#👨👨👧👦 ജീവിതം #😇 ഇന്നത്തെ ചിന്താവിഷയം
ജീവിതത്തിന്റ തിരക്കുകൾക്കിടയിൽ നമ്മൾ പലപ്പോഴും നമ്മുടെ തന്നെ ഉള്ളിലേക്ക് നോക്കാൻ മറന്ന് പോവാറുണ്ട്...പുറമെ കാണുന്ന ചിരികൾക്കും ബഹളങ്ങൾക്കുമപ്പുറം ഓരോരുത്തർക്കും അവരുടേതായ ഒരു സ്വകാര്യ ലോകമുണ്ടാവും..ആരും കടന്ന് ചെല്ലാത്ത പ്രിയപ്പെട്ട ചില ഓർമകളും സ്വപ്നങ്ങളും മാത്രം സൂക്ഷിച്ചിരിക്കുന്ന ഒരിടം... അവിടെ നമ്മൾ തോൽവിയെ ഭയക്കാറില്ല..ആഗ്രഹങ്ങളെ ഒളിച്ചു വെക്കാറില്ല.. ചിലപ്പോയൊക്കെ ആ ലോകം ആയിരിക്കും നമ്മെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്...നഷ്ടപ്പെടുമെന്ന ഭയത്തെക്കാൾ എന്നെങ്കിലും കൈവരുമെന്ന് പ്രതീക്ഷിക്കുന്ന ആ ചെറിയ വെളിച്ചമാണ് നമ്മുടെ കരുത്ത്.. ആ കരുത്തിലാണ് ഓരോ പുലരിയും പ്രതീക്ഷയുടേതായി മാറുന്നത്.....❤️❤️❤️