*ലോകത്തിലെ ഏറ്റവും വിലകൂടിയ സ്മാര്‍ട്ട്ഫോണ്‍ ഏതാകുമെന്ന് ചിന്തിച്ചിട്ടുണ്ടോ!?*
⭕💢⭕💢⭕💢⭕💢⭕💢
*'ഫാല്‍ക്കണ്‍ സൂപ്പര്‍നോവ ഐഫോണ്‍ 6 പിങ്ക് ഡയമണ്ട് എഡിഷന്‍'*
ആണ് ആ സ്വപ്‌നഫോണ്‍. ഏകദേശം 55 മില്യണ്‍ ഡോളര്‍ (430 കോടി രൂപ) വിലമതിക്കുന്ന ഈ ആഡംബര ഫോണ്‍ ഒരു ഇന്ത്യക്കാരിയുടെ കൈയിലാണുള്ളത്. മറ്റാരുമല്ല, പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയാണ് ആ ഫോണിന്റെ ഉടമ.
ലോകത്ത് ഇതുവരെ നിര്‍മിക്കപ്പെട്ട ഫോണുകളില്‍ ഏറ്റവും ഉയര്‍ന്ന വിലയുള്ള ഫോണ്‍ എന്ന ഖ്യാതി ഫാല്‍ക്കണ്‍ സൂപ്പര്‍നോവ ഐഫോണ്‍ 6 പിങ്ക് ഡയമണ്ട് എഡിഷന് സ്വന്തമാണ്.
ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ലക്ഷ്വറി ബ്രാന്‍ഡായ ഫാല്‍ക്കണ്‍ ആണ് ഈ ഫോണ്‍ നിര്‍മിച്ചിരിക്കുന്നത്. ഫോണിന്റെ ബോഡി 24 കാരറ്റ് സ്വര്‍ണത്തിലും പ്ലാറ്റിനത്തിലുമാണ് നിര്‍മിച്ചിരിക്കുന്നത്. ഫോണിന്റെ പിന്നില്‍ ആപ്പിള്‍ ലോഗോയ്ക്ക് താഴെയായി സ്ഥാപിച്ചിട്ടുള്ള വലിയ പിങ്ക് ഡയമണ്ട് ആണ് ഇതില്‍ ഏറ്റവും പ്രധാന ഫീച്ചര്‍. ഈ ഡയമണ്ടാണ് ഫോണിനെ ലോകത്തിലെ ഏറ്റവും ആഡംബര ഫോണാക്കി മാറ്റുന്നത്.
സാങ്കേതിക സവിശേഷതകള്‍
സാധാരണ ഐഫോണ്‍ 6-ന് സമാനമായ സാങ്കേതിക ഘടനയാണ് ഈ ഫോണിനുമുള്ളത്. 4.7 ഇഞ്ച് റെറ്റിന എച്ച്.ഡി ഡിസ്പ്ലേ, ആപ്പിള്‍ എ8 ചിപ്പ്, 8 മെഗാപിക്‌സല്‍ ക്യാമറ എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. പ്ലാറ്റിനം കോട്ടിങ്ങും അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും മറ്റു പ്രത്യേകതകളാണ്.
⭕💢⭕💢⭕💢⭕💢⭕💢
#ഫ്ലാഷ് ന്യൂസ് 📯📯📯 #ഇന്നത്തെ പ്രധാന വാർത്തകൾ #ലോകത്തിലെ ഏറ്റവും വില കൂടിയ സ്മാർട്ട് ഫോൺ 💢⭕💢