@safna953
@safna953

SA FNA 💖

💝 YOU & ME 💝

#

📙 നോവൽ

💝 യൂ ആൻഡ് മി 💝 പാർട്ട്‌ - 67 ❤❤❤❤❤❤ *📚 വായന മുറി* 👇🏻👇🏻👇🏻 👇🏻👇🏻👇🏻 👇🏻👇🏻👇🏻 https://sharechat.com/profile/356415 വീട്ടിൽ എത്തി ഉമ്മച്ചീനോട് കുറച്ച് വിശേഷങ്ങൾ പറഞ്ഞിട്ട് ഞാൻ റൂമിലേക്ക് പോയി ... ഫ്രഷ് ആയി വന്ന് കുറച്ച് നേരം മയങ്ങി... ഞാൻ ഉറങ്ങി എഴുന്നെല്കുമ്പോ എന്റെ തൊട്ടടുത്തായി ഓൻ ഇരിപ്പുണ്ട് ... ഓൻ അപ്പോ എന്നോട് പറഞ്ഞ കാര്യം കേട്ട് മ്മള് ചാടി എഴുന്നേറ്റു ... ഒരു ഹാപ്പി ന്യൂസ്‌ ... മ്മള് കേട്ടത് വിശ്വസിക്കാൻ ആകാതെ ഓനെ നോക്കി ... " സത്യാണോ ഇങ്ങള് പറഞ്ഞേ? " " അതേടി ... ഞാൻ പറഞ്ഞത്‌ സത്യാണ് ... എന്റെ റോസിക് ഒരു കുഞ്ഞ് പിറക്കാൻ പോകുന്നു .. " "അൽഹംദുലില്ലാഹ് ... " മ്മക്ക് ഇപ്പോ ഒത്തിരി സന്തോഷം തോന്നുന്നുണ്ട് .. എന്താ പറയേണ്ടേ എന്ന് പോലും അറിയില്ല .. മുഖത്ത് വെത്യസ്തമായ ഓരോ ഭാവങ്ങൾ വരുത്തി മ്മള് ഓനെ നോക്കിയപ്പോ ചെക്കൻ കണ്ണിമ വെട്ടാതെ എന്നെ തന്നെ നോക്കുന്നുണ്ട് ... മ്മള് പുരികം പൊന്തിച് എന്തേ എന്ന് ചോധിച്ചപോ ആ ചോദ്യം പോലും വക വെക്കാതെ ഓൻ നോട്ടം തുടർന്നു ... ഓന്റെ നോട്ടം തെറ്റിക്കാൻ മ്മള് കണ്ണിൽ കുത്താൻ പോകുന്നത് പോലൊക്കെ കാണിച്ചിട്ടും നോ രെക്ഷ ... ഇനി ഈ ചെക്കന് കോങ്കണ്ണ് ആണോ റബ്ബേ .. ഞാൻ ഓന്റെ അടുത്തേക്ക് ചെന്ന് തല വെച്ച് ഓന്റെ നെറ്റിയിൽ മുട്ടിയപ്പോ മുഖവും ചുളിച് എന്നെ നോക്കി ... അതിന് മ്മള് ചെറുതായി ഒന്ന് ഇളിച്ചിട്ട് പോകാൻ നിന്നതും ഈ ബലാല് എന്റെ കയ്യിൽ പിടിച് വലിച് ഓന്റെ അടുത്ത് ഇരുത്തിച്ചു ... " നമുക്കും വേണ്ടേ ഒരു ... " പതിഞ്ഞ സ്വരത്തിൽ ഓൻ എന്റെ ചെവിയിൽ പറഞ്ഞപ്പോ ഇക്കിളി ആയിട്ട് ഓൻ ബാക്കി പറയുന്നത് കേൾക്കാൻ കൂട്ടാക്കാതെ മ്മള് നീങ്ങി ഇരുന്നു .. ചെക്കൻ എന്താ ഉദ്ദേശിച്ചതെന്ന് മ്മക്ക് നല്ലപോലെ മനസിലായതാ .. അങ്ങനൊരു ആഗ്രഹം എനിക്കും ഇല്ലാതില്ലാതില്ലാ ... പക്ഷേ ഇപ്പോ ഞാനത് ഓനോട്‌ പറഞ്ഞാൽ നേരവും കാലവും പോലും നോക്കാതെ ഓൻ പണി തുടങ്ങും .... തത്കാലതേക്ക് മ്മള് ഓനിൽ നിന്നും അകലം പാലിച് ഉമ്മച്ചീന്റെ അടുത്തേക്ക് പോയി .. ഈ ഖൈജൂന് ഇപ്പോ എന്നെ തീരെ മൈൻഡ് ഇല്ല ... കാര്യം മറ്റേത് തന്നയാ .... ഓരുടെ ആഗ്രഹം മ്മള് നടത്തി കൊടുക്കുന്നില്ല പോലും ... ഉമ്മച്ചീനെ സോപിടാനുള്ള ഡയലോഗ് ഒക്കെ ഓർത്തെടുത്തിട്ട് മ്മള് റൂമിലേക്ക് കയറി ... "എന്താണ് ഉമ്മച്ചിയെ .. ഒരു ക്ഷീണവും ഒരു വിഷമവും ഒക്കെ ഉള്ളതുപോലെ തോന്നുന്നല്ലോ ... ഇത്തിരി കഞ്ഞി എടുക്കട്ടേ ... " " നിന്റെ കെട്ട്യോന് കൊണ്ട് പോയി കൊടുക്ക് .... എന്നിട്ട് രണ്ട് പേരും ഒരുമിച്ചിരുന്ന് കഴിക്ക് ... എന്നെക്കാൾ ക്ഷീണം നിങ്ങൾക് ഉള്ളത്പോലെയാ തോന്നുന്നേ... " "ഹയ്‌ ... ഈ ഉമ്മച്ചീന്റെ ഒരു തമാശ .. " എന്ന് പറഞ് മ്മള് ഉമ്മച്ചീനെ ഇക്കിളി പെടുത്തിയപ്പോ ഞെരി പിരി കൊണ്ടിട്ട് എന്നെ തട്ടി മാറ്റാൻ നോക്കി ... " ചുമ്മാ നിക്ക് മോളേ ... എനിക്ക് ഇക്കിളി ആകുന്നു .. " "ശെരിക്കും ? പിന്നെ ഇക്കിളി ആകുന്നത് ഇക്കിളി ആകാൻ അല്ലാതെ കരയാൻ ആണോ ... മണ്ടി ഖദീജ ... " ഉമ്മച്ചീനോട് ഓരോന്ന് പറഞ് ഇരിക്കുമ്പോ ഓര് ഇതൊന്നും കേൾക്കാതെ വേറെന്തോ ആലോചനയിൽ ആയിരുന്നു .... " മോളേ ... അബൂനെ ഇങ്ങ് വിളിച്ചേ .... " "അബൂ ? അതാരാ ഉമ്മച്ചി ? " അബൂ എന്ന് പറയുന്ന സാധനം മ്മടെ കെട്ടിയോൻ ആണെന്ന് ഓർക്കാതെ ചോദിച്ചതാ ... അതിന് മ്മടെ ചെവി പിടിച് പൊന്നാക്കി.. "ഹും ... സ്വന്തം ഭർത്താവിനെ പോലും മറന്ന് തുടങ്ങി ല്ലേ ... എനിക്കറിയില്ല നിന്റെ പോക്ക് എങ്ങോട്ടാ എന്ന് ... " "അള്ളോഹ് ... അതിനും വേണ്ടി ഞാൻ ഇപ്പോ എന്താ ചെയ്തേ ... ഈ അബൂ എന്ന പേര് എന്റെ ഓർമയിൽ പോലും ഇല്ലാ ... ഇവിടെ അങ്ങനെ വിളിച് കേൾക്കുന്നത് തന്നെ ചുരുക്കം ആണ് ... നിങ്ങളൊക്കെ മോനെ ... മോനേ.. എന്നല്ലേ വിളിക്കാറ് .. ഹും ... " മോനെ... മോനെ എന്ന് പറയുമ്പോ മ്മള് പുച്ഛം കലർത്തിയിരുന്നോ എന്നൊരു സംശയം .. ഉമ്മച്ചി ഓനെ തിരക്കിയത് എന്തിനാണെന്ന് ചോധിച്ചപോ കാര്യം വളരെ സിമ്പിൾ... അതിന് ഞാൻ തന്നെ ധാരാളം ആയിരുന്നു ... ഹാളിലെ ഫ്യൂസ് ആയ ബൾബ് മാറ്റണം... അതിനാണ് മോനെ വിളിക്കാൻ പറഞ്ഞേ .... മ്മള് ഇതൊക്കെ എത്ര കണ്ടേക്കുന്നു ... വേണ്ടെന്ന് ഉമ്മച്ചി പുറകെ വിളിക്കുന്നുണ്ടെങ്കിലും അതൊന്നും കാര്യമാക്കാതെ മ്മള് ജനലിൽ അള്ളിപിടിച് കയറി ... " മരം കയറി എവിടെ ചെന്നാലും അങ്ങനെ തന്നെയാ . നോ ചെയ്ഞ്ച് .... " ഉമ്മച്ചിക്ക് കൂട്ടായിട്ട് മകനും കൂടി എത്തിയപ്പോ ഞാൻ ഒറ്റക്കായി ... ഓൻ അവിടെ നിന്ന് എന്നെ തള്ളി ഇടാൻ ആയിട്ടുള്ള സകല പണികളും നോക്കുന്നുണ്ട് ... അവസാനം എന്റെ കാലിൽ പിടിച് വലിക്കാൻ വന്നപ്പോ മ്മള് മോന്തായടക്കി ഒന്ന് കൊടുക്കാൻ കൈ വീശിയതും പിടി വിട്ട് ഞാൻ ഇതാ പോകുന്നേ .... " ഹിഹിഹി ... മണ്ടി പെണ്ണ് ...മണ്ടി ഖദീജ അല്ല മണ്ടി സൈനബ ആണ് .. ഹിഹിഹി ..... " കികികി ... നല്ല കിണി ... വായും വയറും പൊത്തി പിടിച് രണ്ടാളും കിണികുന്നത് കണ്ടിട്ട് മ്മക്ക് പെരു വിരൽ മുതൽ തരിച്ചു വന്നതാ ... നടുവും താങ്ങി പിടിച് ദയനീയമായി ഒന്ന് നോക്കിയപ്പോ കിണി കൂടിയതല്ലാതെ കുറഞ്ഞില്ല ... "നിന്നോട് ഞാൻ അപ്പോഴേ പറഞ്ഞതല്ലേ മോളേ വേണ്ടാത്ത പണിക്ക് പോകേണ്ടെന്ന് ... അപ്പോ എന്തൊക്കെ ഡയലോഗ് ആയിരുന്നു ... എന്നിട്ടിപ്പോ ചക്ക വെട്ടി ഇട്ടത് പോലെ കിടക്കുന്ന കിടപ്പ് കണ്ടില്ലേ... ഇത് ഞാൻ എങ്ങനെ സഹിക്കും എന്റെ പടച്ചോനെ ... " "ഉമ്മച്ചി ദേ ... ഇങ്ങടെ മോൻ ആണ് എന്നെ തള്ളിയിട്ടത് ... വീണെങ്കിൽ എന്താ ഞാൻ ഏറ്റ പണി ചെയ്തല്ലോ ... " മാനത് നോക്കി ഇളിച്ചോണ്ടിരുന്ന ചെക്കൻ പെട്ടെന്ന് നിലത്തേക്ക് നോക്കിയപ്പോ അവിടെന്ത്‌ കോപ്പാണെന്ന് ചിന്തിച് അങ്ങോട്ടേക്ക് നോക്കിയ ഞാൻ ചമ്മി നാറി .... ഞാൻ മാത്രമല്ല വീണേ... എനിക്കൊപ്പം ബൾബും ഉണ്ടായിരുന്നു ...അതിപ്പോ എന്റെ നാല് ദിക്കിലുമായി ചിന്നി ചിതറി കിടപ്പുണ്ട് .... എന്റെ ചമ്മിയ മോന്ത കണ്ടിട്ട് വീണ്ടും ഇവിടെ പൊരിഞ്ഞ ചിരി ആയിരുന്നു .... "അതിന് ... അതിന് ചിരിക്കുന്ന എന്തിനാ .... ഞാൻ അങ്ങനെയാ... വീണാലും എന്റെ കൂടെ ഉള്ളവരെ സേഫ് ആകിയിരിക്കും .. " മ്മള് വിക്കി വിക്കി അത്രയും പറഞ് ഒപ്പിച്ചു ... "വാചകം അടിക്കാണ്ട് എഴുന്നേറ്റ് പോകാൻ നോക്ക് ഹംകേ... എന്നെ കൂടി പറയിക്കാൻ ആയിട്ട് .. " " കുന്തം പോലെ ഇങ്ങനെ നോക്കി നിക്കാതെ പിടിച് എഴുന്നേല്പിക്കാൻ നോക്ക് ... " ചെക്കൻ മ്മളെ സേഫ് ആയിട്ട് എഴുന്നേല്പിക്കാൻ നോക്കിയപ്പോ മ്മള് അതിനിടയിൽ ഓന് ഒരു പണി വെച്ചാലോ എന്ന് ആലോജിച്ചതാ.. പക്ഷേ വീണാൽ രണ്ട് പേരും ഒരുമിച്ചായിരിക്കും ... വീണിട്ട് എഴുന്നേൽക്കുന്നത് രക്ത ഫേഷ്യൽ ആയിട്ടായിരിക്കും ... മ്മള് സൂക്ഷിച് കാല് നിലത്ത് വെച്ച് പയ്യെ എഴുന്നേറ്റു ... അല്ലെങ്കിൽ ഓൻ എന്നെ എഴുന്നേൽപ്പിച്ചു എന്ന് പറയുന്നതാവും ശെരി ... എന്നിട്ടും ഡയലോഗടിക്കൊന്നും ഒട്ടും കുറവില്ലാതെ മ്മള് ഉമ്മച്ചീനോട് ഓരോന്ന് പറഞ് നടന്നതും ഓൻ മ്മളെ കയ്യിൽ പിടിച് ഒരൊറ്റ വലി ആയിരുന്നു ... പ്രതീക്ഷിക്കാതെ ആയതിനാൽ മ്മള് ഓന്റെ മേത്തേക്ക് തന്നെ വീഴുമെന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് ഊഹിക്കാലോ... 😉 ഈ ചെക്കൻ അവസരം നോക്കാതെ റൊമാൻസ് പുറത്തേക്കെടുകുന്നു എന്ന് തെറ്റിദ്ധരിച് ഞാൻ ഓനെ തുറുക്കനെ നോക്കിയപ്പോ ആണ് ഓൻ മ്മളെ സേഫ് ആക്കിയത് എന്ന് മനസിലായെ .... മ്മള് ഉമ്മച്ചീനോട് സംസാരിച് വായും പൊളിച് നടന്നിട്ട് ഒരു ഗ്ലാസ്‌ പീസിൽ ചവിട്ടാൻ പോയാതാ ..പാവം അതിനും ഞാൻ ഓനെ സംശയിച്ചു ..... മ്മള് ഓനോട്‌ ഇളിച്ചോണ്ട് ഒരു സോറി പറഞ് തിരിഞ്ഞതും ഉമ്മച്ചീന്റെ വർത്താനം കേട്ട് എന്റെ കിളി പാറി പറന്ന് പോയി ..... " നിന്നെയൊക്കെ കൊണ്ട് ഇതിനെ കഴിയൂ ... വേറെ പ്രയോജനം ഒന്നുല്ല .... ഇങ്ങനെ മുഖത്തോട് മുഖം നോക്കി നിക്കാൻ മാത്രം കൊള്ളാം ... ഏത് നേരം നോക്കിയാലും ഇത് തന്നെയാ പണി ..... എന്നിട്ടൊ? അവരെ കണ്ടു പടിക്ക് ... ഉറ്റ സുഹൃത്ത് ആയിട്ട് കൂടെ കൊണ്ട് നടക്കുന്നതല്ലേ.. അവനെ കണ്ട് പഠിക്കാൻ നോക്കടാ ബലാലെ .. " പുല്ല്‌ പോലെ പറയാനുള്ളതൊക്കെ പറഞ്ഞിട്ട് ഉമ്മച്ചി റൂമിലേക്ക് കയറി ... " ഇവിടെ ഇപ്പോ എന്താ നടന്നെ? " " ആാാാ ... " അപ്പൊ ഇതാണ് നേർത്തേ എന്നോട് കലിപ്പായത് ..... ഒന്ന് നെടുവീർപ്പിട്ടിട്ട് ഞങ്ങൾ റൂമിലേക്ക് പോയി ... നേരെ ഞാൻ ബെഡിന്റെ ഒരു മൂലയിൽ ചുരുണ്ട് കൂടി .... നടു വേദനിച്ചിട്ട് അനങ്ങാൻ കൂടി വയ്യ... അമ്മാതിരി വീഴ്ച ആയിരുന്നു ... എന്നെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ ഓൻ കാര്യമായ മേക്കപ്പിൽ ആണ് ... " എവിടേക്ക് പോകുന്നതാ ... ഏതേലും പെണ്ണ് വരാമെന്നു പറഞ്ഞിരുന്നോ ? " എവിടേക്കാ പോകുന്നെ എന്നറിയാൻ മ്മള് വെറുതെ ഒന്ന് ചോദിച്ചതാ ... " അമ്പടി ഗള്ളി .... മനസിലാക്കി കളഞ്ഞല്ലോ ... നീ വരുന്നെങ്കിൽ വാ .. ഞാൻ റോസീന്റെ വീട്ടിൽ പോകുന്നതാ ..." "വരണമെന്നുണ്ട് .... പക്ഷേ ഈ അവസ്ഥയിൽ പറ്റുമെന്ന് തോന്നുന്നില്ല ...ഇങ്ങള് പൊക്കോ " "എന്ത് അവസ്ഥ? ഇപ്പോ നിനക്ക് എന്താ കുഴപ്പം " "ഞാൻ ഇങ്ങനെ വെട്ടി ഇട്ട വാഴയെ പോലെ കിടക്കുന്നത് കണ്ടിട്ട് ഒന്നും തോന്നുന്നില്ലെടോ പൊട്ടാ ... ഓൾറെഡി എനിക്ക് നടുവേദന ഉള്ളതാ... ഇപ്പോ അത് കൂടി .. " മ്മള് ഉള്ള ശബ്ദം ഒക്കെ പുറത്തെടുത് മറുപടി പറഞ്ഞതും ഓൻ എന്റെ അടുത്തേക്ക് വന്നിരുന്നു ..... "കൂൾ സൈനു കൂൾ .... നമുക്ക് പരിഹാരം ഉണ്ടാകാം ... " എന്ന് പറഞ് പലഹാരം ഉണ്ടാകാൻ പോയ ചെക്കൻ കുറച്ച് കഴിഞ്ഞ് കയറി വന്ന രംഗം കണ്ട് മ്മളൊന്ന് ഞെട്ടി .. ചൂട് പാറുന്ന വെള്ളവും തോർത്തും കയ്യിലേന്തി നിൽക്കുന്നു 😂 എങ്കിലും ഞെട്ടലൊന്നും പുറത്ത് കാണിക്കാതിരിക്കാൻ മ്മള് കഴിവിന്റെ പരമാവതി ശ്രമിച്ചു ... ഇതായിരുന്നു ഓന്റെ പലഹാരം എന്ന് അറിയാൻ ഞാൻ വൈകിപ്പോയി ..... " ഇത് ... ഇതെന്താ ... ഇതിന്റെ ഒന്നും ആവശ്യം ഇല്ലാ ... ഐആം .... ഐ ആം പെർഫെക്ടലി ഓൾറൈറ്റ് .. " മ്മള് പള പളാ പല്ലും കാട്ടി ഓരോ ആക്ഷൻസും കാണിച് പറഞ്ഞതൊന്നും മൈൻഡ് ചെയ്യാതെ ഓൻ താലപൊലിയുമായി എന്റടുത്തേക്ക് വന്നു ... "ഹഹ... പ്രതികാരം തീർക്കാൻ പറ്റിയ അവസരം ... തിരിഞ്ഞ് കിടക്ക് ... ഇതൊന്ന് കഴിഞ്ഞാൽ വേദന ഒക്കെ പമ്പ കടക്കും .... " "എനിക്ക് പമ്പയും ഗംഗയും ഒന്നും കടക്കണ്ട... ഞാൻ പറഞ്ഞല്ലോ എനിക്ക് ഒരു പ്രോബ്ലെവും ഇല്ലാ " "തിരിഞ്ഞ് കിടക്കടി " "ഇല്ലാ " "എന്റെ ക്ഷമയെ പരീക്ഷിക്കരുത് മര്യാദക്ക് തിരിഞ്ഞ് കിടക്ക് " " ഇല്ല.. ഇല്ല... ഇല്ല.. " ചെക്കൻ വന്നു വന്ന് ഓരോ അധികാരം കാണിച് തുടങ്ങി .. ഇതിന് ഞാൻ എങ്ങനെ സമ്മതിക്കും റബ്ബേ ... "ചി ... തിരിഞ്ഞു കിടക്കടി ... " അന്ന് കേട്ട അതെ ഗർജനം വീണ്ടും എന്റെ കാതുകളിൽ മുഴങ്ങിയപ്പോ മ്മള് മിണ്ടാ പൂച്ചയെ പോലെ തിരിഞ്ഞ് കിടന്നു ... " വേണ്ടാ... ഞാൻ ചെയ്തോളാം പ്ലീസ് .. " എത്രയൊക്കെ ഞാൻ തടുക്കാൻ തടുക്കാൻ ശ്രമിച്ചിട്ടും എന്റെ എതിർപ്പിനെ ഓൻ വകവെച്ചതേ ഇല്ല ... " സൈനുവേ ... എനിക്കൊരു ഏഴുമല പൂഞ്ചോല ഒക്കെ കളിക്കാൻ തോന്നുന്നുണ്ട് ... നമുക്ക് കളിച്ചാലോ ... ബുഹഹഹ " യാ റബ്ബീ ... അന്ന് ഞാൻ ഓനോട്‌ പറഞ്ഞതൊക്കെ ഓർത്തിരുന്ന് ഇപ്പോ എന്നോട് വെച്ച് കാച്ചുന്നുണ്ട് ... പോരാഞ്ഞിട്ട് ഒടുക്കത്തെ നാണം കുണുങ്ങലും.. ഇടക്കൊക്കെ ഓരോന്ന് പറയുന്നുണ്ട് ..... ഇനി അധിക ദൂരം ഇല്ലെന്നോ... ആനയെന്നോ..ചേനയെന്നോ ഒക്കെ... ബ്ലഡി കെട്ട്യോൻ ... ഇതും വെറും ചിരി അല്ല കൊല ചിരി ആണ്... സൂക്ഷിക്കണം .... ഓൻ തന്നെ ബാമും പുരട്ടി തന്ന് എന്റെ വേദനയെ പമ്പയും ഗംഗയും കാവേരിയും ഒക്കെ കടത്തി എന്നെയും തൂക്കി എടുത്ത് റോസീന്റെ വീട്ടിൽ പോയി ...... *********************************** റോസീന്റെ വീടെത്തുന്നവരെ എന്നെകൊണ്ട് കഴിയുന്നതിലും അപ്പുറം ഞാൻ ഓളെ ചൊറിഞ്ഞോണ്ടിരുന്നു .... ഇന്ന് ഇങ്ങനൊക്കെ നടക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല ..... ഇപ്പോ മ്മള് എന്റെ റോസീന്റെ വീട്ടിലേക്ക് ആണ്... അവിടെ ചെന്നിട്ട് ഓനെ നന്നായിട്ടൊന്ന് പരിചയപ്പെടണം ... അവിടെത്തി ഓനെ ഒന്ന് ഒറ്റക്ക് കിട്ടിയതും ഞാൻ തുടങ്ങുന്നതിനു മുൻപ് എന്റെ ഭാര്യ ഓനെ കളിയാക്കാൻ തുടങ്ങി .... "എന്തൊക്കെ ആയിരുന്നു ... മലപ്പുറം കത്തി... അമ്പും വില്ലും... എന്നിട്ടിപ്പോ ? ഏതുനേരവും ഇത് തന്നാണോ പണി എന്നല്ലേ ഞങ്ങളോട് ചോദിച്ചേ... എന്നിട്ട് നൈസ് ആയിട്ട് പണി ഒപ്പിച്ചു അല്ലേ ... ഗൊച് ഗള്ളാ ... " ഓൾടെ ചോദ്യം കേട്ട് അവൻ കാല് കൊണ്ട് നിലത്ത് കളം വരച് കളിക്കുവാ .... "ഐവ ... എന്റെ റോസിക്ക് നാണമോ ? ഇതൊന്നും നിന്റെ ഡിക്ഷ്ണറിയിൽ ഇല്ലാത്തതല്ലേടാ മോനെ ... എന്നെ ആയിരുന്നല്ലോ നീ കളിയാക്കിയേ.. എന്നിട്ട്?? നിന്റെ പോക്ക് കണ്ടപ്പോഴേ എനിക്ക് അറിയായിരുന്നു ..... " "എന്ത് ?? " "ഒന്നുല്ല ... എനിവെ കൺഗ്രാറ്റ്സ് ഡ്യൂട് .. " ഓനെ കെട്ടിപിടിച് മ്മള് ഉമ്മ കൊണ്ട് പൊതിഞ്ഞു ... അപ്പോ ഓന്റെ ചോദ്യം ഞങ്ങളോടായി ..... ഇതിനൊന്നും ഞങ്ങൾക്ക് സമയമായില്ലേ എന്ന് .....നൈസ് ആയിട്ട് ഉത്തരം പറയുന്ന കടമ മ്മള് സൈനൂന് കൊടുത്തു ..... "അത് ഞാൻ മാത്രം വിചാരിച്ചാൽ നടക്കില്ലല്ലോ റോസി.. ഇങ്ങടെ കൂട്ടുകാരന് കൂടി തോന്നണ്ടേ... " ഓഹോ... എനിക്കിട്ട് പണിയുവാണല്ലോ പഹയത്തി ..ഇത്രയും പറഞ്ഞത്‌ പോരാഞ്ഞിട്ട് എന്നോട് ഒരു കല്പനയും ... "ഓനെ കണ്ട് പടിക്ക് " എന്ന് .. ഇതൊക്കെ നീ തന്നാണോ പറയുന്നേ എന്ന് മ്മള് ചോദിക്കാതെ ചോധിച്ചപോ സയ്റ്റ് അടിച് കാണിച്ചിട്ട് ഓള് മെഹ്‌സൂന്റെ അടുത്തേക്ക് പോയി .... വൈകുന്നേരം വരെ ഞങ്ങൾ ഇവിടെ തന്നെ ആയിരുന്നു .... പോകാൻ നേരം ഞാൻ ഓളെ വിളിക്കാൻ റോസീന്റെ റൂമിലേക്ക് പോയപ്പോ രണ്ട് പേരും ചേർന്ന് ഭയങ്കര കത്തി വെക്കൽ ആയിരുന്നു ... " മതി .. മെഹ്‌സൂന് ഒരു റസ്റ്റ് കൊടുക്ക്... പിന്നെ മ്മടെ റോസിക്ക് പുറത്ത് ഇരുന്നിട്ടും ഇവളെ കാണാതെ ഇരിപുറകുന്നില്ല... നീ ഇങ് പോന്നേക്ക്... ഇനി നമ്മൾ ആയിട്ട് ആരുടേയും കട്ടുറുമ്പ് ആകണ്ടായേ ... " മ്മള് പറഞ്ഞത്‌ അത്പോലെ അനുസരിച് ഓള് എന്റെ അടുത്ത് വന്ന് നിന്നു... വെറുതെ നിർത്തണ്ടാന്ന് കരുതി മ്മള് ഓൾടെ തോളിലൂടെ കയ്യിട്ട് നിന്നു ... "അപ്പൊ റോസി.... മെഹ്‌സൂ.. ഞങ്ങൾ ഇറങ്ങട്ടെ .... പിന്നെ മെഹ്‌സൂ.. നിനക്ക് കൂട്ടായിട്ട് ദേ ഇവളും ഉണ്ടാകും ഉടനെ.. " ഞാൻ എന്താ പറഞ്ഞെന്ന് മനസ്സിലായിട്ടും മനസിലാകാത്ത പോലെ അഭിനയിക്കുന്ന എന്റെ ബീവിക്ക് നിറവയറുമായി നടുവും താങ്ങി പിടിച് നടക്കുന്നത് ഞാനും അഭിനയിച് കാണിച് കൊടുത്തു ... എന്റെ സാറേ ... അപ്പോ ഓൾടെ എക്സ്പ്രെഷൻ ഒന്ന് കാണാം ആയിരുന്നു ... അവരോട് യാത്രയും പറഞ് ഇറങ്ങുമ്പോ പറഞ്ഞ വാക്ക് പാലിക്കണെ എന്ന് റോസി പിന്നിൽ നിന്ന് വിളിച് കൂവി ... ************************************ ഈ ചെക്കൻ കാറിൽ കയറിയത് മുതൽ എന്നെ നോക്കി വായും പൊത്തി ചിരികുവാ ... അതിനൊക്കെ മ്മളും തിരിച് ഇളിച് കാണിച്ചു .... വീട്ടിൽ എത്തിയ ഉടൻ എന്നെ ഉമ്മച്ചീന്റെ അടുത്ത് നിക്കാൻ പോലും സമ്മതിക്കാതെ ഓൻ റൂമിലേക്ക് കൂട്ടി കൊണ്ട് പോയി ... "എന്താ ?? എന്താ കാര്യം? " "നീ അല്ലേ പറഞ്ഞേ റോസീനെ കണ്ട് പഠിക്കാൻ ... അപ്പോ എങ്ങനാ കാര്യങ്ങളൊക്കെ ?? " ഓഹ് മൈ ഗോഡ് ... ഈ പറഞ്ഞതിനോട് മ്മക്ക് താല്പര്യകുറവൊന്നും ഇല്ലെങ്കിലും ഉള്ളതുപോലെ അഭിനയിക്കണമല്ലോ ... അത് ഞാൻ ഞാൻ നന്നായിട്ട് ചെയ്തു ... ഡോറും ലോക് ചെയ്ത് ഒരു കള്ള ചിരിയോടെ ഓൻ എന്റടുത്തേക്ക് നടന്നപ്പോ മ്മള് മന്ദം മന്ദം പിന്നിലേക്ക് നടന്നു ... തുടരും .... ************************************* തല്ലി കൊല്ലാനുള്ള ദേഷ്യം ഉണ്ടാകും ല്ലേ 😂 മൂന്ന് ദിവസത്തെ ലീവിന് ശേഷം എഴുതുന്നത് കൊണ്ട് ഒരു ഫ്ലോ കിട്ടുന്നില്ല ... അതിന്റെ കുറവുകൾ ഒക്കെ ഉണ്ടായേക്കാം .... സങ്കടം ഉണ്ട് 😂 എല്ലാവരും ചേർന്ന് എന്നെ മടിച്ചി ആക്കി 😢 ഇതിന് മുന്നേ ഞാൻ ഡെയിലി പോസ്റ്റിയതൊക്കെ എല്ലാവരും മറന്നു ... ഇപ്പോ കുറച്ച് ദിവസം ആയിട്ടല്ലേ ഇങ്ങനെ വൈകുന്നത് ..... പിന്നെ നിങ്ങൾ സ്നേഹത്തോടെ ഇട്ട വിളിപ്പേര് ഞാൻ അങ്ങ് സ്വീകരിച്ചു എന്ന് മാത്രം ... 😎😎 മ്മള് ഇതൊക്കെ പണ്ടേ കേട്ട് തുരുമ്പിച്ചതാ 😁😁😁 എന്നെ നോക്കണ്ട .. ഞാൻ നാട് വിട്ടു ..💃💃💃
34.2k views
2 days ago
HlOooN 😊 ഇന്നലെ ഒരു ദിവസം കൊണ്ട് ഇവിടെ എന്തൊക്കെയോ സംഭവിച്ചിരിക്കുന്നു ... എനിക്ക് വട്ടായതാണോ അതോ കാരണവർക്ക് എങ്ങാനും...🤔 ഏയ് എനിക്ക് തന്നെയാകും ല്ലേ ... കാര്യം എന്താന്നല്ലേ .. ഇന്നലെ മ്മക്ക് ഒരു നോട്ടിഫിക്കേഷൻ വന്നു.. സാധാരണ വരുന്നതിലും വെത്യസ്തമായ ഒന്ന് .. അത് കണ്ട എന്റെ കിളി പോയി ... *സാഹിത്യം വിഭാഗത്തിലെ ടോപ് ക്രിയേറ്റർ * ഇപ്പോ നിങ്ങൾക്കൊക്കെ ഓരോ സംശയം തോന്നുന്നുണ്ടാകും ല്ലേ.. തോന്നും .. കാരണം മ്മക്കും തോന്നിയിരുന്നു .. എന്തിന്റെ അടിസ്ഥാനത്തിൽ ആണ് ഇങ്ങനൊരു അംഗീകാരം എന്ന് എനിക്ക് എത്ര ആലോജിച്ചിട്ടും മനസിലാകുന്നില്ല 😂😂പറ്റിക്കാൻ ആണേലും ഇങ്ങനൊന്നും പറയാൻ പാടില്ലാലോ 😢 ഇന്നലെ ഏപ്രിൽ ഫൂൾ ഒന്നും അല്ലായിരുന്നല്ലോ ല്ലേ 🤔 ഇത് കണ്ടിട്ട് മ്മള് ഒരുപാട് ചിരിച്ചതാ.. ഇനി നിങ്ങൾ ചിരിക് 😂 ഡീറ്റൈൽഡ് ആയിട്ട് ഈ ബാഡ്ജിനെ കുറിച് നോക്കിയപ്പോ ഇത് പെര്മനെന്റ് അല്ലെന്ന് കണ്ടിരുന്നു ... ഭാഗ്യം 😊 മ്മക്ക് ഓൾറെഡി *മടിച്ചി * എന്ന ബാഡ്ജ് കിട്ടിയതാ .. അത് പെർമനെന്റും ആണ് 😎 ഇല്ലേൽ രണ്ടും കൂടി മെയിന്റൈൻ ചെയ്യാൻ ഞാൻ കഷ്ടപ്പെട്ടേനെ 😂 എനിവെ ... താൽക്കാലികം ആണേലും എന്റെ ആദ്യത്തെ സ്റ്റോറിക്ക് തന്നെ ഇങ്ങനൊരു അംഗീകാരം നൽകിയ ഷെയർ ചാറ്റ് കാരണവർക്ക് നന്ദി 😍 പിന്നെ ... എന്റെ പ്രിയപ്പെട്ട വായനക്കാർ 😘 നിങ്ങളോട് ഞാൻ എങ്ങനെയാ നന്ദി പറയേണ്ടത് .. വാക്കുകൾ കിട്ടുന്നില്ല 😣 എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ... നിങ്ങളാണ് എന്റെ സ്ട്രെങ്ത് 😍 നിങ്ങൾ കാരണമാണ് ഇങ്ങനൊരു അംഗീകാരം 😘 ഓരോരുത്തരോടും മ്മള് നന്ദി അറിയിക്കുന്നു ... Thanku soooo much guyz 😍😘😘 😍😍❤ SA FNA 💖
#

🎤 അഭിപ്രായങ്ങള്‍

🎤 അഭിപ്രായങ്ങള്‍ - Sharechat സാഹിത്യം വിഭാഗത്തിലെ ടോപ് ക്രിയേറ്റർ SA FNA @ safna953 ok 166 120 ഫോളോവേഴ്സ് ഫോളോയിംഗ് പോസ്റ്റുകൾ YOU & ME 2 23k ഇഷ്ടങ്ങൾ 057 0k കണ്ടവർ - ShareChat
7k views
4 days ago
#

📙 നോവൽ

💝 യൂ ആൻഡ് മി 💝 പാർട്ട്‌ - 66 ❤❤❤❤❤❤ ഇപ്പോ മ്മൾ ഫുൾ ഹാപ്പി ആണ്... ഇനി ഈ ട്രിപ്പ്‌ ഞാൻ പൊളിച്ചടുക്കും ... വളരെ സന്തോഷത്തോടെ എല്ലാവരോടും ഒപ്പം സൈറ്റ് സീയിങ്ങിനു പോയ ഞങ്ങൾ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങൾക്ക് സാക്ഷി ആയി .... എല്ലാവർക്കും ഒപ്പം ഞങ്ങളും വായിനോക്കി നടക്കുമ്പോ ഞങ്ങടെ ബാച്ചിലെ കുറച്ച് കുട്ടികൾ കൂട്ടം കൂടി നിക്കുന്നത് കണ്ടു ... സംഭവം എന്താണെന്ന് അറിയാൻ ഞാനും ആ ആൾക്കൂട്ടത്തിന് ഇടയിൽ വലിഞ്ഞു കയറി .... അവിടുന്നും ഇവിടുന്നും ഒക്കെ ഉന്തും തള്ളും കിട്ടിയപ്പോ അതികം കഷ്ടപെടാതെ മുൻപന്തിയിൽ എത്തി ... എന്റെ പുറകെ ബാക്കി വാലുകളും .... " ഇല്ല മിസ്സ്‌ ...ഞങ്ങൾ കണ്ടതാ ... ആരോ അവിടെ ഉണ്ടായിരുന്നു ... ഞാൻ ഒച്ച വെച്ചപോഴെകും ഓടി പോയി .... ഞങ്ങൾ മാത്രല്ല മീനാക്ഷിയും പറഞ്ഞു അവരുടെ റൂമിലും ഇതേ അനുഭവം ഉണ്ടായീന്ന് ... അവർ വന്ന് കയറിയപ്പോ തന്നെ കണ്ടതാ .... " " എന്നിട്ട് മീനാക്ഷിയും കൂട്ടരും എവിടെ ? അവരെ ഇങ്ങോട്ടേക് വിളിക്ക് ... ഞാൻ ചോദിക്കാം " റബ്ബീ ... പണി പാലും വെള്ളത്തിൽ ആണല്ലോ ..പണി മ്മകിട്ടാണെന്ന് മനസ്സിലായതും പയ്യെ അവിടുന്ന് വലിയാൻ നോക്കി... പക്ഷേ അകത്തേക്ക് കയറിയ അത്ര എളുപ്പം ആയിരുന്നില്ല ഈ കുരുക്കിൽ നിന്ന് രെക്ഷപെടുന്നത് ..... മ്മള് മീനാക്ഷിയെ നോക്കി നീ ആരോടേലും പറഞ്ഞോന്നു ചോധിച്ചപോ ഓള് അന്തസ്സായിട്ട് അതെന്ന് പറഞ്ഞു ... അതോ പറഞ്ഞത്‌ ക്ലാസ്സിലെ ന്യൂസ്‌ പേപ്പർനോടും ... ഓളാണ് ഇപ്പോ മിസ്സിനോട് ഇതൊക്കെ പറഞ്ഞേ .. അവൾ എന്തിനാ കുറിച്ചാ പറഞ്ഞേന്ന് നിങ്ങൾക്കൊക്കെ മനസിലായി കാണുമല്ലോ ... ഇന്നലത്തെ സംഭവം ആണ് .. " സൈനബ ... അവിടെ നിക്ക്... ഇതിന്റെ സത്യാവസ്ഥ പറഞ്ഞിട്ട് പൊക്കോ .. " മ്മള് നൈസിന് മുങ്ങാൻ പോയതും ടീച്ചർ പുറകീന്ന് വിളിച്ചതും ഒരുമിച്ചായിരുന്നു .. കൂടെ ഉള്ള നാല് കുരുപ്പുകളോട്‌ എന്ത് ചോദിച്ചാലും മിണ്ടരുതെന്ന് ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞിട്ട് ഞാൻ മന്ദം മന്ദം മുന്നിലേക്ക് പോകുന്ന പോലെ അഭിനയിച്ചു .... "അയ്യോ ... ഇവിടുന്ന് അനങ്ങാൻ പറ്റുന്നില്ല കേട്ടോ ... എന്തൊരു തിരക്കാ ... ഒന്ന് മാറിക്കേ .. ശോ നടന്നിട്ട് എത്തുന്നില്ലല്ലോ ... ഇനിയിപ്പോ എന്താ ചെയ്യാ ... അല്ലേൽ വേണ്ട ടീച്ചർ ചോദിക്ക് ഞാൻ ഇവിടെ നിന്നിട്ട് ഉത്തരം പറയാം " ഞാൻ ഈ പറഞ്ഞതൊക്കെ വളരെ വെത്യസ്തമായ രീതിയിൽ ആയത് കൊണ്ടും അവരുടെ തൊട്ടടുത് നിന്നിട്ട് മ്മള് ഇത്രയും ഉച്ചത്തിൽ പറഞ്ഞപ്പോ എല്ലാവർക്കും സംഗതി പിടി കിട്ടി ... ഇയ്യ് അങ്ങനെ കഷ്ടപെടണ്ടാന്ന് പറഞ് ഒറ്റ സെക്കൻഡിൽ എന്നെ ആൾക്കൂട്ടത്തിന് നടുവിൽ എത്തിച്ചു .... " ഇനി പറയ് ... ഇന്നലെ എന്താ ഉണ്ടായേ ? ഇതൊക്കെ നടന്നിട്ടും നിങ്ങളെന്താ ആരോടും പറയാതെ .... " "ആരാ പറഞ്ഞേ ആരോടും പറഞ്ഞില്ലാന്ന് .... മീനു ഇവളോട് പറഞ്ഞ് ജോലി ഭാരം കുറക്കുവായിരുന്നു .. ഇവളോട് പറഞ്ഞാൽ ഓള് അത് എല്ലാവരിലേക്കും എത്തിക്കുമെന്ന് ഞങ്ങൾക്ക് അറിയാം ... " മ്മള് ആ പിശാജ് ജസീലാനെ നോക്കി പറഞ്ഞപ്പോ ടീച്ചർ മ്മടെ ചെവിക്ക് പിടിച്ചു ... ഉരുണ്ട് കളിക്കാതെ കാര്യം പറയാൻ പറഞ്ഞിട്ട് എന്റെ മറുപടിക്കായി എല്ലാവരും ചെവിയും കൂർപ്പിച് നിന്നു ... " ഇന്നലെ എന്തുണ്ടാകാൻ.... ഒന്നും ഉണ്ടായില്ല ... " "ഇയ്യ് അങ്ങോട്ട് മാറി നിക്ക് ... ഞാൻ പറയാം " എന്ന് പറഞ് ഈ അലബലാതി ആമി മുന്നോട്ട് വന്ന് നടന്നതൊക്കെ വള്ളി പുള്ളി വിടാതെ പറഞ്ഞു .... ഓള് പറഞ്ഞതൊക്കെ സത്യമാണോന്ന് ടീച്ചർ ചോധിച്ചപോ മ്മള് ഇളിച്ചോണ്ട് ആണെന്നും അല്ലെന്നും തലയാട്ടി ..... പാവം മ്മടെ ചെക്കൻ ഇതൊന്നും അറിഞ്ഞിട്ടില്ലാലോ .... ടീച്ചർ ഹോട്ടൽ മാനേജരുമായി സംസാരിക്കാൻ പോയതും മ്മള് തടഞ്ഞു .... കാരണം ആ കോപ്പ് ജസീല തള്ളുന്നതാണെന്ന് മ്മക്ക് നല്ല ഉറപ്പാണ് .... കാരണം ഇന്നലെ ഞങ്ങൾ വന്ന് കയറിയപ്പോ റൂമിൽ ഉണ്ടായിരുന്നത് എന്റെ പുന്നാര കെട്ട്യോൻ ആണെന്ന് എനിക്ക് മാത്രല്ലേ അറിയൂ ... പൊട്ടത്തി മീനാച്ചി അവളോട് അത് പറഞ്ഞപ്പോ ഓള് ഓള്ടെതായ രീതിയിൽ തള്ളി മറിച്ചിടാൻ തുടങ്ങി ...ഇനി ഒരു അനുഭവം കൂടി ആർക്കേലും ഉണ്ടാകുവാണേൽ അപ്പോ പരാതി പെടാന്ന് പറഞ്ഞപ്പോ എല്ലാവരും അതിനോട് യോജിച്ചു... അങ്ങനെ മ്മള് തന്നെ മുൻകൈ എടുത്ത് എല്ലാവരെയും പിരിച് വിട്ടു .... പക്ഷേങ്കില് മ്മടെ ചങ്ങായിച്ചികൾക് എന്നെ ബല്യ വിശ്വാസം ആയത് കൊണ്ട് മ്മള് ഉരുണ്ട് കളിച്ചതിനു പിന്നിലെ കാരണം തിരക്കി ... " ഈ .... പറയണോ ? " മ്മള് നഖം കടിച്ചോണ്ട് മുഖത്തൊരു ഇളിയും ഫിക്സ് ചെയ്ത് ചോദിച്ചു .. " വേണം .... പറയണം " "അത് ഇന്നലെ നമ്മൾ വരുമ്പോ റൂമിൽ ഉണ്ടായിരുന്നത് ... എന്റെ ... എന്റെ ഇക്കായാടി പൊട്ടതികളെ " മ്മള് ഇക്കാന്ന് പറഞ്ഞപ്പോ നെഞ്ചത് കയ്യും വെച്ച് നെടുവീർപ്പിട്ടിട്ട് കിനാവ് കാണുന്ന പോലെ നിന്നു ... ഈ കാഴ്ച തീരെ ഇഷ്ടപെടാത്ത നാല് മോന്തായം കണ്ടപ്പോ മ്മള് പറഞ്ഞു വന്നത് കണ്ടിന്യു ചെയ്തു ... " നമ്മൾ എത്തുന്നതിനും അര മണിക്കൂർ മുന്നേ അവർ എത്തിയതാ .... കറക്റ്റ് ആയിട്ട് എങ്ങനെയാ നമ്മടെ റൂം കണ്ട് പിടിച്ചേനൊന്നും എനിക്ക് അറിയില്ല ... എനിക്ക് ഒരു സർപ്രൈസ് മാത്രമാണ് ഓൻ ഉദ്ദേശിചേ .... നമ്മൾ കാള വിളിക്കുന്നത് പോലെ അലറിയത് കണ്ടിട്ടാണ് ചെക്കൻ ലൈറ്റും ഓഫ്‌ ചെയ്ത് പുറത്തേക്ക് ഓടിയത് ... ഇപ്പോ നിനക്കൊക്കെ മനസിലായില്ലേ ഞങ്ങള്ക്ക് പിരിഞ്ഞിരിക്കാൻ പറ്റില്ലെന്ന്.. . ഞങ്ങൾ തമ്മിൽ കട്ട പ്രണയത്തിൽ ആണ് " അവസാനത്തെ ഡയലോഗ് പതിഞ്ഞ സ്വരത്തിൽ ആയിരുന്നു .... " നോ ...... " നാലെണ്ണവും ഒരുമിച്ച് വാ തുറന്നതും മ്മള് തിരിഞ്ഞ് പോലും നോക്കാതെ വാണം വിട്ട പോലെ ഓടി .... ഇപ്പോഴാ ഞാൻ ഓർത്തെ മ്മടെ ഹീറോനെ കാണുന്നില്ലല്ലോ ... ഓന്ക്ക് വിളിച് നോക്കാന്ന് കരുതി മ്മള് അപ്പോ തന്നെ ഫോൺ നോക്കിയതും കയ്യിൽ ഫോൺ ഇല്ലാ... റൂമിൽ വെച്ചിട്ട വന്നതെന്ന് മറന്നു ... ഓനെ തിരഞ് നടക്കുന്നതിന് ഇടയിൽ മ്മള് മ്മടെ ചങ്ങായീസിനെ കണ്ട് മുട്ടി ... " ആഹാ നിങ്ങൾ എവിടെ ആയിരുന്നു ? ഞാൻ നിങ്ങളെ നോക്കി നടക്കാൻ തുടങ്ങിയിട്ട് എത്ര നേരായീന്ന് അറിയോ .. വന്നേ നമുക്ക് അങ്ങോട്ടേക്ക് പോകാം " "ഹ്മ്മ്.. ഞങ്ങള്ക്ക് മനസിലായി നീ ഞങ്ങളെ തന്നെയാ തിരഞ്ഞു നടന്നതെന്ന് ... വാ പോകാം " ഈ പറഞ്ഞതിൽ ഒരു കളിയാക്കൽ മണകുന്നില്ലേ ... ഏയ് തോന്നിയതാവും എന്ന സമാധാനതിൽ മുന്നോട്ട് നീങ്ങി ... ഇവിടെ റിവെർ ഡ്രാഫ്റ്റിംഗ് ആണ് മെയിൻ അട്ട്രാക്ഷൻ ... ഇത് ഞാൻ പറഞ്ഞതല്ല ട്ടൊ മ്മടെ കുടവയറൻ മത്തായി പറഞ്ഞതാ .. അയാളും ഞങ്ങടെ കൂടെ വന്നിട്ടുണ്ട് ... എല്ലാത്തിന്റെയും ഹെഡ് ആയിട്ട് .. പക്ഷേ ആ ഹെഡിൽ ഒന്നുല്ലാന്ന് മാത്രം ... വെറും കഷണ്ടി ആണ് .. നെൽപ്പാടം നികത്തിയ പോലെ ... "അതേയ് കുട്ട്യോളെ... റിവർ ഡ്രാഫ്റ്റിംഗ് എന്ന് പറയുമ്പോ വെള്ളത്തിൽ ഒക്കെ ഇറങ്ങേണ്ടി വരില്ലേ ? " " ഇല്ല സൈനു ... നീ വെള്ളത്തിലേക്ക് ഇറങ്ങേണ്ട ... വെള്ളം നിന്റടുതേക് വരും .... ഹിഹിഹി " " കികികി ... നല്ല തമാശ ... ഹോയ്... ഹോയ്.. എന്തൊരു തമാശ ... ഒന്ന് ഇക്കിളി ആക്കി തരാമോ... ഞാനും കൂടെ ചിരിക്കട്ടേ ... " മ്മള് ആഹ് കോപ്പ് ഇൻഷാനെ കളിയാക്കി കൊണ്ട് ഇക്കിളി ആകാൻ ഓൾടെ മുന്നിൽ ചെന്ന് നിന്ന് കൊടുത്തു ... മ്മള് നിക്കേണ്ട താമസം മാത്രേ ഉണ്ടായിരുന്നുള്ളു ... " ചേ... വിട് ... എന്താ ഈ കാണിക്കുന്നേ ... " മ്മള് ചെന്ന് നിന്നത് ഇന്ഷാന്റെ മുന്നിൽ ആണെങ്കിലും മ്മളെ ഇക്കിളി പെടുത്തിയത് എന്റെ പുന്നാര ഇക്ക ആയിരുന്നു ... ഓന്റെ പെരുമാറ്റം കണ്ട് ഞാൻ ഞെട്ടി തരിച് നിന്നു ... അതും ഇത്രയും കുട്ട്യോൾടെ ഇടയിൽ വെച്ച് ... ഈ ചെക്കൻ കറക്റ്റ് സമയത്ത് എവിടുന്ന് പൊട്ടി മുളച്ചതാ റബ്ബേ ... " മിണ്ടാണ്ട് പോയെ ചെക്കാ... നാണം കെടുത്തല്ലേ .. " " നിന്നെ വല്ലാണ്ട് മിസ്സ്‌ ചെയ്ന്നു ... ഇതൊക്കെ കഴിഞ്ഞിട്ട് വായ്നോക്കി നിക്കാതെ നേരെ റൂമിലേക്ക് വന്നേക്കണം.. കേട്ടല്ലോ " എന്റെ ചെവിയിൽ ഓൻ മെല്ലെ മൊഴിഞ്ഞിട്ട് ഈ പഞ്ചായത്തിൽ പോലും എന്നെ കണ്ട പരിജയം കാണിക്കാതെ സ്ഥലം വിട്ടു ... ഓൻ പോയി കഴിഞ്ഞ് മ്മള് ചുറ്റിലും ഒന്ന് കണ്ണോടിച്ചപ്പോ എന്റെ വാലുകൾ മാത്രേ കണ്ടിട്ടുള്ളൂ .. ഭാഗ്യത്തിന് വേറാരും നഹീ... നഹീ ... 😉 റിവർ റാഫ്റ്റിംഗ് ഒക്കെ കഴിഞ്ഞ് കരയിലേക്ക് കയറുമ്പോ നന്നായി നനഞ്ഞിരുന്നു ...അത്കൊണ്ട് പുറത്ത് നിക്കാതെ നേരെ റൂമിലേക്ക് പോയി .... ഡ്രസ്സ്‌ ചെയ്ഞ്ച് ചെയ്ത് പുറത്തേക്ക് വന്നപ്പോ കണ്ടത് ആടി തിമിർത്തു വരുന്ന മ്മടെ ചെക്കനേയും ഓന്റെ വാലുകളെയുമാണ് ... ഈ പഹയന്മാർ എന്റെ കണ്ട ഭാവം പോലും നടിക്കാതെ പോകുന്ന കണ്ടിട്ട് ഞാൻ കണ്ണും മേലോട്ട് വെച്ച് വായും പൊളിച് നിന്നു ....ഇവർക്കിത് എന്താ പറ്റിയെ... കണ്ടാൽ ഉടൻ പെങ്ങളേന്ന് വിളിച് അടുത്തേക്ക് വരുന്ന റോസി ആയിരുന്നു ... അവരുടെ പുറകെ ചെന്നാലോന്ന് തോന്നിയെങ്കിലും റിസ്ക് എടുക്കണ്ടാന്ന് വിജാരിച്ചു ... ഓൻ മ്മടെ കെട്ട്യോൻ ആണെന്ന് ക്ലാസ്സിലെ സകല തെണ്ടികൾക്കും അറിയാം.. പിന്നെ ആ മത്തായിക്കും ടീച്ചേർസിനും അറിയാം ... അവരുടെ മുന്നിൽ പെട്ടാൽ രണ്ടാളും നാണം കെടും.. സോ ഇങ്ങനെ തന്നെ പോകുന്നതാ നല്ലത് ..... പിന്നീട് മ്മള് ഓനെ കണ്ടിട്ടേ ഇല്ലാ... അവർ വേറെ എവിടെക്കൊയോ പോയി.. ഞങ്ങടെ ക്യാമ്പ് ഫയർ കൂർഗിൽ ആണ് സെറ്റ് ചെയ്തിരുന്നത് .... രാത്രിയിൽ അതിന് വേണ്ടിയുള്ള ഒരുക്കങ്ങൾ ഒക്കെ കഴിഞ്ഞ് റൂമിന്റെ പുറത്ത് വായിനോക്കി നിന്നപോ ഓൻ ഊരു ചുറ്റൽ ഒക്കെ കഴിഞ്ഞിട്ട് ഹോട്ടലിലേക്ക് കയറുന്നത് കണ്ടു ... അവരെ കണ്ടതും മ്മള് ഗ്രൗണ്ട് ഫ്ലോറിലേക്ക് ഇറങ്ങി ചെന്നു ... അന്നേരം ആരും അവിടെ ഇല്ലാണ്ടിരുന്നത് കൊണ്ട് വല്യ സീൻ ഒന്നും ഉണ്ടായില്ല... എന്നെ കണ്ടപ്പോ ഓൻ ഒഴിച് ബാക്കി എല്ലാവരും ഒരു പുഞ്ചിരി സമ്മാനിച്ചു ... "എന്ത് പറ്റി രമണാ .. ഇവിടെയും കപ്പൽ മുങ്ങിയോ? ഒരു ഉഷാർ ഇല്ലാത്ത പോലെ ആണല്ലോ .. " "ഒന്നുല്ല രമണി ... നല്ല തലവേദന .. ഒന്ന് കിടക്കണം ... നിങ്ങൾ പോകാറായോ ? ബാക്കി കുട്ട്യോൾ ഒക്കെ എവിടെ ? " "അവർ റെഡി ആകുന്നേയുള്ളു ... ഞാൻ നിങ്ങളെ കണ്ടപ്പോ താഴേക്ക് ഇറങ്ങിയതാ ... ഓക്കേ.. അപ്പോ മോൻ പോയ്‌ റെസ്റ്റ് എടുക്ക് ... ഞാൻ പോട്ടെ ... " "നീ എവിടെ പോണു ? മര്യാദയ്ക്ക് എന്റെ കൂടെ വാ... ഈ രാത്രിയിൽ എവിടെയും പോകണ്ട .. എന്റെ ഭാര്യയെ സംരക്ഷിക്കേണ്ടത് എന്റെ ഉത്തരവാദിത്വം ആണ് ... " "എവിടെ വരാൻ... ഒന്ന് പോയെ കളിക്കാതെ ... " എല്ലാം പറഞ്ഞ് കഴിഞ്ഞിട്ട് ഒരു കൂട്ട ചിരി ആയിരുന്നു... എല്ലാവരും ഒരുമിച്ച് നിന്ന് എന്നെ വാരുന്നതാണെന്ന് മ്മക്ക് ആദ്യമേ തോന്നിയതാ.... ഓൻ മ്മടെ കയ്യിൽ പിടിച് വച്ചതും എന്നെ കൊണ്ട് കഴിയുന്നത് പോലെ രക്ഷപെടാൻ നോക്കി ... പിന്നിൽ നിന്ന് അനസിക്ക പൊക്കിയെക്കെന്ന് പറഞ്ഞതും ഓൻ മ്മളെ പൊക്കി എടുത്ത് ലിഫ്റ്റിനകത്തിട്ടു .... സെക്കന്റ്‌ ഫ്ലോർ എത്തി ലിഫ്റ്റ് ഓപ്പൺ ആയതും ഞങ്ങൾ എല്ലാവരും ഒരുമിച്ച് മുഖത്തോട് മുഖം നോക്കി ... പെട്ടെന്ന് എന്നെയും കൊണ്ട് ഓൻ പിന്നിലേക്ക് നീങ്ങിയപ്പോ ഞങ്ങളെ മറച്ചു കൊണ്ട് ബാക്കി നാലുപേർ മുന്നിൽ നിന്നു .. ഈ പഹയൻ ഇവിടെയും റൊമാൻസ് ആണ് ... ആരും കാണാതിരിക്കാൻ മ്മള് ഓനിലേക്ക് പറ്റി ചേർന്ന് നിന്നപോ അതങ്ങ് നന്നായി മുതലെടുത്തു .... ഓന്റെ ചുടു നിശ്വാസം എന്റെ മുഖത്ത് അടിക്കുമ്പോ എന്തൊക്കെയോ ഫീൽ ചെയ്തിട്ട് മ്മള് മുഖം താഴ്ത്തി നിന്നു ... " മുകളിലേക്കാണോ " " ഹ... ഞങ്ങൾ മുകളിലേക്കാ .. " "ഓക്കേ ... " ഗ്രൗണ്ട് ഫ്ലോറിറിലോട്ട് പോകാൻ നിന്ന ടീച്ചേഴ്സും കുട്ടികളും ആയിരുന്നു അത് ... അവർ ആകും എന്ന് ഉറപ്പുള്ളത് കൊണ്ട് തന്നാണ് ഞാൻ ഒളിച്ചു നിന്നതും ... " സമയം കഴിഞ്ഞു .... ഇപ്പോ ഞങ്ങൾ മാത്രേ ഉള്ളൂ .. " ഞങ്ങളെ ആക്കി ചുമച്ചു കൊണ്ട് കൽഫാൻ ഇക്ക പറഞ്ഞപ്പോ മ്മള് വാ പൊത്തി ചിരിച്ചിട്ട് ഓനിൽ നിന്നും വിട്ട് നിന്നു .... അവിടെ എത്തി ലിഫ്റ്റ് ഓപ്പൺ ആയതും ഞാൻ താഴേക്ക് ഇറങ്ങി ഓടാൻ ഒരു ശ്രമം നടത്തി ... ഈ ചെക്കൻ സ്കാർഫിൽ പിടിച് വലിച്ചതും മ്മള് മൂടിടിച് താഴെ വീണു .... " ഹിഹിഹി ... വെട്ടി ഇട്ട പോത്തിനെ പോലെ ഉണ്ടല്ലോ ... " "അത് ഇങ്ങടെ കെട്ട്യോൾ മെഹ്‌സൂ ആണ് ... എല്ലാവരും ചേർന്ന് ഒരുമിച്ച് ഇറങ്ങിയേകുവാ എന്നെ മെനക്കെടുത്താൻ .. " അവരോട് കലിപ്പായി ഞാൻ പൊടിയും തട്ടി ചാടി എഴുന്നേറ്റതും എന്നോടൊന്ന് അനുവാദം പോലും ചോദിക്കാതെ റൂമിലേക്ക് വലിച്ചെടുത്തോണ്ട് പോയി .. വലിച്ചെടുത്തോണ്ട് പോയീന്ന് വെറുതെ പറഞ്ഞതല്ല ട്ടോ .... രക്ഷപെടാനുള്ള ശ്രമതിന്റെ അവസാന ഭാഗമായി ഞാൻ നിലത്ത് മുട്ട് കുത്തി ഇരുന്നു... അപ്പോ ഓന് എന്നെ കൊണ്ട് പോകാൻ പറ്റില്ലാലോ ...പക്ഷേ ഞാൻ വിചാരിച്ചതിലും അപ്പുറമാണ് ഓന്റെ ബുദ്ധിന്ന് മനസിലായത് ഓൻ എന്നെ അവിടുന്ന് വലിച്ചിഴച് കൊണ്ട് പോയപ്പോ ആണ് ... റൂമിൽ കയറ്റി ഡോർ ലോക് ചെയ്തിട്ട് ഓൻ എനിക്ക് നേരെ തിരിഞ്ഞു ... " അയ്യേ ... എന്തൊരു വൃത്തികേട് ആണിത് ... നിങ്ങൾ അഞ്ച് ആണുങ്ങളും ഞാനും ... ആരേലും കണ്ടാൽ എന്ത് വിചാരിക്കും .... ഷെയിം ഷെയിം ... ഞാൻ ഒന്ന് ഉറക്കെ നില വിളിച്ചാൽ അഞ്ച് പേരും നാറി നാണംകെടും... വേണോ അത് ? വേണ്ടെങ്കിൽ മര്യാദക്ക് എന്നെ തുറന്ന് വിട് " " നിന്നെ ഇവിടേക്ക് കൊണ്ട് വന്നത് ഞങ്ങളല്ല.. നിന്റെ ഭർത്താവ് തന്നെയാ .. അവന്റെ ആവശ്യം എന്താന്ന് വെച്ചാൽ അത് നടത്തി കൊടുത്തിട്ട് പൊക്കോ " "അയ്യേ ... റോസി ഇങ്ങക്ക് നാണമില്ലേ എന്നോട് ഇങ്ങനൊക്കെ പറയാൻ .... നിങ്ങളൊക്കെ നിക്കുമ്പോ ഞാൻ എങ്ങനെ ? ഇതിനൊക്കെ ഒരു പ്രൈവസി വേണ്ടേ .... " രക്ഷപെടാൻ പറയുന്നതൊക്കെ എനിക്ക് പണികളാകാൻ തുടങ്ങിയല്ലോ പടച്ചോനെ ... "ഓഹോ...ഞങ്ങൾ കാരണം അവന് കിട്ടാനുള്ളത് നഷ്ടമാകരുത് ... ഞങ്ങൾക്കോ എല്ലാം മിസ്സ്‌ ആയി.. അവനെങ്കിലും കിട്ടിക്കോട്ടെ " എന്ന് പറഞ് അവർ പുറത്തേക്ക് ഇറങ്ങി പോയി ... അതോടെ ഇവിടൊരാൾടെ അഹങ്കാരം കൂടി .. " വേഗം തന്നിട്ട് പൊക്കോ .... ഇല്ലെങ്കിൽ ഇന്നിവിടുന്ന് നീ എങ്ങോട്ടും പോകില്ല " "പറ്റില്ല... പറ്റില്ല.... പറ്റില്ല ... എന്റെ കയ്യിൽ സ്റ്റോക് ഇരിപ്പില്ല.. ഇന്നലത്തോടെ തീർന്നു പോയി .. " " അത്രേ ഉള്ളൂ.. എന്റെ കയ്യിൽ ആവശ്യത്തിലേറെ സ്റ്റോക് ഇരിപ്പുണ്ട്... ഓരോന്നായിട്ട് പുറത്ത് എടുക്കട്ടേ " "എന്ത് ? 😲 " " കുന്തം ... എനിക്ക് തലവേദനിക്കുന്നു ... നീ മസ്സാജ് ചെയ്ത് തന്നാൽ .... " " അതാണോ കാര്യം .... ഓ തലവേദനേ ... നീ ഇവിടെ നിന്നും ഒഴിഞ്ഞു പോ ..വേഗം പോ " മ്മള് ഓന്റെ നെറ്റിയിൽ കൈ വെച്ച് രണ്ട് മൂന്ന് തവണ സ്പീഡിൽ തിരുമ്മി കൊടുത്തു ..... " ഇനി ഞാൻ പൊക്കോട്ടെ ? " " നിനക് ഞാനാണോ അതോ അവരാണോ വലുത് ... ഇപ്പോ പറയണം " " വലുപ്പ ചെറുപ്പം അളകാൻ ആണെങ്കിൽ എന്നെ വീട്ടിൽ ഇരുത്തിയ പോരായിരുന്നോ ... എനിക്ക് എല്ലാവരെയും വേണം ... പിന്നെ ഇങ്ങളെ കാണുന്നതിന് മുന്നേ എന്റൊപ്പം ഉണ്ടായിരുന്നവരാ അവരൊക്കെ .. " "ഓഹ് അപ്പോ എന്നെ വേണ്ട ല്ലേ " " എല്ലാം അറിഞ്ഞു വെച്ചിട്ട് എന്നോട് മനഃപൂർവം തല്ലുണ്ടാകുന്നതല്ലേ ... എന്റെ മനസ്സിൽ ആർകൊക്കെയ സ്ഥാനം ഉള്ളതെന്ന് ഇങ്ങക്ക് നന്നായിട്ട് അറിയാം ... ഞാൻ ആരെയാ ഒത്തിരി ഇഷ്ടപെടുന്നതെന്നും അറിയാം ... എന്നിട്ട് ചിങ്ങികൊണ്ട് നിക്കുവാ ഹംക്.. " ഓനോട്‌ തർക്കിച്ചു നിക്കുന്നതിന് ഇടയിൽ മ്മടെ ഫോണിലോട്ട് ഓരോരുത്തരായി മാറി മാറി വിളിക്കാൻ തുടങ്ങി ... കോൾ അറ്റൻഡ് ചെയ്യാൻ പോലും സമ്മതിക്കാതെ ഓൻ മ്മളെ ദേഷ്യം പിടിപ്പിച്ചോണ്ടിരുന്നു ... " ദേ ... എന്നെ കാണാഞ്ഞിട്ട് വിളിക്കുന്നതാ ...അവർ ഇപ്പോ ഇവിടേക്ക് എത്തും ... അതിന് മുൻപ് എനിക്ക് പോണം... പ്ലീസ് .. " മ്മള് ചിണുങ്ങി കൊണ്ട് ഓനോട്‌ കെഞ്ചി പറഞ്ഞപ്പോ ചിരിച്ചോണ്ട് പൊക്കോന്ന് പറഞ്ഞു ... " ചോ ച്വീറ്റ് ഹബ്ബി ... " ഓന്റെ കവിളിൽ ഒരു പിച്ചും കൊടുത്ത് ചെക്കന്റെ മനസ്സ് മാറുന്നതിനു മുൻപ് സ്കൂട്ടായി ... എന്നെ വെയിറ്റ് ചെയ്ത് നിന്നവരോട് ഒരു സോറിയും പറഞ് ക്യാമ്പ് ഫയർ അറേഞ്ച് ചെയ്തേക്കുന്നിടത്തേക്ക് പോയി .... ഈ നേരം പറയാൻ പാടുണ്ടോന്ന് അറിയില്ല... ഇതിപ്പോ ഇവളുമ്മാരോട് ആണ് പറയുന്നതെങ്കിൽ എന്നെ ഇവിടെ കുഴിച്ചു മൂടും... സോ നിങ്ങളോട് പറയാം ..... ഈ ഒരു ചുറ്റുപാട് കണ്ടപ്പോ ഓൻ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നി പോയി ... പിന്നെ മ്മടെ ചെക്കൻ പറയുന്നത് പോലെ എൻജോയ് ചെയ്യാൻ കിട്ടുന്ന അവസരം പാഴാക്കാൻ പാടില്ല... അതും മ്മടെ ചങ്ക് ചങ്ങായീസിന് ഒപ്പം... ഈ അവസരങ്ങൾ ഒക്കെ എപ്പോഴും കിട്ടണം എന്നില്ലല്ലോ... കെട്ട്യോനെ പോലെ തന്നെ കൂട്ടുകാർക്കും മ്മടെ ജീവിതത്തിൽ പ്രാധാന്യം കൊടുക്കുന്നുണ്ട് ... പിനീട് ഒരു നിമിഷം പോലും പാഴാക്കാതെ ഞങ്ങടെ കലാ പരിപാടികൾ തുടങ്ങി പാട്ടും കൂത്തും ഒക്കെ ആയിട്ട് .... ശെരിക്കും അടിച്ചു പൊളിച്ച നിമിഷങ്ങൾ ... ഓരോന്നിന്റെ പാട്ടും ഡാൻസും .. ചിലതൊക്കെ കണ്ടിട്ട് ചിരിച് ചിരിച് കണ്ണിൽ നിന്ന് വെള്ളം വന്നു ... അമ്മാതിരി പെർഫോമൻസ് ആണ്... പക്ഷേ ഒരു ക്യാമ്പ് ഫയറും മ്മടെ മൂൺ ലൈറ്റ് ടിന്നെറിന്റെ അത്ര വരില്ല ട്ടൊ ... രാത്രി വളരെ വൈകിയാണ് എല്ലാം കഴിഞ്ഞ് റൂമിൽ എത്തിയത് ... രണ്ട് മണിയൊക്കെ കഴിഞ്ഞിരുന്നു ... ഓനെ വിളിക്കാൻ ഫോൺ എടുത്തിട്ട് വേണ്ടാന്ന് വെച്ചു.. ചിലപ്പോ ഉറങ്ങിയിട്ടുണ്ടാകും ... എന്നാലും സാരമില്ല വിളിച് നോക്കാം .... " ഹെലോ ... ഇങ്ങള് ഉറങ്ങിയില്ലേ " "ഇല്ലാലോ .... ഞങ്ങള്ക്ക് ഇവിടെ ചെറിയ ജോലി ഇണ്ട് .. തുടങ്ങിയിട്ട് ഒരുപാട് നേരായി ഇതുവരെ കഴിഞ്ഞിട്ടില്ല ... " "ഏഹ് .... അതെന്ത് പണി " " ഞങ്ങൾക്കും എന്ജോയ്മെന്റ് ഒക്കെ വേണ്ടേ ... ബാക്കി ഒക്കെ നീ ഊഹിച് എടുക്ക് ... തത്കാലം മോള് ഫോൺ വെക്ക് ... ഇവന്മാർ ദേ എനിക്ക് തരാതെ തീർക്കാൻ നോക്കുന്നു ... അപ്പോ ഗുട്നയ്റ്റ് ... ടാ തെണ്ടി റോസി ... എനിക്കും കൂടി താടാ ... " ഏഹ് ... അവിടെ എന്തായിരിക്കും... സംസാരം കേട്ടിട്ട് ആകെ അലമ്പാണ് .... മ്മള് എന്ത് ചെയ്യണമെന്ന് ഓർത്ത് കൂടെ ഉള്ളതിനെ നോക്കിയപ്പോ അവരൊക്കെ ഉറക്കിന്റെ വക്കിൽ എത്തിയിരുന്നു .. ആമി മാത്രമാണ് ഉറങ്ങാതെ ഫോണിൽ കുത്തി ഇരുന്നത് .. അവളോട് എന്തായിരിക്കും എന്ന് ചോധിച്ചപോ ഓള് പറഞ്ഞ ഉത്തരം കേട്ട് എനിക്കൊരു തൊഴി കൊടുക്കാൻ തോന്നിയതാ ... " പിന്നേ ഡ്രിങ്ക്സ് ... അതൊന്നും ഓന്റെ ലിസ്റ്റിൽ ഇല്ലാത്തതാ ... നീ എന്നെ കൂടി ടെൻസ്ഡ് ആകല്ലേ " "പറയാൻ പറ്റില്ല മോളേ ... അവര് മാത്രം ഉള്ളപ്പോ " ഓള് സംശയ രൂപേണ എന്നെ നോക്കിയപ്പോ മ്മക്കും അങ്ങനൊരു ഡൌട്ട് വന്നു ... " ഏയ് ... ആയിരിക്കില്ല... ആണെങ്കിൽ ഓനെ ഞാനിന്ന് കൊല്ലും " ഓളെയും കൂട്ടി അപ്പോ തന്നെ ഞാൻ അവരുടെ റൂമിലേക്ക് പോയി ... ആരേലും കണ്ടാൽ പ്രശ്നം പ്രശ്നം ആകുമെന്ന് പറഞ് ഈ കുരിപ് ശല്യം ചെയ്തപ്പോ നേർത്തേ ബാക്കി വെച്ച തൊഴി കൊടുത്തിട്ട് മിണ്ടാണ്ട് കൂടെ വരുത്തിച്ചു.. ഇപ്പോ മ്മക്ക് വല്ലാത്ത ധൈര്യം ആണ് ... ആര് കണ്ടാലും പ്രശ്നമില്ല .... ഡോർ മുട്ടിയിട്ട് തുറക്കാതായപ്പോ മ്മള് ഡോർ തുറന്ന് അകത്തേക്ക് കയറി .... അപ്പോ ഇവിടെ കാര്യമായ എന്തോ പരിപാടിയിൽ തന്നാണ് ... അകത്തു കയറി ബെഡിൽ നോക്കിയപ്പോ ഒരാൾ സുഖ ഉറക്കത്തിൽ ... ബാക്കി ചെക്കന്മാര് നിലത്ത് വട്ടം കൂടി ഇരിപ്പുണ്ട് ....ഞങ്ങൾ വന്നതൊന്നും അറിഞ്ഞിട്ടേ ഇല്ലാ... ഇവന്മാരെ ഞാൻ നിന്ന് പഞ്ഞിക്കിടും.. " എടോ ചതിയന്മാരെ ..... " എന്റെ വിളി കേട്ടതും ഈ ചെക്കന്മാര് ഞെട്ടി തരിച് പുറകോട്ട് നോക്കി ...ഈ സമയത്ത് ഞങ്ങളെ ഇവിടെ കണ്ടതിന്റെ ഞെട്ടൽ ഓരോരുത്തരുടെയും മുഖത്ത് കാണാനുണ്ട് ... പക്ഷേ അവരേക്കാൾ ഷോക്ക് ആയി നിന്നത് ഞാനാണ് ... " നിങ്ങൾ ?? " "ഹ.. ഞങ്ങൾക്കെന്താ ?? " "നിങ്ങൾ ലുഡോ കളിക്കുവായിരുന്നു അല്ലേ .. " "കളിക്കുവായിരുന്നു അല്ല.. കളിചോണ്ടിരിക്കുന്നു ... " റോസീന്റെ ഫോണിൽ നാലും കൂടി ഇരുന്ന് കളിക്കുവായിരുന്നു .... മ്മള് ആമിയെ ഒന്ന് അടിമുടി നോക്കിയപ്പോ ഓള് നൈസ് ആയിട്ട് ഇളിച് കാണിച്ചു ... " അല്ല ... നീ എന്താ ഇപ്പോ ഇങ്ങോട്ട് വന്നേ ?ഇവനെ കാണാണ്ട് ഇരിക്കാൻ വയ്യാതായോ " "ഏയ്.. അല്ല അനസിക്ക.. ഞാൻ ചുമ്മാ... വെറുതെ .... ഉറക്കം... ബോർ ... " "നീ എന്തൊക്കെയാടി പറയുന്നേ ... എന്താ നിന്റെ പ്രശ്നം .. " മ്മടെ ചെക്കൻ ഇരുന്നിടത്തിന്ന് എഴുന്നേറ്റ് വന്ന് എന്റെ തലയിൽ ഒരു കൊട്ട് തന്നു ... മ്മള് തല തടകി കൊണ്ട് ഓനെ നോക്കി .. " കൽഫാൻ ഇക്ക എന്താ കിടക്കുന്നെ .. ഓന് ഇതിനോടൊന്നും താത്പര്യം ഇല്ലേ " "ഹിഹി... അവന്റെ കിടത്തം കണ്ടിട്ട് നിനക്ക് അങ്ങനാണോ തോന്നുന്നേ ? ആദ്യം കളിച്ചപ്പോ അവൻ തോറ്റു .. അടുത്ത കളിക് കൂട്ടാത്തത് കൊണ്ട് പിണങ്ങി കിടക്കുന്നതാ ... പൊട്ടൻ " റോസി പറയുന്ന കേട്ടിട്ട് ഞാനും ആമിയും ചിരി വന്നിട്ട് വായും പൊത്തി നിന്നു ... " കുട്ടിക്കളി മാറിയിട്ടില്ല നാലിനും ... കൂടെ ഒരു കുട്ടി വരാൻ സമയം ആയി .... പോയ്‌ കിടന്ന് ഉറങ്ങാൻ നോക്ക് ... ഞാൻ പോണു ... ഗുഡ് നയ്റ്റ് .. " എന്റെ പിന്നാലെ ഓനും ഞങ്ങളോടൊപ്പം വന്നു ... കൂടെ വരേണ്ട ആവശ്യമില്ല ഞങ്ങൾ പൊക്കോളാമെന്ന് പറഞ്ഞിട്ട് ഓനത് മൈൻഡ് ചെയ്തതെ ഇല്ല.. " എന്റെ ഭാര്യയുടെ സുരക്ഷ.. എന്റെ ഉത്തരവാദിത്വം .. മോള് നടക്ക് .. " എന്ന് പറഞ് എന്റെ കയ്യും പിടിച് സ്റ്റെയർ ഇറങ്ങി ... ഈ കോപ്പ് ആമി ഞാൻ വരുന്നത് കാക്കാതെ ഞങ്ങള്ക്ക് മുന്നേ ഓടി ചാടി ഇറങ്ങുന്നുണ്ട്... ഈ നേരത്ത് പുറത്ത് ആരും ഇല്ലാത്തത് കൊണ്ട് ഞങ്ങൾ രക്ഷപെട്ടു ... ഞങ്ങൾ റൂമിൽ കയറി ഡോർ അടക്കാൻ പോയതും എന്നോട് വിളിക്കാമെന്ന് ആംഗ്യം കാണിച്ചിട്ട് ഓൻ പോയി ... ഫ്രഷ് ആയി ഇറങ്ങിയിട്ട് മ്മള് ഓനെ വിളിച്ചു .. എന്റെ കോളിന് വേണ്ടി കാത്തിരിക്കുന്ന പോലെ തോന്നി .. ഫസ്റ്റ് റിങ്ങിൽ തന്നെ അറ്റൻഡ് ചെയ്തു.. പ്രതേകിച് ഒന്നും പറയാൻ ഉണ്ടായിട്ടല്ല... ചുമ്മാ ഓരോന്ന് സംസാരിച്ചു ... ഓനോട്‌ സംസാരിച് കിടന്ന് എപ്പോഴോ ഞാൻ ഉറങ്ങിയിരുന്നു ... ************************************ എന്തൊക്കെ മിസ്സ്‌ ചെയ്താലും അവള്ടെ പൊട്ടത്തരം മ്മക്ക് മിസ്സ്‌ ചെയ്യാൻ പറ്റില്ല ... ഒരു നേരം തല്ല് കൂടിയില്ലേൽ വല്ലാത്ത വിഷമം ആണ് .... ഓളോട് സംസാരിച് കിടന്ന് ഇടക്ക് എപ്പോഴോ ഞാൻ ഉറങ്ങിയിരുന്നു ... രാവിലെ എഴുന്നേറ്റ് നോക്കുമ്പോ കോൾ കട്ടായിട്ടില്ല ... അപ്പോ അവളും ഉറങ്ങി പോയിട്ടുണ്ടാകും ... ഇന്ന് ഞങ്ങൾ പോകുന്നത് മൈസൂർലേക്കാണ് ... ഞങ്ങൾ എന്ന് പറയുമ്പോ ഞങ്ങൾ ... സൈനുവും അങ്ങോട്ടേക്കാണ്‌ ... മൈസൂരിലെ സൂ യിലാണ്‌ ആദ്യം പോയത് ... ഞങ്ങൾ അവിടെ എത്തി ഒരുപാട് നേരം കഴിഞ്ഞിട്ടാണ് അവരുടെ ബസ് എത്തിയത് ... അവർ ബസിൽ നിന്ന് ഇറങ്ങുന്നത് കണ്ടതും ഞാൻ അവന്മാരെയും വിളിച്ചോണ്ട് അകത്തേക്ക് കയറി ... ആർക്കും സംശയം തോന്നാൻ പാടില്ലാലോ .. ഇതിനകത്തേക്ക് കയറേണ്ട ആവശ്യം തീരെ ഇല്ല.. ഇവന്മാരുടെ മുഖത്തേക്ക് നോക്കിയാൽ മതി .. എല്ലാത്തിനും ഒരേ ലുക് ആണ് ... ഭാര്യമാർ കൂടെ ഇല്ലാത്തത് കൊണ്ടും വായ് നോക്കാൻ ഒട്ടും അറിയാത്തത് കൊണ്ടും ഞങ്ങൾ വളരെ ഡീസന്റ് ആയിരുന്നു .. മുഖം ഉയർത്തി ഒരൊറ്റ പെണ്ണിനെ നോക്കിയിട്ടില്ല .... 😎 ഞങ്ങൾ അങ്ങനെ ആടി പാടി നടക്കുമ്പോ കുറെ പൊമ്പളകളകള... ചേ... കുറെ പൊമ്പളകളുടെ കലപില കേട്ട് നോക്കുമ്പോ ഞങ്ങടെ തൊട്ട് പിന്നാലെ ഒരു ലോഡ് മൊഞ്ചത്തികൾ... പക്ഷേ മ്മക്ക് ഒന്നിനും ഭാഗ്യം ഉണ്ടായില്ല ... " റബ്ബേ .... സൈനു ... മക്കളെ ഡീസന്റ് ആയിക്കോടാ ... പണി ഏത് വഴിക്കാ വരുന്നേന്ന് പറയാൻ പറ്റില്ലാ ... " ഒരു സൈറണും മുഴക്കി ഞാൻ ഓളെ നോക്കിയപ്പോ പെണ്ണ് കട്ട കലിപ്പിൽ ... ഞങ്ങടെ നേരെ ഓപ്പോസിറ്റ് ആയിട്ട് അവരും നടന്നു ... പതിയെ... പതിയെ ഞങ്ങൾ രണ്ടാളും കൂട്ടത്തിൽ നിന്നും പിൻവലിഞ്ഞു ...അവരുടെയൊക്കെ കണ്ണ് വെട്ടിച് ഞങ്ങൾ വേറെ വഴിക്ക് പോയി ... " നമ്മൾ എന്താടോ ഇങ്ങനെ .. " "എങ്ങനെ " "ഏയ് ... ഒന്നുല്ല .. " നടന്നിട്ട് കാല് വേദനിച്ചപ്പോ കുറച്ച് നേരം റെസ്റ്റ് എടുത്തു ... ആരും കാണാതിരിക്കാൻ ഓള് മുഖം ഫുൾ കവർ ചെയ്തിട്ടാണ് ഇരുന്നേ ... കൂട്ടം തെറ്റി പോയ ഞങ്ങളെ തിരഞ് ചങ്ങായിമാർ എത്തിയപ്പോ ഒരു ഇളിയും സമ്മാനിച് അവരെ സ്വീകരിച്ചു ... മ്മക്ക് അതിന് റോസീന്റെ വായീന്ന് ആവശ്യത്തിനും അതിൽ അധികവും കിട്ടി ... ഒക്കെ കേട്ടു നിന്നു എന്നല്ലാതെ ഞാൻ വാ തുറന്നില്ല ... പിന്നീട് ഞങ്ങൾ എല്ലാവരും ഒരുമിച്ചാണ് പോയെ .... ഇപ്പോ ഓൾടെ കൂട്ടുകാരും എന്റെ ചങ്ങായിമാരും കട്ട കമ്പനി ആയി ... പരിചയപ്പെടുത്തിയ ഞാൻ പുറത്തും .... " അപ്പോ സൈനു ... ഞങ്ങൾ പോട്ടെ ... ഈൻഷാള്ളാഹ് വീട്ടിൽ വരുമ്പോ കാണും ... " "എവിടെ പോണു ? അപ്പോ ഇവിടുന്ന് വീട്ടിലേക്ക് പോകുവാണോ? " "ആന്നേ ... ഭാര്യ പോകുന്നിടതൊക്കെ കൂടെ വന്നാലേ ഇവന്മാർ എന്നെ കൊജ്ഞാണൻ എന്ന് വിളിക്കും ... അതിന് എനിക്ക് തീരെ താല്പര്യം ഇല്ലാ ... ഇനി ഒരു രണ്ട് ദിവസം കൂടി അല്ലേ ... അടിച് പൊളിച്ചിട്ട് നീ അങ്ങ് പോന്നേക്ക് ... നമുക്ക് അവിടെ വെച്ച് പാക്കലാം ... " ഓളോട് യാത്രയും പറഞ് കാറിൽ കയറുമ്പോ മ്മള് ഓൾടെ മുഖം ശ്രദ്ധിച്ചതാ ... കടന്നൽ കുത്തിയ പോലെ ഉണ്ട് ... എന്റെ തീരുമാനം ഒട്ടും ഇഷ്ടപെട്ടിട്ടില്ല എന്ന് തോന്നുന്നു ... ഇങ്ങനെ ഓള് നിക്കുന്നത് കണ്ടിട്ട് എനിക്ക് പോകാൻ പറ്റില്ലാല്ലോ ... കാറിൽ നിന്ന് ഇറങ്ങി ഓൾടെ അടുത്തേക്ക് ചെന്നു ... കെട്ടിപിടിച് കവിളത് ഒരു ചുംബനവും കൊടുത്ത് ഞാൻ തിരികെ കാറിൽ കയറി ... ഇപ്പോ ഓള് ഒടുക്കത്തെ ഹാപ്പി ... ഹാപ്പീന്ന് പറഞ്ഞാൽ പോരാ അത് കാണുക തന്നെ വേണം ... പരസ്യമായി മ്മള് ഇതൊക്കെ നടത്തിയതിന്റെ എല്ലാ ഞെട്ടലും ആ മുഖത്തുണ്ട് ... ഇനി മ്മക്ക് ഇവിടുന്ന് പോകുന്നതിൽ നോ പ്രോബ്ലം ... ************************************** അഞ്ച് ദിവസത്തെ ട്രിപ്പ്‌ കഴിഞ്ഞ് ഞങ്ങൾ ഇതാ നാട്ടിലേക്ക് പൊക്കോണ്ടിരിക്കുന്നു ... ഓൻ കോളേജിന് മുന്നിൽ ഹാജർ ആയിട്ടുണ്ടെന്ന് നേർത്തേ വിളിച്ചപ്പോ പറഞ്ഞിരുന്നു .... കോളേജ് ഗെയ്റ്റ് കടന്നതും എല്ലാവരും ഒരുമിച്ച് കൂകി വിളിച്ചു ... നാട്ടിൽ എത്തിയതിന്റെ സന്തോഷവും ഈ ട്രിപ്പ്‌ അവസാനിച്ചതിന്റെ നിരാശയും ഒക്കെ ഉണ്ടായിരുന്നു ... " മുതലാളി .... ജങ്ക.. ജക.. ജക ... ഞാൻ എത്തി .. " ഓൻ നിക്കുന്നത് കണ്ടപ്പോ മ്മള് തലയും കയ്യും ഒക്കെ പുറത്തേക്കിട്ട് ഓനെ വിളിച്ചു ... വണ്ടി നിർത്തേണ്ട താമസം മ്മള് ചാടി ഇറങ്ങി ഓന്റടുത്തേക്ക് പോയി .... എല്ലാവരോടും രണ്ട് ദിവസത്തേക്ക് ബൈ പറഞ്ഞിട്ട് ഞങ്ങൾ വീട്ടിലേക്ക് പോയി .... വീടെത്തുന്നവരെ മ്മള് ഓരോ വിശേഷങ്ങൾ പറഞ് ചെക്കനെ ബോറടിപ്പിച് കൊന്നു ... ഓൻ അതൊക്കെ കേട്ട് ചിരിക്കുന്ന അല്ലാതെ ഒന്നും പറയുന്നില്ല ... വീട്ടിൽ എത്തി ഉമ്മച്ചീനോട് കുറച്ച് വിശേഷങ്ങൾ പറഞ്ഞിട്ട് ഞാൻ റൂമിലേക്ക് പോയി ... ഫ്രഷ് ആയി വന്ന് കുറച്ച് നേരം മയങ്ങി... ഞാൻ ഉറങ്ങി എഴുന്നെല്കുമ്പോ എന്റെ തൊട്ടടുത്തായി ഓൻ ഇരിപ്പുണ്ട് ... ഓൻ അപ്പോ എന്നോട് പറഞ്ഞ കാര്യം കേട്ട് മ്മള് ചാടി എഴുന്നേറ്റു ... ഒരു ഹാപ്പി ന്യൂസ്‌ ... മ്മള് കേട്ടത് വിശ്വസിക്കാൻ ആകാതെ ഓനെ നോക്കി ... " സത്യാണോ ഇങ്ങള് പറഞ്ഞേ? " തുടരും .... ************************************ അത്യാവശ്യം ലെങ്തോടെ പോസ്റ്റിയിട്ടുണ്ട് ... ബോറായിട്ടുണ്ടാകും .. സോറി 😊 നാളെ സ്റ്റോറി ഉണ്ടായിരിക്കുന്നതല്ല ...
35.9k views
6 days ago
#

📙 നോവൽ

💝 യൂ ആൻഡ് മി 💝 പാർട്ട്‌ - 65 ❤❤❤❤❤❤ ഒരുപാട് നേരത്തെ യാത്രക്കൊടുവിൽ അവിടെ എത്തി ചേർന്നു .... അവിടുത്തെ ഹോട്ടലിൽ നിന്നും നല്ല രീതിയിൽ ഉള്ള വരവേൽപൊക്കെ കിട്ടിയ സന്തോഷത്തിൽ ഞങ്ങൾ റൂമിലേക്ക് പോയി .... ഞങ്ങൾ അഞ്ച് പേരും ഒരു റൂമിൽ ആയിരുന്നു ... അത് പിന്നെ പ്രതേകിച് പറയേണ്ട ആവശ്യം ഇല്ലാലോ .... " ആഹ് .... " റൂം തുറന്ന് അകത്തേക്ക് കയറിയ ഞങ്ങൾ ഒരുമിച്ച് അലറി .... കണ്ടത് സത്യമാണോ സ്വപ്നമാണോന്ന് അറിയാതെ ഞാൻ കൂടെയുള്ള നാലിനെയും മാറി മാറി നോക്കി ... പക്ഷേ അവരുടെ മരമോന്ത കണ്ടപ്പോ മ്മള് ചിരിച്ചു പോയി .. എന്നെക്കാൾ ഷോക്ക് ആയി നിക്കുവാണ് .... കണ്ണും വായും ഒക്കെ തുറന്ന് പിടിച്ചിട്ട് ... " ടി.. മിന്നാ.. ഇത് സത്യമാണോ ? അതോ എനിക്ക് മാത്രം തോന്നിയതാണോ? നിങ്ങൾ അവിടെ ആരെയെങ്കിലും കണ്ടിരുന്നോ ? " മ്മള് പയ്യെ ശബ്ദം താഴ്ത്തി പതുങ്ങിയ സ്വരത്തിൽ ഓളോട് ചോദിച്ചു .... "ഏഹ് ... അപ്പോ എനിക്ക് മാത്രം അല്ലേ ..നിനക്കും അങ്ങനെ തോന്നിയോ ? " "ഞങ്ങൾക്കും തോന്നി " എന്ന് ബാക്കി മൂന്ന് പേർ കൂടി പറഞ്ഞപ്പോ വെറും തോന്നൽ അല്ലാന്ന് മനസിലായി ... അല്ല... എനിക്കൊരു സംശയം നിങ്ങളും കണ്ടിരുന്നോ ? നിങ്ങൾക്കും തോന്നിയോ ? എവിടുന്ന് ല്ലേ 😁 മ്മളിങ്ങനെ കണ്ടു.. തോന്നി ... എന്നൊക്കെ പറയുന്നതല്ലാതെ കാര്യം എന്താണെന്ന് പറഞ്ഞില്ലാലോ .... എങ്ങനെ പറയാനാ കിളി പോയ്‌ നിക്കുവല്ലേ .... ഞങ്ങൾ ഡോർ തുറന്ന് അകത്തു കയറിയതും കർട്ടന്റെ പിന്നിൽ ഒരു ആൾ രൂപത്തെ കണ്ടിരുന്നു ... അത് കണ്ട് ഞങ്ങൾ അലറിയ അതെ നിമിഷം കറന്റ്‌ പോയി .... കറന്റ്‌ വന്നപ്പോ ആരെയും കാണുന്നുമില്ല.... ഇതിപ്പോ സത്യമാണോ സ്വപ്നമാണോന്ന് അറിയാതെ തമ്മിൽ കൂട്ടി ഇടികുന്ന കാലുകളുമായി ഞങ്ങൾ ഇപ്പോ ചുറ്റും നോക്കുവാണ് .... മുന്നോട്ട് പോയി ആരേലും അവിടെ നിപ്പുണ്ടോന്ന് നോക്കാൻ തീരെ ധൈര്യം ഇല്ലാത്തത് കൊണ്ട് ഞാൻ ആമിയെ അങ്ങോട്ട് ഉന്തി തള്ളി വിട്ടു .... " ഞാൻ പോണോ .... നിങ്ങളും കൂടെ വാ ... നമുക്ക് ഒരുമിച്ച് പോകാം " "അയ്യടി മോളെ അത് വേണ്ടാ... നീ വല്യ ധൈര്യശാലി അല്ലേ ... പോരാത്തതിന് ഷാജി പാപ്പാന്റെ മോളും ... ചെന്ന് നോക്കടി " ഷാജി പാപ്പാൻ എന്ന് പറഞ്ഞത്‌ ഓളെ ഉപ്പാനെയാണ് .... ഷാജഹാൻ എന്നാ അങ്കിളിന്റെ നെയിം ... ഞങ്ങള്ക്ക് വിളിക്കാൻ എളുപ്പത്തിൽ പേര് മാറ്റിയതാ ... ഓള് അവിടെ ചെന്ന് നോക്കുമ്പോ ആരെയും കണ്ടിരുന്നില്ല .... ഞങ്ങള്ക്ക് തോന്നിയതാകുമെന്ന് മനസ്സിനെ പറഞ്ഞ് വിശ്വസിപിച്ചിട്ട് ലഗേജ് ഒക്കെ ഒരു മൂലക്ക് എറിഞ്ഞിട്ട് മ്മള് ഫോണും എടുത്ത് പുറത്തേക്ക് ഇറങ്ങി ... മ്മടെ പുന്നാര കെട്ട്യോനെ വിളിച്ചിട്ട് ചെക്കൻ ഫോൺ എടുക്കുന്നതെ ഇല്ലാ .... ഹും ... ഞാൻ ഒന്ന് മാറി നിന്നപ്പോഴേക്കും എന്റെ ഓർമ പോലും ഇല്ലാതായി .. ഒരു തവണ പോലും എന്നെ വിളിച്ചില്ല... അറ്റ്ലീസ്റ്റ് എവിടെ എത്തി എന്നെങ്കിലും ചോദിക്കായിരുന്നു ... ഓനെ അങ്ങനെ വിടാൻ മ്മള് തയ്യാറല്ലാത്തത് കൊണ്ട് ഫോൺ എടുക്കുന്നത് വരെ വിളിച്ചോണ്ടിരുന്നു ... അവസാനം ചെക്കൻ കോൾ അറ്റൻഡ് ചെയ്തു ... " എടോ ... താൻ എവിടെ പോയി കിടക്കുവാ ... എത്ര തവണ ഞാൻ വിളിച്ചു ... എന്റെ കോൾ പോലും എടുക്കാൻ പാറ്റാത്തത്ര എന്ത് തിരക്കാ ഉള്ളെ ? ഏഹ് ? " "ഞാൻ കുറച്ച് തിരക്കില ... പിന്നെ വിളിക്ക് " എന്ന് പറഞ്ഞ് ചെക്കൻ കട്ട്‌ ചെയ്തതും മ്മള് വീണ്ടും വിളിച്ചു ... " നിനക്കെന്താടി വേണ്ടേ ? " " എനിക്ക് ഇങ്ങളെ വേണം .. എന്തേ പറ്റുവോ ? " " എനിക്ക് സംസാരിക്കാൻ ഒട്ടും സമയം ഇല്ലാ ... നീ വെച്ചിട്ട് പോകാൻ നോക്ക് പെണ്ണെ ... " ബ്ലഡി കെട്ട്യോൻ ... മറുത്തൊന്നും എന്നെ പറയാൻ സമ്മതിക്കാതെ ആ ബലാൽ ഫോൺ വെച്ചു ... വീണ്ടും വിളിച്ചപ്പോ ഫോൺ സ്വിച് ഓഫ്‌ .... ദേഷ്യം കയറിയിട്ട് മ്മള് നിലത്ത് ആഞ്ഞു ചവിട്ടി ... *********************************** എന്താ ഇപ്പോ പറയാ ... ഓള് പെട്ടിയും കിടക്കയും എടുത്ത് പോയി ... ഉന്തി തള്ളി പറഞ്ഞയച്ചത് ഞാനും .... കോളേജ് ടൂർ എന്ന് കേട്ടപ്പോ ആദ്യം ഞാനും ഒന്ന് മടിച്ചതാ ... പിന്നെ എൻജോയ് ചെയ്യാൻ പറ്റുന്ന ഒരു അവസരം നഷ്ടമാകേണ്ടെന്ന് ഓർത്തപ്പോ പൊയ്ക്കോട്ടേന്ന് വിജാരിച്ചു .... ഇനിയും എത്ര നാൾ എന്ന് അറിയില്ലല്ലോ ... ഓൾടെ ചങ്കതികൾ അന്നെന്നോട് വിളിച് കാര്യം പറഞ്ഞപ്പോ ആദ്യം ഞാൻ അവരോട് ചോദിച്ചത് അവള്ടെ തീരുമാനം പറഞ്ഞോ എന്നാണ് .... ഓൾക് പോകാൻ താല്പര്യം ഇല്ലാന്ന് കേട്ടപ്പോ മ്മക്ക് പെരുത്ത് സന്ദോഷായി... എന്തിനാണെന്ന് അല്ലേ .... ഓൾക്ക് എന്നെ വിട്ട് പോകാൻ പറ്റില്ല.. അത് തന്നെയാ കാരണമെന്ന് മ്മക്ക് അറിയായിരുന്നു ... പിന്നീടുള്ള ദിവസങ്ങളിൽ ഓള് പോകാതിരിക്കാൻ ഓരോ അടവുകൾ പ്രയോഗികുമ്പോഴും ഞാൻ അതൊന്നും കണ്ടില്ലെന്ന് നടിച്ചു ..... അവസാനം ഞാൻ ആഗ്രഹിച്ചത് പോലെ ഓളെ നാട് കടത്തി ... ബൈ ദ ബൈ ... ഞാൻ ഇപ്പോ എവിടാണെന്ന് അറിയണ്ടേ ... എൻജോയ് ചെയ്യാൻ കിട്ടുന്ന അവസരം നഷ്ടമാകരുതല്ലോ ... സോ ഞാനും ഒരു ട്രിപ്പ്‌ പ്ലാൻ ചെയ്തു... എന്റെ ഫ്രണ്ട്സിനൊപ്പം ... മ്മളും ഇപ്പോ കൂർഗിൽ തന്നയാ ... അതായാത് മ്മടെ കെട്ട്യോൾ വന്ന അതെ സ്ഥലത്ത് ... അതെ ഹോട്ടലിൽ ... ഇങ്ങനൊരു പ്ലാൻ മനസ്സിൽ തോന്നിയത് കൊണ്ടാ അവളോട് സമാധാനമായി പൊക്കോളാൻ പറഞ്ഞത്‌ ... പിന്നേ.... അല്ലേൽ എന്റെ പട്ടി വിടും.... ഹും ... ഒളിപ്പോ നല്ല കലിപ്പിൽ ആയിരിക്കും .... ഈ നേരത്ത് അവള്ടെ മുന്നിൽ ചെന്ന് നിക്കണം... എന്നെ കൊന്ന് കെട്ടി തൂക്കും ...... മിസ്സിംഗ്‌ എന്താണെന്നൊക്കെ കുറച്ച് അറിയട്ടേ ... ഇല്ലെങ്കിൽ എനിക്ക് ഒരു വിലയും ഉണ്ടാകില്ല ... " ഓ ... നിനക്ക് എവിടെ പോയാലും സുഖല്ലേ ... നിന്റെ വാക്കും കേട്ട് കൂടെ വന്ന ഞങ്ങൾ വെറും ഊച്ചാളികൾ ല്ലേ ... വെറും മണ്ടന്മാര് അല്ലേടാ തെണ്ടി ... " " ഓഹോ ... ഇപ്പോ ഞാൻ ആയോ കുറ്റകാരൻ ... നീ അല്ലേ പറഞ്ഞേ നിങ്ങൾ തിരിച് ദുഫായ്ക് പോകുന്നതിന് മുൻപ് പഴയത് പോലെ നമ്മൾ മാത്രം ആയിട്ട് ഒരു ട്രിപ്പ്‌ പോകണമെന്ന് ... എന്നിട്ട് എന്നെ കുറ്റം പറയുന്നോ " മ്മള് ഇളിച്ചോണ്ട് ഓനോട്‌ പറഞ്ഞു ..... " അതെ... നമ്മൾ മാത്രം എന്ന് ഉദ്ദേശിച്ചാൽ നമ്മൾ മാത്രം ... ഇതിപ്പോ നിന്റെ കെട്ട്യോൾ ഇവിടേക്ക് വന്നത് കൊണ്ടല്ലെടാ നീ ഇവിടേക്ക് പ്ലാൻ ചെയ്തത് " ഓൻ മ്മളെ കോളറിൽ പിടിച് ചുമരോട് ചേർത്ത് നിർത്തി കവിളിൽ തട്ടി കൊണ്ട് ചോദിച്ചു... ഈ തെണ്ടി റോസിക്ക് അസൂയ ആണ് ... കുശുമ്പാണ് ... അങ്ങനെ അങ്ങനെ എല്ലാം ആണ് .... " എന്തൊക്കെ ആയിരുന്നു .. ഇനി എനിക്ക് ഒരു കല്യാണം ഇല്ലാ ... ജീവിത കാലം മുഴുവൻ ഞാൻ ഒറ്റക്ക് കഴിയും ... മലപ്പുറം കത്തി അമ്പും വില്ലും ... അവന്റെ കുഞ്ഞമ്മേടെ .... " " റോസി .... എന്താടാ പറ്റിയെ ... ഇല്ലടാ... ഇല്ലാ... എന്റെ കുട്ടിക്ക് ഒന്നുല്ല ... ഒന്നുല്ല " മ്മള് ഓനെ നൈസിന് കെട്ടിപിടിച് സമാധാനിപ്പിക്കുന്ന പോലെ സംസാരിച്ചു .... ചെക്കൻ അത്രക്കും കലിപ്പിൽ ആണ് ... ഓനെ എങ്ങനെ എങ്കിലും കൂൾ ആകിയിട്ട് മ്മള് ബാക്കി ഉള്ളതിനെ നോക്കിയപ്പോ അവന്മാരൊക്കെ എന്നെ നോക്കി ദഹിപ്പിക്കുവായിരുന്നു .... എല്ലാവർക്കും ഓരോ ഇളി വീതം കൊടുത്തിട്ട് മ്മള് അവിടുന്ന് സ്കൂട്ടായി ...നേരെ ചെന്നത് ഞമ്മടെ കെട്ട്യോൾടെ റൂമിന്റെ അടുത്തേക്ക് ....അവരുടേത് ഫസ്റ്റ് ഫ്ലോറും ഞങ്ങൾ തേർഡ് ഫ്ളോറിലും ആയിരുന്നു ... ആരും കാണാതെ അവിടെ നിന്ന് ഏന്തി വലിഞ് നോക്കിയപ്പോ പെണ്ണ് ഒറ്റക്ക് പുറത്ത് നിന്ന് എന്തെക്കെയോ വായിട്ടലക്കുന്നു ... ഒക്കെയും എനിക്കുള്ള തെറി ആണെന്ന് ആ ആക്ഷൻസ് ഒക്കെ കണ്ടപ്പോ മനസിലായി .... ഓടി ചെന്ന് ഓളെ എന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച് നിക്കാൻ തോന്നിയതാ... പക്ഷേ ഇപ്പൊ അത് പറ്റില്ലല്ലോ .... മ്മള് ആ കോപ്രായം ഒക്കെ കണ്ടിട്ട് അറിയാതെ ഓളിൽ ലയിച്ചു പോയി ... മ്മള് അങ്ങനെ മതി മറന്ന് നിക്കുമ്പോ ഓള് അവിടെ നിന്ന് ഇങ്ങോട്ടേക് നോക്കുന്നു ... യാ റബ്ബീ ... പെട്ടു ... മുകളിലേക്ക് പോണോ അതോ അവള്ടെ അടുത്തേക്ക് പോണോന്ന് അറിയാതെ അവിടെ തന്നെ സ്റ്റക് ആയി നിന്നു ... ഓള് ഇങ്ങോട്ടേക്കു നടക്കാൻ തുടങ്ങിയതും മ്മള് റൂമിലേക്ക് ഒരൊറ്റ ഓട്ടം ആയിരുന്നു ... ഓടിക്കിതച് മ്മള് വെള്ളം... വെള്ളമെന്ന് പറഞ്ഞിട്ട് ഇവിടെ ഒരുത്തനും അനങ്ങിയില്ല .... തൊണ്ടയിലെ വെള്ളം വറ്റി ചാകാറായപ്പോ മ്മള് തന്നെ എടുത്ത് കുടിച്ചു .... നേരെ ബെഡിലേക്ക് ചാഞ് റെസ്റ്റ് എടുത്ത ശേഷം മ്മള് ഫോൺ ഓൺ ചെയ്തതും സൈനൂന്റെ കോൾ വന്നതും ഒരുമിച്ചായിരുന്നു .... ഫസ്റ്റ് റിങ്ങിൽ തന്നെ ഞാൻ കോൾ അറ്റൻഡ് ചെയ്തതും ഓള് കലി തുള്ളാൻ തുടങ്ങി ... " ഒന്നടങ് ടി ... നിന്നോട് ഞാൻ പറഞ്ഞില്ലേ എന്നെ ശല്യം ചെയ്യരുതെന്ന് ... ഞാൻ കുറച്ച് തിരക്കിലാ ... " "തിരക്ക് തിരക്കെന്ന് കുറെ ആയല്ലോ പറയുന്നു ... ഞാൻ അറിയാത്ത എന്ത് തിരക്കാടോ മരപ്പട്ടി .... " "മരപ്പട്ടി നിന്റെ ഉപ്പാപ്പ ... ഫോൺ വെച്ചിട്ട് പോടി പുല്ലേ ... " ഹിഹിഹി .... ഹല്ല പിന്നെ... നേരിട്ട് കാണുമ്പോ അറഞ്ചം പുറഞ്ചം തല്ല് കിട്ടുമെന്ന കാര്യത്തിൽ ഒരു തീരുമാനം ആയി ... രാത്രി ഫുഡ് അടിക്കാൻ പോകുമ്പോ അവിടെ ഫുൾ അവരുടെ കോളേജിലെ കുട്ടികൾ ആയിരുന്നു .... അവർക്ക് വേണ്ടിയിട്ട് ഒരു സെപ്പറേറ്റ് സെക്ഷൻ ഉണ്ടായിരുന്നു ... ഓള് ഒന്നും കഴിക്കാതെ ഇരിക്കുന്ന കണ്ടപ്പോ ചെറുതായി വിഷമിച്ചു ... ഇടക്ക് ഫോൺ എടുത്ത് നോക്കുന്നതും ഉണ്ട് .... എന്റെ കോളിന് വേണ്ടി വെയിറ്റ് ചെയ്യുന്നതാവുമെന്ന് തോന്നിയപോ മ്മള് അങ്ങോട്ട് വിളിച്ചു .... " ഹലോ ഇക്കാ... ഇങ്ങള് എവിടെയാ ... തിരക്കൊക്കെ കഴിഞ്ഞോ ? ഇക്ക വീട്ടിലാണോ ? ഉമ്മച്ചി എന്തെയ്യുവാ ... എനിക്ക് ഇവിടെ പറ്റുന്നില്ല ഇക്കാ ... എനിക്ക് തിരിച് വരണം .... പ്ലീസ് ... " വാ തോരാതെ ഓള് ഇക്കാന്ന് വിളിച് ഓരോ വിശേഷങ്ങൾ ചോദിച്ചു ... " ഇക്കാ ഇങ്ങള് കേൾക്കുന്നില്ലേ? എന്താ ഒന്നും പറയാതെ ? " "ശേ .... നീ ആയിരുന്നോ ... ഞാൻ ഫർസൂനെ വിളിച്ചതാ ... ഓക്കേ .. ബൈ .. " ഇതും കൂടി ആയപ്പോ ഓള് ആകെ തളർന്ന പോലെ മ്മക്ക് തോന്നി ... ഇരുന്നിടത്തിന്ന് ഓള് എഴുന്നേറ്റ് പോകുമ്പോ ഞാനും അവള്ടെ പിന്നാലെ ചെന്നു ... ഡോർ ലോക് ചെയ്യാതെ കേറിയത് കണ്ടിട്ട് ഞാനും പയ്യെ അതിനകത്ത് കയറി കൂടി ... നോക്കുമ്പോ ഓള് ബെഡിൽ മുഖവും പൂഴ്ത്തി കരയാൻ തുടങ്ങി ... ഈ കരച്ചിൽ കണ്ടിട്ട് മ്മള് പൊരിഞ്ഞ ചിരി ആയിരുന്നു ... ഈ ഇരുട്ടത് എന്നെ കണ്ടാൽ ഓള് പേടിക്കുമെന്നതിൽ ഒരു സംശയവും ഇല്ലാ .... പയ്യെ നടന്ന് ഓൾടെ അടുത്തേക്ക് പോയിട്ട് അവിടെ മുട്ട് കുത്തി ഇരുന്ന് ഓൾടെ മുടിഇഴകളിലൂടെ വിരലോടിച്ചു ..... " എന്തിനാ സൈനു കരയുന്നെ ... ദേ ഞാൻ നിന്റെ അടുത്ത് തന്നെ ഉണ്ടല്ലോ പിന്നെന്താ ... നിനക്ക് എങ്ങനെ ആണെന്ന് അറിയില്ല ... പക്ഷേ എനിക്ക് നീ ഇല്ലാതെ അവിടെ പറ്റില്ല ... എന്റെ കെട്ട്യോൾ കരയല്ലേ " ഓള് ഞെട്ടി തരിച് എന്നെ നോക്കുമ്പോ ഒരടി ഞാൻ പ്രതീക്ഷിച്ചതാ ... പക്ഷേ അതുണ്ടായില്ല ... കണ്ണിമ വെട്ടാതെ എന്നെ നോക്കി കിടന്നു .... " എന്റെ കൂടെ ഇല്ലാഞ്ഞിട്ടും ദേ ഇപ്പോ എന്റെ തൊട്ടടുത് ഇരിക്കുന്ന പോലെ തോന്നുവാ ... അത്രക്ക് എന്നിൽ അലിഞ്ഞു പോയി ... അസ്ഥിക്ക് പിടിച്ചു പോയീന്നാ തോന്നണേ .... " ഓഹോ ... അപ്പോ പൊട്ടത്തി സ്വപ്നം ആണെന്ന വിചാരിച്ചേക്കണേ .... ചുളുവിൽ എന്തെങ്കിലും കിട്ടുവോന്ന് നോക്കട്ടെ .... " കൂടെ ഇല്ലേലും എന്താ അടുത്ത് ഉള്ളപോലെ തോന്നുന്നില്ലേ .... ഒരു ഉമ്മ താടോ ... എത്ര ദിവസായി ഇയ്യ് ഒരെണ്ണം തന്നിട്ട് " "അതിനെന്താ തരാലോ " ന്ന് പറഞ്ഞ് ഓള് അടുത്തേക്ക് വന്ന് എന്റെ മുഖത്തൂടെ കയ്യോടിച്ചു ... പെട്ടെന്ന് പെണ്ണ് ഞെട്ടി തരിച് ലൈറ്റ് ഓൺ ചെയ്തപ്പോ തൊട്ട് മുന്നിൽ ഇരുന്ന് ഞാൻ ഇളിച് കാണിച്ചു ... " യൂ .... ബ്ലഡി ... " ഫ്ലവർ വെയ്‌സും കയ്യിലെടുത് ഓള് ചാടി എഴുന്നേറ്റതും ജീവനും കൊണ്ട് ഞാൻ ഓടി .... തൊട്ട് പിന്നാലെ ഈ പഹയതിയും ..... ലിഫ്റ്റ് ഓപ്പൺ ആകുന്നതുവരെ വെയിറ്റ് ചെയ്യാൻ പറ്റാത്തത് കൊണ്ട് മ്മള് സ്റ്റെയർ കയറി .... ഈ മല കയറി തളർന്നപ്പോ മ്മള് ഇടക്ക് നിന്നു ... തളർന്നിട്ട് ഓളും ഒരു അഞ്ച് മിനിറ്റ് റെസ്റ്റ് എടുത്തു .... " തള... തളർന്നു .. ഞാ....ൻ ... തളർന്നു .... ഇയ്യ് ... എന്ത്... എന്തവേണേലും... ചെയ്തോ .. " " ഇങ്ങള് .... ഇങ്ങളെന്നെ... വിടില്ല... ഞാൻ ... " ഫ്ലവർ വെയ്‌സ് എന്റെ തലക് ഓങ്ങിയതും " ഇപ്പോ വരാവേ " ന്ന് പറഞ്ഞ് മ്മള് വീണ്ടും ഓട്ടം തുടങ്ങി ... റൂമിൽ കയറി ഡോർ ലോക് ചെയ്യുന്നതിന് മുൻപ് ഓള് അവിടെ എത്തി .... അവൾ അകത്തേക്ക് കയറാൻ നോകുന്നു... ഞാൻ ഡോർ അടക്കാൻ നോക്കുന്നു ... ലാസ്റ്റ് വരുന്നിടത് വെച്ച് കാണാമെന്ന് മനസ്സിൽ ചിന്തിച് മ്മള് ഡോർ തുറന്നതും രണ്ടാളും കൂടെ ദേ കിടക്കുന്നു നിലത്ത് .... അവിടെ കിടന്നിട്ട് ഓളെന്റെ നെഞ്ചത് ചെണ്ട മേളം നടത്തി .... എന്നെ ഒന്നും പറയാൻ പോലും സമ്മതിക്കാതെ അവള്ടെ പോരാട്ടം തുടർന്നു .... ഇനിയും സഹിക്കാൻ വയ്യാതായപ്പോ ഓൾടെ രണ്ട് കയ്യും പിടിച് കവിളത്ത് ഒരു കടി കൊടുത്തു ... ചുവന്നു തുടുത്ത മുഖവുമായി ഓള് നോക്കുമ്പോ ഒരു ഉമ്മ താടീന്ന് കെഞ്ചി പറയുന്ന പോലെ മ്മള് ആക്ഷൻ കാണിച്ചു ..... " ഉമ്മ അല്ല... എന്നെ കൊണ്ടൊന്നും പറയിക്കരുത് ... ഇങ്ങടെ പർസൂനോട്‌ പോയ്‌ ചോദിക്ക്... ഒരു പർസു ഒരു ചാണ.... " എന്നെ തട്ടി മാറ്റി ഓള് പുറത്തേക്ക് ഇറങ്ങാൻ നിന്നതും മ്മള് ഒരു തടസമായി അവള്ടെ മുന്നിൽ നിന്നു ..... " ഹയ്‌ അങ്ങനങ് പോയാലോ ... നമുക്കിവിടെ സംസാരിച് ഇരിക്കാന്നെ ... " "എനിക്കൊന്നും സംസാരിക്കാനില്ല ... ഞാൻ പോകുവാ ... ഇങ്ങള് ഇവിടെ ഇരുന്നോ കിടന്നോ സംസാരിക് " അള്ളോഹ് ഈ പൊട്ടത്തിക് വട്ടായി... ഒളിപ്പോ പറഞ്ഞത് ഡയലോഗ് വിത്ത്‌ ആക്ഷൻസ് ആയിരുന്നു .... ബെഡിൽ ഇരുന്നും കിടന്നുമൊക്കെ ആണ് പറഞ്ഞേ ... വീണ്ടും അവിടുന്ന് എഴുന്നേറ്റ് പോകാൻ പോയതും മ്മള് കയ്യിൽ പിടിച് വലിച് ചുമരിൽ ചേർത്ത് നിർത്തി ... " വേണ്ടാ വേണ്ടാന്ന് വെക്കുമ്പോ ജാടയോ .... ഞാൻ വേറെ എവിടേക്കും അല്ലല്ലോ നിന്റെ അടുത്തേക്ക് തന്നല്ലേ വന്നേ .... അതിന് ഇത്രക്ക് കലിപ്പ് ആകുന്ന എന്തിനാ " എന്ന് തുടങ്ങി ഞാൻ ഇവിടെ എത്തിയത് വരെയുള്ള എല്ലാ കാര്യങ്ങളും പറഞ്ഞു ... താടിയും തടവി കൊണ്ട് ... ചേ.. അതിന് ഇപ്പോ താടി ഇല്ലാലോ... അപ്പോ പിന്നെ മീശയും പിരിച് അവളിലേക്ക് അടുത്തപ്പോ ചെറു പുഞ്ചിരിയോടെ ഓള് കണ്ണടച് നിന്നു ... " ആആആഹ്‌ .... " ഒരു കൂട്ട വിളി കേട്ടതും ഞങ്ങൾ രണ്ടാളും വിളി കേട്ട ഭാഗത്തേക്ക് നോക്കി ... ശെരിക്കും പെട്ടു ... ഓൾടെ ചങ്കതികളും എന്റെ അലബലാതി ചങ്കന്മാരും ... ബാക്കി എന്താ ഉണ്ടായെന്ന് ഞാൻ പറയാതെ തന്നെ ഊഹിക്കാല്ലോ ... ഞങ്ങളെ നടുക്ക് നിർത്തി അവർ ചുറ്റിലും നടന്നു ... ഓരോ ഭാഗത്ത് നിന്ന് ഓരോ ചോദ്യങ്ങൾ വരുമ്പോ ഒന്നും പറയാൻ ആകാതെ ഞങ്ങൾ പരസ്പരം മുഖത്തേക്ക് നോക്കും ... ചോദ്യോത്തര വേള കഴിഞ്ഞപ്പോ ഓളും കൂട്ടരും റൂമിലേക്ക് പോകാണെന്ന് പറഞ് ഇറങ്ങി ... അവളെ ഇവിടെ നിർത്താൻ ഞാൻ ഒരു ശ്രമം നടത്തിയതാ... പക്ഷേ ഇതുകൂടി ആയാൽ ഇവന്മാര് എന്നെ വെച്ചേക്കത്തില്ല ... ഓളോട് നാളെ കാണാമെന്ന് പറഞ് ഡോർ ലോക് ചെയ്യാൻ പോയതും പെട്ടെന്ന് എന്റെ നെറ്റിയിൽ ഒരു ചുംബനവും നൽകി സൈറ്റ് അടിചിട്ട് ഓള് പോയി .... ************************************** രാവിലെ തന്നെ മ്മടെ കെട്ട്യോൻ ഹാജർ പറയാൻ വിളിക്കുന്നുണ്ട് ... ഓനോട്‌ കുറച്ച് നേരം കൊഞ്ചിയിട്ട് മ്മള് പുറത്തേക്ക് പോകാൻ റെഡി ആയി .... ഇപ്പോ മ്മൾ ഫുൾ ഹാപ്പി ആണ്... ഇനി ഈ ട്രിപ്പ്‌ ഞാൻ പൊളിച്ചടുക്കും ... വളരെ സന്തോഷത്തോടെ എല്ലാവരോടും ഒപ്പം സൈറ്റ് സീയിങ്ങിനു പോയ ഞങ്ങൾ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങൾക്ക് സാക്ഷി ആയി .... തുടരും .... ************************************
37.3k views
8 days ago
💝 യൂ ആൻഡ് മി 💝 പാർട്ട്‌ - 64 ❤❤❤❤❤❤ https://b.sharechat.com/kpONSXbxDS?referrer=whatsappShare *_💘പ്രണയ 📖 പുസ്തകം_* ================= *📖ENJOY YOUR WRITING EXPERIENCE WITH PRANAYA PUSTHAKAM*📖 *_🖋🔰രചനകളുടെ വസന്തമാളികയിലേക്കുള്ള ചവിട്ടുപടി.അക്ഷരങ്ങളെ കൂട്ടുകാരനാക്കാൻ നിങ്ങൾ തയ്യാറാണോ...നിങ്ങളുടെ ഓരോ വാക്കുകൾക്കും അഭിപ്രായങ്ങൾക്കും എല്ലാ തരത്തിലും പ്രചോദനമേകാൻ,പ്രോത്സാഹിപ്പിക്കാൻ നിങ്ങൾക്കൊപ്പം ഞങ്ങളുണ്ടാകും...._* *_🖋🔰പുതിയതും പഴയതുമായ കഥകളും നോവലും നിങ്ങളുടെ വിരൽ തുമ്പിൽ  ലഭിക്കാൻ പ്രണയ പുസ്തകം  എന്ന whatsapp ഗ്രൂപ്പിൽ അംഗമാകൂ_* *https://chat.whatsapp.com/0hUC5UPLA92BY6CngpJaIO* ~~~~~~~~~~~~~~~~~~~ *FB GROUP JOIN LINK* *https://www.facebook.com/groups/321552815074586/* ~~~~~~~~~~~~~~~~~~~ *♲Share Chat*:- *https://sharechat.com/profile/kathakaludetheeram* ÷÷÷÷÷÷÷÷÷÷÷•÷÷÷÷÷÷÷÷÷÷ *_POSTING ADMIN:-_* *ThanseeH WnD* *📲:http://api.whatsapp.com/send?phone=917356903728* •°•°•°•°••••°°°••••°°°°•°•°•°•°°°••••°°°••••°•°•°•°•°•°•°•°•°•°•°•°•°•°• അതെ... ഇത് അവർ തന്നെയാണ് ....അവർ ഞങ്ങളുടെ അടുത്തേക്ക് വരുംതോറും ഞാൻ പേടിച് ഓന്റെ കയ്യിൽ പിടി മുറുക്കിയിരുന്നു ... അന്ന് ഞങ്ങൾ ലക്ഷദീപിൽ വെച്ച് കണ്ടവർ .... "നീ പേടിക്കാതെ .... അവരെ നേരിടാൻ എനിക്കറിയാം " "ഏയ് വേണ്ടാ ... ഒരു പ്രശ്നം ഉണ്ടാകണ്ട ... നമുക്ക് പോകാം " "ഒന്ന് അടങ്ങടോ ... ആദ്യം അവന്മാർ എന്താ ചെയ്യാൻ പോകുന്നെ എന്ന് നോക്കട്ടെ ... പേടിച്ചോടാനേ ഞാൻ നിന്നെ പോലെ ഭീരു അല്ല ... നല്ല ഉശിരും തന്റേടവും ഒക്കെ ഉള്ള ഒരു ആൺകുട്ടി തന്നെയാ ... " "ദേ തമാശ പറഞ് നിക്കാൻ ഉള്ള ടൈം അല്ല .... ഇപ്പോ ഈ തമാശ കേട്ടിട്ട് എനിക്ക് ചിരിയും വരുന്നില്ല ... വേഗം വണ്ടി എടുക്കാൻ നോക്ക് ... " മ്മള് ഓനെ പുച്ഛിച്ചതാന്ന് മനസിലായത് കൊണ്ട് എന്നെ നോക്കി കണ്ണുരുട്ടിയിട്ട് മിണ്ടാതിരിക്കടി പോത്തേന്ന് പറഞ് ഓൻ നോട്ടം അവന്മാരിലേക്ക് ആക്കി .... അപ്പോഴേക്കും അവർ നടന്ന് ഞങ്ങടെ അടുത്ത് എത്തിയിരുന്നു ... " ഹേയ് ... ഡോർ തുറക്കടോ ... ഞങ്ങൾ ഒന്ന് കാണട്ടെ ... ഓപ്പൺ ദി ഡോർ .... " ഓൻ ഇരിക്കുന്നതിന്റെ അടുത്ത് ചെന്ന് ഡോർ തുറക്കാൻ അതിൽ ഒരുത്തൻ ആവശ്യപെടുമ്പോൾ ഒരു മടിയും കൂടാതെ ഈ ബലാല് ഡോർ തുറക്കാൻ പോയി ... "ഏയ് ... വേണ്ട... ഇത് കൂടുതൽ പ്രശ്നത്തിലേക്കാ പോകുന്നെ ... അവൻ എന്ത് വേണേലും പറഞ്ഞോട്ടെ നമുക്ക് പോകാം.... പ്ലീസ് ... ഞാൻ പറയുന്നതൊന്ന് കേൾക് ... എനിക്ക് പേടിയാകുന്നു .... പ്ലീസ് ... നമുക്ക് പോകാം .... ഇവിടെ നിക്കണ്ട ... " മ്മളിങ്ങനെ ഒറ്റശ്വാസത്തിൽ പോകാമെന്ന് തന്നെ പറഞ്ഞോണ്ടിരുന്നപ്പോ ഓൻ ഡോർ തുറക്കാൻ പോയ കൈ പിൻവലിച്ചിട്ട് എനിക്ക് നേരെ തിരിഞ്ഞു .... എന്റെ പേടിച്ചിരണ്ട മുഖം കണ്ടപ്പോ " ഒന്നുല്ലടോ.... നമുക്ക് പോകാമെന്ന് " എന്റെ കവിളത് തട്ടി പറഞ്ഞു .. ഓൻ കാർ സ്റ്റാർട്ട്‌ ചെയ്ത് ഫ്രണ്ടിലേക്ക് എടുക്കാൻ പോയതും അവൻ ഒരു തടസ്സമായി മുന്നിൽ കയറി നിന്നു .... അപ്പോഴേക്കും കൂടെ ഉണ്ടായിരുന്നവരിൽ ഒരുത്തൻ എന്റെ അടുത്തേക്ക് വന്നു ... അവൻ വിൻഡോയിൽ ശക്തിയായി മുട്ടുമ്പോ അത് പൊളിഞ് എന്റെ മേത്തേക്ക് വീഴുമോന്ന് തോന്നിയിരുന്നു ..... അതിനൊപ്പം കാതടപ്പിക്കുന്ന രീതിയിൽ ഉള്ള ഓന്റെ അലർച്ച കേട്ടതും പേടിച്ചിട്ട് ഞാൻ കണ്ണും ഇറുക്കി അടച് ചെവി പൊത്തി ഇരുന്നു .... അവന്മാരുടെ ശല്യം സഹിക്ക വയ്യാതെ ആയപ്പോ ഈ ചെക്കൻ വിൻഡോ താഴ്ത്തി കുറച്ച് ഇംഗ്ലീഷ് പറഞ്ഞു ... അത് കേട്ടപ്പോ പേടിച്ചിരുന്ന ഞാൻ ഞെട്ടി തരിച് ഓനെ നോക്കി .... അതിന് മറുപടിയായി അവനും വ്യത്യസ്ഥമായ ഭാഷകൾ പറയാൻ തുടങ്ങിയപ്പോ എന്റെ പെരു വിരൽ മുതൽ തരിച്ചു വരാൻ തുടങ്ങി .... അവൻ സംസാരിക്കുമ്പോ നാവ് കുഴയുന്നുണ്ട് ... കാല് നിലത്തുറക്കാതെ ആണ് നിക്കുന്നത് ... "ഓഹോ ... അപ്പോ നിങ്ങൾ ആയിരുന്നു ല്ലേ ... കൊള്ളാം ... എന്നേലും ഒരു ദിവസം ഇതുപോലൊരു കൂടിക്കാഴ്ച ഞാൻ ആഗ്രഹിച്ചതാ ... രണ്ടുപേരെയും... അല്ല ... ഇവളെ ഒന്ന് വിശദമായി പരിചയപ്പെടണം എന്ന് അന്നേ ആഗ്രഹിച്ചതാ .... താങ്കൾ അനുവദിച്ചാൽ കുറച്ച് നേരത്തേക്ക് ... " ഓന്റെ അടുത്ത് നിന്നവൻ വശ്യമായ നോട്ടത്തോടെ എന്നെ നോക്കി അങ്ങനെ പറഞ്ഞപ്പോ ബാക്കി പറയുന്നതിന് മുൻപ് ഓൻ അവന്റെ കോളറിൽ പിടുത്തം ഇട്ടിരുന്നു .... "ചെ ... കയ്യെടുക്കണം മിസ്റ്റർ ... ഇവളെ പറഞ്ഞപ്പോ നിനക്ക് നോവുന്ന എന്തിനാ ... ഞങ്ങളും ഒന്ന് രസിക്കട്ടെ ... അവളെ ഇങ്ങ് വിട്ടേക്ക് .... നീ ഇപ്പോ .... പഴയതിലും സുന്ദരി ആയിട്ടുണ്ടല്ലോടി ... ഒന്ന് ഇങ്ങോട്ട് ഇറങ്ങിക്കെ ... " അതുകൂടി കേട്ടപ്പോ ഓന്റെ നിയന്ത്രണം നഷ്ടപ്പെട്ടു എന്ന് തന്നെ പറയാം ... ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയ കൈ ചുരുട്ടി ഓന്റെ മുഖം നോക്കി ഒരു അടാർ ഇടി കൊടുത്തു .... "എന്തൊക്കെ സംഭവിച്ചാലും പുറത്തേക്ക് ഇറങ്ങരുത് ... ഞാൻ ഇപ്പോ വരാം ... " ഓൻ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങാൻ നേരം ഓന്റെ കൈയിൽ പിടുത്തമിട്ട് ഓനെ നോക്കി വേണ്ട എന്ന് തലകുലുക്കി ..... " നീ പേടിക്കണ്ട ... അല്പം മയത്തിൽ ഞാൻ ഇതൊക്കെ കൈകാര്യം ചെയ്തോളാം ... പറഞ്ഞത്‌ കേട്ടല്ലോ ... പുറത്ത് ഇറങ്ങരുത് ... " എനിക്കൊരു വാർണിംഗും തന്ന് ഓൻ പുറത്തേക്ക് ഇറങ്ങുമ്പോ ഇടി കൊണ്ടവൻ മൂക്കത്ത് കയ്യും വെച്ച് നിക്കുവായിരുന്നു ... അവന്റെ പൊടി മീശയിൽ ലേശം ബ്ലഡ്‌ ആയോന്ന് സംശയം ഇല്ലാതില്ല .... അവന്റെ നിപ്പ് കണ്ടിട്ട് ഉണ്ടായിരുന്ന ബോധം കൂടി പോയത് പോലെയാണ് ... അവന്റെ അവസ്ഥ കണ്ടിട്ട് കൂടെ ഉള്ള രണ്ടുപേർ ഓന്റെ അടുത്തേക്ക് പോകാൻ നിന്നതും അവൻ അവരെ തടുത്തു .... " വേണ്ടാ ... ഇവനെ നേരിടാൻ ഞാൻ തന്നെ ധാരാളം ... " പുറത്ത് നടക്കുന്ന സംഭവ വികാസങ്ങൾക്കൊക്കെ ഞാൻ ഒരു കാഴ്ചക്കാരി ആയി ... എനിക്കൊപ്പം അവന്റെ കൂടെയുള്ള ബാക്കി രണ്ടുപേരും ... " നിനക്ക് ഓളെ വിശദമായി പരിചയപ്പെടണം അല്ലേ ... അതും ഞാൻ ഇവിടെ ഉള്ളപ്പോ ... വല്ലാത്ത പൂതി ആയിപോയല്ലോടാ ... ഇവള്ടെ ദേഹത് നിനക്കൊന്ന് കൈ വെക്കണമെങ്കിൽ ഞാൻ ചാകണം .. ഞാൻ ജീവനോടെ നിങ്ങടെ മുന്നിൽ ഉള്ളപ്പോ ഒരു ചുക്കും ചെയ്യാനാകില്ല ... " "എന്നാൽ പിന്നെ ആദ്യം നിന്നെ തീർത്തേക്കാം ... അല്ലേലും ഞങ്ങള്ക്ക് വേണ്ടത് നിന്നെയല്ല ... ഇവളെയാണ് ... " "അതിന് നിനക്ക് ഈ വളർച്ച പോരല്ലോ മോനെ .... ഞാൻ ഒന്ന് ഊതിയാൽ പറന്ന് പോകുന്ന ജീവനും വെച്ചിട്ടാണോ ഡയലോഗ് അടിക്കണേ.... " " യൂ .... " എന്ന് പറഞ്ഞ് അവൻ മ്മടെ ചെക്കന്റെ കോളറിൽ പിടിച്ചതും ഓൻ ശാന്തമായി മുഖവും താഴ്ത്തി നിന്നു .... അടുത്ത നിമിഷം തന്നെ കത്തി ജൊലിക്കുന്ന കണ്ണുകളുമായി അവനെ മുഖം ഉയർത്തി നോക്കിയപ്പോ ആ നോട്ടം കണ്ട് ഞാൻ തന്നെ പേടിച്ചു ... അപ്പോ പിന്നെ ആ നീർക്കോലിയുടെ കാര്യം പറയണ്ടല്ലോ .... " കയ്യെടുക് .... കയ്യെടുക്കാൻ " ഓന്റെ കോളറിൽ പിടുത്തം ഇട്ടിരിക്കുന്ന അവന്റെ കയ്യിൽ നോക്കി കൊണ്ട് പറഞ്ഞു .... " ചി .... കയ്യെടുക്കട നായേ ... " ഓന്റെ ഗർജനം കേട്ടതും ഓന്റെ മേലിൽ ഉള്ള അവന്റെ കൈ താനേ അയഞ്ഞു .... " ഹ ... അതാണ്‌ ... അപ്പോ അനുസരിക്കാൻ ഒക്കെ അറിയാം .. അനിയന്മാര് എന്റെ കൈക് പണി ഉണ്ടാകാതെ പോകാൻ നോക്ക് ... എന്റെ കയ്യീന്ന് വാങ്ങി കൂട്ടിയിട്ട് ചോരയും വാർന്ന് ഇവിടെ കിടക്കാൻ ആണേലെ... രക്ഷിക്കാൻ ഒരു മനുഷ്യ കുഞ്ഞു പോലും ഈ വഴി വരില്ല... " " ഹഹഹ... ഹീറോയിസം ഒക്കെ ആകാം .. പക്ഷേ ഇതല്പം ഓവർ ആണല്ലോ .... നീ ഞങ്ങളെ എന്ത് ചെയ്യുമെന്ന ?? നിനക്ക് എതിരെ നിക്കുന്നത് ഒരാളല്ല ... മൂന്ന് പേർ ആണ് ... നീ ഞങ്ങളെ എങ്ങനെയാ ഒറ്റക്ക് നേരിടുന്നെ ? " എന്ന ചോദ്യത്തിന് ഓൻ ഉത്തരം പറയുന്നതിന് മുന്നേ അവൻ ചെക്കനെ ചവിട്ടി നിലത്തിട്ടു ... ഓനെ മറികടന്ന് അവൻ എന്നെ ലക്ഷ്യം വെച്ച് നടന്നതും ഓൻ അവന്റെ കാലിൽ പിടിച് വലിച് നിലത്തടിച്ചു .... ഐവ ... അത് പൊളിച് ... പകരത്തിനു പകരം... അത് മ്മക്ക് പെരുത്തിഷ്ട്ടായി ... അതിന് മ്മള് കാറിനകത് ഇരുന്ന് നീട്ടി ഒരു വിസിൽ അടിച്ചു ... അവിടുന്ന് ഓൻ ചാടി എഴുന്നേറ്റിട്ട് മറ്റവനെയും എഴുന്നേല്പിച് നിർത്തി ... രണ്ടാളും പരസ്പരം ഒന്ന് മുഖത്തേക്ക് നോക്കിയിട്ട് തല്ല് തുടങ്ങി ... അതൊക്കെ കണ്ടിട്ട് അവിടെ കാഴ്ചക്കാരായി നിക്കുന്നവന്മാരുടെ കൈ തരിക്കുന്നത് ഞാൻ കണ്ടിരുന്നു .... ആവേശ ഭരിതനായ ഒരുത്തൻ ഓനെ തല്ലാനുള്ള ആഗ്രഹത്തിൽ വന്നിട്ട് ഓന്റെ കയ്യീന്ന് ആവശ്യത്തിലേറെ ഇരന്നു വാങ്ങി ... കിട്ടേണ്ടത് കിട്ടിയപ്പോ അവൻ ഫ്ലാറ്റ് ആയി ... അവന്റെ കാറ്റ് പോയതാണോന്ന് മ്മക്ക് സംശയം തോന്നിയിട്ട് തല പുറത്തേക്കിട്ട് അവനെ ഏന്തി വലിഞ്ഞു നോക്കി ... ഇല്ലാ ... പോയിട്ടില്ല ... കുറച്ചേ കിട്ടിയിട്ടുള്ളു എങ്കിലും അവൻ വേദന കൊണ്ട് ഞെരിപിരി കൊണ്ട് കിടക്കുവാ .... അവിടെ തല്ല് നടന്ന് കൊണ്ടിരിക്കുമ്പോ ഇടക്കൊക്കെ ഓനും തിരിച് കിട്ടുന്നുണ്ട് ...അത് കണ്ടപ്പോ എന്റെ നെഞ്ചിനകത് ഒരു പെടപ്പ് ആയിരുന്നു ... ഓന് ഏൽക്കുന്ന ഓരോ തല്ലും എന്നിലേക്ക് വന്ന് തറകുന്നത് പോലെ .... പെട്ടെന്ന് ഓന്റെ നോട്ടം തെറ്റിച് കൂടെ ഉണ്ടായിരുന്നവൻ മറ്റവനോട് എന്നെ പിടിച് കൊണ്ട് പോകാൻ ആംഗ്യം കാണിച്ചു ... അവൻ എന്റടുത്തേക്ക് നടന്ന് നീങ്ങുമ്പോ മ്മടെ ചെക്കൻ അവനെ തടയാൻ ശ്രമിച്ചിരുന്നു ... പക്ഷേ രണ്ട് പേരെ ഒരുമിച്ച് നേരിടാൻ ഓന് കഴിഞ്ഞില്ല .... അവൻ അടുത്തേക്ക് വന്ന് എന്റെ കയ്യിൽ പിടിച്ചു ... കൈ പിൻവലിക്കാൻ മ്മള് ആവുന്നത്ര ശ്രമിച്ചിട്ടും പിടി മുറുകുന്നതല്ലാതെ ഒന്നും ഉണ്ടായില്ല .... അവൻ ഡോർ തുറന്ന് എന്നെ പുറത്തേക്ക് ഇറക്കാൻ ശ്രമിച്ചപ്പോ ഇറങ്ങാതിരിക്കാൻ ഞാനും നോക്കി .... അവസാനം വേറെ മാർഗം ഒന്നും ഇല്ലാണ്ടായപ്പോ ഞാൻ കാർക്കിച് അവന്റെ മുഖത്ത് തുപ്പാൻ പോയതും " അയ്യേ " എന്ന് പറഞ് അവൻ മുഖം ചുളിച്ചു ... അത് കണ്ടപ്പോ അതുവരെ ഉണ്ടായിരുന്ന എന്റെ പേടിയൊക്കെ മാറി ... പക്ഷേ ഉടൻ തന്നെ ഈ കോപ്പൻ ഡോർ തുറന്ന് എന്നെ വലിച് പുറത്തേക്കിട്ടു .... നേർത്തേ ഞാൻ ബാക്കി വെച്ച തുപ്പൽ കൊണ്ടുള്ള ഫേഷ്യൽ നടപ്പിലാക്കാൻ സമയം ആയീന്ന് ഉള്ളിൽ നിന്നും ആരോ മന്ത്രിക്കുന്നത് പോലെ ..... ഇവൻ എന്റെ കയ്യും വലിച് അവരുടെ കാർ ലക്ഷ്യമാക്കി നടക്കാൻ നോക്കുമ്പോ അവിടെ ഓൻ മറ്റവനെ പഞ്ഞിക്കിടുന്നത് കണ്ട് ഞങ്ങൾ രണ്ടാളും പകച്ചു നിന്നു ... ഞങ്ങൾ എന്ന് ഉദ്ദേശിച്ചത് വേറെ ആരെയും അല്ല എന്റെ അടുത്ത് നിക്കുന്ന ഈ കോപ്പനെ ആണ് .... " നിനക്ക് കിട്ടിയതൊന്നും പോരെടാ &$*$*$**$ ... " എന്ന് ചോദിച് ഓന്റെ മുഖത്ത് തുടരെ തുടരെ ഇടിക്കുമ്പോ ഇനി ഒന്ന്കൂടി താങ്ങാൻ ഉള്ള ശേഷി ഇല്ലാതെ അവൻ നിലം പതിച്ചു .... ഇത് കണ്ടപ്പോ എന്നിലുള്ള പിടി വിട്ട് ഈ മഹാൻ പേടിയോടെ ഓനെ നോക്കി നിന്നു .... ************************************* " അപ്പോ എങ്ങനാ ? നിനക്കും വേണോ ? " ഞാൻ അവരുടെ അടുത്തേക്ക് നടന്ന് പോകുമ്പോ അവിടുന്ന് ഒരുത്തൻ പേടിയോടെ സൈഡിലൂടെ സ്‌കൂട്ടാകാൻ നോക്കി .... അവനെ എന്റെ മുന്നിൽ പിടിച് നിർത്തി ഒന്ന് ഉപദേശിക്കുവായിരുന്നു ..... ഒന്നുമില്ലേലും എന്റെ പെണ്ണിന്റെ ദേഹത് കൈ വെച്ചതിന് ചെറിയ ഒരു സമ്മാനം എങ്കിലും കൊടുക്കണമല്ലോ ... " ഇക്കാ...... " പെട്ടെന്ന് സൈനൂന്റെ അലർച്ച കേട്ടതും മ്മള് ഞെട്ടി തരിച് ഓളെ നോക്കി ... മുഖവും പൊത്തി നിക്കുന്ന ഓളെ കണ്ടിട്ട് എന്താ പറ്റിയതെന്ന് മനസിലാകാതെ ഞാൻ തിരിഞ്ഞ് പിന്നിലേക്ക് നോക്കുമ്പോ നേർതെ ഞാൻ ഇടിച്ചു നിലത്തിട്ടവൻ പൊട്ടിയ മദ്യ കുപ്പിയും പിടിച് നിക്കുന്നു .... എന്ത് ചെയ്യണം എന്നറിയാതെ പതറി നിക്കുമ്പോ അവൻ എന്റെ വയറ്റിലേക്ക് കുത്തിയിരുന്നു .... പുറത്തേക്ക് ചാടാറായ കണ്ണുകളുമായി ഞാൻ വയറ്റിൽ കൈ വെക്കുമ്പോ കുപ്പി കുത്തി ഇറക്കാൻ കഴിയാതെ വിറകൊള്ളുന്ന അവന്റെ കൈകൾ കണ്ടു .... അവന്റെ കയ്യിൽ ബലമായി പിടിച്ചേക്കുന്നത് എന്റെ സൈനുവും ..... എന്റെ കണ്ണും മനസ്സും ഒരുമിച്ച് നിറഞ്ഞൊഴുകിയ നിമിഷം .... ആ ഒരൊറ്റ നിമിഷം ഞാൻ ആകെ തളർന്നു പോയിരുന്നു ... ഇതുവരെ ഉണ്ടായിരുന്ന എല്ലാ ശക്തിയും ചോർന്ന് പോകുന്നത് പോലെ ... നിറഞ്ഞൊഴുകിയ മിഴികളുമായി ഓളെ നോക്കി നികുന്നതിനിടയിൽ എന്നെ ആക്രമിക്കാൻ ഉള്ള ശ്രമം അവർ തുടർന്ന് കൊണ്ടേ ഇരുന്നു .... അവന്റെ കയ്യിൽ ഇരുന്ന കുപ്പി അവന്റെ പള്ളക്ക് തന്നെ കുത്തി ഇറക്കാൻ ഞാൻ ഒരുങ്ങി ... അപ്പോഴേക്കും ഞങ്ങളുടെ രക്ഷകൻ ആയി റോസിയും കൽഫാനും അനസും ഇജാസും... അങ്ങനെ എല്ലാവരും എത്തിയിരുന്നു .... പിന്നെ അവർ ആയിരുന്നു ഇവന്മാരെ നേരിട്ടത് .... ഞാനും അവർടോപ്പം കൂടാൻ നിന്നതും അതിന് സമ്മതിക്കാതെ ഇവിടൊരാൾ എന്നെ ഇറുകെ പുണർന്ന് നിന്നു ... എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി അവൾ പൊട്ടി കരയുമ്പോ അവളെക്കാളേറെ വേദനിച്ചത് എനിക്കായിരുന്നു ... "എന്താടോ ഇത്... എന്തിനാ കരയുന്നെ ...നമുക്ക് രണ്ട് പേർക്കും ഒന്നും പറ്റിയിട്ടില്ല .... പിന്നെന്തിനാ നീ ഇങ്ങനെ ... കരയാതെടോ.. എനിക്കിത് കണ്ട് നിക്കാൻ ആവില്ല " " ഇങ്ങക്ക് എന്തേലും .... പറ്റിയിരുന്നേൽ ഞാൻ ... ഞാനെന്താ ചെയ്യാ ... പിന്നെ ഞാൻ ജീവിച്ചിരി... കുന്നതിൽ എന്ത് അർത്ഥമ ഉള്ളെ ... എനിക്കിതൊന്നും.... കണ്ടു നിക്കാൻ ആവില്ല .... ഞാൻ... ഞാൻ പറഞ്ഞതല്ലേ വേണ്ടാന്ന് .... എന്നിട്ട്... " "എന്നിട്ടെന്താ ... ഒന്നുല്ല... ഒന്നുല്ലടോ ... ഒന്നുല്ല ... നീ ഇങ്ങനെ കരയല്ലേ ... " ഓളെ ഇറുകെ പുണർന്ന് കൊണ്ട് മ്മള് ഓരോന്ന് പറഞ്ഞ് സമാധാനിപ്പിക്കുമ്പോ അവൾ കൂടുതൽ കരയുന്നതല്ലാതെ കരച്ചിൽ നിർത്തുന്നില്ല ... ഇനി ഒരേ ഒരു വഴി മാത്രേ ഉള്ളൂ .... " ദേ ... നീ പോത്താണെന്ന് എനിക്ക് ഓൾറെഡി അറിയുന്നതാ .... ഇനി ഇങ്ങനെ കരഞ്ഞിട്ട് അത് കൂടുതൽ തെളിയിക്കേണ്ട ആവശ്യമില്ല.... പിന്നെ ... പിന്നെ നീ ഇങ്ങനെ നിക്കുമ്പോ എനിക്ക് എന്തൊക്കെയോ തോന്നുന്നു ... " അത് കേട്ടതും കരഞ്ഞു കലങ്ങിയ കണ്ണുമായി ഓളെന്നെ മുഖം ഉയർത്തി നോക്കിയിട്ട് വീണ്ടും എന്റെ നെഞ്ചിലേക്ക് തന്നെ ചാഞ്ഞു .... " അയ്യയ്യേ ... ഷെയിം.. ഷെയിം... ഒരു നാണവും മാനവും ഇല്ലാത്ത രണ്ടെണ്ണം ... ഇതിനൊക്കെ ഒരു ഒളിയും മറയും വേണ്ടെ ... എവിടെ ചെന്നാലും ഇത് തന്നയാ ... ഒന്ന് നിർത്തടോ ... ബാക്കി ഒക്കെ വീട്ടിൽ ചെന്നിട്ട് " ഈ പറഞ്ഞത്‌ മ്മടെ ചങ്ക് റോസി ആണ് ... അല്ലേലും ഇവന് ഈ പണി ഉള്ളതാണല്ലോ ... റോസിയുടെ സംസാരം കേട്ട് ഞങ്ങൾ അങ്ങോട്ടേക്ക് നോക്കുമ്പോ മറ്റു കുറച്ച് പേർ കൂടി അവിടെ ഉണ്ടായിരുന്നു ... അതായത് ... ആ മൂന്ന് അലവലാതികളെയും പോലീസ് അറസ്റ്റ് ചെയ്തു .... അവർ വന്നതും അവന്മാർക്കിട്ട് പൊട്ടിച്ചതും ഒന്നും ഞങ്ങൾ അറിഞ്ഞില്ലാ ... എങ്ങനെ അറിയാന ഈ മൊതല് ഇവിടെ കരഞ് നിലവിളിക്കുവല്ലായിരുന്നോ .... ട്രാഫിക് നിയമം തെറ്റിച്ചിട്ട് അവമ്മാരെ പിന്തുടർന്ന് വന്നതായിരുന്നു ... മദ്യപിച്ചു വണ്ടി ഓടിച്ചതിനും ... ട്രാഫിക് റൂൾസ്‌ പാലിക്കാതത്തിനും ... പിന്നെ ഞങ്ങളെ ആക്രമിക്കാൻ ശ്രമിച്ചതിനും .... എല്ലാത്തിനും ചേർത്ത് നല്ലൊരു വകുപ്പിൽ തന്നെ കുറച്ച് നാള് അകത്ത് കിടത്തും ... ഈ പൊലീസുകാരെ കണ്ടപ്പോ സൈനു ഒന്ന് പരുങ്ങിയിരുന്നു ... പിന്നെയാ എനിക്കും കാര്യം മനസിലായത് ... അന്ന് ഞങ്ങൾ രാത്രി റോഡിലൂടെ നടക്കുമ്പോ കണ്ട പോലീസുകാർ ആണ് .... അവർ ഓളെ നോക്കി ചിരിച്ചു കൊണ്ട് പരിജയം പുതുക്കിയപ്പോ ഓളും തിരിച് നല്ലൊരു ഇളി പാസ്സാക്കി ... അവർ പോയി കഴിഞ്ഞതിനു ശേഷമാണ് മ്മക്ക് വേറൊരു കാര്യം ഓർമ വന്നേ ... ഈ കുരിപ്പ് റോസി ഇപ്പോ എവിടുന്ന് പൊട്ടി മുളച്ചതാ ? അതും ഇവന്മാരെ കൂട്ടിയിട്ട് ... ഓന്റെ വായിൽ നിന്ന് മാത്രേ ഇതിന് ഉത്തരം കിട്ടുള്ളു എന്ന് അറിയാവുന്നത് കൊണ്ട് അവനോട് തന്നെ കാര്യം തിരക്കി ... " അതിലിപ്പോ എന്താ അറിയാനുള്ളെ ... നീ എന്നോട് ഫോണിൽ സംസാരിച്ചു കൊണ്ടാണ് ഡ്രൈവ് ചെയ്തേ .... ഇടക്ക് വെച്ച് അവന്മാരുമായി കച്ചറ തുടങ്ങിയപ്പോ നീ ഫോൺ മാറ്റി വെച്ചിട്ടുണ്ടാകും ... പക്ഷേ കോൾ കട്ട്‌ ആയിരുന്നില്ല ... അതിന് ശേഷം നിങ്ങൾ സംസാരിച്ചതൊക്കെ ഞാൻ കേട്ടതാ ... പ്രശ്നം ഗുരുതരം ആണെന്ന് മനസിലായപോ ഇവരെയും കൂട്ടി ഇങ്ങോട്ടേക് പോന്നു ... നീ ഷോപ്പിലേക്കാ പോകുന്നെ എന്ന് പറഞ്ഞപ്പോ ഈ വഴി തന്നെയാകും എന്ന് ഉറപ്പിച്ചു ...എന്റെ തലക്കകത്തും ആൾ താമസം ഉണ്ടെടാ ഉവ്വേ ... " " നൻപൻ ടാ " എന്ന് പറഞ്ഞ് മ്മള് ഓനെ മുറുകെ പിടിക്കുമ്പോ ബാക്കി ബാലാലുകളും ഞങ്ങടെ പുറത്ത് കൂടി ചാടി വീണു .... അവസാനം ഷോപ്പിലേക്ക് ഇറങ്ങിയ ഞങ്ങൾ തിരികെ വീട്ടിലേക്ക് തന്നെ പോയി ..... ഉമ്മച്ചിയോട് ഒന്നും പറയരുതെന്ന് തീരുമാനിച്ചിരുന്നു .... എന്തേലും കാരണം പറഞ്ഞു ഒഴിയാൻ ഓളെ ഉമ്മച്ചീന്റെ മുന്നിലേക്ക് ഇട്ട് കൊടുത്തിട്ട് ഞാൻ എസ്കെയപ്പ് ആയി ..... ഓള് റൂമിലേക്ക് വരുമ്പോ ഞാൻ റെസ്റ് എടുക്കൽ ആയിരുന്നു ... ഫ്രഷ് ആയി വന്നിട്ട് ഓളും ബെഡിലേക്ക് വീണു ... "ഉഫ് .... എന്തൊരു വേദന റബ്ബേ .... വേണ്ടാത്ത പണിക് പോകണ്ടായിരുന്നു ... " "ഇങ്ങക്ക് വേദനിക്കുന്നുണ്ടോ? " "മ്മ് ഉണ്ട് ... ഒരു കിസ്സ് കിട്ടിയാൽ എല്ലാം പോകും " ചെ ... പാളിപ്പോയി ... ഇത് മ്മടെ അടവാണെന്ന് ഓൾക്ക് മനസിലായി .... കുറച്ച് മുന്നേ നടന്ന കാര്യങ്ങൾ ഒക്കെ ഞാൻ ഒന്ന്കൂടി ഓർത്തു .... ഓളെന്റെ ജീവൻ രക്ഷിച്ച ആ രംഗം... ഇപ്പോഴും എന്റെ കണ്ണിൽ നിന്നും മാഞ്ഞിട്ടില്ല ... അതിന് ശേഷമുള്ള ഓൾടെ തേങ്ങൽ ... ഇതൊക്കെ ഓർത്തിട്ട് മ്മള് ഓളെ നോക്കുമ്പോ പെണ്ണ് എന്നെ നോക്കി കിടക്കുവായിരുന്നു ... "എന്താടി കോപ്പേ .. എന്തിനാ ഇങ്ങനെ നോക്കണേ ... " "ഐ ഡബ്ലിയു .... ശെരിക്കും ഐ ഡബ്ലിയു ... " "അയ്യേ ... അതെന്ത് സാധനം... ആർക്ക് വേണം ഇതൊക്കെ... ബ്ലാ ... " അവളെ ആവുന്നത്പോലൊക്കെ ദേഷ്യം പിടിപ്പിക്കാൻ ശ്രമിക്കുമ്പോ എല്ലാം ക്ഷമിച് ഓള് എന്നെ നോക്കി പുഞ്ചിരി തൂകി .... അതിൽ ലയിച് ഞാനും ഓളെ നോക്കി കിടന്നു .. ************************************* ഈ ചെക്കൻ ഒരേ ഒരു കാര്യത്തിൽ മാത്രമാണ് ഒരു വിട്ടു വീഴ്ചക്കും തയ്യാറാകാത്തത് ... എന്നെ കോളേജിലേക്ക് വിടുന്ന കാര്യത്തിൽ ... കോഴി കൂവുന്നതിനു മുന്നേ എന്നെ വിളിക്കാൻ തുടങ്ങും അത്കൊണ്ട് മ്മക്ക് അലാറം വെക്കേണ്ട ആവശ്യമേ ഇല്ലാ ... പോകാതിരിക്കാൻ എന്തേലും കാരണം പറഞ്ഞാൽ പിന്നെ ഒടുക്കത്തെ ഉപദേശം ആയിരിക്കും ..... ഓന്റെ കാര്യത്തിൽ ഉള്ള എന്റെ സംശയം ദിനം പ്രതി കൂടി കൊണ്ടേ ഇരുന്നു .... ഇത് എന്നെ ജോലിക്ക് പറഞ്ഞയച്ചിട്ട് ചെക്കന് വീട്ടിൽ ഇരുന്ന് സുഖിക്കാൻ തന്നെയാ ... പിന്നീട് അങ്ങോട്ട് ഓന്റെ നിർബന്ധത്തിനു വഴങ്ങി കോളേജിലേക്ക് പോയ ദിവസങ്ങൾ ആയിരുന്നു .... അങ്ങനൊരു ദിവസം ക്ലാസ്സിലേക്ക് പോയ ഞാൻ അറിഞ്ഞത് ഒരു ഷോക്കിങ് ന്യൂസ്‌ ആയിരുന്നു ... " കോളേജ് ടൂർ " "അതെ സൈനു .... നമുക്ക് പൊളിക്കണം ... ഉഫ് .... ഫൈവ് ഡേയ്‌സ് ട്രിപ്പ്‌ ... എല്ലാം മറന്ന് അടിച് പൊളിക്കണം ... " "കോപ്പ് ... എനിക്കൊന്നും വയ്യ... ഞാൻ വരില്ല " "അതെന്താ നിനക്ക് വന്നാൽ ? ഞങ്ങളൊക്കെ വരുന്നുണ്ടല്ലോ ... നീ തന്നല്ലേ പറഞ്ഞിരുന്നേ ആരൊക്കെ തടസ്സം നിന്നാലും നമ്മൾ പോയിരിക്കും... പൊളിക്കണം എന്നൊക്കെ ... " "ഹ ... അത് ശെരിയാ ഇൻഷാ... പക്ഷേ ഇപ്പോ അങ്ങനല്ലലോ ... ഈ ടീച്ചേർസ് ഒക്കെ ആവില്ലേ കൂടെ വരുന്നേ ... ഒരു ഫ്രീഡവും കാണില്ല... അതിനേക്കാളും നല്ലത് വീട്ടിൽ ഇരിക്കുന്നത് തന്നെയാ ... " "എന്റള്ളോഹ് ... ഇപ്പോ ഇങ്ങനൊക്കെ ആയോ ... ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞങ്ങൾ പോയിരിക്കും .... നീയും വരും ... " "മിന്നാ അത് ... ഞാനോ .... ഞാൻ വരില്ല ... ഓനെന്നെ വിടില്ല ... അതാ പ്രശ്നം ... അല്ലെങ്കിൽ ഞാൻ എപ്പോഴേ വന്നേനെ ... " വിക്കിയും വിഴുങ്ങിയും മ്മള് ഓരോന്ന് പറഞ് ഒഴിഞ്ഞു മാറാൻ നോക്കി .... യഥാർത്ഥ കാരണം ഓനെ വിട്ട് നിക്കാൻ പറ്റാത്തതാണെന്ന് എനിക്ക് മാത്രമല്ലെ അറിയൂ .... ഇവരോട് അത് പറഞ്ഞാൽ എന്നെ പച്ചക് കത്തിക്കും ... ആദ്യം മുതൽ ഉള്ള എന്റെ ചരിത്രം പറഞ്ഞു നാറ്റിക്കും .... "നീ വരുന്നുണ്ടോ ഇല്ലയോ ? " "വരാൻ എനിക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല ... ഞാൻ പറഞ്ഞല്ലോ ഓൻ സമ്മതിക്കില്ല " "നിന്റെ കെട്ട്യോൻ സമ്മതിച്ചാൽ നീ വരുവോ " "പിന്നില്ലാതെ ... ഉറപ്പായും വരും " അങ്ങനൊക്കെ പറയുമ്പോഴും ഓൻ സമ്മതിക്കല്ലെ എന്ന് മാത്രമാണ് ആഗ്രഹിചേ ... " എന്നാൽ ഞങ്ങടെ പുന്നാര ചങ്ക് വീട്ടിൽ ചെന്നുടൻ പെട്ടി പാക് ചെയ്തോ ... ഞങ്ങൾ ഇക്കാനെ വിളിച് സംസാരിച്ചിരുന്നു ..... മൂപ്പർക്ക് നിന്നെ വിടുന്നതിൽ ഒരു പ്രോബ്ലെവും ഇല്ലാ ... അപ്പോ നമ്മൾ പൊളിക്കുവല്ലേ " അള്ളോഹ് ... ഇങ്ങനെ തീരുമ്പോ തീരുമ്പോ ഓരോ പണി തരാൻ ഞാൻ എന്ത് തെറ്റാ ചെയ്തേ ... അഞ്ച് ദിവസം ഒക്കെ ഓനെ പിരിഞ് ഞാൻ എങ്ങനാ ... വേണ്ടാ.... എനിക്ക് പോകണ്ടാ .... ഓൻ കൂട്ടി കൊണ്ട് പോകാൻ വന്നപ്പോ ഈ ബാലാലുകൾ ഓനോട്‌ എല്ലാം പറഞ്ഞ് സൈറ്റാകിയിരുന്നു ... അതിനൊക്കെ ഓൻ സമ്മതിക്കുന്നും ഉണ്ട് ... ഉവ്വ .... ഞാൻ ഇപ്പോ പോകും ... വീട്ടിലെത്തിയ ഉടൻ മ്മള് ഓനോട്‌ വാദിക്കാൻ തുടങ്ങി .... പക്ഷേ മ്മള് പരാജയപെട്ടു ... അമ്പിനും വില്ലിനും ഒതുങ്ങാത്ത ആൾകാർ ആയിരുന്നു എനിക്ക് ചുറ്റും ഉണ്ടായിരുന്നത് ... എന്നോട് ധൈര്യമായി പൊക്കോളാൻ ആണ് ചെക്കൻ പറഞ്ഞേ ..... നിങ്ങൾ പറയ്‌... ഞാൻ എന്ത് സമാധാനത്തില പോകുന്നെ ... ---------------------- അവസാനം ആ ദിവസം വന്നെത്തി ... പെട്ടിയും തൂക്കി പിടിച് ഓനൊപ്പം കോളേജ് ഗെയ്റ്റ് കടക്കുമ്പോ വീട്ടിലേക്ക് തിരിച് ഓടി പോകാൻ തുടങ്ങി ... മ്മള് ബസിൽ കയറാതെ മടിച്ചു നിക്കുന്ന കണ്ട് ഓൻ എന്റടുത്തേക്ക് വന്നു ... " ദേ ... എല്ലാവരും നോക്കുന്നുണ്ട് ... അലമ്പാതെ പോകാൻ നോക്ക് ... അഞ്ച് ദിവസം ഒക്കെ വളരെ വേഗത്തിൽ പൊക്കോളും ... നീ സമാധാനായി പൊക്കോ " "ഞാൻ പോണോ ? ഉമ്മച്ചി ഒറ്റക്കല്ലേ ഞാൻ പോകുന്നില്ല ... പ്ലീസ് ... " "ഉമ്മച്ചിക്ക് കൂട്ട് ഉപ്പ ഉണ്ട്... നീ അത് ഓർത്ത് ടെൻഷൻ ആകണ്ട " "അപ്പോ ഇങ്ങക്ക് ആരാ കൂട്ട് " "എനിക്ക് നീ ഉണ്ടല്ലോ ... വേണേൽ അഞ്ച് ദിവസത്തേക്ക് വേറെ ആരെയെങ്കിലും വെച്ച് അഡ്ജസ്റ്റ് ചെയ്യാം... എന്തേ " ഓ .... ഓന്റെ ഒരു കിണി .... "കൊന്നു കളയും ഞാൻ .... ഞാൻ തിരികെ വരുന്നത് വരെ എന്നെ കുറിച് മാത്രം ഓർത്താൽ മതി . . സമയത്തിന് ഫുഡ്‌ കഴിക്കണം... രാത്രി കറങ്ങാൻ പോയിട്ട് ഉമ്മച്ചിയെ തനിച്ചാകരുത് .... " "ശെരി മാഡം .... ഞാൻ എല്ലാം നോക്കിക്കോളാം " "അതെ വണ്ടി എടുക്കാനായി ... ഇയ്യൊന്ന് വന്നിരുന്നേൽ പോകായിരുന്നു " അങ്ങനെ മ്മള് ഓനോട്‌ യാത്ര പറഞ് വണ്ടിയിൽ കയറി ... അള്ളോഹ് .... എനിക്കിത് സഹിക്കാൻ വയ്യായെ .... ബാക്കി അലബലാദിസ് ഒക്കെ ആടി തിമിർക്കുമ്പോ ഞാൻ മാത്രം ചത്ത ശവത്തിനെ പോലെ സീറ്റിൽ ഇരുന്നു .... ഏറെ ദൂരം കഴിഞ്ഞപ്പോ ഒന്ന് ഫ്രഷ് ആകാനും ഫുഡ് അടിക്കാനും ഒരു ഹോട്ടലിൽ നിർത്തി .... അവിടുന്ന് ഫുഡിങ്ങും കഴിഞ്ഞ് നേരെ കൂർഗിലേക്ക് തിരിച്ചു ... ഒരുപാട് നേരത്തെ യാത്രക്കൊടുവിൽ അവിടെ എത്തി ചേർന്നു .... അവിടുത്തെ ഹോട്ടലിൽ നിന്നും നല്ല രീതിയിൽ ഉള്ള വരവേൽപൊക്കെ കിട്ടിയ സന്തോഷത്തിൽ ഞങ്ങൾ റൂമിലേക്ക് പോയി .... ഞങ്ങൾ അഞ്ച് പേരും ഒരു റൂമിൽ ആയിരുന്നു ... അത് പിന്നെ പ്രതേകിച് പറയേണ്ട ആവശ്യം ഇല്ലാലോ .... " ആഹ് .... " റൂം തുറന്ന് അകത്തേക്ക് കയറിയ ഞങ്ങൾ ഒരുമിച്ച് അലറി .... തുടരും .......
#

📙 നോവൽ

📙 നോവൽ - You And Me PART - 64 Sg I na - ShareChat
35.3k views
11 days ago
#

📙 നോവൽ

💝 യൂ ആൻഡ് മി 💝 പാർട്ട്‌ - 63 ❤❤❤❤❤❤ *📚 വായന മുറി* 👇🏻👇🏻👇🏻 👇🏻👇🏻👇🏻 👇🏻👇🏻👇🏻 https://sharechat.com/profile/356415 കുറച്ച് കഴിഞ്ഞതും ഓൻ തിരികെ എത്തിയിരുന്നു .... പക്ഷേ അങ്ങോട്ടേക്ക് പോയ ആൾ അല്ലായിരുന്നു ... ഓനെ കണ്ടതും എന്റെ നെഞ്ചിൽ ഒരു ഇടി വെട്ടിയ പോലത്തെ ഫീലിംഗ് ആയിരുന്നു .... അങ്ങനെ ഓനെ കണ്ടതിൽ ഉള്ള ഞെട്ടൽ മാറാതെ ഞാൻ ഓനെ തന്നെ ഉറ്റു നോക്കി .... " ഉമ്മച്ചി ... ദേ ... ഓൻ .... " സംസാരത്തിലെ എന്റെ പതർച്ച കേട്ട് തിരിഞ്ഞ് ഓനെ നോക്കിയ ഉമ്മച്ചിയും ഞെട്ടി .... പക്ഷേ നിമിഷകങ്ങൾക്കകം ഓർഡേ മുഖത്തെ ഞെട്ടൽ മാറി പകരം സന്തോഷം ആയി .... എന്നിലെ ദേഷ്യം കൂടാൻ കാരണം ഓനാണ്... ഇത്രയൊക്കെ ചെയ്ത് വന്നിട്ടും എന്നെ നോക്കി ഇളിക്കുന്ന ആ മരമോന്ത കണ്ടിട്ടാണ് ..... " യൂ ബ്ലഡി ചീറ്റ് ... ഇങ്ങള് ഷേവ് ചെയ്തു ല്ലേ .... " " അതേല്ലോ ... അതിന് ഇത്രമാത്രം ഞെട്ടാൻ എന്തിരിക്കുന്നു .... " "ഹും ... എന്തിരിക്കുന്നു എന്നോ ... നോക്കിക്കേ ഉമ്മച്ചി ഓന്റെ വർത്താനം... " "അതെ മോളേ എന്താ കുഴപ്പം ... ഞാൻ ഓനോട്‌ എത്ര നാളായി പറയാൻ തുടങ്ങിയതാ ഈ കാടൊന്ന് വെട്ടി തളിക്കാൻ ... എവിടെ കേൾക്കാൻ .... ആര് കേൾക്കാൻ .... ഏതായാലും ഇപ്പോ എങ്കിലും ഒന്ന് വൃത്തിയാകാൻ തോന്നിയല്ലോ ..... ഇപ്പോഴാ ആ മുഖത്തിനൊരു ഐശ്വര്യം വന്നേ ... ഇത്രയും നാളും എന്ത് കോലം ആയിരുന്നു .... " ഹും ... ഉമ്മച്ചിക് അതൊക്കെ പറയാം... ഞാൻ ഇതെങ്ങനെ സഹിക്കും പടച്ചോനെ .... കട്ട താടി .... ബുള്ളെറ്റ് ... സ്വപ്നം കണ്ടത് പോലെ അതൊക്കെ നടന്നതിന്റെ സന്തോഷം ഇണ്ടായിരുന്നു .... ഇതിപ്പോ ... ഉഫ് ... വല്ലാത്ത ചതി ആയി പോയ്‌ ... എങ്കിലും എന്നോടിത് വേണ്ടായിരുന്നു ... ഇനി ഈ മീശ മാത്രമായിട്ട് എന്തിനാണാവോ വെച്ചേക്കുന്നേ ... അതും കൂടി വടിച്ചു കളയരുതായിരുന്നോ ... ഹ എന്നാ പിന്നെ നന്നായിരിക്കും ... മുഖത്ത് ഇസ്തിരി ഇട്ടത് പോലാവും ... ഓനെ നോക്കി മുഖം തിരിച്ചിട്ട് ഞാൻ ഉമ്മച്ചീന്റെ ഒപ്പം ബാക്കി ജോലിയിൽ ഏർപ്പെട്ടു ... ജോലി എന്ന് പറയുമ്പോ എനിക്കിവിടെ പിടിപ്പത് പണിയൊന്നും ഇല്ലാ .... ചെറിയൊരു കൈ സഹായം അത്രേയുള്ളൂ ... പിന്നെ ഉമ്മച്ചിയെ കൂടെ നിന്ന് സപ്പോർട്ട് ചെയ്യുക ... ഉമ്മച്ചിക്ക് ജോലി ചെയ്യുമ്പോ കൂട്ടിന് സംസാരിക്കാൻ ആളുണ്ടായാൽ മതി ... ************************************ ഇന്നലെ ഓളെ തിരക്കി പുറത്തേക്ക് ഇറങ്ങിയ ഞാൻ കുറച്ച് നേരത്തേക്ക് അവിടെ തന്നെ സ്റ്റക്ക് ആയി പോയി ... പിണക്കമൊക്കെ മാറ്റി എടുത്ത് റൂമിലേക്ക് പോകാൻ ഇരിക്കുമ്പോ ആണ് ഓൾക്ക് നിലാവിന്റെ വെളിച്ചത്തിൽ അവിടിരിക്കാൻ പൂതി വന്നത് ..... ഈ പെൺകുട്ടികൾടെ ഇഷ്ടങ്ങൾ ഒക്കെ ഒരുപോലെ ആണോ?? ചോദിക്കാൻ കാരണം ഉണ്ട് .... ഇന്നലെ ഓൾക്ക് മൂണിനെ നോക്കി ഇരിക്കാൻ പൂതി .. ഇന്നിപ്പോ താടി ഷേവ് ചെയ്ത എന്നെ കണ്ടപ്പോ പെണ്ണ് ഞെട്ടി തരിച് നിന്നു... ഈ ടീമ്സിനോക്കെ കട്ട താടിയോടും ബുള്ളറ്റിനോടും പ്രണയം ആണെന്ന് കേട്ടിട്ടുണ്ട് ... അതൊക്കെ സത്യമാണെന്ന് എനിക്കും തോന്നി തുടങ്ങി .... ഓൾടെ കലി തുള്ളിയുള്ള വരവിനായി മ്മള് കാത്തിരിക്കാൻ തുടങ്ങിട്ട് ഒരുപാട് നേരായി .... താഴെ നിന്ന് ഓള് ഫുഡ്‌ കഴിക്കാൻ ചെല്ലാൻ വിളിച് കൂകിയിട്ടും ഞാൻ കേട്ട ഭാവം നടിച്ചതെ ഇല്ലാ .... അവളെ എങ്ങനേലും എന്റെ മുന്നിൽ എത്തിക്കണം എന്ന് മാത്രേ ഉണ്ടായിരുന്നുള്ളു ..... അതിൽ ഞാൻ വിജയിക്കുകയും ചെയ്തു ...... "എന്താടി പോത്തേ നീ വാതിൽക്കൽ തന്നെ നിക്കുന്നെ ... നിനക്കെന്താ അയിത്തം ആണോ " "കോപ്പാണ് ... എനിക്ക് ഇങ്ങടെ മുഖം കാണണ്ട പഹയാ .. ഒരുമാതിരി ഒരു അവിഞ്ഞ ലുക്ക്‌ ... അതിനിപ്പോ എന്താ പറയാ ... ഈ... എന്ത് തന്നെ പറഞ്ഞാലും ഈ ലൂക്കിനെ വർണിക്കാൻ ആകില്ല .. " "അപ്പോ അത്രക്കും ലുക്കൻ ആയീന്നാണോ " മ്മള് മുഖത്ത് ഒരു കള്ള ചിരിയും വരുത്തി മീശ പിരിചോണ്ട് ഓളോട് ചോദിക്കുമ്പോ തിരികെ കിട്ടിയത് ഒരു ലോഡ് പുച്ഛം ആയിരുന്നു .... അകത്തേക്ക് കയറി വരാൻ ഞാൻ എത്ര വിളിച്ചിട്ടും ഓള് അതിന് കൂട്ടാക്കിയില്ല .... ഓൾടെ ഫോൺ റിങ് ചെയ്തപ്പോ ഓൾക്ക് അകത് കയറുക അല്ലാതെ വേറെ മാർഗം ഒന്നും ഉണ്ടായിരുന്നില്ല .... പക്ഷേ അത് ഓളെ അകത്തേക്ക് വരുത്താനുള്ള എന്റെ അടവാണെന്ന് പാവം പൊട്ടി പെണ്ണിന് അറിയില്ലല്ലോ ... ഞാനാണെന്ന് മനസിലായപോ ഓള് പില്ലോ എടുത്ത് എന്നെ തല്ലാൻ വന്നതും ഞാൻ അത് പിടിച് വാങ്ങി ഓൾക് രണ്ടെണ്ണം കൊടുത്തു .... " അള്ളോഹ് ഈ ചെക്കനെ സഹിക്കാൻ വയ്യാണ്ടായല്ലോ ... ഈ പോക്കാണെൽ ഞാൻ ഇങ്ങളെ കയ്യീന്ന് കുറെ മേടിക്കും ... " എന്ന് ഓള് ഇളിച്ചോണ്ട് പറയുമ്പോ ഞാനും കൂടെ ചിരിച്ചിരുന്നു ... " നിനക്ക് എന്തേ വട്ടാണോ ? താടി ഷേവ് ചെയ്തതിനൊക്കെ ഇങ്ങനെ പെരുമാറാൻ " ഞാൻ ചോദിച് തീരുന്നതിന് മുന്നേ അവൾ എന്നെ അവളിലേക്ക് ചേർത്ത് പിടിച്ചിരുന്നു .... ബ്ലഡി ദുഷ്ടി ... റൊമാൻസും പ്രതീക്ഷിച് അവളുടെ അരികിൽ നിന്ന എനിക്ക് കിട്ടിയത് നെഞ്ച് പൊട്ടുന്ന വേദന ആണ് ... എന്താന്ന് അല്ലേ ... " ഇത് ഞാൻ എങ്ങനെ സഹിക്കും എന്റെ പടച്ചോനെ .... എങ്ങനെ സഹിക്കും .... എങ്ങനെ സഹിക്കും ... എല്ലാം കൊണ്ട് പോയി കളഞ്ഞില്ലേ .... ഇനി എന്നോട് പറയാതെ താടി ഷേവ് ചെയ്യുവോ? ചെയ്യുവോന്ന് ... പറയ് ... പറയാൻ... എന്നാലും ഞാനിത് എങ്ങനെ സഹിക്കും .... എങ്ങനെ സഹിക്കും പടച്ചോനെ .... " എന്ന് കരയുന്ന പോലെ പറഞ്ഞോണ്ട് ഓള് എന്റെ നെഞ്ചിൽ തല വെച്ച് ആഞ്ഞ് ഇടിക്കുവായിരുന്നു ... വേദനിച്ചിട്ട് ഞാൻ പിന്നിലേക്ക് പോകാൻ നോക്കും തോറും ഹംക്ക് എന്നെ ഓൾടെ കുരുക്കിൽ ആക്കി ... ഇതിപ്പോ മുട്ടനാട് ഇടിക്കുന്ന രംഗം ആണ് ഓർമ വന്നത് .... " ആആഹ്‌ .... നിർത്തടി പെണ്ണെ ... പാവം എന്റെ ഖൽബ് .. അതിപ്പോ പാണ്ടി ലോറി കയറി ഇറങ്ങിയത് പോലെ ആയിട്ടുണ്ടാകും ... അമ്മാതിരി ഇടി അല്ലായിരുന്നോ " " അന്ത ഭയോ ... ഇനി മേലിൽ... ഡോണ്ട് ആവർത്തിക്കൽസ് ദിസ്‌.. പറഞ്ഞത്‌ മനസിലായോ അബൂട്ടി ... ആട് അബൂട്ടി .. ദേ ഇവിടെ കുറച്ച് രോമം ഉണ്ടായിരുന്നേൽ ആ പേരിന് ചേരുന്ന മുഖം ആയേനെ ... ഹിഹിഹി " ഓള് പറഞ്ഞത് ശെരി ആണോന്ന് എനിക്കും സംശയം ഇല്ലാതില്ലാ തിൽ... ദില്ലാ... ദിൽ .. ഉള്ളിൽ ഞാൻ ഇതൊക്കെ ആസ്വദിച്ചു നിന്ന് ചിരികുവാണെങ്കിലും പുറമെ കുറച്ച് ദേഷ്യം കാണിച്ചു ... " അപ്പോ നീ എന്താ പറഞ്ഞു വരുന്നേ ... താടി ഉള്ള എന്നെയാണ് നിനക്ക് ഇഷ്ട്ടം എന്നോ ? അപ്പോഴും ഇഷ്ട്ടം എന്നോടല്ല എന്റെ താടീനോട്‌ മാത്രമാണ് ല്ലേ ... എന്താടോ നന്നാവാതെ ? ബുള്ളറ്റും കട്ട താടിയും ഉണ്ടെങ്കിൽ എല്ലാം തികയും എന്നാണോ? " " അത്... ഓരോരുത്തർക് ഓരോ ഇഷ്ട്ടം ഉണ്ടാകില്ലേ .... ഇങ്ങള് ആണുങ്ങൾക്കും ബൈക്ക്നോട്‌ ക്രയ്‌സ് ആണല്ലോ ... എന്നിട്ട് ഞങ്ങൾ കുറച്ച് പേർ ബുള്ളെറ്റ് ഇഷ്ടപ്പെടുന്നതാണ് കുറ്റം ... പിന്നെ താടി .... എടോ പൊട്ടാ .... ഇങ്ങക്കും ഇഷ്ടം ഉണ്ടായിട്ടല്ലേ താടി വളർത്തുന്നെ ... അത്പോലെ ഞങ്ങൾക്കും ചിലപ്പോ താടിയോട് ഇഷ്ടം ഉണ്ടാകും ... എന്ന് വെച്ച് താടി ഇല്ലാത്തവരെ ഇഷ്ടല്ല എന്നല്ല ... മനസിലായോ ? നന്നാകണം ... ഈ നാട് നന്നാകണം ... " "ജയ്ഹിന്ദ് " എന്റെ സഡൻ റിപ്ലൈ വിത്ത്‌ ആക്ഷൻ കണ്ടിട്ട് ഓള് നെറ്റി ചുളിച് എന്നെ നോക്കി ... " എന്തേ ? ഒരു കവല പ്രസംഗം കേട്ട് വികാര ഭരിതൻ ആയപ്പോ എന്റെ ഉള്ളിന്റെ ഉള്ളിൽ നിന്ന് വന്നതാ .... ഇയ്യ് മുത്താണ് മൈ ഡിയർ മുത്ത്മണീ ... ശോ..ചോദിച്ച കാര്യം മറന്നു..നിനക് ഇഷ്ടം എന്നോടോ അതോ? " "എന്റെ ഇഷ്ടത്തെ കുറിച് ഞാൻ ഇന്നലെ പറഞ്ഞിരുന്നു ... പക്ഷേ അതൊന്നും കേൾക്കാൻ ഉള്ള ഭാഗ്യം ഇങ്ങക്ക് ഇല്ലാണ്ട് പോയി ... അതിന് ഞാനിപ്പോ എന്താ ചെയ്യാ മൈ ഡിയർ ലിവറേ ... ഉമ്മച്ചി വിളിക്കുന്നുണ്ട് ... അങ്ങോട്ട് വന്നേക് .. " ************************************* ഓന്റെ ഒരു ഒലക്കമേലെ ചോദ്യം ... പിന്നല്ലാഹ് ... വേണ്ട വേണ്ടാന്ന് വെക്കുമ്പോ തലയിൽ കയറി ഇരുന്ന് ചെണ്ട മേളം നടത്തുന്നു ... പറയാതിരിക്കാൻ വയ്യ .... ഈ ചെക്കൻ ഒടുക്കത്തെ മൊഞ്ചാണല്ലോ റബ്ബേ ... താടി ആണ് ഓനിക്ക് ചേരുന്നെ എന്നായിരുന്നു എന്റെ ഒരു ഇത്... ഏത് ? ഹ അതന്നെ .. പക്ഷേ ഇപ്പോഴും ചെക്കൻ എന്നാ മൊഞ്ചാന്നെ ... എന്റെ കെട്ട്യോൻ ആയോണ്ട് പറയുന്നതല്ല ഓന്റൊപ്പം പിടിച് നിക്കാൻ പറ്റാഞ്ഞിട്ടാ ഇത് ഞാൻ എങ്ങനെ സഹിക്കും എന്ന് ചോദിച്ചേ ... അന്നത്തെ ദിവസം ഓന്റെ കൂടെ കല പില കൂടി നന്നായി ആസ്വദിച്ചു .... ഇതിനാണോ കോളേജിൽ പോകാതെ നിന്നെ എന്ന് ഉമ്മച്ചി ചോധിച്ചു .... "പിന്നല്ലാതെ .... ഇങ്ങനെ ടോം ആൻഡ് ജെറി കളിച് നടക്കാൻ നല്ല രസാണ് .. " "ഉമ്മച്ചിക് അറിയാം മോളേ .... നിങ്ങളെ ഇപ്പോ കാണുമ്പോ വർഷങ്ങൾക്ക് മുന്നേ ഉള്ള എന്നെയും നിങ്ങടെ ഉപ്പനെയും ആണ് ഓർമ വരുന്നേ ... മോൻ ഓന്റെ ഉപ്പാനെ പോലാണ് ... ആൾടെ ഫോട്ടോസ്റ്റാറ്റ് എന്ന് വേണേൽ പറയാം ... " ഉമ്മച്ചി ഇന്ന് വരെ പറയത്ത ഓരോ കഥകളും എനിക്ക് അപ്പോ പറഞ്ഞു തന്നിരുന്നു ... അതൊക്കെ കേട്ടപ്പോ എനിക്ക് ചിന്ന ഡൌട്ട് ... ഇവരുടേത് ലവ് മാര്യേജ് ആണോന്ന് ... ആണോന്നല്ല... അങ്ങനെ തന്നാണ് ... മ്മടെ ഖൈജു കുട്ടീനെ കലിപ്പൻ ഉപ്പ വളച്ചൊടിച് കുപ്പിയിൽ ആകീത ... ഇതൊക്കെ പറയുമ്പോ ഉമ്മച്ചീന്റെ മുഖത്ത് ഇതുവരെ ഇല്ലാത്ത ഒരു സന്തോഷം ഞാൻ കണ്ടിരുന്നു ... പക്ഷേങ്കില് അവരുടെ ലവ് സ്റ്റോറി മാത്രം പറഞ്ഞു തന്നില്ല ... തത്കാലം അത്രയൊക്കെ അറിഞ്ഞാൽ മതീന്ന് പറഞ് എന്നെ ഓടിച് വിട്ടു ... രാത്രി ഞാൻ വേറെ പണി ഒന്നും ഇല്ലാതെ വീടിനകത് കറങ്ങി നടക്കുമ്പോ ആണ് ഓൻ വന്നിട്ട് ഷോപ്പിലേക്ക് പോകണം.. പെട്ടെന്ന് റെഡി ആകാൻ പറഞ്ഞേ ... ഓൻ ഉമ്മച്ചീനെയും കൂടെ വിളിച്ചതാ ... ഓര് രാത്രിയിൽ എങ്ങോട്ടും ഇല്ലാന്ന് വാശി പിടിച്ചപ്പോ ഞങ്ങൾ പോകാൻ ഇറങ്ങി .... കാർ ഓടിക്കുന്നതിനിടയിൽ ഓൻ റോസിയെ വിളിച് എന്തൊക്കെയോ തിരക്കുന്നുണ്ട് ... ഞാൻ എന്ന ഒരാൾ അടുത്തുണ്ടെന്ന വിചാരമേ ഇല്ലാ ... "ഓഹ് ... ഡെയ്‌ലി ഒരു നൂറു വട്ടം പറയാറുണ്ട് റോസി ... റോസീന്ന് ...മ്മളെ പേരൊന്നും ഓർമയെ ഉണ്ടാകില്ല ... " "കൂട്ടുകാർ ആകുമ്പോ അങ്ങനെ തന്നയാടി കുശുമ്പി .... അസൂയ തോന്നിയിട്ട് കാര്യമില്ല ... " എന്റെ വാജകം കേട്ടിട്ട് റോസി ഫോണിൽ കൂടി പറഞ്ഞ മറുപടി ആയിരുന്നു ... അത് കേട്ട് മ്മള് ചിരിച്ചെങ്കിലും ഈ ചെക്കന്റെ മറുപടി കേട്ട് ഞാൻ ഫ്ലാറ്റ് ആയി ... "ഓൻ എന്റെ ചങ്കാണ് .... നൂറല്ല... ഒരായിരം വട്ടം ഞാൻ ഓന്റെ പേര് പറയും ... ഓൻ എന്റെ ചങ്കാണെൽ നീ എന്റെ ചങ്കിടിപ്പാണ് ... എന്റെ ഹൃദയം തുടിക്കുന്നത് നിനക് വേണ്ടിയാണ് പെണ്ണെ ... " "കൊഞ്ചാതെ നേരെ നോക്കി ഓടിക്ക് മോനെ ... " റോസിനോട് സംസാരിച്ചോണ്ട് തന്നെ ഡ്രൈവ് ചെയ്യുമ്പോ പെട്ടെന്ന് മറ്റൊരു കാർ ഞങ്ങളെ ഓവർടേക്ക് ചെയ്തു .... ഓൻ സൈഡ് കൊടുത്തത് കൊണ്ട് അപ്പോ ഒന്നും ഉണ്ടായില്ല ... ആ കാറിന്റെ പോക്ക് കണ്ടിട്ട് അത് ഡ്രൈവ് ചെയ്യുന്ന ആൾ സ്വബോധത്തിൽ അല്ലെന്ന തോന്നണേ..... റോഡ് ഓന്റെ തന്തയുടെ വക ആണെന്ന പോലെയാ ... അങ്ങോട്ട് വെട്ടിച്ചും... ഇങ്ങോട്ട് വെട്ടിച്ചും യാത്രക്കാരെ ബുദ്ധിമുട്ടിച്ചു .... അപ്പോഴേ ഇവിടൊരാൾക് കലിപ്പ് ഇളകിയതാ ..... ഓന്റെ ക്ഷമ നഷ്ടപെട്ടപോ മുറുകെ പിടിച്ചിരുന്നോ എന്ന് എന്നോട് പറഞ്ഞിട്ട് കത്തിച് വിട്ടു ... അത് അവന്മാർക്ക് തീരെ ഇഷ്ടപ്പെട്ടില്ല ... ഞങ്ങളെ മാറിക്കടിക്കാൻ ഉള്ള ശ്രമത്തിൽ ആയിരുന്നു .... അതിനിടയിൽ ഒന്നോ രണ്ടോ തവണ കാറിന്റെ സൈഡിൽ തട്ടിയിരുന്നു .... അവസാനം ആളൊഴിഞ്ഞ ഒരു വഴിയിൽ എത്തിയതും അവന്മാർ ഓവർ ടെയ്ക് ചെയ്ത് ഞങ്ങടെ കാറിന്റെ മുന്നിൽ ചവിട്ടി നിർത്തി .... " ഏത് &$&$&$& മോനാടാ ... റോഡ് നിന്റെ തന്തയുടെ വക ആണോടാ ..... " തല പുറത്തേക്ക് ഇട്ട് ഓനത് ചോദിക്കുമ്പോ അവരിൽ നിന്നും വന്നത് വെറുപ്പ് തോന്നുന്ന മറുപടി ആയിരുന്നു ... രോഷാകുലനായി പുറത്തേക്ക് ഇറങ്ങാൻ പോയ ഓനെ ഞാൻ പിടിച് വെച്ചു .... അതെ സമയം അതിൽ നിന്നും പുറത്തേക്ക് വന്ന ആളെ കണ്ടപ്പോ ഞാനും ഓനും പരസ്പരം ഒന്ന് മുഖത്തേക്ക് നോക്കി .... എവിടെയോ കണ്ട് മറന്ന മുഖം.. പിന്നാലെ ഇറങ്ങിയവനെ കൂടി കണ്ടപ്പോ ഞങ്ങടെ സംശയം കൂടി ... കൂടെ വേറൊരുത്തനും ... മ്മടെ ചെക്കൻ എന്റെ മുഖത്തേക്ക് നോക്കി ഇത് അവരല്ലേ എന്ന് ചോധിച്ചപോ ഒരു ഭയത്തോടെ ഞാൻ അതെ എന്ന് പറഞ്ഞു ... അതെ... ഇത് അവർ തന്നെയാണ് ....അവർ ഞങ്ങളുടെ അടുത്തേക്ക് വരുംതോറും ഞാൻ പേടിച് ഓന്റെ കയ്യിൽ പിടി മുറുക്കിയിരുന്നു ... തുടരും .... ************************************* എന്താ ല്ലേ ... ഒരു പന്ക്ച്വലിറ്റി ഇല്ലാ ... 😁 അടുത്ത ഭാഗം ചൊവ്വാഴ്ച ... ഇൻഷാ അള്ളാഹ് ..
35.3k views
15 days ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post
Share on other apps
Facebook
WhatsApp
Unfollow
Copy Link
Report
Block
I want to report because