@rizanabinthrasheed
@rizanabinthrasheed

✯Rizana............♡♡

എന്റെ ലക്ഷ്യവും യാത്രയും നിന്നിലേക്കാണ് യാ ഇലാഹി.... !!! ആരാധന പടച്ചോനോട് മാത്രം.... Hijabi Girl☘️

നൂറ്റാണ്ടുകള്‍ക്കു മുമ്പ് ആയിരക്കണക്കിന് മനുഷ്യരുടെ ഇച്ഛാശക്തിയുടേയും, കഠിനാധ്വാനത്തിന്റെയും ഫലമായി ഉയര്‍ന്നുവന്ന വസ്മയങ്ങളാണവ. എന്നാല്‍, ലോകത്തില്‍ ഇന്ന് നിലനില്‍ക്കുന്ന ഏറ്റവും വലിയ അത്ഭുതമേതാണെന്ന് ചോദിച്ചാല്‍, അത് പരിശുദ്ധ ഖുര്‍ആന്‍ എന്ന ഒരു ഗ്രന്ഥമാണെന്ന് നിസ്സംശയം പറയാം. അന്ധവിശ്വാസങ്ങള്‍ സൃഷ്ടിച്ച അധമത്വം പേറിക്കൊണ്ടിരുന്ന, മദ്യത്തിലും മദിരാക്ഷിയിലും മയങ്ങിക്കിടന്നിരുന്ന, ഗോത്രമഹിമയുടെ പേരില്‍ തമ്മിലടിച്ച് ചോരചിന്തുന്നതില്‍ യാതൊരുവിധ വൈമനസ്യവുമില്ലാതിരുന്ന, അറിവിന്റെ രംഗത്ത് വട്ടപ്പൂജ്യം മാത്രമായിരുന്ന, ചികിത്സാരംഗത്ത് ഒന്നുമല്ലാതിരുന്ന, കാര്‍ഷികമായി പിന്നോക്കം നിന്നിരുന്ന, രാഷ്ട്രീയവും സൈനികവുമായി അസംഘടിതരായിരുന്ന ഒരു ജനതയെ, വെറും ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍കൊണ്ട് മാനവികതയുടെ പരമശീര്‍ഷത്തില്‍ എത്തിക്കുവാന്‍ കഴിഞ്ഞ ഗ്രന്ഥമാണ് ഖുര്‍ആന്‍. ഇങ്ങനെയൊരു വിപ്ളവത്തിന് നേതൃത്വം കൊടുത്ത മുഹമ്മദ് നബി(സ) യോളം പോന്ന ഒരു വിപ്ളവകാരി ലോകചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ടാണല്ലോ, ലോകചരിത്രത്തെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തികളില്‍ ഒന്നാമന്‍ മുഹമ്മദ് നബി(സ) ആണെന്ന്, പ്രശസ്ത ചരിത്രപണ്ഡിതനായ മൈക്കള്‍. എച്ച്. ആര്‍ട്ട്, 1978 ല്‍ ന്യൂയോര്‍ക്കില്‍ പ്രസിദ്ധീകരിച്ച തന്റെ ഗ്രന്ഥമായ 'ഠവല 100 അ ഞമിസശിഴവേല ാീശിെേളഹൌലിശേമഹ ുലൃീി ശി ഒശീൃ്യ' എന്ന ഗ്രന്ഥത്തില്‍ വിശദീകരിക്കുന്നത്. ഇദ്ദേഹം ഒരു മുസ്ലീമല്ല. സത്യസന്ധമായി ചരിത്രം പഠിച്ച ഒരു പണ്ഡിതന്‍ മാത്രം. #⚛️ യുക്തിവാദം #🙏🏼 ഭക്തി #🕋 Juma mubarak..🕋🕌🌙
#

⚛️ യുക്തിവാദം

⚛️ യുക്തിവാദം - CZ - ShareChat
1k കണ്ടവര്‍
3 ദിവസം
*😝😝യുക്തനും മകനും പിന്നെ ഖുര്‍ആനിലെ യുദ്ധവും..!*🤔🤔🤔 'ഡാ എഴുനേല്‍ക്കെടാ..' നട്ടുച്ചയായിട്ടും കിടന്നുറങ്ങുന്ന മകന്റെ നേരെ യുക്തന്‍ അട്ടഹസിച്ചു.. കണ്ണുതിരുമ്മി മകന്‍ ചോദിച്ചു, 'എന്താ പറഞ്ഞേ..?' 'എഴുന്നേല്‍ക്കാന്‍...' 'അത് ശരി.. ഇന്നലെ രാത്രി അച്ഛന്‍ യുക്തിവാദി ഗ്രൂപ്പില്‍ ഇട്ട പോസ്റ്റും വായിച്ചോണ്ടിരുന്ന എന്നോട് അച്ഛന്‍ എന്തായിരുന്നു പറഞ്ഞത്‌?' 'ഉറങ്ങാന്‍..' 'ആഹാ, ഈ അച്ഛനെന്താ പ്രാന്തായോ? ഇന്നലെ എന്നോട് ഉറങ്ങാന്‍ പറഞ്ഞു, ഇന്നിപ്പോള്‍ എഴുനേല്‍ക്കാന്‍ പറയുന്നു.. പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറയുന്ന തരത്തിലേക്ക് അച്ഛന്‍ എത്തിയോ?' 'എന്താടോ പൊട്ടാ നീ പറയുന്നത്? പാതിരാത്രി ആയിട്ടും ഖുര്‍ആനിലെ യുദ്ധത്തെ പറ്റി ഞാനിട്ട പോസ്റ്റും വായിച്ചിരുന്ന നിന്നോട് ഞാന്‍ ഉറങ്ങാന്‍ പറഞ്ഞു.. നട്ടുച്ച ആയിട്ടും എഴുനേല്‍ക്കാത്ത നിന്നോട് എഴുനേല്‍ക്കാനും പറഞ്ഞു.. രണ്ടും രണ്ടു സന്ദര്‍ഭത്തില്‍ അല്ലെ? അതെങ്ങനെയാ പരസ്പര വിരുധമാകുന്നത്?' 'അത് ശരി.. അപ്പോള്‍ പറയുന്ന കാര്യങ്ങളുടെ സാഹചര്യം അനുസരിച്ച് വേണമല്ലേ കാര്യങ്ങള്‍ മനസ്സിലാക്കാന്‍? ഇത് തന്നെയല്ലേ അച്ഛാ മുസ്‌ലിംകളും പറയുന്നുള്ളൂ.. ഖുര്‍ആനില്‍ അന്യമതസ്ഥരോട് നല്ല നിലയില്‍ വര്‍ത്തിക്കാനും അവരോടു നന്മ ചെയ്യാനും അവര്‍ക്ക്‌ വിശക്കുന്നെങ്കില്‍ ആഹാരമെത്തിക്കാനും പറയുന്നു.. എന്നാല്‍ യുദ്ധക്കളത്തില്‍ തന്നെ കൊല്ലാന്‍ വാളോങ്ങി വരുന്ന എതിര്‍ പട്ടാളക്കാരനെ കണ്ടാല്‍ അവനെ വധിക്കാനും പറയുന്നു.. അച്ഛന്‍ ഒന്ന് ചിന്തിച്ചു നോക്കൂ, ഇന്ത്യയും പാക്കിസ്ഥാനും യുദ്ധമുണ്ടായാല്‍ പാക്കിസ്ഥാന്‍ പട്ടാളക്കാരനെ യുദ്ധക്കളത്തില്‍ കണ്ടാല്‍ ഇന്ത്യന്‍ പട്ടാളക്കാരന്‍ കെട്ടിപ്പിടിച്ചു മുത്തം കൊടുക്കുകയാണോ അതോ വെട്ടിക്കൊല്ലുകയാണോ ചെയ്യുക? അത് തന്നെയല്ലേ ഖുര്‍ആനിലും പറഞ്ഞത്‌? യുദ്ധരംഗത്ത് ശത്രുവിനെ കണ്ടാല്‍ വധിക്കുക എന്ന വചനം എടുത്തിട്ട് കണ്ടോ മുസ്‌ലിംകള്‍ അല്ലാത്തവരെ കണ്ടാല്‍ അപ്പോള്‍ തന്നെ വധിക്കണം എന്ന് ഖുര്‍ആനില്‍ പറയുന്നു എന്ന് പറഞ്ഞ് അച്ഛന്‍ ഇട്ട പോസ്റ്റ്‌ മാന്യമായി പറഞ്ഞാല്‍ ചെറ്റത്തരം അല്ലെ? ഓരോ വചനത്തിനും അതിന്റേതായ സാഹചര്യങ്ങള്‍ ഉണ്ട്.. യുദ്ധക്കളത്തില്‍ പാലിക്കേണ്ട കല്പനയല്ല സമാധാനത്തോടെ ജീവിക്കുന്ന നാട്ടില്‍ ഒരു മുസ്‌ലിം പാലിക്കേണ്ടത്.. അത് മറച്ചു വെച്ച് കണ്ടോ മുസ്‌ലിംകള്‍ അമുസ്ലിംകളെ കണ്ടേടത്തു കൊല്ലാന്‍ കാത്തു നില്‍ക്കുന്നവരാണ് എന്ന് പറയല്‍ 'എഴുനേല്‍ക്കെടോ' എന്ന് രാവിലെ പറയുന്നതും 'ഉറങ്ങേടോ' എന്ന് രാത്രി പറയുന്നതും വൈരുദ്ധ്യം ആണെന്ന് പറയുന്നതിനേക്കാള്‍ വിഡ്ഢിത്തമല്ലേ? സാഹചര്യം മറച്ചു വെച്ച് ഇമ്മാതിരി കോപ്രായങ്ങള്‍ നടത്തിയാല്‍ ജനം അത് മനസ്സിലാക്കില്ലെന്നാണോ അച്ഛന്‍ കരുതിയത്? രാവിലെ തന്നെ 'സാഹചര്യം' വഷളാകുമെന്ന് കണ്ടു യുക്തന്‍ തിരക്കിട്ട് അടുത്ത 'വചനം' തിരക്കി ഇറങ്ങി.. അതിലെങ്കിലും 'സാഹചര്യം' ശരിയാകണേ എന്ന പ്രാര്‍ത്ഥനയോടെ... ഓ സോറി.. യുക്തന്മാര്‍ക്ക് പ്രാര്‍ഥിക്കാന്‍ ദൈവമില്ലല്ലോ..! *✍-Abdulla Basil CP*✍ #⚛️ യുക്തിവാദം #🙏🏼 ഭക്തി #🕋 Juma mubarak..🕋🕌🌙
#

⚛️ യുക്തിവാദം

⚛️ യുക്തിവാദം - Jacob Prince സ്വന്തം ആരാധനാലയം ആയാലും മറ്റുള്ളവരുടെ ആയാലും മൂന്നു ആവർത്തി ഖുർആൻ വായിച്ച ഞാൻ നിഷ്കളങ്കരായ ജനങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ പറയുന്ന ഭാഗം എവിടെയും കണ്ടില്ല . 1h Like Reply Cathar Vattenmaal മാ 49 29 Comments 6 Shares - ShareChat
923 കണ്ടവര്‍
6 ദിവസം
*❓മനുഷ്യന്റെ പുന:സൃഷ്ടി സാധ്യമാണോ?* ✅ചരിത്രത്തില്‍ ഏറ്റവും അധികം ചോദ്യം ചെയ്യപ്പെട്ടതും സംശയിക്കപ്പെട്ടതുമായ വിശ്വാസമത്രെ മരണാനന്തരം ഒരു ജീവിതമുണ്ടെന്ന വിശ്വാസം. മരിച്ചതിനുശേഷം തിരിച്ചുവന്നവരാരുമില്ല എന്നത് അതിനുള്ള മുഖ്യന്യായവുമാണ്. മനുഷ്യന് ദൈവം രണ്ട് സവിശേഷ കഴിവുകള്‍ നല്‍കിയിട്ടുണ്ട്. അതിലൊന്ന്, കാര്യത്തില്‍നിന്ന് കാരണം കണ്ടെത്താനുള്ള കഴിവാണ്. മറ്റൊന്ന് ലക്ഷണങ്ങളില്‍നിന്ന് ഫലം കണ്ടെത്താനുള്ള കഴിവുമാണ്. കാര്യത്തില്‍നിന്ന് കാരണം കണ്ടെത്താനുള്ള കഴിവുള്ളതുകൊണ്ടാണ് സൃഷ്ടികളാകുന്ന കാര്യത്തില്‍നിന്ന് സ്രഷ്ടാവാകുന്ന കാരണത്തെ മനുഷ്യന്‍ കണ്ടെത്തുന്നത്. ഇതുപോലെ ലക്ഷണങ്ങളില്‍നിന്ന് ഫലം കണ്ടെത്താനുള്ള കഴിവ് ഉപയോഗപ്പെടുത്തി ഇഹലോക ജീവിത ലക്ഷണങ്ങള്‍ നിരീക്ഷിച്ചാല്‍ ഒരു പരലോക ജീവിത സാധ്യതയെ കണ്ടെത്താം. മനുഷ്യജീവിതത്തിന് പ്രധാനമായും മൂന്ന് ഘട്ടങ്ങളുണ്ടത്രെ. അതില്‍ ഒന്നാം ഘട്ടം പത്തുമാസത്തോളം ദൈര്‍ഘ്യമുള്ള ഗര്‍ഭാശയ ജീവിതമാണ്. കര്‍മ ജീവിതത്തിന്റെ മുന്നോടിയായ കര്‍മ രഹിത ജീവിതമാണിവിടെ. രണ്ടാം ഘട്ടം അതിനേക്കാള്‍ ദൈര്‍ഘ്യമുള്ള ജനനാന്തര ജീവിതമാണ്. അത് കര്‍മജീവിതമാണ്. മൂന്നാം ഘട്ടം അനന്തമായ മരണാനന്തര ജീവിതമാണ്. അത് കര്‍മഫലം അനുഭവിക്കുന്ന ജീവിതമത്രെ. ഒന്നാം ഘട്ട ജീവിതത്തിന്റെ ലക്ഷണങ്ങള്‍ ഒരു രണ്ടാം ഘട്ട ജീവിതത്തിന്റെ സാധ്യതകളെ വിളിച്ചു പറയുന്നതായി കാണാം. വെളിച്ചം കടക്കാത്ത ഗര്‍ഭാശയ ലോകത്തു വെച്ച് കുഞ്ഞിന് കണ്ണുകളുണ്ടാവുന്നത് കാണാന്‍ വേണ്ടിയാണല്ലോ. ഗര്‍ഭാശയത്തില്‍വെച്ച് പക്ഷേ, കാണാന്‍ കഴിയില്ല. അതിനര്‍ഥം കണ്ണുകള്‍ സൃഷ്ടിക്കപ്പെട്ടതിന്റെ ഉദ്ദേശ്യം പൂര്‍ത്തിയാവണമെങ്കില്‍ മറ്റൊരു ഘട്ടത്തിലേക്ക് വരണമെന്നാണ്. കുഞ്ഞിന് കാലുകളുണ്ടാവുന്നത് നടക്കാന്‍ എന്ന ഉദ്ദേശ്യത്തോടെയാണ്. ഗര്‍ഭാശയത്തിലൂടെ, പക്ഷേ നടക്കാനാവില്ല. അതുകൊണ്ടുതന്നെ കാലുകള്‍ സൃഷ്ടിക്കപ്പെട്ടതിന്റെ ഉദ്ദേശ്യം പൂര്‍ത്തിയാവണമെങ്കില്‍, നടക്കാന്‍ പറ്റുന്ന മറ്റൊരു ലോകത്ത് വരണം. ഇങ്ങനെ ഗര്‍ഭാശയത്തില്‍ വെച്ചുണ്ടാകുന്ന ഓരോ അവയവവും ഒരു പുതിയ ലോകത്തെ തേടുന്നു. ഒന്നാം ഘട്ട ജീവിതത്തില്‍തന്നെ രണ്ടാം ഘട്ട ജീവിതത്തിനുള്ള ന്യായങ്ങളും തെളിവുകളുമുണ്ടെന്നര്‍ഥം. ജനനാന്തരം കര്‍മഭൂമിയില്‍ ജീവിക്കുന്ന മനുഷ്യന് നീതിബോധം അഥവാ ധര്‍മബോധം എന്നൊന്നുണ്ടല്ലോ. അതുകൊണ്ടുതന്നെ മനുഷ്യന്റെ കര്‍മങ്ങള്‍ക്ക് ഭൗതികഫലം മാത്രമല്ല ധാര്‍മിക ഫലം കൂടിയുണ്ട്. മനുഷ്യനില്‍ നിലനില്‍ക്കുന്ന നീതിബോധത്തിന് കൃത്യമായ ചില തേട്ടങ്ങളുണ്ട്. അതനുസരിച്ച് സല്‍കര്‍മിക്ക് രക്ഷയും ദുഷ്‌കര്‍മിക്ക് ശിക്ഷയും നിരപരാധിക്ക് നീതിയും ലഭിക്കണം. ഈ തേട്ടം പൂര്‍ത്തീകരിക്കാനാണ് കോടതിയും വിചാരണയും ശിക്ഷാ സംവിധാനങ്ങളും മനുഷ്യന്‍ ഒരുക്കിയത്. എന്നാല്‍ നീതിബോധത്തിന്റെ തേട്ടങ്ങളെ പൂര്‍ത്തിയാക്കാന്‍ ഈ സംവിധാനങ്ങള്‍ക്കാകുമോ? രണ്ട് ഉദാഹരണങ്ങള്‍: ഒന്ന്, കത്തിക്കൊണ്ടിരിക്കുന്ന വീടിനകത്ത് കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച ഒരു വ്യക്തി അതിനിടയില്‍ വെന്ത് മരിക്കുന്നു. രണ്ട്, വീട്ടുടമസ്ഥനെയും ഭാര്യാസന്താനങ്ങളെയും ക്രൂരമായി കൊലപ്പെടുത്തി കിട്ടാവുന്നത്ര സമ്പത്ത് വാരിക്കൂട്ടി പുറത്തിറങ്ങി ഓടുന്നതിനിടയില്‍ കള്ളനും കൊലയാളിയുമായ ഒരാള്‍ കിണറ്റില്‍ വീണ് മരണപ്പെടുന്നു. ഈ രണ്ട് സംഭവങ്ങളില്‍ മനുഷ്യന്റെ നീതിബോധം മൂന്നു കാര്യങ്ങള്‍ തേടുന്നു. വീട്ടുകാരെ രക്ഷപ്പെടുത്തുന്നതിനിടയില്‍ മരണപ്പെട്ട വ്യക്തിയുടെ കര്‍മം ഭൗതികാര്‍ഥത്തില്‍ പരാജയപ്പെട്ടു. അതൊരു പാഴ്‌വേലയായി. എന്നാല്‍ ധാര്‍മികതലത്തില്‍ വിലയിരുത്തുമ്പോള്‍ അത് പ്രതിഫലാര്‍ഹമായ മഹത് കര്‍മമാണ്. രണ്ടാമത്തെ സംഭവത്തില്‍ കള്ളനായ കൊലയാളിക്ക് ശിക്ഷയും നിരപരാധികളായ കുടുംബാംഗങ്ങള്‍ക്ക് നീതിയും കിട്ടണം. മനുഷ്യന്റെ നീതിബോധത്തിന്റെ ഈ തേട്ടങ്ങളെ പൂര്‍ത്തീകരിക്കാന്‍ മനുഷ്യനിര്‍മിതമായ ഏത് സംവിധാനങ്ങള്‍ക്കാണാവുക? ഇത് പൂര്‍ത്തിയാവാത്തിടത്തോളം ജീവിതകഥ അപൂര്‍ണമാണ്. ഇതിനൊരു പൂര്‍ണത ഉണ്ടാവേണ്ടതില്ലേ? മനുഷ്യന് നീതിബോധമുണ്ടെന്നിരിക്കെ മനുഷ്യനെ സൃഷ്ടിച്ച ദൈവത്തിനും അതുണ്ടാവുമെന്നുറപ്പല്ലേ. എന്നിരിക്കെ ജീവിതകഥ ഇവിടെ അവസാനിപ്പിക്കുമോ? *പിന്‍കുറി:* കണ്ണിന്റെ തേട്ടം നോട്ടമാണ്. അത് ഗര്‍ഭാശയലോകത്ത് പൂര്‍ത്തിയാവുന്നില്ല. ജനനാന്തരം ഈ ലോകത്താണത് പൂര്‍ത്തിയാവുന്നത് എന്നത് പോലെ നീതിബോധത്തിന്റെ തേട്ടം ഇവിടെ പൂര്‍ത്തിയാവുന്നില്ല. മരണാനന്തരം മറ്റൊരു ലോകത്ത് അത് പൂര്‍ത്തിയാവാതിരിക്കുമോ? മനസാക്ഷി കോടതിയുടെ തേട്ടം മനുഷ്യനിര്‍മിത കോടതിക്ക് പരിഹരിക്കാനാവുകയില്ലെന്നിരിക്കെ ‘ദൈവിക കോടതി’യുടെ സാധ്യത നിരാകരിക്കുന്നതെങ്ങനെ? #⚛️ യുക്തിവാദം #🙏🏼 ഭക്തി #🕋 Juma mubarak..🕋🕌🌙
#

⚛️ യുക്തിവാദം

⚛️ യുക്തിവാദം - താങ്കൾ അറിയാതെ പോകരുത് . . ! താഴെക്കാണുന്ന ചാർട്ട് ഒന്ന് ശ്രദ്ധിക്കു . തകൾ എത്ര വയസുള്ള വ്യക്തിയാണെന്ന് ചാർട്ടിൽ നിന്ന് - - ത ടുക്കുക . രാളുടെ 20 മുതൽ 10 വയസു വരെയുള്ള കണക്കാണിത് . രാൾ 70 വയസ് വരെ ഈ ഭൂമിയിൽ ജീവിച്ചാൽ ആകെ ലഭിക്കുന്നത് 25550 ദിവസം മാത്രമാണ് . പ്രായം താങ്കൾ ഇതുവരെ ഭൂമിയിൽ ചെലവഴിച്ച് ദിവസങ്ങൾ ഇനി ശേഷിക്കുന്ന ദിവസങ്ങൾ 20 വയസ് 7300 18250 9125 16425 10950 14600 12775 12775 14600 10950 16425 9125 18250 1300 20075 5475 21900 3650 237 25 1825 25550 ഇനിയുള്ള ദിവസങ്ങളെ | എതു പേരും വിളിക്കാം അതിശയം തോന്നുന്നു , അല്ലേ . . . ! അതെ , മനുഷ്യജീവതം ഇത്രമാത്രം . - ShareChat
1.9k കണ്ടവര്‍
10 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം