@selu2
@selu2

😍ഇക്കാന്റെ കാന്താരി 😍

💞എനിക്കായ് വിധിച്ചവൾ 💞 my second story

#

📙 നോവൽ

ഭാഗം 2 ഉമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത നിന്നെ പോലെയുള്ളവർക്കുള്ള ശിക്ഷ ഇതാ മരണം എന്നും പറഞ്ഞു ഞാൻ വീണ്ടും വീണ്ടും അവൻറെ ശരീരത്തിലെക്ക് കത്തി വെച്ച് കുത്തി കൊണ്ടിരുന്നു. അവനിൽ നിന്ന് ഒരു ഞെരക്കം പോലും ഉണ്ടായില്ല. അവൻറെ ഫോൺ എടുത്ത് ഞാൻ എറിഞ്ഞു പൊട്ടിച്ചു. എല്ലാം കഴിഞ്ഞു ഞാൻ അവനെ നോക്കി പൊട്ടി ചിരിച്ചു. അവനെ തന്നെ നോക്കി നിന്നതും പെട്ടന്ന് എന്നിൽ ഒരു ഭയം വന്നു നിറഞ്ഞു. ഞാൻ ഒരാളെ കൊന്നു എന്ന് എനിക്ക് തന്നെ വിശ്വസിക്കാൻ പറ്റാതെയായി. പോലീസ് കേസ് അതൊക്കെ ആലോജിച്ചതും എനിക്ക് പ്രാന്ത് പിടിക്കുന്നത് പോലെ തോന്നി...... ഞാൻ തലയിൽ കൈ വെച്ച് മുഖം പൊത്തി നിലത്തേക്ക് ഊർന്നിറങ്ങി. 🌹🌹🌹🌹🌹🌹🌹🌹 രാവിലെ എണീറ്റപ്പോ ആദ്യം നോക്കിയത് ബെഡിലേക്കാണ്. മിന്നുവിനെ അവിടെ കാണാത്തപ്പോ താഴേക്ക് പോയി കാണുംന്നു കരുതി ഞാൻ ഫ്രഷ് ആയി താഴേക്ക് ഇറങ്ങിയതും മിന്നു ഒഴികെ എല്ലാവരും ഹാളിൽ ഉണ്ട്. മിന്നു എഴുന്നേറ്റില്ലേ മോനെ...... എന്നവളെ ഉപ്പ ചോദിച്ചതും ഞാൻ അവൾ ഇങ്ങോട്ട് വന്നില്ലേന്നു തിരിച്ചു ചോദിച്ചു... ഇല്ല മോനെ അവൾ വന്നില്ല. പിന്നെ എവിടെ പോയി എന്നും ചോദിച്ചു അവരൊക്കെ ടെൻഷൻ ആവാൻ തുടങ്ങിയതും ഇവിടെ എവിടെയെങ്കിലും കാണുംന്നു പറഞ്ഞു ഞാൻ അവരെ സമാദാനിപ്പിച്ചു. എല്ലാവരും ഓരോ സ്ഥലത്ത് പോയി നോക്കിയെങ്കിലും അവളെ കണ്ടില്ല. അതോടെ എന്റെ മനസ്സിലും പേടി കൂടാൻ തുടങ്ങി. ഞാൻ വേഗം ഫോൺ എടുത്തു മർശുവിനു വിളിക്കാൻ നിന്നതും പെട്ടന്ന് മുകളിൽ നിന്ന് ഷാനുവിന്റെ അലർച്ച കേട്ട് ഞങ്ങൾ എല്ലാവരും അങ്ങോട്ട് ഓടിയതും അവൾ ഷഹലിന്റെ റൂമിനു പുറത്തു കണ്ണു രണ്ടും പൊത്തി പിടിച്ചു നിക്കുന്നത് കണ്ടു. ഫാസി വേഗം ചെന്ന് അവളെ കൈ മുഖത്ത് നിന്ന് എടുത്ത് എന്താന്ന് ചോദിച്ചതും അവൾ റൂമിനുള്ളിലേക്ക് കൈ ചൂണ്ടി ഫാസിയുടെ നെഞ്ചിൽ മുഖം മറച്ചു. ഞാൻ എല്ലാവരെയും മാറ്റി റൂമിലേക്ക് കയറിയതും അവിടെ ഉള്ള കാഴ്ച കണ്ടു ഞെട്ടി പോയി. ബെഡിൽ ഷഹൽ ചോരയിൽ കുളിച്ചു കിടക്കുന്നുണ്ട്.മിന്നു ഒരു കത്തി പിടിച്ചു ഒരു മൂലക്ക് ഇരിക്കുന്നുണ്ട്... അവളെ ഇപ്പൊ കണ്ടാ ഒരു ഭ്രാന്തിയെ പോലെ തോന്നിക്കും.ഒരു നിമിഷം എല്ലാം തകർന്നു എന്ന് എനിക്ക് മനസ്സിലായി.അവളെ അടുത്തേക്ക് ചെല്ലാൻ നിന്നതും അവൾ അടുത്ത് വരരുത് എന്നും പറഞ്ഞു കത്തി കൊണ്ട് എന്റെ നേരെ പിടിച്ചതും. അവൾ ഇപ്പൊ നോർമൽ അല്ലാന്ന് മനസ്സിലായി. ആരും അവളെ അടുത്തേക്ക് ചെല്ലണ്ട ന്നു പറഞ്ഞു ഞാൻ വേഗം ഫോൺ എടുത്തു മർഷുവിനു വിളിച്ചു. 🌹🌹🌹🌹🌹🌹 ഡ്യൂട്ടി കഴിഞ്ഞു ഞാൻ നേരെ അയാന്റെ വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുമ്പോഴാണ് അവന്റെ കാൾ വന്നത്. ഫോൺ എടുത്തു ചെവിയിൽ വെച്ചതും അവൻ പറയുന്നത് കേട്ട് എന്റെ കയ്യിൽ നിന്നും വണ്ടിയുടെ കണ്ട്രോൾ പോയി ഒരുവിധം ബ്രേക്ക്‌ പിടിച്ചു നിർത്തി. പിന്നെ അവനോട് ഇപ്പൊ വരാന്നും പറഞ്ഞു ടൈം കളയാതെ വണ്ടി എടുത്ത് കഴിവതും സ്പീഡിൽ ഓടിച്ചു.അകത്തേക്ക് ഓടി കയറിയതും അയാൻ എന്റെ അടുത്ത് വന്നു മുകളിൽ ന്നു കാണിച്ചതും ഞാൻ വേഗം അങ്ങോട്ട് ഓടി. എന്നേ പോലീസ് യൂണിഫോർമിൽ കണ്ടിട്ട് എല്ലാവരും ഒന്ന് ഷോക്ക് ആയിട്ടുണ്ട്. അതൊന്നും നോക്കാതെ ഞാൻ അവരെ മാറ്റി ഞാൻ മിന്നൂന്റെ അടുത്തേക്ക് ചെന്നതും അവൾ എന്റെ നേരെ കത്തി വീശി.... മിന്നു ആ കത്തി ഇങ്ങ് താന്നും പറഞ്ഞു ഞാൻ അത് വാങ്ങാൻ നിന്നതും അവൾ തല കൊണ്ട് ഇല്ലാന്ന് കാണിച്ചു.... ദേ അങ്ങോട്ട് നോക്ക് എന്നും പറഞ്ഞു ഞാൻ അവളെ ശ്രദ്ധ മാറ്റി ട്ടവ്വൽ ഉപയോഗിച്ച് അവളെ കയ്യിൽ നിന്നും കത്തി വാങ്ങി. അവളെ പിടിച്ചു വെച്ചു.... വിട് എന്നെ വിടാൻ. നിങ്ങക്ക് എന്നെ അറിയില്ലല്ലേ. ഇവൻ കാരണം അല്ലേ നിങ്ങൾ അങ്ങനെ പറഞ്ഞേ അതോണ്ട് അവനെ ഞാൻ അങ്ങ് കൊന്നു. ഇനി എല്ലാവർക്കും സമാദാനത്തോടെ ജീവിക്കാം...... ന്നും പറഞ്ഞു അവൾ ചിരിച്ചതും കണ്ണൊക്കെ നിറയാൻ തുടങ്ങി. ഞാൻ അവളെ ഉമ്മാന്റെ കയ്യിൽ ഏൽപ്പിച്ചു താഴേക്ക് ഇറങ്ങാൻ നിന്നതും ഫെബി എന്റെ കയ്യിൽ പിടിച്ചു. ഡാ..... മിന്നു..... ഒന്നൂല്ല ഫെബി.അവൾക്ക് ഒന്നും സംഭവിക്കില്ല. അവനെക്കുറിച്ച് ആരും ചോദിക്കില്ല. എന്ത് വേണമെന്ന് എനിക്കറിയാം നീ ടെൻഷൻ ആവണ്ട ന്നും പറഞ്ഞു ഞാൻ അയാന്റെ അടുത്തേക്ക് ചെന്ന് അവനെയും കൂട്ടി പുറത്തേക്ക് ഇറങ്ങി. മർശു സോറി ഡാ. എന്റെ ശ്രദ്ധയില്ലായ്മയാ ഇതിനൊക്കെ കാരണം. ഏയ്യ് സാരമില്ല.... ഞാൻ ആംബുലൻസ് വിളിക്കട്ടെ എത്രയും വേഗം ബോഡി പോസ്റ്റ്‌മോർട്ടത്തിന് അയക്കണം. പിന്നേ പുറത്തുള്ള ഒരാളും ഇതൊരു മർഡർ ആണെന്ന് അറിയരുത്. അത് നീ നോക്കണം ന്നും പറഞ്ഞു ഉടൻ തന്നെ ആംബുലൻസ് വിളിച്ചു ബോഡി പോസ്റ്റ്‌ മോർട്ടത്തിനു അയച്ചു....എല്ലാവരും ഇവിടെ തന്നെ ഉണ്ടാവണം ന്നും പറഞ്ഞു ഞാൻ ഓഫീസിലേക്ക് വിട്ടു..... രാമേട്ടാ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ എനിക്ക് ഉടൻ കിട്ടണം. ന്നും പറഞ്ഞു ഞാൻ എന്റെ ക്യാബിനിൽ പോയിരുന്നു. കുറച്ച് കഴിഞ്ഞു ഫോൺ എടുത്തു ഫെബിക്ക് വിളിച്ചു മിന്നുവിന്റെ കാര്യം തിരക്കിയതും ആരോടും മിണ്ടുന്നില്ല ഒന്നും കഴിക്കുന്നില്ല എന്നൊക്കെ പരഞ്ഞു അവൻ കരയാൻ തുടങ്ങി.... ഏയ്‌ എന്താ ഫെബി നീ കൊച്ചു കുട്ടികളെ പോലെ അവൾക്ക് ചെറിയൊരു ഷോക്ക് അത്രേ ഒള്ളു അത് മാറിക്കോളും. ഞാൻ ഉടൻ അവിടെ എത്താന്നും പറഞ്ഞു ഫോൺ കട്ട്‌ ചെയ്തതും രാമേട്ടൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ കൊണ്ട് വന്നു.അത് മറിച്ചു നോക്കിയതും ഞാൻ ഞെട്ടി എഴുന്നേറ്റു നിന്നു...... മോനെ ആ ബോഡി എന്ത് ചെയ്യണം..... വല്ല അനാഥ ശവവും മറവ് ചെയ്യുന്നിടത്തു കൊണ്ട് പോയി കളഞ്ഞേക്ക് ഒരു പട്ടിയും ചോദിച്ചു വരില്ല ന്നും പറഞ്ഞു ഞാൻ റിപ്പോർട്ട്‌ മായി അയാന്റെ വീട്ടിലേക്ക് വിട്ടു.ഉപ്പാക്ക് വിളിച്ചു മുർഷിയെയും ഉമ്മനെയും കൂട്ടി അയാന്റെ വീട്ടിലേക്ക് വരാൻ പറഞ്ഞു..... എന്താ മർശു നീ ഈ പറയുന്നത്.ഷഹലിനെ കൊന്നത് മിന്നു അല്ലാന്നോ......എന്ന് പറഞ്ഞു അയാൻ ഒച്ചയിട്ടതും എല്ലാവരും ഹാളിലേക്ക് വന്നു.. യെസ്....പോസ്റ്റ്‌മോർട്ടിൽ അത് നമുക്ക് മനസ്സിലാവും.കാരണം ഷഹൽ മരിക്കാൻ കാരണം കഴുത്തിൽ ഉള്ള മുറിവ് കൊണ്ടാ.മിന്നുന്റെ അടുത്തുള്ള കത്തി കൊണ്ട് ഒരിക്കലും അങ്ങനെ ആഴത്തിൽ മുറിവ് ഉണ്ടാക്കാൻ കഴിയില്ല.പിന്നേ അവന്റെ ശരീരത്തിൽ ഉള്ള മുറിവ് വ്യത്യസ്ഥമാണ് ഒന്ന് കൊലക്ക് ഉപയോഗിക്കുന്ന കത്തിയാണ്.രണ്ടാമത്തെത് കറി കത്തിയും.രണ്ട് അടയാളങ്ങളും തമ്മിൽ മണിക്കൂറിന്റെ വിത്യാസം ഉണ്ട്.അതായത് ഷഹൽ മരിച്ചു കഴിഞ്ഞു മണിക്കൂറുകൾക്ക് ശേഷമാണ് മിന്നു അവനെ കുത്തുന്നത്... ബട്ട്‌ മർശു അത് ആരാവും..... അറിയില്ല.ബട്ട്‌ കില്ലർ ഈസ്‌ ഹിയർ. വാട്ട..... സത്യമാണ് അയാൻ.കൊലയാളി നമുക്ക് ഇടയിൽ തന്നെ ഉണ്ട്......എന്ന് പറഞ്ഞു ഞാൻ എല്ലാവരെയും ഒന്ന് നോക്കി..... ശരിയാ മർശു പറഞ്ഞത്.ഷഹലിനെ കൊന്നത് മിന്നുവല്ല ഞങ്ങളാണ് എന്നും പറഞ്ഞു എല്ലാവക്കിടയിൽ നിന്നും രണ്ട് പേര് മുന്നോട്ട് വന്നതും എല്ലാവരും ഒരു പോലെ ഞെട്ടി പരസ്പരം നോക്കി........ തുടരും......... നെക്സ്റ്റ് പാർട്ടുമായി ഉടൻ വരാട്ടോ #📙 നോവൽ
5k കണ്ടവര്‍
3 ദിവസം
💞എനിക്കായ് വിധിച്ചവൾ 💞 ✍️Selmath പാർട്ട്‌ 55 *📚കഥകളുടെ കലവറ📚* *꧁✰⌒✰‿✰💘💘✰⌒ ✰‿✰꧂* _SHARE CHAT LINK_ https://b.sharechat.com/krMrE54OsV *PDF കഥകൾ വായിക്കുവാൻ _TELEGRAM follow ചെയ്യു* https://t.me/joinchat/AAAAAEfMjq8KWNE7xY-PVw *യൂട്യൂബ് ചാനൽ link. Voice story* https://youtu.be/tFJ02JCyaeE _For Join This group msg ur name and place..._ 📲 *+91* *8547923260* *꧁✰⌒✰‿✰💘💘✰⌒ ✰‿✰꧂* കണ്ട കാഴ്ച വിശ്വസിക്കാൻ ആവാതെ ഞാൻ വണ്ടിയിൽ നിന്നിറങ്ങി അങ്ങോട്ട് ഓടി........ ഞാൻ ഓടി വരുന്നതു കണ്ടതും അയാൻ എന്റെ അടുത്തേക്ക് വന്നു എന്നെ പിടിച്ചു... എന്താ മിന്നു ഇത്. ഇപ്പോ നീ മാത്രം അല്ല... ഇങനെ കിടന്നു ഓടാൻ.... സോറി അയാൻ അത് ഞാൻ ഓർത്തില്ല..... ദേ അവിടെ മർഷുക്ക അതും പോലീസ് യൂണിഫോർമിൽ... എവിടെ.... അത് എങനെയാ നിന്റെ ഇക്ക ആവുന്നേ.... മർശു ഒരു അധ്യാപകൻ അല്ലേ..... പിന്നെ എങനെ പോലീസ് ആയി... അതൊന്നും എനിക്കറിയില്ല അയാൻ. ഒന്നുറപ്പാ അതെന്റെ മർഷുക്ക തന്നെയാ.... കണ്ണ് ചതിച്ചാലും എന്റെ മനസ്സ് എന്നെ ചതിക്കില്ല.......ന്നും പറഞ്ഞു അവന്റെ കയ്യിൽ നിന്ന് എന്റെ കൈ വിടുവിച്ച് ഞാൻ മർശുക്കന്റെ അടുത്തേക്ക് നടന്നു. അടുത്തെത്തിയതും ഞാൻ മർശുക്കന്ന് വിളച്ചതും മൂപ്പർ എന്നെ തിരിഞ്ഞു നോക്കി.....