@sahalashalu
@sahalashalu

💞💞SaChuUuU 💞💞

ഇശൽ...💖

#

📙 നോവൽ

*ഇശൽ...* 💖 ഭാഗം 48 _____________ ഞമ്മള് റൂമിൽ നിന്ന് ഞമ്മളെ മൊഞ്ച് നോക്കുമ്പോ ആണ് എന്റെ പുന്നാര ബീവി ഓടി വന്ന് ഞമ്മളെ കെട്ടിപ്പിടിച്ചത്..... പടച്ചോനെ,,,,, ഇവൾക്ക് എന്ത് പറ്റി....ഡോർ അടച്ചിട്ട് കൂടി ഇല്ല....ആരേലും കണ്ടാൽ പിന്നെ അത് മതി കളിയാക്കാൻ..... നിദന്റെ പേരും പറഞ്ഞു ഉടക്കി നിന്നിട്ട് ഇത്ര പെട്ടെന്ന് വന്ന് ഞമ്മളെ കെട്ടിപ്പിടിക്കാൻ എന്തുണ്ടായി..... ഞമ്മള് പിന്നെ നല്ല സ്നേഹമുള്ള ഭർത്താവ് ആയത് കൊണ്ട് അവളെയും തിരിച്ച് കെട്ടിപ്പിടിച്ചു അങ്ങനെ നിന്നു....ഹല്ല പിന്നെ....ഹിഹി.... പെട്ടെന്ന് ഞമ്മളെ ഷർട്ടിൽ നനവ് വരുന്ന പോലെ തോന്നി......ഇതെന്താപ്പോ കഥ.... "ഇശൂ..... ഡി...." എന്നും വിളിച്ച് ഞമ്മള് അവളെ അടർത്തി മാറ്റിയപ്പോൾ പെണ്ണ് താഴോട്ട് നോക്കി നിക്കെന്ന്......ഞാൻ അവൾടെ മുഖം ഉയർത്തി നോക്കിയതും അമ്പരന്നു പോയി..... "ഇശൂ.....എന്താ ഡി....നീയെന്തിനാ കരയുന്നെ....." ഞമ്മള് ചോദിച്ചതിന് മറുപടി ഇല്ലെന്ന് മാത്രം അല്ല,,,,,പെണ്ണ് വീണ്ടും കണ്ണ് നിറക്കെന്നു..... ന്റെ പെണ്ണ് കരയുന്നത് കാണാൻ നമ്മക്ക് തീരെ ഇഷ്ടം ഇല്ലാത്തൊണ്ടു ഞമ്മള് കാര്യം അറിയാൻ തന്നെ തീരുമാനിച്ചു..... "ഇഷൂട്ടി..... എന്ത് പറ്റി..... ഇക്കാനോട് പറയ്..... എന്തിനാ കരയുന്നെ....." "ഇക്കാ.....സോറി....." "സോറിയോ.....എന്തിന്....." "അത് പിന്നെ....." "പിന്നെ.....???...." "നിദയെ കുറിച്ച് അങ്ങനെ ഒക്കെ പറഞ്ഞതിന്......" "നീയെന്തൊക്കെയാ പറയുന്നേ ഇശൂ...." നമ്മൾ ഒന്നും മനസ്സിലാവാതെ അവളെ നോക്കിയപ്പോ പെണ്ണ് നിദ പറഞ്ഞ കാര്യങ്ങൾ ഒക്കെ എന്നോട് പറഞ്ഞു..... അത് കേട്ടപ്പോ ഞാൻ പുഞ്ചിരിച്ചു..... "ന്റെ ഇഷൂട്ടി ചോദിച്ചില്ലേ എനിക്ക് എന്താ അവളോട് ഒരു സോഫ്റ്റ്കോണർ എന്ന്..... അതിന് കാരണം ഇത് തന്നെ ആണ് ട്ടോ..... ഉമ്മയുടെ സ്നേഹം ലഭിക്കാത്ത കുട്ടിയാണ് അവൾ.....ദേഷ്യം കൊണ്ട് അല്ല അവളെ നേരിടേണ്ടത്.....സ്നേഹം കൊണ്ടാണ്..... ഇജൂ ഇന്നലെ ഒക്കെ എന്നോട് പറഞ്ഞിരുന്നു.....അതൊക്കെ കേട്ട് വരുമ്പോഴാണ് നിങ്ങൾ തമ്മിൽ ഉള്ള പ്രശ്നം കണ്ടത്...... എനിക്കറിയാം,,,,, എന്റെ ഇശൂ അനാവശ്യമായി വഴക്കിന് പോവില്ലെന്നു.... എന്നിട്ടും ഞാൻ നിന്നോട് വഴക്കിട്ടു അവൾടെ കൂടെ കൂടി പറഞ്ഞത് അവളെ വിഷമിപ്പിക്കേണ്ട എന്ന് കരുതിയാണ്....." "ഹ്മ്മ....." "അല്ല,,,അതിന് നീയങ്ങനെ കണ്ണ് നിറച്ച് നിൽക്കുന്നത് എന്തിനാ....." "പെട്ടെന്ന് അവൾടെ അവസ്ഥ കേട്ടപ്പോ എന്റെ ഉമ്മാനെയും ഉപ്പാനെയും എനിക്ക് ഓർമ വന്നുപോയി....... ജീവനോടെ ഇല്ലാത്തത് കൊണ്ടാണ് എനിക്കും എന്റെ കാക്കൂനും ആ സ്നേഹം നഷ്ടം ആയത്.....അവൾക്കോ....ഉമ്മ എന്ന് പറയാൻ ഒരാൾ ഉണ്ട്....എന്നിട്ടും...." എന്ന് പറഞ്ഞു പെണ്ണ് വീണ്ടും കരഞ്ഞു സീൻ ഡാർക്ക് ആക്കാൻ തുടങ്ങി..... "ദേ,,,,, എന്റെ കാന്താരി ഇശൂന് ഈ സാഡ് മോഡ് തീരെ ചേരുന്നില്ല ട്ടാ.....നീയിപ്പോ അങ്ങനെ ഒന്നും കരുതണ്ട.....നിനക്ക് സ്നേഹം തരാൻ ഇവിടെയും ഉപ്പയും ഉമ്മയും ഉണ്ട്.....എന്റെ വീട്ടിലും ഉണ്ട്.... നിദയെ നല്ല ബെസ്റ്റ് ഫ്രണ്ട് ആക്ക്....അവളെ മാക്സിമം ഹാപ്പി ആക്കാൻ നോക്ക്.....ഓകെ....???...." "ഓകെ ന്റെ ഇക്കൂ......" എന്നും പറഞ്ഞു പെണ്ണ് വീണ്ടും ഞമ്മളെ കെട്ടിപ്പിടിച്ചപ്പോ ഞമ്മള്,,,,, "ദേ ഇശൂ ഡോർ അടച്ചില്ല...." എന്ന് പറഞ്ഞു..... "അതിന് എന്താ.....ഞാൻ എന്റെ ചെക്കനെ അല്ലെ കെട്ടിപ്പിടിച്ചു നിക്കുന്നെ....ആരാനെ ഒന്നും അല്ലല്ലോ....." "ഡീ കാന്താരി.....ഇപ്പൊ അങ്ങനെ ആയോ...." "ഹിഹിഹി....." ★★★★★★★★★★★ ഓഡിറ്റോറിയത്തിലേക്ക് പോകാൻ വേണ്ടി നമ്മൾ നല്ല മൊഞ്ചാക്കി നിക്കുമ്പോ ആണ് നമ്മളെ ബീവി അവളെ നീരാട്ട് കഴിഞ്ഞു ബാത്‌റൂമിൽ നിന്ന് ഇറങ്ങിയത്...... കണ്ണാടിയുടെ മുന്നിൽ നിന്ന എന്നെ ഒരു കൂസലും ഇല്ലാതെ തള്ളിമാറ്റി അവൾ അവിടെ നിന്ന് മൊഞ്ച് നോക്കാൻ തുടങ്ങി...... ന്റെ വൈഫി ആയോണ്ട് പൊക്കി പറയുന്നത് ആണെന്ന് കരുതരുത് ട്ടോ....ഇതിനെ പോലത്തെ കുരുത്തം കെട്ട മൊതലിനെ ഞാൻ ഇന്നേവരെ കണ്ടിട്ടില്ല... അവൾടെ കണ്ണാടിക്കു മുന്നിൽ ഉള്ള കോപ്രായങ്ങൾ ഒക്കെ നോക്കി നിക്കുമ്പോ ആണ് അവൾടെ ഓഞ്ഞ ഡയലോഗ്.... "എക്സ്ക്യൂസ്മി മിസ്റ്റർ ഹബ്ബി.....താങ്കൾ ഒന്ന് പുറത്ത് ഇറങ്ങിയാൽ എനിക്ക് സാരി ഉടുക്കാമായിരുന്നു......." പടച്ചോനെ ഇവൾ സാരിയാണോ ഉടുക്കാൻ പോവുന്നെ..... "ഡി.....നിനക്ക് എന്താ വട്ടാണോ സാരി ഉടുക്കാൻ.....മഹാ ബോർ ആവും....." "ഞാൻ അങ്ങട് സഹിച്ചു....എന്റെ കാക്കൂ എനിക്ക് സ്നേഹത്തോടെ വാങ്ങിച്ച് തന്ന സാരിയാ....അതും അവന്റെ കല്യാണത്തിന് ഉടുക്കാൻ....." അപ്പോഴാണ് ഞമ്മക്ക് ഓർമ വന്നത്....ഇജൂന്റെ വക ഒരു സാരി കിട്ടിയിരുന്നു ഇവൾക്ക്....ഇപ്പൊ ഞാൻ ഇട്ടിരിക്കുന്ന ഈ ഡ്രെസും അവന്റെ വകയാണ്....... "ഹോ....അവന്റെ സെലക്ഷൻ മോശം ആവാറില്ല....." "ഹാ.....എങ്കിൽ ഷാഹിക്കാ ഒന്ന് പുറത്തേക്ക് ഗോ രഹാ....." "ഞാൻ എന്തിനാ ഇശൂ പുറത്ത് പോവുന്നെ....നിന്നെ സാരി ഉടുക്കാൻ ഞാൻ സഹായിക്കാ ഡി....." "അങ്ങനെ ഉള്ള ഒരു സഹായവും ഞാൻ സ്വീകരിക്കില്ല ന്റെ കെട്ടിയോനെ...അതോണ്ട് അധികം വിളച്ചിൽ എടുക്കാതെ പോകാൻ നോക്ക്...." "പോടി മൂധേവി....." എന്നും പറഞ്ഞു അവളെ നോക്കി ഒരു ലോഡ് പുച്ഛം വാരിവിതറി കൊണ്ട് ഞമ്മള് പുറത്തേക്ക് പോയി....... നമ്മൾ പുറത്ത് എത്തിയതും ദേ വരണ് പുതുമാരൻ...... ഹുയീ.....ഹലാക്കിലെ മൊഞ്ചൻ തന്നെ ഇവൻ..... എന്റെ ഇശൂന്റെ ഇക്കാക്ക അല്ലെ....അങ്ങനെ ഉണ്ടാവൂ...... നല്ല ബ്രൗണ് കളർ ഷർവാണി ഒക്കെ ഇട്ടിട്ട് ആണ് വരവ്...... "ഡാ ഹംക്കെ.....മാഷാ അല്ലാഹ്....ഇത് എന്താടാ.....നീ ഒടുക്കത്തെ മൊഞ്ച് ആയി പോയല്ലോ......ന്റെ ഷാഹി.....ഇശൂനോട് നിന്നെ ഒന്ന് ശ്രദ്ധിക്കാൻ പറയണം...അല്ലെങ്കി വല്ല പെണ്പിള്ളേരും കൊത്തി കൊണ്ട് പോവും....." ബെസ്റ്റ്..... നമ്മൾ ഇവിടുന്ന് അവന്റെ മൊഞ്ചിനെ കുറിച്ച് പറയുമ്പോ ചെക്കൻ കാര്യം ആയി നമ്മളെ പൊക്കി പറയെന്നു...... അളിയൻസ് ഡാ.....😎 "പോടാ ബലാലെ....നിന്റെ മൊഞ്ചും നോക്കി നിക്കെന്ന് ഞാൻ....അതിനിടയിൽ ആണ് അവന്റെ ഓഞ്ഞ ആക്കൽ...." "സത്യം പറഞ്ഞതാടാ കോപ്പേ.....എന്റെ പെങ്ങളെ കെട്ടിയോൻ അല്ലെ....ഇങ്ങനെ ഉണ്ടാവൂ....." "ശ്യോ...... വേണ്ടെരുന്നു.....ന്റെ ഇശൂന്റെ ഇക്കാക്ക അല്ലെ....ഇങ്ങനെ ഉണ്ടാവൂ എന്ന് ഞാനിപ്പോ നിന്നെ കുറിച്ച് മനസിൽ വിചാരിച്ചതെ ഉള്ളൂ......" "ഹ്ഹ്ഹ്ഹ.....അളിയാ.....നാവി ബ്ലൂ കളർ നിനക്ക് നന്നായി ചേരുന്നുണ്ട് ഷാഹി...." "ഞമ്മക്ക് ഏത് കളർ ആണ് മോനെ ചേരാത്തത്....." "അയ്യട....കണ്ടാലും മതി....ഇശൂ എവിടെ ടാ....." "ദോണ്ടേ നീ കൊടുത്ത സാരീ ഉടുക്കുന്ന തിരക്കിൽ ആണ്......എന്നെ പിടിച്ച് പുറത്താക്കി ദുഷ്ട....." "ഹ്ഹ്ഹ്ഹ..... പോട്ടെ ടാ....സാരമില്ല...." നമ്മൾ അവിടുന്ന് സംസാരിച്ചു നിക്കുമ്പോ അങ്ങോട്ട് ഷാദി വന്നു.....അവന്റെ പിന്നിൽ തന്നെ ഫിനുവും ഉണ്ടായിരുന്നു.... ഹഹഹ....ബെസ്റ്റ്.... രണ്ടും സേം കളർ ഒക്കെ ഇട്ടിട്ടാണ് വരവ്..... ഇത് ഒത്ത് കളി ആണ്...... "ക്യാമുകനും ക്യാമുകിയും തമ്മിൽ നല്ല മനപ്പൊരുത്തം ആണല്ലോ....." "മനപ്പൊരുത്തം വരുത്തിക്കാൻ പത്ത് ഷോപ്പിലാണ് കേറി ഇറങ്ങിയത്......" എന്ന് ഷാദി ഫിനുവിനെ നോക്കി പറഞ്ഞതും ഞാനും ഇജാസും ചിരിക്കാൻ തുടങ്ങി........ "എന്താ ഇവിടെ ഒരു തമാശ......" നിദയാണ്..... "എന്ത് പറയാനാ......ഇവന്റെ ഓരോ കോമഡി കേട്ട് ചിരിച്ച് പോയതാണ്...." ഷാദിയെ കാണിച്ച് ഇജൂ പറഞ്ഞു..... ഞങ്ങൾ എല്ലാരും കൂടി ഓരോന്ന് പറഞ്ഞു ചിരിച്ച് നിൽക്കുമ്പോ ആണ് ഡോർ തുറന്ന് ഇശൂന്റെ വരവ്...... യാ ഖുദാ.........ഇതാര്.......സ്വർഗത്തിൽന്ന് ഇറങ്ങി വന്ന ഹൂറിയോ.........പടച്ചോനെ......എനിക്ക് കണ്ട്രോൾ തരണേ.......... നമ്മൾ അവളെ തന്നെ നോക്കി നിന്നു പോയി.......നാവി ബ്ലൂ കളറിൽ ഗോൾഡൻ കൊണ്ട് സിമ്പിൾ വർക്ക്.......ഗോൾഡൻ കളർ സ്‌കാഫ്......ആ സാരിയുടെ ഭംഗി എടുത്ത് കാണിക്കുന്ന വിധത്തിൽ നല്ല അരഞ്ഞാണം....... കൈ നിറയെ ബ്ലൂവും ഗോള്ഡനും നിറത്തിൽ ഉള്ള വളകൾ.....അതൊന്നും കൂടാതെ കിടുക്കാച്ചി മൂക്കുത്തി..... അതും പോരാഞ്ഞു അവൾടെ ആ കാപ്പി കണ്ണിൽ നല്ല കട്ടിയിൽ സുറുമ..... അതിന്റെ കൂടെ ആരെയും വീഴ്ത്തിക്കുന്ന നുണക്കുഴി കാട്ടിയുള്ള ചിരി..... ടോട്ടലി ഹെവി ലുക്ക് ആയിട്ട് ഉണ്ട്...... ★★★★★★★★★★★★★★★★★★★★ നമ്മള് ഇറങ്ങി വന്നിട്ട് എല്ലാരേയും ഒന്ന് നോക്കിയപ്പോ എല്ലാരും നമ്മളെ തന്നെ നോക്കി വായും തുറന്ന് നിക്കെന്ന്...... ഇതെന്താപ്പോ കഥ.....ഉടുത്തതിൽ വല്ല മിസ്റ്റക്കും ഉണ്ടോ ആവോ......അതോ എല്ലണ്ണത്തിനും ഒന്നിച്ച് തലക്കടി കിട്ടിയോ....... അപ്പോഴാണ് നമ്മള് നമ്മളെ കെട്ടിയോന്റെയും എന്റെയും ഡ്രെസ് ശ്രദ്ധിച്ചത്......നാവി ബ്ലൂ കളർ.....വെരി ഗുഡ്.....നമ്മളെ കാക്കൂന്റെ പണിയാണ്.... ഹിഹിഹി....പൊളിച്ചു..... "ഠോ......." നമ്മൾ പെട്ടെന്ന് ആക്കിയതും ന്റെ ഹബ്ബി ഒഴികെ ബാക്കി എല്ലാരും പെട്ടെന്ന് ഞെട്ടി.....മൂപ്പര് ഇപ്പോഴും കിളി പോയ പോലെ നോക്കി നിക്കലാ....... "എന്താ എല്ലാർക്കും പറ്റിയെ....." നമ്മളെ ചോദ്യം കേട്ടതും എല്ലാരും ഒന്നുല്ല എന്നും പറഞ്ഞു പുഞ്ചിരിച്ചു.... നമ്മൾ കാക്കൂന് മൂപ്പരെ അളിയനെ കാണിച്ച് കൊടുത്തു...... "ടാ.....മതിയെടാ വായിനോക്കിയത്....." എന്നും പറഞ്ഞു കാക്കൂ ചെക്കനെ തള്ളിയപ്പോ ഇക്കാ പെട്ടെന്ന് സ്ഥല കാല ബോധം വന്നപോലെ മൊത്തത്തിൽ ഒന്ന് നോക്കി.....പെട്ടെന്ന് എല്ലാരേയും നോക്കി ചമ്മിയ ചിരി ചിരിച്ചു...... അത് കണ്ടപ്പോ ഞങ്ങൾ എല്ലാരും ചിരിക്കാൻ തുടങ്ങി...... ★★★★★★★★★★★★★★★★★★★★ നമ്മൾ നമ്മളെ കേട്ട്യോളെ വായി നോക്കി നിക്കുന്നത് എല്ലാരും കണ്ടു....ഛേ....വേണ്ടേനൂ..... പെട്ടെന്നാണ് നമ്മള് നിദയെ ശ്രദ്ധിച്ചത്.... അവൾ ഇന്നലെ ജീനും ടോപ്പും ഒക്കെ ഇട്ട് ഭയങ്കര മോഡേണ്  ലുക്കിൽ ആയിരുന്നു..... പക്ഷെ ഇപ്പൊ അവൾ നല്ല സൽവാർ ഒക്കെ ഇട്ടിട്ടാണ് നിൽപ്പ്..... "ആഹാ.....നിദ നല്ല മൊഞ്ചത്തി ആയിനല്ലോ..... സൂപ്പർ....." "ശരിയാ......നല്ല സുന്ദരി ആയിട്ടുണ്ട്....." എന്നെ അനുകൂലിച്ച് കൊണ്ട് ഇജൂ പറഞ്ഞു...... അവൾ ഞങ്ങളെ നോക്കി താങ്ക്സ് പറഞ്ഞു....... "എങ്കിൽ പിന്നെ ഇറങ്ങിക്കോ...." എന്നും പറഞ്ഞു ഷാദി താഴേക്ക് ഇറങ്ങി..... ഫിനുവും ഇജുവും നിദയും അവന്റെ ഒന്നിച്ച് ഇറങ്ങി..... നമ്മൾ നമ്മളെ കേട്ട്യോളെ കൂട്ടി പോവാൻ വേണ്ടി അവൾടെ മുഖത്ത് നോക്കിയതും ന്റെ റബ്ബി..... ഞെട്ടി പണ്ടാറടങ്ങി പോയി.........😭😭😭 അവൾടെ അടുത്ത് എടുത്ത് എറിയാൻ ഒന്നും ഇല്ലാഞ്ഞത് എന്റെ ഭാഗ്യം.....അല്ലെങ്കി അവൾ എറിഞ്ഞേനെ.....കയ്യിൽ ഉള്ള ഫോണ് എറിയോ...... ഹേയ്.....ഇല്ലായിരിക്കും..... "എ...... എന്താ ഇശൂ......നീ....നീയെന്താ ഇങ്ങനെ നോക്കുന്നെ......." എന്നു നമ്മൾ വിക്കി വിക്കി ചോദിച്ചപ്പോ പെണ്ണ്  നമ്മളെ ഭസ്മം ആക്കുന്ന നോട്ടം നോക്കി.....അത് കണ്ടപ്പോ ഒരു കാര്യം ഉറപ്പായി.....കലിപ്പിൽ ആണ്...... "ഇശൂ.....എന്താടി....." എന്ന് നമ്മള് ചോദിച്ചതിന് നിലത്ത് ആഞ്ഞൊന്നു ചവിട്ടി കൊണ്ട് അവൾ സ്റ്റെയർ ഇറങ്ങി താഴേക്ക് പോയി..... നമ്മൾ അവളോട് "ഇശൂ അവിടെ നിൽക്ക്....." എന്നൊക്കെ പറഞ്ഞു പിന്നാലെ പോയെങ്കിലും നോ രക്ഷ...... ★★★★★★★★★★★★★★★★★★★★ ഹോ.....ഇങ്ങേര് നന്നാവൂല.....എന്റെ കയ്യിൽ ഫോണ് ആയിപ്പോയി.... അല്ലെങ്കി ഞാൻ തലമണ്ട നോക്കി എറിഞ്ഞേനെ.... നിദയെ നമ്മൾ ഫ്രണ്ട് ആക്കി എന്നതൊക്കെ ശരിയാ....എന്നാലും ഈ തെണ്ടി അവളെ പൊക്കി പറയുന്നത് കേൾക്കുമ്പോ എനിക്ക് പെരുവിരൽ മുതൽ അങ്ങു എരിഞ്ഞു കേറുന്നുണ്ട്..... അല്ലേലും ന്റെ കെട്ടിയോൻ നന്നാവൂല.....കുട്ടിപ്പിശാശ്..... നമ്മൾ താഴേക്ക് പോവുമ്പോ നമ്മളെ വിളിക്കാൻ വേണ്ടി ഫിനു മുകളിലേക്ക് വരുന്നുണ്ട് ഉണ്ടായിരുന്നു....... "ഹാ....വന്നോ....വേഗം വാ....അവിടെ എല്ലാരും കൂടി നിങ്ങളെയാ വെയിറ്റ് ചെയ്ത് നിൽക്കുന്നെ......" എന്നും പറഞ്ഞു പെണ്ണ് നമ്മളെ നോക്കി.... "ഇശൂ....നീയെന്താ ചൂടിൽ ആണല്ലോ....എന്ത് പറ്റി....." "ഒന്നുല്ല......" അപ്പോഴാണ് ഇശൂ ഇശൂ എന്നും വിളിച്ച് എന്റെ കൊരങ്ങൻ ഹബ്ബി ഇറങ്ങി വന്നത്......മൂപ്പരേയും നമ്മളെയും മോന്ത കണ്ടപ്പോ തന്നെ ഫിനുവിന് ഏകദേശം കാര്യങ്ങൾ ഒക്കെ പിടി കിട്ടി....... നമ്മൾ പിന്നെ അധികം അവിടെ നിൽക്കാതെ മുറ്റത്തേക്ക് പോയി..... അവിടെ അച്ചൂക്കയും ഫാരിക്കയും അനുവും ഒക്കെ ഉണ്ടായിരുന്നു.... "ഹെലോ ബ്രദേഴ്‌സ്....." എന്നും പറഞ്ഞു നമ്മള് അവരെ അടുത്തേക്ക് പോയി..... "ന്റെ റബ്ബി......ഇതാര്.....മൊഞ്ചത്തി ആയല്ലോ ഞമ്മളെ പെങ്ങളൂട്ടി....." അച്ചൂക്കയാണ്..... "ഹിഹിഹി...പെരുത്ത് അങ്ങട് സുഖിച്ചു ട്ടാ....." എന്ന് നമ്മള് പറഞ്ഞു...... "ഹോ.....രണ്ടാളും മാച്ച് കളർ ഒക്കെ ആണല്ലോ.....പൊളിച്ചു.... മെയ്ഡ് ഫോർ ഈച്ച് അദർ......" അനുവാണ്........ നമ്മൾ അപ്പൊ എന്റെ പിന്നിൽ നിക്കുന്ന നമ്മളെ ഹബ്ബിയെ നോക്കി.....അപ്പൊ തന്നെ ഞാൻ കണ്ണ് വെട്ടിച്ചു....... "അല്ല.....നിങ്ങൾ എന്തിനാ ഈ അലവലാതിയെ ഒക്കെ കൂട്ടിയത്....." നമ്മള് ഫാരിക്കയെ നോക്കി പറഞ്ഞതും ചെക്കൻ നമ്മളെ തലക്ക് നോക്കി ഒരു കൊട്ട് തന്നു...... "അലവലാതി ഞാൻ അല്ലെടി.....ദോണ്ടേ നിക്കണു നിന്റെ കെട്ടിയോൻ.....അവനാണ്...." എന്നും പറഞ്ഞു ഫാരീക്ക ഷാഹിക്കാനെ നോക്കി ഒന്നിളിച്ചു കാണിച്ചതും ഷാഹിക്കാ നീ പോടാ പട്ടി എന്ന് പറഞ്ഞു..... നമ്മൾ പിന്നെ അവിടെ നിന്ന് പെട്ടെന്ന് മുങ്ങി....... അവിടുന്ന് നിദയുടെയും ഫിനുവിന്റെയും അടുത്തേക്ക് നടക്കുമ്പോ ആണ് പെട്ടെന്ന് പിന്നിൽ നിന്ന്,,,,, *"ഇശൽ.........."* ആരാണ് എന്ന് കരുതി തിരിഞ്ഞു നോക്കിയ എനിക്ക് സന്തോഷം കൊണ്ട് കണ്ണൊക്കെ നിറഞ്ഞു......... *"സന........"* ഞാൻ പറഞ്ഞു....... _________________________________________ തുടരും (ഫ്രണ്ട്സ്..... നമ്മൾ പറഞ്ഞത് ഓർമ ഇല്ലേ....നമ്മളെ കാക്കൂന്റെ മാരേജ് ആണെന്ന്....അപ്പൊ ഇങ്ങള് ഒന്ന് സഹകരിക്കണം.... ഇശൂ അവൾടെ കാക്കൂന്റെ കല്യാണം അടിച്ചു പൊളിക്കുമ്പോ ഞമ്മള് നമ്മളെ കാക്കൂന്റെ കല്യാണം അടിച്ചു പൊളിക്കട്ടെ....... അപ്പൊ ഇൻ ഷാ അല്ലാഹ്.....നല്ല അടിപൊളി പാർട്ടും ആയി ഫെബ്രുവരി 24 ന് വരാട്ടോ.......) SAHALA SACHU
35.4k views
1 days ago
#

📙 നോവൽ

*ഇശൽ...* 💖 *ഭാഗം 47* ______________ പക്ഷേ ഇക്കാന്റെ മറുപടി കേട്ടപ്പോ ഞമ്മള് അന്തംവിട്ടു മൂപ്പരെ നോക്കിപ്പോയി...... "ആഹ് ഇശൂ.....നിനക്ക് അത് ഇത്ര പെട്ടെന്ന് മനസ്സിലായോ.....സത്യം പറഞ്ഞാൽ എനിക്ക് അവളെ നല്ലോണം ഇഷ്ടായി.... എന്താ പറയാ ഞാൻ ഇപ്പൊ നിന്നോട്.....നിന്നെ കെട്ടിയില്ല എങ്കിൽ തീർച്ചയായും ഞാൻ അവളെ കെട്ടിയേനെ......" മൂപ്പരെ ഡയലോഗ് കേട്ടപ്പോ എനിക്ക് പെരുവിരൽ മുതൽ അങ്ങു എരിഞ്ഞു കേറി...... "യൂ ബ്ലഡി ചീറ്റ്......" എന്നും പറഞ്ഞു ഞാൻ ചാടി എണീറ്റ് മൂപ്പരെ കഴുത്തിൽ കേറി പിടിച്ചപ്പോ ചെക്കൻ എന്റെ കൈ എടുത്ത് മാറ്റി എന്നെയും കൊണ്ട് ബെഡിലേക്ക് വീണു..... ഞമ്മള് പഹയനെ തള്ളിമാറ്റാൻ മാക്സിമം നോക്കി എങ്കിലും ചെക്കൻ എന്റെ കൈ ബലമായി പിടിച്ചു വെച്ചു...... "ഷാഹിക്കാ....എണീറ്റ് പോ...." "അടങ്ങി കിടക്കേടി പുല്ലേ....നിനക്ക് അറിയണ്ടേ എന്റെ മോഹം.....നിനക്ക് ഞാൻ വിശദീകരിച്ചു പറഞ്ഞു തരാം...." പടച്ചോനെ,,,,, ഇങ്ങേര് എന്നെ കൊല്ലാൻ പോവെന്നോ...... ഞാൻ ജസ്റ്റ് ഒന്ന് മൂപ്പരെ മുഖത്തേക്ക് നോക്കിയപ്പോ പേടിച്ചു പണ്ടാറടങ്ങി..... എന്നെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ട്...... ഞാൻ പെട്ടെന്ന് മൂപ്പരെ തലക്ക് കൊണ്ട് പോയി എന്റെ തല ഇടിച്ചു..... ചെക്കൻ വേദന കൊണ്ട് അലറി,,,,,, എന്നെ നോക്കി കണ്ണുരുട്ടി കൊണ്ട് തല ഉഴിഞ്ഞു......ഞമ്മള് അങ്ങേരെ നോക്കി ഇളിച്ചു കാണിച്ചു കൊണ്ട് അവിടുന്ന് എണീക്കാൻ നോക്കിയതും പ്രാന്തൻ എന്നെ അവിടെ തന്നെ പിടിച്ചു വെച്ചു...... ഞാൻ ഇക്കാന്റെ കൈ നോക്കി ഒരു കടി കൊടുത്തു,,,,, "ആഹ്..........നിന്റെ പല്ല് ന്താടി യക്ഷിപ്പല്ലാണോ....." എന്ന് ചോദിച്ചു എന്റെ ചെവി പിടിച്ചു തിരിച്ചു പൊന്നാക്കി....... "വേദനിച്ചോ ഇക്കൂ....." "ഇല്ല....നല്ല സുഖമുണ്ട്.....😡.." "സോറി....." "കൊണ്ട് പോടി നിന്റെ ഒലക്കീമേലെ ഒരു സോറി....." "സോറി വേണ്ടാ???....." "വേണ്ട....." "പിന്നെന്ത് വേണം......" "എന്ത് ചോദിച്ചാലും തരുമോ....." "ആഹ്....നോക്കട്ടെ....." "പിന്നീട് ഇല്ലെന്ന് പറയരുത്....." "നോ.....ചോദിക്ക്....." "എങ്കിൽ ഇക്കാന്റെ ഇശൂട്ടി ഇക്കാനെ കെട്ടിപ്പിടിച്ചു ഒരു ചക്കരയുമ്മ തന്നെ....." "അയ്യട മോനെ.....എന്താ പൂതി....." "തരില്ലേ...???...." എന്നു മൂപ്പര് ഞമ്മളെ നോക്കി ചോദിച്ചപ്പോ ഞാൻ ഇക്കാന്റെ നെഞ്ചിനിട്ട് ഒരു കുത്ത് കൊടുത്തു..... "എടീ പഹയത്തി.....നിന്നെ ഞാൻ....." എന്നും പറഞ്ഞു ചെക്കൻ ഞമ്മള് കവിൾ നോക്കി കടി തന്നു......ബ്ലഡി ഫൂൾ....😬 @@@@@@@@@@@ കാലിന് ആരോ ഇക്കിളി ആക്കുന്ന പോലെ തോന്നിയപ്പോ ഞാൻ പെട്ടെന്ന് ഞെട്ടി എണീറ്റു.....നോക്കുമ്പോ എന്റെ വൈഫി ആണ്...... "എന്തോന്നാ ഉദ്ദേശം.....നിസ്കരിക്കണ്ടെ..." "ഹ്മ്മ.....വേണം...." "എന്നാൽ വേഗം എണീക്കാൻ നോക്ക്....അവര് എല്ലാരും ഇങ്ങളെ വെയിറ്റ് ചെയ്ത് നിൽക്കലാ....." "ആര് എല്ലാരും...." "ഉപ്പയും കാക്കൂവും ഷാദിയും....പിന്നെ ഐജി സാറും ഉണ്ട്..." "ഹോ......നീയൊന്ന് കൈ പിടിച്ചേ......" @@@@@@@@@@@@@@@@@@@@ എന്നും പറഞ്ഞു ഇക്കാ എനിക്ക് നേരെ കൈ നീട്ടിയപ്പോൾ ഞാൻ കൈ പിടിച്ചു.... അപ്പോഴേക്ക് കൊരങ്ങൻ ഞമ്മളെ പിടിച്ച് വലിച്ചു മൂപ്പരെ നെഞ്ചത്തേക്ക് ഇട്ടു..... ഞാൻ അങ്ങേരുടെ നെഞ്ചത്ത് തബല കൊട്ടിയപ്പോ എന്നെ പിടിച്ചു തള്ളിയിട്ട് രൂക്ഷമായി നോക്കി.....ഞാൻ അപ്പൊ തന്നെ ഒന്നിളിച്ചു കാണിച്ചു കൊടുത്തിട്ട് അവിടുന്ന് എണീറ്റ് ഓടി...... അവരൊക്കെ പള്ളിയിൽ പോയി കുറച്ച് ടൈം കഴിഞ്ഞപ്പോ ഞാൻ ജാസ്മിനെ വിളിക്കാൻ അവൾടെ റൂമിലേക്ക് പോയി.....അവൾടെ കിടപ്പ് കണ്ടിട്ട് ഞമ്മള് നിന്ന നിൽപ്പിൽ ചിരിക്കാൻ തുടങ്ങി..... "ഹ്ഹ്ഹ്ഹ......ഹയ്യോ.....ഹ്ഹ്ഹ്ഹ...." ഞമ്മളെ സൗണ്ട് കേട്ടിട്ട് അവൾ കണ്ണ് വലിച്ചു തുറന്ന് നോക്കി....എന്നെ കണ്ടപ്പോ എണീറ്റ് ഇരുന്ന് എന്തേ എന്ന് ചോദിച്ചു.... "ഹ്ഹ്ഹ്ഹ.....ഹീയ്യോ....എന്തോന്ന് കിടത്തമാ ഡി.....ഇങ്ങനെ ഒക്കെ ആരേലും കിടക്കുവോ....." "ഹാ....ഞാൻ കിടക്കും.....എവിടെ....." "എന്ത്....." "ബെഡ് കോഫീ എവിടെ....." "മോളെ ജാസ്മിനെ,,,,,ഇവിടെ ആർക്കും ബെഡ് കോഫീ കുടിക്കുന്ന ശീലം ഇല്ല....പോയി പല്ല് തേച്ചിട്ട് വാ....അപ്പോഴേക്കും നല്ല ചായ കൊണ്ടു വരാം......" "nooo,,,,എനിക്ക് ബെഡ് കോഫീ വേണം...." "വേണൊങ്കി തന്നെ പോയി കുടിച്ചോ മോളൂ.....അല്ലാതെ ഇങ്ങോട്ട് ആരും കൊണ്ട് തരില്ല......വഴക്കിന് നിൽക്കാതെ നല്ല കുട്ടി ആയി പോയി ബ്രഷ് ചെയ്തിട്ട് വാ......" "ഹ്മ്മ,,,,ഓകെ....." "അതേയ്,,,, നിന്നോട് ഇന്നലെ ചോദിക്കാൻ വിചാരിച്ചതാണ്.....മറന്നു പോയി....." "എന്താ......ചോദിക്ക്....." "നിന്റെ ഉമ്മി എവിടെ.... അവരെ എന്താ കൂട്ടാത്തെ......" "ഉമ്മിയോ......എനിക്ക് ഉപ്പാ മാത്രേ ഉള്ളൂ....ഉമ്മിയോക്കെ വടി ആയി...." അവൾ പറയുന്ന കേട്ടപ്പോ ഞാൻ ദേഷ്യത്തോടെ അവളെ നോക്കി..... "എന്താ ഇശൽ......നീയെന്താ ഇങ്ങനെ നോക്കുന്നെ.....ഞാൻ യൂസ് ചെയ്ത വേഡ്‌സ് കേട്ടിട്ട് ആണോ....." "അതേ......നിനക്കെന്താ തീരെ...." "സ്റ്റോപ്പ് ഇറ്റ് ഇശൽ.....ആ സ്ത്രീയെ കുറിച്ച് ഞാൻ ഇതല്ല ഇതിന് അപ്പുറവും പറയും.....ബികോസ്,,,,,,ഷീ ഈസ് ബാഡ്.... ടൂ ബാഡ്......" "നിദ..... നീ എന്തൊക്കെയാ പറയുന്നത്...." "നത്തിങ് ഡിയർ.....ഓകെ.....ഞാൻ പോയി ബ്രഷ് ചെയ്യട്ടെ....." എന്നും പറഞ്ഞു അവൾ എണീറ്റ് പോയപ്പോ ഞാൻ സ്റ്റക്കായി നിന്നുപോയി..... ഇവൾ എന്താ ഇങ്ങനെ ഒക്കെ....ഓരോന്ന് ആലോചിച്ചു ഞാൻ റൂമിന്റെ പുറത്ത് ഇറങ്ങിയപ്പോ അവിടെ ഉണ്ടായ ആളെ കണ്ട് ഞാൻ അമ്പരപ്പോടെ നോക്കി ഐജി സാർ അവിടെ നിന്ന് ഞങ്ങടെ സംസാരം കേൾക്കുന്നുണ്ടായിരുന്നു എന്ന് മനസ്സിലായി എനിക്ക്.... "സർ ഞാൻ.....അത്....നിദ...." "വേണ്ട മോളെ.....ഞാൻ കേട്ടു നിങ്ങളുടെ സംസാരം......." "സർ,,,,,ഞാൻ.....സോറി....അവൾ എന്താ അങ്ങനെ ഒക്കെ....." "എന്റെ മോൾ അങ്ങനെ ഒക്കെ ആയിപ്പോയി..... അവൾ കാരണം....അവളെ പ്രസവിച്ച അവൾടെ ഉമ്മ കാരണം......" "എന്താ സർ കാര്യം.....അവൾടെ ഉമ്മ എന്ത് ചെയ്തു......" "മിസിസ് ഷാഹിൽ.....വേർ ഈസ് മൈ ടീ...." എന്നും ചോദിച്ച് നിദ വന്നപ്പോ ഞമ്മള് പെട്ടെന്ന് സംസാരം നിർത്തി അവളെ നോക്കി...... അവൾ ഞങ്ങൾ രണ്ടും ഒന്നിച്ച് നിൽക്കുന്നത് കണ്ടപ്പോ ഞങ്ങളെ രണ്ടാളെയും മാറി മാറി നോക്കി..... "ഉപ്പ എന്താ ഇശലുമായി സ്വകാര്യം പറയുന്നേ....." "ഒന്നുല്ല നിദ.....നീ വാ.....ചായ വേണ്ടേ...." "ഹാ......നീ കാരണം എന്റെ പതിവ് തെറ്റി....ദിസ് ഈസ് ടൂ മച്ച് മിസിസ് ഷാഹിൽ...." "കുഴപ്പമില്ല മിസ് നിദ ജാസ്മിൻ.....വാ...." എന്നും പറഞ്ഞു ഞാൻ അവളുടെ കൈ പിടിച്ചു വലിച്ച് താഴേക്ക് കൊണ്ട് പോയി.... ഐജി സർ ഞങ്ങളെ തന്നെ നോക്കി നിൽക്കെന്നു...... "ദാ നിന്റെ ടീ......വാ നിദ.....നമുക്ക് ആ ഗാർഡനിൽ പോയി ഇരിക്കാം....." "ഹാ.....നൈസ്.....കം...." എന്നും പറഞ്ഞു അവൾ മുന്നിൽ നടന്നു.....ഞമ്മള് അവൾടെ കൂടെ തന്നെ നടന്നു...... സിറ്റ് ഔട്ടിൽ ഇക്കയും കാക്കൂവും ഷാദിയും ഉണ്ടായിരുന്നു..... ഞങ്ങൾ രണ്ടും ഒന്നിച്ച് നടക്കുന്നത് കണ്ടിട്ട് മൂന്നും അന്തംവിട്ടു നോക്കുന്നുണ്ട്..... അവന്മാരെ നോക്കി പുച്ഛത്തോടെ ചിരിച്ചു കൊണ്ട് ഞാനും നിദയും ഗാർഡനിൽ പോയി ഇരുന്നു...... "ഇറ്റ്സ് സോ ബ്യുട്ടിഫുൾ ഇശൽ...." "കോൾ മി ഇശൂ....." "ഹാ....സോറി ഇശൂ.....ഐ ലൈക്ക് ഇറ്റ്...." എന്നും പറഞ്ഞു അവൾ ഗാർഡൻ മൊത്തത്തിൽ ഒന്ന് നോക്കി..... "നിദ......ഇഫ് യൂ ഡോണ്ട് മൈൻഡ്,,,,," "വേണ്ട ഇശൂ.....നീയെന്താ ചോദിക്കാൻ വരുന്നത് എന്ന് എനിക്ക് നന്നായി അറിയാം.....എന്റെ ഉമ്മയെ പറ്റി അല്ലെ...." "അതേ...... " "ഉപ്പയും നീയും കൂടി സംസാരിക്കുന്നത് ഞാൻ കേട്ടു..... ഉപ്പാ പറഞ്ഞത് ശരിയാ....എന്റെ ഉമ്മാ എന്ന ആ സ്ത്രീ കാരണം ആണ് ഞാൻ ഇങ്ങനെ ഒക്കെ ആയിപ്പോയത്...... ഉപ്പാന്റെയും ഉമ്മാന്റെയും സ്നേഹം കിട്ടി വളരേണ്ട സമയത്ത് ഞാൻ കണ്ടത് അവർ തമ്മിൽ ഉള്ള വഴക്കാണ്.....ദിവസേന ഉപ്പയും ആയി ഉടക്കാൻ അവർ എന്തേലും ഒരു കാരണം കണ്ടുപിടിക്കുമായിരുന്നു..... ഉപ്പാ പാവമാണ്......വളരെ പാവം..... ഒരു ദിവസം നേരം പുലർന്നപ്പോൾ അവരെ കാണാനില്ല....പിന്നെയാ അറിഞ്ഞത്....അവരെ കാമുകന്റെ കൂടെ പോയെന്ന്.....ഇന്നേവരെ എന്നെ കാണാൻ പോലും വന്നില്ല...... ദുഷ്ടയാ.....ചീത്തയാ.....ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ പോയതാ അവര്......അന്ന് തൊട്ട് നിദ ജാസ്മിൻ ഇങ്ങനെയാ.....എല്ലാത്തിനും വാശിയാണ്....ദേഷ്യമാണ്....എല്ലാർക്കും എന്നോട് വെറുപ്പാണ്....." അവൾ പറയുന്ന കാര്യം കേട്ടതും എനിക്ക് ആകെ സങ്കടമായി...... പാവം....ഞാൻ എന്തൊക്കെയാ പടച്ചോനെ ഇവളെ പറഞ്ഞത്..... "നിദ.....ഞാൻ....." "ഹേയ് സെന്റി വേണ്ടാ ട്ടാ.....അത് എനിക്ക് ഇഷ്ടല്ല.....പിന്നെ ഇന്നലെ നടന്ന കാര്യം കൊണ്ട് നിനക്ക് എന്നോട് ദേഷ്യം ഒന്നും തോന്നരുത്......" "ഇല്ലെടാ.....ഒന്നുല്ല....." നമ്മൾ അവിടുന്ന് എണീറ്റ് തിരിഞ്ഞു നടക്കുമ്പോ നമ്മളെ സംസാരം കേട്ട് കൊണ്ട് നിൽക്കുന്ന ഫിനുവിനെ കണ്ടു..... അവൾടെ കണ്ണീന്ന് ഒക്കെ വെള്ളം വരുന്നുണ്ട്.....ഞമ്മക്കും നിദയുടെ കാര്യം ആലോചിച്ച് സങ്കടം വരുന്നുണ്ട്.... നമ്മള് ഫിനുവിന്റെ കയ്യും പിടിച്ച് അവിടുന്ന് പോയി....... റൂമിൽ ഇക്കാനെ കണ്ടതും ഞാൻ ഓടിപ്പോയി മൂപ്പരെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി........ _________________________________________ തുടരും (അടുത്ത ഭാഗം ഇൻ ഷാ അല്ലാഹ് നാളെ രാത്രി 10 മണിക്ക്......) Sahala Sachu
38.1k views
2 days ago
#

📙 നോവൽ

*ഇശൽ...* 💖 ഭാഗം 46 ______________ ഞാൻ അവളെയും ഇശൂനെയും മാറി മാറി നോക്കുമ്പോ ആണ്,,,,,,, *"ഷാഹീ,,,,,,,,"* ......... ഇജൂ ആയിരുന്നു..... "എന്താ ഷാഹി....എന്ത് പറ്റി...." "ഹേയ് ഒന്നുല്ല ടാ.....ജസ്റ്റ് ഒന്ന് വീണ് പോയി...." "രണ്ടാൾക്കും കുഴപ്പം ഒന്നുമില്ലല്ലോ അല്ലെ..." "ഇല്ലെടാ......" "ആഹ്......ഇത് എന്റെ ഐജി സാറിന്റെ മോളാണ്........നിദ ജാസ്മിൻ......" "ഓഹ്.....ഹായ്......" ഞമ്മള് അവളെ നോക്കി പറഞ്ഞു..... "ഹെലോ......" എന്നും പറഞ്ഞു അവൾ ഞമ്മക്ക് നേരെ കൈ നീട്ടിയപ്പോ ഞാനും തിരിച്ച് കൈ കൊടുത്തു....... "നിദ,,,,,ഇതാണ് എന്റെ  അളിയൻ.....ഇശൂന്റെ ഹസ്ബൻഡ്....." എന്നും പറഞ്ഞു അവൾക്ക് ഞമ്മളെ പരിചയപ്പെടുത്തി കൊടുത്തപ്പോ അവൾ പെട്ടെന്ന്....... "whaaatttttt.........????....." കണ്ണ് രണ്ടും പുറത്തേക്ക് തള്ളുന്ന വിധത്തിൽ അവൾ ഇജൂനോട് ചോദിക്കുന്ന കേട്ടപ്പോ ഞാൻ അന്തംവിട്ടു കൊണ്ട് അവളെ നോക്കി..... ഇവൾ ഇങ്ങനെ what ആക്കാൻ ഇവൻ  മോശമായി ഒന്നും പറഞ്ഞില്ലല്ലോ....അളിയൻ ആണെന്ന് അല്ലെ പറഞ്ഞുള്ളൂ...... "എന്താ നിദ.....എനി പ്രോബ്ലം....." "ഹേയ് നത്തിങ്..... സോറി......." "ആഹ്.....പിന്നെ ഇതാണ് എന്റെ പെങ്ങൾ.....ഇശൽ....." അവിടെ മോന്തയും വീർപ്പിച്ചു നിൽക്കുന്ന ഞമ്മളെ കേട്ട്യോളെ പിടിച്ച് വലിച്ച് അടുത്ത് നിർത്തി ഇജൂ പറഞ്ഞതും നിദ അവളെ വല്ലാത്തൊരു നോട്ടം നോക്കി..... ഇശൂ ആണെങ്കി പിന്നെ പറയെ വേണ്ട....അവളെ കൊല്ലാൻ ഉള്ള ദേഷ്യത്തിൽ ആണ് ഉള്ളത്..... ഇവര് തമ്മിൽ മുൻ വൈരാഗ്യം വല്ലതും ഉണ്ടോ ആവോ.....ഇങ്ങനെ തമ്മിൽ നോക്കി പേടിപ്പിക്കാൻ എന്തുണ്ടായി..... "ഹെലോ......" എന്നും പറഞ്ഞു നിദ ഇശൂന്റെ നേരെ കൈ നീട്ടിയപ്പോൾ ഇശൂ ഒട്ടും താൽപ്പര്യം ഇല്ലാത്ത മട്ടിൽ തിരിച്ച് ഷേക്ക്ഹാൻഡ് കൊടുത്തു........ "നൈസ് ടൂ മീറ്റ് യൂ....." ഇത്തിരി പുച്ഛം കലർന്ന സ്വരത്തോടെ ആണ് ഇശൂ പറഞ്ഞതെന്ന് ഞമ്മക്ക് മനസ്സിലായി......നിദയും തിരിച്ച് അതേ രീതിയിൽ ഒരു ചിരി ചിരിച്ചു കൊണ്ട് താങ്ക്സ് പറഞ്ഞു...... ഇശൂ ഞമ്മളെ ദഹിപ്പിക്കുന്ന  നോട്ടം നോക്കിയപ്പോ ഞാൻ അവളെ നോക്കാതെ വേറെ എവിടെയോ നോക്കുന്ന പോലെ നിന്നു....... ഇജൂനെയും വലിച്ച് ഞാൻ പെട്ടെന്ന് തന്നെ താഴേക്ക് പോയി....കൂടുതൽ ടൈം അവിടെ നിന്നാൽ മിക്കവാറും അവളെന്നെ വല്ല കിണറ്റിലും കൊണ്ടിടും..... ★★★★★★★★★★★★★★★★★★★★ ഹോ,,,,,,,,ദേഷ്യം കൊണ്ട് എനിക്ക് എന്നെ തന്നെ കൻഡ്രോൾ ചെയ്യാൻ കഴിയുന്നില്ലല്ലോ പടച്ചോനെ...... ബ്ലഡി,,,,,,അവൾടെ നിൽപ്പ് കണ്ടില്ലേ,,,,,,ഒരു നിദ ജാസ്മിൻ......നിദ ജാസ്മിൻ അല്ലെടി നീ......കിദ കോസ്മിൻ ആണ്..... ഷാഹിക്കാ അവളെയും കൊണ്ട് വീണത് തന്നെ എനിക്ക് തീരെ പിടിച്ചീല....അതിന് ഇടയിൽ ആണ് അവൾ അങ്ങേരുടെ മോന്തക്ക് തന്നെ നോക്കി കിടക്കുന്ന കണ്ടത്....... ഹുയീ.....അന്നേരം കയ്യിൽ എന്തേലും ഉണ്ടായിരുന്നെങ്കിൽ അവൾടെ തലമണ്ട നോക്കി ഞാനൊന്ന് എറിഞ്ഞേനെ..... ഹും..... അതും പോരാഞ്ഞു ഷേക്ക്ഹാൻഡ് കൊടുത്തിരിക്കുന്നു..... ആ ബ്ലഡി ഫൂൾ ഹബ്ബിയെ എന്റെ കയ്യിൽ കിട്ടട്ടെ ......മൂപ്പരെ തലമണ്ട ഞാൻ പൊട്ടിക്കും.....ഹല്ല പിന്നെ..... "എക്സ്ക്യൂസ്മി ഇശൽ....." അയ്യട.....അവൾ വരുന്നുണ്ട്..... എന്തിനാണോ എന്തോ..... "എന്തേ......" "ഡാഡ് പറഞ്ഞു ഇന്ന് ഇവിടെ ആണ് സ്റ്റേ ചെയ്യുന്നത് എന്ന്..... സോ എന്റെ ഡ്രെസ് ഒക്കെ എനിക്കൊരു സ്ഥലത്ത് വെക്കണം....." അവൾടെ മോന്താക്കിട്ടൊന്ന് കൊടുക്കാൻ ഉള്ള ദേഷ്യം ഉണ്ടെങ്കിലും ഞമ്മള് മിണ്ടാതെ നിന്നു.....ആതിഥേയ മര്യാദ.....അതുകൊണ്ട് മാത്രം..... "ഹാ....പ്ലീസ് കം വിത്ത് മീ...." ഞമ്മള് അതും പറഞ്ഞു മുന്നിൽ നടന്നു.... അവൾ മാത്രം ഇപ്പൊ ഇംഗ്ളീഷ് പറഞ്ഞു ആളാവണ്ട...... ഞാൻ ഞങ്ങടെ റൂമിന്റെ തൊട്ടടുത്ത് ഉള്ള റൂം കാണിച്ചു കൊടുത്തു അവൾക്ക്....ഫിനുവിന്റെ റൂം ആണ് അത്.... അവൾ കിടക്കട്ടെ ഈ പിശാശിനൊപ്പം.... "താങ്ക്സ്......." "ഹ്മ്മ.....വെൽക്കം....." അവൾക്ക് നേരെ ഒരു ലോഡ് പുച്ഛം വാരി വിതറി കൊണ്ട് ഞാൻ താഴേക്ക് പോയി.... പോകുന്ന പോക്കിൽ ഞമ്മള് എതിരെ വന്ന ഒരാളുമായി കൂട്ടിമുട്ടി.....ഒരു താത്ത ആയിരുന്നു.....കൂട്ടിമുട്ടിയത് അല്ലേനൂ പ്രശ്നം,,,,പുള്ളിക്കാരിയുടെ കയ്യിൽ ഉണ്ടായിരുന്ന കറി എന്റെ ഡ്രസിൽ മറിഞ്ഞു..... "അയ്യോ മോളെ.....സോറി....ഞാൻ കണ്ടില്ല....." "ഹേയ്.....അത് കുഴപ്പമില്ല ഇത്തൂസ്.... എന്നും പറഞ്ഞു ഞമ്മള് നേരെ നമ്മളെ റൂമിലേക്ക് പോയി....അവിടെ ഉള്ള കുട്ടിപ്പട്ടാളങ്ങളെ ഒക്കെ പുറത്താക്കി ഞമ്മള് ഡോർ ലോക്ക് ചെയ്ത് ബാത്‌റൂമിൽ കേറി...... അത് കഴുകി കളയാൻ നോക്കി എങ്കിലും നോ രക്ഷ......ബോർ ആയിപ്പോയി....ഛേ.... ഇനി ഡ്രെസ് ചേഞ്ച്‌ ചെയ്യുക അല്ലാതെ വേറെ വഴി ഇല്ല......നമ്മള് ഷെൽഫ് തുറന്ന് നമ്മളെ ഗോൾഡൻ കളറിൽ ഉള്ള ഒരു ഗൗണ് എടുത്തു ചേഞ്ച്‌ ചെയ്തു....... എല്ലാരേയും വക സൂപ്പർ അടിപൊളി തുടങ്ങിയ കമന്റ് ഒക്കെ കിട്ടിയപ്പോ ഞമ്മക്ക് ശരിക്കും അങ്ങട് സുഖിച്ചു..... @@@@@@@@@@ നാളേക്ക് സനയെയും ജാസിയേയും ഒക്കെ ഞാൻ ഇൻവൈറ്റ് ചെയ്തിട്ടുണ്ട്..... വരുമോ ആവോ.....സനയെ നിങ്ങക്ക് അറീല്ലേ.... എന്റെ ചങ്കിനെ....... ഞാൻ വന്നവരോട് ഒക്കെ കുശലം പറഞ്ഞു നിൽക്കുമ്പോ ആണ് ഫിനു കാര്യമായി വന്ന് ഞമ്മളെ കൈ പിടിച്ചു വലിച്ചത്...... "ഡി,,,,,,എന്താടി....." "ഇങ്ങോട്ട് വാ ഇശൂ....." "എന്തിന്......" "ഡി പോത്തെ..... അവിടെ അടിപൊളി പരിപാടി ഒക്കെ നടക്കുമ്പോ നീ എന്ത് ഓലക്കക്കാ ഇവിടെ വന്ന് നിൽക്കുന്നെ...." "പരിപാടിയോ.....എന്ത് പരിപാടി....." "വന്ന് നോക്ക് ബേഗ്ടൂസ്......" എന്നും പറഞ്ഞു അവൾ ഞമ്മളെ പിടിച്ചു വലിച്ചു ഹാളിലേക്ക് കൊണ്ട് പോയി.....ഇവിടെ വന്ന ഭൂരിഭാഗം പേരും അവിടെ ഹാജർ ആയിട്ടുണ്ട്...... ജെന്റ്സ് ഒക്കെ ഒരു സൈഡിലും ലേഡീസ് ഒക്കെ മറ്റൊരു സൈഡിലും ഇരുന്നിട്ടുണ്ട്....... അപ്പോഴാണ് ജേന്റ്‌സിന്റെ കൂട്ടത്തിൽ നാല് മുഖങ്ങൾ കണ്ടത്,,,,,വേറാരും അല്ല,,,,,അച്ചൂക്കയും നിച്ചൂക്കയും അനുവും,,,,,പിന്നെ ഫാരിക്കയും ആണ്..... ഫാരിക്കാനെ കണ്ട എക്സൈറ്റ്‌മെന്റിൽ ആണ് ഞാൻ....മൂപ്പര് ഞമ്മളെ നോക്കി ചിരിച്ചപ്പോ ഞാനും ചിരിച്ചു.... ഇങ്ങേര് നന്നായോ.....പടച്ചോനെ....ആയാൽ മതിയായിരുന്നു...... നിച്ചൂക്കാനെ നോക്കി ചെപ്പൂ എവിടെ എന്ന് ആംഗ്യം കാണിച്ചപ്പോ പുള്ളിക്കാരൻ ലേഡീസിന്റെ ഭാഗത്തേക്ക് ചൂണ്ടിക്കാട്ടി.... അപ്പൊ ദെ ഇരിക്കുന്നു അവൾ അവിടെ ഇളിച്ചോണ്ട്......ഞമ്മള് ഫിനുവിനെയും കൂട്ടി അവളെ അടുത്ത് പോയി ഇരുന്നു.... "മിന്നു മോൾ എവിടെ ഡി....." "ആരുടെയോ കയ്യിൽ ഉണ്ട്....." "നല്ല ഉമ്മ....." "ഹിഹിഹി....." "ലേഡീസ് ആൻഡ് ജെന്റിൽമാൻ,,,,,,," പെട്ടെന്ന് ആ ശബ്ദം കേട്ടപ്പോൾ ഞമ്മള് ആളെ നോക്കി....ഷാദിയാണ്..... "ഡെപ്യൂട്ടി കമ്മീഷണർ ഇജാസ് ഇബ്രാഹിമിന്റെ കല്യാണം കൂടാൻ വന്നതല്ലേ നമ്മൾ എല്ലാരും....അപ്പൊ പിന്നെ ഈ കല്യാണം ഗംഭീരമാക്കി കൊടുക്കേണ്ടത് നമ്മുടെ കടമ അല്ലെ......???....." "അതേ........." എല്ലാരും കൂടി അലറി..... "ഹാ.....ഓകെ.....അപ്പൊ,,,,,അതിന് വേണ്ടി ഞമ്മള് ചെറിയ ഒരു പരിപാടി നടത്താൻ പോവുകയാണ്....അതായത്,,,,,വേറൊന്നും അല്ല......ഇവിടെ ഇപ്പൊ നടക്കാൻ പോവുന്നത് കപ്പിൾ ഡാൻസ് ആണ്..... എപ്പടി ഇറുക്ക്......" ആ തെണ്ടി ഷാദി അത് ചോദിച്ചതും അവിടെ ഒന്നൊന്നര ക്ലാപ്പ് മുഴങ്ങി..... ഞമ്മള് അത് കേട്ട് കണ്ണ് രണ്ടും തള്ളിയ രീതിയിൽ ഇരുന്നു പോയി..... "അതേയ്,,,,,ഇവിടെ ഉള്ള കേട്ട്യോന്മാരും കേട്ട്യോളുമാരും ഒക്കെ ഇങ്ങോട്ട് വന്നാട്ടെ....." വീണ്ടും ആ തൊരപ്പൻ ഷാദി പറഞ്ഞപ്പോ എല്ല കപ്പിൾസും എണീറ്റ് പോയി..... നിച്ചൂക്കയും ചെപ്പുവും ഒക്കെ അവിടെ പോയി നിന്നത് കണ്ടിട്ട് ഞമ്മള് ഞമ്മളെ കേട്ട്യോൻ എന്ന് പറയുന്ന ആ സാധനത്തിനെ നോക്കിയപ്പോ നമ്മളെ നോക്കി ഇളിച്ചു കാണിക്കെന്നു...... "എന്താണ്,,,,കല്യാണ ചെക്കന്റെ പെങ്ങൾക്കും അളിയനും വരാൻ വല്ല ബുദ്ധിമുട്ടും ഉണ്ടോ ആവോ....." ഷാദി ഇളിച്ചോണ്ട് ചോദിക്കുന്ന കേട്ടപ്പോ ഫിനു നമ്മളെ പിടിച്ചു തള്ളാൻ തുടങ്ങി.... അവൾടെ ഈ കോപ്രായം കണ്ട് എല്ലാരും ഹലാക്കിലെ ചിരിയാണ്...... ഞമ്മള് കാക്കൂനെ  ഒന്ന് ദയനീയമായി നോക്കിയപ്പോ ചെക്കൻ ഞമ്മളെ നോക്കി ഇളിച്ചു കാണിക്കുന്നുണ്ട്...... "മിസ്റ്റർ ആൻഡ് മിസിസ് ഷാഹിൽ.....പ്ലീസ് കം....." നിച്ചൂക്ക അവിടുന്ന് വിളിച്ചു കൂവിയതും ഞമ്മളെ കെട്ടിയോൻ എന്റെ കൈ പിടിച്ച് വലിച്ച് കൊണ്ട് പോയി അവിടെ നിന്നു..... "ഓകെ ഫൈൻ.....അപ്പൊ മ്യൂസിക് പോരട്ടെ....." എന്നും പറഞ്ഞു ഷാദി അവിടെ പോയി ഇരുന്നതും പെട്ടെന്ന് അവിടം ഫുൾ ഇരുട്ട് ആയി......ഞമ്മള് പേടിച്ച് വിറച്ച് ഞമ്മളെ കെട്ടിയോനെ കേറി പിടിച്ചതും അവിടെ മുഴുവൻ റെഡ് ആൻഡ് ബ്ലൂ ലൈറ്റ്‌സ് തെളിഞ്ഞു...... കൂടെ,,,,,,,,നമ്മളെ ഫേവറിറ്റ് സോങ്ങും...... *💞,,,,,ishq waaalaa luvvv....💞* ഞമ്മള് ഒന്ന് ചുറ്റും നോക്കിയപ്പോ എല്ലാരും ഞങ്ങൾ കപ്പിൾസിനെ തന്നെ കൊണ്സണ്ട്റേറ്റ് ചെയ്ത് ഇരിക്കുന്നതാണ് കണ്ടത്....... ബാക്കി എല്ലാരും സ്റ്റെപ്പ് വെച്ച് തുടങ്ങിയത് കണ്ടപ്പോൾ ഞമ്മള് ഞമ്മളെ കെട്ടിയോനെ ഒന്ന് നോക്കി..... ചെക്കൻ ഞമ്മളെ നോക്കുന്ന നോട്ടം കണ്ടിട്ട് ആകെ വല്ലാത്ത ഒരവസ്ഥയിൽ ആയിപ്പോയി നമ്മള്...... അജ്ജാതി നോട്ടം അല്ലെ പഹയൻ നോക്കുന്നെ..... പെട്ടെന്ന് എന്നെ ഞെട്ടിച്ചു കൊണ്ട് പഹയൻ മൂപ്പരെ ഒരു കൈ എന്റെ അരയിൽ വെച്ചു,,,,,മറ്റേ കൈ കൊണ്ട് എന്റെ കയ്യിലും പിടിച്ചു...... ഞമ്മള് ഓട്ടോമാറ്റിക്കായി നമ്മളെ കൈ ഇക്കാന്റെ ഷോള്ഡറിൽ വെച്ചു..... അപ്പൊ  ചെക്കൻ എന്നെയും  കൊണ്ട് മൂവ് ചെയ്യാൻ തുടങ്ങി.....ഇങ്ങേര് ഞമ്മളെ കണ്ണിൽ തന്നെ നോക്കി നിന്നപ്പോ അറിയാതെ നമ്മളും മൂപ്പരേ മൊഞ്ചിൽ അങ്ങു ലയിച്ചു പോയി...... നല്ല റൊമാന്റിക്ക് ആയി പാട്ടിനൊത്ത സ്റ്റെപ്പ് വെച്ച് നമ്മൾ തകർത്തു..... പെട്ടെന്ന് എല്ലാരും കൂടി കാത് പൊട്ടിക്കുന്ന തരത്തിൽ ക്ലാപ്പ് ചെയ്യുന്ന കേട്ടപ്പോ ആണ് ഞങ്ങൾ ഞെട്ടിയത്‌.....നോക്കുമ്പോ ലൈറ്റ് ഒക്കെ വന്നിട്ട് ഉണ്ടേനൂ..... നമ്മൾ എല്ലാരേയും ഒന്ന് നോക്കി....എല്ലാരും ഞങ്ങളെ നോക്കി പുഞ്ചിരിച്ചു നിൽക്കലാ.....ബാക്കി ഉള്ളവർ ഒക്കെ നേരത്തെ ഡാൻസ് ഒക്കെ നിർത്തി തോന്നുന്നു...... പെട്ടെന്നാണ് ഞാൻ ആ പൂതന നിദയെ കണ്ടത്.....അവളെ കണ്ടപ്പോ എന്റെ കെട്ടിയോൻ നേരത്തെ അവളെയും കൊണ്ട് വീണത് ഓർമ വന്നു..... അപ്പൊ തന്നെ എനിക്ക് അടിമുടി ദേഷ്യം ഇരച്ചു കയറി....... ഞാൻ മൂപ്പരെ ഒന്ന് തറപ്പിച്ചു നോക്കിയപ്പോ എന്നെ നോക്കി ഒന്നിളിച്ചു കാണിച്ചു കൊണ്ട്,,,,,, "യൂ ആർ ലുക്കിങ് സോ ബ്യുട്ടിഫുൾ..... ഈ ഡ്രെസ് നിനക്ക് നന്നായി ചേരുന്നുണ്ട്" എന്ന് ഞമ്മളെ കാതിൽ പറഞ്ഞു....നമ്മൾ പക്ഷെ അത് കേട്ട ഭാവം പോലും കാണിച്ചില്ല..... "wowwwww,,,,,,,,, അടിപൊളി.....തകർത്ത് കളഞ്ഞല്ലോ രണ്ടാളും....." എന്നും പറഞ്ഞു ഷാദി മുന്നോട്ട് വന്നു...... "ഹൗ ഈസ് ഇറ്റ് ഗയ്‌സ്....." എന്നവൻ എല്ലാരോടും ചോദിച്ചപ്പോ,,,,, "അടിപൊളി....." എന്ന് എല്ലാരും ഒന്നിച്ച് പറഞ്ഞു....അത് കേട്ടപ്പോ നമ്മൾ കെട്ടിയോനെ ഒന്ന് നോക്കി....ചെക്കൻ നമ്മളെ നോക്കി സൈറ്റടിച്ചു കാണിക്കുന്ന തിരക്കിൽ ആണ്...... നമ്മൾ ചെക്കന് നേരെ ഒരു ലോഡ് പുച്ഛം വാരി എറിഞ്ഞു കൊണ്ട് ചെപ്പൂന്റെയും ഫിനുന്റെയും ഒന്നിച്ച് പോയി നിന്നു...... ആ നിദ നമ്മളെ തന്നെ നോക്കുന്നത് കണ്ടപ്പോ ഞാൻ അവളെ നോക്കി കണ്ണുരുട്ടി..... അത് കണ്ടപ്പോ അവൾ എന്നെ നോക്കി ഇളിച്ചു കാണിച്ചു..... പിന്നെ അവിടെ അരങ്ങേറിയത് അന്താക്ഷരി ആയിരുന്നു..... ലേഡീസ് ഒക്കെ ഒരു ടീം.....ജെൻറ്സ് ഒക്കെ മറ്റൊരു ടീം...... ഷാദിയും അനുവും അവരേ പ്രായത്തിൽ ഉള്ള വേറെ കുറച്ച് ആൾക്കാരും ആണ് ഇതൊക്കെ പറയുന്നത്......അന്താക്ഷരി ഞമ്മക്ക് പണ്ടേ വല്യ ഇഷ്ടം ആയോണ്ട് ഫിനുനേയും ചെപ്പൂനേയും പിടിച്ച് വലിച്ചു ഞമ്മള് മുന്നിൽ പോയി ഇരുന്നു...... "ഓകെ,,,,,ലേഡീസ് ഫസ്റ്റ്....." ഷാദിയും അനുവും കൂടി ഒന്നിച്ച് പറഞ്ഞു.... "നോ.....ജെന്റ്സ് ഫസ്റ്റ്....." "നോ നോ ലേഡീസ്....." "നോ നോ നോ നോ....ജെന്റസ്...." അതും പറഞ്ഞു കുറച്ച് നേരം അടിയാക്കി.....അവസാനം നമ്മൾ തന്നെ സ്റ്റാർട്ട് ചെയ്തു....... നമ്മളെ കെട്ടിയോൻ പാടുന്ന ഓരോ പാട്ടും നമ്മക്കിട്ടു കൊള്ളിക്കുന്നതാണെന്ന് ഞമ്മക്കും അവിടെ കൂടി ഇരിക്കുന്ന എല്ലാർക്കും നല്ലോണം മനസ്സിലാവുന്നുണ്ട്..... മൂപ്പര് പാടുമ്പോൾ ഓട്ടോമാറ്റിക്കായി എല്ലാരെയും കണ്ണ് നമ്മളെ നേരെ ആവും.... അപ്പൊ നമ്മൾ എല്ലാരേയും നോക്കി ഇളിച്ചു കൊടുക്കും...... "ആഹ് പാടിക്കോ..... *അ* വെച്ചിട്ട് പാടിക്കോ....." ഫിനുവാണ്..... ഈ പെണ്ണ് പാട്ട് പെട്ടിയാണോ എന്നൊരു ഡൗട്ട് എനിക്ക് ഇല്ലാതില്ല......എന്ത് അക്ഷരം പറഞ്ഞാലും ഓണ് ദി സ്പോട്ട് പാടുന്നുണ്ട്...... അവിടെ ആണുങ്ങളെല്ലാം ഭയങ്കര തിങ്കിങ്ങിൽ ആണ്.....പ്യാവങ്ങൾ....പാട്ട് കിട്ടുന്നില്ലെന്ന് തോന്നുന്നു...... പെട്ടെന്ന്,,,,,,, *"അവൾ വേണ്ട്രാ......ഇവൾ വേണ്ട്രാ......"* പാടിയത് വേറാരും അല്ല....എന്റെ സ്വന്തം കെട്ടിയോൻ.....പണ്ടാരക്കാലന്റെ പാട്ട് കേട്ട് എല്ലാരും നമ്മളെ നോക്കി ഹലാക്കിലെ ചിരിയാണ്.....നമ്മൾ ചമ്മിപ്പോയി..... ആ പൊട്ടനെ നോക്കിയപ്പോ ഞമ്മളെ നോക്കി കണ്ണുരുട്ടി കാണിക്കുന്നുണ്ട്.... ഞമ്മള് മൂപ്പരെ നോക്കി കൊഞ്ഞനം കുത്തിക്കൊണ്ടു പകരം വീട്ടി... ★★★★★★★★★★ പരിപാടി ഒക്കെ ഒരു വിധം കഴിഞ്ഞു എല്ലാരും പോയപ്പോ ഞമ്മള് ഫ്രഷ് ആയി റൂമിൽ നിൽക്കുമ്പോ ആണ് ഫിനു കലി തുള്ളി കൊണ്ട് അങ്ങോട്ട് വന്നത്...... അവളുടെ മുഖം കണ്ടിട്ട് എന്തോ നടന്ന ലക്ഷണം ഉണ്ട്...... "എന്താ ഫിനു.....എന്ത് പറ്റി......" ഞമ്മള് ചോദിച്ചപ്പോ അവൾ നിലത്ത് ആഞ്ഞു ചവിട്ടി കൊണ്ട് ബെഡിൽ ഇരുന്നു..... "ഡി പോത്തെ.....നിന്നോട് അല്ലെ ചോദിക്കുന്നത്.....എന്തുണ്ടായി...." "നീയെന്തിനാ ഇശൂ ആ തിലോത്തമയെ എന്റെ റൂമിൽ ആക്കിയെ.....എനിക്ക് അവളെ കാണുമ്പോൾ ഉണ്ടെല്ലോ.....മോന്താക്കിട്ടൊന്ന് കൊടുക്കാൻ ആണ് തോന്നുന്നത്......" അവൾടെ സംസാരം കേട്ട് ഞമ്മക്ക് ചിരി പൊട്ടി.....ബട്ട് കണ്ട്രോൾ ചെയ്ത് നിന്നു.... "എന്താടി,,,,,ഇപ്പൊ എന്താ ഉണ്ടായേ....." "അവൾക്ക് ബെഡിൽ കിടക്കണം....പക്ഷെ ഞാൻ കൂടെ കിടക്കാൻ പാടില്ല....എങ്കിൽ പിന്നെ ആ പുതപ്പും തലയിണയും തന്നെക്കു,,,,,ഞാൻ നിലത്ത് കിടക്കാം എന്ന് പറഞ്ഞു ഞാൻ,,,,,, അപ്പൊ അവൾക്ക് അതും പറ്റില്ല.....എല്ലാം അവൾക്ക് വേണം പോലും.....ചവിട്ടി പുറത്താക്കണം ആ  കോപ്പിനെ..... പണ്ടാരം......" "ആഹാ,,,,അത്രക്ക് ആയോ അവൾ.....നീ വാ.....ആ മൊതലിനെ ഇന്നൊരു പാഠം പഠിപ്പിക്കണം....." ഞങ്ങൾ രണ്ടും അവിടെ കേറി പോയപ്പോ അവൾ ബെഡിൽ എണീറ്റ് ഇരുന്ന് ഞങ്ങളെ നോക്കി...... "വാട്ട് യൂ വാണ്ട്......" അവളുടെ അടുപ്പിലെ ഒരു ഇംഗ്ളീഷ്.... ലെവൾ ആര്..... മതാമയോ...... "എന്താ നിന്റെ ഉദ്ദേശ്യം..... ഞങ്ങടെ ഗസ്റ്റ് അല്ലെ എന്ന് കരുതി കൂടുതൽ താഴ്ന്ന് തരുമ്പോൾ നീയെന്താ ഞങ്ങടെ മുതുകത്ത്  കേറാൻ നോക്കുന്നെ....." "ഹേയ്.....ഞാൻ എന്ത് ചെയ്തു....." "നീയൊന്നും ചെയ്തില്ലേ....." "ഇവളോട് ഞാൻ ഇറങ്ങി പോവാൻ ഒന്നും പറഞ്ഞില്ലല്ലോ.....സ്വയം പോയതല്ലേ....." "തറയിൽ കിടക്കാം എന്ന് പറഞ്ഞപ്പോ നീയല്ലെടി പറഞ്ഞേ പുതപ്പും പില്ലോയും തരില്ലെന്ന്....." "അതില്ലാതെയും കിടക്കാലോ...." "എങ്കിൽ പിന്നെ നീ കിടക്കേടി പൂതനെ..." ഫിനു ദേഷ്യം കൊണ്ട് വിറക്കുന്നുണ്ട്.....അവൾടെ അലർച്ച കേട്ട് ഞമ്മക്ക് അടക്കം പേടി ആയിപ്പോയി.... "ഹേയ്.....മൈൻഡ് യുവർ വേഡ്‌സ്.....ഞാൻ ആരാണെന്ന് ഓർത്താൽ നന്നായിരിക്കും....." "ഐജിയുടെ മോൾ ആണെന്ന് കരുതി ഞങ്ങടെ തലയിൽ കേറാൻ നിൽക്കല്ലേ....അടിച്ച് നിന്റെ കരണക്കുറ്റി പൊട്ടിക്കും......" "ആഹ്.....അതിന്റെ അഹങ്കാരം ഒന്നും ഇവിടെ എടുക്കേണ്ട.....ഈ നട്ടപ്പാതിരാക്ക് നിന്നെ ഇറക്കി വിടും....കേട്ടോടി മതാമേ...." ഞങ്ങൾ  കട്ടക്ക് ഓരോന്ന് പറയുമ്പോ ആണ് പെട്ടെന്ന് പിന്നിൽ നിന്ന്,,,,,,, "ഇശൂ.........." നോക്കിയപ്പോ ഷാഹിക്കയാണ്.... ഇക്കാനെ കണ്ടതും ആ പൂതന നല്ല കുട്ടി ആയി...... "ഷാഹി.....വാട്ട് ഈസ് ദിസ്.....ഇവരെന്നെ ഹെർട്ട് ചെയ്തു...... 😓....." എന്നും പറഞ്ഞു ആ പെരുങ്കള്ളി കണ്ണ് നിറച്ചപ്പോ ഞാനും ഫിനുവും മുഖത്തോട് മുഖം നോക്കി.....ഇതൊക്കെ എപ്പോ എന്ന രീതിയിൽ...... "ഇശൂ.....വാട്ട്സ് റോങ് വിത്ത് യൂ....." ഷാഹിക്കയാണ്....... "നത്തിങ് റോങ് വിത്ത് മീ.....ഇവൾ ആണ്....." "ഇശൂ സ്റ്റോപ്പ് ഇറ്റ്.....നീയെന്താ ഇങ്ങനെ.....ചെറിയ കുട്ടികളെ പോലെ....." "ഷാഹിക്കാ ഞാൻ പറയട്ടെ....." "നീ പോ ഇശൂ....ഒന്നും പറയേണ്ട നീ...വീട്ടിലെ ഗസ്റ്റിനോട് എങ്ങനെ പെരുമാറേണ്ടത് എന്ന് നിനക്ക് അറയില്ലേ..... ഇല്ലെങ്കി ഞാൻ പഠിപ്പിച്ചു തരാം......" ഇക്കാ കലിപ്പായി പറയുന്ന കേട്ടപ്പോ ഞാൻ അന്തംവിട്ടു,,,,,,എന്തിനാ എന്നോട് ഇങ്ങനെ ദേഷ്യപ്പെടുന്നെ...... "ഇക്കാ ഞാൻ......" "ഒന്നും മിണ്ടണ്ട.....റൂമിലേക്ക് പോടി...." "ഞാൻ പറയുന്നത്....." "നിന്നോട് അല്ലെ ഞാൻ പറഞ്ഞേ റൂമിലേക്ക് പോവാൻ.....നോക്കി നിൽക്കാതെ പോടീ...." ഞാൻ ഇക്കാനെ ഒന്ന് നോക്കി കൊണ്ട് ആ കോപ്പിനെ നോക്കിയപ്പോ അവൾ എന്നെ നോക്കി പരിഹാസച്ചിരി ചിരിക്കെന്നു..... "നിദ,,,,, ഇവർക്ക് വേണ്ടി ഞാൻ ക്ഷമ ചോദിക്കുന്നു....." "ഇറ്റ്സ് ഓകെ ഷാഹി....." "ഹ്മ്മ,,,,,ഫിനു,,,,,, നീ ഇവിടെ കിടക്ക്‌......" "ഹ്മ്മ....." ഇക്കാന്റെ വാർത്താനവും അവൾടെ കൊഞ്ചി കുഴഞ്ഞുള്ള കളിയും കണ്ടപ്പോ എനിക്ക് ദേഷ്യം നിയന്ത്രിക്കാൻ ആയില്ല..... ഞാൻ അവിടുന്ന് പെട്ടെന്ന് തന്നെ റൂമിലേക്ക് പോയി.....ഇനിയും അവിടെ നിന്നാൽ ഞാൻ വല്ലതും ചെയ്തു പോവും..... ഞാൻ ദേഷ്യത്തോടെ ഡോർ വലിച്ചടച്ച് ബെഡിൽ വന്നിരുന്നു...... സ്വന്തം ഭാര്യ ആയ എന്നെക്കാൾ വലുത് ആണോ ഇക്കാക്കു അവൾ....അവൾക്ക് വേണ്ടി എന്തിനാ ഇക്കാ എന്നോട് ദേഷ്യപ്പെട്ടത്.....അതിന്റെ ആവശ്യം എന്താ...... ഓരോന്ന് ആലോചിച്ചു ദേഷ്യം വന്നപ്പോ ഞാൻ അവിടെ ഉണ്ടായിരുന്ന പില്ലോ എടുത്ത് എറിഞ്ഞു..... കതക് തുറന്ന് വന്ന ഇക്കാന്റെ കയ്യിലേക്ക് കറക്റ്റ് പോയി വീഴുകയും ചെയ്തു....... പില്ലോ പിടിച്ചിട്ട് അങ്ങേര് എന്നെ ഒരു നോട്ടം നോക്കി.....മൂപ്പരെ ദഹിപ്പിക്കുന്ന നോട്ടം ഞാൻ അങ്ങോട്ട് കൊടുത്തപ്പോൾ ഡോർ ലോക്ക് ചെയ്ത് ബെഡിന്റെ അടുത്തേക്ക് വന്നു...... നമ്മൾ അപ്പൊ തന്നെ പില്ലോയും പുതപ്പും എടുത്ത് എണീറ്റ് നിന്ന് മൂപ്പരെ രൂക്ഷമായി ഒന്ന് നോക്കി.....നേരത്തെ തന്നെ എനിക്ക് നല്ല ദേഷ്യം ഉണ്ട്.....ഇപ്പൊ അത് നല്ലോണം ഇങ്ങേര് ആയിട്ട് തന്നെ കൂട്ടി തന്നു..... "എന്താടി ഉണ്ടക്കണ്ണി നോക്കുന്നെ....." "ഉണ്ടക്കണ്ണി അവളില്ലേ.......നിങ്ങളെ നിദ....അവളാണ്....." എന്നും പറഞ്ഞു നിലത്ത് ഞാൻ ആഞ്ഞു ചവിട്ടി....... "മാറി നിക്ക് അങ്ങോട്ട്...." എന്നും പറഞ്ഞു ഞാൻ മൂപ്പരെ പിടിച്ചു തള്ളി കൊണ്ട് ബെഡിന്റെ മറ്റേ സൈഡിൽ പോയി ഇരുന്നു...... "ഹൊയ്‌ ഹെലോ മാഡം.....എന്നോട് മിണ്ടാൻ താല്പര്യം ഇല്ലാത്തവർ ഒന്നും എന്റെ കൂടെ ബെഡിൽ കിടക്കേണ്ട....." "എന്റെ വീട്.....എന്റെ റൂം.....എന്റെ ബെഡ്.....എവിടെ കിടക്കണം എന്ന് ഞാൻ തീരുമാനിക്കും.....കേട്ടോ മിസ്റ്റർ ഷാഹിൽ ഷാജഹാൻ....." "ഹഹ്ഹഹ്.... ഓകെ ഓകെ....എങ്കിൽ തമ്പുരാട്ടി ഇനി എന്റെ വീട്ടിലേക്ക് വരുമ്പോ ഇതൊക്കെ കൂടി പൊതിഞ്ഞു കെട്ടി എടുത്തോ ട്ടോ...." പടച്ചോനെ....പറഞ്ഞു കുടുങ്ങിയോ..... "ഗുഡ് നൈറ്റ്....." എന്നും പറഞ്ഞു ഞാൻ അവിടെ കിടന്ന് പുതപ്പ് തലവഴി മൂടി...... പക്ഷെ അവിടെ കിടന്ന ഓണ് ദി സ്പോട്ടിൽ നമ്മൾ നിലത്ത് എത്തി.....നിലത്ത് കിടന്നിട്ട് ഇപ്പൊ എന്താ നടന്നത് എന്ന് റിവൈൻഡ് ചെയ്തു നോക്കി...... ആ കള്ള ബടുവ നമ്മൾ കിടന്ന അതേ ടൈം നമ്മളെ ചവിട്ടി താഴെ ഇട്ടതാണ്..... "ഹുയീ എന്റെ ഉമ്മാ......എന്റെ നടൂ......അല്ലോഹ്....." ■■■■■■■■■■■■■■■■■■■■■■■■ നടുവിന് കയ്യും കൊടുത്ത് എന്റെ പുന്നാര ബീവി അവിടെ കിടന്ന് കാറുന്നത് കണ്ടപ്പോ സത്യം പറഞ്ഞാൽ നമ്മക്ക് ചിരിയാണ് വന്നത്...... ഈ പെണ്ണിന്റെ കാര്യം...... ഇപ്പൊ നിങ്ങൾ ഒക്കെ കരുതുന്നുണ്ടാവും ആ നിദയ്ക്ക് വേണ്ടി എന്തിനാ നമ്മൾ ഈ മൊതലിനോട് ചൂടായത് എന്ന്.... അതിന്റെ കാരണം നിങ്ങൾക്ക് വഴിയേ മനസ്സിലാവും...... "അവിടെ കിടന്ന് അലറാതെ എണീക്കേടി കോപ്പേ.....നിന്റെ അലർച്ച കേട്ട് എല്ലാരും ഇപ്പൊ ഓടി വരും......" എന്നും പറഞ്ഞു നമ്മൾ അവിടെ കിടന്നപ്പോ,,,,,, "അയ്യോ എന്റെ ഉമ്മ...... എന്റെ നടു പോയേ.....ആരെങ്കിലും ഒന്ന് വരണേ.... അയ്യോ....." എന്നും പറഞ്ഞു പിശാശ് ഉറക്കെ കരയാൻ തുടങ്ങി..... പടച്ചോനെ.... ഇവൾ എനിക്കിട്ടു പണിയാൻ തന്നെ തീരുമാനിച്ചത് ആണോ..... "ഡി.....മിണ്ടാതെ കിടക്കേടി.....അവരൊക്കെ ഇപ്പൊ വരും...." എന്ന് പറഞ്ഞു നമ്മൾ നാവെടുത്തില്ല....എല്ലാരും അവിടെ ഹാജറായി..... "ഷാഹി...ഇശൂ.....എന്താ പറ്റിയെ...." "മോനെ ഷാഹി....കതക് തുറക്ക്.... ഇശൂ.....മോളെ...." "ഷാഹി...... കതക് തുറക്ക്....." എന്നും പറഞ്ഞു എല്ലാരും ഡോറിന് മുട്ടാൻ തുടങ്ങിയപ്പോ ഞാൻ എന്റെ ഭാര്യയെ ഒന്ന് നോക്കി....എനിക്കിട്ടു പണിഞ്ഞതിന്റെ സന്തോഷത്തിൽ ആണ് ഈ പിശാശ്..... "പോയി കതക് തുറക്ക് കെട്ടിയോനെ...." നമ്മളെ നോക്കി സൈറ്റടിച്ചു കാണിച്ചു കൊണ്ട് പെണ്ണ് പറയുന്ന കണ്ടപ്പോ നിനക്ക് ഞാൻ വെച്ചിട്ടുണ്ട് ഡി മരഭൂതമേ എന്നും പറഞ്ഞു നമ്മൾ പോയി ഡോർ തുറന്നു..... തുറക്കേണ്ട താമസം എല്ലാരും ഇടിച്ചു കേറി......നമ്മൾ ഇവരോടൊക്കെ എന്ത് തേങ്ങയാ പറയുക എന്നും ചിന്തിച്ച് തല പുണ്ണാക്കുമ്പോ..... "എന്താ മോളെ....നീയെന്തിനാ കരഞ്ഞത്...." "കരഞ്ഞതൊന്നും അല്ല ഉമ്മ....ഉമ്മാന്റെ ഈ മരുമോൻ ഓരോ കോമഡി പറഞ്ഞത് കേട്ട് ചിരിച്ച സൗണ്ട് ആണ് കേട്ടത്....." ഇശൂന്റെ ഡയലോഗ് കേട്ട് നമ്മൾ ഞെട്ടി കൊണ്ട് ആ പഹയത്തിയെ നോക്കിയപ്പോ നമ്മൾ ഞെട്ടി പണ്ടാറടങ്ങി.... നിലത്ത് ഉണ്ടായ ഇവൾ എങ്ങനെ ബെഡിൽ എത്തിയെ.... അപ്പൊ ഇവൾക്ക് നടുവേദന ഒന്നും ഉണ്ടായില്ലേ..... "ഹോ....ഇങ്ങനെ ഒന്നും ചിരിക്കരുത്....മനുഷ്യൻ പേടിച്ചു പോയി...." ഉപ്പയാണ്..... ഇജുവും ഷാദിയും അവൾ പറഞ്ഞത് ഒന്നും വിശ്വസിച്ചിട്ടില്ല എന്ന് അവരെ നോട്ടം കണ്ടപ്പോ തന്നെ നമ്മക്ക് മനസ്സിലായി.... ഞാൻ അവരെ നോക്കി പുളിങ്ങ തിന്ന ഇളി പാസാക്കി...... അവരൊക്കെ പുറത്ത് പോയപ്പോ നമ്മൾ വേഗം ഡോർ ലോക്ക് ചെയ്ത് ഇശൂനെ നോക്കി.....എന്നെ നോക്കി പുരികം പൊക്കി കാണിക്കെന്നു വൈഫി..... "ഡി ഹംക്കെ...." "ശൂ.....ചുമ്മാ എന്നോട് ഉടക്കിന് വരണ്ട ഇക്കൂ......ഞാൻ ഇനിയും ഒച്ച വെക്കും....മര്യാദക്ക് കിടന്ന് ഉറങ്ങാൻ നോക്ക്....." എന്നും പറഞ്ഞു അവൾ അവിടെ കിടന്നു.... നമ്മൾ അവൾക്ക് നേരെ ഒരു ലോഡ് പുച്ഛം വാരി എറിഞ്ഞു കൊണ്ട് ലൈറ്റും ഓഫ് ചെയ്ത് അവിടെ പോയി കിടന്നു..... പെട്ടെന്ന് അവൾ ചോദിച്ച ചോദ്യം കേട്ട് നമ്മൾ ഞെട്ടി പണ്ടാറടങ്ങി പോയി..... പടച്ചോനെ,,,,,ഇങ്ങനൊരു പോത്ത് ആണല്ലോ എന്റെ കെട്ടിയോൾ...😭......അവളുടെ ചോദ്യം കേട്ട് ഞമ്മക്ക് ഒരേ സമയം ചിരിയും കരച്ചിലും ദേഷ്യവും ഒക്കെ ഒന്നിച്ച് വന്നു....... "നിങ്ങക്ക് എന്താ ഇക്കാ.....അവളോട് നമ്മളെക്കാൾ ഇഷ്ടം......എന്തേലും മോഹം ഉണ്ടോ മനസിൽ....." ഇങ്ങനൊക്കെ ചോദിച്ചാൽ ഇവൾക്ക് ഞാൻ ന്ത് മറുപടി നൽകും പടച്ചോനെ..... ★★★★★★★★★★★★★★★★★★★★ നമ്മളെ ചോദ്യം കേട്ടപ്പോ മൂപ്പര് ചാടി എണീറ്റ് ലൈറ്റ് ഓണ് ചെയ്ത് നമ്മളെ ഒരു നോട്ടം ആയിരുന്നു..... പടച്ചോനെ,,,,,ചോദിച്ച് പണി വാങ്ങിയോ.... മൂപ്പരെ നോട്ടം കണ്ടിട്ട് ഇന്നെന്നെ കൊല്ലാൻ ഉള്ള ചാൻസ് ഒക്കെ കാണുന്നുണ്ട്........ പക്ഷേ ഇക്കാന്റെ മറുപടി കേട്ടപ്പോ ഞമ്മള് അന്തംവിട്ടു മൂപ്പരെ നോക്കിപ്പോയി...... _________________________________________ തുടരും (ഹെലോയ്,,,,,ഞമ്മള് വന്നു ട്ടോ....എക്സമൊക്കെ കഴിഞ്ഞു..... പൊളിച്ച് എഴുതി.....😁 ഇനി വെയിറ്റ് ചെയ്യിക്കാതെ പോസ്റ്റ് ചെയ്യണം എന്നൊക്കെ നമ്മക്ക് നല്ല ആഗ്രഹം ഉണ്ട്....പക്ഷെ എന്ത് ചെയ്യാനാ ഫ്രണ്ട്സ്.....ഫെബ്രുവരി 24 കഴിഞ്ഞാലേ നമ്മൾ ശരിക്കും ഒന്ന് ഫ്രീ ആവുകയുള്ളൂ..... എന്റെ കാക്കൂന്റെ കല്യാണം ആണ്,,,,,അതിന്റെ തിരക്കിൽ ആണ് ഞമ്മള് ഇപ്പൊ.....അതും കൂടി കഴിഞ്ഞാലേ നിങ്ങളെ വെയിറ്റ് ചെയ്യിക്കാതെ പോസ്റ്റ് ചെയ്യാൻ കഴിയൂ...... നിങ്ങളുടെ ഒക്കെ കമന്റ് കാണുമ്പോ നമ്മക്ക് നല്ല സന്തോഷം ഉണ്ട്.... താങ്ക്യൂ സോമച്ച് മുത്തൂസ് ഫോർ യുവർ ബിഗ് സപ്പോർട്ട്.....ലവ് യൂ ഓൾ.....😍 അടുത്ത ഭാഗം നാളെ രാത്രി 9 മണിക്ക്......ഇൻ ഷാ അല്ലാഹ്.....) Sahala Sachu
39.6k views
3 days ago
#

📙 നോവൽ

*ഇശൽ...* 💖 ഭാഗം 45 ******************** പിന്നെ അവിടെ നടന്നത് മൂന്നാം ലോക മഹായുദ്ധം ആയിരുന്നു,,,,,, മൂന്നും കൂടി ഞെട്ടി പിടഞ്ഞു എഴുന്നേറ്റ് മുഖത്തെ വെള്ളം തുടച്ചു കഷ്ടപ്പെട്ട് കണ്ണ് വലിച്ചു തുറന്ന് നോക്കിയപ്പോ കണ്ടത് ഗ്ലാസ്സും കയ്യിൽ പിടിച്ചു നിൽക്കുന്ന എന്നെ....... അത് പോരെ,,,,, വേറെ എന്തേലും വേണോ,,,,,, മൂന്നെണ്ണവും നല്ല വെറൈറ്റി തെറിയും വിളിച്ച് ഞമ്മളെ പിടിക്കാൻ വന്നതും ഞാൻ ഓരോട്ടം ആയിരുന്നു,,,,, പക്ഷെ അവറ്റകൾ ഞമ്മളെക്കാൾ വല്യ പുള്ളികൾ ആയത് കൊണ്ട് ഞമ്മളെ കയ്യിൽ കിട്ടുന്ന വരെ പിന്നാലെ ഓടി,,,,, കയ്യിൽ കിട്ടിയപ്പോ ഞമ്മളെ കേട്ട്യോനും ആങ്ങളയും കൂടി ഞമ്മളെ ചെവി പിടിച്ചു പൊഞ്ഞാക്കി....ആ തെണ്ടി ഷാദി ഇതൊക്കെ കണ്ട് ഹലാക്കിലെ ചിരിയും.... ഹുയീ,,,,,വേണ്ടേനൂ,,,,, ഒക്കെ കൊണ്ട് കഴിഞ്ഞു ഞമ്മള് നല്ല കുട്ടിയായി അവന്മാരെ നോക്കി കൊഞ്ഞനം കുത്തി റൂമിലേക്ക് പോവുമ്പോൾ പിന്നിൽ നിന്ന് എല്ലാരും കൂടി പൊട്ടിച്ചിരിക്കുന്ന ശബ്ദം കേൾക്കുന്നുണ്ടേനൂ....... അതിൽ ഞമ്മളെ ഉപ്പയും ഉമ്മയും ന്റെ അണ്ണാച്ചി ഫിനുവും ഉണ്ടെന്ന് വേറെ കാര്യം....... ***************************************** ഇന്നലെ കിടക്കാൻ ലേറ്റ് ആയത് കൊണ്ട് എണീക്കാനും ലേറ്റ് ആയി....ഞമ്മളെ പുന്നാര ബീവി വന്നു മുഖത്തു വെള്ളം ഒഴിച്ചില്ലെങ്കി ഞമ്മള് ഇന്നും എണീക്കൂല.... അവൾ ചെയ്തത് നല്ല കാര്യമൊക്കെ തന്നെയാ....എന്നാലും മുഖത്ത് വെള്ളം എടുത്ത് ഒഴിച്ചത് ഇത്തിരി കടന്ന കൈ ആയിപ്പോയില്ലേ....ഇല്ലേ.... അപ്പൊ പിന്നെ അവളെ ശരിയാക്കി കൊടുക്കുന്നതല്ലേ അതിന്റെ ഒരു ഇത്....ഏത്....?😉 അവളെ കയ്യിൽ കിട്ടിയപ്പോ ഞാനും ഇജുവും കൂടി നല്ലോണം പെരുമാറി....ഷാദി ആണെങ്കി ചിരിച്ച് ഒരു വക ആവുന്നുമുണ്ട്......ഹിഹിഹി..... എല്ലാം ഏറ്റുവാങ്ങി നല്ല കുട്ടി ആയി ഞങ്ങളെ നോക്കി കൊഞ്ഞനം കുത്തി പോകുന്ന ഇശൂനെ കണ്ടപ്പോ ഞങ്ങൾ എല്ലാരും പൊട്ടിച്ചിരിച്ചു..... ഇന്ന് ഇവിടെ ചെറിയ രീതിയിൽ പരിപാടി ഉണ്ട്....നാളെ ഓഡിറ്റോറിയത്തിൽ വെച്ചാണ് ഗംഭീര പരിപാടി...... ഓരോ ഒരുക്കങ്ങളുടെ പിന്നാലെ നടന്ന് സമയം പോയത് അറിഞ്ഞില്ല.....ഞമ്മള് കുളിച്ചു ഫ്രഷ് ആയി മുടിയൊക്കെ സ്റ്റൈൽ ആക്കുമ്പോ ആണ് ഇശൂന്റെ വരവ്..... "ഇക്കാ....." "ഹ്മ്മ....." "ഷാഹിക്കാ...." "എന്താടി പോത്തെ...." "ഇങ്ങോട്ട് ഒന്ന് നോക്ക് പൊട്ടാ...." "അത് നിന്റെ മറ്റവൻ...." "അവനെ തന്നെയാണല്ലോ വിളിച്ചത്...." ശെടാ,,,,,അതും ശരി ആണല്ലോ....ഹ്ഹ്ഹ്...ഈ പെണ്ണിന്റെ കാര്യം...... "എന്താ മുത്തേ.....പറയ്..... എന്റെ ചക്കരക്ക് എന്ത് വേണം....." ഞമ്മളെ പഞ്ചാര കലക്കിയ ഡയലോഗടി കേട്ട് പെണ്ണ് നടുവിന് കയ്യും കൊടുത്ത് ഞമ്മളെ അടിമുടി നോക്കുന്നുണ്ട്..... റെഡ് കളർ സൽവാറിൽ എന്റെ പെണ്ണ് കൂടുതൽ തിളങ്ങി നിൽക്കുന്നുണ്ട്.....ഹൗ.... ന്റെ കണ്ട്രോൾ ദൈവങ്ങളെ.....എനിക്ക് കണ്ട്രോൾ തരൂ.... "ഇജ്ജ് എന്താടി ഹംക്കെ ഇങ്ങനെ നോക്കുന്നെ....." എന്നും ചോദിച്ച് ഞമ്മള് അവളെ അടുത്തേക്ക് നടക്കാൻ തുടങ്ങി..... "എനിക്ക് ഇങ്ങളോട് ഒരു കാര്യം പറയാൻ ഉണ്ട്....." എന്നും പറഞ്ഞു പെണ്ണ് പിന്നോട്ട് നടന്നു.... "നീ പറയെടി മുത്തേ...." മീശയും പിരിച്ച് ഞാൻ അവളെ നോക്കി പറഞ്ഞു..... "ഇങ്ങള് ഈ നടത്തം ഒന്ന് നിർത്ത്...." അത് പറയലോട് കൂടി അവൾ ചുമരിന് തട്ടി സ്റ്റക്കായി...... ഞാൻ അവളെ നോക്കി സൈറ്റടിച്ചു കാണിച്ചപ്പോ പെണ്ണ് എന്നെ എന്തേ എന്ന ഭാവത്തിൽ നോക്കി നിക്കുന്നുണ്ട്..... ഞാൻ എന്റെ രണ്ട് കൈ കൊണ്ടും അവളെ ലോക്ക് ചെയ്ത് നിർത്തി..... @@@@@@@@@@@@@@@@@@@@ പടച്ചോനെ,,,,,ഈ പഹയൻ ഇങ്ങനെ ഞമ്മളെ കണ്ണിൽ നോക്കി നിന്നാൽ എന്റെ കണ്ട്രോൾ വിട്ട് പോവുമല്ലോ...... "ഷാഹിക്കാ....മാറിക്കെ....." എന്നും പറഞ്ഞു ഞമ്മള് മൂപ്പരെ തള്ളി മാറ്റി...... "ഹോ.....ഒന്ന് റൊമാൻസ് കളിക്കാന്ന് വിചാരിച്ചാൽ നിനക്കൊന്നും അത് പറ്റൂല... എന്നാൽ പിന്നെ ഫുൾ ടൈം കലിപ്പ് മൂഡിൽ ആവാമെന്നു വെച്ചാൽ അതിനും സമ്മതിക്കൂല.....പിന്നെ നിനക്ക് എന്ത് തേങ്ങയാടി വേണ്ടത് കോപ്പേ....." കട്ടക്കലിപ്പിൽ മൂപ്പര് അത് ചോദിച്ചതും എനിക്ക് ചിരി പൊട്ടി..... ബട്ട്,,,,,,ഇപ്പൊ ചിരിച്ചാൽ ഈ മൊതൽ ഞമ്മളെ ഏതേലും തോട്ടിൽ കൊണ്ടിടും എന്ന് ഉറപ്പായത് കൊണ്ട് ഞമ്മള് ചിരി കണ്ട്രോൾ ചെയ്ത് നിന്നു...... "എനിക്കിപ്പോ മുല്ലപ്പൂ വേണം....." "മുല്ലപ്പൂവോ.......😲....." "യാഹ്ഹ്ഹ്ഹ......മുല്ലപ്പൂ.....എന്തേ....കേട്ടിട്ടില്ലേ ഇങ്ങള്....." "കേട്ടിട്ടുണ്ട്.....നിനക്ക് എന്തിനാ ഇപ്പൊ അത്....." "മുല്ലപ്പൂ പായസം ഉണ്ടാക്കാൻ....എന്നിട്ട് കുടിക്കാൻ....." "എന്തോന്ന്......😢😢......" "എന്റെ ബെഗ്ടൂസെ...........തലയിൽ ചൂടാൻ.......എനിക്ക് വേണം...." "ഹോ.....അതിപ്പോ എവിടുന്ന കിട്ടാൻ...." "എവിടുന്നായാലും എനിക്ക് നോ പ്രോബ്ലം....." "ഡി ബലാലെ....." "എന്റെ മുത്തല്ലേ..... പ്ലീസ് ഇക്കൂ.....എനിക്ക് അത്രേം ഇഷ്ട മുല്ലപ്പൂ...." "ഹ്മ്മ.....ഇനിയിപ്പോ ഞാൻ അതും തപ്പി നടക്കണം ല്ലേ...." "വേണം....പ്ലീസ് പ്ലീസ് പ്ലീസ്....." "ഓകെ ഓകെ ഓകെ......ബട്ട് അതിന് മുന്നേ എനിക്ക് വേണം.....😜...." "എന്തൂട്ട്........." "ഓഹ്.....ഒന്നും അറിയാത്ത പോലെ കൊച്ചു ഗള്ളി......" "എന്താ ഇക്കാ....എനിക്ക് മനസ്സിലായില്ല...." ഞാൻ അത് പറഞ്ഞപ്പോ ചെക്കൻ കവിൾ തൊട്ട് കാണിച്ചു.....ഞാൻ അപ്പൊ തന്നെ ചിരിച്ചു കൊണ്ട് മൂപ്പരെ കവിൾ നല്ലൊരു മുത്തം കൊടുത്തു,,,,,,അപ്പൊ തന്നെ പുറത്തേക്ക് ഓടി...... ●●●●●●●●●●●●●●●●●●●●●●●●●●●●●● ശെടാ.....ഇവൾ നന്നായോ..... ഒരു കിസ്സ്ന് ചോദിച്ചാൽ പിന്നാലെ നടത്തിക്കുന്ന പെണ്ണാ.....ഇപ്പൊ എന്ത് പറ്റിയോ ആവോ.....ഓണ് ദി സ്പോട്ട് കിട്ടിയല്ലോ...... ഹിഹിഹി..... ഓരോന്ന് ആലോചിച്ചു കാറിന്റെ കീയുമെടുത്ത് ഞമ്മള് പുറത്തേക്ക് പോയി..... "അളിയാ.....എങ്ങോട്ടേക്കാടാ....." ഇജുവാണ്...... "നിന്റെ പെങ്ങൾക്ക് മുല്ലപ്പൂ വേണമെന്ന് നിർബന്ധം..... കെട്ടിയോൾ ആയിപോയില്ലേ......ഞാൻ തന്നെ വാങ്ങി കൊടുക്കണ്ടേ....." "ഹ്ഹ്ഹ്ഹ.....അടിപൊളി....പോയിട്ട് വാ കരളേ....." "പോടാ.....നീ വരുന്നോ ഒരു കമ്പനിക്ക്...." "ബിസി മോൻ....നീ തനിയെ പൊക്കോ...." "ആയിക്കോട്ടെ ട്ടാ......" എന്നും പറഞ്ഞു ഞമ്മള് അവിടുന്ന് വിട്ടു..... കുറച്ചു നേരത്തെ തിരച്ചിലിന് ശേഷം ഒരു സ്ഥലത്ത് കണ്ടു അവൾടെ ജാസ്മിൻ ഫ്‌ളവർ.....ഹുയീ.....ഇനി ഇത് കിട്ടാഞ്ഞിട്ട് അവൾക്ക് ഉറക്കമില്ലാതെ ആവണ്ട...... കുറച്ചധികം തന്നെ വാങ്ങി ഞാൻ കാറിലേക്ക് കേറി ഇരുന്നപ്പോൾ ആണ് ന്റെ കാറിനെ പാസ് ചെയ്ത് ഒരു കാർ പോയത്....... പെട്ടെന്ന് അതിനുള്ളിലേക്ക് കണ്ണ് പോയ ഞാൻ ഞെട്ടിപ്പോയി..... നദീർ അല്ലെ അത്......അതോ എനിക്ക് തോന്നിയത് ആവുമോ...... കുറച്ചു അപ്പുറത്ത് ഉള്ള ഒരു ഷോപ്പിന്റെ മുന്നിൽ നിർത്തി അതിൽ നിന്നും അവൻ പുറത്ത് ഇറങ്ങിയപ്പോ ഞാൻ അവന്റെ മുഖം ക്ലീർ ആയി കണ്ടു...... അവൻ തന്നെ,,,,,,നദീർ....... അവൻ കാറിൽ കേറി വിട്ടപ്പോ ഞാനും പിന്നാലെ തന്നെ വിട്ടു.....ഇന്നത്തോടെ അവന്റെ കാര്യത്തിൽ തീരുമാനം ആക്കും ഞാൻ....... ഈ കോപ്പൻ ഏത് അട്ടപ്പാടിയിലേക്കാ പടച്ചോനെ പോവുന്നെ.....ഇതെന്താ ഇവൻ കാടിന്റെ ഉള്ളിലേക്ക് ഒക്കെ പോവുന്നെ.... ന്റെ ഷാഹി,,,,നീയെന്തോരു മണ്ടനാ..... ഞമ്മളെ മനസ് ഞമ്മളോട് പറയുന്ന കേട്ടപ്പോ ഞാൻ എന്തേ എന്ന് ചോദിച്ചു..... നിന്നെ കുത്തിയ കേസിൽ മുങ്ങി നടക്കുന്ന പ്രതി അല്ലെ അവൻ.....അപ്പൊ അവന്റെ ഒളി താവളം ഇവിടെ എങ്ങാനും ആവും...... ശെടാ.....അത് ശരിയാണല്ലോ..... എന്തായാലും ഇന്ന് അവനെ ഞാൻ കൊല്ലും...... @@@@@@@@@@@@@@@@@@@@ തന്നെ ആരോ പിന്തുടരുന്നത് പോലെ തോന്നിയ നദീർ പെട്ടെന്ന് കാർ മറ്റൊരു വഴിയിലൂടെ വിട്ടു..... 'ഛേ,,,,,ഇതാരാ എന്നെ ഇങ്ങനെ ഫോളോ ചെയ്യുന്നത്......' എന്ന് ചിന്തിച്ച് അവൻ മാക്സിമം സ്പീഡിൽ കാർ വിട്ടു......പക്ഷെ ഓവർ സ്പീഡിൽ വന്ന ഷാഹി അവനെ ഓവർടേക്ക് ചെയ്ത് അവന് തടസമായി കാർ നിർത്തി....... "ഏത് പന്ന പുന്നാര മോനാടാ,,,,,എടുത്ത് മാറ്റഡാ കോപ്പേ....." തല പുറത്തേക്ക് ഇട്ടുകൊണ്ട് അവൻ അലറിയപ്പോ ഷാഹി ഗ്ലാസ് പതിയെ താഴ്ത്തി അവനെ ഒന്ന് നോക്കി...... ഷാഹിയെ കണ്ടതും നദീറിന്റെ മുഖത്ത് ഭയം നിറഞ്ഞു....... *"ഷാഹിൽ......."* എന്ന് അവൻ മൊഴിഞ്ഞു....... അവനെ നോക്കി ഒരു പരിഹാസച്ചിരി ചിരിച്ച് ഷാഹി പുറത്ത് ഇറങ്ങി..... "സാറിന് ഇങ്ങോട്ട് ഇറങ്ങാൻ ബുദ്ധിമുട്ട് വല്ലതും ഉണ്ടോ ആവോ....." നദീറിനെ നോക്കി പുച്ഛത്തോടെ അവൻ ചോദിച്ചു...... "ഒരു ബുദ്ധിമുട്ടും ഇല്ലെടാ....." ഉള്ളിലെ ഭയം മറച്ചു വെക്കാൻ ശ്രമിച്ചു കൊണ്ട് നദീർ പുറത്ത് ഇറങ്ങി...... "എപ്പോഴാ നീ ഹോസ്പിറ്റലിൽ നിന്ന് എണീറ്റത്......ഞാൻ കരുതി നീ ചത്ത് പോയെന്ന്....." "ഹാ.....അതെങ്ങനെ ശരിയാവും....ഞാൻ ചത്ത് പോയാൽ പിന്നെ നിന്നെ കൊല്ലാൻ ആരാടാ....." "കൊല്ലാനോ..... നീയോ.....എന്നെയോ....." "അതേടാ.....കൊല്ലാൻ തന്നെ....അപ്പൊ എങ്ങനെ,,,,,ചാകാൻ നീ റെഡി അല്ലെ...." ഒരു പ്രത്യേക രീതിയിൽ ചിരിച്ചു കൊണ്ട് ഷാഹി ചോദിച്ചപ്പോ മറച്ചു വെച്ച നദീറിന്റെ പേടി പുറത്ത് വന്നു...... ഷാഹിയെ തള്ളി മാറ്റി അവൻ ഓടാൻ ശ്രമിച്ചതും ഷാഹി അവന്റെ കോളറയിൽ പിടുത്തമിട്ടു....... അവനെ കാറിനോട് ചേർത്തി നിർത്തി അവന്റെ മൂക്ക് നോക്കി ശക്തിയിൽ  ഒരു കുത്ത് കൊടുത്തു......തന്റെ മൂക്കിൽ നിന്ന് രക്തം  വരുന്നത് അറിഞ്ഞ നദീർ വിറച്ചു കൊണ്ട് ഷാഹിയെ നോക്കി..... "എന്താടാ നോക്കുന്നെ.....നീയെന്താ കരുതിയെ.....ഞാൻ മരിച്ചു പോവുമെന്ന് അല്ലെ......ഇപ്പൊ വേണമെങ്കിൽ എനിക്ക് നിന്നെ ഇജാസിന് ഏല്പിക്കാം.....പക്ഷെ അപ്പൊ നീ ജയിലിൽ പോവും.....അവിടെ സുഖിച്ച് വാഴും..... ശേഷം പുറത്ത് ഇറങ്ങും.....പിന്നെ വീണ്ടും ഇതുപോലെ ഓരോന്ന് തുടരും.....അതിന് ഞാൻ സമ്മതിക്കില്ല ടാ പുല്ലേ.....നിന്റെ മരണം എന്റെ കൈ കൊണ്ട് തന്നെ.....ഇനി ഒരു തെറ്റും ചെയ്യാൻ നീ വേണ്ട......" എന്നും പറഞ്ഞു ഷാഹി അവന്റെ കവിൾ ലക്ഷ്യമാക്കി ആഞ്ഞടിച്ചു......നദീർ ഒരു ഭാഗത്ത് തെറിച്ചു വീണു...... വീണിടത്ത് നിന്ന് അവൻ ഷാഹിയെ നോക്കി......തന്റെ അടുത്തേക്ക് ഷാഹി നടന്നു വരുന്നത് കണ്ട നദീർ എങ്ങനെ ഒക്കെയോ എണീറ്റ് ഓടി..... "ടാ,,,,,,നിക്കേടാ അവിടെ......" എന്നും പറഞ്ഞു ഷാഹി അവന്റെ പിന്നാലെ ഓടി.....പെട്ടെന്ന് കയ്യിൽ കിട്ടിയ ഒരു വടി എടുത്ത് ഷാഹി നദീറിന്റെ കാല് ലക്ഷ്യമാക്കി എറിഞ്ഞു...... ബാലൻസ് തെറ്റിയ നദീർ മൂക്കും കുത്തി വീണു....... അവന്റെ അടുത്തേക്ക് നടന്നടുത്ത ഷാഹി അവനെ കാല് കൊണ്ട് തിരിച്ചു കിടത്തി അവന്റെ അടുത്ത് മുട്ട് കുത്തി ഇരുന്നു..... "കാലന്റെ കയ്യിൽ നിന്ന് രക്ഷപ്പെടാൻ നോക്കുന്നത് മണ്ടത്തരമല്ലേ നദീറെ...." എന്നും പറഞ്ഞു അവൻ ക്രൂരമായി ചിരിച്ചപ്പോൾ അവനോട് നദീർ കൈ കൂപ്പി കൊണ്ട്,,,,, "പ്ലീസ്,,,,,എന്നെ കൊല്ലരുത്......പ്ലീസ്.....വെറുതെ വിടണം...." "ഇത് തന്നെ അല്ലെടാ നീ അന്ന് ഇജാസിനോടും പറഞ്ഞത്.....അത് കഴിഞ്ഞു വെറും സെക്കന്റുകൾക്ക് ഉള്ളിൽ അല്ലെ നീയെന്റെ പള്ളയിലേക്ക് കത്തി കുത്തി ഇറക്കിയത്..... അപ്പൊ പിന്നെ എന്താ കാര്യം,,,,,നീ നന്നാവില്ല.....നൂറ് കൊല്ലം കഴിഞ്ഞാലും നന്നാവില്ല....ഇനി നിനക്ക് ചാൻസ് ഇല്ല....സോ,,,,," എന്നും പറഞ്ഞു ഷാഹി അവനെ പിടിച്ച് എണീപ്പിച്ചു നിർത്തി..... ശേഷം അവന്റെ നെഞ്ചിൻകൂട് ലക്ഷ്യമാക്കി ആഞ്ഞൊരു ചവിട്ട് കൊടുത്തു...... തെറിച്ചു വീണ നദീർ തന്റെ നേരെ കോപത്തോടെ നടന്നടുക്കുന്ന ഷാഹിയെ കണ്ടപ്പോ വെപ്രാളത്തോടെ എണീറ്റ് ഓടി......... ആക്രോശിച്ചു കൊണ്ട് ഷാഹി പിന്നാലെ ഓടിയെങ്കിലും അവനെ കയ്യിൽ കിട്ടിയില്ല..... 'ഛേ,,,,,,രക്ഷപ്പെട്ടു കളഞ്ഞല്ലോ കള്ള&&@@##.....ഇപ്പൊ നീ എങ്ങോട്ട് ഓടി രക്ഷപ്പെട്ടാലും ഒരുദിവസം നീയെന്റെ കയ്യിൽ പെടും നദീർ,,,,,,,അന്ന് നിനക്ക് രക്ഷ ഇല്ല.....' ഓരോന്ന് ആലോചിച്ചു ഷാഹി കാറിന്റെ അടുത്തേക്ക് തിരിഞ്ഞു നടന്നു....... ★★★★★★★★★★★★★★★★★★★★ ഈ ഷാഹിക്ക എന്താ മുല്ലപ്പൂ ഉണ്ടാക്കാൻ പോയതാണോ......പോയിട്ട് കുറെ ടൈം ആയല്ലോ...... ഞമ്മള് മൂപ്പരെ ഫോണിലേക്ക് വിളിച്ചപ്പോ റിങ് ചെയ്യുന്നത് അല്ലാതെ അറ്റൻഡ് ചെയ്യുന്നില്ല..... ഇങ്ങേരേ തലമണ്ട ഞാൻ മിക്കവാറും അടിച്ചു പൊട്ടിക്കും.... ഏത് അട്ടപ്പാടിയിൽ ആണ് പടച്ചോനെ ഇതിയാൻ പോയി കിടക്കുന്നെ...... ഞമ്മള് വീണ്ടും ഒരിക്കൽ കൂടി കോൾ ചെയ്തതും ഇക്കാ അറ്റൻഡ് ചെയ്തു..... ഞമ്മള് നല്ല കട്ട കലിപ്പിൽ അങ്ങോട്ട് ഡയലോഗ് അടിക്കാൻ പോയതും ബ്ലഡി ഫൂൾ ഞമ്മളോട് ഇങ്ങോട്ട് ചൂടാവാൻ തുടങ്ങി..... "എന്താടി കോപ്പേ.....നീയെന്തിനാ ഈ വിളിച്ചോണ്ടിരിക്കുന്നെ.....നിന്റെ മുല്ലപ്പൂ ഞാൻ പുഴുങ്ങി തിന്നൊന്നും ഇല്ല.....അങ്ങോട്ട് തന്നെയാ വരുന്നേ..... ഇനി അതല്ല ഞമ്മള് വടി ആയിപ്പോയി എന്നോ മറ്റോ കരുതിയിട്ടാണെൽ,,,,,ഞമ്മള് ഇവിടെ ജീവനോടെ തന്നെ ഉണ്ട്.....കേട്ടോടി ഹംക്കെ....." ഇതൊക്കെ കേട്ട് തലക്ക് അടി കിട്ടിയ പോലെ നിൽക്കെന്നു ഞാൻ..... ഇതെന്താപ്പോ കഥ......ഇങ്ങേര് ഇങ്ങനെ ചൂടാവാൻ ന്താ ഉണ്ടായേ......ഞാൻ അല്ലെ അങ്ങോട്ട് ചൂടാവേണ്ടത്...... "എന്താടി പോത്തെ,,,,,നിന്റെ നാവിറങ്ങി പോയോ......" ഈ ഒരു ഡയലോഗ് കൂടി കേട്ടപ്പോ ഞമ്മക്ക് പെരുവിരൽ മുതൽ അങ്ങു എരിഞ്ഞു കേറി..... ഞമ്മള് ഒന്നും മിണ്ടാതെ കോൾ ഡിസ്കണക്റ്റ് ചെയ്ത് ബെഡിലേക്ക് ഇട്ടു.....ഈ ചെക്കനെ അയച്ച എന്നെ വേണം ആദ്യം ചവിട്ടി കൂട്ടാൻ..... തൊട്ടതിനും പിടിച്ചതിനും ഇങ്ങനെ ഹീറ്റ് ആവാൻ നിൽക്കുന്ന മൊതൽ.....ഹുയീ.... ★★★★★★★★★★★★★★★★★★★★ കോൾ ഇത്രയും നേരം ആയിട്ടും അറ്റൻഡ് ചെയ്യാത്ത ദേഷ്യത്തിൽ ആവും ഞമ്മളെ ബീവി എന്ന് അറിയുന്നത് കൊണ്ട് തന്നെ അവള് ഇങ്ങോട്ട് ചൂടാവുന്ന മുന്നേ ഞാൻ അങ്ങോട്ട് കേറി ചൂടായി..... ഹിഹിഹി....അല്ല പിന്നെ..... ഇപ്പൊ അത് ഞമ്മക്ക് തന്നെ പാര ആയോ എന്നൊരു സംശയം ഇല്ലാതില്ല.....അവൾ കോൾ കട്ട് ചെയ്തത് വെച്ച് നോക്കുമ്പോ മിക്കവാറും അവിടെ എത്തിയാൽ എന്നെ പഞ്ഞിക്കിടാൻ ഉള്ള സാധ്യത ഉണ്ട്..... പടച്ചോനെ ഞമ്മളെ കാത്തോളീ എന്നും കരുതി ഞാൻ വീട്ടിലേക്ക് വിട്ടു..... അവിടെ എത്തിയപ്പോ ഏകദേശം കുടുംബക്കാരൊക്കെ ഹാജർ ആയിട്ടുണ്ട്..... ഇജൂ ഞമ്മളെ നോക്കി മുഖത്തോട് എന്തൊക്കെയോ കോപ്രായങ്ങൾ കാണിക്കുന്നുണ്ട്..... അവനെ നോക്കി ഇളിച്ചു കാണിച്ചു കൊണ്ട് മുല്ലപ്പൂവും എടുത്ത് അകത്തേക്ക് നടന്നു..... ഇശൂനെ നോക്കി എങ്കിലും അവളെ എവിടെയും കണ്ടില്ല.....ഞമ്മള് റൂമിലേക്ക് പോയപ്പോ അവിടെ ഏതൊക്കെയോ പെണ്പടകൾ  ആയിരുന്നു...... ഇതൊക്കെ എവിടുന്ന പടച്ചോനെ വന്നത്....ഇത്രയും എണ്ണം ഇവിടെ ഉണ്ടായിട്ടും ന്റെ കേട്ട്യോളെ മാത്രം കാണുന്നില്ലല്ലോ...... ഞമ്മള് ഓരോന്ന് ആലോചിച്ചു നഖവും കടിച്ചു നിൽക്കുമ്പോ ആണ് ഫിനു സ്റ്റെയർ കയറി വരുന്നത് കണ്ടേ..... "ഫിനു......." "ആഹ്.....എന്താ ഷാഹിക്കാ.....ഇങ്ങള് എന്താ ഇവിടെ.....ആഹാ....മുല്ലപ്പൂ ഒക്കെ ഉണ്ടല്ലോ....." "ഇശൂനെ തിരഞ്ഞു വന്നതാ മോളെ....നീ കണ്ടോ അവളെ....അവൾ പറഞ്ഞിട്ട് വാങ്ങിയതാ ഈ സാധനം.....ഇപ്പൊ ആ മൊതലിനെ കാണുന്നില്ല......" "ഹിഹിഹി,,,,, ഇങ്ങള് ബേജാർ ആവണ്ട ഇക്കൂ.....ഇശൂ ദെ ബാൽക്കണിയിൽ ഉണ്ട്.....അങ്ങോട്ട് പൊയ്ക്കോ...." "ഹേ.....താങ്ക്യൂ ഫിനു........" എന്നും പറഞ്ഞു ഞമ്മള് ബാൽക്കണിയിലേക്ക് പോയി....ദെ അവിടെ നിൽക്കുന്നു എന്റെ സ്വീറ്റ് വൈഫൈ......ഛേ,,,,,വൈഫി..... "ഇശൂ......" ഞമ്മള് അവളെ വിളിച്ചതും പെണ്ണ് എന്നെ ഒന്ന് നോക്കീ.....ഞാൻ പല്ലിളിച്ചു കാണിച്ചു കൊണ്ട് അവളെ അടുത്തേക്ക് പോകാൻ ഒരുങ്ങിയതും അവൾടെ മോന്ത കണ്ട് ഒന്ന് സ്റ്റക്കായി........ മിക്കവാറും എന്നെ റോസ്റ്റ് ആക്കാനുള്ള സാധ്യത ഒക്കെ കാണുന്നുണ്ട്....ശെടാ..... ആഹ് ഐഡിയ......കേട്ടിട്ടില്ലേ,,,,,,An idea can change ur life...... "നോക്ക് ഇശൂ.....മുല്ലപ്പൂ......തിരിഞ്ഞു നിൽക്ക്.....ഞാൻ ചൂടി തരാം......" എന്നും പറഞ്ഞു ഞമ്മള് മുല്ലപ്പൂ എടുത്ത് അവൾടെ അടുത്തേക്ക് നടന്നതും പെട്ടെന്ന് അവൾ എന്തോ എടുത്ത് എനിക്ക് നേരെ കാണിച്ചു..... കത്തിയോ മറ്റോ ആണെന്ന് കരുതി ഞമ്മള് പേടിച്ച് പിന്നിലേക്ക് മാറിയപ്പോഴാണ് ഹെയർപിൻ ആണെന്ന് മനസ്സിലായത്.... ഛേ,,,,,വെറുതെ പേടിച്ചു...... അപ്പൊ ഇവൾ കലിപ്പിൽ ഒന്നും അല്ലെ..... "കൊച്ചുഗള്ളി..... പിൻ ഒക്കെ സെറ്റ് ആക്കി വെച്ച് ഞമ്മളെ വെയിറ്റ് ചെയ്ത് നിൽക്കെന്നു ല്ലേ....ഹിഹിഹി...." "നിന്ന് കിണിക്കാതെ വേഗം നോക്ക് മനുഷ്യാ.....എനിക്ക് അവിടെ വേറെ പണി ഉണ്ട്.....കൊഞ്ചാൻ തൽക്കാലം ടൈം ഇല്ല...."..... ആ പറഞ്ഞതിന് നേരെ ഒരു ലോഡ് പുച്ഛം വാരി വിതറി കൊണ്ട് ഞമ്മള് അവൾക്ക് മുല്ലപ്പൂ ചൂടി കൊടുത്തു..... ഹൈവാ,,,,,,,,കെട്ടിപ്പിടിച്ചു ഒരു മുത്തം കൊടുക്കാൻ തോന്നുന്നുണ്ട് ഇപ്പൊ....എന്തൊരു മൊഞ്ചാണ് ഈ ഹംക്ക്.......💞 "എങ്ങനെ ഉണ്ട്......" "May I kiss uhhh.....😘....." എന്നും ചോദിച്ച് ഞമ്മള് അവൾടെ നേരെ പോയതും,,,,,,, "ഡോണ്ടു ഡോണ്ടു......." എന്നും പറഞ്ഞു അവൾ ഞമ്മളെ തള്ളി മാറ്റി..... "പോടി.....നീ പോ.....ഇനി ഷാഹിക്കാ എന്നും വിളിച്ചിട്ട് വാ.....ശരിയാക്കി തരാം..." എന്നും പറഞ്ഞു  ഞാൻ അവിടുന്ന് പോയി.... ഇളിച്ചോണ്ട് പിന്നാലെ അവളും വന്നു..... ഞാൻ പിന്നിലേക്ക് നോക്കി അവളോട് മിണ്ടൂല എന്നൊക്കെ പറഞ്ഞു നടന്നതും പെട്ടെന്ന് ഏതോ ഒരുത്തി ഞമ്മളെ നേരെ വന്നു ഞമ്മളെ അങ്ങു ഇടിച്ചിട്ടു..... ഞാനും ആ പെണ്ണും വെട്ടിയിട്ട വാഴ പോലെ ദേ കിടക്കണു നിലത്ത്....ഇനി ഇതേതാ ഈ സാധനമെന്നും കരുതി ഞാൻ അവൾടെ മുഖത്തേക്ക് നോക്കിയപ്പോ ലെവൾ ഞമ്മളെ തന്നെ കണ്ണിമ വെട്ടാതെ നോക്കുവാണ്..... ഞാൻ അവളിൽ ഉള്ള നോട്ടം തെറ്റിച്ച് ന്റെ ഇശൂനെ നോക്കിയപ്പോ ന്റെ റബ്ബി,,,,, വടയക്ഷി ആയി നിൽക്കെന്നു അവൾ...... അപ്പൊ തന്നെ ഞാൻ വേഗം എണീറ്റ് എന്റെ മേലേക്ക് വീണ ആ ബലാലിനെ നോക്കി....അവളും എണീറ്റ് എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു........ ഞാൻ അവളെയും ഇശൂനെയും മാറി മാറി നോക്കുമ്പോ ആണ്,,,,,,, *"ഷാഹീ,,,,,,,,"* ......... _________________________________________ തുടരും (വാലന്റൈൻസ് ദിനത്തിൽ എന്റെ വക നിങ്ങൾക്ക് ഉള്ള ഗിഫ്റ്റ് ഇന്നത്തെ ഈ പാർട്ട് തന്നെ ആയിക്കോട്ടെ..... വെയിറ്റ് ചെയ്യിക്കുന്നതിനെ കുറിച്ച് പ്രിയ കൂട്ടുകാരുടെ മെസ്സേജ് കണ്ട് ഞമ്മക്ക് സങ്കടം വന്നിട്ട് ആണ് ഈ പാർട്ട് ഇപ്പോൾ പോസ്റ്റ് ചെയ്തത്.... പ്യാവം ഞാൻ....😪...... നന്നായോ ഇല്ലയോ എന്ന് അറിഞ്ഞൂടാ....അഭിപ്രായങ്ങൾ അറിയിക്കണം..... ഇനി ഇപ്പൊ ഇത് പോസ്റ്റ് ചെയ്തത് കൊണ്ട് അടുത്ത ഭാഗം നാളെ തന്നെ വേണം എന്നൊന്നും പറഞ്ഞേക്കല്ലേ..... 18 ന് മാത്രമേ അടുത്ത ഭാഗം പോസ്റ്റ് ചെയ്യൂ.....ഹിഹി....പാവമല്ലേ ഞാൻ....ഇപ്പൊ ഇത് വെച്ച് അഡ്ജസ്റ്റ് ചെയ്യ് ട്ടോ..... ) Sahala Sachu
40.5k views
7 days ago
*_ɪᴛʜᴀʟᴜᴋᴀʟ ᴏɴʟɪɴᴇ sᴛᴏʀɪᴇs_* *_Online stories_* ഗ്രൂപ്പിന്റെ ചരിത്രത്തിലാദ്യമായി മറ്റു ഗ്രൂപ്പുകളിൽ നിന്നും വത്യസ്തമായി എഴുത്തിന്റെ ലോകത്ത് നിങ്ങൾക്കിഷ്ട്ടപ്പെട്ട എഴുത്തുകാരെ *_The STAR Talk_* എന്ന പരിപാടിയിലൂടെ നിങ്ങളുടെ മുന്നിലേക്ക്‌ അതിഥിയായി കൊണ്ടുവരുന്നു. ഇന്നത്തെ അതിഥിയെ നിങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തുന്നു.. അക്ഷരലോകത്ത്‌ ഒഴിച്ചുകൂടാൻ പറ്റാത്ത എഴുത്തുകാരി. ഓരോ കഥയെയും കഥാപാത്രത്തെയും തന്റേതായ ശൈലിയിൽ പരിചയപ്പെടുത്തി കൊണ്ട് വായനക്കാരുടെ ഇടയിലേക്ക് വന്ന എഴുത്തുകാരി. എന്നും എഴുത്തിനേയും എഴുത്തുകാരെയും ഒരുപോലെ പ്രോത്സാഹിപ്പിക്കുന്ന കൂട്ടുകാരി. *ഇശൽ* എന്ന കഥ വായനക്കാർക്ക് സമ്മാനിച്ച എഴുത്തുകാരി. *_SHAHALA SACHU_* വിന് *_The STAR Talk_* ലേക്ക് *സ്വാഗതം* 10/02/2019 ഞായർ വൈകുന്നേരം 9pm മുതൽ 10:30 വരേ *_The STAR Talk_* ൽ അതിഥിയായി വരുന്നു. https://b.sharechat.com/YSFDCDm9bU?referrer=whatsappShare
#

📙 നോവൽ

📙 നോവൽ - പോസ്റ്റ് ചെയ്തത് : @ ithalukal _ official _ page Posted on : ShareChat - SachuuuU S @ sahalashalu 302 23045 പോസ്റ്റുകൾ ഫോളോവേഴ് ഇശൽ . . ഷെയർചാറ്റിൽ എന്നെ ഫോളോ ചെയ്യു ജമ്മം The STAR Talk oo കിളീി എത് മ്മുടെ പ്രിയ എത്തിയി ൽ എന്നു സമീ തലയില് SHAHALA SACHU TIME 9pm 2000 ITHALUKAL 10 . 30 UCCO ADMINS നോവൽ * _ ITHALUKAL ONLINE STORIES _ * * _ Onli . . . GET IT ON Google Play - ShareChat
13.8k views
11 days ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post
Share on other apps
Facebook
WhatsApp
Unfollow
Copy Link
Report
Block
I want to report because