@shamlia
@shamlia

shamlia

🔥ഒരു മധുര പ്രതികാരം 🔥 💞💞പറയാതെ അറിയാതെ 💞💞

ഹെലോ ഡിയെർസ്..... ദെ ഇങ്ങോട്ട് നോക്കിയേ... നമ്മളെ സ്റ്റോറി 🔥ഒരു മധുരപ്രതികാരത്തിന്റെ🔥 ഇതുവരെ ഉള്ള പാർട്സിൻറെ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.....സ്റ്റോറി വായിക്കുവാനായി ലിങ്ക് whatsapp ലോട്ട് ഷെയർ ചെയ്തു വായിക്കുക..... വായിക്കാത്തവരുണ്ടെങ്കിൽ വായിക്കണേ....... Part 1 https://b.sharechat.com/FEDlBoao5W?referrer=copiedLink Part2 https://b.sharechat.com/B2mziSTD6W?referrer=copiedLink Part3 https://b.sharechat.com/si87NlIv9W?referrer=copiedLink Part4 https://b.sharechat.com/sN30Zr2RcX?referrer=copiedLink Part5 https://b.sharechat.com/XCMZRVdOiX?referrer=copiedLink Part6 https://b.sharechat.com/xQ27pcJvkX?referrer=copiedLink Part7 https://b.sharechat.com/BKDw4BMqnX?referrer=copiedLink Part8 https://b.sharechat.com/TZvBayPEsX?referrer=copiedLink Part9 https://b.sharechat.com/wiPAE6N7vX?referrer=copiedLink Part10 https://b.sharechat.com/B2kNJDiQCX?referrer=copiedLink Part11 https://b.sharechat.com/GaCfwC3JHX?referrer=copiedLink Part12 https://b.sharechat.com/yoJQuDA6KX?referrer=copiedLink #📙 നോവൽ
#

📙 നോവൽ

📙 നോവൽ - DBIO 2DIO DDDO ) . - ) - - - 1 - - 2000 - 20 MAGE - - - ma - ShareChat
10.1k കണ്ടവര്‍
14 മണിക്കൂർ
#

📙 നോവൽ

🔥ഒരു മധുര പ്രതികാരം 🔥 Part12 ഒരു ഇരുട്ടുമുറിയിൽ ഒരാൾ പുറം തിരിഞ്ഞു ഇരിക്കുന്നു......... ""വീണ്ടും ബാഡ് ലക്ക്..... അവൾ വീണ്ടും മിസ്സായല്ലോ...... ഛെ.... എവിടെയാണ് തനിക്ക് പിഴവുകൾ സംഭവിച്ചത്........അവൾ അവിടെ എത്തുമെന്ന് ഒരിക്കലും വിചാരിച്ചില്ല ...... ഇല്ലായിരുന്നേൽ...... അയാൾ മേശയിൽ ആഞ്ഞു കുത്തി.......... ""ഇല്ല ഇനി എനിക്ക് തെറ്റ് പറ്റില്ല ........ ഒന്നിൽ പിഴച്ചാൽ മൂന്ന്........അംറാ.... അടുത്ത തവണ എന്തായാലും നീ ഈ ലോകം വിട്ട് മുകളിലേക്കു പോയിരിക്കും...... ഹ ഹ ഹ.... അയാൾ അട്ടഹസിച്ചു"""...... @@@@@@@@@@@@@@@@@@ ""ഐ ആം സോറി...... ആയിശു.... ഒന്നു കണ്ണുതുറക്കൂ..... പ്ലീസ്..... തന്നെ ഇങ്ങനെ കാണാൻ വയ്യ""...... അവന്റെ കണ്ണ് നിറഞ്ഞിരുന്നു.... വാക്കുകൾ ഇടറിയിരുന്നു.........അവളെ നോക്കികൊണ്ടിരുന്നപ്പോ കോളേജ് ഡേയ്‌സ് ഓർമ്മ വന്നു....... കാന്താരി ആയിശുനെ...... ഫസ്റ്റ് മീറ്റ്.... പിന്നെ പരസ്പരം അറിയാതെയുള്ള നോട്ടങ്ങൾ.....മരത്തിൽ കെട്ടിയിട്ടത്..... അങ്ങനെ അങ്ങനെ..... ഷി വാസ് മാഡ്...... അറിയാതെ ഒരു ചിരി അവന്റെ ചുണ്ടിൽ വിടർന്നു...... അവൻ അവളുടെ കൈ പിടിച്ചിരുന്നു..... അന്ന് നീ അവളോട് ചെയ്തത് അറിയാഞ്ഞിട്ടല്ല പക്ഷെ നീ ഇപ്പൊ അവളെ രക്ഷിച്ചതിനു ഞാൻ തന്നോട് കടപ്പെട്ടിരിക്കുന്നു......അവളുടെ മുടിയിൽ പതിയെ തലോടി... കുറെ നേരം അവളുടെ അടുത്തിരുന്നു... ..... പിന്നെ അവിടുന്നെഴുനേറ്റു... ഡ്രസ്സൊന്നും ചേഞ്ച്‌ ചെയ്തില്ലായിരുന്നുഇതുവരെ ..... നമ്മള് വേഗം ബാത്‌റൂമിൽ കയറി ...... @@@@@@@@@@@@@@@ കണ്ണുതുറന്നപ്പോ തല പൊട്ടി പിളരുന്ന പോലെ..... എന്താണ് പറ്റിയത്""..... നമ്മള് ചുറ്റും നോക്കിയപ്പോൾ നമ്മള് ആദിയുടെ റൂമിൽ അവന്റെ ബെഡിലാണ്..... അള്ളോഹ്..... നമ്മളെങ്ങനെ ഇവിടെ............... നമ്മള് പിടഞ്ഞെണീറ്റു.....ആഹ് നല്ല വേദനയുണ്ട് ശരീരം മൊത്തം ..... എന്താണ് പറ്റിയത്......... കൈക്കാണ് കൂടുതൽ വേദന നോക്കിയപ്പോ മുറിവ് കെട്ടിയിരിക്കുന്നു.... എന്താണ് സംഭവിച്ചതെന്ന് ഓർത്തുനോക്കിയപ്പോളാണ് ഇന്നലെ സംഭവിച്ച ഓരോ കാര്യവും നമ്മളെ കണ്മുന്നിൽ തെളിഞ്ഞു വന്നത്..... തലചുറ്റി വീണത് വരെ നല്ല ഓർമൻഡ്..... പിന്നെ എങ്ങനെ ഇവിടെ അതും ആധിയുടെ കട്ടിലിൽ...... നമ്മൾ ഇവിടെ കിടക്കുന്നത് കണ്ടാൽ എങ്ങാനും കണ്ടാമതി ആ കാണ്ടാമൃഗം നമ്മളെ തല്ലികൊല്ലും .... നമ്മൾ ഒരു കൈകൊണ്ട് പൊതപ്പു മാറ്റി.....പതിയെ എണീക്കാൻ ശ്രമിച്ചു.... കൈ നല്ല വേദനയുണ്ട്.... എന്നാലും സാരല്യ....... അവിടുന്നെണീറ്റു പുറത്തിറക്കിറങ്ങാൻ നിന്നതും ആദി ബാത്രൂമില് നിന്നും ഇറങ്ങി വന്നതും ഒപ്പമായിരുന്നു...... നമ്മള് അങ്ങോട്ട് നോക്കാതെ വേഗം പുറത്തേക്കിറങ്ങാൻ നോക്കി... . ""ഹമ്മ്... എങ്ങോട്ടാ ഇത്ര അർജന്റായി ..... തന്റെ കൈക്ക് വയ്യാത്തത് അറിയില്ലേ""..... അവൻ എന്റെ അടുത്തേക്ക് വന്നു..... "....എന്റെ സ്ഥാനം ഇവിടെയല്ലല്ലോആദി ...എങ്ങനെയാ ഞാനിവിടെ എത്തിയെന്നറിയില്ല.... എന്തായാലും തനിക്ക് ബുദ്ധിമുട്ടായിട്ടുണ്ടെങ്കി സോറി"".... അതും പറഞ്ഞു നമ്മള് പുറത്തേക്ക് കടക്കാൻ നിന്നതും ""താനിപ്പോ പുറത്തു പോകണ്ടാ ....... തനിക്ക് ഇവിടെ കിടക്കാം.... ഗോ ആൻഡ് ടേക്ക് റസ്റ്റ്‌ അറ്റ് ബെഡ് ""....അവൻ പതിയെ പറഞ്ഞു........ ഇവൻ ക്കിതെന്താപറ്റിയത് നമ്മളോടുള്ള സിംപതിയോ അതോ അങ്ങനെ ഉണ്ടെന്ന് ആക്ട് ചെയ്യുന്നതോ....... എന്തായാലും എനിക്കെന്താ..... ""നോ ആദി... എന്നെ നിർബന്ധിക്കണ്ട.... ഞാൻ പുറത്ത് കിടന്നോളാം എനിക്ക് തൻെറ കൂടെകിടന്നാൽ അധികം ശ്വാസം മുട്ടും..... അതും പറഞ്ഞു നമ്മള് വാതിൽ തുറക്കാൻ നിന്നതും അവൻ കൈകൊണ്ട് തടഞ്ഞു....ഓനെ നോക്കിയപ്പോ നല്ല ഭാവം മാറി കട്ട കലിപ്പിലായി ആള് .... ""നിന്നോടല്ലേ മര്യാദക്ക് പറഞ്ഞത്...പറഞ്ഞാൽ കേൾക്കില്ലെന്നു വെച്ചാ..... അവൻ അതും പറഞ്ഞുഅവൻ എന്നെ കൈകൊണ്ട് കോരിയെടുത്തു ബെഡിനെ ലക്ഷ്യമാക്കിനടന്നു"" ...... ""എന്നെ വിട്.... നമ്മള് ഒരു കൈകൊണ്ട് ഷർട്ടിൽ പിടിച്ചു വലിച്ചെങ്കിലും രക്ഷയുണ്ടായില്ല....... ഒരുനിമിഷം ഞങ്ങൾ പരസ്പരം മുഖത്തേക്ക് നോക്കിനിന്നു......... അവൻ എന്നെ പതിയെ ബെഡിൽ കിടത്തി പുതച്ചു തന്നു...... ഇപ്പൊ കൂളായിക്കണ് ആള്.... ""പക്ഷെ ആദി..... ഞാൻ.... ""ശ്..... മിണ്ടാതെ അടങ്ങി കിടന്നോണം""..... ഇവനക്കെന്താ വട്ടായോ........... ആ എന്തെങ്കിലും ആകട്ടെ..... നമ്മൾ ഓരോന്നോർത് ഉറങ്ങി പോയി..... @@@@@@@@@@@@@@@@@@@@ വയ്യാത്ത കോലത്തിൽ തണുപ്പുകൊണ്ട് പുറത്തു പോയി കിടക്കാണെന്ന് ..... തീരെ സെൻസ് ഇല്ല പെണ്ണിന്......... അവളുടെ അടുത്ത് കലിപ്പെ ശരിയാകൂ..... ഇല്ലേൽ പെണ്ണ് പറയുന്നത് കേൾക്കില്ല....... അവളുറങ്ങിയപ്പോ വീണ്ടും അവളുടെ അടുത്ത് വന്നിരുന്നു.... എന്തോ ഉറക്കം വന്നില്ല..... ഉള്ളിലൊരു ഭയം പോലെ... @@@@@@@@@@ ""Mr ഷാഹിർ..... സേർച്ച്‌ ദി ഫയൽ ആൻഡ് ബ്രിങ് ടു മി ........ ഐ വിൽ ബി തേർവിത്തിന് ഹാഫ് ആൻ ഹവർ ..... ആൻഡ് വൺ മോർ തിങ്.... ഇന്ന് ആഷി ലീവാണ്....... സൊ ടുഡേ യു ഹാവ് ടു മാനേജ് ഇറ്റ്.... ഗോട്ട് ഇറ്റ്"".... ഫോണിൽ ഉച്ചത്തിലുള്ള സൗണ്ട് കെട്ടിട്ടാണ് നമ്മള് എണീറ്റത്.... ആദി ആയിരുന്നു അവൻ ഓഫീസിൽ പോകാൻ റെഡിയായി നിക്കുന്നു.... അപ്പൊ ടൈം 9മണിയായോ.... അള്ളോ നമ്മള് എണീക്കാൻ വെയ്ക്കിയല്ലോ..... കൈക്കാണെങ്കിൽ ഭയങ്കര വേദനയും.... ന്നാലും നമ്മള് എണീക്കാൻ നിന്നപ്പോ വാതിലിന്റെ അവിടെ നിന്ന ആദി എന്റെ കൈപിടിച്ചു നിക്കുന്നു...... ഇവൻ പണ്ട് മജീഷ്യൻ ആയിരുന്നു ന്ന് തോന്നുന്നു..ചിലപ്പോ പെട്ടെന്ന് വാനിഷ് ആവും.... സൂക്ഷിച്...... അവൻ എന്റെ കൈപിടിച്ച് എണീപ്പിക്കാൻ നോക്കിയതും നമ്മള് ഓന്റെ കൈ തട്ടി.... ""എന്റെ കൈക്ക് ചെറിയ മുറിവേ ഒള്ളൂ.... എന്നെ പിടിക്കേണ്ട ആവിശമില്ല.... ഞാനൊറ്റക്ക് എണീറ്റോളം""..... അവന്റെ കലിപ്പ് ഓണായി ഫെസിൽ.... ""അല്ലെങ്കിലും തന്നെ ഹെൽപ്പ് ചെയ്യുന്ന എന്നെ പറഞ്ഞാ മതി"".... ""അതിന് ഞാനിയാളോട് ഹെൽപ്പൊന്നും ചോദിച്ചില്ലല്ലോ""..... ഇത് വരെ ഇല്ലാത്ത കെയർ നമ്മക്കിപ്പോവേണ്ട.... അല്ല പിന്നെ😏.... ഞങ്ങൾ വഴക്ക് കൂടിനിന്നപ്പോളാണ് ഉമ്മാമ അങ്ങോട്ട് വന്നത്..... ""ന്റെ കുട്ടി എണീറ്റോ..... ഇപ്പൊ വേദന എങ്ങനെ ഉണ്ട് മോളെ..... ""കുറവുണ്ട് ഉമ്മാമ ""..... ""ഉമ്മാ..... അവളോട് ടാബ്ലെറ്സ് കഴിക്കാൻ പറഞ്ഞേക്ക്... ദാ മേശപ്പുറത്തു എടുത്തെച്ചിട്ടുണ്ട്"".... ആദി താഴേക്കു ഇറങ്ങി ...... ""എന്നാലും ആരായിരിക്കും...... എന്തിനാണ് അവർ"".... നമ്മള് സ്വയം പറഞ്ഞു.... "മോള് അതൊന്നും ആലോചിച്ചു തലപുണ്ണാക്കേണ്ടട്ടോ .....ആദി എല്ലാം ശെരിയാക്കിക്കോളും..... എന്തായാലും കൂടുതലൊന്നും പറ്റിയില്ലല്ലോ... അതെന്നെ ഹൈര്""..... ''ഉമ്മാമ ... അംറ"".... ""അവൾക്ക് കുഴപ്പൊന്നുല്യാ""... ""ഞാനവളെ ഒന്നു കാണട്ടെ"".... ""ആദ്യം ഭക്ഷണം കഴിക്കാം..... എന്നിട്ട് പോരെ"".... @@@@@@@@@@@@@@@@@@@ അവളെ ഒന്നു സഹായിക്കാന്ന് വെച്ചപ്പോ പെണ്ണിന്റെ ഒടുക്കത്തെ ജാഡ കണ്ടില്ലേ........ ചെറിയ ഒരു മുറിവ് ഉണ്ടായപ്പോളെ ബോധം പോയി എന്നാലും വാജകമടിക്കൊരു കുറവുമില്ല....... എന്നാലും ആരായിരിക്കും ഇതിനു പിന്നിൽ....ആയിഷുനോടെന്തെങ്കിലും ചോദിക്കാന് വെച്ച മരമോറി ചാടി കടിക്കാൻ വരാണ്.... അംറയുടെ റൂമിൽ കയറിയാൽ എന്തെങ്കിലും കിട്ടുമോ...... ഞാൻ വാതിൽ തുറന്നു.... അവൾ ഉറങായിരുന്നു....രാത്രി മുഴുവൻ ഉറങ്ങിയില്ലെന്ന് ഉമ്മ പറഞ്ഞിരുന്നു... കിടന്നോട്ടെ..... അവളെ ഉണർത്താൻ നിന്നില്ല.... നമ്മള് റൂമൊക്കെ മുഴുവൻ സെർച്ച്‌ ചെയ്തിട്ടും ഒന്നും കിട്ടിയില്ല..... ആ കത്തി അതെവിടെ പോയി..... ഛെ..... @@@@@@@@@@@@@@@ ""മോള് വാ നമുക്ക് പോയി ഭക്ഷണം കഴിക്കാം... നിനക്ക് മരുന്ന് കഴിക്കേണ്ടതല്ലേ"".... ഞാനും ഉമ്മാമേ താഴേക്കിറങ്ങി..... മനസ്സു മുഴുവൻ ഇന്നലത്തെ സംഭവങ്ങളായിരുന്നു...... ആ ഫോൺ അതെവിടെയാ വെച്ചു മറന്നത്.... അത് കിട്ടിയാൽ ആ നമ്പർ ട്രേസ് ചെയ്താ ഒരു പക്ഷെ ആളെ കണ്ടുപിടിക്കാൻ കഴിയുമായിരിക്കും......അതിനു എന്നെ ആർക്കാ ഒന്നു സഹായിക്കാൻ കഴിയാ.... ആദിയോട് പറഞ്ഞാലോ..... വേണ്ട ....സ്വന്തം മുഖം രക്ഷിക്കാൻ വേറെ ആളെ കൊണ്ടുവരാണെന്നു പറയും..... ആഷി ഇന്ന് ലീവാണെന്നല്ലേ പറഞ്ഞത്.... അവനോട് ചോദിക്കാം..... നമ്മള് താഴെ എത്തിയപ്പോളേക്കും എല്ലാരും ഫുഡ്‌ കഴിക്കാൻ റെഡിയായിരുന്നു.... ആദി ""മോളെ നീ എണീറ്റോ.... ഇപ്പൊ എങ്ങനെ ഉണ്ട്"".... ഉമ്മാ നമ്മളെ അടുതെക്ക് വന്നു.... ""ഇത്താനെ കണ്ടാലറിയില്ലേ ആള് ഡബിൾ സ്ട്രോങ്ങായിക്കണ്ണ്ന്ന്... രണ്ടുകുപ്പി ഗ്ളൂക്കോസാല്ലേ ഈ ശരീരത്തിലോട്ട് കയറ്റിയെ.... അത് മാത്രമോ നമ്മടെ ഹീറോയുടെ കേറിങ് കൂടി ഉണ്ടാകുമ്പോ ഷി ഫീൽഡ് ബെറ്റർ അല്ലേ ഇത്താ.... പാവം വല്ലിക്ക ഒരു പോള കണ്ണടച്ചില്ലെന്ന് കണ്ടാലറിയില്ലേ""........ എല്ലാരും അത് കേട്ട് ചിരിച്ചു..... നമ്മള് വിശ്വാസം വരാതെ ആദിയെ നോക്കി... അപ്പൊ അവനും എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു..... പിന്നെ അവൻ തന്റെ നോട്ടം മാറ്റി.... എല്ലാരും ഫുഡ്‌ കഴിച്ചു.... ആദി ഓഫീസിൽ പോയി....... നമ്മള് ഉമ്മാമയോട് സംസാരിച്ചിരിക്കുമ്പോളാണ് മാമി നമ്മളെ അടുത്തേക്ക് വന്നത്.... ""ഉമ്മാ.... എനിക്കൊരു സംശയം""..... ""ഹമ്മ്... എന്താ""..... ""സത്യത്തിൽ ആ അക്രമി ഇവളെയാണോ അതോ അംറയെ ആണോ ഉപദ്രവിക്കാൻ ശ്രമിച്ചത്""......അതുകേട്ടതും നമ്മളെ ഉള്ളിൽ ഒരു ആന്തൽ..... എല്ലാരും എന്നെയാണെന്നു വിശ്വസിച്ചിട്ടും ഇവർക്ക് മാത്രം എന്താ ഇങ്ങനെ തോന്നാൻ..... ""എന്താ.......ഇവള്ടെ കൈകണ്ടിട്ട് നിനക്ക് അങ്ങിനെ തോന്നുന്നില്ലേ""..... ഉമ്മാമ ചോദിച്ചു.... ""എന്തോ എനിക്ക് തോന്നിയില്ല..... ഇവളെ ഉപദ്രവിക്കാൻ അയാൾ എന്തിനാ അംറയുടെ മുറിയിൽ വരുന്നത്"" ...... അവർ എരിതീയിൽ എണ്ണയൊഴിച്ചു കൊണ്ടിരുന്നു.... ""എവിടെയോ എന്തോ തകരാറുപോലെ....അംറയുടെ ആദ്യത്തെ വീഴ്ചയും ഇതും തമ്മിലെന്തൊ കണക്ഷൻ ഉള്ള പോലെ...... ആരെയും അങ്ങനെ കണ്ണടച്ചു വിശ്വസിക്കാനൊന്നും പറ്റില്ല...... അവരെന്നെ നോക്കി ആക്കി പറഞ്ഞു...... എന്തൊക്കെയോ അവരുടെ മനസ്സിൽ ഉണ്ട്.... അതുറപ്പാണ്.... ""നീയൊന്ന് മിണ്ടാതിരിക്കോ എന്റെ ഹബീബ..... ഇനി നീ ഓരോന്ന് പറഞ്ഞു ഉണ്ടാക്ക്""..... ""എന്തോ എനിക്കങ്ങനെ ആരെയും വിശ്വാസമില്ല...... എന്നെ ഇടം കണ്ണിട്ട് നോക്കി അവരത് പറഞ്ഞു.... ഇനി എങ്ങാനും പഴയ കാര്യങ്ങൾ അവർ അറിഞ്ഞോ..... അതെങ്ങനെ ആദി അവരോടു മാത്രമായി പറയുമോ...... നമ്മളെ ഉള്ളിൽ സംശയങ്ങൾ മിന്നി മറഞ്ഞു..... ""നമ്മള് പറയാനുള്ളത് പറഞ്ഞു... സൂക്ഷിച്ചാ നിങ്ങൾക്ക് കൊള്ളാം"".... അവരതും പറഞ്ഞു അവിടുന്ന് ചിറികോട്ടിപോയി...... ""മോളതൊന്നും കാര്യാക്കണ്ട.... ഓളങ്ങനെത്തന്നെയാ""..... നീ ചെല്ല് കുറച്ചു കിടന്നോ.... കൈ അധികം ഇളക്കണ്ട"".... ""ശെരി ഉമ്മാമ "".... @@@@@@@@@@@@@@@@@@@ ""എന്റെ ഊഴം കഴിഞ്ഞു ഇനി നീ ചെല്ല്""....ഹബീബ മകളോടായി പറഞ്ഞു..... ""എന്തോ നിങ്ങൾ പറഞ്ഞത് ഉമ്മാമ വിശ്വസിച്ചുന്നു എനിക്ക് തോന്നുനില്ല"".... ""ഉമ്മ വിശ്വസിക്കണ്ട..... പക്ഷെ നമ്മളെല്ലാം അറിഞ്ഞൂന്നു അവളെ അറിയിക്കണ്ടേ.... അതിലല്ലേ ത്രില്ലുള്ളത്..... നീ ചെല്ല്.... ഇനി അവളുടെ വീഴ്ചക്ക് അതികം താമസമുണ്ടാകില്ല""...... ""പക്ഷെ നമ്മളാണ് അയാളെ അയച്ചതെന്ന് അവൾ കണ്ടുപിടിച്ചാൽ"".... ""ഒരിക്കലുമില്ല..... അവൾ ഏറ്റുമുട്ടിയത് നമ്മളയച്ച ആളുമായിട്ടല്ലല്ലോ..... പിന്നെങ്ങനെ അവൾ കണ്ടുപിടിക്കാനാണ്"".... ""എന്നാലും എനിക്കെന്തോ പേടിപോലെ"" ""നിനക്ക് വേണ്ടിയിട്ട ഞാനിങ്ങനെ കഷ്ടപ്പെടുന്നത്.... വേണമെങ്കി ചെല്ല്..... അവരതും പറഞ്ഞു അവുടുന്നു പോയി..... @@@@@@@@@@@@ നമ്മള് അമ്രന്റെ അടുത്ത് ചെന്നിരിക്കാംന്ന് കരുതി മുകളിലോട്ട് കയറിയതും നീന നമ്മളെ വഴി തടഞ്ഞു കുറുകെ നിന്നു .... ""വെൽഡൺ മിസ്സിസ് ആദി... ഇബ്രാഹിo......ഇറ്സ് എ വെൽ പ്ലേ ബൈ യു""...... അവൾ കൈകൊണ്ട് ക്ലാപ്പ് ചെയ്തു..... ""മനസിലായില്ല"".... നമ്മള് പിരികം പൊക്കി നോക്കി..... ""ഒന്നും മനസിലായില്ലാ അല്ലേ .....ഇപ്പൊ പറഞ്ഞു തരാം... ഇന്നലത്തെ തന്റെ ഡ്രാമ കൊള്ളാമായിരുന്നുന്ന് .......എ വെൽ പ്ലാൻഡ് പ്ലേ ബൈ ആയിഷ ഫിദാ ..... ""തനിക്കെന്താ വട്ടുപിടിച്ചോ.... വായിതോന്നുന്ന പിച്ചും പെയുമെല്ലാം പറയുന്നല്ലോ""..... ""എന്റെ കാര്യം അവിടെ നിക്കട്ടെ.... മിടുക്കിയാണ് താൻ..... അംറയെ കൊല്ലാനെന്ന വ്യാജേന ഒരാളെ ഇറക്കുന്നു.... പിന്നെ അയാളുമായി ഫൈറ്റ്.... ടിഷ്യൂ.... ടിഷ്യൂ.......അയാളോട് നിന്നെ മുറിവേൽപ്പിക്കാൻ പറയുന്നു.... പിന്നെ എല്ലാരും വരുമ്പോ നീയാണ് അംറയെ രക്ഷിച്ചതെന്നു അറിയുമ്പോ ആദിയും ഫ്ലാറ്റ്......... ഹാറ്സ് ഓഫ് യു "" .... ""ഡീ.... മൈൻഡ് യുവർ വേർഡ്‌സ്""..... നമ്മള് അവളെ നേരെ കൈ ചൂണ്ടി.... ""കോൾഡൗൺ മിസ്സ്‌ ഫിദാ..... എല്ലാം ആദിയെ ഇമ്പ്രെസ്സ് ചെയ്യിക്കാനാണെന്ന് അറിയാം...... എന്നാലും നീയാണ് അന്ന് അംറയെ ബിൽഡിങ്ങിന്മുകളിൽന്ന് തള്ളിയിട്ടു കൊല്ലാൻ നോക്കിയതെന്നു എനിക്ക് വിശ്വസിക്കാനേ പറ്റുന്നില്ല,""..... ഇവളിതെങ്ങനെ അറിഞ്ഞു.... നമ്മള് മനസ്സിൽ വിചാരിച്ചോണ്ട് അവളെ നോക്കി... കണ്ണ് കൂടുതൽ തള്ളണ്ട..... നിന്റെ വായിൽ നിന്നു തന്നെയാ ഞാനിതു കേട്ടത്... അന്ന് അംറയോട് പറഞ്ഞത് ഓർമയില്ലേ..... അവിടെ ഞാനുണ്ടായിരുന്നു..... ഹിഹി.... അപ്പൊ അവിടെഅന്ന് കാൽപെരുമാറ്റോം കേട്ടത് അവളുടെ ആയിരുന്നു...... അവൾ എല്ലാം അറിഞ്ഞു കഴിഞ്ഞിരിക്കുന്നു....അവൾ തുടർന്നു "" എനിക്കാണേൽ ഒരു കാര്യവും മനസ്സിൽ വെച്ചോണ്ടിരിക്കാൻ കഴിയിലാ.... പാവം ഞാൻ അല്ലേ..............പക്ഷെ ഞാൻ പറയില്ലട്ടോ .... പെട്ടെന്ന് പറഞ്ഞാ അതിനൊരു ത്രില്ല് ഇല്ലന്നേ ..... അതോണ്ട് നിന്നെ ഇത്തിരി മുൾമുനയിൽ നിർത്തിട്ടേ നമ്മള് പറയുള്ളൂ ട്ടോ..... അത് വരെ നിനക്ക് എന്റെ ഔദാര്യത്തിൽ ഇവിടെ കഴിയാം"..... ""ഭീഷണി ആണോ..... എങ്കി അത് എന്റെ അടുത്ത് ചിലവാകില്ല...... നിന്റെ ഈ വക നമ്പറുകളെല്ലാം നിന്റെ അടുത്ത് തന്നെ വെച്ചോ....... നീ ഇനി അവരോട് ഇപ്പൊ തന്നെ പറഞ്ഞാലും എനിക്ക് ഒരു ചുക്കുമില്ല...... ഞാനൊരു തെറ്റും ചെയ്തിട്ടില്ലന്ന് എനിക്ക് ഉറപ്പുള്ളൊടത്തോളം കാലം എനിക്ക് ആരെയും പേടിക്കേണ്ട കാര്യമില്ല... കേട്ടോടി നീന നസ്രിൻ നാസർ...... നമ്മളത്തും പറഞ്ഞു അവളെ തോളുകൊണ്ട് തട്ടി അവിടുന്ന് പോയി..... തുടരും....... നനയോന്നറിയില്ല.... മോൾക്ക് നല്ല പനിയാണ്... ഇന്നും പോസ്റ്റിയില്ലെങ്കിൽ നിങ്ങൾ നമ്മളെ പരിപ്പെടുക്കുന്നു അറിയാവുനോട് തട്ടി കൂട്ടി എഴുതിയതാണ്.... തെറ്റുണ്ടാവും തിരുത്തി വായിക്കുക...... #📙 നോവൽ
18.5k കണ്ടവര്‍
1 ദിവസം
#

📙 നോവൽ

🔥ഒരു മധുര പ്രതികാരം 🔥 പാർട്ട്‌ 11 ഞങ്ങൾ അനങ്ങാതെ നിന്നപ്പോൾ അസ്ന എന്നെയും ആഷി ആദിയെയും പരസ്പരം അരികിലേക്കായി തള്ളി..... ഞങ്ങൾ കുറച്ചു നേരം മുഖത്തോട്ട് നോക്കിനിന്നു..., എന്ത് ചെയ്യണം ന്നു അറിയാതെ പകച്ചുനിന്നപ്പോ ആദി അവന്റ വലതു കൈ എനിക്കുനേരെ നീട്ടി.... പതിയെ ഞാനെന്റെഇടതു കൈ അവന്റെ ഉള്ളം കയ്യിൽ വെച്ചു.....മറ്റേകൈകൊണ്ടു അവനെന്റെ അരയിലൂടെ വട്ടം പിടിച്ചു.....പതിയെ ഞങ്ങൾ സ്റ്റെപ് വെക്കാൻ തുടങ്ങി.......പക്ഷേ കലിപ്പന്റെ മുഖം മാത്രം അത് പോലെ തന്നെ ഉണ്ട് കട്ടകലിപ്പായി....... ഒന്നുചിരിച്ചൂടെടോ മനുഷ്യാ..... നമ്മള് മനസ്സിൽ വിചാരിച്ചു...... മ്യൂസിക് പ്ലേ ആയി..... 🎼🎼മൊഴികളും മൗനങ്ങളും മിഴികളും വാചാലമായി തിരകളും തീരങ്ങളും ഹൃദയവും വാചാലമായി... തമ്മിൽ തമ്മിൽ ഓർമ്മകൾ ആരും കാണാതെ പൂവണിഞ്ഞു ഇളം തെന്നലേ മഞ്ഞുപൂക്കളെ കുളിരോളമേ നിറവാനമേ ഇതുമുൻപ് നാം പ്രണയാർദ്രമായ്‌ പറയാൻ മറന്ന കഥയോ...... 🎼🎼 സോങ് തുടങ്ങിയതും അവന്റെ ഫെസിനിത്തിരി മാറ്റo വന്നു...... ലൈറ്റസെല്ലാം ഞങ്ങളെ തന്നെ ഫോക്കസ് ചെയ്തു അന്നേരം. ...... അവനെന്റെ കണ്ണിലേക്കും ഞാൻ തിരിച്ചു അവന്റെ കണ്ണിലേക്കും നോക്കി കൊണ്ട് ഞങ്ങൾ സ്റ്റെപ് വെച്ചു...... ഉഫ്.... ആ നോട്ടം നമ്മളെ ഉള്ളു പിടയുന്നുണ്ടായിരുന്നു......അറിയാതെ ആ സോങ്ങിൽ ലയിച്ചുപോയപോലെ..... അവനെന്നെ തിരിച്ചു ചേർത്ത്നിർത്തി മൂവ് ചെയ്യുമ്പോ എന്റെ കഴുത്തിൽ അവന്റെ ശ്വാസം പതിഞ്ഞു..... ഉള്ളിലെവിടെയോ ഒരു കോരിത്തരിപ്പ്..... കണ്ണടച്ചു പതിയെ ഞാനുയർന്നുപൊങ്ങി.....കുറച്ചു നേരം ഞങ്ങൾ മൂവ് ചെയ്തു... പിന്നെ അവനെന്നെ അവന്റെ ഒരു വിരൽകൊണ്ട് കറക്കിത്തിരിച്ചു ഞാൻ അവന്റെ മാറിൽ വീണു ..... അവനെന്റെ മുഖമുയർത്തി അവന് നേരെ പിടിച്ചു...... അപ്പോളേക്കും സോങ് അവസാനിച്ചിരുന്നു....... എല്ലാരും ക്ലാപ്പ് ചെയ്തിട്ടും ഞങ്ങൾ കണ്ണുകൾ അടർത്തിമാറ്റാൻ മാറ്റാൻ കഴിയാതെ പരസ്പരം ആ വരികളിൽ ലയിച്ചു പോയിരുന്നു...... @@@@@@@@@@@@@@@# ഇങ്ങനെ ഒരു സീൻ തീരെ പ്രതീക്ഷിച്ചതല്ല......എത്ര പിടികൊടുക്കാതിരിക്കാൻ ശ്രമിച്ചാലും പലപ്പോഴും അവളുടെ മുന്നിൽ അടിയറവ് പറയുന്നപോലെയാണ്...... അവളെന്റെ അടുത്ത് നിക്കും തോറും ഞങ്ങൾ തമ്മിലുള്ള അകലം കുറയുന്നപോലെ...... എപ്പോളോ ഞാനവളെ സ്നേഹിച്ചിരുന്നു.... ഇപ്പോളും അതെന്റെ ഉള്ളിലുണ്ടോ......ആദി എന്താണ് നിനക്ക് സംഭവിക്കുന്നത്.""..... @@@@@@@@@@@@@@@ ""ഹലോ മൈ ഡിയർ അണ്ണാ .... സോങ് എപ്പോളോ മുടിഞ്ഞു പോയാച് ... ഇപ്പോളും അന്ത ഞ്യാഭഗത്തിൽ താനെ"".............അവൾ കൈകൊണ്ട് ഞൊട്ടി വിളിച്ചപ്പോളാണ് ഞങ്ങൾ അകന്നു നിന്നത്.... എല്ലാരും നമ്മളെ തന്നെ നോക്കി നിക്കായിരുന്നു...... ഉമ്മാമ്മ സൂപ്പർ ആയിരുന്നുന്നു കാണിച്ചു...... ഞാൻ ആദിയെ നോക്കിയെപ്പോലെക്കും അവൻ അപ്പോഴേക്കും വാനിഷ് ആയിരുന്നു...... അപ്പോളാണ് ഉപ്പാക്ക് വിളിച്ചില്ലെന്ന് ഓർമവന്നത്....അത് മാത്രല്ല ഇ ഡ്രെസിട്ടോണ്ട് നമ്മള് ഒട്ടും കംഫേർട്ടും ആയിരുന്നില്ല....... അതും കൂടി ചേഞ്ച്‌ ചെയ്യാമെന്ന് കരുതി അസ്‌നയോട് പറഞ്ഞു മുകളിലോട്ട് പോയി..... എല്ലാരും താഴെ ബഹളത്തിലാണ്..... നമ്മൾ മുകളിൽ കയറി വേഷം മാറി സാരി ഉടുത്തു വന്നു..... ഫോൺ ചാർജിൽ ഇട്ടിരുന്നു..... നമ്മള് ഫോൺസ്വിച്ച്ഓണാക്കി സിം ഇട്ടതും ഓൺ ദി സ്പോട്ടിൽ ഫോണിലേക്ക് ഒരു കാൾ വന്നു...... ഈ നമ്പറിൽ ആരാ എന്നെ വിളിക്കാൻ എന്ന്‌കരുതി ഫോണെടുത്തും അങ്ങേ തലക്കൽ ഒരു സ്ത്രീ ശബ്ദമാണ് കേട്ടത്..... ""ഹലോ മിസ്സിസ് ആദി ഇബ്രാഹിം...... ""അതേ.... ആരാണ് സംസാരിക്കുന്നത് "".....ഇതിപ്പോ ആരാ എന്നെ വിളിക്കാൻ അതും ഈ ന്യൂ നമ്പറിൽ..... നമ്മള് ചിന്ദിച്ചുനിന്നപ്പോളാണ് അപ്പുറത് നിന്നു സൗണ്ട് കേട്ടത് ""ആരാണെന്ന് വിചാരിക്കുന്നുണ്ടാകും അല്ലേ.......ആരാണെന്നു കൂടുതൽ ആലോചിച്ചു തല പുണ്ണാക്കണ്ടാ ....... ഞാൻ വിളിച്ച കാര്യം പറയാം.....അംറ.... യുവർ സിസ്റ്റർ ഇൻ ലോ....,, ഷി ഈസ്‌ ഇൻ ഡേഞ്ചർ.... ""വാ..... ട്ട്‌..... നിങ്ങളെന്താണീ പറയുന്നത്""...... അത് കേട്ടതും ആദ്യമൊന്ന് ഞെട്ടിയെങ്കിലും നമ്മള് ചോദിച്ചു ... ""ഹു ദി ഹെൽ ആർ യു ടോക്കിങ്.....നിങ്ങൾക്ക് എന്താണ് വേണ്ടത്"".... ""അതേ.....ഞങ്ങൾക്ക് ഒന്നും വേണ്ട.... അവളുടെ ജീവനല്ലാതെ...... ഹ ഹ ഹ.... ഷി ഈസ്‌ ഗോയിങ് ടു ബി മർഡഡ്... കുറച്ചു കഴിഞ്ഞാൽ നിങ്ങടെ സിസ്റ്റർ ഇൻ ലോയുടെ ജീവനറ്റ ശരീരം കാണാം.........രക്ഷിക്കാൻ പറ്റുമെങ്കിൽ രക്ഷിക്ക്...... അത് പറയലും കട്ടാക്കലും ഒരുമിച്ചായിരുന്നു........ ""ഹലോ.... നിങ്ങൾ ആരാണ്.... ഹലോ"'....നമ്മള് ചോദിച്ചെങ്കിലും അപ്പോളേക്കും ഫോൺ കാട്ടായിരുന്നു.... തിരിച്ചു വിളിചച്ചപ്പോ ഫോൺ എങ്കേജ്ഡ് ആയിരുന്നു..... നമ്മൾക്ക് ആകെ പേടിയായി.... വിയർക്കാൻ തുടങ്ങി.... ഇനി ഇപ്പൊ എന്ത് ചെയ്യും.... ആദിയോട് പറഞ്ഞാലോ..... അല്ലെങ്കിൽ വേണ്ട ഞാൻ പറഞ്ഞാൽ അവൻ വിശ്വസിചെങ്കിലല്ലേ..... നമ്മള് മേലെനിന്നു താഴേക്കുനോക്കിയപ്പോ എല്ലാരും പാർട്ടി എൻജോയ് ചെയ്യുകയാണ് ....... ആഷിയെ വിളിച്ചാലോ..... പക്ഷെ അവൻ വേറെ ആരുമായി സംസാരിച്ചു നിക്കാണ്..... ഇനി ഇപ്പൊ എന്തുചെയ്യും..... @@@@@@@@@@@@@@@@@@@@ മറ്റൊരു റൂമിൽ..... ""മമ്മ.... നമ്മുടെ പ്ലാൻ വിജയിക്കാൻ ഇനി കുറച്ചു സമയം കൂടിയേ ബാക്കിയുള്ളൂ""... നീന എക്‌സൈറ്റഡ് ആയി അവളുടെ മമ്മയോട് പറഞ്ഞു...... ""അതേ...... മോളെ.... ഞാൻ പറഞ്ഞ പോലെ അയാൾ ഇപ്പൊ അംറയുടെ മുറിയിലെത്തിയിട്ടുണ്ടാകും...... നീ ആദിയെ വിവരം അറിയിക്ക് അപ്പോഴേക്കും ഞാൻ അയാളോട് റൂമിൽ നിന്നും വേഗം പോകാൻ പറയാം"".... ""അതെന്തിനാ മമ്മ""..... ""ഓ... ഇങ്ങനെ ഒരു മന്ദബുദ്ധി.....ആദി അവളെ അംറയുടെ മുറിയിൽ കണ്ടാലെന്തുണ്ടാകും""..... വീണ്ടും അവളെ ഉപദ്രവിക്കാൻ ആണ് വന്നതെന്ന് കരുതി അവൻ അവളെ എന്നെന്നേക്കുമായി ഈ വീടിന് പുറത്താക്കും........ നിനക്ക് ആദിയെ കിട്ടും എനിക്കി സ്വത്തുക്കളും.... പിന്നീട് നമ്മുടെ നല്ല നാളുകൾ ആയിരിക്കും... നീ നോക്കിക്കോ ഹ ഹ ഹ""..... അവർ അട്ടഹസിച്ചു "'ഓ..മമ്മയുടെ ബുദ്ധി അപാരം തന്നെ ..... അവളെ ഒന്നു പുറത്താക്കിയിട്ടു വേണം എനിക്ക് ആദിയുടെ വൈഫ്‌ എന്ന പോസ്റ്റിൽ കയറാൻ""............. എന്റെ ചെക്കനെ തട്ടിയെടുത്തു എന്നല്ലാതെ എനിക്ക് നീയുമായി ഒരു ശത്രുതയുമില്ല ഫിദാ..... സോറി ഡിയർ നീയെന്നോട് ക്ഷമിച്ചേക്ക്....... അവൾ അംറയുടെ ഫോട്ടോയിൽ നോക്കി പറഞ്ഞു ..... @@@@@@@@@@@@@@@@@@@@ നമ്മള് ഉള്ള ധൈര്യത്തോടെ വേഗം അംറയുടെ റൂമിൽ പോയതും അവിടെ ഒന്നാകെ ഇരുട്ടായിരുന്നു..........അംറയുടെ ചെറിയ നിരങ്ങൽ കേൾക്കാമായിരുന്നു...... അപ്പുറത്തെ മുറിയിലെ വെളിച്ചത്തിന്റെ നിഴലിൽ ആരോ കത്തിയുമായി അവളെ ഉപദ്രവിക്കാനോങ്ങുന്നത് കണ്ടതും നമ്മൾ അയാളെ തടഞ്ഞു ...... അയാൾ എന്നെ തള്ളിമാറ്റി..... കുറെ നമ്മള് അയാളെ പ്രതിരോധിക്കാൻ നോക്കി........പക്ഷെ അയാൾ എന്നെ തട്ടിമാറ്റി അമ്രക്ക് നേരെ കത്തി വീശിയതും ഞാൻ അയാളുടെ കൈപിടിച്ചുവെച്ചു...... അതിനിടയിൽ എന്റെ വലതു കയ്യിന്റെ ഒരുഭാഗത്തു കത്തി കൊണ്ടു മുറിഞ്ഞു..... ആഹ്..... നമ്മള് വേദനകൊണ്ട് നിലവിളിച്ചതും അയാൾ ഓടി രക്ഷപെട്ടു...... @@@@@@@@@@@@@@@@@@@@ ഉപ്പാന്റെ ഫ്രണ്ട്സെല്ലാവരും പോകാൻ പു റത്തേക്കിറങ്ങിയിരുന്നു..... അവരെ യാത്ര അയച്ചു..... അപ്പോളാണ് ഒരു നിലവിളി കേട്ടത്.... ""ആദി... ആരുടെയോ കരച്ചിൽ കേൾക്കുന്നു"..... പപ്പായാണ് പറഞ്ഞത്.... ഇക്കാ മുകളിൽ നിന്നാണെന്നു തോന്നുന്നു.... ഫിദത്തയും അമ്രതയും മുകളിലുണ്ടല്ലോ.... അവർക്കെന്തെങ്കിലും.... അസ്ന പറഞ്ഞു "'അംറ""........എന്റെ ഉള്ളിൽ നിന്നും ഒരു ഭയം നിറഞ്ഞു...... നമ്മള് ആയിശുനെ നോക്കിയപ്പോ അവളെയും കാണാനില്ല.... ഇനി അവളെങ്ങാനും എന്റെ കുട്ടിയെ.... നമ്മൾ ഓടി സ്റ്റെപ് കയറി മുകളിലെത്തി..... എന്റെ കുഞ്ഞിനെന്തെങ്കിലും സംഭവിച്ചാൽ നിന്റെ അന്ധ്യമായിരിക്കും ഇന്ന് ... ... നമ്മള് ദേഷ്യം കൊണ്ട് വിറകൊണ്ടു.....ഉമ്മാമേ പപ്പേം എല്ലാരും എന്റെ പിറകേ മുകളോട്ട് കയറി..... വാതിൽ തുറന്നു കിടക്കുകയായിരുന്നു..... ************************************ ""ആരുടെയോ നിലവിളികേള്കുന്നല്ലോ മമ്മ.....നിങ്ങൾ അവളെ ഉപദ്രവിക്കാൻ പറഞ്ഞോ അയാളോട് "".... ""ഏയ്യ്... ഇല്ല മോളെ.... അവൾ അംറയുടെ അടുത്ത് എത്തുന്ന വരെ നിക്കാനേ അയാളോട് പറഞ്ഞോള്ളൂ.... ""പക്ഷെ അപ്പൊ ആ കേട്ട കരച്ചിൽ"".... ""അറിയില്ല വാ നമുക്ക് പോയി നോക്കാം"".... അവരും മുകളിലേക്ക് ചെന്നു.... @@@@@@@@@@@@@@@@@@@ നമ്മള് ഒരു വിധം ലൈറ്റ് ഓണാക്കി..... മുറിവിൽ നിന്നും ബ്ലഡ്‌ വരുന്നുണ്ടായിരുന്നു.... നല്ല വേദന..... പണ്ടേ വേദന സഹിക്കാൻ കഴിയില്ലായിരുന്നു..... തലകറങ്ങുന്നപോലെ..... നമ്മള് അംറയുടെ അടുത്തേക്ക് ചെന്നപ്പോ അവൾ പേടിച്ചിരിക്കയായിരുന്നു...... ആഹ്.... നമ്മള് മുറിവ് പൊത്തിപിടിച്ചു.... ""മോളെ ഒന്നും പറ്റിയില്ലല്ലോ"".... അവൾ വിയർക്കുന്നുണ്ടായിരുന്നു..... ""പേടിക്കേണ്ടാട്ടോ ഞാനില്ലേ ഇവിടെ.... ഇനി ആരും ഇങ്ങോട്ട് വരില്ല""..... അവളുടെ കണ്ണുകളിൽ നിന്നും ഒരു ഭയം അകലുന്നത് കണ്ടു ...... എന്നാലും ആരായിരിക്കും എന്നെ വിളിച്ചത് .... ഒരു സ്ത്രീ ശബ്ദമായിരുന്നു അത്..... അവരും അംറായും തമ്മിലെന്ത് ശത്രുതയാണ് ഉള്ളത്.....ചിന്തകൾ മാറിമറിഞ്ഞു..... അപ്പോളാണ് കുറച്ചു മാറി അപ്പുറത്തായി അവളെ ഉപദ്രവിക്കാനാഞ്ഞ കത്തി കിടക്കുന്നത് കണ്ടത്.........നമ്മളാ കത്തിയെടുത്തു കയ്യിൽ പിടിച്ചപ്പോളാണ് എല്ലാരും റൂമിലോട്ട് ഓടിക്കയറിയത്.... .. @@@@@@@@@@@@@ ""അംറാ... മോളെ . .... എന്താ... എന്താ പറ്റിയത്""..... ആരാ കരഞ്ഞത്"'..... ഉമ്മി അവളുടെ അരികിലേക്ക് ചെന്നു... ഒരു ഭയം അവളുടെ കണ്ണുകളിൽ ഉണ്ടായിരുന്നു... ഒരുകയ്യിൽ കത്തിയും പിടിച്ചു നിൽക്കുന്ന ആയിഷയെ ആണ് നമ്മളുടെ കണ്ണിലുടക്കിയത് ...... ""ഡീ......"" ഞാനവളെ നേരെ അലറിക്കൊണ്ട് ചെന്നു.... പരിസരം മറന്നു അവളുടെ മുഖo നോക്കി ഒന്നു പൊട്ടിച്ചു..... ""ഡീ....... നീ എന്റെ കുഞ്ഞിനെ....ഹൌ ഡേയെർ യു.....അവളെ വീണ്ടും തല്ലാനോങ്ങിയതും ഉമ്മ എന്നെ തടഞ്ഞു..... '"ഞാനല്ല ആദി...... അവിടെ ഒരാൾ..... അവൾ പുറത്തേക് കൈചൂണ്ടി പറഞ്ഞു മുഴുവനാകുന്നതിനു മുന്നേ അവൾ അവിടെ തലകറങ്ങി വീണു"....... എല്ലാരും എന്താണ് സംഭവിക്കുന്നതെന്നറിയാതെ പരസ്പരം മുഖത്തോട്ട് നോക്കി നിന്നു..... ""മോനെ ആദി... നിയെന്താ ചെയ്തത്.... നോക്ക്..... അവളുടെ കൈ മുറിഞ്ഞിരിക്കുന്നു............. അംറയെ അല്ല അവളെയാണ് ഉപദ്രവിക്കാൻ ശ്രമിച്ചത്.... ആ പാവത്തിനെ നീ തല്ലുക കൂടിചെയ്തല്ലോ""............ ഉമ്മ പറഞ്ഞപ്പോളാണ് ഞാൻ ശ്രദ്ധിച്ചത്.....ശെരിയാണ്.... കത്തി കൊണ്ട് അവളുടെ കൈ മുറിഞ്ഞിരിക്കുന്നു.... പക്ഷെ എങ്ങിനെ..... അവൾ സ്വയം അങ്ങിനെ ചെയ്യുമോ.....അതോ ഇനി വേറെ ആരെങ്കിലും.... വേഗം ഫോണെടുത്തു ഡോക്ടറെ കാൾ ചെയ്തു..... അവൾക്കല്ലാതെ വേറെ ആർക്കാ അംറയോടിത്രപക.... ഒന്നും മനസ്സിലാകുന്നില്ലല്ലോ..... ഉമ്മയോട് അംറയുടെ അടുത്തിരിക്കാൻ പറഞ്ഞു. ഞാനവളെ എടുത്തു റൂമിൽ കൊണ്ടോയി കിടത്തി .... ഉപ്പ അപ്പോളേക്കും ഡോക്ടറെ വിളിച്ചു...... @@@@@@@@@@@@@@@@@ ""എന്താ... എന്താണ് ഇവിടെ സംഭവിക്കുന്നത്...എന്താ മോനെ ആദി..... ആരാ ഇത് ചെയ്തത്......... എന്തിനാണ് ഇങ്ങനെ ഒക്കെ""......ഉമ്മാമ്മ വിതുമ്പുന്നുണ്ടായിരുന്നു..... ""ഒന്നുമില്ല ഉമ്മാ... അവൾക്കൊന്നും സംഭവിച്ചില്ലലോ""...... അസ്ന നീ ഉമ്മാമയെ റൂമിൽ കോണ്ടാക്ക്..... ""വേണ്ടാ... ഞാനെന്റെ കുട്ടിയുടെ അടുത്തിരുന്നോളാം""...... ""മഷൂർ ....മഷൂർ..... (മഷൂർ ഇവിടുത്തെ സെക്യൂരിറ്റി ഗാർഡ് ആണ്)......ഐ നീഡ് ഓൾ സി സി ടി വി ഫൂട്ടേജസ് റൈറ്റ് നൗ"".....ഒരു പക്ഷെ അതിൽ നോക്കിയാൽ അറിയായിയിരിക്കും..... "യെസ് സർ"" ...... "" ടേക്ക് ഇറ്റ് ആൻഡ് ഷോ മി""...... അവൻ ദേഷ്യം കൊണ്ട് ശിവർ ചെയ്യുകയായിരുന്നു....... ടാബിൽ നോക്കുമ്പോ അവളുടെ മുറിയിൽ നിന്നും മുഖം മറച്ച ഒരാൾ അമ്രക്ക് നേരെ കത്തി വീശുന്നതാണ് കണ്ടത് ...... നല്ല വെളിച്ചം ഇല്ലാത്തതിനാൽ ആരാണെന്ന് വ്യക്തമല്ല...... ഒരു നിഴൽ മാത്രമാണ് കാണുന്നത്...... അപ്പൊ അംറയെ..... അവളല്ലാതെ വേറെ ഒരാൾ കൂടി ... ആർക്കാണ് അവളോടിത്ര പക....... അതും ആയിഷയുടെ പ്രേസേന്റ്സിലാണ് രണ്ടാമത്തെ തവണയും..... വീട്ടിലുള്ളോർ ധരിച്ചിരിക്കുന്നത് ആയിശുനെയാണ് കൊല്ലാൻ നോക്കിയതെന്നാണ്...... അവർക്ക് അംറയുടെ കാര്യം അറിയില്ലല്ലോ..... ഇനി അതങ്ങനെ തന്നെ ഇരിക്കട്ടെ..... ആരായാലും നിന്നെ ഞാൻ വെളിച്ചത്തിനു മുന്നിൽ കൊണ്ടന്നിരിക്കും....അവൻ മനസ്സിൽ വിചാരിച്ചു.... @@@@@@@@@@@@@@@@@@@@ വേഗം അവളെ റൂമിൽ കൊണ്ടന്നു കിടത്തി..... അപ്പോളേക്കും ഡോക്ടർ വന്നു.... ""മുറിവ് ആഴത്തിലില്ല..... പ്രതിരോധം നടന്നപ്പോ ഉണ്ടായതാണെന്ന് തോന്നുന്നു.... മരുന്ന് പുരട്ടി സ്റ്റിച് ഇടാം..... ഡ്രിപ്പ് ഇട്ടിട്ടുണ്ട്.... വേദന സഹിക്കാനുള്ള കഴിവില്ലാത്തത് കൊണ്ടാകും ബോധം പോയത്........കുറച്ചു കഴിഞ്ഞാ ശെരിയാകും..... .മെഡിസിൻ പ്രെസ്ക്രൈബ് ചെയ്തുതരാം.... ഇൻഫെക്ഷൻ വരാതെ നോക്കണം..... "" പിന്നെ അദ്ദേഹം പോകാൻ നേരത്ത് ഒന്നുകൂടി പറഞ്ഞു...,, ""ഇറ്റ് ഈസ്‌ ആൻ മർഡർ അറ്റംപ്റ്.... സൂക്ഷിക്കണം..... ആരെങ്കിലും കൂടെത്തന്നെ ഇരിക്കണം""... ഞാനവളെ നോക്കി.... മയക്കത്തിൽ ആയിരുന്നു അവൾ..... എന്തോ കുറ്റബോധം തോന്നി അന്നേരം""..... അംറയെ രക്ഷിക്കാൻ വേണ്ടിയാണല്ലോ അവൾ..... എന്നിട്ടും ഞാനെന്താണ് ചെയ്തത്...... ""എല്ലാരും പുറത്തേക്ക് പൊയ്ക്കോളൂ ...... ആദിയുണ്ടല്ലോ അവളുടെ അടുത്ത്...... ഉമ്മാമ്മ എല്ലാരോടും പുറത്തേക്കിറങ്ങാൻ പറഞ്ഞു""..... "മോനെ നീ ഇനി അവളെ വേദനിപ്പിക്കല്ലേ...... ഉമ്മാമ എന്നെ നോക്കി കണ്ണുതുടച്ചോൻഡ് പോയി.... "'ഇല്ല... ഉമ്മാ"".... ഉമ്മയോട് അംറയുടെ അടുത്തുണ്ടാവണം എന്ന്‌ പറയൂ""..... മ്മ്.... നീനയും അവളുടെ മമ്മയും പരസ്പരം മുഖത്തോടു നോക്കി ...... ""ഹമ്മ്.... നിങ്ങളോട് കൂടിയാണ് പുറത്തേക്കിറങ്ങാൻ പറഞ്ഞത്... പിന്നെ എന്തു നോക്കിനിക്കയാണ്.... ഉമ്മാമ അവരെ നോക്കി ചോദിച്ചു... "'ഏയ്യ് ഒന്നുല്യാ ഉമ്മാ... ന്നാലും പാവം അവള്ക്കി ഗതി വന്നല്ലോ""..... ഉമ്മാമ്മ അവരെ ഒന്നിരുത്തി നോക്കികൊണ്ട് പുറത്തേക്കിറങ്ങി..... അവരും കൂടെ ഇറങ്ങി.... പുറത്തേക്ക്ഇറങ്ങിയ നീന ഹബീബയുടെ നേരെ കയർത്തു..... ""എന്തൊക്കെയായിരുന്നു ....... ആദി അവളെ അംറയുടെ റൂമിൽ കാണുമ്പോ പുറത്താക്കും.... പിന്നേ ഞാനായിരിക്കും ഇവിടുത്തെ രാഞ്ജി..... എല്ലാം വെള്ളത്തിൽ വരച്ച വരപോലെയായില്ലേ..... അവളെ പുറത്താക്കൻ പറഞ്ഞിട്ട് പുറത്തായതുമില്ല ഇപ്പൊ അവൾ അവന്റെ മനസ്സിനകത്താ ആയത്.....ഇനി ഇത് ചെയ്യിപ്പിച്ചത് മമ്മയാണെന്ന് കൂടി അറിഞ്ഞാ ആദി നമ്മളെ ഇവിടെ സ്റ്റേ ചെയ്യാൻ സമ്മതിക്കുമെന്ന് കരുതണ്ട...... ഈ കാര്യത്തിൽ ഞാൻ മമ്മയുടെ കൂടെ നിക്കുമെന്ന് കരുതണ്ട..... അവൾ അതും പറഞ്ഞു ഉമ്മയെ തറപ്പിച്ചു നോക്കി കടന്നുപോയി ..... അങ്ങനെ വരാൻ വഴിയില്ലല്ലോ.....എവിടെയോ എന്തോ പിഴവ് സംഭവിച്ചൊരിക്കുന്നു.... എന്തായാലും ഞാനൊന്ന് വിളിച്ചു നോക്കട്ടെ..... അവർ അയാളെ വിളിച്ചു..... ""തന്നോട് അവളെ ഒന്നുപേടിപ്പിക്കന്നല്ലേ പറഞ്ഞത്.........കത്തി ഉപയോക്കാൻ പറഞ്ഞോ..... അവർ അയാളോട് ചൂടായി .... ""അത് മാം..... ഞാൻ ഒന്നും ചെയ്തില്ല മാം... ഞാൻ വരുന്നതിന് മുന്നേ അവിടെ ആരോ ഉണ്ടായിരുന്നു...... ""ന്ത്‌.... താനെന്താ പറഞ്ഞത്.... ""അതേ മാം..... വേറെ ഒരാൾ ഞാൻ ചെല്ലുന്നതിനു മുന്നേ അവിടെ ഉണ്ടായിരുന്നു ....... നിങ്ങൾ പറഞ്ഞ സ്ത്രീ അയാളുമായി ഫൈറ്റ് ചെയ്യുമ്പോളാ ഞാൻ അവിടെ എത്തിയത് ...... അത് കണ്ടപ്പോഴേ ഞാൻ അവിടെ നിന്നും മാറി.... നിങ്ങൾക് വിളിക്കാൻ നിക്കയായിരുന്നു ഞാൻ.... ""ശെരി താൻ വെച്ചേക്ക്""...... ഇതിപ്പോ എന്താ കഥ....... അമ്രക്ക് അവളെ കൂടാതെ വേറെ ഒരു ശത്രു കൂടിയോ..... എന്തൊക്കെയോ ദുരൂഹതകളുണ്ടല്ലോ......എങ്കിൽ ആ ശത്രു ആരാണെന്നു ആദ്യം കണ്ടുപിടിക്കണം...... @@@@@@@@@@@@@@@@@ എല്ലാരും പോയപോൾ അവൻ വാതിൽ ചാരി ...... അവളിക്കിപ്പോളും ബോധം വന്നിട്ടില്ല.... പതിയെ അവൻ അവളുടെ കൈ എടുത്തു അവന്റെ കയ്യിൽ ചേർത്ത് വെച്ചു..... ""ഐ ആം സോറി...... ആയിശു.... ഒന്നു കണ്ണുതുറക്കൂ..... പ്ലീസ്..... തന്നെ ഇങ്ങനെ കാണാൻ വയ്യ""...... അവന്റെ കണ്ണ് നിറഞ്ഞിരുന്നു.... വാക്കുകൾ ഇടറിയിരുന്നു...... തുടരും...... വരാൻ വെയ്ക്കിയതിൽ നമ്മള് ആദ്യമേ ക്ഷമ ചോദിക്കുന്നു...... നിങ്ങൾ ക്ഷമിക്കുന്നു അറിയാം..... സ്കൂൾ തുറന്നില്ലേ... ഇപ്പൊ തീരെ ടൈം ഇല്ല എഴുതാൻ..... നെക്സ്റ്റ് പാട്ടുമായി വരുന്ന വരെ കാത്തിരിക്കൂ ..... 🙋 #📙 നോവൽ
28.4k കണ്ടവര്‍
3 ദിവസം
#

📙 നോവൽ

💞💞പറയാതെ അറിയാതെ 💞💞 പാർട്ട്‌ 38 എനിക്ക് നിന്നോട് ഇത്തിരി സംസാരിക്കാനുണ്ട്......റിച്ചുവിനോട്‌ അങ്ങനെ പറയുമ്പോളും മനസ്സ് വിങ്ങുകയായിരുന്നു...... അവൾ എനിക്ക് എഴുതിയ ലെറ്റർ ജുനൈദ് കൊണ്ടുതന്നിരുന്നു .... അവളുടെ ഉപ്പ വരുന്നുണ്ടെന്നും സനന്റെ കൂടെ അവളുടെ നിക്കാഹ് ചെയ്യാൻ പോകാണെന്നുമൊക്കെ അവൾ അതിൽ എഴുതിയിരുന്നു ...... എന്തായാലും അവളടെ ഉപ്പ വന്നിട്ട് നേരിട്ട് സംസാരിക്കണം എന്ന് ഉറപ്പിച്ചു കൊണ്ടാണ് ഇന്നലെ ഇവിടുന്ന് ഇറങ്ങിയത്........ജുനൈദിനൊപ്പം ബീച്ചിലേക്കാണ് വരാൻ പറഞ്ഞത്...... ഞാൻ കടലിന്റെ ഓളങ്ങളിക്ക് നോക്കി നിക്കയായിരുന്നു..... അസ്തമനം കഴിഞ്ഞു പക്ഷികൾ കൂടണയാൻ പറന്നകലുകയാണ്..... ദൂരെയെവിടെയോ വികാര നൗക തിരമാലകളിൽ ആടിയുലഞ്ഞു മറുതീരങ്ങൾ തേടുന്നു...... മനസ്സും ഈ കടലുപോലെ പ്രക്ഷുബ്ദമാണ്‌...... ഇന്നെല്ലാം ശെരിയാക്കണം... അദ്ദേഹം ഒന്നു വന്നോട്ടെ.... ഇനിയും കാത്ത് നിൽക്കാൻ വയ്യ..... നമ്മള് കടലിലേക്ക് നോക്കി പുറം തിരിഞ്ഞു നിക്കുമ്പോളാനു പിറകിൽ നിന്നും ആബി എന്ന വിളി കേട്ടത്...... ഞാൻ തിരിഞ്ഞു നോക്കിയപ്പോ ജുനൈദിനെ കണ്ടു...... കൂടെ ഉള്ള ആൾ അവളുടെ ഉപ്പ തന്നെയായിരിക്കും.... അവനോട് പറഞ്ഞാണ് എന്നെ കാണാൻ വരാൻ അദ്ദേഹത്തോട് പറഞ്ഞത്...... ""നിങ്ങൾ സംസാരിച്ചു നിക്കൂ ഞാനിപ്പോ വരാം ""എന്നും പറഞ്ഞു ജുനു പോയി..... എങ്ങനെ തുടങ്ങണം എന്ന് പറയാനാവാതെ നമ്മള് കുഴങ്ങി.... "" എനിക്കറിയാം മോൻ എന്തിനാ എന്നെ വിളിപ്പിച്ചതെന്ന്.......എന്റെ മുഖഭാവം കണ്ടിട്ടാണെന്നു തോന്നുന്നു അദ്ദേഹം തന്നെ തുടങ്ങി...... ""ഞാനും നിന്നെ കാണാൻ ഇരിക്കയായിരുന്നു..... ആബിന്നല്ലേ പേര്......... ""അതേ""..... റിച്ചുന്റെ ഉമ്മ പറഞ്ഞു നിയും ഓളും തമ്മിൽ ........അദ്ദേഹം ഒന്നു നിർത്തി.... ""ഇതൊക്ക ഈ സമയത് കുട്ടികൾക്ക് തോന്നുന്ന കാര്യമാ.... ഞങ്ങളും ഈ കാലഘട്ടം കഴിഞ്ഞെന്നെയാ വന്നിട്ടുള്ളത്..... എനിക്ക് പറഞ്ഞാൽ മനസിലാകും ..... എന്നാലും നീ ചെറുപ്രായം അല്ലേ.....ഇപ്പൊ ഒരു വിവാഹം കഴിക്കാനുള്ള അവസ്ഥയൊന്നുമല്ലല്ലോ......അതൊക്കെ അങ്ങ് മറന്നേക്ക്"".... നമ്മൾ മനസ്സിലാകാതെ അദ്ദേഹത്തെ തന്നെ നോക്കികൊണ്ട് നിന്നു.... റിച്ചു ഇങ്ങനെ ഒന്നുമല്ലല്ലോ പറഞ്ഞത് അവളുടെ ഉപ്പ അവളുടെ ഇഷ്ട്ടത്തിനൊരിക്കലും എതിർ നിക്കില്ലെന്നാണല്ലോ.......... ""നിനക്ക് ഷബീറിനെ അറിയാല്ലോ..... അവനുമായി അവളുടെ നിക്കാഹ് നടത്താനിരിക്കയാണ്...... ഒന്നോർത്തു നോക്കിയാ എന്ത് കൊണ്ടും നിന്നേക്കാൾ ഒരു പിടി മുന്നിൽ അവൻ തന്നെയാണ്..... മോനിതിലിനിന്നും പിന്മാറണം.... ഭീഷണി അല്ല മറിച്ചു അപേക്ഷയാണ്..... ഒരു പിതാവിന്റെ സ്വാർത്ഥത ആയി തന്നെ കൂട്ടിക്കോ......അവൾ സുഖമായി ജീവിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു പിതാവിന്റെ മനസ്സാണിത്""..... ""ഞാനില്ലാതെ അവൾ സുഖമായി ജിവിക്കുമെന്ന് കരുതുന്നുണ്ടോ നിങ്ങൾ .....നിങ്ങൾ ഇപ്പൊ പറഞ്ഞല്ലോ നിങ്ങളുടെ മകളുടെ സന്തോഷം ആണ് നിങ്ങൾക്ക് വലുതെന്നു.... എങ്കിൽ അവളുടെ സന്തോഷമെന്താണെന്നു അവളോട്‌ ആദ്യം ചോദിച്ചു മനസ്സിലാക്കൂ""...... ""എനിക്കറിയാം മോനെ..... താഴത്തും തോളിലും വെക്കാതെ കൊഞ്ചിച്ചാ ഞാൻ അവളെ വളർത്തിയത്...... ഇത്രയും കാലം അവളുടെ ഒരിഷ്ടത്തിനും എതിർ നിന്നിട്ടില്ല ഞാൻ പക്ഷെ.....ഇത്.... നിന്നെക്കാൾ മുന്നേ ഞാൻ അവർക്ക് വാക് കൊടുത്തുപോയി""..... ""ആ വാക്ക് നിങ്ങൾക്ക് തന്നെ ഒന്നുമാറ്റിപറയാവുന്നതല്ലേ ഒള്ളൂ ഉപ്പാ.... എന്തിനാ ഇനിയും അവളെ ഇങ്ങനെ""..... ""കഴിയില്ല മോനെ..... നിനക്കറിയാത്ത വേറെ ചിലകാര്യങ്ങൾ കൂടിയുണ്ട്.......ഒരുതരത്തിൽ പറഞ്ഞാൽ അവന്റെ ഉപ്പാന്റെ കടക്കാരനാണ് ഞാൻ.... അവിടെ കുറച്ചു കടബാധ്യതകളൊക്കെ ആയി ബുദ്ധിമുട്ടി നിൽക്കുന്ന സമയത്താണ് സഹായ ഹസ്തവുമായി അവർ എന്റെ അടുത്തേക്ക് വന്നത്........... ഞാനിതെങ്ങനെ വീട്ടും എന്ന് ചിന്തിച്ചിരിക്കുമ്പോളാണ് ഒന്നും തിരിച്ചു തരേണ്ട..... റിച്ചൂനെ അവരുടെ മകനെ കൊണ്ട് വിവാഹം ചെയ്തു കൊടുത്താ മതി എന്ന ആവശ്യവുമായി എന്റടുത്തേക്കു വന്നത്...... മറുത്തൊന്നും പറയാതെ ഞാൻ വാക്കുകൊടുത്തുപോയി......ഇനി മാറ്റി പറയുന്നു വെച്ചാ........ നീ തന്നെ പറ ഞാനെന്താ ചെയ്യേണ്ടത്.......ഒന്നുമില്ലാത്ത നിനക്ക് അവളെ വിവാഹം ചെയ്തു തന്ന് അവളുടെ ജീവിതം നശിപ്പിക്കണോ അതോ എല്ലാം ഉള്ള അവന്റെ കൂടെ അവൾ സുഖമായി ജീവിക്കണോ..... നീ തന്നെ പറ"".... എനിക്ക് മറുത്തൊന്നും പറയാനില്ലായിരുന്നു.......സ്വന്തം മകളെ കുറിച് ഏതൊരു ഉപ്പയും ആഗ്രഹിക്കുന്നതെ അദ്ദേഹവും ആഗ്രഹിച്ചോള്ളൂ.....എന്റെ ഇഷ്ട്ടങ്ങൾ പലപ്പോഴും പലർക്കും വേണ്ടിയും വേണ്ടെന്ന് വെച്ചിട്ടുള്ളതാണ്..... ആ ലിസ്റ്റിൽ ഇനി ഇതും കൂടി...... ഇത് വരെ ആരെയും ധിക്കരിച്ചിട്ടില്ലാത്തോണ്ട് എന്തോ ഞാനെടുക്കുന്ന തീരുമാനം എത്ര വേദനയുള്ളതാണെങ്കിലും അവൾക്കും അവളുടെ കുടുംബത്തിനും നല്ലത് വരുന്നപോലെയാകണം.........ബാക്കിയെല്ലാം ദൈവത്തിന് വിട്ടുകൊടുക്കാം...... "നിങ്ങൾ പാറയുന്നത് ശെരിയാണ്...... നിങ്ങളുടെ മകൾ സന്തോഷം ആയിരിക്കുമെങ്കിൽ സന്തോഷം ആയിരിക്കുമെങ്കിൽ മാത്രം ഞാനിതിൽ നിന്നും പിന്മാറാം""....... ""അങ്ങനെ പായരുത് മോനെ.... നീ അവളെ വെറുപ്പിച്ചാൽ മാത്രെ അവളിതിനു സമ്മതിക്കൂ...... നിനക്കറിയാലോ അവളെ.... അന്നം പോലും കഴിക്കാതെയാണ് അവൾ നിനക്ക് വേണ്ടി ഇതുവരെ...... ""ഓഹൊ.... ഇനി അതും ഞാൻ ചെയ്യണം.... ഒക്കെ.... നിങ്ങൾ പറഞ്ഞപോലെ എല്ലാ ഞാൻ ചെയ്യാം.......എന്നിട്ടും വിധി അവളെ എനിക്ക് തന്നെ തരുകയാണെങ്കിൽ അവളെ എന്നിൽ നിന്നും പിരിക്കാൻ ശ്രമിക്കരുത്....... ഇത് എന്റെ അപേക്ഷയാണ്.""........... @@@@@@@ ""എന്താ ആബി എന്താ പറയാനുണ്ടെന്ന് പറഞ്ഞത്"" .... അവളുടെ വിളിയാണ് എന്നെ ചിന്തകളിൽ നിന്നുമുണർത്തിയത്...... എന്ത് വന്നാലും അവളെ വെറുപ്പിക്കാൻ വലിയ ഒരു നുണ പറഞ്ഞെ മതിയാകൂ...... ""ലുക്ക്‌... റിച്ചൂ... ഞാൻ പറയാൻ പോകുന്ന കാര്യം നീ മനസിലാക്കണം..... ""ഐ ക്യാൻട് മാരി യു"" "ആബി..... എന്താ.... എന്താ നീ പറയുന്നത്...... നീ.... വെറുതെ തമാശ പറയല്ലേ.... എനിക്കറിയാം"'...... അവളുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു ..... എന്നോട് ക്ഷമിക്കൂ.... ""അല്ല റിച്ചൂ...... എനിക്ക് നിന്നോട് തമാശ പറയേണ്ട കാര്യമില്ല...... ഐ ആം സീരിയസ്....നീ ഇത് നോക്ക്... ഒരു പഴയ ഡയറി ഞാനവളുടെ നേരെ നീട്ടി..... @@@@@@@@@@@@@@ കുറച്ചു പഴയ ഡയറിയാണ്.... ഫർസാന യുടെ അവൾക്ക് ആസിഡെന്റ് പറ്റുന്നതിന് മുന്നേ അവൾ എഴുതിയിരുന്നത്.....ഈ അടുത്തായി അവളുടെ ഡ്രെസ്സെല്ലാം പോടീ തട്ടിയെടുക്കുന്നതിനിടയിൽ എനിക്ക് കിട്ടിയതാണ്..... ഞാനത് തുറന്നു നോക്കിയപ്പോൾ എന്റേം അവളുടേം ചെറുപ്പത്തിലുള്ള ഫോട്ടോ ഒരുമിച്ചുചേർത്ത് വെച്ചു എഴുതിയിരിക്കുന്നു കാത്തിരിക്കുന്നു വീണ്ടും കണ്ടുമുട്ടാൻ എന്റെ പ്രിയ തോഴനെ.... എന്റെ ഉള്ളിൽ നിന്നും ഒരു വെള്ളിടി മുട്ടി...... പേജുകൾ മറിച്ചപ്പോ വീണ്ടും കണ്ടു...... വ്യക്തമല്ലാത്ത അക്ഷരങ്ങളിൽ..... ഞങ്ങളെ വിധി വീണ്ടും ചേർത്ത് വെച്ചിരിക്കുന്നു..... ഇനി എന്റെ പ്രിയനൊപ്പം...... എപ്പോളോ അവൾ എന്നെ ഇഷ്ടപ്പെട്ടിരുന്നു എന്ന സത്യം ഞാൻ മനസ്സിലാക്കി..... വീണ്ടും താളുകൾ മറിയുമ്പോൾനമ്മളൊന്ന് ആഗ്രഹിക്കുന്നു ദൈവം മറ്റൊന്ന് വിധിക്കുന്നു... നിന്റെ വിധിയിൽ ഞാൻ സoതൃപ്തനാണ് നാഥാ.... എന്ന്‌ എഴുതിയിരുന്നു..... ഒരു പക്ഷെ എന്റേം റിച്ചുവിന്റേം ഇഷ്ട്ടം അറിഞ്ഞതുകൊണ്ടായിരിക്കും അവളെങ്ങനെ എഴുതിയത്......... ആ ഡയറി അവിടെത്തന്നെ വെച്ചുവെങ്കിലും അതിനെ പറ്റി ഞാനവളോട് ഇതുവരെ ചോദിച്ചിട്ടില്ല...... അവളെ വിഷമിപ്പിക്കേണ്ടെന്നു കരുതിയാണ്.... പക്ഷെ ഇപ്പൊ ഇവളെ പറഞ്ഞു വിശ്വസിപ്പിക്കാൻ ഇത് കാണിച്ചേ മതിയാകൂ ..... ഇതറിഞ്ഞാ അവൾക്ക് സഹിക്കില്ലെന്ന് അറിയാം എങ്കിലും ഇതല്ലാതെ എനിക്ക് വേറെ വഴിയില്ല...... ഇവളിതു വിശ്വസിച്ചാൽ ആ നിമിഷം തന്നെ ഈ ഡയറി ഞാൻ കത്തിച്ചു കളയും......... ഒരിക്കലും ഞാൻ ഇതുവായിച്ചത് ഫർസി അറിയരുത് .......... അറിഞ്ഞാൽ അതവൾക്കുകൂടി വിഷമാകും..... ഒരു സഹോദരി എന്ന സ്ഥാനമേ ഞാൻ അവൾക്ക് നൽകിയിട്ടുള്ളൂ.... എന്നും അതങ്ങനെ തന്നെയായിരിക്കും....... ""ആബി... നീയെന്താണ് പറയാൻ ഉദ്ദേശിക്കുന്നത്"".... അവളാ ഡയറി അടച്ചുവെച്ചു... അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു..... ""നീ ഒന്നോർത്തു നോക്ക് അവളുടെ അവസ്ഥ അവൾക്ക് ഒരുതുണ വേണം..... അത് അവളെ മനസിലാക്കുന്ന ആളാണെങ്കിൽ ഏറ്റവും നല്ലത്..... അത് കൊണ്ട് നീ നിന്റെ ഇഷ്ട്ടം വേണ്ടെന്ന് വെച്ചേ മതിയാകൂ.... നിനക്ക് എന്ത് കൊണ്ടും യോജിച്ചവൻ ഷബീർ തന്നെയാണ്."".... ഇങ്ങനെ ഒരു കള്ളം പറഞ്ഞു..... ""ആബി..... അപ്പൊ ഇത്രയും കാലം ഞാൻ നിന്നെ സ്നേഹിച്ചത്..... എന്റെ ഇഷ്ട്ടങ്ങൾക്കൊരു വിലയുമില്ലേ.....നീ എന്നെ ചതിക്കുകയായിരുന്നു.... യു ആർ ആ ചീറ്റർ.... അവളെന്നെ പിടിച്ചു ഉന്തി ""ആബി എന്തിനാ എന്നെ ഇങ്ങനെ പറ്റിച്ചത്.... അവളെക്കാൾ മുന്നേ ഞാൻ നീ എന്നെയല്ലേ ഇഷ്ടപെട്ടത്..... പറയൂ ആബി..... എന്തിനാ എന്നോടിങ്ങനെ ചെയ്യുന്നത്""..... കരഞ്ഞു കൊണ്ട് അവൾ എന്റെ കോള്ളേർ ഇൽ പിടിച്ചു കുലുക്കികൊണ്ട് എന്റെ നെഞ്ചിലൂടെ ഉർന്ന് താഴെ ഇരുന്നു..... ""സോറി മോളെ..... എനിക്കിങ്ങനെയെ കഴിയൂ.... നീയെന്നെ ശപിക്കരുത്........വിധിയുണ്ടെങ്കിൽ അടുത്ത ജന്മത്തിൽ എനിക്ക് തുണയായി നീ തന്നെ വേണം....... ആബി എന്നെ ഉപേക്ഷിക്കില്ലെന്നു നീ പറ.... അവളെന്റെ കാലിൽ പിടിച്ചു.... ഞാനവളെ തട്ടിമാറ്റിക്കൊണ്ടുപോയി.... അവളെന്നെ വെറുത്തോട്ടെ......ഞാൻ തിരിഞ്ഞു നോക്കിയപ്പോ അവൾ മുഖം പൊത്തി കരയായിരുന്നു.... കരയട്ടെ..... കുറച്ചു കഴിഞ്ഞാ മനസ് ശാന്തമാകും..... @@@@@@@@@@@@@@@@ ആബി.... നിയെന്നെ തോൽപിച്ചു കളഞ്ഞല്ലോ..... എല്ലാതടസ്സങ്ങളും നീങ്ങിയിട്ടും ഇപ്പൊ നീ..... എന്റെ കണ്ണുകളെ തടഞ്ഞു നിർത്താനായില്ല..... കുറെ കരഞ്ഞപ്പോൾ ഉപ്പാനെ ഓർമവന്നത്..... വേഗം കണ്ണുതുടച്ചു അവിടുന്നെഴുന്നേറ്റുപോയി...... അപ്പൊ മനസ്സിൽ ചിലത് തീരുമാനിച്ചിരുന്നു..... തുടരും....... പോസ്റ്റാൻ വേകിയതിൽ ക്ഷമചോദിക്കുന്നു..... ഇപ്പൊ എഴുതാൻ തീരെ ടൈം കിട്ടാറില്ല.... സ്കൂളൊക്കെ തുറന്നില്ലേ..... അത്കൊണ്ടാണ് വെയ്ക്കുന്നത്..... മധുരപ്രതികാരം ഇന്നില്ല..... ഇനി ഉണ്ടാകുമ്പോ ടൈം പറയാം കേട്ടോ...... #📙 നോവൽ
13.9k കണ്ടവര്‍
4 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം