@shammol8
@shammol8

🥀 $h@mmol A$ker 🥀

🌹എന്നെന്നും അച്ചേട്ടന്റെ 🌹

ചക്കരകളെ..... സോറി.... സോറി... സോറി..... അല്ലപ്പാ ഞാൻ പ്പോ ന്തിനാ ഇക്കണ്ട സോറി മുഴോൻ പറയണേന്നാവും നിങ്ങള് ചിന്തിക്കുന്നേ ല്ലേ..... കാര്യണ്ട് ചങ്ങായിമാരെ.... ഇനി ഞാൻ പറയാൻ പോകുന്നത് എനിക്ക് ഗുഡ് ന്യൂസ്‌ ഉം നിങ്ങക്ക് ബാഡ് ന്യൂസും ആണ്..... 😂😂 ഞ്ഞി ഗുഡ് ന്യൂസ്‌ ന്നൊക്കെ പറഞ്ഞാൽ തെറ്റിദ്ധരിച്ചു പണ്ടാരംഅടങ്ങണ്ട... എന്താന്ന് വച്ചാൽ അതല്ല കാര്യം..... ഏത്...?? അതെന്നെ.... !!!!!!നിങ്ങളൊക്കെ ഉദ്ദേശിച്ചത്.... 🤭 തെറ്റിദ്ധരിക്കാൻ ഇങ്ങള് പണ്ടേ മുടുക്കൻമാരാണ്....😝😝 ഒരിക്കെ തെറ്റിദ്ധരിച്ചതിന്റെ ക്ഷീണം മ്മക്ക് ഇതുവരെ മാറിയിട്ടില്ല.... !!!! അതോണ്ട് നേരെ ചൊവ്വേ നമ്മള് കാര്യം പറയാം..... എനിക്ക് പുതിയവീടിന്റെ പണി നടന്നുകൊണ്ട് ഇരിക്കാണ് ന്നൊക്കെ ഞാൻ മുൻപ് പറഞ്ഞില്ലായിരുന്നോ...?? പണിയൊക്കെ തീർന്നു.... ഈ മാസം ലാസ്റ്റ് 29ന് ഹൗസ് വാമിങ് നടത്താൻ തീരുമാനിച്ചു.... മുട്ടുസൂചി മുതൽ പിടിച്ചു എല്ലാം വാങ്ങണം..... താമസം മാറുമ്പോൾ ഉള്ള തിരക്ക് ഒക്കെ ഞാൻ പറയാതെ തന്നെ എല്ലാർക്കും അറിയാല്ലോ.... ഇനി ആകെ 14ഡേയ്‌സ് മാത്രേ ഉള്ളു.... അതിനുള്ളിൽ ആളുകളെ ക്ഷണിക്കലും... പർച്ചെസിങ്ങും അടുക്കലും പെറുക്കലും ആകെ മൊത്തം അവിയല് പരുവത്തിൽ ആണ് കാര്യങ്ങൾ...... എല്ലാത്തിനും ഓടാൻ ഞാനും ഇക്കയും ഉമ്മയും ഉള്ളു..... ഉമ്മയ്ക്ക് ആണേൽ ഓടിച്ചാടി നടക്കാൻ ഒന്നും നമ്മളെ പ്പോലെ പറ്റൂല.... പ്രായം ആയി വരുവല്ലേ... അപ്പൊ പറഞ്ഞു വന്നത് എന്താണ് ന്ന് വച്ചാൽ ഇനിയുള്ള ദിവസം ഞാൻ കടന്നു പാട് പെട്ടാൽ പോരാ.... പെടാപാട് പെടണം..... 🤣🤣 പിന്നെ നമ്മക് തന്നെ വേണ്ടിട്ടാണല്ലോ ന്ന് ആലോചിക്കുമ്പോളാ ഒരു റിലാക്സെഷൻ.... 🤣🤣 ഇതിനിടയിൽ ഞാൻ എപ്പോ ഇരുന്നു സ്റ്റോറി എഴുതാൻ ആണ്.... നിങ്ങള് തന്നെ പറ.... 🙄🙄 എനിക്കറിയില്ല.... 🤷🤷 സ്റ്റോറി ടെ കാര്യം ആലോചിക്കാൻ ഉള്ള ടൈം കൂടി ഇല്ല..... !!!! അപ്പൊ നിങ്ങടെ എല്ലാരുടെയും സമ്മതത്തോടെ കുറച്ചു ലോങ്ങ്‌ ആയി നമ്മള് ലീവ് എടുക്കുവാണ്.... എന്തായാലും ഈ മാസം കഴിയട്ടെ.... അല്ലാണ്ട് എന്നെകൊണ്ട് ഒരു വഴിയും ഇല്ല പിള്ളേരെ....🙏🙏🙏 മക്കള് ക്ഷമി..... 🙏🙏🙏🙏 #📙 നോവൽ
#

📙 നോവൽ

📙 നോവൽ - എന്നെന്നും അച്ചേട്ടന്റെ . ിത്തി നി - ShareChat
6.4k കണ്ടവര്‍
8 ദിവസം
🌹എന്നെന്നും അച്ചേട്ടന്റെ🌹 Part-14 അവളെയും കൊണ്ട് ഓഫീസിൽ നിന്നും തിരികെ എത്തിയപ്പോൾ മനഃപൂർവം ഇന്ദുചൂഢൻ മാലയെ കുറിച്ച് ചോദിച്ചില്ല.... ആ മാലയെ കുറിച്ചു താൻ തുടരെ എന്തെങ്കിലും ചോദിച്ചാൽ വൈശാലിക്ക് എന്തെങ്കിലും സംശയം തോന്നുമോ എന്നൊരു ഭയം അവനുണ്ടായിരുന്നു..... എന്നാൽ ഓഫീസിൽ നിന്നും തിരിച്ചെത്തിയത് മുതൽ വൈശാലി ദുഖിതയായിരുന്നു........ എന്തായാലും അവൾ തന്നോട് പറയാതിരിക്കില്ല.... സമയം വരട്ടെ ചോദിക്കാം ന്നു വിചാരിച്ചു അവൻ..... വൈകുന്നേരം കാപ്പി കുടി ഒക്കെ കഴിഞ്ഞു ഇന്ദുചൂഢൻ വീണ്ടും കാറുമായി പുറത്തേക്ക് ഇറങ്ങുന്നത് കണ്ടപ്പോൾ വൈശാലി അവനെ പുറകിൽ നിന്നും വിളിച്ചു.... "അച്ചേട്ടാ.... എവിടെപൊവാ......?? " "ഞാൻ ടൌൺ വരെ ഒന്ന് പോയിട്ട് വരാം വൈശു...... ചില ആവശ്യങ്ങൾ ഉണ്ട്..... " അവൾക്ക് മറുപടി നൽകി അവൻ കാറിൽ കയറി വേഗത്തിൽ ഓടിച്ചു പോയി.... ആ കാർ നേരെ ചെന്നു നിന്നത് ടൗണിൽ ഉള്ള ഒരു കോഫീ ഷോപ്പിൽ ആയിരുന്നു.... അവിടെ ഇന്ദുചൂഡനെ കാത്തു dr.വിഷ്ണു വർദ്ധൻ ഉണ്ടായിരുന്നു..... കാർ പാർക്ക്‌ ചെയ്തു ഇന്ദുചൂഢൻ വിഷ്ണുവർദ്ധൻ ഇരുന്ന ടേബിളിൽ അവനു  എതിർവശത്തായി ഇരുന്നു.... "എന്താ അച്ചു കാണണം ന്നു പറഞ്ഞെ...?? വാട്ട്‌ ഹാപ്പെൻഡ്...?? " "വിഷ്ണു..... ആ ലോക്കറ്റ്.... അത് വൈശാലിടെ അടുത്ത്ന്നു നഷ്ട്ടപ്പെട്ടിട്ടുണ്ട്...... " "എങ്ങനെ...? എന്തുണ്ടായി...? " "എന്താണ് സംഭവിച്ചേ ന്നറിയില്ല.... ഞാൻ അവളോട് ചോദിച്ചില്ലവിഷ്ണു. അവൾക്ക് അത് വെറുമൊരു മാലയാണ്..... അതിനുള്ളിൽ നമ്മള് കാം സെറ്റ് ചെയ്തതോന്നും അവൾക്ക് അറിയില്ല ല്ലോ.... " ഇന്ദുചൂഡൻ ഒരു ദീർഘ നിശ്വാസതോടെ പറഞ്ഞു നിർത്തി.... "അച്ചു...... അത് പുറത്തു എവിടെയെങ്കിലും മിസ്സിംഗ്‌ ആയത് ആണേൽ നോ പ്രോബ്ലം.... ബട്ട്‌... അത് ആരുടെയെങ്കിലും കയ്യിൽ കിട്ടിയാൽ...??ഒരുപക്ഷേ നമ്മള് അന്വേഷിക്കുന്ന ആളിന്റെ കയ്യിൽ ആണേൽ സൂക്ഷിക്കണം..... !!!! നമ്മള് എല്ലാം അറിഞ്ഞു കളിക്കുകയാണെന്ന് അയാൾക്ക് മനസ്സിലാകും.... അതുകൊണ്ട് തന്നെ അയാൾ അലെർട് ആകും... പിന്നെ അയാളിലേക്ക് എത്തിച്ചേരുക അസാധ്യമായി വരും...... !!! അല്ല അത് എവിടെ വച്ചാണ് മിസ്സിംഗ്‌ ആയത് എന്ന് വല്ല ക്ലൂ വും ഉണ്ടോ...?? ഐ മീൻ... ഓഫീസിലോ അതോ പുറത്തോ.....???" വിഷ്ണുവിന്റെ ചോദ്യം കേട്ടതും ഇന്ദുചൂഢൻ ഒന്ന് ചിന്തിച്ചു.... വൈശാലി ഗോഡൗണിന്നും മടങ്ങി ഓഫീസിൽ എത്തുന്നത് വരെ കാം കണക്ടഡ് ആയിരുന്നു..... അങ്ങനെ വരുമ്പോ അത് ഓഫീസിൽ തന്നെ കാണും..... !!! "മം.... എനിക്കറിയാം വിഷ്ണു അത് എവിടെ ഉണ്ടെന്ന്..... !!" "എവിടെയാ...? " വിഷ്ണു ഇന്ദുചൂഢനെ നോക്കി നെറ്റി ചുളിച്ചു.... "വൈശാലിടെ ഓഫീസിൽ ഉണ്ടാകും.... അത് അവിടെ തന്നെയാണ് മിസ്സ്‌ ആയത്.... !!" "അച്ചു... അപ്പൊ ഇനി എന്ത് ചെയ്യും.... ആരുടെയും കണ്ണിൽ പെടാതെ അത് എങ്ങനെ കിട്ടും..?? " വിഷ്ണു വർദ്ധന്റ മുഖം ആകാംഷ നിറഞ്ഞിരുന്നു..... "മം.. വഴിയുണ്ട് വിഷ്ണു.... എല്ലാത്തിനും ഞാൻ വഴി കണ്ടിട്ടുണ്ട്....." "എന്താ ആ വഴി.... ഒടുക്കം പെരുവഴി ആക്കരുത് മോനെ....? " വിഷ്ണു ഒരു ചെറു ചിരിയോടെ പറഞ്ഞതും ഇന്ദുചൂഢൻ ചിരിച്ചു.... "ഇല്ല വിഷ്ണു.... അതവന്റെ കയ്യിൽ കിട്ടുന്നതിന് മുന്നേ എനിക്ക് കിട്ടണം.... അവനെയും.... !!! ഞാൻ ഇറങ്ങുവാ..... എനിക്ക് കുറച്ചു ജോലി ഉണ്ട്..... " "മം... ഒക്കെ നീ കിട്ടിയിട്ട് വിളിക്ക്.... !!!" അവർ രണ്ടുപേരും പിരിഞ്ഞതിന് ശേഷം  ഇന്ദുചൂഢൻ ടൗണിലെ ഒരു ഷോപ്പിൽ നിന്നും കുറച്ചു ക്ലിപ്പ് കളും ഒരു വലിയ ബ്ലാക് കോട്ടും കയ്യുറകളും മാസ്കും ഒക്കെ വാങ്ങിച്ചു തന്റെ കാറിന്റെ ഡിക്കിയിൽ വച്ചു.... തിരികെ വീട്ടിൽ എത്തിയപ്പോ ഉമ്മറത്തു തന്നെ സുഭദ്രാമ്മ ഇരിപ്പുണ്ടായിരുന്നു.... "നീ ഇത് എവിടെപ്പോയതാടാ  അച്ചു.....? " "ഞാൻ വെറുതെ ഒന്ന് വിഷ്ണുനെ കാണാൻ പോയതാ അമ്മേ...!!!" "അതിന് നിനക്കെന്താ അസുഖം...?? " "ഹോ അസുഖം ഉണ്ടെങ്കിലേ എനിക്കെന്റെ കൂട്ടുകാരെ കാണാൻ പറ്റു സുഭദ്ര കൊച്ചേ... ഞാൻ ചുമ്മാ അവൻ വിളിച്ചിട്ട് പോയതാ... " ന്നും പറഞ്ഞു അവൻ സുഭദ്രാമ്മയുടെ താടയ്ക്ക് പിടിച്ചു കൊഞ്ചി.... "അല്ല... എന്തിയെ അമ്മേടെ മരുമോള്.....?? ഈ പരിസരത്ത് ഒന്നും കാണാൻ ഇല്ലാ ലോ.... " "മ്... നീ വാങ്ങി കൊടുത്ത മാല എവിടെയോ പോയി ന്നും പറഞ്ഞു സങ്കടപ്പെടുന്നുണ്ടായിരുന്നു.... നീ ഇനി അവളെ വഴക്കൊന്നും പറയാൻ നിക്കണ്ട.... അവക്ക് നല്ല സങ്കടം ണ്ട്.... നീ ഒരു കാര്യം ചെയ്യൂ... അവക്ക് വേറെ ഒരെണ്ണം വാങ്ങിക്കൊട്...." "ആണോ.... എന്നിട്ട് അമ്മേടെ മരുമോള് എന്നോട് ഒന്നും പറഞ്ഞില്ല ല്ലോ....?? അവളത് കളഞ്ഞേച്ചു വന്നോ... ??? കാണിച്ചു കൊടുക്കാം ഞാൻ അവളെ.... " ന്നും പറഞ്ഞു അവൻ കള്ളകെറുവ് കാണിച്ചു കുർത്തയുടെ കൈ തെറുത്തു കയറ്റി.... "ആഹാ... അമ്മേടെ മോൻ  അധികം അഭിനയിച്ചു ഓസ്കർ വാങ്ങിക്കാൻ നിക്കാതെ മുകളിലേക്ക് ചെല്ല്.... അവളുണ്ടാകും അവിടെ... " ന്നു പറഞ്ഞു സുഭദ്രാമ്മ ചിരിച്ചപ്പോൾ ഒരു അവിഞ്ഞ ചിരി പാസ്സാക്കി അവൻ ചമ്മിനിന്ന്.... പിന്നെ അധികം നിന്ന് ഉരുളാൻ നിക്കാതെ മുകളിലേക്ക് പടി കയറി പ്പോയി.... വരാന്തയിലൂടെ മുറിയിലേക്ക് പോകാൻ ഒരുങ്ങിയപ്പോഴാണ് അങ്ങേ അറ്റത്തു വരാന്തയിൽ നിന്ന് എന്തോ ആലോചിച്ചു കൊണ്ടിരിക്കുന്ന വൈശാലിയെ അവൻ കണ്ടത്.... ഉടനെ തിരിഞ്ഞു അവൾക്കടുത്തേക്ക് പമ്മി നടന്നു അവൾക്ക് പുറകിൽ നിന്ന് അവളെ വയറിലൂടെ അവൻ ചുറ്റി പിടിച്ചു.... പെട്ടന്നുണ്ടായ അവന്റെ ചുറ്റി പിടുത്തത്തിൽ അവൾ ഞെട്ടി തിരിഞ്ഞതും ഇന്ദുചൂഡനെ കണ്ടു ഒരു ദീര്ഘശ്വാസം എടുത്തു..... "എന്താ ഇത് അച്ചേട്ടാ... ഞാനിപ്പോ പേടിച്ചു ചത്തേനെ...?? " അവൾ അവന്റെ കയ്യിൽ മൃദുവായി തല്ലി..... "ശെരിക്കും നിന്നെ കണ്ടാൽ ഞാനാ പേടിക്കുന്നെ.... എന്ത് കോലമാടി ഇത്...?? എന്തിനാ നീ കരഞ്ഞേ.... " കരഞ്ഞു കലങ്ങിയ മിഴികളും അഴിഞ്ഞുലഞ മുടിയും കണ്ടു അവൻ ചോദിച്ചു.... "അ...ത്.... അ..ത് പിന്നെ... അച്ചേട്ടാ... ഞാൻ... " "നീ ഇരുന്നു അക്ഷരമാല പഠിക്കാതെ കാര്യം പറയെടോ.... " അവൻ കുനിഞ്ഞിരുന്ന അവളുടെ താടിയിൽ പിടിച്ചു പൊക്കി.... "അത്... ആ മാല എവിടെയോ പോയി അച്ചേട്ടാ.... " അവൾ നിറ കണ്ണുകളോടെ പറഞ്ഞതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു..... "ഏത് മാല...? " അവൻ ഓർമയില്ലതത് പോലെ ചോദിച്ചു... "അച്ചേട്ടൻ രാവിലെ എന്റെ കഴുത്തിൽ കെട്ടിതന്നില്ലായിരുന്നോ...അത്.... " അവള് പറഞ്ഞു നിർത്തിയതും പതിയെ അവൻ അവളിലുള്ള പിടി വിട്ടു.. പിന്നെ ഒരു കൈ തന്റെ നെഞ്ചിനു നേരെ വച്ചു മറ്റേ കൈ അതിൽ താങ്ങി നിർത്തി അവന്റെ വായ മൂടി നിന്ന്.... "അടി പാവി.... നീ അത് കൊണ്ടകളഞ്ഞോ...??? എന്നാലും എന്റെ വൈശു....ഒരു ഗിഫ്റ്റ് പോലും സൂക്ഷിക്കാൻ വയ്യാ ന്നു വച്ചാൽ അപ്പൊ അത്രേ ഉള്ളു  ല്ലെ തനിക് എന്നോടുള്ള സ്നേഹം...... " ന്നും പറഞ്ഞു അവൻ നിന്നതും അവളുടെ ഉള്ളം പിടയാൻ തുടങ്ങിയിരുന്നു..... "അച്ചേട്ടാ... ഞാൻ.... " ഒന്നും പറയണ്ട വൈശു..... എനിക്കെല്ലാം മനസ്സിലായി....... " എന്നും പറഞ്ഞു ഒരു കൈ അവൾക്ക് മുന്നിൽ തുറന്നു പിടിച്ചു അവൻ തിരിഞ്ഞു നടക്കാൻ ഒരുങ്ങി.... പെട്ടന്ന് അവനു പുറകിൽ നിന്നും ഒരു കരച്ചിൽ കേട്ടതും അവൻ തിരിഞ്ഞു നോക്കി.... തറയിൽ ഇരുന്നു വിമ്മി കരയുന്ന വൈശാലിയെ കണ്ടതും അവൻ അവളുടെ അടുത്തേക്ക് ചെന്നു അവളുടെ തോളിൽ കൈ വച്ചു.... തന്റെ തോളിൽ പതിഞ്ഞ കയ്യിലേക്ക് അവള് നോക്കിയതും ഇന്ദുചൂഢൻ അവളെ എഴുനേൽപ്പിച്ചു നിർത്തിയതും പെട്ടന്നായിരുന്നു...... "അയ്യേ.... ഇത്രേ ഉള്ളു നീയ്.... എന്റെ വൈശുവേ......ഞാൻ നിന്നെ ഒന്ന് പേടിപ്പിച്ചതല്ലേ...... ഷെയിം ഷെയിം.... " ന്നും പറഞ്ഞു അവൻ നിറഞ്ഞു തൂവിയിരുന്ന അവളുടെ മിഴി നീർ തന്റെ കൈ വിരലാൽ തുടച്ചു..... "അപ്പൊ അച്ചേട്ടന് സങ്കടം ഇല്ല്യേ..?? " "ഇല്ല്യ ടാ... ഞാൻ ചുമ്മാ ഒന്ന് സീൻ കളറക്കിയതല്ലേ......?? നീനക്ക് ഇത്രയും ഫീൽ ചെയ്യുമെന്ന് ഞാൻ വിചാരിച്ചില്ല... അതോണ്ട് ഒരു ചിന്ന സോറി.... " ന്നും പറഞ്ഞു അവൻ അവളുടെ നാസിക തുമ്പിൽ വിരൽകൊണ്ട് തട്ടി.... "അച്ചേട്ടൻ എനിക്ക് തരുന്നതെന്തും  എനിക്ക് പ്രിയമുള്ളതാണ്.... അത് നഷ്ട്ടമായാൽ എനിക്ക് വേദനിക്കും അച്ചേട്ടാ...... " അവൾ പതിയെ അവന്റെ നെഞ്ചോട് ചേർന്ന് നിന്നു.... "സാരല്ല്യ ടാ... അത് പോട്ടെ... നമുക്ക് വേറെ ഒരെണ്ണം വാങ്ങാം...... ഇനി കരഞ്ഞു കരഞ്ഞു  ഇവിടെ കണ്ണീർപുഴ ഒഴുക്കണ്ട എന്റെ ശ്രീമതി.... താൻ വന്നേ എനിക്ക് വെശ്ക്കണുണ്ട്... നമുക്ക്  വല്ലതും കഴിക്കാം..... " അവൻ അവളെയും ചേർത്ത് പിടിച്ചു താഴെക്ക് പടികൾ ഇറങ്ങി ചെന്നു...  ********** പുറത്തു മഴ നന്നായി പെയ്യുന്നുണ്ടായിരുന്നു...... കിടക്കയിൽ എന്തോ ആലോചനയിൽ  തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന വൈശാലിയെ കണ്ടപ്പോൾഇന്ദുചൂഢൻ  അവളെ നേർക്ക് ചെരിഞ്ഞു കിടന്നു ഒരു കൈ കൊണ്ട് തന്റെ തല താങ്ങി... "എന്താണ് എന്റെ വൈശുന്റെ കുഞ്ഞി തലയിൽ കിടന്നു കളിക്കുന്ന കാര്യം.... എന്താന്നുവച്ചാൽ പറയെഡോ.... ഞാനും കൂടെ അറിയട്ടെ....?? " അവന്റെ സംസാരം കേട്ടതും അവൾ അവന്റെ അടുത്തേക്ക് നീങ്ങി കിടന്നു.... "അച്ചേട്ടാ...അത് വേറെ ഒന്നും അല്ല.... മയേടെ ഒരു കാര്യാ... അച്ചേട്ടനോട് പറയണോ വേണ്ടേ ന്നു ആലോചിക്കായിരുന്നു ഞാൻ.... " "എന്നാ ആലോചിച്ചു സമയം കളയണ്ട... വേഗം പറഞ്ഞോളൂ... " അവൻ ചുണ്ടിൽ ഒരു ചിരി വിരിയിച്ചു.... "അവൻ ഇല്ലേ  മഹി... അവൻ ആള് തരികിടയാണോ ന്നു ഒരു സംശയം.... !!!" "അതെന്ത ഇപ്പൊ അങ്ങനെ തോന്നാൻ...?? " ഇന്ദുചൂഡൻ അവളെ നോക്കി നെറ്റി ചുളിച്ചു..... "അല്ല... മഹി അവളെ ഫിസിക്കൽ റിലേഷന് നിർബന്ധിക്കുന്നു ന്നു പറഞ്ഞു മായ എന്റടുത്തു...... " "എന്നിട്ട് നീ എന്ത് പറഞ്ഞു....? " ഇന്ദുചൂഡൻ പുരികം ഉയർത്തി വൈശാലിയെ നോക്കി.... "ഞാൻ എന്ത് പറഞ്ഞു കാണും...? " അവൾ ചെറു ചിരിയോടെ  ഉത്തരം മറുചോദ്യമായി ചോദിച്ചു ഇന്ദുചൂഡനോട്...... "അയ്യോ...ഈശ്വരാ... അതൊന്നും പാടില്ല, വിവാഹത്തിന് മുൻപ് ഫിസിക്കൽ റിലേഷൻഷിപ്പ് ഒക്കെ പാപം ആണെന്ന് പറഞ്ഞു കാണും എന്റെ തുളസിക്കാതിര്... " എന്നും പറഞ്ഞു ഇന്ദുചൂഡൻ ചിരിച്ചു.... "അച്ചേട്ടാ..... കളിയാക്കണ്ട.... " അവള് മെല്ലെ കൊഞ്ചി "മം.. ഇല്ല... നീ  പറ.... അവളോട് എന്ത്‌  പറഞ്ഞു ...? " "വേഗം കല്യാണം കഴിച്ചോ ന്നു പറഞ്ഞു.... !!!!അല്ലെങ്കിൽ കാര്യം കഴിഞ്ഞാൽ ചിലപ്പോൾ ഇട്ടേച്ചു പോയെങ്കിലോ.... " "കല്യാണം കഴിച്ചിട്ട് എന്താ  കാര്യം....??" അവൻ ചോദിച്ചതിന്റെ പൊരുൾ  മനസ്സിലാകാതെ വൈശാലി ഇന്ദുചൂഡനെ  നോക്കി...  "എന്നെപ്പോലെ  ആണേൽ എന്ത് ചെയ്യും... !!! നമ്മള് ഒരാള് ഇവിടെ മഴ കാത്ത് കഴിയുന്ന വേഴാമ്പലിനെ പ്പോലെ കേഴുന്നതോന്നും ആരും കാണുന്നില്ല ല്ലോ...  ??? " ഇന്ദുചൂഢൻ അവളെ നോക്കി കണ്ണിറുക്കി കൊണ്ട് പറഞ്ഞതും മനസ്സിലാകാതെ ഇരുന്നത് എന്തോ മനസ്സിലായ പോലെ അവള് തലയാട്ടി.... "എടാ കള്ള അച്ചേട്ടാ..... പാവം വേഴാമ്പൽ ആണല്ലേ മോൻ...... ഞാൻ ഇയാളെ പട്ടിണിക്ക് ഇട്ടേക്കുവാണല്ലേ......" ന്നും ചോദിച്ചു അവള് രണ്ടു കൈ വച്ചും അവനെ പിച്ചാനും മാന്താനും ഒക്കെ തുടങ്ങി...... അവൻ കുറച്ചു നിമിഷങ്ങൾ അവളുടെ കുസൃതികളെല്ലാം ഏറ്റുവാങ്ങി.... പിന്നെ ഞൊടിയിടയിൽ അവൾക്ക് മേലെ കയറിഅവളുടെ  കൈകളെ  പിടിച്ചു വച്ചു.... "ഇപ്പൊ ഈ വേഴാമ്പൽ കാത്തിരുന്ന മഴ വരണുണ്ട് തോന്നുന്നു വൈശുവെ.... നമുക്ക് ഒരുമിച്ചു നനഞ്ഞാലോ..... ?? " "മഴ നനയാൻ ഇഷ്ട്ടം ഇല്ലാത്തവർ ആരാ ഉള്ളെ അച്ചേട്ടാ....... അതൊരു പ്രണയമഴ ആണെങ്കിൽ....? " പറഞ്ഞു കഴിഞ്ഞതും അവൾ നാണത്തോടെ അവനിൽ നിന്നും മുഖം തിരിച്ചു..... നിമിഷങ്ങൾ കൊണ്ട് അവിടെ ഒരു മഴ പെയ്തു വീഴാൻ തുടങ്ങി...... ഒരു നേർത്ത മഴ..... ചിന്നിച്ചിതറി ചിണുങ്ങി കൊണ്ട് ഹൃദയത്തിന്റെ  അടിത്തട്ടിലേക്ക് ഒഴുകി എത്തുന്ന മഴ..... ആ മഴയിൽ അലിഞ്ഞില്ലാതായിക്കൊണ്ടിരുന്നു ഇന്ദുചൂഢനും അവന്റെ വൈശാലിയും..... ********* രാത്രി വളരെ വൈകിയ സമയത്തും ഇന്ദുചൂഢന് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല..... അവൻ തന്റെ നെഞ്ചിൽ തല ചായ്ച്ചുറങ്ങുന്ന വൈശാലിയിലേക്ക് നോക്കി..... ഉറക്കത്തിലും മനസ്സ് നിറഞ്ഞൊരു പുഞ്ചിരി ഉണ്ടായിരുന്നു അവളുടെ മുഖത്ത്...... അവളുടെ മുഖത്ത് വീണുകിടന്നിരുന്ന  നീണ്ട മുടിയിഴകളെ മെല്ലെ  വകഞ്ഞു മാറ്റി, തന്റെ നെഞ്ചിൽ നിന്നും  അവളുടെ തല  തലയണയിലേക്ക് ചേർത്ത് വച്ചു  ഇന്ദുചൂഢൻ..... അവളുടെ മൂർദ്ധാവിൽ ഒരു സ്നേഹചുംബനം നൽകികൊണ്ട് അവൻ പതിയെ എഴുനേറ്റു...... താഴെ തറയിൽ വീണു കിടന്ന അവളുടെ നേര്യതിന്റെ തലപ്പെടുത്തു അവളുടെ ദേഹത്തേക്ക് ഇട്ടു ഭദ്രമാക്കി വീണ്ടും രോമകമ്പിളി എടുത്തു അവളെ പുതപ്പിച്ചു കൊടുത്തു അവൻ..... വേഗം ബാത്‌റൂമിലേക്ക് കയറി ഒന്ന് ഫ്രഷ് ആയി അവൻ പുറത്തേക്ക് ഇറങ്ങിവസ്ത്രം മാറ്റുമ്പോളും  വൈശാലി ഉറക്കത്തിൽ തന്നെയായിരുന്നു..... അവളെ ഉണർതാദേ മേശ വലിപ്പിൽ നിന്നും കാറിന്റെ കീ എടുത്തു വാതിൽ ചാരി അവൻ പുറത്തു കടന്നു...... താഴെ ഹാളിലെ ചുവരിൽ തൂക്കിയ താക്കോൽ കൂട്ടത്തിൽ നിന്നും തന്റെ ബുള്ളെറ്റ് ന്റെ കീ കൂടെ എടുത്തു പോക്കറ്റിൽ ഇട്ടു.... പുറത്തു പെയ്യുന്ന മഴയെ വക വെയ്ക്കാതെ ഇന്ദുചൂഢൻ താഴെപൂമുഖ  വാതിൽ അടച്ചു മിറ്റത്തേക്ക് ഇറങ്ങി കാറിന്റെ ഡിക്കി തുറന്നു നേരത്തെ വച്ച കവറിൽ നിന്നും കോട്ടും മാസ്കും എടുത്തു ധരിച്ചു... പിന്നെ ഉള്ള ആ റബ്ബർ ക്ലിപ്സ്, അത് തന്റെ കോട്ടിന്റെ പോക്കറ്റിൽ നിറച്ചു....... കാർ ലോക്ക് ചെയ്ത ശേഷം തന്റെ ബുള്ളറ്റിനു മേലെ വിരിച്ചിട്ട ടാർപായ എടുത്തു നീക്കി ബുള്ളറ്റ് സ്റ്റാർട്ട്‌ ആക്കാതെ തള്ളികൊണ്ട് ഗേറ്റ് കടന്നു പുറത്തേക്ക് പോയി.... ✍️shammol asker @ cpoyright protected (തുടരും... ) വൈഫൈ ആണ് മക്കളെ അതാ വൈകിയേ..... ജിയോ കണക്ഷൻ എപ്പോ കിട്ടുമോ എന്തോ.... 🙄🙄 നിങ്ങടെ കാത്തിരിപ്പ് മാനിച്ചു ഇല്ലാത്ത സമയം ഉണ്ടാക്കി കുത്തി ഇരുന്നു എഴുതിയതാ..... അതോണ്ട് കമന്റ്സ്.... അല്ലേൽ വേണ്ട.... ഇനി പറയുന്നില്ല..... !!! കേൾക്കുന്ന നിങ്ങക്ക് കൂസല് ഇല്ലേലും പറഞ്ഞു പറഞ്ഞു എനിക്ക് ചടച്ചു... 🙏🙏 പിന്നെ...ഇനി പട്ടിനെ വിടണ്ടല്ലോല്ലെ 😜 എന്തായാലും മിറ്റത് പട്ടിയെ കണ്ടപ്പോൾ പേടിച്ചു വന്നു കമന്റ് ഇട്ട ആൾക്കാരെ... നമ്മള് ഇനി പട്ടിയെ വിടുന്നില്ലേ....🤣🤣🤣 നിങ്ങളൊക്കെ നന്നാവുന്ന ലക്ഷണം കാണുന്നുണ്ട്...... 😘😘😘 #📙 നോവൽ
#

📙 നോവൽ

📙 നോവൽ - എന്നെന്നും അച്ചേട്ടന്റെ . ിത്തി നി - ShareChat
5.9k കണ്ടവര്‍
17 ദിവസം
🌹എന്നെന്നും അച്ചേട്ടന്റെ 🌹 Part-13 ✍️shammol asker വൈശാലിയുടെ മെസ്സേജ് തന്റെ ഫോണിൽ എത്തിയതും ഇന്ദുചൂഢൻ ഫോൺ തുറന്നു നോക്കി... "അച്ചേട്ടാ.... ഞാൻ കമ്പനിഗോഡൗൺ വരെ പോകുവാ..... ജഗൻ സർനൊപ്പം... " അതായിരുന്നു മെസ്സേജ്.... അയാൾ തിരിച്ചവൾക്ക് ഒരു സ്മൈലി സെന്റ് ചെയ്തു ഫോൺ പോക്കറ്റിലേക്ക് ഇട്ടു.... പിന്നെ തന്റെ ലാപ്പ് എടുത്തു ഓൺ ചെയ്തു വച്ചു..... ********** ഒരു പതിനഞ്ചു മിനിറ്റ് നേരത്തെ യാത്രക്ക് ശേഷം അവർ രണ്ടുപേരും ഗോഡൗനിൽ എത്തിച്ചേർന്നു..... ജഗൻ ഇറങ്ങി ഗോഡൗണിലേക്ക് നടന്നു... പുറകെ വൈശാലിയും.... പെട്ടന്ന് അയാളുടെ ഫോണിലേക്ക് ഒരു കാൾ വന്നതും ഗോഡൗൺ ന്റെ കീ വൈശാലിക്ക് നൽകി അവളെ  തനിച്ചു വിട്ടു അയാൾ പുറത്തേക്ക് നടന്നു..... കുറച്ചു നേരം കഴിഞ്ഞു ജഗൻ   ഗോഡൗണിനകത്തെക്ക് വന്നതും  പുതിയതായി വന്ന മെറ്റീരിയൽസിന്റെ പാക്ക് പൊട്ടിച്ചു തനിക്ക് ആവശ്യമുള്ളവ തിരഞ്ഞെടുത്തു ബാക്കി ഉള്ളതിന്റെ ഡീറ്റെയിൽസ്  കമ്പ്യൂട്ടറിൽ സേവ് ചെയ്യുകയായിരുന്നു വൈശാലി.... "വൈശാലി.... ഈസ്‌ ഇറ്റ് ഡണ് ...?? " "യാ.. ഇട്സ് ആൾമോസ്റ്റു  ഡൺ സർ... " " താൻ സെലക്ട്‌ ചെയ്തത് അവിടെ മാറ്റി വച്ചേക്കു..... അതെടുക്കാൻ ആളെ വിടാം....  കഴിഞ്ഞെങ്കിൽ നമുക്ക് പോകാം....... !!!" അയാൾ പറഞ്ഞതിന് തലയാട്ടികൊണ്ട് അവൾ  ഗോഡൗൺ പൂട്ടി താക്കോൽ അയാളെ ഏൽപ്പിച്ചു നടന്നു.... "വൈശാലി..... എനിക്ക് തന്നോട് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു..... !!!" നടത്തത്തിനിടയിൽ അയാൾ പറഞ്ഞതും അവൾ നടത്തം നിർത്തി ജഗനെ നോക്കി... "താൻ എന്തെ നിന്ന് കളഞ്ഞേ....?? വാ നമുക്ക് കാറിൽ ഇരുന്നു സംസാരിക്കാം.... !!" അയാളിലെ ഭാവം കണ്ടതും അയാൾ പറയാൻ പോകുന്നത് എന്തെന്നറിയാതെ വൈശാലി അയാളെ അനുഗമിച്ചു..... കാറിൽ കയറി സ്റ്റിയറിങ്ങിൽ താളം പിടിച്ചു കൊണ്ട് അയാൾ ഒരു നിമിഷം ഇരുന്നു....  പിന്നെ തന്റെ തല ചെരിച്ചു അവളെ നോക്കി...... "എനിക്ക് പറയാൻ ഉള്ളത് മറ്റൊന്നും അല്ല.... തന്നെ കുറിച്ചു തന്നെയാണ്.... തന്നോട്..... തന്നോട് ഇതുവരെ തുറന്നു പറയാത്ത ഒരിഷ്ടം ഉണ്ടായിരുന്നു എന്റെ മനസ്സിൽ.....??? തന്നെ എന്റെ സ്വന്തം ആക്കണമെന്നും ആഗ്രഹിച്ചിരുന്നു..... " അയാൾ പുഞ്ചിരിയോടെ  പറഞ്ഞു നിർത്തിയതും വൈശാലി അമ്പരപ്പോടെ അയാളെ നോക്കി... "സർ.. എന്താ പറയുന്നേ .... ഞാൻ..... എന്റെ... " പെട്ടന്നുള്ള ജഗന്റെ സംസാരത്തിൽ അവൾ തെല്ലൊന്ന് പതറി പോയിരുന്നു... "ഡോ... താൻ നേർവസ് ആകേണ്ട..... !!! എനിക്കറിയാം തന്റെ വിവാഹം കഴിഞ്ഞു ന്ന്..... എന്ന് കരുതി എനിക്ക് പറയാൻ ഉള്ളത് പറയാതെ പറ്റില്ലല്ലോ....?? " അതും കൂടി കേട്ടതും അവൾ  വിയർത്തൊലിക്കാൻ തുടങ്ങി..... "തന്നോട് എന്റെ ഇഷ്ട്ടം പറയാൻ ഞാൻ വിചാരിച്ച ദിവസം ആയിരുന്നു താൻ തന്റെ വിവാഹത്തിന് എന്റെ മുന്നിലേക്ക് ക്ഷണക്കത്തു നീട്ടിയത്.... പെട്ടന്ന് അങ്ങനെ ഒക്കെ സംഭവിച്ചപ്പോ തന്നോട് ഒന്നും പറയാൻ കഴിഞ്ഞില്ല.... !!! എനിക്കറിയാം എന്റെ പരിമിതികൾ.... !! പക്ഷെ.... ഒരു കർഷകൻ ആയ തന്റെ ഭർത്താവിനെക്കാളും തനിക്കെന്തുകൊണ്ടും യോഗ്യൻ ഞാനാണെന്ന് എനിക്ക് തോന്നുന്നു..... " "മതി സർ.... ഇനി ഒന്നും പറയണം എന്നില്ല.... കേൾക്കാൻ എനിക്ക് താല്പര്യമില്ല.... !!!! എന്റെ അച്ചേട്ടനെ കുറിച്ചു ആരും മോശമായി പറയുന്നത് കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.... " ഇന്ദുചൂഡനെ തരം താഴ്‌ത്തി ജഗൻ സംസാരിക്കാൻ ഒരുങ്ങിയതും വൈശാലിയുടെ ഉള്ളു പിടഞ്ഞു.... അയാളെ പറഞ്ഞു മുഴുമിക്കാൻ സമ്മതിക്കാതെ അവള് ഇടയ്ക്ക് കയറി പറഞ്ഞു.... "ഒക്കെ... ബട്ട്‌ ഞാൻ പറഞ്ഞതല്ലേ സത്യം...?? അയാളേക്കാൾ എന്ത് കൊണ്ടും തനിക്ക് യോഗ്യൻ ഞാൻ തന്നെയല്ലേ...??? " ജഗൻ വീണ്ടും ആ ടോപ്പിക്ക് നിർത്താൻ ഒരുക്കമല്ലാതെ തുടർന്നു.... "ഒരിക്കലും അല്ല സർ... ഇനി ആകാനും കഴിയില്ല.... !!! എന്റെ അച്ചേട്ടനോളം എന്നെ സ്വന്തമാക്കാൻ ഉള്ള യോഗ്യത മറ്റാർക്കും ഇല്ല.... !!! ഇനി സർ കണ്ടുപിടിച്ച യോഗ്യത കുറവ് അച്ചേട്ടൻ ഒരു കർഷകൻ ആണെന്ന് ആണെങ്കിൽ ആ അച്ചേട്ടനോട് തന്നെയാണ് എനിക്ക് പ്രിയവും ..... പിന്നെ സർ ഉണ്ടാക്കി എടുത്ത ബിരുദങ്ങളെ  വച്ചാണ് പറയുന്നത് എങ്കിൽ ആ ബിരുദങ്ങൾ എല്ലാം തന്നെ ഒരുപക്ഷെ സർനേക്കാൾ ഒരുപടി മുൻപ് അദ്ദേഹം നേടിയെടുത്തതാണ്..... അതെല്ലാം വിട്ടിട്ട് മണ്ണിനെയും മനുഷ്യനെയും സ്നേഹിക്കാൻ ഇറങ്ങിയതാണ് എന്റെ അച്ചേട്ടൻ... അതിനേക്കാളും ഒക്കെ അപ്പുറം എന്നെ  പ്രാണന് തുല്യം സ്നേഹിക്കുന്ന ഒരു മനസ്സ് കൂടി ഉണ്ട് അദ്ദേഹത്തിന്.... അത് മാത്രം മതി എനിക്ക് അച്ചേട്ടൻ എന്റെ ഭർത്താവ് ആണെന്ന് ലോകത്തോട് വിളിച്ചു പറയാൻ ഉള്ള യോഗ്യത.... പണമോ ജോലിയോ വിദ്യാഭ്യാസമോ അല്ല സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഉള്ള യോഗ്യത.... കറയില്ലാത്ത, കളങ്കമില്ലാത്ത ഒരു ഹൃദയം ഉണ്ടായാൽ മതി.... അതെന്റെ അച്ചേട്ടന് ഉണ്ട്  !!!! ഇനി ഒരിക്കൽ കൂടി സർ എന്നോട് ഇക്കാര്യം പറയരുത്... കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.... !!!!" ജഗന്റെ വാക്കുകളോടുള്ള അമർഷം മുഴുവനും അവളിൽ നിറഞ്ഞിരുന്നു.... എന്നാൽ അവളിൽ നിന്നും കേട്ട മറുപടി അയാളെ തെല്ലു പോലും സങ്കടപ്പെടുത്തിയില്ല.... വൈശാലി...... സ്വന്തം ഭർത്താവിനെ ഇത്രയേറെ സ്നേഹിക്കുന്ന, സ്നേഹിക്കാൻ കഴിവുള്ള തന്നെപ്പോലെ ഒരാളെയാണ് എനിക്ക് കൂട്ടായി ഞാനും ആഗ്രഹിച്ചത്.... പക്ഷെ.... നീരജ... അവൾ തികച്ചും എന്റെ ആഗ്രഹങ്ങൾക് വിപരീതമായ സ്വഭാവം ഉള്ളവൾ ആയിരുന്നു.... മുൻപൊക്കെ വൈശാലിയെപ്പോലെ തന്നെയായിരുന്നു.... വിവാഹം കഴിഞ്ഞു കുറച്ചു നാൾ വരെയും.... പിന്നീട് എപ്പോഴാണ് അവള് മാറിതുടങ്ങിയെന്നറിയില്ലായിരുന്നു.... ഒരിക്കലും ഒത്തുപോകാൻ കഴിയാത്ത ഒരവസ്ഥ വന്നപ്പോ അവളെ അവളുടെ വഴിക്ക് വിട്ടു.... നല്ലൊരു ജോലിയും ഇപ്പൊഴുള്ളതിനേക്കാൾ കൂടുതൽ ഓപ്പർച്യുണിറ്റി യും മുന്പോട്ടുള്ള  ജീവിതത്തിൽ സ്വായസ്തമാക്കാൻ  കഴിവുള്ള തന്നെപ്പോലെ  ഒരു പെണ്ണ് അതൊക്കെ വേണ്ടെന്നു വച്ചു  എപ്പോഴും സ്വന്തം ഭർത്താവിന്റെ തണലിൽ  ജീവിക്കാൻ ആഗ്രഹിക്കുന്നതാണ് തന്നെ വീണ്ടും വീണ്ടും എന്നിലേക്ക് അടുപ്പിക്കുന്നത് .... അത് തന്നെയാണ് എനിക്കു വേണ്ടതും .. എന്റെ ഒപ്പത്തിനൊപ്പം  നിൽക്കാൻ യോഗ്യത ഉള്ളവൾ... എന്നാൽ ജീവനേക്കാൾ ഏറെ എന്നെ സ്നേഹിക്കാൻ കഴിവുള്ളവൾ.... അതിലേറെ ആരെയും ഭ്രമിപ്പിക്കാൻ കഴിവുള്ള സൗന്ദര്യവും.... അങ്ങനെ ഒരു പെണ്ണിനെ ആരാണ് മോഹിക്കാത്തത്...  ഞാനും അത് മാത്രമേ ചെയ്യുന്നുള്ളൂ.... അയാൾ അവളെ നോക്കികൊണ്ട് ആലോചിച്ചു ഇരുന്നതും അവൾ അയാളെ ഉറക്കെ വിളിച്ചു..... "സർ.... സമയം വൈകുന്നു..... ഓഫീസിൽ എന്റെ വർക്ക്‌ തീർന്നില്ല...... " അവളുടെ വിളിയിൽ ആലോചനയിൽ നിന്നും ഉണർന്ന ജഗൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു.... തിരിച്ചു ഓഫീസിൽ എത്തിയെങ്കിലും വൈശാലിടെ മനസ്സ് ആകെ കലുഷിതമായിരുന്നു.... ജഗൻസർ..... ഒരുപക്ഷെ അയാളായിരിക്കുമോ എല്ലാത്തിന്റെയും പുറകിൽ....??? ഇന്നുവരെ ഒരു നോട്ടം പോലും തെറ്റായരീതിയിൽ ജഗൻ സാറിൽനിന്നും ഞാൻ കണ്ടിട്ടില്ല.... !!!! വിവാഹം കഴിഞ്ഞ ഒരു പെണ്ണിനോട് ഇങ്ങനെയൊക്കെ പറയുകന്നു വച്ചാൽ...?? ഭഗവാനെ..... ജഗൻ സാറിന് വേണ്ടാത്തചിന്തകൾ ഒന്നും തോന്നിപ്പിക്കല്ലേ.... !!!! എന്നെ ഇനിയും പരീക്ഷിച്ചു മതിയായില്ലേ കണ്ണാ നീ നിനക്ക്........ !!!! അവള് ഒരു നെടുവീർപ്പോടെ തന്റെ കഴുത്തിൽ കിടന്നിരുന്ന ചെയിനിൽ   തെരുപിടിക്കാൻ നോക്കി.... പക്ഷെ......കഴുത്തിലേക്ക് നീണ്ട  അവളുടെ കൈ ശൂന്യമായിരുന്നു...... അച്ചേട്ടൻ അണിയിച്ചു തന്ന മാല തന്റെ  കഴുത്തിൽ നിന്നും അഴിഞ്ഞു പോയിരിക്കുന്നു..... പെട്ടന്ന് എഴുനേറ്റു ഒരാന്തലോടെ അവൾ ചുറ്റും നോക്കി..... തന്റെ ടേബിളിനു ചുറ്റും അവൾ ആ ചെയിൻ തിരഞ്ഞു നടന്നു..... അവളുടെ തിരച്ചിൽ കണ്ട് മായയും അങ്ങോട്ടേക്ക് വന്നു....... രണ്ടുപേരും ഓഫീസ് മുഴുവനും തിരഞ്ഞുവെങ്കിലും അത് കണ്ടെത്താൻ ആയില്ല..... അത് കാണാഞ്ഞിട്ട് സങ്കടം വരുന്നുണ്ടായിരുന്നു വൈശാലിക്ക്... അച്ചേട്ടൻ സ്നേഹത്തോടെ തന്ന ഒരു ഗിഫ്റ്റ് പോലും സൂക്ഷിക്കാൻ തനിക്ക് പറ്റിയില്ലല്ലോ എന്നോർത്ത് അവളുടെ ഉള്ളം നീറി.... "താൻ ഇങ്ങനെ വിഷമിക്കാതെ വൈശു..... അത് എവിടെയെങ്കിലും കാണും നമുക്ക് കുറച്ചു കഴിഞ്ഞു നോക്കാം........ താൻ ഇപ്പൊ തന്റെ വർക്ക്‌ ചെയ്യാൻ നോക്ക്...... " എന്നും പറഞ്ഞു മായ തിരികെ അവളെ സീറ്റിൽ പോയി ഇരുന്നു.... എന്നാലും..... വിവാഹം കഴിഞ്ഞു അച്ചേട്ടൻ ആദ്യായിട്ട് തന്ന ഒരു ഗിഫ്റ്റ്..... അത് സൂക്ഷിക്കാൻ തനിക്ക് പറ്റിയില്ല ല്ലോ.......??? ഇനി അച്ചേട്ടനോട് എന്താ പറയാ....പാവത്തിന് ഒത്തിരി വിഷമം ആവും.....!!!!! സങ്കടതിന്റെ ഒരു ചെറിയ നീരുറവ അവളുടെ കണ്ണിൽ വിടർന്നു വന്നെങ്കിലും അവളത് പണിപ്പെട്ട് അടക്കി നിർത്തി...... കുറച്ചു കഴിഞ്ഞപ്പോൾ അന്ന് മുഴുമിക്കാൻ കഴിയാതെ പോയ വർക്ക്‌ കംപ്ലീറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ് എന്നും പറഞ്ഞു ജഗന്നാഥൻ അവൾക്കായി കുറച്ചു ഫയൽസ് പ്യുൺ രാഘവേട്ടന്റെ കയ്യിൽ കൊടുത്തു വിട്ടിരുന്നു...... ആ മോഡൽസ് താൻ തന്നെ ചെയ്യണം ന്നു ക്ലൈന്റ് ആവശ്യം ഉന്നയിച്ചത്രെ.... അതുകൊണ്ട് എന്റെ ലീവ് തീരുന്നത് വരെ അവർ സമയം അനുവദിച്ചു പോലും.... വൈശാലിക്ക് ആ ഫയൽസ് ഒക്കെ കണ്ടപ്പോൾ എന്തൊക്കെയോ ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു.... അന്ന് ഈ വർക്ക്‌ കംപ്ലീറ്റ് ചെയ്യാൻ വേണ്ടിയായിരുന്നു എല്ലാവരും പോയിട്ടും താൻ ഏറെ നേരം ഓഫീസിൽ ഇരുന്നത്.... അതുകൊണ്ട് ഒരു ജീവിതം മുഴുവനും ഓർത്തു സങ്കടപ്പെടാൻ ഉള്ള ഒരു കാരണം ഉണ്ടായല്ലോ.....??? വേണ്ട.... ഒന്നും ആലോചിക്കേണ്ട... വെറുതെ ആലോചിച്ചു കൂട്ടിയിട്ട് എന്ത് കിട്ടാനാ..ഒരുപാട് നൊമ്പരങ്ങൾ അല്ലാതെ..  !!! എത്രയും വേഗം ഈ നശിച്ച വർക് തീർക്കണം.... അത് കാണും തോറും ഓർമ വരുന്നത് ഒരിക്കലും ഓർക്കാൻ ഇഷ്ട്ടം ഇല്ല്യാത്ത ചിലതൊക്കെയാണ്.... ******* വൈകുന്നേരം അവളെയും കാത്ത് ഇന്ദുചൂഢന്റെ കാർ പുറത്തു വന്നു നിന്നത് തന്റെ കയ്യിൽ ഇരിക്കുന്നcc കാം കണക്ട് ചെയ്ത  ടാബ്ലെറ്റിൽ കണ്ടു  കോപത്തോടെ അയാൾ പല്ലുഞെരിച്ചു..... കയ്യിൽ ഇരുന്ന ടാബ് ടേബിളിലേക്ക് ഇട്ടു  ദേഷ്യത്തോടെ തന്റെ ടേബിളിൽ കൈ കൊണ്ട് ആഞ്ഞിടിച്ചു... "ഇന്ദുചൂഢൻ..... നീ എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു..... അവളെ എത്ര നാള് കൂടിയ ഒന്ന് അടുത്ത് കിട്ടിയത്..... ഇത്രയും ദിവസം അവൾക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാൻ..... " അവളെ ഇന്ന് കണ്ടപ്പോൾ പഴയതിലും സുന്ദരിയായ പോലെ തോന്നി അയാൾക്... ഇനിയും കാത്തിരിക്കാൻ വയ്യാഞ്ഞിട്ടോ എന്തോ, ഇന്ന് അവളെ തനിച്ചു കിട്ടാൻ വേണ്ടിആ വർക്ക്‌ തന്നെ വീണ്ടും അയാൾ അവൾക്ക് മുന്നിലേക്ക് ഇട്ടുകൊടുത്തത്.... എന്നാൽ ഇന്ദുചൂഢന്റെ വരവോടെ എല്ലാം വെള്ളത്തിൽ ആയി.... പതിയെ തന്റെ കോപം അടക്കി അയാൾ തന്റെ പാന്റിന്റെ പോക്കറ്റിൽ കയ്യിട്ട് ഒരു ചെയിൻ പുറത്തേക്ക് എടുത്തു..... പക്ഷെ..... ഇന്നൊരു ദിവസം നഷ്ട്ടമായാൽ എന്താ........ ഇനിയെന്നും ഭ എപ്പോഴും ഭാഗ്യം എന്റെ കൂടെയാണ് ഇന്ദുചൂടാ.... അല്ലെങ്കിൽ അവളുടെ കഴുത്തിൽ ഉണ്ടായിരുന്ന ചെയിൻ കറക്ടായി എന്റെ കയ്യിൽ തന്നെ കിട്ടുമോ.... അത് വെറുമൊരു ചെയിൻ ആണെന്ന് കരുതി തിരിച്ചു കൊടുക്കാൻ ഒരുങ്ങിയപ്പോഴാണ് അതിന്റ ലോക്കറ്റ്നുള്ളിൽ എന്തോ ഉള്ളത് പോലെ തോന്നിയത്...... അഴിച്ചു നോക്കിയപ്പോൾ അല്ലെ കണ്ടത്.... ഭാര്യയും ഭർത്താവും കൂടെ എന്നെ കണ്ടുപിടിക്കാൻ ഒരുക്കിയ കെണി ആണെന്ന്...... !!!! അയാൾ തന്റെ കയ്യിൽ ഇരുന്ന വൈശാലിയുടെ ചെയിൻ തന്റെ വിരലുകളിൽ ചുറ്റി.... മറുകയ്യിൽ ആ ചെറിയ ഹിഡൻ ക്യാമറയും പിടിച്ചു പുച്ഛത്തോടെ മുഖം കോട്ടി ചിരിച്ചു..... നീ വെറും കിഴങ്ങൻ ആണെന്ന് ചിന്തിച്ചിരുന്നു ഞാൻ..... എന്നാൽ  അങ്ങനെ അല്ലെന്ന് ഇപ്പൊ മനസ്സിലായി...... പക്ഷെ... എന്ത് കാര്യം.....??? എന്തെങ്കിലും കച്ചി തുരുമ്പിൽ പിടിച്ചു നീ പുറകെ വന്നാൽ തന്നെ നീ എനിക്ക് മുന്നിൽ എത്താതിരിക്കാൻ ഉള്ള ഒരു മറയെ ഞാൻ കണ്ടെത്തിയിട്ടുണ്ട്..... നീ അവനു പുറകെ നടക്കുന്ന സമയം മതി എനിക്ക് അവളെ എന്റേതാക്കാൻ..... !!!!! അവനെ മറികടന്നു നിന്റെ സംശയം എന്നിലേക്കെത്താൻ ഞാൻ അനുവദിക്കില്ല ഇന്ദുചൂഢ..... അതുകൊണ്ടല്ലേ എപ്പോഴും അവൾക്ക് മുന്നിൽ അവനെ നിർത്തി ഞാൻ കളിക്കുന്നെ.... നിന്നെപ്പോലെ തന്നെയായിരുന്നു അവനും..... പക്ഷെ നീരജ.... അവള് വൈശാലിയെപ്പോലെ അല്ലായിരുന്നു.... അവൾ എല്ലാം ഇട്ടെറിഞ്ഞു പോയി..... പാവം ജഗൻ.... !!! ഒന്നുമറിയാതെ തന്റെ വിധിയെ പഴിച്ചു കഴിയുന്നു.... നിനക്കുള്ള വിധിയും അത് തന്നെയാണ് ഇന്ദുചൂഢ..... അവളെ നീയങ്ങു മറന്നേക്കൂ.... ഇനി മുതൽ അവളെന്റെതു മാത്രമാണ്.... ഈ മഹേശ്വർ ഗുപ്തയുടെ........ !!!!!! ************** "അച്ചേട്ടാ... വർക്ക്‌ തീർന്നില്ല..... ഒരു മണിക്കൂർ കൂടി..... അച്ചേട്ടൻ വേണേൽ പൊക്കോളു....ഞാൻ വന്നോളാം..... " "ഞാൻ വെയ്റ്റ് ചെയ്യടോ ഭാര്യേ.... തന്നെയും കൊണ്ടേ ഞാൻ പോകുന്നുള്ളൂ..... " അയാൾ പുഞ്ചിരിയോടെ പറഞ്ഞതും വൈശാലിയുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.. "എന്നാ ഞാൻ വെയ്ക്കുവാ... ഇത് വേഗം തീർത്തിട്ട് വരാവേ... " എന്നും പറഞ്ഞു വൈശാലി കാൾ ഡിസ്കണക്ട് ചെയ്തതും ഇന്ദുചൂഢൻ തന്റെ ഫോൺ അപ്പുറത്തെ സീറ്റിലേക്ക് ഇട്ടു.... അയാൾ സീറ്റിൽ കണ്ണടച്ചിരുന്നു ഓരോന്ന് ഓർത്തുകൊണ്ട്...... വൈശാലിയെ നോക്കികൊണ്ട് കാറിൽ ഇരുന്നു എന്തൊക്കെയോ സംസാരിക്കുന്ന ജഗന്റെ മുഖം ആയിരുന്നു ഇന്ദുചൂഢന്റെ മനസ്സ് നിറയെ.... അവസാനശ്രമം എന്നോണം അവൻ ലാപ് ഒന്നൂടെ നോക്കി... എല്ലാം ഡിസ്കണക്ടഡ്.... !!!! വൈശാലി തിരികെ ഓഫീസിൽ എത്തുന്നവരെ ക്യാമറ ഓൺ ആയിരുന്നു..... പക്ഷെ.....പെട്ടന്ന് എന്ത് പറ്റിയെന്നു അറിയില്ല...!!! എല്ലാം ഡിസ്കണക്ടഡ് ആയി...... എവിടെയോ എന്തോ കുഴപ്പം പറ്റിയിട്ടുണ്ട്..... (കോപ്പിറൈറ് പ്രൊട്ടക്ടഡ്) (തുടരും... ) @@@@@@@@@@@@@@@@@@@ ഈ പാർട്ട്‌ എത്രത്തോളം നന്നായി എന്ന് എനിക്കറിയില്ല..... ചിലപ്പോൾ ഒട്ടും നന്നായികാണില്ല....എന്തോ ഈ  കഥ എഴുതി ഫലിപ്പിക്കാൻ കഴിയുന്നില്ല എന്നൊരു തോന്നൽ........ ഇതിപ്പോ ഞാൻ തെളിക്കുന്ന വഴിയേ കഥ പോവുകയല്ല..... കഥ പോകുന്ന വഴിയേ ഞാൻ പോകുവാ... 🤣🤣🤣 ഇനി അങ്ങോട്ട്‌ എന്താകുമോ എന്തോ... 🙏🙏🙏 ഇന്നലെ  എന്റെ മോൾടെ ബർത്ത് ഡേ ആയിരുന്നു... വീട്ടിൽ ചെറിയ ഫങ്ക്ഷൻ ഉണ്ടായിരുന്നു  അതോണ്ട് ആണ് ഈ പാർട്ട്‌ വൈകിയേ.. സോറി കൂട്ടുകാരെ.... മിനിയാന്ന് ഈ പാർട്ട്‌ ഞാൻ പോസ്റ്റ്‌ ചെയ്തായിരുന്നു.... പക്ഷെ വായിച്ചാൽ നിങ്ങൾക്ക് ക്ലിയർ ആവില്ല എന്ന് തോന്നിയത് കൊണ്ട് ഉടൻ ഡിലീറ്റ് ചെയ്തു.പിന്നെ കുറച്ചു സീൻ കൂടെ എഴുതി.... ഇപ്പൊ കൺഫ്യൂഷൻ ഉണ്ടാവില്ല എന്ന് വിചാരിക്കുന്നു..... അപ്പൊ കമന്റ്സ് ഒക്കെ ഇങ്ങോട്ട് പോന്നോട്ടെ ചക്കരകളെ..... പിന്നെ... (100കമന്റ് മിനിമം )കാര്യം നമ്മള് പ്രത്യേകം പറയണ്ടല്ലോ ല്ലേ.... 🤪 ഞ്ഞി കഥവായിച്ചു കമന്റ് ഇടാതെ പോകുന്നവരെ പട്ടി കടിക്കണേ പടച്ചോനെ.. ന്നു നമ്മള് പ്രാർത്ഥിക്കും.... 😏😏 അത് വേണോ...??😳😳 അപ്പൊ നല്ല കുട്ടികൾ ആയിട്ട് വേഗം കമന്റ് ഇട്ടോളൂ... വെറുതെ പത്തു പതിനാലു ഇൻജെക്ഷൻ കുത്തി കയറ്റണ്ടല്ലോ... 🤙🤙🤙🤙 നമ്മള് ഇവിടെ കാത്ത് നിക്കുവാ കമന്റ്സ് വായിക്കാൻ..... പിന്നെ സമയകുറവ് കൊണ്ടാണ് റിപ്ലൈ തരാത്തത് ട്ടോ... ഒന്നും വിചാരിക്കല്ലേ....??? പരമാവധി ശ്രമിക്കാം... റിപ്ലൈ തരാൻ.... കഴിവതും നേരത്തെ നോക്കാം ട്ടോ..... #📙 നോവൽ
#

📙 നോവൽ

📙 നോവൽ - എന്നെന്നും അച്ചേട്ടന്റെ . ിത്തി നി - ShareChat
3.9k കണ്ടവര്‍
19 ദിവസം
🌹എന്നെന്നും അച്ചേട്ടന്റെ.... 🌹 Part-12 ✍️shammol asker Copyright protected കുറച്ചു ദിവസങ്ങൾക്കു ശേഷം അവളെ കണ്ടപ്പോൾ അയാളിലെ കുറുക്കൻ ഉണർന്നു.... പക്ഷെ.... മുൻപത്തെ പോലെ ഈസി ആയിരിക്കില്ല ഇനി.... അവൾക്കൊപ്പം നിഴലായി  ഇന്ദുചൂഢൻ ഉണ്ട് എന്നൊരു ചിന്ത പെട്ടന്ന് അയാളിലേക്ക് എത്തി.... അവളുടെ അച്ചേട്ടൻ..... ആ പേര് മനസ്സിൽ വന്നതും അയാൾ പുച്ഛത്തോടെ തന്റെ ചുണ്ട് കോട്ടി.... അച്ചേട്ടോ.... താൻ ഒരു കിഴങ്ങൻ ഭർത്താവ് ആണെന്ന് എനിക്കറിയില്ലയിരുന്നു..... അവൾ കളങ്കപ്പെട്ടവളാണ് എന്നറിയുന്ന നിമിഷം നീ അവളെ ഒഴിവാക്കുമെന്ന എന്റെ ധാരണയെ നീ പാടെ മാറ്റി മറിച്ചു.... അവൾക്കൊരു പക്ഷെ അറിയില്ലായിരിക്കാം..... കാരണം അവൾക്ക് വല്ലതും ഓർമ ഉണ്ടെങ്കിൽ അല്ലെ....???  പക്ഷെ സ്വന്തം ഭാര്യ ചാരിത്രവതിയാണോ എന്ന് പോലും മനസ്സിലാക്കാൻ കഴിയാത്ത  നിന്നെ ഇനി ഞാൻ പേടിക്കേണ്ട ആവശ്യം ഉണ്ടോ....??? എന്തിന്...?? ഇനി ഒരിക്കൽ കൂടി..... അല്ല ഒരായിരം വട്ടം അവളെന്റെ കിടക്കയ്ക്ക് ചൂടുപകർന്നാലും നീ ഒന്നും അറിയില്ല.... !!! അറിയിക്കില്ല ഞാൻ..... !!!! എനിക്കറിയാം അവള് പോലും അറിയാതെ അവളെ സ്വന്തമാക്കാൻ..... !!! അയാൾ തന്റെ ടേബിളിനു താഴെ ഉള്ള ബോക്സിന്റെ ലോക്ക് തുറന്നു അതിൽ  നിന്നും വയലറ്റ് നിറത്തിലുള്ള ലാവണ്ടർ പുഷ്പ്പത്തിന്റെ ഒരു സ്പ്രേ ബോട്ടിൽ എടുത്തു..... പിന്നെ അതിന് തൊട്ടടുത്തു ഇരിക്കുന്ന മറ്റൊരു ചെറിയ ബോട്ടിൽ കൂടെ എടുത്തു...... ഗൂഢമായ ഒരു ചിരിയോടെ ആ കുഞ്ഞു ബോട്ടിൽ തന്റെ കയ്യിലിട്ട് കറക്കി..... നിന്നോളം എന്നെ മത്തുപിടിപ്പിക്കാൻ ഉള്ള  ഗന്ധം ഒന്നും ഇവയ്ക്കില്ല.... ഇനി അങ്ങനെ ഒന്ന് കണ്ടെത്തിയിട്ട് വേണം...... പക്ഷെ അത് വരെ കാത്തിരിക്കാൻ എനിയ്ക്കാവില്ല.... ********** ജഗന്നാഥൻ... താൻ വിചാരിക്കുന്നുണ്ടാവും ഞാൻ വെറുമൊരു പോഴൻ ആണെന്ന്..... !!!! അല്ലെങ്കിൽ വൈശാലിയെ എന്റെ ലൈഫിൽ നിന്നും ഒഴിവാക്കാതെ വീണ്ടും തന്റെ അടുത്തോട്ടു വിടുമോ ന്ന്.... വിടും.... !!!! കാരണം നീ വിചാരിക്കുന്നപോലെ  ഇരയെ കെണിവച്ചു പിടിക്കുന്ന വേട്ടക്കാരൻ  ഇവിടെ നീ അല്ല...... !!!! ഞാനാണ്..... ഈ   ഇന്ദുചൂഢൻ.... മനപ്പൂർവം നീ വലവിരിച്ചിട്ടുള്ള ഇരയെ നിനക്ക് മുന്നിൽ ഇട്ടു തന്ന്കൊണ്ട് നിന്നെ കാത്തിരിക്കുന്ന വേട്ടക്കാരൻ... സൊ... ദ ഗെയിം സ്റ്റാർട്സ് നൗ.... നമുക്ക് നോക്കാം....... ആദ്യം കുടുങ്ങുന്ന ഇര, അത് നീയാണോ അതോ അവളാണോ ന്ന്... പ്രണയത്തിലും യുദ്ധത്തിലും നിബന്ധനകൾ ഒന്നും ഇല്ലെന്നല്ലേ....??? ഇതെന്റെ പ്രണയം ആണ്.... അവളെന്റെ പ്രണയിനിയും.... ******** "വൈശു... ടാ നിന്റെ അച്ചേട്ടൻ ഇപ്പൊ എങ്ങനെ റൊമാന്റിക് ആണോ....??? " ഭക്ഷണം കഴിക്കുന്നതിനിടയ്ക്ക്  പ്രതീക്ഷിക്കാതെ ഉള്ള മായേടെ ചോദ്യം കേട്ടതും വൈശാലി കഴിച്ചു കൊണ്ട് ഇരുന്നത് നെറുകയിൽ കയറി അവള് ചുമയ്ക്കാൻ തുടങ്ങി..... "മം... ഒരുപാട് ചുമയ്ക്കണ്ട മോളെ... എനിക്ക് മനസ്സിലായി മൂപ്പർ അൺലിമിറ്റഡ് റൊമാൻസ് കയ്യിലുള്ള ആളാണ് എന്ന്..... " മായ കളിയാക്കി പറഞ്ഞതും വൈശാലി കുടിച് കൊണ്ടിരുന്ന വെള്ളത്തിന്റെ ബോട്ടിൽ ടേബിളിൽ വച്ചുഅവളെ നോക്കി നെറ്റി ചുളിച്ചു... "അത് നിനക്കെങ്ങനെ അറിയാം.....?? " അവള് ചിരിയോടെ ചോദിച്ചതും മായ അവളെ നോക്കി കണ്ണിറുക്കി കാണിച്ചു.... "അല്ല.... ഞാൻ റൊമാൻസ് നെ പറ്റി ചോദിച്ചപ്പോൾ തന്നെ നിന്റെ  നിറുകയിൽ കയറിയപ്പോൾ മനസ്സിലായി തന്റെ അച്ചേട്ടൻ വെടക്ക് ആണെന്ന്..... നിനക്കല്ലായിരുന്നോ കല്യാണത്തിന് മുൻപ് വല്യേ പരാതി.... അച്ചേട്ടൻ റൊമാന്റിക് അല്ല..... റൊമാൻസ് പുറത്തു എടുക്കുകേ ഇല്ല ന്നൊക്കെ പറഞ്ഞു..... ഇപ്പൊ എങ്ങനെ ഉണ്ട്???? " അവള് കള്ളകണ്ണിറുക്കി ചോദിച്ചപ്പോൾ വൈശാലി തല താഴ്ത്തി പിടിച്ചു നാണത്തോടെ.... "മൂപ്പർ ലൈസെൻസ് കിട്ടാൻ കാത്തു നിക്കുവായിരുന്നു ല്ലേ  മോളെ..??? ഇപ്പൊ നിന്റെ പരാതി ഒക്കെ മാറി കാണുമല്ലോ...??? ഇന്ന് രാവിലെ മൂപ്പർ നിന്നെ ചേർത്ത് പിടിച്ചത് ഞാൻ കണ്ടു.... അല്ലെങ്കിലും അച്ചേട്ടനെ പോലെ ഒരാളെ കിട്ടാൻ ഭാഗ്യം ചെയ്യണം.... ആവശ്യത്തിന് വിദ്യാഭാസവും സൗന്ദര്യവും അതിലേറെ സ്വഭാവമഹിമയും ഒക്കെ ഒത്തിണങ്ങിയ ഒരാള്.... സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരാള്.... നീ ഭാഗ്യവതിയാ വൈശു.... " മായ ഇത്തിരി അസൂയയോടെ വൈശാലി ടെ കവിളിൽ പിച്ചി.... "ഇങ്ങനെ കണ്ണു വയ്ക്കാതെടി പിശാശ്ശെ... നിന്റെ മഹിയ്ക്ക് എന്താ കുഴപ്പം.... റൊമാൻസ് ഇല്ലേ..... വിദ്യാഭ്യാസം ഇല്ലേ... സൗന്ദര്യം ഇല്ലേ.... പിന്നെ എന്താടാ കുശുമ്പി പാറു..... " വൈശാലി തിരിച്ചു അവളെ കവിളിലും തന്റെ ഇടതു കൈ കൊണ്ട് പിച്ചി.... "മം... അത് തന്നെയാടാ പ്രോബ്ലം.... അവനു എല്ലാം കുറച്ചു കൂടുതലാ.......!!! എല്ലാത്തിലും ഫാസ്റ്റ് ആണ്..... " എന്ന് ഇത്തിരി ദയനീയതയോടെ മായ പറഞ്ഞതും വൈശാലി അവളെ സൂക്ഷ്മമായി നോക്കി..... "എന്നുവച്ചാൽ....?? നീ എന്താ പറഞ്ഞു വരുന്നേ.....??? " അവര് രണ്ടുപേരും ഭക്ഷണം കഴിക്കുന്നത് നിർത്തി വച്ചു ഇത്തിരി സീരിയസ് ആയി..... "അത്... ഞാൻ... ഇപ്പൊ എങ്ങനെയാടാ..." മായ നിന്ന് പരുങ്ങുന്നതു  കണ്ടതും വൈശാലി അവളെ കയ്യിൽ മുറുകെ പിടിച്ചു.... "നിങ്ങള് തമ്മിൽ....??? " അവള് മുഴുവൻ പറയാതെ കണ്ണു കൊണ്ട് ആംഗ്യത്തിലൂടെ ചോദിച്ചതും മായ അതെ എന്ന് തലകുലുക്കി പറഞ്ഞു തല താഴ്ത്തി നിന്ന്.... അത് കണ്ടതും വൈശാലി ഒരുവേള അന്തം വിട്ടു ഇരുന്നു... പിന്നെ ഒരു ദീര്ഘ ശ്വാസം എടുത്തു വിട്ടു.... "ഇതൊക്കെ എപ്പോ...?? നിനക്ക് പറഞ്ഞൂടായിരുന്നോ ഇതൊന്നും ഇപ്പൊ പറ്റില്ലെന്ന്....??? !!" "അതൊക്കെ ഇനി പറഞ്ഞിട്ടെന്താ..... പറ്റി പോയി.... അന്ന്  എന്തൊക്കെയോ സംഭവിച്ചു....അതെന്താണ് ന്ന് എനിക്ക് തന്നെ ഓർമ ഇല്ല...... ഇപ്പൊ ഓർമ ഉള്ളപ്പോ ഒന്നും അവൻ പറഞ്ഞിട്ട് കേൾക്കുന്നതും ഇല്ലാ..... അവൻ പറയുന്നേ റൊമാൻസ് എന്ന് വച്ചാൽ ഫുൾ ഓഫ്‌ റൊമാൻസ്.... അത് അതിന്റ എല്ലാ അർത്ഥത്തിലും വേണം ന്ന്.... പെട്ടു പോയില്ലേ ഞാൻ.... ഇനി എന്ത് ചെയ്യാനാ.... " മായ പറഞ്ഞത് കേട്ടതും വൈശാലിടെ വയറിലൂടെ ഒരു കാളൽ ഉണ്ടായി.... "ഒന്നും അറിഞ്ഞില്ല ന്നു പറഞ്ഞാൽ എങ്ങനെയാ....??? നീ ദേഹം അവനു കൊടുത്തു മനസ്സും കൊണ്ട് കാശിക്ക് പോയിരുന്നോ....??? " വൈശാലി ഇത്തിരി അമർഷത്തോടെ അവളെ നോക്കി.... ഇല്ലെന്ന് അവളു തലയാട്ടി.... "പിന്നെ....??? " "ഞാൻ ഒരുദിവസം അവന്റെ കൂടെ അവന്റെ ഫ്ലാറ്റിൽ പോയിരുന്നു..... അന്ന് അവിടെ വച്ചാ ഫസ്റ്റ് ടൈം .... " അവള് മുഴുവനക്കാതെ നിർത്തിയതും വൈശാലി അവളെ തന്നെ നോക്കി ഇരുന്നു..... "എല്ലാം വരുത്തിവച്ചിട്ട് ഇനി ഇരുന്നു സങ്കടപ്പെട്ടിട്ട് എന്താ....?? നീ ഇനി വല്ലോം പറഞ്ഞു ഒക്കെ ഒഴിഞ്ഞുമാറാൻ നോക്ക്.... എന്നിട്ട് പെട്ടന്ന് വീട്ടിൽ അവതരിപ്പിച്ചു കല്യാണം നടത്താൻ നോക്ക്.... " "മം... അത് തന്നെയാ ഞാനും വിചാരിക്കുന്നെ... ഇനി ഇങ്ങനെ പോയാൽ ശെരിയാകില്ല.... !!!" അവര് രണ്ടു പേരും പെട്ടന്ന് കഴിച്ചു എഴുനേറ്റു കൈ കഴുകി..... തന്റെ ക്യാബിനിൽ വന്നിരുന്നപ്പോഴും വൈശാലിയുടെ മനസ്സു വല്ലാതെ അസ്വസ്ഥമായി കൊണ്ട് ഇരുന്നു.... മായ പറഞ്ഞതൊക്കെ അവളുടെ ചെവിയിൽ വീണ്ടും വീണ്ടും കേട്ടുകൊണ്ടിരുന്നു.... മഹി.... അവൻ ഇത്രക്ക് കുരുത്തക്കേട്‌ ഉള്ളവൻ ആണെന്ന് കണ്ടാൽ തോന്നില്ല.... മായ പറഞ്ഞത് ശെരിയാ.... അവനെ വച്ചു നോക്കുമ്പോൾ അച്ചേട്ടൻ എത്ര പാവം ആണ്.... വിവാഹം കഴിഞ്ഞിട്ട് പോലും എനിക്ക് വേണ്ടി കാത്തിരുന്നു.... എന്റെ സമ്മതത്തിന് വേണ്ടി......, മഹിയ്ക്ക് അവരുടെ കല്യാണം വരെ കാത്തിരിക്കാൻ ഉള്ള ക്ഷമ കൂടെ ഇല്ലന്ന് വച്ചാൽ..... പാവം മായ... രണ്ടും കൂടെ പെട്ടന്ന് കല്യാണം കഴിച്ചു സെറ്റിൽ ആയ മതിയായിരുന്നു..... ..... അവൾ ഓരോന്ന് ആലോചിച്ചു പുതിയ വർക്ക്‌ നു വേണ്ടിയുള്ള മോഡൽസ് നോക്കുകയായിരുന്നു..... പെട്ടന്ന് തന്റെ ക്യാബിനിൽ ആരോ വന്നു നിൽക്കുന്ന പോലെ തോന്നിയതും അവള് കമ്പ്യൂട്ടർ സ്ക്രീനിൽ നിന്നും തല ഉയർത്തി നോക്കി..... "ജഗൻ സർ... " അയാളെ അവിടെ കണ്ടതും അവൾ വേഗം സീറ്റിൽ നിന്നും എഴുനേറ്റു..... "വൈശാലി.... താൻ എന്റെ കൂടെ വരു..... പുതിയ കുറച്ചു മെറ്റീരിയൽസ് വന്നിട്ടുണ്ട് നമ്മളെ ഗോഡൗണിൽ, താൻ അതൊക്കെ ഒന്ന് ചെക് ചെയ്യൂ..... പുതിയ വർക്ക്‌ നുള്ള മെറ്റീരിയൽ അതിൽ നിന്നും സെലക്ട്‌ ചെയ്യുകയും വേണം. " "ഒക്കെ.... സർ.... ഞാൻ ഇപ്പൊ വരാം.... " അവള് തന്റെ ഹാൻഡ് ബാഗും ഫോണും  എടുത്തു ദ്രിതിയിൽ അയാൾക്കൊപ്പം  നടന്നു.....  നടക്കുന്നതിനിടയ്ക്ക്ക് അച്ചേട്ടന്റെ നമ്പറിലേക്ക് അവൾ ഒരു മെസ്സേജ് അയച്ചു..... പിന്നെ ജഗന്നഥനു ഒപ്പം അയാളുടെ കാറിൽ കയറി.... അയാൾ ഡ്രൈവിംഗ് സീറ്റിലും വൈശാലി പുറകിലെ സീറ്റിലുമായിരുന്നു കയറിയത്.... വണ്ടി ഓടിക്കുന്നനിടയിൽ എല്ലാം ഫ്രണ്ട് മിററിൽ കൂടി അയാളുടെ മിഴികളിൽ വൈശാലിയിലേക്ക് ചെന്നെത്തി..... "താൻ എന്തിനാ പുറകിൽ ഇരിക്കുന്നെ....?? എന്നെ ഡ്രൈവർ ആക്കാൻ വേണ്ടിയാണോ.... " അയാൾ മിറോറിൽ കൂടി അവളെ നോക്കി ചോദിച്ചു... "നോ സർ.... അങ്ങനെ അല്ല... എനിക്ക് ഇതാണ് കംഫർട്.... " "ഒക്കെ.. തനിക്ക് വിരോധം ഇല്ലെങ്കിൽ മുന്പിലെക്ക് വന്നിരിക്കൂ..... എന്നെ ഡ്രൈവർ ആക്കാതെ..... " അതും പറഞ്ഞു അയാൾ ഓടിച്ചു കൊണ്ടിരുന്ന കാർ സൈഡിൽ ഒതുക്കി.... പിന്നെ അവൾക്ക് നിവർത്തി ഒന്നും ഇല്ലായിരുന്നു...... പതിയെ ഇറങ്ങി മുൻസീറ്റിൽ ഇരുന്നു ഡോർ അടച്ചു.... അത് കണ്ടതും അയാളുടെ ഉള്ളിൽ ഒരു പുഞ്ചിരി ഉണർന്നു...... പലപ്പോഴും അയാൾ അവളുടെ സാമിപ്യം ആഗ്രഹിച്ചിരുന്നുവെങ്കിൽ കൂടി അത് നേടിയെടുക്കാൻ ഇതുവരെ അയാൾ തുനിഞ്ഞിരുന്നില്ല.... പക്ഷെ ഇന്നവൾ മറ്റൊരാൾക്ക്‌ സ്വന്തം ആണെന്നറിഞ്ഞപ്പോ മുതൽ അവൾ കൈവിട്ടു പോയ പോലെ...... അവളെ നേടാൻ, തന്റേതു മാത്രമാകാൻ വല്ലാത്തൊരു ആഗ്രഹം അയാളിൽ ഉണ്ടായി.... (തുടരും.... ) ഇന്ന് നേരത്തെ പോസ്റ്റണം ന്നു കരുതിയിരുന്നതായിരുന്നു.... പക്ഷെ പറ്റിയില്ല സോറി..... അപ്പൊ അഭിപ്രായം പറയാൻ മറക്കണ്ട.... നമ്മള് കഴിവതും അടുത്ത പാർട്ട്‌മായി നേരത്തെ വരാം ട്ടോ.... #📙 നോവൽ
#

📙 നോവൽ

📙 നോവൽ - എന്നെന്നും അച്ചേട്ടന്റെ . ിത്തി നി - ShareChat
18.2k കണ്ടവര്‍
27 ദിവസം
🌹എന്നെന്നും അച്ചേട്ടന്റെ... 🌹11 വൈശാലിക്ക് മുന്നേ വന്ന മറ്റൊരു വ്യക്തിയിൽ അയാളുടെ മുഖം തങ്ങി നിന്നു... ചുണ്ടിൽ ഒരു ചെറു ചിരി വിരിയിച്ചു അയാൾ പതിയെ തന്റെ ലാപ്പ് അടച്ചു വച്ചു..... പിന്നെ പതിയെ ഓഫീസിലേക്ക് പോകാനായി റെഡിയായി... ***** ഇന്ദുചൂഢന്റെ വണ്ടി ' നാഷണൽ ഏക്സ്‌പോർട്ടേഴ്‌സ് ' ന്റെ മുന്നിൽ ചെന്നു നിന്നു.... അവിടെയാണ് വൈശാലി ജോലി ചെയ്യുന്നത്..... നാഷണൽ ഏക്സ്‌പോട്ടേഴ്സിലെ എറ്റവും കാര്യക്ഷമതയുള്ള ഡിസൈനറാണ് വൈശാലി, വളരെ ബ്രില്യന്റ്.... ഇന്ദുചൂഢൻ ഗേറ്റ് കടന്നു തന്റെ കാർ അകത്തേക്ക് ഓടിച്ചു ആ വലിയ കെട്ടിടത്തിന് മുന്നിൽ കൊണ്ട് നിർത്തി... വൈശാലി എന്തോ ഓർത്തിട്ടെന്ന പോലെ ഇന്ദുചൂഢനെ നോക്കി... ഒന്നുമില്ലെന്ന് അവൻ കണ്ണടച്ച് കാണിച്ചു ഗിയറിൽ നിന്നും തന്റെ കയ്യെടുത്തു വൈശാലിയുടെ കൈയിൽ മുറുകെ പിടിച്ചു..... "വൈശു.... വൈകീട്ട് ഞാൻ വരാം... തന്നെ പിക് ചെയ്യാൻ..... " "മം... " അവനൊരു പുഞ്ചിരി നൽകി അവൾ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി.... ഇന്ദുചൂഢൻ കാർ റിവേഴ്സ് എടുക്കാൻ നോക്കിയതും ഒരു ബുള്ളറ്റ് അയാൾക്ക് പുറകിൽ നിന്നും വന്നു ഇന്ദുചൂഢന്റെ അടുത്തു കൊണ്ട് നിർത്തി.... പിന്നെ ഹെൽമെറ്റ്‌ ഊരി മാറ്റി ഇന്ദുചൂഢനെയും വൈശാലിയെയും മാറി മാറി നോക്കി.... "ഹല്ലാ ആരാ ഇത്..... ഇങ്ങോട്ട് കാണാഞ്ഞപ്പോ ഞാൻ കരുതി താൻ ഇവളെ ഇനി വിടുന്നില്ലന്നു.... അപ്പൊ എന്താണ് ഇന്ദുചൂടാ ഒരു വൈക്ലബ്യം....ഭാര്യയെ ഇവിടെ വിട്ടിട്ട് പോവുന്നത് കൊണ്ടാണോ....??? " അയാൾ ചിരിയോടെ ചോദിച്ചുകൊണ്ട് ബൈക്കിൽ നിന്ന് ഇറങ്ങിയതും ഇന്ദുചൂഢനും ചിരിയോടെ ഡോർ തുറന്നു ഇറങ്ങി... "എയ്.... ഇല്ല മഹി......... അവൾക്ക് ഓഫീസിൽ വരാൻ ഭയങ്കര മടി...... ഞാന് ഉന്തി തള്ളി വിട്ടതാ..... " ഇന്ദുചൂഢൻ ചിരിയോടെ വൈശാലിയെ നോക്കി പറഞ്ഞു.... മഹേശ്വറിനെ കണ്ടതും വൈശാലിയും അവർക്കടുത്തേക്കു വന്നു.... "എയ്... മഹി ... ഈ അച്ചേട്ടൻ ചുമ്മാതെ..... " ന്നും പറഞ്ഞു അവൾ പതിയെ ഇന്ദുചൂഢന്റെ കയ്യിൽ നുള്ളി.... "ആണ്ടകടാ.... ചുമ്മാതൊ...?? ഞാൻ പോകുന്നില്ലേ ന്നും പറഞ്ഞു എന്ത് പുകിലായിരിന്നു ന്നറിയോ, ഇങ്ങോട്ട് കൊണ്ടുവരാൻ പെട്ട പാട് എനിക്കെ അറിയൂ.... " ന്നും പറഞ്ഞു അവൻ വൈശാലിയെ നോക്കിയതും അവൾ അവനെ നോക്കി കണ്ണുരുട്ടി.... "ഹാ.... അതേതായാലും നന്നായി...!!! ഇവിടൊരുത്തി വൈശാലിയെ കാണാഞ്ഞിട്ട് കയറു പൊട്ടിക്കാൻ തുടങ്ങിയിട്ട് ദിവസം രണ്ടായി....... " "ആ... പറഞ്ഞ പോലെ എവിടെ തന്റെ ഗേൾഫ്രണ്ട്.....?മായ....?? " ഇന്ദുചൂഢൻ വൈശാലിയെ ചേർത്തു നിർത്തികൊണ്ട് മഹേശ്വറിനോട്‌ ചോദിച്ചു.... "ദോ വരണു......." ന്നും പറഞ്ഞു ഓഫീസിനകത്തേക്ക് മഹേശ്വർ വിരൽ ചൂണ്ടിയപ്പോ ഇന്ദുചൂഢനും വൈശാലിയും തിരിഞ്ഞു നോക്കി.... അവരെ നോക്കി കൈ ഉയർത്തി വിഷ് ചെയ്തുകൊണ്ട് മായ ഓഫീസിൽ നിന്നും പുറത്തേക്ക് വന്നു..... വൈശാലിയുടെ കൊളീഗും ഉറ്റസുഹൃത്തും കൂടി ആണ് മായ..... മായ വിശ്വനാഥൻ.... കുറച്ചു കൂടി കഴിഞ്ഞാൽ മായ വിശ്വനാഥൻ എന്ന് മാറ്റി മായ മഹേശ്വർ എന്നാകും..... "എന്റെ അച്ചേട്ടാ.... ഇനിയേലും അവളെ പിടി ഒന്ന് വിട്ടേ..... കുറെ ദിവസം ആയി ഇവളെ ഒന്ന് കിട്ടിയിട്ട്.... ഇനി വൈന്നേരം വന്നാൽ മതി... അപ്പോഴേ അവളെ തിരിച്ചു തരൂ...." മായ വൈശാലിടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു..... "ദോ എടുത്തോ തന്റെ ഫ്രണ്ട് നെ... ഞാൻ കൊണ്ടുപോകുന്നില്ലേ..... " മായ അവരെ കളിയാക്കിയതും ഇന്ദുചൂഢൻ അവളിൽ ഉണ്ടായിരുന്ന പിടി വിട്ടു ചിരിച്ചു.... "അപ്പൊ ശെരി.... പിന്നെ... കാണാം.. " ഇന്ദുചൂഢൻ മഹിക്ക് കൈ കൊടുത്തു അവരോട് യാത്ര പറഞ്ഞു കാറിൽ കയറി.... ഇന്ദുചൂഢന്റെ കാർ ഗേറ്റ് കടന്നു പോകുന്നതും നോക്കി നിന്ന വൈശാലിയുടെ മുഖം തനിക്ക് നേർക്ക് പിടിച്ചു തിരിച്ചു മായ.... "എന്താണ് മോളെ ഇത്രയ്ക്ക് സങ്കടം....?? വൈകുന്നേരം അങ്ങോട്ടേക്ക് തന്നെ പോവാല്ലോ..... " "ഛെ പോടീ പെണ്ണെ.... ഞാൻ അതൊന്നും അല്ല..... " വൈശാലി അവളെ കൈ തട്ടികൊണ്ട് പറഞ്ഞു... "മം... ഉവ്വ ഉവ്വ... നമ്മള് ഇതെത്ര കണ്ടതാ മോളെ.... കിടന്നു ഉരുളണ്ട.... നടക്ക് നടക്ക്.... " അവളെ കളിയാക്കി തള്ളികൊണ്ട് മായ ഓഫീസിനു അകത്തേക്ക് കയറി.... "ഞാൻ ജഗൻ സർ നെ ഒന്ന് കണ്ടിട്ട് വരാം..... നീ ഇതെന്റെ ക്യാബിനിൽ കൊണ്ട് വയ്ക്കു.... " എന്നും പറഞ്ഞു മായയുടെ കയ്യിൽ തന്റെ ഹാൻഡ്ബാഗ് കൊടുത്തു വിട്ടുനേരെ നടന്നു മാനേജറുടെ ക്യാബിനിന്റെ ഡോറിൽ മുട്ടി വൈശാലി..... "സർ മേ ഐ കമിൻ...?? " "യെസ്... കം.. " അകത്തു നിന്നും അനുവാദം കിട്ടിയതും വൈശാലി ഡോർ തുറന്നു അകത്തേക്ക് കയറി.... "ആ... താൻ എത്തിയോ....??? എവിടെ ആയിരുന്നു വൈശാലി താൻ....?? ഇവിടെ കുറെ വർക്സ് പെന്റിങ് ആയിരുന്നു തന്റെ.....?? ലീവ് എക്സ്റ്റന്റ ചെയ്യുമ്പോൾ ഒന്ന് പറഞ്ഞൂടെ.....?? " "സോറി സർ..... ഞാൻ പെട്ടന്ന് ചെയ്തു തീർക്കാം.... " വൈശാലി ക്ഷമാപണത്തോടെ പറഞ്ഞു... "മം.... രജിസ്റ്ററിൽ സൈൻ ചെയ്തിട്ട് താൻ കയറിക്കോ.....!!" അയാൾ അപ്പുറത്തെ ഷെൽഫിൽ ഉള്ള രജിസ്റ്റർ ചൂണ്ടി കൊണ്ട് പറഞ്ഞു തന്റെ മുന്നിൽ ഇരിക്കുന്ന ഫയൽസിലെക്ക് കണ്ണു നട്ടു..... വൈശാലി ഷെൽഫിലേക്ക് ചെന്നു രജിസ്റ്റർ എടുത്തു ടേബിളിൽ വച്ചു പേജുകൾ മറിച്ചു തന്റെ പേരിനു നേർക്ക് സൈൻ ചെയ്തു.... എന്നാൽ അവളറിയാതെ അയാളുടെ കണ്ണുകൾ അവൾക്ക് ചുറ്റും വട്ടം കറങ്ങുന്നുണ്ടായിരുന്നു.... ഒരുപക്ഷെ ഒരുപാട് നാളായി താൻ പ്രതീക്ഷിച്ച ഒരാൾ തനിക്ക് മുന്നിൽ എത്തിയപ്പോ അയാളുടെ കണ്ണുകൾ നിയന്ത്രണമില്ലാതെ അവളെ തന്നെ ചുഴിഞ്ഞുകൊണ്ട് ഇരുന്നു..... അതേസമയം, തന്റെ പെണ്ണിനു നേർക്ക് നീങ്ങുന്ന രണ്ട് കഴുകൻ കണ്ണുകൾ കണ്ടതും ഇന്ദുചൂഢന്റെ കൈകൾ തരിച്ചു..... വൈശാലി കാണാതെ കാറിൽ എടുത്തു വച്ച തന്റെ ലാപ്പിൽ അയാൾ അമർഷത്തോടെ കുത്തി...... ജഗൻ.... താൻ ചുറ്റി വരിയുന്നത് എന്റെ പ്രാണനെയാണ്..... താനായിരുന്നു അവളുടെ സ്വപ്നത്തിലെവില്ലൻ എന്ന് ഞാനറിയുന്ന നിമിഷം നിന്റെ അന്ത്യമാണ്...... ******* അവൾ സൈൻ ചെയ്തിട്ട് പോയ അവളുടെ കൈപ്പടയിൽ അയാൾ വിരലോടിച്ചു...... പിന്നെ പതിയെ തന്റെ മുറിയിലുള്ള cc കാം ഘടിപ്പിച്ച കമ്പ്യൂട്ടറിലേക്ക് നോക്കി.... വൈശാലിയുടെ കാബിൻ മാത്രം അയാൾ സെലക്ട്‌ ചെയ്തു സൂം ചെയ്തു.... തന്റെ കയ്യിൽ നിന്നും വഴുതിമാറിയ ഒരു പരൽമീൻ ആയിരുന്നു വൈശാലി എന്നയാൾ ഓർത്തു.... തന്റെ ക്രമക്കേട്‌.... അല്ലെങ്കിൽ നീരജയുടെ സ്ഥാനത്തേക്ക് അവൾ വന്നേനെ..... മായയോട് എന്തോപറഞ്ഞു കിന്നരിക്കുന്ന വൈശാലിയെ കണ്ടതും അയാളുടെ മനസ്സ് കേണു.... ഇന്നവൾ എന്നത്തേക്കാളും സുന്ദരിയായിട്ടുണ്ട്..... !!!! കംപ്യൂട്ടറിൽ കാണുന്ന വൈശാലിയുടെനെറ്റിയിലെ സീമന്തരേഖയിൽ അയാൾ വിരൽ ഓടിച്ചു..... തന്നെ ഞാൻ മിസ്സ്‌ ആക്കരുതായിരുന്നു വൈശാലി..... !!! ഇനി ഒരവസരം വന്നാൽ തന്നെ ഞാൻ സ്വന്തമാക്കിയിരിക്കും... എന്നെന്നും.... എന്റേതു മാത്രമായി..... (തുടരും... ) ✍️shammol asker Copyright protected @@@@@@@@@@@@@@@@@@@@@@@@@ വില്ലനെ കാത്തിരുന്നു മടുത്തു ല്ലേ... ഇപ്പൊ സമാധാനം ആയി കാണും ന്നു വിചാരിക്കുന്നു.... 😍😍 നമ്മള് ഇത് നാല് വീതം മൂന്ന് നേരം ന്നുള്ള ലെവലിൽ പറയണോ ചങ്ങായി മാരെ കമന്റ് ഇടാൻ..... 🙄🙄 ഈ കളി ഒട്ടും രസം ഇല്ലാ...... 🤦🤦 പുറകെ നടന്നു പറഞ്ഞ ഒരു ദിവസം മാത്രം കമന്റ് ഇടുന്നു.... 🙆‍♀️🙆‍♀️ 10സെന്റ് സ്ഥലം എഴുതി തരാൻ ഒന്നും അല്ല ല്ലോ പറഞ്ഞെ....??? 😬😬 ഒരു കമന്റ് ഇടാൻ ഇത്രക്ക് പാടാണോ....??? 😪😪 കഷ്ടം തന്നെയാണ് ട്ടോ ഇങ്ങടെ കാര്യം.... 😥😥😥 #📙 നോവൽ
#

📙 നോവൽ

📙 നോവൽ - എന്നെന്നും അച്ചേട്ടന്റെ . ിത്തി നി - ShareChat
18.1k കണ്ടവര്‍
1 മാസം
🌹എന്നെന്നും അച്ചേട്ടന്റെ... 🌹 Part-10 രാവിലെ ഉറക്കം എഴുനേറ്റ വൈശാലിയെ കാത്തു ഒരു ബാഡ് ന്യൂസ്‌ ഉണ്ടായിരുന്നു.... ഫോണും നോക്കി വിഷണ്ണയായി  ഇരിക്കുന്ന വൈശാലിയെ കണ്ടതും കുളികഴിഞ്ഞു വന്ന ഇന്ദുചൂഢൻ കാര്യം തിരക്കി... "എന്താ വൈശു ഇങ്ങനെ അന്തം വിട്ടു ഇരിക്കണെ..? എന്ത് പറ്റി...?? " അവന്റെ ചോദ്യത്തിന് മറുപടി എന്നോണം അവൾ തന്റെ കയ്യിലിരുന്ന ഫോൺ ഇന്ദുചൂഢന് നേരെ നീട്ടി... നെറ്റി ചുളിച്ചു അവളെ നോക്കി കൊണ്ട് അവൻ ഫോൺ വാങ്ങി നോക്കി... കാൾ ലിസ്റ്റിൽ മാനേജർ എന്നെഴുതിയ കണ്ടു... "ലീവ് അപ്ലിക്കേഷനിൽ കൊടുത്ത ഡേറ്റ് തീർന്നു, എത്രയും പെട്ടന്ന് ഓഫീസിൽ ജോയിൻ ചെയ്യണം ന്ന് പറഞ്ഞു ജഗൻ സർ വിളിച്ചിരുന്നു.... " "അതിനാണോ മുഖവും വീർപ്പിച്ചു വച്ചിരിക്കുന്നെ....??? നാളെ തൊട്ട് താൻ ജോയിൻ ചെയ്തോളു.... " അവൻ തല തുവർത്തികൊണ്ട് എഴുനേറ്റു.... "അച്ചേട്ടാ.... ഞാൻ.... എനിക്കെന്തോ അങ്ങോട്ടേക്ക് പോവാൻ തോന്നുന്നില്ല.... ഞാൻ റിസൈൻ ചെയ്താലോ ന്നാ ആലോചിക്കുന്നേ.... " "ആഹാ.... അതുകൊള്ളാല്ലോ...?? ഇപ്പൊ എന്തെ ഇങ്ങനെ തോന്നാൻ....?? " അവൻ ഷെൽഫിന്റെ കണ്ണാടിയിൽ കൂടി അവളെ നോക്കി... "അത്.... എന്തോ എനിക്ക് അവിടേക്ക് പോകാൻ ഒരു ഭയം.... " "അവൾ തന്റെ കഴുത്തിലെ താലിയിൽ ഞരടിപിടിച്ചു  അസ്വസ്ഥതയോടെ.... ഇന്ദുചൂഡനോട് പറഞ്ഞു ജയിക്കാൻ ആയില്ലെങ്കിലും മനസ്സിന്റെ അടിത്തട്ടിൽ എവിടെയോ തന്നെ ഒരിക്കൽ മത്തുപിടിപ്പിച്ചിരുന്ന ഒരു ഗന്ധത്തോടൊപ്പം  കലർന്ന ഒരു വിയർപ്പു മണം അവളെ അസ്വസ്ഥയാക്കാറുണ്ട് ... അച്ചേട്ടൻ പറഞ്ഞത് പോലെ മുഴുവനും സ്വപ്നമായിരുന്നെന്നു വിശ്വസിക്കാൻ ഇപ്പോഴും തനിക്കായിട്ടില്ലെന്നുള്ള ഓർമ അവളെ വേദനിപ്പിച്ചു... അച്ചേട്ടൻ പറഞ്ഞത് കൊണ്ട് താനും വിശ്വസിക്കാൻ ശ്രമിക്കുവാ എല്ലാം സ്വപ്നമായിരുന്നെന്നു..... വിവാഹത്തിന് നാല് ദിവസം മുൻപ് ആ പടികളിറങ്ങിയത്  കണ്ണീരോടെയായിരുന്നു... ഇനി ഈ പടി ചവിട്ടില്ലെന്ന്  ഉറപ്പിച്ചായിരുന്നു ... താൻ അന്ന് ഏറെ വൈകിയും അവിടെ നിന്ന് കളഞ്ഞത് തന്റെ എല്ലാ സ്വപ്നങ്ങളും തകർക്കാൻ തക്കം കാരണമായി തീരുമെന്ന് ഒരിക്കലും നിനച്ചില്ലായിരുന്നു ... അന്ന് മയങ്ങിവീണതും, പിന്നീട് ഉണ്ടായിരുന്നതെല്ലാം മനസ്സിലേക്ക് ഒഴുകിഎത്തിയപ്പോൾ പേടിയോടെ തന്റെ രണ്ടു കണ്ണുകളും ഇറുക്കി അടച്ചു വൈശാലി....  കണ്ണുകൾ അടഞ്ഞെങ്കിൽ കൂടി കണ്ണുനീർ ചാലിട്ടൊഴുകി കവിളിണകളെ  തലോടി... കണ്ണടച്ച് ഇരിക്കുന്ന വൈശാലി യുടെ തോളിൽ പൊടുന്നനെ ഒരു കരസ്പർശം ഏറ്റു... ഞെട്ടലോടെ കണ്ണ് തുറന്നതും തന്റെ മുന്നിൽ പുഞ്ചിരിച്ചു നിൽക്കുന്ന ഇന്ദുചൂഡനെ കണ്ടു.. "അച്ചേട്ടാ... നിക്ക് പേടിയാവുണു.....ഞാൻ ഇല്ല്യാ അച്ചേട്ടാ എങ്ങോട്ടും.... " അവൾ കട്ടിലിൽ ഇരുന്നു അവനെ ഉറുമ്പടങ്കം  പുണർന്നു..... "എന്താടോ ഇത്...?? ഞാനില്ലേ തന്റെ കൂടെ..?? എന്നെ മറികടന്നു ഒരു രാവണനും ഇനി നിന്റെ അടുത്തേക്ക് വരില്ല.... അതിനി സ്വപ്നത്തിൽ ആണെങ്കിലും..... !!!" അവൻ അവളെ മുഖം ഉയർത്തി തന്റെ രണ്ടു കൈക്കുമ്പിളിലും അവളുടെ മുഖം കോരി എടുത്തു മിഴി നീർ തുടച്ചു കളഞ്ഞു.... "ഒരു സ്വപ്നം, അതിനെ ഇത്രമേൽ ഭയക്കുന്നെ എന്തിനാ താൻ....?? ഒന്നും ഇല്ല.... !!! എല്ലാം തോന്നൽ ആണ്.... ഇനി അതോർത്തു വിഷമിച്ചു തന്റെ കരിയർ നശിപ്പിക്കണ്ട... ഇനി എന്നും എപ്പോഴും തന്റെ കൂടെ ഞാൻ ഉണ്ടാകും നിഴലായി..... " അത്രയും പറഞ്ഞു നിർത്തിക്കൊണ്ട് അവൻ അവളുടെ നനഞ്ഞു കുതിർന്ന മിഴികളിൽ  ഉമ്മ വച്ചു.... "ഇനി അതൊക്കെ സത്യം തന്നെ ആണെങ്കിൽ കൂടെ ഞാൻ ഒരിക്കലും തന്നെ എന്നിൽ നിന്നും അകലാൻ അനുവദിക്കില്ല.... !!!! നിന്നെ സ്നേഹിച്ചതും പ്രാണനായി കണ്ടതും നിന്റെ ദേഹം മോഹിചായിരുന്നില്ല .... പനിനീർപൂവിന്റെ നൈർമല്യമുള്ള നിന്റെമനസ്സ്കണ്ടായിരുന്നു... എപ്പോഴും പുഞ്ചിരി തൂകി നടക്കുന്ന കുട്ടിത്തം വിട്ടുമാറാത്ത ഒരു അരവട്ടു  പെണ്ണിനെയായിരുന്നു.... ഇനി ഞാൻ സ്വന്തമാക്കുന്നതിനു മുൻപ് നിന്റെ അനുവാദമില്ലാതെ ഒരാൾ നിന്നെ എന്തെങ്കിലും ചെയ്തു എന്ന് വച്ചു നീ എന്റേത് അല്ലാതാകുന്നില്ല.... !!! മനസ്സും  ഹൃദയവും പ്രണയവും പ്രാണനും എനിക്ക് നൽകിയ നിന്റെ ദേഹത്തും എനിക്ക് മാത്രമേ അധികാരം ഉള്ളു.... അവകാശം ഉള്ളു... അതിനി ആര്  നേടി എന്ന് പറഞ്ഞാലും....!!! ദാമ്പത്യത്തിന്റെ അടിത്തറ ശരീരങ്ങൾ  തമ്മിലുള്ള സ്നേഹമാണ് എന്ന് കരുതുന്നവർ ഉണ്ടാകാം... എന്നാൽ ഇന്ദുചൂഢൻ അങ്ങനെ അല്ല... !!!! മനസ്സുകൾ തമ്മിലുള്ള പ്രണയം പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരവസ്ഥയിൽ, പ്രണയം അല്ലെങ്കിൽ സ്നേഹം എന്നവാക്കിനു നിർവചിക്കാൻ  കഴിയാത്ത അർഥതലങ്ങൾ  ഉണ്ടാകുമ്പോൾ, പരസ്പരം മനസ്സുകൾ തമ്മിൽ കീഴടങ്ങുമ്പോൾ,   അത് പ്രകടമാക്കാൻ ഉള്ള ഒരു മാർഗം മാത്രമാണ് അത്.... പിന്നെ ചിലപ്പോഴൊക്കെ ഈ  സൗന്ദര്യം  എന്റെ മാത്രം സ്വന്തം, അല്ലെങ്കിൽ സ്വകാര്യ അഹങ്കാരം എന്ന് നിന്റെ കാതിൽ വിളിച്ചു പറയാൻ.... " ഇന്ദുചൂഢൻ ഒരു വേള പറഞ്ഞു നിർത്തിയപ്പോൾ ഇമ വെട്ടാതെ കലങ്ങിയ മിഴികളുമായി അവനെ നോക്കി ഇരിക്കരുവായിരുന്നു  വൈശാലി... "ഈ സ്നേഹത്തിന് പകരം വെയ്ക്കാൻ എന്റെ കയ്യിൽ ഒന്നും ഇല്ല അച്ചേട്ടാ.... " തന്റെ മുഖത്തെ പൊതിഞ്ഞു പിടിച്ച അവന്റെ കൈകളിൽ പിടി മുറുക്കി അവളൊന്ന് തേങ്ങി.... "പകരം ഒന്ന് മാത്രം മതി എനിക്ക് വൈശു... തന്റെ സ്നേഹം മാത്രം.... ഒരായുസ്സ്  മുഴുവനും എനിക്ക് വേണം നിന്നെ... എനിക്ക് സ്നേഹിക്കാൻ.... എന്റെ പ്രണയിനിയാകാൻ.... എന്റെ താലിക്കവകാശിയായി എന്റെ കുഞ്ഞുങ്ങളുടെ അമ്മയാകാൻ .... " തന്റെ ദൈവത്തോട് ഇനിയെന്ത് പറയണമെന്നറിയാതെ കുഴങ്ങി വൈശാലി.... തനിക്ക് ദൈവം നൽകിയ നിധിയാണ് തന്റെ അച്ചേട്ടൻ.... ഇത്രമേൽ തന്നെ  സ്നേഹിക്കുന്ന തന്റെ  അച്ചേട്ടനെ ഇനിയും വിഷമിപ്പിക്കുന്നത് ശെരിയാകില്ല.... പോവാം... എവിടേക്ക് വേണമെങ്കിലും എന്നവൾ തീരുമാനിച്ചു.... തന്റെ കാവലായി ദൈവം തന്ന തന്റെ പാതി ഉണ്ട് തനിക്കൊപ്പം എന്ന വിശ്വാസത്തോടെ...... ******* പിറ്റേന്ന് ഓഫീസിലേക്ക് പോകുന്നതിന് മുന്നേ ഭഗവാനെ കണ്ടു തൊഴുതു വൈശാലി..... ഇനി ഇതുപോലൊരു പരീക്ഷണം ഉണ്ടാക്കല്ലേ കണ്ണാ എന്ന് മനസ്സുരുകി പ്രാർത്ഥിച്ചു... തിരികെ വീട്ടിലെത്തി പോകാനായി നേരിയത് മാറി സാരി   ഉടുക്കുമ്പോൾ ആയിരുന്നു ഇന്ദുചൂഢൻ മുറിയിലേക്ക് കടന്നു വന്നത്.... "എവിടെ ആയിരുന്നു അച്ചേട്ടാ..... ഞാൻ പ്രസാദവും കൊണ്ട് എവിടൊക്കെ തിരിഞ്ഞു...... " അവള് കണ്ണാടിയിൽ നോക്കി കൊണ്ട് മുന്താണിയുടെ പ്ലേറ്റ്സ് ഞൊറിഞ്ഞു കൊണ്ട് ഇന്ദുചൂഡനെ നോക്കി... "അതൊക്കെയുണ്ട്.... താൻ ആദ്യം കണ്ണടയ്ക്ക്.... ". "അയ്യടാ.... വേണ്ട മോനെ... കണ്ണടയ്ക്കൽ പരിപാടി ഞാൻ നേരത്തെ നിർത്തി..... " അവള് മുൻപ് ഉണ്ടായത് ഓർത്തുകൊണ്ട് ഇന്ദുചൂഢന് മുന്നിലേക്ക് തിരിഞ്ഞു നിന്ന് തന്റെ രണ്ട് കയ്യും അയാൾക്ക് നേരെ ഉയർത്തി പറഞ്ഞു... "ഛെ.... അതിനല്ലെടി പൊട്ടി.... താൻ കണ്ണടയ്ക്ക്.... നിനക്കൊരു സാധനം തരാനാ.... !!" "ദേ അച്ചേട്ടാ കളിയ്ക്കാൻ സമയം ഇല്ലാ ട്ടോ.. വൈകി ചെന്നാൽ ജഗൻ സാർ എന്നെ പറയാൻ ബാക്കി ഒന്നും കാണില്ല.... !!!" "ഓ പിന്നെ.... അവനോടു പോയി പണി നോക്കാൻ പറ.... അവന്റെ പെണ്ണിനെ കളഞ്ഞേച്ചു കണ്ട പെണ്ണുങ്ങളോട് ഒക്കെ ചാടിയാൽ എങ്ങനെയാ....?? നീ ഞാൻ പറയണ കേൾക്കെന്റെ പെണ്ണെ.... കണ്ണടയ്ക്ക് " "ശെരി... പക്ഷെ വേലതരം കാണിക്കരുത് ട്ടോ.... " അവള് അപേക്ഷസ്വരാത്തിൽ പറഞ്ഞു കണ്ണടച്ചപ്പോ ഇന്ദുചൂഢൻ അവളെ കണ്ണാടിയ്ക്ക് മുന്പിലെക്ക് തിരിച്ചു നിർത്തി... പിന്നെ തന്റെ കുർത്തയുടെ പോക്കറ്റിൽ നിന്ന് ഒരു ചെയിൻ എടുത്തു അവളെ കഴുത്തിൽ കെട്ടി... സിമ്പിൾ ആയ ഒരു ചെയിനിൽ നടുക്ക് ഒരു കുഞ്ഞു ലോക്കറ്റ്റ് ഉള്ള ഭംഗിയുള്ള ഒരെണ്ണം..... അതവളുടെ കഴുത്തിലെ ഉയർന്നു നിൽക്കുന്ന രണ്ടു എല്ലുകൾക്കിടയിൽ ചേർത്തു പിന്നിലേക്ക് കൊളുത്തിയിട്ടു അവൻ.... പെട്ടന്നവൾ കണ്ണു തുറന്നു തന്റെ കഴുത്തിലെ മാലയിലേക്ക് നോക്കി.... ഉണ്ണിക്കണ്ണന്റെ ലോക്കറ്റ് ഉള്ള ഒരു സിംപിൾ ചെയിൻ..... കണ്ടതും അവൾക്ക് നന്നേ ഇഷ്ട്ടപെട്ടു... പിന്നെ അവളുടെ കയ്യിൽ കല്ലുവച്ച ഒരു വളയും ഇടുവിച്ചു ഇന്ദുചൂഢൻ... "അച്ചേട്ടാ.... എന്തെ പ്പോ വളയും മാലയും ഒക്കെ വാങ്ങാൻ.....??? " അവള് തന്റെ കയ്യിലെ വളയിൽ നോക്കികൊണ്ട് ചോദിച്ചു... "ഇപ്പൊ വാങ്ങിയതല്ല.....കുറച്ചു മുന്നേ വാങ്ങിയതാ..... ഇത് രണ്ടും കണ്ടപ്പോൾ നിനക്ക് നന്നായി ചേരുമെന്ന് തോന്നി.... ഇനി എന്നും ഇതണിയണം..... വാഴൻ കൈ പോലെ ആകരുത് പെണ്ണിന്റ കൈ.....,  കഴുത്തും..... " "കൈ... ഒക്കെ... കഴുത്തിൽ താലി ഉണ്ടല്ലോ അച്ചേട്ടാ.... " അവള് ചിരിയോടെ അവനെ നോക്കി... "താലി ഒക്കെ ഉണ്ട്... എന്നാലുംതന്റെ  ഉണ്ണികണ്ണനും കൂടെ കിടന്നോട്ടെ..... ഇനി എന്റെ ചുന്ദരി സ്വപ്നം കാണുമ്പോൾ മൂപ്പര് എന്നോട് പറഞ്ഞോളും നിന്റെ വൈശുനെ നോക്കിക്കോടാ ഇന്ദുചൂടാ ന്ന്.... " ന്ന് പറഞ്ഞു അവൻ അവളെ ചേർത്തു പിടിച്ചു അവളുടെ നെറുകയിൽ ഉമ്മ വച്ചു.... "മം... മതി മതി ചൂടാ... ഞാൻ പോകാൻ നോക്കട്ടെ സമയം ആവുന്നു.... " എന്നുപറഞ്ഞു അവള് അവനിൽ നിന്നും അകന്ന് മാറി പോവാൻ ഒരുങ്ങിയതും ഇന്ദുചൂഢൻ അവളെ പിടിച്ചു നിർത്തി... "ഞാൻ കൊണ്ട് വിടാം...... നീ താഴെ വെയിറ്റ് ചെയ്യ്.... " എന്നും പറഞ്ഞു അവൻ അവളെ വിട്ടു... താഴെ അമ്മയ്ക്ക് അരികിലേക്ക് ചെന്നു അനുഗ്രഹം വാങ്ങി അമ്മയോട് സംസാരിച്ചു നിന്നു വൈശാലി.... അതെ സമയം വൈശാലിയുടെ ചെയിനിൽ ഘടിപ്പിച്ച ഹിഡ്ഡണ് കാമറഅവളറിയാതെ  തന്റെ ലാപ്പിലേക്ക് കണക്ട് ചെയ്തു വെക്കുകയായിരുന്നു ഇന്ദുചൂഢൻ.... അവൾക്കായി വലവിരിച്ചവനെ ഉന്മൂലനം ചെയ്യാൻ..... ******* ഇന്ന് താൻ കാത്തിരിക്കുന്നവൾ തനിക്ക് മുന്നിൽ എത്തും എന്ന ഉത്സാഹത്തോടെ അയാൾ തന്റെ ലാപ്പിലേക്ക്  കണ്ണും നട്ടു ഇരുന്നു.... ഓഫീസിലെ cc കാം ഉപയോഗിച്ച് അവൻ അവിടേക്ക് വരുന്ന ഓരോ മുഖങ്ങളിലും വൈശാലിയെ തിരഞ്ഞു അക്ഷമയോടെ.... ✍️shammol asker Copyright protected (തുടരും.... ) വില്ലനെ ഇന്ന് കൊണ്ടുവരണമെന്ന് വിചാരിച്ചതായിരുന്നു.... എല്ലാവരും കാത്തിരിക്കാണ് എന്നറിയാം... നെക്സ്റ്റ് പാർട്ട്‌ മുതൽ വില്ലന്റെ എൻട്രി ഉണ്ടാകും... പിന്നെ നമ്മക്ക് ഒരുപാട് ഒരുപാട് സന്തോഷം ആയി ട്ടോ നമ്മളെ കമന്റ് ബോക്സ്‌ കണ്ടപ്പോൾ.... ചോദിച്ചു വന്നാലേ നിങ്ങള് തരു.... അതോണ്ടാ എഴുതില്ല ന്നൊക്കെ പറഞ് നമ്പർ ഇട്ടേ.... 😉😉 എനിക്കറിയാം നിങ്ങളൊക്കെ കഥയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് എന്ന്... ആ നിങ്ങളെ നിരാശരാക്കി നിർത്തി പോകുവോ ഞാൻ..... 😜😜 ഇനി നമ്മള് ഇതൊക്കെ പറഞ്ഞെന്ന് വച്ചു കമന്റ് ഇടുന്നത് കുറയ്ക്കരുതു ട്ടോ... ഇതുപോലെ തന്നെ continue ചെയ്തോളു.... 😍😍😍 പണ്ടൊക്കെ ബാക്കി ചോദിച്ചു എനിക്ക് സ്വസ്ഥത തരില്ലായിരുന്നു നിങ്ങള്... പക്ഷെ ആ ചോദ്യം കേൾക്കുന്നതു എനിക്ക് എന്ത് ഇഷ്ട്ടമായിരുന്നു ന്നറിയോ നിങ്ങൾക്ക്... നിങ്ങള് ചോദിച്ചോണ്ട് ഇരിക്കുമ്പോൾ എത്ര സമയം ഇല്ലെങ്കിലും നിങ്ങളോട് ഒഴിവു കഴിവ് പറയാൻ തോന്നില്ല... ഇല്ലാത്ത സമയം ഉണ്ടാക്കി ഇരുന്നു എഴുതും.... ഇപ്പൊ നിങ്ങടെ ചോദ്യം കുറഞ്ഞു... സൊ എഴുത്തും കുറഞ്ഞു...... മറ്റദ് രാത്രി 12മണി കഴിഞ്ഞാലും എഴുതി ഇരിക്കും.... ഇപ്പൊ 10മണി കഴിഞ്ഞാൽ അല്ലാഹ് പടച്ചോനെ ന്നും പറഞ്ഞു ഒറ്റ കിടത്തം ആവും.... എഴുതാൻ താല്പര്യം വേണമെങ്കിൽ കാത്തിരിക്കാൻ സ്വയ്ര്യം കെടുത്താൻ ആള് വേണം.... !!! എന്താ അങ്ങനെ തന്നെ അല്ലെ...??? നിങ്ങള് ഉഷാർ ആണേൽ ഞാനും ഉഷാറാകും.... !! അപ്പൊ കമന്റ്സ് ഒക്കെ ജോറിൽ ഇങ്ങോട്ട് പൊന്നോട്ടെ.... പിന്നെ പറഞ്ഞു വന്നതിന്റെ അർത്ഥം എനിക്ക് തിരക്ക് ഇല്ലെന്നല്ല ട്ടോ... കുറച്ചു നാളുകൾ കൂടി കാണും ഈ തിരക്ക്...... അതുകഴിഞ്ഞാൽ നമ്മള് പഴയ പോലെ ഫ്രീ ആകും.... എന്ന് കരുതി നിങ്ങള് നെക്സ്റ്റ് ചോദിക്കാതെ irikkuvonnum വേണ്ട..😉 കമന്റ് സ് നു എല്ലാർക്കും റിപ്ലൈ തരാൻ കഴിയാത്തതു സമയം കുറവ് കൊണ്ടാണ്.... പക്ഷെ കമന്റ്സ് ഒക്കെ ഞാൻ വായിക്കാറുണ്ട്.... സമയം പോലെ എല്ലാർക്കും റിപ്ലൈ തരാം.... #📙 നോവൽ
#

📙 നോവൽ

📙 നോവൽ - എന്നെന്നും അച്ചേട്ടന്റെ . ിത്തി നി - ShareChat
16k കണ്ടവര്‍
1 മാസം
🌹എന്നെന്നും അച്ചേട്ടന്റെ...🌹 9 കുളക്കടവിൽ എത്തിയതും അവളെ താഴെ ഇറക്കി  ഇന്ദുചൂഢൻ ചുമരോട് ചേർത്തു നിർത്തി... "നീ എനിക്ക് പണി തന്നതാണല്ലെടി.....? " ന്നും ചോദിച്ചു താഴ്ന്നിരുന്ന അവളുടെ താടിയിൽ പിടിച്ചു തന്റെ മുഖത്തോട്ട് ചേർത്ത് ഉയർത്തി.... അവളുടെ ചെന്നിക്കരികിലൂടെ  ഒഴുകിയിറങ്ങിയ  ഈറൻ വെള്ളം കഴുത്തിലെ കുഞ്ഞു മറുകിൽ തട്ടിനിന്നു.... "അത്.... അച്ചേട്ടാ....ഞാൻ.... " അവള് നിന്ന് പരുങ്ങാൻ തുടങ്ങി... "ഏത് അച്ചേട്ടാ നീ.... കിടന്നു ഉരുളാതെ മോള് വാ തുറന്നു പറയ്..... ഞാൻ കളിയാക്കിയതിനു എനിക്കിട്ട് വച്ചതാന്നോ ന്ന് ..? " "മം... മ്. " ന്നും പറഞ്ഞു വൈശാലി തലകുലുക്കിയതും ഇന്ദുചൂഢന്റെ ഉള്ളിൽ ഒരു പുഞ്ചിരിയുണ്ടായി .... "അപ്പൊ മോൾക്ക് എന്റെ വക പണിഷ്മെന്റ് വേണ്ടായോ....? " ന്ന് ചോദിച്ചു അവളുടെ നാസികതുമ്പിലെ ഒറ്റക്കൽ മൂക്കുത്തിയിൽ തിളങ്ങിനിന്ന വെള്ളം തന്റെ ചൂണ്ടു വിരൽകൊണ്ട് തട്ടി തൂവി ഇന്ദുചൂഢൻ വേണ്ടെന്ന അർത്ഥത്തിൽ അവള് തലയാട്ടിയതും അവൻ തന്റെ വലതു പുരികം ഉയർത്തി അവളെ ഗൗരവത്തിൽ നോക്കി.... "വേണോല്ലോ.... നീ കണ്ണടയ്ച്ചെ .. " ന്ന് പറഞ്ഞതും അവള് ഇല്ലെന്ന് തലയാട്ടി... "നീ കണ്ണടയ്ക്കുന്നോ.... അതോ കുളത്തിൽ കിടക്കുന്നോ....?? " ന്നവൻ ചോദിച്ചതും അവള് വേണ്ടെന്ന് തലയാട്ടികൊണ്ട് വേഗം കണ്ണടച്ചു... അത് കണ്ടതും ഉള്ളിൽ ഊറിചിരിച്ചു കൊണ്ട് അവൻ മെല്ലെ അവളെ മേലുള്ള തന്റെ പിടിവിട്ടു.... നേരത്തെ അവളെ എടുത്തപ്പോൾ തന്റെ ദേഹത്ത് പുരണ്ടിരുന്ന ചേറിൽ രണ്ടു കൈയും അമർത്തി ആ ചേറുമുഴുവൻ തന്റെ രണ്ടു കയ്യിലുമാക്കി.... എന്നിട്ട് രണ്ടു കയ്യും അവളുടെ കവിളിൽ ചേർത്ത് വച്ചു താഴെ കഴുത്തിലേക്ക് അമർത്തി തുടച്ചുതും അവള് കണ്ണ് തുറന്നതും ഒരുമിച്ചായിരുന്നു..... "അയ്യേ...... അച്ചേ.......ട്ടാ.... എന്താ ഈ കാണിച്ചേ...... ശി...... " ന്നും പറഞ്ഞു അവള് ഇന്ദുചൂഢനെ തള്ളി മാറ്റിയതും അവളുടെ മാറിലൂടെ പുതച്ചിരുന്ന നേരിയത് വലിച്ചെടുത്തു അവൻ കുളപ്പടവിലേക്ക് ഇട്ടു... ജാക്കെറ്റിന് മുകളിലൂടെ അവള് തന്റെ രണ്ട് കയ്യും മാറോട് ചേർത്ത് പിണച്ചു വച്ചു പെട്ടന്ന് തന്നെ ഇന്ദുചൂഢന് എതിരായി തിരിഞ്ഞു നിന്നു... "അച്ചേട്ടാ.... എന്താ ഈ ചെയ്യുന്നേ..... " അവള് തിരിഞ്ഞ് നിന്നു കൊണ്ട് ചോദിച്ചു.... "അതിന് ഞാൻ ഇതുവരെയും ഒന്നും ചെയ്തില്ലല്ലോ വൈശു... ചെയ്യാൻ പോണല്ലേ ഉള്ളു.... ഇങ്ങോട്ട് തിരിഞ്ഞു നിക്കെടി.... !!!!" ന്നും പറഞ്ഞു അവൻ വീണ്ടും അവളെ തന്നോട് തിരിച്ചു നിർത്തി.... എന്നിട്ടവളോട് ചേർന്ന് നിന്ന് "ഇനി അച്ചേട്ടനോട്‌ കളിക്കുമ്പോൾ എന്റെ വൈശൂട്ടി  സൂക്ഷിച്ചു കളിക്കണം ട്ടോ....ഇല്ലേൽ എട്ടിന്റെ പണി പുറകെ വരും...  " ന്ന് പറഞ്ഞുകൊണ്ട് തന്റെ രണ്ട് കയ്യും നഗ്നമായ അവളുടെ അണിവയറിൽ അമർത്തി തേച്ചു.... ആ തലോടലിൽ തണുത്ത ശരീരത്തിലൂടെ ഒരു തീനാളം പാഞ്ഞു കയറിയപോലെ തോന്നി വൈശാലിക്ക്.... ഒരു നിമിഷത്തേക്ക് അവളുടെ ശ്വാസഗതി പതിവിൽ കൂടുതൽ ഉയർന്നു താണു..... അത് മനസ്സിലാക്കിയെന്നവണ്ണം ഇന്ദുചൂഢൻ അവളെ തന്നോട് ചേർത്ത് പിടിച്ചു അവളുടെ കണ്ണുകളിലേക്ക് ആഴത്തിൽ നോക്കി.... മിഴികൾകൊണ്ട് കഥ പറഞ്ഞു എത്ര നേരം നിന്നെന്ന് അറിയില്ല... പതിയെ സമചിത്തത വീണ്ടെടുത്ത് അവൾ തന്റെ കണ്ണുകൾ ഒന്ന് അടച്ചു തുറന്നു.... "എന്താ ഇങ്ങനെ നോക്കുന്നെ....?? എന്തെങ്കിലും തിരയുവാണോ....?? " അവൾ ആർദ്രമായി അവന്റെ കണ്ണുകളിലെക്കു നോക്കി ചോദിച്ചു.... "മം.... ഈ നീലകടലിൽ ഞാൻ എന്നെ തിരയുകയാണ് വൈശു.... എന്നിലൂടെ നിന്നെയും...... അനശ്വരമായ നമ്മുടെ  പ്രണയത്തെയും.... " അത് കേട്ട് വൈശാലി  ഒന്ന് മന്ദഹസിച്ചു..... "പ്രണയമൊ......?? അതൊരിക്കലും തിരഞ്ഞുപിടിക്കാൻ കഴിയില്ല അച്ചേട്ട.... അതൊരു അനുഭൂതിയല്ലേ....??? എന്നെ തിരഞ്ഞു കണ്ടുപിടിക്കാൻ കഴിയുമായിരിക്കും...... എന്നാൽ എന്നിലെ പ്രണയത്തിനെ കണ്ടുപിടിക്കാനോ  അളക്കാനോ കഴിയില്ല അച്ചേട്ടാ... അച്ചേട്ടനെന്നല്ല... ആർക്കും... ഈ എനിക്ക് പോലും... " "എങ്കി ആ അനുഭൂതി ഞാൻ നേടി തരട്ടെ....?? " കണ്ണിൽ ഒളിപ്പിച്ച കുസൃതി ചുണ്ടിലേക്ക്  പകർന്നു അവൻ അവളുടെ മുഖം തന്നിലേക്ക് ഒന്നൂടെ ചേർത്തു... വശ്യമായ ഒരു പുഞ്ചിരിയോടെ മൗനം സമ്മതമായി നൽകി വൈശാലി തന്റെ അച്ചേട്ടന്.... ആകാശത്തെ കാർമേഘകെട്ടുകൾ മഴയായ് പൊഴിഞ്ഞു  ഭൂമിയിലെത്തുന്ന  അതെ ആവേശത്തോടെ ഇന്ദുചൂഢനും തന്റെ പാതിയിലേക്കു വീണലിഞ്ഞു .. പെയ്യാൻ വെമ്പി നിന്ന കാർമേഘങ്ങൾസൂര്യനെ മറച്ചു  അവർക്ക് കാവലെന്നോണം ഭൂമിയിലേക്ക് പതിച്ചു..... പുറത്തു തിമർത്തു പെയ്യുന്ന മഴയിലും അഗ്നിയായി മാറിയ  പ്രണയം വൈശാലിയെയും ഇന്ദുചൂഡനെയും  ഒരുപോലെ ചുട്ടുപൊള്ളിച്ചു...... ചേറുപുതഞ  ആചെമ്പകമൊട്ടിന്റെ മുഴുവൻ സൗരഭ്യവും  തന്നിലേക്കാവാഹിച്ചു  കൊണ്ടാവൻ  അവൾക്ക് മേലെ പെയ്തിറങ്ങി..... മഴതോർന്നു വീണ്ടും മേഘകെട്ടുകൾ തമ്മിലകന്നു സഞ്ചരിക്കാൻ തുടങ്ങിയപ്പോൾ ആ കാഴ്ച കണ്ടു അവരിരുപേരും കല്പടവുകളിൽ  കിടന്നു.... അച്ചു വിന്റെ നെഞ്ചിൽ തലചായ്ച്ചു പണ്ടെങ്ങോ കേട്ടുമറന്നോരു പാട്ടിന്റെ വരികൾ ആലോചിക്കൂവായിരുന്നു വൈശാലി....... "വൈശു......... താൻ എന്താ കാര്യായിട്ട് ആലോചിക്കാനെ....?? മെല്ലെ അവളുടെ മുടിയിഴകളെ തഴുകി കൊണ്ട് ഇന്ദുചൂഢൻ ചോദിച്ചു..... "പണ്ടെങ്ങോ കേട്ടു മറന്നൊരു പാട്ടുണ്ട്  അച്ചേട്ടാ എന്റെ ചുണ്ടിൽ... ഞാനത് ഓർക്കാൻ ശ്രമിക്കുവാ ...." "ആഹാ.... എങ്കി ഒന്ന് മൂളിക്കേ ...ഞാനും കേൾക്കട്ടെ.... !!" അവനിൽ നിന്നും വിട്ടകന്നു തനിയെ ഒരു കല്പടവിൽ കിടന്നു കാർമേഘങ്ങളെ നോക്കി അവള് രണ്ട് വരി മൂളി... "അനുഭൂതി.... തഴുകി ആദ്യവർഷ... മേഘം... ആത്മാവിലെഴുതി ..........   ........ .... " ബാക്കി ഞാൻ മറന്നുപോയി അച്ചേട്ടാ... ഏട്ടന് അറിയാവോ ബാക്കി..... " "പിന്നെല്ലാതെ.... പക്ഷെ അതങ്ങനെ അല്ലല്ലോ വൈശുവേ..... " "പിന്നെ....?? " അവള് സംശയത്തോടെ ഇന്ദുചൂഢനെ നോക്കി... "ടി കഴുതേ..... നിനക്കിപ്പോ അനുഭൂതി നൽകിയത് മഴയാണോ ഞാനാണോ....??? കഷ്ട്ടപ്പെട്ടത് മുഴുവൻ ഞാൻ.... എന്നിട്ടിപ്പോ ക്രെഡിറ്റ്‌ മഴയ്ക്ക് ല്ലേ....?? അങ്ങനെ വിട്ടാൽ പറ്റില്ല ല്ലോ.... അനുഭൂതി ഉണ്ടാക്കാമോ  ന്ന് ഞാനൊന്ന് നോക്കട്ടെ.... " ന്നും പറഞ്ഞു കുസൃതിയോടെ വീണ്ടും അവൻ ചെരിഞ്ഞു അവളിലേക്ക് വന്നു... "അയ്യേ... ഈ അച്ചേട്ടൻ.... " ന്നും പറഞ്ഞു ഇന്ദുചൂഡനെ അവള് തള്ളി മാറ്റി.... "ഹ ഹ ഹാ ഹാ ഹാ....... " ശാന്തവും ഗാംഭീര്യവുമാർന്ന  ഒരു സ്വരത്തോടെ അവൻ പൊട്ടിച്ചിരിച്ചു... .... പിന്നെ മിന്നൽ വേഗത്തിൽ അവൾക്ക് മേലെ വന്നു തന്റെ ചുണ്ടുകൾ അവളുടെ ചെവിയോട് ചേർത്തു.... "അനുഭൂതി തഴുകി...... ആദ്യവർഷമേഘം... ആതാമാവിലെഴുതി ഭാവന... .... കവിതേ നിന്നുടയാട.... നെയ്തൂ താഴ്‌വര  ചോലാ... ആ... ആ.. അനുഭൂതി തഴുകി ആദ്യവർഷമേഘം... ആത്മാവിലെഴുതി ഭാവന...... " അവൻ മൂളി തീർന്നതും വൈശാലി തന്റെ രണ്ട് കൈകൊണ്ടും അവനെ ചുറ്റി പിടിച്ചു..... "പ്രണയമാണ്  അച്ചേട്ടാ നിങ്ങളോടും....  മഴയോടും.......പിന്നെ ഈ അനുഭൂതിയോടും...." അവളുടെ വാക്കുകൾ ഇന്ദുചൂഢന്റെ ഹൃദയത്തിൽ മറ്റൊലി കൊണ്ടു... ******* രാവേറെ ചെന്നിട്ടും ഉറങ്ങാൻ കഴിയാതെ ഇന്ദുചൂഢൻ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു...  വൈശാലി നല്ല ഉറക്കത്തിലാണ്.... ഒരുപക്ഷെ ഒരുപാട് നാളുകൾക്ക് ശേഷം ഇന്നാവും അവളൊന്ന് സുഖമായി ഉറങ്ങുന്നേ..... "ഇനി ഒരിക്കലും മറ്റൊരാളുടെ നിഴൽ പോലും നിന്നെ സ്പർശിക്കാൻ ഞാൻ സമ്മതിക്കില്ല വൈശു.... ഉറങ്ങിക്കോ നീ..... ഞാനുണ്ട് കാവലായി..... ഇനിയെന്നും.... " അങ്ങനെ ഒരു ദൃഡ നിശ്ചയം മനസ്സിൽ കുറിച്ചുകൊണ്ട് അവൻ ദീർഘമായി അവളെ നെറ്റിയിൽ ചുംബിച്ചു.... ആ ഉറക്കത്തിലും തന്റെ അച്ചേട്ടന്റെ സ്നേഹചുംബനം ഏറ്റുവാങ്ങി അവൾ ഒന്ന് മന്ദഹസിച്ചു.... പതിയെ അവൻ കിടക്ക വിട്ട് എഴുനേറ്റു മുറിക്കുപുറത്തു  വരാന്തയിലേക്കിറങ്ങി ... പുറത്തു ചെറുതായി മഴ പൊടിയുന്നുണ്ടായിരുന്നു..... അവൻ തന്റെ ഫോൺ എടുത്തു ഒരു നമ്പർ ഡയൽ ചെയ്തു റിങ് പോകുന്നതും നോക്കി നിന്നു... അപ്പുറത്ത് കാൾ കണക്ട് ആയതും അവൻ ഫോൺ ചെവിയോട് അടുപ്പിച്ചു... "വിഷ്ണു.... ഞാൻ പറഞ്ഞത് എന്തായി.....??? " "അച്ചു.... എല്ലാം ഒക്കെയാണ് നാളെ രാവിലെ താൻ വാ.... നമുക്ക് ശെരിയാക്കാം...... " "ഉറപ്പാണല്ലോ....?? കളി വൈശുവിനെ വച്ചുകൊണ്ടാണ്..... സൂക്ഷിച്ചില്ലേൽ ഇനി ഒരിക്കൽ കൂടി എനിക്കവളെ തിരിച്ചു കിട്ടാൻ സാധ്യത ഇല്ല...... !!!!" "അറിയാം അച്ചു...... ഡോണ്ട് വറി.... നമുക്ക് ശ്രമിക്കാം..... വൈശാലിയെ പറ്റി ഞാൻ മനസ്സിലാക്കിയതാണ്.... സ്വന്തം ചാരിത്രത്തിന് മറ്റെന്തിനേക്കാളും പ്രാധാന്യം കല്പ്പിക്കുന്ന ഒരു പെൺകുട്ടിയാണവൾ...  അറിഞ്ഞു കൊണ്ട് ഇങ്ങനെ ഒന്നിനു അവള്  കൂട്ട് നിൽക്കില്ല.... ഒരടി പിഴച്ചാൽ ഒരുപക്ഷെ നമുക്കവളെ നഷ്ട്ടമാകും..... " "നോ വിഷ്ണു..... അവൾക്ക് നിഴലായി ഇനി  ഞാനുണ്ടാകും..... !!!! ഒരു പിഴവും സംഭവിക്കരുത്...... അവള് പാവമാണ്..... ഒന്നും അറിയാത്ത ഒരു പൊട്ടി പെണ്ണ്.... !! ഞാൻ പറഞ്ഞതെല്ലാം വിശ്വസിച്ചു കഴിയുവാ  അവൾ....... ചിലപ്പോൾ എല്ലാം വേട്ടക്കാരനെ പിടിക്കാൻ അറിഞ്ഞുകൊണ്ട് ഇരയെ മുന്നിലിട്ട് കൊടുക്കേണ്ടി വരാറുണ്ട്..... പക്ഷെ..... ഇവിടെ" ഇര".....അവളെന്റെ പ്രാണനാണ്.... പ്രണയവും പ്രാണനും എനിക്ക് നൽകിയവൾ " "ഇല്ല ഇന്ദുചൂടാ...... അവളെ ഒരാൾക്കുമുന്നിലേക്കും വിടേണ്ടി വരില്ല... നമ്മളില്ലേ അവൾക്കൊപ്പം.....!!! നീ ടെൻഷൻ ആവണ്ട...... !!!!!" "...മം... ഒക്കെ ഞാൻ വെയ്ക്കുവാ പിന്നെ വിളിക്കാം " ഇന്ദുചൂഢൻ കാൾ കട്ട് ചെയ്തതും പിറകിലൂടെ രണ്ട് കൈകൾ അവനെ പൊതിഞ്ഞു...... ഞെട്ടി നോക്കിയപ്പോൾ കണ്ടത് ഉറക്കച്ചടവോടെ തന്നെ കെട്ടിപിടിച്ചു നിക്കണ വൈശാലിനെ.... "ഹോ... പേടിപ്പിച്ചു കളഞ്ഞല്ലോ വൈശു നീയ്..... " അവൻ പിറകിൽ നിന്നും അവളെ മുന്നിലേക്ക് നിർത്തി തന്റെ നെഞ്ചോട് ചേർത്തു.... "അച്ചേട്ടാ... ഈ പാതിരാത്രി ആരെ വിളിക്കുവാ..... ആരോടാ ഇരുന്ന് സൊള്ളിയെ....?? " "അയ്യോടാ... എനിക്ക് സൊള്ളാൻ നീ മാത്രം അല്ലേള്ളൂ ന്റെ വൈശുവേ....??? പിന്നെ ഞാൻ ആരോട് സൊള്ളാൻ...? " "കള്ളം പറഞ്ഞാൽ അച്ചേട്ടാ ദേ ഞാൻ നുള്ളുവേ...... " ന്നും പറഞ്ഞോണ്ട് ഇന്ദുചൂഢന്റെ വയറിൽ അവൾ മെല്ലെ ഒന്ന് കിള്ളി.... "ഹോ... നൊന്തെടി..... പതിയെ....??? " "അച്ചേട്ടന് ഉറക്കം വരണില്ലേ.... എന്തെ ഇവിടെ നിക്കണ്....? " "ഇല്ലെടാ..... അതല്ലേ എണീറ്റ് വന്നേ....?? ഇവിടെ നിൽക്കാൻ നല്ല രസം ണ്ട്.... നോക്കിയേ ചെറുങ്ങനെ മഴ പൊഴിയുന്നുമുണ്ട്...... " അവൻ പെട്ടന്ന് തന്നെ വിഷയം മാറ്റി.... ഉറക്കചടവിൽ താൻ  പറഞ്ഞതൊന്നും അവൾ കേട്ടില്ലന്നുള്ള ധാരണയിൽ... "എങ്കിൽ ഒരു പാട്ട് പാടിയെ......എനിക്കുറക്കം വരണ് ണ്ട്.... " "പാടാനോ ?? ഇപ്പഴോ.....?? " "അല്ല നാളെ രാവിലെ.... !!! നിന്ന് മസിലുപിടിക്കതെ ഒന്ന് പാട് എന്റെ ഇന്ദുചൂഢ....." "ടി... ടി.... അച്ചേട്ടാ വിളിയെടി..... " അവൻ അവളുടെ മൂക്കിൽ പിച്ചികൊണ്ട് പറഞ്ഞു.... "എങ്കി പാടു അച്ചേട്ടാ..... " അവള് കുഞ്ഞുങ്ങളെ പോലെ ചിണുങ്ങി... "നിലാവിന്റെ നീല  ഭസ്മ കുറിയണിഞ്ഞവളേ...... കാതിലോല കമ്മലിട്ട് കുണുങ്ങി നിൽപ്പവളേ...... ഏതപൂർവ്വ തപസിനാൽ ഞാൻ  സ്വന്തമാക്കി നിൻ.... രാഗലോല പരാഗ സുന്ദര ചന്ദ്ര മുഖ ബിംബം..... " മേലെപ്പാട്ടെ വീടിന് പുറത്തു കുറച്ചു ദൂരെ റോഡരുകിൽ ഒരു വണ്ടി നിന്നു.... ഒരു കറുത്ത ബോലീറോ..... ഫ്രണ്ട് ഗ്ലാസിലൂടെ വീഴുന്ന മഴവെള്ളം വശങ്ങളിലേക്ക് തൂവുന്ന വൈപ്പറിനിടയിലൂടെ ആ രംഗ വീക്ഷണം നടത്തി ചിരിയോടെ ഒരാൾ ഇരുന്നു.... തന്റെ ഫോൺ എടുത്തു ആർക്കോ ഒരു മെസ്സേജ് അയച്ചു കൊണ്ട് അയാൾ ഊറിചിരിച്ചു... അതിന്റ മറുപടി താൻ ആഗ്രഹിക്കുന്നതു തന്നെയാവും എന്നുള്ള ഉറപ്പോടെ.... തന്റെ വലയിൽ കുരുങ്ങിയ ഇരയ്ക്ക് അരികിലേക്ക് വരുന്ന എട്ടുകാലിയുടെ ലാഘവത്തോടെ..... © ✍️shammol asker (തുടരും.... ) അതേയ്.... എന്താണ് സൂർത്തുക്കളെ ഇങ്ങള് ആളെ മക്കാറാക്കണ്.... ഒരഭിപ്രായം പറയാൻ ഇത്രയ്ക്കും മടിയാണോ....... ഇത് എഴുത്തുന്ന പാട് ഒന്നും ഇല്ലാ ല്ലോ... ഒരു രണ്ടു വരി എഴുതി ഇടാൻ... ഇതോടെ നമ്മള് ഒന്ന് ഉറപ്പിച്ചു.... ഇനി ഈ ഐറ്റം പരീക്ഷിക്കൂല ന്ന്.... കൂടെ ഉണ്ടാവും ന്നൊക്കെ പറഞ്ഞിട്ട് കാലു മാറിയ ചൂർത്തുക്കളെ ... ചങ്കടം ണ്ട് ട്ടാ.... ഒരു കൊട്ട ബെശമം.... 😭😭 ഏതായാലും എഴുതി പോയില്ലേ....??? എന്തെങ്കിലും ഒക്കെ ഒന്ന് പറയിൻ... അല്ലേൽ നമ്മള് കഥ ഇവിടെ വച്ചു നിർത്തും..... പിന്നെ ഞാൻ പറ്റിച്ചു ന്നും പറഞ്ഞു വന്നേക്കരുത്.... 😏😏 ഇതിങ്ങനെ എഴുതിയിട്ട് നമ്മളെ അക്കൗണ്ട് ഒന്നും നിറയാൻ പോണില്ല.... ആകെ കിട്ടുന്ന ഒരു സുഖം നിങ്ങളുടെ കമന്റ്സും സപ്പോർടും ആണ്... മുൻപ് എഴുതിയ രണ്ട് കഥയ്ക്കും കമന്റ് ഇടണേ ന്നും പറഞ്ഞു ഞാൻ നിങ്ങളെ ബെറുപ്പിചിട്ടില്ല... കാരണം കമന്റ് ഉം ലൈക് ഉം സപ്പോർട്ടും ഒക്കെ വാരി കോരി തന്നായിരുന്ന് നിങ്ങള്.... ഇപ്പൊ എവിടേം കണ്ട പരിചയം പോലും കാണിക്കുന്നില്ല.... 😥😥 ഫീലിംഗ് പുച്ഛം.... ആൻഡ് ബെശമം.... ഞ്ഞി മക്കള് ആദ്യം കഥയ്ക്ക് കമന്റ് ഇട്.... എന്നാലെ ബാക്കി പോസ്റ്റു.... മിനിമം (100) എണ്ണം കാണണം കമന്റ്സ്.... (നിങ്ങള് വായനക്കാർ ഭയങ്കര മടി ഉള്ളവരാണ്...... തൊരപ്പൻമാരു...😜) ഇതിപ്പോ എല്ലാ എഴുത്തുകാരും കമന്റ് ഇടാൻ പറഞ്ഞു പിന്നാലെ നടക്കേണ്ട അവസ്ഥയാ.... 🤦🤦🤦🤦 അപ്പൊ പറഞ്ഞത് മറക്കണ്ട... അഭിപ്രായം ഉണ്ടെങ്കിലേ കഥയും കാണു.... ഇല്ലേ ബാക്കി പോസ്റ്റൂലാ ലാ ലാ.. 😜😜😜😜😜 #📙 നോവൽ
#

📙 നോവൽ

📙 നോവൽ - എന്നെന്നും അച്ചേട്ടന്റെ . ിത്തി നി - ShareChat
18k കണ്ടവര്‍
1 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം