@sc2021
@sc2021

❤മഴവില്ല്❤

send ur opinions this page wp:9847433590(msg only)

02:10 / 4.7 MB
Thought for the day... #👴 മഹത് വചനങ്ങള്‍
#ഗർഭിണികൾ അറിയാൻ ശാരീരിക-മാനസിക അസ്വസ്ഥകള്‍ ഏറെയുള്ള സമയമാണ് ഗര്‍ഭകാലം. ഈ സമയത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമോ എന്ന സംശയം പലരിലുമുണ്ടാവും. ഗര്‍ഭകാലത്ത് സെക്‌സില്‍ഏര്‍പ്പെടുന്നതില്‍ അപാകമില്ല. എന്നാല്‍ ചില മുന്‍കരുതലകള്‍ സ്വീകരിക്കണമെന്നു മാത്രം. ആദ്യ മൂന്നുമാസം നിര്‍ബന്ധമായും സെക്‌സ് ഒഴിവാക്കണം. ഈ സമയത്ത് അബോര്‍ഷനുള്ള സാധ്യത കൂടുതലാണെന്നതാണ് ഇതിനു കാരണം. അവസാന മൂന്നു മാസവും സെക്‌സ് ഒഴിവാക്കുന്നതാണ് നല്ലത്. ഇടയ്ക്കുള്ള കാലത്ത് ഗര്‍ഭിണിയുടെ താല്‍പര്യത്തിനനുസരിച്ച് സെക്‌സില്‍ ഏര്‍പ്പെടാം. ഗര്‍ഭസ്ഥ ശിശുവിന് സമ്മര്‍ദ്ദം നല്‍കുന്ന രീതികള്‍ ഒഴിവാക്കണം. സഹാസികതയോ പുതിയ പരീക്ഷണങ്ങളോ ഗര്‍ഭകാലത്ത് ഒഴിവാക്കാം. വയറിന് സമ്മര്‍ദ്ദമേല്‍ക്കാത്തതും സ്ത്രീക്ക് സൗകര്യപ്രദവുമായ പൊസിഷനുകള്‍ സ്വീകരിക്കാം. ലൈംഗീക ശുചിത്വം പാലിക്കണം. ഗര്‍ഭകാലത്ത് ശരീരത്തിന്റെ പ്രതിരോധശേഷിയില്‍ കുറവുണ്ടാകുമെന്നതിനാല്‍ ഈ സമയത്ത് അണുബാധ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. പങ്കാളിക്ക് ഗുഹ്യരോഗങ്ങളോ മറ്റോ ഉണ്ടെങ്കില്‍ സെക്‌സില്‍ നിന്നും വിട്ടു നില്‍ക്കുന്നതാണ് നല്ലത്. യോനീശുചിത്വം കൃത്യമായി പാലിച്ചില്ലെങ്കില്‍ ബാക്ടീരിയല്‍ വാജിനോസിസ് എന്ന അവസ്ഥ ഉണ്ടാവാനിടയുണ്ട്. യോനിയില്‍ നിന്നും ദ്രാവകം പുറത്തുവരല്‍, ദുര്‍ഗന്ധം, ചൊറിച്ചില്‍, എന്നിവയുണ്ടാവുന്ന അവസ്ഥയാണിത്. ഈ പ്രശ്‌നം പരിഹരിക്കാന്‍ മരുന്നുകളും ക്രീമുകളുമൊക്കെ ഉപയോഗിക്കേണ്ടി വരും. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ അവ ഉപയോഗിക്കരുത്. അല്ലെങ്കില്‍ അത് ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെ ബാധിക്കാന്‍ ഇടയാവും. ഗര്‍ഭപാത്രത്തിന് ബലക്കുറവ് പോലുള്ള ചില സങ്കീര്‍ണതകള്‍ ഉള്ളവര്‍ ലൈംഗിക ബന്ധത്തില്‍ നിന്നും വിട്ടുനില്‍ക്കണം. ഈ സമയത്ത് സ്പര്‍ശവും ആലിംഗനവും ലാളനുകളുമൊക്കെ വഴി ലൈംഗിക സംതൃപ്തി നേടാന്‍ ശ്രമിക്കാവുന്നതാണ്. ഇക്കാര്യത്തില്‍ സ്ത്രീക്ക് പങ്കാളിയുടെ പൂര്‍ണപിന്തുണ ആവശ്യമാണ്.
#🌳 ലോക പരിസ്ഥിതി ദിനം _*🌀🌀ജൈവ വൈവിധ്യത്തെ ആഘോഷമാക്കുക: ഇന്ന് ലോക പരിസ്ഥിതി ദിനം.🌱🌱 ഇല്ലാതാകുന്ന പച്ചപ്പിനേയും താറുമാറാകുന്ന പരിസ്ഥിതിയെപ്പറ്റിയും ഓർക്കാൻ ഇന്ന് ലോക പരിസ്ഥിതി ദിനം. ജൈവവൈവിധ്യം ആഘോഷമാക്കുക എന്നാണ് ഇത്തവണത്തെ പരിസ്ഥിതിദിന മുദ്രാവാക്യം. മേലണ്ണാക്കും നാവും പൊട്ടിച്ചിതറി നരകയാതന അനുഭവിച്ച് മരിച്ച ഗർഭിണിയായ ഒരു പിടിയാനയുടെ ചോരയിൽ ചവിട്ടി നിന്നുകൊണ്ടാണ് നമ്മൾ ഈ പരിസ്ഥിതിദിനം ആചരിക്കുന്നത്. ജനിക്കാതെ തന്നെ ഒരു ജന്മത്തിന്‍റെ വേദന മുഴുവൻ അറിഞ്ഞ കൈക്കുമ്പിളോളം പോന്ന അവളുടെ കുഞ്ഞിന്‍റെ ഭ്രൂണം കണ്ണിൽ നിന്ന് മായുന്നതിന് മുമ്പ്. സഹജന്തുജാലങ്ങളോട് കരുണയില്ലാത്ത പ്രകൃതിചൂഷണം, തീരാത്ത ആർത്തി, എല്ലാ പരിധികളും ലംഘിക്കുന്ന മലിനീകരണം, ആവർത്തിക്കുന്ന കൊടും വേനലും പെരും പ്രളയവും. പരിസ്ഥിതി ദിനത്തിൽ നിന്ന് തിരിഞ്ഞുനോക്കുമ്പോൾ കാഴ്ചകൾ ശുഭകരമല്ല. ഒരു ദിനാചാരണത്തിലും ഒരു മരത്തൈ നടുന്നതിലും തീരുന്നതല്ല നമ്മുടെ ഉത്തരവാദിത്തം. ഒറ്റയ്ക്കൊരു നിലനിൽപ്പ് സാധ്യമല്ലെന്നും എല്ലാ ജീവജന്തുജാലങ്ങളെയും സ്വന്തം വംശവൃക്ഷത്തിലെ ചില്ലകളാണെന്നുമുള്ള തിരിച്ചറിവ് മണ്ണാർകാട്ടെ സഹ്യന്‍റെ മകളുടെ രക്തസാക്ഷിത്വത്തിന് പ്രായശ്ചിത്തമാകട്ടെ. മഹാവ്യാധിയുടെ കാലത്താണ് ഈ പരിസ്ഥിതി ദിനം കടന്നുപോകുന്നത്. ലോക്ഡൗൺ കാലത്ത് മനുഷ്യൻ വീട്ടകങ്ങളിലേക്ക് മടങ്ങിയപ്പോൾ പ്രകൃതി അതിന്‍റെ സ്വാഭാവികതയിലേക്ക് മടങ്ങുന്ന കാഴ്ചകൾ കണ്ടു. കിളിയൊച്ചകൾ തിരികെയെത്തി, അരുവികളും ആകാശവും തെളിഞ്ഞു, പൂക്കൾ പുഞ്ചിരിച്ചു. മനുഷ്യന്റെ ഇടപെടൽ കുറയുംതോറം സ്വച്ഛമാകുന്ന പ്രകൃതി നല്ല സൂചനയല്ല. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറഞ്ഞ, കാർബൺ ബഹി‍ർഗമനം പരമാവധിയില്ലാത്ത, മാലിന്യമൊഴിഞ്ഞ, സുസ്ഥിരമായ കാലാവസ്ഥയുള്ള, വിസ്തൃതവനങ്ങളും പച്ചപ്പും പ്രകൃതിസൗഹൃദ ബോധമുള്ള മനുഷ്യരും നിറഞ്ഞ നല്ല ഭൂമി അടുത്ത തലമുറയ്ക്ക് കൈമാറാൻ നമുക്ക് ബാക്കിവേണം. നമ്മൾ ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം, നമ്മളെ പൊതിയുന്ന വെളിച്ചം, നമ്മൾ കഴിക്കുന്ന ഭക്ഷണം. മനുഷ്യന്‍റെ ആവശ്യത്തിനുള്ളതെല്ലാം ഭൂമിയിലുണ്ട്. എന്നാൽ അത്യാർത്തിക്കുള്ളതില്ല എന്ന ഗാന്ധിവചനം എന്നത്തേക്കാളും പ്രസക്തമാകുന്നു.
02:35 / 5.5 MB
Thought of the day... #💓 ജീവിത പാഠങ്ങള്‍
#😍ഹാപ്പി ലൈഫ്😍 സുന്ദര ചര്‍മ്മത്തിന് എണ്ണമയമുളള ചര്‍മ്മത്തിന് ഫേസ്പാക്കായി പഴുത്ത പപ്പായ നന്നായി ഉടച്ച് പേസ്റ്റ് പോലെയാക്കിയശേഷം മുഖത്തും കഴുത്തിലും ചുണ്ടിലും പുരട്ടുക. ഉണങ്ങിത്തുടങ്ങുമ്പോള്‍ മുഖം വിരലുകള്‍ കൊണ്ട് മൃദുവായി തടവുക. അതിനു ശേഷം തണുത്ത വെളളത്തില്‍ കഴുകുക.
#ഗർഭിണികൾ അറിയാൻ ഗർഭകാല ശാരീരിക ബന്ധം.അപകടകരമോ... സെക്‌സ് നന്നായി ആസ്വദിക്കാന്‍ പറ്റിയ സമയമാണ് ഗര്‍ഭാവസ്ഥ എന്നാണ് ചിലയാളുകള്‍ കരുതുന്നത്. അതേസമയം, മറ്റു ചിലരെ സംബന്ധിച്ച് ഗര്‍ഭകാലത്തെ സെക്‌സ് പേടിയും ആശങ്കയും സൃഷ്ടിക്കുന്നതാണ്. ഗര്‍ഭകാലത്തെ സെക്‌സുമായി ബന്ധപ്പെട്ടുണ്ടാകുന്ന അത്തരം ആശങ്കകളെക്കുറിച്ച് നമുക്ക് പരിശോധിക്കാം. ഗര്‍ഭകാലത്ത് സെക്‌സിലേര്‍പ്പെടാന്‍ പാടുണ്ടോ? മിക്ക രക്ഷിതാക്കളുടെയും ആശങ്കയാണിത്. ഗര്‍ഭകാലത്ത് മറ്റു പ്രശ്‌നങ്ങളൊന്നും ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് ലൈംഗികബന്ധം നന്നായി ആസ്വദിക്കാം. എന്നാല്‍ ബ്ലീഡിങ്, സെര്‍വിക്കല്‍ വീക്ക്‌നെസ്, പ്ലാസന്റ താഴുക എന്നീ പ്രശ്‌നങ്ങളുള്ളവര്‍ ഡോക്ടറുടെ അഭിപ്രായം ആരായുക. മറ്റുപ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ ഗര്‍ഭകാലത്തെ സെക്‌സ് അബോഷനോ, യോനിയിലെ അണുബാധയ്‌ക്കോ കാരണമാകില്ല. സാധാരണയായ, ആരോഗ്യകരമായ ഗര്‍ഭാവസ്ഥയും മാസം തികയാതെയുള്ള പ്രസവവും തമ്മില്‍ യാതൊരു ബന്ധമില്ലെന്നും ചില പഠനങ്ങളില്‍ പറയുന്നുണ്ട്. ഗര്‍ഭകാലയളവില്‍ സ്ഥിരമായി സെക്‌സില്‍ ഏര്‍പ്പെടുന്ന സ്ത്രീ മാസം തികയാതെ പ്രസവിക്കാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയ ഗവേഷണങ്ങളുമുണ്ട്. രതിമൂര്‍ച്ഛയുണ്ടാവുന്നതും മാസം തികയാതെ പ്രസവിക്കുന്നതിനുള്ള സാധ്യത കുറയ്ക്കും. സെക്‌സ് കുഞ്ഞിനു ദോഷം ചെയ്യുമോ? ഭര്‍ത്താവ് നിങ്ങള്‍ക്ക് മുകളിലുള്ള പൊസിഷനിലാണെങ്കില്‍ കൂടി നിങ്ങള്‍ തമ്മിലുള്ള സ്‌നേഹപ്രകടനം ഗര്‍ഭസ്ഥ ശിശിവിനെ വേദനിപ്പിക്കില്ല. സെര്‍വിക്‌സിനെ പൊതിഞ്ഞിരിക്കുന്ന കട്ടികൂടിയ മ്യൂകസ് പ്ലഗ് കുട്ടിയെ അണുബാധയില്‍ നിന്നും സംരക്ഷിക്കും. അംമ്‌നിയോട്ടിക് ദ്രവവും ഗര്‍ഭപാത്രത്തിലെ ശക്തമായ മസിലുകളും നിങ്ങളുടെ കുഞ്ഞിനു സുരക്ഷിതത്വം നല്‍കും. രതിമൂര്‍ച്ഛയുണ്ടാവുമ്പോള്‍ നിങ്ങളുടെ കുട്ടി നന്നായി ചലിക്കുന്നതുപോലെ ശ്രദ്ധയില്‍പ്പെട്ടേക്കാം. ഇതിനു കാരണം നിങ്ങളുടെ ഹൃദയമിടിപ്പാണ്. അല്ലാതെ കുട്ടിയ്ക്ക് സംഭവിക്കുന്ന കാര്യങ്ങള്‍ മനസിലാവുന്നതുകൊണ്ടോ അല്ലെങ്കില്‍ അസ്വസ്ഥത അനുഭവപ്പെടുന്നതുകൊണ്ടോ അല്ല. എങ്കിലും നിങ്ങള്‍ക്ക് താഴെ പറയുന്ന പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ സെക്‌സില്‍ ഏര്‍പ്പെടരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചേക്കാം. ഗര്‍ഭകാലത്ത് ഓറല്‍ സെക്‌സ് സുരക്ഷിതമാണോ? അതെ. സാധാരണ രീതിയില്‍ ഓറല്‍ സെക്‌സ് നിങ്ങളുടെ കുട്ടിക്ക് ഒരു ദോഷവും ചെയ്യില്ല. ലൈംഗികബന്ധം അപകടകരമായി തോന്നുന്നെങ്കില്‍ അതിനു നല്ലൊരു പരിഹാരം കൂടിയാണ് ഓറല്‍ സെക്‌സ്. യോനിയിലേക്ക് ഭര്‍ത്താവ് ഊതുന്നത് മാത്രം ഒഴിവാക്കിയാല്‍ മതി. ഇത്തരത്തില്‍ വായു കടക്കുന്നത് രക്തക്കുഴലുകളില്‍ വായുകുമിളകള്‍ കാരണം തടസം സൃഷ്ടിക്കപ്പെടാന്‍ ഇടയാക്കും. ഇത് നിങ്ങള്‍ക്കും കുട്ടിക്കും ദോഷകരമാണ്.
02:35 / 6.1 MB
Thought of the day... #😇 ഇന്നത്തെ ചിന്താവിഷയം