അന്ധം വിട്ട് നിക്കുന്നു.... പിന്നെ നമ്മളൊന്നും നോക്കിയില്ല. ഇക്കാനെ ഇറുകെ കെട്ടിപിടിച്ചു നിന്നു...... കുറച്ച് നേരം അങ്ങനെ നിന്നതും ഇക്ക എന്നെ അടർത്തി മാറ്റി... ഏതാ കുട്ടി താൻ.... എന്താ ഈ കാണിക്കുന്നത്. ഇതൊരു പബ്ലിക് പ്ലേസ് ആണ്.... മർഷുക്ക ഞാൻ പെട്ടന്ന് കണ്ട സന്തോഷത്തിൽ... മർഷുക്കയോ..... ഒരു ഐ പി എസ് കാരന്റെ മുഖത്തു നോക്കി പേര് വിളിക്കുന്നോ.... കാൾ മി സാർ..... ഇങ്ങേർക്ക് വട്ടായോ പടച്ചോനെ. എന്തൊക്കെയാ പറയുന്നത്. ഇത്ര പെട്ടന്ന് പോലീസ് ഓഫീസറും ആയോ..... ഇതൊക്കെ എപ്പോ..... ആ എന്ത് തേങ്ങ വേണേലും ആയ്കോട്ടെ. പക്ഷെ ഞാൻ ആരാന്ന് ചോദിച്ചതോ.... അറിഞ്ഞിട്ട് തന്നെ കാര്യം... അതേയ് സാർ വിളിയൊക്കെ അവിടെ നിക്കട്ടെ. നിങ്ങൾ ഇത്രേം നാളും എവിടെയായിരുന്നു.... അതൊക്കെ എന്തിനാ കുട്ടി താൻ അറിയുന്നത്. ഇയാൾ ഒറ്റക്കെ ഒള്ളോ. തനിക്ക് ആള് മാറിയതാവും. ആൾ മാറിയത് തന്റെ കുഞ്ഞമ്മക്ക്. ദേ മർഷുക്ക എന്നെ ദേഷ്യം പിടിപ്പിക്കല്ലെ..... കുട്ടിയാണ് പോലും. ഞാൻ കുട്ടിയാണെങ്കിൽ പിന്നെ എന്തിനാടോ എന്നെ തള്ളയാക്കിയത്..... ഒരു ഐ പി എസ് കാരൻ.എന്നാടോ താനൊക്കെ ഇതായത്. മിന്നൂന്നും വിളിച്ചു പുറകെ മണപ്പിച്ചു നടന്നിരുന്നല്ലോ പണ്ട്. ഇപ്പൊ വല്ല്യ ആളായപോ എന്നെ തള്ളി കളയുവാലേ.... കുട്ടിക്ക് തലക്ക് സുഖമില്ലെ..... കൺസ്റ്റബിൾ ഈ കുട്ടിയോട് ചോദിച്ചു അവളെ വീട്ടിൽ ആക്കിയെക്ക്. എന്റെ വീട്ടിൽ പോവാൻ തന്റെ ഔദാര്യം എനിക്ക് വേണ്ടാ..... പിന്നെ തലക്ക് വെളിവില്ലാത്തത് നിനക്ക് തന്നെയാ..പോട്ടെടോ സാറെ..... ന്നും പറഞ്ഞു ഞാൻ ചവിട്ടി തുള്ളി കാറിന്റെ അടുത്തേക്ക് നടന്നതും അയാൻ ഉണ്ട് വായും പൊത്തി ഇളിക്കുന്നു. അല്ലെങ്കിലേ മനുഷ്യന് ഇവിടെ തല പെരുത്ത് നിക്കുവാ....അപ്പോഴാ അവൻറെ ഒരു കിളി. എന്തോന്നാടാ പൊട്ടാ ഇത്ര ഇളിക്കാൻ ഇവിടെ ആരേലും തുണി ഇല്ലാണ്ട് നിക്കുന്നുണ്ടോ.... തുണിയൊക്കെ പുറമെ ഉണ്ട്. എന്നാലും അകത്തിപ്പോ നീ തൊലിയുരിഞ്ഞു നിക്കുവല്ലേ എന്നൊക്കെ പറഞ്ഞു അവൻ വീണ്ടും ഇളിച്ചതും ഞാൻ നിലത്തു നിന്ന് കുറച്ച് മണ്ണ് വാരി അവൻറെ തലയിലെക്കിട്ടു വേഗം കാറിൽ കയറി ഇരുന്നതും അവൻ അവിടെ നിന്ന് ഉറഞ്ഞു തുള്ളുന്നുണ്ട്. അത് കണ്ട് ചിരിച്ചോണ്ട് ഞാൻ മർഷുക്ക നിക്കുന്ന അങ്ങോട്ട്‌ നോക്കിയതും ഇക്ക എന്നെ തന്നെ നോക്കുവായിരുന്നു. ഞാൻ നോക്കുന്നത് കണ്ടതും പെട്ടന്ന് മുഖം തിരിച്ചു കളഞ്ഞു. കള്ള പാക്കരാ വല്ല്യ ആളായപ്പോ എന്നെ മറന്നു ലേ..... എന്നൊക്കെ ഇക്കാനെ തന്നെ നോക്കി പല്ലിറുമ്പി ഓരോന്ന് മനസ്സിൽ പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് അയാൻ വണ്ടിയിൽ കയറി ഇരുന്നത്...അപ്പോ തന്നെ നമ്മൾ അവനെ നോക്കി ഒന്നിളിച്ചു കാണിച്ചു.... തിരിച്ചു ഒരു രൂക്ഷമായ നോട്ടം നോക്കി അവൻ വണ്ടിയെടുത്തു... 🌹🌹🌹🌹🌹🌹🌹🌹 അവരെ വണ്ടി എന്റെ മുന്നിൽ കൂടി പാസ്സ് ചെയ്തതും അവൾ എനിക്ക് കൊഞ്ഞനം കുത്തി കാണിച്ചു തന്നു.... അത് കണ്ടിട്ട് ശരിക്കും ചിരി വന്നു...... ഞാൻ തിരിഞ്ഞു നിന്ന് ചിരിക്കാൻ തുടങ്ങിയതും രാമേട്ടൻ എന്റെ തോളിൽ കൈ വെച്ചു. എന്റെ കീഴ് ഉദ്യോഗസ്ഥൻ ആണ് രാമേട്ടൻ. പക്ഷേ വന്നപ്പോ തൊട്ട് എന്നേ ഒരു മോന്റെ സ്ഥാനത്താ കാണുന്നെ. അപ്പൊ നിങ്ങക്ക് ഒരു ഡൌട്ട് ഉണ്ടാവും ഞാൻ എങ്ങനെ ഐ പീ എസ്കാരനായെന്ന് ... പറയാവേ.... എന്താണ് മോനെ വെറുതെ ചിരിക്കുന്നത്.... ആ പോയ കുട്ടി ആരാ. നല്ല സുന്ദരി കുട്ടി മോന് നല്ലോണം ചേരും... എന്നൊക്കെ ഏട്ടൻ പറഞ്ഞതും ഞാൻ രാമേട്ടന്റെ തോളിൽ കൈ വെച്ചു.... അത് നമ്മൾ എന്നോ നമ്മളിലേക്ക് ചേർത്ത് വെച്ചതാ രാമേട്ടാ.... എന്റെ ബീവിയാ അത്. ഞാൻ മഹർ കെട്ടി എന്റെ സ്വന്തമാക്കിയവൾ. ഏ...എന്നിട്ട് നീ എന്താ അവളെ അറിയില്ലാന്നു പറഞ്ഞേ.... അതൊക്കെ ഒരു ഷോർട് സ്റ്റോറിയാണ് രാമേട്ടാ. എല്ലാം പറയാം ഡ്യൂട്ടി കഴിഞ്ഞ് പോവുമ്പോ..... 🌹🌹🌹🌹🌹🌹🌹🌹 ഒരു മാളിനു മുമ്പിൽ വണ്ടി നിർത്തിയതും ഞാൻ ചാടി ഇറങ്ങി..... നീ എങ്ങോട്ടാ.... മാളിലേക്ക്..... അയ്യടാ കൊണ്ടോവാൻ പറ്റിയൊരു ചരക്ക്..... മര്യാദക്ക് വണ്ടിയിൽ ഇരുന്നോണം.... പിന്നെ നീ പറയുന്നതു കേൾക്കാൻ ഞാൻ എന്താ നിന്റെ കെട്ടിയോളാണോ. ഒന്ന് പോടെർക്കാ ന്നും പറഞ്ഞു ഞാൻ മുമ്പിൽ നടന്നു. കുറച്ചു കഴിഞ്ഞു ബാക്കിലേക്ക് നോക്കിയപ്പോ അവനുണ്ട് വായും പൊളിച്ചു നിക്കുന്നു.... വാ പൊളിച്ചു നിക്കാതെ ഇങ്ങ് പോരെ. കാക്ക കണ്ടാൽ ബാത്രൂം ആണെന്ന് കരുതി കാര്യംസാധിക്കുംന്നും പറഞ്ഞു ഞാൻ അവന്റെ കയ്യിൽ പിടിച്ചു മാളിലേക്ക് കയറി. സാധനങ്ങൾ ഒക്കെ വാങ്ങി അവൻ ബിൽ പേ ചെയ്യാൻ നിന്നതും വണ്ടിയിൽ ഇരിക്കാന്ന് പറഞ്ഞു അവിടുന്ന് പോന്നു. ചില ലക്ഷ്യങ്ങൾ മനസ്സിൽ കരുതി ഞാൻ നേരെ മെഡിക്കൽ ഷോപ്പിലേക്ക് കയറി അവരോട് ഉറക്കഗുളിക ചോദിച്ചതും അവർ ഡോക്ടറെ എഴുത്ത് ഇല്ലാണ്ട് തരാൻ പറ്റില്ലാന്ന് പറഞ്ഞു. ലാസ്റ്റ് പണം കുറച്ചു കൂടുതൽ ഓഫർ ചെയ്തതും അവർ തരാമെന്ന് സമ്മതിച്ചു. അത് വാങ്ങി പെട്ടന്ന് തന്നെ വണ്ടിയിൽ പോയിരുന്നു..... കുറച്ചു നേരം കഴിഞ്ഞതും അയാൻ വന്നു വണ്ടി എടുത്തു.ഫുടൊക്കെ കഴിച്ചാണ് വീട്ടിലേക്ക് പോയത്. വീട്ടിൽ എത്തിയതും സാധനങ്ങളൊക്കെ അടുക്കളയിൽ കൊണ്ട് വെച്ച് നേരെ ഉപ്പാന്റെ റൂമിലേക്ക് വിട്ടു. അപ്പൊ ഉമ്മ എന്തോ ആലോജിച്ചിരിക്കുവായിരുന്നു.. എന്താ ഉമ്മാ ഇത്രക്ക് ആലോചന. ആഹ് നിങ്ങൾ വന്നോ. ഒന്നൂല്ല മോളേ പഴയ ഓരോ കാര്യങ്ങൾ ആലോജിച്ചിരിക്കുവായിരുന്നു. എത്ര സന്തോഷത്തോടെ കഴിഞ്ഞ വീടായിരുന്നു. എല്ലാം ചീട്ട് കൊട്ടാരം പോലെ തകർന്ന് വീണില്ലേ.. സാരല്ല ഉമ്മാ ഒക്കെ ശരിയാവും.ഉമ്മാ.... ഞാനിന്ന് മർശുക്കാനെ കണ്ടു. അതും ഒരു പോലീസ് ഓഫീസർ ആയിട്ട്.. ഏ.... പോലീസ് ആയിട്ടോ...എന്നിട്ട് അവൻ മോളോട് സംസാരിച്ചോ.... മോൾ പ്രെഗ്നന്റ് ആണെന്ന് പറഞ്ഞോ... അതൊന്നും പറഞ്ഞില്ലുമ്മാ.. ഒരുപ്പാട് സന്തോഷത്തോടെ മൂപ്പരെ അടുത്തേക്ക് ചെന്നപ്പോ മൂപ്പർക്ക് എന്നെ അറിയില്ല പോലും..... ഏ.... അവൻ അങ്ങനെ പറഞ്ഞു. ദുഷ്ടൻ എന്റെ കയ്യിൽ കിട്ടട്ടെ. അപ്പൊ കാണിച്ചു കൊടുക്കാം ഞാൻ... മോൾ വിഷമിക്കണ്ട. അവൻ എന്തെങ്കിലും മനസ്സിൽ കരുതി കാണും. അതോ ഇനി നിന്നോട് അടുത്താ ഷഹൽ എന്തേലും ചെയ്യുമെന്ന് പേടിച്ചിട്ടാണെങ്കിലോ.... ചിലപ്പോ അങ്ങനെ ആയിരിക്കും.... അങ്ങനെയാണെങ്കിൽ അതിന് ഒരു ദിവസത്തെ ആയുസ്സ് മാത്രേ ഒള്ളു. അവനെ കൊണ്ടുള്ള ശല്ല്യം തീരാൻ പോവാ.... അതെങ്ങനെയാ മോളേ.... അതൊന്നും ആലോജിച്ച് ഉമ്മ ബേജാറാവേണ്ട.വെയിറ്റ് എന്നും പറഞ്ഞു ഉമ്മാന്റെ കവിളിൽ പിച്ചി ഞാൻ മുകളിലേക്ക് പോയി.... 🌹🌹🌹🌹🌹🌹🌹🌹 മർഷൂനെ ഇന്ന് കാണുമെന്നു ഒരിക്കലും കരുതിയില്ല. നാളെ പാർട്ടി വെച്ചത് തന്നെ അവൻ പറഞ്ഞിട്ടാ.... എല്ലാവരെയും വിളിച്ചു കൂട്ടി സത്യങ്ങൾ എല്ലാവർക്കു മുമ്പിലും തെളിയിക്കണം. അതും ഷഹലിനെ കൊണ്ട് തന്നെ. അതിനുള്ള പവർ ഇപ്പൊ മർശുവിനുണ്ട്..... ഇനി അവനെ കൊന്നാൽ പോലും ഒരു ശിക്ഷയും കിട്ടില്ല..... ഷഹൽ നിന്റെ അവസാനമടുത്തിരിക്കുന്നു... എന്നൊക്കെ സ്വയം പറഞ്ഞു ഞാൻ ബെഡിൽ ആഞ്ഞു കുത്തിയതും ഡോർ തുറന്ന് മിന്നു കയറി വന്നു..... ആരോടുള്ള ദേഷ്യമാ ഇപ്പോ ബെഡിനോട്‌ തീർത്തത്. വേറെ ആരോടാ. നിന്നോട്. അതിന് ഞാൻ എന്താടാ നിന്നെ ചെയ്തേ.... നീ എന്റെ തലയിൽ മണ്ണ് വാരിയിട്ടില്ലേ.... അറിയപ്പെടുന്ന ഒരു ബിസിനസ്മാൻ അല്ലേ ഞാൻ. നിനക്ക് അതെങ്കിലും ഒന്ന് ആലോചിക്കായിരുന്നില്ലേ.. ഓ... പിന്നേ. മനുഷ്യൻ സങ്കടപ്പെട്ടു നിക്കുമ്പോ കളിയാക്കി ചിരിക്കുന്ന നിന്നെ പിന്നേ എന്താടാ ചെയ്യാ.... ഞാൻ കളിയാക്കിയതിന് കാരണം ഇല്ലേ.... അപ്പോഴേ പറഞ്ഞതല്ലേ അങ്ങോട്ട് പോണ്ടാന്ന്.... അപ്പൊ കേട്ടില്ല. ആ ഓഫീസറെ വായിൽ ഇരിക്കുന്നതൊക്കെ കേട്ടപ്പോ നിനക്ക് സമാദാനമായില്ലേ.... അത് ഞാനങ്ങ് സഹിച്ചു. എന്റെ കൊച്ചിന്റെ തന്തയല്ലേ പറഞ്ഞേ നോ പ്രോബ്ലം.എല്ലാത്തിനും ഞാൻ കണക്കു ചോദിക്കും നീ കണ്ടോ..... മ്മ്മ് ചോദിക്കും ചോദിക്കും. ഒന്ന് പോടീ പോത്തേ.... പോത്ത് നിന്റെ സാനി... ആയിക്കോട്ടേ അത് ഞാനും സഹിച്ചു.... നന്നായി പോടാ കോപ്പാ ന്നും വിളിച്ചു ഞാൻ തോർത്തും എടുത്തു ഫ്രഷ് ആവാൻ കയറി. വൈകുന്നേരമായതും നമ്മക്ക് ബോറടി തുടങ്ങി. അയാൻ ആരെയൊക്കെയോ ഇൻവൈറ്റ് ചെയ്യാൻ ആണെന്നും പറഞ്ഞു പോയി... ഉമ്മാന്റെ കൂടെ കൂടി രാത്രിയിലേക്ക് ഉള്ള ഫുഡ്‌ ഒക്കെ റെഡിയാക്കി ഞാൻ ഷഹലിന്റെ റൂമിലേക്ക് വിട്ടു.... ഞാൻ ചെന്നപ്പോ അവൻ ആരോടോ ഫോണിൽ സംസാരിക്കുവായിരുന്നുഎന്താണ് എന്നറിയാൻ വേണ്ടി ഞാൻ ഡോറിലേക്ക് കാത് ചേർത്ത് വെച്ചു.... നീ ഒന്നും പറയണ്ട റോയ്.അവൻറെ കയ്യിൽ നിന്ന് രണ്ടെണ്ണം കിട്ടിയപ്പോ നീ നന്നായെന്ന് വെച്ച് ഞാൻ അങ്ങനെയല്ല.അവൻ പോലീസ് ഓഫീസർ അല്ല ഏതു കൊമ്പത്തെ ആളായാലും എനിക്ക് ഒരു ഒലക്കയും ഇല്ല.ആഗ്രഹിച്ചത് എന്ത് വില കൊടുത്തും ഷഹൽ സ്വന്തമാക്കും.നാളെ രാത്രി അവൾ വരും എന്റെ അടുത്ത് അതിനുള്ള മരുന്ന് എന്റെ കയ്യിൽ ഉണ്ട്.എന്നൊക്കെ ഓരോന്ന് പറഞ്ഞു അവൻ ചിരിച്ചതും ഞാൻ പെട്ടന്ന് ഡോർ തുറന്നു അകത്തേക്ക് കയറി. എന്നെ കണ്ടതും കാൾ കട്ട് ചെയ്ത് എന്നെ നോക്കി ഒന്ന് ചിരിച്ചു.നമ്മളും വിട്ടു കൊടുത്തില്ല നല്ലോണം ഒന്നങ് ചിരിച്ചു കൊടുത്തു.... ആരിത് മിന്നുവോ.കയറി വാ.....ന്നും പറഞ്ഞു അവൻ എന്റെ കയ്യിൽ പിടിച്ചു ബെഡിൽ കൊണ്ട് പോയി ഇരുത്തി. എന്തൊക്കെയുണ്ട് മിന്നു.അസുഖമൊന്നും ഇല്ലല്ലോ...എന്നോട് എന്തെങ്കിലും പറയാൻ വന്നതാണോ... ഏയ് നത്തിങ്. ചുമ്മ ബോറടിച്ചപ്പോ വന്നതാ... ഓഹ് എന്നാ നമുക്ക് എന്തെങ്കിലും സംസാരിച്ചിരിക്കാലേ.... ആ നീ സംസാരിച്ചോ... നിനക്കാണല്ലോ സംസാരിക്കാൻ ഉണ്ടാവാ.... എനിക്കെന്താ മിന്നു പറയാൻ. നീ എന്നെ ഫ്രണ്ട് ആയി കൂടിയത് തന്നെ എന്റെ ഭാഗ്യം......ഒരു പുതിയ ലൈഫ് തുടങ്ങണം ഇനി മുതൽ. ആരെയും വേദനിപ്പിക്കാതെ എന്നൊക്കെ ഓരോന്ന് പറഞ്ഞു അവൻ സെന്റി അടിക്കാൻ തുടങ്ങിയതും എനിക്ക് ദേഷ്യം ഇരച്ചു കയറി. ഞാൻ അവിടെ ടേബിളിൽ ഉണ്ടായിരുന്ന ഫ്ലവർ വേസ് എടുത്ത് ചുമരിലേക്ക് എറിഞതും അവൻ മിന്നു എന്ന് വിളിച്ചു ഒച്ചയിട്ടു... മിണ്ടിപോവരുത്. നീ എന്താടാ ചെറ്റേ എന്നെ കുറിച്ച് കരുതിയത്. നിന്റെ നാടകമൊക്കെ വിശ്വസിച്ചു ഞാൻ നിന്നെ അങ്ങ് സ്നേഹിക്കുമെന്നോ.....വീണ്ടും നീ കള്ളങ്ങൾ മെനഞ്ഞു എന്നെ പാട്ടിലാക്കി. പക്ഷെ പടച്ചോൻ എന്റെ കൂടെയാ... അതോണ്ടാ നീ അന്ന് ഉമ്മാനോട് പറഞ്ഞതൊക്കെ ഞാൻ കേട്ടത്. ഇപ്പോ നിന്റെ ഫോണിലൂടെയുള്ള സംസാരം കൂടെ ആയപ്പോ നിന്റെ മനസ്സിൽ ഇരിപ്പ് മനസ്സിലായി. രണ്ട് അടി കിട്ടിയപ്പോ റോയ് നന്നായത് അവൻ തന്തക്ക് പിറന്നതായത് കൊണ്ടാ..... നിന്നേ പോലെ തെരുവിൽ ജനിച്ചവർക്ക് തന്ത ആരാന്ന് പോലും അറിയില്ലല്ലോ അപ്പൊ ആ ഒരു സ്വഭാവമേ നീ കാണിക്കൂ എന്നൊക്കെ പല്ലിറുംമ്പി പറഞതും അവൻ പാഞ്ഞു വന്നു എന്റെ മുടിക്കുത്തിൽ പിടിച്ചു. അതേടി എനിക്ക് തന്ത ആരാന്ന് അറിയില്ല.എന്തിന് ജന്മം തന്നത് ആരാന്ന് പോലും അറിയാത്തവനാ ഞാൻ. നീ പറഞ്ഞല്ലോ അന്ധസ്. എനിക്ക് അതില്ല. നിന്നോട് സ്നേഹം അഭിനയിച്ചത് നിന്നെ സ്വന്തമാക്കാൻ തന്നെയാ. അത് ഞാൻ നേടും... എന്ന് പറഞ്ഞു അവൻ എന്നിലുള്ള പിടി മുറുക്കിയതും സർവ ശക്തിയും എടുത്ത് ഞാൻ അവന്റെ കൈ തട്ടി മാറ്റി.... എത്ര കിട്ടിയാലും പഠിക്കാത്ത നിന്റെ ഈ സ്വാഭാവം നിന്റെ അവസാനത്തിനാണ് ഷഹൽ. നിനക്ക് ഇനി അതികം ആയുസ്സ് ഇല്ലാ.. ഇല്ലെങ്കി വേണ്ടെടി. പക്ഷെ ഇവിടുന്ന് പോവുന്നതിന് മുൻപ് നിന്നേ ഞാൻ സ്വന്തമാക്കിയിരിക്കും. ഒരിക്കലും നടക്കാത്ത കാര്യമാണ് അത്. ഒരു കുഞ്ഞ് എന്റെ വയറ്റിൽ ഉണ്ടെന്ന് അറിഞ്ഞിട്ടും നാണമില്ലാതെ വീണ്ടും പുറകെ നടക്കുന്ന നിന്നെയൊക്കെ എന്ത് പേരിട്ടു വിളിക്കണം... നീ എന്ത് വിളിച്ചാലും എനിക്ക് പുല്ലാ..... നാളെ രാത്രി ഫങ്ക്ഷനുള്ളതൊക്കെ ഞാൻ അറിഞ്ഞു. അത് കഴിഞ്ഞ് എന്റെ റൂമിൽ നീ എത്തിയിരിക്കണം. നീയങ്ങു പറയുമ്പോഴേക്കും ഞാൻ ഓടി പാഞ്ഞു വരാൻ നിക്കുവല്ലേ. ഒന്ന് പോടാ.... നീ വരും..... ഇല്ലെങ്കിൽ ഇത് കണ്ടോ ഇത് ലോകം മൊത്തം കാണുംന്നും പറഞ്ഞു അവൻ അവൻറെ ഫോൺ എനിക്ക് നേരെ നീട്ടിയതും അതിലെ വീഡിയോ കണ്ട് എനിക്ക് തല കറങ്ങുന്ന പോലെ തോന്നി. ഉമ്മ കുളിക്കുന്നത് അവൻ മൊബൈലിൽ പകർത്തിയിരിക്കുന്നു..... വീഴാതിരിക്കാൻ വേണ്ടി ഞാൻ ബെഡിലേക്ക് ഇരുന്നതും അവനും എന്റെ അടുത്ത് വന്നിരുന്നു...... അപ്പോ എങ്ങനെ നീ വരില്ലേ..... നീ ഇത്രക്ക് നെറി കെട്ടവൻ ആണെന്ന് ഞാൻ അറിഞ്ഞില്ല.സ്വന്തം മകനെ പോലെ നോക്കി വളർത്തിയ അവരോടു നീ ചെയ്യുന്ന ഈ നെറികേടു മുകളിൽ ഉള്ള ആൾ കാണുന്നുണ്ട്. നീ ഒരു മനുഷ്യൻ അല്ല പിശാച് ആണ്.... ആരു കണ്ടാലും എനിക്ക് ഒന്നും ഇല്ലാ. ഇഷ്ട്ടമുള്ളത് നേടിയെടുക്കാൻ ഞാൻ എന്തും ചെയ്യും..... നാളെ എല്ലാരും പോയി കഴിഞ്ഞു എന്റെ അടുത്ത് നീ വന്നില്ലെങ്കിൽ ഈ വിഡിയോ പിറ്റേന്ന് വൈറൽ ആവും. അറിയാലോ നിനക്കെന്നേ... എന്നൊക്കെ അവൻ പറഞ്ഞപോ എനിക്ക് എന്ത് തിരിച്ചു പറയണംന്ന് അറിയാതെയായി. കൈ കാലുകൾ ഒക്കെ തളർന്ന അവസ്ഥ......ഉമ്മ എങ്ങാനും ഇതറിഞാ പാവം ജീവിച്ചിരിക്കില്ല. ഇല്ലാ ആർക്കും ഒന്നും സംഭവിക്കാൻ പാടില്ല. മനസ്സിൽ ചിലത് കണക്കു കൂട്ടി ഞാൻ അവനോട് വരാന്നും പറഞ്ഞു അവിടുന്ന് എഴുന്നേറ്റു റൂമിലേക്ക് ചെന്നു..... എല്ലാം കേട്ടും കണ്ടും തകർന്നു പോയിരിക്കുന്നു...... ഒരാൾക്ക് ഇങ്ങനെയും തരം താഴാൻ കഴിയോ നാഥാ.... കാമത്തിന് മുന്നിൽ എന്ത് സ്വന്തവും ബന്ധവും ലേ.... ഇല്ല ഷഹൽ ഇനി നിനക്ക് ഈ ഭൂമിയിൽ ജീവിക്കാൻ അർഹത ഇല്ലാ. നാളെ കൂടെയൊള്ളു നിന്റെ ഈ നെറികെട്ട ജീവിതം അടുത്ത ദിവസം സൂര്യോദയം കാണാൻ നിനക്ക് വിധി ഉണ്ടാവില്ല.... എന്നൊക്കെ ഓരോന്ന് സ്വയം പിറു പിറുത്ത് കൊണ്ട് എപ്പോഴോ ഉറങ്ങി പോയി..... രാവിലെ എണീറ്റ് ഫ്രഷ് ആയി താഴേക്ക് ഇറങ്ങി അപ്പൊ അയാനും ഷഹലുമൊക്കെ ഓരോന്ന് അടുക്കി പൊറുക്കി വെക്കുന്നുണ്ട്. എന്നെ കണ്ടതും ഷഹൽ ഒരു വല്ലാത്ത നോട്ടം നോക്കി ചിരിച്ചു...... അത് കണ്ടതും ഞാൻ വേഗം കിച്ചണിലേക്ക് വിട്ടു. ഉമ്മാന്റെ കൂടെ ഓരോ ജോലിയിൽ ഏർപ്പെട്ടു.... എന്താ മോളേ മുഖം വല്ലാണ്ട്. ഇന്ന് വീട്ടുകാർ ഒക്കെ വരുവല്ലേ അതിന്റെ സന്തോഷമൊന്നും മോളേ മുഖത്ത് ഇല്ലല്ലോ.... അങ്ങനെയൊന്നും ഇല്ല ഉമ്മാ.... ഒരു ഷീണം പോലെ. വയ്യെങ്കിൽ മോൾ പോയി കിടന്നോ ജോലിയൊക്കെ ഞാൻ നോക്കികോളാം. അത് സാരല്ല ഉമ്മാ മാറിക്കോളും. ന്നും പറഞ്ഞു ഞാൻ വീണ്ടും ഓരോ പണിയിൽ ഏർപ്പെട്ടു. വൈകുന്നേരം വരെ തട്ടിയും മുട്ടിയും എങ്ങനെയൊക്കെയോ സമയം തള്ളി നീക്കി. റൂമിൽ കയറി റെഡിയായി ഞാനും ഉമ്മയും അവരെയും കാത്ത് സിറ്റ്ഔട്ടിൽ ഇരുന്നു..... കുറച്ച് നേരം കഴിഞ്ഞതും രണ്ട് കാർ വന്നു മുറ്റത് നിർത്തിയതും.ഞാൻ ഉമ്മാനെ നോക്കി ചിരിച്ചു..... ഒന്നിൽ നിന്ന് എന്റെ വീട്ടുക്കാരും രണ്ടാമത്തെ വണ്ടിയിൽ നിന്ന് ഷാനുവും ഫാമിലിയും ഇറങ്ങി എല്ലാവരോടും ഓരോന്ന് പറഞ്ഞു അവരെ അകത്തേക്ക് കൊണ്ട് പോയി.അപ്പോഴേക്കും അയാനും ഷഹലും അങ്ങോട്ട് വന്നു.എല്ല്ലാവരും കൂടി ഫുഡ്‌ ഒക്കെ കഴിച്ചു വീണ്ടും ഹാളിൽ ഒത്തു കൂടി.ഷാനു ആണെങ്കിൽ ഓരോന്ന് പറഞ്ഞു കളിയാക്കുന്നുണ്ട്.ഷഹൽ ഇടക്ക് അവൻറെ വാച്ചിലേക്ക് നോക്കുന്നുണ്ട്.അവനറിയില്ലല്ലോ അവന്റെ മരണത്തിലെക്കുള്ള ടൈം ആണ് അവൻ നോക്കന്നതെന്ന്....അവനെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചു ഞാൻ ജൂസ് എടുക്കാന്നും പറഞ്ഞു അടുക്കളയിലേക്ക് പോയി.ജൂസ് ഉണ്ടാക്കി ഗ്ലാസിലേക്ക് ഒഴിച്ച് ഷെൽഫിൽ നിന്നും ഉറക്കഗുളികയുടെ പാക്ക് കയ്യിൽ എടുത്ത് ഞാൻ അതിലേക്ക് നോക്കി ഒന്ന് ചിരിച്ചു.എന്നിട്ട് അത് പൊടിച്ച് ഒരു ഗ്ലാസിലേക്ക് ഇട്ടു.ഗുളികയുടെ പാക്ക് എടുത്തു പുറത്തേക്ക് എറിഞ്ഞു.മരുന്ന് ചേർത്ത് ഗ്ലാസ്‌ എടുത്ത് കുറച്ച് മാറ്റി വെച്ച് ഞാൻ ട്രേ എടുത്ത് അവരെ അടുത്തേക്ക് നടന്നു. എല്ലാവർക്കും കൊടുത്ത ശേഷം ബാക്കി വന്ന ഗ്ലാസുമായി ഞാൻ ഷഹലിന്റെ അടുത്തേക്ക് നീങ്ങി.അവൻ എന്നെ അടിമുടി ഒന്ന് നോക്കി തലയാട്ടി ചിരിച്ചു ജ്യൂസ് എടുത്തു കുടിച്ചതും ഞാൻ പകയോടെ അവനെ നോക്കി അടുക്കളയിലേക്ക് പോയി..... 🌹🌹🌹🌹🌹🌹🌹 ഈ കോപ്പ് ഇതെവിടെ പോയി കിടക്കുവാ. വരാന്നു പറഞ്ഞ ടൈം ഒക്കെ കഴിഞ്ഞല്ലോ. ഒന്ന് വിളിച്ചു നോക്കാംന്നും പറഞ്ഞു ഞാൻ ഫെബിയോട് ഒരു കാൾ ചെയ്യാൻ ഉണ്ടെന്ന് പറഞ്ഞു പുറത്തേക് ഇറങ്ങി മർശുവിന്റെ നമ്പർ ഡയൽ ചെയ്തു.... ഹലോ അയാൻ തെറി പറയല്ലേ മുത്തേ അത്യാവശ്യമായിട്ട് ഒരു സ്ഥലം വരെ പോരെണ്ടി വന്നു.കമ്മിഷണറെ ഓർഡർ ആണ്. ഇനി നാളെയെ എത്താൻ പറ്റു... നിന്റെ കുഞ്ഞമ്മേടെ ഒരു ഓഡർ. ഇനി എന്താടാ പട്ടി ചെയ്യാ. ഇന്ന് കൊണ്ട് എല്ലാം അവസാനിക്കുംന്ന് വിചാരിച്ചതാ. ഒക്കെ നശിപ്പിച്ചു. ഇയ്യ് ചൂടാവല്ലേ മുത്തേ. നീ എന്തെങ്കിലും പറഞ്ഞു അവരെ അവിടെ പിടിച്ചു നിർത്താൻ നോക്ക്. നാളെ രാവിലെ ഞാൻ അവിടെ എത്തിയിരിക്കും പ്രോമിസ്. പ്ലീസ് ടാ.... മ്മ്മ്. ഓക്കേ ഒരവസരം കൂടെ തരാം. നാളെ ഇങ്ങോട്ട് എത്തിയില്ല എങ്കിൽ ഷഹലിന്റെ കാര്യത്തിൽ ഞാൻ തീരുമാനം ആക്കും. ഒക്കെ ശരിയാക്കാം. നീ ഞാൻ പറഞ്ഞ പോലെ ചെയ്യ് എന്നും പറഞ്ഞു അവൻ കാൾ കട്ട്‌ ചെയ്തതും അവനെ പ്രാകി കൊണ്ട് ഞാൻ അകത്തേക്ക് ചെന്നു... 🌹🌹🌹🌹🌹🌹🌹🌹 എല്ലാരും കൂടെ കട്ടക്ക് ചളി അടിച്ചു കൊണ്ടിരിക്കുന്ന നേരത്താണ് അയാൻ അകത്തേക്ക് കയറി വന്നത്. ഇതെപ്പോ പുറത്ത് പോയി എന്നും കരുതി ഞാൻ അവനെ നോക്കിയതും അവൻ എനിക്ക് ഇളിച്ചു കാണിച്ചു അതിൽ എന്തോ പന്തിക്കേടു ഇല്ലേന്ന് ഒരു ഡൌട്ട് ഇല്ലാതില്ല. അവൻ ഉപ്പാന്റെ അടുത്ത് ചെന്നിരുന്നു എല്ലാവർക്കും നാളെ പോവാന്ന് പറഞ്ഞതും എല്ലാവരും ഒപ്പം പറ്റില്ലന്നു പറഞ്ഞു. പിന്നേം അവൻ ഓരോന്ന് പറഞ്ഞു എല്ലാവരെ കൊണ്ടും അവിടെ നിക്കാം ന്ന് സമ്മതിച്ചതും ഷഹൽ ദേഷ്യത്തോടെ മുകളിലേക്ക് കയറി പോയി. ഇവൻ എന്തിനുള്ള പുറപ്പാട് ആണെന്ന് കരുതി ഞാൻ അവന്റെ മുഖത്തേക്ക് നോക്കിയതും അവൻ എന്താടി എന്നും ചോദിച്ചു കണ്ണുരുട്ടിയതും ഞാൻ ഒന്നൂല്ലന്നും പറഞ്ഞു കണ്ണുചിമ്പി കാണിച്ചു... എല്ലാവർക്കുമുള്ള മുറി കാണിച്ചു കൊടുത്ത് ഞാൻ വെള്ളം കുടിക്കാൻ കിച്ചണിലേക്ക് വിട്ടു. വെള്ളം കുടിച്ചു തിരിഞ്ഞതും ഷഹൽ ഉണ്ട് എന്റെ മുമ്പിൽ നിക്കുന്നു..... അവർ പോയില്ലെന്നു കരുതി മുങ്ങാൻ നോക്കണ്ട.കൃത്യം 1 മണിക്ക് എന്റെ റൂമിൽ എത്തിയിരിക്കണം ഇല്ലെങ്കിൽ എന്നും പറഞ്ഞു അവൻ ഫോൺ എടുത്തതും ഞാൻ വേണ്ടെന്ന് പറഞ്ഞു മുഖം തിരിച്ചതും അവൻ എന്നെ നോക്കി ഒന്ന് ചിരിച്ചു അവിടുന്ന് പോയതും ഞാൻ ശ്വാസം ഒന്ന് വലിച്ചു വിട്ടു റൂമിലേക്ക് പോയി..ഞാൻ ചെന്നപ്പോഴേക്കും അയാൻ ഉറങ്ങിയിരുന്നു. ഞാൻ പോയി ബെഡിൽ കിടന്നു. എടെക്കെടക്ക് ഫോണിലെക്ക് നോക്കികൊണ്ടിരുന്നു. ഒരുമണി ആയതും ഞാൻ അയാനെ ഒന്ന് നോക്കി ബെഡിനടിയിൽ ഒളിപ്പിച്ചു വെച്ച കത്തി എടുത്ത് ഷാളിൽ ഒളിപ്പിച്ചു വെച്ച് ഡോർ തുറന്നു ഷഹലിന്റെ റൂം ലക്ഷ്യം വെച്ച് നടന്നു നീങ്ങി.... അവന്റെ റൂം അടുക്കും തോറും ഹൃദയമിഡിപ്പ് കൂടാൻ തുടങ്ങി...റൂം തുറന്നു അകത്തേക്ക് കയറിയതും അവൻ ബെഡിൽ കമിഴ്ന്നു കിടന്നു ഉറങ്ങുന്നതാണ് കണ്ടത്.... ഉറക്ക ഗുളിക കൊടുത്തത് വെറുതെയായില്ല. പിന്നേയൊന്നും നോക്കിയില്ല. ഇത് വരെ അവൻ ചെയ്ത എല്ലാ കാര്യങ്ങളും മനസ്സിലേക്ക് കൊണ്ട് വന്നു അവൻറെ അടുത്തേക്ക് പാഞ്ഞു ചെന്ന് കത്തി അവൻറെ ശരീരത്തിലെക്ക് കുത്തിയിറക്കി.... ബാക്കി ഭാഗം 2 ൽ #📙 നോവൽ
#

📙 നോവൽ

📙 നോവൽ - പാർട്ട് 55 എനിക്കായ് വിധിച്ചവൾ Selmath - ShareChat
21.7k കണ്ടവര്‍
3 ദിവസം
#

📔 കഥ

❣️എന്നും എന്റെ മാത്രം ❣️ ഫുൾ പാർട്ട്‌ ലെറ്റ്‌സ് ബ്രേക്കപ്പ്.....എണീറ്റ് പോടീ എന്റെ മുമ്പിന്ന്.... അങ്ങനെ ഇപ്പൊ പോണില്ല....നീ ഇങ്ങനെയൊക്കെ പറയാൻ മാത്രം ഞാനിപ്പോ എന്താ ചെയ്തേ..... ദേ.....കന്യാ എന്നെ കൊണ്ട് കൂടുതൽ പറയിപ്പിക്കല്ലേ... നീ പറഞ്ഞോ....അല്ലേലും നിനക്ക് എപ്പോഴും എന്റെ കുറ്റം കാണൽ ആണല്ലോ പണി... പിന്നെ....ഞാൻ നിന്നെ കെട്ടിപിടിച്ചു ഉമ്മ വെക്കണോ....ആരോട് ചോദിച്ചിട്ടാടി നീ അവന്റെ ബൈക്കിനു പുറകിൽ കയറിയത്..... ആരെ...... നിന്റെ അമ്മേടെ നായരെ.... ദേ....എന്റച്ചനു പറഞ്ഞാലുണ്ടല്ലോ.... പറഞ്ഞാ നീ എന്ത് ചെയ്യും..... കരണ കുറ്റി നോക്കി ഒന്നങ്ങു തരും.... എന്നാ താടി.....നിനക്ക് എന്നെ തല്ലണോ.... വേണോന്നും ചോദിച്ചു അവൻ എന്നോട് ഒച്ചയിട്ടതും ആളുകളൊക്കെ ഞങ്ങളെ ശ്രദ്ധിക്കാൻ തുടങ്ങി... കാർത്തി പ്ലീസ്....ഇതൊരു പബ്ലിക് പ്ലേസ് ആണ്.ആളുകളൊക്കെ ശ്രദ്ധിക്കുന്നു.ഒന്ന് മെല്ലെ സംസാരിച്ചുടെ നിനക്ക്.... നീ എന്നെ പഠിപ്പിക്കാൻ വരണ്ട..... നിനക്ക് ഇപ്പൊ എന്താ പ്രോബ്ലം.ഞാൻ ആരെ ബൈക്കിൽ കയറിയെന്നാ നീ പറയുന്നേ..... നീ ഇന്ന് രാവിലെ ആരെക്കൂടെയാ പോയിരുന്നെ... ഞാൻ.....ആ....സനുചേട്ടന്റെ കൂടെ ടൗണിൽ പോയിരുന്നു.....അത് കണ്ടിട്ടാണോ.അത് സ്വാതി ചിറ്റയുടെ മോനാ...ഞാൻ പറഞ്ഞിട്ടില്ലേ..... ച്ചി...... നിർത്തെടി അവളൊരു സനു ചേട്ടൻ.അവൻ ആരാണെന്ന് നിനക്കറിയോ....അമ്മയേയും പെങ്ങളെയും തിരിച്ചറിയാത്ത അവനെ ചേട്ടാന്നല്ല.ചെറ്റയെന്നാ വിളിക്കണ്ടേ..... സ്റ്റോപ്പിറ്റ് കാർത്തി.എന്നെ പറയുന്ന പോലെ എന്റെ വീട്ടുകാരെ പറഞ്ഞാ ഞാൻ മിണ്ടാതെ നിക്കില്ല....നിന്നെ സ്നേഹിച്ചത് ഞാനാ....അതിന് അവരെ കുറ്റം പറയണ്ട.... നീ എന്തറിഞ്ഞിട്ടാ എന്നോട് ചൂടാവുന്നേ....അവൻ നീ കരുതുന്നത് പോലെ അല്ല....ഇനി അവന്റെ കൂടെ നിന്നെ എവിടെലും വെച്ചു കണ്ടാ നിന്റെ മുഖം അടക്കി ഒന്ന് തരും ഞാൻ.... ഇങ്ങനെ നിബന്ധന വെക്കാൻ നീ എന്നെ കെട്ടിയിട്ടൊന്നും ഇല്ലല്ലോ....എവിടെയും പോവാൻ പാടില്ല ഒന്നും ചെയ്യാൻ പാടില്ല.....തൊട്ടതിനും പിടിച്ചതിനും ഒക്കെ ദേഷ്യം.ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് ബ്രേക്ക്‌ അപ്പ്. എന്തൊരു കഷ്ട്ടമാ ഇത്... അവനെ പറഞ്ഞപ്പോ നിനക്ക് എന്താ ഇത്ര പൊള്ളൽ......ഇനി അവനെ കെട്ടാൻ വല്ല പ്ലാനും ഉണ്ടോ.... കെട്ടും അവന്റെ കൂടെ തന്നെ പൊറുക്കും ചെയ്യും നിനക്കെന്താ.....ന്നു പറഞ്ഞു തീർന്നില്ല.അപ്പോഴേക്കും അവന്റെ കരങ്ങൾ എന്റെ കവിളിൽ പതിഞ്ഞു..... മേലിൽ നിന്നെ എന്നെ മുന്നിൽ കണ്ട് പോവരുത്....അല്ലേലും ഞാൻ ഒരു ചൂടനാ.....നിനക്ക് ചേരില്ല പൊക്കോ.... ആരെ കൂടെ വേണേലും.....എന്നൊക്കെ പറഞ്ഞു അവൻ പോയതും എനിക്ക് കരച്ചിൽ വന്നു.......പറഞ്ഞത് കുറച്ച് കൂടി പോയിന്ന് എനിക്ക് തന്നെ തോന്നി.....അവൻ ആളൊരു കലിപ്പൻ ആണേലും ഉള്ളിൽ നിറയെ എന്നോടുള്ള സ്നേഹമാ...... ഒരുപ്പാട് വട്ടം അവനെ പുറകിൽ നിന്ന് വിളിച്ചുവെങ്കിലും അവൻ തിരിഞ്ഞു നോക്കിയില്ല.പിന്നെ അതിക നേരം അവിടെ നിക്കാതെ ഞാനും വീട്ടിലേക്ക് വിട്ടു......ചെന്നപ്പാടെ വേഗം കട്ടിലിൽ കയറി കിടന്നു. ഫോൺ എടുത്ത് അവന്റെ നമ്പർ ഡയൽ ചെയ്തു..... റിങ്ങ് ഉണ്ട് പക്ഷെ ഇടുക്കുന്നില്ല.....ഒരുപ്പാട് തവണ വിളിക്കുകയും മെസ്സേജ് അയക്കുകയും ഒക്കെ ചെയ്തു പക്ഷെ നോ റെസ്പോൺസ്. ഏതു നേരത്താ ഈശ്വരാ എനിക്ക് അങ്ങനെയൊക്കെ പറയാൻ തോന്നിയെ...... ഇന്നത്തെ ഉറക്കം പോയി കിട്ടി..... എന്നൊക്കെ പിറു പിറുത്ത് കൊണ്ട് ഞാൻ ഫോൺ ബെഡിലേക്കിട്ടു...... എന്നിട്ട് എണീറ്റ് കിച്ചണിലേക്ക് ചെന്നു.... അപ്പൊ സനുചേട്ടൻ അവിടെ ഇരുന്ന് ചായ കുടിക്കുവായിരുന്നു....ചിറ്റയും ഏട്ടനും രണ്ട് ദിവസം വീട്ടിൽ നിൽക്കാൻ വന്നതാ..... രാവിലെ ടൗണിൽ പോവാണെന്ന് പറഞ്ഞപ്പോ എന്നോടും വരുന്നോന്ന് ചോദിച്ചു.... അപ്പൊ പോയതാ... അതിനാ ആ കലിപ്പൻ അത്രക്ക് ചൂടായെ.... അല്ല... കാർത്തിക്ക് എങനെ ഏട്ടനെ അറിയാം.... ശോ അത് ചോദിക്കാൻ വിട്ടു.... അല്ലേലും ആവിശ്യമുള്ള നേരത്ത് ഒന്നും ഓർമ കാണില്ല..... എന്താ കന്യാ അവിടെ നിന്ന് പിറുപിറുക്കുന്നേ.... ഏയ്‌ ഒന്നൂല്ല ചിറ്റേ.... അമ്മ ചായ താ.... ന്നും പറഞ്ഞു സനുചേട്ടനൊന്നു ചിരിച്ചു കൊടുത്തു ഞാൻ അവിടിരുന്നു.... ചായ കുടി കഴിഞ്ഞു ഞാൻ റൂമിലേക്ക് തന്നെ ഓടി അവൻ വിളിച്ചോന്ന് നോക്കാൻ. എവിടെ കലിപ്പൻ നല്ല ചൂടിൽ തന്നെയാ.... ഒരു മെസ്സേജ് പോലും ഇല്ലാ.... ഞാൻ ചുണ്ട് ചുളുക്കി ഫോൺ എടുത്ത് തൊടിയിൽ പോയിരുന്നു....വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നോക്കും പിന്നെ ഫോണിലേക്കും.പെട്ടന്ന് ആരോ എന്റെ അടുത്ത് വന്നിരുന്നതും ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി.... സനു ചേട്ടൻ ആണെന്ന് അറിഞ്ഞതും ഞാൻ നെഞ്ചത്ത് കൈ വെച്ച് ശ്വാസം വിട്ടു.... എന്താ കന്യ പേടിച്ചു പോയോ.... ഒച്ചയൊന്നും ഇല്ലാണ്ട് വന്നാൽ പിന്നെ പേടിക്കില്ലേ.... കന്യാ..... ഞാൻ ഒരു കാര്യം ചോദിച്ചാ സത്യം പറയോ... എന്താ.... ഏട്ടാ.... താൻ ആരേലും സ്നേഹിക്കുന്നുണ്ടോ... ഏയ്‌..... ഞാനൊ... ഇല്ലല്ലോ... എന്താ അത് പറയുമ്പോ തന്റെ ശബ്ദത്തിന് ഒരു പതർച്ച..... അത് ഏട്ടന് തോന്നുന്നതാ..... ഏട്ടനിയാളെ അറിയോ ന്നും ചോദിച്ചു ഞാൻ കാർത്തിയുടെ ഫോട്ടോ എടുത്ത് കാണിച്ചു കൊടുത്തതും സനുചേട്ടൻ ഒന്ന് ഞെട്ടിയോന്നൊരു ഡൌട്ട്..... ഏട്ടൻ അപ്പൊ തന്നെ അറിയില്ല.അമ്മ വിളിക്കുന്നുന്നും പറഞ്ഞു വേഗം അവിടുന്ന് എഴുന്നേറ്റ് പോയതും എനിക്ക് എന്തൊക്കെയോ സ്പെല്ലിങ് മിസ്റ്റേക്ക് തോന്നി......ഇനി കാർത്തി പറഞ്ഞതിൽ വല്ല കാര്യവും ഉണ്ടാവോ....അറിയാൻ എന്താ ഒരു വഴി....നാളെ കോളേജിൽ പോവുമ്പോ അവനെ കാണോലോ അപ്പൊ ചോദിക്കാം......ന്ന് മനസ്സിൽ വിജാരിച്ചു തൊടിയിൽ നിന്ന് എഴുന്നേറ്റു അകത്തേക്ക് പോയി.ഫ്രഷ് ആയി വിളക്ക് ഒക്കെ കൊളുത്തി ഉമ്മറത്തിരുന്ന് കാർത്തിയെ കുറിച്ച് ആലോജിച്ച് ഇരിക്കുമ്പോഴാണ് അച്ഛൻ കയറി വന്നത്..... കന്യ മോളേ..... എന്താ ഇത്ര വല്യ ആലോചന..... ന്നും ചോദിച്ചു അച്ഛൻ എന്റെ ഷോൾഡറിൽ തൊട്ടതും ഞാൻ വേഗം എഴുന്നേറ്റു നിന്ന് അച്ഛനെ നോക്കി ഒന്നിളിച്ചു കാണിച്ചു.... എന്താടാ പതിവില്ലാതെ ഉമ്മറത്ത്.... ഒന്നൂല്ലച്ചാ.... വെറുതെ ഇരുന്നതാ..... മോൾ അച്ഛനോട് കള്ളം പറയാനും തുടങ്ങിയോ..... കാർത്തിയുമായിട്ട് വീണ്ടും പിണങ്ങിയോ..... മ്മ്മ്.... ഹഹഹ...... ഇതിനാണോ നീ ഇങ്ങനെ ഡാഷ് പോയ അണ്ണാനെ പോലിരിക്കുന്നേ..... അച്ഛാ.... ഹഹ ഹ എന്റെ മോളേ ഇത് എടെക്കുള്ളതല്ലേ... അവൻ മിണ്ടിക്കോളും.... ഇതങ്ങനെ അല്ലച്ഛാ..... ഇന്ന് ഞാൻ ആ മനസ്സ് വേദനിപ്പിച്ചത്...എന്ന് തുടങ്ങി ഇന്നത്തെ സംഭവങ്ങളൊക്കെ ഞാൻ പറഞ്ഞു കൊടുത്തു. എന്നെ അടിച്ചത് ഒഴികെ..... അത് പറഞാ അച്ഛന് സഹിക്കില്ല...എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് അച്ഛൻ. അത്കൊണ്ട് തന്നെ എല്ലാ കാര്യവും ഞാൻ ഷെയർ ചെയ്യും.... കാർത്തിയുടെ കാര്യവും അച്ഛനും അമ്മക്കും അറിയാം.... വേറെ ആരോടും പറയണ്ടാന്ന് അവർ പറഞ്ഞോണ്ട സനുചേട്ടനോട് ഞാൻ അങ്ങനെ പറഞ്ഞത്..... അയ്യോ അത് കുറച്ച് കൂടി പോയല്ലോ മോളേ....നാളെ അവനെ കാണുമ്പോ മോൾ പോയി മാപ്പ് പറയണംട്ടോ....അതോടെ അവന്റെ പിണക്കം മാറും. മ്മ്മ്.... എന്നാ ഭക്ഷണം കഴിച്ചു മോൾ കിടന്നോ...... ആ പിന്നെ നിങ്ങടെ കോളേജ് ഡേ അല്ലേ വരുന്നേ.....നിനക്ക് ഡ്രെസ് എടുക്കണ്ടേ.....ഇതാ കാർഡ് വേണ്ടതൊക്കെ എടുത്തിട്ട് അമ്മേടെ കയ്യിൽ തിരിച്ചെൽപ്പിച്ചാ മതി.... ഈ..... താങ്ക്സ് അച്ഛാ.... ലവ് യു....... കൂടുതൽ സോപ്പിട്ടു പതപ്പിക്കാതെ. വേഗം കിടന്നുറങ്ങിക്കൊ.... ഒക്കെ......... ഫുഡും കഴിച്ചു വേഗം റൂമിലേക്ക് വിട്ടു.... അപ്പോഴും ഫോണിലേക്ക് ഫോണിലേക്ക് നോക്കി. അവൻ ഇതു വരെ വിളിച്ചില്ല..... നാളെ കോളേജിൽ നിന്ന് കാണാലോ ന്ന് കരുതി കിടന്നുറങ്ങി.. രാവിലെ കുളിച്ചു ഷെൽഫ് തുറന്നതും ആദ്യം കണ്ടത് തന്നെ കാർത്തി ബര്ത്ഡേക്ക് ഗിഫ്റ്റ് തന്ന സാരിയാണ്... ഐവ മോനെ കാർത്തി നിന്റെ പിണക്കം മാറ്റാൻ ഈ സാരി മതി. ഇതുടുത്താ നീ താനെ എന്റെ അടുത്ത് വരും അത്രക്ക് ഇഷ്ട്ടാണല്ലോ നിനക്കീ സാരി..... അങ്ങനെ നല്ല ഭംഗിയിൽ തന്നെ സാരിയൊക്കെ ഉടുത്ത് ഞാൻ കോളേജിലേക്ക് വിട്ടു..... അവിടെ എത്തിയപ്പോ എന്റെ എല്ലാ പ്രതീക്ഷകളും തകിടം മറിഞ്ഞു. കാർത്തി എന്നെ കാത്ത് ഇരിക്കുന്ന പ്ലേസിൽ അവൻ ഇല്ലാ....അവന്റെ ഫ്രണ്ട്സിനോട് ചോദിച്ചപ്പോ അവൻ ഇന്ന് ലീവാണ് പോലും.... കണ്ണിൽ വെള്ളം ഊറിക്കൂടാൻ തുടങ്ങിയതും ഞാൻ അവർക്കൊന്നു ചിരിച്ചു കൊടുത്തു വേഗം ക്ലാസ്സിലെക്ക് വിട്ടു... മനസ്സിൽ ആകെ കൂടെ ഒരു വിങ്ങൽ..... അവൻ ഇനി ഒരിക്കലും എന്നോട് മിണ്ടില്ലേ.... ഓരോന്ന് ആലോജിച്ച് ഡെസ്കിൽ തല വെച്ച് കിടന്നു. തട്ടീം മുട്ടീം എങ്ങനെയൊക്കെയോ സമയം തള്ളി നീക്കി... ക്ലാസ്സ്‌ കഴിഞ്ഞതും ഞാനും ഫ്രണ്ട്സും കൂടെ ഡ്രസ്സ്‌ എടുക്കാൻ മാളിലേക്ക് പോയി..... എനിക്കൊന്നിനും ഒരു ഇന്ട്രെസ്റ്റ് ഇല്ലായിരുന്നു.... അവനാണ് എന്റെ എല്ലാ ഡ്രെസ്സും സെലക്ട്‌ ചെയ്യാറ്. പക്ഷേ ഇപ്പൊ...... എന്താ കന്യാ നിനക്ക്. നീ വന്നപ്പോ തൊട്ട് ശ്രദ്ധിക്കാ ആകെ കൂടെ എന്തോ ഒരു ഫീലിംഗ് പോലെ.... ഒന്നൂല്ല വിദ്യ. നിനക്കറിയാലോ എന്റെ ഡ്രസ്സ്‌ ഒക്കെ സെലക്ട്‌ ചെയ്യാറുള്ളത് കാർത്തി അല്ലേ. അവൻ വീണ്ടും പിണങ്ങി... ഓ.... നിങ്ങക്ക് ഇത് തന്നെയാണല്ലോ പണി. അവൻ മിണ്ടിക്കോളും നീ വാ... ഈ പ്രാവിശ്യം ഡ്രസ്സ്‌ ഞാൻ സെലക്ട്‌ ചെയ്ത് തരാന്നും പറഞ്ഞു അവൾ എന്റെ കൈ പിടിച്ചു ലേഡീസ് സെക്ഷനിലേക്ക് പോയി.... ഒരു ഫ്രോക്ക് എടുത്ത് അവൾ ഇട്ട് നോക്കാൻ പറഞ്ഞു എന്നെ ഡ്രസിങ് റൂമിലേക്ക് പറഞ്ഞു വിട്ടു..... അവിടെ എത്തിയതും പെട്ടന്ന് എന്നെ ആരോ റൂമിലേക്ക് പിടിച്ചു തള്ളിയതും ഞാൻ ഞെട്ടി തിരിഞ്ഞു ബാക്കിലേക്ക് നോക്കി. അപ്പോ ദേ ഇളിച്ചു നിക്കുന്നു കലിപ്പൻ. അവനെ കണ്ടതും സങ്കടമാണോ സന്തോഷമാണോ എന്നറിയില്ല. ഓടി ചെന്ന് അവനെ കെട്ടിപിടിച്ചു ഉള്ള ദേഷ്യം മുഴുവൻ അവന്റെ നെഞ്ചിൽ തല്ലി തീർത്തു.... ഡീ നിനക്ക് വട്ടായോ..... എനിക്ക് വേദനിക്കുന്നു... വേദനിക്കട്ടെ. ഇത്രേം നേരം ഞാൻ അനുഭവിച്ച വേദന നിനക്കറിയോ.... ന്നും ചോദിച്ചു ഞാൻ മുഖം പൊത്തി കരഞ്ഞു.... അയ്യേ എന്റെ കന്യക്കുട്ടി കരയുവാണോ.... ഞാൻ ചുമ്മ നിനക്ക് എന്നോട് സ്നേഹമുണ്ടോന്ന് പരീക്ഷിച്ചതല്ലേ.... സോറി മുത്തേ...... ന്നും പറഞ്ഞു അവൻ എന്റെ കൈ പിടിച്ചു വലിച്ചു അവന്റെ നെഞ്ചിലേക്കിട്ടു.... സോറി പറയേണ്ടത് ഞാൻ അല്ലേ..... നിന്നോട് ഇന്നലെ പറഞ്ഞത് കുറച്ച് കൂടി പോയി. നീ ക്ഷമിക്ക് ട്ടോ..... എനിക്കീ ഈ കലിപ്പനെ മാത്രം മതി..... ന്നും പറഞ്ഞു ഞാൻ അവന്റെ കവിളിൽ ഒരുമ്മ കൊടുത്തതും അവൻ ചിരിച്ചോണ്ട് എന്റെ അരയിൽ കൂടെ കയ്യിട്ടതും അവൻ എന്നെ തുറിച്ചു നോക്കി..... അതിന്റെ അർത്ഥം മനസ്സിലാവാതെ ഞാൻ അവന്റെ മുഖത്തേക്കും. പെട്ടന്ന് അവൻ എൻറെ വയറിൽ പിച്ചിയതും ഞാൻ എരിവ് വലിച്ചു അവനെ നോക്കി കണ്ണുരുട്ടി..... എന്താടി ഉണ്ടക്കണ്ണി.... നോക്കുന്നെ.... നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് ഡ്രസിങ്ങിൽ ശ്രദ്ധിക്കണംന്ന്....... അത് നീ പിടിച്ചു തള്ളിയപ്പോ അവിടുത്തെ പിൻ പൊട്ടിയതാ.....ഇത് വരെ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല കേട്ടോടാ കലിപ്പാ..... ആണോ....എന്നാ കുഴപ്പല്ല......എന്നിട്ട് എന്തൊക്കെയുണ്ട്. സുഖമല്ലേ എന്റെ കന്യ കുട്ടിക്ക്.... അയ്യടാ. മനുഷ്യനെ തീ തീറ്റിച്ചിട്ട് ചോദിക്കുന്നത് കേട്ടില്ലേ..... എന്താ ഇന്ന് കോളേജിൽ വരാതിരുന്നേ.... ആര് പറഞ്ഞു വന്നില്ലാന്ന്.... വരും ചെയ്തു.നിന്നെ കാണുകയും ചെയ്തു....എന്ന് പറഞ്ഞു അവൻ ചിരിച്ചതും. ഞാൻ അവന്റെ വയറ്റിനിട്ടൊരു കുത്ത് കൊടുത്തു.... ദുഷ്ടൻ എന്നെ പറ്റിച്ചുലെ...... നീ പൊട്ടി ആയോണ്ട് അതിന് വല്ല്യ പണിയൊന്നും ഇല്ലല്ലോ.... പോടാ.... എങ്കിൽ നീ ബുദ്ധിയുള്ളവളെ പോയി കെട്ടിക്കോ ന്ന് പറഞ്ഞു ഞാൻ മുഖവും വീർപ്പിച്ച് അവിടുന്ന് പോവാൻ നിന്നതും അവനെന്റെ കയ്യിൽ പിടിച്ചു ബാക്കിലേക്ക് വലിച്ചു. ഞാൻ അവന്റെ നെഞ്ചിൽ തട്ടി നിന്നു.... രണ്ട് കൈ കൊണ്ടും അവൻ എന്നെ ചേർത്ത് പിടിച്ചതും ശരീരത്തിലൂടെ കറന്റ് പാസ്സ് ചെയ്ത ഒരു ഫീൽ ആയിരുന്നു..... പെട്ടന്ന് അവൻ എന്റെ കഴുത്തിലുള്ള മുടി മാറ്റി പിൻ കഴുത്തിൽ അമർത്തി ചുംബിച്ചതും ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു...... ഒന്നൂടെ അവനിലേക്ക് ചേർത്ത് നിർത്തി. എനിക്ക് ഈ പൊട്ടി പെണ്ണിനെയാ ഇഷ്ട്ടം..... നിന്റെ ഈ കുറുമ്പും ദേഷ്യവും വാശിയും ഒക്കെ എനിക്ക് വേണം..... എനിക്ക് മാത്രം എന്നവൻ എന്റെ കാതോരം വന്നു പറഞ്ഞതും എനിക്ക് ഒരുപാട് സന്തോഷമായി.... കുറച്ച് നേരം അങ്ങനെ നിന്നതും എന്തോ ഓർമ വന്ന പോലേ ഞാൻ അവനെ ബാക്കിലേക്ക് തള്ളി.... എന്താടി..... ഇങ്ങനെ നിന്നാലേ അവർ എന്നെ തിരഞ്ഞു ഇങ്ങോട്ട് വരും...... ഡ്രസ്സ്‌ ഇട്ട് നോക്കാൻ വേണ്ടി പറഞ്ഞയച്ചതാ... ആണോ എന്നാ ഇട്ട് നോക്കിക്കോ.... അയ്യടാ മോന്റെ ആഗ്രഹം കൊള്ളാം. പക്ഷെ ആ പരിപ്പ് ഈ കലത്തിൽ വേവൂല. മോൻ പോവാൻ നോക്ക്..... പോവുന്നുണ്ടേൽ നമ്മൾ ഒരുമിച്ച്.... നോക്കട്ടെ ഡ്രസ്സ്‌.... അയ്യേ എന്തോന്നാടി ഇത്...നിനക്ക് തീരെ സെലെക്ഷൻ അറിയില്ല.... അത് നിന്നെ സ്നേഹിച്ചപ്പൊ തന്നെ നിനക്ക് മനസ്സിലായില്ലേ.... ഡീ.... കൂടുതൽ ഊതല്ലേ..... ഇങ്ങ് വാ ഞാൻ എടുത്തു തരാം ന്നും പറഞ്ഞു അവൻ എന്റെ കയ്യിൽ പിടിച്ചു ഡോർ തുറന്നതും മുന്നിൽ ഉള്ള ആളെ കണ്ട് ഞാനൊന്ന് ഞെട്ടി.സനു ചേട്ടൻ. ഞാൻ കാർത്തിയുടെ മുഖത്തേക്ക് നോക്കി..... അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നിട്ടുണ്ട്. എന്താടി കണ്ടവൻമാരെ കൂടെ അഴിഞാടി നടക്കാനാണോ നിന്നെ കോളേജിലേക്ക് വിടുന്നേ.നിന്നെ പറഞ്ഞിട്ട് കാര്യമില്ല. നിന്റെ അച്ഛനെയും അമ്മയേയും പറഞാ മതി. മോളേ എല്ലാ തെമ്മാടിത്തരത്തിനും അവർ സപ്പോർട്ട് ആണല്ലോ.... ന്ന് പറഞ്ഞു തീർന്നില്ല. അപ്പോഴേക്കും കാർത്തിയുടെ കൈ ഏട്ടന്റെ മുഖത്ത് പതിഞ്ഞു.... മേലാൽ എന്റെ പെണ്ണിനെയോ അവളെ വീട്ടുകാരെയോ കുറിച്ച് നിന്റെ ഈ പുഴുത്ത നാവ് കൊണ്ട് എന്തെങ്കിലും പറഞ്ഞാ... അറിയാലോ നിനക്ക് എന്നെ. കൊല്ലും ഞാൻ എന്നും പറഞ്ഞു എന്റെ കയ്യും പിടിച്ചു കാർത്തി ദിവ്യയുടെ അടുത്ത് കൊണ്ട് പോയി. ഞങ്ങളെ വരവ് കണ്ട് അവൾ വായും പൊളിച്ചു നിക്കുന്നുണ്ട്. ഞാൻ അവൾക്കൊന്നു സൈറ്റ് അടിച്ചു കാണിച്ചതും അവൾ എല്ലാം മനസ്സിലായ പോലെ എന്നെ നോക്കി തലയാട്ടി ചിരിച്ചു.... കാർത്തി ഒരു ബ്രൗൺ കളർ ഫ്രോക്ക് എടുത്ത് ഇത് പാക്ക് ചെയ്തോന്നും പറഞ്ഞു സെയിൽസ് ഗേളിന്റെ അടുത്ത് കൊടുത്തതും അവൻ എന്നെ നോക്കി എങ്ങനുണ്ട് എന്ന് ചോദിച്ചു പുരികം പൊക്കിയതും ഞാൻ സൂപ്പർ എന്ന് പറഞ്ഞു അവനൊരു ഫ്ലൈ കിസ്സ് കൊടുത്തതും വിദ്യ ഞങ്ങളെ കളിയാക്കാൻ തുടങ്ങി...ഡ്രസ്സ് പാക്ക് ചെയ്യാൻ പറഞ്ഞു ഞങ്ങൾ അവിടെ ചെയറിൽ ഇരുന്നു.... കാർത്തി.... മ്മ്മ്... ഒരു കാര്യം ചോദിച്ചാ ദേഷ്യപ്പെടുമോ.... എനിക്ക് എങ്ങനെ സനുവിനെ അറിയാം എന്നല്ലേ... മ്മ്മ്....പറ എനിക്കറിയണം.... അന്ന് പാലക്കാട്‌ ഞങ്ങളെ റിലേറ്റിവിന്റെ കല്യാണത്തിന് പോവാണെന്ന് പറഞത് ഓർമയുണ്ടോ നിനക്ക്.... ആ ഉണ്ട്.അന്നല്ലേ ദേവൂനെ ആരോ കയറി പിടിച്ചുന്നൊക്കെ പറഞ്ഞു പ്രോബ്ലം ഉണ്ടായത്.... ആ...ആ ചെറ്റയാ നിന്റെ സനു ചേട്ടൻ എന്ന് കാർത്തി പറഞ്ഞതും ഞാൻ കണ്ണും തള്ളി നിന്നു......ദേവു കാർത്തിയുടെ സിസ്റ്റർ ആണ്.അന്ന് അവിടെ നല്ല പ്രോബ്ലം ഉണ്ടായെന്ന് ദേവു എന്നെ വിളിച്ചു പറഞ്ഞായിരുന്നു...പിന്നെ കൂടുതൽ ഒന്നും ചോദിക്കാൻ നിന്നില്ല....ബില്ല് ഒക്കെ അവൻ തന്നെ കൊടുത്ത് ഞങ്ങളെ ബസ്സിൽ കയറ്റി വിട്ടിട്ടാണ് കാർത്തി പോയത്. വീട്ടിൽ എത്തിയതും വാതിൽ തുറന്ന് കിടക്കുന്നുണ്ട്. അമ്മാന്നും വിളിച്ചു കുറെ അലറിയെങ്കിലും നോ റെസ്പോൺസ്. ഞാൻ അടുക്കളയിൽ പോയി നോക്കിയതും അവിടെയൊന്നും ആരുമില്ല... ഡോർ ഒക്കെ തുറന്നിട്ട്‌ ഇവർ എങ്ങോട്ട് പോയി..... ഫോൺ എടുത്തു വിളിക്കാൻ നോക്കിയതും അച്ഛൻ ഒരുപാട് തവണ വിളിച്ചിട്ടുണ്ട്.... സൈലന്റ് ആയോണ്ട് കേട്ടില്ല... ഞാൻ വേഗം തിരിച്ചു വിളിച്ചു..... അപ്പൊ സ്വാതി ചിറ്റയാണ് ഫോൺ എടുത്തത്. മോളേ....ഞങ്ങൾ അമ്മമ്മേടെ അടുത്ത് വന്നതാ.... ഇപ്പൊ തിരിച്ചു വരാട്ടൊ... പേടിക്കണ്ട സനു ഉണ്ട് അവിടെ.... എന്നും പറഞ്ഞു ചിറ്റ ഫോൺ കട്ട് ചെയ്തതും എന്നിൽ ഒരു ഭയം ഉണ്ടായി...ഞാൻ വേഗം റൂമിലേക്ക് കയറി ഡോർ അടക്കാൻ നിന്നതും പെട്ടന്ന് ഏട്ടൻ വന്നു അകത്തു കയറി ഡോർ ലോക്ക് ചെയ്തു..... അത് കണ്ട് ഞാൻ പേടിച്ചു ബാക്കിലേക്ക് നീങ്ങി.... ഏതാടി അവൻ.....അവനെന്നെ തല്ലിയപ്പോ നീ നോക്കി നിന്നുലെ.... അതിന് ഏട്ടൻ അർഹൻ തന്നെയാ...... എന്റെ അച്ഛനേം അമ്മയേം കുറിച്ച് ആര് പറഞാലും അവരെ മുഖമടക്കി ഞാൻ കൊടുക്കും.ഇന്നത് കാർത്തി തന്നു. അത്രേ ഒള്ളു... അവളൊരു കാർത്തി.നിന്റെ കയ്യിൽ പിടിക്കാൻ മാത്രം അവന് എന്ത് അവകാശമാ ഉള്ളെ... ഈ ലോകത്ത് എന്നെ തൊടാൻ അവകാശമുള്ള ഓരെയൊരാൾ എന്റെ കാർത്തിയാ....എന്റെ അമ്മയെയും അച്ഛനെയും പോലെ ഞാൻ സ്നേഹിക്കുന്ന വ്യക്തി.തെളിച്ചു പറഞ്ഞാൽ എന്റെ കഴുത്തിൽ താലി കെട്ടാൻ പോകുന്നവൻ.... ച്ചി..... നിർത്തെടി....കുഞ്ഞു നാൾ തൊട്ട് നിന്നേ മനസ്സിൽ കൊണ്ട് നടന്നവനാ ഞാൻ. അങ്ങനെ ആർക്കും വിട്ടു കൊടുക്കാനല്ല നിന്നെ ഞാൻ സ്നേഹിച്ചത്..... നിന്റെ കഴുത്തിൽ ഒരു താലി വീഴുന്നുണ്ടെങ്കിൽ അതെന്റെ കൈ കൊണ്ടായിരിക്കും.... ഓഹോ അപ്പൊ അതായിരുന്നുലേ മനസ്സിലിരിപ്പ്.....അതൊരിക്കലും നടക്കാത്ത സ്വപ്നമാ. കന്യ എന്നും കാർത്തിയുടെതാ.... പെൺകുട്ടികളുടെ ശരീരം മാത്രം മനസ്സിൽ കൊണ്ട് നടക്കുന്ന നിങ്ങളെ പോലെയുള്ള ഒരു നാറിക്ക് വേണ്ടിയാണല്ലോ ഞാൻ എന്റെ കാർത്തിയോട് വഴക്കിട്ടതെന്ന് ഓർക്കുമ്പോ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നാ.... ഓഹോ അപ്പോ അവൻ എല്ലാം പറഞ്ഞു. ശരിയാടി എനിക്ക് വേണ്ടത് നിന്റെ ശരീരം തന്നെയാ.... അത് ഏതു വിത്തിൽ ആയാലും ഞാൻ സ്വന്തമാക്കിയിരിക്കുംന്നും പറഞ്ഞു അവൻ എന്റെ കയ്യിൽ പിടിച്ചു വലിച്ചു അവനിലേക്ക് ചേർത്തതും ഞാൻ സർവ്വ ശക്തിയും എടുത്ത് അവനെ പിടിച്ചു ബാക്കിലേക്ക് തള്ളി..... ഡോർ തുറക്കാൻ നിന്നതും അവൻ എന്റെ സാരിയുടെ തുമ്പിൽ പിടിച്ചു വലിച്ചു എന്നെ ചുമരിനോട്‌ ചേർത്ത് നിർത്തി അവന്റെ രണ്ടു കയ്യും വെച്ച് എന്നെ ലോക്ക് ചെയ്തു. ആവുന്നത്ര അവന്റെ കയ്യിൽ നിന്നും കുതറി മാറാൻ നോക്കിയെങ്കിലും അവന്റെ കൈ കരുത്തിന് മുമ്പിൽ ഞാൻ തോറ്റു പോയി......അവൻ എന്റെ മുടിക്കുത്തിൽ പിടിച്ചു അവന്റെ മുഖം എന്റെ നേർക്ക് കൊണ്ട് വന്നതും പെട്ടന്ന് ഡോർ രണ്ടായി പിളർന്നു...... ഞെട്ടി അങ്ങോട്ട് നോക്കിയതും അവിടെ നിക്കുന്ന ആളെ കണ്ട് ഞാൻ ഏട്ടനിൽ നിന്ന് കുതറി മാറി കാർത്തിന്നും വിളിച്ചു അവന്റെ അടുത്തേക്കോടി... അവൻ എന്റെ തലയിൽ ഒന്ന് തലോടി എന്നെ ബാക്കിലേക്ക് നിർത്തി. സനു ചേട്ടന്റെ വയറിൽ ആഞ്ഞു ചവിട്ടിയതും ഏട്ടൻ ടേബിളിൽ തലയടിച്ചു വീണു. എന്ത് ധൈര്യത്തിലാടാ നീ എന്റെ പെണ്ണിന്റെ ദേഹത്ത് കൈ വെച്ചത്. അന്ന് ഞാൻ നിന്നെ കൊല്ലാതെ വിട്ടത് നിന്റെ അമ്മ എന്റെ കാലു പിടിച്ചു കരഞ്ഞിട്ടാ. ഇനി നിന്നെ ഞാൻ വെച്ചേക്കില്ല. എന്നും പറഞ്ഞു കാർത്തി ഏട്ടനെ തലങ്ങും വിലങ്ങും തല്ലി....... ഇനിയും തല്ലിയാ ഏട്ടൻ ചത്തു പോവുമെന്ന് ഉറപ്പായതും ഞാൻ ഓടി ചെന്ന് കാർത്തിയുടെ കയ്യിൽ പിടിച്ചു വലിച്ചു.... മതി കാർത്തി ഇനി അടിച്ചാൽ അവൻ ചത്തു പോവും.... ചാവട്ടെ ഇവനെ പോലെയുള്ളവർ ഭൂമിയിൽ ജീവിക്കാതിരിക്കുന്നതാ നല്ലത്..... കാർത്തി പ്ലീസ് അവനെ വിട്ടേക്ക്... ചിറ്റക്ക് ഏട്ടനെന്നു വെച്ചാ ജീവനാ.... നീയിങ് വാന്നും പറഞ്ഞു ഞാൻ അവനെ വലിച്ചോണ്ട് പുറത്തേക്ക് ഇറങ്ങിയതും അവിടെ ഉള്ള ആളുകളെ കണ്ട് ഞങ്ങൾ സ്റ്റെക്ക് ആയി...... ഏതാ ഏട്ടാ ഇവൻ.ഇവനെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ.എന്ന് പറഞ്ഞു കൊണ്ട് സ്വാതി ചിറ്റ കാർത്തിയുടെ നേരെ കൈ ചൂണ്ടി അച്ഛനോട്‌ ചോദിച്ചതും. അച്ഛൻ എന്നെ വല്ലാത്തോരു നോട്ടം നോക്കി..... അത് കണ്ടു ഞാൻ തല താഴ്ത്തി പിടിച്ചതും ബാക്കിൽ നിന്ന് സനു ചേട്ടൻ പറയുന്നത് കേട്ട് ഞാനും കാർത്തിയും പരസ്പരം നോക്കി. അമ്മേ അവളെ കാമുകൻ ആണത്.ആരും ഇല്ലാത്ത നേരത്ത് അവനെ വിളിച്ചു കയറ്റിയതാ അവൾ അതിന് അവളെ വഴക്ക് പറഞ്ഞതിന് അവൻ എന്നെ തല്ലി....എന്നും പറഞ്ഞു ഏട്ടൻ കരയുന്നത് പോലെ കാണിച്ചതും കാർത്തി കൈ ചുരുട്ടി പിടിച്ചു.. അത് കണ്ട് അവന്റെ കയ്യിൽ പിടിച്ചു ഞാൻ വേണ്ടെന്നു പറഞ്ഞതും അവൻ കണ്ണ് ഒന്ന് അടച്ചു തുറന്നു... ദൈവമേ.....എന്റെ മോൻ....എന്താ ഏട്ടാ നോക്കി നിക്കുന്നെ...മോളെ ഇങനെയാണോ പഠിപ്പിച്ചിരിക്കുന്നത്.അതെങ്ങനെയാ എല്ലാത്തിനും സ്വാതന്ത്ര്യം കൊടുത്തിരിക്കുവല്ലേ......മക്കളെ വളർത്തേണ്ട പോലെ വളർത്തണം.... ച്ചി....നിർത്തെടി. ഇനി എന്റെ മോളേ കുറിച്ച് നീയോ നിന്റെ മോനോ വല്ലതും പറഞ്ഞാൽ എന്റെ കൈ നിന്റെ കവിളത്ത് പതിയും. ഞാൻ പറഞ്ഞതായോ കുറ്റം. നിങ്ങടെ മോൾ ചെയ്തതോ.... എന്റെ മോൾ എന്ത് ചെയ്തുന്നാ നീ പറയുന്നേ.... ഇവൻ കാർത്തിക്. എന്റെ മോളേ കെട്ടാൻ പോകുന്നവനാ. എന്റെ അനുവാദം ചോദിച്ചിട്ടാ അവനിപ്പോ ഈ വീട്ടിൽ നിൽക്കുന്നത്.... ആദ്യം നീ നിന്റെ മോനെ നന്നാക്കാൻ നോക്ക്.തക്ക സമയത്ത് കാർത്തി വന്നില്ലായിരുന്നുവെങ്കിൽ എന്റെ മോളേ ഇവൻ പിച്ചി ചീന്തിയേനെ. അമ്മേം മോനും ഇപ്പൊ ഇവിടിന്നിറങ്ങിക്കോണം. മോന്റെ തന്തോന്നിത്തരമൊന്നും എന്റെ വീട്ടിൽ നടക്കില്ല. ഏട്ടാ അവൻ അറിയാതെ...... അറിയാതെയോ..... ഇത് ആദ്യത്തേ സംഭവമാണോ..... അന്ന് പാലക്കാട്‌ വെച്ച് ഒരു പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയതിന് നിന്റെ മോനെ തല്ലിയ ഒരുത്തനെ ഓർമയുണ്ടോ നിനക്ക്. ഇല്ലെങ്കിൽ ഒന്നൂടെ നോക്ക് അത് ഇവനാ കാർത്തി..... മോനെ സനു കുട്ടാ...... എന്റെ മോളേ തൊട്ടതിന് ഞാൻ നിന്നെ ഒന്നും ചെയ്യാത്തത് നിന്നെ പേടിച്ചിട്ടല്ല. ആവിശ്യത്തിൽ കൂടുതൽ കാർത്തി നിനക്ക് തന്നിട്ടുണ്ടെന്ന് നിന്റെ ഈ ബോഡി കണ്ടാൽ അറിയാം..... മേലാൽ ഈ പരിസരത്ത് കണ്ട് പോവരുത്. ഇറങ്ങി പോടാ.. നിന്റെ അമ്മയെം വിളിച്ചോണ്ട്.....എന്നും പറഞ്ഞു അച്ഛൻ സനു ചേട്ടനെ പിടിച്ചു തള്ളിയതും ഏട്ടൻ എന്നെ ഒന്ന് നോക്കി ചിറ്റയെയും വിളിച്ചു അവിടുന്ന് പോയി...... മോൾ പേടിച്ചോ...... ഇവനെ പോലൊരുത്തൻ കൂടെ ഉണ്ടാവുമ്പോ ഒരു പേടിയും വേണ്ടാ.... അന്ന് പാലക്കാട്‌ വെച്ചിട്ടാ ഞാൻ ഇവനെ നേരിൽ കാണുന്നത്.അന്ന് തന്നെ എനിക്ക് ഉറപ്പായി നീ കണ്ടെത്തിയവൻ ഒട്ടും മോശമല്ലാന്ന്..... മോനെ കാർത്തി. എത്രയും പെട്ടന്ന് തന്നെ ഇവളെ ഞാൻ നിന്റെ കയ്യിൽ ഏൽപ്പിക്കും. പൂർണ മനസ്സോട് കൂടെ തന്നെ........ എന്നും പറഞ്ഞു അച്ഛൻ എന്റെ കൈ പിടിച്ചു കാർത്തിയെ ഏൽപ്പിച്ചതും അവൻ ചിരിച്ചോണ്ട് എനിക്ക് സൈറ്റ് അടിച്ചു കാണിച്ചു..... ശുഭം...... ✍️ Selmath #📔 കഥ
18.9k കണ്ടവര്‍
6 ദിവസം
💞എനിക്കായ് വിധിച്ചവൾ 💞 ✍️ Selmath പാർട്ട്‌ 53 *📚കഥകളുടെ കലവറ📚* *꧁✰⌒✰‿✰💘💘✰⌒ ✰‿✰꧂* _SHARE CHAT LINK_ https://b.sharechat.com/krMrE54OsV *PDF കഥകൾ വായിക്കുവാൻ _TELEGRAM follow ചെയ്യു* https://t.me/joinchat/AAAAAEfMjq8KWNE7xY-PVw *യൂട്യൂബ് ചാനൽ link. Voice story* https://youtu.be/tFJ02JCyaeE _For Join This group msg ur name and place..._ 📲 *+91* *8547923260* *꧁✰⌒✰‿✰💘💘✰⌒ ✰‿✰꧂* ഡോർ തുറന്ന് അകത്തേക്ക് കയറിയതും റൂമിൽ ഉള്ള ആൾ രൂപത്തെ കണ്ട് ഞാൻ ഞെട്ടി വിറച്ചു. ഒന്ന് ഒച്ച വെക്കാൻ പോലും കഴിയാതെ ഞാൻ തളർന്നു വീഴാൻ പോയതും ആ രൂപം എന്നെ താങ്ങി പിടിച്ചു...എന്നെ കൊണ്ടോയി ബെഡിൽ കിടത്തിയതും പതിയെ എന്റെ കണ്ണുകൾ അടയാൻ തുടങ്ങി. ഡീ മോനെ മിന്നു പോത്തേ കണ്ണ് തുറക്കെടി.പടച്ചോനെ ഇവൾ വടിയായോ.ഡീ പൂതനെ ഇത് ഞാനാടി സാനി... പെട്ടന്ന് അങ്ങനൊന്നു എന്റെ ചെവിയിൽ കേട്ടതും ഞാൻ കണ്ണ് വലിച്ചു തുറന്നു.....വേഗം ലേറ്റ് ഓൺ ചെയ്തു. അപ്പൊ ദേ നിക്കുന്നു സാനി കുരിപ്പ് പല്ലിളിച്ചോണ്ട്...... എന്തൊക്കെ മുത്തേ സുഖല്ലേ.... നിന്റെ മറ്റവനോട്‌ പോയി ചോദിക്ക്. നിനക്ക് എന്നെ ഇപ്പോഴാണോടി പിശാശ്ശെ ഓർമ വന്നേ.... സോറി മിന്നു.... അങ്ങനെ വരാനോ വിളിക്കാനോ പറ്റിയ സാഹചര്യം അല്ലായിരുന്നുഡാ....ഒന്ന് ഞാൻ പറയാം മർഷുക്കാനെ നീ വെറുക്കരുത്.പാവം ഒരു തെറ്റും ചെയ്തിട്ടില്ല.... എല്ലാത്തിനും കാരണം ആ ഷഹലാ..... അറിയാം സാനി എല്ലാം ഞാൻ അറിഞ്ഞു. അവൻ തന്നെ എല്ലാ സത്യങ്ങളും എന്നോട് പറഞ്ഞു. പക്ഷേ ഇപ്പൊ അവൻ ആള് മാറിയെടി. ഇന്ന് എന്നോട് കുറേ സോറിയൊക്കെ പറഞ്ഞു. ഞാൻ പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞപ്പോ അവനെന്തോ സിമ്പതി. ഇനി അവൻ ഒരു തെറ്റും ചെയ്യില്ലാന്ന് എനിക്ക് വാക്ക് തന്നിട്ടുണ്ട്..... അവൻ നന്നാവാനോ. നിന്റെ തലയിൽ എന്താ കളിമണ്ണാണോ മിന്നു.... അവൻ പറഞ്ഞത് അപ്പാടെ വിശ്വസിച്ചിരിക്കുന്നു... ഇങനെയൊരു പൊട്ടി..... ഇതവന്റെ അടുത്ത അടവാ....എന്തോ അവൻ മനസിൽ കണ്ടിട്ടുണ്ട്. ഇല്ലെടി അവൻ ആത്മാർത്ഥമായിട്ട് തന്നെയാ എന്നോട് പറഞ്ഞേ.. മാങ്ങാതൊലി. അത് നിനക്കെങ്ങനെ അറിയാം. നീ അവന്റെ ഹൃദയത്തിൽ കയറി നോക്കിയോ........ അതൊന്നും ഇല്ലാ.... എനിക്കെന്തോ അങ്ങനെ തോന്നി .. അതാണല്ലോ അവന്റെ മിടുക്ക്. അവൻ ഒരിക്കലും നന്നാവില്ല മിന്നു.... അവൻറെ ഓരോ നീക്കങ്ങളും നീയൊന്ന് ശ്രദ്ധിച്ചു നോക്ക് അപ്പൊ നിനക്ക് എല്ലാം മനസ്സിലാവും..... മ്മ്മ്.... ഞാനൊന്ന് നോക്കട്ടെ. അല്ല നീയെങ്ങനെ ഇവിടെ എത്തി... അത് അയാൻ വിളിച്ചപ്പോ പറഞ്ഞു നിനക്ക് വിശേഷം ഉണ്ടെന്ന്. അപ്പൊ നിന്നെ കാണണം ന്ന് തോന്നി...... ആാാ അത് പറഞ്ഞപ്പോഴാണ് ഓർമ വന്നത്. നീയും അയാനും തമ്മിലുള്ള റിലേഷൻ എന്താ നീ ഞങ്ങളോട് പറയാഞെ. നീ പറഞ്ഞത് നിനക്ക് ഇഷ്ട്ടം നിന്റെ കാളറെ ആണന്നല്ലേ...... അതിപ്പോഴും അങ്ങനെ തന്നെയാ. ഞാൻ സ്നേഹിക്കുന്നത് എന്റെ കാളറെ തന്നെയാ...... ഏ.... അപ്പൊ അയാൻ.... അത് വെറും അഭിനയം മാത്രം. അഭിനയോ..... അതെ മിന്നു. ഷഹലിനെ ഇല്ലാതാക്കണമെങ്കിൽ എനിക്ക് അവൻറെ വീട്ടിൽ കയറിപറ്റിയെ ഒക്കു. അതിന് എനിക്ക് കാളർ പറഞ്ഞു തന്ന ഐഡിയ ആണ് അയാനുമായുള്ള ബന്ധം..... പക്ഷേ അപ്പോഴേക്കും എല്ലാം നീ കുളമാക്കിയില്ലേ. ഞാനോ.... ആ തന്നെ...... ഞാൻ ഇവിടെ കയറി പറ്റാൻ ഞാൻ കരുതിയിരുന്നത് അയാനുമായുള്ള കല്യാണമാണ്..... സാനി...... ഷഹൽ ചെയ്യുന്ന തെറ്റിന് ആ പാവത്തിന്റെ ജീവിതം വെച്ച് എന്തിനാ നീ കളിക്കുന്നത്. അയാൻ ഒരു പാവമാ.... നിന്നെ ഒരുപ്പാട് ഇഷ്ട്ടമാ. എന്നിട്ട് നീ.....ഓരോന്ന് പറഞ്ഞു ആ പാവത്തിനെ ചതിക്കുവല്ലേ. പടച്ചോൻ പൊറുക്കില്ലെടി നിന്നോട്. തെറ്റാണെന്ന് അറിയാഞ്ഞിട്ടല്ലെടി.പക്ഷേ ഇത് മാത്രമായിരുന്നു ഞങ്ങൾക്കുള്ള മാർഗം. ഇപ്പൊ ഞാൻ ഒഴിഞ്ഞു മാറാൻ നോക്കുന്നുണ്ട്. ബട്ട്‌ അയാൻ..... അവൻ വിടുന്നുണ്ടാവില്ലല്ലേ.....നിന്റെത് അഭിനയമാണെങ്കിലും അവൻ നിന്നെ സ്നേഹിച്ചത് ആത്മാർത്ഥമായിട്ടാ.... അതോണ്ടാ വിട്ടു പോവാത്തെ. തിരിച്ചു സ്നേഹിച്ചുടെ നിനക്ക്.... പറ്റില്ലെടി. കാളർ പോലും ഞാൻ അറിയാതെ എന്റെ മനസ്സിൽ കയറി കൂടിയതാ. എന്റെ ലക്ഷ്യം ഇപ്പോ ഷഹൽ മാത്രമാ. അവനെ ഇല്ലാണ്ടാക്കണം. അത് കഴിഞ്ഞു എനിക്കൊരു ലൈഫ് ഉണ്ടാവോന്ന് പോലും എനിക്കറിയില്ല.... സാനി...... അത് വിട്.... എന്തൊക്കെ നിനക്ക് സുഖമല്ലേ ഇവിടെ.... ആടി.ആകെ ഒരു സങ്കടം ഉപ്പനെ ആലോജിക്കുമ്പോഴാണ്.... ഒക്കെ ശരിയാവുംടി...... ഷഹൽ ഇല്ലാതാവുന്നതോട് കൂടി എല്ലാവർക്കും സമാധാനം കിട്ടും..... മ്മ്മ്...... ആവട്ടെ.... സാനി ഞാനൊരു കാര്യം ചോദിച്ചാ നീ സത്യം പറയോ.... എന്താടി... മർഷുക്കയും ഫാമിലിയും ഇപ്പൊ എവിടെയാ..... അത് പറയാൻ എനിക്ക് ഇപ്പൊ പറ്റില്ല.ഒന്ന് പറയാം.അവരെല്ലാം സന്തോഷത്തോടെ ഒരിടത്തുണ്ട്.വൈകാതെ എല്ലാവരും വരും.....അത് വരെ മോൾ വെയിറ്റ് ചെയ്യ്. എന്നാലും മുർഷിക്ക് എന്റെ ഇക്കാക് ഒന്ന് വിളിക്കായിരുന്നു.പാവം എത്ര സങ്കടപ്പെട്ടൂന്ന് അറിയോ.... അപ്പോഴത്തെ സാഹചര്യം അങ്ങനെയായിരുന്നു.അന്ന് അവർ വേദനിക്കുന്നത് കാണാൻ ഞാൻ മാത്രമേ ഉണ്ടായിരുന്നൊള്ളൂ........ നീ അവരെ വെറുക്കരുത്.ഒന്നും അവർ മനഃപൂർവം ചെയ്തതല്ല.... വെറുക്കാനോ...ഇല്ലെടി.....മർഷുക്കാനെ ഒന്ന് കണ്ടാ മതി എനിക്ക്.... വരും....ഉടൻ തന്നെ....ഇപ്പൊ ഞാൻ പോവാ...കൂടുതൽ നേരം ഇവിടെ നിക്കുന്നത് അപകടമാ.....അതോണ്ട് ഇനി അവനുള്ള കുരുക്കുമായി വരും ഞാൻ.....നീ സൂക്ഷിക്കണം ഒരിക്കലും അവനെ വിശ്വസിക്കരുത് എന്നൊക്കെ കുറേ ഉപദേശം തന്ന് അവൾ പോയി......ഞാൻ ബെഡിലേക്ക് വീണു ഓരോന്ന് ആലോജിച്ച് കിടന്നു......അവൾ പറഞ്ഞപ്പോലെ ഷഹലിനെ ഒന്ന് ശരിക്കും വാച്ച് ചെയ്യണം.എന്റെ കുഞ്ഞിനെ ഇല്ലാണ്ടാക്കാനാണ് അവൻ വീണ്ടും എന്നോട് കൂട്ടുകൂടിയതെങ്കിൽ അവൻറെ മരണം എന്റെ കൈ കൊണ്ടാവും.....എന്താ എന്നൊക്കെ മനസ്സിൽ ഓരോന്ന് കണക്ക് കൂട്ടി ഇരിക്കുന്ന നേരത്താണ് അയാൻ റൂമിലെക്ക് വന്നത്..... എന്താണ് മാഡം വല്ല്യ ആലോചനയിൽ ആണല്ലോ..... അതിന് നിനക്ക് നഷ്ട്ടം ഒന്നൂല്ലല്ലോ.....ഞാൻ എന്റെ തല വെച്ചല്ലേ ആലോജിക്കുന്നത്.... ആണല്ലേ.അപ്പൊ കുഴപ്പല്ല.ആ തല വെച്ച് നീ എന്ത് ആലോജിക്കാനാ.ഫുൾ കളിമണ്ണ് അല്ലേ.... നീ പോടാ മാങ്ങാത്തലയാ......ന്നും പറഞ്ഞു ഞാൻ വേഗം പുതപ്പെടുത്ത് തലയിൽ കൂടെ ഇട്ടു.... ഡീ....ഡീ...വേണ്ടാട്ടോ....നീ ഫുഡ്‌ കഴിച്ചോ.... മ്മ്മ്... മെഡിസിനോ..... ആാാ.... മ്മ്മ്....എന്നാ ഉറങ്ങിക്കോ.ഞാൻ ഫുഡ്‌ കഴിച്ച് വരാം.....ന്നും പറഞ്ഞു അവൻ റൂമിൽ നിന്ന് പോയി....നമ്മൾ വേഗം കിടന്നുറങ്ങി. നേരം വെളുത്തപ്പോ തന്നെ കണി അയാൻ മുടി ചീകുന്നതാ...... അയ്യേ പോയി ഇന്നത്തെ ഡേ പോയി എന്നും പറഞ്ഞോണ്ട് ഞാൻ പില്ലോ എടുത്ത് അയാനു നേരെ എറിഞ്ഞു...... എന്തോന്നാടി രാവിലെ തന്നെ നിനക്ക് ബാധ കയറിയോ. ഞാനിപ്പോ എന്ത് ചെയ്തിട്ടാ നീ എന്നെ എറിഞ്ഞത്.... പിന്നെ രാവിലെ തന്നെ ചീർപ്പും വെച്ച് നിക്കുന്ന നിന്നെ പിന്നെ എന്താ ചെയ്യണ്ടേ.... നേരം ഉച്ച ആവാറായി..... രാവിലെ ഒക്കെ ഇനി നാളെ. അല്ല നീയാരാ കുംഭകർണിയോ...... ഏതു നേരം നോക്കിയാലും ഉറക്കം. ഈ ഗർഭിണികൾ കൂടുതൽ ഉറങ്ങാൻ പാടില്ല.... എന്നാരു പറഞ്ഞു. പറയുന്നത് കേട്ടാ തോന്നും നീ പത്തെണ്ണം പ്രസവിച്ചിട്ടുണ്ടെന്ന്. ഞാനെയ് എനിക്കിഷ്ട്ടമുള്ളത് പോലെ ചെയ്യും. അല്ലെങ്കിലും നിന്നെ പറഞ്ഞിട്ട് കാര്യല്ല. കുട്ടിക്കളി മാറാത്ത നിന്നെയൊക്കെ ഈ അവസ്ഥയിലാക്കിയ അവനെ പറഞ്ഞാ മതി.... എന്തോന്നാഡാ പൊട്ടാ നിന്ന് പിറുപിറുക്കുന്നേ.. ഒറ്റക്ക് സംസാരിക്കാൻ നിനക്ക് വട്ടുണ്ടോ..... പൊട്ടൻ നിന്റെ കെട്ടിയോൻ. ആ അതെന്നെയാ പറഞ്ഞേ.നിലവിൽ ഇപ്പൊ എന്റെ കെട്ടിയോൻ നീയാണല്ലോ.... നീ പോടീ പൂതനെ...... ആ പോവാ. അല്ല ഉച്ച ആയെന്ന് പറഞ്ഞു കേട്ടല്ലോ.നിനക്ക് ഇന്ന് ഓഫീസിൽ ഒന്നും പോണ്ടേ...... വേണ്ടാ..... എനിക്കൊരു ഫ്രണ്ടിനെ കാണാൻ പോണം. ചില തീരുമാനങ്ങൾ ഒക്കെ എടുക്കാനുണ്ട്..... അതെന്താ.... അതൊന്നും നീ അറിയണ്ട. വേണേൽ എന്തേലും പോയി ഞണ്ണാൻ നോക്ക്... എന്നും പറഞ്ഞു അവൻ പോയതും ഞാൻ മുഖം കോട്ടി ഫ്രഷ് ആയി താഴേക്ക് ഇറങ്ങി......സ്റ്റെയർ ഇറങ്ങിയതും അടുക്കളയിൽ പാത്രം വീഴുന്ന സൗണ്ട് കേട്ട് ഞാൻ എന്റെ നടത്തത്തിന്റെ വേഗത കുറച്ചു..... ചുമരിനോട്‌ ചാരി നിന്ന് അകത്തേക്ക് പാളി നോക്കി......ഷഹൽ ഉമ്മാനോട് എന്തൊക്കെയോ പറഞ്ഞു കയർക്കുന്നുണ്ട്....ഞാൻ ചെവി ഒന്നൂടെ കൂർപ്പിച്ചു വെച്ചു.... നിങ്ങക്ക് ഇത് അവൾ കഴിക്കുന്ന ഭക്ഷണത്തിൽ ചേർക്കാൻ പറ്റോ ഇല്ലയോ.... ഇല്ലാന്ന് പറഞ്ഞില്ലേ...... ഒന്നും അറിയാത്ത ഒരു ജീവനെ ഇല്ലാണ്ടാക്കാൻ എനിക്ക് പറ്റില്ല..... അവൾ വന്ന് കയറിയപ്പോ നിങ്ങക്ക് കുറച്ച് ധൈര്യമൊക്കെ കൂടിയിട്ടുണ്ടല്ലോ..... എന്നോട് കൂടുതൽ കളിക്കാൻ നിക്കല്ലേ.... കെട്ടിയോനെ കിടത്തിയ പോലെ നിങ്ങളെയും കിടത്തും ഞാൻ.... ഇതിലും നല്ലത് അതാ.... ഇങ്ങനെ എന്നെ കൊല്ലാതെ കൊല്ലുന്നതിനേക്കാളും ഒറ്റയടിക്ക് തീർത്തു താടാ. അങ്ങനെലും നിന്നെ വളർത്തി വലുതാക്കിയതിന്റെ നന്ദി കാണിക്ക്.... ദേ തള്ളേ കൂടുതൽ ഓവർ സ്മാർട്ട്‌ ആവല്ലേ.... നിങ്ങക്ക് പറ്റില്ലെങ്കിൽ വേണ്ടാ.... എന്താ വേണ്ടതെന്ന് എനിക്കറിയാം ന്നും പറഞ്ഞു അവൻ അവിടെ നിന്ന് ഇറങ്ങിയതും ഞാൻ വേഗം അടുത്തുള്ള റൂമിലേക്ക് കയറി നിന്നു. അവൻറെ വണ്ടി പോകുന്ന സൗണ്ട് കേട്ടതും ഞാൻ വേഗം ഉമ്മാന്റെ അടുത്തേക്ക് ഓടി ചെന്നു.... അപ്പൊ ഉമ്മ അവിടെ നിലത്തിരുന്ന് കരയുവായിരുന്നു. ഞാൻ ഉമ്മാന്നും വിളിച്ചു തോളിൽ കൈ വെച്ചതും ഉമ്മ എന്നെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി..... ഞാൻ ഉമ്മാനെ എന്നിൽ നിന്ന് അടർത്തി മാറ്റി അവിടുന്ന് എണീപ്പിച്ച് ഉപ്പാന്റെ മുറിയിലേക്ക് ചെന്നു ബെഡിൽ ഇരുത്തി.അടുത്ത് ഞാനും ഇരുന്നു..... ഇന്നെന്താ ഉമ്മാനോട് അവൻ ആവിശ്യപ്പെട്ടത്..... നിന്റെ വയറ്റിൽ കിടക്കുന്ന ജീവൻ.....എന്ന് ഉമ്മ പറഞ്ഞതും ഞാനൊന്ന് ഞെട്ടി.....അപ്പൊ അവൻ എന്റെ കൂടെ കൂടിയത് ഇതിനാണ്. സാനി പറഞ്ഞപോലെ ഞാനൊരു പൊട്ടി തന്നെയാ.... അവനെ വീണ്ടും വിശ്വസിച്ചു..... ഇല്ലാ ഇനി നിനക്ക് മാപ്പില്ല..... നിന്റെ അവസാനം എന്റെ കൈ കൊണ്ട് തന്നെയാ..... എന്താ മോളേ നീ ആലോജിക്കുന്നെ.... ഇന്നലെ അവൻ എന്നോട് സോറിയൊക്കെ പറഞ്ഞു അടുത്ത് കൂടിയതായിരുന്നു.... ഒരു നിമിഷം അവൻ മാറി പോയെന്ന് ഞാൻ വിശ്വസിച്ചു... അവനു മാറാൻ കഴിയില്ല മോളേ...... ഒരിറ്റ് സ്നേഹം പോലും അവന്റെ മനസ്സിൽ ഇല്ലാ ഉണ്ടെങ്കിൽ. സ്വന്തം മോനെ പോലെ കണ്ട ഈ മനുഷ്യനെ വെറും സ്വത്തിനു അവൻ ഈ അവസ്ഥയിൽ ആക്കില്ലായിരുന്നു.....വളർത്തി വലുതാക്കിയ എന്നെ മറ്റൊരു കണ്ണ് കൊണ്ട് കാണില്ലായിരുന്നു.... ഉമ്മാ.... അവന് എങനെയാ നിങ്ങടെ മോൻ അല്ലാന്ന് മനസ്സിലായത്..... പറയാം മോളേ എല്ലാം പറയാം. മനസ്സിൽ ഉള്ള ഭാരം മുഴുവൻ ഇറക്കി വെക്കണം എനിക്ക്..... ബിസിനസിന്റെ ആവിശ്യത്തിനായി ഒരിക്കെ ഉപ്പാന്റെ കൂടെ ഞാനും അയാനും ബാംഗ്ലൂരിൽ പോയതായിരുന്നു.....അവിടെ തന്നെ ഉപ്പാന്റെ ഒരു ഫ്രണ്ടും അവരെ ഫാമിലിയും സെറ്റ്ൽട് ആയിരുന്നു.അയാനെ അവരെ കൂടെ നിർത്തി ഞാനും ഉപ്പയും ഓഫീസിലേക്ക് പോയി.....വർക്ക്‌ ഒക്കെ കഴിഞ്ഞു രാത്രി ഞങ്ങൾ തിരിച്ചു പോരുമ്പോ ഒരു സ്ത്രീ ഞങ്ങളെ വണ്ടിക്ക് മുന്നിൽ ചാടി..... പെട്ടന്ന് ഉപ്പ ബ്രേക്ക്‌ ഇട്ട് വണ്ടി നിർത്തിയതും ആ സ്ത്രീ ഓടി വന്നു വണ്ടിയുടെ ഗ്ലാസിൽ കൊട്ടാൻ തുടങ്ങി. എന്നെ ഒന്ന് നോക്കി ഉപ്പ ഗ്ലാസ്‌ താഴ്ത്തിയതും അവർ എന്റെ കുഞ്ഞിനെ രക്ഷിക്കണംന്നൊക്കെ പറഞ്ഞു കരയാൻ തുടങ്ങി.... ആ സ്ത്രീ നല്ലോണം ക്ഷീണിച്ചിരുന്നു. തന്നെയുമല്ല നെറ്റിയിൽ നിന്നൊക്കെ ബ്ലഡ്‌ വരുന്നുണ്ടായിരുന്നു..... പെട്ടന്ന് അവർ കുഞ്ഞിനെ ഉപ്പാന്റെ മടിയിലേക്ക് ഇട്ട് അവിടെ നിന്നും ഓടി കളഞ്ഞു..... ഒരു നിമിഷം ഞങ്ങൾ രണ്ട് പേരും എന്ത് ചെയ്യണമെന്ന് അറിയാതെ അവിടെ തന്നെ നിന്നു.വെറും ഒന്നര വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന ഒരാൺ കുട്ടിയായിരുന്നു അത് .. ..പെട്ടന്ന് ഉപ്പ എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ വണ്ടി എടുത്തു. പിന്നെ വണ്ടി ചെന്ന് നിന്നത് ഒരു അനാഥാലയത്തിന് മുന്നിൽ ആയിരുന്നു... ഞാൻ ഇക്കാനെ ഒന്ന് നോക്കിയതും ഇക്ക കുട്ടിയെ എടുത്ത് എന്റെ അടുത്ത് തന്ന് വണ്ടിയിൽ നിന്നിറങ്ങാൻ പറഞ്ഞു.അവനെ അവിടെ ഏൽപ്പിച്ചു പോന്നത് മുതൽ ഞങ്ങൾക്ക് മനസ്സിനൊരു സ്വസ്ഥതയും കിട്ടിയില്ല.... പിറ്റേന്ന് ഉപ്പ വന്നപ്പോ കയ്യിൽ അവനും ഉണ്ടായിരുന്നു. അത് കണ്ടതും എനിക്കൊരുപ്പാട് സന്തോഷം തോന്നി.... ഞാൻ അവനെ ഉപ്പാന്റെ കയ്യിൽ നിന്ന് വാങ്ങി ഒരുപ്പാട് ഉമ്മ വെച്ചു... പെട്ടന്ന് അയാൻ വന്നു ഇതാരാ ഉമ്മാന്ന് ചോദിച്ചതും നിന്റെ അനിയൻ ആണെന്ന് പറഞ്ഞു അവനെ പഠിപ്പിച്ചു.അവൻ ഞങ്ങളെ മകൻ അല്ലാന്ന് ഉപ്പാന്റെ ഫ്രണ്ടിനും വൈഫിനും മാത്രമേ അറിയൂ.... പിന്നെ അവനു ഞങ്ങൾ ഷഹൽ എന്ന് പേരിട്ടു. സ്വന്തം മോനെ പോലെ വളർത്തി. അയാനും അങ്ങനെ തന്നെയായിരുന്നു അവനെന്ന് വെച്ചാൽ ജീവനായിരുന്നു...കുറച്ചു ദിവസം കഴിഞ്ഞു ഞങ്ങൾ നാട്ടിലെക്ക് തന്നെ തിരിച്ചു. പിന്നീടങ്ങോട്ട് സന്തോഷം മാത്രമായിരുന്നു ഞങ്ങളെ ലൈഫിൽ..... അവനും അയാനും വളർന്നു വലുതായി. രണ്ടാളും സ്നേഹം കൊണ്ട് എന്നെ വീർപ്പു മുട്ടിക്കുവായിരുന്നു... ഒരു ദിവസം ഉപ്പാന്റെ ഫ്രണ്ട് വന്നപ്പോ അവനെ കുറിച്ച് സംസാരിക്കുന്നത് അവൻ കേൾക്കാനിടയായി. അവൻ സത്യാവസ്ഥ അറിയാൻ ഞങ്ങളെ ചോദ്യം ചെയ്തതും എല്ലാം അവനോട് തുറന്ന് പറയേണ്ടി വന്നു.... അന്ന് മുതൽ അവൻ നേരത്തിനും കാലത്തിനും വീട്ടിൽ വാരാതായി. വെറും ലഹരിക്ക് മാത്രം അടിമയായ അവൻ എന്നെ പോലും വേറൊരു അർത്ഥത്തിൽ കാണാൻ തുടങ്ങി....സ്വത്ത് മുഴുവൻ അവൻറെ പേരിൽ ആക്കണംന്നും പറഞ്ഞു ഉപ്പാനോട് വഴക്കിട്ടു.....അത് സമ്മതിച്ചു കൊടുക്കാതെ വന്നപ്പോ ഉപ്പനെയും ഈ അവസ്ഥയിൽ ആക്കി.....ഇതൊന്നും ഇത് വരെ അയാനെ അറിയിച്ചിട്ടില്ല.അവൻ തകർന്നു പോവും ഇതൊക്കെ അറിഞ്ഞാൽ.....എന്റെ മോന്റെ ഇഷ്ട്ടത്തിനു പോലും എതിര് നിന്നത് അവനെ പേടിച്ചിട്ടാ....മോൾക്ക് മറ്റൊരാളുമായി ഇഷ്ട്ടത്തിൽ ആണെന്ന് എനിക്കറിയാമായിരുന്നു.പക്ഷെ കല്യാണത്തിന് അയാനെ കൊണ്ട് സമ്മതിപ്പിച്ചില്ലെങ്കിൽ അവനെ കൊന്ന് കളയുംന്ന് പറഞ്ഞപ്പോ എനിക്ക് ഇങനെയൊക്കെ ചെയ്യേണ്ടി വന്നു മോളേ..... ഉമ്മാക്ക് അറിയോ അയാൻ സ്നേഹിക്കുന്നത് ആരെയാന്ന്... അറിയാം.എന്റെ സാനി മോളേ.....ഉപ്പാന്റെ ഫ്രണ്ടിന്റെ മോളാ അവൾ.അയാനും അവളും തമ്മിൽ വല്ല്യ കൂട്ടായിരുന്നു ചെറുപ്പത്തിൽ.അവിടുന്ന് പൊന്നേപിന്നെ മോളേ ഞാൻ കണ്ടിട്ടുള്ളത് ഫോട്ടോയിൽ മാത്രമാ....അന്ന് ഉപ്പാന്റെ ഫ്രണ്ട് വന്നത് പോലും അവരെ കല്യാണക്കാര്യം സംസാരിക്കാൻ ആയിരുന്നു..........പക്ഷേ നടന്നത് മറ്റൊന്നും..... ഉമ്മ പറയുന്നതൊക്കെ ഒരു കഥ കേൾക്കുന്ന ഫീലിൽ കേട്ടിരുന്നു.....ഉമ്മാനോട് എന്റെ കാര്യങ്ങളും പറയണംന്ന് എനിക്ക് തോന്നി.... ഉമ്മാ.....എനിക്ക് ഉമ്മാനോട്..... മോൾ ഒന്നും പറയണ്ടാ....നിന്റെ എല്ലാ കാര്യങ്ങളും ഷഹൽ വഴി ഞാൻ അറിഞ്ഞതാ....മോളേ വയറ്റിൽ ഉള്ളത് എന്റെ മോന്റെ കുഞ്ഞല്ലാ എന്നും എനിക്കറിയാം എന്നുമ്മ പറഞ്ഞതും ഞാൻ ഞെട്ടി ഉമ്മാനെ തന്നെ നോക്കി നിന്നു..... മോൾ ഞെട്ടിയോ.....അയാന് ഒരിക്കലും നിന്നെ ഭാര്യയുടെ സ്ഥാനത്ത് കാണാൻ കഴിയില്ല എന്ന് എനിക്കറിയാം.മോളേ അവസ്ഥയും അത് തന്നെയല്ലേ.......എന്നും ചോദിച്ചു ഉമ്മ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചതും ഞാൻ ഉമ്മാനെ കെട്ടിപിടിച്ചു. പാവം ഷഹൽ കാരണം എന്തെല്ലാം സഹിക്കുന്നു....സ്വന്തം മോനെ പോലെ സ്നേഹിച്ച അവൻ ഇങനെയൊക്കെ ചെയ്യുമ്പോ ആ മനസ്സ് എത്ര വേദനിക്കുന്നുണ്ടാവും.....ഇല്ല ഷഹൽ ഇതിനൊന്നും നിനക്ക് മാപ്പ് കിട്ടില്ല.കൊല്ലും ഞാൻ നിന്നെ ഈ ഉമ്മാക്ക് വേണ്ടി ഒരു തെറ്റും ചെയ്യാതെ നീ തളർത്തി കളഞ്ഞ ഉപ്പാക്ക് വേണ്ടി ചെയ്യും ഞാൻ. എന്നൊക്കെ ഉറച്ച ഒരു തീരുമാനം എടുത്തു ഞാൻ ഉമ്മാനെ ഓരോന്ന് പറഞ്ഞു സമാധാനിപ്പിച്ച് അവിടുന്ന് എഴുന്നേറ്റു......റൂമിന് പുറത്ത് ഇറങ്ങിയതും അയാൻ കയറി വന്നു.മനസ്സിലുള്ളതെല്ലാം മാറ്റി വെച്ച് ഞാൻ അവനെ നോക്കി ഒന്ന് ചിരിച്ചു കൊടുത്തു.... മിന്നു നിനക്ക് ഒരു ഹാപ്പി ന്യൂസ്‌ ഉണ്ട്.... എന്താ....നീ ചാകാൻ പോവാ.... പോടീ നാറി.....പറയുന്നില്ല ഇനി....എന്നും പറഞ്ഞു അവൻ പുറത്തേക്ക് തന്നെ പോവാൻ നിന്നതും ഞാൻ ഓടി ചെന്ന് അവന്റെ കയ്യിൽ പിടിച്ചു..... ഹാ...പിണങ്ങാതെ പറഞ്ഞിട്ട് പോ മുത്തേ..... മനസ്സില്ല.... അയാൻ സോറി സോറി സോറി....ഇനി പറ.ഒന്നൂല്ലേലും ഞാൻ നിന്റെ കെട്ടിയോളല്ലെ.... ഏതു വകയിൽ.... ദേ....ഈ വകയിൽ എന്നും പറഞ്ഞു ഞാൻ മഹർ എടുത്ത് കാണിച്ചു കൊടുത്തതും അവൻ ഇളിച്ചോണ്ട് തലയാട്ടാൻ തുടങ്ങി.... ഇളിക്കാതെ കാര്യം പറ...... അതേയ് നാളെ ഇവിടെ ഒരു ഫങ്ക്ഷൻ വെക്കാൻ പോവാ.......നിന്റെ വീട്ടുകാർ ഇങ്ങോട്ട് വന്നില്ലല്ലോ.അപ്പൊ അവരെയൊക്കെ വിളിച്ചു ഒരു ബിഗ് സെലിബ്രേഷൻ......എങ്ങനെയുണ്ട്.... ആ.....അത് പൊളിക്കും.... ആ എന്നാ ഞാൻ പോയി സാധനങ്ങളൊക്കെ വാങ്ങി വരാംന്ന് പറഞ്ഞു അവൻ പോവാൻ നിന്നതും.എന്റെ തലയിൽ ഒരു ബുദ്ധി ഉദിച്ചു... അയാൻ ഞാനും കൂടെ വന്നോട്ടെ......ഇവിടെ ഇരുന്ന് ബോറടിക്കുവാ.... ഓക്കേ.....പെട്ടന്ന് വാ അപ്പോഴേക്കും ഞാൻ ഉമ്മാനോട് കാര്യം പറയട്ടെ....... പെട്ടന്ന് തന്നെ റെഡിയായി ചിലതൊക്കെ മനസ്സിൽ കണക്കു കൂട്ടി.ഞാൻ അയാന്റെ കൂടെ വണ്ടിയിൽ കയറി. വഴി നീളം അവനോട് ഓരോന്ന് തള്ളി മറിച്ചു പോകുമ്പോഴാണ് ഒരിടത്തു ചെക്കിങ് കണ്ടത്...... ഡാ ചെക്കിങ്.നിനക്ക് ലൈസെൻസ് ഒക്കെ ഉണ്ടോ.... ഇല്ലാ....നീ ഇവിടിരി ഞാൻ പോയി എടുത്തിട്ട് വരാം.ഒന്ന് പോടീ അവിടുന്ന് എന്നും പറഞ്ഞു അവൻ എന്തൊക്കെയോ പേപ്പർസ് എടുത്ത് കാറിൽ നിന്നിറങ്ങിയതും ഞാൻ അവനു കൊഞ്ഞണം കുത്തി കാണിച്ചു അവൻ പോയിടത്തേക്ക് നോക്കിയതും എന്റെ കണ്ണുകൾ വിടർന്നു വന്നു.........കണ്ട കാഴ്ച വിശ്വസിക്കാൻ ആവാതെ ഞാൻ വണ്ടിയിൽ നിന്നിറങ്ങി അങ്ങോട്ട് ഓടി........ തുടരും...... ലേറ്റ് ആക്കിയതിൽ സോറി ട്ടോ.ഓരോരോ പ്രോബ്ലംസാ.....സ്റ്റോറി നെക്സ്റ്റ് പാർട്ടിൽ തീരില്ലട്ടോ.രണ്ട് പാർട്ട്‌ കൂടെ ഉണ്ടാവും.നെക്സ്റ്റ് ബുധൻ നൈറ്റ്‌ പോസ്റ്റാം....... #📙 നോവൽ
#

📙 നോവൽ

📙 നോവൽ - പാർട്ട് 53 എനിക്കായ് വിധിച്ചവൾ Selmaath - ShareChat
14.2k കണ്ടവര്‍
8 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം