@shamlia
@shamlia

shamliya 💜💜

🔥ഒരു മധുര പ്രതികാരം 🔥 💞💞പറയാതെ അറിയാതെ 💞💞

#

📙 നോവൽ

🔥 ഒരു മധുര പ്രതികാരം 🔥 📝Shamliya പാർട്ട്‌ 42 ആയിശുവിന്റെ കാര്യത്തിൽ നീയെന്ത് തീരുമാനിച്ചു...... ഉമ്മാമയുടെ ചോദ്യത്തിന് മുന്നിൽ ആദി പകച്ചു..... അവൻ തിരിഞ്ഞു നോക്കിയപ്പോ തന്നെ കണ്ണിമ വെട്ടാതെ ഉമ്മാമ നോക്കി കൊണ്ടി ഇരിക്കയായിരുന്നു..... ആ മുഖത്ത് ഒരു കോട്ട ദേഷ്യം ഉണ്ട്..... നമ്മള് പതിയെ ഉമ്മാമയുടെ അടുത്ത് ചെന്നിരുന്നു..... ഉമ്മാ.... ഇങ്ങള് എന്താ പറയുന്നത്...... എനിക്ക് ..... അവൻ പകച്ചു കൊണ്ട് ഉമ്മാമയെ നോക്കിയപ്പോ ആനോട്ടത്തിന്റെ തീഷ്ണതയിൽ ഉമ്മാമയെ ഫേസ് ചെയ്യാതെ അവിടേം ഇവിടേം നോക്കി ചോദിച്ചു.... ""നീ കിടന്നുരുളണ്ട ..... ഞാനും ചോറ് തന്നെയാണ് ഉണ്ണുന്നത് ..... നിങ്ങൾ തമ്മിലുള്ള എല്ലാ പ്രശ്നങ്ങളും ഞാൻ അറിഞ്ഞു....... അസി എല്ലാം എന്നോട് പറഞ്ഞു...... അത്..... ഉമ്മാമാ.... ഉമ്മാമ കരുതുന്നപോലെ....... അന്ന് അങ്ങനെ ഒക്കെ ഉണ്ടായി.... അത് സത്യമാണ്....ഞാൻ കണ്ടത് ഞാൻ വിശ്വസിച്ചു പോയി.... അവളെ തെറ്റിധരിച്ചു പോയി.... അതെന്റെ തെറ്റ് ആയിരുന്നു..... എന്നിട്ട് ഇപ്പൊ നിന്റെ തെറ്റുധാരണ മാറിയോ.... അവളല്ല അതൊന്നും ചെയ്തത് എന്നു നീ കണ്ടുപിടിച്ചോ....... ""ആരാണെന്ന് കണ്ടെത്താൻ പറ്റിയില്ലേലും അവളല്ല അത് ചെയ്തത്.....അന്ന് ആ കത്തിയിൽ കണ്ട വിരലടയാളവും ആയിശുവിന്റെ വിരലടയാളവും തമ്മിൽ വ്യത്യാസം ഉണ്ടായിരുന്നു.......... അന്നും അവളാണത് ചെയ്തതെന്ന് കരുതി അവളെ ഒത്തിരി വിഷമിപ്പിച്ചു ....... പക്ഷേ അവൾ അംറയെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു എന്നു പിന്നീട് ആണ് ഞാൻ അറിഞ്ഞത് ..... ഇപ്പൊ എനിക്ക് അതിൽ കുറ്റബോധം ഉണ്ട്........ ""ഞങ്ങൾ അവളെ മനസ്സിലാക്കിയിടത്തോളം ,, കൂടുതൽ അവള്ടെ കൂടെ ഉണ്ടായ നിനക്ക് കഴിഞ്ഞിട്ടില്ല......കേവലം തെളിവുകൾ വേണ്ടി വന്നു അവളെ തിരിച്ചറിയാൻ അല്ലേ..... ന്റെ കുട്ടിയെ നീ ഒത്തിരി വേദനിപ്പിച്ചു..... ഇനി എങ്ങനെ നീ എങ്ങനെ ഈ പാപം ഒക്കെ മായ്ച്ചു കളയാ.... ""എനിക്ക് അറിയാം..........ഞാനിപ്പോ ഒത്തിരി മാറി ഉമ്മാമ..... അവളെ പഴയ പോലെ സ്നേഹിക്കാൻ കഴിയും എന്ന് എനിക്ക് ഉറപ്പുണ്ട്....... പക്ഷെ അവൾ എന്നെ അംഗീകരിക്കാൻ ഇനിയും സമയം എടുക്കും..... അതിന് വേണ്ടി എന്തെങ്കിലും ചെയ്തേ പറ്റൂ..... വിഷമിക്കാതെ നീ.........എല്ലാം ശെരിയാകും... അവർ അവന്റെ മുടിയിൽ തലോടി..... എന്റെ പഴയ ആദിക്ക് അതിന് കഴിയും...... നിന്റെ സ്നേഹത്തിന് മുന്നിൽ അവൾ കീഴടങ്ങും.... ... അത് ഈ ഉമ്മമാംക്ക് ഉറപ്പാ ..... അങ്ങനെ വിശ്വസിക്കാം...... അവൻ ദീർഘ നിശ്വാസം എടുത്തു..... @@@@@@@@@@@@@@@ ആദി ഫോണെടുത്തു ആരെയോ വിളിച്ചു...... ചില കാര്യങ്ങൾ ഒക്കെ സംസാരിച്ചു ""ഷുവർ.... ആദി..... താൻ പറഞ്ഞാൽ നിരസിക്കാൻ കഴിയില്ലല്ലോ....... ""ഓക്കേ mr രൂപേഷ് ............താങ്ക്സ് ഫോർ യുവർ കിന്ഡന്സ്..... ""ബട്ട്‌ ആദി..... താൻ ഇത്രേം പേർക്ക് ഇങ്ങനെ ഒരു ഫേവർ ചെയ്യേണ്ട കാര്യമുണ്ടോ..... അതും സ്ലംസിന്...... അത് കേട്ടതും ആദി റൈസ് ആയി....... ""പറഞ്ഞത് പറഞ്ഞു...... ഇനിയും താൻ ഒരിക്കൽ കൂടി ആ വേർഡ് ഉപയോഗിച്ചാൽ.......... Do what i say....... Understand...... ""Sorry ആദി.... അവർ നിനക്ക് അത്ര വേണ്ടപ്പെട്ടവർ ആയിരിക്കും എന്നു കരുതുയില്ല..... "'നിങ്ങളെങ്ങനെ പറഞ്ഞപ്പോ ഞാൻ അറിയാതെ റൈസ് ആയി.... ഞാനാണ് സോറി പറയേണ്ടത്..... I am sorry....... No need Adhi..... i can understand... And I will proceed it thank u..... @@@@@@@@@@@@@@@@@@ സൈമ ശ്വാസം എടുക്കാൻ നല്ലോണം ബുദ്ധിമുട്ടി...... അവളുടെ ഞരമ്പുകൾ വരിഞ്ഞു മുറുക്കാൻ തുടങ്ങി..... ""സിയാദ് അഹമ്മദ് ഖാസിം.... ...അവളുടെ ചുണ്ടുകൾ മന്ത്രിച്ചു............. ""സിയാദ് നിയോ .....,,.... അവൾ കണ്ണുവിടർത്തികൊണ്ട് ചോദിച്ചു... ""അതെ...... ഞാൻ തന്നെ ഇനിയൊരിക്കലും തമ്മിൽ കാണില്ല എന്നു കരുതി അല്ലേ....""അവൻ സൺഗ്ലാസ് ഊരികണ്ടുചോദിച്ചു...... സിയാദ് .....അവരുടെ പഴയൊരു കോളേജ് മേറ്റ്‌......... അവർ പഴയ ഫ്രണ്ട്സായിരുന്നു........എന്നുവെച്ചാൽ തിക്ക് ഫ്രണ്ട്‌സ് .... ഒരേ കോളേജ്.... ഒരേ ബാച്ച്..................ഒരേ ക്ലാസ്സ്‌..... അവള്ടെ കൂടെ എല്ലാ കൊള്ളരുതായ്ക്കും അവനും കൂടെ നിന്നു..... പക്ഷെ അവനിൽ അവളോട് അടങ്ങാത്ത ഒരു അഭിനിവേശം ഉണ്ടായിരുന്നു...... അത് നിറവേറ്റാൻ വേണ്ടി അവനും അവളുടെ കൂടെ നിന്നു...... അംറയെ അന്ന് ട്രാപ് ചെയ്തതിൽ അവനും ഇൻവോൾവ്ഡ് ആയിരുന്നു ............അവന്റെ ഉള്ളിൽ വേറെ ഉദ്ദേശം ഉണ്ടായിരുന്നത് കൊണ്ട് തന്നെ അവൻ അവൾക്കെതിരെ ഒര് ആയുധം ആക്കി അതിനെ ഉപയോഗിച്ചു....... കുറച്ചു കാലം കഴിഞു അവൻ അവളെ ഭീഷണി പെടുത്താൻ തുടങ്ങി......... അവളെ അവന് വേണം എന്നു പറഞ്ഞു പിറകേ നടക്കാൻ തുടങ്ങി......... അവസാനം ഒരിക്കൽ അവൾ അവന്റ ശല്യം സഹിക്കാൻ കഴിയാഞ്ഞു അവനെ കാണാൻ ചെന്നു അവന്റെ വീട്ടിൽ ..... ""Hey ഡാർലിംഗ്..... അപ്പൊ എന്നെ പേടിയുണ്ട്...... താനിത്ര വേഗം വളയുമെന്നു കരുതിയില്ല...... ദാ നോക്ക് ഈ ഫൂറ്റേജ് ഞാൻ നിനക്ക് തിരിച്ചു തരും.... നീ അതിനു പകരം നിന്നെ എനിക്ക് തരണം.... നിന്നെ ആവോളം അനുഭവിക്കണം എനിക്ക്...... അവൻ മയക്കുമരുന്നിന്റെ ലഹരിയിൽ അവളെ ചേർത്തു പിടിക്കാൻ ശ്രമിച്ചതും അന്ന് അവിടെ വെച്ചു തന്റെ ബാഗിൽ കരുതിയ മൂർച്ച കൂട്ടിയ കടാര തൻറെ കൈകൊണ്ട് അവന്റെ വയറ്റിലേക്ക് കുത്തിയിറക്കി...... ആ ഫൂട്ടെജും കൊണ്ട് അവിടുന്ന് കടന്നു കളഞ്ഞു .... @@@@@@@@ അന്ന് തീർന്നു എന്നു കരുതിയതാ.... എന്നിട്ടിപ്പോ...... അവൾ അവനെ പകെച്ചുകൊണ്ടു നോക്കി..... അവൾ നല്ലോണം വിയർക്കുന്നുണ്ടായിരുന്നു...... ""അതെ ഞാൻ തന്നെ..... എന്നെ ഇനിയൊരിക്കലും കാണില്ല എന്നു കരുതി അല്ലേ..... അവൻ സൺ ഗ്ലാസ്‌ ഊരി അവള്ടെ മുഖത്ത് നോക്കി ഒരു തരം പുച്ഛച്ചിരി ചിരിച്ചോണ്ട് ചോദിച്ചു....... അവൾ എങ്ങനെ എസ്‌കേപ്പ് ആകും എന്നു കരുതി ചുറ്റുപാടും നോക്കി.......... എന്നിട്ട് വേഗം അവിടുന്ന് കടന്നുപോകാൻ നിന്നതും അവൻ അവള്ടെ കൈ ബലമായി പിടിച്ചു..... ""അത്ര പെട്ടെന്നങ്ങു പോയാലോ............. ഇത്രേം കാലം നിന്നെ തേടിനടന്നു..... ഇപ്പൊ കണ്മുന്നിൽ എത്തിയപ്പോ നിന്നെ ചുമ്മാ അങ്ങ് വിടുമെന്ന് കരുതിയോ....... എന്നും പറഞ്ഞു അവൻ അവള്ടെ കയ്യിൽ കയറി പിടിച്ചു അമർത്തി..... വേദനകൊണ്ട് അവള്ടെ കണ്ണ് നിറഞ്ഞു ചുവന്നു...... ""എന്നെ വിട്..... താൻ ചാവാതെ പോയത് തന്റെ ആയുസിന്റെ നീട്ടം കൊണ്ടാകും.... പക്ഷെ ഇനിയും എന്റെ അടുത്ത് വിളച്ചി ലെടുക്കാൻ വന്നാ വീണ്ടും തീർക്കാൻ ഈ കൈ അറക്കില്ല..... അവൾ ദേഷ്യത്തോടെ പറഞ്ഞു..... ""ച്ചി.... നിയൊക്കെ ഒരു പെണ്ണാണൊടി..... പുല്ലേ..... വിരട്ടാൻ വന്നിരിക്കുന്നു....ത്തു.......... അന്ന് നീ ചതിച്ചതാ എന്നെ ...... ഇനി എന്റെ കൈയിൽനിന്നും രക്ഷപെടാമെന്നു നീ കരുതണ്ട.... ""എന്റെ കയ്യിൽന്നു വിട് എന്നും പറഞ്ഞു അവൾ അവന്റെ മുട്ടിനു നോക്കി ഒരുചവിട്ടുകൊടുത്തു അവനെ തള്ളിക്കൊണ്ട് ഓടി........ പെട്ടെന്നായൊണ്ടാവൻ പിറകിലേക്ക് തെന്നി.... നിവർന്നു നിന്നപ്പോഴേക്കും അവൾ ഓടി പോയിരുന്നു..... നി ഓട്... എവിടെ വരെ ഓടുമെന്നു നോക്കാലോ...... ""നീ കുറെ കളിച്ചു..... ഇനി എന്റെ ഊഴം......പഴയ സിയാദ് അന്നതോടെ മരിച്ചു...... ഇതു എന്റെ പുനർജ്ജന്മം ആണ്.... ഇനി തിന്മയെ വാഴാൻ ഈ സിയാദ് ഖാസിം അനുവദിക്കില്ല ..... നിന്റെ എല്ലാ കള്ളക്കളിയും പുറത്തു കൊണ്ടു വന്നിരിക്കും ഞാൻ.........അത് വരെ നിന്റ നാറിയ കളി കളിക്ക് നീ.... എന്നും പറഞ്ഞു ഗ്ലാസും മുഖത്ത് ഫിറ്റ്‌ ചെയ്തു സ്ലോമോഷനിൽ നടന്നുപോയി........... @@@# എന്നാലും എവിടെയോ തന്റെ കണക്കു കൂട്ടലുകൾ പിഴ്ഴ്ച്ചുവല്ലോ..... അവൻ മരിച്ചു എന്നു ഉറപ്പു വരുത്തിയിട്ടാണല്ലോ താൻ അവിടുന്ന് പോന്നത്.... പിന്നെ എങ്ങനെ........... അവൾ വേഗം ഒരു ഓട്ടോ വിളിച്ചു ആദിൽ മനസിലോട്ട് വെച്ചു .... @@@@@@@@@@@@@@ ആദിയെ കുറെ വിളിച്ചുനോക്കിയെങ്കിലും അവൻ ഫോൺ എടുത്തില്ല..... പിണങ്ങി എന്നു തോന്നുന്നു........ അങ്ങനെ എങ്കിൽ അങ്ങനെ.... ഈ ആയിഷുനും വെയിറ്റ് ഇടാൻ അറിയാം..... വല്യ ഗാമയാണെങ്കിൽ അങ്ങ് പൊട്ട്.....😏 നമ്മള് ദേഷ്യതി ഫോൺ ടേബിളിൽ വെച്ചു..... അത് കണ്ടൊണ്ടാ ഉമ്മി അങ്ങോയത് വന്നത്.... ""എന്താ മോളെ മുഖം കടന്നൽ കുത്തിയ പോലെ ഉണ്ടല്ലോ.... ആദി ഫോണെടുക്കുന്നില്ലേ..... ""ഏയ്യ്... അവൻ നേരത്തെ കൂടെ വിളിച്ചു ഉമ്മീ ...... പിന്നെ നാളെ വിളിക്കാൻ വരൂന്ന പറയണത്... എന്നോട് ചെല്ലാൻ........ ""അതിനന്നോ നിന്റെ മുഖം ഇത്രേം വീർത്തത്.... നിനക്ക് ഓഫീസിൽ പോകാനുള്ളതല്ലേ..... അതുകൊണ്ടാകും.... മോള് പൊയ്ക്കോ..... ഇവിടെ ഇപ്പൊ ഞാനും ആഷിയുമുണ്ടല്ലോ....... പിന്നെ പപ്പാ ചിലപ്പോ നാളെ തിരിച്ചെത്തും..... ""അപ്പൊ ഇങ്ങളും ഇന്നേ ഓടിക്കാൻ ആണ് അല്ലേ...... മ്മള് പരിഭവിച്ചു ........ ""ഉമ്മി അങ്ങനെ ഉദ്ദേശിച്ചല്ല...... ""നിക്കറിയാം..എന്റെ ഉമ്മി കുട്ടി എന്നും പറഞ്ഞു മ്മള് ഉമ്മിയെ ചേർത്തു പിടിച്ചു.... ഉമ്മി പോണ്ടാന്നു പറയാണെങ്കിൽ ഇവിടെ തന്നെ കൂടാമെന്നു കരുതി........ ആദിയുടെ അടുത്തേക്ക് പോകാൻ തീരെ മനസു സമ്മതിക്കണില്ല...... ചെക്കന്റെ മട്ടും ഭാവവുമൊക്കെ മാറിയിക്കണ്......🙄ചെക്കൻ ഫുൾ റൊമാന്റിക് മൂഡിലായിക്കണ് ..............ഇങ്ങോട്ടു വന്നത് ഭാഗ്യം..... ""ഏതായാലും നീയിവിടെ ഇരിക്കയല്ലേ.... ഞാനൊന്നു റൂം വരെ പോയി ഫ്രഷായി വരാം... എന്നും പറഞ്ഞു ഉമ്മി റൂമിലോട്ട് പോയി ..... ആയിശു അംറയുടെ അരികിലേക്ക് ചെന്നു അടുത്തിരുന്നു.... അംറ കണ്ണും തുറന്നുകിടപ്പായിരുന്നു.... ഡോക്ടർ പറഞ്ഞപോലെ ആ കണ്ണുകളിൽ പഴയപ്രകാശം കുറഞ്ഞിട്ടുണ്ട്........പഴയ പ്രസരിപ്പ് കുറഞ്ഞപോലെ........ എന്തോ ഒരു ദുഃഖം അവളെ വേട്ടയാടുന്ന പോലെ എന്നെ കണ്ടതും അവളുടെ കണ്ണുകൾ അണപൊട്ടി ഒഴുകാൻ തുടങ്ങി.... ""മോളെ അംറ......... എന്തായിത്...... നിന്റെ കണ്ണുകളിൽ പ്രതീക്ഷയുടെ ഒരു നേർത്ത വെട്ടം പോലും കാണുന്നില്ലല്ലോ""........ എന്തിനാ എപ്പോഴും ഇങ്ങനെ കണ്ണീർ വാർക്കുന്നത്.... താൻ ഒന്ന് ചിരിച്ചു കണ്ടിട്ട് എത്ര ദിവസായി....... "" നോക്ക്..... നിന്റെ തിരിച്ചു വരവ് കാത്തു നിൽക്കുന്ന ഒരു പാവം മനുഷ്യൻ ഉണ്ട് വീട്ടിൽ............ അദ്ദേഹത്തിന് ഞാൻ കൊടുത്ത വാക്കാണ് നിന്നെ പഴയ പോലെ മടക്കി തരാം എന്നു...........വീണ്ടും നീ തളർന്നുപോകാൻ ആണ് ആഗ്രഹിക്കുന്നതെങ്കിൽ നീ ഞങ്ങളെ എല്ലാവരെയും തോൽപ്പിക്കാൻ ആണ് ആഗ്രഹിക്കുന്നതെന്ന് കരുതി കോളാം........ അവളതും പറഞ്ഞൂ കണ്ണ് തുടച്ചു എണീറ്റു..........പോസിറ്റീവ് ആയി പറഞ്ഞും ആറ്മധൈര്യം കൊടുത്തും അവളെ പാകപ്പെടുത്താൻ കുറെ ശ്രമിച്ചതാ.... Eന്നിട്ടും അവൾ പഴയപോലെ...... അവളിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്താൻ സാധിച്ചാലോ എന്നു കരുതിയാ ഇത്തിരി കടുപ്പിച്ചത് .... ആയിശു..... ഞാനെങ്ങനാ എന്റെ അവസ്ഥ നിന്നെ പറഞ്ഞു മനസിലാക്കാം....... എനിക്ക് ഒരു തിരിച്ചു വരവ് ഉണ്ടായാൽ എനിക്ക് പ്രിയപ്പെട്ട എല്ലാരേം എന്നിൽ നിന്നും അടർത്തി മാറ്റാൻ ശ്രമിക്കും അവൾ. ആ ദുഷ്ട സൈമ ........ അതിലും ഭേദം ഇതുപോലെ ഇങ്ങനെ കിടന്നു കാലം തീർക്കുന്നതാ....... അവൾ മനസിൽ ഓർത്തു..... ഇതെലാം കണ്ടുകൊണ്ടും അവളെ ശ്രദ്ധിച്ചുകൊണ്ടും ഒരാൾ ആ റൂമിനു പുറത്തു നിൽപ്പുണ്ടായിരുന്നു..... ആയിശു തിരിഞ്ഞു നടക്കാൻ തുടങ്ങിയതും മുഖം പാതി മറച്ച അയാൾ കത്തിയും വീശി അവള്ടെ മുന്നിലേക്ക് ചാടി വീണു...... അനങ്ങി പോകരുത്..... അയാള് അവൾക്ക് നേരെ കത്തി ചൂണ്ടി കൊണ്ട് പറഞ്ഞു...... പെട്ടെന്നുള്ള അറ്റാക്കിൽ അവൾ ഒന്ന് പതറി....... @@@@@@@@@@@@@@@@ താഴെ യായിരുന്ന ആദി വന്നു തന്റെ ഫോൺ എടുത്തു നോക്കി.... ""ഹോ .....ആയിശുവിന്റെ 18 മിസ്സ്ഡ് കാൾസ് 🙄.... ഇത്തിരി ബിസിയായി പോയി താൻ ... അതോണ്ട് അറ്റൻഡ് ചെയ്യാൻ പറ്റിയില്ല .....അപ്പോളേക്കും ഇത്രേം മിസ്സ്ഡ് കാൾസ്..... തിരിച്ചു വിളിക്കാം എന്നു കരുതി ട്രൈ ചെയ്തു..... റിങ് ചെയ്യുന്നുണ്ട്..... പക്ഷെ പെണ്ണ് എടുക്കുന്നില്ല............. ഇനി ഞാൻ എടുക്കത്തെന്റെ ദേഷ്യത്തിൻ ആവോ..... @@@@@@@@@@@@@ അയാൾ അവൾക്ക് നേരെ കത്തി വീശി...... ""പുറത്തേക്ക് നടക്ക്..... ഇല്ലെങ്കിൽ കുത്തി മലർത്തി കുടൽ മാല പുറത്തിടും........അയാൾ ഭീഷണി പെടുത്തി റബ്ബേ.... ഇതാരാ ഇപ്പൊ തനിക്ക് നേരെ കത്തി നീട്ടാൻ....... നമ്മളും ഇയാളും തമ്മിൽ എന്ത് പകയാണ് ഉള്ളത്🤔.....അവൾ പകച്ചു കൊണ്ട് അയാളെ നോക്കി ""അയ്യോ സേട്ടാ... സേട്ടൻ ആരാ..... എന്തിനാ എന്നെ ഫീഷണിപ്പെടുത്തുന്നെ"".... അവൾ അയാളോട് ചോദിച്ചു ഞാൻ ഗുണ്ട....... നിന്നെ കിഡ്നാപ്പ് ചെയ്യാൻ വന്നതാ...... മര്യാധക്ക് ഒച്ചവെക്കാതെ എന്റെ ഒപ്പം നടന്നോ..... എന്നു പറഞ്ഞു അയാൾ അവൾക്ക് നേരെ കത്തി ചൂണ്ടി... അവൾ പകച്ചു കൊണ്ട് അയാളെ നോക്കി...... പക്ഷെ അയാൾ ദൃതി യിൽ കത്തി മുനഭാഗം അയാൾക്ക് നേരെ ആയിരുന്നു തിരിച്ചു പിടിച്ചിരുന്നത് ..... അത് കണ്ടതും അവൾക്ക് ചിരി നിരത്താൻ കഴിഞ്ഞില്ല...... അപ്പോഴേ അവൾക്ക് മനസിലായി അയാളൊരു ഫ്ലോപ്പ് ആണെന്ന്.... ഹ ഹ ഹ..... അവൾക്ക് ചിരിനിർത്താൻ കഴിഞ്ഞില്ല..... അവൾ അയാൾക്ക് നേരെ നോക്കികൊണ്ട് പൂരാ ചിരി... ഡീ... ചിരിക്കുന്നോ...... ചുപ്..... മിണ്ടരുത്..... അയാൾ കണ്ണുരുട്ടി.... ഡോ... താനെവിടുത്തെ ഗുണ്ടയാടോ....അവൾ ഒരു വശത്തെക്ക് ചെരിഞ്ഞു നിന്നുകൊണ്ട് അയാളെ അടിമുടി വീക്ഷിച്ചു... എന്നിട്ട് താടയിൽ ചൊറിഞ്ഞു .... ഇതെല്ലാം കേട്ടു കേട്ടു ഗുണ്ട ചേട്ടന്റെ പകുതി കിളി പോയിരുന്നു.... ..... തന്റെ ഫിഗർ ഒകെ യാ...... സ്കാർഫ് കൊണ്ട് മുഖം മറച്ചു.... നല്ല ഹൈറ്റും വൈറ്റും... ഒത്തബോഡി.... പക്ഷെ ഇങ്ങനെയാടോ കത്തി പിടിക്കുന്നെ എന്നും പറഞ്ഞു അവൾ അവന് കത്തി നേരെ പിടിച്ചു കൊടുത്തു....... അപ്പോഴേക്കും അയാൾ അവള്ടെ കഴുത്തിനു നേരെ കത്തി നീട്ടി.... കൂടുതൽ വിളക്കച്ചിലെടുക്കാതെ........... ""അതിന് സേട്ടനും നാനും തമ്മിൽ ഇതുവരെ ക്ലാഷ് ഒന്നുമുണ്ടായിട്ടില്ലല്ലോ.... പിന്നെതിനാ എന്നെ കൊണ്ടൊവുന്നെ..... ""മിണ്ടാതെ നടക്ക്..... ഹ്ഹ്മ്‌...... അയാള് അവളെ നേരെ കത്തിചൂണ്ടി പിടിച്ചപ്പോ അവൾ കയ്യുയത്തി...... മുന്നോട്ട് നടന്നു.... അംറ ആണെങ്കിൽ ഇതെലാം കണ്ടു ഒന്നും ചെയ്യാനാകാതെ കണ്ണുകൾ വിടർത്തി...... അവളുടെ മുഖത്ത് ഭയം നിഴലിച്ചു..... അവൾ എഴുനേൽക്കാനും ശബ്ധമുണ്ടാക്കാനും ഒക്കെ ശ്രമിച്ചെങ്കിലും വിഫലമായിരുന്നു....... എന്നാലും എന്തിനാ ഇങ്ങേരു എന്നെ കിഡ്നാപ്പാൻ പോണത്.... 🤔 ഓള് അലോയിച്ചു നിന്നപ്പോഴാ ഓൾടെ ഫോൺ റിങ് ചെയ്തത്....... അതുകേട്ടതും അവൾ അയാളുടെ മുന്നിൽ നിന്നും കുനിഞ്ഞു കൊണ്ട് ടേബിളിന് നേരെ ഒറ്റ ഓട്ടം വെച്ചു കൊടുത്തു..... എന്നിട്ട് ഫോൺ എടുത്തു..... അയാൾ തലചൊറിഞ്ഞോണ്ട് ഓളെ നോക്കി എന്നിട്ട് കുറച്ചു സീരിയസ് ആയി ഡീ.... അയാൾ അവളുടെ നേരെ അലറിക്കൊണ്ട് വന്നു..... ഇതെന്ത് സാധനം അപ്പ..... ആദി കാളിങ്..... 😍😍മൈ ലോബ്........ നല്ല ടൈമിങ്ങിലാ വിളിച്ചത്....... അയാളും അവളുടെ അടുത്തേക്ക് വന്നു "'ഡീ ആ ഫോണിങ് താ... അയാൾ കണ്ണുരുട്ടി കൊണ്ട് പറഞ്ഞു..... ""ഏയ്യ് നിക്ക്... ഒരു മിനിറ്റ്...... ഞാൻ വരാഡോ...... എന്നിട്ട് ഫോണിൽ നോക്കി നോക്കി കൈ ചൂണ്ടികൊണ്ട് എന്റെ ഹസ്ബണ്ടാ... അങ്ങ് നാട്ടിന്നു..... ഞാനിതൊന്ന് അറ്റൻഡ് ചെയ്യട്ടെ...... എന്നിട്ട് വരാം.... ഒരുഅഞ്ചു മിനിറ്റ്.... പ്ലീസ്.... എന്നും പറഞ്ഞു ഓള് ഫോൺ എടുക്കാൻ നിന്നതും കട്ടായി... പിന്നേം റിങ് ചെയ്തപ്പോ അവളെടുത്തു.... ഹലോ ആദി.... അയിശു... താനെന്താ ഫോൺ എടുക്കാഞ്ഞേ..... അതിനു ഇവൻ മാർ എന്നെ ഫോണെടുക്കാൻ സമ്മതിക്കണ്ടേ. . ആരു....... അത് ഈ ഗുണ്ടാ ചേട്ടൻ മാർ ഉണ്ടല്ലോ ..... അവൾ പറഞ്ഞു മുഴുവനാകുന്നതിന് മുന്നേ അയാൾ അവള്ടെ കയ്യിൽ നിന്നും ഫോൺ തട്ടിപ്പറിച്ചു കട്ടാക്കി .... ...... ആയിശു..... ആയിശു.... അങ്ങേത്തലക്കൽ നിന്നും ആദിയുടെ സൗണ്ട് കേൾക്കാമായിരുന്നു..... അയാൾ ഫോണിലെ ക്ക് നോക്കിയാസമയം അവൾ അവിടെ ഇരുന്ന ഒരു പോട്ട് എടുത്തു അയാളെ തലമണ്ടക്ക് ഇട്ടു ഒരടി കൊടുത്തു... എന്നിട്ട് ഡോ ... തൻ കൊറേ നേരായല്ലോ ഇവിടെ കിടന്നു ഷോ കാണിക്കുന്നു.... താനേതാ.... അതിരുമോന്ത ഒന്ന് കാണട്ടെ എന്നും പറഞ്ഞു അവൾ അവന്റെ സ്കാർഫ് വലിച്ചൂരി..... പക്ഷെ അപ്പോഴേക്കും വേറെ ഒരുത്തൻ ഇത്തിരി സീരിയസ് ആയുള്ള ഒരു ഗുണ്ട വന്ന് ഇനി ഒരക്ഷരം മിണ്ടാൻ നോക്കിയാലുണ്ടല്ല എന്നും പറഞ്ഞു അയാൾ അവള്ടെ വായിൽ പ്ലാസ്റ്റർ ഒട്ടിച്ചു അവിടുന്നു കടത്തി കൊണ്ടോയി........ @@@@@@@@@@@@@@@@ ആയിശു......ഇവളെന്താ പറയുന്നത്.....ഗുണ്ടാ എന്നോ ..... ആദി എത്ര തിരിച്ചു വിളിച്ചിട്ടും അവളുടെ ഫോൺ റിങ് ചെയ്യുന്നുണ്ടായിരുന്നില്ല....... ആദി ഡിപ്രെസ്സ്ഡ് ആയി.... അവൻ ആഷിയുടെ ഫോണിലേക്ക് അടിച്ചു..... റിങ് ചെയ്യുന്നുണ്ടായിരുന്നു അവൾ ഓവർ കോൺഫിഡൻസ് കാണിച്ചു കാണും...... അന്നത്തെ പോലെ..... ഇനി എന്ത് പൊല്ലാപ്പിലാണോ പോയി പെട്ടത് ....... ആഷി.... പിക്ക് അപ്പ്‌ ഫോൺ.... പിക്ക് അപ്പ്‌ ഫോൺ...... തുടരും...... നമ്മള് ബിസി ആയി പോയി..... അതാട്ടോ വെയ്ക്കിയത്..... അപ്പൊ അപിപ്രായം ഇൻബോക്സിൽ തള്ളിക്കോളീം..... #📙 നോവൽ @shamliya 💜💜
39.9k കണ്ടവര്‍
1 ദിവസം
#

📙 നോവൽ

🔥 ഒരു മധുര പ്രതികാരം 🔥 📝Shamliya പാർട്ട്‌ 41 അത്രേം മതി.... നിനക്കുള്ള ലീവ് അതോടെ തീരും മോളെ .... കാത്തിരുന്നോ........ നിനക്ക് വേണ്ടി ഒരു ബിഗ് സർപ്രൈസ്‌ ഒരുക്കി വെക്കുന്നുണ്ട് ഞാൻ..... ജസ്റ്റ്‌ വെയിറ്റ് ആൻഡ് സീ...... ""പിന്നേ...അതിനു മുൻപ് ഇന്നലത്തെ ഒരു കടം ബാക്കിയുണ്ട്..... അത് തന്നിട്ട് മോള് പൊയ്ക്കോ....... ""അയ്യെടാ.... താനെന്തിനാ അങ്ങോട്ട് കാട് കയറി പോകുന്നത്.......... സമ്മതിക്കുന്നു ഞാൻ തന്നെ അംഗീകരിച്ചു എന്നു... പക്ഷെ അതിനർത്ഥം താൻ പറയുന്ന പോലെ ഒക്കെ ചെയ്യാമെന്നല്ല....... ""അതിനുള്ള ലൈസൻസ് അല്ലെ പെണ്ണേ അന്റെ കഴുത്തിൽ കിടക്കുന്നത്....... ""താനെന്റെ ഹസ്ബൻഡ് ഒക്കെയായിരിക്കും പക്ഷെ താൻ നല്ല ഉദ്ദേശത്തോടെ അല്ലല്ലോ എന്നെ മഹർ ചാർത്തിയെ............ നിയെന്നെ വൈഫ്‌ അംഗീകരിച്ചിട്ടുമില്ല....... അവൾ എസ്‌കേപ്പ് അകാൻവേണ്ടി ആ ചാപ്റ്റർ അങ്ങ് എടുത്തിട്ടു...... ഒക്കെ......... ഇപ്പൊ തന്റെ പ്രശ്നം അതാണെങ്കിൽ ആ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കിത്തരാം....... ഈ ആദി ആരാണെന്ന് കാണാൻ പോകുന്നെ ഉള്ളൂ എന്നും പറഞ്ഞു കലിപ്പിൽ അവൻ ഫോൺ കട്ട്‌ ചെയ്തു....... @@@@@@@@@@ ഡീ... കാന്താരി.... നിയെന്നെ ഒഴിവാക്കാൻ ഇറക്കിയ നമ്പർ ആണെന്ന് നന്നായി അറിയാം.... അതോണ്ട് തന്നെ നിന്നെ ഞാൻ ലോക്ക് ചെയ്യാൻ പോവാ........ ഈ ആദിയിൽ നിന്നും ഓടി പോവാൻ പറ്റൂന്ന് നീയൊന്ന് നോക്ക്....... I ഗിവ് യു ടു ഡേയ്‌സ്....,,, ജസ്റ്റ്‌ ടു ഡേയ്‌സ്....... അതുകഴിഞ്ഞാൽ..... എ ബിഗ് സർപ്രൈസ് വെയ്റ്റിങ് ഫോർ യൂ..... ☺😉 @@@@@@@@@@@@@@@@@ കലിപ്പ് ഹൈ മോഡിൽ ആയിട്ടുണ്ടെന്ന് അവന്റെ സൗണ്ട് കേട്ടപ്പോഴേ മനസിലായി........ പിന്നേ താനെന്ത് ചെയ്യാനാ..... കുറച്ചു കഴിഞ്ഞു വിളിച്ചു നോക്കാം..... ആളു ശെരിയായി കോളും...... അവൾ ഓർത്തോണ്ട് നിന്നപ്പോഴാ പിറകിൽ നിന്നും ആരോ വിളിച്ചത്..... ""അംറയുടെ കൂടെ വന്ന ആളല്ലേ..... പിറകിൽ നിന്നും സൗണ്ട് കേട്ടു ആയിശു ചിന്തയിൽ നിന്നും ഉണർന്നു..... അവൾ തിരിഞ്ഞു നോക്കിയപ്പോ ഒരു ചെറുപ്പക്കാരൻ.... കറുത്ത മീശയൊക്കെ വെച്ചു ആള് കാണാൻ സുന്ദരനായിരുന്നു......... ഒറ്റവാക്കിൽ പറഞ്ഞാ ചുള്ളൻ.... ന്നാലും മ്മളെ ചെക്കന്റെ അത്ര ഇല്ലാട്ടോ..... .....ഇയാളെ ഇതിനു മുന്നേ കണ്ടിട്ടില്ലല്ലോ......... അംറയുടെ കൂടെ വന്നതല്ലേ എന്നൊക്കെ ചോദിക്കുമ്പോ...... എന്റെ ആലോചന കണ്ടിട്ടാണെന്നു തോന്നുന്നു അയാൾ പകച്ചു നോക്കുന്നുണ്ട്.....നമ്മള് മുഖഭാവം മാറ്റി ചോദിച്ചു... ""അതെ.......എങ്ങനെ മനസിലായി.... ""ഇന്നലെ ഞാനിവിടെ വന്നപ്പോ അവരുടെ കൂടെ തന്നെ കണ്ടു........ എന്താ പേര് പറഞ്ഞേ""..... ""അതിനു ഞാൻ നിങ്ങളോട് പേര് പറഞ്ഞില്ലല്ലോ.....നിങ്ങളിപ്പോ എന്തിനാ എന്റെ പേര് അറിയുന്നത്.... ""ഇയ്യാള് ആള് സ്മാർട്ട്‌ ആണല്ലോ.....അവൻ പതിയെ പറഞ്ഞതാണെങ്കിലും നമ്മള് കേട്ടു... ആളെ കാണാൻ ജെന്റിൽമാൻ ലൂക്കൊക്കെ ഉണ്ടേലും ഒരു വശപ്പിശക് പോലെ .....ആളൊരു വായി നോക്കിയാന്നെന്നു തോന്നുന്നു...... അധികം മൈൻഡ് ചെയ്യാതിരിക്കുന്നതാണ് ബുദ്ധി..... അവൾ അയാളെ നോക്കി ഒന്നിളിച്ചു... എന്നിട്ട് സ്കൂട്ട് ആകാൻ നിന്നതും അയാൾ പറഞ്ഞു.... ""ഓ..... ഐ ആം സോറി....... എന്നെ പരിജയപെടുത്താൻ മറന്നു..... ബൈ ദി ബൈ ഐ ആം ഡോക്ടർ rihaan.......ഇവിടെ വർക്ക്‌ ചെയ്യുന്നു.... അംറ ഈസ്‌ മൈ പേഷ്യന്റ്....... അപ്പൊ ഡോക്ടറായിരുന്നോ.... ചെ... വെറുതെ തെറ്റിദ്ധരിച്... 😁 "" ഐ ആം സോറി ഡോക്ടർ ...... നിങ്ങളെ ഞാൻ കണ്ടിട്ടില്ല.... അതോണ്ടാ.... "ഇറ്സ് ഓക്കേ..... ഇന്നലെ നൈറ്റ്‌ ഞാനിവിടെ വന്നിരുന്നു..... അപ്പൊ താനിവിടെ പുറത്ത് മഞ്ഞും കൊണ്ട് ഇരിപ്പുണ്ടായിരുന്നു.........ഇവിടെ രാത്രിനാലോണം മഞ്ഞു പൊഴിയും... ശീലമില്ലാത്തൊരു ചുമ്മാ സൂക്കേട് വരുത്തി വെച്ച് ഞങ്ങൾക്ക് പണിയുണ്ടാക്കരുത്..... അയാൾ നമ്മളെ ഒന്നാക്കി കൊണ്ട് പറഞ്ഞു..... നമ്മൾക്ക് അതത്ര പിടിച്ചില്ല..... ഇതൊക്കെ അങ്ങ് ശീലമാക്കലല്ലേ..... അല്ല പിന്നേ.... നമ്മള് മനസ്സിൽ പറഞ്ഞു ഡോ... താൻ മുഷിയണ്ട..... ഞാൻ ചുമ്മാ പറഞ്ഞതാ........ ഞങ്ങൾക്കിവിടം പഴയതാണെങ്കിലും പുതുതായി ഇവിടെ വരുന്ന നിങ്ങളെ പോലുള്ളവരുടെ കണ്ണുകളിൽ വിരിയുന്ന ഒരു പ്രകാശം ഉണ്ടല്ലോ അത് കാണുമ്പോഴേ ഞങ്ങളെ ഉള്ളും മനസും കുളിരും......... ആള് വല്യ കുഴപ്പക്കാരനല്ലെന്നു തോന്നുന്നു...... വേഗം മിങ്ങ്ൾ ആകാൻ കഴിയുന്ന ടൈപ്പ്.... ""അപ്പൊ ഇനി പേര് പറഞ്ഞൂടെ.... ""ഷുവർ സർ..... എന്റെ പേര് ആയിഷ ഫിദ..............,,, പേഷ്യന്റിന്റെ................,,,,? സിസ്റ്റർ ആണ്............,,,, ഓകെ .... ആയിശു .........ചില കാര്യങ്ങൾപറയാനുണ്ടായിരുന്നു...... അങ്ങനെ വിളിക്കുന്നതിൽ വിരോധമില്ലല്ലോ അല്ലേ .... ഏയ്യ്... .. ഇല്ല..... അവൾ അങ്ങേരെ ഒരുമാതിരി വളിച്ച നോക്കി ഇളിച്ചോണ്ട് പറഞ്ഞു.... നടന്നു സംസാരിക്കാം എന്നും പറഞ്ഞു അയാൾ മുന്നോട്ട് നടന്നു........ ഇവിടുത്തെ അറ്‌മോസ്‌ഫെയർ വളരെ കൂൾ ആൻഡ് കാം ആണ്...... പ്രകൃതിയിലെ എല്ലാ സസ്യ ലതാതികളും കൊണ്ട് നിറഞ്ഞ ഈ ആശുപതിയുടെ കോമ്പൗണ്ടിലൂടെ നടക്കുമ്പോൾ തന്നെ ശുദ്ധ വായു ആവോളം കിട്ടും..... നഗരത്തിൽ നിന്നും കുറച്ചു ഉള്ളിലേക്ക് ആയാണ് ഈ കെട്ടിടം ............. അയാളുടെ പിറകേ ഞാനും നടന്നു........ ""സർ.... അംറയുടെ കാര്യം...... ""അതുപറയാൻ വേണ്ടി തന്നെയാണ്....... നിങ്ങളുടെ കൂടെ ഉള്ള ആഷിഖ് ആരാണ്...... അത് ഫാമിലി ഫ്രണ്ട് ആണ്..... അവനെ കണ്ടില്ല..... പിന്നേ നിങ്ങള്കുമ്പോ കുറച്ചു കൂടി അടുത്ത ബന്ധം ആണല്ലോ...അതുകൊണ്ടാ തന്നോട്.... ഇറ്സ് ഓക്കേ സർ... പറഞ്ഞോളൂ.... ഈ സർ വിളി ഒന്ന് നിർത്തൂ... യൂ ക്യാൻ കാൾ മി rihaan...... ഓക്കേ.... അവൾ അയാളെ നോക്കി ചിരി വരുത്തി.... ലുക്ക്‌ ആയിശു..... ഞങ്ങൾ അവളെ ഹെൽത്ത്‌ കണ്ടിഷൻ നോക്കി...... ഈ ഒരു ട്രീറ്റ്മെന്റ് കൊണ്ട് അവള്ടെ അസുഖം പൂർണമായും മാറ്റാമെന്ന ഒരു വിശ്വാസം ഞങ്ങൾക്കുണ്ട്...... പക്ഷെ ശാരീരിക ആരോഗ്യം നിലനിർത്തണമെങ്കിൽ ആദ്യം മനസ്സിന്റെ ആരോഗ്യം പെർഫെക്ട് ആയിരിക്കണം.......... എനി പ്രോബ്ലം മിസ്റ്റർ rihaan....... ഏയ്യ്... അങ്ങനെ അല്ല.........ഞങ്ങൾ നൽകുന്ന മെഡിസിൻസ്‌ ബോഡിയോട് റീയാക്ട് ചെയ്യണമെങ്കിൽ അവരുടെ മനസും കൂടെ ഒപ്പമെത്തണം......അവരുടെ കണ്ണുകളിൽ ഒരു പ്രകാശകുറവ് ഫീൽ ചെയ്യുന്ന പോലെ..... ചിലപ്പോ ഈ ആക്‌സിഡന്റിന്റെ ശേഷം ഉള്ള അവസ്ഥ കൊണ്ടുമാകാം.....ചിലരുടെ പ്രേസേന്റ്സ് അവർക്ക് പോസിറ്റീവ് എനർജി സ്പ്രെഡ് ചെയ്യാൻ സാധിക്കും........സൊ മാക്സിമം അവരെ അതിനു വേണ്ടി പ്രിപ്പയേർ ആക്കാൻ നിങ്ങൾക്ക് സാധിച്ചാൽ ഇറ്റ് വിൽ ബി എ ഗോഡ് ഹെല്പ്..... പറയുന്നത് മനസിലാകുന്നുണ്ടല്ലോ...... അയാൾ ചിരിച്ചോണ്ട് ചോദിച്ചു....... ""യെസ് ......... ""സർ... an എമർജൻസി കാൾ ഫോർ യു ...,, ഞങ്ങൾ സംസാരിക്കുന്നതിനിടയിൽ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് വന്നു അദ്ദേഹത്തിന് കാളുണ്ടെന്നു പറഞ്ഞു ഫോൺ കൊടുത്തു.... ""താൻ പൊയ്ക്കോളൂ.........പിന്നേ കാണാം ""കാണണം എന്നു അയാളെന്നെ നോക്കി വശ്യമായി ചിരിച്ചോണ്ട് പറഞ്ഞു .... നമ്മള് ഉള്ള ജീവനും കൊണ്ട് അവിടുന്ന് തടിതപ്പി...... @@@@@@@@@@@@@@@@ സൈമ ദ്രിതിയിൽ ഡ്രസ്സ്‌ ചെയ്തു പുറത്തേക്ക് പോകാൻ വേണ്ടി റെഡിയായി........ അവൾ ഡോർ ചാരി താഴേക്ക് ഇറങ്ങി വന്നു....... ""മോളെ സൈമ....... നീയ്‌നെങ്ങോട്ട രാവിലെതന്നെ ഇത്ര ദ്രിതിയിൽ...... ഉമ്മാമ താഴെ സോഫയിൽ ഇരിപ്പുണ്ടായിരുന്നു....... ""ഉമ്മാമ.... അത്.... എനിക്ക് ചെറിയൊരു പർച്ചസ് ഉണ്ടായിരുന്നു.... കുറച്ചു സാധനകളൊക്കെ വാങ്ങിക്കാനുണ്ട്....... അതിനാ.... ""ആണോ... എങ്കിൽ ഒറ്റക്ക് പോണോ... അസിയെം കൂടെ കൂട്ടിക്കോ..... ആ പറഞ്ഞത് സൈമ ക്ക് ഇഷ്ടമായില്ല...... ഈ തള്ളക്ക് ഇതെന്തിന്റെ കേടാ..... എന്റെ കാര്യത്തിന് ഒറ്റക്ക് പോകാൻ എനിക്കറിയൂലെ...... അവൾ പിറുപിറുത്തു... ""അത് വേണ്ട... ഉമ്മാമ.... ഇങ്ങളോറ്റക്ക് ആവൂലെ.... ഞാൻ വേഗം പോയി വരാം..... അവൾ ചിരി വരുത്തി കൊണ്ട് പറഞ്ഞു..... "!അതൊന്നും സാരമില്ല... ആധിയുണ്ടല്ലോ ഇവിടെ...... നിന്നെ ഒറ്റക്ക് വിട്ടുന്നറിഞാ ആഷി എന്ത് കരുതും...... മോളെ അസി..... അസി.... ഈ കള്ള കിളവിക് കാര്യം പറഞ്ഞാൽ മനസിലാവൂലെ..... എന്റെ എല്ലാ സീക്രെട്സും അവളെ കൂടി അറിയിക്കാനാണോ..... അവൾ കണ്ണുകൊണ്ടു സ്പ്രെഷൻ ഇട്ടു നിന്നു... ""എന്താ ഉമ്മാമ..... ഇങ്ങള് വിളിച്ചോ....... അസി അകത്തു നിന്നും വന്നു.... "'ഇയ്യ് ഇവളെ കൂടെ ഒന്ന് പോകോ ...... അതിനു ഇവളെങ്ങോട്ട പോകുന്നത് എന്ന മട്ടിൽ അവൾ സൈമയെ അടിമുടി ഒന്ന് നോക്കി....... ഈ കിളവി എങ്ങോട്ടാ പോകാൻ ഒരുങ്ങി നിൽപ്പാണല്ലോ.... ഇതു തന്നെ പറ്റിയ അവസരം.... അവള്ടെ റൂം മൊത്തം ഒന്ന് സെർച്ച്‌ ചെയ്യാൻ...... ""നീയെന്താടി കുന്തം വിഴുങ്ങിയ പോലെ നിക്കണത്.... അന്നോടാ ചോയിച്ചേ...... ഉമ്മാമയുടെ വിളികേട്ട് അവൾ ചിന്തയിൽനിന്നു ഉണർന്നത്..... ഈ പെണ്ണ് വരാൻ പറ്റൂലാ എന്നു പറഞ്ഞാമതിയായിരുന്നു എന്നാണ് സൈമയുടെ മനസിൽ ഉണ്ടായിരുന്നതെങ്കിൽ എങ്ങനെ പോകാതിരിക്കാൻ പറ്റാ എന്നായിരുന്നു അസിയുടെ മനസിൽ..... എന്താ ഇപ്പൊ പറയാ..... 🤔അവൾ ആലോചിച്ചു..... ""അത് ഉമ്മാമ... നാളെ എനിക്ക് എക്സാം ആണ്.... കുറേ പഠിക്കാനുണ്ട്....... ഇപ്പൊ പോയാ ശെരിയാവൂല്ല..... ഡ്രൈവറിക്കാന്റെ കൂടെ പൊയ്ക്കോട്ടേ""..... അവൾ ചുമ്മാ തട്ടിവിട്ടു..... ഇതു കേട്ടതും സൈമയുടെ മുഖം പൂനിലാവ് വിരിഞ്ഞ പോലെയായി....... ഹാവു.... അവൾ ദീർഘനിശ്വാസം എടുത്തു....... ""അങ്ങനെ ആണോ..... എങ്കിൽ നീ അവന്റെ കൂടെ പൊയ്ക്കോ.... പിന്നേ നിനക്ക് പൈസ വേണ്ടേ മോളെ..... എന്നും പറഞ്ഞു ഉമ്മാമ റൂമിൽപോയി ഒരു നോട്ടിന്റെ കേട്ടെടുത്തു അവള്ടെ കയ്യിൽ വെച്ചു കൊടുത്തു..... ഏയ്യ്... ഇതൊന്നും വേണ്ടായിരുന്നു.....ഈ ഉമ്മയുടെ ഒരു കാര്യം..... എന്നും പറഞ്ഞു ഇളിച്ചോണ്ട് അവൾ അത് കൈക്കലാക്കി...... അവൾ പുറത്തേക്കു പോയി....... അസി മുകളിൽ സൈമയുടെ റൂം ലക്ഷ്യം വെച്ചും...... @@@@@@@@@@@@@@@@ അസി ഈ സമയം മുകളിലോട്ട് കയറി...... പക്ഷെ വാതിൽ തുറക്കാൻ നോക്കിയപ്പോ അത് ലോക്കഡ്‌ ആയിരുന്നു............ അന്ന് ആയിശു റൂമിൽ കയറിയതിൽ പിന്നേ അവൾ റൂം ലോക് ചെയ്താ പോകാറ്...... ചെ..... ഇവളിതെന്തിനാ ലോക്ക് ചെയ്തത്........ ഈ റൂമെന്താ അവൾക്ക് തീറെഴുതി കൊടുത്തതാണോ...... അസി ഡോറിൽ ദേഷ്യത്തിൽ ആഞ്ഞു ചവിട്ടി..... ""അപ്പൊ കാര്യമായിട്ട് എന്തോ സീക്രെട്ട് ഉണ്ട്.... ഇല്ലെങ്കിൽ ഇതു ലോക്ക് ചെയ്യണ്ട ആവശ്യമില്ലല്ലോ.......എന്തായാലും ഇനി അത് കണ്ടു പിടിച്ചേ ഈ അസി അടങ്ങൂ......... ""കിളവി സൈമ....... ഉന്നെ നാൻ വിടമാട്ടെ....... @@@@@@@@@@@@@@@@@@ ആദി ലാപും തുറന്നു ഇരിക്കായിരുന്നു... അപ്പൊഴാ ഉമ്മാമ്മ അങ്ങോട്ട്‌ വന്നത്..... "'മോനെ ആദി.... വയ്യെങ്കിലും ഈ കുന്ത്രാണ്ടവും പിടിച്ചിരിക്കണോ.... നീ അതെടുത്തു വെച്ചേ..... എന്നും പറഞ്ഞു ഉമ്മാമ അവന്റെ കയ്യിൽ നിന്നും ലാപ് വാങ്ങി വെച്ചു........ ""ഉമ്മാമാ...... ഇങ്ങളെന്ത് പണിയാ കാണിക്കുന്നത്...... എനിക്ക് അർജന്റ് വർക്ക്‌ ഉള്ളതാ..... എന്നും പറഞ്ഞു അവൻ വീണ്ടും ലാപ് എടുത്തു തുറന്നു വെച്ചു.... ""നിനക്കെപ്പോഴും ഓഫീസ്,, ജോലി-ജോലി ഓഫീസ് എന്ന ഒറ്റവിചാരം മാത്രെ ഉള്ളൂ......ഒരു ദിവസം വീട്ടിലിരുന്നാലും ഞങ്ങൾക്ക് വേണ്ടി..... ഏ..... ഏ.... ഇപ്പൊ ഈ കിളവിയെ ഒക്കെ നിനക്ക് വേണ്ടാതായി അല്ലേ...... ഉമ്മാമ കെറുവിച്ചോണ് പറഞ്ഞു.... ""അള്ളോ..... അപ്പോഴേക്കും ന്റെ പാത്തൂ പിണങ്ങിയോ....... അത്രക്ക് അർജന്റ് ആയോണ്ടാല്ലേ......... ന്നാ വേണ്ട.... നമ്മളിത് ഉപേക്ഷിച്ചിരിക്കുന്നു..... എന്നും പറഞ്ഞു ആദി ലാപ് മടക്കി വെച്ചു ചിരിച്ചോണ്ട് ഉമ്മാമയോട് ചേർന്നിരുന്നു ......... ""പോടാ ചെർക്കാ.... ഇയ്യെന്നോട് മുണ്ടണ്ടാ..... ""ഈ പാത്തൂ പിണങ്ങുമ്പോ കാണാൻ പ്രത്യേകചേലാ..... എന്നും പറഞ്ഞു അവൻ ഉമ്മാമയുടെ താടയിൽ പിടിച്ചു കുലുക്കി..... വെറുതെ അല്ല ഉപ്പാപ്പ ഇങ്ങളെ പ്രേമിച്ചു കെട്ടിയെ..... ഉമ്മാമ അതിൽ ഫ്ലാറ്റ് ആകുമെന്ന് അവന് അറിയാം...... അത് പറഞ്ഞതും ഉമ്മാമ ഒന്ന് ചിരിച്ചു....... കണ്ടില്ലേ പെണ്ണിന്റെ മുഖത്തെ നാണം...... ഇപ്പോഴും ഉപ്പാപ്പയെ പറ്റി പറഞ്ഞാ രോമാഞ്ചിഫിക്കേഷൻ ആണ്...... അവൻ ഉമ്മാമയെ കളിയാക്കി...... "" അതാണെടാ സ്നേഹം....... നിന്നോടൊക്കെ പറഞ്ഞിട്ടെന്താ..... നിനക്കിതൊക്കെ അലർജി അല്ലെ..... ഉപ്പാപ്പന്റെ ഒരു ചായ്‌വും നിനക്കുണ്ടായിട്ടില്ല..... അതൊക്കെ അവിടെ നിക്കട്ടെ.... എന്നാലും ഇങ്ങളത് ഒരു റൊമാന്റിക് ഫൈറ്റിംഗ് ലവ് ആയിരുന്നില്ലേ..... നിനക്ക് അറിയോ...... അന്റെ ഉപ്പാപ്പ കുറെ കാലം എന്റെ പുറകെ നടന്നിട്ടാ എന്നെ കെട്ടിയെ ....... അതൊരു വലിയ കഥയാണ്...... അവർ നെടുവീർപ്പോടെ ദീർഘ നിശ്വാസം എടുത്തു............. എങ്കി ആ കഥയൊന്ന് പറയ് ന്റെ ഉമ്മാമ കുട്ടി.... കേക്കട്ടെ ഇങ്ങളെ ലവ്സ്റ്റോറി....... നമ്മൾക്ക് വല്ല സ്കോപ്പും ഉണ്ടോന്നു നോക്കാലോ...... . ""പോടാ അവിടുന്ന്..... അതിനു അനക്ക് അതൊക്കെ ദഹിക്കോ..... ഇങ്ങള് പറയി..... നോക്കട്ടെ..... ഇപ്പൊ കഥ പറയാൻ നിക്കാ... നിക്ക് നൂറു കൂട്ടം പണി ഇണ്ട്.... അതൊക്കെ അയിഷാത്ത നോക്കികോളും..... ഇങ്ങള് പറയിൻ.......പ്ലീച്....... ഈ ചെറുക്കന്റെ ഒരു കാര്യം.... അവർ പറയാൻ തുടങ്ങി...... മാളിയേക്കൽ കുഞ്ഞവരാൻ ഹാജിന്നു പറഞ്ഞാ ഏത് കൊലകൊമ്പന്മാരും ഞെട്ടും...... എന്റെ വാപ്പ........ അന്റെ വലിയുപ്പാപ..... അങ്ങേരു നാട്ടിൽ അന്നത്തെ വലിയ പ്രമാണിയായിരുന്നു.......... കൊന്നും കൊല്ലിച്ചും കൈ തരിപ്പ് മാറിയ ആള്.......... സ്കൂളിൽ പോകുമ്പോ എന്നെ ഒരുത്തൻ നോക്കിയതിനു കഴുത്തു വെട്ടി കളഞ്ഞിട്ടു വരെ ഉണ്ട്..... ആരും കണ്ടാൽ അറക്കുന്ന ഒരു മനുഷ്യൻ...... അത്രക്ക് പേടിയായിരുന്നു അന്നാട്ടുകാർക്ക്.... ഞങ്ങൾ അഞ്ചു പെണ്മക്കളായിരുന്നു വാപ്പാക്ക്........ അതുകൊണ്ട് തന്നെ നാട്ടിലുള്ള സകല പൂവാലന്മാരെല്ലാം ഞങ്ങളുടെ വീടിനു ചുറ്റും അങ്ങോട്ടും ഇങ്ങോട്ടും റോന്ത് ചുറ്റുമായിരുന്നു..... പക്ഷെ ഒരുത്തനും ധൈര്യത്തോടെ വന്നു വീട്ടിൽ ചോദിച്ചിട്ടില്ല.... ഉമ്മാമ പറയുന്നതിനനുസരിച് ആദിയുടെ കണ്ണുകളിൽ പലഭാവങ്ങളും മിന്നി മാറിക്കൊണ്ടിരുന്നു..... ആയിടക്കാണ് ഫയൽവാൻ അബൂബക്കർ സിദ്ദിക്ക് എന്ന അന്റെ ഉപ്പൂപ്പാ ആ നാട്ടിലേക്ക് വന്നത് ...... ഭയങ്കര ഗുസ്തിക്കാരൻ ആയിരുന്നു.........അന്നൊക്കെ പലയിടത്തും ഗുസ്തി മത്സരങ്ങളൊക്കെ നടക്കുമായിരുന്നു.......അയാള്ക്ക് അന്ന് താമസം ഒരുക്കിയത് മാളിയേക്കൽ തറവാട്ടിൽ ആയിരുന്നു.... ഏത് പെണ്ണ് കണ്ടാലും ഒന്ന് കൊതിച്ചു പോകുന്ന തണ്ടും തടിയും സൗന്ദര്യവുമുള്ള ആണൊരുത്തൻ...... പല പെണ്പിള്ളേരുടേം സ്വപ്ന നായകൻ തന്നെ ആയി മാറി..... ഒന്ന് നോക്കാൻ വേണ്ടി പലരും അയാളുടെ പുറകെ നടന്നു......... പക്ഷെ അയാളുടെ കണ്ണിൽ മുഹബ്ബത്ത് തോന്നിയത് പല പ്രാവിശ്യം കണ്ടിട്ടും ഒരിക്കൽ പോലും അയാളുടെ മുഖത്ത് പോലും നോക്കാതെ നടന്നിരുന്ന എന്നോ ടായിരുന്നു എന്നു ഒരിക്കൽ ഉപ്പ ഇല്ലാത്ത ദിവസം വരാന്തയിലൂടെ നടക്കുകയായിരുന്ന എന്റെ കയ്യിൽ ചേർത്തു പിടിച്ചു അടുത്തേക്ക് വലിച്ചു പറഞ്ഞപ്പോഴാണ് ..... ""ഇയ്യാളെ എനിക്കിഷ്ട്ടമാണ്...... വെറുതെ ഉള്ള ഇഷ്ട്ടം അല്ല... കെട്ടി വീട്ടിക്കൊണ്ടവൻ ആണ്...... പോരുന്നോ എന്റെകൂടെ ബീവിയായി..... അന്ന് ആ കണ്ണുകളിൽ കണ്ട തിളക്കം തന്നോടുള്ള മുഹബ്ബത്ത് ആയിരുന്നു...... മരിക്കുന്ന വരെ ആ തിളക്കം ആ കണ്ണുകളിൽ ഉണ്ടായിരുന്നു........ അത് പറയുമ്പോ ഉമ്മാമയുടെ മുഖം ബ്ലഷ് ചെയ്യുന്നുണ്ടായിരുന്നു..... എന്നിട്ട്........... മറുപടി ഒന്നും കൊടുത്തില്ലെങ്കിലും പിന്നെയും പിറകേ നടന്നു.......അറിയാതെ എപ്പോഴോ ഉമ്മാമയുടെ മനസിലും ആ ആള് കടന്നു കുടിവെച്ചിരുന്നു........ പക്ഷെ പേടികൊണ്ട് ഒന്നും പറഞ്ഞില്ല.......... എന്റെ വാപ്പ അറിഞ്ഞാ ഇങ്ങളെ മയ്യത്താക്കും ജീവൻ വെങ്കിൽ പൊയ്‌ക്കോളീം എന്നൊക്കെ പറഞ്ഞിട്ടും അന്റെ ഉപ്പൂപ്പാ പിന്മാറാൻ തയാറല്ലായിരുന്നു....... ഒരു ജീവിതമുണ്ടെങ്കിൽ അത് നിനക്കൊപ്പം മാത്രമായിരിക്കും എന്നു പറഞ്ഞു........ ഒരുദിവസം എല്ലാം അറിഞ്ഞ വാപ്പ തന്റെ ശിങ്കിടികളുമായി അവരെ അടുത്തേക്ക് ചെന്നു..... കുറെ അവരോടു ചെറുത്തു നിന്നെങ്കിലും....... കൊല്ലുമെന്നായപ്പോ അവരോടു എനിക്കൊന്നുമില്ല..... അവരെ വെറുതെ വിടൂ ..... എന്നു വാപ്പിയോട് ഞാൻ കെഞ്ചിയപ്പോ വെറുതേ വിട്ടു.... പക്ഷെ അത് എന്നെ പറ്റിക്കാൻ വേണ്ടിയായിരുന്നു...... ആരുടെയോ നാവിൽ നിന്നാണ് കേട്ടത്...... പോണ വഴിയിൽ പതുങ്ങി ഇരുന്ന വല്യപ്പാപ്പയുടെ കൂട്ടാളികളുടെ കത്തിയുടെ മൂർച്ച അദ്ദേഹത്തിന്റെ ശരീരത്തിന്റെ അങ്ങിങ്ങായി ആഴ്ന്നിറങ്ങിയ വാർത്ത ........ ഒരു ശവം പോലെ ആരും തിരിഞ്ഞു നോക്കാൻ ഇല്ലാതെ വഴികടവിൽ കിടന്ന അന്റെ ഉപ്പാപ്പയെ കാണാൻ ആരും അറിയാതെ പാട വരമ്പിലൂടെ ഓടി ചെല്ലുമ്പോ ചോരവാർന്ന് കിടക്കുന്ന അദ്ദേത്തിന്റെ ശരീരത്തിൽ ജീവന്റെ ചെറു തുടിപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.... ""എന്തിനാ...... ഞാനെന്നെ പറഞ്ഞതല്ലേ ഒന്നും വേണ്ടാ എന്നു.... ഇങ്ങനെ കാണാനായിരുന്നോ എന്നെ സ്നേഹിച്ചത്...... എന്നും പറഞ്ഞു അദ്ദേഹത്തെ ചേർത്തു പിടിച്ചുഅലറി കരഞ്ഞു പോയി.... ഉമ്മാമ അത് പറയുമ്പോ ഉമ്മാമയുടെ കണ്ണുകളും നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു........ ""അവസാനം ശ്വാസം പോകുന്ന വരെയും എന്റെ ഉള്ളിൽ നീ മാത്രമേ ഉണ്ടാകൂ ഫാത്തിമ....... അത്ര പെട്ടെന്നൊന്നും അന്റെ വാപ്പാക്ക് എന്നെ തകർക്കാൻ കഴിയൂല..... തിരിച്ചു വരും ഞാൻ...... നിന്റെ കിതാബിലെഴുതിയ നിന്റെ പുരുഷൻ ഞാൻ മാത്രമായിരിക്കും......... അതിനെനിക്ക് കഴിയും എന്ന ചങ്കുറപ്പുണ്ട്....... പക്ഷെ നീ പറയണം എന്നെ സ്നേഹിച്ചിരുന്നുന്ന്.......അത് കേട്ടമതി... എന്നെ തോൽപ്പിക്കരുത്..... വിറയ്ക്കുന്ന ചുണ്ടുകളോടെ അദ്ദേഹം പറയുമ്പോ ആ മാറിൽ അമർന്നു പൊട്ടിക്കരഞ്ഞുപോയി....... തോറ്റു കൊടുക്കില്ല എന്ന വാശിയോടെ ജീവിതത്തിലേക്ക് അദ്ദേഹം തിരിച്ചു വന്നു...... ജീവൻ പോലും പണയ പെടുത്തി നെഞ്ചും വിരിച്ചു എന്നെ ഇറക്കി കൊണ്ട് പോയി അന്റെ ഉപ്പൂപ്പാ.....അവിടുന്നാണ് ഞങ്ങളെ ജീവിതം തുടങ്ങിയത്..... അത് നിങ്ങളിൽ എത്തി നിൽക്കുന്നു..... ഒരു നെടുവീർപ്പോടെ അവർ പറഞ്ഞു നിർത്തി.... ആ കണ്ണുകളിൽ തന്റെ പ്രിയതമനോടുള്ള പ്രണയം മരിക്കാതെ ഉണ്ടായിരുന്നു..... ""ഉപ്പാപ്പ.... ഒരു ഹീറോ തന്നെ .... ""പിന്നല്ലാണ്ട്.... അങ്ങേരെ പ്രണയത്തിനു മുന്നിൽ ഇങ്ങളെ ഈ ന്യൂ ജനറേഷൻ ഒന്നും എത്തൂലാ........ ""ആയിക്കോട്ടെ പാത്തൂ... ഞാൻ വരവ് വെച്ചിരിക്കുന്നു.... എന്നും പറഞ്ഞു അവൻ അവിടെ നിന്നു എഴുന്നേറ്റു പോകാൻ നിന്നപ്പോഴാണ് ഉമ്മാമയുടെ വായിൽ നിന്നും ആ ചോദ്യം വന്നത്..... ""ആയിഷുന്റെ കാര്യത്തിൽ നീ എന്ത് തീരുമാനിച്ചു...................... ഉമ്മാമ അവനെ നോക്കി ഗൗരവത്തിൽ ചോദിച്ചു..... ഉമ്മാമ്മയുടെ അപ്രതീക്ഷിതമായി ചോദ്യത്തിന് മുന്നിൽ അവൻ പകച്ചു കൊണ്ട് അവൻ ഉമ്മാമ്മയെ നോക്കി...... @@@@@@@@@@@@@@@@@ @@@@@@@@@@@@@@@@ "'ദാ.... ആ കാണുന്ന ജംഗ്ഷനിൽ നിർത്തിയാൽ മതി... ഞാൻ പൊയ്ക്കോളാo."'..... സൈമ പോണവഴി ഡ്രൈവറോട് പറഞ്ഞു..... ""അത് മാം.... നിങ്ങളെ വീട്ടിൽ തിരിച്ചെത്തിക്കണം എന്നാണ് ഉമ്മാമാ എന്നോട് പറഞ്ഞത്..... ""ഡോ.... താൻ ഞാൻ പറയുന്നത് കേട്ടാ മതി..... ഞാനവിടെ ഇറങ്ങിക്കോളാo..... അവൾ കടുപ്പിച്ചു പറഞ്ഞതും അയാൾ അവിടെ ചിവിട്ടി നിർത്തി...... ""എന്റെ ജോലി പോകും മാഡം..... ""താൻ പൊയ്ക്കോ.... ഉമ്മാമയോട് ഞാൻ പറഞ്ഞോളാം..... അവൾ അവിടെ നിന്നും ഇറങ്ങി ഒരു ഓട്ടോ വിളിച്ചു ടൗണിലേക്ക് വിട്ടു..... ഒരു മെഡിക്കൽ ഷോപ്പിൽ കയറി എന്തോ മേടിച്ചു പിന്നേ ടെക്സ്റ്റി ൽസിലുമൊക്കെ ഒന്ന് കയറി ഇറങ്ങി തിരിച്ചു വരാൻ നേരം ആണ് ഏതോ ഒരുത്തനുമായി കൂട്ടി ഇടിച്ചത്..... അവള്ടെ കയ്യിൽ നിന്നും സാധനങ്ങൾ താഴെ വീണു...... അവൾ താഴേക്കു നോക്കി അതെടുക്കാൻ നിന്നപ്പോ അയാളും അവൾക്കൊപ്പം കുനിഞ്ഞിരുന്നു അതെടുക്കാൻ.... ""ഡോ തനിക്കു കണ്ണ് കണ്ടൂടെടോ....എവിടെ നോക്കിയാ വരുന്നത്....... എന്നും പറഞ്ഞു അയാളെ നോക്കാതെ അവൾ അതെല്ലാം പെറുക്കി എടുത്തു അവന്റെ നേരെ തിരിഞ്ഞതും അവള്ടെ മുന്നിലുള്ള ആളെ കണ്ടു അവൾ പരവശയായി ഞെട്ടി പിറകോട്ടു മാറി ..... ""നിങ്ങളോ.............?? അവളുടെ നെറ്റിയിൽ നിന്നും വിയർപ്പു കണങ്ങൾ ഊർന്നുവീഴാൻ തുടങ്ങി...... തൊണ്ടക്കുഴിയിൽ ഉമിനീർ ഇറങ്ങാൻ പ്രയാസപ്പെട്ടു .... തുടരും..... അപ്പൊ കമന്റസ് പോന്നോട്ടെ.......പള്ളനിറച്ചും മാണം.... ഇല്ലെങ്കിൽ നെക്സ്റ്റ് തരൂല..... ( ചുമ്മാ പറഞ്ഞതാട്ടോ ).,പോവണോ.... ലൈക്‌ തന്നിട്ട് പോടെ #📙 നോവൽ .....
57.2k കണ്ടവര്‍
4 ദിവസം
#

📙 നോവൽ

🔥 ഒരു മധുര പ്രതികാരം 🔥 📝Shamliya Part 40 ആദി ........ അവൻ അലറൽ കേട്ട ഭാഗത്തേക്ക്‌ ചെന്നു...... സൈമയുടെ റൂമിനടുത് നിന്നായിരുന്നു സൗണ്ട് കേട്ടത്..... സൈമ.... വാട്ട്‌ ഹാപ്പെൻഡ്""....വൈ യു ക്രൈ..... അവൻ ഡോറിൽ മുട്ടിയപ്പോ അവൾ വാതിൽ തുറന്നു അവനെ ഇറുകെ പുണർന്നു....... സൈമ.....എന്തിനാ താൻ നിലവിളിച്ചേ..... അവൻ അവളെ അടർത്തി മാറ്റിക്കൊണ്ട് ചോദിച്ചു..... ആദി..... അവിടെ..... അവൾ വിൻഡോയുടെ നേരെ കൈ ചൂണ്ടി കൊണ്ട് പറഞ്ഞു..... ""അവിടെ ഒരാൾ രൂപം പോലെ........ ശരിക്കും ഞാൻ പേടിച്ചു""..... ""ആൾരൂപമോ.... എവിടെ....... ഞാൻ നോക്കട്ടെ""..... അവൻ അങ്ങോട്ട്‌ പോകാൻ നിന്നതും അവൾ അവന്റെ കയ്യിൽ കയറി പിടിച്ചു..... വേണ്ട ആദി... നിയങ്ങോട്ട് പോണ്ടാ...... അവൾ അവനെ പോകാൻ അനുവദിച്ചില്ല.......... എങ്കിലും അവൻ അവൻ അവള്ടെ കൈവിടുവിച്ചു അങ്ങോട്ട്‌ ചെന്നു നോക്കി...... പക്ഷെ അവിടെ എങ്ങും ഒരു നിഴൽ പോലുമുണ്ടായിരുന്നില്ല........ ഇവളിതെന്ത് കണ്ടാ നിലവിളിച്ചേ...... സൈമ..... അവിടെ എങ്ങും ആരുമില്ല..... തനിക്ക് തോന്നിയതാകും..... ഡോർ നല്ലോണം ലോക്ക് ചെയ്തു കിടന്നോ...... ആദി.... നീ ഇത്തിരി നേരം ഇവിടെ ഇരിക്കോ...... പ്ലീസ്...... ഞാനോ..... 😲 നമുക്ക് എന്തേലും മിണ്ടിയും പറഞ്ഞിരിക്കാം......എന്റെ പേടി മാറുകേം ചെയ്യും...... ഇവൾക്കെന്താ തലക്ക് veliville.....🙄 ആദി മനസ്സിൽ ഓർത്തോണ്ട് നിന്നപ്പോഴാ അസ്ന അങ്ങോട്ട് ഓടി വന്നത് ..... ""ന്താ ഇക്കാ.... എന്താ ഒരു സൗണ്ട് കേട്ടത്..... ആരുടെയോ കരച്ചിൽ പോലെ..... ""അതോ..... ഇവളെ കണ്ടു ആരോ പേ ടിച്ചതാ""........ ആദി അവൾക്കിട്ടൊരു താങ്ങു കൊടുത്തു........അതുകേട്ടതും അസി വായ പൊത്തി ചിരിച്ചു... എന്ത് 😡...... അല്ല... സോറി.... ഇവളാരെയോ കണ്ടു പേടിച്ചതാ...... ഓ.... അതിനാണോ...... നീയേതായാലും വന്നതല്ലേ അസി അവള്ടെ കൂടെ കിടന്നോ..... അവൾക്ക് ഒറ്റക്കിരിക്കാൻ പേടിയാണെന്ന്..... ആദി അതും പറഞ്ഞു അവന്റെ റൂമിലോട്ട് പോയി.... അള്ളോ... പെട്ടല്ലോ..... അസി ആത്മഗതം പോലെ പറഞ്ഞു കൊണ്ട് അവളെ നോക്കി ഇളിച്ചു..... വേണ്ട... താൻ പൊയ്ക്കോ..... എന്റെ പേടി മാറി..... അതും പറഞ്ഞു ദേഷ്യത്തോടെ അവൾ വാതിൽ കൊട്ടി അടച്ചു...... അസി അവള്ടെ ആക്ട് കണ്ടു പകച്ചു പണ്ടാരമടങ്ങി പോയി...... എന്തൊക്കെയോ സ്പെല്ലിങ് മിസ്റ്റേക് ഫീൽ ചെയ്യുന്നല്ലോ അസി..... ഈ പാതിരാത്രിക്ക് ആരെയോ കണ്ടുനിലവിളിക്കുന്നു....... ഇക്കാ ചെല്ലുമ്പോൾ അവിടെ ആരെയും കാണുന്നുമില്ല ....അപ്പൊ പെണ്ണ് തനിക്കൊറ്റക്കിരിക്കാൻ ഇരിക്കാൻ പേടിയാണെന്ന് പറയുന്നു....... ഇക്കാ എന്നോട് കൂടെ ഇരിക്കാൻ പറയുമ്പോൾ അവൾക്ക് പേടി പോയി എന്ന് പറയുന്നു.... എന്തോ എവിടെയോ ചീഞ്ഞു നാറുന്നു......... ഇവളെ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്..... ഈ വരവിന്റെ ഉദ്ദേശം എന്താണെന്ന് കണ്ടുപിടിച്ചെ മതിയേയാകൂ..... അസി ആലോചനമഗ്നയായി താടയിൽ തടവിക്കൊണ്ട് പറഞ്ഞു..... @@@@@@@@@@@@@@ ചെ.... ഇത്തിരി നേരം അവനെ തന്റെ കൂടെ ഇരുത്താം എന്ന് കരുതുയതായിരുന്നു.....അപ്പോളേക്കും ഇവൾ എവിടുന്നാണാവോ പൊട്ടി മുളച്ചത്......... ഇവളെ ആദ്യം വിഷം കൊടുത്തു കൊല്ലണം.... കുട്ടി പിശാശ്...... സൈമ പിറുപിറുത്തു.... എന്നിട്ട് ഫോൺ എടുത്തു നേരത്തെ വിളിച്ച ആളെ ഒന്നുകൂടെ വിളിച്ചു.... ഡോ നിങ്ങളിതുവരെ അവരുടെ അടുത്ത് എത്തിയില്ലേ.......... അവർ അവിടെ എത്തിക്കാണുമല്ലോ...... ഞാൻ പറഞ്ഞ പോലെ ചെയ്തോ....... അത് മാം..... പോണവഴി ഞങ്ങളെ വണ്ടി പഞ്ചറായി മാം........ ഞങ്ങളിപ്പോ കാട്ടിൽ പെട്ടിരിക്കുകയാണ്...... എന്ത്....... ഇപ്പോഴും കാട്ടിലാണെന്നോ..... അപ്പൊ അവർ.... അവർ മിസ്സ്‌ ആയി മാം......... യ്യോ...... നിങ്ങളെ ഒക്കെ ഏല്പിച്ച എന്നെ പറഞ്ഞാ മതിയല്ലോ....... എവിടെ നിങ്ങളെ ബോസ്സ്... അയാൾക്ക് കൊടുക്ക്.... ങി....ങി...... ഡോ താനെന്തിനാടോ കരയുന്നത്...... ഞാനല്ല മാം..... അത് ബോസ്സ് ആണ്...... അങ്ങേർക്ക് ആനയെ പേടിയാണ്....... വല്ല കൊലകൊമ്പനും വന്നു അങ്ങേരെ വകവര്ത്തിയാൽ അങ്ങേരെ പെണ്ണുംപിള്ളേം കൊച്ചുങ്ങളും വഴിയാധാരാകും എന്ന് പറഞ്ഞു ഒരേ കരച്ചിലാണ് മാം ...... നിങ്ങളെ ഒക്കെ ഇങ്ങനെ ഒരു ജോലിക്ക് ഏല്പിച്ച എന്നെ പറഞ്ഞാമതിയല്ലോ..... വെച്ചിട്ട് പോടോ... . അത് മാം... അയാൾ അവിടുന്ന് എന്തൊക്കെ പറയുന്നുണ്ടായിരുന്നവൻകിലും അവൾ ഫോൺ ബെഡിലേക്ക് എടുത്തു എറിഞ്ഞു...... @@@@@@@@@@@@@@@@@@ ആയിശുവിന്റെ തുടരെ ഉള്ള മിസ്സ്‌കാൾസ് ഉണ്ടായിരുന്നു....... തിരിച്ചു വിളിച്ചപ്പോ അവള്ടെ ഫോൺ ഓഫായിരുന്നു.......... വന്നത് ലേറ്റ് ആയോണ്ട് സമയം പാതിരാ അകാരായിരുന്നു ......എന്തോ ആയിഷുന്റെ പനി തനിക്കുപിടിപെട്ടോ ഉള്ളാകെ കുളിരുന്നുണ്ടായിരുന്നു. ....... ക്ഷീണത്തിൽ വന്നു കിടന്നതും വേഗം ഉറങ്ങി പോയി..... @@@@@@@@@@@@@@@ രാവിലെ എഴുന്നപ്പോഴേക്കും പനി കുറവുണ്ടായിരുന്നു ..... ചുമക്കാനും തുടങ്ങിയിരുന്നു....... സമയം നോക്കിയപ്പോ 9 മണി കഴിഞ്ഞിരുന്നു..... ആദി അവിടുന്നെഴുനേറ്റു താഴോട്ട് ചെന്നു..... കുഞ്ഞി...... കുഞ്ഞി..... എന്താ ഇക്കാ... എന്നെ വിളിച്ചോ.........അകത്തു നിന്നും അസി വന്നു..... ഇങ്ങളെന്താ വെയ്ക്കിയെ എണീക്കാൻ... ഇത്താ ഇല്ലാത്തോ ണ്ടായിരിക്കും അല്ലേ...... 🙄ഞാൻ എണീറ്റാലും പോത്ത് പോലെ കിടന്നുറങ്ങുന്ന ഓൾക്ക് പോണ് ഫുൾക്രെഡിറ്റിസും....... എന്തൊരു കലികാലം... അവൻ നല്ലോണം ചുമക്കാൻ തുടങ്ങി... ഇക്കാ... എന്ത് പറ്റി..... നല്ലോണം ചുമക്കുന്നല്ലോ.... നീയെനിക്ക് ഒരു കപ്പ്‌ ടീ എടുക്ക്.... എന്തോ ചുമ പോലെ....... പിന്നെ ഷെല്ഫിന്നു ആ കഫ്സിറപ്പ് കൂടി എടുത്തോ...... ""ഇങ്ങള്ക്ക് പനിക്കുന്നുണ്ടോ ....... അവൾ അവനെ തൊട്ട് നോക്കി...... അപ്പോഴും അവൻ ചുമച്ചോണ്ട് നിക്കായിരുന്നു..... ""നിങ്ങളോട്ടും പേടിക്കണ്ട.... ഈ ചുമ പോകാൻ എന്റെ കയ്യിൽ നല്ലൊരു ഒറ്റമൂലി ഉണ്ട് ......നല്ല നാടൻ വിദ്യാ.... ഇത്താ സ്പെഷ്യൽ...... എന്ത് ആയിശു ഉണ്ടാക്കുന്നെ ആണോ...... 🙄അവന്റെ കണ്ണ് നെറുകിൽ പോയി..... ""എന്താ..... ഇത്താ ഉണ്ടാക്കുന്നതാണേലും ഓൾഡ് റെസിപിയാ....... അതുകുടിച്ചാലുണ്ടല്ലോ ഇക്കാന്റെ ചുമ പമ്പ മാത്രല്ല അമരാവതി വരെ കടക്കും..... ദിപ്പോ ശെരിയാക്കി തരാം....... ഡീ......എനിക്ക് മരിക്കാനുള്ളതല്ല ചുമ മാറാനുള്ള മരുന്ന് ആണ് വേണ്ടേ... ദേ... ഇത് ഞാനിത്തായോട് പറഞ്ഞുകൊടുക്കുവേ..... ഇങ്ങ് വരട്ടെ എന്നുo പറഞ്ഞു അവൾ കിച്ചണിലേക്ക് തിരിഞ്ഞു നടക്കാനാഞ്ഞതും അവളുടെ ഫോൺ റിങ് ചെയ്തു..... ആയിഷുവായിരുന്നു .... ദേ പറഞ്ഞു തീർന്നില്ല ആള് വിളിക്കുന്നു....... ഒടുക്കത്തെ ആയുസാ...... അവൾ ഫോണിലോട്ട് നോക്കി പറഞ്ഞു.... ""ഹലോ ഇത്താ...... ഈ ഇക്കയുണ്ടല്ലോ ഇങ്ങളെ കുറ്റം...... അവൾ എന്താണ് പറയുന്നതെന്ന് ശ്രദ്ധിക്കാതെ അങ്ങേ തലക്കൽ നിന്നും ആയിശുവിന്റെ സൗണ്ട് കേൾക്കായിരുന്നു....... ""ഹലോ അസി..... ആദി എവിടെ.... അവനെന്താ ഫോൺ എടുക്കാതെ.... എത്ര നേരായി ഞാൻ ട്രൈ ചെയ്യുന്നു എന്ന് അറിയോ..... ഇന്നലെ എന്താ സംഭവ്ച്ചേ എന്നറിയാൻഡ്..... പിന്നെ ഫോൺ ഓഫുമായി.... എവിടെ അവൻ...... അവൾ വെപ്രാളപെട്ടൊണ്ട് ചോദിച്ചു..... ആയിശുവിന്റെ മാറ്റം കണ്ടു ആയിശു അന്തം വിട്ടു പോയി.... ""ഓയ്.... ഹലോ... ഹെലോ.......എന്താണ് ഇന്റെ ഇതുവിന് പറ്റിയെ..... ഇതുവരെ ഇങ്ങനെ ഒന്നുമല്ലായിരുന്നല്ലോ..... എന്താ ഇത്ര ടെൻഷൻ""...... അവൾ കണ്ണുവിടർത്തികൊണ്ട് ആയിശുവിനോട് ഫോണിലേക്കും പിന്നെ ആദിയെ നോക്കി കള്ളചിരി ചിരിചോണ്ടും ചോദിച്ചു ....... നീ കളിക്കാതെ അവന് ഫോൺ കൊടുത്തേ..... ഇന്നലെ ആർക്കാ എന്താ ണ്ടായേ..... അതൊന്നുല്യാ ഇത്താ... ആ കള്ള കെളവി സൈമ എന്തോ കണ്ടു പേടിച്ചതാ... ബാക്കിയുള്ളോരുടെ ഉറക്കം കൂടി കളയാൻ വേണ്ടിട്ട്.....അവള് ഒഴുക്കൻ മട്ടിൽ പറഞ്ഞു... ഓ അതായിരുന്നോ മനുഷ്യന്റെ നല്ലപാതി ജീവനങ് പോയി...... അല്ല... അവിടെ കിടക്കുന്ന നിങ്ങളെങ്ങനെ ഇതു അറിഞ്ഞേ........ അപ്പൊ ഇവിടെ മഞ്ഞുരുകാൻ തുടങ്ങി അല്ലേ......അവൾ ആദിയെ ഇടംകണ്ണിട്ട് നോക്കിക്കോണ്ട് പറഞ്ഞു..... പൊടി അവിടുന്ന്.....ആയിശുവിന് നാണം വന്നു.... ""ഹാ.... പിന്നെ ഉമ്മാമമാകെ കുഴപ്പൊന്യ്ല്യാല്ലോ .... ""ഉമ്മാമക്ക് കൊഴപ്പം ഒന്നുല്യാ......പിന്നേ ഇവിടെ വേറെ ഒരാൾ വയ്യ..... ഫയങ്കര ചുമ...... ആർക്കാ മോളെ..... ""ഇങ്ങളെ കെട്ടിയോന്ക്ക് തന്നെ""..... "നല്ലോണം ഉണ്ടോ അസി ....... അവള്ടെ സൗണ്ടിലെ വത്യാസതിൽന്ന് അവള്ടെ ആവലാതി അറിയാമായിരുന്നു..... ""ഓഫീസ് കാര്യം പറഞ്ഞു അവൻ പോകാൻ നിൽക്കും... നീ വിടണ്ട..... ഹാ പിന്നേ.... നീ ആ ചുക്ക് കാപ്പി ഇട്ടു കൊടുക്ക്..... വേഗം മാറിക്കോളും........ അവള്ടെ നിർത്താതെ ഉള്ള സംസാരം കേട്ടു അസി വായും പൊളിച്ചു പോയി...... ""എന്റെ ഇത്തൂ..... ഞാൻ വല്ല സ്വപ്നവും കാണാനോ..... എന്നിട്ട് ആദിയെ നോക്കി പറഞ്ഞു..... ""എന്നെ ഒന്ന് പിച്ചിക്കെ ഇക്കാ...... " നിന്നു കൊഞ്ചാതെ ചെന്നു ഉണ്ടാക്കികൊടുക്കെടി""...... ""ആ.... പഷ്ട്ട്...... ഇങ്ങളെ ചുക്കുകാപ്പിനെ ഡീഗ്രേഡ് ചെയ്തു ഇപ്പൊ പറഞ്ഞേ ഉള്ളൂ ഇങ്ങളെ കണവൻ..... "അവൻ അങ്ങനെ പറഞ്ഞോ.... നീ ഫോൺ കൊടുത്തേ അവന്റെ കയ്യിൽ...... ""അങ്ങനെ മാത്രല്ല ഇത്താ..... അതു കുടിച്ചാൽ ചത്തു പോകും എന്ന് വരെ പറഞ്ഞു...... അവൾ ആദിയെ നോക്കി കളിയാക്കി ആയിശുവിനു എരുവും പുളിയും കേറ്റി പറഞ്ഞു കൊടുത്തു.... ""അങ്ങനേം പറഞ്ഞോ.... നീയാ ഫോണങ് കൊടുക്ക്...... ഇപ്പൊ ശെരിയാക്കി തരാം..... ""പിന്നേം പറഞ്ഞു.... അതെന്താന്നുവെച്ചാലുണ്ടല്ലോ..... ""ഡീ കുഞ്ഞി.... കളിക്കാതെ ഫോൺ ഇങ്ങ് തന്നെ.... മുഴുവൻ പറയുന്നതിന് മുന്നേ ആദി അവളുടെകയ്യിൽ നിന്ന് ഫോൺ തട്ടി വാങ്ങി..... ""പറഞ്ഞത് മതി..... നീ പോയി ആ കാപ്പി ഇട്ടുവന്നെ"....... ""ഉം.... ഉം.... നടക്കട്ടെ..... നമ്മളിപ്പോ കറിവേപ്പില ആയി ലെ"".....രണ്ടിനേം ശെരിയാക്കി തരാം.... അവൾ അവനെ കെറുവിച്ചു കൊണ്ട് അടുക്കളയിലോട്ട് പോയി .... ""ആദി....... ന്താ തനിക്ക് വയ്യേ..... കുഞ്ഞിയോട് നല്ല എ ക്ലാസ്സ്‌ ചുക്കുകാപ്പി ഇട്ടുതരാൻ പറഞ്ഞിട്ടുണ്ട്.... അതു കുടി ച്ചാലുണ്ടല്ലോ നിന്റെ ചുമ പമ്പാ അല്ല."'......,,,,,,,, ""അമരാവതി വരെ കടക്കും അല്ലേ"" ..... ""ആ.... നിനക്കെങ്ങനെ മനസിലായി..... ""അവള് പറഞ്ഞു.......... നിന്റെ കൂടെ അല്ലേ നടപ്പ്""..... ""ആകിയതാ അല്ലേ"".... ഏയ്യ്......ഒരു പരമാർത്ഥം പറഞ്ഞതാ ..... ഈ...... വരവ് വെച്ചിരിക്കുന്നു..... പിന്നേ ന്റെ മോൻ ആദ്യം അതു ഒന്ന് ട്രൈ ചെയ്യ്... എന്നിട്ട് കുറവില്ല്ലേൽ ഒരു ഡോക്ടറെ കാണിക്കാൻ നോക്ക്.......... മോനോ.... ഞാനെപ്പൊഴാ മോനായെ.......... ""അയ്യെടാ...... കൊഞ്ചാതെ പോയെ"" ............ "'ഈ സ്നേഹം താങ്ങാനുള്ള ശക്തി എനിക്ക് തരണേ തമ്പുരാനേ ""......... ""ആദി... അവൾ കെറുവിച്ചു.... ഇങ്ങനെ ആണേൽ ഞാനൊന്നും മിണ്ടൂല.... സോറി ... സോറി..... ഹാ.... പിന്നെ.... അംറയുടെ ട്രീറ്റ്മെന്റ്സ്‌ എത്രത്തോളം എഫക്റ്റീവ് ആകുമെന്ന് അദ്ദേഹം ഉറപ്പ് പറഞ്ഞോ..... ആദി കുറച്ചു ദിവസത്തെ ട്രീറ്റ്മെന്റ് ആണ് അവർ നിർദ്ദേശിക്കുന്നത് ...ഏകദേശം ഒരു മാസം....... ""എന്തായാലും വേണ്ടില്ല.... അവളെ പഴയ പോലെ കാണാൻ കഴിഞ്ഞാ മതി..... പിന്നെ രണ്ടു ദിവസം കഴിഞ്ഞാ നിന്നെ ഞാൻ വിളിക്കാൻ വരും.... ആഷിയും ഉമ്മിയും നിക്കട്ടെ അവിടെ..... പപ്പാ വന്നാലുടൻ തിരിക്കണം....... ആദി....... ഇത്രപെട്ടെന്ന്.... അത്രേം മതി.... നിനക്കുള്ള ലീവ് അതോടെ തീരും മോളെ .... കാത്തിരുന്നോ........ നിനക്ക് വേണ്ടി ഒരു ബിഗ് സർപ്രൈസ്‌ ഒരുക്കി വെക്കുന്നുണ്ട് ഞാൻ..... ജസ്റ്റ്‌ വെയിറ്റ് ആൻഡ് സീ...... തുടരും........ #📙 നോവൽ
46.4k കണ്ടവര്‍
6 ദിവസം
#

📙 നോവൽ

🔥 ഒരു മധുര പ്രതികാരം 🔥 📝Shamliya Part 39 പിറകിൽ നിന്നും ആരുടെയോ കരസ്പർശം ഏറ്റ മാത്രയിൽ നമ്മള് ഷോക്ക് ആയി..... രണ്ടു കൈകൾ നമ്മളെ അരയിലൂടെ ചുറ്റിപിടിച്ചതു കണ്ടു നമ്മള് നോക്കിയപ്പോ ആയിശു നമ്മളെ ചേർത്തു പിടിച്ചതാണ് കണ്ടത്...... ആയിശു........... അവൻ അവള്ടെ കൈപിടിച്ചു തിരിഞ്ഞു അവളെ നോക്കി....... അവള്ടെ കണ്ണെല്ലാം നിറഞ്ഞു തുളുമ്പിയിരുന്നു..... ആയിശു...... താൻ കരയുകയാണോ..... കണ്ണെല്ലാം കലങ്ങിയിരിക്കുന്നല്ലോ..... എന്നും പറഞ്ഞു അവൻ അവള്ടെ തോളിൽ കൈവെച്ചു...... ഏയ്യ്........ അവൾ വിരൽ കൊണ്ട് കണ്ണുനീർ തുള്ളി തട്ടി തെറിപ്പിച്ചു.... താങ്ക് യൂ സൊ മാച്ച് ആദി..... ഫോർ ദിസ്‌ ആൻഡ്........ ഇന്നലെതെ കാര്യം കൂടി പറയാൻ വേണ്ടി വന്ന അവൾ അവിടെ സ്റ്റോപ്പ്‌ ചെയ്തു..... അവർ കുറച്ചു നേരം പരസ്പരo മുഖത്തോട് മുഖം നോക്കി നിന്നു.... നോ നീഡ് ഓഫ് ഇറ്റ് .... താനിങ്ങനെ കരഞ്ഞു കലങ്ങിയ മുഖവുമായി കാണാൻ ഒരു ഭംഗിയുമില്ല...... ഇപ്പൊ എങ്ങനെ.... പനി കുറവുണ്ടോ..... അവൻ അവള്ടെ നെറ്റിയിൽ കൈ വെച്ചു നോക്കി.... ആയിശു ആദിയെ പതിയെ കണ്ണിമവെട്ടികൊണ്ട് നോക്കി നിന്നു...... വാപ്പി പറഞ്ഞത് ശെരിയാണ്.... ആദി ശെരിക്കും ഒത്തിരി മാറി....... തന്നോടുള്ള അവന്റെ കേറിങ് എത്ര മാത്രം ആണ്..... എന്നിട്ടും താൻ..... എന്റെ നോട്ടം കണ്ടിട്ടെന്നോണം അവൻ വേഗം നോട്ടം മാറ്റി..... അവന്റെ കണ്ണുകളിലും നനവ് പൊടിഞ്ഞിരുന്നു ""താൻ ചെല്ല്... വേഗം റെഡിയാകാൻ നോക്ക്"".... അവൻ പുറം തിരിഞ്ഞു നിന്നു പറഞ്ഞു..... ഇതുവരെ അംറയെ അവനില്ലാതെ തനിച്ചെങ്ങും വിട്ടിട്ടില്ല . അതിന്റെ സങ്കടം മുഴുവൻ ആ മുഖത്ത് കാണാം.... ഒരു പക്ഷെ താൻ അറിയെന്നു കരുതി യാകും അവൻ വേഗം മുഖം തിരിച്ചത്......... ആദി...... അവൾ അവന്റെ തോളിൽ കൈവെച്ചു പിടിച്ചു തിരിച്ചു നിർത്തി .... എന്നിട്ട് അവൾ അവന്റെ കയ്യിൽ അമർത്തി പിടിച്ചു..... താൻ വിഷമിക്കാതെ........ആദി..... ഞങ്ങളൊക്കെ ഇല്ലേ.... പിന്നെ എന്താ.... കൂടെ വരണമെന്നുണ്ട്.... നിനക്കറിയില്ലേ ഓഫീസിലെ കാര്യങ്ങൾ...... അവളെ നിങ്ങളെ ഏല്പ്പിക്കുവാന്...... ഈ ഒരു പ്രതീക്ഷകൂടിയേ ഇനി ബാക്കിയുള്ളു...... ഇതിലും പരാജയപ്പെട്ടാൽ ഈ ആദി തോറ്റുപോപോകും........ അവന്റെ കണ്ണ് നിറയാൻ തുടങ്ങിയിരുന്നു...... തനിക്കറിയോ.....അംറ ..... അവൾ എനിക്ക് സ്വന്തം മോളെ പോലായിരുന്നു..... അവൾ മാത്രമല്ല കുഞ്ഞിയും.........ഈ വലിക്കന്റെ സ്നേഹവും കരുതലും കൊണ്ട് വളർന്നിത്ര വലുതായിട്ട് ഒരു നിമിഷ നേരം കൊണ്ട് എന്റെ കയ്യിൽ നിന്നും അവളിത്ര പെട്ടെന്ന്............ അവൻ തന്റെ കയ്യിലേക്ക് നോക്കി പൊട്ടികരഞ്ഞോണ്ട് ബെഡിൽ ഇരുന്നു........ ഇങ്ങനെ ഒക്കെ ആകുമെന്ന് ഒരിക്കലും കരുതിയില്ല..... അവൻ പൊട്ടി കരഞ്ഞു കൊണ്ട് പറഞ്ഞു.... ആയിശു അവിടെ തറയിൽ താഴെ മുട്ടുകുത്തി അവന്റെ മുന്നിൽ ഇരുന്നു..... അവന്റെ മുഖം കൈകൊണ്ട് കോരി എടുത്തു..... അവൻ മുഖമുയർത്തി അവളെ നോക്കി......... അവള്ടെ കണ്ണുകളും നിറഞ്ഞിരുന്നു...... എന്താ ആദി കൊച്ചുകുട്ടികളെ പോലെ.........നോക്ക്...... എനിക്കറിയാം ഈ വല്ലിക്ക അവർക്ക് എത്രമാത്രം പ്രിയപെട്ടതാണെന്ന്......അല്ലെങ്കിലും തീരുമാനങ്ങൾ ഒന്നും നമ്മുടേതല്ലല്ലോ..... നമ്മളൊന്ന് കരുതും അവൻ വേറൊന്നു നടപ്പാക്കും......പ്രാർത്ഥിക്കാം.... എല്ലാം ശെരിയാകും.....പഴയ പോലെ അവൾ എഴുനേറ്റു നിൽക്കും.........നടക്കും.... നമ്മളെല്ലാവരും അതു തന്നെയല്ലേ ആഗ്രഹിക്കുന്നത്........ എല്ലാത്തിനും തന്റെ കൂടെ ഞാനില്ലേ...... അവൾ അതുപറഞ്ഞതും അവൻ അവളോട് ചേർന്നു അവളെ പുണർന്നു......... ആയിശു........ നീ എന്റെ കൂടെ വേണം......... എപ്പോഴും....... ""നിന്നെ വിശ്വസിച്ചുകൊണ്ടാണ് അവളെ പറഞ്ഞയക്കുന്നത്..... വാപ്പിയുടെ കാര്യം ഒന്നും പറയാൻ കഴിയില്ല...... അദ്ദേഹത്തിന്റെ തിരക്കുകളിൽ അവിടം വിട്ടു പോയെന്ന് വരാം"".... അവൾ അവനെ ഒന്നുകൂടെ ചേർത്തു പിടിച്ചു ഒരു കൊച്ചു കുട്ടിയെ പോലെ അവൻ അവളോട് ചേർന്നു നിന്നു കുറച്ചു നേരം ...... അവളിൽനിന്നും അടർന്നു മാറി അവൻ അവളെ നോക്കി കൈ അവൾക്കു നേരെ നീട്ടി കൊണ്ട് പറഞ്ഞു ""പ്രോമിസ്.... "പക്കാ " ...... അവളുo തിരിച്ചു അവന്റെ കയ്യിൽ കൈവെച്ചു........ അവൻ അവള്ടെ കൈ മുറുകെ പിടിച്ചു അവളെ നോക്കികൊണ്ട് പതിയെ തന്റെ ചുണ്ടോടപ്പിച്ചു....... എന്നിട്ട് പതിയെ അവള്ടെ നെറ്റിയിലും....... എങ്കിൽ വേഗം റെഡിയായി വാ.... ഞാനവളുടെ അടുത്തേക്ക് ചെല്ലട്ടെ....... അവൻ അവളെ നോക്കി ചിരിച്ചോണ്ട് താഴേക്കു പോയി...... എന്തോ താൻ ആദിയോട് കൂടുതൽ അടുത്ത പോലെ..... അവനില്ലാതെ താനില്ല എന്ന തോന്നൽ വന്നുതുടങ്ങിയിരിക്കുന്നു...... @@@@@@@@@@@@@@ Damn ...... താൻ എന്ത് പ്ലാൻ ച്യ്താലും ഫ്ലോപ്പ് ആകയാണല്ലോ....... ചെ.... ഈ കപ്പ്‌ കയ്യിൽ കൊള്ളാൻ കണ്ട സമയം....... സൈമ നിരാശയോടെ സോഫയിൽ ഇരുന്നു...... നീ ഇപ്പൊ പോ..... നിനക്ക് വേണ്ടി ഉള്ള കെണി ഞാൻ ഒരുക്കി കഴിഞ്ഞു ആയിശു........ ദി ഗെയിം സ്റ്റാർട്ട്‌ നൗ....... അവൾ ഫോൺ എടുത്തു ആരെയോ വിളിച്ചു..... @@@@@@@@@@@@@@@@@ എല്ലാരും യാത്ര പറഞ്ഞിറങ്ങി....... ആദി അംറയെ എടുത്തു വണ്ടിയിൽ ഉമ്മിയുടെ അടുത്തിരുത്തി...... അവള്ടെ കണ്ണെല്ലാം കലങ്ങിയുരുന്നു..... ആഷി ഡ്രൈവ് ചെയ്യാമെന്ന് പറഞ്ഞതു കൊണ്ട് ഡ്രൈവറെ ഒഴിവാക്കി....... പോകാൻ നേരം നമ്മൾ ആദിയെ മുകമുയർത്തി നോക്കിയപ്പോ അവൻ നമ്മളെ നോക്കി തലയാട്ടി...... വണ്ടി അവിടം വിട്ടു പോകാൻ തുടങ്ങി............... എന്തോ ആദി കൂടി ഉണ്ടായിര്ന്ന്കിൽ എന്ന് അപ്പൊ തോന്നി..... @@@@@@@@@@@@@@ ഒരു കാര്യത്തിൽ എനിക്ക് സമാധാനം ഉണ്ട് ആയിശു..... ഇനി നിങ്ങൾ വരുന്ന വരെ ആദി എന്റേതു മാത്രമായിരിക്കും....... എന്റേതു മാത്രമാക്കിയിരിക്കും... ഹ ഹ ഹ...... സൈമ ആർത്തട്ടഹസിച്ചു... അകത്തേക്ക് കയറിയ ആദി സൈമയെ വിളിച്ചു.... സൈമ...... ഞാൻ ഓഫീസിൽ പോയി വരുന്ന വരെ താൻ ഉമ്മമായേ നോക്കണം....... പിന്നേ എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ ഇവിടെ ആയിഷാത്തയും കാക്കുവും കാണും..... അവരോടു പറഞ്ഞാ മതി.... എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ....ഉണ്ടെങ്കിൽ മാത്രം....എന്നെ വിളിച്ചാ മതി..... ആദി അതും പറഞ്ഞു ഇറങ്ങാൻ നിന്നു..... ആദി...... ഹ്മ്മ്... എന്താ..... എന്തെങ്കിലും ചോദിക്കാനുണ്ടോ.... ഏയ്യ്... ഇല്ല...... പിന്നെ തന്റെ ഈ ഫൈൽസ്...... ഇവിടെ വെച്ചു മറന്നിരിക്കുന്നു..... ദാ..... ഓ... താങ്ക് യു ഫോർ റിമെംബെറിങ്..... എന്നും പറഞ്ഞു അവൻ അവള്ടെ കയ്യിൽ നിന്നും ഫൈൽസ് വാങ്ങി അവൾക്ക് ചിരിച്ചു കൊടുത്തു പുറത്തേക്കു പോയി..... മതി..... ഇത്രേം മതി.... നിന്റെ ആ ചിരി കണ്ടാൽ തന്നെ ഞാൻ നിർവൃതിയടങ്ങും...... അവൾ അവൻ പോകുന്നതും നോക്കി പറഞ്ഞു..... ഇനി കുറച്ചു ദിവസം നമ്മുടേതാകണം..... ആയിശു നിനക്കിത് വരെ ചെയ്തു തരാത്ത കാര്യങ്ങളൊക്കെ ഞാൻ ചെയ്തു തരും..... എന്നിട്ട് നിനക്ക് തോന്നണം..... അവള്ടെ സ്ഥാനത്തു ഞാനായിരുന്നു വേണ്ടിയിരുന്നത്...... എന്ന്... @@@@@@@@@@@@@@@@ ആദി ഡ്രൈവ് ചെയ്തു പോകുന്നതിനിടയിൽ ആരെയോ കാൾ ചെയ്തു..... ഞാൻ പറഞ്ഞ പോലെ നിങ്ങൾ അവരെ ഫോളോ ചെയ്യണം.....ഐ നീഡ് ഓൾ സെക്യൂറിറ്റി ഫോർ തേം..... അവിടെ റിസോർട്ടിൽ നിങ്ങൾക്കും ഒരു റൂം ഞാൻ ബുക്ക്‌ ചെയ്തുട്ടുണ്ട്....... ആൽവേസ് ബി അലെർട്...... അംറക്കിനി ഒരിക്കൽ കൂടി ഒന്നും സംഭവിക്കാൻ ഞാൻ സമ്മതിക്കില്ല..... അവൻ കാൾ കട്ട്‌ ചെയ്തു..... അന്ന് അയാൾ പറഞ്ഞത് പോലെ നീന അവൻ കോട്ടെഷൻ കൊടുത്തു എന്നത്‌ശെരിയാണ്..... പക്ഷെ അവർക്ക് മുന്നേ അവിടെ വേറെ ആരോ ഉണ്ടായിരുന്നു എന്ന് പറയുമ്പോ.... അതാരായിരിക്കും..... ഒരു പക്ഷെ അയാൾ ഫിദുവിനും ത്രേട്ടൻ ആയിരിക്കുമോ....... എത്രയും പെട്ടെന്ന് അംറയെ ട്രാപ് ചെയ്യാൻ ശ്രമിക്കുന്നത് ആരാണെന്ന് കണ്ടെത്തണം......... അതാരായാലും വെളിച്ചത്തിനു മുന്നേകൊണ്ടു വന്നേ അടങ്ങൂ ആദി........ ആയിശുവിന്റെ ഒഴിഞ്ഞ സീറ്റിലേക്ക് ആദി നോക്കി........ ഐ മിസ്സ്‌ യൂ ആയിശു ....... താനില്ലാതെ ആദ്യമായാണ്.....അവള്ടെ കുട്ടികുറുമ്പുകൾ ഓരോന്നായി അവന്റെ മനസിലേക്ക് ഓഫീ വന്നു.... അവന്റെ കണ്ണുകൾ അറിയാതെ നനവ് പൊടിഞ്ഞു.... @@@@@@@@@@@@@@@@@@ ഇങ്ങനെ ഒരു യാത്ര ആദ്യമായാണ്....... ഇതിനു മുന്പും അധികം യാത്രകളൊന്നുമുണ്ടായിട്ടില്ല........ വയനാട്ടിലേക്ക് ആദ്യമായാണ് വരുന്നത്...... ഇവിടുത്തെ പച്ചപ്പും ഇടതൂർന്നു നിൽക്കുന്ന വൃക്ഷ തോപ്പുകളും ഇടതൂർന്ന മലഞ്ചേരിവുകളുമുള്ള വയനാട്... ഇവിടെ എത്താൻ ആരും കൊതിച്ചുപോകും...... ""മോളിതുവരെ സ്വന്തം നാടുവിട്ടു യാത്ര ചെയ്തിട്ടില്ലേ""...... ആദ്യമായി പ്രകൃതിയുടെ ഭംഗി ഇത്രേം അടുത്ത് കാണാൻ സാധിച്ചതിന്റെ ആവേശം എന്റെ മുഖത്ത് കണ്ടതുകൊണ്ടാവും വാപ്പി അങ്ങനെ ചോദിച്ചത്.... ""ഇല്ല വാപി"" .... അവർ എന്നും യാത്ര പോകുന്നവരാണല്ലോ.... ഒൻപത് ഹെയർ പിൻ വളവുകളും താണ്ടി അങ്ങ് മുകൾ ഭാഗത്തു എത്തിയപ്പോ ഇത് ലക്കിടി വ്യൂ പോയിന്റ് ആണെന്നുപറഞ്ഞു തന്നു..... മുകളിലോട്ട് കയറും തോറും തണുപ്പ് കൂടിവന്നു............ എന്ത് മനോഹരിയാണ് പ്രകൃതി.... ഇവിടം വരാൻ ഹിബയാണ് ഇങ്ങനെ ഒരു ഡോക്ടറെ സജെസ്റ് ചെയ്തത്.......... അവള്ടെ റിലേഷൻ ആരോ ഇതുപോലെ ഒരവസ്ഥയിൽ നിന്നും റിക്കവർ ആയത് അവൾ തന്നോട് പറഞ്ഞിരുന്നു..... ഞാൻ തന്നെയാണ് ഇവിടെ വെച്ച് ട്രീറ്റ്‌ ചെയാം എന്ന് പറഞ്ഞത്..... മെഡിറ്റേഷനും യോഗയിലൂടെയും പിന്നെ എന്തൊക്കെയോ ചികിസയുമൊക്കെയാണെന്നാണ് അവൾ പറഞ്ഞത് .......എന്തായാലും നമ്മുടെ പ്രതീക്ഷകൾ അസ്തമിക്കാതിരിക്കട്ടെ....... ആയിഷുഓരോന്നു ആലോചിച്ചു അംറയുടെ കൈ ചേർത്തു പിടിച്ചു സീറ്റിലെക്ക് തലചായ്ചുകിടന്നു.... ആദി കൂടി ഉണ്ടായിരുന്നെങ്കിൽ............ അപ്പോഴാണ് അവള്ടെ ഫോണിലെ ക്ക് ഒരു മെസ്സേജ് വന്നത്..... ഐ മിസ്സ്‌ യു ഡിയർ 😔.....ആദിയുടെ മെസ്സേജ് ആയിരുന്നു... അതവൾ തുറന്നു വായിച്ചു..... അറിയാതെ അവള്ടെ ചുണ്ടിൽ ഒരു പുഞ്ചിരിവിടർന്നു.... ഐ മിസ്സ്‌ യു റ്റൂ..... 😘അവളും തിരിച്ചു റിപ്ലൈ ചെയ്തു...... ആദിയെ താൻ ശെരിക്കും മിസ്സ്‌ ചെയ്യാൻ തുടങ്ങിയിരിക്കുന്നു.... അപ്പോഴാണ് പപ്പയുടെ ഫോണിലേക്ക് ആരോ കാൾ വന്നത്.... യാ... ഷുവർ...... ഇവരെ ഞാൻ അവിടെ ഡ്രോപ്പ് ചെയ്തു ഉടൻ തിരിക്കുന്നതാണ്........ നാളത്തെ മീറ്റിംഗിൽ ഞാൻ എത്തുന്നതായിരിക്കും... നോ ഡൌട്ട്........ അതു പറഞ്ഞു അദ്ദേഹം കാൾ കട്ടാക്കി...... നിങ്ങൾ നാളെ പോകുന്നുണ്ടോ..... ഉമ്മിയുടെ ചോദ്യം കേട്ടതും അങ്ങേര് തിരിഞ്ഞു അവരെ ഒരു നോട്ടം നോക്കി....അതിൽ അവർ മിണ്ടാതെ ഇരുന്നു.... ആഷി..... താൻ ഇവരുടെ കൂടെ ഉണ്ടാകണം...... എനിക്ക് ഈ യാത്ര ഒഴിവാക്കാൻ കഴിയില്ല...... സൊ യു ഹാവ് ഓൾ ദി റെസ്പോണ്സിബിലിറ്റീസ്... ഒക്കെ സർ......... ആദി പറഞ്ഞത് ശെരിയാണ്.... അദ്ദേഹം ഒരിക്കലും അദ്ദേഹത്തിന്റെ തീരുമാനങ്ങൾ ആർക്കും വേണ്ടി മാറ്റാറില്ല....... ഉമ്മിയെ നോക്കിയപ്പോ ആ കണ്ണ് നിറഞ്ഞു തുളുമ്പിയിരുന്നു........ നമ്മള് കാണാതിരിക്കാൻ ഉമ്മി പുറത്തേക്കു നോട്ടം പായിച്ചു..... ഉമ്മിയുടെ ആങ്ങളമാരോടുള്ള ശത്രുത ഇപ്പോഴും വാപ്പി ഉമ്മിയോട്‌ ആണ് തീർക്കുന്നത്..... അത് മാറണം.... ആദ്യം അംറയുടെ അവസ്ഥക്ക് ഒരു മാറ്റം ഉണ്ടാകട്ടെ...... എന്നിട്ട് വേണം... ...... @@@@@@@@@@@@@@@@@ മാഡം നിങ്ങൾ പറഞ്ഞപോലെ ഞങ്ങൾ അവരുടെ പിറകേ തന്നെയുണ്ട്...... പക്ഷെ അവർ ഒരു വണ്ടി മാത്രമല്ലല്ലോ.... വേറെയും ഒരു വണ്ടി കൂടെ അവരുടെ പിറകെയുണ്ട്....... ആളുകൾ കൂടുതലുണ്ടെങ്കിൽ പണവും കൂടും....... പിന്നെ ഞഞ പിഞ്ഞ വർത്താനം പറഞ്ഞാലുണ്ടല്ലോ...... ഈ സൈമക്ക് ഒരു വാക്കേ ഉള്ളൂ.....എന്റെ കാര്യം നടന്നിരിക്കണം..... എങ്കിൽ നിങ്ങൾ പറയുന്ന പോലെ.... അവർ അവരുടെ കയ്യിലുള്ള ഫോട്ടോയിലേക്ക് നോക്കി..... ആയിശുവിന്റെ ഒരു കളർ ഫോട്ടോ ആയിരുന്നു അത്..... @@@@@@@@@@@@@#@ അവിടം എത്തിയപ്പോഴേക്കുo സമയം ഉച്ചയാകാറായിരുന്നു ....... നേരെ ചികിത്സാ കേന്ദ്രത്തിലേക്കാണ് പോയത്..... അവിടെ അംറയെ അഡ്മിറ്റ്‌ ചെയ്തു...... അവള്ടെ കൂടെ ഒരാൾക്ക് മാത്രെ സ്റ്റേ ചെയ്യൻ പറ്റൊ ള്ളായിരുന്നു....പകൽ അലോഡഡ് ആണ്..... സൊ എനിക്കും ആഷിക്കും വേണ്ടി സെപ്പറേറ്റ് രണ്ട് റൂംസ് വേറെ ബുക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു..... അവിടെ തൊട്ടടുത്തു തന്നെ...... അവിടെ പോയി ഫ്രഷായി വന്നപ്പോഴേക്കും ആദ്യം ഒരു ക്ലാസ്സ് ആയിരുന്നു ഉണ്ടായിരുന്നത്.... കൂടെ ഉള്ളവർക്ക് വേണ്ടി...... ഒരു രോഗിയെ കെയർ ചെയ്യുന്നതിനെ കുറിച്ചും പിന്നേ അവരുടെ ട്രീട്മെന്റ്സിനെ കുറിച്ചുമൊക്കെ ഒരു അവേർനെസ്സ് ക്ലാസ്സ്‌ ...... ഒത്തിരി പേരുണ്ടായിരുന്നു അവിടെ......ഇതുപോലെ പല അവസ്ഥാന്തരങ്ങളിലും ആയി വന്നിട്ടുള്ളവർ...........എല്ലാരുടെയും മുഖത്ത് പ്രതീക്ഷയുടെ ചെറു വെട്ടം തെളിയിക്കാൻ അവരുടെ വാക്കുകൾക്ക് കഴിയുന്നുണ്ട്...... @@@@@@@@@@@@@@@@@ ഓഫീസിൽ ആദി തിരക്കുകളിൽ പെട്ടു പോയി....... ആയിശു ഇല്ലാത്തോണ്ട് പോകാനും ഒരു മൂഡ് വന്നില്ല...... വിളിച്ചു നോക്കിയപ്പോ തിരക്കിലാണെന്ന് പറഞ്ഞിരുന്നു .... പോയതല്ലേ ഒളളൂ.... എല്ലാം സെറ്റ് ആയി തിരിച്ചു വിളിക്കാമെന്ന് പറഞ്ഞു... ഡ്രൈവ് ചെയ്തു വീട്ടിലെത്തിയപ്പോഴേക്കും രാത്രി വൈകിയിരുന്നു...... ആദിയെം കാത്തു സൈമ സിറ്ഔട്ടിൽ തന്നെ ഇരിപ്പുണ്ടായിരുന്നു ..... ഇത്ര വെയ്ക്കുമെങ്കി ഒന്ന് വിളിച്ചു പറഞ്ഞൂടെ ആദി..... ഇങ്ങനെ തീ തീറ്റിക്കാണോ..... അവള്ടെ ബിഹേവിയർ ഒരു വെയേർഡ് പോലെ അവന് ഫീൽ ചെയ്തു..... താനിപ്പോഴും ഉറങ്ങിയില്ലേ...... വീട്ടിൽ ഒരാൾ വരാനുള്ളപ്പോ എങ്ങനെ ഉറക്കം വരാനാ ആദി...... അതും തനിക്ക് പ്രിയപ്പെട്ട ആൾ..... അതുമാത്രം അവൾ പതിയെ പറഞ്ഞു..... എന്താ..... അവൻ അവള്ടെ മർമർ കേട്ടു ചോദിച്ചു.... താൻ വാ ഞാൻ ഫുഡ്‌ എടുത്തു വെക്കാം.... തനിക്കു വേണ്ടി ഇന്ന് സ്പെഷ്യൽ ഐറ്റംസ് ഉണ്ടാക്കിട്ടുണ്ട്..... അതു മുഴുവൻ കഴിച്ചേച്ചു പോയാ മതി....... സോറി സൈമ..... ഞാൻ വരുന്ന വഴി പുറത്തു നിന്നു കഴിച്ചു.... ഇനി വയ്യ....... താൻ അതെടുത്തു ഫ്രിഡ്ജിൽ വെച്ചേക്കു..... അവൻ അതും പറഞ്ഞു മുകളിലോട്ട് പോയി.... ചെ... ഇത്രേം കഷ്ടപ്പെട്ട് ഉണ്ടാക്കിട്ടു ഒന്ന് രുചിച്ചു പോലും നോക്കാൻഡ് എല്ലാം കൂടി ഫ്രിഡ്ജിൽ തള്ളിyekkenno.....അതിനല്ലേ ഉണ്ടാക്കിയെ.... കാണിച്ചു തരാം ഞാനെന്നും പറഞ്ഞു അവൾ അപ്പൊ വന്ന ദേഷ്യത്തിന് എല്ലാം കൊണ്ടോയി വേസ്റ്റ് ബിനിൽ തള്ളി....... അവിടെ ടേബിളിൽ ചാരി നിന്നു സ്പൂൺ തറയിൽ എറിഞ്ഞു...... @@@@@@@@@@@@@@ ആദി ഫ്രശായി വന്നു...... അവിടുത്തെ ശൂന്യത അവനെ അസ്വസ്ഥനാക്കി......അവൻ ഫോൺ വന്നു നോക്കിയപ്പോ ആയിശുവിന്റെ നാല് മിസ്സ്‌ കാൾ ഉണ്ടായിരുന്നു..... അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.... അവൻ അവള്ടെ നമ്പറിലേക്ക് തിരിച്ചു..... ടാ..... കെട്ട്യോനെ എവിടെപോയതായിരുന്നു...... എത്ര നേരായി വിളിക്കുന്നു എന്നറിയോ....... ""സോറി മോളെ..... ഇന്ന് ലേറ്റ് കമിങ്....... താനില്ലാതെ വയ്യെടോ..... തന്റെ രണ്ട് പൂരപാട്ടെങ്കിലും കേൾക്കാതെ നിക്ക് ഉറക്കം വരില്ലെന്ന് അറിഞ്ഞൂടെ...... എന്നെ തറയായിട്ട് ആണ് അല്ലേ കണ്ടേക്കുന്നെ..... വെറും തറ അല്ല..... തത്തറയായിട്ടടി.... ടാ കൊരങ്ങാ..... കൊരങ്ങൻ നിന്റെ കെട്ട്യോൻ.... പറഞ്ഞതിന് ശേഷമാ വേണ്ടായിരുന്നു എന്ന് തോന്നിയത്.... അതെന്നെയാ പറഞ്ഞേ...... ഓ... ആയിക്കോട്ടെ...... പിന്നെ ആദി വാപി നാളെ പോകുംന്നാ പറഞ്ഞേ...... മീറ്റിംഗ് ഉണ്ടത്രേ..... ആ.... എനിക്കറിയാം... അദ്ദേഹത്തിന് സ്വന്തം കാര്യം മാത്രമല്ലെ ഉള്ളൂ..... അതോണ്ടന്നെയാ ആഷിയെ പറഞ്ഞയച്ചെ.....നിങ്ങൾ സൂക്ഷിക്കണം....... അംറയുടെ കൂടെ തന്നെ ഉണ്ടാകണം എപ്പോഴും.... ശെരി ആദി.... താൻ പേടിക്കാതെ... "" ഹ്മ്മ്..... എങ്കി ശെരി... ആദി..... നാളെ രാവിലെ നേരത്തെ എണീക്കാനുള്ളതാ കിടക്കട്ടെ...... പിന്നെ..... ഒരു കാര്യം ചോദിച്ചാ തരുവോ.... അവന്റെ സൗണ്ടിൽ നേരിയ വ്യത്യാസം പോലെ..... ഒരു റൊമാന്റിക് മൂഡിലേക്ക് അങ്ങേര് ഉയർന്നു എന്ന് മനസിലായി ..... എന്നാലും അവളറിയാത്ത പോലെ ചോദിച്ചു.... എന്താ..... എന്തായിരിക്കും.... അതെനിക്കെങ്ങാനാ അറിയാ.... താൻ പറഞ്ഞാൽ അല്ലെ അറിയൂ.... അവൻ എന്താ ഉദ്ദേശിച്ചതെന്ന് അവൾക്ക് മനസിലായിക്കണ്.... എങ്കിലും അവൾ അറിയാത്ത പോലെഅഭിനയിച്ചു..... ഐ നീഡ് എ സ്വീറ്റ് കിസ്സ്..... അയ്യെടാ.... അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാമതി.... എന്നെ കൊണ്ടൊന്നും വയ്യ.... ഡീ പെണ്ണെ നീയിപ്പോ എന്റെ അടുത്തായിരുന്നെങ്കിലുണ്ടല്ലോ......വെറുതേ എന്നെ ദേഷ്യം പിടിപ്പിക്കാണ്ട് ഫോൺ വെച്ചിട്ട് പോയെ..... ചെക്കൻ കലിപ്പിലായിക്കണെന്ന് സൗണ്ട് കേട്ടാലേ അറിയാം.... അപ്പൊ വേണ്ടേ......... അവൾ ചോദിച്ചു..... ഹാ വേണം.... താ...... അവന്റെ മൂഡും മാറി......... രണ്ടാൾടേം ഹാർട്ട് ബീറ്റ് പരസ്പരം രണ്ടാൾക്കും കേൾക്കാമായിരുന്നു അത്രക്ക് നിശബ്ദത നിറഞ്ഞു അവിടെ..... അവൾ തന്റെ അധരം ചുണ്ടോടപ്പിച്ചതും അവൻ ഫോൺ ചെവിയോടടുപ്പിച്ചു..... അവരുടെസംഭാഷണത്തെ ഭംഗപ്പെടുത്തിയാണ് പുറത്തു നിന്നു ഒരു അലറൽ കേട്ടത്..... ആദി............................ അവൻ ഫോൺ അവിടെ വെച്ചു എഴുനേറ്റു പോയി.. ആരുടെയോ കരച്ചിൽ കേട്ടപോലെ..... ആർക്കോ എന്തോ സംഭവിച്ചിരിക്കുന്നു... ആയിശു വെപ്രാളപ്പെട്ടു... ഹലോ ആദി...... ഹലോ..... അങ്ങേത്തലക്കൽ നിന്നും ആയിശുവിന്റെ ശബ്ദം കേൾക്കാംമായിരുന്നു..... തുടരും.... Veikiythil ക്ഷമ ചോദിക്കുന്നു.... നന്നായെന്നറിയില്ല........ ഇഷ്ടായാൽ ലൈക്‌ ചെയ്യണേ.......കമന്റും ചെയ്തോളൂ....... #📙 നോവൽ
48.7k കണ്ടവര്‍
9 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം