@shammol88
@shammol88

$h@mmol

💕നീ എൻ പ്രിയ സഖി 💕

#

📙 നോവൽ

💕നീ എൻ പ്രിയ സഖി... 💕 Part-68 (ക്ലൈമാക്സ് പാർട്ട് ) ✒shammol പറന്നു പോയ കിളിയെ പിടിച്ചു നിർത്തി കൂട്ടിലാക്കി ഞാൻ അവളെ തുറുക്കനെ നോക്കി... ഇവിടുന്നു രക്ഷപ്പെട്ടു ന്നു കരുതുമ്പോളാ പിശാശു ഓരോ മാരണങ്ങൾ കൊണ്ട് വരുന്നേ.... ഇനി ഇവിടുന്നങ്ങോട്ട് എല്ലാ മാസവും രണ്ടു ദിവസം അഹമ്മദ് ഹാജിക്കൊപ്പം വന്നു താമസിക്കാം എന്ന് മൂപ്പർക്ക് വാക്ക് കൊടുത്തേക്കുന്നു ഈ പെണ്ണ്... !!! ഇവളെ ഞാനിപ്പോ എന്താ ചെയ്യണ്ടേ...?? എല്ലാമാസവും ഇത്രയും ദൂരം വരുകാന്നു വച്ചാൽ നടക്കുന്ന കാര്യം വല്ലോം ആണോ...?? അതും പോരാഞ്ഞു അഹമ്മദ് ഹാജി ഇന്ന് അജുവിന്റ ഡയലോഗിൽ ഒന്ന് വീണെന്നേ ഉള്ളു.... !!! ഇനിം അങ്ങോട്ട് പോയാൽ ഇവളെ മൂപ്പർ തിരികെ വിടുമോ  ന്നു തന്നെ  സംശയാണ്... അതിനിടയ്ക്ക അവളുടെ ഒരു വാക്ക്‌ കൊടുക്കൽ.... !!!! "എടി അനാർക്കലി.... നീ എന്റെ പൊക കണ്ടിട്ടേ അടങ്ങതുള്ളു  ല്ലേ... " ന്ന് ചോദിച്ചു നമ്മള് അവളെ നോക്കി കണ്ണുരുട്ടി... അപ്പൊ പെണ്ണ് ദേ സൈറ്റ് അടിച്ചു  കളിക്കാണ് ...🤗🤗 അങ്ങനെ ഓരോന്ന് പറഞ്ഞും ചിരിച്ചും ഒരുപാടു നേരത്തെ  യാത്രയ്ക്ക്  ശേഷം ഞങ്ങൾ വീട്ടിൽ എത്തി ... ********* വീട്ടിലെത്തിയപ്പോ സമയം രാത്രി  ആയിരുന്നു..... കാറിൽ ഇരുന്ന് തന്നെ അനുക്കയും ഷാഹിക്കയും വീട്ടിലേക്ക് വിളിച്ചു സകല സംഭവ വികാസങ്ങളും പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു... അത് കൊണ്ടാവാം നമ്മളെ കാത്തു സിറ്റ് ഔട്ടിൽ തന്നെ ഒരു പട ഉണ്ടായിരുന്നു.... നമ്മളെ കണ്ടതും ഫാതിമന്റ്റി കരച്ചിലായി പിഴിച്ചിലായി ഉഴിച്ചിലായി.... അയിഷാന്റിറ്റിയുടേം അമ്മായിമാരുടേം എല്ലാരുടേം മുഖത്ത് നല്ല സന്തോഷം കണ്ടു ഞാൻ ഒരാളൊഴികെ... ന്റെ ഷാനു ന്റെ... !!!!!! അവളെ മാത്രം അവിടെ കണ്ടില്ല... !!! അവളെ തിരക്കിയപ്പോ ആയിഷ ആന്റി പറഞ്ഞു എന്നെ കാണേണ്ടെന്നും പറഞ്ഞു റൂമിൽ കയറി ഇരിക്കുവാണ് ന്ന്... അത് കേട്ടപ്പോ നമ്മക്ക് വല്ലാണ്ട് സങ്കടം ആയെങ്കിലും അത് നമ്മക്കുള്ളതാണ്.... അവളെങ്ങനെ ചെയ്തില്ലെങ്കിലോ അത്ഭുതം ഉള്ളു.... !!! അവളെ അടുത്തേക്ക് പോവുന്നെന് മുന്നേ നമ്മള് ഒരാളെ കൂടി കണ്ട്... നമ്മളെ വല്ലുമ്മയെ... കിടപ്പിലായെങ്കിലും നമ്മള് അടുത്ത് ചെന്നപ്പോ കണ്ണൊക്കെ നിറച്ചു നമ്മളോട് സംസാരിച്ചു മുപ്പത്തി.... നമ്മളെ വീണ്ടും കാണാൻ കഴിഞ്ഞതിൽ ഒരുപാടു സന്തോഷം ആയിക്കുന്നു മൂപ്പത്തിക്ക്... പിന്നെ നമ്മള് എല്ലാരോടും വിശേഷം ഒക്കെ പറഞ്ഞു നേരെ മുകളിലേക്ക് വിട്ടു... ഷാനുന്റെ അടുത്തേക്ക്.... ******** അവളിന്നു വരുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു..... സന്തോഷത്തേക്കാൾ ഉപരി സങ്കടം ആണ് എനിക്ക് തോന്നിയത്..... വരട്ടെ അവള്...  നിക്ക് കാണണ്ട അവളെ.... മിണ്ടൂല അവളോട്.... !!! ഇത്രയും നാള് എല്ലാരേം ഇടങ്ങേറു  ആക്കി കാണാമറയത് ഇരുന്നിട്ട്.... അവളിപ്പോ വന്നേക്കുന്നു... അതാലോചിക്കുമ്പോ കലിപ്പ് തീരുന്നില്ല.... അതോണ്ട് അവരെ വണ്ടിയുടെ ഹോൺ താഴെ കേട്ടപ്പോ അകത്തു കയറി വാതിൽ ക്ലോസ് ചെയ്തു ഞാൻ... ഇപ്പൊ ഇതാ ഒരു മുട്ട് കേൾക്കുന്നുണ്ട്  ഡോറിൽ..... അവളാണ് എന്നറിയാം ... കുറച്ചു  നേരം  നിന്ന് മുട്ടട്ടെ അവള് ...എല്ലാരേം  എന്തോരം  വിഷമിപ്പിച്ചു ഓള്... "ഷാനോ വാതിൽ തുറക്കെടി....? നിന്നെ കാണാൻ ദേ ഒരാള് വന്നേക്കുന്നു.... !!" ആ ശബ്ദത്തിന്റെ ഉടമ നമ്മളെ ഷാഹിക്കയാണ്.... "നിക്ക് ഓളെ കാണണ്ട ഇക്കാ... ഓളോട് പോവാൻ പറ... " ന്നു നമ്മള് റൂമിൽ നിന്ന് വിളിച്ചു പറഞ്ഞു.... "ആ പെണ്ണെ... ജ്ജ് ഒന്ന് വാതിൽ തുറക്ക്.... അനക്ക് ഇഷ്ട്ടായില്ലെങ്കിൽ നമ്മക്ക് ഓളെ പറഞ്ഞു വിടാം... !!" അത് മ്മളെ കോന്തൻ അനുക്കയാണ്.... എല്ലാരും നമ്മളെ റൂമിന്റെ  വാതില് തല്ലി പൊളിക്കാൻ തുടങ്ങിയപ്പോ സഹികെട്ട് നമ്മള് ലോക്ക് തുറന്ന് ഒരു മൂലയ്ക്ക് പോയി തിരിഞ്ഞു നിന്ന്..... അപ്പോഴേക്കും ഷാഹിക്കയും അനുക്കയും നാദിയും മുറിയിലേക്ക് കയറി വന്നു.... "പിണക്കത്തിലാണോ എന്റെ പ്രിയ തോഴി...? " ന്നു ചോദിച്ചോണ്ട് അവള് വന്നെന്റെ ഷോൾഡറിൽ പിടിച്ചതും നമ്മള് അവളെ കൈ തട്ടി മാറ്റി പോകാൻ ഒരുങ്ങി... "ഹേയ്... പിണങ്ങാതെടോ... ഞാൻ വന്നില്ലേ...? എന്തെങ്കിലും ഒന്ന്  പറയെടോ.....?" അവള് വീണ്ടും എന്റെ കയ്യിൽ  പിടുത്തമിട്ടു... "എന്തിനു..? നിനക്കൊന്നും പറയാൻ ഉണ്ടായിരുന്നില്ലലോ ഇതുവരെ...? പിന്നെ ഞാൻ മാത്രം എന്തിന് പറയണം... !!!" നമ്മക്ക് സങ്കടം വരുന്നുണ്ടായിരുന്നു... അപ്പോഴേക്കും ഷാഹിക്ക  വന്നെന്നെ  ചേർത്ത് പിടിച്ചു..... "ഏയ് ...എന്താടോ ഭാര്യേ... സങ്കടപ്പെടാതെടോ....? " ,ന്നും പറഞ്ഞു നമ്മളോട് ചേർന്ന് നിന്ന്... "ഇവൾക്ക് എന്നോടെങ്കിലും പറയാമിയിരുന്നില്ലേ ഷാഹിക്ക...? ഞാനും ഇവൾക്കന്യയായി പ്പോയില്ലേ..?? അതിനുള്ള.. ബന്ധമേ ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നുള്ളു...? " ന്നും പറഞ്ഞു നമ്മള് ആ നെഞ്ചിലേക്ക് മുഖം ചേർത്ത് കരയാൻ തുടങ്ങി.... പെട്ടന്ന് നാദി വന്ന് ഷാഹിക്കയിൽ നിന്നും എന്നെ പിടിച്ചു വലിച്ചു അവളോട് ചേർത്ത് കെട്ടിപിടിച്ചു.... അവളുടെ കണ്ണും നിറഞ്ഞിരുന്നു.... "സോറി എടാ.... നിന്നോട് പറഞ്ഞാൽ നീ എന്നെ വിടില്ലായിരുന്നു.... !!!! അതാ ഞാൻ.... നീ എന്നും എന്റെ ഹൃദയത്തിന്റെ കൂട്ടുകാരിയാണെടാ.... നീ എനിക്കൊരിക്കലും അന്യയാവില്ല... !!! ക്ഷമിക്കേടാ എന്നോട്... ഇനി നിന്നോട് പറയാതെ എവിടേം പോവില്ല ഞാൻ... " ന്നു പറഞ്ഞു അവള് കരഞ്ഞപ്പോ നമ്മളെ മനസ്സലിഞ്ഞു... "ഇനി പറഞ്ഞാലും നിന്നെ എങ്ങോട്ടും വിടില്ലെടാ ഞാൻ... " ന്നും പറഞ്ഞു അവളെ തിരികെ പുണർന്നു കൊണ്ട് ഞാനും കരഞ്ഞു... എന്റെ മനസ്സിലെ ദേഷ്യം എല്ലാം അന്നേരം  എങ്ങോ പോയ് മറഞ്ഞിരുന്നു....  ************ "റാഷിയെ...നമ്മളിപ്പോ ആരായി... " ഒരു യുദ്ധം പ്രതീക്ഷിച്ചു വന്നപ്പോ ദേ രണ്ടും കരഞ്ഞു പിഴിഞ്ഞ് സീൻ അലമ്പാക്കുന്നു.... ഇത്രേ ഉള്ളു ഇവളുമാര്... !!" ന്നു പറഞ്ഞു നമ്മള് അവരെ കളിയാക്കി ചിരിച്ചു... "അതേടാ.... എന്തൊക്കെ ആയിരുന്നു മലപ്പുറം കത്തി... അമ്പും വില്ലും.. മിഷീൻ ഗണ്... അടിപിടി... വാതിലടക്കൽ.... ഹോ... ഒടുക്കം രണ്ടും നിന്ന്..,, കണ്ണീർക്കായലിൽ ഏതോ,,, പാടി കളിക്കുന്നു.... !!" ന്നു പറഞ്ഞു റാഷിയും നമ്മളെ സപ്പോർട് ചെയ്തപ്പോ അവളുമാര് രണ്ടും കരച്ചില് നിർത്തി ഞങ്ങളെ രണ്ടിനേം നോക്കി കണ്ണുരുട്ടി... "നടന്നേ.... രണ്ടും  പുറത്തേക്ക് പൊയ്‌ക്കെ... നിങ്ങളെ ആരേലും ഇങ്ങോട്ട് ക്ഷണിച്ചോ...? " ന്ന് ചോദിച്ചു നമ്മളെ കെട്ടിയോളു മുന്നിൽ കയറി... "അത് തന്നെ... പെൺപിള്ളേരു എവിടെയാ  നിക്കുന്നെ ന്ന്  നോക്കി മണം പിടിച്ചു വന്നോളും രണ്ടും.... പോയെ പോയെ... !!!" ന്നു പറഞ്ഞു അവള് റാഷിയെം ഷാനു  എന്നേം തള്ളി തള്ളി പുറത്താക്കാൻ  നോക്കി .... "എടി ദുഷ്‌ട്ടെ... ഇവളെ പിണക്കം  മാറ്റാൻ ഒന്ന് കൂടെ പോരെ ന്നും  പറഞ്ഞു കാലു പിടിച്ചിട്ടല്ലെടി ഞങ്ങള് വന്നേ...? " റാഷിയാണ് .. "എന്നിട്ടവള് കാലു മാറിയത് നോക്ക്... നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടി പിശാശ്ശെ... !!" ന്നും പറഞ്ഞു നമ്മളും അവളെ നോക്കി കണ്ണുരുട്ടി ..... ഹല്ലാ പിന്നെ.... ആനയിച്ചു കാലു പിടിച്ചു കൊണ്ടുവന്നിട്ട് അവള് കാലേ വാരിയിരിക്കുന്നു... കുട്ടി പിശാശ്.... !!! എന്തൊക്കെ പറഞ്ഞാലും അവള് വന്നപ്പോഴാ ഇവിടെ കളിയും ചിരിയും പഴയ പോലെ നിറഞ്ഞതു... എല്ലാരും മനസ്സറിഞ്ഞു ഒന്ന് ചിരിച്ചത് എത്ര നാളുകൾക്ക് ശേഷമാണു.... ഇന്ന് മുതൽ ഇനി സമാധാനത്തോടെ ഒന്നുറങ്ങാം.... !!!! ****** എല്ലാരും കളിയും ചിരിയും ഫുഡ് കഴിക്കലും ഒക്കെ കഴിഞ്ഞു അവരവരുടെ കൂരകളിലേക്ക് പോയി.... നമ്മള് നമ്മളെ റൂമിലോട്ട് ചെന്നപ്പോ അവളെ അവിടെ ഒന്നും കണ്ടില്ലായിരുന്നു.... അതുകൊണ്ട് അവള് വരുന്നത് വരെ വെയിറ്റ് ചെയ്യാൻ നമ്മള് ബാൽക്കണിയിൽ പോയി നിന്ന്.... അവൾക്കിന്നു നമ്മള്  കൊടുത്ത മുട്ടൻ സർപ്രൈസ്‌  കണ്ടു അവള് വാ പൊളിച്ചു നിന്നതു ഓർത്തപ്പോ നമ്മക് ചിരി വന്നു.... എന്താണെന്നല്ലേ.... നമ്മളെ അയൂസിന്റെ കാര്യം വീട്ടിൽ എത്തുന്നത് വരെ ഞങ്ങളാരും അവളോട് പറഞ്ഞില്ലായിരുന്നു... ഷഹാനയുമായിട്ടുള്ള കരച്ചിലും പിഴിച്ചിലും ഒക്കെ കഴിഞ്ഞപ്പോഴായിരുന്നു തൊട്ടിലിൽ ഉറങ്ങുന്ന അയൂസിന്റെ നേർക്ക് അവളെ കണ്ണ് പോയത്..... പെട്ടന്ന് അവള് സ്തംഭിച്ചു നിന്ന് ഞങ്ങളെ ഒക്കെ മാറി മാറി നോക്കി... എന്നിട്ട് തൊട്ടിലിലേക്ക് ചെന്ന് നോക്കി.... "ഞങ്ങടെ ട്രോഫിയാ നാദി.... നിനക്കുള്ള സർപ്രൈസ്‌ ആയിക്കോട്ടെ ന്നു കരുതിയാ ഞങ്ങളാരും പറയാതെ ഇരുന്നേ... " ന്നു ഷാഹി പറഞ്ഞപ്പോ അവള് വായും പൊളിച്ചു നിന്ന് പോയി.... "ഇത്ര പെട്ടന്ന് ഇങ്ങക്ക് വാവയും ഉണ്ടായോ....? " ന്നുള്ള അവളെ ചോദ്യം കേട്ടപ്പോ എല്ലാരും ചിരിച്ചു... അന്തം വിടല് ഒക്കെ മാറിയപ്പോ അവള് അയൂസിനെ വാരി എടുത്തു ഉണർത്തി ഒരുപാടു നേരം കൊഞ്ചിച്ചു.... അവൻ ആദ്യമൊക്കെ അടുക്കാൻ മടിച്ചെങ്കിലും പിന്നെ അവളുമായി പെട്ടന്ന് ഇണങ്ങി.. .... പുറത്തു ചെറുതായി മഴ പൊടിയുന്നുണ്ടായിരുന്നു... നമ്മളിങ്ങനെ അതും ആസ്വദിച്ചു നിക്കുമ്പോ പുറകിൽ ഒരു കാൽപ്പെരുമാറ്റം കേട്ടു.... നോക്കിയപ്പോ ദേ നിക്കുന്നു നമ്മടെ പെണ്ണ്.... "നീ ഇത് എവിടെയായിരുന്നു നാദി..? ഞാൻ ഒരുപാടു നേരായി ഇവിടെ നിന്നേം കാത്തു നിക്കാൻ തുടങ്ങിയിട്ട്... " എന്നും പറഞ്ഞു നമ്മള് അവളെ നേർക്ക് തിരിഞ്ഞു നിന്ന്.... "ഞാൻ അടുക്കളയിൽ ആയിരുന്നു ഷാനുന്റെ കൂടെ... !! അല്ല എന്തിനാ വെയിറ്റ് ചെയ്തേ...? " അവള് പുറത്തു ടെറസിൽ നിന്നും വീഴുന്ന വെള്ളത്തിലേക്ക് കൈ നീട്ടി അത് തട്ടി തെറിപ്പിച്ചു കൊണ്ട് ചോദിച്ചു.... "അതോ.... അത്...... എന്റെ ഭാര്യയോട് കൊറച്ചു നേരം കിന്നാരം പറയാൻ.... അവളെ എവിടെയോ നഷ്ടമായിരുന്നു എനിക്ക്... ഇപ്പോഴാ തിരികെ കിട്ടിയത്... !!!" എന്നും പറഞ്ഞു നമ്മള് അവളെ  പുറകിലൂടെ വന്നു അരക്കെട്ടിലൂടെ കയ്യിട്ട് എന്നോട് ചേർത്ത് നിർത്തി.... "ആണോ.... പക്ഷെ എനിക്കിപ്പോ കിന്നാരം പറയാൻ ഒട്ടും സമയം ഇല്ലാലോ ന്റെ ഭർത്തുവെ....? " ന്നും പറഞ്ഞു അവള് മെല്ലെ എന്റെ കയ്യെടുത്തു മാറ്റി... "അതെന്താ സമയം ഇല്ലാത്തെ...? എനിക്ക് ഒരുപാടു സംസാരിക്കാനുണ്ട് നിന്നോട്... !!" "എനിക്കിന്ന് വാപ്പച്ചിയുടെ കൂടെ കുറച്ചു നേരം സ്പെൻഡ്‌ ചെയ്യണം... !!! വാപ്പച്ചിക്ക് വയ്യാത്തതല്ലേ...? എത്ര നാളായി ആ സ്നേഹം അനുഭവിച്ചിട്ടു... " എന്നും പറഞ്ഞവള് ഒന്ന് നെടുവീർപ്പിട്ടു.... "മ്മ്... അപ്പൊ നമ്മളെ സ്നേഹം ഇവിഡാർക്കും വേണ്ടല്ലേ...?? ആയിക്കോട്ടെ.... നമ്മളില്ലേ...?? " ന്നും പറഞ്ഞു കള്ളപിണക്കം നടിച്ചു ഞാൻ റൂമിലേക്ക് തിരിഞ്ഞു നടന്നു... പെട്ടന്ന് അവളെന്റെ കയ്യിൽ പിടിച്ഛ് നിർത്തി... "അങ്ങനെ പറയല്ലേ അനുക്കാ ... !!! ഈ സ്നേഹം മറ്റാർക്ക് വേണ്ടെങ്കിലും എനിക്ക് വേണം.... !!! ഈ ജന്മം മുഴുവനും.... !!! ഒരുപാടു നാള് ഈ സ്നേഹം കൊതിച്ചു ഞാൻ നിങ്ങടെ പിറകെ നടന്നിട്ടില്ലേ...?? അന്ന് അത് തരാനുള്ള മനസ്സ്  അനുക്കക്കു  ഇല്ലായിരുന്നു .. പക്ഷെ .. ഇന്ന് . ഞാൻ കൊതിച്ച  സ്നേഹം ഒരു  കടലോളം ഉണ്ട് ഈ നെഞ്ചിൽ  എന്നെനിക്കറിയാം .... മറ്റാർക്കും നല്കാനാവാത്തതു... !!! ഇനി മുതൽ ആ സ്നേഹം എന്നും  ഈ  നെഞ്ചിൽ  കാണുമെന്നു  എനിക്കറിയാം .... അതുകൊണ്ടാണ് ഇന്ന്  വാപ്പച്ചിയുടെ  അടുത്തേക്ക് പോവാണ് ന്ന് ധൈര്യത്തോടെ പറഞ്ഞത് ... ഇനി അനുക്കക്ക്‌  ഇഷ്ടല്ലാച്ചാൽ  വേണ്ടാ ... ഞാൻ  പോണില്ല ....ഇവിടെ ഇങ്ങനെ ഈ നെഞ്ചിൽ ചാഞ്ഞുഇരുന്നോളാം... !!" ന്നു പറഞ്ഞു അവളെന്റെ നെഞ്ചിലേക്ക് ചേർന്ന് മുഖം പൂഴ്ത്തി... അയ്യേ നീ ഇത്രേ ഉള്ളു.... ഞാൻ ചുമ്മ  കളി പറഞ്ഞതല്ലേ ഡി.... നീ ഇത്ര പാവമായി പ്പോയത് എങ്ങനാ... എനിക്കാ പഴയ കുട്ടികുറുമ്പിയെയാ ഇഷ്ട്ടം... നീ ആ പഴയ  നാദി ആയ മതി.... " "ആണോ... എങ്കിൽ ഓക്കേ... എന്ന ഞാൻ പോവട്ടെ ഭർതുവേ... " ന്ന്  പറഞ്ഞു അവളെന്റെ വയറിനിട്ട്  കിള്ളി... "ആ നോവുന്നെടി പതിയേ.... " ന്നും  പറഞ്ഞു ഞാൻ  വയറു തടവി ... "എങ്കിലേ   കണക്കായി പോയി .. എന്നെ  ഒരുപാട് നോവിച്ചതല്ലേ.... സഹിച്ചോ... " ന്നും പറഞ്ഞു അവള് തിരിഞ്ഞു നടന്നു "നീ ഇങ്ങോട്ട് വാ... അപ്പൊ കാണിച്ചു തരാം നോവെന്താണ് ന്ന്... " പറഞ്ഞു നമ്മള് കള്ള ചിരി ചിരിച്ചു അവളെ പിടിച്ചു വലിച്ചു ...... "ഹയ്യട... ആ പൂതി മനസ്സിൽ ഇരിക്കത്തെ   ഉള്ളു മോനെ... !!" ന്നും പറഞ്ഞു എന്നെ തള്ളിയിട്ട് അവള് ഓടി.... ചിരിച്ചു കൊണ്ട് നമ്മളും  ബെഡിലേക്ക് മറിഞ്ഞു ... ************ വാപ്പച്ചിയുടെ കൂടെ ഒരുപാടു നേരം സംസാരിച്ചിരുന്നു.... ഉപ്പാപ്പയെ പറ്റിയും.... ആ വീട്ടിലുള്ളോരേ പറ്റിയും ഒക്കെ ഞാൻ കുറെ സംസാരിച്ചു.... എന്നാലും ഞാൻ എങ്ങനെ ഉമ്മിടെ വീട്ടിൽ എത്തി എന്നായിരുന്നു വാപ്പച്ചിയുടെ സംശയം... വാപ്പച്ചി എന്നെവിട്ടു പോയപ്പോ അബുക്ക എന്നെ നാട്ടിലേക്ക് പറഞ്ഞു വിടാൻ ദൃതി കാട്ടി... വാപ്പച്ചിയുടെ ഓർമയ്ക്കായി കയ്യിൽ കിട്ടിയ സാധനങ്ങൾ എല്ലാം എടുത്തു ഞാൻ റെഡി ആയി.... പരിസരബോധം പോലും ഇല്ലാണ്ട് ഉഴറിയിരുന്ന എന്നെ അബുക്ക റെഡി ആക്കി എന്ന് പറയുന്നതാവും കൂടുതൽ ശെരി... ഫ്ലൈറ്റിൽ നാട്ടിലേക്ക് തിരിക്കുമ്പോ വാപ്പച്ചിയെ കുറിച്ചോർത്തു, വിങ്ങി പൊട്ടുമ്പോൾ ആണ് വാപ്പച്ചിയുടെ ഡയറിയുടെ കാര്യം ഓര്മ വന്നത്... കയ്യിൽ കരുതിയ വാപ്പച്ചിയുടെ ഡയറി വെറുതെ ഒന്ന് കണ്ണോടിച്ചു.... ഒരു സമാധാനത്തിനു വേണ്ടി... അതിൽ ഉമ്മിയെ പറ്റിയും... ഉമ്മിടെ  വീടിനെ പറ്റിയും എല്ലാം എഴുതിയിരുന്നു... എങ്ങോട്ട് പോവണമെന്ന് ലക്ഷ്യമില്ലാതെ ഇരുന്ന എനിക്ക് തോന്നി ഉമ്മിയുടെ വീട്ടിലേക്ക് പോവാൻ... അങ്ങനെ ആണ് അവിടെ എത്തിയതെന്ന് പറഞ്ഞപ്പോ കരയണോ ചിരിക്കണോ ന്നറിയാത്ത അവസ്ഥയിൽ ആയിരുന്നു വാപ്പച്ചി... അന്നത്തെ ആ ആക്സിഡന്റ്റിനെ പറ്റിയും അന്ന് എന്നോട് കള്ളം പറയാനുണ്ടായ സാഹചര്യവും ഒക്കെ വാപ്പച്ചി പറഞ്ഞപ്പോ കണ്ണ് നിറഞ്ഞു എന്റെ.... എന്നോട് കള്ളം പറഞ്ഞതിന് വാപ്പച്ചിയോട് കുറെ പരാതിയും പറഞ്ഞു.... ഞാൻ.... വാപ്പച്ചിയെ നാട്ടിലേക്ക് കൊണ്ടുവന്നിട്ട് അനുക്ക തിരികെ പോയി വാപ്പച്ചീന്റെ പാർട്ടിനേഴ്സിന്റെ മക്കൾക്കെതിരെ ദുബായ് കോടതിയിൽ കേസ് ഫയൽ ചെയ്‌തെന്നും വാപ്പച്ചിയെ കൊല്ലാൻ നോക്കിയതിന്റെ തെളിവുകൾ എല്ലാം ഹാജരാക്കി അവരെ ജയിലിൽ അടച്ചെന്നും വാപ്പച്ചി പറഞ്ഞപ്പോ നമ്മക്കുണ്ടായ സന്തോഷം ചെറുതൊന്നും അല്ല.... അനുക്കയെ കെട്ടിപിടിച്ചു ഒരുമ്മ കൊടുക്കാൻ തോന്നി എനിക്ക്... ദുബായിലെ നിയമങ്ങൾ ഇവിടുത്തെ പോലെ ഒന്നും അല്ല... അവരിനി പുറം ലോകം കാണില്ല... !!! പിന്നെ വാപ്പച്ചി സംസാരിച്ചത് മുഴുവനും അനുക്കയെ പറ്റി  ആയിരുന്നു... വാപ്പച്ചിയോട് എപ്പോഴും എന്റെ കാര്യം പറഞ്ഞു സങ്കടപ്പെടുമായിരുന്നത്രെ..... ഒടുക്കം വാപ്പച്ചി പറഞ്ഞ അറിവിൽ  എന്നെ തേടി വന്നത് വരെയുള്ള കാര്യങ്ങൾ ഒക്കെ വാപ്പച്ചി പറഞ്ഞു തന്നെനിക്ക്....  സംസാരിച്ചു ഇരുന്നത് കൊണ്ട് നേരം പോയത് അറിഞ്ഞില്ലായിരുന്നു.... വാപ്പച്ചി ഉറങ്ങിയപ്പോ ഞാൻ മെല്ലെ ആ മുറി വിട്ട് ഇറങ്ങി.. നേരം ഒരുപാടു ആയതു കൊണ്ട് എല്ലാരും ഉറങ്ങിയിരുന്നു.... നമ്മള് മുറിയിൽ ചെന്ന് നോക്കിയപ്പോ നമ്മടെ ചെക്കൻ ഒരു തലയണയും കെട്ടിപിടിച്ചു ഉറങ്ങുന്നുണ്ട്... വളരെ നിഷ്കളങ്കമായ ഒരു ഉറക്കം.... നമ്മള് മെല്ലെ അടുത്ത് ചെന്ന് ഇരുന്നു മൂപ്പരെ മുടിയിഴകളിൽ കൂടി ഒന്ന് വിരലോടിച്ചു...... അന്നേരം പഹയൻ നമ്മളെ  അടുത്തോട്ട തിരിഞ്ഞു കിടന്നു... ഉണരുവാണ്‌ എന്ന് കരുതി നമ്മള് പെട്ടന്ന് തന്നെ കൈ വലിച്ചു ... പക്ഷെ... മൂപ്പർ നല്ല ഉറക്കത്തിലായിരുന്നു.... പതിയെ എഴുനേറ്റ് ആ നെറുകയിൽ ഒരു മുത്തവും കൊടുത്തു നമ്മള് ഒരു പുതപ്പെടുത്തു പുതപ്പിച്ചു കൊടുത്തു... എന്നിട്ട് കട്ടിലിനപ്പുറം നമ്മളും കിടന്നു.... ഒരുപാടു വൈകിയത് കൊണ്ട് ഉറക്കം പെട്ടന്ന് തന്നെ കണ്ണുകളെ പിടി കൂടി.... ഒരുപാടു നാളുകൾക്കു ശേഷം ഞാനിന്നു സന്തോഷത്തോടെ സമാധാനത്തോടെ ഉറങ്ങി... എന്റെ പ്രിയമാരന്റെ കൂടെ... !!! .... രാവിലെ എഴുനേറ്റപ്പോളും അനുക്ക നല്ല ഉറക്കിലാണ്... മൂപ്പരെ ഉണർത്താദേ  നമ്മള് എഴുന്നേറ്റതും പെട്ടന്ന് കഴുത്തിലൂടെ എന്തോ ഒന്ന് മാറിലേക്ക് ഊർന്നിറങ്ങി... എന്താണെന്ന് നോക്കിയതും നമ്മളെ  കണ്ണ് നിറഞ്ഞു പോയി... എന്നെ നേടാൻ എന്റെ വാപ്പച്ചിയുടെ കയ്യിലേക്ക് അണുക്ക വച്ച് കൊടുത്ത എന്റെ മഹർ... ഇവിടുന്നു പോവുമ്പോ അഴിച്ചെടുത്തു ഞാൻ അനുകായക്ക് വേണ്ടി ഇവിടെ വച്ചിരുന്നു.... ഇന്നലെ രാത്രിയിൽ എപ്പോഴോ വീണ്ടും ഒരിക്കൽ കൂടി അനുക്ക എന്റെ കഴുത്തിൽ ഇതണിയിച്ചു തന്നിരിക്കുന്നു.... ഒരു ചെറു പുഞ്ചിരിയോടെ അൻവർ എന്ന് പേര് കൊത്തിയ ആ ലോക്കറ്റ് എടുത്തു ഞാൻ ചുണ്ടോട് ചേർത്ത്.... എന്നിട്ടനുക്കയെ നോക്കി.... കള്ളൻ... എപ്പോഴും ഇങ്ങനെയാ.... നമ്മളറിയാതെ പലതും ചെയ്യും...!!!! കുറച്ചുനേരം മൂപ്പരെ തന്നെ നോക്കിയിരുന്നു നമ്മള് എഴുനേറ്റ് ബാത്റൂമിലേക് പോയി ഫ്രഷ് ആയി.... തിരികെ വന്നപ്പോ ഒരു കുസൃതി തോന്നി... മെല്ലെ ചെന്ന് അനുക്കയുടെ മുഖത്തേക്ക് എന്റെ മുടിയിലെ ഈറൻ വെള്ളം വീശി... വെള്ളം മുഖത്ത് വീണു ചെക്കൻ ഉണർന്നു ന്നു കണ്ടതും നമ്മള് സ്കൂട്ടവൻ നോക്കി... പക്ഷെ ...നമ്മള്  ഓടുന്നതിനു മുന്നേ തന്നെ അനുക്ക എന്റെ കയ്യിൽ പിടിച്ചു വലിച്ചു നമ്മളെ ആ നെഞ്ചിലോട്ട് വീഴ്ത്തിയിരുന്നു.. എന്നിട്ട് അടച്ചു പിടിച്ചിരുന്ന കണ്ണുകൾ വലിച്ചു തുറന്ന് നമ്മളെ നോക്കി... "നിനക്കൊരു മാറ്റവും ഇല്ലാല്ലോടി പെണ്ണെ...? ഇന്നലെ നിന്നെ കണ്ടപ്പോ നീ ഒത്തിരി മാറിപ്പോയി ന്ന് തോന്നിയിരുന്നു എനിക്ക്... നീ ഇപ്പോഴും ആ വട്ടു പെണ്ണ് തന്നെയാ....!!!!" "എന്തെ.... ഈ വട്ടു ഇഷ്ടയില്ലാ... !!" നമ്മള് കള്ളപ്പിണക്കം കാണിച്ചു... "ഇഷ്ട്ടായല്ലോ.. ഒരുപാടു ഇഷ്ട്ടായി... നിന്നെ പോലെ ഒരഅരവട്ടു പെണ്ണിനൊപ്പം ജീവിച്ചു  മുഴുവട്ടനാകണം എനിക്ക്.... " എന്നും പറഞ്ഞു അനുക്ക കള്ളക്കണ്ണിറുക്കി.... "ആണോ.... എന്നാ ഈ മുഴുവട്ടൻ എണീറ്റ് ഓഫീസിൽ പോകാൻ നോക്കിയേ... ഇല്ലേ പാവം ഷാഹിക്കയ്‌ക്കാവും മുഴുവട്ടാക്കുന്നതു.... " ന്നും പറഞ്ഞു നമ്മള് മൂപ്പരെ വലിച്ചു എണീപ്പിച്ചു.... "അവൻ കൊറച്ചു വട്ടടിക്കട്ടെ പെണ്ണെ.....?? വട്ടില്ലേൽ പിന്നെന്തൊന്നു ജീവിതം... !" ന്നും പറഞ്ഞു എന്റെ കവിളിൽ കിള്ളി മൂപ്പര് എഴുനേറ്റ് ഷെൽഫ് തുറന്ന് ബാത്ത് ടവൽ എടുത്തു...  "ഉവ്വ് ഉവ്വേ.... ഇതിപ്പം വട്ട് മൂത്തു ചങ്ങലയ്ക്കിടെണ്ടിവരും മോനേ.... ഈ വട്ടു അങ്ങനെ വെറുതെയൊന്നും പോവില്ല... !!" ന്നു പറഞ്ഞു നമ്മള് മൂപ്പര്ക്കിടന് ഉള്ള ഡ്രസ്സ് ഒക്കെ ബെഡിലേക്കു എടുത്തുവച്ചു.... "ഇല്ലാ... പോവൂല... !!!! ഈ വട്ടു നിന്നേം  കൊണ്ടേ പോകു മോളെ... !!" ന്നു പറഞ്ഞു മൂപ്പര് പൊടിമീശ തടവി നമ്മളെ അടുത്തോട്ട് വന്നു... "അനുക്കാ വേണ്ടാട്ടോ... !!! ആ വട്ട് ഇപ്പൊ എടുക്കണ്ട.... മോന് ഓഫീസിൽ പോകാൻ ഉള്ളതാണ് ..പൊന്നു  മോൻ പോയി  കുളിച്ചേ ...." ന്നും പറഞ്ഞു നമ്മള് വേഗം മൂപരെ പിറകിൽ ചെന്ന് മൂപ്പരെ ബാത്റൂമിലേക്ക് തള്ളിവിട്ടു... എന്നിട്ട് നമ്മള് കിച്ച്നിലോട്ടും ചെന്ന്.... ********* ഇന്ന് ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങണം  ന്ന് കരുതിയതായിരുന്നു... എന്നത്തേയും പോലെ അല്ല  ല്ലോ... കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കാൻ ഒരാളുണ്ടല്ലോ വീട്ടിൽ.... പക്ഷെ... വിചാരിച്ച പോലെ നേരത്തെ എത്താൻ ആയില്ല ..... ഒരുപാടു വൈകിപ്പോയി... !!! രണ്ടുദിവസം മാറിനിന്നതിന്റെ വർക് ഒരുപാട് ഉണ്ടായിരുന്നു എനിക്കും ഷാഹിക്കും... വീട്ടിൽ എത്തിയപ്പോ പതിവ് കാഴ്ച ഇന്നും ഉണ്ടായിരുന്നു.... മ്മളെ ഷാനു സോഫയിൽ ഇരുന്നുറങ്ങുന്നു.... !!! ചെറിയ ഒരു വെത്യാസം കൂടെ ഉണ്ട്... ഇന്ന് നമ്മളെ ബീവിയും ഉണ്ട് കൂടെ... രണ്ടും രണ്ടു മൂലയിൽ ഇരുന്ന് ഉറങ്ങുന്നുണ്ട്..... പാവം... കാത്തിരുന്നു ഉറങ്ങിപ്പോയി തോന്നുന്നു... "റാഷിയെ... ഇന്നലെ എന്തായിരുന്നു പണി... പാവത്തിനെ ഇന്നലെ നീ ഉറക്കിയില്ലേ...?? മൂന്നു വർഷത്തെ ആക്രാന്തം ഒരു രാത്രി കൊണ്ട് തീർത്തോ നീ.... !!" ന്നു ചോദിച്ചു അവൻ എന്നെ കളിയാക്കി... പണ്ട് നമ്മള് അവനിട്ട് താങ്ങികൊണ്ട് ഇരുന്നത് അവൻ തിരിച്ചു താങ്ങുവാണ്.... "പോടാ തെണ്ടി.... അവളിന്നലെ അവളെ വാപ്പച്ചിയുടെ കൂടെ ആയിരുന്നു... !!" ന്നും പറഞ്ഞു ഞാൻ കണ്ണുരുട്ടി... "അപ്പൊ... ഇന്നലെ ഒന്നും നടന്നില്ലയിരുന്നോ...? ഞാൻ വിചാരിച്ചു  നീ ആക്രാന്തം മൂത്തു അവളെ ഉറങ്ങാൻ വിട്ടിട്ടുണ്ടാവില്ല... ന്നു !!" ന്നും പറഞ്ഞു അവൻ നിലത്തു കളം വരയ്ക്കാ.... "പോടാ അവിടുന്ന്... നീ കാഫിറിനെ കൊന്നു കൊന്ന് ആ പാവത്തിനെ ഒരു വഴിക്കാക്കിയില്ലേ...?? ഞാൻ നിന്നെ പോലെ അല്ല... !!!" "ചങ്കിൽ കൊള്ളുന്ന  വർത്താനം  പറയല്ലേടാ തെണ്ടി.... കാഫിറിനെ കൊന്നെന്നുള്ളത് സത്യമാ... പക്ഷെ... കാലം കൊറേ ആയെന്നു മാത്രം... !!" ന്നും പറഞ്ഞു അവൻ നെടുവീർപ്പിട്ടു.... "അതെന്തേ...?? ഇപ്പൊ അവൾക്ക് കാര്യം മനസ്സിലായി കാണും... നീ പുണ്യം കിട്ടുമെന്ന് പറഞ്ഞു  അവളെ കള്ളിക്കിടുവാണെന്നു... !!" പറഞ്ഞു ഞാൻ വായ പൊത്തി അടക്കി ചിരിച്ചു... "അല്ലേടാ തെണ്ടി.... ഒരു കുട്ടി പിശാശു ഇല്ലേ ഞങ്ങൾക്ക്.... !!! അവൻ ഒന്നിനും സമ്മതിക്കില്ലെടാ.... !! എത്ര ഉറക്കിയാലും കറക്ട് ഞാൻ വരുമ്പോ അവൻ ഉണർന്ന് എണീക്കും.. പിന്നെ ഞങ്ങൾക്ക് എന്നും ശിവരാത്രിയാ.... !!" ന്നു അവൻ പറഞ്ഞപ്പോ എനിക്ക് ചിരി അടക്കാനായില്ല .... !!! നമ്മള് ഉറക്കെ പൊട്ടി ചിരിച്ചതും ശബ്ദം കേട്ട് അവര് രണ്ടും കണ്ണും തിരുമ്മി എഴുനേറ്റു... നമ്മളെ ചിരികണ്ടു അവളുമാര് രണ്ടും മുഖത്തോട് മുഖം നോക്കി ഒന്നും മനസ്സിലാവാതെ... !!! അന്നേരം മതി ചിരിച്ചത്... ന്നും പറഞ്ഞു ഷാഹി എന്റെ തലക്കിട്ട് ഒരു കൊട്ട് കൊട്ടി അവളേം വിളിച്ചു പെട്ടന്ന് എസ്‌കേപ്പ് ആയി .... നമ്മളും  ചിരി അടക്കി അന്തം  വിട്ടു  നിക്കുന്ന  നമ്മളെ  അനാർക്കലിയേം  വിളിച്ചു  മുറിയിലേക്ക്  പോയി ... നമ്മള്  ഫ്രഷ്  ആയിവന്നപ്പോഴേക്കും പെണ്ണ് വീണ്ടും ഉറങ്ങാൻ തുടങ്ങിയിരുന്നു... ഇന്നും നമ്മളെ പട്ടിണിക്കിടാനാ ഇവളെ ഭാവം... !!! കാണിച്ചു താരാട്ടാ... !! ന്നും മനസ്സിൽ കരുതി നമ്മള് അവളെ അടുത്ത് ചെന്ന് തട്ടി വിളിച്ചു... "ടി അനാർക്കലി.... കൊല്ലം മൂന്നായില്ലേ ഡി എന്നെ  നീ കാത്തിരിപ്പിക്കാൻ തുടങ്ങിയിട്ട്... ഇന്നെങ്കിലും എന്നെ ഒന്ന് സ്നേഹിച്ചൂടെ പെണ്ണെ...? " അത് കേട്ട് കണ്ണും തിരുമ്മി എഴുനേറ്റ് അവള് ചിരിച്ചു .. "അച്ചോടാ... ഞാൻ ആരേം കാത്തിരുത്തിയിട്ടില്ല...!! തരാനുള്ളതൊക്കെ ഞാൻ മൂന്നു കൊല്ലം മുന്നേ തന്നതല്ലേ...ദുഷ്യന്താ... ?? " ന്നു ചോദിച്ചു അവളെന്റെ മൂക്ക് പിടിച്ചു വലിച്ചു... "ദേ പിന്നേം ദുഷ്യന്തൻ.... !! സത്യായിട്ടും എനിക്കൊന്നും ഓര്മയില്ലെന്റെ അനാർക്കലി.... ഇനി എന്നും ഓര്മിക്കാനായിട്ട് ഒരു  ദിവസം കൂടി താടി....എങ്കിൽ ഞാൻ എന്നും ഓർമിച്ചോളാം... !!!" ന്നും പറഞ്ഞു നമ്മള് അവളെ നോക്കി സൈറ്റ് അടിച്ചു.... "ശെരിക്കും ഒന്നും ഓര്മ ഇല്ലേ...? അവള് നമ്മളെ കണ്ണിലേക്ക് നോക്കി ചോദിച്ചു... "ഇല്ലെന്റെ ഭാര്യേ.... ആ ലെറ്റർ വായിച്ചപ്പോഴാ അങ്ങനെ ഒരു സംഭവത്തെ പറ്റി ഞാൻ അറിയുന്നത് തന്നെ.... !!! ഒരുവാക്ക് നിനക്കെന്നോട് പറഞ്ഞൂടായിരുന്നോ പെണ്ണെ.....എങ്കിൽ നിന്നെ ഞാൻ എങ്ങോട്ടും വിടില്ലായിരുന്നു.... നമ്മളിങ്ങനെ അകന്നു ജീവിക്കേണ്ടി വരില്ലായിരുന്നു... !!" ന്നു പറഞ്ഞു ഞാൻ അവളിൽ നിന്നും മുഖം തിരിച്ചു ഇരുന്നു... "നമുക്കിടയിൽ അങ്ങനെ ഒരു ബന്ധം ഉണ്ടായിരുന്നു എന്നറിഞ്ഞാൽ നിങ്ങളെന്നെ സ്വീകരിക്കുമെന്ന് എനിക്കറിയായിരുന്നു.... പക്ഷെ...അതൊരിക്കലും എന്നോടുള്ള പ്രേമം കൊണ്ടോ സ്നേഹം കൊണ്ടോ ആയിരിക്കില്ല.... !!! നിങ്ങളുടെ മനസാക്ഷിക്ക് മുന്നിൽ തെറ്റുകാരൻ ആവാതിരിക്കാൻ വേണ്ടി മാത്രം ആയിരിക്കും.... !!! അങ്ങനെ അല്ലെന്നു അനുക്കയ്ക്ക് പറയാൻ ഒക്കുമോ...? " അവളുടെ ചോദ്യത്തിന് എന്താ മറുപടി പറയേണ്ടെന്നു അറിയില്ലായിരുന്നു എനിക്ക്... "ഞാൻ... അങ്ങനെ... ഒന്നും... !!" പറഞ്ഞു തുടങ്ങുന്നതിനു മുന്നേ അവളെന്റെ വായ പൊത്തി... "ഇനി ഒന്നും പറയണ്ട.... !! കഴിഞ്ഞതൊക്കെ കഴിഞ്ഞു.... ഇനി അതെ കുറിച്ചൊന്നും ഓർക്കേണ്ട നമുക്ക്.... ഒരുപാടു വിഷമിപ്പിച്ചു ഞാൻ അനുക്കയെ എന്നറിയാം... ഇനി ഒരിക്കലും അനുക്കയെ വിട്ടു എവിടെയും പോവില്ല ഞാൻ ..... !!! എന്റെ മരണം വരെ നിങ്ങടെ കൂടെ ജീവിക്കണമെനിക്ക്.... നിങ്ങളെ സ്നേഹിച്ചു കൊതി തീർന്നില്ലായിരുന്നു എനിക്ക്... " എന്നും പറഞ്ഞു അവളെന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു... "എന്നാ ഇപ്പൊ സ്നേഹിച്ചോടി.... ഞാൻ റെഡിയാ... !!" ന്നും പറഞ്ഞു നമ്മള് അവളെ നോക്കി കണ്ണിറുക്കി... "സ്നേഹിക്കുവൊക്കെ ചെയ്യാം... പക്ഷെ... അതിന്റെ മുന്നേ എനിക്കൊരു കാര്യം അറിയണം... !!" അവള് ഇത്തിരി സിരിയസ് ആയി... "എന്താ അത്...? " നമ്മള് ആകാംഷഭരിതനായി.... "ഈ കാഫിറിനെ കൊല്ലുക ന്നു വച്ചാൽ എന്താ... !!!" "എന്താ ന്നു...?? " അവളെ ചോദ്യം കേട്ടപ്പോ നമ്മള് അന്തം വിട്ടു ചോദിച്ചു.... "അല്ല... നിങ്ങള് നേരത്തെ പറഞ്ഞത് കുറച്ചു ഞാൻ കേട്ടായിരുന്നു.... നിങ്ങള് ഏതു കാഫിറിനെ കൊല്ലുന്ന കാര്യമാ പറഞ്ഞെ...?? " "ഹ ഹ ഹ ഹാ ഹാ ഹാ.... " അവളെ നിഷ്കളങ്കമായ ചോദ്യം കേട്ടപ്പോ നമ്മക്ക് ചിരി അടക്കാൻ ആയില്ല... !!! പൊട്ടി പെണ്ണ്... !!! "ഇരുന്നു ചിരിക്കണ്ട് പറയ് ഇക്കാ... !!" അവള് അക്ഷമയോടെ കേൾക്കാൻ കാത്തിരുന്നു... "അത് നാദി.... ഈ കാഫിറിനെ കൊല്ലുക ന്നു പറഞ്ഞാൽ.... അതിപ്പോ....   അതിങ്ങനെ പറഞ്ഞു മനസ്സിലാക്കി തരാൻ ഉള്ളതല്ല  ചെയ്തു കാണിക്കാനുള്ളതാ... !!! നീ വാ... ഞാൻ വിശദമായിട്ട് മനസ്സിലാക്കി തരാം... !!" ന്നു പറഞ്ഞു നമ്മള് അവളെ കയ്യിൽ പിടിച്ചപ്പോ അവള് വേഗം നമ്മളെ കൈ തട്ടി മാറ്റി... "ഇങ്ങടെ സംസാരത്തിൽ എന്തോ വശപ്പിശക് ഉണ്ട്... ഇയ്ക്കറിയണ്ട....!!! നിക്ക് മനസ്സിലായി  അതെന്തോ കൊനിഷ്ട് ആണ് .... " ന്നു പറഞ്ഞു അവള് നമ്മളെ അടുത്തുന്നു നീങ്ങി ഇരുന്നു... "അറിയണ്ടെങ്കിൽ വേണ്ടാ.... പിന്നെ അതും ചോദിച്ചു വന്നേക്കരുത്.... !!" ന്നും പറഞ്ഞു നമ്മളും എയറു പിടിച്ചു.... "എനിക്കൊറക്കം വരുന്നുണ്ട്...ദുഷ്യന്തന് ഉറക്കം വരുന്നുണ്ടെൽ കേറി കിടക്കു... !!" ന്നും പറഞ്ഞു അവള് കിടക്കാനൊരുങ്ങി... "ദുഷ്യന്തൻ നിന്റെ കെട്ടിയോൻ... ദേ പെണ്ണെ.... ഇനി എന്നെ അങ്ങനെ വിളിച്ചാലുണ്ടല്ലോ...?? എന്റെ വിധം മാറും... !!" ന്നു പറഞ്ഞു ഞാനും കയറി കിടന്നു... "പിന്നെ... ഇനി എന്തോന്ന് മാറാനാ... എല്ലാ വിധവും എനിക്കറിയാവുന്നതല്ലേ... " ന്നും പറഞ്ഞു അവള് കളിയാക്കി ചിരിച്ചു.... "നിനക്കറിയാത്ത ഒരു വിധം കൂടി ഉണ്ടെടി അനാർക്കലി.... ഇനി നീ കളിയാക്കിയാൽ നീ ഇതുവരെ കാണാത്ത ഒരു ഭാവവും കൂടി  കാണേണ്ടി  വരും....!!! കൊറേ  ആയി നീ  ഓര്മയില്ലെന്നും  പറഞ്ഞു എന്നെ ഇട്ടു  വറുക്കുന്നു .....!! നല്ല  ഓർമയിൽ നിക്കാൻ  വേണ്ടി നീ  എന്നെ വെറുതെ  ബാലൻ  കെ  നായർ ആക്കരുത്.... !!" നമ്മള് അവളെ നോക്കി കണ്ണുരുട്ടി പറഞ്ഞു... "അതാരാ.... ഈ ബാലൻ കെ.. നായർ...? " ന്നുള്ള അവളെ ചോദ്യം കേട്ട് നമ്മളെ കിളി കൂടും കുടുക്കയും എടുത്തു രാജ്യം തന്നെ വിട്ടു... പകച്ചു പോയി മക്കളെ നമ്മളെ യൗവനം... !!!!! ഇവളിത്ര പോത്താണ് ന്നു അറിഞ്ഞില്ല... !!! ആരും പറഞ്ഞും ഇല്ല... !!! "മോളെ.... നീയെ... ഇവിടൊന്നും ജനിക്കണ്ട ആളെ അല്ല....!!!! എന്തൊക്കെ സംശയവാ പെണ്ണിന്.... !!! ന്ന അതൊക്കെ  തീർത്തു തരാം ന്നു പറഞ്ഞാൽ സമ്മതിക്കുകേം ഇല്ല... ഇനി ഇങ്ങനെ വിട്ടാൽ പറ്റില്ല.... !!! നാളെ വെളുക്കുമ്പോഴേക്കും ഇക്കാടെ കുട്ടിടെ എല്ലാ സംശയോം മാറിയിരിക്കും.. 😜 അതിനു മുന്നേ  ഞാൻ പോയി ആ ഡോർ ലോക്ക് ചെയ്തിട്ട് വരാം... അല്ലേൽ സെൻസർ ബോർഡ്കാര് നാളെ നമ്മളെ ഷമ്മോൾടെ കൊങ്ങയ്ക്ക് പിടിക്കും.... !!!!" ******** അപ്പൊ ഞാൻ എന്റെ അനാർക്കലിക്ക് എല്ലാം ഒന്ന് മനസ്സിലാക്കി കൊടുക്കട്ടെ... ഞ്ഞി അതും കേൾക്കാൻ നിക്കണ്ട... സീക്രട്ടാ... !!!! ഓളോട് മാത്രേ പറയാൻ കൊള്ളൂ.... 😉😉 ഇങ്ങള് കേട്ടാൽ ബാല്യവും കൗമാരവും  യൗവനവും, എന്തിന് വാർദ്ധക്യം വരെ പകച്ചു പോകും 😝😝 അതോണ്ട് റിസ്ക് എടുക്കാണ്ട് എല്ലാരും പോയി ഉറങ്ങിക്കോളി... പാവം shammolum ഇന്ന് എല്ലാം ശുഭമായ ആശ്വാസത്തിൽ കിടന്നു ഉറങ്ങിക്കോട്ടെ.... !!!! അപ്പൊ ഞങ്ങടെ കഥ കേൾക്കാൻ ഉത്സാഹം കാണിച്ച എല്ലാ കൂട്ടുകാരോടുമുള്ള ഞങ്ങടെയും shammol ടെയും ഹൃദയം നിറഞ്ഞ നന്ദി ഞാൻ രേഖപ്പെടുത്തുന്നു..            (അവസാനിച്ചു... ) @@@@@@@@@@@@@@@@@@@@@@@ ആദ്യം തന്നെ എല്ലാര്ക്കും എന്റെയും കുടുംബത്തിന്റെയും റംസാൻ ആശംസകൾ.... അപ്പൊ അഭിപ്രായം ഒക്കെ ചറ പറ ന്ന് പോന്നോട്ടെ.... നമ്മള് ഇവിടെ വെയിറ്റിങ്ലാണ്.... ഇന്നത്തോടെ നമ്മളെ സ്റ്റോറി തീർന്നു ട്ടോ... ഇന്ന്  തന്നെ തീർക്കണം  എന്നുള്ളതുകൊണ്ട് ശടെ ന്നു എഴുതി  തീർത്തതാണ്.... ചിലപ്പോ  പോരായ്മകൾ ഒക്കെ കാണും... നല്ലൊരു കഥയുമായി റംസാൻ കഴിഞ്ഞാൽ വീണ്ടും നമ്മള് എത്തും... കാത്തിരിക്കില്ലേ നിങ്ങള്... !!! കൊറച്ചു വെറൈറ്റി ആയിക്കോട്ടെ...!!! ത്രെഡ് ഒക്കെ മനസ്സിലുണ്ട്.... !!! പിന്നെ ഈ സ്റ്റോറി തുടങ്ങിയപ്പോ തൊട്ട് കട്ട  സപ്പോർട്ടുമായി കൂടെ നിന്ന എന്റെ പ്രിയ കൂട്ടുകാർക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു... (അതെതാ ഭാഷ  ന്നു  മാത്രം ചോദിക്കരുത് ..നമ്മള് ഒന്ന് പ്രാസം ഒപ്പിച്ചു പറഞ്ഞു ന്നെ ഉള്ളു... 😀) അപ്പൊ ടാറ്റാ.... 🤗🤗🤗🤗🤗🤗🤗
44.4k കണ്ടവര്‍
21 ദിവസം
#

📙 നോവൽ

💕നീ എൻ പ്രിയ സഖി...💕         Part-67 ✒shammol asker   പ്രാണൻ പറിച്ചെടുത്തു കൊണ്ടുപോകുന്ന പോലെ ഹൃദയം വിങ്ങുന്നുണ്ട് എന്റെ... അനുക്കയോട് അങ്ങനെ എല്ലാം പറഞ്ഞു തിരികെ അയച്ചതിനു.... എനിക്കതല്ലാതെ മറ്റു വഴികളൊന്നും ഇല്ല... ഉപ്പാപ്പയെ സങ്കടപ്പെടുത്താൻ ആവില്ലെനിക്ക്.... !!! അന്ന് ഉപ്പാപ്പ എന്നെ ചേർത്ത് പിടിച്ചില്ലായിരുന്നെകിൽ ഇന്നിവിടെ ഇങ്ങനെ നില്ക്കാൻ ഞാനുണ്ടാകുമായിരുന്നില്ല... ഒരു പെൺകുട്ടിക്ക് ഒറ്റയ്ക്കു ഒരിക്കലും ഇന്നത്തെ സമൂഹത്തിൽ ജീവിക്കാനാവില്ല... അങ്ങനെ വന്നാൽ അവൾ പലതും നേരിടേണ്ടി വരും.... പല കഴുകൻ കണ്ണുകളും അവൾക്ക് ചുറ്റും വട്ടമിട്ടു പറക്കും... അതിനുള്ള വഴി ഒരുക്കാതെ എനിക്ക് താങ്ങും തണലുമായി നിന്ന എന്റെ ഉപ്പാപ്പയെ ഞാൻ എങ്ങനെ ധിക്കരിക്കും... വേണ്ടാ... ഒന്നും വേണ്ടാ... !!! അനുക്ക തിരികെ വന്നില്ല... എന്നെ കണ്ടില്ല... എന്നങ്ങു വിശ്വസിച്ചു ജീവിച്ചു തീർക്കാം ഈ ജീവിതം... !!! അങ്ങനെ എല്ലാം  പറഞ്ഞുമനസ്സിനെ  ശാന്തമാക്കിയെങ്കിലും വെള്ളത്തിൽ നിന്നും പിടിച്ചു കരയ്ക്കിട്ട മീനിനെ പോലെ നിർത്താതെ ഉള്ളം തുടിക്കുന്നുണ്ട്... ഒരിക്കലും കൈ വിടാനാവാത്ത ഒരു സ്വത്തു എന്നിൽ നിന്നും കൈവിട്ട്  പോകുന്നു ദൂരേക്ക്... ദൂരേക്ക്.... ഉള്ളിലുള്ള സങ്കടം കടിച്ചു പിടിച്ചു കണ്ണടച്ച് നിന്നപ്പോളാണ് അവിടൊരു ശബ്ദം ഉയർന്നു കേട്ടത്....   "ഒന്നവിടെ നിന്നെ... !!! അങ്ങനെ അങ്ങ് പോയാലോ...? " പെട്ടന്നൊരു ശബ്ദം കേട്ടതും തിരികെ കാറിലേക്ക് നടന്നു തുടങ്ങിയ അനുക്കയും ഷാഹിക്കയും പിന്നോക്കം തിരിഞ്ഞു നിന്നു.... എല്ലാരും ആ ശബ്ദത്തിന്റെ ഉടമയെ തിരഞ്ഞതും അജുക്ക മുന്നിലോട്ട് നടന്നു വന്നു ഞങ്ങൾക്കരികിലെത്തി... "നീ ഇപ്പൊ പറഞ്ഞില്ലേ ഒരുപാടു നാളായി നീ ഇവളെ തിരയുകയായിരുന്നു ന്ന്...? ഇവൾക്കായി കാത്തിരിക്കുകയായിരുന്നു ന്ന്..? എന്നിട്ടിപ്പോ തിരികെ കിട്ടിയപ്പോ ഇവളെ ഇവിടെ ഉപേക്ഷിച്ചു പോകുവാണോ നീ...? " അജുക്ക കയ്യും കെട്ടി നിന്ന് കൊണ്ട് അനുക്കയുടെ നേരെ ചോദ്യങ്ങൾ തൊടുത്തു വിട്ടു ... "ഒരിക്കലും അല്ല അജു... അവള് സുരക്ഷിതയാണ് ഇവിടെ...!!! അവൾക്കിഷ്ടം ഇവിടെ നിൽക്കുന്നതുമാണ്.... !! അത് എന്നോടുള്ള ഇഷ്ടക്കുറവ് കൊണ്ടല്ല... !!! ചിലരോടുള്ള ഇഷ്ടക്കൂടുതൽ... കടപ്പാട്... ബന്ധങ്ങൾക്ക് അവൾ നൽകുന്ന വില.... അതെല്ലാം അവളെ ഇവിടെ പിടിച്ചു നിർത്തുവാണ് എന്നെനിക്കറിയാം.... ഒരിക്കൽ അവളുടെ ഇഷ്ട്ടം കാണാതെ പോയവനാണ് ഞാൻ... ഇനി വയ്യ... !!! അവളുടെ ഇഷ്ട്ടം എന്തോ.. അത് തന്നെ നടക്കട്ടെ... അവൾക്കിഷ്ടമില്ലാതെ അവളെ ഇവിടുന്നു കൊണ്ടുപോയി കണ്ണീരിലാഴ്ത്താൻ എനിക്കാവില്ല... !! ഞാൻ കാരണം ഒരുപാടു കണ്ണീർ കുടിച്ചിട്ട് അവള്... ഇനിയുള്ള കാലം എങ്കിലും അവള് സന്തോഷായിട്ട് ഇരിക്കട്ടെ... " എന്ന അനുക്ക പറഞ്ഞപ്പോ ഉള്ളം വെന്തു വെണ്ണീറായി പോയി എന്റെ... അവനിത്രയധികം എന്നെ സ്നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ടെന്നു എനിക്കറിയില്ലായിരുന്നു.... പണ്ടും അങ്ങനെയാണ്... സ്വന്തം വേദനയെക്കാളും ഇഷ്ട്ടങ്ങളെക്കാളും താൻ സ്നേഹിക്കുന്നവരുടെ ഫീലിങ്ങ്സ്ന് പ്രാധാന്യം കൊടുക്കാറുണ്ട് അനുക്കാ.. അതുകൊണ്ടാണ് അന്ന് ഷഹാനയെ അനുക്കയ്ക്ക് നഷ്ടമാക്കേണ്ടി വന്നത്... ഇന്നിപ്പോ ഞാനും ആ പാവത്തിനെ ആ പഴയ അവസ്ഥയിൽ കൊണ്ടെത്തിച്ചു... !!! "കേട്ടില്ലേ ഉപ്പാപ്പാ അൻവർ പറഞ്ഞത്..? നിങ്ങടെ പേരക്കുട്ടിയെ നികാഹ് കഴിച്ചവൻ എങ്ങനെയുള്ളവനാണ് എന്ന് ഉപ്പാപ്പക്ക് മനസ്സിലായില്ലേ...? ഇവളെന്നു വച്ചാൽ ജീവനാണ് അവനു... തിരിച്ചു അവൾക്കും അങ്ങനെ തന്നെയാണ്.... !!! ആരെയും അറിയിക്കാതെ അവൾ ഖൽബിൽ ഒരു നെരിപ്പോട് കൊണ്ട് നടന്നു നീറ്റാൻ തുടങ്ങിയിട്ട് വര്ഷങ്ങളായി.... !!! അത് മറ്റാർക്കും അറിയില്ലേലും എനിക്കറിയാം... !!! ആ  നെരിപ്പോടിലെ തീ അണയ്ക്കാൻ  അവളുടെ അനുക്കക്ക് മാത്രമേ പറ്റു... !!! അവളോട് അവരെ കൂടെ പൊയ്ക്കോളാൻ പറയ് ഉപ്പാപ്പാ... !!! ഇങ്ങളെ സങ്കടപ്പെടുത്താൻ കഴിയാത്തൊണ്ട അവളെ പ്രാണൻ പോകുന്നത് കണ്ടിട്ടും അവളിവിടെ  നിക്കുന്നത്... !!! ഇങ്ങക്ക് വേണ്ടിയാ... !!!! ഒന്ന് സമ്മതിക്കിൻ ഉപ്പാപ്പ... അവളെ അവരോടൊപ്പം വിട് ഇങ്ങള്.!!!!!" എന്നും പറഞ്ഞു അജുക്ക ഉപ്പാപ്പയുടെ മുന്നിൽ വന്നു നിന്ന്.... അപ്പോഴും ഉപ്പാപ്പ എന്റെ കയ്യിലെ പിടി ഒന്നോടെ മുറുക്കി.... പിന്നെ ഒന്നും പറയാതെ എന്നെയും കൊണ്ട് പൂമുഖം ലക്ഷ്യമാക്കി തിരിഞ്ഞു നടന്നു... അത് കണ്ട് അജുക്ക അമ്പരപ്പോടെ നോക്കുന്നുണ്ടായിരുന്നു.... പിന്നെ വേഗം വന്നു എനിക്കും ഉപ്പാപ്പയ്ക്കും മുന്നിൽ ഒരു തടസ്സമായി കയറി നിന്ന്.... "എന്തിനാ ഉപ്പാപ്പാ ഈ വാശി...? ആരെ തോൽപ്പിക്കാനാ...? ആ വീൽചെയറിൽ നിന്ന് ഒന്ന് എഴുനേൽക്കാൻ പോലും കഴിയാത്ത ഇവളുടെ വാപ്പച്ചിയെ തോല്പിക്കാനോ...? അതിനു ഇവളെ ജീവിതം നമ്മള് നഷ്ടമാക്കണോ...? മൂപ്പര് എന്നെ തോറ്റതല്ലേ ഉപ്പാപ്പ, കൂടെ ഉള്ള കാലം ഇങ്ങടെ മോളെ മൂപ്പര് പൊന്നു പോലെ നോക്കിയിരുന്നില്ലേ...? നിങ്ങടെ പേരക്കുട്ടിയെയും അതുപോലെ തന്നെ നോക്കിയില്ലേ...? ഇങ്ങടെ മോളെ പടച്ചോൻ വിളിച്ചപ്പോ ഇങ്ങടെ പേരക്കുട്ടിയെ മാത്രം മനസ്സിലിട്ട് താലോലിച്ചു മറ്റൊരു വിവാഹം പോലും കഴിക്കാതെ അവൾക്കു വേണ്ടി ജീവിച്ച അവളുടെ വാപ്പച്ചി, ഈ ലോകത്തിലെ ഏറ്റവും നല്ല ഉപ്പ തന്നെയാണ്...!!!! ആ വാപ്പച്ചിയെ വിട്ടു  ഈ അവസ്ഥയിലും അവള് നിങ്ങടെ കൂടെ നിക്കുന്നത് നിങ്ങളോടുള്ള സ്നേഹം കൊണ്ടല്ലേ...?? ഇതിലും കൂടുതൽ ങ്ങൾക്കെന്താണ് നേടാനുള്ളത്...?? ഇനി ആരോടാണ് ഈ ദേഷ്യം...?? അതോ ഇനി ഇവളെ എന്നെ കൊണ്ട് തന്നെ വിവാഹം കഴിപ്പിക്കണം എന്നുള്ള ഉദ്ദേശം വച്ചിട്ടോ...?? " ആ ചോദ്യം കേട്ടതും ഉപ്പാപ്പ അജുക്കയെ നോക്കി നെറ്റി ചുളിച്ചു... "അത് വേണ്ട ഉപ്പാപ്പാ... !!! എനിക്കും അവൾക്കും അതിനു പറ്റില്ല... !!! അവർ പോയാൽ അവളുടെ മനസും  അവർക്കൊപ്പം ആയിരിക്കും.... ഈ നിക്കുന്ന ദേഹം മാത്രമേ ഇവിടെ ഉണ്ടാകു.... !!! അവളുടെ മനസ്സിലുള്ള അൻവറിന്റെ സ്ഥാനത്തേക്ക് എനിക്കൊരിക്കലും എത്താൻ പറ്റില്ല ഉപ്പാപ്പാ... !!! മനസ്സ് മുഴുവൻ മറ്റൊരാൾക്ക് അവളെന്നെ തീറെ‌ഴുതിയതാണ്... അവളെ ഇവിടെ നിർത്തി എനിക്കൊപ്പം ജീവിക്കാൻ വിട്ടു അവളെ ജീവിതം നരകതുല്യമാക്കാൻ നിങ്ങൾക്കു പറ്റുമോ...? പറയിൻ...? നിങ്ങൾക്ക് അവളോട് അങ്ങനെ ഒരു ക്രൂരത കാണിക്കാൻ പറ്റുമെങ്കിൽ ഇനി ഞാൻ ഒന്നും പറയില്ല... !! ഉപ്പാപ്പയ്ക് തീരുമാനിക്കാം എല്ലാം... !!" എന്നും പറഞ്ഞു കൊണ്ട് അജുക്ക ഒരു സൈഡിലേക്ക് മാറി നിന്ന്.... എല്ലാം കേട്ട് കണ്ണീർ ഒഴുക്കി നിന്നിരുന്ന എന്റെ കയ്യിൽ ഒരു നനവ് പടർന്നത് ഞാൻ അറിഞ്ഞു... നോക്കിയപ്പോ ഉപ്പാപ്പയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരിക്കുന്നു.... പതിയെ ഉപ്പാപ്പ എന്റെ കയ്യിലെ പിടിവിട്ടു.... !!!! ഒന്നും മനസ്സിലാവാതെ ഉപ്പാപ്പയെ നോക്കി നിൽക്കെ വീണ്ടും ഉപ്പാപ്പ എന്റെ കയ്യിൽ പിടിച്ചു കൊണ്ട് അവിടെ നിന്നും തിരിഞ്ഞു മുറ്റത്തേക്ക് തന്നെ രണ്ടടി നടന്നു... ഒന്നും മനസ്സിലാവാതെ അജുക്കയെ തിരിഞ്ഞു നോക്കിയപ്പോ മൂപ്പര് ഒന്ന് പുഞ്ചിരിച്ചു കൊണ്ട് രണ്ടു കണ്ണുമടച്ചു കാണിച്ചു തന്നു.... രണ്ടടി നടന്നതും വീണ്ടും ഉപ്പാപ്പ എന്റെ കൈ വിട്ടു... "അജു പറഞ്ഞത് പോലെ നിന്നോട് അങ്ങനെയൊന്നും ചെയ്യാൻ എനിക്ക് പറ്റൂല നാദി..... നീ എന്റെ മോളല്ലേ...? എന്റെ പുന്നാര മോള്‌...? നീ പൊയ്ക്കോ നിന്റെ രാജകുമാരന്റെ കൂടെ...? അവന്റെ ബീവിയായി... !!! എന്റെ മോള് ബാക്കി വച്ചിട്ട് പോയ നല്ലൊരു ജീവിതം ജീവിച്ചു തീർക്കണം നീ.... നിന്റെ മാരന്റെ കൂടെ... അവളെപ്പോലെ കുറച്ചു നാളല്ല... !! ഒരുപാടു കാലം... മക്കളും  പേരകുട്ടികളുമൊക്കെയായി.." എന്നും പറഞ്ഞു എന്നെ മുന്നിലേക്ക് തള്ളിവിട്ട്.... ഉപ്പാപ്പ പറഞ്ഞതോന്നും വിശ്വസിക്കാനാകാതെ ഞാൻ തറഞ്ഞു നിന്നപ്പോ പൊയ്ക്കോ എന്ന് എന്നോട് ചിരിച്ചു കൊണ്ട് കണ്ണടച്ച് കാണിച്ചു... അന്നേരം ഈരേഴു പതിനാലു ലോകവും സ്വന്തമാക്കിയ സന്തോഷം ഉണ്ടായിരുന്നു എനിക്ക്... തിരിഞ്ഞു നിന്ന് ഉപ്പാപ്പയുടെനേരെ കൈ കൂപ്പിയപ്പോ രണ്ടു കൈ കൊണ്ടും എന്നെ ആശീർവദിച്ചു ഉപ്പാപ്പ... പിന്നെ കണ്ണ് തുടച്ചു പുഞ്ചിരിയോടെ മുന്നോട്ട്  നോക്കിയപ്പോ നിറഞ്ഞ പുഞ്ചിരിയോടെ എന്നെ നോക്കി നിൽക്കുന്ന മൂന്ന് പേരെ കണ്ടു...  ഒപ്പം അനുക്ക രണ്ടു കയ്യും എനിക്ക് നേരെ വിടർത്തി എന്നെ വരവേൽക്കാൻ... !! നിറഞ്ഞു വന്ന മിഴികളോടെ പുഞ്ചിരി തൂകി, ഓടി ചെന്ന്  ആകൈകളിലേക്കു വീഴാൻ കൊതിച്ചു നിൽക്കവേ എന്റെ പിന്നിൽ വന്നു നിന്ന് അജുക്ക എന്നെ തള്ളിവിട്ടു, അനുക്കയുടെ കൈ കളിലേക്ക്..... ********* എന്റെ പെണ്ണ് എന്റെ നെഞ്ചിലേക്കെത്തുമ്പോൾ ഖൽബിൽ അറബന മുട്ട് നടക്കുവായിരുന്നു..... അജു തള്ളിവിട്ട് അവളെന്റെ കയ്യിലേക്ക് വന്നു വീണപ്പോ ഉറുമ്പടങ്കം അവളെ  വാരി പുണർന്നു ഞാൻ... തിരികെ അവളും.... !!! എത്രനേരം അവളെയും കെട്ടിപിടിച്ചു നിന്നെന്നു അറിയില്ല... വർഷങ്ങളായുള്ള കാത്തിരിപ്പിന്റെ പര്യവസാനം... !!! ഞങ്ങളിൽ വീണ്ടും ഒരു പ്രണയത്തിന്റെ പൂക്കാലം വിടരാൻ തുടങ്ങുന്നു... അവളെ പുണർന്നു കൊണ്ട് എത്ര നേരം അങ്ങനെ നിന്നുവെന്നറിയില്ല... !!! എന്റെ തോളിൽ ആരുടെയോ തട്ട് കിട്ടിയപ്പോളാണ് ഞങ്ങൾക്ക് സ്ഥലകാല ബോധം വന്നത്... നോക്കിയപ്പോ ഷാഹി ആണ്... അവൻ മുപ്പത്തിരണ്ട് സെറ്റും കാണിച്ചു ഇളിച്ചു നിക്കുന്നുണ്ട്... !!! "അളിയോ... ഞങ്ങളൊക്കെ ഉണ്ട് ഇവിടെ.... ഒന്ന് മെല്ലെ പിടി അളിയാ... !!" എന്നും പറഞ്ഞു ചിരിച്ചോണ്ട് അജുവും ഉപ്പാപ്പയും കുടുംബവും എല്ലാം ഞങ്ങൾക്ക് മുന്നിലേക്ക് നടന്നു വന്നു.... അന്നേരം നാദി മെല്ലെ എന്നിൽ നിന്നും  വിട്ടു നിന്ന്.... പക്ഷെ എന്റെ കയ്യിൽ അവളുടെ കൈ മുറുക്കെ പിടിച്ചിരുന്നു.... !!! "അതേയ്... സ്നേഹപ്രകടനങ്ങൾ ഒക്കെ വീട്ടിലെത്തിയിട്ട് മതി... !!! ഇത് പബ്ലിക് പ്ലേസ് ആണ് എല്ലാരും കാണും... നിങ്ങക്ക് നാണം ഇല്ലേലും കല്യാണം കഴിക്കാത്ത ഞങ്ങള് കൊറച്ചു പേർക്ക് ഇങ്ങനെയുള്ള സീൻ ഒക്കെ കണ്ടാൽ നാണം വരും... " ന്ന് അജു പറഞ്ഞതും എല്ലാരും കൂടി ചിരിച്ചു.... നാദി ചിരിച്ചു നാണം കൊണ്ട് തലയും താഴ്ത്തി നിന്ന്‌... "ഇവളെ തിരിച്ചു തന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല... !! എങ്ങനെ പറയണമെന്നും അറിയില്ല... !!" ന്നും പറഞ്ഞു ഞാൻ കൈ കൂപ്പിയപ്പോ അജു എന്റെ കയ്യിൽ പിടിച്ചു... "അതൊന്നും വേണ്ട അളിയാ... ഇവളെന്നും നിന്റേതു തന്നെയാണ്.... !!! പിന്നെ നീ നേരത്തെ പറഞ്ഞത് ഞങ്ങൾ അങ്ങോട്ട് പറയുവാ... !!" ന്നവൻ പറഞ്ഞപ്പോ ഞങ്ങൾ എല്ലാരും പരസ്പരം നോക്കി... "ഇവളെ ഞങ്ങൾ നിന്റെ കയ്യിൽ ഏൽപ്പിക്കുവാ... നോക്കി കൊള്ളണം പൊന്നുപോലെ...!!! അല്ലെങ്കിൽ ഞങ്ങൾ ഒരു വരവ് അങ്ങ് വരും... പഴയ പോലെ അല്ല... !!! ഞങ്ങള് മൂന്നാലു ആങ്ങളമാർ ഉണ്ട് അവൾക്കിവിടെ... !!" ന്ന് അജു പറഞ്ഞതും വീണ്ടും എല്ലാവരും കൂടി ചിരിച്ചു... "ഓ... അടിയൻ നോക്കികൊള്ളാവേ...!!! " ന്നു പറഞ്ഞു ഞാനും ചിരിച്ചു.... പിന്നെ എല്ലാരോടും യാത്ര ഒക്കെ പറഞ്ഞു സന്തോഷത്തോടെ തിരികെ അവളെയും കൊണ്ട് പോരാൻ നേരം വീണ്ടും അവൾ എന്റെ പിടി വിട്ടു ഉപ്പാപ്പയ്ക്ക് അരികിലേക്ക് പോയി... എന്നിട്ട് മൂപ്പരും അവളും തമ്മിൽ എന്തൊക്കെയോ സ്വകാര്യം പറഞ്ഞു ചിരിച്ചു.... പിന്നെ മൂപ്പരെ കയ്യും പിടിച്ചു എന്റെ അടുത്തോട്ടു വന്നു.... എന്നിട്ട് മൂപ്പരെ കെട്ടിപിടിച്ചു കവിളിൽ ഒരു മുത്തവും കൊടുത്തു നിറ കണ്ണാലെ ഉപ്പാപ്പയോടു യാത്ര പറഞ്ഞു അവള് വണ്ടിയിൽ കയറി.... വണ്ടി പുത്തൻപുരയ്‌ക്കൽ വീടിന്റെ കവാടം കടന്നു പുറത്തെത്തിയതും ഞാൻ അവളോട് ചേർന്നിരുന്നു അവളുടെ കൈ എന്റെ കൈകൾക്കുള്ളിലാക്കി.... നോക്കണ്ട... !!! അങ്കിളിനെ ഞാൻ ഐഡിയപരമായി ഫ്രണ്ട് സീറ്റിലേക്ക് കയറ്റി... 😜😜 എന്നിട്ടവളുടെ കാതോരം പോയി ചോദിച്ചു.... "നീ എന്ത് സ്വകാര്യമാടി ഉപ്പാപ്പയോടു പറഞ്ഞെ ന്ന്...? " അതിനവള് പറഞ്ഞ മറുപടി കേട്ടപ്പോ എന്റെ ചങ്കിലെ കിളി കൂടും കുടുക്കയും എടുത്തു രാജ്യം തന്നെ വിട്ടു.... (തുടരും... ) അപ്പൊ എങ്ങനാ... എല്ലാര്ക്കും സന്തോഷയില്ലേ....?? മുഴുവനായും ആയിട്ടുണ്ടാവൂല ന്നു എനിക്കറിയാം....😉 ബാക്കി കൂടി വേണമായിരിക്കും ല്ലേ... 😆😆 അമ്പട പുളുസോ.... അങ്ങനിപ്പോ സന്തോഷിക്കണ്ട.... !!!😜 ഇതൊന്നു ഒരു വഴി ആക്കിയപ്പോ ഒരു മൂന്നാം ലോക മഹായുദ്ധം കഴിഞ്ഞ പ്രതീതി ആണെനിക്ക്.... !!! നോമ്പിന് മുന്നേ തീർക്കാൻ  കഴിയാണെന്നുള്ള ഒറ്റ പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളു.... അപ്പൊ ഇനി ഒരു പാർട്ട് കൂടി... നമ്മള് സലാം പറഞ്ഞു പിരിയും..
35.8k കണ്ടവര്‍
23 ദിവസം
💕നീ എൻ പ്രിയ സഖി... 💕 Part-66 ✒shammol asker ഇന്നവൾ എനിക്കൊപ്പം വരുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ വീണ്ടും പുറപ്പെട്ടിരിക്കുന്നതു.... അവളുടെ അറിവുകളൊന്നും സത്യമല്ലെന്ന് എനിക്കവളെ അറിയിക്കണം.... !!!! ഇന്നലെ ഉറങ്ങിയിട്ടില്ലായിരുന്നു.... സംഭവിച്ചതെല്ലാം ഓർത്തു ഇരുന്നപ്പോ ഉറക്കം ഒക്കെ പടിയും പമ്പയും കടന്നു പോയി..... അവളെ മറ്റാര് സ്വന്തമാക്കിയാലും അവളെ മനസ്സിൽ ഞാനുണ്ടെന്നത് സത്യമാണ്... ഇന്നലെ അവിടെ നിന്നും പോരുമ്പോൾ അവളിൽ ഞാൻ കണ്ട വിങ്ങൽ അതിന്റെ തെളിവാണ്.... ഇന്നവളെ തിരികെ കൊണ്ടുവരുമെന്ന് ഉമ്മിയ്ക്കും അബ്ബയ്ക്കും വല്ലുമ്മയ്ക്കും വാക്കു കൊടുത്തിട്ടാണ് ഞാനും ഷാഹിയും ഇറങ്ങിയത്.... ദീര്ഘനേരത്തെ യാത്രയ്ക്ക് ശേഷം ഞങ്ങൾ  ഒരിക്കൽ കൂടി ആ വീടിന്റെ മതില്കെട്ടിനകത്തേക്ക് വണ്ടി പൊടി പറത്തി വിട്ടു.... നിർതാദേ നീട്ടിയുള്ള ഹോണടി കേട്ടതും വീട്ടിലുള്ള കുഞ്ഞു കുട്ടിമുതൽ എല്ലാ പരിവാരങ്ങളും പൂമുഖത്തെത്തി.... നാനിയും.... !!!! എല്ലാവരും പൂമുഖത്തെത്തിയെന്നു  കണ്ടപ്പോ  ഞാൻ കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങി മുന്നിലെ ബോണറ്റിൽ ചാരി കൈ രണ്ടും നെഞ്ചിലേക്ക് പിണച്ചു വച്ച്... ഒപ്പം അതുപോലെ തന്നെ ഷാഹിയും... !!! "നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ലെന്നു ഉണ്ടോ....?? അവള് വരില്ലെന്ന് ഇന്നലെ പറഞ്ഞതല്ലേ....?? !!!" അഹമ്മദ് ഹാജി കട്ട കലിപ്പിലാണ്.... "ചൂടാവാതെ ഉപ്പാപ്പാ.....? എനിക്കെന്റെ ഭാര്യയെ കൊണ്ടുപോവാതിരിക്കാൻ പറ്റുമോ...?? " ന്നു പറഞ്ഞു നമ്മള് ഒന്ന് ചിരിച്ചു കൊടുത്തു.... "നിന്നെ ഇന്ന് ഞാൻ...? " എന്നും പറഞ്ഞു വാക്കിങ് സ്റ്റിക്മായി ഉപ്പാപ്പ എന്റടുത്തേക്ക് വരാൻ ഒരുങ്ങിയതും നാദി വട്ടം കയറി നിന്ന്... "ഞാൻ എങ്ങും പോവില്ലെന്ന് ഉപ്പാപ്പയ്ക്ക് വാക്കുതന്നില്ലേ ഞാൻ...? പടച്ചോനെ ഓർത്തു ഇങ്ങള് വഴക്കു ഉണ്ടാക്കാതെ എന്റെ കൂടെ വാ ഉപ്പാപ്പാ.... !!" ന്നും പറഞ്ഞു അവള് മൂപ്പരെ കയ്യിൽ ബലമായിട്ട് പിടിച്ചു പിന്നോട്ടേക്ക് നടന്നു.... "നാദി...?? ഒന്ന് നിക്കേടോ...!!! ഈ മൂന്നു വർഷങ്ങൾകൊണ്ട് മറന്നുപോയോടോ താൻ എല്ലാം.. !!! നിനക്കിപ്പോ എന്നെ വേണ്ടേ പെണ്ണെ..?? " ന്നു ചോദിച്ചു നമ്മള്  മുന്നോട്ട് നടന്നു.... ഞാൻ ചോദിച്ചത് കേട്ടതും അവള് സ്റ്റാക്കായ പോലെ അവിടെ തന്നെ നിന്ന്.... ഞാൻ നടന്നു പൂമുഖത്തേക്ക് കയറി അവൾക്കു മുന്നിലായി നിന്ന്... "എന്താ നാനി നീ ഒന്നും മിണ്ടാത്തെ? ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ഞാൻ ഈ വർഷങ്ങളിൽ എല്ലാം... നിന്നെ ഒന്ന് കണ്ടു കിട്ടണേ ന്ന്.... !!! നിന്നെ തിരിയാത്ത സ്ഥലങ്ങൾ ഇല്ല... അന്വേഷിക്കാത്ത ആളുകളില്ല... പക്ഷെ.... നീ..... നീ.,, ഇവിടെ ഉണ്ടായിരുന്നില്ലേ...? നിനക്ക് നമ്മുടെ വീട് അറിയായിരുന്നില്ലേ...?? ഒരിക്കലെങ്കിലും വന്നോടായിരുന്നോ....? അറ്റ്ലീസ്റ്റ് ഒരു ഫോൺ കാൾ എങ്കിലും ചെയ്തൂടായിരുന്നോ....?? എന്തിനാ നാനീ... .ഒറ്റയ്ക്കിവിടെ  ആരുമില്ലാത്തവളെ പോലെ.....??" "അതെ.... !!! അതുകൊണ്ടുതന്നെയാ വന്നത്... !!! ഒറ്റയ്ക്കായിപോയി ഞാൻ.... !!! ആരുമില്ലാത്തവളായി മാറി ഞാൻ... !!!" എന്നും പറഞ്ഞു നാനി പൊട്ടിക്കരഞ്ഞു... പെട്ടന്നുള്ള അവളുടെ മറുപടിയിൽ ഞാനടക്കം എല്ലാരും സ്തംഭിച്ചു... കരച്ചിലടക്കി നിർത്തി അവൾ തുടർന്ന്... "നിങ്ങൾക്കെന്നെ വേണ്ടായിരുന്നല്ലോ...?? പിന്നെ ആരെ തിരക്കി വരണമായിരുന്നു ഞാൻ....?? പറ.... !!! എന്തിനു വരണമായിരുന്നു ഞാൻ..??" എന്ന് ചോദിച്ചുകൊണ്ട് വന്നെന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു എന്നെ കുലുക്കി.... "നമ്മുടെ സ്നേഹത്തിനു വേണ്ടി... !!! പിന്നെ.... പിന്നെ ദേ ഇരിക്കുന്നു.... ആ മനുഷ്യന് വേണ്ടി.... !!!" എന്നും പറഞ്ഞു ഞാൻ ഞങ്ങടെ വണ്ടിയിലേക്ക് ചൂണ്ടി.... അന്നേരം ഷാഹി വണ്ടിയുടെ ഡിക്കി  തുറന്ന് ഒരു വീൽചെയർ പുറത്തെടുത്തു... എല്ലാവരും അന്തം വിട്ടു നോക്കിനിൽക്കെ ബാക്ക് ഡോർ തുറന്ന് അവൻ അങ്കിളിനെ എടുത്തു വീൽചെയറിൽ ഇരുത്തി... അത് കണ്ടതും എന്നിലുള്ള നാദിയുടെ പിടി അയഞ്ഞു അവളൊന്നു പതറി... വേച്ചു പുറകിലേക്ക് വീഴാൻ പോയ അവൾ എന്റെ നെഞ്ചിൽ തങ്ങി ആ കാഴ്ച കണ്ടു അമ്പരന്നു നിന്ന്... "അ....അ...ത്... " എന്ന് പറഞ്ഞു വാക്കുകൾ കിട്ടാതെ ഉഴറുന്ന അവളെ ഞാൻ വീണ്ടും എനിക്കഭിമുഖമായി തിരിച്ചു നിർത്തി.. "അതെ നാനി.... !! നീ ആരുമില്ലാത്തവളായിട്ടില്ല.... !!! നിന്റെ വാപ്പച്ചി മഷൂദ് ഇമാം ജീവിച്ചിരിപ്പുണ്ട്.... ഭർത്താവായ ഞാനും... !!!" എന്ന് പറഞ്ഞതോടെ അടക്കി നിർത്തിയ കണ്ണീർ പേമാരിയായി തൂവി കൊണ്ട് എന്റെ നെഞ്ചിലേക്ക് ആർത്തലച്ചു പെയ്തു അവൾ.... എന്റെ നെഞ്ചിലേക്ക് വീണു കരയുന്നവളെ സ്നേഹപൂർവ്വം എന്നോട് ചേർത്ത് പിടിച്ചു തലോടി ഞാൻ... "കരഞ്ഞോഡാ .... ഒരുപാടു കാണും കരഞ്ഞു തീർക്കാൻ.... !!!" എന്നും പറഞ്ഞു അവളുടെ മുടിയിഴകളെ തലോടി കൊണ്ട് നിന്ന് ഞാൻ.... ഇതെല്ലം കണ്ട് മറ്റൊന്നും ഉരിയാടാനാവാതെ അഹമ്മദ് ഹാജിയും അജുവും കുടുംബവും എല്ലാം അവിടെ നിശ്ചലരായി നിന്ന്.... കരച്ചിലിന് ഒരാശ്വാസമായപ്പോ അവള് തല ഉയർത്തി എന്നെ നോക്കി.... "വാ... പ്പ.. ചി.. " എന്ന് വിതുമ്പിയതും അവളെയും ചേർത്ത് പിടിച്ചു ഞാൻ മുറ്റത്തേക്ക് ഇറങ്ങി..... കൂടെ ആ വീട്ടിൽ ഉള്ളവരും.... അങ്കിളിന്റെ അടുത്തെത്തിയതും അവളെന്നിൽ നിന്നും ഊർന്നു താഴെ ഇറങ്ങി വാപ്പച്ചിയുടെ മുന്നിലായി മുട്ടുകുത്തി ഇരുന്നു... എന്നിട്ടദ്ദേഹത്തിന്റെ മുഖത്തും ദേഹത്തും എല്ലാം കൈ കൊണ്ട് പരാതി... "വാപ്പച്ചി... ക്ക്... ഒന്നും... ഇല്ലേ...?? അ...പ്പൊ അ..ന്ന് ഞാൻ....കണ്ട.. അബു...ക്കാ... ന്നോട്... " എന്നൊക്കെ പറഞ്ഞു വാക്കുകൾ കിട്ടാതെ ഉഴറിയ അവളെ അദ്ദേഹം കൈകൾ കൊണ്ട് തലോടി... "കഥ ഒരുപാടുണ്ടു നാനി... !!!! ഒക്കെ വീട്ടിൽ എത്തിയിട്ട് പറയാം... ആദ്യം ഞാൻ എന്റെ മോളെ ഒന്ന് കാണട്ടെ മാതിയാവോളം.... !!!! ഇത്രയും നാള് നിന്നെ കാണാതെ പിടയുകയായിരുന്നു മോളെ വാപ്പച്ചി... !!" എന്നും പറഞ്ഞദ്ദേഹം അവളെ തലോടി... "എനിക്കൊന്നും അറിയില്ലായിരുന്നു വാപ്പച്ചി... ഇത്രയും കാലം കാണാമറയതു ഇരുന്നതിനു ഈ മോളോട് പൊറുക്കു... !!" എന്നും പറഞ്ഞു അവള് അവിടിരുന്നു കൊണ്ട് അദ്ദേഹത്തെ കെട്ടിപിടിച്ചു.... പിന്നെ കുറച്ചു നേരം അവിടെ നടന്നത് എല്ലാരേയും കണ്ണ് നനയിക്കുന്ന രംഗങ്ങൾ ആയിരുന്നു... വാപ്പച്ചിയും മോളും തമ്മിലുള്ള സ്‌നഹപ്രകടനങ്ങൾ... !!!! കുറച്ചു നേരത്തിനു ശേഷം അവള് എഴുനേറ്റ് ചിരിച്ചു... ഒരുപക്ഷെ ഒരുപാടു  നാളുകൾക്ക് ശേഷമാവും ഇങ്ങനെ മനസ്സ് തുറന്നു അവള് ചിരിക്കുന്നെ.... "നാദി....?? " ഒരു വിങ്ങലോടെ നേർത്ത രീതിയിൽ അഹമ്മദ് ഹാജി വിളിച്ചപ്പോ അവള് ഞെട്ടി തിരിഞ്ഞു നോക്കി.... "ഉപ്പാപ്പ... !! എന്റെ വാപ്പച്ചി.... !!!" എന്ന് പറഞ്ഞു സന്തോഷം പൂണ്ട അവളെ പെട്ടന്ന് അദ്ദേഹം വലിച്ചു തന്നോട് ചേർത്ത് നിർത്തി... "നീ എനിക്ക് തന്ന വാക്ക് മറന്നിട്ടില്ല ല്ലോ..?.? " അയാള് ചോദിച്ചതും പൊടുന്നനെ അവളിലെ സന്തോഷം എല്ലാം മാഞ്ഞു പോയി.... ഒന്നും പറയാനാവാതെ അവൾ തല താഴ്ത്തി നിന്നു.... "ഉപ്പാ ഞാൻ...? " അങ്കിൾ സംസാരിച്ചു തുടങ്ങിയതും അയാൾ കൈ കൊണ്ട് നിർത്താന് ആംഗ്യം കാണിച്ചു... "വേണ്ട മഷൂദ്.... !!! എല്ലാ ബന്ധങ്ങളും നീ എന്നെ ഉപേക്ഷിച്ചതാണ്... !! ഇനി പുതിയ ഒരു തുടക്കം വേണമെന്നില്ല ഈ വൃദ്ധന്... ഇവളെ ഒന്ന് കാണാൻ കൊതിച്ചപ്പോഴെല്ലാം നീ എന്നിൽ നിന്നും അവളെ അകറ്റി നിർത്തി... എന്നിട്ടിപ്പോ എന്റെ കുട്ടി അവളുടെ ഇഷ്ടപ്രകാരം എന്നെ തിരഞ്ഞു വന്നപ്പോ വീണ്ടും അവളെ എന്നിൽ നിന്നും കൊണ്ടുപോകാൻ വന്നു നീ... സമ്മതിക്കില്ല ഞാൻ...? ഇനിയുള്ള കാലം എങ്കിലും അവൾ എന്റെ കൂടെ ഇരിക്കട്ടെ... !!! അവളെനിക്കൊരു വാക്ക് തന്നിട്ടുണ്ട്.... അത് ധിക്കരിച്ചു അവള് നിന്റെ കൂടെ വരുമെങ്കിൽ നിനക്കവളെ ഇവിടെ നിന്നും കൊണ്ടുപോകാം.... !!!" ന്നു പറഞ്ഞു ആ വൃദ്ധൻ നെടുവീർപ്പിട്ടപ്പോ അമ്പരപ്പോടെ എന്റെ നാനി തല ഉയർത്തി എല്ലാരേയും നോക്കി... പാവം ആണവള്.... ഇപ്പൊ അവൾക്കു ഞങ്ങൾക്കൊപ്പം വരണമെന്നുണ്ട്... പക്ഷെ ഉപ്പാപ്പയ്ക്ക് കൊടുത്ത വാക്ക്... !!! അതവളെ വല്ലാതെ നോമ്പരപ്പെടുത്തുന്നുണ്ട് ന്നു അവളുടെ കണ്ണുകൾ പറയുന്നുണ്ടായിരുന്നു.... ആരോടും ഒന്നും പറയാനാവാതെ ഒരു പെരുമഴക്കാലവും കണ്ണിൽ പേറി നിക്കുവാണ് അവള്... ഇവിടെ ഉള്ള തീരുമാനം അവളുടേതാണ് എന്ന് മനസ്സിലാക്കിയ അവൾ പതിയെ വന്നു വാപ്പചിക്കരുകിൽ മുട്ട് കുത്തി ഇരുന്നു... അടുത്ത് നിന്നിരുന്ന എന്റെ കയ്യിൽ പിടിച്ചു താഴേക്ക് എന്നെയും ഇരുത്തിച്ചു.... ശേഷം എന്റെയും അങ്കിളിന്റെയും ഓരോ കൈകൾ അവളുടെ കൈക്കുള്ളിലാക്കി..... "വാപ്പച്ചി..., ഈ മോളെ വാപ്പച്ചി മറന്നേക്കൂ.... !!! കൂടെ വരണമെന്ന് ഒരു കളടലോളം മോഹമുണ്ട് ഈ മനസ്സിൽ... എനിക്കായി മാത്രം ജീവിച്ച എന്റെ വാപ്പച്ചിക്ക് ഒരു തണലായി ഈ ആയുസ്സ് മുഴുവനും കൂടെ നിക്കണമെന്നുണ്ട്... !!! പക്ഷെ... ഭാഗ്യമില്ലാത്തവളായി പോയി ഞാൻ വാപ്പച്ചി... !!!! എനിക്കിപ്പോ കൂടെ വരാൻ കഴിയില്ല... !!! എന്നോട് കഴിയുമെങ്കിൽ ക്ഷമിക്ക് വാപ്പച്ചി... !!!" എന്നും പറഞ്ഞു ആ മടിയിൽ കിടന്നു കരഞ്ഞപ്പോ മറുത്തൊന്നും പറയാതെ വിങ്ങി പൊട്ടി അദ്ദേഹം... പിന്നെ ആ മടിയിൽ നിന്നെഴുന്നേറ്റ് എനിക്ക് അടുത്തേക്ക് നീങ്ങി ഇരുന്നു അവൾ ..... "എനിക്ക് അറിയാമായിരുന്നുഅനുക്കാ, ഈ ജീവിതത്തിൽ എന്നെങ്കിലും ഒരിക്കൽ നിങ്ങളെന്നെ തേടിവരുമെന്ന്.... ഈ ഒരു ദിവസത്തിന് വേണ്ടി ഒരുപാടു കിനാവ് കണ്ടതാ ഞാൻ... പക്ഷെ... അതെല്ലാം കിനാവായി തന്നെ ഇരുന്നോട്ടെ ന്നു പറഞ്ഞു പടച്ചോൻ..... നിങ്ങളെ മറക്കാൻ കഴിഞ്ഞിട്ടില്ല ഇന്നുവരെ എനിക്ക്... !!! ഈ ജീവിതത്തിൽ ഇനി ഒരിക്കലും അതിനു സാധിക്കുകയും ഇല്ല.... !!! പക്ഷെ അനുക്ക മറക്കണം എന്നെ... !!! ഇന്നലെ എന്നെ തിരക്കി ഈ വീട്ടിലേക്കു വന്നപ്പോ ഈ കണ്ണുകളിൽ ഞാൻ കണ്ടിരുന്നു, ഒരിക്കൽ ഞാൻ ആഗ്രഹിച്ചിരുന്ന ഒരു പ്രണയം..... ഇപ്പൊ ആരും പറയാതെ തന്നെ എനിക്കറിയാം... ഈ നെഞ്ചിൽ ഞാനുണ്ടെന്ന്... !!! ഇത്രനാളും തേടി എന്നെ കണ്ടുപിടിച്ചിട്ടും കൂടെ വരാൻ എനിക്കാവില്ല അനുക്കാ... ആരുമില്ലാതിരുന്നപ്പോ തെരുവിലേക്ക് ഇറക്കി വിടാതെ സ്നേഹത്തോടെ ഈ വീടിനകത്തേക്ക് എന്നെ കടത്തികൊണ്ടുപോയ മനുഷ്യൻ ആണ് എന്റെ ഉപ്പാപ്പ.... ഇത്രയും കാലം എനിക്കായി കാത്തുവച്ച സ്നേഹം മുഴുവനും ഈമൂന്ന് വർഷം കൊണ്ട് എനിക്കായി തന്നു കണ്ണിലെ കൃഷ്ണമണി പോലെ നോക്കിയ എന്റെ ഉപ്പാപ്പ... !!! അദ്ദേഹത്തിന് ഞാൻ ഒരു വാക്ക് കൊടുത്തിട്ടുണ്ട്.... !! അത് ധിക്കരിക്കാൻ എനിക്കാവില്ല... !! ആ സ്നേഹം കണ്ടില്ലെന്ന് നടിക്കാനും... !!! അതുകൊണ്ടു വാപ്പച്ചിയും അനുക്കയും എനിക്ക് വേണ്ടി ഉപ്പാപ്പയോട് വഴക്കിനു നിക്കാതെ തിരിച്ചു പോണം... !!!" എന്നും പറഞ്ഞവള് എഴുനേറ്റ്പ്പോ അറിയാതെ നിറഞ്ഞു വന്ന മിഴികൾ തുടച്ചു കൊണ്ട് ഞാനും എഴുനേറ്റു... !!! "നമുക്ക് പോകാം അൻവർ...? ഉപ്പ പറഞ്ഞതെല്ലാം സത്യമാണ്... അവളെ അവർ ആഗ്രഹിച്ചപ്പോഴൊന്നും ഞാൻ അവർക്കു നൽകിയിട്ടില്ല... !! എന്റെ ദുഃഖം മാത്രമേ ഞാൻ കണ്ടുള്ളു..... ഉപ്പയെ ധിക്കരിച്ചു അവളെ ഇവിടെനിന്നും കൊണ്ടുപോവേണ്ട നമുക്ക്.... !!!" എന്നും പറഞ്ഞു അങ്കിൾ എന്റെ കൈ പിടിച്ചു.... അങ്കിളിന്റെ കൈ വിടർത്തി മാറ്റിഅങ്കിളിനെ ഷാഹിയെ ഏൽപ്പിച്ചു ഞാൻ നടന്നു അഹമ്മദ് ഹാജിക്ക് അരികിലേക്ക്... "ഒരിക്കൽ അവളുടെ ഇഷ്ട്ടം കാണാതെ പോയവനാണു ഞാൻ... !!! ഇപ്പൊ അവളാഗ്രഹിച്ച ആ ഇഷ്ട്ടം ഒരു കടലോളം ഉണ്ട് ഈ നെഞ്ചിൽ... അവൾക്കു കൊടുക്കാനായിട്ട്.... പക്ഷെ.... ഇപ്പൊ അവളുടെ ഇഷ്ട്ടം ഇവിടെ നിക്കണമെന്നാണ്... നിങ്ങള്ക്ക് വേണ്ടി.... !!!!! ആ ഇഷ്ടത്തിന് കൂട്ട് നിക്കുവാണ് ഞാൻ... എന്റെ പ്രാണനെ നിങ്ങൾക്ക് തന്നിട്ട് പോവാണ് ഞാൻ.... നോക്കി കൊള്ളണം അവളെ പൊന്നുപോലെ... !!" എന്ന് അടുത്ത് നിന്ന അജുവിന്റെ കൈ പിടിച്ചു പറഞ്ഞു കൊണ്ട് തിരികെ നടന്നു ഞാൻ.... ഞങ്ങടെ കാറിനരികിലേക്ക്.... !!! (തുടരും... ) നോ മോർ പൊങ്കാലാസ്.. !!! നോ മോർ ഭീഷണി.... !! ട്രാജഡി ആക്കൂല.. സത്യം...!!!! ശിവം... സുന്ദരം.... എഴുതി തീരഞ്ഞിട്ടാണ് മക്കളെ... ലേറ്റ് ആണെന്നറിയാം... അതിനു ഇമ്മിണി ബല്യേ സോറി..... നിങ്ങൾ കാത്തിരിക്കുന്ന ക്ലൈമാക്സ് പാർട്ടുകൾ ആയിരിക്കും... ഇനി ഉള്ളത്.... ഇനി ആകെ ഒന്നോ രണ്ടോ പാർട്ട്... !!! റംസാന് മുൻപ് തീർക്കണമെന്ന് ഒടുക്കത്തെ ആഗ്രഹം ഉണ്ട്... നടക്കുമോ എന്തോ...
#

📙 നോവൽ

📙 നോവൽ - നീ എൻ പ്രിയ സഖി . - ShareChat
36.6k കണ്ടവര്‍
25 ദിവസം
#

📙 നോവൽ

💕നീ എൻ പ്രിയ സഖി... 💕         Part-65 ✒shammol asker "നാദി... ഞാൻ... എനിക്ക് സംസാരിക്കണം.... " ന്നു പറഞ്ഞു അവളെ പിറകെ പോകാൻ  നിന്ന എന്നെ രണ്ടു  കൈകൾ തടഞ്ഞു  നിർത്തി... നോക്കിയപ്പോ ഞാൻ ഇതുവരെ കാണാത്ത ഒരു മുഖം.... സുമുഖനായ ഒരു ചെറുപ്പക്കാരൻ.... "അജുക്ക വന്നു... !!" എന്നോ മറ്റോ അകത്തുനിന്നും ആരൊക്കെയോ അടക്കം പറയുന്നത് കേട്ട്... ആ രൂപം കണ്ടതോടെ പൂമുഖത്തു വന്നു നിന്ന സ്ത്രീകൾ അകത്തേക്ക് ദ്രിതിയിൽ കയറിപ്പോയി... ഒച്ചവെച്ചിരുന്ന കുട്ടികൾ നിശബ്ദരായി.... "മോനെ അജു... !!" അഹമ്മദ് ഹാജി വ്യാകുലതയോടെ അയാളെ വിളിച്ചു... അപ്പൊ ഇയാളാണോ നാദിയെ കല്യാണം കഴിച്ചു എന്ന് പറയുന്നവൻ...? ഞാനും ഷാഹിയും പരസ്പരം മുഖത്തോടു മുഖം നോക്കി... "എന്താ ഉപ്പാപ്പ....? ഇവിടെ എന്താ പ്രശനം...? " അയാൾ അഹമ്മദ് ഹാജിയോട് ചേർന്ന് നിന്ന് കൊണ്ട് ചോദിച്ചു... "മോനെ... ഇവര് എന്തൊക്കെയോ കള്ളം പറഞ്ഞു വന്നിരിക്കാണ്... നമ്മളെ നാദിയെ കൊണ്ടുപോകാൻ... !! വിട്ടുകൊടുക്കല്ലേട അവളെ... !!" അദ്ദേഹം വികാരാധീനനായി പറഞ്ഞതും അവൻ ഞങ്ങടെ നേരെ തിരിഞ്ഞു നിന്ന്.... "നിങ്ങള് ആരായാലും നാദിയെ കൊണ്ടുപോകാമെന്ന് കരുതി വന്നതാണേൽ വേണ്ട... നടക്കില്ല... !!! അവള് ഈ അജുവിന്റെ പെണ്ണാ... !!! മക്കള് വന്ന വഴി വിടാൻ നോക്കിക്കോ... !!!" എന്നും പറഞ്ഞു അവൻ ഷർട്ടിന്റെ കയ്യൊക്കെ തെറുത്തു കയറ്റി... "അങ്ങനെ പോകാൻ വേണ്ടി വന്നതല്ല ഞാൻ...? പോവുന്നെങ്കിൽ അവളെയും കൊണ്ടേ പോകു... നിനക്ക് മുൻപേ അവൾ എന്റെ പെണ്ണായിരുന്നു.... !!" എന്നും പറഞ്ഞു ഞാനും മറ്റൊരങ്കത്തിന് തയ്യാറായി.... "വേണ്ട അജുക്കാ... വഴക്കുണ്ടാക്കേണ്ട... !!! ഞാൻ... ഞാൻ എവിടേം പോവില്ല  നിങ്ങളെ ഒക്കെ വിട്ടു... " എന്നും പറഞ്ഞു അവൾ ഇടയ്ക്ക് കയറി അജുവിനെ തടഞ്ഞു വച്ചപ്പോ തകർന്നു പോയത് ഞാനായിരുന്നു... ഇവളെന്തിനാണ് ഇവരെ പക്ഷം പിടിക്കുന്നെ....??? "ദയവു ചെയ്ത് നിങ്ങൾ ഇവിടുന്നു പോണം... ഞാൻ ആരുടെയും കൂടെ വരാൻ ആഗ്രഹിക്കുന്നില്ല... !!! എന്നിലുള്ള ബന്ധങ്ങൾ എല്ലാം എന്നേ എന്നെ വിട്ടകന്നിരിക്കുന്നു.... ഇപ്പൊ എനിക്കിവർ മാത്രമേ ഉള്ളു... !! ദയവു ചെയ്തു ഇനി ഇവിടെ വരരുത്.." എന്നും പറഞ്ഞു ഞങ്ങൾക്ക് നേരെ കൈ കൂപ്പി പൊട്ടിക്കരഞ്ഞുകൊണ്ട് അവള് അകത്തേക്ക് ഓടി പോയി.... അവള് പറഞ്ഞത് കേട്ടപ്പോ മറ്റൊന്നും പ്രതികരിക്കാൻ ആവാതെ നിശ്ചലനായി നിൽക്കാനേ എനിക്കായുള്ളു.... "അവള് പറഞ്ഞത് കേട്ടല്ലോ... അവൾക്കു വരാൻ താല്പര്യം ഇല്ലെന്നു... ബലമായിട്ട് അവളെ കൊണ്ട്പോകാൻ കഴിയുമെന്ന് നിങ്ങൾ വിചാരിക്കണ്ട... !!" അജു ഗൗരവത്തോടെ പറഞ്ഞു... "റാഷി.... നമുക്ക് പോകാം...!!" ന്നും പറഞ്ഞു ഷാഹി എന്റെ തോളിൽ കൈ വച്ചു... അവളിങ്ങനെയാവും പ്രതികരിക്കുക എന്ന് ഞാനോ അവനോ സ്വപ്നത്തിൽ പോലും കരുതിയില്ല.... കാണാൻ ഒരുപാട് മോഹിച്ചു,  ഒപ്പം കൂട്ടാൻ ഒരുപാടു ആഗ്രഹത്തോടെ വന്നപ്പോ അവള് പറഞ്ഞ കാര്യങ്ങൾ കേട്ട് നെഞ്ചോക്കെ തകർന്നു പോയി.... തോറ്റ് പിന്മാറാൻ എനിക്കാവില്ല.... അവളില്ലാതെ തിരികെ പോവാനും... !!! "നാദി... നീ പറയുന്നത് ഒക്കെ കള്ളമാ... നിന്റെ വിശ്വാസങ്ങൾ എല്ലാം തെറ്റാണു.... പഴയ ഒരു ബന്ധവും നിന്നെ വിട്ടു പോയിട്ടില്ല..!!!! ഇപ്പൊ ഞാൻ പോവാ.... വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ കഴിയാത്ത ചില സത്യങ്ങൾ ഉണ്ട്.... അത് മനസ്സിലാവുമ്പോൾ നീ വരും എന്റടുത്തേക്കു... നിന്റെ സലീമിന്റെ അടുത്തേക്ക്... എന്റെ നാദിറയായി.... എന്റെ മാത്രം അനാർക്കലിയായി..... " എന്നവിടെ നിന്ന് ഉറക്കെ വിളിച്ചു പറഞ്ഞു ഞാൻ... അകത്തെവിടെ ഉണ്ടെങ്കിലും അവളതു കേൾക്കുമെന്ന പ്രതീക്ഷയിൽ... !!! തിരികെ പോരുന്നതിനു മുന്നേ ഞാൻ ഒന്നോടെ തിരിഞ്ഞു നിന്നു... "പുത്തൻ പുരയ്‌ക്കൽ അഹമ്മദ് ഹാജി...!! ഞാൻ തോറ്റ് മാറിയവനാണ് എന്ന് ധരിക്കേണ്ട.... ഞാൻ ഒരടി പിറകോട്ട് വയ്ക്കുന്നത് രണ്ടടി മുന്നോട്ട് കുതിക്കാൻ ആണ്... നിങ്ങൾ എന്ത് പറഞ്ഞു അവളെ പിടിച്ചു വച്ചാലും നാളെ സൂര്യൻ ഉദിക്കുന്നുണ്ടേൽ, എന്റെ കൊക്കിൽ ജീവനുണ്ടെൽ, അവളെന്റെ കൂടെ വന്നിരിക്കും.... !!! ഈ പറയുന്നത് അൻവർ ആണ്... !!! അലിയാർ ഫാമിലിയിലെ ആദ്യത്തെ സന്തതി... !! അൻവർ റഷീദ് അലി.... !!! ആ പോയവൾ എന്റെ ഭാര്യയും... നാദിറ അൻവർ അലി.... !!!" അത്രയും പറഞ്ഞു ഞാൻ അജുവിന്റെ മുഖത്തേക്ക് തിരിഞ്ഞു... "നീ എന്തൊക്കെയോ വച്ച് കാച്ചുന്നുണ്ടായിരുന്നല്ലോ....? നിന്റെ പെണ്ണാണ്.... ഭാര്യയാണ് ന്നൊക്കെ പറഞ്ഞു....? ഞാൻ മൊഴി ചൊല്ലാതെ എങ്ങനെയാടാ എന്റെ ഭാര്യയെ നീ നികാഹ് കഴിച്ചത്.... !!!! വകുപ്പൊക്കെ മോൻ ക്ലിയർ ആക്കി വച്ചോ.... നാളെ ഞാൻ വരും അവളെ കൊണ്ടുപോകാൻ... " എന്ന് നമ്മള് പറഞ്ഞതും അവന്റെ മുഖത്ത് ഒരു തരം ഞെട്ടൽ ഉണ്ടായിരുന്നു.... എന്താണോ എന്തോ...? പകച്ചു നിൽക്കുന്ന അവർക്കിടയിൽ നിന്ന് ഷാഹിയേം കൂട്ടി ഇറങ്ങി വണ്ടിയിൽ കയറാൻ നേരം ഞാൻ ഒന്നൂടെ തിരിഞ്ഞു മുകളിലേക്ക് നോക്കി... ആരുടെയോ ദൃഷ്ട്ടി എന്റെ മേൽ പതിഞ്ഞത് പോലെ.... മുകളിലേക്ക് നോക്കിയപ്പോ കണ്ടു നിറക്കണ്ണാലെ എന്നെ നോക്കി വിതുമ്പുന്ന എന്റെ അനാർക്കലിയെ... !!! ഒരു നിമിഷം അവളെ കണ്ണുകളിലേക്ക് നോക്കി നിന്ന് ഞാനും... പിന്നെ കാറിന്റെ മുൻസീറ്റിലേക്ക് കയറി ഇരുന്നു... പൊടിപറത്തി കൊണ്ട് സ്പീഡിൽ അവൻ വണ്ടിയെടുത്തു ആ വീടിന്റെ പടിപ്പുര കടന്നു... എനിക്കൊപ്പം വരാനാവാതെ അവളെ തടഞ്ഞു നിർത്തുന്നത് എന്താണ് എന്നതായിരുന്നു അപ്പോഴുള്ള എന്റെ ചിന്ത മുഴുവനും.... സീറ്റിലേക്ക് ചാരിയിരുന്നു കണ്ണുമടച്ചു ഇരുന്നു ഞാൻ... മനസ്സ് കടിഞ്ഞാൺ ഇല്ലാതെ പായുന്നത് കൊണ്ടാകാം പരസപരം നിശബ്ദത പാലിച്ചത് ഞങ്ങൾ.... ഇത്രയും കാലം കൂടി എന്നെകാണുമ്പോൾ ഓടിവന്നെന്റെ നെഞ്ചിൽ ചായുമെന്നു ആശിച്ചോൾ ഇന്നെനിക്ക് മുന്നിൽ നിന്ന് കൈകൂപ്പി എന്നോട് തിരികെ പോവാൻ പറഞ്ഞിരിക്കുന്നു.... പഴയ ബന്ധങ്ങളൊന്നും അവൾക്കിപ്പോ ഇല്ലെന്ന്... പഴകും തോറും വീര്യം കൂടുന്ന മുന്തിരി വീഞ്ഞ് പോലെയാണ് പെണ്ണെ പ്രണയം.... അത് എത്ര പഴകിയാലും മനസ്സിന്റെ അടിത്തട്ടിൽ ഉണ്ടാകും... ഒരു പോറൽ പോലും ഏൽക്കാതെ... പ്രിയമുള്ളവരുടെ ഒരു തലോടലിനായി കൊതിച്ചു കൊണ്ട്.. നീയും നിന്റെ പ്രണയവും  എനിക്കാ മുന്തിരി വീഞ്ഞാണ് അനാർക്കലി... !!! നീ എവിടെയായാലും വീണ്ടും വീണ്ടും നിന്നെ തേടിവരാൻ എന്നെ ഉത്തേജിപ്പിക്കുന്ന ഒന്ന്... എന്നെ മത്തുപിടിപ്പിക്കുന്ന ഒന്ന്... അതുകൊണ്ട് തന്നെ ഞാൻ വന്നിരിക്കും അനാർക്കലി... ഈ ഒരു രാവ് കൂടി പുലരാൻ കാത്തിരിക്കണം നീ.... !!! ********** വീട്ടിലെത്തുന്നതു വരെ പരസ്പരം ഒന്നും സംസാരിച്ചില്ല ഞങ്ങള്... വീട്ടിലേക്ക് കയറിയപ്പോ എല്ലാവരും ലിവിങ് റൂമിൽ തന്നെ ഉണ്ടായിരുന്നു.... ഞങ്ങൾക്കൊപ്പം മറ്റൊരാളെ കൂടി പ്രതീക്ഷിച്ച അവർ അവളെ കാണാഞ്ഞു അമ്പരപ്പോടെ നോക്കി... "അനു....നാദി എവിടെ...? " അങ്കിൾ ആയിരുന്നു ചോദിച്ചത്... എന്തുപറയണം എന്നറിയാതെ നിശ്ചലനായി നിന്ന് ഞാനും അവനും.... "ഷാഹി... എന്താ രണ്ടുപേരും മിണ്ടാത്തെ....? അവളെന്തേ.... നിങ്ങള് കണ്ടില്ലേ അവളെ...? " മൂത്തുമ്മയും മുത്താപ്പയും ഉമ്മയും ഷാനുവും  എല്ലാം എഴുനേറ്റ് ഞങ്ങളെ അടുത്തേക്ക് വന്നു.... "നാദി..... അവള്  വന്നില്ല ഉമ്മി... !!" എന്നും പറഞ്ഞു മറ്റാരോടും ഒന്നും പറയാൻ കൂട്ടാക്കാതെ അവൻ വേഗത്തിൽ സ്റ്റെയർ കയറി മുകളിലേക്ക് പോയി... അതോടെ എല്ലാരുടേം ദ്രിഷ്ട്ടി എന്റെ മേലെ ആയി.... "ഷാഹി... ഒന്ന് തെളിച്ചു പറ... !! എന്താ അവിടെ നടന്നത്....? " അയിശുമ്മയാണ്... "പറഞ്ഞു തരാം ഉമ്മാ.... !!" എന്നും പറഞ്ഞു ഞാൻ അടുത്തിരുന്ന കുഷ്യനിൽ കയറി ഇരുന്നു... അവരെല്ലാം അക്ഷമരായി ഞാൻ പറയുന്നത് കേൾക്കാൻ കാതോർത്തു ഇരുന്നു.... നാദിയുടെ കല്യാണം കഴിഞ്ഞെന്ന കാര്യം ഒഴിച്ച് മറ്റെല്ലാം ഞാൻ അവരോടു പറഞ്ഞു.... അവളെന്തുകൊണ്ട് വരുന്നില്ലെന്ന് പറഞ്ഞു എന്നതാണ് അവരുടെയും സംശയം.... എന്താണെന്നു വ്യക്തമല്ല എന്നൊരു മറുപടി അവർക്കു നൽകി ഞാനും മുറിയിലോട്ട് നടന്നു.... പുറകെ ഷാനുവും ഉണ്ടായിരുന്നു.. "മോൻ എന്തിയെ ഷാനു...? " "അവൻ ഉറങ്ങി... കുറെ നേരം കാത്തിരുന്നു നിങ്ങളെ... ഒരുവിധത്തിൽ ഞാൻ പിടിച്ചു ഉറക്കി... നിങ്ങള് എന്തേലും കഴിച്ചോ... ഇല്ലേൽ ഞാൻ ഫുഡ് എടുത്തുവെക്കാം... " അവളെനിക്ക് ബാത് ടവൽ എടുത്തു തന്നു കൊണ്ട് പറഞ്ഞു... "വേണ്ട പെണ്ണെ... ഞങ്ങള് പുറത്തു നിന്നും കഴിച്ചു.... !!" ന്നും പറഞ്ഞു ഡ്രസ്സ് ഒക്കെ മാറി ഞാൻ കുളിക്കാൻ കയറി.... കുളി കഴിഞ്ഞു വന്നതും ഷാനു എന്നെ പിടിച്ചു നിർത്തി.... "ഷാഹിക്കാ.... ങ്ങളൊന്നു സത്യം പറയിൻ ... എന്താ അവിടെ സംഭവിച്ചേ...? എന്തെ അവള് കൂടെ വരാഞ്ഞു...? " "ഞാൻ പറഞ്ഞില്ലേ ഷാനു... അവളു അവരെ വിട്ടു വരുന്നില്ലാ  ന്ന്... അവൾക്ക് പഴയ ബന്ധങ്ങൾ ഒന്നും ഇല്ലെന്ന്... !!!" "അതെങ്ങനെയാ ശരിയാവുന്നെ...? അവള് അനുക്കയെ ഇത്രപെട്ടെന്ന് മറന്നോ...? അവക്കതിന് കയ്യൂല ഷാഹിക്കാ... അവളെ എനിക്കറിയാം.... അവള് കള്ളം പറഞ്ഞതാവും... എനിക്കുറപ്പുണ്ട്.... !!" ഞാൻ പറഞ്ഞതൊന്നും വിശ്വാസം വരാതെ അവള് പറഞ്ഞു.... "അത് ഞങ്ങൾക്കുമറിയാം ഷാനു... അവള് കള്ളം പറഞ്ഞതാണ് ന്ന്... പക്ഷെ.... എന്തിനു വേണ്ടി...? അതാണ് അറിയാത്തതു... അവള് പറഞ്ഞതൊക്കെ കള്ളമാണ്... അവൾക്കങ്ങനെ റാഷിയെ മറന്നു മറ്റൊരാളെ കെട്ടാൻ ഒന്നും പറ്റില്ല.... !!" "ഇക്ക എന്താ പറഞ്ഞെ...? !!!!!" അവള് അമ്പരപ്പോടെ എന്നെ പിടിച്ചു ചോദിച്ചപ്പോളാണ് ഞാൻ എന്താണ് പറഞ്ഞതെന്ന ബോധം വന്നത്.... "ഇക്ക.... ഒന്ന് പറയുന്നുണ്ടോ... ഇങ്ങളിപ്പോ എന്താ പറഞ്ഞെ... അവള് വേറെ ഒരാളെ കെട്ടിയെന്നോ...?? " നടുക്കം വിട്ടുമാറാതെ അവള് വീണ്ടും ചോദിച്ചു.... "അ... അത്... ഞാൻ... അങ്ങനെ ഒന്നും ഇല്ല ഷാനു.... !!!" പറഞ്ഞത് തിരിച്ചെടുക്കാൻ കഴിയാതെ നമ്മള് നിന്ന് വിക്കി... "കള്ളം പറയണ്ട ഷാഹിക്ക.... നിങ്ങള് പറഞ്ഞത് എനിക്ക് മനസ്സിലായി... !!" ന്നും പറഞ്ഞു എന്നിൽ നിന്നും വിട്ടു മാറി അവള് നിലത്തേക്ക് ഇരുന്നു തേങ്ങി.... അത് കണ്ടപ്പോ ഞാനും അവളെ അടുത്തിരുന്നു.... "എന്തിനാ എന്റെ പെണ്ണ് ഇനിയും ഇങ്ങനെ കരയുന്നെ..?? " നമ്മള് അവളെ താടി പിടിച്ചു ഉയർത്തി.... "അവളെന്തിനാ അനുക്കയെ ഇങ്ങനെ വേദനിപ്പിക്കുന്നെ ഷാഹിക്കാ... ഒരിക്കൽ ആ മനസ്സറിയാതെ ഒരുപാടു വേദനിപ്പിച്ചിട്ടുണ്ട് ഞാൻ... അതിന്നോക്കെ കര കയറി ഒന്നവളെ സ്നേഹിച്ചു തുടങ്ങിയതായിരുന്നു.... അപ്പോഴേക്കും അവള് അകന്നുപോയി... എന്നിട്ടും എന്നെങ്കിലും തിരികെ കിട്ടുമെന്ന് കരുതി കാത്തിരുന്നപ്പോ അവള് മറ്റാരെയോ കല്യാണം കഴിച്ചെന്നു... സഹിക്കാൻ പറ്റുന്നില്ല ഷാഹിക്ക.... പാവല്ലേ അനുക്കാ.... പടച്ചോൻ എന്തിനാ വീണ്ടും വീണ്ടും അനുക്കയെ പരീക്ഷിച്ചോണ്ട് ഇരിക്കുന്നെ...?? സ്നേഹിക്കാൻ മാത്രം അറിയുന്നോണ്ടാണോ സ്നേഹത്തിന്റെ പേരിൽ മാത്രം അനുക്കയെ പടച്ചോൻ നോവിക്കുന്നെ...?? " എന്നും പറഞ്ഞു തേങ്ങിക്കൊണ്ട് അവൾ എന്റെ നെഞ്ചിലേക്ക് വീണു.... എന്ത് പറഞ്ഞവളെ ആശ്വസിപ്പിക്കണം എന്നറിയതോണ്ട് അവളെ ചേർത്ത് പിടിച്ചു തലോടി കൊണ്ട് അവൾക്കരികെ ഞാൻ ഇരുന്നു... "എല്ലാ കാത്തിരിപ്പിനും നാളെ ഒരവസാനം ഉണ്ടാകും ഷാനു... അവളെയും കൊണ്ടേ നാളെ ഞങ്ങൾ തിരിച്ചു വരൂ... അങ്ങനെ ഒരുത്തനും വിട്ടു കൊടുക്കില്ല അവളെ... " "മ്മ്.... എല്ലാം പടച്ചോൻ ശെരിയാക്കി തരുമായിരിക്കും ല്ലേ... " ന്നും പറഞ്ഞു നെടുവീർപ്പിട്ട് അവൾ... ******** "നാദി... !!!" കഥകിൽ ഒരു മുട്ട് കേട്ടാണ് ഞാൻ ബെഡിൽ നിന്നും തലപൊക്കിയത്.... "എനിക്കകത്തേക്ക് വരാവോ...? " എന്ന ചോദ്യം കേട്ടപ്പോ വേഗം എഴുനേറ്റ് ബെഡിൽ കിടന്ന ഷോൾ എടുത്തു തലയിലിട്ടു.... "നീ എന്ത് പണിയാ കാണിച്ചേ...? എന്നോടൊന്ന് പറയാമായിരുന്നില്ലേ അത് അൻവർ ആണെന്ന്.... !!! എങ്കിൽ ഞാൻ ആ സിറ്റുവേഷൻ എങ്ങനെയെങ്കിലും ഹാൻഡിൽ ചെയ്യുമായിരുന്നില്ലേ...? " അജുക്ക വന്നെന്റെ അടുത്തോട്ടു ഇരുന്നു.... "ഞാൻ.... ഞാൻ എന്ത് ചെയ്യും അജുക്കാ.... ഉപ്പാപ്പ... !!" "ഉപ്പാപ്പയെ ഞാൻ കൺവെൻസ് ചെയ്തോളുമായിരുന്നില്ലേ...?? പോകും വഴി അവൻ ആരാണെന്നു പറഞ്ഞപ്പോളാണ് എനിക്ക് മനസ്സിലായത് നിന്റെ അനുക്കയാണ് അവനെന്നു... പെട്ടന്നു അവനാണ് എന്നറിഞ്ഞപ്പോ എന്ത് ചെയ്യേണ്ടു ന്നറിയതായിപ്പോയി എനിക്ക്.... !!! അല്ല അതിനിടയ്ക്ക് ഞാൻ നിന്നെ കെട്ടിയെന്നു അവനോടാരാ പറഞ്ഞെ.,,,?" "അത് ഉപ്പാപ്പയാ....!! അപ്പൊ നീയും അതങ്ങു സമ്മതിച്ചു കൊടുത്തോ...? " അജുക്ക അമ്പരപ്പോടെ ചോദിച്ചു.... "മ്മ്.... എനിക്ക് സമ്മതിക്കേണ്ടി വന്നു... !!!" "എന്തിനു...???? നിന്റെ തലയ്ക്കകത്തു പിണ്ണാക്ക് വല്ലോം ആണോ നാദി..? ഇത്രയും നാള് അവൻ എന്നേലും നിന്നെ തേടി വരുമെന്ന് പറഞ്ഞു കാത്തിരുന്നു... വന്നപ്പോ വേറെ ഒരുത്തനെ കെട്ടിയെന്നു പറഞ്ഞു അവനെ ഇറക്കി വിട്ടേക്കുന്നു....!!! " "പിന്നെ ഞാൻ.... ഞാൻ... അപ്പൊ എന്താ... ചെയ്യേണ്ടേ...? എനിക്കൊന്നും.... അറിയുന്നില്ല അജുക്കാ.... !!!" ന്നും പറഞ്ഞു കരഞ്ഞു ഞാൻ... "കരയണ്ട ടോ.... !! നിന്നെ കരയിക്കാൻ വേണ്ടി പറഞ്ഞതല്ല ഒന്നും.... !!!! നോക്കട്ടെ വല്ല വഴിയും ഉണ്ടോന്നു... !!ഉപ്പാപ്പയോട് സത്യങ്ങൾ എല്ലാം പറയാമോ ന്ന്... അവൻ പറഞ്ഞതൊന്നും ഉപ്പാപ്പ വിശ്വസിച്ചിട്ടില്ല.... !!" ന്നും പറഞ്ഞു അജുക്ക എഴുനേറ്റ് പുറത്തേക്കു പോയി.... എന്നെ നിങ്ങടെ ബീവിയാക്കാനുള്ള സ്വപ്നവും കണ്ടു നടക്കുന്ന ഉപ്പാപ്പയോടു എങ്ങനെ പറയാനാ അജുക്കാ ഞാൻ മറ്റൊരാളുടെ ഭാര്യയാണ് എന്ന്.... !!!! അതറിഞ്ഞാൽ ഉപ്പാപ്പ എന്നെ വെറുക്കും... !!!! ഈ വീട്ടിലേക്ക് കൈ പിടിച്ചു കയറ്റുമ്പോൾ ഒരു വാക്കേ ഉപ്പാപ്പ വാങ്ങിച്ചോള്ളൂ എന്റെ കയ്യിൽ നിന്നും... ഇനി ഈ ഭൂമിയിൽ ആരെന്തു ബന്ധം പറഞ്ഞു വന്നാലും ഉപ്പാപ്പയെ വിട്ടു പോകരുതെന്ന്.... !!!! ഒരുപക്ഷെ ഒരേ ഒരു മകളെ നഷ്ട്ടപ്പെട്ട് അവളുടെ കുഞ്ഞിനെ ഒന്ന് കളിപ്പിക്കാൻ പോലും കഴിയാത്ത ഒരു ഉപ്പയുടെ സ്വാർത്ഥതയാവാം ഒരുപാടു വര്ഷങ്ങള്ക്കു ശേഷം തിരികെ കിട്ടിയ പേരമകളെ ഇനി ഒരാൾക്കും വിട്ടു കൊടുക്കില്ലെന്നത്.... !!!! ഉപ്പാപ്പയെയും തെറ്റ് പറയാൻ ഒക്കില്ലല്ലോ.... !!! എന്റെ ഉമ്മി എന്നെ വിട്ടു പോകുമ്പോൾ കുഞ്ഞായിരുന്നില്ലേ ഞാൻ...?? പിന്നീട് വാപ്പച്ചിയോടൊപ്പം വിദേശത്തേക്ക് പോയപ്പോ നാട്ടിലുള്ള ബന്ധങ്ങളെല്ലാം വാപ്പച്ചി പാടെ ഉപേക്ഷിച്ചിരുന്നു.... ഒരുപക്ഷെ അതെല്ലാം വാപ്പച്ചിയെ കൂടുതൽ വേദനിപ്പിക്കും എന്നുള്ളൊണ്ടാവാം.... !!!! ആരെയും തെറ്റ് പറയാൻ ആവില്ലെനിക്ക് എല്ലാം എന്റെ വിധിയാണ്.... ഉമ്മയെ പടച്ചോൻ നേരത്തെ വിളിച്ചു.... പിന്നെ ഉമ്മയും ഉപ്പയും ഇക്കാക്കയും ഇത്താത്തയും ഒക്കെ ന്റെ വാപ്പച്ചി ആയിരുന്നു.... ഇപ്പൊ കുറച്ചു വര്ഷം മുന്നേ ഈ മോളെ അനാഥയാക്കി വാപ്പച്ചിയും പോയി..... നികാഹ് കഴിച്ചവന് എന്നെ വേണ്ടാ താനും.... അപ്പൊ പിന്നെ ഉപ്പാപ്പയ്ക്ക് വാക്ക് കൊടുക്കുകയല്ലാതെ മറ്റൊന്നും എനിക്ക് മുന്നിൽ ഇല്ലായിരുന്നു. ഭർത്താവുമായി പിരിഞ്ഞിരിക്കുന്നവളെ എല്ലാരും നോക്കി കാണുന്നത് മറ്റൊരു കണ്ണിലൂടെ ആവും... വേർപിരിഞ്ഞതിന്റെ കാര്യവും കാരണവും ഒന്നും അവരെ ബോധിപ്പിക്കാനും എനിക്കാവില്ല... !!! അതുകൊണ്ട് തന്നെ നികാഹ് കഴിഞ്ഞ കാര്യം ഞാൻ എല്ലാവരിൽ നിന്നും മറച്ചു വച്ചു.... പക്ഷെ ഒരാളോട് പറയേണ്ടതായി വന്നു.... അജുക്കയോട്.... !!! ഈ വീട്ടിലെ മൂത്ത പേരക്കുട്ടി... ഉപ്പാപ്പയുടെ മൂത്തമകന്റെ മകൻ... !!!! എന്റെ മുറച്ചെറുക്കൻ... എല്ലാർക്കും മുന്നിൽ വളരെ ഗൗരവക്കാരൻ... ഉള്ളിൽ ഒരുപാടു സ്നേഹം ഉള്ളവൻ... ഉപ്പാപ്പ ഞങ്ങളുടെ വിവാഹക്കാര്യം എടുത്തിട്ടപ്പോ എനിക്ക് അജുക്കയെ കെട്ടാൻ ഇഷ്ട്ടമാണോ ന്നു ചോദിച്ച അജുക്കയോട് ഞാൻ പറഞ്ഞു... മനസ്സുകൊണ്ടും ശരീരം കൊണ്ടും മറ്റൊരാൾ സ്വന്തമാക്കിയവളാണ് ഞാൻ എന്ന്.... എന്റെ അനുക്കയുടെ മഹറിന്റെ അവകാശി ആയിരുന്നു ഞാൻ എന്ന്... !! വിവാഹം മുടക്കാൻ ഇതെല്ലം ഞാൻ പറയുന്ന കള്ളമായി അജുക്ക കണ്ടപ്പോ എന്റെയും അനുക്കയുടേം കല്യാണം കഴിഞ്ഞത് തൊട്ടുള്ള എല്ലാ കാര്യവും പറയേണ്ടി വന്നു എനിക്ക്.... ഇനി മറ്റൊരാളെയും വിവാഹം കഴിക്കാൻ എനിക്കാവില്ലെന്ന് പറഞ്ഞപ്പോ കണ്ണും പൂട്ടി സമ്മതിച്ചു അജുക്ക... ഇനി ഇക്കയുമായുള്ള വിവാഹകാര്യം പറയില്ലെന്ന്... !! വിവാഹത്തിന് സമയം ആകുമ്പോൾ മൂപ്പർ പറയാം, അപ്പൊ മതി എല്ലാം... ന്നും പറഞ്ഞു ഉപ്പാപ്പയെ കൊണ്ട് വിവാഹം നീട്ടിവപ്പിച്ചു അജുക്ക.... !!! അതുകൊണ്ട് തന്നെ മറ്റാരും കല്യാണം അന്വേഷിച്ചു വരികയുമില്ല... എല്ലാര്ക്കും മുന്നിൽ ഞാൻ അജുവിന്റെ പെണ്ണായി.... !!!!! ഇപ്പൊ അനുക്കയുടെ മുന്നിലും.. !!!!! കടലിൽ വീണു കരയ്ക്കടുക്കാനാവാതെ ഉഴറുകയാണ് ഇപ്പൊ ഞാൻ.... ഒരു വശത്തു ആരുമില്ലാതിരുന്നപ്പോ ഇത്രയും കാലം തിരിഞ്ഞു നോക്കാതിരുന്നിട്ട് പോലും മകളേക്കാൾ സ്നേഹത്തോടെ എന്നെ നോക്കുന്ന ന്റെ ഉപ്പാപ്പ.... !!! പിന്നെ ഈ വീട്ടുകാർ.... !!! കുഞ്ഞുനാള് തൊട്ടേ ഒറ്റയ്ക്കായിരുന്ന എന്നെ ഈ കുടുംബത്തിലെ അംഗമാക്കി എന്നെ സ്നേഹിച്ചവർ... !!! ഒരു കുടുംബം തന്നവർ... !!! പൊന്നുപോലെ നോക്കിയവർ.... !!! മറുവശത്തു പ്രാണനേക്കാൾ ഏറെ ഞാൻ സ്നേഹിച്ചവൻ.... തന്നിലെ പ്രണയവും പ്രാണനും പകുത്തു കൊടുത്തു ഞാൻ സ്വന്തമാക്കിയവൻ.....!!! എന്റെ സ്നേഹം തിരിച്ചറിഞ്ഞു തിരികെ വന്നു ജീവിതത്തിലേക്ക് ക്ഷണിക്കുന്നു... ആരെയാണ് ഞാൻ ഉപേക്ഷിക്കേണ്ടത്...?? ആരുടെ കൂടെയാണ് ഞാൻ നിൽക്കേണ്ടത്...? ഒന്നും അറിയുന്നില്ല എനിക്ക്... !!!! (തുടരും... ) പറഞ്ഞ സമയത്തു പോസ്റ്റാൻ കഴിഞ്ഞില്ല.... സോറി കൂട്ടുകാരെ... ഈ പാർട്ട് നന്നായോ ന്നു അറിയില്ല... !!! നാദിയുടെ എൻട്രി ഈ പാർട്ടിൽ ഉണ്ട്.... ഇനിയും കൺഫ്യൂഷൻ വല്ലോം ഉണ്ടേൽ കഥ തീരുമ്പോ തീർന്നോളും ട്ടോ.... നാദി പറയാൻ ബാക്കി വച്ചതു... അവളെങ്ങനെ ഇവിടെ എത്തി.... എന്നുള്ളത് വരും പാർട്ടിൽ ഉണ്ടാവും ട്ടോ.... പിന്നെ ഇട്ട പൊങ്കാല ഒക്കെ എല്ലാരും തിരിച്ചെടുത്തോ.... ഞാൻ നിങ്ങടെ നാദിയെ ആർക്കും പിടിച്ചു കൊടുത്തിട്ടില്ല.... 🤗🤗
40.6k കണ്ടവര്‍
27 ദിവസം
💕നീ എൻ പ്രിയ സഖി...💕 Part-64 ✒shammol asker രാവിലെ റാഷിയുടെ മുറിയിലേക്ക് പോയപ്പോ ചെക്കൻ കണ്ണാടിയുടെ മുന്നിൽ നിന്ന് തിരിഞ്ഞു കളിക്കുവാണ്.... "ഡാ... നീ  ഇവിടെ ഫാഷൻ ഷോ വല്ലോം നടത്തുന്നുണ്ടോ... കൊറേ നേരം ആയല്ലോ തൊടങ്ങിയിട്ട്... " നമ്മള് കയ്യും കെട്ടി ഡോറിൽ ചാരി നിന്ന് അവനെ കളിയാക്കി... "ആ... ഇന്ന് റെഡി ആയില്ലേൽ പിന്നെ ഇനി എന്ന് ചൊങ്കൻ ആയിട്ടെന്താ... ഡാ !!! ഇന്ന് അവള് ഞെട്ടണം... " "എങ്കിലേ താടിക്കാരൻ ആ താടിയും കൂടി വടിച്ചിട്ടു പൊക്കോ.... കൊറേ ആയില്ലേ നിരാശകാമുകവേഷം കെട്ടിയിട്ടു... " പെട്ടന്ന് ബാക്കിൽ നിന്നൊരു കിളി നാദം കേട്ടപ്പോ ഞാനും അവനും ഒരുമിച്ചു  തിരിഞ്ഞു നോക്കി... വേറെ ആരാ... ന്റെ രാജകുമാരി... !!! "പോടീ... പോടീ.... അവൾക്കിഷ്ടം ഇങ്ങനെയാ.... നീ നിന്റെ കെട്ടിയോനെ അങ്ങട്ട് ഷേവിച്ചാൽ മതി... എന്റെ പെണ്ണിന് ഈ താടിക്കാരനെ ഇങ്ങനെ കാണാൻ  വല്യേ ഇഷ്ട്ടാ... " ന്നും പറഞ്ഞു അവൻ പിന്നേം തിരിയേം മറിയേം ചെയ്യുവാ..... അവന്റെ മറുപടി കേട്ടപ്പോ മ്മളെ ഷാനു അവനു കൊഞ്ഞനം കുത്തി കാണിച്ചു.... അത് കണ്ടതും  നമ്മക് ചിരിവന്നു... നമ്മള് അവളെ നോക്കി ചിരിച്ചപ്പോ പെണ്ണ് എന്റെ പള്ളക്കിട്ട് നല്ല കിള്ളു കിള്ളി.... പിശാശ്... "അയ്യടാ... കണ്ടേച്ചാലും മതി ഒരു താടിക്കാരൻ.....പൂച്ചപൂട.... !!" അവളതു പറഞ്ഞതും "ഡി... നിന്നെ ഇന്ന് ഞാൻ... " ന്നും പറഞ്ഞു അവൻ സ്പ്രേ ബോട്ടിൽ എടുത്ത് അവളെ എറിഞ്ഞു.. പക്ഷെ.... അത് പ്രതീക്ഷിച്ച അവള് ഏറു കിട്ടുന്നെന് മുന്നേ എസ്‌കേപ്പ് ആയി.... അത് കണ്ടു ചിരിചു ചിരിച്ചു മ്മള് ഒരു  വഴിയായി.... "ഡാ ഒരുങ്ങിയത് മതി.... പെണ്ണ് കാണാൻ ഒന്നും അല്ല ല്ലോ... സ്വന്തം കെട്ടിയോളെ കാണാനല്ലേ പോകുന്നെ... നീ വേഗം... ഇറങ്ങു... ഞാൻ താഴെ കാണും... " ന്നു പറഞ്ഞു നമ്മള് വേഗം താഴോട്ട് ഇറങ്ങി കാറിൽ കയറി.... ഒരഞ്ചുമിനിറ്റ് കഴിഞ്ഞപ്പോ  മൂത്തുമ്മയുടേം മൂത്താപ്പയുടേം അങ്കിളിന്റേം കൂടെ അവൻ സിറ്റ്ഔട്ടിലേക് ഇറങ്ങി... അങ്കിളിപ്പോ വീൽചെയറിൽ ആണ് നടക്കാൻ കഴിയാത്തതു കൊണ്ട്... അവരോടു എല്ലാം അനുഗ്രഹം വാങ്ങി അവൻ വന്നു വണ്ടിയിൽ കയറി... എല്ലാരും കാത്തിരിക്കുവാണ് അവളെ കാണാൻ... യാത്രയിൽ ഉടനീളം അവളെയും ഷാനുവിനെയും കുറിച്ചൊക്കെ ആയിരുന്നു ഞങ്ങടെ സംസാരം.... അവരെ കുറുമ്പുകളും കുസൃതികളും തല്ലുകൊള്ളിത്തരങ്ങളും ഒക്കെ.... സംസാരിച്ചു സംസാരിച്ചു അവിടെ എത്തിയതറിഞ്ഞില്ല.... "റാഷി.... നീ ആ അഡ്രെസ്സ് ഒന്നോടെ പറഞ്ഞെ....? " നമ്മള് സംശയം തീർക്കാൻ ചോദിച്ചു... "Puthanpuraykkal  house muncippal park road Angamaly Aj nagar" "അപ്പൊ ഇത് തന്നെ അല്ലെ സ്ഥലം...? " "മ്മ്.. അതെ...ബാക്കി നമുക്ക് ഇവിടെ ആരോടെങ്കിലും ചോദിക്കാം... " ന്നു പറഞ്ഞു അവൻ... ഒരു അഞ്ചു മിനിട്ടിന് ശേഷം അടുത്തൂടെ പോയ ഒരു വഴിയാത്രികനോട് അവൻ അഡ്രെസ്സ് ചോദിച്ചു... "അതേയ്... ഏട്ടാ ഈ പുത്തൻപുരക്കൽ അഹമ്മദ് ഹാജിയുടെ വീട് എവിടെയാ ... "ന്ന് "നേരെ പോയാൽ ലെഫ്റ്റു എടുത്താൽ ഒരു നാൽക്കവല ഉണ്ട്... അവിടുന്ന് റൈറ്റ് എടുത്തു നേരെ പോയാൽ കാണാം... " എന്ന് അയാൾ പറഞ്ഞു തന്നു.... "ശെരി ഏട്ടാ... താങ്ക്യു... " ന്നും പറഞ്ഞു ഞങ്ങൾ അയാൾ പറഞ്ഞ പോലെ മുന്നോട് പോയി... ******** ആ വീട് എത്താനായതും ചങ്കിനകത്തു വല്ലാത്ത ഒരു പിടപ്പ്.... ഹൃദയം വല്ലാതെ പിടക്കുന്ന പോലെ... ചിലപ്പോ അവളെ കാണാൻ പോകുന്നതിലുള്ള എക്സൈറ്റ്മെന്റ്‌  കൊണ്ടാവും... അയാള് പറഞ്ഞ പോലെ മുന്നോട്ട് പോയപ്പോ കണ്ടു റോഡ് സൈഡിൽ ഒരു വലിയ മതിൽക്കെട്ടോട് കൂടിയ ഒരു പടിപ്പുര.... ഒരു നിമിഷം കാർ നിർത്തി നോക്കിയപ്പോ മതിലിൽ കണ്ടു ഒരു നെയിം ബോർഡ്... ബ്ലാക് ബാക്ഗ്രൗണ്ടിൽ ഗോൾഡൻ ലെറ്റേഴ്സിൽ എഴുതിയിരിക്കുന്നു... പുത്തൻപുരക്കൽ ഹൌസ്... എന്ന്... "മോനെ റാഷി... വീട് ഇത് തന്നെയാ... !!" ന്നും പറഞ്ഞു അവൻ തോളിൽ തട്ടിയപ്പോഴാണ് ഞാൻ ആ നെയിം ബോർഡിൽ നിന്നും കണ്ണെടുത്തത്... ഞങ്ങൾ ഗേറ്റിലേക്ക് വണ്ടി തിരിച്ചതും ഒരു സെക്യൂരിറ്റി വന്നു ഗേറ്റ് തുറന്നു തന്നു... അതി വിശാലമായ പടിപ്പുര കടന്നു കാർ അകത്തേക്ക് കയറി.... ഷാനുവിന്റെ വീട് പോലെ ഒക്കെ തന്നെ അത്യാവശ്യം വലിയ ഒരു തറവാട്... ഞങ്ങൾ കാറിൽ നിന്നിറങ്ങി മുന്നോട്ട് നടന്നപ്പോ കുറെ കുട്ടികൾ മുറ്റത്തു കണ്ണ് കെട്ടി കളിക്കുന്നുണ്ടായിരുന്നു.... ഞങ്ങള് രണ്ടും അതും നോക്കി നിൽക്കെ കുറച്ചു കുട്ടികൾ ആ വീടിന്റെ അകത്തു നിന്ന് ആരെയോ വലിച്ചു പുറത്തേക്ക് കൊണ്ടുവരുന്നുണ്ടായിരുന്നു.... ഹേയ്... ഇത്താത്ത വന്നേ...... ന്നും പറഞ്ഞു കുട്ടികളൊക്കെ ബഹളം വെക്കുന്നുണ്ടായിരുന്നു അന്നേരം.... അതാരാണെന്ന് നോക്കാൻ വേണ്ടി മുന്നോട്ട് നടന്നതും ഞങ്ങള് രണ്ടും സ്റ്റക്കായി അവിടെ തന്നെ നിന്ന്..... "നാദി... !!" ആ കുട്ടികളുടെ കൈ പിടിച്ചു കണ്ണ് കെട്ടിക്കൊണ്ട് വരുന്ന വ്യക്തിയെ കണ്ടപ്പോ എന്റെ വായിൽ നിന്നും ആ പേര് ഉതിർന്നു വീണു.... "ഷാഹി....നാദി... !!!" ന്നും പറഞ്ഞു ഞാൻ അവനെ വിളിച്ചപ്പോ എന്നെപ്പോലെ അവനും അവളെ കണ്ട എക്സ്യ്ട്മെൻറ്റിൽ ആയിരുന്നു... ഒരുപാടു നാളായി ഞാൻ കാണാൻ കാത്തിരുന്നവൾ ഇന്നെനിക്കു മുന്നിൽ ഇതാ.... ഓടിച്ചെന്ന് അവളെ കെട്ടിപിടിക്കണമെന്നു തോന്നിയെങ്കിലും കയ്യും കാലും അനങ്ങുന്നില്ലായിരുന്നു... വെള്ള ചരിദാറിട്ടു കണ്ണിനു മുകളിൽ ഒരു കറുത്ത റിബ്ബൺ കെട്ടി അവൾ ആ കുട്ടികളോടൊപ്പം കണ്ണ് പൊത്തി കളിക്കുവായിരുന്നു അന്നേരം.... ഒരുപാടു ആശിച്ചു കിട്ടിയ കാഴ്ചയായതു കൊണ്ട് നമ്മള് പുഞ്ചിരിതൂകികൊണ്ട് അതും നോക്കി നിന്ന്.... കളിക്കിടയിൽ അവൾ കുട്ടികളെ പിടിക്കാൻ നോക്കി നോക്കി ഞങ്ങടെ അടുത്തോട്ടു വന്നതും ഞാൻ കുട്ടികളെ നോക്കി ശൂ...മിണ്ടല്ലേ.... ന്നു കാണിച്ചു.... അത് കേട്ടപ്പോ അവരൊക്കെ തലയാട്ടി നിന്ന്... "ഹാദി.... മിന്നു..... എവിടെയാ.... !! ഒന്ന് വാ... അച്ചു എവിടെയാ നിങ്ങള്..." ന്നൊക്കെ ചോദിച്ചോണ്ട് അവള് വന്നതും ഷാഹി എന്നെ പിടിച്ചു അവൾക്കു മുന്നിൽ നിർത്തി... അവള് മുന്നിലുള്ള ആളെ പിടിക്കാൻആഞ്ഞതും വന്നു എത്തിയത് എന്റെ നെഞ്ചിലേക്ക് ആയിരുന്നു.... മറ്റൊരാളുടെ സാമിപ്യം അറിഞ്ഞത് കൊണ്ടാവും അവൾ പെട്ടന്നകന്നു മാറിയത്..... ഉടനെ തന്നെ കണ്ണിലെ കെട്ടഴിച്ചു അവള് മുന്നിലുള്ള ഞങ്ങളെ നോക്കി.... എന്നെക്കണ്ടതും "അനു... ക്കാ.... !!!" ന്നൊരു വിളിയോടെ വേച്ചുകൊണ്ട് അവള് ബാക്കിലോട്ട് രണ്ടടി വച്ചു.... പിന്നെ നിറ കണ്ണാലെ എന്നേം ഷാഹിയേം മാറി മാറി നോക്കി... "നാദി... ഞാൻ... നിന്നെ... !!!" അവളോട് എന്തേലും പറയുന്നതിന് മുന്നേ തന്നെ  അവൾ കരഞ്ഞു കൊണ്ട് അകത്തേക്ക് ഓടിപ്പോയി.... അവളെങ്ങനെ ബീഹെവ് ചെയ്യുമെന്ന് പ്രതീക്ഷിക്കാഞ്ഞൊണ്ട് നമ്മള് പെട്ടന്ന്  വല്ലാതായി... "നീ ടെൻഷൻ ആവണ്ട ഡാ..... പെട്ടന്ന് നിന്നെ കണ്ടപ്പോ വിശ്വസിക്കാൻ പറ്റിയിട്ടുണ്ടാവില്ല... !! വാ നമുക്ക് അകത്തേക്ക് കയറാം...." ന്നു പറഞ്ഞു ഷാഹി എന്റെ കയ്യിൽ പിടിച്ചു മുന്നോട്ടു നടന്നു .... അപ്പോഴേക്കും പൂമുഖത്തു ചിലർ പ്രത്യക്ഷപെട്ടിരുന്നു.... "ആരാ... മനസ്സിലായില്ലല്ലോ....? നിങ്ങള് എവിടുന്നാ മക്കളെ...? " ഇത്തിരി വയസ്സായ ആ വീട്ടിലെ കാരണവർ എന്ന് തോന്നിക്കുന്ന ഒരാളായിരുന്നു അത്... "ഈ അഹമ്മദ് ഹാജി... പുത്തൻ പുരയ്‌ക്കൽ...? " ഷാഹി സംശയ രൂപേണ ചോദിച്ചു... "അത് ഞാൻ തന്നെയാ... മക്കളു അകതോട്ടിരിക്കു..." ന്നും പറഞ്ഞു അദ്ദേഹം ഞങ്ങളെ  ഓഫീസ് മുറിയിലേക്ക് ക്ഷണിച്ചിരുത്തി.... "ഇനി പറയിൻ... നിങ്ങള് എവിടുന്നാ.. ..?" അദ്ദേഹം ചോദിച്ചു "ഞാൻ അൻവർ... അൻവർ റഷീദ് അലി... ഇത് ഷഹീദ്... ഞങ്ങൾ സഹോദരങ്ങളാണ്...." ഞാൻ ഞങ്ങളെ അദ്ദേഹത്തിന് പരിചയപ്പെടുത്തി കൊടുത്തു... "ആയിക്കോട്ടെ... മക്കള് വന്ന കാര്യം പറയിൻ.... അല്ല എവിടുന്നാ ന്നു പറഞ്ഞില്ലാലോ..? " അദ്ദേഹം വീണ്ടും ചോദിച്ചു... അപ്പോഴേക്കും ആ മുറിയിലേക്ക് രണ്ടു മൂന്ന് ആണുങ്ങൾകൂടി  അകത്തുനിന്നു  ഇറങ്ങി വന്നു... "ഞാൻ... ഞാൻ മഷൂദ് ഇമാം ന്റെ നീസ് ആണ്... നാദിറ ഇമാം നെ തേടി വന്നതാണ്.... " "എന്താ പറഞ്ഞെ...? " നമ്മള് പറഞ്ഞത് കേട്ടതും അദ്ദേഹം ഒരു ഞെട്ടലോടെ ചോദിച്ചു.. . "അങ്ങയുടെ മരുമകൻ  മഷൂദ് ഇമാമിന്റെ  മരുമകൻ ആണ് ഞാൻ... " അത് കേട്ടതും അയാൾ ഇരുന്നിടത്തു നിന്നും എഴുനേറ്റു.... അവിടെ നിന്ന ചെറുപ്പക്കാർ മുഖത്തോടു മുഖം നോക്കി... എന്തോ പന്തികേട് തോന്നിയത് കൊണ്ട് ഞാനും ഷാഹിയും ഇരുന്നിടത്തു നിന്നും എഴുനേറ്റു... "നിങ്ങളിപ്പോ വന്നതിന്റെ ഉദ്ദേശം...?!!!!! " പെട്ടന്ന് തന്നെ അയാളുടെ സ്വരം ഉയർന്നു..... വല്ലാത്ത ഒരു ഗൗരവം അയാളുടെ ശബ്ദത്തിനു ഉണ്ടായിരുന്നു... "നാദിറ.... നാദിറയെ കൊണ്ടുപോകാൻ വന്നതാണ് ഞങ്ങൾ.... അവളെന്റെ ഭാര്യയാണ്... " "ഇവിടെ  അങ്ങനെ ആരും ഇല്ല... നിങ്ങള്ക്ക് പോകാം... !!" അദ്ദേഹം മുഖം മറ്റൊരു വാശത്തെക്കു ചെരിച്ചു കൊണ്ട് പറഞ്ഞു... ആ മറുപടി ഞങ്ങളെ അമ്പരപ്പിച്ചു കളഞ്ഞു... നേരത്തെ നമ്മള് കണ്ടവള് ഇവിടെ ഇല്ലെന്നു പറയുന്നു... എന്തോ കോനിഷ്ട് ഉണ്ടെന്നു തോന്നി ഞങ്ങൾക്ക്.... "ഇവിടെ ഉണ്ടെന്നറിഞ്ഞിട്ട് തന്നെയാണ് വന്നത് ഉപ്പാപ്പാ... ഞങ്ങൾക്കവളെ കാണണം... കണ്ടേ പറ്റു.... !!"ഷാഹി... "നിങ്ങളോടു ഉപ്പാപ്പ പറഞ്ഞത് കേട്ടില്ലേ...? ഇവിടെ അങ്ങനെ ആരും ഇല്ല... " "നിങ്ങള്ക്ക് പോകാം...!!! " അവിടെ നിന്ന ചെറുപ്പക്കാർ അതും പറഞ്ഞു ഉപ്പാപ്പയ്ക്ക് മുന്നിലേക്ക് കയറി നിന്ന്.. "മോനെ....കാണണം ന്നു വിചാരിച്ചാൽ ഞങ്ങള് കണ്ടിട്ടേ പോകു.... ? " ന്നും പറഞ്ഞു ഞാൻ ഷർട്ടിന്റെ കൈ തെറുത്തു കയറ്റാൻ ഒരുങ്ങിയപ്പോ ഷാഹി എന്നെ തടഞ്ഞു... "ഉപ്പാപ്പ.... ഇവൻ ഇവന്റെ ഭാര്യയെ കാണണം എന്ന് പറഞ്ഞാണ് വന്നത്... എന്തിന്റെ പേരിലാണ് നിങ്ങള് അവളെ തടഞ്ഞു വെക്കുന്നത്.... അതിനുള്ള അവകാശം നിങ്ങളിൽ ആർക്കുംതന്നെ  ഇല്ല... !!" ഷാഹി അഹമ്മദ് ഹാജിയുടെ മുന്നിലേക്ക് കയറി നിന്ന്... "എന്നാരു പറഞ്ഞു... എനിക്കവകാശം ഉണ്ട്. അവളെന്റെ പേരക്കുട്ടിയാ.... ഇനി ഒന്നൂടി കേട്ടോളു... അവളിപ്പോ ഈ വീട്ടിലെ മരുമകൾകൂടി  ആണ്.... അവളിൽ ഞങ്ങളെക്കാൾ കൂടുതൽ അവകാശം ഇപ്പൊ മറ്റാർക്കും ഇല്ല... !!" അത് കേട്ടതും നെഞ്ചിൽ ഒരു ഇടി വെട്ടിയതും ഒരുമിച്ചായിരുന്നു... "എന്താ.... എന്താ പറഞ്ഞെ...? അവള്...? " നമ്മക്ക് വാക്കുകൾ കിട്ടാതായി... "നാദിറ എന്റെ അജുവിന്റെ പെണ്ണാണ് എന്ന്.... അവളെ നികാഹ് കഴിഞ്ഞെന്നു... !!!!! ഇനിയും തെളിച്ചു പറയണോ...?? " അദ്ദേഹം അലറുകയായിരുന്നു... !!! അപ്പോഴേക്കും ശബ്ദം കേട്ട് ആ വീട്ടിലെ സ്ത്രീകൾ വരെ അങ്ങോട്ടെത്തിയിരുന്നു... പക്ഷെ... അവളെ... അവളെമാത്രം കണ്ടില്ല... !! "ഇല്ല.... ഞാൻ വിശ്വസിക്കില്ല... !!! നിങ്ങള് കള്ളം പറയുവാ... അവളെ വിട്ടുതരാതിരിക്കാൻ വേണ്ടി... !!" കേട്ട വാർത്ത വിശ്വാസക്കാനാകാതെ ഞാനും അവനും പതറിപ്പോയിരുന്നു... "നിങ്ങള് അവളെ വിളിക്കു.... അവള് പറയട്ടെ.... ഞങ്ങളു വിശ്വസിക്കാം... !!" ന്നു പറഞ്ഞു ഷാഹി... "ശെരി.... വിളിക്കാം.... അവള് പറഞ്ഞാൽ നിങ്ങക്ക് വിശ്വാസം ആകുമല്ലോ ല്ലേ...?? " അദ്ദേഹത്തിന്റെ ആ ചോദ്യം കേട്ടപ്പോ എന്തോ ഒരു നെഞ്ചിടിപ്പ്.... എന്നാലും എങ്ങനെയൊക്കെയോ തലയാട്ടി കൊടുത്തു.... "നാദി.... !!! മോളെ നാദി.... !!" അയാൾ അകത്തേക്ക് നോക്കി നീട്ടി വിളിച്ചു... പതിയെ അവൾ തല താഴ്ത്തികൊണ്ട് അകത്തുനിന്നും ഉപ്പാപ്പയുടെ അടുത്തേക്ക് വന്നു നിന്ന്... "മോളെ... ഇവൻ നിന്നെ കൊണ്ടുപോകണമെന്നു പറഞ്ഞാണ് വന്നിരിക്കുന്നെ.... നീ... നീ അവന്റെ ഭാര്യയാണ് പോലും..... അല്ലെന്നു പറഞ്ഞു കൊടുക്ക് മോളെ... !!" അദ്ദേഹം സ്നേഹത്തോടെ അവളെ നെറുകയിൽ തലോടി.... എല്ലാവരും അവളെ വാക്കുകൾക്കു വേണ്ടി കാതോർത്തു.... നോവുന്ന ഖൽബുമായി ഒപ്പം ഞാനും... അവള് പറയുന്നത് കേൾക്കാൻ കാതോർത്തിരുന്നു... പതിയെ അവൾ തല ഉയർത്തി ഞങ്ങളെ രണ്ടുപേരെയും നോക്കി... അവളെ കണ്ണൊക്കെ അകെ കലങ്ങി ചുവന്നിട്ടുണ്ട്.... "ഉപ്പാപ്പ.... ഉപ്പാപ്പ പറ..ഞ്ഞ... ത് എല്ലാം... സത്യമാണ്.... !!!" എന്ന് അവള് വിറയാർന്ന സ്വരത്തിൽ താഴോട്ട് നോക്കി പറഞ്ഞു... "നാദി... !!!!" കേട്ടതു വിശ്വസിക്കാനാകാതെ എന്റെ ശബ്ദം ഞാൻ പോലും അറിയാതെ ഉയർന്നു... "ഇത്ര... പെട്ടന്ന് നിനക്ക്.... നിനക്കെന്നെ ന്നെ മറക്കാൻ കഴിഞ്ഞോ പെണ്ണെ..... ഞാൻ നിന്നെ കൊണ്ടുപോകാൻ ആയിട്ട വന്നത്....ഇത്രയും കാലം നീ എവിടെ എന്നറിയാതെ ഖൽബ് പിടയുകയായിരുന്നു.... ഇവിടെ ഉണ്ടെന്നറിഞ്ഞപ്പോ ഓടി വന്നതാ ഞാൻ.... ഈ കാലമത്രയും നിനക്ക് വേണ്ടിയാ പെണ്ണെ  കാത്തിരുന്നെ... എന്നിട്ടിപ്പോ എന്നെ മറന്നു ഏതോ ഒരുത്തനെ കല്യാണം കഴിച്ചിരിക്കുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കാനും മാത്രം മണ്ടൻ അല്ല ഞാൻ.... !!! പറയ് നാദി.... ഇപ്പൊ പറഞ്ഞതൊക്കെ കള്ളമല്ലേ...? " നമ്മള് നിറഞ്ഞു വന്ന മിഴികളാലെ ചോദിച്ചു.... ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത വാക്കുകൾ കേട്ടപ്പോ നെഞ്ചിനകത്തു ഒരു പാറക്കല്ല് കയറ്റി വച്ച പോലെആയിരുന്നു എനിക്ക്... അവളുടെ മൗനം അതിലേറെ എന്നെ വേദനിപ്പിക്കുന്നുണ്ട്.... "നാദി.... അവൻ... ഇത്രയും കാലം നിനക്ക് വേണ്ടി കാത്തിരിയ്ക്കുകയായിരുന്നു.... നിന്നെ മാത്രം ഓർതായിരുന്നു ജീവിച്ചേ ... അവൻ....അവൻ .നിന്നെ ഒരുപാടു  സ്നേഹിക്കുന്നുണ്ട് നാദി... നിന്നെ അവനു നഷ്ട്ടമായതിനു ശേഷമാണു അവനു അത് മനസ്സിലായത്.... പിന്നീട് നിന്നെ തിരഞ്ഞു വന്നപ്പോ നീ കാണാമറയത്തു എങ്ങോ പോയി.. ഈ കാലമത്രയും നിന്റെ ഓർമകളിൽ മാത്രം ആയിരുന്നു അവൻ ജീവിച്ചത്... ആ  അവന്റെ മുഖത്ത് നോക്കി ഇങ്ങനെ  ഒന്നും പറയല്ലേ  നീ....." ഷാഹിയുടെ നെഞ്ചും  പിടയുകയാണെന്നു അവന്റെ സംസാരത്തിൽ  നിന്നും  മനസ്സിലായി.... അപ്പോഴും എല്ലാം കേട്ട് കൊണ്ട്  ഒരു ശില കണക്കെ നിക്കുവായിരുന്നു അവള്... ആർക്കും മുഖം കൊടുക്കാതെ തല താഴ്ത്തി പിടിച്ചു കൊണ്ട്.... "അവള് പറഞ്ഞത് കേട്ടില്ലേ നിങ്ങള്... !! ഇനി നിങ്ങള്ക്ക് പോകാം    അവൾ വരില്ല....!!!!!" അദ്ദേഹം ഒരു തരം ദാർഷ്ട്യത്തോടെ പറഞ്ഞു..... അദ്ദേഹം അത് പറഞ്ഞു കഴിഞ്ഞതും അവൾ പിന്തിരിഞ്ഞു പോകാൻ ഒരുങ്ങി...... "നാദി... ഞാൻ... എനിക്ക് സംസാരിക്കണം.... " ന്നു പറഞ്ഞു അവളെ പിറകെ പോകാൻ  നിന്ന എന്നെ രണ്ടു  കൈകൾ തടഞ്ഞു  നിർത്തി... (തുടരും... ) മക്കളെ ട്വിസ്റ്റ് പൊളിച്ചോ..... നിക്കറിയാം ഇഷ്ടയില്ലാ ന്ന്... 😀 ഇമ്മാതിരി ട്വിസ്റ്റ് പ്രതീക്ഷിച്ചു കാണില്ല ല്ലേ.... ബേജാറാവണ്ട... നിങ്ങളെ ഇഷ്ട്ടപ്പെടുത്താൻ ഉള്ള വഴിയും എനിക്കറിയാം.... അതോണ്ട് പ്ലീസ്... നോ പൊങ്കാല... നോ പഞ്ഞിക്കിടൽ.... ഒൺലി കമന്റ്സ്... ഇങ്ങള് പൊങ്കാല ഇടൂല ന്നുള്ള വിശ്വാസത്തിൽ ആണ് മ്മള് കമന്റ് ബോക്സിൽ കയറുന്നേ.... 🙏🙏🙏
#

📙 നോവൽ

📙 നോവൽ - ShareChat
40.5k കണ്ടവര്‍
1 മാസം
💕നീ എൻ പ്രിയ സഖി... 💕 Part-63 🖊Shammol തിരികെ മടങ്ങുമ്പോളും ആ ടൌൺ മൊത്തം അരിച്ചു പെറുക്കിയെങ്കിലും അവളെ കണ്ടില്ല.... !!! വെറുതെ ഒരുശ്രമം... കണ്ടു കിട്ടില്ലെന്നറിഞ്ഞിട്ടും... ഒരു മനസ്സമാധാനത്തിനു വേണ്ടി... വീണ്ടും യാത്ര തുടങ്ങാൻ ഒരുങ്ങിയപ്പോളാണ് ഷാഹിയുടെ ഫോണിലേക്ക് ഒരു കാൾ വന്നത്.... അപ്പുറത്തു ഷഹാന ആയിരുന്നു.... അവള് പറഞ്ഞ കാര്യം കേട്ടതും സന്തോഷം കൊണ്ട് എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിൽ ആയിരുന്നു ഞങ്ങള് രണ്ടും.... ഒന്ന് വേഗം വീടെത്തിയാൽ മതിയായിരുന്നു..... കേട്ട വാർത്ത കൺകുളിർക്കെ കാണണമായിരുന്നു എനിക്ക്.... ഒരുപക്ഷെ... നാദി എവിടെ ഉണ്ടെന്ന് അറിയാൻ ഇനി സാധിച്ചേക്കും.... !!!! ****** എത്ര സ്പീഡിൽ ഓടിച്ചിട്ടും രാത്രി വൈകിയാണ് വീട്ടിൽ എത്തിയത്.... ഹാളിൽ തന്നെ ഉമ്മിയും അബ്ബായും ഇളയുമ്മയും എളപ്പയും ഷാഹിയും എല്ലാം ഉണ്ടായിരുന്നു... എന്നെ കണ്ട പാടെ ഉമ്മി ഓടി അടുത്ത് വന്നു എന്നെ കെട്ടിപിടിച്ചു... "ഏയ്....എന്തിനാ കണ്ണ് നിറയ്ക്കുന്നെ...? സന്തോഷം വന്നാലും ഇങ്ങനെ കരയോ എന്റെ ഫാത്തിമ കുട്ടി... !!" ന്നു ചോദിച്ചു ഞാനും ഉമ്മയെ പുണർന്നു.... "ഞാൻ കരഞ്ഞില്ലേടാ.... സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയതാ... !!! ഉമ്മി പറയാറില്ലേ നിന്നോട്... എല്ലാം പടച്ചവൻ കാണും ന്ന്.... ഇപ്പൊ എന്തായി..... " ന്നു ഉമ്മി ചിരിച്ചോണ്ട് ചോദിച്ചപ്പോ ഈറൻ കണ്ണുകളുമായി ഞാൻ ഉമ്മിയെ നോക്കി തലയാട്ടി...... "ഉറങ്ങിയോ ഉമ്മി.... എനിക്കൊന്നു കാണണമായിരുന്നു.... !!" "മ്മ്... ഇത്ര നേരം നിന്നെ കാത്തു ഇരുന്നു.... മരുന്ന് കഴിക്കുന്നതല്ലേ... ഇപ്പൊ ഉറങ്ങിയതേ ഉള്ളൂ... " എന്നാലും വെറുതെ ഒരു സമാധാനത്തിനു വേണ്ടി ഞാൻ ആ മുറിയിലേക്ക് ചെന്ന്.... നല്ല ഉറക്കമാണ്.... ഉണർത്താൻ തോന്നിയില്ല.... വാതിൽ പുറത്തേക്ക് അടച്ചു ഞാൻ തിരികെ എന്റെ മുറിയിലേക്ക് തന്നെ ചെന്ന്... യാത്ര ക്ഷീണം ഒരുപാട് ആയിരുന്നു... അതുകൊണ്ട് തന്നെ ഷൂ ഊരി എറിഞ്ഞു ബെഡിലേക്ക് മറിഞ്ഞു വീണു... കാണ്ണടച്ചപ്പോൾ വീണ്ടും കണ്ടു...തട്ടത്തിൽ മുഖം ഒളിപ്പിച്ച ആ പെണ്ണിനെ.... പൊടുന്നനെ കണ്ണ് തുറന്നപ്പോ നെഞ്ചിനുള്ളിൽ ഒരു പൂരം തന്നെ നടക്കുന്നുണ്ടായിരുന്നു..... നഷ്ട്ടമായതെന്തോ തിരികെ കൈയിലെത്താൻ പോവുന്ന പോലെ... ഷെൽഫിൽ നിന്ന് അവളുടെ ഫോട്ടോഎടുത്ത് കുറച്ചു നേരം അതിലേക്ക് തന്നെ നോക്കി കിടന്നു.... പിന്നീട് എപ്പോഴോ മയക്കത്തിലേക്ക് വഴുതി.... ******** നേരം പുലർന്നു വന്നതും  ഞാൻ നേരെ ഇറങ്ങിച്ചെന്നത് ആ മുറിയിലോട്ട് ആയിരുന്നു.... വാതിൽ തുറന്ന് അകത്തു കയറിയപ്പോ കണ്ടു ജനലിലൂടെ പുറത്തേക്ക് നോക്കി കിടക്കുന്ന അദ്ദേഹത്ത.... എന്റെ പ്രാണേശ്വരിയുടെ പിതാവായ മഷൂദ് ഇമാം എന്ന എന്റെ അങ്കിളിനെ... "അങ്കിൾ...!" ഞാൻ നേർത്ത സ്വരത്തിൽ വിളിച്ചു... പതിയെ ആ കണ്ണുകൾ എന്റെ നേർക്ക് നീണ്ടു.... ചെറിയ ഒരു മന്ദഹാസത്തോടെ.... "എങ്ങനെയുണ്ട്...? ഇപ്പൊ സുഖം തോന്നുന്നുവോ...? " അദ്ദേഹം  എന്റെ നേർക്ക് കണ്ണുകൾ കൊണ്ട് അതെ എന്നർത്ഥത്തിൽ തലയാട്ടി... "എന്നെ ഒന്ന് എഴുനേൽപ്പിക്കു അനു... " അത് കേട്ടതും നമ്മള് അദ്ദേഹത്തിന്റെ ബെഡിൽ ഇരുന്നു അദ്ദേഹത്തെ എഴുന്നേൽപ്പിച്ചു ചുമരോട് ചേർത്ത് ഇരുത്തി പുറത്തു തലയണ വച്ച് കൊടുത്തു... "ഇന്നലെ ഞാൻ ഇവിടെ ഇല്ലായിരുന്നു.... അങ്കിൾ... അതാ... " "മ്മ്.... ഫാത്തി പറഞ്ഞു എന്നോട്.....എല്ലാം... " കുറച്ചു നേരം ഞങ്ങൾക്കിടയിൽ മൂകത തളം കെട്ടി നിന്ന്... എന്താ പറയേണ്ടത് എന്ന് എനിക്കോ അദ്ദേഹത്തിനോ അറിയാത്ത പോലെ.... "എനിക്ക്....ഒര്... കാര്യം... ചോദിയ്ക്കാൻ... " "നാനിയെ കുറിച്ചാവും ല്ലേ....? " എന്നെ മുഴുമിക്കാൻ സമ്മതിക്കാതെ അദ്ദേഹം ഇടയ്ക്ക് കയറി... "മ്മ്.... അങ്കിളിനു അറിയോ അവള് എവിടെ ഉണ്ടെന്ന്..? " "ഞാൻ നിന്റെ കയ്യിൽ ഏൽപ്പിച്ചതല്ലേ അവളെ.... എന്നോട് ചോദിക്ക പോലും ചെയ്യാതെ അവളെ തിരികെ വിട്ടിട്ടു ഇപ്പൊ എന്നോട് ചോദിക്കുന്നോ അനു....!!! ഇപ്പഴെന്തിനാ നിനക്കവളെ....? വീണ്ടും കണ്ണീരിൽ ആഴ്ത്താനോ.... ! അതോ പണ്ടത്തെ സ്നേഹത്തിന്റെ പേരും പറഞ്ഞു വീണ്ടും ഒരു ജീവിതം കാട്ടി കൊതിപ്പിച്ചു അവളെ തള്ളികളയാനോ....? " ഇത്രയും കാലം മൗനം കൊണ്ടായിരുന്നു അദ്ദേഹം പ്രധിഷേധം അറിയിച്ചത്.... എന്ത് പറഞ്ഞാലും കേൾക്കാൻ ഞാൻ ബാധ്യസ്ഥനാണ്..... അതുകൊണ്ടു തന്നെ മൂന്ന്  വർഷങ്ങൾ ആയി ആ നെഞ്ചിൽ അടക്കി വച്ചിരുന്നതെല്ലാം പെയ്തൊഴിയട്ടെ എന്ന് ഞാനും കരുതി.... എല്ലാം കേട്ടിട്ടും നിശ്ശബ്ദനായി ഇരുന്ന എന്നെ ഉണർത്തിയത് "ഇത്രയൊക്കെ ഞാൻ പറഞ്ഞിട്ടും നിനക്കൊന്നും പറയാൻ ഇല്ലേ അൻവർ...? " എന്ന ചോദ്യമായിരുന്നു.... "അങ്കിള് എന്ത് പറഞ്ഞാലും കേൾക്കാൻ ഞാൻ ബാധ്യസ്ഥനാണ്... ചെയ്തുപോയതിന് എന്തുവേണേലും ശിക്ഷ തരാം..... പക്ഷെ അതിനെല്ലാം ഒടുവിൽ എന്നോട് പറയണം അവള് എവിടെയാണെന്ന്.... എനിക്ക് വേണം അങ്കിളിന്റെ മോളെ...വര്ഷങ്ങളായി അവളെ കാത്തിരിക്കുകയാണ് ഞാൻ.... അവളെ മനസ്സിലാക്കാതെ പോയത് എന്റെ തെറ്റാണു... എന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചതും എന്റെ തെറ്റാണു.... അന്ന് അവളെ സ്നേഹം ഞാൻ അറിഞ്ഞില്ല... പക്ഷെ.... ഇപ്പൊ അറിയുന്നുണ്ട്.... അവളെന്റെ ആരൊക്കെയോ ആയിരുന്നു ന്ന്... കുസൃതികൾ കാട്ടി എന്റെ മകളായിരുന്നു... പ്രണയം കാണിച്ചു എന്റെ കാമുകിയായി... ആത്മാവിലേക്ക് പടർന്ന് എന്റെ പാതിയായി.... എന്നിട്ടും അവളെ മനസ്സിലാക്കാൻ എനിക്കായില്ല... കഴിയുമെങ്കിൽ എനിക്ക് മാപ്പു തരണം.... അവളാഗ്രഹിച്ച ഒരു ജീവിതം നല്കാൻ ഒരവസരം കൂടി തരണം എനിക്ക്... നോക്കികോളം ഞാൻ പൊന്നുപോലെ..... ഇനി ഒരിക്കലും കൈവിടാതെ.... " എന്നും പറഞ്ഞു അദ്ദേഹത്തിന് മുൻപിൽ കൈ കൂപ്പിയപ്പോൾ ഒരു പൊട്ടി കരച്ചിലിൽ ആയിരുന്നു ഞാൻ കേട്ടത്.... "എനിക്കറിയില്ല അനു.... എന്റെ പൊന്നുമോള് എവിടെ ഉണ്ടെന്ന്.... നീ എങ്ങനെയെങ്കിലും ഒന്ന് കണ്ടുപിടിക്ക് അൻവർ.... എനിക്കെന്റെ നാനിയെ ഒന്ന് കാണണം..... !!! ഇത്രയും കാലം നീ എന്റെ മുന്നിൽ നിന്ന് സങ്കടപ്പെടുമ്പോൾ ഒന്ന് മിണ്ടാനോ സങ്കടപ്പെടാനോ നിന്നെ ആശ്വസിപ്പിക്കാനോ പോലും കഴിയാതെ ജീവച്ഛവമായി കിടക്കുവായിരുന്നു ഞാൻ..." എന്നും പറഞ്ഞു അദ്ദേഹം വിതുമ്പിയപ്പോ എന്തു പറഞ്ഞു അദ്ദേഹത്തെ ആശ്വസിപ്പിക്കണം എന്നറിയാതെ ഞാൻ കുഴങ്ങി..... അതിലേറെ എന്റെ  നാനിയെ കണ്ടെത്താൻ ഉള്ള അവസാന ശ്രമം കൂടി ആയിരുന്നു അങ്കിൾ.... ഇപ്പൊ ആ പ്രതീക്ഷ കൂടി നഷ്ടപ്പെട്ടിരിക്കുന്നു..... "ഈ ലോകത്തിന്റെ ഏതു കോണിൽ ഉണ്ടെങ്കിലും നാനിയെ  ഞാൻ കണ്ടുപിടിച്ചിരിക്കും... " എന്നൊരു ഉറപ്പു അദ്ദേഹത്തിന് നൽകി അദ്ദേഹത്തെ ആശ്വസിപ്പിച്ചു ആ മുറി വിട്ട് പോരുമ്പോൾ വീണ്ടും ആ തട്ടത്തിൻ മറയത്തെ മുഖം എന്റെ മനസ്സിലേക്ക് ഓടിയെത്തി... തിരികെ  നടക്കുവായിരുന്ന ഞാൻ ഒരു നിമിഷം അവിടെ തന്നെ നിന്ന്.... തിരിഞ്ഞു അങ്കിളിന്റെ അടുത്തേക്ക് തന്നെ നടന്നു ഞാൻ.... "അങ്കിൾ എനിക്കൊരു കാര്യം കൂടി ചോദിക്കാനുണ്ട്....? " എന്തെന്ന ഭാവത്തിൽ അദ്ദേഹം എന്നെ നോക്കി.... "അങ്കിളിന്റെ റിലേറ്റീവ്സ് ആരെങ്കിലും  ഈ നാട്ടിൽ ഉണ്ടോ...? " ഒന്നാലോചിച്ച ശേഷം അദ്ദേഹം സംസാരിച്ചു തുടങ്ങി.... "നാടുമായിട്ടുള്ള ബന്ധം പറ്റെ  ഉപേക്ഷിച്ചത് എന്റെ പരന്റ്സിന്റെ മരണശേഷം ആയിരുന്നു.... അങ്ങനെ പറയത്തക്ക റിലേറ്റീവ്സ് ഒന്നും ഇപ്പോഴില്ല... ആ തറവാട്ടിലെ രണ്ട് സന്തതികൾ ഞാനും നിന്റെ ഉമ്മിയും ആണ്.... നിന്റെ ഉമ്മി ആ വീടുമായുള്ള ബന്ധം എന്നെ ഉപേക്ഷിച്ചതാണ്..... കുറെ കാലമായി ഞാനും.... തകർന്നു വീഴാറായ ഒരു തറവാട് മാത്രം കാണും  ഇപ്പൊ..... " നാനി അവിടെ എങ്ങാനും കാണുമോ ന്നറിയാൻ ഉള്ള ഒരു ശ്രമം ആയിരുന്നു.... പക്ഷെ..... അതും അസ്തമിച്ചു.... "ശെരി അങ്കിൾ.... ഞാൻ പിന്നെ വരാം... " ന്നു പറഞ്ഞു ഇറങ്ങിയ എന്നെ ഒരിക്കൽ കൂടി അങ്കിൾ തിരികെ വിളിച്ചു.... "അൻവർ...... പിന്നെ.....പിന്നെ മുംതാസിന്റെ വീടുണ്ട്.... നാനിയുടെ ഉമ്മയുടെ.... !!! "അതെവിടെയാ അങ്കിൾ...?? മുംതാസ് ആന്റിയുടെ വീട്...? " "കുറച്ചകലെയാണ് അൻവർ.... അങ്കമാലിക്കടുത്തു... " അത് കേട്ടതും ഖൽബിൽ കൂടി ഒരു കൊള്ളിയാൻ മിന്നി.... അങ്കമാലി.... !!!! അപ്പൊ ഞാൻ ഇന്നലെ കണ്ടത്.... !!!! കേട്ടതു വിഷ്വസിക്കും മുന്നേ സന്തോഷം കൊണ്ട് ഞാൻ ഓടി ചെന്ന് അങ്കിളിനെ കെട്ടിപിടിച്ചു.... ഒന്നും മനസ്സിലാവാതെ എന്റെ മുഖത്തേക്ക് നോക്കി ഇരിക്കയായിരുന്നു അദ്ദേഹം.... "അങ്കിൾ... നാനി.... നാനി എവിടെ ഉണ്ടെന്ന് എനിക്കറിയാം...... അവള് അവിടെ ഉണ്ടാകും...... ആന്റിയുടെ വീട്ടിൽ.... !!! ഞാൻ കണ്ടു..... അതവള് തന്നെയാണ്..... എന്റെ അനാർക്കലി.... അങ്കിളിന്റെ നാനി... " എന്നും പറഞ്ഞു നിറകണ്ണുകളോടെ അദ്ദേഹത്തെ പുണർന്നു ഞാൻ.... "അതിനു.... അവൾക്ക് ആ വീട് അറിയില്ല അനു... കേട്ടറിവ് മാത്രമേ ഉള്ളു..... കുഞ്ഞിലേ പോയതാണ് അവൾ ആ വീട്ടിലേക്ക്.... എന്റെ മുംതാസ് പോയതിന് ശേഷം ഞാനും അവളും ആ വീട്ടിലേക്ക് പിന്നെ പോയിട്ടില്ല....!!! പിന്നെ എങ്ങനെയാ അവളു അവിടെ ഉണ്ടാവുന്നെ... " അദ്ദേഹം പ്രതീക്ഷയില്ലാതെ പറഞ്ഞു... "എനിക്കതൊന്നും അറിയില്ല അങ്കിൾ... പക്ഷെ.... അവള്....എന്റെ നാനി അവിടെ തന്നെ ഉണ്ട്..... ഞാൻ കണ്ടതാ.... നാളെ തന്നെ നമുക്ക് പോകാം... അവളെ വിളിക്കാൻ.... " എന്നും പറഞ്ഞു അങ്കിളിന്റെ മുറിക്ക് പുറത്തിറങ്ങിയ എന്നെ കാത്തു അവിടെ മറ്റൊരാൾ നില്പ്ണ്ടായിരുന്നു.. ഷാഹി.... !!! ****** നാദിയുടെ വാപ്പച്ചിയുടെ അടുത്തേക്ക് പോകാൻ നിന്നപ്പോളാണ് അവരുടെ റൂമിൽ നിന്ന് റാഷിയും അദ്ദേഹവും സംസാരിക്കുന്നതു കേട്ടത്... അവരെ ഡിസ്റ്റർബ് ചെയ്യേണ്ടെന്ന് കരുതി പുറത്തു വെയിറ്റ് ചെയ്തു നിക്കുമ്പോളാണ് അവരുടെ സംസാരത്തിൽ നിന്നും നാദിയെ പറ്റി അറിയാൻ കഴിഞ്ഞത് ..... സന്തോഷം കൊണ്ട് അകത്തേക്ക് കയറാൻ ഒരുങ്ങിയപ്പോളേക്കും റാഷി പുറത്തേക്ക് വന്നു... പെട്ടന്ന് എന്നെ കണ്ടപ്പോ ഒന്ന് അമ്പരന്നെങ്കിലും വേഗം വന്ന് അവൻ എന്നെ ഹഗ് ചെയ്തു.... തിരിച്ചു ഞാനും.... "എന്റെ നാനി.... അവളിവിടെ ഉണ്ടെടാ... നമ്മള് കണ്ടത് അവളെതന്നെയാവും... എന്റെ മനസ്സ് പറയുന്നു... " ന്നു പറഞ്ഞു അവൻ എന്നിൽ നിന്ന് വിട്ട് നിന്ന്... "മ്മ്... ഇപ്പൊ എനിക്കും തോന്നുന്നു.... അതവള് തന്നെയാവും ന്നു... " "നാളെ തന്നെ നമുക്ക് പുറപ്പെടണം.... അവളെ കൊണ്ടുവരാൻ.... " "അയ്യോടാ.... എന്താ ദൃതി.... വേവുവോളം കാത്തില്ലെടാ.... ഇനി ആറുവോളം കൂടി കാക്കു നീ... " എന്നും പറഞ്ഞു ഞാൻ അവനെ കളിയാക്കി.... "എന്തോ  ..... അവളെ കാണാഞ്ഞിട്ട് വല്ലാത്തൊരു വീർപ്പു മുട്ടൽ.... അതാ.. ഞാൻ... " ന്നും പറഞ്ഞു അവൻ വിക്കാൻ തുടങ്ങി ... "എനിക്കറിയാടാ... ഞാൻ ചുമ്മാ പറഞ്ഞതല്ലേ.... നമുക്ക് രാവിലെ തന്നെ പുറപ്പെടാം.... " എന്ന് അവനു വാക്കു കൊടുത്തു  ഞാൻ  നാദിയുടെ വാപ്പച്ചിയുടെ മുറിയിലേക്ക് കയറി... അവൻ പുറത്തേക്കും പോയി... കുറെ കാലമായി അദ്ദേഹം ഇങ്ങനെ കിടക്കാൻ തുടങ്ങിയിട്ട്.... ഏകദേശം മൂന്ന് വർഷം... നാദിയെ അന്വേഷിച്ചു ചെന്ന ഞങ്ങൾക്ക് അദ്ദേഹത്തിന്റെ മരണവാർത്ത വെള്ളം തൊടാതെ വിഴുങ്ങാൻ ആയില്ല....  !!! എന്തൊക്കെയോ പന്തികേട് തോന്നി ഞാനും റാഷിയും അവിടെ തന്നെ നിന്ന് എല്ലാം ഒന്ന് ചികഞ്ഞെടുത്തു... ഇങ്ങോട്ട് വരുന്നതിനു മുൻപ് അവൻ കുറച്ചു കാലം അവിടെ നിന്നതു കൊണ്ട് അങ്കിളിന്റെ  ഓഫീസിലുള്ളവരെയും മറ്റും റാഷിക്കു അറിയാമായിരുന്നു... അതുകൊണ്ടു  അദ്ദേഹത്തിന്റെ വിശ്വസ്തനും പി എ കൂടി ആയിരുന്ന അബുക്കയെ തിരക്കി ഞങ്ങൾ ഇറങ്ങി.... കുറെ പാട് പെട്ടാണ് അദ്ദേഹത്തിൽ നിന്നും ചില സത്യങ്ങൾ അറിയാൻ ഞങ്ങൾക്ക് കഴിഞ്ഞത്.... അതിൽ ഏറ്റവും കൂടുതൽ ഞങ്ങളെ ഞെട്ടിച്ചത് മഷൂദ് ഇമാം ജീവനോടെ ഉണ്ടെന്നുള്ളതാണ്.... അദ്ദേഹത്തിന്റെ സ്വത്തുക്കൾക്കു വേണ്ടി അദ്ദേഹത്തിന്റെ പാർട്നേഴ്സിന്റെ മക്കൾ ഉണ്ടാക്കിയ ഒരു ആക്സിഡെന്റ് ആയിരുന്നു അത്... അദ്ദേഹത്തിന്റെ കാർ ഒരു ട്രക്കർ കൊണ്ട് ഇടിച്ചു തെറിപ്പിച്ചു..... കാർ കത്തിയെരിയുന്നതിനു മുൻപേ അദ്ദേഹം പുറത്തോട്ട് തെറിച്ചു പോയിരുന്നു .... അദ്ദേഹത്തിന്റെ ഒപ്പം ഉണ്ടായിരുന്ന ഒരു  സുഹൃത്തും ഡ്രൈവറും കാറിനോടൊപ്പം കത്തി ചാമ്പലായി.... കൂടെ കാറിൽ മറ്റൊരാൾ ഉള്ളതറിയാതെ ശത്രുക്കൾ അദ്ദേഹം മരിച്ചെന്നു വരുത്തി തീർത്തു.... അന്ന് ഞാൻ കണ്ടതും അങ്കിളാണന്നു തെറ്റിദ്ധരിച്ചതും അങ്കിളിന്റെ ആ സുഹൃത്തിന്റെ ബോഡി ആയിരുന്നു.... വണ്ടിയിൽ നിന്നും അകലേക്കു തെറിച്ചു വീണ അങ്കിളിനെ  ആരൊക്കെയോ എടുത്തു ഹോസ്പിറ്റലിൽ  എത്തിച്ചു അദ്ദേഹത്തിന്റെ ഫോണിൽ ആദ്യം  കണ്ട നമ്പറിലേക്ക് വിളിച്ചു അദ്ദേഹത്തിനു  ആക്സിഡന്റ് ആയ വിവരം അറിയിച്ചു.... അദ്ദേഹത്തിന്റെ മരണ വാർത്ത അറിഞ്ഞു ഷോക്കട് ആയി നിന്ന അബുക്കയുടെ ഫോണിലേക്കായിരുന്നു ആ കാൾ ചെന്നത്   ... കേട്ട വാർത്തയുടെ നിജസ്ഥിതി തേടി അദ്ദേഹം ദൂരെയുള്ള ആ ഹോസ്‌പിറ്റലിൽ എത്തിയപ്പോൾ കാണാൻ കഴിഞ്ഞത് മരണത്തോട് മല്ലിടുന്ന തന്റെ മിത്രവും ബോസും ആയിരുന്ന മഷൂദ് ഇമാമിനെ ആയിരുന്നു... തലക്കും നട്ടെല്ലിനും ഏറ്റ പ്രഹരം കൊണ്ട് അടിയൻന്തിരമായ ശാസ്ത്രക്രിയക്ക് വിധേയനാക്കും മുന്നേ അദ്ദേഹം മരണ മൊഴി പോലെ അബുക്കയോട് പറഞ്ഞിരുന്നത് ശത്രുക്കളിൽ നിന്നും നാനിയെ രക്ഷിക്കണം എന്നായിരുന്നു.... അദ്ദേഹം ജീവനോടെ ഉണ്ടെന്ന് പറഞ്ഞാൽ നാനി ഉടനെ അയൾക്കരികിലെത്തും, അതുകൊണ്ടു താൻ മരിച്ചു പോയെന്ന് തന്റെ മകളോട് കള്ളം പറയണമെന്നും... തന്നെ കൊല്ലാനായി ചുറ്റും ഉള്ളവർ അവളെ വെറുതെ വിടില്ലെന്നും പറഞ്ഞു അബുക്കയെ കൊണ്ട് സമ്മതിപ്പിച്ചു.... നാനിയോട് വാപ്പച്ചി മരണപ്പെട്ടു എന്ന് പറയാൻ... !!! ശത്രുക്കളിൽ നിന്ന് അവളെയെങ്കിലും രക്ഷിക്കാൻ... മനസ്സില്ലാ മനസ്സോടെ തന്റെയും കൂടെ മോളെ പ്പോലെ കരുതുന്ന നാനിയോട് അദ്ദേഹം പറഞ്ഞു... വാപ്പച്ചി മരണപ്പെട്ടു എന്ന്.... വിവാഹത്തിന്റെ തകർച്ചയിൽ നിന്ന് വിട്ടുമാറുന്നതിനു മുന്നേ വാപ്പച്ചിയുടെ മരണവർത്തയും കൂടെആയപ്പോൾ  അവളുടെ അവസ്ഥ വളരെ മോശപ്പെട്ടുവെങ്കിലും അദ്ദേഹം മറ്റാരും അറിയാതെ നാനിയോട് രക്ഷപെടാൻ പറഞ്ഞു Aഅവൾക്ക് പാസ്സ്പോര്ട്ടും മറ്റു പേപ്പേഴ്സും  എല്ലാം കയ്യിൽ കൊടുത്തു നിർബന്ധിച്ചു അവളെ എയർപോർട്ടിൽ ഇറക്കി വിട്ടു... പിന്നീട് അവളെ അദ്ദേഹവും കണ്ടിട്ടില്ല.... ആ സമയം അങ്കിളിന്റെ സർജറി കഴിഞ്ഞെങ്കിലും ജീവൻ നിലനിർത്താനായി എന്നല്ലാതെ മറ്റു നേട്ടം ഒന്നും തന്നെ ഉണ്ടായില്ല.... മരണ വാർത്ത നിലനിൽക്കെ തന്നെ സർജറി കഴിഞ്ഞപ്പോ മറ്റാരും അറിയാതെ മഷൂദ് ഇമാമിനെ ഒരു വീട്ടിലേക്ക് ഷിഫ്റ്റ് ചെയ്തു അബുക്ക... !!!! അബുക്കയെ അന്വേഷിച്ചു ഞങ്ങൾ ചെന്നപ്പോളാണ് ഈ വിവരങ്ങളെല്ലാം അദ്ദേഹം ഞങ്ങളോട് പറഞ്ഞത്.... നാനിയുടെ കാര്യത്തിൽ മാത്രം അദ്ദേഹം എന്തൊക്കെയോ ഒളിപ്പിച്ചു വെന്ന് തോന്നിയെങ്കിലും ഞങ്ങളെ വ്ശ്വസമില്ലാത്തതിനാലാകണം അവളെപ്പറ്റി മറ്റൊന്നും അറിയില്ലെന്ന് പറഞ്ഞു അദ്ദേഹം കൈ മലർത്തിയത്.... എല്ലാം അറിഞ്ഞ സ്ഥിതിക്ക് അങ്കിളിനെയും കൊണ്ട് ഞങ്ങൾ നാട്ടിലേക്ക് തിരിച്ചു.... ഇതെല്ലം ചെയ്തവരോട് പകരം ചോദിക്കുന്നതിനേക്കാൾ അപ്പൊ ആവശ്യം അദ്ദേഹത്തിന്റെ സുരക്ഷയും നാനിയെ കണ്ടെത്തലും ആയിരുന്നത് കൊണ്ട് അവർക്ക് കൊടുക്കാനുള്ളത് തല്ക്കാലം ഞങ്ങൾ മാറ്റിവച്ചു... സർജറി കഴിഞ്ഞെങ്കിലും തലയ്‌ക്കേറ്റ പ്രഹരം മൂലം അദ്ദേഹത്തിന്റെ സംസാരശേഷി നഷ്ടമായിരുന്നു.... നട്ടെല്ലിനുള്ള ക്ഷതം മൂലം എഴുനേൽക്കാനും കഴിയാതെയായി.... അതുകൊണ്ടു അദ്ദേഹത്തെ ഞങ്ങടെ വീട്ടിലേക്ക് കൊണ്ടുവന്നു... മോളെ പ്പോലെ സ്നേഹിക്കാൻ ഷാനുവും... ഉമ്മയായി ഞങ്ങടെ വല്ലുമ്മയും പിന്നെ സ്വന്തം കൂടെ പിറപ്പ് ഫാത്തി മൂത്തുമ്മയും എല്ലാം അദ്ദേഹത്തെ പരിചരിച്ചു ഇത്രയും കാലം... കാലക്രമേണ സംസാര ശേഷി തിരിച്ചു കിട്ടും എന്നുള്ളൊണ്ടു കാത്തിരിക്കുക ആയിരുന്നു ഞങ്ങൾ... അബുക്ക ഞങ്ങളോട് പറയാത്തത് എന്തേലും അങ്കിളിനു അറിയുമോ ന്നറിയാൻ.... ഇന്ന് അദ്ദേഹം പറഞ്ഞ വാക്കുകൾ ഞങ്ങൾക്ക് നൽകുന്ന പ്രതീക്ഷ ചെറുതൊന്നുമല്ല.... അതവളായിരിക്കണേ എന്ന ഒറ്റ പ്രാർത്ഥനയെ ഞങ്ങൾക്കിപ്പോ ഉള്ളു... മുറിയിൽ കയറി അദ്ദേഹത്തെ കണ്ടു സംസാരിച്ചു ഞാനും തിരികെ ഇറങ്ങി... ബ്രേക്ക് ഫാസ്റ്റ് കഴിച്ചു ഞാനും റാഷിയും ഓഫീസിലേക്ക് വിട്ടു... അവനാകെ സന്തോഷത്തിലാണ് ... അവളെ തിരികെ കിട്ടുമെന്നോർത്തു... ഓഫീസിലെത്തി നാളേക്കുള്ള എല്ലാ മീറ്റിങ്‌സും പോസ്പോൺ ചെയ്തു.... ******* ഇന്നത്തെ ഒരു രാത്രി കൂടിയേ ഉള്ളു എനിക്കും അവൾക്കുമിടയിൽ.... ഉറങ്ങാൻ കിടന്നിട്ട് എന്തോ ഉറക്കം വരുന്നില്ല.... അവളിപ്പോ എങ്ങനെഇരിക്കുന്നുണ്ടാവും.... സന്തോഷവതിയായിരിക്കുമോ...? അതോ.... എല്ലാ ബന്ധങ്ങളും അവസാനിച്ചെന്ന് കരുതി കണ്ണീർവാർത്തു ജീവിക്കുകയാണോ...? ഇതുവരെ അവള് ജീവിച്ചത് എങ്ങനെയാണേലും ഇവിടുന്നങ്ങോട്ട് രജകുമാരിയായിട്ടായിരിക്കും അവളെ ഞാൻ നോക്കുന്നത്..... ഈ കാത്തിരിപ്പു വല്ലാത്ത ഒരു വീർപ്പു മുട്ടലാണ്... വയ്യ പെണ്ണെ... ഇങ്ങനെ കാത്തിരിക്കാൻ... ഞാൻ അങ്ങോട്ട് വരുവാ നാനി... നീ ആഗ്രഹിച്ചപോലെ.... !! നിന്നിലേക്ക്‌ മാത്രമായി... !!! (തുടരും... ) സോറി പറഞ്ഞു ചളം ആക്കുന്നില്ല... നാനിയെ ഇന്ന് കൊണ്ടുവരണം എന്ന് വിചാരിച്ചിരുന്നു.... ഒത്തില്ല..... നാളെ ഉറപ്പായും കൊണ്ടുവരാം ട്ടോ.. പ്ലീസ് പ്ലീസ് പ്ലീസ്... 🤗 പിന്നെ അഭിപ്രായം എന്താണേലും പറയണം... ഒരുപാട് പേർക്ക് കുറെ സംശയങ്ങൾ ഒക്കെ ഉണ്ടായിരുന്നു... ഒരു 85പേഴസന്റേജ് ഒക്കെ മാറിക്കാണും ന്നു വിചാരിക്കുന്നു.... ബാക്കി ഇനി നാനി പറയുമ്പോ മനസ്സിലായിക്കോളും.... 😀 അപ്പൊ ബാക്കി നാളെ ന്നു പറയാൻ ആഗ്രഹം ഉണ്ട്... നടക്കുമോ ന്നറിയില്ല... നടന്നാൽ നടന്ന്.... 🙏🙏
#

📙 നോവൽ

📙 നോവൽ - ShareChat
39.6k കണ്ടവര്‍
1 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം