@romantic_queen
@romantic_queen

priya Achuz

story nale ullu bc anu😓

#

📔 കഥ

🔥ആമീ🔥 പാർട്ട്-4 .................…….............................................. ഈയിടെയായുള്ള ആദിയേട്ടന്റെ പെരുമാറ്റം കാണുമ്പോൾ ഒന്നും പറയണ്ടായിരുന്നുവെന്ന് തോന്നി.തമ്മിൽ കാണുന്നത് പോലും കുറഞ്ഞിരിക്കുന്നു.ഞാൻ ട്യൂഷന് പോകുന്ന സമയം നോക്കിയാണ് ആദിയേട്ടൻ വീട്ടിലേക്ക് വരുന്നത്.തിരികെ ഞാൻ വരുന്നതിന് മുൻപേ മടങ്ങി പോകും.അന്നത്തെ സംഭവത്തിന് ശേഷം പെങ്ങളെന്നെ പരിഗണന പോലും ഇപ്പോൾ കിട്ടാതെയായി. ക്ലാസ്സ് കഴിഞ്ഞു അജുവേട്ടൻറെ കൂടെയായിരുന്നു വീട്ടിലേക്ക് പോകുന്നത്.കാരണം ആ സമയങ്ങളിൽ ആദിയേട്ടൻ അപ്രത്യക്ഷനാവുമായിരുന്നു.ഒരുതരം ഒളിച്ചോട്ടമാണതെന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടായില്ല. "ആദീ...നീയെങ്ങോട്ടാ?? (എങ്ങോ നിന്നും പാഞ്ഞു വന്ന ആദിയേട്ടൻ ബൈക്കെടുത്തു പോകാനൊരുങ്ങിയപ്പോൾ അജുവേട്ടൻ വിളിച്ചു..) "വീട്ടിലേക്കാടാ.." "ആണോ...എങ്കിൽ ആമിയെ കൂടെയൊന്ന് ആക്കി കൊടുത്തേക്ക്." കുറേ ദിവസങ്ങൾക്ക് ശേഷം ഇന്നാണ് ആദിയേട്ടനെന്റെ മുഖത്തേയ്ക്ക് നോക്കുന്നത്.എന്നോട് കാണിച്ചതിനൊക്കെയുള്ള ദേഷ്യം എവിടെയോ ബാക്കിയുണ്ടായിരുന്നത് കൊണ്ട് മനഃപൂർവം ഞാൻ മുഖം തിരിച്ചു. "അത്...എനിക്ക് രണ്ട്, മൂന്ന് സ്ഥലങ്ങളിൽ കൂടെ പോകാനുണ്ടായിരുന്നു." "ആണോ..എങ്കിൽ നീ പൊയ്ക്കോ.അമൽ ആക്കിക്കോളും." "വേണ്ട ഏട്ടാ..ഞാൻ ബസ്സിന് പൊയ്ക്കോളാം.." (അതുംപറഞ്ഞു ഞാൻ കോളേജിന് പുറത്തേയ്ക്ക് നടന്നു..) ബസ്സ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ ആദിയേട്ടൻ എന്റെ മുന്നിലൂടെ ബൈക്കിൽ പോയി.അപരിചിതരോടുള്ള പോലെയുള്ള പെരുമാറ്റം എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. "എന്താടീ നിന്റെ പ്രണയം ആദിയേട്ടൻ നിരസിച്ചോ??കണ്ട പരിചയം പോലും കാണിക്കുന്നില്ലല്ലോ." "അതൊന്നും നടക്കൂല്ല ഡീ.ആദിയേട്ടന്റെ മനസ്സ് മാറാനൊന്നും പോകുന്നില്ല.." ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഞാനത് പറഞ്ഞപ്പോൾ അവരെന്നെ ചേർത്തുപിടിച്ചു. "നിന്റെ സ്നേഹം സത്യമാണ്...കാരണം ഞങ്ങളറിയുന്ന ആമീയ്ക്ക് ഇതുവരെ ആരോടും തോന്നാതിരുന്ന ഇഷ്ടമാണിത്." "എന്റെ പൊട്ടബുദ്ധിയ്ക്ക് എന്തോ തോന്നിപ്പോയതാ.. ആദിയേട്ടൻ ഇങ്ങനെ മിണ്ടാതിരിക്കുമ്പോൾ എന്തോ പോലെ തോന്നുവാ.ഒരു ക്ഷമയെങ്കിലും ഞാൻ പറയണ്ടേ.."🙂 "ക്ഷമ പറഞ്ഞു ആങ്ങളെയെപ്പോലെ കാണാനാണോ...ഉദ്ദേശ്യം??അതിന് നിനക്ക് പറ്റുമില്ലെങ്കിൽ ഓക്കെ നിന്റെ ഇഷ്ടം പോലെ." "ഞാൻ പോകുവാ...നാളെ കാണാം." "നാളെ മുതൽ ഞങ്ങളുടെ പഴയ ആമീ ആയിട്ടേ ഇങ്ങോട്ട് വരാവുള്ളൂ കേട്ടല്ലോ.പിന്നെ പുള്ളിക്കാരന്റെ കാര്യം,അത്‌ നമുക്ക് ശരിയാക്കാം. ആദിയേട്ടൻ നിനക്ക് ഉള്ളതാ..." എന്നെ ആശ്വസിപ്പിക്കാൻ വേണ്ടി പറഞ്ഞതാണെങ്കിലും തോറ്റ് മടങ്ങരുതെന്ന് മനസ്സും പറയുന്നുണ്ടായിരുന്നു. --<<🌼🌼>>-- വീട്ടിലെത്തിയപ്പോഴാണ് ഏതോ കല്യാണത്തിന് പോകുന്ന കാര്യം അമ്മ പറഞ്ഞത്. കഷ്ടകാലമെന്ന് പറഞ്ഞാൽ മതിയല്ലോ ഇന്ന് ട്യൂഷനുമില്ലായിരുന്നു. "മോളേ...നീയിതുവരെ റെഡിയായില്ലേ..ഈ അജുവിനെ വിളിച്ചിട്ട് എടുക്കുന്നുമില്ലല്ലോ." "അമ്മയിങ്ങനെ ധൃതി കൂട്ടാതെ.ഇനിയും സമയമുണ്ടല്ലോ.." "അമ്മേ...എനിക്കെന്തോ സുഖം തോന്നുന്നില്ല.ഞാൻ വരണോ??" "ഇതെന്താ പെട്ടെന്ന്??" "അറിയില്ല..അമ്മയും അജുവേട്ടനും കൂടെ വണ്ടിയിൽ പോയിട്ട് വാ." "നീയിവിടെ ഒറ്റയ്ക്ക് ഇരിക്കണ്ടേ ആമീ??" "അതിനെന്താ!!ഇത്‌ ആദ്യമായിട്ടൊന്നുമല്ലല്ലോ." "എന്താ ഇവിടൊരു ചർച്ച??" (ഞങ്ങൾ സംസാരിക്കുന്നത് കേട്ടുകൊണ്ട് അജുവേട്ടൻ അകത്തേയ്ക്ക് വന്നു.) "കല്യാണത്തിന് ആമീ വരുന്നില്ലെന്ന്!!" "അതെന്താ??" "എനിക്ക് വയ്യ ഏട്ടാ..ഒന്ന് കിടന്നാൽ മതിയെന്നാ." "അവിടെ എത്തുമ്പോൾ എല്ലാം മാറിക്കോളും..നീ റെഡിയാകൂ." "വയ്യെങ്കിൽ നിർബന്ധിക്കണ്ട മോനെ.നമുക്ക് പോയിട്ട് വേഗം വരാം." "ഇവളെ ഒറ്റയ്ക്ക് ഇരുത്തിയിട്ട് നമ്മളെങ്ങനെ പോകും..ഒരു കാര്യം ചെയ്യാം.ആദിയെ വിളിക്കാം." "വേണ്ട ഏട്ടാ...വെറുതെ ആദിയേട്ടനെ ബുദ്ധിമുട്ടിക്കണ്ട." ഞാനിവിടെ ഒറ്റയ്ക്കാണെന്ന് അറിഞ്ഞാൽ ആദിയേട്ടൻ ഉറപ്പായും വരില്ല..ഞാൻ ട്യൂഷന് പോയെന്ന് കരുതി എല്ലാ ദിവസത്തെയും പോലെ വരുമല്ലോ..അപ്പോൾ കാണിച്ചു കൊടുക്കാം. അമ്മയും അജുവേട്ടനും പോയിട്ട് ഒരു മണിക്കൂർ കഴിഞ്ഞു.ഇനി ആദിയേട്ടനിന്ന് വരില്ലേ.. സിറ്റ് ഔട്ടിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ തുടങ്ങിയിട്ട് നേരം കുറേയായി.കാല് വേദനിച്ചപ്പോൾ ഞാനകത്തേയ്ക്ക് പോയി. കുറച്ച് കഴിഞ്ഞപ്പോൾ ആദിയേട്ടന്റെ വണ്ടിയുടെ ശബ്ദം കേട്ടു.ശബ്ദമുണ്ടാക്കാതെ ഞാൻ അടുക്കളയിലേക്ക് പോയി ചായയെടുത്തു. "അമ്മേ...ചായ." ആദിയേട്ടൻ ടിവി ഓണാക്കി സോഫയിൽ വന്നിരുന്നു.ചായയും കൊണ്ടു ഞാൻ ചെന്നപ്പോൾ ആളുടെ മുഖമൊന്ന് മാറി. "അമ്മയും അജുവേട്ടനും കൂടെ ഒരു കല്യാണത്തിന് പോയിരിക്കുവാ." ചായ ഗ്ലാസ് നീട്ടിയതും ആദിയേട്ടൻ പുച്ഛത്തോടെ മുഖം തിരിച്ചു. "ആരോടാ ആദിയേട്ടന്റെ വാശി??എന്റെ മനസ്സിലുള്ളത് മറച്ചു വെയ്ക്കാതെ തുറന്ന് പറഞ്ഞതിനാണോ ഈ ഒഴിവാക്കൽ??" "എനിക്ക് നിന്നോടൊന്നും സംസാരിക്കാനില്ല ആമീ..പ്രായപൂർത്തിയായ ഒരു പെണ്ണിനെ രാത്രി ഒറ്റയ്ക്ക് വീട്ടിലിട്ടിട്ടാണോ അജു പോയിരിക്കുന്നത്."😡😡 ദേഷ്യത്തിൽ ആദിയേട്ടൻ ഫോണെടുത്തു അജുവേട്ടനെ വിളിക്കാനൊരുങ്ങിയതും ഞാൻ തടഞ്ഞു. "ഞാനാ പറഞ്ഞേ ഒറ്റയ്ക്ക് ഇരുന്നോളാമെന്ന്.ആദിയേട്ടൻ വരുമെന്ന് എനിക്കറിയാമായിരുന്നു." ആദിയേട്ടൻ മറുപടിയൊന്നും പറഞ്ഞില്ല.. "അജുവേട്ടനെ ചതിച്ച് ആദിയേട്ടന്റെ ഇഷ്ടം പിടിച്ചു വാങ്ങാനൊന്നുമല്ല.ഞാൻ കാരണം നിങ്ങളുടെ ഫ്രണ്ട്ഷിപ്പിനും ഒന്നും സംഭവിക്കില്ല.എനിക്ക് തോന്നിയ ഇഷ്ടം എപ്പോഴെങ്കിലും തിരിച്ചും തോന്നുമെങ്കിൽ ഞാൻ പറയാം എല്ലാവരോടും എല്ലാം." എന്നെ ഒറ്റയ്ക്കാക്കി പോകാൻ കഴിയാത്തതുകൊണ്ട് മാത്രമാണ് ആദിയേട്ടൻ ഇറങ്ങി പോകാത്തതെന്ന് ആ മുഖത്ത് നിന്നും വൃക്തമായിരുന്നു. "എന്റെ കണ്ണൊന്ന് നിറയാൻ പോലും സമ്മതിക്കാത്ത ഏട്ടന്മാരിൽ ഒരാളാണോ ഈയിരിക്കുന്നത്.ഞാനിത്രയും വിഷമിക്കുന്നത് ആദിയേട്ടന് വേണ്ടിയാണ്.യാചിക്കുവാ..ഒന്ന് മനസ്സിലാക്കിക്കൂടെ😔🙏" നിറകണ്ണുകളോടെ കൈ കൂപ്പി നിൽക്കുന്ന എന്നെ കണ്ടപ്പോൾ ആദിയേട്ടന്റെ കണ്ണുകളിലെവിടെയോ ഒരു കുറ്റബോധം ഞാൻ കണ്ടിരുന്നു. "മോളേ..ആമീ." ഒട്ടും പ്രതീക്ഷിക്കാതെ ആദിയേട്ടനെന്നെ കെട്ടിപിടിച്ചു.അജുവേട്ടനിൽ നിന്നുമല്ലാതെ മറ്റൊരു സുരക്ഷിതത്വം കൂടി ഞാൻ തിരിച്ചറിയുവായിരുന്നു.ഇങ്ങനൊരു നീക്കം ആദിയേട്ടനിൽ നിന്നും ഒരിക്കലും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.ഇത്രയും ദിവസംകൊണ്ട് അനുഭവിച്ച ഒറ്റപ്പെടലും സങ്കടവുമെല്ലാം ആ നെഞ്ചോട് ചേർന്ന് നിന്ന് പൊട്ടിക്കരഞ്ഞു തീർക്കുവായിരുന്നു ഞാൻ. കരച്ചിലിന്റെ ആഴം കൂടിയപ്പോൾ ആദിയേട്ടന്റെ കൈകൾ എന്റെ അഴിഞ്ഞു കിടന്ന മുടിയിലൂടെ തഴുകി ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.എന്തോ ബോധം വന്ന പോലെ പെട്ടെന്ന് ആദിയേട്ടനെന്നെ തള്ളിമാറ്റി. "സോറി...." അതുംപറഞ്ഞ് ആദിയേട്ടൻ പുറത്തേയ്ക്ക് ഇറങ്ങിപ്പോയി. എന്താ ഇപ്പോൾ ഇവിടെ സംഭവിച്ചതെന്നറിയാതെ ഞാനും കുഴങ്ങി... "എന്തിനായിരിക്കും ആദിയേട്ടനെന്നെ ചേർത്തുപിടിച്ചത്??ഇനി അതും പെങ്ങളോടുള്ള ഏട്ടന്റെ വാത്സല്യമാണെന്ന് പറയുമോ..!അജുവേട്ടനും അമ്മയും എന്നെ ഒറ്റയ്ക്കാക്കി പോയെന്നറിഞ്ഞപ്പോൾ ആദിയേട്ടന്റെ മുഖത്ത് പ്രകടമായ ദേഷ്യം എന്തിനു വേണ്ടിയായിരുന്നു.??" ചോദ്യങ്ങൾ ഒത്തിരിയുണ്ട്.പക്ഷേ എല്ലാത്തിന്റെയും ഉത്തരം ആദിയേട്ടന്റെ വായിൽ നിന്നും എനിക്ക് കേൾക്കണം. പുറത്ത് നിന്നും അനക്കമൊന്നുമില്ലാതിരുന്നപ്പോൾ ജനലിലൂടെ ഞാൻ പുറത്തേയ്ക്ക് നോക്കി. ബൈക്കിന്റെ പുറത്തിരുന്നു ആദിയേട്ടൻ സിഗരറ്റും വലിച്ചോണ്ട് വേറെ എങ്ങോട്ടോ നോക്കിയിരിക്കുവാണ്. "ഇങ്ങേരെന്താ എനിക്ക് കാവലിരിക്കുന്നോ..!!"🙄😟 ഞാനും വിളിക്കാൻ പോയില്ല..പുറത്ത് നിന്നും ആരുടെയൊക്കെയോ സംസാരം കേൾക്കാം.അമ്മയും അജുവേട്ടനും വന്നെന്ന് തോന്നുന്നു.ശബ്ദം കേട്ടപ്പോൾ ഞാൻ സിറ്റ് ഔട്ടിലേക്ക് ചെന്നു. "ഡാ... ആദീ.നീയെന്താ പുറത്ത് നിൽക്കുന്നേ??" "അത്...ഒരു കോൾ വന്നപ്പോൾ ഇറങ്ങിയതാ.." "ആഹാ...നീ വാ." (അജുവേട്ടൻ ആദിയേട്ടന്റെ ഷോൾഡറിലൂടെ കൈയിട്ടു അകത്തേയ്ക്ക് കൂട്ടിക്കൊണ്ട് വന്നു.) എന്നെ ഫേസ് ചെയ്യാനുള്ള മടി നല്ലതുപോലെ ആ മുഖത്തുണ്ടായിരുന്നു. "എന്താ ആമീ... മുഖമൊക്കെ ചുവന്നിരിക്കുന്നേ??" കരഞ്ഞു എന്നെങ്ങാനും അറിഞ്ഞാൽ പിന്നെ അതുമതി.. "അറിയില്ല..ഞാൻ പറഞ്ഞില്ലേ സുഖമില്ലെന്ന്. ചിലപ്പോൾ അതിന്റെയാകും." (ആദിയേട്ടന്റെ മുഖത്ത് നോക്കിയാണ് ഞാൻ മറുപടി പറഞ്ഞത്.) "എന്നാൽ ഞാനിറങ്ങട്ടെ.." "നിനക്കെന്താ ഇത്ര ധൃതി?കുറച്ച് കഴിഞ്ഞു പോകാം ആദീ." ഞാൻ പറയാൻ മനസ്സിൽ ആഗ്രഹിച്ചത് തന്നെ അജുവേട്ടനും പറഞ്ഞു.കഴിഞ്ഞ കാര്യമൊന്നും പുറത്ത് ഭാവിക്കാതെ അവരുടെ സംസാരത്തിൽ ഞാനും കൂടി. "ഡാ... നീയറിഞ്ഞോ.നമ്മുടെ ആമിയ്ക്ക് ഒരു കല്യാണാലോചന.." ഒരു ഞെട്ടലോടെ ഞാൻ അജുവേട്ടൻറെ മുഖത്തേയ്ക്ക് നോക്കി.. "എനിക്കോ?എനിക്കിപ്പോൾ കല്യാണമൊന്നും വേണ്ട." "പിന്നെപ്പോഴാണ്??കല്യാണ പ്രായമൊക്കെ ആയി." അജുവേട്ടനത് പറഞ്ഞപ്പോൾ ഞാൻ ആദിയേട്ടന്റെ മുഖത്തേയ്ക്കാണ് നോക്കിയത്.ആള് എന്നെയൊന്ന് നോക്കുന്നത് കൂടിയില്ല..😓 "നല്ലതാണെങ്കിൽ നമുക്ക് ആലോചിക്കാം അജുവേ." "ആഹ്...ചെറുക്കൻ നേവിയിലാണ്.കാണാനും തരക്കേടില്ല.അഛന്റെ ബന്ധം വഴി വന്ന ആലോചനയാ.ഇന്ന് കല്യാണത്തിന് ചെന്നപ്പോൾ അവര് പറഞ്ഞതാ." ഒന്നും മിണ്ടാതെ ഞാൻ തല കുനിച്ചിരുന്നു. "അവരോട് കാണാൻ പറയാൻ വരട്ടെ മോളേ.." ദേഷ്യത്തോടെ അജുവേട്ടനെ നോക്കിക്കൊണ്ട് ഞാൻ റൂമിലേക്ക് പോയി. "പാവം...വിശ്വസിച്ചെന്ന് തോന്നുന്നു.." "അവളെ പറ്റിച്ചതാണോ അജു നീ.." "അല്ലെടാ... ആലോചന വന്നെന്നുള്ളത് ശരിയാ..അവളുടെ കുട്ടികളിയൊക്കെ മാറിയിട്ടേ കല്യാണമൊക്കെ നോക്കുന്നുള്ളൂ." "ആള് നല്ല കളിപ്പിലാണ് പോയിരിക്കുന്നത്..." "അതൊക്കെ കുറച്ച് നേരത്തേക്കെയൂള്ളൂ.." "എങ്കിൽ ഞാനിറങ്ങുവാ നാളെ കോളേജിൽ കാണാം." --<<🌼🌼>>-- കോളേജിൽ വെച്ച് ആദിയേട്ടനോട് തനിച്ച് സംസാരിക്കാനായി ശ്രമിച്ചപ്പോൾ ആള് സ്ഥിരം പരിപാടിയായ ഒഴിഞ്ഞു മാറ്റം തന്നെ തുടർന്നു. അവസാനം സഹികെട്ട് ഒരു പ്ലാൻ തന്നെയുണ്ടാക്കേണ്ടി വന്നു. പ്ലാൻ അനുസരിച്ചു കൂട്ടുകാരികളും കൂടെ നിന്നു. പറ്റിയ സ്ഥലമായി ലൈബ്രറി തന്നെ തിരഞ്ഞെടുത്തു.എന്റെ ഏട്ടന്മാരൊന്നും ഒരിക്കലും തിരിഞ്ഞു നോക്കാത്ത സ്ഥലം കൂടിയായതുകൊണ്ട് ആദിയേട്ടനെ ഇവിടെ എത്തിക്കാൻ നല്ലൊരു പ്ലാൻ തന്നെ വേണ്ടി വന്നു. പ്ലാൻ അനുസരിച്ചു രണ്ട് പേരെ ആദിയേട്ടന്റെ അടുത്തേയ്ക്ക് പറഞ്ഞു വിട്ടു.എന്റെ കൂട്ടുകാർ ഒട്ടും മോശമല്ലാത്ത കൊണ്ട് തകർത്തഭിനയിച്ചു. "ആദിയേട്ടാ....അവിടെ ലൈബ്രറിയിൽ.." "എന്താ...എന്തുപറ്റിയെന്ന് പറ." "ആമീ... ലൈബ്രറിയിൽ തല കറങ്ങി വീണു..." സംഭവം ഏറ്റു എന്ന് അവൾമാര് ഫോണിൽ വിളിച്ചു എന്നെയറിയിച്ചു. കേട്ടപാതി ഓടികിതച്ചു ആദിയേട്ടൻ ലൈബ്രറിയിലേക്ക് വന്നു.എന്നെ കാണാത്തതുകൊണ്ട് ബുക്ക് സെക്ഷനിലേക്ക് അന്വേഷിച്ചു വന്നതും ഇരുട്ടുമുറിയിലേക്ക് ഞാൻ ആദിയേട്ടന്റെ കൈയിൽ പിടിച്ചു വലിച്ചു.. ഒരു കുഴപ്പവുമില്ലാതെ ചിരിച്ചോണ്ട് നിൽക്കുന്ന എന്നെ കണ്ടപ്പോൾ ആദിയേട്ടൻ അത്ഭുതത്തോടെ നോക്കി. "ആമീ... നിനക്ക്." "എനിക്ക് കുഴപ്പമൊന്നുമില്ല ആദിയേട്ടാ..എനിക്കൊന്ന് സംസാരിക്കാൻ വേണ്ടി..." പൂർത്തിയാക്കുന്നതിന് മുൻപേ ആദിയേട്ടന്റെ കൈയെന്റെ കവിളിൽ പതിഞ്ഞു.എന്തോ തരിപ്പ് തോന്നിയപ്പോൾ ഞാൻ കവിളിൽ തൊട്ട് നോക്കി.കഴിഞ്ഞ പ്രാവശ്യത്തേക്കാൾ പവറുണ്ടായിരുന്നു ഈ അടിയ്ക്ക്.കൊല്ലാനുള്ള ദേഷ്യവുമായി എനിക്ക് മുൻപിൽ നിൽക്കുന്ന ആദിയേട്ടനെ കണ്ടപ്പോൾ തൊണ്ടയിടറി. "ആദിയേട്ടാ...ഞാൻ." "ഇനഫ്...ഇന്നത്തോടെ നിർത്തിക്കോണം.നീയിത്രയ്ക്ക് ചീപ്പായി പോയോ ആമീ.. 😡😡" "അതെ.ഞാൻ ചീപ്പാണ്.. എനിക്ക് കല്യാണം ആലോചിക്കാൻ ഞാൻ ആദിയേട്ടനോട് പറഞ്ഞോ..പറഞ്ഞോ എന്ന്."😡😤 ആദിയേട്ടന്റെ ഷർട്ടിന്റെ കോളറിൽ മുറുകെപ്പിടിച്ചുകൊണ്ട് ഞാൻ ചോദിച്ചു. "എന്താ മറുപടിയില്ലേ..??എന്നാൽ കേട്ടോ.ആമീ ആരുടെയെങ്കിലും മുൻപിൽ തല കുനിക്കുമെങ്കിൽ അത് ആദിയുടെ അടുത്തു മാത്രമായിരിക്കും.."😡😡 "സ്റ്റോപ്പ് ഇറ്റ്..."😡😤 "അലറണ്ട ആദിയേട്ടാ...കഴിഞ്ഞ ദിവസം വരെ ഞാൻ കരുതിയിരുന്നത് ആദിയേട്ടനിൽ നിന്നും അങ്ങനെയൊരു സ്നേഹമെനിക്ക് കിട്ടില്ലെന്നായിരുന്നു.എന്നാൽ ഇന്നലെയും ഇന്നും കൊണ്ട് എനിക്കൊരു കാര്യം ബോധ്യമായി.ആദിയേട്ടൻ എന്തിനെയൊക്കെയോ ഭയക്കുന്നു.അല്ലേ." "അല്ല..."😤 "എങ്കിൽ പിന്നെ ഞാൻ തലകറങ്ങി വീണുവെന്ന് അറിഞ്ഞപ്പോൾ എന്തിന് ഓടി വന്നു.??അജുവേട്ടനെയും അമലേട്ടനെയും ആരെയെങ്കിലും അറിയിച്ചാൽ പോരായിരുന്നോ..???" "അത്..എന്റെ പെങ്ങൾ...." പറഞ്ഞുതീരുന്നതിന് മുൻപേ ആദിയേട്ടന്റെ കവിളിൽ ഞാൻ ചുണ്ടുകൾ ചേർത്തു. മറുത്തൊരു പ്രതികരണവുമുണ്ടായില്ല.. "ഇനി..പെങ്ങളാണെന്ന് തോന്നുമ്പോൾ ഇത് ഓർത്താൽ മതി."😉 അതുംപറഞ്ഞു ആദിയേട്ടനെ തള്ളിമാറ്റി ഞാൻ പുറത്തേയ്ക്ക് നടന്നു. "പിന്നേ....ആദിയേട്ടന്റെ കൈയിൽ നിന്നും എത്ര അടികിട്ടിയാലും എനിക്ക് വേദനിക്കൂല്ല കേട്ടോ..😃എന്നുംപറഞ്ഞു ഇതൊരു ശീലമാക്കാൻ നിൽക്കണ്ട.." പോയ സ്പീഡിൽ തിരിഞ്ഞു നിന്ന് ഒരു ഡയലോഗും പറഞ്ഞു ആദിയേട്ടനെ കണ്ണിറുക്കി കാണിച്ചിട്ട് ഞാൻ ക്ലാസ്സിലേക്ക് പോയി.              (തുടരും....) #📔 കഥ 📝Priya @chuz📝
18.6k കണ്ടവര്‍
4 ദിവസം
#

📔 കഥ

🔥ആമീ🔥 പാർട്ട്-3 ..........……...................….…………........................ "ആമീ...നീയിങ്ങനെ എന്റെ പുറകേ നടക്കുമ്പോൾ അജുവിനെക്കുറിച്ചെന്താണ് ഓർക്കാത്തത്??" "എനിക്കറിയേണ്ടത് ആദിയേട്ടന് എന്നോട് ഇഷ്ടമുണ്ടോ എന്ന് മാത്രമാണ്." "നീയെന്റെ മുൻപിൽ നിന്നും പോ ആമീ.😡😡എനിക്ക് ദേഷ്യം വരുന്നു.ഒരു നൂറ് വട്ടം ഞാൻ പറഞ്ഞു കഴിഞ്ഞതാണ് നീയെന്റെ പെങ്ങളെ പോലെയാണെന്ന്." "ആയിക്കോട്ടെ..അതുപോലെ ആദിയേട്ടനെ ഒരു ആങ്ങളയായി കാണാൻ പറ്റുന്നില്ലെന്ന് മാത്രേ ഞാനും പറഞ്ഞുള്ളൂ." "പ്രായത്തിന്റെ പക്വതയില്ലായ്മ കൊണ്ടാണ് നീ വായിൽ വരുന്നതൊക്കെ വിളിച്ചു കൂവുന്നത്.നിന്റെ ഈ പൊട്ടത്തരം കാരണം എത്രപേർ വിഷമിക്കേണ്ട വരുമെന്ന് ആലോചിച്ചിട്ടുണ്ടോ??"😤 "ഈ ഇരുപത്തിയൊന്നാം വയസ്സിലും എനിക്ക് പക്വതയായിട്ടില്ലെന്നാണോ...എങ്കിൽ ആദിയേട്ടൻ തന്നെ പറ.. എത്ര നാള് ഞാൻ കാത്തിരിക്കണം??" നിറകണ്ണുകളുമായി നിൽക്കുന്ന എന്നെ കണ്ടപ്പോൾ ആദിയേട്ടന്റെ ഉള്ള് പിടയുന്നത് ആ കണ്ണുകളിലൂടെ പ്രകടമായിരുന്നു.ഞാൻ മനസ്സിലാക്കുമോ എന്ന് കരുതിയാവാം എനിക്ക് പിടിതരാതെ ഇടയ്ക്കിടെ നോട്ടം മാറ്റുന്നത്. "നോക്ക് ആമീ...അജു വരുന്നുണ്ട്.ദൈവത്തെയോർത്തു നീയൊന്ന് പോ.എനിക്കെന്റെ കൂട്ടുകാരനെ ചതിക്കാൻ വയ്യ."🙏 ഒന്നും മിണ്ടാതെ ഞാൻ നടന്നു നീങ്ങി.ആദിയേട്ടൻ പൂർണമായി ഒഴിവാക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി.ഞാനടുത്തു ചെല്ലുമ്പോഴൊക്കെ ഓരോ തിരക്കുകൾ പറഞ്ഞു മാറി നിൽക്കും.വീട്ടിലേക്ക് വരുന്നത് പോലും കുറവായി.എന്റെ പ്രശ്‌നങ്ങളിലൊന്നും ഇടപെടാതെയായി.ഇഷ്ടത്തേക്കാളുപരി മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന ചിന്തയാണ് ആദിയേട്ടന്റേത്. __<<🌼🌼>>__ "നേഹ" ആരാണെന്ന് അറിഞ്ഞില്ലെങ്കിൽ മനസ്സിന് ഒരു സമാധാനവുമില്ല.ഇന്ന് തന്നെ ആദിയേട്ടനോട് ചോദിച്ചറിയണമെന്ന് തീരുമാനിച്ചു. ക്ലാസ് കഴിഞ്ഞു അജുവേട്ടൻ ആക്കിതരാൻ വന്നപ്പോൾ ലൈബ്രറി, അസൈൻമെന്റ് എന്നൊക്കെ കള്ളം പറഞ്ഞൊഴിവായി. "ഏട്ടാ...പ്ളീസ്.ഇതൊന്ന് തീർത്തിട്ട് ഞാൻ വന്നേക്കാം." "ഇതൊക്കെ നാളെയും ചെയ്ത് തീർക്കാലോ ആമീ." "ഇല്ല..ഇന്ന് തന്നെ സബ്മിറ്റ് ചെയ്യണമെന്നാ മിസ്സ് പറഞ്ഞേ." "മ്മ്..ഞാൻ കമ്മിറ്റിയ്ക്ക് കയറുവാ.ഒറ്റയ്ക്ക് പോകണ്ട ഇതൊക്കെ കഴിയുമ്പോൾ വിളിക്ക്.ഞാനിവിടെയൊക്കെ തന്നെയുണ്ടാകും." "ആഹ്..." (ആദിയേട്ടന്റെ കൂടെ പോകാനാണ് ഇത്രയും കള്ളങ്ങൾ പറഞ്ഞത്.എന്നിട്ടിപ്പോ ഒന്നും നടന്നതുമില്ല.സാരമില്ല ഇനിയും അവസരങ്ങളുണ്ടല്ലോ.) ഒരു കാര്യവുമില്ലാതെ ലൈബ്രറിയിൽ കേറി ഇരിക്കാൻ തുടങ്ങിയിട്ട് മണിക്കൂർ ഒന്നായി.കൂടെയുള്ളവരൊക്കെ ലേറ്റ് ആകുമെന്ന് പറഞ്ഞു വീട്ടിലും പോയി.ഇന്നത്തെ പ്ലാൻ ചീറ്റിപോയ സ്ഥിതിയ്ക്ക് ബാഗുമെടുത്തു ഞാൻ പുറത്തേയ്ക്കിറങ്ങി അജുവേട്ടനെ ഫോണിൽ വിളിച്ചു. "രണ്ട് മൂന്ന് പ്രാവശ്യം വിളിച്ചിട്ടും കോൾ അറ്റെൻഡ് ചെയ്യുന്നില്ലല്ലോ..ഇനിയിപ്പോൾ ഒറ്റയ്ക്ക് തന്നെ പോകേണ്ടി വരും."😢 ഒന്നൂടെ വിളിക്കാനായി ഫോണെടുത്തതും പുറകിലൂടെ ആരോ വരുന്ന പോലെ തോന്നി. "ഠോ..." ഞെട്ടിതിരിഞ്ഞ്‌ നോക്കിയപ്പോൾ ആദിയേട്ടൻ മുൻപിൽ വന്നു നിൽക്കുന്നു. ഒരു നിമിഷം കൊണ്ട് ഹൃദയമിടിപ്പ് അങ്ങ് നിന്നു പോയ അവസ്ഥയായിരുന്നു. "പേടിച്ചോ??" "എന്റെ ആദിയേട്ടാ...ഞാനങ്ങ് ഇല്ലാണ്ടായിപ്പോയി." "ഹാഹാ... അതാണ്.നിന്നെയൊക്കെ ആര് തട്ടിക്കൊണ്ട് പോകാനാടീ.പൈസ അങ്ങോട്ട് കൊടുക്കാന്ന് പറഞ്ഞാലും പിച്ചക്കാർക്ക് പോലും വേണ്ട."😂 "അയ്യടാ...എന്താ എനിക്കൊരു കുഴപ്പം.സൗന്ദര്യമില്ലേ..നല്ല സ്വഭാവമില്ലേ..പിന്നെ എല്ലാരേയും സ്നേഹിക്കുന്ന തങ്കപ്പെട്ട ഒരു മനസ്സില്ലേ.."😌🙈 "പിന്നേ....ഒന്ന് മാത്രമില്ല..വിവരവും അഞ്ച് പൈസയുടെ ബുദ്ധിയും."😜 "മ്മ്...അതൊക്കെ പോട്ടെ അജുവേട്ടനെവിടെ??എന്നെ കൊണ്ടാക്കാമെന്ന് പറഞ്ഞിട്ടിപ്പോൾ വിളിച്ചിട്ട് എടുക്കുന്ന പോലുമില്ല." "അവൻ കമ്മിറ്റിയിൽ സംസാരിച്ചോണ്ടിരിക്കുവാണ്.നിന്നെ കൊണ്ടാക്കാനുള്ള ചുമതല എനിക്കാണ്.പെട്രോൾ കാശെല്ലാം ആങ്ങളെയും പെങ്ങളും കൂടെ തന്നോണം കേട്ടല്ലോ .." "ഓഹ്..പിന്നെ.ഞാൻ പറഞ്ഞോ എന്നെ കൊണ്ടാക്കാൻ.അജുവേട്ടൻ പറഞ്ഞിട്ടല്ലേ."😏 "സ്വന്തമായി ബൈക്ക് മേടിക്കാമെങ്കിൽ പെട്രോളടിക്കാനും എനിക്കറിയാം കേട്ടോടീ പുല്ലേ.ഡയലോഗ്‌ അടിച്ചു നിൽക്കാതെ കേറാൻ നോക്ക്."😤 ബൈക്കിൽ കയറി ആദിയേട്ടന്റെ ഷോൾഡറിൽ പിടിച്ചിരുന്നു.ഇങ്ങനൊരു നീക്കം ആദ്യമായത് കൊണ്ടാവും പാവം എന്നെ മിററിലൂടെ ഒന്ന് നോക്കി. "ഡ്രൈവർ...വണ്ടിയെടുക്കൂ."😎 "ഡ്രൈവർ നിന്റെ മറ്റവൻ..."😤 "അത് തന്നെയല്ലേ ഭാവി മറ്റവനെ ഞാനും പറഞ്ഞേ.."😜 (പതുക്കെയാണെന്ന് വിചാരിച്ചാ പറഞ്ഞേ...) "എന്താ പറഞ്ഞേ??" "ഒന്നൂല്ലേ...ലേറ്റ് ആയല്ലോ എന്ന് പറഞ്ഞതാ." ******************* പോകുന്ന വഴിയിലുട നീളം ആദിയേട്ടനൊന്നും മിണ്ടിയില്ല...നേഹ ആരാണെന്ന് അറിയാനുള്ള ആവശ്യം എന്റേതായത് കൊണ്ട് മാത്രം ഞാനങ്ങോട്ട് മിണ്ടിതുടങ്ങി. "ആദിയേട്ടാ...ഇന്നൊരു സംഭവമുണ്ടായി.ഇന്നെന്റെ ക്ലാസ്സിലെ പിള്ളേരൊക്കെ ആദിയേട്ടനെ ഭയങ്കര പൊക്കി പറച്ചിലായിരുന്നു." പുള്ളിക്കാരൻ ഒന്ന് ചിരിച്ചതേ ഉള്ളൂ....ഏറ്റില്ലെന്ന് തോന്നുന്നു.😟 "ആദിയേട്ടന്റെ ഫേസ്ബുക്ക് പ്രൊഫൈൽ നോക്കിയപ്പോൾ ഏതോ ഒരു പെങ്കൊച്ചിന്റെ കമെന്റ് കണ്ടെന്നൊക്കെ അവള്മാര് പറയുന്ന കേട്ടു.നേഹയോ അങ്ങനെ എന്തോ ആണ് പറഞ്ഞേ.എനിക്കറിയാമോ എന്ന് ചോദിച്ചു.അതാരാ ആദിയേട്ടാ??" "ആഹാ...ഇതൊക്കെയാണോ അപ്പോൾ ചർച്ച.ഡീ അതെന്റെ അമ്മാവന്റെ മോളാണ്. അന്ന് നീ വീട്ടിൽ വന്നപ്പോൾ അമ്മാവനെയും അമ്മായിയേയുംപരിചയപ്പെട്ടില്ലേ..അവരുടെ മോളാണ് ഈ നേഹ.അവളങ്ങനെയാ നിന്നെ പോലൊരു പൊട്ടിപെണ്ണ്.അശ്വിന്റെ ഫോട്ടോസിലും കാണും അവളുടെ കമെന്റ്." കേട്ടപ്പോൾ സന്തോഷം കൊണ്ട് ആദിയേട്ടനെ കെട്ടിപിടിക്കാനാണ് തോന്നിയത്.പിന്നെ ഒരുവിധം അടക്കിപ്പിടിച്ചിരുന്നു. "ആണോ...എങ്കിൽ നാളെ അവരോടൊക്കെ പോയി പറഞ്ഞേക്കാം.." "എന്റെ ആമീ... നിനക്കൊരു പണിയുമില്ലേ.." "ഇല്ലാ..."😃 "ആഹ്..വീടെത്തി..ഇറങ്ങിക്കോ." "ശൊ.. ഇത്രപെട്ടെന്ന് എത്തിയോ..." (ആദിയേട്ടന്റെ അടുത്തു നിന്നും പോകാൻ തോന്നുന്നതേയില്ല..) "ഞാനിനി രണ്ട് ദിവസത്തേയ്ക്ക് കാണില്ലെന്ന് അമ്മയോട് പറഞ്ഞേക്കൂ.." "ഹേ...അതെന്താ??" "ഫാമിലി ടൂർ..എനിക്ക് പോകാൻ ഇഷ്ടമൊന്നുമില്ല.അച്ഛന്റെ നിർബന്ധമാണ്." "എന്നിട്ടെന്താ പോകുന്ന കാര്യം ഞങ്ങളോട് പറയാതിരുന്നത്??" "അതല്ലേ ഇപ്പോൾ പറഞ്ഞേ.പോകുന്നുണ്ടോ എന്ന് ഉറപ്പിച്ചിട്ട് പറയാമെന്ന് കരുതി.അജുവിന് അറിയാം." രണ്ട് ദിവസം ആദിയേട്ടനെ കാണാതിരിക്കുന്ന കാര്യമോർത്തപ്പോൾ എന്തോ സങ്കടം തോന്നി.അമ്മയ്ക്കും അത് സങ്കടമായിരുന്നു.ഇടയ്ക്ക് അമ്മയെ ഫോണിൽ വിളിച്ചു സംസാരിക്കുമ്പോൾ ആ ശബ്ദമൊന്ന് കേൾക്കാൻ വേണ്ടി ഞാനും കാതോർത്തിരിക്കും. പിന്നീടുള്ള രണ്ട് ദിവസങ്ങൾ രണ്ട് യുഗങ്ങൾ പോലെ തോന്നി.കോളേജിലും ആരോടും മിണ്ടാതെ മാറിയിരിക്കുന്ന എന്നെകണ്ടപ്പോൾ നല്ല അസ്സല് വൺ സൈഡ് പ്രേമമെന്ന് കൂട്ടുകാർ വിധിയെഴുതി. അതേ ഞാനും തിരിച്ചറിയുവായിരുന്നു ആ സത്യം. "രണ്ട് ദിവസമായിട്ട് എന്റെ കാന്താരിക്കുട്ടി ഭയങ്കര മൂഡ് ഓഫിലാണല്ലോ..എന്തുപറ്റി മോളെ കോളേജിൽ എന്തെങ്കിലും പ്രശ്നമുണ്ടോ??" "ഹേയ്...ഇല്ല ഏട്ടാ." "നീയിങ്ങനെ ഒന്നുമല്ലായിരുന്നല്ലോ..." അജുവേട്ടൻറെ ചോദ്യത്തിന് എന്ത് മറുപടി പറയുമെന്ന് ആലോചിച്ചു നിന്നപ്പോഴാണ് ദൈവമായിട്ട് തന്നെ അമൽ ഏട്ടനെ അവിടെ പ്രത്യക്ഷപ്പെടുത്തിയത്. "ക്യാമ്പെയ്ൻ നടത്തണമെന്നു പറഞ്ഞിട്ട് നീയിവിടെ നിൽക്കുവാണോ." "ആദിയില്ലാത്ത കൊണ്ട് ഒന്നിനും ഒരു ഉഷാറില്ലടാ.." "അവനെന്നെ വിളിച്ചായിരുന്നു.നാളെ വൈകിട്ട് ഇങ്ങെത്തും. ഒന്നും പറയണ്ട അളിയൻ അവിടെയാണെങ്കിലും മനസ്സ് മുഴുവൻ നമ്മുടെ കൂടെയാ." "ആഹ്...നീയിങ്ങോട്ട് വന്നേ.." (അമലേട്ടൻ അജുവേട്ടനെയും കൂട്ടി പോയപ്പോൾ ഞാൻ ബസ്സ് സ്റ്റോപ്പിലേക്ക് നടന്നു.) __<<🌼🌼>>__ ഇന്നാണ് ആദിയേട്ടൻ വരുന്ന ദിവസം.മനസ്സിലുള്ള ഇഷ്ടം ഇനിയും മറച്ചു വെച്ചാൽ ആദിയേട്ടനെ എനിക്ക് എന്നന്നേക്കുമായി നഷ്ടമാകും. ശനിയാഴ്ചയായതുകൊണ്ട് വീട്ടിലിരുന്നു ബോറടിച്ചു.ഒന്നിനും ഒരു മൂഡില്ല. ടിവി കാണാനിരുന്നാൽ പോലും ആദിയേട്ടനെക്കുറിച്ചോർക്കും. "അമ്മേ...ഞാൻ ആദിയേട്ടന്റെ വീട് വരെയൊന്ന് പോയാലോ എന്നാ.." "അതിന് അവര് വന്നോ??" "മ്മ്...വന്നു.ഞാൻ അശ്വിനെ വിളിച്ചായിരുന്നു.ഇവിടെ ഇരുന്നു മടുത്തു.അജുവേട്ടനാണെങ്കിൽ രാവിലെ ഇറങ്ങിപ്പോയതാ." "ആഹ്...ആദിമോനെയും സുമംഗലയേയും ഞാൻ തിരക്കിയെന്ന് കൂടി പറഞ്ഞേക്കൂ..." അമ്മയുടെ അനുവാദം ഇത്രപെട്ടെന്ന് കിട്ടുമെന്ന് കരുതിയില്ല..ഒരു വീട് പോലെ കഴിയുന്നത് കൊണ്ടാകും.ഞാൻ വേഗം റെഡിയാവാൻ തുടങ്ങി.പഴയ ആ എനർജിയൊക്കെ തിരികെ വന്നിട്ടുണ്ട്.എത്ര ഒരുങ്ങിയിട്ടും അങ്ങോട്ട് ഇഷ്ടപ്പെടുന്നില്ല.തിരിഞ്ഞും മറിഞ്ഞുമൊക്കെ നോക്കി ഓക്കെ ആണെന്ന് ഉറപ്പ് വരുത്തി. ആദിയേട്ടന്റെ വീട്ടിലെത്തിയപ്പോൾ അച്ഛൻ സിറ്റ് ഔട്ടിൽ തന്നെയുണ്ടായിരുന്നു. "ആഹ്...ആമീ മോളോ..കയറി വാ." "ടൂറൊക്കെ പൊളിച്ചോ അങ്കിൾ??" "ആഹ്...പിന്നേ.. ഗുരുവായൂർ,പഴനി ഒക്കെ dj മൂടായിരുന്നു." (സംസാരം കേട്ടു അശ്വിൻ ഇറങ്ങി വന്നു..) "ഇപ്പോഴത്തെ പിള്ളേർക്കൊക്കെ എന്തറിയാം.." (കാർന്നോൻമാരുടെ സ്ഥിരം ഡയലോഗ് തന്നെ ആദിയേട്ടന്റെ അച്ഛനും പ്രയോഗിച്ചു..) "ഒരു തീർത്ഥയാത്ര.അതിന് നീ ടൂറൊന്നും പറഞ്ഞു ഇൻസൾട്ട് ചെയ്യല്ലേ.."😣😃 "ആഹാ...ഇത്തിരി ഭക്തിയൊക്കെ നല്ലതാ." "വേറൊരു വെറൈറ്റി സ്ഥലത്ത് ഞങ്ങൾ പോയി.എവിടെയാണെന്ന് ഒന്ന് ഊഹിച്ചു പറയാമോ ആമീ??" "എവിടെയാടാ...ഗോവ ആണോ??" "അല്ല..അതുക്കും ഒക്കെ മേലെ!!" "പിന്നെവിടെയാ??"🙄 "അങ്ങോട്ട് പറഞ്ഞു കൊടുക്ക് അച്ഛാ..."😂 "രാമേശ്വരം..." കേട്ടപ്പോൾ ചിരി വന്നെങ്കിലും ആദിയേട്ടന്റെ അച്ഛന്റെ മുൻപിൽ നല്ല കുട്ടിയായതുകൊണ്ട് സംയനം പാലിച്ചു. "മതി മതി...അച്ഛനെ കളിയാക്കിയത്.മോള് വാ" (ആദിയേട്ടന്റെ അമ്മ എന്നെയും കൂട്ടി അകത്തേയ്ക്ക് പോയി..) എന്റെ കണ്ണുകൾ ആദിയേട്ടന് വേണ്ടിയുള്ള തിരച്ചിൽ തുടങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം.അമ്മ ഓരോ വിശേഷങ്ങൾ പറയുന്നുണ്ടെങ്കിലും ഒന്നും ശ്രദ്ധിക്കാൻ പറ്റുന്നില്ലായിരുന്നു. "എന്നിട്ട് ആദിയേട്ടൻ എവിടെ അമ്മേ??" "മുകളിലെ റൂമിലുണ്ട്.നല്ല ദേഷ്യത്തിലായിരുന്നു...ഫാമിലി ടൂറൊന്നും അവന് പിടിക്കൂല്ലല്ലോ.പിന്നെ അമ്പലങ്ങളിലാണെന്ന് പറഞ്ഞാൽ ഒട്ടും വരില്ല.ഞാനാ കള്ളം പറഞ്ഞു നിർബന്ധിച്ചു കൊണ്ട് പോയേ.." "ഞാനൊന്ന് കളിയാക്കിയിട്ട് വരാം.." ഓരോ പടികൾ കയറുമ്പോഴും ഇന്ന് തന്നെ എല്ലാം ആദിയേട്ടനോട് തുറന്ന് പറയണമെന്ന ഉറച്ച തീരുമാനത്തിലായിരുന്നു ഞാൻ. റൂമിന്റെ ഡോർ വെറുതെ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ.. പതിയെ ഡോറിൽ തൊട്ടതും കൈകൾ രണ്ടും വിറയ്ക്കാൻ തുടങ്ങി. ആദിയേട്ടൻ ബെഡ്‌ഡിൽ കമിഴ്ന്ന് കിടക്കുവാണ്.ഉറങ്ങുവാണെന്ന് തോന്നുന്നു. ശല്യം ചെയ്യണ്ട...പിന്നെ വരാം. "ഇല്ല...ആമീ. ഇനിയും വൈകി കൂടാ..ഇന്ന് തന്നെ രണ്ടിലൊന്നറിഞ്ഞേ പറ്റൂ.." ധൈര്യം സംഭരിച്ചു ഞാൻ ബെഡ്‌ഡിന്റെ ഒരു വശത്തായി ഇരുന്നു.ആദിയേട്ടന്റെ ഷോൾഡറിലേക്ക് അറിയാതെ കൈകൾ നീണ്ടു. "ആദിയേട്ടാ..." (ഉച്ചതാഴ്ത്തി പതിയെ വിളിച്ചു..) ഞെട്ടി കണ്ണുകൾ തിരുമ്മി ചാടിയെഴുന്നേറ്റു ആദിയേട്ടനെന്റെ മുഖത്തേയ്ക്ക് നോക്കി. "ആമീ..നീയോ??" "അതേ...ഞാൻ തന്നെ.എന്തേയ്??" "നീയെങ്ങനെ വന്നു??" "നടന്നു വന്നു..അല്ല പിന്നെ."😏വീട്ടിലിരുന്നു ബോറടിച്ചപ്പോൾ ഒന്നിറങ്ങിയതാ." "ആഹ്..." "ടൂറൊക്കെ എങ്ങനെയുണ്ടായിരുന്നു??" "ടൂറോ... തീർത്ഥയാത്രയെന്ന് പറ.😤" "അശ്വിൻ പറഞ്ഞു.നിങ്ങൾ പാർട്ടിക്കാരൊക്കെ നിരീശ്വരവാദികളല്ലേ.." ആദിയേട്ടനൊന്നും മിണ്ടിയില്ല... "അതൊക്കെ പോട്ടേ...പോയിട്ട് എനിക്കെന്താ കൊണ്ടു വന്നത്??" "എനിക്കിങ്ങോട്ട് വന്നാൽ മതിയെന്നായിരുന്നു...ഞാനൊന്നും വാങ്ങിയില്ല." "മ്മ്..." "പിണങ്ങിയോ ആമീ..." ഞാനും ഒന്നും മിണ്ടാൻ പോയില്ല.. "ഓക്കെ.. ശരി വാങ്ങിത്തരാം.എന്ത് വേണം നിനക്ക്??" "ഞാൻ ചോദിക്കുന്നതൊക്കെ തരുമോ??" "പിന്നില്ലേ...നീ ഞങ്ങൾ ഏട്ടന്മാരുടെ ഒരേയൊരു പെങ്ങളൂട്ടിയല്ലേ." അത് കേട്ടപ്പോൾ ഉണ്ടായിരുന്ന ധൈര്യം കൂടി ചോർന്നു പോയി. "എനിക്ക് വേണ്ടത്...ഈ ഹൃദയത്തിൽ ഒരിടമാണ്.." ഞാൻ പറഞ്ഞത് വിശ്വസിക്കാനാവാതെ ആദിയേട്ടനെന്നെ നോക്കി.ആ ഒരു നോട്ടത്തിൽ ഒരുപാട് അർത്ഥങ്ങളുണ്ടായിരിന്നു. പെങ്ങളെ പോലെ കണ്ട ഒരാളിൽ നിന്നും കേൾക്കാൻ പാടില്ലാത്ത എന്തോ ഒന്ന് കേട്ടപോലെ. "നീയെന്താ ഉദ്ദേശിക്കുന്നത്??" "മനസ്സിലായെങ്കിൽ പിന്നെ വീണ്ടുമൊരു ചോദ്യത്തിന്റെ ആവശ്യമുണ്ടോ??" "എനിക്കറിയണം ആമീ... എന്താ നിന്റെ മനസ്സിലെന്ന്??" "എന്റെ മനസ്സ് നിറയെ ആദിയേട്ടനാണ്.." ആദിയേട്ടനെന്തോ പറയാനാഞ്ഞതും ഞാൻ കൈ കൊണ്ട് തടഞ്ഞു. "പെങ്ങളെ പോലെയാണെന്നല്ലേ...എനിക്ക് കേൾക്കണ്ട."😊 ബെഡ്‌ഡിൽ നിന്നും ആദിയേട്ടനേഴുന്നേറ്റു പോകാനൊരുങ്ങിയതും ആ കൈകളിൽ ഞാൻ പിടുത്തമിട്ടു. "ആദിയേട്ടാ...പ്ളീസ്.ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നുണ്ട്.അതെനിക്ക് മനസ്സിലാക്കാൻ ഈ രണ്ട് ദിവസങ്ങൾ വേണ്ടി വന്നു." പറഞ്ഞുതീർന്നില്ല കൈ വീശിയൊരെണ്ണം കിട്ടി കവിളത്ത് തന്നെ.ഒരിക്കലും ആദിയേട്ടനിൽ നിന്നും ഇങ്ങനൊരു അടി  പ്രതീക്ഷിച്ചിരുന്നില്ല.വേദനയെക്കാളുപരി ആദിയേട്ടന്റെ മൗനം എന്നെ തളർത്തി കളഞ്ഞു. "കഴിഞ്ഞോ....??ഇത് കൊണ്ടൊന്നും എന്റെ മനസ്സ് മാറാൻ പോകുന്നില്ല.." "നീയെന്തറിഞ്ഞിട്ടാടീ എന്നോടിത് വന്ന് പറഞ്ഞേ..😡😡" "എന്താ അറിയണ്ടേ...??" "നിന്നെപ്പറ്റി ഞാനിങ്ങനെയൊന്നും വിചാരിച്ചിരുന്നില്ല ആമീ.പൊക്കോ എന്റെ മുൻപിൽ നിന്നും.അല്ലെങ്കിൽ ദേഷ്യം വന്നാൽ ഞാനെന്താ ചെയ്യുന്നതെന്ന് പറയാൻ പറ്റില്ല.."😡😤 എന്നെ തള്ളി പുറത്താക്കിയിട്ട് എനിക്ക് മുൻപിൽ ആദിയേട്ടൻ ഡോർ വലിച്ചടച്ചു.                  (തുടരും....) #📔 കഥ 📝Priya @chuz📝
23.9k കണ്ടവര്‍
6 ദിവസം
#

