@ramzainu
@ramzainu

Rameeza Aabid

NO LOVE..NO PAIN..NO TENSION...

#

📙 നോവൽ

"ചെര്‍ക്കന് പെണ്ണിനോടെന്തേലും സംസാരിക്കാന്‍ ണ്ടെങ്കി ആവാലോ ലേ..!" കാരണവന്‍മാരില്‍ നിന്ന് ഈ ഒരു വര്‍ത്താനം കേള്‍ക്കാനും വേണ്ടീട്ടായീനു വായക്കാപ്പൊരി പ്ലൈറ്റിലേക്ക് കണ്ണും നട്ടിരുന്നത്... കേള്‍ക്കും.. കേള്‍ക്കാതിരിക്കൂലല്ലോ..! പെണ്ണ് കാണല്‍ ചടങ്ങില്‍ എല്ലാ പൊരീലും കാണാന്‍ കാത്ത് നിക്ക്ണ പെണ്ണാണ് ചായീം ബേക്കറീം ഒക്കെ കൊട്ന്ന് തള്ളല്.. ഇതിപ്പൊ ഓളെ വാപ്പാന്‍റെ പണിയായി.. ഞമ്മക്കാണെങ്കി ഓളെക്കാണാതെ ഇരിക്കപ്പൊറുതി കിട്ടാത്ത അവസ്ഥയാ.. അയിന് കാരണോണ്ട്.. ഞാനോളെ ഫോട്ടത്തില്‍ പോലും കണ്ട്ട്ടില്ല..! ഇത്താത്താന്‍റെ സെലക്ഷനാണ്.. ഇത്താത്താക്കും പൊരക്കാര്‍ക്കും ഇഷ്ടപ്പെട്ട സ്ഥിതിക്ക് പെണ്ണ് അടക്കോം ഒതുക്കോം ഉള്ള കുട്ട്യാണെന്ന് ഒറപ്പുള്ളൊണ്ട് ഞാനതങ്ങ് കണ്ണും പൂട്ടി സമ്മയ്ച്ചു.. പാന്‍റും കീശയില്‍ കയ്യിട്ട് വല്യമ്പീല് പെണ്ണിന്‍റടുത്തേക്ക് ചെന്നത് ചില പ്രതീക്ഷകളൊക്കെ പോക്കറ്റിലിട്ടോണ്ടായീര്‍ന്നു.. അയ്യീ.. ഇങ്ങളുദ്ദേശിക്ക്ണ അതൊന്നും അല്ലാ ട്ടോ.. ഞമ്മളെ കാണുമ്പളേ തറയില്‍ കാലുകൊണ്ട് "റ" വരക്കുന്ന ഒരു പെണ്ണിനെ പ്രതീക്ഷിച്ച് ചെന്നപ്പൊ കണ്ടത് എന്നേം കാത്ത് ലിവിങ്ങ് റൂമിലെ സോഫയില്‍ ലാ... *See more* at https://b.sharechat.com/f6bPLt1L51
48.9k കണ്ടവര്‍
1 മാസം
#

📙 നോവൽ

*എനിക്കായ്* *✍Muhsi Sinuuz* ആദ്യ ശമ്പളം ഉപ്പച്ചിടെ കൈ കൊണ്ട് തന്നെ വാങ്ങിപ്പിക്കണം എന്ന് ആദ്യേ ആഗ്രഹിച്ചിരുന്നതായിരുന്നു. അതു കൊണ്ട് തന്നെയാണ് മാസാവസാനം പ്രിൻസിപ്പൽ ശമ്പളം വിതരണം ചെയ്യുമ്പോൾ ഞാൻ ഉപ്പച്ചിനെ വിളിച്ച് കോളേജിൽ വരാൻ പറഞ്ഞത്. ശമ്പളം വാങ്ങിക്കാനായി ഏറ്റവും അവസാനമായി പോയി നിന്ന് ഞാൻ ഉപ്പച്ചി വരുന്നതും നോക്കി നിന്നു. എന്റെ പെട്ടെന്നുള്ള വിളിയും , കാരണം പറച്ചിലും ഇല്ലാത്തത് കൊണ്ടായിരിക്കണം, ഉപ്പച്ചി അപ്പഴേക്കും വണ്ടി പിടിച്ച് ഓടിക്കിതച്ചരികിലെത്തിയത്. ഞാൻ വിളിച്ചപ്പോഴേക്കും ഓടിക്കിതച്ചുള്ള ആ വരവ് കണ്ടപ്പോ ഉള്ളൊന്ന് പിടഞ്ഞു. കുഞ്ഞായിരിക്കുമ്പഴേ ആരാവാനാ ആഗ്രഹം എന്ന ചോദ്യത്തിനെന്റെ മറുപടി അധ്യാപിക എന്നതായിരുന്നു. കൂടെയുള്ളവരുടെയെല്ലാം ഇഷ്ടങ്ങൾ ക്ലാസ് കയറ്റം കിട്ടുന്നതിനനുസരിച്ച് മാറിക്കൊണ്ടിരുന്നെങ്കിലും എന്റെയുള്ളിലെ ആഗ്രഹം ഓരോ ക്ലാസ് കയറ്റത്തിനുമൊപ്പം ഉള്ളിൽ അരക്കെട്ടുറപ്പിക്കുകയായിരുന്നു. പ്ലസ്ടുവിന് ശേഷം TTC പൂർത്തിയാക്കിയാൽ യുപി ക്ലാസുകളിൽ അധ്യാപികയായി ജോലി ചെയ്യാം എന്നറിഞ്ഞപ്പോൾ പ്ലസ്ടുവിന് ശേഷം TTC ക്ക് പോകണമെന്ന ആഗ്രഹം ഉള്ളിൽ തിരതല്ലിക്കൊണ്ടിരുന്നു... പ... *See more* at https://b.sharechat.com/jbaxFYonD1
29.7k കണ്ടവര്‍
2 മാസം
#

📙 നോവൽ

💕എന്റെ ഭാര്യ 💕 Full Part ✍️✍️✍️Thesni shana "ഓ... വന്നോ രണ്ടാളും സർക്കിറ്റൊക്കെ കഴിഞ്ഞ്..." ഉമ്മാന്റെ ആ ചോദ്യം കേട്ടുകൊണ്ടാണ് അർഷുവും ആമിയും അകത്തേക്കു കയറി വന്നത്. ആമി ഒന്നും മിണ്ടാതെ അകത്തേക്കു കയറി പോയി. രാവിലെ മുതലുള്ള ഹോസ്പിറ്റൽ കയറിയിറക്കവും യാത്രയുടെ ക്ഷീണവുമെല്ലാം അവളെ നന്നായി ബാധിച്ചിരുന്നു. ഒന്നുറങ്ങണം എന്ന് കരുതിയാണ് അവൾ മുറിയിലേക്ക് കയറിയത്. എന്നാൽ മച്ചിയായ മരുമകളെ ഒരു പാഠം പഠിപ്പിക്കാൻ വേണ്ടി ഉമ്മ അന്ന് ഭക്ഷണം ഒന്നും തന്നെ ഉണ്ടാക്കിയിരുന്നില്ല. പോരാത്തതിന് ഉമ്മയുടെ ഓരോരോ കുത്തുവാക്കുകളും അവളെ വല്ലാതെ തളർത്തി. വയ്യെങ്കിലും അവളവിടെ നിന്നും എഴുനേറ്റ് അടുക്കളയിലേക്കു പോയി ഭക്ഷണമെല്ലാം ഉണ്ടാകാൻ തുടങ്ങി. എല്ലാം കേട്ട് ഒന്നും മിണ്ടാതിരിക്കുന്ന അർഷിയെ കണ്ടപ്പോൾ ഉപ്പാന്റെ മനസ്സാകെ നീറി. ഉപ്പ അവന്റെ അടുത്തിരുന്നു ശബ്ദം താഴ്ത്തികൊണ്ട് അവനോടു ചോദിച്ചു. "മോനെ.... ഡോക്ടർ എന്താ പറഞ്ഞെ... " അവൻ പറയുന്നതിന്റെ മുന്നെ ആ ചോദ്യത്തിന് മറുപടി പറഞ്ഞത് ഉമ്മയായിരുന്നു. "അതിന് അവര് ഡോക്ടറെ കാണാനാണ് പോയതെന്ന് നിങ്ങളോടാരാ മനുഷ്യ പറഞ്ഞത്. അവന് അവന്റെ ഭാര്യനെയും കൂട്ടി കറങ്ങാൻ പോയി. ... *See more* at https://b.sharechat.com/ZahgqMMH6Z
52.1k കണ്ടവര്‍
4 മാസം
#

📙 നോവൽ

FULL_STORY ഏഴാം മാസത്തിൽ പ്രസവത്തിന് ഭാര്യയെ അവളുടെ വീട്ടിലേക്ക് വിളിച്ചുക്കൊണ്ടു പോയതിന് ശേഷമാണ് അവളുടെ സാമീപ്യം എത്ര പ്രിയപ്പെട്ടതാണന്ന് മനസ്സിലായത്. അതുവരെയും ബുദ്ധിമുട്ടിയാണങ്കിലും എന്റെ കാര്യങ്ങൾ അവൾ പരമാവധി ശ്രദ്ധിക്കാറുണ്ടായിരുന്നു. നടുവിന് കൈയ്യും കൊടുത്തു വയറും ഉന്തിപ്പോകുന്ന അവളെ ലോഡും വണ്ടിയും പോകുന്നെന്ന് പറഞ്ഞു കളിയാക്കുമായിരുന്നു. ഇതു കേൾക്കുമ്പോൾ അവളുടെ ദേഷ്യം പിടിച്ച സംസാരം കേൾക്കാൻ ത്തന്നെ ഒരു രസമുണ്ടായിരുന്നു. ഒരോന്ന് ആക്കി വെച്ചിട്ടു അനുഭവിയ്ക്കാൻ ഞാനുമെന്ന് പറയുന്നത് സ്ഥിരം പല്ലവി ആയിരുന്നു. അവളെ ദേഷ്യം പിടിപ്പിക്കുമ്പോൾ അമ്മയും വഴക്കു പറയുമായിരുന്നു. ഡാ ... നിന്റെ കുട്ടിക്കളിയൊന്നും ഈ സമയത്ത് വേണ്ട .. ട്ടോ.. അവളുടെ പരിഭവത്തിന് രാത്രി വരെയുള്ള ആയുസേ ഉണ്ടായിരുന്നുള്ളു. കിടപ്പുമുറിയിൽ അവളുടെ വയറിൽ ചെവി ചേർത്തു കുഞ്ഞിനോട് സംസാരിക്കുമ്പോൾ അവൾ പറയുമായിരുന്നു , തന്തയുടെ അതേ മോനാണ് കണ്ടില്ലേ വയറ്റിൽ കിടന്നു കാണിക്കുന്ന കുസൃതികൾ. ............................ പീന്നീട് അവൾ കൈയ്യിൽ മുറുകേ പിടിച്ചു ലേബർ റൂമിന്റെ വാതിൽക്കൽ എത്തിയപ്പോഴും വേദന നിറഞ്ഞ കണ്ണിൽ സ്നേഹം മാത്രമായിരുന്ന... *See more* at https://b.sharechat.com/dejjWssI6Z
26.4k കണ്ടവര്‍
4 മാസം
#

📙 നോവൽ

🔥 ഇമ്മിണി വല്യ നോവ് 🔥 Full part ചെക്കപ്പിന് ഡോക്ടറെ കാണാൻ ആശുപത്രി വരാന്തയിലെ കസേരയിൽ ഇരിക്കുബോൾ അവളെന്റെ കയ്യിൽ മുറുകെപ്പിടിച്ചു. "ഡേറ്റ് അടുക്കുംതോറും എനിക്കെന്തോ ഒരു പേടി..." "ഈ ലോകത്ത് ആദ്യമായി പ്രസവിക്കുന്ന പെണ്ണല്ലല്ലോ നീ..."-അവളുടെ ടെൻഷൻ കണ്ടപ്പോൾ എനിക്ക് ദേഷ്യമാണ് വന്നത്. സിനിമകളിലൊക്കെ ഗർഭിണികളുടെ കരച്ചിലും വെപ്രാളവുമൊക്കെ കണ്ടിട്ടുണ്ടെങ്കിലും ഒരു അഭിനയമെന്നതിനപ്പുറം യാതൊന്നും എനിക്ക് തോന്നിയിരുന്നില്ല . എന്തിനേറെ...പത്തുമാസം ചുമന്നു പ്രസവിച്ച കഥ അമ്മ പറയുമ്പോഴും എല്ലാ അമ്മമാരും മക്കളെ ജയിക്കാൻ പറയുന്ന സാധാരണ ഒരു ഡയലോഗ് മാത്രമായിരുന്നു എനിക്കതും. ഡോക്ടറെ കണ്ടു,അടുത്ത ആഴ്ച അഡ്മിറ്റ് ആകാൻ ഡോക്ടർ പറഞ്ഞു...മരുന്നു വാങ്ങാൻ ക്യൂ നിന്നപ്പോഴും ടെൻഷൻ കൊണ്ട് അവളെന്റെ കയ്യിൽ വീണ്ടും അമർത്തിപ്പിടിച്ചു. കണ്ണുകൾ ചെറുതായി കലങ്ങിയിട്ടുണ്ട്. അവളുടെ ആവശ്യമില്ലാത്ത ആ ടെൻഷൻ കണ്ടപ്പോൾ എനിക്കു വീണ്ടും ദേഷ്യം വന്നു. "ലോകത്ത് എത്രപേരാ പ്രസവിക്കുന്നത്... എന്തിനാ ഇതിനും മാത്രം പേടി...അല്ലേലും കാശു മുടക്കുന്നതും ആശുപത്രിയിലേക്ക് കൊണ്ടോടുന്നതും ആണുങ്ങളല്ലേ... നിങ്ങൾ പെണ്ണുങ്ങൾക്ക് വല്ലതും... *See more* at https://b.sharechat.com/0rzV9XEI6Z
58.6k കണ്ടവര്‍
4 മാസം
#

📙 നോവൽ

ചേച്ചി **----***--***** രചന :ആര്യൻ തൃശൂർ. പിന്നി തുടങ്ങിയ ബാഗിന്റെ സിബ് അല്പം താഴ്ത്തി അവൾ ചോറും പാത്രം പുറത്തെടുത്തു. സമയം ഒന്ന് കഴിഞ്ഞു. രജനി ഇപ്പോ ക്ലാസിൽ നിന്നും ഇറങ്ങി കാണും. ചേച്ചി ക്ലാസിനു വെളിയിലിറങ്ങി. മറ്റു കുട്ടികൾ അപ്പോഴേക്കും അവരുടെ പാത്രങ്ങളും ചോറ് പൊതികളും തുറന്നു കഴിഞ്ഞിരുന്നു. പല തരം മെഴുക്കു പുരട്ടിയുടെയും മസാലയുടെയും മണം പരന്നു. അവൾക്ക് ചുണ്ടിൽ വെള്ളം ഊറി വന്നു. നിറം മങ്ങിയ അലുമിനിയം ചോറും പാത്രം ഒരു പഴയ സഞ്ചിയിൽ തിരുകി അവൾ മാറോടു ചേർത്ത് പിടിച്ചു. രജനി ഇറങ്ങിക്കാണും. അവൾ പടവുകൾ ഇറങ്ങി കോളേജിന്റെ എൻട്രൻസിൽ എത്തി. ചുമരിനോട് ചേർന്ന പൈപ്പ് തുറന്നു കൈ നനച്ചു കഴുകി. വരാന്തയിലും മറ്റും കറികളുടെ ഗന്ധം. പ്രണയിക്കുന്നവർ വരാന്തയിൽ ഒരുമിച്ചിരുന്നു കഴിക്കുന്നു. ക്ലാസ് മുറികളിൽ കറികൾ അന്യോന്യം കൈമാറി രുചി പറഞ്ഞു സഹപാഠികൾ സ്നേഹം വിതറുന്നു. തനിക്ക് അവിടെ ഇരിക്കാൻ വയ്യ. തനിക്ക് മര ചുവട്ടിൽ തന്റെ അനിയത്തിയുടെ ഒപ്പം ഇരുന്ന് കഴിക്കണം.നിങ്ങൾ കരുതും പോലെ സ്നേഹം കൊണ്ട് മാത്രം അല്ല. ചോറ് പാത്രത്തിൽ റേഷന്റെ അല്പം ചോറും ഉള്ളി ചതച്ചതും മാത്രേ കാണൂ. അത് തിന്നാൻ അവൾക്കു മടിയില്ല. പക്... *See more* at https://b.sharechat.com/UnUsPIGY4Z
11.4k കണ്ടവര്‍
4 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം