@rameshchennithala
@rameshchennithala

Ramesh Chennithala

Official account of Ramesh Chennithala | Leader of Opposition, Kerala Legislative Assembly

ആദിവാസി സഹോദരങ്ങളുടെ സ്നേഹം കൊണ്ട് കുതിർന്ന പുതുവത്സരദിനമാണ് ഇടുക്കി ജില്ലയിലെ ഇടമലക്കുടിയിൽ ആഘോഷിച്ചത്. മൂന്നാർ നിന്നും ക്ലേശകരമായ കാനനപാതയിലൂടെ മൂന്ന് മണിക്കൂറിലധികം യാത്ര ചെയ്താണ് ഇടമലക്കുടിയിൽ എത്തിയത്‌. രാജ്യത്തെ ആദ്യത്തെ ഗോത്രവർഗ പഞ്ചായത്തിൽ ഒരു എൽ.പി. സ്‌കൂൾ മാത്രമാണുള്ളത്. യുപി സ്കൂൾ ഇല്ലാത്ത പഞ്ചായത്ത്. ഇടമലക്കുടിയുടെ വിദ്യാഭ്യാസ വികസനത്തിനായി 66 ലക്ഷം രൂപസ്കൂൾ കെട്ടിടത്തിനും അഞ്ച് ലക്ഷം രൂപ പാചകപ്പുരയ്ക്കും ഇടുക്കി എംപി അഡ്വ. ഡീൻ കുര്യാക്കോസ് യോഗത്തിൽ വച്ചു പ്രഖ്യാപിച്ചു. ഈ സഹോദരങ്ങളുടെ ഉന്നമനമാണ് സാമൂഹ്യപുരോഗതിയുടെ അളവുകോൽ. #💞happy newyear💞
#

💞happy newyear💞

💞happy newyear💞 - ShareChat
1.2k കണ്ടവര്‍
21 ദിവസം
അസഹിഷ്ണുതയുടെ പാരമ്യത്തിലേക്ക്‌ രാജ്യം എത്തുന്നു എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ്‌ ഉത്തർ പ്രദേശിൽ പ്രിയങ്കാ ഗാന്ധിക്കെതിരെ ഉണ്ടായ പോലീസ്‌ അതിക്രമം. ഇൻഡ്യക്ക്‌ വേണ്ടി ജീവൻ വെടിഞ്ഞ ഇന്ദിരാ ഗാന്ധിയുടേയും, രാജീവ്‌ ഗാന്ധിയുടേയും ചോരയാണ്‌ ആ സിരകളിൽ ഒഴുകുന്നത്‌ എന്ന് യോഗി ആദിത്യനാഥ്‌ ഓർത്താൽ നന്ന്. മാപ്പ്‌ എഴുതി കൊടുത്ത പാരമ്പര്യം ഇല്ല, അതുകൊണ്ട്‌ ഇൻഡ്യയുടെ ആത്മാവ്‌ സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തിന്റെ മുൻപന്തിയിൽ തന്നെ നെഹ്‌റു കുടുംബം ഉണ്ടാകും, അത്‌ വീണ്ടെടുക്കും വരെ. എങ്ങനെയാണോ ഇന്ത്യൻ ജനതയ്ക്ക് മുന്നിൽ ബ്രിട്ടീഷുകാർ മുട്ട് മടക്കിയത്, അത്പോലെ ഇന്ത്യയുടെ ഭരണഘടനയ്ക്ക് മുന്നിൽ ബിജെപിയുടെ ഫാസിസ്റ്റ് സർക്കാരിന് മുട്ട് മടക്കേണ്ടി വരും. അന്നും ഇന്നും സമരങ്ങൾക്ക് മുന്നിൽ കോൺഗ്രസ്‌ പാർട്ടിയും അതിന്റെ നേതാക്കളും ഉണ്ടാകും. What is happening in this Country? Don't citizens have the right to protest in this Jurassic Republic? Strongly condemn the manhandling of #PriyankaGandhi by the UP Police on her way to meet the family members of former IPS officer& party members arrested for protesting against CAA #🇮🇳 വർഗീയത_തുലയട്ടെ
#

🇮🇳 വർഗീയത_തുലയട്ടെ

🇮🇳  വർഗീയത_തുലയട്ടെ - 1 hour ago - ShareChat
685 കണ്ടവര്‍
26 ദിവസം
പൗരത്വ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധപ്രകടനത്തിൽ പങ്കെടുക്കുന്ന നേതാക്കളെയും പൗരാവകാശപ്രവർത്തകരെയും കൂട്ടത്തോടെ അറസ്റ്റ് ചെയ്തു ജയിലിൽ അടയ്ക്കുകയാണ്. പ്രമുഖചരിത്രകാരൻ രാമചന്ദ്രഗുഹ അടക്കമുള്ളവരെ ഇരുമ്പഴിക്കുള്ളിലാക്കി കരിനിയമം നടപ്പിലാക്കാൻ ഇന്ത്യ അനുവദിക്കില്ല. ഇന്റർനെറ്റ്, മൊബൈൽ ഫോൺ, ഗതാഗത മാർഗങ്ങൾ മുടക്കി രാജ്യത്തെ വലിയതടവറയാക്കാനുള്ള നീക്കമാണ് ബിജെപി ചെയ്യുന്നത്. ഇന്ത്യൻ ജനത ഒറ്റകെട്ടായി ഈ കെട്ടകാലത്തെ പരാജയപ്പെടുത്തും. The police cannot thwart the opposition against the draconian CAA by arresting the social activits.I deplore the arrest and manhandling of activists like Ramachandra Guha.Clampdown on internet and other communication means are against the Fundamental rights.The people of this Country will resist the efforts of the BJP to break this country based on communal basis #BoycottCAA #🇮🇳 വർഗീയത_തുലയട്ടെ #🇮🇳 വർഗീയത_തുലയട്ടെ
#

🇮🇳 വർഗീയത_തുലയട്ടെ

🇮🇳  വർഗീയത_തുലയട്ടെ - . രാമചന്ദ്രഗുഹയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിക്കുക ಶose അയക്കിയ പ്രതിയ രിച്ചമർത്ത യിം വിജയിക്കില്ല f Rameshchennithala Chennithala - ShareChat
470 കണ്ടവര്‍
1 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം