@shaan0728
@shaan0728

The_Angel_Girl

💓💓ഹാർട്ട്‌ ബീറ്റ്സ് 2💓💓

💓💓ഹാർട്ട്‌ ബീറ്റ്സ് 2💓💓 ✒️shanu പാർട്ട്‌ 32 (ആഷി ) അനുവും സിയയും ഇല്ലാത്തോണ്ട് കട്ട ബോർ ആണ് കോളേജ്..... അല്ലെങ്കിൽ ജസ്റ്റ്‌ രണ്ടിന്റെയും തല്ലു കണ്ടിട്ടേങ്കിലും ഇരിക്കായിരുന്നു..... "ഹലോ ആഷി സാർ... സർ ന്താ ഒറ്റക്ക് ഇരിക്കുന്നെ....... " ഈ വന്നത് കോളേജിൽ ഇപ്പൊ ജോയിൻ ചെയ്ത ഒരു ടീച്ചർ ആണ് സന..... ഇത് ഇനി അടുത്ത പാര ആവോ എന്തോ..... "ഒന്നൂല്ല ചുമ്മ.....തനിക്ക് ക്ലാസ് ഇല്ലേ.... " "ഇല്ല ഇപ്പൊ ഫ്രീയാ...... "(സന ) ഞങ്ങൾ അങ്ങനെ ഓരോന്നു പറഞ്ഞു ഇരിക്കുമ്പോ ആണ് തുള്ളി ചാടി കൊണ്ട് മിന്നു വന്നത്.... ഞങ്ങടെ അടുത്ത് എത്തിയതും ഓൾ സ്റ്റക്ക് ആയി..... എന്നിട്ട് ഞങ്ങളെ രണ്ട് പേരെയും മാറി മാറി നോക്കുന്നുണ്ട്... ആ നോട്ടത്തിൽ എന്തോ ഒരു ഭീഷണി ഉള്ള പോലെ.... "എന്താ... തനിക്ക് ഇപ്പൊ ക്ലാസ് ഇല്ലേ.... ഇവടെ ന്താ.... "(സന ) അപ്പൊ മിന്നു ന്നെ നോക്കി കണ്ണുരുട്ടിട്ട് സന നെ നോക്കി "ഒന്നൂല്ല മാം... ഇപ്പൊ ഫ്രീ പീരിയഡ് ആണ്... അപ്പൊ ആഷി സർ നെ വിളിക്കാം എന്ന് വെച്ച് വന്നതാ... "(മിന്നു ) "ആഷി സർ ന് ഇപ്പൊ ഒഴിവു ഇല്ല... താൻ പൊക്കോ..... "(സന ) അത് കേട്ടതും മിന്നു മ്മളെ നോക്കിട്ട് പല്ല് കടിച്ചു സന നെ നോക്കി ചിരിച്ചിട്ട് പോയി..... അത് കണ്ടിട്ട് മ്മക്ക് ചിരി വന്നു...... "ഇപ്പോഴത്തെ പെൺകുട്ടികൾ ഒക്കെ പോക്കാ... സർ മാരെ പോലും വെറുതെ വിടില്ല എന്താല്ലേ..... "(സന ) "അതെ..... " പിന്നെ സന കൊറേ നേരം സംസാരിച്ചു ഇരുന്ന്... ബാക്കി ഉള്ളോർക്ക് ആണേൽ ഈ കുരിപ് ഒന്ന് എണീറ്റ് പോയാൽ മതി എന്നായി..... അങ്ങനെ ഇന്റർവൽ ആയിട്ടും ഈ സാധനം എണീറ്റ് പോണില്ല..... യാ ഹുദ.... ഇതെങ്ങാനും മിന്നു കണ്ടാൽ ന്റെ മയ്യത്ത് ഉറപ്പാ....മനസ്സിൽ അതും പറഞ്ഞു തിരിഞ്ഞതും മ്മൾ കണ്ടത് കയ്യിൽ ഒരു വടിയും പിടിച്ചു നിക്കുന്ന മ്മടെ ഖൽബിനെ ആണ്..... മോൻ ഇങ്ങോട്ട് വാട്ട എന്ന് പറഞ്ഞു ഓൾ ഒറ്റ പോക്ക്.... ആഷി നീ തീർന്നു മോനെ തീർന്നു...... "സന എനിക്ക് urgent ആയിട്ട് ഒരു കാൾ ചെയ്യണമായിരുന്നു...നമ്മുക്ക് പിന്നെ സംസാരിക്കാവേ..... " എന്നും പറഞ്ഞു മ്മൾ നേരെ മിന്നു ന്റെ ക്ലാസിൽക്ക് ഓടി അപ്പൊ അവടെ ഇല്ല....മ്മൾ ലൈബ്രറിയിൽക്ക് ചെന്നപ്പോ ഉണ്ട് അവടെ ഏതോ ഒരു ബുക്ക് മറിച്ചു ഇരിക്കുന്നുണ്ട്... മ്മൾ പതുക്കെ ഓളെ ബാക്കിൽ പോയി നിന്നതും പെണ്ണ് കയ്യ് മടക്കി മ്മടെ വയറ്റിന് ഒറ്റ കുത്ത് ആയിരുന്നു..... ഹൌ സ്വർഗം കണ്ടു..... "ടി ഞൻ ഒന്ന് പറയട്ടെ..... " അപ്പൊ അവൾ മ്മളെ വായും പൊത്തിപിടിച്ചു ഒരു മുക്കിൽക്ക് കൊണ്ട് പോയി മ്മളെ പഞ്ഞിക്കിട്ട് എന്നിട്ട് മോന്തയും വീർപ്പിച്ചു അവടെ ഉള്ള ബെഞ്ചിൽ പോയി ഇരുന്ന്..... "ടി മിന്നു അവൾ എന്നോട് സംസാരിക്കാൻ വന്നതിന് ഞൻ ന്ത്‌ ചെയ്യാനാ..... അത് എന്റെ കുറ്റം അല്ലാലോ..... " "അതെ ഇത്ര മാത്രം ഓൾക്ക് ന്താ ഇങ്ങളോട് പറയാൻ ഉള്ളത്.... എനിക്ക് വേറെ പണി ണ്ട് എന്ന് പറഞ്ഞു അവിടെ നിന്ന് പൊന്നൂടെ.... അവളെ ഒരു സംസാരവും മറ്റും എനിക്ക് തീരെ പിടിക്കിണില്ല ഓളെ...... അതിന് നിന്ന് കൊടുക്കാൻ ഒരു കൊന്തനും എന്നോട് മിണ്ടണ്ട...... അല്ലേലും ഈ ആണുങ്ങൾ ഒക്കെ ഇങ്ങനെയാ "(മിന്നു ) "ഡീ മിന്നു ഞൻ..... " "അയ്യയ്യേ മോശം മോശം..... ഏതോ ഒരു പെണ്ണ് വന്നു സംസാരിച്ചു എന്നൊക്കെ പറഞ്ഞു തല്ലു കൂടാൻ നാണം ഇല്ലേ ഇങ്ങക്ക്.... അതിനൊക്കെ ഞങ്ങളെ കണ്ടു പഠിക്ക്..... ഇവൾക്ക് എന്നെയും എനിക്ക് അവളെയും ഭയങ്കര വിശ്വാസം ആണ്.... അല്ലടി..... "(കണ്ണൻ ) "പിന്നല്ല.... lovers ന് ആദ്യം വേണ്ടതു പരസ്പരം വിശ്വാസം ആണ്...... മോശം മോശം.... "(ചാരു ) "എന്നാലും ആഷി നീ അവളോട് അത്ര ഒന്നും സംസാരിക്കണ്ടായിരുന്നു..... "(കണ്ണൻ ) "ഡാ.... മോനെ..... നീ ഇപ്പൊ എരി തീയിൽ എണ്ണ ഒഴിക്കാൻ ഇറങ്ങിയത് ആണോ... ഒന്ന് പോയി തരോ....... " അപ്പൊ രണ്ടും ഇളിച്ചു കൊണ്ട് പോയി... മ്മൾ മിന്നു നെ വിളിച്ചപ്പോ ഓൾ മുഖം തിരിച്ചു കളഞ്ഞു..... പെട്ടന്ന് ആണ് എന്തോ വീഴുന്ന സൗണ്ട് കേട്ട് ഞങ്ങൾ നോക്കിയപ്പോ ഉണ്ട് കണ്ണനും ചാരുവും പൊരിഞ്ഞ തല്ലു...... ഞനും മിന്നുവും വായും പൊളിച്ചു അവരെ നോക്കിയപ്പോ രണ്ടും ഇപ്പൊ അടിക്കും എന്ന അവസ്ഥയിൽ ആണ്...... "നിങ്ങളോട് ആരാ അവൾക്ക് ചിരിച്ചു കൊടുക്കാൻ പറഞ്ഞെ... അവളാരാ ഇങ്ങളെ... കൊറേ ദിവസായി ഞൻ ഇത് കാണുന്നു... "(ചാരു ) "ടി അവൾ ചിരിച്ചു തന്നപ്പോ ഞനും ചിരിച്ചു കൊടുത്തു അത്രേ ഉള്ളു..... നിനക്ക് ഇപ്പൊ എന്താ.... അങ്ങനെ ആണേൽ നീ ആ ഹരിക്ക് ദിവസവും ഹായ് കൊടുക്കുന്നുണ്ടല്ലോ അത് ഞൻ കണ്ടില്ല എന്ന് വെക്കുന്നത് ആണ്..... "(കണ്ണൻ ) ലൈബ്രറിയെന് സൈലെൻസ് എന്ന് പറഞ്ഞതും രണ്ടും മോന്തയും വീർപ്പിച്ചു കൊണ്ട് ഞങ്ങടെ അടുത്ത് വന്നിരുന്നു...... "എന്ത്യേ പരസ്പര വിശ്വാസം ഉള്ള ദമ്പതികൾ കീരിയും പാമ്പും പോലെ ഇരിക്കുന്നെ...... " അപ്പൊ രണ്ടും മ്മളെ ഒറ്റ നോട്ടം..... "എന്തൊക്കെ ആയിരുന്നു പരസ്പര വിശ്വാസം ഞങ്ങളെ കണ്ടു പഠിക്കു.... മോശം മോശം..... " "നീ പോടാ നാറി "(കണ്ണൻ ) "ആ ഫോൺ ഇങ്ങ് തന്നെ ഞൻ സിയക്ക് വിളിക്കട്ടെ... അവൾ ഈ കാര്യത്തിന് ഒരു തീരുമാനം ആക്കി തരും എന്നിട്ട് മ്മക്ക് ബാക്കി നോക്കാം.... "(മിന്നു ) "അതെ സിയക്ക് വിളിക്ക്..... "(ചാരു ) "വിളിക്ക്..... "(കണ്ണൻ ) പടച്ചോനെ ആ കുരിപ്പ് എന്തൊക്കെ ആണാവോ ഇനി പറയാ നീയേ തുണ...... &&&&&&&&&&&&&&& (സിയ ) രാവിലെ മ്മൾ എണീറ്റപ്പോ തന്നെ കണ്ടത് ഡ്രാക്കു ന്റെ മുഖം ആണ്... അപ്പൊ തന്നെ ഇന്നലത്തെ കിസ്സ് ആലോചിച് നാണം എതിൽ കൂടിയോക്കെ വന്നിട്ട് മ്മൾ ചിരിച്ചു കൊണ്ട് ഡ്രാക്കു ന്റെ നെഞ്ചിൽ ഒരു കുത്ത് കൊടുത്തു...... "ഉമ്മി " എന്ന് പറഞ്ഞു ഡ്രാക്കു അലറി വിളിച്ചപ്പോ ആണ് കുത്തിന്റെ ആക്കം കൂടി എന്ന് മനസ്സിലായത്.....മ്മൾ വേഗം കണ്ണടച്ചു കിടന്ന്.... കുറച്ചു കഴിഞ്ഞ് അനക്കം ഒന്നും കേൾക്കാതെ ആയപ്പോ മ്മൾ നൈസ് ആയി കണ്ണ് തുറന്നപ്പോ ഉണ്ട് കട്ട കലിപ്പിൽ ഡ്രാക്കു മ്മളെ നോക്കി നിക്കുന്നു... അപ്പൊ തന്നെ മ്മൾ ഒരു ഇളി പാസ്സ് ആക്കി ബാത്‌റൂമിൽക്ക് ഒറ്റ ഓട്ടം ആയിരുന്നു.... ജസ്റ്റ്‌ എസ്‌കേപ്പ്ട്..... അങ്ങനെ മ്മൾ ഫ്രഷ് ആയി പുറത്ത് ഇറങ്ങിയപ്പോ ബെഡിൽ ഡ്രാക്കു ഇല്ല...മ്മൾ കിച്ചണിൽക്ക് ചെന്നപ്പോ ഉണ്ട് മൂപ്പർ കോഫീ ഉണ്ടാക്കുന്നു.... മ്മൾ നേരെ പോയി ഒരു കപ്പ്‌ എടുത്തു അവിടെ കേറി ഇരുന്ന് കപ്പ്‌ ഡ്രാക്കു ന് നീട്ടി..... അപ്പൊ ഓൻ മ്മളെ ഒന്ന് അടി മുടി നോക്കിട്ട് കപ്പ്‌ വാങ്ങിച് വെച്ച്..... "ഡീ ആ ഷെൽഫിൽ നിന്നെ ആ പഞ്ചസാര എടുത്തു തായോ..... അല്ലേൽ വേണ്ട... വല്ല ഉപ്പാവും എടുത്തു തരാ ഞൻ എടുത്തോണ്ട്. " എന്ന് പറഞ്ഞു ഓൻ തന്നെ പഞ്ചസാര എടുത്ത് മ്മളെ നോക്കി പുച്ഛിച്ചപ്പോ മ്മൾ തിരിച്ചു ഒരു ഫ്ലൈയിങ് കിസ്സ് കൊടുത്ത്..... കോഫീ ഒന്ന് കയ്യിൽ കിട്ടിക്കോട്ടെ ന്നിട്ട് തരാം ഞൻ അനക് ഇതിന്റെ മറുപടി... ഹും...... അങ്ങനെ കോഫി റെഡി ആയി എനിക്ക് തന്നപ്പോ മ്മൾ അത് വാങ്ങി ഓനെ തോണ്ടി വിളിച്ചു എന്നിട്ട് നോക്കി ഒരു കൊട്ട പുച്ഛം വാരി വിതറി അതും എടുത്തിട്ട് ഹാളിൽ പോയി ഇരുന്ന്...... "ടി സിയ നിനക്ക് ബ്രേക്ക്‌ ഫാസ്റ്റ് ന് എന്താ വേണ്ടേ.. "(ഡ്രാക്കു ) "എനിക്ക് നല്ല പത്തിരിയും ബീഫ് വരട്ടിയതും.. ഹൌ ആലോചിക്കുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു... ശ്യോ...... " "ഒക്കെ "(ഡ്രാക്കു ) കുറച്ചു കഴിഞ്ഞ് ഓൻ മ്മക്ക് ഒരു പത്രം കൊണ്ട് തന്നു.... മ്മൾ അത് തുറന്ന് നോക്കി അതിലുള്ളതു കണ്ടിട്ട് "ഇതെന്താ.... ഞൻ പത്തിരിയും ബീഫും അല്ലെ ചോദിച്ചേ..... " "അതെ ഇത് അത് തന്നെ ഈ കാണുന്നത് വെള്ളം പോലെ ഉള്ള പത്തിരി പിന്നെ ഇത് ബീഫ്..... " എന്ന് പറഞ്ഞു ഓട്സും അതിന്റെ മുകളിൽ ഇട്ട strawberry യും എടുത്ത് കാണിച്ചു തന്നു...... "ബ്ലഡി ഇടിയറ്റ്.... " മ്മൾ മോന്തയും വീർപ്പിച്ചു ഇരുന്നപ്പോ ഓൻ മ്മളെ തിരിഞ്ഞു നോക്കാതെ മ്മടെ ഓട്സ് കൂടി എടുത്ത് തിന്ന്.... എന്ത് വൃത്തികേട്ട സാധനം ആണല്ലേ..... "അതെ എനിക്ക് വിശക്കുന്നു.. " "അതിന് ഞൻ ന്ത്‌ വേണം തലയും കുത്തി നിക്കണോ.... "(ഡ്രാക്കു ) "എന്ത് വൃത്തി കെട്ട കെട്ടിയോൻ ആണെടാ ഇയ്യ്..... സ്വന്തം ഭാര്യക്ക് നേരാവണ്ണം ഫുഡും കൂടി ഉണ്ടാക്കി കൊടുക്കാൻ അറിയാത്ത ബ്ലഡി ഫൂൾ..... " എന്ന് പറഞ്ഞു മ്മൾ ഓനെ നോക്കി കണ്ണുരുട്ടിയപ്പോ ഓൻ "എന്തോ കേട്ടില്ല..... ആര് ആർക്ക് ഫുഡ് ഉണ്ടാക്കി കൊടുക്കണം..... "(ഡ്രാക്കു ) "ശ്യോ അപ്പോഴേക്കും അത് സീരിയസ് ആക്കിയോ ഞൻ ഒരു തമാശ പറഞ്ഞത് അല്ലെ.... അടുക്കളയിൽ ഓട്സ് കാണുല്ലേ ഞൻ പോയി കഴിക്കട്ടെ..... " എന്ന് പറഞ്ഞു മ്മൾ സ്കൂട്ട് ആയി.... അങ്ങനെ അതും കഴിച്ചു മ്മൾ ഹാളിൽക്ക് വന്നപ്പോ ഉണ്ട് ചെക്കൻ ചൂലും പിടിച്ചു നിക്കുന്നു...... "അതെ മോൾ നല്ല കുട്ടിയായി വീട് അടിച്ചു വാരി തുടച്ചാൽ ഞൻ നിനക്ക് ബിരിയാണി വാങ്ങി തരാം...... "(ഡ്രാക്കു ) "അയ്യോ എനിക്ക് തുടക്കാൻ അറിയില്ല.... " "സാരല്ല ഞൻ പഠിപ്പിച്ചു തരാം... ഈ ചൂൽ വെച്ച് ഒന്ന് അടിച്ചു വരാ... എന്നിട്ട് ബക്കറ്റിൽ കുറച്ചു വെള്ളം എടുത്ത് അതിൽ lizol ഇട്ട് എന്നിട്ട് mop അതിൽ മുക്കി തുടക്ക... ഒക്കെ.... ഞൻ വരുമ്പോഴേക്കും അത് തീർത്തു വെച്ചേക്ക് " എന്ന് പറഞ്ഞു മ്മളെ കവിളിൽ ഒരു ഉമ്മയും തന്നു ഓൻ ഡോർ തുറന്ന്..... "ഒന്നവിടെ നിന്നെ.... " &&&&&&&&&&&&&& (ഡ്രാക്കു ) അവൾ വിളിച്ചത് കേട്ട് മ്മൾ തിരിഞ്ഞ് നോക്കിയപ്പോ ഉണ്ട് ഓൾ കയ്യൊക്കെ കേറ്റി വെച്ച് എന്റെ അടുത്തേക്ക് വന്നിട്ട് "നിനക്ക് എന്നെ ഇഷ്ടല്ല എന്നെ പ്രേമിക്കാൻ പറ്റില്ല പക്ഷെ എന്നെ ഉമ്മാ വെക്കാം അല്ലെ... ഇതെവിടത്തെ ഏർപ്പാട് ആണ്.... "(സിയ ) "ഞൻ നിന്നെ ഉമ്മ വെക്കുന്നത് നിനക്ക് ഇഷ്ടല്ലേ..... " മ്മളും വിട്ട് കൊടുത്തില്ല..... "എന്നെ ഇഷ്ടമില്ലാത്തവർ എന്നെ ഉമ്മ വെക്കുന്നതിനോട്‌ എനിക്ക് വലിയ താല്പര്യം ഇല്ല.... " പെണ്ണ് ജാഡ ഇട്ട് പറഞ്ഞപ്പോ "അപ്പൊ നീ എന്നെ ഉമ്മ വെക്കുന്നതും കെട്ടിപിടിക്കുന്നതോ..... " "അത് എനിക്ക് നിന്നെ ഇഷ്ടാണല്ലോ... "(സിയ ) "നിന്നോട് സംസാരിച്ചു നിന്നാലേ ഞൻ വന്ന കാര്യം മറക്കും..... " "ഉത്തരം മുട്ടുമ്പോ കൊഞ്ഞനം കുത്തുന്ന സ്വഭാവം നിനക്ക് പണ്ടേ ഉള്ളത് ആണെന്ന് എനിക്കറിയാം.... "(സിയ ) "നീ പോടീ പുല്ലേ.... " "ഇയ്യ് പോടാ തവള makriye.... "(സിയ ) "അത് അന്റെ ഓൻ.... " "ഓനെ തന്നെയാ വിളിച്ചേ.... "(സിയ ) "ഡീീീ😠😠 " "എന്താടാ..... 😡"(സിയ ) ഇനി ഇവടെ നിന്നാൽ മിക്കവാറും ഞൻ ഓളെ കൊല്ലും... അതോണ്ട് ഒന്നും മിണ്ടാതെ ഡോർ ശക്തമായി അടച്ചു പുറത്തേക്ക് പോന്നു...... ഇന്നെങ്കിലും എനിക്ക് ആ ഹാഷി നെ കണ്ടെത്തണം...... അവൻ ഉണ്ട് എന്ന് പറഞ്ഞ സ്ഥലത്ത് ഒക്കെ അന്വേഷിച് എങ്കിലും അവന്റെ പൊടി പോലും കിട്ടിയില്ല...... ഷിറ്റ്..... നീ എവിടെ ഒളിച്ചു നിന്നാലും വിടില്ല നിന്നെ.... എന്റെ ആലു അനുഭവിച്ച ഓരോ വേദനക്കും ഞൻ നിന്നോട് എണ്ണി എണ്ണി പകരം വീട്ടും.... തലക്ക് പ്രാന്ത് പിടിച്ചു മ്മൾ തിരിച്ചു വീട്ടിലേക്ക് തന്നെ പോന്നു.... വീട്ടിൽ എത്തി ഡോർ തുറക്കാൻ നോക്കിയപ്പോ അകത്തു നിന്ന് നല്ല സൗണ്ടിൽ പാട്ട് കേൾക്കാൻ ഉണ്ട് കൂടെ ഡോർ ന്റെ അടിയിൽ കൂടി വെള്ളവും പതയും ഒക്കെ വരുന്നുണ്ട്..... മ്മൾ ഡോർ തുറന്നപ്പോൾ കണ്ട കാഴ്ച..... മ്യൂസിക് ഹൈ വോളിയത്തിൽ പ്ലേ ചെയ്തിട്ടുണ്ട്.... നിലം മൊത്തം വെള്ളം ആണ്... കൂടെ ആകെ പതയും.. മ്മൾ ചുറ്റും സിയ നെ നോക്കിയപ്പോ ഉണ്ട് ഓൾ ഒരു തലക്കെ പോയിട്ട് mop പിടിച്ചു അവിടെ നിന്ന് വെള്ളത്തിൽ slide ചെയ്ത് അപ്പുറത്തെ സൈഡിലേക്ക് പോണു.. "ഡീീീ " മ്മൾ അലറിയപ്പോ ഓൾ പെട്ടന്ന് മ്മളെ കണ്ടിട്ട് ഞെട്ടി എന്നിട്ട് മ്മളെ നോക്കി പുച്ഛിച്ചു ആ mop പിടിച്ചു ഡാൻസ് കളിക്കാൻ തുടങ്ങി.... മ്മൾ അപ്പോഴാ ഓളെ കോലം കാണുന്നെ തലയിൽ ഒരു കെട്ടു ഒക്കെ ഉണ്ട്... പാന്റ് ഒക്കെ കേറ്റി വെച്ച്..... "എന്താടി കാണിച്ചു കൂട്ടിയിരിക്കുന്നെ..... " "കണ്ടൂടെ മിസ്റ്റർ ഞൻ വീട് വൃത്തി ആക്കാണ്...... " എന്ന് പറഞ്ഞു വെള്ളത്തിൽ കൂടി slide ചെയ്ത് വന്നു മ്മളെ കയ്യ് പിടിച്ചു couple ഡാൻസ് കളിച്... ഓളെ ഹലാക്കിലെ കളി കാരണം വെള്ളത്തിൽ കാൽ വഴുക്കി രണ്ടും നടുവും തല്ലി ഒറ്റ വീഴ്ച ആയിരുന്നു..... "തൃപ്തി ആയല്ലോ നിനക്ക്... ഉമ്മ എന്റെ നടു..... " "സോറി.... ഞൻ വെള്ളത്തിൽ പത വരാത്തത് കാരണം കുറച്ചു സോപ്പ് പൊടി ഇട്ടായിരുന്നു അതാവും വഴുക്കിയെ..... "(സിയ ) "നീ എന്താടി തിരുമ്പാന് പോവേ.... " "അല്ല പത ഒക്കെ ഉണ്ടായാൽ കാണാന് ഒന്നും കൂടി കളർ ആവോലോ...... "(സിയ ) "നിന്നെ ഞൻ " എന്ന് പറഞ്ഞു ഓളെ തല മണ്ടക്ക് ഒന്ന് കൊടുക്കാൻ വേണ്ടി കയ്യ് ഓങ്ങിയതും "അയ്യോ നാട്ടുകാരെ ഓടി വരണേ ഈ കോന്തൻ എന്നെ തല്ലി കൊല്ലാൻ പോണേ.... " എന്ന് പറഞ്ഞു കിടന്ന് കാറാന് തുടങ്ങി.... അപ്പൊ തന്നെ ഒന്ന് കൊടുക്കാൻ വേണ്ടി നിന്നതും ഫോൺ അടിച്ചതും ഒപ്പം ആയിരുന്നു..... മ്മൾ പല്ല് കടിച്ചു ഫോൺ എടുത്തപ്പോ ആഷി ആണ്.... "ഹലോ.... " "കാക്കു സിയ എവടെ.... "(മിന്നു ) അപ്പൊ മ്മൾ സിയ നെ നോക്കിയപ്പോ ഓൾ കുഞ്ഞു കുട്ടികളെ പോലെ കയ്യും കാലും വെച്ച് പതയിൽ കളിക്കാ.... "കുട്ടി ബിസി ആണ്.... കളിക്കാ..... " "കളിക്കേ... എന്ത് കളി..... "(ചാരു ) "അതൊക്കെ വലിയ കഥയാ..... ഞൻ സ്പീക്കറിൽ ഇടം നിങ്ങൾ പറഞ്ഞോ..... " "ടി സിയ..... "(കണ്ണൻ ) അപ്പൊ തന്നെ ഓൾ നിരങ്ങി മ്മളെ അടുത്ത് വന്നിരുന്നു...... "ഹായ് കണ്ണേട്ടാ..... "(സിയ ) "എന്ത് കളി ആടി നീ കളിക്കുന്നെ.. "(ആഷി ) "അതോ വെള്ളത്തിലും പതയിലും... നല്ല രസണ്ട് ഇങ്ങനെ നിരങ്ങി കളിക്കാൻ..... "(സിയ ) "അല്ല മോൾക്ക് എത്ര വയസ്സ് ആയി... കെട്ടും കഴിഞ്ഞില്ലേ..... "(കണ്ണൻ ) "അതെന്താ കെട്ടി കഴിഞ്ഞു എന്ന് വെച്ച് മ്മളെ ഇഷ്ടങ്ങൾ വേണ്ട എന്ന് വെക്കണോ.... "(ചാരു ) "കറക്റ്റ്.... "(സിയ ) "നിങ്ങൾ ഇപ്പൊ എന്തെ വിളിച്ചേ..... " "അതോ.... ഇന്ന് ഒരു സംഭവം ഉണ്ടായി" എന്ന് തുടങ്ങി ഇന്ന് ഉണ്ടായ സംഭവം മൊത്തം പറഞ്ഞു തന്നു.... "ഇനി നീ പറ സിയ ഞങ്ങൾ ന്ത്‌ ചെയ്യണം..... "(മിന്നു ) "അപ്പൊ അങ്ങനെ ആണ് കാര്യങ്ങളെ കിടപ്പ്.... പുതിയ അവതാരം....... ഒരു കാര്യം ചെയ്യൂ ഇങ്ങൾ നാല് പേരും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും സോറി പറ..... "(സിയ ) &&&&&&&&&&&&&&& (ചാരു ) "എന്തിനാ സോറി " "ആഷിക്ക അവളെ അടുത്ത് സംസാരിച്ചു പക്ഷെ അപ്പൊ മിന്നു വന്നപ്പോ അവളെ മൈൻഡ് ആകില്ല അതല്ലേ മിന്നു ന് പ്രോബ്ലം..... "(സിയ ) "അതെ.... "(മിന്നു ) "നമ്മൾ ഒരാളെ സ്നേഹിക്കുന്നുണ്ടെങ്കിൽ അയാൾ നമ്മളെ lover ആണെന്ന് ആരെ മുന്നിൽ വെച്ച് തുറന്ന് പറയാൻ ഉള്ള ധൈര്യം വേണം... eവിടെയും അവരെ ഒഴിവാക്കി നിർത്താനും പാടില്ല... സൊ കാക്കു സോറി പറഞ്ഞേക്ക്...... "(സിയ ) അപ്പൊ തന്നെ ആഷിക്കാ മിന്നു നോട്‌ സോറി പറഞ്ഞു...... "ഇനി മിന്നു നോട്‌ ഒരാൾ വന്നു സംസാരിച്ചു എന്നാ പേരിൽ മറ്റൊരാളെ സംശയിക്കാൻ പാടില്ല.... അവർ colleagues ആണ്.... സൊ അവർക്ക് സംസാരിക്കാം.... അപ്പൊ നീ കാക്കുനെ ഡൌട്ട് അടിച്ചത് നെക്സ്റ്റ് തെറ്റ് .... അപ്പൊ നീ സോറി പറാ.... "(സിയ ) അപ്പൊ അവളും സോറി പറഞ്ഞു...... "ഇനി ബാക്കി രണ്ടാളോടും.... "(സിയ ) "വേണ്ട ഞങ്ങൾ സോറി പറഞ്ഞോളാം..... "(കണ്ണേട്ടൻ ) "വെരി ഗുഡ്...... ഇനി ഇവടെ ഒരാളോട് എവടെടാ തെണ്ടി എന്റെ ബിരിയാണി... രാവിലെ ഒരു ഉണക്ക ഓട്സ് തന്നിട്ട് എന്നെ പറ്റിച്ചത് അല്ലെ...... "(സിയ ) "നിന്നോട് ഞൻ എന്താടി പറഞ്ഞത് പുല്ലേ വീട് തുടച്ചു വൃത്തി ആക്കാൻ അല്ലെ എന്നിട്ട് നീ എന്താടി ഇവടെ ചെയ്ത് കൂട്ടിയത് അവളെ ഒലക്കമേലെ sliding.... മര്യാദക്ക് ഇതൊക്കെ വൃത്തി ആക്കിയല്ലാതെ നിനക്ക് ഒരു വക ഞൻ കഴിക്കാൻ തരൂല്ല..... "(ഡ്രാക്കു ) "ആഹാ അത്രക്ക് ആണല്ലേ... എന്നാ നീയും ഇന്ന് ഒന്നും കഴിക്കില്ല... കാണാം.... "(സിയ ) "കാണാം.... "(ഡ്രാക്കു ) "അപ്പൊ എന്നാ ശെരി ഞങ്ങൾ വെക്കണേ.... ഇങ്ങൾ ആയി ഇങ്ങളെ പാട് ആയി.... " എന്ന് പറഞ്ഞു ഞങ്ങൾ ഫോൺ വെച്ച്.... പിന്നെ ഞങ്ങൾ നാല് പേരും കൂടി സൊള്ളി ഇരുന്ന്... പിന്നെ ബെൽ അടിച്ചപ്പോൾ ക്ലാസിനു പോയി.... &&&&&&&&&&&&&&& (ആദി ) ഇന്ന് ബ്രോയും ഭാഭിയും വരുന്നത് കാരണം ഉമ്മി ഫുഡ് ഉണ്ടാക്കുന്ന തിരക്കിൽ ആണ്..... ബാക്കി നാലെണ്ണം നേരം വെളുക്കുമ്പോൾ തന്നെ ലാൻഡ് ആയിട്ടുണ്ട്..... പിന്നെ ഐറ ടെ ഒരു സൈഡ് ബൾബ് കത്തിട്ടാണ് because ബ്രോ വരുന്നത് കാരണം... മറ്റേ സൈഡ് ഓഫ്‌ ആണ്... കാരണം കൂടെ ഭാഭിയും ഉണ്ട്.... ഫമി ആണേൽ ആഷിക്കാനെ വായി നോക്കി നിക്കുന്നുണ്ട്.... ബാക്കി നാലെണ്ണം കൂടി ഭയങ്കര ബെറ്റിങ്ങിൽ ആണ്.... ബ്രോ യും ഭാഭിയും കട്ട റൊമാൻസിൽ ആണ് വരാ എന്ന് girls ടീം.. അല്ലെന്ന് ബോയ്സ് ടീം...... എന്തൊക്കെ ആവോ എന്തോ... ഒന്നും predict ചെയ്യാൻ പറ്റാത്ത ടീംസ് ആണ് വരാൻ പോകുന്ന രണ്ടും...... അങ്ങനെ കാത്തിരിപ്പിനു വിരാമം ഇട്ട് കൊണ്ട് അവരെ കാർ compoundil എത്തി ചേർന്ന്.... ഞങ്ങൾ ഒക്കെ ആകാംഷ പൂർവ്വം അവരെ നോക്കി നിന്ന്..... കാർ ന്റെ ഡോർ തുറന്നു നല്ല സ്മൈൽ ഒക്കെ ചെയ്ത് വരുന്ന ബ്രോ നെ പ്രതീക്ഷിച്ചു നിന്ന ഞങ്ങൾ കണ്ടത് കട്ട കലിപ്പിൽ ഇറങ്ങുന്ന ബ്രോ നെ ആണ്..... ഞങ്ങളെ ഒക്കെ ഒന്ന് ഇരുത്തി നോക്കി മൂപ്പർ അകത്തേക്ക് കേറി പോയി..... പടച്ചോനെ ഭാഭി നെ വഴിയിൽ തട്ടി ഇട്ടോ..... ഞങ്ങൾ മെല്ലെ കാർ ന്റെ അടുത്തേക്ക് ചെന്ന് ഡോർ തുറന്ന് നോക്കിയപ്പോ കണ്ടത് കയ്യൊക്കെ ടാപ് വെച്ച് കെട്ടി വായും ടാപ് വെച്ച് ഒട്ടിച്ചു ഇരിക്കുന്ന ഭാഭിനെ ആണ്.... ഞങ്ങൾ അതൊക്കെ ഊരി കൊടുത്തപ്പോ "ന്താടി ഇത്.... "(മിന്നു ) "ആ പരട്ട കിളവനോട്‌ ചോദിച്ചു നോക്ക്... ഇന്ന് അവന്റെ അന്ത്യം ആണ്.. എന്ത് ധൈര്യം ഉണ്ടായിട്ട അവൻ എന്റെ കയ്യ് കൂട്ടി കെട്ടിയെ..... " എന്നൊക്കെ പറഞ്ഞു ഉറഞ്ഞു തുള്ളി ഒറ്റ പോക്ക്.... അപ്പൊ തന്നെ ഉമ്മി ഞങ്ങളെ അടുത്ത് വന്നിട്ട് "അവർ ഹണി മൂണിന് തന്നെ അല്ലെ മക്കളെ പോയത്..... "(ഉമ്മി ) "എന്നാണ് ഞങ്ങളെ ഒരു വെപ്പ്..... "(ആഷി ) "ഞങ്ങൾ അപ്പോഴേ പറഞ്ഞില്ലേ.... അവർ തമ്മിൽ ഒരു കുന്തവും ഉണ്ടാവില്ല എന്ന് ഇപ്പൊ എന്തായി..... "(കണ്ണൻ ) "നിങ്ങൾ അതൊക്കെ നിർത്തി ഒന്ന് അങ്ങട്ട് പോയോക്ക്... രണ്ടും കൂടി തല്ലി കൊല്ലും.... ചെല്ല് "(ഉമ്മി ) അപ്പൊ തന്നെ ഞങ്ങൾ അങ്ങോട്ട് പോയി.... റൂമിൽ നിന്ന് ഒച്ചയും ബഹളവും ഒന്നും കേൾക്കാൻ ഇല്ല... തീർന്നോ പടച്ചോനെ.... ഞങ്ങൾ ഡോർ തുറന്നപ്പോ കണ്ടത് ചുമരിൽ സ്റ്റിക്കർ ആയ ഭാഭി... മുന്നിൽ മല പോലെ നിക്കുന്ന ബ്രോ..... "ടാ അനു അവളെ ഒന്നും ചെയ്യണ്ടടാ.... " എന്ന് പറഞ്ഞു ആഷി അവരെ അടുത്തേക്ക് പോയി അതെ സ്പീഡിൽ കണ്ണും പൊത്തി തിരിച്ചു ഒറ്റ പോക്ക് ആയിരുന്നു താഴേക്ക്..... എന്നിട്ട് അതെ സ്പീഡിൽ കേറി വന്നു ഞങ്ങളെ കൂട്ടി വാതിലും അടച്ചു താഴേക്ക് ഒറ്റ പോക്ക്..... "എന്താടാ പ്രശനം..... നീ എന്തെ വേഗം പൊന്നെ.... "(കണ്ണൻ ) "സത്യം പറ... ഇങ്ങൾ ന്താ അവടെ കണ്ടേ..... "(മിന്നു ) അപ്പൊ ഒന്നും ആഷി മിണ്ടുന്നില്ല.... ഞങ്ങൾ കൊറേ തോണ്ടി വെറുപ്പിച്ചപ്പോൾ "അനു കയ്യ് വിട്ട് പോയടാ മോനെ. . "(ആഷി ) "എന്ന് വെച്ചാൽ.... "(എല്ലാരും ) "അവടെ അവർ ഇല്ലേ... അത് പിന്നെ..... അത് പിന്നെ..... ശ്യെ എനിക്ക് നാണം ആവുന്നു.... 🙈🙈"(ആഷി ) "വാ തുറന്ന് പറയടാ "(കണ്ണൻ ) അപ്പൊ ആഷി പറഞ്ഞത് കേട്ടു ഞങ്ങൾ എല്ലാരും വേഗം അവരെ റൂമിലേക്ക് പോയപ്പോ രണ്ടും കൂടി കട്ട റൊമാൻസ്........ ഞങ്ങൾ 5 ആളും വായും പൊളിച്ചു നിന്ന്..... &&&&&&&&&&&&&&& (സിയ ) "ശ്യെ...കാക്കു കണ്ടിട്ട് ഉണ്ടാവില്ലേ മോശായി...... " "അവനോട് ആരേലും കേറി വരാൻ പറഞ്ഞോ ഇല്ലല്ലോ പിന്നെ എന്താ..... "(ഡ്രാക്കു ) "എന്നാലും... ഞൻ താഴേക്ക് പോവാ...... " എന്ന് പറഞ്ഞു പോവാൻ നിന്ന എന്നെ പിടിച്ചു ഡ്രാക്കു അവന്റെ നെഞ്ചിൽക്ക് ഇട്ട്...... "എ... എന്താ..... " "അങ്ങനെ അങ്ങ് പോയാലോ.... " എന്ന് പറഞ്ഞു ഡ്രാക്കു മീശയും പിരിച്ചു മ്മളെ അടുത്തേക്ക് വന്നിട്ട് മ്മളെ പൊക്കി ടേബിളിൽ ഇരുത്തി..... "എന്താ മോനെ നിന്റെ ഉദ്ദേശം... " എന്ന് മ്മൾ ചോദിച്ചപ്പോ ഓൻ മ്മളെ അടുത്തേക്ക് ഒന്നും കൂടി ചേർന്ന് നിന്നിട്ട് മ്മളെ കയ്യ് എടുത്ത് ഓന്റെ തോളിൽ വെച്ച്. ... "നമ്മക്ക് മ്മടെ ഫസ്റ്റ് നൈറ്റ്‌ ഒന്നും കൂടി അങ്ങ്... എ... എന്താ നിന്റെ അഭിപ്രായം..... "(ഡ്രാക്കു) "ശ്യോ അത് വേണ്ട.... അന്ന് തന്നെ എത്ര സാധനങ്ങൾ ആണ് മ്മൾ എറിഞ്ഞു പൊട്ടിച്ചേ.... ഇനിയും അതൊക്കെ എറിഞ്ഞു പൊട്ടിച്ചാൽ മിക്കവാറും ഉമ്മി മ്മളെ ഓടിക്കും..... " "വാട്ട്‌ "(ഡ്രാക്കു ) "അന്നത്തെ പോലെ ഒക്കെ എറിഞ്ഞു പൊട്ടിക്കൽ അല്ലെ ഇയ്യ് ഉദ്ദേശിച്ചത്..... " എന്ന് മ്മൾ പറഞ്ഞപ്പോ ഓൻ നാക്ക് കടിച്ചു "അല്ലേലും എന്റെ ഭാഗത്തു തെറ്റ് ഉണ്ട്... ഡോറയും mr ബീനും കണ്ടു നടക്കണ അന്നോട് ഇതൊക്കെ പറഞ്ഞാൽ ഇങ്ങനെ അല്ലെ വരുള്ളൂ..... " എന്ന് പറഞ്ഞു ഡ്രാക്കു പോവാൻ നിന്നപ്പോ മ്മൾ ചിരിച്ചു കൊണ്ട് ഓന്റെ shirtil പിടിച്ചു വലിച്ചു മ്മളെ നേരെ നിർത്തി ഓന്റെ തോളിൽ കയ്യ് കേറ്റി വെച്ച് ഓന്റെ മീശ പിരിച്ചു കൊടുത്തിട്ട് "ആദ്യം മോൻ എന്നോട് മര്യാദക്ക് ഐ ലവ് യു എന്നാ 3 വേർഡ് പറ... എന്നിട്ട് മ്മക്ക് തീരുമാനിക്കാം ബാക്കി ഒക്കെ..... " എന്ന് പറഞ്ഞു ഓന്റെ കവിളിൽ കടിച്ചു മ്മൾ പോവാൻ നിന്നപ്പോ "അത് നടക്കാൻ പോണില്ല മോളെ "(ഡ്രാക്കു ) "എന്നാ മോൻ വെയ്റ്റിംഗ് ലിസ്റ്റിൽ നിന്നോട്ടാ..... " "ഡീീീ.... "(ഡ്രാക്കു ) "ഐ ഹാറ്റ് യു ഡ്രാക്കു " എന്ന് പറഞ്ഞു മ്മൾ ഡോർ ന്റെ അവിടേക്ക് ചെന്നപ്പോ അവടെ നിരന്നു നിക്കുന്ന 5 എണ്ണത്തിനെ കണ്ടപ്പോ മ്മൾ ഇളിച്ചു കൊടുത്തു..... "എന്താടി നിന്റെ ചുണ്ട് പൊട്ടി ചോര വരുന്നേ.... "(ചാരു ) "അത് ആ ഡ്രാക്കു കടിച്ചത് ആണ്..... " "വാട്ട്‌ 😱"(5 എണ്ണം ) "ആന്നു.... ചെക്കൻ ആക്രാന്തം ഇച്ചിരി കൂടുതലാ.... ഞൻ പോയി ഉമ്മി നെ കണ്ടിട്ട് വരാം...... " എന്ന് പറഞ്ഞു മ്മൾ തുള്ളി ചാടി താഴേക്ക് പോയി...... &&&&&&&&&&&&&& (മിന്നു ) അവൾ താഴേക്കു പോയതും ഞങ്ങൾ ഡ്രാക്കു നെ നോക്കിയപ്പോ മൂപ്പർ എന്താ എന്നാ മട്ടിൽ ഞങ്ങളെ നോക്കി..... "എന്താ ഇപ്പൊ ഓൾ പറഞ്ഞെ.... "(ആഷിക്കാ ) "അവൾ പറഞ്ഞത് നീ കേട്ടില്ലേ..... "(ഡ്രാക്കു ) "കേട്ടു..... എന്നാലും നീ.... ശേ... നിന്നെ കുറിച് ഞൻ അങ്ങനെ ഒന്നും വിചാരിച്ചില്ല.... ശ്യെ... "(ആഷിക്കാ ) "അതെന്താ....... "(ഡ്രാക്കു ) "അത് പിന്നെ.... ഞങ്ങൾ പെട്ടന്ന് ആണ് താഴെ നിന്ന് ഐറ ടെ കരച്ചിൽ കേട്ടത്.... ഞങ്ങൾ താഴേക്ക് ഓടി ചെന്നപ്പോ കണ്ടത് കണ്ണും പൊത്തി പിടിച്ചു തലേൽ കൂടി ആകെ മുളകും പൊടി ആയിട്ട് നിന്ന് തുള്ളുന്ന ഐറ നെ ആണ്...... അപ്പുറത്ത് ഒന്നും അറിയാത്ത നിഷ്കു നെ പോലെ നിക്കുന്ന സിയ നെ യും..... ഞങ്ങൾ ഓളെ തന്നെ നോക്കിയപ്പോ പെണ്ണ് നൈസ് ആയി കയ്യൊക്കെ കുടഞ്ഞു മെല്ലെ ഞങ്ങളെ നോക്കി ഇളിച്ചു കൊണ്ട് മൂളി പാട്ടും പാടി മേലേക്ക് ഒറ്റ പോക്ക്..... അപ്പൊ സിയ പണി തുടങ്ങി... തുടരും...... &&&&&&&&&&&&&&&& നന്നായോ അറിയില്ല..... ലേറ്റ് ആയതിനു സോറി.... പിന്നെ നെക്സ്റ്റ് ഇനി കുറച് ദിവസങ്ങൾ കഴിഞ്ഞുള്ളു... എനിക്ക് 5 th sem ന്റെ എക്സാം സ്റ്റാർട്ട്‌ ചെയ്യാണ്.... സൊ കൊറേ പഠിക്കാനും മറ്റും ഉണ്ട്... അതോണ്ട് എല്ലാരും വെയിറ്റ് ആക്കണം.... സ്റ്റോറി ഇഷ്ടായാൽ അഭിപ്രായം അറിയിക്കുക..... #📙 നോവൽ
#

📙 നോവൽ

📙 നോവൽ - ShareChat
35.3k കണ്ടവര്‍
5 ദിവസം
💓💓 ഹാർട്ട് ബീറ്റ്സ് 2💓💓 ✒️shanu പാർട്ട് 31 (സിയ ) മ്മളെ കയ്യും കാലും കെട്ടി ഇട്ടിട്ട് പോരാൻ തുടങ്ങിട്ട് അര മണിക്കൂർ ആയി..... കൊറേ കിടന്ന് കുതറിയെങ്കിലും യാതൊരു പ്രയോജനം ഇല്ലാത്ത കാരണം മ്മൾ അടങ്ങി ഒതുങ്ങി ഇരുന്ന് പുറത്തെ കാഴ്ചകൾ കാണാൻ തുടങ്ങി..... ഈ പ്രാന്തൻ എങ്ങോട്ടാ റബ്ബേ എന്നെ കൊണ്ട് പോവുന്നെ...... ഇന്നേ കാത്തോണേ പടച്ചോനെ...... കൊറേ കഴിഞ്ഞ് വയറ്റിൽ നിന്ന് ശബ്ദം ഒക്കെ കേൾക്കാൻ തുടങ്ങിയപ്പോ മ്മൾ ഡ്രാക്കു നെ നോക്കി മൂളാൻ തുടങ്ങി.... വർത്താനം പറയാൻ പറ്റില്ലല്ലോ ഈ തെണ്ടി വായിൽ തുണി വെച്ചിരിക്കല്ലേ...... മ്മൾ കൊറേ മൂളിട്ടും ഒരു രക്ഷയും ഇല്ലാതെ ആയപ്പോ കയ്യ് കൊണ്ട് ഓനെ കുത്താൻ തുടങ്ങി..... "ന്താടി..... "(ഡ്രാക്കു ) "മം മ്മ്മ് മ്മ്മ് " "എന്തോന്ന്..... "(ഡ്രാക്കു ) "മം മ്മ്മ്... " അപ്പൊ ഓൻ ഇന്നേ മൈൻഡ് ആക്കാതെ ഡ്രൈവ് ചെയ്യാൻ തുടങ്ങിയപ്പോ മ്മൾ കയ്യ് കൊണ്ട് ഓനെ തോണ്ടി ന്റെ വയർ തൊട്ട് കാണിച്ചു കൊടുത്തു അപ്പൊ ഓൻ മ്മളെ നോക്കി പുച്ഛിച്ചു "മര്യാദക്ക് വന്നു അന്നേ വിളിച്ചത് അല്ലെ അപ്പൊ ജാഡ കാട്ടിട്ട് അല്ലെ.... ഇന്ന് അനക് ഫുഡും ഇല്ല ഒന്നും ഇല്ല.... ഇനി ഇവടെ ഇരുന്ന് വല്ല തോന്നിവാസം കാട്ടാൻ ആണേൽ തൂക്കി എടുത്തു റോഡിൽക്ക് ഇടും ഞൻ പറഞ്ഞേക്കാം..... "(ഡ്രാക്കു ) അതും പറഞ്ഞു ഓൻ ഡ്രൈവിങ്ങിൽ കോൺസെൻട്രേഷൻ കൊടുത്തപ്പോ മ്മക്ക് ശെരിക്ക് കരച്ചിൽ വന്നു..... മ്മൾ മോന്തയും വീർപ്പിച്ചു പുറത്തേക്ക് നോക്കി ഇരുന്ന്.... കൊറേ കഴിഞ്ഞ് മ്മൾ കിടന്ന് ഉറങ്ങി പോയി......... പിന്നെ കണ്ണ് തുറന്നപ്പോ കണ്ടത് കറങ്ങുന്ന ഫാൻ ആണ്.... മ്മൾ തല ചെരിച്ചു നോക്കിയപ്പോ ഉണ്ട് ഒരു സോഫ കിടക്കുന്നു ഫുൾ വുഡ് കൊണ്ടുള്ള furnishing ഉള്ള വീട്..... ഇതേതാ പടച്ചോനെ സ്ഥലം..... മ്മൾ വേഗം എണീറ്റതും ഓണ് തെ സ്പോട്ടിൽ തിരിച്ചു അവടെ തന്നെ കിടന്ന്... വീണ്ടും എണീക്കാൻ നോക്കിയതും വീണ്ടും അവടെ തന്നെ വീണു..... മ്മൾ തല പൊക്കി നോക്കിയപ്പോ ഉണ്ട് മ്മളെ രണ്ട് കയ്യും കട്ടിലും ആയി കെട്ടിട്ടിരിക്കുന്നു..... "ആ എണീറ്റോ മേടം.....ഇപ്പൊ ടൈം എത്ര ആയി എന്നറിയോ നേരം 4 മണി ആയി... " കയ്യിൽ ഒരു കപ്പ്‌ മായി വന്ന ഡ്രാക്കു അതും പറഞ്ഞു മ്മളെ അടുത്ത് വന്നിരുന്നു.... "എന്താ അന്റെ ഉദ്ദേശം.... നമ്മൾ ഇപ്പൊ എവിടെയാ... എന്നെ എന്തിനാ ഇങ്ങനെ കെട്ടി ഇട്ടിരിക്കുന്നെ...... " "കൂൾ സിയ..... നിനക്ക് ഫുഡ് വല്ലതും വേണോ.... വിശക്കുന്നുണ്ടാവില്ലേ.... " എന്ന് പറഞ്ഞു ഓൻ മ്മളെ തലയിൽ തലോടിയതും മ്മൾ തല കൊണ്ട് ഓന്റെ കയ്യ് തട്ടി മാറ്റിട്ട് "എനിക്ക് നിന്റെ ഫുഡും ഒന്നും വേണ്ട... മര്യാദക്ക് എന്നെ പറഞ്ഞയചോ..... " "വേണ്ടേൽ വേണ്ട അവിടെ കിടക്ക്... അല്ലേലും അനക് വാശി ഇച്ചിരി കൂടുതലാ അത് കുറയാൻ നല്ലതാ.... "(ഡ്രാക്കു ) അതും പറഞ്ഞു ഓൻ പോവാൻ നിന്നപ്പോ മ്മൾ ഓനെ വിളിച്ചു "എനിക്ക് ബാത്‌റൂമിൽ പോണം " അപ്പൊ ഓൻ ഇളിച്ചു കൊണ്ട് മ്മളെ അടുത്തേക്ക് വന്നിട്ട് കെട്ടു ഒക്കെ അഴിച് തന്നു... മ്മൾ ഓടി പോയി ബാത്‌റൂമിൽ കേറി...... അങ്ങനെ ഒന്ന് മുഖം ഒക്കെ കഴുകി മ്മൾ പുറത്ത് ഇറങ്ങി നേരെ ജനൽ വഴി പുറത്തേക്ക് നോക്കിയപ്പോ കണ്ടത് അങ്ങ് അറ്റം വരെ കാട് ആണ്..... ഇവൻ ഈ കാട്ടിൽക്കാണോ റബ്ബേ എന്നെ കൊണ്ട് വന്നത്..... കാണിച്ചു താരാടാ...... മ്മൾ തിരിഞ്ഞതും കയ്യിൽ ഫുഡും ആയിട്ട് വരുന്ന ഓനെ കണ്ടു..... "സത്യം പറഞ്ഞോ നീ മാവോയിസ്റ്റല്ലേ....." "അല്ലടി ഞൻ പ്ലാവോയിസ്റ്റ് ആണ്... ഏതു നേരത്ത് ആണാവോ ഈ സാധനത്തിനെ വലിച്ചു കൊണ്ട് ഇങ്ങോട്ട് വരാൻ തോന്നിയത്....... "(ഡ്രാക്കു ) "എന്നെ എന്തിനാ ഈ കാട്ടിലെക്ക് കൊണ്ട് വന്നേ.... " "നിന്നോട് സംസാരിച്ചു ഇരുന്നലേ ഞൻ വന്ന പണി നടക്കില്ല.... ഞൻ പുറത്ത് പോവാ.... പിന്നെ ഇവടെ നിന്ന് രക്ഷപെടാൻ ശ്രമിച്ചാൽ ചുറ്റും ഉള്ളത് കാട് ആണ്..... വല്ല ജന്തുക്കളെ മുന്നിൽ പോയി ചാടിയാൽ രക്ഷപെടുത്തന് ഒന്നും ഞൻ വരില്ല .. മാത്രല്ല പണ്ട് ഈ വീട്ടിൽ ഒരു സ്ത്രീ ആത്മഹത്യാ ചെയ്തത് ആയിട്ട് കേട്ടിണ്ട് സൊ രാത്രി ആയാൽ പുറത്ത് ഇറങ്ങേണ്ട എന്ത് ശബ്ദം കേട്ടാലും പുറത്ത് പോവാൻ നിക്കണ്ട... നിനക്ക് പിന്നെ പ്രേതങ്ങളെ ഒന്നും പേടി ഇല്ലല്ലോ.... അപ്പൊ ഫുഡ് ടേബിളിൽ ഉണ്ട് എടുത്തു കഴിച്ചോ ഞൻ പോവാണ്.... " എന്നും പറഞ്ഞു മ്മളെ നെഞ്ചിൽ തീ കനൽ കോരി ഇട്ട് ആ തെണ്ടി ഒരു ദയയും ഇല്ലാതെ ഇറങ്ങി പോയി......ചെക്കൻ ചുമ്മാ മ്മളെ പറ്റിക്കാൻ പറഞ്ഞതാ അല്ലാതെ ഒന്നൂല്ല.... ബി കൂൾ സിയ..... മ്മൾ മെല്ലെ വീട് ഒക്കെ ഒന്ന് നോക്കി.... ഇതേ പോലെ ഒരു വീട് ഞൻ എവിടെയോ കണ്ടിട്ടുണ്ട്... മ്മൾ അത് ആലോചിച് നിന്നപ്പോ പെട്ടന്ന് മ്മളെ ഉള്ളിൽ ഒരു ഇടി വെട്ടി..... മ്മൾ മെല്ലെ പേടിച് വിറച്ചു പതുകെ ചുറ്റും ഒന്ന് നോക്കി. അതെ സെയിം..... മ്മൾ പതുക്കെ കണ്ണ് അടച്ചു ഹാളിൽ ഉള്ള കാർപെറ്റ് എടുത്തു മാറ്റി അവടെ ഞൻ പ്രതീക്ഷിക്കുന്നതു ഉണ്ടാവല്ലേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് കണ്ണ് തുറന്നതും മ്മൾ ആ കാർപെറ്റ് അവടെ ഇട്ടിട്ട് നേരെ റൂമിൽ പോയി പുതച്ചു മൂടി ഇരുന്ന്..... Evil dead എന്നാ ഫിലിമിൽ ഇതേ പോലെ ഒരു മരം കൊണ്ടുള്ള വീട് ആണ് അവടെ ഹാളിൽ താഴെ ഒരു അറയിലേക്ക് ഇറങ്ങാൻ ഉള്ള ഡോർ ഉണ്ട്... ആ അറയിൽ ആണ് അതിൽ പ്രേതം ഉള്ളത്.... സെയിം സാധനം ഈ വീട്ടിലും ഉണ്ട്.... ആ തെണ്ടി എന്നെ മനപ്പൂർവം കുടുക്കിയതാ.... ങ്ങി ങ്ങി ... ഇനിക്ക് കരച്ചിൽ ഒക്കെ വരുന്നു.... പെട്ടന്ന് ശക്തി ആയി കാറ്റ് അടിക്കാൻ തുടങ്ങി കൂടെ മഴയും..... പെട്ടന്ന് കറന്റ്‌ പോയതും മ്മൾ ഒന്നും കൂടി പുതപ്പിനുള്ളിൽക്ക് ചുരുണ്ടു കൂടി....ഇടിയും മിന്നലും ആയി നല്ല മഴ ആയിരുന്നു അവടെ കൂടാതെ ആ തെണ്ടി പറഞ്ഞ പ്രേതവും evil dead ഒക്കെ മിക്സ്‌ ആക്കി മനസ്സിൽ നല്ലൊരു ഫിലിം തന്നെ ഓടുന്നുണ്ട്..... ഡ്രാക്കു നീ എവിടെയാ എനിക്ക് ശെരിക്ക് പേടി ആവുന്നുണ്ട് പ്ലീസ് വേഗം വാ..... &&&&&&&&&&&& (മിന്നു ) ക്ലസ് കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോ മുതൽ ഒരു സമാധാനം ഇല്ല... എന്നാലും ഡ്രാക്കു എങ്ങോട്ടായിരിക്കും സിയ നെ കൊണ്ട് പോയത്.... മ്മൾ അതും ആലോചിച്ചു ഇരിക്കുമ്പോ ആണ് കാക്കു ഫുഡ് കഴിക്കാൻ വിളിച്ചത്...... ഫുഡ് കഴിച്ചു വന്നു ഡോർ അടച്ചു തിരിഞ്ഞതും മ്മളെ ബെഡിൽ ഇരുന്ന് വർത്താനം പറഞ്ഞു ഇരിക്കുന്ന ആൾക്കാരെ കണ്ടപ്പോ മ്മളെ വായ താനേ തുറന്ന്..... "ചാരു കണ്ണേട്ടാ ആഷിക്കാ ആദി ദിയ നിങ്ങൾ ഒക്കെ എന്താ ഇവടെ..... " "ഒരു ഗംഭീര ചർച്ച നടത്താൻ ഉണ്ട് ഇജ്ജ് വേഗം വാ..... "(ചാരു ) "നിങ്ങൾ ഒക്കെ എങ്ങനെയാ ഇവടെ കേറി കൂടിയേ....ടി ദിയ നീ എങ്ങനെ ഇവരെ കൂടെ..... " "എന്നെ ചാരു വിളിച്ചത് ആണ്.... നിന്നെ പുറത്ത് പോവാൻ കിട്ടില്ലല്ലോ സൊ ഞങ്ങൾ ഇങ്ങ് പൊന്ന്.... അന്ന് സിയ വന്നില്ലേ അതെ റൂട്ട്..... "(ദിയ ) "ഹാ... ഞങ്ങൾ ഇപ്പൊ വന്നത് ഒരു കാര്യം അറിയാൻ ആണ്.... നമ്മുടെ അനു സിയ നെ എങ്ങോട്ട് കൊണ്ട് പോയി എന്നറിയണം അതിന് നിന്റെ ഹെല്പ് വേണം... ഞങ്ങൾ എല്ലാരും മാറി മാറി ചോദിച്ചിട്ടും അവൻ ഒന്നും പറഞ്ഞില്ല.... ഇനി നീയും കൂടി ചോദിക്കാൻ ഉള്ളു... അതോണ്ട് പ്ലീസ് ഇയ്യ് ഒന്ന് ചോദിക്കൂ "(ആഷിക്കാ ) "ആ നോക്കട്ടെ..... " അപ്പൊ തന്നെ ചാരു മ്മളെ ഫോൺ എടുത്തു കാക്കു ന് കാൾ ചെയ്ത് സ്പീക്കറിൽ ഇട്ട്...... "ഹലോ.... ന്താ മിന്നു "(കാക്കു ) "അതെ കാക്കു ഇപ്പൊ എവിടെയാ ഇങ്ങൾ എവിടെക്കാ സിയ നെ കൊണ്ട് പോയെ..... " "അവന്മാർ പറഞ്ഞിട്ടാവും ല്ലേ ഈ വിളി... എന്തായാലും ഇപ്പൊ പറയാൻ എനിക്ക് മൂഡില്ല... ഞൻ പിന്നെ പറയണ്ട്.... പിന്നെ സിയ നെ കുറിച് ആലോചിച് ടെൻഷൻ ആവണ്ട ഞൻ അവളെ ഒന്നും കാട്ടില്ല എന്നൊന്നും ഞൻ പറയുന്നില്ല അവളെ സ്വഭാവം പോലെ ഇരിക്കും എനിക്ക് അവളോട് ഉള്ള പെരുമാറ്റം.... അപ്പൊ ബൈ..... " എന്ന് പറഞ്ഞു മൂപ്പർ ഫോൺ വെച്ച്... മ്മൾ അവരെ നോക്കിയപ്പോ എല്ലാരും ഫീലിംഗ് sad ആയിട്ട് ഇരിക്ക...... "ബ്രോ ഭാഭി നെ ഒന്നും ചെയ്യില്ല.... ദേ ആർ പെർഫെക്ട് couples....... അപ്പൊ ഈ മൂഡ് ഒക്കെ മാറ്റാൻ മ്മക്ക് ഒരു ഫിലിം കാണാം..... "(ആദി ) "ഒക്കെ..... " പിന്നെ ഓൻ ഏതോ ഒരു horror മൂവി പ്ലേ ചെയ്ത്.... ഞങ്ങൾ അത് ഇരുന്ന് കാണാൻ തുടങ്ങി...... &&&&&&&&&&&&&&&& (അനു ) മിന്നു ഫോൺ വെച്ചതും മ്മൾ നേരെ വീട്ടിലേക്ക് വണ്ടി വിട്ടു... ആ പെണ്ണിനെ ഒറ്റക്ക് ആക്കി പോയതാ.... ഒന്നെങ്കിൽ ഓൾ അവിടെ ഉണ്ടാവും ഇല്ലേൽ എവിടെക്കെലും പോയിണ്ടാവും...... ഒന്നും പറ്റാഞ്ഞ മതിയാരുന്നു ആ കുരിപ്പിന്...... മ്മൾ വീട്ടിൽ എത്തിയപ്പോ ഫുൾ ഇരുട്ട്... ഈ കോപ്പ് എന്താ ലൈറ്റ് ഒന്നും ഇടാതെ..... മ്മൾ കീ എടുത്തു ഡോർ ഓപ്പൺ ആക്കി മൊബൈൽ ന്റെ ലൈറ്റ് ഓൻ ആക്കി..... ബ്രേക്കർ വീണത് ആണ്... മ്മൾ അത് മേലേക്ക് പൊന്തിചതും മൊത്തം ലൈറ്റ് ഓൻ ആയി...... "സിയാ " യാതൊരു പ്രതികരണവും ഇല്ല... മ്മൾ കിച്ചണിൽ പോയി നോക്കി അവടെ ഇല്ല.... റൂമിൽ പോയി നോക്കിയപ്പോ അവടെയും ഇല്ല.... പെട്ടന്ന് ആണ് ആരോ മ്മളെ ബാക്കിൽ നിന്ന് ഒറ്റ ചവിട്ട്... മലർന്നടിച്ചു ബെഡിൽക്ക് വീണു...... അപ്പൊ തന്നെ മ്മളെ പുറത്തേക്ക് ആരോ കേറി ഇരുന്ന് മ്മളെ പുറം നോക്കി ഒന്ന് അങ്ങട്ട് പൊട്ടിച്ചു....എന്നിട്ട് മുടി പിടിച്ചു വലിച്ചു..... പുറത്ത് കടിച്ചു വേദന സഹിക്കാൻ വയ്യാതെ ആയപ്പോ മ്മൾ ആളെ കയ്യ് പിടിച്ചു വലിച്ചു ഒറ്റ മറിയൽ മറിഞ്ഞു.... നോക്കുമ്പോ സിയ ആണ്.... "നിനക്ക് എന്താടി പ്രാന്തോ... " "പ്രാന്ത് നിന്റെ അമ്മൂമ്മക്ക്...... എന്നെ ഇവടെ ഒറ്റക്ക് ആ മദമ തള്ളക്ക് ഇട്ട് കൊടുത്തിട്ട് നീ മുങ്ങില്ലേ.... പരട്ട റാസ്കൽ...... "(സിയ ) "മതമ യോ..... " "ആ ഇവിടെതെ പ്രേതം....."(സിയ ) അപ്പൊ പ്രേത കഥ ഏറ്റു.... മ്മൾ ഓളെ നോക്കി ഇളിച്ചപ്പോ പെണ്ണ് മ്മളെ താടി പിടിച്ചു വലിച്ചു എന്നിട്ട് മ്മളെ കെട്ടിപിടിച്ചു....... "ഞൻ ശെരിക്ക് പേടിച്...... "(സിയ ) അപ്പൊ മ്മൾ ഓളെ തലേൽ തലോടി സാരല്ലട്ടോ എന്ന് പറഞ്ഞപ്പോ പെണ്ണ് ചിരിച്ചു കൊണ്ട് മ്മളെ ഒറ്റ തള്ള്... നേരെ പോയി താഴേക്ക് വീണു...... "ഡീീീ " "ഞാഞനഞന...... "(സിയ ) എന്നെ നോക്കി കൊഞ്ഞനം കുത്തി ഓൾ കിച്ചണിൽ കേറി ഫുഡും എടുത്തു കഴിച്ചു.... മ്മൾ എണീറ്റ് ചെന്ന് ഓളെ നോക്കി കണ്ണുരുട്ടി ഫുഡ് എടുത്തു കഴിച്ചു..... ഹാളിൽ സോഫയിൽ ഇരുന്ന് മ്മൾ ലാപ്പിൽ നോക്കി ഇരിക്കുമ്പോ ആണ് സിയ എന്റെ അടുത്ത് വന്നിരുന്നത്...... "ഉറങ്ങുന്നില്ലേ.... "(സിയ ) "നീ കിടന്നോ എനിക്ക് കുറച്ചു പണിണ്ട്.... " "എന്നാ ഒക്കെ.... പോവുമ്പോ എന്നെ ഒന്ന് ഡ്രോപ്പ് ചെയ്തേക്ക് " എന്ന് പറഞ്ഞു ഓൾ മ്മളെ മടിയിൽ തല വെച്ച് കിടന്ന്..... മ്മൾ ചിരിച്ചു കൊണ്ട് ലാപ്പിൽ നോക്കിയപ്പോ ഓൾ മ്മളെ കയ്യ് പിടിച്ചു കിടന്ന്.... കുറച്ചു കഴിഞ്ഞ് നോക്കിയപ്പോ ഓൾ പൂര ഉറക്കം ആണ്... മ്മൾ ഓളെ എടുത്തു റൂമിൽ കൊണ്ട് പോയി കിടത്തി പുതപ്പിച്ചു...... എന്നിട്ട് മ്മൾ ബാൽകണിയിലേക്ക് ചെന്ന് നിന്ന്....... ഞൻ ഇങ്ങോട്ട് വന്നത് അവൻ എന്റെ ആലു ന്റെ മരണത്തിന് ഉത്തരവാദി ആയവർ ഇവടെ ഉണ്ട് എന്ന സൂചന കിട്ടിട്ട് ആണ്... വെറുതെ വിടില്ല ഒറ്റ ഒന്നിനെയും.... സിയ നെ അവടെ നിർത്തി പോയാൽ ഒന്നെങ്കിൽ അവൾ ഐറയെ കൊല്ലും അല്ലേൽ ഐറ തിരിച്ചും.... എന്തായാലും ഒരു മരണം ഉറപ്പാ അതാ അവളെ അവിടെ നിർത്താതെ കൂടെ പോന്നത്..... മ്മൾ പതുകെ ഒന്ന് തിരിഞ്ഞു നോക്കിയപ്പോ കണ്ടത് പമ്മി പമ്മി പോവുന്ന സിയ നെ ആണ്... മ്മൾ പിന്നാലെ ശബ്ദം ഉണ്ടാക്കാതെ ചെന്ന്.... അപ്പൊ ഓൾ നേരെ ഹാളിൽ പോയി എന്റെ ഫോൺ എടുത്തു ആർക്കോ ഡയൽ ചെയ്ത്..... എന്നിട്ട് പതിഞ്ഞ സ്വരത്തിൽ "കാക്കു ഞൻ സിയയാ..... ഈ കൊരങ്ങൻ എന്നെ ഏതോ പ്രേത ഭാദ ഉള്ള കാട്ടിൽ ഉള്ള വീട്ടിൽ കൊടുന്നു ആക്കിക്കാണ്..... തെണ്ടി കാക്കു എന്നെ പേടിപ്പിക്കാൻ അല്ല ഞൻ ഇപ്പൊ വിളിച്ചത്... എത്രയും പെട്ടന് ഈ കാൾ ന്റെ ലൊക്കേഷൻ നോക്കി ഇവടെ വന്നു എന്നെ രക്ഷപെടുത്ത്‌ പ്ലീസ്...... ഹോ ഹോ അങ്ങനെ ആണല്ലേ എന്നാൽ ഇങ്ങളും മിന്നുവും തമ്മിലുള്ള കല്യണം ഒരു കാലത്തും........ എന്താ...." അപ്പൊ മ്മൾ ഒന്ന് തൊണ്ട അനക്കിയപ്പോ ഓൾ പെട്ടന്ന് "ആ കാക്കു സൂപ്പർ place..... നല്ല തണുപ്പും ഒക്കെ നിറഞ്ഞ ക്ലൈമറ്റ്..... പിന്നെ ഹണി മൂണിന് പറ്റിയ സ്ഥലം ആണ്... കാക്കു വേഗം മിന്നു നെ കേട്ടിട്ട് വേണം മ്മക്ക് ഒന്നും കൂടി ഇങ്ങോട്ട് വരാൻ.... ആ അവടെ എല്ലാർക്കും സുഖല്ലേ.... മിന്നു നോടും ചാരു നോടും കണ്ണേട്ടനോടും ആദിയോടും ഒക്കെ ഞൻ ചോദിച്ചു എന്ന് പറയണേ.... അപ്പൊ ന്നാ ശെരി ഞൻ വെക്കണേ.... ജീവനോടെ ഉണ്ടെങ്കിൽ കാണാം...... " അതും പറഞ്ഞു ഓൾ തിരിഞ്ഞിട്ട് മ്മളെ നോക്കി അവിഞ്ഞ ചിരി ചിരിച്ചു "കാക്കുവാ... പാവം... അപ്പൊ എന്നാ ശെരി ഗുട്ന്യ്റ്റ് " എന്ന് പറഞ്ഞു ഓൾ ഓടാൻ നിന്നപ്പോ മ്മൾ പിടിച്ചു വെച്ച് "എങ്ങോട്ടാ " "എനിക്ക് ഒന്ന് urgent ആയിട്ട് ബാത്‌റൂമിൽ പോണം..... "(സിയ ) "പോണ്ട " "അയ്യോ അങ്ങനെ പറയരുത്.... urgent ആണ്... ഇല്ലേൽ ഞൻ ഇവടെ ഒക്കെ ഒഴിച് വൃത്തി കേടാക്കും പറഞ്ഞേക്കാം...പ്ലീസ് ഞൻ പൊക്കോട്ടെ "(സിയ ) അപ്പൊ മ്മൾ ഓളെ വിട്ടപ്പോ ഓടി പോയി... മ്മൾ എല്ലാ ലൈറ്റ് ഒക്കെ ഓഫ്‌ ചെയ്ത് കിടന്നപ്പോ ഓൾ മ്മളെ അടുത്ത് വന്നു കിടന്ന്...... അപ്പൊ മ്മൾ ഓളെ പിടിച്ചു മ്മളെ അടുത്തേക്ക് ചേർത്ത്‌ കിടത്തിയപ്പോ ഓൾ ഞെട്ടി കണ്ണും മിഴിച്ചു "അപ്പൊ ഇവടെ കുച്ച് കുച്ച് ഹോ രഹ ഹെ അല്ലെ... കൊച്ചു ഗള്ളൻ..... "(സിയ ) "നല്ല തണുപ്പ് ഇല്ലേ ഇവടെ.... അപ്പോ ഒന്ന് ഹോട് ആക്കിയാലോ..... " "എന്ന് വെച്ചാ..... "(സിയ ) "എന്ന് വെച്ചാൽ..... " എന്ന് പറഞ്ഞു മ്മൾ ഓളെ അധരങ്ങൾ കീഴ്പെടുത്തി........ &&&&&&&&&&&&&&& (ചാരു ) "രണ്ടും കൂടി അവടെ റൊമാൻസ് കളിക്കുന്നുണ്ടാവും " "നോ വേ മോളെ..... "(കണ്ണേട്ടൻ ) "അത് ഇങ്ങക്ക് തോന്നുന്നതാ.... "(മിന്നു ) "അതെ അനസ് മുഹമ്മദ്‌ ആണ്... അവൻ അങ്ങനെ ഒന്നും വീഴില്ല മോളെ..... "(ആഷിക്കാ ) "ഏതു കൊമ്പത്തെ അനസ് മുഹമ്മദ്‌ ആണേലും കൂടെ ഉള്ളതെ ഞങ്ങടെ ഹാർട്ട്‌ throb സിയ meharin ആണ്... ഓൾ വീഴ്ത്തിക്കും...... "(ദിയ ) "വെറും സ്വപ്നം മാത്രം..... "(കണ്ണേട്ടൻ ) ഞങ്ങൾ എല്ലാരും കൂടി കൊറേ നേരായി ഈ തല്ലു തുടങ്ങിട്ട്..... സിയ ഡ്രാക്കു നെ വളക്കും എന്ന് ഞങ്ങൾ മൂന്നു പെണ്ണുങ്ങൾ.... അല്ല എന്ന് രണ്ട് ചെക്കന്മാർ... ആദി മാത്രം മാറി നിന്ന് ഗെയിം കളിക്കുന്നുണ്ട്..... "അവൾ എന്തൊക്കെ കാട്ടിയാലും അനു അവളെ നേർക്ക് ഒന്ന് പ്രണയഭാവത്തിൽ നോക്ക പോലും ഇല്ല... sure..... "(ആഷിക്കാ ) "കാണാം.... " "അതെ ഒന്ന് നിറത്തോ..... എനിക്ക് എന്റെ ഭാഭി നെ വിശ്വാസം ആണ്..... നിങ്ങൾ കണ്ടോ ഇനി രണ്ടും ഇങ്ങോട്ട് വരുമ്പോ കട്ട റൊമാൻസ് ആയിരിക്കും... ഇത് ഈ ആദി പറയുന്നതാ...... " എന്ന് പറഞ്ഞു ആദി എണീറ്റ് പോയി ബെഡിൽ കേറി കിടന്ന്........ഞങ്ങളും അത് ശെരി വെച്ച്..... പിന്നെ ഓരോന്നു പറഞ്ഞു പറഞ്ഞു എപ്പോഴോ ഉറങ്ങി പോയി...... %%%%%%%%%% (ഐറ ) റൂമിൽ ഉള്ള സകലതും എറിഞ്ഞു പൊട്ടിച്ചിട്ടും എനിക്ക് ഒരു സമാധാനം ഉണ്ടായില്ല.... രണ്ടാളും ഹണി മൂണ്... ഞൻ വിശ്വാസിക്കില്ല...... "നീ ഇങ്ങനെ കിടന്ന് ചൂട് ആവല്ലേ ഐറ.... ആ ആദി നിന്നെ പറഞ്ഞു പറ്റിച്ചത് ആവും..... "(ഫമി ) "അങ്ങനെ പറഞ്ഞു പറ്റിച്ചത് ആണേൽ അവർ രണ്ട് പേരും എവടെ.... കാണാൻ ഇല്ലല്ലോ.... " "അത് എനിക്ക് തോന്നുന്നത് അനുക്കാ ചിലപ്പോ എന്തേലും ആവശ്യത്തിനു പോയിട്ട് ഉണ്ടാവും അപ്പൊ അവളെ അവളുടെ വീട്ടിൽ കൊണ്ടാക്കി കൊടുത്തിട്ടുണ്ടാവും....... "(ഫമി ) അങ്ങനെ ചിന്തിച് മ്മൾ മ്മടെ മൈൻഡ് കൂൾ ആക്കാൻ നോക്കി... സമ്മതിക്കില്ല ഞൻ രണ്ട് പേരെയും ഒന്ന് ആവാൻ.... മ്മൾ ഫോൺ എടുത്തു റോഷൻ കാൾ ചെയ്ത് അവൻ ഫോൺ എടുക്കുന്നില്ല...... ആ ദേഷ്യത്തിന് മ്മൾ ഫോൺ എരിഞ്ഞു പൊട്ടിച്ചു...... എന്നിട്ട് മുടി പിച്ചി അവടെ ഇരുന്നപ്പോ ഫമി എന്റെ അടുത്ത് വന്നിരുന്നു...... "നിന്റെ അവസ്ഥ എനിക്ക് മനസ്സിലാവും അതെ അവസ്ഥയിലൂടെ ആണ് ഞനും പോയികൊണ്ട് ഇരിക്കുന്നെ..... എന്റെ ആഷി ആ മിന്നയും ആയി അടുത്ത് പെരുമാറുന്നത് കണ്ടിട്ട് ഞൻ മിണ്ടാതെ ഇരിക്കുന്നത് വേറെ ഒന്നിനും വേണ്ടി അല്ല.... തക്ക സമയം നോക്കി ഇടപെടുമ്പോഴെ ബെറ്റർ റിസൾട്ട്‌ കിട്ടുള്ളു...... അതോണ്ട് നീ വെയിറ്റ് ചെയ്യൂ..... തക്ക സമയം നോക്കി മ്മക്ക് അവരെ രണ്ട് പേരെയും അവരെ ജീവിതത്തിൽ നിന്ന് പറഞ്ഞയക്കം വേണ്ടി വന്നാൽ ഈ ലോകത്ത് നിന്നും..... " എന്ന് പറഞ്ഞു ഫമി എന്നെ നോക്കി പുഞ്ചിരിച്ചപ്പോൾ ഞനും ഓളെ നോക്കി തിരിച്ചു പുഞ്ചിരി തൂകി മനസ്സിൽ കൊറേ കണക്ക് കൂട്ടലുകളും ആയി അവളെ കെട്ടിപിടിച്ചു...... &&&&&&&&&&&&&&&& ഇതേ സമയം മറ്റൊരു സ്ഥലത്ത്..... "ടാ ഇനിയും അവളെ വെറുതെ വിട്ടാൽ പറ്റില്ല.... എത്രയും പെട്ടന്ന് അവളെ തീർക്കണം...... " "അവൾ സന്തോഷിക്കട്ടെ മാൻ.... അവൾ സന്തോഷം കൊണ്ട് വീർപ്പു മുട്ടുമ്പോ ഞൻ അവളെ സന്തോഷങ്ങൾ ഓരോന്നു ആയി തല്ലി കെടുത്തും.....എന്നിട്ട് പതുക്കെ അവളെ ഞൻ ഈ ലോകത്ത് നിന്നും പറഞ്ഞയക്കും അവളെ കൂട്ടുകാരി ആലിക്ക് തുണയായി..... ഹ ഹ.... " "ടാ ഹാഷി.... അവൾക്ക് ഏതോ ഒരുത്തനെ ഇഷ്ടം ആണെന്ന് ഒക്കെയാ ഞൻ അറിഞ്ഞേ...... " "ഹ ഹ... കെടാൻ പോകുന്ന തീ ടെ ആളി കത്തൽ മാത്രം ആണ് അത്..... "(ഹാഷി ) "ശെരിയാ..... " അപ്പൊ ഹാഷി ടേബിളിൽ ഇരിക്കുന്ന സിഗരറ്റ് ഒന്ന് കത്തിച്ചു അത് പുകച്ചു പതുകെ പുറത്തേക്ക് ഇറങ്ങി...... "മിന്നാ... നിന്റെ അന്ത്യം അടുത്തു..... ഹ ഹ...... " അതും പറഞ്ഞു അവൻ ഒന്ന് ചിരിച്ചു കൊണ്ട് അവന്റെ കയ്യിൽ ഉള്ള അവളെ ഫോട്ടോ ആ സിഗരറ്റ് വെച്ച് കത്തിച്ചു....... തുടരും........ &&&&&&&&&&&&&&& നന്നായോ അറിയില്ല.... എന്തായാലും അഭിപ്രായം അറിയിക്കുക.....നെക്സ്റ്റ് മറ്റന്നാൾ പ്രതീക്ഷിച്ചാൽ മതി ട്ടോ.... #📙 നോവൽ
#

📙 നോവൽ

📙 നോവൽ - HEARTBEATZ 2 - ShareChat
30.3k കണ്ടവര്‍
8 ദിവസം
💓💓ഹാർട്ട്‌ ബീറ്റ്സ് 2💓💓 ✒️shanu പാർട്ട്‌ 30 (സിയ ) മ്മൾ ഡ്രാക്കു നെറ്റ് തല്ലു കൂടി ക്ലസിൽക്ക് പോവാൻ നിന്നതും മ്മളെ മുന്നിൽക്ക് റോഷൻ വന്നു...... മ്മൾ ഓനെ മാറി പോവാൻ നിന്നതും ഓൻ മ്മളെ മുന്നിൽക്ക് കേറി.......അപ്പൊ മ്മൾ കയ്യും കെട്ടി നിന്നിട്ട് "ആക്ച്വലി നിനക്ക് എന്താ വേണ്ടേ..... " "ഞൻ പറഞ്ഞല്ലോ.... നിന്നെ.... എനിക്ക് നിന്നെ വേണം....... "(റോഷൻ ) "നിനക്ക് എന്താ പറഞ്ഞത് മനസ്സിലാവില്ലേ.... ഐ ആം മാരീഡ്........ദേ ആ നിക്കുന്ന ആൾ ആണ് എന്റെ കെട്ടിയോൻ..... " എന്ന് മ്മൾ ഡ്രാക്കു നെ ചൂണ്ടി പറഞ്ഞപ്പോ ഡ്രാക്കു ഞങ്ങളെ തന്നെ ഫോക്കസ് ചെയ്ത് കയ്യും കെട്ടി നിക്കാണ്..... "ശെരിയായിരിക്കം.... നീ അവന്റെ ഭാര്യ ആയിരിക്കാം...... പക്ഷെ നിങ്ങൾ തമ്മിൽ യാതൊരു വിധത്തിൽ ഉള്ള ബന്ധവും ഇല്ലന്ന് എനിക്ക് അറിയാം.... ഇനി ഉണ്ടെങ്കിലും അതങ്ങ് മറന്നേക്ക്.... കാരണം റോഷൻ നിന്നെ ആഗ്രഹിചിട്ട് ഉണ്ടെങ്കിൽ നിന്നെ നേടിയിരിക്കും.... "(റോഷൻ ) ഓൻ പറഞ്ഞതൊക്കെ കേട്ടു മ്മക്ക് അങ്ങ് എരിഞ്ഞു കേറി..... "ടാ മരപ്പട്ടി മോറ... ടാ നാണം ഇല്ലാത്ത തെണ്ടി... നിനക്ക് എന്താടാ പ്രാന്താ... നാട്ടിൽ എന്താ വേറെ പെണ്ണുങ്ങൾ ഇല്ലാഞ്ഞിട്ടാണോ..... എനിക്ക് നിന്നെ ഇഷ്ടല്ല എന്ന് ഞൻ എത്ര തവണ നിന്നോട് പറഞ്ഞു.... പറഞ്ഞാൽ മനസ്സിലാവില്ല നിനക്ക്... വേണേൽ ലാസ്റ്റ് ആൻഡ് ഫൈനൽ ആയിട്ട് ഒരു തവണ കൂടി പറയാം..... ഞൻ സ്നേഹിക്കുന്നത് എന്റെ ഡ്രാക്കു നെ ആണ്... കേട്ടല്ലോ..... ഇനി മേലാൽ കണകൊണ വർത്താനം പറഞ്ഞു എന്റെ അടുത്തേക്ക് വന്നാൽ ഉണ്ടല്ലോ ഞൻ എന്താ ചെയ്യാ എന്ന് എനിക്ക് തന്നെ അറിയില്ല.... " എന്നും പറഞ്ഞു മ്മൾ പോവാൻ നിന്നതും അവൻ എന്റെ കയ്യിൽ പിടിച്ചു അവന്റെ അടുത്തേക്ക് വലിച്ചു..... അപ്പൊ മ്മൾ ഞെട്ടി ഡ്രാക്കു നെ നോക്കിയപ്പോ ഓൻ ഇപ്പോഴും കയ്യും കെട്ടി നിക്കാണ്...... "നിന്റെ ഈ സ്വഭാവം ഉണ്ടല്ലോ അത് എനിക്ക് ഭയങ്കര ഇഷ്ടാ...... നീ ഇപ്പൊ പറഞ്ഞല്ലോ നീ അവനെ സ്നേഹിക്കുന്നു എന്ന്..... നിന്നെ വേറൊരുത്തൻ കയ്യിൽ പിടിച്ചു നിക്കുന്നത് കണ്ടിട്ടും പ്രതികരിക്കാത്ത ഈ മരങ്ങോടനെ ആണോ നീ സ്നേഹിക്കുന്നെ.... ഷെയിം........ " എന്ന് പറഞ്ഞു ആ റോഷൻ മ്മളെ കയ്യിൽ ഒന്ന് കൂടി പിടി മുറുക്കിയപ്പോ മ്മളെ കണ്ണ് നിറഞ്ഞു... ഓൻ പറഞ്ഞത് സത്യല്ലേ... ഇത്ര ഒക്കെ ആയിട്ടും ഡ്രാക്കു ഒന്നും പറഞ്ഞില്ലല്ലോ...... അപ്പൊ ഡ്രാക്കു ന് എന്നോട് ഒരു തരി പോലും സ്നേഹം ഇല്ലേ....... "എന്താ മോളെ ആലോചിക്കുന്നെ... അവനെ അങ്ങ് വിട്ടേക്ക്.... നീ എന്റെ കൂടെ പോരെ...... ഞൻ നിനക്ക് വേണ്ടതു ഒക്കെ വാരി കോരി തരാം.... because ഐ ലവ്.... യൂ എന്ന് പറയുമ്പോഴേക്കും റോഷൻ തെറിച്ചു വീണിരുന്നു..... കൂടെ വീഴാൻ പോയ എന്നെ ആരോ പിടിച്ചു നേരെ നിർത്തി.... മ്മൾ നോക്കിയപ്പോ കണ്ടത് കട്ട കലിപ്പിൽ നിക്കുന്ന ഡ്രാക്കു നെ ആണ്...... അവൻ മ്മളെ നേരെ നിർത്തി ഷർട്ട്‌ ന്റെ കയ്യൊക്കെ കേറ്റി വെച്ച് റോഷനെ എണീപ്പിച്ചു അടുത്തുള്ള ഒഴിഞ്ഞ ക്ലാസ്സിലേക്ക് കേറ്റി...... അപ്പൊ തന്നെ ഡാാാ എന്ന് വിളിച്ചു റോഷന്റെ ഫ്രണ്ട്സ് കൂടെ കേറിയതും "ആ ഡോർ അങ്ങ് അടചെക്ക്...... "(ഡ്രാക്കു ) മ്മൾ വേഗം പോയി ഡോർ അടച്ചു പുറത്ത് നിന്ന്.... അകത്തു നിന്ന് എന്തൊക്കെയോ വീണു പൊട്ടുന്ന സൗണ്ടും കൂടെ കൊറേ കരച്ചിലും കേൾക്കാൻ ഉണ്ട്..... കൊറേ കഴിഞ്ഞ് അനക്കം ഒന്നും കേൾക്കാതെ ആയപ്പോ മ്മൾ മെല്ലെ ഡോർ തുറന്നപ്പോ കണ്ടത് അവടെ ഉള്ള ചെയർ എടുത്തു റോഷനെ തല്ലാൻ നിക്കുന്ന ഡ്രാക്കു നെ ആണ്...... കൂടെ നിലത്തു അങ്ങ് ഇങ്ങയി ചിതറി കിടക്കുന്ന റോഷന്റെ ഫ്രണ്ട്സും യാ റബ്ബി ഈ ചെക്കൻ... മ്മൾ വേഗം പോയി ഡ്രാക്കു ന്റെ കയ്യിൽ പിടിച്ചു വേണ്ട എന്ന് പറഞ്ഞതും ഓൻ മ്മളെ ഒരു നോട്ടം നോക്കി.... ഉരുകി പോയില്ല എന്നുള്ളു ഞൻ....... അവൻ ചെയർ അവടെ ഇട്ട് റോഷന്റെ കോളറിൽ പിടിച്ചിട്ട് "നീ എന്താടാ പറഞ്ഞെ ഞൻ പ്രതികരിക്കുന്നില്ല എന്നോ...... പുന്നാര മോനെ നിന്റെ ഈ കളി ഏതു അറ്റം വരെ പോവും എന്ന് നോക്കായിരുന്നടാ ഞൻ..... നീയെന്താടാ വിചാരിച്ചേ നീയും ആ വൃത്തികെട്ട &-$*$&&&*$ മോൾ ഐറയും കൂടി കളിച്ചാൽ ഞൻ അറിയില്ല എന്നോ...... ഇന്നലെ ആ പുന്നാര മോൾ എന്റെ അടുത്ത് വന്നു കളിച്ച ആ ഡ്രാമ കണ്ടപ്പോഴേ എനിക്ക് അറിയായിരുന്നു നീയൊക്കെ കൂടി എന്തൊക്കെയോ പ്ലാൻ ചെയ്തിട്ടുണ്ട് എന്ന്.... ഇവടെ സെക്യൂരിറ്റി ക്യാമറ വെച്ചത് മക്കൾക്ക് അറിയില്ലയോ.അത് എന്റെ ഫോണും ആയി കണക്ട് ആയതും അറിയില്ലായിരിക്കും.... .... നീയും നിന്റെ ഈ കൂട്ടരും കൂടി രാത്രി മതിൽ ചാടി വന്നതും നോട്ടീസ് ബോർഡിൽ നിന്റെയും ഇവളെയും എഡിറ്റ്‌ ചെയ്ത ഫോട്ടോ ഒട്ടിച്ചതും ഒക്കെ ഞൻ എന്റെ ഫോണിൽ കണ്ടിരുന്നു......നീയൊക്കെ ഇറങ്ങിയതിന്റെ പിന്നാലെ തന്നെ ഞൻ ഇവടെ വന്നിരുന്നു..... ഇപ്പൊ നിനക്ക് മനസ്സിലായി കാണുമല്ലോ എങ്ങനെയാ പിക് ചേഞ്ച്‌ ആയത് എന്ന്.... " എന്ന് പറഞ്ഞു ഡ്രാക്കു അവന്റെ മോന്ത നോക്കി ഒന്ന് പൊട്ടിച്ചതും മ്മൾ വായും പൊളിച്ചു ഓനെ തന്നെ ഫോക്കസ് ചെയ്ത് നിന്ന്..... ഡ്രാക്കു എണീറ്റ് വന്നു എന്നെ ഓനോട്‌ ചേർത്ത്‌ നിർത്തിട്ടു "ഇവൾ എന്റെ പെണ്ണാ.... മിസ്സിസ് അനസ് മുഹമ്മദ്‌.... ഇവളെ വേദനിപ്പിക്കാനും കരയിപ്പിക്കാനും ഈ ഭൂമിയിൽ എനിക്ക് മാത്രേ അവകാശം ഉള്ളു.....ഇനി നിന്റെ ആ വൃത്തികെട്ട കണ്ണ് എന്റെ പെണ്ണിന്റെ നേർക്ക് എങ്ങാനും നീണ്ടാൽ പുന്നാര മോനെ റോഷാ നിനക്ക് പിന്നെ വേറെ ആരെയും കാണാൻ പറ്റില്ല.... നിർത്തിക്കോണം നിന്റെ പ്രേമം പറഞ്ഞുള്ള നാടകം..... ഇനി നിന്റെ മറ്റവൾ ഇല്ലേ അവൾക്ക് ഉള്ളത് ഞൻ വഴിയേ കൊടുത്തോളം...... കേട്ടോടാ...... " എന്ന് പറഞ്ഞു എന്റെ കയ്യും പിടിച്ചു ഡ്രാക്കു പുറത്തേക്ക് ഇറങ്ങി.... &&&&&&&&&&&&&&& (ഡ്രാക്കു ) "അപ്പൊ ഐറയും റോഷനും കൂടി എനിക്ക് വെച്ച ട്രാപ് ആയിരുന്നോ നീ മാറ്റിയത് "(സിയ ) "അതെ...... " "അതിനാണോ നീ രാത്രി പോയത് "(സിയ ) "ഹും " "ശെരിക്ക് നിനക്ക് എന്നെ ഇഷ്ടാണോ "(സിയ ) അപ്പൊ സിയ യെ നോക്കിയപ്പോ ഓൾ മ്മളെ തന്നെ കണ്ണിമ്മ വെട്ടാതെ നോക്കുന്നുണ്ട്..... അപ്പൊ മ്മൾ ചിരിച്ചു കൊണ്ട് ഓളെ വലിച്ചു എന്റെ അടുത്തേക്ക് നിർത്തിയതും പെണ്ണ് ഞെട്ടി കൊണ്ട് കണ്ണും തള്ളി നിക്കുന്നുണ്ട്...... മ്മൾ മെല്ലെ ഓളെ മുഖത്തെക്ക് മുഖം അടിപ്പിച്ചതും ഓൾ മെല്ലെ പുഞ്ചിരിച്ചു കണ്ണടച്ചു.... അപ്പൊ മ്മൾ ചിരിച്ചു കൊണ്ട് ഓളെ ചെവി ടെ അടുത്തേക്ക് ചെന്ന് "മര്യാദക്ക് ക്ലാസിൽ കേറി പോടീ " എന്ന് അലറി ഓളെ വിട്ടപ്പോ ഓൾ വായും പൊളിച്ചു മ്മളെ നോക്കി പല്ല് കടിച്ചു....... "എന്ത് കണ്ടോണ്ട് നിക്കാടി..... കേറി പോടീ..... " "നീ പോടാ മത്തങ്ങാ തലയ.... തെണ്ടി പട്ടി നാറി ഇബ്‌ലീസ്... നിന്റെ തലേൽ ഇടുത്തി വീണു നീ പണ്ടാരം അടങ്ങൂടാ..... "(സിയ ) "ഡീീീ " എന്ന് മ്മൾ അലറിയപോ ഓൾ ഒറ്റ ഓട്ടം... കുറച്ചു അവടെ എത്തീട്ടു ഓൾ കൊഞ്ഞനം കുത്തി..... മ്മൾ ഓളെ അടുത്തേക്ക് നടന്നപ്പോ "നീ പോടാ മരമാക്രി ഡ്രാക്കു " എന്ന് വിളിച്ചു ഉള്ള ജീവനും കൊണ്ട് ഒറ്റ ഓട്ടം..... മ്മൾ ചിരിച്ചു കൊണ്ട് നേരെ നോക്കിയപ്പോ ഉണ്ട് രണ്ടെണ്ണം കയ്യും കെട്ടി മ്മളെ നോക്കി നിക്കുന്നു...... "ആ റൂമിൽ ആ റോഷനും കൂട്ടരും ഉണ്ട്... അവരെ ഒന്ന് ഹോസ്പിറ്റലിൽ എത്തിചെക്ക്..... " എന്ന് മ്മൾ പറഞ്ഞപ്പോ രണ്ടും കിണിച്ചു കൊണ്ട് 🎶പ്രണയമാണിതു..... പ്രണയമാണിതു..... 🎶(ആഷി ) "വല്ലാണ്ട് പ്രണയിക്കാൻ നിക്കണ്ട.... ഞൻ ഇവടെ വിരഹം ആക്കി തരും..... " "അത് പറഞ്ഞപ്പോ ആണ് ഒരു കാര്യം ഓർമ വന്നേ.... ഇപ്പൊ ന്റെ മിന്നു ന്റെ ക്ലാസിൽ ആണ് എനിക്ക് ക്ലാസ്... ഞൻ പോട്ടെ..... " എന്ന് പറഞ്ഞു ആഷി ഒറ്റ ഓട്ടം..... അപ്പൊ മ്മൾ കണ്ണനെ നോക്കിയപ്പോ "എന്നാ ഞൻ പിന്നെ റോഷനെ ഹോസ്പിറ്റലിൽ എത്തിക്കാം ല്ലേ...... " എന്ന് പറഞ്ഞു ഓനും പോയി.... അപ്പൊ മ്മൾ ചിരിച്ചു ഓഫീസിലേക്ക് പോയി...... &&&&&&&&&&&&&& (മിന്നു ) മ്മൾ ക്ലാസിൽ ഇരിക്കുമ്പോ ആണ് സിയ കലിപ്പിൽ കേറി വന്നിട്ട് ഡെസ്കിൽ ഒറ്റ അടി....അത് കേട്ട് ക്ലാസ് മൊത്തം ഞങ്ങളെ നോക്കി..... മ്മൾ വേഗം സിയ നെ പിടിച്ചു സീറ്റിൽ ഇരുത്തി... എന്നിട്ട് മറ്റുഉള്ളവരോട് ഒന്നൂല്ല എന്ന് പറഞ്ഞു......... "നിനക്ക് എന്താടി പ്രാന്തോ..... " "അല്ല വട്ട്.... "(സിയ ) "അത് രണ്ടും ഒന്നല്ലേ..... "(ചാരു ) അപ്പൊ സിയ ഓളെ ഒറ്റ നോട്ടം..... "എന്താ നിന്റെ പ്രശ്നം..... " "ആവോ..... "(സിയ ) "പിന്നെ നീ ഇപ്പൊ എന്തിനാ ഡസ്ക് ഒക്കെ തല്ലി പൊളിച്ചേ..... "(ചാരു ) "ആ.... ശെരിയാണല്ലോ.... ആവോ.... ഇക്ക് ഓർമ ഇല്ല..... " എന്ന് പറഞ്ഞു ഓൾ ചാരു ന്റെ ഫോണിൽ തോണ്ടി ഗെയിം കളിക്കാൻ തുടങ്ങി.... ഇപ്പൊ ഞങ്ങൾ ആരായി..... കുറച്ചു കഴിഞ്ഞപ്പോ ആഷിക്കാ ക്ലാസിൽക്ക് കേറി വന്നു... "ഗുഡ് മോർണിംഗ് "(ആഷിക്കാ ) അപ്പൊ ഞങ്ങൾ എല്ലാരും ഗുഡ് മോർണിംഗ് പറഞ്ഞു.... അപ്പൊ മൂപ്പർ മ്മളെ നോക്കി ചിരിച്ചു സൈറ്റ് അടിച്ചു കാണിച്ചു കൊടുത്ത്... മ്മൾ തിരിച്ചു ചിരിച്ചു തല ആട്ടിട്ട് നേരെ നോക്കിയത് സിയ ടെ മുഖത്തെക്ക്.... ഓൾ ആണേൽ മ്മളെ നോക്കി പല്ല് കടിച്ചു നിക്കാ... മ്മൾ വേഗം മുഖം തിരിച്ചു നേരെ നോക്കി....... "കുറച്ചു ദിവസായില്ലേ മ്മൾ ക്ലാസ് ഒക്കെ നല്ലമ്പോലെ എടുത്തിട്ട്....എനി ways നമ്മുക്ക് ആദ്യം ഒന്ന് കുഎസ്ടിഒന് ചോദിക്കാം എന്നിട്ട് തുടങ്ങാം.... എങ്ങനെ.... അപ്പൊ ഫസ്റ്റ് ചാരുലത സ്റ്റാൻഡ് അപ്പ്‌ " എന്ന് പറഞ്ഞു ആഷിക്കാ ചാരു നെ വിളിച്ചപ്പോ ഓൾ ഞെട്ടി "പ്രേസേന്റ് സർ "(ചാരു ) അത് കേട്ട് ക്ലാസ് മൊത്തം പൊരിഞ്ഞ ചിരി ആയിരുന്നു......ഓൾ അവിടെ കണ്ണേട്ടന്റെ പേരൊക്കെ എഴുതി അത് ഡിസൈൻ ചെയ്യുന്ന തിരക്കിൽ ആയിരുന്നു.... ഞനും സിയയും കൂടി ഓളെ നോക്കി വായും പൊത്തി ചിരിച്ചപ്പോൾ ഓൾ ഒന്നും മനസ്സിലാവാതെ ഞങ്ങളെ അന്തം വിട്ട് നോക്കുന്നുണ്ട്....... "ബെസ്റ്റ്.... കുറച്ചു നേരം അവിടെ നിക്ക്ട്ടാ സിയ...... "(ആഷിക്കാ ) "പ്രേസേന്റ് സർ "(സിയ ) അപ്പൊ മ്മൾ ഞെട്ടി കൊണ്ട് സിയ നെ നോക്കിയപ്പോ ഓൾ ചിരിച്ചു കൊണ്ട് നിക്കുന്നുണ്ട്... ക്ലാസിൽ എല്ലാരും ഹലാക്കിലേ ചിരി ആണ്.....മ്മൾ സിയ നെ തോണ്ടി കൊണ്ട് "എന്തുവാടി കാണിക്കുന്നേ..... " "എന്തിനാടി എല്ലാരും ചിരിക്കൂന്നേ... നേരത്തെ ചാരു പ്രേസേന്റ് പറഞ്ഞപ്പോഴും എല്ലാരും ചിരിച്ചല്ലോ എന്താ പ്രശ്നം..... "(സിയ ) ഓളെ നിഷ്കളങ്കമായ ചോദ്യം കേട്ട് മ്മൾ വായും പൊളിച്ചു നിന്ന്.... "പിന്നെ എന്ത് അറിഞ്ഞിട്ടാ നീ ചാരു നെ കളിയാക്കിയെ...... " "എല്ലാരും ചിരിക്കുന്നതു കണ്ടപ്പോ ഞനും ചിരിച്ചു അത്രേ ഉള്ളു ..... "(സിയ ) മ്മൾ രണ്ടിനെയും ഒന്ന് അടി മുടി നോക്കിട്ട് ആഷിക്കാനെ നോക്കിയപ്പോ മൂപ്പർ ഏതാ ഈ ദുരന്തങ്ങൾ എന്ന രീതിയിൽ അവരെ നോക്കുന്നുണ്ട്........ "മക്കളെ ഞൻ പ്രേസേന്റ് വിളിച്ചത് അല്ല.... കുഎസ്ടിഒന് ചോദിക്കാൻ വിളിച്ചതാ...... "(ആഷിക്കാ ) "ശൂ...ഇബടെ വാ " എന്ന് സിയ ആഷിക്കാനെ നോക്കി പറഞ്ഞപ്പോ മൂപ്പർ ഓളെ അടുത്തേക്ക് ചെന്ന്.... അപ്പൊ ഓൾ എന്തോ ആഷിക്കന്റെ ചെവിയിൽ പറഞ്ഞപ്പോ മൂപ്പർ ഓണ് തെ സ്പോട്ടിൽ ഓളോടും ചാരു നോടും ഇരിക്കാൻ പറഞ്ഞു..... മ്മൾ കാര്യം മനസ്സിലാവാതെ മൂന്നിനെയും നോക്കിയപ്പോ മൂന്നും മ്മളെ നോക്കി പല്ലിളിച്ചു കാണിച്ചു തരുന്നുണ്ട്..... "അപ്പൊ ഇങ്ങൾക്ക് ഞൻ കുറച്ചു നോട്ട് തരാം എല്ലാരും എഴുതി എടുത്തോ.... ഇനി ഇപ്പൊ നാളെ ക്ലാസ് എടുക്കാം... ഇന്നത്തെ മൂഡ് മൊത്തം പോയി "(ആഷിക്കാ ) അതും പറഞ്ഞു ക്ലാസിലെ ഒരു കുട്ടിക്ക് നോട്ട് കൊടുത്ത് മൂപ്പർ ടേബിളിൽ കേറി ഇരുന്ന് മ്മളെ നോക്കി ഇരിക്കാൻ തുടങ്ങി.... ചാരുവും സിയയും arafath നോട്‌ ഭയങ്കര കത്തി ആണ്.... ഞനും ആഷിക്കയും കൂടി കണ്ണും കണ്ണും നോക്കി ഓരോന്നു കാട്ടികൂട്ടുമ്പോൾ ആണ് ഒരു അപകീർത്തി കേട്ടത്...... 🎶ഓ നാദാ..........parindhey.....ഓ നാഥാ........ 🎶 മ്മൾ നോക്കിയപ്പോ സിയ ഭയങ്കര പാട്ട് ആണ്.... ഞങ്ങൾ എല്ലാരും ഓളെ തന്നെ നോക്കി നിന്നപ്പോ ഓൾ പാട്ട് നിർത്തി "എന്താ എല്ലാരും എന്നെ നോക്കുന്നെ..... "(സിയ ) "കൊല്ലരുത് അപേക്ഷ ആണ് പ്ലീസ് "(ആഷിക്ക) അപ്പൊ ഓൾ ആഷിക്കാനെ നോക്കി കൊഞ്ഞനം കുത്തി മോൻ വീട്ടിക്ക് വാട്ട എന്ന് പതുക്കെ പറഞ്ഞു..... "സിയ മെഹറിനെ അനസ് സർ വിളിക്കുന്നുണ്ട് " എന്ന് പ്യൂൺ പറഞ്ഞപ്പോ സിയാ മോന്തയും കനപ്പിച്ച് ഞാൻ പോവില്ല എന്ന് പറഞ്ഞ് മുഖം തിരിച്ചിരുന്നു...... " ഡി പോകോ നിനക്കറിയാലോ കാക്കു ന്റെ സ്വഭാവം.... വെറുതെ കാക്കു നെ ദേഷ്യം പിടിപ്പിക്കാൻ നിക്കണ്ട.... "(ചാരു ) " എനിക്ക് സൗകര്യമില്ല എന്ന് പറഞ്ഞേക്ക് നിങ്ങളുടെ പുന്നാര സാറിനോട് "(സിയ ) അത് കേട്ടതും അങ്ങേര് പോയി.... നീ എന്തെങ്കിലും ഒക്കെ കാട്ട് എന്ന് പറഞ്ഞു ഞങ്ങൾ നോട്ട് എഴുതാൻ തുടങ്ങി...... . കുറച്ചു കഴിഞ്ഞതും കാക്കു കലിപ്പിൽ കേറി വന്നിട്ട് ഞങ്ങൾ ഇരിക്കുന്ന ഭാഗത്തേക്ക്‌ നോക്കി..... എന്നിട്ട് ഞങ്ങടെ അടുത്തേക്ക് വന്നു...... സിയ ആണേൽ അതൊന്നും മൈൻഡ് ആക്കാതെ ഇരിക്കാ..... "ടി എന്റെ കൂടെ വാ..... "(കാക്കു) പക്ഷെ സിയ മൈൻഡ് ചെയ്തില്ല..... "സിയ എന്നെ ദേഷ്യം പിടിപ്പിക്കാൻ നിക്കാതെ എന്റെ കൂടെ വായോ.... "(കാക്കു ) പക്ഷെ അവൾ അത് കേൾക്കാത്ത പോലെ വേറെ എങ്ങോട്ടോ നോക്കി നിക്കാ..... എല്ലാരും പേടിയോടെ നിക്കുന്നുണ്ട്... കാക്കു ന്റെ മുഖഭാവം കണ്ടതും ഞനും ചാരുവും പേടിച്ചിട്ട് എണീറ്റ് നിന്ന്..... "ലാസ്റ്റ് ആൻഡ് ഫൈനൽ ആയിട്ട് ഞൻ വിളിക്കാ.... നീ വരുന്നോ ഇല്ലയോ..... "(കാക്കു ) അപ്പോഴും അവൾ മൈൻഡ് ചെയ്യാത്തത് കണ്ടിട്ട് കട്ട കലിപ്പിൽ ഓളെ കയ്യും പിടിച്ചു വലിച്ചു ഒറ്റ പോക്ക് ആയിരുന്നു..... യാ റബ്ബി എന്റെ സിയ നെ കാത്തോണേ.... ബുദ്ധി ഇല്ലാത്ത കൊച്ചാ..... &&&&&&&&&&&&&&&&& (ഐറ ) "എന്നാലും ആ പിക് ഒക്കെ മാറ്റിയത് ആരായിരിക്കും..... "(ഫമി) "ആരായാലും ഞൻ നാണം കെട്ടു.... എന്റെ മെയിൻ ഡൌട്ട് ഇത് അവൾ ആയിരിക്കും സിയ.... " "അവളെ ഇനി ഇങ്ങനെ വിട്ടാൽ പറ്റില്ല.... എന്തെങ്കിലും പണി കൊടുത്തേ പറ്റു..... "(ഫമി) "റോഷന് ഒന്ന് വിളിച്ചു നോക്കട്ടെ..... നമ്മൾ ആണ് ഇതിന്റെ പിന്നിൽ എന്ന് എങ്ങാനും അനുക്ക അറിഞ്ഞാൽ പിന്നെ വെച്ചേക്കില്ല നമ്മളെ..... " എന്ന് പറഞ്ഞു ഞൻ ഫോൺ വിളിച്ചപ്പോ റോഷൻ ഫോൺ എടുക്കുന്നില്ല... ഈ റോഷൻ ഇതെവിടെ പോയി കിടക്ക. Idiot..... ആകെ കൂടെ തല പെരുകുന്നുണ്ട്..... ഇല്ല സിയ നിനക്ക് ഞൻ ഒരിക്കലും അവനെ വിട്ട് തരില്ല എനിക്ക് വേണം അവനെ... അവൻ എന്ന് വെച്ചാൽ എനിക്ക് പ്രാന്താ.... അവൻ വേണ്ടി ഞൻ നിന്നെ കൊല്ലാൻ പോലും മടിക്കില്ല..... ഒരു ക്രൂരമായ ചിരി ചിരിച്ചു കൊണ്ട് അവൾ അടുത്ത പണി റെഡി ആക്കി തുടങ്ങി....... &&&&&&&&&&&&&& (കണ്ണൻ ) മ്മൾ ഗ്രൗണ്ടിൽ നിന്ന് വരുമ്പോ കണ്ടത് സിയ ടെ കയ്യും പിടിച്ചു വലിച്ചു അവളെ കൊണ്ട് പോകുന്ന അനു നെ ആണ്.... പെട്ടന്ന് സിയ അനു ന്റെ കയ്യിൽ കേറി കടിച്ചതും അവൻ അവളെ വിട്ട് കയ്യ് കുടഞ്ഞു..... എന്നിട്ട് കലിപ്പിൽ സിയ ടെ കവിൾ കുത്തി പിടിച്ചു എന്തൊക്കെയോ പറഞ്ഞു അവളെ തോളിൽ കൂടി ഇട്ട് അവൻ പാർക്കിങ്ങിലേക്ക് പോയി....... മ്മളും കൂടെ പോയി.... അവടെ എത്തി അവളെ എടുത്തു വണ്ടിയിൽ ഇട്ട് അവളെ രണ്ട് കയ്യും കാലും തുണി ഉപയോഗിച്ച് കെട്ടി ഇട്ടിട്ട് വായിൽ കുറച്ചു തുണി തിരുകി വെച്ച് അവൻ വണ്ടിയിൽ കേറി പോയി..... ന്റെ ദേവി ഇവൻ ന്താ അവളെ തട്ടി കൊണ്ട് പോവേ...... അപ്പൊ തന്നെ മ്മളെ അടുത്തേക്ക് മ്മളെ ബാക്കി ടീംസ് വന്നതും മ്മൾ കണ്ടത് ഒക്കെ പറഞ്ഞു കൊടുത്ത്...... "അവൻ എവിടെക്കാ അവളെ കൊണ്ട് പോയിട്ട് ഉണ്ടാവാ..... "(ആഷി ) "അറിയില്ല " അപ്പൊ മ്മളെ ഫോൺ അടിച്ചു നോക്കിയപ്പോ അനു ആണ്.... മ്മൾ കാൾ എടുത്തു സ്പീക്കറിൽ ഇട്ട് "ഞങ്ങൾ ഒരു സ്ഥലം വരെ പോവാ... ഇനി എന്നാ വരാ എന്ന് അറിയില്ല... എന്തായാലും നീ വീട്ടിൽ പറഞ്ഞേക്ക്... പിന്നെ ചിലപ്പോ ഫോൺ വിളിച്ചാൽ കിട്ടി എന്നും വരില്ല ബൈ..... " എന്ന് പറഞ്ഞു അവൻ ഫോൺ വെച്ച്... സംസാരം കേട്ടിട്ട് കട്ട കലിപ്പിൽ ആണ്..... അവളെ ബാക്കി വെച്ചാൽ മതിയാരുന്നു....... "അവർ ഇനി ഹണി മൂണിന് പോവണോ "(മിന്നു ) അപ്പൊ ഞങ്ങൾ ഓളെ നോക്കിയപ്പോ ഓൾ ഇളിച്ചു തരുന്നുണ്ട്...... ശെരിക് അവർ എവിടെക്കാ.... ഒന്നും കാണാതെ അനു ഒന്നും ചെയ്യില്ല... എന്തായിരിക്കും അവന്റെ മനസ്സിൽ............. തുടരും......... &&&&&&&&&&&&& ലെങ്ത് കുറവാണേൽ സോറി ട്ടോ.... കല്യാണം കഴിഞ്ഞ് വന്നപ്പോ തുടങ്ങിയതാ ഭയങ്കര തലവേദന.... സഹിക്കാൻ വയ്യ...... ഒരു വിധത്തിൽ ആണ് മ്മൾ ഇത്രേലും എഴുതി ഒപ്പിച്ചതു...... ഇഷ്ടമായെങ്കിൽ അഭിപ്രായം പറയണംട്ടോ..... നിങ്ങളെ സപ്പോർട്ട് ന് ഒരുപാട് നന്ദി.... ലവ് യു മുത്തുമണീസ്... 😘😘😘 #📙 നോവൽ
#

📙 നോവൽ

📙 നോവൽ - - - ShareChat
34.1k കണ്ടവര്‍
11 ദിവസം
💓💓ഹാർട്ട്‌ ബീറ്റ്സ് 2💓💓 ✒️shanu പാർട്ട്‌ 29 (അനു ) "എന്താടി "(സിയ ) "റോഷൻ ആണ്... നാളെ നിനക്ക് കോളേജിൽ ഒരു സർപ്രൈസ് ഉണ്ട് എന്ന്... "(ചാരു ) "അവൻ കിട്ടിയത് ഒന്നും പോരാ എന്ന് തോന്നുന്നു... ...... "(ആഷി ) "അല്ലേലും എന്ത് കണ്ടിട്ടാ അവൻ ഇവളെ പിന്നാലെ നടക്കുന്നെ എന്നാ എനിക്ക് മനസ്സിലാവാത്തെ..... "(ചാരു ) അത് കേട്ടതും സിയ എണീറ്റ് വന്നു ഓളെ തല മണ്ടക്ക് ഒന്ന് കൊടുത്ത്...... "എന്തായാലും നാളത്തെ അവന്റെ സർപ്രൈസ്... അവന്റെ ഒടുക്കത്തെ സർപ്രൈസ് ആവും..... "(കണ്ണൻ ) "ആ... ആരെങ്കിലും ഒക്കെ ഉണ്ടല്ലോ മ്മളെ സ്നേഹിക്കാൻ...... " എന്നും പറഞ്ഞു സിയ മ്മളെ ഇടം കണ്ണിട്ട് നോക്കിയപ്പോ മ്മൾ ന്തേയ്‌ എന്ന് ചോദിച്ചു അപ്പൊ ഓൾ "ഫീലിംഗ്സ് ഇല്ലാത്ത ജന്തു... ഹും " എന്ന് പറഞ്ഞു തിരിഞ്ഞ് ഇരുന്ന്...... "നീ ന്താ അനു ഒന്നും മിണ്ടാതെ.... "(ആഷി ) "ഇങ്ങളെ കെട്ടിയോളെ പിന്നാലെ വേറെ ഒരുത്തൻ നടക്കുന്നുണ്ട് എന്ന് കേട്ടിട്ടും ഇങ്ങക്ക് ഒന്നും തോന്നുന്നില്ല.... "(മിന്നു ) "എനിക്ക് എന്ത് തോന്നാൻ... അങ്ങനെ എങ്കിലും ഈ. മാരണം ഒഴിഞ്ഞു പോയാൽ മതി എന്നാ എനിക്ക്.... " മ്മൾ അത് പറഞ്ഞതും സിയ എണീറ്റ് വന്നു മ്മളെ നോക്കി "നിനക്ക് ഞൻ ഒരു ശല്യം ആണോ..."(സിയ ) അപ്പൊ മ്മൾ ഓളെ നോക്കി... നിന്റെ ഈ പോക്ക് എങ്ങട്ടാ എന്ന് എനിക്ക് അറിയാം മോളെ....... "ആണെങ്കിൽ.... " അപ്പൊ ഓൾ കണ്ണും നിറച്ചു മ്മളെ നോക്കി ചിരിച്ചു സോറി പറഞ്ഞു ഒറ്റ പോക്ക്.... അപ്പൊ തന്നെ അവന്മാരും അവളുമാരും ഒക്കെ കൂടി മ്മളെ പൊങ്കാല ഇടാൻ തുടങ്ങിയപ്പോ "നിർത്തു.....ഇങ്ങക്ക് ഇപ്പൊ ഒരു സംഭവം കാണാം... one ടു ത്രീ four ഫൈവ് " എന്ന് മ്മൾ പറഞ്ഞതും സിയ മ്മളെ അടുത്ത് വന്നിട്ട് അവന്മാരെ ഒക്കെ മാറ്റി നിർത്തി എന്റെ കോളറിൽ പിടിച്ചു "നിനക്ക് ഞൻ ശല്യം ആണെകിൽ അങ്ങ് സഹിച്ചേക്ക്.... ന്റെ മരണം വരെ അന്നേ ടോർചർ ചെയ്തിട്ട് അന്റെ പിന്നാലെ തന്നെ ഞൻ ഉണ്ടാവും കേട്ടോടാ ഡ്രാക്കുള തെണ്ടി.... ഇനി എങ്ങാനും നിന്റെ മനസ്സിൽ ആ ഐറ നെ കെട്ടാൻ ആണ് പ്ലാൻ എങ്കിൽ ഓളെ കൊന്നു അത് അന്റെ തലേൽ കെട്ടി വെച്ച് ഞൻ വേറെ ഒരുത്തനെ കെട്ടി അങ്ങ് പോവും കേട്ടോടാ പരട്ടെ..... " എന്ന് പറഞ്ഞു മ്മളെ താടി പിടിച്ചു വലിച്ചു ലാസ്റ്റ് മ്മക്ക് ഒരു ഫ്ലൈയിങ് കിസ്സും തന്നു തുള്ളി ചാടി ഒറ്റ പോക്ക്....... ഇതൊക്കെ കണ്ടിട്ട് അവരൊക്കെ വായും പൊളിച്ചു നിക്കുന്നുണ്ട്..... "ഇപ്പൊ എങ്ങനെ ഉണ്ട്.... " എന്ന് മ്മൾ ചോദിച്ചപ്പോ ഒക്കെ പൊരിഞ്ഞ ചിരി.... ആ ബലാൽ എന്നെ വിട്ട് പോവൂല്ല എന്ന് മറ്റാരേക്കാളും എനിക്ക് അറിയാം..... അത് ഇനി എന്തൊക്കെ പറഞ്ഞാലും..... മ്മൾ ചിരിച്ചു കൊണ്ട് അവരോട് യാത്ര പറഞ്ഞു പോവാൻ നിന്നതും സിയ വന്നു ആഷിടെ വയറ്റിന് ഒരു കുത്തും ആഷിടെ ഉമ്മാക്ക് കെട്ടിപിടിച്ചു ഒരു ഉമ്മയും ആമിക്ക് ഉമ്മയും ചാരു നെയും മിന്നു നെയും കെട്ടിപിടിച്ചു നാളെ കാണാം എന്നൊക്കെ പറഞ്ഞു കണ്ണന്റെ കയ്യിൽ തൂങ്ങി വന്നു.... വണ്ടിയിൽ കേറിയപ്പോ തുടങ്ങിയതാ രണ്ടും കൂടി ഇരുന്ന് ചിലക്കാൻ.... മനുഷ്യന്റെ ചെവി അടിച്ചു പോയി.... മ്മൾ സോങ് പ്ലേ ചെയ്ത്... ഞൻ arman മാലിക് ന്റെ കട്ട ഫാൻ ആണ്..... അപ്പൊ അവന്റെ സോങ് വെച്ചതും സിയ ബാക്കിൽ നിന്ന് ഏന്തി വലിഞ്ഞു സോങ് ചെയ്ഞ്ചു ചെയ്ത്..... "ഫീലിംഗ്സ് വരണം എങ്കിൽ arijith സിംഗ് ന്റെ സോങ്‌സ് കേൾക്കണം അനക് അതിന്റെ കുറച്ചു കുറവുണ്ട് കേട്ടോ മിസ്റ്റർ കെട്ടിയോൻ.... "(സിയ ) പിന്നെ ഞങ്ങൾ രണ്ടാളും കൂടി ഞെക്കി കളിക്കൽ ആയിരുന്നു... അവസാനം കണ്ണൻ ദേഷ്യം പിടിച്ചു ഓൻ ഒരു സോങ് വെച്ച്..... "മര്യാദക്ക് ഇത് ഇരുന്ന് കേട്ടോണം... ഇല്ലെങ്കിൽ ഇവടെ ആരും പാട്ട് കേൾക്കില്ല കേട്ടോ.... "(കണ്ണൻ ) അപ്പൊ ഓൾ മ്മളെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചു തന്നപ്പോ മ്മൾ പോടീ പുല്ലേ എന്ന് പറഞ്ഞു.... അതിന് ഓൾ പോടാ പട്ടി എന്ന്.... പിന്നെ മൊത്തം അങ്ങട്ട് ഇങ്ങട്ട് തെറി വിളി ആയിരുന്നു..... കണ്ണൻ ഹെഡ് സെറ്റ് എടുത്തു ചെവിയിൽ വെച്ച് പുറത്ത് നോക്കി ഇരുന്ന്... അവസാനം എങ്ങനെ ഒക്കെയോ വീട്ടിൽ എത്തി.... വീട്ടിൽ എത്തിയതും മ്മളെ നോക്കി പുച്ഛിച്ചു ഓൾ അകത്തേക്ക് ഒറ്റ പോക്ക് ആയിരുന്നു.... മ്മൾ കാർ പാർക്ക്‌ ചെയ്ത് തിരിഞ്ഞതും അകത്തേക്ക് പോയ ഓൾ അതെ സ്പീഡിൽ ഇങ്ങട്ട് വന്നു മ്മളെ കയ്യിൽ ഓളെ കയ്യ് കോർത്തു വെച്ച് എന്നിട്ട് മ്മളെ നോക്കി തുടരെ തുടരെ കണ്ണ് ചിമ്മി കൊണ്ട് ഇരിക്ക..... "ന്താടി ഭദ്രകാളി.... അന്റെ തുള്ളൽ ഒക്കെ കഴിഞ്ഞോ..... " എന്ന് മ്മൾ ചോദിച്ചപ്പോ ഓൾ "അത് അന്റെ കെട്ടിയോളെ കുട്ടിയോളെ തന്ത "(സിയ ) അപ്പൊ മ്മൾ ഓളെ നാല് പറയാൻ നിന്നതും ഓൾ മ്മളെ കവിളിൽ കേറി കിസ്സ് അടിച്ചു മ്മടെ ചെവിടെ അടുത്ത് വന്നു ഐറ എന്ന് പറഞ്ഞു..... അപ്പൊ മ്മൾ നൈസ് ആയി നോക്കിയപ്പോ അവളും ഫമിയും ഞങ്ങളെ ഫോക്കസ് ചെയ്ത് കൊണ്ട് ഇരിക്കുന്നുണ്ട്...... അപ്പൊ ഞൻ descent ആയി ഓളെ കയ്യ് ഒന്നും കൂടി മുറുക്കെ പിടിച്ചു അകത്തേക്ക് കയറി.... "ടാ അനു.... " എന്ന് പറഞ്ഞു ഞങ്ങടെ അകത്തേക്ക് വന്നു കണ്ണൻ ഞങ്ങളെ രണ്ടാളെയും നോക്കി വായും പൊളിച്ചു നിക്കുന്നുണ്ട്.... അവൻ ഞങ്ങളെയും ഞങ്ങളെ കയ്യിലെക്കും നോക്കി ഞെട്ടി നിന്നപ്പോ സിയ ഇളിച്ചു കാണിച്ചു കൊടുത്ത് മ്മളെ കൂട്ടി അകത്തു കയറി..... റൂമിൽ എത്താൻ ആയതും ഓൾ മ്മളെ കയ്യ് തട്ടി മാറ്റി അകത്തു കയറി ഫ്രഷ് ആയി മ്മളെ നോക്കി പുച്ഛിച്ചു തള്ളി ഒറ്റ പോക്ക്.... ഇതെന്താ റബ്ബേ ഓന്ത് നെ ജന്മം വല്ലതും ആണോ...മ്മൾ പിന്നെ അത് മൈൻഡ് ആക്കാതെ ഡ്രെസ്സൊക്കെ മാറി നേരെ കണ്ണന്റെ റൂമിലേക്ക് വിട്ട്... അവടെ ഓനും ആദിയും കൂടി പൊരിഞ്ഞ ഗെയിം കളി ആയിരുന്നു...... &&&&&&&&&&&&& (സിയ ) ഹൌ... ഇടക്ക് ഇടക്ക് ഇങ്ങനെ ഡ്രാക്കു നെ പ്രാന്ത് ആക്കാൻ ഒരു സുഖം..... മ്മൾ ഡ്രസ്സ്‌ ഒക്കെ മാറ്റി നേരെ ഉമ്മിടെ അടുത്തേക്ക് വിട്ട്..... "ഹാ വന്നോ കാന്താരി..... "(ഉമ്മി ) "യെസ് മൈ ഡിയർ.... " "ന്താആഷിടെ ഹാൽ "(ഉമ്മി ) മ്മൾ അപ്പൊ തന്നെ ഒക്കെ വള്ളി പുള്ളി വിടാതെ പറഞ്ഞു കൊടുത്ത്.... ഒക്കെ കേട്ടിട്ട് ഉമ്മി പൂര ചിരി..... "അല്ല മോളെ നീ നാളെ കോളേജിൽ പോണുണ്ടോ.... "(ഉമ്മി ) "ആ നാളെ പോണം എന്ന് വെച്ചിട്ടാ..... " "ആ നല്ലത്... ഇല്ലെങ്കിൽ ഞൻ തല്ലി ഓടിക്കും.... പിന്നെ വേറൊരു സംഭവം ഉണ്ട്.... "(ഉമ്മി ) അതും പറഞ്ഞു ഉമ്മി റൂമിന്റെ ഡോർ അടച്ചു മ്മടെ അടുത്തേക്ക് വന്നിട്ട് "ഐറ ക്ക് അനു നെ ഇഷ്ടാല്ലേ.... അവൾ നിന്നെ ഇവടെ നിന്ന് പറഞ്ഞയക്കണം എന്ന് വെച്ച് നടക്കാ..... കുടുംബം ആയില്ലേ ഓടിക്കാൻ പറ്റോ.... അതാ രണ്ടിനെയും ഇവടെ നിർത്തുന്നതു.... ഇയ്യ് പറ്റുന്ന പോലെ ഒക്കെ രണ്ടിനും പണി കൊടുത്തേക്ക് ട്ടോ കട്ട സപ്പോർട്ട് ആയിട്ട് ഞൻ ഉണ്ട്..... " എന്ന് പറഞ്ഞു ഉമ്മി ചിരിച്ചപ്പോൾ മ്മൾ വായും പൊളിച്ചു നിന്ന്...... "ഉമ്മി ഇങ്ങൾ ആണ് തെ ബെസ്റ്റ് മദർ ഇന് തെ വേൾഡ്.... ലവ് യു " എന്ന് പറഞ്ഞു ഉമ്മിനെ കെട്ടിപിടിച്ചു നല്ല അടാർ ഉമ്മ കൊടുത്തു..... എന്നിട്ട് ഞങ്ങൾ ഓരോന്നു പ്ലാൻ ചെയ്ത് ഇരുന്ന്.... അങ്ങനെ അവിടെ നിന്ന് ഇറങ്ങി നേരെ മ്മൾ ആദി ടെ അടുത്തേക്ക് ചെന്നപ്പോ ചെക്കനും കണ്ണേട്ടനും കൂടി പൊരിഞ്ഞ ഗെയിം ആണ്....മ്മടെ ഡ്രാക്കു ആണേൽ ഫോണിൽ തോണ്ടി ഇരിക്കുന്നുണ്ട്.... ഇതിനു മാത്രം ആരാണാവോ... മ്മൾ എത്തിച്ചു നോക്കിയപ്പോ റിസുക്കാ ആണ് അപ്പൊ കൊയപ്പല്ല.... മ്മൾ ചെന്ന് കണ്ണേട്ടന്റെയും ആദിടെയും അടുത്ത് ചെന്ന് ഇരുന്ന്.... അവർ രണ്ടും കൂടി ഫ്രൂട്ട് ninja കളിക്കാ... എന്നെ കൂട്ടാതെ ബലാലുകൾ..... മ്മൾ ഇടയിൽ കേറി അതൊക്കെ കോളാക്കി.... അവസാനം മ്മളെ കൂട്ടാം എന്ന് പറഞ്ഞപ്പോ മ്മൾ അടങ്ങി ഒതുങ്ങി ഇരുന്ന്..... അപ്പൊ ആണ് ഐറ റൂമിലേക്കു വന്നത്.... "അനുക്കാ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.... "(ഐറ ) അപ്പൊ ഓൻ എണീറ്റ് ഇരുന്ന് അവളെ നോക്കി എന്നിട്ട് മ്മളെ നോക്കി അവളെ കൂടെ പോയി....ഈ തെണ്ടി എന്തിനാ ഓളെ കൂടെ പോണത്.... രണ്ടും പോയതും ഞങ്ങൾ മൂന്നാളും കൂടി അവരെ പിന്നാലെ ചെന്ന്.... രണ്ടും ബാൽകണിയിലേക്ക് ആണ് പോയത്...... ഞങ്ങൾ കൂടെ പോവാൻ നിന്നപ്പോ ആ പരട്ട ഫമി ഞങ്ങടെ മുന്നിൽ വന്നു നിന്ന്... പിന്നെ ഞങ്ങൾ അങ്ങോട്ട് പോവാതെ റൂമിൽ വന്നിരുന്നു..... അവർ രണ്ടും കൂടി കളിക്കാന് നിന്ന്... മ്മക്ക് കളിക്കാൻ മൂഡില്ല.... അവൾ എന്തിനാ ഓനെ വിളിച്ചു കൊണ്ട് പോയത് ആവോ..... കുറച്ചു കഴിഞ്ഞ് അവൻ വന്നു... നേരെ ബെഡിൽ കേറി എന്റെ മടിയിൽ നിന്ന് തലയണ എടുത്തു മാറ്റി പകരം അവന്റെ തല വെച്ച് കിടന്ന്..... "ഹലോ.. ഹലോ.... " മ്മൾ ഓനെ തോണ്ടി വിളിച്ചപ്പോ "എന്താടി.... "(ഡ്രാക്കു ) "എന്താ ഇവടെ കിടക്കണേ....." "അന്നേ രണ്ടാമത് കെട്ടിക്കാൻ ഒതുങ്ങി ഇരിക്കടി പോത്തേ.... "(ഡ്രാക്കു ) ആഹാ എന്റെ മടിയിൽ കേറി കിടന്ന് എന്നെ പറയുന്നോ... മ്മൾ ഓനെ വെറുപ്പിക്കാൻ വേണ്ടി നിന്നതും "ഐറ എന്തിനാ നിന്നെ വിളിച്ചത് "(കണ്ണേട്ടൻ ) അപ്പൊ മ്മൾ ഡ്രാക്കു നെ നോക്കി "പ്രേത്യേകിച്ചു ഒന്നൂല്ല.... അവളെ കൂടെ നാളെ മുതൽ ഫമിയും ഉണ്ടാകും കോളേജിലെക്ക് എന്ന് പറയാൻ....... "(ഡ്രാക്കു ) "അതിന് എന്തിനാ ബ്രോ നെ ഒറ്റക്ക് വിളിച്ചു കൊണ്ട് പോവുന്നെ...... "(ആദി ) "പലതിനും... തത്കാലം എനിക്ക് നിങ്ങളോട് പറയാൻ സൗകര്യം ഇല്ല.... " എന്ന് പറഞ്ഞു കലിപ്പ് ആയി ഡ്രാക്കു എണീറ്റ് പോയപ്പോ ഞങ്ങൾ മൂന്നാളും പരസ്പരം മുഖത്തെക്ക് നോക്കി.... പെട്ടന്ന് ഓൻ വന്നു മ്മളെ നോക്കി "നാളെ നീ കോളേജിലെക്ക് പോണില്ലേ..... " "പോണം.... " "ഹും... കണ്ണന്റെ കൂടെ പോയാൽ മതി.... "(ഡ്രാക്കു ) "അതെന്താ നിന്റെ കൂടെ വന്നാൽ "(കണ്ണേട്ടൻ ) "എനിക്ക് വേറൊരു സ്ഥലം വരെ പോവാൻ ഉണ്ട്..... "(ഡ്രാക്കു ) അതും പറഞ്ഞു ഓൻ പോയി.... ഞൻ പിന്നെ അങ്ങോട്ട് വല്ലാതെ മൈൻഡ് കൊടുത്തില്ല... വെറുതെ ഉമ്മിടെ കൂടെ കൂടിയും അവരെ കൂടെ കൂടിയും ടൈം കളഞ്ഞു.... രാത്രി ആയിട്ടും ഡ്രാക്കു വന്നില്ല.....മ്മൾ റൂമിലേക്ക് പോവാൻ നിന്നതും മുന്നിൽ ഉണ്ട് ഐറ നിക്കുന്നു.... "സൊ sad സിയ.... ഇനി അധിക ദിവസം നീ ഈ വീട്ടിൽ ഇല്ലല്ലോ...... "(ഐറ ) "അയ്യോ നിങ്ങൾ അത് അറിഞ്ഞോ... ശ്യോ ഞങ്ങൾ സർപ്രൈസ് ആക്കിയത് ആയിരുന്നു..... ഇനി ഇപ്പൊ എന്തായാലും പറയാം.... ഞങ്ങൾ രണ്ടാളും മണാലിക്ക് ഹണി മൂണ് ട്രിപ്പ്‌ പോവാ... എല്ലാം പെട്ടന്ന് ആയിരുന്നു..... നല്ല സൂപ്പർ place അല്ലെ " എന്ന് മ്മൾ ചോദിച്ചപ്പോ ഓൾ കലിപ്പിൽ മ്മളെ അടുത്തേക്ക് വന്നപ്പോ പോടീ പുല്ലേ എന്ന് പറഞ്ഞു മ്മൾ റൂമിലേക്ക് വന്നു..... ഓ ഒന്ന് കെട്ടിയപ്പോൾ ഉള്ള കഷ്ടപ്പാട് ഒന്ന് നോക്കണേ.... കെട്ടിയോൻ വരണ വരെ കാത്തിരിക്കണം ഓൻ വന്നിട്ടെ ചോർ തിന്നാന് തോന്നുള്ളൂ...... നേരം 9 ആവുമ്പോഴേക്കും ഫുഡും അടിച്ചു പോത്ത് പോലെ കിടന്ന് ഉറങ്ങുന്ന ഞൻ ആണ് നേരം 11 ആയിട്ടും ഉറങ്ങാതെ ഇരിക്കുന്നെ... ന്റെ ഒക്കെ ഒരു അവസ്ഥ...... കുറച്ചു കഴിഞ്ഞപ്പോ കട്ടക്ക് മഴ.... പെട്ടന്ന് ബൈക്ക് ന്റെ സൗണ്ട് കേട്ടതും തോർത്തു എടുത്തു മ്മൾ ഓടി ചെന്ന് വാതിൽ തുറക്കാൻ നിന്നപ്പോ ഉണ്ട് ഐറ വാതിൽ തുറന്ന് കൊടുത്ത് ഓൻക്ക് തോർത്തി കൊടുക്കുന്നു..... അത് കണ്ടപ്പോ എന്തോ നെഞ്ചിൽ ഒരു നീറ്റൽ.... മ്മൾ കയ്യിലുള്ള തോർത്തിലേക്ക് നോക്കി തിരിച്ചു നടന്നു..... റൂമിൽ ചെന്ന് ബെഡിൽ കേറി കിടന്നു..... കുറച്ചു കഴിഞ്ഞ് ഓൻ അകത്തു വന്നതും ഐറ "ഇക്ക ഫുഡ് കഴിക്കണ്ടേ.... " "വേണ്ട ഞൻ കഴിച്ചത് ആണ്.... "(ഡ്രാക്കു ) മ്മൾ ഉറങ്ങിയാ പോലെ കിടന്ന്.... ഓൻ ഡ്രസ്സ്‌ ഒക്കെ ചേഞ്ച്‌ ചെയ്ത് വന്നു കിടന്ന് ലൈറ്റ് ഓഫ്‌ ആക്കി.... അല്ലേലും ഞൻ പൊട്ടത്തി.... ഈ തെണ്ടി നെ കാത്ത് നിക്കുന്ന നേരം വല്ലതും തിന്നാൽ മതിയാരുന്നു..... വിശന്നിട്ടു വയ്യല്ലോ റബ്ബേ.... മ്മൾ നൈസ് ആയി ഓനെ നോക്കിയപ്പോ ഓൻ ഉറങ്ങിക്കുന്നു..... മെല്ലെ എണീറ്റ് സൗണ്ട് ഉണ്ടാക്കാതെ വാതിൽ തുറന്ന് ടേബിളിൽ നോക്കിയപ്പോ അവടെ ഫുഡ് ഒന്നും ഇല്ല... ഇതൊക്കെ ആരാ എടുത്തു വെച്ചേ... ആ പരട്ട ഐറ ആവും.... നമ്മൾ കിച്ചണിൽ പോയപ്പോ അവിടെയും ഇല്ല.... പെട്ടന്ന് നല്ല ബിരിയാണി ടെ സ്മെല് മൂക്കിൽക്ക് അടിച്ചു കയറിയതും മ്മൾ തിരിഞ്ഞു നോക്കിയപ്പോ ഉണ്ട് ഡോറും ചാരി നിക്കുന്നു ഡ്രാക്കു വിത്ത്‌ കയ്യിൽ ഒരു പൊതി..... മ്മളെ കണ്ടപ്പോ ഓൻ പുരികം പൊക്കി..... മ്മൾ ജാഡ ഒക്കെ ഇട്ട് ഓന്റെ കയ്യിൽ നിന്ന് ആ പൊതി വാങ്ങി തുറന്ന് ഹൈവാ ബിരിയാണി..... മ്മൾ പിന്നെ അറ്റാക്ക് ആരംഭിച്ചു... അവസാനം ഫുഡ് അടി ഒക്കെ കഴിഞ്ഞ് മ്മൾ കിടക്കാൻ പോയി...... മ്മടെ അടുത്ത് കിടക്കുന്ന ഡ്രാക്കു നെയും കെട്ടിപിടിച്ചു എപ്പോഴോ ഉറങ്ങി..... &&&&&&&&&&&&&&& (മിന്നു ) ഇന്ന് രാവിലെ ആകെ ടെൻഷൻ അടിചാണ് കോളേജിലെക്ക് പോയത്..... ഞൻ എത്തിയപ്പോഴേക്കും ചാരു വന്നിട്ട് ഉണ്ടായിരുന്നു....ഞങ്ങൾ രണ്ടാളും കൂടി ഗേറ്റ് ന്റെ അവിടെ സിയ നെ വെയിറ്റ് ചെയ്ത് നിന്ന്... കുറച്ചു കഴിഞ്ഞ് ഓൾ കണ്ണേട്ടന്റെ കൂടെ വന്നു...കണ്ണേട്ടൻ ഓളെ ഞങ്ങളെ അടുത്തേക്ക് ആക്കി തന്നിട്ട് ഓഫീസിലെക്ക് പോയി...... "ടി റോഷൻ എപ്പോഴാണാവോ മുന്നിൽ വരാ... "(ചാരു ) അപ്പോഴാണ് കൊറേ ആളുകൾ നോട്ടീസ് ബോർഡ്‌ ന്റെ മുന്നിൽ നിക്കുന്നത് കണ്ടത്... ഞങ്ങൾ അങ്ങോട്ട് ചെന്ന് അവരെ വകഞ്ഞു മാറ്റി ചെന്നപ്പോ നോട്ടീസ് ബോർഡിൽ ഉള്ള പിക് കണ്ടു വായും പൊളിച്ചു നിന്ന്.... "എന്താടി ഇത് "(സിയ ) "ഇതാണോ നിനക്കുള്ള സർപ്രൈസ് " എന്ന് മ്മൾ പറഞ്ഞപ്പോ ഞങ്ങൾ മൂന്നാളും മുഖത്തു നോക്കി പൊരിഞ്ഞ ചിരി ആയിരുന്നു..... ചിരിച്ചു ചിരിച്ചു ഞങ്ങൾ പുറത്ത് ഇറങ്ങിയപ്പോ ഉണ്ട് റോഷൻ വിത്ത്‌ കലിപ്പ് "ടിയെ ആരോ മ്മക്ക് എന്തോ സർപ്രൈസ് തരാ എന്നൊക്കെ പറഞ്ഞായിരുന്നു.... എന്തായാലും അത് എനിക്ക് നല്ലോണം അങ്ങോട്ട് ഇഷ്ടായി.... "(സിയ ) "ടി നീ കൂടുതൽ കിടന്ന് നെഗളിക്കണ്ട... ഇതിന്റെ ഇടയിൽ കേറി കളിച്ചത് ആരാണെങ്കിലും അവരെ ഞൻ വിടാൻ പോണില്ല..... നിന്നെ ഞൻ സ്നേഹിക്കുന്നുണ്ടെങ്കിൽ നിന്നെ ഞൻ സ്വന്തമാക്കിയായിരിക്കും..... ഇത് റോഷന്റെ വാക്ക് ആണ് "(റോഷൻ ) അതും പറഞ്ഞു ഓൻ അങ്ങോട്ട് പോയി.... "അവനിപ്പോ ന്താ പറഞ്ഞെ " "ആാാ.... എന്തായാലും ഇവക്ക് ഇട്ട് ഉള്ള പണി ആയിരുന്നു അത് കൊണ്ടത് ഐറ ക്ക് "(ചാരു ) ഞങ്ങൾ ചിരിച്ചു കൊണ്ട് നേരെ ക്ലാസിലെക്ക് പോന്നു.... ആ നോട്ടീസ് ബോർടിൽ ഉണ്ട് ഐറ ടെയും റോഷന്റെയും കൊറേ എഡിറ്റ്‌ ചെയ്ത ഫോട്ടോസ്....... &&&&&&&&&&&&&&&& (ഡ്രാക്കു ) മ്മൾ ലൈറ്റ് ആയിട്ട് ആണ് കോളേജിൽ എത്തിയത്... വന്നപ്പോ തന്നെ കണ്ടത് കണ്ണും നിറച്ചു നിക്കുന്ന ഐറ നെയും ഫമിനെയും ആണ്.... "എന്താടി " "ഇങ്ങൾ അറിഞ്ഞില്ലേ ഇവടെ നടന്നത് ഒക്കെ.... ഇതിനൊക്കെ പിന്നിൽ അവളാണ് സിയ "(ഫമി) "എന്ത് നടന്നു എന്ന് " അപ്പൊ ഓൾ നോട്ടീസ് ബോർഡിൽ ഉള്ള കാര്യങ്ങൾ പറഞ്ഞു തന്നു..... "സിയ എന്നോട് ഉള്ള ദേഷ്യം തീർത്തത് ആണ്.... "(ഐറ ) "ഞൻ അന്വേഷിക്കട്ടെ.... നീ വീട്ടിൽ പൊക്കോ " എന്ന് പറഞ്ഞപ്പോ ഓൾ അവിടെ നിന്ന് പോയി... മ്മൾ ഓഫീസിൽ കയറി ചെന്നിട്ട് ഫയൽ ഒക്കെ നോക്കുന്ന നേരത്ത് ആണ് സിയ കേറി വന്നത്..... "ഇത് ശെരിയല്ല... ഇതിങ്ങനെ വിട്ടാൽ പറ്റില്ല "(സിയ ) "എന്ത് ശെരി അല്ല എന്ന്..... " "ഇത് ശെരി അല്ലാന്ന്.... "(സിയ ) "എന്ത് ശെരി അല്ലാന്ന് " "ഇത് ശെരി അല്ലാന്ന് "(സിയ ) "എന്ത് ശെരി അല്ലെന്ന് ആണെടി പുല്ലേ ഈ പറയുന്നേ " എന്ന് ചോദിച്ചു മ്മൾ ടേബിളിൽ ഉള്ള ഫ്ലവർ vase എടുത്തു എറിഞ്ഞതും ഓൾ ഒറ്റ ഓട്ടം ആയിരുന്നു ഡോർ ന്റെ അടുത്തേക്ക്...... "ഇവടെ വാടി.... " "ഇല്ല വരൂല്ല... അടുത്തത് എന്റെ തലമണ്ട ക്ക് അടിക്കാൻ അല്ലെ.... "(സിയ ) "നീ വരുന്നോ.... ഞൻ പൊക്കി കൊണ്ട് വരണോ....... " എന്ന് മ്മൾ ചോദിച്ചപ്പോ ഓൾ അരിച്ചു അരിച്ചു എന്റെ അടുത്തേക്ക് വന്നു..... "നീ ന്ത്‌ ശെരി അല്ലാന്ന് ആണ് പറഞ്ഞത്..." "അത് പിന്നെ ണ്ടല്ലോ ആഷിക്കാനെയും മിന്നുനെയും ഇങ്ങനെ വിട്ടാൽ പറ്റില്ല...... അവരെ എത്രയും പെട്ടന്ന് കെട്ടിക്കണം...... "(സിയ ) "മുത്തേ ഖൽബെ.... ഇജ്ജ് ആടി ന്റെ പെങ്ങളൂട്ടി.... "(ആഷി ) "അയ്യാ... ഇങ്ങളോട് ഉള്ള സ്നേഹം ഉള്ളോണ്ട് ഒന്നല്ല...... ഇങ്ങൾ രണ്ടാളും കൂടി പ്രേമിച്ചു നടക്കുന്നത് കണ്ടിട്ട് എനിക്ക് അത്ര പിടിക്കുന്നില്ല.... സൊ രണ്ടിനെയും പിടിച്ചു കെട്ടിക്കണം..... കെട്ടു കഴിഞ്ഞാൽ പിന്നെ രണ്ടും കീരിയും പാമ്പും പോലെ ആവോലോ അതാ..... "(സിയ ) "പരട്ട കിളവി....... "(ആഷി ) "അതെ എനിക്ക് വേറെ പണി ണ്ട്... നിങ്ങൾ കെട്ടിക്കെ കെട്ടിക്കാതെ ഇരിക്കെ എന്ത് വേണേലും ആയിക്കോ ..... " എന്ന് പറഞ്ഞു മ്മൾ പുറത്തേക്ക് ചെന്ന്..... പെട്ടന്ന് ആണ് എന്റെ കയ്യിൽ വന്നു ഒരാൾ കയ്യ് കോർത്തതു.... "ന്താടി കെട്ടിയോളെ അനക് ക്ലസ് ഒന്നും ഇല്ലേ..... " "ഉണ്ട് പക്ഷെ കട്ട ബോർ ആണ്.... അടുത്തത് പിന്നെ കാക്കു ആണ്... പിന്നെ അതിലും ബോർ ആവും..... "(സിയ ) "മര്യാദക്ക് നീ ക്ലാസ് ന് പോനോ അതോ... " "ബ്ലഡി കെട്ടിയോൻ.... ഹും..... "(സിയ ) ഓൾ പോവാൻ നിന്നതും റോഷൻ ഞങ്ങളെ അടുത്തേക്ക് വന്നു..... തുടരും...... &&&&&&&&&&&&&&& മ്മക്ക് പനി പിടിച്ചത് കൊണ്ടാട്ടോ ഞൻ പോസ്റ്റാഞ്ഞത്.... സോറി ഫ്രണ്ട്സ്...... #📙 നോവൽ
#

📙 നോവൽ

📙 നോവൽ - HEART BEATZ 2 s from pmedia - ShareChat
33.7k കണ്ടവര്‍
16 ദിവസം
💓💓ഹാർട്ട്‌ ബീറ്റ്സ് 2💓💓 ✒️shanu പാർട്ട്‌ 28 (അനു ) "ടാ മിന്നു ന് ന്താ പറ്റിയെ..... " എന്ന് മ്മൾ ചോദിച്ചതും സിയ കരഞ്ഞു കൊണ്ട് മ്മളെ കെട്ടിപിടിച്ചു..... "മിന്നു ന് ന്താ പറ്റിയെ.... ഞൻ അറിഞ്ഞില്ലല്ലോ.... "(കണ്ണൻ ) അത് കേട്ടതും കരഞ്ഞു കൊണ്ടിരുന്ന സിയ ഞെട്ടി എണീറ്റ്..... "നീ അല്ലടാ പൊട്ടാ പറഞ്ഞത് മിന്നു ന് എന്തോ പറ്റി എന്ന്..... " "ഞനോ എപ്പോ.... ഞൻ മിന്നു എന്നാണോ പറഞ്ഞെ...... "(കണ്ണൻ ) "അതെ.... " "ആണോ... എന്നാ ആഷിക്കാ ആക്‌സിഡന്റ് പറ്റിയത്..... "(കണ്ണൻ ) അവൻ പറയുന്നത് കേട്ട് കാൽമെ കൂടെ ഒരു തരിപ്പ് കേറി...... "സത്യത്തിൽ ആർക്കാടാ തെണ്ടി ആക്‌സിഡന്റ് പറ്റിയത്..... " എന്ന് മ്മൾ കലിപ്പിൽ ചോദിച്ചതും ഓൻ "One സെക്കന്റ്‌.... ആകെ കൂടി കൺഫ്യൂഷൻ ആയി പോയാലോ ന്റെ ദേവിയെ .... ശെരിക്ക് ആർക്കാ പറ്റിയെ... ആ കിട്ടി പോയി.... ആഷിക്ക് ആക്‌സിഡന്റ് പറ്റി... നീ ഇറങ്ങിയതിന് പിന്നാലെ ഇറങ്ങിയത് ആണ് ഓനും... പിന്നെ എനിക്ക് അവൻ ഹോസ്പിറ്റലിൽ ആണെന്ന് പറഞ്ഞു കാൾ വരെ.... നീ ഒന്ന് വാടാ എന്റെ കയ്യും കാലും ഒക്കെ വിറച്ചു പാടില്ല..... വേഗം വാ..... "(കണ്ണൻ ) അവൻ അതും പറഞ്ഞു ഫോൺ വെച്ചതും മ്മൾ വേഗം കീ എടുത്തു പുറത്ത് ഇറങ്ങിയപ്പോ സിയയും കൂടെ വന്നു.... ഞങ്ങൾ രണ്ടാളും കൂടി വേഗം ഹോസ്പിറ്റലിലെക്ക് പോയി..... ഹോസ്പിറ്റലിൽ എത്തിയതും പുറത്ത് തന്നെ കണ്ണൻ നിക്കുന്നുണ്ട്....... "എന്താടാ എന്താ പറ്റിയെ..... " "എനിക്ക് അറിഞ്ഞൂടാ... ആ ചെക്കൻ പ്രാന്താ അല്ലേൽ പിന്നെ ഓൾ ഇഷ്ടല്ല എന്ന് പറഞ്ഞതിന് ഇങ്ങനെ ഒക്കെ ചെയ്യോ..... "(കണ്ണൻ ) "കാക്കുന് കുഴപ്പൊന്നും ഇല്ലല്ലോ കണ്ണേട്ടാ.... എനിക്ക് കാണണം.... "(സിയ ) "ഇല്ലടാ...കയ്യിലും കാലിലും കെട്ടു ഒക്കെ ഉണ്ട്... റൂമിലേക്ക് മാറ്റി... മിന്നു ണ്ട് അവടെ... "(കണ്ണൻ ) &&&&&&&&&&&&&& (സിയ ) എന്ന് കണ്ണേട്ടൻ പറഞ്ഞത് കേട്ടു ഞമ്മൾ വേഗം റൂമിലേക്ക് പോയി... അവടെ ഉണ്ട് കണ്ണും അടച്ചു കിടക്കുന്ന കാക്കുവും അപ്പുറത്ത് കണ്ണും നിറച്ചു ഇരിക്കുന്ന മിന്നുവും..... "കാക്കു " എന്ന് പറഞ്ഞു മ്മൾ ആഷിക്കാടെ അടുത്തേക്ക് ചെന്നതും മിന്നു കണ്ണും നിറച്ചു മ്മളെ നോക്കി... മ്മൾ ഓളെ മൈൻഡ് ആക്കാതെ കാക്കുന്റെ അടുത്തേക്ക് ചെന്ന് ഇരുന്ന്...... മ്മൾ കണ്ണും നിറച്ചു കാക്കുനെ നോക്കിയപ്പോ ഉണ്ട് കാക്കു എന്തൊക്കെയോ പറയുന്ന പോലെ തോന്നിയപ്പോ മ്മൾ പതുക്കെ തല താഴ്ത്തി കാക്കുന്റെ മുഖത്തെക്ക് അടിപ്പിച്ചതും "ഫ്രെയിമിൽ നിന്ന് മാറി നിക്കടി തെണ്ടി... ഞൻ എന്റെ പെണ്ണിന്റെ എക്സ്പ്രെഷൻ ഒന്ന് കാണട്ടെ..... " കള്ള ബടുവ... അപ്പൊ അഭിനയിച്ചതു ആണല്ലേ.... തെണ്ടി ഹംകേ..... മ്മൾ കലിപ്പിൽ മൂപ്പരെ നോക്കി തിരിഞ്ഞതും അവടെ ഡ്രാക്കുവും കണ്ണേട്ടനും ഉണ്ട്...... ഡ്രാക്കു അടുത്ത് വന്നു കാക്കു നെ വിളിച്ചപ്പോ "Patient നെ വിളിക്കണ്ട.... റസ്റ്റ്‌ എടുത്തോട്ടെ..... "(സിസ്റ്റർ ) അപ്പൊ ഡ്രാക്കു ഒന്നും മിണ്ടാതെ മാറി ഇരുന്ന്...... മ്മൾ കട്ട കലിപ്പിൽ കാക്കുനെ നോക്കിയപ്പോ പരട്ട കിളവൻ ഇടം കണ്ണിട്ട് മ്മളെ നോക്കാ...... കാണിച്ചു താരാട്ടാ മോനെ..... മ്മൾ സങ്കടം ഫിറ്റ്‌ ചെയ്ത് "കാക്കു " എന്ന് വിളിച്ചു കാക്കുന്റെ നെഞ്ചിനു നോക്കി ഒറ്റ കുത്ത് അങ്ങട്ട് കൊടുത്ത്..... അത് കിട്ടിയതും ബുൾസയി കണക്കെ മൂപ്പരെ കണ്ണ് തള്ളി വന്നു ചുമക്കാൻ തുടങ്ങി....... "എന്നാലും ന്റെ കാക്കുന് ഈ അവസ്ഥ വന്നല്ലോ പടച്ചോനെ... ഇനി ഞൻ ആർക്ക് ഇട്ട് പണിയും ആരെ ഞൻ കളി ആക്കും........ " എന്നൊക്കെ പറഞ്ഞു മൂപ്പരെ ഡ്രസ്സ്‌ പിടിച്ചു വലിച്ചു കുത്തിയും പിച്ചിയും മ്മളെ ദേഷ്യം തീർത്തു...... അപ്പൊ തന്നെ മിന്നു മ്മളെ അടുത്ത് വന്നു മ്മളെ പിടിച്ചു വെച്ച് "സിയ നീ എന്താ കാണിക്കുന്നേ...... ആഷിക്കാക്ക് വയ്യ എന്ന് നിനക്ക് അറിയില്ലേ..... "(മിന്നു ) "നീ മിണ്ടരുത്.... നീ ഒറ്റ ഒരുത്തി കാരണം ആണ് എന്റെ കാക്കു ഈ അവസ്ഥയിൽ എത്തിയത്.... ഇപ്പൊ തൃപ്തി ആയല്ലോ നിനക്ക്...... എന്തിനാടി ഇങ്ങോട്ട് വന്നേ... നിനക്ക് മനസ്സിൽ ഫീലിംഗ്സ് ഒന്നും ഇല്ലല്ലോ ഇറങ്ങി പോടീ..... " മ്മൾ മിന്നു നെ പിടിച്ചു തള്ളി മാറ്റിയപ്പോ ഡ്രാക്കു വന്നു അവളെ പിടിച്ചു........ "സിയാ.... "(കാക്കു ) "എന്താ......😠😠😠" "ഒന്നൂല്ല 😰"(കാക്കു ) "സിയ നിനക്ക് എന്താ പ്രാന്തായോ..... "(ഡ്രാക്കു ) "നീ ഇതിൽ ഇടപെടണ്ടാ.... ഇത് ഞങ്ങൾ തമ്മിൽ ഉള്ള പ്രോബ്ലം ആണ്.... " "സിയ വേണ്ട വിട്ടേക്ക് "(കാക്കു ) മ്മൾ ചെന്ന് മിന്നു ന്റെ കവിളിൽ കുത്തി പിടിച്ചു മ്മളെ നേർക്ക് നിർത്തി.... "എന്താടി നിന്റെ വായ അടഞ്ഞു പോയോ.... നിനക്ക് ഇപ്പൊ ഒന്നും പറയാൻ ഇല്ലേ... ഇനി മേലാൽ ന്റെ കാക്കു ന്റെ കണ്ണിന്റെ മുന്നിൽ വന്നു പോകരുത് ഇറങ്ങി പോടീ.... " "സിയ ഞൻ "(മിന്നു ) എന്ന് പറഞ്ഞു ഓൾ മുഴുവൻ ആക്കുന്നതിന് മുന്നേ മ്മൾ ഓളെ മുഖം അടച്ചു ഒന്ന് കൊടുത്ത് കൂടെ മ്മൾ ഒന്നും കൂടി ഓളെ തള്ളി ഇട്ടപ്പോ കാക്കു കിടന്നോടതു നിന്ന് എണീറ്റ് വന്നു മ്മളെ പിടിച്ചു നിർത്തി മുഖം അടച്ചു ഒന്ന് തന്നു..... "നീ ആരാടി അവളെ അടിക്കാൻ... അവൾ ഇഷ്ടല്ല എന്ന് പറഞ്ഞത് എന്നെയാ അല്ലാതെ നിന്നെ അല്ല.... ഇത് ഞങ്ങൾ തമ്മിൽ ഉള്ള പ്രോബ്ലം ആണ്..... " എന്ന് കലി തുള്ളി കാക്കു പറഞ്ഞപ്പോ മ്മൾ കവിളിൽ കയ്യ് വെച്ച് നേരെ നോക്കിയത് ഡ്രാക്കു ന്റെ മുഖത്തെക്ക് ആണ്.... ഓനും കണ്ണേട്ടനും കൂടി കാക്കു നെ തന്നെ അന്തം വിട്ട് നോക്കുന്നുണ്ട്..... കയ്യിലും കാലിലും കെട്ടുള്ള ആൾ ആണ് ഒരു കുഴപ്പവും ഇല്ലാതെ എണീറ്റ് നിക്കുന്നെ.... കാക്കു ചെന്ന് മിന്നു നെ പിടിച്ചു എഴുന്നേൽപ്പിച്ചു അവളെ കവിളിൽ തലോടിയപ്പോ ഓൾ കണ്ണും നിറച്ചു മൂപ്പരെ തന്നെ നോക്കി നിക്കുന്നുണ്ട്..... മ്മക്ക് പിന്നെ അവടെ റോൾ ഇല്ലാത്തത് കൊണ്ട് മ്മളെ അവിടെ നിന്നും ഇറങ്ങി...... &&&&&&&&&&&&&&&&& (കണ്ണേട്ടൻ ) ആഷി എണീറ്റ് വന്നു സിയ നെ അടിച്ചതും മിന്നു നെ പിടിച്ചു എഴുന്നെൽപ്പിച്ചതും ഒരു പാവ കണക്കെ ഞനും അനുവും നോക്കി നിന്ന്..... അപ്പൊ ഈ പന്നിക്ക് ആക്‌സിഡന്റ് ഒന്നും പറ്റിയില്ല.... മ്മൾ അനു നെ നോക്കിയപ്പോ ഓൻ പല്ല് കടിച്ചു മുഷ്ടി ചുരുട്ടി പിടിച്ചു നിക്കുന്നുണ്ട്..... "മിന്നു നീ ഒരു 5 മിനിറ്റ് നേരത്തേക്ക് ഒന്ന് അങ്ങട്ട് മാറി നിന്നെ... "(അനു ) അപ്പൊ തന്നെ ആഷി ഡോണ്ട് വേണ്ട.... പ്ലീസ് ടാ എന്നൊക്കെ പറഞ്ഞു റൂം മുഴുവൻ ഓടാൻ തുടങ്ങി.... കയ്യിൽ കിട്ടിയപ്പോ പലിശ സഹിതം കൊടുത്ത് വീട്ടി.... തെണ്ടിടെ ഒലക്കമ്മലെ ആക്ടിങ് കാരണം ബാക്കി ഉള്ളോർ ടെൻഷൻ അടിച്ചു ചത്തു.... അവനെ പഞ്ഞിക്കിട്ടു ഞങ്ങൾ മിന്നു നെ നോക്കിയപ്പോ ഓൾ കണ്ണും നിറച്ചു നിക്കുന്നുണ്ട്..... ഞങ്ങൾ ഓൾക്ക് ഒന്ന് സൈറ്റ് അടിച്ചു കാണിച്ചു കൊടുത്ത് അവിടെ നിന്ന് ഇറങ്ങി.... അപ്പൊ ഉണ്ട് പുറത്ത് സിയ വായ ഒക്കെ പിടിച്ചു നേരെ ആക്കുന്നു...... ഞനും അനുവും അവളെ അപ്പുറത്തും ഇപ്പുറത്ത് ആയിട്ട് ഇരുന്ന്...... "വേദന ഉണ്ടോടി... " "ഇല്ല പിന്നെ.... ചെവിയിൽ കൂടി എന്തൊക്കെയോ പാറി പോയി.... "(സിയ ) "നിന്നോട് ആരാ ഇതിനിടയിൽ കേറി അവളെ അടിക്കാൻ ഒക്കെ പറഞ്ഞെ..... "(അനു ) "നിങ്ങൾ ഇപ്പൊ ഒന്ന് ആ റൂമിൽ പോയി നോക്ക്.. എന്റെ ഊഹം ശെരി ആണെങ്കിൽ അവർ രണ്ടും ഇപ്പൊ കട്ട റൊമാൻസ് ആയിരിക്കും..... "(സിയ ) അപ്പൊ ഞങ്ങൾ രണ്ടാളും നെറ്റി ചുളിച്ചു അവളെ നോക്കിയപ്പോ ഓൾ പോയി നോക്ക് എന്ന് പറഞ്ഞു... അപ്പൊ തന്നെ ഞങ്ങൾ പോയി നോക്കിയതും അതിന്റെ ഉള്ളിലെ കാഴ്ച കണ്ടു ഞങ്ങൾ രണ്ടാളും വായും പൊളിച്ചു പരസ്പരം നോക്കി സിയ നെ നോക്കിയപ്പോ ഓൾ ഞങ്ങളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് നടന്നു...... മിന്നു ആഷി നെ അടിക്കുന്നു പിച്ചുന്നു എന്നിട്ട് അവസാനം ആഷി ഓളെ ചേർത്ത്‌ പിടിച്ചു...... അത് കണ്ട് ഞങ്ങൾ ചിരിച്ചപ്പോൾ അനു ഞൻ പോവാണ് എന്ന് പറഞ്ഞു പോയി........ &&&&&&&&&&&& (അനു ) ഞൻ കണ്ണനോട് യാത്ര പറഞ്ഞു നടന്നു വണ്ടിടെ അടുത്ത് ചെന്നപ്പോ സിയ ഉണ്ട് അതിൽ ഇരിക്കുന്നു... എന്നെ കണ്ടപ്പോ ഓൾ കണ്ണ് തുടച്ചു മ്മളെ നോക്കി ചിരിച്ചു...... ഞൻ അവളെ നോക്കി വണ്ടി എടുത്തു വീട്ടിലേക്ക് വിട്ട്.... വീട്ടിൽ എത്തിയപ്പോ അവൾ ഒന്നും മിണ്ടാതെ റൂമിൽ കേറി കിടക്കാൻ നിന്നപ്പോ മ്മൾ കിച്ചണിൽ പോയി ഐസ് എടുത്തു വന്നു അവളെ പിടിച്ചു ഇരുത്തി കവിളിൽ വെച്ച് കൊടുത്ത്...... "ഞൻ മിന്നു നെ അടിച്ചപ്പോ ഓൾക്ക് വേദനിച്ചു കാണുല്ലേ..... പാവാ.... "(സിയ ) "അപ്പൊ നിനക്ക് വേദനിചില്ലേ..... " "എന്റെ കാര്യം വിട്.... അവൾ കാക്കുനോട്‌ ഇഷ്ടം ആണ് എന്ന് പറയാൻ വേണ്ടി വേറെ നിവർത്തി ഇല്ലാതെ ചെയ്തത് ആണ്.... പാവം... നാളെ പോയി അവളോട് സോറി പറയണം.... "(സിയ ) "ശെരിക്ക് ന്തായിരുന്നു നിന്റെ പ്ലാൻ " "ഞൻ മിന്നു നെ അടിച്ചാൽ കാക്കു എന്നെ ചീത്ത പറയും അപ്പോ അത് കണ്ടിട്ട് അവക്ക് കാക്കു നോട്‌ ഇഷ്ടം തോന്നും.... ഇതൊക്കെ ആയിരുന്നു... പക്ഷെ തല്ലു പ്രതീക്ഷിച്ചില്ല...... "(സിയ ) അപ്പൊ മ്മൾ ഓളെ നോക്കി ചിരിച്ചു..... "അതെ ഈ വേദന പോവാൻ ഇവടെ ചിലവരുടെ കയ്യിൽ മരുന്ന് ഒക്കെ ഉണ്ട് ട്ടോ..... " എന്ന് പറഞ്ഞു ഓൾ മ്മളെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു തന്നപ്പോ മ്മൾ ഓളെ മണ്ടക്ക് ഒന്ന് കൊടുത്ത് കിടന്ന് ഉറങ്ങടി എന്ന് പറഞ്ഞു ബാത്‌റൂമിലേക്ക് കേറി..... "തെണ്ടി.... ഇതെന്ത് ജന്തുവാ... അല്ലേലും ഞൻ ന്തിനാ ഓനെ പറയണേ കണ്ട കഥയും മറ്റും വായിച്ചു ഓരോന്ന് ചിന്തിച് കൂട്ടുന്ന എന്നെ പറഞ്ഞാമതി.... കഥയല്ലിതു ജീവിതം....... " എന്നൊക്കെ പറഞ്ഞു സ്വയം തലക്ക് അടിച്ചു ഓൾ കിടന്ന്.... അത് കണ്ടു മ്മൾ ചിരിച്ചു ഡോർ അടച്ചു.... മ്മൾ ഒന്ന് ഫ്രഷ് ആയി പുറത്ത് ഇറങ്ങി..... നേരം 4 മണി ആയിക്ക്ണ്... സിയ നല്ല ഉറക്കം ആണ്..... മ്മൾ ഓളെ അടുത്ത് ചെന്ന് നോക്കിയപ്പോ കവിൾ വീർത്തിട്ടുണ്ട്... ആ കവിൾ അമർത്തി കിടക്കുമ്പോ വേദനിച്ചു പെണ്ണ് കിടന്ന് പുളയുന്നുണ്ട്.... മ്മൾ പതുക്കെ ഓളെ അടുത്ത് ചെന്ന് കവിളിൽ അമർത്തി ഉമ്മാ വെച്ചപ്പോ ഓൾ എണീറ്റ് "ലവ് യു ഡ്രാക്കു..... ഇത് കിട്ടാൻ ചുമ്മാ ആക്ട് ചെയ്തത് അല്ലെ " എന്ന് പറഞ്ഞു മ്മളെ കവിളിൽ അമർത്തി ഉമ്മാ വെച്ച് മ്മളെ നോക്കി ഇളിച്ചു കാണിച്ചപ്പോൾ മ്മക്ക് ന്തോ ഓളെ നോക്കാൻ ഒരു ചടപ്പ്..... ഞൻ ഒന്നും മിണ്ടാതെ തലയും താഴ്ത്തി അപ്പുറത്ത് പോയി കിടന്ന്..... ഈ കുരിപ്പ് ഉറങ്ങിയിരുന്നില്ലേ.... പെട്ടന്ന് ഓൾ മ്മളെ അടുത്ത് വന്നു മ്മളെ കെട്ടിപിടിച്ചു കിടന്ന്... അപ്പൊ മ്മൾ ഓളെ നോക്കിയപ്പോ "ന്ത്യെ വല്ലവനൊന്നും അല്ലല്ലോ ന്റെ കെട്ടിയോൻ അല്ലെ.... ഇങ്ങനെ ന്റെ മുഖത്തു നോക്കി ന്റെ കണ്ട്രോൾ കളയല്ലേ ചെക്കാ..... ഞൻ ചിലപ്പോ വല്ലതും ചെയ്ത് പോവും ട്ടാ... അവസാനം ന്റെ ചരിത്രം അങ്ങനെ തന്നെ അല്ലെ ആ അത് പോയി എന്നൊന്നും പറഞ്ഞു ന്റെ അടുത്ത് വന്നിട്ട് കാര്യല്ല..... " എന്ന് പറഞ്ഞു ഓൾ ഒന്നും കൂടി മ്മളിലേക്ക് ചേർന്ന് കിടന്ന്..... മ്മൾ ചിരിച്ചു കൊണ്ട് ലൈറ്റ് ഓഫ്‌ ചെയ്ത് കിടന്ന്........ ഇപ്പോ ഇങ്ങക്ക് ഒരു ഡൌട്ട് ഇല്ലേ എനിക്ക് ഓളെ ഇഷ്ടാണോ എന്ന്.... ദേ ഈ കുരിപ്പിനോട്‌ ആർക്കാ ഇഷ്ടം തോന്നാതെ ഇരിക്കാ.... ഇങ്ങക്ക് ഇഷ്ടല്ലേ ഇവളെ..... പക്ഷെ എനിക്ക് ഇവളോട് തോന്നിയ ഇഷ്ടം ഒരിക്കലും പ്രണയം അല്ലാട്ടോ.... അത് ആണ് എന്ന് കരുതി ഇങ്ങൾ തെറ്റ് ധരിക്കണ്ടാ........ അവളെ കുറുമ്പും കുസൃതിയും പൊട്ടത്തരം ഒക്കെ ഇഷ്ടാ..... അത്രയേ ഉള്ളു..... &&&&&&&&&&&&&&&&&& (ആഷി ) ഇന്നലെ എനിക്ക് ഒരു പോള കണ്ണ് അടക്കാൻ പറ്റിയിട്ടില്ല..... മിന്നു എന്നോട് ഇഷ്ടാ എന്നൊക്കെ പറഞ്ഞു എങ്കിലും ഉള്ളിൽ വേറൊന്ന് വല്ലാത്ത നോവ് ആയി കിടന്ന് വേദനിപ്പിക്കുന്നുണ്ട്...... അപ്പോഴത്തെ ദേഷ്യത്തിൽ ഞൻ സിയ നെ അടിച്ചതാ.... പക്ഷെ അവൾ എന്നോട് ഒരു വാക്ക് മിണ്ടാതെ പോയപ്പോ എന്തോ നെഞ്ചിൽ വല്ലാത്ത ഒരു കുത്തൽ.... പാവം നല്ലോണം വേദനിച്ചു കാണും...... എനിക്ക് എന്തേലും പറ്റിയാൽ മിന്നുന് എന്നോട് ഉള്ള ഇഷ്ടം പുറത്ത് വരും എന്ന് ഇന്നലെ ഒരു ഫിലിം കണ്ടപ്പോ ഐഡിയ തോന്നി ചെയ്തതാ.... ഈ ഡോക്ടർ എന്റെ ഫ്രണ്ട് ആയ കാരണം ഞങ്ങൾ കളിച നാടകം... എല്ലാം ഒക്കെ ആയി പക്ഷെ സിയ അവൾ...... പറഞ്ഞു തീർന്നില്ല അവൾ വന്നു... അവൾ ഓടി ചെന്ന് മിന്നു നോട്‌ കൊറേ സോറി ഒക്കെ പറഞ്ഞു... രണ്ടും കൂടി കെട്ടിപിടിക്കലും ഒക്കെ ആയി........ സിയ എന്നെ നോക്കുന്നെ ഇല്ല..... "അപ്പൊ നിനക്ക് ഇവനെ ശെരിക്ക് ഇഷ്ടായിരുന്നോ..... "(അനു ) "ഹ്മ്മ്..."(മിന്നു ) "പിന്നെന്താ നീ ആദ്യം പറയാഞ്ഞേ...... "(കണ്ണൻ ) "അത് പിന്നെ... നിങ്ങക്ക് അറിയാലോ അവർ എന്നെ എപ്പോ വേണേലും ഇല്ലാതെ ആക്കും.... ഓരോ ദിവസവും മരണം പ്രതീക്ഷിച്ചു കഴിയാ ഞൻ... അങ്ങനെ ഉള്ള എന്നെ സ്നേഹിച്ചു ഒരിക്കെ എന്നെ നഷ്ടപെട്ടാൽ അത് ആഷിക്കാക്ക് സഹിക്കില്ല അതോണ്ടാ മനപ്പൂർവം പറയാഞ്ഞേ...... പിന്നെ ഇന്നലെ അങ്ങനെ ഒക്കെ ഉണ്ടായപ്പോഎനിക്ക് മനസ്സിലായി ഇക്കാക്ക് എന്നോടുള്ള ഇഷ്ടം..... എന്തോ ഉള്ള കുറച്ചു ദിവസം എങ്കിലും എനിക്ക് ഈ സ്നേഹം അനുഭവിക്കാൻ തോന്നി.... "(മിന്നു ) "ടി പോത്തേ അന്നേ ആരും ഒന്നും ചെയ്യില്ല... ചെയ്യാൻ ഞങ്ങൾ ഒക്കെ സമ്മതിക്കോ..... "(ചാരു ) "പിന്നല്ല..... "(സിയ ) അങ്ങനെ ഓരോന്നു പറഞ്ഞു ടൈം പോയി.... ഞങ്ങൾ വീട്ടിലേക്ക് വന്നു.... വീട്ടിൽ എത്തി സിയ എല്ലാരോടും സംസാരിച്ചു എങ്കിലും എന്നോട് മാത്രം എന്തോ അകൽച്ച പാലിച്ചു... അത് എനിക്ക് ഇത്തിരി ഒന്നും അല്ല സങ്കടക്കിയതു.... മ്മൾ റൂമിൽ ചെന്ന് ബെഡിൽ ഇരുന്നപ്പോ ആരോ മ്മളെ അടുത്ത് വന്നിരുന്നു... നോക്കിയപ്പോ സിയ ആണ്...... "സോറി " ".......... " "ടി അപ്പൊ ദേഷ്യം വന്നപ്പോ ചെയ്തതാ.... എന്നോട് ക്ഷമിക്ക് അറ്റ്ലീസ്റ്റ് നാല് തെറി എങ്കിലും പറയടി..... " അപ്പൊ ഓൾ മ്മളെ ഒന്ന് നോക്കി മ്മളെ കയ്യ് എടുത്തു അടാർ കടി തന്നു.... പിടിച്ചു മാറ്റാൻ നോക്കി എങ്കിലും ആ തെണ്ടി ഇബ്‌ലീസ് വിട്ടില്ല..... കണ്ണിൽ നിന്നൊക്കെ കണ്ണ് നീര് വന്നു തെണ്ടി ടെ കടി കൊണ്ട്... . "ഇത് എന്റെ ഒരു സമാധാനത്തിന്.... ഇനി എന്നെ തല്ലിയതിനു " എന്ന് പറഞ്ഞു ആ തെണ്ടി മ്മളെ പുറം നോക്കി ഒന്ന് തന്നിട്ട് താടി പിടിച്ചു വലിച്ചു..... മ്മൾ അതൊക്കെ കൊണ്ട് നിന്ന്...... "ഇപ്പൊ ഒരു ചെറിയ ആശ്വാസം..... അപ്പൊ ന്നാ ശെരി ഞൻ പോയി ഫുഡ് അടിക്കട്ടെ ലവ് യു കാക്കു " എന്ന് പറഞ്ഞു മ്മളെ കവിളിൽ നുള്ളി ഓൾ തുള്ളി ചാടി ഒറ്റ പോക്ക്.... മ്മൾ ഓൾ കടിച്ച ഭാഗത്തു നോക്കിയപ്പോ ഇറച്ചി എടുത്തിട്ട് ഉണ്ട്........... അവൾ പോയതും മിന്നു എന്റെ അടുത്തേക്ക് വന്നിട്ട് "എങ്ങനെ ണ്ട് ഓളെ കടി..... " "അന്നേ സമ്മതിച്ചു തന്നു മോളെ ഇജ്ജ് അത് കൊണ്ട് നിന്നില്ലേ.... ഹൌ.... കണ്ണിൽ നിന്നൊക്കെ പൊന്നിച്ച പാറി..... " "അവളെ അടിച്ചിട്ട് അല്ലെ അങ്ങനെ വേണം.... "(മിന്നു ) "ഹോ ഹോ ഇപ്പോ അങ്ങനെ ആയി ല്ലേ..... " എന്നും പറഞ്ഞു മ്മൾ ഓളെ ചേർത്ത്‌ പിടിക്കാൻ നിന്നതും ഓൾ മ്മളെ നോക്കി കൊഞ്ഞനം കുത്തി ഒറ്റ പോക്ക്..... മ്മൾ ചിരിച്ചു കൊണ്ട് താഴേക്ക് ചെന്ന്...... &&&&&&&&&&&&&&&& (ചാരു ) ആഷിക്കാടെ വീട്ടിൽ ചെന്ന് ഞങ്ങൾ ഫുഡ് ഒക്കെ അടിച്ചു ചുമ്മാ മ്മൾ പുറത്ത് നോക്കി നിക്കുമ്പോ ആണ് മ്മളെ വയറ്റിൽ രണ്ട് കയ്യ് വന്നു ചുറ്റി പിടിച്ചത്....... "ചാരു "(കണ്ണേട്ടൻ ) "ഉം.... " "നമ്മുക്ക് വേണ്ടേ ഒരു കല്യാണം ഒക്കെ.... നിന്നെ ഇങ്ങനെ എന്നും ചേർത്ത്‌ പിടിക്കാൻ തോന്ന എനിക്ക് ..... "(കണ്ണേട്ടൻ ) "എന്റെ ഡിഗ്രി കഴിയുന്നത് വരെ അല്ലെ മോനെ വെയിറ്റ് ആക്കേണ്ടതുള്ളു...... അത് കഴിഞ്ഞാൽ ഞൻ കണ്ണേട്ടന്റെ മാത്രം അല്ലെ.... " എന്ന് പറഞ്ഞു മ്മൾ തിരിഞ്ഞ് നിന്ന് കണ്ണേട്ടന്റെ നെഞ്ചിലെക്ക് ചാഞ്ഞു.... അപ്പൊ തന്നെ കണ്ണേട്ടൻ എന്നെ ഇറുകി പുണർന്നു എന്റെ നെറ്റിയിൽ ഉമ്മാ വെച്ച്....... "അല്ല ഇന്നെന്താ valentine ഡേ വല്ലതും ആണോ.. എല്ലോടത്ത്‌ ആകെ റൊമാൻസ് " എന്നൊരു അശരിരി കേട്ട് ഞങ്ങൾ മാറി നിന്നപ്പോ ഉണ്ട് മോന്തയും വീർപ്പിച്ചു സിയ നിക്കുന്നു..... "അപ്പുറത്ത് പോയാൽ അവടെ മിന്നുവും കാക്കുവും കട്ട റൊമാൻസ്.... ഇപ്പുറത്ത്‌ വന്നാൽ ഇങ്ങളും.... ഇബടെ ബാക്കി ഉള്ളൊരുടെ കാര്യം ഇപ്പോഴും pendingil ആണെന്ന് ഓർത്താൽ നന്ന്..... "(സിയ ) "എന്ത്യേ മോളെ ന്റെ കാക്കു വളഞ്ഞില്ല.... എന്തൊക്കെ ആയിരുന്നു ഓനെ ഞൻ വളക്കും മറിക്കും ഇപ്പോ എന്തായി...... " "പോടീ മരപ്പട്ടി.... " എന്നും വിളിച്ചു ഓൾ ചവിട്ടി തുള്ളി പോയി.... ഞങ്ങൾ ചിരിച്ചു കൊണ്ട് താഴേക്ക് ചെന്നപ്പോ അവടെ എല്ലാരും ഉണ്ട്...... അപ്പോഴാണ് എന്റെ ഫോണിലേക്ക് ഒരു കാൾ വന്നത് "ഹലോ....... " മറു തലക്കൽ നിന്ന് പറയുന്നത് കേട്ടപ്പോ മ്മൾ സിയ നെ നോക്കി ഓൾ മ്മളെ തന്നെ നോക്കി കൊണ്ട് എന്താ എന്ന് ചോദിച്ചപ്പോ "റോഷൻ ആണ്..... നിനക്ക് നാളെ കോളേജിൽ ഒരു സർപ്രൈസ് ഉണ്ട് എന്ന്...... " തുടരും...... &&&&&&&&&&&&&&& ഇന്നന്നെ പോസ്റ്റിണ്ട്... ഒരു മൂഡ് ഇല്ലാതെ എഴുതിയത് ആണ് അതോണ്ട് തനി ബോർ ആവും.. എന്തായാലും വായിച്ചു അഭിപ്രായം പറയുക.... #📙 നോവൽ
#

📙 നോവൽ

📙 നോവൽ - HEART BEATZ ( od - ShareChat
30.8k കണ്ടവര്‍
19 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം