വാക്കുകളില്ല.
ഒരു മനുഷ്യൻ.
ഒരു ശ്വാസം.
ഒരു ജീവൻ.
രണ്ടു മക്കളുടെ പിതാവ്.
ചോദ്യം ഇല്ല.
അന്വേഷണം ഇല്ല.
വിധി മാത്രം.
“ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരനല്ലേ?”
അത്രയൊന്നു മതി !
അതിനപ്പുറം മനുഷ്യനില്ല.
ഛത്തീസ്‌ഗഢ് സ്വദേശി
രാം നാരായൺ
മരിച്ചത് കുറ്റം ചെയ്തിട്ടല്ല,മനുഷ്യരാവേണ്ടവർ അതല്ലാതായി തീർന്നതു കൊണ്ടാണ്.
മർദനമേറ്റു ആ മനുഷ്യൻ
കിടന്നത് നിലത്തല്ല.നാം ഉൾകൊള്ളുന്ന സമൂഹത്തിന്റെ
മനസ്സാക്ഷിയിലാണ്.
കേരളത്തിലാണ് ഇത് നടന്നത്.
സാംസ്കാരിക ബോധത്തിന്
പേരെടുത്ത നാട്ടിൽ.
അതിനാൽ
ഇത് ഒരാളുടെ മരണമല്ല;
നിശബ്ദരായിരിക്കുന്ന നമ്മുടെ
മനസ്സാക്ഷിയുടെ മരണമാണ്.
ഒരു മനുഷ്യനെ
മനുഷ്യനായി കാണാൻ കഴിയാത്ത
അന്ധരായ ആൾക്കൂട്ടങ്ങളായി നമ്മളും..
ഇത് വാർത്തയല്ല.
ഇത് മുന്നറിയിപ്പാണ്.
കരുണ മരിക്കുമ്പോൾ
ക്രൂരത ഭരിക്കുന്നതെങ്ങനെ എന്ന മുന്നറിയിപ്പ്.
#💭 എന്റെ ചിന്തകള്‍ #സ്പെഷ്യൽ സ്റ്റോറീസ് ✍ #📳 വൈറൽ സ്റ്റോറീസ് #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #📹 ക്രൈം ഫയൽ