Sanu TA
ShareChat
click to see wallet page
@sanuaugustin
sanuaugustin
Sanu TA
@sanuaugustin
"ക്രൈം സ്റ്റോറികളും നിഗൂഢതകളും ഇഷ്ടമുള്ളവർ ഫോളോ me
#❤ സ്നേഹം മാത്രം 🤗 #😍 ആദ്യ പ്രണയം #💔 നീയില്ലാതെ #💘 Love Forever #🎵 Song Status 🎧
❤ സ്നേഹം മാത്രം 🤗 - ShareChat
00:30
🔥ആരാണ് ഈ "പഴനിച്ചാമി ".... 🔥പോലീസിന്റെ അന്വേഷണം പഴനിച്ചാമിയിലേക്ക് തിരിയുന്നു. 🔥 ഉടനെ തന്നെ പോലീസ് ശശികുമാറിനെ വിളിക്കുന്നു. 🔥ശശികുമാറിനോട് :ആരാണ് ഈ പഴനിചാമി! 🔥 ശശികുമാർ: സാർ "പഴനിച്ചാമി" ഞങ്ങളുടെ ഏറ്റവും നല്ലൊരു അണ്ണനാണ്. 🔥കാരണം അദ്ദേഹമാണ് ഞങ്ങളെ ഒന്നിപ്പിച്ചതും ഞങ്ങൾക്കെല്ലാം സഹായം ചെയ്തതും. 🔥 പോലീസ്: എന്നാൽ ഈ "പഴനിച്ചാമി" വന്നാൽ നിങ്ങളുടെ ഭാര്യ വാതിൽ തുറന്നു കൊടുക്കുമോ? 🔥ശശികുമാർ : തീർച്ചയായും സാർ.. അവൾ വാതിൽ തുറന്നു കൊടുക്കും. 🔥പക്ഷേ അദ്ദേഹം നല്ലൊരു മനുഷ്യനാണ് ഞങ്ങളെ ഒരുപാട് ഹെല്പ് ചെയ്തിട്ടുണ്ട് അതിനാൽ തന്നെ എന്റെ ഭാര്യ "മഹേശ്വരി' അദ്ദേഹത്തെ ഒരുപാട് ബഹുമാനിക്കുന്നുണ്ട്. 🔥അതുകൊണ്ടുതന്നെ അദ്ദേഹം വന്നാൽ വാതിൽ തുറന്നു കൊടുക്കും. 🔥പോലീസ്:ഇതിനുമുമ്പും പഴനി നിങ്ങളുടെ ഫ്ലാറ്റിൽ താമസിച്ചിട്ടുണ്ടോ? 🔥ശശികുമാർ: ഉണ്ട് സാർ അദ്ദേഹം ജോലിയുടെ ആവശ്യത്തിനായി ഗുരുവായൂർ വരുമ്പോൾ ഞങ്ങളുടെ ഫ്ലാറ്റിൽ തങ്ങാറുണ്ട്. 🔥 പോലീസ്: എത്ര തവണ നിങ്ങളുടെ ഫ്ലാറ്റിൽ "പഴനിചാമി" വന്നിട്ടുണ്ട്! 🔥 ശശികുമാർ : ഞാൻ കേരളത്തിലേക്ക് ട്രാൻസ്ഫർ ആയതിനുശേഷം ഒരു മൂന്നോ നാലോ തവണ "പഴനിച്ചാമി" ഞങ്ങളുടെ വീട്ടിൽ തങ്ങിയിട്ടുണ്ട്. 🔥 പോലീസ്: "പഴനിച്ചാമി"യെ നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?.. 🔥 ശശികുമാർ: എന്താണ് സാർ.. പ്രശ്നം അദ്ദേഹം നല്ലൊരു മനുഷ്യനാണ് അദ്ദേഹം ഇതൊന്നും ചെയ്യില്ല സാർ... 🔥പോലീസ്: എന്നാൽ ഞങ്ങൾക്ക് കുറച്ച് തെളിവുകൾ കിട്ടിയിട്ടുണ്ട്. ഞങ്ങൾ കേരളത്തിലേക്ക് വരികയാണ് ഇനി നേരിട്ട് പറയാം. 🔥പോലീസ്: "പഴനിച്ചാമി"യെ കുറിച്ച് അന്വേഷിച്ചപ്പോൾ തൃച്ചിയിലുള്ള ഒരു ബേക്കറി തൊഴിലാളിയാണ് പഴനിചാമി . 🔥 പോലീസിന് ഒന്നേ അറിയേണ്ടതുള്ളൂ ഈ കൊലപാതകം നടക്കുന്ന സമയത്ത് "പഴിച്ചാമി" തൃച്ചിയിൽ ഉണ്ടായിരുന്നോ എന്ന് മാത്രം. 🔥പോലീസ് തൃച്ചിയിലുള്ള ബേക്കറിയിലേക്ക് ചെന്നിട്ട് ബേക്കറിയിലെ രജിസ്റ്റർ നോക്കുകയാണ്. 🔥എല്ലാ ജോലിക്കാരും രജിസ്റ്ററിൽ ഒപ്പിട്ടു വേണം ജോലിക്കു കയറാൻ അതുകൊണ്ടുതന്നെ പോലീസ് ആ രജിസ്റ്റർ പരിശോധിക്കുകയാണ്. 🔥പോലീസിനെ വീണ്ടും കുഴപ്പിച്ചു കൊണ്ട് രജിസ്റ്ററിൽ അന്നേദിവസം "പഴനിച്ചാമി" ഇവിടെ ജോലിക്ക് ഉണ്ടായിരുന്നു. 🔥അപ്പോൾ പിന്നെ ആരാണ് അവിടെ വന്നത്? 🔥അന്വേഷണം വീണ്ടും കുഴഞ്ഞ മട്ടിൽ ആകുന്നു. 🔥 പക്ഷേ പോലീസിന് ആ ബേക്കറി മാനേജരുടെ പെരുമാറ്റത്തിൽ എന്തൊക്കെയോ ഒരു സംശയം തോന്നിയിരുന്നു. 🔥കാരണം അയാൾ നുണ പറയുന്നതുപോലെ പോലീസിന് അനുഭവപ്പെട്ടു. 🔥പോലീസിന്റെ മറച്ചും തിരിച്ചും ഉള്ള ചോദ്യങ്ങളിൽ അയാൾ ആകെ പതറുകയാണ്. 🔥ഒടുവിൽ പോലീസിന്റെ ചോദ്യം ചെയ്യലിൽ പിടിച്ചുനിൽക്കാൻ വയ്യാതെ ആ മാനേജർ സത്യം പറയുകയാണ്. 🔥 എനിക്ക് 50,000 രൂപ തന്നിട്ട് അവൻ രജിസ്റ്ററിൽ അവന്റെ പേര് സൈൻ ചെയ്ത് ചേർക്കാൻ ആവശ്യപ്പെട്ടു സാർ . 🔥അമ്പതിനായിരം കിട്ടിയതുകൊണ്ട് തന്നെ ഞാനത് ചെയ്യുകയും ചെയ്തു സാർ. 🔥 ഇപ്പോൾ എവിടെയുണ്ട് "പഴനിച്ചാമി" 🔥 മാനേജർ: അവൻ പ്രൊഡക്ഷനിൽ ഉണ്ട് സാർ 🔥 കൊലയാളിയെ സഹായിച്ചതിന് നിങ്ങൾക്കും ശിക്ഷയുണ്ട്. വഴിയെ അറിയിക്കാം. 🔥പോലീസ് നേരെ പഴനിയെ തേടി പ്രൊഡക്ഷനിലേക്ക്. 🔥 പോലീസ് പോയത് സിവിൽ ഡ്രസ്സിൽ ആണ്. പഴനിയെ എങ്ങനെയും പിടിക്കണം. 🔥 പോലീസ് വേഷത്തിൽ ചെന്നാൽ ചിലപ്പോൾ "പഴിച്ചാമി" രക്ഷപ്പെടാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ അവർ സിവിൽ ട്രസ്റ്റിലാണ് ചെന്നത്. 🔥ബേക്കറി പ്രൊഡക്ഷൻസസ് കാണാൻ വേണ്ടി വന്ന എൻജിനീയർമാരാണെന്നുള്ള രീതിയിലാണ് പോലീസ് അവിടെ എത്തിയത്. 🔥 അവിടെയെല്ലാം നേതൃത്വം "പഴനിചാമി" തന്നെയായിരുന്നു. 🔥 അതുകൊണ്ട് തന്നെ പോലീസിന് അധികം കഷ്ടപ്പെടേണ്ടി വന്നില്ല അവർ അവനെ അറസ്റ്റ് ചെയ്തു. 🔥 പഴനിച്ചാമി: ആരാണ് നിങ്ങൾ എന്തിനാണ് എന്നെ ഇങ്ങനെ കൊണ്ടുപോകുന്നത്. 🔥കേരള പോലീസ്: നീയൊരു കൊലപാതകം ചെയ്തിട്ട് മുങ്ങി നടക്കുകയല്ലേ നിന്നെ ഞങ്ങൾ പൊക്കി. 🔥ഞാനോ ഞാനാരെയും കൊന്നിട്ടില്ല 🔥പോലീസ്: "പഴനിച്ചാമി" എല്ലാ തെളിവുകളും നിന്നെക്കെതിരാണ് നീ കുടുങ്ങി.. 🔥നീ ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല എല്ലാവർക്കും എല്ലാം മനസ്സിലായി. 🔥ഒടുവിൽ നിക്കക്കള്ളിയില്ലാതെ "പഴനിച്ചാമി" തുറന്നു പറയുകയാണ് കാര്യങ്ങൾ. 🔥 അതേ സാർ മഹേശ്വരിയെ കൊലപ്പെടുത്തിയത്. "ഞാൻ" തന്നെ! 🔥ശരി പഴനി ഇനി നീ എല്ലാം പറയേണ്ടതുണ്ട്. 🔥ശരി സാർ ഞാൻ എല്ലാം പറയാം. 🔥ശശികുമാറും മഹേശ്വരിയും എനിക്ക് പ്രിയപ്പെട്ടവർ തന്നെ. 🔥 ശശികുമാറിന്റെ അച്ഛനുമായുള്ള സൗഹൃദത്തെ തുടർന്നാണ് ശശികുമാറുമായി പരിചയപ്പെടുന്നത്. 🔥 അപ്പോഴാണ് ശശികുമാറിന് ഒരു ഇഷ്ടമുണ്ടെന്ന് എന്നോട് പറയുന്നത്. 🔥 ശശികുമാറിന്റെ വീട്ടുകാരും അതിനെതിരായിരുന്നു. അതേപോലെതന്നെ മഹേശ്വരിയുടെ വീട്ടുകാരും. 🔥 അതുകൊണ്ടുതന്നെ ഇവരുടെ വിവാഹം നടത്തി കൊടുക്കാൻ ഞാൻ തന്നെയാണ് സാർ. മുൻകൈ എടുത്തത്. 🔥 അവരുടെ കല്യാണം കഴിഞ്ഞ് അവർക്ക് താമസിക്കാനായി എന്റെ വാടകവീട് ഞാൻ അവർക്ക് കൊടുക്കുകയും ചെയ്തു. 🔥 അങ്ങനെ നിൽക്കുമ്പോഴാണ് ശശികുമാറിന് തൃശ്ശൂരിലേക്ക് ട്രാൻസ്ഫർ കിട്ടുന്നത് . 🔥 അവിടെത്തന്നെ അവർക്ക് ഒരു ഫ്ലാറ്റും റെഡിയാക്കി കൊടുത്തതും ഞാൻ തന്നെയാണ്. 🔥എനിക്ക് തൃശ്ശൂരിൽ നല്ല കണക്ഷൻ ഉണ്ട്. കാരണം ബിസിനസ് പരമായി ഞാൻ അവിടെ പോകാറുള്ളതാണ്. 🔥 പോലീസ്: പിന്നെ എന്തിന് നിങ്ങൾ ആ സ്ത്രീയെ കൊന്നു 🔥സാർ... എനിക്ക് ഒരുപാട് സാമ്പത്തിക പ്രശ്നങ്ങളുണ്ട് 🔥ഞാനിപ്പോൾ തുറന്നു പറയാം സാർ. 🔥എനിക്ക് ചൂതാട്ടമാണ് "ഓൺലൈൻ റാമി" എന്റെ വിനോദം. 🔥ഓൺലൈൻ ഗെയിം🔥 🔥 ഒരുപാട് ക്യാഷ് ഞാൻ കളിച്ചു കളഞ്ഞിട്ടുണ്ട്. 🔥 അങ്ങനെ ഞാനൊരു കടക്കാരനായി എന്റെ കയ്യിൽ ഒന്നുമില്ല. 🔥എനിക്ക് കിട്ടുന്ന വരുമാനം എല്ലാം ഞാൻ ഓൺലൈൻ റാമി കളിച്ചു കളഞ്ഞു സാർ.. 🔥കുറേ വഴികളിലൂടെ ഞാൻ കടമായി കാശുകൾ ചോദിച്ചു. പക്ഷേ എനിക്ക് ആരും കാശ് തന്നില്ല. 🔥അങ്ങനെ ഞാൻ കണ്ട ഒരു വഴിയായിരുന്നു മോഷണം. 🔥 ശശികുമാറിന്റെയും ഭാര്യ മഹേശ്വരിയുടെ കയ്യിൽ സ്വർണവും പണവും ഉണ്ടെന്ന് എനിക്കറിയാം. 🔥ആ സ്വർണവും പണവും കിട്ടിയാൽ എന്റെ എല്ലാ പ്രശ്നങ്ങളും തീരും. 🔥അങ്ങനെയാണ് ഞാൻ ശശികുമാറിനോട് വിളിച്ചു പറയാതെ വീട്ടിലേക്ക് ചെന്നത്. 🔥വാതിൽ മുട്ടിയതും മഹേശ്വരിയുടെ ചോദ്യം ആരാ ? ഞാനാണ് പഴനി 🔥 അങ്ങനെ മഹേശ്വരി വാതിൽ തുറന്നു. പഴനിച്ചാമി: ഒരു കോഫി ഇട്ടു തരുമോ എനിക്ക് നല്ല ക്ഷീണമുണ്ട് തരാം അണ്ണാ: മഹേശ്വരി 🔥അവരുടെ പണം അടങ്ങിയ ലോക്കറിന്റെ താക്കോൽ എവിടെ വച്ചിരിക്കുന്നു എന്ന് എനിക്കറിയാം. 🔥ചായ ഇടാൻ പോയ തക്കത്തിൽ ഞാൻ അവരുടെ ബെഡ്റൂമിൽ കയറി അവരുടെ ലോക്കർ തുറന്ന് സ്വർണ്ണവും പണവും എടുത്തുകൊണ്ടിരിക്കുകയായിരുന്നു. 🔥അടുക്കളയിൽ നിൽക്കുന്ന മഹേശ്വരി എന്തോ ശബ്ദം കേട്ട് റൂമിലേക്ക് വന്നു. 🔥അപ്പോഴാണ് ആ കാഴ്ച കാണുന്നത് 🔥ഞാൻ അവരുടെ സ്വർണവും പണവും ഒരു ബാഗിലേക്ക് മാറ്റുന്ന കാഴ്ചയാണ് മഹേശ്വരി കാണുന്നത്. 🔥മഹേശ്വരി: അണ്ണാ നിങ്ങൾ എന്താണ് ചെയ്യുന്നത്? 🔥പഴനിച്ചാമി :എനിക്ക് പണം ആവശ്യമുണ്ട് അതിനാൽ ഞാൻ ഇത് എടുക്കുന്നു എന്നാണ് പഴിച്ചാമി പറഞ്ഞത്. 🔥അതിനിടയിൽ ശശികുമാറിനെ വിളിക്കാൻ ഫോൺ എടുത്ത മഹേശ്വരിയെ പഴനി കടന്നു പിടിക്കുകയായിരുന്നു. 🔥വലിച്ചിഴച്ച് അടുക്കളയിൽ കൊണ്ടുപോയി അവിടെയുണ്ടായിരുന്ന ഒരു മൂർച്ചയേറിയ കത്തിയെടുത്ത് മഹേശ്വരിയുടെ കഴുത്തിൽ ആഞ്ഞു കുത്തുകയായിരുന്നു. 🔥മഹേശ്വരി മരിച്ചു എന്ന് ഉറപ്പാക്കാൻ പഴനിച്ചാമി അവളുടെ ശരീരത്തിൽ 21 ഓളം കുത്തുകൾ ആണ് ചെയ്തത്. 🔥അതിനുശേഷം പോലീസ്"നായ" മണം പിടിക്കാതിരിക്കാൻ ആയി ആ കത്തി കഴുകി വെക്കുകയും മൊത്തത്തിൽ മുളകുപൊടിയും മഞ്ഞപ്പൊടിയും വിതറിയുകയും ചെയ്തു. 🔥പിന്നീട് പുറത്തിറങ്ങി വാതിൽ പുറത്തുനിന്ന് ലോക്ക് ചെയ്ത് താക്കോൽ ഒരു വിടവിലൂടെ വീടിന്റെ അകത്തേക്ക് തെറിപ്പിക്കുകയും ചെയ്തു. 🔥പോലീസ് പിന്നീടുള്ള പരിശോധനയിൽ ആ താക്കോൽ റൂമിന്റെ ഒരു കോണിൽ നിന്നും കണ്ടെടുത്തു. 🔥 പണത്തിനു വേണ്ടി സ്വന്തം സുഹൃത്തുക്കളെയും. ഭാര്യയെയും ബന്ധങ്ങളെയും കൊല്ലാൻ മടിക്കാത്ത കാലമാണിത്. എല്ലാവരും ജാഗ്രതയായി ഇരിക്കുക ആരെയും അകമഴിഞ്ഞ് വിശ്വസിക്കാതിരിക്കുക🔥 🔥അവസാന തീരുമാനം : പഴനിച്ചാമിക്ക് high കോടതി ജീവപര്യന്തം വിധിച്ചു. The End... 🔥 🔥ലൈക്കും🔥കമന്റും🔥പ്രതീക്ഷിക്കുന്നു. അതുപോലെതന്നെ ഇഷ്ടപെട്ടാൽ ഒരു 🔥ഷെയർ🔥... 🙏... 🔥ഇതുപോലുള്ള റിയൽ സ്റ്റോറികൾക്കായി എന്നെ "ഫോളോ" ചെയ്യുമോ കൂട്ടുകാരെ. Follow me 🙏, & like comment tharumo #CrimeThriller #TrueStory #KeralaPolice #crime #കുറ്റവും ശിക്ഷയും #ക്രൈം or news 🤯 #💥ക്രൈം ത്രില്ലെർ 💥 #📹 ക്രൈം ഫയൽ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
crime - Part 3 ھھھھرھ@8ھ3 இடவு கவூவ ಔಹಂಡ ಣಗಠಾಿಗಗುು Conclusion Part 3 ھھھھرھ@8ھ3 இடவு கவூவ ಔಹಂಡ ಣಗಠಾಿಗಗುು Conclusion - ShareChat
#❤ സ്നേഹം മാത്രം 🤗 #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #💞 നിനക്കായ് #😍 ആദ്യ പ്രണയം #💘 Love Forever
❤ സ്നേഹം മാത്രം 🤗 - ShareChat
00:26
🔥ഭാഗം 2 : കേരള പോലീസ് കൊലയാളിയെ തിരഞ്ഞ് തമിഴ്നാട്ടിലേക്ക്. 🔥കഥ പറയുന്നതിനു മുൻപ് : 🙏 ഫസ്റ്റ് ഭാഗം: എന്നെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി. ഇനിയും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു. 🔥ഞാൻ അപ്‌ലോഡ് ചെയ്യുന്നത് റിയൽ സ്റ്റോറികളാണ്. ഒരിക്കലും ഭാവനിൽ വിരിഞ്ഞ കഥയല്ല. 🔥 ഇതുപോലുള്ള റിയൽ സ്റ്റോറികൾ ഇനിയും ഞാൻ അപ്‌ലോഡ് ചെയ്യും. 🔥വായിക്കാൻ താല്പര്യം ഉള്ളവർ വായോ! 🔥കഥ തുടങ്ങുന്നു🔥 🔥 കേരള പോലീസ് തമിഴ്നാട് പോലീസിന്റെ സഹായം തേടി 😂ശശികുമാറിന്റെ കുടുംബത്തെയും മഹേശ്വരിയുടെ കുടുംബത്തെയും ചോദ്യം ചെയ്യാൻ തമിഴ്നാട് പോലീസിന്റെ സഹായം കേരള പോലീസ് തേടി. 🔥അവർ ആദ്യം ചോദ്യം ചെയ്യാൻ പോയത് ശശികുമാറിന്റെ വീട്ടിലേക്കാണ്. 🔥ശശികുമാറിന്റെ വീട്ടിലുള്ളത് അച്ഛൻ അമ്മ ഒരു പെങ്ങൾ. 🔥അവരാണെങ്കിലോ പ്രായമായവരും. പിന്നെയുള്ളത് പെങ്ങൾ 🔥പെങ്ങൾ ആണെങ്കിൽ പ്ലസ് ടു പഠനം കഴിഞ്ഞു ഉപരിപഠനത്തിനായി കാത്തുനിൽക്കുന്നു. 🔥എന്നാലും പോലീസ് അവരുട് കാര്യ വിവരങ്ങൾ അന്വേഷിക്കുന്നു. 🔥 മഹേശ്വരിയുടെ കൊലപാതകത്തിൽ നിങ്ങൾക്ക് ആരെയെങ്കിലും സംശയമുണ്ടോ? 🔥ഞങ്ങൾക്കറിയില്ല സാർ.. എന്നാലും പറയുകയാണ് ആ പെൺകുട്ടിയുടെ വീട്ടുകാർ വളരെ എതിർപ്പിൽ ആയിരുന്നു. 🔥 ഞങ്ങൾക്ക് സങ്കടം ഉണ്ട് ഞങ്ങളുടെ മകന്റെ ഭാര്യ മരിച്ചതിൽ. 🔥പക്ഷേ ഇതിൽ ഞങ്ങൾക്ക് ഒരു പങ്കുമില്ല സാർ. 👍കല്യാണത്തിന് ഞങ്ങൾ എതിരായിരുന്നെങ്കിലും പിന്നീട് അതെല്ലാം മാറിയിരുന്നു സർ.. ഞാൻ അവനെ വിളിച്ചു സംസാരിക്കുകയും എല്ലാം ചെയ്യാറുണ്ട്. 🔥ശശികുമാറിന്റെ അച്ഛനെയും അമ്മയുടെയും മറുപടി ഇതായിരുന്നു. 🔥 പോലീസ് ഉറപ്പിച്ചു ശശികുമാറിന്റെ വീട്ടുകാരല്ല ഈ ക്രൂരകൃത്യം ചെയ്തിരിക്കുന്നത്. 🔥അടുത്തതായി പോലീസ് മഹേശ്വരിയുടെ വീട്ടിലേക്ക് പോകുന്നു 🔥എന്നാൽ മഹേശ്വരിയുടെ വീട്ടിൽ ചെന്നപ്പോൾ പോലീസിന് മറ്റൊരു അനുഭവമാണ് ഉണ്ടായത്. 🔥മഹേശ്വരിയുടെ വീട്ടുകാർ പറഞ്ഞത് 🔥അവൾ ഞങ്ങളുടെ മനസ്സിൽ പണ്ടേ" മരിച്ചു" കഴിഞ്ഞു. അതിനാൽ അവളുടെ കാര്യങ്ങളിൽ ഞങ്ങൾ ഇടപെടാറില്ല. 🔥നിങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ ആ "പളനിചാമി"യോട് പോയി ചോദിക്ക് അവനാണ് ഇവരുടെ വിവാഹം നടത്തി കൊടുത്തതും അവരെ ഒന്നിപ്പിച്ചതും. 🔥ആരാണ് ഈ പഴനിച്ചാമി 🔥 തുടരും.. 🔥ഇനിയും ഒരുപാട് ട്വിസ്റ്റുകൾ ഉണ്ട് ഈ റിയൽ സ്റ്റോറിയിൽ. 🔥 കൊലയാളിയെ അറിയുമ്പോൾ നിങ്ങൾ തന്നെ ഞെട്ടും . 🔥അതിനാൽ കാത്തിരിക്കുക നാളെ ഈവനിംഗ് part:3 conclusion ഇടുന്നതാണ്. 🔥പ്ലീസ് എല്ലാവരും ഈ സ്റ്റോറി വായിക്കുന്നവർ എന്നെ ഫോളോ ആകുമോ? #സ്പെഷ്യൽ സ്റ്റോറീസ് ✍ #crime #രഹസ്യം A PERFECT CRIME #crime ഒരു like 👍ഒരു കമന്റ്‌ 🗣️ ഒരു ഷെയർ തരുമോ?
സ്പെഷ്യൽ സ്റ്റോറീസ് ✍ - ஜஜூமிஒீறகிீலீஸுவ்அணி Part 2 @ಣಲಾದಸರಂ@ು @ಂಾ வஅுஸூூ03ு விவே ிி ஜஜூமிஒீறகிீலீஸுவ்அணி Part 2 @ಣಲಾದಸರಂ@ು @ಂಾ வஅுஸூூ03ு விவே ிி - ShareChat
🔥വിശ്വസിച്ചവർ നൽകിയ മരണം: ആ രാത്രിയിലെ നിഗൂഢത🔥 🔥തമിഴ്നാട്ടിൽ നിന്നും തൃശ്ശൂരിലെ ഒരു ഫിനാൻസ് കമ്പനിയിൽ ജോലിക്കായി എത്തിയ ശശികുമാറും ഭാര്യ മഹേശ്വരിയും അവിടെയായിരുന്നു താമസം. 🔥പുറംലോകവുമായി അധികം ബന്ധമില്ലാത്ത, ഏകാന്തത ഇഷ്ടപ്പെട്ടിരുന്ന ദമ്പതികൾ. 🔥അയൽവാസികളുമായി യാതൊരു കണക്ഷനും ഇല്ലാതെയാണ് അവർ ജീവിച്ചിരുന്നത് 🔥പരിചയമില്ലാത്ത ആരു വന്നു വിളിച്ചു മുട്ടിയാലും മഹേശ്വരി വാതിൽ തുറക്കാറില്ല 🔥​2013 ജൂലൈ 27-ലെ ആ രാത്രി.🔥 🔥ഇന്നേദിവസം രാത്രി ശശികുമാർ ജോലി കഴിഞ്ഞ് 9 മണിയോടുകൂടി ഫ്ലാറ്റിലേക്ക് എത്തുന്നു 🔥പ്രണയിച്ച് വിവാഹം കഴിച്ച ഭാര്യ മഹേശ്വരിയാണ് ഉള്ളിൽ. 🔥 പലതവണ ബെല്ലടിച്ചിട്ടും വിളിച്ചിട്ടും അനക്കമില്ല. ഒടുവിൽ വാതിൽ തകർത്ത് അകത്തു കയറിയ ശശികുമാർ കണ്ടത് ചോരയിൽ കുളിച്ചു കിടക്കുന്ന പ്രിയതമയെയാണ്. 🔥 ശശികുമാർ ആകെ പരിഭ്രാന്തനായി ഫ്ലാറ്റിൽ ഉള്ളവരെ എല്ലാവരെയും വിളിച്ചുവരുത്തി. 🔥എന്റെ ഭാര്യ മഹേശ്വരി റൂമിൽ മരിച്ചു കിടക്കുന്നു ആരെങ്കിലും പോലീസിനെ വിളിക്കൂ എന്നാണ് ശശികുമാർ പറഞ്ഞത് 🔥ഒടുവിൽ പോലീസ് എത്തി 🔥 🔥​ആരാണ് ആ കൊലയാളി?🔥 🔥പോലീസിനെ പോലും കുഴപ്പിച്ച ഒരു കൊലപാതകമായിരുന്നു അത്. 🔥തെളിവ് നശിപ്പിക്കാനായി അവീടാകെ മഞ്ഞൾപ്പൊടിയും മുളകുപൊടിയും വിതറിയിരുന്നു. 🔥അന്വേഷണത്തിൽ പോലീസിനെ അത്ഭുതപ്പെടുത്തിയത് മറ്റൊന്നാണ്; 🔥 മഹേശ്വരിക്ക് പരിചയമില്ലാത്ത ആർക്കും അവൾ വാതിൽ തുറന്നു കൊടുക്കാറില്ല. 🔥അങ്ങനെയെങ്കിൽ കൊലയാളി ആ വീടിന് അത്രമേൽ പ്രിയപ്പെട്ടവനാകണം. 🔥സംഭവസ്ഥലത്ത് നിന്ന് പോലീസിന് ഒരു മൊബൈൽ ഫോൺ ലഭിച്ചു. 🔥ഫോണിന്റെ ഉടമയെ തപ്പി ഇറങ്ങിയ പോലീസ് ചെന്ന് നിന്നത് കോയമ്പത്തൂർ ആയിരുന്നു. 🔥 ഫോണിന്റെ ഉടമ പറഞ്ഞത് മൂന്നുദിവസമായി എന്റെ സെൽഫോൺ ആരോ മോഷ്ടിച്ചു കൊണ്ടുപോയി ഇപ്പോൾ എന്റെ കയ്യിൽ സെൽഫോണില്ല എനിക്ക് ഇതുമായി ഒരു ബന്ധവുമില്ല എന്നാണ് ഫോണിന്റെ ഉടമ പറഞ്ഞത്. 🔥പക്ഷേ പോലീസ് വിടാൻ തയ്യാറായിരുന്നില്ല അയാളെ സൂക്ഷ്മമായി നിരീക്ഷിക്കാൻ തുടങ്ങി. 🔥പക്ഷേ അതിന് പ്രയോജനം ഉണ്ടായില്ല അയാൾ ഒരു നിരപരാധിയാണെന്ന് പോലീസിൽ മനസിലായി. 🔥പോലീസ് ശശികുമാറിനെ വീണ്ടും ചോദ്യം ചെയ്യുന്നു. 🔥നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ സാമ്പത്തികമായോ? അല്ലെങ്കിൽ ദാമ്പത്യപരമായി എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്ന് പോലീസ് അന്വേഷിക്കുകയാണ്. 🔥എന്നാൽ ശശികുമാർ പറഞ്ഞ മറുപടി ഞങ്ങൾ തമ്മിൽ നല്ല പ്രണയത്തിൽ ആണ് ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഇല്ലെന്നാണ് ശശികുമാർ പറഞ്ഞ മറുപടി. 🔥പോലീസ് വേറെ വഴിയിൽ ചിന്തിക്കുകയാണ്🔥 🔥 ശശികുമാറും മഹേശ്വരിയും പ്രണയിച്ച് വിവാഹം കഴിച്ച അവരാണ്. 🔥 ശശികുമാറിന്റെയും മഹേശ്വരിയുടെയും വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചാണ് അവർ വിവാഹം കഴിച്ചത്. 🔥 ഇവരുടെ കല്യാണ ഫോട്ടോയിൽ മഹേശ്വരി അത്യാവശ്യം സ്വർണാഭരണങ്ങളും അണിഞ്ഞിട്ടുണ്ട് 🔥ആ സ്വർണാഭരണങ്ങളും കുറച്ചു പൈസയും ആണ് കളവ് പോയിരിക്കുന്നു അതാണ് പോലീസിന് സംശയം കാരണം. 🔥ഇനി മഹേശ്വരിയുടെ കുടുംബമോ അല്ലെങ്കിൽ ശശികുമാറിന്റെ കുടുംബത്തിൽ ആരെങ്കിലും ആണോ കൊലപാതകം നടത്തിയിരിക്കുന്നത് എന്ന് പോലീസിന് സംശയമായി. 🔥 പോലീസിന് ഒരു കാര്യം ഉറപ്പായി എന്തായാലും ഇത് ചെയ്തിരിക്കുന്നത് തമിഴ്നാട്ടിൽ നിന്നും വന്നിരിക്കുന്ന ഒരു വ്യക്തിയാണ്. 🔥 കാരണം ക്രൈം സീനിൽ നിന്ന് കിട്ടിയ ഫോൺ കോയമ്പത്തൂരിൽ നിന്നും മേടിച്ചിരിക്കുന്ന ഫോൺ ആണ്. അതിനാൽ തന്നെ പോലീസ് വിലയിരുത്തുകയാണ് തമിഴ്നാട്ടിൽ നിന്നും വന്ന ആരെയാണ് മഹേശ്വരിയെ കൊലപ്പെടുത്തിയിരിക്കുന്നത്. 🔥തുടരും. 🔥കുറച്ചും കൂടി വിവരണം കൂടിയൊരു ക്രൈം സ്റ്റോറി ആണിത്. 🔥 സെക്കൻഡ് പാർട്ട് ഉടൻ വരും 🙏 Follow me 🙏, & like comment tharumo #CrimeThriller #TrueStory #കേരളാപോലീസ് #ക്രൈംസ്റ്റോറി ​#നിഗൂഢത ​#MalayalamCrime ​#Thriller #സ്പെഷ്യൽ സ്റ്റോറീസ് ✍
സ്പെഷ്യൽ സ്റ്റോറീസ് ✍ - ஜஜூமிசீறகிீலீஸுவ்அணி @ువ@సే@మరి வஅறுூ3ு @ಂರತಿ ತಾತತಹೆ ஜஜூமிசீறகிீலீஸுவ்அணி @ువ@సే@మరి வஅறுூ3ு @ಂರತಿ ತಾತತಹೆ - ShareChat