@rose98521
@rose98521

✌Twinkle AS✌

DESPERADO ☠

DESPERADO ☠ ( Thriller Mystery Story ) Part 3 ✍🏻 Twinkle AS _________________________________ പതിയെ കാഴ്ച മങ്ങാൻ തുടങ്ങിയതും തലയിൽ കൈ വെച്ച് നിലത്തേക്ക് മുട്ടുകുത്തിയിരുന്ന് കൊണ്ട് തനിക് നേരെ നടന്നടുക്കുന്ന ആളെ അവ്യക്തമായി കണ്ട ശേഷം നിലം പതിച്ചു.... ✴✴✴✴✴✴✴✴✴✴✴✴ " ചേച്ചി,,,,ചേച്ചി,,,കണ്ണുതുറക്ക്..." സാറയുടെ ശബ്ദം കേട്ട് കണ്ണുകൾ വലിച്ചു തുറന്നു...തലയ്ക്കു ചെറുതായി ഭാരം തോന്നിക്കുന്നതു പോലെ..കണ്ണുതുറന്നു നോക്കിയതും തന്റെ അടുത്ത് പുഞ്ചിരി തൂകി നിൽക്കുന്ന യുവതിയെ കണ്ട് ഒന്ന് നെറ്റി ചുളിച്ചു... " ഹായ് ക്രിസ്റ്റൽ,,,ഞാൻ ഡോക്ടർ ലയ...താൻ സംശയിക്കണ്ടാ,,,ആക്‌സിഡന്റ് ആയി ഇവിടെ എത്തിയ തന്നെ ട്രീറ്റ്‌ ചെയ്തത് ഞാൻ ആണ്..." " ഇവിടെ എത്തിയതോ...??? ആരാ എന്നെ ഇവിടെ എത്തിച്ചതു...?? " "അറിയില്ല മാഡം,,,പേര് നാനി എന്നാണെന്ന് തോന്നുന്നു..." എന്തോ ആലോചിച്ച ശേഷം പെട്ടന്ന് ലയയുടെ നേരെ നോക്കി... " ഡോക്ടർ,,,ഇവിടെ CCTV ഇല്ലേ..എന്നെ ഇവിടെ കൊണ്ടുവന്ന വിശ്വൽസ് ഒന്ന് കാണിക്കാമോ..." " അതിനെന്താ മാഡം..തീർച്ചയായും..." തലയിലെ വേദന വകവെയ്ക്കാതെ അടുത്ത് നിന്ന  സാറയോടു ഇപ്പൊ വരാമെന്നു പറഞ്ഞ് ഡോക്ടർടെ പുറകെ നടന്നു.. " ഇതാ മാഡം,,,," അവര് പറഞ്ഞത് പ്രകാരം സ്ക്രീനിലെക്ക് നോക്കിയ ക്രിസ് ഒരു കറുത്ത ഓവർ കോട്ട് ധരിച്ച ഒരാൾ തന്നെ തോളിൽ എടുത്തു കൊണ്ട് ഹോസ്പിറ്റലിലേക്ക് പോകുന്നത് കണ്ട് അതിലേക് സൂക്ഷിച്ചു നോക്കി...ഒരു അര മണിക്കൂറിന് ശേഷം അതേ ആൾ പുറം തിരിഞ്ഞു വരുന്നത് കണ്ടതും ക്രിസ് സൂം ചെയ്ത് അടുത്തേക്ക് ഇരുന്നു...തന്റെ പ്രതീക്ഷകൾ മുഴുവനും തെറ്റിച്ചു കൊണ്ട് പുറം തിരിഞ്ഞു വന്ന അവൻ ചുമരിലേക്ക് നീങ്ങി അവിടെ ചുമന്ന സ്കെച്ച് കൊണ്ട് * NANI * എന്ന് എഴുതി നേരെ ക്യാമറയുടെ നേരെ നിന്നു...മുഖത്ത് മാസ്ക് വെച്ചിട്ടുള്ളതു കാരണം മുഖം വ്യക്തമാകുന്നില്ല..ക്യാമറയിലേക്ക് നോക്കി ചൂണ്ടുവിരലും നടുവിരലും ഉയർത്തി തന്റെ കണ്ണിനു നേരെ പിടിച്ച് ശേഷം ക്യാമറയ്ക്ക് നേരെ നീട്ടി...ക്യാമറയുടെ മുന്നിൽ പെടരുത് എന്ന ഉദ്ദേശത്തോടെ തന്നെ... നിരാശയോടെ അടുത്ത് ഇരുന്ന ടേബിളിൽ കൈ കൊണ്ട് അടിച്ച് ക്രിസ് നേരെ തിരിഞ്ഞ് നടന്നു....മുറിയിൽ ചെന്നപ്പോ ഇക്കയും വന്നിട്ടുണ്ടായിരുന്നു... " മോളെ,,,എന്താ പറ്റിയെ,,ഇപ്പൊ എങ്ങനെയുണ്ട്...??? " " കൊഴപ്പില്ല ഇക്ക...ഞാൻ പറയാം...അതൊക്കെ പോട്ടെ,,ഇക്ക എങ്ങനെ അറിഞ്ഞു ഞാൻ ഇവിടെ ഉണ്ടെന്നു...?? " "എന്നെ സാറമോൾ വിളിച്ചു പറഞ്ഞു..." ഇക്കയുടെ മറുപടി കേട്ട് ക്രിസ് സാറയെ നോക്കി... " ചേച്ചി ഇവടെ ഉണ്ടെന്ന് എനിക്ക് ആരോ ഫോൺ ചെയ്ത് അറിയിച്ചതാണ്...അങ്ങനെയാ  ഞാൻ അറിഞ്ഞത്..." ക്രിസ് ചോദിക്കുന്നതിന് മുന്നേ സാറ പറഞ്ഞു... " ആ നമ്പർ ഇങ്ങ് തന്നെ..." അവള്ടെ ഫോണിൽ നിന്നും നമ്പർ മേടിച്ച് ക്രിസ് തന്റെ ഫോൺ എടുത്തു...തന്റെ ഫോൺ പൊട്ടിയ പോലെ നീളത്തിൽ സ്ക്രീനിൽ വരഞ്ഞിരിക്കുന്നത് കണ്ട് ആ സംഭവം അവള്ടെ ഉള്ളിലേക്ക് ഓടി എത്തി...ആ നമ്പർ എടുത്ത് തന്റെ ഫോണിൽ നിന്നും വിളിച്ചതും ടേബിളിൽ ഇരുന്ന ഫോൺ ബെൽ അടിക്കുന്നത് കണ്ട് അത് കയ്യിലെടുത്തു സംശയത്തോടെ നോക്കി... " അത് ഡോക്ടർ ലയയുടെ ഫോൺ ആണ് ചേച്ചി..." " ഇഡിയറ്റ്,,,ഒരു ഡൌട്ടും തോന്നാതെ ഇരിക്കാൻ വേണ്ടിയാ അവൻ ഇതിൽ നിന്നും വിളിച്ചത്..." പറഞ്ഞു തീർന്നതും അവള്ടെ ഫോൺ ബെൽ അടിച്ചു...ഇക്കാനെ ഒന്ന് നോക്കി,,,ഫോൺ സ്പീക്കറിൽ ഇട്ടു... " ഹലോ ഡിയർ,,,ഫോൺ സ്‌പീക്കറിൽ ഇടേണ്ട ആവിശ്യം ഇല്ല...എനിക്ക് സംസാരിക്കാൻ ഉള്ളത് നിന്നോട് മാത്രമാണ്...ബിക്കോസ് എനിക്ക് പറ്റിയ എതിരാളി താൻ ആണ്..." ഫോൺ സ്പീക്കറിൽ ഇട്ടത് എങ്ങനെ മനസിലായി എന്ന ആലോചനയിൽ ആയിരുന്നു സാറയും ഇക്കയും..ക്രിസിന്റെ മുഖത്ത് വല്യ ഭാവ മാറ്റം ഒന്നുല്ല... " കൂടുതൽ ഡയലോഗ് വേണ്ട,,,നീ ഇപ്പൊ എന്തിനാ വിളിച്ചതെന്ന് എനിക്കറിയാം...ആ ഫയൽസ് നിന്റെ കയ്യിൽ ആണെന്നും അതിൽ മമ്മയുടെ ഫയൽ ഞാൻ വായിക്കാൻ ടൈം ആയിട്ടില്ലന്നും പറയാൻ അല്ലെ.." " വൗ വൗ വൗ....ഗ്രേറ്റ്‌,,,ഞാൻ വിചാരിച്ചതിനേക്കാൾ സെൻസിറ്റീവ് ആണ് താൻ...ഇതാണ്,,ഇതാണ് എനിക്കും വേണ്ടിയിരുന്നതു...ഏതായാലും ഞാൻ പറയാൻ വന്ന ആദ്യത്തെ കാര്യം കണ്ടുപിടിച്ച സ്ഥിതിക്ക് അടുത്ത കാര്യം കൂടി പറഞ്ഞേക്കാം..." " ആവിശ്യമില്ല മിസ്റ്റർ നാനി...സിറ്റിയിൽ അടുത്ത മർടെർ നടക്കാൻ പോകുവാണ് എന്നല്ലേ.. അറിയേണ്ടത് ഒന്ന് മാത്രം,,,ആര്...???എപ്പോ...??? എവിടെ വെച്ച്...??? എല്ലാം പറഞ്ഞു തന്ന് ദൗത്യത്തിലേക്ക് തിരിക്കുന്നതാണല്ലോ തന്റെ ഹോബി.."            " എന്നെക്കുറിച്ച് ഈ ചുരുങ്ങിയ ദിവസം കൊണ്ട് കൊറേ മനസിലാക്കിയിട്ടുണ്ട് എന്ന് തോന്നുന്നല്ലോ...?? " " മനസിലാക്കാതെ ഇരിക്കാൻ പറ്റില്ലല്ലോ...Because you are my target..." " തീർച്ചയായും...ടാർഗറ്റ് പൂർത്തിയാക്കാൻ കഴിയട്ടെ...അതിന് മുൻപ് എന്റെ അടുത്ത ഇരയെ കുറിച്ച് പറയാം...MLA ഐസക് ജോർജ്...ഇന്ന് രാത്രി 12 മണിക്ക് അവൻ കൊല്ലപ്പെട്ടിരിക്കും...അതും * Lans club * ഇൽ വെച്ച്..." " നടക്കില്ല...നിന്നെ ഞാൻ പൂട്ടിയിരിക്കും..." " ഓഹ്,,,ALL THE BEST...." കാൾ കട്ടായതും ക്രിസ് കൊറച്ചു നേരം എന്തൊക്കെയോ ആലോചിച്ചിരുന്നു... " എന്താ മോളെ ആലോചിക്കുന്നത്..? " " ഇക്കാ,,,മറ്റൊരു കൊലപാതകം കൂടി നടക്കുന്നതിന് മുൻപ് നമുക്ക് അവനെ പിടികൂടണം...അതിന് വ്യക്തമായ ഒരു പ്ലാൻ തയ്യാറാക്കണം...നമുക്ക് മുന്നിൽ ടൈം ഇല്ല...സോ,,,ഇത് MLA യെ വിളിച്ചു അറിയിക്കണം..കാര്യങ്ങളുടെ സീരിയസ്നെസ് വിശദീകരിക്കണം..." ഒന്നും മനസിലാകാതെ നിൽക്കുന്ന സാറയോട് കൊറച്ചു ചായ മേടിച്ചിട്ട് വരാൻ പറഞ്ഞ് ക്രിസ് ഫ്ലാസ്ക് കൊടുത്തു... " ഓക്കേ ഇക്കാ,,,ഇന്ന് രാത്രി LANS CLUB ഇൽ വെച്ചാണ് കൊലപാതകം നടക്കുക...എന്റെ പ്ലാൻ ഞാൻ പറയാം..MLA യുടെ ഡ്യൂപ്പിനെ ഇറക്കണം..." " വാട്ട്‌....???? " " അതെ ഇക്കാ,,,ഇക്ക ഒന്ന് വെയിറ്റ് ചെയ്യു ഞാൻ പറയാം...അതായത് MLA യുടെ ഫേസ് മാസ്ക് വെച്ച് നമ്മടെ കൂടെ ഒള്ള ഒരു പോലീസുകാരനെ നിർത്തുക...ഫേസ് മാസ്ക് ന്ന് പറഞ്ഞ സ്കിൻ കോട്ടിങ് പോലെ....അതേ സമയം MLA പമ്പിലേ റസ്റ്റ്‌ റൂമിൽ പോലീസ് പ്രൊട്ടക്ഷനിൽ ഇരിക്കട്ടെ...ആർക്കും ഒരു സംശയം തോന്നാത്ത രീതിയിൽ ആയിരിക്കണം പ്ലാൻ...സോ കെയർഫുൾ...അതുവഴി നമുക്ക് അവനെ പിടിക്കാം.  ഞാൻ ഡ്യൂപ് MLA യുടെ കൊറച്ചു മാറി അയാളെ നിരീക്ഷിചോളം...ഓക്കേ..." " ഓക്കേ മോളെ...വിശ്വസ്തരായ കൊറച്ചു പോലീസുകാരെ കൂട്ടി ഞാൻ റെഡി ആയി നിക്കാം..." " ഇക്കാ,,,പോലിസ് യൂണിഫോം വേണ്ടാട്ടോ..." " ഇല്ല മോളെ...ശ്രദ്ധിച്ചോളാം..." പറഞ്ഞു തീർന്നതും സാറ കയറി വന്നു...കണ്ണുകൊണ്ടു പ്ലാനിന്റെ കാര്യം ഒന്നൂടി സൂചിപ്പിച്ചു കൊണ്ട് ക്രിസ് കണ്ണടച്ചു രാത്രിയ്ക്ക് വേണ്ടി വെയിറ്റ് ചെയ്തു... __________________________________                  " ഇക്കാ,,റെഡി അല്ലെ...??? " പിസ്റ്റൾ ഫുൾ ലോഡ് ആണെന്ന് ഉറപ്പ് വരുത്തിക്കൊണ്ട് പുറത്ത് നിൽക്കുന്ന ഇക്കയോട് ആയി ചോദിച്ചു... " എല്ലാം റെഡി ആണ് മോളെ..." " ഹ്മ്മ്...എന്നാ പോകാം...." ക്രിസിന്റെ പുറകെ ഇറങ്ങി വരുന്ന സാറായെ കണ്ട് ഇക്ക സംശയത്തോടെ നോക്കി.... " ഇവള് വീട്ടിൽ തനിച്ച് അല്ലെ ഒള്ളൂ...അതാ ഇക്കാ കൂടെ കൂട്ടുന്നെ..." ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ഇക്ക തലയാട്ടി കാറിലേക്ക് കേറി...ഫ്രണ്ട് ഡോർ തുറന്ന് ക്രിസും ബാക്ക് ഡോർ തുറന്ന് സാറായും കേറി...പതിയെ കണ്ണുകളടച്ചു...തന്റെ ഒറിജിനൽ പ്ലാൻ മനസ്സിലേക്ക് കൊണ്ടുവന്നു... ' എനിക്കറിയാം നാനി,,,ഹോസ്പിറ്റലിൽ വെച്ച് ഞാൻ പറഞ്ഞ പ്ലാൻ നീ കേട്ടിട്ടുണ്ട് എന്ന്...ഫോണിലെ സ്‌പീക്കർ ഓൺ ആക്കിയപ്പോ നീ അറിഞ്ഞേങ്കിൽ ഞാൻ പ്ലാൻ പറയുമ്പോ നീ അറിയാതെ ഇരിക്കില്ലല്ലോ...ഈ കൊലപാതകം എങ്ങനെ എങ്കിലും ഞാൻ തടയും...അതോടൊപ്പം നിന്നെ കണ്ടുപിടിക്കുകയും ചെയ്യും...ക്ലബ്ബിൽ ഇരിക്കാൻ പോകുന്നത് ഒറിജിനൽ MLA തന്നെ ആണ്...റസ്റ്റ്‌ റൂമിൽ ഇരിക്കുന്നത് ഡ്യൂപ്പും...എന്റെ പ്ലാൻ കേട്ടത് അനുസരിച്ച് നീ റസ്റ്റ്‌ റൂമിലേക്ക് പോകുമെന്ന് എനിക്കറിയാം..ബട്ട് എന്തും തരണം ചെയ്യാൻ കഴിവുള്ള ഒരു ഡിഫെൻസർ ആയിരിക്കും MLA യുടെ രൂപത്തിൽ അവിടെ...റിയൽ ഗെയിം തുടങ്ങിയിട്ടെ ഒള്ളൂ...' " മോളെ,,,,സ്ഥലം എത്തി..." ഇക്ക പറയുന്നത് കേട്ടതും ചുണ്ടിൽ ഒരു പുഞ്ചിരിയോടെ പുറത്തേക്ക് ഇറങ്ങി...സമയം പതിനൊന്നര ആകുന്നു.... " എവിടെ എല്ലാരും....??? "      " എല്ലാം സെറ്റ് ആക്കിയിട്ടുണ്ട്...എല്ലാരും അകത്തു ആണ്..." " ഹ്മ്മ്...ഗുഡ്,,ആഹ് സാറ നീ കാറിൽ ഇരുന്നാൽ മതി...ഇറങ്ങണ്ടാ..." " ഓക്കേ ചേച്ചി..." അതും പറഞ്ഞ് ക്രിസും ഇക്കയും അകത്തേക്ക് കേറി...എല്ലാം സെറ്റ് ആണെന്ന് പറഞ്ഞപ്പോ ഇത്രേം പ്രതീക്ഷിച്ചില്ല...അകത്തു മുഴുവൻ ഡാൻസും പാട്ടും കൂത്തും ഒക്കെ ആണ്... " ഇക്ക,,ഞാൻ ഒറിജിനൽ MLA യുടെ കൊറച്ചു മാറി അയാളെ നിരീക്ഷിചോളം...നിങ്ങൾ എല്ലാരും റസ്റ്റ്‌ റൂമിൽ ഉണ്ടാവണം..." ഇക്ക പോയതും ഞാൻ MLA യുടെ അടുത്തേക്ക് ചെന്നു... " മാഡം,,,ആ കൊലയാളി പറഞ്ഞത് സത്യം ആണെങ്കിൽ എന്നെ രക്ഷിക്കണം..." അയാൾ പറഞ്ഞ് കൊണ്ടിരുന്ന സമയം ക്രിസ് വാച്ച് നോക്കി...സമയം 11:45 ആയി... " അതിന് മുൻപ് എനിക്ക് ഒരു കാര്യം അറിയണം..."    " എന്ത് കാര്യം...?? " " മരിച്ചു പോയ ഡേവിഡ് ജോനിനെ നിങ്ങൾക്ക് അറിയാമോ..." എന്റെ ചോദ്യം കേട്ടതും അയാളുടെ മുഖത്ത് പരിഭ്രമം തെളിയുന്നതു ഞാൻ ശ്രദ്ധിച്ചു... " അ...അത്...അറിയാം മാഡം..." അയാളുടെ മുഖത്ത് വിയർപ് പൊടിയാൻ തുടങ്ങിയിരുന്നു...പച്ചയും മഞ്ഞയും ചുമപ്പും ലൈറ്റുകൾ ക്കിടയിൽ അയാളുടെ മുഖത്ത് തെളിയുന്ന രക്തച്ചുവപ്പ് പേടിയുടെ ആണെന്ന് മനസിലായി...വാച്ചിലേക്ക് നോക്കിയപ്പോ സമയം 11: 55 ആകുന്നു... " ഓക്കേ,,ഞാൻ അവിടെ ഉണ്ടാകും..." അയാൾ ഇരിക്കുന്നതിന്റെ ഓപ്പോസിറ്റ് സൈഡിൽ ഉണ്ടെന്നു കണ്ണ് കൊണ്ട് കാണിച്ചു... " മാഡം,,ഒരു സംശയം...??? " " എന്താണ്...??? " " എന്നെ അവൻ കൊല്ലുന്നത് ഇവിടെ വെച്ചാണ് എന്ന് പറഞ്ഞിട്ടും എന്തിനാ ഇവിടെ തന്നെ വരണം ന്നു എന്നോട് പറഞ്ഞത്..വേറെ എങ്ങോട്ട് എങ്കിലും സേഫ് ആക്കി മാറ്റിക്കൂഡായിരുന്നോ...?? " " അവൻ നാനി ആണ്...എവിടെ ആണെങ്കിലും അവനു ഒരു പോലെ ആണ്...താങ്കൾ പേടിക്കണ്ട...ഇവിടെ ഞങ്ങൾ പോലിസ് കാർ മാത്രം അല്ലല്ലോ നിങ്ങളുടെ ഗുണ്ടകളെയും കൂടെ കൂട്ടിയിട്ടില്ലേ...എവിടെ വരെ പോകുമെന്ന് നോക്കാം...." അയാളുടെ ഓപ്പോസിറ്റ് ആയിട്ട് ചെന്ന് നിന്നു...അയാളുടെ ചുറ്റിനും ശ്രദ്ധ ചേലുത്തി... " ഇക്കാ,,,അവിടെ എന്തേലും പ്രശ്നം ഉണ്ടോ...??? " ഇയർ ഫോണിൽ കൂടെ ചോദിച്ചു... " ഇല്ല മോളെ ഓക്കേ ആണ്..." സമയം നോക്കിയതും 11: 57 കഴിഞ്ഞു..കൂടുതൽ ജാഗ്രതൈയോടെ നിന്നതും പെട്ടെന്ന് ലൈറ്റ് മുഴുവൻ അണഞ്ഞു...ചുറ്റും ഇരുട്ട് മാത്രം...അപ്പൊ തന്നെ ഫോണിലെ ടോർച് ലൈറ്റ് ഓൻ ചെയ്യാൻ നിന്നതും ആ ഇരുട്ടിൽ റെഡ്,യെല്ലോ,ഗ്രീൻ ലേസർ ലൈറ്റ് പ്രകാശിച്ചു...അയാളെ നോക്കിയതും കൊഴപ്പം ഒന്നുവില്ലരുന്നു...     *" His time is over...It's time for his journey into the devil's world..."* പെട്ടന്ന് ആരോ തന്റെ കൈ രണ്ടും പുറകിലേക്ക് ചേർത്ത് പിടിച്ച്  ചെവിയുടെ അടുത്ത് നിന്നും പറഞ്ഞതും ക്രിസ് വേഗം ഞെട്ടിത്തിരിഞ്ഞു നോക്കിയതും ലൈറ്റ് മുഴുവൻ ഓഫ്‌ ആയി... " എന്നെ കാണാൻ സമയം ആയിട്ടില്ല ക്രിസ്...സമയം ആവുമ്പോ ഞാൻ നിന്റെ മുന്നിൽ വരും..." അത്രയും പറഞ്ഞ് അവൻ അവളെ ഒന്ന് കറക്കി ഒഴിഞ്ഞു മാറിയതും ലേസർ ലൈറ്റ്സ് തെളിഞ്ഞു...MLA യുടെ അടുത്തേക്ക് നടന്നടുക്കുന്ന കറുത്ത രൂപത്തെ കണ്ടതും ചുറ്റും കൂടി നിന്ന് ആഘോഷിക്കുന്നവരുടെ ഇടയിൽ കൂടെ ക്രിസ് അവരുടെ അടുത്തേക്ക് നടന്നതും അവിടെയാകെ വെളുത്ത സ്‌മോക്ക് നിറഞ്ഞു....തൊട്ട് അടുത്ത് നിൽക്കുന്നവനെ പോലും കാണാൻ പറ്റാത്ത അവസ്ഥ...ഇനി എന്താണ് നടക്കാൻ പോകുന്നത് എന്നാലോചിക്കും മുന്നെ തലയിൽ കെട്ടി വെച്ചിരിക്കുന്ന മുറിവിലേക്ക് ആരോ വന്നിടിച്ചു...കൈ കൊണ്ട് പൊത്തിപ്പിടിച് പിന്നോട്ട് നീങ്ങിയതും കയ്യിൽ ഒരു നനവ് പടരുന്നതവൾ അറിഞ്ഞു... വേദന പല്ലിന്റെ ഇടയിൽ കടിച്ചു പിടിച്ച് മുന്നോട്ട് പോകാൻ നിന്നെങ്കിലും തിക്കിലും തിരക്കിലും പെട്ട് നിസ്സഹായയായി നിൽക്കാനേ അവളെ കൊണ്ട് കഴിഞ്ഞൊള്ളു... പെട്ടന്ന് ലൈറ്റ്സ് എല്ലാം ഓൺ ആയതും ക്രിസ് വാച്ചിലേക്ക് നോക്കി...12: 12 ന്ന് കണ്ടതും * ഓഹ്...ഷിറ്റ്...* ന്ന് പറഞ്ഞോണ്ട്, അങ്ങോട്ട് എല്ലാരേം ഉന്തിമാറ്റി ചെല്ലാൻ തുടങ്ങിയതും, അവിടുന്ന് ആരുടെയോ അലർച്ച കേട്ടതും ഒരുമിച്ചായിരുന്നു... അവൻ പറഞ്ഞ വാക്ക് പാലിച്ചു എന്ന് ക്രിസിന് മനസിലായി....അങ്ങോട്ട്‌ ചെന്നതും അയാളുടെ വെള്ള ഷർട്ടിന്റെ നെഞ്ചിന്റെ ഭാഗത്തായി ചോര ഒഴുകുന്നത് കണ്ടതും അയാളുടെ ഇടത് കയ്യിലേക്കും നോക്കി,,,,തള്ളവിരലും ചെറുവിരലും മുറിച്ചു മാറ്റിയിരിക്കുന്നു...ആദ്യത്തെ കൊലപാതകത്തിന്റെ അതേ രീതി... ക്ലബിൽ ഒരു കൊലപാതകം നടന്നത് കണ്ട് എല്ലാരും ആകെ ഞെട്ടിത്തരിച്ചു ഒരു സൈഡിലേക്ക് ആയി മാറി നിന്നു..ഇക്കയോട് അങ്ങോട്ട്‌ വരാൻ ഇയർ ഫോണിലൂടെ പറഞ്ഞിട്ട് ക്രിസ്, എന്തേലും കുറിപ്പ് ബോഡിയിൽ ഒണ്ടോയെന്നു നോക്കി... ഇതേ സമയം,,, സാറയുടെ ഫോണിൽ നിന്നും * SUCCESS * എന്നൊരു മെസ്സേജ് ഡെലിവേർഡ് ആയി... തുടരും....... _________________________________ ഈ പാർട്ട്‌ കൊറച്ചു ബോറായി പോയിട്ടുണ്ടാവും..അടുത്ത പാർട്ട്‌ പൊളിക്കാം ട്ടോ...നിങ്ങളുടെ സപ്പോർട്ടിനും സ്നേഹത്തിനും ഒരുപാട് ഒരുപാട് താങ്ക്യൂ...❤😍😘 എല്ലാരും അഭിപ്രായം അറിയിക്കണം ട്ടോ...നിങ്ങളുടെ അഭിപ്രായങ്ങളും സംശയങ്ങളും അറിഞ്ഞാലേ എനിക്ക് ട്വിസ്റ്റ്‌ ഇടാൻ പറ്റു..ഹിഹി ഹി 😉അപ്പൊ അഭിപ്രായം ഒക്കെ അറിയിക്കുട്ടോ മുത്തുമണികളെ...ഇഷ്ടായാൽ ഈ പാർട്ട്‌ ലൈക് ചെയ്യണേ...😍 luv u all__Thnx 4 ur suprt...😍😘 #📙 നോവൽ
#

📙 നോവൽ

📙 നോവൽ - DESPERADO Thriller Roper Story - ShareChat
12.6k കണ്ടവര്‍
20 മണിക്കൂർ
DESPERADO ☠ ( Thriller Mystery Story ) Part 2 ✍🏻 Twinkle AS _________________________________ ഞെട്ടലോടെ അതിനേക്കാൾ അത്ഭുതത്തോടെ ഞാൻ ചെയറിലേക്ക് ഇരുന്നു പോയി....ഫിംഗർ പ്രിന്റ്‌ പപ്പയുടെയും മുഖം എന്റെയും... ഇതിന് പിന്നിൽ എന്തൊക്കെയോ കളികൾ ഉണ്ട്....കണ്ടുപിടിക്കണം.... " മോളെ ഇതെങ്ങനെ...?? ഇതിൽ മോൾടെ മുഖം...??? " " അറിയില്ല ഇക്കാ...ഏതായാലും ഇത് ഞാൻ അല്ല...ഈ ടൈം ഞാൻ വീട്ടിൽ ആയിരുന്നു...ഒരു കാര്യം ഒറപ്പാണ് ഇക്കാ,,,ഇത് എനിക്ക് എതിരെ ഒള്ള ഒരു ട്രാപ് ആണ്...ഏതായാലും ഒരു കാര്യം ചെയ്യ്,,,ഇത് മറ്റാരോടും പറയണ്ട....ഇതിലെ വീഡിയോ ഇക്ക കയ്യിൽ സൂക്ഷിക്കണം..." " ശരി മോളെ...." പറഞ്ഞോണ്ട് ഇരിക്കുന്നതിനിടയിൽ ഫോൺ ബെൽ അടിച്ചത് കണ്ട് ക്രിസ് ഇക്കയോട് കൈ കൊണ്ട് വൺ മിനിറ്റ് ന്ന് കാണിച്ചു... " ഹലോ രാഖവേട്ട...പറ..." രാഖവേട്ടൻ പറയുന്നത് കേട്ടതും പുതിയത് എന്തോ തന്നെ കാത്തിരിക്കുന്നതായി അവൾക്ക് തോന്നി... " ഓഹ് ഗോഡ്...ഞാൻ വരാം..." ഫോൺ കട്ട് ചെയ്ത് ഇക്കയുടെ നേരെ തിരിഞ്ഞു... " ഇക്കാ,,,ഞാൻ തറവാട്ടിലേക്ക് ഒന്ന് പോകുവാ...വരാൻ കൊറച്ചു വൈകും...സാറയോട് അടുത്ത വീട്ടിൽ ഇരിക്കാൻ ഒന്ന് പറഞ്ഞേക്കണേ...അവിടെ റേഞ്ച് കിട്ടില്ല..ഇപ്പൊ ആണെങ്കിൽ അവൾ ക്ലാസ്സിലും ആയിരിക്കും..." " ഞാൻ പറഞ്ഞോളാം...മോള് പോയിട്ട് വാ..."   പോകുന്ന വഴി മുഴുവൻ അവളുടെ ചിന്ത നാനിയെക്കുറിച്ച് ആയിരുന്നു... 'എനിക്കൊന്നും വേണ്ട ക്രിസ്...എന്റെ ദൗത്യം ഞാൻ പൂർത്തിയാക്കിയെന്നു പറയാൻ വിളിച്ചതാ...ഐ മീൻ...ടൈം നോക്ക്..12:07 AM,,,ഞാൻ വാക്ക് പാലിച്ചു...ഡേവിഡ് ജോൺ കൊല്ലപ്പെട്ടു...എന്റെ ആദ്യത്തെ ഇര...' ഇന്നലെ അവൻ പറഞ്ഞ ഓരോ വാക്കും അവളുടെ ഉള്ളിൽ അലയടിച്ചു...ആദ്യത്തെ ഇര എന്ന് പറഞ്ഞ സ്ഥിതിക്ക് അവൻ തുടങ്ങിയിട്ടേ ഒള്ളൂ...ഇനിയും ആ ലിസ്റ്റ് നീളും എന്നർത്ഥം... *"* പാപം ചെയ്യുന്നത് മാത്രം അല്ല...പാപത്തിന് കൂട്ട് നിൽക്കുന്നവനും ശിക്ഷ മരണം ആണ് *"*                       @*DESPERADO* ആ കുറിപ്പിലെ വാക്കുകൾ...അതിനർത്ഥം മരിച്ച ഡേവിഡ് ഏതോ പാപത്തിന് കൂട്ട് നിന്നിട്ടുണ്ട് എന്നാണ്...DESPERADO..ആ പേര് തന്നെ മനസ്സിൽ ഇട്ട് ഓടിച്ചു.. പെട്ടന്ന് ഒരു സൈഡിലെക്ക് വണ്ടി ഒതുക്കി...എന്തോ ഓർത്ത പോലെ ഗൂഗിളിൽ ചെന്ന് മീനിങ് നോക്കി... * DESPERADO :- എന്തും ചെയ്യാൻ തുനിഞ്ഞിറങ്ങിയവൻ * അതിനർത്ഥം അയാളുടെ നെഞ്ചിൽ  ഒള്ള *D* യുടെ അർത്ഥം ഇതാവും... തന്റെ മനസിലെ ഒരു ചോദ്യത്തിന് ഉത്തരം കണ്ടുപിടിച്ച സന്തോഷത്തിൽ വണ്ടി നേരെ തറവാട്ടിലേക്ക് വിട്ടു...അച്ഛനും അമ്മയും മരിച്ചതിൽ പിന്നെ തറവാട്ടിലേക്ക് പോയിട്ടില്ല...എല്ലാം നോക്കുന്നത് രാഖവേട്ടൻ ആണ്...വീട് വൃത്തിയാക്കാൻ വന്നപ്പോ മുന്പിലെ ജനൽ പൊളിച്ചിരിക്കുന്നുന്ന് പറഞ്ഞു വിളിച്ചത് കൊണ്ടാണ് അങ്ങോട്ട്‌ ഒരു യാത്ര....അതികം താമസിക്കാതെ തന്നെ അങ്ങോട്ട്‌ എത്തി...മുറ്റത്തു തന്നെ  രാഖവേട്ടൻ നിൽപ്പുണ്ട്... " ആഹ് മോളെ,,,വല്ല കള്ളന്മാരും കയറിയതാണെന്ന് തോന്നുന്നു...ജനൽ ഒക്കെ പൊളിച്ചിട്ടുണ്ട്..." കാറിന്റെ കീയ്ക്ക് ഒപ്പം ചേർത്ത് ഇട്ടിരുന്ന തറവാട്ടിലെ കീ എടുത്ത് അകത്തേക്ക് കേറാൻ തുടങ്ങി... "മോളെ,,,മോള് തന്നെ കേറണ്ട...നമുക്ക് ആരെയെങ്കിലും വിളിക്കാം..." " ചേട്ടൻ പേടിക്കണ്ട..ഞാൻ ഒന്ന്  നോക്കട്ടെ ..." ചേട്ടന്റെ കൈ വിടീപ്പിച്ചുകൊണ്ട് തിണ്ണയിലേക്ക് കേറാൻ തുടങ്ങി..ന്തോ കണ്ടത് പോലെ കൊറച്ചു നേരം അങ്ങോട്ട്‌ തന്നെ നോക്കി നിന്നു... " എന്താ കുഞ്ഞേ ഇങ്ങനെ നോക്കുന്നെ..." ചേട്ടന്റെ ചോദ്യം കേട്ട് ഒന്ന് ചിരിച്ചു കാണിച്ചു... " ചേട്ടോ...അങ്ങോട്ട്‌ നോക്കിയേ...വീടിന്റെ മുന്നില് ഒള്ള ചെളി കെട്ടിക്കിടക്കുന്ന ഭാഗത്ത്‌ വണ്ടിടെ ടയർ ഒരഞ്ഞ പാട് കണ്ടോ..ഒന്നല്ല, ഒരുപാട് അടയാളം ഒണ്ട്...നല്ല ക്ലിയറും ആണ്.. എന്നുവെച്ചാ ചേട്ടൻ ഈ വീട്ടിലേക്ക് വൃത്തിയാക്കാൻ വരുന്നതിന് തൊട്ട് മുൻപ് വരെ ഇവിടെ ആരോ വന്നിരുന്നു..." " ങേ....ആരാ കുഞ്ഞേ അത്...?? " "അറിയില്ല ചേട്ടാ...ആരാണേലും ഇതുവരെ അവരുടെ ലക്ഷ്യം പൂർത്തിയായിട്ടില്ല...ഇല്ലെങ്കിൽ ഇവിടെ വരില്ലല്ലോ...അവർക്ക് വേണ്ട,അവർ അന്യേഷിക്കുന്ന എന്തോ ഒന്ന് ഇവിടെ ഉണ്ട്....ഒരുപക്ഷെ അതാവും..."  അതും പറഞ്ഞ് വീട് പതിയെ തുറന്നു...വാതിൽ തുറന്ന് അകത്ത് കേറിയതും എന്റെ ഊഹങ്ങൾ ശരിയാണെന്ന് തെളിയിക്കുന്നവ ആയിരുന്നു എല്ലാം...വീട് എല്ലാം ആരോ ഇളക്കി മറിച്ചിട്ടു തപ്പിയ ലക്ഷണം ഉണ്ട്...എല്ലാം വാരി വലിച്ചു ഇട്ടേക്കുന്നു...പതിയെ ഓരോ മുറികളിലായി കേറി നോക്കി...എല്ലായിടത്തും നോക്കിയിട്ടുണ്ട്...എന്തായിരിക്കും അവർ അന്യേശിക്കുന്നത്..???    ഒരുപക്ഷെ അച്ഛന്റെയോ അമ്മയുടെയോ ജോലി സമ്പധമായ വല്ല കേസ് ഫയൽസും ആയിരിക്കുവോ..?? അമ്മാമ്മ ജീവിച്ചിരുന്ന കാലത്ത് മമ്മയുടെ ഏതോ ഫയൽ ചോദിച്ച് ആരൊക്കെയോ വന്ന് പ്രശ്നം ഉണ്ടാക്കിയിട്ടുണ്ട്ന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്...അതാണ് ഇത്രയും വർഷം ആയിട്ട് ആയിട്ടും അവര് തേടി നടക്കുന്നതെങ്കിൽ അതിൽ വിലപ്പെട്ട എന്തോ ഒന്ന് കാണും...ഒറപ്പാണ്...അതിന് ആ ഫയൽ കണ്ടുപിടിചേ മതിയാകു..ബട്ട് ഇത്രയും നാൾ തപ്പിയിട്ടും അവർക്ക് കിട്ടീട്ടില്ലയെങ്കിൽ പിന്നെ എനിക്കെങ്ങനെ...????    നെഗറ്റീവ് ചിന്തകളെ മനസ്സിൽ നിന്നും മാറ്റി വെച്ച് വീട് മുഴുവനും തപ്പാൻ തുടങ്ങി...വെറുതെ തപ്പിയതല്ലാതെ യാതൊരു ഫലവും ഉണ്ടായില്ല... ദേഷ്യം വന്ന് കയ്യിൽ കിട്ടിയ ഫ്ലവർ വേസ് ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞു...തിരിഞ്ഞു പോരാൻ നിന്നെങ്കിലും പെട്ടന്ന് അവിടെ കണ്ട വിള്ളൽ എന്നെ അവിടെ തറച്ചു നിർത്തി...ഒരു വേസ് എറിഞ്ഞാൽ ഭിത്തി പൊട്ടിയെങ്കിൽ ഞാൻ തിരഞ്ഞതു എന്റെ കണ്മുന്നിൽ തന്നെ ഉണ്ട്...ഉള്ളിൽ ഗൂഡമായി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് നേരെ പുറത്തേക്ക് ഇറങ്ങി കാറിൽ നിന്ന് ലിവർ എടുത്തോണ്ട് വന്നു...പത്ത് പന്ത്രണ്ട് പ്രാവിശ്യം നന്നായി ഇടിച്ചതും ഭിത്തി പൊളിഞ്ഞു വന്നു...അതിന് അകമേ ഒരു ചെറിയ ലോക്കറും...അത് തുറക്കാൻ നോക്കിയിട്ട് ലോക്ക് ആയിരുന്നു...പാസ്സ്വേർഡ് ലോക്ക് ആണ്...പപ്പയുടെയും മമ്മയുടെയും പേര് ടൈപ്പ് ചെയ്തിട്ടും നിരാശ ആയിരുന്നു ഫലം...അവസാനമായി ക്രിസ്റ്റൽ ന്ന് ടൈപ്പ് ചെയ്തതും * GRANTED * എന്ന് എഴുതി കാണിച്ചുകൊണ്ട് അത് ഓപ്പൺ ആയി...മനസ്സിൽ കർത്താവിനു ഒരു സ്തുതി കൊടുത്തു അതിൽ കണ്ട ഫയൽസ് എല്ലാം എടുത്തു പുറത്തേക്ക് വന്നു.... പുറത്തേക്ക് ഇറങ്ങിയതും,കണ്ടത് ഒന്നും മനസിലാകാതെ നിൽക്കുന്ന ചേട്ടനെ ഒന്ന് പുഞ്ചിരിച്ചുകാണിച്ച് നേരെ വീട്ടിലേക്ക് തിരിച്ചു.... അതിൽ എന്താണെന്ന് അറിയാൻ ഒള്ള ആകാംഷയിൽ വണ്ടി റോഡിന്റെ സൈഡിലേക്ക് പാർക്ക്‌ ചെയ്തു...ഫ്രണ്ട് സീറ്റിൽ വെച്ച ഫയൽ തുറന്നു നോക്കി...അത് കണ്ടപ്പോ പപ്പയുടെ ആണെന്ന് മനസിലായി... OPERATION TURRITOPSIS ___________________________ ------------------------------- ടറിടോപ്സിസ് ഡോർണി (Turritopsis dohrnii) എന്നാണ് മരണമില്ലാത്ത ഈ ജെല്ലി ഫിഷിന്റെ ശാസ്ത്ര നാമം. വാർധക്യമെത്തുകയോ അല്ലെങ്കിൽ അസുഖം ബാധിക്കുകയോ ചെയ്തു മരണമടുത്തെന്നു തോന്നിയാൽ  അപ്പോൾ തന്നെ തിരികെ ശൈശവാവസ്ഥയിലേയ്ക്കു മടങ്ങാനുള്ള കഴിവാണ് ഇവയെ ചിരംജീവികളാക്കുന്നത്. പൂർണ വളർച്ചയെത്തിയ കോശങ്ങളെ തിരികെ വളർച്ചയെത്താത്ത കോശങ്ങളാക്കി മാറ്റാൻ ഇവയ്ക്കു സാധിക്കും. അതാണ് ഇവരുടെ മിടുക്ക്. സമുദ്രത്തിനടിയിൽ പാറക്കൂട്ടങ്ങളിൽ പോളിപ് രൂപത്തിൽ പറ്റിപ്പിടിച്ചിരിക്കുന്നതാണ് ജെല്ലി ഫിഷുകളുടെ വളർച്ചയിലെ ആദ്യ ഘട്ടം. പുറത്തു വന്നു രണ്ട് മൂന്ന്  ആഴ്ചകൾക്കുള്ളിൽ ഇവ പൂർണ്ണ വളർച്ച പ്രാപിക്കും. അതിനു ശേഷം ഭക്ഷണം ലഭിക്കാതെയോ രോഗം ബാധിച്ചോ  ഏതെങ്കിലും തരത്തിൽ മരണം അടുത്തെന്നു തോന്നിയാൽ ശരീരകോശങ്ങളിൽ സ്വയം മാറ്റം വരുത്തി തിരികെ പോളിപ് രൂപത്തിലേയ്ക്കു മടങ്ങാൻ ഇവയ്ക്കു കഴിവുണ്ട്. കേവലം മൂന്നു ദിവസം മാത്രമേ ഇത്തരത്തിൽ തിരികെ ശൈശവാവസ്ഥയിലെത്താൻ ഇവയ്ക്കു വേണ്ടൂ. പുറമേയുള്ള രൂപം ആദ്യത്തേതിനു സമാനമാകുമെങ്കിലും ഓരോ തവണ പോളിപ് രൂപത്തിൽ എത്തുമ്പോഴും ആന്തരിക ഘടനയിൽ വ്യത്യാസമുണ്ടാകും. ആദ്യത്തെ പേജ് വായിച്ചതും ഇതും പപ്പയും തമ്മിൽ എന്താണ് ബന്ധം എന്നും എന്തിനാണ് അവർ ഇതിന് വേണ്ടി അലഞ്ഞതെന്നുമുള്ള സംശയം ഉള്ളിൽ ഉരുത്തിരിഞ്ഞു... ആദ്യത്തേതു ഒന്നും മനസിലായില്ലങ്കിലും അടുത്ത പേജ് എടുത്തു... OPERATION BOX JELLY __________________________ ------------------------------- മിക്ക ജെല്ലി മത്സ്യങ്ങളും വിഷമുള്ളവയാണ്...എന്നാൽ,,മനുഷ്യന് മാരകമായ അപകടം ഉണ്ടാക്കുന്നവ ചിലത് മാത്രം...അതിൽ ഒന്നാം സ്ഥാനം  ഓസ്ട്രേലിയയിലും മറ്റും കാണപ്പെടുന്ന ബോക്സ്‌ ജെല്ലി ഫിഷിന് ആണ്...സൂക്ഷ്മമായ അളവിൽ ഇതിന്റെ വിഷം ഉള്ളിൽ ചെന്നാൽ ഹൃദയം നിലച്ചു മനുഷ്യൻ മരിച്ചു പോകും...ഈ ജെല്ലിയുടെ സ്പർശനികൾ നിഡോ സിസ്റ്റസ് എന്നറിയപ്പെടുന്ന കുഞ്ഞ് കെണികളാൽ പൊതിഞ്ഞിരിക്കും...ഇതിൽ ഓരോന്നിലും കൂർത്ത മുള്ളും വിഷവും ഉണ്ടായിരിക്കും...രക്തത്തിൽ എത്തുന്ന വിഷം രക്തസമ്മർദ്ദത്തെ ക്രമാതീതമായി കുറച്ച് ഹൃദയത്തെ നിശ്ചലമാക്കും...    അടുത്ത പേജ് മറിക്കാൻ നോക്കിയെങ്കിലും ബാക്കിയെല്ലാം ശൂന്യം ആയിരുന്നു...അതുകൊണ്ട് തന്നെ ഉള്ളിലെ സംശയങ്ങൾ വിട്ടു മാറാതെ അടുത്ത ഫയൽ എടുത്തു...അതിന് മുൻപിൽ തന്നെ ഷൈനി വർഗീസ് എന്ന് ചുമന്ന മഷിയാൽ എഴുതിയിട്ടുണ്ട്....വെറുതെ പേജുകൾ മറിച്ചു നോക്കി...ആദ്യത്തെതിൽ എന്തോ റിപ്പോർട്ട്‌,,,അടുത്ത പേജിൽ ഒരു FIR,,,അടുത്ത പേജിൽ മമ്മയുടെ കയ്യക്ഷരത്തിൽ എഴുതിയ എന്തോ ഒന്ന്...ഏതായാലും വായിച്ചു നോക്കാമെന്ന് വെച്ച് ആദ്യത്തെ പേജ് എടുത്തു... ORGAN TRAFFICKING ------------------------------------ ********************************* ഹെഡിങ് വായിച്ചപ്പോൾ തന്നെ എന്തോ പന്തികേട് മണത്തു...വായിക്കാൻ കണ്ണോടിച്ചതും ഫോൺ അടിച്ചതും ഒരുമിച്ചായിരുന്നു... സ്‌ക്രീനിൽ സാറയുടെ പുഞ്ചിരിക്കുന്ന മുഖം കണ്ട് കാൾ എടുത്തു... " ഹലോ ചേച്ചി,,,ഇതെവിടെയാ...വരാറായില്ലേ..??? " " മോളെ ടെൻഷൻ ആവണ്ട,,,ഞാൻ ദേ വന്നു..." ഫയൽ വായിക്കാതെ സീറ്റിലേക്ക് ഇട്ട്, വണ്ടി സ്റ്റാർട്ട്‌ ചെയ്ത് ആക്‌സിലേറ്റർ ഒന്ന് മുരപ്പിച്ചുകൊണ്ട് വീട്ടിലേക് കുതിച്ചു... ബീപ്...ബീപ്.... ഫോണിൽ നിന്ന് മെസ്സേജ് ട്യൂൺ കേട്ടതും കണ്ണുവെട്ടിച്ചു സീറ്റിൽ ഇരിക്കുന്ന ഫോൺ കയ്യിൽ എടുത്ത് വളവ് തിരിഞ്ഞതും ഒരു രൂപം കാറിന്റെ നേരെ എടുത്തു ചാടിയതും ഒരുമിച്ച് ആയിരുന്നു....കാറിന്റെ ബോണറ്റിൽ കൂടി അപ്പുറത്തെക്ക് അയാൾ തെറിച്ചു വീണതും ക്രിസ് കാർ ചവിട്ടി നിർത്തി... " കുരിശായല്ലോ കർത്താവെ..." ന്നും പറഞ്ഞോണ്ട് ഫോണിലെ ടോർച് ലൈറ്റ് തെളിച് പുറത്തേക്ക് ഇറങ്ങി...റോഡിന്റെ സൈഡിൽ കമിഴ്ന്നു കിടക്കുന്ന ആളെ കണ്ട് നെറ്റിയിലെ വിയർപ്പ് തുടച് അങ്ങോട്ടേക്ക് നടന്നു... അടുത്തേക്ക് ചെന്നതും കറുത്ത കോട്ട് ധരിച്ച അയാളെ തിരിച്ചു കിടത്താൻ വേണ്ടി കുനിഞ്ഞതും ഞൊടിയിടയിൽ ആ രൂപം തിരിഞ്ഞു വന്ന് ഭാരമേറിയ എന്തോ വസ്തു ഉപയോഗിച്ച് അവള്ടെ തലയ്ക്കു പ്രഹരിച്ചു.... പതിയെ കാഴ്ച മങ്ങാൻ തുടങ്ങിയതും തലയിൽ കൈ വെച്ച് നിലത്തേക്ക് മുട്ടുകുത്തിയിരുന്ന് കൊണ്ട് തനിക് നേരെ നടന്നടുക്കുന്ന ആളെ അവ്യക്തമായി കണ്ട ശേഷം നിലം പതിച്ചു.... തുടരും..... __________________________________                 മുത്തുമണികളെ,,, ഈ പാർട്ട്‌ കൊറച്ചു ലാഗ് അടിപ്പിച്ചുല്ലേ...അടുത്ത പാർട്ടുകൾ മുന്നോട്ട് പോകാൻ ഇതൊക്കെ അത്യാവശ്യം ആണ്...അതോണ്ടാട്ടോ... ഫസ്റ്റ് പാർട്ടിന് സപ്പോർട്ട് ചെയ്ത എല്ലാരോടും സ്പെഷ്യൽ താങ്ക്സ്...❤ഡെയിലി പോസ്റ്റാൻ ശ്രമിക്കുന്നുണ്ട് ട്ടോ...👍 ആരും അഭിപ്രായം പറയാണ്ട് പോകല്ലേ ..പ്ലീസ്...നിങ്ങളുടെ കൂടെ അഭിപ്രായം അറിഞ്ഞാലേ എഴുതാനും ഒരു മൂഡ് ഒക്കെ ഒണ്ടാകു...😌😉 ഇഷ്ടായാൽ ലൈക് ചെയ്യണേ...😘 Luv u dearzz...Thanks 4 ur suprt...💕 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 #📙 നോവൽ
#

📙 നോവൽ

📙 നോവൽ - DESPERADO Thriller Mystery Story Follols - ShareChat
15.3k കണ്ടവര്‍
1 ദിവസം
DESPERADO ☠ ( Thriller Mystery Story ) Part 1 ✍🏻 Twinkle AS _________________________________ " ACP ക്രിസ്റ്റൽ വർഗീസ് സ്പീക്കിങ്ങ്...ഹൂ ഈസ്‌ ദിസ്‌...??? " പരിചയമില്ലാത്ത നമ്പറിൽ നിന്നും വന്ന കാൾ ചെവിയോട് ചേർത്ത് ക്രിസ് ചെയറിൽ ഒന്ന് കറങ്ങി നേരെ ഇരുന്നു.. " മാഡത്തിന് എന്നെ അറിയില്ല...അറിയിക്കണം ന്ന് എനിക്ക് യാതൊരു ഉദ്ദേശവും ഇല്ല..ബട്ട് ഒരു ഗെയിം ആവുമ്പോ രണ്ട് ടീം വേണ്ടേ മാഡം..പ്രത്യേകിച്ച് ഒരു *BRUTAL GAME* ആവുമ്പോ..." നിഗുഢമായ ഒരു ചിരിയോടെ അയാൾ പറഞ്ഞു നിർത്തിയതും ക്രിസിന്റെ കണ്ണുകൾ ഇടുങ്ങി.. " ഹേയ്...ആരാടാ നീ...???? എന്താ നീ ഉദ്ദേശിക്കുന്നത്...??? " "കൂൾ മാഡം കൂൾ...ഏതായാലും ചോദിച്ച സ്ഥിതിക്ക് പറഞ്ഞേക്കാം... * MICHAEL* ദൈവത്തിന്റെ പ്രിയപ്പെട്ട ദൂതൻ...അവിടുത്തെ സന്ദേശം അനുസരിച്ച് സംഹാരം നടത്താൻ നിയുക്തമാക്കപ്പെട്ടവൻ..." " ഹ ഹാ ഹാ...വെരി ഫണ്ണി...ഇനിയുമുണ്ടോ ഇങ്ങനെ വല്ലതും..." പുച്ഛം കലർന്ന ഒരു ചിരിയോടെ അവൾ ചോദിച്ചു... " ഇനിയുമുണ്ടോ എന്നല്ല തുടങ്ങാൻ ഇരിക്കുന്നതെ ഒള്ളൂ...ഇന്ന് രാത്രി ദി ഗ്രേറ്റ്‌ ബിസ്സിനെസ്സ് മാൻ ഡേവിസ് ജോൺ കൊല്ലപ്പെടും...ഇപ്പൊ സമയം 5 മണി...മാഡത്തിന്റെ മുന്നിൽ വെറും 7 മണിക്കൂർ മാത്രം...കൃത്യം 12 മണിക്ക് അയാൾ കാലനൂർ പൂകിയിരിക്കും... * THE REAL GAME STARTS NOW * " അത്രയും പറഞ്ഞ് ആ ഫോൺ കാൾ കട്ടായി...ആ കാൾ അവസാനിച്ചതും ക്രിസിന്റെ ഉള്ളിൽ സംശയങ്ങൾ നുരഞ്ഞ് പൊന്തി...ആരായിരിക്കും അത്...?? ആരായാലും എന്തിനായിരിക്കും കൊല്ലാൻ പോകുന്ന വിവരം പോലീസിനെ വിളിച്ചു പറഞ്ഞത്...??? എന്താ അവന്റെ ഉദ്ദേശം...?? ഏതായാലും വെറുതെ പറഞ്ഞതാവാൻ ചാൻസ് ഇല്ല,,,കാരണം അവന്റെ ശബ്ദത്തിന് ഒരു ദൃടത ഉണ്ടായിരുന്നു....  എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചത് പോലെ ക്രിസ് ബെൽ അമർത്തി... " എന്താ മോളെ..." അതും ചോദിച്ചുകൊണ്ട് തലയിൽ നര വീണ ഒരു പോലീസുകാരൻ  പുഞ്ചിരിച്ചു കൊണ്ട് കയറി വന്നു... " ഉമ്മറിക്കാ,,,ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം...ഇപ്പൊ എനിക്ക് ഒരു ഫോൺ കാൾ വന്നു..അതും ഒരു വധഭീഷണി...ദി ഗ്രേറ്റ്‌ ബിസിനസ്‌ മാൻ മിസ്റ്റർ ഡേവിഡ് ജോണിനു എതിരെ...12 മണിക്ക് ആണ് പോലും...ഏതായാലും ഒരു വധഭീഷണി കിട്ടിയ സ്ഥിതിക്ക് ഇക്ക അയാളെ ഒന്ന് വിളിച്ചു പറയണം..പിന്നേ അയാൾ ഇപ്പൊ എവിടെയാണ് തുടങ്ങിയുള്ള ഡീറ്റെയിൽസ് ഒക്കെ അന്വേഷിക്കണം...രണ്ട് പോലീസുകാരുടെ സേവനം അയാൾക് ഉറപ്പ് വരുത്തണം..." " ഓക്കേ മോളെ,,,മോള് വീട്ടിൽ പോകുന്നില്ലേ സാറ മോള് തന്നെ അല്ലെ ഒള്ളൂ..." "ആഹ് പോകുവാണ് ഇക്കാ...എന്തേലും അത്യാവശ്യം ഉണ്ടെങ്കിൽ വിളിക്കണം..." "ഓക്കേ മോളെ..." കാറിന്റെ കീയും എടുത്ത് പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് ഒരു നമ്പറിൽ ഡയൽ ചെയ്തു.... " ഹലോ ജെറി..." "ആഹ് ടീ...കൊറേ ആയല്ലോ വിളി ഒക്കെ ആയിട്ട്..." "അതൊന്നും പറഞ്ഞു നിൽക്കാൻ ടൈം ഇല്ലടാ...നീ ഏതായാലും സൈബർ സെല്ലിൽ അല്ലെ വർക്ക്‌ ചെയ്യുന്നേ...ഞാൻ ഇപ്പൊ ഒരു നമ്പർ വാട്സ്ആപ്പ് ചെയ്യാം...അതിന്റെ ഡീറ്റെയിൽസ് ഒക്കെ ഒന്ന് എടുത്തു തരുവോ..വേഗം വേണം..." "ഓക്കേ ടീ...നീ അയക്ക്..." നേരത്തെ വന്ന ഫോൺ കാൾ ജെറിക്ക് വാട്സ്ആപ്പ് ചെയ്തിട്ട് ക്രിസ് സീറ്റിൽ തലചായിച്ചു കിടന്നു... 10 മിനിറ്റിനുള്ളിൽ തന്നെ ജെറി തിരിച്ചു വിളിച്ചു... " ആഹ് പറയടാ..." " ഈ കാൾ ഫ്രം ജർമനി ആടി...വൺ മിസ്റ്റർ നാനി...ഇപ്പോഴും ആക്റ്റീവ് ആണ്..." " ഓഹ്...ഓക്കേ ടാ...താങ്ക്യൂ..." ഫ്രം ജർമനി...??? എന്താ ഇതിന്റെ അർത്ഥം...?? ഏതായാലും ഇതിന്റെ പുറകിൽ ഉള്ളവൻ വെൽ പ്ലാൻട് ആണ്...വരുന്നിടത്തു വെച്ച് കാണാം... __________________________________ " ചേച്ചി...ചേച്ചി ഇതെന്തു കുന്തവാ ആലോചിച്ചു കൊണ്ടിരിക്കുന്നത്...??? കഴിക്ക്..." " ആഹ് കഴിക്കുവാ പെണ്ണേ..." ചോറിൽ കൂടി ഒന്ന് വിരൽ ഓടിച്ചുകൊണ്ട് ക്രിസ് ക്ലോക്കിലേക് നോക്കി...9:30 ആയിട്ടുണ്ട്...അവൻ പറഞ്ഞത് സത്യം എങ്കിൽ അയാൾ മരണപ്പെടാൻ വെറും മണിക്കൂറുകൾ മാത്രം...  ഫുഡ്‌ കഴിച്ച് കിടന്നിട്ടും ഉറക്കം കടാക്ഷിക്കുന്നില്ല...തിരിഞ്ഞും മറിഞ്ഞും കിടന്നു...സമയം ആണെങ്കിൽ ഒച്ചിനെ പോലെ...എപ്പോയോ കണ്ണുകളെ നിദ്രദേവി തഴുകിയതും ക്രിസിന്റെ ഫോൺ ബെൽ അടിച്ചതും ഒരുമിച്ച് ആയിരുന്നു...ഞെട്ടിയെഴുന്നേറ്റ് നോക്കിയതും ആ ജർമൻ കാൾ... കാൾ അറ്റന്റ് ചെയ്ത് ഒന്നും മിണ്ടാതെ അവൻ എന്താ പറയുന്നതെന്ന് ശ്രദ്ധിച്ചു... " എന്താ ക്രിസ്...നിശബ്ദത ആണല്ലോ..." " നിനക്ക് എന്താ വേണ്ടേ..." "എനിക്കൊന്നും വേണ്ട ക്രിസ്...എന്റെ ദൗത്യം ഞാൻ പൂർത്തിയാക്കിയെന്നു പറയാൻ വിളിച്ചതാ...ഐ മീൻ...ടൈം നോക്ക്..12:07 AM,,,ഞാൻ വാക്ക് പാലിച്ചു...ഡേവിഡ് ജോൺ കൊല്ലപ്പെട്ടു...എന്റെ ആദ്യത്തെ ഇര..." " നീ..നീ നാനി ആണോ...?? " " ഹേയ്,,,ഞാൻ വിചാരിച്ചതിലും ഫാസ്റ്റ് ആണ് നീ...YES I AM NANI...കൂടുതൽ ചോദിക്കണ്ട ക്രിസ്,,,നമുക്ക് വഴിയേ കാണാം...കാണണം..." നാനിയുടെ ഫോൺ കാൾ കട്ടായതിന് പുറകെ ഉമ്മറിക്കയുടെ കാൾ വന്നു...  " മോളെ...അത്...." " ഡേവിഡ് മരിച്ചുല്ലേ ഇക്കാ..." "ആഹ്...മോളെങ്ങനെ അറിഞ്ഞു...?? " " അവൻ വിളിച്ചിരുന്നു...എവിടെയാ സംഭവം..." "അയാളുടെ വീട്ടിൽ വെച്ച് തന്നെ ആണ് മോളെ..." "ഹ്മ്മ്...ഞാൻ വരുവാ..." വേഗം തന്നെ ഡ്രെസ്സ് ചേഞ്ച്‌ ചെയ്ത് കാറിന്റെ കീയും എടുത്ത് സാറയുടെ റൂമിലേക്ക് ഒന്ന് നോക്കിയിട്ട് പുറത്തു നിന്ന് ഡോർ അടച്ചു ഇറങ്ങി... [ ബാക്കി അറിയുന്നതിന് മുൻപ് ക്രിസ്റ്റൽ നെക്കുറിച് അറിയാം...Dr.മൈക്കിൾ വർഗീസ്,  അഡ്വ. ഷൈനി വർഗീസ്  ദമ്പതികളുടെ മൂത്ത മകൾ ക്രിസ്റ്റൽ മേരി വർഗീസ്...ഇളയത് ഒരു അനിയത്തി സാറാ മരിയ വർഗീസ്...8 വർഷങ്ങൾക്ക് മുൻപാണ് ഷൈനി അവരെ വിട്ട് പോയത്...അതിന് ശേഷം ഒരു വർഷം മുൻപ് മൈക്കിൾ വർഗീസും...അതിൽ പിന്നെ ക്രിസും സാറയും പട്ടണത്തിലേക്ക് വീട് മാറി...സാറ MBBS നു പഠിക്കുന്നു...മൈക്കിൾ കൂടി കൊല്ലപ്പെട്ടതിന് ശേഷം ഉമ്മർ ഇക്ക ആണ് എല്ലാ സഹായത്തിനും...] _________________________________ കാറും കൊണ്ട് ഡേവിഡ് ന്റെ വീട്ടിലേക്ക് ചെന്നു...പുറത്ത് തന്നെ പോലീസുകാരും മീഡിയയും കൊറച്ചു നാട്ടുകാരും ഉണ്ടായിരുന്നു... കാറിൽ നിന്ന് ഇറങ്ങിയ ക്രിസ് അകത്തേക്ക് കയറാൻ നിന്നതും പത്രമാധ്യമങ്ങൾ അവളെ പൊതിഞ്ഞു... *"  മാഡം,,,,പോലീസിന്റെ മൂക്കിന്റെ തുമ്പിൽ ഇങ്ങനെ ഒരു മർടെർ നടന്നിട്ടും നിങ്ങളെക്കൊണ്ട് ഒന്നും ചെയ്യാൻ പറ്റിയില്ലാന്ന് പറഞ്ഞാൽ പോലീസിന്റെ കഴിവ് കേടായി വേണ്ടേ കരുതാൻ....???? "* *" ഇതിനെക്കുറിച്ചു എന്താണ് പറയാൻ ഉള്ളത്...??? "* തുടങ്ങി നിരവധി ചോദ്യങ്ങൾ ക്രിസിന്റെ നേരെ മാധ്യമങ്ങൾ എയ്തു..അവർക്ക് ഒരു തുറിച്ചു നോട്ടം സമ്മാനിച്ചു അകത്തേക്ക് കയറി... " ആഹ്...ഇക്കാ...ബോഡി എവിടെ...?? " "മോളെ അയാള്ടെ മുറിയിൽ തന്നെ ആണ്..." "ഹ്മ്മ്..വാ,,,എനിക്ക് ബോഡി ഒന്ന് കാണണം..." ഇക്ക കാണിച്ചു കൊടുത്ത വഴിയേ ക്രിസ് ബോഡി കിടക്കുന്ന റൂമിൽ ചെന്നു...വെള്ള തുണി കൊണ്ട് മൂടി ഇട്ടിട്ടുണ്ട്...പതിയെ അത് മാറ്റിയതും അവൾ തെല്ലൊരു സംശയത്തോടെ ചുറ്റും നോക്കി...കൊറച്ചു നേരം ബോഡി വീക്ഷിച്ചതിന് ശേഷം പതിയെ പുറത്തേക്ക് നടന്നു.... അപ്പോയെക്കും IG മാധവ് മേനോനും അങ്ങോട്ട്‌ എത്തി... " ആഹ് ക്രിസ്...എന്തൊക്കെയാഡോ നടക്കുന്നത്...താൻ ബോഡി കണ്ടിരുന്നോ..?? കാര്യം അറിഞ്ഞതിൽ പിന്നെ മുകളിൽ നിന്ന് നല്ല പ്രഷർ ഉണ്ട്..." " സർ ആ ബോഡി കണ്ടിരുന്നോ...?? " " ആഹ് യെസ്,,,ഉമ്മർ വാട്സ്ആപ്പ് ചെയ്തിരുന്നു..."         " ഇത് വെൽ പ്ലാൻട് മർടെർ ആണ് സർ...സർ ആ ബോഡി ശ്രദ്ധിച്ചാരുന്നോ..?? ആകെ ആ ബോഡിയിൽ ഉള്ളത് ഇടത് കയ്യിലെ തള്ളവിരലും നടുവിരലും മുറിച്ചതും,,,പിന്നെ നെഞ്ചിൽ  *D* എന്ന് കത്തിവെച്ച് വരഞ്ഞതും മാത്രം ആണ്...ഈ രണ്ട് മുറിവും കൊണ്ട് ഒരു മനുഷ്യൻ മരിക്കില്ല സർ...മരണകാരണം ഇതൊന്നുമല്ല.. അതും 7 മിനിറ്റിനുള്ളിൽ കൊല്ലുക എന്നുപറഞ്ഞാൽ,,,അതും മറ്റൊരു മുറിവും ഇല്ലാതെ,,,ഇമ്പോസിബിൾ..." " ഏഴു മിനിറ്റ് കൊണ്ടാണ് എന്ന് തനിക് എങ്ങനെ അറിയാം....?? " "അത് സർ...." ക്രിസ് എന്തേലും പറഞ്ഞു തുടങ്ങുന്നതിന് മുൻപ് അങ്ങോട്ട്‌ ഇക്ക വന്നു... " മോളെ,,,ബോഡിടെ അടുത്ത് നിന്നും കിട്ടിയതാണ്..." അതും പറഞ്ഞ് ഇക്ക ഒരു കുറിപ്പ് അവൾക്ക് നേരെ നീട്ടി..നെറ്റി അല്പം ചുളിച്ചുകൊണ്ട് അത് തുറന്ന് നോക്കി.. *"* പാപം ചെയ്യുന്നത് മാത്രം അല്ല...പാപത്തിന് കൂട്ട് നിൽക്കുന്നവനും ശിക്ഷ മരണം ആണ് *"*                       @*DESPERADO* അതിലേക്ക് ഒന്ന് സൂക്ഷിച്ചു നോക്കിയിട്ട് പേപ്പർ ഇക്കായ്ക്ക് തിരിച്ചു കൊടുത്തു... " ഇക്കാ,,,ബോഡി പോസ്റ്റ്മോർട്ടം ചെയ്യാൻ ഒള്ള ഏർപ്പാട് ഒക്കെ ചെയ്യണം.  പിന്നെ ഫോറെൻസിക് ടെസ്റ്റ്‌ കൂടി നടത്തണം...എന്തേലും തെളിവ് കിട്ടുവോന്ന് നോക്കാം...പറ്റുമെങ്കിൽ നാളെ രാവിലെ തന്നെ റിപ്പോർട്ട്‌ സംഘടിപ്പിക്കണം ഇക്കാ..." "ഓക്കേ മോളെ..." അതും പറഞ്ഞത് ഇക്കാ പോയി... " ക്രിസ്...താൻ മറുപടി ഒന്നും പറഞ്ഞില്ല..." "സർ,,ഇന്ന് ഈ മർടെർ നടക്കുമെന്ന് എനിക്കറിയാമായിരുന്നു..." "വാട്ട്‌.........??????? " അയാള്ടെ ഫോൺ കാൾ മുതലുള്ള എല്ലാ കാര്യവും ക്രിസ് മാധവിനോട്‌ പറഞ്ഞു.... " മൈ ഗോഡ്,,,,ഇങ്ങനെ ഒരു സംഭവം നടന്നിട്ടും താൻ എന്തുകൊണ്ട ക്രിസ് ഇതിന് ഇമ്പോര്ടന്റ്സ് കൊടുക്കാഞ്ഞത്...??? " "സോറി സർ,,,,ബട്ട് ഞാൻ എത്ര ശ്രദ്ധിച്ചാലും ഈ കൊലപാതകം നടക്കുമായിരുന്നു..." " ബട്ട്‌ ഹൗ...???? " " കാരണം അവന്റെ ശബ്ദത്തിൽ ഞാൻ കേട്ടതും അറിഞ്ഞതും ആ ഉള്ളിലെ പക തന്നെ ആണ് സർ..."      എന്ത് പറയണം എന്നറിയാതെ മാധവ് അവളെ അത്ഭുതത്തോടെ നോക്കി... ___________________________________   " മോളെ,,,,പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടി..." ഇക്ക തനിക് നേരെ നീട്ടിപ്പിടിച്ച ഫയൽസ് IG മാധവിനെ നോക്കിക്കൊണ്ട് ക്രിസ് മേടിച്ചു...അതിലൂടെ കണ്ണോടിച്ചു വിട്ടതും ക്രിസിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... " നോക്ക് സർ,,,എന്റെ ഊഹം ശരിയായിരുന്നു...മരണകാരണം ഏതോ ഒരു പോയ്സൺ ഉള്ളിൽ ചെന്ന് ബ്ലഡ്‌ വെസൽസ്  അമിത പ്രഷർ കാരണം പൊട്ടിയത് കൊണ്ടാണ്..." "പോയ്സൺ....??? " " അതേ സർ,,,ബട്ട് അതെന്താന്ന് ഡോക്ടർസിന് ഐഡന്റിഫൈ ചെയ്യാൻ പറ്റിയിട്ടില്ല..." ഇക്ക " മോളെ  ഫോറെൻസിക് റിപ്പോർട്ട്‌ കിട്ടിയിട്ടുണ്ട്..." " എന്നിട്ടാണോ ഇക്കാ തരാഞ്ഞത്...ഇങ്ങ് താ..." " പക്ഷേ മോളെ ഒരു പ്രശ്നം ഉണ്ട്.." " എന്ത് പ്രശ്നം..." ഇടുങ്ങിയ മിഴികളോടെ പുരികം കൂർപ്പിച് അവൾ ഇക്കയെ സൂക്ഷിച്ചു നോക്കി...ഇക്ക പറയുന്നത് കേട്ടതും വിശ്വസിക്കാൻ പറ്റാതെ ഞാൻ മാധവ് സാറിനെയും ഇക്കയെയും മാറി മാറി നോക്കി.... " അതേ മോളെ,,മോൾടെ പപ്പ മൈക്കിൾ വർഗീസിന്റെ ഫിംഗർ പ്രിന്റ് ആണ് ബോഡിയിൽ നിന്നും ഐഡന്റിഫൈ ചെയ്തത്...." " ഇക്ക എന്തൊക്കെയാ ഈ പറയുന്നേ...മരിച്ചു 6 മാസം കഴിഞ്ഞ എന്റെ പപ്പയുടെ ഫിംഗർ പ്രിന്റോ...???ഒറ്റവാക്കിൽ പറഞ്ഞാൽ അസാധ്യം...ഓരോ ആൾടെയും ഫിംഗർ പ്രിന്റ് യൂണിക് ആണ്...പിന്നെ എങ്ങനെ മരിച്ചു പോയ ആൾടെ ഫിംഗർ പ്രിന്റ്...???? " ഒരു തരം നിരാശയോടെ ക്രിസ് മേശയിൽ കൈ കുത്തി ഇരുന്നു... കിട്ടിയ പോസ്റ്റ്മോർട്ടം റിപ്പോർട്ട് സൂക്ഷിച്ചു പരിശോധന നടത്തുന്നതിന്റെ തിരക്കിൽ ആയിരുന്നു മാധവ്... എന്തോ ആലോചിച്ചു ഉറപ്പിച്ചതു പോലെ വേഗം ഇക്കാനെ കൊണ്ട് പുറത്തേക്ക് നടന്നു നീങ്ങി... " ഇക്കാ...നമുക്ക് എത്രയും പെട്ടന്ന് ആ വീട്ടിലേക്ക് പോകണം...ക്വിക്ക്..." " എന്തിനാ മോളെ,,," "അതൊക്കെ പറയാം...ഇക്ക വാ..." ചാവി ഇക്കാക്ക് എറിഞ്ഞു കൊടുത്ത് വേഗം സീറ്റിലേക്ക് കേറി...മനസ്സിൽ ഉറപ്പിച്ച കാര്യങ്ങൾ കൂട്ടിയും കിഴിച്ചും ഒറപ്പ് വരുത്തി.. വീട് എത്തിയപ്പോഴേക്കും പോലീസിന്റെ സീൽ പൊട്ടിച്ച് അകത്തേക്ക് കയറി... " ഇക്കാ,,,ഇവിടെ CCTV ക്യാമറ ഉണ്ടാകുമല്ലോ...അതൊന്ന് ചെക് ചെയ്യണം..." കൊറേ തിരച്ചിലിനു ശേഷം ഹാളിനോട്‌ ചേർന്നുള്ള ഓഫിസ് റൂമിൽ ആണ് ഫുൾ ക്യാമറ കോൺട്രോളിങ് ന്ന് മനസിലായി...ക്യാമറ ഡേവിഡ് ന്റെ മുറിക്കു പുറത്ത് മാത്രമേ ഒള്ളു...അകത്തില്ല...12 മണിക്കത്തെയും അതിന് മുൻപത്തെയും ഷോട്ടുകൾ തന്നെ എടുത്തു നോക്കി... എന്റെ ഊഹം പോലെ തന്നെ ഒരു കറുത്ത കോട്ട് അണിഞ്ഞ തലയിൽ ക്യാപ് വെച്ച ഒരുത്തൻ മുറിയിലേക്ക് കേറി പോയി...കൃത്യം 6 മിനിറ്റ് കഴിഞ്ഞതും അതിൽ നിന്നും ഇറങ്ങി വരുന്ന ആളെ കണ്ട് ഞാൻ ഞെട്ടി പോയി...കണ്മുന്നിൽ കണ്ടത് എന്താണെന്ന് മനസിലാവാതെ ഇക്ക എന്നെ മിഴിച്ചു നോക്കി...വീണ്ടും വീണ്ടും ആ ഷോട്ടുകൾ തന്നെ നോക്കിക്കൊണ്ട് ഇരുന്നു... " മോളെ ഇത്..." "ഇക്ക....ഇത്..ഇതെങ്ങനെ...അതും മുറിയിൽ നിന്ന് ഇറങ്ങി വരുന്നത് ഞാൻ...ഞാൻ എങ്ങനെ...??? " ഞെട്ടലോടെ അതിനേക്കാൾ അത്ഭുതത്തോടെ ഞാൻ ചെയറിലേക്ക് ഇരുന്നു പോയി....ഫിംഗർ പ്രിന്റ്‌ പപ്പയുടെയും മുഖം എന്റെയും... ഇതിന് പിന്നിൽ എന്തൊക്കെയോ കളികൾ ഉണ്ട്....ഇക്കയുടെ മുഖത്തേക്ക് നോക്കിയതും നെറ്റിയിൽ പൊടിഞ്ഞ വിയർപ് കണങ്ങൾ തുടച് മാറ്റുന്ന തിരക്കിൽ ആയിരുന്നു ഇക്ക.. തുടരും......   _______________________________ ഫ്രണ്ട്സ്,,,,, എങ്ങനെയുണ്ട്..?? ആദ്യത്തെ ട്രൈ ആയത് കൊണ്ട് ഒരുപാട് തെറ്റ് കുറ്റങ്ങൾ കാണും...എല്ലാരും അതൊക്കെ ക്ഷമിച്ചേക്കണേ... അഭിപ്രായം എന്ത് തന്നെ ആയാലും തുറന്നു പറയണം...അടുത്ത പാർട്ട്‌ എന്താണെന്നുള്ള നിങ്ങളുടെ ഊഹങ്ങളിലും കൂടെ ആണ് സ്റ്റോറി മുന്നോട്ട് പോകുന്നത്...അതുകൊണ്ട് എല്ലാരും അഭിപ്രായം അറിയിച്ചെക്കണേ...ഇഷ്ടമായി എങ്കിൽ ലൈക് ചെയ്ത് സപ്പോർട്ട് ചെയ്യണേ.... നക്സ്റ്റ് പാർട്ട്‌ നാളെ....👍 Luv u all...😍😘 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 #📙 നോവൽ
#

📙 നോവൽ

📙 നോവൽ - DESPERADO Thriller Mystery Story Twinkle AS - ShareChat
21.7k കണ്ടവര്‍
2 ദിവസം
മുത്തുമണികളെ.....❤ ഒരു എഴുത്തുകാരിയെ പരിചയപ്പെടുത്തി തരാൻ വന്നതാട്ടോ..ഈ ഹൃദയത്തിൽ നിന്ന് എഴുതുക എന്നൊക്കെ പറയില്ലേ...ഏകദേശം അതുപോലെ ഒരു ഐറ്റം....കഥയുടെ തുടക്കം മുതൽ വായിക്കുമ്പോ തന്നെ ആഗ്രഹിച്ചു ആത്മാർത്ഥമായി എഴുതിയതാണെന്ന് മനസിലാകും... അങ്ങനെ ഒരു സ്റ്റോറിക് സപ്പോർട്ട് കിട്ടാത്ത പക്ഷം എഴുത്തുകാരിൽ നിരാശ ഉണ്ടാകും...ഈ സ്റ്റോറി മടുപ്പിക്കില്ല എന്നൊരു വിശ്വാസം ഇത് വായിച്ചപ്പോ തന്നെ എനിക്ക് കിട്ടിയതാണ്...ഇനിയും തുടർന്നു നല്ല രീതിയിൽ എഴുതാൻ നിങ്ങളുടെ സപ്പോർട്ട് ആവിശ്യം ആണ്...അതോണ്ട് പ്ലീസ് സപ്പോർട്ട് ഫ്രണ്ട്സ്...😍🙏   ആൾടെ അക്കൗണ്ട് താഴെ ടാഗ് ചെയ്തിട്ടുണ്ട്...അതിൽ കേറിയ സ്റ്റോറി വായിക്കാം ട്ടോ... 👇👇👇👇👇👇👇👇👇👇 @ANINAVEEN #📙 നോവൽ
#

📙 നോവൽ

📙 നോവൽ - ShareChat ANINAVEEN Danikuttyyy 245 17 10 ഫോളോവേഴ്സ് ഫോളോയിംഗ് പോസ്റ്റുകൾ ശ്രീരാഗമോ തേടുന്നു നീയീ വീണതൻ പൊൻതന്ത്രിയിൽ . . . 1 . 4K ഇഷ്ടങ്ങൾ 0 48K കണ്ടവർ Filters - ShareChat
3.6k കണ്ടവര്‍
3 ദിവസം
മുത്തുമണിസ്....😍 ഓർമ ഉണ്ടോ നമ്മളെ ഒക്കെ...?? 😌കാണുവാരിക്കും ല്ലേ...അതൊക്കെ പോട്ടെ,,,,എല്ലാരും സേഫ് അല്ലെ...ആർക്കും പ്രോബ്ലം ഒന്നുവില്ലല്ലോ...എല്ലാരും സേഫ് ആണെന്ന് വിശ്വസിക്കുന്നു...ഒരു നീണ്ട ഇടവേളയ്ക്കു ശേഷം പുതിയ ഒരു സ്റ്റോറിയുമായി ഞാൻ തിരിച്ചു വരാൻ പോകുവാണ്...ഇത്രയും നാൾ എഴുതിയതിൽ നിന്നും വ്യത്യസ്തമായിട്ട് ഒരു സ്റ്റോറി ആണ്... * A Thriller Mystery * 👉DESPERADO ☠👈 ഒരു ലവ് സ്റ്റോറിയെ അല്ല എഴുതുന്നത്...അതുകൊണ്ട് ഞങ്ങൾക്ക് ഇത് ഇഷ്ടമാകുവോന്ന് അറിയില്ല...ഒരു ക്രൈം സ്റ്റോറി 1st ട്രൈ ആണ്...എല്ലാരും കട്ടയ്ക് കൂടെ ഉണ്ടാവുമെങ്കിൽ നമുക്ക് അടിച്ചു പൊളിക്കാം... 28-03-2020 അതായത് ഈ വരുന്ന ശനിയാഴ്ച തൊടങ്ങും...😉 എല്ലാരും കൂടെ ഉണ്ടാവണം ട്ടോ...✌ luv u evryone....😍😘 #📙 നോവൽ
#

📙 നോവൽ

📙 നോവൽ - A Thriller Mystery DESPERADO COMING SOON - ShareChat
4.5k കണ്ടവര്‍
4 ദിവസം
കൂയ് ഫ്രണ്ട്സ്....😃 കൊറച്ചു നാൾ വരാതെ ഇരുന്നപ്പോ നിങ്ങള് എന്നെ മറന്നോ...?? ഇല്ലല്ലോല്ലേ,,,😍😝 ബൈ തെ ബൈ,,,,ഒരു ഇമ്പോര്ടന്റ്റ്‌ കാര്യം പറയാൻ വന്നതാട്ടോ ഞാൻ...വേറെ ഒന്നുവല്ല...ഒരു അടിപൊളി സ്റ്റോറിനെ പരിചയപ്പെടുത്തി തരാൻ..നിങ്ങളിൽ മിക്കവര്ക്കും തന്നെ അറിയുന്നത് ആരിക്കും..എങ്കിലും അറിയാത്ത എന്റെ ഫ്രണ്ട്സിനു വേണ്ടിയാട്ടോ... * നീലത്താമര *💙 എന്ന സ്റ്റോറിക് ശേഷം *" THANSEEH WAYANAD "* വീണ്ടും തിരിച്ചു വന്നിരിക്കുന്നു... * ആത്മരാഗം *💖 എന്ന സ്റ്റോറിയിലൂടെ...അടിപൊളി കോളേജ് വിത്ത്‌ ഫാമിലി ലവ് സ്റ്റോറി ആണ്...ചുമ്മാ പറയുന്നതല്ലട്ടോ..വായിച്ചു നോക്കി..അത്രയ്ക്കു ഇഷ്ടായി..😍👏 പ്രണയം,കുടുംബം,അടിപിടി,,,എല്ലാം പ്രതീക്ഷിക്കാം...ഇത്രയും നല്ല സ്റ്റോറി എഴുതിയിട്ടും അതികം ശ്രദ്ധിക്കപ്പെടാതെ പോകരുത്...ഇതുവരെ വായിക്കാത്ത കൂട്ടുകാർ വായിക്കണം..ഒപ്പം അഭിപ്രായവും അറിയിക്കണം...ഇനിയും ഇതിനേക്കാൾ നന്നായി എഴുതാൻ കഴിയാൻ നിങ്ങളുടെ സപ്പോർട്ട് വേണം.. So plz suprt guyzzz...🙏😍😍   _______________________________ 👇👇👇👇👇👇 *ആത്മരാഗം*💖               *ഭാഗം 1* *(A COLLAGE BASED LOVE STORY*) *✍️THANSEEH WAYANAD* *(തുടർഭാഗങ്ങൾ വായിക്കാൻ താഴെ കാണുന്ന ലിങ്ക് വാട്ട്‌സാപ്പിലേക്ക് ഷെയർ ചെയ്തു വരുന്ന  ഈ കഥയുടെ എഴുത്തുകാരന്റെ പ്രൊഫൈൽ ഫോളോ ചെയ്യുക..... എല്ലാവരും വായിച്ചു അഭിപ്രായം അറിയിക്കണേ)* https://b.sharechat.com/6mbOnd96t3?referrer=copiedLink *============================* "നിന്നോടൊക്കെ എത്ര പറഞ്ഞാലും ആ വാക്കിന്‌ പുല്ല് വില നൽകില്ലെന്നെനിക്കറിയാം... ഇനി ഒരു തവണ കൂടി നിങ്ങളെ കുറിച്ച് എന്തെങ്കിലും ഒരു കംപ്ലയിന്റ് കിട്ടിയാൽ.... " കസേരയിൽ നിന്നെഴുന്നേറ്റ്  പ്രിൻസി തന്റെ മുന്നിൽ നിൽക്കുന്ന നാൽവർ സംഘത്തോട് പൊട്ടിത്തെറിച്ചു... തല താഴ്ത്തി പുച്ഛഭാവത്തിൽ നിൽക്കുന്ന അവരെ കണ്ട് പ്രിൻസിയുടെ ചൂട് കൂടിയതല്ലാതെ ഒട്ടും കുറഞ്ഞില്ല..ലാസ്റ്റ് വാണിംഗ് നൽകി അവരെ ഗെറ്റ് ഔട്ട്‌ അടിച്ച് കസേരയിൽ ചാരി ഇരുന്നതും തന്റെ സൈഡിൽ തല താഴ്ത്തി വിഷണ്ണതയോടെ നിൽക്കുന്ന ആ പെൺകുട്ടിയെ അവർ നോക്കി.... "കുട്ടി ഇനി പേടിക്കേണ്ട.. ഇനി അവരൊന്നും ചെയ്യില്ല... അവരിനി എന്തിനെങ്കിലും വന്നാൽ എന്നോട് പറയാൻ മടിക്കരുത്... അവരെ ഇനി എന്ത് ചെയ്യണം എന്നെനിക്കറിയാം... മ്മ്. ക്ലാസ്സിൽ പൊയ്ക്കോളൂ " സൗമ്യ ഭാവത്തോടെ അവരത് പറഞ്ഞു കൊണ്ട് കസേരയിൽ നിവർന്നിരുന്നു...           Anigha menon           PRINCIPAL തനിക്ക് മുന്നിൽ വെച്ച ബോർഡിൽ  തന്റെ കൈകൾ അമർത്തി പിടിച്ച്  കണ്ണട നേരെ വെച്ചവർ  പല്ലുകൾ കടിച്ചു പിടിച്ചു.. "നോ... ഇവരെ ഇങ്ങനെ വളരാൻ അനുവദിച്ചു കൂടാ... മ്മ്മ്.. അത് തന്നെ വഴി... " തലയാട്ടി കൊണ്ടവർ ബെൽ അമർത്തി...... ഉടനെ തന്നെ വാതിലിൽ മുട്ടി പ്യൂൺ അകത്തേക്ക് വന്നു.... "അവർ.... എത്തിയിട്ടില്ലേ.. " തെല്ല് സംശയത്തോടെ അനിഘ മേം പ്യൂൺ രാഘവനോട്‌ ചോദിച്ചു.. "യെസ് മേഡം... " കേൾക്കാൻ ആഗ്രഹിച്ചത് തന്റെ ചെവിയിൽ എത്തിയതും അനിഘ മേം മനസ്സിൽ പലതും കണക്ക് കൂട്ടി കൊണ്ട് ചിരിച്ചു....... ഇതേ സമയം കോളേജ് ഗ്രൗണ്ടിൽ....... "ഛെ... ആകെ നാണം കെട്ടു.. ഒരു പീറ പെണ്ണ് കാരണം നമ്മുടെ മൊത്തം ഇമേജ് പോയി... " "അതേ... ആ പെണ്ണ് കാരണം ജൂനിയർസിന് മുന്നിലെ നമ്മുടെ വിലയൊക്കെ പോയി....മഹീ... നീ എന്താ ഒന്നും മിണ്ടാത്തെ " നിര നിരയായി നിൽക്കുന്ന വാക മരങ്ങൾക്കിടയിലെ നിരത്തിയിട്ട ഇരിപ്പിടങ്ങളിലൊന്നിൽ തങ്ങളുടെ ആധിപത്യം സ്ഥാപിച്ചു കൊണ്ട് നാൽവർ സംഘം ഇന്ന് തങ്ങൾക്കേറ്റ പ്രഹരത്തെ മറികടക്കാനുള്ള ചർച്ച തുടരുകയാണ്.... കോളജിലെ അവസാന വർഷ ബിരുദധാരികളായ ഇവർ കോളജിലെ മുഴുവൻ ആളുകളുടെയും പേടി സ്വപ്നവുമാണ്.....നാട്ടിലെ വ്യവസായിയുടെയും രാഷ്ട്രീയമായി പിടിപാടുള്ള ചാക്കോയുടെ ഏക പുത്രനുമായ മഹിയാണ് അവരുടെ ഗ്യാങ് ലീഡർ... എന്ത് പ്രശ്നം ഉണ്ടാക്കിയാലും അപ്പൻ വന്ന് അതിൽ നിന്ന് ഊരിയെടുത്തോളുമെന്നത് കൊണ്ട് തന്നെ ആരെയും പേടിക്കാതെ വീണ്ടും വീണ്ടും ഒരോ പ്രശ്നങ്ങൾക്ക് തിരി കൊളുത്താനും ആർക്ക് നേരെയും അതിക്രമം കാണിക്കാനും ഈ നാൽവർ സംഘത്തിന് യാതൊരു ഭയവുമില്ല.... തന്റെ ബുള്ളറ്റിൽ ചാരി രണ്ടു കയ്യും പിറകോട്ടാഞ്ഞ് ചിന്തയിലാണ്ട് നിൽക്കുന്ന മഹിയെ അവരിലൊരാൾ തട്ടി വിളിച്ചു... ഉടനെ തന്നെ തീപാറും കണ്ണുകളോടെ അവൻ തല ചെരിച്ചു നോക്കി... കറുത്ത ചുണ്ടുകൾ ദേഷ്യത്താൽ വിറക്കുന്നുണ്ട്.. വലത്തേ കയ്യിലെ സ്റ്റീൽ വള കുറച്ച് കയറ്റി  കാതിലെ കടുക്കയിൽ ഒന്ന് തട്ടി അവൻ അവർക്ക് മുന്നിലായി നിന്നു..... "അങ്ങനെ ഒരു പീറ പെണ്ണ് വിചാരിച്ചാൽ പോകുന്നതല്ല ഈ MSTM ലെ നമ്മുടെ വില... ഈ കാലമത്രയും എനിക്ക് നേരെ ശബ്ദമുയർത്തിയവർ പിന്നെ ഒരു രൂക്ഷനോട്ടം പോലും നൽകാൻ കഴിയാത്തവരായി ഒതുക്കി തീർത്തിട്ടേയുള്ളൂ ഈ മഹി..വീണ്ടും ഒരു ശബ്ദം ഉയർന്നെങ്കിൽ തന്നെ അതെങ്ങനെ താഴ്ത്തണം എന്നതും ഈ മഹിക്ക് നന്നായി അറിയാം.... " ദേഷ്യഭാവത്തിൽ അവൻ തല ചെരിച്ചു കൊണ്ട് കോളേജ് വരാന്തയിലേക്ക് നോക്കി.... നീണ്ടു കിടക്കുന്ന വരാന്തയിൽ നിന്നും കണ്ണെടുത്തു കൊണ്ടവൻ പുച്ഛത്തോടെ മുകളിലെ ഡിപ്പാർട്ട്മെന്റിലേക്ക് തന്റെ കണ്ണുകൾ ചലിപ്പിച്ചു.. "എന്താ ആ മറ്റവളുടെ പേര്... " "ലീന മാത്യു " കൂട്ടത്തിലൊരാൾ മറുപടി കൊടുത്തതും പുച്ഛത്തോടെ ചിരിച്ചു കൊണ്ടവൻ ബൈക്കിൽ കയറി.... "ലീന മാത്യു.... " ദേഷ്യം കണ്ണുകളിൽ പ്രകടമാക്കി ചുണ്ടുകൾ കടിച്ചു പിടിച്ചാ നാമം ഉരുവിട്ട് കൊണ്ട് മഹി ആക്സിലേറ്റർ ശക്‌തിയായി തിരിച്ച് കോളേജ് വരാന്ത ലക്ഷ്യം വെച്ച് കൊണ്ട് മുന്നോട്ടെടുത്തു....... ചീറി പാഞ്ഞു വന്ന ബൈക്ക് വരാന്തയിൽ കിടന്ന് ശബ്ദം ഉയർത്തിയതും ഒരോ ക്ലാസിലെയും കുട്ടികൾ പുറത്തേക്കിറങ്ങി.... ആക്സിലേറ്റർ തിരിച്ച് ബുള്ളറ്റിന്റെ ചെവി തുളക്കും ശബ്ദം അവൻ വീണ്ടും വീണ്ടും ആവർത്തിച്ചു.. സാറന്മാരും ടീച്ചേഴ്സും  ചെവികൾ പൊത്തി പിടിച്ചു... ആർക്കും അവനോട് ഒന്നും പറയാൻ ധൈര്യം ഇല്ലാത്തത് കൊണ്ട് തന്നെ പ്രിൻസിയുടെ ഓഫിസിനെ ലക്ഷ്യം വെച്ചവർ നടന്നു..  പ്രിൻസിയുടെ ഓഫിസ് അപ്പുറത്തെ ബിൽഡിങ്ങിൽ  ആയത് കൊണ്ട് തന്നെ ഇവിടുത്തെ ബഹളം അറിയാൻ താമസം പിടിക്കും.. അത് മഹിക്ക് നന്നായി അറിയാം... തല താഴ്ത്തി കൊണ്ടവൻ വീണ്ടും വീണ്ടും ബുള്ളറ്റിന്റെ ശബ്ദം കൂട്ടി..... എല്ലാ കുട്ടികളും ക്ലാസ്സിൽ നിന്നിറങ്ങിയെന്ന് അവന് മനസ്സിലായതും അവൻ തല ചെരിച്ച് ഓരോരുത്തരെയും നോക്കി.... ഒടുവിൽ കണ്ണുകൾ ഒരാളിൽ ഉടക്കിയതും വിജയ ഭാവത്തിൽ അവനൊന്ന് ചിരിച്ചു.. ആക്സിലേറ്ററിൽ നിന്നും കയ്യെടുത്തു കൊണ്ട് അവൻ ബൈക്കിൽ നിന്നും ഞൊടിയിടയിൽ ഇറങ്ങി കൊണ്ട് ബൈക്കിൽ ചാരി നിന്നു.. "ലീനാ മാത്യു.... " ബൈക്കിൽ ചാരി നിന്ന് കൈ രണ്ടും കെട്ടി അവളെ നോക്കിയവൻ പുച്ഛത്തോടെ ചിരിച്ചു... മറ്റു കുട്ടികൾ എല്ലാം അവളുടെ അടുത്ത് നിന്നും വിട്ട് നിന്നതും അവളെ വേറിട്ട് കാണാൻ മാത്രം അവൾ ഒറ്റപ്പെട്ടു... വിറക്കുന്ന കൈകൾ തന്റെ ചുരിദാറിന്റെ ഷാളിൽ മുറുക്കെ പിടിച്ചവൾ കണ്ണുകളിൽ ഭയം നിറച്ചു കൊണ്ട് അവനെ നോക്കി... ബൈക്കിനടുത്ത് നിന്ന് അവളുടെ അടുത്തേക്കവൻ നടന്നടുത്തു.. അവന്റെ ഒരോ കാൽവെപ്പിലും അവളുടെ ഹൃദയമിടിപ്പ് ഉയർന്നു.. അതിനനുസരിച്ച് അവളുടെ പദങ്ങൾ പിറകോട്ടാഞ്ഞു.... "നിനക്കല്ലേ ഞങ്ങളുടെ പേരിൽ പരാതി കൊടുക്കാൻ തിടുക്കം... ഇന്നേ വരെ ആരും കാണിക്കാത്ത ധൈര്യം ഇന്ന് കയറി വന്ന നീ കാണിച്ചു.... മ്മ്മ്മ്... സാരമില്ല... ഒരു തെറ്റൊക്കെ ആർക്കും പറ്റും.. പക്ഷേ ഇനി ആവർത്തിക്കാതിരിക്കാൻ നിനക്കൊരു ശിക്ഷ തന്നില്ലേൽ ഈ നിൽക്കുന്ന കുട്ടികൾക്ക് മുന്നിൽ ഞങ്ങൾ കെട്ടിപ്പടുത്ത സാമ്രാജ്യം... ദേ..ഈ കാൽ ചുവട്ടിൽ കിടന്ന് ചതഞ്ഞരഞ്ഞ പോലെ ആവും.. സോ... മോളിനി ഈ ഏട്ടന്മാരെ നന്നായി ബഹുമാനിക്കണം കേട്ടോ... " അവളുടെ അടുത്ത് നിന്ന് ചുമരിൽ ഒരു കൈ വെച്ചവൻ പറഞ്ഞതും അവൾ മുഖം തിരിച്ചു... "ഞാൻ ഇനിയും പരാതി കൊടുക്കും.. പ്രിൻസി നിന്നെയൊക്കെ ഒരു പാഠം പഠിപ്പിക്കും " കണ്ണിൽ ഭയം നിറഞ്ഞു നിൽക്കുന്നുണ്ടെങ്കിലും അത് വാക്കുകളിൽ കാണിക്കാതെ അവൾ ചീർത്തു...അടുത്ത ക്ഷണം മഹി അവളുടെ കയ്യിൽ പിടിച്ചു തിരിച്ചു...വേദന കൊണ്ടവൾ പുളഞ്ഞിട്ടും അവൻ പിടുത്തം അയച്ചില്ല.. "എടി പുന്നാര മോളേ... നിന്റെ പ്രിൻസി ഒരുപാട് പാഠം പഠിപ്പിച്ചത് തന്നെയാ ഞങ്ങളെ.. ഞങ്ങൾക്കതൊന്നും പഠിക്കാൻ താല്പര്യം ഇല്ലെങ്കിലോ... നീ പിന്നേം കിടന്ന് ചീറുന്നൊ... നിന്റെ ഷാളിൽ പിടിച്ചു വലിച്ചതിനല്ലേ നീ കംപ്ലയിന്റ് കൊടുത്തത്... എന്നാ കൊടുക്കെടീ ഇനിയും... നിന്നെ ഞാൻ ഉമ്മ വെച്ചെന്ന് പോയി പറ.. നിന്റെ പ്രിൻസി എന്നെ ഒലത്തുന്നത് എനിക്കൊന്ന് കാണണം " ദേഷ്യത്താൽ തന്റെ മുഖം അവൾക്ക് നേരെ അവൻ അടുപ്പിച്ചു.. അതിനനുസരിച്ച് അവൾ മുഖം ഇരു സൈഡിലേക്കും മാറി മാറി തിരിക്കാൻ തുടങ്ങി.... " STOP IT...!!!!....." കോപത്താൽ ആളിക്കത്തുന്ന കണ്ണുകളോടെ അതിലേറെ കനപ്പിച്ച ശബ്ദത്തോടെ അനിഘ മേം അവിടെ എത്തിയതും മഹി അവളിൽ നിന്നും വിട്ട് നിന്നു... ഒട്ടും പേടിയില്ലാത്ത അവന്റെ നിൽപ്പ് കണ്ടതും അനിഘ മേമിന് ദേഷ്യം കൂടി... ക്രീം കളർ സാരിയും കോളർ ടൈപ്പ് ജാക്കറ്റും പുറമെ കോട്ടും . അതാണ് അവരുടെ വേഷം.. .... കണ്ടാൽ  ഇളം പ്രായമാണ്... അത് കൊണ്ട് തന്നെ അവരുടെ വാക്കിന്‌ ആരും വില നൽകില്ല. പ്രത്യേകിച്ച് മഹിയെ പോലുള്ളവർ...... അനിഘ മേമിനെ ഒന്ന് നോക്കി ഒട്ടും കൂസലില്ലാതെ അവൻ തന്റെ ബൈക്കിൽ കയറി ബൈക്ക് തിരിച്ചു.... സ്റ്റാർട്ട് ചെയ്ത് അനിഘ മേമിന് അടുത്തെത്തിയതും അവരെ ഒന്ന് നോക്കി പുച്ഛത്തോടെ അവൻ വേഗത്തിൽ തന്റെ ഇരിപ്പിടത്തിലേക്ക് പോയി...... അവൻ പോയതും കൂടി നിൽക്കുന്ന വിദ്യാർത്ഥി കൂട്ടത്തോട് അട്ടഹസിച്ച് അവരോട് ക്ലാസ്സിൽ കയറാൻ പറഞ്ഞു.... "മേം... അവനെ ഇനി അങ്ങനെ വിട്ടാൽ പറ്റില്ല... എന്തെങ്കിലും ചെയ്യണം... ഒന്നും കണ്ടില്ല കേട്ടില്ല എന്ന് നടിക്കാൻ തുടങ്ങിയിട്ട് കുറെ ആയി... മേം അവന് നേരെ ഇങ്ങനെ കണ്ണടച്ചിട്ടാ അവന് പേടിയില്ലാത്തത്.." സഹ പ്രവർത്തകർ അനിഘ മേമിന് ചുറ്റും കൂടിയതും അവർ വരാന്തയുടെ തൂണിൽ കൈകൾ ഇടിച്ചു.. "എന്നെ അല്ലേ പേടി ഇല്ലാത്തത്....എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയാം.... " തികഞ്ഞ ആത്മവിശ്വാസത്തോടെ അവർ പ്യുണിന് നേരെ തിരിഞ്ഞു.. "അവർ വന്നെന്നല്ലേ പറഞ്ഞേ... എന്റെ ഓഫിസിലേക്ക് വരാൻ പറ " തന്റെ കോട്ടിലെ പോക്കറ്റിൽ കൈകൾ ഇട്ട് അവർ ഓഫിസിലേക്ക് നടന്നു.... ************************************        "  കൃഷ്ണാ........ " മാധുര്യം തുളുമ്പും ആ  ശബ്ദം അവിടെ  ഒന്നാകെ അലയടിച്ചു....ഒപ്പം മണി കിലുക്കവും...... പരന്നൊഴുകിയ ആ പാട്ടിൽ മരക്കൊമ്പിലെ കിളികൾ പോലും ആസ്വദിച്ചിരുന്നു... ഇലകൾ തലയാട്ടി.. പൂക്കൾ വിടർന്നു നിന്നു...പതിവ് തെറ്റാത്ത ആ  ശബ്ദം ഇന്നും പ്രകൃതിയെ കുളിരണിയിപ്പിച്ചു....  "അമ്മേ..... " കൊലുസിന്റെ താളത്തോടെ കോണിപ്പടി ഇറങ്ങിയാ കൊച്ചു പെൺകൊടി പൂജാമുറിയിലേക്ക് ഓടിയെത്തി... "ആഹാ.. നീ എണീറ്റോ.. " കത്തിച്ചു വെച്ച താലം രണ്ടു കണ്ണോടും അടുപ്പിച്ച്  ഭഗവാന് മുന്നിൽ അർപ്പിച്ച് ദീപം തൊട്ട് വണങ്ങി തേജസ്സുള്ള മുഖത്തോടെ അവർ പൂജാമുറിയിൽ നിന്നും ഇറങ്ങി... "അമ്മയുടെ ഈ മധുരമുള്ള ശബ്ദം കേട്ടാൽ ആരാ എണീക്കാത്തത്.. " അമ്മയുടെ കയ്യിൽ കുലുക്കി അവൾ  പറഞ്ഞതും അത് തട്ടി മാറ്റി കൊണ്ട് അവർ അവളെ അവിടെ നിന്നും ഉന്തി. "പല്ലും തേച്ചിട്ടില്ല കുളിച്ചിട്ടുമില്ല.. പൂജാമുറിയുടെ ഏഴരികത്ത് ഇങ്ങനെ വന്ന് നിൽക്കരുതെന്ന് ഞാൻ പറഞ്ഞിട്ടില്ലേ കുട്ടീ.. " അവളുടെ തലക്ക് കൊട്ടി കൊണ്ട് അമ്മ പോകാൻ നിന്നതും അവൾ ഇളിച്ചു കൊണ്ട് മുന്നിൽ വന്ന് നിന്നു.. "ഏട്ടന്മാർ പോയോ അമ്മേ.... " അവളുടെ ചോദ്യം മുകളിലെ തന്റെ ഏട്ടന്മാരുടെ റൂമിലോട്ടു നോക്കിയായിരുന്നു.... "പിന്നെ പോവാതെ.. ഇന്ന് നേരത്തെ തന്നെ പോയി ... " "ഓഹോ..  പോയല്ലേ.. ഛെ.. ഒരു ആൾ ദ ബെസ്റ്റ് കൊടുക്കാൻ മറന്നു.." കണ്ണും തിരുമ്മി എണീറ്റ് വന്ന അമൻ നിരാശയോടെ പറഞ്ഞു അമ്മയെ നോക്കി.... "എന്തിന്...? " അടുക്കളയിലേക്ക് പോകാൻ നിന്ന അമ്മ അവന്റെ വാക്ക് കേട്ടതും മുന്നോട്ടു വെച്ച കാൽപാദങ്ങൾ അമർത്തി കൊണ്ട് തല ചെരിച്ച് ചോദിച്ചു.....അമൻ കുഞ്ഞു അക്ഷരയെ ഇരുകൈകളാൽ പൊതിഞ്ഞു പിടിച്ചു..... "ഇന്നല്ലേ അമ്മേ ജൂനിയേർസ് വരുന്നത്... അപ്പൊ മിക്കവാറും ഒരു തല്ല് ഉറപ്പാ... " "മിണ്ടാതിരിയെഡാ . ഭഗവാന് മുന്നിൽ ഇപ്പൊ പ്രാർത്ഥിച്ചിട്ടേ ഉള്ളൂ അടിപിടി കൂടാതെ തിരിച്ചു വരണേ എന്ന്.. " അമ്മ പൂജാമുറിയിലേക്ക് കണ്ണുകൾ ചലിപ്പിച്ച് വിഷാദത്തോടെ പറഞ്ഞതും അവൾ ചിരിച്ചു കൊണ്ട് അമന്റെ കൈകൾ വിടർത്തി മാറ്റി സോഫയിൽ ചാരി ഇരുന്നു..അവളുടെ ചിരി കണ്ട് അമനും ചുണ്ട് കടിച്ചു പിടിച്ച് ചിരിച്ചു കൊണ്ട് അമ്മയുടെ നേരെ നിന്നു..... "ഹഹഹ.. എന്താ അമ്മേ.. ഇത്രേം കാലം ആയിട്ടും അമ്മക്കൊരു മാറ്റവും ഇല്ലല്ലോ.. അമ്മയുടെ ഈ പ്രാർത്ഥന വെറുതെ ആണെന്ന് എത്ര വട്ടം അമ്മക്ക് തന്നെ മനസ്സിലായിട്ടുണ്ട്.... എന്റെ അമ്മക്കുട്ടീ... എന്റെ ഏട്ടന്മാർ മുത്താണ്... അവരിന്നൊരു അടി ഉണ്ടാക്കാതെ തിരിച്ചു വരില്ല.. ഇന്ന് ആരെങ്കിലും റാഗിംഗ് ന് ഇരയായിട്ടുണ്ടാവും.. അവരുടെ പ്രിൻസി  ഇലക്കും മുള്ളിനും കേട് വരാതിരിക്കാൻ ആ കേസ് ഏട്ടന്മാർക്ക് നൽകും.. ഏട്ടന്മാർ സംഗതി കളറാക്കും... ഹോ.. എന്റെ ദൈവമേ... ഇന്ന് ആരുടെ ദേഹത്താണാവോ ഏട്ടൻ കയറി മേയാൻ പോകുന്നേ... ഇച്ചിരി ആരോഗ്യം ഉള്ള ആളായാ മതിയായിരുന്നു." "അമൻ...... " അമ്മ നീട്ടി വിളിച്ചതും അവൻ ഒന്ന് ഇളിച്ചു കാണിച്ചു... മക്കളുടെ സ്വഭാവം ശെരിക്ക് അറിയാവുന്നത് കൊണ്ട് തന്നെ പരിഭ്രമത്തോടെ അവർ തന്റെ ഭഗവാനെ നോക്കി കണ്ണുകൾ അടച്ചു....ഇനിയും എന്തെങ്കിലും പറഞ്ഞാൽ അമ്മയുടെ വക ചൂടോടെ കിട്ടുമെന്ന് ഉറപ്പുള്ളത് കൊണ്ട് അമൻ അക്ഷരയെ എഴുന്നേൽപ്പിച്ചു ബാത്റൂമിലേക്കു നടന്നു..... "ഏട്ടന്റെ ചീവീട് മോൾ വേഗം റെഡി ആയി വന്നോ.....ഇനിയും നേരം വൈകിയെന്ന പേരിൽ പുറത്തു നിൽക്കാൻ എനിക്ക് വയ്യാത്തോണ്ടാ......" സ്കൂളിലേക്ക് പോവാണമല്ലോ എന്നോർത്തതും രണ്ടാം ക്ലാസുകാരി അക്ഷര കുതറിമാറി പുറത്തേക്കോടി......അവളുടെ പിന്നാലെ അമനും...അവരുടെ ഓട്ടം കണ്ടു അമ്മ രാഗിണിയും വന്നു....കുഞ്ഞു അക്ഷരയെ സ്കൂളിലേക്ക് ഒരുക്കി വിടാൻ ഒത്തിരി ബുദ്ധിമുട്ടുള്ള കാര്യമാണ്,,,,,യൂണിഫോം കാണുന്നതെ അവൾ കരയാൻ തുടങ്ങും....പിന്നെ വയറുവേദനയും പനിയും തലവേദനയും എന്ന് വേണ്ട എല്ലാത്തരം അസുഖങ്ങളും അവൾക്കുണ്ടാവും......അവളെയൊന്നു മെരുക്കിയെടുത്തു സ്കൂളിലെത്തുമ്പോഴേക്കും പത്താം ക്ലാസ്സുകാരനായ അമനു ഒരു ഗെറ്റ് ഔട്ട് സ്ഥിരമാണ്... ************************************ നീണ്ട വലിയ ആ ഓഫിസ് മുറിയിൽ അക്ഷമയായി അനിഘ മേം തലങ്ങും വിലങ്ങും നടക്കുകയാണ്.. രണ്ടു മൂന്ന് ടീച്ചേഴ്സും മുറിയിൽ ഉണ്ട്... "മേം..ഇത് വേണോ.. " "വേണം....അവരെ ഒതുക്കി നിർത്താൻ ഇതേ ഉള്ളൂ മാർഗം.. ഈ കോളജിലെ അവരുടെ വീര്യം ഇന്നത്തോടെ കുറയും... എല്ലാ പ്രാവശ്യവും ഞാൻ ക്ഷമിച്ചു..ഇനി നടക്കില്ല.. ആ ഗ്യാങ്ങിനെ ഒതുക്കണം എങ്കിൽ അവൻ വിചാരിക്കണം... ഈ കോളജിലെ  ഹീറോ ആയ വില്ലൻ. .. ഒരു പ്രിൻസി  എന്ന നിലക്ക് ഞാൻ ഈ സ്വീകരിക്കുന്ന മാർഗം തെറ്റ് തന്നെയാണ്.. പക്ഷേ.. ഈ കോളജിന്റെ നന്മക്ക് ഏറ്റവും നല്ലത് അത് തന്നെയാണ്..." എല്ലാം തീരുമാനിച്ചുറപ്പിച്ച ഭാവത്തോടെ അനിഘ മേം വാതിലിനടുത്തേക്ക് നോക്കി.. ആ സമയം അവിടെക്ക് വന്ന പ്യുണിനെ കണ്ടതും അനിഘ മേമിന്റെ കണ്ണുകൾ പിറകിലേക്ക് ചലിച്ചു.... "അവർ എവിടെ.....?? " അല്പം സംശയത്തോടെ ആകാംഷയോടെ അനിഘ മേം ചോദിച്ചതും പ്യൂൺ സൈഡിലേക്ക് നീങ്ങി നിന്നു.. ആ സമയം അകത്തേക്ക് കയറിയ രണ്ടു മുഖങ്ങൾ കണ്ടതും അനിഘ മേമിന്റെ മുഖത്ത് വിജയഭാവം വിരിഞ്ഞു....        (തുടരും) ഓയ് മുത്തുമണീസ്..💖 ഫസ്റ്റ് ഭാഗം എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്ന് വിശ്വസിക്കുന്നു.. എല്ലാവരും അഭിപ്രായം അറിയിക്കണേ... നീലത്താമര സ്റ്റോറിക്ക് നിങ്ങൾ നൽകിയ സപ്പോർട്ട് ഈ സ്റ്റോറിക്കും പ്രതീക്ഷിക്കുന്നു...  പേഴ്സണൽ തിരക്ക് കാരണം ഡെയിലി പോസ്റ്റിന് സാധിക്കില്ല.. എങ്കിലും നിങ്ങളെ  അധികം മുഷിപ്പിക്കാതെ ഒന്നിടവിട്ട ദിവസങ്ങളിൽ പോസ്റ്റാൻ ശ്രമിക്കാം.. എല്ലാവരും കൂടെ കാണില്ലേ 💖💖 അഭിപ്രായങ്ങൾ വേഗം അറിയിച്ചോളൂ.. @THANSEEH WAYANAD #📙 നോവൽ
#

📙 നോവൽ

📙 നോവൽ - e : . . ( 92 % 6 : 12 pm 15 © T 0 ShareChat THANSEEH WAYANAD @ thansi6912 6 . 2K 329 138 ഫോളോവേഴ്സ് ഫോളോയിംഗ് പോസ്റ്റുകൾ ആത്മരാഗം 17K ഇഷ്ടങ്ങൾ 0 294K കണ്ടവർ Filters https : / / b . sharechat . com / 7cgdFkydmT - ShareChat
16.2k കണ്ടവര്‍
1 മാസം
°•അസുരൻ ꧂°•. * Part 9* ✍ Twinkle AS ☆☆☆☆☆☆☆☆☆☆☆☆☆ അവളെ നോക്കി എഴുന്നേൽക്കാൻ നിന്നതും എന്റെ ഷോൾഡറിന്റെ സൈഡിൽ കൂടെ ഒരു കത്തി തൊട്ടു തൊട്ടില്ല എന്ന മട്ടിൽ പാഞ്ഞു പോയി മരത്തിൽ തറച്ചു നിന്നു....  ഞാൻ ഞെട്ടിക്കൊണ്ട് അങ്ങോട്ട് നോക്കിയതും വിജയി ഭാവത്തിൽ ഞങ്ങളെ ലക്ഷ്യമാക്കി വരുന്ന ബോട്ട് കണ്ട് കീർത്തി ഓടി വന്ന് എന്റെ പുറകിലേക്ക് ഒളിച്ചു...അവളുടെ കൈ എന്റെ ഷർട്ടിൽ മുറുകും തോറും അവൾ ഒരുപാട് പേടിച്ചിട്ടുണ്ടെന്നു മനസിലായി... അയാളെ കണ്ടതും പകയുടെ വിത്തുകൾ എന്നിൽ അലയടിച്ചു.. " ക്രിസ്റ്റഫർ..." ബോട്ടിൽ നിന്ന് ഇറങ്ങി വന്ന അയാൾ സ്‌പെക്സ് ഊരി തലചെരിച് എന്റെ പിന്നിൽ നിൽക്കുന്ന അവളെ നോക്കി.. " എന്താ അർജുൻ...ഇവടെ വരെയേ ഇവളെയും കൊണ്ട് രക്ഷപെടാൻ പറ്റിയോള്ളോ..??? നീ എന്താ വിചാരിച്ചേ,,,എന്റെ കയ്യിൽ നിന്ന് അത്ര വേഗം രക്ഷപെടാന്നാനോ...??? എങ്കിൽ നിനക്ക് തെറ്റി...യൂ ഡോണ്ട് നോ ഹൂ ഐ ആം..." " നീ ആരാണെങ്കിലും എനിക്കൊരു ചുക്കും ഇല്ല...നിന്റെ മരണം എന്റെ കൈ കൊണ്ട് തന്നെ ആയിരിക്കണം ന്ന് എഴുതി വെച്ചിട്ടുണ്ടന്ന് തോന്നുന്നു..." " ഹ ഹ ഹ,,,,ഓഹ് റിയലി....നീ ഇത്രയും നേരം എനിക്ക് നേരെ വെല്ലുവിളിച്ച സ്ഥിതിക്ക് ഞാൻ ആരാണെന്ന് അറിയിക്കേണ്ടത് എന്റെ കൂടി ഉത്തരവാദിത്തം അല്ലെ...ആൻഡ് നിനക്ക് ഒരു ഗിഫ്റ്റ് കൂടി ഉണ്ട്...." അത്രയും പറഞ്ഞ് അവൻ കൈ ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയ ഞാൻ ഞെട്ടി പോയി... " ശരൺ....." കത്തി കൊണ്ട് ശരീരം മുഴുവൻ വെട്ടി മുറിവ് ഏൽപ്പിച്ചിരിക്കുന്നു...ഒന്ന് നിവർന്നു നിൽക്കാൻ പോലും ആകാതെ ജീവന് വേണ്ടി പിടയുന്ന അവനെ കണ്ടതും ശരീരത്തിലേ രക്തം മുഴുവൻ തിളച്ചു മറിയുന്നു.... " എടാ........." " അലറണ്ട....ലക്ഷ്യം നേടാൻ ഏത് വഴിയും സ്വീകരിക്കുന്നവനാ ഞാൻ..നിന്റെ ഈ പാവം ഫ്രണ്ട്ന് നിന്നോട് കൊറച്ചു ആത്മാർത്ഥ കൂടി പോയി...പാവം...അവസ്ഥ കണ്ടില്ലേ..ജീവന് വേണ്ടി പിടയുന്നു...കാലനൂർ പൂകാൻ നീ കാരണം അവന് പെട്ടെന്ന് അവസരം കിട്ടി...സോ സാട്..."     " നിനക്കെന്താ വേണ്ടേ....എനിക്ക് ശരനിന്റെ ജീവൻ രക്ഷിച്ചേ പറ്റു...അവനെന്തേലും സംഭവിച്ചാൽ കൊന്നു കളയും നിന്നെ ഞാൻ...." " കൂൾ അർജുൻ കൂൾ...ഞാൻ ഇവന്റെ ജീവൻ രക്ഷിക്കാം...പകരം എനിക്ക് കീർത്തിയെ വേണം...ഐ വാണ്ട്‌ ഹേർ..." അത് കേട്ടതും എന്ത് ചെയ്യണം എന്നറിയാതെ ഞാൻ കീർത്തിയെ നോക്കി..അവളെന്റെ കയ്യിൽ മുറുക്കി പിടിച്ചിട്ടുണ്ട്....എന്നെ വിട്ട് കൊടുക്കല്ലേന്നുള്ള മുഖഭാവത്തിൽ അവളെന്നെ നോക്കി കണ്ണ് നിറച്ചപ്പോ ഭ്രാന്ത് പിടിക്കുവായിരുന്നു എനിക്ക്.... " നിനക്ക് വേണ്ടി സ്വയം മരണം സ്വീകരിക്കാൻ നിൽക്കുന്ന ഇവനെയാണോ അതോ നിന്റെ ഈ ഭാര്യയെ ആണോ നീ ചൂസ് ചെയ്യുന്നേ...ചോയിസ് നിന്റെ ആണ്..."   *" അർജുൻ,,,,എന്റെ ജീവൻ നോക്കണ്ടടാ..കീർത്തിയെ വിട്ട് കൊടുക്കല്ലേടാ...എങ്ങനെയെങ്കിലും രക്ഷപെടാൻ നോക്ക്....അർജുൻ....പ്ലീസ്....എന്നെ നോക്കണ്ട....."* ശരൺ വേദന കടിച്ചു പിടിച്ചോണ്ട് പറയുമ്പോഴും അവന്റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു... " കിട്ടിയത് ഒന്നും മതിയായില്ലേഡാ പന്ന ***മോനെ " ന്ന് പറഞ്ഞോണ്ട് അയാൾ ശരണിനെ ഉന്നം വെച്ച് ഒരു കത്തി എറിഞ്ഞു...അത് കൃത്യം അവന്റെ നെഞ്ച് ലക്ഷ്യം ആക്കി കൊള്ളുകയും അവൻ വെള്ളത്തിലെക്ക് മറിഞ്ഞു വീഴുകയും ചെയ്തു... " എടാ...നീീ..." ദേഷ്യം വന്ന് മുഖം എല്ലാം വലിഞ്ഞു മുറുകിയിരുന്നു...പാഞ്ഞു ചെന്ന് അവന്റെ മുഖത്തേക്ക് പഞ്ചു ചെയ്തു..അവിടെ ഒരു കാലനെ പോലെ ആയിരുന്നു എന്റെ ബിഹേവിയർ...ആകെ തലയ്ക്കു ഭ്രാന്ത്‌ പിടിച്ച് എന്താ ചെയ്യുന്നെന്ന് കൂടി എനിക്ക് അറിയില്ലരുന്നു... വഴക്കിന്റെ ഇടയിൽ തെറിച്ചു വീണ കത്തി എടുത്ത് അവൻ എന്റെ നേരെ വീശിയപ്പോ ചെറുതായിട്ട് ഒന്ന് മുറിഞ്ഞു... അവന്റെ കൈ പിടിച്ചു തിരിച്ചു കത്തി കൈക്കലാക്കിയ ഞാൻ അവന്റെ വയറ്റിലേക്ക് കുത്തി..അലറിക്കൊണ്ട് പിന്നിലേക്ക് തെറിച്ചു വീണ അവന്റെ അടുത്ത് ചെന്ന് മുട്ടുകുത്തിയിരുന്ന് ആളിക്കത്തുന്ന പകയോടെ അവനെ നോക്കി... *" നീ ഈ ഭൂമിക്ക് ഭാരമായി ഇനിയും ജീവിച്ചു ഇരിക്കേണ്ട...എന്റെ അനിയത്തി മരിക്കാൻ കാരണം നീയും കൂടിയാ....എന്റെ അനിയത്തിക്ക് വേണ്ടി..."* ന്ന് പറഞ്ഞ് അവന്റെ നെഞ്ചിലേക്ക് കത്തി കുത്തി ഇറക്കിക്കൊണ്ട് ഞാൻ അലറി.... *" എന്റെ അച്ഛനെ വണ്ടി ഇടിപ്പിച് കൊന്ന നിനക്ക് ഞങ്ങടെ വേദന പറഞ്ഞാൽ മനസിലാവില്ല....ഇത് എന്റെ അച്ഛന് വേണ്ടി..." കുത്തിയിറക്കിയ കത്തി വലിച്ചൂരി ഒന്നൂടി അവന്റെ നെഞ്ച് ലക്ഷ്യം ആക്കി കത്തി വായുവിൽ കൂടി ഉയർന്നു പൊങ്ങി...... " ആആഹ്ഹ്ഹ്.........." വായിൽ കൂടി ചോര ശർദിച്ച അവനെ നോക്കി ഒന്ന് പുച്ഛിച്ചു എന്റെ ശരണിനു വേണ്ടി അവന്റെ വയറ്റിലേക്ക് കത്തി കുത്തിയിറക്കിയിട്ട് അവന്റെ നെഞ്ചിൽ ചവിട്ടി ആ പുഴയിലേക്ക് തള്ളി ഇട്ടു... "* ഇനി ഒരു പെണ്ണിന്റെയും കണ്ണ് നീ കാരണം നിറയാൻ പാടില്ല...*" അവനെ തള്ളി ഇട്ട സ്ഥലത്ത് കൂടി ചുമപ്പ് നിറത്തിലുള്ള രക്തം വെള്ളത്തിൽ കൂടി പരന്നു.... ശ്വാസം ഒന്ന് നീട്ടി വലിച്ച് പിന്നിലേക്ക് നോക്കിയതും കീർത്തി എന്നെ നോക്കി വിറച്ചോണ്ട് നിൽക്കുന്നു...അവളുടെ അടുത്തേക്ക് ചെന്നതും പെണ്ണ് ബോധം കെട്ടു എന്റെ കയ്യിലേക്ക് വീണു....വാടിയ താമര പോലെ തളർന്ന് എന്റെ കയ്യിൽ കിടക്കുന്ന അവളെ വേദന പോലും വകവയ്‌ക്കാതെ എടുത്തോണ്ട് ഞാൻ മുന്നിലേക്ക് നടന്നു നീങ്ങി.... ____________________ [ കീർത്തി ] കണ്ണ് തുറന്ന് നോക്കിയപ്പോ ഫാൻ സ്പീഡിൽ കിടന്ന് കറങ്ങുന്നതാണ് കണ്ടത്....ഞാൻ പതിയെ എഴുന്നേറ്റ് ചുറ്റും നോക്കിയപ്പോ അർജുൻ ടേബിളിൽ കയ്യിൽ തല വെച്ച് കണ്ണടച്ച് കിടക്കുന്നു....ഷർട്ടിൽ നിറച്ചും ചോരയാണ്...അത് കാണുമ്പോ ഓർമ വരുന്നത് അർജുൻ അയാളെ കൊല്ലുന്നതാണ്... ഞാൻ ബെഡിൽ നിന്ന് എഴുന്നേറ്റ് നോക്കിയപ്പോ താഴേക്ക് ചുടുരക്തം പതിക്കുന്നുണ്ട്...ഞെട്ടി അർജുനെ നോക്കിയപ്പോ അവന്റെ ഷർട്ടിൽ നിന്നുമാണ്....ഞാൻ അവന്റെ തല ഉയർത്തി എഴുന്നേൽപ്പിച്ചപ്പോ അവന്റെ ഷോൾഡർ മുറിഞ്ഞിട്ടുണ്ട്...അതിന്റെ ആണ് രക്തം... "അർജുൻ....അർജുൻ.....എഴുന്നേൽക്ക്..." തട്ടി വിളിച്ചെങ്കിലും അവനിൽ നിന്ന് ഒരു മൂളൽ മാത്രം ആയിരുന്നു മറുപടി..അവന്റെ ബോഡി വീക്ക് ആയിട്ടുണ്ടെന്ന് മനസിലായത് കൊണ്ട് തന്നെ റൂമിന്റെ കബോർഡ് തപ്പി നോക്കിയപ്പോ അവിടെ ഫസ്റ്റ് എയ്ഡ് ബോക്സ്‌ കണ്ടു... എവിടുന്ന് തുടങ്ങണം,,,,എങ്ങനെ തുടങ്ങണം,,,എന്നൊന്നും ഒരു പിടിയും കിട്ടുന്നില്ല....നോക്കി നിന്നിട്ട് കാര്യം ഇല്ലാന്ന് മനസിലായത് കൊണ്ട് ഞാൻ പതിയെ അർജുന്റെ ഷർട്ടിന്റെ ബട്ടൺ ഓരോന്നായി ഊരിയിട്ട് വളരെ ശ്രദ്ധയോടെ ഷർട്ട്‌ ഊരി എടുത്തു... വെള്ളം കൊണ്ട് ചോര മുഴുവനും തുടച് കളഞ്ഞ് പതിയെ മുറിവിൽ മരുന്ന് വെച്ചു...വേദന കൊണ്ട് നിരങ്ങുന്നൊക്കെ ഉണ്ടായിരുന്നു... " അർജുൻ പ്ലീസ്...ഒന്ന് എഴുന്നേൽക്ക്.." അവനെ ബെഡിലേക്ക് കിടത്താൻ വേണ്ടി വിളിച്ചതും കണ്ണുകൾ വളരെ ആയാസപ്പെട്ടു തുറന്നു...പതിയെ അവനെ എഴുന്നേൽപ്പിച്ചു തോളിലേക്ക് കൈ ഇടീപ്പിച്ചു ബെഡിലേക്ക് കിടത്തിയിട്ട് ഞാൻ ഫ്രഷ് ആകാൻ വേണ്ടി പോയി... കുളിച്ചു ഫ്രഷ് ആയി വന്നപ്പോഴേക്കും അർജുൻ ബെഡിൽ എഴുന്നേറ്റിരിക്കുന്നത് ആണ് കണ്ടത്... " അർജുൻ..എന്തിനാ എഴുന്നേറ്റെ...കിടന്നോ..." "പറഞ്ഞു നിൽക്കാൻ ടൈം ഇല്ല കീർത്തി...നമുക്ക് എത്രയും പെട്ടന്ന് നാട്ടിലേക്ക് പോകണം..." " പക്ഷേ നിങ്ങടെ ഈ അവസ്ഥയിൽ.." " പറയുന്നത് കേട്ടാ മതി...എനിക്ക് കൊഴപ്പം ഒന്നുല്ല..." ഞാൻ എന്തേലും പറയുന്നതിന് മുൻപേ വേദന പോലും വകവയ്ക്കാതെ ടൗവലും കൊണ്ട് ബാത്‌റൂമിലേക്ക് പോയി...ഞാൻ വേഗം ചെന്ന് റെഡി ആയി ബാഗ് ഒക്കെ പാക്ക് ചെയ്തോണ്ട് ഇരിക്കുമ്പോ ആണ് കുളിച്ചിട്ട് അർജുൻ ഇറങ്ങി വരുന്നത്.... ഇടതു കൈ മുറിഞ്ഞത് കാരണം  പൊക്കാൻ ചെറിയൊരു പാട് ഒള്ളത് കൊണ്ട് വലതു കൈ കൊണ്ട് കഷ്ടപ്പെട്ട് മുടി തോർത്തുവാണ്...അത് കണ്ടപ്പോ എനിക്കെന്തോ പാവം തോന്നി... ഞാൻ ചെന്ന് ആ ടവൽ മേടിച്ച് കൊറച്ച് പൊങ്ങി നിന്നിട്ട് തോർത്തി കൊടുക്കാൻ തുടങ്ങി...അവന്റെ അത്രേം പൊക്കം ഇല്ല...അതോണ്ടാട്ടോ...എന്നുവെച്ചു കുള്ളത്തി ഒന്നും അല്ല...അത്യാവശ്യം പൊക്കം ഒക്കെ ഒണ്ട്.... ഞാൻ തോർത്തികൊടുത്തോണ്ട് ഇരിക്കുന്നതിനിടയിൽ അവന്റെ മുഖത്തേക്ക് ഒന്ന് പാളി നോക്കിയതും എന്നെ കണ്ണിമ വെട്ടാതെ നോക്കി നില്ക്കുവാണ്... അവന്റെ കൈകൾ എന്റെ ഇടുപ്പിൽ മുറുകി...എന്നെ ഭിത്തിയിലേക്ക് ചേർത്ത് നിർത്തിക്കൊണ്ട് കണ്ണുകളിലേക്ക് ഉറ്റുനോക്കി...അവന്റെ കാപ്പിക്കളറുള്ള കാന്ത കണ്ണുകളിലേക്ക് നോക്കിയതും ഞാൻ ഏതോ ഒരു ലോകത്ത് എത്തിപ്പെട്ടത് പോലെ കണ്ണുകൾ പതിയെ അടച്ചു.... അവന്റെ ചുടു നിശ്വാസം എന്റെ നെറ്റിയിൽ പതിക്കുന്നതിനനുസരിച്ചു ഹൃദയമിടിപ്പും കൂടി കൂടി വന്നു.... പെട്ടെന്ന് എന്നെ തള്ളി മാറ്റിക്കൊണ്ട് തലയ്ക്കു ഒരു കൊട്ട് കൊടുത്ത് അർജുൻ തിരിഞ്ഞ് നോക്കാതെ കബോർഡിന്റെ അടുത്തേക്ക് നടന്നു... എന്നെ നിന്നിൽ നിന്ന് അകറ്റാൻ നോക്കുവാണല്ലേ അർജുൻ...നിനക്ക് അതിന് സാധിക്കില്ല...കാരണം നീ എന്നെ പ്രണയിക്കുന്നുണ്ട്...നിന്റെ കണ്ണുകൾ എന്നോട് അത് പറയുന്നുണ്ട്...എന്തൊക്കെ സംഭവിച്ചാലും ഇനി ഈ കീർത്തി നിനക്ക് മാത്രം ഒള്ളത് ആയിരിക്കും അർജുൻ...നിനക്ക് മാത്രം... ഷർട്ട്‌ ഒക്കെ എന്റെ സഹായം ചോദിക്കാതെ കഷ്ടപ്പെട്ട് ഇടുന്നുണ്ട്...അത് കണ്ടപ്പോ അറിയാതെ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.... വേഗം ടൈം കളയാതെ ഞങ്ങൾ നാട്ടിലേക്ക് പുറപ്പെട്ടു...ബസ്സിൽ തന്നെ ആയിരുന്നു...ഞങ്ങൾക്ക് രണ്ടുപേർക്കും ഒരേ സീറ്റ്...ഞാൻ വിന്ഡോ സീറ്റ് തന്നെ പിടിച്ചു...രാത്രി ആയോണ്ട് നല്ല കാറ്റും തണുപ്പും ഒക്കെ കൊണ്ടോണ്ട് അർജുനെ നോക്കി ഇരിക്കാൻ എന്താ സുഖം..ഇവടെ ഒരാള് ആണേൽ ഇങ്ങനെ ഒരാൾ അടുത്ത് പോലും ഇല്ലാത്ത പോലെ ആണ് ഇരിക്കുന്നത്.... നാട്ടിൽ എത്തി വീട്ടിലേക്ക് ഞങ്ങൾ ഒരുമിച്ച് കേറി ചെല്ലുന്നത് കണ്ടിട്ട് അമ്മ എന്നോട് എന്തായിന്നൊക്കെ കണ്ണ് കൊണ്ട് ചോദിച്ചു...ഒന്നുല്ലാന്ന് പറഞ്ഞ് കണ്ണടച്ച് കാണിച്ച് ചിരിച്ചോണ്ട് ഞാൻ റൂമിലേക്ക് കേറി പോന്നു.... ______________ നാട്ടിൽ വന്നിട്ടിപ്പോ ദിവസം മൂന്നായി..അർജുൻ എന്നിൽ നിന്ന് അകന്ന് നടക്കാൻ നോക്കുവാനെങ്കിലും ഞാൻ വിട്ടുകൊടുക്കില്ല...എപ്പോഴും എന്തേലുവൊക്കെ പറഞ്ഞ് അവന്റെ കൂടെ കാണും.... ഇന്ന് ഞങ്ങള് അമ്മേടെ തറവാട്ടിലേക്ക് പോകുവാണ്..അമ്മേടെ അനിയന്റെ മോൾടെ കല്യാണം ആണ്...കല്യാണത്തെലെന്നെ ചെല്ലണം ന്ന് പറഞ്ഞോണ്ട് വൈകുന്നേരം തന്നെ ഞാനും അമ്മയും റെഡി ആയി...അർജുൻ പുറത്ത് നിന്ന് വന്നപ്പോ കൊറച്ചു താമസിച്ചത് കൊണ്ട് അവിടെ ചെന്നപ്പോ സമയം 8 മണി ആവാറായിരുന്നു... അവിടെ ചെന്നപ്പോ മൈലാഞ്ചി ഇടീൽ ചടങ്ങ് ഒക്കെ തുടങ്ങിയിരുന്നു...അർജുൻ ഒരു വെള്ള ഷർട്ടിൽ കടുനീല പാറ്റേൺ ഡിസൈൻ..ഞാൻ കടുനീല സാരിയിൽ വെള്ള കല്ല് പിടിപ്പിച്ചത്...മാച്ച് ആയിട്ട് ഇരിക്കട്ടെ...അര്ജുന് അത് ഇഷ്ടായില്ലന്ന് ആ മുഖം കണ്ടപ്പോ തന്നെ എനിക്ക് മനസിലായി... അവിടെ ഒള്ളോരോടൊക്കെ പെട്ടെന്ന് തന്നെ കൂട്ടായത് കൊണ്ട് എല്ലാരും കൂടെ മൈലാഞ്ചി ഇടാൻ എന്നെയും വിളിച്ചോണ്ട് പോയി..അർജുനെ ആരൊക്കെയോ ഓരോ കാര്യം പറഞ്ഞ് വിളിച്ചോണ്ട് പോയി.... കല്യാണപ്പെണ്ണിന്റെ കയ്യിൽ മൈലാഞ്ചി ഇട്ട് കഴിഞ്ഞ് കൊറച്ചു കഴിഞ്ഞപ്പോ എന്റെയും തീർന്നു...അവരോടു കൊറേ മിണ്ടിയും പറഞ്ഞുവിരുന്ന് മൈലാഞ്ചി ഉണങ്ങാൻ ആയി വരുന്നതേ ഒള്ളൂ... ഞാൻ അർജുനെ ചുറ്റും നോക്കി നിക്കുമ്പോ ആണ് മുകളിൽ അവൻ ഏതോ പെണ്ണിനോട് ചിരിച്ചും കളിച്ചും സംസാരിക്കുന്നത് കണ്ടത്...എന്നോട് പോലും ഇങ്ങനെ സംസാരിച്ചിട്ടില്ല...ദുഷ്ടൻ... പിന്നെ അവിടെ ഇരിക്കപ്പൊറുതി കിട്ടാത്തൊണ്ട് അവരോടു ഇപ്പൊ വരാന്ന് പറഞ്ഞ് ഞാൻ വേഗം മുകളിൽ ചെന്ന് നോക്കിയപ്പോ കാണുന്നില്ല... ഞാൻ മുഖം വീർപ്പിച്ചൊണ്ട് താഴേക്ക് പോകാൻ തിരിഞ്ഞതും ആറുമായിട്ടോ കൂട്ടി മുട്ടി...എന്റെ നോട്ടം നേരെ ചെന്ന് പതിഞ്ഞത് എന്റെ മൈലാഞ്ചി മുഴുവൻ പതിഞ്ഞ ആ ഷർട്ടിൽ ആണ്...മുഖം ഉയർത്തി നോക്കിയതും അർജുനെ കണ്ട് ഞാൻ ചിരിക്കണോ കരയണോ ന്ന് അറിയാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു...അവൻ എന്നെ തുറിച്ചു നോക്കി ** ഡീീീ** ന്ന് വിളിച്ച് എന്തോ പറയാൻ തുടങ്ങിയതും ഞാൻ അവനെ തട്ടി മാറ്റി പുറകോട്ട് നോക്കി നാക്ക് നീട്ടിക്കാണിച്ചു ഓടി... താഴേക്ക് ചെന്ന് കിതച്ചോണ്ട് പുറകിലേക്ക് നോക്കി ശ്വാസം വലിച്ച് വിട്ടതും ആരോ ഞൊടിയിടയിൽ എന്റെ കൈ പിടിച്ച് ഏതോ മുറിയിൽ കേറ്റി കുറ്റിയിട്ടു.... മുറിയിലെ വെളിച്ചത്തിൽ ഞാൻ നോക്കിയതും അർജുൻ മീശ പിരിച് താടി തടവി എന്നെ നോക്കി പുരികം പൊക്കി കാണിച്ചു.... " എവിടേക്കാ നീ ഓടി പോകുന്നെ..എന്റെ വൈറ്റ് ഷർട്ടിൽ ഈ കുന്തം തേച് വെച്ചിട്ട് അങ്ങനെ അങ്ങ് പോകാന്നു വിചാരിച്ചോ...?? " " അ...അത്...അത് പിന്നെ ഞാൻ...അറിയാതെ..." " ഓഹോ......" ന്നും പറഞ്ഞ് അവൻ എന്റെ അടുത്തേക്ക് നടന്നതും ഞാൻ പതിയെ പിന്നിലേക്ക് ഓരോ സ്റ്റെപ്പും എടുത്തു വെച്ചു...അവസാനം ഭിത്തിയിൽ തട്ടി നിന്നു... "മ...മര്യാദക്ക് മാറി നിന്നോ...അ..അല്ലെങ്കിൽ ഞാൻ ബാക്കി കൂടെ തേക്കും..." " ഓഹോ...അങ്ങനെ ആണോ...എന്നാ ഒന്ന്   കാണണല്ലോ അത്...തേക്കടി..തേക്കാൻ...." ന്ന് പറഞ്ഞ് ഒന്നൂടി അടുത്തേക്ക് ചേർന്ന് നിന്നതും  ഞാൻ കണ്ണും പൂട്ടി ഒന്നൂടി തേക്കാൻ നിന്നതും എന്റെ കൈ പിടിച്ചു തിരിച്ച് എന്നെ കറക്കി തിരിച്ചു നിർത്തി... എന്റെ തോളിൽ അവന്റെ കട്ടത്താടി അമർന്നതും ഞാൻ അവിടെ കെടന്ന് തുള്ളി.... അപ്പൊ തന്നെ അർജുന്റെ ഫോൺ ബെൽ അടിച്ചതും അവൻ ആരോടൊക്കെയോ എന്തൊക്കെയോ പറഞ്ഞ് എന്നെ നോക്കി * ഇന്ന് റൂമിലേക്ക് വാടി...കാണിച്ച് തരാം * ന്ന് പറഞ്ഞ് ഡോർ തുറന്ന് പോയി... _________________ രാത്രി പതിനൊന്നര ഒക്കെ ആയപ്പോ എല്ലാരും തന്നെ സ്വന്തം റൂമിലേക്ക് ചെന്ന് ഉറങ്ങാൻ പോയി... ഞാൻ റൂമിലേക്ക് പമ്മി പമ്മി ചെന്ന് ഒളിഞ്ഞു നോക്കിയെങ്കിലും അർജുനെ കണ്ടില്ല...റൂം മുഴുവൻ തപ്പിയെങ്കിലും കാണാൻ ഇല്ലാരുന്നു... എവിടെ പോയിന്നു വിചാരിച്ചു നിക്കുമ്പോ ആണ് ടെറസിൽ  ഒരു നിഴൽ കണ്ടത്...അങ്ങോട്ട് ചെന്നതും തിരിഞ്ഞ് നിൽക്കുന്ന ആളെ കണ്ട് എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... ഞാൻ പുറകിലൂടെ ചെന്ന് പതിയെ അവന്റെ തോളിൽ കൈ വെച്ചു..ഞെട്ടിക്കൊണ്ട് തിരിഞ്ഞ് നോക്കിയപ്പോ എന്നെ കണ്ടതും അവന്റെ മുഖത്ത് ഒരാശ്വാസം വീണത് ഞാൻ ശ്രദ്ധിച്ചു.... " അർജുൻ,,,എന്താ ഇവിടെ വന്ന് നിക്കുന്നെ...." " നീ എന്തിനാ എന്റെ കാര്യത്തിൽ ഇടപെടുന്നേ...ഞാൻ എവിടെ വേണേലും നിക്കും...അതൊന്നും നിന്നെ ബോദിപ്പിക്കേണ്ട ആവിശ്യം എനിക്കില്ല..." "എന്തിനാ അർജുൻ എന്നോട് ഇങ്ങനെ ഒക്കെ പറയുന്നേ...അതിനും മാത്രം ഞാൻ എന്താ ചെയ്തെ..." " നീ എന്തിനാ കീർത്തി...എന്റെ ലൈഫിൽ ഒരു ഇത്തിൾ കണ്ണിയെ പോലെ പറ്റിപിടിച്ചു നിൽക്കുന്നത്... എന്റെ കൂടെ നിനക്ക് ചെലപ്പോ നല്ലൊരു ലൈഫ് കിട്ടില്ല..നീ എന്നെ മറന്നേക്ക്...നമ്മക്ക് പിരിയാം...ഞാൻ മുന്നിൽ നിന്നോണ്ട് നിന്റെ കല്യാണം നടത്തിത്തരാം..." " എ...എന്താ പറഞ്ഞെ....പിരിയാന്നോ ??? അത്രയ്ക്ക് എന്നെ സഹിക്കാൻ പറ്റാണ്ടായോ...എന്തിനാ അർജുൻ എന്നെ നിന്നിൽ നിന്ന് വേർപെടുത്താൻ ശ്രമിക്കുന്നത്...നീ എന്നെ സ്നേഹിക്കുന്നുണ്ട്..നിന്റെ കണ്ണുകൾ എന്നോട് അത് പറയുന്നുണ്ട്...ഒരിക്കൽ പോലും എന്നെ സ്നേഹിച്ചിട്ടില്ലേ നീ...??? പറയ്...പറയാൻ......" അവന്റെ ഷർട്ടിൽ കുലുക്കിക്കൊണ്ട് ഞാൻ പൊട്ടിക്കരഞ്ഞോണ്ട് ചോദിച്ചു.. " ഞാ...ഞാൻ നിന്നെ സ്നേഹിച്ചിട്ടില്ല.." അവൻ പറഞ്ഞത് കേട്ടതും ഞാൻ രണ്ടടി പുറകോട്ട് നീങ്ങി... " പിന്നെ ഞാൻ ആർക്ക് വേണ്ടിയാ ജീവിച്ചു ഇരിക്കുന്നെ...നിനക്ക് എന്നെ വേണ്ടേൽ പിന്നെ എനിക്കി ജീവിതം വേണ്ട അർജുൻ...ബട്ട് സ്റ്റിൽ ഐ ലവ് യൂ...." ന്നും പറഞ്ഞോണ്ട് മുന്നും പിന്നും ആലോചിക്കാതെ ഞാൻ ടെറസിൽ നിന്ന് എടുത്തു ചാടാൻ നിന്നു....ഞാൻ ചാടാൻ തുടങ്ങിയതും അവൻ എന്റെ കയ്യിൽ പിടിച്ചു വലിച്ചു... കരഞ്ഞോണ്ട് ആ കണ്ണുകളിലേക്ക് നോക്കിയതും കവിളിലേക്ക് നോക്കി ഒറ്റ അടി ആയിരുന്നു... " നിനക്കെന്താടി ഭ്രാന്ത് ആണോ...???? എന്തിനാ പെണ്ണെ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്...ഇനി ഞാൻ കാരണം നിനക്ക് എന്തേലും സംഭവിച്ചാൽ അതെനിക്ക് ഒരിക്കലും സഹിക്കാൻ പറ്റില്ല...അതോണ്ടാടി നിന്നെ എന്നിൽ നിന്ന് അകറ്റാൻ നോക്കുന്നത്..അപ്പൊ അവള്..... ഒരെണ്ണം വെച്ച് തന്നാൽ ഒണ്ടല്ലോ... ഇഷ്ടാടി എനിക്ക്....ഒരുപാട് ഇഷ്ടാ നിന്നെ.. എന്റെ ജീവനേക്കാൾ ഇഷ്ടാ..." ന്ന് പറഞ്ഞ് അവൻ എന്നെ ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞു...ഞാനും അവനെ ഇറുക്കി കെട്ടിപ്പിടിച്ചു...എത്ര നേരം അങ്ങനെ നിന്നുന്ന് ഞങ്ങൾക്ക് തന്നെ അറിയില്ല.... " കീർത്തി...ഡീ...കരയല്ലേ...ആരേലും കണ്ടാൽ...വാ..." അവന്റെ കൂടെ മുറിയിലേക്ക് നടക്കുമ്പോ എന്റെ ഉള്ളിൽ മഞ്ഞു വീണ ഫീലിംഗ്സ് ആയിരുന്നു...മുറിയിൽ എത്തിയതും അവള്ടെ ഇപ്പോഴത്തെ സാട് മൂഡ് മാറ്റാൻ വേണ്ടി അവൻ പറഞ്ഞു തുടങ്ങി.... " ഡീ പെണ്ണെ..." " മ്മ്...." " ഡീ..നമുക്ക് ഒരിടം വരെ ഒന്ന് പോയാലോ..." " എങ്ങോട്ട്...??  " " നീ വാ പെണ്ണെ..." അതും പറഞ്ഞോണ്ട് പുറത്ത് ഇരുന്ന ബുള്ളറ്റ് വഴിയിലെക്ക് ഉന്തി ഇറക്കി...ഗേറ്റ് അടച്ചിട്ട് അവളും അവന്റെ തോളിൽ പിടിച്ച് പുറകിൽ കേറി....രാത്രിയിൽ കൂടെ തന്റെ പാതിയുമായി ഒരു ബുള്ളറ്റ് യാത്ര....പറഞ്ഞറിയിക്കാൻ പറ്റുന്നില്ല....ഉഫ്ഫ്....😍 വണ്ടി ചെന്ന് നിന്നത് ബീച്ചിൽ  ആണ്...കൈകൾ കോർത്തു പിടിച്ച് അവർ ആ പൊടിമണ്ണിൽ കൂടി നടന്ന് നീങ്ങി...കാറ്റ് കൊണ്ട് അവളുടെ മുടി അവന്റെ മുഖത്ത് തട്ടി പറക്കുന്നുണ്ടായിരുന്നു.... " അജുവേട്ടാ...." " ങേ...എന്തോ എങ്ങനെ..ഏട്ടാന്നോ..." അവന്റെ ചോദ്യം കേട്ടതും അവൾ ചിരിച്ചു കൊണ്ട് മുഖം താഴ്ത്തി.. " നിന്നെ ഞാൻ ഇപ്പൊ എന്താ വിളിക്കാ,,.ആാാഹ്...കീർത്തി,,,കീറുന്ന് വിളിക്കാം..."  😂 " അയ്യേ ഡാ ദുഷ്ട...." ന്ന് പറഞ്ഞ് അവൾ അടിക്കാൻ തുടങ്ങിയതും അവൻ അവിടുന്ന് എഴുന്നേറ്റ് ഓടി...തിരമാലകൾക്ക് ഇടയിലൂടെ അവൻ ഓടിയതും അവൾ അടിച്ചു വരുന്ന തിരമാലയിൽ ബാലൻസ് കിട്ടാതെ വീണു...മുഴുവൻ നനഞ്ഞു കുളിച്ച അവൾ അവനെ അരിശത്തോടെ നോക്കി... " അയ്യേ...സാരി മുഴുവൻ നനഞ്ഞു..കണ്ടോ..എന്നാ പണിയാ കാണിച്ചേ. ഇനി ഇതും കൊണ്ട് വീട്ടിലേക്ക് കേറി ചെന്നാൽ...ഹോ...ആലോചിക്കാൻ പോലും വയ്യാ.." അവളെ ആ നനഞ്ഞ കോലത്തിൽ കാണുമ്പോ തന്നിൽ എന്തൊക്കെയോ വികാരങ്ങൾ വരുന്നത് അവൻ അറിഞ്ഞു...ഇനിയും ഇവിടെ നിന്നാൽ കണ്ട്രോൾ പോകുന്നു മനസിലായത് കൊണ്ട് അവൻ അവളെയും ഉന്തിക്കൊണ്ട് നേരെ വണ്ടിയുടെ അടുത്തേക്ക് പോയി...വീട്ടിൽ എത്തിയിട്ട് ഒച്ച കേക്കാതെ വണ്ടി താഴെ സ്റ്റാൻഡിൽ ഇട്ടു.. മുഴുവൻ നനഞ്ഞ് കുളിച്ച് നിൽക്കുന്ന അവൾ വേഗം റൂമിലേക്ക് ചെന്നു...അവളുടെ പുറകെ റൂമിലേക്ക് ചെന്ന അവൻ തെന്നി മാറിയ അവളുടെ സാരിയിൽ കൂടി അവളുടെ വയറിലേ കുഞ്ഞ് മറുകിലേക്ക്  നോക്കി...അവൾ തന്നോട് ദേഷ്യത്തിൽ സംസാരിക്കുന്നത് ഒന്നും അവൻ ശ്രദ്ധിച്ചില്ല... അവളെ ഈ കോലത്തിൽ കാണുമ്പോ തനിക് എന്തൊക്കെയോ ഫീലിംഗ്സ് തോന്നുന്നത് പോലെ അവന് ഫീൽ ചെയ്തു...അവളുടെ അടുത്തേക്ക് ചെന്ന് ആ കുഞ്ഞ് മുഖത്തേക്ക് നോക്കി..അവൾ അവനോടു എന്തൊക്കെയോ ദേഷ്യത്തിൽ സംസാരിക്കുന്നുണ്ട്...അവനൊന്നും മിണ്ടാതെ അവള്ടെ വാ പൊത്തിപിടിച്ചു അരയിൽ കൂടി കയ്യിട്ട് തന്നോട് ചേർത്ത് പിടിച്ചു... അവൾ കുതറി മാറാൻ ശ്രമിച്ചെങ്കിലും അവന്റെ പിടി മുറുകി തന്നെ ആയിരുന്നു...പതിയെ തന്റെ എതിർപ്പുകൾ മാറിയത് അവൾ അറിഞ്ഞു...അവന്റെ കൈകൾ അവളുടെ വായിൽ നിന്ന് എടുത്തു.... പതിയെ തന്റെ മിഴികൾ അടച്ചതും റോസാപ്പൂ ഇതൾ പോലെയുള്ള അവളുടെ നനുത്ത ചുണ്ടിലേക്ക് അവൻ തന്റെ അധരങ്ങൾ അടുപ്പിച്ചു... അതെ സമയം അവന്റെ കൈകൾ വെളുത്തു തുടുത്ത അവളുടെ വയറിൽ കൂടെയും പുറം കഴുത്തിൽ കൂടെയും ഇഴഞ്ഞു നടക്കുന്നത് അനുസരിച്ചു അവളുടെ കൈ അവന്റെ ഷർട്ടിൽ പിടി മുറുക്കിയിരുന്നു... പെട്ടെന്ന് ബോധം വന്നപോലെ അവനെ തള്ളിമാറ്റി നാണം കൊണ്ട് തല താഴ്ത്തിയതും അർജുൻ അവളെ കറക്കി തന്നിലെക്ക് ചേർത്ത് മുടി വകഞ്ഞ് മാറ്റി പിൻകഴുത്തിൽ ചുംബിച്ചു....തന്റെ ശരീരത്തിൽ കൂടി എന്തോ തരിപ്പ് കേറിയത് പോലെ തോന്നിയതും അവൾ തിരിഞ്ഞ് അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി.. ഒരു ചെറുപുഞ്ചിരിയാലെ റൂമിലെ ജനലിൽ കൂടി പടർന്നിറങ്ങുന്ന നിലാവെളിച്ചത്തേ സാക്ഷിയാക്കി അവൻ അവളെയും കൊണ്ട് ബെഡിലേക്ക് ചാഞ്ഞു.... _______________ ( 7 മാസങ്ങൾക്കു ശേഷം ) " മോളെ കീർത്തി...." "ആഹ്...വരുന്നു അമ്മേ...." വീർത്ത വയറിൽ കൈ താങ്ങി പിടിച്ച് കീർത്തി പതിയെ ഹാളിലേക്ക് നടന്നു വന്നു.... " മോളെ...ന്യൂസ്‌ നോക്ക്...അർജുൻ tv യിൽ ലൈവ് ആണ്..." അത് കേട്ടതും ചിരിച്ചു കൊണ്ട് അവൾ tv യിലേക്ക് നോക്കി....സെക്സ് റാക്കറ്റിന് വേണ്ടി തട്ടിക്കൊണ്ട് പോയ പെൺകുട്ടികളെ രക്ഷിച്ചേന്ന വാർത്ത കേട്ട് അവൾക് തന്റെ ഭർത്താവിനെ കുറിച്ച് അഭിമാനം തോന്നി... തന്റെ വയറ്റിലേക്ക് കൈ വെച്ച് അവൾ പുഞ്ചിരിച്ചു.... മുറിയിലേക്ക് പതിയെ നീങ്ങിയ അവൾ ഫോണിലെ അവന്റെ ഫോട്ടോയിലേക്ക് ഇമ ചിമ്മാതെ നോക്കി... തനിക്ക് ആറാം മാസം ആയത് കൊണ്ട് ഇപ്പൊ തന്റെ വീട്ടിൽ ആണ്...അർജുൻ ഒരുപാട് എതിർത്തിരുന്നു എങ്കിലും താൻ തന്നെ ആണ് അവനെ സമാധാനിപ്പിച്ചത്... പക്ഷേ,,,തനിക്കിപ്പോ അർജുൻ ഇല്ലാതെ പറ്റുന്നില്ല...ഓരോ നിമിഷവും അവൻ അടുത്ത് വേണമെന്ന് തോന്നുന്നു... " വാവേ,,,,നിന്റെ അച്ഛന് നമ്മളോട് ഒരു സ്നേഹവും ഇല്ല..കണ്ടില്ലേ വരാണ്ട് ഇരിക്കുന്നത്..ഇനി വന്നാ നമക്ക് മിണ്ടണ്ടാട്ടോ..." ഞാൻ അത് പറഞ്ഞു തീർന്നതും കുഞ്ഞ് ചവിട്ടുന്നു...അച്ഛനെ പറഞ്ഞപ്പോ ഇഷ്ടപ്പെട്ടില്ല...😅 " അച്ചോടാ കുഞ്ഞു...അമ്മ ചുമ്മാ പറഞ്ഞതാട്ടോ...അച്ഛന് നമ്മളോട് വല്യ സ്നേഹാണ്...നിന്റെ അച്ഛൻ ഒരു റിയൽ ഹീറോ ആണ് വാവേ...ഒരാള്ടെ ജീവൻ എടുക്കാൻ ആർക്കും പറ്റും,,പക്ഷേ ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞാൽ അതാ ഏറ്റവും വലിയ കാര്യം..." " ആണോ...." പെട്ടെന്ന് അങ്ങനെ ഒരു അശരിരി കേട്ടതും കീർത്തി പതിയെ തിരിഞ്ഞു നോക്കി... അർജുൻ കയ്യും കെട്ടി തന്നെ നോക്കി നിൽക്കുന്നു.... " ഹ്മ്മ്...വന്നോ...?? " " അങ്ങനെ വരാതെ ഇരിക്കാൻ പറ്റില്ലല്ലോ...ജൂനിയർ അർജുൻ ഇവിടെ ഇരിക്കുമ്പോ എനിക്ക് സ്വസ്ഥം ആയിട്ട് ഇരിക്കാൻ പറ്റുവോ..അല്ലേടാ കുഞ്ഞുസെ..." ന്ന് പറഞ്ഞ് അവൻ അവളുടെ വയറിൽ മൃദുവായി തലോടി...അവനെ നോക്കി കണ്ണ് നിറയ്ക്കുന്ന അവളെ കണ്ടതും അവൻ അവളുടെ മുഖം കൈകളിൽ കോരി എടുത്തു.. " എന്തിനാ എന്റെ കാ‍ന്താരി ഇങ്ങനെ കണ്ണ് നിറയ്ക്കുന്നേ...?? " " നീ ഇല്ലാതെ പറ്റുന്നില്ല അർജുൻ...ഞാൻ...ഞാൻ കൂടെ വന്നോട്ടെ..." അവനെ കെട്ടിപ്പിടിച്ചു ഇരിക്കുന്ന അവളെ തന്നിൽ നിന്ന് അടർത്തി മാറ്റിക്കൊണ്ട് അവളുടെ നിറുകയിൽ അവൻ ചുംബിച്ചു... " നിന്റെ ഈ അസുരൻ എപ്പോഴും നിന്റെ കൂടെ തന്നെ ഉണ്ടാവും മോളെ...നീ ഈ അസുരന്റെ പെണ്ണാണ്...ഇടനെഞ്ചിൽ ചേർത്ത് വെച്ച നമ്മുടെ പ്രണയത്തിന് സൗന്ദര്യം കൂട്ടാൻ ഇനി നമ്മുടെ കുഞ്ഞും കാണും...എന്റെ മോള് അതൊന്നും ആലോചിക്കാതെ മര്യാദക്ക് ഉറങ്ങാൻ നോക്ക്...ഹ്മ്മ്...വേഗം..." അവൻ ഇറങ്ങാൻ തുടങ്ങിയതും അവൾ അവന്റെ കയ്യിൽ ചേർത്ത് പിടിച്ചു.... " പോകല്ലേ...ഞാനും കുഞ്ഞും തനിച്ചാവും...." അവൾ പറഞ്ഞത് കേട്ടതും അവൻ ചെറുപുഞ്ചിരിയാലെ അവളെ തന്റെ നെഞ്ചോട് ചേർത്ത് കിടത്തി....പതിയെ മുടിയിഴകളിൽ തലോടി.... കാത്തിരിപ്പാണ്___❤ തങ്ങളുടെ പൊന്നോമനയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ്___❤ ഇണ പിരിയാത്ത പ്രണയ നിമിഷങ്ങളിൽ കൂടെ ശിവനും പാർവതിയും ചേർന്നുള്ള അർഥനാരീശ്വരനെ പോലെ അവർ ജീവിതം നയിക്കട്ടെ....ഈ ജന്മം മാത്രം അല്ല ബാക്കി ഏഴു ജന്മവും___❤                                      💓 ___ശുഭം!!!___💓    ________________________________ ഈ പാർട്ട്‌ ഇഷ്ടായാൽ ലൈക് ചെയ്യണേ...നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കാൻ മറക്കരുത്... ലവ് യൂ ഓൾ__❤ താങ്ക്സ് ഫോർ യുവർ സപ്പോർട്ട്😍 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 #📙 നോവൽ
#

📙 നോവൽ

📙 നോവൽ - Last part CASURAN Twinkle AS - ShareChat
79.7k കണ്ടവര്‍
3 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം