@shahalashaluuu_
@shahalashaluuu_

❤️$HALUUU_¤¤💜

insta id 👉bullet__grl 💖അശ്വതി💖 💞ചൂടൻ വിത്ത്‌ കാന്താരി 💞 🚫inbox🚫

💞ചൂടൻ വിത്ത്‌ കാന്താരി 💞 🍁~•~•~•~•~•~•~•~•~•~•~•~•~•~🍁 💟PART--19💟 --------------------------------- ട്ടവൽ മാത്രം ഇട്ട് കൊണ്ട് എന്റെ മുന്നിൽ നിൽക്കുന്ന അവനെ നോക്കാൻ എനിക്ക് കഴിഞ്ഞില്ല, ഞാൻ വേഗം താഴേക്ക് നോക്കി, അവനെ ഉന്തി മാറ്റികൊണ്ട് പോവാൻ നിന്നതും അവൻ എന്നെപിടിച്ച് വലിച്ചു അവന്റെ അടുത്തേക് നിർത്തി, ഒരുമാതിരി അവിഞ്ഞ ചിരിയൊക്കെ ചിരിച് അവൻ ഒന്നൂടെ എന്റെടുത്തേക്ക് നീങ്ങി നിന്നു........ എന്താ..... എന്താവേണടെ.... മ്മള് പുരികം പൊക്കി കൊണ്ട് ചോദിച്ചു....... അപ്പൊ അവൻ താടിയിൽ തലോടി കൊണ്ട് മീശപിരിച്ച്, ഷർട്ട്‌ന്റെ കൈയൊക്കെ കയറ്റി വെച്ച് എന്റെ അടുത്തേക് ഒന്നൂടെ നീങ്ങി നിന്നു..... ഇവൻ ഇത് എന്തിനുള്ള പുറപ്പാട പടച്ചോനെ...... ഇവനെ കാണുമ്പോ അറിയാതെ എന്റെ മിച്ചുക്കയാണെന്ന് തോന്നിപോവുകയ....... നോ... എങ്ങനെഎങ്കിലും എസ്‌കേപ്പ് ആയെപറ്റൂ.... അവിടുന്ന് എസ്‌കേപ്പ് ആവാനുള്ള വഴി നോക്കിനില്കുമ്പോഴാണ് അവൻ മ്മളെ കാത് പൊട്ടും വിധം ഉച്ചത്തിൽ... ഡീീ.... എന്നലറിയത് ഞെട്ടിതരിച്ച് ഓനെ നോക്കിയപ്പോൾ ന്റെ നല്ലജീവൻഅങ്ങ് പോയി.... ശെരിക്കും ഡ്രാക്കുള...... അവൻ ഉണ്ട് എന്നെയും നോക്കി പല്ലിറുമ്പി നിക്കുന്ന്.......... ഞാൻ അവിടുന്ന് പോവാൻ വേണ്ടി നിന്നപ്പോഴേക്കും അവൻ എന്റെ മുടികുത്തിൽ പിടിച്ച് പുറത്തേക്ക് ഒറ്റതള്ള്........ അവൻ തള്ളിയതിന്റെ ആകാതത്തിൽ മ്മളെ തല കട്ടിലിൽ വെച്ച് കുത്തി........ .... മ്മള് അവിടെ വേദനകൊണ്ട് തിത്തെയ്യ് കളിക്കുന്നത് കണ്ടിട്ടും ഒന്ന് മൈൻഡ് ആക പോലും ചെയ്യാതെ ഓൻ ബാത്‌റൂമിന്റെ ഡോർ ഉച്ചത്തിൽ അടച്ചു..... തെണ്ടി പെർക്കി..... മനുഷ്യത്തം ഇല്ലാത്ത ഡ്രാക്കുള...... 😡 മ്മള് തല ഉഴിഞ്ഞുകൊണ്ട് കട്ടിലിലിന്റെ ഒരു സൈഡിൽ പോയി ഇരുന്നു...... വെറുതെഅല്ലമ്മളെ ചാന്തിനും അജിക്കും ഇവനെ കണ്ണിൽപിടിക്കാത്തത്........ ഇവനെയൊക്കെ കെട്ട്ന്നോളെ കഷ്ടകാലം...... ഓരോന്നും പിറുപിറുത്ത് ഇരിക്കുമ്പോഴാണ് ആ ഡ്രാക്കുള കുളി കഴിഞ്ഞ് ഇറങ്ങിവരുന്ന്.... കഴിഞ്ഞോ നീരാട്ട് ന്ന് ചോദിക്കാൻ വേണ്ടി വാ തുറന്നതും ഓന്റെ മോന്ത കണ്ട് മ്മള് വായമെല്ലെ അങ്ങ് അടച്ച്.......... ഓൻ ഇന്നേയും ബെഡിലേക്കും മാറി മാറി നോക്കാണ്..... പെട്ടെന്ന് തന്നെ എന്നെനോക്കി പല്ലിറുമ്പിക്കൊണ്ട്... ആരോട് ചോദിച്ചിട്ടാടി നീ എന്റെ മുറിയിൽ വന്നേ....സഞ്ചിയും ചാകൊക്കേ എടുത്ത് ഇപ്പൊ ഇറങ്ങിക്കോണം എന്റെ മുറിയിൽനിന്ന്...... നിനക്കൊക്കെ കയറിനിരങ്ങാനുള്ളതല്ല എന്റെ റൂം....... അന്തം വിട്ട് ഇരിക്കാതെ പോവാൻ നോക്കടി പുന്നാര മോളെ... ഓന്റെ കൊര സഹിക്കാൻ വയ്യാതെ ആയപ്പോ മ്മള് മെല്ലെ ഇരിക്കുന്നോട്ത്ത്ന്ന് എണീറ്റു ഓനെ രൂക്ഷമായൊന്ന് നോക്കി.... ഒരുലോഡ് പുച്ഛം വാരി വിതറികൊണ്ട് ബെഡിൽ പോയി കിടന്ന് ഓന്ക്ക് കൊഞ്ഞനം കുത്തി കാണിച്ചു...... അല്ല പിന്നെ ഈ ഇഷ ആരാന്ന് ഓന്ക്ക് ശെരിക്ക് അറീല.... ഓൻ എന്നോടുള്ള ദേഷ്യമെല്ലാം കൈ മുറുക്കി കൊണ്ട് തീർക്കുന്നു.... .ഷർട്ടിന്റെ കൈ കീറുന്ന സൗണ്ട് മ്മളെ അപ്പോഴാണ് മ്മള് ഓനെ അടിമുടി ഒന്ന് നോക്കിയത്........ എന്ത് മസിൽ ആണ് ഈ തെണ്ടിക്ക്...... ഇവന്റെ കൈന്ന് ഒന്ന് കിട്ടിയ ചൂട് വെള്ളം പിടിക്കേണ്ടി വരും.... ചെറിയ ഒരു പേടി ഇല്ലാതില്ലാതില്ല.... എന്നാലും അതൊന്നുംപുറത്ത് കാണിക്കാതെ ഓനെ മൈൻഡ് ആകാതെ തിരിഞ്ഞ് കിടന്നു................. പെട്ടന്ന് ഓൻ ഷെൽഫ് തുറന്ന് അതിലുള്ള എന്റെ ഡ്രസ്സ്‌ എല്ലാം പെറുക്കി തിരഞ്ഞ്കൊണ്ട് പുറത്തേക് എറിഞ്ഞു....... മ്മള് അത് കണ്ടില്ല എന്നമട്ടിൽ അവടെതന്നെ കിടന്ന് ഓന്ക്ക് ഒന്ന് ഇളിച്ചു കൊടുത്തു......... ഒരു ആക്കിയ ചിരി പാസാകികൊണ്ട് ഓൻ ഡോർ ലോക്ക് ആക്കികൊണ്ട് എന്റെ മേലേക്ക് വന്ന് വീണു...... വീണുന്ന് മാത്രം അല്ല ആ തെണ്ടിയുണ്ട് മ്മളെ കെട്ടിപ്പിടിക്കുന്നു ........ ഡാ...... ടാ പട്ടി എണീറ്റുപോടാ..... വിടാടാ തെണ്ടി........ എന്ന് പറഞ്ഞ് മ്മള് ഓനെ പിച്ചാനും മന്താനും തുടങ്ങി....... അതൊന്നും യേറ്റില്ല.... പിന്നെ ഒന്നും നോകീല.... കൈയ്ക്ക് ഒരു കടി കൊടുത്തു...... പെട്ടെന്ന് തന്നെ അവൻ എന്റെ മേൽന്ന് എണീറ്റ് കൊണ്ട് കടികിട്ടിയ ഭാഗം ഉഴിയുന്ന്... മ്മള് വേംനിലത്ത് പരന്ന്കിടന്ന ന്റെ ഡ്രെസ്സും ബുക്കും എല്ലാം പെറുക്കി ഡോർ തുറന്ന് ഓടാൻ നിന്നതും ഓൻ മ്മളെ കൈ പിടിച്ച് വലിച്ചു..... മ്മള് ആരാ മോൾ കാൽമുട്ട് കൊണ്ട് ഓന്റെ പള്ളക്ക്ഇട്ട് ഒന്ന് കൊടുത്ത്കൊണ്ട് വേം അവിടുന്ന് ഓടികൊണ്ട് തൊട്ടപ്പുറത്തെ മുറിയിലേക്ക് കയറാൻ വേണ്ടി നിന്നപ്പോഴാണ് ആ ഡ്രാക്കുള ന്റെ പുറകെ വരുന്നത് കണ്ടത്.... പടച്ചോനെ എവിടേക് ഓടും.... പിറകോട്ട് ആണേൽ ഓടാൻ കഴിയില്ല....... സ്റ്റയർ ആണ്..... അള്ളോഹ് പെട്ട്......... ഓൻ ഓടികൊണ്ട് എന്റെ അടുത്തേക്ക് വന്നതും മ്മള് ഒരടി പിറകോട്ട് വെച്ചതും മ്മള് കാൽ തെന്നിപോയതും...... അപ്പോഴേക്കും അവൻ വന്ന് മ്മളെ കൈ പിടിച്ചു... ഓന്റെ പിടി വിട്ടാൽ മ്മള് ഇപ്പൊ താഴെ എത്തും..... ഓനെ മ്മള് ദയനീയമായൊന്ന് നോക്കി........അവൻ ആണേലോ ഭയങ്കര കിണിയും.....ഇവൻ ഇനി എന്നോടുള്ള ദേഷ്യത്തിന് കയ്യിലെ പിടി എങ്ങാനും വീടോ....... പടച്ചോനെ ഓന്റെ മനസ്സിൽ എന്നോട് കുറച്ച് ദയ തോന്നാൻ തോന്നിക്കണേ........... ഓൻ കയ്യിലെ പിടി ലൂസ് ആകാൻ തുടങ്ങി.... അള്ളോഹ് ഞാൻ ഇപ്പൊ നിലത്തെത്തും..... പെട്ടെന്ന് എന്റെ കാൽ സ്ലിപ് ആയി വീഴാൻ പോയതും അവൻ എന്നെ പിടിച്ച് ഒറ്റവലിയായിരുന്നു..... വലിച്ചതിന്റെ ഊക്കിൽ മ്മള് ഓന്റെ നെഞ്ചത്തെക്ക് പോയി വീണു വീണുന്ന് മാത്രം അല്ല മ്മളെ ആദരങ്ങൾ അവന്റെ കവിളിൽ പതിയുകയും ചെയ്തു......... കിസ്സ് കിട്ടിയഷോക്കിൽ ആണെന്ന് തോന്നുന്നു അവൻ വാപൊളിച്ച് നിക്ക്ണ്ട്..... മ്മള് ആണേൽ ഓനെകാളും കിളിപോയ അവസ്ഥയില........... പെട്ടെന്നാണ് ഒരു കൈയടി കേട്ടത്.... അവനിൽ നിന്ന് വിട്ട് നിന്ന് തിരിഞ്ഞ് നോക്കിയതും....അവിടെ നിൽക്കുന്നവരെ കണ്ട് താഴേക്ക് അങ്ങ് വീണാമതിയായിരുന്നുന്ന് വരെ തോന്നിപോയി....... മ്മളെ അജിയും, ചാന്തും ഉണ്ട് കയ്യുംകെട്ടി എന്നെ നോക്കി ഒരാകിയ ചിരിയൊക്കെ ചിരിച് നിൽക്കുന്ന്...... ആകെ ചമ്മി നാറിന്ന് പറയ..... എന്താണ് ചട്ടമ്പി..... എന്താപ്പോത്.... ഇമ്മാതിരി ലീലവിലാസങ്ങൾ ഒക്കേയുണ്ടോ നിന്റെ പക്കൽ.... അങ്ങനെ ഓരോന്നും പറഞ്ഞ് അവന്മാർ മ്മളെ ആകാൻ തുടങ്ങി..... പെട്ടെന്ന് ഡ്രാക്കുള രണ്ടിനെയും ഒന്ന് നോക്കിയപ്പോൾ രണ്ടും എസ്‌കേപ്പ് ആയി...... --------------------------------- അത്..... ആസിക്കാ.... അറിയാതെ.... അവനോട് സോറി പറയാൻ നിന്നപോഴേക്കും അവൻ .. ശ്... ശ് എന്ന് പറഞ്ഞ് എന്റെ ചുണ്ടുകളിൽ വിരൽ വെച്ചു....... അവന്റെ കൈ തട്ടി മാറ്റികൊണ്ട് ഞാൻ റൂമിലേക്ക് പോയി...... ചെ....... ഞാൻ എന്താ ചെയ്തേ.... അറിയാതെ ആണേലും ഞാൻ അവനെ.... ചെ.... ആലോചിക്കാനെ വയ്യ...... പെട്ടെന്നു മിച്ചുക്കാനെ ഓർമ്മ വന്നു.. കണ്ണുകൾ എന്തെന്നില്ലാതെ നിറഞ്ഞ്ഒഴുകുന്നു.... ഫോൺ എടുത്ത് മിച്ചുക്കന്റെ ഫോട്ടോ നോക്കി കൊണ്ട്.... ഞാൻ എന്നെ തന്നെ സ്വയം പഴിപറഞ്ഞു.... ഇക്കാ..... എനിക്ക് ഒരു തെറ്റ് പറ്റി.... അറിയാതെ പറ്റിയതാ ഇക്കാ.... സോറി.......ഞാൻ ഇക്കാനെ മറന്ന് ആ ആസിനെ..... സോറി ഇക്ക....... ആരൊക്കെ വന്നാലും എന്റെ മിച്ചുക്കാന്റെ സ്ഥാനം ഞാൻ ആർക്കും കൊടുക്കില്ല.... മിച്ചുക്കയാണ് എന്റെ ലോകം.... എന്റെ ചൂടൻ..... ഇഷ വിത്ത്‌ മിച്ചു.... ഏയ് അതൊരു മാച്ച് ഇല്ല..... (💞...........ചൂടൻ WITH.........? 💞) ഇക്കാന്റെ ഫോട്ടോയും നോക്കി എപ്പോഴോ ഉറങ്ങിപോയി.... --------------------------------- രാവിലെ എണീറ്റപ്പോഴാണ് ആ നക്ന സത്യം ഞാൻ അറിയുന്നത് ഇന്ന് മ്മളെ കോളേജിൽ ആർട്സ് ആണെന്ന്...... വേംഐഷുന് വിളിച്പോവുന്നുണ്ടോന്ന് ചോയ്ച്ചു, അവൾ വരുന്നുണ്ട് എന്നോടും വരാൻ പറഞ്ഞ്.. പിന്നെ എല്ലാവരും കളർ സാരിയാണ് അപ്പൊ എന്നോടും അത് ഇടാൻ പറഞ്ഞ്...... സാരിയൊക്കെ മാമി സെറ്റ് ആക്കി തന്നു..... പോവാൻ വേണ്ടി മ്മള് അജിനെയും ചാന്തിനെയും തിരിയിട്ട് തിരഞ്ഞിട്ടും കാണാൻ ഇല്ല.. അവരെ തിരഞ്ഞു നടക്കുമ്പോഴാണ് മാമി പറഞ്ഞത് അവർ നേരത്തെ പോയെന്ന്.... എന്ത്..... പോയീന്നോ....... അപ്പൊ ഞാൻ എങ്ങനെ പോവും മാമി... അതോർത്തു നീ പേടിക്കണ്ട... ആസി കൊണ്ടാക്കി തരാന്ന് പറഞ്ഞിട്ടുണ്ട്........ ആ എന്നിട്ട് അവൻ എവടെ പോവാൻ നേരായിന്ന് പറഞ്ഞ് തിരിഞ്ഞതും ചെക്കൻ ഉണ്ട് കീയും കറക്കി കൊണ്ട് സ്റ്റയർ ഇറങ്ങി വരുന്നു....... എന്നെ ഒന്ന് നോക്കി ഒരവിഞ ചിരി ചിരിച് ഫുഡ് കഴിക്കാൻ വേണ്ടി ഇരുന്ന്..... ഇശു....... നീ എന്താ നില്കുന്നെ... നീ കഴിച്ചില്ലല്ലോ..... ഇരുന്ന് കഴിക്കാൻ നോക്ക്... (മാമി ) അത് മാമി..... എനിക്ക് വേണ്ട.... അതൊന്നും പറഞ്ഞ പറ്റൂല കഴിച്ചിട്ട് പോയമതീന്നും പറഞ്ഞ് മാമി എന്നെ പിടിച്ചിരുത്തി..... (വേണ്ടഞ്ഞിട്ട് ഒന്നും അല്ല....ഈ ഡ്രാക്കുള ഉള്ളോണ്ട് ആണ് ഇരിക്കാൻ ഒരു മടി ഇന്നലത്തെ ആലോചിക്കുമ്പോൾ ഒരു ചമ്മൽ....) ആസി..... ഞാൻ അപ്പുറത്തെ വീട്ടിൽ ഒന്ന് പോയിട്ട് വര നിങ്ങൾ പോവുമ്പോ ഡോർ അടക്കണട്ടാ..... (മാമി ) --------------------------------------------- മ്മള് ഓന്റെ മുഖത്ത്ക്ക് നോക്കാതെ ഫുഡിൽ കോൺസെൻട്രേഷൻ ചെയ്ത് ഇരുന്ന്..... കഴിച്ചോണ്ട് ഇരിക്കുമ്പോഴാണ് അവൻ എന്റെ പ്ലേറ്റിലേക്ക് കുറച്ച് അപ്പം ഇട്ടത്...... അതിന്റെ മേലെ കറിയും ഒഴിച്... ഉള്ളത് തന്നെ തിന്നാൻ വയ്യ അപ്പോഴാ അവന്റെ... #&& അവൻ കറിഒഴിച്ചപ്പോൾ ഒരു തുള്ളി കണ്ണിലേക്ക് തെറിച്ചു...... പിന്നെ പറയണോ പൂരം....... കണ്ണെഴുതിയ കരിയും, മാമിടെ കാന്താരി മുളകിന്റെ എഫക്ട് എല്ലാം കൂടി മ്മളെ കണ്ണ് എരിഞ്ഞു നീറാൻ തുടങ്ങി...... മ്മള് വേം വാഷ്റൂമിലേക്ക് ഓടി... കണ്ണ് വെള്ളം തെളിച്ച് കഴുകി, എന്നിട്ടൊന്നും നീറ്റൽ നില്കുന്നില്ല..... മ്മള് കണ്ണ് തിരുമ്മി പൊട്ടിക്കാൻ തുടങ്ങി..... അപ്പോഴാണ് ആരോ എന്റെ ഷോൾഡറിൽ കൈ വെച്ചത്..... തിരിഞ്ഞ് നോക്കിയപ്പോൾ ആ ഡ്രാക്കുളയായിരുന്നു....... അവൻ എന്നെ പിടിച്ച് ചെയറിൽ കൊണ്ടോയി ഇരുത്തി....... എന്നിട്ട് എന്റെ കണ്ണിലേക്ക് ഊതി തന്നു...............അവൻ എന്തോ ഇമവെട്ടാതെ എന്നെ നോക്കിനിന്നു...... ഒരുനിമിഷം എല്ലാം മറന്നുകൊണ്ട് ഇക്കാടെ നോട്ടത്തിൽ ഫ്ലാറ്റ് ആയി അങ്ങനെ നിന്ന്....... ഈ പഹയന് ഒടുക്കത്തെ മൊഞ്ജ് ആണല്ലോ...... പെട്ടെന്ന് മിച്ചുക്കാനെ ഓർമ്മ വന്നപ്പോൾ അവനിൽ നോട്ടം തെറ്റിച്ചു.. എന്നിട്ട് മുറിയിലേക്ക് പോയി മുഖമൊക്കെ ഒന്ന് നന്നാക്കികൊണ്ട് വന്ന്..... --------------------------------- ടി...... ഒന്ന് വേം വാ...... നിന്നെ കൊണ്ടാക്കിയിട്ട് വേണം എനിക്ക് എന്റേത്ആയ പണികൾക്ക് പോകാൻ....... ഒന്ന് വേം വാടി..... എന്ന് പറഞ്ഞ് ഓൻ ഹോൺ അടിച്ചു ചെവി പൊട്ടിക്കാണ്...... മ്മള് തെ എത്തി എന്ന് പറഞ്ഞ് ഓനെ നോക്കിയപ്പോൾ ചെക്കൻണ്ട് പല്ലിറുമ്പി കൊണ്ട് എന്നെ നോക്കുന്നു...... എന്നിട്ട് ഓന്റെ ഒരു ഡയലോഗും, വേം കയറടി പൂതനെന്ന്....... പൂതൻ ഓന്റെ അമ്മായി അല്ല പിന്നെ......ഓൻ ആരാന്നാ വിചാരം, ഓനും ഓന്റെ ഒരു വണ്ടിയും ടി മൊയെ നിന്ന് പിറുപിറുക്കാതെ വന്ന് കയറാൻ നോക്ക്.... അല്ലേൽ ഞാൻ എന്റെ പാട്ടിന് പോവും, പിന്നെ പൊന്ന് മോൾ അങ്ങ് ബസ്സ് പിടിച്ച് പോണ്ടിവരും.... (ഡ്രാക്കുള ) മ്മളെ ഭാഗ് എടുത്ത് സെന്റിൽ വെച്ച്, ബൈക്കിൽ ആയോണ്ട് മ്മക്ക് ഒരു ചെറിയ ചടപ്പ് സാരിയായോണ്ട് നല്ലപോലെ ഇരിക്കാനും വയ്യാ.... എങ്ങനെയൊക്കെ ഇരുന്ന് ഒപ്പിച്ചു... അങ്ങനെ കോളേജിൽ എത്തി, ഗേറ്റിന്റെ മുന്നിൽതന്നെയുണ്ട് ആഷിയും അജിയും, കുറച്ച് അപ്പുറത്തായി ഐഷുവും നിച്ചുവും എന്നെനോക്കി കിണിക്കുന്ന്....... വേം വണ്ടിയിൽ നിന്ന് ഇറങ്ങി അജിയെയും ചാന്തിനെയും നോക്കി മുഖം കോട്ടികൊണ്ട് ഐഷുന്റെഅടുത്തേക്ക് പോയി...... അവർ എന്നെയൊന്നും അല്ല നോക്കുന്നത്, ആ ഡ്രാക്കുള ഇല്ലേ ഓനെ ചിറിനോക്കി നിക്ക...... കൈകൊണ്ട് വീശികൊണ്ട് രണ്ടിന്റെയും നോട്ടം തെറ്റിച്ചു..... ആ ഇശു....... ഏതാടി ആ ചെക്കൻ അടാർ ഐറ്റം.....ആരാ നിന്റെ.... (ഐഷു ) അതോ അത് ആ നിൽക്കുന്ന രണ്ട് ഷാ മാർ ഇല്ലേ അവരെ ഏട്ടൻ ഷാ ആസിൽ ഷാ....... ന്റെ ഇശു......എന്തൊരു മസിൽ ആടി ഓന്ക്ക്...... ശോ എന്റെയാണെൽ എൻഗേജ്മെന്റും കഴിഞ്ഞ് അല്ലേൽ ഒരു കൈ നോകാമായിരുന്നു.. (നിച്ചു ) ടി ഇശാ.... നീ ഇവനെ നോക്കിക്കെടി.. മിച്ചുക്കാനെ കടത്തി വെട്ടും, ലുക്കിന് ലുക്ക്‌, എല്ലാം കൊണ്ടും പെർഫെക്ട് അല്ലെ...... മിച്ചുനെകാളും നിനക്ക് ചേർച്ച ഇവന......... (ഐഷു ) (അവർ അങ്ങനെ പറഞ്ഞപ്പോ എന്തോ മനസ്സിന് വല്ലാത്ത വേദന.... ആര് എന്തൊക്കെ പറഞ്ഞാലും മിച്ചുക്കയാണ് എന്റെ പ്രാണൻ.... ) തെ ഇശു..... നിന്റ കണ്ണ് നിറയാതിരിക്കാന ഞങ്ങൾ ഇങ്ങോട്ട് വന്നത്..... എടി പൊട്ടിയെ.... നീ നാഴികക്ക് നാൽപത് വട്ടം മിച്ചുക്കാനെ ഓർക്കുന്നുണ്ടെങ്കിലും ഒരു തവണ പോലും മിച്ചുക്ക നിന്നെ ഓർക്കുന്നില്ലഎന്നതാണ് സത്യം.... ഇശു മതിയാക്ക്.... ഇനിഎങ്കിലും അവനെ മറന്ന് നല്ലൊരു ജീവിതം തുടങ്..... ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയാത്ത ഒരാൾക്ക് വേണ്ടി നീ ഇനി...... (ഐഷു ) (അവളെ പറഞ്ഞ് മുഴുവനാകാൻ സമ്മതിക്കാതെ ഇശ ഉറക്കെ അലറി ) ഐഷു....................... ഇനി എന്റെ ഇക്കാനെ കുറിച്ച് ഒരുവാക്ക് പറഞ്ഞാൽ ഈ ഇഷയെ പിന്നെ നിങ്ങൾ കാണില്ല... ഒരിക്കലും കാണില്ല... ഇഷ.... കൂൾ കൂൾ..... നിന്റെ മിച്ചുക്ക വരും, പടച്ചോൻ നിങ്ങളെ ഒന്നിപ്പിക്കാൻ വിധിച്ചിട്ടുണ്ടേൽ ഒന്നാവുക തന്നെ ചെയ്യും.... എന്ന് പറഞ്ഞ് ഐഷുവും നിച്ചുവും അവളെ സമാധാനിപ്പിച്ചു....... --------------------------------- ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കടന്നുപോയി കൊണ്ടിരുന്നു........ മിച്ചുക്കാനെ കണ്ടിട്ട് രണ്ട് കൊല്ലം ആയി..... തിരിച്ചു വരോ എന്തോ.... സെം എക്സാംമും, ആർട്സ്, ഫെസ്റ്റിവൽസ് എന്നിങ്ങനെയായി കോളേജ് അടിച്ചുപൊളിച്ചു പോവുന്നു..... അജിയുടെയും, ചാന്തിന്റെയും കാര്യം യേകദേഷം സെറ്റ് ആയി, ഇനി ആ ഡ്രാക്കുളയാണ് ഉള്ളത്, അവനെ എനിക്ക് കെട്ടിച് തരാൻആണ് എല്ലാവരെയും പ്ലാൻ... അവന്റെ ഇടക്കുള്ള സ്വഭാവം കാണുമ്പോൾ അവന്ക് കല്ലിയാണം കഴിക്കാൻ യാതൊരു എതിർപ്പും ഇല്ല...... ബട്ട്‌ മ്മക്ക് ആണേൽ മ്മളെ മിച്ചുക്കയാണ് ലോകം..... അവനെ ഓർത്ത് ഇരിക്കാനെ എനിക്ക് വിധിയുണ്ടാവുകയൊള്ളു.......... ഡ്രാക്കുള ഇപ്പൊ ഇവിടെ ഇല്ല ഇന്ന് വരും എന്നാ മാമി പറഞ്ഞെ..... മാക്സിമം അവനിൽനിന്ന് അകന്ന് നടക്കണം......... (ഒരു മാസത്തിന് ശേഷം.... ) കല്ലിയാണ പന്തലിലേക്ക് പുതുപെണ്ണിന്റെ വേഷത്തിൽ വരുന്ന ഞാൻ.... ......... ചുറ്റും പാട്ടും,കൂതും, ആർപാടമായി നടക്കുന്ന കല്ലിയാണം....... എന്റെ കൈ പിടിച്ച് കൊണ്ട് ഉമ്മയും ഉപ്പയും (ആയ ഫായി, ശാലു) വേദിയിലേക്ക് കയറ്റുന്നു....... എന്റെ കണ്ണിൽ നിന്നും ആനന്ത കണ്ണീർ പൊഴിഞ്ഞു......... ഞാൻ ആഗ്രഹിച്ച ആളെ കിട്ടിയില്ല.... എങ്കിലും ഇനിയും അവനുവേണ്ടി കാത്തിരിക്കുന്നതിൽ അർത്ഥമില്ല.... കണ്ണടയുന്ന നാൾ വരെ ആസിക്കയുടെ സന്തോഷമായി ജീവിക്കണം എന്നൊരു ആഗ്രഹം മാത്രം ഇനി ഈ ഇഷക്ക് ഒള്ളു....... ദഫ്മുട്ടമായി വളരെ ആരവത്തോടെ വേദിയിലേക്ക് കൊണ്ട് വരുന്ന ആസിക്കാനെ കണ്ടതും എന്തോ മനസ്സിന് ഒരു സന്തോഷം....... അവൻ എനിക്ക് അരികിലായി വന്ന് നിന്നു........അവന് അഭിമുഗമായി എന്നെ നിർത്തി കൊണ്ട് എനിക്ക് മഹറണിയിക്കാൻ നിന്നതും.... നോ................ 😳 തുടരും...... Shahalashaluuu_ --------------------------------- ആരും വായന നിർത്തിപോവല്ലേട്ടാ 😝 നെക്സ്റ്റ് എന്തായാലും വായിക്കണം.... നാളെ ഇതേടൈമിൽ പോസ്റ്റുന്നതാണ്.... അപ്പൊ ബൈ....... പിന്നെയ് ലൈക്‌ ആൻഡ് കമന്റ്‌ ഹെവി ആയികൊട്ടേ........ #📙 നോവൽ
#

📙 നോവൽ

📙 നോവൽ - PART 49 | ചൂടൻ WITH കാന്താരി ) A story by shahalachaluw - ShareChat
7.6k കണ്ടവര്‍
8 മണിക്കൂർ
💞ചൂടൻ വിത്ത്‌ കാന്താരി💞 🍁~•~•~•~•~•~•~•~••~•~•~•~~•~•~•~🍁 💠💠💟PART--18💟💠💠 💠💠💠💠💠💠💠💠💠 പെട്ടെന്നാണ് ഗേറ്റിന് അവിടെയായി ആ മുഖം ഞാൻ കണ്ടത്... എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല.... കാണുന്നത് സ്വപ്‍നമാണോന്ന് വരെ തോന്നിപോയി..... കണ്ണുകളൊക്കെ സന്തോഷം കൊണ്ട് നിറഞ്ഞ് ഒഴുകാൻ തുടങ്ങി. ഐഷു....... എന്ന് വിളിച്ച് ഞാൻ ആ ഗേറ്റിന് അടുത്തേക്ക് ഓടി...... ഐഷു.....നിച്ചു..... നിങ്ങൾ എന്താ ഇവടെ...... (ഇഷ ) ചോദിച്ചതിന് ഒന്നും മിണ്ടാതെ അവൾമാർ രണ്ടും മ്മളെമൈൻഡ് ആകാതെ വേറെ എവിടേക്കോ നോക്കി നിൽകാ...... പിന്നെ ഒന്നുംനോകീല രണ്ടിന്റയും തലപിടിച്ച് കൂട്ടി മുട്ടിച്ചു... തല ഉഴിഞ്ഞ് കൊണ്ടും രണ്ടും എന്നെനോക്കി ഇളിച്ചു.പെട്ടെന്ന് സ്വിച് ഇട്ടപ്പോലേ അവൾമാർ എന്റെ പുറം പള്ളിപ്പുറമാകി..... ഇതെല്ലാം കണ്ട്കൊണ്ട് മ്മളെ ചാന്ത്‌പൊട്ടും അജിയുണ്ട് മിഴിച് നോക്കുന്നെ....അവർക്ക് നന്നായൊന്ന് ഇളിച്കാട്ടികൊണ്ട് അവൾമാരെയും കൂട്ടി ക്ലാസിലേക്ക് പോയി..... ടി ഐഷു.... നിങ്ങൾ എന്തിനാടി ഇങ്ങോട്ട് വന്നേ........ അവടെതന്നെ പഠിച്ചമതിയായിരുന്നില്ലേ നിങ്ങൾക്ക്...... (ഇശു ) ഹോഹോ അങ്ങനോക്കെ ആയില്ലേ.... ആയിക്കോട്ടെ..... നിനക്ക് അപ്പൊ ഞങ്ങളില്ലാതെയും ഇവടെ പറ്റുംല്ലേ.......... നിന്നെപോലെ എല്ലാർക്കും കഴിഞ്ഞെന്ന് വരില്ലല്ലോ.......പക്ഷെ ഞങ്ങൾക്ക് നീ ഇല്ലാത്ത കോളേജ് ഉപ്പില്ലാത്ത കഞ്ഞിപോലെയാഡീ...... (ഐഷു ) എന്താ ഇഷാ എന്ത് ചോദ്യ നീ ചോയ്ച്ചേ..... ഒന്നുല്ലേലും ഐഷു നിന്റെ കൂടെ നേർസറി മുതലുള്ള ഫ്രണ്ട് അല്ലെ, നീ ഈ പറഞ്ഞത് തീരെ ശെരിയായില്ല.... (നിച്ചു ) നിച്ചു വേണ്ടെടി ഓൾക്ക് വേണ്ടേൽ പിന്നെ എന്തിനാ... നമ്മളെ സങ്കടം മ്മക്ക് അല്ലെ അറിയൂ.... വാടി നമ്മക് പോവാന്നും പറഞ്ഞ് കൊണ്ട് ഐഷു നിച്ചുന്റെ കൈപിടിച്ച് തിരിഞ്ഞ് നടക്കാൻ നിന്നു.... അപ്പോഴേക്കും മ്മള് രണ്ടിന്റെയും ഇടയിൽ കയറി കൊണ്ട് രണ്ടിന്റെ കവിളിലും ഒരു നുള്ള് കൊടുത്തു.... അല്ലേടി അപ്പൊ അജി ഒറ്റക് അല്ലെ അവടെ. അവൾ എന്തെ വരാഞ്ഞേ... ടി നിനക്ക് അറിയുന്നതല്ലേ..... ഓൾക്ക് സിദ്ധുസാറിനെ ഒരു നിമിഷം പോലും കാണാതിരിക്കാൻ കഴിയൂല അതോണ്ട് ഓൾ വന്നീല.... (നിച്ചു ) അപ്പൊ മോളെ ഐഷു നീ എങ്ങനെ ഇനി ജാസിക്കാനെ കാണാന്ന് മ്മള് ഓളെ കളിയാക്കികൊണ്ട് ചോദിച്ചു... ഇക്ക കോളേജ് കഴിഞ്ഞ് എന്നും കാണാൻ വരും എന്ന് പറഞ്ഞിക്ക്ന്ണ്.......... (ഐഷു ) അമ്പടി കേമി...... അപ്പൊ അങ്ങനൊക്കെ ആണല്ലേ കാര്യങ്ങൾ... നടക്കട്ടെ നടക്കട്ടെ... ഒന്ന് ഇരുത്തി മൂളി കൊടുത്തു.......... (ബെൽ അടിച്ചപ്പോ ഞങ്ങൾ മൂന്നും ക്ലാസിലേക്ക് പോയി..... കുട്ടികളോടെല്ലാം പെട്ടെന്ന് കമ്പനി ആയി.....ഉഴപ്പ് മ്മളെ കൂടെപിറപ്പ് ആയോണ്ട് അതിന് ഒരുമാറ്റവും ഇല്ല........ പിന്നെ ഞങ്ങളെഇടയിലേക്ക് അൽ വൽ ബുജി കുട്ടിആയ ഒരാളും കൂടെ കടന്ന് വന്ന്..... അസ്സൽആയി. ഉഴപ്പികളെ മെരുക്കാൻ ഒരു പഠിപ്പത്തിന്ന് പറയാം കാണാൻ ഒക്കെ മൊഞ്ജ് ആണ്.... പേര് സഫ, അവളോട് ഞങ്ങൾ പെട്ടെന്ന് തന്നെ കൂട്ടായി ക്ലാസ് എടുക്കുമ്പോ മിണ്ടാതെ ഇരിക്കണം, നന്നായി പഠിക്കണം, എന്നിങ്ങനെയുള്ള പുതിയ റൂൾസ്സ് ഒക്കെ കൊണ്ട് വന്ന് മ്മളെ ആയിച്ചു, ദിവസങ്ങൾ അങ്ങനെ കടന്ന് പോയി കൊണ്ടിരുന്നു.....ഉഴപ്പികൾ ആയ ഞങ്ങൾ പഠിക്കാൻ തുടങ്ങി, കോളേജും വീടുമായി ഒരു യന്ത്രത്തേപോലെ കറങ്ങിനടക്കാൻതുടങ്ങി.... ഓരോ ദിവസവും ഓരോരോ പ്രതീക്ഷയോടെ മിച്ചുക്ക വരും എന്ന പ്രതീക്ഷകളോടെതള്ളിനീക്കി കൊണ്ടിരുന്നു..... .... ഇടക്ക് ഇടക്ക് ജാസിക്കയും ആദിക്കയും ഞങ്ങളെ കാണാൻ കോളേജിലേക്ക് വരാറുണ്ട്..... അവരോട് മിച്ചുക്കാനെ പറ്റി അന്വേഷിക്കുമെങ്കിലും ഫലം ഇല്ലായിരുന്നു...... വല്ലപ്പോഴെല്ലാം പായിപ്പയും ചാലുമ്മയും മാമിടോട്ക്ക് മ്മളെ കാണാൻ വരാറുണ്ട്..... കോളേജിലേക്ക് വരലും പോകുംമ്മളെ ആഷിടേം അജിന്റെയും കൂടെയാണ്, അവന്മാർ മ്മളോട് തലങ്ങും വലങ്ങും അഫയ്ർണ്ടോന്ന് ചോദിച്ചിട്ടും മ്മള് കമാ എന്നൊരുഅക്ഷരം മിണ്ടിയില്ല.... ഒരുദിവസം കോളേജ് കഴിഞ്ഞ് ഞങ്ങൾ മൂന്നും മാളിലും ബീച്ചിലും എല്ലാമായി അടിച്ച് പൊളിച്ച്, കണ്ണിൽ കണ്ടാ സകലതും വേടിച്ചുതിന്ന് പള്ള ഫുള്ള് ആകുകയും മ്മളെ ചാന്തിന്റെയും അജിയുടെയുംപോക്കെറ്റ് കാലിയാകുകയും ചെയ്തു..... അങ്ങനെ ഇവിടുത്തെ കലാപരിപാടീസ്സ് കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചപ്പോഴേക്കും സമയം 9:00കഴിഞ്ഞു...... ഇനിപ്പോ വീട്ടിൽ എത്തിയ ഇന്നത്തെ കാര്യം സ്വാഹാ.... മ്മളെ ചാന്ത്‌ പൊട്ട് ഇപ്പോഴേ കണ്ണും മൂക്കും ഒലിപ്പിക്കാൻ തുടങ്ങി അയ്യയ്യേ വഷളൻ, അയിന്ഒക്കെ മ്മളെ അജിക്കാ... പേടിണ്ടേലും പുറത്ത് കാണിക്കാതെ വണ്ടി പറപ്പിച്ചു വിടാണ്..... ഞാൻ രണ്ടിന്റെയുംഇടയിൽ ഇരുന്ന് ബാക്കിയുള്ള ഉപ്പിലിട്ട ഐറ്റംസ് തിന്ന് തീർക്കാണ്, അതിനിടക് മ്മളെ ചാന്ത്‌ കണ്ണീർ തുടക്കുകയും ന്റെയ്ൽന്ന് എടുത്ത് തിന്നുന്നും ഉണ്ട്, ഓന്റെ കാട്ടികൂട്ടൽ കണ്ട് മ്മള് ചിരിച് ഒരു വഴിക്കായി..... ചിരി ഓവർ ആയപ്പോൾ അജിക്ക മ്മളെ തലക്ക് ഒരു കൊട്ട് തന്ന്കൊണ്ട് ഒരു ഡയലോഗും.... ടി ഇരുന്ന് കിണിക്കാതെഉമ്മിടെട്ത്ത്ന്ന് ചീത്ത കേൾക്കാതിരിക്കാൻ പത്ത് സ്വലാത്ത് ചൊല്ലടി...... (അജി ) ഇത് കേട്ടതും ഞാനും ചാന്തും ഉറക്കെ സ്വലാത്ത് ചൊല്ലാൻ തുടങ്ങി......... 😂😂 എങ്ങനെയൊക്കെയോ തട്ടി മുട്ടി വീട്ടിൽ എത്തി..... വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോ തന്നെ മ്മളെ ചാന്ത്‌ണ്ട് സ്സ്.....ശ്.... എന്ന് പറഞ്ഞ് എരിവ് വലിക്കുന്നെ, അതെ സ്പോട്ടിൽ മ്മളെ അജിയുംണ്ട് അത്പോലെ വലിക്കുന്നു..... ഒരേ രണ്ടാളേം നോക്കിയപ്പോ രണ്ടും ഉണ്ട് കാറിമ്മേൽക്ക് നോക്കി നിക്കുന്നു... രണ്ടിന്റേം തലക്ക് ഒന്ന് കൊടുത്തപ്പോ അവർ എന്നെനോക്കി വിശാദ ബാവത്തിൽ പതുങ്ങിയ സ്വരത്തിൽ പറഞ്ഞു" ഡ്രാക്കുള"ന്ന്.... ഒന്നും മനസ്സിലാവാതെ അവരെതന്നെ നോക്കിയപ്പോണ്ട് അവർ എന്നെനോക്കി പല്ലിറുമ്പുന്ന്..... നിന്നെ പറഞ്ഞ മതി, നീ പറഞ്ഞിട്ടല്ലേ ഇന്ന് മ്മള് പുറത്തൊക്കെ പോയി അടിച്ചു പൊളിച്ചേ, ഇന്നാണ്എങ്കിൽ ആ ഡ്രാക്കുളയും ലാൻഡ് ആയിട്ടുണ്ട് ഇന്നത്തെ കാര്യം കണക്കായി...... (അജി ) അജി ഇക്ക് പേടിയാട്ടാ നീ മുന്നിൽ നടക്ക് ഞാൻ പിന്നിൽ വരാം..... (ചാന്ത്‌ ) കാര്യം എന്തൊക്കെ പറഞ്ഞാലും മ്മളെ അജിക്ക് ആണ് കുറച്ചൊക്കെ ധൈര്യം, ചാന്ത്‌ വെറും ലോലനാ 😂 അകത്തേക്ക് കയറിയപ്പോതന്നെയുണ്ട് ട്ടവലും കറക്കി ഫോണിലും കുത്തികൊണ്ട് ഇരിക്കുന്നു ആസിക്കാ.... സാക്ഷാൽ ഇവർ പറയുന്ന ആ ഡ്രാക്കുള..... ആസിക്ക ആഗെ മാറിപോയല്ലോ...ടോട്ടലി ചേഞ്ച്‌ ആയപോലെ, ഇപ്പൊ കണ്ടാ മ്മളെ ടോവിനോനെ പോലെ തോന്നും, ഒരു നിമിഷം എല്ലാം മറന്ന് ഞാൻ ആസിക്കാനെ വായീനോക്കിനിന്നു,... പെട്ടെന്ന് എന്തോ ബോധം വന്നപോലെ ഞാൻ എന്റെ തലക്ക് തന്നെ ഒരു കൊട്ട് കൊടുത്തു..... ഏയ് ന്റെ മിച്ചുക്കാടെ അത്രക്ക് ഒന്നും ഇല്ല, മ്മളെ ചെക്കനാണ് മൊഞ്ചൻ, ഇവൻ ഇത് ഒരുമാതിരി പടത്ത് കോലം വെച്ചപോലെത്തെ താടിയും മുടിയും, അവിഞ്ഞ ചിരിയും ആവോലി ചപ്പിയപോലെത്തേ മോന്തയും, etc.. ഓനെ കുറച്ച് കുറ്റം പറഞ്ഞപ്പോ ഒരു മനസ്സുകം...... ആ ഡ്രാക്കുള മ്മളെ അജിനെയും, ചാന്തിനെയും ഇട്ട് പൊരിക്കാണ്..... ഞാൻ അവിടുന്ന് മെല്ലെ എസ്‌കേപ്പ് ആവാൻ നോക്കിയതും ആ ഡ്രാക്കുള മ്മളെ ഷാൾ പിടിച്ചു വലിച്ചു, ഓന്റെ വയറിനിട്ടൊരു കുത്ത് കൊടുത്ത് വേം സ്റ്റയർ കയറി റൂമിലേക്ക് പോയി...... ഇങ്ങള് വിചാരിക്ക്ണ്ടാവും ഞാൻ ഓനെ പേടിച് ഓടിയതാന്ന് ല്ലേ.... എന്നാൽ അങ്ങനെ അല്ലാട്ടോ ഓനെ പേടിച് ഒന്നും രണ്ടും ഇവിടെ പോവും വിചാരിച്ച് ഓടിയതാ 😝 വേം ഡ്രസ്സ്‌ എടുത്ത് ഒന്ന് ഫ്രഷ് ആവാൻ വേണ്ടി ബാത്‌റൂമിലേക്ക് പോയി..... നല്ല ഏഴി മല പൂജോല പാട്ടൊക്കെ പാടി നന്നായി തേച്ഉരച്ച് കുളിച്ചു കുളി കഴിഞ്ഞ് ലോക്ക് തുറന്ന് ഡോർ തുറക്കാൻ നിന്നതും ആരോ ഡോർ തുറന്ന് അകത്തേക്ക് കയറിയതും ഒരുമിച്ച്, എന്റെ തല അയാളെ തലയിൽ വെച്ച് മുട്ടി തല ഉഴിഞ്ഞു കൊണ്ട് വന്ന ആളെ നോക്കിയപ്പോ, കണ്ണ് രണ്ടും പുറത്തേക്ക് വരും എന്ന അവസ്ഥയിൽ എന്നെ നോക്കുന്ന ഡ്രാക്കുളയെയാണ്...... ട്ടവൽ മാത്രം ഇട്ട് കൊണ്ട് എന്റെ മുന്നിൽ നിൽക്കുന്ന അവനെ നോക്കാൻ എനിക്ക് കഴിഞ്ഞില്ല, ഞാൻ വേഗം താഴേക്ക് നോക്കി, അവനെ ഉന്തി മാറ്റികൊണ്ട് പോവാൻ നിന്നതും അവൻ എന്നെപിടിച്ച് വലിച്ചു അവന്റെ അടുത്തേക് നിർത്തി, ഒരുമാതിരി അവിഞ്ഞ ചിരിയൊക്കെ ചിരിച് അവൻ ഒന്നൂടെ എന്റെടുത്തേക്ക് നീങ്ങി നിന്നു........ --------------------------------- തുടരും...... Shahalashaluuu_ ലൈക്‌ ആൻഡ് കമന്റ്‌ പ്ലീസ്.... കയ്യോണ്ട് വയ്യാതെ നിങ്ങളെ വിചാരിച്ചു കഷ്ട്ടപ്പെട്ട് എഴുതിയഥാ.. അത്കൊണ്ട് തന്നെ അതിന്റെതായ മിസ്റ്റേക്ക് ഉണ്ടാവും, നെക്സ്റ്റ് മറ്റന്നാൾപോസ്റ്റും, ഇന്നത്തേത് ലെങ്ത് കുറവാണ് എന്നറിയാം...... ക്ഷമിക്ക്ട്ടൊ...... #📙 നോവൽ
#

📙 നോവൽ

📙 നോവൽ - PART നൽ ചൂടൻWITഴിത്താരി മലയാളം IMAGE Em C - ShareChat
26.3k കണ്ടവര്‍
6 ദിവസം
💞ചൂടൻ വിത്ത്‌ കാന്താരി 💞 🍁----------------------🍁 💟PART--17💟 -------------------------------- ആാാ കള്ളൻ...... കള്ളൻ...... അപ്പോഴേക്കും അയാൾ എന്റെ വാ പൊത്തി.......... ടി ചട്ടമ്പി കിടന്ന് കാറാതേടി, ഇത് ഞാനാ ആഷി...... ഹൂ നീയേർന്നോ..... അവനാണെന്ന് അറിഞ്ഞപ്പോഴാ ശ്വാസം നേരെ വീണത്..... ന്താണ് ചാന്ത്‌ പൊട്ടേ.... അനക്ക് ഉറക്കോന്നുല്ലേ......ഈ നട്ട പാതിരാക്ക് അനക്ക് എന്താ ഇവടെ പണി.... അത് അത്പിന്നെ.... ഞാൻ...അത്... പിന്നെ .... . നീ കിടക്കുന്നത് ഒളിഞ്ഞുനോക്കാൻ വന്നതാന്ന് ചെക്കൻ നിലത്ത് കളമൊക്കെ വരച്, നാണം കുണുങ്ങി കൊണ്ട് പറഞ്ഞു........ ന്റെ ദേവീ... ഇവൻ ഇത്എന്ത് ജീവിയാ ഇനിപ്പോ ശെരിക്കും ചാന്ത്‌ പൊട്ടാണോ...... പടച്ചോനെ എന്നെ കാത്തോളണേ...... എന്താ ചട്ടമ്പി മിഴിച്ചു നോക്കുന്നെ... ഇപ്പോഴും വിശ്വാസം ആയീലെ... എനിക്ക് നിന്നെ കാണാഞ്ഞിട്ട് ഉറക്കം വരുന്നില്ലടോ... നീ കേട്ടിട്ടില്ലേ കാണാതിരിക്കുമ്പോൾ കണ്തുടിക്കും പേസാതിരിക്കുമ്പോൾ മനം തുടിക്കും...... എനിക്ക് നിന്നോട് എന്തോ ഒരു മുഹബത്ണ്ട്ന്ന് പെണ്ണെ... ...... ടാ തെണ്ടി പട്ടി ചെറ്റേ.... കടന്ന്പോടാ എന്റെ മുന്നിൽന്ന്... മുഹബത് പോലും, ഇമ്മാതിരി വർത്താനം പറഞ്ഞുഎന്റെ മുന്നിൽക്ക് വന്നാലുണ്ടല്ലോ അടിച്ചു നിന്റെ പല്ല് തെറിപ്പിക്കും..... കേട്ടോടാ ചാന്ത്‌ പൊട്ടേ.... ടി വെടക്കേ.... ചാന്ത്‌ പൊട്ട് അന്റെ വാപ്പ കുഞ്ഞയ്തുറു.....മുഹബത് തോന്നാൻ പറ്റിയ മൊതലും.... ന്താണ് ചട്ടമ്പി.... നിനക്ക് തീരെ സെൻസ് ഇല്ലാതെ പോയല്ലോ... ഈ സുന്തരനായ ഞാൻ നിന്നെപോലെ ഒരു മണികുണാഷൻ പെണ്ണിനെ ഇഷ്ടപെട്ടാൽ അയ്യയ്യേ ഓർക്കാൻ കൂടി വയ്യാന്ന് പറഞ്ഞുഓൻ മുഖവും പൊത്തി നില്കുന്നു.... ഓന്റെ മണ്ടക്ക് ഒന്ന് കൊടുത്തു.... ടാ തെണ്ടി സത്യം പറയടാ അനക്ക്ന്തേർന്ന് ഇവടെ പണി സത്യം പറഞ്ഞോ അല്ലേൽ ഞാൻ ഇപ്പൊ മാമിനെ വിളിക്കും ഏയ് അരുത് ചട്ടമ്പി ആഷിടെ മുത്തല്ലേ..... ഞാൻ ചൂട് എടുത്തപ്പോ ഇതിലൂടെ ഇങ്ങനെ നടന്നതാ....(ആഷി) ഓ പിന്നെ..... ഇതിലൂടെ നടന്ന നല്ല തണുപ്പ് കിട്ടോ...അ.....അ.....അത് കൊള്ളാലോ........പൊന്ന് മോനെ എന്റടുത്തു വിളച്ചിൽ എടുക്കണ്ട.. മര്യാദക്ക് പറഞ്ഞോ... മാമി.... മാമ...അജി ഓടി വായോന്ന് പറഞ്ഞു ഞാൻ ഒച്ചവെക്കാൻ തുടങ്ങി അപ്പോഴേക്കും ഓൻന്റെ വാ പൊത്തി...... ന്റെ പൊന്നാരെ.... മിണ്ടാതെഇരി ബഹളം വെച്ച് അവരെ ഉണർത്തല്ലേ........ ഞാൻ പറഞ്ഞുതാരം എന്താ സംഭവംന്ന്... ഹ അങ്ങനെ വഴിക്ക് വാ... വേം പറ... ടി ഞാൻ ന്റെ കുട്ടിക്ക് വിളിക്കേർന്നടി..... ഹേ....കുട്ടിയോ..... എന്റെ കാവിലെ ഭഗവതിയെ.... ഞാൻ എന്താ ഈ കേൾക്കുന്നെ...... കുട്ടിയോ.... എന്നാലും ചാന്തേ.... ന്നോട് ഒരു വാക്ക് പറയ.....പറയുന്നത് ഫുൾ ആകും മുന്നേ ടേബിളിൽ ഇരുന്ന വാട്ടർ ബോട്ടിൽ എടുത്ത് എന്റെ തലക്ക് ഒന്ന് തന്നു എന്നിട്ട് എന്നോടായി പറഞ്ഞു.... ടി മൊയെ.... കുട്ടി എന്ന് പറഞ്ഞത് എന്റെ പെണ്ണാടി.... അവൾക്ക് വിളിക്കേർന്നു..... റൂമിൽ റേഞ്ച് ഇല്ലാത്തോണ്ട് ഞാൻ ഇതിലൂടെ നടന്ന് വിളിക്കേർന്ന് ഒന്ന് വിശ്വസിക്കടി....... ഓ പിന്നെ റേഞ്ച് ഇല്ലപോലും.... റൂമിൽന്ന് പുറത്ത്ക്ക് ഇറങ്ങിയ റേഞ്ച് കിട്ട...കുറെ കേട്ടതാ മോനെ ഇതെല്ലാം മാറ്റി പിടി മോനെ.... വേണേൽ വിശ്വാസിച്ചാൽ മതി.. ഞങ്ങളെ ഐഡിയകാരുടെ അവസ്ഥ അനക്ക് പറഞ്ഞ മനസ്സിലാവൂല മോളെന്നും പറഞ്ഞു കരയുന്ന പോലെ ആക്ഷൻ കാണിച്ച് ഓൻ റൂമിലേക്ക് പോയി..... അല്ല അത്പ്പോ എന്താ ഐഡിയകാർക്ക് ഒരു പ്രതേകതാന്ന് ആലോചിച് നിന്നപ്പോഴാ ഓൻ അതെപോലെ ഇങ്ങോട്ട് തന്നെ വരുന്ന്...... ന്തേ ന്തേടാ പോണില്ലേ....... അത് ഇജ് ഒന്ന് റൂമിലേക്ക് പോയെങ്കിൽ എനിക്ക് ഒന്ന് വിളിക്കാമായിരുന്നു ന്റെ കുട്ടിക്ക്.... ഹോഹോ... നടക്കട്ടെ... മ്മള് ഒരു കട്ടുറുമ്പ് ആവുന്നില്ലേയ്.... ഹ ന്നാ ചെല്ല്..... അങ്ങനെ മ്മള് റൂമിലേക്ക് പോന്നു.... ഓന്റെ ഒക്കെ പെണ്ണിന്റെ ഒരുഭാഗ്യം, എനിക്ക് ഒക്കെ ഇനി എന്നാണാവോ അതിന് ഒരു യോഗം... എന്താണാവോ ഉറക്കം വരുന്നില്ല, ജനലിന്റെ അടുത്ത് പോയി ഇരുന്ന് പുറത്തേക് നോക്കിയപ്പോഴാണ് ട്ടറസിൽ ഒരു വെളിച്ചം കണ്ടത്... ജനലിനോട്‌ ചേർന്ന് തന്നെയാണ് ട്ടെറസും....... അവിടേക്ക് നോക്കിയപ്പോഴാ ചെറിയ ഒരു പ്രകാശം പോലെ.... ഒന്നൂടെ സൂക്ഷിച്ചു നോക്കിയപ്പോൾ മൊബൈൽ വെളിച്ചമാണ്..... ഒന്നൂടെ ഒന്ന് സൂക്ഷിച്നോക്കിയപ്പോൾ മ്മളെ അജി ആണ് അത് മൂപ്പർക്ക്പ്പോ ന്താ അവടെ പണി... ന്തായാലും ഒന്ന് പോയിനോക്ക..... ഞാൻ ഡോർ തുറന്ന് ആഷിനേം വലിച്ഛ് നേരെ ട്ടറസിലേക്ക് പോയി.. ഓൻ എന്താണ്എന്നൊക്കെ ചോദിക്കുന്നുണ്ട്...... ടി ചട്ടമ്പി എങ്ങോട്ടാടി എന്നേ കൊണ്ട് പോകുന്നെ........... ടാ അജിക്ക് ലവർ ഉണ്ടോ...... (ഇഷ ) ഇത് ചോദിക്കാനാണോ നീ എന്നെ ഇങ്ങോട്ട് കൊടുന്നത്.... (ആഷി ) ഏയ് അതിനല്ല ഉണ്ടോ ഇല്ലയോ (ഇഷ ) ന്റെ പൊന്ന് ചട്ടമ്പി അനക്ക് വേറെ ഒന്നും ചോദിക്കാൻ ഇല്ലേ... ലവ് പോലും..... ഓന്റെടുത്ത് ചെല്ല് ഇതും പറഞ്ഞ്..... അല്ല ഇജ്പ്പോ ന്തിനാ എന്നെ ഇങ്ങോട്ട് കൊടുന്നെ എന്നുള്ള ചോദ്യത്തിന് ഞാൻ ഓന്ക്ക് അജിഇരിക്കുന്ന ഭാഗത്തേക്ക് ചൂണ്ടി കാണിച്ചുകൊടുത്തു..... ഓൻ അജിനേം എന്നെയും മാറി മാറി നോക്കാണ്.... മൂപ്പർ ഞങ്ങൾ വന്നതൊന്നും അറിഞ്ഞിട്ടില്ല... അൽ വൽ സൊള്ളലിൽ ആണ്, ആരാടാണാവോ..... അവന്റെ അടുത്ത് എത്തിയപ്പോ ഓൻ ഫോണിൽകൂടെ ചോദിക്കുന്നത് കേട്ട് ഞാനും ആഷിയും പരസപരം നോക്കി ചിരിച്ചു... "സോനു.... ഒരുമ്മ താടി.... പ്ലീസ് ടി താടി...... എത്രായടി ചോദിക്കുന്നെ..." ഞങ്ങൾ രണ്ടും ഓന്റെ പിറകിൽ ചെന്ന് പതിഞ്ഞ സ്വരത്തിൽ ഉമ്മന്ന് പറഞ്ഞു..... ഓൻ ഞെട്ടികൊണ്ട് തിരിഞ്ഞുനോക്കി.... ഞാൻ തന്ന മതിയോട ഉമ്മന്ന് ചോദിച് അജിന്റെ കവിളിൽ പോയി ഉമ്മ... ഉമ്മ.... ഉമ്മന്നും പറഞ്ഞു വിടാതെ കെട്ടിപിടിച്ചുകൊണ്ട് ഓന്ക്ക് ഉമ്മ കൊടുക്കുന്നു...... യ്യേ...... മാറിനിൽകട ചാന്ത്‌ പൊട്ടെ.... ച്ചി.... ച്ചി... ന്നും പറഞ്ഞു അജി മുഖം തുടച്ചു...... പിന്നെ പറയണ്ടല്ലോ മ്മളെ ചാന്ത്പൊട്ട് ‌ തുടങ്ങിലെഅജിനെ പൊങ്കാല ഇടൽ... സിംഗിൾ പസഗ് ആത്രേ സിംഗിൾ പസഗ്.... പറയിപ്പികണ്ട പന്നി.... പ്രേമമെല്ലാം ദുഃഖമാണ്ഉണ്ണി... എന്തൊക്കെർന്ന്, തേങ്ങകൊലന്നും പറഞ്ഞു അജിന്റെ നടുംപുറം നോക്കി ഒന്ന് കൊടുത്തു...... ഹ അപ്പൊ ഇബടെനോക്കിo...... ഏതായാലും മ്മള് എല്ലാം അറിഞ്ഞു അപ്പൊ ചെലവ് എപ്പോ തരും.... ഓ ഒന്ന് പോയെടി..... ചെലവ് പോലും ഓൾക്ക് റീചാർജ്ചെയ്ത് കൊടുക്കാൻ പോലും കാശില്ല അപ്പോഴാ അന്റെ ചെലവ് (അജി ) ഹോ അങ്ങനെനോ.... ന്നാ ആയിക്കോട്ടെ.....ചാന്തേ നീ തരുവോ ചിലവ്..... എന്തോ എങ്ങനെന്നും പറഞ്ഞു ഓൻ മേപ്പട്ട് നോക്കാൻ തുടങ്ങി... ഹ അപ്പൊ രണ്ടും തരൂലല്ലേ.. ന്നാ ആയിക്കോട്ടെ.....ഞാൻ മാമിടെ അടുത്തൊന്ന് പോയിട്ട് വരാവേന്നും പറഞ്ഞു അവിടുന്ന് പോവാൻ നിന്നതും രണ്ടും എന്റെ പുറകെ വന്ന്കൊണ്ട് പറഞ്ഞു പൊന്ന് ചട്ടമ്പി, ഞങ്ങളെ മുത്തല്ലേ... നാളെ ന്തായാലും ചെലവ് സ്വാഹാ.... ഹ അപ്പൊ പേടിണ്ട് ല്ലേ... .... അതിന് രണ്ടുംഒന്ന് ഇളിച്ചുതന്നു.... എന്നാ നിങ്ങളെ പണി നടക്കട്ടെ... ഞാൻ പോയി കിടക്കട്ടെ.... ഹേയ് ചട്ടമ്പി.... ഒന്ന് നിന്നെ നിനക്ക് ഈ പറയുന്ന പ്രണയം ഒന്നുമില്ലേ....(അജി ) ഏയ് ഇല്ലല്ലോ.... ന്തേയ്‌...... ഓ പിന്നെ വിശ്വസിചൂട്ടാ......പറയടി പുല്ലേ..... (ആഷി ) ഇല്ല്യടാ... ഉണ്ടേൽ നിങ്ങളോട് പറയുന്നൊണ്ട് നോ പ്രോബ്ലം ഇല്ലാഞ്ഞിട്ട് അല്ലെ ...... ടി ശെരിക്കും നിനക്ക് ഇല്ലേ..(ആഷി ) ഇല്ല്യടാ.......... (ഓൻ ഇങ്ങനെ കുത്തി കുത്തി ചോദിക്കുമ്പോൾ എന്റെ കണ്ണിനെ ഞാൻ നിയന്ത്രിച്ച്‌ നിർത്തിയിരിക്കാ...... എന്റെ സങ്കടം എനിക്കല്ലേ അറിയൂ.... ) അപ്പൊ കാര്യങ്ങൾ കൂടുതൽ എളുപ്പമായല്ലോ അജിന്നും പറഞ്ഞു ആഷി അജിടെ തോളിലൂടെ കയ്യിട്ട് കൊണ്ട് പറഞ്ഞു..... എന്താ എന്നുള്ള ബാവത്തിൽ അവനെ നോക്കിയപ്പോൾ അവൻ പറയാ...... അജി മ്മളെ ഡ്രാക്കുളനെ ഇവൾക്ക് സെറ്റ് ആക്കിയാലോ.....ഓന്റെ സ്വഭാവം വെച്ച് ഇവൾ ഓന്ക്ക് മാച്ച് ആണ് ചട്ടമ്പിനെ ഒതുക്കാൻ ഡ്രാക്കുള... വൗ പൊളിക്കും അല്ലെ അജി...... (ആഷി ) ഡ്രാക്കുള?? അതാര്........... ന്താണ് ചട്ടമ്പി അനക്ക് ഓനെ അറിയൂല... ഞങ്ങൾ രണ്ട് ഷാ മാരുടെ ഏട്ടൻ ഷാ, ആസിൽ ഷാ... (അജി ) ഹോ ആസിക്കയോ... മൂപര് നാട്ടിലേക് ഒന്നും വരാറില്ലേ...... (ഇഷ) അതൊക്കെ ഒരു ലെവൽ ആണ് മാളെ..... എന്നാ എപ്പോഴാ എന്നൊന്നും പറയാൻ പറ്റൂല....എപ്പോ വേണേലും കയറി വരാം....വന്നാലോ ഞങ്ങളെ രണ്ടിനേം കടിച്കീറാൻ ഉള്ള വരവ് ആയിരിക്കും വെറുതെ ഓരോന്നും പറഞ്ഞു തല്ല്ണ്ടാകും ഞങ്ങൾക്ക് ഓനെ തീരെ പേടി ഇല്ലാത്തോണ്ട് നല്ല കുട്ടികളായി ഇരിക്കും. ആ മൊരടൻ ആണേൽ കല്യാണംകഴിക്കുന്നും ഇല്ല. ഞങ്ങൾക്ക് ആണേൽ ഇവിടെ പത്തിരുബത്തിരണ്ട് വയസ്സായി... മൂത്തയാൾ കെട്ടിയാലല്ലേ ഞങ്ങൾക്ക് കെട്ടാൻ ഒക്കു.... ഇശു നീ റെഡി ആണോ ഓനെ കെട്ടാൻ.... മുത്തല്ലേ പൊന്നല്ലേ പഞ്ചാരല്ലേ... ഒന്ന് സമ്മതം മൂളടി.... ഇങ്ങള് പോയെന്നും പറഞ്ഞുഅവരെ ഉന്തിമാറ്റി മുറിയിലേക്ക് പോയി..... --------------------------------- രാവിലെ നേരത്തെഎണീറ്റു കുളിച് നിസ്കരിച്ചു മാമിടെട്ത്ത്ക്ക് വെച്ച് പിടിച്ചു...... ന്താണ് ഇഷകുട്ടി.... എണീറ്റ, ഇപ്പൊ എങ്ങനെണ്ട് എല്ലാം ഓക്കേ ആയീലെ, ഇതാ ചായ ഇത് കൂടീന്നും പറഞ്ഞു മാമി എനിക്ക് ചായനീട്ടി.... റാകിൽ കയറിഇരുന്ന് ചായ ഞൊട്ടി നുണഞ്ഞ് കുടിക്കാൻ തുടങ്ങി, ഇഷാ.... നീ ആഷിടേം അജിന്റെയും കൂടെ പോയിക്കോട്ടാ കോളേജിലേക്ക്....ഒന്നോണ്ടും പേടിക്കേണ്ട.. അവർഉണ്ടാവും നിന്റൊപ്പം.... ഹാ മാമി..... അവർഉണ്ടാവുമ്പോ എന്ത് പേടി...😁😁😁 അങ്ങനെ മാമിനോട്‌ സംസാരിച്ചിരുന്നു. അപ്പോഴേക്കും അജിക്ക ജിമ്മിൽ പോയി വന്ന് ഉമ്മാ...... ചായഎന്നും പറഞ്ഞു നീട്ടി വിളിക്കുന്നുണ്ട്..... ഇഷ..... ഞാൻ കുറച്ച് പണിയില നീ മാമൻക്കും അജിക്കും ഈ ചായകൊണ്ടോയി കൊടുക്ക്..... ശെരി മാമി, ഞാൻ കൊടുത്തോളന്നും പറഞ്ഞ് ചായയും എടുത്ത് അവരെ അടുത്തേക് പോയി അജിക്ക ഫോണിൽ കുത്തികൊണ്ടിരിക്ക... അജി.... ഇതാ ചായ... ഓൻ ഫോണിൽന്നും തലപൊക്കി എന്നെ നോക്കി... നല്ലോണം ഒന്ന് ആക്കി ചുമച്ചു മൂപര് മ്മക്ക് പുളിങ്ങതിന്ന ചിരിചിരിച്ച്‌ എന്റെ കയ്യിൽന്ന് ചായയും വാങ്ങികൊണ്ട് സ്റ്റയർ കേറി പോയി.. പിന്നെ മാമൻക്കും കൊണ്ട് കൊടുത്തു.......... അത് കഴിഞ്ഞ് വീണ്ടും കിച്ചണിലേക്ക് വന്നപ്പോൾ മാമി പറയ ആ ആഷിനെ ഒന്ന് വിളിക്കാൻ. വിളിച്ചില്ലേൽ അങ്ങനെ കിടന്നുറങുന്ന്...... അങ്ങനെ ഓനെ വിളിക്കാൻ റൂമിലേക്പോയപ്പോൾ റൂം കണ്ട് മ്മളെ ബോധം പോയീലന്നെ ഒള്ളു. ഇനി ഇല്ലാത്ത സ്റ്റിക്കർസ്സ് മുഴുവനും ഉണ്ട് ചുമരിൽ..... വാഴവെട്ടിട്ട പോലെയുള്ള കിടത്തം കണ്ടില്ലേ................ ഓനെ പിച്ചിയും മാന്തിയും വിളിച്ചിട്ടൊന്നും ഓൻ എണീറ്റീല.ഞാൻ ചായ അവിടെ വെച്ച് താഴേക്ക് പോയി.... വിളിച്ചിട്ട് എണീക്കുന്നില്ലന്ന് മാമിയോട് പറഞ്ഞപ്പോൾ മാമി ചട്ടകം കൊണ്ട് ഓന്റെ റൂമിലേക്ക് പോകുന്നുണ്ട്.... ഇനി ഓന്റെ കാര്യം ഗുദാ ഹുദാ... പറഞ്ഞ് തീർന്നില്ല ഓൻ ഉണ്ട് മൂട്ടിൽ തീ പിടിച്ചപോലെ ബാത്‌റൂമിലേക്ക് ഓടുന്ന്......... അത് കണ്ട് ചിരിച് ഞാനും അജിയും ഒരു വഴിക്കായി....... അങ്ങനെ ചായയൊക്കെ കുടിച് കോളേജിലേക്ക് പോകാൻ റെഡി ആയി.... വേറെ കോളേജ്, വേറെ കുട്ടികൾ, എന്തൊക്കെ ഒരു ചടപ്പ് പോലെ........ മ്മളെ ഒരുക്കം കഴിഞ്ഞ് മണിക്കൂർ കഴിഞ്ഞിട്ടും ആ പഹയൻ മാരെ കഴിഞ്ഞിട്ടില്ല..... കൊറച്ചുകഴിഞ്ഞപ്പോ രണ്ടുംണ്ട് ഇളിച്ച് വരുന്ന്. വെറുതെയല്ല ആ ഡ്രാക്കുള ഇവൻമാരെ പഞ്ഞിക്കിടുന്നത്...... അപ്പൊ ചട്ടമ്പി പോവല്ലേന്നും പറഞ്ഞ് അജിക്ക വണ്ടി എടുത്ത്.. മ്മളെ പായിപ്പാന്റെ അടുത്തുള്ള അതെ ബുള്ളറ്റ്, ഹാഷ് കളർ, അജിക്കആദ്യം കയറി പിന്നെ ഞാൻ പിന്നെ മ്മളെ ചാന്ത്‌ പൊട്ട്..... അജി ഭയങ്കര സ്പീഡിൽ ആണ് പോണത് മ്മക്ക് ഈ സ്പീഡ് പണ്ടേ പേടിയാ..... എങ്ങനെയൊക്കെയോ കോളേജിൽ എത്തി..... മറ്റേ കോളേജിനെകാൾ രണ്ടിരട്ടിയുണ്ട് ഇത്.... വണ്ടിയിൽ നിന്ന് ഇറങ്ങി ചുറ്റും ഒന്ന് കണ്ണോടിച്ചപ്പോൾ എല്ലാകുട്ടികളും എന്നെതന്നെയാ നോക്കുന്നത്... ഹും ഇക് ന്തേലും കൊഴപ്പണ്ടാ ഇനി ചെരുപ്പ് മാറീട്ട് ഒന്നും അല്ലല്ലോ ഇട്ടേ... ഇനിപ്പോ ഡ്രസ്സ്‌ മറിച് ഇട്ടോ.. ഞാൻ എന്നെതന്നെ ഒന്ന് നോക്കി.. ഏയ് എല്ലാം പെർഫെക്ട് ആണല്ലോ.... പെട്ടെന്നാണ് ഗേറ്റിന് അവിടെയായി ആ മുഖം ഞാൻ കണ്ടത്... എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല.... കാണുന്നത് സ്വപ്‍നമാണോന്ന് വരെ തോന്നിപ്പോയി..... --------------------------------- തുടരും...... Shahalashaluuu_ --------------------------------- ആരെയായിരിക്കും ഇഷ അവിടെ കണ്ടത്... മിച്ചുവായിരിക്കുമോ... 😁😁😁😁 ലൈക്‌ ആൻഡ് കമന്റ്‌ പ്ലീസ്.... സേവ് ആകുന്നോർ ലൈകും കമന്റും അടിച്ചുപോടെ..... #📙 നോവൽ
#

📙 നോവൽ

📙 നോവൽ - PART ഉടൻ WITH കാന്താരി SM 10 shahalachau - ShareChat
34.2k കണ്ടവര്‍
16 ദിവസം
💞ചൂടൻ വിത്ത്‌ കാന്താരി💞 🍁---------------------🍁 💟PART--16💟 --------------------------------- ഡ്രസ്സ്‌ എല്ലാം പാക്ക് ആക്കി റെഡി ആയി അവരോടൊപ്പം പോവാൻ ഇറങ്ങി..... ഉപ്പാനോടും ഉമ്മനോടും പോവാണെന്നു പറഞ്ഞു വണ്ടിയിൽപോയി ഇരുന്നു..... --------------------------------- കുറച്ച്നേരത്തെ യാത്രക്ക് ശേഷം വീടെത്തി.... മനസ്സിന് എന്തോ സങ്കടംപോലെ... വേണ്ടപ്പെട്ടവരെയെല്ലാം ഉബേക്ഷിച്ച് പോന്നപോലെ.... ഇശുട്ടി..... എന്താ ആലോചിക്കുന്നെ... ഇറങ്ങുന്നില്ലേ വീടെത്തി...(മാമി ) അമ്മായിയെ നോക്കിയതും എന്റെ കണ്ണിൽനിന്നും ഒരുതുള്ളി കണ്ണുനീർ ഇറ്റി വീണു...... അയ്യേ.... എന്താ ഇഷാഇത്.... എന്തിനാ കരയുന്നെ... നിന്റെ വീട്ടിലെപോലെ ഇവിടെ നീ ഒറ്റക്ക്അല്ല. തെ ഇശു ഇങ്ങ് നോകിയെ... ഇവിടെ നിനക്ക് കൂട്ടിന് ഞാനുണ്ട്, ആഷിണ്ട്, അജിണ്ട്, മാമൻ എല്ലാരും ഉണ്ടല്ലോ..... ഇവിടെ നിനക്ക് ഒരു കുറവും ഉണ്ടാവില്ല.... കണ്ണ് തുടച്ചെ.... (മാമി ) ഇല്ല മാമി, ഇനി കരയൂലാ....പക്ഷെ ന്റെ ചാലുമ്മയും പായിപ്പയും അവടെ ഒറ്റക്അല്ലെ.... അവർക്ക് ഞാൻ ഇല്ലാതെ പറ്റില്ലമാമി...(ഇശു ) ന്റെ പൊന്ന് ഇശു...ഇക്കണക്കിന്നിന്നെ കെട്ടിച് വിട്ടാൽഎന്തായിരിക്കും കഥ..... നിന്റെ ഉമ്മയും ഉപ്പയും നിന്നെ കാണാൻ ഇങ്ങോട്ട് വരും പോരെ... ഇപ്പൊ നീ ഇറങ്... അകത്ത് അജിയും ആഷിയും നിന്നേം വെയിറ്റ് ചെയ്തിരിക്കാ.....(മാമി ) അങ്ങനെ ബാഗും സാധനങ്ങളും എല്ലാംഎടുത്ത് വണ്ടിയിൽനിന്നും ഇറങ്ങി. അപ്പോഴേക്കും അജിയും ആഷിയും എന്റടുത്തേക്ക് ഓടിവന്നു കയ്യിലുള്ള ബാഗും വാങ്ങി രണ്ടും അകത്തേക്ക് പോയി...... ന്താപ്പോ കഥ ഇന്നേ ഒന്ന്മൈൻഡ് ആകകൂടെ ചെയ്യാതെ ന്റെ ബാഗ് എടുത്തോണ്ട് പോയല്ലോ... ഹ ന്തേലും ആവട്ടെ... ഞാൻ അകത്തേക്ക് കയറി ടീവി ഓൺ ചെയ്ത് സോഫയിൽകാലും കയറ്റി വെച്ച്ചെന്നിരുന്ന്.....റിമോട്ട് എടുത്ത് ഓരോ ചാനെലും മാറ്റികളിച് കൊണ്ടിരുന്നു..... അപ്പോഴേക്കും മാമി ചായയുമായി വന്നു.... ചായക്ക് ഇല്ലാത്ത ടെസ്റ്റ് ഉണ്ടാക്കികൊണ്ട് ചായവലിച്ചുകുടിച്ചു. പിന്നെയാ ഓർത്തെ ന്റെ ഈ കുടികണ്ട് മാമി എന്തേലും വിചാരിച്ചു കാണോ..... ശോ ഉമ്മിന്നോട് പറഞ്ഞത് നല്ലകുട്ടിയായി ഇരിക്കണം എന്നല്ലേ... പക്ഷെ മിച്ചറും ചിപ്പ്സ്സും കണ്ട് മ്മളെ കണ്ട്രോൾപോയിരിക്ക.... ഈ മാമി ഇത് എന്തിനാഇവടെ ഇങ്ങനെ നിക്കുന്നെ... എനിക്കാണേൽ ഇതിൽന്ന് എടുത്ത് കഴിക്കാനും പറ്റുന്നില്ല..... മാമി.... ഇങ്ങള് പോയിഡ്രസ്സ്‌ മാറ്റിയോക്ക്. ഞാൻ ഇവിടെഇരുന്നോളാം ഇങ്ങള് ചെല്ല്.... ഹ അതും ശെരിയാലോ.... ഞാൻ എന്നാ ഒന്ന് ഫ്രഷ് ആയി വരട്ടെ.... നീ എടുത്ത് കഴിക്ക്ട്ടാന്നും പറഞ്ഞ് മാമി പോയി..... എന്താ പറയ പെരുത്ത് സന്തോഷംന്ന് പറഞ്ഞ പെരുത്ത് സന്തോഷം...... ചിപ്സിന്റെ പ്ലേറ്റ് എടുക്കാൻ നിന്നതും ആഷിക്ക മിക്സ്‌ചറിന്റെ പ്ലേറ്റും അജി ചിപ്സിന്റെ പ്ലേറ്റും എടുത്ത് രണ്ടും മ്മളെ രണ്ട് സൈഡിലായി വന്നിരുന്നു..... ഇപ്പൊ ഞമ്മൾ ആരായി ഹ അതന്നെ ശശി, 😰 രണ്ടാളേം ഒന്ന് ദയനീയമായി നോക്കിയപ്പോ ഒരുവൻ മിക്സ്‌ചറിലെ കടല എടുത്ത് എനിക്ക്നീട്ടി.... മറ്റൊനെ നോക്കിയപ്പോ ഓൻ ഒരു ചിപ്സ്സ് എടുത്ത് എനിക്ക് നീട്ടി സന്തോഷത്തോടെ അത് വാങ്ങാൻ നിന്നതും അതിൽനിന്ന് ഒരു കഷ്ടം പൊട്ടിച്ചു ഓന്റെ വായിൽക്ക് ഇട്ടു... തെണ്ടി, ചെറ്റ, പട്ടി..... ടാ കൊരങ്ങാ അന്റെ ഓൾക്ക് കൊണ്ടോയി കൊടുക്ക്ഇത് പല്ലിന്റെ ഒരു പൊത്തിൽ വെക്കാനും കൂടെ തികയില്ല എനിക്ക് അള്ളോഹ് ന്റെ ചട്ടമ്പി അന്റെ പല്ലിന് പൊത്തും ഉണ്ടായിരുന്നോ.... ശോ മ്മക്ക് നാളെതന്നേ ചെന്ന് അടക്കട്ടാ... വല്ല പാമ്പും ചേരയൊക്കെ കയറി കൂടും..... (ആഷി ) ചട്ടമ്പി അന്റെ ഓൾ....തെണ്ടിയെ.... ഓന്റെ വർത്താനം കേട്ട് മ്മക്ക്അടിമുടി തരിച്ചു വരാണ്.... കണ്ട്രോൾ ഇഷാ കണ്ട്രോൾ ഞാൻ എന്നോട് തന്നെ പറഞ്ഞുസമാധാനിച്ചു.... ഇവനോട്ഒക്കെ സംസാരിച്ചുനിന്നാൽന്റെ തലക്ക് വട്ടാവും ...... ഇൻക്ക് തെരാതെ അവരുപ്പോഅങ്ങനെ തിന്നണ്ടടാ....പിന്നെ ഒന്നും നോകീല രണ്ടാളെ കയ്യിലുള്ള പ്ലേറ്റിനും ഒരു തട്ട് കൊടുത്തു .... തെ കിടക്കുന്നുഎല്ലാം നിലത്ത്.... ടി ചട്ടമ്പി ഇജ് എന്ത് പണിയാടി കാണിച്ചേ മൂങ്ങേ... ... ഉമ്മി ഞങ്ങൾക്ക് കൂടെ താരതെ എടുത്ത് വെച്ചസാധനം അനക്ക് തന്ന് അത് പോട്ടെ വിരുന്ന്കാരിയല്ലേ ക്ഷമിക്കാന്ന് വെക്കാം.... പക്ഷെ ഇജ് അത് തട്ടി കളഞ്ഞല്ലേടിന്നും പറഞ്.......ആഷിക്ക മ്മളെ മുടിപിടിച്ചു ഒറ്റവലിയായിരുന്നു.......... ടാ തെണ്ടി വിടാടാ.... അനക്ക് വേണേൽ ന്റെ ഉമ്മി വരുമ്പോ പത്ത് അയിമ്പത്കിലോ ചിപ്സ് കൊണ്ട്വരാൻ പറയാം നല്ല കുട്ടി അല്ലേടാ വിടാടാ....... ശെരിക്കുന്ന് ചോദിച് ഒരു തരംആടി കുഴഞ്ഞ ചിരിയൊക്കെ ചിരിച് ... അടി സക്കെന്നും പറഞ്ഞുന്റെ കവിളിൽ ഒരു നുള്ള് നുള്ളി ന്റെ ചായേൽന്ന് ഒരു മുർക്ക് കുടിച്ചുകൊണ്ട് സ്റ്റൈയർ കയറിപോണ് ഇവനെന്താ ചാന്ത്‌ പോട്ടോ.... മ്മള് വായുംപൊളിച്ച് ഓന്റെ പോക്ക് നോക്കിനില്കുമ്പോഴാണ് അജി വന്ന്മ്മളെ വാ അടച്ചത്. ഓനെ നോക്കി ഒരു പുളിങ്ങതിന്ന ഇളി പാസാകി... നൈസ് ആയി അവിടുന്ന് മുങ്ങാൻ നിന്നതും അജിമ്മളെ ചെവിപിടിച്ച് തിരിച്ചു അവടെ നിർത്തി.... എങ്ങോട്ടാ മോളെ ചട്ടു പോകുന്നെ.... ആരേലും വിളിക്കുന്നുണ്ടോ.... ഏയ് അതല്ല അജി.... ഞാൻ ഒന്ന് ഫ്രഷ് ആവട്ടെപോയിട്ട്..... ഹോ പിന്നെ.. കുളിച് കുറിതൊട്ട് ഇരിക്കാൻ ഇവിടെ നിന്നെആരും പെണ്ണ്കാണാനൊന്നും വരുന്നില്ല അതല്ല എന്നാലും ഡ്രസ്സ്‌ ഒന്ന് മാറ്റി വരാട്ടാ..... എങ്ങോട്ടാ മാളെ മുങ്ങുന്നെ..... ഇതൊക്കെ അന്റെ വാപ്പ കോയി വന്ന് ക്‌ളീൻ ആകൊ.... ടാ പട്ടി ന്റെ വാപ്പാനെ പറഞ്ഞാൽണ്ടല്ലോ... ഈ ഇഷ മെഹറി ആരാന്ന് നീ അറിയും.... ന്റെ ഉപ്പാന്റെ പേര് കോയിന്ന് അല്ലട്ടാ... ഫായിന്നാ എന്ന് പറഞ്ഞുഞാൻ അവനെ നോക്കി കൊഞ്ഞനംകുത്തി അല്ലപിന്നെ....... കോയി തന്നെ കോയി ബ......ബന്നും പറഞ്ഞു എന്നെ നോക്കി കിണിക്കുന്നു...... അന്റെ വാപ്പ കൊയൽ പൊട്ടൻ, പോടാ തെണ്ടി പട്ടി ചപ്രതലയ..... ഡീ ഇജ് എന്താ വിളിച്ചേ ചപ്രതലയാന്നോ.... ഇനി വിളിക്കോ...വിളിക്കോടി..... ഹ വിളിക്കും ചപ്രതലയ....ചപ്രതലയാ.... ചപ്രതലയ...... ഡീീന്നും പറഞ്ഞു അവൻ എന്റെ കൈ പിടിച്ച് ഒരു സൈഡിലേക്ക് തിരിച്ചു...... ആ അജി.... വിട് സത്യായിട്ടും ഞാൻ ഇനി ചപ്രതലയാന്ന് വിളിക്കൂല..... ചപ്രതലയ........ ഇജ്പ്പോ ന്താ വിളിച്ചേ.... ഇനി അന്നേ വിടുന്ന പ്രശനമില്ല...... വിടണേൽ ഞാൻ പറയുന്നത് അതെ പോലെ വള്ളി പുള്ളി തെറ്റാതെ പറയണം..... ന്തേ പറ്റുവോ.... ഹാ പറയാ.......എന്താ പറയണ്ടേ.... കാകടെ....പറ... കാകടെ... പറഞ്ഞു.... അയിന്റെഇടെല് പറഞ്ഞുന്ന് പറയാൻ ഞാൻ പറഞ്ഞോടി.... ഇല്ലല്ലോന്ന് ചോദിച്ച് കൈയിലെ പിടി മുറുക്കി..... ആഹ് ആഹ്..... വേദനിക്കുന്ന്ണ്ട് അജി.... ഇനി തെറ്റിക്കാതെ പറയാം...... കാകടെ......പറ... കാകടെ ..... തീട്ടം.... ഇഷ തിന്നു.... പറ വേം പറ ഇത് പറഞ്ഞ ന്തായാലും വിടാം...... വേം പറ ചട്ടുന്നും പറഞ്ഞ് ഓൻ കൈ വീണ്ടും മുറുക്കി..... അആഹ്..... അ.... ജി... പറയ.. പറയ.... കാകടെ തീട്ടം ഇഷ തിന്നു......എന്ന്ഞാൻ പറയുന്നതിന് അനുസരിച് ഓൻ കൈ നല്ലോണം മുറുക്കി വേദന കൊണ്ട് ഞാൻ പറഞ്ഞത് കുറച്ച് ഉച്ചത്തിൽആയീന്ന് തോന്നുന്നു.... തോന്നൽ അല്ല നേരത്തെ കയറി പോയ ആ ചാന്ത്‌ പൊട്ട് ഞാൻ പറയുന്നത് കേട്ട് താഴേക്ക് വന്ന്ക്ന്ണ്........ ഓൻ കയ്യിലുള്ള പിടിവിട്ട് ആഷിടെ തോളിൽ കയ്യിട്ട് കിണിക്കാൻ തുടങ്ങി...... പിന്നെ അവർരണ്ടും കൂട്ട ചിരി........ മ്മക്ക് ഇങ്ങനെ തരിച്ച് വരാണ്...... ന്നാലും ചട്ടമ്പി ഇജ് ശെരിക്കും തിന്ന....അയ്യേ ബ്ലാ... ബ്ലാന്ന് പറഞ് ആഷിയും അജിയും ന്നെ കളിയാക്കാൻ തുടങ്ങി.... നിലത്ത് ആഞ്ഞുചവിട്ടികൊണ്ട് ഞാൻ മുകളിലേക്ക് പോയി... ഏയ്ചട്ടമ്പി....തെറ്റിപോവാണോ.....അയ്യയ്യേ നിന്നെ കുറിച്ച് ഞങ്ങൾ ഇങ്ങനെയൊന്നും അല്ലല്ലോ കേട്ടെ.....നീ ആളൊരു ജഗജില്ലയാണ്.ശോ നിന്റെ എല്ലാ ഇമേജും പോയീലെന്നും പറഞ്ഞ് അവർ എന്റെ പിറകെവരുന്നുണ്ട്. ഒരേ തിരിഞ്ഞ് നോക്കാതെ ഞാൻ റൂമിൽ കയറി.... ഹെലോ ചട്ടമ്പി മേടം..... എങ്ങോട്ടാ ഈ റൂമിലേക്ക്.... എന്താ ഇതിൽകയറിയാൽ ..... നിങ്ങളെ റൂമിൽ ഒന്നും അല്ലാലോ.... ഉവ്വേ ഉവ്വേ.... പറഞ്ഞന്നേ ഒള്ളു.. ഞങ്ങളെ ആസി ഡ്രാക്കുളയുടെ റൂം ആണ്ഇത്..... പൊന്ന് മോളെ നിനക്കുള്ളത് അപ്പുറത്ഉണ്ട്.. ഓൻ വന്ന ഞങ്ങള്ക് ആയിരിക്കും വെട്ട് കിട്ട....... മോൾ വിട്ടേ വിട്ടേ..... പോടാ മാക്രീസ്.... ഞാൻ ഈ റൂമിൽ തന്നെ കിടക്കുംഇരിക്കും ചവിട്ടി കുത്തും.... നീ പഠിച്ചസ്കൂളിൽ ഞാൻ ഹെഡ് മാസ്റ്റർടാ........ പിസ്കൊന്ന് പറഞ്ഞ് വെടിവെക്കുന്ന പോലെ ആക്ഷൻ കാണിച്ചു.പിന്നെ പിരികം പൊക്കി അവരോട് എന്തേയ്ന്ന് ചോദിച്ചു അവർ തോളും പൊക്കി ഒന്നുല്ലാന്ന് പറഞ്ഞു..... അങ്ങനെ അവരെ വാ അടപ്പിച്ചപ്പോഴാ സമാധാനം ആയെ..... ഒന്ന് ഫ്രഷ് ആയി വന്ന്. നിസ്കാരം എല്ലാം കഴിച്ച് കുറച്ച് നേരം ഖുർആൻ ഓതി...... അതെല്ലാം കഴിഞ്ഞ് കിടക്കാൻ നിന്നപ്പോഴേക്കും മണി പത്ത് കഴിഞ്ഞു..... നനഞു കെട്ടി വെച്ച മുടി ഒന്ന് നിവർത്തി ഇട്ടു..... കർട്ടൻ നീക്കി ജനൽ തുറന്നപ്പോൾ ഒരു തണുത്തകാറ്റ് മുടിയിലൂടെ തട്ടിതടഞ്ഞ് പോയി...... പഴയ പല കാര്യങ്ങളും മനസ്സിലേക്ക് വരുന്നത്പോലെ..... ഞാൻ പോലും അറിയാതെ കണ്ണുകൾ നിറയാൻ തുടങ്ങി....... എന്നേലും മിച്ചുക്കാ എന്നെ തേടി വരും എന്ന വിശ്വാസത്തോടെ ഞാൻ ലേറ്റ് അണച്ചുകിടന്നു പക്ഷെ ഉറക്കം വരുന്നില്ല നിലാവെളിച്ചത്തിൽ ഇരുട്ട് നിറഞ്ഞ ആ മുറിയിൽ പ്രകാശം പരന്നു.... പുറത്തേക് നോക്കി അങ്ങനെ കിടന്നു...... പെട്ടന്ന് എന്തോ ഒരു നിഴൽ കണ്ടു. ഒന്നൂടെ സൂക്ഷിച്ചുനോക്കിയപ്പോൾ ഒരു ആൾ രൂപം ആണ് പക്ഷെ ആൾ വ്യക്തമല്ല........എന്തോ പേടിയാവുന്ന പോലെ..... ഞാൻ ആകെ വിയർകാൻ തുടങ്ങി.... രണ്ടും കല്പിച്ചു ഞാൻ ഡോറിന് അടുത്തേക്ക് നടന്നു.... ഡോർ തുറന്ന് പുറത്തേക്ക് കാൽ എടുത്ത് വെച്ചപ്പോ ആ രൂപം എന്റെ മുന്നിലേക്ക് വന്നു...... ആാാ കള്ളൻ...... കള്ളൻ...... അപ്പോഴേക്കും അയാൾ എന്റെ വാ പൊത്തി.......... --------------------------------- തുടരും..... Shahalashaluuu_ _________________________________ ആരായിരിക്കും ആ വന്നത്....മിച്ചുവായിരിക്കോ..... എല്ലാം അടുത്തപാർട്ടിൽ അറിയാം... ലൈക്‌ ആൻഡ് കമന്റ്‌ പ്ലീസ്.. നെക്സ്റ്റ് എന്നാണെന്നു പറയുന്നില്ല അധികം വയ്കാതെ ഉണ്ടാകും.. #📙 നോവൽ
#

📙 നോവൽ

📙 നോവൽ - PART ചൂടൻ - ായ കാന്താരി shahalashaluur . - ShareChat
24.2k കണ്ടവര്‍
18 ദിവസം
#

📔 കഥ

sumaya shabab💞💞
#📔 കഥ 💞മെഹ്ബൂബ 💞 Part 1 ✒ sumaya shabab *📚കഥകളുടെ കലവറ📚* *꧁✰⌒✰‿✰💘💘✰⌒ ✰‿✰꧂* _SHARE CHAT LINK_ https://b.sharechat.com/krMrE54OsV _TELEGRAM LINK PDF ONLY_ https://t.me/joinchat/AAAAAEfMjq8KWNE7xY-PVw _For Join This group msg ur name and place..._ 📲 *+91* *8547923260* *꧁✰⌒✰‿✰💘💘✰⌒ ✰‿✰꧂* (ഈ കഥ തുടങ്ങുന്നത് കുറച്ച് വർഷങ്ങൾക്ക് മുൻമ്പായിട്ടാണ്.... (കഥയിലെ കഥാപാത്രം തികച്ചും സാങ്കൽപികം മാത്രം) ... നമ്മക് എല്ലാവർക്കും ഇനി കുട്ടിക്കാലത്തേക്ക് പോകാം... )) "ഉമ്മിച്ചിയേ.. ഉമ്മിച്ചിയേ... നിക്ക് ബാലവാടിയിൽ പോകേണ്ടാ.... നിക്ക് വീട്ടിലേക്ക് പോകണം ഞാൻ ഇനി നല്ല കുട്ടിയായികോളാം ".... 😭😭😭 ഈ കരഞ്ഞോണ്ട് ഉമ്മിച്ചിയുടെ കൈപിടിച്ചു വരുന്ന ആളാണ് മിഫു ... മിഫ്സൽ ഹാഫിസ് ... അലിയുടെയും റഷീദാന്റെയും രണ്ടാമത്തെ സല്പുത്രൻ .... കുരുത്തക്കേട് കണ്ടു പിടിച്ചത് തന്നെ ഇവനാണെന്നാണ് എല്ലാവരും പറയാ നാല് വയസ് ആണേലും കയ്യിലിരുപ്പ് നല്ലോണം ഉണ്ട്താനും . ആളൊരു പോക്കിരിയാണ് അത് ഇങ്ങൾക്ക് വഴിയേ അറിയും... കരഞ്ഞോണ്ട് വരുന്ന മിഫു പെട്ടന്ന് കരച്ചിൽ നിർത്തി വേറെ ഒന്നും അല്ല.... പുറകെ വരുന്ന ലൈബുന്റെ കരച്ചിൽ കേട്ടിട്ട്... കരഞ്ഞോണ്ട് വരുന്ന മിഫു പിന്നീട് ചിരിക്കുകയായിരുന്നു വേറെ ഒന്നും അല്ല ലൈബുന്റെ കരച്ചിൽ കേട്ടിട്ട് തന്നെ..... ഈ ലൈബു ആരാണെന്നല്ലേ ... വേറെ ആരും അല്ല മിഫുന്റെ എല്ലാം എല്ലാമാണ്... ഇതാ ഈ വരുന്ന ആളാണ് ലൈബു.. ""ന്റെ അല്ലാഹ്... പടച്ചോനെ ന്നേ രക്ഷിക്കണേ .... ന്നേ കൊല്ലാൻ കൊണ്ടുപോണേ ആരേലും രക്ഷികണെ.... ന്റെ ഉപ്പിച്ചി വരട്ടെ ഉമ്മിച്ചിനെ ഞാൻ അടിക്കാൻ പറയും... നിക്ക് ഇപ്പൊ പോണം... 😭😭😭😭"" ലൈബു കരയുന്നത് കേട്ടിട്ട് ആ ബാലവാടിയിൽ കൂടിനിന്നവർ എല്ലാവരും ചിരിക്കുകയാണ്... ഈ അലറിക്കൊണ്ട് കരഞ്ഞ പീസാണ് ലൈബ ഐറിൻ..... മിസിരിയുടെയും ഫൈസൽന്റെയും ഏക സന്താനം.... നമ്മടെ മിഫുന്റെ ഉപ്പാന്റെ പെങ്ങളുടെ മോളാണ് ലൈബു... രണ്ട് പേരുടെയും വികൃതികൾ സഹിക്കാൻ കഴിയാതെ ആയപ്പോൾ വീട്ടിലുള്ളവർ ബാലവാടിയിലേക്ക് കൊണ്ടുവന്നതാണ്...... രണ്ടാളും ഒപ്പം കൂടിയാൽ അന്ന് അവിടെ എന്തേലും ഒക്കെ ഉണ്ടാകും അതാണ് ഐറ്റംസ്.. രണ്ട് പേരെയും കൊണ്ടുവന്നപ്പോൾ... പരസപരം മുഖത്തേക്ക് നോക്കിയിട്ട് വീണ്ടും കരയാൻ തുടങ്ങി....... അത് ഒരു ഒന്നൊന്നര കരച്ചിലായിരുന്നു... ഇവരുടെ കരച്ചിൽ കേട്ട് ബാക്കിയുള്ള കുട്ടികൾ വരെ കരയാൻ തുടങ്ങി .. എന്ന കരച്ചിൽ കേട്ടിട്ടും കേൾക്കാത്തത്പോലെ രണ്ട് ഉമ്മമാരും അവിടുന്ന് ഇറങ്ങിപോയി... വേറെ ഒന്നും അല്ല രണ്ടാളുടെയും നാടക കരച്ചിൽ ആണെന്ന് അറിയാവുന്നത്കൊണ്ടാണ്.. 😜😜 ഉമ്മമാർ പോകുന്നത് കണ്ട് രണ്ടുപേരും ജനലിലൂടെ നോക്കിനിൽകുമ്പോൾ ലൈബു പറഞ്ഞു "വെറുതെ കണ്ണീർ വേസ്റ്റ് ആയി ... ഇനി നമ്മക് ഇവിടെ ഇരിക്കാനാണ് യോഗം... 😔""" ലൈബുന്റെ തോളിലൂടെ കയ്യിട്ട്കൊണ്ട് മിഫു പറഞ്ഞു... """നമ്മള് എവിടെ ആണേലും ഒന്നിച്ചായാൽ മതിയല്ലോ പിന്നെ എന്താ.. "" ലൈബു ഒന്ന് ചിരിച്ചു.... അപ്പോഴാണ് ഒരു കിലുങ്ങുന്ന കോലുസിന്റെ ശബ്ദം കേൾക്കുന്നത്.... രണ്ടാളും തിരിഞ്ഞുനോക്കിയപ്പോൾ... പൂച്ച കണ്ണുകളുള്ള ഒരു മൊഞ്ചത്തികുട്ടിയെ കാണുന്നത്..... അവരെ ചിരിച്ചോണ്ട് നോക്കുകയായിരുന്നു... അവരെ ലക്ഷ്യം വെച്ചു അടുത്തേക്ക് വരുന്നുണ്ട്... അതാണ് നമ്മുടെ ഇനു.. ഇനായ അയ്മൻ .... ഒരു പാവം കുട്ടിയാട്ടൊ..നേരത്തെ കണ്ടവരെ പോലെ വികൃതി ഒന്നൂലാട്ടോ... അവരുടെ ഓപ്പോസിറ്റ് എന്ന് വേണേൽ പറയാം... സ്വന്തം എന്ന് പറയാൻ ഉമ്മാ മാത്രമേ ഒള്ളൂ.... റസിയ ഈ ബാലവാടിയിലെ തന്നെ ടീച്ചർ ആണ്.. അവരുടെ അടുത്തേക്ക് കയ്യിൽ നിറയെ മിട്ടായുമായിചെന്നു കൈ നീട്ടികൊണ്ട് ഇനു പറഞ്ഞു "ഫ്രണ്ട്‌സ് " രണ്ട് പേരും പരസ്പരം മുഖത്തോട് മുഖം നോക്കി ഇനൂനെ മൈൻഡ് ചെയ്യാതെ അവിടുന്ന് രണ്ട് പേരും കുറച്ചു അപ്പുറത്തായി മാറി നിന്നു.... രണ്ട് പേരും മൈൻഡ് ചെയ്യാതെ ആയപ്പോൾ... ഇനൂന് ഒരുപാട് സങ്കടം തോന്നി..... കണ്ണുകൾ കലങ്ങി അവിടെ തന്നെ നിൽകുമ്പോഴാണ്.... ഇനൂന്റെ ഉമ്മ വരുന്നത്.... അടുത്തേക്ക് ഉമ്മ വന്നു പറഞ്ഞു.... """എന്തിനാ മോൾ വിഷമിക്കുന്നെ... അവർ മിണ്ടാഞ്ഞിട്ടാണോ.... സാരല്ലാട്ടോ കുറച്ചു കഴിഞ്ഞാൽ മോൾടെ അടുത്തേക്ക് തന്നെ വരും... ഇപ്പൊ ഉമ്മാന്റെ മോൾ അവിടെ പോയി ഇരുന്നാട്ടെ.... """ ഇനു എല്ലാത്തിനും തലയാട്ടി കസേരയിൽ പോയിരുന്നു...... തൊട്ടപ്പുറത് തന്നെ അവർ രണ്ട് പേരും ഉണ്ടായിരുന്നു...അടുത്ത് ഇരുന്നത് രണ്ട് പേർക്കും ഇഷ്ട്ടമായിട്ടില്ല .. അത് അവരുടെ മുഖഭാവം കണ്ടപ്പോൾ മനസിലായി... മുഖവും വീർപ്പിച്ചു നിൽക്കുകയാണ്.... അവരെ പറഞ്ഞിട്ട് കാര്യമില്ല... അവർക്ക് അവർ മാത്രം ഒള്ളൂ.... എല്ലാ കുരുത്തകേടിനും രണ്ടാളും മുന്നിൽ തന്നെ ഉണ്ടാകും .... അവരുടെ സ്വപാവം കാരണം കുടുംബത്തിലുള്ള കുട്ടികൾ ഒന്നും കൂട്ടുകൂടാൻ വരില്ല.. ഇവർക്ക് രണ്ട് പേർക്കും അത് ഇഷ്ടവും അല്ല.... വൈകുന്നേരം വരെ അവർ രണ്ട് പേരും ആരോടും മിണ്ടിയില്ല അവർ കളിക്കുക എന്നല്ലാതെ ആരെയും കൂട്ടിയില്ല... ഇനു ആണേൽ ഒറ്റക്ക് ആരും കൂട്ടില്ലാതെ സങ്കടപെട്ടു ഇരിക്കുകയാണ്..... അവർ രണ്ട് പേരും ഇനൂനെ ശ്രേദ്ധികുന്നുണ്ടായിരുന്നു..... ഇനു ഒറ്റക്ക് ഇരിക്കുമ്പോഴാണ് ഒരു കുട്ടി അവളുടെ അടുത്തേക്ക് വന്നിട്ട് പറഞ്ഞത്..... "" നിന്നെ ആർക്കും ഇഷ്ടമില്ല... നിനക്ക് ഉപ്പ ഇല്ലാത്തോണ്ടാണ് ആരും കൂട്ട് കൂടാൻ വരാത്തത്... ഞങ്ങൾക്ക് എല്ലാവർക്കും ഉപ്പയുണ്ട് "" ആ കുട്ടി അത് പറഞ്ഞപ്പോൾ ഇനു ഇരുന്നു കരയുകയായിരുന്നു... ആ കുഞ്ഞു മനസ് ഒരുപാട് വേദനിച്ചിരുന്നു.... ഒരു ഉപ്പ ഇല്ലാത്തത് കാരണമാണോ ആരും കൂട്ടുകാരായിട്ടു വരാത്തതെന്ന് ചിന്തിച്ചു... ഇതെല്ലാം മിഫുവും ലൈബുവും കാണുനുണ്ടായിരുന്നു.... അവർക്ക് കരയുന്നത് കണ്ടപ്പോ സങ്കടമായി അങ്ങനെ ആര് കരഞ്ഞാലും സങ്കട പെടാത്തവർ . അവളുടെ കണ്ണ് കലങ്ങിയപ്പോൾ അവർക്ക് വേദനിച്ചു.... ഇനുന്റെ അടുത്തേക്ക് അവർ രണ്ട് പേരും അടുത്ത് വന്നു നിന്ന് കൊണ്ട് തോളിലൂടെ കയ്യിട്ടു ചേർത്ത് നിന്ന്കൊണ്ട് ആ കുട്ടിയോട് രണ്ടാളും പറഞ്ഞു ... ""ആര് പറഞ്ഞു കൂട്ട്കൂട്ടില്ലെന്ന്.. ഇനി മുതൽ ഞങ്ങൾ മൂന്നാളും ഒന്നാണ് ..ഇവളെ എങ്ങാനും ആരേലും വേദനിപ്പിച്ചാൽ ഞങ്ങൾ ആരാണെന്ന് അറിയിക്കും പറഞ്ഞില്ലെന്നു വേണ്ടാ "" മിഫു പറയുന്നത് കേട്ട് ആ കുട്ടി അവിടുന്ന് ഒരൊറ്റ ഓട്ടം ഓടി.... ഇനൂന് ഒരുപാട് സന്തോഷമായി.... അവളുടെ മുന്നിലേക്ക് അവർ രണ്ടാളും കൈ നീട്ടി... ഇനു ചിരിച്ചോണ്ട് അവർക്ക് മിട്ടായി കൊടുത്തു.... പിന്നീട് അവർ പരസ്പരം പേരൊക്കെ പറഞ്ഞു.... സ്വയം പരിചയപെട്ടു.... അവരുടെ കുഞ്ഞ്കൈകൾ ഒപ്പം വെച്ചുകൊണ്ട് പറഞ്ഞു... ""നമ്മള് മൂന്നാളും ഒന്നാണ് ഒരേ മനസ്സാണ് ഇന്ന് മുതൽ നമ്മളാരും ഒന്നും ഒളിച്ചുവെക്കാൻ പാടില്ല.. "" മിഫു പറയുന്നതിന് അനുസരിച്ചു ഇനുവും ലൈബുവും ഒപ്പം പറഞ്ഞു... ഇതെല്ലാം കണ്ടു നിന്ന റസിയ ഒരുപാട് സന്തോഷിച്ചു.... അവരുടെ മോൾ ഇത്രയും സന്തോഷതോടെ കാണുന്നത് തന്നെ ആദ്യമായിട്ടായിരുന്നു .... റസിയ മാത്രമല്ല ലൈബുന്റെയും മിഫുന്റെയും ഉമ്മാമാരും... അവർക്ക് രണ്ടാൾക്കും ഒരു അത്ഭുതമായിരുന്നു ഇന്നേ വരെ ആരോടും കൂട്ട്കൂടാത്ത ഇവരാണ് ഇപ്പൊ പുതിയ ഒരാളെ അവരുടെ ഒപ്പം കൂട്ടിയത് ... അവർ മൂന്നാളും ഒന്നായത് പോലെ അവരുടെ ഉമ്മമാർ കൂടുതൽ അടുതു.... പിന്നീടുള്ള ദിവസങ്ങൾ അവർ ഒപ്പം ആയിരുന്നു എല്ലാത്തിനും ...ദിവസങ്ങൾ മാസങ്ങലായി പിന്നെ അത് വർഷങ്ങളായി.... അന്ന്തൊട്ട് ഇന്ന് വരെ ഒരേ സ്കൂൾ മുതൽ ഒരേ കോളേജ് വരെ എത്തി... ഇന്ന് ആ കുഞ്ഞു കൈകൾ വലുതായിമാറി.. ആർക്കും പിരിക്കാൻ കഴിയാത്ത വിതം അവർ നല്ല കൂട്ടുകാരായിമാറി .. (ഇനി നമ്മക് അവരുടെ അടുത്തേക്ക് പോകാം... ) സുബ്ഹ് ബാങ്കിന്റെ വിളിയിൽ... കണ്ണുകൾ മെല്ലെ തുറക്കാൻ ശ്രേമിക്കുമ്പോൾ ചുണ്ടുകളിൽ ചെറിയ പുഞ്ചിരിതൂകികൊണ്ട്... ബെഡിൽ നിന്നെഴുന്നേറ്റു ഇരുന്നു... കണ്ണുകൾ മെല്ലെ തുറന്നു..... എന്നെത്തെയും പോലെ പുഞ്ചിരിതൂക്കികൊണ്ട് മുസല്ലയിൽ ഇരിക്കുന്ന ഇനൂനെയാണ് കാണുന്നത്.... ഞങ്ങൾ മൂവർ സംഘത്തിലെ.. ഒരാളാണ് ഈ ഇരിക്കുന്ന ഇനു.. ഇനായ അയ്മൻ.. ഞങ്ങളുടെ പൂച്ച.... ഞങ്ങളുടെ കൂട്ടത്തിൽ തന്നെ ഒരു പാവം കുട്ടി ... വിടർന്നു നിൽക്കുന്ന കണ്ണുകളാണ് അവളുടെ മുക്കതിന്റെ ചന്തം.. കണ്ണുകളിൽ എപ്പോഴും കണ്മഷി ഉണ്ടാകും.... അതാണ് അവളുടെ മേക്കപ്പ് എന്ന് പറയാം.. 😜😜.... എല്ലാവരോടും സൗമ്യമായി സംസാരിക്കുകയൊള്ളു.... നല്ല ഒന്നൊന്നര ഉമ്മച്ചി കുട്ടിയാണ് അടക്കവും ഇതുക്കവും എല്ലാതും ഉണ്ട്.... മുട്ടോളം മുടി ഉണ്ടേലും അതെല്ലാം ഷാളിൽ ഒതുക്കികെട്ടിയിട്ടാണ് ഉണ്ടാവുക.... നാടൻ വേഷം അതാണ് ഓൾകിഷ്ട്ടം..... പഠിത്തത്തിൽ കോളേജിലേ തന്നെ നമ്പർ വണ്ണാണ്.... പറയാൻ ഇനിയും ഒരുപാട് ഉണ്ട് അതൊന്നും ഈ ഒരു പാർട്ടിൽ കൊള്ളില്ല.... ഇപ്പൊ തന്നെ കണ്ടില്ലേ ബാങ്ക് കൊടുക്കുന്നതിന് മുന്നെ വന്നിരുന്നു ഖുർആൻ ഓതും... അതാണ് പറഞ്ഞത്.. അസ്സൽ ഉമ്മച്ചി കുട്ടിആണെന്ന്... അല്ല ഈ ഞാൻ ആരാണെന്ന് മനസിലായോ.... 😎😎 ""ലൈബു... "" ഇതാണ് ഞാൻ ലൈബ ഐറിൻ അല്ല ഇതാരാണ് ന്നേ വിളിച്ചത്.... ഞാൻ സൈഡിലേക്ക് നോക്കിയപ്പോൾ കയ്യും കെട്ടിനിൽക്കുകയാണ്... ന്റെ ഒരു വാച്ചിലേക്ക് നോട്ടം ഇട്ടു.. സമയം അറിഞ്ഞപ്പോൾ നേരെ ഒരു പോക്ക് ആയിരുന്നു... 🏃🏃🏃 @@@ ഓയ്..... ഇനി ഞാൻ പറയാട്ടോ.... ഓള് മുങ്ങി... സമയം ഒരുപാട് ആയെ... ഞാൻ ആരാണെന്നൊക്കെ ഓള് നന്നായി വർണിചിട്ടുണ്ടാകും.... അതോണ്ട് ഞാൻ പറഞ്ഞിട്ട് വെറുപ്പിക്കുന്നില്ല.... അല്ല ലൈബു ന്നേ കുറിച് പറഞ്ഞല്ലോ.. ഇനി ഓളെ കുറിച്ച് ഞാൻ പറയാം..ഓളെ മാത്രമല്ല മിഫുനെ കുറിച്ചും പറയാം.... ഞങ്ങളുടെ മൂവർ സങ്കത്തിലെ ഒരു കലിപ്പനാണ് മിഫു... ലൈബും ഒട്ടും മോശമില്ല.... രണ്ടാളും ഏകദെശം ഒരുപോലെയാണ്.... ഞാൻ അവരുടെ ഇടയിലേക്ക് വരുകയായിരുന്നു... അന്ന് തൊട്ട് ഇന്ന് വരെ ഞങ്ങൾ പിണങ്ങിയിട്ടില്ല..... മൂന്ന് പേരും ഒപ്പം ഡിഗ്രി വരെ എത്തിപെട്ടു.... ഞാനും ലൈബുവും ഹോസ്റ്റലിലാണ് ... ശെരിക്കും ലൈബുന് ഇവിടെ താമസിക്കേണ്ട ആവശ്യമില്ല... മിഫുന്റെ വീട് ഇവിടെയാണ് അപ്പൊ അവിടെ താസിക്കാം.. എന്ന ഞാൻ ഒറ്റക് ആവുമെന്ന് പറഞ്ഞു എന്റെ ഒപ്പം കൂടി.... മിഫു എന്നെ ഒരുപാട് വിളിച്ചതായിരുന്നു അവന്റെ വീട്ടിലേക്ക് വരാന്... എനിക്ക് ആരെയും ബുദ്ധിമുട്ടികുന്നത് ഇഷ്ടമില്ല..... പണംകൊണ്ട് പ്രശസ്തികൊണ്ട് രണ്ട് പേരും മുന്നിലാണ്.. എന്ന ഇന്നേ വരെ കാശിന്റെ പൊളപ്പ് കാണിചിട്ടില്ല.. ഞാൻ അറിയാതെ തന്നെ എന്നെ പലപ്പോഴും സഹായിച്ചിട്ടുണ്ട്... എനിക്ക് ഈ ഭൂമിയിൽ സ്വന്തമെന്ന് പറയാം എന്റെ ഉമ്മയും പിന്നെ അവർ രണ്ട് പേര് മാത്രമാണ്.... ""ഓയ്... "" ലൈബു വിളിച്ചപ്പോൾ ഞാൻ തിരിഞ്ഞുനോക്കി.... ""അതേയ് ഇന്ന് പ്രോഗ്രാം ഉള്ളതാണ്.. അതോണ്ട് പെട്ടന്ന് പോകാൻ നോക്കണം... ഇല്ലേൽ മിഫു വിളിച്ചോണ്ട് ഇരിക്കും... "" ലൈബു പറഞ്ഞപ്പോൾ ഞാൻ ചിരിച്ചോണ്ട് ഒന്ന് സൈറ്റ് അടിച്ചു.... അതേയ് ഇനി നമ്മക് വഴിയേ പരിചയപെടാം.. ഇപ്പൊ കോളേജിലേക്ക് പോകാൻ തയ്യാർ എടുക്കട്ടേ.... ഞങ്ങൾ രണ്ടാളുടെയും... ഒരുക്കം കഴിഞ്ഞു. റൂം ലോക്ക് ചെയ്തു... ഫൂഡ് കഴിക്കാൻ വേണ്ടി പോകാൻ നിൽകുമ്പോഴാണ് ലൈബു പറഞ്ഞത്.... "ഇന്ന് നമ്മക് പുറത്ത് നിന്ന് ഫൂഡ് കഴിക്കാൻ.. ഇവിടെ എന്നും കാണും ഒരു അവിഞ്ഞ ചപ്പാത്തിയും സർ വെള്ളം പോലെയുള്ള പയർ കറിയും... "" ഞാൻ വേണ്ടാന്ന് പറഞ്ഞു എങ്കിലും ന്റെ കൈ പിടിച്ചു പുറത്തേക്ക് കൊണ്ടുപോയി... എന്നിട്ട് ഓള് വണ്ടിഎടുത്തു എന്നോട് കയറാൻ പറഞ്ഞു... ഞാൻ കയറാതെ നിന്നപ്പോൾ... എന്നെ നോക്കി പ്ലീസ് എന്ന് പറഞ്ഞു... ഞാൻ ഒകെ എന്ന് പറഞ്ഞു അവളുടെ പുറകിൽ കയറി..... പിന്നീട് വണ്ടി നിർത്തിയത്... ഒരു ഹോട്ടലിലാണ്... നല്ല കിടു ഹോട്ടൽ ആണ്... ഫുൾ vip മാത്രമുള്ളൂ.... അല്ലേലും അവൾ അങ്ങനെയാ...ഓൾടെ പിന്നാലെ ഞാൻ പോകുമ്പോഴാണ് ഉമ്മ വിളിക്കുന്നത്.... ഉമ്മാനോട് സംസാരിച്ചുകൊണ്ട് ഓൾടെ പിന്നാലെ പോയി.... ഉമ്മാക്ക് സുഖല്ലേ എന്ന് ചോദിച്ചപ്പോൾ... എന്നോട് ഒന്ന് മൂളി.. ഈയിടയായി ഉമ്മാക്ക് സംസാരിക്കുമ്പോൾ എന്തോ വല്ലായ്മ... ഇനി നേരിട്ട് കണ്ടാലെ സമാധാനം ഒള്ളൂ.... ഉമ്മാനോടും സംസാരിചു കഴിഞ്ഞു.. ലൈബുനെ നോക്കിയപ്പോൾ.. നല്ലതുപോലെ ഫൂഡ് കഴിക്കുകയാണ്.. ഒരാഴ്ച പട്ടിണിക്ക് കിടന്നത്പോലെയാണ് തീറ്റ... എത്ര കഴിച്ചാലും ആള് തടിവെക്കില്ല... എനിക്ക് ആണേൽ ഈ ഫൂഡ്നോട്‌ വല്യ കമ്പം ഇല്ലാ... ഞാൻ അവളെ തന്നെ നോക്കിരിക്കുന്നത് കണ്ടിട്ട് എന്നോട് ഫൂഡ് കഴിക്കാൻ പറഞ്ഞു.. ഞാൻ ഒരു ദോശ കഴിച്ചു.. അത് കഴിച്ചപ്പോൾ തന്നെ വയർ ഫുള്ളായി..... അങ്ങനെ ഫൂഡ് അടിക്കൽ കഴിഞ്ഞു ഇറങ്ങാൻ നേരം ബില്ല് കൊടുക്കാൻ നിൽകുമ്പോഴാണ് ലൈബുനോട്‌ അവിടുത്തെ മാനേജർ ക്യാഷ് വേണ്ടെന്ന് പറഞ്ഞത്.... അവൾ കുറേ നിർബന്ധിച്ചുകൊണ്ട് ബില്ല് അടച്ചു.... ..അവിടുന്ന് ഇറങ്ങിഎപ്പോഴാണ് ഞാൻ ആ ഹോട്ടലിന്റെ പേര് നോക്കിയത്... അപ്പോ വെറുതെ അല്ല.. ബില്ല് വേണ്ടെന്ന് പറഞ്ഞത്... ഇത് അവളുടെ തന്നെ സ്ഥാപനമാണ്.... പാവം എനിക്ക് വേണ്ടിയല്ലേ അവൾ ഹോസ്റ്റലിൽ നില്കുന്നത്... ഞാൻ അവിടെ തന്നെ നിൽകുമ്പോഴാണ്.. ലൈബു ന്നേ വിളിചിട്ട് പോകാം എന്ന് പറഞ്ഞത്........ പിന്നെ എവിടെയും നിർത്താതെ നേരെ കോളേജിലേക്ക് വണ്ടി വിട്ടു....അങ്ങനെ ഞങ്ങളുടെ സാമ്പ്രാജ്യം എത്തി.... 😍😍 കോളേജിലേക്ക് എത്തിയപ്പോഴാണ് പരുപാടി തുടങ്ങിയ കാര്യം അറിഞ്ഞത്.. ഒരൊറ്റണ്ണതിനെ കാണാനില്ല.... "ടാ... മിഫുന്റെ പരിപാടി തുടങ്ങിയോ..." ലൈബു പറഞ്ഞോണ്ട് വണ്ടി നിർത്തിയിട്ട് എന്നെ ഒന്ന് നോക്കി.... "നീ എന്നെ നോക്കിയിട്ട് കാര്യമില്ല . നീ തന്നെയാ നേരം വെഴുകിപിച്ചത്... മിഫുനോട്‌ നീ പറയ് "" "ഞാനൊന്നും പറയില്ല ""ന്ന് ഓള് പറഞ്ഞപ്പോ.. ഞാൻ വണ്ടിയിൽ നിന്നിറങ്ങി... ഓളോട് പറഞ്ഞു... "ന്റെ.. ഫ്രീകി...😁😁 വണ്ടി പാർക്ക്‌ ചെയ്തിട്ട് വായോ.. ഞാൻ പോയി മിഫുനെ നോക്കട്ടെ... സമയം ആവുന്നേ ഒള്ളൂ.... എന്തായാലും ഞാൻ നോക്കട്ടെ.... അഥവാ അവന്റെ പരുപാടി കഴിഞ്ഞാൽ... കുറച്ചു കഴിഞ്ഞു വന്നാൽ മതി.. കലിപ്പ് ഒന്ന് അടങ്ങട്ടേ..😉😉. "".. എന്ന് പറഞ്ഞു അവിടുന്ന് നേരെ നടക്കാൻ തുടങ്ങി.. ബാക്കിൽ നിന്ന് ഓള് വിളിക്കുന്നുണ്ട് എങ്കിലും ഞാൻ കൈകൊണ്ട് റ്റാറ്റ കാണിചു ഓന്റെ അടുത്തേക്ക് പോയി.... നമ്മടെ മിഫു ഒരു ഗായകനാണ്ട്ട്ടൊ.. പിന്നെ ഗിറ്റാർ പ്ലയെറാണ്... ഒരു ടീം തന്നെ ഉണ്ട്...... മൂന്ന് വർഷമായി ടീം തുടങ്ങിയിട്ട്.... ഞങ്ങൾ നിർബന്ധിച്ചത് കാരണമാണ് അവൻ ടീം രൂപികരിച്ചത് തന്നെ .... അവനാണ് ഈ കോളേജ്ലെ ഹീറോ... എത്ര പെൺകുട്ടികളാണ്.. അവന്റെ പിന്നാലെ... എന്ന അവന്റെ മനസ്സിലൊരു പെണ്ണ് ഉണ്ട്.. അതാരാണോ എന്താണോ ഒന്നും അറിയില്ല.... അവൻ ഒരു ദിവസം പറയാം എന്ന് പറഞ്ഞിട്ടുണ്ട്... ആരായാലും ആ പെൺകുട്ടി ഭാഗ്യം ചെയ്തവളാണ്.... അവനെപോലൊരു ചെക്കനെ കിട്ടല്ലേ... ബട്ട്‌ ഇത്തിരി കലിപ്പ് ഉള്ള ആളാണ്..... കാണാൻ ഒക്കെ ഒടുക്കത്തെ ലുക്ക്‌ ആണ്... നേരിട്ട് കാണുമ്പോൾ എങ്ങനെയാണെന്ന് ഞാൻ പറഞ്ഞു തരാം... സംസാരിച്ചു സംസാരിച്ചു.. അവന്റെ അടുത്ത് എത്താൻ ആയി.. എന്നാൽ അവിടെ എത്തുമ്പോൾ എനിക്കൊരു പണി കിട്ടും എന്നറിയില്ലായിരുന്നു..... @@@@തുടരും... അസ്സലാമുഅലൈക്കും... എല്ലാവർക്കും happy new year.. 😍😍😍 അങ്ങനെ പുതിയ ഒരു സ്റ്റോറിയുമായി ഞാൻ വരുകയാണ്... എല്ലാവരും സപ്പോർട്ട് ചെയ്യണേ.. കഴിഞ്ഞ സ്റ്റോറികൾക്ക് സപ്പോർട്ട് തന്നത്പോലെ ഇനിയും തരണം..... ഇങ്ങളുടെ സപ്പോർട്ട് ഉണ്ടേൽ മാത്രമേ എനിക്ക് മുന്നോട്ട് പോകാൻ പറ്റുകയുള്ളൂ.... ഈ പാർട്ട്‌ എത്രത്തോളം നന്നായിട്ടുണ്ടോ എന്നറിയില്ല... ഇഷ്ട്ടപ്പെട്ടാൽ അഭിപ്രായം പറയണെ.... തെറ്റുകൾ ഉണ്ടേൽ ക്ഷമിക്കണം... ഇൻഷാഹ് അല്ലാഹ് അടുത്ത പാർട്ടുമായി ഞാൻ വരുന്നതാണ്.... 😍😍😍 #📔 കഥ #📙 നോവൽ
5k കണ്ടവര്‍
18 ദിവസം
💞ചൂടൻ വിത്ത്‌ കാന്താരി 💞 🍁----------------------🍁 💟PART-15💟 --------------------------------- നോ.... മിച്ചു ഇല്ലാത്ത കോളേജിൽ ഇനി ഇശുവും ഉണ്ടാവില്ല.... ആ കോളേജിൽ ചെന്നാൽ ജിതിനും ടീംസും ഉണ്ടാവും... അവർ ഒരു ചാൻസ് നോക്കി നടക്കുകയാണ്..... എന്ത് അബകടത്തിൽ പെട്ടാലും ഒരു സൂപ്പർ മാനേ പോലെ എന്നെ വന്നു രക്ഷിച്ചിരുന്നു എന്റെ മിച്ചുക്കാ.... ഇനി എനിക്ക് ആരാ...... 😭😭😭 ബെഡിൽ മുഖം അമർത്തി കുറെ കരഞ്ഞു...... പെട്ടെന്ന്.... ഇഷാ..... ടി ഇഷാ..... വിളികേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ ഐഷു ആണ് വിളിച്ചത്....അവൾ എന്റെ അടുത്ത് വന്നിരുന്നു.... ഇശു സങ്കടപെടാതെ ഇരിക് എന്ന് പറയാൻ എനിക്ക് ആവില്ല കാരണം ഇത് നിനക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണെന്ന് എനിക്കറിയാം. എന്നാലും ഈ കാന്താരിക്ക് ഈ കരച്ചിൽ ഒട്ടും മാച്ച് അല്ലകേട്ടോ...... കഴിഞ്ഞതൊക്കെ കഴിഞ്ഞു..... ഇനി മ്മക്ക് പഴയ ആ ഇശു ആയി അങ്ങ് നടക്ക..... ഐഷു....... എങ്ങനെയാടി ഞാൻ മിച്ചുക്കാനെ മറക്കാ...ഞാൻ അങ്ങനെ ചെയ്യുംന്ന് നിനക്ക് തോന്നുണ്ടോടി... പിന്നെ എന്തിനാ മിച്ചുക്കാ ഇങ്ങനൊക്കെ പറഞ്ഞെ.... നോ നീ എന്തൊക്കെ പറഞ്ഞാലും ന്റെ മിച്ചുക്കനെ ഞാൻ ഒരിക്കലും മറക്കില്ല..... ഇക്ക തിരിച്ചുവരും ഇക്കാക്ക് എന്നേ അത്ര പെട്ടെന്ന് മറക്കാൻ പറ്റോ ഐഷു.... ഐഷു ടി ഞാൻ എന്താടി ചെയ്യാ...അവളെ കെട്ടിപിടിച്ചുകുറെ കരഞ്ഞു...... അവൾ എന്നെ ഓരോന്നും പറഞ്ഞ് ആശ്വാസിപ്പിക്കാൻ നോക്കുന്നുണ്ട്.. ഇശു നീ ഇങ്ങനെ കരയാതെ വേം കുളിച് റെഡി ആവ് കോളേജിൽ പോണ്ടേ.... (ഐഷു ) ഏയ് ഞാൻ ഇല്ലഇനി ആ കോളേജിലേക്ക്. എനിക്ക് പേടിയാ... മിച്ചുക്ക ഇല്ലാത്ത കോളേജ് എനിക്ക് പേടിയാ ഐഷു. ഞാൻ ഇല്ലടി നീ പൊയ്ക്കോ... (ഇശു ) എന്ത് പറഞ്ഞാലും ഒരു മിച്ചു. ഞങ്ങളെകാൾ വലുതാണോ നിനക്ക് അവൻ. എന്നിട്ട് എന്തെ ചെയ്യാത്ത കുറ്റംനിന്റെമേൽ ചുമത്തി നൈസ് ആയി അങ്ങ് പോയീലെ..... നീ അവന്റെ പിറകെ പട്ടിയെ പോലെ നടക്കുന്നതിന് വല്ല വിലയും കല്പിച്ചോ ഓൻ ഇല്ലല്ലോ.. മതി ഇശു മതിയാക്ക്.... നിന്നെ ഇങ്ങനെ കാണാൻ എനിക്കാവില്ല... നിന്നെ വേണ്ടതോരെ നിനക്ക് എന്തിനാ..ഇശു ഇനിയും കണ്ണീർ ഒലിപ്പിച്ചിരിക്കാതെ റെഡി ആവാൻ നോക്ക്...... (ഐഷു ) ഇല്ല ഐഷു... എന്നെ നിർബന്ധിക്കല്ലേ എനിക്ക് തീരെ വയ്യ എല്ലാം ഒന്ന് ശെരിയാവട്ടെ കുറച്ച് ദിവസം കഴിഞ്ഞ് ഞാൻ കോളേജിലേക്ക് വരണ്ട്.... (ഇഷ ) ഞാൻ ഇനി ഒന്നുംപറയാനില്ലേ.... നീ നിന്റെ ഇഷ്ടം പോലെ ചെയ്യ്ന്നും പറഞ്ഞു അവൾ പോയി...വാദിൽകൽ ഉണ്ട് ഉപ്പ എല്ലാം കേട്ട് കൊണ്ട് നില്കുന്നു.... ഉപ്പ എന്റെ അടുത്തേക് വന്നു.... ഏതോ ഒരുത്തന് വേണ്ടിയാണോ ഇന്റെ കുട്ടി ഇങ്ങനെ വിഷമിച്ചിരിക്കുന്നെ..... നീ ഇങ്ങനെ അയാൽ പിന്നെ ഞങ്ങൾക്ക് എന്താടി സന്തോഷം ഉള്ളെ.... ഞങ്ങള്ക് മിണ്ടീo പറഞ്ഞും ഇരിക്കാൻ നീയന്നെ ഒള്ളു.... നിന്റെ ഉമ്മ അവിടെ സങ്കടപെട്ടിരിക്കാ.....(ഉപ്പ ) ഉപ്പാനോട് ഒന്നും പറഞ്ഞില്ല ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു.... തെ ഇശുട്ടി.... ഇങ്ങനെ നനഞ്ഞ കോഴിയെ പോലുള്ള ഇരുത്തം മാറ്റി മര്യാദക് ഞങ്ങളെ കാന്താരി ഇശുആയിക്കോ.... അല്ലേൽ ഈ പായിപ്പാന്റെ തനി സ്വഭാവം നീ അറിയും കേട്ടല്ലോ... മ്മളെ വേണ്ടതോരെ നമ്മക്കും വേണ്ടേ.. വിട്ട് കള പെണ്ണെ...... --------------------------------- ദിവസങ്ങൾ അങ്ങനെ കടന്ന് പോയികൊണ്ടിരുന്നു കോളേജിൽ പോയിട്ട് ഇന്നേക്ക് 15ദിവസം ആയി.... രാവിലെ ജനലും തുറന്ന് പുറത്തേക് നോക്കി ഓരോന്നും ആലോചിച്ഇരിക്കുമ്പോഴാണ് ഉമ്മ റൂമിലേക്ക് വന്നത്..... ഇശു..... മോളെ... വന്നുവല്ലതും കഴിക്ക്...... (ഉമ്മ) ഞാൻ കഴിച്ചോളാം..... (ഇഷ ) നിന്നോട് വന്ന് കഴിക്കാനാ പറഞ്ഞെ.. എത്ര ദിവസായി ക്ലാസിന് പോയിട്ട് എക്സാംമൊക്കെ അടുത്ത് വരല്ലേ... എന്താ ഇശു ഇങ്ങനായാൽ ചെയ്യാ വന്ന് വല്ലതും കഴിച്ചു ക്ലാസിന് പോവാൻ നോക്ക്.... (ഉമ്മ) ഇല്ല ഉമ്മാ... ഞാൻ ഇനി ആ കോളേജിലേക്ക് പോണില്ല ഉമ്മാ.... ഇക്ക് പേടിയാ ഉമ്മാ..... ഉമ്മാ പായിപ്പാനോട്‌ പറഞ്ഞുഎന്നേ വേറെ കോളേജിൽ ചേർക്ക്. എനിക്ക് ഇനി ആ കോളേജിൽ പടിക്കണ്ടഉമ്മാന്നും പറഞ്ഞു ഉമ്മാന്റെ തോളിലേക്ക് ചാഞ്ഞു.... ഏയ് ഇശുട്ടി....കരയാതെ.. എന്താ ആ കോളേജിന് കുഴപ്പം. വേറെ ചേർന്നാൽ നിനക്ക് ആരാ കൂട്ടിന്ണ്ടാവാ.... നിന്റെ ഐഷു ഇല്ലാതെ നിനക്ക് പറ്റോ ഇശു...... ഉമ്മാ..... എനിക്ക് അവടെ പടിക്കണ്ട..... ഇല്ല നീ കരയല്ലേ... നിനക്ക് അവടെ പഠിക്കണ്ടെൽ പടിക്കണ്ട ഞാൻ ഉപ്പാനോട് പറയാട്ടാ... ഇനിയെലും നീ വന്ന് വല്ലതും കഴിക്ക്...... ബാത്‌റൂമിൽപോയി ഫ്രഷ് ആയി താഴേക്ക് പോയി ഫുടൊക്കെ കഴിച്ചുകുറച്ചുനേരം സിറ്റ്ഔട്ടിൽ പോയിരുന്നു....... കുറച്ച് കഴിഞ്ഞപ്പോ ഉപ്പ വന്ന്... ഇശു..... എന്താ ഇങ്ങനെആലോചിച് കൂട്ടുന്നെ.... (ഫായി) ഏയ് ഒന്നുല്ലപ്പച്ചി..... 😊(ഇഷ ) ഹ ഉമ്മ പറഞ്ഞുഎന്നോട് നിനക്ക് കോളേജ് മാറണം എന്ന്.... അത്രക്ക് നിർബന്ധംആണോ അനക്ക്... (ഉപ്പ ) പായിപ്പ.... എനിക്ക് അവിടെ പടിക്കേണ്ട... അങ്ങോട്ട് പോവാനെ തോന്നുന്നില്ല...... (ഇഷ ) ഹ ആയിക്കോട്ടെ മോളെ... നിന്റെ ഇഷ്ടം എന്താണോ അതാണ് ഞങ്ങളെയും ഇഷ്ടം. നിന്റെ സന്തോഷമാണ് ഞങ്ങൾക്ക് വലുത്.... എന്ന നീ ചെന്ന് റെഡിയാവ് നമ്മക് കോളേജിൽ പോയി ടിസി ഒക്കെ വേടിച്ചുവര...... (ഫായി ) ഹ ഞാൻന്നാ റെഡി ആയി വര..... (ഇഷ ) അങ്ങനെ റൂമിലേക്പോയി ഡ്രസ്സ്‌ മാറ്റി, ഇറങ്ങാൻ നേരമാണ് മ്മടെ ഫോൺ മ്മളെ കണ്ണിൽ ഉടക്കിയത്. ഒരു കാലത്ത് ഈ ഫോൺ ഇല്ലാതെ എനിക്ക് പറ്റിയിരുന്നില്ല, ഇപ്പൊ ഫോണും വേണ്ട ഒന്നും വേണ്ട... ഫോൺ എടുത്ത് നോക്കിയപ്പോ സ്വിച് ഓഫ്‌..... അത് ചാർജിൽ ഇട്ട് ഓൺ ആക്കി ഡാറ്റാ ഓൺ ആകി ഇൻസ്റ്റ ഓപ്പൺ ആക്കി ഉടൻ തന്നെ മിച്ചുക്കന്റെ പ്രൊഫൈൽ തുറന്ന് നോക്കി....ആ അക്കൗണ്ടിൽ ഉണ്ടായിരുന്ന ഇക്കാടെ ഒരു ഫോട്ടോയും ഇപ്പൊ ഇല്ല എല്ലാം കളഞ്ഞിരിക്കുന്നു ഒരേ ഒരു പോസ്റ്റ്‌ മാത്രം ഗുഡ് ബൈ എന്ന് എഴുതിയ ഒരു ടെക്സ്റ്റ്‌ ഇമേജ് ഇക്കാക് മെസ്സേജ് അയച്ചുനോക്കി... എന്തോ ഞാൻ പോലും അറിയാതെ കണ്ണുകൾ നിറയാൻ തുടങ്ങി. ഫോൺ അവിടെ വെച്ച് കണ്ണാടിയിൽ ഒന്ന് നോക്കി ഞാൻ എന്നോട് തന്നെ പറഞ്ഞു.... അയ്യേ എന്താണ് ഇഷാ... അന്നേ വേണ്ടതോരെ അനക്കും വേണ്ട... ഇല്ല ഇനി ഞാൻ കരയൂല.. എന്നാലും ഓർക്കുമ്പോൾ സങ്കടം വരും.... ഇനി ഇവിടെ നിന്നാൽ വീണ്ടുo എന്റെ മനസ്സ് മാറും വേം താഴേക്ക് പോയി..... ഉപ്പ.........പായിപ്പാ....... ഇന്റെ കഴിഞ്ഞ്ട്ടാ...(ഇഷ ) ആഹ് നീ കീ എടുത്ത് വണ്ടി സ്റ്റാർട്ട്‌ ആക്കി ഇട് ഞാൻ താ വരുന്ന്.. (ഫായി) കീ എടുത്ത് വണ്ടി സ്റ്റാർട്ട്‌ ആക്കിഇട്ട് അപ്പോഴേക്കും ഉപ്പ വന്ന്..... കോളേജിൽ എത്താറായപ്പോൾ എന്തോ ഹാർട്ട് ബീറ്റ് ഹൈ സ്പീഡിൽ പോകുന്നു..... കോളേജിൽ ചെന്ന് വണ്ടിനിന്നു.ഇറങ്ങിയപ്പോ മുന്നിൽതന്നെയുണ്ട് സഫ്നയും ടീംസും. ഞാൻ ഉപ്പാടെ അടുത്തേക്ക് ഒന്നൂടെ ചേർന്ന് നിന്നു.ഞങ്ങൾ ഓഫീസ് ലക്ഷ്യമാകി നടന്ന് അവിടുന്ന് പേപ്പർസ്സ് എല്ലാം ക്ലിയർ ആക്കി ടിസിയും വാങ്ങി പുറത്തേക്ക് വന്ന്.... ഉപ്പ.... ഇങ്ങള് ഇവടെ നിക്ക് ഞാൻ ഇപ്പൊ വരാം ഐഷുനോടും നിച്ചുനോടോക്കേ പറഞ്ഞിട്ട് വരാംന്ന് പറഞ്ഞ് ഞാൻ ക്ലാസ് ലക്ഷ്യം വെച്ച് നടന്ന്..... സിദ്ധുസാർ ആയിരുന്നു ക്ലാസിൽ... എന്നെ കണ്ടതും സാർ പുറത്തേക്ക് വന്ന്.... ആരിത് ഇഷയോ... എവിടെർന്നടോ... ഇതെന്താ നീ കളർ ഡ്രെസ്സിൽ. ഇവിടെ നടന്നെതെല്ലാം എന്നോട് അജി പറഞ്ഞു.... (സിദ്ധു സാർ) ഹാ... ഞാൻ ഇവിടെന്നും പോവാ... ടിസി വാങ്ങി വരുന്നവഴിയാ... എനിക്ക് ഐഷുനോടും, നിച്ചുനോടും അജിയോടും ഒന്ന് സംസാരിക്കണം അവരെ ഒന്ന് വിളിക്കോ സാർ.... (ഇഷ ) സാർ അവരെ വിളിച്ചു അവരോട് കാര്യം പറഞ്ഞതും മൂന്നും കണ്ണ് നിറക്കാൻ തുടങ്ങി..... ഏയ് ഇങ്ങള് കരയല്ലേ.... എപ്പോ കാണാൻ തോന്നുമ്പോഴും ഞാൻ നിങ്ങളെ വന്ന് കാണും. എന്റെ അവസ്ഥ ഒന്ന് മനസ്സിലാകടി.... (ഇഷ ) ഹാടി..... ഞങ്ങൾക്ക് മനസ്സിലാകും ഒരു കണക്കിന് നീ പോവുന്നത നല്ലത് കാരണം ആ സഫ്നയും ടീമും സസ്പെൻഷൻ കഴിഞ്ഞ് വന്നിട്ടുണ്ട്. വന്നപ്പോ തന്നെ നിന്നെ തിരക്കി ഇവിടെ വന്നിരുന്നു, കൂട്ടത്തിൽ ആ ജിതിനും ഉണ്ടായിരുന്നു.... നീ പോയി വാ..... (നിച്ചു ) നിച്ചുനോടും അജിയോടും യാത്രപറഞ്ഞു ഐഷുനോട്‌ പോവാണെന്നു പറയാൻ വേണ്ടി നോക്കിയതും അവൾ എനിക്ക് മുഖം തരാതെ കണ്ണും നിറച്ചുകൊണ്ട് ക്ലാസിലേക്ക് പോയി... നിച്ചു, അജി എന്റെ ഐഷുനെ നോക്കികൊണം.... അവളെ ഒറ്റക്ക്ആകരുതെന്നും പറഞ്ഞു വേം അവിടെനിന്നും പോന്നു.. എന്റെ ഐഷുനെ ആ അവസ്ഥയിൽ കൂടുതൽ നേരം നോക്കിനില്കാൻ കഴിഞ്ഞില്ലാ..... അവിടുന്ന് വരുമ്പോൾ പിജി സെക്ഷനിലേക്ക് നോക്കിയപ്പോൾ എന്തോ വേണ്ടപ്പെട്ട ഒന്ന് ഇവിടെ ഉബേക്ഷിച്ച് പോരുന്ന പോലെ.... മിച്ചുക്കന്റെ ക്ലാസിലേക്ക് നോക്കിയപ്പോൾ ഇക്ക ഇരിക്കുന്ന ബെഞ്ചിൽ ആരുമില്ല.... ജാസിക്കയും ആദിക്കയും ഇപ്പൊ കോളേജിൽ വരാറില്ലേ..... അവിടുന്ന് ഓരോന്നും ആലോചിച്ചുകൊണ്ട് ഓഫീസിന്റെ അവിടേക്ക് വന്ന് ഉപ്പയെ നോക്കിയപ്പോൾ ഉപ്പയുണ്ട് ആദിക്കയോടും ജാസിക്കയോടും സംസാരിക്കുന്ന്.... ഞാൻ അവരെ അടുത്തേക്ക് പോയി... ആദിക്കാ, ജാസിക്കാ പോവാട്ടാ.... ജാസിക്കാ ന്റെ ഐഷുനെ നോക്കണം കേട്ടോ അപ്പൊ ഉപ്പ പോവാ....... (ഇഷ ) അങ്ങനെ അവിടുന്ന് യാത്ര തിരിച്ചു... ഗ്ലാസിലൂടെ കോളേജിലേക്ക് കൂടെ കൂടെ തിരിഞ്ഞ് നോക്കി.... കോളേജ് എന്നിൽനിന്നും മറഞ്ഞതും സീറ്റിൽ തലചായ്ച്ച്‌ കണ്ണടച്ചുകിടന്നു...... 🎶🎶മറയുകില്ല ഏത് മഞ്ഞിലും..... പഴയ വഴികൾ.......... പൊഴിയുകില്ല ഏത് നോവിലും... മനസ്സിൻ നിലകൾ...... മറകുകില്ല നീ നൽകിയ... മധുര നിമികൾ....... നിന്നിലലിയാൻ മാത്രം ഞാൻ പിറന്നുവെന്ന് തോന്നുന്നുവോ......🎶🎶 കുറച്ച് നേരത്തെ യാത്രക്ക് ശേഷം വീട്ടിൽ എത്തി.... ഡോർ തുറന്ന് ഇറങ്ങിയപ്പോൾ മുറ്റത് തന്നെയുണ്ട് ഉമ്മ ഉമ്മാന്റെ മുഖത്തു നല്ല സന്തോഷം കാണുന്നുണ്ട്... ഉമ്മ ഉപ്പാന്റെ അടുത്തേക്ക് ഓടി വന്നു ഉപ്പാനെ കെട്ടിപിടിച്ചു......... പെട്ടെന്ന് തന്നെ ഉമ്മ വിട്ട് നിന്നു... എന്നിട്ട് എന്നോടും ഉപ്പാനോടുമായി പറഞ്ഞു...... ഫായിക്കാ...... ഫാദിത്താ വിളിച്ചിരുന്നു...... അവൾ മാത്രമല്ല മൻസൂർക്കയും....(ഉമ്മ). ഇത് കേട്ടതും ഉപ്പാന്റെ മുഖം സന്തോഷംകൊണ്ട് വെട്ടിതിളങ്ങി.... എന്നിട്ട് അവൾ വിളിച്ചിട്ട്... എന്താ പറഞ്ഞെ....... (ഉപ്പ ) അവർ എല്ലാവരുo കൂടെ ഒരു ദിവസം ഇങ്ങോട്ട് വരുന്നുണ്ടെന്ന് എന്നോട്ഇത്ത കുറെ ക്ഷമയൊക്കെ ചോദിച്ചു.... ഇങ്ങളോട് അവൾക്ക് ഒന്ന് വിളിക്കാൻ പറഞ്ഞിരുന്നു...... (ഉമ്മ) അപ്പോഴേക്കും ഉപ്പ ഉമ്മാടെ ഫോൺ വാങ്ങി അവർക്ക് വിളിച്ചു.... അല്ല ഉമ്മി ആരാ ഈ ഫാദിത്താ... അത് മോളെ നിന്റെ ഒരേഒരു അമ്മായിയാണ്.... നിന്റെ ഉപ്പാടെ ആകെയുള്ള ഒരു പെങ്ങൾ.... ഉപ്പാടെ ഉമ്മാന്റെ മരണ ശേഷം നിന്റെ ഉപ്പയും ഇത്തയും സ്വത്തിന്റെ പേരിൽ തെറ്റിപിരിഞ്ഞതാ.... ഉപ്പാന്റെ അടുത്ത് ഒരുതെറ്റുമില്ലായിരുന്നു, ഇത്താക്ക് ഇപ്പൊ തെറ്റ് മനസ്സിലായി ക്ഷമചോദിച് വിളിച്ചത......(ഉമ്മ) ഹോഹോ അപ്പൊ എനിക്ക് ഒരു അമ്മായിയും ഉണ്ടല്ലേ...... ആഹ് മോളെ... അമ്മായിക്ക് ഇപ്പൊ മൂന്നു മക്കൾ ഉണ്ട്, മൂത്തകുട്ടിക്ക് രണ്ട് വയസ്സ് ആവുമ്പോഴാ ഇവിടെ നിന്നും പോയത്, അവനും നീയൊക്കെ ഒപ്പം കളിച്ച് വളർന്നതാ... കൊച്ചിലെകണ്ട ഓർമയാണ് അവനെ...... അവന്ക്ക് പേരിട്ടത്തന്നെ നിന്റെ ഉപ്പയാണ്.... അവന്റെ പേരാണ്... ഉമ്മാ മതി, എന്തായാലും എല്ലാവരും ഒന്നിച്ചല്ലോ.... ഞാൻ ഒന്ന് കിടക്കട്ടെ...... ഉമ്മ ഇങ്ങനെയ എന്തേലും പറയാൻ തുടങ്ങിയാൽ പിന്നെ നിർത്തൂല. എനിക്ക് ഇപ്പൊ അതൊന്നും കേൾക്കാൻ മൂഡ് ഇല്ല...... റൂമിൽ വന്നു ഫോൺ എടുത്ത് ഇൻസ്റ്റ തുറന്ന് മിച്ചുക്കാക്ക് അയച്ച മെസ്സേജ് സീൻ ചെയ്തോന്ന് നോക്കി.... നോക്കിയതിന്ഫലം ഉണ്ടായില്ല.... ഫോൺ ബെഡിലേക്ക് എറിഞ്ഞു ഞാൻ കിടന്നു.... ഉമ്മാന്റെ തുരു തുരായുള്ള വിളി കേട്ടാണ് എഴുനേറ്റത് സമയം നോക്കുമ്പോൾ രാത്രി പത്ത് മണി... ഇഷാ... .. ഷഹൽ മാമാനും, ഷഹാന മാമിയും വന്നിട്ടുണ്ട്, നീ വാ.... ഉപ്പ നിന്നെ വിളിക്കുന്നുണ്ട്.....(ഉമ്മ) മുഖം ഒന്ന് കഴുകി ഉമ്മാന്റെ ഒപ്പം പോയി...... ഹ ആരിത്....ഇഷൂട്ടിയോ... എന്താ ഈ നേരത്ത് ഒരുഉറക്കം.... (മാമി ) ഏയ് ഒന്നുല്ല്യ വെറുതെ കിടന്നതാ... (ഇശു) ഇശു.. ഞങ്ങൾ നിന്നെ കൊണ്ട്പോവാൻ വന്നതാ നിനക്ക് ഞങ്ങളെ അവിടുത്തെ കോളേജിൽ അഡ്മിഷൻ ശെരിയാക്കിയിട്ടുണ്ട്.... വേം ഡ്രസ്സ്‌ ഒക്കെ പാക്ക് ചെയ്തോ...(മാമൻ ) ഞാൻ ഉമ്മാനേം ഉപ്പാനേം ഒന്ന് നോക്കി..... ഉപ്പ എന്നോട് പോയി റെഡി ആവാൻ ആക്ഷൻ കാണിച്ചു..... ഫുടൊക്കെ കഴിച്ചു ഞാൻ അവരോട്ഒപ്പം പോവാൻ ഒരുങ്ങി... അപ്പോഴാണ് ഉമ്മ റൂമിലേക്ക് വന്നത്....... ഇശു...... ഞങ്ങളെ പഴയഇഷയായി തിരിച്ചുവരണം കേട്ടോ..... ഒന്നും ആലോചിച് സങ്കടപെടണ്ടാ... നല്ല കോളേജ് ആണത്രേ... പിന്നെ നിനക്ക് അവിടുന്ന് കൂട്ടിനു അജ്മൽ ഷായും അഷ്‌കർഷായും ഉണ്ട്. അവർ ഇപ്പൊ നാട്ടിലെകോളേജിലേക്ക് മാറി. നിനക്ക് കൂട്ടിന് അവർ ഉണ്ടാവും... മാമിനോട്‌ ഈ കുറുമ്പ് ഒന്നും കാണിക്കരുത്ട്ടാ....(ഉമ്മ) ഹാ ഉത്തരവ് മാതാജി...... 😄😄(ഇഷ ) ഹാവൂ.... ന്റെ കുട്ടി ഇപ്പോഴേലും ഒന്ന് ചിരിച്ചല്ലോ.... (ഉമ്മ) ഡ്രസ്സ്‌ എല്ലാം പാക്ക് ആക്കി റെഡി ആയി അവരോടൊപ്പം പോവാൻ ഇറങ്ങി..... ഉപ്പാനോടും ഉമ്മനോടും പോവാണെന്നു പറഞ്ഞു വണ്ടിയിൽപോയി ഇരുന്നു..... --------------------------------- തുടരും..... Shahalashaluuu_ AND Silviyaaa --------------------------------- ആരും ന്നെ കൊല്ലരുതേ.... മ്മള് പാവല്ലേ...... ലൈക്‌ ആൻഡ് കമന്റ്‌ പ്ലീസ്, സേവ് ആകുന്നോർ ലൈക്‌ അടിച്ചുപോടെ.... നെക്സ്റ്റ് നാളെ ചിലപ്പോണ്ടാവോള്ളൂ കാരണം നാളെ കോളേജ് തുറക്കല്ലേ... ഇങ്ങള് bait ആകെ... 😉😉😉😝😝 #📙 നോവൽ
#

📙 നോവൽ

📙 നോവൽ - PART ടൻ കാന്താരി shahalashaluuu - ShareChat
27.1k കണ്ടവര്‍
22 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം