@ramzainu
@ramzainu

Rameeza Aabid

NO LOVE..NO PAIN..NO TENSION...

#

📙 നോവൽ

💕എന്റെ ഭാര്യ 💕 Full Part ✍️✍️✍️Thesni shana "ഓ... വന്നോ രണ്ടാളും സർക്കിറ്റൊക്കെ കഴിഞ്ഞ്..." ഉമ്മാന്റെ ആ ചോദ്യം കേട്ടുകൊണ്ടാണ് അർഷുവും ആമിയും അകത്തേക്കു കയറി വന്നത്. ആമി ഒന്നും മിണ്ടാതെ അകത്തേക്കു കയറി പോയി. രാവിലെ മുതലുള്ള ഹോസ്പിറ്റൽ കയറിയിറക്കവും യാത്രയുടെ ക്ഷീണവുമെല്ലാം അവളെ നന്നായി ബാധിച്ചിരുന്നു. ഒന്നുറങ്ങണം എന്ന് കരുതിയാണ് അവൾ മുറിയിലേക്ക് കയറിയത്. എന്നാൽ മച്ചിയായ മരുമകളെ ഒരു പാഠം പഠിപ്പിക്കാൻ വേണ്ടി ഉമ്മ അന്ന് ഭക്ഷണം ഒന്നും തന്നെ ഉണ്ടാക്കിയിരുന്നില്ല. പോരാത്തതിന് ഉമ്മയുടെ ഓരോരോ കുത്തുവാക്കുകളും അവളെ വല്ലാതെ തളർത്തി. വയ്യെങ്കിലും അവളവിടെ നിന്നും എഴുനേറ്റ് അടുക്കളയിലേക്കു പോയി ഭക്ഷണമെല്ലാം ഉണ്ടാകാൻ തുടങ്ങി. എല്ലാം കേട്ട് ഒന്നും മിണ്ടാതിരിക്കുന്ന അർഷിയെ കണ്ടപ്പോൾ ഉപ്പാന്റെ മനസ്സാകെ നീറി. ഉപ്പ അവന്റെ അടുത്തിരുന്നു ശബ്ദം താഴ്ത്തികൊണ്ട് അവനോടു ചോദിച്ചു. "മോനെ.... ഡോക്ടർ എന്താ പറഞ്ഞെ... " അവൻ പറയുന്നതിന്റെ മുന്നെ ആ ചോദ്യത്തിന് മറുപടി പറഞ്ഞത് ഉമ്മയായിരുന്നു. "അതിന് അവര് ഡോക്ടറെ കാണാനാണ് പോയതെന്ന് നിങ്ങളോടാരാ മനുഷ്യ പറഞ്ഞത്. അവന് അവന്റെ ഭാര്യനെയും കൂട്ടി കറങ്ങാൻ പോയി. ... *See more* at https://b.sharechat.com/ZahgqMMH6Z
50.5k കണ്ടവര്‍
25 ദിവസം
#

📙 നോവൽ

FULL_STORY ഏഴാം മാസത്തിൽ പ്രസവത്തിന് ഭാര്യയെ അവളുടെ വീട്ടിലേക്ക് വിളിച്ചുക്കൊണ്ടു പോയതിന് ശേഷമാണ് അവളുടെ സാമീപ്യം എത്ര പ്രിയപ്പെട്ടതാണന്ന് മനസ്സിലായത്. അതുവരെയും ബുദ്ധിമുട്ടിയാണങ്കിലും എന്റെ കാര്യങ്ങൾ അവൾ പരമാവധി ശ്രദ്ധിക്കാറുണ്ടായിരുന്നു. നടുവിന് കൈയ്യും കൊടുത്തു വയറും ഉന്തിപ്പോകുന്ന അവളെ ലോഡും വണ്ടിയും പോകുന്നെന്ന് പറഞ്ഞു കളിയാക്കുമായിരുന്നു. ഇതു കേൾക്കുമ്പോൾ അവളുടെ ദേഷ്യം പിടിച്ച സംസാരം കേൾക്കാൻ ത്തന്നെ ഒരു രസമുണ്ടായിരുന്നു. ഒരോന്ന് ആക്കി വെച്ചിട്ടു അനുഭവിയ്ക്കാൻ ഞാനുമെന്ന് പറയുന്നത് സ്ഥിരം പല്ലവി ആയിരുന്നു. അവളെ ദേഷ്യം പിടിപ്പിക്കുമ്പോൾ അമ്മയും വഴക്കു പറയുമായിരുന്നു. ഡാ ... നിന്റെ കുട്ടിക്കളിയൊന്നും ഈ സമയത്ത് വേണ്ട .. ട്ടോ.. അവളുടെ പരിഭവത്തിന് രാത്രി വരെയുള്ള ആയുസേ ഉണ്ടായിരുന്നുള്ളു. കിടപ്പുമുറിയിൽ അവളുടെ വയറിൽ ചെവി ചേർത്തു കുഞ്ഞിനോട് സംസാരിക്കുമ്പോൾ അവൾ പറയുമായിരുന്നു , തന്തയുടെ അതേ മോനാണ് കണ്ടില്ലേ വയറ്റിൽ കിടന്നു കാണിക്കുന്ന കുസൃതികൾ. ............................ പീന്നീട് അവൾ കൈയ്യിൽ മുറുകേ പിടിച്ചു ലേബർ റൂമിന്റെ വാതിൽക്കൽ എത്തിയപ്പോഴും വേദന നിറഞ്ഞ കണ്ണിൽ സ്നേഹം മാത്രമായിരുന്ന... *See more* at https://b.sharechat.com/dejjWssI6Z
25.6k കണ്ടവര്‍
25 ദിവസം
#

📙 നോവൽ

🔥 ഇമ്മിണി വല്യ നോവ് 🔥 Full part ചെക്കപ്പിന് ഡോക്ടറെ കാണാൻ ആശുപത്രി വരാന്തയിലെ കസേരയിൽ ഇരിക്കുബോൾ അവളെന്റെ കയ്യിൽ മുറുകെപ്പിടിച്ചു. "ഡേറ്റ് അടുക്കുംതോറും എനിക്കെന്തോ ഒരു പേടി..." "ഈ ലോകത്ത് ആദ്യമായി പ്രസവിക്കുന്ന പെണ്ണല്ലല്ലോ നീ..."-അവളുടെ ടെൻഷൻ കണ്ടപ്പോൾ എനിക്ക് ദേഷ്യമാണ് വന്നത്. സിനിമകളിലൊക്കെ ഗർഭിണികളുടെ കരച്ചിലും വെപ്രാളവുമൊക്കെ കണ്ടിട്ടുണ്ടെങ്കിലും ഒരു അഭിനയമെന്നതിനപ്പുറം യാതൊന്നും എനിക്ക് തോന്നിയിരുന്നില്ല . എന്തിനേറെ...പത്തുമാസം ചുമന്നു പ്രസവിച്ച കഥ അമ്മ പറയുമ്പോഴും എല്ലാ അമ്മമാരും മക്കളെ ജയിക്കാൻ പറയുന്ന സാധാരണ ഒരു ഡയലോഗ് മാത്രമായിരുന്നു എനിക്കതും. ഡോക്ടറെ കണ്ടു,അടുത്ത ആഴ്ച അഡ്മിറ്റ് ആകാൻ ഡോക്ടർ പറഞ്ഞു...മരുന്നു വാങ്ങാൻ ക്യൂ നിന്നപ്പോഴും ടെൻഷൻ കൊണ്ട് അവളെന്റെ കയ്യിൽ വീണ്ടും അമർത്തിപ്പിടിച്ചു. കണ്ണുകൾ ചെറുതായി കലങ്ങിയിട്ടുണ്ട്. അവളുടെ ആവശ്യമില്ലാത്ത ആ ടെൻഷൻ കണ്ടപ്പോൾ എനിക്കു വീണ്ടും ദേഷ്യം വന്നു. "ലോകത്ത് എത്രപേരാ പ്രസവിക്കുന്നത്... എന്തിനാ ഇതിനും മാത്രം പേടി...അല്ലേലും കാശു മുടക്കുന്നതും ആശുപത്രിയിലേക്ക് കൊണ്ടോടുന്നതും ആണുങ്ങളല്ലേ... നിങ്ങൾ പെണ്ണുങ്ങൾക്ക് വല്ലതും... *See more* at https://b.sharechat.com/0rzV9XEI6Z
57.7k കണ്ടവര്‍
25 ദിവസം
#

📙 നോവൽ

ചേച്ചി **----***--***** രചന :ആര്യൻ തൃശൂർ. പിന്നി തുടങ്ങിയ ബാഗിന്റെ സിബ് അല്പം താഴ്ത്തി അവൾ ചോറും പാത്രം പുറത്തെടുത്തു. സമയം ഒന്ന് കഴിഞ്ഞു. രജനി ഇപ്പോ ക്ലാസിൽ നിന്നും ഇറങ്ങി കാണും. ചേച്ചി ക്ലാസിനു വെളിയിലിറങ്ങി. മറ്റു കുട്ടികൾ അപ്പോഴേക്കും അവരുടെ പാത്രങ്ങളും ചോറ് പൊതികളും തുറന്നു കഴിഞ്ഞിരുന്നു. പല തരം മെഴുക്കു പുരട്ടിയുടെയും മസാലയുടെയും മണം പരന്നു. അവൾക്ക് ചുണ്ടിൽ വെള്ളം ഊറി വന്നു. നിറം മങ്ങിയ അലുമിനിയം ചോറും പാത്രം ഒരു പഴയ സഞ്ചിയിൽ തിരുകി അവൾ മാറോടു ചേർത്ത് പിടിച്ചു. രജനി ഇറങ്ങിക്കാണും. അവൾ പടവുകൾ ഇറങ്ങി കോളേജിന്റെ എൻട്രൻസിൽ എത്തി. ചുമരിനോട് ചേർന്ന പൈപ്പ് തുറന്നു കൈ നനച്ചു കഴുകി. വരാന്തയിലും മറ്റും കറികളുടെ ഗന്ധം. പ്രണയിക്കുന്നവർ വരാന്തയിൽ ഒരുമിച്ചിരുന്നു കഴിക്കുന്നു. ക്ലാസ് മുറികളിൽ കറികൾ അന്യോന്യം കൈമാറി രുചി പറഞ്ഞു സഹപാഠികൾ സ്നേഹം വിതറുന്നു. തനിക്ക് അവിടെ ഇരിക്കാൻ വയ്യ. തനിക്ക് മര ചുവട്ടിൽ തന്റെ അനിയത്തിയുടെ ഒപ്പം ഇരുന്ന് കഴിക്കണം.നിങ്ങൾ കരുതും പോലെ സ്നേഹം കൊണ്ട് മാത്രം അല്ല. ചോറ് പാത്രത്തിൽ റേഷന്റെ അല്പം ചോറും ഉള്ളി ചതച്ചതും മാത്രേ കാണൂ. അത് തിന്നാൻ അവൾക്കു മടിയില്ല. പക്... *See more* at https://b.sharechat.com/UnUsPIGY4Z
10.8k കണ്ടവര്‍
26 ദിവസം
#

📙 നോവൽ

"നിങ്ങളിതെന്നും രാവിലെ ആരെക്കാണാനാണ് കണ്ണേട്ടാ പോകുന്നത് ?എനിക്ക് സംശയം ഉണ്ട് കേട്ടോ ...ആമിയെ നീ കരുതിയിരുന്നോ ...ഈ കണ്ണേട്ടനെ നമുക്ക് തൊണ്ടി സഹിതം പൊക്കണം കേട്ടോ പെണ്ണേ " അയലത്തെ റംല ഇതും പറഞ്ഞു മതിലിനു അടുത്തു വന്നു നിന്നു .കണ്ണേട്ടൻ ഓട്ടോ കഴുകുന്നതിനിടയിൽ അത് കേട്ട് എന്നെ നോക്കി ചിരിച്ചു . "റംല ...ഇജ്ജ് രാവിലെ വന്നു കുടുംബം കലക്കുവാനോ ?" കണ്ണേട്ടൻ ചോദിച്ചു . "സത്യമാണ് ആമി ...കണ്ണേട്ടൻ എന്നും ആരെക്കാണാനാണ് പോകുന്നത് ...ഹാരിഷ് ഇക്കാ എന്നും പറയും കണ്ണേട്ടൻ ടൗണിലെ ക്ഷേത്രത്തിൽ പോകാതെ ഓട്ടോ സ്റ്റാൻഡിൽ വരില്ലെന്ന് " റംല ആ പറഞ്ഞത് തമാശ അല്ലെന്നു എനിക്ക് തോന്നി .കണ്ണേട്ടൻ അവൾ പറയുന്നത് ശ്രദ്ധിക്കാതെ നിന്നു . "എന്റെ റംല ...ഹാരിഷിനു ഒരു പണിയും ഇല്ലേ ...അങ്ങേരു എന്ത് പറഞ്ഞാലും എനിക്ക് അറിയുന്ന കാര്യമാണ് ഇത്. കണ്ണേട്ടൻ ചെറുപ്പം മുതൽ ആ ക്ഷേത്രത്തിൽ കയറിട്ട് എവിടേം പോകു .എനിക്ക് എന്റെ കണ്ണേട്ടനെ നന്നായറിയാം പെണ്ണേ ...എനിക്ക് കണ്ണേട്ടനിൽ ഒരു വിശ്വാസമുണ്ട് .നീ നിന്റെ ഹാരിഷിനെ പറഞ്ഞു മനസിലാക്കിക്കോ ." ഞാനത് പറഞ്ഞത് റംലക്ക് ദേഷ്യമായി .അവൾ വീട്ടിലേക്കു നടന്നു .ഞാൻ അടുക്കളയിലേക്കു കയറിയപ്പോൾ കണ്ണേട്ടൻ പറഞ്ഞു . "ആമി ...നിനക്ക് എന്നെ സംശയം ഉണ്ടോ ?" "ഇല്ല ...പരസ്പര വിശ്വാസല്ലേ കണ്ണേട്ടാ ദാമ്പത്യത്തിന്റെ അടിത്തറ " അത് കേട്ട് എന്നെ നോക്കി കണ്ണേട്ടൻ മുറ്റത്തേക്ക് നടന്നു .വിശ്വാസം അതാണ് എല്ലാം .വിശ്വാസം നഷ്ടമായാൽ തീർന്നു എല്ലാം .                        🖋️🖋️🖋️🖋️      ആമി
3.4k കണ്ടവര്‍
27 ദിവസം
#

📙 നോവൽ

"ന്തിനാ വാസു ന്റെ എല്ലാ ഡ്രെസ്സും എടുത്തു പെട്ടിയിൽ വയ്ക്കുന്നെ.? രണ്ടീസം കഴിഞ്ഞാൽ നീ എന്നെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വരില്ലേ..?? " ദേവു അമ്മ ആശങ്കയോടെ മകനോട് ചോദിച്ചു. " മ്മ്.. ബിസിനസ്‌ ടൂർ കഴിഞ്ഞു ഞാനും പ്രിയയും ഒരുമിച്ചു വന്നോളാം അമ്മയെ കൂട്ടിക്കൊണ്ട് വരാൻ.. " മുഖത്തു നോക്കാതെ വാസു മറുപടി പറഞ്ഞു കുളിക്കാനായി കയറി. " രണ്ടീസം കഴിഞ്ഞാൽ ഓണം അല്ലേ..?? ഈ യാത്ര ഒഴിവാക്കി കൂടായിരുന്നോ പ്രിയേ നിങ്ങള്ക്ക്..?? അമ്മ പെട്ടെന്ന് ചോദിച്ച ചോദ്യം കേട്ടു പ്രിയ ഒന്ന് ഞെട്ടി.. "അത് പിന്നെ അമ്മേ.. വാസുവിന് പ്രൊമോഷനു സാധ്യത ഉണ്ടെന്നാ പറയുന്നേ അപ്പൊ പിന്നെ.. പാതി വഴിയിൽ മറുപടി നിർത്തി അവൾ അകത്തേക്ക് പോയി.. ഈ കുട്ടിയോളുടെ ഒരു കാര്യം.. ദേവു അമ്മ നെടുവീർപ്പ് ഇട്ടുകൊണ്ട് സ്വയം പറഞ്ഞു.. അടുത്ത ദിവസം രാവിലെ വാസു അമ്മയെ വിളിച്ചു ഉണർത്തി. " അമ്മേ പോകണ്ടേ എഴുന്നേൽക്ക്.... " ദേവു അമ്മ പതിയെ എഴുനേറ്റു.. പ്രഭാത കർമങ്ങൾ ചെയ്തു.. ഉമ്മറത്തേക്ക് വന്നു. "വാ അമ്മേ ചായ കഴിക്കാം " വാസു വിളിച്ചു.. മ്മ് വരാം.. ദേവു അമ്മ പതുക്കെ ഡൈനിങ് ടേബിൾനു അടുത്തെത്തി. "അമ്മേ അമ്മയ്ക്ക് ഇഷ്ട്ടമുള്ള ദോശയാണ് ഇന്ന് വാ കഴ... *See more* at https://b.sharechat.com/cN8M4rhd3Z
24.5k കണ്ടവര്‍
27 ദിവസം
#

📙 നോവൽ

"അമ്മേ... രേവതി വന്നിട്ട് രണ്ട് മൂന്ന് ദിവസമായല്ലോ? എന്നിട്ടിപ്പോ തിരിച്ച് പോകുന്ന ലക്ഷണമൊന്നും കാണുന്നില്ലല്ലോ? അടുക്കളയിൽ എച്ചിൽപാത്രം കഴുകിക്കോണ്ടിരുന്ന ,രത്നമ്മയുടെ അടുത്ത് വന്ന് രഞ്ജിത്ത് സംശയം പറഞ്ഞു. "അതിന് നിനക്കെന്താ ഛേദം, അവൾക്കിഷ്ടമുള്ളപ്പോൾ പോകട്ടെ ,നിന്റെ ചിലവിലൊന്നുമല്ലല്ലോ അവളിവിടെ നില്ക്കുന്നത് " രത്നമ്മ നീരസത്തോടെ ചോദിച്ചു. "എനിക്കൊന്നുമുണ്ടായിട്ടല്ല ,അവള് നില്ക്കുമ്പോൾ അവളുടെ ഭർത്താവും കൂടെ ഇവിടെ നില്ക്കും, അത് കൊണ്ട് എന്റെ കൂട്ടുകാരൊക്കെ എന്നോട് ചോദിക്കുന്നത് ,നിന്റെ അളിയന് ജോലീം കൂലീം ഒന്നുമില്ലേന്നാണ് " അവൻ അനിഷ്ടത്തോടെ പറഞ്ഞു. "അത് പിന്നെ അവളെ വിട്ട് നില്ക്കാൻ രഘുവിന് കഴിയാത്തത് കൊണ്ടല്ലേ? ഭാര്യയോട് സ്നേഹമുള്ള ഭർത്താക്കന്മാര് അങ്ങനാ " മകനോട് രത്നമ്മ മറുപടി പറഞ്ഞെങ്കിലും, രഞ്ജിത്തിന്റെ ചോദ്യം ,ഒരു സമസ്യയായി അവരുടെ മനസ്സിൽ നീറിക്കൊണ്ടിരുന്നു. രത്നമ്മയ്ക്ക് രണ്ട് മക്കളാണ്, രഞ്ജിത്തും രേവതിയും. ഗവൺമെന്റ് സർവ്വീസിലായിരുന്ന ഭർത്താവ് സുധാകരൻ, മകൾ രേവതിയുടെ കല്യാണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോൾ അറ്റാക്ക് വന്ന് മരിച്ചു. സർവ്വീസിലിരുന്ന് മരിച്ചത് കൊണ്ട് അനന്തരാവകാശി... *See more* at https://b.sharechat.com/3qc0lKld3Z
45.9k കണ്ടവര്‍
27 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം