@richuusha76
@richuusha76

Rizvana Richu

❤️ Fighting love ❤️

#

📙 നോവൽ

❤ Fighting Love ❤ ഭാഗം : 2⃣8⃣ ശെരിക്കും ഈ കാട്ട് പോത്ത് നല്ല മൊഞ്ചൻ ആണ്... പൂച്ച കണ്ണും നല്ല ഉഗ്രൻ താടിയും... ഹിന്ദി നടന്മാർ ബാക്കിൽ നിൽക്കണം.. നമ്മള് ഓനെ നോക്കി മയങ്ങി നിന്നപ്പോ ആണ് പെട്ടന്ന് അത് സംഭവിച്ചത്... നമ്മളെ ബെഡിലേക്ക് ഒറ്റ ഇടൽ ആയിരുന്നു... കൂടെ ഒരു കലിപ്പൻ നോട്ടവും... അല്ലേലും ഈ ചെക്കൻ ഇങ്ങനെയാണ് റൊമാൻസ് തോനെണ്ട സമയം കലിപ്പ്... കലിപ്പ് കേറും എന്ന് തോന്നുന്ന ടൈം റൊമാൻസും കളിക്കും... നമ്മള് അതും ചിന്തിച്ചു ആ കോന്തനെ നോക്കിയപ്പോൾ ചെക്കൻ നമ്മളെ നോക്കി ഒരു മാതിരി ഇളി പാസ് ആക്കി ബെഡിന്റെ മറ്റേ സൈഡിൽ പോയി കിടന്നു... പിന്നെ നമ്മളും കണ്ണടച്ചു അങ്ങ് കിടന്നു... രാവിലെ നേരത്തെ തന്നെ എണീറ്റു... നമ്മള് ഫ്രഷ് ആയി ബാത്‌റൂമിൽ നിന്ന് ഇറങ്ങിയിട്ടും നമ്മളെ കെട്ടിയോൻ കോന്തൻ എണീറ്റിട്ടില്ല... നമ്മള് നോക്കുമ്പോൾ ചെക്കൻ ഒരു തലയണയും കെട്ടിപിടിച്ചു കിടന്നു ഉറങ്ങുന്ന്... ഈ ചെക്കന് ഇത് എന്ത് പറ്റി കിടത്തം ഒക്കെ ഈ രീതിയിൽ ഒക്കെ ആയി തുടങ്ങിയോ... ഓന്റെ ഈ കിടത്തം കണ്ടപ്പോൾ നമ്മക്ക് ഒരു പാട്ട് ആണ് മനസ്സിൽ വന്നത്... "കട്ടി പുടി കട്ടി പുടിഡാ കണ്ണാലേ കണ്ട പാടെ കട്ടി പുടിഡാ...." നമ്മള് ഈ പാട്ടും പാടി കണ്ണാടിയുടെ മുന്നിൽ നിന്ന് തല തോർത്തി കൊണ്ട് നിന്നപ്പോ ആണ് കണ്ണാടിയിലൂടെ നമ്മള് ആ കാഴ്ച കണ്ടത്... നമ്മളെ കെട്ടിയോൻ പെട്ടന്ന് ഒരു മിന്നൽ വേഗത്തിൽ ബെഡിൽ എണീറ്റ് ഇരുന്ന് അന്തം വിട്ട് നമ്മളെ നോക്കുന്നു... പടച്ചോനെ ഈ ചെക്കന് ഇത് എന്ത് പറ്റി.. ************************************************ പെട്ടന്ന് ആ പാട്ട് കേട്ടപ്പോൾ നമ്മള് ഞെട്ടിപോയി... ഇന്നലെ നമ്മള് സ്വപ്നം കണ്ട കാര്യം നിങ്ങക്ക് അറിയാലോ... ആ പാട്ട് ഈ മാക്രി പാടുന്ന കേട്ടാൽ പിന്നെ നമ്മള് ഞെട്ടാതിരിക്കുവോ... നമ്മള് അന്തം വിട്ട് നോക്കുന്നത് കണ്ടിട്ട് ആവണം കണ്ണാടിയിൽ നോക്കി തല തോർത്തി കൊണ്ട് നിന്ന പെണ്ണ് തിരിഞ്ഞു നമ്മളെ നോക്കിയത്... uff ഈ പെണ്ണിന്റെ നോട്ടം ഒരു വല്ലാത്ത നോട്ടം തന്നെ... പക്ഷെ ഇത്ര നാളും നമ്മക്ക് അതിൽ പ്രത്യേകത തോന്നിയിട്ടില്ല... പക്ഷെ ഇപ്പോൾ കുറച്ച് ഡേ ആയി നമ്മള് ഈ മാക്രിയെ വല്ലാതെ ശ്രദ്ധിച്ചു പോവുന്നു... മനസ്സിൽ എവിടെയോ ഒരു മുഹബത്തിന്റെ മൊട്ടു വിരിഞ്ഞ പോലെ... ബട്ട്‌ ഉമ്മ എന്ന സ്ത്രീയെയും ആ പുല്ല് സനയെയും ഓർക്കുമ്പോൾ പെണ്ണ് എന്ന വർഗത്തെ ഉൾകൊള്ളാൻ ഒരു മടി പോലെ... "ഈയിടെ ആയിട്ട് ആലോചന ഇത്തിരി കൂടുതൽ ആണല്ലോ മിസ്റ്റർ ഹബീബ് റഹ്മാൻ.... " നമ്മള് ചിന്തിച്ചു നിന്നപ്പോൾ ആണ് മാക്രിയുടെ വക ഈ ഡയലോഗ്... അല്ലേലും ഡയലോഗ് അടിക്കാൻ നമ്മളെ വൈഫ്‌ മിടുക്കി ആണല്ലോ... "അതെ ഞാൻ ആലോചിക്കുന്നത് കൊണ്ട് നിനക്ക് വല്ല ബുദ്ധിമുട്ടും ഉണ്ടോ..." "ആലോചിക്കുന്നത് കൊണ്ട് ബുദ്ധിമുട്ട് ഒന്നും ഇല്ലാ പക്ഷെ ആലോചന കൂടിയിട്ട് ഇന്നലെ ചെയ്തത് പോലെ ചെയ്‌താൽ ഇനി നമ്മള് നല്ല തിളക്കുന്ന വെള്ളം ആയിരിക്കും തല വഴി ഒഴിക്കുവാ... കേട്ടോ മിസ്റ്റർ കണ്ടാമൃഗം...." "കണ്ടാ മൃഗം... അന്റെ വീട്ടിൽ ഉണ്ടാവും... നിന്റെ വാപ്പ... അങ്ങേരെ പോയി വിളിക്ക്..." "ദേ... നിങ്ങളോട് ഞാൻ കുറെ തവണ പറഞ്ഞ് എന്റെ ഉപ്പാനെ ഒന്നും പറയണ്ടാ എന്ന്..." " പറയും... ഇനിയും പറയും... നീ എന്ത് ചെയ്യും...." "നിങ്ങളെ ഞാൻ കൊല്ലും...." "ഓഹോ കൊല്ലുമോ... എങ്കിൽ കൊല്ല്...." എന്ന് പറഞ്ഞ് നമ്മള് ബെഡിൽ നിന്ന് എണീറ്റ് ഓളെ അടുത്തേക്ക് പോയപ്പോൾ പെണ്ണ് ഒന്ന് പേടിച്ചു... നമ്മള് ഒന്നുടെ മീശപിരിച്ചു ഓളെ അടുത്തേക്ക് ചെന്നപ്പോൾ പെണ്ണ് മെല്ലെ പിറകോട്ടു നടക്കുന്നുണ്ട്... നടന്നു നടന്ന് ചുമരിൽ തട്ടി അവൾ നിന്നപ്പോൾ നമ്മള് ഓളെ അടുത്ത് ചെന്ന് നിന്നു.. എന്നിട്ട് രണ്ട് കൈകളും ഓളെ രണ്ട് സൈഡിലും ആയി ചുമരിൽ വെച്ച് ഓളെ നമ്മള് ലോക്ക് ഇട്ട് നിർത്തി.... ************************************************ കണ്ടോ നമ്മള് പറഞ്ഞില്ലേ... ഈ ചെക്കൻ കലിപ്പ് കേറും എന്ന് തോന്നുന്ന ടൈം ആണ് റൊമാന്റിക് ആവുകാ എന്ന്..... ഇവൻ ഇത് എന്തിനുള്ള പുറപ്പാട് ആണാവോ... നമ്മള് ഇത്തിരി കലിപ്പ് കേറി ഓനെ നോക്കിയപ്പോൾ ചെക്കൻ നമ്മളെ നോക്കി ഒരു പിരികം പൊക്കി കാണിച്ചു.... "മാറി നിൽക്ക്... നിങ്ങൾ എന്താ ഈ ചെയ്യുന്നേ...." "ഞാൻ അതിന് ഇപ്പോൾ ഒന്നും ചെയ്തില്ലാലോ ചെയ്യാൻ പോവുന്നല്ലേ ഉള്ളൂ..." ചെക്കന്റെ ഡയലോഗ് കേട്ടു നമ്മള് ആകെ വല്ലാതെ ആയി... "ഓഹ് നാക്കിന് ഉള്ള കട്ടി മനസ്സിന് ഇല്ലാലോ... നീ എന്തിനാ ഇങ്ങനെ വിയർക്കുന്നെ...." ചെക്കന്റെ ചോദ്യം കേട്ടു നമ്മക്ക് ഒന്നും പറയാൻ കിട്ടാത്ത അവസ്ഥയിൽ ആണ്... ഈ കോന്തൻ ഇങ്ങനെ അടുത്ത് വന്ന് നിന്നാൽ ആരായാലും വിയർത്തു പോവില്ലേ... "അതെ കൂടുതൽ ഓവർ ആക്കണ്ട... എനിക്ക് ഒരു പേടിയും ഇല്ലാ..." "ഇല്ലേ...." "ഇല്ലാ.." നമ്മള് ഇല്ലാ എന്ന് പറഞ്ഞതും ചെക്കൻ നമ്മളെ അരയിലൂടെ കൈ ഇട്ട് ഒറ്റ വലി ആയിരുന്നു... നമ്മള് ഞെട്ടി പോയി... ഇപ്പോൾ നമ്മള് ഒനും ആയി സ്റ്റിക്കർ ഒട്ടിച്ച പോലെ നിൽക്കുകയാ... നമ്മളെ നെഞ്ചിടിപ്പു നമ്മക്ക് തന്നെ കേൾക്കാം... ചെക്കൻ ആണേൽ ഓന്റെ പൂച്ച കണ്ണുകൾ കൊണ്ട് നമ്മളെ കണ്ണിലേക്കു തന്നെ നോക്കുകയാണ്... എല്ലാം മറന്നു ഒരു നിമിഷം നമ്മളും ഓന്റെ കണ്ണിൽ തന്നെ നോക്കി നിന്നു പോയി... "ടക്... ടക്ക്...." പെട്ടന്ന് ആരോ ഡോറിൽ തട്ടുന്ന ശബ്ദം കേട്ടപ്പോൾ നമ്മളും ആ കോന്തനും ഒരുമിച്ചു ഞെട്ടി പോയി... അപ്പൊ തന്നെ നമ്മളെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു ചെക്കൻ തോർത്തും എടുത്ത് ബാത്‌റൂമിൽ കയറി... നമ്മള് വേഗം പോയി ഡോർ തുറന്നു... ദേ നിൽക്കുന്നു സഹല.. "എന്താണ് മോളെ... കല്യാണം ആണെന്ന് ഓർമ ഒന്നും ഇല്ലേ..." ഓള് അത് പറഞ്ഞപ്പോൾ നമ്മള് നല്ലോണം ഒന്ന് ഇളിച്ചു കാണിച്ചു കൊടുത്തു.. "ഇളിച്ചു നിൽക്കാതെ ഈ ചായ വാങ്ങി കുടിച് വേഗം റെഡി ആവാൻ നോക്കി സച്ചു മോളെ... ഓടിറ്റോറിയത്തിൽ പോവണ്ടേ... " ഓള് അത് പറഞ്ഞപ്പോ ആണ് നമ്മള് ഓളെ കൈ ശ്രദ്ധിച്ചത് ഓളെ കയ്യിൽ ഒരു ട്രേയും അതിൽ രണ്ട് കപ്പ്‌ നല്ല ആവി പറക്കണ ചായയും... "എല്ലാരും റെഡി ആയോടി... " അതും ചോദിച്ച് ഓളെ കയ്യിൽ നിന്ന് നമ്മള് ആ ചായ വാങ്ങി... "എല്ലാരും റെഡി ആയി തുടങ്ങി... നിങ്ങൾ വേഗം റെഡി ആയി വാ.. ഞാനും റെഡി ആവട്ട്..." "എടി സഹല.. അയൺ ബോക്സ്‌ എവിടെയാ ഉള്ളത്... എനിക്ക് എന്റെ ഡ്രെസ് അയൺ ചെയ്യാൻ ഉണ്ട്... " "ഓഹ് ഇതൊന്നും ഇനിയും ചെയ്തില്ലേ..." "ഞാനും മറന്നു പോയെടി... നീ എവിടെയാ എന്ന് പറ..." "അതാ... ആ റൂമിൽ ഉണ്ട്... എല്ലാരും അവിടെ നിന്ന അയൺ ചെയ്തത്..." അടുത്തുള്ള ഒരു റൂം ചൂണ്ടി കാണിച്ചു തന്നു അതും പറഞ്ഞ് പെണ്ണ് അവിടെ നിന്ന് പോയി... നമ്മള് വേഗം ചായ കുടിച് അയൺ ചെയ്യേണ്ട നമ്മളെ ഡ്രെസ്സും എടുത്ത് ആ റൂമിലെക്ക് പോയി... അയൺ ചെയ്തോണ്ട് നിന്നപ്പോ ആണ് നമ്മളെ കെട്ടിയോൻ റൂമിൽ നിന്ന് നമ്മളെ വിളിച്ച് അലറുന്നത് കേട്ടത്... നമ്മള് വേഗം അയൺ ബോക്സ്‌ ഓഫ്‌ ചെയ്ത് റൂമിലെക്ക് പോയി... "എന്താ മനുഷ്യ... വിളിച്ചു കൂവുന്നത്.. ഇങ്ങളെ വിളി കേട്ടാൽ എല്ലാരും ഇങ്ങോട്ട് ഓടി വരുമല്ലോ.. " "നിന്റെ ഫോൺ റിങ്ങ് ചെയ്തു... കുറെ ടൈം ആയി ആരോ വിളിച്ചോണ്ട് നിൽക്കുകയാണ്..." നമ്മളെ നോക്കി പുച്ഛം ഭാവത്തിൽ ആ കോന്തൻ അത് പറഞ്ഞപ്പോൾ നമ്മള് അതിനേക്കാൾ പുച്ഛം വാരി വിതറി നമ്മളെ ഫോൺ എടുത്ത് നോക്കി.. നമ്പർ കണ്ടതും നമ്മള് ചെറുതായി ഒന്ന് ഞെട്ടി... ************************************************ സന മുകളിലേക്ക് വരുമ്പോൾ ആണ് സച്ചു റൂമിൽ നിന്ന് ഇറങ്ങി ഡ്രെസ്സ് എടുത്ത് അയൺ ചെയ്യാൻ വേണ്ടി അടുത്തുള്ള റൂമിലേക്കു പോയത്... സച്ചുനെ കണ്ടപ്പോൾ തന്നെ അവളെ പിന്നാലെ സനയും ചെന്നു... ഡോറിന്റെ സൈഡിൽ മറഞ്ഞു നിന്ന് അവൾ സച്ചുനെ നോക്കി.. പെട്ടന്ന് ആണ് അബി സച്ചു.... എന്ന് വിളിച്ച് കൂവുന്നത് സന കേട്ടത്... സച്ചു പുറത്തേക്കു വരുന്നത് കണ്ടപ്പോൾ സന വേഗം അവിടെ മറഞ്ഞു നിന്നു.... സച്ചു റൂമിലേക്ക് കയറി പോവുന്നത് കണ്ടപ്പോൾ സനക്ക് ദേഷ്യം അടക്കാൻ പറ്റാത്തത് പോലെ തോന്നി... " എടി സച്ചു... ഈ സന മോഹിച്ച ചെക്കന്റെ കൂടെ ആണ് നീ ജീവിക്കുന്നത്... പക്ഷെ നിങ്ങൾ ഒരു ഭാര്യ ഭർത്താവ് എന്ന രീതിയിൽ അല്ല ജീവിക്കുന്നത് എന്ന് എനിക്ക് അറിയാം.. എന്നാലും എന്റെ അബിയുടെ കൂടെ ഒരു റൂമിൽ നീ ഇങ്ങനെ നിൽക്കുന്നത് കാണുമ്പോൾ എനിക്ക് നിന്നെ കൊല്ലാൻ തോന്നുവാ... അധിക കാലം നീ ഇങ്ങനെ ജീവിക്കില്ല... " മനസ്സിൽ ഇതും പിറു പിറുത് പല്ലുകൾ കടിച്ചു പിടിച്ചു നിന്നപ്പോൾ ആണ് സച്ചുന്റെ ഡ്രെസ്സ് സനയുടെ കണ്ണിൽ പെട്ടത്... അവൾ റൂമിലേക്ക് കയറി ഡ്രെസ്സ് കയ്യിൽ പിടിച്ചു... അവൾ രണ്ട് കൈകൾ കൊണ്ടും ആ ഡ്രെസ്സ് ചുരുട്ടി പിടിച്ചു... അവൾക്ക് സച്ചുനെ കയ്യിൽ കിട്ടിയത് പോലെ ആണ് അപ്പൊ തോന്നിയത്... അവൾ ഡ്രെസ്സ് അയൺ ചെയ്യുന്ന ആ ടേബിളിൽ വെച്ച് അയൺ ബോക്സ്‌ ഓൺ ആക്കി അതിന്റെ മേലെ വെച്ചു... "നിന്റെ മുഖം ഒരു ദിവസം ഞാൻ ഇത് പോലെ കത്തിക്കും സച്ചു.... " ഡ്രെസ്സിൽ നോക്കി ഒരു പരിഹാസചിരിയോടെ അവൾ അത് പറഞ്ഞപ്പോ ആണ് ആരോ അവിടേക്ക് വരുന്ന സൗണ്ട് സന കേട്ടത് അപ്പൊ തന്നെ അവൾ ആ റൂമിലെ ബാത്‌റൂമിൽ കയറി ഒളിച്ചു നിന്നു.... ************************************************ നമ്മളെ കാൾ ചെയ്തത് വേറെ ആരും അല്ല.. സൈബ ആയിരുന്നു.. അതാ പെട്ടന്ന് നമ്മള് ഒന്ന് ഞെട്ടിയത്... ഈ പെണ്ണോട് ഇങ്ങോട്ട് ഇങ്ങനെ വിളിക്കരുത് എന്ന് എത്ര പറഞ്ഞാലും മനസ്സിലാവില്ല.. നേരിൽ കാണട്ടെ നല്ലോണം കൊടുക്കുന്നുണ്ട്... നമ്മള് അതും ചിന്തിച്ചു ഫോൺ സൈലന്റ് ആക്കി വെച്ചു... എന്നിട്ട് നമ്മളെ കെട്ടിയോനെ നോക്കിയപ്പോൾ ശെരിക്കും നമ്മക്ക് ആ കൊന്തന്റെ മുഖത്തു നിന്ന് കണ്ണ് എടുക്കാൻ തോന്നിയില്ല... ബ്രൗൺ കളർ ഷർട്ട്‌ ഇട്ട് നിൽക്കുന്ന നമ്മളെ കോന്തനെ കണ്ടാൽ ഏത് പെണ്ണും വീണ് പോവും... നമ്മള് ഓനെ നോക്കുന്നത് കണ്ടപ്പോൾ ചെക്കൻ എന്താ എന്നുള്ള ഭാവത്തിൽ നമ്മളെ നോക്കി പിരികം പൊക്കി കാണിച്ചു... നമ്മള് ഒന്നും ഇല്ലാ എന്ന ഭാവത്തിൽ തലയാട്ടി കൊടുത്ത് വീണ്ടും അയൺ ചെയ്യാൻ വേണ്ടി റൂമിലേക്ക് പോയി.. നമ്മള് റൂമിൽ ചെന്നതും അവിടത്തെ കാഴ്ച കണ്ടു കരയണോ ചിരിക്കണോ എന്ന് അറിയാൻ പറ്റാത്ത ഒരു അവസ്ഥയിൽ ആയിപോയി... റൂമിൽ മൂന്ന് ഇത്താത്ത മാര്.. അതിൽ ഒരു ഇത്ത നമ്മളെ ഡ്രെസ്സ് കയ്യിൽ എടുത്ത് ഉയർത്തി പിടിച്ചു നിൽക്കുന്നു... പിടിച്ച ഇത്താന്റെ മുഖം നമ്മള് കാണുന്നത് നമ്മളെ ഡ്രെസ്സിൽ ഉണ്ടായ ഹോൾസിൽ കൂടി ആണ്... "അയ്യോ... എന്റെ ഡ്രെസ്സ്..." അറിയാതെ തന്നെ നമ്മള് നിലവിളിച്ചു പോയി... "മോളെ ഡ്രെസ്സ് ആണോ ഇത്... എന്താ മോളെ അയൺ ബോക്സ്‌ ഓൺ ആക്കിയിട്ട് ആണോ പോവാറ്..." " ഞാനും ഓഫ്‌ ആക്കിയിട്ട് ആണ് പോയത് ഇത്താ..." "അല്ല മോളെ നമ്മള് വരുമ്പോൾ അയൺ ബോക്സ്‌ ഓൺ ആയിരുന്നു... ഞാൻ ആണ് ഓഫ്‌ ചെയ്തത്... പക്ഷെ അപ്പോഴേക്കും ഡ്രെസ്സിന്റെ കോലം ഇങ്ങനെ ആയി... " "എനിക്ക് നല്ല ഓർമ ഉണ്ട് ഇത്താ ഞാൻ ഓഫ്‌ ചെയ്തിരുന്നു..." "എങ്കിൽ പിന്നെ കുട്ടികളോ മറ്റോ വന്നു ഓൺ ചെയ്ത് കാണും.. എന്തായാലും ഇനി ഈ ഡ്രെസ്സ് ഇടാൻ പറ്റില്ല... നമ്മക്ക് നമ്മളെ ഡ്രെസ്സ് കണ്ടിട്ട് കരച്ചിൽ ആണ് വരുന്നത്.. പാവം ഉമ്മ സ്നേഹത്തോടെ വാങ്ങിച്ചു തന്നത് ആണ് അത് ഓർക്കുമ്പോൾ ആണ് നമ്മക്ക് സങ്കടം കൂടിയത്.. പിന്നെ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താന്ന് വെച്ച ഇതല്ലാതെ ഇനി നമ്മളെ അടുത്ത് ഇന്ന് ഇടാൻ വേറെ ഡ്രെസ്സും ഇല്ലാ... നമ്മള് അതും ചിന്തിച്ചു നമ്മളെ റൂമിലേക്ക് പോയി... റൂമിൽ എത്തിയപ്പോൾ നമ്മളെ കെട്ടിയോന്റെ പൊടി പോലും കാണാൻ ഇല്ലാ... "പടച്ചോനെ ഇനി എന്ത് ചെയ്യും.. ഇന്ന് ഫങ്ക്ഷൻ കഴിഞ്ഞ് നേരെ വീട്ടിലേക്കു പോവും എന്ന് പറഞ്ഞത് കൊണ്ട് നമ്മള് എക്സ്ട്രാ ഡ്രെസ്സ് ഒന്നും എടുത്തും ഇല്ലാ... നമ്മള് കുറെ സമയം റൂമിൽ തന്നെ ഇരുന്നു... "ഇതെന്താ ഇനിയും റെഡി ആയില്ലേ..." നമ്മള് ടെൻഷൻ അടിച്ചു ഇരിക്കുമ്പോൾ ആണ് സഹലയും നഹലയും കലി തുള്ളിക്കൊണ്ട് നമ്മളെ അടുത്തേക്ക് വന്നെ... "എടി സഹല ഒരു പ്രോബ്ലം ഉണ്ട്..." "എന്ത് പ്രോബ്ലം..." അവര് രണ്ട് പെരും ഒന്നിച്ചു അത് ചോദിച്ചപ്പോൾ മറുപടി ആയി നമ്മള് നമ്മളെ കത്തിയ ആ ഡ്രെസ്സ് കാണിച്ചു കൊടുത്തു... "അയ്യോ... ഇത് എന്തു പറ്റി...." "നീ കാണുന്നില്ലേ... അയൺ ചെയ്തപ്പോൾ ഡ്രെസ്സ് കത്തി പോയി... ഞാൻ ആണേൽ വേറെ ഡ്രെസ്സ് ഇനി എടുത്തിട്ടും ഇല്ലാ... ഇനി ഇപ്പോൾ എന്ത് ചെയ്യും... " നമ്മള് അവരോട് അത് പറഞ്ഞതും നമ്മളെ മേത്തേക്ക് എന്തോ വന്ന് വീണതും ഒന്നിച്ചു ആയിരുന്നു.. സംഭവം ഒരു കവർ ആണ്... നമ്മള് ചുറ്റും നോക്കി റൂമിന്റെ പുറത്ത് വേഗം പോയി നോക്കിയപ്പോൾ അവിടെ ഒന്നും ആരെയും കാണാൻ ഇല്ലാ... ഇതെന്താ സംഭവം എന്ന് ചിന്തിച്ചു നമ്മള് സഹലയെയും നഹലയെയും നോക്കിയപ്പോൾ അവര് രണ്ട് പെരും നമ്മളെ സെയിം അവസ്ഥയിൽ നിൽക്കുകയാണ്... ഈ കവർ ഇത് എവിടെ നിന്ന് വന്ന്.... നമ്മള് അതും ചിന്തിച്ച് താഴെ വീണ് കിടക്കുന്ന ആ കവർ എടുത്ത് തുറന്ന് നോക്കിയപ്പോൾ നമ്മളെ ആകെ ഞെട്ടി അന്തം വിട്ട് പണ്ടാരം അടങ്ങി പോയി...... തുടരും..... Rizvana Richu❤ ************************************************ ഫ്രണ്ട്‌സ് ലെങ്ത് കുറവാണ് എന്ന് നമ്മക്ക് അറിയാം പക്ഷെ ഈ തിരക്കുകൾക്ക് ഇടയിൽ ഇത്ര തന്നെ ടൈപ് ചെയ്യുന്നത് നിങ്ങൾ വെയിറ്റ് ചെയ്യുന്നല്ലോ എന്ന് ഓർത്തിട്ട് ആണ്... അതോണ്ട് എല്ലാരും അഡ്ജസ്റ്റ് ചെയ്യണംട്ടോ... പിന്നെ നിങ്ങളെ എല്ലാരുടെയും സപ്പോർട്ടിനു ഒരുപാട് താങ്ക്സ് ഉണ്ട്.... thank u so much... love u all❤😙
33.9k views
13 hours ago
#

📙 നോവൽ

❤ Fighting Love ❤ ഭാഗം : 2⃣7⃣ " കട്ടി പുടി കട്ടിപുടി ഡാ കണ്ണാലെ കണ്ടപാടെ കട്ടി പുടിഡാ....." റൂം ഫുൾ ഈ സോങ് കീഴടക്കി കഴിഞ്ഞിരുന്നു... പെണ്ണ് ആണേൽ ഈ സോങ്ങിന് ഒന്നിച്ചു ഡാൻസ് കളിക്കുന്നുണ്ട്... പടച്ചോനെ ഈ പെണ്ണ് ഇത് എന്ത് ഭാവിച്ചാ.... അള്ളാഹുവേ നമ്മക്ക് കണ്ട്രോൾ തരണേ.... ഇല്ല മോളെ സച്ചു.. ഇത് അബിയാണ് നിന്റെ ഒരു കളിക്കും ഈ അബി വീഴില്ല... " നമ്മള് നമ്മളെ തന്നെ കണ്ട്രോൾ ചെയ്ത് ഓളെ തറപ്പിച്ചു നോക്കി... അപ്പൊ ദേ ആ മാക്രി നമ്മക്ക് കിസ്സ് തരുന്ന പോലെ ചുണ്ട് കൊണ്ട് ആക്ഷൻ കാണിക്കുന്നു.... ഫാനിന്റെ കാറ്റിൽ ആണേൽ അവളുടെ മുടിയും അവളെ കൂടെ ഡാൻസ് ചെയ്യുകയാണ്.. ബ്ലാക്ക് സാരിയിൽ ആണേൽ പെണ്ണ് ഒടുക്കത്തെ ഗ്ലാമർ... ഇനി ഇവിടെ നിന്നാ നമ്മളെ കണ്ട്രോൾ പോവും എന്ന് തോന്നിയപ്പോൾ നമ്മള് വേഗം ബെഡിൽ നിന്ന് എണീറ്റ് മെല്ലെ പുറത്തേക്കു പോവാൻ പോയതും പെണ്ണ് അവളെ ഷാൾ എടുത്ത് കറക്കി നമ്മളെ തലയുടെ മുകളിലൂടെ പുറകിലേക്ക് ഇട്ട് ഒറ്റ വലി... ബാലൻസ് കിട്ടാതെ നമ്മള് ആ മാക്രിയുടെ മുകളിലേക്ക് മറിഞ്ഞു... ആ മാക്രി താഴെയും നമ്മള് ഓളെ മേലെയും.. പോരാത്തതിന് ആ പാട്ട് പോലെ തന്നെ നമ്മളെ കെട്ടി പിടിച്ചു... ശെരിക്കും ഓള് അങ്ങനെ പിടിച്ചപ്പോൾ നമ്മക്കും അത് പോലെ കിടക്കാൻ തന്നെയാ തോന്നിയെ... പക്ഷെ നമ്മക്ക് അത് അങ്ങനെ സമ്മതിച്ചു കൊടുക്കാൻ പറ്റില്ലാലോ... പെണ്ണ് നമ്മളെ അട്ട പിടിച്ചപോലെ കിടക്കുകയാണ് എങ്കിലും നമ്മള് ഓളെ മുകളിൽ നിന്ന് എണീറ്റ് നിന്ന്.... പക്ഷെ ഈ പെണ്ണ് പിടി വിടുന്ന ലക്ഷണം ഒന്നും ഇല്ലാ.. പിന്നാലെ ഓളും എണീറ്റ് വന്നു നമ്മളെ കയ്യിൽ പിടിച്ച് വലിച്ചു... നമ്മള് ഇത്തിരി ബലം പിടിച്ചു നിന്നത് കൊണ്ട് നമ്മള് നിന്നെടുത്ത് നിന്ന് അനങ്ങിയില്ല.. അപ്പൊ തന്നെ ആ മാക്രി നമ്മളെ അടുത്തേക്ക് വന്ന് ഒരു മാതിരി ഇളി പാസാക്കി നമ്മളെ ഷോൾഡറിൽ രണ്ട് കൈകളും വെച്ച് നമ്മളെ നോക്കി ഒന്ന് സൈറ്റ് അടിച്ച് കാണിച്ചു... പിന്നെ നുണക്കുഴി കാണിച്ചു ഒരു കലക്കൻ ചിരിയും... ufff ഞാൻ ആയത് കൊണ്ടാണ്ട്ടോ പിടിച്ചു നിൽക്കുന്നത്.... പിന്നെ പെണ്ണ് ആ പാട്ടിന് ഒത്തു നമ്മളെ വലം വെച്ച് കൊണ്ട് ഓരോ സ്റ്റെപ്പ് ചെയ്യുകയാണ് നമ്മള് ഒട്ടും ഇഷ്ടപ്പെടുന്നില്ല എന്ന ഭാവത്തിൽ ഓളെ നോക്കി പേടിപ്പിച്ചപ്പോൾ കാറ്റിൽ പാറികളിക്കുന്ന അവളുടെ മുടി അവളുടെ കവിളിലും ചുണ്ടിലും ഒക്കെ തലോടുന്നുണ്ട്... അവൾ മെല്ലെ അവളുടെ കൈകൾ കൊണ്ട് അത് മുഖത്തു നിന്ന് മാറ്റി നമ്മളെ അടുത്തേക്ക് നടന്നു വരുന്നു... നമ്മളെ അടുത്ത് എത്തിയതും പ്രതീക്ഷിക്കാതെ അവൾ എന്നെ പുറകോട്ട് തള്ളി... നമ്മള് ബാലൻസ് കിട്ടാതെ ചുവരിൽ നടുവും ഇടിച്ചു അവിടെ നിന്നു.. എന്നിട് ഓളെ നോക്കിയപ്പോൾ ദേ ആ കുരിശ് നമ്മളെ അടുത്തേക്ക് വരുന്നു... നമ്മള് ഒരു പിരികം പൊക്കി ഓളെ നോക്കിയപ്പോൾ നമ്മളെ ഒരു വല്ലാത്ത നോട്ടം നോക്കി പെണ്ണ് നമ്മളെ ശരീരത്തിനോട്‌ ചേർന്ന് നിന്നു... നമ്മള് ആകെ കണ്ട്രോൾ ഇപ്പോൾ പോവും എന്ന അവസ്ഥയിൽ ആണ് അപ്പൊ ദേ ഈ പെണ്ണ് എന്റെ കൈകൾ എടുത്ത് അവളുടെ അരക്കെട്ടിന്റെ മുകളിൽ എടുത്ത് വെച്ചേക്കുന്നു.. ഓളങ്ങനെ ചെയ്തപ്പോൾ ശെരിക്കും നമ്മള് അത് അനുസരിക്കുന്ന നല്ല കുട്ടിയെ പോലെ അവിടെ തന്നെ കൈ വെച്ച് നിന്നു... പെണ്ണ് നമ്മളെ കണ്ണിലേക്കു തന്നെ നോക്കുകയാണ്.. ഉഫ്ഫ്ഫ്..... ഇത് കണ്ണോ അതോ കാന്തമോ... ഇവളെ ഈ നോട്ടം ആണ് സഹിക്കാൻ പറ്റാത്തത്... നമ്മളും ഓളെ കണ്ണിൽ തന്നെ നോക്കി ഇതും ചിന്തിച്ചു നിന്നപ്പോഴാണ് ആ മാക്രി അവളെ ചുണ്ട് എന്റെ ചുണ്ടുകൾക്ക് അരികിലേക്കു കൊണ്ട് വന്നത്... പിന്നെ ഇനിയും ഇങ്ങനെ നിന്ന നമ്മളെ പിടി വിട്ട് പോവും എന്ന് തോന്നിയപ്പോൾ നമ്മളു ഓളെ പിടിച്ചു പുറകിലേക്ക് ഒറ്റ തള്ള് വെച്ച് കൊടുത്തു.... ************************************************ നമ്മള് അത്രയും ക്ഷീണത്തോടെ വന്ന് കിടന്നത് കൊണ്ട് പെട്ടന്ന് തന്നെ ഉറങ്ങിയിന്... അപ്പൊഴാണ് നടുവിന് എന്തോ ശക്തിയിൽ വന്ന് ഇടിച്ചത്... "ഉമ്മാ....." വേദന കൊണ്ട് നമ്മള് അലറിപോയി കണ്ണ് തുറന്ന് നോക്കിയപ്പോൾ നമ്മള് ദേ കിടക്കുന്നു നിലത്ത്... അപ്പോഴല്ലേ നമ്മക്ക് കാര്യം പിടി കിട്ടിയത്.. നമ്മളെ കെട്ടിയോൻ തെണ്ടി നമ്മളെ ചവിട്ടി താഴെ ഇട്ടതാണ് നമ്മക്ക് ആണേൽ ദേഷ്യം കൊണ്ട് അടിമുടി തരിച്ചു കയറി... ഓനെ തിരിച്ചും ഒരു ചവിട്ട് കൊടുക്കാൻ വേണ്ടി തുള്ളി എണീറ്റ് നമ്മള് നമ്മളെ കെട്ടിയോനെ നോക്കിയപ്പോൾ നമ്മക്ക് ചിരി അടക്കാൻ പറ്റിയില്ല... ചെക്കൻ ഇതാ ഉറക്കത്തിൽ എന്തൊക്കെയോ കോപ്രായങ്ങൾ കാട്ടുന്നു... അപ്പോ ഉറക്കത്തിൽ തന്നതാണ് ചവിട്ട് അല്ലെ... പക്ഷെ സംഭവം നല്ല വേദന ഉണ്ട് അപ്പൊ പിന്നെ എന്തേലും ഒരു പണി കൊടുക്കണ്ടേ... നമ്മള് റൂം ഫുൾ ഒന്ന് കണ്ണോടിച്ചു... അപ്പൊ ദേ കിടക്കുന്നു ഒരു ജഗ്‌ ഫുൾ വെള്ളം... പിന്നെ ഒന്നും നോക്കിയില്ല വെള്ളം നമ്മള് ആ കൊന്തന്റെ തല വഴിയേ ഒഴിച്ചു.... ************************************************ ഓളെ പിടിച്ചു തള്ളിയിട്ട് ഓളെ നോക്കി കൊഞ്ഞനം കുത്തുമ്പോൾ ആണ് നമ്മളെ തലയിൽ കൂടി ആരോ വെള്ളം ഒഴിച്ചത്... നമ്മള് വെപ്രാളം പിടിച്ച് എണീറ്റ് നോക്കിയപ്പോൾ ജഗ്‌ പിടിച്ചു നമ്മളെ നോക്കി പേടിപ്പിച്ചു കൊണ്ട് നിൽക്കുന്നു നമ്മളെ ബീവി... പടച്ചോനെ ഇവൾ ഇത്ര പെട്ടന്ന് സാരി ഒക്കെ മാറ്റിയോ... ഇവിടെ സോങ് ഒന്നും കേൾക്കാനും ഇല്ലാലോ... ഒന്നും മനസ്സിലാവുന്നില്ലല്ലോ... നമ്മള് എങ്ങനെയാ ബെഡിൽ എത്തിയെ..." "നിങ്ങൾക്ക് എന്താ ഭ്രാന്താണോ മനുഷ്യ.... മരിയാതിക്ക് ഉറങ്ങാൻ സമ്മതിക്കില്ലേ..." നമ്മള് ഒരു പിടിയും കിട്ടാതെ ആലോചിച്ചു തല ചൊറിഞ്ഞു നിന്നപ്പോ ആണ് ആ മാക്രിയുടെ ഈ ഡയലോഗ്... ഇപ്പോയല്ലേ കാര്യം പിടി കിട്ടിയത് നമ്മള് ഇത്രയും നേരം കണ്ടത് സ്വപ്നം ആയിരുന്നു... "ഭ്രാന്ത് നിനക്ക് അല്ലേടി.. നീ എന്തിനാ എന്റെ തലയിൽ വെള്ളം കോരി ഒഴിച്ചത്... " നമ്മള് ആകെ ചമ്മിയിന് എങ്കിലും പിടിച്ചു നിൽക്കാൻ വേണ്ടി ഡയലോഗ് അങ്ങ് പറഞ്ഞ്... "എന്നെ കൊണ്ട് വെറുതെ പറയിപ്പിക്കണ്ട... നിങ്ങളെ തലയിൽ വെള്ളം അല്ല നെല്ലിക്ക തളം ആണ് ഇടേണ്ടത്... തലക്ക് വല്ല അസുഖം ഉണ്ടേൽ പോയി ഡോക്ടറെ കാണിക്ക്..." "അതിന് എനിക്ക് എന്ത് ഉണ്ടേലും നിനക്ക് എന്താ..." "നിങ്ങള് എന്തിനാ എന്നെ ചവിട്ടി താഴെ ഇട്ടത്..." "ആര് ചവിട്ടി.... എപ്പോ ചവിട്ടി...." നമ്മള് ഓളെ ചവിട്ടിയിന് എന്ന് ഉറപ്പാ അല്ലാതെ ഈ മാക്രി ഇങ്ങനെ കലി തുള്ളി നിൽക്കില്ലല്ലോ.. എങ്കിലും നമ്മള് അറിയാത്ത പോലെ നിന്ന്... നമ്മളെ ആക്ടിങ് കണ്ട് പെണ്ണ് കലി കേറി നമ്മളെ കഴുത്തിന് പിടിക്കുന്ന പോലെ കാണിച്ചു... നമ്മക്ക് ആണേൽ ചിരി വന്നിട്ട് വയ്യ... അറിയാതെ ആണേലും ഇവൾക്ക് ഒരു ചവിട്ടിന്റെ കുറവ് ഉണ്ടായിരുന്നു... "ഉറക്കത്തു ഓരോ കോപ്പിലെ സ്വപ്നം കണ്ടു ബാക്കിയുള്ളവരെ ചവിട്ടി നിലത്ത് ഇട്ടതും പോരാ എന്നിട്ട് ഒന്നും അറിയാത്ത പോലെ ആക്ട് ചെയ്യുന്നോ കാലമാട..." ഓള് അത് പറഞ്ഞപ്പോയ നമ്മളെ സ്വപ്നം ഓർമ വന്നെ... ആലോചിച്ചു ചിരി വന്നിട്ട് വയ്യ.. ആ സ്വപ്നം കണ്ടിട്ട് ചവിട്ട് കൊടുത്തത് ഭാഗ്യം... സ്വപ്നത്തിലെ പോലെ അവസാനം കിസ്സ് തിരിച്ചു കൊടുത്തിരുന്നെങ്കിൽ മാനം പോയേനെ പടച്ചോൻ കാത്തു... നമ്മള് അതും ആലോചിച്ചു നിന്നപ്പോ ആണ് ആ മാക്രി നമ്മളെ മുഖത്തിന് മുന്നിലൂടെ കൈ വേശി കാണിച്ചേ... നമ്മള് ആലോചന മാറ്റി ഓളെ നോക്കിയപ്പോൾ കുറച്ച് അകലെ നിന്ന പെണ്ണ് നമ്മളെ അടുത്ത് വന്നു നിന്നിട്ടുണ്ട്... "സ്വപ്നം കണ്ടു കഴിഞ്ഞില്ലേ... ഇനി എന്താ ചവിട്ടോ കുത്തോ..." നമ്മളെ ആലോചന കണ്ടിട്ട് ആണ് മാക്രിയുടെ ഡയലോഗ്... "ഒന്ന് പോടി കോപ്പേ...." എന്ന് പറഞ്ഞ് നമ്മള് ഓളെ ഒന്ന് പുറകോട്ടു തള്ളി... "പടച്ചോനെ....." നമ്മള് തന്നെ പടച്ചോനെ മനസ്സിൽ വിളിച്ച് പോയി.. ചുമ്മാ മെല്ലെ ഒന്ന് തള്ളാൻ ഉദ്ദേശിച്ചത് ആണ് ബട്ട്‌ കയ്യിന്നു പോയി.. "ദേ കിടക്കുന്നു ആ മാക്രി താഴെ...." ************************************************ "അല്ലാഹ്..... " ഓന്റെ തള്ളിൽ നമ്മള് താഴെ എത്തി.. ഇന്ന് നമ്മക്ക് കണ്ടക ശനി ആണെന്നാ തോന്നുന്നത് ഒക്കെ പണി കിട്ടുവാ... നമ്മള് അതും ചിന്തിച്ചു നമ്മളെ കെട്ടിയോനെ നോക്കിയപ്പോൾ ചെക്കൻ വാ പൊളിച്ചു നിൽക്കുന്നു.. ആ നിപ്പ് കണ്ടപ്പോൾ നമ്മക്ക് കാര്യം പിടി കിട്ടി മൂപ്പര് തള്ളിയിടാൻ ഉദ്ദേശിചില്ല അബത്തം പറ്റിയത് ആണെന്ന്... എങ്കിലും നമ്മളെ നടു ഉളുക്കി എന്നാ തോന്നുന്നേ... ഒരുപാട് നമ്മള് എഴുനേൽക്കാൻ ശ്രമിച്ചിട്ടും നമ്മക്ക് പറ്റുന്നില്ല... നമ്മള് ദയനീയമായി ആ കോന്തനെ നോക്കിയപ്പോൾ ആ തെണ്ടി നമ്മളെ നോക്കി ഇളിക്കുകയാണ്... നമ്മക്ക് അത് കണ്ടപ്പോൾ അങ്ങ് തരിച്ചു കയറി.. പിന്നെ ഒന്നും നോക്കിയില്ല... "അയ്യോ.... എനിക്ക് വയ്യായെ... എന്റെ നടു പൊട്ടിയെ...." നമ്മള് രണ്ടും കല്പിച്ചു അലറി... ************************************************ സംഭവം നടുവിൽ പിടിച്ചു ഓളെ ഇരിപ്പ് കണ്ടപ്പോൾ സഹതാപം തോന്നി.. എങ്കിലും ഓളെ ഒന്ന് ചൂടാക്കാൻ ആണ് നമ്മള് കളിയാക്കി ചിരിച്ചേ... പക്ഷെ മൊതല് ഇതല്ലേ... ഓള് ഓളെ തനി നിറം കാട്ടി.. നമ്മള് ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നു പെണ്ണിന്റെ അലർച... ഇത് ആണേൽ വേറെ ഒരു വീടും പോരാത്തതിന് മാര്യേജ് ആയോണ്ട് ഒരുപാട് പെരും... ആരേലും വന്നാൽ ആകെ പ്രൊബ്ലം ആവും... ഇതൊക്കെ മനസ്സിൽ വന്നപ്പോൾ പിന്നെ നമ്മള് ഒന്നും നോക്കിയില്ല ഓടി പോയി ആ മാക്രിയുടെ വാ പൊത്തി പിടിച്ചു... "എടി മാക്രി ഒച്ചവെക്കല്ലേ... ഇത് വേറെ വീട് ആണ്.. എനിക്ക് അറിയാതെ ഒരു മിസ്റ്റേക്ക് പറ്റിയതാ...." ആാാ...." അപ്പൊ തന്നെ ആ മാക്രി കയ്യില് കടിച്ചു.. "മിസ്റ്റേക്ക് പറ്റിയതോ.. എങ്കിൽ എന്നെ എഴുനേൽക്കാൻ ഒന്ന് സഹായിക്കാൻ പോലും വരാതെ കളിയാക്കി ചിരിച്ചത് എന്തിനാ... എനിക്ക് അറിയാം നിങ്ങൾ മനപ്പൂർവം ആണ്..... "അയ്യോ... എന്റെ നടു പോയെ..." അത് പറഞ്ഞ് തിരിച്ചു നമ്മളെ ഒന്നും പറയാൻ പോലും സമ്മതിക്കാതെ പെണ്ണ് വീണ്ടും തുടങ്ങി അലർച്ച.. ************************************************ നമ്മള് ഒച്ച വെച്ചതും പിന്നെ നടന്നത് ഒക്കെ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ആയിരുന്നു... നിലത്ത് ഉണ്ടായ നമ്മള് ഇപ്പോൾ ഉള്ളത് നമ്മളെ കെട്ടിയോന്റെ കൈകളിൽ ആണ്... ഇനി വാ പൊത്തിയിട്ട് ഒന്നും കാര്യം ഇല്ലാന്ന് തോന്നിയത് കൊണ്ട് ആവും മൂപ്പര് നമ്മളെ അപ്പൊ തന്നെ അവിടെ നിന്ന് നമ്മളെ പൊക്കിഎടുത്തത്... നമ്മളും പിന്നെ ഒന്നും നോക്കിയില്ല ചെക്കന്റെ കഴുത്തിലൂടെ കൈ ഇട്ട് ഓനെയും പിടിച്ചു.. ശെരിക്കും ഈ കാട്ട് പോത്ത് നല്ല മൊഞ്ചൻ ആണ്... പൂച്ച കണ്ണും നല്ല ഉഗ്രൻ താടിയും... ഹിന്ദി നടന്മാർ ബാക്കിൽ നിൽക്കണം.. നമ്മള് ഓനെ നോക്കി മയങ്ങി നിന്നപ്പോ ആണ് പെട്ടന്ന് അത് സംഭവിച്ചത്.... തുടരും........ Rizvana Richu❤ ************************************************ ലെങ്ത് കുറവ് ആണെന്ന് നമ്മക്ക് അറിയാം... എപ്പോഴും ഒരുപാട് ലെങ്ത് ഉള്ള നല്ല പാർട്ട്‌ നിങ്ങൾക്ക് വേണ്ടി പോസ്റ്റ്‌ ചെയ്യണം എന്ന് തന്നെ ആണ് നമ്മളെ ആഗ്രഹം... പക്ഷെ അറിയാലോ എന്റെ അവസ്ഥ ഒട്ടും ടൈം കിട്ടുന്നില്ല... എങ്കിലും ഇനി നമ്മള് ഡെയിലി പോസ്റ്റ്‌ ചെയ്യാൻ ശ്രമിക്കാം.. ഇന്നത്തെ പാർട്ട്‌ എത്ര നന്നായി എന്ന് അറിയില്ല തിരക്കിട്ട് ടൈപ് ചെയ്തത് ആണ്.. തെറ്റ് ഉണ്ടേൽ എല്ലാരും ക്ഷമിക്കണം... അപ്പൊ നാളെ നമ്മള് ഇതിലും ലെങ്തിൽ പോസ്റ്റാൻ നോക്കാം... next പാർട്ട്‌ നാളെ രാത്രി 9 clk....
43.1k views
1 days ago
#

📙 നോവൽ

❤ Fighting Love ❤ ഭാഗം : 2⃣6⃣ ആൻഡ് ലാസ്റ്റ് ജോഡി നമ്മളെ സ്വന്തം കാക്കു ആൻഡ് ബാബി.. ഹബീബ് റഹ്മാൻ ആൻഡ് സായാന.... "വാട്ട്‌......" ഒന് നമ്മളെ പേര് വിളിച്ചതും നമ്മള് ആകെ അന്തം വിട്ട് ഇരുന്നെടുത്ത് നിന്ന് എണീറ്റ് നിന്ന് പോയി... നമ്മള് നമ്മളെ കെട്ടിയോനെ നോക്കിയപ്പോൾ നമ്മളെ സെയിം അവസ്ഥയിൽ ഇരുന്നെടുത്ത് നിന്ന് എണീറ്റ് അന്തം വിട്ട് നിൽക്കുകയാണ് ആ കോന്തനും... പടച്ചോനെ നമ്മളെ പേര് ഇത് ആര് കൊടുത്ത്... നമ്മള് അത് ആലോചിച്ചപ്പോൾ ആണ് ഷഹീ നമ്മളോട് പറഞ്ഞ സർപ്രൈസ് കാര്യം നമ്മക്ക് ഓർമ വന്നെ... "എടാ ദുഷ്ട... ഇത് നിന്റെ പണി ആയിരുന്നോ... ഇതാണോ നിന്റെ ആ കോപ്പിലെ സർപ്രൈസ്..." നമ്മളും ഇത് പറഞ്ഞു ഷഹീയെ നോക്കിയപ്പോൾ ചെക്കൻ വായ പൊത്തി ഒരേ ചിരിയാണ്... "നിനക്ക് ഞാൻ വെച്ചിട്ട് ഉണ്ട്ടാ കാലമാടാ... നമ്മള് ഓനെ നോക്കി പിറു പിറുത്തോണ്ട് നിന്നപ്പോ ദേ വരുന്നു നമ്മളെ കെട്ടിയോൻ നമ്മളെ നോക്കി ദഹിപ്പിച്ചു കൊണ്ട്... "എടി മാക്രി... നിന്നോട് ആരാ പേര് കൊടുക്കാൻ പറഞ്ഞത്... " നമ്മളെ അടുത്ത് വന്നു പല്ല് ഞെരിച്ചു കൊണ്ട് ആ കോന്തൻ ശബ്ദം കുറച്ച് കൊണ്ട് ചോദിച്ചു.... "ആര് ഞാനോ... ഞാൻ പേരൊന്നും കൊടുത്തിട്ടില്ല... അല്ലേൽ ഇങ്ങനെ ഒരു മത്സരത്തിൽ പങ്കെടുക്കാൻ എനിക്കെന്താ വട്ടോ.. അതും നിങ്ങളെ കൂടെ..." "നീ കള്ളം പറയുകയാ... എനിക്ക് ഇട്ട് എന്തേലും പണി തരാൻ നീ മനപ്പൂർവം ചെയ്തത് ആവും എനിക്ക് അറിയാം... " "നിങ്ങൾക്ക് എന്ത് വേണേലും കരുതാം... പക്ഷെ ഇപ്പോൾ നിങ്ങൾക് മാത്രല്ല എനിക്കും കൂടി പണി തന്നിരിക്കുവാ... ആരാണെന്നു എനിക്ക് അറിയാം.. അയാൾക്ക് ഉള്ള പണി നമ്മള് പിന്നെ കൊടുത്തോളാം... "എന്താണ് രണ്ടാളും സ്വകാര്യം പറയുന്നത്... അതിനൊക്കെ ഇനിയും ഒരുപാട് സമയം ഉണ്ട്.. തല്ക്കാലം ബാബിയെ കൂട്ടി ഇങ്ങോട്ട് വാ ബ്രോ..." നമ്മളും നമ്മളെ കെട്ടിയോനും അവിടെ നിന്ന് പിറു പിറുത്തോണ്ട് നിന്നപ്പോൾ ആണ് ആ തെണ്ടി ഷഹീയുടെ മൈക്കിലൂടെ ഉള്ള ഈ ഡയലോഗ്... ബാക്കി ഉള്ളവർ ഒക്കെ മത്സരിക്കാൻ റെഡി ആയി നിന്നിട്ടുണ്ട്... "അതെ ഇനിയിപ്പോ മസിലും പിടിച്ചു നിന്നിട്ട് ഒരു കാര്യവും ഇല്ലാ.. എന്തായാലും പെട്ടു.. ഇനി മത്സരത്തിൽ പങ്കെടുത്തേ പറ്റു... അതോണ്ട് ഇങ്ങള് വാ എന്റെ കെട്ടിയോനെ..." എന്ന് നമ്മളെ കെട്ടിയോനെ നോക്കി ഇളിച്ചോണ്ട് പറഞ്ഞ് നമ്മളെ കൈ ഓന്റെ കൈകൾക്കുള്ളിൽ കൊളുത്തി പിടിച്ചു.... എന്നിട്ട് ഷഹീയുടെ അടുത്തേക്ക് ഓനെയും പിടിച്ചു വലിച്ചോണ്ട് നടന്നു... ************************************************ നമ്മള് ആകെ എന്ത് ചെയ്യണം എന്ന് അറിയാൻ പറ്റാത്ത ഒരു അവസ്ഥ ആണ്... ഇതിന്ന് ഇനി എങ്ങനെ ഊരി പോരും എന്നും ആലോചിച്ചു നിന്നപ്പോൾ ആണ് ആ മാക്രി എന്തൊക്കെയോ ഡയലോഗും അടിച്ചു നമ്മളെ കയ്യും പിടിച്ച് വലിച്ചു നടന്നത്... അത്രയും ആൾക്കാർ ഉള്ളതോണ്ട് ദേഷ്യം ഒന്നും കാണിക്കാതെ ഒക്കെ വരുന്നെടുത്ത് വെച്ച് കാണാം എന്ന് കരുതി ഓളെ കൂടെ പോയി.... നമ്മളും അങ്ങനെ ബാക്കി ഉള്ളോരേ കൂടെ പോയി നിന്നു... നമ്മള് നമ്മളെ കെട്ടിയോളെ കയ്യിൽ ആരും കാണാതെ ഒരു നുള്ള് കൊടുത്തു... വേറെ ഒന്നിനും അല്ലാട്ടോ നമ്മളെ കയ്യ് ഓള് ഓളെ കയ്യോട് കോർത്തു പിടിച്ചു നിന്നിട്ടാ ഉള്ളെ... കെട്ടിയോളെ കയ്യും കോർത്തു പിടിച്ച് ആൾക്കാരെ മുന്നിൽ ഇങ്ങനെ പോസ്റ്റ്‌ പോലെ നിൽക്കാൻ ഈ അബി പെൺകോന്തൻ അല്ല... അപ്പൊ പിന്നെ നമ്മളെ നാണം കെടുത്താൻ വേണ്ടി മാത്രം ഓള് ഇങ്ങനെ കയ്യിൽ പിടിച്ചു നിന്ന നമ്മക്ക് വെറുതെ നിൽക്കാൻ പറ്റോ... നമ്മളെ നുള്ള് കിട്ടിയപ്പോൾ പെണ്ണ് വേഗം നമ്മളെ കയ്യിൽ നിന്ന് കൈ എടുത്ത് എന്നെ നോക്കി പേടിപ്പിച്ചു കൊണ്ട് മെല്ലെ കൈ തടവുന്നുണ്ട്... നമ്മക്ക് അത് കണ്ടപ്പോൾ ചിരി അടക്കി പിടിക്കാൻ പറ്റാത്ത പോലെ തോന്നി... എങ്കിലും നമ്മള് നമ്മളെ തന്നെ കണ്ട്രോൾ ചെയ്ത് നിന്ന്... "അപ്പൊ നമ്മളെ ഗെയിം തുടങ്ങാൻ പോവുകയാണ്... പിന്നെ ഇതിൽ അത്ര വലിയ ഗൗരവം ആയ ചോദ്യ ഒന്നും അല്ലാട്ടോ... ഉത്തരം വായിക്കുമ്പോൾ നമ്മൾക്കു എല്ലാർക്കും ചിരിക്കാൻ അവസരം കൂടി ഉള്ള ചോദ്യങ്ങൾ ആണ് ഉള്ളത്... അപ്പൊ എല്ലാരും കെട്ടിയോനെ സുഗിപ്പിക്കാൻ വേണ്ടി ഉള്ള ആൻസർ എഴുതാതെ സത്യ സന്തമായ ആൻസർ എഴുതുക... എല്ലാവർക്കും all the best...." നമ്മള് നമ്മളെ കെട്ടിയോക്ക് ഒരു നുള്ള് കൊടുത്ത സന്തോഷത്തിൽ ഓളെ നോക്കി കളിയാക്കി ഇളിച്ചോണ്ട് നിന്നപ്പോൾ ആണ് നമ്മുക്ക് ഉള്ള പണിയുമായി നമ്മളെ അനിയൻ തെണ്ടിയുടെയും അറിയിപ്പ്... നമ്മള് കലിപ്പോടെ ആ തെണ്ടിയെ നോക്കിയപ്പോൾ അവൻ ഇടകണ്ണ് ഇട്ട് നമ്മളെ നോക്കി ഇളിക്കുന്നുണ്ട്.. നമ്മക്ക് ആണേൽ അത് കാണുമ്പോൾ അടി മുടി തരിച്ചു കേറുന്നുണ്ട്.. പിന്നെ ഒരു ഫങ്ക്ഷൻ ആയോണ്ട് നമ്മള് അട്ജെസ്റ്റ് ചെയ്ത് നിന്ന് അല്ലേൽ ഓന്റെ തലമണ്ട പൊളിഞെനെ.. ഓന്റെ കൂടെ ആണേൽ ഷബീയും ഉണ്ട്.. വേറെ കുറെ അലവലാതികളും.. ഷബീയും നമ്മളെ ഇടക്കിടെ നോക്കി ഇളിക്കുകയാ... "അപ്പൊ നമുക്ക് തുടങ്ങാം... ഇനി ഭാര്യമാർ എല്ലാരും റൈറ്റ് സൈഡിലും.. ഭർത്താക്കന്മാർ ലെഫ്റ്റ് സൈഡിലും നിൽക്ക്... " ഷഹീ അത് മൈക്കിലൂടെ പറഞ്ഞപ്പോൾ അത് പോലെ എല്ലാരും റെഡി ആയി നിന്നു... എന്നിട്ട് നമ്മള് പാവം കെട്ടിയോന്മാരെ കയ്യില് ഒരു പേപ്പറും പേനയും കൊണ്ട് തന്നു... ആ പേപ്പറിൽ നോക്കി നമ്മള് ചോദ്യങ്ങൾ വായിച്ചപ്പോൾ ശെരിക്കും നമ്മക്ക് ചിരിയാ വന്നെ... പിന്നെ സഹിച്ചു പിടിച്ചു നിന്നു... ************************************************ ശെരിക്കും എല്ലാരെ മുന്നിലും മസിലും പിടിച്ച് നിൽക്കുന്ന നമ്മളെ കെട്ടിയോൻ ഇങ്ങനെ ഒരു ഗെയിം കളിക്കാൻ നിന്നിട്ട് കാണുമ്പോൾ ശെരിക്കും ചിരി വരുന്നു... നമ്മളെ കെട്ടിയോൻ ഇത്തിരി മാറിയിട്ടുണ്ട്.. പക്ഷെ എന്ത് ചെയ്യാന അത് പുറമെ കാണിക്കില്ലാല്ലോ... നമ്മള് ഇതും ആലോചിച്ചു നിന്നപ്പോൾ ആണ് കെട്ടിയോന്മാർകൊക്കെ പേപ്പറും പേനയും കൊണ്ട് കൊടുത്തത്... നമ്മളെ കെട്ടിയോൻ കിട്ടിയപ്പോൾ തന്നെ അത് വായിക്കുന്നുണ്ട്... നമ്മള് ഓന്റെ മുഖം തന്നെ നോക്കിയപ്പോൾ ചെക്കൻ ചിരി അടക്കി പിടിച്ചു നിൽക്കുകയാണ്... "പടച്ചോനെ അതിൽ എന്തൊക്കെ ചോദ്യങ്ങൾ ആണാവോ... ഇനി നമ്മക്ക് ഒരിക്കലും കിട്ടാത്ത ചോദ്യങ്ങൾ ആയോണ്ട് ആണോ ആ കോന്തന് ഇത്ര സന്തോഷം..." നമ്മള് അതൊക്കെ ആലോചിച്ചു നിന്നപ്പോഴേക്കും ആൻസർ എഴുതി നമ്മളെ കെട്ടിയോൻമാര് ഒക്കെ പേപ്പർ ഷഹീയുടെയും ഫ്രണ്ട്സിന്റെയും കയ്യില് കൊടുത്തു... പിന്നെ നമ്മക്ക് എല്ലാർക്കും പേനയും പേപ്പറും തന്നു... നമ്മള് അത് നോക്കിയപ്പോ അല്ലെ ആ കോന്തൻ ചിരിച്ചത് എന്താ എന്ന് മനസ്സിലായത്.. ഇമ്മാതിരി ചോദ്യം കണ്ടാൽ ആരാ ചിരിച്ചു പോവാത്തത്... നമ്മള് അതും വിചാരിച്ചു ആ കോന്തനെ നോക്കിയപ്പോൾ നമ്മളെ നോക്കി ഒരു മാതിരിയിൽ ഇളിച്ചോണ്ട് നിൽക്കുകയാ ആ കോന്തൻ... പിന്നെ നമ്മളും ആൻസർ എഴുതി പേപ്പർ കൊടുത്തു... എന്നിട്ട് നമ്മള് എല്ലാരും നമ്മളെ കെട്ടിയോന്മാരെ അടുത്ത് പോയി നിന്ന്... ഷഹീയും ഫ്രണ്ട്സും ആ പേപ്പർ ഒക്കെ നോക്കി സെറ്റ് ആക്കി വെച്ച് ആൻസർ വായിക്കാൻ ആയി മൈക്കും എടുത്ത് റെഡി ആയി നിന്ന്.. അവിടെ ഉള്ളവർ എല്ലാരും ഭയങ്കര ആകാംഷയിൽ നിൽക്കുകയാണ്... സഹലയും നഹലയും അവിടെ നിന്ന് കൈ കൊണ്ട് എന്തൊക്കെയോ ആക്ഷൻ കാണിക്കുന്നുണ്ട്... ഷഹീ ആണേൽ ഓന്റെ ആ അവിഞ്ഞ ചിരിയിൽ ആണ് ഇപ്പോഴും... നമ്മക്ക് അത് ഒന്നും അല്ല ടെൻഷൻ.. നമ്മള് എഴുതിയ ആൻസർ ഓർത്തിട്ട് ആണ്... നമ്മളെ കെട്ടിയോന്റെ സ്വഭാവം നിങ്ങക്ക് അറീലെ അത് കൊണ്ട് നമ്മള് നമ്മക്ക് തോന്നിയ കാര്യങ്ങൾ ആണ് എഴുതിയത്.. പക്ഷെ അത് വായിച്ചാൽ നമ്മളെ കെട്ടിയോൻ നമ്മളെ മിക്കവാറും പഞ്ഞിക്കിടും... എന്തായാലും അനുഭവിക്കുക തന്നെ...." നമ്മള് അതും കരുതി സ്വയം ആശ്വസിച്ചു... "അപ്പൊ ദേ ആ ഷഹീ തെണ്ടി ആൻസർ വായിക്കാൻ തുടങ്ങി... ഓരോരു പേരെ ആൻസർ വായിക്കാൻ തുടങ്ങിയപ്പോൾ ഹാളിൽ മുഴുവൻ ചിരിയുടെ ബഹളം ആയിരുന്നു... നമ്മളും ചിരിച്ചു ഒരു വക ആയി... ശെരിക്കും സംഭവം അടിപൊളി ഗെയിം ആണ്... പക്ഷെ നമ്മളെ ആൻസറും വായിക്കുമല്ലോ എന്ന് ഓർക്കുമ്പോൾ ആണ് ഒരു ടെൻഷൻ... "ഇനി അവസാനത്തേ ജോഡി ഹബീബ് റഹ്മാൻ ആൻഡ് സായാനയുടെ ആണ് നോക്കാൻ പോവുന്നത്...." പെട്ടന്ന് ഷഹീന്റെ കൂട്ടുകാരൻ നമ്മളെ പേര് വിളിച്ചപ്പോൾ നമ്മള് ശെരിക്കും ഞെട്ടി പോയി... നമ്മള് ആ കോന്തന്റെ മുഖം നോക്കിയപ്പോൾ ഒരു കൂസലും ഇല്ലാതെ നിൽക്കുകയാണ് ആ തെണ്ടി... അപ്പൊ ദേ ഷഹീ ഫ്രണ്ടിന്റെ കയ്യിൽ നിന്ന് മൈക്ക് വാങ്ങി നമ്മളെ പേപ്പറും കയ്യിൽ പിടിച്ചു റെഡി ആയി നിൽക്കുകയാണ്... " ഇത് വരെ വായിച്ചതിൽ ആദ്യത്തെ ജോഡിക്ക് 5 ചോദ്യങ്ങൾക്ക് 2 ആൻസർ സെയിം ആക്കി 2 പോയിന്റ് ആണ് കിട്ടിയത്... 2 മത്തെ ജോഡിക്ക് 3 പോയിന്റ്... 3 മത്തെ ജോഡിക്കും 2 പോയിന്റ്.. 4 മത്തെ ജോഡിക്ക് 4 പോയിന്റ്... 5 മത്തെ ജോഡിക്കും 4 പോയിന്റ്.. ഇനി ലാസ്റ്റ് ജോഡി എത്ര പോയിന്റ് നേടും എന്ന് നോക്കാം.... നമുക്ക് അവരുടെ ആൻസർ ആദ്യം വായിച്ചു നോക്കാം... എല്ലാരും റെഡി അല്ലെ......." ഒന് അത് പറഞ്ഞപ്പോൾ തന്നെ ആവേശത്തിൽ എല്ലാരും yes എന്ന് മറുപടിയും കൊടുത്തു... "ചോദ്യ നമ്പർ 1: ഭർത്താവ് ഏറ്റവും നിഷ്കളങ്കൻ ആയി ഇരിക്കുന്ന സമയം...? ഉറങ്ങുമ്പോൾ.... ആ കോന്തൻ അത് വായിച്ചപ്പോൾ തന്നെ എല്ലാരും അലക്കിലെ ചിരി തുടങ്ങി... "ചോദ്യം നമ്പർ 2 : ഭർത്താവിനെ വേറെ ഏതേലും ജീവിയുമായി ഉപമിക്കാൻ പറഞ്ഞാൽ നിങ്ങൾ ഏത് ജീവിയുമായി ഉപമിക്കും..." കണ്ടാമൃഗം... "ചോദ്യം നമ്പർ 3: ഭർത്താവ് ഏറ്റവും പിശുക്ക് കാണിക്കുന്ന കാര്യം...." ചിരിക്കാൻ.... "ചോദ്യം നമ്പർ 4: ഭർത്താവ് നിങ്ങളിൽ നിന്ന് ലഭിക്കാൻ ഏറ്റവും ആഗ്രഹിക്കുന്നത്..." "സമാധാനം...." "ചോദ്യം നമ്പർ 5 : ഭർത്താവ് ജീവിതത്തിൽ ഏറ്റവും ഇഷ്ടപെടുന്നത്.. "ഉമ്മാമ... " ചോദ്യം വായിച്ചു കഴിഞ്ഞപ്പോൾ എല്ലാരും നമ്മളെ നോക്കി ചിരിക്കുകയാണ് നമ്മളും നല്ലോണം ഇളിച്ചു കൊടുത്തു... പക്ഷെ ഈ കോന്തൻ എന്തൊക്കെയാ എഴുതിയത് അത് പറഞ്ഞില്ലാലോ.... നമ്മള് അത് ആലോചിച്ചു നിന്നപ്പോൾ ആണ് ഷഹീ നമ്മള് കെട്ടിയോൻ എഴുതിയ ആൻസർ വായിച്ചത് സത്യം പറയാലോ നമ്മള് ശെരിക്കും വാ പൊളിച്ചു നിന്ന് പോയി... നമ്മളെ അതെ അവസ്ഥ ആണ് അവിടെ ഉള്ള പല ആൾക്കാരിലും... "ഇതാ നമ്മളെ ഗെയിമിൽ എല്ലാം ചോദ്യങ്ങൾക്കും ഒരു അക്ഷരം പോലും വെത്യാസം ഇല്ലാതെ ആൻസർ എഴുതി 5 പോയിന്റ് നേടി ജയിച്ചിരിക്കുന്നു ഹബീബ് റഹ്മാൻ ആൻഡ് സായാന... " നമ്മള് ആൻസർ വായിച്ചു കേട്ട സ്റ്റക്കിൽ നിന്നപ്പോ ആണ് ഷഹീ ഇത് വിളിച്ച് പറഞ്ഞത്... അപ്പൊ തന്നെ എല്ലാരും കയ്യടിയും വിസിലടിയും തുടങിയിന്... "എന്നാലും ഇത് എങ്ങനെ സംഭവിച്ചു..." നമ്മള് അതും ആലോചിച്ചു നമ്മളെ കെട്ടിയോനെ നോക്കിയപ്പോൾ ദേ കോന്തൻ നമ്മളെ നോക്കി കണ്ണ് ഇറുക്കി കാണിക്കുന്നു... ************************************************ "പെണ്ണ് നമ്മളെ അന്തം വിട്ട് നോക്കുകയാണ് ആൻസർ ഒരുപോലെ ആയതിൽ... പക്ഷെ നമ്മക്ക് ആദ്യം ചോദ്യങ്ങൾ കണ്ടപ്പോൾ തന്നെ അറിയാമായിരുന്നു ഈ മാക്രി ഇങ്ങനെയേ എഴുതു എന്ന്... കരണം എന്ത് തന്നെ ആയാലും അത് ഉള്ളത് പോലെ ഒരു പേടി ഇല്ലാതെ വിളിച്ചു പറയുന്നവളാ... അപ്പൊ ആൻസർ അവൾക്ക് ശെരിക്കു അനുഭവപ്പെട്ടത് മാത്രേ എഴുതു എന്ന് നമ്മക്ക് ഉറപ്പായിരുന്നു.. അത് പോലെ ദേഷ്യം വന്നപ്പോൾ എന്നെ എത്രയോ തവണ അവൾ കണ്ടാമൃഗം എന്ന് വിളിക്കുന്നത് ഞാൻ കേട്ടിരിക്കുന്നു... അത് കൊണ്ട് ഓള് എഴുതാൻ സാധ്യത ഉള്ള ആൻസർ ആണ് നമ്മള് എഴുതിയത്... പെണ്ണ് ഇപ്പോഴും ഒരു പിടിയും കിട്ടാതെ എന്നെ നോക്കി നില്ക്കാ നമ്മക്ക് ആണേൽ ചിരിയും വരുന്നു... ************************************************ നമ്മള് ഇപ്പോഴും പൊട്ടന് ലോട്ടറി അടിച്ച അവസ്ഥയിൽ ആണ്.. "എന്റെ ബാബി നിങ്ങള് തകർത്തു കളഞ്ഞല്ലോ... ഇത് നമ്മള് ഒട്ടും പ്രതീക്ഷിച്ചില്ലാട്ടോ..." ഒരു പിടിയും കിട്ടാത്ത നമ്മളെ അടുത്ത് വന്നു ആ ഷഹീ അടിച്ച ഡയലോഗ് ആണ് ഇത്... "എടാ കാലമാട.. നിന്നോട് ആരാ നമ്മളെ പേര് ഇതിൽ ചേർക്കാൻ പറഞ്ഞത്..." "അതിന് ഇപ്പോൾ എന്താ... നിങ്ങള് ജയിച്ചില്ലേ.. അപ്പൊ നമ്മളെ ഇങ്ങനെ കടിച്ചു കീറാൻ വരാതെ എന്നോട് താങ്ക്സ് അല്ലെ പറയേണ്ടത്..." "താങ്ക്സ് അല്ല ചവിട്ട് ആണ് നിനക്ക് തരേണ്ടത്... സത്യം പറ... ശെരിക്കും നമ്മളെ ആൻസർ ഒരുപോലെ ആയിരുന്നോ... എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല... " "വിശ്വസിക്കാൻ പറ്റുന്നില്ലാന്നോ... സത്യമായും ഒരുപോലെയാ എഴുതിയത്.. നിങ്ങളെ മുന്നിൽ നിന്ന് അല്ലെ നമ്മള് ഒക്കെ ചെയ്തേ..." "അത് ശെരിയാ എന്നാലും ഇത് എങ്ങനെ സംഭവിച്ചു...." "അത് നിങ്ങള് ഇങ്ങളെ കേട്ടിയോനോട് തന്നെ ചോദിക്ക്ട്ടാ..." എന്ന് പറഞു ഇളിച്ചോണ്ട് ആ തെണ്ടി ഓന്റെ ഫ്രണ്ട്സിന്റെ അടുത്തേക്ക് പോയി.. സമ്മാനം ആയി നമ്മക്ക് ഒരു കപ്പിൾസ് വാച്ച് സമ്മാനവും കിട്ടി... നമ്മളും കെട്ടിയോനും ഒന്നിച്ചു അത് വാങ്ങി... പിന്നെ എല്ലാവരും അഭിനന്ദനങ്ങൾ കൊണ്ട് നമ്മളെ മൂടി... നമ്മള് എല്ലാരെ മുന്നിലും ഇളിച്ചോണ്ട് നിന്ന് കൊടുത്തു.. പിന്നെ ജയിച്ചതിന്റെ പേരിൽ സ്പെഷ്യൽ സമ്മാനമായി ഉമ്മാമ നമ്മക്ക് നല്ലൊരു മുത്തവും തന്നു.... പിന്നെ വീണ്ടും എല്ലാരും ഓരോ തിരക്കുകളിൽ ആയി.. ഇന്നത്തെ ഫങ്ക്ഷൻ മാത്രം ആണ് വീട്ടിൽ നാളെ ഓഡിറ്റോറിയത്തിൽ വെച്ച് ആണ് ഫങ്ക്ഷനും നിക്കാഹും ഒക്കെ... ശെരിക്കും കല്യാണം ഒക്കെ എല്ലാരും തകർക്കുകയാ... ഈ കല്യാണത്തിന് വരാൻ പറ്റിയില്ലേൽ നഷ്ടം ആയി പോയേനെ എന്ന് പോലും നമ്മക്ക് തോന്നി... ************************************************ നമ്മളെ അബിടെയും സച്ചുന്റെയും വിജയം കണ്ടു സഹിക്കാൻ പറ്റാതെ ഭ്രാന്ത് പിടിച്ച അവസ്ഥയിൽ ആണ് സന... "സച്ചു.... നീ കൂടുതൽ സന്തോഷിക്കണ്ട... അബി എന്റെ ആണ്... അവന്റെ കൂടെ നീ ഇങ്ങനെ നിൽക്കുന്നത് കാണുമ്പോൾ എനിക്ക് നിന്നെ കൊല്ലാൻ ആണ് തോന്നുന്നത്... എതിര് ആയി നിൽക്കുന്നവരെ വെട്ടി മാറ്റിയിട്ടെ ഈ സനക്ക് ശീലം ഉള്ളൂ... നിനക്ക് ഉള്ളത് ഇവിടെ വെച്ച് തന്നെ ഞാൻ തന്നിരിക്കും...... ഈ സന ആരാണ് എന്ന് അറിയാൻ പോവുന്നതേ ഉള്ളൂ.... ************************************************ ഫങ്ക്ഷൻ തല്ക്കാലം ഒരു സമാപനം പോലെ എല്ലാരും ഓരോ ഭാഗത്ത്‌ സൈഡ് ആവാൻ തുടങ്ങി... ഏകദേശം 1 മണി ഒക്കെ ആവാറായിന് കല്യാണ വീട്ടിൽ ആരും ഉറങ്ങരുത് എന്ന് പറഞ്ഞു നമ്മളെയും പിടിച്ച് വെച്ചിരിക്കുക ആയിരുന്നു പെൺപട... പിന്നെ ഉറങ്ങാതെ ഇരുന്നാൽ നാളെ ഒരു സുഖവും ഉണ്ടാവൂല എന്ന് പറഞ്ഞു നമ്മള് അവിടെ നിന്ന് എങ്ങനെയെല്ലോ മുങ്ങി... ഉറക്ക് വന്നിട്ട് ഏകദേശം സൈഡ് ആയിരുന്നു നമ്മള്... നമ്മള് റൂമിൽ എത്തിയപ്പോൾ ദേ നമ്മളെ കെട്ടിയോൻ ഫ്രഷ് ആയി ഉറങ്ങാൻ ഉള്ള പുറപ്പാടിൽ ആണ്... നമ്മളെ കണ്ടപ്പോൾ മുഖത്ത് ഒരു പുച്ഛ ഭാവവും വരുത്തി ആ തെണ്ടി ബെഡിൽ പോയി കിടന്നു... "അതെ.... അതെങ്ങനെ നിങ്ങൾ ഞാൻ എഴുതിയ പോലെ ആൻസർ എഴുതിയത്... " "അത് പിന്നെ നീ എന്നെ നല്ലത് ആക്കി ഒന്നും എഴുതില്ലാ എന്ന് എനിക്ക് അറിയാലോ... അത് കൊണ്ട് നീ എഴുതാൻ സാധ്യത ഉള്ളത് ഞാൻ അങ്ങ് എഴുതി..." "ഞാൻ ജയിക്കണം എന്ന് നിങ്ങക്ക് ആഗ്രഹം ഉണ്ട്... അപ്പൊ മനസ്സ് ഒക്കെ നന്നായി തുടങ്ങി എന്ന് അർത്ഥം..." " ഓ പിന്നെ... എടി മാക്രി നീ മാത്രം അല്ലാലോ മത്സരിക്കുന്നത്.. ഞാനും ഉണ്ടല്ലോ... കുഞ്ഞു മുതലേ പങ്കെടുത്ത മത്സരങ്ങളിൽ ജയിച്ചേ ഈ ഹബീബ് റഹ്മാനിന് ശീലം ഉള്ളൂ... അത് ഇപ്പോൾ ഏത് കൂതറയുടെ ഒന്നിച്ചു ആയാലും....." നമ്മളെ നോക്കി ആ കോന്തൻ അത് പറഞ്ഞപ്പോൾ നമ്മക്ക് ഓന്റെ തലക്കിട്ടു ഒന്ന് കൊടുക്കാൻ തോന്നിയിന് പിന്നെ വേറെ ഒരു വീട് ആയോണ്ട് നമ്മള് ക്ഷമിച്ചു... അല്ല പിന്നേ... "ഓ പിന്നേ... ഏത് സ്വാമിയുടെയും തപസ്സു ഇളക്കാൻ ഒരു പെണ്ണിന് പറ്റും... " നമ്മള് ഒട്ടും വിട്ടു കൊടുക്കാതെ ഡയലോഗ് അങ്ങ് കാച്ചി..... " പക്ഷെ... അയാള് ചെയ്ത പോലെ ശാപം ആയിരിക്കില്ല നമ്മള് ചെയ്യുക... അത്ക്കും മേലെ ആയിരിക്കും...." അപ്പൊ തന്നെ ചെക്കൻ തിരിച്ചും ഡയലോഗ് അടിച്ച്... അല്ലേലും ഈ കോന്തൻ നല്ല നല്ല ഡയലോഗ് അടിക്കാൻ പഠിച്ചേക്ക്ന്ന്... മോളെ സച്ചു നീ കുറച്ച് കൂടി ശക്തി ആർജിക്കാൻ ഉണ്ട്..." നമ്മള് അതും ചിന്തിച്ചു ഓനെ നോക്കി കൊഞ്ഞനം കുത്തി ഫ്രഷ് ആവാൻ കയറി.... ************************************************ "ശെരിക്കും നമ്മളെ ഈ കെട്ടിയോള് മാക്രി ഒരു സംഭവം ആണ് അല്ലെ... ഇനി എന്തൊക്കെ കാണണം.... പക്ഷെ എന്ത്‌ തന്നെ ആയാലും അബിയെ വശത്താക്കാൻ ഇത്ര മിടുക്ക് ഒന്നും പോര മോളെ... നമ്മള് അതും ആലോജിച്ചു പുതപ്പ് തല അടക്കം മൂടി പുതച്ചു അങ്ങ്‌ കിടന്നു.... ******************************************** നമ്മള് ഫ്രഷ് ആയി വന്നപ്പോഴെക്കും നമ്മളെ കെട്ടിയൊൻ നല്ല ഉറക്കിൽ ആണ്... ഛെ "ഇങ്ങേര് ഉറങ്ങിയോ.. കുറച്ചു കൂടി എന്തേലും പറഞ്ഞു വട്ടാക്കാം എന്ന് കരുതിയത് ആണ്.. എന്നാ ഉറങ്ങാൻ കുറച്ചു കൂടി സുഖം തോന്നിയേനെ... " നമ്മള് നിരാശ ഭാവത്തിൽ ബെഡിന്റെ മറ്റേ സൈഡിൽ പോയി കിടന്നു... ******************************************** ചിക്‌...ചിചിക്‌ ..ചെ ചെ ചിക്‌ ..ചിചിക്‌ ..ചെ ചെ ചെ.... പെട്ടന്ന് എന്തോ പാട്ടിന്റെ ട്യൂൺ പോലെ കേട്ട് നമ്മള് കണ്ണു തുറന്ന് നോക്കിയപ്പോൾ സീറോ ബൾബിന്റെ ലൈറ്റിൽ മുന്നിൽ ഉള്ള ആളെ കണ്ടപ്പോൾ നമ്മള് വാ പൊളിച്ചു നിന്ന് പോയി.. നമ്മള് കണ്ണ് തിരുമ്മി ഒന്ന് കൂടി നോക്കി.. അതെ അവൾ തന്നെ.. ബ്ലാക്ക് സാരി ഇട്ട് മുടി ഒക്കെ അഴിച്ചിട്ട് നമ്മളെ നോക്കി ഒരുമാതിരി ചിരി ചിരിച്ചു നിൽക്ക്ന്ന്... കട്ടിപ്പുടി കട്ടിപ്പുടി ഡാ കണ്ണാലെ... കണ്ട പാടെ കട്ടിപ്പുടിഡാ... തുടരും.... Rizvana Richu❤️
45k views
5 days ago
#

📙 നോവൽ

❤ Fighting Love ❤ ഭാഗം : 2⃣5⃣ അവളെ അരയിൽ വെച്ച എന്റെ കൈ പത്തിയിലും നനവ് അനുഭവപെടുന്നുണ്ട്... നമ്മള് ഒന്നുടെ അരയിലെ പിടുത്തം മുറുക്കിയപ്പോൾ.. പെണ്ണ് ഞെട്ടി മുകളിലെക്ക് ഒന്ന് തുള്ളിപോയി.... നമ്മള് വീണ്ടും സനയെ ഇടകണ്ണ് ഇട്ട് നോക്കിയപ്പോൾ അവള് മുഖവും വീർപ്പിച്ചു അവിടെ നിന്ന് പോയി... നമ്മക്ക് അത് കണ്ടപ്പോൾ ചിരിയാണ് വന്നത്.... "അതെ എന്താ നിങ്ങളെ ഉദ്ദേശം....." നമ്മള് സന പോയത് നോക്കി ചിരിക്കുമ്പോൾ ആണ് ആ മാക്രിയുടെ ഡയലോഗ്... നമ്മള് അപ്പൊ തന്നെ ഓളെ അരയിൽ നിന്ന് കൈ എടുത്ത്... ഓളെ മുഖത്തു ശെരിക്കും ഒന്ന് നോക്കുക പോലും ചെയ്യാതെ അവിടെ നിന്ന് പോയി.... ************************************************ നമ്മള് അത് ചോദിച്ചപ്പോൾ ഒരു കൂസലും ഇല്ലാതെ നമ്മളെ മൈൻഡ് ചെയ്യാതെ ആ കോന്തൻ പോയി.... പടച്ചോനെ ഇനി ഇങ്ങേർക്ക് വല്ല ബാധയും കയറിയിനോ... ആർക്കറിയാം... ഇവന്റെ കാര്യം ആയത് കൊണ്ട് ഇനി പറയാൻ പറ്റില്ല.. നമ്മള് അതും ആലോചിച്ചു ഹാളിലേക്ക് നടന്നു... അവിടെ പാട്ടും ഡാൻസും ഒക്കെ തുടങ്ങീട്ട് ഉണ്ട്ട്ടോ... ഷഹീയും ഷബീലും ഫ്രണ്ട്സും ഒക്കെ അടിച്ച് പൊളിക്കുകയാണ്.. കഷ്ടം നമ്മളെ കെട്ടിയോൻ കോന്തൻ അവിടെ മസിലും പിടിച്ച് മാറി നിൽക്കുന്നു... അത് പിന്നെ അങ്ങനെ ഒരു സാധനം ആയി പോയി പറഞ്ഞിട്ട് കാര്യം ഇല്ലാലോ.. സോങ് കേട്ടു നമ്മളെ കണ്ട്രോൾ മൊത്തം പോവുന്നുണ്ട്ട്ടോ... ഡാൻസ് കളിക്കാൻ തോന്നിയിട്ട് വയ്യ പിന്നെ എന്ത് ചെയ്യാനാ... ഇവിടെ ആയത് കൊണ്ട് സഹിച്ചു പിടിച്ച് നിൽക്കുകയാണ്... അപ്പോഴാ ഒരു ഭാഗത്ത്‌ ചെറിയ ഒരു ആൾക്കൂട്ടം നമ്മള് അങ്ങോട്ട് എന്താന്ന് നോക്കാൻ പോയപ്പോൾ ദേ എല്ലാം കൂടി മെഹന്തി ഇടുന്നു... ഇട്ട് കൊടുക്കുന്നത് നമ്മളെ സഹല... ശെരിക്കും അവൾ കല്യാണപ്പെണ്ണിന്റെ കൈകളിൽ അടിപൊളി ആയി മെഹന്തി ഇട്ട് കൊടുത്തിട്ടുണ്ട്... "എന്റെ പൊന്നേ... നീ ഇത്ര നന്നായിട്ട് ഒക്കെ മെഹന്തി ഇടുമോ... " "നിങ്ങള് എന്നെ കുറിച്ച് എന്താ വിചാരിച്ചേ... നിങ്ങൾക്ക് ഒരു കാര്യം അറിയുമോ... ഞാൻ ഒരു വലിയ സംഭവം ആണ്..." നമ്മള് അത് പറഞ്ഞപ്പോൾ പെണ്ണ് സ്വയം പൊക്കി പറഞ്ഞ് എവിടെക്കോ എത്തി... ഓളെ ഡയലോഗ് കേട്ടു എല്ലാരും ഒരേ ചിരിയാണ്... "സഹല.... എനിക്കും ഇട്ട് താ മെഹന്തി...." സൗണ്ട് കേട്ട ഭാഗത്ത്‌ നമ്മള് നോക്കി.... വേറെ ആരും അല്ലാട്ടോ നമ്മളെ സന തന്നെ... നമ്മള് ഓളെ നോക്കി ചിരിച്ചപ്പോൾ തിരിച്ചു കിട്ടിയത് പുച്ഛ ഭാവം ആണ്... പിന്നെ നമ്മളും വല്യ മൈൻഡ് ആക്കാൻ പോയില്ല... അല്ല പിന്നെ ഈ പെണ്ണിന് ഇത് എന്തിന്റെ കേടാണ്... നമ്മള് എന്തോ ഓളെ ചെയ്ത പോലെ.... അങ്ങനെ സനയുടെ കയ്യിൽ മെഹന്തി ഇട്ട് കഴിഞ്ഞപ്പോൾ നമ്മളും ചുമ്മാ ഓളെ മുന്നിലേക്ക് കൈ നീട്ടി കൊടുത്തു... നമ്മള് കൈ നീട്ടുന്നത് കണ്ടപ്പോൾ പെണ്ണ് നടുവിലും പിടിച്ചു നമ്മളെ നോക്കുകയാണ്... നമ്മള് നല്ലോണം ഒന്ന് ഇളിച്ചു സോപ്പ് ഇട്ടപ്പോൾ ഓള് നമ്മളെ കയ്യിലും ഇട്ട് തന്നു... നമ്മക്ക് പിന്നെ മെഹന്തി ഇടാൻ തുടങ്ങിയാൽ ഒരുപാട് ഇടണം... അത് കൊണ്ട് തന്നെ നമ്മക്ക് മെഹന്തി ഇട്ട് തരാൻ നിന്നിട്ട് നമ്മളെ സഹലക്ക് ശെരിക്കും പണി കിട്ടി... പിന്നെ നമ്മക്ക് അവിടെ സ്പെഷ്യൽ ആയിട്ട് റൂം ഒക്കെ ഒരുക്കിയിരുന്നു.. നമ്മളെ ബാഗ് ഒക്കെ അവിടെ ആണ് നമ്മളെ ഫോൺ ആണേൽ അതിലും.. അത് എടുക്കാൻ ആയി നമ്മള് റൂമിലേക്ക് നടന്നു... നടക്കാൻ ഒക്കെ നല്ല കഷ്ടപ്പാട് ആണുട്ടോ.. ഇത്രയും നേരം ഒരു കൈ കൊണ്ട് സാരിയിൽ പിടിച്ചാ നടന്നെ.. ഇതിപ്പോൾ മെഹന്തി ഇട്ടത് കൊണ്ട് അതും പറ്റുന്നില്ല... കഷ്ടപ്പെട്ട് അവസാനം നമ്മള് റൂമിൽ എത്തി... പടച്ചോനെ ഈ കയ്യും വെച്ച് ബാഗ് എങ്ങനെ തുറക്കും... നമ്മള് നമ്മളെ കയ്യിലെക്ക് നോക്കി.. ഹ്മ്മ്.. മെഹന്തി ഏകദേശം ഉണങ്ങിയിട്ടുണ്ട്... ഇനി കഴുകി കളഞ്ഞേക്കാം... നമ്മള് അതും കരുതി റൂമിലെ ബാത്‌റൂമിലേക്ക് ലക്ഷ്യം വെച്ച് നടന്നു... അവിടെ എത്തി ഡോർ തുറക്കാൻ നോക്കിയപ്പോൾ ആണ് അകത്തു നിന്ന് ആരോ ഡോർ തുറന്നെ... പെട്ടന്ന് തുറന്നതു കൊണ്ട് നമ്മളെ ബാലൻസ് ഒക്കെ പോയി... ഒറ്റ പോക്ക് ആയിരുന്നു ബാത്‌റൂമിന്റെ അകത്തേക്ക്... നമ്മള് വീണ്... കൂടെ ബാത്റൂമിന്റെ അകത്തു ഉണ്ടായ ആളും... അയാൾ നിലത്തും നമ്മള് അയാളെ നെഞ്ചത്തും... നമ്മള് വീഴും എന്ന് ഉറപ്പ് ആയപ്പോൾ തന്നെ കണ്ണ് അടച്ച് പിടിച്ചിരുന്നു.. വീണ് കഴിഞ്ഞ് നമ്മള് മെല്ലെ കണ്ണ് തുറന്നു നോക്കിയപ്പോൾ ദേ നമ്മളെ തന്നെ തുറിച്ചു നോക്കുന്ന രണ്ട് പൂച്ച കണ്ണുകൾ... എന്താ നിങ്ങൾക്ക് ആളെ പിടി കിട്ടിയില്ലേ... അങ്ങേര് തന്നെ നമ്മളെ കെട്ടിയോൻ കോന്തൻ... ഈ കോന്തനെ നമ്മള് ഇവിടെ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.. അതോണ്ട് തന്നെ ഓനെ കണ്ടപ്പോൾ നമ്മള് ഒന്ന് ഞെട്ടി... ************************************************ നമ്മളെ ഷർട്ടിൽ ചെറുതായി ജ്യൂസ് ആയത് കൊണ്ട് അത് കഴുകാൻ ആണ് നമ്മള് റൂമിലേക്ക് വന്നത്... ബാത്‌റൂമിൽ ഉള്ളപ്പോൾ പുറത്ത് റൂമിൽ ആരോ വന്നിനു എന്ന് നമ്മക്ക് മനസ്സിലായിന് പക്ഷെ ഈ പണ്ടാരം ഡോറിന്റെ അടുത്ത് ഉണ്ട്ന്ന് നമ്മള് കരുതിയില്ല... ഡോർ തുറന്നപ്പോൾ തന്നെ ആ മാക്രി നമ്മളെ മേത്തേക്ക് ഒരു വരവ് ആയിരുന്നു... പിന്നെ നിലത്ത് എത്തി.. നമ്മള് നോക്കുമ്പോൾ പെണ്ണ് നമ്മളെയും നോക്കി... "നിന്റെ കാലിൽ എന്താടി ചക്രം പിടിപ്പിച്ചിട്ടുണ്ടോ.." "നിങ്ങൾക്ക് എന്താ ഇതിന് അകത്തു ഉണ്ടേൽ, ഒന്ന് ശബ്ദം ഉണ്ടാക്കികൂടെ...." "അതേടി ഞാൻ ബാത്‌റൂമിൽ കയറി കഥാ പ്രസംഗം നടത്താം... മരിയാതിക്കു എണീറ്റ് പോടീ... " നമ്മള് അത് പറഞ്ഞപ്പോൾ പെണ്ണ് നമ്മളെ കൊഞ്ഞനം കുത്തി നമ്മളെ മേത്തു നിന്ന് എണീക്കാൻ ഉള്ള ശ്രമം നടത്തുകയാണ്.. പക്ഷെ നമ്മള് നോക്കിയപ്പോൾ പെണ്ണ് എന്തൊക്കെയോ കോപ്രായങ്ങൾ കാണിക്ക്ന്ന്.. "എടി... നീ എന്താ ഈ ചെയ്യുന്നേ..." "ഒന്ന് അടങ് മനുഷ്യാ... നമ്മളുടെ അരപ്പട്ട നിങ്ങളെ ഷർട്ടിൽ കുടുങ്ങിയിട്ട ആണ് ഉള്ളത്... സംഭവം നിങ്ങക്ക് മനസ്സിലായ.. ഈ പെൺപിള്ളേരു ഇപ്പോൾ സാരി ഒക്കെ ഇടുമ്പോൾ ചെറിയ മുത്ത് പോലത്തെ ഒരു സാധനം സാരിക്ക് പുറമെ അരയിൽ കേട്ടാർ ഇല്ലേ അത് തന്നെ സംഭവം... "ഊരാൻ പറ്റുന്നില്ലേൽ അത് പൊട്ടിച്ചു കളയെടി പുല്ലേ... " "അയ്യടാ... വേണേൽ നിങ്ങളെ ബട്ടൺസ് പൊട്ടിച്ചു കളയാം.. ഇത് ഞാൻ നശിപ്പിക്കില്ല... " "നാശം... നീ മരിയാതിക്കു എണീറ്റോ.. അല്ലേൽ ഞാൻ അത് പൊട്ടിച്ചു കളയും.. നമ്മള് അത് പറഞ്ഞപ്പോൾ ആ മാക്രി എഴുനേറ്റ് നിൽക്കാൻ പെടാ പാട് പെടുന്നുണ്ട്.. നമ്മളും ഒന്ന് സപ്പോർട്ട് ചെയ്തപ്പോൾ നമ്മള് രണ്ട് പെരും ഒരു വിതം എഴുനേറ്റ് നിന്നു... പക്ഷെ അത് ഇപ്പോഴും നമ്മളെ ഷിർട്ടിൽ തന്നെ കുടുങ്ങി കിടപ്പുണ്ട്... നമ്മളും അവളും പശ എടുത്ത് ഒട്ടിച്ചപോലെ ആണ് നിൽപ്പ്.. "എടി... നീ ഇത് എന്താ ചെയ്യാൻ പോണേ... എന്നെയും വലിച്ചോണ്ട് നീ ഇത് എവിടെ പോണേ..." "ഒന്ന് അടങ്ങി നിൽക്കു മനുഷ്യ.. നമ്മള് നമ്മളെ കയ്യിലെ ഈ മെഹന്തി ഒന്ന് കഴുകട്ടെ... " എന്നും പറഞ്ഞു നമ്മളെയും ഒന്നിച്ചു വലിച്ചോണ്ട് പോയി ഓളെ മെഹന്തി കഴുകി കളഞ്ഞു... "നേരെ നിൽക്ക്..." നമ്മളെ കലിപ്പോടെ നോക്കി കൊണ്ട് ഓള് അത് പറഞ്ഞപ്പോൾ നമ്മക്ക് ശെരിക്കും ചിരിയാണ് വന്നത്... ശെരിക്കും ഈ പെണ്ണ് ചൂടാവുംമ്പോൾ മുമ്പ് എടുത്ത് കൊണ്ട് പോയി കിണറ്റിൽ ഇടാൻ ആണ് തോന്നാറുള്ളത് ഇപ്പോൾ അതൊക്കെ നമ്മള് എൻജോയ് ചെയ്യുന്നുണ്ടോ എന്ന് ഒരു സംശയം.... നമ്മള് ഇതൊക്കെ ആലോചിച്ചു നിൽക്കുമ്പോ പെണ്ണ് അത് ഊരിഎടുക്കാൻ കഷ്ടപ്പെടുകയാണ്... ഇങ്ങനെ പോയാൽ ഇന്ന് ഫുൾ ഇതിനകത്ത് തന്നെ ആയിപോവും.. നമ്മള് പിന്നെ നമ്മളെ ഷിർട്ടിന്റെ ബട്ടൺ അങ്ങ് പൊട്ടിച്ചു കളഞ്ഞ്... അല്ല പിന്നെ.. ഇങ്ങനെ ഇത് ഊരും വരെ ഇവിടെ പോസ്റ്റ്‌ പോലെ നിൽക്കാൻ ഉള്ള ക്ഷമ ഒന്നും നമ്മക്ക് ഇല്ലാ... "എന്ന പിന്നെ ഇത് നേരെത്തെ അങ്ങ് ചെയ്താ പോരെ..." നമ്മള് ഷർട്ടിന്റെ ബട്ടൺ പൊട്ടിച്ചത് കണ്ടപ്പോൾ നമ്മളെ നോക്കി കൊഞ്ഞനം കുത്തി കൊണ്ട് ഓള് ഈ ഡയലോഗും അടിച്ച് ബാത്റൂമിന്റെ ഡോർ തുറന്നതും പുറത്ത് ഉള്ള ആളെ കണ്ടപ്പോൾ ഓളും നമ്മളും ഒരുപോലെ അന്തം വിട്ട് പോയി... വേറെ ആരും അല്ല.. ഇങ്ങനെ ഉള്ള സമയങ്ങളിൽ കൃത്യ സമയം നോക്കി എത്തുന്ന ഒരു അവതാരം ഇല്ലേ നമ്മളെ അനിയൻ ഷഹീ... ആ തെണ്ടി തന്നെ... നമ്മള് ഓനെ നോക്കി ഒരു അവിഞ്ഞ ചിരി ചിരിച്ചു പുറത്തേക്ക് ഇറങ്ങി... നമ്മള് നമ്മളെ കെട്ടിയോള് മാക്രിയെ നോക്കിയപ്പോൾ പെണ്ണും ആകെ ചമ്മി സൈക്കിളിൽ നിന്ന് വീണ ഒരു ഇളിയിൽ ആണ്... " എന്താ ഇക്കാ.... കൂറ പിന്നെയും വന്ന.... " നമ്മളെ നോക്കി ഇളിച്ചോണ്ട് ഷഹി അത് പറഞ്ഞപ്പോഴാ നമ്മള് അന്നത്തെ ആ സംഭവം ഓർത്തത്... എന്താന്ന് നിങ്ങൾക്ക് ഓർമയില്ലേ.. ഇനി നമ്മള് പറയണ്ടാലോ... ചെക്കൻ ആണേൽ നമ്മളെ നോക്കി അലാക്കിലെ ചിരിയാണ്.. ഓനെ പറഞ്ഞിട്ട് കാര്യമില്ലാ നമ്മളെ കോലം അങ്ങനെ അല്ലെ.. ഷർട്ടിന്റെ ബട്ടൺ ഒക്കെ അഴിച്ചു ബോഡിയും കാണിച്ച് ഇങ്ങനെ ബാത്‌റൂമിൽ നിന്ന് ഇറങ്ങിയാ ആരായാലും തെറ്റ് ധരിച്ചു പോവും... "നീ എന്താ കൂറയെ പിടിക്കാൻ വന്നതാണോ..." നമ്മള് മുഖത്തേ ചമ്മൽ ഭാവം മാറ്റി വെച്ച് ഓനോട്‌ ചോദിച്ചു... "അതിന് ഈ കൂറയെ നിങ്ങൾക്ക് മാത്രല്ലേ കാണാൻ പറ്റു... പിന്നെ നമ്മള് എങ്ങനെ പിടിക്കാനാ..." ചെക്കന്റെ മറുപടി കേട്ടു സത്യം പറയാലോ തിരിച്ചു നമ്മക്ക് ഒന്നും പറയാൻ പറ്റിയില്ല... അത് കൊണ്ട് കൂടുതൽ അവിടെ നിന്ന് ചമ്മാതെ ബാഗ് തുറന്ന് വേറെ ഒരു ഷർട്ട്‌ എടുത്ത് ഇട്ട് ഓനെ ഒന്ന് നോക്കി പേടിപ്പിച്ചു നമ്മള് അവിടെ നിന്ന് മെല്ലെ മുങ്ങി... ************************************************ ശെരിക്കും നമ്മക്ക് ഷഹീടെ മുഖം നോക്കാൻ നല്ല ചടപ്പ് തോന്നി... നമ്മളെ കെട്ടിയോൻ മെല്ലെ മുങ്ങി... ഷഹീ നമ്മളെ നോക്കി ഇളിക്കുന്നുണ്ട്... നമ്മള് തിരിച്ചും നല്ലോണം ഇളിച്ചു കൊടുത്തു... " നീ എന്താ വന്നെ.. നിന്റെ മുഖം കണ്ടിട്ട് കാര്യമായി എന്തോ പറയാൻ ഉള്ളത് പോലെ ഉണ്ടല്ലോ... " നമ്മള് ബുദ്ധി പരമായി വിഷയം മാറ്റി... "ആ അതെ ഞാൻ നേരത്തെ പറഞ്ഞിരുന്നില്ലേ നിങ്ങൾക്ക് ഒരു സർപ്രൈസ് ഉണ്ടെന്ന് അതിന് ഉള്ള സമയം ആയി നിങ്ങള് വേഗം ഹാളിലേക്ക് വാ... " നമ്മളെ നോക്കി ഇളിച്ചോണ്ട് അതും പറഞ്ഞ് ചെക്കൻ ഹാളിലേക്ക് നടന്നു.. കൂടെ നമ്മളും... നമ്മള് ആണേൽ അത് അറിയാൻ ഉള്ള ഒടുക്കത്തെ ആകാംഷയിൽ ആണ്... ഹാളിൽ എത്തിയപ്പോൾ എല്ലാരും അവിടെ കൂടി നിന്നിട്ട് ഉണ്ട്.. സോങ് ഒക്കെ നിർത്തി വെച്ച് കയ്യില് മൈക്കും പിടിച്ചു നിൽക്കുകയാണ് നമ്മളെ ഷബീൽ.. നമ്മളെ കെട്ടിയോൻ അവിടെ ഒരു ചെയറിൽ ഇരിപ്പുണ്ട്.. നമ്മള് പോയി നഹലയും സഹലയും സനയും ഒക്കെ ഇരുന്ന സ്ഥലത്ത് പോയി അവരെ കൂടെ ഇരുന്നു... അപ്പോഴാ.. ചിരിച്ചോണ്ട് നമ്മളെ ഷഹീ ഷബീടെ കയ്യിൽ നിന്ന് മൈക്ക് വാങ്ങിയത്... "ഹായ് എവെരിബഡി.... നിങ്ങളെ ഒക്കെ ഇവിടെ വിളിച്ചു കൂട്ടിയത് വേറെ ഒന്നും അല്ല.. ഇത് ഒരു മാരേജ് ഫങ്ക്ഷൻ ആണല്ലോ .. ഇവിടെ എല്ലാരും പാട്ടും ഡാൻസും ഒക്കെ ആയി അടിച്ച് പൊളിയിലും ആണ്... എങ്കിലും നമ്മക്ക് ഒരു രസത്തിന് ഒരു പുതിയ ഐറ്റം ചെയ്താലോ... ഈ ആഘോഷം ഒന്ന് കൂടി ഒന്ന് അടിപൊളി ആക്കാൻ വേണ്ടി നമ്മള് ഇപ്പോൾ ഒരു അടിപൊളി ഗെയിം നടത്താൻ പോവുകയാണ്...." അത് നമ്മളെ ഷഹീ വിളിച്ചു പറഞ്ഞപ്പോഴേക്കും അവിടെ കയ്യടിയുടെയും വിസിലടിയുടെയും ബഹളം ആയിരുന്നു... "പെയർ ഗെയിം ആണ്... അതായത് നമ്മളെ ഭാഷയിൽ പറഞ്ഞാൽ കെട്ടിയോളും കെട്ടിയോനും ഒന്നിച്ചുള്ള ഗെയിം... നിങ്ങൾക്ക് ഒരു പിടുത്തവും കിട്ടിയില്ലാ എന്ന് നമ്മക്ക് അറിയാം നമ്മള് ശെരിക്കും പറഞ്ഞ് തരാം.. ഇവിടെ നമ്മക്ക് പേര് തന്നിട്ട് ഉള്ളത് 6 പെയർ ജോഡികൾ ആണ്... ഇവരുടെ മത്സരം എന്താ എന്ന് വെച്ചാൽ... ആദ്യം നമ്മള് 5 ചോദ്യങ്ങൾ ഉള്ള ഒരു പേപ്പർ മത്സരിക്കുന്ന 6 ഭർത്താക്കാന്മാരുടെ കയ്യിൽ കൊടുക്കും.. സ്വന്തം ജീവിതവും സ്വഭാവവും വെച്ച് അതിലുള്ള ചോദ്യത്തിന്റെ ആൻസർ ഭർത്താക്കന്മാർ എഴുതണം... പിന്നെ സെയിം ചോദ്യങ്ങൾ നമ്മള് ഭാര്യമാർക്ക് കൊടുക്കും.. പക്ഷെ അവർ എഴുതേണ്ടത് അവരുടെ ഭർത്താവിന്റെ സ്വഭാവം വെച്ച് ആണ്.. അവസാനം ഏത് ജോഡികളാനോ ഏറ്റവും കൂടുതൽ സെയിം ആൻസർ എഴുതിയത് അവർ ആയിരിക്കും വിജയി.... അപ്പൊ എല്ലാർക്കും മനസ്സില്ലയല്ലോ... നമ്മക്ക് നോക്കണ്ടേ ഏതൊക്കെ കെട്ടിയോള് മാര് സ്വന്തം കെട്ടിയോനെ കുറിച്ച് ശെരിക്കും മനസ്സിലാക്കി എന്ന്... ഇനി നമ്മള് നമ്മക്ക് പേര് നൽകിയ ജോഡികളെ വിളിക്കും.. അപ്പൊ അവര് നമ്മളെ അടുത്ത് വന്ന് നിൽക്കണംട്ടാ.... അപ്പൊ തുടങ്ങാലേ... നിങ്ങൾ എല്ലാരും റെഡി അല്ലെ.... "Yesss......... " അവനത് പറഞ്ഞപ്പോ തന്നെ എല്ലാരും ആവേശത്തോടെ അലറി... അപ്പൊ പേര് വിളിക്കുകയാണ്... 1 മത്തെ ജോഡി... ആഷിഖ് ആൻഡ് ഷംന... "2 മത്തെ... സാജിദ് ആൻഡ് ആമില... 3 മത്തെ ജോഡി.. അഷ്‌റഫ്‌ ആൻഡ് സഫ്‌വാന... 4 മത്തെത്... ജംഷീർ ആൻഡ് ഷംസീന... 5 മത്തെ ജോഡി.. ഷാഹിൽ ആൻഡ് ഇശൽ... ആൻഡ് ലാസ്റ്റ് ജോഡി നമ്മളെ സ്വന്തം കാക്കു ആൻഡ് ബാബി.. ഹബീബ് റഹ്മാൻ ആൻഡ് സായാന.... "വാട്ട്‌......" ഒന് നമ്മളെ പേര് വിളിച്ചതും നമ്മള് ആകെ അന്തം വിട്ട് ഇരുന്നെടുത്ത് നിന്ന് എണീറ്റ് നിന്ന് പോയി... നമ്മള് നമ്മളെ കെട്ടിയോനെ നോക്കിയപ്പോൾ നമ്മളെ സെയിം അവസ്ഥയിൽ ഇരുന്നെടുത്ത് നിന്ന് എണീറ്റ് അന്തം വിട്ട് നിൽക്കുകയാണ് ആ കോന്തനും... തുടരും......... Rizvana Richu ❤ ************************************************ Next പാർട്ട്‌... feb 15 പ്ലീസ്‌ വെയിറ്റ്.....❤❤
53.6k views
8 days ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post
Share on other apps
Facebook
WhatsApp
Unfollow
Copy Link
Report
Block
I want to report because