@richuriz1
@richuriz1

Rizvana Richu

❤️ ഹെന്ന ♥️

#

📙 നോവൽ

♥️ ഹെന്ന ♥️ Part : 2️⃣ "അവിടെ ഒരു പൂച്ചക്കണ്ണി ഉണ്ടായിരുന്നല്ലോ.. ആ മാക്രി തന്നെ..." "ആര് ഹെന്നയോ.." "ഹെന്നയാണോ കൊന്നയാണോ എന്നൊന്നും എനിക്ക് അറിയില്ല.. " "അതൊക്കെ എന്തേലും ആവട്ട് അവളും നീയും തമ്മിൽ എന്താ ഇഷ്യൂ..." "അത്‌ അന്ന് ഷാഹുലിന്റെ കല്യാണത്തിന് ..." &&&&&&&&&&&&&&&&&&&&&&&&&&&&&& 3 month മുമ്പ്.... " ഡാ ഇമ്രു... ഒന്ന് ഇങ്ങു വന്നേ..." " എന്താടാ..." " അതൊക്കെ പറയാം നീ ഒന്ന് ഇങ്ങുവാ..." പിടിച്ച പിടിയാലേ ചെക്കൻ നമ്മളെ കയ്യും പിടിച്ചു വലിച്ചോണ്ട് പോയി... അവിടെ പിന്നെ നമ്മളെ ചെക്കന്മാർ ഒക്കെ വായിനോക്കി നിൽപ്പുണ്ട്... നമ്മളെ ചങ്ക്‌സ്... റാഫി.. നിഹാദ്.. ഷാനു... നാസിം.. " ഡാ ഇമ്രു.. നീ ആ പെണ്ണിനെ കണ്ടോ.." "ഏത് പെണ്ണിനെ.. " "അതാ ആ റെഡ് കളർ ഗൗൺ ഇട്ട ആ മൊഞ്ചത്തി.." "ആ പൂച്ചക്കണ്ണിയോ..." "ആ അതന്നെ.. എനിക്കവളെ ഒരുപാട് ഇഷ്ടായട ഒന്ന് ഓക്കേ ആക്കിത്താ.. എനിക്ക് പോയി പറയാൻ എന്തോ ഒരു ചമ്മൽ.." "നിനക്കൊന്നും വേറെ പണിയില്ലേ ഫൈസലെ.." "പ്ലീസ് ഡാ അത്രക്ക് ഇഷ്ടായട അതോണ്ടാ..." അപ്പോഴാ ബാക്കി ഉളവന്മാർ ഇളിച്ചോണ്ട് അടുത്തേക്ക് വന്നത്... "എന്റെ പൊന്ന് ഇമ്രു.. നീ ഇവൻ പറയുന്നത് കേട്ട് വെറുതെ നാണം കെടാൻ നിൽക്കണ്ട... ദേ ഈ ഷാനു കുറെ ടൈം ആയി അവളോട് സംസാരിക്കാൻ ശ്രമിക്കുന്നു.. അവൾ മൈൻഡ് പോലും ചെയ്തില്ല..." "അല്ലേലും ഇവന്റെ വാക്ക് കേട്ട് ഞാൻ ഇപ്പൊ ഓളോട് പറയാൻ പോവ്അല്ലേ... ഒന്ന് പോടാ.." "ഡാ പ്ലീസ് ഡാ.. നീ എന്ന എന്റെ കൂടെ ഒന്ന് വന്ന മതി.. കാര്യം ഞാൻ പറഞ്ഞോളാം... " "ദേ നീ എന്ന ഇവന്മാരെ കൂട്ടീട് പോയി പറ.. എന്നെ വെറുതെ വിട്ടേക്ക്..." "അയ്യടാ.. നേരത്തെ എനിക്ക് നിന്റെയൊന്നും സഹായം വേണ്ടടാ എന്ന് പറഞ്ഞിട്ടാ നിന്റെ അടുത്തേക്ക് വന്നത്.. ഇനി ഈ തെണ്ടിടെ കൂടെ നീ തന്നെ പോയാമതി... "പോടാ ദുഷ്ടന്മാരെ നീയൊന്നും വരണ്ടട.. എന്റെ ഇമ്രു വന്നോളും... " "അയ്യോ നീ കൂടുതൽ സുഗിപ്പിക്കണ്ട.. ഞാൻ കൂടെ വരാം.. പെട്ടന്ന് കാര്യം പറഞ്ഞു വന്നേക്കണം കേട്ടോ..." "എന്റെ പൊന്നെ സമ്മതിച്ചു... നീ ഒന്ന് വന്ന മതി..." നമ്മളെ നോക്കി ഇളിച്ചോണ്ട് ആ തെണ്ടി അത് പറഞ്ഞപ്പോ നമ്മള് കൂടെ പോയി... അവളെ അടുത്തു എത്തിയപ്പോ ആ പഹയന്റെ സ്വഭാവം വീണ്ടും മാറി.. നീ ഒന്ന് പറയടാ എന്നും പറഞ്ഞു നമ്മളെ ഓളെ അടുത്തേക്ക് ഒറ്റ തള്ളൽ... നമ്മള് ബാലൻസ് തെറ്റി ഓളെ മെത്തേക്ക് ഡും..... നമ്മളും ഓളും അട്ടിക്ക് വെച്ച റൊട്ടി പോലെ താഴേക്ക് വീണ്.. ഓള് താഴെയും നമ്മള് ഓളെ മേലെയും... എല്ലാരും ഒരു ഫിലിം കാണണ പോലെ നമ്മളെ നോക്കി നിൽപ്പുണ്ട്.. നമ്മളെ ചങ്ക്‌സ് ഒക്കെ വായ പൊളിച്ചു നോക്കി നിൽപ്പാണ്.. ഫൈസൽ ആണേൽ തലക്ക് കൈവെച്ച അവസ്തയും... നമ്മള് ഓളെ മുഖത്തേക്ക് നോക്കിയപ്പോൾ പെണ്ണിന്റെ മോന്ത ദേഷ്യം കൊണ്ട് ചുവന്നിട്ടുണ്ട്.. ഓളെ പൂച്ചകണ്ണ് കൊണ്ട് നമ്മളെ തറപ്പിച്ചു നോക്കുവാ.. "അയാം സോറി.. ഞാൻ അറിയാതെ..." "എണീറ്റു പോടാ...." നമ്മള് പറഞ്ഞു തീർക്കുന്നതിന് മുന്നേ പെണ്ണിന്റെ അലർച്ച കേട്ടപ്പോയ നമ്മള് ഇപ്പോഴും ഓളെ മേലെ ആണെന്ന കാര്യം ഓർത്തത്... നമ്മള് അപ്പൊ തന്നെ ചാടി എണീറ്റു... എണീറ്റ ഉടനെ തന്നെ നമ്മള് ഫൈസലിന്റെ മുഖത്തേക്ക് തറപ്പിച്ചു നോക്കി... ഓന്റെ മോന്തക്കിട്ട് ഒന്ന് കൊടുക്കേണ്ട കലിപ്പ് ഉണ്ടായിരുന്നു നമ്മക്ക് മനസ്സിൽ... നമ്മളെ നോട്ടം കണ്ട് ഓൻ നമ്മളോട് മുഖത്തിനെ കൊണ്ട് പല ഭാവങ്ങളും കാണിക്കുന്നുണ്ട്... ബാക്കി ഉള്ളോരെക്കെ അവിടെ കൂടി നിന്ന് നമ്മളെ തന്നെ നോക്കുവാ.... നമ്മള് വീണ്ടും ഓളെ നോക്കി... "സോറി ഇവൻ എന്നെ തള്ളിയപ്പോ...." "ടക്ക്............ @@@@@@@@@@@@@@@@@@@@@@@ കുറെ നേരമായി അവന്മാര് ഓരോ കാര്യം പറഞ്ഞു വന്ന് നമ്മളെ ഇടങ്ങേർ ആക്കുന്നു.. അപ്പോഴാ ഒരുത്തൻ വന്ന് നമ്മളെ മേലേക്ക് വീണേ... നമ്മക്ക് നമ്മളെത്തന്നെ കണ്ട്രോൾ കിട്ടീല.. അവൻ ഇങ്ങോട്ട് പറയുന്നതിന് മുന്നേ ഓന്റെ മോന്തക്കിട്ട് നമ്മള് ഒന്ന് പൊട്ടിച്ചു... നമ്മളോടാ ഓന്റെയൊക്കെ കളി അല്ല പിന്നെ... നമ്മക്ക് വായിൽ കിട്ടിയതൊക്കെ നമ്മള് അവിടെ നിന്ന് ഓനോട്‌ പറഞ്ഞു... ഓൻ നമ്മള് അടിച്ചപ്പോ തന്നെ രണ്ട് കണ്ണും അടച്ചു പിടിച്ചു നിൽപ്പുണ്ട്... അവിടെ ഉള്ളവർ ഒക്കെ ഇടപെട്ടപ്പോൾ നമ്മള് അവിടെ നിന്ന് പോയി.... "നീ ഇത് എന്ത് പണിയ കാണിച്ചേ ഹെന്ന..." നമ്മളെ ഫ്രണ്ട്‌സ് ഒക്കെ നമ്മളെ ചുറ്റും നിന്ന് നമ്മളെ ഇട്ട് പൊരിക്കാൻ തുടങ്ങി.... "അല്ല പിന്നെ... അവനൊക്കെ എന്താ വിചാരിച്ചു വെച്ചിരിക്കുന്നത് എന്ത് തോന്നിവാസവും ആവന്നോ.. പെണ്ണിന്റെ ദേഹത് തൊട്ടിട്ടാണോ ഓന്റെയൊക്കെ തമാശ... എന്നിട്ട് ഒന്നും മനഃപൂർവം അല്ലാത്ത പോലെ ഓന്റെയൊരു സോറി... " "നീ ഇത് എന്ത് അറിഞ്ഞിട്ടാ ഈ പറയുന്നേ... അവർ രണ്ട് പേരും നമ്മുടെ അടുത്തേക്ക് വരുന്നത് ഞാൻ ആദ്യമേ കണ്ടിരുന്നു... പുറകിൽ നിന്ന ചെക്കൻ അവനെ പിടിച്ചു തള്ളിയപ്പോഴാ അവൻ നിന്റെ മേലേക്ക് വീണേ...." നമ്മളെ ഫ്രണ്ട്‌ ഷംന അത് പറഞ്ഞപ്പോ ശെരിക്കും നമ്മക്ക് തലക്ക് ഒരു അടികിട്ടിയ പോലെ ആയിരുന്നു... "നിനക്ക് എടുത്ത ചാട്ടം അല്ലേലും ഇത്തിരി കൂടുതലാ ഹെന്ന.. അത്രയും ആൾക്കാരുടെ മുന്നിൽ വെച്ച് നീ അവനെ തല്ലരുതായിരുന്നു... അതും കാര്യം എന്താണെന്ന് ശെരിക്കും അറിയാതെ..." അവള് മാര് തലങ്ങും വിലങ്ങും നമ്മളെ ഇട്ട് കുറ്റപ്പെടുത്താൻ തുടങ്ങി.. നമ്മക്ക് ആണേൽ ആകെ കിളി പോയ അവസ്ഥ... "ഇനി ഇവിടെ കുന്തം വിഴുങ്ങിയ പോലെ നിന്നിട്ട് എന്താ കാര്യം സംഭവിച്ചത് സംഭവിച്ചു.. വാ നമുക്ക് പോവാം..." "ഡാ ഞാൻ ഒന്ന് അവനോട് സോറി പറഞ്ഞു വന്നാലോ.." " ആഹാ നല്ല കാര്യായി പോയി.. സോറി പറഞ്ഞ ക്ഷമിക്കുന്ന കാര്യമാണോ ഇയ്യ്‌ ചെയ്തത്... അവൻ ഒരു ആണാണ്.. ഇത്രയും ആൾക്കാരെ മുന്നിൽ നീ അവനെ നാണം കെടുത്തിയത് അവനു ക്ഷമിക്കാൻ പറ്റില്ല.. നീ വെറുതെ പ്രോബ്ലം കൂട്ടണ്ടാ.. ഇങ്ങനെ ഒന്ന് സംഭവിച്ചിട്ടേ ഇല്ല എന്ന് കരുത്..." ഓളത് പറഞ്ഞെങ്കിലും നമ്മക്ക് അത് മനസ്സിന്ന് പോയില്ല... @@@@@@@@@@@@@@@@@@@@@@@ " ഡാ ഇമ്രു സോറി..." "ഡാ ഷാനു... നീ ഇവനോട് എന്റെ മുന്നിന്ന് പോവാൻ പറ.. ഇപ്പൊ എന്നോട് സംസാരിക്കേണ്ട എന്ന് പറ.. എനിക്ക് എന്നെ തന്നെ പിടിച്ചാൽ കിട്ടാത്ത അവസ്ഥയിൽ നിൽക്കുവാ..." " ഇമ്രു ഞാൻ ഇങ്ങനെയൊന്നു ഉണ്ടാവും എന്ന് കരുതിയില്ല.. " "ഫൈസൽ നീ ഇപ്പൊ അവനോട് ഒന്നും പറയണ്ട പിന്നീട് സംസാരിക്ക്..." നിഹാദ് അത് പറഞ്ഞപ്പോൾ അവൻ ഒന്നും മിണ്ടാതെ പോയി... നമ്മളെ മൈൻഡിൽ അപ്പൊ ആ പെണ്ണ് നമ്മളെ മുഖത് അടിച്ച രംഗം വന്നുകൊണ്ടിരിക്കുകയാണ്.... "ഈ ഇമ്രാൻ ആരാണെന്ന അവൾ വിചാരിച്ചേ.. ഈ ഇമ്രാൻ അലിയുടെ മുന്നിൽ കൈ ഉയർത്താൻ അവൾക്ക് എങ്ങനെ ധൈര്യം വന്നു.. വെറുതെ വിടില്ല ഞാൻ അവളെ.. ആദ്യമായ എന്നെ ഒരാൾ തല്ലുന്നേ അതും ഒരു പെണ്ണ്.... " "ഇമ്രു നീ അത് വിട്... കഴിഞ്ഞത് കഴിഞ്ഞു..." "വിടാനോ... നാണം കെട്ടത് നീ ഒന്നും അല്ലാലോ ഞാൻ അല്ലെ.. അതും ഒരു പെണ്ണിനെ കേറിപിടിച്ചു എന്ന പേരിൽ... അവളെ ഞാൻ വെറുതെ വിടില്ല... " തുടരും........... by Richu♥️
37.3k കണ്ടവര്‍
1 മാസം
#

📙 നോവൽ

♥️ ഹെന്ന ♥️ part : 1️⃣ "ഹെന്ന ... ഹെന്ന... എടി ഹംക്കെ എത്ര സമയം ആയി നീ ബാത്റൂമിൽ കേറിയിട്ട് ഇനിയും തീർന്നില്ലേ...." "വിളിച്ചു കൂവാതെടി ദേ കഴിഞ്ഞു..." അല്ല മോളെ നിന്നെ ഏതോ ഒരു കോന്തൻ ഇന്ന് കാണാൻ വരുന്നുണ്ട് എന്ന് വെച്ച് എനിക്ക് സമാധാനമായി ഒന്ന് ബാത്‌റൂമിൽ പോവാൻ പറ്റില്ലേ..." "അതല്ലെടി ഏത് ഡ്രസ്സ് ഇടണം എന്ന് ഒരു കൺഫ്യൂഷൻ.. നീ നോക്കിയിട്ട് പറ ഇതിൽ ഏത് ഡ്രസ്സ് ഇട്ടാൽ ആണ് നമ്മള് മൊഞ്ചത്തിയാവുക..." " ഏത് ഡ്രസ്സ് ഇട്ടാലും ഇല്ലാത്ത മൊഞ്ചു എങ്ങനെ നമ്മള് ഇണ്ടാക്കിഎടുക്കും എന്റെ പൊന്ന് ഫിദ... " "കികികി... വല്ല്യ ഒരു തമാശക്കാരി... നിന്നോട് ചോദിച്ച എന്നെ വേണം പറയാൻ..." "നീ ചൂടാവാതെ ദെ ഈ ഡ്രസ്സ് ഇട്ടോ.. ഇത് നിനക്ക് നന്നായി ചേരും...." നമ്മള് അത് പറഞ്ഞതും പെണ്ണ് നമ്മളെ നോക്കി കൊഞ്ഞനം കുത്തി ഡ്രസ്സ് ചേഞ്ച് ചെയ്യാൻ പോയി... അല്ല നമ്മള് പരിചയ പെട്ടില്ലലോ... ഞാൻ ഹെന്ന.. ബികോം സെക്കന്റ് ഇയർ സ്റ്റുഡന്റ് ആണ്.. വീട്ടിൽ ഉമ്മച്ചി ഉപ്പച്ചി ഒരു അനിയൻ.. ഉമ്മ ആയിഷ ഉപ്പ ഷമീർ അനിയൻ ഹാദി.. ഹാദി ഇപ്പൊ 10 ക്ലാസ് ആണ്... പിന്നെ ഇത് നമ്മളെ കസിൻ ഫിദയുടെ വീടാ.. സംഭവം എന്താണെന്ന് നിങ്ങൾക്കൊക്കെ മനസ്സിലായികാണുമല്ലോ... അതന്നെ.. ഓളെ ഇന്ന് പെണ്ണ് കാണാൻ ഒരു ചെക്കൻ വരുന്നുണ്ട്.. അതിന്റെ ഒരു ഒരുക്കമാണ് കുറച്ചു നേരത്തെ നിങ്ങള് കണ്ടത്... അവളും എന്റെ കൂടെ തന്നെയാ പഠിക്കുന്നെ.. കല്യാണം കഴിഞ്ഞാലും പഠിക്കാൻ വിടും എന്നൊക്കെ പറഞ്ഞിട്ടാ ഈ സാഹസത്തിന് ആ പൊട്ടത്തി ഇറങ്ങിയത്.. എന്താവോ എന്തോ.... " എടി ഇയ്യ് ആരോടാ ഈ കഥ പറയണേ.. ഒന്ന് ഇങ്ങോട്ട് വാ ദേ താഴെ നിന്നെ അന്വേഷിക്കുന്നു..." ഫിദ വന്ന് വിളിച്ചപ്പോ നമ്മള് ഓളെ കൂടെ താഴേക്ക് ഇറങ്ങി പോയി.. പെണ്ണിന് ആണേൽ എന്തൊക്കെയോ ഒരു കിളി പോയ അവസ്ഥ.. ഓളെ കാളികാണുമ്പൊ നമ്മക്ക് ആണേൽ ചിരി അടക്കി പിടിക്കാൻ വയ്യ.. നമ്മളെ ചിരികണ്ടു ഇടയ്ക്കിടെ ഓള് കൊഞ്ഞനം കുത്തുന്നും ഉണ്ട്... അപ്പോഴാണ് അവരെത്തി എന്ന് പുറത്തു നിന്ന് ആരോ പറയുന്നത് കേട്ടത്... അപ്പോത്തിനും നമ്മളെ കയ്യില് ആരോ പിടിച്ചു അമർത്തുന്നുണ്ട്.. നോക്കിയപ്പോ നമ്മളെ ഫിദ.. ഇവളെന്തോന്നാ ഈ കാണിക്കുന്നേ.. നമ്മള് ഓളെ കയ്യില് ഒരു നുള്ള് വെച്ച് കൊടുത്തു... "എന്തോന്നാടി..." "എടി എനിക്ക് പേടിച്ചു ബാത്രൂം പോവാൻ തോനുന്നു.." "അയ്യേ.. പോന്ന് മോളെ നീ നാറ്റിക്കല്ലേ.. അല്ലേലും നീ എന്തിനാ പേടിക്കുന്നെ അവർ നിന്നെ പിടിച്ചു തിന്നാൻ ഒന്നും അല്ല വന്നത്... " "അല്ലേലും ഒന്നിനെയും പേടി ഇല്ലാത്ത നിനക്ക് ഇത് പറഞ്ഞാ മനസ്സിലാവൂല മോളെ... " "മോളെ ഫിദ ഇങ്ങോട്ടൊന്നു വന്നേ.." അവളുമ്മാ അവളെ വിളിച്ചതും.. ആ തെണ്ടി എന്റെ കയ്യും പിടിച്ചു വലിച്ചോണ്ട് അങ്ങോട്ട് ചെന്നു..." "എടി പോത്തേ നീ എന്തിനാ എന്നെയും വലിച്ചോണ്ട് പോവുന്നെ അവർ കാണാൻ വന്നത് നിന്നെയല്ലേ.." "എന്നാലും നീയും കൂടെ വാടാ.. എനിക്കെന്തോ ആവുന്നു... " ആ തെണ്ടി പിടി വിട്ടില്ല.. ഈ പെണ്ണിന്റെ ഒരു കാര്യം.. നമ്മക്ക് ആണേൽ ചിരിയും വരുന്നു... അവിടെ എല്ലാരും പരിചയപെടുന്ന തിരിക്കാ.. ഫിദയോട് ഓരോന്ന് ചോദിക്കുന്നുണ്ട്.. അവൾ നല്ല കുട്ടിയായി അതിന് മറുപടിയും കൊടുക്കുന്നു.. ടെൻഷൻ കൊണ്ടാവണം ഇടക്ക് ബബബ ആവുന്നുണ്ട്... പടച്ചോനെ ഇവൾക്ക് എപ്പോഴാ വിക്ക് തുടങ്ങിയത്.. പിന്നെ നമ്മള് ഓളെ കാണാൻ വന്ന ചെക്കനിലേക്ക് നോട്ടം ഇട്ടു.. ആളൊരു മൊഞ്ചൻ ആണ്.. പേര് ഷാനിർ.. നമ്മളെ നോക്കി ഓൻ ഒന്ന് ചിരിച്ചപ്പോ നമ്മളും ഒന്ന് ഇളിച്ചു കാണിച്ചു... അപ്പോഴാ അവിടെ വേറെ രണ്ട് സാധനങ്ങൾ കാര്യമായി ആരെയോ പുറത്തേക്ക് എത്തി നോക്കുന്നത് നമ്മള് ശ്രദ്ധിച്ചത്.. വേറെ ആരും അല്ല നമ്മളെ അമ്മായിടെ മക്കൾ ആണ് ആയിഷയും ഫാത്തിമയും... ഇവള്മാര് ഇത് എന്താ ഇങ്ങനെ കാര്യമായി നോക്കുന്നെ എന്ന് നമ്മള് ചിന്തിച്ചപ്പോൾ ആണ്.. കൂടെ വന്ന ആ പയ്യൻ ഏതാ എന്ന് ഫിദയുടെ ഉപ്പ ചോദിക്കുന്നത് കേട്ടത്.. " അത് എന്റെ ഫ്രണ്ട് ആണ് ഇമ്രാൻ..." " അതെന്താ ഇമ്രാൻ പുറത്തു നിൽക്കുന്നെ..." " അത് അവനൊരു കാൾ വന്നപ്പോ പുറത്തു പോയതാ.. " ഓഹോ അപ്പൊ ആ ചെക്കനെയാണ് ഇവള് മാര് വായിനോക്കി നിൽക്കുന്നത്.. അപ്പോഴേക്ക് അവർക്ക് കഴിക്കാൻ ഉള്ള പലഹാരങ്ങൾ ഒക്കെ ടേബിളിൽ റെഡി ആക്കി വെച്ചിരുന്നു... അവരൊക്കെ അത് കഴിക്കാൻ വന്നിരുന്നപ്പോൾ ഫിദയുടെ ഉപ്പ പുറത്തേക്ക് ഇമ്രാനെ വിളിക്കാൻ വേണ്ടി പോയി... ഫിദ പിന്നെ അവരുടെ കൂടെ അവിടെ ഇരുന്നു.. അപ്പോഴാ ഇളിച്ചോണ്ട് ആയിശുവും പാത്തുവും നമ്മളെ അടുത്തേക്ക് വന്നത്... " എന്തോന്നാടി.. ഒരുത്തനെയും വെറുതെ വിടരുത്ട്ടോ.." " എന്റെ പൊന്ന് ഹെന്ന എന്തൊരു മൊഞ്ചനാടി.. ആ മുഖത്ത് നല്ലോണം ചേരുന്ന നല്ല കട്ട താടിയും..." " ഓഹോ അത്രക്ക് മൊഞ്ചൻ ആണോ.." " പിന്നല്ലാണ്ട് മനസ്സിൽ അങ്ങനെ പതിഞ്ഞു പോയി മോളെ..." എന്നും പറഞ്ഞു നെഞ്ചിൽ കൈ വെച്ചു ആയിശു അങ്ങ്ട് വീണു.. " അയ്യടാ മോളെ ആ മൊഞ്ചനെ നമ്മള് ആർക്കും വിട്ട് തരൂല.." ദേ മറ്റവളെ വക അടുത്ത ഡയലോഗ്... "നിങ്ങൾക്കൊക്കെ എന്താടി വട്ടായോ..." നമ്മള് അത് പറഞ്ഞെങ്കിലും ആര് കേൾക്കാൻ രണ്ടും കൂടി ആ ചെക്കന്റെ പേരും പറഞ്ഞു തല്ലു കൂടുവാ... അത്രക്ക് മൊഞ്ചൻ ആണേൽ അതൊന്നു കാണണമല്ലോ... അവള് മാര് അകത്തേക്ക് പോയി.. നമ്മള് ആ ചെക്കൻ ഫിദയുടെ ഉപ്പയുടെ കൂടെ അകത്തു വരുമ്പോൾ കാണാൻ വേണ്ടി അവിടെ നിന്ന്.. അപ്പൊ ദേ ഓളെ ഉപ്പ മാത്രം അകത്തേക്ക് കയറി വരുന്നു... ങേ ഇതെന്താ ആ ചെക്കൻ ആവി ആയിപോയോ.. ഛെ വെർദെ കുറച്ചു ടൈം കളഞ്ഞു.. എന്നാലും ആ ചെക്കൻ ഇത് എവിടെ പോയി... എന്നും പറഞ്ഞു നമ്മള് ഹാളിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ പോയതും ആരോ നമ്മളെ വന്നിട്ട് ഒറ്റ ഇടി... ഡും... ദേ കിടക്കുന്നു രണ്ടും നിലത്ത്.... നമ്മള് താഴെയും നമ്മളുമായി കൂട്ടിയിടിച്ചയാൽ നമ്മളെ മേലെയും... പടച്ചോനെ മുടിഞ്ഞ വെയിറ്റ്... നമ്മള് മേലെ ഉള്ള ആളെ മുഖത്തേക്ക് നോക്കിയതും..നമ്മള് ഞെട്ടി പണ്ടാരം അടങ്ങി പോയി... പടച്ചോനെ ഇത് അവൻ അല്ലെ... ഈ തെണ്ടിയെ ആണോ അവള്മാര് ഈ നോക്കികൊണ്ട് നിന്നത്... നമ്മള് ഒന്നുടെ ഓന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ഓൻ നമ്മളെ ദഹിപ്പിക്കണ നോട്ടം നോക്കുന്നുണ്ട്... നമ്മള് വേഗം ഓനെ തള്ളി താഴെക്കിട്ട് വേഗം എണീറ്റു... അവൻ ഇപ്പോഴും നമ്മളെ അതെ നോട്ടം നോക്കുന്നുണ്ട്... അപ്പോഴാ അവനെ ഷാനിർ വിളിച്ചത്.. എന്നെ ഒന്ന് തറപ്പിച്ചു നോക്കി അവൻ അകത്തേക്ക് ചെന്നു... എന്റെ റബ്ബേഹ് ഈ തെണ്ടി ആണോ ഷാനിർന്റെ ഫ്രണ്ട്... അവന്റെ മനസ്സിൽ ഇപ്പോഴും എന്നെ കൊല്ലാൻ ഉള്ള ദേഷ്യം കാണും... എന്നാലും ഇന്ന് ആരെയാണാവോ ഞാൻ കണി കണ്ടത്... പിന്നെ അവർ പോവുന്ന വരെ നമ്മള് ആ പരിസരത്തെ പോയിട്ടില്ല... "ഹെന്ന നീ ഇത് എവിടെ ആയിരുന്നു.. " ഓള് പറയുന്നതൊന്നും നമ്മള് കേട്ട ഭാവം നടിച്ചില്ല.. നമ്മളെ മനസ്സിൽ ഇപ്പോഴും ആ വെട്ട് പോത്തിനെ കണ്ട സീൻ ആണ്... "എടി കൊന്നേ നിന്നോടാ ഞാൻ ഈ പറയുന്നേ.. നീ എന്താടി കുന്തം വിഴുങ്ങിയ പോലെ നിൽക്കുന്നെ.. " "എടി അവൻ..." "അവനോ.. എവൻ... " "ഇമ്രാൻ..." " ഇമ്രാനെ നിനക്ക് മുന്നേ അറിയോ..." "അറിയൊന്നോ.. ഇവൻ ആടി ഞാൻ നിന്നോട് അന്ന് പറഞ്ഞ ആ ഡ്രാക്കുള..." ************************************************ "ഷിറ്റ്...... ഛെ... " " എന്ത് പറ്റി ഇമ്രാൻ... ഭയങ്കര കലിപ്പിൽ ആണല്ലോ.. അവിടെ നിന്ന് കാൾ ചെയ്യാൻ പുറത്തേക്ക് പോയി വന്നതിന് ശേഷം ഞാൻ ശ്രദ്ധിച്ചു നിന്റെ മുഖത് ദേഷ്യം ... ഓഫീസിൽ എന്തേലും ഇഷ്യൂ ഉണ്ടോ..." " ഇഷ്യൂ ഓഫീസിൽ ഒന്നും അല്ല ഫിദയുടെ വീട്ടിലാ.." " ഫിദയുടെ വീട്ടിലോ...." തുടരും.............. @@@@@@@@@@@@@@@@@@@@@@@ ഹായ് ഫ്രണ്ട്‌സ്... എത്രത്തോളം നന്നായി എന്ന് അറിയില്ല.. കാരണം സ്റ്റോറിയുടെ പൂർണ്ണ രൂപം എന്റെ മനസ്സിൽ ഇപ്പോഴും ഇല്ല.. ഒക്കെ റെഡി ആവുന്നേ ഉള്ളു.. അത് കൊണ്ട് എന്തേലും മിസ്റ്റെക് ഉണ്ടേൽ ഇങ്ങള് നമ്മളോട് ക്ഷമിക്കണട്ടോ... പിന്നെ നിങ്ങളെ സപ്പോർട് ആണ് നമ്മളെ ഊർജ്ജം... അപ്പൊ pls support... നെക്സ്റ്റ് പാർട്ട് നാളെ നൈറ്റ് 10 clk...☺️ by Richu♥️
16k കണ്ടവര്‍
1 മാസം
#

📙 നോവൽ

ഹായ് ഫ്രണ്ട്‌സ്.... മറന്നോ ഇങ്ങള് നമ്മളെ.. എന്നെ മറന്നാലും അബിനെയും സച്ചുനെയും മറന്നിട്ടില്ല എന്ന് വിചാരിക്കുന്നു... bz ആയതോണ്ട് കുറെ ആയി ഷെയർ ചാറ്റ് ഒന്നും open ആക്കി നോക്കാത്തത്.. എല്ലാരും ♥️fighting love♥️ 2 എഴുതണം എന്നൊക്കെ കമെന്റ് ചെയ്തത് കണ്ടു.. fighting love 2 അല്ലേലും അത്‌ പോലെ വേറെ ഒരു സ്റ്റോറിയും ആയി നമ്മള് വരും.. ഈ bz ഒന്ന് കഴിഞ്ഞോട്ടെ അല്ലേൽ ഇടക്ക് സ്റ്റോറി ഇല്ലാന്ന് പറയുമ്പോൾ ഇങ്ങളൊക്കെ വന്ന് പൊങ്കാല ഇടൂലെ 😂😂😂 അത്‌ കൊണ്ട്‌ തിരക്കൊക്കെ കഴിഞ്ഞ നിങ്ങളൊക്കെ ആഗ്രഹിക്കുന്ന രീതിയിലെ കഥയും കഥാപാത്രങ്ങളും ആയി നമ്മള് വരും.. എന്ന് ഇങ്ങളെ സ്വന്തം റിച്ചുത്ത♥️
34.2k കണ്ടവര്‍
4 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം