@sahalashalu
@sahalashalu

💞💞SaChuUuU 💞💞

💞ചൂടന്റെ കാന്താരി 2️⃣💞

#

📙 നോവൽ

💞 *ചൂടന്റെ കാന്താരി...* 💞 2️⃣ PART--12 ________________________________ നമ്മള് ബൈക്ക് പാർക്ക് ചെയ്ത് പോവാൻ വേണ്ടി  തിരിഞ്ഞപ്പോൾ നമ്മുടെ പിന്നിൽ ഉള്ള ആളെ കണ്ട് ഒന്ന് അമ്പരന്നു........പെട്ടെന്ന് നമ്മള് മൂപ്പരെ  നോക്കി ചിരിച്ചു..... ഈ മൂപ്പര് വേറെ ആരുമല്ല....മിസ്റ്റർ Zaahir തന്നെയാണ്......ഹിഹിഹി...... "എന്താ......" നമ്മളെ നോക്കി അവൻ ചോദിക്കുന്നത് കേട്ടപ്പോ നമ്മള് നെറ്റിചുളിച്ചു അവനെ നോക്കി..... "എന്റെ പിന്നിൽ വന്ന് നിന്നിട്ട് ഇപ്പൊ എന്നോട് എന്താ എന്ന് ചോദിക്കുന്നോ...." "റയൂ....." "എന്താണ് Zaai....." "എനിക്ക് നിന്നോട് കുറച്ച് കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്....ഇറ്റ്‌സ് സീരിയസ്...." "അത്രക്ക് സീരിയസ് ആണോ....എങ്കിൽ സൊല്ല്......" "ഇത്രയും നാളും നീയും ഞാനും തമ്മിൽ ഉണ്ടായ വഴക്ക് ഒക്കെ നമുക്ക് മറക്കാം...." അവൻ അത് പറഞ്ഞതിന് പിന്നിൽ എന്തെങ്കിലും വ്യക്തമായ ഉദ്ദേശം ഉണ്ടാവും എന്നറിയാവുന്നത് കൊണ്ട് തന്നെ നമ്മള് ഒന്നും മിണ്ടിയില്ല...... "നീയെന്താ റയൂ ഒന്നും മിണ്ടാത്തത്...." "ഓകെ....മറക്കാം....പകരം നിനക്ക് എന്ത് വേണം....." നമ്മളെ ചോദ്യം കേട്ടതും ചെക്കൻ ഒന്ന് പതറി കൊണ്ട് നമ്മളെ നോക്കി..... "അതെന്താ നീയങ്ങനെ ചോദിച്ചേ...." "ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ.....അതെന്ത് ചോദ്യമാ എന്റെ zaai..... നിന്നെ ഞാൻ ഇന്നോ ഇന്നലെയോ കാണുന്നത് അല്ലല്ലോ.... ആണോ....???..... നീയെന്ത് ചിന്തിക്കുന്നു..... എന്ത് പ്രവർത്തിക്കുന്നു എന്നൊക്കെ ഞാൻ അറിയും.....റയാനെ കുറിച്ച് പക്ഷെ നിനക്കൊന്നും അറിയില്ല..... ഇപ്പൊ ഞാൻ നിനക്ക് അങ്ങോട്ട് പറഞ്ഞു തരട്ടെ നിന്റെ ഈ മനം മാറ്റത്തിന് പിന്നിൽ എന്താണെന്ന്..... ഷഹലാ,,,,,അവളെ നിനക്ക് വേണം....അത് അവളോട് ഉള്ള പ്രേമം മൂത്തിട്ടൊന്നും അല്ല.....പെണ്ണെന്ന വർഗ്ഗത്തോട് നിനക്കുള്ള ലഹരി ആണ് അതിന് കാരണം...." "റയാൻ....നീ....നീയെന്തൊക്കെയാ പറയുന്നേ.....ഞാൻ അങ്ങനെ ഒന്നും...." "ശൂ.....മിണ്ടരുത്.......നിന്റെ മുറപ്പെണ്ണ് ഫെബിന.....നിന്റെ PA ഹന്ന,,,,,നിന്റെ കൂടെ മുന്നേ പഠിച്ച ഷാനിബ,,,,,നമ്മുടെ ജൂനിയർ ആയി ഉണ്ടായിരുന്ന നസ്‌ലാ.......ഇവരെ ഒന്നും കൂടാതെ നീ ഓരോ സ്ഥലത്തേക്ക് ബിസിനസ് ടൂർ പോവുമ്പോൾ അവിടെ ഉണ്ടാവുന്ന പെണ്പിള്ളേര്....... അങ്ങനെ എത്ര പേരെ നീയിപ്പോ പറഞ്ഞു പറ്റിച്ച് നടക്കുന്നുണ്ട് Zaahir..... ഇനി ആ കൂട്ടത്തിലേക്ക് നിനക്ക് ഷഹലയെ കൂടെ വേണം അല്ലെ...... നടക്കില്ലെടാ.....നിന്റെ മനസ്സിലിരിപ്പ് ഒന്നും തന്നെ നടക്കാൻ ഈ റയാൻ സമ്മതിക്കില്ല......അവന്റെ അടുപ്പിലെ ഒരു മനമാറ്റം...." "ഓകെ.....എന്നെ കുറിച്ച് മറ്റാർക്കും അറിയാത്ത ഇത്രയും കാര്യങ്ങൾ എന്തായാലും നീ മനസ്സിലാക്കിയില്ലേ...... എങ്കിൽ നീയൊന്ന് കേട്ടോ.....ആഗ്രഹിച്ചത് എന്തും നേടിയെ എനിക്ക് ശീലമുളളൂ.....ഷഹലയെ ഞാൻ നേടിയിരിക്കും..... zaai യുടെ വാക്കാണ്....." "ഒന്നും നടക്കില്ല.....ഒന്നും......നിന്റെ വാക്ക് തെറ്റുന്നത് നീ കണ്ടോളൂ.....കേട്ടോ മിസ്റ്റർ Zaahir ali....." എന്നും പറഞ്ഞു നമ്മള് അവനിൽ നിന്ന് തിരിഞ്ഞു നടന്നു...... ഞമ്മള് അവന്മാരെ അടുത്തേക്ക് പോയി.... അജൂ ഒഴികെ ബാക്കി എല്ലാവരും എത്തിയിരുന്നു..... "അജൂ എവിടെ ടാ....." നമ്മള് ചോദിച്ചു..... "അവൻ ഷഹനയെ കാണാൻ പോയതാ....കുറച്ച് ലേറ്റ് ആവുമെന്ന് പറഞ്ഞിരുന്നു......" അൻഷിയാണ്...... "ഹ്മ്മ......എനിക്കും ഒന്ന് പോവണമായിരുന്നു....." "നമുക്ക് പിന്നൊരു ദിവസം പോവാടാ....ഇന്ന് അവൻ തനിയെ പോയിട്ട് വരട്ടെ എന്ന് കരുതിയാണ് ഒന്നിച്ച് പോവാതിരുന്നെ....." നമ്മള് പറഞ്ഞതിന് സിദ്ധു മറുപടി തന്നു..... "ദോണ്ടേഡാ റയൂ.....നിന്റെ ഷംന....." നമ്മളെ തോണ്ടി വിളിച്ച് കാര്യമായി ഷാനു പറയുന്ന കണ്ടപ്പോ നമ്മക്ക് കലിപ്പ് കേറി.... അവനെ ഞാൻ രൂക്ഷമായി നോക്കിയപ്പോ ചെക്കൻ കിണിക്കാൻ തുടങ്ങി..... "നീയെന്തിനാ നോക്കി പേടിപ്പിക്കുന്നെ....ഞാൻ അവളെ കാണിച്ച് തന്നതല്ലേ....." "നീയെന്തിനാടാ തെണ്ടി അതിനിടയിൽ നിന്റെ എന്നൊരു വാക്ക് കൂട്ടിചേർക്കുന്നെ...." "അത് പിന്നെ നിന്റേത് ആയതൊണ്ട്....." എന്നും പറഞ്ഞു അവൻ വാ പൊത്തി ചിരിക്കാൻ തുടങ്ങിയപ്പോ നമ്മള് ക്ഷമ കെട്ട് അവനെ കുനിച്ച് നിർത്തി മൂന്നാല് കുത്ത് അങ്ങട് കൊടുത്തു..... എല്ലാം കിട്ടി തൃപ്തി ആയപ്പോൾ ചെക്കൻ താങ്ക്സ് പറഞ്ഞു.....ഇങ്ങനൊരു ദുരന്തം.... "ടാ ഷാനു.....നീയെന്താടാ പറയുന്നേ....ഷംന ഒരിക്കലും നമ്മളെ റയൂന് മാച്ചാവില്ല....." അഭി പറയുന്ന കേട്ടപ്പോ നമ്മള് അവനെ കാണിച്ച് ഷാനുനോട്,,,,,, "ഇവനാടാ ചങ്ക്....കേൾക്ക്....കേൾക്ക്....കേട്ട് പഠിക്ക്...." എന്ന് നമ്മൾ പറഞ്ഞതും ആ ഹംക്കിന്റെ അടുത്ത ഡയലോഗ് കേട്ടപ്പോ നമ്മള് അവനെ തെറി വിളിക്കാൻ തുടങ്ങി..... "നമ്മളെ ഷാലു ആണ് റയൂന് പെര്ഫെക്റ്റ് മാച്ച്.....ഹരേ വാഹ്ഹ്ഹ്ഹ....മെയ്ഡ് ഫോർ ഈച്ച് അദർ......" എന്ന് പറഞ്ഞു ചെക്കൻ കിണിച്ചപ്പോ ബാക്കി ഉള്ളവന്മാര് അതിനെ കയ്യടിച്ചു പാസാക്കി.....നമ്മള് അപ്പൊ തന്നെ തെണ്ടിയുടെ പിന്നാലെ ഓടി..... "&&&@@$$.....നിക്കേടാ അവിടെ....." "നീ പോടാ....നിക്കൂല....." "നിന്നെ ഞാൻ കൊല്ലും ഹംക്കെ....ടാ നിന്നോടല്ലേ പറഞ്ഞേ അവിടെ നിക്കാൻ....." "നഹീന്ന് പറഞ്ഞാൽ നഹീ.....നീ പോടാ തെണ്ടീ....." അവൻ അതും വിളിച്ചു കൂവി ഓടുന്നത് കണ്ടപ്പോ നമ്മക്ക് ചിരി സഹിക്കാൻ കഴിഞ്ഞില്ല.....ആ പിശാശിന്റെ പിന്നാലെ ഓടിയപ്പോ നമ്മളെ എതിരെ വന്ന ആളെ നമ്മൾ ശക്തിയായി കൂട്ടി ഇടിച്ചു പോയി.... ബാലൻസ് തെറ്റി നടുവും കുത്തി ഒരു വീഴ്ച ആയിരുന്നു.....നമ്മളല്ല....നമ്മള് പോയി തട്ടിയ ആൾ.....ഞാൻ അയാളുടെ മേലേക്ക് വീണു......അയാൾ എന്ന് നമ്മള് സൂചിപ്പിച്ചത് നിങ്ങളെ സ്വന്തം ആ കാന്താരി മുളകിനെ ആണ്..... അല്ലേലും നമ്മളെ തട്ടി വീഴാൻ അവളെ ഉണ്ടാവാറുള്ളൂ...... പെട്ടെന്ന് വീണ വീഴ്ചയിൽ നമ്മളെ ചുണ്ട് അവളെ കവിളിൽ പതിഞ്ഞതും ഒന്നിച്ചായിരുന്നു...... ശരിക്കും പറഞ്ഞാൽ നമ്മള് ഷോക്കടിച്ചു പോയി.......... ★★★★★★★★★★★★★★★★★★★★ നമ്മള് അവളുമാരെ കൂട്ടി നടക്കാൻ ഇറങ്ങിയപ്പോ ആണ് ഒരുമാതിരി ടോം ആൻഡ് ജെറിയിലെ സീൻ പോലെ അഭിയെട്ടന്റെ പിന്നാലെ റയാൻ ഓടുന്നത് കണ്ടത്...... അഭിയേട്ടൻ ഓരോന്ന് വിളിച്ചു കൂവി ഓടുന്നത് കണ്ടപ്പോ നമ്മള് അവിടെ സ്റ്റക്കായി നടുവിന് കയ്യും കൊടുത്ത് ചിരിക്കാൻ തുടങ്ങി....അവളുമാര് അവിടുന്ന് വിളിച്ചു കൂവുന്നുണ്ട്.... ബട്ട് നമ്മക്ക് ചിരി കൻഡ്രോൾ ചെയ്യാൻ കഴിഞ്ഞില്ല.....അപ്പോഴാണ് ഏട്ടന്റെ പിന്നാലെ ഓടിയ ആ ചൂടൻ നമ്മളെ വന്ന് ശക്തിയായി തട്ടിയത്......ചെക്കൻ തട്ടിയ ശക്തിയിൽ നമ്മള് നടുവും കുത്തി വീണ് പോയി..... നമ്മളെ മേലേക്ക് അവനും....... പെട്ടെന്ന് നമ്മള് കണ്ണ് രണ്ടും ഇറുക്കി അടച്ച് സൈഡിലേക്ക് മുഖം ആക്കിയതും അവന്റെ ചുണ്ട് നമ്മളെ കവിളിൽ വന്ന് പതിഞ്ഞു.......പെട്ടെന്ന് നമ്മള് കണ്ണ് തുറന്നു........ ദേഹത്തൂടെ കറന്റ് പാഞ്ഞു പോയ പോലെ തോന്നി നമ്മക്ക്......യാ ഖുദാ......ഫസ്റ്റ് കിസ്..... ചെക്കന്റെ ട്രിം ചെയ്ത് വെച്ച താടി നമ്മളെ മുഖത്ത് തട്ടുമ്പോ ഇക്കിളി ആവുന്നുണ്ട്.... ആ മുഖം എങ്ങാനും ഞാൻ സൈഡിലേക്ക് തിരിച്ചില്ലേങ്കി ഇപ്പൊ ഇവിടെ എന്തേനൂ നടക്കാ.....അയ്യേഹ്ഹ്ഹ്ഹ....... ഹോ........ ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ ഇപ്പൊ കണ്ണ് രണ്ടും പുറത്തേക്ക് തള്ളിയ പോലുണ്ട്....ഛേ..... അവളെങ്ങാനും നമ്മളെ മുഖത്തേക്ക് നോക്കി തന്നെയാണ് കിടന്നതെങ്കിൽ ഇവിടെ ഇപ്പൊ വേറെ വല്ലോം നടന്നേനെ..... നമ്മള് പെട്ടെന്ന് ബോധം വന്നപ്പോ പെണ്ണിന്റെ കവിളിൽ നിന്ന് ചുണ്ടെടുത്ത് അവളെ ഒന്ന് നോക്കി......കണ്ണ് രണ്ടും ഇപ്പൊ പുറത്തേക്ക് തള്ളും എന്ന അവസ്ഥയിൽ ആണ് അവൾ..... അവൾ പെട്ടെന്ന് നമ്മളെ നോക്കിയതും നമ്മക്ക് ചിരിയും കരച്ചിലും ഒക്കെ ഒന്നിച്ച് വന്നു പോയി..... ഹയ്യോ....ഞാനിനി എന്ത് ചെയ്യും...... പെട്ടെന്ന് അവള് നമ്മളെ തള്ളി മാറ്റിയപ്പോ ഞാൻ വേഗം എണീറ്റു.....അവൾക്ക് അവിടുന്ന് എണീക്കാൻ കഴിയാത്തത് കണ്ടപ്പോ അവൾക്ക് നേരെ കൈ നീട്ടി..... പക്‌ഷേ നമ്മളെ നോക്കി ദഹിപ്പിച്ചു കൊണ്ട് അവള് നമ്മളെ കൈ തട്ടി മാറ്റി ഒറ്റക്ക് തന്നെ എണീറ്റു..... നമ്മള് ഒന്ന് ചുറ്റും കണ്ണോടിച്ചപ്പോ ഭാഗ്യത്തിന് നമ്മളെയും അവളെയും ചങ്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.... അല്ലെങ്കിലും ഇവറ്റകളൊക്കെ തന്നെ ധാരാളമണല്ലോ.....എന്നെ ഇന്ന് ഇവന്മാര് പൊങ്കാല ഇടും...... അജൂ എപ്പോ വന്നു....ചെക്കൻ ഞങ്ങളെ രണ്ടിനെയും മാറി മാറി നോക്കുന്നുണ്ട്..... "സോറി.......ഞാൻ അറിയാതെ....." നമ്മള് ബാക്കി എല്ലാരിലും ഉള്ള നോട്ടം തെറ്റിച്ച് അവളോട് പറഞ്ഞു..... "സോറിയോ.....നീ സോറി പറഞ്ഞാൽ തീരുമോ ഇത്.....ഹയ്യോ....എനിക്ക് എന്റെ കെട്ടിയോൻ തരണ്ടതല്ലേ ഈ കാട്ടുമാക്കാൻ തന്നത്....." എന്നും പറഞ്ഞു അവളവിടുന്നു ഓസ്‌കാറിന്‌ ഉള്ള അഭിനയം തുടങ്ങിയപ്പോ നമ്മക്ക് ചടച്ചു...... "നിന്നെ പിടിച്ച് മുത്തം വെക്കണം എന്ന് നമ്മക്ക് അത്രക്ക് ആഗ്രഹം ഉണ്ടായിട്ടൊന്നും അല്ല.....പറ്റിപ്പോയി....അത്ര തന്നെ...." "അങ്ങനെ പറ്റിപ്പോവാൻ പാടില്ലല്ലോ...." "എന്നെ കെട്ടിപ്പിടിച്ചു മുത്തം വെക്കും എന്നൊക്കെ ആ ഷംനയോട് ഡയലോഗ് അടിച്ചതല്ലേ....അപ്പൊ അത് പ്രാവർത്തികമായതാണെന്ന് കരുതിയാൽ മതി....." ★★★★★★★★★★★★★★★★★★★★ അവന്റെ ഡയലോഗ് കേട്ടപ്പോ നമ്മക്ക് പിന്നെ ഒന്നും പറയാൻ കിട്ടിയില്ല..... എന്നാലും....വേണ്ടെനൂ.....ശെ..... രാവിലെ തന്നെ നാണം കെട്ട്....ഇനിയിപ്പോ ഇവളുമാരെ വായിൽ ഇരിക്കുന്ന ചളി മുഴുവൻ കേൾക്കേണ്ടത് ആലോചിക്കുമ്പോ നമ്മക്ക് ചടക്കുന്നുണ്ട്..... അവനെ നോക്കി കൊഞ്ഞനം കുത്തി നമ്മള് മെല്ലെ അവിടുന്ന് മുങ്ങിയപ്പോ പിന്നാലെ നമ്മളെ വാലുകളും വന്നു..... നമ്മള് മെല്ലെ ക്ലാസിലേക്ക് മുങ്ങാൻ നോക്കിയതും ബെഡ്ക്കൂസുകൾ ഞമ്മളെ വന്നു വളഞ്ഞു...... പിന്നെ തുങ്ങീലെ അവളുമാരെ ചളി വാരി എറിയൽ..... നമ്മള് ഒന്ന് ഇളിച്ചു കാണിച്ചോണ്ട് വേഗം ക്ലാസിലേക്ക് കേറി.....ഹിഹിഹി..... ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ നമ്മള് മെല്ലെ മുങ്ങാൻ നോക്കിയതും നമ്മളെ ബലാലുകൾ നമ്മളെ പിടിച്ച് വെച്ചു..... "അഭിയെ,,,,,നീ അവളാണ് ഇവന് മാച്ച് എന്ന് പറഞ്ഞതിനല്ലേ നിന്നെ ഇട്ട് ഓടിച്ചത്....എന്നിട്ടിപ്പൊ എന്താ ഇവിടെ നടന്നെ....." എന്നും ചോദിച്ച് അന്ഷി ഇളിച്ചതും നമ്മക്ക് ചടച്ചു.....അവന്മാര് ഒക്കെ നമ്മളെ കൊല്ലാൻ ഉള്ള ഒരുക്കത്തിൽ ആണെന്ന് നമ്മക്ക് മനസിലായി...... "ബാലകൃഷ്ണാ......കൊച്ചുഗള്ളാ....." എന്നും പറഞ്ഞു അഭി നമ്മളെ വയറ്റിനിട്ടൊരു കുത്ത് തന്നപ്പോ നമ്മള് ചമ്മിയ ഇളി പാസാക്കി...... "ഞാൻ അറിയാതെ ആണ് ടാ..." എന്നൊക്കെ നമ്മള് പറഞ്ഞു നോക്കിയെങ്കിലും അഞ്ചെണ്ണവും കൂടെ നമ്മളെ പൊങ്കാല ഇട്ടു....ഹൂ....അവന്മാരെ വായിൽ ഇരിക്കുന്നത് ഒക്കെ കേട്ട് കഴിഞ്ഞു തൃപ്തി ആയപ്പോ നമ്മള് വേഗം ക്ലാസ്സിലേക്ക് വിട്ടു...... ക്ലാസ്സിലേക്ക് കേറി പോവുമ്പോ നമ്മള് കണ്ടു......നമ്മളെ തന്നെ പകയോടെ നോക്കുന്ന രണ്ട് കണ്ണുകളെ...... വേറെ ആരാ....ലവൻ തന്നെ....Zaai...... ×××××××××××××××××××××××××××××××××× ദിവസങ്ങൾ ഒക്കെ ശുടൂന്ന് അങ്ങു കഴിഞ്ഞു പോയി.....ഏറ്റവും വലിയൊരു തമാശ,,,,ഇവിടെ ഫ്രെഷേഴ്‌സ് ഡേ നടന്നില്ല എന്നുള്ളതാണ്...... അതിനെ പറ്റി നമ്മളെ ആദിൽ സാറിനോടും ജാസിർ സാറിനോടും ചോദിച്ചപ്പോ നമ്മക്ക് ഉള്ള സമാധാനം പോയി കിട്ടി..... അതായത്,,,,,ഓണം സെലിബ്രെഷൻ നടക്കുന്നതിന് കൃത്യം ഒരാഴ്ച മുന്നേ ആണ് പോലും ഇവിടെ എപ്പോഴും ഫ്രഷേഴ്‌സ് ഡേയും നടക്കുന്നത്......അതെന്താ അങ്ങനെ എന്ന് അവർക്കും അറിഞ്ഞൂടാ....... അങ്ങനെ ഒരു ദിവസം ക്ലാസിൽ ഇരുന്ന് ഉള്ള കൂതറ കളി മുഴുവൻ കളിക്കുമ്പോ ആണ് ഒരു അനൗണ്സ്മെന്റ്........ അത് കേട്ടതും നമ്മക്ക് ആകെ പിരാന്ത് പിടിച്ച പോലെ ആയി...... പടച്ചോനെ...... _________________________________________ തുടരും (ശ്യോ,,,,,,നമ്മക്ക് വയ്യ.....faathimaa.... ലവ് യൂ മുത്തേ.....നമ്മളെ കമന്റ് ബോക്‌സിൽ വന്ന ഫാത്തിമയെ ആണ് ട്ടോ പറഞ്ഞേ....നമ്മളെ ജാഡ ഇല്ലാത്ത റൈറ്റർ എന്നൊക്കെ പറഞ്ഞ മുത്തുമണി....😁താങ്കൂ താങ്കൂ സോമച്ച്......നമ്മക്ക് പണ്ടേ ജാഡ ഇല്ല....ഹിഹിഹി....അത്രക്കും നല്ല കുട്ടിയാണ്...... ഇനി SP ആണെന്ന് പറയേണ്ട.....സത്യം ആയിട്ടും നമ്മക്ക് ജാഡ ഇല്ല....😎 പിന്നെ,,,,,കമന്റ് ബോക്‌സിൽ വന്നു റീ‌പ്ലെ തരണം എന്നൊക്കെ നമ്മക്ക് പെരുത്ത് ബല്യ ആഗ്രഹം ഉണ്ട്....എന്നാൽ അതിൽ നമ്മള് ഓരോരോ ആളെ ആയി എടുത്ത് പറയാൻ നിന്നാൽ ഇന്നൊന്നും തീരൂല....അതോണ്ടാണ് ഇങ്ങനെ പറയുന്നത്....ഇതാവുമ്പോ എല്ലാരും വായിക്കുമല്ലോ..... പിന്നെ ഇൻബോക്സിലും മെസേജിന് റീ‌പ്ലെ തരാൻ കഴിയാറില്ല....അത് ഓപ്പണ് ചെയ്യൽ വളരെ കുറവാണ്.....അതോണ്ടാണ്..... നിങ്ങളോട് ഒന്നും നന്ദി പറഞ്ഞാൽ തീരൂല.....ലവ് യൂ സോമച്ച് ഓൾ....😘😘😘😍😍......നമ്മളെ കരളിന്റെ കഷണം ആണ് ഇങ്ങള് ഒക്കെ....ഇത്രയും നല്ല വായനക്കാരെ കിട്ടിയതിൽ നമ്മക്ക് കുറച്ച് അഹങ്കാരം ഉണ്ടെന്ന് കൂട്ടിക്കോ....അത്രക്കും സന്തോഷം ഉണ്ട് നിങ്ങളെ ഒക്കെ കമന്റ്സ് കാണുമ്പോ..... ഞമ്മളെ ചൂടന്റെ കാന്താരി 1️⃣ വായിച്ച ഒരു കുട്ടി അതേ സ്പോട്ടിൽ 2️⃣ ഉം വായിച്ചിട്ട് വന്നു രോദനം പറഞ്ഞത് നമ്മള് കണ്ടു....എല്ലാംകൂടി ഹലാക്കിലെ അവിലും കഞ്ഞി ആയല്ലേ....സാരമില്ല മോളെ....കുറച്ച് കഴിഞ്ഞാൽ ശരിയായിക്കോളും...... മറ്റൊരു സന്തോഷ വാർത്ത....അടുത്ത ഭാഗം ഇൻ ഷാ അല്ലാഹ് നാളെ രാത്രി 10 മണിക്ക് പോസ്റ്റ് ചെയ്യുന്നതാണ്......അതോണ്ടാണ് ഇന്ന് ലെങ്ത് കുറഞ്ഞു പോയത്.....സോ ഡോണ്ട് വറി..... സന്തോഷമായില്ലേ.....😝.....) SAHALA SACHU.....
33k views
21 hours ago
#

📙 നോവൽ

💞 *ചൂടന്റെ കാന്താരി...* 2️⃣💞 PART--11 ______________________________ കൂട്ടി മുട്ടി ബാലൻസ് തെറ്റി വീഴാൻ പോയപ്പോ ആൾ നമ്മളെ താങ്ങി പിടിച്ച് നിർത്തി....ആരാണെന്ന് നോക്കിയതും നമ്മക്ക് അറ്റാക്ക് വരുമെന്ന് തോന്നിപ്പോയി........... *"പാച്ചിക്കാ........"* നമ്മള് പോലും അറിയാതെ ആ പേര് നമ്മള് ഉച്ചരിച്ചു പോയി....എന്നെ നേരെ നിർത്തി അവൻ എന്നെ നോക്കാൻ തുടങ്ങി..... "അപ്പൊ ഓർമ ഉണ്ട് ല്ലേ.....എവിടെ പോയതാടി നീ....." "കോളേജിൽ....എന്താ....." "ഇത്രയും നേരം വൈകിയത് എന്താ...." "നേരം വൈകാനോ.....ഞാൻ എന്നും ഈ നേരത്ത് തന്നെയാ എത്തുന്നെ....." "ഇനി മുതൽ ഇതിലും നേരത്തെ വന്നോണം..... അല്ലെങ്കി....." "അല്ലെങ്കി???....അല്ലെങ്കിൽ ഇപ്പൊ എന്താ....അല്ല,,,,,ഇതൊക്കെ എന്നോട് ഓർഡർ ചെയ്യാൻ താങ്കൾ ആരാണാവോ...." എന്ന് ചോദിച്ച് നമ്മളെ മൂപ്പരെ മുഖത്തേക്ക് നോക്കിയതും നമ്മളെ അമ്മായി,,,,അതായത് മൂപ്പരെ ഉമ്മ നമ്മളെ അടുത്തേക്ക് വന്നു..... "ആഹാ.....എന്റെ കുട്ടി വന്നോ....എത്ര നേരമായി എന്റെ മോളെ കാണാൻ വേണ്ടി കാത്ത് നിൽക്കുന്നെ....." "അച്ചോടാ....എന്റെ അമ്മായിക്കുട്ടി നേരത്തെ വന്നോ....." "ഇല്ലെടി കാന്താരി....ഒരു അരമണിക്കൂർ ആയിട്ട് ഉണ്ടാവും......" "എവിടെ ഇങ്ങടെ കെട്ടിയോൻ.....ഐ മീൻ നമ്മളെ മാമൻ....." "അകത്ത് ഉണ്ട്.....നീ വാ....." അമ്മായി പറഞ്ഞതും ഞാൻ പാച്ചിക്കാനെ ഒന്ന് നോക്കിക്കൊണ്ട് അകത്തേക്ക് കേറി പോയി.....ആ പിശാശിന് നമ്മളെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടെന്ന് നമ്മക്ക് അറിയാം.... നമ്മള് അകത്തേക്ക് കയറിപ്പോയപ്പോ നമ്മളെ ഉപ്പച്ചിയും മാമനും ഉമ്മിയും ഒക്കെ ബെല്ലാത്ത കത്തി..... "മാമാ........" എന്ന് നമ്മൾ അലറിയതും പുള്ളിക്കാരൻ ഞെട്ടി കൊണ്ട് നമ്മളെ നോക്കി....നമ്മളെ കണ്ടതും മൂപ്പര് ചിരിക്കാൻ തുടങ്ങി..... "എടി കാന്താരി.....നിനക്കൊരു മാറ്റാവുമില്ലല്ലേ....." "അങ്ങനെ മാറാൻ പറ്റുമോ....ഇതൊക്ക അല്ലെ നമ്മളെ ഐഡൻറിറ്റി......" "ആഹ്.....അതെയതെ.......അല്ല അളിയാ....ഇവളെ കെട്ടിക്കാൻ ഉള്ള പരിപാടി ഒന്നുല്ലേ......" "ദേ മാമാ.....മാമനാണ് എന്നൊന്നും നോക്കൂല....തലയടിച്ചു പൊട്ടിക്കും ഞാൻ....ഇങ്ങള് വെറുതെ നമ്മളെ പഠിപ്പ് മുടക്കരുത്....." "പിന്നെ....പഠിച്ചിട്ട് ഇപ്പൊ IAS എടുക്കാൻ അല്ലെ പോവുന്നെ....😏...." ഇതെവിടുന്ന ഈ ഡയലോഗ് എന്നും കരുതി നമ്മള് നോക്കിയപ്പോ പാച്ചിക്കാ ആണ്.....അത് കേട്ടതും നമ്മക്ക് ദേഷ്യം വന്നു..... "ദെ മാമാ....നിങ്ങളെ മോൻ ആയോണ്ട് പറയുന്നതല്ല.....ഇതിനെ പോലൊരു മൊതലിനെ ഞാൻ ഇന്നുവരെ കണ്ടിട്ടില്ല..." നമ്മള് മൂപ്പരെ ചെവിയിൽ പറഞ്ഞപ്പോ മാമൻ പൊട്ടി ചിരിക്കാൻ തുടങ്ങി.... "നിനക്ക് വിരോധം ഇല്ലെങ്കിൽ നിന്നെയും പാച്ചിനെയും തമ്മിൽ കെട്ടിക്കാലോ...." "എന്റെ പൊന്ന് അമ്മായി....എന്റെ ജീവിതം ഇങ്ങള് കുളം തൊണ്ടരുത്......ഇങ്ങനൊരു സാധനത്തിന്റെ കൂടെ ജീവിക്കുന്നതിലും നല്ലത് പോയി ട്രെയിനിന് തല വെക്കുന്നതാ....." ആ പ്രാന്തന്റെ മോന്തയിലോട്ടു നോക്കി നമ്മള് അതും പറഞ്ഞു മുഖം തിരിച്ചപ്പോ,,,, "അല്ലെങ്കി തന്നെ നിന്നെ ആരാണിപ്പോ കെട്ടാൻ പോകുന്നത്....നിന്നെയൊക്കെ കെട്ടുന്നതിലും നല്ലത് സന്യാസി ആവുന്നതാണ്....." എന്ന് പറഞ്ഞു നമ്മക്ക് നേരെ പുച്ഛിച്ചു കാണിച്ചു.....കള്ള ബടുവ..... നമ്മളെ ഉമ്മാന്റെ രണ്ട് ഇക്കാക്കമാരിൽ ഇളയതാണ് നിങ്ങളിപ്പോ കണ്ട നമ്മളെ മാമൻ.....മൂപ്പരേ മോനാണ് ഫാസിൽ എന്ന പാച്ചിക്കാ...... ഈ ഹംക്കിന് നമ്മളോട് ഭയങ്കര കലിപ്പ് ആണ്....തെണ്ടി..... കുറച്ച് സമയം കഴിഞ്ഞപ്പോ അവര് പോയി....... അവര് പോയപ്പോ തന്നെ ഉമ്മച്ചിയും ഉപ്പച്ചിയും നമ്മളെ അടുത്തേക്ക് വന്നു.......രണ്ടാൾക്കും എന്തോ സീരിയസ് ആയി പറയാൻ ഉണ്ടെന്ന് നമ്മക്ക് മനസിലായി...... "ആഹ്....എന്തോ പറയാൻ ഉണ്ടല്ലോ...എന്താ....." "അത് മോളെ....ഐഷൂ ഞങ്ങളോട് ഒരു കാര്യം പറഞ്ഞു...." ഉമ്മയാണ്..... "ഐഷുവോ..... ഐഷൂ എന്ത് പറഞ്ഞു നിങ്ങളോട്......🤔...." "നിന്റെയും ഷാനുന്റെയും കാര്യം ഇനി നടക്കില്ലെന്ന്......" ഉമ്മി അത് പറഞ്ഞപ്പോ നമ്മളെ കണ്ണൊക്കെ നിറഞ്ഞു....ഇവര് അറിയരുതെന്ന് ആഗ്രഹിച്ചതാണ് ഞാൻ....പക്ഷെ അറിയാതിരിക്കില്ലല്ലോ.... "മോളെ.....അവന് വേണ്ടെങ്കിൽ പോട്ടെ...എന്റെ മോൾ ഇനി അതും കരുതി സങ്കടപ്പെട്ടു നടക്കരുത്.......എന്റെ മോൾക്ക് അവനെക്കാൾ നല്ലൊരു പയ്യനെ കിട്ടും....." "ഇല്ല ഉപ്പച്ചിയെ.... ഞാനൊരിക്കലും അവന് വേണ്ടി വിഷമിച്ച് നടക്കില്ല....അവനായിട്ട് വേണ്ടാന്ന് വെച്ചതല്ലേ....അപ്പൊ പിന്നെ എനിക്കും വേണ്ട......." നമ്മള് അതും പറഞ്ഞു അവരെ നോക്കി പുഞ്ചിരിച്ചു മുകളിലേക്ക് കേറി പോയി.... പിന്നെ ബെഡിൽ ഒരു വീഴ്ച ആയിരുന്നു..... കൊറേ നേരം കരഞ്ഞു സങ്കടം തീർത്തു.....അവന് വേണ്ടി ഞാൻ കരയുന്ന അവസാനത്തെ കരച്ചിൽ..... "ഇല്ല.....ഇനി ഒരിക്കലും,,,,, ഷാൻവർ അലിക്ക് വേണ്ടി ഷഹലയുടെ കണ്ണിൽ നിന്ന് ഒരിറ്റ് കണ്ണീർ പോലും വീഴില്ല....വാക്കാണ്....." "എന്താടി പെണ്ണേ,,,,,ഒറ്റക്കിരുന്നു പിറുപിറുക്കുന്നെ......" നമ്മള് ഇങ്ങനെ പ്രതിജ്ഞ ഒക്കെ എടുക്കുമ്പോ ആണ് ആഷി കേറി വന്നത്.....ആഷിയെ നിങ്ങക്ക് ഓർമ ഇല്ലേ....നമ്മളെ ചങ്ക് കസിൻ ബ്രോ..... "ആഹാ....പാക്കരാ.....നീയെപ്പോ വന്നു...." "ദേ ഇപ്പൊ വന്നേ ഉള്ളൂ......അല്ല....ഞാൻ വരുമ്പോ നീ എന്തോ ഒറ്റക്ക് ഇരുന്ന് പറയുന്നുണ്ടായിരുന്നല്ലോ....." "ഹേയ്....അത് ഞാൻ പാട്ട് പാടിയതാ....." "ആണോ.....എങ്കിൽ ഒന്ന് കൂടി പാട്.... ഞാൻ കേൾക്കട്ടെ....." "ഏത് പാട്ട് വേണം 😝....." "റൗഡി ബേബി ആയിക്കോട്ടെ.....😎..." "ആഹ്.....റെഡി വണ് ടൂ ത്രീ,,,,, 🎵വണ് പ്ലസ്  വണ് ടൂ മാമാ,,,,,,യൂ പ്ലസ് മീ ത്രീ മാമാ,,,,,വാടി ജാൻസി റാണി,,,,,എൻ കൃഷ്ണവേണി,,,,,,🎵....." "അല്ലോഹ്.....മതി മതി.... മൈ ഡിയർ റാണി....😂....." "ഹിഹിഹി....എങ്ങനെ ഉണ്ട് പൊളിച്ചീലെ...." "പിന്നെ......😂😂......" "ഹാ.....ഇനി പറ...." "നിനക്കല്ലേ മോളെ പറയാൻ ഉള്ളത്....നീ പറയ്....എന്തൊക്കെ ഉണ്ട് കോളേജിൽ....." നമ്മള് റയാന്റെ കാര്യം ഈ പാക്കരനോട് പറഞ്ഞില്ലല്ലോ....അതുകൊണ്ട് ഫസ്റ്റ് മീറ്റിങ് തൊട്ട് ഇന്നു നടന്ന കാര്യങ്ങൾ വരെ അവന് വള്ളി പുള്ളി കുത്ത് കോമ ഒഴിയാതെ പറഞ്ഞു കൊടുത്തു.....😎 എല്ലാം കേട്ട് കഴിഞ്ഞപ്പോ ചെക്കൻ താടിക്ക് കയ്യും കൊടുത്തു ഇരിക്കേന്നു.... "ഡാ തൊരപ്പാ....." "ആഹ്....അല്ലെടി....ഇതെന്താ ഇപ്പൊ സംഭവം..... ഹ്ഹ്ഹ്ഹ്ഹ്ഹ.....അപ്പൊ RK എന്ന ആ വലിയ ബിസിനസ് മാനും നീയുമായി മുട്ടൻ വഴക്ക് ആണ് ല്ലേ...." "അവനാ ജാഡ തെണ്ടി......" "തല്ല് കൂടി അവസാനം രണ്ടും കൂടി പ്രേമം ആവുമോ....." "പോടാ.....എനിക്കൊന്നും വേണ്ട ആ കോപ്പിനെ......ഹും.....പിശാശ്....ചൂടൻ..." "ഹ്ഹ്ഹ്ഹ്ഹ്ഹ.....പിന്നെ....അതൊക്കെ വിട്...... ഞാനിപ്പോ നിന്നോട് ഒരു കാര്യം പറയാൻ പോവേന്ന്.....നീ ശ്രദ്ധിച്ചു കേൾക്കണം....." "എന്താടാ......ടെൻഷൻ ആക്കാതെ കാര്യം പറയ്......" "ടെൻഷൻ ആവാനൊന്നുല്ല......സീരിയസ് മാറ്റർ ആണ്....എന്നാൽ അല്ല...." "വളച്ചൊടിച്ചു കളിക്കാതെ കാര്യം പറയ് പഹയാ......" "ഇന്ന് നിന്റെ മാമനും അമ്മായിയും ഒക്കെ ഇവിടെ വന്നത് എന്തിനാ എന്നറിയോ നിനക്ക്......" "ഞങ്ങളെ കാണാൻ....." "അതേ.....അതിന് പുറമെ മറ്റൊരു ഉദ്ദേശം കൂടിയുണ്ട്......." "എന്ത് ഉദ്ദേശം....." "നിന്റെയും പാച്ചിക്കയുടെയും കല്യാണം..... അത് സൂചിപ്പിക്കാൻ വേണ്ടിയ അവര് ഇങ്ങോട്ട് വന്നത്....." "ദേ ആഷി....എന്റെ കയ്യീന്ന് നി മേടിക്കും...." "ശെടാ....സത്യമാണ് പോത്തെ.....അത് നിന്നോട് പറയാൻ എന്നെ ഏല്പിച്ചതാണ് നിന്റെ ഉപ്പയും ഉമ്മയും....." "ആണോ.....എങ്കിൽ ഇപ്പൊ നീ എന്നോട് ആ കാര്യം മിണ്ടണ്ട....." "ഡി.....ഒരുത്തനെ പ്രേമിച്ചു.... അവൻ അവന്റെ പാട്ടിന് പോയി.....പിന്നെ നീ ഇങ്ങനെ നിൽക്കുന്നതെന്തിനാ...... പാച്ചിക്കാ ആവുമ്പോ നിനക്ക് അറിയുന്ന ആളാണ്.....നിന്നെ പഠിപ്പ് കംപ്ലീറ്റ് ആക്കാനും വിടും....." "ആഷി......വേണ്ട....പാച്ചിക്കാനെ ഞാൻ എന്റെ ഇക്കാക്കയുടെ സ്ഥാനത്ത് മാത്രമേ കണ്ടിട്ടുള്ളൂ.....അതിൽ കൂടുതൽ ഒന്നും വേണ്ട......പ്ലീസ്..... നീ നിര്ബന്ധിക്കണ്ട......ഇതിന് ഞാൻ സമ്മതിക്കില്ല....ഉപ്പാനോടും ഉമ്മയോടും നീ പറഞ്ഞേക്ക്....." "ഓകെ.....ഇതിന് ഓകെ അല്ലെങ്കിൽ പോട്ടെ.....പക്ഷെ ഇനി ഇതിന് പുറമെ നല്ല പ്രാപ്പോസൽ വന്നാൽ നീ വേണ്ടെന്ന് പറയരുത്....." "പറയില്ല...." "ഗുഡ് ഗേൾ....." കുറച്ചു നേരം കലപില ആക്കി ചെക്കൻ പോയി..... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 നമ്മള് ബെഡിൽ ചുമ്മാ കണ്ണും പൂട്ടി കിടക്കുമ്പോ ആണ് നമ്മളെ അടുത്ത് ആരോ വന്നിരുന്നത് പോലെ തോന്നിയത്.... നമ്മള് കണ്ണ് തുറന്ന് നോക്കിയതും എനിക്ക് അടിമുടി തരിച്ച് കേറി......നമ്മള് ബെഡിൽ നിന്ന് ചാടി എണീറ്റ് അവളെ നോക്കി ദഹിപ്പിക്കാൻ തുടങ്ങി..... ഡോർ ഒക്കെ അടച്ചിട്ടാണ് അവൾടെ ഇരിപ്പ്..... "ഡി.....നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് എന്റെ റൂമിലേക്ക് വരാൻ പാടില്ലെന്ന്......ഇറങ്ങി പോടി......നിന്നോട് ആണ് പറഞ്ഞേ പോവാൻ....." നമ്മള് അതും പറഞ്ഞു അലറിയപ്പോ അവൾ പുഞ്ചിരിച്ചു കൊണ്ട് എഴുന്നേറ്റ് എന്റെ അടുത്തേക്ക് വന്നു.....ശേഷം എന്റെ ഷർട്ടിന്റെ കോളറ ശരിയാക്കുന്ന പോലെ കാണിക്കാൻ തുടങ്ങി..... "കയ്യെടുക്കേടി ശവമേ......" എന്നും പറഞ്ഞു നമ്മള് ശക്തിയിൽ അവളുടെ  കയ്യെടുത്ത് മാറ്റിയിട്ടും ആ ഹംക്കിന് ഒരു കൂസലും ഇല്ല....വീണ്ടും ചിരിച്ചോണ്ട് നമ്മളെ നോക്കി..... "ഹേയ് റയൂ.....വാട്‌സ് റോങ് വിത്ത് യൂ... റയൂ....നീ ഈ കാണിക്കുന്ന ദേഷ്യം ഒക്കെ ഞാൻ ഇപ്പോ തന്നെ ഇല്ലാതാക്കും.... നിനക്ക് കാണണോ....." "എന്റെ മനസ് മാറ്റാൻ നി എന്ത് അടവ് പ്രയോഗിച്ചിട്ടും കാര്യമില്ലെടി പുല്ലേ.... റയാൻ കാസിമിന്റെ മനസിൽ കേറി പറ്റാൻ ഷംന ആയിട്ടില്ല.....ഒരിക്കലും ഈ മനസിൽ നിന്നോട് ചെറിയൊരു സഹതാപം പോലും തോന്നില്ല....." "ഇതൊക്കെ വെറും വാക്കാണ് റയൂ.....ഇപ്പൊ നീ നോക്ക്.....ഈ റൂമിൽ ഞാനും നീയും മാത്രമേ ഉള്ളൂ.....എന്ത് ദേഷ്യം കാണിച്ചാലും ഇത്രയും അടുത്ത് ഒരു പെണ്ണിനെ കിട്ടിയാൽ ഏതൊരു ആണിന്റെയും മനസ് പതറും......" എന്നും പറഞ്ഞു അവള് നമ്മളെ കെട്ടിപ്പിടിച്ചതും ഞാൻ അവളെ പിടിച്ച് മാറ്റി പിറകിലേക്ക് തള്ളി..... "ഡി .....നിന്റെ ഈ വക കളിയൊന്നും എന്റടുത്ത് വില പോവില്ല.....കൊന്ന് കളയും ഞാൻ.....നിന്റെ ഈ ശരീരം കണ്ട് മയങ്ങി വീഴുന്ന പലരും ഉണ്ടാകും..... അവരെ അടുത്ത് മതി ഇതൊക്കെ..... നീയെനിക്ക് വെറും ചൂലിന് സമമാണ്....കേട്ടോടി പുല്ലേ..... ഇറങ്ങി പോടി....." "പിന്നെ നിനക്ക് ആരെയാണ് വേണ്ടത്....അവളെയാണോ....ആ ഷഹലയെ....." "അതേ.....അവളെ തന്നെയാ....എനിക്ക് അവളെ വല്യ ഇഷ്ടാ.....എന്താ നിന്നെ പേടിക്കണോ....." "കൊന്ന് കളയും  ഞാൻ....." "നീയൊരു ചുക്കും ചെയ്യില്ല....ഇറങ്ങി പോടി....." എന്ന് നമ്മള് പറഞ്ഞു അവളെ പിടിച്ച് തള്ളിയപ്പോ  അവൾ നമ്മളെ നോക്കി ദഹിപ്പിച്ചു കൊണ്ട് അവിടുന്ന് ഇറങ്ങി പോയി.....ഈ ശവത്തിനെ ഒക്കെ കൊണ്ട് മനസമാധാനം ഇല്ലാതായി...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 "ഷഹലാ....ഷഹലാ....ഷഹലാ.....ഹോ.... എനിക്ക് അവളെകൊണ്ടു ഒരു സമാധാനം ഇല്ലാതായി....." "എന്റെ മോളെ....നീ സമാധാനപ്പെട്....." "സമാധാനപ്പെടാനോ...... എങ്ങനെ സമാധാനിക്കും.....എന്റെ കണ്മുന്നിൽ വെച്ചാണ് അവരേ ലീലാവിലാസങ്ങൾ....." "അവളെ അങ്ങു ഒതുക്കിയാലോ....." "ഉമ്മാ......." "മോളെ ഷംന.....പറഞ്ഞിട്ട് അവൾക്ക് മനസിലാവുന്നില്ലെങ്കിൽ പിന്നെ പ്രവർത്തിച്ചു കാണിക്കണം....." "വേണം.... കൊല്ലണം അവളെ....." "ആഹ്.....എവിടം വരെ പോകുമെന്ന് നോക്കാം നമുക്ക് മോളെ....അതിന് ശേഷം തീരുമാനിക്കാം......" ഗൂഢമായ ചിരിയോടെ ഉമ്മയും മകളും മുഖത്തോട് മുഖം നോക്കി ചിരിച്ചു..... 🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺 "ഹെലോ മിസ്റ്റർ Zaahir Ali....... എനിക്ക് അങ്ങോട്ട് വരാമോ......" ഗാർഡനിൽ ഇരുന്ന് ഡ്രിങ്ക്‌സ് കഴിക്കുന്ന Zaai യെ നോക്കി അവന്റെ കസിനും ഉറ്റ ചങ്ങാതിയും ആയ ഫർഹാൻ ചോദിച്ചു.... "ഹാ ഫറൂ...... വാടാ....ഇരിക്ക്.....ദാ കഴിക്ക്....." ഒരു ഗ്ലാസ് മദ്യം അവന് നേരെ നീട്ടി കൊണ്ട് Zaai പറഞ്ഞു......രണ്ടുപേരും ചിയേഴ്സ് അടിച്ചു കൊണ്ട് ഒറ്റവലിക്ക് അത് കുടിച്ച് തീർത്തു...... "ഹൂ......എന്താണ് നീ കാണണം എന്ന് പറഞ്ഞേ....." "ഫറൂ,,,,,,നിനക്ക് മാത്രമേ Zaai എന്താണെന്ന് അറിയൂ.....എന്റെ കോളേജിലെ കൂട്ടുകാർക്ക് പോലും അറിയില്ല Zaahir ali യുടെ സ്വഭാവം......." "നീന്റെ സകല വേണ്ടാതീനവും കാണുന്നത് ഞാനാണല്ലോ....." "കൂട്ടുനിൽക്കുന്നതും നീയണല്ലോ....😉..." "ഹാ.....ആണ്.....നീ എന്താ കാര്യമെന്ന് പറയ്....." "ഒരു മിനിറ്റ്.....അവള് വരുന്നുണ്ട്....ഫെബി...." ഫെബിന Zaai യുടെ മുറപ്പെണ്ണ് ആണ്.....ചെറുതിലെ ഉപ്പയും ഉമ്മയും മരിച്ച ഒരു പാവം പെണ്ണ്.....അവൾടെ ഉപ്പാന്റെയും ഉമ്മാന്റെയും മരണത്തിന് ശേഷം Zaai യുടെ ഉപ്പയാണ് അവളെ നോക്കിയത്.....അവരുടെ കൂടെയാണ് താമസവും....... "Zaai..... എന്താ ഇത്.....ഡ്രിങ്ക്‌സ് കഴിക്കരുതെന്ന് ഞാൻ പറഞ്ഞിട്ടില്ലേ.... ഫറൂ....നിനക്ക് എങ്കിലും പറഞ്ഞു മനസിലാക്കി കൊടുത്തൂടെ......അതെങ്ങനെയാ.....ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്നത് പോലെയല്ലേ....." ഫെബിയുടെ പരിഭവം കേട്ടപ്പോ Zaai അവളെ പിടിച്ചു വലിച്ചു അവന്റെ മടിയിലേക്ക് ഇരുത്തി..... അപ്പൊ അവളുടെ കവിളുകൾ നാണം കൊണ്ട് തുടുത്തു....... അവൾടെ വയറിലൂടെ ചുറ്റിപ്പിടിച്ചു അവൻ അവളെ ഓരോന്ന് പറഞ്ഞു തണുപ്പിക്കാൻ നോക്കി...... "കുറെ ഒന്നുമില്ല മോളെ....കുറച്ച്.....ഓവർ ആവില്ല....പ്രോമിസ്....." എന്നും പറഞ്ഞു അവൻ അവളെ ഒന്നൂടെ മുറുകെ പിടിച്ചപ്പോ അവൾ,,,,,,, "ഛീ വിട് Zaai.... ദേ ഫറു നോക്കുന്നു...." എന്നും പറഞ്ഞു അവന്റെ കയ്യിൽ നിന്ന് കുതറി മാറാൻ ശ്രമിച്ചു...... "അതിനെന്താ....എന്റെ പെണ്ണിനെ അല്ലെ....വേറെ ആരെയും അല്ലല്ലോ...." എന്നും പറഞ്ഞു അവൻ അവളെ നോക്കി ചിരിച്ചപ്പോ അവന്റെ തലക്ക് കൊട്ടിയിട്ട് അവൾ എണീറ്റ് ഓടി......മദ്യത്തിന്റെ ഗ്ലാസ് കയ്യിൽ എടുത്ത് അവൾ പോവുന്നതും നോക്കി Zaai ഇരുന്നു....... "ഹ്ഹ്ഹ്ഹ.....എന്താ ഒരു അഭിനയം....ഓസ്കാർ തരണം നിനക്ക്...." Zaai യെ നോക്കി ഇത്തിരി പരിഹാസത്തോടെ ഫറു പറഞ്ഞു....... "വീട്ടിലും ഒരുത്തി വേണ്ടേ മോനെ,,,, എനിക്ക് ബോർ അടിക്കുമ്പോ....അതിന് വേണ്ടി മാത്രമാണ് അവളെ ഇങ്ങനെ പൊലിപ്പിച്ചു നിർത്തുന്നത്.....പ്രേമം ആണെന്ന് തെറ്റിദ്ധരിപ്പിക്കുന്നത്.... അവൾടെ വിചാരം ഞാൻ അവളെ കെട്ടും എന്നാണ് ......പക്ഷെ അതൊരിക്കലും നടക്കില്ലെന്ന് ആ പാവത്തിന് അറിയില്ല.... ഹ്ഹ്ഹ്ഹ....." "ഹാ......എനിക്ക് അറിയാലോ നിന്നെ..... അല്ല,,,,,നീയെന്താ പറയാൻ ഉണ്ടെന്ന് പറഞ്ഞേ....അപ്പോഴല്ലേ അവള് വന്നത്...." "യാഹ്‌.....പറയാൻ ഉണ്ട്.....എന്റെ മനസിൽ കയറിക്കൂടിയ ഒരു മൊഞ്ചത്തിയെ കുറിച്ച്....." "അതേതാടാ പുതിയ ആൾ....." "ഷഹലാ,,,,,ഫസ്റ്റ് ഇയർ BBA സ്റ്റുഡൻറ്..... കണ്ട മാത്രയിൽ Zaai ക്ക് വല്ലാതെ പിടിച്ചു പോയി അവളെ.....ഇന്നേവരെ ഒരാളോടും ഇത്രയും മോഹം തോന്നീട്ടില്ല.... *അവളെ കെട്ടിയിട്ട് ആണേലും അവളെ ഞാൻ സ്വന്തമാക്കും.....* " "ഹേ.....ആദ്യമായിട്ടാണല്ലോ ഈ വാക്ക്....കെട്ടിയിട്ട് ആണേലും സ്വന്തമാക്കും എന്നൊക്കെ....അത്രക്കും മൊഞ്ചത്തി ആണോടാ....." "ലൈക് ആൻ ഏഞ്ചൽ......" "ഒരു പെണ്ണിനെ സ്വന്തമാക്കുക എന്നത് നിന്നെ സംബന്ധിച്ച് വലിയ കാര്യം അല്ലല്ലോ......" "അല്ല.....പക്ഷെ ഇവൾ നമ്മള് ഇന്നേവരെ കണ്ട ഒരു പെണ്ണിനേയും പോലെയല്ല.....തന്റേടം ഉള്ള പെണ്ണാണ്.....ഒരു അടവിലും വീഴൂല...." "അത്രക്കും മാസാണോ....." "ഹ്മ്മ......വിശ്വാസം നേടിയെടുത്തു കൊണ്ട് അവളെ സ്വന്തമാക്കണം.....പക്ഷെ അവിടെയും ഒരു തടസമുണ്ട്....." "എന്ത് തടസം....." "RK..... അവന് ഇവിടെയും എനിക്ക് എതിരാണ്.....ആദ്യം അവനെ ഒതുക്കണം....." "നിന്റെ കൂടെ എന്തിനും  ഞാനുണ്ട്.....പോരെ...." "മതി.....ഇപ്പൊ ഞാൻ പോട്ടെ....ഷഹലയെ മനസിൽ കണ്ട് ഫെബിയുടെ അടുത്തേക്ക്...." "ഹ്ഹ്ഹ്ഹ....പാവം കുട്ടി...." "പോഡെയ്‌....." "ഓകെ എന്നാൽ....." "ഹാ...ശരി....." 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 നമ്മള് ഗേറ്റും കടന്ന് അകത്ത് എത്തിയപ്പോൾ ആണ് ആരോ നമ്മളെ ബുള്ളറ്റിന് മുന്നിൽ വട്ടം ചാടിയത്..... പെട്ടെന്ന് ബ്രെക്ക്‌ പിടിച്ചത് കൊണ്ട് ഭാഗ്യം.... നമ്മള് ദേഷ്യത്തോടെ ആരാണെന്ന് നോക്കിയപ്പോ ആ കാന്താരി ആണ്..... "എന്താടി കോപ്പേ.....നിന്റെ കണ്ണ് കാണുന്നില്ലേ.....രാവിലെ തന്നെ മനുഷ്യനെ മെനക്കെടുത്താൻ....." "ആഹാ.....എന്നെ വന്നു ഇടിക്കാൻ നോക്കിയതും പോര.... എന്നിട്ടിപ്പോ ഡയലോഗ്......നീ പോടാ പാക്കരാ...." "പാക്കരൻ നിന്റെ മറ്റവൻ.....പോയി വിളിക്കേടി ബലാലെ....." "നീ പോടാ തൊരപ്പാ......രാവിലെ തന്നെ വന്നേക്കുവാ വെറുതെ ചൊടിക്കാൻ....." "ആരാടി  വന്നത്.....ഞാനാണോ...." "അല്ല പിന്നെ ഞാനാണോ....." "നിന്നെ ഞാൻ ഇപ്പൊ ശരിയാക്കി തരാം " എന്നും പറഞ്ഞു നമ്മള് ബൈക്കിൽ നിന്ന് ഇറങ്ങാൻ പോയതും പെണ്ണൊരു ഓട്ടം ആയിരുന്നു.... ഒന്നിച്ചുള്ള ചങ്കിനെ പോലും കൂട്ടിയില്ല.....ഹ്ഹ്ഹ്ഹ്ഹ..... നമ്മള് ബൈക്ക് പാർക്ക് ചെയ്ത് പോവാൻ വേണ്ടി  തിരിഞ്ഞപ്പോൾ നമ്മുടെ പിന്നിൽ ഉള്ള ആളെ കണ്ട് ഒന്ന് അമ്പരന്നു........പെട്ടെന്ന് നമ്മള് മൂപ്പരെ  നോക്കി ചിരിച്ചു..... ________________________________________ തുടരും ( അതേയ്,,,, ഇങ്ങക്കൊരു കാര്യം അറിയോ,,,,,നിങ്ങളെ ഒക്കെ സ്നേഹം കണ്ടപ്പോ നമ്മക്ക് കണ്ണ് നിറഞ്ഞു പോയി മക്കൾസ്.....😭....നമ്മളെ പൊട്ട ബുദ്ധിക്ക് തോന്നിയതായിരുന്നു ഈ ഒരു കഥ......തുടങ്ങുമ്പോ ഒരു ഐഡിയയും ഇല്ലാതെ തുടങ്ങി..... ഫസ്റ്റ് പാർട്ട് ടൈപ്പ് ചെയ്ത് വെച്ചപ്പോൾ ഇനിയെന്ത് എന്നൊരു ബല്യ ചോദ്യം നമ്മളെ മുന്നിലൂടെ ഓടിച്ചാടി കളിക്കുന്നുണ്ടായിരുന്നു.... എന്നാൽ ഇപ്പൊ നമ്മളെ മനസിൽ കൃത്യമായ സ്റ്റോറി ഉണ്ട്..... മുന്നോട്ട് പോകുന്തോറും ഇപ്പോൾ ഉള്ളതിനേക്കാൾ കിടുക്കുമെന്ന ഒരു പ്രതീക്ഷ ഒക്കെ ഉണ്ട്....കിടുക്കിയില്ലേൽ ഇങ്ങളൊന്നും നമ്മളെ കൊല്ലരുത്..... ഒരു മുഴുനീള നോവൽ ആക്കി കൊണ്ട് പോവാൻ ഉള്ള ആഗ്രഹം ഒക്കെയുണ്ട്.....നടക്കുമോ ആവോ.... എന്തൊക്കെ ആയാലും നിങ്ങളെ സച്ചൂന് നിങ്ങളെ സപ്പോർട്ട് തന്നെയാണ് വേണ്ടത് .....നിങ്ങളെ വിലയേറിയ അഭിപ്രായങ്ങളും.....അപ്പൊ അതൊക്കെ പ്രതീക്ഷിക്കുന്നു..... അടുത്ത ഭാഗം ഇൻ ഷാ അല്ലാഹ് ഞായറാഴ്ച രാത്രി ) SAHALA SACHU
43.9k views
2 days ago
#

📙 നോവൽ

💞 *ചൂടന്റെ കാന്താരി...* 2️⃣💞 PART--10 ______________________________ പെട്ടെന്നാണ് ഒരുത്തി ഇടിവണ്ടി പോലെ വന്നിട്ട് എന്റെയും അവന്റെയും നടുവിൽ കേറി നിന്നത്.....ആ പെണ്ണിന്റെ മോന്തയിലോട്ടു നോക്കിയതും നമ്മക്ക് ചിരിയും കരച്ചിലും വന്നു പോയി..... *ഷംന.....* @@@@@@@@@@@@@@@@@@@@ അവന്മാരെയും കൂട്ടി വീണ്ടും തേരാപാര തെണ്ടി നടക്കുമ്പോൾ ആണ് ഒരു ഭാഗത്ത് കുട്ടികൾ ഒക്കെ കൂടി നിൽക്കുന്നത് കണ്ടത്...... "ടാ....എന്താടാ അവിടെ....." സിദ്ധുവാണ്...... "ആവോ..... അറിഞ്ഞൂടാ....." "വാ.....നമുക്ക് പോയി നോക്കാലോ...." എന്നും പറഞ്ഞു അൻഷി മുന്നിൽ നടന്നു.....ഞങ്ങൾ അവന്റെ പിന്നാലെയും.....അവിടുള്ള കുട്ടികളെ മാറ്റി നിർത്തി നോക്കിയാ ഞാൻ പകച്ചു പണ്ടാറടങ്ങി പോയി...... എന്റെ റബ്ബേ.....ഇതെന്താ സംഭവം..... നമ്മള് കിളി പോയ പോലെ നിക്കുമ്പോ ഞമ്മളെ ചങ്കുകളും ഫ്യൂസ് പോയ പോലെ നിൽക്കുന്നുണ്ട്..... വേറൊന്നും അല്ല.....നമ്മളെ കാന്താരിയും ആ പൂതന ഷംനയും തമ്മിൽ മുട്ടൻ വഴക്ക്......ഹുയീ..... "ഞാനെനിക്ക് ഇഷ്ടം ഉള്ളത് പോലെ എന്തും ചെയ്യും....അതൊക്കേ ചോദിക്കാൻ നീയാരാടി....." നമ്മള് പോവുമ്പോ തന്നെ കേട്ടത് കാന്താരിയുടെ മാസ്സ് ഡയലോഗ് ആണ്.....ഹിഹിഹി "ഞാനാരാണെന്നു നിനക്ക് ഞാൻ തെളിയിച്ചു തരാടി....." ഹൈവാ.....ഷംന..... "നിന്റെ തെളിവും വിശദീകരണവും ഒന്നും എനിക്ക് വേണ്ടടി കോപ്പേ....കൊണ്ട് പോയി നിന്റെ മറ്റവന് കൊടുക്ക്....അവൾടെ ഒരു ഓലക്കീമേലെ ഭീഷണി..... ദെ..... നി ഭീഷണിപ്പെടുത്തിയാൽ പേടിച്ചു ഒന്നും മിണ്ടാതിരിക്കുന്ന ആൾക്കാരുടെ കൂട്ടത്തിൽ എന്നെ കൂട്ടണ്ട..... മുഖമടക്കി ഒന്ന് തരും ഞാൻ....കേട്ടോടി മൂധേവി..... പിന്നെ നീയെന്താ പറഞ്ഞേ....നിന്റെ റയാൻ ആണെന്നോ.....അവനോട് ഞാൻ ഇനി സംസാരിക്കാൻ പാടില്ലെന്നോ.....വേറെന്തോ കൂടി പറഞ്ഞല്ലോ.... ഹാ,,,,ഇനി മേലാൽ അവനോട് മിണ്ടുന്നത് കണ്ടാൽ കൊന്ന് കളയും എന്നോ...." "അതേടി.... എന്താ..... അനുസരിക്കാൻ നി തയ്യാറല്ലെങ്കിൽ....." "ഒന്ന് പോടി ശവമേ.....നിന്നെ അനുസരിക്കാൻ എന്റെ പട്ടി പോലും വരില്ല.....അപ്പോഴാണ് ഞാൻ...... റയാനോട് ഞാൻ ഇനിയും സംസാരിക്കും.....ഒന്നിച്ച് നടക്കും....വേണൊങ്കി പരസ്യമായി കെട്ടിപ്പിടിച്ചു ഒരു മുത്തവും കൊടുക്കും.... അതൊക്കെ എന്റെ ഇഷ്ടം...... അവൻ നിന്റേതാണെന്നു അവൻ പറഞ്ഞിട്ടില്ല....ചൂലിന് സമമാണ് നീയെന്നാ പറഞ്ഞേ..... അപ്പൊ പൊന്ന് മോൾ വായിട്ടലച്ചു ക്ഷീണിക്കാതെ പോവാൻ നോക്ക്....ഷഹലയോട് ചൊടിക്കാൻ നിൽക്കേണ്ട......കേട്ടോടി ഊളെ...." കാന്താരിയുടെ അഡാർ ഡയലോഗ്സ് കേട്ടതും നമ്മള് പകച്ചു പണ്ടാറടങ്ങി പോയി......എന്റെ പടച്ചോനെ....ഇവൾ വിചാരിച്ചതിനെക്കാൾ വലിയ മൊതൽ ആണല്ലോ...... അവൾടെ വായിലിരിക്കുന്നത് കേട്ട് തൃപ്തി ആയപ്പോൾ ആ കോപ്പത്തി ഷംന അവളെ നോക്കി ദഹിപ്പിച്ചോണ്ട് അവിടുന്ന് പോയി.. അവൾടെ സംസാരം കേട്ട ഷോക്കിലാണ് നമ്മള് ഇപ്പോഴും ഉള്ളത്....എന്റെ പടച്ചോനെ..... എന്തൊക്കെയാ പറഞ്ഞേ.... പരസ്യമായി കെട്ടിപ്പിടിച്ചു മുത്തം വെക്കുമെന്നോ....ഓഹ് മൈ ഗോഡ്....😂 @@@@@@@@@@@@@@@@@@@@ അവളോട് നല്ല ഡയലോഗ്സ് അടിച്ചപ്പോൾ നമ്മക്ക് എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം.....ശ്യോ.....ഹല്ല പിന്നെ.... ജഗജാല കില്ലാടി ആയ നമ്മളോട് ആണ് അവൾടെ ലൊട്ട ഭീഷണി.... ഹംക്ക്.... നമ്മളെ വർത്താനം ഒക്കെ കേട്ട് ഫ്യൂസ് പോയ ബൾബ് പോലെ നിൽക്കെന്നു നമ്മളെ ചങ്കുകൾ.....നമ്മള് അവളുമാരെ തലക്കിട്ടോരോ കൊട്ട് കൊടുത്തപ്പോ അഞ്ചും കൂടി നമ്മളെ കണ്ണ് മിഴിച്ചു നോക്കെന്ന്..... നമ്മളെ പെർഫോമൻസ് കാണാൻ ഇവിടെ കൊറേ പിള്ളേര് ഉണ്ടായിരുന്നു എന്ന് നമ്മള് ഇപ്പോഴാ കണ്ടത്....അത്രക്കും ഭീകരമായിരുന്നോ....😎 പെട്ടെന്നാണ് നമ്മളെ അടുത്തേക്ക് വന്ന മാജിദ് വായും തുറന്ന് നമ്മളെ നോക്കി നിൽക്കുന്നത് കണ്ടേ....ആ പോത്ത് ഇടക്ക് കേറി നിന്നപ്പോ ചെക്കൻ അവിടെ സ്റ്റക്കായി പോയതാണ്....പ്യാവം....😝 അപ്പോഴാണ് Zaai അവിടുന്ന് നമ്മളെ തന്നെ ഉറ്റു നോക്കുന്നത് കണ്ടത്.... ദിസ് നോട്ടം ഈസ് വെരി ഡേഞ്ചറസ്.....😯 അതോണ്ട് നമ്മള് മെല്ലെ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും നമ്മളെ തൊട്ട് പിന്നിൽ നിൽക്കുന്ന ആളെ കണ്ടപ്പോ നമ്മക്ക് തല കറങ്ങുന്ന പോലെ തോന്നി..... യാ റബ്ബേ.....ഇതിലും നല്ലത് നമ്മളെ അങ്ങട്ട് കൊല്ലുന്നതല്ലേ.....😭.....ഇത്രേം നേരം നമ്മള് ഇവിടുന്ന് വിളിച്ചു കൂവിയത് ഒക്കെ ഈ ചൂടൻ തെണ്ടി കേട്ടിട്ട് ഉണ്ടാവില്ലേ......😩 അയ്യേഹ്ഹ്.....എന്തൊക്കെയാ ഞാൻ പറഞ്ഞേ.....കെട്ടിപ്പിടിച്ചു മുത്തം വെക്കും.... ഒന്നിച്ച് നടക്കും....😱 വേണ്ടെരുന്നു.....ഛേ...... അവൻ നമ്മളെ തന്നെ ഉറ്റു നോക്കുന്നത് കണ്ടപ്പോ നമ്മള് നല്ല കുട്ടി ആയി തലയും താഴ്ത്തി നിന്നു...... "ഇങ്ങോട്ട് നോക്കെടി....." അവൻ നമ്മളെ അടുത്തേക്ക് വന്നിട്ട് പറഞ്ഞപ്പോ നമ്മള് താഴോട്ട് തന്നെ നോക്കി നിന്നു..... "ഇങ്ങോട്ട് നോക്കെടി.....", എന്നവൻ വീണ്ടും കനപ്പിച്ച് പറഞ്ഞതും നമ്മള് അപ്പൊ തന്നെ അവന്റെ മോന്തയിലോട്ടു നോക്കി.....ഹും.... അവന്റെ മോന്ത കാണാഞ്ഞിട്ടും വന്നിന്....🙈....... ഇത്രയും നേരം നമ്മളെ പുലിക്കുട്ടി പെർഫോമൻസ് കണ്ടിട്ട് ആണ് എല്ലാവരും  നോക്കിയത് എങ്കിൽ ഇപ്പൊ നമ്മളെ പൂച്ചക്കുട്ടി പെർഫോമൻസ് കണ്ടിട്ട് ആണ് എല്ലാരും നോക്കുന്നത്..... ഈ ദജ്ജാല് അവന്റെ മീശയും പിരിച്ച് നമ്മളെ അടുത്തേക്ക് നടന്ന് വരാൻ തുടങ്ങിയപ്പോ നമ്മള് അവിടുന്ന് കിടുകിടാ വിറക്കാൻ തുടങ്ങി...... ഈ മങ്കി ഡോങ്കി അടുത്തേക്ക് വരുമ്പോ നമ്മളെ ഹാർട്ട് അവിടുന്ന് ബാൻഡ് മുട്ടാൻ തുടങ്ങീട്ട് ഉണ്ട്.....അല്ലേലും നമ്മളെ ഹാർട്ടിന് ഈ ചൂടനെ കാണുമ്പോ ഇത്തിരി പെടപ്പ് കൂടുതൽ ആണ്...... @@@@@@@@@@@@@@@@@@@@ ഇത്രയും നേരം ഇവിടുന്ന് തുള്ളിയ പെണ്ണാണോ എന്റെ മുന്നിൽ നിൽക്കുന്നത് എന്ന് ചോദിക്കണം....ഒരുമാതിരി വെള്ളത്തിൽ വീണ പൂച്ചയെ പോലെ  ആണ് നിൽപ്പ്....... "എന്തൊക്കെയോ പറയുന്നത് കേട്ടല്ലോ....." അവളെ നോക്കി പുരികം പൊക്കി നമ്മള് ചോദിച്ചപ്പോ അവൾ നിന്ന് പരുങ്ങാൻ തുടങ്ങി..... "അത്.....അത് പിന്നെ......" "പോരട്ടെ....ബാക്കി പോരട്ടെ....." "ഞാൻ....ഞാൻ ഒന്നും പറഞ്ഞില്ല....നീ ഇനി ഓരോന്ന് ഉണ്ടാക്കാൻ നിക്കണ്ട....മാറിക്കെ....എനിക്ക് വേറെ പണിയുണ്ട്....." എന്നും പറഞ്ഞു അവള് നമ്മളെ തള്ളിമാറ്റി മുങ്ങാൻ നോക്കി....പക്ഷെ നമ്മള് വിടോ.... അവൾടെ കൈ പിടിച്ച് വലിച്ച് നമ്മളെ അടുത്തേക്ക് നിർത്തി..... "മുഖത്തേക്ക് നോക്കെടി....." നമ്മളെ മുഖത്തേക്ക് നോക്കാതെ ഒരുമാതിരി കളി കളിക്കുന്ന കണ്ടപ്പോ നമ്മള് ഇത്തിരി ഗൗരവമായി പറഞ്ഞപ്പോ പെണ്ണ് കണ്ണ് വിടർത്തി നമ്മളെ നോക്കി.... നോക്കാൻ പറഞ്ഞതിന് റിവഞ്ചു ചെയ്യുന്നതാണെന്നു തോന്നുന്നു....ബ്ലഡി ഫൂൾ.....നോക്കിപ്പേടിപ്പിക്കുന്നുണ്ട്..... "നിന്റെ ഉണ്ടക്കണ്ണും കൊണ്ട് നോക്കുമ്പോ ഒന്നും ഞാൻ പേടിക്കില്ല.... കേട്ടോടി..... അവളോട് ഡയലോഗ് അടിക്കുന്ന കേട്ടല്ലോ.....റയാന്റെ ഒന്നിച്ച് നടക്കും.....പിന്നെന്തോ പറഞ്ഞല്ലോ..... എന്താ അത്....ഹാ,,,,പരസ്യമായി കെട്ടിപ്പിടിക്കും..... വേറെന്തോ കൂടി പറഞ്ഞല്ലോ.....മുത്തം വെക്കും.....ല്ലേ...." @@@@@@@@@@@@@@@@@@@@ നമ്മളെ നോക്കി ആ കാലമാടൻ കാട്ടുപോത്ത് ചോദിച്ചതും നമ്മള് നാണം കെട്ട് ഒരുമാതിരി തൊലിയുരിഞ്ഞ പോലെ ആയിപ്പോയി..... ഛേ.....ആവേശത്തിൽ എന്തൊക്കെയാ വിളിച്ചു കൂവിയതെന്ന് നമ്മക്ക് ഒരു പിടിയും ഇല്ല....അയ്യേ....മോശം ഷാലു....മോശം....എന്നാലും ഇതൊക്കേ കുറച്ചു കൂടിപ്പോയി....ഷെയിം ഷെയിം.... എന്ന് കരുതി.....നമ്മള് തോറ്റ് കൊടുക്കാൻ പാടുണ്ടോ.....ഇല്ലല്ലോ.....അപ്പൊ എന്ത് വേണം.....നമ്മളെ ഒറിജിനൽ സ്വഭാവം പുറത്ത് എടുക്കണം.....എങ്കിൽ അല്ലെ വായിക്കുന്ന നിങ്ങൾക്കും ഇവിടെ നിക്കുന്ന കാണികൾക്കും എല്ലാം ഒരു സ്‌ട്രോങ് ഉണ്ടാവൂ..... അതിലുപരി,,,,ഇവനോട് കച്ചറ കൂടാൻ കഴിഞ്ഞാൽ ആ ദിവസം നമ്മക്ക് ബാഹോത്ത് ഘുഷി ഹേ.....ഹിഹിഹി..... "ഞാൻ അങ്ങനെ പലതും പറയും....എന്റെ വായ കൊണ്ടല്ലേ പറയുന്നെ....നിനക്ക് അതിൽ നഷ്ടം ഒന്നും ഇല്ലല്ലോ....." "നിനക്ക് അങ്ങനെ തോന്നുന്നത് എന്തും വിളിച്ച് കൂവാൻ ഉള്ള ലൈസൻസ് ആരും തന്നിട്ടില്ല.... പ്രത്യേകിച്ച് റയാൻ കാസിമിനെ കുറിച്ച് പറയാൻ......" "ഓഹ് പിന്നെ....ഒരു റയാൻ കാസിം....കണ്ടാലും മതി.....കോയാൻ കോസിം ആണ് നീ....." "ഡീ ശവമേ...... നിന്റെ വായിലെ നാക്കിന്റെ നീളം ആദ്യം കുറക്കണം...." "ആ നീയിങ്ങോട്ടു വാ കുറക്കാൻ....മാറി നിക്കേടാ ചെക്കാ....." എന്നും പറഞ്ഞു നമ്മള് അവിടുന്ന് മുങ്ങാൻ നോക്കിയെങ്കിലും ഈ ബെഡ്ക്കൂസ് നമ്മളെ വിട്ടില്ല.....വിട്ടില്ലെന്ന് മാത്രമല്ല,,,,,,നമ്മളെ പിടിച്ച് വലിച്ച് നമ്മളെ അരയിലൂടെ കയ്യിട്ട് അവന്റെ അടുത്തേക്ക് നിർത്തി....... അല്ലോഹ്....എല്ലാരും എന്താ ഇങ്ങനെ നോക്കുന്നെ....എങ്ങനെ നോക്കാതിരിക്കും....അമ്മാതിരി നിൽപ്പിൽ അല്ലെ ഉള്ളത്..... "എന്നെ വിടെടാ തെണ്ടി....വിടാൻ....." "ഇല്ലെങ്കിൽ.....ഇല്ലെങ്കിൽ നീയെന്ത് ചെയ്യുമെഡി കോപ്പേ....നിന്നെ ഞാനിപ്പോ കെട്ടിപ്പിടിച്ചു ഒരു മുത്തം തരട്ടെ.....നീ പറഞ്ഞത് ഞാൻ പ്രാവർത്തികം ആക്കട്ടെ.." അവന്റെ ഹലാക്കിലെ അവിലും കഞ്ഞി പോലുള്ള ചോദ്യം കേട്ടപ്പോ നമ്മള് ഞെട്ടി പണ്ടാറടങ്ങി പോയി.....ഹുയീ..... നമ്മള് തലയോട് വേണ്ട വേണ്ട എന്നാക്കുമ്പോ ചെക്കൻ അവന്റെ മുഖം നമ്മളെ അടുത്തേക്ക് കൊണ്ട് വരാൻ തുടങ്ങി..... നമ്മളെ നെഞ്ച് പെരുമ്പറ കൊട്ടാൻ തുടങ്ങിയപ്പോ നമ്മള് കണ്ണും അടച്ചു പിടിച്ചു നിന്നു..... അപ്പൊ ചെക്കൻ നമ്മളെ  കിസ് ചെയ്യുന്ന സീൻ നമ്മള് ഒന്ന് ഇമാജിനറി ചെയ്ത് നോക്കിയതും അപ്പൊ തന്നെ നമ്മള് ചെവി രണ്ടും പൊത്തി പിടിച്ച് *Noooooo* എന്ന് അലറി..... പെട്ടെന്ന് നമ്മള് കണ്ണ് തുറന്ന് നോക്കിയപ്പോ കണ്ടത് നമ്മളെ അലർച്ച കേട്ട് അന്തംവിട്ടു നിൽക്കുന്ന എല്ലാരേയും ആണ്..... ചൂടൻ ആണെങ്കി നമ്മളെ ഉറ്റു നോക്കുന്നു..... നമ്മൾ അവനെ നോക്കി ഒരുമാതിരി ഇളി പാസാക്കിയപ്പോ ചെക്കൻ നമ്മളെ നോക്കി പേടിപ്പിക്കാൻ തുടങ്ങി.... "എന്താടി ശവമേ....നീയെന്തിനാ ഇങ്ങനെ അലറുന്നത്......നിന്റെ കുഞ്ഞമ്മ പെറ്റോ...." "എന്റെ കുഞ്ഞമ്മ പെറ്റെങ്കിൽ ഞാൻ അലറോ..... മാറി നിക്കേടാ ചൂടാ....വെറുതെ മനുഷ്യനെ മേനക്കേടുത്താൻ....." എന്നും പറഞ്ഞു അവനെ തള്ളിമാറ്റി നമ്മള് മെല്ലെ മുങ്ങി.... പിന്നാലെ തന്നെ നമ്മളെ പിള്ളേരും വന്നു..... @@@@@@@@@@@@@@@@@@@@ ആ ഹംക്കിന്റെ പോക്ക് കണ്ടപ്പോ നമ്മക്ക് ശരിക്കും ചിരിയാണ് വന്നത്....ശരിക്കും ഇതിന് വട്ടാണെന്നാ തോന്നുന്നെ..... നമ്മള് ഓരോന്ന് ആലോചിച്ചു നിക്കുമ്പോ ആണ് പെട്ടെന്ന് ആരോ ക്ലാപ്പ് ചെയ്‍തത്.... ഞാൻ നോക്കിയപ്പോ Zaai ആണ്.....അവൻ ക്ലാപ് ചെയ്‌തൊണ്ട് മുന്നിലേക്ക് വരികയാണ്.... ഞാൻ രണ്ട് കയ്യും നടുവിന് കൊടുത്തു നിന്ന് അവനെ നോക്കി...... "ഹാ.....കണ്ടല്ലോ.....കോളേജ് ചെയർമാൻ റയാൻ കാസിമിന്റെ തനി സ്വരൂപം എല്ലാരും കണ്ടല്ലോ......ഇതുവരെ എന്തൊക്കെ ആയിരുന്നു ഇവനെ കുറിച്ച് ഇവിടെ സംസാരം...... മാന്യൻ.....ഒരു പെണ്ണിനെയും ഒന്ന് നോക്കുക പോലുമില്ല.....ആ ഇവനാണോ ഇന്ന് ഒരുത്തിയെ പരസ്യമായി കെട്ടിപ്പിടിച്ചു നിന്നത്......." @@@@@@@@@@@@@@@@@@@@ അവിടുന്ന് മുങ്ങാൻ നോക്കിയപ്പോ ആണ് ആരോ ക്ലാപ് ചെയ്യുന്ന ശബ്ദം കേട്ടത്.... നമ്മള് അപ്പൊ തന്നെ സ്റ്റക്കായി തിരിഞ്ഞു നോക്കിയപ്പോ കണ്ടത് Zaai യെ ആണ്....അവൻ ക്ലാപ് ചെയ്തോണ്ട് റയാന്റെ അടുത്തേക്ക് പോകുന്നത് കണ്ടപ്പോ നമ്മള് അങ്ങോട്ടേക്ക് നടന്നു..... അപ്പോഴാണ് അവൻ റയാനോട് പറഞ്ഞ വാക്കുകൾ എന്റെ ചെവിയിലേക്ക് തുളഞ്ഞു കയറിയത്...... റയാൻ കോളേജ് ചെയർമാൻ ആണോ.... Zaai പറയുന്നത് കേട്ടപ്പോ അവന്റെ മുഖമടക്കി ഒന്ന് കൊടുക്കാൻ ആണ് തോന്നിയത്......തെണ്ടി..... പരസ്യമായി കെട്ടിപ്പിടിച്ചു നിന്ന് പോലും.....കിസ്സടിച്ചെന്നു പറയാത്ത ഭാഗ്യം..... @@@@@@@@@@@@@@@@@@@@ "അതിന്.....അതിന് നിനക്കെന്താ.....നിന്റെ പെങ്ങളോ പെണ്ണോ ഒന്നുമല്ലല്ലോ....ആണോ....." നമ്മള് ചോദിച്ചതും അവൻ നമ്മളെ രൂക്ഷമായി നോക്കി...... "എന്താടാ നോക്കുന്നെ.....കോളേജ് ചെയർമാൻ തന്നെയാ ഇപ്പൊ നിന്റെ മുന്നിൽ നിൽക്കുന്നത്..... നിനക്കെന്താടാ എന്നെ തല്ലാൻ തോന്നുന്നുണ്ടോ.....ഉണ്ടെങ്കിൽ പറയെടാ..... പിന്നെ,,,,,,ആവശ്യം ഇല്ലാത്ത കാര്യങ്ങളിൽ ഇടപെട്ടു വെറുതെ എന്റെ കയ്യീന്ന് മേടിക്കാൻ നിൽക്കേണ്ട മോൻ.....കേട്ടോടാ Zaahir Ali......." നമ്മള് അവനോട് അതും പറഞ്ഞു ഒന്ന് താടി തടവി കൊണ്ട് തിരിഞ്ഞു നടന്നപ്പോ ആണ് ആ കാന്താരി അവിടെ തന്നെ നിൽക്കുന്നത് കണ്ടത്...... ഇവൾ അല്ലെ പോയത്....വീണ്ടും വന്നോ.... ഹാ....എന്തേലും ആവട്ടെ.....കോപ്പ്..... നമ്മള് അവളെ മൈൻഡ് ചെയ്യാതെ അവന്മാരെ കൂട്ടി അവിടുന്ന് പോയി..... @@@@@@@@@@@@@@@@@@@@ നമ്മളെ മൈൻഡ് ചെയ്യാതെ റയാൻ പോയപ്പോ നമ്മള് Zaai യെ നോക്കി....അപ്പോഴാ അവൻ നമ്മളെ വീണ്ടും അവിടെ കണ്ടത്..... എന്നെ കണ്ടതും അവന്റെ മുഖമൊക്കേ മാറി...... "ഷാലു ഞാൻ....." "വേണ്ട Mr. Zaahir Ali..... നിനക്ക് തോന്നുന്നത് എന്തും വിളിച്ച് കൂവാൻ ആണെങ്കിൽ അതെന്നെ വെച്ച് വേണ്ട....ചിലപ്പോ ഇങ്ങനെ ആയിരിക്കില്ല ഞാനിനി ബിഹേവ് ചെയ്യുക... ." എന്നും പറഞ്ഞു നമ്മള് ക്ലാസിലേക്ക് വിട്ടു....അവനോട് എനിക്ക് ദേഷ്യം വരുന്നുണ്ട്.....തെണ്ടി..... *************** ക്ലാസ്സ് കഴിഞ്ഞു ഗേറ്റിന് പുറത്തേക്ക് ഇറങ്ങിയപ്പോ ആണ് നമ്മളെ മുന്നിലേക്ക് ഒരാൾ ബൈക്ക് കൊണ്ട് വന്ന് നിർത്തിയത്..... നമ്മള് നോക്കിയപ്പോ,,,,,Zaai ആണ്...... "ഷാലു....റിയലി സോറി.....സോറി ഡിയർ.... ഞാൻ റയൂനോട് ഉള്ള ദേഷ്യം കൊണ്ടാണ് പറഞ്ഞത്.....അല്ലാതെ നിന്നെ മോശക്കാരി ആക്കാൻ അല്ല....ട്രസ്റ്റ് മി പ്ലീസ്....." എന്നൊക്കെ പറഞ്ഞു ചെക്കൻ നമ്മളോട് കൊഞ്ചാൻ തുടങ്ങിയപ്പോ നമ്മള് ചിരിച്ച് പോയി...... "ഡോണ്ട് റിപ്പീറ്റ് ഇറ്റ്....ഓകെ....." "ഓകെ മോളെ....." അവനോട് റ്റാറ്റാ പറഞ്ഞു നമ്മള് ഐഷൂനെയും കൂട്ടി സ്റ്റോപ്പിലേക്ക് നടന്നു.... ബാക്കി നാലെണ്ണവും ഇപ്പൊ ഹോസ്റ്റലിൽ ആണ്..... വീട്ടിലേക്ക് എത്തിയപ്പോൾ ആണ് മുറ്റത്തൊരു കാർ കണ്ടത്.....നമ്മള് ഇതാരാപ്പാ എന്നും കരുതി അകത്തേക്ക് കയറിയതും പുറത്തേക്ക് ഒരാൾ ഇറങ്ങി വന്നു...... കൂട്ടി മുട്ടി ബാലൻസ് തെറ്റി വീഴാൻ പോയപ്പോ ആൾ നമ്മളെ താങ്ങി പിടിച്ച് നിർത്തി....ആരാണെന്ന് നോക്കിയതും നമ്മക്ക് അറ്റാക്ക് വരുമെന്ന് തോന്നിപ്പോയി........... ________________________________________ തുടരും (കഴിഞ്ഞ പാർട്ട് ബോർ ആയിരിക്കും എന്ന് ഞാൻ നിങ്ങളോട് പറഞ്ഞതായിരുന്നു....ഏതോ രണ്ടാൾക്കാർ ബോർ ആണെന്ന് പറയുകയും ചെയ്തു..... എപ്പോഴും ഒരുപോലെ എഴുതാൻ കഴിയില്ലല്ലോ....നമ്മളെ മൂഡ് ശരിയില്ലെങ്കിൽ പാർട്ടും ബോർ ആവും....സോ ക്ഷമിച്ചേക്കുക.... പിന്നെ ആരോ പറഞ്ഞു റയാൻ ഇടക്ക് ബോർ ആവുന്നുണ്ട് അവളെ ഉപ്പാനെ ചീത്ത വിളിക്കുമ്പോൾ എന്ന്..... അതിന് മാത്രം എന്ത് ചീത്തയാണ് വിളിക്കുന്നത്...???ഒന്ന് പറഞ്ഞു തരുമോ.... "നിന്റെ ഉപ്പാ/തന്ത ഓട്ടോക്കാരൻ" എന്ന് പറഞ്ഞതാണ്  പറഞ്ഞയാൾ ചീത്ത എന്നത് കൊണ്ട് ഉദ്ദേശിച്ചത് എങ്കിൽ,,,,,,,അതൊരു ചീത്ത ആയി നമ്മക്ക് തോന്നിയിട്ടില്ല....അതുകൊണ്ട് അത് മാറ്റാനും ഉദ്ദേശിച്ചിട്ടില്ല..... എന്റെ ശൈലി,,,,,എന്റെ അവതരണ രീതി ഒക്കെ അറിയുന്നവർ ആകും എന്റെ വായനക്കാർ....വായിക്കുന്ന ആൾ അത് നെഗറ്റീവ് ആയി എടുക്കുമ്പോൾ ആണ് ഈ പ്രശ്നം...... ഒരു തമാശ രീതിയിൽ കാണാനേ ഉള്ളൂ......അപ്പൊ നോ പ്രോബ്ലം... പിന്നെ വേറൊരു കാര്യം,,,,,,ഞാൻ നിങ്ങളോട് ഒരുവട്ടം അല്ല,,,,കുറേ തവണ പറഞ്ഞതാണ് എനിക്ക് തലവേദന ഉള്ള കാര്യം.....മാത്രവുമല്ല,,,, ഇപ്പൊ കോളേജിലേക്ക് അസൈന്മെന്റ് ഒക്കെ സബ്മിറ്റ് ചെയ്യണ്ട തിരക്കിലും ആണെന്ന് പറഞ്ഞിരുന്നു..... ഇതിനൊക്കെ ഇടയിൽ നിങ്ങൾക്ക് വേണ്ടി ഞാൻ സമയം ഉണ്ടാക്കി ടൈപ്പ് ചെയ്യുമ്പോൾ നിങ്ങൾ ലെങ്ത് കൂട്ടണം എന്ന് പറയരുത്.....രണ്ട് ദിവസം കൂടുമ്പോ ആണ് പോസ്റ്റിങ് എങ്കിലും എന്റെ അവസ്ഥ കൂടി മനസിലാക്കണം.....ഇത്രയും ടൈപ്പ് ചെയ്യാൻ തന്നെ എടുക്കുന്ന ടൈം ഒരുപാടാണ്....... നെക്സ്റ്റ് പാർട്ട് ഫ്രൈഡേ രാത്രി ഇൻ ഷാ അല്ലാഹ്.....) SAHALA SACHU
46.6k views
4 days ago
#

📙 നോവൽ

💞 *ചൂടന്റെ കാന്താരി...* 2️⃣💞 PART--9 ______________________________ പക്ഷെ വീഴുന്നതിന് മുന്നേ നമ്മളെ അരയിലൂടെ കയ്യിട്ട് ആരോ പിടിച്ചിരുന്നു.... ആരാണെന്ന് നോക്കിയ നമ്മള് പകച്ചു പണ്ടാറടങ്ങി പോയി.....😬 വേറാരുമല്ല.....ആ ചൂടൻ തന്നെ....കാട്ട് പോത്ത്..... വീഴാതിരിക്കാൻ വേണ്ടി ചെക്കൻ ഹെൽപ്പിയത് ആണേലും,,,,, നമ്മള് മുഖത്ത് കലിപ്പൊക്കെ വരുത്തി ആ ചൂടനെ നോക്കി പേടിപ്പിക്കാൻ തുടങ്ങി....നേരെ നിന്ന് അവനെ പിന്നോട്ട് തള്ളിയിട്ടു....ഹല്ല പിന്നെ...... "എന്താ ഉദ്ദേശം....." "എന്ത് ഉദ്ദേശം.....വീഴാൻ പോയപ്പോ പിടിച്ചത് ഇഷ്ടായില്ലേ...." "ഇല്ല....ആയില്ല....വീണാൽ അങ്ങു വീണോട്ടെ ന്ന് വിചാരിച്ചാൽ മതി....അധികം ഹെൽപ്പാൻ ഒന്നും നിക്കണ്ട....." എന്ന് പറഞ്ഞു നമ്മള് നല്ല സിനിമാ സ്റ്റൈലിൽ നടന്നതും വീണ്ടും ദേ കല്ല് തടഞ്ഞു വീഴാൻ പോയി.....അല്ലോഹ്....ഈ കല്ല് നമ്മളെ വീഴ്ത്തിയിട്ടെ അടങ്ങൂ.... പക്ഷെ ഇപ്പോഴും നമ്മള് നിലത്ത് എത്തിയില്ല ട്ടാ.....നമ്മളെ ചൂടന്റെ കയ്യിൽ തന്നെ ആണുള്ളത്.....അവന്റെ ആ സുറുമയിട്ട കാപ്പി കണ്ണിലേക്ക് നോക്കിയാൽ പിന്നെ എന്റെ സാറേ,,,,ചുറ്റുമുള്ളത് ഒന്നും കാണൂല...... ★★★★★★★★★★★★★★★★★★★★ എന്തൊരു മൊഞ്ചത്തി ആണ് ഈ ഹംക്ക്.....മൊഞ്ചിന് പോരാ കയ്യിലിരിപ്പ്....😏.....ബ്ലഡി ഫൂൾ.....ഇവളുടെ നാക്കിന്റെ നീളം ആണ് ആദ്യം കുറക്കേണ്ടത്..... നമ്മള് രണ്ടും കൂടി അങ്ങനെ കണ്ണും കണ്ണും നോക്കി നിക്കുമ്പോ ആണ്,,,,,, "🎶 മേ ജാനേ യേവാർ തൂ,,,, ഹർ ജീത്ത് ബീഹാർ തൂ.... കീമത്ത് ഹേ കോയീ തുജേ,,,,ബേ ഇമ്തിഹാ പ്യാർ തൂ.....🎶" ഇതാരാപ്പാ എന്നും കരുതി നമ്മള് നോക്കിയപ്പോ നമ്മളെ നോക്കി ഇളിച്ചോണ്ട് അൻഷിയാണ് പാടിയത്..... അപ്പൊ തന്നെ ബോധം വന്നപ്പോ നമ്മള് ഈ ഊളയെ വേഗം വിട്ടു.... അല്ലെങ്കി പിന്നെ ഇവന്മാരെ വായിൽ ഇരിക്കുന്ന ചളി മുഴുവൻ കേൾക്കേണ്ടി വരും...... നമ്മള് നോക്കുമ്പോ കാന്താരി  നമ്മളെ നോക്കി പുച്ഛിച്ചോണ്ടു നിൽക്കുന്നതാണ് കണ്ടത്.....ഈ ഹംക്കിനെ ഒക്കെ പിടിക്കുന്ന എന്നെ പറഞ്ഞാൽ മതിയല്ലോ.... "എന്താ ഷാലു....നീ വീഴുന്നതും നോക്കി നിൽക്കാണോ ഇവൻ അപ്പൊ തന്നെ പിടിക്കാൻ......" നമ്മളെ  നോക്കി ആക്കി ചിരിച്ചോണ്ട് അജൂ അവളോട് ചോദിച്ചപ്പോ നമ്മക്ക് ചടക്കാൻ തുടങ്ങി.... എന്റെ ചങ്കുകൾ ആയത് കൊണ്ട് പൊക്കി പറയുന്നതാണെന്ന് കരുതരുത്.... ഇതു പോലുള്ള ഭൂലോക തെണ്ടികളെ ഞാൻ ഇന്നുവരെ കണ്ടിട്ടില്ല..... പാര വെക്കാൻ ഇവരെക്കാൾ മിടുക്ക് വേറെ ആർക്കുമില്ല... "അത് പിന്നെ,,,,എന്നെ പോലെ ഇത്രയും സുന്ദരി ആയ ഒരു പെണ്ണ് വീഴുമ്പോ പിടിക്കാൻ ആയി കാത്ത് നിൽക്കുന്ന പല ഊളകളും ഉണ്ടാവുമല്ലോ....അതാണ് ഇത്..." നമ്മളെ നോക്കി വായ പൊത്തി ചിരിച്ചോണ്ട് ആ കോപ്പ് പറയുന്ന കേട്ടതും നമ്മക്ക് പെരുവിരൽ മുതൽ അങ്ങു എരിഞ്ഞു കേറി..... "ഡി.....നീയെന്താ പറഞ്ഞു വരുന്നേ...ഞാൻ ഇതിനായിട്ട് നിൽക്കുന്നതാണെന്നോ...." "അതേ....അങ്ങനെ തന്നെയാ.....അല്ലെങ്കി പിന്നെ നീയെന്തിനാ വീണ്ടും പിടിച്ചത്....ഞാൻ ഹെൽപ്പാൻ നിൽക്കേണ്ട എന്ന് പറഞ്ഞതല്ലേ...." "ഡി കോപ്പേ....വെറുതെ എന്റെ കയ്യീന്ന് മേടിക്കാൻ നിക്കാണ്ട് പോവാൻ നോക്ക്....അധികം ഇവിടെ നിന്ന് ഡയലോഗ് അടിച്ചാൽ നിന്റെ വായിൽ പല്ല് ഉണ്ടാവില്ല പിന്നെ...." "ഹയ്യട....അതൊന്ന് കണ്ടിട്ട് തന്നെ കാര്യം.... ഞാൻ പറഞ്ഞതിൽ എന്താ തെറ്റ്....നീ ഞാൻ വീഴുന്നതും നോക്കി നിൽക്കല്ലേ ചെയ്യുന്നെ....സത്യമല്ലേ അത്..." "നീയൊക്കെ നടുവും കുത്തി വീണോട്ടെ എന്ന് കരുതുകയാ വേണ്ടത്.....ഹംക്ക്..." "ആഹ്....അങ്ങനെ കരുതിയാൽ മതി...." "നിന്നെ ഞാൻ.......😠...." എന്നും പറഞ്ഞു നമ്മള് അവളെ നേരെ നടന്നതും പെണ്ണ് ഓരോട്ടം ആയിരിന്നു....അല്ലേലും എന്തേലും പറയുമ്പോ ഓടൽ ആണല്ലോ ഇവളുടെ അടവ്......തീർത്ത് തരാടി നിനക്ക് ഞാൻ.... അവൾ പോയപ്പോ അവളെ പിന്നാലെ അവൾടെ ഫ്രണ്ട്സും പോയി.....ഹോ....ഇങ്ങനെയും ഉണ്ടോ പെണ്ണ്.....ബെല്ലാത്ത ജാതി..... "ഹ്ഹ്ഹ്ഹ്ഹ്ഹ....." പെട്ടെന്ന് ഞമ്മള് ആ ചിരി കേട്ട് നോക്കിയപ്പോ നമ്മളെ ഊളകൾ ആയ ചങ്കുകൾ ഒക്കെ ഹലാക്കിലെ ചിരി ചിരിക്കുന്നതാണ് കണ്ടത്..... പണ്ടാരക്കാലന്മാര്..... നമ്മള് അവന്മാരെ പുറത്ത് തബല കൊട്ടാൻ തുടങ്ങിയപ്പോ ആണ് ആ ഷംന അങ്ങോട്ട് വന്നത്....അവളെ കണ്ടതും ഞാൻ അവരെയും കൂട്ടി അവിടുന്ന് പോകാൻ നിന്നു..... പക്ഷെ ആ ചൂല് നമ്മളെ കൈ പിടിച്ചു വെച്ചു...... "എന്താടി ചൂലെ....വിടെഡി...." എന്ന് നമ്മള് അലറിയതും അവൾ കള്ള കണ്ണീരും ഒലിപ്പിച് ഞമ്മളെ നോക്കാൻ തുടങ്ങി..... "നിന്റെയീ മുതല കണ്ണീർ എനിക്ക് കാണണ്ട.....എന്നെ വിടെഡി....." എന്ന് നമ്മള് പറയുന്നത് ഒന്നും അവൾ മൈൻഡ് ചെയ്യുന്നില്ല....സഹികെട്ടപ്പോ നമ്മള് അവളെ പിടിച്ചു പിന്നോട്ട് തള്ളി അവിടുന്ന് പോവാൻ നിന്നു..... അപ്പോഴേക്കും ഹംക്ക് നമ്മളെ മുന്നിൽ കേറി നിന്നു..... "റയൂ.....പ്ലീസ്.....എന്നെ ഇങ്ങനെ അവോയിഡ് ചെയ്യരുത്....അതിന് മാത്രം ഞാനെന്ത് തെറ്റാണ് ചെയ്തേ.....നിന്നെ സ്നേഹിച്ചത് ആണോ...." "നീ ചെയ്ത തെറ്റൊക്കെ ഞാൻ ഇപ്പൊ ഇവിടുന്ന് വിളിച്ചു പറഞ്ഞാൽ നിന്നെ പിന്നെ ഈ കോളേജിൽ കാല് കുത്താൻ കേട്ട് നിൽക്കുന്ന ഒരാളും സമ്മതിക്കില്ല... അതുകൊണ്ട് എന്നെ കൊണ്ട് അത് ചെയ്യിക്കരുത്....." എന്ന് പറഞ്ഞു ഞമ്മള് അവളെ തള്ളിമാറ്റി പോയി.....പിന്നാലെ നമ്മളെ പിള്ളേരും വന്നു...... "ടാ റയൂ.....അവിടെ നിൽക്ക്...." എന്ന് പറഞ്ഞു അവന്മാര് നമ്മളെ ചുറ്റും നിന്നു....നമ്മള് നടുവിൽ പെട്ട് പോയി.... "എന്താടാ....ഇതെന്താ ഒപ്പന കളിക്കാൻ നിന്നത് ആണോ...." "അല്ല.....തിരുവാതിര....." എന്നും പറഞ്ഞു അഭി നമ്മളെ നോക്കി പേടിപ്പിക്കാൻ തുടങ്ങി.... "എന്താടാ....മാറി നിൽക്ക്....." "മാറാം.... പക്ഷെ അതിന് മുന്നേ ഞങ്ങൾ ചോദിക്കുന്നതിന് വ്യക്തമായ ഉത്തരം നീ തരണം......" ഷാനുവാണ്...... "എന്ത് ചോദ്യം.....എന്ത് ഉത്തരം....." "അതൊക്കെ പറയാം.....അതിന് മുന്നേ ഒരു കാര്യം.....ഞങ്ങൾ ഇന്നേവരെ നിന്നിൽ നിന്ന് ഒരു കാര്യവും മറച്ച് വെച്ചിട്ടില്ല.....നീയും അങ്ങനെ തന്നെ ആണെന്ന ഞങ്ങടെ വിശ്വാസം....." അജൂന്റെ സംസാരം കേട്ടപ്പോ നമ്മക്ക് ഇത്തിരി ടെൻഷൻ ആയി..... "ഇതെന്താ നിങ്ങൾ ഇങ്ങനൊക്കെ ചോദിക്കുന്നെ....." പരിഭ്രമം മറച്ചു വെച്ച് നമ്മള് അവന്മാരോട് ചോദിച്ചപ്പോ അവന്മാര് ഓരോ ചോദ്യം  ആയി നമ്മളെ നേരെ തൊടുത്ത് വിടാൻ തുടങ്ങി..... "നീയും ഷംനയും മുന്നേ ഒക്കെ നല്ല കൂട്ട് ആയിരുന്നു.... പെട്ടെന്ന് ഒരുദിവസം നിനക്ക് അവളോട് തീർത്താൽ തീരാത്തത്ര വെറുപ്പ്.....അതിനുള്ള കാരണം എന്താ...." അൻഷിയാണ്.... "അത്....അത് പിന്നെ ഞാൻ നിങ്ങളോട് പറഞ്ഞതല്ലേ അവൾടെ ബിഹേവിങ് എനിക്ക് പിടിക്കുന്നില്ല.....എനിക്ക് അവളോട് അവൾക്ക് എന്നോട് ഉള്ള ഇഷ്ടം ഒന്നുല്ല എന്ന്......" "അങ്ങനെ അല്ല....നി അങ്ങനെ ഒരു ഇഷ്ടം ഉണ്ടെന്ന് മനസിലായത് കൊണ്ട് മാത്രം ഒരാളോടും മിണ്ടാതിരിക്കില്ല..... അത് ഞങ്ങൾക്ക് അറിയാം.....നീ സത്യം പറയ്....." സിദ്ധു നമ്മളോട് അത് പറഞ്ഞതും നമ്മക്ക് എന്താ പറയണ്ടതെന്നു മനസിലായില്ല.... ഹൈഫയുടെ കാര്യമോ,,,,,ഇപ്പൊ അറിഞ്ഞ ഷാനുന്റെ കാര്യമോ ഒന്നും ഞാൻ ഇവരോട് പറഞ്ഞിട്ടില്ല.....പറഞ്ഞാൽ ഇവരെങ്ങനെ പ്രതികരിക്കുക എന്നെനിക്ക് അറിയില്ല.... അതിനൊക്കെ പിന്നിൽ ആ പൂതന ആണെന്ന് അറിഞ്ഞാൽ അവളെ കൊന്ന് കളയും ഇവർ..... "ടാ.....നീയെന്താ ഈ ചിന്തിക്കുന്നെ....നിന്നോട് ഞങ്ങൾ ചോദിച്ചത് വല്ലതും നീ കേട്ടോ...." "അത്.....അത് പിന്നെ അഭി....ഞാൻ...." "റയൂ.....നിനക്ക് കള്ളം പറയാൻ അറിയില്ല....നീ പറയുന്നത് കള്ളമാണെന്ന് നിന്റെ മുഖത്ത് എഴുതി വെച്ചിട്ടുണ്ട്.... പറയ്....എന്താ യഥാർത്ഥ കാരണം....." "പറയാം.....ഞാൻ പറയാം.....പക്ഷെ അജൂ.....ഇപ്പൊ ഞാൻ പറയാൻ പോകുന്ന കാര്യം കേട്ടാൽ നീ നിന്നെ കണ്ട്രോൾ ചെയ്യണം......കോളേജ് ആണെന്ന ബോധം വേണം....." "ടെൻഷൻ അടിപ്പിക്കാതെ കാര്യം പറയെടാ കോപ്പേ....." നമ്മള് അവരോട് എല്ലാം പറഞ്ഞു.... ഹൈഫയെയും പിന്നെ ഞങ്ങടെ ഷാനുനേയും ഇങ്ങനൊരവസ്ഥയിൽ ആക്കിയത് അവള് ഒറ്റ ഒരുത്തി ആണെന്ന് ഞാൻ അവരോട് പറഞ്ഞു..... "എന്താ....എന്താടാ നീ പറഞ്ഞേ.... എന്റെ ഷാനു.....അവള്.... അവളെ ഷംന ആണോ.... ടാ.....ആ പാവം എന്ത് തെറ്റ് ചെയ്‌തിട്ട അവൾ ഇങ്ങനെ ഒക്കെ....എന്റെ ഷാനു....ഞാനും അവളും അനുഭവിക്കുന്ന സങ്കടം ഒന്നും ആർക്കും മനസിലാവില്ല ടാ....." അതും പറഞ്ഞു അജൂ എന്റെ കോളറയിൽ പിടിച്ചപ്പോ നമ്മക്ക് അവനെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് മനസിലായില്ല.... "ഷാനു മാത്രമല്ല....അവളെ ക്രൂരത കൊണ്ട് ഒരു തെറ്റും ചെയ്യാത്ത ഹൈഫ കൂടി ഇന്ന് വിഷമിക്കുന്നുണ്ട്...... നിങ്ങള് തന്നെ പറയ്.....ഇതൊക്കെ അറിഞ്ഞു വെച്ചിട്ട് ഞാൻ എങ്ങനെ അവളോട് നല്ല രീതിയിൽ പെരുമാറുക...." "അവളെ കൊല്ലുകയാ വേണ്ടത്......" നമ്മക്ക് മറുപടിയായി ഷാനു പറഞ്ഞു...... നമ്മളെ ഇടപെടൽ കൊണ്ട് മാത്രം ഒരു യുദ്ധം ഒഴിവായി കിട്ടി....അല്ലെങ്കി ഇവന്മാര് ഒക്കെ കൂടി അവളെ ഇന്ന് പരലോകത്ത് എത്തിച്ചേനെ......നമ്മളെന്തായാലും അവളെ വെറുതെ വിടാൻ ഒന്നും തീരുമാനിച്ചിട്ടില്ല.....അവൾക്ക് ഉള്ള ഡോസ് കിട്ടാൻ ഇരിക്കുന്നതെ ഉള്ളൂ....... ☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆ നമ്മള് ആ കാട്ടുപോത്തിന്റെ കയ്യിൽ നിന്ന് ഓടി രക്ഷപ്പെട്ടപ്പോൾ നമ്മളെ പിന്നാലെ തന്നെ നമ്മളെ ബെഡ്‌ക്കൂസുകളും ഉണ്ടായിരുന്നു........ "ഡി....നിക്കെടി അവിടെ...." ഐഷൂ ആണ്....അവൾ അലറുന്ന കേട്ടപ്പോ നമ്മള് സഡൻ ബ്രെക്ക്‌ ചവിട്ടി അവളെ ഒന്ന് തിരിഞ്ഞു നോക്കി..... അഞ്ചും കൂടി ഓടി വന്നു നമ്മളെ വളഞ്ഞു നിന്നു..... "എന്താ.....എന്ത് വേണം....." "റാണി ദേവസേനെ..... അവിടുത്തെ ഈ ചേഷ്ടികൾ കുറച്ച് കൂടി പോയിരിക്കുന്നു....." ഹെന്റുമ്മോ..... ഷാഹി റോക്ക്‌സ്.....കണ്ടില്ലേ പെണ്ണ് വളരെ സത്യസന്ധമായി വിളിച്ചത്...... *ദേവസേന* 😎......ശ്യോ....എന്നെ കൊണ്ട് വയ്യ..... "എന്താണ് തോഴി..... നാം അതിന് മാത്രമൊന്നും ചെയ്തില്ലല്ലോ....." നമ്മളും ഒട്ടും കുറച്ചില്ല.....ഹിഹിഹി.... "പ്ഫ......പെരട്ട കെളവി..... നിനക്ക് അറിഞ്ഞൂടാ ല്ലേ....." നോക്കണ്ട..... ആ തെണ്ടി ഷെസിയാണ്.... ഈ കോപ്പിന്റെ പ്ഫ കേട്ടിട്ട് നമ്മള് ബോധം കെട്ട് വീഴാത്ത ഭാഗ്യം.....ബലാൽ..... "പെരട്ട കെളവി നിന്റെ അമ്മായിയമ്മ.....പോയി വിളിക്കേടി മൂധേവി......ആലിയ ഭട്ട് തോറ്റ് പോവും ഞമ്മളെ മൊഞ്ചിന് മുന്നിൽ.....എന്നിട്ട് നിനക്കെങ്ങനെ തോന്നിയെടി എന്റെ ഈ മുഖത്ത് നോക്കി കെളവി എന്നു വിളിക്കാൻ....." നമ്മള് അവിടുന്ന് ചുടല യക്ഷി ആയി തുള്ളുമ്പോൾ നമ്മളെ ബാക്കി ഹംക്കുകൾ സമാധാനിപ്പിക്കാൻ ഒക്കെ നോക്കുന്നുണ്ട്....ബട്ട് നമ്മള് അതിലൊന്നും അങ്ങനെ അലിഞ്ഞു പോവൂല...... "അച്ചോടാ.....മുത്ത് പിണങ്ങിയോ....നമ്മളെ ഐശ്വര്യ റായി അല്ലെ നീ.....ശ്യോ....." "അല്ലേലും എന്റെ ഷെസി മുത്താണ്... സത്യം മാത്രമേ പറയൂ....😝....." നമ്മള് അവിടുന്ന് ഓരോ ഡയലോഗ് അടിച്ചോണ്ട് നിക്കുമ്പോ ആണ് ദിച്ചു നമ്മളെ തോണ്ടി വിളിച്ചത്..... "എന്താടി......" "നീയൊന്ന് നിന്റെ റൈറ്റ് സൈഡിലേക്ക് നോക്കിക്കേ ഷാലു....." അവൾ പറഞ്ഞ കേട്ടപ്പോ നമ്മള് നോക്കി.......ഓഹ് മൈ ഗോഡ്....ഇത് അവൻ അല്ലെ.....ആ മാജിദ്....അവന്റെ നോട്ടം അത്ര ശരിയില്ലല്ലോ..... "🎶അവനെന്തിനാണാവോ.....എന്നെ ഇങ്ങനെ നോക്കണത്.... ആ കൺകളിൽ എന്തോ മിസ്റ്റെക്ക് ഉള്ളത് പോലുണ്ടല്ലോ....🎶" "ഹുയീ എന്റെ ഷാലു....എങ്ങനെ കിട്ടുന്നെടി സിറ്റുവേഷൻ യോജിച്ച പാട്ട്....നിന്നെ സമ്മതിക്കണം....." എന്ന് പറഞ്ഞു അനു ഇളിക്കാൻ തുടങ്ങി.... ഹിഹിഹി....അല്ലേലും പാട്ടിന്റെ കാര്യത്തിൽ നമ്മളെ കവച്ച് വെക്കാൻ ഇവിടെ ആരുമില്ല...... പെട്ടെന്നാണ് അവൻ നമ്മളെ അടുത്തേക്ക് നടന്നു വന്നത്......ശെടാ.....ഈ കോന്തൻ നമ്മക്ക് പണി ആക്കും.....അവൻ നമ്മളെ ഒന്ന് മൊത്തത്തിൽ നോക്കി ചിരിച്ചു..... നമ്മക്ക് അവന്റെ നോട്ടം ഒട്ടും പിടിച്ചില്ല എങ്കിലും നമ്മള് അവനെ നോക്കി ഒന്ന് ഇളിച്ചു...... പെട്ടെന്നാണ് ഒരുത്തി ഇടിവണ്ടി പോലെ വന്നിട്ട് എന്റെയും അവന്റെയും നടുവിൽ കേറി നിന്നത്.....ആ പെണ്ണിന്റെ മോന്തയിലോട്ടു നോക്കിയതും നമ്മക്ക് ചിരിയും കരച്ചിലും വന്നു പോയി..... *ഷംന.....* _________________________________________ തുടരും.... (ഈ പാർട്ട് ഇത്തിരി ബോർ ആയിപ്പോയി എന്നു തോന്നുന്നു.....തിരക്കിൽ തട്ടിക്കൂട്ടി എഴുതിയതാണ്.....തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക...... അടുത്ത ഭാഗം ഇൻ ഷാ അല്ലാഹ് ബുധനാഴ്ച രാത്രി....) SAHALA SACHU
52.7k views
6 days ago
#

📙 നോവൽ

💞 *ചൂടന്റെ കാന്താരി...* 2️⃣💞 PART--8 ______________________________ ഈ ഹംക്കിന് എങ്ങനെ ഷംനയെ അറിയാം..... ആവോ....എന്തേലും ആവട്ടെ എന്ന് കരുതി പോവാൻ നിന്നപ്പോൾ ആണ് കത്തുന്ന കണ്ണുകളും ആയി ഞങ്ങളെ വീക്ഷിച്ചോണ്ടിരുന്ന Zaai യെ ഞാൻ കണ്ടത്............ അവനെ നോക്കി ഒന്ന് ചിരിച്ച് ഞാൻ പോകാൻ തുടങ്ങിയപ്പോ അവൻ എന്നെ വിളിച്ചു..... "റയാൻ ഒന്ന് നിന്നെ....." ഞാൻ അവനെ ഒന്ന് നോക്കി....അപ്പൊ അവൻ നമ്മളെ അടുത്തേക്ക് നടന്നു വന്നു..... "എന്ത് വേണം....." വലിയ താല്പര്യം ഇല്ലാത്ത മട്ടിൽ ഞാൻ ചോദിച്ചു..... "എന്താ നിന്റെ ഉദ്ദേശം....." ദേഷ്യത്തോടെ അവനത് ചോദിച്ചപ്പോ ഞാൻ സംശയത്തോടെ അവനെ നോക്കി.... "ഇപ്പൊ പ്രത്യേകിച്ച് ഉദ്ദേശ്യം ഒന്നുല്ല.....ഇനി ഉണ്ടായിക്കൂടാ എന്നില്ല....." "മതി നിന്റെ കളിയാക്കൽ....." "ഓഹോ....അപ്പൊ കളിയാക്കിയതാണെന്ന് മനസിലായി ല്ലേ....." "ഡാ...... വെറുതെ എനിക്ക് തടസം ആയി നിൽക്കണ്ട......Zaai ക്ക് തടസമായി ആര് വന്നാലും കൊന്ന് കളയും ഞാൻ....." "ഹ്ഹ്ഹ്ഹ്ഹ്ഹ......വാട്ട് എ ഫണ്ണി....വാട്ട് എ ഫണ്ണി......." നമ്മള് അവന്റെ സംസാരം കേട്ട് പൊട്ടി ചിരിക്കാൻ തുടങ്ങിയപ്പോ അവൻ കലിപ്പ് കേറി നമ്മളെ കോളറ പിടിച്ചു..... അത് കണ്ടതും നമ്മള് ചിരി നിർത്തി അവനെ നോക്കി...... "കയ്യെടുക്കടാ......" "ഇല്ലെങ്കിൽ,,,,,," "ഛി എടുക്കേടാ പന്ന പുന്നാര മോനെ...." എന്ന് പറഞ്ഞു നമ്മള് അലറിയതും അവന്റെ കൈ പെട്ടെന്ന് തന്നെ നമ്മളെ കോളറയിൽ നിന്ന് വിട്ടു...... "നിനക്ക് ഇപ്പൊ ഉള്ള ഈ ചൂടിന് കാരണം എന്താണെന്ന് ഞാൻ പറഞ്ഞു തരാം..... ഷഹലാ..... അവളെ ഇനി വിചാരിച്ചത് പോലെ കിട്ടില്ലെന്ന് മനസിലായത് കൊണ്ടല്ലേ...... ശരിയാ.... ഇനി അവളെ നിനക്ക് കിട്ടില്ല..... റയാനോട് അവൾക്കും എനിക്ക് അവളോടും തീർത്താൽ തീരാത്ത ദേഷ്യം ആണെങ്കിലും,,,,,അവൾക്ക് ഒരാപത്ത് വരുന്നെന്നു കാണുമ്പോ നോക്കി നിൽക്കില്ല ഞാൻ,,,,,അതുപോലെ എന്റെ വാക്കിന് അവൾ വില കൊടുക്കും എന്ന് തന്നെയാ എന്റെ വിശ്വാസം....." "നിന്റെ വിശ്വാസം ഇതോടെ തീരും.....അവൾ ഇനിയും വരും..... കൂടെ നടക്കും ചെയ്യും....വേണൊങ്കി കിടക്കും ചെയ്യും..... നിനക്ക് എന്താ ചെയ്യാൻ കഴിയാ എന്നൊന്ന് പറയ്....." എന്നവൻ പറഞ്ഞതും അവന്റെ നെഞ്ച് ലക്ഷ്യമാക്കി ഞാൻ ചവിട്ട് കൊടുത്തപ്പോ അവൻ തെറിച്ചു വീണു..... അവന്റെ അടുത്തേക്ക് പോയി ഞാൻ മുട്ടു കുത്തി ഇരുന്നു..... "മര്യാദക്ക് ആണേൽ ഞാനും മര്യാദക്ക് തന്നെയാ....തെറ്റ് ആണേൽ ഞാൻ നിന്നെക്കാൾ വലിയ തെറ്റാണ്.....വെറുതെ വിട്ടേക്ക് അവളെ..... നിന്റെ മനസിൽ ഉള്ള  മോഹം എനിക്ക് അറിയാം.....ഇഷ്ടമാണെന്ന് പറഞ്ഞു പോയിട്ട് അവസാനം ചതിക്കാൻ ആണ് നിന്റെ പ്ലാൻ എന്ന് മറ്റാരേക്കാളും നന്നായി എനിക്ക് അറിയാം...... Zaahir Ali യെ കുറിച്ച് ഞാൻ മനസിലാക്കിയത് പോലെ മറ്റൊരാളും മനസ്സിലാക്കിയിട്ടില്ല......നിന്റെ ഈ വൃത്തികെട്ട മനസിലെ ദുഷിച്ച ചിന്തകൾ കൊണ്ട് അവളെ അടുത്ത് പോയാൽ,,,,,, പൊന്ന് മോനെ Zaai....." എന്ന് പറഞ്ഞു ഞാൻ അവന് നേരെ വിരൽ ചൂണ്ടി കാണിച്ചു...... അവിടുന്ന് എണീറ്റ് നടക്കാൻ തുടങ്ങിയപ്പോ,,,,,, "ഇതിനുള്ളത് ഞാൻ നിനക്ക് തരുമെടാ.....നോക്കി നിന്നോ...." എന്നൊക്കെ അവൻ അവിടുന്ന് വിളിച്ചു കൂവുന്നുണ്ടായിരുന്നു....... ബുദ്ധിയില്ലാത്ത കുട്ടി അങ്ങനെ പലതും പറയും എന്നൊക്കെ കരുതി നമ്മള് പെട്ടെന്ന് തന്നെ ക്ലാസ്സിലേക്ക് പോയി..... ●●●●●●●●●●●●●●●●●●●●●●●●●●●●●● ഷിറ്റ്........ എവിടുന്ന വന്നത് അവൻ സമയം ആവുമ്പോ......അവളെ എന്റെ വഴിക്ക് കൊണ്ട് വരുന്നതായിരുന്നു......എല്ലാം നശിപ്പിച്ചു...... എന്നാലും ഇവന് എന്നെ കുറിച്ച് എങ്ങനെ പിടികിട്ടി......എന്റെ കൂട്ടുകാർക്ക് പോലും അറിയില്ല ഈ Zaahir Ali യുടെ ഉള്ളിലെ മറ്റൊരു മുഖം...... ഇല്ല റയാൻ......നിനക്കൊന്നും ചെയ്യാൻ കഴിയില്ല......അതിന് ഞാൻ സമ്മതിക്കില്ല.... ഷഹലാ.....നിന്നെ ഞാൻ ഒത്തിരി മോഹിച്ചു പോയി.......മോഹിച്ചത് ഒന്നും ഇന്നേവരെ zaai സ്വന്തമാക്കാതിരുന്നിട്ടില്ല...... നിന്നെയും ഞാൻ സ്വന്തമാക്കിയിരിക്കും....എന്ത് നെറികെട്ട കളി കളിച്ചിട്ടായാലും....... ★★★★★★★★★★★★★★★★★★★★ നമ്മള് ക്ലാസ്സിൽ പോയപ്പോ ആ ആജാനുബാഹു അവിടെ ഇല്ലായിരുന്നു.... പകരം ഞമ്മളെ മൊഞ്ചൻ ജാസി സർ ആയിരുന്നു...... "സർർർർർ......." "എന്താ ഷഹലാ......സർ ന് ഒരു നീളം കൂടുതൽ....." "ബഹുമാനം കൊണ്ട് നീണ്ടു പോയതാ മാഷേ....." "അധികം ബഹുമാനിക്കല്ലേ മോളെ.....നിന്റെ ബഹുമാനം നമ്മക്ക് താങ്ങാൻ വയ്യ....." "ഹിഹിഹി....." "അല്ല എവിടെ പോയതാ......" "അത് പിന്നെ..... ഞാൻ....." "ആഹ് പറയ്....." "ആ സർ നമ്മളെ ഗെറ്റൗട്ട് അടിച്ചു സർ...." "ആര്..... അനിൽ സർ ആണോ.....😂..." "പേരൊന്നും അറിഞ്ഞൂടാ....." "നീ ഇവിടുന്ന് വല്ല തിരുട്ട് കളിയും കളിച്ചു കാണും......" "ഹേയ്.....നോ സർ.....എന്നെ കണ്ടിട്ട് ഞാൻ അങ്ങനെ കളിക്കുന്നു സാറിന് തോന്നുന്നുണ്ടോ......" "ഇല്യാ......ഇത്രയും നിഷ്കളങ്കത ഉള്ള ഒരു കുട്ടിയെ ഞാനൊന്നും ഇന്നേവരെ കണ്ടിട്ടില്ല....പിന്നെങ്ങനെ തോന്നി സാറിന് പിടിച്ച് പുറത്ത് ആക്കാൻ....." "സന്തോഷമായി ഗോപിയേട്ടാ.... സന്തോഷമായി.....സാറിന് എങ്കിലും എന്നെ കുറിച്ച് മനസ്സിലായല്ലോ.....ഇനിയെനിക്ക് ചത്താലും വേണ്ടീല്ല......" "കയർ എടുത്ത് തരട്ടെ....." "എന്തിന്......" "ചാവാൻ....തൂങ്ങി ചാവാൻ...." "ഹേ.....ഞാനൊരു പഞ്ചിന് പറഞ്ഞതല്ലേ....ജീവിച്ച് കൊതി തീരാത്ത പാവം പൈതൽ അല്ലെ സർ ഞാൻ....." എന്നും പറഞ്ഞു നമ്മള് മൂക്ക് ചീറ്റിയപ്പോ,,,, "അല്ലോഹ്....മതി മതി....പോയി ഇരിക്ക് പൊന്നേ......" എന്നും പറഞ്ഞു സർ കൈകൂപ്പി കാണിച്ചു.... നമ്മള് ഇളിച്ചോണ്ട് വേഗം പോയി ഇരുന്നു........ അവളുമാരെ നോക്കി ഒരു ലോഡ് പുച്ഛം വാരി വിതറി നമ്മള് ഞമ്മളെ പണി തുടങ്ങി.....വേറെന്ത്....അൽ വായിനോട്ടം... പെട്ടെന്നാണ് നമ്മക്ക് റയാനെ ഓർമ വന്നത്..... അവന്റെ ഡയലോഗ് നമ്മളെ ചെവിയിൽ വീണ്ടും വീണ്ടും മുഴങ്ങി കൊണ്ടിരിക്കുകയാ..... *ബീ കെയർ ഫുൾ.....* ആ കാട്ടുപോത്ത് എന്നാലും നമ്മള് വിചാരിച്ച പോലെ ഒന്നുമല്ല.....ഹും..... അവനെ ഇങ്ങനെ ചുമ്മാ വട്ടാക്കാൻ നല്ല രസല്ലേ.....ഹിഹിഹി....എന്നെ എടുത്ത് വല്ല കിണറ്റിലും കൊണ്ടിട്ടാലും നല്ല രസായിരിക്കും...... ഇന്നത്തെ ദിവസം അങ്ങനെ അങ്ങു പോയി...... ■■■■■■■■■■■■■■■■■■■■■■■■ കുറച്ച് ദിവസം ആയി നമ്മള് ആ ചൂടനെ കണ്ടിട്ട്......അവനെ മാത്രമല്ല....Zaai യേയും ഒക്കെ കണ്ടിട്ട് കുറച്ച് ഡെയ്സ് ആയി..... പിന്നെ ആദി സർ ആണ് പറഞ്ഞത് ഇവിടെ എന്തോ പ്രോഗ്രാം ഉണ്ട്....അതോണ്ട് അവരിപ്പോ കുറച്ച് ബിസി ആണെന്ന്..... ആ ചൂടനെ ചൂടാക്കാഞ്ഞിട്ടു നമ്മക്ക് എന്തോ പോലെ..... ലഞ്ചൊക്കെ കഴിച്ചു കഴിഞ്ഞു ഞങ്ങൾ ചുമ്മാ തെണ്ടി തിരിഞ്ഞു നടക്കുമ്പോ ആണ് ആ കാഴ്ച കണ്ടത്..... വേറൊന്നും അല്ല....ഒരു ഭാഗത്ത് റയാനും ടീമും.....മറ്റേ ഭാഗത്ത് zaai യും ടീമും..... ഇവന്മാരെ പ്രോഗ്രാമും തിരക്കും ഒക്കെ കഴിഞ്ഞോ..... zaai യെ കാണുമ്പോ ഇപ്പൊ എന്തോ ഒരു പേടി..... ഇവന്മാരെ രണ്ടിന്റെയും മുന്നിലൂടെ വേണം നമ്മക്ക് അങ്ങോട്ട് പോകാൻ....... "ഡി ഷാലു.....ദേ നിന്റെ ചൂടൻ....." ഷെസിയാണ്..... "ഒന്ന് മിണ്ടാതിരിക്കെടി ഊളെ..... അവൻ കേൾക്കേണ്ട....." എന്നും പറഞ്ഞു നമ്മള് ഒന്ന് നോക്കിയപ്പോ Zaai നമ്മളെ കണ്ടു....എന്നെ കണ്ടതും അവന്റെ മുഖത്ത് ഒരു ചിരി വന്നു.....നമ്മളും ഒന്ന് ചിരിച്ചെന്നു വരുത്തി..... അപ്പൊ തന്നെ അവൻ എണീറ്റ് നമ്മളെ അടുത്തേക്ക് നടന്നു വന്നു....അപ്പൊ അവന്റെ കൂടെ ഉള്ളവരൊക്കെ ആക്കി ചുമക്കുകയൊക്കെ ചെയ്യുന്നുണ്ട്..... അത് കേട്ടപ്പോ റയാനും ചങ്ക്സും ഞങ്ങളെ നോക്കുന്നുണ്ട്..... നമ്മക്ക് ആണെങ്കി ഇവൻ അടുത്ത് വരുമ്പോ എന്തോ ഒരു ഉൾഭയം..... "ഷാലു.....ഒരുപാട് ദിവസം ആയല്ലോ കണ്ടിട്ട്.....റിയലി മിസ് യൂ ഡിയർ....." എന്ന് പറഞ്ഞു അവൻ നമ്മളെ തൊട്ട് അടുത്ത് വന്നു നിന്നതും ഞാനൊന്ന് ചിരിച്ചെന്നു വരുത്തി കുറച്ച് നീങ്ങി നിന്നു.... "നമുക്ക് ഒന്ന് കാന്റീൻ വരെ പോയി വന്നാലോ....." അവന്റെ ചോദ്യം നമ്മളെ ചെവിയിൽ തുളഞ്ഞു കേറിയപ്പോ നമ്മള് ചൂടനെ ഒന്ന് ഒളികണ്ണിട്ട് നോക്കി....ചെക്കൻ താടി തടവി കൊണ്ട് ഞങ്ങളെ വീക്ഷിക്കുവാണ്..... "താനെന്താ ആലോചിച്ചു നിൽക്കൂന്നെ....വാ....." എന്നും പറഞ്ഞു  അവൻ നമ്മളെ കയ്യിൽ പിടിച്ച് വലിച്ചു നടക്കാൻ തുടങ്ങിയതും നമ്മക്ക് ദേഷ്യം വന്നു.... "Zaai.... വിട്... കയ്യീന്ന് വിടാൻ...." നമ്മള് ഇത്തിരി കനപ്പിച്ച് പറഞ്ഞു നിന്നപ്പോ അവൻ കൈ വിട്ട് എന്നെ നോക്കി...... "സോറി Zaai.... എനിക്ക് ഇപ്പൊ കാന്റീനിലേക്ക് ഒന്നും പോവണ്ട....താൻ പൊക്കോ.....ഞാനിപ്പോ ഫുഡ് കഴിച്ചതെ ഉള്ളൂ....." "എങ്കിൽ ജസ്റ്റ് ഒന്ന് റൗണ്ടസ് അടിച്ചിട്ട് വരാം....." റയാന്റെ മുഖത്തേക്ക് നോക്കി അവനത് പറഞ്ഞപ്പോ നമ്മക്ക് വീണ്ടും ചടപ്പ് വന്നു.... "വേണ്ട zaai.... ഞാനില്ല....." എന്നും പറഞ്ഞു നമ്മള് അവളുമാരോട് ഇങ്ങോട്ട് വാടി എന്ന് പറഞ്ഞു..... പെട്ടെന്നാണ് റയാനും ടീമും പൊട്ടിച്ചിരിച്ചത്..... നമ്മള് അത് കേട്ടിട്ട് അന്തംവിട്ടു അവന്മാരെ നോക്കിയപ്പോ Zaai ദേഷ്യം കൊണ്ട് വിറക്കുന്നതാണ് കണ്ടത്....... റയാനും ടീമും ആണെങ്കി ചിരിച്ചു വീഴുന്നുണ്ട്...... "എന്തൊക്കെ ആയിരുന്നു.....നിന്റെ വിശ്വാസം ഇതോടെ തെറ്റും....അവൾ ഇനിയും എന്റെ കൂടെ വരും....ഹോ...എനിക്ക് ഓർക്കാൻ വയ്യ...." റയാൻ അത് പറഞ്ഞപ്പോ നമ്മള് സ്റ്റക്കായി..... ഇതൊക്കെ എപ്പോഴാ നടന്നെ..... അന്ന് ഞാൻ പോയതിന് ശേഷം ഇവന്മാര് ഉടക്കിയോ.... ഉണ്ടാവും ചിലപ്പോ..... "ടാ.....മതി.....നീയൊക്കെ ചെവിയിൽ നുള്ളിക്കോ.....ഇതിന് നിനക്ക് ഒക്കെ പകരം തന്നില്ലെങ്കി......" "എന്റെ പട്ടിക്ക് നിന്റെ പേരിടാൻ ഒന്നും പറഞ്ഞേക്കല്ലേ Zaai.... എന്റെ പട്ടിയെ Zaai എന്ന് വിളിക്കുന്നത് ചിന്തിക്കാൻ കൂടി വയ്യ എനിക്ക്......" എന്നും പറഞ്ഞു ആ ചൂടൻ വീണ്ടും കിണിക്കാൻ തുടങ്ങിയപ്പോ എന്നെ ഒന്ന് നോക്കി ദഹിപ്പിച്ചു കൊണ്ട് Zaai യും ഫ്രണ്ട്സും പോയി..... ശ്യോ.....ഈ കാട്ടുപോത്ത് ചിരിക്കുമ്പോ എന്തൊരു മൊഞ്ചാണ്..... ന്റെ റബ്ബി....ഈ പഹയന് ഇങ്ങനെ ഒക്കെ ചിരി വരുമോ..... നമ്മള് കൈ രണ്ടും കെട്ടി അവന്മാരെ മുന്നിൽ പോയി നിന്നപ്പോ അവരെ ചിരി സ്വിച്ചിട്ട പോലെ നിന്നു.....ഇത്രയും നേരം ഇളിച്ചോണ്ട് നിന്ന ചൂടൻ നമ്മളെ നോക്കി കണ്ണുരുട്ടി കാണിക്കുന്നുണ്ട് ഇപ്പൊ..... അവന്റെ ഫ്രണ്ട്സ് നമ്മളെയും അവനെയും മാറി മാറി നോക്കുന്നുണ്ട്..... "എക്സ്ക്യൂസ്മി...... ഇവിടെ ഇപ്പൊ എന്താ നടന്നത്......" "ഭരതനാട്യം അല്ലേടാ സിദ്ധു......." എന്നെ നോക്കി ഒന്ന് ആക്കി ചിരിച്ചോണ്ട് അവൻ പറഞ്ഞതും എനിക്ക് കലിപ്പ് കേറി.. "നിന്റെ ചളിയടി എനിക്ക് കേൾക്കേണ്ട....പറയ്.....എന്തിനാ Zaai യെ പിണക്കി വിട്ടത്....." "എന്താ.....അവൻ പിണങ്ങി പോയത് പൊന്ന് മോൾക്ക് അങ്ങു കൊണ്ട് പോയോ...." "ആഹ്.....കൊണ്ടു....നിന്നോട് ആരാ പറഞ്ഞത് അവനോട് ചുമ്മാ ചൊടിക്കാൻ....." എവിടെ......ഹ്ഹ്ഹ്ഹ.....അതിന് അവൻ നമ്മളെ ആരാ.....അവൻ പിണങ്ങിയാലും ഇല്ലെങ്കിലും അതൊന്നും നമ്മളെ ബാധിക്കുന്ന കാര്യമല്ല...... ഈ ചൂടനെ ചൂടാക്കാൻ വേണ്ടി ചുമ്മാ തട്ടി വിട്ടതാണ്....ഹിഹിഹി..... "ആണോ....എങ്കിൽ മോള് പോയി ഒരു ലോഡ് സോറി പറഞ്ഞു അവനെ ഇങ്ങോട്ട് ആനയിച്ചു കൊണ്ട് വാ....." "അതൊക്കെ ഞാൻ വേണ്ടത് പോലെ ചെയ്തോളാം......" "ആഹ്....എങ്കിൽ പോയി ചെയ്യടി ഊളെ...." "നീയെന്തിനാ എനിക്ക് വേണ്ടി അവനോട് വഴക്കിടുന്നെ....നിന്നോട് ഞാൻ പറഞ്ഞോ....എന്റെ കാര്യം നോക്കാൻ ഞാൻ നിന്നെ ഏൽപ്പിച്ചിട്ടുണ്ടോ.... ഇല്ലല്ലോ...." "നിന്റെ തന്ത ആ ഓട്ടോക്കാരൻ ഏല്പിച്ചിട്ടുണ്ട്....എന്താ വിരോധം ഉണ്ടോ...." ഉപ്പാനെ പറഞ്ഞപ്പോ നമ്മള് അവനെ നോക്കി പേടിപ്പിക്കാൻ തുടങ്ങി....എന്റെ നോട്ടം കണ്ടാൽ അവൻ പേടിക്കില്ല എന്ന് എന്നെ പോലെ നിങ്ങക്കും അറിയാലോ.... വെറുതെ ഒന്ന് നോക്കിയതാണ്....ചിലപ്പോ പേടിച്ച് പോയാലോ..... "എന്താടി നോക്കുന്നെ ഉണ്ടക്കണ്ണി....." "അത് നിന്റെ മറ്റവളെ പോയി വിളിക്കേടാ തെണ്ടി....ആ ഷംനയെ....." അത് കേട്ടതും ചെക്കൻ നമ്മളെ കൈ പിടിച്ചു വലിച്ചു അവന്റെ അടുത്തേക്ക് നിർത്തി ദേഷ്യത്തോടെ എന്നെ നോക്കി.... "അവളുടെ കാര്യം നീ മിണ്ടരുത്....." "എന്താ മിണ്ടിയാൽ....നിന്റെ പെണ്ണ് അല്ലെ...." "ഛി..... ആര് പറഞ്ഞു....." "അവൾ തന്നെയാ പറഞ്ഞേ.....നിന്റെ മുറപ്പെണ്ണ് ആണെന്ന്.....നിന്റെ പെണ്ണ് ആണെന്ന്.....പിന്നെ നീയെന്തിനാ എന്നോട് തട്ടി കയരുന്നെ....." "ആ ചൂല് അങ്ങനെ പലതും പറയും....വല്ലതും ഒക്കെ കേട്ടിട്ട് വന്ന് എന്നോട് ചൊടിക്കാൻ നിന്നാൽ നിന്റെ പല്ല് അടിച്ച് ഞാൻ താഴെ ഇടും.....കേട്ടോടി....." എന്നവൻ ചോദിച്ചതും നമ്മള് കേട്ടു എന്ന രീതിയിൽ അനുസരണ ഉള്ള കുട്ടി ആയി തലയാട്ടി..... ഹല്ല പിന്നെ.... ഹിഹിഹി.... "ഹെലോ മാഡം.....ഞങ്ങളെ ഒക്കെ ഒന്ന് പരിചയപ്പെടാം....." അതെവിടുന്ന ആ അശരീരി എന്നു കരുതി നോക്കിയപ്പോ ആ ഡാലയോഗ് അടിച്ചത് അന്നിവന്റെ കൂടെ ആ കാറിൽ ഉണ്ടായ ആൾ ആണ്..... നിങ്ങക്ക് ഓർമ ഇല്ലേ നമ്മളും റയാനും ആദ്യം വഴക്ക് ഉണ്ടാക്കിയത്....അന്നിവന്റെ കൂടെ ഉണ്ടായവൻ തന്നെ..... "ഹോഹോ....ഇങ്ങോട്ടും പരിചയപ്പെടാൻ വരാം....." "ഓഹോ.....ഷഹലാ....അങ്ങനെ തന്നെ അല്ലെ പേര്......" "ദോണ്ടേ ഇരിക്കുന്നുണ്ടല്ലോ ഒന്നിനും കൊള്ളാത്ത ഒരു തെണ്ടി.....രണ്ട് കൊല്ലം ഒന്നൂല്ലേലും കൂടെ ഉണ്ടായതല്ലേ...അവനോട് ചോദിക്ക് അത് തന്നെ അല്ലെ പേരെന്നു......" നമ്മള് കോന്തൻ ഷാനുനേ കാണിച്ച് അവരോട് അത് പറഞ്ഞതും റയാൻ അടക്കം എല്ലാരും വായ പൊത്തി ചിരിക്കാൻ തുടങ്ങി..... ഷാനു ആണേൽ ഒരുമാതിരി പ്ലിങ്ങസ്യ ആയി ഇരിക്കുന്നുണ്ട്...... "ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ.....അത് പൊളിച്ചു കരളേ....ഇഷ്ടായി....പെരുത്ത് പെരുത്ത് ഇഷ്ടായി....." എന്ന് അതിൽ ഒരുത്തൻ പറഞ്ഞതും നമ്മള് ഒന്ന് ഇളിച്ചു കാണിച്ചു..... കൊന്തനെയും ചൂടനെയും നമ്മക്ക് മുന്നേ പരിചയം ഉണ്ടല്ലോ....ബാക്കി നാലാളെയും നമ്മള് പരിചയപ്പെട്ടു...... അഭിയേട്ടൻ,,,,, സിദ്ധുവേട്ടൻ,,,,അജൂക്ക,,,,അൻഷിക്കാ......ഫ്രീ ആയി നാല് ബ്രദേഴ്‌സിനെ കിട്ടി.....😍 "നിനക്കൊന്നും വേറെ പണിയില്ലേ ഇമ്മാതിരി ഹംക്കിനോട് ഒന്നും കത്തി അടിക്കാൻ....." നോക്കണ്ട.... അവൻ തന്നെ ആ കാട്ടുപോത്ത്..... തെണ്ടി.... അവനെ നോക്കി പല്ലിറുമ്പി നമ്മള് ബാക്കി എല്ലാർക്കും റ്റാറ്റാ കൊടുത്ത് പിന്നോട്ട് നടന്നതും ഒരു കല്ല് തടഞ്ഞു വീഴാൻ പോയി.... പക്ഷെ വീഴുന്നതിന് മുന്നേ നമ്മളെ അരയിലൂടെ കയ്യിട്ട് ആരോ പിടിച്ചിരുന്നു.... ആരാണെന്ന് നോക്കിയ നമ്മള് പകച്ചു പണ്ടാറടങ്ങി പോയി.....😬 _________________________________________ തുടരും (അടുത്ത ഭാഗം ഇൻ ഷാ അല്ലാഹ് തിങ്കളാഴ്ച രാത്രി) SAHALA SACHU
51.3k views
8 days ago
#

📙 നോവൽ

💞 *ചൂടന്റെ കാന്താരി...* 2️⃣💞 PART--7 _______________________________ നമ്മള് തിരിഞ്ഞു നോക്കിയപ്പോ കണ്ടത് ഒരുത്തൻ നമ്മളെ തന്നെ നോക്കി നിൽക്കുന്നതാണ്...... ഇനി ഇതേതാ പുതിയ അവതാരം....!!!! എന്നും ചിന്തിച്ച് നമ്മള് അവനെ നോക്കി....അവന്റെ നോട്ടം കണ്ടിട്ട് അത്ര പന്തി ആയി എനിക്ക് തോന്നിയില്ല..... അവൻ നമ്മളെ കയ്യിലെ ബുക്കിലേക്കും നമ്മളെയും മാറി മാറി നോക്കുന്നുണ്ട്.... ഹോ....അപ്പൊ ഈ ബുക്കിനാണോ നോക്കുന്നെ.....അയ്യോ പാവം...അവൻ എടുത്ത ബുക്ക് അല്ലെ നമ്മള് പിടിച്ച് നിൽക്കുന്നെ....അതോണ്ട് ആയിരിക്കും നോക്കുന്നെ എന്ന് കരുതി നമ്മള് ഒന്ന് ഇളിച്ചോണ്ട് ആ ബുക്ക് അവന് നേരെ നീട്ടി...... അപ്പോഴും അവൻ നടുവിന് കയ്യും കൊടുത്ത് നമ്മളെയും ബുക്കിനെയും മാറി മാറി നോക്കി..... ഇവനെന്താ ഇങ്ങനെ നോക്കുന്നെ എന്ന് കരുതി നമ്മള് നെറ്റി ചുളിച്ചോണ്ട് അവനെ നോക്കിയപ്പോ അവൻ,,,,, "എന്തിനാ ഇത്......" ബുക്ക് കാണിച്ച് നമ്മളോട് ചോദിച്ചു..... "ഇതിനല്ലേ താൻ നോക്കുന്നെ....." എന്ന് നമ്മളും തിരിച്ച് ചോദിച്ചു..... "ആണെന്ന് ഞാൻ പറഞ്ഞോ....." "അതാവും വേണ്ടത് എന്ന് കരുതിയാണ് തന്നെ....വേണ്ടെങ്കി വേണ്ട......" എന്നും പറഞ്ഞു നമ്മള് ബുക്ക് എടുത്ത സ്ഥലത്തു തന്നെ വെച്ച് വീണ്ടും അവനെ നോക്കി..... "അപ്പൊ എനിക്ക് വേണ്ടത് എന്തും തരുമോ നീ......" ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവൻ ചോദിച്ചപ്പോ നമ്മക്ക് ഇത്തിരി ചടപ്പ് തോന്നി...... "അങ്ങനെ കണ്ടവർക്ക് ഒക്കെ വേണ്ടത് കൊടുക്കൽ അല്ല എന്റെ പണി...." എന്നും പറഞ്ഞു നമ്മള് അവനെ നോക്കി നെറ്റി ചുളിച്ചോണ്ട് അവിടുന്ന് പോകാൻ നിന്നതും അവൻ നമ്മളെ മുന്നിൽ കേറി തടസം ആയി നിന്നു...... "ആഹാ.....അങ്ങനെ അങ്ങു പോയാലോ മാഡം....ഒന്ന് പരിചയപ്പെട്ടിട്ട് ഒക്കെ പോകാന്നെ....." എന്ന് അവൻ പറഞ്ഞതും നമ്മക്ക് ദേഷ്യം വന്നു....എങ്കിലും അതൊന്നും പുറത്ത് കാണിക്കാൻ നിന്നില്ല...... "സോറി.....ഇപ്പൊ ടൈം ഇല്ല...പിന്നീട് പരിചയപ്പെടാം......" എന്ന് പറഞ്ഞു നമ്മള് അവിടുന്ന് സ്‌കൂട്ട് ആവാൻ നിന്നതും അവൻ നമ്മളെ മുന്നിൽ വീണ്ടും കേറി നിന്നു..... "ഓകെ എന്നാൽ ഞാൻ Zaahir Ali..... Zaai എന്ന് വിളിക്കും.....താൻ ജസ്റ്റ് ഒന്ന് പേര് എങ്കിലും പറയ്....." എന്ന് പറഞ്ഞു ചെക്കൻ നമ്മളെ നോക്കി കൈ നീട്ടി  ഇളിച്ചപ്പോ നമ്മക്കും ചിരി വന്നു..... "ഞാൻ ഷഹലാ......" എന്നു പറഞ്ഞു നമ്മളും തിരിച്ചു ഷേക്ക് ഹാൻഡ് കൊടുത്തു..... "നൈസ് നെയിം....." "താങ്ക്യൂ.....അതേയ്.....ഈ Zaahir Ali....." "ഞാൻ തന്നെ....." "അത് മനസിലായി.....ഈ പേര്.....🤔...." "Managing Director of AK groups....." എന്നവൻ പറഞ്ഞതും നമ്മൾ അവനെ അന്തംവിട്ടു നോക്കി..... "whaatt..... താൻ ആണോ അത്....അപ്പൊ RK യും താനും ഒക്കെ ഒരേ കോളേജിൽ ആണോ പഠിക്കുന്നെ....." "അതെല്ലൊ.....ഒരേ കോളേജിൽ മാത്രം അല്ല.....ഒരേ ക്ലാസിലും....." "woww..... നൈസ്....." "തനിക്ക് എങ്ങനെ റയാനെ അറിയാം...." "അതൊക്കെ അറിയാം....." എന്ന് പറഞ്ഞു നമ്മള് സൈറ്റടിച്ചു കാണിച്ചതും,,,,, "ഷാലു......വാ.....ബെൽ അടിച്ചു " എന്ന് അവളുമാര് അവിടുന്ന് വിളിച്ചു കൂവി...... "ഓകെ zaai.... പരിചയപ്പെട്ടതിൽ സന്തോഷം.....എനിവേ,,,,സീ യൂ....." "ജസ്റ്റ് എ മിനിറ്റ്....." "എന്തെയ്....." "തന്നെ ഷാലു എന്നാണോ വിളിക്കൽ...." "അതേ......" "ഞാനും അങ്ങനെ വിളിച്ചോട്ടെ......" "ഷുവർ......" "താങ്ക്സ്....." ചെറു ചിരിയാലെ നമ്മളെ നോക്കി അവൻ പറഞ്ഞപ്പോ തിരിച്ചും നല്ല പുഞ്ചിരി നൽകി കൊണ്ട് നമ്മള്,,,, "ബൈ......" പറഞ്ഞു പോയി...... ○○○○○○○○○○○○○○○○○○○○○○○○○○○○○○ ഷാലു അവിടുന്ന് പോയതും Zaai യുടെ മുഖത്ത് ഒരു ചിരി വന്നു....അവന്റെ ഭാവം കണ്ട കൂട്ടുകാർ അവന്റെ അടുത്തേക്ക് വന്നു അവനെ തന്നെ നോക്കി..... "എന്ത് പറ്റി മോനെ....മോഹം പൂത്തോ....." എന്ന് അവര് അവനോട് ചോദിച്ചതും അവൻ ചിരിച്ചോണ്ട് സൈറ്റടിച്ചു...... "ഞങ്ങൾക്ക് തോന്നി നിന്റെ കളി കണ്ടപ്പോ തന്നെ....സീരിയസ് ആണോ ടാ....." "ആഹ് ടാ....അവളെ കണ്ടപ്പോ എന്തോ... വല്ലാതെ ഇഷ്ടം തോന്നി.....ഇനി എന്ത് വില കൊടുത്തും ഞാൻ ഷഹലയെ എന്റെ പെണ്ണ് ആക്കും......" "ആഹാ....അത് കൊള്ളാലോ.....നീ നോക്ക് ടാ.....കട്ടക്ക് ഞങ്ങൾ ഉണ്ട് കൂടെ....." അത് കേട്ടതും അവൻ അവരെ കെട്ടിപ്പിടിച്ചു...... ☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆ "ഡി....ഷാലു....ഏതാ ഡി അവൻ....." " ആര്.....???..." ക്ലാസിലേക്ക് നടക്കുന്ന വഴിയിൽ നമ്മളെ ഐഷൂന്റെ വകയാണ് ചോദ്യം...... "മറ്റവൻ.....ഇപ്പൊ നീ സംസാരിച്ചില്ലേ....അവൻ....." "ഓഹ്....അതോ.....Zaahir Ali യെ അറീല്ലേ നിങ്ങൾക്ക്......AK ഗ്രൂപ്‌സിന്റെ MD...." "അവനാണോ അത്......" അഞ്ചെണ്ണവും കൂടി ഒരുമിച്ച് അലറിയതും നമ്മള് പതുക്കെ എന്ന് പറഞ്ഞു...... "ശെടാ.....ആളെ മനസിലായിരുന്നെങ്കിൽ ഒന്ന് പോയി പരിചയപ്പെട്ടേനെ....." "എന്തിനാടി മോളെ ദിച്ചു......" "നമ്മക്ക് ഒരു സ്കോപ്പ് ഉണ്ടോ എന്ന് നോക്കാലോ....." "ഹ്ഹ്ഹ്ഹ.....അതിന് നിനക്ക് ഒരാളെ ഞാൻ പറഞ്ഞു തരാം.....റയാനെ നോക്കിക്കോ ഡി നീ......" "എന്റമ്മേ.....എനിക്ക് വേണ്ടായെ.....മൂപ്പര് നിനക്കാ നല്ല ചേർച്ച...." എന്ന് അവൾ പറഞ്ഞതും ഞാൻ അവളെ നോക്കി കൊഞ്ഞനം കുത്തി.... ഹോ.....നല്ല മൊഞ്ചനാണ്,,,,വല്യ കോടീശ്വരൻ ആണ് എന്നൊക്കെ  പറഞ്ഞിട്ട് എന്താ കാര്യം......സ്വഭാവം ശരിക്കും കാട്ടുപോത്തിന്റെത് അല്ലെ.... Zaai യും നല്ല മൊഞ്ചൻ ആണ്...നല്ല കോടീശ്വരൻ ആണ്....എന്നിട്ട് അവന്റെ സ്വഭാവം കണ്ടില്ലേ.... തങ്കം പോലെ....അവനെ കണ്ടിട്ട് പഠിക്കണം ആ ജാഡ തെണ്ടി RK.... ഹംക്ക്..... നമ്മള് ഇങ്ങനെ ഓരോന്ന് ആലോചിച്ചു നോക്കുമ്പോ അവളുമാരെ കാണുന്നില്ല..... ഹേ....ഇവറ്റകൾ എങ്ങോട്ടാ പോയത്..... നമ്മള് അവിടുന്ന് കൊറേ നോക്കി എങ്കിലും അവളുമാരെ പൊടി പോലും കണ്ടില്ല..... നമ്മള് പിന്നെ നേരെ ക്ലാസിലേക്ക് വിട്ടു..... ക്ലാസ്സിൽ എത്തിയപ്പോ ഞാൻ ഒന്ന് എത്തി നോക്കി.....ദേ ഇരിക്കുന്നു തെണ്ടികൾ എന്നെയും നോക്കി ഇളിച്ചോണ്ട്..... ഇവര് എപ്പോഴാ ഇവിടെ എത്തിയെ.... ഞങ്ങൾ ഒന്നിച്ച് അല്ലെ വന്നേ..... നമ്മള് ഇങ്ങനെ ഓരോന്ന് ആലോചിച്ചു ക്ലാസ്സിൽ ഏത് സർ ആണെന്ന് നോക്കിയതും പകച്ചു പണ്ടാറടങ്ങി പോയി..... പടച്ചോനെ,,,, ഇതേതാ ഈ ആജാനുബാഹു...... മൂപ്പര് നമ്മളെ നോക്കി കണ്ണുരുട്ടിയപ്പോ സത്യം പറഞ്ഞാൽ നമ്മക്ക് ചിരിയാണ് വന്നത്....ഒരുമാതിരി വലിയ വയറും.....മുഖത്ത് വട്ട കണ്ണടയും.....കൊമ്പൻ മീശയും...... ചിരി കടിച്ചു പിടിച്ചു നമ്മള് അയാളെ നോക്കിയപ്പോഴേക്ക് മൂപ്പര് ഒരുപാട് ചോദ്യങ്ങൾ നമ്മളെ മുന്നിൽ നിരത്തി കഴിഞ്ഞു..... എന്തൊക്കെയാണെന്ന് നിങ്ങക്ക് ഊഹിക്കാമല്ലോ....ടീച്ചേഴ്സിന്റെ സ്ഥിരം ക്വസ്റ്റൻസ്...... എവിടെ ആയിരുന്നു ഇത്ര നേരം.....ബെൽ അടിച്ചത് കേട്ടില്ലേ....ഇന്നലെ വന്നതല്ലേ....ബാക്കി കുട്ടികൾ ഒക്കെ സമയത്ത് കേറിയല്ലോ.....etc etc etc..... അണ്സഹിക്കബിൾ.....ഹോ..... "സോറി സർ....." "ഗെറ്റ് ഇൻ.....ഡോണ്ട് റിപീറ്റ് ഇറ്റ്....ഓകെ..." "ഓകെ സർർർർർ........" എന്നും പറഞ്ഞു നമ്മള് വേഗം പോയി ആ തെണ്ടികളെ അടുത്ത് ഇരുന്നു..... "എവിടെ പോയതാടി നീ.....എത്ര ടൈം ആയി....." ഷാഹിയാണ്..... "ദേ.... മിണ്ടരുത്....കൊല്ലും ഞാൻ....പന്നികളെ..... നീയൊക്കെ എപ്പോഴാ ഇവിടെ എത്തിയെ.....ഒന്നിച്ച് വന്നതല്ലേ...." "അതല്ലേ ഞങ്ങളും ചിന്തിക്കുന്നെ....ഒന്നിച്ച് വന്ന നീ മാത്രം പെട്ടെന്ന് എവിടെയാ ആവിയായി പോയത് എന്ന്....." ഷെസിയാണ്...... "എഹ്.....അപ്പൊ നിങ്ങൾ എന്നെ കൂട്ടാത്തെ വന്നതല്ലേ....." "അല്ലെടി മണ്ടി.....ഞങ്ങൾ അഞ്ചാളും ഇവിടെത്തിയപ്പോ ആണ് ഞങ്ങളെ കൂട്ടത്തിൽ നീയില്ലാത്തത് കണ്ടേ.....പിന്നെ തോന്നി എന്തേലും ചിന്തിച്ച് അവിടെ എവിടെയെങ്കിലും സ്റ്റക്കായിട്ട് ഉണ്ടാവും എന്ന്......" ശരിയാ.....ആ കാട്ടുമാക്കാനെ കുറിച്ച് ആലോചിച്ചു  നമ്മള് കുറച്ച് ടൈം സ്റ്റക്കായി പോയിരുന്നു.... അതോണ്ടാ നമ്മള് ലേറ്റ് ആയിപ്പോയെ...... നമ്മള് അവളുമാരേ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു ക്ലാസ്സിൽ ശ്രദ്ധിക്കാൻ തുടങ്ങി.... ക്ലാസ്സിൽ നല്ലോണം ശ്രദ്ധിച്ച് ഇരിക്കുന്ന നല്ല കുട്ടി ആണെന്ന് ഒന്നും കരുതല്ലേ....സാറിന്റെ കുറ്റവും കുറവും നോക്കലാണ് നമ്മളെ പണി.....ഹിഹിഹി.... നമ്മള് എല്ലാ പിള്ളേരെയും ഒന്ന് വീക്ഷിച്ചപ്പോ കഷ്ടപ്പെട്ട് ശ്രദ്ധിച്ച് ഇരിക്കുന്നുണ്ട്.... അയ്യേഹ്ഹ്,,,,,എങ്ങനെ കഴിയുന്നു ഇങ്ങനെ ശ്രദ്ധിക്കാൻ.....നമ്മക്കൊന്നും ഒരു മിനിറ്റ് ശ്രദ്ധിച്ചിരിക്കാൻ കഴിയൂല..... നമ്മള് നമ്മളെ ചങ്ക്സിനെ നോക്കിയപ്പോ അവളുമാരും ശ്രദ്ധിച്ച് ഇരിക്കുന്നുണ്ട്....അത് കണ്ടപ്പോ നമ്മക്ക് ചടപ്പ് തോന്നി...... നമ്മള് ഐഷൂന്റെ കാലിന് ചവിട്ടാൻ തുടങ്ങി....പെണ്ണ് നമ്മളെ നോക്കി അടങ്ങി ഇരിക്കാൻ ഒക്കെ പറയുന്നുണ്ട്....ബട്ട് നമ്മള് അതൊന്നും മൈൻഡ് ചെയ്തതെ ഇല്ല..... വീണ്ടും അവളെ കാലിന് ചവിട്ടിക്കൊണ്ട് നിന്നപ്പോ അവൾ നമ്മളെ കൈക്ക് നുള്ളി പറിച്ചു..... ഒരു യുദ്ധം തുടങ്ങാൻ ഇതിലും വലുത് എന്തേലും വേണോ..... നുള്ള് കിട്ടിയ സ്പോട്ടിൽ തന്നെ നമ്മള് നല്ല ശക്തിയിൽ അവളെ കാലിന് ചവിട്ടി....പക്ഷെ ഹംക്ക് അലറി.... "ആഹ്ഹ്ഹ്ഹ്ഹ......" അത് കേട്ടപ്പോ തന്നെ പിള്ളേരും നമ്മളെ സാറും ഒന്നിച്ച് നമ്മളെ നോക്കി....ബാക്കി ഉള്ളവള്മാർക്ക് മനസിലായില്ല എന്താ സംഭവം എന്ന്...... "എന്താ അവിടെ....." എന്ന് ചോദിച്ച് സർ വന്നതും നമ്മക്ക് ചിരിയും കരച്ചിലും ഒന്നിച്ച് വന്നു..... "സ്റ്റാൻഡ് അപ്പ് ദേർ......" ഐഷൂനെ നോക്കി അയാൾ പറഞ്ഞപ്പോ നമ്മക്ക് ചിരി കണ്ട്രോൾ ചെയ്യാൻ കഴിഞ്ഞില്ല.....നമ്മള് ചെയ്‍തതിന് പണി കിട്ടിയത് പ്യാവം ഐഷൂന്..... അവൾ എണീറ്റ് നിന്ന് നമ്മളെ നോക്കി കണ്ണുരുട്ടി....അയാൾ വായിൽ തോന്നിയത് ഒക്കെ വിളിച്ചു കൂവിയപ്പോ പെണ്ണ് നല്ല അനുസരണ ഉള്ള കുട്ടി ആയി കേട്ടു..... അയാൾ വീണ്ടും ക്‌ളാസ് എടുക്കാൻ തുടങ്ങിയപ്പോ നമ്മള് അവളെ നോക്കി കളിയാക്കാൻ തുടങ്ങി..... "യൂ സ്റ്റാൻഡ് അപ്പ് ആൻഡ് യൂ സിറ്റ്ഡൗണ്...." നമ്മളെ നോക്കി നിൽക്കാൻ പറഞ്ഞിട്ട് കാട്ടുമാക്കാൻ ഐഷൂനോട് ഇരിക്കാൻ പറഞ്ഞു....നമ്മള് പകച്ചു പണ്ടാറടങ്ങി പോയി...... ഛേ,,,,,, അവളെ കളിയാക്കുന്നത് കണ്ടിട്ട് ആണെന്ന് തോന്നുന്നു.....ഹോ.... നമ്മള് അവളെയും അയാളെയും പ്രാകി കൊണ്ട് നിന്ന് അയാളെ നോക്കി ഒന്നിളിച്ചു കാണിച്ചു.....മൂപ്പര് നമ്മളെ നോക്കി കണ്ണുരുട്ടി വീണ്ടും ക്‌ളാസ് തുടങ്ങി..... അവളുമാര് അഞ്ചും കൂടി നമ്മളെ കളിയാക്കി കൊല്ലാൻ തുടങ്ങിയപ്പോ നമ്മള് അറിയാതെ,,,,, "പോടീ ഹംക്കുകളെ ......" എന്ന് ഉച്ചത്തിൽ വിളിച്ചു പോയി....അപ്പൊ തന്നെ അയാൾ നമ്മളെ ഗെറ്റൗട്ട് അടിക്കുകയും ചെയ്തു..... ഹോ....ഇപ്പൊ ഒരു സമാധാനം ഉണ്ട്....അല്ലെങ്കി അവിടെ നിന്ന് ബോറടിച്ചു ചത്തേനെ......ഹിഹിഹി..... ☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆ നമ്മള് ക്ലാസ്സിൽ ഇരുന്ന് ചടപ്പ് തോന്നി ചുമ്മാ പുറത്തേക്ക് ഒക്കെ ഒന്ന് നോക്കിയപ്പോ ആണ് ആ കാഴ്ച നമ്മള് കണ്ടത്..... മറ്റൊന്നും അല്ല,,,,,,ആ കാന്താരി ഉണ്ട് ക്ലാസ്സിന്റെ പുറത്ത് നിൽക്കുന്നു....നമ്മളെ ക്ലാസിലെ ജനലിൽ കൂടി നേരെ നോക്കിയാൽ കാണുന്നത് അവരെ ക്‌ളാസ് ആണ്...... ജനലിന്റെ അടുത്ത് ഷാനു ആണ് ഇരുന്നെ...നമ്മള് അവന്റെ തൊട്ട് അടുത്തും..... "ടാ ഷാനു....നിന്റെ കൈ മാറ്റിക്കെ....." "എന്തിനാടാ....." "മാറ്റഡാ....." അതും പറഞ്ഞു നമ്മള് തന്നെ അവന്റെ കൈ പിടിച്ചു താഴ്ത്തി.....അതേ അവൾ തന്നെ....ഒറ്റക്ക്..... ഇതെന്താ ഈ ഹംക്കിന് ക്ലാസിൽ ഒന്നും കേറണ്ടേ.....ഹോ....അവൾടെ കയ്യിലിരിപ്പ് വെച്ചിട്ട് ഗെറ്റൗട്ട് അടിച്ചത് ആവാൻ ആണ് സാധ്യത....... നമ്മള് അങ്ങോട്ട് തന്നെ നോക്കി ഇരിക്കുന്നത് കണ്ടപ്പോ നമ്മളെ ഷാനുവും അങ്ങോട്ട് നോക്കി..... "ടാ.....ഷാലു അല്ലെ അത്....ഇവൾ എന്താ പുറത്ത്....." "പിടിച്ച് പുറത്ത് ആക്കിയതാവും....അവൾടെ ക്ലാസ്സിൽ ഇപ്പൊ ആ കാലൻ അനിൽ ആണ്...." "ഹാ....എന്നാ അതിന് തന്നെയാ ചാൻസ്....അവളും അങ്ങനെ പൊട്ടിത്തെറിച്ചത് ആണല്ലോ....." എന്നും പറഞ്ഞു ചിരിച്ചോണ്ട് ചെക്കൻ അവളെ തന്നെ നോക്കി ഇരിക്കാൻ തുടങ്ങി.....അവന്റെ നോട്ടം കണ്ടിട്ട് നമ്മക്ക് ചിരി വരുന്നുണ്ട്..... രണ്ട് കൊല്ലം പ്രേമിച്ച് നടന്നിട്ട് അവസാനം അവൻ തന്നെ അവളെ തേച്ചു,,,,എന്നിട്ട് ഇപ്പൊ അതേ അവൻ തന്നെ അവളെ വായി നോക്കി ഇരിക്കേന്നു...... "ഡാ.... മതിയെടാ ലുക്കിയത്....." "ഹിഹിഹി.....ചുമ്മാ നോക്കി ഇരുന്നതാ ടാ...." "നിന്റെ തേപ്പ് സ്വഭാവം അവൾക്ക് വേണ്ടി മാറ്റിയിരുന്നെങ്കി ഇപ്പൊ നല്ല മൊഞ്ചിൽ നോക്കിക്കൂടായിരുന്നോ....." "ഒന്നൂടെ അവളോട്  ഒരു ചാൻസ് ചോദിച്ചാലോ......😝...." "പെണ്ണ് ഒലക്ക എടുക്കാതെ നോക്കിക്കോ തെണ്ടി....." "ഹ്ഹ്ഹ്ഹ....ഞാൻ ചുമ്മാ പറഞ്ഞതാ...." നമ്മള് ഇവിടുന്ന് കലപില ആക്കിക്കൊണ്ട് നിക്കുമ്പോ ആണ് Zaai മിസിനോട് പെർമിഷൻ വാങ്ങി പുറത്തേക്ക് പോയത്... അവൻ പോവുന്നത് നോക്കാതെ ഞങ്ങൾ രണ്ടും കൂടി ആ കാന്താരി കാട്ടിക്കൂട്ടുന്നത് നോക്കി നിന്ന് പോയി.....അല്ലോഹ്...ചിരിച്ച് വീണ് പോവും...... അവൾടെ കൂട്ടാളികളെ കൂടി ഗെറ്റൗട്ട് അടിപ്പിക്കേണ്ട പരിപാടി ആണ്....അവിടുന്ന് എന്തൊക്കെയോ ആക്ഷൻ കാണിക്കുന്നുണ്ട് ക്ലാസ്സിലേക്ക് നോക്കീട്ട്...... അവസാനം അനിൽ സർ പുറത്തേക്ക് വന്ന് ആ മൊതലിനോട് കുരച്ചു ചാടുമ്പോ അവളെ എക്സ്പ്രഷൻസ് കണ്ടിട്ട് നമ്മൾ ചിരിച്ചു ചിരിച്ചു ഒരു വകയായി..... അയാൾ അവിടുന്ന് കലി തുള്ളി അകത്തേക്ക് പോയതും അവൾ നിലത്ത് ആഞ്ഞു ചിവിട്ടി എന്തൊക്കെയോ കാട്ടി കൂട്ടുന്നുണ്ട്.....ഹ്ഹ്ഹ്ഹ.... പെട്ടെന്നാണ് Zaai അവളെ അടുത്തേക്ക് പോവുന്ന കണ്ടേ......അത് കണ്ടപ്പോ ഞാനും ഷാനുവും ചിരി നിർത്തി... അവനെ കണ്ടപ്പോ തന്നെ അവള് ഇളിച്ചോണ്ട് സംസാരിക്കുന്നുണ്ട്.....ഷേക്ക് ഹാൻഡ് ഒക്കെ കൊടുക്കുന്നുണ്ട്..... നമ്മള് ഷാനുനേ നോക്കിയപ്പോ അവൻ നമ്മളെയും നോക്കി..... "റയൂ......അവര് തമ്മിലെങ്ങനെ പരിചയം...." "അറിയില്ല ടാ......അവൻ ഇന്ന് ലാൻഡ് ചെയ്തതല്ലേ ഉള്ളൂ....." "നീ ഒന്ന് പോയി നോക്കീട്ട് വാ....." "പോടാ....എനിക്കതിന്റെ ആവശ്യം എന്താ....വേറെ പണിയൊന്നും ഇല്ലല്ലോ...." "ടാ....എന്താ കണക്ഷൻ എന്ന് അറിയാലോ....." ചെക്കൻ നമ്മളെ ഉന്തി പറഞ്ഞയക്കാൻ നോക്കുന്നത് കണ്ടിട്ട് നമ്മളെ മിസ് പുറത്ത് പോവണോ എന്ന് ചോദിച്ചു.... അപ്പൊ തന്നെ തെണ്ടി ഷാനു,,,,, "ആഹ് മിസ്....ലൈബ്രറിയിൽ പോവാൻ ഉണ്ട് ഇവന്....." "പോയിട്ട് വാ റയാൻ......" മിസിന്റെ പെർമിഷൻ കിട്ടിയപ്പോ നമ്മള് അവനെ നോക്കി പല്ലിറുമ്പി കൊണ്ട് പുറത്തേക്ക് നടന്നു...... ഈ ഷാനുന് ഇതെന്തിന്റെ കേടാ....അവര് എന്തേലും ആയിക്കോട്ടെ എന്നല്ലാതെ..... നമ്മള് ഇങ്ങനെ ഓരോന്ന് ആലോചിച്ചു നടക്കുമ്പോ ആണ് അവര് രണ്ടും താഴേക്ക് പോകുന്ന കണ്ടേ....നമ്മളും താഴേക്ക് തന്നെ നടന്നു...... മിക്കവാറും കാന്റീനിലേക്ക് ആവും.... അത് കൊണ്ട് നമ്മള് പെട്ടെന്ന് അവരെക്കാൾ മുന്നേ കാന്റീനിലേക്ക് വിട്ടു..... അവിടുത്തെ പയ്യൻ നമ്മളെ ചങ്ക് ആയത് കൊണ്ട് അവനോട് സൊറ പറയാൻ തുടങ്ങി..... അപ്പൊ ദേ വരുന്നു അവനും അവളും....നമ്മളെ കണ്ടപ്പോ തന്നെ Zaai ഇത്തിരി അമർഷത്തോടെ നോക്കി....ഞാനും അതുപോലെ നോക്കി.... ആ കൂതറ നമ്മളെ കണ്ടതും അവൾടെ മുഖത്തെ ജാഡ ഒന്നും പറയണ്ട.....നമ്മളും ഇത്തിരി ജാഡയോടെ അവളെ നോക്കി.... "നീയെപ്പഴാ പുറത്ത് ചാടിയെ....." Zaai നമ്മളെ നോക്കി ചോദിച്ചു...... "അതൊക്കെ നിന്നെ ബോധിപ്പിക്കേണ്ട കാര്യം ഉണ്ടോ മോനെ ദിനേശാ......" എന്ന് ചോദിച്ച് ഞമ്മള് അവനെ നോക്കി ചിരിച്ചതും അവൻ അവളെയും കൂട്ടി നമ്മളെ അടുത്ത് വന്നിരുന്നു...... "ഹ്ഹ്ഹ്ഹ....അല്ല.....എന്താ തനിച്ചു വന്നേ....കൂട്ടിന് ആരെയും കിട്ടിയില്ലേ....." ഇത്തിരി പരിഹാസത്തോടെ അവൻ ചോദിച്ചപ്പോ,,,,,, "എന്റെ സ്റ്റാൻഡേർഡിന് ഒത്ത ആരെയും കിട്ടിയില്ല......നിനക്ക് പിന്നെ അതൊന്നും പ്രശ്നം ഇല്ലാത്തൊണ്ടു ആവുമല്ലോ ഇജ്ജാതി സാധനങ്ങളെ ഒക്കെ കൂട്ടീട്ട് വന്നേ....." എന്നും പറഞ്ഞു നമ്മള് അവനെ നോക്കി ഒന്ന് പുച്ഛത്തോടെ ചിരിച്ചപ്പോ അവൻ ഷഹലയെ ഒന്ന് നോക്കി...... അവൾടെ മുഖം ഇപ്പൊ പൊട്ടുന്ന പോലെ ഉണ്ട്.....വീർപ്പിച്ച് നിൽക്കുന്നുണ്ട് മോന്ത....ഹഹഹ.... "Zaai..... എന്നെ ഇൻസൽട്ട് ചെയ്യാൻ ആണോ നീ ഇങ്ങോട്ട് കൂട്ടി കൊണ്ട് വന്നത്......നീ ഇവിടെ ഇരുന്ന് ഈ അലവലാതിയോട് സംസാരിക്ക്....ഞാൻ പോവേന്ന്....." എന്ന് പറഞ്ഞു അവൾ എഴുന്നേറ്റു..... "ഇരിക്കെടി അവിടെ....." നമ്മള് അവളോട് പറഞ്ഞപ്പോ അവൾ നമ്മളെ നേരെ തട്ടി കേറാൻ തുടങ്ങി..... "എന്റെ പട്ടി ഇരിക്കും....ഒന്ന് പോടോ...." "ഇരിക്കാനാ നിന്നോട് പറഞ്ഞത്....." "നീ പറയുമ്പോ പറയുന്നത് പോലെ ചെയ്യാൻ ഞാൻ നിന്റെ കേട്ട്യോളൊന്നും അല്ല....." "ഛി,,,,, നിന്നോടല്ലെടി പുല്ലേ ഇരിക്കാൻ പറഞ്ഞേ....." ◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇ എന്ന് പറഞ്ഞു അവൻ  അലറിയതും നമ്മള് ഒരൊറ്റ ഇരിപ്പായിരുന്നു....പേടിച്ചിട്ടൊന്നും അല്ല ട്ടോ..... ചെക്കനെ അനുസരിച്ചതാണ്....😁 "റയാൻ..... ഞാൻ കൂട്ടി കൊണ്ട് വന്ന ആളെ നിനക്ക് ഇൻസൽട്ട് ചെയ്യാനും അങ്ങോട്ട് കേറി ചൂടാവാനും എത്ര ധൈര്യം ഉണ്ട്........." "ഷ്,,,,,,,,,ചുപ്പ് രഹോ.....എനിക്ക് സംസാരിക്കാൻ ഉള്ളത് നിന്നോടല്ല.....ദേ ഇവളോടാണ്...... പറയെടി,,,,, നീയും ഇവനും തമ്മിലെ എന്താ ബന്ധം....." "അത്.....ഇന്ന്....ലൈബ്രറിയിൽ വെച്ച്....കണ്ടപ്പോ....." "ആഹ്....അത് എന്തേലും ആവട്ടെ....എനിക്ക് ഒരു കാര്യമേ പറയാൻ ഉള്ളൂ.......നിങ്ങൾ തമ്മിൽ എന്ത് ബന്ധം ആയാലും,,,,,,, ബീ കെയർ ഫുൾ......" Zaaiയെ നോക്കി നമ്മളോടായി അതും പറഞ്ഞു അവൻ എണീറ്റപ്പോ നമ്മക്ക് ഇത്തിരി ഡൗട്ട് തോന്നി....അവനെന്താ അങ്ങനെ പറഞ്ഞേ...... അവൻ അവിടുന്ന് പോകാൻ തുടങ്ങിയപ്പോ നമ്മള് Zaaiയെ നോക്കാതെ അവന്റെ പിന്നാലെ ഓടി.....എന്നിട്ട് മുന്നിൽ കേറി നിന്ന് അവന് തടസം സൃഷ്ടിച്ചു..... "എന്താ......" നമ്മള് കിതച്ചോണ്ട് അവനെ നോക്കുന്ന കണ്ടപ്പോ ചെക്കൻ കലിപ്പിൽ ഇങ്ങോട്ട് ചോദിച്ചു..... "അത് പിന്നെ....നീയെന്താ അങ്ങനെ പറഞ്ഞേ....." നമ്മള് അത് ചോദിച്ചതും ചെക്കൻ അവന്റെ രണ്ടു കൈ കൊണ്ടും ഞമ്മളെ ഷോള്ഡറിൽ പിടിച്ചു അവിടുള്ള ചുമരിനോട് ചേർത്തി നിർത്തി...... നമ്മളെ തന്നെ ഗൗരവമായി നോക്കുന്ന അവന്റെ മുഖത്തേക്ക് നമ്മളും നോക്കിയപ്പോ അവൻ നമ്മളോട് ഒരു ക്വസ്റ്റൻ ചോദിച്ചു...... "ഞാൻ ഇപ്പൊ നിന്നോട് ഇത്രയും അടുത്ത് നിൽക്കുന്നുണ്ടല്ലോ.....നിനക്ക് ഇപ്പൊ പേടി തോന്നുന്നുണ്ടോ......" അവൻ അത് ചോദിച്ചപ്പോ ആണ് നമ്മളും അത് ശ്രദ്ധിച്ചത്......ഒട്ടും പേടി ഇല്ല...പക്ഷെ ഹാർട്ട് ബാൻഡ് മുട്ടുന്നുണ്ട്....അത് പേടി കൊണ്ടല്ല...... "ഉണ്ടോ....." വീണ്ടും അവന്റെ ചോദ്യം വന്നപ്പോ നമ്മള് ഇല്ലെന്ന് തലയാട്ടി..... "ഓകെ ഗുഡ്.....ഇനിയിപ്പോ ഇതേ സ്ഥാനത്ത് നീ Zaaiയെ സങ്കൽപ്പിച്ച് നോക്ക്......എന്നിട്ട് എന്താ തോന്നുക എന്ന് പറ....." "നല്ല പേടി തോന്നും......" "അതോണ്ടാ ഞാൻ പറഞ്ഞേ,,,,ബീ കെയർ ഫുൾ....." എന്നും പറഞ്ഞു അവൻ പോയപ്പോ നമ്മക്ക് ഇത്തിരി മതിപ്പ് ഒക്കെ വന്നു അവനോട്....കാരണം ഈ ചൂടും കൊണ്ട് നടക്കുന്നു എന്നല്ലാതെ ചെക്കന്റെ മനസ് നല്ലതാണ്...... "ടാ ചൂടാ......" അവനെ ഒന്ന് വട്ടാക്കാൻ വേണ്ടി നമ്മള് വിളിച്ചു കൂവിയതും ചെക്കൻ സഡൻ ബ്രെക്ക്‌ ഇട്ടു......എന്നിട്ട് കലിപ്പോടെ തിരിഞ്ഞു നോക്കി..... □□□□□□□□□□□□□□□□□□□□□□□□ "നിന്റെ സ്റ്റാൻഡേർഡിന് ഒത്ത ആളെ ഞാൻ പറഞ്ഞു തരാടാ.....അവളുണ്ടല്ലോ നിന്റെ മുറപെണ്ണ് ഹംക്ക് ഷംന.....അവളാ നിന്റെ ഈ കാട്ടുപോത്ത് സ്വഭാവത്തിന് യോജിച്ചത്......" എന്നവൾ പറഞ്ഞതും നമ്മക്ക് ദേഷ്യം കൊണ്ട് അടിമുടി വിറച്ചു പോയി...... "നിന്നെ ഞാൻ......" എന്ന് പറഞ്ഞു നമ്മള് അവൾക്ക് നേരെ പോവാൻ നിന്നതും...... "നീ പോടാ അലവലാതി....." എന്നും പറഞ്ഞു പെണ്ണ് ഓരോട്ടം ആയിരുന്നു..... ഒരുമാതിരി താറാവ് ഓടും പോലെ....ഹ്ഹ്ഹ്ഹ..... നമ്മള് അവൾടെ പോക്ക് കണ്ടിട്ട് ചിരിച്ച് ഒരു വകയായി...... ഈ ഹംക്കിന് എങ്ങനെ ഷംനയെ അറിയാം..... ആവോ....എന്തേലും ആവട്ടെ എന്ന് കരുതി പോവാൻ നിന്നപ്പോൾ ആണ് കത്തുന്ന കണ്ണുകളും ആയി ഞങ്ങളെ വീക്ഷിച്ചോണ്ടിരുന്ന Zaai യെ ഞാൻ കണ്ടത്............ ________________________________________ തുടരും (ഫ്രണ്ട്സ്,,,,, എനിക്ക് കോളേജിലേക്ക് അസൈൻമെന്റ്‌സ് ഒക്കെ സബ്മിറ്റ് ചെയ്യാൻ ഉണ്ട്....അതിന് ഇടയിൽ ആണ് ഈ ടൈപ്പിങ്....അതുകൊണ്ട് ദയവ് ചെയ്ത് ലെങ്ത്തിന്റെ കാര്യം പറഞ്ഞു എന്നെ വിഷമിപ്പിക്കരുത്..... അടുത്ത ഭാഗം ഇൻ ഷാ അല്ലാഹ് ശനിയാഴ്ച രാത്രി.....) Sahala Sachu
52.7k views
10 days ago
#

📙 നോവൽ

💞 *ചൂടന്റെ കാന്താരി...* 2️⃣💞 PART--6 _______________________________ "ബാക്കിയില്ല......" എന്ന് നമ്മള് പറഞ്ഞതും അവൻ നമ്മളെ കാല് പിടിച്ചു വലിച്ചതും ഒന്നിച്ചായിരുന്നു..... "Nooooooooooooo......" എന്ന് പറഞ്ഞു നമ്മള് അലറിയതും ദജ്ജാൽ നമ്മളെ വായ പൊത്തി പിടിച്ചു.... അവൻ നമ്മളെ അങ്ങനെ നോക്കി നിന്നപ്പോ നമ്മളും കണ്ണും മിഴിച്ച് ചൂടനെ നോക്കി ഇരുന്നു പോയി..... പെട്ടെന്ന് എന്തോ ബോധം വന്നപ്പോ നമ്മള് അവന്റെ കൈക്ക് നല്ല കടി കൊടുത്തു.... "ആഹ്ഹ്ഹ്ഹ്ഹ്ഹ്ഹ..........." എന്ന് അവൻ അലറിക്കൊണ്ടു കയ്യെടുത്ത് കുടയാൻ തുടങ്ങി....കിട്ടിയ ഗാപ്പിൽ നമ്മള് വേഗം എഴുന്നേറ്റ് നിന്നു.... നമ്മള് നോക്കുമ്പോ ചെക്കൻ നമ്മളെ കൊല്ലാൻ ഉള്ള ദേഷ്യത്തിൽ നിൽക്കെന്നു...... "എന്തു പറ്റി RK..... കൈ വേദനിച്ചു പോയോ......😏...." പുച്ഛത്തോടെ നമ്മളതു ചോദിച്ചപ്പോ അവൻ ദേഷ്യം കൊണ്ട് നമ്മളെ നോക്കി പല്ലിറുമ്പി...... "എന്തേലും പറയാൻ ഉണ്ടെങ്കിൽ വായ തുറന്ന് പറയണം മിഷ്ടർ,,,," എന്നും പറഞ്ഞു നമ്മള് വാ പൊത്തി ചിരിക്കാൻ തുടങ്ങിയപ്പോ അവൻ നമ്മളെ നേരെ കുരച്ചു ചാടാൻ തുടങ്ങി..... "നീയെന്താടി പട്ടിയുടെ ജന്മം ആണോ....ഹോ....എന്തൊരു വേദന ആണ്......TT എടുക്കേണ്ടി വരും മിക്കവാറും....." എന്നും പറഞ്ഞു ചെക്കൻ വീണ്ടും കൈ കുടഞ്ഞപ്പോ നമ്മക്ക് കലിപ്പ് കേറി..... "നിന്റെ കേട്ട്യോൾ ആണ് ടാ പട്ടിയുടെ ജന്മം.....തെണ്ടി....അലവലാതി....." എന്ന് നമ്മള് വായിൽ തോന്നിയത് ഒക്കെ വിളിക്കാൻ തുടങ്ങിയപ്പോ ചെക്കൻ ബഡാ കലിപ്പിൻ ആയി മാറി..... "മിണ്ടാതിരിക്കേടി ഊളെ.... നിന്റെ തന്ത ആ ഓട്ടോക്കാരന്റെ മടിയിൽ വെച്ചിട്ടാണോ ഡി എനിക്ക് ഈ പേരൊക്കെ ഇട്ടത്.... ആണൊടി......" "ദേ,,,,,,എന്നെ എന്ത് പറഞ്ഞാലും ഞാൻ സഹിക്കും.....എന്റെ ഉപ്പാനെ പറഞ്ഞാൽ ഉണ്ടല്ലോ....." "പറഞ്ഞാൽ നീ എന്താടി ചെയ്യ കോപ്പേ....പറയെടി....." എന്നും പറഞ്ഞു അവൻ നമ്മളെ നേരെ കുരച്ചു ചാടിയപ്പോൾ നമ്മള് കയ്യിൽ കിട്ടിയ കല്ലെടുത്ത് അവന്റെ തലമണ്ട നോക്കി ഒരേറ് വെച്ചു കൊടുത്തു..... ചെക്കൻ തല ഉഴിഞ്ഞു കൊണ്ട് നമ്മളെ നോക്കിയതും ഞാൻ കട്ട കലിപ്പോടെ അവനെ നോക്കി..... "ഡി.....നീയെന്നെ കല്ലെറിയാൻ മാത്രം ആയോ പുല്ലേ.....നിന്നെ ഞാൻ ശരിയാക്കി തരാടി......" എന്നും പറഞ്ഞു  ചൂടൻ നമ്മളെ കൈ പിടിച്ചു തിരിച്ചു......യാ റബ്ബീ......വേദന കൊണ്ട് നമ്മള് പാതാളം കണ്ടുപോയി..... "വിടെടാ ചൂടാ.....ആഹ്ഹ്ഹ.....എന്റെ കൈ.....ടാ തെണ്ടി.....നിന്നോടല്ലേ പറഞ്ഞേ വിടാൻ......" എന്നും പറഞ്ഞു നമ്മള് അവിടുന്ന് വേദന കൊണ്ട് ഡിസ്കോ കളിക്കാൻ തുടങ്ങിയപ്പോ അവൻ നമ്മളെ നോക്കി പുച്ഛിച്ചു..... "നിന്റെ തന്തയെ പറഞ്ഞതിനല്ലേ നീ കല്ലെറിഞ്ഞേ.....ഇനിയും പറയും.....നിന്റെ തന്ത ആ ഓട്ടോക്കാരൻ......" എന്നവൻ പറഞ്ഞതും നമ്മക്ക് ആകെ ദേഷ്യം വന്നു കണ്ട്രോൾ ചെയ്യാൻ കഴിയാതെ ആയി..... "അതേടാ....എന്റെ ഉപ്പാ ഓട്ടോക്കാരൻ തന്നെയാ.....ആ ഓട്ടോ കൊണ്ട് നല്ല അന്തസ്സായി തന്നെയാ എന്നെ ഇത്രയും നാൾ വളർത്തിയത്....." എന്ന് നമ്മള് അവനെ നോക്കി ദേഷ്യത്തോടെ പറഞ്ഞതും അവൻ എന്റെ കയ്യിലെ പിടുത്തം വിട്ടു..... "ഹ്മ്മ,,,,,അന്തസ്സ്....നിന്റെ അന്തസ്സിനെ കുറിച്ച് ഒന്നും നീ വിവരിക്കേണ്ട....." "എന്താ......എന്താ വിവരിച്ചാൽ..... നല്ല മാന്യമായി തന്നെയാ ഇത്രയും നാൾ ഞങ്ങൾ ജീവിച്ചത്....കാശിന് മാത്രമേ കുറവുള്ളൂ..... മറ്റൊന്നിനും കുറവില്ല....കേട്ടൊഡോ റയാൻ കാസിമേ...." ★☆★☆★☆★☆★☆★☆★☆★☆★☆★ എന്നും പറഞ്ഞു അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും നമ്മള് അവളെ കൈ പിടിച്ചു വലിച്ചു നമ്മളെ അടുത്തേക്ക് നിർത്തി....... കണ്ണ് വിടർത്തി അവൾ നമ്മളെ ദേഷ്യത്തോടെ നോക്കിയതും നമ്മള് ഇത്തിരി പരിഹാസത്തോടെ ചിരിച്ചു അവൾടെ മുഖത്ത് നോക്കി..... "അങ്ങനെ നീ മാത്രം ഡയലോഗ് അടിച്ചാൽ മതിയോ.... ഞാൻ കൂടെ പറയട്ടെന്നെ....അത് കൂടി കേട്ടിട്ട് മോൾ പോയാൽ മതി......" "എനിക്കിപ്പോ നീ വായിട്ടലക്കുന്നത് കേൾക്കാൻ തീരെ താൽപ്പര്യം ഇല്ല....സോ ലീവ് മീ പ്ലീസ്......" എന്നും പറഞ്ഞു നമ്മളെ കൈ വിടുവിച്ച് എന്നെ തറപ്പിച്ചു നോക്കിക്കൊണ്ട് അവൾ അവിടുന്ന് പോയി...... നിന്നെ എന്റെ കയ്യിൽ കിട്ടും എന്ന് മനസ്സിൽ കരുതി നമ്മളും വിട്ടു ക്ലാസ്സിലേക്ക്...... അവിടെ എത്തിയപ്പോ നമ്മളെ ചങ്കുകൾ എത്തിയില്ല.....പകരം മറ്റൊരു ടീം എത്തി....എന്റെ മെയിൻ ശത്രു ആൻഡ് ഹിസ് ഫ്രണ്ട്സ്........ ഈ കോളേജിലും,,,,ബിസിനസ് ഫീല്ഡിലും എനിക്കുള്ള ഒരേയൊരു ശത്രു...... *Zaahir Ali,,,,,,* AK ഗ്രൂപ്‌സിന്റെ MD,,,,, ഈ ഒരൊറ്റ കമ്പനി ആണ് എന്റെ കമ്പനിയുടെ ഒപ്പത്തിനൊപ്പം നിൽക്കുന്നത്..... ഇവനെ കൂടി ഒന്ന് താഴ്ത്താൻ കഴിഞ്ഞാൽ പിന്നെ *MARIYAM Groups*  ആവും നമ്പർ വണ് കമ്പനി.... ഞങ്ങളൊക്കെ MBA ഫൈനൽ ഇയർ സ്റ്റുഡന്റ്‌സ് ആണ്..... എന്നെ കണ്ടതും അവന്റെ മുഖത്ത് ഒരു ചിരി വന്നു...... "ഹാ....വന്നല്ലോ നായകൻ....കുറച്ച് ദിവസം ആയി ഞാൻ തിരക്കിൽ ആയിപ്പോയി... അതുകൊണ്ട് ഇവിടെ വരാനൊന്നും കഴിഞ്ഞില്ല.....സുഖം തന്നെ ആണല്ലോ അല്ലെ...." എന്ന് ചോദിച്ച് അവൻ നമ്മളെ അടുത്തേക്ക് വന്നതും ഞാൻ അവനെ നോക്കി ഒന്ന് ചിരിച്ചു...... "ആണല്ലോ.....നിനക്കും സുഖമാണെന്നു കരുതുന്നു... അല്ല,,,,,എന്താണ് ഇത്രമാത്രം തിരക്ക്....." "എന്ത് പറയാനാ റയാൻ....AK ഗ്രൂപ്പിനെ നമ്പർ വണ് ആക്കാൻ ഉള്ള കഠിന ശ്രമത്തിലാണ്.... വൈകാതെ അത് വിജയിക്കും....." "ഓഹോ....ബെസ്റ്റ് ഓഫ് ലക്ക്...." എന്ന് നമ്മള് പറഞ്ഞതും അവൻ എന്നെ നോക്കി പൊട്ടിച്ചിരിച്ചു..... "എന്താ റയാൻ ഇത്......സ്വന്തം ശത്രുവിന് ബെസ്റ്റ് ഓഫ് ലക്ക് നൽകുന്ന ആദ്യത്തെ ആൾ നീ ആയിരിക്കും..... വെരി നൈസ്...." "അതിന് നീയല്ലല്ലോ Zaai ഞാൻ....ശത്രു ആയാലും മിത്രം ആയാലും,,,ഒരാൾ വിജയിക്കാൻ വേണ്ടി കഠിനമായി ശ്രമിക്കുമ്പോൾ ഒരു ഓൾ ദി ബെസ്റ്റ് പറയണ്ടെ....." "അത് വേണം....പക്ഷെ ഇവിടെ ഞാൻ കളിക്കുന്നത് നിനക്ക് എതിർ ആയിട്ട് അല്ലെ....സോ....എന്തിന് ഈ ഓൾ ദി ബെസ്റ്റ് ഒക്കെ....." "നീയൊരിക്കലും ഈ കളിയിൽ ജയിക്കില്ല എന്നു നിനക്ക് അറിയില്ല എങ്കിലും എനിക്ക് അറിയാം.....സോ....നെവർ മൈൻഡ്....." എന്ന് പറഞ്ഞു നമ്മള് ചിരിച്ചതും അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി.... "നീയെന്നെ തോല്പിക്കും എന്നാണോ....എങ്ങനെ നിനക്ക് അതിന് കഴിയും....." എന്ന് അവൻ ഇത്തിരി കനപ്പിച്ചു ചോദിച്ചതും ഞാൻ അവനെ നോക്കി,,,, "ജസ്റ്റ് വെയിറ്റ് ആൻഡ് സീ...." എന്നും പറഞ്ഞു......അപ്പോഴേക്ക് നമ്മളെ ചങ്കുകളും അവിടെ എത്തി...... "ടാ റയൂ......നീ വന്നോ.....നിന്നെയും തിരഞ്ഞു എത്ര നടന്നു....." അഭിയാണ്...... "നിങ്ങൾ ഇവിടെ ഉണ്ടാവും എന്ന് കരുതിയാ ഞാൻ ഇങ്ങോട്ട് വന്നേ.....അപ്പോഴേക്ക് ഇവിടെ ഇപ്പൊ ലാൻഡ് ചെയ്ത ആൾക്കാരോട് കുശലം പറഞ്ഞു നിന്നു....." നമ്മളെ മറുപടി കേട്ടപ്പോ അവന്മാര് Zaai യെ നോക്കി..... "ഹാ....ഇതാര്.....zaai എത്തിയോ....എങ്ങനെ ഉണ്ടായിരുന്നു നിന്റെ ട്രിപ്പ് ഒക്കെ....." അവനെ നോക്കി ഒന്ന് പുച്ഛിച്ചോണ്ടു സിദ്ധു ചോദിച്ചപ്പോ അവൻ ഞങ്ങളെ നോക്കി ദഹിപ്പിച്ചു.....അപ്പോഴേക്ക് ക്ലാസ്സിൽ സർ എത്തി...... □■□■□■□■□■□■□■□■□■□■□■□ ഞമ്മള് അവനെ പ്രാകി കൊണ്ട് നടക്കുന്ന നടപ്പിൽ ആണ് നമ്മളെ മുന്നിലേക്ക് മൂന്ന് പെണ് പിള്ളേര് കടന്നു വന്നത്..... നമ്മള് സ്റ്റക്കായി അവരെ നോക്കിയപ്പോ അതിൽ ഒരുത്തി എന്നെ കത്തുന്ന കണ്ണുകളോടെ നോക്കുന്നതാണ് കണ്ടത്.... ഇതേതാ ഈ മൊതലുകൾ....എന്നും കരുതി നമ്മള് അവരെ ഉറ്റു നോക്കിയപ്പോ നമ്മളെ നോക്കി കണ്ണുരുട്ടിയ പെണ്ണ് എന്റെ ചുറ്റും നടക്കാൻ തുടങ്ങി..... ഈ കോപ്പിന് എന്താ പ്രാന്തായോ എന്നും കരുതി നമ്മള് നിന്നപ്പോ അവൾ നമ്മളെ തൊട്ട് മുന്നിൽ സ്റ്റോപ്പ് ആയി..... "ആരാ....." ഇത്തിരി അമർഷത്തോടെ ഞാൻ ചോദിച്ചപ്പോ അവൾടെ മുഖത്ത് ഒരു ചിരി വന്നു...... "ഇങ്ങോട്ട് ചോദ്യം വേണ്ട....ഞാൻ ചോദിക്കുന്നതിന് വ്യക്തമായ ഉത്തരം തന്നാൽ മതി....." ഇവളാരാ എന്നോട് ഓർഡർ ചെയ്യാൻ.....എന്ന് കരുതി നമ്മള് അവളെ രൂക്ഷമായി ഒന്ന് നോക്കി..... "ഇന്നലെ വന്നു കയറിയതല്ലേ ഉള്ളൂ നീ.... ഇന്നലെ തന്നെ ഞാൻ നിന്നെ നോട്ട് ചെയ്തു വെച്ചിരുന്നു....." "അതേയ്....നിന്റെ പ്രസംഗം കേട്ടു നിൽക്കാൻ എനിക്ക് ടൈം ഇല്ല....സോ എന്താ കാര്യം എന്നു വെച്ചാൽ അത് മാത്രം പറയാൻ നോക്ക്....." എന്ന് നമ്മള് ഇത്തിരി ദേഷ്യത്തോടെ പറഞ്ഞതും അവൾടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു വന്നു...... "നിന്നോട് എനിക്ക് ഒന്നേ പറയാൻ ഉള്ളൂ..... റയാൻ,,,,,ഹീ ഈസ് മൈൻ..... ഇന്നലെ ഞാൻ കണ്ടു നീയും അവനും ആയുള്ള കളിയൊക്കെ.....ദേ ഇന്നും കണ്ടു..... എന്താടി നീയും അവനും തമ്മിൽ ഉള്ള ബന്ധം......വന്ന അന്ന് തന്നെ എന്റെ റയാനെ നീ മയക്കി എടുത്തു ല്ലേ....." "ഹേയ്.....മൈൻഡ് യുവർ വേഡ്‌സ്....വെറുതെ വായിൽ തോന്നുന്നത് എല്ലാം വിളിച്ചു കൂവാൻ നിന്നാൽ ഉണ്ടല്ലോ...." "എന്താടി,,,,,ഞാൻ പറഞ്ഞത് സത്യമല്ലേ.... റയാൻ ഈ ഷംനയുടേത് മാത്രമാ....എന്റേത് മാത്രം.....എനിക്ക് തടസമായി ആര് വന്നാലും കൊല്ലാനും ഞാൻ മടിക്കില്ല..... അതോണ്ട് ജീവനിൽ കൊതി ഉണ്ടെങ്കിൽ ഇനി അവനും ആയി അധികം കൊഞ്ചാൻ ഒന്നും പോവണ്ട......പോയാൽ,,,,,,കുടുംബത്തോടെ കത്തിച്ചു കളയും ഞാൻ....." വിരൽ ചൂണ്ടി നമ്മളെ നേരെ അവൾ ഒരു ഭീഷണി ഉയർത്തിയപ്പോൾ നമ്മക്ക് ഉള്ളിന്റെ ഉള്ളിൽ ഒരു ഭയം വന്നു..... "ഇതൊക്കെ പറയാൻ നീ ആരാ....." എന്നൊരു ചോദ്യം നമ്മള് അങ്ങോട്ടും ചോദിച്ചു...... "ഞാൻ റയാന്റെ പെണ്ണ്.....അവന്റെ മുറപ്പെണ്ണ്..... എന്തേ....." എന്നവൾ ചോദിച്ചതും ഞാൻ വല്ലതും ഒക്കെ പറയുന്നതിന് മുന്നേ ബെല്ലടിച്ചു.... അവളെ ഒന്ന് നോക്കിക്കൊണ്ട് ഞാൻ ക്ലാസ്സിലേക്ക് പോയി..... അവിടെ എത്തിയപ്പോ നമ്മളെ ചങ്കുകൾ എല്ലാം നേരത്തെ അവിടെ പ്രസന്റ്റ് ആയിരുന്നു..... തെണ്ടികൾ നമ്മളെ കണ്ടപ്പോ ആക്കി ചിരിക്കാൻ തുടങ്ങി.... നമ്മള് അവളുമാരെ നോക്കി പല്ലിറുമ്പി കൊണ്ട് അവിടെ പോയി ഇരുന്നു.... നമ്മള് അവിടെ എത്തിയതും ഹംക്കുകൾ ആക്കി ചുമക്കാൻ തുടങ്ങി....നമ്മക്ക് ആണെങ്കി എല്ലാം കൂടി പ്രാന്ത് വരുന്ന അവസ്ഥ...... ഇവറ്റകളെ  ഞാൻ മിക്കവാറും കൊല്ലും..... "എന്താടി....നിനക്ക് ഒക്കെ ന്താ കിച്ച് കിച്ച് ഉണ്ടോ......" എന്നും ചോദിച്ച് നമ്മള് അലറിയതും അവളുമാരു നമ്മളെ നോക്കി പതുക്കെ എന്നും പറഞ്ഞു തലയിൽ കൈ കൊടുത്തു...... "ഉണ്ടെങ്കി താൻ മാറ്റി തരുമോ....." ഇതേതാ ഒരു പുരുഷ ശബ്ദം എന്നും കരുതി നമ്മള് നോക്കിയപ്പോ ദെ നിൽക്കണ്‌ ഒരു മൊഞ്ചൻ നമ്മളെ മുന്നിൽ ഇളിച്ചോണ്ട്..... ഉറങ്ങി കിടന്ന നമ്മളെ ഉള്ളിലെ കോഴി താനേ തല പൊക്കി പുറത്തേക്ക് വന്നു.... കൊള്ളാലോ....ശ്യോ.... ഇവിടെ തന്നെ അഡ്മിഷൻ കിട്ടിയത് ഭാഗ്യം....ഞാൻ വായിനോക്കി മരിക്കും.....ഹിഹിഹി.... "എന്തെഡോ.....തന്റെ സൗണ്ട് ഒക്കെ എങ്ങോട്ട് പോയി....." എന്ന് നമ്മളെ മൊഞ്ചൻ നമ്മളോട് ചോദിച്ചതും ഞാൻ ഇളിച്ചു കൊടുത്തു..... "അത് പിന്നെ.....ഞാൻ....അത്...." "ഹ്ഹ്ഹ്ഹ....എന്തായിരുന്നു എല്ലാരും കൂടി കുഴപ്പം......" "ഒന്നുല്ല സർ.... സോറി...." നിഷ്‌കു ഭാവത്തിൽ നമ്മള് മൊഞ്ചനെ നോക്കി പറഞ്ഞതും നമ്മളെ നോക്കി ഒന്ന് ചിരിച്ചോണ്ട് ആൾ മുന്നോട്ട് പോയി.... "ഗുഡ് മോണിങ്......." എന്ന് സർ പറഞ്ഞതും നമ്മളെ ക്ലാസിലെ സകല ഊളകളും 'ഗുഡ് മോണിങ് ' എന്ന് വിളിച്ചു കൂവി....LKG ക്‌ളാസ് ആയിരുന്നു ഇതിലും ബെറ്റർ.....ബ്ലഡി പിള്ളേഴ്‌സ്..... "ഹാ.....മതി മതി..... ഫസ്റ്റ് ഓഫ് ഓൾ....കോളേജ് ഒക്കെ ഇഷ്ടായോ...." "ആഹ് ഇഷ്ടായി....." എല്ലാരും ഒരേ സ്വരത്തിൽ പറഞ്ഞു..... "ഇന്നലെ ആരൊക്കെ ക്ലാസിൽ വന്നു....." "ജാസി സർ....." എന്ന് നമ്മള് മാത്രം വിളിച്ചു കൂവിയത് സർ കേട്ടു.... ഛേ.....പോയി മാനം പോയി....സർ എന്ത് കരുതും എന്നെ കരുതി....കോഴി ആണെന്ന് കരുതൂലെ.... ശെ.... "ജാസി സർ മാത്രേ വന്നുള്ളോ....." എന്ന് ചോദിച്ച് നമ്മളെ നോക്കി സർ ചോദിച്ചതും നമ്മള് ഇളിച്ചോണ്ട് ബെഞ്ചിൽ തല വെച്ചു ഒരൊറ്റ കിടപ്പ് കിടന്നു..... "ഓകെ എനിവേ......എന്റെ പേര് ആദിൽ....ഞാനാണ് നിങ്ങളെ ക്‌ളാസ് സർ....ഇന്നലെ എനിക്ക് വരാൻ പറ്റിയില്ല....ചെറിയൊരു തിരക്ക് ആയിപ്പോയി....." എന്നൊക്കെ മൂപ്പര് അവിടുന്ന് പറയുന്ന കേട്ടപ്പോ നമ്മള് കിടന്നിടത്ത് നിന്ന് മെല്ലെ എണീറ്റു.....ശ്യോ....എന്നെ കൊണ്ട് വയ്യ.... ആദിലും ജാസിറും.....ഹരേ വാഹ്ഹ്ഹ.... "ഇപ്പൊ ഞാൻ തൽക്കാലം എല്ലാരേയും ഒന്നും പരിചയപ്പെടുന്നില്ല....ഇപ്പൊ ഇത്രയും ആളെ ഒന്നിച്ച് പരിചയപ്പെടുത്തിയാൽ അത് മെമ്മറിയിൽ നിൽക്കാൻ ഇത്തിരി ബുദ്ധിമുട്ട് ഉണ്ട്..... വഴിയേ പരിചയപ്പെടാ ല്ലേ....." എന്ന് സർ ചോദിച്ചതും എല്ലാരും ഓകെ പറഞ്ഞു...... "ഇപ്പൊ തൽക്കാലം നമ്മളെ കിച്ച് കിച്ച് ബേബി ഒന്ന് പേര് പറഞ്ഞേ....." എന്ന് സർ പറഞ്ഞതും നമ്മൾ ഇളിച്ചോണ്ട് എണീറ്റ് നിന്നു..... "എന്താ പേര് മാഡം......" "ഷഹലാ....." "ഷഹലാ......ഒറിജിനൽ കാന്താരി ആണ് ല്ലേ......" "അങ്ങനെ ഒന്നുല്ല സർ.....😁...." "ആഹ്....അതെനിക്ക് മനസിലായി....അല്ല....എന്തായിരുന്നു നമ്മളെ റയാനും ആയി പ്രശ്നം....." ഹേ.....റയാനും ആയി ഉള്ള പ്രശ്നം എങ്ങനെ ഈ സർ അറിഞ്ഞു....ശെടാ.... " ഞാൻ കണ്ടു നേരത്തെ അവിടെ നടന്നത് ഒക്കെ.....എന്തോരു അഭിനയം ആണ് ..... ഓസ്കാർ കിട്ടാതെ നോക്കിക്കോ ട്ടോ...." എന്ന് മൂപ്പര് പറഞ്ഞതും നമ്മള് ചമ്മി ഒരു വകയായി.....ഛേ,,,,വേണ്ടെരുന്നു..... "അത് പിന്നെ ഞാൻ.....ഹിഹിഹി....ഒന്നുല്ല....." നമ്മള് ഇവിടുന്ന് കളിക്കുന്ന കളി കണ്ടിട്ടും നമ്മളെ ഡയലോഗും ഒക്കെ കേട്ടിട്ട് ക്ലാസ്സിലെ സകല തെണ്ടികളും ഇളിക്കെന്നു...... "ഷഹലക്കുട്ടി ഇരിക്ക്....വിശദമായി നമുക്ക് പരിചയപ്പെടാട്ടാ....." "ഡബിൾ ഓകെ സർ....." എന്നും പറഞ്ഞു നമ്മള് അവിടെ ഇരുന്നു.... ●●●●●●●●●●●●● ഇന്റർവെല്ലിന് നമ്മള് ഇവളുമാരെയും കൂട്ടി ലൈബ്രറിയുടെ ഭാഗത്തേക്ക് പോവുമ്പോ ആണ് ഇവറ്റകളെ കളിയാക്കൽ..... നമ്മളെ റയാൻ എടുത്തോണ്ട് പോയതും പറഞ്ഞിട്ട ആക്കുന്നെ.....അതൊക്കെ കേട്ടിട്ട് നമ്മക്ക് കലിപ്പ് ഇളകുന്നുണ്ടെങ്കിലും ക്ഷമ ഈമാന്റെ പകുതി ആയത് കൊണ്ട് ഞാൻ പിടിച്ചു നിന്നു..... കണ്ടില്ലേ,,,,അത്രയും നല്ല കുട്ടിയാണ് ഞാൻ....എന്നെ പോലെ നല്ല കുട്ടിയെ നിങ്ങൾക്ക് ഒന്നും മഷിയിട്ടു നോക്കിയാൽ പോലും കിട്ടൂല...സത്യം.....😎 അവളുമാരെ പ്രാകി ഞമ്മള് ലൈബ്രറിയിൽ എത്തി...... ഓരോ ബുക്സ് ആയിട്ട് നോക്കുന്നതിനിടയിൽ നമ്മള് എടുത്ത ഒരു ബുക്ക് മറ്റേ സൈഡിൽ നിന്നും ആരോ പിടിച്ചു..... നമ്മള് വലിച്ചപ്പോ അപ്പുറത്ത് നിന്നും അതേ പോലെ വലിച്ചു....അവസാനം നമ്മള് പിടിച്ചൊരു വലി വലിച്ചപ്പോ ബുക്ക് നമ്മളെ കയ്യിൽ എത്തി..... അതിന്റെ വിടവിലൂടെ നമ്മള് നോക്കിയപ്പോ അവിടുന്നും അതുപോലെ നോക്കി...... പെട്ടെന്ന് അവിടെ നിന്ന ആൾ അപ്രത്യക്ഷമായി..... ഇതെവിടെ പോയി എന്നും കരുതി നമ്മള് പിന്നോട്ട് നീങ്ങിയപ്പോ പെട്ടെന്ന് ആരെയോ പോയി തട്ടി...... നമ്മള് തിരിഞ്ഞു നോക്കിയപ്പോ കണ്ടത് ഒരുത്തൻ നമ്മളെ തന്നെ നോക്കി നിൽക്കുന്നതാണ്...... ഇനി ഇതേതാ പുതിയ അവതാരം....!!!! ________________________________________ തുടരും (അടുത്ത ഭാഗം ഇൻ ഷാ അല്ലാഹ് വ്യാഴാഴ്ച രാത്രി ) SAHALA SACHU
54.6k views
12 days ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post
Share on other apps
Facebook
WhatsApp
Unfollow
Copy Link
Report
Block
I want to report because