📔 കഥ

🔥ആമീ..🔥 പാർട്ട്-2 ഞാനറിഞ്ഞോ അറിയാതെയോ ഉണ്ടാകുന്ന പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണുന്നത് എന്റെ ഏട്ടന്മായിരുന്നു.ഒരിക്കൽ ബസ്റ്റോപ്പിൽ വെച്ച് എന്നെ ശല്യം ചെയ്ത ഒരുത്തനെ ഒരു മനസാക്ഷിയും കൂടാതെ ആദിയേട്ടനും അജുവേട്ടനും ചവിട്ടി കൂട്ടിയപ്പോഴും പെൺകുട്ടികളുടെയെല്ലാം ആരാധന കഥാപാത്രമായി മാറുവായിരുന്നു അവർ. ഒരിക്കൽപോലും ആദിയേട്ടന് മറ്റൊരു പ്രണയമുണ്ടോ എന്ന് അന്വേഷിച്ചിട്ടില്ല.അങ്ങനെ തോന്നാനും മാത്രം സാഹചര്യവും ഉണ്ടായിട്ടില്ല. അജുവേട്ടൻറെ ഫ്രണ്ടെന്ന് പറയുമ്പോൾ എന്റെ ഏട്ടനെ പോലെയാണെന്ന് അറിയാം.പക്ഷേ ആദിയേട്ടൻ അടുത്തു വരുമ്പോഴൊക്കെ ഏട്ടനിൽ നിന്നും മറ്റെന്തിലോ വഴി മാറുവായിരുന്നു ഞാൻ. "ആമീ...നീയെവിടെ കറങ്ങി നടക്കുവാ..??ഇന്ന് കോളേജിൽ സ്‌ട്രൈക്കാണ്.വേഗം വീട്ടിൽ പോവാൻ നോക്ക്.." "ആദിയേട്ടാ... ഒരു ബുക്ക് ലൈബ്രറിയിൽ കൊടുക്കാനുണ്ടായിരുന്നു." "നിന്നോടല്ലേ പോവാൻ പറഞ്ഞേ...ബുക്കൊക്കെ നാളെ കൊടുക്കാം."😡 ഞാനെന്തെങ്കിലും പറയുന്നതിന് മുൻപേ അവൾമാര് കൈയിൽ പിടിച്ചു വലിച്ചോണ്ട് പോയി.അവരുടെ കൂടെ അജുവേട്ടനെ കാണാതിരുന്നപ്പോൾ എന്തോ ചെറിയ പേടി തോന്നി.കാലുകൾ മുൻപോട്ട് വെയ്ക്കുമ്പോഴും മനസ്സ് പിടിച്ചു നിർത്തുന്ന പോലെ.രക്തബന്ധമോ കർമബന്ധമോ എന്നറിയില്ല അജുവേട്ടന് എന്തോ സംഭവിച്ചുവെന്ന് മനസ്സ് ഉരുവിടുന്നുണ്ടായിരുന്നു.ശരീരം പിടിച്ചു നിർത്തുമ്പോൾ മനസ്സ് ഓടി തുടങ്ങിയിരുന്നു.അവരുടെ കൈ വിട്ട് ഞാൻ ആദിയേട്ടന്റെ അടുത്തേയ്ക്കോടി. ഓടിക്കിതച്ചു വരുന്ന എന്നെ കണ്ടപ്പോൾ ആദിയേട്ടന്റെ മുഖത്ത് ഭയം നിഴലിച്ചിരുന്നു. നീണ്ട ശ്വാസമെടുത്തു ഞാൻ ചോദിച്ചു. "അജുവേട്ടൻ എവിടെ??" "ആമീ... അത്??" "എന്റെ ഏട്ടനെവിടെ എന്നാ ചോദിച്ചേ??"😡 "റിലാക്സ് മോളേ..." (ആദിയേട്ടനെന്റെ കവിളിൽ തട്ടി.ആ നിമിഷം ദേഷ്യത്തിൽ ഞാൻ കൈ തട്ടിമാറ്റി..) "ആദിയേട്ടാ.. എന്നോട് പറ അജുവേട്ടന് എന്താ പറ്റിയേ??" "ഇവിടെ പാർട്ടിക്കാർ തമ്മിൽ ചെറിയൊരു പ്രശ്നമുണ്ടായി.ഉന്തും തള്ളിനുമിടയിൽ അജുവിന്റെ നേരെ കല്ലേറ് ഉണ്ടായി.നെറ്റി ചെറുതായൊന്ന് മുറിഞ്ഞു.വേറെ കുഴപ്പമൊന്നുമില്ല മോളേ..നീ ടെൻഷനാവണ്ട.അവന്മാര് ഹോസ്പിറ്റലിൽ കൊണ്ട് പോയിരിക്കുവാ.." "ഇത്രയൊക്കെ ഉണ്ടായിട്ടും ആദിയേട്ടന് എങ്ങനെ കൂളായി നിൽക്കാൻ പറ്റുന്നു.എനിക്കെന്റെ ഏട്ടനെ കാണണം. ഏത് ഹോസ്പിറ്റലിലാണെന്ന് വെച്ചാൽ എന്നെ കൊണ്ടു പോ.." "കൂളായി നിൽക്കുന്നത് നിനക്ക് വേണ്ടിയാണ് ആമീ.നെറ്റി മുറിഞ്ഞ് ചോരയൊലിപ്പിച്ചു ഹോസ്പിറ്റലിൽ കൊണ്ട് പോയിരിക്കുന്നത് എന്റെ അജുവിനെയാണ്.ഞാനിവിടെ നിൽക്കുന്നുവെങ്കിലും എന്റെ മനസ്സ് മുഴുവൻ അവന്റെയടുത്താണ്. ഞാനും കൂടി അങ്ങോട്ട് പോയാൽ ഇവിടുത്തെ കാര്യങ്ങൾ ചെയ്ത് തീർക്കാൻ ആരുമുണ്ടാവില്ല." "പ്ളീസ് ആദിയേട്ടാ..എനിക്ക് അജുവേട്ടനെ കാണണം."🙏😓 (കൈകൂപ്പി ഞാൻ അപേക്ഷിച്ചപ്പോഴും നിസ്സഹനായി നിൽക്കുന്ന ആദിയേട്ടന്റെ മുഖം എന്നെ ഒരുപാട് വേദനിപ്പിച്ചു.) പറഞ്ഞു തീർന്നില്ല ആദിയേട്ടന്റെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി.അജു എന്നാ ചുണ്ടുകൾ മന്ത്രിച്ചപ്പോൾ ഫോൺ ഞാൻ തട്ടിപ്പറിച്ചു കോൾ അറ്റെൻഡ് ചെയ്തു. "ഡാ... ആദിയേ." "ഏട്ടാ...ഞാനാ." (വിതുമ്പികൊണ്ട് ഞാൻ പറഞ്ഞു) "എന്റെ ആമിച്ചീ...കരയാതെ മോളേ എനിക്കൊന്നുമില്ല.ഏട്ടൻ കുറച്ച് കഴിഞ്ഞു വീട്ടിലേക്ക് വരും.മുറിവൊന്ന് ഡ്രെസ്സ് ചെയ്തു.അത്രേയുള്ളൂ." (എന്റെ കണ്ണൊന്ന് നിറഞ്ഞാൽ ഏട്ടന്റെ ഉള്ള് പിടയാറുണ്ടെന്ന് പറയാറുണ്ട്.അച്ഛനില്ലാത്ത കുറവെന്താണെന്ന് ഏട്ടനും അമ്മയും എന്നെ അറിയിച്ചിട്ടില്ല.ഉപദേശിക്കുമ്പോഴും ശകാരിക്കുമ്പോഴും നെഞ്ചോട് ചേർത്തു സ്നേഹിക്കുമ്പോഴുമൊക്കെ അജുവേട്ടനെന്റെ അച്ഛനായി മാറാറുണ്ട്.വൈകിയിട്ടും ഏട്ടനെ കാണാതിരുന്നാൽ വീട്ടിലെത്തുന്നത്  വരെ ഞാനുറങ്ങാതെ കാത്തിരിക്കാറുണ്ട്.) "ആമിച്ചീ... എന്താ മിണ്ടാത്തെ.മോളോട് ഒന്നും പറയണ്ടെന്ന് ഞാനാ ആദിയോട് പറഞ്ഞത്.നീ വേഗം വീട്ടിലേക്ക് ചെല്ല്.വൈകിയാൽ അമ്മ ടെൻഷനാവും.എനിക്ക് കുറച്ച് കാര്യങ്ങൾ കൂടി ചെയ്ത് തീർക്കാനുണ്ട്. അത് കഴിഞ്ഞു അങ്ങ് എത്തിക്കോളാം." "എന്ത് ചെയ്യാൻ....??ഒന്നാമത് ഏട്ടന് വയ്യാത്തതല്ലേ.ഇനിയെവിടെയും പോകണ്ട.വേഗം വീട്ടിലേക്ക് വന്നില്ലെങ്കിൽ ഞാനെല്ലാം അമ്മയോട് പറയും."😤😤 അതുംപറഞ്ഞു ഞാൻ ആദിയേട്ടനെ നോക്കിയതും പാവം ഞാൻ സംസാരിച്ചു കഴിഞ്ഞു അജുവേട്ടനോട് സംസാരിക്കാൻ നോക്കിയിരിക്കുവാണെന്ന് ആ മുഖത്ത് നിന്നും വായിച്ചെടുക്കാം.ഞാൻ ആദിയേട്ടന് നേരെ ഫോൺ നീട്ടി. "ഡാ... അജു.ഞാനങ്ങോട്ട് വരണോ??" "എന്റെ ആദി..എനിക്ക് ഒന്നൂല്ലടാ.ഒരു സ്കാനിംഗ് കൂടെ കഴിഞ്ഞാൽ ഞാനങ്ങോട്ട് വരും.പിന്നെ നീ എടുത്തുചാടി ഒന്നും ചെയ്യണ്ട.കേട്ടല്ലോ." "മ്മ്.." "പിന്നെയുണ്ടല്ലോ...ആമീ നന്നായിട്ട് പേടിച്ചിരിക്കുവാ..അവളെ ഒറ്റയ്ക്ക് വിടണ്ട. നീ വീട്ടിലേക്ക് ആക്കിയേക്കൂ.പിന്നെ അമ്മയോട് ഒന്നും പറയണ്ട.ഞാൻ വന്ന് കഴിഞ്ഞു സംസാരിക്കാം.ശരി." കോൾ കട്ട് ചെയ്ത് ആദിയേട്ടനെന്നെ നോക്കി. "ഇനി പോകാലോ അല്ലേ..." ഞാനൊന്ന് ചിരിച്ചു.... "ഹോ..ഒരു ആങ്ങളയും പെങ്ങളും വന്നേക്കുന്നു.."😃 അവിടെ നിന്ന ആരോടൊക്കെയോ ആദിയേട്ടൻ സംസാരിച്ചിട്ട് ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു. "നിങ്ങളുടെ പാർട്ടി പ്രവർത്തനം കുറച്ച് കൂടുന്നുണ്ട്.അജുവേട്ടന് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ..??" "ആദിയുള്ളപ്പോൾ അവനൊന്നും സംഭവിക്കില്ല..കേട്ടോടി പുല്ലേ.." "ആദിയേട്ടന്റെ അമ്മയോട് ഞാൻ പറഞ്ഞു കൊടുക്കുന്നുണ്ട്." "കൊല്ലും നിന്നെ..😤അറിയാലോ അച്ഛൻ കൊടുംഭീകരനാണ്.അല്ലെങ്കിൽ തന്നെ എപ്പോഴും പറയും എന്ജിനീയറിങ് പഠിക്കാൻ വിട്ടിട്ട് തോന്നിയ പോലെ നടക്കുവാണെന്ന്. ആകെ ഉള്ള സപ്പോർട്ട് അമ്മയാണ്.അതും കൂടെ നീ ഇല്ലാതാക്കുമോ." "ഞാൻ ക്ലാസ് കട്ട് ചെയ്തതിന് എന്തൊക്കെയാ എന്നെ പറഞ്ഞേ...ഈ പറയുന്ന നാല് ആങ്ങളമാരും ക്ലാസ്സിന്റെ പടി കണ്ടിട്ട് എത്ര നാളായി??" "ഞങ്ങളെപ്പോലെ അല്ലല്ലോ നീ.എന്ത് തെറ്റ് കണ്ടാലും ഞാൻ പ്രതികരിക്കും..നീയെന്റെ പെങ്ങളാണ്.ഉപദേശിക്കാനും ശ്വാസിക്കാനും അധികാരമുണ്ടെന്ന് അറിയാലോ.." പെങ്ങളെന്ന് ആദിയേട്ടന്റെ വായിൽ നിന്നും കേട്ടപ്പോൾ തിരിച്ചൊന്നും പറയാൻ തോന്നിയില്ല. "ഡീ... നീയെന്താ ദിവാസ്വപ്നം കണ്ടോണ്ടിരുക്കുവാണോ.ഇറങ്ങുന്നില്ലേ.??" ആദിയേട്ടന്റെ ശബ്ദം കേട്ടപ്പോഴാണ് ചിന്തയിൽ നിന്നുണർന്നത്.ബൈക്കിൽ നിന്നുമിറങ്ങി ആദിയേട്ടനെ തിരിഞ്ഞു നോക്കി. "ആദിയേട്ടൻ വരുന്നില്ലേ?? "ഇല്ല...അമ്മയെ ഫേസ് ചെയ്യാനൊരു മടി.അജു വരുമ്പോൾ വരാം." "മ്മ്.." (ചോദിക്കണ്ടായിരുന്നെന്ന് തോന്നി...) ഗേറ്റ് കടന്ന് ആദിയേട്ടൻ പോകുന്നത് വരെ നോക്കി നിന്നു.ബൈക്ക് ദൂരേയ്ക്ക് മാഞ്ഞു തുടങ്ങിയപ്പോൾ ഞാനകത്തേയ്ക്ക് കയറി. "എന്താ ആമീ...ലേറ്റായത്.??അല്ല ആദിയെന്താ വന്നിട്ട് കയറാതെ പോയത്?" "ആഹ് അറിയില്ല...ഞാനൊന്ന് കുളിക്കട്ടെ." റൂമിൽ കയറി ഡോർ ലോക്ക് ചെയ്ത് ബെഡ്‌ഡിലേക്ക് കിടന്നു.എന്തോ ഓർമ്മവന്നപോലെ ഫോണെടുത്തു വാട്സാപ്പിൽ ആദിയേട്ടന്റെ ഡിപി നോക്കി.അജുവേട്ടനും ആദിയേട്ടനും കൂടെയുള്ള ഫോട്ടോയാണ്.കണ്ടാൽ ചേട്ടനും അനിയനും.കുറച്ചൂടെ പ്രായം തോന്നിക്കുന്നത് അജുവേട്ടനാണെങ്കിലും ദേഷ്യത്തിന്റെ കാര്യത്തിൽ ആധിയേട്ടനാണ് ഫസ്റ്റ്.ഇതുവരെ ഞങ്ങൾ ചാറ്റ് ചെയ്തിട്ടില്ല.ഇടയ്ക്ക് എന്റെ സ്റ്റാറ്റസുകൾക്ക് ഇമോജി റിപ്ലൈ അയക്കാറുണ്ട്. ഒരു ഫോട്ടോ കണ്ടിട്ട് മതിയാകാത്തത് കൊണ്ടാണോ എന്തോ ഫേസ്ബുക്കിൽ കയറി ആദിയേട്ടന്റെ പ്രൊഫൈൽ സേർച്ച് ചെയ്ത് എല്ലാ ഫോട്ടോസും മാറ്റിമാറ്റി നോക്കി.കുട്ടിത്തം നിറഞ്ഞ ചിരിയും ക്യൂട്ട്നെസും ആ മുഖത്ത് നിറഞ്ഞു നിന്നിരുന്നു.എന്റെ ഫേവറേറ്റ് ഫോട്ടോ എടുത്തു ഫോൺ ഞാൻ നെഞ്ചോട് ചേർത്തു. "തെറ്റാണോ ശരിയാണോ എന്നൊന്നുമറിയില്ല...എന്റെ മനസ്സിപ്പോൾ നൂല് പൊട്ടിയ പട്ടം പോലെ പറന്നു നടക്കുവാ ആദിയേട്ടാ.എനിക്കായ് വിധിച്ചതാണെങ്കിൽ എനിക്ക് തന്നെ തന്നേക്കണേ ദൈവമേ.."😍🙏 കൈ തട്ടി ഫോട്ടോയുടെ കമെന്റ്സ് ഓപ്പണായി.കോളേജിലെ എല്ലാവൾമാരും ഒലിപ്പിച്ചുള്ള കമെന്റ്സ് ഇട്ടിട്ടുണ്ട്.ഭാഗ്യം ആർക്കും ആദിയേട്ടൻ റിപ്ലൈ കൊടുത്തിട്ടില്ല.. "അല്ലെങ്കിലും കലിപ്പൻ അത്രപെട്ടെന്നൊന്നും ആർക്കും പിടി കൊടുക്കാറില്ല." അറിയാതെ മുഖത്തൊരു പുഞ്ചിരി വന്നു... പിന്നെയും കുറച്ച് നേരം ഫോട്ടോയും നോക്കിയിരുന്നപ്പോൾ ഒരു പെണ്ണിന്റെ കമെന്റ് ശ്രദ്ധയിൽപെട്ടു. "നേഹ..." എല്ലാ ഫോട്ടോസിലും ലൗവ്‌ ഇമോജിയും കമെന്റസും ഇട്ടിട്ടുണ്ട്. "Mine❤️" അവളുടെ കമെന്റ് കണ്ടപ്പോൾ ഞാനൊന്ന് ഞെട്ടി.ഇങ്ങനെയൊരു കമെന്റ് ഇടണമെങ്കിൽ ആദിയേട്ടന്റെ വേണ്ടപ്പെട്ട ആരോ ആണത്. "ഇനി ആദിയേട്ടൻ സ്നേഹിക്കുന്ന പെണ്ണായിരിക്കുമോ!!" "നോ...."😡😤 അതാരാണെന്ന് അറിയാനുള്ള ആകാംഷയായിരുന്നു പിന്നീട് അങ്ങോട്ട്.. "ആദിയേട്ടനോട് തന്നെ ചോദിച്ചാലോ??ഞാനെന്തിനാ ഇതൊക്കെ അന്വേഷിക്കുന്നതെന്ന് ചോദിച്ചാൽ പറയാനെനിക്ക് മറുപടിയില്ലല്ലോ.." വട്ട് പിടിക്കുന്ന പോലെ തോന്നിയപ്പോൾ ഞാൻ ഡ്രെസ്സുമെടുത്തു ബാത്റൂമിലേക്ക് കയറി.ഷവറിന്റെ താഴെ നിന്നപ്പോഴും ഈ നേഹ ആരാണെന്നുള്ള ചിന്തയായിരുന്നു.കുളിച്ചെന്ന് വരുത്തി താഴെ പോയി ടിവിയും കണ്ടോണ്ടിരുന്നു. "നേരം സന്ധ്യയായല്ലോ..ഈ അജു ഇതെവിടെ പോയിരിക്കുവാണ്. രണ്ട് പെണ്ണുങ്ങൾ മാത്രമുള്ള വീടാണ്." "അമ്മ ഒന്നടങ്ങ്.അജുവേട്ടനിപ്പോൾ വരും..." പറഞ്ഞുതീർന്നില്ല രണ്ടാളും വരുന്നുണ്ടല്ലോ..ആദിയേട്ടന്റെ ബൈക്കിന് പുറകിലിരുന്ന അജുവേട്ടൻറെ നെറ്റിയിലെ മുറിവ് കണ്ട അമ്മ ഓടി പുറത്തേയ്ക്കിറങ്ങി. "അയ്യോ...എന്റെ മോനെ നിനക്ക് എന്താ പറ്റിയേ??" "ഒന്നൂല്ല അമ്മേ...വണ്ടിയിൽ നിന്നൊന്ന് വീണതാ." അജുവേട്ടൻ എന്നെ കണ്ണടച്ചു കാണിച്ചു.വേറൊന്നുമല്ല വെറുതെ അമ്മയെ ടെൻഷനാക്കാതിരിക്കാനാണ്. "എന്നിട്ട് ആദിയൊന്നും പറഞ്ഞില്ലല്ലോ.." "അത്..അവനും കുറച്ച് മുൻപേ ആണ് അറിഞ്ഞത്.ഞാൻ അമലിന്റെ കൂടെ പോയപ്പോൾ ചെറുതായിട്ടൊന്ന് ബൈക്ക് പാളി പോയതാ.പുറകിലിരുന്ന കൊണ്ട് വീണതാ." "മതി...ഇനി കുറച്ച് ദിവസത്തേയ്ക്ക് എവിടെയും പോകണ്ട കേട്ടല്ലോ..." "എന്റെ അമ്മേ...എനിക്കൊരു കുഴപ്പവുമില്ല." "എന്നാലും എനിക്ക് നിങ്ങളുടെ മൂന്ന് പേരുടെ കാര്യത്തിലും പേടിയാണ്.അകത്തേയ്ക്ക് വാ മോനെ." റൂമിലേക്ക് പോയ രണ്ടാളുടെയും പുറകേ ഞാനും ചെന്നു. "ഞാൻ ചായ എടുത്തിട്ട് വരാം..." അമ്മ അടുക്കളയിലേക്ക് പോയപ്പോൾ അജുവേട്ടനും ആദിയേട്ടനും ബെഡ്‌ഡിലേക്ക് കിടന്നു. "എന്തൊക്കെ നുണയാ പാവമെന്റെ അമ്മയോട് പറഞ്ഞേ..ഞാൻ സത്യം പറയാൻ പോകുവാ." ബെഡ്‌ഡിൽ നിന്നും എഴുന്നേറ്റു പോകാനൊരുങ്ങിയതും ആദിയേട്ടനെന്റെ കൈയിൽ പിടിച്ചു.പ്രതീക്ഷിക്കാതെയായതുകൊണ്ട് ഞാനാ മുഖത്തേയ്ക്ക് നോക്കി. "ആമിച്ചീ...പറയല്ലേ..അജുവിനെ പിന്നെ അമ്മ പുറത്തേയ്ക്ക് വിടില്ല." ദയനീയമായ ആ നോട്ടം എന്റെ മനസ്സിൽ തറച്ചു...ഞാനെന്റെ കൈയിലേക്ക് നോക്കിയപ്പോൾ പെട്ടെന്ന് ആദിയേട്ടന്റെ കൈ പിൻവലിച്ചു. "എങ്കിലെനിക്ക് പ്രത്യുപകാരം വേണം.." "ആഹ്...എന്ത് വേണേലും തരാം.." (അജുവേട്ടനായിരുന്നു..) "എന്നാൽ അടുത്ത സെറ്റ് കള്ളത്തരം പഠിച്ചോ..ഇനിയും പറയണ്ടേ അമ്മയോട്.."😜😌 ഞാൻ പറയുന്നത് കേട്ട് അജുവേട്ടനും ആദിയേട്ടനും ഒരുപോലെ തലയിൽ കൈ വെച്ചു.                 (തുടരും...) #📔 കഥ 📝Priya_@chuz📝 ഒന്നിടവിട്ട ദിവസങ്ങളിലെ സ്റ്റോറി പോസ്റ്റ് ചെയ്യാൻ പറ്റൂ..ക്ലാസ്സ് വീണ്ടും തുടങ്ങി.Alpy 👉Ekm🚂
22.3k കണ്ടവര്‍
9 ദിവസം
#

📔 കഥ

🔥ആമീ..🔥 പാർട്ട്-1 "ഇനി മേലാൽ പ്രേമമാണ് മണ്ണാങ്കട്ടെയാണെന്നൊക്കെ പറഞ്ഞു പുറകേ നടന്നാൽ എന്റെ കൈയുടെ ചൂടറിയും നീ.."😠 "ആദിയേട്ടന്റെ  മുഖത്തെ ഈ കലിപ്പ് കാണാൻ എന്തൊരു ഭംഗിയാ..."😍 "ഡീ..."😠 (അലറിക്കൊണ്ട് ആദി എന്റെ അടുത്തേയ്ക്ക് പാഞ്ഞുവന്നതും  കൂട്ടുകാർ ചേർന്ന് തടഞ്ഞു നിർത്തി.) "ഡാ...നീയെന്താ ഈ കാണിക്കുന്നേ..അവളൊരു പെണ്ണാണ്." "അജുവിനെയോർത്ത്  മാത്രമാണ് നിന്നെ ഞാനൊന്നും ചെയ്യാത്തത് കേട്ടോടീ..അത് മുതലെടുക്കാൻ വന്നാൽ എന്റെ തനി സ്വഭാവം നീ കാണും."😠 "എന്റെ കൊച്ചേ...അവന്റെ കൈയ്യിന്ന് മേടിക്കാൻ നിൽക്കാതെ പോകാൻ നോക്ക്.." ഒന്നും മിണ്ടാതെ ഞാൻ തിരിഞ്ഞു നടന്നപ്പോൾ വിജയഭാവത്തിൽ നിൽക്കുവായിരുന്നു നമ്മുടെ കഥാ നായകൻ.അങ്ങനെ വിട്ടാൽ ശരിയാവില്ലല്ലോ.. "ഡോ...കലിപ്പാ.ഇപ്പോൾ ഞാൻ പോവാ..പക്ഷേ നിങ്ങളെ വെറുതെ വിടാൻ തല്ക്കാലം ഉദ്ദേശ്യമില്ല.." ഒന്ന് സൈറ്റ് അടിച്ചു കാണിച്ചിട്ട് കൂട്ടുകാരികളുടെ കൈയും പിടിച്ചു ഞാൻ ബസ്സ് സ്റ്റോപ്പിലേക്ക് നടന്നു. "ഡാ... അവള് രണ്ടും കല്പിച്ചാണല്ലോ.ഇത്‌ നിനക്ക് പണിയാവും." "അജു ഇതറിഞ്ഞാൽ എന്ത് മുഖവും വെച്ചോണ്ട് ഞാനവന്റെ വീട്ടിൽ കയറി ചെല്ലും.അവന്റെ പെങ്ങളെന്ന് പറഞ്ഞാൽ എന്റെയും പെങ്ങളെ പോലെയല്ലേ ഡാ.അത് മനസ്സിലാക്കാതെ കുട്ടികളിയുമായി പുറകേ നടക്കുവാണ്." "ഇത്‌ നീ ഞങ്ങളോടല്ല പറയേണ്ടത്.അവളെ പറഞ്ഞു മനസ്സിലാക്കൂ." __<<🌼🌼>>__ ഇപ്പോൾ ഇവിടെ നടന്ന സംഭവത്തെക്കുറിച്ചു ഞാൻ പറയാം.ഈ ഞാനാരാണെന്നല്ലേ..... "ആമീ... നീയവിടെ എന്തെടുക്കുവാ??" പറഞ്ഞുതീർന്നില്ല വിളി വന്നല്ലോ..😃 ഞാൻ ആമീ. ഇതെന്റെ കഥയാണ്.എന്റെ നായകനെയാണ് കുറച്ച് മുൻപേ കലിപ്പ് മൂഡിൽ കണ്ടത്. പിന്നെ ആദി പറഞ്ഞ അർജ്ജുൻ എന്ന അജു എന്റെ ഒരേയൊരു  ആങ്ങളയാണ്.കോളേജിലെ ഒട്ടുമിക്ക പ്രശ്നങ്ങൾ തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും എന്റെ ഈ ഏട്ടന്മാരാണ്.എൻജിനീയറിങ് ഫൈനൽ ഇയറിൽ പഠിക്കുന്ന ഇവർ വർഷങ്ങളായി നല്ല കട്ട ചങ്ക്സാണ്. രക്തബന്ധമല്ലാഞ്ഞിട്ടും നാല് ആങ്ങളമാരുടെ ഒരേയൊരു പെങ്ങളൂട്ടി ആയിരുന്നു ഞാൻ.കോളേജിലെ വീരകഥകളൊക്കെ ഏട്ടന്മാർ വാഴ്ത്തി പാടുമ്പോഴും  അജുവേട്ടൻ പഠിക്കുന്ന കോളേജിൽ തന്നെ എനിക്കും പഠിക്കണമെന്ന് വാശി പിടിച്ചു.കോളേജിലെ ഹീറോയുടെയും വില്ലന്മാരുടെയും പെങ്ങളെന്നെ പരിഗണന നന്നായി കിട്ടിയിരുന്നു.ഫസ്റ്റ് ഇയറിൽ വന്നപ്പോൾ തന്നെ ഞാനും അത്യാവശ്യം ഫേമസായി തുടങ്ങി. "ഡാ.... ആ പെണ്ണിനെ കാണാൻ കൊള്ളാല്ലോ!" "ആര്.. ആമീയോ??എന്റെ പൊന്നളിയാ അവള് അജുവിന്റെ പെങ്ങളാണ്.കാണുന്ന പോലൊന്നുമല്ല നല്ല ഉഗ്രവിഷമാണ്." "ഓഹോ...എങ്കിൽ അവളുടെ വിഷം ഞാനിങ്ങ് എടുക്കും..." "ഡാ.... വേണ്ട." "എസ്ക്യൂസ് മീ..." ഫ്രണ്ട്സുമായി കാന്റീനിൽ ഇരിക്കുമ്പോഴാണ് പിന്നിൽ നിന്നും വിളി വന്നത്‌.തിരിഞ്ഞു നോക്കിയപ്പോൾ പരിഷ്കാരിയായ ഒരുത്തൻ. "എന്തേയ്??" "ആമീ അല്ലേ..??" "അല്ല.." അവന്റെ മുഖഭാവം മാറിയപ്പോൾ അവിടെ പരിഹാസച്ചിരിയുയർന്നു. "തന്നെ കാണാൻ ഭയങ്കര ക്യൂട്ടാണ്." കേട്ടപ്പോൾ ഞാനൊന്ന് പൊങ്ങി പോയെങ്കിലും അവന്റെ ഒലിപ്പിച്ചുള്ള ചിരിയും നിൽപ്പും കണ്ടപ്പോൾ ദേഷ്യം തോന്നി. "അതിന്??" "Am in love with you.." അതുംപറഞ്ഞു അവനെന്റെ കൈയിൽ പിടിച്ചു.ഒട്ടും പ്രതീക്ഷിക്കാതെയായതുകൊണ്ട് ചാടിയെഴുന്നേറ്റു അവന്റെ ചെകിട്ടത്തൊന്ന് പൊട്ടിക്കാൻ കൈയോങ്ങിയതും അടി കൊണ്ടവൻ ഞങ്ങളിരുന്ന കസേരകളുടെ ഇടയിലേക്ക് വീണു. മറ്റാരുമല്ല ആദിയേട്ടനാണ്... "അനുവാദമില്ലാതെ പെൺപിള്ളേരുടെ കൈയിൽ പിടിക്കാൻ നിനക്കാരാടാ ലൈസൻസ് തന്നേ.."😠😠 ഇനി ഈ ക്യാന്റീൻ പരിസരത്ത് നിന്നെ കണ്ടുപോകരുത്.എണ്ണീറ്റു പോടാ.."😤 മാസ്സ് ഡയലോഗും അടിച്ചു പുള്ളി ഞങ്ങളെയൊരു ദഹിപ്പിക്കുന്ന നോട്ടം നോക്കി.കൂടെയുള്ളവൾമാരൊക്കെ  ഇവിടെ നടന്ന കാര്യങ്ങൾ കണ്ടു പതറി പിന്നോട്ട് നിൽക്കുവാണ്. "നീയൊക്കെ ക്ലാസ്സും കട്ടും ചെയ്ത് ഇവിടെ വന്നിരിക്കുന്നത് ഇതിനാണോ??" "അത്..ത് ആദി ഏട്ടാ!!" "എന്തോന്ന്...ഇവിടെ തോന്നിയ പോലെ നടക്കാനാണെങ്കിൽ നാളെ മുതൽ നീ വീട്ടിലിരുന്നാൽ മതി.അമ്മയോട് ഞാൻ പറഞ്ഞോളാം.ആവശ്യത്തിൽ കൂടുതൽ സ്വതന്ത്രൃം കിട്ടുന്നതിന്റെ അഹങ്കാരം വല്ലതുമുണ്ടെങ്കിൽ ഇന്നത്തോടെ മാറ്റിക്കോണം.കേട്ടല്ലോ..."😡 മറുപടി പറയാനാവാതെ ഞങ്ങൾ തലകുനിച്ചു നിന്നു. "ഹാ..ക്ലാസ്സിൽ പോവാൻ നോക്ക്." ഒന്നും നോക്കിയില്ല കൈയിൽ കിട്ടിയാതൊക്കെ എടുത്തു ക്ലാസ്സിലേക്ക് ഓടി... ക്ലാസ്സിലിരുന്നപ്പോഴും കൂടെയുള്ളവൾമാരുടെ ചർച്ച എന്നെപ്പറ്റിയായിരുന്നു. "നിനക്കെന്ത് പ്രശ്നമുണ്ടെങ്കിലും ആദി ചേട്ടൻ കൃത്യമായി പ്രത്യക്ഷപ്പെടും.ഒരു രക്ഷകൻ റോളാണല്ലോ പുള്ളിക്കാരന്." "നിങ്ങൾക്ക് അറിയാത്ത കൊണ്ടാ അജുവേട്ടനെ പോലെയാണ് എന്റെ അമ്മയ്ക്ക് ആദിയും.എന്റെ അമ്മയാ ഇതെന്നും പറഞ്ഞു അവർ പരസ്പരം അടികൂടുന്നത് കുസൃതിയോടെ ഞാനും അമ്മയും നോക്കി നിൽക്കാറുണ്ട്.അത്രയ്ക്ക് ജീവനാണ് ആദിയേട്ടന് ഞങ്ങളെ.അതുപോലെ തന്നെയാ ആദിയുടെ വീട്ടിൽ ഞാനും.അവിടുത്തെ അമ്മയ്ക്കും ഞാനെന്ന് വെച്ചാൽ ജീവനാ...പെണ്മക്കൾ ഇല്ലാത്തകൊണ്ടാവും.ആദി ഒരു പാവമാ.. പുറമേയുള്ള കലിപ്പൊക്കെ ഉള്ളൂ.." "എന്താ മോളേ ഒരു സോഫ്റ്റ് കോർണർ...??" "നല്ല ആൾക്കാരോടാ ഞാനിതൊക്കെ  പറഞ്ഞേ..ഞാൻ പോണ്.വരുന്നെങ്കിൽ വാ..."😤 "ഡീ ആമീ..നിൽക്ക്." __<<🌼🌼>>__ ക്ലാസും കഴിഞ്ഞു പുറത്തേയ്ക്കിറങ്ങിയപ്പോൾ നാല് ആങ്ങളമാരും കൂടെ ബൈക്കിന്റെ പുറത്തിരിക്കുവാണ്.കണ്ടിട്ടും കാണാത്ത പോലെ ഞാൻ ജാഡയിട്ട് നടന്നു. "ഡാ... നമ്മുടെ ആമിച്ചീ ഇന്ന് ഭയങ്കര കലിപ്പിലാണല്ലോ.നിങ്ങളെന്റെ പെങ്ങളെ എന്തേലും പറഞ്ഞോ??" ഒന്ന് തിരിഞ്ഞു നോക്കി പുച്ഛം വാരിവിതറിയിട്ട് ഞാൻ മുൻപോട്ട് നടന്നു. "അത് ഞാൻ പറയാം അളിയാ..." ആദിയേട്ടന്റെ ശബ്ദം കേട്ടതും ഞാനവരുടെ അടുത്തേയ്ക്ക് ഓടി..ക്ലാസ്സ് കട്ട് ചെയ്തെന്നെങ്ങാനും ഏട്ടനറിഞ്ഞാൽ പിന്നെ ബാക്കി വെയ്ക്കൂല്ല.ആദിയെ നോക്കി കണ്ണുകൾ കൊണ്ട് പറയല്ലേ എന്ന് ഞാൻ ആംഗ്യം കാണിച്ചു. "എന്താടാ..??" "ഒന്നൂല്ലടാ...ക്യാന്റീനിൽ വെച്ച് ഒരുത്തൻ ആമിയോട് ഒലിപ്പിച്ചോണ്ട് വന്നപ്പോൾ  അവനിട്ട്  ഞാനൊന്ന് പൊട്ടിച്ചു.അതിന്റെയാ ഈ പരിഭവം.." "ആഹ്...അത് തന്നെ..നിങ്ങളൊക്കെ വലിയ റൗഡികളാണല്ലോ..."😏 എല്ലാവരും കളിയാക്കിച്ചിരിക്കാൻ തുടങ്ങി. "ആദീ..എനിക്ക് മെഡിക്കൽ കോളേജ് വരെയൊന്ന് പോകണം.ഒരു ആക്‌സിഡന്റ് കേസാണ്.അത്യാവശ്യമായി ബ്ലഡ് വേണമെന്ന് പറഞ്ഞു അവിടുന്ന് വിളിച്ചു.നീയിവളെ ഒന്ന് വീട്ടിൽ ആക്കിയേക്ക്." അതുംപറഞ്ഞു അജുവേട്ടൻ ബൈക്കുമെടുത്തു പോയി.ആദി ബൈക്ക് സ്റ്റാർട്ടാക്കി എന്നോട് കേറാൻ പറഞ്ഞു. "നിൽക്ക് നിൽക്ക്..." "എന്താ..??" "എപ്പോഴത്തെയും പോലെ പുറകിലിരുന്നു അഭ്യാസം വല്ലതും കാണിച്ചാൽ ഞാൻ കൊണ്ടുപോയി മറിച്ചിടും കേട്ടല്ലോ.." "അത്രയ്ക്ക് ജാടയാണെങ്കിൽ ഞാൻ ബസ്സിന് പൊക്കോളം..."😏 "കയറെടി പുല്ലേ..."😤 പിന്നൊന്നും നോക്കിയില്ല അങ്ങ് ചാടി കേറിയിരുന്നു.നേരെ പോയത് ആദിയേട്ടന്റെ വീട്ടിലേക്കായിരുന്നു. മിക്കവാറും ദിവസങ്ങളിൽ എന്നെ ആദിയേട്ടന്റെ വീട്ടിലേക്ക് കൊണ്ടുവരാറുണ്ട്.അമ്മ പറഞ്ഞിട്ടാണ്. "ഹോയ്‌..." (അമ്മയെ കണ്ടപ്പോൾ ഞാൻ ദൂരെ നിന്നും കൈവീശി ഉച്ചത്തിൽ കൂവി.) "കിടന്ന് അലറാതെ.. അങ്ങോട്ട് തന്നെയല്ലേ പോകുന്നേ.." ബൈക്ക് നിർത്തുന്നതിന് മുൻപേ ഞാൻ ചാടിയിറങ്ങി.... "ആഹാ...വന്നോ ആമീസേ.ഇവനോട് എത്ര വട്ടം പറഞ്ഞെന്നോ മോളെയൊന്ന് കൊണ്ടു വാ എന്ന്." "അമ്മയ്ക്കല്ലാതെ എന്നോട് ആർക്കും പണ്ടത്തെപ്പോലെ സ്നേഹമില്ല.."😓 "അയ്യോടാ പാവം..."😂 "കണ്ടോ..അമ്മേ.ഞാനെപ്പോഴും ആലോചിക്കും ഈ പാവം അമ്മേടെ മോൻ തന്നെയാണോ ഈ ദുഷ്ടനെന്ന്."😌 "വന്നപ്പോൾ തന്നെ അവള് പതപ്പിക്കാൻ തുടങ്ങിയല്ലോ..എന്തേലും കഴിക്കാൻ കൊടുക്ക് അമ്മേ..വിശന്നിട്ടാകും പാവം."😜 "മോള് വാ... അവനങ്ങനെയൊക്കെ പറയും." "അമ്മേ അശ്വിൻ വന്നില്ലേ??" (ആദിയുടെ അനിയനാണ് അശ്വിൻ...രണ്ട് പേരും വ്യത്യസ്ത സ്വഭാവം.അവൻ ഗിറ്റാറും മ്യൂസിക്കുമായി നടക്കുമ്പോൾ അജുവേട്ടനും ആദിയും ഇടിയും വഴക്കുമായി വേറൊരു വഴിയ്ക്ക്.) "അവൻ ക്ലാസ്സും കഴിഞ്ഞ് വന്നിട്ടില്ല.." കുളിച്ചിട്ട് വരാമെന്ന് പറഞ്ഞു ആദിയേട്ടൻ മുകളിലേയ്ക്ക് പോയി.അമ്മയുടെ കോഴികൂടും അടുക്കളതോട്ടമൊക്കെ നോക്കി ഞാനും കറങ്ങി നടന്നു. "അശ്വിൻ എന്റെ കൈയിൽ നിന്നും ഒരു നോവൽ മേടിച്ചിട്ട് അനക്കമൊന്നുമില്ല.ഞാനൊന്ന് പോയി തപ്പിയെടുത്തിട്ട് വരാം." "അവന്റെ റൂമിലുണ്ടാകും...മോള് പോയി നോക്ക്." മുകളിലെ റൂമിലേക്ക് കയറി ചെന്നതും ബാത്‌റൂമിൽ നിന്നും ആദിയുടെ പാട്ട് കേൾക്കാം.എന്നെ ഇവിടെ പോസ്റ്റാക്കിയിട്ട് അകത്ത് ഗാനമേള നടത്തുവാണല്ലേ.കാണിച്ചു തരാം. പുറത്ത് നിന്നും ഡോർ ലോക്ക് ചെയ്ത് ഞാൻ താഴേയ്ക്ക് ഓടിയിറങ്ങി. കാല് തെന്നി വീഴാൻ പോയതും ആരോ കൈകളിൽ പിടുത്തമിട്ടു.കണ്ണ് തുറന്നു നോക്കിയപ്പോൾ അശ്വിനായിരുന്നു. "എന്റെ ആമീ...ഇപ്പോൾ വീണേനെ.നീയെങ്ങോട്ടാ ഓടുന്നേ??" "അത്...ഒരു പാറ്റ.." വായിൽ വന്ന കള്ളം അങ്ങ് പറഞ്ഞൊപ്പിച്ചു. ഇതേ സമയം കുളിയും കഴിഞ്ഞു ആദി ഡോർ തുറക്കാൻ ശ്രമിച്ചിട്ട് പറ്റാത്തതുകൊണ്ട് ഉച്ചത്തിൽ വിളിച്ചു കൂവി. കള്ളത്തരം പിടിക്കപ്പെട്ടപ്പോൾ അശ്വിനെ നോക്കി ഞാനൊന്ന് ഇളിച്ചു. "ഇതാണോ നിന്റെ പാറ്റ..ഓട്ടം കണ്ടപ്പോഴേ തോന്നി എന്തേലും ഒപ്പിച്ചു വെച്ചിട്ടുണ്ടാകുമെന്ന്.ഇനിയവന്റെ കയ്യിൽ നിന്നും കിട്ടാനുള്ളതൊക്കെ മേടിച്ചോ.." "ആമീയ്ക്ക് ആരെയും പേടിയില്ല..നിന്റെ ചേട്ടനെന്താ ഗുണ്ടയാണോ.??"😏😤 "മോള് തന്നെ ഡോർ തുറന്ന് കൊടുക്ക്..അവൻ പറയും ഗുണ്ടയാണോ അല്ലെയോ എന്ന്." "നിന്റെ ചേട്ടനെന്നെ ഒന്നും ചെയ്യാൻ പോണില്ല.." അവനെ വെല്ലുവിളിച്ചു ഡോർ തുറന്ന് കൊടുക്കാൻ ഞാൻ മുകളിലേയ്ക്ക് പോയി. "അകത്തു നിന്നും അനക്കമൊന്നും കേൾക്കുന്നില്ലല്ലോ..ഇനി ചത്തോ ദൈവമേ.."🙄🙁 പതിയെ ഡോർ തുറന്നതും അകത്തു നിന്നും പെട്ടെന്നെന്റെ കൈയിൽ പിടിച്ചു ആദിയേട്ടൻ ബെഡ്‌ഡിലേക്കിട്ടു.നോക്കിയപ്പോൾ ദാ ബാത്ത്ടൗവ്വലുമുടുത്തു  നിൽക്കുവാണ്. "ആമീ...നീയോ!!" ഒട്ടും പ്രതീക്ഷിക്കാതെയായതുകൊണ്ട് രണ്ടാളുടെയും മുഖത്ത് ഓരോ ഭാവങ്ങൾ മിന്നി മറയുന്നുണ്ടായിരുന്നു. "ഞാൻ കരുതി അശ്വിനായിരിക്കുമെന്ന്. അവനിങ്ങനെ ഇടയ്ക്ക് ചെയ്യാറുള്ളതാണ്." "അത്...ഞാനൊരു ബുക്കെടുക്കാൻ വന്നപ്പോൾ ചുമ്മാ തമാശയ്ക്ക് ലോക്ക് ചെയ്തതാണ്.സോറി ആദിയേട്ടാ." ഒന്നും നോക്കാതെ ഞാൻ വേഗം താഴേയ്ക്കിറങ്ങി... "എന്തായ്??മുഖം കണ്ടിട്ട് അവന്റെ കൈയിൽ നിന്നും കണക്കിന് കിട്ടിയെന്നു തോന്നുന്നല്ലോ.."😄 "പോടാ..."😤 "നീ പോടീ..." "ഡാ... ചെറുക്കാ.ഞാൻ നിന്നെക്കാളും മൂത്തതല്ലേ എന്നിട്ട് പോടീന്നോ.."😡😡 "തുടങ്ങിയോ വഴക്ക്..." (അമ്മയായിരുന്നു..) "ഇവനെന്നെ പോടീ എന്ന് വിളിച്ചു.." പറഞ്ഞുതീർന്നില്ല ആദിയേട്ടൻ താഴേയ്ക്ക് ഇറങ്ങി വന്നു.ഷർട്ടിന്റെ സ്ലീവ് മടക്കി വെച്ച് എന്റെ മുഖത്തേയ്ക്ക് നോക്കിയതും മുകളിൽ നടന്ന കാര്യമോർത്തപ്പോൾ ഞാൻ മുഖം മാറ്റി. "അമ്മേ ഞങ്ങളിറങ്ങുവാ..." "ഇടയ്ക്കിങ്ങോട്ട് വരണേ മോളേ..ആദി കൊണ്ട് വരുന്നതൊന്നും നോക്കണ്ട.." അമ്മയോട് യാത്ര പറഞ്ഞു ഞാൻ ആദിയേട്ടന്റെ ബൈക്കിൽ കയറി.ചുറ്റുമുള്ള കാഴ്ചകളിൽ മുഴുകിയിരുന്നപ്പോൾ അറിയാതെ എന്റെ കണ്ണുകൾ മിററിലൂടെ പാഞ്ഞു.എന്തോ ആലോചിച്ചു ഞാൻ മിററിലൂടെ ആദിയേട്ടനെ നോക്കിയിരുന്നു. പുറകിലൂടെ വരുന്ന വണ്ടികൾ നോക്കാനായി ആദിയേട്ടൻ മിററിലൂടെ നോക്കിയപ്പോൾ ഞാൻ നോക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.അത് മനസ്സിലായപ്പോൾ ഞാൻ വേഗം നോട്ടം മാറ്റി. കുറച്ച് നേരത്തെ മൗനത്തിനൊടുവിൽ ആദിയേട്ടൻ തന്നെ സംസാരിച്ചു തുടങ്ങി. "എന്താണ് ആമിച്ചീ.. വലിയ ആലോചനയിലാണല്ലോ..അടുത്ത എവിടെ ബോംബ് വെയ്ക്കുമെന്നാണോ."😃 "അയ്യാ..ഭയങ്കര തമാശയാണല്ലോ.പത്തിരുപത്തിനാല് വയസ്സായില്ലേ..പ്രായത്തിനൊത്ത കോമെഡിയൊക്കെ പറ." ആദിയേട്ടൻ ചിരിക്കുന്നത് മിററിലൂടെ കാണാമായിരുന്നു. വീട്ടിലെത്തിയപ്പോൾ സന്ധ്യയായിരുന്നു.അജുവേട്ടൻ ഇതുവരെ എത്തിയിട്ടുണ്ടായിരുന്നില്ല. "അമ്മേ...വിശക്കുന്നു." "വന്ന് കയറിയില്ല..പോയി കുളിച്ചിട്ട് വാ ആമീ.." "അജു വന്നില്ലേ അമ്മേ??" "ഇല്ല മോനെ...ഒന്ന് വിളിച്ചു നോക്കിയേക്കൂ." അപ്പോഴേയ്ക്കും ഞാൻ കുളിക്കാനും പോയി.തിരികെ വരുമ്പോൾ അജുവേട്ടനും ആദിയേട്ടനും കൂടെ എന്തൊക്കെയോ സംസാരിച്ചിരിക്കുവായിരുന്നു.അവർക്കുള്ള ചായയുമായി ഞാൻ ചെന്നു. "ഡീ... നീയോ??" "അയ്യടാ...ഞാനിപ്പോൾ ചായയുണ്ടാക്കിയിട്ട് നിങ്ങൾ കുടിച്ചത് തന്നെ.അമ്മ തരാൻ പറഞ്ഞിട്ടാ." അവരുടെ സംസാരത്തിൽ ഞാനും പങ്കു ചേർന്നു. ഒന്നുമറിയില്ലെങ്കിലും വലിയ ആൾക്കാരെ പോലെ അഭിപ്രായങ്ങൾ പറയുന്ന എന്നെ അജുവേട്ടൻ അത്ഭുദത്തോടെ നോക്കി. നനഞ്ഞ മുടി വിടർത്തിയിട്ട് നേരെ നോക്കിയതും അറിയാതെന്റെ നോട്ടം ആദിയേട്ടന്റെ കണ്ണുകളിലുടക്കി.ആ തീക്ഷ്ണമായ നോട്ടം എന്നിലെന്തൊക്കെയോ മാറ്റങ്ങൾ സൃഷ്ടിച്ചു. അന്നാദ്യമായ് തുടങ്ങുവായിരുന്നു ആ മനുഷ്യനോടുള്ള എന്റെ പ്രണയം.....❤️❤️                    (തുടരും...) #📔 കഥ __Priya_Achuz__
45.8k കണ്ടവര്‍
11 ദിവസം
#

📔 കഥ

അമേയയ്ക്കും, ചങ്കിന്റെ പെണ്ണിനും ശേഷം പുതിയൊരു സ്റ്റോറി കൂടി തുടങ്ങിയാലോ എന്നാലോചിക്കുവാ..🙈 എല്ലാവരും ചോദിച്ചു "ചങ്കിന്റെ പെണ്ണ് "എന്താ പെട്ടെന്ന് നിർത്തിയതെന്ന്.എനിക്ക് കൃത്യമായി പോസ്റ്റ് ചെയ്യാൻ സാധിക്കാത്ത ഒരു അവസ്ഥയിലായിരുന്നു.ഞാനും ഒരുപാട് പേരുടെ സ്റ്റോറി വായിക്കുന്ന ഒരാളായിരുന്നു.അവരുടെ പ്രൊഫൈൽ പോയി സ്റ്റോറിയുടെ അടുത്ത പാർട്ട് നോക്കിയിട്ട് കണ്ടില്ലെങ്കിൽ എന്തോ ഒരു നിരാശ തോന്നാറുണ്ട്.അതേ ഫീൽ തന്നെയായിരിക്കും എന്റെ സ്റ്റോറി വായിക്കുന്നവർക്കും ഉണ്ടാകുന്നത്.അതുകൊണ്ടാണ് പെട്ടെന്ന് അവസാനിപ്പിക്കാൻ തോന്നിയത്.പുതിയ സ്റ്റോറി ഞാൻ എഴുതി തുടങ്ങിയിട്ടുണ്ട്.എല്ലാവരുടെയും സപ്പോർട്ട് ഉണ്ടെങ്കിൽ നാളെ മുതൽ പോസ്റ്റ് ചെയ്യാം.😍🔥 #📔 കഥ
12.1k കണ്ടവര്‍
12 ദിവസം
#

📔 കഥ

💏ചങ്കിന്റെ പെണ്ണ്-30💏(Last part) രാവിലെയായപ്പോൾ കണ്ണ് തുറക്കാൻ പറ്റുന്നില്ല..തലയ്ക്ക് എന്തോ ഭാരം തോന്നി.മെല്ലെ കണ്ണ് തുറന്നു ചുറ്റും നോക്കി.അഭി നല്ല ഉറക്കമാണ്.അപ്പോഴും അവന്റെ കരവലയത്തിൽ ഞാൻ സുരക്ഷയായിരുന്നു. "എന്തായിരിക്കും ഇന്നലെ സംഭവിച്ചത്!ഞാനോർത്തെടുക്കാൻ ശ്രമിച്ചു.." ബിയർ കുടിച്ചത് മാത്രം ഓർമയുണ്ട്...എഴുന്നേറ്റു തലയിൽ കൈ വെച്ച് ആലോചിച്ചു നോക്കി. ഓർമ്മയിലെവിടയോ ഛർദ്ദിച്ചതും അഭി കൈ നീട്ടി തന്നതും മാത്രം തെളിഞ്ഞു വന്നു. "അയ്യോ...ഞാൻ അത്രയ്ക്ക് ഓവറായിരുന്നോ.. ശ്ശെ ഇനി അഭിയുടെ മുഖത്ത് എങ്ങനെ നോക്കും."😖🤢 അവനെ ഉണർത്താതെ ഞാൻ ഫ്രഷാവൻ പോയി..തിരികെ വന്നപ്പോഴും ആള് നല്ല ഉറക്കമാണ്. "ഒരു ധൃതിയുമില്ല..നീ നന്നായി ഉറങ്ങിക്കോ അഭീ." (അവനെ നോക്കി ഞാൻ ആത്മഗതം പറഞ്ഞു.) കണ്ണാടിയുടെ മുൻപിൽ നിന്ന് നനഞ്ഞ മുടി തുവർത്തിയപ്പോൾ ഈറനടിച്ചു അവൻ കണ്ണുകൾ തിരുമ്മി. "കുറച്ച് മോരെടുക്കട്ടെ മോളേ..."😂😜 കേൾക്കാത്തത് പോലെ ഞാൻ മുഖം തിരിച്ചു നിന്നു. "അമ്മൂസേ നിനക്കൊരു കാര്യമറിയുവോ...??" "അറിയുവോന്ന്??നിന്നോടാ ചോദിച്ചേ??" "എന്താടാ നിനക്ക്??" "ആഹ് അങ്ങനെ തന്നെ.😂നിന്നെ വിട്ട് കൊടുക്കേണ്ടി വന്നിരുന്നെങ്കിൽ പിന്നെ ഞാൻ ഹോ ...." "അല്ലെങ്കിൽ അതുവേണ്ട.." "നിനക്ക് നയനയെ ആണോ നിക്കിയെയാണോ അതോ എന്നെയാണോ ഇഷ്ടം...??"😂 "ദൈവമേ ഇവനിത് എന്തൊക്കെയാ ഈ പറയുന്നേ.ഞാനിന്നലെ ഇങ്ങനെയൊക്കെ പറഞ്ഞോ.." "ഒന്ന് നിർത്തുവോ അഭീ.."😢😢 "നോ വേ..ഞാൻ പറയുന്നതല്ല..ഇതൊക്കെ ഇവിടെ ചിലര് പറഞ്ഞതാ.." നാണക്കേട് മാറ്റാൻ മുഖത്ത് ദേഷ്യം വരുത്തി അവനെയൊന്ന് നോക്കി. "ഇതൊന്നുമല്ല രസം... എന്റെ അഭിയേട്ടനില്ലാതെ ഒരു ജീവിതം എനിക്കില്ല..എന്നെ ഉപേക്ഷിക്കല്ലേ..എന്നൊക്കെ പറഞ്ഞു ഉച്ചത്തിൽ കരച്ചിലൊക്കെയായിരുന്നു." "ആര് ഞാനോ..??" (വിശ്വസിക്കാനാവാതെ പുരികം പൊക്കി ഞാനവന്റെ മുഖത്തേയ്ക്ക് നോക്കി) "ആഹ്ഹ്...ആഹ് നീ തന്നെ.."😉 "അത് അപ്പോഴത്തെ സീറ്റുവേഷനിൽ പറഞ്ഞു പോയതാണ്." "അതൊക്കെ പോട്ടേ..കുടിച്ചു ബോധമില്ലാതെ മോള് ഛർദ്ധിച്ചത് ഈ അഭിയേട്ടന്റെ കൈകളിലാണ്..അതോർക്കുന്നുണ്ടോ??" "ഇല്ല ..എനിക്കൊന്നും ഓർമ്മയില്ല."😖😏 "കാണില്ല..അതുപോലെയല്ലായിരുന്നോ ഇന്നലെ കാണിച്ചു കൂട്ടിയത്.ഇവിടെയല്ലാവരും അറിഞ്ഞു മൊത്തം പ്രശ്നമാണ്.അച്ഛൻ നിന്നെ കാണാനിരിക്കുവാ." "അയ്യോ....അഭീ ഞാൻ അച്ഛനോട് എന്തെങ്കിലും പറഞ്ഞോ??" "പിന്നില്ലേ...അച്ഛനോട് മാത്രമല്ല അമ്മയോടും എന്തൊക്കെയോ പറഞ്ഞു.അമ്മ എല്ലാം ക്ഷമിക്കും.അത് കുഴപ്പമൊന്നുമില്ല.പക്ഷേ അച്ഛൻ!!" "അഭീ ഞാനിന്ന് റൂമിന് പുറത്തോട്ട് ഇറങ്ങുന്നില്ല..എനിക്ക് പേടിയാ." "നീ എത്ര ദിവസമിങ്ങനെ ഒളിച്ചു നടക്കും.അച്ഛന്റെ കാര്യത്തിൽ എനിക്കൊന്നും ചെയ്യാൻ പറ്റില്ല അമ്മൂ.." "ഞാനിനി എന്തുചെയ്യും??" "നീ അടുക്കളയിലേക്ക് ചെല്ല്...ബാക്കിയൊക്കെ വിധി പോലെ." പതിയെ റൂമിന് പുറത്തിറങ്ങിയപ്പോൾ അച്ഛൻ ഹാളിലിരുന്നു പത്രം വായിക്കുവായിരുന്നു.ശബ്‌ദമുണ്ടാക്കാതെ ഞാൻ അടുക്കളയിലേക്ക് നടന്നു. "ആഹാ...മോള് എഴുന്നേറ്റോ!!" "അമ്മേ ചായ ഇങ്ങ് തന്നേക്കൂ..അച്ഛനും അഭിയ്ക്കും ഞാൻ കൊണ്ടു പോയി കൊടുക്കാം." അമ്മയുടെ കൈയിൽ നിന്നും ചായയും വാങ്ങി ഞാൻ ഹാളിലേക്ക് നടന്നു. "അച്ഛാ...ചായ." ചായ വാങ്ങി അച്ഛൻ വീണ്ടും പത്രത്തിലേക്ക് മുഴുകി. "അച്ഛൻ എന്നോട് ക്ഷമിക്കണം..." പേടിച്ചുവിറച്ചു പുറത്തേയ്ക്ക് പോയ ആളുടെ അനക്കമൊന്നുമില്ലാതിരുന്നപ്പോൾ നോക്കിയിറങ്ങിയതാ...നോക്കുമ്പോൾ അച്ഛനെ ചുറ്റിപ്പറ്റി നിൽക്കുവാണ്. "അവളെയൊന്ന് പേടിപ്പിക്കാൻ പറഞ്ഞതാണ്.ഇവളിത് എന്തിനുള്ള പുറപ്പാടാണോ. ഇപ്പോൾ ഇടപെട്ടില്ലെങ്കിൽ അവള് എല്ലാം അങ്ങോട്ട് കയറി പറഞ്ഞു കുളമാക്കും." "എന്തിനാ മോളേ ക്ഷമ ചോദിക്കുന്നേ??" "അല്ല..അച്ഛാ ഇന്നലെ.." "ആഹ്..അത് അമ്മു എന്തെങ്കിലും മോശമായി പെരുമാറിയിട്ടുണ്ടെങ്കിൽ അതിന് ക്ഷമ ചോദിച്ചതാ.." അവള് ഒന്നും മനസ്സിലാവാതെ വായും പൊളിച്ചു എന്നെ നോക്കി നിൽക്കുവാണ്. അച്ഛനൊന്ന് ചിരിച്ചു... "മോള് നല്ല കുട്ടിയല്ലേ...ഇവിടെയെല്ലാർക്കും മോളേ വല്യ കാര്യവാ.." "അതല്ല അച്ഛാ..ഞാനെന്തെങ്കിലും പറ.."😖 "അമ്മൂ നീയിങ്ങ് വന്നേ..ഒരു അത്യാവശ്യ കാര്യം പറയാനുണ്ടായിരിന്നു." (അഭി എന്റെ കൈയിൽ പിടിച്ചു വലിച്ചു റൂമിലേക്ക് കൊണ്ടു പോയി..) റൂമിലേക്ക് കയറിയതും അവൻ ഡോർ ലോക്ക് ചെയ്ത് കൈയും കെട്ടി ചാരി നിന്നു. "എന്താ അന്റെ ഉദ്ദേശം??" "അത് തന്നെയാ എനിക്കും ചോദിക്കാനുള്ളത്.നീയല്ലേ പറഞ്ഞേ അച്ഛനോട് ഇന്നലെ ഞാൻ മോശമായി എന്തൊക്കെയോ സംസാരിച്ചെന്ന്.അപ്പോൾ ഞാൻ ക്ഷമ ചോദിക്കാൻ നിന്നപ്പോൾ നീയെന്തിനാ ഇടയ്ക്ക് കേറിയേ.." "അതുപിന്നെ..എന്റെ ഭാര്യ ആരുടെ മുൻപിലും താഴുന്നത് എനിക്കിഷ്ടമല്ല.."😉😬 "ഇതൊക്കെ എപ്പോൾ തൊട്ട്!!സത്യം പറയെടാ എന്താ ഇന്നലെ സംഭവിച്ചത്??" അഭിയുടെ ഷർട്ടിൽ ഞാൻ മുറുകെപ്പിടിച്ചു... അവനെന്നെ ചേർത്തു നിർത്തി പതിയെ കാതിൽ പറഞ്ഞു.. "നിന്നെയൊന്ന് പേടിപ്പിക്കാൻ പറഞ്ഞതാ ഞാൻ.." അഭി പറഞ്ഞു തീരുന്നതിന് മുൻപേ ഞാനവന്റെ ചെവിയിൽ  കടിച്ചു. "ഡീ... ദുഷ്ടേ വിടടീ..വേദനിക്കുന്നു." അവിടം ചുവന്ന് തുടുത്തപ്പോൾ ഞാൻ പിടിവിട്ടു. "Don't repeat this.okey??"😜🙊 "നീയെന്താ പട്ടിയുടെ ജന്മമാണോ..??"😢 "അല്ല അഭയ്ടെ ഭാര്യയാ..."😂🙈 "നിന്നെ ഞാൻ....." അഭി അടുത്തേയ്ക്ക് വന്നതും അവനെ തള്ളി ബെഡ്‌ഡിലേക്കിട്ടിട്ട് ഡോർ തുറന്ന് ഞാൻ പുറത്തേയ്ക്ക് ഓടി. __<<✨✨✨✨>>__ പിന്നീടുള്ള ദിവസങ്ങൾ ഞങ്ങളുടേത് മാത്രമായിരുന്നു.ഇതിനിടയിൽ നയനയുടെ വിവാഹം കഴിഞ്ഞു ഭർത്താവിനൊപ്പം അവളും ദുബായിലേക്ക് പോയി.അന്ന് മുതൽ അഭി കൂടുതൽ സന്തോഷിച്ചു.എന്നോടുള്ള അവന്റെ സ്നേഹം കണ്ടിട്ട് പലർക്കും അസൂയ തോന്നി.കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളുമായി മുൻപോട്ടു പോകുമ്പോഴായിരുന്നു അപ്രതീക്ഷിതമായി നിക്കിയുടെ വരവ്. അന്നൊരു ഞായറാഴ്ചയായിരുന്നു.അപർണ ചേച്ചിയ്ക്ക് വേദന തുടങ്ങി ഹോസ്പിറ്റലിലാണെന്ന് വിളിച്ചു പറഞ്ഞപ്പോൾ അമ്മയും അച്ഛനും ചേച്ചിയെ കാണാൻ ഹോസ്പിറ്റലിലേക്ക് പോയി.വൈകുന്നേരമാകുമ്പോൾ ഞാനും അഭിയും കൂടെ പോകാമെന്ന് കരുതി. വീട്ടിലാരും ഇല്ലാത്തതുകൊണ്ട്‌ അഭിയെന്റെ പുറകിൽ നിന്നും മാറിയിട്ടില്ല.ടിവി ഫുൾ സൗണ്ടിൽ വെച്ച് അതിലെ പാട്ടുകൾ ഏറ്റുപാടി അവനെന്റെ പിന്നാലെ തന്നെയുണ്ടായിരുന്നു. "ഡീ... നിനക്ക് വല്ലതും ഉണ്ടാക്കാൻ അറിയുമോ? പ്രൊഫഷണൽ കുക്കിനെ പോലെയാണല്ലോ നിൽപ്പും ഭാവവും." "നിനക്കെന്താ വേണ്ടതെന്ന് പറഞ്ഞാൽ മതി..ആ കാര്യം ഞാനേറ്റു." "ആണോ...എങ്കിൽ ബിരിയാണി മതി."😂😜 ദയനീയമായി ഞാനവന്റെ മുഖത്തേയ്ക്ക് നോക്കി. "എന്താ അറിയില്ലേ..."😜 "അറിയാം..." "എങ്കിൽ ഉണ്ടാക്കിക്കോ...ചേട്ടൻ പോയി ടിവി കാണട്ടെ." "ഡാ.. ദുഷ്ടാ.ഞാനെങ്ങനെ ഒറ്റയ്ക്ക് ചെയ്യാനാ.ഒന്ന് ഹെൽപ്പ് ചെയ്യ് അഭീ.." "സോറി മോളേ..." അതുംപറഞ്ഞു അവിടെയിരുന്ന ക്യാരറ്റ് എടുത്തു കടിച്ചോണ്ട് അവൻ ഹാളിലേക്ക് പോയി. "പോടാ..." (കൈയിലിരുന്ന സ്പൂൺ ഞാൻ വലിച്ചെറിഞ്ഞു.) പെട്ടെന്നാണ് ആരോ കാളിങ് ബെല്ല് അടിച്ചത്. "അഭീ...അഭീ.." എവിടെ കേൾക്കാൻ ടിവിയും തുറന്ന് വെച്ചിട്ട് അവൻ റൂമിൽ പോയി കിടക്കുവാ...ടിവി ഓഫ് ചെയ്ത് ഞാൻ ചെന്ന് ഡോർ തുറന്നപ്പോൾ ബാഗൊക്കെ തൂക്കി ഒരു പെണ്ണ് നിൽക്കുന്നു. "Where is Abhay??" "ഇവളെന്തിനാ അഭിയെ തിരക്കുന്നേ.. ചിലപ്പോൾ അവന്റെ വല്ലോ ഫ്രണ്ടായിരിക്കും." ഞാൻ മറുപടി പറയുന്നതിന് മുൻപേ എന്നെ തള്ളിമാറ്റി അവൾ അകത്തേയ്ക്ക് കയറി. "അഭീ..." റൂമിൽ നിന്നും ഇറങ്ങിവന്ന അഭി ഒരു നിമിഷം അവളെ കണ്ടു നിശ്ചലമായി നിന്നു.ആരാണെന്നറിയാതെ ഞാനവന്റെ  മുഖത്തേയ്ക്ക് നോക്കി. അഭിയെ കണ്ടതും അവള് വന്നു കെട്ടിപിടിച്ചു. "മിസ്സ്‌ യൂ അഭീ..." അവളെ അകത്തിമാറ്റി അവനാ പേര് മന്ത്രിച്ചു. "നിക്കി..നീയെന്താ ഇവിടെ??" അവളുടെ പേരു കേട്ടതും എന്റെ മുഖം മാറി.ഞങ്ങളുടെ ജീവിതത്തിനിടയിലേക്ക് വീണ്ടും അവളുടെ കടന്ന് വരവ് എന്നിൽ ഭയമുളവാക്കി. "പണ്ട് നിന്റെ ബർത്ത്ഡേയ്ക്ക് മുടങ്ങാതെ ഗിഫ്റ്റുകൾ അയച്ചിരുന്നത് കൊണ്ട് അഡ്രസ്സ് എനിക്ക് കാണാപാഠമായിരുന്നു.അതുകൊണ്ട് ഇങ്ങോട്ടേയ്ക്ക് എത്താൻ വലിയ ബുദ്ധിമുട്ടൊന്നുമുണ്ടായില്ല." അവള് കൂളായി തന്നെ മറുപടി പറഞ്ഞു. "ഞാനിന്നലെ രാത്രി നാട്ടിലെത്തി.ആദ്യം നിന്നെ തന്നെ കാണണമെന്ന് തോന്നി.ഇങ്ങു പോന്നു.എവിടെ നിന്റെ അമ്മ??" അവൾ അധികാരത്തോടെ അമ്മയെ അന്വേഷിച്ചു അടുക്കളയിലേക്ക് നടന്നു.എന്ത് ചെയ്യണമെന്നറിയാതെ അഭിയും ഒരേ നിൽപ്പാണ്. "അമ്മയേയും അച്ഛനെയും കാണുന്നില്ലല്ലോ അഭീ അവരെവിടെ പോയി??" "അവർ ഇവിടെയില്ല..." അപ്പോഴേയ്ക്കും അവൾ സോഫയിലേക്കിരുന്നു. "ഇവളെ ഇതുവരെ പറഞ്ഞുവിട്ടില്ലേ നീ.??" "അമ്മു എന്റെ ഭാര്യയാണ്..." "അപ്പോൾ ഞാനോ??" (അവൾ പുച്ഛത്തോടെ എന്നെ നോക്കി.) "നിനക്ക് വേണ്ടിയാണ് ഞാൻ തിരിച്ചു വന്നത്.ഇവളുമായി നിനക്കൊരു ബന്ധവുമില്ലായിരുന്നല്ലോ.എന്തേയ് മനസ്സ് മാറി സ്വീകരിച്ചോ...??" "അമ്മുവിന്റെ കഴുത്തിൽ കിടക്കുന്നത് ഞാൻ കെട്ടിയ താലിയാണ്.എന്റെ ജീവനും ജീവിതവുമെല്ലാം ഇവളാണ്.പിന്നെന്ത് അധികാരത്തിലാണ് നീയിവിടേക്ക് വന്നത്." "ഇവളെ കെട്ടിയ സമയത്ത്‌ ഇങ്ങനെയൊന്നുമല്ലായിരുന്നല്ലോ.ഇപ്പോൾ ഈ സ്നേഹം എവിടുന്ന് പൊട്ടിമുളച്ചു??" "അത് നിന്നെ ബോധ്യപ്പെടുത്തേണ്ട ആവശ്യം അഭയ്ക്കില്ല.നിന്റെ സ്നേഹത്തെക്കുറിച്ചു പറയാതിരിക്കുന്നതാണ് നല്ലത്.അത് പറയാൻ എന്ത് യോഗ്യതയാണ് നിനക്കുള്ളത്.ആദ്യ കാമുകി എന്നുള്ള അധികാരമാണെങ്കിൽ അതൊക്കെ പണ്ടേ അവസാനിച്ചതാണ്." "നിന്നെ മറക്കാൻ പറ്റാത്തതുകൊണ്ടാണ് ഞാൻ വീണ്ടും വന്നത്." "അല്ല..അഭിയുടെ പണവും സ്റ്റേറ്റസും കണ്ടിട്ട് മാത്രമാണ് ഈ രണ്ടാം വരവ്.നിനക്ക് നിക്ഷേധിക്കാൻ പറ്റുമോ??" അവളൊന്നും മിണ്ടിയില്ല... "അഭയ് ഒന്നുമില്ലാത്ത ഒരു തെണ്ടിയായിരുന്നെങ്കിൽ എന്റെ ജീവിതത്തിലേക്ക് നീ വരുമായിരുന്നോ.എന്നാൽ ഉപാധികളില്ലാതെ സ്നേഹം കൊണ്ട് മൂടുന്നൊരു പെണ്ണുണ്ട് എനിക്ക്... അഭിയെന്റെ കൈയിൽ പിടിച്ചു അവനോട് ചേർത്തു നിർത്തി. "നീ പറയാറില്ലേ സൗഹൃദം നടിച്ചു കൂടെ നിന്ന് ചതിച്ചു സ്വന്തമാക്കിയതാ അമ്മുവെന്ന്.എന്നാൽ മുഴുവൻ സമയവും നിന്റെ കൂടെ ചിലവഴിച്ചിട്ടും എന്റെ ഹൃദയം പോലും നിനക്ക് മുൻപിൽ തുറന്ന് കാണിച്ചിട്ടും ഒരു സുപ്രഭാതത്തിൽ ഫ്ലൈറ്റും കയറി നീയങ്ങ് നാടുവിട്ടപ്പോൾ താങ്ങായി കൂടെ നിന്നത് ഈ ചങ്കാണ്." "അഭയ്...എനിക്ക് പറയാനുള്ളത്.." "ഇനഫ്‌...ഞാനായിട്ട് ഇവിടുന്ന് ഇറക്കിവിടുന്നതിന് മുൻപേ നീയായി ഇറങ്ങി പോകുമെന്ന് കരുതുന്നു." അഭി പറഞ്ഞതും അവളെഴുന്നേറ്റു. "പിന്നെ നീ പറഞ്ഞ വെറും ചങ്കല്ല ഇവളിപ്പോൾ.. 'ചങ്കിന്റെ പെണ്ണാ'..."❤️❤️ "ഇനി നിനക്കിവിടെ ബന്ധങ്ങളില്ല.സോ ഇനിയൊരു തിരിച്ചുവരവും പ്രതീക്ഷിക്കുന്നില്ല." ഒന്നും മിണ്ടാതെ തല കുനിച്ചവൾ പുറത്തേയ്ക്ക് പോയപ്പോൾ അവൾക്ക് മുൻപിൽ അഭി ഡോർ വലിച്ചടച്ചു. ഇതുവരെ ഇവിടെ നടന്ന ഓരോ കാര്യങ്ങളും നോക്കി കാണുവായിരുന്നു ഞാൻ.വീണ്ടും നിക്കിയുടെ വരവ് അഭിയെ എന്നിൽ നിന്നുമകറ്റുമോ എന്നൊരു തോന്നൽ മനസ്സിലെവിടെയോ നീറികൊണ്ടിരുന്നു. ഒന്നും പറയാനാവാതെ ഞാൻ റൂമിൽ ചെന്ന് കിടന്നു.അഭിയുടെ കാൽ പെരുമാറ്റം കേട്ടപ്പോൾ ഞാൻ കണ്ണടച്ചു കിടന്നു. "ഡാ... എന്നോട് ദേഷ്യമാണോ??" അഭിയെന്റെ അടുത്തായി കിടന്നു. "ഇല്ലടാ..." "പിന്നെന്താ പെട്ടെന്ന് മൂഡ് ഓഫായ പോലെ.." "ഒന്നൂല്ല അഭീ...തലവേദനിക്കുന്നു അതാ." "എങ്കിൽ കിടന്നോ.." എന്റെ മുടിയിൽ തഴുകിയിട്ട് എഴുന്നേറ്റു പോകാനൊരുങ്ങിയതും ഞാനവന്റെ കൈയിൽ പിടുത്തമിട്ടു. "അഭീ... കുറച്ച് നേരം എന്റെ അടുത്തിരിക്കുമോ??" അപേക്ഷ പോലെ നോക്കിയതുകൊണ്ടാവാം അവനെന്നോട് ചേർന്നു കിടന്നു.അപ്പോഴും ഞങ്ങൾക്കിടയിൽ മൗനം തളംകെട്ടി നിന്നിരുന്നു.കഴിഞ്ഞ കാര്യങ്ങളെപ്പറ്റി ആദ്യം ആര് സംസാരിച്ചു തുടങ്ങുമെന്ന ആശങ്കയുണ്ടായി. "അമ്മൂസേ...നിനക്ക് പേടിയുണ്ടോ നിക്കിയുടെ വരവിൽ??" "അറിയില്ലടാ..എന്തോ."🙂 "എനിക്ക് നീയും നിനക്ക് ഞാനും മാത്രമല്ലേ ഉളളൂ. നമുക്കിടയിൽ ഇനിയാര് വന്നാലും അതിനൊരു മാറ്റവും സംഭവിക്കില്ല.പ്രോമിസ്.അഭിയ്ക്ക് ഈ ജന്മത്തിലും അടുത്ത ജന്മത്തിലും ഒരു പെണ്ണേ ഉളളൂ..അതെന്റെ അമ്മുവാണ്.കേട്ടോടി ഭാര്യേ"😍😘 ഇപ്പോഴാണ് ശ്വാസം നേരെയായത്. ഒരു കള്ളച്ചിരിയോടെ ഞാനവനെ നോക്കിയതും ചുണ്ടുകൾ ലക്ഷ്യം വെച്ച് അവനെന്നിലേക്ക് ആഞ്ഞു. ശ്വാസമടക്കിപ്പിടിച്ചു മെല്ലെ കണ്ണുകളടച്ചു അവന്റെ ചുംബനം ഏറ്റു വാങ്ങാൻ തയ്യാറായതും അടുത്തുകിടന്ന അഭിയുടെ ഫോൺ ഉച്ചത്തിൽ റിംഗ് ചെയ്യാൻ തുടങ്ങി. പ്രതീക്ഷിക്കാതെയായതുകൊണ്ട് ഞാനവനെ തള്ളിമാറ്റി. "ഉഫ്...കറക്ട് സമയത്ത്‌ ഇങ്ങനെയൊരു കോൾ പതിവായി മാറിയിരിക്കുവാണല്ലോ.."😤😤 "എടുക്ക് അഭീ..." "അതവിടെ കിടന്ന് റിംഗ് ചെയ്തോളും.."😤 "ആരാണെന്ന് നോക്ക് അഭീ.." ഫോണെടുത്തു ഞാനവന്റെ ചെവിയിലേക്ക് വെച്ചു. അഭിയുടെ മുഖം സന്തോഷം കൊണ്ട് ചുവന്നു.മറുവശത്ത് ആരായിരിക്കും.അറിയാനുള്ള ആകാംക്ഷയിൽ ആരാണെന്ന് ഞാനവനോട് ആംഗ്യത്തിൽ ചോദിച്ചു. "ശരി...ഞങ്ങൾ അങ്ങ് എത്തിയേക്കാം.." അതുംപറഞ്ഞു അഭി കോൾ കട്ട് ചെയ്തു എന്നെ മുറുകെ കെട്ടിപ്പിടിച്ചു. "എന്താടാ??" "ചേച്ചി പ്രസവിച്ചു..."👼 എന്തോ കേൾക്കാൻ ഒരുപാട് കൊതിച്ചിരുന്ന വാർത്തയായിരുന്നു അവൻ പറഞ്ഞത്.😍 "ഒന്നല്ല ഡബിൾ സന്തോഷമാണ്.."☺️ "ഡബിളോ??"🙄 "ഡീ പൊട്ടി...ട്വിൻസ് ആണെന്ന്."😍😍 "മൂന്ന് വർഷം കാത്തിരുന്നതിന് ഫലമുണ്ടായല്ലേ അഭീ..."☺️ "എന്നാലും ചേച്ചിയിത് നമ്മളോട് പറഞ്ഞില്ലല്ലോ.." "സർപ്രൈസ് തരാനായിരുന്നിരിക്കും.അഭീ നമുക്ക് അങ്ങോട്ട് പോകാം.എനിക്ക് വാവകളെ കാണാൻ കൊതിയാവുന്നു.നല്ല ക്യൂട്ട് ആയിരിക്കുമല്ലേ.."😍☺️😚 "എങ്കിൽ വേഗം റെഡിയായിക്കോ.." കേൾക്കേണ്ട താമസം ഉത്സാഹത്തോടെ ഞാനെഴുന്നേറ്റു റെഡിയാവാൻ തുടങ്ങി. "അമ്മൂസേ പിന്നെയുണ്ടല്ലോ....ഇതിന്റെ ഇരട്ടി സന്തോഷം വൈകാതെ നമുക്കും വേണം.സമയമായി."😍😉 അവനെന്നെ നോക്കി കണ്ണിറുക്കി കാണിച്ചു. "പോടാ..."👊😃 __<<🎈🎈🎈>>__ അപ്പോൾ ഇനിയങ്ങോട്ട് അപർണചേച്ചിയുടെ ബേബീസിനെ താലോലിച്ചും കൊഞ്ചിച്ചും ചങ്കിന്റെയും പെണ്ണിന്റെയും ജീവിതം മുന്നോട്ട്....😍😍😘😘 അപരിചിതരിൽ നിന്നും വെറുമൊരു സൗഹൃദത്തിലേക്കും കാലക്രമേണ 'ചങ്ക്'എന്ന വാക്കിലേക്ക് രൂപമാറ്റം സംഭവിച്ചു പിന്നീട് നല്ല പാതിയായി മാറിയ എല്ലാ സുഹൃത്തുക്കൾക്കും വേണ്ടി ചങ്കിന്റെ പെണ്ണ് സ്റ്റോറി സമർപ്പിക്കുന്നു.🙏                   (നന്ദി...)❤️❤️ #📔 കഥ __Priya_Achuz__ ഉദ്ദേശിച്ച പോലൊരു ending ആയില്ല. ഈയൊരു സ്റ്റോറിയ്ക്ക് വേണ്ടി കാത്തിരുന്ന ഒത്തിരിപേരുണ്ടിവിടെ...നിങ്ങളുടെ സ്നേഹം മാത്രമായിരുന്നു ഈ സ്റ്റോറിയുടെ വിജയം.സാധിക്കുമെങ്കിൽ നല്ലൊരു സ്റ്റോറിയുമായി വീണ്ടും വരാൻ ശ്രമിക്കാം.😍
36.3k കണ്ടവര്‍
24 ദിവസം
#

📔 കഥ

♥️♥️ചങ്കിന്റെ പെണ്ണ്-29♥️♥️ ഇന്നാണ് അപർണചേച്ചിയുടെ ഏഴാം മാസത്തെ ചടങ്ങ്.രാവിലെമുതൽ എല്ലാവരും ഓരോ തിരക്കിലാണ്.ചേച്ചിയെ ഒരുക്കാനൊക്കെ ഞാനും കൂടെ നിന്നു.മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ചേച്ചിയേയും  ചേട്ടനെയും ഇത്ര സന്തോഷിച്ചു കാണുന്നതെന്ന് അമ്മ പറഞ്ഞു. "അഭീ...എനിക്ക് വിശക്കുന്നു.നമുക്ക് കഴിക്കാം." "നീയിവിടെ ഇരിക്ക്.ഞാൻ വിളമ്പി തരാം.." "ഹേയ്...നമുക്കൊരുമിച്ചിരിക്കാം." "ആദ്യം നീ കഴിക്കൂ.." അവനെന്നെ പിടിച്ചു അടുത്തുള്ള കസേരയിലിരുത്തി.പ്ലേറ്റ് എടുത്തു ഫുഡ് വിളമ്പാൻ തുടങ്ങി. "എന്താ മോനെ..ഒരു സ്നേഹപ്രകടനം??എന്തോ കള്ളത്തരമുണ്ടല്ലോ."🙄 "ഹേയ്...എനിക്കോ.ഒന്നൂല്ല." "എന്നാലും??" പെട്ടെന്ന് അവനെന്റെ അടുത്തേയ്ക്ക് ആഞ്ഞു. "അഭീ...നീയെന്താ ഈ കാണിക്കുന്നേ..ഇവിടെ മുഴുവൻ ആളുകളാണ്." "അതിന് ഞാനൊന്നും ചെയ്തില്ലല്ലോ.ഒരു രഹസ്യം പറയാൻ വന്നതാ.." "ആഹ്ഹ്....എന്താ??"😖🤢 "ഈ പരുപാടി കഴിഞ്ഞു ഞാൻ രണ്ട് പെഗ്ഗ് അടിച്ചോട്ടെ??"🙊😬 "വേണ്ട..."😤 "നല്ലൊരു ദിവസമല്ലേ അമ്മൂസേ..എല്ലാരും നിർബന്ധിക്കുമ്പോൾ വേണ്ടെന്ന് എങ്ങനെയാ പറയുന്നേ??"😞😖 "അതിനായിരുന്നോ ഈ കാട്ടികൂട്ടല്.എന്തേലും ചെയ്യ്.എനിക്കറിയില്ല."😏 "അങ്ങനെ ആണോ??" ഞാൻ മൈൻഡ് ചെയ്തില്ല..... "നിന്നെ കല്യാണം കഴിക്കുന്നതിന് മുൻപും അഭയ് സിഗരറ്റും വലിക്കുവായിരുന്നു കള്ളും കുടിക്കുവായിരുന്നു.എല്ലാത്തിനും ഒരു ലിമിറ്റും ഉണ്ടായിരുന്നു.ഓക്കെ."😡😏 അതുംപറഞ്ഞു അവൻ ഫ്രണ്ടിന്റെ കൂടെ പോയി.ഫുഡ് മതിയാക്കി ഞാനും എഴുന്നേറ്റു. അഭിയെ ഭരിക്കാൻ ചെല്ലുന്നത്  പണ്ട് മുതലേ അവനിഷ്ടമല്ലാത്ത കാര്യമാണ്.എന്തെങ്കിലും പറയാനുണ്ടെങ്കിൽ സ്നേഹത്തോടെ പറയണം. __<<🥀🥀>>__ ഇറങ്ങാൻ സമയമായപ്പോൾ അപർണ ചേച്ചി നല്ല കരച്ചിലായിരുന്നു.ചേട്ടനെ തനിച്ചാക്കി സ്വന്തം വീട്ടിൽ പോലും അങ്ങനെ പോയി നിൽക്കാറില്ലായിരുന്നു.പോയിട്ട് വരാമെന്ന് പറഞ്ഞു ചേച്ചിയെന്നെ കെട്ടിപിടിച്ചു. "ചെറിയമ്മ ഇവിടെ കാത്തിരിക്കും.."😍😘 (ഞാൻ ചേച്ചിയുടെ വയറിൽ തൊട്ടു..) ഇപ്പോഴാണ് ചേച്ചിയുടെ മുഖമൊന്ന് തെളിഞ്ഞത്. എല്ലാവർക്കും ടാറ്റ കൊടുത്തു നിന്നപ്പോഴാണ് അഭി ഷോൾഡറിൽ വന്നു തട്ടിയത്. "ഇതുപോലെയൊന്നും നിന്നെ ഞാനെങ്ങും വിടില്ല കേട്ടോ..ഏഴാം മാസവും,ഒമ്പതാം മാസവും പ്രസവവും കൊച്ചിന്റെ നൂലുകെട്ടുമെല്ലാം ഇവിടെ വെച്ച് മതി.."😬🙊😘 "പോടാ..."😤😡 (ഞാനവന്റെ കൈയിലിടിച്ചിട്ട് അകത്തേയ്ക്ക് പോയി.) തിരക്കും ബഹളവും കഴിഞ്ഞപ്പോൾ ഞാനെന്റെ സ്ഥിരം പരുപാടിയായ ഉറക്കത്തിലേക്ക് വഴുതി വീണു.ഇടയ്ക്കാരോ കെട്ടിപിടിച്ച പോലെ തോന്നിയപ്പോൾ പതിയെ കണ്ണ് തുറന്നു നോക്കി.ഒന്നുമറിയാത്ത പോലെ അഭി കണ്ണടച്ചു കിടക്കുവാണ്. "ഒരുപാട് അഭിനയിക്കണ്ട മോനെ.ആ കള്ള ലക്ഷണം ഒരിക്കലും മുഖത്തുനിന്നും മായില്ല." പിടിക്കപ്പെട്ടുവെന്ന് മനസ്സിലായപ്പോൾ കള്ളച്ചിരിയോടെ അവനെന്റെ മുഖത്തേയ്ക്ക് നോക്കി. "എന്താ കുടിച്ചില്ലേ??" "ഇല്ല..." "എന്തേയ്??" "കുടിക്കണ്ടെന്ന് തീരുമാനിച്ചു.." "ആഹാ..അപ്പോൾ നമ്മള് പറഞ്ഞാലും കേൾക്കുമല്ലേ!!"😬🙈 "കുടിച്ചിരുന്നെങ്കിൽ ഇവിടെ ചിലരുടെയൊക്കെ ജാഡ കാണേണ്ടി വന്നേനെ.."😢😏 ഞാനഭിയുടെ നെഞ്ചിലേയ്ക്ക് തലവെച്ചു... "ശരിക്കും"🙈😉 "കൊഞ്ചല്ലേ...നീ."😞 "അഭീ ഞാനൊരു കാര്യം പറഞ്ഞാൽ സാധിച്ചു തരുമോ??" "നീയെന്തിനാ ഫോർമാലിറ്റി കാണിക്കുന്നേ..എന്തും പറയാലോ നിനക്കെന്നോട്." "എനിക്ക് ബീയർ കുടിക്കാൻ തോന്നുന്നു.."🍻 "വാട്ട്??😲ഇപ്പോഴാണ് നീയെന്റെ പഴയ ചങ്കായത്.എത്രയെണ്ണം വേണേലും ഈ അഭിയേട്ടൻ മേടിച്ചു തരില്ലേ.."😘😍 "എങ്കിൽ പിന്നെ നമുക്കൊരുമിച്ചു കുടിക്കാം..." "ഓഹ്...സ്വീറ്റി." "എന്തോ...എങ്ങനെ??" "ഇതുപോലെ നല്ല കാര്യങ്ങളൊക്കെ ചിന്തിക്കൂ ഭാര്യേ.."😬🙈 "അയ്യടാ..." "നമ്മള് ഫ്രണ്ട്‌സായിരുന്നപ്പോൾ ഒരിക്കൽ ബീയർ കുടിച്ചിട്ട് വെളുക്കുന്നത് വരെ നിന്റെ പൊട്ടത്തരം മുഴുവൻ കേട്ടിരുന്നപ്പോൾ ആഗ്രഹിച്ചിരുന്നതാ എപ്പോഴെങ്കിലും നമുക്കൊരുമിച്ചിരുന്നു അടിക്കണമെന്ന്." "എനിക്ക് വലിയ കപ്പാസിറ്റി ഒന്നുമില്ലേ.." "അത് അന്നേ എനിക്ക് മനസ്സിലായതാ. ഐ വിൽ മാനേജ്."😂🙊 __<<🥀🥀>>__ വൈകുന്നേരമായപ്പോൾ അഭി പുറത്തേയ്ക്ക് പോയി.ഞാൻ അമ്മയുടെ കൂടെയിരുന്നു ടിവി കണ്ടു. "ഇന്ന് പുറത്തേയ്ക്ക് ഒന്നും പോകുന്നില്ലേ രണ്ടാളും??" "ഇല്ലമ്മേ...അഭി എവിടെയോ പോയിരിക്കുവാ." "മോള് ക്ലാസ്സിന് പോയിട്ട് കുറച്ചായല്ലോ..എന്തേയ് മടി പിടിച്ചു തുടങ്ങിയോ" "നാളെ മുതൽ പഴയ പോലെ പോകണമെന്നാ.." അമ്മയോട് സംസാരിച്ചിരുന്നപ്പോൾ അഭിയുടെ വണ്ടിയുടെ സൗണ്ട് കേട്ടു.ബീയറും കൈയിൽ പിടിച്ചു അവൻ കൂളായിട്ട് അകത്തേയ്ക്ക് വന്നു. റൂമിലേക്ക് കയറിയിട്ട് അവനെന്നെ വിളിച്ചു.അമ്മയുടെ അടുത്തു നിന്നും ഞാനൊരു വിധം എഴുന്നേറ്റു അവന്റെ അടുത്തേയ്ക്ക് ചെന്നു. "അഭീ... അമ്മ കാണുമെന്നൊന്നും നിനക്കൊരു വിചാരവുമില്ലേ.."😖🤢 "നിനക്കറിയാത്ത കൊണ്ടാ..അമ്മ കട്ട സപ്പോർട്ട് ആണ്.ഉത്സവമൊക്കെ ആകുമ്പോൾ അവന്മാരെല്ലാം ഇവിടെ വന്നാ കുപ്പി പൊട്ടിക്കുന്നത്.അച്ഛൻ മാത്രേ കുറച്ച് കലിപ്പായിട്ടുള്ളൂ."😬 "ഹാ കൊള്ളാം.. എന്നാലും പണ്ടത്തെ പോലെയല്ലല്ലോ ഇപ്പോൾ." "ഇപ്പോഴും എന്തെങ്കിലും കുഴപ്പമുണ്ടായിരുന്നെങ്കിൽ ഞാനിതും കൊണ്ട് ധൈര്യത്തോടെ കയറി വരുമായിരുന്നോ.." "നീ പോയി ഗ്ലാസ്സും ടച്ചിങ്സും എടുത്തോണ്ട് വാ.." "അയ്യടാ എനിക്ക് പേടിയാ...ഗ്ലാസ്സൊന്നും വേണ്ട നീയിങ്ങ് കാണിച്ചേ.." (അഭിയുടെ കൈയിൽ നിന്നും ബിയർ വാങ്ങി പൊട്ടിച്ചു ഞാൻ ചുണ്ടോട് ചേർത്തു.) "ഡീ.... പതുക്കെ കുടിക്ക്.ബോധമില്ലാതെ കിടക്കാനാണോ പ്ലാൻ." അഭി പറയുന്നതൊന്നും ഞാൻ മൈൻഡ് ചെയ്തില്ല.. "നീ രണ്ടും കല്പിച്ചാണല്ലോ.."😂 അതുംപറഞ്ഞു അഭിയും വേറൊരു ബോട്ടിൽ പൊട്ടിച്ചു കുടിച്ചു.ഒരു ബോട്ടിൽ മുഴുവൻ കുടിച്ചപ്പോഴേ എവിടുന്നൊക്കെയോ കിളികൾ പറന്നു പോയി. "ബ്ലാ...എന്തൊരു കയ്യ്പ്പാണ്."😫 "ഒറ്റയടിക്ക് കുടിക്കുമ്പോൾ ഓർക്കണം.." അവൻ പറഞ്ഞുതീർന്നില്ല ഞാൻ ബെഡ്‌ഡിലേക്ക് വീണു. "അഭീ...നിനക്കൊരു കാര്യമറിയുവോ.." "ഡാ നിന്നോടാ ചോദിച്ചേ??"😡😤 "നിനക്കെന്താടി..??" "നിനക്കറിയുവോ...അറിയുവോന്ന്??" "ഇല്ല പറ..." "നിന്നെ അവൾക്ക് വിട്ടു കൊടുക്കേണ്ടി വന്നിരുന്നെങ്കിൽ ഞാ........ഞാൻ.അല്ലേൽ വേണ്ട." "ഒരു ബിയർ കുടിച്ചപ്പോൾ തന്നെ നീ ഫിറ്റായോ അമ്മൂ??"🙄 "ഹേയ്..ഞാൻ ഫിറ്റൊന്നുമല്ല.നീ ഒരെണ്ണം കൂടി പൊട്ടിക്കു." ഞാനെഴുന്നേറ്റു ബോട്ടിലിൽ പിടിച്ചു.. "ഡീ...മതി.ഇപ്പോൾ തന്നെ ഓവറായി." "ഇല്ല...ഇല്ലാ.എനിക്ക് തന്നില്ലെങ്കിൽ ഞാൻ ബഹളം വെയ്ക്കും.." അഭിയുടെ കൈയിൽ നിന്നും ബോട്ടിൽ പിടിച്ചു വാങ്ങി കുടിച്ചു.കുറച്ചായപ്പോൾ അവൻ തടഞ്ഞു. "മതി.നീയിവിടെ കിടന്നോ..." "അഭീ... ലവ് യൂ.." "ആഹ് ലവ് യൂ ടൂ.." (ബാക്കി നമുക്ക് നാളെ സംസാരിക്കാം..) "അല്ല..എനിക്ക് കുറച്ച് നേരം നിന്നോട് സംസാരിച്ചിരിക്കണം.പ്ളീസ്." "മ്മ്...എങ്കിൽ പറ." "നിനക്ക് നയനയെ ആണോ നിക്കിയെ ആണോ അതോ എന്നെയാണോ കൂടുതൽ ഇഷ്ടം??" "നീയെന്തൊക്കെയാ ഈ ചോദിക്കുന്നേ!!"😤 "പേടിയാ അഭീ... ഞാനാർക്കും വിട്ടുകൊടുക്കില്ല നിന്നെ." "എനിക്കെന്റെ അമ്മൂസിനെയാ ഇഷ്ടം..പോരേ." "അത് പോരാ... എത്ര ഇഷ്ടമുണ്ടെന്ന് പറ"😢 "കുറേ കുറേ ഇഷ്ടമാണ്..."😘 "ഡാ.... എനിക്ക്..." (പൂർത്തിയാക്കാൻ പറ്റിയില്ല ഛർദിക്കാൻ ആഞ്ഞതും അഭി കൈ നീട്ടി തന്നു.പാവം ഛർദ്ദിൽ വരെ കോരേണ്ട അവസ്ഥയായി.) "സോറി അഭീ..." "നിന്റെ താളത്തിന് കൂടെ തുള്ളിയ എന്നെ പറഞ്ഞാൽ മതിയല്ലോ..ഇനിയനങ്ങി പോകരുത്..മര്യാദയ്ക്ക് ഇവിടെ കിടന്നോണം."😖🤢 അവനെന്നെ പിടിച്ചു കിടത്തിയിട്ട് വാഷ് ചെയ്യാൻ ബാത്റൂമിലേക്ക് പോയി. റൂം മുഴുവൻ ക്ലീൻ ചെയ്തിട്ടാണ് അഭി കിടന്നത്.എന്തൊക്കെയോ പെയ്ത് പെറുക്കി ഞാനും എപ്പോഴോ ഉറങ്ങിപ്പോയിരുന്നു. __<<🥀🥀>>__ "അഭീ... ഫുഡ് കഴിക്കാൻ വാ..." (അമ്മയുടെ വിളി വന്നിരുന്നു) "എനിക്ക് വേണ്ടമ്മേ വിശപ്പില്ല.." "അമ്മു എവിടെ??" "അവൾക്ക് ഭയങ്കര തലവേദനയാണെന്നും പറഞ്ഞു നേരത്തെ കിടന്നു.." "ഇത്ര നേരത്തെ അമ്മു അങ്ങനെ ഉറങ്ങാറില്ലല്ലോ.." "അത്...വയ്യാത്തതുകൊണ്ടല്ലേ." "സത്യം പറയെടാ..നീയാ കൊച്ചിനെ കുടിപ്പിച്ചു കിടത്തിയോ..??" "ഒരബദ്ധം പറ്റി പോയതാ..ഒരു ബിയർ കുടിച്ചപ്പോഴേ അവള് ഓഫായി." "അഭീ... ഇതെങ്ങാനും നിന്റെ അച്ഛനറിഞ്ഞാലുണ്ടല്ലോ.." "ആരും അറിയില്ല..അമ്മയൊന്ന് സഹകരിക്കണം പ്ളീസ്." "നിന്റെ കളി കുറച്ച് കൂടുന്നുണ്ട്. പണ്ടത്തെ പോലെയല്ല നീയിപ്പോൾ ഒരു ഭർത്താവാണ്. സ്വന്തം ഭാര്യയെ കുടിപ്പിച്ചു കിടത്തിയിട്ടാണോ നിന്നു വിയർക്കുന്നേ.." "ഇത്‌ ലാസ്റ്റ് ആണ്..എന്റെ അമ്മ മുത്തല്ലേ...😘 (അമ്മയെ സോപ്പിട്ടിട്ട് ഞാൻ റൂമിലേക്ക് പോയി.) ഡോർ ലോക്ക് ചെയ്ത് തിരിഞ്ഞപ്പോൾ എന്റെ പ്രിയ പത്നി അടിച്ചു സെറ്റായി ബെഡ്‌ഡിൽ നീണ്ടു നിവർന്നു കിടക്കുവാണ്.കുറച്ച് മുൻപ് വരെ എന്തൊക്കെയാ ഇവള് കാണിച്ചു കൂട്ടിയേ. എന്റെ ഭാഗ്യത്തിനാ അച്ഛൻ വീട്ടിലില്ലാതിരുന്നത്. പുതപ്പെടുത്തു നന്നായി പുതപ്പിച്ചിട്ട് അമ്മുവിന്റെ നെറുകയിൽ ഞാനൊന്ന് ചുംബിച്ചു. "ഇപ്പോൾ സുഖമായി ഉറങ്ങിക്കോ..നാളെ ബോധം വരുമ്പോൾ നീ തീർന്നെടീ..."😂🙊 അവളപ്പോഴേയ്ക്കും തിരിഞ്ഞു കിടന്നു.ഉണർന്നെന്നോർത്തു കൊച്ചുകുട്ടികളെ ഉറക്കുന്നത് പോലെ ഞാൻ പതിയെ അവളുടെ കൈയിൽ തട്ടി കൊടുത്തു. (തുടരും...) #📔 കഥ __Priya_Achuz__ നെറ്റ് ഓഫർ തീർന്നതു കൊണ്ടാണ് പോസ്റ്റ് ചെയ്യാൻ വൈകിയത്..അതൊന്ന് ഇവിടെ വന്ന് പറയാൻ നെറ്റ് വേണ്ടേ...ചില comments കണ്ടു.ഉയർത്തി കൊണ്ട് വന്നത് നിങ്ങളാണ് ആ നിങ്ങള് തന്നെ ഒറ്റയടിക്ക് താഴെയിടുമ്പോൾ എന്താ പറയാ..🙂
63.4k കണ്ടവര്‍
1 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം