴികളിലെ പിടുത്തം മുറുക്കി ... (തുടരും )
#

📙 നോവൽ

📙 നോവൽ - விவழி மை இஸ்திதி RAIZA - ShareChat
28.7k views
8 days ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post
Share on other apps
Facebook
WhatsApp
Unfollow
Copy Link
Report
Block
I want to report because