@selectedposts
@selectedposts

തിരഞ്ഞെടുത്ത പോസ്റ്റുകൾ ✔️

❤️

കുട്ടികളുടെ പരീക്ഷ നടക്കുന്ന സമയമാണ് . ഒരു *പ്രിൻസിപ്പാൾ* രക്ഷാകർത്താക്കൾക്കു കൊടുത്തയച്ച *കത്ത്* ഒന്ന് വായിക്കുന്നത് നല്ലതായിരിക്കും . . . പ്രിയ *രക്ഷകർത്താക്കളെ* , കുട്ടികളുടെ *പരീക്ഷ* ഉടൻ തുടങ്ങുകയാണ് . *കുട്ടികൾ* നന്നായി പരീക്ഷ എഴുതുമോ എന്ന കാര്യത്തിൽ നിങ്ങൾ *ആശങ്കാകുലരാണെന്ന്* അറിയാം . പക്ഷെ *നിങ്ങൾ മനസ്സിലാക്കേണ്ട* ഒരു കാര്യമുണ്ട് . ഈ പരീക്ഷ എഴുതുന്ന കുട്ടികളിൽ , *കണക്ക്* പഠിക്കേണ്ട ആവശ്യമില്ലാത്ത നല്ല ഒരു *ചിത്രകാരൻ* ഉണ്ടാവാം . . . *ചരിത്രത്തെക്കുറിച്ചോ ഇംഗ്ലീഷിനെക്കുറിച്ചോ* കൂടുതൽ ശ്രദ്ധിക്കേണ്ടാത്ത വലിയ ഒരു *വ്യവസായ സംരംഭകനും* ഉണ്ടാവാം . . . *രസതന്ത്രത്തിന്റെ* മാർക്ക് ബാധകമല്ലാത്ത ഒരു നല്ല *സംഗീതജ്ഞൻ* ഉണ്ടാവാം . . . *ഫിസിക്സിന്റെ* മാർക്കിനെക്കാൾ ഫിസിക്കൽ *ഫിറ്റ്നസിനു* പ്രാധാന്യം നൽകേണ്ട ഒരു *അത്‌ലറ്റ്* ഉണ്ടാവാം . . . *നിങ്ങളുടെ കുട്ടി നല്ല മാർക്ക് വാങ്ങിയാൽ നല്ലത് . . .* പക്ഷെ മാർക്ക് കുറഞ്ഞുപോയാൽ കുട്ടിയുടെ *ആത്മവിശ്വാസത്തെയും അന്തസ്സിനേയും നഷ്ടപ്പെടുത്താതിരിക്കുക .* ഇതൊരു *പരീക്ഷ മാത്രം .* *ജീവിതത്തിൽ വിജയിക്കാൻ* ഇതിലും വലിയ കാര്യങ്ങൾ ധാരാളമുണ്ട് . ഒരു പരീക്ഷയിൽ *മാർക്ക്* കുറഞ്ഞുപോയതുകൊണ്ട് അവരുടെ *കഴിവിനെയും സ്വപ്നങ്ങളെയും* തല്ലിക്കെടുത്തരുത് . *പ്രത്യേകം ഓർക്കുക !* *ഡോക്ടർമാരും എഞ്ചിനീയർമാരും* മാത്രമല്ല ഈ ലോകത്തിൽ *സന്തോഷമായി* കഴിയുന്നത് . സ്നേഹാദരങ്ങളോടെ *പ്രിൻസിപ്പാൾ* #🧸 കുട്ടി ക്രാഫ്റ്റ് #✍️വിദ്യാഭ്യാസം #🏫 വിജ്ഞാനപ്രദം #🏫സ്കൂൾ ലൈഫ് #✍️പരീക്ഷാസഹായി
പത്തനംതിട്ടയിലേക്ക് കൊറോണയെ എത്തിക്കാൻ അവർ പെട്ട പാട്...! നല്ല 916 സാമൂഹ്യദ്രോഹം...! ഇറ്റലി കഥ വിശദമായി വേണ്ടവർക്ക് ദാ പിടിച്ചോ... ഇറ്റലിക്കാരാണ്. റാന്നിയിലെ നല്ല കാശുകാര്. അപ്പനും അമ്മയും മോനും വന്നതാണ്. ദോഹ കണക്ഷന്‍ ഫ്ളൈറ്റായിരുന്നു. ദോഹ വിമാനത്താവളത്തില്‍ ഒന്നര മണിക്കൂര്‍ അടുത്ത വിമാനം കാത്തിരുന്നു. അവിടുന്ന് നേരെ കൊച്ചിക്ക്. 29 ന് കൊച്ചിയില്‍ ഇറങ്ങി. കോട്ടയത്തെ ബന്ധുക്കളുടെ വണ്ടിയില്‍ റാന്നിയിലെ വീട്ടിലേക്ക്. ഇറ്റലിയില്‍ നിന്ന് വന്നതല്ലേ. ബന്ധുക്കളെ കണ്ടില്ലേല്‍ മോശമല്ലേ. പുനലൂരെ ബന്ധുക്കളെ കണ്ടു. പള്ളീലും പോയി. പെറിയ പനി വന്നപ്പോള്‍ അടുത്തുള്ള ആശുപത്രിയിലും കൊണ്ടുകാണിച്ചു. ഇറ്റലീന്നാന്നു പറഞ്ഞില്ല. മരുന്നും വാങ്ങി വന്നു. രണ്ടു ദിവസം കഴിഞ്ഞപ്പം തൊട്ടടുത്ത ബന്ധു വീട്ടില്‍ നിന്ന് രണ്ടു പേര്‍ പനിയുമായി ആശുപത്രിയിലെത്തി. ഡോക്ടര്‍ക്കൊരു സംശയം. ആദ്യ പരിശോധനാ ഫലം പോസിറ്റീവ്. അടുത്തെങ്ങാനും വിദേശത്തു പോയിരുന്നോ എന്നു ചോദ്യം. മറുപടി ഇല്ലെന്ന്. ബന്ധുക്കളാരേലും വന്നിട്ടുണ്ടോ വിദേശത്തുനിന്ന്. ഹാ. അടുത്ത വീട്ടിലെ ആന്‍റീം അങ്കിളും മോനുമെന്ന് ഉത്തരം. എവിടുന്നാ വന്നേ എന്ന ചോദ്യത്തിന് മറുപടി കേട്ടതും കളക്ടറടക്കമുള്ള വണ്ടി റാന്നിക്കു പാഞ്ഞെത്തി. ഇറ്റലിക്കാരോട് ഐസൊലേഷനില്‍ വരണമെന്നു പറഞ്ഞു. പത്തനം തിട്ട ജനറല്‍ ആശുപത്രിയില്‍ സൗകര്യമൊരുക്കാം. സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ഞങ്ങളോ? പറ്റില്ലെന്ന് പറഞ്ഞവരെ പൊക്കിക്കൊണ്ടു പോയി കോറന്‍റൈന്‍ ചെയ്തു. ഹിസ്റ്ററി പരിശോധിച്ചു ഇങ്ങനെ.. വിമാനത്തില്‍ ഒപ്പം സഞ്ചരിച്ചവര്‍.. നെടുമ്പാശേരിവിമാനത്താവളം പ്രത്യേക യോഗം വിളിച്ചു .. കൂട്ടിക്കൊണ്ടുവരാന്‍ വിമാനത്താവളത്തില്‍ പോയ ബന്ധുക്കള്‍.. അയല്‍ വീട്ടുകാര്‍.. പുനലൂരെ ബന്ധുക്കള്.. ഇടവകപ്പള്ളിയില്‍ കുര്‍ബാനയ്ക്കെത്തിയവര്‍.. ആ അച്ചന്‍ കുര്‍ബ്ബാന ചെയ്ത മറ്റ് ഇടവക അംഗങ്ങള്‍... ചികിത്സ തേടിപ്പോയ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍, നഴ്സുമാര്‍... അവരുമായി ബന്ധപ്പെട്ടവര്. ആകെ മൊത്തം ഒരു മൂവായിരം പേരോളം വരും.. ഏല്ലാവരും കോറന്‍റൈന്‍ ടെസ്റ്റിന്.. ഇത്രയേ ഞങ്ങ ചെയ്തുള്ളൂ, അതിനാണ്.. © Anu Pappachan #👶Kids Health #✍️പൊതുവിജ്ഞാനം #📰 കേരള വാർത്തകൾ #📰 ഇപ്പോൾ കിട്ടിയ വാർത്ത #👨‍⚕️ ആരോഗ്യം
മനസ്സിലായവർ കമന്റ് ചെയ്യുക.... #🎑 കൗതുക കാഴ്ചകള്‍
ചൈനയിലെ ഹാർബിൻ പ്രൊവിൻഷ്യൽ ആശുപത്രിയിലാണ് ഈ ചിത്രം എടുത്തത്. ഒരു ബാഗ് നിറയെ പണം ചുമന്ന ഒരു കാൻസർ രോഗി തന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടറോട് ആവശ്യപ്പെട്ടു, അവൾക്ക് നൽകാൻ ധാരാളം പണമുണ്ട്. എന്നാൽ ക്യാൻസർ അവസാന ഘട്ടത്തിലായതിനാൽ തനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ഡോക്ടർ പറഞ്ഞു. അവൾ വളരെ നിരാശപ്പെടുകയും ഡോക്ടറോട് ദേഷ്യപ്പെടുകയും ചെയ്തു. പണം മുഴുവൻ ആശുപത്രിയുടെ ഇടനാഴികയിൽ വാരി എറിഞ്ഞുകൊണ്ടവൾ ആക്രോശിച്ചു .. "പണമുള്ളതിന്റെ ഉപയോഗമെന്താണ്" "പണമുള്ളതിന്റെ പ്രയോജനം എന്താണ് “ "പണത്തിന് ആരോഗ്യം വാങ്ങാൻ കഴിയില്ല, പണത്തിന് സമയം വാങ്ങാൻ കഴിയില്ല, പണത്തിന് ജീവൻ വാങ്ങാൻ കഴിയില്ല." 😢😢😢😢 നമുക്ക് സമയവും പണവും ഉള്ളപ്പോൾ നല്ല ആരോഗ്യം നിലനിർത്തുക .. ആരോഗ്യമാണ് സമ്പത്ത്. സമ്പത്തിനെക്കാൾ ആരോഗ്യമാണ് പ്രധാനം.. #👫 നമ്മൾ തുല്യരാണ് #💃 Happy Women's Day #💓 ജീവിത പാഠങ്ങള്‍
👊 ബോഡി ഷെയ്മിംഗിനേക്കാൾ ഇത്ര വൃത്തികെട്ട പരിപാടി വേറെ ഇല്ല. അത്രക്ക് അധികം ഒരാളെ മുന വച്ച് സംസാരിച്ച് വേദനിപ്പിയ്ക്കാൻ ബോഡി ഷെയ്മിംഗിനു സാധിക്കും. മനുഷ്യന്റെ ശാരീരികാവസ്ഥകൾ പലതാണ്. ശരീരഭാരം കൂടിയും കുറഞ്ഞും കറുത്തും വെളുത്തും മെലിഞ്ഞും നീണ്ടും ഒക്കെയാണ് ആളുകൾ ഉണ്ടാവുക. തൈറോയിഡ് കൂടുമ്പോൾ ശരീരഭാരം കൂടുന്ന അവസ്ഥയുണ്ടാവും. പോഷകാഹാരക്കുറവ് മൂലം ശരീരത്തിൽ വെളുത്ത നിറം പ്രത്യക്ഷപ്പെടാം. വെയിലു കൊള്ളുമ്പോൾ കറുക്കുകയുമാവാം. ഭൂമിയിൽ മനുഷ്യരായി ജീവിക്കുന്നിടത്തോളം കാലം ഇതൊക്കെ ഉണ്ടാവുമെന്നതിന് സംശയമില്ല. പക്ഷേ മറ്റുള്ളവരുടെ ശാരീരികമായ മാറ്റങ്ങളെ അംഗീകരിക്കാൻ പഠിക്കുന്നതിനു പകരം അതിനെ ആക്ഷേപിക്കാൻ ശ്രമിക്കുന്നതിനെ മനോവൈകല്യമെന്നേ പറയാൻ സാധിക്കു. " നിന്റെ അച്ഛൻ കറുത്തത് നീ കറുത്തത് അമ്മേം അനിയനും വെളുത്തത്." ''നീയൊന്ന് ചിരിച്ചേ നിന്നെ ഒന്നു കാണട്ടെ " "കാറ്റടിച്ചാൽ പറന്നു പോവുലോ." "ഒന്നു കാണണമെങ്കിൽ ലൈറ്റടിച്ചു നോക്കണമല്ലോ " " നീ കറുത്തു പോയല്ലോ " " മുരിങ്ങക്കോലിന് കയ്യും കാലും വച്ച കോലമാണല്ലോ '' "തടിച്ചുരുണ്ട് ഫുട്ബോൾ പോലെയായി" "വല്ല കോഴിത്തീറ്റയും കുതിർത്ത് തിന്ന് തടി വെക്കട്ടെ" "ഇതെന്താ ആണുങ്ങൾടെ പോലെ മീശ ഒക്കെ നീ ആണാണോ " "ശബ്ദത്തിനൊരു കനം ഇല്ലല്ലോടാ അവൻ മറ്റേതാണോ " ഇനിയുമുണ്ട് ലിസ്റ്റിട്ടാൽ തീരാത്തത്ര തമാശകൾ. ഇതൊക്കെ പറഞ്ഞവസാനിപ്പിച്ചു കഴിഞ്ഞാലത്തെ ഒരു ചിരിയുണ്ട് സാറെ. ചിറി തല്ലി പൊട്ടിക്കാൻ തോന്നും. മറ്റുള്ളവർക്കെന്ത് തോന്നുമെന്ന് പോലും ചിന്തിക്കാതെ അവർ എങ്ങനെ പ്രതികരിക്കുമെന്ന് പോലും ആലോചിക്കാതെ അവതരിപ്പിക്കുന്ന വലിയ തമാശകൾ . ബോഡി ഷെയിമിംഗ് അവസാനിക്കണമെങ്കിൽ അവർ പറയുന്നതിന് അതേ നാണയത്തിൽ തക്ക മറുപടി കൊടുക്കുക.അത്തരം റേസിസ്റ്റ് തമാശകൾക്ക് നിന്നു കൊടുക്കാതിരിക്കുക. അതിനെ ചിരിച്ച് പ്രോത്സാഹിപ്പിക്കാതിരിക്കുക. കാരണമെന്തെന്നോ ആ തമാശകളൊന്നും ആരേയും ഇന്നോളം നന്നാക്കിയിട്ടില്ല തന്നെ. അഭിപ്രായങ്ങൾ എറീ #👋 ചാറ്റും ചര്‍ച്ചയും #💓 ജീവിത പാഠങ്ങള്‍ #👨‍👨‍👧‍👦 ജീവിതം #🏫 വിജ്ഞാനപ്രദം