@shammol5815
@shammol5815

$h@mmol

💕നീ എൻ പ്രിയ സഖി 💕

#

📙 നോവൽ

💕നീ എൻ പ്രിയസഖീ... 💕        Part-51 ✒shammol നെഞ്ചിടിപ്പോടെ ചുറ്റും നോക്കിയപ്പോൾ.... ദൂരെ....പാറകൾക്ക് മീതെ പാതി വെള്ളത്തിൽ  മുങ്ങി എന്തോ ഒന്ന് ഉള്ളത് പോലെ തോന്നി.... !!!! അത് നാദി ആയിരിക്കണേ എന്ന പ്രാർത്ഥനയോടെ കാലുകൾ അതിവേഗം ചലിപ്പിച്ചു.... അടുത്തെത്താൻ ആയപ്പോഴേക്കും എനിക്ക് മനസ്സിലായി.... അതൊരു മനുഷ്യൻ ആണെന്ന്... ഓടി തൊട്ടടുത്തു എത്തിയപ്പോ  കണ്ട കാഴ്ച എന്റെ നെഞ്ച് പിളർത്തി കളഞ്ഞു... "നാനീ... !!!!!" എന്നൊരു നിലവിളിയോടെ ഞാൻ അവൾക്കരികിൽ മുട്ടുകുത്തി.... പാതി വെള്ളത്തിൽ കമിഴ്ന്നു കിടക്കുവാണ് അവള്.... സാരി ഒക്കെ ചുവന്നു രക്തം പുരണ്ടിട്ടുണ്ട്.... അവൾക്കരികിൽ ഇരുന്ന് അവളെ എടുത്തു എന്റെ മടിയിലേക്ക് കിടത്തി.. അവളെ മുഖം ഒക്കെ ചുവന്ന് കല്ലിച്ചു കിടക്കുന്നുണ്ട്....നെറ്റിയും കയ്യും ഒക്കെ മുറിഞ്ഞു ചോര ഒഴുകിയപാട് കാണാം.... "നാനി...!!!! കണ്ണ് തുറക്കെടാ..... നാനി..... !!! നാനി.... " എന്നൊക്കെ കുറെ അവളെ കവിളിൽ തട്ടി വിളിച്ചു..... പക്ഷെ... ഒരനക്കവും ഇല്ലായിരുന്നു.... നീന്തൽ അറിയാത്തത് കൊണ്ട് ഒരുപാട് വെള്ളം കുടിച്ചു കാണും.... പതിയെ അവളെ അവിടെ വെള്ളം കുറഞ്ഞസ്ഥലത്തേക്ക് നീക്കി കിടത്തി സാരി ഒക്കെ ഒരു പരുവം ആയിട്ടുണ്ട്.... പിടിവലിക്കിടയിൽ പിൻ ചെയ്തു വച്ചത് ഒക്കെ  പൊട്ടിയിട്ടുണ്ട്.... പതിയെ സാരിക്കിടയിലൂടെ അവളെ വയറിൽ കൈകൾകൊണ്ട് അമർത്തി.... അന്നേരം അവളെ വായിൽ നിന്നും പതിയെ വെള്ളം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.... കുറച്ചു പ്രാവശ്യം അങ്ങനെ തന്നെ ചെയ്തു .... എന്നിട്ടും കണ്ണ് തുറക്കാഞ്ഞത് കണ്ടപ്പോ അവളെ അധരങ്ങളിലൂടെ ശ്വാസം പകർന്നു.... പതിയെ അവളൊന്ന് ശ്വസിച്ചതല്ലാതെ കണ്ണ് തുറന്നില്ല.... ഇനി എന്ത് ചെയ്യും.... !!!! അവളാകെ തണുത്തു ഐസ് പരുവം ആയിട്ടുണ്ട്..... ഇനിയും വെള്ളത്തിൽ ഇങ്ങനെ കിടത്തിയാൽ ശെരിയാവില്ല.... !!!! സാരി ഒക്കെ ശെരിയാക്കി കഴിയുന്ന പോലെ അവളെ എടുത്തു നെഞ്ചോടു ചേർത്ത് മുന്നിലൂടെ കാണുന്ന ഒരു വഴിയേ നടന്നു.... എങ്ങോട്ടാണ് എന്നോ....എവിടേക്കാണ് എന്നോ അറിയാതെ..... !!! കാലുകൾക്ക് ഒക്കെ അസഹനീയമായ വേദന ഉണ്ട്.... പക്ഷെ... ഇപ്പൊ സഹിച്ചേ പറ്റു.... കാരണം എനിക്ക് വേണ്ടിയാണ് ഇവള് ഈ അവസ്ഥയിൽ ആയത്...... പരന്നൊഴുകുന്ന വെള്ളം മറികടന്നു കാടിനുള്ളിലേക്ക് കയറി..... എങ്ങോട്ട് പോവണം ന്ന് ഒരു പിടിയും ഇല്ല.... ഇവിടെ ഇങ്ങനെ നിൽക്കാനും കഴിയില്ല.... !!!! രാത്രി വെള്ളം കുടിക്കാൻ മൃഗങ്ങൾ കാട്ടിൽനിന്നും ഇറങ്ങും എന്നൊക്കെ വരണവഴിയിൽ ബോർഡ്‌ കണ്ടിരുന്നു..... അതുകൊണ്ട് മുന്നോട്ട് തന്നെ നടന്നു.... നിലാവെളിച്ചം മരങ്ങൾക്കിടയിലൂടെ ഒളികണ്ണ് ഇടുന്നുണ്ടെങ്കിലും വഴിയറിയാതെ പല ഇടതും കാൽവഴുതി വീണു... പക്ഷെ അപ്പോഴെല്ലാം  ഒരു പോറല് പോലും ഏൽക്കാതെ എന്റെ മാറിൽ സുരക്ഷിതയാക്കിയിരുന്നു അവളെ ഞാൻ.... വീണ്ടും എഴുനേറ്റു നടക്കാൻ തുടങ്ങിയപ്പോഴേക്കും തളർന്നു പോയിരുന്നു നമ്മള്.... ഇനി ഒരടി മുന്നോട്ട് വയ്ക്കാൻ വയ്യാ.... അടുത്ത് കണ്ട മരച്ചുവട്ടിലേക്കു അവളെയും എടുത്തു നടന്നു..... അവളെ എന്റെ ദേഹത്തോട് ചേർത്ത് ഇരുത്തി ആ മരത്തിൽ ചാഞ്ഞു ഇരുന്നു ..... ചുറ്റും എന്തൊക്കെയോ ജീവികളുടെ ശബ്ദങ്ങളും കേൾക്കുന്നുണ്ട്.... മരം കോച്ചുന്നതണുപ്പുണ്ട്..... ദേഹം ഒക്കെ വിറയ്ക്കുന്ന പോലെ.... അവളും ആകെ തണുത്തു വിറങ്ങലിച്ചിട്ടുണ്ട്.... ഞാനും അവളും ഒരേ അവസ്ഥയിൽ ഉള്ളതിനാൽ അവളെ എന്നിൽ നിന്നും മാറ്റി അവിടെ കിടത്തി...... പതിയെ എന്റെ ഷർട്ട്‌ അഴിച്ചു പിഴിഞ്ഞ്... എന്നിട്ട് അവളെ സാരിയുടെ അറ്റവും പിഴിഞ്ഞ് കൊടുത്തു.... അതുകൊണ്ട് കാര്യം ഇല്ലായിരുന്നു.... ഇത്തിരി എങ്കിലും തണുപ്പ് മാറികിട്ടണമെങ്കിൽ സാരിഅഴിക്കേണ്ടി വരും..... ഞാൻ ഇപ്പൊ എങ്ങനെയാ....?? പക്ഷെ അവളുടെ വിറയാർന്ന അധരങ്ങൾ എന്നെഅതിന്  നിര്ബന്ധിതനാക്കി.... എന്റെ ഷർട് എടുത്തു അവളെ ദേഹത്തിട്ട് അവളുടെ മാറിന് മുകളിലൂടെ ഉളള സാരി കൂടെ മുന്താണിയോടൊപ്പം പിഴിഞ്ഞ് ചുറ്റി കൊടുത്തു..... പിന്നെ എന്റെ ഷർട്ട് എടുത്തു ദേഹത്തിട്ട്.... പക്ഷെ തണുപ്പിനെ അകറ്റാൻ അതൊന്നും തികയാതെ വന്നു.... യാ റബ്ബേ... ഈ തണുപ്പിൽ നിന്നും രക്ഷനേടാൻ ഒരു വഴിയും ഇല്ലേ....??? ഒന്ന് തീ കായൻ പറ്റിയെങ്കിൽ....?? എന്ന് വെറുതെ ആശിച്ചു... പക്ഷെ.... അതിന്  വേണ്ടുന്ന ഒന്നും തന്നെ എന്റെ കൈ വശം ഇല്ലാത്തത് കൊണ്ട് വീണ്ടും അത് ചിന്തിച്ചു ഇരുന്നിട്ടു കാര്യം ഇല്ലെന്ന് ബോധ്യമായി..... നാദിക്ക് ഇപ്പോഴും ബോധം വീണിട്ടില്ല.... ഒക്കെ കൂടെ ടെൻഷൻഅടിച്ചു നിക്കുമ്പോ ആണ് ആരുടെയൊക്കെയോ ശബ്ദങ്ങൾ കേട്ടത്..... വെളിച്ചവും അടുത്ത് വരുന്നുണ്ട്... !!! പടച്ചോനെ.... ആരായിരിക്കും....?? ശബ്ദം അടുത്ത് വന്നപ്പോ അവരുടെ സംസാരത്തിൽ നിന്നും വരുന്നവർ തമിഴർ ആണെന്ന് മനസ്സിലായി.... വെളിച്ചത്തിനായി ചൂട്ടു ഒക്കെ പിടിച്ചിട്ടുണ്ട്..... അവർ നടന്നു അടുത്തേക്ക് വന്നപ്പോഴേക്കും നാദിയെയും താങ്ങി പിടിച്ചു ഞാൻ എഴുനേറ്റിരുന്നു.... ഞങ്ങളെ കണ്ടപാടെ ചെറിയ അമ്പരപ്പോടെ... അവർ പരസ്പരം മുഖത്തോട്ട് നോക്കി... "ഒന്ന് സഹായിക്കോ  ഞങ്ങളെ.... ഇവിടെ വഴി തെറ്റി വന്നതാ... " എന്ന് നമ്മള് ദയനീയമായി അവരെ നോക്കി പറഞ്ഞെങ്കിലും അവര് പരസ്പരം നോക്കി എന്തൊക്കെയോ പിറു പിറുത്തു.... "പ്ലീസ്.....ഒന്ന് സഹായിക്കെന്നെ... " നമ്മള് വീണ്ടും അങ്ങനെ പറഞ്ഞപ്പോ  ഞങ്ങളെ നോക്കി കൊണ്ട് ഒരാള് മുന്നിലേക്ക് വന്നു.... എന്നിട്ട് "നിങ്കെ യാര്...?? എന്നാച് ഉങ്കൾക്ക്...?? " (നിങ്ങൾ ആരാ...?? എന്തുപറ്റി നിങ്ങൾക്ക് ) എന്ന് ചോദിച്ചു.... അപ്പൊ അവർക്ക് നമ്മള് ഇതുവരെ പറഞ്ഞത് ഒന്നും മനസ്സിലായില്ല,അവർക്ക്  മലയാളം അറിയില്ല..... ന്ന് നമ്മക്ക് മനസ്സിലായി.... അപ്പൊ റൂട്ട് മാറ്റി പിടിക്കേണ്ടി വരും... തമിഴ് പടങ്ങൾ ഒക്കെ നമ്മള് അത്യാവശ്യം കാണുന്ന കൂട്ടത്തിൽ ആയോണ്ട് പിടിച്ചു നിൽക്കാം... "ഇത് യാര് സർ ഉങ്ക പൊണ്ടാട്ടി യാ...?? " (ഇതാരാ സർ... നിങ്ങടെ ഭാര്യ ആണോ... ) ന്ന് കൂട്ടത്തിൽ ഉളള വേറെ ഒരാള്... അതിന് ഉത്തരം എന്നോണം ഞാൻ തലയാട്ടി... "  നാങ്കെ...  അങ്കെമുകളിൽ  ഇരുന്ത്‌ തണ്ണിയിൽ വിഴ്ന്തിട്ടേൻ.... " കൊഞ്ചം കാപ്പാത്ത മുടിയുമാ.... അണ്ണെയ്.. " ( ഞങ്ങൾ ദേ അവിട മുകളിന്നു  വെള്ളത്തിലേക്ക് വീണതാ.... ഒന്ന് സഹായിക്കാമോ...ഏട്ടാ... ? ) ന്ന് നമ്മള് പറഞ്ഞു ഒപ്പിച്ചു... "അച്ഛച്ചോ... കടവുളേ... അങ്കെ ഇരുന്ത്‌ വിഴുന്താച്ചാ..... അമ്മാവുക്ക് യാദവദ് മുറിപറ്റിയിരിക്കാ.... !!" (അയ്യയോ... ദൈവമേ... അവിടുന്ന് താഴേക്കു വീണോ.... അവൾക്ക് എന്തെങ്കിലും മുറിവ് പറ്റിയിട്ടുണ്ടോ... ) ന്ന് ചോദിച്ചു അവര് വേവലാതി പെടുന്നത് കണ്ടപ്പോ നമ്മക്ക് സമാധാനം ആയി.... പെട്ടന്ന് തന്നെ അവര് ഉറക്കെ എന്തൊക്കെയോ വിളിച്ചു പറഞ്ഞപ്പോ കാടിനുള്ളിൽ നിന്നും കുറച്ച് ആൾക്കാർ മുള കൊണ്ട് കെട്ടിയ ഒരു പരന്ന ചങ്ങാടം പോലെ ഉളള തടികഷ്ണം കൊണ്ട് വന്നു.... എന്നിട്ട് എന്നോട് നാദിയെ  അതിലേക്കു കിടത്തിക്കോളാൻ പറഞ്ഞു..... നമ്മള് അവര് പറഞ്ഞത് പോലെ ചെയ്തപ്പോൾ മൂന്നാലു പേര് അവളെയും ചുമന്നു എനിക്ക് മുന്നിൽ നടന്നു... "നീങ്കെ വാങ്കോ സർ..... " ന്ന് പറഞ്ഞു നമ്മളെയും കൂട്ടി കാടിനുള്ളിലേക്ക് നടന്നു.... ഇവരൊക്കെ ആദിവാസികൾ ആണെന്ന് തോന്നുന്നു..... കാടിനുള്ളിൽ ആയിരിക്കാം താമസിക്കുന്നത്....  എന്തയാലും ഇവരെ കണ്ടത് കൊണ്ട് രക്ഷപ്പെട്ടു..... ഇല്ലേൽ വല്ല കാട്ടാനയുടെ ചവിട്ട് കൊണ്ട് തീർന്നേനെ ഞങ്ങള്.... കുറച്ചു ദൂരം നടന്നപ്പോൾ മുന്നിൽ കുറെ വീട്കണ്ടു... വീട് എന്ന് പറയാൻ ഒക്കില്ല.... !!! ഓല മേഞ്ഞ മണ്ചുവരുകൾ ഉളള ചെറിയ ഒരു കൂര.... ഒന്നല്ല.... ഒരുപാട് എണ്ണം ഉണ്ട്... ഒരേ പോലുള്ളവ.... അവയ്ക്ക് മുന്നിൽ ഞങ്ങൾ നിന്നു... നാദിയെ അതിൽ ഒന്നിന്റെ അകത്തേക്ക് കൊണ്ട് പോയപ്പോ ഞാനും കൂടെ പോയി.... അവരുടെ നിർദ്ദേശം അനുസരിച്ചു അവളെ അതിനകത്തുള്ള ഒരു കയർ കൊണ്ടുള്ള കട്ടിലിൽ കിടത്തി... അപ്പൊ കൂടെ വന്നവർ ഒക്കെ ഒഴിഞ്ഞു പുറത്തേക്കു പോയി.... അവൾക്കരികിൽ ആ കട്ടിലിൽ ഞാനും ഇരുന്നപ്പോൾ നേരത്തെ എന്നോട് സംസാരിച്ച ആള് അകത്തേക്ക് കയറി വന്നു.... എന്നിട്ട് എന്താ ശെരിക്കും സംഭവിച്ചേ ന്ന് ചോദിച്ചു... അറിയാവുന്ന മുറി ഭാഷയിൽ ഞാൻ കാര്യങ്ങൾ ഒക്കെ പറഞ്ഞപ്പോ അയാൾ നാദിയെ ഒന്ന് അടിമുടി നോക്കി.... ഇപ്പൊ വരാം ന്ന് പറഞ്ഞു പുറത്തേക്കു പോയി.... പത്തുമിനിറ്റ് കൊണ്ട് വയസ്സായ ഒരു വൃദ്ധനെയും കൂട്ടി തിരികെ കയറി വന്നു... ആ വൃദ്ധന്റെ കയ്യിൽ എന്തൊക്കെയോ മരുന്നുകൾ കണ്ടു... നമ്മള് നെറ്റി ചുളിച് ആ വൃദ്ധനെ നോക്കിയപ്പോൾ മറ്റെയാൾ ഈ വന്നിരിക്കുന്നത്  വൈദ്യൻ ആണെന്ന് പറഞ്ഞു.... വൃദ്ധൻ കട്ടിലിൽ ഇരുന്നു നാദിയുടെ മിടിപ്പ് ഒക്കെ നോക്കി... കണ്ണുകൾ തുറന്നു നോക്കി.... കയ്യും പിടിച്ചു നോക്കി.... ശേഷം അവളുടെ  വായ തുറന്നു എന്തോ ഒരു മരുന്ന് വായിലേക്ക് ഒഴിച്ചു കൊടുത്തു.... പിന്നെ നെറ്റിയിലെയും കയ്യിലേയും മുറിവ് ഒക്കെ വച്ചു കെട്ടി... അവിടുന്ന് എഴുനേറ്റു എന്റെയും.... കെട്ടി തന്ന്.... പിന്നെ കൂടെ ഉളള അയാളോട് എന്തൊക്കെയോ പറഞ്ഞു ഏൽപ്പിച്ചു മടങ്ങി....  ആ വൈദ്യൻ എന്താ പറഞ്ഞതെന്ന് അറിയാൻ വേണ്ടി നമ്മള് അയാളെ നോക്കിയതും അയാള് ഇപ്പൊ വരാം ന്ന് പറഞ്ഞു വീണ്ടും പുറത്തേക്കു പോയി കയ്യിൽ ഒരു കമ്പിളി പുതപ്പുമായി മടങ്ങി വന്നു.... "സർ.... അമ്മാവുക്ക് പെരിയതാ ഒന്നും ഇല്ലയെ.... ഉടമ്പു എല്ലാം ചിന്നതാ കായപ്പെട്ടിരിക്കേൻ.... കൊഞ്ചം കഴിച്ചു മയക്കം വിട്ടു എഴുന്തിടും..... അതുക്കു മരുന്ത്‌ കൊടുത്തിരുക്കെൻ... ഇത് .... പുടിച്ചുക്കോങ്കെ .... " (സാർ അവർക്ക് വലിയ കുഴപ്പം ഒന്നുല്ല.... ദേഹം ചെറുതായി മുറിഞ്ഞിട്ടുണ്ട്... കുറച്ചു കഴിഞ്ഞു മയക്കം വിട്ടു എഴുന്നേറ്റോളും.... അതിന് മരുന്ന് കൊടുത്തിട്ടുണ്ട് ... ഇത് പിടിച്ചോളൂ.. ) ന്ന് പറഞ്ഞു ആ കമ്പിളി എനിക്ക് നേരെ നീട്ടി... "സർ....അവരുടെ നനഞ്ജിരിക്കിര പുടവ യെല്ലാമെ മാറ്റിക്കോ.... ഇല്ലെനാ... അവര് ഉറഞ്ച്  പോയിടും.... കാലേ എണുപ്പും പോതു ജൊരം എല്ലാം വന്തിടും ന്ന് വൈദ്യർ സൊല്ലിട്ച്.... !! ഇതോ... ഇത് പോട്ട് കൊടുത്തുകോങ്കോ സർ.... അവര് നിശ്ചയമാ തൂക്കം വിട്ടു എഴുന്തിടും.... " (സർ അവരുടെ നനഞ സാരി എല്ലാം മാറ്റി ഇട്ടോളൂ.... ഇല്ലെങ്കിൽ തണുത്തു ഉറഞ്ഞു പോകും.... രാവിലെ എഴുന്നേൽക്കുമ്പോൾ പനി പിടിക്കും ന്ന് വൈദ്യൻ പറഞ്ഞിട്ടുണ്ട്... ഇത് പുതച് കൊടുത്തോളു... തീർച്ചയായും അവര് ഉറക്കം വിട്ടു എഴുന്നേൽക്കും.... ) ന്ന് പറഞ്ഞു അയാള് പോയി.... ഞാൻ ആ കമ്പിളിയും പിടിച്ചു അവളെ തന്നെ നോക്കി നിന്നു.... പിന്നെ പോയി കതകടച്ചു ഭദ്രമാക്കി.... പടച്ചോനെ ഞ്ഞി പ്പോ അവളെ സാരി അഴിക്കണമല്ലോ.... എന്താപ്പോ ചെയ്യാ.... !!! പതിയെ അവളെ ഒന്നൂടെ വിളിച്ചു നോക്കി.... ഇല്ല... അവള് എഴുനേൽക്കുന്നില്ല.... ചിലപ്പോ മരുന്ന് ഫലിക്കാൻ സമയം എടുക്കുമായിരിക്കും..... ഇനി ഇത് മാറ്റിയില്ലേൽ അവര് പറഞ്ഞ പോലെ അതിനാലേ വല്ല രോഗവും വരും.... ചെയ്യുന്നത് മോശമാവോ... അവള് എന്ത് വിചാരിക്കും എന്നെ പറ്റി....? എന്നൊരു ചിന്ത നമ്മളെ ഉള്ളിൽ ഉണ്ട്... ഒരു പെണ്ണിനും ഇഷ്ട്ടം ഉണ്ടാവില്ല അവളറിയാതെ അവളെ വിവസ്ത്രയാക്കുന്നത്.... അതിനി എന്ത് സാഹചര്യത്തിൽ ആണേലും.... പടച്ചവന് മുന്നിൽ ഞാൻ അവളെ നികാഹ് കഴിച്ചത് കൊണ്ട് തെറ്റല്ലായിരിക്കാം.... പക്ഷെ... അവളെ ഭാര്യയായി കാണാത്തിടത്തോളം ഞാൻ അവളോട്‌ ചെയ്യുന്നത് തെറ്റ് തന്നെയാണ്.... പക്ഷെ എന്റെ മുന്നിൽ മറ്റു മാർഗങ്ങൾ ഇല്ല നാദി...ഐആം... സോറി... നീ എന്നോട് ക്ഷമിക്ക്...?? അവൾക്ക് മേലെ കമ്പിളി ഇട്ടു മനസ്സാലെ അവളോട്‌ ക്ഷമ ചോദിച്ച് കണ്ണടച്ച് കൊണ്ട് പതിയെ ഞാൻ അവളെ സാരി അഴിക്കാൻ തുടങ്ങി... ........ .... ...  അയ്യോ.. ഇത് ശെരിയാവൂല... കണ്ണടച്ചാൽ പണി പാളും... വേണ്ടാത്തടിതൊക്കെ കൈ തട്ടും.... ഇത് വല്യ കുരിശായല്ലോ എന്റെ പടപ്പേ.... നമ്മള് മെല്ലെ കണ്ണ് തുറന്നും അടച്ചും ഒക്കെ ഒരുവിധം എല്ലാം അഴിച്ചെടുത്തു അവളെ ആ കമ്പിളി കൊണ്ട് പുതപ്പിച്ചു സുരക്ഷിതയാക്കി.... അപ്പോഴേക്കും പുറത്ത് നിന്ന് എന്തൊക്കെയോ ബഹളം കേൾക്കുന്നുണ്ടായിരുന്നു.... അവള് സുരക്ഷിതയാണ് എന്ന് ഉറപ്പ് വരുത്തി നമ്മള് മെല്ലെ ആ കുടിലിന്റ വാതിൽ നീക്കി നോക്കി... നോക്കുമ്പോൾ നമ്മളെ കഥകിന് പുറത്ത് അവര് തീ കൂട്ടിയിട്ടുണ്ട്.... അത്‌ കണ്ടപ്പോ നമ്മക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി... നമ്മള് മനസ്സിൽ വിചാരിച്ചത് ഇവർ സാധിച്ചു തന്നിട്ടുണ്ട്.... നമ്മള് അതും നോക്കി പുറത്തേക്കു ഇറങ്ങി നിൽക്കെ അവിടെ പെട്ടന്ന് കുറെ ആളുകൾ  വരാൻ തുടങ്ങി.... ആരൊക്കെയോ ചേർന്നു പൂമാല കെട്ടാനും മറ്റും ഒക്കെ തുടങ്ങി.... എന്തോ പരിപാടി അവിടെ നടക്കാൻ പോകുന്നുണ്ടെന്ന് നമ്മക്ക് മനസ്സിലായി.... നേരത്തെ നമ്മളെ കൂട്ടിയിട്ട് വന്നഒരാളെ  കണ്ടപ്പോ നമ്മള് കാര്യം തിരക്കി.... അപ്പോഴറിഞ്ഞു അവര് ഒക്കെ അവിടെ ഉളള ഒരു പ്രനഗ്നന്റ് ലേഡിയുടെ ഏഴാം മാസത്തിൽ ഉളളഎന്തോ  ആഘോഷം നടത്തുവാണ് ന്ന്... അവിടെ ഉളള സ്ത്രീകൾ ഒക്കെ ആ വീട്ടിലേക്ക് പോയിരിക്കുകയാണ് ആ പെണ്ണിനെ ഒരുക്കാൻ.... എന്നും അയാള് പറഞ്ഞു... വെറുതെ അല്ല ഒറ്റ പെണ്ണിനേയും ഈ പരിസരത്ത് കാണാഞ്ഞത്... നമ്മള് അകത്തേക്ക് തന്നെ കയറി വാതിൽ പ്പടിയിൽ ഇരുന്നു തീ കാഞ്ഞു.... പിന്നെ നാദിയെ നോക്കി... അവളിപ്പോഴും മയക്കത്തിലാണ്... എന്നാലും അവളെന്തിന ഇത്രയും വലിയ ഒരു സാഹസത്തിന് മുതിർന്നത്.... !!! എനിക്കുവേണ്ടി മരിക്കാൻ തയ്യാറായത്.....??? നിന്റെ ജീവനേക്കാൾ ഏറെ നീ എനിക്ക് പ്രധാന്യം കല്പിക്കുന്നുണ്ടോ പെണ്ണെ....??? എന്തിനാ നാദി.... നീ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്.... എനിക്കൊരിക്കലും നീ ആഗ്രഹിക്കുന്ന രീതിയിൽ നിന്നെ സ്നേഹിക്കാൻ കഴിയില്ല പെണ്ണെ.... !!!! നിന്റെ ഇതുവരെ ഉളള ചെയ്തികൾ ഒക്കെ വെറും കുട്ടിക്കളി ആയി മാത്രമേ ഞാൻ കണ്ടിരുന്നുള്ളൂ.... പക്ഷെ... ഇന്ന് നീ എന്നെ ഒത്തിരി വേദനിപ്പിച്ചു നാദി.... നീ താഴേക്കു ചാടിയപ്പോ എന്തോ വിലപ്പെട്ട ഒന്ന് കളഞ്ഞു പോയ പോലെ ആണ് എനിക്ക് തോന്നിയത്.... നീ എനിക്ക് വിലപ്പെട്ടവൾ തന്നെയാണ് നാദി.... കാരണം നിന്നോളം എന്നെ ആരും സ്നേഹിച്ചുകാണില്ല.... മനസ്സിലാക്കി കാണില്ല.... !!!! ഇനിയും നീ എന്റെ കൂടെ ഇരുന്നാൽ ഇതുപോലെ പലതും നിനക്ക് അനിഭവിക്കേണ്ടി വരും... അതുകൊണ്ട് എത്രയും പെട്ടന്ന് തമ്മിൽ പിരിഞ്ഞേ മതിയാകു.... നാദി... എന്നെ വിട്ടു നീ പോയെ... പറ്റു... !!! അവളെ പറ്റി ആലോചിച്ചു കൊണ്ട് ഇരുന്നപ്പോളാണ് എനിക്ക് ഷാഹിയുടെ കാര്യം ഓർമ വന്നത്... പടച്ചോനെ... അവനാകെ പേടിച്ചു കാണുമല്ലോ....??? പെട്ടന്ന് തിരിച്ചു വരാം എന്ന് പറഞ്ഞിട്ട് രാത്രി ആയിട്ടുണ്ട്.... അവര് ചിലപ്പോ ഞങ്ങളെ കാണാഞ്ഞിട്ട് ടെൻഷൻ അടിക്കുന്നുണ്ടാവും.... എന്ത് ചെയ്യാം... ഒരു ഫോൺ പോലും ഇല്ല....വിളിച്ചു പറയാൻ...  ഫോണൊക്കെ എവിടെയോ പോയി..... ഇനി ഒക്കെ വരുന്നിടത്തു വച്ചു കാണാം.... അല്ലാതെ എന്ത് ചെയ്യാൻ.... പെട്ടന്നാണ് എനിക്ക് മുന്നിൽ ഒരു സ്ത്രീ രൂപം പ്രത്യക്ഷപെട്ടത്... ഞാൻ ചാടി പിടഞ്ഞു എഴുനേറ്റപ്പോ അവർ എന്റെ കയ്യിൽ ഒരു പൊതി തന്ന് നാദിയെ എത്തി നോക്കി ചിരിച്ചു കൊണ്ട് പോയി.... (തുടരും... ) കഥ ബോറിങ് ആവുന്നുണ്ടോ ന്നറിയില്ല.... ഉണ്ടേൽ പറയണം ട്ടൊ... ഇന്ന് ലെങ്ത് കുറച്ചു കൂട്ടിയിട്ടുണ്ട്.... തമിഴ്ഭാഷ ഉപയോഗിക്കേണ്ടതായ ഒരു സാഹചര്യം ഉള്ളത് കൊണ്ടാണ് എഴുതിയത്.... മനസ്സിൽകാത്തവർക്കായി അതിന് തൊട്ടു താഴെ മലയാളവും എഴുതിയിട്ടുണ്ട്.... മിസ്റ്റേക്ക് വന്നിട്ടുണ്ടേൽ വിട്ടു കളയ് ട്ടൊ... കഥയല്ലേ... 😀😀 പിന്നെ ഇങ്ങനെ ഒരു സാഹചര്യം എഴുതിയപ്പോൾ മറ്റൊരു അനുഭവം ഓർമയിൽ വന്നു.... ഇന്ന് ഇതിനു താഴെ എഴുതണം ന്ന് വിചാരിച്ചിരുന്നു.... പോട്ടെ.... സമയം ഒരുപാട് വൈകി... ഇനി അനുഭവം പിന്നെ എഴുതാം ട്ടൊ... 😀😀  
8.9k views
3 hours ago
💕നീ എൻ പ്രിയസഖീ.... 💕 Part-50 ✒shammol "ഷാനോ.... നമുക്ക്... ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം.... അതികാലത്തു എഴുനേറ്റു.... മുന്തിരി തോട്ടങ്ങളിൽ പോയി  മുന്തിരി വള്ളി തളിർത്തു പൂവിട്ടിരിക്കുകയും  മാതളനാരകം  പൂക്കുകയും ചെയ്തു വോ ന്ന് നോക്കാം.... " എന്ന് പറഞ്ഞു ഇക്ക എന്റെ കവിളിൽ വീണ മുടിയിഴകളെ മാടിയൊതുക്കി.... മോഹൻലാലിൻറെ ഈ ഡയലോഗ് നമ്മള് മുന്നേ കേട്ടിട്ടുള്ളതാണ്.... അല്ലാതെ ബൈബിള് വായിച്ചു പഠിചോണ്ടൊന്നും അല്ലാട്ടോ... 😂അല്ലേലും ഈ ഡയലോഗ് കേൾക്കാത്ത പിള്ളേർ ഉണ്ടാകുമോ.....? പക്ഷെ... ഇതിപ്പം എന്തിനാ എന്നോട് പറഞ്ഞേ ന്ന് മ്മക്കങ്ങട്ട് പുടികിട്ടീലാ..... "എന്തിന് ഷാഹിക്കാ.... അവിടെ ചെന്നിട്ടു എന്ത്‌ കിട്ടാനാ... ?? " നമ്മള് നിഷ്കുവായി ചോദിച്ചു.... "അവിടെ... അവിടെ വച്ചു.... ഞാൻ നിനക്കെന്റെ പ്രേമം തരാം....😉 " ന്നും പറഞ്ഞു മൂപ്പര് എന്റെ മുടിയിഴകളെ തഴുകിയിരുന്ന കൈ കൊണ്ട് എന്നെ ചുറ്റി വരിഞ്ഞു കിടന്നു..... എന്തോ... ആ കള്ളനോട്ടം കണ്ടപ്പോഴാണ് പഹയൻ ഉദ്ദേശിച്ചത് നമ്മക്ക് തിരിഞ്ഞത്.... "മോനെ ഇക്കുസേ... ആ പരിപ്പ് ഞ്ഞിഈ കലത്തിൽ  വേവൂല മോനെ...... ഞാനെയ്...... പ്രേമം കൊടുക്കലും വാങ്ങലും ഒക്കെ നിർത്തി..... !!" ന്നും പറഞ്ഞു ഞാൻ ഇക്കയുടെ നെഞ്ചിൽ നിന്നും എഴുനേറ്റു..... "അയ്യോ ... ചതിക്കല്ലേ പെണ്ണെ....?? അങ്ങനെ പറഞ്ഞാൽ ഞമ്മളെ മോയില്യാര്ക്ക് സങ്കടം ആവൂലെ... മൂപ്പര് അതൊക്കെ പറഞ്ഞത് ഞമ്മളെ പോലെ ഉള്ളോർക്ക് വേണ്ടിയല്ലേ....?? " ന്നും പറഞ്ഞു ഇക്ക എന്നെ അവിടെ തന്നെ പിടിച്ചു ഇരുത്തി... "ങേ... എന്താ.... എന്താ പറഞ്ഞെ....??" ഇങ്ങള് ഇത് ഏത് മൊയ്‌ലിയാരുടെ കാര്യമാണ് ഷാഹിക്കാ പറയുന്നേ....??" നമ്മള് ഒന്നും മനസ്സിലാവാതെ മൂപ്പരെ നോക്കിയപ്പോ പഹയൻ സൈറ്റ് അടിച്ചു കാണിക്കുവാണ്.... "ദെ പറയുന്നുണ്ടോ....?? ഇല്ലേൽ ഞാൻ എന്റെ പാട്ടിനു പോകുവെ... " ന്നും പറഞ്ഞു മൂപ്പരെ കയ്യിനിട്ടു ഒരു അടിയും ഒരു കുഞ്ഞു പിച്ചും വച്ചു  കൊടുത്തു നമ്മള്.... ഹല്ല പിന്നെ... "ആവു...നോവുന്നെടി.... പതിയെ...!! നീ പാട്ടിനും ബൈത്തിനും പോകാതെ    ഇങ്ങോട്ട് അടുത്ത് ഇരിക്ക്....എന്താന്നൊക്കെ ഞാൻ പറഞ്ഞു തരാം.....  " എന്നും പറഞ്ഞ് മൂപ്പര് കൈ തടവി.... എന്നിട്ട് മെല്ലെ എന്റെ കാതോരം വന്നു പറഞ്ഞു... "അതേയ്....ഒരുത്തൻ അവന്റെ ഭാര്യയെ   സ്നേഹിച്ചും പ്രണയിച്ചും സുഖാനുഭൂതിയുടെ കൊടുമുടിയിൽ എത്തിച്ചാൽ  അവനു  ഒരു കാഫിറിനെ കൊല്ലുന്ന പുണ്യം കിട്ടും.... എന്ന് പണ്ടേതോ മൊയ്‌ലിയാര് പറഞ്ഞിട്ടുണ്ട് പെണ്ണെ....  അപ്പൊ ഇടക്ക് ഇടക്ക് നമ്മളിങ്ങനെ കാഫിറിനെ കൊന്നോണ്ട് ഇരിക്കണം.... ന്നാ ലല്ലേ ഇക്കാക്ക് പുണ്യം കിട്ടൊള്ളു ന്റെ ഷാനോ... " ന്നും പറഞ്ഞു പഹയൻ കള്ളച്ചിരിയോടെ എന്നനിലേക്ക് മുഖം അടുപ്പിച്ചു.... ഹോ കേട്ട്  കഴിഞ്ഞപ്പോൾ തന്നെ നമ്മള് അന്തിച് പോയി... ഇങ്ങനെ ഒക്കെ മൊയ്‌ലിയാര് പറഞ്ഞു കാണോ.... ബല്ലാത്ത ജാതി മൊയ്‌ലിയാര് തന്നെ.... !!! ഇങ്ങേർക്ക് വേറെ ഒന്നും പറയാൻ ഇല്ലേ.... "ന്റെ ഷാഹിക്കാ... ഇങ്ങള് മൊയ്‌ലിയാര് പറഞ്ഞതും കേട്ട് ഇനിം  കാഫിറിനെ കൊല്ലണം ന്ന് പറഞ്ഞു  ന്റെ അടുത്തോട്ടു വന്നാൽ ഈ പാവം മുസലിമിന്റെ മയ്യത്ത് എടുക്കേണ്ടി വരും.... മ്മക്ക് സ്റ്റാമിന വളരെ കുറവാണ്.... അതോണ്ട് ഇങ്ങള് ഒന്ന് അടങ്ങി ഇരി... കാഫിറിനെ ഒക്കെ നമ്മക്ക് പിന്നെ കൊല്ലാം....ആദ്യം ഈ മുസ്ലിമിന് ഇത്തിരി സ്റ്റാമിന ഉണ്ടാവട്ടെ.... !!" ന്നും പറഞ്ഞു മൂപ്പരെ മുഖം തട്ടി മാറ്റി നമ്മള് എഴുനേറ്റു നടന്നു.... ഇക്ക പറഞ്ഞ കഥ നമ്മക്ക് അത്രക്ക് അങ്ങോട്ട്‌ ബോധിക്കാത്തൊണ്ട് നമ്മള് തിരിഞ്ഞു നിന്ന് വീണ്ടും ഇക്കാനെ വിളിച്ചു... "അല്ല ഷാഹിക്ക... ന്നാലും മൊയ്‌ലിയാര് അങ്ങനെ ഒക്കെ പറഞ്ഞു കാണോ...?? അങ്ങനെ ഒരു കുന്തവും ഞാൻ ഇതുവരെ കേട്ടിട്ടില്ല ല്ലോ....?? ചെലപ്പോ അയാള് കെട്ടിയോളെ പുറകീന്ന് മാറാത്ത മൊതലാവും.... അപ്പൊ അതിന് വഴങ്ങാത്ത പെണ്ണുങ്ങളെ കളിപ്പിക്കാൻ മൂപ്പര് ഉണ്ടാക്കിയ കള്ള കഥ ആവും അത്.... " ന്നും പറഞ്ഞു നമ്മള് ഇക്കാനെ നോക്കിയപ്പോൾ പഹയൻ നമ്മളെ നോക്കി ഒരുമാതിരി ചിരി ചിരിക്കുന്നു.... എന്തിനാ ന്ന് മനസിലാകാതെ ഞാൻ മൂപ്പരെ തന്നെ നോക്കിയപ്പോൾ മൂപ്പരെ ചിരി കൂടി വന്നു.... അപ്പൊ പഹയൻ ന്നെ പൊട്ടീസ് ആക്കിയതാണ്.... അതാണ് ആ ചിരി.... കൊരങ്ങൻ.... !!! ഇതൊക്കെ വിശ്വസിച്ചു ഇരുന്നനമ്മള് ആരായി.... ആ അത് തന്നെ... !!! ഇമ്മാതിരി തള്ളുകൾ ഒക്കെ തള്ളി മറിച്ചിട്ടു ബലാല് ഇരുന്ന് കിണിക്കാണ്.... "ഇങ്ങളെ കിണി ഞാൻ ശെരിയാക്കി തരാം....!!! എന്തൊക്കെ ആയിരുന്നു... മൊയ്‌ലിയാര്.... പ്രഭാഷണം... കാഫിറിനെ കൊല്ലൽ.... !!! കാഫിറിനെ അല്ല... നിങ്ങളെയാ ഞാൻ കൊല്ലാൻ പോണേ.... !!!" ന്നും പറഞ്ഞു നമ്മള് മൂപ്പരെ അച്ചാലും മുച്ചാലും തല്ലി... "അയ് ഷാനോ... നമ്മള് വെറുതേ..  പറഞ്ഞതാടി....അന്നേ ഒന്ന് മെരുക്കാൻ.... ആ.... അടിക്കല്ലെടി.... പെണ്ണെ.... ആവുന്റെ ഉമ്മി..... !!!!" ന്നും വിളിച്ചു മൂപ്പര് കിടന്നു പുളഞ്ഞു.... ഹല്ല പിന്നെ.... ഓരോരോ കണ്ടു പിടിത്തങ്ങളെയ്.... !!!! പ്രേമംമൂത്ത് പിരാന്തയി മക്കളെ ഷാഹിക്കക്ക്.... അല്ലേൽ ഇമ്മാതിരി വെളിവ് കേട് ഒക്കെ വിളിച്ചു പറയോ....??? അരിശം ഒക്കെ ജോറില് കൊടുത്തു  തീർത്തു നമ്മള് ബാത്റൂമിലോട്ട് കയറി... ........ (   ഭാര്യാ ഭർത്താക്കന്മാർ തമ്മിലുള്ള പ്രണയത്തിനു പോലും പരമ കാരുണ്യകൻ അവർക്ക് പ്രതിഫലം തരും..... തന്റെ ഇണയെ സന്തോഷിപ്പിക്കുന്നതും... എന്തിന് മൗനമായി പ്രണയപൂർവ്വം അവരെ നോക്കുന്നത് പോലും പ്രതിഫലം അർഹിക്കുന്ന ഒന്നാണ്.... 'മുഹമ്മദ്‌ നബി (സ )പറഞ്ഞിട്ടുണ്ട്.... ആരെങ്കിലും ഒരു സ്ത്രീ യെ വിവാഹം ചെയ്താൽ അവന്റെ പകുതി ഈമാൻ പൂർത്തിയായി എന്ന്... അടുത്ത പകുതി അല്ലാഹുവിനെ അനുസരിച്ചു ജീവിക്കുന്നതിലൂടെ അവൻ പൂർത്തിയാക്കട്ടെ എന്ന്... ' വിവാഹം എന്ന ഉടമ്പടി പോലും പ്രതിഫലം ഉള്ളതാണ്... മനുഷ്യൻ നിറവേറ്റാൻ പാട് പെടുന്നതും ആ ഉടമ്പടി തന്നെ യാണ്.... മൊയ്‌ലിയാര് പറഞ്ഞതാണ് എന്ന് പറഞ്ഞുഎന്റെ  വിവാഹം കഴിഞ്ഞപ്പോ  ഞാനും കേട്ട ഒരു കാര്യമാണ് ഇത്.... 😀😀ഇതില് എത്ര കണ്ട് സത്യം ഉണ്ട് എന്നുള്ളത് എനിക്കറിയില്ല..... 🙏 ചിലപ്പോ ചില കള്ള ഭർത്താക്കന്മാർ ഉണ്ടാക്കിയ പുണ്യം ആവാം ഇത്.... ഈ സന്ദർഭം ആലോചിച്ഇരുന്നപ്പോൾ ഓർമ വന്നതാണ്.....അത് എഴുതി എന്ന് മാത്രം... കാഫിറിനെ കൊല്ലുക എന്നൊക്കെ പറഞ്ഞപ്പോ അന്യ മതസ്ഥരായ എന്റെ കൂട്ടുകാർ തെറ്റിദ്ധരിക്കണ്ട... ട്ടൊ.. ഒക്കെ കളിയായിട്ട് എടുത്താൽ മതി.....ട്ടൊ... നമ്മള് പാവം അല്ലേ... 😀) .... കുളി കഴിഞ്ഞു ഇറങ്ങി വന്നപ്പോ ഷാഹിക്ക ആർക്കോ വിളിക്കുന്നതാണ് കണ്ടത്.... "ആർക്കാ... വിളിക്കുന്നെ....?? " നമ്മള് തല തുവർത്തികൊണ്ട് ചോദിച്ചു... "ഞാൻ റാഷിക്ക് വിളിച്ചതാടി.... പക്ഷെ കിട്ടുന്നില്ല.... കുറച്ചു നേരമായി ഞാൻ ട്രൈ ചെയ്യുന്നു.... !!!" ന്നും പറഞ്ഞു ഇക്ക ഫോൺ ബെഡിൽ വച്ചു... "അവര് തിരിച്ചു വന്നു കാണില്ല.... അതാവും..... റേഞ്ച് കിട്ടികാണില്ല.... !!!" ന്നും പറഞ്ഞു ഞാൻ കണ്ണാടിക്ക് നേരെ തിരിഞ്ഞു.... "നേരം ഒരുപാട് ആയി പെണ്ണെ ....7ആകാൻ പോകുന്നു... ഇതുവരെ വന്നിട്ടില്ല അവര്....വന്നിരുന്നേൽ അവൻ നമ്മളെ വിളിച്ചേനെ.....  വിളിച്ചിട്ടാണേൽ കിട്ടുന്നും ഇല്ലാ.... ഈ നേരത്ത് അവൻ അവളെയും കൊണ്ട് കറങ്ങില്ല..... അറിയാത്ത നാടല്ലേ..... എപ്പിഴേ തിരിച്ചു വരേണ്ടതാണ്..... " എന്നും പറഞ്ഞു ഇക്ക എനിക്ക് പുറകിൽ വന്നു നിന്ന് ഒരു കയ്യാൽ എന്റെ ഇടുപ്പിനെ ചുറ്റി മുഖം എന്റെ തോളിൽ വച്ചു.... ആ മുഖത്തു എന്തോ ഒരു വിഷാദം ഉണ്ട്.... അവരെ പറ്റി ആലോചിച്ചിട്ടാവും..... പതിയെ ഞാൻ ഇക്കയുടെ മുഖത്തേക്ക് കൈ ഉയർത്തി.... ആ മുഖം എന്റെ മുഖത്തോടു ചേർത്ത് പിടിച്ചു കണ്ണാടിയിൽ നോക്കി.... "വെറുതെ ടെൻഷൻ ആവണ്ട ഇക്കാ....  പോയി കുളിച്ചിട്ട് വന്നേ.... അപ്പോഴേക്കും അവർ എത്തിക്കോളും..... ഇല്ലേൽ നമുക്ക് ഒന്ന് പോയി നോക്കാം.... " ന്ന് പറഞ്ഞു ഞാൻ ആ മുടിയിഴകളിൽ തഴുകി..... "മം... ശെരി....ഞാൻ വേഗം കുളിച്ചിട്ട് വരാം.... " ന്ന് പറഞ്ഞു ഇക്കയും ബാത്‌റൂമിലേക്ക് കയറി..... ******* കുളികഴിഞ്ഞു റെഡിയായി ഞങ്ങൾ റാഷി യുടെ മുറി ലക്ഷ്യമാക്കി നീങ്ങി.... പക്ഷെ... റൂം ലോക്കഡ്‌ ആയിരുന്നു.... അപ്പൊ അവൻ ഇതുവരെ വന്നില്ലേ.... ഇവര് ഇത് എവിടെ പോയി.... മുറി പൂട്ടിയത് കണ്ടപ്പോ അവൾക്കും ഒരു പേടി പോലെ തോന്നി.... "ഇക്കാ... നാദിയും അനു ക്കയും.... എവിടെ പോയി.... " എന്നും പറഞ്ഞു അവളെൻറ് കയ്യിൽ മുറുകെ പിടിച്ചു.... "വാ... പോയി നോക്കാം.... !!!" ന്ന് പറഞ്ഞു ഞാൻ അവളെയും കൂട്ടി ഇറങ്ങി.... പോകുമ്പോൾ ഇവിടെ അടുത്ത് ഉള്ള ഒരു വാട്ടർ ഫാൾസ് ലേക്ക് പോകുവാണ് എന്ന് അവൻ മെസ്സേജ് ചെയ്തിരുന്നു... അതുകൊണ്ട് ഒരു ടാക്സി വിളിച്ചു ഞാൻ അവളെയും കൊണ്ട് അന്വേഷിച്ചു പോയി.... ഡ്രൈവർക്ക് സ്ഥലം നല്ല പരിചയം ഉണ്ടായിരുന്നു.... അതുകൊണ്ട് അധികം ബുദ്ധിമുട്ടിയില്ല.... പക്ഷെ അവിടെ ചെന്നതും ഫോറെസ്റ്റ് ഗാർഡ് നെ കണ്ടു.... അവര് പറഞ്ഞ കാര്യം കേട്ടതും നെഞ്ചിടിപ്പ് കൂടി.... പടച്ചോനെ.... റാഷിയും... നാദിയും.... !!!!! ************ തലയ്ക്കു വല്ലാത്ത... വേദന.... പതിയെ കണ്ണ് തുറക്കാൻ ശ്രമിച്ചു... എവിടെയൊക്കെയോ നീറുന്നുണ്ട്..... മെല്ലെ മെല്ലെ കണ്ണ് തുറന്നു ചുറ്റും നോക്കി..... വെള്ളത്തിൽ ചന്ദ്രൻ അങ്ങനെ വെട്ടി തിളങ്ങുന്നുണ്ട്..... ചുറ്റും വെള്ളം ആണ്.... !!!നോക്കെത്താ ദൂരത്തോളം... പതിയെ കണ്ണൊന്നു അടച്ചപ്പോ നേരത്തെ കഴിഞ്ഞകാര്യങ്ങൾ ഒക്കെ മനസ്സിലേക്ക് ഓടിയെത്തി.... നിസ്സഹായനായി നിന്നപ്പോൾ എനിക്ക് വേണ്ടി ആഴങ്ങളിലേക്ക് കുതിച്ച നാദി യുടെ മുഖവും....  അവളെ രക്ഷിക്കാൻ വേണ്ടി പുറകെ ചാടിയ ഞാനും.....!!!! ഭീതിയോടെ കണ്ണ് തുറന്നപ്പോ മുന്നിലെ വെള്ളത്തിൽ ചന്ദ്രന്റെ പ്രതിബിംബതോടൊപ്പം  തെളിഞ്ഞത് അവളുടെ ആ കണ്ണുകൾ ആയിരുന്നു.... അവസാനമായി അവൾ എന്നെ നോക്കിയ ആ നോട്ടം.... അത് വീണ്ടും കൺ മുന്നിൽ തെളിഞ്ഞപ്പോ എങ്ങനെയൊക്കെയോ എഴുനേറ്റു.... തലയ്ക്കു ഒക്കെ വല്ലാത്ത ഭാരം ഉണ്ട്.... വെള്ളത്തിലൂടെ താഴേക്കു എത്തിയത് കൊണ്ട് മാരകമായ പരിക്കുകൾ ഒന്നും ഇല്ല....ചെറിയ ചില വേദനകൾ... ദേഹം ഒട്ടാകെ ഉണ്ട്.... പക്ഷെ എന്റെ നാദി..... അവൾ എവിടെ...?? അവൾക്ക് എന്തേലും പറ്റിക്കാണുമോ.....??? ഒന്നും വരുത്തല്ലേ നാഥാ.... !!! എനിക്ക് വേണ്ടി ജീവൻ കളയാൻ ഒരുങ്ങിയവളെ ഒരിക്കൽ കൂടി എനിക്ക് തിരിച്ചു തരണേ അല്ലാഹ്..... വെള്ളത്തിലും പ്രകാശപൂരിതമായി  ചന്ദ്രൻ ഉള്ളത്   വലിയ ഒരു ആശ്വാസം തന്നെ ആയിരുന്നു.... ചുറ്റും  വെള്ളവും പാറകളും.... അതിനപ്പുറം കാടും.... അവളെ എങ്ങനെ തിരയും ഞാൻ....? എവിടെ തിരയും ഞാൻ..... !!!! നെഞ്ചിടിപ്പോടെ ചുറ്റും നോക്കിയപ്പോൾ.... ദൂരെ....പാറകൾക്ക് മീതെ പാതി വെള്ളത്തിൽ  മുങ്ങി എന്തോ ഒന്ന് ഉള്ളത് പോലെ തോന്നി.... !!!! അത് നാദി ആയിരിക്കണേ എന്ന പ്രാർത്ഥനയോടെ കാലുകൾ അതിവേഗം ചലിപ്പിച്ചു.... അടുത്തെത്താൻ ആയപ്പോഴേക്കും എനിക്ക് മനസ്സിലായി.... അതൊരു മനുഷ്യൻ ആണെന്ന്... ഓടി തൊട്ടടുത്തു എത്തിയപ്പോ  കണ്ട കാഴ്ച എന്റെ നെഞ്ച് പിളർത്തി കളഞ്ഞു... "നാനീ... !!!!!" (തുടരും.... ) ലെങ്ത് കുറച്ചു ഒക്കെ ഉണ്ട് ട്ടൊ.... മക്കള് അഡ്ജസ്റ്റ് ചെയ്യ്.... അടുത്ത ഭാഗം മറ്റന്നാൾ.....
#

📙 നോവൽ

📙 നോവൽ - ShareChat
27.8k views
2 days ago
💕നീ എൻ പ്രിയ സഖി... 💕 Part-49 *📖പ്രണയപുസ്തകം*📖 *📖ENJOY YOUR WRITING EXPERIENCE WITH PRANAYA PUSTHAKAM*📖 *♦️അക്ഷരങ്ങളുടെ മായാ ലോകത്തേക്ക് കടന്നു വരാൻ നിങ്ങളാഗ്രഹിക്കുന്നുവോ എങ്കിൽ നമുക്ക് ഒരുമിച്ച് കൈകോർക്കാം.. ആരോരുമറിയാതെ നിങ്ങളിൽ ഉറങ്ങിക്കിടക്കുന്ന സർഗ്ഗവാസനകളെ പുറം ലോകത്തെത്തിക്കാൻ ഞങ്ങൾ ഒരുങ്ങിക്കഴിഞ്ഞു.. നിങ്ങളുടെ തൂലികത്തുമ്പിനാൽ അടർന്നുവീഴുന്ന അക്ഷരങ്ങൾക്ക് പ്രോത്സാഹനമേകാൻ,പ്രചോദനം നൽകാൻ, അഭിപ്രായങ്ങൾ അറിയിക്കാൻ .......... ആശയങ്ങൾക്കു നിറം നൽകി സാഹിത്യരചനകളുടെ ലോകത്തേക്ക് നിങ്ങളെ കൈപിടിച്ചുയർത്താൻ, ഇനി നിങ്ങൾക്കൊപ്പം ഞങ്ങളുണ്ടാവും* *♦️എഴുത്തുകളുടെ ആനന്ദസാഗരത്തിൽ പങ്കാളികളാവാൻ.... എഴുത്തുകൾ വിരൽത്തുമ്പിൽ ലഭിക്കാൻ പ്രണയപുസ്തകം എന്ന whatsapp ഗ്രൂപ്പിൽ അംഗമാകൂ* *https://chat.whatsapp.com/0hUC5UPLA92BY6CngpJaIO* ~~~~~~~~~~~~~~~~~~~ *FB GROUP JOIN LINK* *https://www.facebook.com/groups/321552815074586/* ~~~~~~~~~~~~~~~~~~~ *♲Share Chat*:- *https://sharechat.com/profile/kathakaludetheeram* ÷÷÷÷÷÷÷÷÷÷÷•÷÷÷÷÷÷÷÷÷÷ *_POSTING ADMIN:-_* *ThanseeH WnD* *📲:http://api.whatsapp.com/send?phone=917356903728* ✒shammol കുറച്ച് നേരം കഴിഞ്ഞിട്ടും അവളെ ഒച്ചയും അനക്കവും ഒന്നും കേൾക്കുന്നില്ല.... നമ്മള് ഫോൺ പോക്കറ്റിൽ ഇട്ട് എഴുനേറ്റു അവളെ വിളിച്ചു... "നാദി.... നാദി.... വാ പോകാം... ക്ലോസിങ് ടൈം ആയി പെണ്ണെ.... !!!" ന്നും പറഞ്ഞു നമ്മള് അവളെ വിളിച്ചെങ്കിലും മറുപടി കിട്ടിയില്ല.... ഈ പെണ്ണ് ഇത് എവിടെ പോയി കിടക്കാ.... ഞ്ഞി പ്രാന്ത് മൂത്ത് അതിലൂടെ എങ്ങാനും നീന്തി പോയോ ആവോ....?? അല്ല അതിന് അവൾക്ക് നീന്താൻ അറിയില്ല ല്ലോ... അപ്പൊ പിന്നെ ഇവള് എവിടെ പോയി.... !!! നമ്മള് വെള്ളത്തിൽ കൂടി ഇറങ്ങി അങ്ങോട്ടും ഇങ്ങോട്ടും നോക്കി... "നാദി..... എവിടാ നീ..... ഒന്ന് വിളി കേൾക്കു... കളി മതിയാക്കി വാ പെണ്ണെ.... !!!!" അവള് നമ്മളെ കളിപ്പിക്കുകയവും ന്നുള്ള പ്രതീക്ഷകളൊക്കെ അസ്ഥാനത്തു ആയിക്കൊണ്ടിരുന്നു.... പിന്നെയാണ് അവിടെ ഉളള വലിയ ഒരു പാറ നമ്മളെ ശ്രദ്ധയിൽ പെട്ടത്.... നമ്മള് അതിനടുത്തേക്ക് നീങ്ങിയതും ചില ചിരിയും ആരുടെയോ ഞരക്കവും ഒക്കെ  കേൾക്കുന്നുണ്ടായിരുന്നു..... നമ്മള് ശബ്ദം ഉണ്ടാക്കാതെ അവിടേക്ക് ചെന്ന് നോക്കിയതും അവിടെ കണ്ട കാഴ്ച നമ്മളെ രക്തയോട്ടം കൂട്ടി... നാലഞ്ചു പേര് വട്ടമിട്ടു നിക്കുന്നുണ്ട്.... അതിന് നടുക്ക് എന്റെ നാദിയും... !!! ഒരുത്തൻ അവളെ പിറകിൽ നിന്നും പിടിച്ചു വച്ചിട്ടുണ്ട്.. വേറൊരുത്തൻ അവളെ വായ പൊത്തി പിടിച്ചു സാരിയിൽ പിടുത്തം ഇട്ടിട്ടുണ്ട്... പാവം എന്റെ നാദി ഒന്ന് ഒച്ചവെക്കാൻ പോലും കഴിയാതെ അവന്റെ കൈകളിൽ പിടയുന്നു.... "വിടെടാ അവളെ... !!!!!" ന്നും പറഞ്ഞു അവൾക്ക് ചുറ്റും നിന്നിരുന്ന രണ്ട് പേരെ ഞാൻ ചവിട്ടി വീഴ്ത്തി.... അപ്പോഴാണ് അവളെ പിടിച്ചിരുന്ന ആ മുഖങ്ങളെ ശ്രദ്ധിച്ചത്.... "ആഹാ... നീയും ഉണ്ടായിരുന്നോ ഇവളെ കൂടെ.... ഞങ്ങള് വിചാരിച്ചു ഇന്നും ഇവള് തനിച്ചേ ഉള്ളൂ ന്ന്.... ഹ ഹഹാ... " ന്നും പറഞ്ഞു അവളെ പിടിച്ചു നിന്നവൻ അട്ടഹസിച്ചു.... "പിന്നെ നീയൊക്കെ എന്ത് കരുതിയെടാ..... ഇവളെ നിനക്ക് ഒക്കെ വിട്ടു തന്ന് കയ്യും കെട്ടി നോക്കി നിൽക്കുമെന്നോ.... നിനക്കൊന്നും അന്ന് കിട്ടിയത് പോരല്ലേ....?? !!!!!!" ന്നും ചോദിച്ചോണ്ട് ഞാൻ വീണ്ടും അവർക്ക് നേരെ തിരിഞ്ഞതും നേരത്തെ ചവിട്ടി താഴെ ഇട്ടവർ എന്റെ പിറകിലൂടെ എന്നെ പിടിച്ചു വച്ചു.... !!! "ടാ... ഷബാബേ....അന്ന് ഞങ്ങൾ ഒരുത്തന്റെ കാര്യം പറഞ്ഞില്ലേ.... അതിവിനാണ്..... അന്ന് ആഹോട്ടലിൽ വച്ചു ഞങ്ങളെ അടിച്ചൊതുക്കി ഇവളെയും കൊണ്ട്  പോയവൻ .... അന്ന് വിചാരിച്ചു വച്ചതാ... ഇവനെ ഇനി കാണുമ്പോ മുതലും പലിശയും ചേർത്ത് കൊടുക്കണം ന്ന്..... അങ്ങ് കൊടുത്തേക്കടാ... അവന് വേണ്ടത്..... അപ്പോഴേക്കും ഞങ്ങള് ഇവളെ ശെരിക്കൊന്നു പരിചയപ്പെടട്ടെ.... " കൂടെ ഉള്ളവനോട് അതും പറഞ്ഞു അവർ രണ്ടും അവളെയും കൊണ്ട് അവിടെന്നു പോകാൻ ശ്രമിച്ചു.... എന്നിൽ പിടി ഇട്ടവരെ അടിച്ചൊതുക്കാതെ എനിക്ക് അവളെ രക്ഷിക്കാൻ കഴിയില്ലെന്നായപ്പോ കണ്ണും ചിമ്മി കൊടുത്തു മൂന്ന് എണ്ണത്തിനും..... അവരെ നിലം പരിശാക്കി നാദി യെ നോക്കിയപ്പോൾ അവളെയും കൊണ്ട് അവർ കാടിനുള്ളിലേക്ക് കയറുകയായിരുന്നു... ഓടി അവർക്കൊപ്പം എത്തി അവളെ പിടിച്ചിരുന്നവരുടെ പുറം നോക്കി ഒരു ചവിട്ട് കൊടുത്തു.... അവളെ പിടി വിട്ടു അവർ വീണപ്പോ  നാദി എന്റെ നെഞ്ചിലേക്ക് എത്തി.... ഉടനെ അതിലൊരുത്തൻ കയ്യിൽ കരുതിയിരുന്ന കത്തി എടുത്തു ഞങ്ങൾക്ക് നേരെ വീശി.... "അനുക്കാ... "ന്നും വിളിച്ചു നാദി എന്നെ ഉറുമ്പടങ്കം പിടിച്ചപ്പോൾ അവളെ എനിക്ക് പുറകിലാക്കി അവന് നേരെ തിരിഞ്ഞു ഞാൻ.... കയ്യാങ്കളിക്കൊടുവിൽ കത്തി എവിടെയോ പോയപ്പോ അവനെ കൊല്ലാതെ കൊന്നു ഞാൻ.... ഇനി എഴുനേറ്റു നടക്കാൻ കഴിയാത്ത വിധം അവനെ ഒടിച്ചു മടക്കി നാദിയെ തിരിഞ്ഞു നോക്കിയ ഞാൻ ഞെട്ടിപ്പോയി.... നാദിയെ കാണുന്നില്ലായിരുന്നു.... !!!! കൂടെ അവിടെ നിന്നിരുന്ന മറ്റവനെയും...... "നാദി..... !!! നാദി...... !!!" ന്നും വിളിച്ചു കൂവി അതിലൂടെ ഓടിയപ്പോ  ഒരു ശബ്ദം കേട്ടു.... തൊട്ടടുത്തു തന്നെ ഉള്ള ആ പാറയിലേക്ക് ആണ് കണ്ണ് പോയത്.... അവിടെനിന്നും ആണ് ശബ്ദം കേൾക്കുന്നത്... ചുറ്റും നോക്കിയിട്ടും അവളെ കാണാതെ... ഭീതിയോടെ നിന്ന എന്റെ ചെവിയിലേക്ക് ഒരു ശബ്ദം തുളച്ചെത്തി..... "അവളിവിടെ ഉണ്ടെടാ... !!!!" ന്ന്... ഒരുതരം അട്ടഹാസം ആയിരുന്നു അത്‌.... നോക്കിയപ്പോൾ ആ വലിയ പാറയുടെ മുകളിൽ അവനുണ്ട്... കൂടെ അവന്റെ കൈ കൊണ്ട് വായ മൂടി ഒച്ച എടുക്കാനാകാതെ പിടയുന്ന നാദിയും..... ഒറ്റ കുതിപ്പിന് ആ പാറയിലേക്ക് ഓടിക്കയറിയ ഞാൻ പിന്നീട് അവന്റെ വായിൽ നിന്നു വന്ന വാക്കുകൾ കേട്ട് മുന്നോട്ട് അടിവെക്കാതെ നിശ്ചലനായി..... "ഇനി നീ ഒരടി അനങ്ങിയാൽ ഇവളെ ഞാൻ താഴേക്കു വിടും.... " എന്ന്.... പെട്ടന്ന് എന്ത് ചെയ്യണമെന്ന് അറിയാതെ നിശ്ചലനായപ്പോ അവൻ മെല്ലെ അവളുടെ വായതുറന്നു.... പാവം പേടിയോടെ എന്നെയും അവനെയും മാറി മാറി നോക്കി.... "അ . നു... ക്കാ.. !!!" വിറയാർന്ന അവളുടെ ശബ്ദം കാതിൽ പതിച്ചതും എന്റെ പുറത്തേക്കു അടിവീണതും ഒരുമിച്ചായിരുന്നു.... നോക്കിയപ്പോൾ ഞാൻ ആദ്യം പൊട്ടിച്ചവൻമാർ... അവരും സട കുടഞ്ഞു എഴുന്നേറ്റിട്ടുണ്ട്.... "അവരെ നീ ഇനി തൊട്ടാൽ ഇവളെ നീ ഇനി ജീവനോടെ കാണില്ല.... !!!" എന്നും പറഞ്ഞു അവൻ അവളെയും കൊണ്ട് ആ പാറയുടെ അറ്റത്തേക്ക് ഒന്നുകൂടെ നീങ്ങി.... അതോടെ അവരെ അടിക്കാൻ തിരിഞ്ഞുനിന്ന ഞാൻ പകച്ചുപോയി... റബ്ബേ.... എന്റെ നാദി..... !!!! "നീ എന്ത് കരുതിയെടാ.... ഞങ്ങളെ ഒതുക്കി ഇവളെയും കൊണ്ട് പോകാം ന്നോ..... !!!! നടക്കില്ലെടാ ഡാഷ് മോനെ.... നിനക്കിവളെ ജീവനോടെ വേണമെങ്കിൽ നീ തന്നതെല്ലാം മുതലും പലിശയും ചേർത്ത് വാങ്ങിയേ പറ്റു..... " എന്നവൻ പറഞ്ഞു തീർന്നതും എനിക്ക് പുറകിൽ ഉള്ളവർ കയ്യിൽ ഓരോ വടികളുമായി നിരന്നു.... "എന്താടാ ഇങ്ങനെ നോക്കുന്നെ...??? നിനക്ക് അവൻ പറഞ്ഞത് മനസ്സിലായില്ലേ...?? ഞങ്ങള് നിനക്ക് കുറച്ചു കുർബാന തരും..... പക്ഷെ... ഞങ്ങളെ നീ തിരിച്ചടിക്കാൻ പാടില്ല ന്ന്.... !!" "വേണ്ടാ.... അനുക്കാ... വേണ്ട... സമ്മതിക്കണ്ടാ.... !!!" അവർ പറഞ്ഞത് കേട്ടതും നാദി കരഞ്ഞു കൊണ്ട് വിളിച്ചു പറഞ്ഞു.... എന്ന നാദിയുടെ വാക്കുകൾ അനുസരിക്കാൻ എനിക്കാകുമായിരുന്നില്ല.... ഇവര് പറയുന്നത് അനുസരിക്കാതെ ഇപ്പൊ നിവർത്തി ഇല്ല.... കാരണം നാദി അവന്റെ കയ്യിലാണ്... ഇനി ഒരടി പിഴച്ചാൽ അവള് വീഴും.... !!!! "സമ്മതം.... പക്ഷെ..... അവളെ വെറുതെ വിടണം... " എന്ന എന്റെ വാക്കുകൾ അവരിൽ അതീവ സന്തോഷമാണ് ഉണ്ടാക്കിയത്.... !!!! "നിനക്ക് തരാനുള്ളത് തന്ന് കഴിഞ്ഞാൽ ഇവളെ വിടാം.... !!!" ന്ന് പറഞ്ഞു അവര് ചിരിച്ചു... ക്രൂരമായി.... !!!!! അവരിൽ നിന്ന് ഓരോ അടി വാങ്ങുമ്പോളും അലറികരയുന്ന എന്റെ നാദിയുടെ മുഖം ആയിരുന്നു കണ്ണിൽ..... !!!! "വേണ്ടാ.... അനുക്കയെ വിട്ടേക്ക്.... ഞാൻ കാല് പിടിക്കാം.... ഒന്നും ചെയ്യല്ലേ.... !!!" ന്നൊക്കെ പറഞ്ഞു അവള് അലറികരയുന്നുണ്ട്.... പക്ഷെ ഇപ്പൊ അത് കണ്ടില്ലെന്ന് നടിക്കാനേ എനിക്കാകു.... അല്ലെങ്കിൽ അവളെ ജീവനോടെ എനിക്ക് കിട്ടില്ല.... !!! എന്റെ ജീവനേക്കാൾ ഏറെ.... എനിക്ക് അവളുടെ ജീവനാണ് പ്രധാനം.... അടിയേറ്റ് കാഴ്ചകൾ ഒക്കെ മങ്ങി തുടങ്ങിയിരുന്നു.... എന്നാൽ..... എന്നെ രക്ഷിക്കാൻ അവള് ചെയ്ത കാര്യം ഞെട്ടലോടെ യാണ് ഞാൻ കണ്ടത്.... !!!! ആ കാഴ്ച എങ്ങനെയൊക്കെയോ എന്നെ അവിടെ നിന്നും എഴുന്നേൽക്കാൻ പ്രേരിപ്പിച്ചു.... കരഞ്ഞു കൊണ്ടിരുന്ന നാദി പെട്ടന്ന് എഴുനേറ്റു അവൾക്കടുത് നിന്നയാളെ തള്ളി മാറ്റി വെള്ളത്തോടൊപ്പം ആഴങ്ങളിലേക്ക് എടുത്തുചാടി..... "നാനിിിി...... " "....." "......" "..... " എന്നൊരു അലർച്ചയോടെ അവിടെന്നും എഴുനേറ്റപ്പോഴേക്കും അവൾ ആഴങ്ങളിലേക്ക് താഴ്ന്നു പോയിരുന്നു.... ****** അനുക്ക കാണാതെ അവിടെ നിന്ന് ഫോട്ടോ എടുക്കുമ്പോളാണ് അവര് വന്നു എന്നെ പിടുത്തം ഇട്ടത്.... പക്ഷെ പടച്ചോൻ എന്റെ കൂടെ ആയത് കൊണ്ടാണ് അനുക്ക അന്നേരം തന്നെ എന്നെ തിരഞ്ഞു ഇറങ്ങിയത്.... എന്നെ അവർ പിടിച്ചൊതുക്കി വച്ചപ്പോൾ ഞാൻ കണ്ടു... അനുക്കയുടെ മുഖത്തുള്ള രക്തചുവപ്പ്.... പിന്നെ അവരുമായി അടിപിടിഉണ്ടാക്കി എന്നെ രക്ഷിക്കാനുള്ള തത്രപ്പാടിലായിരുന്നു അനുക്ക.... പക്ഷെ... പ്രതീക്ഷകൾക്കെല്ലാം വിപരീതമായി വിജയം അവർക്ക് നേരെയായിരുന്നു..... അതും എന്റെ അനുക്ക എനിക്ക് വേണ്ടി അവർക്ക് മുന്നിൽ കീഴടങ്ങിയത്കൊണ്ട്.... മാത്രം.... അടിയിൽ അനുക്കയെ മറികടക്കാൻ അവർക്കാവില്ല എന്ന് മനസ്സിലായത് കൊണ്ടാണ് അവർ എന്റെ ജീവൻ വച്ചു അനുക്കയോട് വില പേശിയത്.... അതുകൊണ്ട് തന്നെ അനുക്ക അവർക്ക് മുന്നിൽ മുട്ടുമടക്കി... പാവം... എനിക്ക് വേണ്ടി കൊള്ളുന്ന ഒരു അടിയും കൊണ്ട് കേറിയത് ഈ നെഞ്ചിൽ ആയിരുന്നു.... നൊന്ത് നീറിയത് എന്റെ ഖൽബ് ആയിരുന്നു..... എന്റെ ദയനീയതയെ വച്ചു അവർ ചൂതാടിയപ്പോൾ ആ കളത്തിൽ പടയാളികൾക്ക് പകരം കൊഴിഞ്ഞു വീണത് എന്റെ ഇക്കയുടെ ശരീരബലമായിരുന്നു..... ഇവിടേക്ക് വരാൻ വാശി പിടിച്ച നിമിഷത്തെ പഴിക്കുകയല്ലതെ മറ്റൊന്നും ചെയ്യാൻ എനിക്കാക്കുമായിരുന്നില്ല.... അനുക്കയുടെ നെറ്റി പൊട്ടി ഒഴുകുന്ന ചുടുരക്തത്തിന് മരണത്തിന്റെ ഗന്ധമാണെന്ന് അറിഞ്ഞപ്പോൾ ഇനിയും ആലോചിച്ചു നിന്നാൽ അവരെന്റെ പാതിയുടെ പ്രാണൻ എടുക്കും എന്ന് എനിക്ക് ബോധ്യമായി...... ഞാൻ ജീവനോടെ ഇരിക്കുമ്പോൾ അങ്ങനെ ഒന്ന് സംഭവിക്കാൻ പാടില്ല... ഞാൻ താഴേക്കു വീഴാതിരിക്കാൻ വേണ്ടിയാണ് പാവം അനുക്കാ പ്രാണ ത്യാഗം ചെയ്യുന്നത്.... ഇനി അനുക്കയെ രക്ഷിക്കാൻ എനിക്ക് മുന്നിൽ ഒരേ ഒരു മാർഗമേ ഉള്ളൂ..... "മരണം..... !!!" അടഞ്ഞു പോകുന്ന ആ മിഴികളിൽ നിന്നും എനിക്ക് വായിച്ചെടുക്കാമായിരുന്നു എന്നോടുള്ള സ്നേഹം..... അത് മതി മരണത്തിലും എനിക്ക് സന്തോഷിക്കാൻ.... ആവുന്ന ശക്തിഎടുത്തുഎന്നെ പിടിചിരിക്കുന്നവനെ തള്ളി മാറ്റി നുരഞ്ഞു കവിയുന്ന വെള്ളത്തോടൊപ്പം ഞാനും ചേർന്നു.... എന്റെ അനുക്കാക്ക് വേണ്ടി..... ഇനി ഒരു ജന്മമുണ്ടെങ്കിൽ ഒന്നാകാൻ കഴിയണേ എന്ന പ്രാർത്ഥനയോടെ.....!!!!! ...... മരണത്തിലേക്ക് താഴുമ്പോളും "നാ... നീ..... !!!!!!!" എന്നൊരു നിലവിളി എന്റെ കാതിൽ പതിച്ചിരുന്നു...... (തുടരും..... ) ഇന്ന് വല്യ ലെങ്ത് ഒന്നും ഉണ്ടാവില്ല.... രണ്ട് ദിവസമായി എനിക്ക് സുഖം ഇല്ലായിരുന്നു.... പിന്നെ... നമ്മള് ഇവിടെ കഥയില് കൊണ്ടുവരുന്നതിനേക്കാളും വല്യ ട്വിസ്റ്റും ഭാവനയും ഒക്കെ നിങ്ങൾക്ക് ഉണ്ടെന്ന് ഇന്നലെ എനിക്ക് ബോധ്യമായി..... മക്കളെ... സുഖമില്ല....ശർദ്ദി ആണ് എന്നൊക്കെ പറഞ്ഞാൽ അതിന് അർത്ഥം എനിക്ക് വിശേഷം ഉണ്ടെന്നാണോ..... 🙆🙆 അങ്ങനെ ഒന്നും ഇല്ല....ട്ടൊ... ചെറിയ ഒരു ഫുഡ്‌ ഇൻഫെക്ഷൻ ആയിരുന്നു.... 🤗 എനിക്ക് വെറുതേ കുറെ ഓൾ തെ ബെസ്ററ് ഉം... കൺഗ്രാറ്സ് ഉം ഫ്രീ ആയി കിട്ടി...🙄🙄 നമ്മള് പാവം അല്ലേ....? അതോണ്ട് ആവശ്യമില്ലാതെ ഇത്രേം വലിയ കണ്ടു പിടിത്തങ്ങൾ നടത്തദേ ഇങ്ങള് അഭിപ്രായം പറയാൻ നോക്കീം.... !!!
#

📙 നോവൽ

📙 നോവൽ - നീ എൻ പ്രിയ സഖി - ShareChat
26k views
4 days ago
💕നീ എൻ പ്രിയ സഖി... 💕 Part-48 *📖പ്രണയപുസ്തകം*📖 *📖ENJOY YOUR WRITING EXPERIENCE WITH PRANAYA PUSTHAKAM*📖 *♦️അക്ഷരങ്ങളുടെ മായാ  ലോകത്തേക്ക് കടന്നു വരാൻ നിങ്ങളാഗ്രഹിക്കുന്നുവോ എങ്കിൽ നമുക്ക് ഒരുമിച്ച് കൈകോർക്കാം.. ആരോരുമറിയാതെ നിങ്ങളിൽ ഉറങ്ങിക്കിടക്കുന്ന സർഗ്ഗവാസനകളെ പുറം ലോകത്തെത്തിക്കാൻ ഞങ്ങൾ ഒരുങ്ങിക്കഴിഞ്ഞു.. നിങ്ങളുടെ തൂലികത്തുമ്പിനാൽ അടർന്നുവീഴുന്ന അക്ഷരങ്ങൾക്ക് പ്രോത്സാഹനമേകാൻ,പ്രചോദനം നൽകാൻ, അഭിപ്രായങ്ങൾ അറിയിക്കാൻ .......... ആശയങ്ങൾക്കു നിറം നൽകി സാഹിത്യരചനകളുടെ  ലോകത്തേക്ക് നിങ്ങളെ കൈപിടിച്ചുയർത്താൻ, ഇനി നിങ്ങൾക്കൊപ്പം ഞങ്ങളുണ്ടാവും* *♦️എഴുത്തുകളുടെ ആനന്ദസാഗരത്തിൽ പങ്കാളികളാവാൻ.... എഴുത്തുകൾ വിരൽത്തുമ്പിൽ ലഭിക്കാൻ പ്രണയപുസ്തകം എന്ന whatsapp ഗ്രൂപ്പിൽ അംഗമാകൂ* *https://chat.whatsapp.com/0hUC5UPLA92BY6CngpJaIO* ~~~~~~~~~~~~~~~~~~~ *FB GROUP JOIN LINK* *https://www.facebook.com/groups/321552815074586/* ~~~~~~~~~~~~~~~~~~~ *♲Share Chat*:- *https://sharechat.com/profile/kathakaludetheeram* ÷÷÷÷÷÷÷÷÷÷÷•÷÷÷÷÷÷÷÷÷÷ *_POSTING ADMIN:-_* *ThanseeH WnD* *📲:http://api.whatsapp.com/send?phone=917356903728* ✒Shammol ഉറക്കം ഉണർന്നു നേരെ നോക്കിയത് ആ മരങ്ങോടനെയാണ്... പുതച്ചു മൂടി സുഗമായി ഉറങ്ങുന്നുണ്ട്.... കക്ഷി.... ഇന്നലെ നമ്മളെ ഇട്ടു വട്ട് കളിപ്പിച്ചു.... പക്ഷെ....നമ്മളോട് സ്നേഹം ഒക്കെ ഉണ്ട്..... ഇല്ലേൽ പിന്നെ ഞാൻ ഉറങ്ങിയപ്പോ എന്റെ അടുത്ത് വന്നു എനിക്കിത് പുതച്ചു തരുവോ..... ഞാൻ ഇത് എങ്ങനെ അറിഞ്ഞെ ന്നാവും നിങ്ങളിപ്പോ ആലോച്ക്കണേ... അവനല്ലാതെ ഈ മുറിയിൽ ഇപ്പൊ വേറെ ആരും ഇല്ലല്ലോ നമ്മക്ക് പുതച് തരാൻ.... 😀 രാത്രി ഉറക്കം ഉണർന്ന് നോക്കിയപ്പോ  അവന്റെ കോട്ട് ഭദ്രമായി എന്നെ പുതപ്പിച്ചിട്ടയുണ്ടായിരുന്നു... ഇവന് ആരേം സ്നേഹിക്കാൻ പറ്റില്ലെന്നൊക്കേ വെറുതെ പറയുവാ... അവന് സ്നേഹം ഒക്കെ ഉണ്ട്.... അത് എനിക്കറിയാം.... പക്ഷെ... മെരുക്കി എടുക്കാൻ പാട് പെടും.... അവനാണേൽ അമ്പിനും വില്ലിനും അടുക്കുന്നില്ല.... നമ്മളെ കയ്യിൽ ഉളള അടവുകളൊക്കെ പയറ്റി തീർന്നു.... ഇനി പടച്ചോനായിട്ട് വല്ല അടവും നടത്തിയാൽ ആയി.... എന്താ പടച്ചോനെ... നമ്മക്ക് വല്ല സ്കോപും ഉണ്ടോ....?? അതോ മൂപ്പരെ വായിൽ ഇരിക്കുന്നത് ഒക്കെ കേട്ട് ഇങ്ങനെ പുറകെ നടക്കാൻ ആണോ നമ്മളെ യോഗം... ആവോ.... എന്തേലും ആവട്ട്... പക്ഷെ ഒന്നുണ്ട്.... നിന്നെ അല്ലാതെ മറ്റാരെയും എനിക്ക് വേണ്ട.... ഞാൻ നിന്നേം കൊണ്ടേ പോകു.... പതിയെ എഴുനേറ്റു അവന്റെ അടുത്ത് പോയി.... എന്ത് രസം ആണെന്നോ ഇങ്ങനെ ഉറങ്ങി ക്കിടകുന്നത് നോക്കി ഇരിക്കാൻ... കുഞ്ഞു കുട്ടികളെ പോലെ നിഷ്കളങ്കമായ മുഖം.... മുഖത്തിനു മാത്രമേ ഉള്ളൂ നിഷ്കളങ്കത..... ബാക്കി കയ്യിലിരിപ്പ് മൊത്തം തെമ്മാടിത്തരം ആണ്... അല്ല അവനെ പറഞ്ഞിട്ട് കാര്യം ഇല്ല... നമ്മള് അല്ലേ കൂടെ ഉള്ളത്.... വെടക്ക് ആകാതെ പിന്നെ എവിടെ പോവാൻ.... 😀 വെറുതെ അവന്റെ മുടിയിഴകളിൽ വിരലോടിച്ചു നെറ്റിയിൽ അവനറിയാതെ ഒരു മുത്തവും കൊടുത്തു..... പടച്ചോനെ ഇപ്പോഴെങ്ങാൻ ഉണർന്നാൽ എന്നെ പള്ളിക്കാട്ടിലേക്ക് എടുപ്പിക്കും അവൻ.... അതോണ്ട് ബാക്കി ഉളള ഇഷ്ട്ടം ഒക്കെ അങ്ങോട്ട്‌ മാറ്റി വച്ചു നമ്മള് പതിയെ ഡോർ തുറന്നു പുറത്തേ ബാൽക്കണിയിലേക്ക് ഇറങ്ങി.... ഹൈവ.... എന്താ മഞ്ഞു.... എന്താ കുളിര്.... ഇവിടെ ഒക്കെ വീട് വച്ചു താമസിക്കാൻ തോന്നും..... രാത്രി ആയതോണ്ട് ഇന്നലെ ശെരിക്ക് ഇവിടം ഒന്നും കണ്ടില്ലായിരുന്നു.... പക്ഷെ ഇപ്പൊ കാണാം.. മഞ്ഞു മൂടിയ  പൂക്കളും...ചായത്തോട്ടവും ഒക്കെ... കൈ രണ്ടും കൂട്ടി ഉരസി ചൂടാക്കി രണ്ട് കയ്യിന്റെ പുറത്തും വച്ചു കാഴ്ചകളിൽ മതി മറന്നു അങ്ങനെ നിന്നു ഞാൻ... ********** പുതിയ ഒരു പുലരിയെ വരവേറ്റത് പുതിയ ഒരാളായികൊണ്ട് ആയിരുന്നു..... അതേ.... ഇതുവരെ ഉണ്ടായിരുന്നവളിൽ നിന്നും ഞാനിന്ന് തികച്ചും വ്യത്യസ്തയാണ്.... മഹറു കൊണ്ട് മനസ്സിനെ ബന്ധിച്ചിരുന്ന ഞങ്ങൾക്കിടയിൽ പുതിയ ഒരു ബന്ധനം കൂടി സ്ഥാപിക്കപ്പെട്ടിരിക്കുന്നു.... എന്നിലെ ഭാര്യയെ ഞാനിന്ന് പൂർണമാക്കിയിരിക്കുന്നു... അതിന്റെ എല്ലാ വിശുദ്ധിയോടും കൂടെ.... "എന്താണ് എന്റെ പ്രിയതമക്ക് ഒരു ആലോചന....?? " പുറത്തേക്കു കണ്ണും നട്ടിരിക്കുന്ന എന്റെ ചെവിയിൽ ആ ശബ്ദം പതിഞ്ഞപ്പോളാണ് ഞാൻ ഇക്കയിലേക്ക് കണ്ണ് പായിച്ചത്.... കണ്ണാടിക്ക് മുന്നിൽ നിന്ന് റെഡിആകുവാണ് മൂപ്പര്... "ഏയ്‌... ഞാൻ വെറുതെ ഓരോന്ന്... അത് പോട്ടെ... നമ്മളിന്ന് എങ്ങോട്ടാ പോകുന്നെ....?? " ഞാൻ ഷാഹിക്കയുടെ പിറകിൽ ചെന്ന് വട്ടം പിടിച്ചു നിന്നു.... "ഇന്ന് നമ്മള് ഇവിടെ ഒക്കെ ചുറ്റി കറങ്ങി... വൈകുന്നേരം മറ്റൊരിടത്തേക്ക് പോകുന്നു.... എന്താ... കുഴപ്പം ഉണ്ടോ... " ന്നു ചോദിച്ചു ഷാഹിക്ക എന്നെ മുന്നിലേക്ക് വലിച്ചു നിർത്തി.... "ഒരു കുഴപ്പോം ഇല്ല... എവിടെയായാലും എന്റെ കൂടെ ഉണ്ടായാൽ മതി.... !!" എന്നും പറഞ്ഞു ഞാൻ ആ നെഞ്ചിൽ ചാഞ്ഞു .... രണ്ട് പേരും റെഡിയായി നാദിടേം അനുക്കയുടേം അടുത്തേക്ക് പോയി.... എപ്പോ നോക്കിയാലും അവര് രണ്ടും കൂടി അടിയാവും... പിന്നെ എപ്പോഴാ ഇവര് രണ്ടും കൂടി പ്രേമിക്കുന്നെ ആവോ.... അവരെയും കൂട്ടി ബ്രേക്ക്ഫാസ്റ്റ് ഒക്കെ തട്ടി നമ്മള് വീണ്ടും കാഴ്ചകൾ ഒക്കെ കാണാനായി ഇറങ്ങി.... ********* ഈ റാഷിക്ക് എന്താ പറ്റിയെ...? കല്യാണം വരെ എന്തൊരു ഉത്സാഹം ആയിരുന്നു.... ഹണിമൂണിന് വിളിച്ചപ്പോ പഹയൻ ഇല്ലാത്ത കേസും കൂട്ടവും ഒക്കെ ആയിട്ട് വന്നു... പക്ഷെ നമ്മള് വിടുമോ... പിടിച്ച പിടിയാലേ ഇങ്ങു കൊണ്ട് വന്നു.... എന്താ ന്നറിയില്ല... രണ്ടാളും തമ്മിൽ എപ്പോ നോക്കിയാലും അടി ആണ്... പിന്നെ എങ്ങനാ ഇവൻ നാദി യെ വളച്ചു കുപ്പിയിൽ ആക്കിയേ ന്നാ അറിയാത്തത്.... ആ... കുറച്ചു കഴിഞ്ഞാൽ ഒകെ ആകുമായിരിക്കും.... ... അവരെയും കൂട്ടി ഞങ്ങള് ഫുഡ്‌ ഒക്കെ കഴിച്ചു പുറത്തേക്കു ഇറങ്ങി... കോടനാട് വ്യൂ പോയിന്റ് ലേക്ക് ആയിരുന്നു നേരെ പോയത്.... ചെങ്കുത്തായ പാറകളും കുന്നുകളും... കുളിരുന്ന കാറ്റും കോടയും.... ദൂരെ കാണുന്ന കുന്നിൻ മുകളൊക്ക കോടമഞ്ഞു പുതച്ചു നിൽക്കുന്നു.... അവിടെ ഒക്കെ നിന്ന് കുറെ ഫോട്ടോസും മറ്റും ഒക്കെ എടുത്തു.... പിന്നെ അവിടെ ഉളള പാർക്കിലും മറ്റും ഒക്കെ കറങ്ങി വൈകുന്നേരം വീണ്ടും റിസോർട്ടിലേക്ക് പോയി.... എന്നിട്ട് റൂം വെകേറ്റ് ചെയ്തു രാത്രി അവിടുന്ന് കോത്തഗിരി പോയി... ****************** ഇന്നത്തെ കറക്കം കൂടി കഴിഞ്ഞാൽ രക്ഷപെട്ടു... കാരണം നാളെ നമ്മള് നാട്ടിലേക്ക് തിരിക്കും... അപ്പൊ തീരുമല്ലോ ഈ പിശാശിന്റ ഉപദ്രവം.... ഇവിടെ വന്നപ്പോ മുതൽ അവൾക്ക് ഇത്തിരി കൂടി ഇളക്കം കൂടി... മനുഷ്യനെ ഇട്ടു പാട് പെടുത്തുവാണ്... ഇന്നിനി ഇവിടെയാണ്... കോത്തഗിരി..... കോടനാട് നിന്നും കുറച്ചു അകലെ..... ഇന്നത്തെ കൊണ്ട് തീരുമല്ലോ എല്ലാം  എന്നോർത്തപ്പോ   രാവിലെ തന്നെ എഴുനേറ്റു റെഡിയായി..... അവളും ഒരുക്കത്തിലാണ്... അതുകൊണ്ട് ഞാൻ ഷാഹിയെ വിളിക്കാൻ പോയി... കാളിംഗ് ബെൽ കേട്ടിട്ടും ഡോർ തുറക്കാത്തത് കൊണ്ട് നമ്മള് ഡോറിൽ കൊട്ടാൻ തുടങ്ങി..... "ഷാഹി... !!" "ഷഹാനാ... !!!" നമ്മള് നിന്ന് വാതില് തല്ലിപൊളിക്കാൻ തുടങ്ങിയപ്പോൾ പെട്ടന്ന് ഡോർ തുറന്നു ഷാഹി പുറത്തേക്ക് വന്നു... "ഇന്നെന്താ.... മോൻ റെഡിയവാ ത്തെ...?? അല്ലേൽ നേരത്തെ വന്നു എന്റെ തല തിന്നുമല്ലോ...?? " ന്നും ചോദിച്ചു ഞാൻ അവനെ അടിമുടി ഒന്ന് നോക്കി... "അത്... ടാ... ഞാൻ... പിന്നെ... " അവൻ നിന്ന് പരുങ്ങുവാണ്... "എന്തോന്നെടെ... നിന്ന് ഉരുണ്ട് കളിക്കാതെ ചെന്ന് റെഡിയാവു ചെക്കാ... !!" ന്നും പറഞ്ഞു നമ്മള് തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും അവൻ എന്നെ പിറകിൽ ന്ന് വിളിച്ചു... "റാഷി... അത് നമുക്കിന്നു കറങ്ങാൻ പോണോ...?? " ന്നൊരു ചോദ്യവും.... !!!! "അതെന്താടാ... അങ്ങനെ ചോദിച്ചേ...?? നീ വരുന്നില്ലേ...?? " ന്ന് ചോദിച്ചു ഞാൻ അവനെ നോക്കി നെറ്റി ചുളിച്ചു.... "അത്... ഇനി ഇന്നും കൂടി അല്ലേ ഉള്ളൂ നമ്മള് ഇവിടെ.... അത് കറങ്ങാൻ പോയി വെറുതെ വേസ്റ്റ് ആക്കണോ...?? " ന്നും പറഞ്ഞു പഹയൻ നിലത്തു കളം വരയ്ക്കാ... "കൊച്ചു ഗള്ളാ... അപ്പൊ അതാണ് കാര്യം.... ന്നാപ്പിന്നെ അതങ്ങോട്ട് പറഞ്ഞാൽ പോരെ... വെറുതെ കിടന്നു ഉരുളണോ.... " ന്നും പറഞ്ഞു ഞാൻ അവന്റെ വയറ്റിനിട്ടു ഒരു കുത്തു കൊടുത്തു.... "അഹ്... പോടാ... അവള് തന്നെ ആവശ്യത്തിന് തരുന്നുണ്ട്... ഇനി നിന്റെ വകയും കൂടെ താങ്ങാൻ ഉളള ശേഷി ഇല്ലെടാ... " ന്നും പറഞ്ഞു അവൻ വയറു തടവി.... "എങ്കി ഒകെ... അപ്പൊ നിങ്ങടെ പ്രോഗ്രാം നടക്കട്ടെ.... നമ്മള് കട്ടുറുമ്പ് ആകുന്നില്ലേ... " ന്നും പറഞ്ഞു അവനെ മുറിയിലോട്ട് തള്ളി നമ്മള് തിരിഞ്ഞു നടന്നു..... റൂമിലേത്തിയപ്പോ ദെ നിക്കുന്നു ഒരുത്തി.... സാരി ഒക്കെ ഉടുത്തു.... സംഭവം അടിപൊളിയായിട്ടുണ്ട്... പക്ഷെ അങ്ങനെ പറയാൻ ഒക്കില്ല ല്ലോ... "ഇതെന്തോന്നാ നാദി... നീ വല്ല ആഡ് ഫിലിമിനും പോണുണ്ടോ...?? " നമ്മള് അവളെ നൈസ് ആയിട്ട് അങ്ങ് വാരി... "എന്തെ... കൊള്ളൂല്ലേ...??? " അതും ചോദിച്ചു അവള് അവളെ തന്നെ ഒന്ന് നോക്കി... "അയ്യേ... ഒട്ടും കൊള്ളൂല്ല... സത്യം പറഞ്ഞാൽ അഞ്ചു പൈസക്ക് കൊള്ളില്ല... " ന്നും പറഞ്ഞു നമ്മള് മൂക്കത് വിരല് വച്ചു... "ഹും... എങ്കി ഞാൻ സഹിച്ചു... മോൻ എന്നെ നോക്കണ്ട... !!!" ന്നും പറഞ്ഞു അവള് നമ്മളെ നോക്കി പുച്ഛിച്ചു.... "അല്ല... നീ ഇത് എങ്ങോട്ടാ റെഡിയായി നിക്കുന്നെ...??? " "നമ്മള് പുറത്ത് പോവല്ലേ...?? പിന്നെ റെഡിയാവണ്ടേ...?? " "അച്ചോടാ... കഷ്ടം... ഒരാള് ഒരുങ്ങി കെട്ടി പുറപ്പെട്ടത് ഒക്കെ വെറുതെയായല്ലോ... " ന്നും പറഞ്ഞു നമ്മള് പല്ലി ചിലയ്ക്കുന്നത് പോലെ ചിലച്ചു.... "എന്താ അനു.... ഒന്നു തെളിച്ചു പറ... ഇപ്പൊ എന്താ കുഴപ്പം...?? " അവള് ദയനീയമായി നമ്മളെ നോക്കി... "എടി പോത്തേ... നമ്മള് ഇന്ന് എവിടേം പോണില്ല.... !!! അത്രതന്നെ... !!!" "അതെന്താ.... അപ്പൊ ഷാനോം ഷാഹിക്കയും ഒക്കെയോ...?? " "ആ... അവരും വരുന്നില്ല... !!!" "അതെന്താ... അവര് വരാത്തത്...??? " "ആ... എനിക്കറിയില്ല... !!!" അങ്ങനെ പറയാനാണ് എനിക്ക് തോന്നിയത്.... "എങ്കി ശെരി... ഞാൻ ചോദിച്ചിട്ട് വരാം... " ന്ന് പറഞ്ഞു അവള് പുറത്തേക്ക് പോകാൻ ഒരുങ്ങി... ഓ.. ഇങ്ങനെ ഒരു പൊട്ടി.... ഇവൾക്ക് എവിടുന്നാ ഇങ്ങനെ ഓരോ സംശയം വരുന്നേ... പെട്ടന്ന് തന്നെ നമ്മള് അവളെ മുറോയിലേക്ക് വലിച്ചു ഡോർ ക്ലോസ് ചെയ്തു.... "ടി... നിനക്ക് പറഞ്ഞാൽ മനസ്സിലാവൂലെ.... നീ ഇപ്പൊ അങ്ങോട്ട്‌ പോവണ്ട... !!!" "അതെന്താ... ഞാൻ പോയാല്... !!!" "ടി... നിന്നു നാഗവല്ലി കളിക്കാതെ ഞാൻ പറയുന്നത് ഒന്ന് കേൾക്കു... അവർക്ക് രണ്ട് പേർക്കും ഇന്ന് പുറത്തു പോകാൻ മൂഡില്ല.... !!!! അവര് ഹസ്ബൻഡ് &വൈഫ്‌ അല്ലേ.. അവർക്ക് പലതും കാണും... നമ്മള് ഇന്ന് അവരെ ഡിസ്റ്റർബ് ചെയ്യണ്ട.... !!!" ന്നും പറഞ്ഞു നമ്മള് തിരിഞ്ഞു നിന്ന് പാന്റിന്റെ പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്തു ചുണ്ടിൽ വച്ചു... അപ്പൊ ലവള് എന്തോ മനസ്സിലായ പോലെ തലയും ആട്ടി കൊണ്ട് അവിടെ നിന്നു... "ദെ... ഇത് വീണ്ടും തുടങ്ങിയോ...?? " ന്ന് ചോദിച്ചു അവള് എന്റെ ചുണ്ടിലെ സിഗരറ്റ് തട്ടി വീഴ്ത്തി.... അതവള് പണ്ടേ നിർത്തിച്ചതായൊരുന്നു.... പിന്നെ ഈ കുരിശൊക്കെ തലയിൽ എടുത്ത് വച്ചപ്പോൾ നമ്മള് പിന്നേം ആ ശീലം എടുത്തു പുറത്തിട്ടു... "ദെ... ഞാൻ പറഞ്ഞിട്ടുണ്ട് ഈ ഒരു സാധനം നിന്റെ വായിൽ ഇനി കാണരുത് ന്ന്....  " പറഞ്ഞു അവള് എന്നെ നോക്കി കണ്ണുരുട്ടി.... "നീ പോടീ പിത്തക്കാളി... ഞാൻ ഇനിം വലിക്കും നീ എന്ത് ചെയ്യും... !!" ന്ന് ചോദിച്ചു ഞാൻ വീണ്ടും സിഗരറ്റിന്റെ പാക്ക് കയ്യൊലെടുത്തു... ഓൺ തെ സ്പോട്ടിൽ അവളതു പിടിച്ചു വാങ്ങി.... "ഹയ്യട... ഇനി നീ വലിക്കുന്നത് എനിക്കൊന്ന് കാണണം... !!!" ന്ന് പറഞ്ഞു നമ്മളെ വെല്ലുവിളിച്ചോണ്ട് ഇരുന്നു.... "ടി മാരിയദക്ക് ഇങ്ങു താ... അല്ലേൽ എന്റെ വിധം മാറും.... !!" ന്ന് പറഞ്ഞു ഞാൻ അവളെ നോക്കി കണ്ണുരുട്ടി.... "ഇല്ലെടാ കോന്താ... തരൂല.... നീ പോയി പണി നോക്ക്.... വെറുതെ എന്തിനാ നിന്റെ ആരോഗ്യം ചീത്തയാക്കുന്നെ...?? " "ആ.... എന്റെ ആരോഗ്യം അല്ലേ... ഞാൻ സഹിച്ചു.... മാറിയതക്കു അത് ഇങ്ങു തന്നോ.... " ന്നും പറഞ്ഞു ഞാൻ അവളെ അടുത്തേക്ക് നടക്കാൻ തുടങ്ങി.... "നിന്റെ മാത്രം അല്ലേടാ തെമ്മാടി.... എന്റെയും കൂടിയാ.... ഞാൻ തരൂലാ.... " ന്നും പറഞ്ഞോണ്ട് അവള് ഓടാൻ തുടങ്ങി.... ബലാല് നമ്മളെ ഇട്ടു വട്ട് കളിപ്പിക്കുവാ.... അവളെ ആണേൽ പിടിക്കാൻ കിട്ടുന്നില്ല.... !!!!! ഇനി ഒരു മാർഗം മാത്രമേ ഉള്ളൂ.... അതിലവള് വീഴും... ഇല്ലേൽ വീഴ്ത്തും ഈ അൻവർ.... !!!! നമ്മള് ഓട്ടം ഒക്കെ അവസാനിപ്പിച്ചു കിതച്ചു കൊണ്ട്  അവളെ കണ്ണിലേക്കു നോക്കി... അപ്പൊ അവളും ഓട്ടം നിർത്തി അണയ്ക്കാണ്.... മെല്ലെ മെല്ലെ അനുരാഗത്തിന്റ നോട്ടം എറിഞ്ഞു ഞാൻ അവളിലേക്ക് അടുക്കും തോറും പെട്ടന്നുള്ള എന്റെ ഭാവവ്യത്യാസത്തിൽ  അന്തം വിട്ടു അവളെന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു.... പതിയെ പതിയെ അവളിലേക് അടുത്ത് നിന്ന്... ഇപ്പൊ ഞാനും അവളും ഒരു നിശ്വാസത്തിന്റ ദൂരം മാത്രമേ ഉള്ളൂ.... ഒന്നും മനസ്സിലാവാതെ എന്നെ നോക്കി നിൽക്കുമ്പോളും കൈ രണ്ടും പിറകിലേക്ക് പിടിച്ചു അതിനുള്ളിൽ ഞെരിച്ചു വച്ചിട്ടുണ്ട് ആ പായ്ക്കറ്റ്... "നിനക്ക്... ഞാൻ വലിക്കുന്നത് ഇഷ്ട്ടം ഇല്ലാ ല്ലേ...?? " ന്ന് അവളെ കാതോരം പോയി ചോദിച്ചതും അവള് ഇല്ലെന്ന അർത്ഥത്തിൽ തലയാട്ടി.... അപ്പൊ അവളെ കണ്ണിൽ നോക്കി "എങ്കി ഇനി വലിക്കില്ലാട്ടോ.....?? " ന്ന് പറഞ്ഞു നമ്മള് അവളെ സാരിയുടെ ഞൊറിയിൽ പിടിച്ചു ഒരു വലിയായിരുന്നു.... "ആാാ... " ന്നും പറഞ്ഞു അലറി വിളിച്ചോണ്ട് അവള് കയ്യിലെ പായ്ക്കറ്റ് താഴെ ഇട്ടു അഴിഞ്ഞു പോകുന്ന അവളുടെ സാരി രണ്ട് കൈ കൊണ്ടും കൂട്ടി പിടിച്ചു.... "ടാ... കൊരങ്ങാ... എന്താ ഈ കാണിച്ചു വച്ചേ....??? " ന്നും ചോദിച്ചു അവള് എന്നെ നോക്കി കണ്ണുരുട്ടി.... "എന്നോട് കളിച്ചാലേ.... ഇങ്ങനെ ഇരിക്കും... നീ അടവ് പഠിച്ച സ്കൂളിളെ വാധ്യാര് ആയിരുന്നെടി ഞാൻ..... ഇപ്പൊ കണ്ടോ നീ തന്നെ സ്വയം ഇത് തന്നത്.... ഹാ ഹാ ഹാ ഹാ... " ന്നും പറഞ്ഞു നമ്മള് അവളെ കളിയാക്കി നല്ലോണം ചിരിച്ചു.... "പോടാ... കൊനു കൊരങ്ങാ... ചിമ്പാൻസി..... സിഗരറ്റ് വലിയാ..... " ന്നൊക്കെ പറഞ്ഞു അവള് സാരിയും പിടിച്ചു ഷെൽഫിന്റ മുന്നിലേക്ക് നിന്നു.... പാവം... ഒരു വിധത്തിൽ റെഡിയായി നിന്നിരുന്നതാ.... നമ്മള് ഒക്കെ കൊളമാക്കി കയ്യിൽ കൊടുത്തു.... അവളത് ശെരിയാക്കാൻ പാട് പെടുന്നത് കണ്ടപ്പോ നമ്മക്ക് ചിരി നിർത്താൻ പറ്റുന്നില്ലേന്നു.... "ടാ... കൊരങ്ങാ... ഇങ്ങോട്ട് നോക്കി കിണിക്കാതെ അങ്ങോട്ട്‌ തിരിയെ.... ഞ്ഞി ഇത് ശെരിയാക്കാണേൽ മുഴുവനും അഴിക്കണം.... പൊന്നുമോൻ ഒന്ന് തിരിഞ്ഞു നിക്ക്.... " ന്നും പറഞ്ഞു അവള് കണ്ണുരുട്ടിയപ്പോ നമ്മള് ഡീസന്റ് ആയി തിരിഞ്ഞു ബാൽക്കണിയിലോട്ട് പോന്നു.... അവളായി അവളുടെ പാടായി.... ഹല്ല പിന്നെ... നമ്മക്ക് ഇങ്ങനെയൊക്കെ സഹായിക്കാൻ പറ്റു... 😀 കുറച്ചു കഴിഞ്ഞു അങ്ങോട്ട്‌ വരാവോ ന്ന് ചോദിച്ചു നമ്മള് അകത്തു കയറി.... അപ്പോഴേക്കും അവള് റെഡിയായി ഫോണിൽ കുത്തി കളിക്കായിരുന്നു... "ടി കോപ്പേ നീ റെഡി ആയിരുന്നോ...?? എങ്കിൽ നിനക്ക് പറഞ്ഞൂടായിരുന്നോ.. മനുഷ്യൻ എത്ര നേരം അവിടെ നിന്ന് കാല് കഴച്ചു...? " "ആ.. എനിക്കിട്ട് പണി തന്നതല്ലേ... കുറച്ചു നേരം നിക്കട്ടെ ന്ന് ഞാനും കരുതി.... !!!" "ടി... !! നിന്നെ ഇന്ന് ഞാൻ... " ന്നും പറഞ്ഞു നമ്മള് അവളെ അടുത്തേക്ക് പോകാൻ ഒരുങ്ങിയതും അവള് ഫോൺ അവിടെ വച്ചു ചാടി എഴുനേറ്റു ..... "ദെ... ഇനി എന്റെ അടുത്തോട്ടു വന്നു നേരത്തെ പോലെ കച്ചറ കാണിച്ചാൽ ഞാൻ പിന്നെ ഇവിടെ തുണി ഇല്ലാണ്ട് നടക്കും... പറഞ്ഞില്ലാ ന്ന് വേണ്ട... !!" ന്നും പറഞ്ഞു അവളെന്നെ നോക്കി കയ്യും കെട്ടി നിന്നു... "അതേ.... നീ അതും ചെയ്യും... അതിലപ്പുറവും ചെയ്യും.... എനിക്കറിയാടി.... " "ആ... എങ്കി അടങ്ങി നിക്ക്.... ഇങ്ങനെ കലി തുള്ളാതെ... " ന്ന് അവള് പറഞ്ഞപ്പോ നമ്മള് കലി പൂണ്ടു ഒന്നും മിണ്ടാതെ അവിടെ സോഫയിൽ കേറി ഇരുന്നു... ബലാല് അല്ലേൽ പറഞ്ഞ പോലെ ചെയ്തു കളഞ്ഞാലോ... വെറുതെ കണ്ണ് ഫ്യൂസ് ആക്കണ്ട ല്ലോ.. 😂 പിന്നെ അവളേം കൂട്ടി ഫുഡ്‌ കഴിക്കാൻ ഇറങ്ങി.... ഷാഹിക്കും ഷഹാനയ്ക്കും ഉള്ളത് റൂമിലേക്ക്‌ കൊണ്ട് കൊടുക്കാൻ ഏൽപ്പിച്ചു.... ഫുഡ്‌ കഴിക്കുന്നതിനിടയിൽ ആണ് അവള് നമ്മളോട് ഒരു കാര്യം എടുത്തീടുന്നേ... എന്താ ന്നാ... ഇവിടെ അടുത്ത് ഒരു വാട്ടർ ഫാൾസ് ഉണ്ട്.... അവൾക്ക് അവിടെ പോണം... ന്ന്... "നടക്കില്ല നാദി.... നമ്മളും ഇന്ന് എവിടേം പോണില്ല... നീ കഴിച്ചിട്ട് എണീക്കാൻ നോക്ക്... " എന്നും പറഞ്ഞു നമ്മളു എഴുന്നേറ്റു കൈ കഴുകി..... ഹല്ല പിന്നെ... ഞ്ഞി അവിടെ കൊണ്ട് പോവതെന്റെ ഒരു കുറവേ ഉള്ളൂ.. "അനു... പ്ലീസ്... ഒന്ന് പോയിട്ട് വരാം ടാ... പ്ലീസ്... " ന്നൊക്കെ പറഞ്ഞു അവളും പുറകെ വന്നെങ്കിലും പറ്റില്ലെന്ന് പറഞ്ഞു ഞാൻ ഒഴിഞ്ഞു മാറി.... അന്നേരം തൊട്ട് മോന്ത വീർപ്പിച്ചിരുന്നു ബലാല്.... പിന്നെ മുറിയിന്നു പുറത്ത് ഇറങ്ങിയിട്ടില്ല... ബാൽക്കണിയിൽ ചെന്ന് പുറത്തേക്കു കണ്ണും നട്ട് ഇരിക്കയായിരുന്നു... നമ്മള് എങ്ങാനും അടുത്തോട്ടു പോയാൽ മുഖം തിരിച്ചു നമ്മളെ മൈൻഡതെ നിക്കും.... വൈകുന്നേരം വരെ നമ്മളും അങ്ങനെ ഇരുന്നു സമയം പോക്കി.... ഒന്ന് മിണ്ടാനും പറയാനും ആരും ഇല്ലാത്തോണ്ട് നമ്മക്കും ചടച്ചു... "ടി... നീ എന്തിനാ ഇപ്പൊ മോന്തേം വീർപ്പിച്ചു ഇങ്ങനെ നിക്കുന്നെ....?? നീ കൊച്ചു കുട്ടി ഒന്നും അല്ല ല്ലോ ഇങ്ങനെ വാശി പിടിക്കാൻ ....?? " "നിനക്ക് അങ്ങനെ ഒക്കെ തോന്നും.... എനിക്ക് ഇതൊക്കെ കാണാൻ ഇനി ഇങ്ങനെ അവസരങ്ങൾ ഉണ്ടാകില്ല.... !!!! നിന്റെ ആവശ്യം നടന്നില്ലേ....??? അപ്പൊ ഇനി ഇവിടെ അധികം നിൽക്കാൻ എനിക്ക് പറ്റില്ലല്ലോ... കാരണം ഇനി നിനക്ക് എന്റെ ആവശ്യം ഇല്ലല്ലോ.....!!! വാപ്പച്ചി ടെ അടുത്തേക്ക് പോയാൽ പിന്നെ തിരിച്ചു വരാൻ പറ്റില്ല.... നിനക്ക് നിന്റെ വാശി മാത്രം അല്ലേ ഉള്ളൂ എപ്പോഴും.... മറ്റുള്ളവരുടെ ആഗ്രഹങ്ങൾക്കും  സ്വപ്ങ്ങൾക്കും വലിയ വിലയൊന്നും കാണില്ല.... " എന്നും പറഞ്ഞു അവള് വീണ്ടും പുറത്തേക്കു നോക്കി നിന്നു... എന്തോ... അവള് അങ്ങനെ ഒക്കെ പറഞ്ഞപ്പോ പാവം തോന്നി.... ശെരിയാണ്.... അവൾക്ക് ഇനി ഒരുപക്ഷെ ഇതുപോലെ വരാൻ കഴിഞ്ഞെന്ന് വരില്ല.... തിരികെ പോയാൽ അവൾക്കായി അവളുടെ വാപ്പച്ചി ഏതെങ്കിലും ബിസിനസ്‌കാരനെ കണ്ടു വച്ചിട്ടുണ്ടാകും..... നമ്മളെ ഇങ്ങനെ ഒക്കെ സഹായിച്ചിട്ട് അവളുടെ ഒരു ആഗ്രഹം പറഞ്ഞപ്പോ സാധിച്ചു കൊടുത്തില്ലേൽ പിന്നെ എന്നെ എന്തിന് കൊള്ളാം.... അതുകൊണ്ട് ഇന്ന് അവളെ അവിടെ എത്തിച്ചിട്ടേ ബാക്കി കാര്യം ഉള്ളൂ.... പെട്ടന്ന് തന്നെ നമ്മളു ചെന്ന് അവളെ കയ്യിൽ പിടിച്ചു... "ടി... നീ എന്റെ കൂടെ വാ... !!!" ന്നും പറഞ്ഞു നമ്മള് അവളെ വലിച്ചു.... "എങ്ങോട്ട്... ഞാൻ എവിടെയും വരുന്നില്ല.... നീ പൊയ്ക്കോ.... " അവള് നല്ല ദേഷ്യത്തിലാണ്.... "ടി... വിളച്ചിൽ എടുത്താൽ ഞാൻ പൊക്കി എടുത്തു വണ്ടിയിൽ ഇടും... മാരിയദക്ക് വന്നു വണ്ടിയിൽ കയറു... " ന്നും പറഞ്ഞു നമ്മള് ഭീഷണിപ്പെടുത്തിയപ്പോ അവള് നമ്മളെ നോക്കി വേണ്ടെന്നു തലയാട്ടി..... അങ്ങനെ നമ്മള് അവളെയും കൊണ്ട് വണ്ടിയിലേക്ക് നടന്നു... അതിനിടയിൽ ' ഞങ്ങള് ഒന്ന് പുറത്ത് പോവാ... കുറച്ചു കഴിഞ്ഞു തിരിച്ചു വരും.....' ന്ന് പറഞ്ഞു ഷാഹി ക്ക് മെസ്സേജ് വിട്ടു... അങ്ങനെ ഒരു അരമണിക്കൂർ യാത്രക്ക് ഒടുവിൽ ഞങ്ങൾ വണ്ടി നിർത്തി ഇറങ്ങി.... നിറയെ ചായ തോട്ടങ്ങൾ ആയിരുന്നു അവിടെ.... "ഇതെന്താ... ഇവിടെ.... ഇത് കാണിക്കാനണോ കൊണ്ടുവന്നേ... " ന്ന് ചോദിച്ചു അവള് വീണ്ടും മോന്ത കൂർപ്പിച്ചു.... "ഒഹ്... ഒന്ന് ക്ഷമി പെണ്ണെ.... നിനക്ക് ഒരു കൂട്ടം കാണിച്ചു തരാം.... " ന്ന് പറഞ്ഞു ഞങ്ങൾ ആ ചായത്തോട്ടത്തിന് നടുക്കുള്ള വഴിയിലൂടെ നടന്നു.... "അല്ല നീ നേരത്തെ പറഞ്ഞ വാട്ടർ ഫാൾസ് നീ മുൻപ് കണ്ടിട്ടില്ലല്ലോ...?? പിന്നെ നിനക്ക് എങ്ങനെ അറിയം വാട്ടർഫാൾസ് ഉണ്ട് എന്ന്....? " നമ്മള് ചോദിച്ചു... "അത് ഞാൻ നേരത്തെ ഫോണിൽ ഗൂഗിൾ ചെയ്തു നോക്കിയതാ... അപ്പൊ കണ്ടതാ... ഇവിടെ അടുത്ത് എവിടെയോ വാട്ടർഫാൾസ് ഉണ്ടെന്ന്... " "അല്ല... ഇതെന്താ.....ഇതിനിടയിൽ കൂടി ഇങ്ങനെ നടക്കാൻ ആണോ... എന്നെ കൂട്ടീട്ട് വന്നേ.... നേരം കൊറേ ആയല്ലോ നടക്കാൻ തുടങ്ങിയിട്ട്... " ന്നും പറഞ്ഞു അവള് ഒരു സൈഡിൽ നിന്നു.... "കുറച്ച് കൂടി ചെന്നാൽ ഒരു കിടിലൻ കാഴ്ച കാണിച്ചു തരാം.... നീ നടക്കു.. " എന്നും പറഞ്ഞു ഞാൻ അവളെ നടത്തിച്ചു.... വഴി കുറച്ച് ദുഷ്കരം ആണ്.... അതിന്റെയ അവൾക്ക് ഈ മടുപ്പ്... ഒരു 20മിനുട്ട് നടക്കാൻ ഉണ്ട്... വെള്ളചാട്ടം കാണാൻ.... അത് കാണുമ്പോ അവള് വണ്ടർ അടിക്കണം..... അതിനാ പറയാതെ കൊണ്ട് പോകുന്നെ.... സമയം 5കഴിഞ്ഞു... 6മണി ആണ് ക്ലോസിങ് ടൈം.... ആതോണ്ട്മറ്റു ടൂറിസ്‌റ്റ് കളെ ഒന്നും കാണാൻ ഇല്ല.. വേഗം കണ്ടു തിരിച്ചിറങ്ങണം.... കുറച്ചൂടെ നടന്നപ്പോൾ ചായ തോട്ടം കഴിഞ്ഞു കാടും വലിയ പാറകളും ഒക്കെയായി.... പിന്നെ കണ്ടു കാട്ടിനുള്ളിൽ നിന്ന് വരുന്ന തെളിഞ്ഞ വെള്ളം.... അതിങ്ങനെ പാറകൾക്ക് മേലെ പരന്നു ഒഴുകുന്നുണ്ട്....  നമ്മള് വെള്ളചാട്ടത്തിന്റ മുകളിൽ ആണ് ഇപ്പൊ നിക്കുന്നത്.... താഴേക്കു നല്ല ശക്തിയിൽ വെള്ളം ചാടുന്നുണ്ട്.... നമ്മള് തിരിഞ്ഞു നിന്ന് നാദി യെ നോക്കിയപ്പോൾ പെണ്ണ് ആകെ വണ്ടർ അടിച്ചു നിൽക്കാണ്... "ഇപ്പൊ സമാധാനം ആയോടി... " ന്നു ചോദിച്ചതും പെണ്ണ് ഓടി വന്നു നമ്മളെ കെട്ടിപിടിച്ചു കവിളിൽ നല്ല അസ്സല് കടി തന്ന്.... "ആയെടാ കൊരങ്ങാ..... ഒത്തിരി... ഒത്തിരി ഇഷ്ട്ടായി... .. " ന്നും പറഞ്ഞു നമ്മളെ വകഞ്ഞു മാറ്റി വെള്ളത്തിലേക്ക് ഇറങ്ങി.... നമ്മളാണേൽ കടി കിട്ടിയ ഷോക്കിൽ എന്താപ്പോണ്ടയെ ന്ന് ചിന്തിച്ചു അന്തം വിട്ട് നിന്ന്... പെണ്ണിന്റെ വട്ട്... കൊറച്ചൊന്നും അല്ല.... ഇങ്ങനേം ഉണ്ടോ പടച്ചോനെ ജന്മങ്ങൾ.... ന്നു ചിന്തിച്ചു നമ്മള് മുഖം തടവിക്കൊണ്ട് നിന്ന്.... "അനു.... ഇറങ്ങെന്നെ... വെള്ളത്തിനു വല്ലാത്ത തണുപ്പുണ്ട്.... " ന്നും പറഞ്ഞു അവള് അതിലൂടെ തത്തികളിക്കാണ്.... കണ്ടാൽ കുഞ്ഞു കുട്ടികളെ പ്പോലെ തോന്നും.... നമ്മളും പാന്റൊക്കെ മുട്ടുവരെ കയറ്റിവച്ചു വെള്ളത്തിലേക്ക് ഇറങ്ങി... അവള് കുറെ സെൽഫി എടുത്തും വെള്ളം തേവിയും ഒക്കെ രസിക്കുന്നുണ്ട്.... നിന്ന് നിന്ന് കാല് കാഴച്ചപ്പോ നമ്മള് അവിടെ ഒരു ഭാഗത്തു പാറയിൽ ഇരുന്നു.... അവളാണേൽ ഈ അടുത്തൊന്നും കയറി വരില്ല.... മെല്ലെ മെല്ലെ ആഴത്തിലേക്ക് ഇറങ്ങുന്നത് കണ്ടപ്പോ നമ്മള് അവളെ വിളിച്ചു... "നാദി... വഴുക്കലുണ്ടാവും... അങ്ങോട്ടൊന്നും പോണ്ട.... !!!" "ഇല്ല അനു... ഞാൻ സൂക്ഷിച്ചോളാം..." ന്നു പറഞ്ഞു അവള് നമ്മള് പറയുന്നതൊന്നും വക വെക്കുന്നില്ല.... എങ്കിൽ വേണ്ട... വീഴുമ്പോൾ താനേ പഠിച്ചോളും.... അല്ല പിന്നെ... !!!കണ്ടറിയാത്തൊർ കൊണ്ടറിയും.... ന്നൊരു ചൊല്ലുണ്ട്... ന്നും പിറു പിറുത്തു ഞാൻ ഫോണിൽ നോക്കി ഇരുന്നു.... ****** ഇന്നത്തെ ദിവസം കൊളമായെന്ന് കരുതി സങ്കടപ്പെട്ട് ഇരിക്കുമ്പോൾ വെറുതെ ഒന്ന്ഗൂഗിളിൽ കയറി നോക്കിയതാ.... അപ്പൊ ദെ നമുക്ക് പോകാൻ ഒക്കുന്ന സ്ഥലത്ത് ഒരു വാട്ടർഫാൾസ് ഉണ്ടെന്നു കാണിക്കുന്നു... പക്ഷെ മരങ്ങോടനോടു പറഞ്ഞപ്പോ അവന് സൗകര്യം ഇല്ലെന്ന്... അപ്പൊ നമ്മള് കളം ഒന്ന് മാറ്റി പിടിച്ചു.... ഇത്തിരി സെന്റി എടുത്തു അടിച്ചപ്പോൾ പാവം നമ്മടെ ചെക്കൻ ഫ്ലാറ്റ്.... !! അല്ലേലും അവനെ ഞാൻ ഫ്ലാറ്റ് ആക്കും.... പക്ഷെ നമ്മളെ പിടിച്ചു വലിച്ചു കൊണ്ട് വരുമ്പോൾ നമ്മക്ക് അറിയില്ലെന്നു പഹയൻ ഇങ്ങോട്ടേക്കു തന്നെ ആണ് കൊണ്ട് വരുന്നതെന്നു.... ഏതായാലും നമ്മക്ക് പെരുത്ത് സന്തോഷം ആയി... ഗൾഫിൽ വളർന്നത് കൊണ്ട് ഈ കാഴ്ചകൾ ഒക്കെ എനിക്ക് പ്രിയങ്കരം ആണ്.... അവിടെ ഇങ്ങനെ ഉളള പ്രകൃതി ഒന്നും അല്ല.... അഞ്ചു പൈസക്ക് കൊള്ളില്ല.... ജീവിക്കാനൊക്കെ കേരളം ആണ് ബെസ്റ്റ്..... എന്താ കാലാവസ്ഥ ഒക്കെ... മഞ്ഞിന് മഞ്ഞു... മഴക്ക് മഴ... വെയില്... കാറ്റ്... ഹോ.... ശ്യാമ സുന്ദര കേര കേദാര ഭൂമി..... ന്നൊക്കെ പറയുന്നത് ദത് ഇതാണ്.... മക്കളെ.... !!! അല്ല പറഞ്ഞു പറഞ്ഞു നമ്മള് റൂട്ടിൽ ന്നു പോയി ല്ലേ.... ന്നാ മനുഷ്യൻമാരെ... ഒന്ന് പറയാ.... ഇത് അതും ഇല്ല... ഒക്കെ പന്തം കണ്ട പെരുച്ചാഴി ന്റെ മാതിരി നമ്മള് പറയുന്നതും കേട്ട് തൊള്ളേമ് തൊറന്ന് ഇരുന്നോളും... !!! ആ അതൊക്കെ വിട്.... നമ്മള് എവിടാ പറഞ്ഞത്... നമ്മക്കു അങ്ങനെ കിട്ടിയ ചാൻസിൽ നമ്മള് ഓടി വെള്ളത്തിൽ ഇറങ്ങി.... അതിന്റെ മുന്നേ നമ്മളെ ചെക്കന്റെ കവിളില് ഒരു സമ്മാനവും കൊടുത്തു.... ഞ്ഞി അതുപ്പോ എന്താ ന്ന് ഞാൻ പറയണോ... ഹയ്യട കേട്ട് സുഗിക്കാൻ അല്ലേ... അങ്ങനെ ഇപ്പൊ വേണ്ട... സത്യം പറഞ്ഞാൽ ഇതൊക്കെ കണ്ടപ്പോ നമ്മളെ കൈയീന്ന് പോയി... അതാ ചാടിക്കേറി അങ്ങനെ ഒക്കെ ചെയ്തേ.... വെള്ളത്തിൽ ഇറങ്ങി അവനെ നോക്കിയപ്പോൾ പൊട്ടൻ കവിളില് കയ്യും വച്ചോണ്ട് നിക്കാ... ഒരുമാതിരി ഷോക്കടിച്ച പോലെ... അപ്പൊ ഒരു ഉമ്മ കൊടുത്താ പടച്ചോനെ അവന്റെ കാറ്റ് പോകുല്ലോ... ല്ലേ.... അതോണ്ട് അതൊക്കെ പിന്നെക്ക് മാറ്റി നമ്മള് വീണ്ടും അതിലെ ഒക്കെ ഇറങ്ങി കളിച്ചു.... കുറച്ചു കൂടി മുന്നിലേക്ക് പോയാൽ പിന്നെ താഴോട്ട് വെള്ളം ചാടുന്നത് കാണാം... ആർത്തിരമ്പുന്ന ആ ശബ്ദം കേട്ടപ്പോ കൊതി മൂത്ത് നമ്മള് അവിടെ ഉളള വലിയ ഒരു പാറയുടെ മറവിലേക്ക് ചെന്ന്... അവിടെ നിന്നാൽ കൃത്യമായി താഴോട്ട് വെള്ളം വീഴുന്നത് കാണാം.... അവനെങ്ങാൻ കണ്ടാൽ നല്ല പെട കിട്ടും... അവൻ കുറച്ചു ബാക്കിലായി ഫോണിലും തോണ്ടി ഇരിക്കുന്നുണ്ട്... അതോണ്ട് ഇടക്ക് ഇടക്ക് പുറകിലേക്ക് തിരിഞ്ഞു നോക്കി നമ്മള് സെൽഫി ഒക്കെ എടുത്തു... പക്ഷെ പെട്ടന്നാണ് നമ്മുടെ അടുത്തേക്ക് ആരോ വരുന്നത് പോലെ നമ്മക്ക് തോന്നിയത്.... തിരിഞ്ഞു നോക്കിയതും നമ്മളെ നോക്കി ചിരിക്കുന്ന മുഖംങ്ങള് കണ്ടതും നമ്മള് തെല്ലൊന്നും അല്ല ഭയന്നത്..... കയ്യിലിരുന്ന ഫോൺ വിറച്ചു താഴെ വീണു വെള്ളത്തോടൊപ്പം താഴേക്കു പതിച്ചു..... പടച്ചോനെ.... ഇനി എന്താ ചെയ്യുക.... !!! പുറകിലേക്ക് ഒരു ഇഞ്ചു നീങ്ങിയാൽ ഞാൻ പരലോകത്തു എത്തും.... മുന്നിലേക്ക് ഓടാനും കഴിയില്ല.... കാരണം എനിക്ക് മുന്നിൽ നിന്നിരുന്ന കാലുകൾ ഒന്നും രണ്ടും മൂന്നും ഒന്നും അല്ലായിരുന്നു... ഒരു നിമിഷവും ആലോചിച്ചു നിൽക്കാൻ എന്റെ മുന്നിൽ ഇല്ലാത്തോണ്ട് ഞാൻ ഉറക്കെ അനുക്കയെ വിളിച്ചു...... പക്ഷെ ശബ്ദം പുറത്തേക്കു വരാത്ത വിധം ആരുടെയോക്കെയോ കൈകൾ എന്റെ വായ മൂടിയിരുന്നു.... (തുടരും.... ) ********************************************** (കഥയിലെ മുഴുവൻ സ്ഥലങ്ങളും യഥാർത്ഥമല്ല.... സങ്കല്പികവും കാണും... 🙏🙏) അഭിപ്രായം എന്താണേലും അറിയിക്കണം ട്ടോ... പഴയ പോലെ എഴുതാൻ കഴിഞ്ഞോ ന്ന് എനിക്കറിയില്ല..... ചിലപ്പോ പോരായ്മകൾ ഒക്കെ കാണും.... ക്ഷമിക്കാണം ട്ടോ... എന്തോ പഴയ പോലെ എഴുതാൻ കഴിയുന്നില്ല എന്നൊരു thonnalund.... പിന്നെ എനിക്ക് സപ്പോർട്ട് തന്ന് മോട്ടിവേറ്റ് ചെയ്യുന്ന പ്രിയ കൂട്ടുകാർക്ക് എല്ലാം ഒരുപാട് നന്ദി.....
#

📙 നോവൽ

📙 നോവൽ - ShareChat
30.6k views
9 days ago
💕നീ എൻ പ്രിയ സഖി... 💕 Part-47 *📖ENJOY YOUR WRITING EXPERIENCE WITH PRANAYA PUSTHAKAM*📖 *♦️അക്ഷരങ്ങളുടെ മായാ  ലോകത്തേക്ക് കടന്നു വരാൻ നിങ്ങളാഗ്രഹിക്കുന്നുവോ എങ്കിൽ നമുക്ക് ഒരുമിച്ച് കൈകോർക്കാം.. ആരോരുമറിയാതെ നിങ്ങളിൽ ഉറങ്ങിക്കിടക്കുന്ന സർഗ്ഗവാസനകളെ പുറം ലോകത്തെത്തിക്കാൻ ഞങ്ങൾ ഒരുങ്ങിക്കഴിഞ്ഞു.. നിങ്ങളുടെ തൂലികത്തുമ്പിനാൽ അടർന്നുവീഴുന്ന അക്ഷരങ്ങൾക്ക് പ്രോത്സാഹനമേകാൻ,പ്രചോദനം നൽകാൻ, അഭിപ്രായങ്ങൾ അറിയിക്കാൻ .......... ആശയങ്ങൾക്കു നിറം നൽകി സാഹിത്യരചനകളുടെ  ലോകത്തേക്ക് നിങ്ങളെ കൈപിടിച്ചുയർത്താൻ, ഇനി നിങ്ങൾക്കൊപ്പം ഞങ്ങളുണ്ടാവും* *♦️എഴുത്തുകളുടെ ആനന്ദസാഗരത്തിൽ പങ്കാളികളാവാൻ.... എഴുത്തുകൾ വിരൽത്തുമ്പിൽ ലഭിക്കാൻ പ്രണയപുസ്തകം എന്ന whatsapp ഗ്രൂപ്പിൽ അംഗമാകൂ* *https://chat.whatsapp.com/0hUC5UPLA92BY6CngpJaIO* ~~~~~~~~~~~~~~~~~~~ *FB GROUP JOIN LINK* *https://www.facebook.com/groups/321552815074586/* ~~~~~~~~~~~~~~~~~~~ *♲Share Chat*:- *https://sharechat.com/profile/kathakaludetheeram* ÷÷÷÷÷÷÷÷÷÷÷•÷÷÷÷÷÷÷÷÷÷ *_POSTING ADMIN:-_* *ThanseeH WnD* *📲:http://api.whatsapp.com/send?phone=917356903728* ✒shammol "ഇനി ചെയ്യൂലാ... പ്ലീസ് കൊരങ്ങാ... ഒന്ന് വിടെടാ..വേദനിച്ചിട്ട് വയ്യാ.... . " ന്നൊക്കെ പറഞ്ഞു അവള് കിടന്നു തുള്ളുന്നുണ്ട്.... "എന്താടി വിളിച്ചേ....?? കൊരങ്ങാ ന്നോ....?? ശെരിയാക്കി തരാട്ടോ...കുറച്ചൊക്കെ വേദനിക്കണം....... " ന്നും പറഞ്ഞു നമ്മളു ഒന്നൂടെ പിടി മുറുക്കി ബാത്റൂമിന്റെ ഡോർ തുറന്നു അകത്തേക്ക് കയറി.... അവളെയും കൊണ്ട്.... "മോള് രാവിലെ ഹീറ്റർ ഒക്കെ ഓൺ ചെയ്തല്ലേ കുളിച്ചത്....? എന്ന ഇനി ഹീറ്റർ ഇല്ലാതെ ഒന്ന് കുളിച്ചാലോ.... നല്ല സുഖം ആയിരിക്കും.... " ന്ന് നമ്മള് പറഞ്ഞതും പെണ്ണ് വേണ്ടാ.... ന്നും പറഞ്ഞു അലറുന്നുണ്ട്... പക്ഷെ നമ്മള് അതൊന്നും വക വെക്കാതെ അവളെ പിടിച്ച പിടിയാലേ ഷവറിന് താഴെ നിർത്തിച്ചു ഷവർ ഓൺ ചെയ്തു... "ആ... എന്നെ ഒന്ന് വിട് അനു... തണുത്തിട്ടു വയ്യ.... ഇത് ഒന്ന് ഓഫ്‌ ചെയ്യ്.... " ന്നും പറഞ്ഞു അവള് നിന്ന് ഞെരിപിരി കൊള്ളുന്നുണ്ട്.... "രാവിലെ തന്നെ  വെള്ളം മുഖത്തു വീഴുമ്പോൾ ഉളള സുഖം മോള് കൂടെ ഒന്നറിയു... എന്നിട്ട് ഓഫ്‌ ചെയ്യാം.... നിന്റെ കളി കൊറച്ചു കൂടുന്നുണ്ട്....കുറച്ചു നേരം തലവഴി തണുത്ത വെള്ളം വീഴുമ്പോൾ നിന്റെ കുരുത്തക്കേടിനൊക്കെ ഇത്തിരി ശമനം കിട്ടും....  " ന്ന് പറഞ്ഞു അവള് അടിമുടി നനഞ്ഞു കുളിക്കുന്നത് വരെ അവളെ കൈ പിറകിലേക്ക് പിടിച്ചു അവളെ വെള്ളത്തിനു താഴെ നിർത്തിച്ചു.... അല്ല പിന്നെ... ഇനി ഇമ്മാതിരി പണിയുമായി എന്റെ അടുത്തോട്ടു വരുമ്പോൾ അവൾക്ക് ഓർമ ഉണ്ടാവണം ഇത്... കുറച്ചു നേരം കഴിഞ്ഞപ്പോൾ പെണ്ണിന്റെ കഥകളി ഒക്കെ നിർത്തി നിന്ന് വിറക്കാൻ തുടങ്ങി.... ചുണ്ടൊക്കെ കൂട്ടി ഇടിക്കുന്നുണ്ട്.... അത്രയ്ക്കുണ്ട് വെള്ളത്തിന്റെ തണുപ്പ്... അതും നേരം പുലർന്നിട്ടേ ഉള്ളൂ താനും.... അതുവരെ നമ്മളോട് വിടാൻ പറഞ്ഞു കയ്യും കാലും ഇട്ടടിച്ചവള് ഒന്നും മിണ്ടാതെ വിറച്ചു കൊണ്ട് വെള്ളത്തിന്റെ താഴെ നിന്നപ്പോ നമ്മക്ക് പാവം തോന്നി... ഡോസ് മതിയെന്ന് തോന്നിയത് കൊണ്ട് അവളെ പിടി അയച്ചു നമ്മള് ഷവർ ഓഫ്‌ ചെയ്തു..... ഇനി മേലിൽ എന്റെ മുഖത്തു വെള്ളം വീഴ്ത്തരുത് അതിനുള്ള പണിയാണ് ഇപ്പൊ കിട്ടിയത് എന്നും പറഞ്ഞു അവളെ തലക്കിട്ട് ഒരു കൊട്ട് കൊടുത്തു നമ്മള് ബാത്‌റൂമിൽ ന്ന് ഇറങ്ങി... ഒന്നും മിണ്ടാതെ കോറി പിടിച്ചു അവളും ഇറങ്ങി... അവളെ നനയ്ക്കാൻ നിന്നത് കൊണ്ട് നമ്മളും ചെറുങ്ങനെ നഞ്ഞിട്ടുണ്ട്.... അതോണ്ട് കുളിക്കാം ന്ന് വിചാരിച്ചു ഷെല്ഫിന്ന് ടവൽ എടുത്തു ഞാൻ കുളിക്കാൻ കയറിയപ്പോൾ അവള് നമ്മളെ പിടിച്ചു നിർത്തി.... "ഞ.. ഞാൻ ആദ്യം..ക..യറും...  ഇതൊ...ക്കെ മാറ്റി..യിട...ട്ടെ "ന്ന് അവള് വിറച്ചോണ്ട് പറഞ്ഞപ്പോ നമ്മക്ക് ചിരി വന്നു... "ഹയ്യട... കൊറച്ചു നേരം തണുത്തുഅവിടെ  നിന്നോ..കയ്യിലിരിപ്പ് കൊണ്ടല്ലേ..... ഞാനാ ആദ്യം കുളിക്കുന്നെ... " ന്നും പറഞ്ഞു അവളെ തള്ളിമാറ്റി നമ്മള് ബാത്‌റൂമിൽ കയറി.... ************** ബലാല്.... കാണിച്ചു വെച്ചത് കണ്ടില്ലേ... ആകെ നനഞു കുളിച്ചു നാശകോശമായി.... ഞാൻ ഒരു തമാശയ്ക്ക് ചെയ്തതല്ലേ... കൊരങ്ങൻ അതിന് എന്നെ ഈ തണുപ്പത്തു  ഷവറിന്റെ  ചോട്ടിൽ പിടിച്ചു നിർത്തി.... ആകെ മൊത്തം ഐസ് പരുവം ആയി ന്ന് പറഞ്ഞപോരെ... തണുത്തിട്ടു ജീവൻ പോകുന്നു..... കയ്യും കാലും മുട്ടും ഒക്കെ വിറച്ചിട്ട് കൂട്ടി മുട്ടുന്നുണ്ട്.... എന്ന ഇത്രയൊക്കെ ചെയ്തില്ലേ... അതോണ്ട് ഇതൊക്കേ ഒന്ന് മാറ്റിയിടട്ടെ ന്ന് പറഞ്ഞപ്പോ   സമ്മതിക്കുന്നില്ല പഹയൻ.... അവൻ എനിക്ക് മുന്നേ കയറി ഡോർ ക്ലോസ് ചെയ്തു... അച്ചി... ഹച്ചി.... ച്ചി... ആരും പേടിക്കണ്ട നമ്മള് തുമ്മിയതാണ്... അച്ചി..... പടച്ചോനെ പണി പാളി ന്നാ... അച്ചി.... ഓ... ഇത് പറയാനൊന്നു സമ്മതിക്കില്ലല്ലോ.... ശ്ശോ.... പണി പാളി ന്നാ തോന്നുന്നേ.... തുമ്മലും ചീറ്റലും വെടിയും പുകയും ഒക്കെ വരുന്നുണ്ടല്ലോ റബ്ബേ... മരങ്ങോടൻ കാരണം രാവിലെ തന്നെ ജലദോഷം പിടിച്ചു... അച്ചി..... അച്ചി..... നമ്മള് നിന്നിട്ടും ഇരുന്നിട്ടും ഒക്കെ തുമ്മാൻ തുടങ്ങി ..... ഇത് ഒരു നടയ്ക്ക് പോവൂല.... എന്റെ മൂക്കും കൊണ്ടേ പോകു ന്നാ തോന്നുന്നേ...!!!! നമ്മള് അങ്ങനെ തുമ്മി തുമ്മി തോറ്റു നിക്കുമ്പോ ദെ വരുന്നു ലവൻ... എന്റെ പ്രിയ ഭർത്താവ്... കണ്ണീച്ചോരയില്ലാതെ രാവിലെ തന്നെ ഭാര്യയെ വെള്ളം കൊണ്ട് അഭിഷേകം ചെയ്തവൻ.... നമ്മള് ദേഷ്യത്തോടെ അവനെ നോക്കി ബാത്‌റൂമിൽക്ക് കയറാൻ നിന്നതും നമ്മളെ മേലെനിന്നും തറയിൽ വീണ വെള്ളത്തിൽ ചവിട്ടി സ്ലിപ്പ് ആയി നമ്മള് പിന്നോട്ടേക്ക് മറിഞ്ഞു.... പക്ഷെ വീണില്ല.... !! കാരണം ഞ്ഞി പ്പോ ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിയാലോ...? 😀 സാധാരണ ഇവൻമാരൊക്കെ അടുത്ത് വരുബോഴേ കറക്ടായി നമ്മള് പെണ്ണുങ്ങള് വീഴാൻ പോകു.... മനപ്പൂർവം ഒന്നും അല്ലാ ട്ടോ... പിന്നെ അതാണ് അതിന്റെ ഒരു ഇത്.... !! ഏത്....?? ഇങ്ങക്ക് വല്ലോം പുടി കിട്ടുന്നുണ്ടോ ചങ്ങായി മാരെ... അച്ചി..ച്ചി... ഓ ഓ.... ദെ മൂക്കെ അടങ്ങി ഇരുന്നില്ലേൽ ഞാൻ ചെത്തി ഉപ്പിലിട്ടു വക്കും ട്ടോ... ബാക്കി ഉള്ളൊരു കാര്യായിട്ട് ഒരു കാര്യം പറഞ്ഞു മനസ്സിലാക്കി കൊടുക്കുമ്പോ തുമ്മി കളിക്കാൻ നിന്നാൽ ഉണ്ടല്ലോ.... ഹാ... അപ്പൊ എന്താ പറഞ്ഞേ നമ്മള് മൂപ്പരെ കയ്യില് നൈസ് ആയിട്ട്അങ്ങ് കിടന്നു..... താഴെ വീണു ന്ന് വിചാരിച്ചു നമ്മള് കണ്ണൊക്കെ മുറുക്കി ചിമ്മിയിരുന്നു... മുഖത്തു ഒരു ചൂട് ശ്വാസം വീണപ്പോ ആണ് കണ്ണ് തുറന്നത്... ആഹാ... കണ്ണും കണ്ണും നോക്കി കിടക്കാൻ എന്താ രസം.... നമ്മള് ചെക്കന്റെ ആ കണ്ണില്ലേ...? കടലിളകി മറിയും പോലെ ഉളള ആ പൂച്ചകണ്ണ്, അതിലേക്കു നോക്കി ആ കടലിൽ മുങ്ങി തപ്പുവായിരുന്നു.... എന്താ... ന്നാ... നമ്മളെ തന്നെ.... അതിന്റെ വടക്കു കിഴക്കേ അറ്റത്തോ... തെക്ക് പടിഞ്ഞാറെ മൂലയിലോ എവിടേലും ഒരു ഭാഗത്തു നമ്മളുണ്ടോ ന്നറിയാൻ.... "എന്താടി നോക്കി നടന്നോടെ... കണ്ണും കാണുന്നില്ലേ നിനക്ക്...?? ' അവൻ കലിപ്പിൽ തന്നെ യാണ്... "ഇല്ലാ.... നിന്നെ കാണുമ്പോ ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റുന്നില്ല.... അതോണ്ട് പറ്റിയതാ... " ന്ന് പറഞ്ഞു നമ്മള് നാക്കു വായിലേക്ക് ഇട്ടതും അവൻ എന്റെ നടു വിട്ടു താഴേക്കു ഇട്ട്... ന്നുവച്ച പോത്തോ ന്നും പറഞ്ഞു ചക്ക വെട്ടിയിട്ടത് പോലെ നമ്മള് തറയിലേക്ക് എത്തി ന്ന്... നമ്മള് പറഞ്ഞതൊന്നും ചെക്കന് പിടിച്ചിട്ടില്ല.... അതിന്റെയ ഇപ്പൊ കിട്ടിയ പണി.... "ഇവനിത് എന്തിന്റെ സൂക്കേടാ... വെറുതെ മനുഷ്യനെ ഉപദ്രവിക്കുന്നു.... ബാക്കി ഉള്ളോരേ നടുവും പോയല്ലോ തമ്പുരാനെ.... " ന്നും പറഞ്ഞു നമ്മള് നടുവും തടവി എഴുനേറ്റു.... "എന്താടി നീ വല്ലതും പറഞ്ഞോ... " ന്ന് ചോദിച്ചു അവൻ വീണ്ടും കണ്ണുരുട്ടി.... "ഇല്ലേയ് ... " ന്നും പറഞ്ഞു കൈ കൂപ്പി നമ്മള് വേഗം ബാത്‌റൂമിൽ കയറി... ഇല്ലേൽ അടുത്ത പണിയും കിട്ടി ന്നിരിക്കും... ************** നമ്മള് കുളി ഒക്കെ കഴിഞ്ഞു അടുക്കളയിലേക്ക് വന്നപ്പോ ഉണ്ട് ഒരുത്തി തുമ്മിക്കൊണ്ട് വരുന്നു.... "എന്തെടി രാവിലെ തന്നെ തുമ്മുന്നേ.... ജലദോഷം വല്ലോം പിടിച്ചോ.... " നമ്മള് അവൾക്ക് നല്ല ചൂടുള്ള കട്ടൻ എടുത്തു കൊടുത്തു.... "ജലദോഷം പിടിച്ചതല്ല... പിടിപ്പിച്ചതാടി.... അച്ചി... " ന്നും പറഞ്ഞു അവള് തുമ്മി... "ആര്...?? " "വേറെ ആരാ... എന്റെ കെട്ടിയോൻ...?? " "അതുശരി അപ്പൊ ഫസ്റ്റ് നൈറ്റ്‌ ന് പകരം ജലദോഷം പിടിപ്പിച്ചു കളിക്കുവായിരുന്നോ രണ്ടാളും... " ന്ന് ചോദിച്ചു നമ്മള് ഒന്ന് ഇളിച്ചു കൊടുത്തു.... "ദെ ഷാനു ഒരു വീക്ക് തന്നാൽ ഉണ്ടല്ലോ....?? ഒരു ഫസ്റ്റ് നൈറ്റ്‌....!!! ഫസ്റ്റ് നൈറ്റ്‌ പോയിട്ട് റൊമാൻസ് പോലും അറിയില്ല മരങ്ങോടന്.... എന്നാ വേണ്ട,നമ്മള് ഇത്തിരി റൊമാന്റിക് ആയി നോക്കിയതാ... അതിനവൻ എനിക്കിട്ട് പണി തന്ന്... " ന്നവള് പറഞ്ഞപ്പോ എനിക്ക് ചിരി വന്നു.... "അതെന്താ നാദി ജലദോഷം പിടിക്കാനും മാത്രം ഉളള റൊമാൻസ്...?" എന്ന് നമ്മള് ചോദിച്ചപ്പോൾ അവള് വള്ളി പുള്ളി വിടാതെ കാര്യം പറഞ്ഞു... പാവം.... അവള് ഒന്ന് റൊമാൻസ് കളിക്കാം ന്ന് വിചാരിച്ചതാ... ഏറ്റില്ല... അപ്പോഴേക്കും അവന് കലിപ്പ് വന്നു കാണും... മുൻപും അങ്ങനെ തന്നെ ആണല്ലോ കലിപ്പ് കണ്ട് പിടിച്ചതേ അവനല്ലേ... !! അവള് പറഞ്ഞതൊക്കെ കേട്ടപ്പോ നമ്മക്ക് ചിരി സഹിക്കാൻ പറ്റിയില്ല... നമ്മള് കൊറേ നിന്ന് ചിരിച്ചപ്പോൾ അവള് നമ്മളെ അടിമുടി ഒന്ന് നോക്കി... എന്നിട്ട് നമ്മളോട് ഒരു കാര്യം പറഞ്ഞപ്പോൾ നമ്മളെ ചിരി ഒക്കെ സ്വിച്ച് ഇട്ട പോലെ നിന്നു... "കല്യാണം കഴിഞ്ഞിട്ട് ഇത് വരെ ഫസ്റ്റ് നൈറ്റ്‌ നടത്താത്ത നീ എന്നെ കളിയാക്കാൻ ആയിട്ടില്ല മോളെ....?? " ന്ന്... നിങ്ങളു നോക്കണ്ട... അവളോട്‌ ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്... അവളെന്റെ ബെസ്റ്റിയാണ്.... "അത്... ഞാ ... പിന്നെ... " "ആ...ആ.. വിക്കണ്ട മോളെ.... സത്യം പറ... എന്താ നിന്റെ ഉദ്ദേശം... പാവംഅല്ലേ  ഷാഹിക്ക.... " ന്നും പറഞ്ഞു അവളെന്റെ കവിളിൽ പിടിച്ചു വലിച്ചു.... "അത്‌ ടാ... എനിക്ക് ആ കാര്യം ആലോചിക്കുമ്പോൾ തന്നെ ഒരു പേടിയും പരവേശവും ഒക്കെ ആണ്... പിന്നെ ഇന്നലെ നടത്താൻ ഇരുന്നതായിരുന്നു... പക്ഷെ എല്ലാം കുളമായി.... " നമ്മള് നിരാശയോടെ പറഞ്ഞു... "മം... എന്തായാലും ഇനിയും വൈകിക്കണ്ട.... അല്ലേൽ പിന്നെ മൂപ്പര്  സമ്മതത്തിനൊന്നും കാത്തു നിന്നെന്ന് വരൂല..... പിടിച്ചങ്ങോട്ട് മേഞ്ഞു കളയും.... " ന്ന് പറഞ്ഞു അവളെന്നെ കള്ള ചിരിയോടെ തട്ടി.... "ച്ചി....  അനാവശ്യം പറയാതെ ടി തെണ്ടി... " ന്ന് പറഞ്ഞു ഞാൻ അവളെ കൊങ്ങയ്ക്ക് പിടിച്ചു... "അയ്യോ... വിട് മോളെ... രാവിലെ തന്നെ കെട്ടിയോന്റെ വക കൈപ്പറ്റി... ഞ്ഞി നിന്റെത് കൂടി താങ്ങാൻ ഉളള ശേഷി ഇല്ല.... " ന്ന് പറഞ്ഞു അവള് സോപ്പിട്ടപ്പോ നമ്മള് ഒന്ന് പതഞ്ഞു കൊടുത്തു... ******** കളിയും ചിരിയും ഒക്കെ യായി ദിവസങ്ങൾ കടന്നു  പോവുന്നു... നാദിയുടേ റോമൻസിന് ഒരു കുറവും ഇല്ല.....!!! ദിവസവും അവള് വരും.... ഒലക്കമ്മലെ റൊമാന്സും കൊണ്ട്.... നമ്മള് അവളെ കണ്ടം വഴി ഓടിക്കാറുമുണ്ട്... അതിനിടയ്ക്ക് ഷാഹി ഓരോ കോനിശ്ട്ടും കൊണ്ട് വരും.... ഇപ്പൊ താ ഹണി മൂണിന് പോണം ന്ന്.... മിക്കവാറും ഓനെ ഞാൻ മയ്യത്താക്കും.... ഇവിടെ ഉളള അവളുടെ ശല്യം തന്നെ സഹിക്കാൻ വയ്യ.... ഞ്ഞി പ്പോ ഹണി മൂണും കൂടി ആകുമ്പോൾ പൂർത്തിയാവും.... നോ പറഞ്ഞു രക്ഷപ്പെടൻ കഴിയില്ല... അവന്റെ മുന്നിൽ ഞാൻ നാദിയെ  പ്രണയിക്കുന്നവനാണ്... ഇനി എന്തൊക്കെ അനുഭവിക്കണം സുബ്ഹാനെ.... അവളാണെങ്കിൽ കിട്ടിയ ചാൻസ് ഒക്കെ മുതലെടുക്കും.... എല്ലാരും കൂടെ ഉണ്ടാകുമ്പോൾ നമുക്ക് ഒന്നും അങ്ങോട്ട്‌ ചെയ്യാനും പറ്റില്ല... അവളെന്റെ ബീവി ആണല്ലോ... മിക്കവാറും കുട്ടി പിശാശിനെ എളുപ്പം നാട് കടത്തേണ്ടി വരും.... !!!! ഈ വിളച്ചിലൊക്കെ ഏറിയാൽ ഒരു കൊല്ലം... അതിനുള്ളിൽ ഡിവോഴ്സ് വാങ്ങി ഞാൻ എന്റെ പാട്ടിനു പോവും... നിന്നെ നിന്നോളം വട്ടുള്ള ഒരുത്തനെ കൊണ്ട് കെട്ടിക്കുകേം ചെയ്യും.... നീ നോക്കിക്കോ മോളെ നാദി.... ******* ഇനി ഫസ്റ്റ് നൈറ്റും ഹണി മൂണും ഒരുമിച്ച് നടത്തണം.... മൂന്ന് നാല് ദിവസം മാത്രമേ വിട്ടു നിൽക്കാൻ പറ്റു... കാരണം ഞങ്ങൾ രണ്ടാളും ഇല്ലാതെ അതിൽ കൂടുതൽ ഡേയ്‌സ് ഓഫീസിലെ  വർക്ക് ഒന്ന്  നടക്കില്ല.... !!! നാല് എങ്കിൽ നാല്.... ആ ദിവങ്ങളിൽ എന്റെ ഷാനു വിന്റേതു മാത്രമായിഅവളോടൊപ്പം  ഇരിക്കാലോ.... യാത്രക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി.... ഫുഡിങ് ഒക്കേ കഴിഞ്ഞു ഞങ്ങൾ എല്ലാരോടും യാത്ര പറഞ്ഞു ഇറങ്ങി.. ഞങ്ങൾ  പോകുന്നത്........ കോടനാട്... കോത്തഗിരി ഒക്കെ യാണ്.... മഞ്ഞു മൂടി കിടക്കുന്ന താഴ്വരകളിലേക്ക്.... അവിടെ ഞങ്ങളുടെ പ്രണയത്തിന്റെ പൂക്കാലം തീർക്കാൻ.... കളിയും ചിരിയും ഒക്കെ ആയി അവിടെ എത്തിയപ്പോഴേക്കും സമയം വൈകുന്നേരം ആറു മണി ആയിരുന്നു.... മഞ്ഞു മൂടി നിൽക്കുന്ന ചായത്തോട്ടങ്ങളുടെ ചെറിയ  കുന്നുകൾ.... അതിന് മുകളിൽ കുഞ്ഞു കുഞ്ഞു റിസോർട്കൾ... വണ്ടിയിൽ നിന്നും പുറത്തേക്കു ഇറങ്ങിയപ്പോ തണുത്തു പണ്ടാരം അടങ്ങി.... അത്രയ്ക്കുണ്ട് തണുപ്പ്... പോരാത്തതിന് വൈകുന്നേരം ആയിരിക്കുന്നു.... റൂം ഒക്കെ മുൻകൂട്ടി ബുക്ക്‌ ചെയ്തിരുന്നത് കൊണ്ട്ബാഗ് ഒക്കെ എടുത്തു  ഞങ്ങൾ  പെട്ടന്ന് മുറികളിലേക്ക് പോയി.... ഷാനു ന്റെ പല്ലൊക്കെ കൂട്ടി ഇടിക്കുന്നുണ്ട്... കണ്ടപ്പോ നമ്മക്ക് ചിരി ഒക്കെ വന്നെങ്കിലും നമ്മള് വേഗം ചെന്ന് ഫ്രഷ് ആയി..... നമ്മള് ബാത്‌റൂമിൽ നിന്ന് ഇറങ്ങിയതും അവള് ഫ്രഷ് ആകാൻ കയറി.... നമ്മള് ഡ്രെസ് ഒക്കെ മാറ്റി കോട്ടു ഒക്കെ ഇട്ട്  അവളെയും കാത്തു നിന്നു... അവളും വേഗം ഫ്രഷ് ആയി വന്നു ബാഗിൽ നിന്നും ഒരു രോമത്തിന്റ ഷോൾ എടുത്തു പുതച്ചു... "എന്താ ഇക്കാ... ഇങ്ങനെ നോക്കുന്നെ....?? " ന്ന് അവള് ചോദിച്ചപ്പോളാണ് നമ്മള് അവളിൽ ലയിച്ചു അവളെ തന്നെ നോക്കി നിക്കുവായിരുന്നു ന്ന് ബോധം വന്നത്.... "അതോ.... അത്... ഞാൻ പറഞ്ഞു തരട്ടെ... " ന്നും പറഞ്ഞു കള്ളച്ചിരിയോടെ നമ്മള് അവളെ അടുത്തോട്ടു ചെന്നതും "വേണ്ടാ ട്ടോ.., " ന്നും പറഞ്ഞു അവള് പുറകോട്ടു മാറി... "അയ്... അപ്പൊ ന്റെ പെണ്ണിന് അറിയണ്ടേ ഞാൻ എന്താ ആലോചിച്ചേ ന്ന്... " പറഞ്ഞു ഞാൻ അവളെ അടുത്ത് ചെന്ന് അരയിലൂടെ കയ്യിട്ടു അവളെ ചേർത്തു പിടിച്ചു... അവള് ഇമ വെട്ടാതെ നമ്മളെ തന്നെ നോക്കിയതും നമ്മള് അവളെ മുഖം തിരിച്ചു പിടിച്ചു ചെവിയിൽ നമ്മള് എന്താ ആലോചിച്ചേ ന്ന് പറഞ്ഞു... "അയ്യേ... ശ്ശി.... ഈ ഇക്ക.... " ന്നും പറഞ്ഞുകൊണ്ട്  എന്നെ പറഞ്ഞു പൂർത്തിയാക്കാൻ സമ്മതിക്കാതെ അവള് എന്നെ തള്ളി മാറ്റി... "ടി... നിക്ക് മുഴുവൻ പറയട്ടെ.... " ന്ന് പറഞ്ഞു നമ്മള് വീണ്ടും അവളെ അടുത്ത് ചെന്ന്.... "അയ്യേ... വേണ്ടാ... നിക്ക് കേൾക്കണ്ടാ.... " ന്നും പറഞ്ഞു അവള് ഓടാൻ തുടങ്ങി.... നമ്മള് വീടോ... അവളെ പുറകെ ഓടി പിടിച്ചൊതുക്കി എന്റെ നെഞ്ചിലൊട്ടു ഇട്ട്.... അന്നേരം അവളെ മുഖം ഒന്ന് കാണണം... ന്റെ റബ്ബേ.... കണ്ണ് എടുക്കാൻ തോന്നുല്ല .. അവളെ ആ ഓറഞ്ച് ചുണ്ടുകളും തുടുത്ത കവിളുകളും താമര മിഴികളും.... ന്റെ കണ്ട്രോൾ ദൈവങ്ങൾ നേരത്തെ തന്നെ എന്നെവിട്ട് ഒലെ കൂരയിലേക്ക് പോയിട്ടുണ്ട് അപ്പൊ പിന്നെ നമ്മള് അറ്റാക്ക് തുടങ്ങി.... നാണത്തോടെ നിന്നിരുന്ന അവളുടെ മുഖം എന്റെ കൈ കുമ്പിളിൽ ഒതുക്കി ആചുണ്ടുകളിലെ തേൻ നുകരുന്ന വണ്ടായി ഞാൻ മാറി... പറിച്ചെടുക്കാൻ കഴിയാത്ത വിധം അവളിലേക്ക് ആഴ്നിറങ്ങുമ്പോളാണ്   ഡോറിൽ മുട്ടുകേട്ടത്.... ശോ.... നശിപ്പിച്ചു.... ഒരു മൂഡിൽ വന്നതായിരുന്നു.... ഒക്കെ കുളമായി.... !!!! മെല്ലെ എന്നിൽ നിന്ന് അവളെ അടർത്തി മാറ്റി  ഡോർ തുറന്നു.... നോക്കുമ്പോൾ റൂം ബോയ്... "സർ... ഫുഡ്‌ റെഡി ആണ്.... " അവന്റെ ഒരു ഫുഡ്‌.... !!!! "ഓക്കേ... വി വിൽ കം... " ന്ന് പറഞ്ഞു ഞാൻ ഡോർ ക്ലോസ് ചെയ്തപ്പോഴും ഞാൻ കൊടുത്ത ഉമ്മയുടെ  ഹാങ്ങോവറിൽ തന്നെ ആയിരുന്നു അവള്.... വീണ്ടും അവളെ ചേർത്ത് പിടിച്ചു.... "ന്റെ പെണ്ണെ.... ഇപ്പഴെക്കും ടയേർഡ് ആയോ.... ഇനി എന്തൊക്കെ കിടക്കുന്നു..... " ന്നും പറഞ്ഞു ഞാൻ അവളുടെ മൂക്കിൽ പിടിച്ചു തിരിച്ചു.... ... അതിനവൾ ചിരിച്ചു കൊണ്ട് എന്റെ നെഞ്ചിൽ ചാഞ്ഞു.... "അതേയ്.... ഇങ്ങനെ നിന്നാൽ മതിയോ... നമുക്ക് വല്ലതും കഴിക്കണ്ടേ..... എനിക്ക് ഭയങ്കര വിശപ്പ്... " എന്നും പറഞ്ഞു ഞാൻ സിഗ്നൽ കാണിച്ചതും.... അവള് എന്നെ നോക്കി കണ്ണുരുട്ടി... "ഒന്ന് പൊ ഇക്കാ... " ന്നും പറഞ്ഞു വയറ്റിനിട്ടു ഒരു കുത്തും തന്ന്.... "ഹോ... നൊന്ത്.... പതിയെ പെണ്ണെ... " ന്ന് പറഞ്ഞപ്പോ വീണ്ടും അവളെന്നെ കെട്ടിപിടിച്ചു നിന്നു... കുറച്ച് നേരം കൂടി അങ്ങനെ തന്നെ നിന്ന് ഞാൻ അവളേം കൊണ്ട് പുറത്തേക്കു ഇറങ്ങി.... "ലവൻ എന്താണാവോ പണിയുന്നെ... ചിലപ്പോ രണ്ടും കൂടെ റൊമാൻസ് ആകും.... വേഗം ചെന്ന് അവരെറൊമാൻസ്  കൊളമാക്കട്ടെ... " ന്ന് ഷാനുനോട് പറഞ്ഞു ഞാൻ അവളെയും കൊണ്ട് അവരെ മുറിയിലേക്ക് പോയി.... ****** "ടി... ഒന്ന് ഇങ്ങോട്ട് ഇറങ്ങുന്നുണ്ടോ നീ.... എനിക്ക് കുളിക്കണം.....!!!!! " "ഇല്ലാ.... ഇറങ്ങൂല്ല.... നീ കുളിക്കണ്ട...നിന്നെ  ഞാൻ കുളിപ്പിച്ച് താരാടാ.... " ന്നവള്.... ഈ ജലപിശാശു.... ഇതിനെ വല്ല പൊട്ടകിണറ്റിലും കൊണ്ട് ഇട്ടാലോ... വായ ആണെങ്കിൽ അടക്കി വെക്കൂല.... ഏത് നേരോം ബെല്ലും ബ്രേക്കും ഇല്ലാതെ ഇങ്ങനെ ഓരോന്ന് പറയും.... വന്നപ്പോ കേറിയതാ അവള് ബാത്‌റൂമിൽ... ഈ നേരം വരെ ഇറങ്ങിയിട്ടില്ല.. ഇവളെ പെറ്റിട്ടത് അതിനകത്തു ആണെന്ന തോന്നുന്നേ.... "നീ മാരിയാദക്ക് ഇങ്ങോട്ട് ഇറങ്ങുന്നോ..... അതോ ഞാൻ അങ്ങോട്ട്‌ കേറി വരണോ.... " നമ്മളെ ക്ഷമ കെട്ടു നമ്മള് ഡോറിൽ തല്ലി.... "വേണ്ട മോനെ... ഇപ്പൊ വന്ന ബോറാകും.... പിന്നെ നിനക്ക് ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റൂല.... " ന്നവള് അകത്തു നിന്ന് വിളിച്ചു പറഞ്ഞു.... പടച്ചോനെ... ഇതിനെ അങ്ങട്ട് തല്ലി കൊന്നാലോ..... എന്തൊരു ദുരന്തം ആണ്.... അപ്പോളുണ്ട് ഡോറിൽ നല്ല അസ്സല് മുട്ട് കേൾക്കുന്നു.... "ഹോ... നാശം പിടിക്കാനായിട്ട്... ആരാ പ്പോ..ഈ നേരത്ത്..... " ന്ന് പിറു പിറുത്തു നമ്മള് ചെന്ന് ഡോർ തുറന്നു... തുറന്നതും "ആാാ..... "ന്നൊരു അലർച്ചയായിരുന്നു.... നോക്കുമ്പോൾ  ഷഹാന... കൂടെ അവനും ഉണ്ട്.... പടച്ചോനെ..... !!!!! അവളെ കണ്ടതും നമ്മള് സ്പോട്ടിൽ ഡോർ ക്ലോസ് ചെയ്ത്.... എന്താ ന്നല്ലേ... നമ്മളാണേൽ ബാത്ത് ടവൽ മാത്രമേ ഉടുത്തിട്ടുള്ളു.... അത് കണ്ടിട്ടാണ് അവള് കാറി കൂവിയത്.... ഓൺ ത സ്പോട്ടിൽ ഷാഹി അവളുടെ കണ്ണ് പൊത്തുകയും ചെയ്തു... നമ്മള് ഡോറും അടച്ചു.... ബാഗിൽ ന്ന് ഒരു ടവൽ കൂടെ എടുത്തു ദേഹത്തിട്ട് ഞാൻ വീണ്ടും ചെന്ന് വാതിൽ തുറന്നു.... "എന്തോന്നാടാ ഇത്....??? ഒന്ന് മാരിയാദക്ക് നിന്നോടെ..? അല്ല.. നീ ഇതുവരെ ഫ്രഷ് ആയില്ലേ...??? അതോ...? " ന്നും പറഞ്ഞിട്ട് അവൻ ഒരുമാതിരി ആക്കിയ ഇളി ഇളിക്കുന്നു..... "ടാ.. കോപ്പേ... ഒറ്റ വീക് തന്നാൽ ഉണ്ടല്ലോ.... ഇവിടെ ഒന്നും നടന്നില്ല... വന്നപ്പോ കേറിയതാ അവള് ബാത്‌റൂമിൽ... ഈ നേരം വരെ യക്ഷിടെ നീരാട്ട് കഴിഞ്ഞില്ല.... അതിനിടയ്ക്ക് നീ ഒലത്താന് വന്നാൽ ഉണ്ടല്ലോ... " നും പറഞ്ഞു നമ്മള് കണ്ണുരുട്ടി... "ടി... കണ്ണ് തുറന്നോ... അവൻ തുണി ഉടുത്തിട്ടുണ്ട്....?? " ന്ന് അവൻ പറഞ്ഞപ്പോ ആണ് ഞാൻ ഷാനു നെ നോക്കിയത്... ബടുക്കൂസ് ഇപ്പോളും കണ്ണ് പൊത്തി നിക്കാണ്..... അവൻ അത്‌ പറഞ്ഞപ്പോ അവള് മെല്ലെ കണ്ണ് തുറന്നു നമ്മളെ നോക്കി നൈസ് ആയിട്ട് ഒന്ന് ഇളിച്ചു തന്ന്.... അതിന് നമ്മള് അവളെ നോക്കി കണ്ണുരുട്ടി.... ഹല്ല പിന്നെ.... അവളോട്‌ ആരാ ഇങ്ങോട്ട് ഇപ്പൊ എഴുന്നള്ളാൻ പറഞ്ഞേ.... അങ്ങനെ അവരോട് സംസാരിച്ചു നിന്നപ്പോ ബാത്‌റൂമിൽ ന്ന് ഇറങ്ങി വന്നു നമ്മളെ ജലപിശാശ്.... "നിങ്ങള് റെഡി ആയി വാ.... ഞങ്ങള് താഴെ കാണും....!!" ന്ന് പറഞ്ഞു അവര് ഇറങ്ങിയതുംഅവളെ തറപ്പിച്ചു ഒന്ന് നോക്കി  നമ്മള് കുളിക്കാൻ കയറി..... വിശന്നിട്ടു വയറു കരിയുന്നുണ്ട്‌.. അതോണ്ട് ഇനിം അവളോട്‌ തല്ലു പിടിച്ചു നിന്നാൽ ശെരിയാകില്ല.... അവൾക്കുള്ളത് പിന്നെ കൊടുക്കാം.... ന്ന് വിചാരിച്ചു നമ്മള് നീരാട്ട് തുടങ്ങി..... ********** "പടച്ചോനെ.... !!!! കോട്ട് എടുക്കാൻ മറന്നല്ലോ.... ഞ്ഞി പ്പോ എന്താ ചെയ്യാ.... " കുളി കഴിഞ്ഞു വന്നപ്പോ മരം കോച്ചുന്ന തണുപ്പ്... കോട്ട് ആണേൽ എടുക്കാൻ മറക്കുകേം ചെയ്തു കോപ്പ്... മരങ്ങോടന്റ് കോട്ട് ചോദിച്ചാൽ തരില്ല.... എനിക്കിട്ട് പണിയാൻ കിട്ടുന്ന ഒരു അവസരവും അവൻ പാഴാക്കില്ലല്ലോ.... ഇനി എന്ത് ചെയ്യും... പുറത്ത് ഒടുക്കത്തെ തണുപ്പുണ്ട്... എങ്ങനെ പുറത്തേക്കു ഇറങ്ങും.... !!!! ആകെ പ്രാന്ത് എടുത്തു നിക്കുമ്പോ ചെക്കൻ കുളി കഴിഞ്ഞു വന്നു... നമ്മളെ പരവേശം ഒക്കെ കണ്ടു അവൻ കാര്യം ചോദിച്ചപ്പോ നമ്മള് നൈസ് ആയിട്ട് അങ്ങ് കാര്യം പറഞ്ഞു.... അത് കേട്ടതും അവൻ ഹലാക്കിലെ ചിരി..... "നിനക്ക് അത് വേണമെടി പിത്തക്കാളി.... എപ്പോഴും എന്റെ തല തിന്നാറില്ലെ.... അതിന് പടച്ചോനായിട്ട് തന്നതാ ഇത്.... " എന്നും പറഞ്ഞു ചിരിച്ചോണ്ട് അവൻ അവന്റെ കോട്ട് എടുത്തു ഇട്ടു..... എന്നിട്ട് റൂമിൽ ന്ന് പുറത്തേക്കു പോകാൻ ഇറങ്ങി... പക്ഷെ നമ്മള് അനങ്ങിയില്ല.... "എന്തെ... നിനക്ക് ഫുഡ്‌ വേണ്ടേ... അവിടെ നിന്നാൽ പട്ടിണി കിടക്കേണ്ടി വരും... വന്നു വല്ലതും കഴിക്കാൻ നോക്ക്... " എന്നും പറഞ്ഞു അവൻ വിളിച്ചപ്പോ തണുത്തു വിറച്ചോണ്ട് നമ്മള് മുറിക്കു പുറത്തേക്കു ഇറങ്ങി.... നമ്മളെ കോറി പിടിച്ചുള്ള നടത്തം കണ്ടപ്പോ അവൻ നമ്മളെ നോക്കി ചിരിക്കുന്നുണ്ട് കോന്തൻ.... നടന്നു നടന്നു താഴെ എത്തിയതും മുന്നിൽ ഉളള കാഴ്ച കണ്ടു നമ്മക്ക് സന്തോഷം ആയി... എന്താന്നറിയോ... ആ റിസോർട്ടിന്റെ മുറ്റത്തു ക്യാമ്പ് ഫയർ ഒക്കെ ഒരുക്കിയിട്ടുണ്ടായിരുന്നു... നമ്മക്ക് സ്വേറ്റെർ ഇല്ലാത്തോണ്ട് നമ്മള് അതിന്റെ അടുത്തേക്ക് ചെന്ന്... തണുപ്പിൽ ന്ന് രക്ഷ നേടാൻ ഇതേ ഉള്ളൂ വഴി.... നോക്കുമ്പോൾ ഷാഹിക്കയും ഷാനുവും അവിടെ നിപ്പുണ്ട്.... ഞങ്ങളെ കൂടാതെ മൂന്ന് നാല്  വിദേശികളും അവിടെ തീ കായുന്നുണ്ടായിരുന്നു... അവരെ ഒക്കെ ചുമ്മാ അങ്ങ് കയറി പരിചയപ്പെട്ടു.... ഒരു പത്തു മിനിട്ടിന് ശേഷം ഞങ്ങൾ ഫുഡ്‌ അടിക്കാൻ പോയി.... ഫുഡ്‌ ഒക്കെ അടിച്ചു തിരിച്ചു വന്നു വീണ്ടും തീ കായൻ ഇരുന്നു.... ഷാഹിക്കയും ഷാനുവും അവരുടേതായ ഒരു ലോകത്താണ്... ഷാനുവിന്റ് പുതപ്പും പുതച്ചു രണ്ട് പേരും എങ്ങോട്ടോ നോക്കി നിന്ന് റോമൻസ് കളിക്കാണ്.... നമ്മളെ ഒന്നും ഒരു മൈൻഡും ഇല്ലാ... അല്ല അവരെ പറഞ്ഞിട്ടും കാര്യമില്ല അതിന് വേണ്ടിയല്ലേ ഇങ്ങോട്ട് വന്നതും... നമ്മളെ മരങ്ങോടൻ ശെരി അല്ലാഞ്ഞിട്ടല്ലേ.... സഹിക്കന്നെ... !!!!! അനു നെ നോക്കിയപ്പോൾ അവൻ ഫോണിൽ കുത്തി കളിക്കുവാ.... നമ്മക്കണേൽ ആകെ ഇരുന്നു ചടച്ചു.... അതോണ്ട് നമ്മള് മുറിയിലേക്ക് പോകാണ് ന്ന് പറഞ്ഞു മെല്ലെ അവിടുന്ന് തടി തപ്പി.. എന്നിട്ട് അസ്സലായി കിടന്നു ഉറങ്ങി.... പക്ഷെ ഒരു അരമണിക്കൂർ കഴിഞ്ഞു കാണും.... "ടി.. !!!"ന്നു ഒരു അലർച്ച കേട്ടു... ഞെട്ടി എഴുനേറ്റു നോക്കിയപ്പോൾ ദെ നിക്കുന്നു ഞമ്മളെ കെട്ടിയോൻ... "ഇത് ഡബിൾകോട്ട് ആണ്.... ഒറ്റയ്ക്ക് കേറി കിടന്നു ഉറങ്ങാതെ എഴുനേറ്റു മാറ്.... " എന്നും പറഞ്ഞു അവൻ കണ്ണുരുട്ടിയപ്പോ ആണ് നമ്മളും അത്‌ ഓർത്തത്.... വേഗം എഴുനേറ്റു മാറി കട്ടിൽ രണ്ടാക്കി നീക്കി ഇടാൻ അവന്റെ ഒപ്പം കൂടി.... അങ്ങനെ അതും കഴിഞ്ഞു നമ്മള് കയറി കിടന്നു ബ്ലാങ്കെറ്റ് എടുത്തു പുതച്ചതും പിന്നേം കേട്ട് അപശബ്ദം.... "ടിി... !!!!!!!!!" "എന്താ അനു.... എന്താ നിന്റെ പ്രശ്നം...?? ഒന്നു കിടക്കാനും സമ്മതിക്കില്ലേ...?? " ന്നും പറഞ്ഞു നമ്മള് ദേഷ്യപ്പെട്ടപ്പോ അവൻ കണ്ണുരുട്ടി നമ്മളെ അടുത്തേക്ക് വന്നു .. "ഇല്ലാ... സമ്മതിക്കില്ല... അങ്ങനെ ഇപ്പൊ എന്റെ ബ്ലാങ്കെറ്റ് എടുത്തു നീ ഉറങ്ങണ്ട..... ഇങ്ങോട്ട് താടി.... " ന്നും പറഞ്ഞു അവൻ ബ്ലാങ്കെറ്റ് വലിച്ചു എടുത്തു.... "അപ്പൊ ഞാൻ എങ്ങനെയാ ഉറങ്ങുക.... ടാ മരങ്ങോടാ...നല്ല തണുപ്പുണ്ട്...... " "ആ....ഇതൊക്കെ വീട്ടിന്നു ഇറങ്ങുമ്പോൾ ആലോചിക്കണം.... എന്തൊരു ഉത്സാഹം ആയിരുന്നു ഇങ്ങോട്ട് പോരാൻ.... അപ്പൊ മോള് ഇതൊന്നും ഓർത്തില്ലേ.... " ന്നും പറഞ്ഞു അവൻ ബ്ലാങ്കെറ്റും പുതച്ചു സുഖസുന്ദരമായി കിടന്നു.... "ടാ.... അനുസെ.... തണുക്കുന്നെടാ.... ആ കോട്ട് എങ്കിലും താടാ ദുഷ്ട്ടാ.... " ന്നും പറഞ്ഞു നമ്മള് കെഞ്ചി.... എവടെ.... മരങ്ങോടൻ ബ്ലാങ്കെറ്റും തന്നില്ല.... കോട്ടും തന്നില്ല..... !!!! തണുത്തിട്ടു നിക്കാനും കിടക്കാനും പറ്റാത്ത ഒരു അവസ്ഥ..... അവനാണേൽ പോത്ത് പോലെ ഉറങ്ങുന്നുണ്ട്.... അവസാനം... നമ്മള് കട്ടിലിന്റെഒരു  മൂലയിൽ ചുരുണ്ടു കൂടി..... നമ്മളെ ഷോളു കൊണ്ട് പുതച്ചു.... ********* അവളെ കയ്യിലിരിപ്പ് കൊണ്ടാ ഒന്നും ചെയ്ത് കൊടുക്കാത്തത്.... ഷാഹിയേം ഷഹാനയെം ഒരുമിപ്പിക്കാൻ എടുത്തു വച്ച കുരിശ് ഇപ്പൊ ഒഴിയാബാധയായി എന്റെ പുറകെ കൂടിയിരിക്കാണ്.... അവൾക്ക് കിട്ടിയ ചാൻസ് അവള് മുതലാക്കി കൊണ്ട് ഇരിക്കാ... അല്ല അവളെ പറഞ്ഞിട്ടും കാര്യമില്ല... ഞാൻ സ്വയം എടുത്തു വച്ച വയ്യാ വേലി അല്ലേ.... !!!!! ഇപ്പൊ അവളെ സഹായിക്കാൻ പോയാൽ ആദ്യത്തെ ഡയലോഗ് എനിക്ക് അവളോട്‌ ഇഷ്ടം ഉള്ളോണ്ട് ആണ് ഞാൻ സഹായിച്ചത് എന്നാവും.... അതോണ്ട് വേണ്ട മോളെ..... !!!! നമ്മള് ആ പണി ഒക്കെ നിർത്തി.... !!!! അവള് ഉറങ്ങുന്നത് വരെ കാത്തിരുന്നു.... പാവം.... തണുത്തു വിറക്കുന്നുണ്ട്... കുറച്ച് കഴിഞ്ഞപ്പോൾ ഒച്ചയും അനക്കവും ഒന്നും കേൾക്കാൻ ഇല്ല... നോക്കിയപ്പോൾ അവള് ഉറങ്ങിയിട്ടുണ്ട്..... മെല്ലെ എഴുനേറ്റു പോയി എന്റെ കോട്ട് എടുത്തു അവളെ പുതപ്പിച്ചു കൊടുത്തു.... എന്നിട്ട് തിരികെ വന്നു കിടന്നു ഉറങ്ങി.... ************* "പെണ്ണെ നമുക്ക് കിടക്കണ്ടേ....സമയം ഒരുപാട് ആയി....  ഇവിടെ ഇങ്ങനെ നിന്നാൽ മതിയോ.....?? " ന്നു ചോദിച്ചപ്പോ അവള് തല കുലുക്കി പോകാം എന്ന് പറഞ്ഞു.... അവളെയും ചേർത്ത് പിടിച്ചു മുറോയിലോട്ട് നടക്കുമ്പോൾ ഒക്കെ റൂമിൽ അവളെ ഞെട്ടിക്കാൻ ഉളളത് ഒക്കെ റെഡി ആക്കിയ നിർവൃതി ആയിരുന്നു മനസ്സ് നിറയെ.... ഇന്ന് ഞങ്ങടെ ഫസ്റ്റ് നൈറ്റ്‌ അല്ലേ.... അപ്പൊ അത് എപ്പോഴും അതിന്റെതായ രീതിയിൽ ഒക്കെ വേണ്ടേ..... അതിനു വേണ്ടി അവള് കാണാതെ റൂം ബോയ്സിനോട് പറഞ്ഞു നമ്മള് റൂം ഒക്കെ റെഡ് റോസും... മുല്ലപൂക്കളും കൊണ്ട് അലങ്കരിച്ചു വെച്ചിട്ടുണ്ടായിരുന്നു....... മുറിയുടെ വാതിൽ തുറന്നു അകത്തു കേറിയതും അവള് അന്തം വിട്ടു ചുറ്റും നോക്കുന്നുണ്ടായിരുന്നു.... ഞാൻ അന്നേരം ഡോർ ലോക്ക് ചെയ്തു അവളെ പുറകിൽ പോയി നിന്നു... "ഷാഹിക്കാ.... ഇതൊക്കെ എങ്ങനെ...?? നമ്മള് വന്നപ്പോ ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ...?? " ന്നും ചോദിച്ചു അവള് തിരിഞ്ഞതും അവളോട്‌ ചേർന്നു തന്നെ ഞാൻ നിന്നിരുന്നു.... "അത്താണ് ഈ ഷഹീദ്.... എങ്ങനെ ഉണ്ട് ഇഷ്ട്ടായോ ഈ റൂം.....?? " ന്നു ചോദിച്ചപ്പോൾ അവള് ആാാ ന്ന് തലകുലുക്കി.... "റൂം മാത്രേ ഇഷ്ട്ടയുള്ളോ....?? " അത് ചോദിച്ചതും അവള് എന്നെ നോക്കി നെറ്റി ചുളിച്.... "അല്ല.... ഈ റൂം ഇത്ര മനോഹരമാക്കിയ ഈ കോന്തനെയും ഇഷ്ട്ടായി..... " ന്നവള് പറഞ്ഞപ്പോ ഞാൻ അവളെ കൈ പുറകിലോട്ട് പിടിച്ചു എന്നോട് ചേർത്തു.... "ആരാടി കോന്തൻ...?? ഈ ഞാനോ....?? " ന്നു ചോദിച്ചു ഞാൻ അവളെ ഇക്കിളിയാക്കി.... "അയ്.. വേണ്ട... ഷാഹിക്ക... പ്ലീസ്.... വേണ്ട.... " ന്നും പറഞ്ഞു അവള് രക്ഷെപ്പെടാൻ നോക്കി.... "എങ്കിൽ പറ.... ആരാ കോന്തൻ....?? " "കോന്തൻ അല്ല... കോന്തി.... ഈ ഞാൻ....... പോരെ....?? " ന്നും പറഞ്ഞു അവള് കള്ള ദേഷ്യത്തോടെ എന്നെ വിട്ടു നിന്നു.... "അച്ചോടാ... ന്റെ പെണ്ണ് പിണങ്ങിയോ....?? ഇപ്പൊ കാണാൻ ഒന്നൂടെ മൊഞ്ചു ആയിട്ടുണ്ട്.... " ന്നു പറഞ്ഞു നമ്മള് അവളെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു....  അതിനവള് നമ്മളെ നോക്കി ചിറി കോട്ടി..... "പിണക്കമാണോ... എന്നോടിണക്കമാണോ....?? അടുത്ത് വന്നാലും പൊന്നേ മടിച്ചു നിൽക്കാതെ... " ന്നും പാടി  ഞാൻ അവളെ അവിടെയും ഇവിടെയും ഒക്കെ പിടിക്കാൻ നോക്കി.... "ദെ.... വേണ്ടാ.... അടുത്ത് വരരുത്....വേണ്ടാ... വന്നാൽ  കടിക്കും ഞാൻ... " ന്നൊക്കെ പറഞ്ഞു... അതിനനുസരിച്ചു അവള് ഒഴിഞ്ഞു മാറികൊണ്ട് ഇരുന്നു... "വരും.... " ന്നു ഞാനും "വരണ്ട... " ന്നു അവളും.... അങ്ങനെ വരും വരായ്ക കളിയിൽ അവസാനം "വന്നിട്ടോ...???? " ന്നൊരു ചോദ്യം കേട്ടതും മോനെ മനസ്സിൽ ലഡ്ഡു പൊട്ടി...... നോക്കുമ്പോൾ അവളും നമ്മളെ നോക്കി സൈറ്റ് അടിച്ചു കാണിക്കാണ്... "കൊച്ചു കള്ളി..... ഇനി വന്നിട്ടുള്ളതൊന്നും പറയൂല.... ചെയ്തു കാണിച്ചു തരാം..... !!!" ന്ന് പറഞ്ഞു അവളെ വാരി എടുത്തു ബെഡിലേക്ക് നടന്നു ഞാൻ.... (പിന്നെ അവിടെ നടന്നതൊന്നും തല്ക്കാലം പറയൂല.... അത് ഞങ്ങടെ സീക്രെട്.... ഞ്ഞി ഫസ്റ്റ് നൈറ്റ്‌ ന്നും പറഞ്ഞു പാവം ഷമ്മോളെ ആരും എടങ്ങേറ് ആക്കണ്ട.... 🙏🙏 ബാക്കി ഉണ്ടായതൊന്നും അവൾക്കറിയില്ല... 🤗 അവളെ നേരത്തെ തന്നെ ഞങ്ങള് ഗെറ്റ് ഔട്ട്‌ അടിച്ചു..... 😀😀 ഞ്ഞി നാളെ രാവിലെ ഓൾക് പ്രവേശനം ഉള്ളൂ.... 😉😉) ******** എത്ര കഴിച്ചാലും മതി വരാത്ത മുന്തിരി ചഷകം പോലെ.... എത്ര നുകർന്നാലും മതിയാവാതെ.... വീണ്ടും വീണ്ടും അവളെ എന്നിലേക്കാവാഹിച്ചു കൊതി തീരാത്ത.... ഒരു രാത്രി കൂടി കടന്നു പോയി..... ഉറക്കം വിട്ടു എഴുന്നേൽക്കുമ്പോൾ അവളെന്റെ അരികത്തു ഉണ്ടായിരുന്നില്ല.... !!!! കണ്ണ് തിരുമ്മി ചുറ്റും നോക്കിയപ്പോൾ കണ്ണാടിക്ക് മുന്നിൽ നിന്ന് ഈറൻ മുടി ചീന്തുന്ന എന്റെ പെണ്ണിനെയാണ് കണ്ടത്..... ഇടയ്ക്കിടയ്ക്ക് എന്നെ നോക്കി ചിരിക്കുന്നുണ്ടവൾ.... അവളെത്തന്നെ നോക്കി കിടന്നപ്പോൾ പതിയെ അവളെന്റെ അടുത്ത് വന്നിരുന്നു... "എന്താണ്.... എന്റെ ഷാജഹാന് ഇതുവരെ എഴുനേൽക്കാൻ ആയില്ലേ.... " ന്നു ചോദിച്ചു അവളെന്റെ മുടിയിൽ കൂടി വിരലോടിച്ചു.... നമ്മള് ഇല്ലെന്ന് തലയാട്ടിയതും അവള് പുരികം പൊക്കി എന്തെ ന്ന് ചോദിച്ചു.... "അത് വല്ലാത്ത ഒരു ഹാങ്ങോവർ...... !!" ന്നു പറഞ്ഞു നമ്മള് എഴുനേറ്റു ഇരുന്നു കയ്യും കാലും ഒക്കെ ഒന്ന് നിവർത്തി... "അയ്യട... ഒരു ഹാങ്ങോവർ.... ഒന്ന് എഴുനേറ്റു കുളിച്ചേ.... " ന്നു പറഞ്ഞു അവള് എഴുന്നേറ്റതും നമ്മള് വീണ്ടും അവളെ പിടിച്ചു ബെഡിലേക്ക് ഇട്ടു.... എന്നിട്ട് അവളെ മേലെ പുതപ്പും വലിച്ചിട്ടു..... "അയ്യേ... എന്താ ഈ കാണിക്കുന്നേ.... ഞാൻ കുളിച്ചതാ....ഇക്കാ.... !!! വിട്..... " ന്നും പറഞ്ഞു അവള് കയ്യും കാലും ഇട്ടടിക്കാൻ തുടങ്ങി.... "അത് സാരല്ല.... ന്റെ ഷാനു കുട്ടി ഒന്നൂടെ കുളിച്ചാൽ മതി..... " ന്നും പറഞ്ഞു ആ പുതപ്പിനുള്ളിലേക്ക് നമ്മളും കയറി..... !!!!! (തുടരും.... ) ********************************************** അതേയ് ആഴ്ചയിൽ ഒന്നേ പോസ്റ്റുന്നുള്ളു എങ്കിലും നമ്മള് നല്ല ലെങ്ങ്തില് പോസ്റ്റുന്നില്ലേ.... 😎 എനിക്ക് തോന്നുന്നത് ഏറ്റവുംകൂടുതൽ ലെങ്ത് ഇപ്പൊ എന്റെ സ്റ്റോറി ക്ക് ആണെന്നാ.... ഇന്നത്തെ പാർട്ടിൽ നിങ്ങൾക്ക് അടുത്തഒരാഴ്ചതേക്ക്  കാത്തിരിക്കാൻ ഉളള ഡോസ് ഒക്കെ കിട്ടിയിട്ടുണ്ടാവും.... ന്നു കരുതുന്നു.... 🙏🙏🙏 അഭിപ്രായം അറിയിക്കണം.....
#

📙 നോവൽ

📙 നോവൽ - Pava VOÜMÜMOT - ShareChat
37.8k views
16 days ago
#

💌 പ്രണയം

രണ്ട് ദിവസം മുന്നേ മോളെ ഡോക്ടറെ കാണിക്കാൻ ഇറങ്ങിയതാ ഞാനും ഇക്കയും.... വീട്ടിൽ ന്ന് റോട്ടിലേക്ക് രണ്ടടി നടക്കാൻ ഉണ്ട്..... എന്തോ സംസാരിച്ചു നടന്ന കൂട്ടത്തിൽ ഞാൻ മൂപ്പരെ കയ്യും പിടിച്ചിട്ടായിരുന്നു നടന്നത്.... റോഡ് എത്തിയപ്പോ ഇക്ക എന്റെ കൈ വിടാൻ പറഞ്ഞു... "കൈ വിട് പെണ്ണെ ആൾക്കാർ കാണുന്നു.... " ന്ന്.... പെണ്ണല്ലേ കുശുമ്പ് കേറി എനിക്ക്.. "അതെന്താ.... ഞാനെ ഇങ്ങടെ കെട്ടിയോള് അല്ലേ... ആൾക്കാർ കണ്ടാൽ ഇപ്പൊ എന്താ... " ന്ന് ഞാനും... "അതേയ് ഇത് തന്നെയാ നിന്നോട് ഞാനും പറയാറ്... " ന്നും പറഞ്ഞു ഇക്ക കാറിൽ കേറി... "ങേ... എന്താ.... " മൂപ്പര് പറഞ്ഞത് നമ്മക്ക് അങ്ങോട്ട്‌ പിടി കിട്ടിയില്ല... "അതേയ് ബൈക്കിൽ പോകുമ്പോൾ നിന്നോട് ഞാൻ ചേർന്നിരിക്കാൻ പറയുമ്പോൾ നീ പറയാറില്ലേ.... ആള്ക്കാര് കാണും.... നമ്മടെ ബെഡ് റൂം അല്ല ന്ന്... .. അപ്പൊ അതോ... " ബലാല് ഞമ്മളെ പോസ്റ്റിൽ കേറി ഗോൾ അടിച്ചു.... "ആ... അത് പ്പോ... ബൈക്കിൽ കെട്ടിപിടിച്ചു ഇരിക്കുന്നത് പോലെ ആണോ ഇത്... ഞാൻ ജസ്റ്റ്‌ ഒന്ന് കയ്യിൽ പിടിച്ചെന്നല്ലേ ഉള്ളൂ.... " ന്നും പറഞ്ഞു നമ്മള് ഉരുണ്ട് കളിച്ചു... "ആ നിനക്ക് അത്‌ എങ്ങനെആണോ... അത് പോലെ തന്നെയാ എനിക്ക് ഇതും... " ന്ന് പറഞ്ഞ് ഇക്ക ഡ്രൈവ് ചെയ്യാൻ തുടങ്ങിയപ്പോൾ എനിക്ക്  സത്യത്തിൽ ദേഷ്യം ആണ് വന്നത്... "ഓ... ഒരാള് ഉണ്ടായിരുന്നു... നികാഹ്  കഴിഞ്ഞു നമ്മള് ഫസ്റ്റ് ടൈം കണ്ടപ്പോ ഇങ്ങനെ ഒന്നും ആയിരുന്നില്ല... ബൈക്ക് സൈഡിൽ ഒതുക്കി നമുക്ക് നടക്കാം ന്ന് പറഞ്ഞു പെരിന്തൽമണ്ണ മുഴുവനും എന്നെ ചേർത്ത്  പിടിച്ചിട്ട് ആയിരുന്നു അന്ന് നടന്നത്...എന്റെ കയ്യിൽ കൈ കോർത്തു  കൊണ്ട്അന്ന്  റോഡ് ക്രോസ്സ് ചെയ്തതൊക്കെ ആറു വർഷങ്ങൾക്കിപ്പുറവും എനിക്ക് നല്ല ഓർമ ഉണ്ട്... അപ്പൊ ഈ ആൾക്കാർ ഒന്നും കണ്ടില്ലായിരുന്നോ...??? " ന്ന് ഞാൻ നല്ല കട്ടകലിപ്പില് മൂപ്പരോട് ചോദിച്ചപ്പോൾ പഹയൻ ഇളിച്ചു കാണിച്ചു തന്ന്... അത് കണ്ടപ്പോ ദേഷ്യം ഒന്നൂടെ കൂടി.. " ഞാനെ ഇങ്ങടെ കയ്യിൽ പിടിക്കാൻ ഞ്ഞി വരൂല.... ഇനി വല്ല പാണ്ടി ലോറി എന്റെ നെഞ്ചത്തോട്ടു വന്നാലും എന്റെ കയ്യിൽ പിടിക്കാൻ വരരുത്... " ന്ന് പറഞ്ഞു ഞാൻ മുഖം വീർപ്പിച്ചു ഇരുന്നപ്പോളും മൂപ്പരെ മുഖത്തു പുഞ്ചിരി ആയിരുന്നു.... ഉള്ളിൽ ഊറി ചിരിക്കാണ് ബലാല്... ഡോക്ടറെ കാണാൻ എന്നേം മോളേം ഹോസ്പിറ്റലിന് മുന്നിൽ ഇറക്കി ഇക്ക വണ്ടി റോഡ് സൈഡിൽ പാർക്ക്‌ ചെയ്യാൻ പോയി... (അപ്പൊ നിങ്ങൾക്ക് ഡൌട്ട് വരും ഹോസ്പിറ്റലിൽ പാർക്ക്‌ ചെയ്തൂടെ ന്ന്... ഇല്ല... ചെറിയ ഒരു ഡെന്റൽ ഹോസ്പിറ്റൽ ആണ്..അതിനു മുന്നിൽ ഒരുപാട് വാഹനം പാർക്ക്‌ ചെയ്തിട്ടുണ്ട്... അതോണ്ട് ഇത്തിരി ദൂരെ ആണ് ഞങ്ങടെ വണ്ടി പാർക്ക്‌ ചെയതത്....  ) ഡോക്ടറെ കാണിച്ചു ഞങ്ങൾ ഒരുമിച്ച് തിരിച്ചു ഇറങ്ങി.... റോഡിൽ അത്യാവശ്യം നല്ല തിരക്ക് ഉണ്ടായിരുന്നു.... സംസാരിച്ചു നടക്കുമ്പോൾ ഒരു കയ്യിൽ മോളെ എടുത്തു മറ്റേ കൈ അറിയാതെ തന്നെ എന്റെ തോളിൽ വച്ചിരുന്നു.... അപ്പഴേക്കും ഇങ്ങോട്ട് വരുമ്പോൾ അടി കൂടിയ കാര്യം ഒക്കെ രണ്ടാളും മറന്നിരുന്നു.... നടത്തത്തിനിടയിൽ ആണ് മൂപ്പര് നമ്മളേം ചേർത്തു പിടിച്ചാണ് നടക്കുന്നത് ന്ന് ഓർമ വന്നത്.... അപ്പൊ തന്നെ നമ്മള് കയ്യിനേം മൂപ്പരേം മാറി മാറി നോക്കി... അന്നേരം ആ ചാരകണ്ണുകൾകൊണ്ട് കള്ള നോട്ടം നോക്കി ഇക്ക പറയുന്നുണ്ടായിരുന്നു "ഇപ്പൊ സന്തോഷമായോ ന്റെ പെണ്ണിന്...? " ന്ന്.... "മം... ആയെ...." ന്നും പറഞ്ഞു മൂപ്പരെ കയ്യിൽ ഒന്നൂടെ പിടി മുറുക്കി ഞാൻ... അല്ലെങ്കിലും എനിക്കറിയാം അന്നത്തെ ആ ഇക്ക തന്നെ ആണ് ഇപ്പോഴും എന്റെ കൂടെ ഉള്ളത് എന്ന്... ചിലതിനു മാത്രമേ വെത്യാസം ഉള്ളൂ... എന്നോടുള്ള പ്രേമത്തിന്.... സ്നേഹത്തിനു... കരുതലിന്.... അത് ഇന്നും കൂടിക്കൊണ്ടിരിക്കുന്നു... നിലയ്ക്കാത്ത നെഞ്ചിലെ താളം പോലെ.... !!!! യുഷ്വൽ ഭാര്യമാരെ പ്പോലെ ഇടയ്ക്ക് ഒക്കെ ഞാനും പറയാറുണ്ട്... ഇക്ക പണ്ടത്തെ പോലെ അല്ല... ആ പഴയ സ്നേഹം ഒന്നും ഇപ്പൊ എന്നോടില്ല എന്നൊക്കെ പറഞ്ഞു.... പക്ഷെ... ഇനി എത്ര കാലം കഴിഞ്ഞാലും നമ്മൾക്കിടയിൽ ഉണ്ടായിരുന്നതൊക്കെ അങ്ങനെ തന്നെ ഉണ്ടാവും... നമ്മുടെ മരണം വരെ... ന്ന് ഓരോ നിമിഷവും ഇക്ക തെളിയിച്ചുകൊണ്ടിരിക്കും.... !!!! ലവ് യൂ ഇക്കാ..... !!! എന്റെ റബ്ബ് എനിക്കേകിയ ഏറ്റവും നല്ല സമ്മാനം.... അത് നീയാണ്... നിന്റെ പ്രണയമാണ്..... നിന്റെ തണലിൽ ജീവിക്കണം എനിക്ക്.... ഒരായുസ്സ് മുഴുവനും....
8k views
17 days ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post
Share on other apps
Facebook
WhatsApp
Unfollow
Copy Link
Report
Block
I want to report because