@richuusha76
@richuusha76

Rizvana Richu

❤️ Fighting love ❤️

#

📙 നോവൽ

❤️ Fighting Love ❤️ ഭാഗം : 5️⃣4️⃣ നമ്മള് ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങൽ ആണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്...നമ്മളെയും പൊക്കിയെടുത്തു ചെക്കന്റെ ബെഡിന്റെ അടുത്ത് കൊണ്ട് പോയി.. പിന്നെ നമ്മളെ നോക്കി ഒന്ന് സൈറ്റ് അടിച്ചു താഴെ നിർത്തി.. ******************************************** നമ്മള് പെണ്ണിനെ പൊക്കിയെടുത്തോണ്ട് വന്നപ്പോൾ നാണത്താൽ നമ്മളെ നോക്കി ഇളിച്ചോണ്ട് കഴുത്തിന് ചുറ്റിപിടിച്ചു നമ്മളെ പറ്റിച്ചേർന്ന് കിടക്കുകായായിരുന്നു.... നമ്മള് ഓളെ താഴെ നിർത്തി ആ കണ്ണിലേക്ക് നോക്കിയപ്പോൾ ആ കണ്ണിലെ പ്രണയം കൊണ്ടുള്ള തിളക്കം എന്നെ വല്ലാണ്ട് ആകർഷിച്ചു... ഞാൻ അവളുടെ അരക്കെട്ടിലൂടെ കൈ ഇട്ട് അവളെ എന്നിലേക്ക് ചേർത്ത് നിർത്തി... അവൾ എന്റെ കണ്ണിലേക്ക് നോക്കി നിൽക്കുകയാണ് നമ്മള് മെല്ലെ അവളെ രണ്ടു കണ്ണിലും ഉമ്മ വെച്ചു... ഉമ്മ വെച്ചു ഞാൻ അവളെ നോക്കിയപ്പോൾ നാണത്താൽ അവളുടെ കവിളുകൾ ചുവന്നിട്ടുണ്ട്... അവളെ ചുണ്ടുകളിൽ എന്റെ ചുണ്ടുകൾ ചേർത്ത് വെക്കാൻ പോയതും.. പെണ്ണ് നാണത്താൽ തിരിഞ്ഞു നിന്നു.. നമ്മളല്ലേ ആള് അങ്ങനെ വീടോ...ഹിഹി.. പിന്നിലൂടെ ചെന്ന് അവളുടെ വയറിൽ ചുറ്റിപിടിച്ചു അവളെ എന്നിലേക്ക് ചേർത്ത് നിർത്തി.. തണുത്ത ഇളം കാറ്റിൽ അവളുടെ ഗോതമ്പ് നിറം ഉള്ള മുടി മെല്ലെ എന്നെ തലോടുന്നുണ്ട്... ഞാൻ മെല്ലെ അത്‌ അവളുടെ പിൻ കഴുത്തിൽ നിന്ന് മാറ്റി അവിടെ മെല്ലെ എന്റെ ചുണ്ടുകൾ വെച്ചു.. അപ്പോൾ തന്നെ അവൾ തിരിഞ്ഞു നിന്ന് എന്നെ കെട്ടിപിടിച്ചു.... പിന്നേ...@£¥€¥¥¥#%*¥!¥¥<¥¥£<*¥£<>>£¥+>££#>!€££€#€€>>%€ പറഞ്ഞു തരൂല😂😂😂😂😂😂 @@@@@@@@@@@@@@@@ പിറ്റേന്ന് രാവിലെ എല്ലാരും എഴുന്നേൽക്കുന്നതിനു മുന്നെ തന്നെ ആരെയും കണ്ണിൽ പെടാതെ നമ്മള് റൂമിൽ എത്തി... പിന്നെ ഒന്നും അറിയാത്ത പോലെ നമ്മള് വീണ്ടും കിടന്നുറങ്ങി... പിന്നെ കണ്ണ് തുറന്ന് നോക്കിയപ്പോൾ നമ്മളെ കെട്ടിയോള് തിരക്കിട്ട് എന്തൊക്കെയോ ചെയ്യുന്നുണ്ട്... ഇതെന്താപ്പാ ഇവൾക്ക് ഇത്രയൊക്കെ തിരക്ക്... " ഹെലോ മാഡം എന്താണ് രാവിലെ തന്നെ കാര്യമായ എന്തോ പണിയിൽ ആണല്ലോ.. " " രാവിലെയോ സമയം നൊക്ക്‌ മോനെ സ്വീറ്റ് ഹബ്ബി... " അവൾ അത്‌ പറഞ്ഞപ്പോയ നമ്മള് ടൈം നോക്കിയേ സമയം 12 മണി ആവാറായിട്ടുണ്ട്.. "പിന്നെ നാളെ അല്ലെ സൈബയുടെയും ഷിയാസിന്റെയും മാരേജ് ഫങ്ക്ഷൻ.. നമ്മക്കൊക്കെ പുറത്തു പോയി കുറെ ഷോപ്പിങ് നടത്താൻ ഉണ്ട്.. ഞാൻ പോവാൻ പോവ്ആട്ടോ...." "എന്നാലും ഒരു ഗ്ലാസ് ചായ തന്നിട്ട് പോവൂ കെട്ടിയോളെ..." "പോയി ഫ്രഷ്‌ ആയി വാ.. ചായ മാത്രം അല്ല.. ഫുഡും തരാം.. എന്നിട്ട് നമ്മളെ കൂടെ ഷോപ്പിങ്ങിനും വരണം.." "അയ്യടാ... നിങ്ങളൊക്കെ ഷോപ്പിൽ പോയാൽ ഉള്ള കാര്യം എനിക്ക്‌ അറിയാം രാത്രി ആയാലും തീരില്ല.. അതോണ്ട് ഞാൻ ഇല്ലാ മോളെ.. ഷഹീനെയോ ഷബിയെയോ കൂട്ടി പോ... " " ഇങ്ങള് വന്നേ പറ്റു.. ഷഹീ ഇത്‌ പറഞ്ഞപ്പോഴേ എവിടെയോ അർജെന്റ് ആയി പോവാൻ ഉണ്ട്‌ എന്ന് പറഞ്ഞു മുങ്ങി..ഷബി ആണേൽ രവിലെ തന്നെ ഓഫീസിലും പോയി.. ഇനി ഇപ്പൊ ഇങ്ങള് വന്നെ പറ്റു സ്വീറ്റ് ഹബ്ബി.. അതോണ്ട് ഇങ്ങനെ മസിലു പിടിച്ചു ഇരിക്കാതെ വേഗം ഫ്രഷ് ആയി വന്നേ... ചെല്ല് ചെല്ല്..." പെണ്ണ് നമ്മളെ കയ്യിൽ പിടിച്ചു വലിച്ചു തള്ളാൻ തുടങ്ങി... "തള്ളിയിടാതെ പെണ്ണെ.. ഞാൻ വന്നോളാം.." എന്തായാലും രക്ഷ ഇല്ലാ എന്ന് അറിയുന്നൊണ്ട് നമ്മള് സമ്മതിച്ചു കൊടുത്തു... ഫ്രഷ് ആയി ഇറങ്ങിയപ്പോൾ നമ്മളെ കെട്ടിയോള് പോവാൻ വേണ്ടി റെഡി ആയിട്ടുണ്ട്.. യെല്ലോ കളർ ഹംക്കിനു നന്നായി ചേർന്നിട്ടുണ്ട്... അല്ലേലും ഈ മാക്രിക്ക് എത്‌ കളർ ആണ് ചേരാത്തത്... പെണ്ണ് കണ്ണാടിയിൽ നോക്കി മുടിയും ചീകി നിൽപ്പുണ്ട്.. ഹിഹി.. നമ്മള് പിന്നിൽ പോയി കെട്ടിപിടിച്ചു... നമ്മളോടാ കളി... "എന്താ അബി കാണിക്കുന്നേ.. മാറി നിന്നെ.." "അതിനു ഞാൻ ഒന്നും കാണിചില്ലാലോ.. കാണിക്കാൻ പോവുന്നല്ലേ ഉള്ളു.. ഹിഹി.." കണ്ണാടിയിലൂടെ ഓളെ മുഖം നോക്കി സൈറ്റ് അടിച്ചു കാണിച്ചപ്പോൾ പെണ്ണ് എന്നെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ട്‌... അത്‌ പിന്നെ പണ്ടേ നമ്മക്ക് ഇഷ്ടം ഇല്ലാത്ത കാര്യം ആയത്‌ കൊണ്ട് ഓളെ പിടിച്ചൊന്നു കറക്കി നമ്മളെ നേർക്ക് നിർത്തി... നല്ലോണം അങ്ങ്‌ നോക്കി പേടിപ്പിച്ചു... "എന്താ കൊന്താ നോക്കി പേടിപ്പിക്കുന്നെ.." "കൊന്തൻ നിന്റെ മറ്റവൻ..." "അതല്ലേ ഇങ്ങളെ വിളിച്ചേ..." "അപ്പൊ മറ്റവൻ ആണെന്ന് അറിയാലോ.. എന്നാ ഒരു കിസ്സ് തന്നെ..." "അയ്യടാ.. ഒന്ന് മാറി നിന്നെ അബി.. ഡോർ ഒന്നും ക്ലൊസ്‌ അല്ലാട്ടൊ.. ഇപ്പൊ ആരേലും കയറി വരും.." "കയറി വന്നാൽ എന്താ നീ എന്റെ കെട്ടിയോൾ അല്ലെ... തന്നില്ലെങ്കിൽ പിന്നെ ഇവിടെ നിന്ന് മോള് അനങ്ങില്ല..." " ഹ്മ്മ് എന്നാ കണ്ണടക്ക്... " "അതെന്തിനാ.. കണ്ണ് തുറന്നിട്ട് തന്നെ താ.. " " ഇല്ലാ.. കണ്ണടച്ചാലേ തരു..." "ഹ്മ്മ് ശരി എന്നാൽ വേഗം താ..." നമ്മള് കണ്ണടച്ച് നിൽക്കാൻ തുടങ്ങിയിട്ട് കുറച്ചു സമയം ആയി.. ഒരു അനക്കവും ഇല്ലാ.. "എത്ര സമയം ആയി കാത്ത്‌ നിൽക്കുന്നു ഒന്ന് വേഗം താ പെണ്ണെ..." പിന്നെ നമ്മള് കണ്ണ് തുറന്ന് നോക്കിയപ്പോൾ പെണ്ണിന്റെ പൊടി പോലും കാണുന്നില്ല... എടി ദുഷ്ട്ടത്തി നീ എന്നെ പറ്റിച്ചല്ലേ... കാണിച്ചു തരാം... @@@@@@@@@@@@@@@@ ഷോപ്പിംഗ് ഒക്കെ കഴിഞ്ഞ്‌ വീട്ടിൽ എത്തിയപ്പോൾ സമയം നമ്മള് പറഞ്ഞപോലെ രാത്രി തന്നെ ആയി.. പെൺപടയെ കൂട്ടി ആണല്ലോ പോയത്... പിറ്റേന്ന് ഫങ്ക്ഷന് രാവിലെ തന്നെ എല്ലാരും ഓഡിറ്റോറിയത്തിൽ എത്തി... നമ്മളെ ബീവി നല്ല മെറൂൺ കളർ ഗൗൺ ഒക്കെ ഇട്ട്‌ മൊഞ്ചത്തി ആയിട്ടുണ്ട്.. നമ്മള് അതെ കളർ ഷർട്ടും ഇട്ട്‌ മൊഞ്ചനും.. ഹിഹിഹി.. കല്ല്യാണ ചെക്കനും പെണ്ണും നല്ല അടിപൊളിയായി നിൽപ്പുണ്ട്... പിന്നെ ഇന്നലെ നമ്മളെ പറ്റിച്ചത്‌ കൊണ്ട്‌ നമ്മളെ മാക്രിയെ അത്ര മൈന്റ്‌ ആക്കാതെ ഗമയിൽ നിൽക്കെന്ന്.. നമ്മള് മൈൻഡ് ആകാത്തത് ഒരു പ്രശ്നവും ഇല്ലാ എന്ന രീതിയിൽ ആണ് പെണ്ണിന്റെയും കളി.. ഇവൾക്ക് ഒരു പണി കൊടുത്തേ പറ്റു.. എന്താ ഇപ്പൊ ചെയ്യാ.... "എസ്ക്യൂസ്‌മി സർ...." നമ്മള് ഓൾക്ക് എന്തെലും പണി കൊടുക്കണം എന്ന് കരുതി ആലോചിച്ചു നിന്നപ്പോൾ ആണ് പിറകിൽ നിന്ന് ആരോ വിളിച്ചത്... തിരിഞ്ഞു നോക്കിയപ്പോൾ ദേ നിൽക്കുന്നു രണ്ട് മൊഞ്ചത്തികൾ... നമ്മള് ഒന്ന് പുഞ്ചിരിച്ചു.. പിന്നെ നമ്മക്ക്‌ ആളെ പിടികിട്ടിയിട്ടില്ല.. നമ്മള് ചോദ്യഭാവത്തിൽ നോക്കിയപ്പോൾ രണ്ടും ഇളിക്കുണ്ട്.. "ഓർമ്മയുണ്ടോ സാർ..." "im sorry എനിക്ക് മനസ്സിലായില്ല..." "അത്‌ നമ്മളെ കോളേജിലെ ഒരു പ്രോജക്ടിന്റെ ഭാഗം ആയി ഇന്റർവ്യൂ ചെയ്യാൻ.." "യെസ്‌ ഇപ്പൊ ഒർമ്മ വന്നു..." നമ്മള് ഇടകണ്ണിട്ട് ആ മാക്രിയെ നോക്കിയപ്പോൾ നമ്മളെ ദഹിപ്പിക്കുന്ന നോട്ടം നോക്കുന്നുണ്ട്... ഹിഹി.. നിനക്ക് ഒരു പണി തരണം എന്ന് കരുതിയെ ഉള്ളു.. പടച്ചോൻ എന്റെ കൂടെയാണ് മോളെ..." നിനക്ക്‌ ഞാൻ കാണിച്ചു താരാട്ടാ.. പിന്നെ നമ്മള് ഒന്നും നോക്കിയില്ല അങ്ങനെ കത്തിയടിച്ചു നിന്നു.. അവരു രണ്ടുപേരും ആണേൽ എന്നെക്കാൾ കഷ്ടം.. ഇടക്ക് ഞാൻ നമ്മളെ കെട്ടിയോളെ നോക്കിയപ്പോൾ ബലൂൺ ഊതി വീർപ്പിച്ച പോലെ ഉണ്ട് ഓളെ മോന്ത.. ഹിഹി.. "സാറിനെ അന്ന് കണ്ടപ്പോൾ ഭയങ്കര ജാഡ എന്നാ തോന്നിയെ ഇത്ര ഫ്രണ്ട്‌ലി ആണെന്ന് കരുതിയില്ല... " "ഒരു സെൽഫി എടുക്കാമോ സാർ..." "യാ sure..." എന്നും പറഞ്ഞു നല്ലോണം ഇളിച്ചു സെൽഫിയും എടുത്തു.. അപ്പൊ ദേ ആ മാക്രി നമ്മളെ അടുത്തേക്ക് വരുന്ന്.... അടുത്ത് എത്തിയതും നമ്മളെ കയ്യും പിടിച്ചു വലിച്ചോണ്ട് ഒറ്റ പോക്കായിരുന്നു... "എടി മാക്രി നീ എന്താ ഈ ചെയ്യുന്നേ ഇത്തിരി മയത്തോടെ ഒക്കെ പിടിച്ചു വലിക്ക്‌ മോളെ... " "ഈ പോക്ക് പോയാൽ മയത്തിൽ അല്ല ഇങ്ങളെ കൊല്ലും ഞാൻ.. ആരാ മനുഷ്യാ അവള് മാര്.." "അത്‌ എന്റെ ഫാൻസാ.." "ഓ പിന്നേ... പെൺപിള്ളേരെ മൈൻഡ് പോലും ചെയ്യാത്ത മാന്യൻ.. ഒക്കെ അടവായിരുന്നു അല്ലെ... " "സ്വന്തം കെട്ടിയോള് ഒരു കിസ്സ്‌ പോലും ചോദിച്ചിട്ട് താരത്തിരുന്നാൽ നമ്മള് എന്ത്‌ ചെയ്യും.." "അപ്പൊ ഇങ്ങള് എല്ലാരോടും കിസ്സ് വാങ്ങാൻ നടക്കാണോ.. എങ്കിൽ ഞാനും കാണിച്ചു താരാട്ടാ..." എന്നും പറഞ്ഞു നമ്മളെ നോക്കി കൊഞ്ഞനം കുത്തികൊണ്ട് പെണ്ണ് പോയി... പടച്ചോനെ ഇനി എന്താണാവൊ ഈ കാന്താരി ചെയ്യാൻ പോവുന്നെ... @@@@@@@@@@@@@@@@@@ പാർട്ടി ഒക്കെ അടിപൊളി ആയി കഴിഞ്ഞു... കുറെ ദിവസം ഓരോരോ തിരക്ക്‌ ആയത് കൊണ്ട് നല്ല ക്ഷീണം ആയിരുന്നു.. അതോണ്ട് പെട്ടന്ന് തന്നെ ഉറങ്ങി... "ആാാാാ......." പെട്ടന്ന് ആരുടെയോ നിലവിളി കേട്ടിട്ട് ആണ് ഞാൻ ഞെട്ടിയത്.. എണീറ്റു നോക്കിയപ്പോൾ സച്ചുനെ അടുത്തു കാണാൻ ഇല്ലാ.. ഉള്ളിൽ ഭയം കൊണ്ട്‌ നിറഞ്ഞു.. ഇവൾ ഇത്‌ എവിടെ പോയി... "ആാാാാ......" വീണ്ടും അലർച്ച കേട്ടപ്പോൾ ഞാൻ ബെഡിൽ നിന്ന് ചാടി എണീറ്റു... "സച്ചു... അവളുടെ ശബ്ദം അല്ലെ അത്‌..." വേഗം റൂമിന്റെ ഡോർ തുറന്ന് താഴേക്ക് ഓടി വന്നു.. അപ്പൊഴാ ആരുടെയോ നിഴൽ കണ്ടത്... ഞാൻ ചുറ്റും ഒന്ന് നോക്കി.. അപ്പൊ ആ നിഴൽ എന്റെ അടുത്തേക്ക് വന്നു.. ഞാൻ അതിലേക്ക് സൂക്ഷിച്ചു നോക്കി.. കത്തിയുമായി നിൽക്കുന്ന ഒരു പെൺ രൂപത്തിന്റെ നിഴൽ ആണെന്ന് ഞാൻ തിരിച്ചറിഞ്ഞു...... തുടരും......... ******************************************** ഹായ്‌ ഫ്രണ്ട്‌സ്.. എല്ലാർക്കും സുഖല്ലേ.. നോമ്പിന് മുന്നേ ഇത്‌ അവസാനിപ്പിക്കണം എന്ന് കരുതിയത് ആണ് പക്ഷെ നടന്നില്ല.. ഇനി ചുരുക്കം പാട്ടുകൾ മാത്രമേ ഉള്ളൂ... എല്ലാരുടെയും സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി... അപ്പോ എല്ലാർക്കും റംസാൻ ആശംസകൾ ❤️
96.2k കണ്ടവര്‍
18 ദിവസം
#

📙 നോവൽ

❤️ Fighting Love ❤️ ഭാഗം : 5️⃣3️⃣ നമ്മള് അപ്പൊ തന്നെ ഓന്റെ അടുത്ത് നിന്ന് പോവാൻ നോക്കിയെങ്കിലും ആ കോന്തൻ നമ്മളെ അരയിൽ പിടുത്തം എട്ടിന്... നമ്മള് ഇത്തിരി കലിപ്പോടെ തന്നെ ഓനെ നോക്കി... "എന്താടി ഉണ്ടക്കണ്ണി നോക്കി പേടിപ്പിക്കുന്നെ..." "എന്താ എനിക്ക് നോക്കി കൂടെ..." "നോക്കിക്കോ പക്ഷെ ഇങ്ങനെയാണോ നോക്കുകാ.. ഇന്ന് നമ്മളെ ഫസ്റ്റ് നൈറ്റ് അല്ലെടി അപ്പൊ ഇത്തിരി റൊമാന്റിക് ആയി നോക്കികൂടെ... " "അയ്യടാ... റൊമാന്റിക് ആയി നോക്കേണ്ട ഒരു മൊതല്...." "എന്താടി എന്റെ മോന്താ കണ്ടാൽ റോമന്റ്സ്‌ വരൂലേ.." "ഇല്ലാ..." "ആഹ അതൊന്ന് കാണണമല്ലോ..." എന്ന് പറഞ്ഞു നമ്മളെ ഒന്ന് പിടിച്ചു കറക്കി ചുമരിൽ ചാർത്തി നിർത്തി... അവന്റെ കൈപ്പത്തിയുടെ ചൂട് നമ്മളെ അരയിൽ അറിയുന്നുണ്ട്... ഒന്റെ മുഖം നമ്മളെ മുഖത്തിന്റെ അടുത്തേക്ക് കൊണ്ട് വന്നു... പൂച്ച കണ്ണുകൾ കൊണ്ടുള്ള ഓന്റെ ആ നോട്ടം.. എന്റെ അല്ലൊഹ്‌ അൺസഹിക്കബിൾ... കൂടാതെ നമ്മളെ നോക്കി പുഞ്ചിരിക്കുക കൂടി ചെയ്തപ്പോൾ നമ്മക്ക് വെല്ല്യ ഗമയിൽ നിൽക്കാൻ തോന്നിയില്ല... നമ്മളും ജാഡ ഒക്കെ മാറ്റി വെച്ച് ഒന്ന് പുഞ്ചിരിച്ചു കൊടുത്തു.. ഹിഹി...☺️ "എന്താ ഇപ്പൊയും റൊമാൻറ്സ് വരുന്നിലെ.." നമ്മളെ ചെവിയുടെ അടുത്ത് വന്ന് മെല്ലെ ഒനത്‌ പറഞ്ഞപ്പോൾ നമ്മക്ക്‌ ആകെ വല്ലാതായി പോയി... "ആഹ എന്റെ കാന്താരിക്ക് നാണം ഒക്കെ വരുന്നുണ്ടല്ലോ..." നമ്മളെ നോക്കി സൈറ്റ്‌ അടിച്ചു കാണിച്ചപ്പോൾ നമ്മള് ഓന്റെ നെഞ്ചിൽ മെല്ലെ ഒരു കുത്തു കൊടുത്തു... "സച്ചു......." "ഹ്മ്മ്മ്മ്മ്..." "ഒന്ന് കണ്ണടച്ചേ...." "എന്തിനാ..." " കണ്ണടക്ക് പെണ്ണെ...." ******************************************* അവൾ കണ്ണടച്ചപ്പോൾ അവൻ അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിന്റെ മേൽ വെച്ചു... അവൾ അവന്റെ കൈകളിൽ പിടുത്തം മുറുക്കി.. കുറച്ചു സമയം എല്ലം മറന്നു അങ്ങനെ തന്നെ നിന്നു.... പിന്നെ മെല്ലെ അവൻ മുഖം മാറ്റി വെച്ച് അവളുടെ ചെവിയിൽ പോയി മെല്ലെ വിളിച്ചു... "സച്ചു....." അവൾ മെല്ലെ കണ്ണ് തുറന്നു അവനെ നോക്കി പുഞ്ചിരിച്ചു... "പോവാം...." "പോവാനോ എവിടേക്ക്...." "അതൊക്കെ ഉണ്ട്... നീ വാ..." "സമയം 12 മണി കഴിഞ്ഞു ഇപ്പൊ എങ്ങോട്ടാ പോവുന്നെ... " "12 മണി ആയാൽ എന്താ.. നിന്നെ ഞാൻ അല്ലെ വിളിക്കുന്നെ.. എന്റെ കൂടെ വരാൻ നിനക്ക്‌ പേടി ഉണ്ടോ മാക്രി.." "മാക്രി നിങ്ങളെ കെട്ടിയോള്..." "അതാണല്ലോ നിന്നെ വിളിച്ചത്..." "ആണോ എന്നാ വാ പോവാം..." എന്നും പറഞ്ഞു അവൾ അവന്റെ കൈ പിടിച്ചു വലിച്ചു... "കൈ പിടിച്ചു വലിക്കാതെ പെണ്ണെ.. ഞാൻ ബുള്ളെറ്റിന്റെ ചാവി എടുക്കട്ടേ.. നീ മെല്ലെ പോയി ആരേലും പുറത്തു ഉണ്ടോ എന്ന് നോക്ക് ഞാൻ ഇപ്പൊ വരാം... ****************************************** ആ കോന്തൻ അത്‌ പറഞ്ഞപ്പോൾ നമ്മള് സാരിയുടെ മുന്താണി അറയിൽ ചുരുട്ടി കുത്തി മെല്ലെ റൂമിൽ നിന്ന് ഇറങ്ങി.. അല്ലേലും ഈ കാര്യത്തിൽ പണ്ടേ നമ്മള് മിടുക്കിയ... നമ്മള് പമ്മി പമ്മി.. മെല്ലെ താഴെ ഇറങ്ങി ഹാളിന്റെ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി... "ഈ കോന്തൻ ഇത്‌ എന്താ വരാത്തത്... ഇനി നമ്മളെ പറ്റിച്ചത് ആയിരിക്കോ... അങ്ങനെ ആണേൽ ഇന്ന് ഓന്റെ മയ്യത്തു ആയിരിക്കും.." നമ്മക്ക് കാത്തിരുന്നു പിരാന്ത് പിടിച്ചു തിരിച്ചു അകത്തു കയറാൻ പോയപ്പോൾ ദേ വരുന്നു നമ്മളെ കെട്ടിയോൻ... ചെക്കനെ കണ്ടതും നമ്മള് ആകെ അന്തം വിട്ടു പോയി... ത്രീ ഫോർത്തു പാന്റും ബ്ലാക്ക്‌ ടി ഷർട്ടും.. കൂളിംഗ് ഗ്ലാസും ഷോള്ഡറില് ഒരു ബാഗും.. ബൈക്കിന്റെ ചാവിയും വിരലിൽ ഇട്ട് കറക്കി കൊണ്ട് വരുവാ... "പോവാം...." ചെക്കൻ പോവാം എന്ന് പറയുന്നത് നമ്മള് കേട്ട് എങ്കിലും നമ്മള് ഈ ചെക്കനെ കണ്ട് അന്തം വിട്ട്‌ തന്നെ നോക്കി നിൽക്കുകയാ... "നീ എന്താ പെണ്ണെ ഇങ്ങനെ നോക്കുന്നത്..." "അല്ലാ.. ഇതെവിടെക്കാ പോകുന്നെ.. ഞാൻ വിചാരിച്ചു ഒന്ന് റൈഡ് നടത്തി വരാൻ ആണെന്ന്.. ഇതെന്താ ബാഗ് ഒക്കെ..." "അതൊക്കെ സർപ്രൈസ് ആണ് മോളെ.. ഒരു കാര്യം മാത്രം നീ അറിഞ്ഞാൽ മതി ഇന്ന് എന്തായാലും നമ്മള് തിരിച്ചു വരില്ല നാളെ രാവിലെയെ വരൂ... ഇനി ഒരൊന്ന് കുത്തി ചോദിക്കണ്ട ബാക്കിയൊക്കെ സർപ്രൈസ്..." "അതൊക്കെ ഒക്കെ.. പക്ഷെ ആരോടും പറയാതെ പോയിട്ട് നാളെ ഇവിടെ കണ്ടില്ലെങ്കിൽ ഉമ്മാമ വഴക്ക് ഇണ്ടാക്കുംട്ടോ.." "അതൊന്നും ഓർത്തു നീ ടെൻഷൻ ആവണ്ട എല്ലാരും രാവിലെ ഉറങ്ങി എഴുന്നേൽക്കും മുമ്പ് നമ്മള് ഇവിടെ എത്തും... നീ പേടിക്കാതെ വാ പെണ്ണെ..." എന്നും പറഞ്ഞു നമ്മളെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു ചെക്കൻ ബുള്ളെറ്റ് എടുത്തു മെല്ലെ തള്ളി ഗെയ്റ്റിന് പുറത്തു കൊണ്ട് വെച്ചു.. എന്നിട്ട്‌ അതിന്റെ മേലെ കയറിയിരുന്ന് നമ്മളെ നോക്കി ഇളിച്ചോണ്ട് വണ്ടിയിൽ കയറാൻ പറഞ്ഞു.. നമ്മള് പിന്നെ കേൾക്കേണ്ട താമസം ചാടി കയറി ഇരുന്നു... "ഇങ്ങനെ ഒരു ട്രിപ്പ് ഉണ്ടേൽ എനിക്ക്‌ വല്ല ജീൻസ് പാന്റും ടോപ്പും വല്ലതും വാങ്ങി തന്നുടെ മനുഷ്യ.." "സ്വഭാവമോ ആണിന്റെ രൂപത്തിൽ എങ്കിലും പെണ്ണായി കാണാൻ ഉള്ള ആഗ്രഹം കൊണ്ടല്ലേ പെണ്ണെ...ഹിഹി.." എന്നും പറഞ്ഞു നമ്മളെ കളിയാക്കി ഇളിക്കാൻ തുടങ്ങി.. നമ്മള് അപ്പൊ തന്നെ നടുപ്പുറം നോക്കി ഒരു കുത്തു അങ്ങ് വെച്ച് കൊടുത്തു.. ഈ സച്ചുനോടാ കളി ഹിഹി... ചെക്കൻ നിനക്ക്‌ ഞാൻ കാണിച്ചു താരാടി എന്നും പറഞ്ഞു ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത് അങ്ട് വിട്ടു... നമ്മള് ഒന്റെ പിന്നിൽ ഓന്റെ അരയിലൂടെ കൈ ഇട്ട്‌ ഓനെ കെട്ടിപിടിച്ചു അങ് ഇരുന്നു.... ഉഫ്ഫ്ഫ്ഫ്... ഒരു രക്ഷയും ഇല്ലാ.. ഈ തണുപ്പുള്ള രാത്രി നമ്മളെ ചെക്കനെ ഇങ്ങനെ കെട്ടിപിടിച്ചു ബുള്ളറ്റിൽ കറങ്ങുന്ന ആ സുഖം വേറെ തന്നെ ആണ് മക്കളെ... ******************************************** നമ്മളെ കെട്ടിപിടിച്ചു ഇരുപ്പുണ്ടെലും പെണ്ണിന്റെ സൗണ്ട് ഒന്നും കേൾക്കാൻ ഇല്ലാ.. പൊതുവെ നിങ്ങക്ക് അറിയാലോ കലപില പാത്തു ആണല്ലോ.. ഇതിപ്പോ അനക്കം ഒന്നും ഇല്ലാ.. ഇനി ഉറങ്ങി പോയോ റബ്ബേ... "അതെ അവിടെ തന്നെ ഉണ്ടോ നീ.." "ഉണ്ടല്ലോ എന്തെ.." "അല്ല ഒച്ചപ്പാട് ഒന്നും കേൾക്കുന്നില്ല അത്‌ കൊണ്ട് ചോദിച്ചതാ..." "അതാണോ പ്രശ്നം ഇപ്പോ ശെരിയാക്കി തരാം..." "കൂഊഊഊയ്യ്..... കൂയ്യ്....." നമ്മള് അത്‌ പറഞ്ഞതും പെണ്ണ് കൂക്കി വിളിക്കാൻ തുടങ്ങി... "എടി മാക്രി നിർത്തു... ഇവളോട് ഒന്നും പറയാനും പറ്റില്ലാലോ റബ്ബെഹ്.. ജീവിതകാലം മുഴുവൻ നിന്നെ സഹിക്കണ്ടേ എന്ന് ഓർക്കുമ്പോൾ ആണ്..." "എനിക്ക് എന്താ അതിനു കുറവ് ചെക്കാ.." "കുറവൊന്നും ഇല്ലാ എല്ലാം ഇത്തിരി കൂടുതൽ ആണ് അത്രയേ ഉള്ളു.. ഹിഹി..." "ഹിഹിഹി....." പിന്നെ പെണ്ണ് വായ പൂട്ടിയിട്ടില്ലാട്ടോ.. ഒരേ സംസാരം ആയിരുന്നു... ******************************************** ചെക്കൻ പോയി പോയിഇപ്പൊ ഒരു കാട്ടിൽ ഒക്കെ എത്തിയിട്ടുണ്ട്... എന്റെ റബ്ബേ ഇവൻ എന്നെ വല്ലെടുത്തും കൊണ്ട് പോയി കളയാൻ ഉള്ള പ്ലാൻ ആണോ.. "അല്ല ഇത്‌ എങ്ങോട്ടാ പോവുന്നെ..." "കാണാൻ പോവുന്ന പൂരം എന്തിനാ പറഞ്ഞു തരുന്നത്.. നീ കുറച്ചു സമയം കൂടി ക്ഷമിക്ക് പെണ്ണെ..." അത്‌ പറഞ്ഞതും ചെക്കൻ ബ്രൈക് പിടിച്ചു... നമ്മള് ബൈക്കിൽ നിന്ന് ഇറങ്ങി.. ആ കോന്തനും... "എത്തിയോ.. ഈ കൊടും കാട് കാണിച്ചു തരാൻ ആണോ എന്നെ കൊണ്ട് വന്നത്.." നമ്മള് അത്‌ പറഞ്ഞതും ചെക്കൻ നമ്മളെ നോക്കി ഇളിച്ചു കൊണ്ട് പിന്നിൽ വന്ന് നിന്ന് നമ്മളെ കണ്ണ് പൊത്തി പിടിച്ചു... എന്നിട്ട് നമ്മലെയും കൊണ്ട് മുന്നോട്ട് നടന്നു... അതിനിടയിൽ നമ്മള് എന്തൊക്കെ ചോദിച്ചിട്ടും ഒന്നും പറഞ്ഞു തരുന്നില്ല ഹംക്ക്... കുറച്ചു നടന്നപ്പോൾ ചെക്കൻ നടത്തം നിർത്തി.. നമ്മളെ കണ്ണിൽ നിന്ന് കൈ എടുത്തു... നമ്മള് പതിയെ കണ്ണ് തുറന്ന് നോക്കിയതും സ്വപ്നമാണോ സത്യമാണോ എന്ന് അറിയാൻ പറ്റാത്ത പോലെ തോന്നി... നമ്മള് വാ പൊളിച്ചു നിന്ന് പോയി.. അത്‌ വരെ ഒരു കാട്ടിൽ ആയിരുന്നു എന്ന ഫീൽ പോലും മാറി മറഞ്ഞു.. ചുറ്റുമുള്ള മരങ്ങളിൽ ഒക്കെ ഡെക്കറേറ്റ് ലൈറ്റ്‌ പിടിപ്പിച്ചു വെച്ചിരിക്കുന്നു... നടുവിൽ ഒരു കട്ടിലയും ബെഡും.. ബെഡിനു ചുറ്റും വെയ്റ്റ്‌ കർട്ടൺ... ചുറ്റും ഒരുപാട് കാൻഡിൽ കത്തിച്ചു വെച്ചിരിക്കുന്നു... ബെഡിൻ മുല്ലപ്പൂക്കൾ കൊണ്ട് അലങ്കരിചിരിക്കുന്നു... ശെരിക്കും ഒരു കൊച്ചു സ്വർഗം പോലെ തോന്നി.. ഇളം കാറ്റിൽ ആ മുല്ലപ്പൂവിന്റെ മണം നമ്മളെ തലോടുന്നു... അറിയാതെ തന്നെ ചുണ്ടുകൾ പല തവണ wow എന്ന് പറയുന്നുണ്ട്... "എങ്ങനെയുണ്ട് ഇഷ്ട്ടം ആയോ.." " ഇഷ്ടം ആയൊന്നോ ഒരുപാട് ഇഷ്ടമായി.. അമാസിങ്.... thank u so much..." നമ്മക്ക് ഒരുപാട് സന്തോഷം ആയി.. അതിന് നമ്മള് ആ കോന്തന് കെട്ടിപിടിച്ചു ഒരു കിസ്സും കൊടുത്തു.... അപ്പൊ ദേ ചെക്കൻ നമ്മളെ പൊക്കിഎടുത്തു... തുടരും..... Rizvana Richu❤️
101.3k കണ്ടവര്‍
21 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം