@refikka
@refikka

❤️Shubana ❤️

👸🏻_FIDHA_👸🏻

#

📙 നോവൽ

FIDHA-2 Part - 27 "പപ്പാ.. മറുപടി കൊടുക്കും മുന്നേ കാൾ കട്ടായി.. പപ്പയുടെ വാക്കുകൾ ഇടിത്തി പോലെയായി.. എന്ത് ചെയ്യണമെന്നറിയാതെ കണ്ണുകൾ നിറഞ്ഞു വന്നു.. പപ്പയുടെ ഓരോ വാക്കുകളും ചെവിയിൽ പതിഞ്ഞു കൊണ്ടിരുന്നു...അന്നദ്യമായി പില്ലോക്കിടയിൽ വെച്ച് എന്റെ ഇരു മിഴികളും അനുസരണയില്ലാതെ ഒഴുകി കൊണ്ടിരുന്നു... വാതിലിലുള്ള മുട്ട് കേട്ടാണ് എണീറ്റത്..ബാത്‌റൂമിൽ പോയി മുഖമെല്ലാം തുടച്ചു വൃത്തിയാക്കി ഡോർ തുറന്നു... പക്ഷെ അവിടെ ആരുമില്ലായിരുന്നു... സമയം 8 ആവുന്നേയുള്ളൂ...താഴെ നിന്ന് ഹാഷിടേം ഫിദടേം സൗണ്ട് കേൾക്കുന്നുണ്ട്... പിന്നെ ആരാ വാതിലിൽ മുട്ടിയെ....കുറെ നോക്കിയങ്കിലും ആരെയും കണ്ടില്ല..അവസാനം ബാൽക്കണിയിൽ ആരോ നിൽക്കുന്ന പോലെ തോന്നി ഞാൻ അങ്ങോട്ട്‌ നടന്നു... ----------------------------------------------------------------- ഉമ്മയില്ലാതോണ്ട് ഞാനാണ് അടുക്കളയിൽ കയറിയത്...പേടിയില്ലാത്ത എനിക്ക് ഇപ്പൊ എന്തോ ഒരു പേടി പോലെയൊക്കെയുണ്ട്.. ഹാഷി ഹാളിൽ ഉണ്ടെങ്കിലും അന്ന് കണ്ട നിഴൽ.. ജനൽ വഴി എറിഞ്ഞത് എല്ലാം കൂടെ ഓർത്തിട്ട് ഒരു സുഖവുമില്ല... ഗ്രീൽ ന്റ അടുത്താണ് ഗ്യാസ് സ്റ്റവ്വ്.. ഇടയ്ക്കിടെ പുറത്തേക് നോക്കിയാണ് എന്റെ പരിപാടി.. വല്ലാതെ മനസ്സ് പേടിച്ചത് കൊണ്ടാകാം ഹാഷിനെ വിളിക്കാമെന്ന് തോന്നിയത്....കറി അടച്ചു വെച്ച് വേഗം ഹാളിലേക്ക് നടന്നു... ഹാഷി ലാപ്പിൽ ന്തോ പരിപാടിയിലാണ്.. "ഹാഷി...?! "പറഞ്ഞോ..? അവൻ ലാപ്പിൽ നിന്ന് തലയെട്ക്കാതെ തന്നെ ചോദിച്ചു.. "നീ അടുക്കളയിൽ വന്നിരിക്കൊ.. എനിക്ക് എന്തോ..? അത് കേട്ടപ്പോ അവൻ തലയുയർത്തി എന്നെ നോക്കി.. എന്റെ മുഖത്തെ ടെൻഷൻ കണ്ടാകം അവൻ എന്റെ അടുത്തേക് വന്നു.. "എന്താ ഫിദ പ്രോബ്ലം.. നീ എന്തെങ്കിലും കണ്ടോ..? "ഇല്ല... എന്നാലും എനിക്ക് എന്തോ പേടി.. നീ അവിടെ വന്നിരുന്നാൽ... " "അയ്യേ എന്താ ഫിദ ഇങ്ങനെ കുട്ടികളെ പോലെ നീ എപ്പോഴും ഒറ്റക്ക് നിൽക്കുന്ന സ്ഥലം തന്നെയല്ലേ.. " "അതെ.. എങ്കിലും... " "ഹ്മ്മ്.. നടക്ക്.. " ഹാഷി എന്റെ കൂടെ വന്നു.. അവൻ തിണ്ണയിൽ കയറിയിരുന്നു... കറി ഒന്നൂടെ വേവിച്ച ശേഷം മാവ് കുഴക്കാൻ എടുത്തു... ഇതൊക്കെ ഉമ്മയാണ് ചെയ്യാർ എങ്ങനെ കുഴച്ചിട്ടു കൈയിൽ ഒട്ടി പിടിക്കുന്നു.എന്ത് ചെയ്യണമെന്നറിയാതെ നിക്കുമ്പോഴ ഹാഷി പുറകിലൂടെ വട്ടമിട്ടു പിടിക്കുന്നത്... "അയ്യേ.. ഹാഷി വിട്... ഹാഷി..." മ്മളെ കയ്യിൽ ആണേൽ മാവ്... അവൻ അരക്ക് പിടിച് അവനോടു ചേർത്ത് നിർത്തി.. "നിന്നെ ഇങ്ങനെ ചേർത്ത് പിടിക്കാൻ എന്ത് സുഘാണന്നോ ഭാര്യേ... " "ഹാഷി വിട്ടേ.. ഇല്ലേൽ ഈ മാവ് മുഴുവൻ നിന്റെ മുഖത്തെക്ക് തേക്കും ഞാൻ... " "എന്നാപ്പിന്നെ അത് കണ്ടിട്ട് തന്നെ കാര്യം.. " എന്നും പറഞ് ഒന് എന്നെ അവന്റെ മുന്നിലേക്ക് നിർത്തിയതും ഞാൻ ശാളിൽ ചവിട്ടി വീഴന് പോയ്തും അവൻ അരക്ക് പിടിച് താങ്ങി നിർത്തിയതും ഒപ്പമായി... "ഫിദ... നീ കാട്ടുന്ന ദേഷ്യവും വാശിയുമൊക്കെ വെറുതെയാണന്ന് എനിക്കറിയാം... നിന്റെ ഉള്ളിൽ എന്നോട് ഇപ്പോഴും സ്നേഹം ഉണ്ട്... സത്യമല്ലെ.. " എന്റെ കണ്ണിൽ നോക്കിയവൻ ചോദിച്ചപ്പോ കെട്ടിപിടിച്ചു എല്ലാരേക്കാളും ഇന്ന് ഞാൻ സ്നേഹിക്കുന്നത് നിന്നെയാണന്ന് പറയാൻ കൊതിച്ചതാ... പക്ഷെ ആ മിഴികളിൽ നോക്കി എനിക്കത് പറയാൻ കഴിയുന്നില്ല.. "പറ ഫിദ.. നിനക്ക് എന്നെ ഇഷ്ട്ടമല്ലെ... നീ എന്നെ സ്നേഹിക്കുന്നില്ലെ... നിന്റെ മനസ്സിൽ ഞാൻ മാത്രമല്ലെ ഉള്ളത്... " മറുപടി കൊടുക്കാൻ കഴിയാതെ അവനിലുള്ള എന്റെ പിടി അയഞ്ഞ് പോയി.. "ആാാാാ .... !!!!!! പെട്ടന്നാണ് മുകളിൽ നിന്ന് ഫംന നിലവിളിച്ചത്...അത് കേട്ടതും ഹാഷി എന്നിൽ നിന്നുള്ള പിടി വിട്ടു... "ഹാഷി അത് ഫംനയല്ലേ ..? "അതെ .. വാ.... " ഞങ്ങൾ രണ്ടാളും മുകളിലെക്ക് കയറാൻ നിന്നതും ഫംനയുണ്ട് താഴെക്ക് ഉരുണ്ടു വരുന്നു... സ്റ്റെപ് മുഴുവൻ താണ്ടി താഴെക്ക് കമിഴ്ന്നടിച്ചു വീണു.... "ഫംനാ... ഫംനാ..." ഞാനവളെ പിടിച്ചു മടിയിലേക്ക് വെച്ചു... കുറെ തട്ടി വിളിച്ചങ്കിലും എഴുന്നേറ്റില്ല.. അപ്പോഴേക്കും ബോധം പോയിരുന്നു.. "ഹാഷി...ഫംനാ...ബോധം പോയേക്കുവാ... നീ കുറച്ചു വെള്ളം എടുത്തു വാ... " അത് കേട്ടതും ഹാഷി അടുക്കളയിലേക്ക് ഓടി.. പെട്ടെന്ന് തന്നെ വെള്ളം കൊണ്ട് വന്നു... മുഖത്തെക്ക് തെളിച്ചതും അവൾ പതിയെ കണ്ണ് തുറന്നു... "എന്താ പറ്റ്യേ...? ഞാൻ ചോദിച്ചപ്പോ അവൾ കിതച്ചു കൊണ്ട് മുകളിലെക്ക് ചൂണ്ടി... "അവിടെ... അവിടെ ആരോ ഉണ്ട്.. " അത് കേട്ടതും ഞാൻ ഹാഷിനെ നോക്കി...ഹാഷി ഒന്നും മിണ്ടാതെ വേഗം മുകളിലേക്ക് കയറി പോയി... ഞാനാ വളെ പിടിച്ചഴുന്നേൽപ്പിച് സോഫയിൽ ഇരുത്തി... കുറച്ചു വെള്ളം കുടിക്കാൻ കൊടുത്തു... അവൾ ഒരു ദീർഘശ്വാസം എടുത് വിട്ടു..സോഫയിലേക്ക് ചാരിയിരുന്നു.. .കണ്ണുകൾ പതിയെ തുറന്നു.. അപ്പോഴേക്കും ഹാഷി യും എത്തിയിരുന്നു... "അവിടെ ആരുമില്ല...വല്ലതും തട്ടി തടഞ്ഞു വീണു കാണും... " "അല്ല... അവിടെ ആരോ ഉണ്ട്.. ഞാൻ കണ്ടതാ.. " ഫംനാ ഹാഷിയെ നോക്കി പറഞ്ഞു.. "എന്നാ പോയി നോക്ക്.. മനുഷ്യനെ വെറുതെ മെനകെടുതാാാന്.... " "ഞാൻ പറഞ്ഞത് സത്യമാണ്... ഡോറിൽ ആരോ മുട്ടിയത് കേട്ടാണ് പുറത്തേക് വന്നത്.. പക്ഷെ അവിടെ ആരുമില്ലയിരുന്നു...ആ സമയം താഴെ നിങ്ങളുടെ സൗണ്ട് കേട്ടതുമാണ്... താഴെക്ക് ഇറങ്ങാൻ നേരമാണ് ബാൽക്കണിയിൽ ഒരു നിഴൽ കണ്ടത് അങ്ങോട്ട്‌ പോകാൻ സ്റ്റയെർ കേസ്ന്റ അടുത്തേക് വന്നതും പെട്ടന്നാണ് ബാക്കിൽ നിന്ന് ആരോ തള്ളി ഇട്ടത്... " "ആഹഹാ... എന്തൊരു ഭാവന... കുറച്ചു കൂടെ സാഹിത്യമായി പറയുവാണേൽ നമുക്ക് സിനിമയിലേക്ക് കൊടുക്കാം.. " "ഹാഷി ഞാൻ കള്ളം പറഞ്ഞതല്ല.. സത്യമാണ്... " "എന്നാപ്പിന്നെ വന്നത് നിന്റെ മറ്റേവൻ ആയിരിക്കും.. ലണ്ടനിൽ കാണാതപ്പോ ഇങ്ങോട്ട് തിരഞ്ഞു വന്നു കാണും.. " "ഹാഷി നീ ഇങ്ങനെ ചൂടാവല്ലേ.. കണ്ടന്ന് പറഞ്ഞില്ലേ ഒന്ന് പുറത്ത് ഇറങ്ങി നോക്ക്... " "ഫിദാ.. വെറുതെ അവളുടെ ഡ്രാമക്ക് നിന്ന് കൊടുക്കല്ലേ...നീ പോയി ഭക്ഷണം എടുത്തു വെക്ക്.. " "ഹാഷി...എന്നാലും... " "ഫിദാ... !!!!!!!!! ഹാഷിടെ സൗണ്ട് ഉയർന്നതും ഞാൻ വേഗം അടുക്കളയിലേക്ക് പോയി... വേഗം ചപ്പാത്തിയുണ്ടാക്കി അവന്റ കലിപ്പ് മുഖം ഓർത്തപ്പോ പേടിയൊക്കെ എങ്ങോ പോയി... ..ഞാനും ഹാഷിയും ഭക്ഷണം കഴിക്കാൻ ഇരുന്നു.. അപ്പോഴും ഫംന അവിടെ തന്നെ ഇരിക്കുവായിരുന്നു... ഞങ്ങളെ കണ്ടപ്പോ എണീറ്റതും കാൽ തെറ്റി വീഴാന് പോയി.. പിടിക്കാൻ വേണ്ടി എണീറ്റതും ഹാഷി ഒരു നോട്ടം നോക്കി...അത് കണ്ടപ്പോ ഞാൻ അവിടെ തന്നെ ഇരുന്നു... "ഹാഷി അവൾക് കാലു കൊണ്ട് വയ്യേന്ന് തോന്നുന്നു.. " ഹാഷി ഒന്നും മിണ്ടുന്നില്ല.. "നമ്മൾക്കും വരില്ലെ ഇങ്ങനെ.. എത്ര ദ്രോഹിച്ചതാനെലും എനിക്ക് ഇതൊന്നും സഹിക്കാൻ കഴിയില്ല... " പറഞ്ഞു തീർന്നതും ഹാഷി പ്ലേറ്റ് ഒരറ്റ തട്ടായിരുന്നു... . "എന്നാ പോയി അവളുടെ കൂടെ കിടക്ക്... നീ വേദനിച്ചത്തിൻറെ കാൽ ഭാഗം അവൾ വേദനിചിട്ടില്ല... സഹിച്ചിട്ടില്ല.. എന്നിട്ട് അവൾ സഹായിക്കാൻ പോണു... സ്നേഹിച്ചു സ്നേഹിച്ചു കഴുത്ത് ഞ്ഞെരിച്ചു കൊല്ലാന് അവളെ കഴിഞ്ഞുള്ളൂ.. . അവളെ തന്നെ അനക് സഹായിക്കണം ല്ലെ... " "മതി നിർത്ത്.... !!!!! ഹാഷിയുടെ വാക്കുകൾ കേട്ട് സങ്കടം വന്ന് നിൽക്കുമ്പോഴാ ഫംനാ അടുത്തേക്ക് വന്നത്.. "ശെരിയാ ഞാൻ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് വെറുപ്പിച്ചിട്ടുണ്ട്...അതിനൊക്കെ ഞാൻ നിങ്ങടെ കാൽ പിടിച്ചു മാപ്പ് അപേക്ഷിക്കാം ..പക്ഷെ ഇങ്ങനെയുള്ള കുത്തു വാക്കുകൾ കേൾക്കാൻ എനിക്കാവുന്നില്ല.. " "ആഹാ മോള് കരയാണോ... ഇനി ഏതു തരത്തിലുള്ള ഡ്രാമയാണവോ വരാൻ പോകുന്നത്...." ഫംന കരഞ്ഞു കൊണ്ട് അത്രയും പറഞ്ഞപ്പോ ഹാഷി ചിരിച്ചു കൊണ്ട് കളിയാക്കുന്നു.. എന്തോ എനിക്കത് സഹിക്കാൻ കഴിഞ്ഞില്ല.. "ഹാഷി മതി പ്ലീസ്.. അവൾക് അവളുടെ തെറ്റ് എന്താണെന്ന് മനസിലായി..ഇനിയും അവളെ ഇങ്ങനെ വെറുപ്പിക്കല്ലെ.. " "നീ അകത്തു പോയെ ഫിദ... എന്നേ ചുമ്മാ ദേഷ്യം പിടിപ്പിക്കല്ലെ.. " എനിക്കെന്തോ പിന്നെ അവിടെ നിക്കാൻ തോന്നിയില്ല ഞാൻ മുകളിലേക്ക് പോയി... ----------------------------------------------------------- ഫിദ പോയതും ഞാൻ ഫംനക്ക് നേരെ തിരിഞ്ഞു... "ഇനി നിന്റെ മുൻപിൽ നാളെത്തെ ഒരറ്റ ദിവസമെയുള്ളൂ.. അതുകൊണ്ട് തന്നെ നിനക്ക് ചെയ്യാൻ കഴിയുന്നത് എല്ലാം നീ ചെയ്യുമെന്ന് എനിക്ക് നന്നായി അറിയാം... " "അല്ല.. ഞാൻ അങ്ങനൊന്നും ഉദ്ദേശിചില്ല...എന്റെ പപ്പയാണെ സ... "ചി... നാണമുണ്ടോഡീ നിനക്ക് സ്വന്തം തന്തയെയും തള്ളയെയും പിടിച്ചു സത്യം ചെയ്യാൻ... അവർ പോയാൽ നിനക്കെന്താലെ.. നിനക്ക് നിന്റെ കാര്യം നടന്നാൽ പോരെ.." "മതി ഹാഷി..മതി... " "ഞാൻ നിർത്തിയാൽ നീ ചെയ്തു കൂട്ടിയതൊക്കെ ആവിയായി പോകോ..." "പിന്നെ ഞാൻ എന്താ ചെയ്യേണ്ടേ പറ... " "പോയി ചാവഡീ .. " ദേഷ്യം പറഞ്ഞു തീർക്കല്ലാതെ സ്വയം നോവിച്ചു തീർക്കാൻ ഞാൻ പഴയ ഹാഷിയല്ല..അവളിൽ നിന്ന് നോട്ടം തെറ്റിച്ചു തിരിഞ്ഞു നടന്നു... ഫിദക്കും എനിക്കുമുള്ള ഫുഡ് എടുത്തു ഞാൻ മുകളിൽ പോയി... റൂം തുറന്നു ചെന്നപ്പോൾ ആള് ബാൽക്കണിയിൽ നിൽക്കുന്നുണ്ട്.. നേരത്തെ പറഞ്ഞത് സങ്കടായെന്ന് തോന്നുന്നു.. ഫുഡ് ടേബിളിൽ വെച്ചു അവളുടെ അടുത്തേക് പോയി... കാൽ പെരുമാറ്റം അറിഞ്ഞ പോലെ അവൾ തിരിഞ്ഞു നോക്കി.. "സോറി മുത്തേ.. നിനക്ക് അറിയില്ലേ എനിക്ക് എത്രമാത്രം അവളോട് വെറുപ്പ് ആണെന്ന്... ആ ഒരു ദേഷ്യതിൽ പറഞ്ഞതാ നീ വിട്ട് കള.. " അവളൊന്നു ചിരിക്കാൻ ശ്രമിച്ചു.. അത് കണ്ടപ്പോ തന്നെ തോന്നി ആൾടെ സങ്കടം മാറിയില്ലന്ന്... അവളുടെ തോളിലൂടെ കയ്യിട്ട് എന്നിലേക്കു ചേർത്ത് നിർത്തി.. "ഞാൻ സോറി പറഞ്ഞില്ലേ.. ഇനി മിണ്ടിക്കൂടെ...? ഞാൻ എന്ത് ചോദിച്ചിട്ടു ആളൊരു വാക്ക് പോലും മിണ്ടുന്നില്ല.. "എന്നാ ഓക്കേ.. നീ ഇവിടെ നിക്ക് ഞാൻ കൊണ്ട് വന്ന ഭക്ഷണം വെറുതെ വെസ്റ്റ് ആക്കേണ്ടല്ലോ.. " ഭക്ഷണം എടുത്തു ഞാൻ ടേബിളിന് മുകളിൽ കയറിയിരുന്നു.. "ആഹാ.. എന്താ ടേസ്റ്റ്... അല്ലേലും നീ കുക്ക് ചെയ്താൽ കിടുവല്ലേ.. നിനക്ക് വേണ്ടല്ലോ.. നിന്റ കൂടെ ഞാൻ എടുക്കുവാണെ..., " പറഞ്ഞു തീർന്നില്ല ദേ വരുന്നു പെണ്ണ് ചവിട്ടി തുള്ളി.. കയ്യിൽ നിന്ന് തട്ടിപറിച്ചു വാങ്ങി സോഫയിൽ ചെന്നിരുന്നു... "അപ്പൊ നിന്റെ സങ്കടം മാറിയോ..? "മോനെ അതികം ഇളക്കല്ലെ.. വേഗം കഴിക്കാൻ നോക്ക്.. നാളെ നിനക്ക് മോർണിംഗ് ക്ലാസ്സ്‌ ഉള്ളതല്ലെ... " ഇത്രേയുള്ളൂ ന്റ പെണ്ണ്... ചുണ്ടിൽ അറിയാതെ ചിരി വിടർന്നു... "മെല്ലെ കഴിക്കെഡീ... നിനക്കുള്ളത് തന്നെ ണ് എല്ലാം... പിന്നെ കഴിച് കഴിച് വെയിറ്റ് കൂട്ടി എനിക്ക് പണി ആക്കല്ലേ ട്ടൊ.. " എന്നും പറഞ്ഞതും അവളൊരു നോട്ടം.. ന്റമ്മോ ഞാനങ് ഉരുകി പോയി.. "ന്റ പൊന്നൂ ഞാനൊന്നും പറഞ്ഞില്ല.. " എന് പറഞ് പ്ലേറ്റ് എടുത്തു ഞാൻ പുറത്തെക്ക് പോയി... അത് കണ്ട് പുറകിൽ നിന്ന് ചിരിക്കുന്ന സൗണ്ട് എനിക്ക് പുറത്തേക് കേൾക്കാമായിരുന്നു... --------------------------------------------------------------------- [*ഫംന*] രാവിലെ എണീറ്റപ്പോ കയ്യും കാലൊക്കെ ഭയങ്കര വേദന.... നിലത്ത് ചവിട്ടാൻ കഴിയുന്നില്ല.. പതിയെ കാലെടുത്തു വെച്ച് റൂം മൊത്തം ഒന്ന് പിടിച്ചു നടന്നു... ബാത്‌റൂമിൽ നിന്ന് ഇറങ്ങിയപോഴാണ് താഴെ ബുള്ളറ്റ് ന്റ സൗണ്ട് കേട്ടത്.. ജനൽ വഴി നോക്കിയപ്പോൾ ഹാഷിയും ഫിദയും പോകുന്നതാണ്‌ കണ്ടത്... കാറിന്റെ കീയുമെട്ത്ത് പതിയെ താഴെക്ക് ഇറങ്ങി.. ഡോർ പൂട്ടി.. മുറ്റത്തെക്ക് വേച്ചു വേച്ചു നടന്നു....കാറിൽ കയറി നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു... ഡോക്ടരെ കണ്ടപ്പോ കാലിന് ചെറിയൊരു ചതവ് ഉണ്ടെന്ന് പറഞ്ഞു.. കൈക്ക് മുറിവ് മാത്രേ ഉള്ളൂ.. സ്റ്റിച് ഇട്ടപ്പോഴ കൈപടത്തിൽ വേറൊരു പാട് ശ്രദ്ദിച്ചത്.. ഇന്നലെ ഫാമി ചവിട്ടി താഴെ ഇട്ടപ്പോ കൈ തിണ്ണയിൽ കൊണ്ടതാണ്.. നന്നായിട്ടൊന്ന് വറുകിയിട്ടുണ്ട്.. ഹോട്ടലിൽ കയറി ഫുഡ് കഴിച്ചു.. നേരെ വീട്ടിലേക്കു വിട്ടു.. മനസ്സിൽ എടുത്ത തീരുമാനം തെറ്റല്ലെന്ന് മനസ്സിനെ പഠിപ്പിച്ചു കൊണ്ടിരുന്നു ..അതിന് മുന്നേ എനിക്ക് ഫാമിയെ കാണണം... സംസാരിക്കണം... തറവാട്ടിൽ നിർത്താതെ നേരെ ഫിദടെ വീട്ടിലേക്ക് തിരിച്ചു... മുറ്റത്തെക്ക് ചെന്നപ്പോ മുന്നിൽ തന്നെ ഉമ്മയുണ്ടയിരുന്നു.. കാലിലെ കെട്ടു കണ്ട് കാര്യം തിരക്കിയെങ്കിലും ഒന്ന് വീണന്ന് കള്ളം പറഞ്ഞു രക്ഷപെട്ടു.. ഫിദടെ ഉമ്മാനേം ഉപ്പനേം പരിചയപെട്ടു.. വളരെ നല്ല പെരുമാറ്റം.. ഒത്തിരി ഇഷ്ട്ടായി.. പക്ഷെ എനിക്ക് ഇവരെയൊന്നുമല്ല കാണേണ്ടത് ഫാമിയെയാണ്... അവനെ ചോദിച്ചപ്പോ മുകളിൽ ഉണ്ടെന്നു പറഞ്ഞു... മുകളിൽ ഒരുവിധം കയറി പറ്റി.. ഡോർ ചാരി വെച്ചിട്ടെയുള്ളൂ... പതിയെ തുറന്ന് അകത്തെക്ക് കയറി... പക്ഷെ അവനെ എവിടെയും കണ്ടില്ല.. പെട്ടന്നാണ് ഫോൺ റിങ് ചെയ്തത്.. ടേബിളിൽ ചാർജിൽ ഇട്ട ഫോണിന്റ അടുത്തേക് നോക്കിയപ്പോഴുക്കും അത് കട്ടായി.. പെട്ടെന്ന് സ്ക്രീനിൽ വോൾപേപ്പർ ആക്കി വെച്ച എന്റെ പിക് കണ്ട് ഞാനൊരടി പുറകോട്ടു പോയി.. ഫാമി..നീയന്തിന എന്നെ ഇത്രയധികം സ്നേഹിക്കുന്നത്.. തിരിച്ചു നൽകാൻ കഴിയുന്നില്ലല്ലോ എനിക്ക്.. -------------------------------------------------------------- [ *ഫാമി* ] ബാത്‌റൂമിൽ നിന്നിറങ്ങിയതും എന്റെ ഫോണിലെക്ക് നോക്കി നിൽക്കുന്ന ഫംനയെയാണ് കണ്ടത്... ഫോണിന്റെ വോൾപേപ്പറിൽ അവളുടെ ഫോട്ടോ കണ്ടാണ് നോക്കുന്നത്... "നീയന്താ ഇവിടെ... അതും എന്റെ റൂമിൽ..? ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കുന്ന ഫംന.. "അത്... എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്... " "എനിക്കൊന്നും കേൾക്കേണ്ട.." അതും പറഞ് ഞാൻ ഫോണട്ത്ത് താഴെക്ക് പോയി... താഴെ സെറ്റിയിലിരുന്നു.. ഫോണിന്റ വോൾപേപ്പർ മാറ്റി... "മോളെ പതിയെ ഇറങ്ങു.. വയ്യാതെ കയറെണ്ട വല്ല ആവിശ്യവുമുണ്ടോ..? ഉമ്മ പറഞ്ഞത് കേട്ട് നോക്കിയപ്പോൾ ഫംന വേച്ചു വേച്ചു ഇറങ്ങി വരുന്നുണ്ട്.. അപ്പോഴണ് ഞാൻ അവളുടെ ഡ്രസ്സ്‌ ശ്രദ്ദിക്കുന്നത്.. സാരിയാണ് വേഷം.. അതിൽ നടക്കാൻ നന്നേ ബുദ്ധിമുട്ടുന്നുണ്ട്.. ഉമ്മ കൈ പിടിച്ചു താഴെക്ക് ഇറക്കി.. ഇവളുടെ കാലിന് എന്ത് പറ്റി.. അവള് ഉമ്മാന്റെ കൂടെ അടുക്കളയിൽ പോയി.. ഞാൻ ഫോണട്ത്ത് ഹാഷിക്ക് വിളിച്ചു... ഇന്നലെ മുകളിൽ നിന്ന് വീണതാണെന്ന്... ഹ്മ്മ്.. സ്റ്റെപ്ൽ നിന്നല്ല ടെറസിൽ നിന്ന് താഴെക്ക് വീഴണം നീയൊക്കെ... ഹാഷിയോട് സംസാരിച്ചു തിരിഞ്ഞപ്പോ ബാക്കിൽ ഉമ്മിയും ഫംനയും.. "ഡാ..മോൾക് എന്തോ ഷോപ്പിങ് ഒക്കെ ഉണ്ടെന്ന്.. നീ ഒന്ന് കൂടെ പോയി കൊടുക്ക്.. " "എനിക്ക് പറ്റില്ല.. ഒരിടം വരെ പോകാനുണ്ട്.. " "ഇത്രേം ദിവസം എവിടെയും പോകാതെ ഇതിന്റ ഉള്ളിൽ ഒരേയൊരു ഇരിപ്പായിരുന്നല്ലോ.. അതുകൊണ്ട് നീ മോൾടെ കൂടെ പോയിട്ട് പോയാൽ മതി.. " കൂടെ ഉപ്പ കൂടെ എത്തിയപോ രംഗം ഉഷാറായി...അവൾ ചിരിച്ചു കൊണ്ട് എനിക്ക് കീ എറിഞ്ഞു തന്നു.. ഞാൻ അത് ക്യാച്ച് ചെയ്ത അവളെയൊന്നു നോക്കിയ ശേഷം കാർ എടുത്തു.... കാറിൽ നിന്നോന്നും മിണ്ടുന്നില്ല.. തറവാട്ടിൽ എത്തിയതും ഞാൻ പെട്ടെന്ന് ബ്രേക് ഇട്ടു.. എന്താണന്ന രീതിയിൽ അവൾ എന്നെ നോക്കി.. "തനിക് ഒരു പർച്ചസുമില്ലന്ന് അറിയാം...പിന്നെ എന്തിനാ എന്നെയും കൂട്ടി വന്നത്.. " "ഞാൻ പറഞ്ഞല്ലോ എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്...അത് നീ കേൾക്കണം.. നാളെ ഞാൻ പോയാൽ ഒരു തിരിച്ചു വരവ് ഉണ്ടാവില്ല..." കാർ നിർത്തി ഞാൻ പുറത്തേക് ഇറങ്ങി.. "ഞാൻ ചെയ്ത തെറ്റ് എത്രത്തോളം വലുതാണെന്ന് എനിക്കറിയാം.. അതിന് മാപ്പ് ചോദിച്ചാൽ ഒന്നും പരിഹാരമാവില്ല...അത് പോലെ നിനക്ക് എന്നോടുള്ള സ്നേഹം... അത് യാഥാർഥ്യമാണ്.. അതുകൊണ്ടല്ലെ ഹാഷിയോടുള്ള എന്റെ സ്നേഹത്തെ കുറിച്ച് അറിഞ്ഞിട്ട് എന്നെ വഴക്ക് പറഞ്ഞതും മറക്കാൻ kaziyathe ഇപ്പോഴും ഉള്ളിൽ കൊണ്ട് നടക്കുന്നതും... " "അല്ല...എനിക്ക് സ്നേഹം ഉണ്ടായിരുന്നുള്ളത് നേരാണ്.. പക്ഷെ ഇപ്പോ നീ എന്റെ ഉള്ളിൽ ആരുമല്ല... " "നുണയാണ് ഫാമി...അത് നിന്റെ ഇടറിയ വാക്കുകൾ വിളിച്ചോതുന്നുണ്ട്... പക്ഷെ അതിനൊരു പോസറ്റീവ് മറുപടി പറയാൻ എനിക്കാവില്ല... കാരണം.. ഇന്നേവരെ എന്റെ ശരീരത്തിനും പണത്തിനും അല്ലാതെ ആരും എന്നെ സ്നേഹിച്ചിട്ടില്ല... നീയല്ലാതെ.. നീ സ്നേഹം മാത്രമാണ് ആഗ്രഹിക്കുന്നത്.. അങ്ങനെയുള്ള ഒരാൾക്കു എന്നെ മാച് ആവില്ല ഡാ... " കണ്ണുകൾ നിറഞ് കൊണ്ട് വാക്കുകൾ പൂർത്തിയാക്കിയപ്പോൾ സത്യം പറഞ്ഞൽ ഞാൻ അത്ഭുതപെട്ടു പോയി.. ഇവൾക്ക് എന്താണ് പറ്റ്യേ.. "എനിക്കറിയാം നിനക്ക് ഒരിക്കലും എന്നെ അംഗീകരിക്കാൻ ആവില്ലന്ന്... നാളെ ഞാൻ പോവും.. പിന്നെ പപ്പ.പറയുന്ന പോലെ ഏതെങ്കിലും ഒരുത്തനെ കെട്ടണം..ഇനി എനിക്ക് ആഗ്രഹങ്ങൾ ഒന്നൂല്ല... പപ്പ പറയുന്നത് ആണ് ഇനി എന്റെ ശെരി... മാപ്പ് പറഞ്ഞൽ കുറഞ്ഞ് പോകും.. അത് കൊണ്ട് പറയുന്നില്ല.... അപ്പൊ ശെരി... " അവൾ കണ്ണുകൾ തുടച് കാർ എടുത്ത് തറവാട്ടിലേക്ക് പോയി... തിരിച്ചു പറയാൻ ആവാതെ ഞാൻ അവിടെ തന്നെ നിന്നു.. ..ഇത് ഇങ്ങനെ അവസാനിക്കാണെങ്കി ഇങ്ങനെ തീരട്ടെ..... ഞാൻ തിരിച്ചു വീട്ടിലേക്കു നടന്നു.. ------------------------------------------------------------------ വൈകിട്ട് ക്ലാസ്സ്‌ കഴിഞ്ഞ് ഹാഷിയെ പുറത്ത് വെയ്റ്റ് ചെയ്യുവായിരുന്നു...ടീച്ചർസിന് മീറ്റിംഗ് ഉള്ള കാരണം അരമണിക്കൂർ ലൈറ്റ് ആകുമെന്ന് നേരത്തെ പറഞ്ഞ പ്രകാരം കോളേജ്ന് പുറത്തുള്ള ഒരു ആൽ മരചുവട്ടിൽ ഇരുന്നു... . പെട്ടന്നാണ് ഒരു കാർ എന്നെ മറികടന്നു പോയത്... ആ കാർ അപ്പോ തന്നെ റിവേഴ്സടുത്ത് എന്റെ മുന്നിൽ നിർത്തി.. ഞാൻ എഴുന്നേറ്റതും ജംഷി ഇറങ്ങിയതും ഒരുമിച്ചയിരുന്നു.. "ജംഷി... " "എന്താടോ കുറെയായല്ലോ കണ്ടിട്ട്... " "അത് ഞാനല്ലേ ചോദിക്കേണ്ടത്.. എവിടെയായിരുന്നു.. " "നാട്ടിൽ തന്നെ ഉണ്ടായിരുന്നു.. അതിനിടയിൽ ഉമ്മാന്റെ അസുഖം കൂടി.." "അള്ളോ.. എന്നിട്ട് ഇപ്പൊ എങ്ങനെയുണ്ട്." "ആഹ് കുഴപ്പമില്ല.....നിന്നോട് ഒരു കാര്യം പറഞ്ഞിട്ട് നിനക്ക് അതിന് സാധിചില്ലല്ലോ..ഇന്നലെ കൂടെ ഉമ്മ പറഞ്ഞേയുള്ളൂ ... അത് പോട്ടേ... ഞാൻ മറ്റെന്നാൾ ബാംഗ്ലൂർ പോകും.. എന്റെ ജോലി ശെരിയായി... " "സോറി... ഞാൻ അക്കാര്യം ഇതിനിടയിൽ മറന്നന്ന് ശെരിയാണ്.. പക്ഷെ എനിക്കതിനുള്ള സാഹചര്യം ഒത്തു വരുന്നില്ല" "നാളെ പറ്റോ..? "നാളെ... ! "ഇവിടെ അടുത്തല്ലെ... അരമണിക്കൂറിനുള്ളിൽ തിരിച്ചു വരാലോ.. " "...................." "വേണ്ടടോ.. എനിക്ക് നിന്റെ മുഖം കണ്ടാൽ മനസ്സിലാക്കാം താല്പര്യമില്ലന്ന്... " "ഇല്ല..ഞാൻ വരാം.. നാളെയല്ലേ... വരാം.. " "ഒരുപാട് നന്ദി.. ഒരുപരുപാട്.... " ഞാനൊന്നു ചിരിച്ചു കൊടുത്തു.... അവൻ വീണ്ടും വേറെന്തൊക്കെയോ ചോദിക്കുന്നുണ്ട് എല്ലാത്തിനും മൂളി കൊടുത്തു... പെട്ടന്നാണ് പുറകിൽ നിന്ന് ബുള്ളറ്റ്ന്റ സൗണ്ട് കേട്ടത്.. (തുടരും ) ഹോയ്.. കൂയ്... ഫ്രണ്ട് ഇങ്ങള് എല്ലാരും വായിച്ചു അഭിപ്രായം പറയണേ... പ്ലീസ്.. പ്ലീസ്.... #📙 നോവൽ
21.3k കണ്ടവര്‍
5 ദിവസം
#

📙 നോവൽ

FIDHA-2 Part - 26 പതിയെ അവന്റെ കൈ രണ്ടും ഇടുപ്പിൽ വെച്ചതും ഞാൻ കണ്ണുകൾ തുറന്നപ്പോഴുക്കും അവന്റ അധരങ്ങൾ എന്റെ കവിളത്തു പതിഞ്ഞിരുന്നു.. ഞാൻ പെട്ടെന്ന് അവനെ ഉന്തി മാറ്റി.. "ചി.. ഇതാണോ നീ പറഞ്ഞത്..? "അതെ.. ഇതാണ് അവൾ എന്നോട് ചോദിച്ചത്.. " "ഇളിക്കല്ലേ... നിനക്ക് ഞാൻ കാണിച്ചു തരുന്നുണ്ട് പട്ടി.. .. " എന്നൊക്കെ പറഞ് അവിടെയുള്ള സാധനങ്ങൾ എല്ലാമെടുത്ത് അവന്ക് നേരെ എറിഞ്ഞു.. എല്ലാം സുസൂക്ഷമമം അവൻ ക്യാച്ച് ചെയ്തു.. അവസാനം എറിഞ്ഞ ബോൾ അവന്ക് കിട്ടാതെ പുറകോട്ടു വീണതും ജനലിലൂടെ എന്തോ ഒന്ന് അകത്തേക്കു വന്ന് ചില്ല് പൊട്ടിയതും ഒരുമിചായിരുന്നു.. അതിന്റ സൗണ്ട് കേട്ടതും ഞാൻ ചെവി പൊത്തി... "ഡീ നീ കളിച് കളിച്ച് ചില്ലും പൊട്ടിച്ചോ..? ഹാഷി കണ്ണുരുട്ടി പേടിപ്പിച്ചു.. "ഹ..ഹാഷി അത് ഞാനല്ല.. പുറത്ത് നിന്ന് എന്തൊ അകത്തേക്കു വന്നതാണ്... " "എറിഞ്ഞു പൊട്ടിച്ചതും പോരാ നിന്ന് വാദിക്കുന്നോ...?. "ഹാഷി പ്ലീസ് ഞാൻ പറയുന്നത് സത്യമാണ്..". "ഒന്ന് പോയെ ഫിദ..." അവൻ വിശ്വസിക്കാതെ എണീറ്റു പോയി സോഫക്ക് പുറകിലക്ക് പോയി കുറെ തിരഞ്ഞു നോക്കി.. "ഇവിടെ വാ... " അവൻ അടുത്തേക്ക് വിളിച്ചു.. "ഇവിടെ നോക്ക്... പുറത്ത് നിന്ന് അകത്തോട്ട് എന്തെങ്കിലും വന്നോന്ന്.. അതുപോലെ നിന്റെ ബോളും കാണുന്നില്ല... " ശെരിയാണ് ഒന്നും കാണുന്നില്ല... "പക്ഷെ ഞാൻ.. "അത് സാരല്ല....അത് നാളെ തന്നെ നമുക്ക് മാറ്റി വെപ്പിക്കാം.. " "മ്മ്... " അവൻ പറഞ് ആശ്വാസിപ്പിച്ചങ്കിലും എന്തൊ ഒന്നു വിശ്വാസം വന്നില്ല... പക്ഷെ ഇങ്ങോട്ട് കല്ല് ആണേലും അകത്തു കാണേണ്ടതല്ലേ.. ഓരോന്ന് ആലോചിച്ചു കിടന്നതു ഹാഷി ലൈറ്റ് ഓഫ് ചെയ്തു... ------------------------------------------------------------- അവളെ കള്ളം പറഞ് വിശ്വസിപ്പിച്ചങ്കിലും താഴെ പോയി നോക്കാതെ എന്തോ ഉറക്കം തന്നെ വരുന്നില്ല...ഇടകണ്ണിട്ട് അവളെ നോക്കിയപ്പോ ആളു നല്ല ഉറക്കിലാണ്... ഫോണും കയ്യിലെടുത്ത് പതിയെ ഡോർ തുറന്നു... പുറത്തിറങ്ങിയ ശേഷം പുറത്തേക് ലോക്ക് ഇട്ടു... ഇനിപ്പോ ഉണർന്നാൽ എന്നെ കണ്ടില്ലങ്കി ഉറപ്പായും താഴെ വരും.... ആദ്യം നോക്കിയത് ഫംനടെ റൂമിലേക്ക് ആയിരുന്നു... ഡോർ ചാരി വെച്ചിട്ടേയുള്ളൂ... അവിടെ ചെന്ന് അകത്തേക്കു നോക്കിയപ്പോൾ ആളെ കാണാനില്ല.. ഇനിപ്പോ അവളെങ്ങാനുമാണോ... ആണെങ്കിൽ ഇന്നത്തോടെ നിന്റെ ഇവിടുത്തെ താമസം തീർന്നഡീ.... താഴെക്ക് ഇറങ്ങി മുന്നിലെ വാതിൽ തുറന്നിട്ടിരിക്കുന്നു... ഉമ്മറതെക്ക് ഇറങ്ങിയപ്പോ കണ്ടത് കാറിന്റെ ബോണറ്റിന് മുകളിൽ കയറിയിരിക്കുന്ന ഫംനയെയാണ്... അടുത്ത് മദ്യ കുപ്പിയും ഒരു ഗ്ലാസുമുണ്ട്... എനിക്ക് വന്ന ദേഷ്യമുണ്ടല്ലോ.... അവൾ ഒരു ഗ്ലാസ് ഒഴിച്ച് വായിലേക്ക് വെക്കാൻ നിന്നതും ഒരു തട്ട് കൊടുത്തു ഗ്ലാസ്‌ താഴെ വീണു പൊട്ടി... "ഡീീീ നിന്റെ ഈ പരട്ട സ്വഭാവമെല്ലാം അവിടെ ലണ്ടനിൽ... " "ഓഹ് സ്വീറ്റി... നീ വരുമെന്ന് എനിക്കറിയമായിരുന്നു... " അവൾ എന്റെ മുഖത്തു തലോടിയതും ഞാൻ കൈ തട്ടി മാറ്റി.. "നീയാണോ ജനൽ വഴി എറിഞ്ഞത്..? "ഞാൻ ഇതേ ഇവിടെ ഇങ്ങനെ നിലാവും നോക്കി കിടക്കുവായിരുന്നു അപ്പോഴ നിങ്ങടെ റൂമിലുള്ള റൊമാൻസ് കണ്ടത്... പിന്നീട് നിന്നെ പില്ലോ എടുത്തറിയുന്ന അവളെന് കണ്ടത്.. ഇവിടെ ഇരുന്നാൽ അവളെ crct ആയി കാണാം... അവളുടെ മുഖം നോക്കി എറിഞ്ഞതാ..പക്ഷെ വെള്ളത്തിന് പുറത്ത് ആയത് കൊണ്ട് അത് കൊണ്ടില്ല.. ഹഹഹഹ... " "ഡീീീ... !!! ഞാൻ അവളെ താഴെക്ക് പിടിച്ചു വലിചിട്ടു.. കുപ്പിയു ഗ്ലാസും പാടത്തെക്ക് എറിഞ്ഞു.. "ഇനി ഈ പരിപാടിയും കൊണ്ട് ഇറങ്ങിയാൽപൊന്നു മോളെ.. നീയൊരു പെണ്ണായ് പോയി ഇല്ലേൽ ആ കുപ്പി കിടക്കേണ്ടടത്ത് നീ കടന്നേനെ...പിന്നെ ഇനിയും അവളെ വേദനിപ്പിച്ചന്ന് അറിഞ്ഞാൽ" ഞാൻ അവളെയൊന്നു.നോക്കി അകത്തേക്കു കയറി പോയി... പെണ്ണായി പോയി... അല്ലേൽ ചവിട്ടി കൂട്ടി വല്ല മൂലയിലും എറിയാമായിരുന്നു.. ------------------------------------------------------------------- രാവിലെ എഴുന്നേറ്റു താഴെ ചെന്നപ്പോ ഹാഷിടെ കൂടെ ജോഗിങ് കഴിഞ്ഞ് വരുന്ന ഫംനയെ കണ്ടതും മ്മക്ക് തീരെ ക്ഷമ കിട്ടിയില്ല..അവൻ ഉമ്മറത്തു ഇരിക്കായിരുന്നു അവനെ നോക്കി അവളും.. പക്ഷെ ഇതൊന്നും ഹാഷി അറിയുന്നില്ല...ജീൻസും പാന്റും ഇട്ടോണ്ട് ഇറങ്ങിയെക്കുവാ പൂതന... ഹാഷി എഴുനേറ്റതും എന്നെ നോക്കിയതും ഒരുമിച്ചയിരുന്നു.... ഞാൻ ആ സമയം ഹാഷിനെ നോക്കുന്ന ആ പൂതനയെ നോക്കുവായിരുന്നു.. പെട്ടെന്ന് കണ്ണ് വെട്ടിച്ച് ഹാഷിനെ നോക്കി..ഹാഷി അടുത്തേക് വന്നതും ഞാൻ അടുക്കളയിലേക്ക് നടന്നു.. ഉമ്മ തിരക്കിട്ട ജോലിയിലാണ്.. കോളേജ്ൽ പോകും മുന്നേ ഞാനും ജോലിയിൽ ഏർപ്പെട്ടു...ഞാനും ഹാഷിയും നേരത്തെ കഴിച് എണീറ്റു.. ആ സമയം ഫംന റൂമിൽ തന്നെയായിരുന്നു... ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു പുറത്തേക് ഇറങ്ങിയതും ഫംന ഫോണും നോക്കി പുറത്ത് തന്നെ നിൽക്കുന്നുണ്ടായിരുന്നു...അപ്പോഴേക്കും ഹാഷിയും വന്നു... "പോവല്ലേ.. " ഹാഷിടെ സൗണ്ട് കേട്ടപ്പോ ഞങ്ങളെ അവൾ നോക്കിയത്...അവൾക് കുറച്ചു നോട്ടം ഓവർ ആണ്... അവൾ നോക്കുന്നന്ന് ഉറപ്പിച് പോകാൻ നിന്ന ഹാഷിടെ പുറകിലൂടെ പോയി കെട്ടിപിടിച്ചു... പഹയൻ ഒന്ന് അനങ്ങുന്ന് പോലുമില്ല.. ഞെട്ടി പണ്ടാരടങ്ങി നിക്കുവാകും... അവൻ പതിയെ തിരിഞ്ഞതും ഞാൻ പിടി ഒന്നയച്ചു... അവൻ അത്ഭുതത്തോടെ എന്റെ കണ്ണിലേക്കു തന്നെ നോക്കുന്നുണ്ട് പക്ഷെ എന്റെ നോട്ടമാണെങ്കി ഫംനയെയും... അടുത്തുള്ള ടേബിളിൽ കൈമർത്തി ദേഷ്യം കടിച്ചു പിടികുന്നുണ്ട്... അത് കണ്ടപ്പോ മ്മക്ക് നല്ലോം സന്തോഷമായി.. മ്മള് അവന്ക് ചാരെ ഒന്നൂടെ ചേർന്നു നിന്നു..പെട്ടന്നാണ് അവൻ അവനിലേക്ക് ചേർത്ത് നിർത്തിയത്..അവൻ കൈ കൊണ്ട് എന്റെ മുടിയിഴകളെ മുഖത്തു നിന്നും വകഞ്ഞ് മാറ്റി ആ കൈ പതിയെ കവിളിലൂടെ അധരത്തിൽ സ്പർഷിച്ചു...മ്മക്ക് എന്ത് ചെയ്യണമന്നറിയാത അവസ്ഥ.. "I LOVE U ഭാര്യേ... അവളെ കാണിക്കാൻ ആണെങ്കിലും നിന്റെ അടുപ്പം എന്നെ വല്ലാതെ സന്തോഷിപ്പിക്കുന്നു... പക്ഷെ.. ഇനിയുള്ള കാലവും ഈയൊരു അഭിനയമാണെങ്കി നമ്മുടെ ജീവിതത്തിൽ ഞാനൊരു പരാജിതൻ ആയിരിക്കുമെന്നതിൽ സംശയമില്ല.. " "ഹ... ഹാഷി ഞാൻ... എനിക്ക് നിന്നോട് അഭിനയം... " "വേണ്ട ഡോ.. ന്തിന ഇങ്ങനെ കള്ളം പറഞ്ഞു ജയിക്കുന്നത്...നിനക്ക് എന്ന് സ്വീകരിക്കാൻ തോന്നുന്നോ അത്ര കാലം വരെ ഞാൻ കാത്തിരിക്കാൻ തയ്യാറാണ്.. കാരണം എനിക്ക് നിന്നെ വേണം...പിന്നെ കള്ളം പറഞ്ഞും അഭിനയിചും എന്നിൽ നിന്ന് അകലാൻ ശ്രമിക്കുന്നങ്കി നീ ഒന്നോർക്കുക.. അന്ന് ആ ദിവസം ഞാനും നീയും അവിടെ അവസാനിക്കും ജീവിതം ആണെങ്കിലും ജീവൻ ആണെങ്കിലും.. . കേട്ടോ മോളെ ഭാര്യേ... ". എന്നൊക്കെ പറഞ് അവൻ ചിരിച്ചു കൊണ്ട് താഴെക്ക് ഇറങ്ങി ... ഹാഷി നിന്നെ ഞാൻ ഇപ്പൊ ആരെക്കാളും കൂടുതൽ സ്നേഹികുന്നുണ്ട്.. നിന്റെതായി ജീവിക്കാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്.. എന്റെ ഈ സ്നേഹം ഒരിക്കലും അഭിനയം അല്ല... നിന്നോട് അതികം വൈകാതെ ഞാൻ അത് പറഞ്ഞിരിക്കും... കണ്ണ് നിറഞ് വന്നെങ്കിലും ആ സമയവും ഞാൻ ചിരിക്കാൻ ശ്രമിച്ചു... താഴെക്ക് ഇറങ്ങി ചെന്നപ്പോ ആളു ബുള്ളറ്റ്ൽ പോകാൻ തയ്യാറായി നിൽക്കാണ്... അത് നോക്കി മുകളിൽ ഫംനയും... ഞങ്ങൾ നേരെ കോളേജ്ലേക്ക് വിട്ടു.. ------------------------------------------------------------------- "ഫാമി നീ എങ്ങോട്ട നേരത്തെ കുളിച്ച് ഒരുങ്ങി..? ഉമ്മാന്റെ ചോദ്യം കേട്ട് കണ്ണാടിയിൽ നിന്നും കണ്ണടുത്ത് ഉമ്മാന്റെ തോളിലൂടെ കയ്യിട്ടു... "ഉമ്മ..ഇങ്ങളോട് ഇന്നലെ ഞാനൊരു കാര്യം പറഞ്ഞില്ലേ.. ഹാഷിടെ ഓഫിസിലെ സാറിന്റെ മകൾ വന്നെന്ന്..." "ആ... ". "അവൾക് ഇങ്ങോട്ട് വരണമെന്ന്..ഞാൻ അവളെയും കൂട്ടി വരാം... " "എന്നാ അങ്ങനെ ആവട്ടെ.. " ഉമ്മാനോട് സമ്മതം ചോദിച്ചപ്പോ തന്നെ ബല്ലാത്ത സന്തോഷം... ഞാൻ ചെന്നപ്പോ ഉമ്മറത്തു കാലിനു മുകളിൽ കാലും കയറ്റി ഫോണിൽ നോക്കി ഇരിക്കാ..എന്നെ കണ്ടപ്പോ ഒരു ലോഡ് പുച്ഛം വിതറി അവൾ അവളുടെ പണി തുടർന്നു... "നിനക്കെന്താ ആളുകൾ വന്നാൽ ബഹുമാനിക്കാൻ അറിയില്ലേ ..? മറുപടി ഒന്നുമില്ല... ഞാൻ നേരെ അകത്തേക്കു പോയി.. അമ്മായിനെ താഴെന്നും കാണാനില്ല.. മുകളിൽ പോകാൻ വഴിയില്ല. കാരണം കാൽ വേദന കൊണ്ട് കയറി പോകില്ല എന്നത് ഉറപ്പാണ്... അവളോട്‌ ചോദിക്കാൻ നിന്നപ്പോഴ മുകളിൽ എന്തോ നീക്കുന്ന സൗണ്ട് കേട്ടത്.. മുകളിൽ ചെന്നപ്പോ ഫംനയുടെ റൂ തുറന്നു കിടപ്പുണ്ട്... അവിടെ ചെന്നതും അമ്മായി തുണി ഉപയോഗിച്ച് നിലം തുടക്കുന്നതാണ്‌ കണ്ടത്... പടച്ചോനെ അമ്മായി ഇതൊന്നും ചെയ്യാതതല്ലെ... "അമ്മയീ.... എന്താ ഇങ്ങള് ഈ കാട്ടുന്നത്..? ഞാൻ പതിയെ എണീപ്പിച് ബെഡിൽ ഇരുത്തി .. "ഇതൊക്കെ ഇങ്ങള് എന്തിനാ ചെയ്യുന്നത് ചേച്ചിയോട് പറഞ്ഞൂടെ .. " "മോൾക് ഞാൻ തന്നെ ചെയ്യണം എന്നത് നിർബന്ധം.. അപ്പൊ.. "അപ്പൊ അങ്ങ് ചെയ്തു ല്ലെ.. എന്താ ഇത് ഇങ്ങള് വരി താഴെക്ക് പോകാം.. " "കുറച്ചൂടെ ഉള്ളൂ.. " "അതൊക്കെ ഞാൻ നോക്കിക്കോളം.. " അമ്മായിനെ താങ്ങി പിടിച് ബെഡിൽ കിടത്തി.. ആൾക് കിടന്നപ്പോൾ നല്ല ആശ്വാസം ഉണ്ടെന്നു തോന്നുന്നു... ഒരു ചിരിയൊക്കെ ഉണ്ട് .. ഇപ്പൊ വരാമെന്നു പറഞ്.ഞാൻ ഫംനയുടെ അടുത്തേക്ക് പോയി.. "എന്തിനാടീ ആ പാവം ഉമ്മാനെ ഇങ്ങനെ കഷ്ടപെടുതുന്നത്...? "ഹ്മ്മ്...കഷ്ട്ടപാട് ആണെങ്കിൽ ആ തള്ളനോട്‌ ഇറങ്ങി പോകാൻ പറ ഡോ... " പറഞ്ഞു തീരാൻ അനുവദിചില്ല കസേരയടക്കാം ഒരറ്റ ചവിട്ട് കൊടുത്തു കൂടെ അവളും വീണു... "എണീക്കഡീ.... " അവൾ നോക്കി പേടിപ്പിക്കല്ലാതെ എണീക്കുന്നില്ല.... "എണീക്കാൻ.. !! ശബ്ദം ഉയർന്നതും അവൾ എണീറ്റു.. "നീ അവരുടെ വീട്ടിലാണ് അത് എപ്പോഴും ഓർമ വേണം.. നിന്റെ പരട്ട സ്വഭാവം ഇവിടെ കാണിച്ചാൽ ഹാഷിനെ നിനക്ക് അറിയാലോ ജീവനോടെ തീർക്കും അവൻ... " "ഹഹ... എന്നെ അവൻ... നടന്നത് തന്നെ... എനിക്ക് ഇങ്ങോട്ട് വരുമ്പോ ഒരു ലക്ഷ്യം ഉണ്ട്... അത് നിറവേറ്റാതെ ഈ ഫംന ഇവിടുന്ന് പോകില്ല.. " എന്തെന്ന ഭാവത്തിൽ ഞാൻ അവളെ നോക്കി.. "ഹാഷി...അവനോട് എനിക്കുള്ള പ്രണയം പറഞ്ഞാൽ തീരാത്തതാണ്‌... അത് നിനക്ക് എന്നോടുള്ള ഈ പൈങ്കിളി പ്രണയം പോലെയല്ല.. കാലങ്ങളായുള്ളതാണ്‌.. അവൻ എന്റെയാണ് എന്റെ മാത്രം...ഞാൻ ഇവിടുന്നു പോകുമ്പോ അവനും ഉണ്ടാകും കൂടെ... " "ചി...നാണമുണ്ടോഡീ ഒരാളുടെ ഭർത്താവിനെ ആഗ്രഹിക്കാൻ... നിനക്ക് തോന്നുന്ന എന്തെങ്കിലും ഒരു അടുപ്പം എങ്കിലും അവന്ക് നിന്നോട് ഉണ്ടോ... ഉണ്ടോ ന്ന്..? "ഇല്ല..പക്ഷെ അത് വളർത്തി എടുക്കാൻ എനിക്കറിയാം .. " "ഹ്മ്മ്... നീ എന്തൊക്കെ കാട്ടി കൂട്ടിയാലും നിന്നോട് എനിക്ക് വല്ലാത്ത സ്നേഹമായിരുന്നു.. പക്ഷെ മറ്റൊരുവനെ സ്നേഹിക്കുന്ന നീയന്ന മൃഗത്തെ ഞാനിന്ന് ഏറ്റവും കൂടുതൽ വെറുക്കുന്നു... " "ഓഹ്...അതും ഞാനങ് സഹിച്ചു... നിനക്ക് പെങ്ങളെ ജീവനോടെ വേണേൽ ഇവിടുന്നു കൊണ്ട് പൊയ്ക്കോ.. ഇല്ലെങ്കിൽ ശവം കാണാൻ പോലും കിട്ടിയന്ന് വരില്ല... " "ഈ സംസാരത്തിനോക്കെ എന്റെ കൈ തരിച്ചു വരുന്നുണ്ട്.. പക്ഷെ ഞാൻ തല്ലില്ല.. കാരണം നിന്നെ തൊട്ടാൽ എന്റെ കൈ പോലു അറക്കും.. " അത് പറഞ്ഞതും ഹാഷിയും ഫിദയും വന്നതും ഒരുമിചായി.. ഞാനവളെയൊന്നു നോക്കി ഹാഷിടെ അടുത്തേക് പോയി... "എന്താടാ ഫാമി പ്രശ്നം..? "എത്രയും പെട്ടെന്ന് ഇവളെ ഇവിടുന്ന് പറഞ്ഞയചേക്കണം... ഇല്ലെങ്കിൽ ഞാൻ തന്നെ ഇവളെ കൊല്ലും... ' "ഇക്കാ ഇങ്ങള് കാര്യം പറയ്യ് .? "ഫിദ... നീ ഇവിടെ നിക്കേണ്ട... നമുക്ക് വീട്ടിൽ പോകാം... " "ഫാമി നീ ഇങ്ങനെ ടെൻഷൻ ആവാതെ കാര്യം പറയ്യ്.. " ഞാൻ നടന്നത് എല്ലാം പറഞ്ഞു കൊടുക്കുമ്പോഴും ഫംനയുടെ മുഖത്തു ഒരു പുച്ഛഭാവം ആയിരുന്നു.. ഹാഷി എല്ലാം കേട്ട് കണ്ണടച്ച് നിന്നു..കുറച്ചു നേരംശ്വാസമെട്ത് ശേഷം എന്റെ മുഖത്തെക്ക് നോക്കി.. "ഫാമി നീ പേടിക്കണ്ട മോനെ.. അവളെ നീയോ ഞാനൊ പറഞ്ഞയക്കേണ്ടതില്ല... അവളെ കൊണ്ട് പോകാൻ അവളുടെ പപ്പയും മമ്മയും വരുന്നുണ്ട്.. " പല്ലിറുമ്പി കൊണ്ട് അത്രേം പറഞ്ഞു നിർത്തിയപ്പോ എന്താണന്ന് മനസ്സിലാവതെ എന്നെയും ഫിദയെയും പോലെ ഫംനയും അന്തം വിട്ട് നില്ക്കായിരുന്നു... "അവിടെ ആരോടും പറയാതെ വന്നതാണ് ഇവള്... ഇന്ന് വിളിച്ചിരുന്നു അവളുടെ പപ്പാ... മോൾടെ ലീലവിലാസങ്ങൾ എല്ലാം ഒരിട വിടാതെ ഞാൻപറഞ്ഞിട്ടുണ്ട്..." അത് കേട്ടതും ഫംനയുടെ മുഖം മാറി... അവൾക് എന്ത് ചെയ്യണമെന്നറിയാതെ പരിഭ്രാമിക്കുന്നത് ഞാൻ ശ്രദ്ദിച്ചു... ഹാഷി അവളുടെ അടുത്തേക് പോയി.. "മോളെ ഫംനാ... നിന്റെ തന്ത കലി തുള്ളിയാണ് ഫോൺ വെച്ചത്... ഏറിയാൽ ഒരാഴ്ച അതിനുള്ളിൽ അവർ ഇവിടെ എത്തും.. അവർ തീരുമാനിക്കട്ടെ മോള് ജീവിക്കണോ വേണ്ടയോ ന്ന്... എന്നിട്ട് ആകാം ബാക്കി.. " ഹാഷി അത്രയും പറഞപ്പോ അവൾ ഒന്നും മിണ്ടാതെ അകത്തേക്കു പോയി.. .. അത് കണ്ടു ഞാൻ ഹാഷിടെ അടുത്തേക്ക് പോയി... "ഡാ...അവൾ വല്ല അവിവേകവും..? "അവളോ...അവൾ അങ്ങനെ നല്ല കാര്യം ചെയ്യുമെന്ന് നിനക്ക് തോന്നുന്നുണ്ടോ .? അവന്റ സംസാരത്തിൽ ഞാനൊന്നു ചിരിച്ചു കൊടുത്തു... "ഫാമി നീ പോകുമ്പോ ഉമ്മാനെ കൂടെ കൊണ്ട് പൊയ്ക്കോ.. ഇനി അവള് പോയിട്ട് കൊണ്ട് വന്നാൽ മതി... ' "ഇക്കാര്യം ഞാൻ അങ്ങോട്ട്‌ പറയാൻ നിക്കായിരുന്നു... ". ഉമ്മാനോട് വേറെ കുറച്ചു കാര്യങ്ങൾ ധരിപ്പിച് വീട്ടിലേക്ക് കൊണ്ട് വന്നു... -------------------------------------------------------------- [ഫംന ] പപ്പയും മമ്മയും വന്നാൽ സംഗതി ആകെ കുളമാകും... അതുറപ്പാണ്... എങ്ങനെ എങ്കിലും അവരെ തടയണം.... ഓരോന്ന് ചിന്തിച്ചു കൂട്ടുന്ന സമയത്താണ് പപ്പാ വിളിക്കുന്നത്... വിളിക്കുമ്പോ ഓരോന്ന് പറഞ്ഞു വെക്കാറാണ് പതിവ്.. ഇന്നിപ്പോ ഫോൺ എടുത്താൽ പപ്പയുടെ ദേഷ്യം ഇരട്ടിക്കും.. ഓർക്കാൻ കൂടെ വയ്യ... പപ്പയുടെ ദേഷ്യം എന്നിൽ എത്രത്തോളം സങ്കടം ഉണ്ടാക്കുമെന്ന് എനിക്ക് പോലും അറിയില്ല..പപ്പായാണ് എന്റെ എല്ലാം.. പപ്പായാണ് എന്റെ വഴികാട്ടി.. പക്ഷെ ഹാഷിടെ കാര്യത്തിൽ ഞാൻ സ്വാർത്ഥയാണ്.. പപ്പയുടെ കാൾ കട്ടാകും മുന്നേ ഞാൻ അറ്റൻഡ് ചെയ്തു.. "പ... "മിണ്ടി പോകരുത്... അങ്ങനൊരു വിളി എനിക്ക് കേൾക്കണമെന്നില്ല.. ആഗ്രഹിക്കുന്നു പോലുമില്ല... " "പ്ലീസ് പപ്പാ.. അങ്ങനെയോന്നും പറയല്ലേ.. ഞാനൊന്നു പറഞ്ഞോട്ടെ.. " "വേണ്ട ഫംനാ എനിക്കൊന്നും കേൾക്കേണ്ടതില്ല..." പപ്പ ആദ്യമായാണ് പേര് എടുത്തു വിളിക്കുന്നത്.. "പ്ലീസ്... പപ്പാ.. " "നീ എന്റെ മകൾ ആണെന്നതിൽ ഒരുപാട് അഭിമാനം കൊണ്ടിരുന്നു.. പക്ഷെ ഞാനിന്ന് ഏറ്റവും വെറുക്കുന്നത് അക്കാര്യം ഓർത്തിട്ടാണ്.. എനിക്ക് ഒന്നേ പറയാനുള്ളൂ...ഇനിയും ഹാഷിനേം ഫിദനേം വേദനിപ്പിചാൽ പിന്നെ സ്വന്തമെന്ന് പറയേണ്ട ഞങ്ങളെ ആറടി മണ്ണിൽ നോക്കിയാൽ മതി.. മറ്റെന്നാൾ ഞങ്ങൾ എത്തും പോന്നോളണം കൂടെ... നീ ചെയ്ത തെറ്റൊന്നും ഒരിക്കലും പൊറുക്കാൻ കഴിയില്ല... പക്ഷെ എത്രത്തോളം നീ അവരോട് മാപ്പ് പറയുന്നോ അത്രത്തോളം ശാപം നിന്നിൽ നിന്ന് ഒഴിഞ്ഞു കിട്ടും... " "പപ്പാ.. മറുപടി കൊടുക്കും മുന്നേ കാൾ കട്ടായി.. പപ്പയുടെ വാക്കുകൾ ഇടിത്തി പോലെയായി.. എന്ത് ചെയ്യണമെന്നറിയാതെ കണ്ണുകൾ നിറഞ്ഞു വന്നു.. പപ്പയുടെ ഓരോ വാക്കുകളും ചെവിയിൽ പതിഞ്ഞു കൊണ്ടിരുന്നു...അന്നദ്യമായി പില്ലോക്കിടയിൽ വെച്ച് എന്റെ ഇരു മിഴികളും അനുസരണയില്ലാതെ ഒഴുകി കൊണ്ടിരുന്നു... (തുടരും ) ഹലോ ഫ്രണ്ട്സ്... വൈകിയ കാരണം മുൻപേ പറഞ്ഞിരുന്നല്ലോ.. അതോടപ്പം *ഫിദ* എന്ന സ്റ്റോറി പെട്ടെന്ന് നിർത്തുവാണോ ന്ന് ചോദിക്കുന്നുണ്ട്... പെട്ടന്നൊന്നും അല്ലാട്ടോ.. ക്ലൈമാക്സ്‌ലേക്ക് എത്തി കൊണ്ടിരിക്കുന്നു.. അത് മുന്നോടിയായി പറഞ്ഞെന്നു മാത്രം... ഇപ്പോഴന്നും നിർത്തല്ലേ ഇനിയും കുറെ പാർട്ടുകൾ എഴുതണം എന്നൊക്കെ പറയുന്നുണ്ട്... പക്ഷെ എങ്ങനെ സാധ്യമാകും.അവസാനിപ്പിക്കേണ്ടയിടത്തു അവസാനിപ്പിചില്ലങ്കി എനിക്ക് എന്നല്ല എല്ലാർക്കും ഒരു ബോറടിയാകും... അതുകൊണ്ട് അവസാനിക്കുന്നിടത്തു അവസാനിക്കട്ടെ.. 😉 വായിച്ചു കഴ്ഞ്ഞവർ എന്തായാലും അഭിപ്രായം പറയണേ.. നിങ്ങള്ടെ സപ്പോർട്ട് ആണ് എന്റെ വിജയം....😘 #📙 നോവൽ
25.2k കണ്ടവര്‍
8 ദിവസം
#

📙 നോവൽ

FIDHA-2 Part - 25 തറവാട്ടിൽ എത്തിയത്തും മുറ്റത്ത് ഒരു പുതിയ കാർ.. ഇവൻ പിന്നേം കാർ വാങ്ങിയോ...?..കാറും നോക്കി നേരെ പോയി കാളിങ് ബെൽ അടിച്ചു... വാതിൽ തുറന്നു വന്ന ആളെ കണ്ട് എന്റെ കണ്ണുകൾ വിടർന്നു.. "എയ്ഞ്ചൽ" "നീയോ..? അവൾ എന്നെ കണ്ടതും നെറ്റി ചുളിച്ചു.. ഇവളെ എന്താ ഇവിടെ...what a സർപ്രൈസ്...ഇതിനാണോ ഹാഷി വിളിച്ചത്... അവൻ മുത്താണ്.. എന്റെ മനസ്സ് കണ്ടല്ലോ.. മ്മക്ക് സന്തോഷം കൊണ്ട് കണ്ണ് പോലും കാണുന്നില്ല.. അവൾ അപ്പോഴും എന്നെ കണ്ട ഷോക്കിൽ ആയിരുന്നു... അപ്പോഴേക്കും അമ്മായി വന്നു.. അമ്മായിനെ കണ്ടതും മ്മള് ഡീസന്റ് ആയി... "ആഹ്.. ഫാമി നീയോ..? എന്താ ഈ സമയത്ത്.. ഫിദ വന്നില്ലേ..? "ആഹ്...അവൾ വീട്ടിൽ ഉണ്ട്... ഞാൻ ഹാഷിനെ കാണാൻ വന്നതാ.. " "അവൻ മുകളിലുണ്ട്... " ഞാൻ അവളെയൊന്നു നോക്കി ചിരിച് മുകളിലേക്ക് പോയി.. "ഉമ്മാ അതാരാ..? "അത് എന്റെ ആങ്ങളയുടെ മോനാണ്.. അതിലുപരി ഫിദടെ സഹോദരനും.. " "ഫിദടെ ബ്രദറോ..? "ആാ...എന്തെ മോളെ..? "ഏയ് ഒന്നൂല്ല... " "എന്നാ വാ ചായ കുടിക്കാം.. " റൂം പതിയെ തുറന്ന് അകത്തേക്കു കയറി.. അവൻ ബാൽക്കണിയിൽ പുറത്തേക്കു നോക്കി നിൽക്കുവായിരുന്നു... മ്മള് ഓടി പോയി പിറകിലൂടെ കെട്ടിപിടിച് വട്ടം കറക്കി.. "ഡാാ.. ടാ.. താഴെ ഇറക്ക്.. " അവൻ കുതറിയപ്പോ ഞാൻ വേഗം താഴെയിറക്കി... "അളിയാ.. ഇജ്ജ് മുത്താണ്.. സ്വത്താണ്... കരളാണ്... " അതും പറഞ് ഓനെ കെട്ടിപിടിച്ചു ഉമ്മ വെച്ചു.. "ഫാമി നിനക്കെന്താടാ പറ്റ്യേ.. ഹോസ്പിറ്റലിൽ പോണോ..? "ഒന്ന് പോഡെർക്കാ.. ഒന്നും അറിയാത്ത പോലെ.. എന്നാലും ഇത്രക് വല്യ സർപ്രൈസ് വേണ്ടായിരുന്നു... " "എന്ത് സർപ്രൈസ്..? അവൻ കണ്ണും തള്ളി നിൽക്കുന്നുണ്ട്.. "ഞാൻ കണ്ടു അവളെ... " "ആരെ..? "താഴെ... ഉമ്മാന്റെ കൂടെ.." "ഫംന..അവളുടെ കാര്യം പറയാനാ അന്നേ വിളിച്ചത്.. അല്ല അവളെ കണ്ടയുടനെ തന്നെ നിനക്ക് മനസിലായോ...." "ഫംനയോ..??????.?. ഹാഷി പറഞ്ഞത് കേട്ട് കണ്ണിൽ മൊത്തം ഇരുട്ട് പോലെ... "ആ... ലണ്ടനിലെ എന്റെ മേടം... ഫിദനേം എന്നേം കൊല്ലകൊല ചെയ്തവൾ... അവൾ പകരം വീട്ടാൻ വന്നിരിക്ക..." ഹാഷി ദേഷ്യം കടിച്ചമർത്തി പറഞ്ഞതും മ്മള് നിലതേക്ക് ഊർന്നിരുന്നു... "ഫാമി..ഡാ.. എന്താടാ.? ഒന് എന്തൊക്കെയോ ചോദിക്കുന്നുണ്ട്.. പക്ഷെ മ്മളെ മനസ്സിൽ ഓള് മാത്രമാണ്...ഞാൻ ഇവളയാണോ ജീവനായി കൊണ്ട് നടന്നത്....വിശ്വാസിക്കാൻ കഴിയുന്നില്ലല്ലോ നാഥാ... --=--=------------------------------------------------- ഇവൻക്ക് എന്താ പറ്റ്യേ.. എന്തൊക്കെ ചോദിച്ചിട്ടും ഒരു പ്രതികരണവുമില്ല... അവസാനം അവനെ പിടിച്ചഴുന്നേൽപ്പിച് ചെയറിൽ ഇരുത്തി.. അവന്ക്ക് ആഭിമുഖമായി ഞാനും ഇരുന്നു.. "ഡാ ഊളെ... തെണ്ടി.. എന്താടാ പറ്റ്യേ... വന്നപ്പോ കണ്ട സന്തോഷമൊക്കെ എവിടെ പോയി...? ഞാനവന്റെ ഷോൾഡറിൽ തട്ടി കൊണ്ട് പറഞ്ഞു... "അത് ഫംന.തന്നെണോ...? ... നിനക്ക് ഉറപ്പുണ്ടോ..? "അയ്യോ... എന്റെ പൊന്നളിയാ ഞാൻ എന്തിനാ നിന്നോട് കള്ളം പറയുന്നത്.. നാലഞ്ചുവർഷമായിട്ട് കാണുന്ന മൊതല..അതിനെ ഏതു ഇരുട്ടിൽ നിന്നാലും ഞാൻ അറിയും... " ഞാനങ്ങനെ പറഞ്ഞതും രണ്ടു കയ്യും നെറ്റിയിൽ ഊന്നിപിടിച് താഴെക്ക് നോക്കിയിരുന്നു.. അതിൽ തന്നെ എന്തോ പന്തികേട് തോന്നിയെനിക്ക്... "ഫാമി എന്തെങ്കിലും പ്രശ്നമുണ്ടോ..? ഞാനവന്റെ രണ്ടുകൈകളും പിടിച്ചു മാറ്റി.. "ഞാൻ നിന്നോട് എന്റെയൊരു ഇഷ്ട്ടത്തെ പറ്റി പറഞ്ഞത് ഓർക്കുന്നുണ്ടോ..? "ആഹ്...നീ ദുബായ്ൽ വെച്ച് കണ്ട ആളല്ലേ.. " "അവളെ ഞാനിന്ന് കണ്ടു... " "ആണോ.. എന്നിട്ടു സംസാരിച്ചോ... എവിടുന്ന കണ്ടത്...? "താഴെ നിന്ന്.. " "എന്ത്... !!!! "അതേടാ.. ഞാൻ സ്നേഹിക്കുന്നത് ഫംനയെയാണ്.. " അവൻ പറഞ്ഞത് കേട്ട് പകച്ചുപോയി ഞാൻ.. "ഹാഷി...ഡാാ... " അവൻ എന്റെ ഷോൾഡറിൽ പിടിച്ചു കുലുക്കിയപ്പോഴാ സ്വബോധത്തിലെക്ക് തിരിച്ചു വന്നത്...അവനെയൊന്നു നോക്കി കേട്ടത് ഒന്നൂടെ റിവൈന്റ ചെയ്തു ഓർത്തടുത്തതും ചിരി അടക്കാൻ കഴിഞ്ഞില്ല... ചിരിച്ചു ചിരിച്ചു നിലത്തിരുന്ന് പോയി...കുറച്ചു നേരത്തിനു ശേഷം ചിരി അടക്കി പിടിച്ചവനെ നോക്കി..ദേഷ്യം കൊണ്ട് എന്നെ കൊല്ലുമോന്ന് തോന്നി പോയി... "സോറി മോനെ.. സോറി...അവളും നീയും... ഹഹഹഹ..... ആലോചിക്കുമ്പോൾ തന്നെ ചിരി വരുന്നു... നിന്നെ ചവിട്ടി കൂട്ടി മൂലക്കിടാൻ അവൾ മാത്രം മതി... എന്നാലും സ്നേഹിച്ചതല്ലേ നീ തന്നെ കെട്ടിക്കൊ.. പാപങ്ങൾ ഒക്കെ പൊറുത്തു.... "ആാാാാ.... ഉമ്മാ... ഡാാ മതി.. ഞാൻ ചുമ്മാ പറഞ്ഞതലേ... നിർത്ത്..... " ഓരോന്ന് പറഞ്ഞു ചിരിക്കുന്നതിനടയിൽ ഒന് എന്റെ നടുപ്പുറം ചെണ്ടയാക്കാൻ തുടങ്ങി.. നിർത്താൻ പറഞ്ഞിട്ടാണ് നിർത്തിയത്.. പഹയൻ.. എന്റെ മുതുക്..മ്മള് ഒന്ന് നടു നിവർത്തി അവനെ നോക്കി.. ദേഷ്യം കൊണ്ട് ആൾടെ മുഖം വലിഞ്ഞു മുറുകിയിട്ടുണ്ട്.. "ഞാൻ സ്നേഹിച്ചന്നത് നേരാ.. അതുകരുതി എന്റെ പെങ്ങളെ നോവിച്ചവളെ ഞാൻ വെറുതെ വിടില്ല.. " എന്നൊക്കെ പറഞ് തിരിഞ്ഞത് ഫിദടെ മുന്നിലെക്കും..... "ഇക്കാ....എന്താ പറഞ്ഞെ.. സ്നേഹിച്ചന്നോ..? "അതെ... സ്നേഹിച്ചു... അത് ഫംനയാണന്ന് അറിഞ്ഞത് ഇന്നായിരുന്നു... നിന്നോട് ചെയ്തതിനുള്ളത് ഇൻശാഅല്ലാഹ്‌ ഞാൻ കൊടുത്തിരിക്കും... ചിലതൊക്കെ മനസ്സിൽ കരുതിയിട്ടുണ്ട്... ഇപ്പൊ എനിക്കവളെയൊന്നു.കാണണം.. " എന്നും പറഞ് ഫിദയെ മറികടന്നു പോകാൻ നിന്നതും അവൾ കയ്യിൽ പിടിച്ചു.. "ഒന്നു നിക്ക് ഇക്കാ....എനിക്കൊന്നും മനസിലായില്ല...എന്നാലും ഇപ്പൊ അവളോട്‌ ഒന്നും ചോദിക്കേണ്ട... " "അത് ഞാൻ തീരുമാനിചോളം...അവൾ താഴെയുണ്ടോ..? "ഇല്ല...അവൾക്ക് ബാൽയ്ക്ണിയോട് ചേർന്നുളള റൂം ആണ് ഉമ്മ കൊടുത്തത്.. ഞാൻ ഇങ്ങോട്ട് വരുമ്പോ അവൾ ബാഗ് എല്ലാം റൂമിൽ കൊണ്ട് പോകായിരുന്നു.. " കേട്ടപാതി കേൾക്കാത്ത പാതി അവൻ ഒരറ്റ പോക്കായിരുന്നു... "ഹാഷി.... ഇക്ക ഭയങ്കര ചൂടിലാണ്..അവൾക്കൊരു ശവമഞ്ജൽ പണിയാൻ ഏല്പിച്ചാലോ..? "ശവമഞ്ജൽ വേണ്ടി വരിക നിന്റെ ഇക്കാക്ക് ആകാനകും കൂടുതൽ സാധ്യത... " എന്ന് പറഞ്ഞു തീർന്നില്ല പെണ്ണ് ഉണ്ടക്കണ്ണ് കാട്ടി പേടിപ്പിക്കാ... "നീ ഇങ്ങനെ നോക്കി പേടിപ്പിക്കല്ലേ... ഞാൻ ചുമ്മാ പറഞ്ഞതല്ലെ... വാ നമുക്ക് പോയി നോക്കാം.. " അത് പറഞ്ഞപ്പോ അവള് ചാടി തുള്ളി മുന്നിൽ പോയി ഞാൻ പുറകെയും..അവൻ റൂമിലേക്ക് പോകുന്നെയുള്ളൂ.. അപ്പോഴേക്കുംഫിദ സ്റ്റാർ കേസ്ന്റ അടുത്ത് നിലയുറപ്പിച്ചു. . "ഡീ പോത്തെ.. ഇവിടെ നിന്നാൽ ഒന്നു കേൾക്കില്ല.. നമുക്ക് ഡോറിന്റ അടുത്തേക് പോകാം.. " അത് പറഞ്ഞു തീർന്നില്ല അവൾ ഡോറിന്റ അടുത്തേക് പോയ്‌.. ഇവൾക്ക് എന്നേക്കാൾ ക്യൂരിയോസിറ്റി ആണല്ലോ റബ്ബേ.. അടച് വെച്ച വാതിൽ തള്ളി തുറന്ന് അകത്തേക്കു കയറിയപ്പോ ഡ്രെസ് എല്ലാം ഷെൽഫിലേക്ക് അടുക്കി വെക്കുന്ന ഫംനയെ ഞങ്ങള്ക് കാണാമായിരുന്നു... അവൾ അവനെയൊന്നു നോക്കി അവളുടെ ജോലി തുടർന്നു.. പ്രതേകിച്ചു ഭാവവിത്യസവുമില്ല.. "ഡീീീ..... ! അവൻ കുറച്ചു ഉച്ചത്തിൽ വിളിച്ചു.. എന്നിട്ടു പോലും അവനെയൊന്നു നോക്കുക പോലും ചെയ്തില്ല... ഫാമി അവളുടെ അടുത്തേക് പോയി.. "നിന്നെയൊക്കെ സ്നേഹിച്ച എന്നെ പറഞ്ഞാൽ മതി... മുഖം നോക്കാതെ ഉള്ള് നോക്കണമായിരുന്നു.. നിനക്കറിയോ ഇങ്ങോട്ട് വരുന്നതിന്റെ അഞ്ചു മിനിറ്റ് മുന്നേ പോലും ഞാൻ നിന്നെ കുറിച്ച ആലോചിച്ചത്... നിന്നെ സ്വന്തമാക്കാനാ ആഗ്രഹിച്ചത്.. എല്ലാരേക്കാൾ കൂടുതൽ സ്നേഹിക്കുന്നതും നി... "ഒന്ന് നിർത്തുന്നുണ്ടോ... ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട് ഇതുപോലുള്ള പൈങ്കിളി സംസാരം കൊണ്ട് എന്റെ അടുത്തേക് വരരുതന്ന്.. അന്ന് കിട്ടിയത് ഓർമയുണ്ടല്ലോ." അവൾ വിരൽ ചൂണ്ടി പറഞ്ഞതും ഞൊടിയിടയിൽ അവളുടെ വിരലിൽ പിടിച്ച് അവനിലേക്ക് അടുപ്പിച്ച് കിസ്സിയതും ഒരുമിച്ചായിരുന്നു.. അതും ലിപ്പിൽ...റബ്ബേ തല്ലാൻ പോയവനാ കിസ്സികൊണ്ട് നില്കുന്നത്... ഞാൻ ഫിദനെ നോക്കിയപ്പോ അവളു കണ്ണും തള്ളി നിക്കാ... "ഇത് ഫ്രഞ്ചു വല്ലതുമാണോ.. വിടുന്ന ലക്ഷണമില്ലല്ലോ... " പെട്ടന്നാണ് അവൾ അവനെ തള്ളി മാറ്റിയത്.. "യൂ ബ്ലഡി......" അവൾ അലറി അവന്ക് നേരെ കയ്യോങ്ങിയതും അവൻ കൈ പിടിച് ബാക്കിലേക്ക് തിരിച്ചു . "അടങ് മോളെ.. ദേ ഇപ്പോ തന്നത് എന്റെ ഓർമക്ക്... ഇതിൽ നിന്നന്ന് കരുതേണ്ട.. ന്റ പെങ്ങളെ വേദനിപ്പിച്ചതിന് നിന്നെ കെട്ടി ഒരു പതിനഞ്ചു കുട്ടികളെ പെറ്റു നിന്നെ ഞാൻ തേരാ പാര നടത്തും.. കേട്ടോടി &$%%$& മോളെ... " "ഗെറ്റ് ഔട്ട്..!!" "ഒന്ന് പോഡീ.." എന്നിട് ചെക്കൻ സ്ലോ മോഷനിൽ നടന്നു വന്നു... പെട്ടന്നാണ് ഞങ്ങളെ കണ്ടത്.. കണ്ടയുടനെ ചിരിച്ച് കൊണ്ട് ഞങ്ങടെ അടുത്തേക്ക് വന്നു... "എല്ലാം ലൈവ് ആയ കണ്ടന്ന് തോന്നുന്നു .. ഇനിപ്പോ തർജമ ചെയ്യേണ്ട ആവിശ്യം ഇല്ലല്ലോ ല്ലെ... " എന്നവൻ ചോദിച്ചപ്പോ ഞങ്ങൾ രണ്ടു പേരും ഒരുപോലെ ഇല്ലെന്നു തലയാട്ടി... "അപ്പൊ ശെരി മക്കളെ പോട്ടെ.. ഇന്നെനിക്കു സുഖമായി ഉറങ്ങണം...... ആഹ്.. പിന്നെ കിസ്സ് കൊടുത്തതിന്റെ ക്വിക്ക് വീട്ടില്ലെന്ന് തോന്നുന്നു വിരോധം ഇല്ലെങ്കി കുറച്ചു കഴിയുമ്പോ ഒരു കുടം വെള്ളം തലയിലൂടെ ഒഴിചേക്കൂ.. " എന്നൊക്കെ പറഞ് ചെക്കൻ സൈറ്റടിച്ച് സ്റ്റെപ് ഇറങ്ങി പോയി... ബൈക്ക് സ്റ്റാർട്ട്‌ ആക്കുന്ന സൗണ്ട് കേട്ടാണ് ഞാനും അവളും പരസ്പരം നോക്കിയത്...എന്നിട്ട് ഒരു ചിരിയായിരുന്നു... എന്റെ ചിരി നിന്നിട്ടും അവളുടെ ചിരി നിന്നില്ല... ചിരിച്ചു ചിരിച് അവൾ എന്റെ അരകെട്ടിലൂടെ കയ്യിട്ട് എന്നോട് ചേർന്നു നിന്നു..ശെരിക്കും ഞാനത് ആസ്വദിക്കായിരുന്നു.. ഈ ചിരിയും പിടുത്തവും നിക്കല്ലേ ന്ന്.. എന്നും ഇതുപോലെ ചേർത്ത് നിർത്താൻ കഴിഞ്ഞങ്കിൽ... പെട്ടെന്ന് എന്തോ ഓർത്ത പോലെ അവൾ ചിരി നിർത്തി എന്നെ നോക്കി.. എന്റെ നോട്ടം കണ്ടതും അവൾ എന്നിൽ നിന്ന് അടർന്നു മാറി. തട്ടം ഒന്നൂടെ ശെരിയാക്കി.. "രാത്രിക്കുള്ള ഫുഡ് ആയില്ലന്ന് തോന്നുന്നു.. നോക്കട്ടെ... " എന്നു പറഞ് പെട്ടെന്ന് ആളു തടി തപ്പി. അതുകണ്ട് എനിക്ക് ചിരി വന്നു... നേരെ റൂമിൽ പോയി ലാപ്പ് എടുത്തിരുന്നു.. -------------------------------------------------------------------- താഴെ ചെന്നപ്പോ ഉമ്മ ചപ്പാത്തി ഉണ്ടാക്കുന്ന തിരക്കിലാണ്... "ഇതാർക്കാ ഇത്രേം ചപ്പാത്തി .?.. നമ്മൾ ചോറ് അല്ലെ കഴിക്കാർ... ഹാഷിക്ക് ഇതൊക്കെ വേണോ..? "അവന്ക് മാത്രമല്ല.. ഫംന മോൾക്കും വേണ്ടേ.. " അത് കേട്ടപ്പോൾ എനിക്ക് ദേഷ്യം വന്നു.. "അവളു പറഞ്ഞോ വേണമെന്ന്.. " "ആഹ്... വെജിറ്റബിൾ കറിയും വേണമെന്ന് പറഞ്ഞു..നീ ആലോചിച്ചു നിക്കാതെ കറിക്കുള്ളത് നോക്ക്. " വലിഞ്ഞു കയറി വന്ന അവൾക്ക് ഞാൻ വെച്ച് വിളമ്പി കൊടുക്കണ പോലും... ഉമ്മ വീണ്ടും പറഞ്ഞപ്പോ മനസ്സില്ല മനസോടെ കറി വെക്കാൻ തുടങ്ങി.. ഹാഷിക്ക് ആണേൽ ആരും പറയേണ്ടി വരില്ല... എനിക്ക് എന്തോ സങ്കടായി... ഫുഡ് റെഡിയായി ടേബിളിൽ വെച്ചു.. ഹാഷിനെ വിളിക്കാൻ പോയപ്പോ ഫംനയുണ്ട് ഹാഷിടെ റൂമിൽ നിന്നിറങ്ങി വരുന്നു.. ഇവളെന്തിന ഈ റൂമിൽ കയറിയെ...പൊക്കിൾ കാണുന്ന ഒരു കുട്ടി ബനിയനും ഒരു കുട്ടി ട്രൗസറും ഇട്ടോണ്ട് ഇറങ്ങിയിരിക്കുവാ പൂതന...ഞാൻ അമർഷത്തോടെ അവളെ നോക്കിയപ്പോ അവൾ പുച്ഛിച്ചു കൊണ്ട് താഴെക്ക് ഇറങ്ങി... റൂമിൽ കയറിയതും ഹാഷി വന്നതും ഒപ്പമായി.. "ഫുഡ് കഴിക്കാൻ .. " അത് പറഞ്ഞപ്പോ ചിരിച്ച് കൊണ്ട് താഴെക്ക് ഇറങ്ങി.. അവൾ എന്തിനാ വന്നെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു.. പക്ഷെ എന്തോ തോന്നിയില്ല... താഴെ ചെന്നപ്പോൾ അവർ മൂന്നു പേരും ഇരിന്നിട്ടുണ്ട്.. ഫംനയും ഉമ്മയും ഒരിടത്തു അവര്ക് നേരെ ഒപോസിറ്റ് ഹാഷിയുമാണ്..ഞാൻഹാഷിടെ അടുത്തിരുന്നു.. എപ്പോഴും ഉമ്മാന്റെ അടുത്തിരിക്കുന്നത് കൊണ്ടാകും ഹാഷി എന്നെ അത്ഭുതത്തോടെ നോക്കിയത്...ഞാനൊന്ന് ചിരിച്ച് കൊടുത്തു.. അവൻ തിരിച്ചും... ഭക്ഷണം കഴിച് കൊണ്ടിരിക്കുമ്പോഴും എന്റെ മനസ്സിൽ അതായിരുന്നു.. എന്തിനാ അവൾ ഹാഷിടെ റൂമിൽ പോയത്... അതും ഞാൻ ഇല്ലാത്ത സമയത്തു... ചുമ്മാ അവളെ നോക്കിയപ്പോൾ എനിക്ക് ദേഷ്യം സങ്കടവും ഒരുപോലെ വന്നു.. അവൾ ഭക്ഷണം കഴിക്കുന്നുണ്ടന്നേയുള്ളൂ കണ്ണ് രണ്ടും ഹാഷിടെ മുഖത്തെക്കാണ്.. ഹാഷി ഇതൊന്നും അറിയാതെ ഫുഡിൽ തന്നെണ്...അവൾ എന്തിന ഹാഷിനെ നോക്കുന്നത്... ദേഷ്യം കൊണ്ട് പ്ലേറ്റിൽ കുത്തി കൊണ്ടിരുന്നു... പെട്ടെന്ന് മ്മക്ക് ഒരു ഐഡിയ ഉദിച്ചു... അല്ലേലും ഞാൻ മുത്താണ്.. സെന്ററിൽ ഇരിക്കുന്ന ജെഗ്ഗ് എത്തിപിടിക്കുന്ന പോലെ കാണിച് അവളുടെ ഭാഗത്തെക്ക് ജെഗ്ഗ് തിരിച്ചതും വെള്ളം മൊത്തം പ്ലേറ്റിലൂടെ അവളുടെ ദേഹതേക്..ആഹഹാ.. എന്തൊരു സന്തോഷം... "അയ്യേ... എന്താ ഇത്... !! അവൾ ചാടി എണീറ്റ് എനിക്ക് നേരെ ഷൗട്ട് ചെയ്തു.... "ഉയ്യോ.. ഇതെങ്ങനെ.. ഞാൻ കണ്ടില്ല ട്ടൊ..,സാരല്യ പോട്ടെ.. ദേ അവിടെണ് വാഷ് റൂം.. " എന്നൊക്കെ പറഞ് മ്മള് ദയനീയമായി നോക്കി.. അതുകണ്ടു ഉമ്മ അവളെ വാഷ് റൂമിലേക്ക് കൊണ്ട് പോയി..ഹാഷി അതൊന്നും മൈൻഡ് ആക്കാതെ കൈ കഴുകി റൂമിൽ പോയി.. ഞാൻ പ്ലേറ്റ് എല്ലാം എടുത്തു വെച്ച് ഞാനും റൂമിലേക്ക് വിട്ടു.. റൂമിൽ എത്തിയപ്പോ അവൻ സോഫയിൽ സ്ഥാന പിടിച്ചിട്ടുണ്ട്.. ഞാൻ നേരെ ബെഡിൽ കിടന്നു... "എന്താണ് മോളെ ആലോചന.. നാളെ എങ്ങനെ വെള്ളം ഒഴിക്കാം എന്നാണോ...? അത് പറഞപ്പോ മ്മള് അവനെ നോക്കി.. ലെവന് ആണേൽ പൊരിഞ്ഞ ചിരി... "ഇളിക്കല്ലേ.. ഞാൻ ഒഴിച്ചതല്ല. എന്റെ കൈ തട്ടിയപ്പോ.. " "ഉവ്വ്... " "അതേയ്.. എന്തിനാ നേരത്തെ ഫംന ഇങ്ങോട്ട് വന്നത്... " "അത്.. അത് ഒരു സാധനം തരോ ന്ന് ചോദിക്കാൻ.. " "എന്ത് സാധനം..??? "അതൊന്നും നീ അറിയേണ്ട.. " "അതെന്താ ഞാൻ അറിഞ്ഞാൽ... " "അത് വേണ്ട... " "വേണം.. എനിക്ക് അറിയണം.. " "അത്രക് നിർബന്ധ ആണേൽ പറയാം.. " "എന്നാ പറയ്യ്..? "അവിടെ നിന്നാൽ എങ്ങനെ.. ഇങ്ങോട്ട് അടുത്ത് വാ എന്നാലേ പറയാൻ ഒക്കു.. " കാര്യം നടത്താൻ കഴുത കാലും പിടിക്കണമല്ലോ.. മ്മള് എണീറ്റ് അവന്റ അടുത്ത് സോഫയിലിരുന്നു... "ഇനി പറയ്യ്.. " "പറയാം... പക്ഷെ ആദ്യം കണ്ണുകൾ അടക്ക്.. " "കാര്യം പറയാൻ കണ്ണുകൾ എന്തിനാ അടക്കുന്നേ.. " "അത് കേൾക്കുമ്പോൾ മറ്റു കാര്യങ്ങളിൽ ശ്ശ്രദ്ദ പോകാതെരിക്കാൻ.. നിനക്ക് വേണേൽ മതി.. ഇല്ലേൽ പോയി കിടക്.." "ഓക്കേ... " എന്നും പറഞ് ഞാൻ രണ്ടു കണ്ണുകളും അടച്ചു.. പതിയെ അവന്റെ കൈ രണ്ടും ഇടുപ്പിൽ വെച്ചതും ഞാൻ കണ്ണുകൾ തുറന്നപ്പോഴുക്കും അവന്റ അധരങ്ങൾ എന്റെ കവിളത്തു പതിഞ്ഞിരുന്നു.. ഞാൻ പെട്ടെന്ന് അവനെ ഉന്തി മാറ്റി.. "ചി.. ഇതാണോ നീ പറഞ്ഞത്..? "അതെ.. ഇതാണ് അവൾ എന്നോട് ചോദിച്ചത്.. " "ഇളിക്കല്ലേ... നിനക്ക് ഞാൻ കാണിച്ചു തരുന്നുണ്ട് പട്ടി.. .. " എന്നൊക്കെ പറഞ് അവിടെയുള്ള സാധനങ്ങൾ എല്ലാമെടുത്ത് അവന്ക് നേരെ എറിഞ്ഞു.. എല്ലാം സുസൂക്ഷമമം അവൻ ക്യാച്ച് ചെയ്തു.. അവസാനം എറിഞ്ഞ ബോൾ അവന്ക് കിട്ടാതെ പുറകോട്ടു വീണതും ജനലിലൂടെ എന്തോ ഒന്ന് അകത്തേക്കു വന്ന് ചില്ല് പൊട്ടിയതും ഒരുമിചായിരുന്നു.. (തുടരും ) സോറി ഫ്രണ്ട്സ് ഇന്നലെ പോസ്റ്റമെന്ന് പറഞ്ഞിരുന്നു.. പക്ഷെ ഇന്നലത്ത ശക്തിയായ മഴ കാരണം ഇന്നാണ് കറന്റ് വന്നത്.. ഇപ്പൊ കുറച്ചു മുന്നേ... അതാണ് വൈകിയത്.. ദേഷ്യം ഒന്നും തോന്നല്ലേ . വായിച്ചു അഭിപ്രായം പറയണേ.. അടുത്ത പാർട്ട്‌ മറ്റെന്നാൾ... #📙 നോവൽ
8.5k കണ്ടവര്‍
15 ദിവസം
#

📙 നോവൽ

FIDHA-2 Part - 24 "ഹേയ്... ക്കൂൂയ്.. ഹലോ ഇവിടെ..? ഞാൻ വരാന്തയിൽ നിന്ന് കൈ കാണിച്ചപ്പോ തിരിഞ്ഞു നോക്കി... എന്നെ കണ്ടതും ഒന്ന് ചിരിച്ചു.. ഞാൻ അയാളുടെ അടുത്തേക് പോയി.. *തിരഞ്ഞ വള്ളി കാലിൽ ചുറ്റിയ പ്രതീതിയായിരുന്നു ജംഷീയുടെ മുഖത്തു* "എന്നെ മനസിലായോ.. ഞാൻ ഫിദ.. അന്ന് ബസ് സ്റ്റോപ്പിൽ വെച്ച്.. " "ഹാ മനസിലായി പെങ്ങളെ..എന്താ ക്ലാസ്സ്‌ ടൈം പുറത്ത്... " "ഒരു കരടിയാണ് ക്ലാസ്സിൽ.. അപ്പൊ പുറത്ത് നിന്നു..." അത് പറഞ്ഞപ്പോ അയാളും എന്നോടപ്പം ചിരിച്ചു.. "സോറി ട്ടോ . അന്ന് അറിയാതെ തല്ലിയതാണ്..ഹാഷി മനപ്പൂർവമല്ല.. ഇയാള് ക്ഷമിക്കണം... " "അയ്യേ.. അതിനൊക്കെ എന്തിന സോറി.. ഞാനത് അപ്പൊ തന്നെ വിട്ടു....ഇപ്പൊ ക്ലാസ്സിൽ കയറുന്നില്ലങ്കിനമുക്ക് ഓരോ ചായ കുടിച്ചാലോ..? "ഓഹ sure.." അവനോടപ്പം നടന്നു കൊണ്ടിരിക്കുമ്പോ അവളറിഞ്ഞിരുന്നില്ല തനിക്കുള്ള എട്ടിന്റെ പണി തുടങ്ങി കഴിഞ്ഞന്ന്... ക്യാന്റീനിൽ ചെന്നപ്പോ രണ്ടു മൂന്നു പേരല്ലാതെ ആരും തന്നെയില്ല...ഞങ്ങൾ ഒഴിഞ്ഞ ഒരു ടേബിളിൽ ചെന്നിരുന്നു.. രണ്ടു ജ്യൂസ് ഓർഡർ കൊടുത്തു... "നിങ്ങൾ എന്താ ഇവിടെ.. ആരെങ്കിലും കാണാനാണോ..? "ഹ്മ്മ്... ഒരാളെ കാണാൻ വന്നതന്നേണ്... " "എന്നിട്ട് കണ്ടില്ലേ..? "കാണുമെന്ന് പ്രതീക്ഷിച്ചതല്ലാ പക്ഷെ കാണേണ്ടവർ ഇങ്ങോട്ട് വന്നപ്പോൾ സന്തോഷം.. " "അത് അങ്ങനെണ് കാണേണ്ടവർ കാണുക തന്നെ ചെയ്യും.. " അത് പറഞ്ഞതും അയാളിരുന്ന് പൊരിഞ്ഞ ചിരി.. പടച്ചോനെ ഞാൻ വല്ല തമാശയും പറഞ്ഞോ. "അത് ശെരിയാ... " എന്ന് പറഞ് തീർന്നതും ദേ വന്നു ജ്യൂസ്...ഞാനും അയാളും ഓരോന്ന് എടുത്തു.. ഞാൻ സ്ട്രോ ലിപ്പോട് ചേർത്ത് കുറച്ച് കുടിച് അയാളെ നോക്കിയപ്പോ അയാൾ ഇമ വെട്ടാതെ എന്നെ തന്നെ നോക്കി നില്ക്കാണ്... ഞാനത് ശ്രദ്ദിക്കാത്ത പോലെ വീണ്ടും കുടിച് എന്തോ ചോദിക്കാൻ വേണ്ടി നോക്കിയപ്പോഴും അയാൾ ജ്യൂസ് ഒന്ന് നോക്കുക പോലും ചെയ്യാതെ എന്നെ തന്നെ നോക്കി നില്ക്കാന്.. "ഹലോ... എന്താ ഇങ്ങനെ നോക്കുന്നെ..? ഞാൻ ഒന്ന് വിരൽ ഞൊടിച്ചപ്പോ പെട്ടെന്ന് ഞെട്ടി കൊണ്ട് അയാൾ ഒന്നുമില്ലന്ന് പറഞ് ചിരിച്ചു... "അല്ല.. എന്തോ ഉണ്ട്..." "നിന്നെ കണ്ടപ്പോൾ എന്റെ ജാസ്നെ ഓർമ്മ വന്നു.. " "ജാസ്.. അതാരാ..? "എന്റെ ഒരേയൊരു പെങ്ങൾ.. ജാസ്മിൻ.. എന്റെ ജാസ്.. " "ആഹാ.. ആൾ എന്ത് ചെയ്യുന്നു പഠിക്കണോ.. അതൊ കല്യാണം കഴിഞ്ഞോ..? അത് പറഞ്ഞപ്പോ അയാൾ ഒന്നും മിണ്ടാതെ ജ്യൂസ്ൽ സ്ട്രോ വെച്ച് ഇളക്കി കൊണ്ടിരുന്നു... "എന്താ ഒന്നും പറയാതെ...? "അവൾ പടച്ചോന്റ വിളിക്ക് ഉത്തരം നൽകി.. " "ഓഹ് സോറി.. ഞാൻ അറിയാതെ... "ഹേയ്.. അതൊന്നും കുഴപ്പമില്ല..." അയാളുടെ മുഖം മൂകമായ പോലെ തോന്നി.. "എന്താ പറ്റ്യേ അവൾക്..? "ഉപ്പ അവളുടെ ചെറുപ്പത്തിൽ മരിച്ചു പോയി.. പിന്നെ വളർത്തിയതും പഠിപ്പിച്ചതും ഉമ്മയായിരുന്നു..ഞാൻ പഠിച്ച് നല്ലൊരു ജോലിയിൽ കയറി.. എന്റെ ഫസ്റ്റ് ലെ സാലറി കൊണ്ട് ജാസ്ന്റ ഇഷ്ടപ്രകാരം ഒരു യാത്ര പോയതായിരുന്നു... പോകുന്ന വഴിയിൽ വെച്ച് ലോറിയുമായി ഇടിച്ചു..അവൾ സ്ഥലത്തു വെച്ച് തന്നെ മരിച്ചു.. " "ഓഹ്..ഗോഡ്... ഉമ്മ.? "വീട്ടിലുണ്ട് ..ഒരു ഭാഗം തളർന്നു കിടപ്പിലാണ്.. എനിക്ക് ചെറിയ ചെറിയ പരിക്കുകൾ ഉള്ളത് കൊണ്ട് രക്ഷപെട്ടു...നിന്നെ കണ്ടാൽ എന്റെ ജാസ്നെ പോലെയുണ്ട്.. അതാ... നിന്നെ അന്ന് സ്റ്റോപ്പിൽ വെച്ച് കണ്ടതും ജാസിനെ പോലെയാണന്നൊക്കെ ഞാൻ ഉമ്മാനോട് പറഞ്ഞിരുന്നു .. " "ഹേയ്... എന്തിന അങ്ങനെയൊക്കെ പറയുന്നത്.. അതൊക്കെ ഉമ്മാക്ക് കൂടുതൽ സങ്കടം വരുത്തില്ലെ.?. "ഒരിക്കലുമില്ല... അക്കാര്യം പറഞ്ഞപ്പോ ആദ്യം ഉമ്മ ആവിശ്യപെട്ടത് നിന്നെ കാണണമെന്നായിരുന്നു...നിന്നെ ഇനി കാണുവോ അല്ലെങ്കിൽ നീ സമ്മതിക്കൊ എന്നറിയാതോണ്ട് വാക്ക് കൊടുത്തില്ല... ' "ഞാൻ എങ്ങനെ... വരാനും.. ആ ഉമ്മാനെ കാണാനും ഒത്തിരി ആഗ്രഹമുണ്ട്..പക്ഷെ വീട്ടിൽ സമ്മതിക്കില്ല.." "ഞാൻ പറഞ്ഞന്നേയുള്ളൂ..നിർബന്ധിക്കാൻ ഞാൻ ആരുമല്ല.. പ്രായമായ ആ ഉമ്മാന്റെ ആഗ്രഹം നടത്തികൊടുക്കാനുള്ള ഒരു അതിമോഹം.. അത്രമാത്രം.. " "ഏയ്... അങ്ങനെ ഒന്നും പറയല്ലേ... ഇന്ശാല്ലാഹ് നോക്കാം.. " അപ്പോഴേക്കും ബെൽ അടിച്ചു.. അപ്പോഴ ക്ലാസ്സിൽ ഹാഷി ആണെന്ന ഓർമ്മ വന്നത്.. "ബെൽ അടിച്ചു ഞാൻ പോകട്ടെ.. നമുക്ക് പിന്നീട് കാണാം.. " അയാൾ എന്തോ പറയാൻ തുനിഞതും പിന്നെ ഒന്നുമില്ലന്ന് പറഞ് ബൈ പറഞ്ഞു... ഞാനൊന്നു ചിരിച്ചു കൊടുത്ത് ഒരു ഓട്ടമായിരുന്നു മുകളിലേക്ക് ... സ്റ്റെപ് കയറി ക്ലാസ്സിന്റ വാതിലിൽ എത്തിയതും ഹാഷി പുറത്തേക് വന്നതും ഒരുമിച്ചയിരുന്നു.. കയ്യിന് പിടുത്തം കിട്ടിയില്ലങ്കി ഞാൻ അവന്റ നെഞ്ചത്ത് കിടന്നേനെ... "നീ എവിടെ പോയതായിരുന്നു.. പുറത്ത് നിക്കാൻ പറഞ്ഞിട്ട് കറങ്ങാൻ പോയോ..? പടച്ചോനെ കലിപ്പ്.. "അത് ബാ..ബാ..ബാത്‌റൂമിൽ... " "ബാ..ബാ..ബാത്‌റൂമിലോ..?.. "അല്ല...ബാത്‌റൂമിൽ.. " മ്മള് വിനയത്തത്തോടെ പറഞ്ഞു.. "ഹം... പിന്നെ ഈ ക്ലാസ്സിൽ ഇരുന്ന് നോക്കി പേടിപ്പിക്കാതെ വീട്ടിൽ വന്ന് ഒരു കൈ നോക്ക്... " എന്ന് മ്മളെ കാതോരം വന്നു പറഞ്ഞപ്പോ മ്മള് ആകെ ചൂളി പോയി... ഞാനൊന്നു ചിരിച്ചു കൊടുത്ത് വേഗം ക്ലാസ്സിലേക്ക് വലിഞ്ഞു... ക്ലാസ്സിൽ എത്തിയിട്ടും ജംഷീയെ കണ്ടതും അവൻ പറഞ്ഞതും മാത്രമായിരുന്നു മനസ്സിൽ.. പാവം... ആ ഉമ്മാനെ നോക്കി എത്രകാലം അവന്റ ജീവിതം തള്ളി നീക്കും.. ആ ഉമ്മാന്റെ ആഗ്രഹം പോലെ എനിക്കൊന്നു പോകണം..കാണണം... ക്ലാസ്സ്‌ കഴിഞ് വീട്ടിൽ എത്തിയപ്പോഴാ ഉമ്മ അക്കാര്യം പറയുന്നത്... സനയെ ഇങ്ങോട്ട് കൊണ്ട് വന്നന്ന്.. ആ കുഞ്ഞിപാത്തുനേം ന്റ ചങ്കിനേം കാണാൻ വല്ലാത്ത കൊതി...വീട്ടിലേക്ക് ആണെന്ന് പറഞ്ഞാൽ എതിർക്കില്ലന്ന വിശ്വാസത്തോടെ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാൻ വേണ്ടി മുകളിലെക്ക് പോയപ്പോൾ ആളു ഫോണും നോക്കി ഉമ്മറത്തു ഇരിക്കുന്നുണ്ട്... ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് പുറത്തേക് വന്നപ്പോഴാ താഴെ ഒരു കാറിന്റെ സൗണ്ട് കേട്ടത്.. കേട്ടയുടനെ തന്നെ ബാൽക്കണി ലക്ഷ്യം വെച്ച് നടന്നു.... ---------------------------------------- മുറ്റത്തു വന്നു നിർത്തിയ കാറിൽ നിന്നിറങ്ങി വരുന്ന ഫംനയെ കണ്ടതും പെരുവിരലിൽ നിന്ന് ദേഷ്യം അരിച്ചു കയറി..ഈയൊരു നിമിഷം മുന്നേ പ്രതീക്ഷിച്ചതാണെലും.ദേഷ്യം നിയന്ത്രിക്കാൻ ആവുന്നില്ല.. അവൾ എന്നെ കണ്ടതും ചിരിച്ചു കൊണ്ട് വരുന്നുണ്ട്... -------------------------------------------------- കാറിൽ നിന്നിറങ്ങിയ ആളെ കണ്ട് ഞെട്ടി പോയി..ഇവളല്ലെ ആമിടെ ഓഫിസിലെ മേടം.. അന്ന് ഡ്രസ്സ്‌ എടുക്കാൻ പോയപ്പോൾ ഇവരെ കണ്ടല്ലേ എന്നെ മാറ്റി നിർത്തിയത്.. ഇവളെന്തിന ഇങ്ങോട്ട് വന്നത്.. ഓഹ്.. ഹാഷിയും ആ ഓഫിസിൽ തന്നെ ആണല്ലോ ല്ലെ..എന്നാലും ഇവളെന്തിന ഹാഷിനെ മാത്രം അനേഷിച്ചു വന്നത്... മ്മള് താഴെക്ക് നോക്കിയപ്പോ അവൾ അകത്തേക്കു നോക്കി ചിരിച്ചു കൊണ്ട് നടന്നു പോകുന്നുണ്ട്... ബാക്കി കാണണമെങ്കിൽ താഴെക്ക് തന്നെ പോകണം... അങ്ങനെ നേരെ താഴെക്ക് വെച്ച് പിടിച്ചു... താഴെ നിന്നും നാലു അഞ്ചു സ്റ്റെപ്ൽ നിന്നാൽ ചാരിയ വാതിലിലൂടെ പുറം കാണാം... ഞാനവിടെ തന്നെ നിലയുറപ്പിച്ചു... " നിക്കഡീീീ... " അവള് അകത്തേക്കു കയറാൻ കാലു എടുത്തതും ഹാഷിടെ ഡയലോഗും ഒരുമിച്ചായിരുന്നു... ഹാഷിടെ കലിപ് നിറഞ്ഞ മുഖം കണ്ട് എനിക്ക് പേടിയായി തുടങ്ങി.. പടച്ചോനെ ഇവളോടന്തിനാ ഹാഷി ചൂടാവുന്നത്.. ഹാഷി പറഞ്ഞത് കേട്ട് ഒരുനിമിഷം അവൾ പകപ്പോടെ നിന്നു..പിന്നെ അവനെ നോക്കി ചിരിച്ചു കൊണ്ട് കാലെടുത്തു വെച്ച പടിയിൽ അമർത്തി ചവിട്ടി അകത്തേക്കു കയറി.. അതുകണ്ട് ദേഷ്യം കാരണം കയ്യിലെ ഫോൺ ഞ്ഞെരുക്കുന്നത് കണ്ട് മ്മളെ ഉമിനീര് വറ്റി.. --------------------------------------------------- "ഹാഷി... ആർ യൂ ഓക്കേ... എന്താണ് ഇത്ര ദേഷ്യം... എത്രയായി നമ്മൾ കണ്ടിട്ട്...? "അതേടീ നിന്നെ കാണാൻ തന്നെ നിൽക്കുവായിരുന്നു... എന്നെ വെച്ച് നീ എന്റെ ഫിദയെ എന്നിൽ നിന്നകറ്റിയതും .. നിന്റെ കപട നാടകത്തിൽ അറിയാതെ ഞാനുമൊരു കോമാളിയായതും എല്ലാത്തിനും കാരണം നീയാ...നീ മാത്രം..." അത് പറഞ്ഞതും അവള്ടെ മുഖതൊരു ഞെട്ടൽ അനുഭവപെട്ടു.. അവള്ടെ വിചാരം ഇതൊരിക്കലും ഞാൻ അറിയില്ലന്നായിരിക്കും.. "ആഹ... അപ്പൊ എല്ലാം അറിഞ്ഞിട്ടാണല്ലേ...? അവൾ ചിരിച്ചു കൊണ്ട് എനിക്ക് നേരെ വന്നു... "പിന്നെ നീയന്താ കരുതിയത്.. കാലകാലം നീ പറയുന്നതും കേട്ട് നിക്കുമെന്നോ..? "അങ്ങനെയൊക്കെ കരുതിയിരുന്നു.. പക്ഷെ ഇപ്പൊ ആ ഒരു ആഗ്രഹം ഇല്ല..ഇപ്പോ ഒന്നേയുള്ളു നിന്നെ സ്വന്തമാക്കുക.. അതിന് ഞാൻ എന്ത് വൃത്തികെട്ട വഴിയും സ്വീകരിക്കും.. " "ഡീീീ..... " അവൾക്ക് നേരെ വിരൽ ചൂണ്ടി ഹാഷി പോയതും ഒരു കൂസലുമില്ലാതെ കയ്യും കെട്ടി നിക്കുന്ന ഫംനലയെണ് കണ്ടത്.. സ്റ്റെപ്ൽ നിന്നും ഒന്നും കേൾക്കാത്ത കണ്ടപ്പോഴ ഇങ്ങോട്ട് വന്നത്.. എന്തിന ഹാഷി ഇങ്ങനെ ചൂടാവുന്നേ.. ഒന്നില്ലങ്കിലും അവന്റെ മേടമല്ലെ ഇവള്.. ഇവർ തമ്മിൽ എന്താണ് പ്രോബ്ലം.. ആദ്യമെ ഇവിടെ വന്നു നിൽക്കുവാണെങ്കി എല്ലാം കേൾക്കാമായിരുന്നു... ചെ..പോട്ടെ പുല്ല്.. മ്മള് പിന്നേം ചെവി പുറത്തേക്കിട്ടു... "ഓഹ് സ്വീറ്റ് ഡിയർ... നിന്നെ ഇങ്ങനെ കലിപ്പിൽ കാണാൻ എന്ത് ഭംഗിയാണന്നോ.." അവൾ പറഞ്ഞത് ശെരിയാ.. കലിപ് ആയാൽ ഒരു പ്രതേക ഭംഗിയാ... പക്ഷെ ഇവളെന്തിനാ ഇവന്റെ ഭംഗി ആസ്വദിക്കുന്നത്.. ഹും..കോപ്പ്. "എന്നെ ദേഷ്യം പിടിപ്പിക്കാതെ നീ ഇവിടുന്ന് പോകുന്നോ ഇല്ലയോ...? "ഇല്ല... ഞാനൊരു കൊട്ടേഷൻ കൊടുത്തിട്ടുണ്ട് അങ്ങ് ലണ്ടനിൽ അതിന്റ റിസൾട് കിട്ടി നിന്റെ മറ്റേവളുടെ പതിനാറാടിയന്തരവും കഴിഞ്ഞേ ഞാൻ പോകുന്നുള്ളൂ.. ". പറഞ്ഞു തീർന്നില്ല ഹാഷിയുടെ കൈ അവളുടെ മുഖത്തു പതിഞ്ഞു.. ഇരുകവിളിലും...അടിയുടെ ആഘതത്തിൽ അവൾ നിന്നിടത്ത് നിന്ന് അനങ്ങിയില്ല..പക്ഷെ ഞാൻ ഒരടി പിറകോട്ടു പോയി... "ഈ തന്നത് കുറച്ചു മുന്നേ തരണമായിരുന്നു.. അത് വൈകിയത് കൊണ്ടാണ് ഇവിടം വരെ എത്തിയത്...പിന്നെ നീ വരുമ്പോ നിനക്ക് കാണിച്ചു തരാൻ ഒന്നും സർപ്രൈസ് ഉണ്ട്.. അത് കണ്ടിട്ട് പൊയ്ക്കോണം ഈ വീട്ടിൽ നിന്ന്.. " എന്നും പറഞ് ഹാഷി അകത്തേക്കു വരുന്നത് അവൾ ദേഷ്യത്തോടെ കവിളിൽ കൈ വെച്ച് നോക്കി നിന്നു...ഹാഷി വാതിലിന്റ അടുത്ത് എത്തിയതും ഞാൻ എങ്ങോട്ട് പോകും എന്നറിയാതെ നട്ടം തിരിഞ് മുകളിലെക്ക് പോകാൻ നിന്നു... "ഒന്ന് നിന്നെ.." ഹാഷി വിളിച്ചതും ഞാൻ ചിരിച്ചു കൊണ്ട് തിരിഞ്ഞു നിന്നു.. "എന്താ നിനക്കിവിടെ പരിപാടി..? "അത്.. പിന്നെ.. വീ...വീ...വീട്ടിലേക്ക് പോകാൻ വേണ്ടി... "വീ..വീ..വീടോ.. നിനക് എന്നുമുതല വിക്ക് തുടങ്ങിയെ നേരത്തെ കണ്ടല്ലോ... " അതിന് മറുപടിയായി ഒഒരു അവിഞ്ഞ ചിരി പാസ്സക്കി... "അല്ല.. ആരാ പുറത്ത്..? "അവളെ നീ കണ്ടിട്ടുണ്ടോ ഇതിന് മുൻപ്..? "ആ ലണ്ടനിൽ വെച്ച് കണ്ടിട്ടുണ്ട്..ആമി പറഞ്ഞു നിങ്ങടെ ബോസ്സ് ആണെന്ന്... " പടച്ചോനെ ഇവളോട് എന്ത് കള്ളം പറഞ്ഞിട്ട അങ്ങോട്ട്‌ ഒന്ന് കൊണ്ട് പോകാ...ഓർമ്മ പോയത് ഫംന എങ്ങാനും അറിഞ്ഞാൽ.. അത് അവൾക് കിട്ടുന്ന ഏറ്റവും വല്യ ഗോൾഡന് ചാൻസ് ആയിരിക്കും.. "എന്താ ആലോചിക്കുന്നത്..? അവർ എന്തിന ഇങ്ങോട്ട് വന്നത്... എന്തിന അവളോട്‌ നീ ചൂടായെ...? "പിന്നെ ഞാൻ എന്ത് ചെയ്യണം.. നിന്റെ ഓർമ നഷ്ടപെടുത്തിയ അവളെ ഞാൻ പൂവിട്ട് പൂജിക്കണോ..? "എന്ത്... !!!! "അതെ..നമ്മളുടെ ബന്ധം അവൾക് ഇഷ്ട്ടമുണ്ടായിരുന്നില്ല.. ലണ്ടനിൽ അവളുടെ ശല്യം സഹിക്ക വയ്യാതെ തിരിച്ചു പോരാൻ നിന്നതാ..വഴിയിൽ വെച്ച് അവളാ ആക്‌സിഡന്റ് ഉണ്ടാക്കിയത്..." ഹാഷി പറഞ്ഞത് കേട്ട് ദേഷ്യം വന്ന വഴി അറിഞ്ഞുടാ.. ഞാനിന്ന് ഈ അവസ്ഥയിൽ ആയതും വീട്ടുകാർ ഇന്നേനിക്ക് അന്യരായതും ഇവളാണ് ല്ലെ... ഇവളെ ഞാൻ ഇന്ന്... എന്നും പറഞ് പോകാൻ നിന്നതും ഹാഷി എന്നെ പിടിച്ചു വെച്ചു... "നിക്ക്... അവളുടെ വിചാരം നീ മരിച്ചു പോയെന്നണ്.. ഓർമ നഷ്ട്ടപെട്ടന്ന് അറിഞ്ഞാൽ അവൾ തലേൽ കയറി ഇരിക്കും.. അതുകൊണ്ട് അതിനൊത്ത് സംസാരിച്ചാൽ മതി.. " പറഞ്ഞ കാര്യം മനസിലായന്ന് ഫിദടെ മുഖം കണ്ടാൽ അറിയാം.. പടച്ചോനെ ഏറ്റൽ മതിയായിരുന്നു... അവളെ അരകെട്ടിൽ പിടിച് എന്നോട് ചേർത്ത് നിർത്തിയതും അവൾ എന്നെ നോക്കിപേടിപ്പിക്കാ. "അവളുടെ മുൻപിൽ കാണിക്കാൻ വേണ്ടിയാണ് ടീച്ചറെ.. അല്ലാതെ നിന്നെ ഞാൻ ഒന്നും ചെയ്യില്ല.. " എന്ന് ഞാൻ വിനയത്തോടെ പറഞ്ഞതും പെണ്ണ് നിന്ന് കിണിക്കാ... ഡോർ തുറന്നു വന്ന ഞങ്ങളെ കണ്ടതും അവളുടെ കണ്ണ് വിടർന്നു... "നീയോ.. !!! "അതേടി ഞാൻ തന്നെ... നീയന്താ കരുതിയെ നീ ഉറഞ്ഞു തുള്ളിയാൽ ഞാനങ് ചത്തു പോകുമെന്നോ..? എന്നൊക്കെ പറഞ് ഫിദ കലിപ് ആയതും ഞെട്ടിയത് ഞാനാ.. ഇത്രക് പ്രതീക്ഷിചില്ല.. നീ എന്റെ പെണ്ണ് തന്നെ... ഞാൻ ഒന്നൂടെ ചേർത്ത് നിർത്തി കണ്ണിറുക്കി കാണിച്ചു.. "എങ്ങനെയുണ്ട് ഫംനാ മേടം എന്റെ സർപ്രൈസ്... നീ അവിടെ കൊട്ടേഷൻ കൊടുത്തതിന് പകരം നിന്റെ വലം കയ്യായ സണ്ണി ഇല്ലേ അവനെയൊന്നു നോക്കാൻ പറഞ്ഞുടായിരുന്നോ.. മർമ്മം നോക്കി കൊടുത്തിട്ടുണ്ട്.. കുറച്ചധികം... " "ഡാാാാ.... !!!!...നീ നോക്കിക്കോ ഈ കഴിഞ്ഞതോന്നുമല്ല കളി... കളി വരാൻ ഇരിക്കുന്നെയുള്ളൂ... " "ഇറങ്ങി പോടീ.... " "എന്താ അവിടെ..? ഇറങ്ങി പോകാൻ ഹാഷി ഷൗട്ട് ചെയ്തതും ഉമ്മ വന്നതും ഒരുമിച്ചായിരുന്നു...ഉമ്മ ഞങ്ങള്ക്കിടയിലേക്ക് വന്നു.. "അത്.. ഉമ്മ... " ഹാഷി നിന്ന് പരുങാന് തുടങ്ങി.. "ഇത് ഫംനയല്ലേ.. നിന്റെ സൂഫി സാറിന്റെ മോള്... " ഉമ്മ പറഞ്ഞത് കേട്ട് ഞാനും ഹാഷിയും പരസ്പരം നോക്കി... "അതെ ഉമ്മ....ഹാഷി ലണ്ടനിലെ ജോലി ഒഴിവാക്കിയന്ന് അറിഞ്ഞപ്പോ ഇവനെ കൂട്ടി ചെല്ലാൻ ഡാഡി പറഞ്ഞു വിട്ടതാ.. അതിനാ എന്നോട് ഇങ്ങനെ ചൂടാവുന്നത്.." ഞാൻ പറയാൻ നിന്നപ്പോഴുക്കും ഫംന കയറി ഗോൾ അടിച്ചു.... ഹാഷിടെ മുഖം ആകെ വലിഞ്ഞു മുറുകിയ അവസ്ഥയിൽ ആണ്... "ഹാഷി എന്താടാ ഇതൊക്കെ... ഒന്നില്ലങ്കിലും അത്രയും ദൂരം യാത്ര ചെയ്തു വന്നതല്ലേ.. എന്നിട്ട് കയറി ഇരിക്കാൻ പോലും പറഞ്ഞില്ലാലോ... " "ഉമ്മ ഇങ്ങള് വിചാരിക്കുന്ന പോലെയല്ല.." ഞാൻ മുന്നോട്ട് നിന്ന് പറയാൻ നിന്നതും ഉമ്മ എന്റെ അടുത്തേക് വന്നു.. "നീ സനന്റ അടുത്ത് പോണന്ന് പറഞ്ഞു ഇറങ്ങിയതല്ലേ...? "അത് ഉമ്മാ.. " "നേരം ഇരുട്ട്മ്പോഴുക്കും പോയി വാ.. " അത് പറഞ്ഞപ്പോ ഞാൻ ഹാഷിനെ നോക്കി.. അവൻ പൊയ്ക്കോ ന്ന് കണ്ണ് കൊണ്ട് കാണിച്ചു തന്നു... ഞാൻ അവളെയൊന്നു നോക്കിയപ്പോ അവൾ പുച്ഛിച്ചു നോക്കുവാണ്.. "മോള് അകത്തേക്കു വാ... " ഉമ്മ അവളേം കൂട്ടി അകത്തേക്കു പോയി...അവർ പോയതും അടുത്തുണ്ടയ ഒരു ചെയർ ഒരറ്റ തട്ടായിരുന്നു... അത് നേരെ ചെന്ന് വീണത് മുറ്റത്തും... ഞാൻ ഹാഷിന്റ കയ്യിൽ പിടിച്ചു.. "ഹാഷി വേണ്ട...ഇങ്ങനെ ദേഷ്യം പിടിക്കല്ലേ.. അവളെ ഒഴിവാക്കാന് എന്തെങ്കിലൊരു വഴി കാണാതെരിക്കില്ലാ.. " "ഹം.. നീ പോയി വാ.. പിന്നെ ഫാമിയോട്ഒന്ന് വരാനും പറയ്യ്.. " എന്ന് പറഞ് ഹാഷി അകത്തേക്കു കയറി പോയി.. ഞാൻ വീട്ടിലേക്കും... ------------------------------------------------------------- [ഫാമി] അന്നൊരിക്കെ ഷോപ്പിൽ വന്നപ്പോൾ അറിയാതെടുത്ത പിക് ആണ്.. ഫോണിലെ സ്ക്രീനിൽ തെളിഞ്ഞു നിൽക്കുന്ന എന്റെ എയഞ്ചൽന്റ മുഖത്ത് ഒന്ന് വട്ടമിട്ടു വിരലോടിച്ചു കൊണ്ടിരുന്നു.. നീ എവിടെയാണ്.. നിനക്ക് വേണ്ടിയാണ് ഓരോ രാവും പകലും ഞാൻ കഴിച്ചു കൂട്ടുന്നത്... ജീവിതത്തിൽ ഇന്നോളം സ്നേഹിച്ചവരിൽ ഏറ്റവും പ്രിയപ്പെട്ടവൾ നീയാണ്.. ഇതുപോലെ മറ്റാരെ സ്നേഹിക്കാൻ എനിക്കാവില്ല.... എനിക്ക് വിധിച്ചതാനെൽ നീ എന്നിൽ തന്നെ വന്നു ചേരും.. കാലം സാക്ഷി നിൽക്കേ നിന്നിലന്റ മഹർ വീഴും... "ഇക്കാക്കാ..."" ഫിദടെ സൗണ്ട് കേട്ടതും ഫോൺ പെട്ടെന്ന് ഓഫ്‌ ആക്കി.. "ഹാ..നീ എപ്പോ വന്നു..? "അല്ല.. എന്തോ ഒരു കള്ളലക്ഷണം ഉണ്ടല്ലോ..?. എന്താണ് ഫോണിൽ.. " "ആ.. അതൊ..അത് ഓഫിസിലെ ഫയൽസിന്റെ കോപ്പി സെൻറ് ചെയ്യാൻ പറഞ്ഞിരുന്നു.. അത് നോക്കിയതാ..." "ഉം... ഉം.. നടക്കട്ടെ... പിന്നെയ് ഇക്കനോട് ഹാഷി വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞു .. " "എന്താണ് കാര്യം..? "അതൊന്നും പറഞ്ഞില്ല.. " "ഹം.. നീ വരുന്നുണ്ടോ..? "ഇല്ല... ഞാൻ സനനേം കുഞ്ഞിപാത്തുനേം കണ്ടേ വരുന്നുള്ളൂ... " അതും പറഞ് അവൾ ഉമ്മാന്റെ അടുത്തേക് പോയി... ഞാൻ ബൈക്കിന്റ കീ എടുത്ത് പുറത്തേക് ഇറങ്ങി.. തറവാട്ടിൽ എത്തിയത്തും മുറ്റത്ത് ഒരു പുതിയ കാർ.. ഇവൻ പിന്നേം കാർ വാങ്ങിയോ...?..കാറും നോക്കി നേരെ പോയി കാളിങ് ബെൽ അടിച്ചു... വാതിൽ തുറന്നു വന്ന ആളെ കണ്ട് എന്റെ കണ്ണുകൾ വിടർന്നു.. "എയ്ഞ്ചൽ" (തുടരും ) ഹലോ ഫ്രണ്ട്സ്.... ഓരോ പാർട്ടും നിങ്ങൾക് എത്രത്തോളം ഇഷ്ട്ടപെടുന്നുണ്ടെന്ന് അറിയാണമെങ്കിൽ ഇങ്ങള് എല്ലാവരും അഭിപ്രായം അറിയിക്കണം... വായിച്ചു അഭിപ്രായം അറിയിക്കണേ ❤️ #📙 നോവൽ
21.2k കണ്ടവര്‍
18 ദിവസം
#

📙 നോവൽ

❤️Shubana ❤️
#📙 നോവൽ
FIDHA-2 Part - 23 "അങ്ങനെ പറഞ്ഞു തരാനോ ഓർത്തടുക്കാൻ പറ്റിയ മധുരോർമ്മകളോ നമ്മുടെ ജീവിതത്തിൽ നടന്നിട്ടില്ല... അങ്ങനെ വല്ലതും നടന്നിരുന്നങ്കി ഇന്നിപ്പോ ഇങ്ങനെ അന്യരായി ജീവിക്കേണ്ടി വരില്ലയിരുന്നു... " അവൻ പറഞ്ഞ വാക്കുകൾ വല്ലാതെ ഉള്ളിൽ കൊണ്ടു..... "ഹം.. വേഗം ക്ലാസ്സിൽ പോകാൻ നോക്ക്.. " എന്നു പറഞ് ഹാഷി പോയി.. ഞാനവന്റെ പുറകിലും...ഒരിക്കലും തോന്നാത്ത എന്തോ ഒന്ന് ആ നിമിഷം മുതൽ എന്നിലും തുടങ്ങുകയായിരുന്നു... ആ സമയം വാക പൂക്കൾ കൊഴിയുകയും ഇളം തെന്നൽ തലോടുകയും ചെയ്തു... ഓരോന്ന് ചിന്തിച്ച് ക്ലാസ്സ്‌ റൂം എത്തിയതറിഞ്ഞില്ല... ക്ലാസ്സ്‌ കണ്ടപ്പോഴാ മ്മളെ ബാക്കി ഐറ്റംസ്നെ ഓർമ്മ വന്നത്..മ്മള് തല അകത്തേക്കിട്ട് നോക്കി.. മൂന്നും കലി തുള്ളി നിക്കുവാണെന്ന് ആ മുഖങ്ങൾ കണ്ടാൽ അറിയാം... അതിനൊരു കാരണവുമുണ്ട്... മ്മളെ ഷഹാനയുടെ ഡ്രീം ഹീറോയാണ് ഹാഷി... അവളുടെ ഹാഷി സർ.. ഹാഷി സർ നെ കുറിച്ച് പറയാൻ അവൾമാർക്ക് മാത്രമല്ല കോളേജ് മൊത്തം നൂറു നാവാണ്.. അതൊക്കെ കേട്ട് മ്മക്ക് ഒന്നു തോന്നാറില്ല.. എങ്കിലും അതിരു വിടുമ്പോൾ എന്തെങ്കിലൊക്കെ പറഞ് അക്കാര്യം ക്ലോസ ചെയ്യും.. ക്ലാസ്സ്‌ തുടങ്ങിയ ഒരാഴ്ച പിന്നിട്ടപ്പോ ഒരു ദിവസം ഹാഷി ക്ലാസ്സിൽ കയറി വന്നന്നേ വിളിച്ചു കൊണ്ട് പോയി.. അങ്ങനെ രണ്ടു മൂന്നു തവണ ഓരോ കാര്യതിന് വിളിച്ചത് കണ്ട് അവളുമാർ ഹാഷിനെ അറിയോ ന്ന് ചോദിച്ചപ്പോ ഞാൻ എന്റെ റിലേഷൻ ആണെന്ന് പറഞ് ഒഴിഞ്ഞു മാറി... എന്നിട്ടും ഷഹാന മ്മളെ വീട്ടില്ല.. അങ്ങേര്ടെ നമ്പർ ചോദിച് എന്നെ വെറുപ്പിക്കാത്ത ദിവസങ്ങൾ കുറവാണ് സുഹൃത്തുക്കളെ.... ഇന്ന് ബസ്സിൽ നടന്ന കാര്യങ്ങൾ ആലോചിചപ്പോ തന്നെ മ്മക്ക് ചിരിയും സങ്കടവും ഒരുപോലെ വന്ന്..ഇന്ന് ഇവള്മാർ എന്നെ കൊന്നു കൊല വിളിക്കും.. കൊലവെറി ദൈവങ്ങളെ രക്ഷിക്കണെ ന്നു പറഞ് ഞാൻ ക്ലാസ്സിൽ കയറിയതെ ഓർമ്മയുള്ളൂ മൂന്നു പേരും മ്മളെ വളഞ്ഞു...മൂന്നു പേരെയും മ്മള് ദയനീയമായി നോക്കി.. "എന്തൊക്കെയായിരുന്നു ഇവിടെ... റിലേഷൻ.. കാൽക്യൂലെഷൻ... മണ്ണാങ്കട്ട... " ലതിയുടെ ഡയലോഗ് കേട്ടതും മ്മളൊന്ന് ഇളിച്ചു കൊടുത്തു.. "ഇളിക്കല്ലേ.... പല്ലങ് കൊഴിയും... " "രമ്യ മോളെ നീയിങ്ങനെ ചൂടാവല്ലേ.. ഞാനൊന്നു പറയട്ടെ.. " "വേണ്ടഡീ ഇജ്ജോന്നു പറയേണ്ട.. നിന്നോട് പലതവണ ചോദിച്ചതല്ലേ ഇങ്ങള് തമ്മിൽ എന്താ ബന്ധമെന്ന്.. അന്ന് നിനക്ക് എന്നോട് ഇക്കാര്യം പറഞ്ഞുഡായിരുന്നോ..?.. എന്നാ എനിക്ക് ഇന്ന് ഇത്രക് വേദനിക്കേണ്ടി വരില്ലായിരുന്നു... " ഷാനു അത്രയും പറഞ് ബെഞ്ചിൽ പോയി തല വെച്ച് കിടന്നു... "ലതി.. രമ്യാ.. ഞാൻ.. ഞാൻ ചുമ്മാ.. ". "നീ ചുമ്മാ പറഞ്ഞതാവും പക്ഷെ അവളുടെ സ്നേഹം ആന്മാർത്തമായിരുന്നു.." രമ്യ പറഞ്ഞത് കേട്ട് ഞാൻ ആകെ വല്ലാണ്ടായി...ഷാനുന്റ ഇഷ്ടം എല്ലാവർക്കും തോന്നുന്ന. ആ ഒരു അട്ട്രാക്ഷൻ എന്ന നിലക്കെ കണ്ടുള്ളൂ... പക്ഷെ ഇപ്പോ... അവരോടു ഒന്നും പറയാൻ തോന്നിയില്ല.. ബെഞ്ചിൽ പോയിരുന്നു... ക്ലാസ്സ്‌ തുടങ്ങിയിട്ടും മനസ്സ് അസ്വസ്ഥമാണ്.. അവരാരും ഒന്നും മിണ്ടുന്നു പോലുമില്ല.. ക്ലാസ്സ്‌ പെട്ടെന്ന് കഴിഞ്ഞാൽ മതി എന്നായി... ഇന്റർവെൽ ആയതും അവർ മൂന്നാളും പുറത്തേക് പോയി .. ഞാനും അവർക്ക് പുറകെ പോയി.... "ഷാനു... ലതി.. പ്ലീസ് ഡാ.. ഞാൻ പറയുന്നത് ഒന്ന് മനസിലാക്കട... " അവർ തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ സ്റ്റെപ് ഇറങ്ങി ഗ്രൗണ്ടിലേക്ക് ഇറങ്ങി.. "രമ്യ.. പ്ലീസ്.. നീയങ്കിലും ഒന്ന് മിണ്ടഡാ.. " അവരുടെ ഒരു റെസ്പോണ്ടും ഇല്ലാത്തതു കണ്ടപ്പോ എനിക്ക് ആകെ സങ്കടായി.. "സോറി... ഞാൻ ആദ്യമെ എല്ലാ പറയണമായിരുന്നു." സോറി പറഞ്ഞതും അവളുമാർ സ്വിച്ച് ഇട്ടപോലെ നിന്നു.. പതിയെ തിരിഞ്ഞു നോക്കി... പെട്ടന്ന് മൂവരും പൊട്ടിച്ചിരിച്ചു... ഞാൻ എന്താണെന്ന ഭാവത്തിൽ അവരെ നോക്കി.. അപ്പൊഴുണ്ട് കൊലചിരി ചിരിച്ചോണ്ട് മൂന്നാളും വരുന്നു... "ഫിദ.. എന്താടാ കണ്ണൊക്കെ നിറഞ്ഞ്... ഞങ്ങൾ ചുമ്മാ നിന്നെ പറ്റിക്കാൻ വേണ്ടി ചെയ്തതല്ലെ... " ഷാനു മുഖം കയ്യിൽ കോരിയെടുത്ത് കൊണ്ട് പറഞ്ഞപ്പോ ഞാനൊന്നും മിണ്ടിയില്ല.. "നിങ്ങൾ പറ്റിക്കാൻ വേണ്ടി ആകും.. പക്ഷെ കുറച്ചു നേരം മിണ്ടാതെരുന്നപ്പോ എത്രത്തോളം നൊന്തന്ന് അറിയോ..? "അച്ചോടാ.. അപ്പോ ഇക്കഴിഞ്ഞ ദിവസങ്ങൾ എല്ലാം നീ ഞങ്ങളെ പറ്റിച്ചന്ന് കേട്ടപ്പോൾ ഞങ്ങള്കും തോന്നിയതാ ഇതൊക്കെ.. " "നീ റിയൽ ആയിട്ടാണെന്ന് എനിക്കറിയില്ലയിരുന്നു.. " "അയ്യേ.. പോടീ പൊട്ടികാളി.. അതൊക്കെ ഞാൻ അപ്പോഴേ മറന്നു.. എനിക്ക് ഹാഷി സർനെ ഇഷ്ടമൊക്കെയായിരുന്നു.. രണ്ടു ദിവസം മുന്നേ വരെ.. " "മനസിലായില്ല.. " "അതേയ് മ്മടെ ഷാനു ഹാഷി സർ നെ പോയി പ്രൊപോസ് ചെയ്തു.. " "വാട്ട്‌... !!!!! ലതിക പറഞ്ഞത് കേട്ട് മ്മള് അലറി.. "അതേടാ..അന്നത്തോടെ മ്മളെ എല്ലാം സംശയവും തീർന്നു.. അത്രക് വ്യക്തതയോടെയല്ല എനിക്ക് ക്ലാസ്സ്‌ എടുത്തു തന്നത്.. ". "ന്റ ഷാനു നീ വിത്തു വേരും പറയതെ ഉണ്ടായ സംഭവം പറയ്യ്... " "..... കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക് ഞങ്ങൾ മൂവരും ലൈബ്രാറിയിൽ പോയില്ലെ..നീ അന്ന് കൂടെ വന്നതുമില്ല.. ലൈബ്രാറിയിൽ ചെന്നപ്പോ ഹാഷി സാറും രണ്ടു മൂന്നു പ്ലസ്ടു സ്റ്റുഡന്റസും മാത്രമായിരുന്നു.. അതുകണ്ടപ്പോൾ കൂടെയുള്ള ഈ ജന്തുക്കൾ പിരി കയറ്റിയിട്ടാണ് അദ്ദേഹതോട് മ്മളെ ഇഷ്ടം പറയാൻ പോയത്.. പേടി ഉള്ളിൽ ആവോളം ഉള്ളത് കൊണ്ട് അങ്ങേരുടെ അടുത്ത് ചെന്നിട്ടും മ്മക്ക് ഒരു വാക്ക് പോലും മിണ്ടാൻ കഴിഞ്ഞില്ല..മ്മളെ കാൽപെരുമാറ്റം കണ്ടാവണം സർ എന്നെയൊന്നു നോക്കി.. "ആഹാ ആരിത് ഷഹാനയോ.. ബാക്കിയെവിടെ..? എന്നും പറഞ് പുറകോട്ടുനോക്കിയപ്പോ ഈ രണ്ടു ചെറ്റകളും വായനയുടെ പര്യാവസാനത്തിലായിരുന്നു... "എല്ലാരും ഉണ്ടല്ലോ..ഒരാള് കൂടെ ഉണ്ടല്ലോ..? "അവൾ ക്ലാസ്സിലുണ്ട്... " മറുപടിയായി സർ ഒന്ന് മൂളി കൊണ്ട് വീണ്ടും ബുക്കിലേക്ക് തിരിഞ്ഞു.. അതുകണ്ട് ഇവറ്റകളെ നോക്കിയപ്പോ" പറയന്ന് " ആഗ്യ കാണിക്കുന്നുണ്ടായിരുന്നു.. പിന്നെ ഒന്നും നോക്കിയില്ല.. ഒരു ദീർഘ ശ്വാസം വലിച് മ്മള് വീണ്ടും സാറിലേക്ക് തിരിഞ്ഞു.. "സർ... എനിക്കൊരു കാര്യം പറയാനുണ്ട്... " "എന്താണ് ഷഹാന .. പറഞ്ഞോളൂ.. " അങ്ങേരു മ്മളെ കണ്ണിലേക്കു തന്നെ നോക്കിയപ്പോ പറയാൻ വന്നത് വിഴുങ്ങി പോയി.. എന്നാലും ധൈര്യം സംഭരിച്ച് നിന്നു... "സർ I LOVE U... " ഒറ്റ വാക്കിൽ പറഞ് ഞാൻ സർ നെ നോക്കി.. "എന്ത്..? "എനിക്ക് സർ നെ ഒരുപാട് ഇഷ്ട്ടമാണ്.. I love u..." ഞാൻ വീണ്ടും പറഞ്ഞപ്പോ സർ ബുക്ക്‌ അടച് വെച്ചു.. ഒരടിയോ ചീത്തയോ പ്രതീക്ഷച്ച ഞാൻ കണ്ടത് സർ എന്നെ നോക്കി ചിരിക്കുന്നതാണ്.. അത് കണ്ട് മ്മള് കിളി പോയ് പോലെ നിന്നു.. "ഷഹാന ഇരിക്കൂ.. " ഞാനൊന്നും മിണ്ടാതെ മുൻപിലുള്ള ചെയറിലിരുന്നു... എന്നെ നോക്കി വീണ്ടും ചിരിച്ചു.. "ഷഹാനക്ക് ഇപ്പൊ തോന്നുന്നത് വെറുമൊരു അട്ട്രാക്ഷൻ മാത്രമാണ്.. അത് എല്ലാവർക്കും തോന്നുന്നതാണ് .. കാണുമ്പോ തോന്നുന്ന ഒരു തരം ഇഷ്ടം.. പക്ഷെ അതിന് ആന്മാർത്തതയുണ്ടവില്ല.. ടൈം പാസും ആവില്ല.. ചെറു പ്രായമല്ലെ.. പഠിക്കാൻ നോക്ക്.. താൻ തിരിഞ്ഞടുത്ത ലക്ഷ്യത്തിലേക്കുള്ള ചവിട്ട് പടികളാണ് ഓരോ ക്ലാസും.. " "സർ എനിക്ക് നിങ്ങൾ പറഞ്ഞ പോലെ വെറുമൊരു ഇഷ്ട്ടമല്ല.. ആന്മാർത്തമായ സ്നേഹം തന്നെണ്.. സ്റ്റിൽ ലവ് യൂ... " സർ വീണ്ടും ചിരിച്ചു.. "അല്ല ഷഹാന ഇതൊന്നും ആന്മാർത്ത സ്നേഹമല്ല.. ആ ഒരു സ്നേഹം ഞാൻ ഒരാളിലെ കണ്ടിട്ടുള്ളൂ.. ഒരാളിൽ മാത്രം.. അവൾക്ക് പകരമാവാൻ ഈ ലോകത്ത് ആരും തന്നെയില്ലന്നാണ് എന്റെ വിശ്വാസം.. വിശ്വാസമല്ല അങ്ങനെ തന്നെണ്... " "സർ ന് പ്രണയമുണ്ടോ..? "ഉണ്ടായിരുന്നു.. ഇപ്പോഴുമുണ്ട്...ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്ത് തന്റെ പ്രിയതമനെ സ്വന്തമാക്കാൻ മോഹിച്ച ഒരു പാവം പെണ്ണ്.. പക്ഷെ അവിടെയും അവളുടെ വീട്ടുകാർ തടസ്സമായി.. തന്റെ വീട്ടുകാർക്ക് വേണ്ടി ത്യാഗം സഹിച് കല്യാണ വീട്ടിൽ ഒരു കോമാളി കണക്കെ നീറി നിന്നവൾ.. അന്ന് സൂര്യനുദിച്ചതും അസ്തമിച്ചതും അവൾക് വേണ്ടിയായിരുന്നു.. " "അപ്പോ സർ അവളെ കല്യാണം കഴിച്ചോ..? "വിശുദ്ധ പ്രണയം ഭൂമിയിൽ ജീവിക്കുക തന്നെ ചെയ്യും... ആന്മാർത്തമായ സ്നേഹമാണെങ്കിൽ കാലം സാക്ഷി നിൽക്കെ അവർ ഒരുമിക്കും.. " "സോറി സർ... എനിക്ക്... "ഹേയ് ഷഹാന ഇതിനൊന്നും സോറി പറയേണ്ട ആവിശ്യമില്ല.. ഇനി ഇതൊന്നും ചിന്തിക്കാൻ നിൽക്കാതെ നല്ല രീതിയിൽ പഠിക്കാൻ നോക്ക് .. " "ഓക്കേ സർ.. ". സർ നോട്‌ ആ നിമിഷം മുതൽ വല്ലാത്തൊരു ബഹുമാനം തോന്നി പോയി.. തന്റെ പാതിയെ ഇത്രമേൽ സ്നേഹിക്കുന്ന ഒരാൾ.. ആ പാതി ആരാണെന്നു കൂടെ അറിയാനുള്ള ആഗ്രഹം കൊണ്ട് ഞാൻ വീണ്ടും തിരിഞ്ഞു നടന്നു.. "സർ.. സാറിന്റെ വൈഫ്..? "നിങ്ങളെ കൂട്ട് കെട്ടിലെ പുതുമുഖം.. " "ഫിദ... !!.. ഫിദയോ..? മറുപടിയായി സർ ഒന്ന് ചിരിച്ചന്ന് മാത്രം.. ഞങ്ങൾ മൂവരും കിളി പോയ അവസ്ഥയിൽ ആയിരുന്നു ക്ലാസ്സിലേക്ക് വന്നത്.. ആ സമയം നിന്നെ തല്ലി കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്.. അതിലുപരി നിന്നോട് അടങ്ങാത്ത ഒരിഷ്ടവും തോന്നി.. ഷാനു പറഞ്ഞത് കേട്ട് മ്മള് ആകെ ഒരുമാതിരി അവസ്ഥയിൽ ആയിരുന്നു.. ഹാഷി പറഞ്ഞ വാക്കുകൾ ആയിരുന്നു മനസ്സിൽ മുഴുവൻ..പ്രണയ വിവാഹമായിരുന്നോ.. അവൻ പറഞ്ഞ പോലെ എന്ത് ത്യാഗമാണ് ഞാൻ സഹിച്ചത്.... "ഡീ ബെൽ അടിച്ചു..". ബെൽ അടിച്ചതും ഞങ്ങൾ ക്ലാസ്സിൽ പോയി... അവനോടു ഇക്കാര്യം ചോദിക്കാതെ ഒരു മനസമാധാനവുമില്ല.. ഉച്ചക്ക് സ്റ്റാഫ് റൂമിൽ ചെന്നപ്പോ ഹാഷിനെ കണ്ടില്ല.. പിന്നെ വൈകിട്ട് എന്നെയും വെയിറ്റ് ചെയ്ത പുറത്ത് നിൽക്കുന്നുണ്ടായിരുന്നു... ബുള്ളറ്റ്ൽ കയറിയിട്ടും ഞങ്ങൾ ഇരുവരും പരസ്പരം ഒന്നും മിണ്ടിയില്ല .. ഞാൻ മിററിലൂടെ അവനെ തന്നെ നോക്കുവായിരുന്നു..എന്തോ ആ മുഖത്തു നിന്ന് കണ്ണടുക്കാൻ തോന്നിയില്ല.. പെട്ടന്നാണ് അവൻ എന്റെ മുഖത്തെക്ക് നോട്ടം തെറ്റിച്ചത് നോട്ടം പിൻവലിക്കാൻ കഴിയാതെ ഞാൻ കുഴഞ്ഞ്... പുരികം പൊക്കി എന്തെന്ന് ചോതിച്ചപ്പോ മ്മള് ഷോൾഡർ പൊക്കി ഒന്നുമില്ലന്ന് പറഞ് നോട്ടം പുറത്തെക്കേറിഞ്ഞു... വീട്ടിൽ എത്തി വേഗം കുളിച്ചു ഫ്രഷ് ആയി.. രാത്രിയിൽ മാത്രേ അവന്റെ റൂമിലുള്ളൂ വൈകിട്ട് താഴെ തന്നെണ്... ഉമ്മാനോട് ഇന്നത്തെ വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരിക്കുമ്പോഴ ഹാഷിയും വന്നത്.. അന്ന് എന്തോ അവനിൽ തന്നെയായിരുന്നു ഞാൻ.. അവൻ ശ്രദ്ദിക്കുന്നുണ്ടെന്നു പോലും നോക്കതെ ഇരുകണ്ണുകളും അവന്റെ കൂടെ തന്നെയായിരുന്നു... രാത്രി ഫുഡ് എല്ലാം കഴിച്ച് റൂമിൽ എത്തിയപ്പോഴുക്കും സമയം 10 കഴിഞ്ഞിരുന്നു..ലെവന്റെ ഭീഷണി കാരണം സോഫയിലാണ് മ്മള് ദിവസവും.. ഹം. കിടക്കാൻ നേരമാണ് മ്മക്ക് ഷാനു പറഞ്ഞത് ഓർമ്മ വന്നത്... അപ്പൊ തന്നെ മ്മള് ചാടി എണീറ്റു.. തിരിഞ്ഞു നോക്കിയതന്നേ അവന്റെ മുഖത്തെക്കാണ്.. "ആഹാ. നല്ല കുട്ടി.. ഇതുപോലെ എന്നെ ദേഷ്യം പിടിപ്പിക്കാതെ ഇവിടെ വന്നു കിടന്നാൽ നീയും ഹാപ്പി ഞാനും ഹാപ്പി.. " "എനിക്കൊരു കാര്യം ചോദിക്കാനുണ്ട്... " "ഷഹാനന്റ പോലെ ഇഷ്ടം പറയാൻ ആണേൽ മുഖവുരയൊന്നും വേണ്ട.. love യൂ ഫിദ .. ലവ് യൂ സോ മച്ച്... ഈ ഹൃദയം നിനക്ക് ഉള്ളതാണ്.. "... എന്നും പറഞ് ഹാഷി ഇരുകയ്യും നെഞ്ചിൽ വെച്ച് സോഫയിലേക്ക് ഇരുന്നു.. "എനിക്ക് എങ്ങും വേണ്ട...വേണ്ടവർ ഇഷ്ടം പോലെ കൂടെയുണ്ടല്ലോ..? എന്നൊക്കെ പറഞ് മ്മള് തിരിഞ്ഞു നിന്നു.. "അങ്ങനെ പറയരുത്.. അവരൊക്കെ സ്നേഹിക്കുന്നങ്കിലും അതിനുള്ള തക്കതായ മറുപടി ഞാൻ കൊടുക്കാറുണ്ട്... " "ആ മറുപടിയുടെ പൊരുൾ ഒന്ന് പറഞ്ഞു തരണം..എന്ത് നുണയൊക്കെണ് അവരോടു പറയുന്നത്.. ഞാൻ നിന്നെ പ്രണയിച്ചു പോലും..എപ്പോ.. എപ്പോഴാഡോ ഞാൻ പ്രണയിചെ.. പറ... " സോഫയിലിരിക്കുന്ന അവന്റെ അടുത്ത് പോയി ഷോൾഡറിൽ ഒരു തട്ട് കൊടുത്തു.. "പറയാൻ ... ഞാൻ എന്ത് ത്യാഗമാണ് സഹിച്ചത് തന്നെ എപ്പോ.. പറഞ്ഞു തീരു മുന്നേ അവൻ എന്നെ അവനിലേക്ക് വലിചിട്ടിരുന്നു... "നിന്റെ പ്രണയം അതിനൊരു വല്ലാത്ത ഫീലാണ്... നീ കൂടെയുണ്ടങ്കി ഇതുപോലെ ചാരത്ത് നിൽക്കുന്നങ്കിൽ അതിനോളം വലിയൊരു ഹരമെനിക്കില്ലാ.. " എന്ന് പറഞ് അവൻ എന്റെ അരയിൽ പിടി മുറുക്കി.. കണ്ണുകൾ തമ്മിൽ ഉടക്കും നേരം ഇളം തെന്നൽ ഞങ്ങളെ തൊട്ട് തലോടി കൊണ്ടിരുന്നു... മുഖത്തെക്ക് പാറി വരുന്ന മുടിയിഴകളെ അവൻ തന്നെ പിറകോട്ടു വകഞ്ഞു മാറ്റിയതും... "ഹാഷീീ... !!! പെട്ടെന്ന് വിളിച്ചു കൊണ്ട് അവൾ എഴുന്നേറ്റു.. "എന്താ...എന്താ ഫിദ..? "ഹാഷി അവിടെ ഒരാൾ.. ഒരു നിഴൽ ഞാൻ കണ്ടു.. " "എവിടെ..? അവൾ ബാൽക്കണിയിലേക്ക് ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു... അവളാകെ പേടിചിട്ടുണ്ട്..അവൾ കണ്ണ് മുഖം പൊത്തി നില്ക്കാണ്..ഞാനവളുടെ കൈകൾ മാറ്റി എന്നോട് ചേർത്ത് നിർത്തി... "പേടിക്കണ്ട.. നീ ഇവിടെ ഇരിക്...ഞാൻ നോക്കട്ടെ.. " അവളെ ബെഡിൽ ഇരുത്തി ബാൽക്കണിയിലേക്ക് പോയി നോക്കി.. പക്ഷെ അവിടെ ആരെയും കണ്ടില്ല... അകത്തേക്കു പോകാൻ നിന്നപ്പോഴ അങ്ങ് ദൂരെ ഇടവഴിയിലൂടെ ഒരു ബൈക്ക് പോകുന്നത് പോലെ കണ്ടത്.. "ജംഷീീ... " ഞാൻ ചുമരിൽ ആഞ്ഞു കുത്തി..വീട്ടിൽ കയറാനോക്കെ ആയോ നീ... "ഹാഷി... " ഫിദ അടുത്തേക്ക് വന്ന് കയ്യിൽ പിടിച്ചു.. "അവിടെയങ്ങും ആരുമില്ല... നിനക്ക് തോന്നിയതാകും.. " "അല്ല ഹാഷി.. ഞാൻ കണ്ടതാ ആരോ ഒരാൾ ഇവിടെ ഉണ്ടായിരുന്... എനിക്ക് ഉറപ്പാണ്.. " "ആാാ ഓക്കേ.. നീ ഇങ്ങനെ ടെൻഷൻ ആവല്ലേ.. നീ ഇപ്പോ കിടന്നോ.. രാവിലെ നോക്കാം.. " അവളെ ബെഡിൽ കിടത്തി ഞാൻ സോഫയിൽ കിടന്നു...ഒരുപാട് നേരം കഴിഞ്ഞാണ് അവളുറങ്ങിയെ.. അവൾ ഉറങ്ങിയിട്ട ഞാനും ഉറങ്ങിയത്.. രാവിലെ എന്നത്തേയും പോലെ എഴുനേറ്റു ഫ്രഷ് ആയി..ഞങ്ങൾ ഒരുമിച്ചു കാറിൽ കോളേജ്ലേക്ക് വിട്ടു.. പതിയെ അവൾ എന്നോട് അടുക്കുന്നുണ്ട്.. പറയുന്നത് എപ്പോഴും എതിർത്ത് നിൽക്കാതെ എല്ലാം മനസിലാക്കാൻ കഴിയുണ്ട്.. കോളേജ്ൽ എത്തി ഫസ്റ്റ് പിരീഡ് ഞാനും ഫ്രീയായിരുന്നു... അപ്പോഴണ് പ്രീതി മം വന്ന് മാമിന്റ ക്ലാസ്സ്‌ലേക്ക് പോകാൻ പറഞ്ഞത്.. ----------*-------------------*-----------------------*----------- ക്ലാസ്സിൽ കത്തി അടിച്ചു ഇരിക്കുമ്പോഴ ഹാഷി ക്ലാസ്സിലേക്ക് വരുന്നത്... പ്രതീക്ഷിക്കാത വരവായത് കൊണ്ട്എന്നെ പോലെ എല്ലാരും അന്തം വിട്ട് നിൽക്കാണ്.. അവൻ എല്ലാരേം പരിചയപെടാൻ തുടങ്ങി.. ഞാൻ ബെഞ്ചിൽ താടിക്ക് കയ്യും വെച്ച് അങ്ങനെ നോക്കി ഇരുന്നപ്പോഴണ് മ്മളെ മുഖത്തെക്ക് എന്തോ ഒന്ന് വീണത്... പെട്ടെന്ന് ഞെട്ടി എഴുന്നേറ്റപ്പോ എല്ലാരും ചിരിക്കുന്നുണ്ട്.. ആ പഹയൻ ചോക് കൊണ്ട് എറിഞ്ഞതാണ് .. "സ്റ്റാൻഡപ്പ് " "സർ... " "ക്ലാസ്സിൽ ഇരിക്കുമ്പോ ചിന്തികൾ പുറത്തെക്ക് ആണേൽ പുറത്തിരികാണു നല്ലത്.. ഗെറ്റ് ഔട്ട്‌.. " എന്ന് ഷൗട്ട് ചെയ്തതും ഞാൻ അവനെയൊന്ന് നോക്കി പുറത്തേക്കിറങ്ങി.. തെണ്ടി.. പട്ടി.. ഇവനോട് പ്രണയം പോയിട്ട് ഒരു മാങ്ങ തൊലിയു എനിക്കില്ല.. മ്മള് പുറത്ത് ഇങ്ങനെ ഈച്ചനേം ആട്ടി ഇരിക്കുമ്പോഴ ഗ്രൗണ്ടിലേക്ക് കണ്ണ് പോയത്.. അയാളെ കണ്ടതും എന്റെ കണ്ണുകൾ വിടർന്നു... ഹാഷിനെ കാണാതെ ഞാൻ താഴക്ക് ഓടി... "ഹേയ്... ക്കൂൂയ്.. ഹലോ ഇവിടെ..? ഞാൻ വരാന്തയിൽ നിന്ന് കൈ കാണിച്ചപ്പോ തിരിഞ്ഞു നോക്കി... എന്നെ കണ്ടതും ഒന്ന് ചിരിച്ചു.. ഞാൻ അയാളുടെ അടുത്തേക് പോയി.. *തിരിഞ്ഞ വള്ളി കാലിൽ ചുറ്റിയ പ്രതീതിയായിരുന്നു ജംഷീയുടെ മുഖത്തു* "എന്നെ മനസിലായോ.. ഞാൻ ഫിദ.. അന്ന് ബസ് സ്റ്റോപ്പിൽ വെച്ച്.. " "ഹാ മനസിലായി പെങ്ങളെ..എന്താ ക്ലാസ്സ്‌ ടൈം പുറത്ത്... " "ഒരു കരടിയാണ് ക്ലാസ്സിൽ.. അപ്പൊ പുറത്ത് നിന്നു..." അത് പറഞ്ഞപ്പോ അയാളും എന്നോടപ്പം ചിരിച്ചു.. "സോറി ട്ടോ . അന്ന് അറിയാതെ തല്ലിയതാണ്..ഹാഷി മനപ്പൂർവമല്ല.. ഇയാള് ക്ഷമിക്കണം... " "അയ്യേ.. അതിനൊക്കെ എന്തിന സോറി.. ഞാനത് അപ്പൊ തന്നെ വിട്ടു....ഇപ്പൊ ക്ലാസ്സിൽ കയറുന്നില്ലങ്കിനമുക്ക് ഓരോ ചായ കുടിച്ചാലോ..? "ഓഹ sure.." അവനോടപ്പം നടന്നു കൊണ്ടിരിക്കുമ്പോ അവളറിഞ്ഞിരുന്നില്ല തനിക്കുള്ള എട്ടിന്റെ പണി തുടങ്ങി കഴിഞ്ഞന്ന്... (തുടരും ) വായിച്ചു അഭിപ്രായം പറയണേ.. #📙 നോവൽ
ഫുള്‍പോസ്റ്റ്‌ കാണാം
5.5k കണ്ടവര്‍
19 ദിവസം

23.6k കണ്ടവര്‍
21 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം