@sahalashalu
@sahalashalu

SACHUUU__💜💙

💞ചൂടന്റെ കാന്താരി 2💞

#

📙 നോവൽ

💞 *ചൂടന്റെ കാന്താരി...* 2️⃣💞 PART--68 _______________________________ "ഞാൻ തന്നെ......" എന്ന് പിന്നിൽ നിന്നൊരു ശബ്ദം കേട്ട് നമ്മള് ഞെട്ടി തിരിഞ്ഞു നോക്കി..... "നീ.....നീയാണോ......!!!....." "അതേ....ഞാൻ....ഞാൻ ഞാനല്ലാതെ വേറെ ആര് ആവാനാ......" പിന്നിൽ നിൽക്കുന്ന ആഷിയെ നോക്കി നമ്മള് ചോദിച്ചപ്പോ അവന്റെ മറുപടി കേട്ടിട്ട് നമ്മള് അവന്റെ വയറ്റിനിട്ടൊരു കുത്ത് കൊടുത്ത്.....ഈ കോപ്പ്...... "തെണ്ടീ....." "ഹഹഹ.....അല്ല....ഞാൻ വരുമ്പോ ഇങ്ങള് ആരായിരിക്കും എന്ന് ചോദിക്കുന്നതാ കേട്ടെ..... അതോണ്ടാ അങ്ങനെ പറഞ്ഞേ...." "പോടാ ഹംക്കെ....." "ആഹാ....എന്താ കാര്യം.....എന്തേലും പ്രശ്നം ഉണ്ടോ ഇക്കാ...." "ഹേയ്....ഇല്ലെടാ.....അതൊക്കെ വിട്.... എന്തൊക്കെ ഉണ്ട് നിന്റെ വിശേഷങ്ങൾ.... സുഖാണോ...." "ഓഹ്....ഇങ്ങനെ പോകുന്നു..... നിങ്ങളെ പെങ്ങളെ കല്യാണം അല്ലെ....അതിന്റെ തിരക്ക് ഒക്കെ ആവും അല്ലെ...." "ആഹ്....അടുത്താഴ്ച ആയില്ലേ.... ഏകദേശം ഒക്കെ കഴിഞ്ഞു....ഇനി കുറച്ച് പണി കൂടെ ബാക്കി ഉണ്ട്....." ഞങ്ങൾ രണ്ടും അങ്ങനെ അവിടുന്ന് സംസാരിച്ച് ഇരിക്കുമ്പോ ആണ് ഫാസിയും ഷെബിയും ഞങ്ങളെ അടുത്തേക്ക് വന്നത്.....ഫാസിയുടെ കിളി പോയ പോലുള്ള നടത്തം കണ്ട് ഞാൻ ഷെബിയോട് എന്താ എന്ന് ആക്ഷൻ കാണിച്ചു..... അത് കണ്ടപ്പോ ഷെബി കുലുങ്ങി ചിരിക്കാൻ തുടങ്ങി....... "എന്താ മോനെ....എവിടുന്നോ തലക്കടി കിട്ടിയ പോലെ ഉണ്ടല്ലോ....." ആഷി ഫാസിയെ ഒന്ന് അടിമുടി നോക്കി പറഞ്ഞു.... "നിന്റെ കേട്ട്യോൾ നമ്മക്ക് ഒരു കാലത്തും സമാധാനം ഉണ്ടാവരുത് എന്ന് കരുതി ആണോടാ ആ പെണ്ണിനെ നമ്മളെ കൊണ്ട് കെട്ടിക്കാൻ പോകുന്നേ....." ഫാസി നമ്മളെ നോക്കി ദയനീയ ഭാവത്തോടെ ചോദിച്ചപ്പോ നമ്മള് ഒന്നും മനസിലാവാതെ ചെക്കനെ നോക്കി..... "എന്ത്.....എനിക്കൊന്നും മനസിലായില്ല തെണ്ടീ....തെളിച്ച് പറയ്....." "എടാ.....നിന്റെ ആ കസിൻ ഇല്ലേ.... ഷംന.. അവളെ നമ്മക്ക് വേണ്ടി ആലോചിക്കാൻ പോകുവാ എന്റെ പുന്നാര പെങ്ങൾ.... പണ്ട് അവളെ കുറിച്ച് ഷാലു പറഞ്ഞതൊക്കെ വെച്ച് നോക്കുമ്പോ ആ പെണ്ണിനെ കെട്ടുന്നതിലും നല്ലത് നമ്മള് വല്ല ട്രെയിനിനു തല വെക്കുന്നതാണ് എന്ന് തോന്നുവാ......" അവന്റെ രോദനം കേട്ടപ്പോ നമ്മള് തലങ്ങും വിലങ്ങും ചിരിക്കാൻ തുടങ്ങി.... നമ്മക്ക് കൂട്ടിനായി ആഷിയും ഷെബിയും... ഞങ്ങളെ മൂന്നിന്റെയും പൊരിഞ്ഞ ചിരി കണ്ട് ഇവിടൊരുത്തൻ കലി തുള്ളി നിൽക്കുവാണ്..... "മതിയെടാ പട്ടികളെ നിന്റെ ഒക്കെ കിണി.." അവന്റെ കലിപ്പ് കണ്ടപ്പോ ഞങ്ങളെ മൂന്നിന്റെയും ചിരി സ്വിച്ചിട്ട പോലെ നിന്നു....ഞാൻ അവനെ ഒന്ന് നോക്കി നമ്മളെ അടുത്ത് പിടിച്ചിരുത്തി..... "എടാ പൊട്ടാ....നിനക്ക് നിന്റെ പെങ്ങളെ വിശ്വാസം ഇല്ലേ....നിന്റെ ലൈഫ് കുളം ആക്കാൻ അവള് നോക്കുവോ...." "അത് തന്നെയാ ഞാനും ചിന്തിക്കുന്നെ...." "എന്നാൽ മോനിപ്പോ അധികം അങ്ങട് ചിന്തിക്കേണ്ട..... കേട്ടല്ലോ....ഷംനയെ കുറിച്ച് നീ മുന്നേ അറിഞ്ഞത് ഒക്കെ ശരി തന്നെയാ....പക്ഷെ.....ഇപ്പൊ അവള് ആകെ മാറിപ്പോയി ടാ....പണ്ടത്തെ ഷംനായിൽ നിന്ന് അവള് പുതിയ ഒരുവൾ ആയി......അവളെ കെട്ടിയത് കൊണ്ട് നിന്റെ ലൈഫ് പോകുവൊന്നും ഇല്ല..... ഒന്നും പേടിക്കേണ്ട....." "ഉറപ്പാണല്ലോ അല്ലെ....." "എന്നെ വിശ്വസിക്ക് ഫാസി.....ഞാൻ കള്ളം പറയുന്നതല്ല....." "ഹ്മ്മ.....നോക്കാം....." അങ്ങനെ അവരെ കാര്യത്തിലും ഏകദേശം തീരുമാനം ആക്കാൻ പറ്റി..... ഹിഹിഹി..... 💙💜💙💜💙💜💙💜💙💜💙💜💙💜 എന്നാലും ആരാവും ആ റൂമിൽ ഉണ്ടായത്....ആ പേപ്പറിൽ എഴുതി വെച്ച് പോയത്.....ശെടാ.... ഒന്നും മനസിലാവുന്നില്ലല്ലോ......ഇതൊരുമാതിരി ഹലാക്കിലെ അവിലും കഞ്ഞി ആയിപോയല്ലോ പടച്ചോനെ...... നമ്മള് ഇങ്ങനെ ഓരോന്ന് ചിന്തിച്ച് ഇരിക്കുമ്പോ ആണ് പെട്ടെന്ന് നല്ല സൗണ്ടിൽ പാട്ട് വെച്ചത്....നമ്മള് പെട്ടെന്ന് നോക്കിയപ്പോ കണ്ടത് നമ്മളെ ചെക്കനെ ആണ്...... 🎶മുജ്കോ ബർസാത്ത് ബനാലോ,,,, ഇക് ലംബി രാത്ത് ബനാലോ,,,,, അപ്‌നെ ജസ് ബാത്ത് ബനാലോ ജഹാ......🎶 ആഹാ....നമ്മളെ ഫേവറിറ്റ് സോങ്ങ്.... കൂടെ നമ്മളെ ചെക്കന്റെ കണ്ണിമ വെട്ടാതെ ഉള്ള പ്രണയാർദ്രമായ നോട്ടം കൂടെ ആയപ്പോ പറയണ്ട.....നാണം വന്ന് പോയി നമ്മക്ക്.....🙈....ഛെ..... ഞങ്ങളെ രണ്ടിന്റെയും കളി ശ്രദ്ധിച്ച് എല്ലാരും ഞങ്ങൾക്ക് ഇട്ട് നല്ലോണം പാര തരാൻ തുടങ്ങി....അതൊക്കെ കേട്ട് ചടച്ച് ഇരുന്ന് ടൈം പോയി....പിന്നെ ഓരോ സോങ്ങും വെച്ച് എല്ലാരും നല്ല പോലെ ആഘോഷിച്ചു..... ഇന്ന് നമ്മളെ റിലേറ്റീവ്സും പിന്നെ ഷെബിക്കാക്കൂന്റെ ഫ്രണ്ട്സും മാത്രേ ഉള്ളൂ.....അതോണ്ട് കുഴപ്പം ഇല്ല.... നല്ല മൊഞ്ചിൽ എൻജോയ് ചെയ്യാൻ കഴിഞ്ഞു.....😎 അങ്ങനെ പരിപാടി ഒക്കെ കഴിഞ്ഞു നമ്മള് ഒന്ന് നടു നിവർത്താൻ വേണ്ടി റൂമിലേക്ക് പോയപ്പോ കണ്ടത് നമ്മളെ പുന്നാര കേട്ട്യോൻ ഫോണിൽ എന്തോ നോക്കി ചിരിക്കുന്നതാണ്..... നമ്മൾ സൗണ്ട് ഉണ്ടാക്കാതെ പോയി അവൻ എന്ത് കണ്ടിട്ടാ ഇങ്ങനെ കിണിക്കുന്നത് എന്ന് നോക്കിയപ്പോ പകച്ചു പോയി നമ്മള്..... ഞാൻ അറിയാതെ ഷൂട്ട് ചെയ്ത നമ്മളെ വീഡിയോസ്....യാ ഹുദാ....ഇതൊക്കെ യെപ്പോ...... നമ്മള് അവിടേം ഇവിടേം ഓടുന്നതും  ചാടുന്നതും,,,,,ഇന്ന് കളിച്ച ഡാൻസും ഒക്കെ ഉണ്ട്.....എന്തിന് അധികം പറയുന്നു,,,,, ഫുഡ് കഴിക്കുന്നത് വരെ ഉണ്ട്..... ഈ മാക്രിയേ ഞാൻ മിക്കവാറും ചവിട്ടി കൂട്ടും..... നമ്മള് അപ്പൊ തന്നെ ചെക്കന്റെ കയ്യിൽ നിന്ന് അത് തട്ടിപ്പറിച്ചു ഓടിയപ്പോ ചെക്കനും വന്നു നമ്മളെ പിന്നാലെ തന്നെ.... ഓട്ടത്തിൽ പണ്ടേ ഞാൻ വീക്ക് ആയത് കൊണ്ട് അവൻ നമ്മളെ പിടിച്ചു... അങ്ങനെ ഫോണും കയ്യിൽ പിടിച്ച് അവിടുന്ന് അടികൂടാൻ തുടങ്ങി...... നമ്മളെ കയ്യിൽ നിന്ന് അത് കിട്ടാൻ വേണ്ടി ചെക്കൻ നമ്മളെ ഇക്കിളി ആക്കാൻ തുടങ്ങിയതും നമ്മള് ചിരിച്ച് ചിരിച്ച് മണ്ണ് കപ്പി..... നമ്മളെ കയ്യിൽ നിന്ന് അവന് ഫോണ് കിട്ടിയപ്പോ നമ്മളെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു ചെക്കൻ..... അപ്പൊ തന്നെ നമ്മള് അവന്റെ ഷോള്ഡറിൽ കടിച്ചു പിടിച്ചു...... "ആഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ.....ഉമ്മാഹ്ഹ്...." എന്ന് ചെക്കൻ അലറി വിളിച്ചപ്പോ നമ്മള് അത് മതിയാക്കി അവനെ നോക്കി നല്ലണം പല്ലിളിച്ചു കാണിച്ചു കൊടുത്തു..... " നിനക്ക് ഞാൻ തരാടി മരഭൂതമേ....." എന്ന് അവൻ പറഞ്ഞതും നമ്മള് ജീവനും കൊണ്ട് ഓടി രക്ഷപ്പെടാൻ നോക്കി...ബട്ട് അവൻ നമ്മളെ കൈ പിടിച്ചു വലിച്ച് നമ്മളെ അവന്റെ അടുത്തേക്ക് നിർത്തി..... രണ്ട് കൈ കൊണ്ടും നമ്മളെ അരയിലൂടെ കയ്യിട്ട് നമ്മളെ മുഖത്തേക്ക് തന്നെ നോക്കി ചെക്കൻ.....നമ്മക്ക് ആണേൽ കയ്യും കാലും ഒക്കെ വിറക്കുന്നുണ്ട്..... "എ..... എന്താ.....ഞാ.....ൻ....." നമ്മക്ക് സൗണ്ട് ഒന്നും പുറത്തേക്ക് വരുന്നില്ല.....അപ്പൊ റയാൻ നമ്മളെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് നമ്മളെ കഴുത്തിലേക്ക് അവന്റെ മുഖം അമർത്തി..... നമ്മള് കണ്ണുകൾ ഇറുക്കി അടച്ച് പിടിച്ച് നിന്നതും അവൻ നമ്മളെ കഴുത്തിൽ അവന്റെ പല്ല് ആഴ്ന്നിറക്കി.....യാ അല്ലാഹ്.....കടിയൻ പട്ടി..... പടച്ചോനെ.... നമ്മളെ കഴുത്ത്..... നമ്മള് അവന്റെ പുറത്ത് തബല കൊട്ടിയതും ചെക്കൻ അത് മതിയാക്കി നേരെ നിന്ന് നമ്മളെ നോക്കി....ഞാൻ അവനെ തന്നെ തുറിച്ച് നോക്കിയപ്പോ നമ്മളെ നോക്കി  എങ്ങനെ ഉണ്ട് എന്ന രീതിയിൽ പുരികം പൊക്കി കാണിക്കാൻ തുടങ്ങി...... "വേദനിച്ചോ....." നമ്മളെ കഴുത്തിൽ വിരലോടിച്ചു കൊണ്ട് ചെക്കൻ ഒരു കള്ള ചിരിയാലെ ചോദിച്ചപ്പോ നമ്മള് അവന്റെ തലക്ക് നമ്മളെ തല കൊണ്ട് ഇടിച്ചു..... അപ്പൊ അവൻ നമ്മളെ നോക്കി സൈറ്റടിച്ചു കാണിച്ച് നമ്മളെ കവിളിൽ ഒരുമ്മ തന്നതും....... "അയ്യോ നമ്മളൊന്നും കണ്ടില്ലേ...." എന്നൊരു ശബ്ദം കേട്ട് ഞങ്ങൾ രണ്ടും ഡോറിന്റെ അടുത്തേക്ക് ഞെട്ടി തിരിഞ്ഞു നോക്കിയപ്പോ നാണം കെട്ട് തൊലി ഉരിഞ്ഞ അവസ്ഥയിൽ ആയിപ്പോയി നമ്മള്...... "എന്താ റയൂ ഇത്.....ഡോർ ഓപ്പണ് ചെയ്ത് വെച്ചിട്ടാണോ റൊമാൻസ്....." എന്നും ചോദിച്ച് അജൂക്ക അകത്തേക്ക് കേറി വന്നു..... "കണ്ട്രോൾ വിട്ട് പോയാൽ പിന്നെ എന്ത് ഓപ്പണ് ഡോർ....അല്ലെ റയൂ....." എന്നും പറഞ്ഞു പാച്ചിക്കയും ഷെബിക്കയും കൂടി കളിയാക്കി ചിരിക്കാൻ തുടങ്ങിയപ്പോ നമ്മക്ക് ചടച്ച് ഒരു വകയായി....ഛെ....നമ്മള് കേട്ട്യോനെ ഒന്ന് രൂക്ഷമായി നോക്കിയപ്പോ ഒരുമാതിരി പ്ലിങ്ങസ്യ ഭാവത്തിൽ നിൽപ്പാണ്.... ബ്ലഡി ഫൂൾ ഹബ്ബി..... "മകനെ റയാനെ....തൽക്കാലം നിന്റെ റൊമാന്റിക് മൂഡ് ഒക്കെ ഒന്ന് ഓഫ് ചെയ്ത് വെച്ചേക്ക് ട്ടൊ.....ബികോസ്....ഇന്ന് നമ്മളെ അനിയത്തി കുട്ടി നമ്മളെ കൂടെയാണ് കിടക്കാൻ പോകുന്നേ....." എന്ന് ഷാന പറഞ്ഞതും റയാൻ പെട്ടെന്ന്.... "ഹേയ്....അതൊന്നും പറ്റില്ല....നോ....", എന്നും പറഞ്ഞു കളിക്കുന്നത് കണ്ടപ്പോ ഞാൻ പോലും ചിരിച്ച് പോയി....അപ്പൊ തന്നെ നമ്മളെ ഇക്കമാര് അവനെ പിടിച്ച് വലിച്ച് ബെഡിന്റെ അടുത്തേക്ക് കൊണ്ട് പോയി.....നമ്മളെ ഷാനയും പുറത്തേക്ക് കൊണ്ട് പോയി....അവന്മാരൊക്കെ കൂടി അതിനെ ഇടിച്ച് പഞ്ചറാക്കുന്നുണ്ട്.... ഹിഹിഹി....പ്യാവം ചെക്കൻ...... ഷാന നമ്മളെ നല്ലോണം താങ്ങുന്നുണ്ട്.... അവളെ നുള്ളി ഒരു വക ആക്കിയപ്പോ എന്തോ ഒരു സമാധാനം....😌..... പിന്നെ വേഗം പോയി പെണ്ണിനെ കെട്ടിപ്പിടിച്ചു അങ്ങ് കിടന്നു.... 💙💜💙💜💙💜💙💜💙💜💙💜💙💜 "കറക്റ്റ് ടൈമിൽ നീയൊക്കെ എവിടുന്ന് വരുന്നു ടാ ശവങ്ങളെ.....എല്ലാ കാലവും എനിക്ക് പാര ആണല്ലോ ടാ തെണ്ടികളെ..." "ഹഹഹ....മോനെ റയൂ....ഇജ്ജ് ഇവിടെ കിടന്ന് രോദനം പറഞ്ഞിട്ട് ഒന്നും നോ കാര്യം......നിങ്ങൾക്ക് റൊമാൻസ് കളിക്കാൻ ഇനിയങ്ങോട്ട് ടൈം നീണ്ട് നിവർന്ന് കിടക്കുവല്ലേ....." അജൂ നമ്മളെ കവിളിൽ നുള്ളി അത് പറഞ്ഞപ്പോ ഞാൻ അവന്റെ കൈ പിടിച്ച് കടിച്ചു......അവന്റെ അലർച്ച കേട്ടിട്ട് ഷെബിയും ഫാസിയും അവന്റെ വായ പൊത്തി...... നമ്മള് പല്ല് അവന്റെ കയ്യിൽ നിന്ന് മാറ്റി ചെക്കനെ നോക്കിയപ്പോ നല്ല കട്ട കലിപ്പിൽ നമ്മളെ നോക്കുന്നുണ്ട്.... ഹല്ലപിന്ന....നമ്മളോടാണ് അവന്റെ കളി... "എന്തോന്നെടാ റയൂ ഇത്....ഇജ്ജ് ഇങ്ങനെ കടിക്കുവൊക്കെ ചെയ്യോ....." നമ്മളെ അന്യഗ്രഹ ജീവിയെ നോക്കുന്ന പോലെ നോക്കി ഫാസി ചോദിച്ചപ്പോ ഞാനൊന്ന് ഇളിച്ചു കാണിച്ചു..... "ഈ ഹംക്ക് പണ്ടേ ഇങ്ങനെയാ....ദേഷ്യം വന്നാലും സന്തോഷം വന്നാലും പിടിച്ച് കടിക്കും.....തെണ്ടീ.... നിന്റെ പല്ലിന് വിഷം ഒന്നുമില്ലല്ലോ അല്ലെ റയൂ....TT എടുക്കേണ്ടി വരില്ലല്ലോ...." "അതിന് നിന്നെ പോലെ പട്ടിയുടെ ജന്മമല്ലടാ പട്ടീ ഞാൻ....മനുഷ്യൻ ആണ്.... അപ്പൊ എല്ലാം പറഞ്ഞ പോലെ.... സുഖ രാത്രി..... ശുഭ നിദ്ര......ഛെ ഛെ.... ശുഭ നിദ്ര.....സുഖ രാത്രി..... ഹേ....അതുമല്ലല്ലോ.....ഹാ.... ഗുഡ് നൈറ്റ്... അതാണ് നല്ലത്.....ഹീ....." എന്ന് പറഞ്ഞു നമ്മള് തലവഴി പുതപ്പ് മൂടി കിടന്നു....നമ്മളെ കാട്ടിക്കൂട്ടലും പറച്ചിലും ഒക്കെ കണ്ടിട്ട് ഇവന്മാര് ഇവിടുന്ന് പൊരിഞ്ഞ ചിരിയാണ്....അവന്മാർക്ക് നല്ലൊരു ചവിട്ടും കൂടെ കൊടുത്തപ്പോ എന്താ ഒരു മനസുഖം.....ഹീഹീഹീ.... പിന്നെ കിടന്ന് ഉറങ്ങി...... പെട്ടെന്ന് ആരോ നമ്മളെ മുഖത്ത് വിരലോടിച്ചു കളിക്കുന്നത് പോലെ തോന്നിയപ്പോ ആണ് ഞാൻ കണ്ണ് തുറന്നത്.....അപ്പൊ ദോണ്ടേ കിടക്കുന്നു എന്റെ പൊട്ടി തെറിച്ച വൈഫി വിത്ത് ബ്യുട്ടിഫുൾ സ്‌മൈൽ.....😘 നമ്മള് പെട്ടെന്ന് അവളെ കണ്ടപ്പോ കണ്ണിമ വെട്ടാതെ നോക്കി..... അവൾ പുരികം പൊക്കി എന്താന്ന് ചോദിച്ചപ്പോ നമ്മള് ഒന്നുല്ലെന്നു കാണിച്ചു.... അപ്പൊ തന്നെ പെണ്ണ് നമ്മളെ അടുത്തേക്ക് നീങ്ങി കിടന്നു....നമ്മള് അവളെ ചുറ്റി പിടിച്ച് നമ്മളെ അടുത്തേക്ക് നീക്കി കിടത്തി അവളെ ചുണ്ട് ലക്ഷ്യമാക്കി പോയതും നമ്മള് താഴേക്ക് തെറിച്ചു വീണതും ഒന്നിച്ച് ആയിരിന്നു...... നമ്മള് പെട്ടെന്ന് ഞെട്ടി  കണ്ണ് തുറന്ന് നടുവും പിടിച്ച് എണീറ്റ് ഇരുന്നപ്പോ കണ്ടത് എന്നെ തന്നെ നോക്കി ഇരിക്കുന്ന ആറ് കണ്ണുകളെ ആണ്.....അപ്പോഴാ നമ്മക്ക് മനസിലായത് ഞാൻ സ്വപ്നം കണ്ടത് ആണെന്ന്...... നമ്മള് അവന്മാരെ നോക്കി വളിച്ച ഇളി പാസാക്കിയപ്പോ അജൂ പുതപ്പ് എടുത്ത് മൂടി നമ്മളെ നോക്കി,,,,,, "എന്നെ ഒന്നും ചെയ്യല്ലേ സേട്ടാ......ങ്ങീ...." എന്നും പറഞ്ഞു മോങ്ങുന്ന കണ്ടപ്പോ നമ്മള് കണ്ണ് രണ്ടും പുറത്തേക്ക് തള്ളി ഇരുന്ന് പോയി.... ഫാസിയും ഷെബിയും ആണേൽ ഇളിച്ച് ഒരു വകയാവുന്നുണ്ട്.... "എന്താടാ ഹിമാറെ....." എന്ന് നമ്മള് ചോദിച്ചപ്പോ,,,,, "നിനക്ക് പ്രാന്താടാ തെണ്ടീ.....നീ എന്തൊക്കെയാ ഇപ്പൊ ഇവിടുന്ന് കാണിച്ച് കൂട്ടിയത്....." എന്ന് ഫാസി ചോദിച്ചപ്പോ നമ്മള് ആ സ്വപ്നം ഒന്ന് റിവൈൻഡ് ചെയ്ത് നോക്കി......അപ്പോഴാ നമ്മക്ക് കത്തിയത്... ഷാലു സ്വപ്നത്തിൽ വന്നപ്പോ നമ്മള് അജുവിനെ കേറി പിടിച്ച് കാണും....അപ്പൊ ആ തെണ്ടീ നമ്മളെ ചവിട്ടി താഴെ ഇട്ടത് ആവും...... "ഏതൊരു പോലീസുകാരനും ഒരു അബദ്ധം പറ്റും.....ഹും...." നമ്മള് അതും പറഞ്ഞു അവന്മാരെ മൈൻഡ് ചെയ്യാതെ വേഗം കിടന്ന് ഉറങ്ങി....ഹിഹിഹി.... ഇനിയിപ്പോ നാളെ രാവിലെ ഇതും പറഞ്ഞാവും നമ്മളെ പ്രാന്ത് ആക്കുക.....അവസ്ഥ..... 💜💙💜💙💜💙💜💙💜💙💜💙💜💙 അവരേ വിളിക്കാൻ നമ്മള് റൂമിലേക്ക് പോകുമ്പോ കണ്ടത് നാലും ഒരുമ്മ പെറ്റ മക്കളെ പോലെ കിടന്ന് ഉറങ്ങുന്നതാണ്.... ആഹാ....എന്താ ഒരു കിടത്തം.... നമ്മള് അപ്പൊ തന്നെ ഫോട്ടോ എടുത്ത് വെച്ച് അത് നോക്കി കുറെ ചിരിച്ചു.....പിന്നെ നാലിനെയും വിളിക്കാൻ തുടങ്ങി..... യെവിടെ.....ഭൂമി കുലുങ്ങിയാൽ പോലും നമ്മള് എണീക്കില്ല എന്ന രീതിയിൽ ആണ് കിടപ്പ്....നമ്മള് അപ്പൊ തന്നെ പോയി ഒരു കപ്പ് വെള്ളം എടുത്തോണ്ട് വന്ന് നാലിന്റെയും മേത്ത് അങ്ങട് ഒഴിച്ചു..... ഹഹഹ്ഹ..... നാലും എണീറ്റ് ഇരുന്ന് കണ്ണ് തിരുമ്മി നമ്മളെ നോക്കിയപ്പോ ഞാനും ഓടി പോയി ഡോറിന്റെ അടുത്ത് നിന്നു.... "നോക്കി നിൽക്കാതെ എണീറ്റ് പോ കൊരങ്ങന്മാരെ..... ടൈം എത്ര ആയെന്ന വിചാരം....." എന്നും പറഞ്ഞു താഴേക്ക് പോയി..... 💜💙💜💙💜💙💜 നമ്മൾ ഇന്ന് ഒരു ഗൗണ് ആണ്.... യെല്ലോ കളർ....🙈.....ഹിഹിഹി....നമ്മക്ക് എന്താണെന്ന് അറിയില്ല....ഇളം മഞ്ഞ നിറത്തോട് എന്തോ ഒരു മൊഹബത്ത് ആണ്...... റെഡി ആയി മിററിൽ നോക്കി കളിക്കുമ്പോ ആണ് ഷാന കയറി വന്നത്.... "ഹൗ എന്റെ പെണ്ണേ....ഇജ്ജ് ഇങ്ങനെ മൊഞ്ചത്തി ആയാൽ ആരേലും റാഞ്ചി കൊണ്ട് പോവുമല്ലോ മോളെ.... പിന്നെ നമ്മളെ റയൂ മാനസമൈന പാടി നടക്കേണ്ടി വരും കേട്ടോ....." "അയ്യട ഇത്തൂ.....ഇനി ആര് വന്നാലും നോ എൻഡ്രി ബോർഡ് ആണ്....ആ കോന്തനെ തന്നെ നമ്മക്ക് സഹിക്കാൻ വയ്യ.... അപ്പോഴാ ഇനി വേറെ ആരേലും വന്ന് റാഞ്ചുന്നെ....." എന്നും പറഞ്ഞു നമ്മള് വാ പൊത്തി ചിരിച്ചപ്പോ പെണ്ണ് നമ്മളെ തലക്ക് ഒരു മേട്ടു തന്നു..... "ഞാനൊന്ന് പോയി നോക്കീട്ട് വരട്ടെ ചെക്കനെ....എന്തായോ എന്തോ...." "ഓകെ ഓകെ...." അവളോട് അതും പറഞ്ഞു നമ്മള് അവന്റെ അടുത്തേക്ക് വിട്ടു.....റൂമിലേക്ക് ഏന്തി വലിഞ്ഞു നോക്കിയപ്പോ രണ്ട് കയ്യും നടുവിന് കൊടുത്ത് എന്തോ ചിന്തിച്ച് എങ്ങോട്ടോ നോക്കി നിൽക്കുന്ന അവനെ കണ്ടതും നമ്മക്ക് ഒരു പന്തികേട് മണത്തു..... നമ്മള് ഒന്ന് തൊണ്ട അനക്കി ശബ്ദം ഉണ്ടാക്കിയപ്പോ അവൻ നമ്മളെ നോക്കി.... നമ്മളെ ഒന്ന് അടിമുടി നോക്കി അവൻ പുഞ്ചിരിച്ചു..... "🎶മഞ്ഞ കിളിയുടെ മൂളിപ്പാട്ട് ഉണ്ടേ....🎶" എന്ന് പാടി ചെക്കൻ നമ്മളെ അടുത്തേക്ക് വന്നപ്പോ ഞാൻ വാ പൊത്തി ചിരിച്ചു.... അപ്പൊ തന്നെ നമ്മളെ ചേർത്ത് നിർത്തി നല്ലൊരു സെൽഫി അങ്ങട് എടുത്തു..... നമ്മളെ ചെക്കനും നല്ല മൊഞ്ചൻ ആയിട്ട് ഉണ്ട്.....ഇളം പിങ്ക് കളർ ഷെർട്ടും ബ്ളാക്ക് പാന്റും....അവൻ നമ്മളെ നോക്കി സൈറ്റടിച്ചു കാണിച്ച് നമ്മളെ ചുണ്ടും അവന്റെ കവിളും തൊട്ട് കാണിച്ചപ്പോ നമ്മള് പോലും അറിയാതെ ഏന്തി വലിഞ്ഞു അവന്റെ മുഖം നമ്മളെ രണ്ട് കൈ കൊണ്ടും പിടിച്ച് അവന്റെ ചുണ്ടിൽ നമ്മളെ അധരങ്ങൾ ചേർത്തു വെച്ചു........ പിന്നെ പെട്ടെന്ന് തന്നെ അവിടുന്ന് ഓടി പോവുകയും ചെയ്തു.... ഹീ ... 💜💙💜💙💜💙💜💙💜💙💜💙💜💙 അവളെ കയ്യീന്ന് പ്രതീക്ഷിക്കാതെ ഒരു കിസ് കിട്ടിയ സന്തോഷത്തിൽ ആണ് നമ്മള്..... ചിരിച്ചോണ്ട് താഴേക്ക് പോയി.... പിന്നെ എല്ലാവരും കല്യാണത്തിന്റെ തിരക്കിൽ അങ്ങു ഏർപ്പെട്ടു.... നമ്മളെ വീട്ടിൽ നിന്ന് എല്ലാരും വന്നപ്പോ അവര് ഷാലുവിനെ അന്വേഷിച്ചു.... നമ്മള് അപ്പൊ തന്നെ അവളെയും തപ്പി ഇറങ്ങി.... അവസാനം ബാൽക്കണിയിലേക്ക് പോയി നോക്കിയപ്പോ അവിടുത്തെ കാഴ്ച കണ്ട് നമ്മക്ക് അടിമുടി അങ്ങു തരിച്ചു കേറി..... ________________________________________ തുടരും (ഹെലോയ്.....കാത്തിരുന്ന് മുഷിഞ്ഞോ ഫ്രണ്ട്സ്.....സോറി ട്ടൊ....നല്ല ലെങ്ത്ത് ഉണ്ട്....ഇത് കുറവ് ആണെന്ന് ഒന്നും പറയല്ലേ.....പ്യാവം ഞാൻ.....പിന്നെ.... ഇനി രണ്ടോ മൂന്നോ പാർട്ട് മാത്രമേ ഉള്ളൂ ട്ടൊ നമ്മളെ സ്റ്റോറി...... നിങ്ങളെ ഒക്കെ കമന്റ് കാണുമ്പോഴും നൽകുന്ന സപ്പോർട്ട് കാണുമ്പോഴും എനിക്ക് എന്തെന്നില്ലാത്ത സന്തോഷം ഉണ്ട്...... താങ്ക്യൂ സോമച്ച് ഓൾ.....😍😍.....എങ്ങനെ നമ്മള് നന്ദി പറയുമെന്ന് അറിയില്ല.... റയാനെയും ഷാലുവിനെയും നിങ്ങൾ ഇത്രമാത്രം നെഞ്ചിലേറ്റും എന്ന് ഒരിക്കലും കരുതിയതല്ല.....എനിവേ,,,,,താങ്ക്യൂ സോമച്ച് ഡിയേഴ്‌സ്......😍😍😍😍 അടുത്ത ഭാഗം ബുധനാഴ്ച.....🏃🏃.... എന്നെ തപ്പണ്ട.... പാവമല്ലേ ഞാൻ.... ഡെയിലി പോസ്റ്റ് ചെയ്യാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല.... പറ്റാഞ്ഞിട്ടാണ്....😭😭.... റിയലി സോറി....വെയിറ്റ് ചെയ്യണേ പ്ലീസ്.... ) SAHALA SACHU
49.6k കണ്ടവര്‍
1 ദിവസം
💞 *ചൂടന്റെ കാന്താരി...* 2️⃣💞 PART--67 _______________________________ ഞാൻ ഞെട്ടി തരിച്ചു കൊണ്ട് ഷാലുവിനെ നോക്കിയതും നമ്മളെ ഫോണിലേക്ക് ഒരു കോൾ വന്നു..... *Zaai calling.....* അവന്റെ നെയിം ഡിസ്പ്ളെയിൽ തെളിഞ്ഞു വന്നപ്പോ ഞാൻ ഷാലുവിനെ ഒന്ന് നോക്കി കോൾ അറ്റൻഡ് ചെയ്തു ... "Zaai.... എന്തൊക്കെയാ ഈ കേൾക്കുന്നേ..... ഐ കാൻഡ് ബിലീവ് ഇറ്റ്....." "ഞാൻ നേരിട്ട് കണ്ടതാണ് റയൂ അവന്റെ മരണം......" "whaaatt....." അവൻ പറഞ്ഞതൊക്കെ കേട്ട് ഒരു മാതിരി കിളി പോയ പോലെ നമ്മള് നിന്നു.....  അപ്പൊ അവൻ നമ്മക്ക് അർജുനെ കണ്ടതും സംസാരിച്ചതും ഒക്കെ വിശദീകരിച്ച് തന്നപ്പോ പടച്ചോൻ അറിഞ്ഞോണ്ട് കൊടുത്ത ശിക്ഷ ആണെന്ന് തോന്നിപ്പോയി നമ്മക്ക്...... ഒരാളുടെ മരണ വാർത്ത കേൾക്കുന്നത് അത്ര സുഖമുള്ള കാര്യം അല്ലെങ്കിൽ കൂടിയും,,,,,അവൻ എന്റെ ശത്രു എന്നതിൽ ഉപരി,,,, മഹാ തെമ്മാടി കൂടെ ആണല്ലോ എന്നോർത്തപ്പോ ഒരു സമാധാനം തോന്നി... Zaai യോട് സംസാരിച്ചു ഫോണ് കട്ട് ചെയ്തപ്പോ ഇവിടൊരുത്തി നമ്മളെ തന്നെ നോക്കി നിൽക്കുന്നുണ്ട്....പെട്ടെന്ന് അവൾ നമ്മളെ നോക്കി പുഞ്ചിരിച്ചു കാണിച്ചപ്പോ നമ്മളും ഒന്ന് ചിരിച്ച് കൊടുത്തു...... 🖤🖤🖤🖤🖤🖤🖤 "എടി കിളവി ഇത്തൂ.....ഷാനാ....ഇജ്ജ് എവിടെ....." നമ്മളെ പൊണ്ടാട്ടി അവിടുന്ന് കാറിക്കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന കണ്ടിട്ട് കിളി പോയ പോലെ അവളെ നോക്കി നിൽപ്പാണ് നമ്മൾ.... "അല്ല റയൂ....ഈ കുരിപ്പിനെ കെട്ടാൻ മാത്രം എന്ത് പാപം ചെയ്തെടാ നീ....." അവളെ കസിൻ ബ്രദർ ഫാഹി നമ്മളെ നോക്കി ഇളിച്ചോണ്ട് അത് ചോദിച്ചപ്പോ,,,,, "അത് തന്നെയാ നമ്മളും ആലോചിക്കുന്നെ..... എന്ത് പാപം ചെയ്തോ എന്തോ....." എന്ന് നമ്മള് താടിക്ക് കയ്യും കൊടുത്ത് പറയുന്ന കണ്ടപ്പോ എല്ലാവന്മാരും ഹലാക്കിലെ ചിരി ആയിരുന്നു..... അവന്മാരെ നോക്കി നമ്മള് ഒന്ന് സൈറ്റടിച്ചു കാണിച്ച് വീണ്ടും നമ്മളെ പൊണ്ടാട്ടിയെ വീക്ഷിക്കാൻ തുടങ്ങി..... അപ്പൊ പെണ്ണ് ഓടി വന്നു നമ്മളെ കയ്യും പടിച്ച് വലിച്ച്,,,,, "ഇവിടെ ആരെ വായി നോക്കി നിൽക്കാ മനുഷ്യാ ഇങ്ങള്....വെറുതെ എന്നെ വട്ട് പിടിപ്പിക്കാൻ.....നടക്കിങ്ങോട്ട്....." എന്നും പറഞ്ഞു കൊച്ചു കുട്ടികളെ കൂട്ടി കൊണ്ട് പോകുന്ന പോലെ നമ്മളെ പിടിച്ച് വലിച്ച് റൂമിലേക്ക് കൊണ്ട് പോയി.... ഞാൻ അവന്മാരെ ദയനീയ ഭാവത്തോടെ ഒന്ന് നോക്കിയപ്പോ തെണ്ടികൾ ഒക്കെ നമ്മക്ക് ഓൾ ദി ബെസ്റ്റ് തന്നിട്ട് അവിടുന്ന് പൊരിഞ്ഞ ചിരിയാണ്...... നമ്മള് അതൊക്കെ കണ്ടിട്ട് ഇവളെ കൂടെ പോയി.....റൂമിൽ കയറിയതും നമ്മളെ പിടിച്ചൊരു തള്ള് ആയിരുന്നു അകത്തേക്ക്.....ഈ പിശാശിന് മെന്റൽ ആയോ പടച്ചോനെ...... നമ്മള് അവളെ നോക്കി അടിമുടി നോക്കിയപ്പോ പെണ്ണും റൂമിലേക്ക് കേറി ഡോർ ലോക്ക് ചെയ്തു..... അത് കണ്ടപ്പോ നമ്മളൊരു കള്ള ചിരിയാലെ അവളെ അടുത്തേക്ക് നീങ്ങി...... നമ്മളെ ഭാവവും ചിരിയും ഒക്കെ കണ്ടിട്ട് ബീവി നടുവിന് കയ്യും കൊടുത്ത് എന്നെ നോക്കുന്നുണ്ട്.....ഞാൻ അപ്പൊ തന്നെ അവളെ അരയിലൂടെ കയ്യിട്ട് നമ്മളെ അടുത്തേക്ക് ചേർത്തി നിർത്തി..... "ഇതിന് വേണ്ടി ആയിരുന്നോ കൊച്ചു ഗള്ളി എന്നെ അവിടുന്ന് പിടിച്ചോണ്ട് വന്നത്......" എന്ന് ചോദിച്ചു നമ്മള് പെണ്ണിന്റെ മുഖത്തേക്ക് നോക്കിയപ്പോ അവൾ,,,,, "എന്തിന് വേണ്ടി....." എന്നും ചോദിച്ച് പുരികം പൊക്കിയും താഴ്ത്തിയും കളിക്കാൻ തുടങ്ങി..... "പോ അവിടുന്ന്.....ഒന്നും അറിയാത്ത പോലെ.....എന്നാ പിന്നെ ടൈം കളയണ്ട.... വേഗം തന്നോ......" എന്നും പറഞ്ഞു നമ്മള് കണ്ണടച്ച് നിന്നപ്പോ പെണ്ണ്,,,,,, "അയ്യട ചെക്കന്റെ പൂതി കണ്ടില്ലേ.... ഒന്ന് പോയേ അവിടുന്ന്....." എന്നും പറഞ്ഞു നമ്മളെ പിടിച്ചു പിന്നിലേക്ക് തള്ളി...... "എന്താടി കോപ്പേ....." "അതല്ലേ എനിക്കും അറിയേണ്ടത്.... എന്താ കാര്യം.....ഞാൻ എന്തിന് വേണ്ടി ഇങ്ങോട്ട് കൊണ്ട് വന്നതാണെന്നാ മോൻ കരുതിയത്....." "അതുപിന്നെ......." "അധികം വിളച്ചിൽ എടുക്കാതെ വേഗം പോയി റെഡി ആയിട്ട് വാ മനുഷ്യാ..... അതിന് വേണ്ടിയാ ഇങ്ങോട്ട് പിടിച്ച പിടിയാലെ കൂട്ടി കൊണ്ട് വന്നത്..... അപ്പോഴേക്ക് ഞാൻ ഷർട്ട് അയേണ് ചെയ്ത് വെക്കാം......" "ഓഹ്....ആയിക്കോട്ടെ......ഹ്മ്മ....." എന്നും പറഞ്ഞു അവളെ നോക്കി ഒന്ന് പുച്ഛിച്ചു തള്ളി നമ്മള് ഫ്രഷ് ആവാൻ പോയി...... ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ ചെക്കന്റെ പോക്ക് കണ്ടിട്ട് നമ്മക്ക് ചിരി വന്നു പോയി....പ്യാവം.... ഹിഹിഹി.... ഞാൻ അവന്റെയും നമ്മളെയും ഡ്രെസ് എടുത്ത് അയേണ് ചെയ്യാൻ വേണ്ടി പുറത്തേക്ക് പോയി..... അവിടെ നമ്മളെ മാമീസും ഇത്താത്താസും ഒക്കെ ഉണ്ടായിരുന്നു..... അവരോടൊക്കെ കലപില ആക്കി അയേണ് ചെയ്യുമ്പോ ആണ് പെട്ടെന്ന് എല്ലാരും പാച്ചിക്കയുടെ കല്യാണ കാര്യം ചർച്ച ചെയ്യാൻ തുടങ്ങിയത്....അപ്പൊ തന്നെ നമ്മള് മാമിയെ സ്വകാര്യം ആയി അടുത്തേക്ക് വിളിച്ചു...... "എന്താ മോളെ....." "അല്ല മാമി.....ഇങ്ങള് ആരെയെങ്കിലും കണ്ട് വെച്ചിട്ട് ഉണ്ടോ കാക്കൂന് വേണ്ടി...." "മുന്നേ കണ്ട് വെച്ചതായിരുന്നു,,,,, എന്റെ നാത്തൂന്റെ മോളെ......അവൾക്ക് അതിന് സമ്മതം അല്ലാത്തത് കൊണ്ട് അതിന് ശേഷം ആരെയും കണ്ട് വെച്ചില്ല......" എന്ന് മാമി നമ്മക്ക് ഇട്ട് താങ്ങി പറഞ്ഞപ്പോ നമ്മള് നൈസായി ഒന്ന് ഇളിച്ചു കാണിച്ചു..... അപ്പൊ തന്നെ മാമി നമ്മളെ നോക്കി ചിരിച്ചു...... "നീയെന്താ ഇപ്പൊ അത് ചോദിച്ചെ...." "അല്ല....എന്റെ അറിവിൽ നല്ലൊരു കുട്ടി ഉണ്ട്.....മാമിക്കും കാക്കൂനും മാമനും ഒന്നും എതിർപ്പ് ഇല്ലേൽ,,,,,,നമ്മക്ക് അതൊന്ന് ആലോചിക്കാം....." "എന്റെ മോള് തിരഞ്ഞെടുത്തത് ആരെ ആയാലും നല്ലതാവും എന്നൊരു ഉറപ്പ് എനിക്കുണ്ട്.....അതുകൊണ്ട് നീ ധൈര്യമായി പറഞ്ഞോ ആരാണെന്ന്...." "വേറെ ആരുമല്ല.....റയാന്റെ മാമന്റെ മോള്.....ഷംന..... നമ്മുടെ വീട്ടിൽ തന്നെ നിൽക്കാറില്ലേ.... അവൾ....." "ആഹ്.....ഞാനൊന്ന് അവനോട് സംസാരിക്കട്ടെ മോളെ...നിനക്ക് അവന്റെ സ്വഭാവം ഞാൻ ആയിട്ട് പറഞ്ഞു തരേണ്ടല്ലോ....." "പാച്ചിക്കാക്കു ഇഷ്ടം ആണേൽ മതി മാമി.....അല്ലേൽ വിട്ടേക്ക്....." ❣️❣️❣️❣️❣️❣️ നമ്മള് അയേണ് ചെയ്ത് അങ്ങോട്ട് പോവുമ്പോഴേക്ക് ചെക്കൻ ഫ്രഷ് ആയി ഇറങ്ങിയിരുന്നു.....അവന്റെ ഷെർട്ട് കൊടുത്ത് നമ്മള് ഫ്രഷ് ആവാൻ കേറി..... നമ്മള് ഇറങ്ങിയപ്പോഴേക്ക് ചെക്കൻ ബട്ടൻസ് ഇടാൻ തുടങ്ങുവായിരുന്നു..... നമ്മള് തല തുവർത്തി കൊണ്ട് അവനെ നോക്കിയപ്പോ ചെക്കൻ മീശ പിരിച്ചോണ്ട് നമ്മളെ നോക്കി..... "ഇക്കാന്റെ കുട്ടി ഇങ്ങടുത്ത് വാ....." "നോട്ടം കണ്ടപ്പോഴേ തോന്നി എന്തിനോ ഉള്ള പുറപ്പാട് ആണെന്ന്....." "ഓഹോ....എന്നാൽ പിന്നെ ഡയലോഗ് അടിക്കാതെ ഇങ്ങോട്ട് വാടി പോത്തെ...." എന്ന് ചെക്കൻ പറഞ്ഞപ്പോ നമ്മള് അരിച്ചരിച്ച് അങ്ങോട്ട് പോയി..... "ഉം.....ന്താ......" "ഇക്കാക്ക് ഈ ബട്ടൻസ് ഒന്ന് ഇട്ട് തന്നെ..." എന്ന് പറഞ്ഞപ്പോ നമ്മള് ഇളിച്ചോണ്ട് ബട്ടൻസ് ഓരോന്ന് ആയി ഇട്ട് കൊടുക്കാൻ തുടങ്ങി...... അപ്പൊ ചെക്കൻ നമ്മളെ മുഖത്ത് ചിത്രം വരച്ച് കളിക്കുവാ..... "കൊഞ്ചാൻ നിൽക്കാതെ വേഗം താഴെ പോകാൻ നോക്ക് മോനെ....അപ്പോഴേക്ക് ഞാൻ റെഡി ആവട്ടെ ട്ടൊ....." നമ്മളെ ഒന്ന് പുച്ഛിച്ചു തള്ളി ചെക്കൻ മൊഞ്ചൻ ആയി ഡോറിന്റെ അങ്ങോട്ടേക്ക് പോയപ്പോ നമ്മൾ,,,, "കിളികൾ ഒത്തിരി ഉണ്ടാവും..... അധികം നോക്കി വെള്ളമിറക്കാൻ ഒന്നും നിൽക്കേണ്ട ട്ടൊ....." എന്ന് വിളിച്ചു പറഞ്ഞു...... "ഐ ഫോണ് ഉള്ളവന് എന്തിനാടി പെണ്ണേ സാംസങ്......" എന്നും പറഞ്ഞു നമ്മക്കൊരു ഫ്‌ളയിങ് കിസും തന്ന് ചെക്കൻ താഴേക്ക് പോയപ്പോ നമ്മക്ക് ചിരി വന്നു.... റെഡി ആയി പുറത്തേക്ക് ഇറങ്ങിയപ്പോ ആണ് ഷാന നമ്മളെ നേരെ വന്നത്...... അവളെ കൂടെ കലപില ആക്കി നടക്കുമ്പോ ആണ് ഫോണ് റൂമിൽ തന്നെ ആണല്ലോ എന്നൊരു ഓർമ വന്നത്...... "ഇത്തൂ....ഞാനിപ്പോ വരാം.....എന്റെ ഫോണ് റൂമിലാ.....അതെടുത്ത് വരാം...." "ആഹ്.....പെട്ടെന്ന് വന്നേക്കണം...." അവളോട് അതും പറഞ്ഞു നമ്മള് വേഗം റൂമിലേക്ക് കേറിയപ്പോ നമ്മളെ പിന്നിൽ ആരോ ഉള്ളത് പോലൊരു തോന്നൽ ഉണ്ടായി നമ്മക്ക്..... നമ്മള് ചെറുതായി ഒന്ന് പിന്നിലേക്ക് തല ചെരിച്ചു നോക്കിയപ്പോ ആരെയും കണ്ടില്ല..... പിന്നെ അത് കാര്യം ആക്കാതെ ഞാൻ ഫോണ് നോക്കിയപ്പോ സോഫയിൽ വെച്ചിട്ട് കണ്ടു.....അത് എടുത്ത് നമ്മള് പന്ന ചുമരിന്റെ നേരെ നോക്കിയപ്പോ നമ്മളെ കൂടാതെ വേറെ ആരോ കൂടി ആ റൂമിൽ ഉണ്ടെന്ന് നമ്മക്ക് വ്യക്തമായി.....കാരണം ചുമരിൽ എന്റേത് കൂടാതെ മറ്റൊരു നിഴൽ കൂടി ഉണ്ടായിരുന്നു...... ഞാൻ ഞെട്ടിത്തരിച്ചു പിന്നിലേക്ക് നോക്കിയപ്പോ അവിടെ ആരുമില്ലായിരുന്നു....... നമ്മള് പേടിച്ച് ആകെ വിയർത്തു.... അല്ലാഹ്.....ആരാണ് അത്....നമ്മള് ഇങ്ങനെ ഓരോന്ന് ചിന്തിച്ചു റൂം മുഴുവൻ കണ്ണോടിക്കുമ്പോ ആണ് നമ്മളെ കസിൻ ലാമിയ നമ്മളെ തിരക്കി അങ്ങോട്ടേക്ക് വന്നത്..... "ആഹ്....ഇജ്ജ് ഇവിടെ നിൽക്കുവാണോ ഷാലു.....അവിടെ എല്ലാരും നിന്നെയാ വെയിറ്റ് ചെയ്യുന്നേ......ഫോട്ടോ എടുക്കാൻ..." "ലാമി....അത്.....ഇവിടെ..... ഈ റൂമിൽ ആരോ ഉണ്ട്...." "അതേ....നമ്മള് ഉണ്ടല്ലോ...." "നമ്മളെ കൂടാതെ വേറെ ആരോ ഉണ്ടെന്ന്...." "ഹഹഹ....അത് കൊള്ളാം....നിനക്ക് തോന്നിയത് ആവും....നീ വന്നേ....പെട്ടെന്ന്..." "ഹ്മ്മ....നീ പൊക്കോ....ഞാൻ വരാം...." അവളെ പറഞ്ഞു വിട്ട് ഞാൻ വീണ്ടും ഒന്ന് റൂം മുഴുവൻ കണ്ണോടിച്ചു.... തോന്നൽ ഒന്നുമല്ല....ഉറപ്പാണ് എനിക്ക്.... ആരോ ഉണ്ട്......നമ്മള് അതും ആലോചിച്ച് അവിടുന്ന് പോരാൻ നിന്നതും നമ്മളെ തൊട്ട് മുന്നിലേക്ക് ഒരു ഒരു പേപ്പർ പറന്നു വന്നു......നമ്മള് അത് എടുത്ത് കയ്യിൽ പിടിച്ചതും എന്തോ ഒരു ശബ്ദം കേട്ട് പിന്നിലേക്ക് ഞെട്ടി തിരിഞ്ഞു നോക്കി..... ആ റൂമിലെ കിളി വാതിലിൽ കൂടി ഒരുത്തൻ പുറത്തേക്ക് ചാടി പോകുന്നതാണ് ഞാൻ കണ്ടത്....അത് കണ്ടതും നമ്മളൊരു വിറയലോടെ പിന്നിലേക്ക് നീങ്ങി നിന്ന് വായ പൊത്തി..... മുഖം കണ്ടില്ല.....ആരോ നമ്മക്ക് എതിരെ ഇറങ്ങിയിട്ടുണ്ടെന്ന് മനസിലായി..... പെട്ടെന്ന് ഒരു ഓർമ വന്നപ്പോ ഞാൻ ആ പേപ്പർ എടുത്ത് നോക്കി......അതിലെ വരികൾ വായിച്ചതും നമ്മളെ ഉള്ളിലെ ഭയത്തിന്റെ അളവ് വർധിച്ചു...... *എല്ലാം അവസാനിച്ചു എന്ന് കരുതിയോ,,,, അതിന് ഈ ഞാൻ കൂടി മരിക്കണം.... പേടിക്കണം നീ....പേടിച്ച് ജീവിക്കണം.... RK യ്ക്ക് എതിരെ ഇറങ്ങിയിട്ടുണ്ടേൽ അവന്റെ കുടുംബത്തോടെ നശിപ്പിച്ചിട്ടെ ഇനി എനിക്ക് മടക്കം ഉള്ളൂ..... അതിൽ ഒന്നാമത്തെ ടാർഗറ്റ് നീയാണ്,,,,, മിസിസ് റയാൻ.......സോ ബീ കെയർഫുൾ......* ഇത്രയും ആയിരുന്നു ആ പേപ്പറിൽ ഉണ്ടായിരുന്നത്...... അതും കൂടെ വായിച്ചപ്പോ നമ്മക്ക് ആകെ ടെൻഷൻ ആയി......എതിരെ നിന്ന Zaai ഇപ്പൊ നല്ലത് ആയി.....AJ ആണെങ്കിൽ മരിച്ചു.....പിന്നെ ഇതാരാ ഈ പുതിയ ശത്രു...... നമ്മള് അങ്ങനെ ഓരോന്ന് ചിന്തിച്ചു നിൽക്കുമ്പോ ആണ് പെട്ടെന്ന് നമ്മളെ കേട്ട്യോൻ കട്ട കലിപ്പിൽ അങ്ങോട്ട് കേറി വന്നത്.....അവനെ കണ്ടതും ഞാൻ കയ്യിൽ ഉള്ള പേപ്പർ ചുരുട്ടി പിടിച്ചു..... "എന്താടി പുല്ലേ നിനക്ക് ഇവിടെ പണി.....  ഇങ്ങോട്ട് വാടി......" എന്നും പറഞ്ഞു നമ്മളെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പോയപ്പോ ആ പേപ്പർ നമ്മള് കളഞ്ഞു..... 💙💙💙💙💙💙💙💙💙💙💙💙💙💙 അവളെ കാണാഞ്ഞിട്ട് എല്ലാരും കൂടെ കയർ പൊട്ടിക്കാൻ തുടങ്ങിയപ്പോ നമ്മള് അവളെ നോക്കി റൂമിലേക്ക് പോയി.... എന്തോ ഒരു പരിഭ്രമം ഉണ്ടായിരുന്നു പെണ്ണിന്റെ മുഖത്ത്..... പിന്നെ നമ്മള് അത് ചോദിക്കാൻ ഒന്നും നിന്നില്ല...... എന്നോട് പറയണം എന്നുള്ളത് ആണേൽ അവള് തന്നെ പറയും ഞാൻ ചോദിക്കാതെ.....ഫോട്ടോ എടുപ്പ് ഒക്കെ കഴിഞ്ഞപ്പോ പിന്നെ എല്ലാരും തിരക്കിൽ പെട്ടു......അപ്പോഴാ ഷാലുവിന്റെ മൂത്തയുടെ മോൻ ഷിയു നമ്മളെ അടുത്തേക്ക് ഓടി വന്നത്....... "റയൂക്കാ......" നമ്മളെ നേരെ ഒരു പേപ്പർ നീട്ടി കാണിച്ചപ്പോ നമ്മള് അവനെ എടുത്ത് മടിയിൽ ഇരുത്തി ആ പേപ്പർ വാങ്ങി.... "ഇതെന്താ ഷിയു....." "ഒരു അങ്കിൾ തന്നത....." "എഹ്....അങ്കിളോ..... എന്നിട്ട് ആ അങ്കിൾ എന്ത് പറഞ്ഞു....." "റയൂക്കാന്റെ ഫോട്ടോ കാണിച്ച് തന്ന് ഈ പേപ്പർ ഇവർക്ക് കൊടുക്കണം എന്ന് പറഞ്ഞു....." "ആഹാ....അത് കൊള്ളാലോ....എന്നിട്ട് ആ അങ്കിൾ എവിടെ....." "പോയി....." "മോന് ആ അങ്കിളിനെ അറിയോ കണ്ടാൽ...." "ടവ്വൽ കെട്ടി വെച്ചിരുന്നു....അതോണ്ട് അറിഞ്ഞൂടാ....." "ഓഹോ....എങ്കിൽ ഷിയു പൊക്കോ.... കേട്ടോ....." എന്നും പറഞ്ഞു അവനെ പറഞ്ഞയച്ച് ഞാൻ ആ പേപ്പറിലേക്ക് ഒന്ന് നോക്കി..... പിന്നെ അധികം ചിന്തിച്ച് നിൽക്കാതെ അത് തുറന്ന് നോക്കി...... *ഇനിയങ്ങോട്ട് സമാധാനത്തോടെ ജീവിക്കാം എന്നൊക്കെ കരുതി ഇരിക്കുവാ അല്ലെ RK...... നേവർ.....അതിന് ഈ ഞാൻ സമ്മതിച്ചിട്ടു വേണ്ടേ.....നീ ചെയ്ത ഓരോന്നിനും എണ്ണിയെണ്ണി നിന്നെ കൊണ്ട് കണക്ക് പറയിപ്പിക്കും ഞാൻ...... കുടുംബത്തോടെ കത്തിക്കും......* ഇതായിരിന്നു അതിൽ ഉണ്ടായിരുന്നത്.... "ഹൗ ഡേർ ഇഡിയറ്റ്......ആരാണെങ്കിലും മുന്നിലേക്ക് വാടാ.....അല്ലാതെ ആണത്വം ഇല്ലാത്ത പോലെ പിന്നിൽ നിന്ന് വെല്ലുവിളി നടത്തരുത്.....അത് ആണ്കുട്ടികൾക്ക് ചേർന്ന പണിയല്ല......" എന്ന് നമ്മള് ദേഷ്യത്തോടെ അവിടുന്ന് അലറിയതും നമ്മളെ ഫോണിലേക്ക് ഒരു മെസേജ് വന്നു..... "ഹഹഹ.....ആവേശം കൊള്ളാം RK.... ബട്ട്....മുന്നിൽ വരാൻ സമയം ആയില്ല.... വരും.....വന്നിരിക്കും......ആദ്യം പോകുന്നത് നിന്റെ ഭാര്യയുടെ അടുത്തേക്ക് ആയിരിക്കും.... അതിന് ശേഷം നിന്റെ പെങ്ങൾ....അങ്ങനെ ഓരോ ആൾ..... " ആ മെസേജ് വായിച്ചതും നമ്മക്ക് അടിമുടി തരിച്ച് കയറി..... "RK യോട് കളിക്കാൻ ഇറങ്ങുമ്പോൾ സൂക്ഷിച്ചു ഇറങ്ങിയാൽ മതി.... അല്ലേൽ തല പോകും......എന്തായാലും നീ കളി തുടങ്ങിയ സ്ഥിതിക്ക് ഞാനും തുടങ്ങാം.... ആരാണെന്ന് ഒന്നും അറിയില്ലെങ്കിൽ കൂടിയും,,,,,നിനക്ക് എതിരെ ഞാൻ ഉണ്ടാവും......എന്നെ മറികടന്ന് എന്റെ കുടുംബം തൊടാൻ നിനക്ക് കഴിയും എങ്കിൽ പോയി തൊട്ട് നോക്ക്....." അതും പറഞ്ഞു നമ്മള് അവിടുന്ന് അകത്തേക്ക് നടന്നു..... ആരാണെന്നൊരു ആശങ്ക നമ്മക്ക് ഉണ്ട്.... കാരണം Aj യും Zaai യും ആയിരുന്നു എന്റെ ശത്രുക്കൾ.....ഇപ്പൊ അവര് ആ സ്ഥാനത്ത് നിന്ന് പോയി....അപ്പൊ പിന്നെ ഇതാരാ...... "ആരായിരിക്കും....." എന്ന് നമ്മള് സ്വയം ചോദിച്ച് അവിടുന്ന് ചിന്തിച്ചതും,,,,, "ഞാൻ തന്നെ......" എന്ന് പിന്നിൽ നിന്നൊരു ശബ്ദം കേട്ട് നമ്മള് ഞെട്ടി തിരിഞ്ഞു നോക്കി..... "നീ.....നീയാണോ......!!!....." ________________________________________ തുടരും (നെക്സ്റ്റ് പാർട്ട് ഇൻ ഷാ അല്ലാഹ് വെള്ളിയാഴ്ച രാത്രി.....) SAHALA SACHU
#

📙 നോവൽ

📙 നോവൽ - ചൂടൻ കാന്താരിമ Sahala Sachu VAGE ILE E EDITOR IMAGE EDSOR വ sandro - ShareChat
61.4k കണ്ടവര്‍
5 ദിവസം
#

📙 നോവൽ

💞 *ചൂടന്റെ കാന്താരി...* 2️⃣💞 PART--66 ______________________________ "റിനു....ഷാലു എവിടെ....." "എഹ്...നമ്മുടെ കൂടെ ഉണ്ടായിരുന്നല്ലോ... എവിടെ പോയി....." സാരീ സെക്ഷനിലേക്ക് പോവുമ്പോ ഒന്നിച്ച് ഉണ്ടായിരുന്ന പെണ്ണ് ആണ്....ഇപ്പൊ പൊടി പോലും കാണുന്നില്ല.....ഇനി ആരുടെയെങ്കിലും പിന്നാലെ പോയി കാണുമോ...... എന്റെ കേട്ട്യോൾ ആണ്.....ചിലപ്പോ അതും ചെയ്യും.....നമ്മള് ഇങ്ങനെ അവളെയും തപ്പി നടക്കുമ്പോ ആണ് ഒരു സൈഡിൽ ആയിട്ട് അവൾ നിൽക്കുന്നത് കണ്ടേ..... അവൾക്ക് അഭിമുഖം ആയി ഒരുത്തൻ ഉണ്ട്......അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുവാണ്..... ഇതാരാപ്പ.....നമ്മള് അവന്റെ പിന്നിൽ ആയത് കൊണ്ട് മുഖം കാണാൻ പറ്റുന്നില്ല...... നമ്മള് കുറച്ചൂടെ മുന്നോട്ട് നടന്നപ്പോ ഷാലുവിന്റെ പിന്നിലെ മിററിലൂടെ അവന്റെ മുഖം വ്യക്തമായി കണ്ടു...... Zaai..... ഇവനെന്താ ഇവിടെ.....ഞാൻ സംശയത്തോടെ അവരെ അടുത്തേക്ക് നടന്നു......ഷാലു ഒരുമാതിരി കിളി പോയ നിൽപ്പിൽ അവനെ നോക്കുന്നുണ്ട്..... ഞാൻ അവന്റെ ഷോള്ഡറിൽ കൈ വെച്ചപ്പോ പെട്ടെന്ന് അവൻ മിററിലൂടെ എന്നെ നോക്കി ഒന്ന് ചിരിച്ചു.... ശേഷം നമ്മളെ നേരെ തിരിഞ്ഞു..... "ഞാൻ നേരത്തെ കണ്ടു നിന്നെ..... അടുത്തേക്ക് എത്തിക്കോട്ടെ എന്ന് കരുതിയാണ് ഒന്നും മിണ്ടാതെ നിന്നെ...." അതും പറഞ്ഞു പെട്ടെന്ന് അവൻ നമ്മളെ ഹഗ് ചെയ്തു....ഞാൻ ഷാലുവിനെ നോക്കിയപ്പോ അവൾ നല്ല സന്തോഷത്തോടെ നിൽക്കുന്നുണ്ട്...... "റയാൻ.....സോറി.....ഇത്ര നാളും നിങ്ങളോട് ചെയ്ത തെറ്റിന് ഒന്നും ക്ഷമ ചോദിക്കാൻ ഉള്ള അർഹത പോലും എനിക്കില്ല....പക്ഷെ,,,,,എന്നോട് നിങ്ങൾ ക്ഷമിക്കണം......ഇപ്പൊ ഞാൻ മനസിലാക്കുന്നുണ്ട് അതൊക്കെ എത്ര വലിയ തെറ്റ് ആയിരുന്നു എന്ന്....." നമ്മളെ കൈ പിടിച്ച് zaai പറയുന്ന കേട്ടപ്പോ ഞാൻ മനസ്സറിഞ്ഞു അവനെ നോക്കി പുഞ്ചിരിച്ചു...... "ചെയ്ത തെറ്റുകൾ മനസിലാക്കി പശ്ചാത്തപിക്കുമ്പോൾ ആണ് നമ്മൾ ഓരോരുത്തരും നല്ലൊരു മനസിന് ഉടമ ആവുന്നത്......Zaai.....ഇപ്പൊ എനിക്ക് എത്രമാത്രം സന്തോഷം ഉണ്ടെന്ന് പറഞ്ഞറിയിക്കാൻ വയ്യ..... ഒത്തിരി ആഗ്രഹിച്ചതാണ് ഞാൻ ഇങ്ങനൊരു Zaai യെ കാണാൻ.... പക്ഷെ നടക്കുമെന്ന് കരുതിയില്ല....." "ഫെബി....അവൾ കാരണമാ റയൂ ഞാൻ ഇങ്ങനെ മാറിയത്....." "എന്താ വിളിച്ചേ....." "റയൂ എന്ന്..... എന്താടാ....ഇഷ്ടായില്ലേ നിനക്ക്...." "ഇഷ്ടായി.....അതുകൊണ്ടല്ലേ ചോദിച്ചത്... അല്ല,,,,എന്നിട്ട് ഫെബി എന്ത് പറയുന്നു.... നിങ്ങള് തമ്മിൽ ഉള്ള കല്യാണം എപ്പോഴാ...." "സ്നേഹിച്ച് വരുമ്പോഴേക്കും കയ്യീന്ന് പോയെടാ അവൾ....." "മനസിലായില്ല....." "എന്നെ ചങ്ക് പറിച്ച് സ്നേഹിച്ച പെണ്ണാണ്... എന്നിട്ടും ഞാൻ അവൾക്ക് പുല്ല് വില നൽകിയില്ല.....പക്ഷെ ഇന്ന് ഞാൻ അറിയുന്നുണ്ട് അവളെ വില..... അപ്പോഴേക്കും ഒത്തിരി വൈകിപ്പോയി ടാ.. ഫറുവിന്റെയും അവളെയും കല്യാണം നടത്താൻ തീരുമാനിച്ചു വീട്ടീന്ന് എല്ലാരും... അവളുടെ സന്തോഷം ഇനിയും ഞാൻ കാരണം നഷ്ടപ്പെടേണ്ട എന്ന് കരുതി ഞാനൊന്നും എതിർത്ത് പറഞ്ഞതും ഇല്ല.... ഇപ്പൊ കല്യാണ പർച്ചേഴ്‌സിന് വന്നതാണ്....അപ്പോഴാ ഷാലുവിനെ കണ്ടേ....." 💙💙💙💙💙💙💙💙💙💙💙💙💙💙 ഞാൻ അതും പറഞ്ഞു ഒന്ന് നെടുവീർപ്പിട്ടപ്പോ റയൂ എന്റെ മുഖത്ത് സംശയത്തോടെ നോക്കി....നമ്മള് എന്തേ എന്ന് പുരികം പൊക്കി ചോദിച്ചപ്പോ,,,,, "നിനക്ക് പറഞ്ഞൂടെ ഇഷ്ടം....അവൾക്ക് സമ്മതം ആണോ ഈ വിവാഹത്തിന്...." "ഇനി പറയാൻ വയ്യെടാ.... ഉമ്മയും ഉപ്പയും തീരുമാനിച്ചു കഴിഞ്ഞു....ഫെബിക്ക് ഇഷ്ടമാണോ എന്നൊന്നും എനിക്ക് അറിയില്ല.....പടച്ചോൻ എനിക്ക് പണി തരുവാണ്......അല്ലേലും ഞാൻ അനുഭവിച്ച് തന്നെ തീർക്കണം...." അത് പറഞ്ഞതും നമ്മളെ കണ്ണ് നിറഞ്ഞു... അത് കണ്ടപ്പോ റയൂ എന്നെ ചേർത്ത് പിടിച്ചു......ഒക്കെ ശരിയാവും എന്ന രീതിയിൽ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു..... 💙💙💙💙💙💙💙💙💙💙💙💙💙💙 zaai ആണ് നമ്മളെ പിടിച്ചോണ്ട് വന്ന ആൾ എന്ന് മനസിലായപ്പോ നമ്മളെ നെഞ്ചിലൂടെ ഒരു കൊള്ളിയാൻ മിന്നി.... സത്യം പറഞ്ഞാൽ ഞാൻ വിറച്ച് ഒരു വക ആയിപ്പോയി..... പക്ഷെ പിന്നീടുള്ള ഓരോ വാക്കിലൂടെയും അവൻ എന്നെ ഞെട്ടിക്കുകയായിരുന്നു.... മുന്നേ ഞാൻ എങ്ങനെ ആയിരുന്നോ Zaai യെ കണ്ടത്,,,,,,ആ രീതിയിൽ തന്നെ അവൻ എന്നെ കൊണ്ടെത്തിച്ചു..... ചെയ്ത് പോയ ഓരോ തെറ്റിനും അവൻ എണ്ണിയെണ്ണി മാപ്പ് പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് നമ്മളെ കണ്ണൊക്കെ നിറഞ്ഞു പോയി.....അന്ന് എനിക്ക് മെസേജ് അയച്ചത് ഒരു സോറി പറയാൻ വേണ്ടിയായിരുന്നു എന്നവൻ പറഞ്ഞപ്പോ ആണ് അങ്ങനൊരു മെസേജിനെ കുറിച്ച് നമ്മക്ക് ഓർമ വന്നത്...... അപ്പോഴാണ് നമ്മളെ കേട്ട്യോൻ വന്നത്.... അവനോടും Zaai നല്ല രീതിയിൽ സംസാരിക്കുന്ന കണ്ടപ്പോ നമ്മക്ക് ശരിക്കും നല്ല ഹാപ്പിയായി..... സ്നേഹിക്കുന്ന പെണ്ണിനെ അവന്റെ ചങ്ക് കെട്ടാൻ പോകുന്ന അവസ്ഥ പറഞ്ഞു കേട്ടപ്പോ നമ്മക്ക് പാവം തോന്നി..... എന്നെയും റയാനേയും കാണാത്തത് കൊണ്ട് ആച്ചിയും റെബിയും ഞങ്ങളെ തിരക്കി വന്നു......അവരെ കണ്ടപ്പോ Zaai യോട് റ്റാറ്റാ പറഞ്ഞു ഞങ്ങള് സാരീ സെക്ഷനിലേക്ക് പോയി.... നമ്മളെ കേട്ട്യോന്റെ നിർബന്ധം ആണ് സാരീ തന്നെ ഉടുക്കണം എന്ന്..... സാരി എടുത്തിട്ട് വേണം തലേന്നേക്ക് വേണ്ട ഡ്രെസ് സെലെക്റ്റ് ചെയ്യാൻ...... ചെക്കന്മാരെ ഡ്രെസ് ഒക്കെ അവർ നേരത്തെ എടുത്തു....ഇനി ലേഡീസിന്റെ ഊഴമാണ്....ഹിഹിഹി.... "ദേ ഇത് നോക്കിക്കേ ബാബി....." റിനു ഒരു പർപ്പിൾ കളർ സാരീ നമ്മക്ക് നേരെ എടുത്ത് നീട്ടി.....ഐവാഹ്ഹ്.... പർപ്പിൾ കളറിൽ ഗോൾഡൻ സ്റ്റോണ്.... പൊളിച്ച്...... നമ്മള് അത് വാങ്ങി മിററിന്റെ മുന്നിൽ പോയി നിന്ന് ജസ്റ്റ് ഒന്ന് വെച്ച് നോക്കി.... അപ്പോഴേക്ക് ദോണ്ടേ പിന്നിൽ നിന്ന് ഒരുത്തൻ വേണ്ട എന്ന രീതിയിൽ തലയാട്ടി കാണിക്കുന്നു.... "ഇത് വേണ്ട റിനു....." നമ്മള് അത് അവിടെ തന്നെ വെച്ച് വേറൊന്ന് നോക്കി.....ഓരോന്ന് എടുക്കുമ്പോഴും ഈ ചെക്കൻ വന്ന് വേണ്ട വേണ്ട പറയും.....അവസാനം കലിപ്പ് കേറി നമ്മളെ അവന്റെ മോന്ത നോക്കി കൊഞ്ഞനം കുത്തി കാണിച്ചു...... അത് കണ്ടപ്പോ പൊട്ടി ചിരിച്ചോണ്ട് ഒരു സാരീ എടുത്ത് നമ്മളെ നേരെ വന്ന് എന്നെ മിററിന്റെ മുന്നിൽ പിടിച്ച് നിർത്തി അവൻ തന്നെ നമ്മക്ക് അത് വെച്ച് തന്നു..... മെറൂണ് കളറിൽ സിൽവറും ഗോള്ഡനും കളർ സ്റ്റോണ് മിക്സഡ് ആയിട്ട്.....😍....പടച്ചോനെ.... എജ്ജാതി സെലക്ഷൻ ആണ് ഈ പഹയന്..... ഉഫ്ഫ്..... പൊളിച്ച്.. "എപ്പടി......" നമ്മളെ നോക്കി സൈറ്റടിച്ചു കാണിച്ച് ചെക്കൻ ചോദിച്ചപ്പോ നമ്മള് സൂപ്പർ ആയിക്കുന്നു എന്ന് പറഞ്ഞു.....ചെക്കന്റെ സെലക്ഷൻ എല്ലാവർക്കും ഇഷ്ടായി..... നമ്മക്കും ഉമ്മാക്കും അമ്മായിക്കും അവിടുന്ന് സാരീ എടുത്ത് സിനുവിനും ഷംനയ്ക്കും വേണ്ട ഗൗണ് എടുക്കാൻ പോയി......അവളുമാർക്ക് രണ്ടിനും ആണേൽ ഒന്നും ഇഷ്ടാവുന്നില്ല..... അവസാനം റയാൻ രണ്ടിനെയും നോക്കി കണ്ണുരുട്ടി കാണിച്ചപ്പോ ഇളിച്ചോണ്ട് ഒരുപോലുള്ള ഗൗണ് സെലെക്റ്റ് ചെയ്തു....അക്കൂട്ടത്തിൽ തലേന്ന് ഇടാൻ വേണ്ടി ഞങ്ങൾ ഒക്കെ ഒരുപോലുള്ള സൽവാറും എടുത്തു..... ഒക്കെ കഴിഞ്ഞപ്പോ ബില്ലിങ് സെക്ഷനിലേക്ക് പോയി....അവിടെ Zaai യും ഫറുവും ഉണ്ടായിരുന്നു..... അവന്റെ ഉപ്പയും ഉമ്മയും ഫെബിനയും ഒരു സ്ഥലത്ത് ഇരിക്കുന്നുണ്ട്....നമ്മളെ കണ്ടതും ഫെബി ഞങ്ങളെ നേരെ വന്നു..... "RK സേറിന്റെ വൈഫ് അല്ലെ....." "അതേ....." "ഞാൻ ഫെബിനാ....." "Zaai ടെ മുറപ്പെണ്ണ് അല്ലെ....അറിയാം.... മാരേജ് പർച്ചേഴ്‌സ് ആണല്ലേ...." "ആഹ്....എങ്ങനെ മനസിലായി...." "Zaai പറഞ്ഞു....." "നിങ്ങൾ തമ്മിൽ സംസാരിച്ചോ....?...." "ആഹ് സംസാരിച്ചു.....സ്നേഹിച്ച പെണ്ണ് കൈവിട്ട് പോവുന്ന സങ്കടവും പറഞ്ഞു...." ഞാൻ അത് പറഞ്ഞതും അവളുടെ കണ്ണിൽ ഒരു തിളക്കം വന്നു..... ഞങ്ങൾ അവിടുന്ന് സംസാരിക്കുമ്പോ Zaai ബിൽ പേ ചെയ്ത് ഞങ്ങളെ അടുത്തേക്ക് വന്നു.....പിന്നെ എല്ലാരോടും യാത്ര പറഞ്ഞ് അവര് പോയി...... 💙💙💙💙💙💙💙💙💙💙💙💙💙💙 💙💙💙💙💙💙💙💙💙💙💙💙💙💙🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙 അതേയ് മക്കളെ....നമ്മളെ ഷെബിക്കാക്കൂന്റെയും എന്റെ ഐഷു പെണ്ണിന്റെയും മാരേജ് ആണ് ഇന്നും നാളെയും.....നെക്സ്റ്റ് വീക്ക് ആണ് നമ്മളെ റിനുവിന്റെ മാരേജ്.....അത് കഴിഞ്ഞിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ട് ഫറുവിന്റെയും ഫെബിയുടെയും മാരേജ്.....ശെടാ....നമ്മള് പൊളിക്കും.....😜😜..... "എടി പെണ്ണേ ഷാലു പെണ്ണേ....ഒന്ന് വേഗം വാടി പെണ്ണേ....നിന്നെ വെയ്റ്റി നിന്നാലോ,,,,ടൈം അങ്ങു പോകും മോളെ...." ദേ തുടങ്ങി..... എവിടുന്ന് കിട്ടുന്നു ഇതിന് ഇതൊക്കെ..... "യാ അല്ലാഹ്....എവിടുന്ന് വരുന്നു ചെക്കാ ഇതൊക്കെ.....ഹൗ....സമ്മതിക്കണം കേട്ടോ...." "ഡയലോഗ് അടിച്ച് നിൽക്കാതെ ഒന്ന് വാടി പിശാശ്ശേ.....മനുഷ്യന്റെ ക്ഷമ ദയവ് ചെയ്ത് പരീക്ഷിക്കരുത്......" "ദേ റയാനെ.....എന്റെ കാക്കൂന്റെ കല്യാണം....എന്റെ ഫ്രണ്ടിന്റെ കല്യാണം.... ഇതൊക്കെ നമ്മക്ക് നല്ല ബോധ്യം ഉണ്ട്.... കേട്ടല്ലോ....ടൈം ആവുന്നതെ ഉള്ളൂ.... നീ ഇങ്ങനെ തിരക്ക് കൂട്ടല്ലേ....." "എടി കോപ്പത്തിയെ.....തലക്ക് വെളിവ്‌ ഇല്ലാത്ത നിന്നോട് ഒക്കെ സംസാരിച്ച് നിൽക്കുന്ന എന്നെ പറഞ്ഞാൽ മതിയല്ലോ.....കാക്കൂന്റെ കല്യാണത്തിന് ഒരാഴ്ച മുന്നേ അവിടെ പോയി നിൽക്കേണ്ട മൊതൽ ആണ്....." "ഹിഹിഹി....അതുപിന്നെ എന്റെ ചെക്കനെ മിസ് ചെയ്യുന്നത് കൊണ്ടല്ലേ....." "അയ്യട....ചുമ്മാ ഡയലോഗ് അടിക്കാതെ വാടി പുല്ലേ.....അവിടെ എല്ലാവരും നിന്നെയും വെയിറ്റ് ചെയ്താ നിൽപ്പ്.... അവളെ അടുപ്പിലെ മിസ്സിങ്ങും ഡയലോഗും...." 'അല്ലേലും ഈ കടുവയോട് ഒക്കെ പറയുന്ന എന്നെ വല്ല കിണറ്റലും കൊണ്ടിടണം.....' "വല്ലതും പറഞ്ഞോ ഭാര്യേ....." "ഇത്ര നല്ല ഭർത്താവിനെ കിട്ടാൻ  എന്ത് പുണ്യമാ ചെയ്തേ എന്ന് ഞാൻ പടച്ചോനോട് ചോദിക്കുവായിരുന്നു..... കേട്ട്യോൻ അങ്ങു നടക്ക്.....ഞാൻ വന്നു...." നമ്മളെ നോക്കി ഒന്നമർത്തി മൂളി കൊണ്ട് ചെക്കൻ താഴേക്ക് പോയി.....നമ്മളും പിന്നാലെ പോയി..... "ആഹാ വന്നോ സുന്ദരി....എന്തൊരു ഒരുക്കമാ ഇത്....." "നമ്മളെ കാക്കൂന്റെ കല്യാണം അല്ലെ സിനു....ഒട്ടും കുറക്കാൻ പാടില്ലല്ലോ...." "ആഹ്....അത് ശരിയാ....." ഞാനും സിനുവും കലപില ആക്കുന്നത് നോക്കി ഒരുത്തൻ അവിടുന്ന് ഇളിക്കുന്നുണ്ട്.....വേറാരുമല്ല....നമ്മളെ ആച്ചി...... അത് കണ്ടപ്പോ നമ്മള് ഒന്ന് ആക്കി ചുമച്ച് കൊണ്ട് സിനുവിന്റെ ഷോള്ഡറിൽ നമ്മളെ ഷോള്ഡര് കൊണ്ട് ഒന്ന് തട്ടി...... "കുറുക്കന്റെ കണ്ണ് കോഴി കൂട്ടിൽ തന്നെ...." നമ്മള് അത് പറഞ്ഞപ്പോ രണ്ടും ചമ്മി ഒരു വകയായി.....നമ്മളെ ഡയലോഗ് കേട്ടിട്ട് എല്ലാരും അവരെ കളിയാക്കി ചിരിച്ചു എല്ലാരോടും റ്റാറ്റാ പറഞ്ഞു ഞങ്ങൾ വണ്ടിയിൽ കയറി......ഇവരൊക്കെ നാളെയെ വരൂ..... നമ്മളെ ആച്ചിക്ക് സിനുവിനോട് മുടിഞ്ഞ പ്രേമം ആണെന്ന് മനസിലായപ്പോ ഞാനും റയാനും കൂടി മുൻ കൈ എടുത്തിട്ട് സിനുവിനെ കൊണ്ട് സമ്മതിപ്പിച്ചു.... ഇപ്പൊ സിനു ആകെ മാറിപ്പോയി.... പക്കാ മോഡേണ് ആയി നടന്ന പെണ്ണ് ആണ്.... ഇപ്പൊ തനി നാടൻ ലുക്ക്.....ആച്ചിക്ക് മോഡേണ് ആയി നടക്കുന്നതിനോടും പുട്ടി അടിക്കുന്നതിനോടും ഒന്നും ഇഷ്ടം ഇല്ലെന്ന് മനസിലാക്കി അവൾ തന്നെ മാറ്റിയതാണ് അവളെ സ്റ്റൈൽ...... ഇനിയിപ്പോ ഷംനയുടെ കാര്യത്തിൽ ഒരു തീരുമാനം ആക്കണം....അതും കൂടി നടത്താൻ ഉള്ള ഉദ്ദേശത്തിൽ ആണ് ഇപ്പൊ നമ്മളെ പോക്ക്.....ഒക്കെ വഴിയേ കണ്ടറിയാം........ അവിടെ എത്തിയപ്പോ ഞങ്ങളെ കാത്ത് പുറത്ത് തന്നെ എല്ലാരും ഉണ്ടായിരുന്നു.... നമ്മളെ കണ്ടപ്പോ ഷാന ഓടി വന്ന് നമ്മളെ കവിൾ പിടിച്ച് നുള്ളി ഒരുവക ആക്കി.... ഈ കുരിപ്പ്..... "എന്താടി തെണ്ടി ഇത്തൂ....." "ദേ ഒരൊറ്റ ഇടിയങ്ങ് തന്നാൽ ഉണ്ടല്ലോ ഷാലു.....ഇപ്പോഴാണോടി നിനക്ക് ഇങ്ങോട്ട് വരാൻ തോന്നിയെ....." "വെരി ബിസി ഗേൾ മോൾ.....😝..." നമ്മള് അതും പറഞ്ഞു ഒന്നിളിച്ചു കാണിച്ചപ്പോ പെണ്ണ് നമ്മളെ തലക്ക് ഒരു കൊട്ട് തന്നു.....അവളെ കൈ നുള്ളി പറിച്ച് ഒരു വകയാക്കി നമ്മള് ബാക്കി എല്ലാരേയും നോക്കി...... ഹൈവാഹ്ഹ്.....പാച്ചിക്കയും ഷെബിക്കയും നമ്മളെ ലുക്കുന്നുണ്ട് വിത്ത് കട്ട കലിപ്പ്..... അജൂക്ക ആണേൽ അവിടുന്ന് ആരോടോ കലപില ആക്കുവാണ്...... ഇക്കാക്കമാരെ രണ്ടിനെയും നോക്കി ഒന്ന് ഇളിച്ചു കാണിച്ച് നമ്മള് അവരെ അടുത്തേക്ക് പോയപ്പോ ഷെബീക്ക നമ്മളെ ചെവി പിടിച്ച് തിരിച്ചു പൊന്നാക്കി....ഹൗ....എജ്ജാതി വേദന ആണെന്ന് അറിയോ..... "ഊ..... കാക്കൂ.... വിട്....പ്ലീസ്....." നമ്മള് വേദന കൊണ്ട് അവിടുന്ന് ഡിസ്കോ ഡാൻസ് കളിക്കുമ്പോ ആണ് നമ്മളെ കെട്ട്യോൻ നമ്മളെ നേരെ വന്നത്.... "എന്താ റയൂ.....നിന്റെ കേട്ട്യോൾക്ക് ഇപ്പോഴാണോ നേരം വെളുത്തത്....." അതും ചോദിച്ച് കാക്കൂ നമ്മളെ ചെവിയിൽ നിന്ന് പിടി വിട്ടു...... "ഞാനെന്ത് ചെയ്യാനാ ഷെബി....ഒരാഴ്ച മുന്നേ ഞാൻ പറഞ്ഞതാണ് പൊയ്ക്കോ എന്ന്.... ബട്ട് കേൾക്കണ്ടേ....." "യാ അല്ലാഹ്....എന്തൊരു നുണയാ ഈ പറയുന്നേ......ദേ കാക്കൂ.....രണ്ടാഴ്ച ആയി ഞാൻ ചോദിക്കുന്നു നമ്മള് പോയിക്കോട്ടെ എന്ന്...... ഈ കാലമാടൻ വിടാഞ്ഞിട്ടാണ്..." എന്ന് പറഞ്ഞു നമ്മള് മൂക്ക് ചീറ്റിയപ്പോ റയാൻ അതൊക്കെ എപ്പൊ എന്ന രീതിയിൽ അന്തം വിട്ട് നമ്മളെ നോക്കി..... "ഹാ.....ഇനി എന്റെ തലമണ്ടക്ക് ഇട്ടോ എല്ലാം.....കോപ്പേ..... ഇവളെ ഒക്കെ സഹിക്കുന്ന നമ്മളെ പറഞ്ഞാൽ മതിയല്ലോ......" നമ്മള് പറയുന്നത് കേട്ടപ്പോ പാച്ചിയും ഷെബിയും ചിരിച്ചു..... അജൂ നമ്മളെ കണ്ടപ്പോ വേഗം വന്ന് കെട്ടിപ്പിടിച്ചു.... ഷാലൂനെ ഓരോന്ന് പറഞ്ഞു വട്ട് പിടിപ്പിച്ചു....... "ദേ പാച്ചിക്ക.....ഈ കിളവന്റെ കല്യാണം വരേ ആയി.....ഇനിയിപ്പോ എന്നാ നിങ്ങൾ...." "പെങ്ങൾക്ക് ഒന്നും ഒരു സ്നേഹം ഇല്ല.... ഇക്കമാർക്ക് വേണ്ട പെണ്ണിനെ നീയൊക്കെ അല്ലെടി കണ്ട് പിടിക്കെണ്ടത്‌...." "കണ്ട് പിടിച്ചു കഴിഞ്ഞല്ലോ...." നമ്മള് പറഞ്ഞത് കേട്ടപ്പോ എല്ലാരും നമ്മളെ സൂക്ഷിച്ചു നോക്കി..... "ഷാന വാ....എനിക്ക് എല്ലാരേയും കാണാൻ കൊറേ പൂതി ഉണ്ട്....." എന്നും പറഞ്ഞു അവളെയും കൂട്ടി നമ്മള് മെല്ലെ അകത്തേക്ക് മുങ്ങി.....സമയം ആവുമ്പോ പറയാം ആരാണെന്ന്.... അകത്തേക്ക് കേറിയപ്പോ തന്നെ കസിൻസ് ഒക്കെ കൂടി നമ്മളെ അങ്ങു പൊതിഞ്ഞു....അവരോട് ഒക്കെ കുശലം പറഞ്ഞ് ഇരിക്കുമ്പോ ആണ് ദൂരേന്ന് ഒരുത്തൻ നമ്മളെ നോക്കി പുരികം പൊക്കിയും താഴ്ത്തിയും കളിക്കുന്നത് കണ്ടത്....... "ആഷീ.........ചെക്കാ.....ഞാൻ ദേ വന്നു...." ആഷിയെ കണ്ടപ്പോ സ്ഥലകാല ബോധം ഒന്നും ഇല്ലാതെ നമ്മള് അലറി വിളിച്ച് അങ്ങോട്ടേക്ക് ഓടി.....നമ്മളെ വരവ് കണ്ടപ്പോ ചെക്കൻ തലയിൽ കൈ വെച്ച് നിന്ന് നമ്മളെ നോക്കി..... "എന്തുവാടി നിനക്ക്....പ്രാന്ത് ആയോ...." "എത്ര നാൾ ആയി നിന്നെ കണ്ടിട്ട്.... ശോ...." "നീ ഒന്ന് ചുറ്റും നോക്കിക്കേ...." അവൻ പറഞ്ഞത് കേട്ടപ്പോ നമ്മള്  ജസ്റ്റ് ഒന്ന് കണ്ണോടിച്ചു.....അപ്പൊ ദോണ്ടേ എല്ലാരും നമ്മളെ തന്നെ ലുക്കുന്നുണ്ട്.... ഒരുമാതിരി അന്യഗ്രഹ ജീവിയെ നോക്കുന്ന പോലെ......മാമാസ്,,,,അമ്മായീസ്,,,,, ഇത്താത്താസ്......ഓഹ് മൈ ഗോഡ്..... എല്ലാരേയും നോക്കി ഒരു പുളിങ്ങ തിന്ന ഇളി പാസാക്കി ആഷിയെ കൂട്ടി നമ്മള് ഒരു സൈഡിലേക്ക് പോയി....എന്തൊക്കെ പറയാൻ ഉണ്ടെന്ന് അറിയോ ചെക്കനോട്....ഹുയീ...... 💙💙💙💙💙💙💙💙💙💙💙💙💙💙 "ഇല്ല അർജുൻ..... ഇനി അവർക്ക് എതിരെ ഞാനില്ല..." "ഓഹോ.....അപ്പോഴേക്ക് നിന്റെ മനം മാറിയോ Zaai....നീ ഇല്ലെങ്കിലും എനിക്ക് പുല്ലാണ്..... റയാൻ കാസിമിന്റെ പതനം കാണാൻ ഞാൻ തീരുമാനിച്ചു കഴിഞ്ഞെങ്കിൽ കണ്ടിട്ടേ എനിക്ക് ഇനി വിശ്രമം ഉള്ളൂ....." "ഇല്ല അർജുൻ.....ഇനി അവർക്ക് എതിരെ നിന്റെ ചെറുവിരൽ പോലും അനങ്ങില്ല.... അതിന് ഞാൻ സമ്മതിക്കില്ല......" "അതിന് നിന്റെ സമ്മതം ആർക്ക് വേണം.." ദേഷ്യത്തോടെ അതും പറഞ്ഞു അർജുൻ കാറിൽ കയറി പോയി.....ഒന്ന് നെടുവീർപ്പിട്ടു കൊണ്ട് ഞാൻ എന്റെ കാറിന്റെ ഡോർ തുറന്നതും വലിയൊരു ശബ്ദം കേട്ട് ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി........ അവിടെ കണ്ട കാഴ്ച,,,,,,,അർജുന്റെ കാർ ഒരു ലോറിയും ആയി കൂട്ടി ഇടിച്ച് തകർന്ന് തരിപ്പണം ആയിരിക്കുന്നു....ആ ശബ്ദം ആണ് കേട്ടത്......എല്ലാരും ഓടിക്കൂടി.... നമ്മളും പെട്ടെന്ന് തന്നെ അങ്ങോട്ടേക്ക് പോയി.....ആ കാറിന്റെ അവസ്ഥ...ഉഫ്.... ചതഞ്ഞിരുന്നു.....കാർ അങ്ങനെ ആയ സ്ഥിതിക്ക് അതിന് അകത്തുള്ള അവന്റെ കാര്യത്തിലും പ്രതീക്ഷ വേണ്ട.....ഞാൻ അപ്പൊ തന്നെ അവിടുന്ന് തിരിഞ്ഞു നടന്ന് വണ്ടിയിൽ കേറി ഒരു ദീർഘ നിശ്വാസം വിട്ടു..... എല്ലാം പടച്ചവന്റെ തീരുമാനം ആണ് അർജുൻ.....അതിനെ തടുക്കാൻ ആരെ കൊണ്ടും കഴിയില്ല.....അതും മനസിൽ ചിന്തിച്ച് ഞാൻ അവിടുന്ന് വിട്ടു..... 💙💙💙💙💙💙💙💙💙💙💙💙💙💙 "റയാൻ......റയാൻ.....എവിടെ ഈ ചെക്കൻ......" നമ്മള് എല്ലാരോടും ഇരുന്ന് സൊറ പറയുമ്പോ ആണ് നമ്മളെ ബീവി അലറി വിളിച്ചോണ്ട് വന്നത്..... ഉച്ച ആയതെ ഉള്ളൂ.....ഇന്ന് റിലേറ്റീവ്സ് മാത്രേ ഉള്ളൂ... നാളെയാണ് അടിപൊളി ഫങ്ഷൻ......അവളെ കസിൻസ് ബ്രോസ് കംപ്ലീറ്റ് ഉണ്ട് നമ്മളെ കൂടെ....അപ്പോഴാണ് പെണ്ണ് ഇങ്ങനെ..... "എന്താടി......" നമ്മള് അവളെ നോക്കി ചോദിച്ചപ്പോ അവളൊന്ന് ശരിക്ക് ശ്വാസം വിട്ടു..... "ഇവിടെ വന്ന് ഇരിക്കുവായിരുന്നോ മനുഷ്യ......ഞാൻ എവിടെയൊക്കെ നോക്കി......." എന്നും പറഞ്ഞു പെണ്ണ് കലിപ്പ് ആയപ്പോ ഞങ്ങൾ എല്ലാരും അന്തംവിട്ട് അവളെ നോക്കി..... "നീ കാര്യം പറയ് പെണ്ണേ....." അപ്പൊ അവൾ അവളെ ഫോണ് നമ്മക്ക് കാണാൻ പാകത്തിൽ  പൊക്കി....അതിലെ ന്യൂസ് വായിച്ചതും നമ്മള് ഞെട്ടി പണ്ടാറടങ്ങി...... "whaaaattttt....... അർജുൻ....???......!!!..." ഞാൻ ഞെട്ടി തരിച്ചു കൊണ്ട് ഷാലുവിനെ നോക്കി അലറി......അതേ സമയം തന്നെ നമ്മളെ ഫോണിലേക്ക് ഒരു കോൾ വന്നു.... *Zaai calling......* _________________________________________ തുടരും (അടുത്ത ഭാഗം ബുധനാഴ്ച രാത്രി പോസ്റ്റ് ചെയ്യാം ഇൻ ഷാ അല്ലാഹ്....😁..... നിങ്ങളെ സ്നേഹത്തിനും സപ്പോർട്ടിനും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.... എങ്ങനെ നന്ദി പറയുമെന്നും അറിയില്ല..... അത്രയും സന്തോഷം ഉണ്ട്..... എന്നും നിങ്ങളെ മനസിൽ ഞാൻ ഉണ്ടാവുമല്ലോ.... അതാണ് ഏറ്റവും വലിയ സന്തോഷം..... കമന്റ് ബോക്സിലെ പല പേരുകളും എനിക്ക് ഇന്ന് പരിചിതമാണ്...... ഓരോരുത്തരെ എടുത്ത് പറയാൻ കഴിയില്ല.....സോ എല്ലാവരോടും നമ്മക്ക് ഒന്നേ പറയാൻ ഉള്ളൂ...... *താങ്ക്യൂ ഫോർ യുവർ ഗ്രെയിറ്റസ്റ്റ് സപ്പോർട്ട് ആൻഡ് ലവ്....ലവ് യൂ ഓൾ.....താങ്ക്യൂ സോമച്ച്.....* 😍😍😍❣️❣️❣️ നല്ലൊരു ഭാഗവും ആയി ബുധനാഴ്ച വരാട്ടോ......ഇൻ ഷാ അല്ലാഹ്...) SAHALA SACHU
77k കണ്ടവര്‍
8 ദിവസം
#

📙 നോവൽ

💞ചൂടന്റെ കാന്താരി 2 💞 എന്റെ പൊന്ന് മക്കളെ....ഇങ്ങള് നമ്മളെ കൊല്ലരുത്....പ്ലീസ്‌....😭....പറയാൻ എനിക്ക് നല്ല വിഷമം ഉണ്ട്....പേടിയും ഉണ്ട്.....റിയലി സോറി.....ആയിരം വട്ടം സോറി......അവസാന ഭാഗങ്ങൾക്ക് വേണ്ടി നിങ്ങൾ അക്ഷമയോടെ കാത്തിരിക്കുകയാണെന്ന് എനിക്ക് അറിയാം.......നിങ്ങളെ എനിക്ക് മനസിലാവും.......😭😭 പക്ഷെ എന്റെ അവസ്ഥ കൂടി നിങ്ങൾ മനസിലാക്കണം....ദേ നമ്മക്ക് ഇന്ന് എക്സാം ആയിരുന്നു..... അപ്പൊ ഒന്നും ടൈപ്പ് ചെയ്തിരുന്നില്ല....നാളെയും ഇനി എക്സാം ആണ്....ഒന്നല്ല,,,രണ്ടെണ്ണം..... ടൈപ്പ് ചെയ്യാൻ ഇരുന്നാൽ നമ്മള് ഒന്നും പഠിക്കില്ല.... പഠിക്കാതിരുന്നാൽ നമ്മളെ അവിടുന്ന് തൂക്കി എടുത്ത് വെളിയിൽ കളയും.....😭 അപ്പൊ പറഞ്ഞു വരുന്നത്.....ഇന്നും നാളെയും സ്റ്റോറി ഇല്ല....😖....ആം റിയലി സോറി.....sunday നമ്മള് പോസ്റ്റ് ചെയ്യും.... ഇൻ ഷാ അല്ലാഹ്....ഇത് സത്യം സത്യം സത്യം......ഇനി മാറ്റി പറയില്ല....ഉറപ്പ്.....നല്ല ലെങ്ത്തിൽ തന്നെ പോസ്റ്റ് ചെയ്തിരിക്കും...... ഇൻ ഷാ അല്ലാഹ്.....എന്നോട് ക്ഷമിക്ക്.... മനപ്പൂർവം അല്ലാട്ടൊ....റിയലി സോറി.....😞...... SAHALA SACHU
39.4k കണ്ടവര്‍
10 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം