#തത്തമ്മ വടവന്നൂർ #palakkad #💚 എന്റെ കേരളം #kerala@lottery@result# #keralalottery എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടി; കേരളത്തിനായി തുടങ്ങിയ ട്രെയിൻ ഇനി കൂടുതൽ ദൂരം ഓടുക തമിഴ്നാട്ടിൽ*
പാലക്കാട്:തിരുവനന്തപുരം
-മധുര (16343), മധുര-തിരുവനന്തപുരം (16344) അമൃത എക്സ്പ്രസുകൾ രാമേശ്വരത്തേക്ക് നീട്ടി. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന സർവീസിന് വ്യാഴാഴ്ച മുതലും മടക്കയാത്രയിൽ വെള്ളിയാഴ്ച മുതലും ദീർഘിപ്പിക്കൽ പ്രാബല്യത്തിൽ വരും.
തിരുവനന്തപുരം സെൻട്രലിൽ നിന്ന് രാത്രി 8.30 ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം ഉച്ചയ്ക്ക് 12.45 ന് രാമേശ്വരത്ത് എത്തിച്ചേരും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ന് രാമേശ്വരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം പുലർച്ചെ 4.55 ന് തിരുവനന്തപുരത്തെത്തും. മധുരക്കും രാമേശ്വരത്തിനുമിടയിൽ മാനാമധുര, പരമക്കുടി, രാമനാഥപുരം എന്നിങ്ങനെ മൂന്ന് സ്റ്റോപ്പുകളാണ് അധികമായി വരുന്നത്. അതേസമയം കേരളത്തിലെ സമയക്രമത്തിൽ മാറ്റമില്ല. രാമേശ്വരത്ത് എത്തുന്ന അമൃത, അവിടെ നിന്നു രാമേശ്വരം-ചെന്നൈ എഗ്മോർ ബോട്ട്മെയിലായും, ചെന്നൈയിൽ നിന്നു രാമേശ്വരത്ത് എത്തുന്ന ബോട്ട്മെയിൽ അമൃതയായി തിരുവനന്തപുരത്തേക്കും സർവീസ് നടത്തും.
ഫലത്തിൽ കേരളത്തിനായി തുടങ്ങിയ ട്രെയിൻ ഇനി കൂടുതൽ ദൂരം ഓടുക തമിഴ്നാട്ടിലായിരിക്കും.