@shaaaz2820
@shaaaz2820

ShAaaZzz

💖ദിൽഷാദിയ 💖

💖ദിൽഷാദിയ💖 💝A CUTE COLLEGE LOVE STORY💝 Shaaaz PART_28 "എന്താ ദില്ലൂ .....നീ എന്താ ഇങ്നെ നോക്കുന്നെ....നിനക്ക് ഇവളെ മനസ്സിലായില്ലേ...????" എന്ന് അങ്കിൾ ചോദിച്ചപ്പോ നമ്മൾ ഒന്നും മിണ്ടാതെ ഞെട്ടിയ രീതിയിൽ തന്നെ അവളെ നോക്കി "ഇതാണ് എന്റെ മൂത്ത മകൾ....ദിയ.....അന്ന് നീ എയർപോർട്ടിൽ പോയത് ഇവളെ പിക്ക് ചെയ്യാനാണ്" എന്ന് അങ്കിൾ പറഞ്ഞപ്പോൾ നമ്മൾ ഒന്ന് ഞെട്ടി കൊണ്ട് ദിയനെ നോക്കി : അപ്പോൾ അവൾ അങ്കിളിനെയും എന്നെയും മാറി മാറി നോക്കുന്നുണ്ട്.. ഞാൻ ആണേൽ ഇവൾ അങ്കിളിന്റെ മകളാണ് എന്ന് കേട്ടത് വിശ്വസിക്കാൻ കഴിയാത്തവനെ പോലെയാണ് ഉള്ളത്.... "ഉപ്പ.....ഇ...ഇത്...??" എന്നവൾ വാക്ക് കിട്ടാതെ ചോദിക്കുന്നത് കേട്ടപ്പോ അങ്കിൾ അവളെ നോക്കി കൊണ്ട് നമ്മളെ നോക്കി "ഇവനെ നിനക്ക് അറിയില്ലേ????????ഇതാണ് നമ്മളെ അഹമ്മദിന്റെ മകൻ....ദിൽഷാദ് അഹമദ് നാഷ്.........." എന്ന് അങ്കിൾ പറഞ്ഞതും അവൾ whaat എന്ന് ശബ്ദത്തിൽ ചോദിച്ചു കൊണ്ട് നമ്മളെ നോക്കി കൊണ്ട് അവളെ ഉപ്പാനെ നോക്കി... അവൾക്ക് എന്നെ ആദ്യമേ അറിയാലോ...പിന്നെ എന്തിനാ ഈ ഞെട്ടൽ?എനി ചിലപ്പോൾ ആക്ടിങ് ചെയ്യുന്നതായിരിക്കുമോ.. "എന്താ മോളെ... നിനക്ക് ഇവനെ അറിയില്ല അല്ലെ ....അറിയാൻ ചാൻസ് ഇല്ലല്ലോ,,,, ആരോടും മിണ്ടാത്ത നിന്റെ പ്രകൃതം എനിയെങ്കിലും മാറ്റിക്കോ അല്ലേൽ ആരെയെങ്കിലും കാണുമ്പോ ഇത് പോലെ ഞെട്ടേണ്ട അവസ്ഥ ഉണ്ടാവും......" എന്ന് അങ്കിൾ ചിരിച്ചു കൊണ്ട് പറഞ്ഞതും അവൾ എന്നെ തന്നെ നോക്കി നിൽക്കുന്നത് കണ്ട് ഞാൻ അവളിൽ നിന്നും നോട്ടം തെറ്റിച്ചു "അങ്കിൾ....എന്നാൽ..ഞാൻ പോവലാട്ടോ......ഇപ്പൊ തന്നെ ഒരുപാട് ലൈറ്റ് ആയി പോയിട്ട് കുറച്ച് പണി ഉണ്ട്" എന്നും പറഞ്ഞു നമ്മൾ പോവാൻ നിന്നതും അങ്കിൾ ശരി എന്നും പറഞ്ഞോണ്ട് ഷോപ്പിലേക്ക് പോയി.. നമ്മൾ എന്തൊക്കെയോ ആലോചിച്ചു നടക്കുന്നത് കൊണ്ട് തന്നെ നമ്മളെ നടത്തിന് സ്പീഡ് നന്നേ കുറവ് ആയിരുന്നു... കാരണം നമ്മൾ ഇപ്പൊ ആലോചിക്കുന്നത് എന്താണെന്ന് നമ്മൾക്ക് പോലും അറിയാത്ത അവസ്ഥയായിട്ടാണ് ഉള്ളത്..... 'ദിയ അങ്കിളിന്റെ മകൾ ആണ് എന്ന സത്യം എനിക്ക് അംഗീകരിക്കാനെ പറ്റുന്നില്ല......... ഞാൻ ആൾ അറിയാതെ ആണ് അവളെ എന്തൊക്കെയോ പറഞ്ഞത്....അങ്കിളിന്റെ മകൾ ആണെന്ന് അറിഞ്ഞതിൽ പിന്നെ അവളോട് പെരുമാറിയതൊക്കെ ഓർത്ത് എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു അവളോട് മാപ്പ് പറയാൻ ഞാൻ ബാധ്യസ്ഥനാണ്.. ദിയ വെറും ഒരു സ്റ്റുഡന്റ് ആണെങ്കിൽ ഞാൻ മാപ്പ് പറയൂലായിരുന്നു കാരണം എന്റെ പ്രകൃതം അങ്ങനെ ആണല്ലോ... പക്ഷെ...ഇത് കുറച്ച് കൂടി പോയി....ഞാൻ ഇങ്ങനെ അഹങ്കാരി എന്നൊക്കെ വിളിച്ച വ്യക്തി ഞാൻ പൂവിട്ട് പൂജിക്കുന്ന പോലെ ഉള്ള ഒരാളുടെ മകളെ ആണല്ലോ റബ്ബേ..... ഇതിൽ തെറ്റ് ചെയ്തത് ഞാനാ...ആരാ എന്താ എന്നൊന്നും അറിയാതെ ഞാൻ അവളെ വല്ലാതെ വഴക്ക് പറഞ്ഞു... അവളെ അഹങ്കാരി എന്ന് പോലും വിളിക്കരുതായിരുന്നു..കാരണം അത്രയും നല്ല ഉപ്പാന്റെ മകൾ ഒരിക്കലും അഹങ്കാരി ആവില്ല.... പക്ഷെ അവളെ സ്വാഭാവം അങ്ങനെ ആണല്ലോ....ദില്ലൂ...അവളെ സ്വഭാവം എങ്ങനെ ആണെങ്കിലും ഇപ്പൊ എന്താ...അത് നിന്റെ അങ്കിളിന്റെ മകൾ ആണ്.. നിനക്ക് അവളോട് കുറച്ച് ബഹുമാനമൊക്കെ ആവാം....അവൾ ഇത്രയും കാലം വിദേശത്ത് നിന്നത് കൊണ്ടാവാം അവളെ സംസാരവും രീതിയും അഹങ്കാരിയുടേതായി നിനക്ക് തോന്നിയത്.... എനി അങ്ങനെ തോന്നരുത്..എന്റെ മനസ്സ് കൊണ്ടോ നാവ് കൊണ്ടോ ഞാൻ അവളെ എനി വേദനിപ്പിക്കൂല....അവൾ വേദനിച്ചാൽ നോവുന്നത് അവളുടെ ഉപ്പയാണ്..അവളെ ഉപ്പ നൊന്താൽ അത് എനിക്ക് താങ്ങാൻ പറ്റൂലാ..... ലീവ് ഇറ്റ്.... സംഭവിച്ചത് ഒക്കെ സംഭവിച്ചു..എനി അതും പറഞ്ഞു ഉള്ള സമാധാനവും പോവാൻ ഇട വരുത്തണ്ടാ.....' എന്നൊക്കെ നമ്മൾ നമ്മളോട് തന്നെ പറഞ്ഞോണ്ട് ജാനിനെയും കൊണ്ട് കോളേജിലേക്ക് വിട്ടു... _________________________________ (ദിയ) അഹമ്മദിക്കാന്റെ മകൻ ആണോ എന്റെ താടി കാരൻ...അവനെയാണോ ഞാൻ സ്നേഹിക്കാൻ കുതിർന്നത്....... ദിയ ....നിന്റെ തീരുമാനം ഒരു നല്ല തീരുമാനം ആണ് നീ ആരുടെ ഫാമിലിയെ ആണോ അത്രയേറെ സ്നേഹിക്കുന്നത് അതേ ഫാമിലിയിലെ ഒരാളെ ജീവിത പങ്കാളി ആയി നീ തിരഞ്ഞെടുത്തില്ലേ അത് തന്നെ വലിയ തീരുമാനം അല്ലെ.... യെസ്....എനി ഞാൻ ജീവിക്കാൻ പോവുന്നത് അവന് വേണ്ടിയാണ്... എന്റെ ദിൽഷാദിന് വേണ്ടി.......അവന്റെ പേര് കേട്ടിട്ടും എനിക്ക് അവനെ തിരിച്ചറിയാൻ സാധിച്ചില്ലല്ലോ... ഇപ്പൊ ഉപ്പ പറഞ്ഞപ്പോ ഞാൻ അന്തം വിട്ടു കുന്തം പോലെ നിൽക്കേണ്ടി വന്നു.....ഇന്ന് ഉപ്പാന്റെ ഷോപ്പിലേക്ക് വരണം എന്ന് ഞാൻ ആദ്യമേ ഉറപ്പിച്ചതായിരുന്നു... എനി ആ ഒരു റൂമിൽ ചടഞ്ഞു കൂടി ഇരിക്കുന്നതിലും ബെസ്റ്റ് എല്ലാവരോടും കമ്പനി ആവലാണ് എന്നൊക്കെ എനിക്ക് തോന്നി... ഉപ്പാന്റെ ബിസിനസിൽ ഉപ്പാന്റെ കൂടെ ഒരു പങ്ക് വഹിക്കാനും എനിക്ക് തോന്നി...വെറുതെ ഇവിടെ വന്ന് സൊറ പറയാൻ വേണ്ടിയാണ് ഞാൻ അങ്ങനെ ഒരു തീരുമാനം ഒക്കെ എടുത്തത്... പക്ഷെ ആ തീരുമാനം എന്നെ തന്നെ ഞെട്ടിക്കും എന്ന് എനിക്ക് അറിയില്ലായിരുന്നു ഞങ്ങളെ വീടിന്റെ തൊട്ടടുത്താണല്ലോ അവരെ വീട്..എന്നിട്ടും ഞാൻ ദില്ലുവിനെ ഇത് വരെ കണ്ടില്ലായിരുന്നല്ലോ ഒരുപക്ഷേ നേരിൽ കാണാനും അറിയാനും സമയം ആയത് ഇന്നായിരിക്കും..... ഇപ്പോഴെങ്കിലും അവൻ ആരാ എന്താ എന്നൊക്കെ എനിക്ക് മനസ്സിലായല്ലോ അത് തന്നെ വലിയ ഭാഗ്യം ആണ്........ എനി അവനോട് കുറച്ച് കൂടുതൽ അടുക്കണം. അവന്റെ മനസ്സിലുള്ള വിഷമം എന്താണെന്ന് എനിക്ക് നന്നായി അറിയാം അവൻ ഒരു കലിപ്പൻ ആവാൻ കാരണം ആരാണെന്നും എനിക്ക് അറിയാം... ഒരുപക്ഷേ എന്റെ ലക്ഷ്യവും അവന്റെ ലക്ഷ്യവും ഒന്നാവാനും ചാൻസ് ഉണ്ട്...കാരണം ഞാൻ അന്വേഷിച്ചു നടന്നത് ഇവനെയാണ്.. ഇവനും കൂടി ആയാൽ എന്റെ ലക്ഷ്യത്തിലേക്ക് എത്താനുള്ള വഴി തുറന്നു വന്നു എന്ന് തന്നെ പറയാം _______________________________ (ഷാദി) "ഡീ ......ഷാദി...നിന്നെയാ.... പോത്തെ ഞാൻ വിളിക്കുന്നെ....പടച്ച റബ്ബേ ഇവളെന്താ കുന്തം വിഴുങ്ങിയ പോലെ നിൽക്കുന്നെ.....എനിക്ക് ഒന്നും മനസ്സിലാവുന്നില്ലല്ലോ ഡീ.....ഒന്ന് ചിരിക്കുക എങ്കിലും ചെയ്യടി.. നിന്റെ വില്ലന്റെ നിരപരാധിത്തം ആടി തെളിഞ്ഞത്... ഇനിയിപ്പോ പെണ്ണിന്റെ ജീവൻ പോയോ...." എന്നൊക്കെ ശിയു പറഞ്ഞോണ്ട് നമ്മളെ മൂക്കിലൊക്കെ കൈ വെച്ച് ശ്വാസം വരുന്നുണ്ടോ എന്നൊക്കെ നോക്കുന്നുണ്ട്... അവൾ നമ്മളെ നിർത്താതെ വിളിക്കുന്നത് കേട്ടിട്ടും നമ്മൾ മിണ്ടാതെ നിൽക്കുന്നത് എന്ത് കൊണ്ടാണെന്ന് അറിയണോ നിങ്ങൾക്ക്😩 ഈ കാട്ടുമാക്കത്തി നമ്മളോട് പറഞ്ഞതൊക്കെ കേട്ട് നമ്മൾ നിലത്തേക്ക് പതിക്കുന്ന പോലെ ആവോ എന്നാണ് നമ്മളെ ടെൻഷൻ.... വില്ലന്റെ നിരപരാധിത്തം തെളിഞ്ഞതും ജോണും കൂട്ടരും നാണം കേടാൻ കാരണമായ വീഡിയോ എന്താ എന്നൊക്കെ പെണ്ണ് നമ്മളോട് പറയുമ്പോ നമ്മൾ സ്റ്റക്ക് ആയി നിന്ന് പോയി... വില്ലൻ ഇത്ര പെട്ടെന്ന് വീഡിയോ പബ്ലിക് ആക്കും എന്ന് ഞാൻ കരുതിയില്ലായിരുന്നു... ആ വീഡിയോ എവിടുന്നാ എടുത്തത് എന്ന ചോദ്യം ജോണ് എന്തായാലും ജോണിനോട് തന്നെ ചോദിച്ചിരിക്കും....അവനിക്ക് അത് അവന്റെ വീടാണെന്ന് എന്തായാലും മനസ്സിലാവും... അപ്പോൾ അന്ന് എന്നെ അവിടെ കണ്ടതും ഞാൻ ഫോണിനെ കൊണ്ട് ഡിസ്കോ ഡാൻസ് കളിച്ചതുമൊക്കെ അവൻ ആലോചിക്കും.... അതിന് ശേഷം അവൻ മാസ്സ് എൻട്രയിൽ ഇങ്ങോട്ടേക്ക് വന്നിട്ട് അവൻ നാണം കെട്ടതിന് കണക്കാക്കി നമ്മളെ മുഖത്ത് നോക്കി ഒന്ന് ആഞ്ഞടിക്കുകയും നമ്മളെ കുഴിച്ചു മൂടുകയും ചെയ്യും.. അതിന് ശേഷം നേരെ ഷിയാസിന്റെ അടുത്ത് പോയി അവനെയും നമ്മളെ അടുത്ത് കുഴിച്ചു മൂടും... ഇതാണ് എനി വരാൻ പോവുന്ന കാര്യങ്ങൾ.... തൃപ്തിയായി ഉണ്ണീ...തൃപ്തി ആയി...ഇതൊക്കെ ഒന്ന് മുൻകൂട്ടി ആലോചിച്ചിട്ട് മെമ്മറി കാർഡ് കൊടുത്താൽ മതിയായിരുന്നു.... വില്ലനെ രക്ഷിച്ചതിന് എനിക്ക് ആണല്ലോ എനി പണി കിട്ടാൻ പോവുന്നത്. അതിന്..അതിനിപ്പോ എന്താ വില്ലന്റെ നിരപരാധിത്തം അല്ലെ തെളിഞ്ഞത്.. അതിന് നീ സന്തോഷിക്ക അല്ലെ വേണ്ടേ.... അതേ...ഞാൻ സന്തോഷിക്കുക തന്നെയാണ് വേണ്ടത്..പക്ഷെ എനി ജോണും അവന്റെ ആൾക്കാരും എന്നെ വെറുതെ വിടുമെന്ന് തോന്നുന്നില്ല..... എനിക്ക് പേടിയായിട്ട് കണ്ണും കാലും കാണാത്ത അവസ്ഥയിലാ ഉള്ളത്....... അവരെന്നെ എന്ത് തന്നെ ചെയ്താലും വില്ലൻ എന്നെ തിരിഞ്ഞു നോക്കൂല....കാരണം ഓൻ ഇപ്പൊ കോളേജിലെ ഹീറോ അല്ലെ.... നമ്മൾ വെറും പച്ച പാവം ..നമ്മളോട് ഒരു താങ്ക്സ് പോലും പറയാൻ ഓനെ കൊണ്ട് കഴിഞ്ഞില്ലല്ലോ.....എന്റെ മണ്ഡത്തി ഷാദിയെ....നീ ഇന്ന് പോവാതെ എങ്ങനെയാ അവൻ നിന്നോട് താങ്ക്സ് ഒക്കെ പറയാ..... അതും ശരിയാണല്ലോ..ഇന്ന് എന്റെ മുഴുവൻ സ്ക്രൂവും ഊരി എന്നാണ് തോന്നുന്നത്.....അവന്റെ നിരപരാധിതം തെളിയുന്നത് കാണാൻ ഞാൻ ഇല്ലാതെ ആയല്ലോ പടച്ചോനെ..... അപ്പോൾ അവന്റെ ആ സന്തോഷം അത് എങ്ങനെയാ ഉണ്ടാവാ. ഓൻ ആ നിമിഷമമെങ്കിലും എന്നെ ആലോചിച്ചാൽ മതിയായിരുന്നു....അതോ കാര്യം കണ്ട് കഴിഞ്ഞാൽ എന്നെ ഓർക്കാതെ പോവോ......????പോവുമായിരിക്കും..കാരണം അവന് വലുത് അവന്റെ ഗേൾ ഫ്രണ്ട് അല്ലെ..ഞാൻ അല്ലല്ലോ...' "ടപ്പേ....." എന്തോ താഴെ വീണ ശബ്ദം കേട്ടപ്പോഴാണ് നമ്മൾ ഞെട്ടിയത്........ "എന്തോന്നാടി..." എന്ന് നമ്മൾ ഞെട്ടി കൊണ്ട് ശിയുവിനെ നോക്കി ചോദിച്ചതും അവൾ അവളെ കയ്യിൽ നിന്നും താഴെ വീണ ഒരു സ്റ്റീലിന്റെ ഗ്ലാസ് കാണിച്ചു തന്നു.... "ഇതെന്തിനാടി താഴെ ഇട്ടത്?????" എന്ന് നമ്മൾ ചോദിച്ചപ്പോ അവൾ നമ്മളെ ഒന്ന് തുറുക്കനെ നോക്കി കൊണ്ട് റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി.... പടച്ചോനെ പെണ്ണ് നല്ല കലിപ്പിൽ ആണല്ലോ...🥳ഞാൻ ആണേൽ ഓൾ ഇവിടെ ഉള്ളത് ആലോചിക്കാതെ ഓരോന്ന് ചിന്തിക്കുകയും ചെയ്തു നിന്നു.. പെണ്ണ് പറയുന്നതൊന്നും കേൾക്കാത്തത് കാരണമായിരിക്കും ഓൾ ആ ഗ്ലാസ് താഴെ ഇട്ടത്.... 'ശിയുവിനോട് എങ്കിലും ആ മെമ്മറി കാർഡ് ഞാൻ ആണ് അവന് കൊടുത്തത് എന്ന് പറയണം...അല്ലേൽ ജോണ് എന്നെ ഉപദ്രവിക്കാൻ വരുമ്പോ പെണ്ണ് കാര്യമറിയാതെ അന്തം വിട്ട് നിക്കേണ്ടി വരും.............." എന്നൊക്കെ ആലോചിച്ചു നമ്മൾ ഓളെ പുറകെ തന്നെ ഓളെ റൂമിലേക്ക് പോയി...പെണ്ണിനെ അവിടെയൊന്നും കാണാത്തത് കൊണ്ട് നമ്മൾ ഒന്ന് ചുറ്റും നോക്കി ബാത്റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടപ്പോ ഓൾ ഫ്രഷ് ആവാൻ വേണ്ടി കയറി എന്ന് മനസ്സിലായി.....👨🏻‍🎓 ഇത്രയും പെട്ടെന്ന് ഓൾ ഫ്രഷ് ആവാനും കയറിയോ... "ശിയു മുത്തേ.....ബക്കറ്റും പാട്ടയും ഒന്നും പൊട്ടിക്കല്ലേ....എന്നോടുള്ള ദേഷ്യം നീ കുളിച്ചു കഴിഞ്ഞു വന്നാൽ എന്നോട് തീർത്താൽ മതി കേട്ടോ..." എന്ന് അവൾ കേൾക്കുന്ന ശബ്ദത്തിൽ നമ്മൾ വിളിച്ചു കൂവി കൊണ്ട് പറഞ്ഞു...... "പൊടി മാക്രി..." എന്ന് തിരിച്ചു അവൾ നമ്മളെ വിളിച്ചതും നമ്മൾ ഇളിച്ചോണ്ട് അവിടന്ന് ഇറങ്ങി ........... ___________________________________ (ദില്ലൂ....) "ഡാ... ദില്ലൂ.....ആരോ വാതിലിൽ മുട്ടുന്നുണ്ട്..മോൻ പോയൊന്ന് തുറന്ന് നോക്കിയേ...." ഉമ്മ അടുക്കളയിൽ നിന്നും ശബ്ദത്തിൽ പറയുന്നത് കേട്ടപ്പോഴാണ് നമ്മൾ കണ്ണ് തുറന്നത്.... ജോഗിംഗിന് പോയി വന്ന ഉടനെ ഒറ്റ കിടത്തം ആയിരുന്നു..ഇപ്പൊ ഉമ്മാന്റെ ശബ്‌ദം കേട്ടപ്പോഴാണ് ഞെട്ടി എഴുന്നേറ്റത്........സമയം നോക്കുമ്പോ 7 മണി ആയിട്ടെ ഉള്ളൂ ആരായിരിക്കും ഈ രാവിലെ തന്നെ...എന്നും പിറുപിറുത്തു കൊണ്ട് നമ്മൾ അവിടന്ന് എഴുന്നേറ്റ് പുറത്തേക്ക് പോയി..... നമ്മൾ അവിടെ എത്തുന്ന വരെ ഡോർ തുരുതുരാ മുട്ടുന്നുണ്ടായിരുന്നു...... നമ്മൾ വാതിൽ തുറന്നോണ്ട് കണ്ണും തിരുമ്മി പുറത്തേക്ക് നോക്കി......അവിടെ ആരെയും കാണാതെ വന്നപ്പോ നമ്മൾ ഒന്ന് ചുറ്റും നോക്കി കൊണ്ട് അകത്തേക്ക് കയറാൻ നിന്നതും ആരോ വില്ലൻ എന്ന് വിളിക്കുന്നത് കേട്ടതും ഒരുമിച്ചായിരുന്നു _______________________________________ (ഫ്രണ്ട്സ്.....പറഞ്ഞ ഡേ തന്നെ പോസ്റ്റിയിട്ടുണ്ട്......നെസ്റ്റ് പാർട്ട് exam ഒക്കെ കഴിഞ്ഞു വരുന്ന ദിവസം.. അതായത് മാർച്ച് 1 ന് പോസ്റ്റാം....ഇന്ഷാ അല്ലാഹ്........ അഭിപ്രായങ്ങൾ അറിയിക്കണേ.....)
#

📙 നോവൽ

📙 നോവൽ - രിമിതി PART - 28 - ShareChat
7.3k കണ്ടവര്‍
3 ദിവസം
💖ദിൽഷാദിയ💖 💝A CUTE COLLEGE LOVE STORY💝 Shaaaz PART__27 "എന്താ ആരും ഒന്നും മിണ്ടാതെ നിൽക്കുന്നെ...ആ വ്യക്തി ആരാണെന്ന് നിങ്ങൾക്കും അറീലെ" എന്ന് നമ്മൾ എല്ലാരെ നോക്കി ചോദിച്ചപ്പോ അവരൊക്കെ ശിയുവിനെ നോക്കുന്നത് കണ്ടപ്പോ നമ്മളൊന്ന് പതറി കൊണ്ട് അവളെ നോക്കി "ശിയുവാണോ ആ വ്യക്തി?" എന്ന് ശിയുവിനോട് നമ്മൾ അല്പം പേടിയോടെ ചോദിച്ചു.... "ഞാൻ അല്ല...അവനെ വില്ലൻ എന്ന് വിളിക്കാനുള്ള അവകാശം ഷാദിക്ക് മാത്രമാണ്......😊" എന്നവൾ പറഞ്ഞതും നമ്മളെ ശരീരത്തിലൂടെ ഇടിമിഞ്ഞൽ പാഞ്ഞ ഫീൽ ആയിരുന്നു ഉണ്ടായത്...... "ഷാ..ഷാദിയോ??????അതിനർത്ഥം...." എന്ന് നമ്മൾ വാക്കുകൾ കിട്ടാതെ ചോദിച്ചതും അവരൊക്കെ അതേ എന്ന നിലക്ക് തലയാട്ടി എന്തോ എനിക്ക് ആ ഉത്തരം അംഗീകരിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു ഉണ്ടായത്.... നോ...ഇത് ഇതൊരിക്കലും നടക്കൂല...വില്ലൻ..അവൻ എന്റെതാ..എന്റേത് മാത്രം "നീ ഏത് ലോകത്താണ് ഉള്ളത്?????ഒരുപക്ഷേ നീ ഇവിടെ വരാൻ ലൈറ്റ് ആയത് കൊണ്ടായിരിക്കും നീ ഇതൊന്നും അറിയാതെ പോയത്... ഷാദിയാണ് അവനെ വില്ലൻ എന്നും വിളിച്ചു പുറകെ പോവാറുള്ളത്..അത് ഈ കോളേജിലെ ഓരോ സ്റ്റുഡൻസിനും അറിയാം.." എന്ന് സനു പറയുന്നത് കേട്ട് നമ്മളൊന്ന് ഞെട്ടി കൊണ്ടവരെ നോക്കി.. കണ്ണിൽ നിന്നും വെള്ളം പൊടിയുന്ന പോലെ തോന്നിയപ്പോ ഞാൻ വേഗം കണ്ണ് തുടച്ചു..... "അതിനർത്ഥം...അവര് രണ്ട് പേരും ലവേഴ്‌സ് എന്നാണോ??" എന്ന് നമ്മൾ നമ്മളെ സംശയം ചോദിച്ചതും ശിയു നമ്മളെ നോക്കി കൊണ്ട് അല്ല എന്ന് പറഞ്ഞു...അപ്പൊ എനിക്കുണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു... "വില്ലൻ എന്ന് വിളിക്കാൻ അവര് ലവേഴ്‌സ് ആവണം എന്നൊക്കെ ഉണ്ടോ...???? ഷാദി അവനെ വില്ലൻ എന്ന് വിളിക്കുന്നതിന്റെ പുറകിൽ അവൾക്ക് അവനോടുള്ള സ്നേഹം വ്യക്തമാണ്...പക്ഷെ അവൻ അവളെ മൈൻഡ് പോലും ആക്കാറില്ല....അതിന്റെ റീസണ് എന്താണെന്ന് നമ്മൾക്ക് ആർക്കും അറിയില്ല......" എന്ന് നെച്ചു പറഞ്ഞപ്പോ നമ്മൾ അവളെ തന്നെ നോക്കി ..... അപ്പോൾ ഷാദി സ്നേഹിക്കുന്ന ചെക്കാനാണോ ദിൽഷാദ്? അവൻ എന്ത് കൊണ്ടായിരിക്കും ഷാദിനെ പോലെ ഒരുത്തി പുറകിൽ നടന്നിട്ടും മൈൻഡ് ആക്കാത്തത്... എനിക്ക് വട്ട് പിടിക്കുന്ന പോലെയാ തോന്നുന്നത് എനിക്ക് അവനോടുള്ള ഇഷ്ട്ടം ഞാൻ മണ്ണിട്ട് മൂടേണ്ടി വരുമോ??? ഇല്ല....എനിക്ക് ഷാദിനേക്കാൾ ഇമ്പോർട്ടന്റ് അവനാണ്... അവൻ മാത്രം....ദിയ ഒരാളെ സ്നേഹിക്കുന്നുണ്ടേൽ അയാൾ എന്റേത് ആയി മാറും..... ഷാദിന്റേത് ആവാൻ ഞാൻ സമ്മദിക്കൂല..കാരണം ഞാൻ ഒരുപാട് അന്വേഷിച്ചു കിട്ടിയ ഒരാൾ ആണ് ദിൽഷാദ്....അവനെ എനിക്ക് തന്നെ വേണം.. "ദിയ... നീ.. എന്തിനാ ഇതൊക്കെ ഇപ്പൊ ചോദിച്ചത്??" എന്ന് ശിയു നമ്മളെ നോക്കി ചോദിച്ചതും നമ്മൾ അത് വെറുതെ ചോദിച്ചതാ എന്നും പറഞ്ഞോണ്ട് വേഗം തടി തപ്പി.... അവരൊക്കെ ഷാദി ഇല്ലാത്ത ടെന്ഷനിൽ ഇരിക്കുന്നത് കൊണ്ട് തന്നെ അതികം എന്നെ ആരും ചോദ്യം ചെയ്തിട്ടില്ല.... ഷാദി എനി കോളേജിലേക്ക് വരാതെ നിന്നാൽ മതിയായിരുന്നു....അവൾ എനി കുറച്ച് നാളെത്തേക്ക് വരൂലാ എന്നാണ് ശിയുവിന്റെ വർത്താനത്തിൽ നിന്നും എനിക്ക് തോന്നിയത് അങ്ങനെ ആണേൽ ദിൽഷാദ് പറഞ്ഞ ആ വാക്ക് ഞാൻ മാറ്റി പറയിപ്പിക്കും.... *എന്നെ വില്ലൻ എന്ന് വിളിക്കാനുള്ള അവകാശം ദിയ്ക്ക് മാത്രമാണെന്ന്* ഞാൻ പറയിപ്പിക്കും...... അവൾ ഇല്ലാത്ത നാളിൽ ഞാൻ ഒരു കളി കളിക്കാൻ പോവാണ്....പടച്ചോനെ അവൾ എനി കുറച്ച് അതികം കാലത്തേക്ക് ഇങ്ങോട്ടേക്ക് വരാതിരുന്നാൽ മതിയായിരുന്നു...... ____________________________________________ (ഷാദി) എന്തോരം മിസ്സിങ് ആണ് പടച്ചോനെ....കോളേജിനെയും ഫ്രണ്ട്സിനെയും എല്ലാം മിസ് ചെയ്യുന്നു... പോവാതിരുന്നിട്ട് ആകെ കുറച്ച് മണിക്കൂറെ ആയുള്ളൂ... എന്നാലും അവരെയൊക്കെ മിസ് ചെയ്യുന്നു..... നിങ്ങളെന്താ നെറ്റി ചുളിച്ചോണ്ട് നമ്മളെ നോക്കുന്നെ....വില്ലനെ മിസ് ചെയ്യുന്നു എന്ന് പറയാത്തത് കൊണ്ടാണോ നിങ്ങൾക്കറിയാലോ ഞാൻ അവനെ എനി ശല്യപ്പെടുത്താൻ പോവൂലാ എന്ന കാര്യം.. എന്റെ പ്രെസെന്റ പോലും അവനിക്ക് വല്ലാത്ത ഡിസ്റ്റർബൻസ് ആണ്..അത് കൊണ്ട് അവനെ ശല്യപ്പെടുത്താതെ എനി മുതൽ അങ്ങു ജീവിക്കാം എന്ന് നമ്മളങ് കരുതി... ആരോ വാതിൽ മുട്ടുന്ന ശബ്‌ദം കേട്ടപ്പോഴാണ് നമ്മൾ നമ്മളെ കയ്യിൽ ഉള്ള ഉപ്പാന്റെയും ഉമ്മാന്റെയും ഫോട്ടോ അവിടെ വെച്ചത്.... അതിന് ശേഷം വേഗം വാതിൽ തുറന്നതും നമ്മളെ നോക്കി കണ്ണും നിറച്ചു നിൽക്കുന്ന ശിയുവിനെ ആയിരുന്നു നമ്മൾ കണ്ടത്...... "നീ നാളെ കോളേജിലേക്ക് വരോ ഇല്ലയോ.." പെണ്ണ് നമ്മളെ കണ്ട ഉടനെ അങ്ങനെ ഒരു ചോദ്യം ചോദിച്ചതും ..ഇവൾ കുതിരവട്ടത്ത് നിന്ന് വരുന്നതാണോ എന്ന് പോലും നമ്മൾ ആലോജിച്ചു പോയി... "ങേ.....നീ എന്താ അങ്ങനെ ചോദിക്കുന്നെ.." "ഞാൻ ചോദിച്ചതിനുള്ള ഉത്തരം എനിക്ക് കിട്ടണം" "ഇല്ല..വരൂലാ...നിന്റെ ഇക്കാക്ക എന്നോട് കുറച്ച് ദിവസത്തേക്ക് കോളേജിലെക്ക് പോവേണ്ടാ എന്ന് പറയുന്നത് നീയും കൂടി കേട്ടതല്ലേ....... പിന്നെ എന്തിനാ ഇപ്പൊ ഈ ചോദ്യം ചോദിക്കുന്നെ..?" എന്ന് നമ്മൾ പുരികം പൊക്കി കൊണ്ട് ചോദിച്ചപ്പോ അവൾ ദേഷ്യം പിടിച്ചോണ്ട് അകത്തേക്ക് കയറി ബെഡിൽ ഇരുന്നു.... "Ok.... നീ എനി പോവണ്ടാ അതേ പോലെ ഞാനും പോവൂലാ....." എന്നവൾ പറഞ്ഞതും നമ്മളൊന്ന് ഞെട്ടി..പടച്ചോനെ പണി പാളിയോ ..ഈ പെണ്ണിനെ കൊണ്ട് ഞാൻ തോറ്റല്ലോ "ഒന്ന് പൊടി അവിടുന്ന്...ഞാൻ വരും..കുറച്ച് ഡേ കഴിയട്ടെ.......ഇവിടെ ഇരിക്കാൻ എന്ത് സുഖാണെന്ന് അറിയോ.. നോ കോളേജ് നോ ടെൻഷൻ.....ഹൈവ...എന്ത് രസം...." എന്നൊക്കെ നമ്മൾ ഡാൻസ് കളിച്ചോണ്ട് പറഞ്ഞതും പെണ്ണ് നമ്മളെ കൂർപ്പിച്ചു നോക്കി "അങ്ങനെ ആണല്ലേ..അപ്പൊ നിനക്ക് ഇവിടെ വല്ലാത്ത സന്തോഷം ആണല്ലേ... ആവും..നിനക്ക് സന്തോഷം തന്നെയായിരിക്കും.....എനിക്കും സന്തോഷം ആയിരുന്നെടി...ഇന്ന് കോളേജിൽ എന്താ നടന്നതെന്ന് അറിഞ്ഞാൽ നിനക്ക് നീ ഇവിടെ നിന്നത് നഷ്ട്ടായി പോയി എന്ന് തോന്നും......" എന്നവൾ പറഞ്ഞതും ഞാൻ പടച്ചോനെ അതിന് മാത്രം എന്താ നടന്നത് എന്ന നിലക്ക് അവളെ നോക്കി.... "എന്താ നടന്നത്...വില്ലൻ എന്നെ ചോദിച്ചിരുന്നോ.. എവിടെയല്ലേ...അവൻ ചോദിക്കണമെങ്കിൽ ഞാൻ ഒരിക്കൽ കൂടി ജനിക്കണം" എന്ന് നമ്മൾ മുഖം തിരിച്ചു കൊണ്ട് പറഞ്ഞതും പെണ്ണ് നമ്മളെ മുഖം അവളെ നേരെ പിടിപ്പിച്ചു "അതേടി....നിന്നെ അവൻ ചോദിച്ചിരുന്നു... ഞാൻ ആദ്യം കുറച്ച് ഗൗരവത്തിൽ സംസാരിച്ചു പിന്നെ അവൻ കുറച്ചും കൂടി ഗൗരവത്തിൽ എന്നോട് സംസാരിച്ചപ്പോ നമ്മൾ നീ വരൂല എന്നും നിന്റെ ശല്യം എനി ഉണ്ടാവില്ല എന്നുമൊക്കെ പറഞ്ഞു അപ്പൊ അവന്റെ മുഖം കാണേണ്ടതായിരുന്നു" എന്നവൾ പറഞ്ഞതും നമ്മളെ തലയിലൂടെ കിളി പോവുന്ന പോലെയൊക്കെ തോന്നി പടച്ചോനെ ....ഓൻ എന്നെ ചോദിക്കാനോ.. എന്നിട്ട് ഈ കുരിപ്പ് ഓനോട് പറഞ്ഞത് കേട്ടോ .. "നീ എന്തിനാ അങ്ങനെ ഒക്കെ പറഞ്ഞേ...ഞാൻ കോളേജിലേക്ക് വരൂലാ എന്നൊക്കെ എന്തിനാ പറഞ്ഞേ.....അത് വേണ്ടായിരുന്നു.." "ഞാൻ ചുമ്മാ അവനെ ടെസ്റ്റ് ചെയ്യാൻ പറഞ്ഞതാ എനിക്ക് ഇതിൽ നിന്നും ഒരു കാര്യം മനസ്സിലായി..." എന്നവൾ പറഞ്ഞപ്പോ നമ്മൾ എന്താ എന്ന നിലക്ക് അവളെ നോക്കി "അവൻ നിന്നോട് പറഞ്ഞില്ലേ അവന് വേറെ ലവർ ഉണ്ട് ..അവൾക്ക് വേണ്ടിയാ അവൻ കാത്ത് നിക്കുന്നെ എന്നൊക്കെ അത് ചിലപ്പോ നിന്നെ കുറിച്ചായിരിക്കും പറഞ്ഞത്....എനിക്ക് അങ്ങനെയാ തോന്നുന്നത്" എന്ന് അവൾ പറഞ്ഞപ്പോ നമ്മൾ അന്ന് അവൻ പറഞ്ഞതൊക്കെ ഒന്ന് ഓർത്ത് നോക്കി.. "പടച്ചോനെ...അതൊന്നുമല്ല...അവൻ ശരിക്കും അത് ആരെയോ കുറിച്ചാണ് പറഞ്ഞത്....അതൊക്കെ വിട്..അത് ആലോചിച്ചാൽ എനിക്ക് സങ്കടാവും.... വേറെ എന്താ കോളേജിൽ നടന്നെ.." എന്ന് നമ്മൾ ചോദിച്ചപ്പോ അവൾ ഓരോന്നായി പറയുന്നത് കേട്ടപ്പോ നമ്മളെ രോമം വരെ എഴുന്നേറ്റ് നിൽക്കുന്ന പോലെയൊക്കെ തോന്നി ________________________________________ (ദില്ലൂ.....) "അങ്കിൾ...ഈ ബുക്ക് തന്നെയല്ലേ....." എന്ന് നമ്മൾ ഒരു ബുക്ക് കാണിച്ചു കൊണ്ട് അങ്കിളിനോട് ചോദിച്ചതും അങ്കിൾ അതേ എന്ന നിലക്ക് തലായാട്ടി "ഇതൊക്കെ ക്ലിയർ ആണല്ലോ...വേറെ എന്തെങ്കിലും നോക്കാൻ ഉണ്ടോ????" എന്ന് നമ്മൾ അത് നോക്കിയതിന് ശേഷം പറഞ്ഞതും അങ്കിൾ നമ്മളെ കയ്യിൽ ഒരുലോഡ് ബുക്ക് കൊണ്ട് വെച്ച് തന്നു "ഹൈവ....വടി കൊടുത്ത് അടി വാങ്ങിയല്ലോ എന്റെ ദില്ലൂ....." എന്ന് സിയാദിക്ക പറയുന്നത് കേട്ടപ്പോ നമ്മൾ സിയാദിക്കയെ നോക്കി സൈറ്റ് അടിച്ചു സിയാദിക്ക അങ്കിളിന്റെ ഒരു ഫ്രണ്ട് ആണ്..അതേ പോലെ അങ്കിളിന്റെ ഷോപ്പിൽ പണ്ടേ നിൽക്കുന്ന ഒരു ജോലിക്കാരനുമാണ്... നമ്മളൊക്കെ ഒരു കൂട്ടാണ് അത് കൊണ്ട് തന്നെ ഷോപ്പിൽ വരാൻ എനിക്ക് വല്ലാത്ത ഇഷ്ടവുമാണ്... അങ്കിൾ തന്ന ബുക്കിലെ കണക്കൊക്കെ നോക്കി എല്ലാം സെറ്റ് ആക്കി കഴിഞ്ഞപ്പോ നമ്മൾ അങ്കിളിനോട് ഇറങ്ങട്ടെ എന്നും ചോദിച്ചു ഫോണും നോക്കി ഇറങ്ങാൻ പോയതും എതിരെ വന്ന ആരുമായോ നമ്മൾ മുട്ടിയതും ഒരുമിച്ചായിരുന്നു നമ്മൾ ഫോണിൽ നിന്നും തല ഉയർത്തി കൊണ്ട് ആരെയാ നമ്മൾ മുട്ടിയത് എന്ന് നോക്കിയതും നമ്മൾ ഒരുനിമിഷം ഞെട്ടി പോയി "യൂ...." "താനോ????" എന്ന് നമ്മൾ രണ്ട് പേരും ചോദിച്ചു കൊണ്ട് മുഖാമുഖം നോക്കി "മോൾ എത്തിയോ.." എന്ന് അങ്കിൾ പറയുന്നത് കേട്ടപ്പോ നമ്മൾ തല ചെരിച്ചു കൊണ്ട് അങ്കിളിനെയും ആ അഹങ്കാരിനെയും നോക്കി .... "എന്താ ദില്ലൂ .....നീ എന്താ ഇങ്നെ നോക്കുന്നെ....നിനക്ക് ഇവളെ മനസ്സിലായില്ലേ...????" എന്ന് അങ്കിൾ ചോദിച്ചപ്പോ നമ്മൾ ഒന്നും മിണ്ടാതെ ഞെട്ടിയ രീതിയിൽ തന്നെ അവളെ നോക്കി "ഇതാണ് എന്റെ മൂത്ത മകൾ....ദിയ.....അന്ന് നീ എയർപോർട്ടിൽ പോയത് ഇവളെ പിക്ക് ചെയ്യാനാണ്" എന്ന് അങ്കിൾ പറഞ്ഞപ്പോൾ നമ്മൾ ഒന്ന് ഞെട്ടി കൊണ്ട് ദിയനെ നോക്കി _______________________________ ഫ്രണ്ട്സ്...ഇന്നത്തെ പാർട്ട് ബോർ ആയിട്ടുണ്ടാവും..എഴുതാനുള്ള മൂഡിൽ അല്ലായിരുന്നു....ഇന്ന് പോസ്റ്റാം എന്ന് പറഞ്ഞത് കൊണ്ടാണ് ഇത്ര മാത്രം എഴുതി പോസ്റ്റിയത്.. ഇഷ്ട്ടായില്ലേൽ ക്ഷമിക്കണം നെസ്റ്റ് പാർട്ടിൽ ശരിയാക്കാം..നെസ്റ്റ് പാർട്ട് ഫെബ്രുവരി17 ന് പോസ്റ്റാം ഇത്ര താമസിക്കുന്നത് എനിക്ക് exam ആയത് കൊണ്ടാണ്...പഠിക്കാൻ ഒരു ലോഡ് കണക്കിനുണ്ട് 24 ന് ആണ് exam.. അതിന്റെ മുൻപിൽ ഒരു രണ്ട് പാർട്ട് എങ്കിലും പോസ്റ്റാം....exam ടെന്ഷനിൽ സ്റ്റോറി എഴുതിയാൽ ഇതേ പോലെ ബോർ ആവും.. അത് കൊണ്ട് കുറച്ച് സമയം എടുത്താലും നല്ല ലെങ്ത്തിൽ നല്ല പോലെ പോസ്റ്റുന്നതല്ലേ നല്ലത്? കാത്തിരിക്കും എന്ന് വിശ്വസിക്കുന്നു .....സ്റ്റോറിയെ കുറിച്ചുള്ള അഭിപ്രായങ്ങൾ കമ്മൻറ്റ് ബോക്‌സിൽ പറയണേ..
#

📙 നോവൽ

📙 നോവൽ - SIR T lili Us - PART _ 27 | മിൽമിയ eetAI . E T 11In - ShareChat
26.9k കണ്ടവര്‍
11 ദിവസം
💖ദിൽഷാദിയ💖 💝A CUTE COLLEGE LOVE STORY💝 Shaaaz PART__26 "ഷാ..ഷാദി...അവൾ തന്നതാണെന്ന് നിനക്ക് എങ്ങനെ മനസ്സിലായി" എന്ന് നമ്മൾ ഒന്ന് തപ്പി തടഞ്ഞോണ്ട് ചോദിച്ചു അപ്പൊ അവൻ നമ്മളെ നോക്കി നടക്കട്ടെ എന്ന നിലക്ക് ആംഗ്യം കാണിച്ചു "എന്താടാ.....എന്തോ മണക്കുന്നുണ്ടല്ലോ..." "അതോ..അതിവന്റെ ഷർട്ട് ഇന്ന് കത്തി പോയിരുന്നു..അതിന്റെ മണമായിരിക്കും..." "ഒന്ന് പോടാ സൻഫി..എന്താ സംഭവമെന്ന് പറയ്.." എന്നൊക്കെ അവർ പറഞ്ഞപ്പോ നമ്മളെ ചിന്ത ഇവന് എങ്ങനെയാ ഷാദി തന്നത് മനസ്സിലായത് എന്നതായിരുന്നു. "അതോ......അതെങ്ങനെയാ എനിക്ക് മനസ്സിലായത് എന്ന് വെച്ചാൽ ഇവൻ എനിക്ക് ഇവന്റെ ഫോണ് തന്നില്ലായിരുന്നോ...അപ്പൊ ഞാൻ അവന്റെ ഫോണിൽ നിന്നും ഈ വീഡിയോയുടെ കൂടെ മൂന്ന് ഫോട്ടോസ് കണ്ടു... അത് ഷാദിന്റെയും വേറെ ആരുടെയൊക്കെയോ ആണ്....ഇവന്റെ ഫോണിൽ ഷാദിന്റെ ഫോട്ടോ എങ്ങനെയാ വന്നത് എന്ന ഒരു കണ്ഫ്യൂഷൻ നമ്മൾക്ക് ഉണ്ടായി....അത് ക്ലിയർ ആക്കാൻ വേണ്ടിയാണ് ഞാൻ അങ്ങനെ ഇവനോട് ചോദിച്ചത്...." എന്ന് സൻഫി പറഞ്ഞപ്പോ നമ്മൾ റബ്ബേ പെട്ടല്ലോ എന്നും കരുതി കൊണ്ട് അവരെയൊക്കെ നോക്കി അപ്പൊ എല്ലാവരും നമ്മൾ എന്തോ തെറ്റ് ചെയ്തവനെ പോലെയാണ് നോക്കുന്നെ...... "എന്റെ കർത്താവേ..ഞാൻ ഇത് എന്തോ കേൾക്കുവാ...ഇവന്റെ ഫോണിൽ ഷാദിന്റെ ഫോട്ടോയോ....നീ അടിയിലൂടെ ലൈൻ വലിക്കുന്ന ഏർപ്പാടും തുടങ്ങിയോ ഈശോയെ" എന്നും പറഞ്ഞോണ്ട് അച്ചായൻ നമ്മളെ നോക്കി ഇളിക്കുന്നത് കണ്ടപ്പോ നമ്മളെ മുഖം കാണേണ്ടതായിരുന്നു..... നെല്ലിക്ക തിന്നാലുള്ള അവസ്ഥ ഇല്ലേ അതെന്നെ......ഇവന്മാരൊക്കെ എനി എന്നെ എന്തൊക്കെയാ പറയാ എന്നതിന് ഒരു എത്തും പിടിയും ഇല്ല.... "പടച്ചോനെ.... ....ഇതെന്താ ദില്ലൂ..🙊ഷാദിനെ എവിടെ കണ്ടാലും മൈൻഡ് ആക്കാതെ നടക്കുന്ന നീ അവളെ ഫോട്ടോ ഫോണിൽ സൂക്ഷിക്കുന്നത് കാണുമ്പോ ബുദ്ധിയുള്ള ഏതൊരുത്താനും എന്താണ് കരുതുവാ???" "ഇവനിക്ക് അവളോട് മുടിഞ്ഞ പ്രേമം ആണെന്ന് ....അല്ലാതെന്ത്......" "അതേ അതെന്നെ..ഇവനിക്ക് അവളോട് പ്രേമം തന്നെയാണ്.....എനിക്കും പലതവണ തോന്നിയിട്ടുണ്ട് കള്ളൻ നമ്മൾ കാണാതിരിക്കാൻ വേണ്ടി അവന്റെ ഫീലിംഗ്‌സ് ഒക്കെ ഒളിപ്പിച്ചു വെക്കുകയായിരുന്നു...അല്ലെ കോളേജിലെ വില്ലാ" എന്ന് നമ്മളെ നോക്കി അർജു ചോദിച്ചപ്പോ നമ്മൾ അവനെ ഒന്ന് തലചെരിച്ചു കൊണ്ട് നോക്കി ...... "ഒന്ന് നിർത്തുന്നുണ്ടോ എല്ലാം....കാള പെറ്റു എന്ന് പറയുമ്പോഴേക്കും കയർ എടുക്കുന്ന ടീം ആണല്ലോ നിങ്ങൾ....... കോ എന്നെ പറഞ്ഞുള്ളൂ അത് കോഴിക്കോട് എത്തിച്ചല്ലോ സൻഫി നീ ... നിങ്ങൾക്ക് എന്താ അറിയണ്ടേ.....അവളെ ഫോട്ടോ എന്റെ ഫോണിൽ എങ്ങനെയാ എത്തിയത് എന്നാണോ..????പിന്നെ എന്താ...അവളോട് എനിക്ക് പ്രേമം ഉണ്ടോ എന്നാണോ....എന്നാൽ ഞാൻ പറയാ...രണ്ടിന്റെ ഉത്തരവും....." എന്നും പറഞ്ഞോണ്ട് നമ്മൾ എഴുന്നേറ്റു നിന്നു... അപ്പൊ എല്ലാവരും ആകാംഷയോടെ നമ്മളെ നോക്കുന്നത് കണ്ടപ്പോ നമ്മൾ പറയാൻ പോവുന്ന രണ്ടാമത്തെ ഉത്തരം കളവ് ആണെന്നുള്ള കാര്യം ഓർത്ത് നമ്മൾക്ക് ഇപ്പോഴേ ചിരി വരുന്നുണ്ട് "ഇന്ന് ഞാൻ കോളേജിൽ നിന്നും നാണം കെടാതെ സൂക്ഷിച്ചത് ഷാദിയും നിങ്ങളും ഒക്കെ കൂടിയാണ് നിങ്ങൾ ചെയ്തത് നിങ്ങൾക്ക് അറിയാലോ ഷാദി അതിന്റെ ഇടയിൽ കളിച്ചതാണ് നിങ്ങൾക്ക് ആർക്കും അറിയാത്തത് ഷാദിയാണ് എനിക്ക് ഈ മെമ്മറി കാർഡ് തന്നത് അതിൽ ഇതൊക്കെ ഉണ്ടായിരുന്നു..അവളെ ഫോട്ടോയും അതിൽ ഉണ്ടായതാണ്..മെമ്മറി കാർഡ് തന്നപ്പോ അതിൽ എന്താ ഉള്ളതെന്ന് അവൾ പറഞ്ഞു തന്നില്ല...ഞാൻ പിന്നീടാണ് കണ്ടത്... എങ്ങനെയാ മെമ്മറി കാർഡ് തന്നത് എന്നൊക്കെ ഞാൻ പറഞ്ഞു തരാം.." എന്നും പറഞ്ഞോണ്ട് അന്ന് ലൈബ്രറിയിലേക്ക് അവൾ വന്നതും അവളോട് ഞാൻ പറഞ്ഞതും അവളെ പിന്നെ റെയിൽവേ സ്റ്റേഷനിൽ വെച്ച് കണ്ടതും അവൾ അതെനിക്ക് തരുമ്പോ പറഞ്ഞതും എല്ലാം വിശദീകരിച്ചു പറഞ്ഞു കൊടുത്തു...... എല്ലാം കേട്ടപ്പോ നാലിന്റെയും മുഖം നമ്മളെ കടിച്ചു കീറാനുള്ള അവസ്ഥയിൽ ആയിരുന്നു "പാവം പെണ്ണിനെ ഇത്രയും വേദനിപ്പിച്ചുവല്ലേ നീ...നിനക്ക് വേണ്ടിയാണ് അവൾ ഇതൊക്കെ ചെയ്ത് തന്നത് എന്നിട്ടും നീ അവളോട് എന്താ കാണിച്ചത്....അവളോടൊരു താങ്ക്സ് പോലും പറഞ്ഞില്ലല്ലോ.....അത് എങ്ങനെ പറയാനാ അല്ലെ? അവളോട് മുടിഞ്ഞ വെറുപ്പ് അല്ലെ നിനക്ക്..." എന്ന് സുഫു പറയുന്നത് കേട്ട് അന്തം വിട്ടോണ്ട് നമ്മൾ അവനെ നോക്കി.. "അവൾ ഇന്ന് കോളേജിൽ വരാതെ ഞാൻ എങ്ങനെയാ അവളോട് താങ്ക്സ് പറയാ...." എന്ന് നമ്മൾ ചോദിച്ചപ്പോ നാലും പരസ്പ്പരം നോക്കി കൊണ്ട് നമ്മളെ നോക്കി ചിരിച്ചു... "അപ്പോൾ അവളോട് താങ്ക്സ് പറയാൻ വേണ്ടി അവളെ അന്വേഷിച്ചു പോവലും കഴിഞ്ഞല്ലേ..." എന്നവര് പറയുന്നത് കേട്ടപ്പോ നമ്മൾക്ക് ആകെ ദേഷ്യം വന്നു... "ഒന്ന് പോടാ..നിങ്ങൾ തന്നെയല്ലേ പറഞ്ഞേ താങ്ക്സ് പറയാതിരുന്നതിന് .....അതോണ്ടാ ഞാൻ ഇപ്പൊ അവളെ തിരഞ്ഞു പോയത് നിങ്ങളോട് പറഞ്ഞത് അല്ലാതെ വേറെ ഒന്നും കൊണ്ടല്ല.." എന്ന് നമ്മൾ പറഞ്ഞപ്പോ അവരൊക്കെ അടക്കി ചിരിക്കുന്നത് കണ്ട് നമ്മൾക്ക് പ്രാന്ത് വന്നു "Ok..ok...... അതൊക്കെ പോട്ടെ....നീ എന്താ അവളോട് പറഞ്ഞത്... നീ ആരെയോ ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ട് എന്നോ..??ആരെയാണാവോ അത്..ഞങ്ങൾ അറിയാത്ത ആ അവതാരം ആരാണാവോ??" എന്ന് സൻഫി ചോദിച്ചപ്പോ നമ്മൾ അത് ഇത് എന്ന് പറഞ്ഞു ഒപ്പിക്കാൻ പോയി "അതോ..അതില്ലേ..അത് അതെന്താണെന്ന് വെച്ചാൽ അവളെ ശല്യം ഒഴിഞ്ഞു കിട്ടാൻ വേണ്ടി ഞാൻ വെറുതെ പറഞ്ഞതാ ...ചത്യം....🙊" "ഓഹോ...അങ്ങനെ ആണല്ലെ....അങ്ങനെ ആണേൽ എനിക്കൊരു സംശയം ഉണ്ട്...." എന്ന് അർജു പറഞ്ഞപ്പോ എനി എന്ത് മങ്ങാക്കൊലയാ എന്ന നിലക്ക് ഞാൻ അവനെ നോക്കി.... "...നീ എന്തിനാ അവൾ ട്രെയിനിൽ കയറിയപ്പോ വലിച്ചത്...??ശല്യം പോവുന്നുണ്ടേൽ പോവട്ടെ എന്നാണല്ലോ നീ കരുതുക എന്തേ...ഇതിന് ഉത്തരമില്ലേ...അപ്പൊ അവൾ ശല്യം അല്ലാതെ ആയോ.....എനിക്ക് ഇതിന് ഉത്തരം തന്നേ പറ്റൂ.......നിങ്ങൾക്കൊന്നും വേണ്ടേ ഇതിന്റെ ഉത്തരം" എന്ന് അർജു ബാക്കി എല്ലാരെ നോക്കി ചോദിച്ചതും അവരൊക്കെ വേണം എന്ന് കൊച്ചു കുട്ടികളെ പോലെ പറയുന്നത് കേട്ടപ്പോ നമ്മൾ അവരെ എല്ലാരേയും ഒന്ന് നോക്കി ആകെ പെട്ടിട്ടാ ഉള്ളത് എന്നുള്ളത് എനിക്ക് അറിയാ..ബട്ട് പിടിച്ചു നിൽക്കണം അല്ലേൽ മാനം പോവുന്ന കേസ് ആണ്..... "അതോ..വെരി സിംപിൾ.. അവൾ എവിടെയാ പോവുന്നത് എന്ന് ചോദിക്കാൻ വേണ്ടി അവളെ വലിച്ചതാ" എന്ന് നമ്മൾ പറയുന്നത് കേട്ട് നാലും നമ്മളെ നോക്കി എന്നിട്ട് പരസ്പരം നോക്കി കിളി പോയ നിലക്ക് നിന്നു.. "മോനെ ദിൽഷാദേ..ട്രെയിൻ വിടുമ്പോഴാണോ നിനക്ക് ഓൾ എവിടെയാ പോവേണ്ടത് എന്ന് ചോദിക്കാൻ തോന്നിയത്?? ഇത് ഞാൻ ആദ്യമായിട്ട് കേൾക്കുന്നതാ😂ഒരാളെ വലിച്ചിറക്കിയിട്ട് എവിടെയാ പോവുന്നത് എന്ന് ചോദിക്കുന്നത്..." എന്നും പറഞ്ഞു അച്ചായൻ ചിരിച്ചതും നമ്മൾ അവനെ അതികം വേണ്ടാട്ടോ എന്ന നിലക്ക് നോക്കി.. "ഒന്ന് പോടാ...നിങ്ങൾക്ക് എനി എന്താ അറിയണ്ടേ?ഒന്നുമില്ലല്ലോ..ഞാൻ പോവലാണ്.. ഇവിടെ എനി ഒരു സെക്കന്റും കൂടി നിന്നാൽ പണി പാലിൽ വെള്ളത്തിൽ കിട്ടും..." എന്നും പറഞ്ഞോണ്ട് നമ്മൾ ജാനിൽ കയറി ഇരുന്നതും അവര് നമ്മളെ നോക്കുന്നത് കണ്ടിട്ട് നമ്മൾ പറഞ്ഞ ഡയലോഗ് തെറ്റി പോയോ റബ്ബേ എന്ന് വരെ നമ്മൾ ചിന്തിച്ചു പോയി.... "അങ്ങനെ അങ്ങു പോയാലോ....നീ നമ്മൾക്ക് തന്ന വാക്കിൽ ഒന്ന് മാത്രമേ നീ പാലച്ചിട്ടുള്ളൂ... ബാക്കി ഒന്ന് പാലിക്കാൻ ഉണ്ട്' എന്നും പറഞ്ഞോണ്ട് നമ്മളെ ജാൻ സ്റ്റാർട്ട് ആക്കാൻ പോയ നമ്മളെ നോക്കി കീ വലിച്ചു ഊരി കൊണ്ട് കയ്യിൽ പിടിച്ചോണ്ട് അച്ചായൻ പറഞ്ഞപ്പോ... നമ്മൾ എനി എന്താ എന്ന നിലക്ക് അവരെ നോക്കി .. "എന്റെ ചക്കര മോൻ അവളെ പ്രേമിക്കുന്നുണ്ടോ ഇല്ലയോ എന്ന കാര്യം മോൻ പറഞ്ഞില്ല...പറയൂന്ന് പറഞ്ഞതാണല്ലോ.. മറന്ന് പോയാച്ചോ..???" എന്നവൻ ചോദിച്ചതും നമ്മളെ തലയിലൂടെ കിളി പോവുന്നതും നോക്കി നമ്മൾ നിന്നു😪 "അതിൽ ഇപ്പൊ എന്താ സംശയം...ഞാൻ അവളെ പ്രേമിക്കുന്നില്ല..തീർന്നില്ലേ നിങ്ങളെ ചോദ്യങ്ങളും സംശയങ്ങളും." എന്നും പറഞ്ഞോണ്ട് നമ്മൾ അവന്റെ കയ്യിൽ നിന്നും കീ വാങ്ങി കൊണ്ട് വണ്ടി സ്റ്റാർട്ട് ആക്കി "ഞാൻ കുറച്ച് കഴിഞ്ഞു വരാ....പ്രിൻസിയോട് പറയണേ" എന്നും പറഞ്ഞോണ്ട് നമ്മൾ അവിടന്ന് പുറത്തേക്ക് ജാനെയും കൊണ്ട് നീങ്ങി........ നമ്മളെ ചങ്ക്സിന്റെ ഒരു കാര്യം..എന്തൊക്കെ സംശയങ്ങളാണ് റബ്ബേ... നീ സൂക്ഷിക്കണം ദില്ലൂ....അവർക്ക് എന്തൊക്കെയോ സംശയങ്ങൾ ഉണ്ട്....മോന്റെ കളി ഷാദിയെ കാണുമ്പോ ഓവർ ആവുന്നുണ്ടോ എന്നൊരു സംശയം എനിക്ക് നല്ലോണം ഉണ്ട് കുറക്കുന്നതായിരിക്കും നല്ലത്...കേട്ടല്ലോ...എന്ന് നമ്മളെ മനസ്സ് നമ്മളോട് പറയുന്നത് കേട്ടപ്പോ നമ്മൾ ചിരിച്ചോണ്ട് ok എന്ന് പറഞ്ഞു..... ഇതിന്റെയിടക്ക് എനിക്ക് ഒരു സംശയം ഉണ്ട്..ഷാദിക്ക് എങ്ങനെ ഈ വീഡിയോ കിട്ടി.... ഇന്ന് ഞാൻ ജോണിന്റെ വീട്ടിൽ പോയപ്പോ കണ്ട ഒരു റൂം ആണ് ആ വീഡിയോയിൽ ഉള്ള റൂം....... അങ്ങനെ ആണേൽ ഷാദി അവന്റെ വീട്ടിൽ നിന്നാണ് വീഡിയോ എടുത്തത് എന്ന കാര്യം മനസ്സിലായി... പക്ഷെ അവൾ എന്തിനാ അവന്റെ വീട്ടിലേക്ക് പോയത്....അവനും അവളും തമ്മിൽ എന്ത് ബന്ധം ആണുള്ളത് നല്ല ബന്ധം ആണെങ്കിൽ അവൾ ഒരിക്കലും അവനെ ഒറ്റു കൊടുക്കാൻ വേണ്ടി എനിക് വേണ്ടി ഈ വീഡിയോ എടുക്കൂല... പിന്നെ എന്തിനാണ് അവൾ അവന്റെ വീട്ടിൽ പോയത്...എന്തൊക്കെയോ സംശയങ്ങൾ ഉണ്ട് എല്ലാം പെട്ടെന്ന് ക്ലിയർ ആയാൽ മതിയായിരുന്നു കോളേജിലേക്ക് വരുമ്പോ അങ്കിൾ എന്നെ വിളിച്ചിരുന്നു അങ്കിളിന്റെ ഷോപ്പിൽ കുറച്ച് പണി ഉണ്ട്... ഫ്രീ ആവുമ്പോ അവിടെ പോവണം..കുറച്ച് കണക്കുകൾ എഴുതി വെക്കാൻ ആണെന്നും പറഞ്ഞാ വിളിച്ചത്.... ഇപ്പൊ ഞാൻ കുറച്ച് ഫ്രീ ആയത് കൊണ്ടാണ് അങ്ങോട്ടേക്ക് പോവുന്നത് അത് കഴിഞ്ഞു വേണം കോളേജിലേക്ക് പോയിട്ട് പ്രിൻസിയോട് കുറച്ച് സംസാരിക്കാൻ..മിക്കവാറും പ്രിൻസി അവർക്ക് സസ്പെൻഷൻ ലെറ്റർ ആയിരിക്കും കൊടുത്തിരിക്കാ...എത്ര നാളത്തേക്കാണ് എന്ന് അറിയാത്തത് കൊണ്ട് തന്നെ ഒരു സമാധാനം ഇല്ല..... അവൻ വരുമ്പോഴേക്കും കോളേജിനെ കയ്യിൽ എടുക്കാൻ എന്നെ കൊണ്ട് പറ്റണം..പറ്റും ഉറപ്പാണ്....... ഇന്ഷാ അല്ലാഹ് _______________________________ *എന്നെ വില്ലൻ എന്ന് വിളിക്കാനുള്ള അവകാശം ഒരാൾക്ക് മാത്രമേ ഉള്ളൂ* ഇത്...ഇതെന്തിനായിരിക്കും അവൻ എന്നോട് പറഞ്ഞത്...അവനെ വില്ലൻ എന്ന് വിളിക്കുന്നതിന്‌ ഇപ്പൊ എന്താ പ്രോബ്ലം..??വില്ലൻ എന്ന് വിളിക്കാൻ അവകാശിയൊക്കെ ഉണ്ടോ അങ്ങനെ ആണേൽ അവൻ അത് ആരെ കുറിച്ചായിരിക്കും പറഞ്ഞിട്ടുണ്ടാവുക..... അവൻ എന്നെ ആകെ നാണം കെടുത്തിയത് കൊണ്ട് തന്നെ എനിക്ക് ഇപ്പൊ അവനെ വെറുക്കാൻ ഒക്കെ തോന്നുന്നുണ്ട്...പക്ഷെ എന്തോ അവൻ എന്ത് പറഞ്ഞാലും എനിക്ക് അവനോടുള്ള സ്നേഹം കൂടുകയെ ചെയ്യൂ എന്നാണ് എന്റെ മനസ്സ് എന്നോട് പറയുന്നത് വല്ലാത്ത ഒരു വെറൈറ്റി സാധനം തന്നെയാണ് മക്കളെ ആ ഒരുത്തൻ.... എന്നോട് അങ്ങനെയൊക്കെ പെരുമാറാൻ പറ്റോ...അറ്റ്ലീസ്റ്റ് അവന്റെ ഒരു ജൂനിയർ ആണെന്ന് എങ്കിലും ഒന്ന് ചിന്തിച്ചു കൂടെ....... *ഇതിനൊക്കെ മറുപടി ഞാൻ ഒരിക്കൽ അവന് കൊടുക്കും അന്ന് വേണമെങ്കിൽ അവന്റെ മഹറിന്റെ അവകാശി ഞാൻ ആയിരിക്കും* 🤭അല്ലാഹ്.. നീ എനിക്ക് വേണ്ടി വിധിച്ചവൻ ഇവൻ തന്നെയാവണേ... എന്നിട്ട് വേണം എന്നോട് കാണിച്ച ദേഷ്യത്തിനൊക്കെ ഇരട്ടിയായി തിരിച്ചടി കൊടുക്കാൻ....... "ഷാദി ഇല്ലാത്തത് കൊണ്ട് ഒരു മൂടില്ലാത്ത പോലെ ഉണ്ട്....അവളെ ആ പൊട്ടൻ കളി വല്ലാണ്ട് മിസ് ആവുന്നുണ്ട്...." എന്ന് ഹനു പറഞ്ഞപ്പോ നമ്മൾ നമ്മളെ ചിന്തക്ക് വിരാമം ഇട്ടു കൊണ്ട് അവളെ നോക്കി... ഇന്ന് ഷാദി വന്നിട്ടില്ല... ശിയുവിനോട് ചോദിച്ചപ്പോ അവൾ എനി വരുകയെ ചെയ്യൂല എന്നാണ് പറഞ്ഞത്.... അത് ശിയു വെറുതെ പറയുന്നതായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്..ഷാദി വരാതിരിക്കാൻ അവൾക്ക് എന്താ ഇത്ര മാത്രം പ്രോബ്ലം????? "ശരിക്കും പറഞ്ഞാൽ എന്റെ ശരീരൻ മാത്രമേ ഇവിടെ ഉള്ളൂ... മനസ്സ് മുഴുവൻ അവിടെയാണ്.. അവൾ എന്തായിരിക്കും ചെയ്യുന്നുണ്ടാവാ...?എന്നെ നിർബന്ധിപ്പിച്ചു അയച്ചത് ആണ് അവൾ.... കോളേജ് വിടുന്നതിന് മുൻപേ ഞാൻ ഇവിടന്ന് മുങ്ങും.. എനിക്ക് അവളെ എത്രയും പെട്ടെന്ന് കാണണം" എന്ന് ശിയു പറഞ്ഞപ്പോ എല്ലാവരും അവളെ നോക്കി...... "അവൾ നാളെ വരൂലേ.. ഒരു ദിവസം വന്നില്ല എന്ന് കരുതി എന്താ ഉണ്ടാവാ🤭" എന്ന് നമ്മൾ കളിയാക്കുന്ന പോലെയുള്ള തരത്തിൽ പറഞ്ഞു..... അപ്പോൾ എല്ലാരും നമ്മളെ ഒരു നോട്ടം നോക്കി "എനിക്ക് ഇന്ന് വലിയ ബോറടി ഒന്നും തോന്നുന്നില്ല....ഇന്ന് കോളേജിൽ അങ്ങനെ ഒരു കാര്യമല്ലേ നടന്നത്. ദിൽഷാദ് എന്ന വ്യകത്തിയോട് വല്ലാത്ത ബഹുമാനം ആണ് എനിക്ക് തോന്നുന്നത് ." എന്ന് നമ്മൾ പറഞ്ഞപ്പോ ശിയു എന്തോ ഒരു നോട്ടം പോലെ നമ്മളെ നോക്കി ബാക്കിയൊക്കെ അങ്ങനെ തന്നെ നമ്മളെ നോക്കലാണ്..... "പിന്നെയില്ലേ...എനിക്ക് ഒരു സംശയം...നമ്മളെ കോളേജിലെ ഹീറോയെ വില്ലൻ എന്ന് വിളിക്കാൻ അവകാശം ഉള്ള വ്യക്തി ആരാ.....എനിക്ക് അവളെ ഒന്ന് കാണണമായിരുന്നു.." എന്ന് നമ്മൾ പറഞ്ഞപ്പോ നാലാളും നമ്മളെ നോക്കി കൊണ്ട് പരപ്സരം നോക്കുന്നത് കണ്ട് നമ്മൾ നെറ്റി ചുളിച്ചോണ്ട് അവരെ നോക്കി... _____________________________________ (തുടരും......ചങ്ങാതിമാരെ🙊ഇഷ്ട്ടപ്പെട്ടാൽ ഒരു ലൈക്ക് അടിച്ചു എന്ന് കരുതി ഒന്നും തന്നെ ഉണ്ടാവൂലാട്ടോ....😂അത് നമ്മൾക്ക് സന്തോഷം തരുകയെ ചെയ്യൂ..കമ്മന്റ് പറഞ്ഞാൽ അതിനേക്കാൾ കൂടുതൽ സന്തോഷവും......നിർബന്തിപ്പിക്കുന്നില്ല..ഇഷ്ട്ടപ്പെട്ടാൽ മാത്രം ലൈക്ക് അടിക്കണേ... ഇഷ്ട്ടയാലും ഇല്ലേലും കമ്മന്റിൽ നിങ്ങൾക്ക് തോന്നിയത് പറയാം ...നോ പ്രോബ്ലം....നെസ്റ്റ് പാർട്ട് നാളെ പോസ്റ്റാം...ഉറപ്പില്ല..ശ്രമിക്കാം പോസ്റ്റുമെങ്കിൽ കമ്മന്റിൽ പറയും... അഭിപ്രായങ്ങൾ പറയുന്ന കുറെ പേരുണ്ട്..ചിലർ തുടർച്ചയായി പറയുന്നവരും ഉണ്ട് ..😻അവരോടൊക്കെ എനിക്ക് എന്തെന്നില്ലാത്ത ബഹുമാനം ആണ്..ചെറിയ പാർട്ട് എഴുതാൻ എനിക്ക് വേണ്ട സമയം മണിക്കൂർ ആണ്..അത് കണക്കിൽ എടുത്ത് ഒരു മിനിറ്റിൽ കമന്റ് പറയുന്നത് നിങ്ങൾക്ക് എന്റെ സ്റ്റോറിയോടുള്ള ഇഷ്ട്ടം കൊണ്ടാണെന്ന് അറിയാം ....അവരോട് എനിക്ക് പറയാനുള്ളത്...നിങ്ങളെ കമന്റിന് ഞാൻ റിപ്ലൈ തരുന്നില്ലേലും നിങ്ങൾ കമന്റ് പറയണേ..എനിക്ക് നിങ്ങളെ കമന്റ് മാത്രമേ വീണ്ടും എഴുതാനുള്ള പ്രചോദനമായി മാറുന്നുള്ളൂ🥰
#

📙 നോവൽ

📙 നോവൽ - രിൽ ദില PART 26 liomfanovija - ShareChat
21.4k കണ്ടവര്‍
13 ദിവസം
💖ദിൽഷാദിയ💖 💝A CUTE COLLEGE LOVE STORY💝 Shaaaz PART__25 " ek വില്ലൻ" എന്ന് വിളിക്കുന്നത് കേട്ടതും നമ്മൾ ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കിയതും ഒരുമിച്ചായിരുന്നു..... എന്നെ ek വില്ലൻ എന്നും വിളിച്ചു വരുന്നത് ഷാദി ആയിരിക്കുമെന്ന് ഞാൻ തെറ്റുധരിച്ചു പോയി..... അവൾ എന്റെ മുൻപിൽ നിൽക്കുന്നതായി പോലും ഒരു നിമിഷം കൊണ്ട് എന്റെ മനസ്സിലേക്ക് കടന്ന് വന്നു..... പക്ഷെ എന്നെ വിളിച്ചത് അവളല്ല എന്ന സത്യം എനിക്ക് അംഗീകരിക്കാൻ പറ്റാത്ത ഒന്നായി മാറി ദേഷ്യം എവിടുന്നാ വന്നത് എന്ന് പോലും അറിയാത്ത അവസ്ഥ ആയിരുന്നു...... അത് കൊണ്ട് തന്നെ ഞാൻ ആ അഹങ്കാരിയുടെ മുഖത്ത് ഒന്ന് തറപ്പിച്ചു നോക്കി.... എന്നിട്ട് കൈ ചുരുട്ടി കൊണ്ട് അവിടന്ന് തിരിഞ്ഞു നടക്കാൻ പോയതും അവൾ വീണ്ടും എന്നെ അങ്ങനെ വിളിച്ചപ്പോ ഞാൻ ദേഷ്യം കൊണ്ട് കണ്ണ് കാണാത്തവനെ പോലെ അവളെ നോക്കി എന്താടി നിനക്ക് വേണ്ടത് എന്ന് ചോദിച്ചു... "അയ്യോ.....കടുവ ഇങ്ങനെ ചൂടാവല്ലേ...ഇങ്ങനെ ചൂടായാൽ കോളേജിലെ വില്ലൻ വില്ലനായി തന്നെ നിൽക്കും....പിന്നെ ഹീറോ ആവൂലാട്ടോ....." എന്നവൾ ചിരിച്ചിട്ട് പറയുന്നത് കേട്ടപ്പോ പടച്ചോനെ കണ്ട്രോൾ താ എന്നും മനസ്സിൽ പറഞ്ഞോണ്ട് കൈ ചുരുട്ടി കൊണ്ടേ നിന്നു. "ഞാൻ ആരാവണം ആര് ആവണ്ടാ എന്നൊക്കെ എനിക്ക് നല്ല വ്യക്തമായി അറിയാം..... നീ അതിൽ ഇടപെടണ്ടാ കേട്ടല്ലോ.." എന്ന് നമ്മൾ കണ്ണ് കൂർപ്പിച്ചു കൊണ്ടവളെ നോക്കി പറഞ്ഞതും അവൾ നമ്മളെ നോക്കി ഇളിച്ചോണ്ട് കൈ കെട്ടി നിന്നു.... "Okok.... അതിന് ഇപ്പൊ എന്താ....വില്ലൻ വില്ലന്റെ ഇഷ്ട്ടം പോലെ ചെയ്തോ അതിലൊന്നും ഞാൻ ഇട പെടുന്നില്ല....ഇപ്പൊ ഞാൻ വന്നത് ഒരു കാര്യം പറയാനാണ്...." എന്നവൾ പറഞ്ഞോണ്ട് നമ്മളെ നോക്കിയപ്പോ ...നമ്മൾ അവൾ വില്ലൻ എന്ന് വിളിച്ചത് ഓർത്ത് പോയി....അപ്പൊ എനിക്ക് അവളെ സ്ഥാനത്ത് ഷാദി നിൽക്കുന്ന പോലെയൊക്കെ തോന്നി. എന്തോ തലക്ക് പ്രാന്ത് പിടിച്ച പോലെയായിരുന്നു ആ നിമിഷം എനിക്ക് തോന്നിയത്........... "ഫ്രണ്ട്സ്...." എന്നവൾ നമ്മളെ നേരെ കൈ നീട്ടി കൊണ്ട് പറഞ്ഞതും നമ്മൾ അവളെ കയ്യിനെയും ചിരിച്ചു കൊണ്ട് നിൽക്കുന്ന അവളെ മുഖത്തേക്കും മാറി മാറി നോക്കി....... "സോറി....അഹങ്കാരം തലക്ക് പിടിച്ച ആൾക്കാരെയൊന്നും ഞാൻ ഫ്രണ്ട്സ് ആയി എടുക്കാറില്ല...പ്രത്യേകിച്ച് പെണ്കുട്ടികളെ......" എന്നും പറഞ്ഞോണ്ട് നമ്മൾ തിരിഞ്ഞു നടക്കാൻ നിന്നതും എന്തോ ഓർമിച്ച പോലെ വീണ്ടും തിരിഞ്ഞു നിന്ന് അവളെ നോക്കി ആകെ ചമ്മി നാറിയ അവളെ മുഖം കണ്ടപ്പോ അവളെ നോക്കി നമ്മൾ പുച്ഛിച്ചു ചിരിച്ചു " *എന്നെ വില്ലൻ എന്ന് വിളിക്കാനുള്ള അവകാശം ഒരാൾക്ക് മാത്രമേ ഉള്ളൂ* നീ അറിയാതെ അങ്ങനെ വിളിച്ചതായിരിക്കാം...എനി അങ്ങനെ വിളിക്കരുത് കേട്ടല്ലോ..." എന്നും പറഞ്ഞോണ്ട് നമ്മൾ അവിടെ നിന്നും തിരിഞ്ഞു നടന്നു ഓരോന്ന് രാവിലെ തന്നെ വരും മനുഷ്യനെ വട്ട് പിടിപ്പിക്കാൻ........ അത് ഷാദി ആയിരുന്നുവെങ്കിൽ ഞാൻ ഇത് പോലെതന്നെ വഴക്ക് പറയും പക്ഷെ ആ വഴക്കിലും ഒരു സുഖം ഉണ്ടാവും....... അതും ആലോചിച്ചു ഇരിക്കാനും ഞാൻ വഴക്ക് പറഞ്ഞാലും ചിരിക്കുടുക്ക ചിരിക്കുന്നത് ഓർത്ത് നിൽക്കാനും ഒരു പ്രത്യേക സുഖം തന്നെയാണ്..... അവളെ ഇന്ന് കാണാത്തത് കൊണ്ട് തന്നെ മരവിച്ച പോലെയാണ് മനസ്സൊക്കെ ഉള്ളത്.. അവളോട് പറഞ്ഞ കളവ് ഒക്കെ ഓർക്കുമ്പോൾ അതൊന്നും വേണ്ടായിരുന്നു എന്ന് വരെ തോന്നി പോവുന്നു... ആഹ് ..എനി എന്ത് പറഞ്ഞിട്ടും ഒരു കാര്യവുമില്ല.....പറഞ്ഞത് പറഞ്ഞു...എനി അതിനെ പറ്റി ചിന്തിച്ചിട്ട് ഒരു കാര്യവുമില്ലല്ലോ....... നമ്മൾ അവിടന്ന് നേരെ പോയത് നമ്മളെ ജാനിന്റെ അവിടേക്കായിരുന്നു..നമ്മളെ ബുള്ളറ്റിനോട് ചേർന്ന് നമ്മളങ്ങനെ കുറച്ച് നേരം നിന്നപ്പോ കുറെ സ്റ്റുഡന്റ്‌സ് നമ്മളെ അടുത്തേക്ക് വന്നു..... "ദിൽഷാദിക്കയെ ഞങ്ങളും തെറ്റ് ധരിച്ചിരുന്നു...സത്യങ്ങൾ ഇതാണെന്ന് അറിഞ്ഞപ്പോ എന്താ പറയേണ്ടത് എന്ന് പോലും അറിയില്ല....... ആ ഒരു ലക്ഷ്യം പാവപ്പെട്ട കുട്ടികൾക്ക് ഉപകാരം ആവേണ്ട ഒന്നാണ്..അതും എടുത്ത് നമ്മളെ മുന്പിലൊക്കെ മാന്യ വേഷം കെട്ടിയ അവരെ ഇന്ന് എങ്കിലും സത്യത്തിന്റെ വെളിച്ചത്തിലേക്ക് കൊണ്ട് വന്നതിൻ ഒരു പാട് കടപ്പാട് ഉണ്ട്...... ദിൽഷാദിക്ക നമ്മളെ കോളേജിനെ ഒരു വെറൈറ്റി കോളേജ് ആക്കി മാറ്റുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്..... ഓൾ തി ബെസ്റ്റ് ഇക്ക..ഇക്കാക്ക് നല്ലതാ വരൂ...ഞങ്ങളെ എല്ലാവരെ പ്രാർത്ഥനയും ഉണ്ടാവും.." എന്ന് അവർ പറഞ്ഞപ്പോ നമ്മളെ മനസ്സ് നിറയെ സന്തോഷം വന്ന പോലെ അവരെ നോക്കി പുഞ്ചിരിച്ചു..... അവര് പിന്നെ കാണാം എന്നും പറഞ്ഞു അവിടെ നിന്നും പോയി....... പിന്നെ നമ്മൾ അവിടെ അങ്ങനെ ഇരുന്നു കൊണ്ട് എന്തൊക്കെയോ ആലോചിച്ചിരിക്കുമ്പോഴാണ് നമ്മളെ ചങ്ക്സ് ഒക്കെ അളിയാ എന്നും വിളിച്ചു വന്നത്.... അവരുടെയൊക്കെ സന്തോഷം കണ്ടപ്പോ നമ്മളെ കണ്ണ് വരെ നിറഞ്ഞു പോയിരുന്നു.. അവരൊക്കെ ഓടി വന്ന് നമ്മളെ സൈഡിൽ ആയി ഇരുന്നോണ്ട് ഇന്നത്തെ കാര്യങ്ങളും ജോണ് നാണം കേട്ടതുമൊക്കെ ഒന്നൂടെ പറഞ്ഞോണ്ടേ നിന്നു "ഇതൊക്കെ ശരി തന്നെയാണ്...പക്ഷെ..ഇതിൽ ഒരു സംശയം ഉണ്ടല്ലോ" എന്ന് സൻഫി പറയുന്നത് കേട്ടപ്പോ നമ്മൾ എന്ത് സംശയം എന്ന് ചോദിച്ചു "നിനക്ക് എങ്ങനെയാ ഇവര് പറയുന്ന വീഡിയോ കിട്ടിയത്????അത് നിനക്ക് ആരാ തന്നത്??????ഷാദി ആണോ???" എന്നവൻ ചോദിച്ചതും നമ്മൾ ഞെട്ടി കൊണ്ടവനെ നോക്കി... "ഷാ..ഷാദി...അവൾ തന്നതാണെന്ന് നിനക്ക് എങ്ങനെ മനസ്സിലായി" എന്ന് നമ്മൾ ഒന്ന് തപ്പി തടഞ്ഞോണ്ട് ചോദിച്ചു അപ്പൊ അവൻ നമ്മളെ നോക്കി നടക്കട്ടെ എന്ന നിലക്ക് ആംഗ്യം കാണിച്ചു "എന്താടാ.....എന്തോ മണക്കുന്നുണ്ടല്ലോ..." "അതോ..അതിവന്റെ ഷർട്ട് ഇന്ന് കത്തി പോയിരുന്നു..അതിന്റെ മണമായിരിക്കും..." "ഒന്ന് പോടാ സൻഫി..എന്താ സംഭവമെന്ന് പറയ്.." എന്നൊക്കെ അവർ പറഞ്ഞപ്പോ നമ്മളെ ചിന്ത ഇവന് എങ്ങനെയാ ഷാദി തന്നത് മനസ്സിലായത് എന്നതായിരുന്നു. ________________________________ (തുടരും..ലെങ്ത്തിൽ എഴുതാൻ എന്നെ കൊണ്ട് പറ്റൂലാ എന്ന് പറഞ്ഞ പോലെ തന്നെ ഇന്നും സാധിച്ചിട്ടില്ല.....എനി കുറച്ച് ഡേ ഡെയിലി പോസ്റ്റണമെങ്കിൽ ലെങ്ത്ത് ഇത്രയേ ഉണ്ടാവൂ....പോരെ ഫ്രണ്ട്സ്...അല്ലേൽ exam കഴിഞ്ഞിട്ട് നല്ല ലെങ്ത്തിൽ പോസ്റ്റാം...)
#

📙 നോവൽ

📙 നോവൽ - രിൽമാദിയ PART _ 25 - ShareChat
16.9k കണ്ടവര്‍
14 ദിവസം
💖ദിൽഷാദിയ💖 💝A CUTE COLLEGE LOVE STORY💝 Shaaaz PART__24 അവൻ എന്നിൽ നിന്നും വിട്ട് നിന്നൊണ്ട് നമ്മളെ നോക്കാതെ നിലത്ത് നോക്കി പറയുന്നതൊക്കെ കേട്ട് എനിക്ക് തലകറങ്ങുന്ന പോലെയൊക്കെ തോന്നി "ഷാദി......നീ..നീ എന്താ ഒന്നും മിണ്ടാതെ....ഞാൻ അറിഞ്ഞു കൊണ്ടല്ല...എനിക്ക് ഇതിനെ പറ്റി ഒന്നും അറിയില്ലായിരുന്നു..പക്ഷെ അവൻ അങ്ങനെയാണ് എന്നെ പറഞ്ഞു ഭീഷണിപ്പെടുത്തുന്നത്.." എന്നവൻ നമ്മളെ മുൻപിൽ പൊട്ടി കരഞ്ഞോണ്ട് പറഞ്ഞതും ഞാൻ എന്ത് ചെയ്യണം എന്നറിയാത്ത പോലെ അവനെ നോക്കി നിന്ന് പോയി.. പെട്ടെന്ന് ബോധം വന്ന പോലെ ഞാൻ നോ എന്ന് ശബ്ദത്തിൽ പറഞ്ഞതും അവൻ ഞെട്ടി കൊണ്ട് എന്നെ നോക്കി..... "ഇല്ല...ഇത്..ഇതൊന്നും തന്നെ ഞാൻ വിശ്വസിക്കൂലാ...ഷിയാസ്.... അവര് നിന്നെ ചതിക്കുന്നതാണ്...ഭീഷണി പെടുത്തി കൊണ്ട് അവന്മാർ നിന്നെ മുതലെടുക്കലാണ്..... നീ അതൊക്കെ വിശ്വസിക്കുന്ന ഒരു വിഡ്ഢി ആവല്ല...ഇതൊന്നും നീ ചെയ്തതല്ല...നിനക്ക് ഇങ്ങനെ ഒന്നും ചെയ്യാൻ പറ്റൂലാ.....നീ എത്ര വലിയ കഠിന ഹൃദയനാണെങ്കിൽ പോലും നിനക്ക് ഇങ്ങനെ ഒന്നും ചെയ്യാൻ പറ്റൂലാ...." എന്നൊക്കെ ഞാൻ ഒരു ഭ്രാന്തിയെ പോലെ അവനെ നോക്കി പറഞ്ഞതും അവൻ ഒന്നും മിണ്ടാതെ നമ്മളെ നോക്കി നിക്കുന്നത് കണ്ടപ്പോ അവൻ പറഞ്ഞതൊക്കെ സത്യമാണെന്ന് അവന്റെ മൗനം എന്നോട് വിളിച്ച് പറയുന്ന പോലെ എനിക്ക് തോന്നി... "നിന്നെ എങ്ങനെയാ ഞാൻ പറഞ്ഞു മനസ്സിലാക്കാ എന്നൊന്നും എനിക്ക് ഇപ്പൊ അറിയില്ല എന്റെ ജീവന്റെ വില ഏത് നിമിഷവും തീരുന്നതെ ഉള്ളൂ..ഒന്നിങ്കിൽ ഞാൻ സ്വയം ജീവനൊടുക്കും അല്ലേൽ അവരെന്നെ കൊല്ലും.......എന്തായാലും എന്റെ മരണം അടുത്ത് തന്നെയാണ്.... ഞാൻ മരിച്ചാലും ജീവിച്ചാലും എനിക്ക് നിന്നോട് ഒരേ ഒരു കാര്യേ പറയാനുള്ളൂ.....ഞാൻ പറഞ്ഞ ഒരു കാര്യവും നീ ഇവിടെ ഒരാളോടും പറയരുത്..... അതെന്റെ ഉമ്മയോട് ആയാലും...എന്നെ ജീവനേക്കാൾ ഏറെ സ്നേഹിക്കുന്ന എന്റെ പെങ്ങളോടായാലും..... അവരൊക്കെ ഇതറിഞ്ഞാൽ ചങ്ക് പൊട്ടി മരിക്കും.....അവളെ ഇക്കാക്ക ഇത്തരക്കാരൻ ആണെന്നുള്ള കാര്യം അവൾക്ക് അംഗീകരിക്കാൻ പറ്റൂലാ.. ഇപ്പോഴേ നിന്റെ കാര്യത്തിൽ അവൾക്ക് എന്നോട് വല്ലാത്ത വെറുപ്പും അകൽച്ചയും ആണ്....എനി അതിനേക്കാൾ കൂടുതൽ ആവതിരിക്കാൻ വേണ്ടി നീ സൂക്ഷിക്കണം... ഞാൻ മരിക്കുകയാണേൽ നീ അവളോട് പറയണം അവളെ ഇക്കാക്ക ആരെയും മനപൂർവ്വം ഉപദ്രവിക്കുന്ന ആളല്ല എന്ന്...... പാവം ആണെന്ന് പറയണം... പറയാൻ നിന്നെ കൊണ്ട് പറ്റൂല അല്ലെ..കാരണം നിന്നോട് ചെയ്തതൊക്കെ ആരും ചെയ്യാത്ത കാര്യമല്ലേ.....എന്നോട് ക്ഷമിക്കണം......ഇനിയും നിന്നെ എനിക്ക് അവരിലേക്ക് ബലിയാടാക്കേണ്ടി വരും.... *എന്ത് തന്നെ സംഭവിച്ചാലും അവര് നിന്നെ ഒന്നും ചെയ്യൂല എന്ന പൂർണ്ണ വിശ്വാസം എനിക്കുണ്ട് .അവർക്ക് നിന്നെ തൊടാൻ പറ്റുമായിരിക്കും പക്ഷെ വേറെ ചില ചിന്തകളിലേക്ക് അവർ കടന്ന് കഴിഞ്ഞാൽ അവരാദ്യം ഓർമിക്കുന്ന മുഖം എന്റേതായിരിക്കും.* . ഇതിന്റെ പൊരുൾ എന്താണെന്ന് നിനക്ക് ഇപ്പൊ മനസ്സിലാവൂലാ..എല്ലാം വഴിയേ മനസ്സിലാവും..അത് ചിലപ്പോ ഞാൻ പരലോകത്ത് എത്തി കഴിഞ്ഞാലായിരിക്കും... ഇതൊക്കെ നിന്നോടെങ്കിലും പറയണം എന്നെന്നോട് എന്റെ മനസ്സ് പറഞ്ഞൂ അത് കൊണ്ടാ പറഞ്ഞത്... നീ ഇത് ആരോടും പറയരുത്...ഇന്നലെ വരെ നമ്മൾ എങ്ങനെയാണോ അതേ പോലെ മതി ഇനിയും... മനസ്സാക്ഷിയില്ലാത്ത ഷിയാസ് എന്നും അതേ പോലെ തന്നെ അഭിനയിച്ചോളാ......നീയായി എന്നെ മാറ്റണ്ടാ.... ഒന്നൂടെ ഞാൻ നിന്നെ ഓർമിപ്പിക്കുന്ന പോലെ പറയാം..ഇത് ആരോടും പറയരുത്...പറഞ്ഞാൽ നഷ്ടം നിനക്ക് തന്നെയാണ്...." എന്നും പറഞ്ഞോണ്ട് അവൻ നടക്കുന്നതും നോക്കി നമ്മളങ്ങനെ നിന്നു പോയി..... അവൻ പോയതും നമ്മൾ ബെഡിൽ ഇരുന്നോണ്ട് അവൻ പറഞ്ഞ കാര്യങ്ങളൊക്കെ ആലോചിച്ചു....... ഷിയാസ് എന്ന വ്യക്തി ഇത്രയും നീചന് ആവുമോ?അവൻ പറയുന്ന പോലെ മനസ്സാക്ഷി ഇല്ലാത്ത ആളാണോ..... അല്ല...ഞാൻ അവനെ കാണാൻ തുടങ്ങിയിട്ട് കുറെ കാലമായി..ആ ജോണ് അവന്റെ ഫ്രണ്ട് ആയത് എപ്പോഴാണോ അന്ന് മുതൽ....അന്ന് മുതലാണ് അവൻ ഇങ്ങനെ മാറിയത്........ ജോണിന് എന്നോട് തോന്നിയ ഇഷ്ട്ടം അതാണ് ശിയാസിനെ ഭീഷണിപ്പെടുത്തുന്നത് എന്നാണ് എനിക്ക് തോന്നിയത്.... പക്ഷെ അതല്ല.....അവൻ പറഞ്ഞതൊക്കെയാണ് സത്യം എന്നറിഞ്ഞപ്പോ ഹൃദയം പൊട്ടുന്ന പോലെയാ എനിക്ക് തോന്നുന്നത്......... അവൻ പറഞ്ഞതൊന്നും സത്യം ആവൂലാ...ഒരാളെ ചതിക്കാൻ ഒന്നും അവനെ കൊണ്ട് പറ്റൂലാ......ഇതിൽ എന്തോ കളവ് പറ്റിയിട്ടുണ്ട് എന്തായിരിക്കും???എങ്ങനെയാ അത് മനസ്സിലാക്കാ.....അവൻ പറഞ്ഞ പോലെ തന്നെ ഞാൻ എനി മുതൽ കോളേജിൽ പോവാതെ ഇവിടെ നിൽക്കണം..... അപ്പോൾ ജോണ് വീണ്ടും എന്നോട് കോളേജിലേക്ക് പോവാൻ വേണ്ടി ശിയാസിനോട് പറയും. അന്ന് ഞാൻ പോവും..പുതിയ ഷാദിയായി...ജോണിന്റെയുള്ളിലുള്ള കളവ് പുറത്ത് കൊണ്ട് വരാൻ വേണ്ടി.... അവന്റെയും ശിയാസിന്റെയും ഇടയിൽ ഉള്ള സത്യം അത് ജോണിന് മാത്രമേ അറിയൂ ജോണ് എന്തോ പറഞ്ഞു ശിയാസിനെ ഭീഷണി പെടുത്തി വെച്ചേക്കുന്നതാണ്..... ഇനിയും ഷിയാസ് അവന്റെ വലയിൽ വീഴാൻ ഞാൻ സമ്മദിക്കൂല........ ഇന്ന് അവൻ പറഞ്ഞ കാര്യങ്ങളൊക്കെ ഞാൻ ആരോടും പറയാനും പോന്നില്ല...അതൊക്കെ ശിയു അറിഞ്ഞാൽ അവൾ ചങ്ക് പൊട്ടി മരിക്കും എന്ന കാര്യം എനിക്ക് നന്നായിട്ടറിയാം എല്ലാ സത്യങ്ങളും കണ്ട് പിടിക്കണം......വില്ലനിൽ നിന്നും അകന്ന് കുറച്ച് ദിവസം ഇവിടെ നിക്കുമ്പോ എന്റെ മനസ്സ് ശാന്തമാവും അപ്പൊ എല്ലാ ചോദ്യത്തിനും ഉത്തരം ഞാൻ കണ്ടു പിടിക്കും...... _________________________ "എവിടെടാ നിന്റെ തലവൻ?" എന്നും ചോദിച്ചോണ്ട് ഞാൻ ജോണിന്റെ വീട്ടിലെ സെക്യൂരറ്റിയുടെ കോളറിൽ പിടിച്ചതും അവൻ നമ്മളെ നോക്കി അകത്തുണ്ട് എന്ന് പേടിച്ച പോലെ പറഞ്ഞു... അപ്പൊ നമ്മൾ അവനെ വിട്ടോണ്ട് അകത്തേക്ക് കയറിയതും അവിടെ ഉണ്ടായ ഒരു ഫ്‌ളവർ ബോട്ടിൽ എടുത്ത് നിലത്തിട്ടു............. ആ ശബ്ദം കേട്ടത് കൊണ്ടാണെന്ന് തോന്നുന്നു കുറെ പേർ ആരാ അത് എന്നും ചോദിച്ചോണ്ട് നാലാ ഭാഗത്ത് നിന്നും അങ്ങോട്ടേക്ക് വന്നു ..... നമ്മളെ നാലാളെ കണ്ടതും അവരൊക്കെ ഒരു പടി മുൻപോട്ടേക് കാൽ എടുത്തു വെച്ചു..... "മക്കളെ....കളി കളിക്കാൻ വന്നതല്ല....കളി പഠിപ്പിക്കാൻ വന്നതാ... നമ്മളൊക്കെ നല്ല ഉശിരുള്ള പുള്ളേർ ആണ് നിങ്ങളൊക്കെ ജോണിന്റെ കാശും പിൻപറ്റി ഇവിടെ നിൽക്കുന്നവരും...വെറുതെ ആരെയെങ്കിലും വീട്ടിലെ ചോർ തിന്ന ശരീരം മോഷമാക്കണോ?" എന്ന് നമ്മൾ ചോദിച്ചതും അവരൊക്കെ മുഖാമുഖം നോക്കി....... "മോഷമാക്കണോ വേണ്ടയോ എന്നൊക്കെ നമ്മളെ ഇഷ്ട്ടമാണ്..." എന്ന് അതിൽ ഒരുത്തൻ കൈ രണ്ടും കൂട്ടി വെച്ചോണ്ട് നമ്മളെ നോക്കി പറഞ്ഞതും നമ്മൾ ബാക്കി മൂന്നിനെയും നോക്കി എന്നാൽ ആയിക്കോട്ടെ എന്നും പറഞ്ഞോണ്ട് അവരെ അടുത്തേക്ക് നീങ്ങി.. നമ്മളെ പോലെ തന്നെ ബാക്കിയെല്ലാരും ഓരോ ആളെ കൈകാര്യം ചെയ്തു....അതിൽ നമ്മൾക്ക് എതിരെ പറഞ്ഞ ആളെ കിട്ടിയത് ആർജുവിന് ആയിരുന്നു അവൻ അവന്റെ ജീവൻ ബാക്കി വെക്കാത്ത തല്ലൽ തല്ലുന്ന കണ്ടപ്പോ നമ്മൾ അവനോട് മതിയാക്കെടാ എന്ന് പറഞ്ഞു അവനെ മാറ്റി നിർത്തി.... പണ്ടേ നമ്മളെ പുള്ളേർക്ക് അടിപിടി കുത്ത് എന്നൊക്കെ പറഞ്ഞാൽ ഒരു ഹരം ആണ്😝ആ ഒരു ത്രില്ലിൽ ആണ് ഇപ്പൊ എല്ലാരും ഉള്ളത്..... അടിയൊക്കെ അവസാനിച്ച് ലാസ്റ്റ് ബോധം പോവാത്ത ഒരാൾ അവിടെ കിടക്കുന്നത് കണ്ടപ്പോ നമ്മൾ അവന്റെ അടുത്തേക്ക് നീങ്ങി അവൻ ആ ഈ എന്നൊക്കെ വിളിച്ചു കൂവുന്നത് കണ്ടപ്പോ അവനെ നോക്കി കൊണ്ട് നമ്മൾ അവിടെ ഇരുന്നു... "എവിടെടാ നിന്റെ തലവൻ???????" എന്ന് നമ്മൾ അവന്റെ കോളർ പിടിച്ചോണ്ട് ചോദിച്ചതും അവൻ മുകളിലുണ്ട് എന്ന നിലക്ക് വിരൽ കൊണ്ട് ആംഗ്യം കാണിച്ചു.... അത് കേൾക്കേണ്ട താമസം നമ്മൾ നാലാളും അവിടെ നിന്നും മുകളിലേക്ക് വിട്ടു. ഇത്രയും അടി ഇവിടെ നടന്നിട്ടും ശബ്‌ദം കേട്ടിട്ടും അവൻ താഴേക്ക് വരാത്തത് എന്ത് കൊണ്ടായിരിക്കും എന്ന ചിന്ത നമ്മളെ മനസ്സിലേക്ക് വന്നു.. എനി നമ്മളെ ശബ്‌ദം കേട്ട് ആൾ നാട് വിട്ടു കളഞ്ഞോ? അങ്ങനെ ആണേൽ അവനെ നമ്മൾ എവിടെ പോയാലും പൊക്കുമല്ലോ.. മുകളിലൂടെ നടക്കുമ്പോ ഓരോ റൂമിലും നോ entry എന്നൊക്കെ എഴുതി വെച്ചിട്ടുണ്ട്......അവിടെയൊന്നും നോക്കാതെ അവസാനത്തെ റൂമിലേക്ക് പോയി.... കാരണം ആ റൂമിന്റെ വാതിൽ തുറന്ന് വെച്ചിട്ടുണ്ടായിരുന്നു .... നമ്മൾ അകത്തേക്ക് കയറിയതും അവിടെ കണ്ട കാഴ്ച കണ്ടു നമ്മൾ മൂന്നാളെ മുഖത്തേക്കും നോക്കി....... അർജുവും മനുവും സുഫുവും നമ്മളെ നോക്കി കൊണ്ട് ബെഡിൽ മലർന്ന് കിടക്കുന്ന ജോണിനെ നോക്കി എനി അവന്റെ ദേഹത്ത് പ്ലാസ്റ്റർ ഇട്ട് ഒട്ടിക്കാൻ വരെ ഒരു സ്ഥലം ബാക്കി ഇല്ല....ഇവനെ ഇമ്മാതിരി അടി അടിച്ചു ഇങ്ങനെ ആക്കിയത് ആരായിരിക്കും..... ആരായാലും നമ്മളെ പണി എളുപ്പം ആക്കി തന്നു എന്നല്ലാതെ വേറെ എന്ത് പറയാനാ.....??? "പൊക്കിയെടുക്കെടാ അവനെ......" എന്നും പറഞ്ഞോണ്ട് സുഫു അകത്തേക്ക് കയറി അവന്റെ കൈ വലിച്ചതും അവൻ ഉറക്കത്തിൽ നിന്നും എഴുന്നേറ്റ് കൊണ്ട് ഞെട്ടി കൊണ്ട് നമ്മളെ നാലാളെയും നോക്കി.. "നിങ്ങളോ....നിങ്ങൾ എന്താ ഇവിടെ....." എന്നൊക്കെ അവൻ ചോദിക്കുന്നുണ്ടേലും നമ്മൾ അതൊന്നും കേൾക്കാതെ അവനെയും കൊണ്ട് നടന്നു..... നടക്കുന്നതിന്റെ ഇടയിൽ അവിടെ കണ്ട ഒരു തുണി കീറി കൊണ്ട് അവന്റെ രണ്ടു കയ്യും വായും കെട്ടിവെച്ചു ...... അവൻ നമ്മളെ ഇടയിൽ നിന്നും പിടക്കുന്ന പിടക്കൽ കണ്ടപ്പോ മത്തി പോലും ഇങ്ങനെ പിടക്കൂലല്ലോ പടച്ചോനെ എന്ന് ചിന്തിച്ചു പോയി... അവനെയും കൊണ്ട് ഇതിപ്പോ എങ്ങനെയാ പോവാ എന്നും ആലോചിച്ചു നിക്കുമ്പോളാണ് എബി കാറും കൊണ്ട് അവന്റെ വീടിന്റെ മുൻപിലേക്ക് വന്നത്..... ഇവൻ എങ്ങനെ കരക്റ്റ് ടൈം ഇവിടെ എത്തിയത് എന്നറിയാതെ നമ്മൾ ചുറ്റും നോക്കിയപ്പോ അർജു നമ്മളെ നോക്കി കണ്ണടച്ചു ഫൈറ്റിങിന്റെ ഇടയിൽ അർജു അവനെയും വിളിച്ചോ...ഭയങ്കരം തന്നെ എബി വന്നത് ഏതായാലും നന്നായി...അല്ലേൽ ഈ മൊതലിനെയും കൊണ്ട് ഇവിടന്ന് എങ്ങനെ പോവാനാ...... അവൻ കൊണ്ട് വന്ന കാറിലേക്ക് ജോണിനെ ബലമായി വലിച്ചിരുത്തി കൊണ്ട് എബിനെയും അർജുവിനെയും അതിൽ അയച്ചു...... അതിന്റെ പുറകെ നമ്മളും വണ്ടി എടുത്ത് പോയി..എബി നമ്മളെ കൂടെയുള്ളത് ജോണ് അറിഞ്ഞാൽ അവന്റെ തല പോകും എന്നറിഞ്ഞിട്ടും അവൻ നമ്മളിൽ നിന്നും വിട്ട് നിൽക്കാത്തത് കണ്ടപ്പോ അവനോട് എന്തോ ഇഷ്ട്ടം തോന്നി... ജോണ് എന്തായാലും അവനെ കൊല്ലും.. എന്നവനും എനിക്കും നല്ല ഉറപ്പുണ്ട് കാരണം ഒരുമിച്ച് നിന്ന് ജോണിനെ ഒറ്റി കൊടുത്തതിന് അവനിൽ നിന്നും കൊല അല്ലാതെ വേറെ ശിക്ഷ ലഭിക്കൂല... എനി എന്ത് തന്നെ സംഭവിച്ചാലും എബിന്റെ എല്ലാ ഉത്തരവാദിത്തവും നമ്മൾക്കുള്ളതാണ്...അവനെ ജോണ് തൊടാൻ വരെ സമ്മദിക്കരുത്.....കാരണം എബി ഇല്ലായിരുന്നുവെങ്കിൽ ആ ഒരു ലക്ഷം ആരെ കയ്യിലാ ഉള്ളതെന്ന സത്യം നമ്മൾക്ക് കണ്ട് പിടിക്കാൻ സാധിക്കില്ലായിരുന്നു.. ഇതിന്റെയിടക്ക് ഞാൻ ഷാദിനെ മറന്നെന്ന് നിങ്ങൾ കരുതണ്ടാ..അവളും കൂടി ഉള്ളത് കൊണ്ട് മാത്രമാണ് എനിക്ക് ഇന്ന് സത്യം എല്ലാവരെ മുൻപിലും വെളിപ്പെടുത്താനും പറ്റുന്നത് .... സത്യം വെളിപ്പെടുത്തുമ്പോ അവൾ വേണം എന്നുണ്ടായിരുന്നു പക്ഷെ ശിയു പറഞ്ഞ കാര്യം കേട്ടപ്പോ അവൾ ഇന്ന് കോളേജിലേക്ക് വരൂലാ എന്നത് ഉറപ്പിച്ചു... കോളേജ് നിർത്താൻ ഒന്നും അവളെ കൊണ്ട് പറ്റൂലാ ...കാരണം അവൾക്ക് അവളെ വില്ലനെ കാണാതെ നിൽക്കാൻ പറ്റൂലല്ലോ..... ഇന്നലെ ഞാൻ പറഞ്ഞതിന്റെ ഹാങ് ഓവറിൽ ഇന്നൊരു ദിവസം ലീവ് എടുത്തത് ആയിരിക്കും.....നാളെ എന്തായാലും വില്ലൻ എന്നും വിളിച്ചിട്ട് വരും അതെനിക്ക് നല്ല ഉറപ്പാണ്...കാരണം അവൾ എന്നെ അത്രക്കും അതികം സ്നേഹിക്കുന്നുണ്ട്....✌🏻🥰 _______________ നമ്മളെ എല്ലാവരെ വണ്ടിയും നിർത്താതെ ഹോണ് അടിച്ചു കൊണ്ട് കോളേജ് കോംബൗണ്ടിലേക്ക് കയറിയതും സ്റ്റുഡന്റ്‌സ് ഒക്കെ വരാന്തയിലേക്ക് ഓടി വന്നു....... നമ്മൾ എല്ലാവരെ നോക്കിയിട്ട് നമ്മളെ ചങ്ക്സിനെ ഒന്ന് നോക്കി ചിരിച്ചു...അപ്പൊ എല്ലാവരും ഒരുമിച്ച് നമ്മളെ നോക്കി സെറ്റ് എന്ന് പറഞ്ഞു.. അത് കേട്ടതും നമ്മൾ വണ്ടിയിൽ നിന്നും ഇറങ്ങി അതിന് കണക്കായി ഓരോ ആളും അവരെ ബുള്ളറ്റിൽ നിന്നും ഇറങ്ങി നമ്മൾ നല്ല അടാർ ലുക്കിൽ കാറിന്റെ അടുത്തേക്ക് പോയി അപ്പൊ എബിയും അർജുവും ഇറങ്ങി കൊണ്ട് നമ്മളെ നോക്കി അപ്പൊ നമ്മൾ അവരെ നോക്കി ചിരിച്ചു കൊണ്ട് കാറിന്റെ അകത്ത് നിന്നും പിടയുന്ന ജോണിന്റെ ഷർട്ടിന്റെ കോളർ പിടിച്ച് വലിച്ചോണ്ട് പുറത്തേക്ക് ഇറക്കി അത് കണ്ടതും ഗ്രൗണ്ടിൽ നിന്ന മുഴുവൻ ആളുകളും ഞെട്ടി കൊണ്ട് നമ്മളെ നോക്കി... നമ്മളതൊന്നും നോക്കാതെ അവനെയും കൊണ്ട് ഹാളിലേക്ക് ഒറ്റ നടത്തമായിരുന്നു.... അവിടെ സ്റ്റേജിൽ അവനെ നിർത്തിപ്പിച്ചു അവൻ കത്തുന്ന കണ്ണാലെ നമ്മളെ നോക്കിയപ്പോ നമ്മൾ ഒന്ന് സൈറ്റ് അടിച്ചു കാണിച്ചു കൊടുത്തു.... "ഒരു പത്ത് മിനിറ്റ് അതിനുള്ളിൽ ഈ കോളേജിൽ.... നീ ആരാ ഞാൻ ആരാ എന്നതൊക്കെ കൺ കുളിർക്കെ കാണാൻ പറ്റും ചതിക്കാമെടാ.. പക്ഷെ വില്ലനെ ചതിക്കാൻ മാത്രം ആയിട്ടില്ല....കേട്ടല്ലോ" എന്നും പറഞ്ഞോണ്ട് നമ്മൾ അവനെ നോക്കി പുച്ഛിച്ചു ചിരിച്ചോണ്ട് അവിടന്ന് ഇറങ്ങി....സൻഫിയെ വിളിച്ചു .... അവൻ ജോസഫിനെയും കൂട്ടരെയും കൊണ്ട് സ്റ്റേജിലേക്ക് കയറിയതും ജോസഫും ജോണും തമ്മിൽ ഞെട്ടിയ പോലെ നിന്നു..... എനി കാണാൻ പോവുന്നതൊക്കെ ഞെട്ടാൻ ഉള്ളത് മാത്രമേ ഉള്ളൂ......ഇതൊക്കെ എന്ത് ഞെട്ടൽ...എന്ന് നമ്മൾ മനസ്സിൽ പറഞ്ഞോണ്ട് അവരെ നോക്കി.... "ഗ്രൗണ്ടിലും ക്ലാസ്സിലും കാന്റീനിലും ഇരിക്കുന്ന എല്ലാ സ്റ്റുഡന്റസും എത്രയും പെട്ടെന്ന് മെയിൻ ഹാളിൽ എത്തി ചേരേണ്ടതാണ്..." എന്ന് അർജു മൈക്കിൽ വിളിച്ചു പറഞ്ഞതും നിമിഷ നേരം കൊണ്ട് എല്ലാവരും ഹാളിൽ ഹാജരായി.......... അവരെ പുറകെ കോളേജിലെ സാറന്മാരും ടീച്ചേഴ്സും വന്നു....നമ്മളെ പ്രിൻസി നമ്മളെ അടുത്തായി വന്നു നിന്നതും നമ്മൾ പ്രിൻസിയെ നോക്കി ഇളിച്ചു കാണിച്ചു ....അപ്പോൾ പ്രിൻസി ദേഷ്യം കൊണ്ട് കൈ ചുരുട്ടുന്ന കണ്ടപ്പോ ഇനിയും വൈകിച്ചാൽ പ്രിൻസിയുടെ കയ്യിൽ നിന്നും നല്ല അടാർ അടി കിട്ടും എന്ന് ഉറപ്പായി.... "സൻഫി.....അതിങ് എടുത്ത് വാ" എന്നും പറഞ്ഞോണ്ട് ഞാൻ സൻഫിയെ നോക്കി...അപ്പൊ അവൻ ലാപ്പ് എടുത്തോണ്ട് നമ്മളെ മുൻപിലേക്ക് വന്നു....... ജോസഫിനെയും കൂട്ടരെയും അവന്റെ കയ്യിൽ ഏല്പിച്ചപ്പോ അവന്റെ കയ്യിൽ ഞാൻ എന്റെ ഫോണ് കൊടുത്തിരുന്നു..... അതിൽ നിന്നും അവൻ ലാപ്പിലേക്ക് എല്ലാം ചെയ്ത് വെച്ചിട്ടുണ്ട്....അതാണ് എനി ഇവരൊക്കെ കാണാൻ പോവുന്നത്.... പ്രൊജക്ടർ ഓണ് ആക്കി കൊണ്ട് നമ്മൾ ലാപ്പിലുള്ള ആ വീഡിയോ എടുത്തു വെച്ചു...ഓണ് ആക്കിയില്ല കാരണം എനിക്ക് സ്റ്റുഡന്റസിനോട് കുറച്ച് പറയാനുണ്ടായിരുന്നു... ഞാൻ വേഗം മൈക്കും എടുത്ത് ഹാളിന് അഭിമുഖമായി നിന്നു.... അപ്പോൾ എല്ലാവരും നമ്മളെ ആകാംഷയോടെ നോക്കുന്നത് കണ്ടപ്പോ നമ്മൾ അവരെയൊക്കെ നോക്കി പുഞ്ചിരിച്ചു..... "ഫ്രണ്ട്സ്......നിങ്ങളെയൊക്കെ മുഖം കാണുമ്പോ എനിക്ക് മനസ്സിലാക്കാൻ പറ്റും നിങ്ങളൊക്കെ എത്ര ആകാംഷയോടെയാണ് ഇവിടെ നിക്കുന്നതെന്ന്.. നിങ്ങളെ ക്ഷമയെ ഞാൻ അളക്കുന്നില്ല..എനിക്ക് പറയാനുള്ളത് പറഞ്ഞു കഴിഞ്ഞാൽ ഇവരെ എന്തിനാ ഇത്ര ക്രൂരമായി ഉപദ്രവിച്ചിട്ട് ഇവിടെ വെച്ചത് എന്നുള്ള കാര്യം ഞാൻ തെളിയിച്ചു തരാം... നിങ്ങളൊക്കെ ഇപ്പൊ എന്നെ ഒരു വില്ലന്റെ സ്ഥാനത്താണ് കാണുന്നത്.....അതേ ഞാൻ ഇവിടെ നിന്നും ഒരു ലക്ഷം എന്റെ പോക്കറ്റിൽ ആക്കി എന്നാണ് നിങ്ങളൊക്കെ വിശ്വസിച്ചിരുന്നത്... ആ വിശ്വാസം മാറ്റാൻ വേണ്ടി മാത്രമാണ് ഞാനും എന്റെ കൂട്ടുകാരും ഇന്ന് ഇത്രയും റിസ്ക് എടുത്ത് ഇവരെ ഇങ്ങനെ നിർത്തിപ്പിച്ചത്...... ഞാൻ കാണിക്കാൻ പോവുന്ന ഒരു സംഭവം കണ്ടാൽ നിങ്ങൾക്കൊക്കെ മനസ്സിലാവും ആരാണ് കുറ്റ കാരൻ ആരാണ് നിരപരാധി എന്ന്......" എന്നും പറഞ്ഞോണ്ട് ഞാൻ വേഗം ലാപ്പിന്റെ അടുത്തേക്ക് പോയി... എന്നിട്ട് ജോണിനെ നോക്കി... അപ്പോൾ അവൻ അതിലെന്താ എന്ന നിലക്ക് നമ്മളെ ഒറ്റു നോക്കുന്നുണ്ട്...... നമ്മൾ നൈസ് ആയി ചിരി ചിരിച്ചോണ്ട് ആ വീഡിയോ ഓണ് ആക്കി.....അത് സ്ക്രീനിൽ തെളിഞ്ഞു കണ്ടതും നമ്മൾ കയ്യും കെട്ടി നിന്നോണ്ട് ജോണിന്റെ കണ്ണിലേക്ക് തന്നെ നോക്കി നിന്നു .. അവന്റെ കണ്ണുകൾ കാണുന്നത് സത്യമാണോ എന്ന് പോലും വിശ്വസിക്കാൻ കഴിയാത്ത അത്രയും രീതിയിൽ പുറത്തേക്ക് വരുന്ന പോലെയാണ് ഉള്ളത്.... അവന്റെ കൈകൾ ആ തുണിയുടെ ഇടയിലൂടെ വിറക്കുന്നത് എനിക്ക് കാണാൻ കഴിഞ്ഞു..... കുറച്ചൂടെ താഴേക്ക് പോയപ്പോ അവന്റെ കാൽ നിന്നിടത്ത് നിന്നും സ്ക്രൂ ഇളകിയ പോലെ അങ്ങോട്ടും ഇങ്ങോട്ടും ചലിക്കുന്നുണ്ടായിരുന്നു.. കരുതികാണൂല...ഇങ്ങനെ ഒരു സംഭവം അവനിക്ക് കണ്കുളിർക്കെ കാണാൻ പറ്റും എന്നുള്ളത്..... പതിയെ എന്റെ കണ്ണുകളെ ഹാളിലേക്ക് ചലിപ്പിച്ചപ്പോ അവിടെ എല്ലാവരും ആ വീഡിയോ നിന്ന് കൊണ്ടാണ് കാണുന്നത് എന്നുള്ള കാര്യം മനസ്സിലായി...... സാറന്മാരും ടീച്ചേഴ്‌സും മുൻപിൽ എന്താണ് കാണുന്നത് എന്ന് മനസ്സിലാവാത്ത മാതിരി നിൽപ്പാണ്..... പ്രിൻസിയുടെ മുഖത്ത് വലിയ തരത്തിലുള്ള മാറ്റം ഇല്ല...കാരണം പ്രിൻസിക്ക് ആ പണം ജോണിന്റെ കയ്യിലാണ് ഉള്ളതെന്ന് നേരത്തെ അറിയാമല്ലോ... പക്ഷെ ഇലക്ഷന് ജയിക്കാൻ വേണ്ടിയാണ് അവൻ അങ്ങനെ കാണിച്ചത് എന്നുള്ള കാര്യം കേട്ടപ്പോ ആൾ തരിച്ചു നിന്നിട്ടാണ് ഉള്ളത് ഇതൊക്കെ കണ്ട് നമ്മൾ ചിരിച്ചോണ്ട് വീണ്ടും മൈക്ക് എടുത്തു... "എല്ലാവരും വീഡിയോ നല്ല വൃത്തിയായി കണ്ടല്ലോ അല്ലെ...എനിയാരും കാണാൻ ബാക്കി ഇല്ലാല്ലോ????????????? നിങ്ങളോട് എനിക്ക് ഒരു കാര്യേ പറയാനുള്ളൂ..... *ഒരാളെ പറ്റി എന്ത് തന്നെ കേൾക്കുമ്പോഴും അത് സത്യമാണോ എന്ന് ഒരിക്കൽ എങ്കിലും ചിന്തിച്ചു നോക്കണം* *ഒരു ദിവസം നിങ്ങളൊക്കെ എന്നെ ഒറ്റ പെടുത്തിയപ്പോ എന്റെ കൂടെ എന്തിനും തണലായി നിന്നത് ഈ നാലേ നാലാളുകൾ ആണ്..... അവരും ഇല്ലായിരുന്നുവെങ്കിൽ ഞാൻ എന്നെ ഭീരു ആയി തീർന്നേനെ* " എന്നും പറഞ്ഞോണ്ട് വാക്കുകൾ കിട്ടാതെ ഞാൻ മൈക്കും പിടിച്ചു തലതാഴ്ത്തി നിന്നതും എന്നെ നമ്മളെ ചങ്ക്സ് വന്ന് വാരിപ്പുണർന്നതും ഒരുമിച്ചായിരുന്നു..... അപ്പൊ ഞാൻ അവരെ നോക്കി ചിരിച്ചോണ്ട് അവരെയും പിടിച്ചങ്ങനെ നിന്നു...... "കോളേജിലെ വില്ലനും ഹീറോയും ഇപ്പൊ ഒരാൾ മാത്രമാണ്....." എന്ന് ആരോ വിസിൽ അടിച്ചു പറയുന്നത് കേട്ടപ്പോ നമ്മൾ അഞ്ചാളും വിട്ട് നിന്നോണ്ട് ഹാളിലേക് നോക്കി.... "ദിൽഷാദ്.....ദില്ലു..... നമ്മളെ കോളേജിലെ ഹീറോ ദിൽഷാദ്....." എന്നൊക്കെ സ്റ്റേജിൽ നിന്നും വിളിച്ചു പറയുന്നത് കേട്ടപ്പോ നമ്മൾ ഒന്ന് ചിരിച്ചോണ്ട് അവരെ നോക്കി കൈകൂപ്പി..... ഇതിന് വേണ്ടിയായിരുന്നില്ല ഞാൻ ഇതൊക്കെ ചെയ്തത്......അവരുടെ ഇടയിൽ വന്ന തെറ്റിദ്ധാരണ മാറ്റാൻ വേണ്ടി മാത്രമായിരുന്നു.... അത് എന്നെ കൊണ്ട് സാധിച്ചപ്പോ തൃപ്തിയായി .അങ്ങനെ പറയുന്നതല്ല അല്ലെ അതിന്റെ ഒരു ശരി...ഷാദിനെ കൊണ്ട് സാധിച്ചപ്പോ എന്ന് പറയണം......... അവൾ അല്ലെ എനിക്ക് വീണ്ടും ഒരു ഹീറോന്റെ സ്ഥാനം നേടി തന്നത്😍 "ഇത് എല്ലാരും വെച്ചോ...വീട്ടിൽ പോയി തുറന്ന് നോക്കിയിട്ട് തെറ്റ് മനസ്സിലാക്കി എനിയെങ്കിലും നന്നാവാൻ നോക്ക്" എന്ന് പ്രിൻസി ജോണിനും ജോസഫിനും നേരെ ഒരു കവർ നീട്ടി കൊണ്ട് പറഞ്ഞു....അപ്പൊ അവർ രണ്ട് പേരും ആ ലെറ്റർ നോക്കി കൊണ്ട് പ്രിൻസിയെ തുറിച്ചു നോക്കി കൊണ്ട് നമ്മളെ നോക്കി... അപ്പൊ നമ്മൾ കൈ കെട്ടി നിന്നൊണ്ട് അവരെ നോക്കി പുച്ഛിച്ചു ചിരിച്ചു അപ്പോൾ പ്രിൻസി ആ ലെറ്റർ അവരെ കയ്യിൽ വെച്ചോണ്ട് അവിടന്ന് ഇറങ്ങിപ്പോയി...... "എന്ത് നോക്കി നിക്കലാ.... നിങ്ങളെ അഭിനയം ഒക്കെ തീർന്നെങ്കിൽ ഇറങ്ങിപ്പോയിക്കൂടെ..... ഇവിടെ നിന്നാൽ ഈ കോളേജിന്റെ ചൂട് നിങ്ങൾ അറിയും" എന്ന് ഹാളിൽ നിന്നും എല്ലാരും വിളിച്ചു പറഞ്ഞപ്പോ അവര് എല്ലാവരെയും നോക്കി കൊണ്ട് നമ്മളെ ദേഷ്യത്തിന്റെ കണ്ണോടെ നോക്കി......... "പോടാ." എന്ന് നമ്മൾ കൈ കൊണ്ട് ആംഗ്യം കാണിച്ചോണ്ട് പുച്ഛിച്ചു ചിരിച്ചു കൊണ്ട് പറഞ്ഞതും അവര് കത്തുന്ന കണ്ണാലെ നമ്മളെ നോക്കി കൊണ്ട് അവിടന്ന് ഇറങ്ങി .... അവർ പോവുമ്പോ ഹാളിൽ നിന്നും കൂവലും കളിയും ഒക്കെയായിരുന്നു ശരിക്കും പറഞ്ഞാൽ നല്ലോണം നാണം കെട്ടിട്ടാ അവർ അവിടന്ന് പോയത് 😝.......ഇതിന്റെയൊക്കെ പലിശ സഹിതം എനി എന്നാണാവോ എനിക്ക് കിട്ടാ.... എന്നൊക്കെ ആലോചിച്ചു ചിരിച്ചോണ്ട് നമ്മൾ അവിടെ നിന്നതും ഹാളിൽ നിന്നും വീണ്ടും ദിൽഷാദ് നമ്മളെ മുത്താണ് എന്നൊക്കെ പറയുന്നത് കേട്ടപ്പോ നമ്മൾ നമ്മളെ ചങ്ക്സിനെ നോക്കി അപ്പൊ അവരൊക്കെ നമ്മളെ നോക്കി എല്ലാം ok ആയല്ലോ എന്നും പറഞ്ഞോണ്ട് ഡാൻസ് കളിക്കലാണ്........ അതൊക്കെ കണ്ട് നമ്മൾ അവിടന്ന് ഇറങ്ങി കൊണ്ട് വരാന്തയിലൂടെ നടന്നു.. മനസ്സ് അപ്പോഴും നിശബ്ദത ആയിരുന്നു..ആരെയോ വല്ലാണ്ട് മിസ് ചെയ്യുന്ന പോലെ.......ഷാദിയെയാണ് മിസ് ചെയ്യുന്നത് എന്ന് മനസ്സിലാക്കാൻ വലിയ പ്രയാസം ഉണ്ടായില്ലായിരുന്നു .... അവളും കൂടി ഇന്ന് വേണമായിരുന്നു...എന്ത് പറയാനാ എന്റെ കയ്യിലിരിപ്പ് അല്ലാതെന്ത്😝 " ek വില്ലൻ" എന്ന് വിളിക്കുന്നത് കേട്ടതും നമ്മൾ ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കിയതും ഒരുമിച്ചായിരുന്നു..... _________________________________ (തുടരും...അഭിപ്രായങ്ങൾ അറിയിക്കണേ...നിങ്ങളെ സപ്പോർട് നമ്മൾക് നല്ലോണം കിട്ടുന്നുണ്ട് അതിന് ഒരുപാട് താങ്ക്സ്😍😍.... നെസ്റ്റ് പാർട്ട് ഇന്ഷാ. അല്ലാഹ് നാളെ പോസ്റ്റാം... ലെങ്ത്തിൽ പോസ്റ്റാൻ സാധിക്കൂലാ...എത്രയാണോ എന്നെ കൊണ്ട് പറ്റുന്നെ അത്ര പോസ്റ്റാം💐)
#

📙 നോവൽ

📙 നോവൽ - രിമിയം FI PARTİ 24 449 - ShareChat
20.3k കണ്ടവര്‍
15 ദിവസം
#

📙 നോവൽ

ഫ്രണ്ട്സ്....... സോറി മുതുമണീസ് .....പാർട്ട് 24 ന് വേണ്ടി കാത്തിരിക്കുകയാണ് എന്നറിയാം..... ഇത് വരെ ഞാൻ ഒരു പോസ്റ്റോ കമ്മന്റോ ഇട്ടിട്ടില്ലായിരുന്നു.... ഇടാത്തതിനും റീസൺ ഉണ്ട്.... എഴുതാനുള്ള ഒരു മൂഡിൽ അല്ല ഞാൻ ഉണ്ടായിരുന്നത്...എന്നാലും സ്റ്റോറി ഇല്ല എന്ന് പറഞ്ഞു പോസ്റ്റ് ഇടാൻ കരുതിയതാ..പക്ഷെ എനി എന്നാണ് സ്റ്റോറി പോസ്റ്റുക എന്നൊന്നും ഉറപ്പ് ഇല്ലാത്തത് കൊണ്ടാണ് ഞാൻ പോസ്റ്റ് ഇടാതിരുന്നത് ഇപ്പൊ അൽഹംദുലില്ലാഹ് സ്റ്റോറി എഴുതാനുള്ള ഒരു മൂഡിൽ വന്ന് എത്തിപ്പെട്ടിട്ടുണ്ട്.... ഇന്ന് കഴിയുമെങ്കിൽ 10മണികുള്ളിൽ പോസ്റ്റാം..സമയം കുറച്ച് അങ്ങോട്ടും ഇങ്ങോട്ടും ആവും😝എഴുതാൻ തുടങ്ങിയിട്ടെ ഉള്ളൂ....അത് കഴിഞ്ഞിട്ടും പോസ്റ്റ് കണ്ടില്ലെങ്കിൽ നാളെയെ സ്റ്റോറി ഉണ്ടാവൂ...ഇന്നെല്ലെങ്കിൽ നാളെ എന്തായാലും ഉണ്ടാവും ....പിന്നെ ചെറിയ പാർട്ട് ആയാലും ഡെയിലി പോസ്റ്റും... കാരണം എനിക്ക് 24 മുതൽ exam ആണ് കുറച്ച് ദിവസം കഴിഞ്ഞാൽ സ്റ്റോറി exam തീരുന്നത് വരെ ഉണ്ടാവില്ല.....അതിന്റെ ഇടയിൽ സ്റ്റോറിയുടെ കുറച്ച് ഭാഗങ്ങൾ പോസ്റ്റണം......ഇന്ഷാ അല്ലാഹ്.... പാർട്ട് 24 ഇന്ന് പോസ്റ്റാൻ കഴിഞ്ഞെങ്കിൽ ഇന്നുണ്ടാവും അല്ലേൽ നാളെ okkkkkk😉😉😉😉😉😉😉😉
3.4k കണ്ടവര്‍
16 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം