@shamsi928
@shamsi928

SHAMSEENA FIROZ

💞മെഹറുബാ💞

ചങ്ങായീസ്..ദേ.ഇവിടെ..നോക്കണ്ട..നമ്മള് തന്നെയാണ് ട്ടൊ..😜 അപ്പൊ വന്ന കാര്യം പറയാല്ലേ.. റംസാൻ കഴിഞ്ഞു വരാൻ പോകുന്ന ഒരുഗ്രൻ സ്റ്റോറിയും അതിന്റെ എഴുത്തുകാരിയെയും നിങ്ങൾക്ക് മുന്നിൽ പരിചയ പെടുത്താനാണ് നമ്മള് വന്നത്.. വായനക്കാരൊക്കെ അത്രയേറെ നെഞ്ചിലേറ്റിയ 💔 വിധിയെ തടുത്ത പ്രണയം 💔 എന്ന സ്റ്റോറിക്ക് ശേഷം അതിന്റെ രണ്ടാം ഭാഗവുമായാണ് നമ്മളുടെ പ്രിയ എഴുത്തുകാരിയുടെ വരവ്.. ഒരുപാട് വൈകിയാണ് നമ്മള് ഇങ്ങനൊരു സ്റ്റോറിയെയും അതിന്റെ എഴുത്തുകാരിയെയും പരിചയ പെട്ടത്..വൈകി ആണേലും ഒറ്റ ഇരുപ്പിൽ തന്നെ വായിച്ചു തീർത്തു..കാരണം ആരെയും പിടിച്ചു ഇരുത്താൻ കഴിവുള്ള അക്ഷര കൂട്ടങ്ങളാണ് അവളുടെ വിരൽ തുമ്പിൽ നിന്നും അടർന്നു വീഴുന്നത്.. ഫ്രണ്ട്‌സ്..ഒരുപാട് ഒന്നും പറയുന്നില്ല.. don't miss it..please follow and support her💜💛 https://sharechat.com/profile/shaaaz2820
#

📙 നോവൽ

📙 നോവൽ - വിധിയെ തടുത്ത് പ്രണയം ShAaazzz @ shaaaz2820 166 6787 പോസ്റ്റുകൾ ഫോളോവേഴ്സ് വിധിയെ തടുത്ത പ്രണയം ' ഷെയർചാറ്റിൽ എന്നെ ഫോളോ ചെയ്യു - ShareChat
6k കണ്ടവര്‍
17 ദിവസം
#

📙 നോവൽ

full part നിക്കാഹിനു ശേഷം💛💜 SHAMSEENA FIROZ "കണ്ടവന്റെയൊക്കെ മുന്നിൽ ഒരുങ്ങി കെട്ടി നിൽക്കാൻ എനിക്ക് പറ്റില്ല.. പലവട്ടം ഞാൻ പറഞ്ഞതല്ലേ..ഉമ്മച്ചി വെറുതെ വാശി പിടിക്കാൻ നിക്കല്ലേ.. എനിക്ക് പറ്റില്ല..അതോണ്ടാ.. ഉമ്മച്ചി അവരോട് വിളിച്ചു പറഞ്ഞേക്ക്..ഞാൻ ഇപ്പോഴും എന്റെ നിലപാട് മാറ്റാൻ തയാറായിട്ടില്ലന്ന്.. പെണ്ണ് കാണാനായി ഇങ്ങോട്ടേക്കു എഴുന്നള്ളണ്ടന്നും.." "ഞാൻ പറയണത് നീയൊന്ന് സമാധാനായി കേൾക്കെന്റെ കുട്ടിയെ..ഈ ഉമ്മച്ചിയെ ഇനിയും ഇങ്ങനെ വേദനിപ്പിക്കാതെ.." "ആ..തുടങ്ങി..സെന്റി തുടങ്ങി.. ഉമ്മച്ചിടെ ഈ കണ്ണീർ കാണാൻ എനിക്ക് കഴിയില്ലന്ന് അറിഞ്ഞൂടെ..പിന്നെന്തിനാ കണ്ണ് നിറക്കണേ..ഞാൻ തോറ്റു തരാനോ.. വേണ്ടുമ്മച്ചിയെ..കരയണ്ട..ഞാൻ ഒരുങ്ങി നിന്നോളം.. പക്ഷെ ഒരിക്കലും ഞാൻ ഇവിടം വിട്ട് പോകില്ല..ഇങ്ങളെ തനിച്ചാക്കി ഞാൻ എങ്ങോട്ടും പോകില്ല.." അതുവരെ കാർമേഘം പോലെ മൂടി കെട്ടി നിന്നിരുന്ന ആയിശുമ്മാന്റെ മുഖത്ത് ചെറു പുഞ്ചിരി വിടർന്നു.. "സമാധാനമായല്ലോ ഇപ്പൊ..വരുന്നവനെ ഏതു വഴി ഓടിച്ചു വിടണമെന്ന് എനിക്ക് നല്ല നിശ്ചയമുണ്ട്..അതോണ്ട് ഇങ്ങള് കൂടുതൽ സന്തോഷിക്കാൻ നിക്കല്ലേ.. " മുഖം കനപ്പിച്ചു വെച്ച് കൊണ്ടുള്ള ഹാദിയയുടെ സംസാരം കേട്ടു ആയിഷയുടെ മുഖം വീണ്ടും മങ്ങിയെന്നാലും അവരത് മകൾക്ക് മുന്നിൽ പ്രകടിപ്പിച്ചില്ല.. "ശെരി..അതൊക്ക അവനെ കണ്ടതിനു ശേഷം നിനക്ക് തീരുമാനിക്കാം.. ഇപ്പൊ നീയൊന്നു വേഗം ടൗൺ വരെ പോയിവാ.. ആദ്യമായിട്ടാ ഫൗസിയും ജാസിയും ഇങ്ങോട്ട് വരണേ.. നീ ചെന്ന് ഹംസക്കാന്റെ കടേന്ന് കുറച്ചു ബേക്കറി വാങ്ങിച്ചു വാ..അവര് എന്തായാലും ഊണിനു മുന്നേ ഇറങ്ങും..ജാസിക്ക് ഇന്ന് വേറെന്തോ പരിപാടി ഉണ്ടെന്ന്.." തന്റെ പ്രിയ കൂട്ടുകാരി ഫൗസിയയും അവളുടെ മകൻ ജാസിമും വരുന്ന സന്തോഷത്തിലാണ് ആയിഷ.. സന്തോഷം ഇരട്ടിക്കാൻ കാരണം അവൾ വരുന്നത് തന്റെ മകളെ പെണ്ണ് കാണാനാണ്.. അവളുടെ മകന്റെ സ്വന്തമായ് നൽകുമോന്ന് ചോദിക്കാൻ വേണ്ടിയാണ്.. പക്ഷെ ആയിഷയുടെ ആ സന്തോഷമോ അവരെ കാണാനുള്ള ആകാംഷയോ ഒന്നും ഹാദിയയ്ക്ക് ഉണ്ടായില്ല.. "ഔ..എന്താ ഒരു സന്തോഷം..ഇനി വരുന്ന ആ ഹംകിന് വേണ്ടി ഞാൻ ടൗൺ വരെ പോവണോ..." "നിന്ന് തുള്ളാതെ പെണ്ണെ...ഒരു പത്തു മിനിറ്റല്ലേ വേണ്ടു..ഒന്നു പോയ്‌ വാടി.." ആയിഷ പറഞ്ഞത് തീരെ ഇഷ്ടപ്പെട്ടില്ല എങ്കിലും ഇനിയും ഉമ്മിന്റെ നേരെ ശബ്ദം ഉയർത്തണ്ടന്ന് കരുതി ഹാദിയ റൂമിലേക്കു കയറി ചെന്നു.. പർദ്ദയിട്ട് സ്കാഫ് ചെയ്തതിന് ശേഷം സ്കൂട്ടിയുടെ ചാവിയും എടുത്ത് അവൾ പെട്ടന്ന് തന്നെ ഇറങ്ങി.. പോകുന്ന വഴിയിലും അവളുടെ ചിന്ത ഉമ്മി പറഞ്ഞ കാര്യങ്ങളെ കുറിച്ചാണ്.. ഫൗസിയത്താ...ഉമ്മച്ചിന്റെ ഏറ്റവും അടുത്ത കൂട്ടുകാരി.ഒരുപാട് വർഷങ്ങൾ ആകുന്നു അവരെ കണ്ടിട്ട്.വല്യ പണക്കാരിയാണ്. കല്യാണം കഴിഞ്ഞത് തൊട്ടു ഫാമിലിയായ് ഗൾഫിലാണ് താമസം.പണ്ട് ഒക്കെ വല്ലപ്പോഴും നാട്ടിലേക്ക് വരുമായിരുന്നു.ആ നേരത്തൊക്കെ തന്നെയും ഉമ്മച്ചിനെയും കാണാൻ വരും.ഉപ്പയില്ലാത്ത കുട്ടിയായ തനിക്ക് വേണ്ടി കൈ നിറയെ നിറമുള്ള ഉടുപ്പുകളും ചോക്ലേറ്റ്സും ഉണ്ടാകും ഓരോ വരവിലും.ഇപ്പോൾ വർഷങ്ങൾ ആയി തമ്മിൽ കാണാതെ എന്നാലും ഫോൺ കാളിലൂടെ ആ പഴയ ബന്ധം ഇന്നും നിലനിർത്തി കൊണ്ട് പോകുന്നു. ജാസിം..പണ്ട് എങ്ങോ ഒരു രണ്ട് മൂന്ന് തവണ കണ്ടിട്ടുണ്ട്..അന്ന് തൊട്ടേ തനിക്ക് അവനെ ഇഷ്ടമല്ല.. ഉമ്മയെ പോലെയല്ല മകൻ..ചെറുപ്പത്തിൽ തന്നെ അവനു പണത്തിന്റെയും കുടുംബ മഹിമയുടെയും ഹുങ്ക് ആവശ്യത്തിൽ ഏറെയായിരുന്നു.. മണ്ണ് വാരി കളിച്ചോണ്ടിരുന്ന നേരത്തു മുറ്റത്ത്‌ കാറിൽ വന്നു ഇറങ്ങിയ ഫൗസിത്താനെ ഓടി ചെന്ന് കെട്ടിപ്പിടിച്ചപ്പോൾ അറിയാതെ ഒന്ന് അവനെയും തൊട്ടിരുന്നു.. ഷർട്ടിൽ ഒരിത്തിരി അഴുക്ക് ആയതിന്റെ പേരിൽ മൂക്കിനിട്ടിടിച്ചതു താൻ ഇപ്പോഴും മറന്നിട്ടില്ല.. ഓരോന്ന് ഓർത്തു കൊണ്ട് ടൗൺ എത്തിയത് പോലും ഹാദി അറിഞ്ഞില്ല.. ഹംസക്കന്റെ കടയ്ക്ക് മുന്നിൽ നല്ല തിരക്ക്..വണ്ടി ഒന്ന് ഒതുക്കി നിർത്താൻ വരെ ഇടമില്ലന്നാലും കിട്ടിയ ഒരു ഭാഗത്തായി വണ്ടി ഒതുക്കി ഹാദിയ കടയിലേക്ക് കയറി ചെന്നു.. "ഹംസക്കാ... " കടയിൽ നല്ല തിരക്ക് ആണെന്നാലും ഹംസ ഉടനെ അവളുടെ വിളി കേട്ടു.. "ആരിത്..ഹാദിക്കുട്ടിയോ..അന്നേ ഇപ്പൊ ഈ വഴിക്ക് ഒന്നും കാണാനേ ഇല്ലല്ലോ ഹാദിയേ.." "വിശേഷം ചോദിക്കലും പറയലുമൊക്കെ പിന്നെ...ഇപ്പൊ ഇങ്ങള് ദേ ഈ സാധനങ്ങളൊക്കെ എടുത്തന്നേ.. പോയിട്ട് തിരക്ക് ഉണ്ട് കാക്കോ.. " എന്ന് പറഞ്ഞോണ്ട് ഹാദി കയ്യിൽ ഇരിക്കുന്ന സാധനങ്ങളുടെ ലിസ്റ്റ് ഹംസയ്ക്ക് നേരെ നീട്ടി.. അവളെ വൈകിപ്പിക്കണ്ടന്ന് കരുതി ഹംസ പെട്ടന്ന് തന്നെ സാധനങ്ങൾ തൂക്കി കൊടുത്തു.. "ഇതും ബുക്കിൽ എഴുതിക്കോട്ടേ..അടുത്ത ആഴ്ച തരണ്ട് " ഹംസയുടെ കയ്യിൽ നിന്നും സാധനങ്ങൾ വാങ്ങിക്കുമ്പോൾ അവളൊരു കുസൃതി ചിരിയാലെ പറഞ്ഞു.. കയ്യിലുള്ള കവർ വെച്ചതിന് ശേഷം അവൾ സ്കൂട്ടി സ്റ്റാർട്ട് ചെയ്തു.. ഒരടി മുന്നിലേക്ക് എടുത്തതും ഒരു പുത്തൻ കാർ വട്ടം ചാടി സ്കൂട്ടിയുടെ ഹാൻഡിലിൽ ഒരഞ്ഞു.. ഉമ്മി അവിടെയും ഇവിടെയും ജോലിക്ക് പോയ്‌ കഷ്ടപ്പെട്ട് ഇല്ലാത്ത കാശും ഉണ്ടാക്കി ലോൺ ഇട്ട് വാങ്ങി തന്ന വണ്ടിയാണ്..അതും താൻ പൊന്ന് പോലെ സൂക്ഷിക്കുന്നത്..ഇതിനൊരു മുട്ട് സൂചി കൊണ്ടാലും താൻ സഹിക്കൂല..അങ്ങനെയുള്ളപ്പോഴാണ് പാണ്ടി ലോറി പോലത്തെ കാറും കൊണ്ട് വന്നു ഇടിച്ചത്..ഏതവനാണ് കണ്ണും മൂക്കും ഇല്ലാത്ത ഈ പണി ചെയ്തതെന്നറിയാൻ വേണ്ടി ഹാദിയ തന്റെ വണ്ടിയുടെ ഹാൻഡിലിലെക്കുള്ള നോട്ടം മാറ്റി തൊട്ട് മുന്നിൽ കിടക്കുന്ന കാറിലേക്ക് നോട്ടം എറിഞ്ഞു.. അതിന്റ അകത്ത് ഇരുന്ന് വെളുത്തു തുടുത്തു സുന്ദരനായൊരുത്തൻ അവളെ നോക്കി ഇളിക്കുന്നതു കണ്ടപ്പോൾ അവൾക്ക് പെരു വിരൽ മുതൽ ദേഷ്യം കയറി വന്നു. "ആരുടെ അമ്മൂമ്മയ്ക്ക് വായി ഗുളിക വാങ്ങിക്കാനാടോ ഈ മരണ പാച്ചിൽ പായുന്നത്.." "ഏതായാലും നിന്റ അമ്മൂമ്മയ്ക്കല്ല" ഉരുളയ്ക്ക് ഉപ്പേരി കണക്കെയുള്ള അവന്റെ മറുപടി കേട്ടതും അവള് ദേഷ്യം കൊണ്ട് പല്ല് കടിച്ചു പിടിച്ചു.. "നോക്കി പേടിപ്പിക്കാതെ വണ്ടി എടുത്തു പോവാൻ നോക്കെടീ.. " ദേഷ്യം കൊണ്ട് എന്ത് പറയണമെന്ന് അറിയാതെ ഹാദിയ അവന്റെ കാറിനു മുകളിൽ ആഞ്ഞടിച്ചു.. "എഡീീീ..." ഡോർ തുറന്നു വെളിയിലേക്ക് ഇറങ്ങി അവൻ അവളുടെ നേർക്ക് അലറി.. "പോടാ തെണ്ടീ.." അവനെ നോക്കി പുച്ഛിച്ചു കൊണ്ടവൾ പറഞ്ഞു..അവന്റ അടുത്ത ഗർജ്ജനത്തിനു കാത്ത് നിൽക്കാതെ അവൾ വണ്ടി എടുത്തു പോയി.. ദേഷ്യം കൊണ്ട് പല്ല് ഇറുമ്മി കൊണ്ടുള്ള മകളുടെ വരവ് കണ്ടു വരാന്തയിൽ ഇരിക്കുന്ന ആയിഷയ്ക്ക് ചിരി വന്നു.. അവർ മുറ്റത്തേക്ക് ഇറങ്ങി വണ്ടിയിൽ നിന്നും സാധനങ്ങൾ എടുത്തു. "നിന്റെ ദേഷ്യം ഇതുവരെ തീർന്നില്ലേടി ഹാദി.. " "അവനെ എന്റെ കയ്യിൽ കിട്ടിയാൽ ഉണ്ടല്ലോ ചവിട്ടി തേയ്ക്കും ഞാനാ.." അടുത്തു നിൽക്കുന്ന ആയിഷന്റെ ചോദ്യം ഒന്നു ശ്രദ്ധിക്കുക കൂടെ ചെയ്യാതെ അവൾ ആരോട് എന്നില്ലാതെ പിറു പിറുത്ത് കൊണ്ട് അകത്തേക്കു കയറി.. "റബ്ബേ..ഈ കുട്ടിക്ക് എന്നാണാവോ നല്ല ബുദ്ധി വരാ.." ഒരു അന്തവും കുന്തവും ഇല്ലാത്ത ഹാദിയയുടെ കാട്ടി കൂട്ടൽ കണ്ടു നിന്ന ആയിഷ മനസ്സിൽ വിചാരിച്ചു.. " ഹാദി..വേഗം നോക്ക്..അവരിപ്പോ ഇങ്ങെത്തും.." റൂമിലേക്കു കയറിപ്പോയ ഹാദി ഏറെ നേരമായിട്ടും വെളിയിലേക്ക് ഇറങ്ങാത്തതു കണ്ടു ആയിഷ അടുക്കളയിൽ നിന്നും വിളിച്ചു പറഞ്ഞു.. "ആ..വരണൂ.." ചുവന്ന നിറത്തിലുള്ള ഒരു ചുരിദാർ അണിഞ്ഞു ഷാൾ തലയിലൂടെ ഇട്ട് കൊണ്ടവൾ ആയിഷയുടെ അടുത്തേക്ക് ചെന്നു. "ഇതാണോ ഇടണേ..നിന്നോട് ഞാൻ പറഞ്ഞത് ആ പുതിയ ചുരിദാർ ഇടാനല്ലേ ഹാദിയെ.. പോയേ..പോയി അതിട്ടു വാ.." "ഇങ്ങള് ഒന്ന് മിണ്ടാതെ ഇരിക്കുന്നുണ്ടോ ഉമ്മച്ചി..അവരിപ്പോ എന്റെ ഡ്രസ്സ്‌ നോക്കാനല്ലേ വരണേ.. പിന്നേ..ഈ കോലത്തിൽ എങ്കിലും നിന്ന് കൊടുക്കുന്നത് ഉമ്മച്ചിനെയും ഫൗസിത്താനെയും ഓർത്തു കൊണ്ടാ.. അല്ലാണ്ട് ആ ഹംക്കിനെ കാണാനുള്ള പൂതി കൊണ്ടോ ഒറ്റ നോട്ടത്തിൽ അവന്റെ ഇഷ്ടം കൈക്കലാക്കാനോ വേണ്ടിയൊന്നുമല്ല." എന്ന് പറഞ്ഞോണ്ട് അവൾ അടുക്കള തിട്ടയിൽ കയറി ഇരുന്നതും പുറത്ത് ഒരു കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ടതും ഒരുമിച്ചായിരുന്നു.. അവൾ അപ്പൊത്തന്നെ ചാടി എഴുന്നേറ്റു റൂമിലേക്കു ഓടി.. ഉമ്മി സ്വീകരിച്ചും വിശേഷം തിരക്കലുമൊക്കെ കഴിയട്ടെ.അത് കഴിഞ്ഞു അങ്ങോട്ടേക്ക് ഇറങ്ങാമെന്ന് കരുതി അവൾ ബെഡിൽ ഇരിക്കാൻ തുടങ്ങിയതും ഫൗസിയ റൂമിലേക്കു കയറി വന്നു.. "എന്താ ഹാദി..മറന്ന് പോയോ..അതോ സംസാരിക്കില്ലന്നാണോ.." തന്നെ നോക്കി ചിരിച്ചു കൊണ്ടുള്ള ഫൗസിയയുടെ ചോദ്യം കേട്ടതും അവൾ എഴുന്നേറ്റ് നിന്ന് ഒന്ന് പുഞ്ചിരിച്ചു.. "എന്താ റൂമിൽ തന്നെ ഇരുന്ന് കളഞ്ഞത്.." "അത്..അത് നിങ്ങളു കൂട്ടുകാരികളുടെ സംസാരം കഴിയട്ടെന്ന് കരുതി.. " "അതാണോ..ഞാൻ വിചാരിച്ചു ജാസി ഉള്ളോണ്ട് ആവുംന്ന്.. " "ഏയ്‌..അത്..അതൊന്നുമല്ല താത്താ.. " തപ്പിയും തടഞ്ഞും കൊണ്ടുള്ള ഹാദിയുടെ സംസാരം കേട്ടു ഫൗസിയയ്ക്ക് ചിരി വന്നു. "ഇനിമുതൽ താത്ത അല്ലാട്ടൊ..ആയിഷയെ വിളിക്കുന്നത് പോലെ എന്നെയും ഉമ്മാന്ന് വിളിച്ചോ.. അതാ എനിക്കിഷ്ടം..അതാ ഞാൻ ആഗ്രഹിക്കുന്നതും" ഫൗസിയയുടെ ആ സംസാരം അവൾക്ക് തീരെ ഇഷ്ടമായില്ല എങ്കിലും അവളതു പുറത്ത് കാണിക്കാതെ പുഞ്ചിരി മാത്രം മറുപടിയായ് നൽകി.. "കണ്ണുകൾക്ക് പഴയ അതേ തിളക്കം..ഇപ്പോഴും ആ പാൽ പുഞ്ചിരി തന്നെ.. ഒരു മാറ്റവും ഇല്ലല്ലോ മോളെ നിനക്ക്..മൊഞ്ചു കൂടിയതല്ലാതെ ഒട്ടും കുറഞ്ഞിട്ടില്ല.." അതും പറഞ്ഞോണ്ട് ഫൗസിയ ഹാദിയുടെ തലയിൽ തലോടി. "ഹാദി.." ആയിഷയുടെ വിളി കേട്ടു അവൾ അടുക്കളയിലേക്ക് നടന്നു.ഒപ്പം ഫൗസിയയും. "ദേ..ഇത് ജാസിക്ക് കൊണ്ട് കൊടുത്തേ.. " കയ്യിലെക്ക് ഒരു കപ്പ്‌ ചായ നീട്ടിക്കൊണ്ടു ആയിഷ പറഞ്ഞത് കേട്ടു എനിക്കൊന്നും വയ്യ വേണേൽ ഉമ്മച്ചി തന്നെ കൊണ്ട് കൊടുക്ക്‌ ഇങ്ങളെ ജാസി മോന് എന്ന് പറയാൻ വേണ്ടി ഹാദിയുടെ നാക്ക് തരിച്ചു എങ്കിലും ഫൗസിയ തൊട്ടടുത്തു തന്നെ നിൽക്കുന്നത് കൊണ്ട് അവളതു അപ്പാടെ വിഴുങ്ങി ആയിഷയുടെ കയ്യിൽ നിന്നും ചായ കപ്പ്‌ വാങ്ങിച്ചു.. ഉറ്റ കൂട്ടുകാരിയുടെ മുന്നിൽ വെച്ച് ഉമ്മിയോട് കയർക്കേണ്ടന്നും താൻ കാരണം ഉമ്മി സങ്കടപ്പെടണ്ടന്നും കരുതി കഴിവിന്റെ പരമാവധി വിനയം ഉണ്ടാക്കി എടുത്ത് എന്നോ കണ്ടു മറന്ന ജാസിമിന്റ്റെ മുഖവും മനസ്സിൽ ഇട്ട് പ്രാകിക്കൊണ്ട് അവൾ ഹാളിലേക്ക് നടന്നു..പുറകെ ആയിഷയും ഫൗസിയയും. തനിക്ക് മുന്നിലേക്ക് അന്ന നടയുമായി ഒരു പെൺകുട്ടി കടന്നു വരുന്നതു പോലെ തോന്നിയ ജാസിം ഫോണിൽ നിന്നും മുഖം ഉയർത്തി നോക്കി.. ചായ കപ്പ്‌ നീട്ടുന്ന നേരത്ത് ജാസിമിന്റെ മുഖം ഉയർന്നതും ഹാദിയയ്ക്ക് തല കറങ്ങുന്നതു പോലെ തോന്നി.. കാണുന്നത് സത്യമാണോ സ്വപ്നമാണോന്ന് അറിയാൻ വേണ്ടി അവളൊന്നു തല കുടഞ്ഞു വീണ്ടും മുന്നിലേക്ക് നോക്കി.. തന്നെ കണ്ടു മിഴിച്ചു നോക്കുന്ന ജാസിമിന്റെ മുഖം കണ്ടപ്പോൾ അവൾക്ക് ചിരി വന്നെങ്കിലും അവളുടെ ഞെട്ടൽ മാറിയില്ല.. " ജാസി..ചായ വാങ്ങിക്കെടാ..കണ്ണും കണ്ണും നോക്കിയിരിക്കാൻ ഇനിയും ഒരുപാട് സമയം ഉണ്ട് ട്ടൊ.." പുറകിൽ നിന്നും ചിരിച്ചു കൊണ്ടുള്ള ഫൗസിയയുടെ സംസാരം ഉയർന്ന് വന്നതും എന്തോ ബോധോദയം വന്ന പോലെ ജാസിം ഹാദിയുടെ കയ്യിൽ നിന്നും ചായ വാങ്ങിച്ചു. തന്നെ നോക്കി ചിരിച്ചു നിൽക്കുന്ന ഫൗസിയയുടെ മുന്നിൽ നിൽക്കാൻ വല്ലാത്തൊരു ചടപ്പ് തോന്നിയത് കൊണ്ട് ഹാദി അപ്പോൾ തന്നെ റൂമിലേക്കു വലിഞ്ഞു.. ഒരു ജാസിം അഹമ്മദ് വന്നിരിക്കുന്നു..അവൻ ആയിരുന്നു ഇവൻ എന്നറിഞ്ഞിരുന്നെങ്കിൽ ഞാൻ അവിടെന്ന് തന്നെ നാട് കടത്തിയേനെ.. വന്നു കാലു കുത്തുന്നതിന് മുന്നേ എന്റെയും എന്റെ വണ്ടിയുടെയും മെക്കിട്ടു കയറിയേക്കുന്നു..കാണിച്ചു തരാടാ നിനക്ക് ഞാൻ.. ശരീരത്തിൽ നുരഞ്ഞു പൊന്തിയ ദേഷ്യവും അമർഷവുമെല്ലാം എന്തൊക്കെയോ പിറു പിറുത്ത് കൊണ്ടവൾ തീർത്തു.. പെണ്ണ് കാണലിന്റെ മുറ പരിപാടികൾ പോലെ കാര്യങ്ങൾ നടക്കുമ്പോൾ രണ്ട് പേർക്കും വല്ലതുമൊക്കെ സംസാരിക്കാൻ കാണും എന്ന് പറഞ്ഞു ഫൗസിയ ജാസിമിനെ ഇപ്പോൾത്തന്നെ തന്റെ റൂമിലേക്കു കടത്തി വിടുമെന്ന് പുറത്തുന്നുള്ള അവരുടെ സംസാരം കേൾക്കുമ്പോൾ തന്നെ ഹാദിക്ക് പിടികിട്ടി.. റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തി കൊണ്ടിരുന്നവൾ നടത്തം നിർത്തി ജനാലയോട് ചേർന്ന് നിന്നു.. ഒന്ന് രണ്ട് മിനിറ്റ്നു ശേഷം ഡോർ അടയുന്ന ശബ്ദം കേട്ടതും അവൾ ജനൽ കമ്പികളിൽ പിടുത്തം മുറുക്കി..അതുവരെ സംഭരിച്ച ധൈര്യമൊക്കെ ചോർന്നു പോകുന്നത് പോലെ.. എന്ത് തന്നെ ആയാലും നിലപാട് മാറ്റാനോ ജാസിമിന്റെ മുന്നിൽ തല കുനിച്ചു നിൽക്കാനോ പോകുന്നില്ലന്ന ഉറച്ച തീരുമാനത്തോടെ അവൾ രണ്ടും കല്പിച്ചു തിരിഞ്ഞു അവനു അഭിമുഖമായ് നിന്നു.. രണ്ടും കയ്യും മാറിൽ കെട്ടി തന്നെ നോക്കി പുഞ്ചിരി തൂകുന്ന ജാസിമിനെ കണ്ടതും അവൾക്ക് വീണ്ടും ദേഷ്യം കയറി.. ഈ കോപ്പ്..എവിടുന്ന് വരുന്നു ആവോ.. അവൾ പല്ല് ഇറുമ്മി.. "വല്ലതും പറഞ്ഞോ.. " വളരെ മനോഹരമായ അവന്റെ ശബ്ദം കാട്ട് പോത്തിന്റെ മുരൾച്ച പോലെ തോന്നി അവൾക്ക്.. " ഞാൻ വിചാരിച്ചതിലും സുന്ദരിയാണ്..ഉമ്മി പറഞ്ഞതിനെക്കാൾ തന്റേടിയുമാണ്. എനിക്കിഷ്ടായി.." നാലു മാസ്സ് ഡയലോഗ് കാച്ചി അവനെ കണ്ടം വഴി ഓടിച്ചു വിടാനുള്ള വഴി ആലോചിച്ചു നിന്നിരുന്ന ഹാദി അവന്റെ സംസാരം കേട്ടു വാ പൊളിച്ചു പോയി.. "അയ്..എന്തേലും ഒന്ന് പറയെടോ..ഈ ലോകത്ത് ഒന്നുമല്ലെ " ജാസിം അവളുടെ മുന്നിലേക്ക് കൈ വീശി..പെട്ടെന്നു വന്ന വെളിപാടിൽ അവൾ ജാസിമിന്റെ കൈ തട്ടി മാറ്റി കണ്ണുരുട്ടി.. "എ..എന്ത് പറയാൻ..നിനക്ക് വല്ലതും പറയാൻ ഉണ്ടേൽ അത് പറഞ്ഞിട്ട് പൊക്കോ.. കേൾക്കാൻ താല്പര്യം ഉണ്ടായിട്ട് ഒന്നുമല്ല..ഉമ്മച്ചിന്റെ വായിൽ ഇരിക്കുന്നതു കേൾക്കാൻ വയ്യാഞ്ഞിട്ടാ.. എനിക്കൊന്നും പറയാനില്ല.. കഴിഞ്ഞ തവണ വിളിച്ചപ്പോൾ ഫൗസിത്ത എന്നോട് ഇതിനെ കുറിച്ച് സംസാരിച്ചിരുന്നു..അപ്പോൾ തന്നെ ഞാനെന്റെ അഭിപ്രായം തുറന്നു പറഞ്ഞതാ.. ഇപ്പോഴും ആ നിലപാട് മാറിയിട്ടില്ല.. അതുകൊണ്ട് എന്തേലുമൊക്കെ പറഞ്ഞു നീ എന്റെ ഉമ്മച്ചിനെ ഒന്ന് മനസ്സിലാക്കി കൊടുക്കണം.." ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞു നിർത്തി ഹാദി ജാസിമിന്റെ മുഖത്തേക്ക് നോക്കി.. അതുവരെ നിറഞ്ഞു നിന്നിരുന്ന പുഞ്ചിരിയോ തിളക്കമോ ഒന്നുമില്ല അവന്റെ മുഖത്ത്..പകരം പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തൊക്കെയോ തരത്തിലുള്ള ഭാവങ്ങളാണ്..അത് കണ്ടു ഹാദി ഒന്ന് വല്ലാതെയായ്.. പടച്ചോനെ..എന്തൊക്കെയാ ഞാൻ പറഞ്ഞത്..വേണ്ടാത്തത് വല്ലതുമായിരുന്നോ.വേണ്ടിയിരുന്നില്ല.. ഹാദി മനസ്സിൽ ഓർത്തു.. "അപ്പോൾ നിനക്ക് എന്നെ കെട്ടാൻ താല്പര്യമില്ലന്ന് തന്നെ..അല്ലെ..? ഞാൻ വന്നത് പോലെത്തന്നേ തിരിച്ചു പൊക്കോണംന്ന്..അല്ലെ..?" ഗൗരവത്തോടെയുള്ള അവന്റെ ചോദ്യത്തിന് അവൾ അതേന്നുള്ള അർത്ഥത്തിൽ തലയാട്ടി.. " എന്ന് നീ മാത്രം പറഞ്ഞാൽ മതിയോ..? " "പിന്നെ ഞാൻ അല്ലാതെ എന്റെ കാര്യം വേറെ ആരാ പറയേണ്ടത്..നീയാണോ.." അവന്റെ നേർക്കുള്ള അവളുടെ ശബ്ദം ഉയർന്നു.. "നീയെന്നോ..കാര്യം നീ വല്യ തന്റേടിയൊക്കെ ആയിരിക്കും..എന്ന് കരുതി എന്റെ നേർക്ക് കാണിച്ചാൽ ഉണ്ടല്ലോ.. ആണുങ്ങളോട് സംസാരിക്കുമ്പോൾ ശബ്ദം താഴ്ത്തി സംസാരിക്കണമെന്ന് അറിഞ്ഞൂടെ നിനക്ക്..? " "ഇല്ല..പഠിപ്പിച്ചു തരാനുള്ള വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ ജാസിം ആ പൂതി അങ്ങ് വാങ്ങി വെച്ചേക്ക്.." എന്ന് പറഞ്ഞു കൊണ്ട് അവനു നേരെ മുഖം തിരിച്ച അവളുടെ രണ്ട് കൈകളിലും അവൻ പിടുത്തമിട്ടു.. "ഹേയ്..വിടെടാ..വിടാനാ പറഞ്ഞത്.." അവളുടെ എതിർപ്പ് വക വെക്കാതെ അവൻ അവളുടെ രണ്ട് കൈകളും അവന്റെ ഒരു കൈക്കുള്ളിലായി നിർത്തി.. അവൾ ആവുന്ന വിധത്തിൽ കൈ കൊണ്ട് എന്തൊക്കെയോ ഗോഷ്ടി കാണിച്ചു അവനെ തള്ളി മാറ്റാൻ ശ്രമിച്ചു.. "അടങ്ങി നിക്കടീ..നിന്നെ അനുസരണയും ബഹുമാനവുമൊക്കെ പഠിപ്പിക്കാൻ പറ്റോന്ന് ഞാനൊന്ന് നോക്കട്ടെ.." എന്ന് പറഞ്ഞു കൊണ്ടവൻ അവളുടെ കൈകളിലെ പിടുത്തം മുറുക്കി.. അവന്റെ പിടുത്തത്തിന്റെ ശക്തി കൂടും തോറും അവളുടെ കൈകൾ ഒരുപോലെ ചുവന്ന് വരാനും വേദന അനുഭവപ്പെടാനും തുടങ്ങി. "പറ..ഇനി ആണുങ്ങളുടെ നേർക്ക് ശബ്ദം ഉയർത്തോ.. മുതിർന്നവരോട് ബഹുമാന കുറവ് കാണിക്കോ.." അവളുടെ കൈകളെ ഞെരുക്കി കൊണ്ടവൻ ചോദിച്ചു.. അസഹനീയമായ വേദന അനുഭവപ്പെട്ട ഹാദി നിറ കണ്ണുകളാലെ അവനെ നോക്കി ഇല്ലെന്ന അർത്ഥത്തിൽ തലയാട്ടി. അവളുടെ കണ്ണുകൾ ഈറൻ അണിഞ്ഞു വന്നത് കൊണ്ടോ അതോ അവൾ അനുസരണ കാണിച്ചത് കൊണ്ടോ ജാസിം അവളുടെ കൈകളെ സ്വതന്ത്ര്യമാക്കി.. "എന്തിനാ നിനക്ക് ഇത്രയും വാശി..ആരോടാ ഇതൊക്ക..? എത്രയോ വർഷങ്ങൾക്ക് ശേഷം കാണുന്ന എന്നോടോ..പണ്ട് ഒന്നും നീ ഇങ്ങനെ ആയിരുന്നില്ലല്ലോ ഹാദിയാ.. നീ ആകെ മാറിപ്പോയിരിക്കുന്നു.. എന്നോടുള്ള ഇഷ്ട കുറവ് കൊണ്ടാണോ നീ കല്യാണത്തിനു സമ്മതം നൽകാത്തത്.. അതോ നിന്റെ വാപ്പയെയും ഇക്കാക്കായെയും പോലെ ഈ ലോകത്തുള്ള സകല പുരുഷൻമാരും വിശ്വാസ വഞ്ചന കാട്ടുന്നവരാണെന്ന് തെറ്റിദ്ധരിച്ചതു കൊണ്ടോ.. പറാ..പറയെടി.. എന്തിന്റെ പേരിലാ നീയൊരു കല്യാണമേ വേണ്ടന്ന് വെക്കുന്നത്..? എനിക്കറിയണം.പറാ..? " "പറയാനും അറിയാനുമൊന്നുമില്ല..നിങ്ങക്ക് പോകാം.. അഥവാ ഇനിയൊരു വിശദീകരണം വേണമെന്ന് ഉണ്ടെങ്കിൽ നിങ്ങള് ഇപ്പൊ പറഞ്ഞത് തന്നെയാണ് കാരണം.. സത്യമാ..എനിക്ക് ആരെയും വിശ്വാസമില്ല..ഒരു പുരുഷനെയും.. ഇപ്പോൾ തന്നെ നോക്ക് ഞാനെന്ത് ചെയ്തിട്ടാ.. പെണ്ണിന്റെ കണ്ണീരും വേദനയുമാണ് നിങ്ങള് ആണുങ്ങൾക്ക് എപ്പോഴും സുഖവും സന്തോഷവും.. ഇഷ്ടമല്ല..നിങ്ങളെ എന്നല്ല.ആരെയും ഇഷ്ടമല്ല. ഈ ലോകത്ത് ആരെയും തന്നെ ഞാൻ വിവാഹം ചെയ്യാനും പോകുന്നില്ല. ആണിന്റെ തുണ ഇല്ലാതെയും ജീവിക്കാം..എന്റെ ഉമ്മി ജീവിക്കുന്നില്ലേ. ഒരു കുറവ് പോലുമില്ലാതെ എന്നെ വളർത്തി വലുതാക്കി ഇവിടേം വരെ എത്തിച്ചില്ലേ.. അതുപോലെ ഞാനും ജീവിക്കും.. പക്ഷെ ഒരു വ്യത്യാസം.എന്റെ മകൾക്ക് വേണ്ടിയല്ല..എന്റെ ഉമ്മിക്ക് വേണ്ടിയാണെന്ന് മാത്രം. " "വാശിയാണോ ഹാദിയാ..എന്നാൽ എനിക്കുമാണ്. ഒരു കാര്യം നീ മനസ്സിൽ കുറിച്ച് വെച്ചോ.. ഈ ഭൂമി ലോകത്തു ജാസിം അഹമദിനൊരു പെണ്ണുണ്ടെങ്കിൽ അത് നീയായിരിക്കും ഹാദിയാ.. മോഹിച്ചതെന്തും നേടിയെടുത്ത ചരിത്രമേ ഈ ജാസിമിനുള്ളൂ. അതുപോലെ ഇതും ഞാൻ നേടി എടുത്തിരിക്കും. നിന്നെ എന്റെ സ്വന്തമാക്കിയിരിക്കും.എന്റെ മാത്രം... അത് പക്ഷെ നിന്നെ മതി വരുവോളം ആസ്വദിച്ചതിന് ശേഷം വഞ്ചിക്കാനോ കൈയൊഴിയാനോ അല്ല.. മരണം വരെ എന്നിലേക്കു ചേർത്ത് നിർത്താനാണ്.. പണ്ട് എങ്ങോ കുറിച്ചിട്ടതൊന്നുമല്ല..ദേ..ഇപ്പോൾ ഈ നിമിഷം..ഈ നിമിഷം മുതൽ നിന്നേ ഞാൻ ഖൽബിൽ പതിപ്പിക്കുവാ.. അതിനി മായ്ച്ചു കളയാൻ നിന്റെ ഈ വാശിയ്ക്ക് എന്നല്ല..മറ്റൊന്നിനും കഴിയില്ല. കേട്ടോടീ ഉണ്ടക്കണ്ണി.." അവളുടെ തൊട്ട് മുന്നിൽ നിന്നും എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചതു പോലെയുള്ള അവന്റെ വെല്ലുവിളി കേട്ടു അവൾ അല്പം ഭയന്നു.. പിന്നീട് അവൾ എന്തെങ്കിലും പറയുന്നതിന് മുന്നേ അവൻ തിരിഞ്ഞു വാതിൽ ലക്ഷ്യം വെച്ച് നടന്നിരുന്നു.. ഡോർ തുറന്നു പുറത്തേക്ക് കടക്കുന്നതിന് മുൻപായി അവൻ ഒന്നൂടെ അവളെ നോക്കി.. ഹാദി അപ്പോഴും അവന്റെ സംസാരം കേട്ടുള്ള ഞെട്ടലിൽ നിന്നും വിമുക്തയായിട്ടില്ല. "ടീ..നിനക്കുള്ളത് ഞാൻ നിക്കാഹിനു ശേഷം തരാടീ.. എക്സ്ട്രാ കിടക്കണ നിന്റെ ആ എല്ലുണ്ടല്ലോ..അതു ഞാനിങ്ങു വലിച്ചൂരി എടുക്കും.." അതും പറഞ്ഞു കൊണ്ടവളെ അടിമുടിയൊന്നു നോക്കി പേടിപ്പിച്ചു ജാസിം വെളിയിലേക്ക് കടന്നു. മകളുടെ തൊട്ടാൽ തെറിക്കുന്ന സ്വഭാവവും പെരുമാറ്റവും നല്ലത് പോലെ അറിയുന്ന ആയിഷ ഹാളിൽ ഫൗസിയയ്ക്ക് ഒപ്പം ഇരുന്ന് വിയർക്കുകയാണ്.. പോയതു പോലെത്തന്നേ ജാസിം പുറത്തേക്ക് വന്നാൽ ഭാഗ്യം.. ആയിഷ വിചാരിച്ചു.. മുഖത്തൊരു കള്ള ചിരിയും നിറച്ചു വരുന്ന ജാസിമിനെ കണ്ടതും ഫൗസിയയുടെ മുഖം തെളിഞ്ഞു.. ആയിഷയ്ക്ക് അപ്പോഴും സമാധാന കുറവായിരുന്നത് കൊണ്ട് അവർ ജാസിമിനോട്‌ ചോദിച്ചു.. "എന്താ മോനെ..അവൾ എന്ത് പറഞ്ഞു.. " "അവളെന്ത്‌ പറയാനാ ആയിശുമ്മാ.. അവൾക്ക് സമ്മതമാണ്..എന്നെ നിക്കാഹ് ചെയ്യാൻ പൂർണ സമ്മതം " മുഖത്ത് യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെയാണ് ജാസിം പറഞ്ഞത് എങ്കിലും ആയിഷയ്ക്ക് അത്രക്ക് അങ്ങോട്ട് വിശ്വാസം വന്നില്ല.. "ഇങ്ങള് ഒന്ന് കൊണ്ടും സങ്കടപ്പെടണ്ട..ഹാദിയോട് ഞാൻ സംസാരിച്ചിട്ട് ഉണ്ട്..അവൾ സമ്മതിക്കും. ഇനി സമ്മതിച്ചാലും ഇല്ലെങ്കിലും അവളെ ഞാൻ കെട്ടും.എനിക്ക് വേണം നിങ്ങളുടെ കാന്താരി പെണ്ണിനെ.." ആയിഷയെ നോക്കി കണ്ണിറുക്കി കൊണ്ട് ജാസിം പറഞ്ഞു.. പടച്ചോനെ..ന്റെ കുട്ടിക്ക് നല്ല ബുദ്ധി തോന്നിക്കണേ.. എന്ന് മനസ്സിൽ കരുതി കൊണ്ട് ആയിഷ ജാസിമിനെ നോക്കി ആനന്ദ കണ്ണീർ പൊഴിച്ചു.. മുറിയിലിരുന്ന് കൊണ്ട് വെളിയിലെ സംസാരം ശ്രദ്ധിച്ചു കൊണ്ടിരുന്ന ഹാദിക്ക് ജാസിമിനോട്‌ വീണ്ടും ദേഷ്യം ഉയർന്നു.. മുറ്റത്ത്‌ കിടക്കുന്ന കമ്പി പാര വെച്ച് അവനെ കുത്തി കീറാൻ തോന്നിപ്പോയി അവൾക്ക്.. അവർ പോയെന്ന് ഉറപ്പായതിന് ശേഷം ഹാദി റൂമിന് വെളിയിലേക്ക് ഇറങ്ങി.. "നീയെന്താ അവരിറങ്ങാൻ നേരം റൂമിൽ തന്നെ കൂടി കളഞ്ഞത്.. " ആയിഷ ഇത്തിരി ഗൗരവത്തോടെ ചോദിച്ചു.. "എനിക്ക് പുറത്തേക്ക് വരാൻ തോന്നിയില്ല.. അവന്റെ മര മോന്ത കാണുന്നതിലും ഭേദം അകത്തു ഇരിക്കണതാന്ന് തോന്നി.. " "അവനോ..നിന്നെക്കാൾ മുതിർന്നതാണവനെന്ന് അറിഞ്ഞൂടെ നിനക്ക്.. മാത്രല്ല..നിന്നെ കെട്ടാൻ പോകുന്നവനാണ്.. ഇനിമുതൽ ആ ബഹുമാനമൊക്കെ കാണിച്ചോണം.. അതൊക്കെ ഓർത്തു വേണം ജാസിമിനോട്‌ പെരുമാറാൻ.. " "ഓഹോ..അപ്പൊ എല്ലാം തീരുമാനിച്ചുറപ്പിച്ചു അല്ലെ.. ഞാൻ സമ്മതിക്കില്ല ഉമ്മച്ചിയെ..നിങ്ങള് ഇനി എന്തൊക്ക പറഞ്ഞാലും ഞാൻ അവനെ നിക്കാഹ് കഴിക്കാൻ പോണില്ല.. അവനെ എന്നല്ല ആരെയും.. ഫൗസിയത്താനോട്‌ ഇപ്പോൾ തന്നെ വിളിച്ചു പറഞ്ഞേക്ക്..ഇങ്ങക്ക് വയ്യെങ്കിൽ ഞാൻ പറഞ്ഞോളാം.. " "മോളെ ഹാദി..അവൻ നീ കരുതുന്ന പോലൊന്നുമല്ല. നല്ലവനാണ്..ന്റെ ഫൗസിടെ അതേ സ്വഭാവം തന്നെയാ.. എന്തിനാടാ ഈ വാശി..ആരോടാ ഇതൊക്ക..? " ആയിഷയുടെ സ്വരം ഇടറി..കണ്ണുകൾ ഈറൻ അണിഞ്ഞു.. "വാശി ഒന്നുമല്ല ഉമ്മച്ചിയേ.. നാളെ എനിക്കും ഉമ്മച്ചിന്റെ ഇതേ അവസ്ഥ വരുമോന്നുള്ള പേടിയാണ്.. മതിയായില്ലേ ഇങ്ങക്ക്..നോവറിഞ്ഞു കണ്ണ് നിറച്ചു ജീവിച്ചത് മതിയായില്ലേ.. സ്വന്തം വീട്ടുകാരെ പോലും ഉപേക്ഷിച്ചു അവർക്ക് തീരാ വേദന നൽകി ആണൊരുത്തന്റെ ഒപ്പം ഇറങ്ങി വന്നതല്ലേ ഇങ്ങള്.. ഒരു ജീവിത കാലം മുഴുവൻ നെഞ്ചോട് ചേർത്ത് നിർത്താമെന്ന് പറഞ്ഞിട്ട് നാല് വർഷമെങ്കിലും തികച്ചോ.. എന്നെ ഒരു നോക്ക് കാണാൻ എങ്കിലും നിന്നോ..അതിനു മുന്നേ മറ്റൊരുത്തിയുടെ ശരീര സുഖം തേടി പോയതല്ലേ ഇങ്ങള് ആദ്യമായും അവസാനമായും സ്നേഹിച്ചയാൾ.. എനിക്കും ഉണ്ടായിരുന്നു ഒരു കൂട പിറപ്പ്..ഉമ്മച്ചി കഴിഞ്ഞാൽ സ്വന്തമെന്നും ബന്ധമെന്നും പറയാൻ ഈ ലോകത്തു എനിക്ക് ആകെ ഉണ്ടായിരുന്നതു എന്റെ ഇത്തയായിരുന്നു.. ഇന്ന് അവളെവിടെ ഉമ്മച്ചിയെ.. അവസാനമായി ഒരു നോക്ക് കാണാൻ പോലും ബാക്കി വെച്ചിട്ടില്ല ആ രാക്ഷസൻ.. അവളും ഒരു പുരുഷനെ വിശ്വസിച്ചു..നിങ്ങള് ചെയ്ത അതേ തെറ്റ് അവളും ചെയ്തു.. പെണ്ണ് കാണാൻ വന്നപ്പോ ആവശ്യത്തിൽ ഏറെ മാന്യത ചമഞ്ഞു നിന്നു..ഇങ്ങളും ഇത്തയും കണ്ണടച്ച് വിശ്വസിച്ചു.. എന്നിട്ട് ഇപ്പൊ എന്തായി ഉമ്മച്ചിയെ..മഹർ ചാർത്തിയ സ്വന്തം പെണ്ണിനെ പണത്തിനു വേണ്ടി മറ്റുള്ളവർക്ക് മുന്നിലേക്ക് കടിച്ചു കീറാൻ വലിച്ചെറിഞ്ഞു കൊടുത്തപ്പോൾ അവന്റെ വീട്ടുകാർ എങ്കിലും എതിർത്തോ.. ഇല്ല..ആരും എതിർക്കില്ല..പെണ്ണിന് ഒരിക്കലേ വിലയുള്ളൂ.അതും കറ ഏല്ക്കാത്ത ശരീരം ഉള്ളപ്പോൾ മാത്രം. വേണ്ടുമ്മച്ചിയെ..എന്നെ നിർബന്ധിക്കരുത്. നിങ്ങള് പറഞ്ഞത് പോലെത്തന്നേ ജാസിം നല്ലവൻ ആയിരിക്കും..എന്നാലും എനിക്ക് വേണ്ടാ.. ഒരു വിവാഹ ജീവിതത്തിൽ എനിക്ക് താല്പര്യമില്ല.. മാത്രല്ല..എന്റെ ഉമ്മച്ചിയെ വിട്ട് ഞാൻ എങ്ങോട്ടും പോകില്ല.ഇങ്ങളെ തനിച്ചാക്കി എനിക്കൊന്നും വേണ്ടാ..നിങ്ങക്ക് ഞാനും എനിക്ക് നിങ്ങളും മാത്രം മതി.." അത്രയും പറഞ്ഞു തീർന്നതും ഹാദി ആയിഷയെ കെട്ടിപ്പിടിച്ചു എന്തെന്ന് ഇല്ലാതെ കരയാൻ തുടങ്ങി.. ഇപ്പോൾ എന്ത് പറഞ്ഞാലും അവളുടെ കരച്ചിൽ കൂടുകയെയുള്ളൂ എന്ന് മനസ്സിലാക്കിയ ആയിഷ മൗനം പാലിച്ചു..അവളെ ചേർത്ത് പിടിച്ചു കൊണ്ട് തലയിൽ തലോടി കൊടുത്തു.. മകളുടെ വാടിയ മുഖവും നനവ് പടർന്ന കണ്ണുകളും കണ്ട ആയിഷ അവളോട് ഇനിയും ഇക്കാര്യത്തേ കുറിച്ച് സംസാരിക്കാൻ കഴിയില്ലന്നതു കൊണ്ട് ഫൗസിയയ്ക്ക് ഫോൺ ചെയ്തു.. എന്തൊക്കെ പറഞ്ഞിട്ടും അവൾ സമ്മതം നൽകുന്നില്ലന്ന് ആയിഷ സങ്കടം പറഞ്ഞപ്പോൾ നീ വിഷമിക്കാതെ എല്ലാം ശെരി ആവുമെന്ന് പറഞ്ഞു ഫൗസിയ ആയിഷയെ സമാധാനിപ്പിച്ചു.. എന്നെങ്കിലും അവളുടെ മനസ് മാറുമെന്ന് ആശ്വസിച്ച ആയിഷ പിന്നീട് ഹാദിയോട് അതിനെ കുറിച്ച് ഒന്നും തന്നെ സംസാരിച്ചില്ല.. ദിവസങ്ങൾ കടന്ന് പോയ്‌..കോളേജ് പഠനവും അത് കഴിഞ്ഞ് കുട്ടികൾക്കുള്ള ട്യൂഷനിലും ഏർപ്പെട്ട ഹാദി പിന്നീട് ഫൗസിയയെ കുറിച്ചോ ജാസിമിനെ കുറിച്ചോ ഓർത്തില്ല. പക്ഷെ ഹാദിയുടെ നിലപാടിനു വല്ല മാറ്റവും ഉണ്ടോന്ന് അറിയാൻ വേണ്ടി ഫൗസിയ ഇടയ്ക്ക് ഇടെ വീട്ടിലെ ലാൻഡ് ലൈനിലേക്ക് വിളിക്കും..അപ്പോഴൊക്കെ ആയിഷയ്ക്ക് സ്വന്തം മകളെ കുറിച്ചുള്ള വേവലാതികൾ പറയാനെ കഴിയും ആയിരുന്നുള്ളൂ.. ഒരു ദിവസം രാത്രി ഭക്ഷണം കഴിച്ചിരിക്കുന്ന നേരത്താണ് ഹാദിയുടെ മൊബൈൽ ഫോണിലേക്ക് അറിയാത്ത നമ്പറിൽ നിന്നുമുള്ള കാൾ വരുന്നത്.. അറ്റൻഡ് ചെയ്തു നോക്കുമ്പോൾ ഫൗസിയയാണ്.. "മോളെ..ഇവിടെ അവന്റെ വാപ്പ ആകെ ദേഷ്യത്തിലാണ്.. വരുന്ന മാസം അദ്ദേഹം ലണ്ടനിലേക്ക് പോകുവാ..അതിനു മുന്നേ ജാസിന്റെ നിക്കാഹ് നടത്തണമെന്ന് പറയുന്നു.. ജാസിനെ അദ്ദേഹത്തിന്റെ അനിയത്തിന്റെ മകളെ കൊണ്ട് നിക്കാഹ് ചെയ്യിപ്പിക്കണമെന്നാ ആഗ്രഹം.. അത് പറഞ്ഞപ്പോൾ ജാസി പറഞ്ഞു അവനു ഇഷ്ടം നിന്നെ ആണെന്ന്..നിന്റ അഭിപ്രായത്തിനു വെയ്റ്റിംഗ് ആണെന്ന്.. ഏതായാലും പെട്ടെന്ന് തന്നെ വേണമെന്ന് പറഞ്ഞു അദ്ദേഹം ആകെ ബഹളം വെക്കുവാ..ഇല്ലെങ്കിൽ മുറ പെണ്ണിനെ കൊണ്ട് കെട്ടു കഴിപ്പിക്കും എന്നാ പറയണേ.. ജാസി വല്ലാതെ സങ്കടത്തിലാ മോളെ..അവനെന്തു ചെയ്യണംന്ന് ചോദിക്കുന്നു.. " "എന്റെ തീരുമാനം മാറുമെന്ന് കരുതിയാണ് ഈ കാത്തിരിപ്പ് എങ്കിൽ വേണ്ടന്ന് പറഞ്ഞോളൂ.. അന്ന് പറഞ്ഞതേ എനിക്ക് ഇന്നും പറയാനുള്ളൂ.. ഇങ്ങക്ക് എന്നോട് ദേഷ്യമൊന്നും തോന്നരുത്.." പിന്നീട് ഫൗസിയ എന്തെങ്കിലും പറയുന്നതിന് മുന്നേ അവൾ കാൾ കട്ട്‌ ചെയ്തു..അവളെ നോക്കി നിൽക്കുന്ന ആയിഷയ്ക്ക് മുഖം നൽകാതെ അവൾ വേഗം റൂമിലേക്കു കയറിപ്പോയി.. ഞായറാഴ്ച ആയതു കൊണ്ട് പതിവിലും വൈകിയാണ് ഹാദി എഴുന്നേറ്റത്..അടുക്കളയിലേക്ക് ചെന്നു നോക്കിയപ്പോൾ ആയിഷ പാത്രങ്ങളോട് മല്ലിടുകയാണ്.. അവളും പതിയെ ഓരോ ജോലികളിൽ മുഴുകി.. ഒരു വിധം ജോലിയൊക്കെ ഒരുങ്ങിയതിന് ശേഷം ലൈബ്രറിയിൽ നിന്നും എടുത്തു കൊണ്ട് വന്ന പുസ്തകം വായിക്കാൻ വേണ്ടി അവൾ ചെന്നു ബെഡിലേക്ക് മറിഞ്ഞു.. ഹാദിയയുടെ വീട്ടു മുറ്റത്ത്‌ ജാസിമിന്റെ കാർ വന്നു നിന്നു..കാറിൽ നിന്ന് ഇറങ്ങിയ ജാസിം ഒന്നും നോക്കാതെ ഹാളിലേക്ക് കയറി.. എന്തിനെന്നില്ലാതെ ദേഷ്യം നിറച്ചു കൊണ്ടായിരുന്നു അവന്റെ വരവ് എന്നാലും ഹാളിൽ ഇരുന്ന് തുണി തയ്ക്കുന്ന ആയിഷയെ കണ്ടതും അവനൊരു അവിഞ്ഞ ചിരി ചിരിച്ചു.. ഒരു മുന്നറിയിപ്പ് പോലുമില്ലാത്ത അവന്റെ വരവ് കണ്ടു ആയിഷ അന്തം വിട്ട് കൊണ്ടവനെ നോക്കി.. "ഇപ്പോ വരാവേ.." ആയിഷ എന്തെങ്കിലും ചോദിക്കുന്നതിന് മുന്നേ ഒരു കള്ള ചിരിയാലെ അത് പറഞ്ഞു കൊണ്ടവൻ തുറന്നു കിടക്കുന്ന ഹാദിയുടെ മുറിയിലേക്ക് കയറി ചെന്നു.. ബെഡിൽ കമിഴ്ന്നു കിടന്നു പുസ്തകം വായിക്കുന്ന ഹാദിയെ കണ്ടതും അവനൊരു നിമിഷം അവളെ തന്നെ നോക്കി നിന്ന് പോയ്‌.ചുറ്റും നടക്കുന്നത് ഒന്നും അറിയാതെ മുഴുവൻ ശ്രദ്ധയും വായനയിൽ നൽകിയിരിക്കുന്ന ഹാദിയെ ജാസിം കൗതുകത്തോടെ വീക്ഷിച്ചു.. അവൻ അപ്പോൾത്തന്നെ ഫോൺ എടുത്തു അവനിഷ്ടപ്പെട്ട ആ ദൃശ്യമൊന്നു ക്ലിക് ചെയ്തു.. ഇതൊന്നുമറിയാതെ വായനയിൽ മുഴുകിയിരിക്കുന്ന ഹാദിയുടെ ശ്രദ്ധ കൈ പറ്റാനെന്നോണം ജാസിം കുറച്ചു ശക്തിയായ് വാതിൽ അടച്ചു ലോക്ക് ചെയ്തു. ശബ്ദം കേട്ടു കിടന്നിടത്തു നിന്ന് തന്നെ തല ചെരിച്ചു നോക്കിയ ഹാദി ജാസിമിനെ കണ്ടു ബെഡിൽ നിന്നും ചാടി എണീറ്റു.. "നി..നിങ്ങളെന്താ ഇവിടെ.. " ഞെട്ടലോടെ അവൾ ചോദിച്ചു.. തന്റെ ചോദ്യത്തിന് മറുപടിയൊന്നും പറയാതെ കണ്ണ് വിടർത്തി തന്നെ നോക്കി നിൽക്കുന്ന ജാസിമിനെ കണ്ടതും എന്തോ ബോധോദയം വന്നത് പോലെ അവൾ ബെഡിൽ കിടക്കുന്ന ഷാൾ എടുത്തു തലയിലൂടെ ഇട്ടു.. അത് കണ്ടു ജാസിമൊന്നു ചിരിച്ചു.. "ഏയ്‌..നിങ്ങളോടാ ചോദിക്കണേ..എന്താ ഇവിടെന്ന്.. ഒരു പെൺകുട്ടിയുടെ സമ്മതമില്ലാതെ അവളുടെ റൂമിലേക്കു കയറിക്കൂടെന്ന് അറിഞ്ഞൂടെ.. പ്രത്യേകിച്ച് അന്യയായ ഒരുവളുടെ മുറിയിലേക്ക്.. " അവൾ അവന്റെ മുന്നിലൂടെ കൈ വീശി ചോദിച്ചു. "അതിന് ആരാ അന്യ സ്ത്രീകളുടെ റൂമിലേക്കു കയറിയത്.. ഞാൻ വന്നത് ഞാൻ കെട്ടാൻ പോകുന്ന പെണ്ണിന്റെ അടുത്തേക്കാണ്.. എന്റെ പെണ്ണിന്റെ മുറിയിലേക്കാണ്." "ഒരേ കാര്യം തന്നെ വീണ്ടും വീണ്ടും സംസാരിക്കുന്നതിൽ എനിക്ക് താല്പര്യമില്ല.. നിങ്ങൾക്ക് പോകാം.." "അങ്ങനെ നീ പറയുന്നത് കേട്ടു ഇറങ്ങി പോകാൻ വന്നതല്ലടീ ഞാനിപ്പോ.." മുന്നിലുള്ള മേശയിലേക്ക് ആഞ്ഞടിച്ചു ശബ്ദം ഉയർത്തി കൊണ്ടവൻ പറഞ്ഞു.. അത് കണ്ടു ഞെട്ടിയ അവളെ കയ്യിൽ പിടിച്ചു വലിച്ചു ജാസിം ബെഡിലേക്ക് തള്ളി.. കത്തുന്ന കണ്ണുകളോടെ അവൻ ബെഡിലേക്ക് മറിഞ്ഞ ഹാദിയുടെ നേർക്ക് അടുത്തു.. "നീ ആരാണെന്നാ നിന്റ വിചാരം..എന്ത് കണ്ടിട്ടാടീ നീ ഇത്രയും അഹങ്കരിക്കുന്നത്.. എന്ത് കുന്തം ഉണ്ടായിട്ടാ നീ എന്റെ മുന്നിൽ ഇങ്ങനെ വെയ്റ്റ് ഇട്ടു നിക്കണേ.. നിന്റ എല്ലാ അവസ്ഥയും കഷ്ടപ്പാടുകളും അറിഞ്ഞും മനസ്സിലാക്കിയും ഞാൻ നിന്നെ സ്വീകരിക്കാൻ തയാറാകുമ്പോൾ അതിനു സമ്മതം നൽകാതെ വല്യ ഡയലോഗ് അടിക്കുന്നു.. എന്താടി എനിക്കൊരു കുറവ്.നിനക്ക് സ്വപ്നം കാണാൻ പോലും അർഹതയില്ലാത്തതാണ് ഞാനുമായുള്ള കല്യാണം.. അതും പൂർണ മനസ്സോടെ ഒത്തിരി ഇഷ്ടത്തോടെ ജീവന്റെ പാതി ആക്കാൻ വേണ്ടി തന്നെയാണ്.. അല്ലാതെ ഒരൊറ്റ രാത്രി കഴിഞ്ഞു വലിച്ചു എറിയാനൊന്നുമല്ലടീ പുല്ലേ.. എന്നെപ്പോലെ വേറെ ആരാടീ നിന്നെയൊക്കെ രണ്ട് കയ്യും നീട്ടി സ്വീകരിക്കാ.. കെട്ടുന്ന പെണ്ണിന് കാൽ കാശിനു ഗതി ഇല്ലെന്നാലും ഏതൊരു ആണൊരുത്തനും പ്രാധാന്യം നൽകുന്നത് അവൾടെ സ്ത്രീത്വത്തിനാണ്. തനിക്കൊരു കുഞ്ഞിനെ നൽകാൻ കഴിയുന്ന ഒരുത്തി ആയിരിക്കണം തന്റെ പെണ്ണെന്ന്.. സ്വന്തം പെണ്ണിൽ നിന്നും ഏതൊരു പുരുഷനും ആഗ്രഹിക്കുന്നത് അങ്ങനെ ഒന്നാണെടീ.. അതിന് പോലും കഴിയാത്ത നീ പിന്നെന്ത് കണ്ടിട്ടാടീ ഈ അഹങ്കരിക്കുന്നത്.." ജാസിമിന്റെ നാവിൽ നിന്നും പുറത്തു വന്ന വാക്കുകൾ കേട്ടു അവൾക്ക് തല കറങ്ങുന്നതു പോലെ തോന്നി.. ശരീരമാകെ കുഴയുന്നത് പോലെ..കണ്ണിൽ ഇരുട്ട് കയറി മുന്നിലുള്ള ജാസിമിനെ പോലും അവ്യക്തമാകുന്നതു പോലെ.. "എത്ര കാലമായി നിന്റ ഉമ്മ നിനക്ക് വേണ്ടി രാവിനെ പോലും പകലാക്കി മാറ്റി കഷ്ട പെടുന്നു.. ഇനിയും എത്ര നാൾ എന്ന് വെച്ചാ ആ പാവം നിന്നെ സംരക്ഷിക്കുക.. നീ പറഞ്ഞല്ലോ ആണിന്റെ തുണ ഇല്ലാതെയും പെണ്ണിന് ജീവിക്കാമെന്ന്.. ജീവിക്കാമെടീ.. പക്ഷെ അതിന് എത്രത്തോളം ബുദ്ദിമുട്ട് ഉണ്ടെന്ന് നീ ചിന്തിച്ചു നോക്കിട്ട് ഉണ്ടോ.. നിന്റ ഉമ്മച്ചിയോട് ഒന്ന് ചോദിച്ചു നോക്കെടീ.. താൻ അനുഭവിച്ച കഷ്ടതകളും നോവും വേദനയുമൊന്നും സ്വന്തം മകൾക്കും കൂടെ ഉണ്ടാവരുത് എന്ന് കരുതിട്ടല്ലേ ഉമ്മ നിന്നോട് കല്യാണ കാര്യം പറഞ്ഞു സങ്കട പെടുന്നത്.. നിനക്ക് വേണ്ടി അല്ലെടീ..നീ സുരക്ഷിതയായിരിക്കുന്നതു കാണാൻ വേണ്ടി അല്ലെ.. അതോടൊപ്പം അവർക്ക് ഒരു മകനെയും കിട്ടുമല്ലോന്ന് സമാധാനിച്ചു കാണും.. നീ വിചാരിക്കുന്നത് പോലെ ലോകത്തുള്ള എല്ലാ ആണിനും വഞ്ചനയുടെ മുഖമല്ല.. മഹർ ചാർത്തുന്ന പെണ്ണിനെ ജീവനേക്കാൾ ഏറെ സ്നേഹിക്കാനും ജീവൻ പോകുന്നത് വരെ സംരക്ഷിക്കാനും കഴിയുന്നവന്മാരും കൂടെ ഉണ്ടെടീ ഈ ലോകത്ത്.. ഒന്ന് മനസ്സിലാക്കെടീ.." കേട്ടത് ഒന്നും വിശ്വസിക്കാൻ ആകാതെ മരവിച്ചു ഇരിക്കുന്ന ഹാദിയുടെ നേർക്ക് കനൽ എരിയുന്ന ഒരു നോട്ടവും നോക്കിക്കൊണ്ട് ജാസിം പുറത്തു കടന്നു.. ആയിഷയെ അവിടെ ഒന്നും കാണാത്തതു കൊണ്ട് ജാസിം പെട്ടെന്നു തന്നെ കാർ എടുത്തു അവിടം വിട്ടു.. ഹാദി അപ്പോഴും ഞെട്ടലിലാണ്.. എന്തൊക്കെയാണ് ജാസിം പറഞ്ഞിട്ട് പോയത്..അതിന്റെ പൊരുൾ ഒന്നും വ്യക്തമാകുന്നതേയില്ല.. താനൊരു ഉമ്മ ആവില്ലന്നല്ലേ..ഏതൊരു പെണ്ണിനും റബ്ബ് നൽകുന്ന ആ മഹാഭാഗ്യം തനിക്ക് ഇല്ലെന്നല്ലേ. അവൾ ബെഡിലേക്ക് മുഖം പൂഴ്ത്തി വിതുമ്പി. അല്ലെങ്കിലും ഒരു വിവാഹ ജീവിതം ആഗ്രഹിക്കാത്ത താൻ എന്തിനു ഒരുമ്മ ആവാൻ ആഗ്രഹിക്കണം..എന്തിനു ആ ഭാഗ്യമില്ലായ്മയേ കുറിച്ചോർത്തു വിലപിക്കണം.. അവൾ സമാധാനം കൊണ്ടു.. ജാസിം പറഞ്ഞ അക്കാര്യം അവൾ മറക്കാനും തന്നെ ബാധിക്കുന്നതല്ലന്നും സ്വയം പറഞ്ഞു പഠിപ്പിച്ചു.. പക്ഷെ,,, അവൻ പറഞ്ഞിട്ട് പോയതിൽ മറ്റൊന്നുണ്ട്.. ഉമ്മച്ചി..ഇനിയും എത്ര കാലമെന്ന് വെച്ചാ തനിക്ക് വേണ്ടി കഷ്ട പെടുക.. ഇനിയും ആ പാവത്തിനെ താൻ എങ്ങനെയാ വേദനിപ്പിക്കുക.. ഒരു വിവാഹം..ആവശ്യമാണ്.തനിക്ക് വേണ്ടിയല്ല.സ്വന്തം ഉമ്മച്ചിക്ക് വേണ്ടി.. തനിക്ക് വേണ്ടി മാത്രം ജീവിച്ചു പോരുന്ന ആ പാവത്തിന്റെ സന്തോഷത്തിനു വേണ്ടി സമ്മതം നൽകിയേ മതി ആവുള്ളു.. തന്റെ എല്ലാ കുറവുകളും അറിഞ്ഞു വെച്ച് കൊണ്ടും തന്നെ സ്വീകരിക്കാൻ തയാറാകുന്നവന്റെ മുന്നിലേക്ക് കഴുത്തു നീട്ടി നൽകാം. ഉമ്മച്ചി എന്നിൽ നിന്നും ആഗ്രഹിക്കുന്നതു ഇതാണ്.. ഈ ജീവിതത്തിൽ എന്നെ കൊണ്ടു ഉമ്മച്ചിക്ക് നൽകാൻ കഴിയുന്ന ഏറ്റവും വല്യ സന്തോഷം ഇത് തന്നെയാണ്. ഹാദി മനസിൽ തീരുമാനിച്ചുറപ്പിച്ചു.. തനിക്ക് ഇങ്ങനൊരു കുറവുള്ള കാര്യം ഇന്നേവരെ ഉമ്മച്ചി പറഞ്ഞിട്ടില്ല..തന്നെ വിഷമിപ്പിക്കണ്ടന്ന് കരുതി ആവും..പാവം. ജാസിമിന്റെ പ്രൊപോസൽ വരുന്ന നേരത്തു ഉമ്മച്ചി ഒരുപക്ഷെ ഇക്കാര്യം ഫൗസിയത്താനോട്‌ പറഞ്ഞിട്ട് ഉണ്ടാകണം..അതായിരിക്കാം അവൻ ഇത് അറിയാൻ. ഓരോന്ന് ചിന്തിച്ചു കൊണ്ടു ഹാദി ബെഡിൽ നിന്നും എഴുന്നേറ്റു കണ്ണും മുഖവും തുടച്ചു. പിന്നാം പുറത്തുന്ന് അകത്തേക്ക് കയറിയ ആയിഷ ജാസിമിന്റെ ശബ്ദമൊന്നും കേൾക്കാത്തതു കാരണം മുറ്റത്തെക്ക് നോട്ടം എറിഞ്ഞു.അവിടെ കിടന്ന കാർ കാണാതെ വന്നപ്പോൾ ആയിഷ ഹാദിയുടെ മുറിയിലേക്ക് കയറി. ജാസിമിനെ പൂർണ വിശ്വാസം ഉള്ളത് കൊണ്ടാണ് മകളുടെ മുറിയിലേക്ക് കയറി ചെല്ലുമ്പോൾ ആയിഷ തടയാഞ്ഞത്. കണ്ണാടിക്ക് മുന്നിൽ നിന്ന് എന്തൊക്കെയോ ചിന്തിച്ചു കൂട്ടുന്ന ഹാദിയോട് ആയിഷ ജാസിം വന്നതിന്റെ കാര്യം തിരക്കി.. "ഉമ്മച്ചി..എനിക്ക് സമ്മതമാണ്..നിങ്ങളൊക്കെ ആഗ്രഹിക്കുന്നത് പോലെ ജാസിമിനെ വിവാഹം ചെയ്യാൻ എനിക്ക് സമ്മതമാണ്.. " തന്റെ ചോദ്യത്തിനുള്ള മറുപടിയല്ല മകൾ നൽകിയത് എങ്കിലും ഉറച്ച സ്വരത്തിലുള്ള ഹാദിയുടെ സംസാരം കേട്ടു ആയിഷ ഞെട്ടി.. "എന്താ..എന്താ നീ പറഞ്ഞത്.. " ആയിഷയുടെ ചോദ്യത്തിന് ഹാദി വീണ്ടും അതുതന്നെ ആവർത്തിച്ചു.. "ജാസിമിന്റെ പെണ്ണായ് ജീവിക്കാൻ എനിക്ക് സമ്മതം ആണെന്ന്.." ആയിഷയുടെ മുഖം തെളിഞ്ഞു..ചുണ്ടിൽ പുഞ്ചിരി വിടർന്നു. "അൽഹംദുലില്ലാഹ്.." മകൾക്ക് ഇപ്പോഴെങ്കിലും നല്ലത് തോന്നിയല്ലോന്ന് ഓർത്തു കൊണ്ടവർ പടച്ചോനെ സ്തുതിച്ചു.. എന്തായിരിക്കും ജാസി അവളോട് സംസാരിച്ചിട്ട് ഉണ്ടാകുക..എങ്ങനെ ആയിരിക്കും സമ്മതം നേടി എടുത്തത് എന്നിങ്ങനെയുള്ള ചോദ്യങ്ങളൊക്കെ ആയിഷയുടെ ഉള്ളിൽ ഉയർന്നു എന്നാലും അതൊന്നും അവർ ഹാദിയോട് ചോദിച്ചില്ല.. ഏതായാലും അവൾ സമ്മതിച്ചല്ലോ..അതുമതി എന്ന് ആശ്വസിച്ചു കൊണ്ടവർ അപ്പോൾത്തന്നെ ഫൗസിയയ്ക്ക് ഫോൺ ചെയ്തു കാര്യങ്ങൾ അറിയിച്ചു.. പിന്നീട് എല്ലാം പെട്ടെന്ന് ആയിരുന്നു..ജാസിമിന്റെ ആഗ്രഹ പ്രകാരം പോലെ തന്നെ ആളും ആരവങ്ങളും ആഘോഷങ്ങളുമൊക്കെയായ് കല്യാണം കെങ്കേമമായി നടന്നു.. വെള്ളയും ചുവന്നതുമായ റോസാ പൂക്കൾ കൊണ്ടും അനവധി കളർ ലൈറ്റ്സ് കൊണ്ടും അലങ്കരിച്ച മണിയറയിലേക്ക് ജാസിം തെല്ലു പരിഭ്രമത്തോടെ കടന്ന് വന്നു.. ഹാദി അപ്പോൾ നമസ്കാരത്തിലാണ്..അവൻ ശബ്ദം ഉണ്ടാകാതെ അവളെ തന്നെ നോക്കി നിന്നു. കല്യാണത്തിനു സമ്മതമാണെന്ന് പറഞ്ഞത് അല്ലാതെ അന്ന് തൊട്ട് ഇന്ന് വരെ ഹാദി തന്നോട് ഒരു വാക്ക് സംസാരിച്ചിട്ടില്ല..എന്ത് കൊണ്ടാണ് കല്യാണത്തിനു സമ്മതം നൽകിയതെന്ന് പോലും ജാസിമിനു അറിയില്ല. ഞാൻ അന്ന് പറഞ്ഞത് ഒക്കെ നല്ലത് പോലെ കൊണ്ടിട്ടുണ്ടാകും.. ജാസിം മനസ്സിൽ വിചാരിച്ചു.. ഇപ്പോഴും ദേഷ്യം ആയിരിക്കോ അവൾക്ക്..എന്ത് തുടങ്ങും എങ്ങനെ തുടങ്ങുമെന്ന് ഒന്നും അറിയാതെ അവൻ ശ്വാസം വലിച്ചു വിട്ടു കൊണ്ടു ബെഡിൽ വന്നിരുന്നു.. ഇരു കൈകളും നീട്ടി റബ്ബിനോട്‌ തേടി കഴിഞ്ഞതിന് ശേഷം നിസ്കാര പായ മടക്കി അവൾ എഴുന്നേറ്റു.. ജാസിമിനെ ഒന്ന് നോക്കുക കൂടെ ചെയ്യാതെ അവൾ ബെഡിന്റെ ഒരറ്റത്തേക്ക് കയറി കിടന്നു.. അവളുടെ ഭാഗത്തു നിന്നും അങ്ങനെയൊന്നു പ്രതീക്ഷിച്ചതു കൊണ്ടു ജാസിം മറു സൈഡിലേക്ക് നീങ്ങി കിടന്നു.. "ഹാദി.." ഏറെ നേരത്തെ മൗനത്തിനു ശേഷം അവൻ വിളിച്ചു.. "മ്മ്..എന്താ.." "നിനക്ക് ഇപ്പോഴും എന്നോട് ദേഷ്യാ..? " "എനിക്ക് ആരോടും ഒരു ദേഷ്യവുമില്ല.." എന്ന് പറഞ്ഞു കൊണ്ടു അവൾ തിരിഞ്ഞു കിടന്നു. "ദേഷ്യമൊന്നും ഇല്ലെങ്കിൽ പിന്നെന്തിനാ ഇന്ത്യയും പാകിസ്ഥാനും പോലെ കിടക്കണേ.." തിരിഞ്ഞു കിടക്കുന്ന അവളുടെ അടുത്തേക്ക് നീങ്ങി കിടന്നു വയറിലൂടെ വട്ടം ചുറ്റി പിടിച്ചു കൊണ്ടു ജാസിം ചോദിച്ചു.. ശരീരത്തിലേക്ക് ഷോക്ക് ഏറ്റതു പോലെ ഞെട്ടി പിടഞ്ഞു എഴുന്നേറ്റിരുന്ന് കൊണ്ടു ഹാദി ജാസിമിനെ തള്ളി നീക്കി. "ദേ..എന്റെ ദേഹത്ത് തട്ടാനും മുട്ടാനും വന്നാൽ ഉണ്ടല്ലോ.. എനിക്ക് നല്ല ക്ഷീണമുണ്ട്..ഒന്ന് ശെരിക്കുറങ്ങണം..ശല്യം ചെയ്യാൻ നിക്കരുത്. " അതും പറഞ്ഞു കൊണ്ടു ഹാദി തലയിലൂടെ പുതപ്പ് വലിച്ചിട്ടു കൊണ്ടു ഒരു മൂലയിലേക്ക് ചുരുണ്ടു കൂടി കിടന്നു. ഗൗരവത്തോടെയുള്ള അവളുടെ സംസാരവും പെരുമാറ്റവുമൊന്നും ജാസിമിനു ഒട്ടും പിടിച്ചില്ല എങ്കിലും അവളെ ബുദ്ധിമുട്ടിക്കണ്ടന്നു കരുതി പിന്നൊന്നും പറയാതെ ലൈറ്റ് അണച്ചതിന് ശേഷം അവനും ഒരു ഭാഗത്തേക്ക്‌ ആയി ചരിഞ്ഞു കിടന്നു. തലേ ദിവസത്തേ ക്ഷീണം കാരണം ഏറെ വൈകിയാണ് ഹാദി രാവിലെ എണീറ്റത്.. അടുത്ത് കിടന്നിരുന്ന ജാസിമിനെ കാണാത്തതിനെ തുടർന്ന് അവൾ മുറിയിൽ ചുറ്റുമൊന്നു കണ്ണോടിച്ചു.. കുളി കഴിഞ്ഞു തല തുവർത്തി കൊണ്ടു ബാത്‌റൂമിൽ നിന്നിറങ്ങി വരുന്ന ജാസിമിനെ കണ്ടതും അവൾ വേഗം എഴുന്നേറ്റു സമയം നോക്കി. റബ്ബേ ന്റെ സുബഹിന്നും വിളിച്ചു കൊണ്ടു ബാത്‌റൂമിലേക്ക് ഓടി കയറുന്ന ഹാദിയെ കണ്ടതും ജാസിമിനു ചിരി വന്നു.. കുളിയും നിസ്കാരവുമൊക്കെ കഴിഞ്ഞു താഴേക്ക് ഇറങ്ങിയ ഹാദിയെ കുട്ടികളും ബന്ധുക്കളുമൊക്കെ വട്ടം ചുറ്റി.. എല്ലാവരും ഒരുപാട് സന്തോഷത്തിലാണ്..ഓരോരുത്തരും ഹാദിയോട് ഓരോന്ന് ചോദിച്ചു കൊണ്ടിരിക്കുന്നു..അതിനെല്ലാം ചിരിച്ചു കൊണ്ടു മറുപടി നൽകുന്നുണ്ട് എങ്കിലും ഉമ്മച്ചിയെ ഓർത്തു അവളുടെ ഉള്ളിൽ സങ്കടം തികട്ടി വന്നു. പാവം..അവിടെ ഒറ്റയ്ക്ക്..ആദ്യമായിട്ടാണ് ഞാൻ അകന്ന് നിൽക്കുന്നത്.. അവൾ കണ്ണ് നിറച്ചു..അത് മറ്റാരും കാണരുത് എന്ന് കരുതി അവൾ എല്ലാരിലും നിന്നും മുഖം തിരിച്ചു മുറിയിലേക്ക് പോകാൻ ഒരുങ്ങി. "മോളെ..ഉച്ചക്ക് ശേഷം പാർട്ടിയുണ്ട്.. ഇക്കാന്റെയും ജാസിന്റെയും ബിസ്സിനെസ്സ് ഫ്രണ്ട്‌സും ഫാമിലിയുമൊക്കെ വരുന്നുണ്ട്.. മോൾക്ക് ധരിക്കണ്ട ഡ്രസ്സ്‌ ഷെൽഫിൽ വെച്ചിട്ടുണ്ട്.. ജാസിയോട് ചോദിച്ചാൽ മതി.അവൻ എടുത്തു തരും.. ചെന്നു നല്ല സുന്ദരിയായ് ഒരുങ്ങി നിൽക്ക് ട്ടൊ.. " ഫൗസിയ സ്നേഹത്തോടെ അവളുടെ തലയിൽ തലോടി കൊണ്ടു പറഞ്ഞു.. അവൾ അതിനു ശെരിയെന്ന വണ്ണം തലയാട്ടി കൊടുത്തു. മുറിയിലേക്ക് പോകാൻ അനുവദിക്കാതെ കുട്ടികൾ വീണ്ടും അവൾക്ക് ചുറ്റും കൂടി..അവരോട് ഒപ്പം കളി പറഞ്ഞു നിൽക്കുമ്പോൾ മനസ്സിന് ഒരു ആശ്വാസമുണ്ടെന്നു കണ്ട ഹാദി ഉച്ചവരെ അവരോട് ഒപ്പം ചിലവ് ഒഴിച്ചു. ആൾക്കാരൊക്കെ വരാൻ സമയമായെന്നു ഫൗസിയ പറയുന്നത് കേട്ടപ്പോൾ അവൾ മുറിയിലേക്ക് കയറി ചെന്നു. വുളൂഹ് എടുത്ത് ളുഹർ നമസ്കരിച്ചു.. ശേഷം ഷെൽഫിൽ നിന്നും വസ്ത്രം എടുത്ത് മാറ്റി ഒരുങ്ങി. അവൾ ഒരുവിധം ഒരുങ്ങി കഴിയുമ്പോഴാണ് ജാസിം വാതിൽ തുറന്ന് മുറിയിലേക്ക് കയറി വന്നത്.. കടും ചുവപ്പ് നിറത്തിലുള്ള സാരി അണിഞ്ഞു മിന്നി തിളങ്ങി നിൽക്കുന്ന ഹാദിയെ കണ്ടതും അവനൊരു നിമിഷം കണ്ണ് എടുക്കാതെ അവളെ തന്നെ നോക്കി നിന്നു.. "ആ ഡോർ ഒന്ന് അടച്ചേ.. " ഹാദിയുടെ ശബ്ദം കേട്ടതും ജാസിം പെട്ടെന്ന് അവളിലുള്ള നോട്ടം മാറ്റി ഡോർ അടച്ചു ലോക്ക് ചെയ്തു.. ഷെൽഫ് തുറന്ന് ഡ്രെസ് എടുക്കുന്നതിന്റെ ഇടയിലും അവന്റെ നോട്ടം ഹാദിടെ മുഖത്തെക്കാണ്.. "എന്താ.." ജാസിമിന്റ്റെ നോട്ടം കണ്ടു അവൾ ചോദിച്ചു.. "ചന്തം കൂടിയത് കണ്ടു നോക്കിയതാടീ പെണ്ണെ " "അതെയോ..എന്നാലേ കൂടുതൽ നോക്കി വെള്ളം ഇറക്കാതെ വേഗം താഴേക്ക് ഇറങ്ങി വരാൻ നോക്ക്.." എന്ന് പറഞ്ഞു കൊണ്ടു അവന്റെ നേർക്ക് മുഖം കോട്ടി വാതിൽ തുറന്ന് ഹാദി പുറത്തേക്ക് പോയ്‌.. ആളുകൾ നിറഞ്ഞു കൂടിയ ഹാളിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ എല്ലാരുടെയും നോട്ടം അവളിലേക്കായി എങ്കിലും ആ ആൾ കൂട്ടത്തിൽ അവൾ തേടിയത് ആയിഷയെയാണ്. "മോളെ.. " ഫൗസിയയുടെ വിളി കേട്ട ഹാദി തിരിഞ്ഞു നോക്കി. ഫൗസിയയോട് ഒപ്പം തന്നെ നോക്കി കണ്ണും മനസ്സും ഒരുപോലെ നിറച്ചു നിൽക്കുന്ന ആയിഷയെ കണ്ടതും അവൾ ഓടി ചെന്നു കെട്ടിപിടിച്ചു.. "ഉമ്മച്ചി..എപ്പോ വന്നു..നിങ്ങള് ഇല്ലാതെ എനിക്ക് പറ്റണില്ല ട്ടൊ.. " "അയ്യേ..ഉമ്മച്ചിന്റെ കാന്താരി കരയാ..കരിമഷിയൊക്കെ പടരും ട്ടൊ..പിന്നെ കാണാൻ ഒരു ഭംഗിയും ഉണ്ടാവില്ല ഹാദിയേ.. " എന്ന് പറഞ്ഞു കൊണ്ടു ആയിഷ ഹാദിയുടെ കണ്ണുകൾ തുടച്ചു കൊടുത്തു.. അപ്പോഴേക്കും ജാസിം താഴേക്ക് ഇറങ്ങി വന്നിരുന്നു. തന്റെ സാരിക്ക് ചേർന്ന നിറത്തിലുള്ള വസ്ത്രം അണിഞ്ഞു പതിവിലും സുന്ദരനായി വന്നു ആയിഷയോട് സംസാരിക്കുന്ന ജാസിമിൽ അവളുടെ കണ്ണുകൾ ഒരു നിമിഷം തറഞ്ഞു നിന്നു.. പ്രൗഡിയോടെ തല ഉയർത്തി നിൽക്കുന്ന ജാസിമിന്റ്റെ വീടിന് മുന്നിൽ കെട്ടി പൊക്കിയ പന്തലിൽ ആൾക്കാർ തിങ്ങി നിറഞ്ഞു.. ഉമ്മ പറഞ്ഞത് പോലെ വന്നിരിക്കുന്നവരൊക്കെ വല്യ വല്യ ആൾക്കാരാണ്.. സ്റ്റേജിൽ ജാസിമിനോട്‌ ഒപ്പം നിൽക്കുന്ന ഹാദി ചുറ്റും കണ്ണോടിച്ചു വിട്ടു കൊണ്ടു മനസ്സിൽ വിചാരിച്ചു.. വളരെ ആഡംബരമായി നടക്കുന്ന ആ പരിപാടി ഒന്ന് പെട്ടെന്ന് തീർന്നു കിട്ടിയാൽ മതിയെന്നായിരുന്ന് അവൾക്ക്.. എന്ത് കൊണ്ടോ അത്രയും വലിയൊരു പാർട്ടി അവൾക്ക് ഇഷ്ടപെട്ടതേയില്ല. എല്ലാവരുടെയും പരിചയ പെടലും ഗിഫ്റ്റ് നൽകലുമൊക്കെ അവസാനിച്ചു വന്നപ്പോൾ ജാസിം ഹാദിയുടെ കയ്യിൽ പിടിച്ചു സ്റ്റേജിൽ നിന്നും ഇറങ്ങി.. കല്യാണത്തിന്റെ വക ജാസിമിനു പണിയൊന്നും കൊടുക്കാൻ കഴിഞ്ഞിട്ടില്ല..അതുകൊണ്ട് ഇന്ന് വല്ലതുമൊക്കെ ഒപ്പിക്കണമെന്ന് കരുതി ജാസിമിന്റെ ഫ്രണ്ട്‌സായ അൻവറും അഖിലും രണ്ട് ഗ്ലാസിലേക്ക് റം മിക്സ്‌ ചെയ്ത കൂൾ ഡ്രിങ്ക്സ് പകർന്നു.. സ്റ്റേജിൽ നിന്നും ഇറങ്ങി വന്ന ജാസിമിന്റെയും ഹാദിയുടെയും അടുത്തേക്ക് ചെന്നു അവർ തന്ത്ര പൂർവം രണ്ട് പേർക്കും ഓരോ ഗ്ലാസ്‌ ഡ്രിങ്ക് നൽകി.. എല്ലാവർക്കും മുന്നിൽ എടുത്താൽ പൊങ്ങാത്ത സാരിയും ചുറ്റി കെട്ടി നിന്ന് ക്ഷീണിച്ച ഹാദി ഗ്ലാസ്‌ കയ്യിൽ കിട്ടേണ്ട താമസം അതെടുത്തു വലിച്ചു കുടിച്ചു.. ആർത്തി പിടിച്ചുള്ള അവളുടെ കുടിക്കൽ കണ്ടു ഇന്നാ ഇതൂടെ കുടിച്ചോന്നു പറഞ്ഞു ജാസിം അവന്റെ കയ്യിലുള്ള ഗ്ലാസ് അവൾക്ക് നൽകി.. "താങ്ക്സ്.." ജാസിമിന്റെ നേർക്ക് ഒരു ലോഡ് പുച്ഛം എറിഞ്ഞു കൊണ്ടു ഹാദി പറഞ്ഞു..ശേഷം അതും ഒറ്റ വലിക്കു കുടിച്ചു തീർത്തു. അത് കണ്ടു ജാസിം വാ പൊളിക്കുന്നതിന് മുന്നേ അവന്റെ ഫ്രണ്ട്‌സ് അവളെ നോക്കി വായി പൊളിച്ചിരുന്നു. പണി പാളിന്നു പരസപരം പറഞ്ഞു കൊണ്ടവർ ജാസിമിനെ നോക്കി ഇളിച്ചു കൊണ്ടു മെല്ലെ അവിടുന്ന് മറ്റൊരു ഭാഗത്തേക്ക്‌ വലിഞ്ഞു.. ഏകദേശം ആൾക്കാരൊക്കെ പോയി കഴിഞ്ഞതിന് ശേഷം ജാസിം മുറിയിലേക്ക് കയറി പോയ്‌..അവനും ആകെ ക്ഷീണിച്ചിരുന്നു.. ബാത്‌റൂമിൽ കയറി ഫ്രഷ് ആയി വന്നു ഡ്രെസ് ചേഞ്ച്‌ ചെയ്തു അവൻ ബെഡിലേക്ക് മറിഞ്ഞു.. ഏറെ നേരമായിട്ടും ഹാദിയെ റൂമിലേക്ക് കാണാതെ വന്നപ്പോൾ ഈ പെണ്ണ് ഇതെവിടെ പോയെന്ന് കരുതി അവൻ പുറത്തേക്ക് ഇറങ്ങാൻ ഒരുങ്ങിയതും അവൾ ആടി കുഴഞ്ഞു കൊണ്ടു റൂമിലേക്ക് കയറി വന്നു.. ധരിച്ചിരിക്കുന്ന സാരി പോലും മാറ്റാതെ വന്നു ബെഡിലേക്ക് വീഴാൻ നിന്ന അവളെ അവൻ പിടിച്ചു നിർത്തി. "ടീ..ഇത് ഇട്ടോണ്ടാണോ കിടക്കണേ.. ചെന്നു മേല് കഴുകി ഡ്രെസ് മാറ്റി വാ.. " " നിക്ക് ഒന്നും വയ്യ" എന്ന് പറഞ്ഞു കൊണ്ട് ഹാദി വീണ്ടും ബെഡിലേക്ക് വീഴാൻ നോക്കിയെങ്കിലും ജാസിമിന്റെ പിടുത്തം കാരണം അവൾക്ക് അത് പറ്റിയില്ല. "ഹാദി..ചെന്നു മാറ്റി വരാനാ പറഞ്ഞെ.." "എന്നാൽ ഇങ്ങള് മാറ്റി താ.." അവൾ ചിണുങ്ങി കൊണ്ടു ജാസിമിന്റെ കുർത്തയിൽ പിടിച്ചു പറഞ്ഞത് കേട്ടു അവന്റെ കണ്ണ് തള്ളിപ്പോയ്.. "ടീ പെണ്ണെ..കളിക്കാൻ നിക്കല്ലേ.." എന്ന് പറഞ്ഞു ജാസി അവളെ ഉന്തി തള്ളി വിടാൻ നോക്കിയതും ഹാദി രണ്ട് കയ്യും അവന്റെ കഴുത്തിലൂടെയിട്ട് ചുറ്റി പിടിച്ചു.. ശരീരത്തിൽ എത്തിയ റംന്റെ വീര്യത്തിൽ അവൾക്ക് തലയ്ക്ക് അകത്തു പെരു പെരുപ്പ് അനുഭവപ്പെട്ടു..കാലുകൾ നിലത്തു ഉറക്കാതെ വന്നപ്പോൾ ഹാദി ജാസിമിന്റെ കുർത്തയിൽ അള്ളി പിടിച്ചു കൊണ്ടവനോടു ചേർന്ന് നിന്നു..മുന്നിൽ ഉള്ള ജാസിമിനെ രണ്ടായി കണ്ടപ്പോൾ അവൾ ഒന്ന് തല കുടഞ്ഞു ശെരിക്കും നോക്കി.. അപ്പോഴും അവസ്ഥ അതുതന്നെ.. "ഇക്കാ..ഇങ്ങളെപ്പം രണ്ടായി " അവന്റെ കവിളിലൂടെ വിരൽ ഓടിച്ചു കൊണ്ടു ഹാദി ചോദിച്ചു.. അസ്വാഭാവികമായ ഹാദിയുടെ സംസാരവും പെരുമാറ്റവും കണ്ടു ഇതൊക്ക സ്വപ്നമാണോന്നുള്ള തരത്തിൽ ജാസിം അവളെ മിഴിച്ചു നോക്കി.. " ഇക്കാ..ഞാൻ നിങ്ങക്ക് ഒരു സാധനം തരട്ടെ.. " എന്ന് പറഞ്ഞു കൊണ്ടു ഹാദി അവളുടെ ചുണ്ടുകൾ ജാസിമിന്റെ ചുണ്ടുകളിലേക്ക് ചലിപ്പിച്ചപ്പോൾ എന്തിനോ വേണ്ടി ജാസിം മിഴികൾ അടച്ചു.. അവന്റെ ചുണ്ടിൽ മൃതുവായൊരു ചുംബനം നൽകി അവൾ ഒന്നൂടെ അവന്റെ നെഞ്ചിലേക്ക് പറ്റി ചേർന്നതും കിട്ടിയ അവസരം പാഴ് ആക്കാതെ ജാസിം അവളെ വാരി എടുത്തു ബെഡിലേക്ക് ഇട്ടു ചുംബനങ്ങളാൽ മൂടി.. തലയ്ക്കു വെളിവില്ലാതെയാണ് അവൾ തന്നോട് ഇങ്ങനൊക്കെ പെരുമാറുന്നത് എന്ന് അറിയാതെ ജാസിം അവളെ അവനിലേക്ക് ആവാഹിച്ചെടുത്തു. ആ രാവു പുലരുമ്പോൾ ഹാദി ശരീരം കൊണ്ടു ജാസിമിനു സ്വന്തമായി കഴിഞ്ഞിരുന്നു.. ജനലിലൂടെ അരിച്ചു ഇറങ്ങുന്ന സൂര്യ കിരണങ്ങൾ കണ്ണിൽ തട്ടിയപ്പോൾ ജാസിം കണ്ണുകൾ വലിച്ചു തുറന്നു.. തന്റെ നെഞ്ചിൽ തല ചായ്ച്ചു കിടക്കുന്ന ഹാദിയെ കണ്ടപ്പോൾ കഴിഞ്ഞ രാത്രിയിൽ നടന്നതൊക്കെ അവന്റെ മനസ്സിലേക്ക് ഓടിയെത്തി.. അവന്റെ ചുണ്ടിൽ അറിയാതെ പുഞ്ചിരി വിടർന്നു.. എന്നാലും ഇവൾ ഇത്ര പെട്ടെന്ന് എന്നോട് ഇങ്ങനെ.. അവന്റെ മനസിൽ ചോദ്യം ഉയർന്നു.. ആ..അവൾക്ക് നല്ല ബുദ്ദി തോന്നിട്ടുണ്ടാവും.. അവൻ സ്വയം ഉത്തരം കണ്ടെത്തി.. ഹാദിയെ തന്നിൽ നിന്നും അടർത്തി നീക്കി കിടത്തി ജാസിം ബാത്‌റൂമിലേക്ക് കയറി.. ഹാദി പതിയെ കണ്ണ് തുറന്നു.തലയ്ക്കകത്ത് ആകെയൊരു മൂളൽ..വല്ലാത്തൊരു ഭാരം ഏറ്റതു പോലെ..നെറ്റിയും തടവി കൊണ്ടു അവൾ എഴുന്നേറ്റു ഇരുന്നതും ആദ്യം കണ്ടത് ബെഡിൽ പൊട്ടി ചിതറി കിടക്കുന്ന അവളുടെ ചുവന്ന കുപ്പിവളകളാണ്.. അത് കണ്ടൊരു ഞെട്ടലോടെ കൈകളിലേക്ക് നോക്കുമ്പോഴാണ് തലേ ദിവസം ഇട്ടിരുന്ന ഡ്രെസ് പോലും മാറാതെയാണ് കിടന്നതെന്ന കാര്യം അവൾക്ക് മനസ്സിലായത്.. ശരീരത്തിനു ഇതുവരെ ഇല്ലാത്ത ഒരു തരം വേദന തോന്നിയ ഹാദി പതിയെ ബെഡിൽ നിന്നും എഴുന്നേറ്റു കൈ കാലുകൾ കുടഞ്ഞു നിവർത്തിയതും അവളുടെ ചുമലിൽ നിന്നും അരയിൽ നിന്നും സാരി അഴിഞ്ഞു വീണു. അവൾ അപ്പോൾത്തന്നെ സാരി ശെരിയാക്കി നിർത്തി തെല്ലൊരു അങ്കലാപ്പോടെ ബെഡിന്റെ സൈഡിലേക്ക് ഇരുന്നു.. ഇന്നലെ രാത്രിയിൽ എന്തായിരുന്നു..താൻ അറിയാതെ എന്തൊക്കെയോ സംഭവിച്ചിരിക്കുന്നു.. അവൾ ഓർത്തു എടുക്കാൻ ശ്രമിച്ചു. കുളി കഴിഞ്ഞു പുറത്തേക്ക് ഇറങ്ങിയ ജാസിം കണ്ടത് ചിന്താ വിഷ്ടയായ സീതയെ പോലെ ഇരിക്കുന്ന ഹാദിയെയാണ്. ആ ഇരുപ്പ് കണ്ടു അവൻ അവളെ നോക്കിയൊന്നു ചിരിച്ചു.. " ഇനിയെങ്കിലും പോയ്‌ അതൊക്കെയൊന്നു മാറ്റെടീ " "രാത്രിയിൽ എന്തായിരുന്നു.." അവൾ ഗൗരവത്തോടെ ചോദിച്ചു..അത് കേട്ട ജാസിം ചിരിച്ചു കൊണ്ടു അവളുടെ അടുത്തേക്ക് നീങ്ങി നിന്നു. "ബെസ്റ്റ്..അത് ഞാൻ അങ്ങോട്ട് ചോദിക്കാൻ നിക്കായിരുന്നു.. എന്തൊക്കെ ആയിരുന്നെടീ രാത്രിയിൽ.. എന്നെ കെട്ടിപ്പിടിക്കലും ഉമ്മ വെക്കലും.. ഔ..ഓർക്കുമ്പോൾ തന്നെ നാണം വരുവാ.." എന്ന് പറഞ്ഞു കൊണ്ടു അവൻ അവളുടെ വെളുത്തു തുടുത്ത കവിളിൽ പിച്ചിയതും അവൾ അവന്റെ കൈ തട്ടി മാറ്റി. "സത്യം പറഞ്ഞോ..എന്താ നിങ്ങളെന്നെ ചെയ്തത്.. ഞാൻ ഉറങ്ങും നേരം... ചേ..മഹർ ചാർത്തിയെന്നു കരുതി പെണ്ണിന്റെ അനുവാദമില്ലാതെ അവളുടെ ശരീരത്തിൽ തൊടുന്നത് ആണത്തമുള്ള പുരുഷൻമാർക്ക് ചേർന്നതല്ലാ.." അവളുടെ ശബ്ദം ഇടറി..കണ്ണുകളിൽ നനവ് പടർന്നു.. അവൾ പറഞ്ഞതോന്നും മനസ്സിലാകാതെ റബ്ബേ ഇതിപ്പോ എന്താ കൂത്തെന്നും കരുതി വായും പൊളിച്ചു നിൽക്കുന്ന ജാസിമിന്റെ നേർക്ക് കണ്ണീരിൽ കുതിർന്നൊരു നോട്ടം എറിഞ്ഞു കൊണ്ടു ഹാദി ബാത്‌റൂമിലേക്ക് കയറി പോയ്‌.. അപ്പോഴും ജാസിമിനു അവൾ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായിട്ടില്ല.. അവൾ ഇനി തന്നെ പറ്റിക്കുന്നത് ആയിരിക്കുമോ..അതോ ഇന്നലെ രാത്രിയിൽ അവൾക്ക് വെളി പാട് ഇല്ലായിരുന്നോ.. ജാസിം തല പുകഞ്ഞ് ആലോചിക്കുമ്പോഴാണ് അവന്റെ ഫോണിലേക്ക് സുഹൃത്തായ അൻവർന്റെ കാൾ വരുന്നത്.. അവൻ അറ്റൻഡ് ചെയ്തു ഫോൺ കാതോരം ചേർത്ത് പിടിച്ചു.. "ടാ..അളിയാ..എങ്ങനെ ഉണ്ടായിരുന്നു ഇന്നലത്തെ നൈറ്റ്‌.." അൻവർ ചോദിച്ചതു എന്താണെന്ന് ജാസിമിനു പിടി കിട്ടിയില്ല.. "എന്തുവാടാ..രാവിലെതന്നെ വിളിച്ചു പിച്ചും പെയ്യും പറയുന്നു.." എന്ന് ജാസിം ചോദിച്ചപ്പോൾ അതിനു മറുപടിയായ് ഇന്നലെ പാർട്ടിയിൽ അവനും അഖിലും കൂടി ഒപ്പിച്ചു വെച്ച കാര്യങ്ങൾ വള്ളി പുള്ളി തെറ്റാതെ അൻവർ ജാസിമിനു വിവരിച്ചു നൽകി.. അതൊക്കെ കേട്ട ജാസിമിന് തലയിക്ക് മുകളിലൂടെ കിളികൾ വട്ടം ചുറ്റുന്നത് പോലെ തോന്നിപ്പോയി.. കാൾ കട്ട്‌ ചെയ്തു അവൻ താടിക്കും കൈ കൊടുത്തിരുന്നു.. അപ്പോൾ വെറുതെ അല്ല പെണ്ണിന് ഇന്നലെ ഒടുക്കത്തെ റൊമാന്റിക് മൂഡ് ഉണ്ടായത്..ശോ..ഞാൻ ആണെങ്കിൽ ഒന്നും അറിയാതെ കിട്ടിയ അവസരം മുതൽ എടുത്ത് നല്ലോണം പെരുമാറുകയും ചെയ്തു.. റബ്ബേ..ഇതിനി എങ്ങനെയാ അവളോട് ഒന്ന് പറയുക.. ആ..എന്തായാലും കഴിയാൻ ഉള്ളത് ഒക്കെ നല്ല ഭംഗിയായ് കഴിഞ്ഞു..ഇനി അക്കാര്യത്തേ കുറിച്ച് അവളോട് ഒരു സംസാരം വേണ്ടാ..മാത്രല്ല.അവൾ എന്തേലുമൊക്കെ ചോദിക്കാൻ വന്നാൽ എല്ലാത്തിനും നൈസ് ആയി ഒന്ന് ഇളിച്ചു കൊടുക്കാം.. ഇന്നല്ലങ്കിൽ നാളെ..എന്നായാലും ഒരുദിവസം എന്നിലേക്ക് അലിഞ്ഞു ചേരണ്ടതു തന്നല്ലേ.. അവൾ എന്റെ പെണ്ണല്ലേ..എന്റെ മാത്രം സ്വന്തം.അതിത്തിരി നേരത്തെ ആയെന്ന് കരുതിയാൽ മതി.. ജാസിം മനസ്സിൽ കണക്ക് കൂട്ടി.. പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങളിൽ ഹാദി ജാസിമിനോട്‌ അത്ര അടുപ്പം കാണിച്ചില്ലന്ന് മാത്രല്ല.. അവനോട് ഒന്ന് സംസാരിക്കുക കൂടി ചെയ്തില്ല. അവിടെയും ഇവിടെയും എന്ന് വേണ്ട സകല സ്ഥലങ്ങളിലുമുള്ള വിരുന്നും സൽക്കാരവുമൊക്കെയായ് ഹാദി ആകെ ക്ഷീണിച്ചു. അവൾ ഒന്നും മിണ്ടില്ല എന്നാലും അവളുടെ ആഗ്രഹം മനസ്സിലാക്കിയെന്ന പോൽ ജാസിം കൂടെ കൂടെ അവളെ വീട്ടിലേക്ക് കൂട്ടി കൊണ്ടു പോകും.. ഉമ്മയെ കാണുമ്പോഴും സ്വന്തം വീട്ടിൽ താമസിക്കുമ്പോഴും അവൾക്ക് ഉണ്ടാകുന്ന സന്തോഷത്തിൽ ആയിരുന്നു ജാസിമിന്റെയും സന്തോഷം.. ഹാദിയുടെ വീട്ടിൽ നിന്നും പോന്നു ജാസിമിന്റെ വീട്ടിലേക്ക് എത്തിയ ഒരുദിവസം കുളിച്ചു മാറ്റാൻ വേണ്ടി ഹാദി ഉടനെ റൂമിലേക്ക് കയറിപ്പോയ്.. ബാത്‌റൂമിൽ കയറി ഡ്രെസ് മാറ്റാൻ തുടങ്ങിയതും അവൾക്ക് മനം പുരട്ടൽ അനുഭവപ്പെട്ടു.. രാവിലെ വീട്ടിൽ നിന്നും കഴിച്ച ഫുഡിന്റെ ആവുമെന്ന് കരുതി അവൾ വായ കഴുകാൻ നിന്നതും വല്ലാത്ത ഛർദി തുടങ്ങി.. ആകെ ക്ഷീണം തോന്നിയ അവൾ ഒരുവിധം കുളി കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങി. ചെറുതായ് തലകറക്കം അനുഭവപ്പെട്ട ഹാദി ബെഡിലേക്ക് ചാഞ്ഞു.. അപ്പോഴാണ് ഷോക്ക് ഏറ്റതു പോലെ അവൾക്ക് ഒരു കാര്യം ഓർമയിൽ വന്നത്.. ഈ മാസം പീരിയഡ്സ് ഉണ്ടായിട്ടില്ല..ഡേറ്റ് കഴിഞ്ഞു ദിവസങ്ങൾ ആകുന്നു.. അവളുടെ കൈകൾ അറിയാതെ വയറിനു മുകളിലേക്ക് നീങ്ങി. പക്ഷെ എങ്ങനെ.. എങ്ങനെ സംഭവിച്ചു..അങ്ങനെയൊന്നു എന്റെ ഓർമയിലേ വരുന്നില്ലല്ലോ.. അഥവാ അങ്ങനെ ഒന്ന് നടന്നിട്ട് ഉണ്ടെങ്കിൽ തന്നെ ഒരിക്കലും ഒരുമ്മ ആവാൻ കഴിയാത്ത എന്റെ വയറ്റിൽ ആണോ ഇപ്പോൾ ഒരു ഗർഭം മൊട്ടിടാൻ പോകുന്നത്.. ഹാദിയുടെ കണ്ണുകൾ നിറഞ്ഞു. കഴിച്ച ഫുഡിന്റെ പ്രോബ്ലമാണ്..അതാ ഛർദി..ഒരുപാട് ഛർദിച്ചതു കൊണ്ടാകും പെട്ടെന്നൊരു തല ചുറ്റൽ പോലെ. അവൾ സ്വയം ആശ്വാസം കണ്ടെത്തി.. ഒരു മാതാവ് ആകാനുള്ള ഭാഗ്യം എനിക്കില്ലന്ന് അറിഞ്ഞു വെച്ചിട്ടും ജാസിം എന്നെ നിക്കാഹ് ചെയ്തു..ഒരിക്കലും ഒരു കുഞ്ഞിനെ നൽകാൻ കഴിയാത്തവളാണ് ഞാനെന്നു അറിഞ്ഞിട്ടും എന്നെ ഒരുപാട് സ്നേഹിക്കുന്നു.. എന്നിട്ടും ഞാനാ സ്നേഹം കണ്ടില്ലന്ന് നടിക്കുന്നു..അവനിൽ നിന്നും അകലം പാലിക്കുന്നു.. സ്നേഹം കൊതിച്ചു വരുന്ന അവനെ എന്നിൽ നിന്നും അകറ്റി നിർത്തുന്നു.. ജാസിമിനെ ഓർത്തു..അവനു വേണ്ടി ആദ്യമായി അവളുടെ മിഴികൾ ഈറൻ അണിഞ്ഞു വന്നു. വാതിൽ തുറന്ന് മുറിയിലേക്ക് കടന്ന് വന്ന ജാസിം കണ്ടത് ബെഡിൽ കിടന്നു എന്തൊക്കെയോ ഓർത്തു കരയുന്ന ഹാദിയെയാണ്.. വരുന്നത് വരെ ഒരു പ്രശ്നവും ഇല്ലായിരുന്നല്ലോ..പെട്ടെന്നു ഇതിപ്പോ എന്തുപറ്റി ഇവൾക്ക് എന്ന് വിചാരിച്ചു കൊണ്ടു അവൻ അവളുടെ അടുത്തായി ചെന്നിരുന്നു. "ഹാദി.." അവൻ പതിയെ വിളിച്ചു.. നിറ കണ്ണുകളോടെയുള്ള നോട്ടമായിരുന്നു അവളുടെ മറുപടി. "എന്താടാ..എന്തുപറ്റി.." "ഞാൻ നിങ്ങളെ ഒരുപാട് വേദനിപ്പിക്കുന്നു.ല്ലേ.." അവളുടെ ചോദ്യം കേട്ടു അവനൊന്നു നെറ്റി ചുളിച്ചു..ഇന്നുവരെ ഇല്ലാത്തൊരു തോന്നലും ചോദ്യവും ഇപ്പോഴുണ്ടാകാൻ എന്തേയ് എന്ന മട്ടിൽ.. "പറാ..ഞാൻ ഒത്തിരി വേദന നൽകുന്നുണ്ടല്ലേ.." സങ്കടത്താൽ അവനെ നോക്കി കൊണ്ടു ഹാദി വീണ്ടും ചോദിച്ചു.. "എന്റെ വേദനയൊക്കെ അവിടെ നിക്കട്ടെ.. ഇപ്പോ നിനക്കെന്ത്‌ പറ്റിയെന്ന് പറ.." ജാസിം പുഞ്ചിരിച്ചു കൊണ്ടു ഹാദിയുടെ തലയിൽ തടവി ചോദിച്ചു.. "ഒന്നുല്ല.." അവൾ അവന്റെ കൈ തട്ടി മാറ്റി. "പറ പെണ്ണെ എന്താണെന്ന്..മുഖമൊക്കെ വല്ലാണ്ട് ഇരിക്കുന്നല്ലോ.." "അത് ഛർദിച്ചതു കൊണ്ടാവും.." അവളൊരു ഒഴുക്കൻ മട്ടിൽ അവനുള്ള മറുപടി നൽകി.. അത് കേട്ട ജാസിമൊന്നു ഞെട്ടി.. "ഛർദിച്ചോ.." "ആ..രാവിലെ കഴിച്ച ഫുഡ്‌ന്റെ ആവും.. അത് തന്നെ തികട്ടി വരുവാ..ആകെ കൂടെയായ് ഇപ്പൊ തല ചുറ്റുന്നതു പോലെയും.." ഹാദി പറഞ്ഞത് കേട്ടു ജാസിമിന് എന്തെന്ന് ഇല്ലാതെ സന്തോഷം തോന്നി.. ചുണ്ടിൽ ഒരു കള്ളച്ചിരി വിടർത്തി അവൻ അവളുടെ കണ്ണുകളിലേക്ക് തന്നെ നോട്ടമിട്ടു കൊണ്ടിരുന്നു.. "എന്താ..എന്റെ കണ്ണിൽ നിങ്ങളുടെ വല്ലതും കളഞ്ഞു പോയോ.." അവന്റെ നോട്ടം കണ്ടു ഹാദി കണ്ണുരുട്ടി കൊണ്ടു ചോദിച്ചു.. "ഏയ്‌..അതൊന്നുമല്ല.." "പിന്നെ.." "നീ പണി പറ്റിച്ചുല്ലേ കൊച്ചു ഗള്ളി.." എന്ന് പറഞ്ഞു കൊണ്ടു ജാസി ഹാദിയുടെ മൂക്കിൽ പിടിച്ചു വലിച്ചതും അവൾ കാര്യം അറിയാതെ അവനെ നോക്കി നെറ്റി ചുളിച്ചു.. " നോക്കണ്ട പെണ്ണെ..ഇതതു തന്നെയാ.. നിന്നോട് അനുവാദം ചോദിക്കാതെ ഈ വയറ്റിലേക്ക് ഒരു കൊച്ചു കാന്താരി കടന്നു കൂടിട്ടുണ്ട്.." "വാട്ട്‌.." അവൾ കിടന്നിടത്ത് നിന്നും അലറി കൊണ്ടു എഴുന്നേറ്റു.. "ഔ..അലറാതെടീ..അന്ന് നിനക്ക് ബോധം ഇല്ലാതെ ഇരുന്നത് എന്റെ തെറ്റാണോ.." എന്ന് തുടങ്ങി ജാസിം അന്ന് നടന്ന കാര്യങ്ങളൊക്കെ ഹാദിയോട് വിശദീകരിച്ചു.. അവൾ അപ്പോഴും സംശയ രൂപേണ അവന്റെ മുഖത്തേക്ക് ഒന്ന് തറപ്പിച്ചു നോക്കി.. " ഇനിയെന്താടീ.." "അപ്പോ..അപ്പോ നിങ്ങള് അന്ന് പറഞ്ഞതോ.. ഞാൻ..ഞാനൊരിക്കലും ഗർഭം ധരിക്കില്ലന്ന്..അതിനുള്ള ഭാഗ്യമെനിക്ക് ഇല്ലെന്ന്.." ഇടറിയ സ്വരത്തിലുള്ള അവളുടെ ചോദ്യം കേട്ടതും അവൻ അവളെ നോക്കിയൊന്നു ഇളിച്ചു കൊടുത്തു.. " അത് നിന്നെയൊന്നു മെരുക്കി എടുക്കാനും എന്നോട് ഇത്തിരി സ്നേഹവുമൊക്കെ തോന്നാൻ വേണ്ടിയും ഇക്ക ഒരു നുണ പറഞ്ഞത് അല്ലെ മുത്തേ.. അത് കൊണ്ടെന്തായി.. ഒരു വിവാഹമേ വേണ്ടന്ന് വെച്ചു വാശി പിടിച്ചു നിന്നിരുന്ന നീ എന്റെ മുന്നിലൊന്നു തോറ്റു തന്നു.. എന്റെ അന്നത്തെ പെർഫോമൻസ് കാരണം നിന്റെ മനസ് മാറി..നീയെനിക്ക് സ്വന്തമായി.." എന്ന് പറഞ്ഞു കൊണ്ടു ജാസിം ഹാദിയെ നോക്കിയൊന്നു കണ്ണ് ഇറുക്കി കാണിച്ചു.. "യൂ ചീറ്റ്.." ബെഡിൽ കിടക്കുന്ന തലയണ എടുത്തു അവൾ ജാസിമിനെ പൊതിരെ തല്ലാൻ തുടങ്ങി.. "ടീ..അടങ്ങിയിരി.." "പറ്റിച്ചതാണല്ലേ എന്നെ..ചതിയാ.. ദുഷ്ടാ..പോ..എഴുന്നേറ്റു പോ.. എനിക്ക് കാണണ്ട..ഐ ഹേറ്റ് യു..പോവാനാ പറഞ്ഞത്.." എന്ന് അലറി കൊണ്ടു ഹാദി ജാസിമിനെ പിടിച്ചു തള്ളിയതും അവൻ അവളുടെ രണ്ടും കയ്യും പിടിച്ചു വെച്ചു.. "ഒന്ന് അടങ്ങെന്റെ പെണ്ണെ..ഞാനൊന്ന് പറയട്ടെ.." "വേണ്ടാ..എന്തിനായിരുന്നു.. എന്തിനായിരുന്നു ഇങ്ങനൊരു നുണ.. മറ്റെന്തും സഹിക്കാം..ഒരു പെണ്ണിനെ സംബന്ധിച്ചിടത്തോളം അവൾക്ക് ഒരു കുഞ്ഞിന് ജന്മം നൽകാൻ കഴിയില്ല എന്നൊന്ന് ഉണ്ടെങ്കിലാണ് അവൾ ഏറ്റവും കൂടുതൽ തകർന്നു പോകുന്നത്. അന്ന് നിങ്ങള് അങ്ങനെ പറഞ്ഞപ്പോഴോന്നും അതോർത്തു ഞാൻ സങ്കടപ്പെട്ടിട്ടില്ല.. കാരണം ഒരു വിവാഹ ജീവിതം ആഗ്രഹിക്കാത്ത എനിക്ക് അങ്ങനൊരു ഭാഗ്യം ഉണ്ടായിട്ട് തന്നെ എന്ത് കാര്യം.. പക്ഷെ... നിങ്ങളുമൊത്തൊരു ജീവിതം തുടങ്ങി വന്നപ്പോൾ..എവിടൊക്കെയോ നിങ്ങളെ സ്നേഹിച്ചു തുടങ്ങിയപ്പോൾ അറിയാതെ ഞാനും കൊതിച്ചു പോയിരുന്നു.." എന്ന് പറഞ്ഞു കൊണ്ടു ഹാദി ജാസിമിന്റെ ഷർട്ടിൽ അള്ളി പിടിച്ചു കൊണ്ടു എന്തെന്ന് ഇല്ലാതെ കരയാൻ തുടങ്ങി.. കരയുന്നതിന്റെ ഇടയിൽ വേറെന്തൊക്കെയോ പറഞ്ഞു കൊണ്ടു അവൾ അവനെ പിച്ചുകയും മാന്തുകയുമൊക്കെ ചെയ്യുന്നുണ്ട്.. അതൊന്നും വക വെക്കാതെ ജാസിം അവളുടെ അരയിലൂടെ വട്ടം ചുറ്റി പിടിച്ചു കൊണ്ടു അവന്റെ നെഞ്ചിലേക്ക് ചേർത്ത് ഇരുത്തി.. "നിന്നെ സ്വന്തമാക്കാൻ വേണ്ടി ആയിരുന്നില്ലേ ഹാദി.. ഇനിയെന്തിനാ കരയണെ..ഏതൊരു പെണ്ണും കൊതിക്കയും ആഗ്രഹിക്കയും ചെയ്യുന്ന ആ മഹാഭാഗ്യം എന്റെ പെണ്ണിനുമുണ്ട്.. ദേ..കരഞ്ഞു ക്ഷീണിച്ചു ന്റെ കുഞ്ഞാവയ്ക്ക് വല്ലതും വരുത്തി വെച്ചാൽ ഉണ്ടല്ലോ.." " അതിനു നിങ്ങൾക്ക് എന്താ ഇത്ര ഉറപ്പ്..ഞാൻ പ്രെഗ്നന്റ് ആണെന്ന്.. " "എനിക്ക് അല്ലാതെ പിന്നെ ആർക്കാ ടീ ഉറപ്പ് വേണ്ടത്.. " "ദേ..വല്ലാണ്ട് അങ്ങ് സംസാരിക്കാൻ നിക്കല്ലേ.. ഞാൻ അറിയാതെ എന്റെ വയറ്റത്ത് ഓരോന്ന് ഉണ്ടാക്കി തന്നതും പോരാ.. ഇപ്പൊ എന്നോട് ദേഷ്യപ്പെടാനും വരുന്നോ.. " "അപ്പോ അതാണ് നിന്റെ പ്രശ്നം.. ഇപ്പൊ തത്കാലത്തേക്ക് നീയിതു വെച്ച് അഡ്ജസ്റ്റ് ചെയ്.. അടുത്ത തവണ നിന്റെ അറിവും സമ്മതത്തോടെയും കൂടെ തന്നെ തരാട്ടൊ.." എന്ന് പറഞ്ഞു കൊണ്ടു ജാസിം അവളുടെ വയറിനു ചെറുതായ് ഒന്ന് നുള്ളി.. "ചീ..പോടാ വൃത്തികെട്ടവനെ.." എന്ന് പറഞ്ഞു കൊണ്ടു ഹാദി അവന്റെ നെഞ്ചിൽ കുത്തി പിന്നോട്ട് തള്ളിയതും അതേ ശക്തിയിൽ തന്നെ അവനവളെ നെഞ്ചിലേക്ക് വലിച്ചു ചേർത്തു.. " ഇക്കാ..അപ്പോ ഇതാണോ നിക്കാഹിനു ശേഷം കാണിച്ചു തരാമെന്ന് പറഞ്ഞത്.." അവന്റെ നെഞ്ചിൽ കളം വരച്ചു ഒരു കുസൃതി ചിരിയാലെ അവൾ ചോദിച്ചു. "എന്തേയ്..നിനക്ക് ഇതൊന്നും പോരെ..ഇനിയും വേണോടീ.." "അള്ളോഹ്..വേണ്ടായേ.." എന്നും പറഞ്ഞു കൊണ്ടു ഹാദി ഒന്നൂടെ ജാസിമിന്റെ നെഞ്ചിലേക്ക് പറ്റി ചേർന്നു.. അവൾക്ക് വേണ്ടി ആ നെഞ്ചിൽ പടുത്തുയർത്തിയ സ്നേഹം സ്വീകരിക്കാൻ..അവളോടുള്ള അവന്റെ അടങ്ങാത്ത പ്രണയം നുകരാൻ.. അവളുടെ ഉള്ളിൽ കരുതി വെച്ചിരിക്കുന്ന മുഴുവൻ സ്നേഹവും ജീവന്റെ പാതിയായ അവനു നൽകാൻ.. അവർ കാത്തിരിക്കുന്നു..ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ അവരുടെ സന്തോഷ ജീവിതത്തിലേക്ക് ഇനിയും സന്തോഷം പകരാൻ വരുന്ന ഒരു കൊച്ചു സുന്ദരനു വേണ്ടി..അല്ലെങ്കിൽ ഒരു കൊച്ചു സുന്ദരിക്ക് വേണ്ടി.. ശുഭം..
109.6k കണ്ടവര്‍
29 ദിവസം
#

📙 നോവൽ

full part മൈലാഞ്ചി രാവ്💞 ✒ : SHAMSEENA FIROZ "മതി മിന്നാ..ഒന്നിങ്ങോട്ടേക്ക് ഇറങ്ങടീ.. ഒരുങ്ങേണ്ടവൾ നേരത്തെ ഒരുങ്ങി കഴിഞ്ഞു അവിടെ കേക്ക് കട്ട്‌ ചെയ്യാൻ നിന്നെ കാത്ത് നിൽക്കാ.." പലതരം അത്തറിന്റെയും മുല്ല പൂവിന്റെയും സുഗന്ധം മാറി മറിയുന്ന മുറിക്കുള്ളിലേക്ക് നജ്മ കടന്നു വന്നു..നജ്മയുടെ തെല്ലു ദേഷ്യത്തോടെയുള്ള സംസാരം വക വെക്കാതെ മിന്ന അപ്പോഴും കണ്ണാടിക്ക് മുന്നിൽ നിന്ന് തന്റെ സ്കാഫ് ഒന്നൂടെ ഭംഗി വരുത്തുകയാണ്.. "ടീ കോപ്പേ..വരുന്നുണ്ടേൽ വാ..ഞാൻ താഴേക്ക് ഇറങ്ങുവാ.. എന്താ നിന്റെ വിചാരം..നീയാണ് പുതു പെണ്ണെന്നോ.." നജ്മ ഇത്തിരി കൂടെ ഗൗരവം നടിച്ചു കണ്ണാടിക്ക് മുന്നിലേക്ക് കയറി നിന്നു..അത് കണ്ട മിന്ന ഒരു കുസൃതി ചിരിയോടെ നജ്മയുടെ മൂക്കിൽ പിടിച്ചു വലിച്ചു.. "ഔ..എന്റെ നജു..ഞാൻ ഒരുങ്ങി കഴിഞ്ഞുടീ..വെറുതെ പ്രഷർ കൂട്ടി ഉള്ള എനർജി കളയാതെ.. വാ..താഴേക്ക് ചെല്ലാം.." തന്റെ പ്രിയ സുഹൃത്ത് നജ്മയുടെ കയ്യിൽ കൈ കോർത്തു കൊണ്ടു മിന്ന താഴേക്ക് ഇറങ്ങി ചെന്നു.. ഇളം വയലറ്റു നിറത്തിലുള്ള ധാവണിയിൽ മിന്നി തിളങ്ങി വരുന്ന മിന്നയെ കണ്ടപ്പോൾ ഇവളാണോ മണവാട്ടി പെണ്ണെന്നു വരാന്തയിലും മുറ്റത്തുമായി ഇരിപ്പുറപ്പിച്ചവർക്കൊക്കെ ഒരുനിമിഷം തോന്നിപ്പോയി.. നീല കണ്ണുകൾ വിടർത്തി തന്നെ നോക്കിയിരിക്കുന്ന എല്ലാർക്കും ചെറു പുഞ്ചിരി സമ്മാനിച്ചു കൊണ്ടവൾ നജ്മയെയും വലിച്ചു കല്യാണ പെണ്ണ് ഷിബിലയുടെ അടുത്തേക്ക് നടന്നു നീങ്ങി.. മിന്നയുടെ ഉമ്മാന്റെ ജേഷ്ഠന്റെ മകളാണ് ഷിബില..ആളൊരു ജാഡ ടൈപ്പ് ആയതിനാൽ അവളുമായി മിന്ന കൂടുതൽ അടുപ്പം കാണിക്കാറില്ല..അഥവാ വല്ലതുമൊക്കെ സംസാരിച്ചു വന്നാൽ ഷിബിലയ്ക്ക് പൊങ്ങച്ചം പറയാൻ മാത്രമേ നേരം കാണുള്ളൂ.. മിന്നയുടെ ഉപ്പാന്റെ വീട് കുറച്ച് അകലെ ആയതിനാൽ വല്ലപ്പോഴും മാത്രമെ മിന്നയും ഫാമിലിയും ഇവിടേക്ക് വരാറുള്ളൂ..മാത്രമല്ല..ചെറുപ്പം മുതലേയുള്ള എംബിബിസ് എന്ന സ്വപ്നം സാക്ഷാൽകരിക്കാൻ വേണ്ടി മിന്ന ഇപ്പോൾ ഭുവനേശ്വർ കോളേജിൽ പഠിക്കുകയാണ്..ഒപ്പം നജ്മയും..നജ്മയും അവളും പ്ലസ് വൺ തൊട്ടുള്ള സൗഹൃദമാണ്..അതിന്നും നല്ല രീതിയിൽ മുന്നോട്ടു പോകുന്നു.. ലീവിന് വന്ന സമയത്താണ് ഷിബിലയുടെ കല്യാണം..അവളുടെ ജാഡ സഹിക്കാൻ പറ്റില്ലന്നത് കൊണ്ടു തലേദിവസം ആയിട്ടും വരാൻ മിന്നയ്ക്ക് തീരേ താല്പര്യം ഉണ്ടായിരുന്നില്ല..പക്ഷെ വല്ലിമ്മയുടെ നിർബന്ധവും ഷിബില ഒഴിച്ച് അവിടെയുള്ള ബാക്കി എല്ലാവർക്കും മിന്നയോടുള്ള സ്നേഹ കൂടുതൽ കൊണ്ടും അവൾ മൈലാഞ്ചി രാവിന്റെ അന്ന് രാവിലെ തന്നെ എത്തി ചേർന്നു.അവിടെ തന്റെ പ്രായത്തിന് ചേർന്ന കുട്ടികൾ ഒന്നും ഇല്ലാത്തത് കൊണ്ടു മിന്ന നജ്മയെയും സോപ് ഇട്ടു കൊണ്ടു വന്നു.. നജ്മ എല്ലാവരോടും വേഗത്തിൽ കൂട്ടു കൂടിയത് കൊണ്ടു തന്നെ ഇനി മൈലാഞ്ചിയും കല്യാണവുമൊക്കെ അടിച്ചു പൊളിച്ചിട്ട് തന്നെ കാര്യം എന്ന് മിന്ന തീരുമാനിച്ചു. അതിന് വേണ്ടിയാണ് പതിവിലും കൂടുതൽ സുന്ദരിയായി അവൾ അണിഞ്ഞൊരുങ്ങിയത്..ഒപ്പം തന്നെ ഷിബിലയ്ക്ക് ഒരു പണിയും കൊടുക്കാം..അങ്ങനെ എങ്കിലും അവളുടെ ഹുങ്ക് ഒന്നു കുറയ്ക്കണമെന്ന് മിന്നയ്ക്ക് തോന്നി.. ഷിബില അവൾക്ക് ചുറ്റും കൂടി നിൽക്കുന്ന ഫ്രണ്ട്‌സ്നോടും റിലേറ്റീവ്സിനോടും വിശേഷങ്ങൾ ചോദിച്ചറിയുന്ന തിരക്കിലാണ്..മിന്നയെ കണ്ടതും അവളൊന്നു മിഴിച്ചു നോക്കി..തന്നെക്കാൾ സുന്ദരിയായി നിൽക്കുന്ന മിന്നയെ കണ്ടപ്പോൾ ഷിബിലയ്ക്ക് അസൂയയാണ് തോന്നിയത് എങ്കിലും അത് പ്രകടമാക്കാതെ അവൾ മിന്നയ്ക്കും നജ്മയ്ക്കും നേരെ ചിരിച്ചു കൊണ്ടു സംസാരിക്കാൻ തുടങ്ങി.. "മിന്നാ..എവിടെ ആയിരുന്നു നീ..എത്ര നേരായി ഞാൻ ഇവിടെ നോക്കി നിൽക്കുന്നു.. ദേ..ഇതൊക്കെ എന്റെ ഫ്രണ്ട്സാ.. അപ്പൊ ഇനി കേക്ക് കട്ട്‌ ചെയ്യാമല്ലെ..ഇതൊക്കെയൊന്നു നശിപ്പിക്കാതെ ഇവർക്കൊന്നും സ്വസ്ഥത വരുന്നില്ലന്ന്..." എന്ന് പറഞ്ഞു കൊണ്ടു ഷിബില അവളുടെ ഫ്രണ്ട്‌സ് അവൾക്ക് വേണ്ടി ഒരുക്കി വെച്ചിരിക്കുന്ന ബ്ലാക്ക് ഫോറെസ്റ്റ് കേക്ക്നു മുന്നിലേക്ക് തിരിഞ്ഞു.. പുതു പെണ്ണാണെന്നുള്ള ഒരു അച്ചടക്ക ബോധവും ഇല്ലാതെ കൂട്ടുകാരോട് ഒപ്പം ആർത്തും കൂവിയും രസിക്കുന്ന ഷിബിലയോട് ഇഷ്ട കുറവു തോന്നിയെങ്കിലും ഒരു പുഞ്ചിരി കൊണ്ടത് മറച്ചു പിടിച്ചു മിന്നയും ചെറുതായ രീതിയിൽ അവരോട് ഒപ്പം പങ്കു ചേർന്നു.. ഷിബിലയുടെ ഡ്രസ്സ്‌ലേക്കും മുഖത്തേക്കുമൊക്കെ ഫ്രണ്ട്‌സ് കേക്ക് വാരി തേക്കുന്നത് കാണുമ്പോൾ മിന്ന അവിടെ നിന്നും കുറച്ചു അകലം പാലിച്ചു നിന്നു.. പക്ഷെ അപ്പോഴേക്കും അവൾക്ക് കേക്ക് കൊണ്ടുള്ള ഏറു കിട്ടി കഴിഞ്ഞിരുന്നു..സ്കാഫ് വൃത്തികേട് ആയതിനെ തുടർന്ന് ദേഷ്യം വന്നു ചുവന്ന മുഖവുമായി തിരിഞ്ഞു നോക്കുമ്പോൾ കണ്ടത് തന്നെ നോക്കി ഇളിക്കുന്ന പ്രിയ ചങ്കത്തി നജുനെയാണ്.. 'വേറെ വല്ലവരുമായിരുന്നെങ്കിൽ വെറുതെ വിടാമായിരുന്നു..ഇതിപ്പോ ഇവൾ ആയത് കൊണ്ടു അത് പറ്റില്ല..എനിക്ക് ഇഷ്ടല്ലന്ന് അറിഞ്ഞിട്ടും അവൾ എന്നോട് ചെയ്തതിനു ഞാൻ തിരിച്ചും കൊടുത്തേ പറ്റു..' എന്ന് മനസ്സിൽ കണക്കു കൂട്ടി കൊണ്ടു മിന്ന ടേബിളിന്റെ അടുത്തേക്ക് നീങ്ങി ഒരുപിടി കേക്ക് വാരി എടുത്തു..ഒട്ടും സമയം കളയാതെ മിന്ന തന്നെ നോക്കി ഇളിച്ചു നിൽക്കുന്ന നജ്മയുടെ നേർക്ക്‌ കേക്ക് ഒരൊറ്റ ഏറായിരുന്നു.. പക്ഷെ എന്ത് പറയാം..മിന്നയുടെ കഷ്ടകാലമെന്നോണം അപ്പോഴേക്കും നജ്മ അവിടെന്നു മാറുകയും മിന്നയുടെ ഏറ് നജ്മയ്ക്ക് കുറച്ച് പിന്നിലായി കസേരയിൽ ഇരുന്ന് തലയും താഴ്ത്തി ഫോണിൽ കുത്തി കളിക്കുന്ന ഒരു ചെറുപ്പക്കാരന്റെ നെഞ്ചത്തേക്കാണ് കൊണ്ടത്.. ഒന്നിനും പോകാതെ നല്ല മാന്യമായി വെറുതെ ഇരുന്നു ഫോണിൽ കളിക്കുന്ന തന്റെ ദേഹത്തേക്ക് കേക്ക് എറിഞ്ഞത് അസറിനു തീരേ ഇഷ്ടമായില്ലന്ന് മാത്രല്ല..തന്നോട് ആരാണ് ഈ പ്രവർത്തി ചെയ്തതെന്ന് അറിയാൻ വേണ്ടി അവൻ ദേഷ്യത്തോടെ തല ഉയർത്തി നോക്കി..ഒപ്പം അവന്റെ ഫ്രണ്ട്‌സും.. അവരുടെ നോട്ടം കണ്ട മിന്ന പതിയെ പിന്നിലേക്ക് വലിഞ്ഞു..നജ്മയെയും വലിച്ചു കൊണ്ടവൾ ഷിബിലയ്ക്ക് പിന്നിൽ മറഞ്ഞു നിന്നു.. അസർ നോക്കിയപ്പോൾ കണ്ടതു കേക്ക് മുറിച്ചു ആകെ ഒച്ചയും ബഹളവും അതിന് പുറമെ അവിടം മൊത്തത്തിൽ അലങ്കോലമാക്കി നിൽക്കുന്ന ഷിബിലയെയും അവളുടെ ഫ്രണ്ട്‌സ്നെയുമാണ്.. ഫ്രണ്ട്‌സ്നോട് ഒപ്പം ചിരിച്ചു കളിച്ചു നിൽക്കുന്ന ഷിബിലയെ കണ്ടതും അസർന്റെ മുഖം ഒന്നൂടെ ചുവന്നു..ദേഷ്യം വർധിച്ചു അവനു പൊട്ടി തെറിക്കണമെന്ന് തോന്നിയത് കൊണ്ടു അവൻ ഫോണും പോക്കറ്റിൽ ഇട്ടു ഷിബിലയുടെ നേർക്ക്‌ നടന്നടുത്തു.. " എടീ..ഇന്ന് നിന്റെ മൈലാഞ്ചി രാവും ഫ്രണ്ട്സ് പാർട്ടിയുമൊക്കെ ആയിരിക്കും..നീ അതിന്റെ ആഘോഷത്തിലും ആയിരിക്കും.. എന്നുകരുതി അതൊന്നും എന്നോട് കാണിക്കാൻ നിക്കല്ലേ...ഇത്രേം വില കൊടുത്തു വാങ്ങിച്ച ഈ സാധനങ്ങളൊക്കെ നിനക്ക് വേസ്റ്റ് ആയി തോന്നുന്നുണ്ടെങ്കിൽ അവിടെ വേസ്റ്റ് ബിന്നിൽ എങ്ങാനും കൊണ്ടു പോയി ഇടടീ.. അല്ലാണ്ട് എന്റെ ദേഹത്തേക്ക് എറിഞ്ഞു കളിക്കയല്ല വേണ്ടത്..കേട്ടോടി തേപ്പിസ്റ്റ് ഷിബില അബൂബക്കറെ.. " കണ്ണിൽ ദേഷ്യവും നിറച്ചു കൊണ്ടവൻ വളരേ ഉച്ചത്തിൽ ഷിബിലയ്ക്ക് നേരെ ശബ്‌ദം ഉയർത്തിയപ്പോൾ തന്നെ പിന്നിൽ മറഞ്ഞു നിൽക്കുന്ന മിന്നയ്ക്കൊരു കാര്യം പിടികിട്ടി.. ഷിബിലയ്ക്കൊരു പ്രണയം ഉണ്ടായിരുന്നു എന്നും വല്യ ജോലിയും നിലയുമൊക്കെയുള്ള ഒരുത്തന്റെ വിവാഹാലോചന വന്നപ്പോൾ ആ പ്രണയം പാതി വഴിയിൽ ഉപേക്ഷിച്ചാണ് അവൾ ഈ വിവാഹത്തിനു സമ്മതിച്ചതെന്നും മിന്ന അറിഞ്ഞിരുന്നു. ഒരുതവണ താൻ അതിനെക്കുറിച്ച് ചോദിക്കുമ്പോൾ അവൾ പറഞ്ഞത് അതത്ര സീരിയസ് ഒന്നും ആയിരുന്നില്ല..ജസ്റ്റ്‌ ടൈം പാസ്സ് പ്രണയമായിരുന്നു എന്നാണ്...ഷിബിലയ്ക്ക് ടൈം പാസ്സ് ആയിരുന്നു എങ്കിലും അവനതു അങ്ങനെ ആയിരുന്നില്ലന്ന് ഇപ്പോ ഉണ്ടായ അവൻറെ സംസാരത്തിൽ നിന്നു മിന്നയ്ക്ക് തോന്നി.. 'അപ്പോൾ തേച്ചത് കൊണ്ടാണോ അവനിപ്പോ ഷിബിലയോട് ദേഷ്യപ്പെട്ടത്..അതിന് അവൾ ഒന്നും ചെയ്തില്ലല്ലോ..ഞാൻ അല്ലെ അവൻറെ ദേഹത്തേക്ക് കേക്ക് എറിഞ്ഞത്..അറിയാതെ ആണേലും തെറ്റ് പറ്റിയതു എനിക്ക് അല്ലെ..' എന്നിങ്ങനെയുള്ള ഓരോ ചിന്തകളിൽ മുഴുകി പോയ മിന്നയെ നജ്മ കുലുക്കി വിളിച്ചു.. "ടീ..ഒക്കെയും ഉണ്ടാക്കി വെച്ചിട്ട് നീയിവിടെ പതുങ്ങി നിന്നു സ്വപ്നം കാണുവാണോ.. ഇവിടെ നോക്കെടി..നീയിത് വല്ലതും കാണുന്നുണ്ടോ..മൈലാഞ്ചി പന്തൽ യുദ്ധക്കളമായി മാറുന്ന ലക്ഷണം ഉണ്ടല്ലോ മിന്നാ.." എന്നും പറഞ്ഞു നജ്മ തലയ്ക്കു കൈ വെച്ചപ്പോഴാണ് മിന്ന അവിടെത്തേ രംഗം വീക്ഷിക്കുന്നത്.. അസറും അവന്റെ ഫ്രണ്ട്‌സും ഷിബിലയുമായി പൊരിഞ്ഞ വഴക്ക്..അതിന് കലപില കൂട്ടാൻ അവളുടെ ജാഡ ഫ്രണ്ട്സുകളും.. കാര്യം ഷിബിലയ്ക്ക് ഒടുക്കത്തെ തൊലി കട്ടിയും അഹങ്കാരവുമൊക്കെ ആണെങ്കിലും ഫങ്ക്ഷനു പങ്കെടുക്കാൻ വന്ന ആൺകുട്ടികളൊക്കെ അവളുടെ മെക്കിട്ട് കയറാൻ നിന്നതും ചുറ്റുമുള്ള ആൾക്കാരൊക്കെ കണ്ണ് കൂർപ്പിച്ചു നോക്കുന്നതുമൊക്കെ കണ്ടപ്പോൾ ഷിബിലയ്ക്ക് വല്ലാത്തൊരു അസ്വസ്ഥത തോന്നി..നാളത്തെ പുതു പെണ്ണാണ് താൻ..മാത്രല്ല..ഇപ്പോൾ തന്നോട് കയർക്കുന്നത് ദിവസങ്ങൾക്കു മുന്നേ വരെ താനും തന്നെയും പ്രണയിച്ചു കൊണ്ടിരുന്ന പയ്യനാണ്.. അക്കാര്യം അറിയുന്നവർ ഇക്കൂട്ടത്തിൽ ഉണ്ടെങ്കിൽ അത് തനിക്ക് അപമാനമാണ് എന്ന് ഷിബില പെട്ടെന്ന് ഓർത്തു.. അസർ നല്ല ദേഷ്യത്തിൽ ആണെന്നും തന്നോട് പ്രതികാരം വീട്ടാൻ കിട്ടിയ അവസരമായി അവനിതിനെ കണക്കാക്കുമെന്നും ഉറപ്പായ ഷിബില ഇനിയെന്തു ചെയ്യുമെന്ന രീതിയിൽ ചുറ്റിലും കണ്ണോടിച്ചു വിട്ടു.. കണ്ണും മിഴിച്ചു കൊണ്ടു അവിടത്തെ സംഭവ വികാസങ്ങൾ നിരീക്ഷിക്കുന്ന മിന്നയ്ക്ക് ഷിബിലയുടെ ദയനീയ നോട്ടവും ആകെ വല്ലാതെയായി നിൽക്കുന്ന അവസ്ഥയുമൊക്കെ കണ്ടപ്പോൾ ചിരി വന്നെങ്കിലും ഒരു തെറ്റും ചെയ്യാതെ അല്ലെ അവൾ ഇത്രേമൊക്കെ വഴക്ക് കേട്ടത് എന്നതോർത്തപ്പോൾ മിന്നയ്ക്ക് അവളോട്‌ സഹതാപം തോന്നി..മാത്രമല്ല..മൈലാഞ്ചി രാവിൽ സന്തോഷം കൊള്ളേണ്ട മണവാട്ടി പെണ്ണാണ് താൻ കാരണം ആകെ വല്ലാത്തൊരു അവസ്ഥയിൽ നിൽക്കുന്നത് എന്ന് കണ്ടപ്പോൾ അവൾക്ക് സങ്കടം തോന്നി.. മിന്ന നോക്കുന്നത് കണ്ടപ്പോൾ ഷിബില പതിയെ മിന്നയുടെ അരികിലേക്ക് നീങ്ങി വന്നു.. " എങ്ങനെ എങ്കിലും ഇതിനെ ഒന്ന് ഒഴിവാക്കി താടീ..എന്റെ ഓൾഡ് ലവർ ആയത് കൊണ്ടു പറയുകയല്ല.. വല്ലാത്തൊരു ഐറ്റമാണവൻ.. തെണ്ടി..മനഃപൂർവം എന്നെ നാണം കെടുത്താൻ വേണ്ടിയാണ്.. ടീ..ആൾക്കാരൊക്കെ ശ്രദ്ധിക്കുന്നു..എങ്ങനെ എങ്കിലും അവനെയൊന്നു ഒഴിവാക്കി താടീ..ഞാനൊന്നും ചെയ്തില്ലടീ അവനെ..അവന്റെ ദേഹത്ത് കേക്ക് വീണതിന് ഞാൻ എന്ത് പിഴച്ചു.. ഞാനിനി വല്ലതും പറഞ്ഞാൽ സീൻ ആകെ വഷളാവും..ടീ..ഒന്ന് സഹായിക്കടീ.." എന്ന് ഷിബില മിന്നയുടെ കയ്യിൽ പിടിച്ചു പറഞ്ഞപ്പോൾ അവൾ പതിയെ അസറിന്റെ മുഖത്തേക്ക് മിഴികൾ പായിച്ചു..അവൻ അപ്പോഴും കണ്ണും കാതും പൊട്ടുന്ന തരത്തിൽ ഷിബിലയെ ചീത്ത പറയുകയാണ്..പകയ്ക്ക് കാരണം പ്രണയവും തേപ്പും ആണെങ്കിലും അവൻ ഇപ്പോൾ എടുത്തിടുന്ന വിഷയം ദേഹത്ത് കേക്ക് വീണതാണ്.. എത്രയൊക്കെ ആയാലും ഒരു പെൺകുട്ടിയോട് ഇങ്ങനൊക്കെ പെരുമാറാവോ..ഇവൻ ഇതെന്തോന്ന് ഒരു കുത്തും കോമയുമില്ലാതെ വായി തോന്നിയത് ഒക്കെ വിളിച്ചു പറയുന്നു..സംസാരം തീരേ കൊള്ളില്ല എങ്കിലും ആള് ചൊങ്കനാണെന്ന് കരുതി മിന്ന ഒരുനിമിഷം അവനെ നോക്കി കണ്ണുകൾ വിടർത്തിയതും അടുത്തതായി അവൻറെ ശബ്‌ദം മിന്നയ്ക്ക് നേരെ ഉയർന്നു.. "ടീ..വെള്ളപ്പാറ്റെ..നീല കണ്ണി..എന്നെ നോക്കി കണ്ണുരുട്ടുന്നോ നീ.. ഏതാടീ നീയൊക്കെ..എന്താ നിന്റെയൊക്കെ വിചാരം.. എന്താടി നോക്കി പേടിപ്പിക്കുന്നേ..ഇനി നിനക്കും എന്റെ മേലേക്ക് കേക്ക് വാരി തേക്കണോ.. " തന്റെ നേർക്ക് പെട്ടെന്നുണ്ടായ അസറിന്റെ സംസാരവും ദേഷ്യപ്പെടലുമൊന്നും മിന്നയ്ക്ക് അത്ര പിടിച്ചില്ല.. അത്യാവശ്യം തന്റേടിയും കാന്താരിയുമായ മിന്ന അസറിന്റെ മുന്നിൽ മൗനം പാലിക്കാൻ തയാറായില്ല.. " സൂക്ഷിച്ചു സംസാരിക്കണം..കേക്ക് തേച്ചതിനല്ല തന്നെ തേച്ചതിനാണ് ഇപ്പൊ ഇത്രേം ആളുകളുടെ മുന്നിൽ വെച്ച് ഹീറോയിസം കാണിക്കുന്നതെന്ന് എനിക്കറിയാം.. അതൊക്കെ ഇവിടെ കൂടി നിൽക്കുന്ന ബാക്കി ഉള്ളോരും കൂടെ അറിഞ്ഞാൽ താൻ നാറും..ഇല്ലേൽ ഞങ്ങള് നാറ്റിക്കും.. തന്നെക്കാൾ നല്ലൊരുത്തനെ ഇവൾ ജീവിത പങ്കാളിയായി തിരഞ്ഞു എടുത്തതിലുള്ള ജെലസ് ആണെന്ന് പറയും..അതിനുള്ള പക വീട്ടലാണ് ഇപ്പൊ ഇവിടെ നടക്കുന്നതെന്ന് ദേ ഇവിടെ കൂടിയിരിക്കുന്ന മൊത്തം ആളുകളോടും ഞാൻ പറയും.. അത് വേണോ ചേട്ടാ.. " മുഖത്തു യാതൊരു ഭാവ മാറ്റവുമില്ലാതെ തന്റെ മുഖത്തു നോക്കി ഒട്ടും പതർച്ചയില്ലാതെ മിന്ന പറഞ്ഞത് കേട്ടു അസറിനു ദേഷ്യം ഇരട്ടിച്ചെങ്കിലും ഇത്രേമൊക്കെ ഉറച്ചു സംസാരിച്ച ഇവൾ ഇനി പറഞ്ഞത് പോലെ എന്നെ നാറ്റിക്കാനും മടിക്കില്ലന്ന് അസറിനു തോന്നി..എന്നാലും തന്നോട് ഇത്രേമൊക്കെ സംസാരിച്ചവൾക്ക് നേരെ രണ്ടു വർത്താനമെങ്കിലും പറയാതെ പോകുന്നത് തന്റേ തോൽവിക്ക് സമമാണെന്ന് കരുതി അവൻ ഒന്നൂടെ മിന്നയ്ക്ക് നേരെ തിരിഞ്ഞതും പിന്നിൽ നിന്നും അവൻറെ ഇത്ത ആഫിയയുടെ ശബ്‌ദം.. "അസ്റൂ..നീയിവിടെ നിൽക്കാ..ഞാൻ എവിടൊക്കെ നോക്കിയെന്നറിയോ.. നീയൊന്നു വന്നെ..പോയി അജൂനെ കൂട്ടി കൊണ്ടു വാ.." നിനക്കുള്ളത് പിന്നെ തരാടീന്നും പല്ല് ഇറുമ്മി കൊണ്ടു അസർ അവന്റെ ഇത്താന്റെ കൂടെ പോകാൻ ഒരുങ്ങി.. അതുകണ്ടു ഷിബില നെടു വീർപ്പിട്ട് കൊണ്ടു നിനക്ക് ഇങ്ങനൊക്കെ സംസാരിക്കാൻ അറിയോന്നുള്ള ഭാവത്തിൽ മിന്നയെ അടിമുടിയൊന്നു നോക്കി..അതിന് മറുപടിയായി മിന്ന ഷിബിലയ്ക്കും നജ്മയ്ക്കും ഒന്നു കണ്ണിറുക്കി കാണിച്ചു.. രണ്ടടി മുന്നോട്ടേക്ക് നടന്ന അസറിന്റെ ഇത്ത എന്തോ ഓർത്തെന്ന പോലെ തിരിഞ്ഞു നോക്കി..എന്താണെന്ന ചോദ്യവുമായി അസർ ഇത്താനെ നോക്കുമ്പോഴേക്കും അവർ മിന്നയെ ലക്ഷ്യം വെച്ച് നടന്നിരുന്നു.. "മിൻഹാ.." നജ്മയോട് കളി പറഞ്ഞു ചിരിച്ചു നിൽക്കുമ്പോഴാണ് മിന്നയാ വിളി കേട്ടത്..തന്റെ അടുത്ത് തന്നെ നോക്കി പുഞ്ചിരി തൂകി നിൽക്കുന്ന സ്ത്രീയെ കണ്ടതും അവള് ചിരിക്കണോ കരയണോന്ന് അറിയാൻ പാടില്ലാത്ത അവസ്ഥയിൽ നജ്മയെ നോക്കി.. അവർക്കു അടുത്തായി നിൽക്കുന്ന അസറിനെ കണ്ടപ്പോൾ ഇവർ ആയിരുന്നോ ഇപ്പൊ ഇവനെ വിളിച്ചു കൊണ്ടു പോയതെന്ന് മിൻഹ നജ്മയോട് പതിയെ ചോദിച്ചു.. " ആ..എന്തേയ്.." നജ്മ ശബ്‌ദം താഴ്ത്തി പറഞ്ഞു.. " പെട്ടടീ പെട്ടു.." മിൻഹ ശ്വാസം വലിച്ചു വിട്ടു കൊണ്ടു നജ്മയുടെ കാതിൽ മൊഴിഞ്ഞു.. "മിൻഹാ...എന്താടോ..ഇത്ര പെട്ടെന്ന് മറന്നു പോയോ.." എന്ന അസറിന്റെ ഇത്തയുടെ ചോദ്യത്തിനു മറുപടിയായി മിന്ന ഒന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു കൊണ്ടു ഇല്ലെന്നു തലയാട്ടി.. "പിന്നെന്താ മുഖം വല്ലാണ്ട് ഇരിക്കണേ..വീണ്ടും ഒരു കണ്ടു മുട്ടൽ തീരേ പ്രതീക്ഷിച്ചില്ലല്ലേ.. നിന്നെപ്പോലെ തോന്നി..അതാ തിരിഞ്ഞു വന്നെ.. എന്തിനാണെന്നോ..ഇന്നാള് നീ പറഞ്ഞില്ലേ മാനസ മൈനയും പാടി നടക്കുന്ന ഒരുത്തനെക്കുറിച്ച്...അതായത് എന്റെ അനിയനെക്കുറിച്ച്.. നീ കണ്ടിട്ടില്ലല്ലോ..ദേ ഇതാണ് കക്ഷി.." പിന്നിൽ ആയി നിൽക്കുന്ന അസറിനെ മിന്നയുടെ മുന്നിലേക്ക് പിടിച്ചു നിർത്തി ചിരിച്ചു കൊണ്ടു അസറിന്റെ ഇത്ത പറയുന്നത് കേട്ടു മിന്നയ്ക്ക് തലകറങ്ങുന്നതു പോലെ തോന്നി..ആകെ നാണം കെട്ട നിർവൃതിയിൽ അവൾ അസറിനെയും ഇത്താനെയും നോക്കിയൊന്നു ചിരിക്കാൻ ശ്രമിച്ചു.. പക്ഷെ ആ ശ്രമം പാഴായിപ്പോയി അവളുടെ മുഖത്ത് പറഞ്ഞറിയിക്കാൻ പറ്റാത്ത തരത്തിലുള്ള ഭാവങ്ങൾ മിന്നി മറിയാൻ തുടങ്ങിയതും അസറിന്റെ ഇത്ത പൊട്ടി ചിരിച്ചു കൊണ്ടു അവളുടെ അടുത്തേക്ക് നീങ്ങി വന്നു.. "മിൻഹാ..ഞാനതൊക്കെ അപ്പോഴേ വിട്ടതാണ് ട്ടോ..പെട്ടന്ന് ഇവിടെ കണ്ടപ്പോൾ ഒന്നു സംസാരിക്കണമെന്ന് തോന്നി..പിന്നേ ദേ ഇവനെ ഒന്നു പരിചയപ്പെടുത്തി തരാമെന്നും.. അല്ലാതെ വേറൊന്നും ഇല്ലാട്ടോ..ജസ്റ്റ് ഒരു തമാശയായി കണ്ടാൽ മതി. ഇപ്പോൾ പോട്ടേ..ഇത്തിരി തിരക്കുണ്ട്.." മിന്നയുടെ മറുപടിക്കൊന്നും കാത്തു നിൽക്കാതെ അസറിനെയും വലിച്ചു കൊണ്ടു മിന്നയ്ക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ടു അവർ മുന്നോട്ടേക്ക് നടന്നു.. "പിന്നേ മിൻഹാ..ഒരു തേപ്പ് കിട്ടിയെന്ന് വെച്ച് നീ കരുതുന്ന പോലെ ഇവൻ താടിയും മുടിയുമൊക്കെ വളർത്തി മാനസ മൈന പാടി നടക്കുകയല്ല ട്ടോ.പഴയതിലും ഉഷാർ ആണ് ഇവനിപ്പോ.." പോകുന്ന പോക്കിൽ അവർ തിരിഞ്ഞു നിന്നു മിന്നയോടായി വിളിച്ചു പറഞ്ഞു..അപ്പോഴും കാര്യങ്ങളുടെ കിടപ്പ് മനസ്സിലാകാതെ അസർ ഇത്താനെയും നജ്മ മിന്നയെയും നോക്കി നെറ്റി ചുളിക്കുന്നുണ്ടായിരുന്നു.. ഇതൊക്കെ കണ്ട ഷിബില മിന്നയോട് എന്തോ ചോദിക്കാൻ വരുന്നത് കണ്ട നജ്മ മിന്നയുടെ കയ്യിൽ പിടിച്ചു വലിച്ചു അകത്തേക്ക് നടന്നു..ആ നടത്തം ചെന്നു അവസാനിച്ചതു ബാൽക്കണിയിലാണ്.. നജ്മയ്ക്ക് എന്താ അറിയേണ്ടതും അവൾ എന്താ ചോദിക്കാൻ വരുന്നതുന്നുമൊക്കെ മിന്നയ്ക്ക് മനസ്സിലായത് കൊണ്ടു അവൾ ചിരിച്ചു കൊണ്ടു നജ്മയോട് കാര്യങ്ങൾ പറയാൻ തുടങ്ങി.. "ഇന്നാള് എന്നെ പെണ്ണുകാണാൻ ഒരു കൂട്ടർ വന്നെന്ന് ഞാൻ പറഞ്ഞിരുന്നില്ലേ..അതിൽ മെയിൻ ആയി ഉണ്ടായിരുന്നതു ഇപ്പോ പോയ ആ ഇത്തൂസായിരുന്നു.. എനിക്കിപ്പോ ഒരു വിവാഹത്തിന് താല്പര്യമില്ലാത്തതു കൊണ്ടു ഞാനാ ആലോചന ഒരുവിധം മുടക്കി വിട്ടതാണെന്ന് നിന്നോട് പറഞ്ഞതല്ലേ..അതിന് വേണ്ടി ഞാൻ പറഞ്ഞ മുടന്തൻ ന്യായങ്ങളാ ഇത്ത ഇപ്പം ഇവിടുന്ന് എന്നോട് പറഞ്ഞിട്ട് പോയത്.. " "ങേ..അപ്പോ ഈ മാനസ മൈന എന്തുവാ മിന്നാ.. " നഖവും കടിച്ചു കൊണ്ടുള്ള നജ്മയുടെ ചോദ്യം കേട്ടതും മിന്നയ്ക്ക് ചിരി വന്നു.. "അതോ..പെണ്ണ് കാണാൻ വന്നത് ആ ഇത്തയും വേറെ രണ്ടു സ്ത്രീകളും പിന്നെയൊരു ഇക്കയുമായിരുന്നു.. പയ്യൻ ഇല്ലായിരുന്നു..നാട്ടിൽ തന്നെ ആയിട്ടും ചെറുക്കൻ എന്താ പെണ്ണുകാണാൻ വരാത്തത് എന്ന് വാപ്പ ചോദിച്ചപ്പോൾ അതിനുള്ള മറുപടി ആ ഇത്ത നമ്മളോടാണ് പറഞ്ഞത്.. കുറച്ചു നാളുകൾ ആയി അവനൊരു പെൺകുട്ടിയെ പ്രണയിക്കുക ആണെന്നും അവൾ ഇപ്പോ അവനെ നല്ല അന്തസ്സായി തേക്കയും ചെയ്തെന്ന്.. അതൊക്കെ കൊണ്ടു തന്നെ അവനീ പെണ്ണുകാണലിന് എന്നല്ല..ഒരു കല്യാണത്തിന് പോലും താല്പര്യമില്ലന്ന്.. പക്ഷെ അവനെ കെട്ടിക്കാൻ വീട്ടുകാർക്കായിരുന്നു തിടുക്കം..പ്രത്യേകിച്ച് ഇത്താക്ക്.വേറൊന്നും കൊണ്ടല്ല.വരുന്ന ആഴ്ചയിൽ അവനെ തേച്ച പെണ്ണിന്റെ കല്യാണമാണ്.. അപ്പോൾ അതിന് മുന്നേ അവൻറെ നിശ്ചയമെങ്കിലും നടത്തണമെന്ന് ഇത്താക്ക് വല്യ ആഗ്രഹം..അതിന് പിന്നേ പറഞ്ഞിട്ടും കാര്യല്ല..ഏതൊരു പെങ്ങൾ ആയാലും അങ്ങനൊക്കെ ആഗ്രഹിക്കുള്ളൂ.. ഏതായാലും പടുത്തം കഴിഞ്ഞു നമ്മളെ ആഗ്രഹം പോലെ ഒരു ഡോക്ടർ ആവുന്നതു വരെ കല്യാണം എന്നൊരു കാര്യമേ വേണ്ടാന്നുള്ള ഉറച്ച നിലപാടിൽ ഉണ്ടായിരുന്ന നമ്മക്ക് ഇത്താന്റെ സംസാരം ഒരു തുറുപ്പു ചീട്ടായിരുന്നു.. മാത്രല്ല..ഒരു പത്തു പതിനഞ്ച് ദിവസത്തെ ലീവിന് വന്നപ്പോൾ നമ്മക്ക് ഒരു സ്വസ്ഥതയും തരാതെ പെണ്ണ് കാണലിന്റെ കാര്യം പറഞ്ഞു നമ്മള് പറയുന്നത് ഒന്നു കേൾക്കാൻ പോലും കൂട്ടാക്കാതെ അവരൊന്നു വന്നു കണ്ടിട്ട് പൊക്കോട്ടെന്ന് പറഞ്ഞ വാപ്പയോടും ഉമ്മച്ചിയോടുമുള്ള ദേഷ്യത്തിന് നമ്മള് വന്നവരോട് പറഞ്ഞു എനിക്ക് സമ്മതമല്ലന്ന്.. ചെറുക്കനെ ഒന്നു കാണുക പോലും ചെയ്യാതെ സമ്മതമല്ലന്ന് പറയുന്നതെന്തേന്ന് ഇത്ത ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു ആരോ തേച്ചിട്ടു പോയ ഒരുത്തന്റെ ജീവിതം പെയിന്റ് അടിച്ചു കളർ ആക്കാൻ നമ്മക്ക് പറ്റില്ലന്ന്.. പിന്നെ ചെറുക്കനെ എനിക്ക് കാണണമെന്നില്ലന്നും ഒരു തേപ്പ് കിട്ടിയവന്റെ അവസ്ഥ എന്താണെന്ന് എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ..മുട്ടോളം താടിയും മുടിയും വളർത്തി വല്ലോടത്തും മാനസ മൈന പാടി നടക്കുന്ന ഒരുത്തനെ എനിക്ക് വേണ്ടായേന്ന്... നമ്മളെ പറച്ചില് കേട്ടതും നിനക്ക് താല്പര്യമില്ലെങ്കിൽ വേണ്ടാട്ടോന്നും പറഞ്ഞു പിന്നൊരു നിമിഷം പോലും നിക്കാതെ അവരപ്പോ തന്നെ ഇറങ്ങി..നമ്മളെ ഭാഗത്തുന്ന് ഇതുപോലെ വല്ലതുമൊക്കെ പ്രതീക്ഷിച്ചതു കൊണ്ടായിരിക്കും അവര് പോയി കഴിഞ്ഞിട്ടും വാപ്പയോ ഉമ്മച്ചിയോ നമ്മളോട് അതിനെ കുറിച്ചു യാതൊന്നും സംസാരിച്ചില്ല.. " "തമ്പുരാനെ..അങ്ങനൊക്കെ പറയാമോ മിന്നാ.. അല്ലടീ..അപ്പോൾ ആ നാക്കിനു ലൈസെൻസ് ഇല്ലാത്ത സാധനത്തിന് വേണ്ടിയാണോ അവർ നിന്നെ പെണ്ണ് ചോദിച്ചു വന്നത്..എന്നുവെച്ചാൽ അവനെ തേച്ചത് നിന്റെ ഷിബി ആണെന്നല്ലേ.. ടീ മിന്നാ..എന്തൊക്കെയാ ഇവിടെ നടക്കുന്നത്..ഇതൊക്കെ നീയറിഞ്ഞു കൊണ്ടാണോ.. " ആകെ അന്തം വിട്ടു കൊണ്ടുള്ള നജ്മയുടെ ചോദ്യം കേട്ടപ്പോഴാണ് മിന്നയ്ക്കും അക്കാര്യം ഓടിയത്‌.. "എനിക്കൊന്നും അറിഞ്ഞൂടടീ..കുറച്ചു നാൾ ഷിബിക്കൊരു അഫെയർ ഉണ്ടായിരുന്നു എന്നതറിയാം..ഞാൻ അവളോട്‌ കൂടുതൽ കമ്പനി ഇല്ലെന്നു നിനക്ക് അറിയാത്തതൊന്നുമല്ലല്ലോ നെജു.. കല്യാണത്തിന്റെ കാര്യം പറഞ്ഞു അവൾ എനിക്ക് ഫോൺ ചെയ്തപ്പോ ഞാൻ അതിനെ കുറിച്ചു ചോദിച്ചതുമായിരുന്നു..അപ്പോൾ ഒരു ഒഴുക്കൻ മട്ടിൽ ഏയ്‌ അതൊന്നും അത്ര സീരിയസ് ആയിരുന്നില്ലടീ എന്നതായിരുന്നു അവളുടെ മറുപടി.. ആവോ..ആർക്കറിയാം അതിനെ പറ്റിയൊക്കെ..അവളുടെ സ്വഭാവം വെച്ച് നോക്കുമ്പോൾ ഇതൊന്നും ഒന്നുമല്ല നജു..ഇവനൊക്കെ ഒരു നൂറാമത്തെ ആവും അവൾടെ ലിസ്റ്റിൽ.. അവനും ഒരുമാതിരി ആണെന്ന് നേരത്തെ എനിക്ക് മനസ്സിലായി..എന്തെങ്കിലും ആകട്ടെ..ഏതായാലും ഞാൻ രക്ഷപെട്ടു.." അതും പറഞ്ഞോണ്ട് മിന്ന നജ്മയെ നോക്കിയൊന്നു ഇളിച്ചു കാണിച്ചു..അതിന് മറുപടിയായി നജ്മ മിന്നയ്ക്ക് നേരെ ഉയർത്തിയത്‌ അവളെയൊരു നിമിഷത്തേക്ക് മൗനത്തിൽ ആഴ്ത്താൻ പാകത്തിനുള്ള ഒരു ചോദ്യമായിരുന്നു.. "പറ മിന്നാ..എംബിബിസ് എന്ന നിന്റെ ലക്ഷ്യം പൂർത്തിയാക്കാൻ വേണ്ടി മാത്രമാണോ വരുന്ന ആലോചനകളൊക്കെ ഒന്നും ചിന്തിക്കാതെ ഓരോ കാരണങ്ങൾ ഉണ്ടാക്കി നീ മുടക്കുന്നത്..അതോ...." നജ്മ ചോദ്യം പകുതിയിൽ നിർത്തിയെങ്കിലും മിന്നയ്ക്ക് അതിനൊരു മറുപടി ഉണ്ടായിരുന്നില്ല.. "ടാ..നിന്നോടാ ചോദിക്കണേ..നീയിപ്പോഴും അയാൾക്ക് വേണ്ടി കാത്തിരിക്കാ.. ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഇപ്പൊ എവിടെ ആണെന്നോ എന്താണെന്നോ ഒന്നും അറിയാത്ത ഒരാൾക്ക് വേണ്ടിയുള്ള ഒരു കാത്തിരിപ്പ്..ഒടുക്കം ഇതിനൊരു അർത്ഥം ഉണ്ടാകുമോടാ.. നീയിന്നും അയാളെ മനസ്സിൽ ഇട്ടു നിക്കുന്നത് പോലെ ആയിരിക്കോ തിരിച്ചു അയാളും..അയാൾ ഇപ്പോ നിന്നെ ഓർക്കുന്നുണ്ടാവോ മിന്നാ..പക്വത ഇല്ലാത്ത പ്രായത്തിൽ എന്തൊക്കെയോ കാട്ടി കൂട്ടിയെന്നു കരുതി..." "ഇല്ല നെജു..ഞാൻ പറഞ്ഞത് വെച്ചാണ് നീ സുൽഫിക്കാനെ കുറിച്ചു അറിഞ്ഞത് എങ്കിൽ ഞാനറിഞ്ഞതും മനസ്സിലാക്കിയതുമൊക്കെ എന്റെ അജു വഴിയാ..അവളുടെ എല്ലാമെല്ലാമായ സ്വന്തം കാക്കുനെ കുറിച്ചാ അവള് വാ തോരാതെ എന്നോട് സംസാരിച്ചിരുന്നത്.. അവളിന്ന് എവിടെ ആണാവോ..എവിടെ ആണെങ്കിലും എന്നെ മറക്കില്ലടാ..അവളുടെ ഇക്കാക്ക് എന്നെ അല്ലാതെ മറ്റൊരുത്തിയെയും അവൾ സ്വീകരിക്കില്ല നജു .സുൽഫിക്കയും അങ്ങനെ തന്നെ ആയിരിക്കും എന്നാണ് എന്റെ വിശ്വാസം.. ദിവസങ്ങൾ ഇങ്ങനെ പൊക്കോട്ടെ ടാ..ഇന്നല്ലങ്കിൽ നാളെ ഞാൻ അവരുടെയൊ അവരെന്റെയോ മുന്നിൽ എത്തിപെടും.. റബ്ബിനോട് ഞാൻ മറ്റൊന്നും ചോദിച്ചിട്ടില്ല..എന്നെ കൈവിടില്ലന്ന് ഉറപ്പാണ് നെജു.. " നജ്മയോട് അത്രയും പറഞ്ഞു തീരുമ്പോഴേക്കും മിന്നയുടെ കണ്ണ് നിറഞ്ഞു വന്നിരുന്നു.. അജ്മിയ..മിന്നയുടെ അജു..അവളെ കുറിച്ചു ഓർത്തപ്പോൾ തന്നെ മിന്നയുടെ കണ്ണിൽ നിന്നും രണ്ടു തുള്ളി ചുടു നീർ കവിളിലേക്ക് ഇറങ്ങിയിരുന്നു.. പത്താം ക്ലാസ് തുടങ്ങി ഒരു മാസം കഴിഞ്ഞുള്ള ഒരു സോഷ്യൽ പീരീഡ് ആണ് മിന്ന ആദ്യമായി അജുനെ കാണുന്നത്..ന്യൂ അഡ്മിഷനായി അവരുടെ സ്കൂളിലേക്ക് കടന്നു വന്നൊരു കൊച്ചു സുന്ദരി.. ക്ലാസ്സിലേക്ക് കയറി വരുന്ന പുതിയ കുട്ടിയെ നോക്കുന്ന തിരക്കിലായിരുന്നു മിന്ന ഉൾപ്പെടെ എല്ലാവരും..നിറഞ്ഞ പുഞ്ചിരിയോടെ അവൾ വന്നു തന്റ്റെ അടുത്ത് സ്ഥാനം ഉറപ്പിക്കുമ്പോൾ എന്തെന്നില്ലാതെ സന്തോഷമായിരുന്നു മിന്നയ്ക്ക്.. അത് അവളുടെ ചിരിക്കുമ്പോൾ ചുവന്നു വരുന്ന കവിൾ തടങ്ങൾ കണ്ടാണോ അതോ ആരെയും ആകർഷിക്കാൻ പാകമുള്ള അവളുടെ നീണ്ട ചുണ്ടുകളും അതിന് കീഴെയായുള്ള കുഞ്ഞ് കാക്ക പുള്ളിയും കണ്ടാണോ.. വളരേ പെട്ടെന്ന് തന്നെ അവർ കൂട്ട് കൂടി..മിന്നയ്ക്ക് എന്തിനും ഏതിനും അജു ഇല്ലാതെ പറ്റില്ലന്നായി..തിരിച്ചു അജുവിനും അതുപോലെ തന്നെയായിരുന്നു.. ക്ലാസ്സിലെ മറ്റു കുട്ടികൾക്ക് അസൂയ തോന്നിക്കും വിധത്തിലുള്ളതായിരുന്നു മിന്നയുടെയും അജ്മിയയുടെയും സൗഹൃദം..സുഹൃത്തുക്കൾ എന്നതിലുപരി അവർക്കു ഇടയിൽ അവർ പോലും അറിയാതെ സാഹോദര്യം വളർന്നു കഴിഞ്ഞിരുന്നു.. അതു കൊണ്ടാവും തന്റെ ഇക്കാന്റെ പെണ്ണായി മിന്ന ഇക്കാന്റെ ജീവിതത്തിലേക്കും തന്റെ വീടിലേക്കു മരുമകളായും.. അല്ല..മകളായി..തന്റെ സ്വന്തമായി കടന്നു വരണമെന്ന് അജ്മിയ ആഗ്രഹിച്ചു പോയത്.. തന്റെ ആഗ്രഹം ഒട്ടും മുഖവുര ഇല്ലാതെ തന്നെ മിന്നയോട് തുറന്നു പറഞ്ഞപ്പോൾ തന്റെ ഉറ്റ കൂട്ടുകാരിയെ ഒരിക്കലും പിരിയേണ്ടി വരില്ലന്നുള്ള തോന്നലിൽ മിന്ന അജ്മിയയുടെ ആഗ്രഹത്തിന് സമ്മതം മൂളി കൊടുത്തു.. അജ്മിയ അങ്ങനൊന്നു ചോദിക്കുന്നതിന് മുന്നേ തന്നെ മിന്നയുടെ മനസ്സിൽ അജ്മിയയുടെ ഇക്ക സുൽഫിക്കർ കടന്നു കൂടിയിരുന്നു.. അതിനും കാരണം അജു തന്നെയായിരുന്നു.ഓരോ ദിവസവും വന്നു ഇക്കാനെ വാനോളം പുകഴ്ത്തി വീര സാഹസത്തിന്റെയും സ്നേഹത്തിന്റെയും സംരക്ഷണത്തിന്റെയുമൊക്കെ കഥ അജ്മിയ മിന്നയ്ക്ക് പറഞ്ഞു കൊടുക്കുമായിരുന്നു.എഞ്ചിനീയർങ്ങിന് പഠിച്ചു കൊണ്ടിരിക്കുന്ന അവന്റെ സൗന്ദര്യത്തേയും ശബ്‌ദത്തേയുമൊക്കെ അജ്മിയ ദിനം പ്രതി വർണിക്കുമ്പോൾ മിന്ന പോലും അറിയാതെ മിന്നയുടെ മനസ്സിൽ ഒരിക്കൽ പോലും കാണാത്ത സുൽഫിക്കർന്റെ രൂപം ആഴത്തിൽ പതിഞ്ഞു കഴിഞ്ഞിരുന്നു.. മിന്നയോട് അവനെ കുറിച്ചു പറയുന്നത് പോലെത്തന്നെ അവനോടു മിന്നയെ കുറിച്ചു പറയാനും വർണിക്കാനും അജ്മിയ മറന്നില്ല..ഇല്ലെന്നു മാത്രമല്ല..അവൻ പോലും അറിയാതെ അവൻറെ മനസ്സിൽ അവൾ മിന്നയെ പ്രതിഷ്ടിച്ചിരുന്നു.. അനിയത്തിയിൽ നിന്നും കേട്ടറിഞ്ഞ മിൻഹയെ ഒന്നു നേരിൽ കാണാനായി അജ്മിയയെ സ്കൂളിൽ കൊണ്ടു വിടാനെന്ന വ്യാജേന പലതവണ സ്കൂളിലേക്ക് വന്നെങ്കിലും അന്നൊന്നും സുൽഫിക്കർന് മിന്നയെ ഒരു നോക്ക് പോലും കാണാൻ കഴിഞ്ഞില്ല.. പരസ്പരം തുറന്നു പറയാതെയിരുന്ന അവരുടെ മനസ്സ് തമ്മിൽ കോർത്തിണക്കിയത്‌ അജ്മിയയായിരുന്നു..രണ്ടു പേരുടെയും ഉള്ളിലെ പ്രണയം വാക്കുകളായും വരികളായും മാറുമ്പോൾ അത് കൈമാറി നൽകിയിരുന്നതു അജ്മിയയായിരുന്നു.. മിന്നയ്ക്ക് പിറന്നാൾ സമ്മാനമായി സുൽഫിക്കർ അജ്മിയയുടെ കയ്യിൽ കൊടുത്തു വിട്ടത് മനോഹരമായ അവന്റെ ശബ്‌ദം പതിപ്പിച്ച ഒരു ക്യാസെറ്റ് ആയിരുന്നു. അവൾക്ക് വേണ്ടി അവൻ ആലപിച്ച വരികൾക്ക് വേണ്ടി..അവന്റെ മധുരമൂറുന്ന ശബ്‌ദത്തിനു വേണ്ടി അവൾ കാതോർത്തു.. 🎶അഴകുള്ളൊരു പെണ്ണേ... എൻ മാനസത്തിലെ പൂ മൈനേ... അറിയാതെ നിന്നെ ഞാൻ കൊതിച്ചു പൂ മുല്ലേ....🎵 ആ പിറന്നാൾ രാവ് പുലരുവോളം ഉറങ്ങാതെയവൾ സുൽഫിക്കർന്റെ ശബ്‌ദം വീണ്ടും വീണ്ടും കേൾക്കുകയും മതി വരുവോളം ആസ്വദിക്കുകയും ചെയ്തു.. ദിവസങ്ങൾ കടന്നു പോയി..അജ്മിയയിലൂടെ മിന്നയുടെയും സുൽഫിക്കർന്റെയും പ്രണയം പടർന്നു പന്തലിച്ചു.. മോഡൽ എക്സാമിനു കുറച്ച് ദിവസങ്ങൾ ബാക്കി നിൽക്കെ ഒരു ദിവസം ക്ലാസ്സിലേക്ക് വന്ന മിന്നയോട് ക്ലാസ്സിലെ സമീറ പറഞ്ഞു അജ്മിയ ഇന്ന് രാവിലെ വന്നു ടിസി എടുത്തു പോയെന്ന്.. കേട്ടത് വിശ്വസിക്കാൻ ആവാതെ മിന്ന അപ്പോൾത്തന്നെ ഓഫിസ്ന്റെ ഭാഗത്തേക്ക്‌ ഓടി..എതിരെ വന്ന ക്ലാസ് ടീച്ചർ അവളോട്‌ കാര്യം തിരക്കുന്നതിനു മുന്നേ അവൾ കിതച്ചു കൊണ്ടു ടീച്ചറോടു കേട്ടത് സത്യമാണോന്ന് അന്വേഷിച്ചു.. "അജ്മിയയുടെ വാപ്പയ്ക്ക് സ്ഥലം മാറ്റം കിട്ടി..അതുകൊണ്ട് അവർ വീട് മാറി പോകുവാ..കുറച്ച് ദൂരെയ്ക്കാ..രാവിലെ വന്നു ടിസി എടുത്തു പോയി.." ടീച്ചർക്ക് മറുപടിയായി കണ്ണീരിൽ കുതിർന്നൊരു പുഞ്ചിരി സമ്മാനിച്ചു കൊണ്ടവൾ നിശബ്ദം ക്ലാസ്സ്‌ വരാന്തയിലൂടെ നടക്കുമ്പോൾ നെഞ്ച് പൊട്ടി മരിച്ചു പോകുമെന്ന് തോന്നി അവൾക്ക്.. തന്നോട് ഒരുവാക്ക് പോലും പറയാതെ.. മിന്ന വീണ്ടും കണ്ണീർ പൊഴിച്ചു.. നെഞ്ചിലൊരു കനൽ വീണ പ്രതീതിയോടെ അവൾ ക്ലാസ്സ്‌ലേക്ക് കയറി..വൈകുന്നേരം വീട്ടിൽ എത്തുന്നത് വരെ അവൾക്ക് ഒരു സ്വസ്ഥതയും ഉണ്ടായില്ല.. ഉമ്മാന്റെ ഫോൺ എടുത്തു അജ്മിയയുടെ വീട്ടിലെ ലാൻഡ് നമ്പർ ഡയൽ ചെയ്യുമ്പോഴും എന്തിനെന്നില്ലാതെ അവളുടെ ഉള്ളം പിടക്കുന്നുണ്ടായിരുന്നു.. റിങ് പോകുന്നുണ്ട് എങ്കിലും മിന്നയുടെ ഫോൺ മറു പുറത്തുന്നു അറ്റൻഡ് ചെയ്യപ്പെട്ടില്ല..എത്രയൊക്കെ മാറി മാറി വിളിച്ചിട്ടും ഫലമുണ്ടായില്ല.. പിറ്റേ ദിവസം തന്നെ വാപ്പാനെ കൂട്ടി അജ്മിയയുടെ വീട് അന്വേഷിച്ചു ചെന്നവൾക്ക് അവിടെയും നിരാശയായിരുന്നു ഫലം..അയല്പക്കത്തു അന്വേഷിക്കുമ്പോൾ വീട് മാറിപ്പോയി എന്നല്ലാതെ വേറൊന്നും അറിയാൻ കഴിഞ്ഞില്ല.. പിന്നീടുള്ള ദിവസങ്ങളിൽ മിന്നയ്ക്ക് എല്ലാം യാന്ത്രികമായിരുന്നു.. തന്റെ പ്രാണന്റെ ഭാഗമായ പ്രിയ കൂട്ടുകാരിയുടെ ഒന്നും പറയാതെയുള്ള പോക്ക് മിന്നയെ വളരേ അധികം തളർത്തി കളഞ്ഞു.. കഴിവിന്റെ പരമാവധി അന്വേഷണം മിന്ന നടത്തി എങ്കിലും അജ്മിയയെ കുറിച്ചു ഒന്നും തന്നെ അറിയാനോ കണ്ടെത്താനോ അവൾക്ക് ആയില്ല.. വർഷം മൂന്ന് കഴിയുന്നു..അന്ന് മുതൽ ഇന്ന് വരെയ്ക്കും അവൾ എവിടെ ആണെന്നോ എന്താണെന്നോ എങ്ങനെ ഉണ്ടെന്നോ ഒന്നും മിന്നയ്ക്ക് അറിയില്ല..എന്നാലും അവളെ ഓർക്കാത്തതായി ഒരു ദിനമില്ല..ആ ഓർമകളിലൊക്കെ രണ്ടു തുള്ളി ചുടു നീർ കൂട്ടിനു ഉണ്ടാകുന്നത് അജ്മയെ മാത്രം ഓർക്കുന്നത് കൊണ്ടോ അതോ അറിയാതെ സുൽഫിക്കറിന്റെ ഓർമകളും കൂട്ടിനു എത്തുന്നത് കൊണ്ടോ.. "മിന്നാ..കരയാതെ..ആരേലും കണ്ടാൽ മോശാണ് ട്ടോ.. നീ പറഞ്ഞത് പോലെത്തന്നെ ഇന്നല്ലങ്കിൽ നാളെ നീ അവരുടെയൊ അവർ നിന്റെയൊ കൺവെട്ടത്തു എത്തിപ്പെടും..റബ്ബ് കൈവിടില്ല ടാ.. ഇപ്പൊ മോള് മുഖമൊക്കെ തുടച്ചു നല്ലകുട്ടിയായി എന്റൊപ്പം താഴേക്ക് വന്നെ.. ഇല്ലേൽ നമ്മളെ കാണാഞ്ഞിട്ടു വല്ലവരും ഇങ്ങോട്ടേക്കു കയറി വരും..വന്നേ.." നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചുകൊണ്ടു മിന്ന നജ്മയുടെ കൂടെ താഴേക്കു ഇറങ്ങി.. അസർന്റെ ഇത്ത മിന്നയോട് എന്താണ് സംസാരിച്ചതെന്ന് ചോദിച്ചറിയാൻ വേണ്ടി മിന്ന പുറത്തേക്കും വരുന്നത് നോക്കി മുറ്റത്തു അക്ഷമയായി നിൽക്കായിരുന്നു ഷിബില.. അക്കാര്യം മുൻകൂട്ടി കണ്ട മിന്നയും നജ്മയും അവൾ നിൽക്കുന്ന ഭാഗത്തേക്ക്‌ ഒന്നു നോക്കുക കൂടെ ചെയ്യാതെ മറു ഭാഗത്തേക്ക്‌ നടന്നു നീങ്ങി.. അതേ സമയം അസർ അവന്റെ ഇത്തയായ ആഫിയയോടു ഉറഞ്ഞു തുള്ളുകയാണ്.. പെണ്ണ് കണ്ടു വന്ന അന്ന് തന്നെ ആഫിയ അസർനോട് അവിടെ നടന്ന കാര്യങ്ങൾ വിശദീകരിച്ചിരുന്നു..തന്റെ അഭിപ്രായം കേൾക്കാതെ തന്റെ ഇഷ്ടവും സമ്മതവുമില്ലാതെ പെണ്ണ് കാണാൻ പോയതിനുള്ള പഴി അവൾ അന്ന് തന്നെ അവന്റെ അടുത്ത് നിന്നും കേട്ടിരുന്നു..പിന്നെ ചെന്നപ്പോൾ ഒന്നും നോക്കാതെ പെണ്ണ് താല്പര്യമില്ലന്ന് പറഞ്ഞു മടക്കി വിട്ടതും കൂടെ ആയപ്പോൾ അസറിനു ദേഷ്യം ഇരട്ടിച്ചു ഇനിയൊരാളും തനിക്ക് വേണ്ടി പെണ്ണ് കാണാൻ ഒരു വീടിലേക്കും കയറി ഇറങ്ങരുത് എന്ന് അവൻ കർശനമായി പറഞ്ഞിരുന്നു.. അന്നൊരു വിധം അടങ്ങി നിന്ന അവന്റെ ദേഷ്യം ഇന്ന് വീണ്ടും ഉയർത്തെഴുന്നേറ്റു..അന്ന് തന്നെ ഒന്നു കാണുക പോലും ചെയ്യാതെ ഒരു തേപ്പിന്റ്റെ പേരും പറഞ്ഞ് ഇഷ്ടമല്ലന്ന് ഇത്താന്റെ മുഖത്തു നോക്കി പറഞ്ഞവളും ഇന്ന് ഇത്രേം ആളുകളുടെ മുന്നിൽ നിന്നും തനിക്ക് നേരെ ശബ്ദിച്ചവളും രണ്ടും ഒരുവൾ തന്നെയാണെന്ന് ഓർക്കും തോറും അസറിനു ദേഷ്യം നിയന്ത്രിക്കാൻ പറ്റാതെയായി.. അതവൻ വീണ്ടും വീണ്ടും ആഫിയുടെ നേർക്ക്‌ തീർത്തു കൊണ്ടിരുന്നു.. "എടാ..കഴിഞ്ഞത് കഴിഞ്ഞു..നിനക്ക് എന്തിനാ ആ കുട്ടിയോട് ഇത്രേം ദേഷ്യം.. അവൾക്ക് ഇഷ്ടല്ലന്ന് പറഞ്ഞത് കൊണ്ടോ..അതിനവളെ കുറ്റം പറയാൻ ഒക്കില്ല ടാ..അതൊക്കെ അവളുടെ തീരുമാനങ്ങളും ഇഷ്ടാനിഷ്ടങ്ങളുമൊക്കെയാണ്.. അതിലൊന്നും നമുക്ക് കൈ കടത്താനോ അങ്ങനൊരു കാര്യത്തിന് ആ കുട്ടിയോട് ദേഷ്യം കാണിക്കാനോ പാടില്ല..കേട്ടല്ലോ.. " എന്ന് പറഞ്ഞു കൊണ്ടു ആഫിയ അസറിന്റെ തോളിൽ തട്ടിയപ്പോൾ അസർ അവളെ നോക്കിയൊന്നു കണ്ണുരുട്ടി.. "അതിനൊന്നുമല്ല എനിക്ക് അവളോട്‌ ദേഷ്യം.. " എന്ന് പറഞ്ഞു തുടങ്ങി നേരത്തെ നടന്ന കാര്യങ്ങളൊക്കെ അസർ ആഫിയയോട് വിശദീകരിച്ചു.. അതൊക്കെ കേട്ടു അവൾ തലങ്ങും വിലങ്ങും ചിരിച്ചു കൊണ്ടു അസറിനെ കളിയാക്കുമ്പോഴാണ് മിന്ന അവരുടെ മുന്നിലൂടെ കടന്നു പോയത്. "മിൻഹാ..." ആഫിയ അവളെ വിളിച്ചു.. വിളി കേട്ട ഭാഗത്തേക്ക്‌ നോക്കിയ മിന്ന റബ്ബേ വീണ്ടും പെട്ടല്ലോന്നുള്ള ഭാവത്തിൽ നജ്മയെ നോക്കിയൊന്നു ശ്വാസം വിട്ടു.. "മിൻഹാ..തിരക്കാണോ..അൽപ്പം സംസാരിക്കാൻ പറ്റോ.. " ആഫിയ വീണ്ടും വിളിച്ചു ചോദിച്ചപ്പോൾ അവൾ ആ എന്നർത്ഥത്തിൽ തലയാട്ടി..ഞാൻ വരാം നീ പൊക്കോന്ന് പറഞ്ഞു നജ്മയെ പറഞ്ഞു വിട്ടു കൊണ്ടവൾ ആഫിയയുടെ അടുത്തേക്ക് നടന്നു..അതു കണ്ട അസർ ആഫിയയെ നോക്കി പേടിപ്പിച്ചു കൊണ്ടു അവിടന്ന് അൽപ്പം മാറി നിന്നു ഫോണിൽ കുത്താൻ തുടങ്ങി.. "ചോദിക്കാൻ വിട്ടു..മിൻഹയ്ക്ക് എങ്ങനെയാ ഇവിടേക്ക് ക്ഷണം.." ആഫിയയുടെ ചോദ്യം കേട്ടപ്പോൾ അവൾ ആദ്യമൊന്നു പുഞ്ചിരിച്ചു..ശേഷം പറഞ്ഞു.. "ഇത് ഉമ്മിടെ തറവാട് വീടാണ്..ഷിബില എന്റെ കസിനും.." "ആഹാ..അപ്പൊ ഇവിടത്തെ കുട്ടി തന്നെയാല്ലേ.." "മ്മ്..ആണ്.." പെട്ടെന്ന് അവരുടെ അടുത്ത് നിന്നും മാറി പോകാനുള്ള ഉദ്ദേശത്തിൽ അവൾ മറുപടി ചുരുക്കി..പക്ഷെ ആഫിയ അവളെ വിടാനുള്ള ലക്ഷണമില്ലായിരുന്നു.. മാറി നിന്നു ഫോണിൽ കളിക്കുന്ന അസറിന്റെ മിഴികൾ അറിയാതെ ഫോണിൽ നിന്നും തെന്നി മിന്നയുടെ ഭാഗത്തേക്ക്‌ നീങ്ങി.. തന്റെ ഇത്ത സംസാരിക്കുന്നതിനുള്ള മറുപടി എല്ലാം പുഞ്ചിരിയിലും മൂളലിലും ഒതുക്കി നിർത്തുന്ന അവളുടെ കുഞ്ഞു മുഖത്തു അവന്റെ കണ്ണുകൾ ഒരുനിമിഷം തറഞ്ഞു നിന്നു.. നീല കണ്ണുകളാണ് കൂടുതൽ ആകർഷണം എന്നാലും വെളുത്തുരുണ്ട കവിളിൽ ചിരിക്കുമ്പോൾ വിരിയുന്ന നുണക്കുഴികൾക്ക് പ്രത്യേക ഭംഗി ഉള്ളത് പോലെ..അതിനേക്കാൾ ഏറെ അവളെ എവിടെയോ കണ്ടു മറന്നതു പോലെയോ താനുമായി സാമീപ്യമുള്ളത് പോലെയോ അസറിനു തോന്നി.. ഏതോ ലോകത്ത് നിന്നെന്ന പോലെ അവളുടെ മുഖ സൗന്ദര്യം ആസ്വദിക്കുമ്പോൾ മിന്നയുടെ മിഴികൾ പെട്ടെന്ന് അസറിന്റെ ഭാഗത്തേക്ക്‌ പതിച്ചു.. അവളുടെ നീല കണ്ണ് വിടർത്തിയുള്ള നോട്ടം അവനെ കൊത്തി വലിക്കുന്നത് പോലെ..അവളുടെ നോട്ടത്തിന്റെ കാഠിന്യം കൂടുന്നത് താൻ അവളെ നോക്കി നിന്നത് കൊണ്ടായിരിക്കുമോന്നുള്ള വിചാരിത്താൽ അവൻ പെട്ടെന്ന് തന്നെ അവളിലുള്ള നോട്ടം തെറ്റിച്ചു.. വീണ്ടുമൊരിക്കൽ കൂടെ അവളുടെ മുന്നിൽ നാണം കെട്ട നിർവൃതിയിൽ അവൻ തലയും ചൊറിഞ്ഞു കൊണ്ടു അവിടന്ന് തിരിഞ്ഞു നിന്നു.. ആഫിയയുടെ സംസാരം മിന്നയെ അത്ര ചടപ്പിച്ചില്ല എങ്കിലും കണ്ണിമ വെട്ടാതെ തന്റെ മുഖത്തേക്കുള്ള അസറിന്റെ നോട്ടം അവളെ വല്ലാതെയാക്കി.. എങ്ങനെ എങ്കിലും അവിടന്ന് തടി തപ്പണമെന്ന് കരുതിക്കൊണ്ട് നിൽക്കുമ്പോഴാണ് ആഫിയ സംസാര വിഷയത്തിലേക്ക് ഷിബിലയെയും അസറിനെയും എടുത്തിടുന്നത്.. അക്കാര്യം അറിയാനും കേൾക്കാനും കാത്തു നിന്നെന്ന പോലെ അവൾ ആരിഫയെ നോക്കി കാതോർത്തു നിന്നു.. " അസറിനു തീരെ താല്പര്യമുണ്ടായിരുന്നില്ല ഇവിടത്തെ പരിപാടിയിൽ ചേരാൻ..വേറൊന്നും കൊണ്ടല്ല..ഷിബിയോടുള്ള ദേഷ്യം തന്നെ കാരണം.. തൊട്ടപ്പുറത്തെ താമസക്കാരായിരുന്നിട്ടു വരാതെ ഇരിക്കുന്നത് മോശല്ലേ..മാത്രല്ല..നിന്റെ വലിയുമ്മാക്ക് ഞങ്ങളോട് നല്ല സ്നേഹവും കാര്യവുമൊക്കെയാണ്..പരിഭവം ഉണ്ടാക്കേണ്ടന്ന് കരുതി.. മാത്രല്ല..അവൾ തേച്ചിട്ട് പോയെന്ന് കരുതി എന്റെ അനിയന് ഒരു ചുക്കും സംബവിചിട്ടില്ലന്ന് അവൾക്ക് കാണിച്ചു കൊടുക്കണമെന്നും വിചാരിച്ചു.. അതോണ്ട് താല്പര്യമില്ലാഞ്ഞിട്ടും അവനെ ഞാനാ നിർബന്ധിച്ചു ഇങ്ങോട്ടേക്കു കൂട്ടി കൊണ്ടു വന്നേ..ഷിബിലയുടെ മുന്നിൽ നല്ലോണത്തിൽ ഷൈൻ ചെയ്യാനും പറഞ്ഞു.. അത് മുതൽ എടുത്തായിരിക്കും നേരത്തെ അവൻ അങ്ങനൊക്കെ പെരുമാറിയത്‌..മിൻഹ അതൊന്നും മനസ്സിൽ വെക്കരുത് ട്ടോ.. അസർ സ്നേഹിച്ച പെൺകുട്ടി ഷിബിലയായിരുന്നുന്ന് നിനക്ക് അറിയില്ലായിരുന്നു..അല്ലെ.. " മറുപടിയായി മിന്ന ഇല്ലെന്നു തലയാട്ടി.. "ഞങ്ങള് ഇവിടെ താമസം വന്നു കുറച്ച് മാസങ്ങൾ ആയതേയുള്ളൂ..ഇക്ക ഗൾഫിൽ ആയത് കൊണ്ടു ഞാൻ കൂടുതലായും ഇവിടെത്തന്നെ കാണും.. ആദ്യം തൊട്ടേ ഷിബി വീട്ടിലേക്കു വരും..പെട്ടന്ന് തന്നെ എന്നോടും ഉമ്മയോടുമൊക്കെ നല്ലത് പോലെ കൂട്ടായ്.. അവൾ വീട്ടിലേക്കു വന്നാൽ ഏറ്റവും കൂടുതൽ ചോദിക്കുന്നതും പറയുന്നതുമൊക്കെ അസറിനെ കുറിച്ചായിരുന്നു.. കൂടുതലും അവൻ ഉള്ള നേരങ്ങളിൽ തന്നെയാണ് അവൾ വരാറും..അവളുടെ നോട്ടവും സംസാരവുമൊക്കെ കാണുമ്പോൾ അവൾക്ക് അസറിനോട് ഒരു പ്രത്യേക താല്പര്യമുള്ളതായി എനിക്കും ഉമ്മാക്കുമൊക്കെ തോന്നി.. വൈകാതെ തന്നെ അവൾ അക്കാര്യം അസറിനോടും ഞങ്ങളോടുമൊക്കെ തുറന്നു പറഞ്ഞു.. അവൻ ഒന്നും നോക്കാതെ എടുത്തടിച്ച പോലെ അവളോട് ഇഷ്ടല്ലന്ന് പറഞ്ഞു..അവൾക്ക് എന്താടാ ഒരു കുറവു എന്ന് ഞാനും ഉമ്മയും ചോദിച്ചപ്പോൾ കുറവ് മാത്രേയുള്ളൂ എനിക്ക് ഇഷ്ടമായില്ല എന്ന് മാത്രം പറഞ്ഞവനൊഴിഞ്ഞു.. പക്ഷെ അവൾ അങ്ങനൊന്നും വിടാൻ ഉദ്ദേശിച്ചില്ലായിരുന്നു..വീണ്ടും വീണ്ടും അവൻറെ പിന്നാലെ നടന്നും ഉമ്മച്ചിനോട് അവനെ കിട്ടിയില്ലങ്കിൽ ഇവിടെ വന്നു കെട്ടി തൂങ്ങി ചാവും എന്നൊക്കെ പറഞ്ഞു കരയാൻ തുടങ്ങി.. എവിടെ പെണ്ണ് നോക്കിയാലും അവനൊരു ആയിരം കുറ്റങ്ങൾ പറഞ്ഞു പിന്മാറും..ഒന്നിലും താല്പര്യമില്ലാഞ്ഞിട്ടാണ്.. അതൊക്കെ കൊണ്ടാവും ഷിബിലയെ നിക്കാഹ് കഴിക്കാൻ പറഞ്ഞു ഉമ്മി അവനോടു ഒരുപാട് ദേഷ്യപ്പെട്ടു.. അവളെ വേണ്ടാന്ന് പറഞ്ഞാൽ ഉറപ്പായും മരിക്കുമെന്ന് പറഞ്ഞു അവൾ അസറിനെയും ഭീഷണിപെടുത്തി.. പിന്നെ നമുക്ക് രണ്ടുപേർക്കുമായി ഒരു അനിയത്തി കുട്ടിയുണ്ട്.അവളെന്ത് പറഞ്ഞാലും അതവൻ അനുസരിക്കാതെ ഇരിക്കില്ല.. ആദ്യമൊക്കെ ഷിബില വന്നാൽ മുഖം തിരിച്ചു ഇരിക്കുന്നവൾ ആയിരുന്നു...ഷിബിലയോട് ഒരിഷ്ട കുറവ് തന്നെയായിരുന്നു..പക്ഷെ ഒടുക്കം സമ്മതിച്ചു..അത് ഷിബിലയ്ക്ക് അവനോടുള്ള സ്നേഹം ആത്മാർത്ഥമാണെന്ന് കരുതിയിട്ടാണ്. ഇവിടെ കാര്യങ്ങൾ പറഞ്ഞപ്പോൾ ഷിബിലയുടെ ഉപ്പ ഗൾഫിന്ന് വന്ന ശേഷം എൻഗേജ്മെന്റ് നടത്താമെന്ന് പറഞ്ഞു.. ലീവ് കിട്ടി അദ്ദേഹം വന്നു കാര്യങ്ങൾ ചോദിക്കുമ്പോ അവൾ പറഞ്ഞത് അസറിനെ അവൾക്ക് വേണ്ടാ..അതൊക്കെ ഒരു തമാശ ആയെ കണ്ടിട്ടുള്ളു എന്ന്.. അവൾ അങ്ങനെ പറയാൻ കാരണം ഓൺലൈൻ വഴി ഏതോ ഒരു കൊമ്പത്തെ ചെറുക്കനുമായി അവള് വല്ലാണ്ട് അടുത്ത് കഴിഞ്ഞിരുന്നു.. അവളുടെ ഇഷ്ടം നടന്നോട്ടെന്ന് കരുതി ഞങ്ങള് ഒന്നും പറയാതെ പിന്മാറി.. പിന്നെ അത് ആലോചനയായി..നിശ്ചയമായി..നാളെ കല്യാണവുമായി.. പക്ഷെ അസർ.. ഞങ്ങളുടെ നിർബന്ധ പ്രകാരം ആണെങ്കിലും അവൻ എവിടൊക്കെയോ അവളെ സ്നേഹിച്ചു തുടങ്ങിയിരുന്നു.. അവൻ കൂടുതൽ അടുപ്പമൊന്നും കാട്ടിയിട്ടില്ല എങ്കിലും അവൻറെ പിന്നാലെ നടന്നു സ്നേഹം പിടിച്ചു വാങ്ങിയവൾ പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോൾ അവൻ ആകെ വല്ലാത്തൊരു അവസ്ഥയിലായിപ്പോയി.. അല്ലാതെ തന്നെ ദേഷ്യത്തിനു കുറവൊന്നും ഇല്ലാത്ത ആളാണ്..പിന്നെ ഇപ്പൊ പറയേ വേണ്ടാ.." ആഫിയ പറയുന്നത് ഒക്കെ ഒരു കഥ കേൾക്കുന്ന പ്രതീതിയോടെ മിന്ന കേട്ടു നിന്നു.. പെൺകുട്ടികൾ ഇങ്ങനെയും ഉണ്ടാവോ..സ്നേഹത്തിന്റെ വില എന്തെന്ന് അവൾക്ക് അറിയില്ലേ.. മിന്നയ്ക്ക് ഷിബിലയോടു ദേഷ്യം തോന്നി.. " ബോർ അടിപ്പിച്ചോ ഞാൻ.. " "ഇല്ലാ..ഇതൊന്നും എനിക്കറിയില്ലായിരുന്നു..ആരും പറഞ്ഞും കേട്ടില്ല.. ഞാനും ഉമ്മച്ചിയും വാപ്പയുമൊക്കെ വല്ലപ്പോഴും മാത്രേ ഇങ്ങോട്ടേക്കു വരാറുള്ളൂ..അതും എന്തേലും പരിപാടികൾ ഉണ്ടാകുമ്പോൾ.. പിന്നെ ഷിബിയോടു ഞാൻ കൂടുതൽ അടുപ്പമൊന്നുല്ലാ.." മിന്ന പറഞ്ഞു തീർന്നതും ഉമ്മച്ചിയേന്ന് വിളിച്ചു കൊണ്ടു ഒരു മൂന്നാല് വയസ് പ്രായം തോന്നിക്കുന്നൊരു പെൺകുട്ടി ആഫിയുടെ അടുത്ത് വന്നു സാരിയിൽ പിടിച്ചു തൂങ്ങാൻ തുടങ്ങി.. ആഫിയ അവളെ വാരി എടുത്തു കവിളിൽ മുത്തം നൽകി.. " എന്റെ മോളാ..ഫാത്തിമ..ഞങ്ങളെ പാത്തൂ..അല്ലെ..പാത്തൂസെ.." എന്ന് ചോദിച്ചു കൊണ്ടു ആഫി അവളെ താടിയിൽ പിടിച്ചു കുലുക്കിയപ്പോൾ അവൾ കുണുങ്ങി ചിരിച്ചു കൊണ്ടു അതേന്ന് തലയാട്ടി.. മിന്ന ഒരുനിമിഷം നിഷ്കളങ്കമായ അവളുടെ കുഞ്ഞു മുഖത്തേക്ക് നോക്കി നിന്നു..ചിരിക്കുമ്പോൾ തുടുത്തു വരുന്ന കവിളുകളും കുഞ്ഞു ചുണ്ടുകൾക്ക് കീഴെയായുള്ള കാക്ക പുള്ളിയും കണ്ടപ്പോൾ പെട്ടെന്നൊരു നിമിഷം മിന്ന അജ്മിയയെ ഓർത്തു പോയി.. വീണ്ടും കണ്ണുകൾ നിറയും എന്ന് തോന്നിയ മിന്ന അജ്മിയയുടെ ഓർമകളെ വഴി മാറ്റി വിട്ടു.. പക്ഷെ അവളെ അതിനനുവദിക്കാതെ ആ ശബ്‌ദം അവളെ തേടിയെത്തി.. ഏതോ ഭാഗത്ത്‌ നിന്നും തേനൂറും നാദത്തോടൊപ്പം ആ വരികൾ മിന്നയുടെ കാതുകളിലേക്ക് ഒഴുകിയെത്തി... 🎵അഴക് ഉള്ളൊരു പെണ്ണേ.... എൻ മാനസത്തിലെ പൂ മൈനേ... അറിയാതെ നിന്നെ ഞാൻ കൊതിച്ചു പൂ മുല്ലേ....🎶 *സുൽഫിക്കർ* ... കണ്ണുകൾ നിറഞ്ഞൊഴുകുന്നതോട് ഒപ്പം അവളുടെ ചുണ്ടുകൾ പതിയെ മൊഴിഞ്ഞു.. അടുത്ത് നിൽക്കുന്ന ആഫിയയെയും അവിടെ നിൽക്കുന്ന മറ്റൊന്നിനെയും വക വെക്കാതെ അവൾ ധാവണിയും ഉയർത്തി പിടിച്ചു കൊണ്ടു പാട്ട് കേട്ട ഭാഗത്തേക്ക്‌ ഓടി.. പലനിറത്തിലുള്ള ബൾബ്കൾ പ്രകാശിച്ചു വെളിച്ചത്താൽ നിറഞ്ഞു നിൽക്കുന്ന പന്തലിൽ കയ്യിൽ ഗിറ്റാറും പിടിച്ചു കൊണ്ടിരിക്കുന്ന അസറിനെ കണ്ടതും അവൾ ഞെട്ടി തരിച്ചു.. കാലുകൾ കുഴയുന്നതു പോലെ തോന്നിയെങ്കിലും അവനു ഇരു ഭാഗത്തായി കൂടി നിൽക്കുന്ന കുട്ടികളെയും അവരുടെ കയ്യടികളെയും ആർപ്പു വിളികളെയും വകഞ്ഞു മാറ്റി കൊണ്ടവൾ അസറിന്റെ അടുത്തേക്ക് നടന്നു നീങ്ങി.. അവൻറെ തൊട്ടടുത്ത് പുഞ്ചിരി തൂകിക്കൊണ്ട് വീൽ ചെയറിൽ ഇരിക്കുന്ന രൂപത്തെ കണ്ടതും മിന്ന നടുങ്ങി പോയി.. "അജു.." മിന്നയുടെ ചുണ്ടുകൾ ഉരുവിട്ടു.. തന്റെ പാട്ട് കേട്ടു ഞെട്ടി നിൽക്കുന്ന മിന്നയെ തനിക്ക് അരികിൽ കണ്ടു അൽപ്പം ജാഡയോടെ അസർ മിന്നയെ നോക്കി മുഖം തിരിച്ചു.. അസറിന്റെ കാട്ടി കൂട്ടൽ കണ്ടു ഇതാരോടാണ് ഇങ്ങനെയെന്നു കരുതി അസറിന്റെ തൊട്ടടുത്ത് ഇരിക്കുന്ന അജ്മിയ അങ്ങോട്ടേക്ക് നോക്കി.. തന്നെ നോക്കി കണ്ണുകൾ നിറച്ചു മരവിച്ചു നിൽക്കുന്ന മിന്നയെ കണ്ടതും അജ്മിയ അസറിന്റെ തുടയിൽ കൈകൾ അമർത്തി.. എന്താണെന്ന ഭാവത്തിൽ അസർ അജ്മിയയെ നോക്കി.. "മിന്നാ..." അവൾ ഇടറിയ ശബ്‌ദത്താൽ പറഞ്ഞു.. "എന്താണെന്ന്..." അസർ മനസ്സിലാവാതെ ചോദിച്ചു.. മിന്നയുടെ നേർക്ക്‌ കൈകൾ ചൂണ്ടി അജ്മിയ വീണ്ടും പറഞ്ഞു.. "മിന്നാ...സുൽഫിക്കന്റെ മിൻഹാ.. " കേട്ടത് വിശ്വസിക്കാൻ ആകാതെ അവൻ അജ്മ കൈ ചൂണ്ടിയ ഭാഗത്തേക്ക്‌ നോക്കുന്നതിന് മുന്നേ അജൂന്ന് ഉറക്കെ വിളിച്ചു കൊണ്ടു മിന്ന ഓടി വന്നു അജ്മയുടെ മടിയിൽ മുഖം അമർത്തി എന്തെന്നില്ലാതെ പൊട്ടി കരഞ്ഞു.. "മിന്നാ...ടാ..കരയാതെ... " തന്റെ കണ്ണുകൾ തുടച്ചതിന് ശേഷം മിന്നയുടെ തലയിൽ തലോടിക്കൊണ്ട് അജ്മിയ പറഞ്ഞു.. "എ..എവിടെയായിരുന്നു നീ..എവിടെയായിരുന്നു ഇത്രേം നാള്.. എന്നോടൊരു വാക്കു പോലും പറയാതെ എങ്ങോട്ടേക്കാ നീ മറഞ്ഞത്.. അജൂ..നിന്നെ ഞാൻ എവിടൊക്കെ അന്വേഷിച്ചു എന്നറിയോ... നീയില്ലാതെ എനിക്ക് പറ്റില്ലന്ന് അറിഞ്ഞൂടായിരുന്നോ..പിന്നെന്തിനാ ടാ.. എന്തിനാ എന്നെ തനിച്ചാക്കി പോയത്..പറയെടാ.. " എന്ന് കരഞ്ഞു ചോദിച്ചു കൊണ്ടവൾ അജ്മിയുടെ ഇരു ചുമലിലും പിടിച്ചു കുലുക്കി.. പാതി മുഖം മറച്ചു തലയിലൂടെ ഇട്ടിരുന്ന അജ്മിയയുടെ ഷാൾ തെന്നി മാറി.. ചുവന്നു തുടുത്തു നിന്നിരുന്ന അവളുടെ കവിൾ തടത്തിന്റെയും ചുണ്ടിന്റെയും പാതി ഭാഗം കരിഞ്ഞു പോയത് കണ്ടു മിന്ന ഞെട്ടി പിടഞ്ഞു കൊണ്ടവളുടെ മുഖത്തേക്ക് നോക്കി.. അജ്മിയ പുഞ്ചിരിച്ചു കൊണ്ടു കഴുത്തിലേക്ക് വീണ ഷാൾ കൊണ്ടു തലയും മുഖത്തിന്റെ ഒരു ഭാഗവും മറച്ചു വെച്ചു.. അതു കണ്ടു നെഞ്ച് പൊട്ടി അവളുടെ കയ്യിൽ പിടിച്ചു കരയുന്ന മിന്നയെ അവൾ ആശ്വസിപ്പിച്ചു.. "ഏയ്‌..എനിക്ക് ഒന്നുല്ലടീ..എന്നെ ഈ അവസ്ഥയിൽ കണ്ടാൽ നീ തളർന്നു പോകുമെന്ന് എനിക്കറിയാം..അത് കൊണ്ടാ ഒന്നും പറയാതെ പോയത്.. നിനക്ക് ഓർമ ഉണ്ടോ അന്ന് അവസാനമായി നമ്മൾ കണ്ട ദിവസം..വൈകുന്നേരം വാപ്പാന്റെ ഒപ്പം ബൈക്കിലായിരുന്നല്ലോ ഞാനന്ന് പോയത്.. എതിരെ ഒരു ലോറി വരുന്നത് മാത്രേ ഞാൻ കണ്ടുള്ളു..ഇപ്പോഴും അതു മാത്രേ ഓർമയുള്ളൂ.. ബോധം മറയുന്ന നേരത്ത് പോലും ഞാൻ പറഞ്ഞതു എനിക്ക് പറ്റിയത് നീ അറിയരുത് എന്നായിരുന്നു.. അത് പ്രകാരമാണ് കാക്കു ടീച്ചർക്ക് വിളിച്ചു പറഞ്ഞത് നീ ചോദിച്ചാൽ ഞാൻ ടിസി എടുത്തു പോയെന്ന് പറയാൻ..ക്ലാസ്സിലെ മറ്റു കുട്ടികളോടും അതുതന്നെ പറയാൻ പറഞ്ഞു.. ബോധം വരുമ്പോഴേക്കും എന്റെ ശരീരത്തിൽ എനിക്ക് എന്തൊക്കെയോ മാറ്റങ്ങൾ സംഭവിച്ചത് പോലെ.. ഈ മുഖം..തളർന്നു പോയ കാലുകൾ.. പിന്നെ എന്റെ വാപ്പ..ഞാൻ ഇന്നും ഇങ്ങനെയെങ്കിലും ബാക്കി ഉണ്ട്..വാപ്പ അന്ന് തന്നെ പോയെടാ മിന്നാ.. എന്റെ ചികിത്സക്ക് വേണ്ടിയാണ് ഇവിടം ഉപേക്ഷിച്ചു മുംബൈക്ക് പോയത്.. നിന്നെ ഓർക്കാത്ത നിമിഷങ്ങളില്ല..കാണാനും സംസാരിക്കാനും കൊതിക്കാത്ത ദിവസങ്ങൾ ഇല്ലാ.. എന്റെ സങ്കടം കണ്ടു സഹിക്കാതെ ആയപ്പോൾ കാക്കു പറഞ്ഞതാ നിന്നെ കൂട്ടി കൊണ്ടു വരാംന്ന്..ഞാനാ പറഞ്ഞത് വേണ്ടാന്ന്..എന്നെ ഇങ്ങനെ കണ്ടാൽ നീ താങ്ങില്ലന്ന് അറിയാമായിരുന്നു മിന്ന.. ഇവിടേക്ക് വന്നു കുറച്ച് മാസങ്ങൾ ആയതേ ഉള്ളു..വന്നപ്പോ കാക്കു നിന്നെ അന്വേഷിച്ചു വന്നിരുന്നു..നിങ്ങള് വീട് മാറിയല്ലേ.. അയല്പക്കത്തെ ചേച്ചി പറഞ്ഞു... പിന്നെ കൂടുതലായി അന്വേഷിക്കണ്ടന്ന് വെച്ചു..ഒരുപക്ഷെ നീ നല്ല രീതിയിൽ ഒത്തിരി സന്തോഷത്തോടെ ജീവിക്കുക ആണേൽ വീണ്ടും മുന്നിലേക്ക് വരണ്ടാന്നും പഴയത് ഒന്നും ഓർമ്മിപ്പിക്കണ്ടാന്നും കരുതി.. എന്നെ മാത്രമാണ് നിനക്ക് ഓർമ എങ്കിലോ..എന്റെ കാക്കുനെ നീ മറന്നു പോയിട്ട് ഉണ്ടെങ്കിലോ..അതെന്റെ കാക്കുനു വിഷമം ആയിരിക്കില്ലെ.. അത് കൊണ്ടാ തേടി വരാഞ്ഞേ.." " നിനക്ക് തോന്നുന്നുണ്ടോടാ ഞാൻ നിന്നെയും നിന്റെ കാക്കുനെയും മറന്നു കളയുമെന്ന്.. അതിനെനിക്ക് കഴിയുമോ..അതിന് വേണ്ടിയാണോ ഒരിക്കൽ പോലും കണ്ടിട്ട് ഇല്ലാതെ നിന്റെ സുൽഫിക്കാനെ ഞാൻ നെഞ്ചിലേറ്റിയത്‌..അങ്ങനെ മറന്നു പോയെങ്കിൽ ഇന്നും ഞാൻ നിനക്കും സുൽഫിക്കാക്കും വേണ്ടി കാത്തിരിക്കുമായിരുന്നോ അജൂ.." അജൂന്റെ കൈകളിൽ മുഖം ചേർത്തു പൊട്ടി കരഞ്ഞു കൊണ്ടു മിന്ന പറയുന്ന ഓരോ വാക്കുകളും കേട്ടു അസറിന്റെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു.. അജു അസറിനെ നോക്കി ആനന്ദാശ്രുക്കൾ പൊഴിച്ചു കൊണ്ടു മിന്നയുടെ മുഖം ഇരു കൈകൾ കൊണ്ടു കോരി എടുത്തു.. " നിനക്ക് കാണണ്ടേ എന്റെ ഇക്കാനെ.. ദേ..ഒന്നു ഇങ്ങോട്ടേക്കു നോക്കിയേ..കരഞ്ഞോണ്ട് നിക്കണതു കണ്ടില്ലേ.." അസറിനെ നോക്കി അജു പറഞ്ഞു തീരുന്നതിന് മുന്നേ അവൻ എഴുന്നേറ്റു മിന്നയുടെ അടുത്തായി അജുവിന്റെ മുന്നിൽ മുട്ടു കുത്തി നിന്നു.. "അയ്യേ..അസർ സുൽഫിക്കർ കരയാ.. ശെ..മോശാണ്..കലിപ്പ് ഉണ്ടാകുമ്പോഴാണ് ഈ മുഖത്തിന്‌ ഭംഗി..ഇതൊട്ടും ചേരണില്ല കാക്കു.. വേണേൽ ദേ മിന്നയോടു ചോദിച്ചു നോക്ക്.." അസർന്റെ കവിളിലേക്ക് ഇറങ്ങിയ കണ്ണുനീർ തുടച്ചു നീക്കി അജു പറഞ്ഞത് കേട്ടു അവനൊന്നു ചിരിക്കാൻ ശ്രമിച്ചു കൊണ്ടു മിന്നയുടെ മുഖത്തേക്ക് നോക്കി.. അവൾ അപ്പോഴും ചലനമറ്റു പോയ അജുവിന്റെ കാലുകളിൽ വിരലോടിച്ചു കൊണ്ടു കരയുകയാണ്.. "മിൻഹാ..കരയല്ലേ..നിന്റെ മിഴികൾ നിറയുന്നത് ആണ് അന്നും ഇന്നും എന്റെ അനിയത്തിക്ക് ഏറ്റവും സങ്കടം.. " അസറിന്റെ പതിഞ്ഞ സ്വരത്തിലുള്ള സംസാരം കേട്ടു മിന്ന കണ്ണീർ തുടച്ചു കൊണ്ടു മുഖം ഉയർത്തി അവനെയും അജുനെയും നോക്കിയൊന്നു ചിരിക്കാൻ ശ്രമിച്ചു.. "അപ്പൊ ഇനി എങ്ങനെയാ കാര്യങ്ങൾ...ആ തേപ്പു പെട്ടിടെ നിക്കാഹിന് മുന്നേ നിങ്ങളുടെതു നടത്തിയാലോ.. അതും ഇപ്പൊ തന്നെ..എന്താ കാക്കു ഇങ്ങളുടെ അഭിപ്രായം.. " അജു ഒരു കുസൃതി ചിരിയാലെ ചോദിച്ചു.. "അതിന് നിന്റെ മിന്നയ്ക്ക് നമ്മളെ ഒക്കെ പറ്റോ മോളെ.. ഒരു വമ്പൻ തേപ്പ് കിട്ടിയ എന്റെ ലൈഫിനു പെയിന്റ് അടിച്ചു കളർ ഫുൾ ആക്കാൻ ഇവൾക്ക് പറ്റില്ലന്ന്.. " മിന്നയുടെ മുഖത്തേക്ക് ഒളി കണ്ണിട്ട് അവൻ പറഞ്ഞതിന്റെ പൊരുൾ അജുനു മനസ്സിലായില്ല.. അവൾ എന്താണെന്ന അർത്ഥത്തിൽ പുരികം പൊക്കി അസറിനെ നോക്കിയപ്പോൾ അവൻ ഇളിച്ചു കൊണ്ടു കാര്യങ്ങൾ പറഞ്ഞു.. അന്ന് ഇത്ത തനിക്ക് വേണ്ടി കണ്ട പെണ്ണ് ഇവൾ ആണെന്നതു മുതൽ നേരത്തെ നടന്ന സംഭവങ്ങൾ വരെ.. " അമ്പടി കേമി...ഇത്രേം കാലം ഇക്കാക്ക് വേണ്ടി കാത്തു നിന്നിട്ടു ഇപ്പം കണ്മുന്നിൽ കിട്ടിയപ്പോൾ വേണ്ടാന്ന്..അല്ലെ..? " അജു മിന്നയെ കളിയാക്കി ചോദിച്ചപ്പോൾ അസറിന്റെ മുഖത്തുണ്ടായ ചിരി കണ്ടു മിന്ന ആകെ നാണം കെട്ടു.. "അത്..അതുപിന്നെ എനിക്ക്...ഞാൻ അറിഞ്ഞോ നിന്റെ ഇക്കാക്ക് വേണ്ടിയാണ് പെണ്ണ് കാണാൻ വന്നത് എന്ന്.. അന്ന് വീട്ടിലേക്കു വന്നത് സുൽഫിക്കന്റെയും നിന്റെയും ഇത്തയാണെന്ന് ഞാനറിഞ്ഞില്ല.. " "അപ്പോൾ ഞാൻ നിന്റെ അജുന്റെയും സുൽഫിന്റെയും ഇത്തയാണെന്ന് അറിഞ്ഞിരുന്നെങ്കിൽ മുന്നും പിന്നും നോക്കാതെ നോ പറഞ്ഞ സ്ഥാനത്തു യെസ് പറയുമായിരുന്നു.. അല്ലെ പെരുംകള്ളി.. " എന്ന് ചോദിച്ചു കൊണ്ടു ആഫിയ കൂടെ അങ്ങോട്ടേക്ക് നുഴഞ്ഞു കയറി വന്നപ്പോൾ എന്തു ചെയ്യണം എന്നറിയാതെ മിന്ന അവരെയൊക്കെ നോക്കിയൊന്നു ഇളിച്ചു കാണിച്ചു. "മിന്നാ..നീയിപ്പോഴും ഒന്നും പറഞ്ഞില്ല..സുൽഫിക്ക ഇപ്പോഴും വെയ്റ്റ്ങ് ആണ് ട്ടോ.. നിനക്ക് വേണ്ടങ്കിൽ പറാ..ആ വാക്കൻസിയിലേക്ക് ഞാനൊരു ശ്രമം നടത്തി നോക്കട്ടെ.. " എന്ന് പറഞ്ഞു കൊണ്ട് നജ്മ മിന്നയെ നോക്കി കണ്ണ് ഇറുക്കി കാണിച്ചതും പോടീ തെണ്ടീന്നും പറഞ്ഞു അവൾ നജ്മയ്ക്ക് നേരെ കണ്ണുരുട്ടി.. മിന്ന പതിയെ അസറിനെ നോക്കുമ്പോൾ അവൻ പുഞ്ചിരിച്ചു കൊണ്ടു അവളുടെ അടുത്തേക്ക് നീങ്ങി.. " ടീ..ആ തേപ്പ് പെട്ടിടെ മുന്നിൽ എനിക്കൊന്നു ഷൈൻ ചെയ്യാൻ വേണ്ടി എങ്കിലും കെട്ടിപ്പിടിച്ചു ഒരു ഐ ലവ് യൂ പറയെടി പെണ്ണെ.. " കള്ള ചിരിയാലെ തന്റെ കാതോരം ചേർന്നുള്ള അവന്റെ സംസാരം കേട്ടതും അവളൊന്നു ചുറ്റും കണ്ണോടിച്ചു.. കാണികളിൽ തന്നെയും അസറിനെയും അസൂയയോടെ നോക്കുന്ന ഷിബില ഉണ്ടെന്ന് കണ്ടതും മിന്ന ഒരു സെക്കന്റ്‌ പോലും കളയാതെ അസറിനെ ഉറുമ്പടങ്കം കെട്ടിപ്പിടിച്ചു പതിഞ്ഞ സ്വരത്തിൽ കാതിൽ മൊഴിഞ്ഞു.. "ഐ ലവ് യൂ സുൽഫിക്കാ.." ഒരുനിമിഷം ഷോക്ക് ഏറ്റ പോലെ നിന്ന അസർ പിന്നീട് പുഞ്ചിരി തൂകിക്കൊണ്ട് മിന്നയെ മുറുക്കി ചേർത്തു പിടിച്ചു.. അജുവിന്റെയും നജ്മയുടെയും ആഫിയുടെയും മുഖം പതിനാലാം രാവ് പോലെ തിളങ്ങി നിന്നു.. ചുറ്റും കൂടി നിന്നവരൊക്കെ ഒരുപോലെ കയ്യടിച്ചു.. "പിന്നേയ്...കേക്ക് എറിഞ്ഞതു ഷിബി അല്ലാട്ടോ..ഞാനാണ്.. " ഇളിച്ചു കൊണ്ടുള്ള മിന്നയുടെ വർത്താനം കേട്ടതും അസർ അവളെ നോക്കി കണ്ണുരുട്ടി.. "മതിയെടാ റൊമാൻസ്..പബ്ലിക് പ്ലേസ് ആണെന്നുള്ള ബോധം വേണം.. " ആഫിയയുടെ ശബ്‌ദം കേട്ടതും മിന്ന അസറിൽ നിന്നും അടർന്നു മാറി.. അസർ ചുറ്റിലേക്കും കണ്ണോടിച്ചു നോക്കി..ഇത്തയും അജുവും മാത്രേ ഇപ്പോൾ തങ്ങൾക്ക് ചുറ്റിലുമുള്ളുന്ന് കണ്ട അസർ വീണ്ടും മിന്നയെ അവന്റെ നെഞ്ചിലേക്ക് വലിച്ചു ചേർത്തു.. ഇന്നുവരെ നേരിൽ കണ്ടു കൊണ്ടു തുടങ്ങാത്ത അവരുടെ പ്രണയം ആരംഭിക്കാൻ..ഒരു പുതു ജീവിതം ആരംഭിക്കാൻ.. സ്വപ്‌നങ്ങൾ സാക്ഷാൽകരിക്കാൻ..മരണം വരെ അടർന്നു മാറാതെ പരസ്പരം ചേർന്നു നിന്നു സ്നേഹിക്കാൻ.. അവർ ജീവിച്ചു കൊള്ളട്ടെ... അവസാനിച്ചു..
61.7k കണ്ടവര്‍
1 മാസം
#

📙 നോവൽ

full part ഖൈറാ..💛💙 ✒ SHAMSEENA FIROZ 🎶 ഖിസയിൽ അവളൊരു പാതിയായി.. ഖിസ്സ് പാട്ടിൻ ഈണമായ്... റൂഹിനൊരു ചെറു കാവലായ്.. എന്റെ ഖൽബിൻ താളമായ്.🎶 കുറച്ച് നാളുകളായി ഏവരുടെയും വാട്സ്ആപ്പ് സ്റ്റാറ്റസായി ഇടം നേടിയ വരികൾ ഖൈറയുടെ മനസ്സിലും ഇടം നേടി കഴിഞ്ഞിരുന്നു.. നിലം തുടച്ചു വൃത്തിയാക്കുന്നതിനോട് ഒപ്പം അവൾ പതിഞ്ഞ സ്വരത്തിൽ പാടി അവളുടെതായ രീതിയിൽ ചുവട് വെയ്ക്കുകയാണ്.. ബെഡ് റൂം ക്ലീനിങ് ചെയ്യുമ്പോൾ അവളുടെ സ്വരത്തിനും ചുവടുകൾക്കും ഒരുപോലെ ഉയർച്ചയുണ്ടായത്‌ റൂമിനകത്ത് അവളെ ആരും ശ്രദ്ധിക്കില്ലന്ന ചിന്തയിൽ ആയിരിക്കണം... 🎵 നെഞ്ചിലേ കിതാബിൽ..🎵 അവൾ വീണ്ടും പാടി.. ഏതോ ലോകത്തു നിന്നെന്ന പോലെ ചുവട് വെച്ച് കൊണ്ടു നെഞ്ചിൽ നിന്നും കൈ ഉയർത്തി വീശിയതും കൈ ശക്തമായ എന്തോ ഒന്നിൽ ഉടക്കി.. തിരിഞ്ഞു നോക്കിയ ഖൈറ ആകെ വിയർത്തു.. "ജോലിക്കാരിയാണെന്ന ബോധം വേണം..സ്ഥാനം മറന്നു ഇവിടെ ആടി രസിക്കാനാണ് ഉദ്ദേശമെങ്കിൽ...." അവൾ എന്തെങ്കിലും ഒന്നു പറയുന്നതിന് മുന്നേ അവൾക്ക് നേരെ കാതു തുളയ്ക്കുന്ന ശബ്‌ദത്തിൽ യാസീന്റെ താക്കീത് ഉയർന്നു.. വേലക്കാരിയെന്ന വിളിക്ക് മറുപടിയായി ഉറച്ച സ്വരത്തിൽ ഞാൻ നിങ്ങളുടെ ഭാര്യയാണ്..അത് നിങ്ങളും മറക്കാതെ ഇരിക്കുക എന്ന് പറയണമെന്ന് ഉണ്ടായിരുന്നു എങ്കിലും നിറഞ്ഞ കണ്ണുകൾ കൊണ്ടു യാസീന്റെ മുഖത്തേക്ക് ഒരു നോട്ടം എറിഞ്ഞു കൊണ്ടു ബക്കറ്റും എടുത്ത് അവൾ റൂമിന് വെളിയിലേക്ക് ഇറങ്ങി.. " അവന്റെ സ്വഭാവത്തിനു ഒരു മാറ്റവും ഇല്ലല്ലേ..ദിവസം ചെല്ലും തോറും അവൻ മോളെ കൂടുതൽ വേദനിപ്പിക്കുകയാണല്ലേ..ഈ ഉമ്മച്ചി എങ്ങനെയാ അവനെയൊന്നു പറഞ്ഞു നന്നാക്കുക.. " ആരും കാണാതെ അടുക്കള പുറത്തു ഇരുന്നു കണ്ണീർ തുടയ്ക്കുന്ന ഖൈറയ്ക്കരികിലേക്ക് യാസീന്റെ ഉമ്മ വിഷമത്തോടെ കടന്നു വന്നു.. ഭർത്താവിന് അവളോട്‌ തീർത്താൽ തീരാത്ത വെറുപ്പ് ആണെന്നാലും ഉമ്മാക്കും ഉപ്പാക്കും ആ മരുമകളോട് സ്വന്തം മകനോടുള്ളതിനെക്കാൾ കൂടുതൽ സ്നേഹമുള്ളത് കൊണ്ടു അവളുടെ സങ്കടങ്ങൾ ഒരു പരിധി വരെ മാഞ്ഞു പോകുന്നു.. ഉമ്മച്ചിയെ കണ്ടതും ഷാൾന്റെ അറ്റം കൊണ്ടു കണ്ണും മുഖവും തുടച്ചു അവളൊന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു.. " കല്യാണം കഴിഞ്ഞു മൂന്ന് മാസമായി..ഇനി എന്നാ അവൻ നിന്നെ സ്നേഹിച്ചു തുടങ്ങുക..എന്നാ മോളെ നിങ്ങളൊന്നു ജീവിച്ചു തുടങ്ങുക.. നിന്റെ ഇത്ത ചെയ്ത തെറ്റിനുള്ള ശിക്ഷ നീയാണല്ലോ അനുഭവിക്കുന്നത്.. അവന്റെ ദേഷ്യം തീർക്കുന്നത് മുഴുവൻ ഒരു തെറ്റ് പോലും ചെയ്യാത്ത എന്റെ പാവം കുട്ടിയോട് ആണല്ലോ.." മകൻ ചെയ്യുന്ന ക്രൂരതകൾ കണ്ടറിയുന്ന ഉമ്മ സങ്കട കെട്ടുകൾ അഴിച്ചു വിട്ടു കൊണ്ടു മരുമകളെ ചേർത്തു പിടിക്കുമ്പോൾ എന്റെ ഇത്ത തെറ്റ്കാരിയല്ലന്നുള്ള സത്യം അവളുടെ കണ്ണുകളിൽ വീണ്ടും നനവ് പടർത്തി.. അയയിൽ നിന്നും ഉണങ്ങിയ തുണികൾ ഓരോന്നായി എടുക്കുമ്പോഴും എന്തിനെന്നില്ലാതെ ഖൈറയുടെ കണ്ണുകൾ നിറഞ്ഞു കവിയുന്നുണ്ട്.. അകത്തു നിന്നും ഇടി മുഴക്കം പോലെ യാസീന്റെ ശബ്‌ദം ഉയർന്നതും ഇനി അടുത്തത് എന്താണന്നുള്ള നെഞ്ചിടിപ്പോടെ തുണികളൊക്കെ ചുറ്റി പിടിച്ചു കൊണ്ടു അവള് അകത്തേക്ക് നടന്നു.. റൂമിന്റെ അടുത്ത് എത്തുമ്പോൾ കാലുകൾ കുഴയുന്നത് പോലെ തോന്നിയെങ്കിലും എല്ലാം റബ്ബിൽ ഏല്പിച്ചു കൊണ്ടു അവള് റൂമിലേക്ക്‌ കയറി ചെന്നു.. കയ്യിൽ ഇരിക്കുന്ന ഷർട്ടിനു പുറമെ അയൺ ചെയ്തു ഷെൽഫിൽ മടക്കി വെച്ചിരിക്കുന്ന എല്ലാ ഷർട്ടുകളും അവളുടെ മുഖത്തേക്ക് കടലാസ് കഷ്ണങ്ങൾ പോലെ വലിച്ചെറിഞ്ഞു കൊണ്ടാണ് യാസീൻ അവൾക്ക് നേരെ ഗർജിച്ചത്.. " പലവട്ടം പറഞ്ഞതാണ് എന്റെ ഷർട്ടിനു ഒരു ചുളിവ് പോലും ഉണ്ടാകാൻ പാടില്ലന്ന്.. അക്കാര്യം എന്നും ഓർമയിൽ ഇരിക്കാൻ വേണ്ടി ഒരു സമ്മാനവും തന്നിരുന്നു.. " ഒരിറ്റു ദയ പോലും കാണിക്കാതെ യാസീൻ അവളുടെ കൈ തണ്ടയിൽ പിടി മുറുക്കി.. കഴിഞ്ഞ തവണ അയൺ ചെയ്ത ഷർട്ട്‌ൽ ഒരു ചെറിയ ചുളിവ് ബാക്കി ഉണ്ടായിരുന്നെന്ന കാരണത്താൽ ചൂട് പിടിച്ച അയൺ ബോക്സിന്റെ ചൂട് പതിനെട്ടു മാറാത്ത അവളുടെ ഇളം കൈയിലേക്ക് പകർന്നു നൽകിയതാണ് അവൻ.. നീറ്റൽ ഇന്നും മാറിയിട്ടില്ല..യാസീന്റെ മനഃപൂർവമുള്ള പിടുത്തം അവളുടെ ശരീരത്തിനെയും കുഞ്ഞു മനസ്സിനെയും ഒരുപോലെ നോവിച്ചു കൊണ്ടിരുന്നു.. വാക്കുകൾ കൊണ്ടു പ്രതികരിക്കാൻ ആവില്ലന്നത് കൊണ്ടു അവൾ കണ്ണീരിനെ കൂട്ടു പിടിച്ചു.. " മതിയെടി നിന്റെ മുതല കണ്ണീർ..ഇതൊന്നും ഈ യാസിന്റെ അടുത്ത് വില പോകില്ല.. ഇതെന്നല്ല..ഒന്നും.. ഒരു അടവും എന്റെ അടുത്ത് ചെലവാകില്ല..ഇതു നീയും നിന്റെ ഇത്തായും കണ്ട ആ പഴയ യാസീൻ അല്ലടി..ഞാനും ചിലതൊക്കെ പഠിച്ചു.. അല്ല..നിന്റെ ഇത്ത എന്ന് പറയുന്ന ആ വഞ്ചകിയുണ്ടല്ലോ..അവള് പഠിപ്പിച്ചു തന്നു ചിലതൊക്കെ.. നീയും അവളുടെ പാത പിന്തുടരില്ലന്ന് ആര് കണ്ടു..നീയും നാളെ മറ്റൊരുത്തന്റെ കൂടെ പോകില്ലന്ന് എന്താടി അത്രക്ക് ഉറപ്പ്.. അല്ല..ഇനി മുൻപേ തന്നെ വല്ലവന്റെയും കൂടെ കിടന്നതാണോന്നും കൂടെ പറയാൻ പറ്റില്ലല്ലോ.. ഏതായാലും നീയെന്ന വിഴുപ്പ് എനിക്ക് വേണ്ടാ..എന്റെ ഭാര്യയായി ഒരു സ്ഥാനം ഒരിക്കലും നിനക്ക് എന്റെ ജീവിതത്തിലോ ഈ വീട്ടിലോ ലഭിക്കാൻ പോകുന്നില്ല.. ജോലിക്കാരി..വെറും ജോലിക്കാരിക്ക് മാത്രം സമമാണ് നീ.. അതും ചെയ്യുന്ന ജോലിയിൽ പരി പൂർണ്ണത വന്നില്ലാ എങ്കിൽ ദേ ഇത് പോലുള്ള സമ്മാനങ്ങൾ ആയിരിക്കും എന്റെ പക്കൽ നിന്നുമുള്ള മറുപടി.." യാസീന്റെ സംസാരം ഉയർന്നു വരും തോറും അവളുടെ കയ്യിലുള്ള പിടുത്തത്തിന്റെ ശക്തിയും വർധിച്ചു കൊണ്ടിരുന്നു.. " ഇറങ്ങി പോടീ " എന്നൊരു അലർച്ചയും കൂട്ടി ചേർത്തു കൊണ്ടു യാസീൻ അവളുടെ മുടി കുത്തിൽ പിടിച്ചു വലിച്ചു റൂമിന് വെളിയിലേക്ക് തള്ളി.. കയ്യിലെ നീറ്റലും വലിച്ചു കൊണ്ടു ബാൽക്കണിയിലേക്ക് നടക്കുമ്പോൾ നെഞ്ചിൽ അനുഭവപ്പെടുന്ന നീറ്റലിന് മുന്നിൽ ഇത് വളരേ ചെറുതായി തോന്നി അവൾക്ക്... "ദേഹോപദ്രവത്തിനെക്കാൾ അസഹനീയമാകുന്നത് യാസിക്കന്റെ നാവിൻ തുമ്പിൽ നിന്നും വരുന്ന വാക്കുകളാണ്..അതീ നെഞ്ചിനെ ആയിരം കഷ്ണങ്ങൾ ആക്കാൻ പാകത്തിനുള്ളതാണ്.." ഖൈറയുടെ ഉള്ളിൽ വീണ്ടും നോവുണർന്നു..ആരോടെന്നില്ലാതെ തനിച്ചിരുന്നു അവൾ ദുഃഖം കണ്ണീരിലൂടെ ഒഴുക്കി കൊണ്ടിരുന്നു.. ദൂരെക്ക് കണ്ണും നട്ടു ഖൈറ അവളുടെ കഴിഞ്ഞ നാളുകളിലെക്ക് സഞ്ചരിച്ചു.. ഇവിടം വരുന്നതിനു മുൻപ് താൻ എന്ത് സന്തോഷവതിയായിരുന്നു..കുഞ്ഞിലെ ഉമ്മയെ നഷ്ടപെട്ട രണ്ടു പെൺകുട്ടികളെ വളർത്താൻ വാപ്പ ഒരുപാട് കഥനങ്ങൾ സഹിച്ചിട്ടുണ്ട് എന്നാലും ഒരു പരിധി വരെ സ്വന്തം മക്കൾക്ക്‌ മുന്നിൽ അദ്ദേഹം അതൊന്നും തുറന്നു കാണിച്ചിട്ടില്ലായിരുന്നു.. വാപ്പ രണ്ടു പേരെയും രണ്ടു കണ്ണിലെ കൃഷ്ണമണിയായി കണ്ടു നെഞ്ചോടു ചേർത്തു വെക്കുമ്പോൾ ഇത്തയും താനും തമ്മിൽ മത്സരിച്ചു കൊണ്ടാണ് വാപ്പായെ സ്നേഹിച്ചത്.. പ്ലസ് ടൂ നല്ല മാർക്കോടെ വിജയം നേടിയിട്ടും വാപ്പാന്റെ അസുഖവും ചികിത്സ ചിലവുമൊക്കെയായി ഇത്താക്ക് തുടർന്ന് പഠിക്കാൻ സാധിച്ചില്ല..ഇതൊന്നും മോള് കാര്യക്കണ്ട..മോള് ആഗ്രഹമുള്ളതിന് ചേർന്നോ..അപ്പോഴേക്കും പണം കണ്ടെത്തിക്കോളാംന്ന് വാപ്പ പറഞ്ഞെങ്കിലും ഇത്ത അതിന് സമ്മതിച്ചില്ല.. മാത്രല്ല..ഇനിമുതൽ വാപ്പ ജോലിക്ക് പോവണ്ട..അടുത്തൊരു ഷോപ്പിൽ സെയിൽസ് ഗേൾ ആയി എനിക്കൊരു ജോലി ശെരി ആയിട്ടുണ്ടെന്നും ഇത്ത പറഞ്ഞു.. പഠനം പാതി വഴിയിൽ ഉപേക്ഷിച്ചു ഇത്ത ജോലിക്ക് പോകുന്നതിൽ വാപ്പാക്ക് സങ്കടം കൂടുതലായിരുന്നു.. അത് മായിച്ചു കളയാൻ എന്ന വണ്ണം ഇത്ത പുഞ്ചിരി തൂകിക്കൊണ്ട് തന്റെയും വാപ്പിന്റെയും മുഖം തലോടി കൊണ്ടു പറയുമായിരുന്നു.. " ഞാൻ പഠിച്ചില്ലേലും എന്താ വാപ്പച്ചിയെ..നമ്മളെ മിടുക്കിക്കുട്ടി ഇരിക്കല്ലേ ഇവിടെ.. ഇവളെ നമ്മക്ക് പഠിപ്പിച്ചു ഒരു വല്യ ഡോക്ടർ ഒക്കെ ആക്കാം..അല്ലേടി..ഖൈറൂസെ.." അങ്ങനെ ഇത്തുന് കിട്ടിയ ചെറിയ ജോലി കൊണ്ടു അല്ലലില്ലാതെ കഴിഞ്ഞു പോകുന്ന കാലത്താണ് യാസിക്കന്റെ പ്രൊപോസൽ ഇത്താനെ തേടി വരുന്നത്.. മൊഞ്ചിന്റെ കാര്യത്തിൽ നാട്ടിലെ മറ്റേതു പെൺകുട്ടികളെക്കാളും മുന്നിൽ ആയിരുന്നു വാപ്പച്ചിന്റെ പുന്നാര കുട്ടികളായ ഖുലൂദും ഖൈറയും.. തന്റെ അതീവ സൗന്ദര്യം കണ്ടു മോഹിച്ചാണ് യാസിക്ക ഈ പ്രൊപോസലുമായി വന്നതെന്ന് കരുതി താല്പര്യമില്ലന്ന ഒരൊറ്റ വാക്കിലൂടെ ഇത്ത യാസിക്കാനെ മടക്കി വിട്ടു.. കുടുംബ മഹിമ കൊണ്ടും അത്യാവശ്യം സമ്പത്തു കൊണ്ടും നാട്ടിൽ മുന്നിൽ നിൽക്കുന്ന യാസിക്കാനെ കണ്ട മാത്രയിൽ വിശ്വസിക്കാനോ അതിൽ കൂടുതലായി നാം അത് അർഹിക്കുന്നില്ലന്ന കാരണവും ആയിരുന്നു ഇത്ത എനിക്കും വാപ്പച്ചിക്കും മുന്നിൽ നിരത്തി തന്നത്.. ഇത്ത പറഞ്ഞതിലും കാര്യമുണ്ടെന്ന് താനും വാപ്പച്ചിയും ഒരുപോലെ സമ്മതിക്കുമ്പോഴും ഒരുപക്ഷെ യാസിക്ക നല്ലവൻ ആണെങ്കിലോന്നുള്ള ചോദ്യം എന്നിൽ നിന്നും ഉയർന്നിരുന്നു.. ആ ചോദ്യത്തിനുള്ള മറുപടി ഇത്ത ഒരു പുഞ്ചിരിയിലൂടെ ഒതുക്കി നിർത്തി എങ്കിലും യാസിക്ക പ്രവർത്തിയിലൂടെയാണതു കാണിച്ചു തന്നത്.. " മൊഞ്ചു കണ്ടിട്ടല്ല..നിന്നെയും നിന്റെ കുടുംബത്തേയും കുറിച്ച് പൂർണമായി അറിഞ്ഞതിനു ശേഷവും നിങ്ങളുടെ അവസ്ഥ മനസ്സിലാക്കിയതിനും ശേഷമാണ് ഞാനീ ഇഷ്ടം നിന്നോട് തുറന്നു പറഞ്ഞതും ആലോചനയുമായി വന്നതും.. റബ്ബിന്റെ അനുഗ്രഹത്താൽ എനിക്ക് എല്ലാ വിധ സൗഭാഗ്യങ്ങളുമുണ്ട്..അങ്ങനെയുള്ള ഞാൻ നിക്കാഹ് ചെയ്യേണ്ടതും ഒരു ജീവിതം നൽകേണ്ടതും നിന്നെപ്പോലെ ഒരു പെണ്ണിനാണെന്ന് തോന്നി..കരയുന്ന നിന്റെ കണ്ണുകൾക്കും തളരുന്ന നിന്റെ കൈകൾക്കും ഒരു താങ്ങ് ആവണമെന്ന് തോന്നി.. ഖുലൂദ്...മനസ്സ് നിറയെ ഇഷ്ടമുള്ളത് കൊണ്ടാണ് വീണ്ടുമൊരു തവണ ഇവിടേക്ക് വന്നത്.. എന്ത് കൊണ്ടോ..ഈ ജീവിതം ജീവിച്ചു തീർക്കാൻ നീ എന്റെ കൂടെ വേണമെന്നൊരു തോന്നൽ..നീ വിചാരിക്കുന്നതു പോലെ ഒരൊറ്റ രാത്രി കഴിഞ്ഞു വലിച്ചു എറിയാനല്ല..കണ്ണ് നിറയ്ക്കാനല്ല.. യാസീനെ വിശ്വാസം ആണേൽ അനുകൂലമായൊരു മറുപടി നൽകണം.. " വീട്ടിൽ വന്നു ഞങ്ങള് മൂവർക്കു മുന്നിൽ നിന്നു പൂർണ ധൈര്യത്തോടെ സംസാരിച്ച യാസിക്കനോടുള്ള വിശ്വാസം കൊണ്ടോ അതോ അങ്ങനെയെങ്കിലും പ്രാരാബ്ദ കെട്ടുകൾ കുറഞ്ഞു കിട്ടും എന്നത് കൊണ്ടോ മറുത്തൊന്നും ചിന്തിക്കാതെ ഇത്ത സമ്മതം മൂളി കൊടുത്തത്.. എന്ത് കൊണ്ടും യാസിക്ക എന്റെ ഇത്താക്കു ചേരുന്നവനാണ് എന്ന് എന്റെ മനസ്സ് മന്ത്രിച്ചു കൊണ്ടേയിരുന്നു..അതേ സമയം യാസിക്കയും വീട്ടുകാരും തെളിയിച്ചും കൊണ്ടിരുന്നു.. എൻഗേജ്മെന്റ് കഴിഞ്ഞ നാൾ മുതലുള്ള ഇത്താന്റെയും ഇക്കാന്റെയും ഫോൺ സംഭാഷണം ഒളിഞ്ഞു നിന്നു കേട്ടു ഞാൻ ഇത്താനെ ഒരുപാട് പരിഹസിച്ചിരുന്നു...അതിൽ കൂടുതൽ ഏറെ സന്തോഷം.. മണിക്കൂറുകളോളം നീണ്ടു നിൽക്കുന്ന അവരുടെ സ്നേഹ സംസാരം കണ്ടു പലതവണ ഞാൻ ഇത്താനോട് ചോദിച്ചിട്ടുണ്ട് എന്താ രണ്ടിനും ഇത്രക്കുമൊക്കെ സംസാരിക്കാനെന്ന്. അപ്പോഴൊക്കെ നീ കുട്ടിയാണ്..ഇതൊന്നും ചോദിക്കാനോ അറിയാനോ ഒന്നും ആയിട്ടില്ലന്ന് പറഞ്ഞു എന്റ്റെ ചെവി പിടിച്ചു പൊന്നാക്കി തരും.. കല്യാണ തലേന്ന് ഇത്ത ഒളിച്ചോടി പോയെന്ന വാർത്ത എനിക്ക് ഉൾപ്പടെ ഒരാൾക്ക് പോലും വിശ്വസിക്കാൻ കഴിഞ്ഞില്ല..യാസിക്കന്റെ വീട്ടുകാർ വന്നു വാപ്പച്ചിന്റെ മുന്നിൽ നിന്ന് ഇത്താനെ കുറ്റപ്പെടുത്തുമ്പോഴും യാസിക്ക എന്തൊക്കെയോ പറഞ്ഞു കരയുമ്പോഴും എന്റെ ഇത്ത ഒരിക്കലും യാസിക്കാനെയോ അതിൽ കൂടുതലായി വാപ്പച്ചിനെയോ ചതിക്കില്ലന്ന് ഞാൻ ഉറച്ചു വിശ്വസിച്ചു.. വിശ്വാസം മാത്രല്ല..അത് പൂർണമായും ശെരിയായിരുന്നു..എന്റെ ഇത്ത ഒരു തെറ്റും ചെയ്തിട്ടില്ല..ആരെയും വഞ്ചിച്ചിട്ടില്ലന്നത് ആ രാത്രി ഞാൻ മാത്രം അറിഞ്ഞ സത്യമാണ്.. യാസിക്കന്റെയും വീട്ടുകാരുടെയും മുന്നിൽ അഭിമാനം നഷ്ടപ്പെട്ടു ഒന്നും അറിയാതെ വാപ്പച്ചി ഇത്താനെ വെറുത്തു ശപിക്കുമ്പോൾ ഒന്നും പറയാൻ കഴിയാതെ നീറുകയായിരുന്നു ഞാൻ.. "പറഞ്ഞുറപ്പിച്ച സമയത്തു തന്നെ ഞങ്ങളുടെ മകന്റെ നിക്കാഹ് നടക്കണം..ഇല്ലെങ്കിൽ അത് ഞങ്ങളുടെ കുടുംബത്തിനു ഏല്ക്കുന്ന ഏറ്റവും വല്യ മാനക്കേട്‌ ആയിരിക്കും.. അതുകൊണ്ട് ഖുലൂദിന് പകരമായി ഖൈറയെ ഞങ്ങളുടെ മകനു നൽകണം " എന്ന് യാസിക്കന്റെ വാപ്പ പറഞ്ഞപ്പോൾ തന്റെ മകൾ ചെയ്ത തെറ്റിനുള്ള പ്രായശ്ചിത്തമെന്നോണമാവും ഒരു നിമിഷം പോലും ചിന്തിക്കാതെ വാപ്പച്ചി അവർക്കു സമ്മതമാണെന്ന മറുപടി നൽകിയത്.. ഏതൊരു പെണ്ണിനെ പോലെയും ഒരായിരം സ്വപ്‌നങ്ങളോടെ മണിയറയിലേക്ക് പ്രവേശിച്ചു ചെല്ലേണ്ട ഞാൻ കൈ കാലുകൾ വിറച്ചു ഒന്നു ശ്വാസം പോലും വിടാൻ ഭയന്ന് കൊണ്ടു ആ രാത്രിയെ വരവേറ്റതു ഞാനുമായുള്ള നിക്കാഹിനു ഒരു തരി പോലും സമ്മതമില്ലന്ന് യാസിക്ക ആദ്യം തന്നെ പറഞ്ഞത് കൊണ്ടാവും.. മാത്രല്ല..പെണ്ണെന്ന വർഗ്ഗത്തിനോട്..പ്രത്യേകിച്ച് യാസിക്കാനെ വഞ്ചിച്ചു കടന്നു കളഞ്ഞ എന്റെ ഇത്താന്റെ അനിയത്തിയായ എന്നോടു ഇത്താടു ഉള്ളത് പോലെത്തന്നെ തീർത്താൽ തീരാത്ത ദേഷ്യവും വെറുപ്പുമാണെന്ന്.. അന്നാ രാത്രിയിൽ എനിക്ക് നേരെ ഉയർന്ന യാസിക്കന്റെ ഘോരമായ ശബ്ദവും ടേബിളിൽ കൊണ്ടു വെച്ച പാൽ ഗ്ലാസ്‌ എന്റെ നേർക്ക്‌ തട്ടി തെറിപ്പിച്ചു കഴുത്തിനു പിടിച്ചു എന്നെ റൂമിന് വെളിയിലേക്ക് തള്ളിയതുമൊക്കെ ഇന്നും ഈ നെഞ്ചിൽ കനൽ ഉണർത്തുകയാണ്.. ഇതാണോ ഇത്ത പറഞ്ഞും ഞാൻ കണ്ടും അറിഞ്ഞ യാസിക്കാ.. ആളും തരവും നോക്കാതെ മനുഷ്യനെ സ്നേഹിക്കാനും ഒന്നും ഇല്ലാത്തവനെ ചേർത്ത് പിടിക്കാനുമൊക്കെ പാകത്തിനു വിശാല മനസ്സുള്ളവനാണെന്നല്ലേ.. എന്നിട്ടു എവിടെ അതൊക്കെ..?? മഹർ ചാർത്തിയ പെണ്ണിനോട് ഒരിറ്റു ദയ പോലും കാണിക്കാൻ കഴിയാത്തത്രയും ക്രൂരനായി മാറിയോ യാസിക്കാ.. മൂന്ന് മാസം തികയുന്നു അദ്ദേഹത്തിന്റെ ബീവിയായി ഇവിടം വന്നു ചേർന്നിട്ട്..ഇന്നുവരെ സ്നേഹത്തോടെ ഒരു നോട്ടം പോലും ആ മനുഷ്യനിൽ നിന്നും എനിക്ക് നേരെ ഉണ്ടായിട്ടില്ല.. കണക്കു വെക്കാൻ കഴിയാത്തത്രയും വേദനകളും സങ്കടങ്ങളുമല്ലാതെ... യാസിക്കാനെ പറഞ്ഞിട്ടും കാര്യമില്ല...ഇന്നാ മനസ്സിൽ ഇത്തയോടുള്ള അടങ്ങാത്ത വെറുപ്പാണ്..കാരണം അത്രയ്ക്കും കൂടുതലായി യാസിക്ക ഇത്താനെ സ്നേഹിച്ചിരുന്നു.. അതിന്റെയൊക്കെ ഫലമാണ് ഞാൻ ഇന്നിവിടെ അനുഭവിച്ചു തീർക്കുന്നത്.. എന്ത് വന്നാലും തളരാതെ പിടിച്ചു നിന്നെ മതിയാവുള്ളൂ..ഇല്ലെങ്കിൽ വയ്യാതെ കിടക്കുന്ന വാപ്പച്ചിക്ക് ഞാനൊരു ബാധ്യതയായി മാറും.. "മോളെ..ഖൈറാ.. " താഴെ നിന്നുമുള്ള ഉമ്മാന്റെ നീട്ടി വിളിയിൽ ഖൈറ ചിന്തയിൽ നിന്നും ഉണർന്നു.. കവിളിനെ സ്പർശിച്ച മിഴിനീർ കണങ്ങളേ തുടച്ചു മാറ്റിയതിനു ശേഷം അവൾ താഴേക്ക് ഇറങ്ങി അടുക്കളയിലേക്ക് നടന്നു.. " ആ..മോള് വന്നോ..ഇന്നല്ലെ ആയിഷന്റെ മോൾടെ മൈലാഞ്ചി രാവ്.. രാവിലെ ചെല്ലാൻ പറഞ്ഞതാണ്..ഉമ്മാക്ക് തീരെ വയ്യ മോളെ..നിന്നെയും അങ്ങോട്ടേക്ക് കണ്ടില്ലങ്കിൽ ആയിഷന്റെ മുഖം വാടും.. നീ യാസിന്റെ ഒന്നിച്ച് പൊക്കോ..അവൻ ഏതായാലും പോവാതെയിരിക്കില്ല.." " ഞാനില്ല ഉമ്മച്ചിയെ..ഇങ്ങക്ക് തോന്നണുണ്ടോ യാസിക്ക എന്നെ ഒപ്പം കൂട്ടുമെന്ന്.. ഈ മൂന്ന് മാസത്തോളമായി അങ്ങനെയൊന്നു നടന്നിട്ട് ഉണ്ടോ ഉമ്മച്ചിയെ..പോട്ടേ...ഇവിടത്തെ കാര്യം തന്നെ ഇങ്ങക്ക് അറിയണതല്ലേ..ഞാൻ മുന്നിലേക്ക് ചെല്ലുന്നത് പോലും യാസിക്കാക്ക് ഇഷ്ടല്ല.." "ഇതൊക്കെ അറിയണതു കൊണ്ടു തന്നാ ഉമ്മച്ചി പറഞ്ഞത്.. ഇനിയും നീ ഇങ്ങനെ ഒഴിഞ്ഞു മാറി നടക്കുകയല്ല വേണ്ടത്..അവൻ മഹർ ചാർത്തിയ പെണ്ണാണ് നീ.. അതവൻ മറന്നു പോയിട്ട് ഉണ്ടാകാം..പക്ഷെ നീ..അവനിൽ നിനക്ക് ഉള്ള അവകാശങ്ങളും അധികാരങ്ങളും നീ കാണിച്ചേ മതിയാകുള്ളൂ.. ഇല്ലേൽ ശെരി ആകില്ല ഖൈറാ..എവിടെയും തൊടാതെ എത്ര നാളെന്ന് വെച്ചാ നീയും അവനും ഇങ്ങനെ.. അതോണ്ട് മോള് ഞാൻ പറയണത് കേൾക്ക്..ചെന്നു കുളിച്ചു മാറ്റി ഒരുങ്ങി നിൽക്ക്.. ഇന്ന് അവന്റെ ഒപ്പം നീയും പോകുന്നുണ്ട്..കേട്ടല്ലോ.." ഉമ്മാന്റെ വാക്കുകൾ ധിക്കരിക്കാൻ കഴിയാതെ അവൾ പെട്ടെന്ന് തന്നെ റൂമിലേക്ക്‌ കയറി ചെന്നു.. പക്ഷെ താനും കൂടെ വരുന്നുണ്ടെന്ന് അറിഞ്ഞാൽ യാസിന്റെ പ്രതികരണം എന്തായിരിക്കുമെന്ന് ഓർത്ത് അവളൊരു നിമിഷം ബാത്‌റൂമിൽ കയറാതെ മടിച്ചു നിന്നു.. പോകുന്നോ ഇല്ലയോ..എന്തായാലും കുളിക്കണമല്ലോന്ന് കരുതി പിന്നൊന്നും ചിന്തിക്കാതെ അവൾ കുളി കഴിഞ്ഞു ഇറങ്ങി..അവൾക്ക് ഏറ്റവും പ്രിയമേറിയ പിങ്ക് ആൻഡ് വൈറ്റ് നിറത്തിലുള്ള ചുരിദാർ എടുത്തണിഞ്ഞു.. കടും കാപ്പി മിഴികളിലേക്ക് സുറുമ വലിച്ചെഴുതി പതിവിലും കൂടുതൽ സുന്ദരിയായി റൂമിന് വെളിയിലേക്ക് ഇറങ്ങി.. അടുക്കളയിൽ നിന്നു കൊണ്ടു പേടിച്ചു വിറ കൊള്ളുന്ന അവളെ യാസി ഒന്നും പറയില്ലന്ന് പറഞ്ഞു ഉമ്മ സമാധാനപ്പെടുത്തി.. വെളിയിൽ കാറിന്റെ ശബ്‌ദം കേട്ടതും അവൾ ഒന്നൂടെ അടുക്കളയിലേക്ക് വലിഞ്ഞു.. റൂമിൽ കയറി ഫ്രഷ് ആയി താഴേക്ക് വന്ന യാസിന്റെ അടുത്തേക്ക് അവന്റെ ഉമ്മ നടന്നു നീങ്ങുമ്പോൾ അവളുടെ ഉള്ളിൽ പെരുമ്പറ മുഴങ്ങുന്നുണ്ടായിരുന്നു.. പ്രതീക്ഷിച്ചതു പോലെത്തന്നെ അടുത്ത നിമിഷം യാസിന്റെ അലർച്ചയും എന്തൊക്കെയോ വസ്തുക്കൾ നിലത്ത് വീണുടയുന്ന ശബ്‌ദവും അവളുടെ കാതിൽ പതിഞ്ഞു.. നിറ കണ്ണുകളോടെ ഉമ്മ അവൾക്ക് അരികിലേക്ക് വന്നപ്പോൾ ഇത് ഞാൻ പ്രതീക്ഷിച്ചതാണെന്ന അർത്ഥത്തിൽ കണ്ണു നീരിനെ മറച്ചു പിടിച്ചു കൊണ്ടു അവളൊന്നു പുഞ്ചിരിച്ചു കാണിച്ചു.. കണ്ണിൽ കണ്ടതൊക്കെ വലിച്ചു എറിഞ്ഞു മുറിയിൽ കയറി വാതിൽ ആഞ്ഞടച്ചിട്ടും യാസിന്റെ ശരീരത്തിൽ നുരഞ്ഞു പൊന്തിയ ദേഷ്യം കുറഞ്ഞില്ല. ഇന്നുതന്നെ അവളെ ഇവിടുന്ന് പുറം തള്ളണം..അല്ലെങ്കിൽ ഇനിയും ഇതുപോലെ അവൾ എന്റെ ജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള ശ്രമങ്ങൾ നടത്തി കൊണ്ടിരിക്കുമെന്ന ഉറച്ച തീരുമാനത്തോടെ യാസിൻ ഷെൽഫിൽ കിടക്കുന്ന അവളുടെ ഡ്രസ്സുകൾ തറയിലേക്ക് വലിച്ചിടുമ്പോഴാണ് ഒരു ഡയറി അവന്റെ മുന്നിലേക്ക് വന്നു വീഴുന്നത്.. ദേഷ്യം നിറഞ്ഞു കാഴ്ച പോലും നഷ്ടമായ അവൻ ആ ഡയറിയെ കാലു കൊണ്ടു ചവിട്ടി തെറിപ്പിക്കുമ്പോൾ അതിന്റെ താളുകൾ വിടർന്നു വന്നു..പുഞ്ചിരി തൂകി പരസ്പരം ചേർത്ത് പിടിച്ചു നിൽക്കുന്ന ഖുലൂദിന്റെയും ഖൈറയുടെയും ഒരു ഫോട്ടോ അവിടെ വീണു കിടക്കുന്നത് കണ്ടപ്പോൾ ഒരുനിമിഷം കണ്ണടച്ച് പിടിച്ചു കൊണ്ട് ദേഷ്യം നിയന്ത്രിച്ച് അവൻ കുനിഞ്ഞു ആ ഡയറിയും ഫോട്ടോയും കയ്യിൽ എടുത്തു.. ആരെയും ആകർഷിക്കാൻ പാകത്തിനു ചന്തമുള്ള ഖുലൂദിന്റെ വട്ട മുഖത്തേക്ക് നോക്കി കണ്ണുകൾ നിറച്ചു കൊണ്ടവൻ ഡയറിയുടെ ആദ്യ താൾ തുറന്നു.. *** എന്റെ ഖൈറ മോൾക്ക്‌... മോളെ...നിന്റെ ഈ ഇത്ത പോകുവാണ്..ഒത്തിരി ദൂരെക്ക് പോകുവാ..നാളെ എന്റെ നിക്കാഹ് ആണെന്നുള്ള കാര്യം നിനക്ക് ഓർമ്മയുണ്ടല്ലോ.. അതിന് മുന്നേ ഒരു ഒളിച്ചോട്ടം നടത്തുകയാണ്.. പക്ഷെ കല്യാണ തലേന്ന് മറ്റേതൊരു പെണ്ണും ചെയ്യുന്നത് പോലെ കാമുകൻറ്റെ ഒപ്പമുള്ള ഒരു യാത്ര അല്ലെന്നു മാത്രം..ഒറ്റയ്ക്ക് ആണെടാ..ഇത്ത ഒറ്റയ്ക്കാ പോകുന്നത്.. ദിനമെണ്ണി കാത്തിരുന്ന എന്റെ നിക്കാഹിന്റെ തലേ നാൾ എന്നിൽ നിന്നും ഇങ്ങനൊരു ഒളിച്ചോട്ടം ഞാൻ പോലും പ്രതീക്ഷിച്ചിട്ടില്ല..യാസിക്കന്റെ സ്വന്തമായി മാറുന്ന നിമിഷത്തേയും സ്വപ്നം കണ്ടു കൊണ്ടിരുന്ന എനിക്ക് ആരോടും ഒന്നും പറയാതെ പോകാനും ആകുന്നില്ല മോളെ..പക്ഷെ പോയേ പറ്റുള്ളൂ..നിന്റെ ഇത്ത നിങ്ങളിൽ നിന്നുമൊക്കെ ഒരുപാട് അകലങ്ങളിലേക്ക് പോയേ പറ്റുള്ളൂ.. നീയെങ്കിലും അറിയണം..നീ മാത്രം.. ഞാനൊരു എയ്ഡ്സ് രോഗി ആണെന്ന് അറിഞ്ഞു വെച്ചിട്ടും യാസിക്കാനെ ചതിക്കാൻ എനിക്ക് ആവില്ലടാ..നമുക്ക് മുന്നിലേക്ക് പടച്ചോന് തുല്യമായി വന്ന ആ വലിയ മനുഷ്യനോട് വഞ്ചന കാണിക്കാൻ നിന്റെ ഈ ഇത്തൂനെ കൊണ്ടു പറ്റില്ല മോളു.. സ്വന്തം മകൾക്ക് ഇങ്ങനൊരു മാറാരോഗം പിടി പെട്ടിട്ടുണ്ട് എന്നറിഞ്ഞാൽ ഏതു വാപ്പച്ചിയും തകർന്നു പോകും..പ്രത്യേകിച്ച് നമ്മടെ വാപ്പച്ചി.. ജീവിക്കുന്നത് പോലും എനിക്കും നിനക്കും വേണ്ടിയാണ്..ഇക്കാര്യം അറിഞ്ഞാൽ നെഞ്ചു പൊട്ടി പോകും.. ഒരുപക്ഷെ യാസിക്ക എന്നെ കൈവെടിയില്ല ആയിരിക്കും..പക്ഷെ അദ്ദേഹത്തിന്റെ വീട്ടുകാർ..എത്ര നല്ലവര് ആണെങ്കിലും സ്വന്തം മകനു ഇങ്ങനെയൊരു പെണ്ണിനെ ഏതെങ്കിലും വീട്ടുകാർ ആഗ്രഹിക്കുമോ.. മാത്രല്ല..പൂർണ അർത്ഥത്തിൽ യാസിക്കന്റെ നല്ല പാതി ആവാനോ ജീവിതത്തിൽ സന്തോഷം നൽകാനോ എനിക്ക് കഴിയില്ല മോളെ.. ഇപ്പോൾ ഞാൻ കാരണം ബോധിപ്പിച്ച് കല്യാണത്തിൽ നിന്നും പിന്മാറിയാൽ വാപ്പച്ചി എന്നെ സമാധാനിപ്പിച്ചു നെഞ്ചോടു ചേർത്ത് പിടിക്കും..പക്ഷെ അതിന്റെ ഭവിഷ്യത്ത് അനുഭവിക്കാൻ പോകുന്നത് നീയായിരിക്കും ഖൈറാ.. എനിക്ക് ഇങ്ങനൊരു അസുഖം ഉണ്ടെന്ന് അറിഞ്ഞാൽ സമൂഹം എന്നെ കാണുന്നത് ഏതു രീതിയിൽ ആണെന്ന് നിനക്ക് അറിയാമോ.. പ്ലസ് ടൂ കഴിഞ്ഞു ഞാൻ ജോലിക്ക് കയറിയത് നമ്മുടെ ഗതികേട് കാരണമായിരുന്നു..വാപ്പച്ചിനെ ഇനിയും കഷ്ടപ്പെടുത്താൻ കഴിയാത്തത് കൊണ്ടായിരുന്നു.. പക്ഷെ വൈകുന്നേരം ജോലി കഴിഞ്ഞു ടൗണിലൂടെ വരുമ്പോൾ ഞാൻ കാണാറുണ്ടായിരുന്നു എന്നെ നോക്കി അടക്കം പറയുന്ന ആൾക്കൂട്ടത്തേ.. പണം ഇല്ലെങ്കിലും സൗന്ദര്യം കൊണ്ടു ജീവിക്കാമെന്നൊരുത്തൻ എന്നെ അടിമുടി നോക്കി പറഞ്ഞത് ഇന്നും എന്റെ ഉള്ളിൽ നോവുണർത്തുന്നു മോളെ.. ഒന്നും വാപ്പച്ചിയോടൊ നിന്നോടൊ പറഞ്ഞിട്ടില്ല..അതിൽ നിന്നൊക്കെ ഒരു രക്ഷ എന്നോണമെന്നാണ് ഒരു നിക്കാഹിനു താല്പര്യം ഇല്ലാഞ്ഞിട്ട് പോലും ഞാൻ യാസിക്കന്റെ മുന്നിൽ സമ്മതം മൂളി കൊടുത്തത്.. പക്ഷെ ഖൈറാ.. ഞാനൊരു രോഗി ആണെന്നതു എന്നെക്കാൾ കൂടുതലായി ബാധിക്കുന്നത് നിന്നെ ആയിരിക്കും.. നിറയെ സ്വപ്‌നങ്ങളുള്ള നിന്റെ ഭാവിയും ജീവിതവും ആയിരിക്കും തകരുകാ.. എല്ലാ പുരുഷൻമാരും യാസിക്കാനെ പോലെ ഉള്ളവരല്ല മോളു.. ഒരു അസുഖക്കാരിയുടെ അനിയത്തിയെ സ്വീകരിക്കാൻ മാത്രം വിശാല മനസ്സ് ഇന്നത്തെ പുരുഷ സമൂഹത്തിന് ഉണ്ടാകണമെന്നില്ല..മാത്രമല്ല..ദാരിദ്ര്യം നിറഞ്ഞു നിൽക്കുന്ന നമ്മുടെ അവസ്ഥ അതിനേക്കാൾ വല്യ കുറവായി കാണുകയും ചെയ്യും.. തെറ്റ് ഒന്നും ചെയ്യാതെ തന്നെ ഞാനും നീയുമൊക്കെ തെറ്റ്കാരിയായി മുദ്ര കുത്തപ്പെടും..ഉടലിനെ അർപ്പിച്ചവൾ എന്ന നാമം ചാർത്തി തരും.. ഇന്നലെയാണ് ഇത്താക്ക് അറിഞ്ഞത് പടച്ചോൻ എനിക്ക് ഇങ്ങനെയൊരു നോവു സമ്മാനിച്ചിട്ടുണ്ട് എന്ന്..അന്നൊരു തവണ എനിക്ക് ഒരു ആക്‌സിഡന്റ് പറ്റിയത് നീ ഓർക്കുന്നുണ്ടോ ഖൈറാ..അന്ന് കുറച്ചധികം ബ്ലഡ്‌ അത്യാവശ്യമായി വന്നിരുന്നു.അതാരിൽ നിന്നാണെന്നോ എങ്ങനെ ആണെന്നോ ഒന്നും എനിക്ക് അറിയില്ല..അന്നവിടെ നടന്ന വല്ല അശ്രദ്ധയുമാവണം ഇന്നെനിക്കു ഇങ്ങനെ ഒന്നുണ്ടാവാൻ..അല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ല..അതല്ലാതെ മറ്റൊന്നും ഇത്താന്റെ ഓർമ്മയിൽ വരുന്നില്ലടാ.. അതു കഴിഞ്ഞു സുഖം പ്രാപിച്ച എനിക്ക് ഇടയ്ക്ക് ഇടെ ഉണ്ടാകുന്ന വല്ലായ്മകൾ ഞാൻ കാര്യമാക്കിട്ടില്ലായിരുന്നു..പക്ഷെ കുറച്ച് നാളുകളായി മൂക്കിൽ നിന്നും ഒഴുകി വരുന്ന രക്തം..അതെന്നെ തെല്ലു ഭയപ്പെടുത്തി.. ഒന്നും ഉണ്ടാകില്ലന്നു ഉറച്ചു വിശ്വസിച്ചാണ് ഇന്നലെ ഹോസ്പിറ്റലിലേക്ക് പോയത്..പക്ഷെ റബ്ബ് അവിടെയും എന്നെ കൈ വിട്ടു കളഞ്ഞു ഖൈറാ.. ഇത്ത ഇപ്പോൾ എടുക്കുന്ന തീരുമാനം എന്ത് കൊണ്ടും നല്ലതാണ് മോളൂ...എനിക്ക് താഴെയായി നീയുള്ളത് കൊണ്ടു യാസിക്കന്റെ നിക്കാഹ് മുടങ്ങില്ലന്ന പൂർണ വിശ്വാസം എനിക്ക് ഉണ്ട്.. അതിനി നീയോ യാസിക്കയോ എത്ര തന്നെ വേണ്ടാന്ന് പറഞ്ഞാലും വീട്ടുകാർ ചേർന്നു ഇങ്ങനൊരു സാഹചര്യത്തിൽ നിങ്ങളുടെ നിക്കാഹ് നടത്താതെ ഇരിക്കില്ല.. അത് തന്നെയാണ് ഈ ഇത്തുന് വേണ്ടതും.. യാസിക്കാനെക്കാളും നല്ലൊരുവനെ നിനക്ക് ഇനി കിട്ടാനില്ല..നല്ലവനാണ്..ഈ ലോകത്ത് ഞാൻ കണ്ടതിലും അറിഞ്ഞതിലും വെച്ചു നല്ലൊരു പുരുഷൻ..മറ്റാരേക്കാളും നല്ലത്.. എന്ത് കൊണ്ടും എന്റെ മോൾക്ക്‌ ഇണങ്ങുന്നവനാണ്...ഞാൻ കാരണം നിന്റെ ജീവിതവും കൂടെ നശിക്കാൻ പാടില്ല...അതിന് വേണ്ടിയാണു ഇത്ത ഇങ്ങനൊരു തീരുമാനം എടുത്തത്.. യാസിക്കന്റെ അടുക്കൽ നീ സുരക്ഷിതയായിരിക്കും..അതിനേക്കാൾ ഏറെ സന്തോഷവതിയായിരിക്കും.ഞാനൊരു വഞ്ചകി ആണെന്ന് തന്നെ ഇരുന്നോട്ടെ ആ മനസ്സിൽ.അത് നീ തിരുത്താനോ മാറ്റാനോ പാടില്ല. പതിയെ എന്നെ മറന്നോളും ഖൈറാ. ഇത്രേം നാളു നിന്നെ ഒരു അനിയത്തിയായി കണ്ടത് കൊണ്ടു ആദ്യ കുറച്ച് നാളുകളിൽ നിന്നെ ഒരു ഭാര്യയായി കാണാനോ ഉൾക്കൊള്ളാനോ യാസിക്കാക്ക് കഴിഞ്ഞെന്നു വരില്ല.എന്നു കരുതി ഒരിക്കലും നിനക്ക് അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരു സ്ഥാനം ലഭിക്കില്ല എന്നല്ലാ.. ഞാൻ എന്നാൽ ജീവനായിരുന്നു ആ പാവത്തിന്..അത് കൊണ്ടു തന്നെ എന്നെ മറക്കാൻ ഇത്തിരി സമയം എടുത്തെന്ന് ഇരിക്കും.. ആ മറവി എളുപ്പമാക്കി നൽകാനാണ് എല്ലാർക്കും മുന്നിൽ ഞാൻ ഇന്നൊരു വഞ്ചകിയുടെ വേഷം അണിയുന്നത്.. ഇത്തിരി ദേഷ്യക്കാരൻ ആണെന്നെയുള്ളൂ..വേറൊരു പ്രശ്നവും എന്റെ യാസികാക്ക് ഇല്ല ഖൈറുസെ.. അതോണ്ട് ഇത്താന്റെ മോളു കുറുമ്പ് ഒക്കെ മാറ്റി വെച്ച് നല്ലകുട്ടിയായി വാപ്പച്ചിനെയും യാസിക്കാനെയും വീട്ടുകാരെയുമൊക്കെ അനുസരിക്കണം..കേട്ടോ.. എന്നോടും വാപ്പച്ചിയോടും കാണിച്ചു കൊണ്ടിരുന്ന വാശിയും കുസൃതിയുമൊന്നും അവിടെ കാണിക്കാൻ പാടില്ല..പ്രത്യേകിച്ച് യാസിക്കന്റെ മുന്നിൽ..മൂപ്പർടെ കയ്യിന്ന് അടി കിട്ടുന്ന വഴി പറയാൻ പറ്റില്ല..അമ്മാതിരി കലിപ്പനാണത്.. എന്ത് വന്നാലും എല്ലാം ക്ഷമിച്ചും സഹിച്ചും എന്റെ മോളൊരു നല്ല ഭാര്യയും മരുമകളുമായി തീരണം.. എന്ത് കൊണ്ടും ഖുലൂദിനേക്കാൾ നല്ലവൾ ഖൈറ ആണെന്ന് യാസിക്കാനെക്കൊണ്ട് പറയിപ്പിക്കണം..ഒരു ഭാര്യയുടെ എല്ലാ കടമകളും മനസ്സറിഞ്ഞു നിറവേറ്റി യാസിക്കാനെ സന്തോഷപ്പെടുത്താൻ നിനക്ക് കഴിയണം ഖൈറ.. ഖൈറാ യാസീനായി ഈ ജീവിത കാലം മുഴുവൻ നീ യാസിക്കന്റെ ഒപ്പം ഉണ്ടാവണം..അതൊന്നു മാത്രമേ ഇത്താക്ക് മോളോട് പറയാനുള്ളു.. ആ..പിന്നേ ഖൈറുസെ.. അടുത്ത മാസമാണ് നിന്റെ എൻട്രൻസ് എക്സാം..നിന്റെ ഏറ്റവും വല്യ ആഗ്രഹമാണല്ലോ മെഡിസിന് ചേരണമെന്നത്.. അക്കാര്യം മറക്കാതെ നല്ലത് പോലെ പഠിച്ചു വേണം എക്സാം അറ്റൻഡ് ചെയ്യാൻ..കൂടെ കൂടെ ഓർമിപ്പിക്കാൻ ഇത്ത അടുത്തില്ലന്ന ബോധം വേണം. സാരല്യ..നീ മറന്നാലും യാസിക്ക മറക്കില്ലടാ..എല്ലാതും കണ്ടറിഞ്ഞു ചെയ്തു തന്നോളും. അവസാനമായി ഒന്നൂടെ പറയട്ടെ.. ഒരിക്കലും ഇതൊന്നും യാസിക്ക അറിയാൻ പാടില്ല..ഇതറിഞ്ഞാൽ എന്നെ തേടി വരും..എന്നെ ഉപേക്ഷിക്കാൻ വിസമ്മതം കാട്ടും..കാരണം അത്രക്കുമുണ്ട് ഞാനാ നെഞ്ചിൽ.. അത് കൊണ്ടു ഒരിക്കലും മോള് ഇതൊന്നും ആരോടും പറയാൻ പാടില്ല..നീയും യാസിക്കയും സന്തോഷത്തോടെ ഉണ്ടായാൽ മതി.എന്നാൽ തന്നെ എവിടെ ആയിരുന്നാലും നിന്റെ ഈ ഇത്തായും സന്തോഷവതിയായിരിക്കും..**** ഓരോ വരികൾ വായിച്ചു തീരുമ്പോഴേക്കും യാസിൻറ്റെ കണ്ണുകളിൽ ഇരുട്ട് കയറി തുടങ്ങിയിരുന്നു..കയ്യിലെ ഡയറി താഴേക്ക് ഊർന്നു പോകുമ്പോൾ ബോധം മറയുമെന്നവന് തോന്നിപ്പോയി.. പക്ഷെ.., നിക്കാഹ് കഴിഞ്ഞത് മുതൽ ഇന്നീ നിമിഷം വരെ ഒരു തെറ്റ് പോലും ചെയ്യാതെ സ്വന്തം ഇത്തയുടെ വാക്കുകൾക്ക് വില നൽകി തന്റെ എല്ലാ ക്രൂരതകളും സഹിച്ചു തന്നെ സ്നേഹിക്കുക മാത്രം ചെയ്ത ഖൈറയുടെ മുഖം മനസ്സിലേക്ക് കടന്നു വന്നതും അവനൊരു നിമിഷം കൊണ്ടു തന്നെ ശരീരത്തിന്റെ ശക്തി വീണ്ടെടുത്തു.. " ഖൈറാ.... !!! " മഹർ അണിഞ്ഞതിന് ശേഷമുള്ള ആദ്യത്തെ വിളി.. അവന്റെ നാവിൽ നിന്നും ഉയർന്നു വന്ന അവളുടെ നാമം ആ മുറിയിൽ ആകെ പ്രതിധ്വനിച്ച് കൊണ്ടിരുന്നു. മുറിയിൽ നിന്നും യാസിന്റെ അലർച്ച കേട്ടു അടുക്കളയിലിരുന്നു കണ്ണീർ തൂകുന്ന അവൾ ഞെട്ടി പിടഞ്ഞെഴുന്നേറ്റ് റൂം ലക്ഷ്യമാക്കി നടന്നു..ഉമ്മാനോടു ദേഷ്യപ്പെട്ടതിന്റെ ബാക്കി തന്നോട് ആവുമെന്ന ഭയം കൊണ്ടു ഉള്ളം പേടിക്കുമ്പോഴും ഈ വീട്ടിൽ വന്നതിന് ശേഷം ആദ്യമായാണ് യാസിക്കായിൽ നിന്നും ഇങ്ങനൊരു വിളി എന്നോർത്ത് കൊണ്ടു അവള് റൂമിന്റെ വാതിൽ തുറന്നു.. വാതിൽക്കൽ അകത്തേക്ക് നോക്കി വിറകൊണ്ടു നിൽക്കുന്ന ഖൈറയെ കണ്ടതും യാസിന്റെ മുഖ ഭാവം മാറി മറിഞ്ഞു.. അവളുടെ കയ്യിൽ പിടിച്ചു വലിച്ചു അകത്തേക്ക് കയറ്റി വാതിൽ അടച്ചു കുറ്റിയിട്ടു.. ഒന്നും മനസ്സിലാവാതെ പിടയ്ക്കുന്ന മിഴികളോടെ അവന്റെ മുഖത്തേക്ക് നോക്കിയ അവൾ കണ്ടു.. ദേഷ്യം മാത്രം നിറഞ്ഞു നിൽക്കുന്ന കണ്ണുകളിൽ നനവ് പടർന്നിരിക്കുന്നു..ആ കണ്ണുകൾ പൂർണമായും നിറഞ്ഞു കവിഞ്ഞിരിക്കുന്നു എന്നാലും ദേഷ്യത്തിനു കുറവില്ലന്നു ചുവന്ന് വന്ന അവന്റെ കവിൾ തടങ്ങൾ കണ്ടപ്പോൾ അവള് മനസ്സിലാക്കി എടുത്തു.. " എന്താ ഇത്...? " ഡയറി അവളുടെ മുന്നിലേക്ക് നീട്ടി ശബ്‌ദം ഉയർത്തി കൊണ്ടവൻ ചോദിച്ചു.. ഒരുനിമിഷം ഞെട്ടി തരിച്ചു നിന്ന അവളുടെ നേർക്ക്‌ വീണ്ടും അവന്റെ ശബ്‌ദം ഉയർന്നു.. "പറയെടി.. " "ഇത്..ഇതെങ്ങനെ നിങ്ങളുടെ കയ്യിൽ..? " "അതല്ല ഞാൻ ചോദിച്ചത്..എന്താ ഇതെന്നാ.. " "എല്ലാം അറിഞ്ഞില്ലേ..ഇനി എന്തിനാ എന്നോട് ചോദിക്കണേ.. " ആദ്യമായി അവളുടെ ശബ്‌ദം ഒരു പൊട്ടിക്കരച്ചിലോടെ അവന്റെ നേർക്ക്‌ ഉയർന്നു.. "എന്തിനായിരുന്നു..പറാ..എന്തിനായിരുന്നു ഇത്രേം നാള് ഒന്നും പറയാതെ എല്ലാം സഹിച്ചത്.. പറാ..അവൾക്ക് വേണ്ടിയോ അതോ എനിക്ക് വേണ്ടിയോ.. " " രണ്ടു പേർക്കു വേണ്ടിയും..ഇന്നുവരെ ഒന്നും എന്നോട് ആവശ്യപ്പെട്ടിട്ടില്ല..എന്റെ ആവശ്യങ്ങളൊക്കെ നേടി തന്നിട്ടേയുള്ളൂ ആ പാവം.. അങ്ങനെയുള്ള എന്റെ ഇത്താക്ക് വേണ്ടിയാ ഒന്നും പറയാതെ..ഞാൻ സുരക്ഷിത ആവുന്നതിലായിരുന്നു ഇത്താക്ക് സന്തോഷം.. ഇത്താക്ക് വയ്യെന്ന് അറിഞ്ഞാൽ നിങ്ങളു ഒരുപാട് വേദനിക്കുമെന്ന് ഇത്താനേക്കാൾ കൂടുതലായി എനിക്ക് അറിയാമായിരുന്നു..ഇത്താക്ക് വേണ്ടി നിങ്ങൾ സ്വന്തം ജീവിതം പോലും ത്യജിക്കുമെന്ന് ഇത്ത ഭയന്നിരുന്നു.. അത് കൊണ്ടാ..നിങ്ങൾക്ക് എല്ലാവർക്കും വേണ്ടിയാ ഇത്ത പറഞ്ഞത് പോലെ ഞാൻ ആരോടും ഒന്നും പറയാതെ ഇരുന്നത്.." എന്നു പറഞ്ഞു വരുന്നതിന് അനുസരിച്ച് അവളുടെ കരച്ചിൽ കൂടി കൂടി വന്നു.. അവളുടെ ഈ കണ്ണീരിന് മുഴുവൻ കാരണക്കാരൻ താൻ ആണല്ലോന്നുള്ള കുറ്റബോധം കൊണ്ടു യാസീൻ മൗനം പാലിച്ചു നിന്നു.. " നിങ്ങളെനിക്ക് വേദന തരുമ്പോൾ ഒക്കെ ഞാൻ ഇത്താനെ ഓർക്കുമായിരുന്നു..ഇത്ത പറഞ്ഞു തന്നിട്ടുള്ള യാസിക്ക ഇങ്ങനൊന്നും ആയിരുന്നില്ല.. ഇന്നല്ലങ്കിൽ നാളെ അന്ന് ഇത്താനെ സ്നേഹിച്ചത് പോലെ എന്നെയും സ്നേഹിച്ചു തുടങ്ങുമെന്ന് കരുതി..ഇത്ത പറഞ്ഞിട്ടുണ്ട് എന്ത് വന്നാലും ക്ഷമിച്ചു നിൽക്കണമെന്ന്..നിങ്ങളെന്നേ ഉപേക്ഷിച്ചാൽ ഞാൻ എന്റെ വാപ്പച്ചിക്കൊരു ബാധ്യതയായി തീരുമെന്ന്.. അതിനേക്കാളുമൊക്കെ ഞാൻ വേദനിച്ചതു എപ്പോഴാണെന്ന് അറിയോ നിങ്ങൾക്ക്..ഒരു തെറ്റും ചെയ്യാത്ത എന്റെ ഇത്താനെ കൂടെ കൂടെ നിങ്ങൾ കുറ്റപ്പെടുത്തുമ്പോൾ..വാപ്പച്ചി ഇത്താനെ വെറുത്തപ്പോൾ.. ഒന്നും ചെയ്തിട്ടില്ല..പാവമായിരുന്നു.നിങ്ങളെ ഒരുപാട് ഇഷ്ടമായിരുന്നു.നിങ്ങളോട് ഒന്നും പറയാതെ പോയിന്നല്ലാതെ മറ്റൊരു തെറ്റും ചെയ്തിട്ടില്ല..വെറുക്കല്ലേ..എന്റെ ഇത്താനെ വെറുക്കരു...." എന്ന് പറഞ്ഞു തുടങ്ങിയ വാക്കുകൾ മുഴുവൻ ആക്കുന്നതിന് മുന്നേ ഞെട്ടറ്റ താമര തണ്ട് പോലെ അവൾ വാടി തളർന്നു യാസിന്റെ നെഞ്ചിലേക്ക് വീണു.. "ഖൈറാ..കണ്ണ് തുറക്ക്.ദേ..ഒന്നു നോക്കിയേ.." ബെഡിൽ കിടത്തിയതിന് ശേഷം മുഖത്ത് വെള്ളം തളിച്ച് കൊണ്ടു യാസീൻ അവളെ പതിയെ വിളിച്ചുണർത്താൻ ശ്രമിച്ചു.. പൂർണമായും വിടർന്നു വരാത്ത മിഴികൾ കൊണ്ടവൾ അവനെ നോക്കുമ്പോൾ ഇതുവരെ ചെയ്തു തെറ്റിന് മാപ്പ് എന്നോണം അവൻ അവളെ നോക്കി കണ്ണു നിറയ്ക്കുന്നുണ്ടായിരുന്നു.. അതിന് പകരമായി അവളൊന്നു പുഞ്ചിരിക്കാൻ ശ്രമിച്ചതും യാസിന്റെ കണ്ണുകൾ അവളുടെ കൈ തണ്ടയിലേക്ക് നോട്ടമിട്ടു.. ഇന്നും നീറ്റൽ മാറാത്ത അവളുടെ കയ്യിലെ മുറിവിലേക്ക് നോക്കി അവൻ വീണ്ടും കണ്ണുനീർ പൊഴിച്ചു.. " ഖൈറാ..എന്നോട് ക്ഷമിക്കണം..ഞാൻ..എനിക്ക് ഒന്നും അറിയില്ലായിരുന്നു.. പാപിയാണ് ഞാൻ..മഹാ പാ.. " അവനെ മുഴുപ്പിക്കാൻ സമ്മതിക്കാതെ ഖൈറ വിറയാർന്ന അവളുടെ ഇളം കൈ കൊണ്ടവന്റെ ചുണ്ടുകൾ പൊത്തി പിടിച്ചു.. യാസിൻ അവളുടെ കൈ അവന്റെ കൈക്കുള്ളിലാക്കി അവന്റെ ചുണ്ടുകളെ അവളുടെ നെറുകിലേക്ക് ചലിപ്പിച്ചു.. തന്റെ കഴുത്തിൽ മഹർ അണിഞ്ഞവൻ നെറ്റിയിൽ ആദ്യ സ്നേഹ ചുംബനം നൽകുമ്പോൾ ഇതുവരെ അനുഭവിച്ച വേദനയൊക്കെ അതിൽ അലിഞ്ഞു ഇല്ലാണ്ടായത്‌ പോലെ തോന്നി അവൾക്ക്.. ഈ മൂന്ന് മാസം കൊണ്ടു അവൾക്ക് നൽകിയ കണ്ണീരിന് ക്ഷമാപണമെന്നോണം അവളുടെ നെറ്റിയിലും കവിളിലും മാറി മാറി മുത്തമിട്ടു കൊണ്ടു അവളെ നെഞ്ചിലേക്ക് വലിച്ചു ചേർക്കുമ്പോൾ എന്തിനെന്നില്ലാതെ അവന്റെ ഉള്ളം പിടയ്ക്കുകയായിരുന്നു.. സന്തോഷം കൊണ്ടോ അതോ സങ്കടം കൊണ്ടോ..അറിയുന്നില്ല.. പക്ഷെ ഒന്നറിയാം.. എന്റെ ഖുലൂദ് എനിക്കായി സമ്മാനിച്ച നിധിയാണ് ഇവൾ.. ഇനിയീ കണ്ണുകൾ നിറയ്ക്കാൻ എനിക്ക് കഴിയില്ല..ഇനിയും അങ്ങനെ ഒന്നുണ്ടായാൽ എന്നെ ജീവനായി കണ്ട എന്റെ ഖുലൂദ് പോലും എന്നോട് പൊറുക്കില്ല.. അവൾക്കായി കരുതി വെച്ച സ്നേഹവും ഈ നെഞ്ചകവും ഇനി ഇവൾക്കുള്ളതാണ്.. എന്റെ ഖൈറയ്ക്കുള്ളതാണ്.. ഖുലൂദ് എന്നിൽ നിന്നും ആഗ്രഹിച്ചതും ഇതാണ്.. ഈ ലോകത്തിന്റെ ഏതു കോണിൽ ആയാലും അവളെയൊന്നു ചെന്നു കാണണമെന്നുണ്ട്. പക്ഷെ വേണ്ടാ.. അവളെ കാണാനോ നേരിടാനോ ഉള്ള മനോ ധൈര്യം ഇന്നെനിക്കില്ല..എന്നെയും ഖൈറയെയും ഒരുമിച്ച് കണ്ടാൽ അവളൊരു പാടു സന്തോഷിക്കുമായിരിക്കും..പക്ഷെ അതിനേക്കാൾ ഇരട്ടി നോവുകയും ചെയ്യും.. ഞാൻ അവളെയും അവൾ എന്നെയും ഖൽബിലേറ്റി നടന്ന നിമിഷങ്ങൾ അവളുടെ ഓർമ്മയിൽ വരും..അതവളുടെ നെഞ്ചിനെ കുത്തി കീറി മുറിച്ചു കളയും.. വേണ്ടാ.. ഇപ്പോൾ എവിടെ ആണേലും അവൾ സന്തോഷവതിയായിരിക്കുമെന്ന് പ്രതീക്ഷിക്കാം..അവൾക്ക് വേണ്ടി എനിക്ക് ചെയ്യാൻ കഴിയുന്ന ഒന്നേ ഉള്ളു ഈ മണ്ണിൽ.. അതെന്റെ ഖൈറയെ ഇനിയൊരു ചെറു നോവു പോലും സമ്മാനിക്കാതെ ഈ നെഞ്ചോടു ചേർത്തു വെക്കുക എന്നതാണ്..ഖൈറയെ ഒരു ഡോക്ടർ ആയി കാണണമെന്ന് അവളുടെ വാപ്പായെക്കാൾ കൂടുതൽ ആഗ്രഹം ഖുലൂദിനായിരുന്നു..അതുകൊണ്ട് ഖൈറയെ തുടർന്ന് പഠിപ്പിക്കണം..ആഗ്രഹം പോലെ ഒരു ഡോക്ടർ പട്ടം നേടി കൊടുക്കണം. മനസ്സിൽ ഉയർന്നു വന്ന ഒരായിരം ചിന്തകളെ മാറ്റി നിർത്തി യാസീൻ ഖൈറയുടെ കുഞ്ഞ് മുഖത്തേക്ക് നോട്ടമിട്ടു.. " പോവേണ്ടെ.." അവളുടെ കവിളിലൂടെ വിരൽ ഓടിച്ചു കൊണ്ടു പതിഞ്ഞ സ്വരത്തിൽ അവൻ ചോദിച്ചു.. " എവിടേക്ക്.. " " ഉമ്മച്ചി പറഞ്ഞു..ഇവിടെ ആരോ ഒരുങ്ങി നിക്കുവാ..എന്റെ ഒപ്പം മൈലാഞ്ചി കല്യാണത്തിനു പോകാനെന്ന്.. " " എന്നേ കൊണ്ടു പോകില്ലന്നു പറഞ്ഞില്ലേ ഉമ്മച്ചിയോട്.." അവൾ അവന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു.. " അപ്പോൾ വരുന്നില്ലെന്നാണോ.." "മ്മ്..ഞാൻ വരണില്ല.." "എന്നാ വേണ്ടാ..ഞാനും പോകുന്നില്ല..ഇന്ന് നമുക്ക് ഇവിടെ തന്നെ കൂടാം..അത് പറ്റോ.." അവൻ പറഞ്ഞതിന്റെ പൊരുൾ മനസിലാവാതെ അവൾ അവനെ മിഴിച്ചു നോക്കിയതും അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളിലേക്ക് ലയിച്ചു ചേർന്നിരുന്നു.. അതോടൊപ്പം തന്നെ ഇനി ഒരിക്കലും അടർത്തി മാറ്റാൻ കഴിയാത്ത വിധത്തിൽ യാസിൻ ഖൈറയെ അവന്റെ നെഞ്ചിലേക്ക് വലിച്ചു ചേർത്തിരുന്നു... അവസാനിച്ചു..
78.7k കണ്ടവര്‍
2 മാസം
#

📙 നോവൽ

full part ആദ്യ ചുംബനം..💔 ✍🏻 : Shamseena FiroZ " ഐ വാണ്ട്‌ ടു കിസ്സ് നൗ.. " "നോ..തെറ്റാണ് മനു..വേണ്ടാ..ശെരിയല്ല ഇങ്ങനൊന്നും.." "എന്താണ് ഇതിൽ നീ കാണുന്ന തെറ്റ്..ഞാൻ നിന്റെ കാമുകനാണ്..പരസ്പരം ഇഷ്ടപ്പെടുന്നവരാണ് നമ്മൾ..മനസ്സുകൾ തമ്മിൽ എന്നോ അടുത്തു കഴിഞ്ഞിരിക്കുന്നു..പിന്നേ എന്ത് കൊണ്ടു ശെരിയല്ലാതെ ആവണം നന്ദന.. " " മനസ്സുകൾ തമ്മിൽ അടുത്ത് കഴിഞ്ഞിരിക്കുന്നു എന്നതിന്റെ അർത്ഥം എന്റെയീ കഴുത്തിൽ നീ താലി അണിയിക്കുന്നതിന് മുന്നേ ശരീരം തമ്മിലും അടുക്കണം എന്നാണോ മനു..അതാണോ പറഞ്ഞു വരുന്നത്.. ഇല്ലാ..പറ്റില്ല..തെറ്റാണ് മനൂ.. " "തെറ്റാണോ ശെരിയാണെന്നൊ ഒന്നും എനിക്ക് അറിയില്ല നന്ദന.. പക്ഷെ ഒന്നറിയാം.. നിന്റെയീ വിറയാർന്ന ചുണ്ടുകൾ ഒരു ചുംബനം കൊതിക്കുന്നുണ്ട്..ഏറെനേരമായി അവ വെപ്രാളം കൊള്ളുന്നു.. അതു കണ്ടില്ലന്നു നടിക്കാൻ എനിക്ക് കഴിയുന്നില്ല നന്ദന..നിന്നെപ്പോലെ കൊതി അടക്കി നിർത്താൻ എനിക്ക് പറ്റുന്നില്ല.. " എന്ന എന്റെ വാക്കുകൾക്ക് മറുപടിയായി വേണ്ടന്ന അർത്ഥത്തിൽ അവള് എന്നെ നോക്കി തലയാട്ടുന്നതിന് മുന്നേ ഞാനെന്റെ മുഖം അവളിലേക്ക് അടുപ്പിച്ചു കഴിഞ്ഞിരുന്നു.. പിൻ കഴുത്തിലൂടെ കയ്യിട്ടു കൊണ്ടു അവളുടെ ചുണ്ടുകളെ എന്നിലേക്ക്‌ ഉയർത്തി പിടിക്കുമ്പോൾ തന്നെ അവളിൽ നിന്നും എതിർപ്പുകൾ ഉയർന്നു വരാൻ തുടങ്ങിയിരുന്നു.. എന്റെ കുറ്റി താടി രോമങ്ങൾ വെളുത്തുരുണ്ട അവളുടെ കവിൾ തടങ്ങളെ ഇക്കിളി പെടുത്താൻ തുടങ്ങുന്നതിന് മുന്നേ പനിനീർ പൂവിനെ പോലും വെല്ലുന്ന അവളുടെ അധരങ്ങളെ ഞാൻ കവർന്നെടുത്തു കഴിഞ്ഞിരുന്നു.. പാതി കൂമ്പി അടഞ്ഞ താമര മിഴികളിലേക്ക് നോട്ടമെത്തുന്നതിന് മുന്നേ ഒരേസമയം പല വട്ടമായി പെരുമഴയേറ്റു തണുത്തുറഞ്ഞു നിൽക്കുന്ന അവളുടെ നഗ്നമായ വയറിൽ എന്റെ കൈകൾ ഇഴഞ്ഞു നടന്നു.. എത്ര നുകർന്നാലും മതി വരാത്തത് കൊണ്ടു എന്റെ കൊതി തീരുന്നതു വരെ ഞാൻ അവളുടെ ചുണ്ടുകളെ എന്നിലേക്ക്‌ ആവാഹിച്ചു കൊണ്ടിരുന്നു.. ആർത്തിരമ്പി പെയ്യുന്ന മഴയുടെ ശക്തിയൊന്നു കുറഞ്ഞപ്പോഴാണ് ഞാൻ എന്നിൽ നിന്നും അവളെ വേർപെടുത്തിയത്‌.. ഏറെ നേരത്തിനു ശേഷമാണ്‌ അവളിൽ നിന്നും അകന്നതെന്നാലും വീണ്ടും വീണ്ടും അവളിലേക്ക് പറ്റി ചേരാൻ ഉള്ളം വെമ്പൽ കൊണ്ടേയിരുന്നു.. ഒരുനേരം മനസ്സിന്റെ നിയന്ത്രണം വിട്ടു പോയാൽ അതൊരു വല്യ ആപത്തു സൃഷ്ടിക്കും എന്നത് പകൽ പോലെ ബോധമുള്ളത് കൊണ്ടു ഞാൻ എല്ലാ വികാരങ്ങളെയും അടക്കി നിർത്തി അവളുടെ മുഖത്തേക്ക് നോക്കി.. താഴേക്ക് നോട്ടമിട്ടിരിക്കുന്ന പെണ്ണിൽ നിന്നും ഒരു നേർത്ത കരച്ചിൽ കേൾക്കുന്നുണ്ട് എന്നാലും ആദ്യ ചുംബനം വിജയകരമാക്കിയ നിർവൃതിയിൽ ഞാനത് കാര്യമാക്കാതെ അവളുടെ താടിയിൽ പിടിച്ചു മുഖം ഉയർത്തി.. കരഞ്ഞു കലങ്ങിയ കണ്ണുകളോടെയും ചുവന്നു വന്ന ചുണ്ടുകളോടും കൂടെ അവളെന്നിലേക്ക് നോട്ടം എറിഞ്ഞപ്പോൾ നെഞ്ചൊന്ന് പിടച്ചു പോയി.. ഒന്ന് ചുംബിക്കണം എന്നല്ലാതെ അവളെ വേദനിപ്പിക്കണമെന്ന് കരുതിയിരുന്നില്ല..എന്റെ കൊതി തീർത്തതു ഞാൻ അവളെ നല്ലോണം വേദനിപ്പിച്ചു കൊണ്ടാണെന്ന് അവളുടെ കണ്ണുനീർ പറയാതെ പറഞ്ഞു.. ഇനി അതിനേക്കുറിച്ചു വല്ലതും ചോദിച്ചാൽ അവള് കൂടുതൽ കരയും എന്ന് ഉറപ്പുള്ളതോണ്ടു ഞാൻ അക്കാര്യം അപ്പാടെ വിഴുങ്ങി.. " വാ..പോകാം..മഴ തോർന്നു.. " ഒന്നും മറുത്ത് പറയാതെ മൗനം കൊണ്ടു സമ്മതമേകി എനിക്ക് പിന്നാലെയായി ആളൊഴിഞ്ഞ മരച്ചോട്ടിൽ നിന്നു അവളും ഇറങ്ങി വന്നു..പെട്ടെന്ന് എന്തോ ബോധമുദിച്ച പോലെ ഞാൻ നിശ്ചലനായി..എനിക്ക് പിന്നാലെ അവളും.. " ഹോസ്റ്റലിലേക്ക് അല്ലേ..?" "മ്മ്.." " ഇങ്ങനെയാണോ ടൗൺ വഴി പോകുവാ..?" എന്ന് ചോദിച്ചു കൊണ്ടു ഞാൻ അവളുടെ ധാവണിയിലേക്ക് കണ്ണോടിച്ചു വിട്ടതും അവളു ഒന്നും മിണ്ടാതെ തലയും താഴ്ത്തി എന്റെ പിന്നിലേക്ക് നീങ്ങി നിന്നു.. അവളുടെ കാമുകനായ ഞാൻ പോലും നനഞ്ഞു ഒട്ടിയ അവളുടെ ശരീരത്തിലേക്ക് നോട്ടമിട്ടതു അവൾക്ക് ഇഷ്ടപ്പെട്ടിട്ടില്ല..അല്ലേലും ഒരേ സമയം എല്ലാരിൽ നിന്നും മനസ്സും ശരീരവും ഒരുപോലെ പൊതിഞ്ഞു സൂക്ഷിക്കാനുള്ള കഴിവ് എന്റെ നന്ദനയ്ക്ക് ആരേക്കാളും കൂടുതലാണ്..അതോണ്ടല്ലെ ഞാൻ ഒരു കിസ്സ് അടിച്ചപ്പോഴേക്കും പെണ്ണ് കരഞ്ഞു മോന്ത വീർപ്പിച്ചത്.. " ആകെ നനഞ്ഞു കുതിർന്നിട്ടുണ്ട്..ഈ കോലത്തിൽ നിന്നെ ബൈക്കിൽ കൊണ്ടു പോകാൻ കഴിയില്ല.. ഇപ്പൊ നീ ഇത് പിടിക്ക്..ഹോസ്റ്റൽ എത്തുന്നത് വരെയല്ലേ.. " അതും പറഞ്ഞ് കൊണ്ടു ഞാൻ എന്റെ ഷർട്ട്‌ അഴിച്ചു എനിക്ക് ആവും വിധത്തിൽ പിഴിഞ്ഞ് വെള്ളം കുടഞ്ഞു അവൾക്ക് നേരെ നീട്ടി.. "വേണ്ടാ..ഇതൊന്നും ശെരിയാകില്ലാ.. " തല താഴ്ത്തി പിടിച്ചു കൊണ്ടുള്ള അവളുടെ സംസാരം കേട്ടു തണുത്തുറഞ്ഞു നിൽക്കുന്ന ആ അവസ്ഥയിൽ പോലും എന്റെ ശരീരം ചൂട് പിടിക്കാൻ തുടങ്ങി.. " ടീ..എന്താ നിനക്ക് ശെരിയായിട്ടുള്ളത്..നിന്റെ ശെരിയും തെറ്റുമൊക്കെ നോക്കി നിന്നാലേ ഇവിടെ വഴിയിൽ കിടക്കത്തെയുള്ളൂ.. അല്ല..ഉടലഴകു മുഴുവനും നാട്ടുകാരെ കാണിക്കാനാണ് നിന്റെ ഉദ്ദേശമെങ്കിൽ വണ്ടിയിൽ കയറിക്കോ.." " അതും വേണ്ടാ..മോശം അല്ലേ ഇങ്ങനെ നനഞ്ഞൊട്ടി പോകണത്.." "ആണല്ലോ..അതോണ്ട് കൂടുതൽ നേരം കളയാതെ എന്റെ മോള് ഇതങ്ങോട്ട്‌ ഇടാൻ നോക്ക്.." എന്ന് പറഞ്ഞോണ്ട് ഞാൻ ഷർട്ട്‌ അവളുടെ കയ്യിൽ പിടിപ്പിച്ചിട്ടും പെണ്ണിന് യാതൊരു അനക്കവുമില്ല.. " നന്ദനാ..എന്താ നിന്റെ പ്രശ്നം.." "മനു..അത് എന്താണെന്നോ..ഞാൻ ഈ ഷർട്ട്‌ ധരിച്ചു ചെന്നാൽ അവിടെ ഫ്രണ്ട്‌സ് ഒക്കെ എന്നെ കളിയാക്കും.. ഞാൻ ടീച്ചറമ്മയുടെ കൂടെയല്ലേ..ചോദിച്ചാൽ എന്താ പറയാ.." "നീയാരെയാ പേടിക്കുന്നത്..എനിക്ക് നിന്നെയും നിനക്ക് എന്നെയും ഇഷ്ടാണെന്ന് നിന്റെ ടീച്ചറമ്മയ്ക്ക് അറിയാല്ലോ..പിന്നെ ഇപ്പൊ കാണിക്കുന്ന ഈ വിസമ്മതം.. അത് എന്നിലുള്ള വിശ്വാസ കുറവാണ്..അല്ല..ഞാനൊരു അന്യ മതക്കാരനായതു കൊണ്ടാണ്..അത്രേയുള്ളൂ.. ദേ..വീണ്ടും മഴക്കുള്ള ചാൻസ് ഉണ്ട്..നീ പെട്ടെന്ന് കയറിക്കേ.. " അതും പറഞ്ഞു കൊണ്ടു ഞാൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു അവളെ നോക്കിയതും ഒന്നു ചുറ്റും കണ്ണോടിച്ചു വിട്ടുകൊണ്ടു അവള് പിൻ സീറ്റിൽ കയറിയിരുന്നു.. ഒരു നിശ്ചിത അകലം പാലിച്ചു കൊണ്ടുള്ള അവളുടെ ഇരിപ്പ് കണ്ടു മിററിലൂടെ ഞാൻ അവളെ നോട്ടമിട്ടു..അത് മനസ്സിലാക്കി എന്ന വണ്ണം അവള് അപ്പൊത്തന്നെ താഴേക്ക് നോക്കിയിരുന്നതും ദേഷ്യത്തോടെ എന്റെ കൈകൾ പിറകിലേക്ക് ചലിച്ചു.. അവളെ വലിച്ചു എന്നിലേക്ക്‌ ചേർത്തിരുത്തി എന്റെ വയറിലൂടെ വട്ടം ചുറ്റി പിടിപ്പിച്ചു..എന്റെ മുഖത്തെ ദേഷ്യം കണ്ടിട്ട് ആകണം അന്നേരം അവളതിനെ എതിർക്കാൻ നിന്നില്ല.. അവളുടെ പിടുത്തം ഒന്നൂടെ മുറുക്കി കിട്ടാൻ വേണ്ടി ഞാൻ വണ്ടി പറപ്പിക്കാൻ തന്നെ തീരുമാനിച്ചു..പെരുമഴ തോർന്നു കഴിഞ്ഞുള്ള തണുത്ത കാറ്റേറ്റു സ്വന്തം പെണ്ണിനെയും പിന്നിലിരുത്തി ഇതുപോലെ ഒട്ടിച്ചേർന്നൊരു ബൈക്ക് യാത്ര.. ഇതിനെക്കാളും വല്യ സുഖം ഈ ജീവിതത്തിൽ മറ്റൊന്നുമില്ലന്ന് തോന്നിപ്പോയി ഒരുനിമിഷം.. അവളുടെ വട്ട മുഖത്തിന്റെ ചന്തം കൂടെ കൂടെ നോക്കി കാണാൻ വേണ്ടി ഞാൻ മിററിലേക്ക് കണ്ണു പായിപ്പിക്കുന്നുണ്ട് എന്നാലും അവളുടെ മിഴികൾ ഇപ്പോഴും താഴെക്ക് തന്നെയാണ്..അതും കവിളിലെക്ക് തട്ടുന്ന മിഴിനീർ കണങ്ങളെ തുടച്ചു മാറ്റി കൊണ്ടുള്ള ഇരിപ്പാണ്.. ഞാൻ കിസ്സ് ചെയ്തത് ഒരു തരി പോലും അവൾക്ക് പിടിച്ചിട്ടില്ല..മാത്രല്ല..അന്നേരത്തെ ആവേശത്തിൽ എന്റെ കൈ അവളുടെ ശരീര ഭാഗങ്ങളിൽ എവിടൊക്കെയോ തട്ടുകയും ചെയ്തു.. സത്യം പറഞ്ഞാൽ തട്ടിയതാണോ.. അല്ല..പെണ്ണിനെ ഇങ്ങനെ അടുത്ത് കിട്ടുമ്പോൾ പിടിച്ചു നിൽക്കാൻ പറ്റണ്ടേ..മാത്രല്ല..അമ്മാതിരി കാലാവസ്ഥയും.. ഞാൻ ആയതോണ്ട് ഒന്നിൽ നിർത്തി..വേറെ വല്ലവരും ആയിരുന്നു എങ്കിൽ ഇപ്പൊ കാണാമായിരുന്നു.. അവൾക്ക് ഇതൊന്നും ഇഷ്ടപ്പെടാതെ വരുന്നതിലും കാര്യമുണ്ട്..രണ്ടു മതക്കാരായ ഞങ്ങൾ തമ്മിലുള്ള വിവാഹം നടക്കുമോന്ന് അവൾക്ക് ഇപ്പോഴും സംശയമാണ്‌.. ഒരേസമയം കോളേജ് കുട്ടികളെയും അധ്യാപകരെയും ഒന്നടങ്കം വിറപ്പിച്ചു നടന്നോണ്ടിരുന്ന മാനുവൽ എബ്രഹാം എന്ന ഈ ഞാൻ എങ്ങനെ നന്ദന എന്ന ഹിന്ദു മതസ്ഥയോട് പ്രണയത്തിലായി എന്ന ചോദ്യത്തിന് എനിക്ക് ഇപ്പോഴും ഉചിതമായൊരു മറുപടിയില്ല.. പേരുകേട്ട നസ്രാണി കുടുംബത്തിൽ ജനിച്ചു വീണത് കൊണ്ടും തലമുറയായി പൂത്ത കാശും വീട്ടിൽ അപ്പച്ചനും അങ്കിൾസിനുമെന്ന് വേണ്ട എല്ലാർക്കും പൊളിറ്റിക്സിൽ അത്യാവശ്യം പിടി പാടുള്ളതുമൊക്കെ എന്റെ അഹങ്കാരത്തിന്റെയും തന്നിഷ്ടത്തിന്റെയും ആക്കം കൂട്ടി തന്നു..അതിനേക്കാൾ ഏറെ അപ്പച്ചനും അമ്മച്ചിക്കും ഏറെ കാലത്തെ നേർച്ച നടപ്പിനു ശേഷം ആറ്റു നോറ്റു കിട്ടിയ സൽപുത്രനായിരുന്നു ഞാൻ.. കോളേജിൽ എന്നെക്കാൾ വലുതായി മറ്റാരുമില്ലന്ന ധാരണയിൽ എല്ലാത്തിനെയും അടക്കി ഭരിച്ചു നിർത്തി ജൂനിയർസിനെയും സമ പ്രായക്കാരെയും ഒരുപോലെ അടിച്ചമർത്തുന്ന നേരത്തു ഒരു മിന്നായം പോലെ എന്റെ കൺവെട്ടത്തേക്ക് കടന്നു വന്നവളാണ് നന്ദന.. ആദ്യ കാഴ്ചയിൽ തന്നെ അവളോട് എന്തോ ഒന്നു തോന്നിയിരുന്നു എങ്കിലും പണം കൊണ്ടു അമ്മാനമാടി ജീവിതം അരങ്ങു തകർക്കുന്ന എനിക്ക് ഈ പെണ്ണും പ്രണയവുമൊന്നും ഒരു താല്പര്യ വിഷയമായിരുന്നില്ല. കള്ളും കഞ്ചാവും അടിച്ചു എന്നെപ്പോലെ തല തെറിച്ചവന്മാരുടെ ഒപ്പം കോളേജിൽ വിലസി നടക്കുക എന്നതായിരുന്നു എന്റെ രീതി.. തരം കിട്ടിയാലും ഇല്ലെങ്കിലും വല്ലതുമൊക്കെ ഉണ്ടാക്കി ആൺകുട്ടികളെയും പെൺകുട്ടികളെയും റാഗ് ചെയ്യുക.. റാഗിംഗിന്റെ കൂട്ടത്തിലും എന്റെ മുന്നിൽ ആദ്യം വന്നു പെട്ടത് നന്ദനയായിരുന്നു.. കോളേജിലെ ആണും പെണ്ണും എന്ന് വേണ്ട സകല ഐറ്റംസും മോഡേൺ ആയി വരുമ്പോൾ അവള് മാത്രം ദാവണിയും വലിച്ചു ചുറ്റി നെറ്റിയിൽ ചന്ദനവും തൊട്ടു പനംകുല പോലുള്ള മുടി വിടർത്തിയിട്ടു വരും.. ഒറ്റനോട്ടത്തിൽ ഒരു സുന്ദരി.. പലതവണയായി വേഷ വിധാനത്തെ ചൂണ്ടി കാട്ടി പരസ്യമായി ഞാൻ അവളെ നാണം കെടുത്തി വിടുമ്പോൾ പിടയ്ക്കുന്ന താമര മിഴികളോടെ അവളെന്നിലേക്ക് ഒരു നോട്ടം എറിഞ്ഞു തരുമായിരുന്നു..അന്നേരം നെഞ്ച് ഒന്നു തുടിക്കുമെങ്കിലും അതൊന്നും വക വെക്കാതെ എല്ലാർക്കും മുന്നിൽ നിർത്തി കൊണ്ടു തന്നെ വീണ്ടും അവൾക്കുള്ള പണി ഞാൻ കൊടുക്കും.. എന്റെ ഉപദ്രവങ്ങളും പരിഹാസവുമൊക്കെ സഹിക്ക വയ്യാതെ എത്രയോ തവണ അവള് പൊട്ടി കരഞ്ഞു കൊണ്ടു കോളേജു ഗേറ്റിന്റെ അവിടുന്ന് തന്നെ മടങ്ങി പോയിട്ടുണ്ട്.. അങ്ങനെയുണ്ടായിരുന്ന എന്നിൽ അവളോട് ഒരു പ്രണയം നാമ്പിട്ടത് എപ്പോഴാണ്.. മദ്യപിച്ചു ലക്ക് കെട്ടു പഠിപ്പിക്കുന്ന അധ്യാപികക്ക് നേരെ എന്റെ കൈ ഉയർന്നെന്ന് പറഞ്ഞുള്ള കംപ്ലയിന്റ്റെ ഭാഗമായി പോലീസ് എന്നെ അറസ്റ്റ് ചെയ്തപ്പോൾ ഞാൻ രക്ഷപെട്ടതു അവളുടെ ഒരൊറ്റ മൊഴി കൊണ്ടാണെന്ന കാരണത്തിലോ.. മദ്യപിച്ചു കോളേജിൽ പ്രവേശിച്ചതോ മാന്യമല്ലാത്ത രീതിയിൽ അദ്ധ്യപികയോടു പെരുമാറിയാതൊ ഒന്നുമായിരുന്നില്ല എനിക്ക് നേരെ ഉയർന്ന കംപ്ലയിന്റ്..അവരൊരു സ്ത്രീയായതാണ്..ഞാൻ ചെയ്തതോ സ്ത്രീ പീഡനവും..അതാണല്ലോ കാലം..ആണിന് പെണ്ണിന്റെ മുഖത്തേക്ക് ഒന്നു നോക്കാൻ പോലും പറ്റില്ലല്ലോ..സെക്കന്റ്‌ നേരമായാൽ അതു സ്ത്രീ പീഡനം..പോരാത്തതിന് കംപ്ലയിന്റ് കൊടുത്തത് ഒരു അധ്യാപികയും..അതും സ്വന്തം സ്റ്റുഡന്റ്നു നേരെ..മതിയല്ലോ..അതൊക്കെയായി കേസ് കുറച്ച് ശക്തിയാർജിച്ചു പോയി..അപ്പച്ചനു എനിക്ക് വേണ്ടി ഒരു പിണ്ണാക്കും ചെയ്യാൻ പറ്റിയില്ല..ഇല്ലെന്നല്ല..അതൊന്നും എവിടെയും കൊണ്ടില്ല.സംഭവത്തിനൊരു ദൃക്സാക്ഷി ഉണ്ടെന്നാണ് മിസ്സിന്റെ വാദം. മിസ്സ്‌ പറയുന്ന ആ ദൃക്സാക്ഷി വിചാരിച്ചാലെ ഇനി വല്ലതും നടക്കുള്ളൂ എന്നുകരുതി ഒടുക്കം അങ്ങനെയൊന്നിനെ തപ്പി നടക്കാൻ തുടങ്ങി..വൈകാതെ തന്നെ നന്ദനയാണ് ആ മഹാ കർമ്മത്തിനു സാക്ഷി ആയതെന്ന കാര്യം ഞാൻ കണ്ടുപിടിച്ചു.. ഭീഷണി പെടുത്തിയോ അവളുടെ കയ്യും കാലും പിടിച്ചിട്ടൊ എങ്ങനെയായാലും വേണ്ടില്ല..അങ്ങനെയൊരു സംഭവത്തിന് സാക്ഷിയായിട്ടേയില്ലന്ന് അവളെ കൊണ്ടു പറയിപ്പിക്കാൻ ഞാനൊരു ശ്രമം നടത്തി നോക്കുന്നതിനു മുന്നേ അവള് എനിക്ക് അനുകൂലമായി സംസാരിച്ചിരുന്നു. ഞാനൊന്നും കണ്ടിട്ടില്ലന്ന അവളുടെ ഒറ്റ സംസാരം കൊണ്ടു എനിക്ക് തിരിച്ചു കിട്ടിയത് ആർത്തുല്ലസിച്ചു നടക്കേണ്ട എന്റെ കോളേജു ലൈഫും കാര്യങ്ങളുമൊക്കെയായിരുന്നു..ഇല്ലേൽ ഞാൻ കുറച്ച് കാലം അഴിയെണ്ണി കഴിയെണ്ടി വന്നേനെ.. അവൾക്ക് ഏറ്റവും പ്രിയപ്പെട്ട രാധിക മിസ്സിനെ പോലും എതിർത്തു കൊണ്ടു അവളെനിക്ക് അനുകൂലമായി സംസാരിച്ചത് എനിക്ക് അവളോട്‌ പ്രണയം തോന്നുന്നതിന് മുന്നേ തന്നെ അവൾക്ക് എന്നോട് തോന്നിയത് കൊണ്ടായിരിക്കുമോ.. എന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല.. ആ ഒരൊറ്റ സംഭവത്തിന് ശേഷം തല്ലികൊള്ളിത്തരവും ഗുണ്ടായിസവുമൊക്കെ തത്കാലത്തേക്ക് മാറ്റി നിർത്തിക്കൊണ്ട് പ്രണയാഭ്യർത്ഥനയുമായി നന്ദനയുടെ പിന്നാലെ നടക്കാൻ തുടങ്ങി. ഇഷ്ടാണ് ഇഷ്ടാണെന്ന് പറഞ്ഞ് പിന്നാലെ നടന്നിട്ടും പെണ്ണ് ഈ മാനുവലിനെ ഒന്നു തിരിഞ്ഞു പോലും നോക്കാൻ കൂട്ടാക്കിയില്ല..വീണ്ടും ആ ഉശിരുള്ള മാനുവൽ എബ്രഹാമായി അവളുടെ കയ്യിൽ പിടിച്ചു വലിച്ചു എന്റെ മുന്നിൽ നിർത്തി സകല കോളേജ് വാസികളെയും സാക്ഷിയാക്കി തന്നെ ഞാൻ പറഞ്ഞു.. " പ്രണയമാണ് നിന്നോട്.. ഈ കൈകൾ കൊണ്ട് ഒരു മിന്നു ചാർത്തി ജീവിത കാലം മുഴുവനും കൂടെ കൂട്ടാൻ അതിയായ ആഗ്രഹമുണ്ട്.." എന്ന് ഞാൻ പറഞ്ഞു തീരുന്നതിന് മുന്നേ അന്നാദ്യമായി അവളുടെ ശബ്‌ദം എനിക്ക് നേരെ ഉയർന്നു പൊങ്ങി.. ഇഷ്ടമല്ല..ഒരിക്കലും ഇഷ്ടപ്പെടാൻ പോകുന്നുമില്ലന്ന് തറപ്പിച്ചു പറഞ്ഞു കൊണ്ടവൾ എനിക്ക് മുന്നിൽ നിന്നും നടന്നു നീങ്ങി..എല്ലാരുടെയും മുന്നിൽ നിന്നു നാണം കെട്ട നിർവൃതിയിൽ ഞാനും.. പണം കൊണ്ടും കൈ കരുത്ത് കൊണ്ടും അവളെ നേടി എടുക്കുക എന്നത് ഈ മാനുവലിനെ സംബന്ധിച്ചിടത്തോളം നിസ്സാരമായിരുന്നു.. പക്ഷെ ഒരു പെണ്ണിനെ അങ്ങനെ നേടി എടുത്തിട്ട് എന്തു കാര്യം..വെറും ശരീരമല്ല ഞാൻ ആഗ്രഹിക്കുന്നത്..ഒരു കറ പോലും ഏല്ക്കാത്ത അവളുടെ ഹൃദയത്തിനെയാണ്..അതു സ്വന്തമാക്കാനുള്ള വഴി എന്നോണം അവള് പോലും അറിയാതെ ഞാൻ അവളെക്കുറിച്ച് അന്വേഷിക്കാൻ തുടങ്ങി.. പേരുകേട്ട ഒരു വാര്യർ കുടുംബത്തിലെ കുട്ടി ആണെന്നും ചെറുപ്പത്തിലെ അച്ഛനും അമ്മയും നഷ്ടപ്പെട്ടു പിന്നീട് അമ്മയുടെ സുഹൃത്തായ ഒരു ടീച്ചറാണ് വളർത്തിയതും പഠിപ്പിച്ചതെന്നുമൊക്കെ..ഒരുപാട് ബന്ധുക്കൾ ഉണ്ടായിരുന്നു എന്നാലും അച്ഛന്റെയും അമ്മയുടെയും മരണ ശേഷം സ്വത്തുക്കളൊക്കെ കൈക്കലാക്കി നന്ദനയെ അവർ ഒരു കറിവേപ്പില പോലെ ഉപേക്ഷിക്കുമ്പോഴാണ് ഭർത്താവ് മരിച്ചു കൂട്ടിനു ആരോരുമില്ലാത്ത ടീച്ചറമ്മ അവളെ ഇരു കൈകൾ നീട്ടി സ്വീകരിക്കുന്നത്.. പ്ലസ് ടൂ കഴിഞ്ഞു അവളുടെ തുടർ വിദ്യാഭ്യാസത്തിനു വേണ്ടിയാണു ഇവിടെ ഹോസ്റ്റലിൽ ആക്കിയിരിക്കുന്നത്..അവൾക്ക് ടീച്ചറമ്മയെയും ടീച്ചറമ്മയ്ക്ക് അവളെയും പിരിയാൻ പറ്റില്ലാന്ന കാരണം കൊണ്ടു ടീച്ചറും ഇങ്ങോട്ടേക്കു പോന്നു..അതും നമ്മുടെ കോളേജിൽ ഒരു ഒഴിവു സീറ്റ്‌ലേക്ക് കയറിക്കൊണ്ട്.. അവളേക്കുറിച്ചു അന്വേഷിച്ചു അറിഞ്ഞതിനു ശേഷമാണ് സത്യം പറഞ്ഞാൽ അവളോടുള്ള പ്രണയത്തിനു വീണ്ടും ഒരാക്കം കൂടി വന്നത്.. ഒരു വൈകുന്നേരം ഹോസ്റ്റലിലേക്ക് തനിയെ പോകുന്ന അവൾക്ക് മുന്നിലൊരു തടസ്സം സൃഷ്ടിച്ചു കൊണ്ടു ഞാൻ അവളോട് പതിഞ്ഞ സ്വരത്തിൽ സംസാരിച്ചു തുടങ്ങി.. " നന്ദന..വെറുതെ പ്രേമിച്ചു നടക്കാനുള്ള കൊതി കൊണ്ടല്ല..ഈ ജീവിതകാലം മുഴുവൻ എനിക്ക് കൂട്ടായ് താൻ വേണമെന്നൊരു തോന്നൽ.. വെറും തോന്നലല്ല..ഇന്നെന്റെ ഓരോ ശ്വാസത്തിലും നീയുണ്ട് നന്ദന..അത്രമേൽ ഈ നെഞ്ചിലുണ്ട് നീ..ഒരിക്കലും കണ്ണു നിറയിക്കില്ലാ..ഇനിയൊരിക്കലും പഴയത് പോലെ തെമ്മാടിയായി നടക്കില്ല.. നിനക്ക് മുന്നിലുള്ള തടസ്സം ജാതിയും മതവുമാണെങ്കിൽ ഒരിക്കലും ഞാനതിനെ ഒരു തടസ്സമായി കാണില്ല..കാരണം ഞാൻ സ്നേഹിക്കുന്നതും സ്വന്തമാക്കണമെന്നും ആഗ്രഹിക്കുന്നതു നിന്നെയാണ്..നിന്റെയുള്ളിൽ തുടിക്കുന്ന കറ പുരളാത്ത ആ മനസ്സിനെയാണ്.. വിശ്വാസം ആണേൽ നാളെ എനിക്കായി ഒരു മറുപടി നൽകണം..അതും ഞാൻ ആഗ്രഹിക്കുന്ന പോലൊന്ന്.. " എന്റെ ചോദ്യങ്ങൾക്കുള്ള മറുപടിക്ക് ഞാൻ പിറ്റേ ദിവസം വരെ കാത്തു നിൽക്കേണ്ടി വന്നില്ല..ആ നിമിഷം തന്നെ നിറഞ്ഞു വന്ന അവളുടെ കണ്ണുകൾ എനിക്കുള്ള മറുപടി നൽകിയിരുന്നു.. മനസ്സറിഞ്ഞുള്ള പ്രണയത്തിനു അന്നവിടെ തുടക്കം കുറിക്കുമ്പോഴേക്കും എന്റെയും അവളുടെയും മനസ്സുകൾ തമ്മിൽ കൈമാറി കഴിഞ്ഞിരുന്നു.. മനുവിന്റെ പെണ്ണാണ് നന്ദന എന്ന് കോളേജ് മുഴുവനും ഒരേ സ്വരത്തിൽ പാടി തുടങ്ങി എങ്കിലും കണ്ണുകൾ കൊണ്ടു മാത്രമായിരുന്നു ഞങ്ങളുടെ സംസാരം..എല്ലാരുടെയും മുന്നിൽ കാമുകി കാമുകൻമാരായി വിലസി നടക്കുന്നതിൽ എനിക്കോ അവൾക്കൊ യാതൊരു താല്പര്യവുമുണ്ടായിരുന്നില്ല.. ഇടയ്ക്ക് ഒക്കെ ആളൊഴിഞ്ഞ വരാന്തയിലും മരച്ചോട്ടിൽ നിന്നും പതിഞ്ഞ സ്വരത്തിൽ കുറച്ച് മാത്രം സംസാരിക്കുന്നതായിരുന്നു അവളുടെ രീതി... ഒന്നും സംസാരിച്ചില്ല എങ്കിലും കുറച്ച് നേരം എന്റെ നീല കണ്ണുകളിലെക്ക് നോട്ടം എറിഞ്ഞു നിൽക്കണമെന്നത് അവൾക്ക് നിർബന്ധമായിരുന്നു..കടലിളകി മറിഞ്ഞു വരുന്ന എന്റെയീ മിഴികൾ വിടർത്തിയുള്ള നോട്ടത്തിൽ പലപ്പോഴും മണിക്കൂറുകളോളം അവൾ ലയിച്ചു നിന്നിട്ടുണ്ട്..ആഴ കടലിലെക്ക് ആഴ്ന്നിറങ്ങിയ പ്രതീതിയോടെ അവള് എന്റെ കണ്ണുകളെ ഒരേ ഒരു നോട്ടം കൊണ്ടു കൊത്തി വലിക്കുമ്പോൾ പലപ്പോഴും മനസ്സിന്റെ നിയന്ത്രണം വിട്ടു ഞാൻ അവളിലേക്ക് മുഖം അടുപ്പിച്ചിട്ടുണ്ട്. ഏതു മായാ ലോകത്ത് എന്നാലും ഇന്നുവരെ സ്വന്തം ശരീരത്തിലേക്ക് എന്റെയൊരു സ്പർശനം ഏല്ക്കാൻ പോലും അവള് അനുവദിച്ചിട്ടില്ല.. ഒരു തരി പോലും കളങ്കമില്ലാത്ത സ്നേഹമായിരുന്നു അവൾക്ക് വേണ്ടിയിരുന്നത്..അവളുടെ ആഗ്രഹമെന്നോണം ഞാൻ അവൾക്ക് നൽകിയതും അവളെനിക്ക് നൽകിയതും അതുപോലെ പവിത്രമായൊരു സ്നേഹമാണ്.. ഒന്നു കൊണ്ടും അനശ്വര പ്രണയത്തിന്റെ വിശുദ്ധി കളയാൻ അവള് ആഗ്രഹിച്ചിരുന്നില്ല. എന്റെ വീട്ടുകാർ അവളെ അംഗീകരിക്കില്ലന്ന കാര്യം പറഞ്ഞ് പലപ്പോഴും അവളെന്റെ മുന്നിൽ കണ്ണു നിറച്ചു നിന്നിട്ടുണ്ട്.അപ്പോഴൊക്കെ എന്റെ ഒരു ഇഷ്ടത്തിനും എന്റെ വീട്ടുകാർ ഇന്നുവരെ എതിര് നിന്നിട്ടില്ല..അതുകൊണ്ട് ഇക്കാര്യത്തിലും എതിർക്കില്ലന്ന് പറഞ്ഞ് ഞാൻ അവളെ ആശ്വസിപ്പിക്കും.. സത്യം പറഞ്ഞാൽ ആദ്യമൊക്കെ അത് വെറുമൊരു ആശ്വാസ വാക്കുകൾ ആയിരുന്നില്ല..എന്റെ വിശ്വാസവും പ്രതീക്ഷയുമൊക്കെ അങ്ങനെ തന്നെയായിരുന്നു.. പക്ഷെ നന്ദനയുടെ കാര്യം വീട്ടിൽ അവതരിപ്പിച്ചപ്പോൾ എന്റെ പ്രതീക്ഷകൾക്കൊക്കെ വിള്ളൽ ഏല്പിച്ചു കൊണ്ടാണ് അപ്പച്ചനും അമ്മച്ചിയും ഉറച്ച ശബ്‌ദത്തോടെ വിസമ്മതമറിയിച്ചത്.. തറവാട്ട് മഹിമയുടെയും പണത്തിന്റെ കാര്യമൊക്കെ വിട്ടു കളയാം.. പക്ഷെ ഒരന്യ മതക്കാരി ആണെന്നതാണ് ഏറ്റവും വല്യ പ്രശ്നം..കുടുംബക്കാരുടെയും ഇടവകക്കാരുടെയും മുന്നിൽ തലയുയർത്തി നടക്കാൻ പറ്റില്ല എന്നൊക്കെ പറഞ്ഞോണ്ട് അപ്പച്ചനും അമ്മച്ചിയും വീണ്ടും വീണ്ടും എനിക്ക് നേരെ ശബ്‌ദം ഉയർത്തി. ഇന്നുവരെ എന്റെ ഒരു ആഗ്രഹത്തിനും എതിര് പറയാത്തവരാണ് ആദ്യമായി എന്നോട് കയർത്തത്.. പക്ഷെ അതു കൊണ്ടു ഒന്നും ജീവന്റെ പാതിയായി കണ്ടു സ്നേഹിച്ച പെണ്ണിനെ ഉപേക്ഷിക്കാൻ ഞാൻ തയാറാല്ലായിരുന്നു.ഞാൻ കുറച്ചൂടി നിർബന്ധം പിടിച്ചാൽ ഇന്നല്ലങ്കിൽ നാളെ വീട്ടുകാരുടെ തീരുമാനം മാറുമെന്ന ഉറച്ച വിശ്വാസത്തോടെ എന്റെയും നന്ദനയുടെയും പ്രണയം വീണ്ടും പടർന്നു പന്തലിച്ചു..ഒരിക്കലും പിരിയാൻ ആകാത്ത വിധം.. ഇക്കഴിഞ്ഞ ദിവസങ്ങളൊക്കെ അവളെയൊന്നു എന്റെ ബൈക്കിൽ കയറ്റാൻ ഞാൻ പഠിച്ച പണി പതിനെട്ടും പയറ്റിയതാണ്.. പക്ഷെ ഒന്നും അവളുടെ അടുത്തു വില പോയില്ല. ആദ്യമായി ഇന്നാണ് ഈ പെണ്ണ് എന്റെ ഒന്നിച്ച് വരുന്നത്..അതും ചുറ്റി അടിച്ചു നടക്കാനോ കറങ്ങി തിരിയാൻ വേണ്ടിയോ ഒന്നുമല്ല.. അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരി ചെറുതായി ഒരു ആക്‌സിഡന്റ് പറ്റി സിറ്റി ഹോസ്പിറ്റലിൽ കിടക്കുവാണ്..അവളെ കാണാൻ വേണ്ടി ക്ലാസ്സ്‌ കഴിഞ്ഞു നന്ദനയും അവളുടെ ക്ലാസ്സിലെ വേറൊരു കുട്ടിയും കൂടെ ഓട്ടോ പിടിച്ചു പോയതാണ്.. സിറ്റി വഴി ബൈക്ക് പാസ്സ് ആകുമ്പോഴാണ് ഞാൻ നന്ദനയെ അവിടെ ബസ്‌ സ്റ്റോപ്പിൽ കണ്ടത്..കാര്യം തിരക്കിയപ്പോൾ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയപ്പോൾ തന്നെ കൂടെയുണ്ടായിരുന്നവൾക്ക് ബസ്സ് കിട്ടിയെന്നും ഞാൻ ഓട്ടോയ്ക്ക് നോക്കി നിക്കുവാണെന്നും ഉത്തരം കിട്ടി. സമയം വൈകുന്നേരം ആയത് കൊണ്ടും നല്ല മഴക്കോളുള്ളത് കൊണ്ടും ഞാൻ അവളോട് ഹോസ്റ്റലിൽ ആക്കി തരാം..വണ്ടിയിൽ കയറെന്നു പറഞ്ഞു. എത്രയൊക്കെ പറഞ്ഞിട്ടും പെണ്ണ് വേണ്ടെന്നും ഇല്ലാന്നും തലയാട്ടി കാണിക്കുന്നത് അല്ലാതെ ബൈക്കിൽ കയറാനുള്ള തീരുമാനത്തിൽ എത്തുന്നില്ല.. ഒടുക്കം ദേഷ്യം ഇരച്ചു ഇങ്ങോട്ടു കയറി ഇരിക്കെടീന്നും പറഞ്ഞ് അവളെ നോക്കി കണ്ണുരുട്ടിയതും പിന്നൊന്നും നോക്കാതെ തലയും താഴ്ത്തി പിടിച്ചു കൊണ്ടു ഒരൊറ്റ കയറലായിരുന്നു പിന്നിലേക്ക്.. അല്ലെങ്കിലും അവൾക്ക് ഏറ്റവും ഇഷ്ടമുള്ളതും അതേ സമയം ഏറ്റവും പേടിയുള്ളതും എന്റെയീ നീല കണ്ണുകളെയാണ്.. മെയിൻ റോഡ് കഴിയുമ്പോഴേക്കും ശക്തമായ ഇടി മുഴക്കത്തോടൊപ്പം പെരുമഴ തുടങ്ങിയിരുന്നു.. മഴ നനയണ്ടാന്ന് കരുതി അവിടെ കണ്ട ഒരു മരച്ചോട്ടിലേക്ക് വണ്ടി ഒതുക്കി ഇറങ്ങിയപ്പോൾ ഒരുനിമിഷത്തേക്ക് മനസ്സൊന്നു കൈവിട്ടു പോയി.. അതിന്റെ ദേഷ്യവും സങ്കടവും ഇപ്പോഴും അവളെ വിട്ടു മാറിയിട്ടില്ല..ആദ്യ ചുംബനത്തിന്റെ ലഹരി ഇതുവരെ എന്റെ ശരീരത്തിൽ നിന്നും നഷ്ടപ്പെട്ടിട്ടുമില്ല. ഹോസ്റ്റൽ ഗേറ്റ്നു മുന്നിൽ ബൈക്ക് നിർത്തുമ്പോഴും അവളുടെ മൗനം വെടിഞ്ഞിട്ടില്ല. "ഇറങ്ങുന്നില്ലെ..അതോ എന്റെ വീട്ടിലേക്കു പോരുന്നൊ.. " എന്റെ ചോദ്യം ഉയർന്നതും പെട്ടെന്ന് എന്തോ ബോധോദയം വന്ന പോലെ അവള് ബൈക്കിൽ നിന്നും ചാടി ഇറങ്ങി തലയും താഴ്ത്തി നിന്നു.. "നന്ദന..നിന്റെ വല്ലതും താഴെ കളഞ്ഞു പോയോ..അവിടെന്നെ തുടങ്ങിയത്‌ ആണല്ലോ ഇങ്ങനെ തലയും താഴ്ത്തി പിടിച്ചു നിൽക്കാൻ..ഒന്നു ഇങ്ങോട്ടേക്കു നോക്കിയേ.." എന്ന് ഞാൻ പറഞ്ഞെങ്കിലും അവളെന്റെ മുഖത്തേക്ക് നോക്കാനോ ഒന്നു വായ തുറക്കാനോ തയാറായില്ല. "ടീ..ഇങ്ങോട്ടേക്കു നോക്കാനാ പറഞ്ഞത്.. എന്റെ മുഖത്തേക്ക് നോക്കെടി.. " കുറച്ച് ദേഷ്യം കലർത്തി അവളുടെ നനഞ്ഞു കുതിർന്ന കയ്യിൽ പിടിച്ചു വലിച്ചു കൊണ്ടു ഞാനത് പറഞ്ഞപ്പോൾ അവള് പതിയെ തല ഉയർത്തി എന്റെ മുഖത്തേക്ക് നോക്കി.. " ഇപ്പോഴും കരയുവാ നീ..സങ്കടം മാറിയില്ലെ...അതോ ദേഷ്യമാണോ..? " "ദേഷ്യമൊന്നുമില്ല..എന്നാലും വേണ്ടായിരുന്നു..കിസ്സ് ചെയ്യേണ്ടിയിരുന്നില്ല.." "ഇനിയിപ്പോ അതുതന്നെ പറഞ്ഞോണ്ട് ഇരുന്നിട്ട് എന്താ കാര്യം..നിനക്ക് ഇഷ്ടപ്പെട്ടില്ലേലും സാരല്യ..ഞാൻ നല്ലത് പോലെ ആസ്വദിച്ചു..അതോർത്തു വെറുതെ കരഞ്ഞോണ്ട് ഇരിക്കേണ്ട..ചെല്ലാൻ നോക്ക്.." "മ്മ്.." ഞാൻ പറഞ്ഞതിനൊക്കെയുള്ള മറുപടി ഒരു ചെറു മൂളലിൽ ഒതുക്കി നിർത്തി പിന്നൊന്നും മിണ്ടാതെ അവള് ഗേറ്റ് തുറന്നു അകത്തേക്ക് നടന്നു.. കണ്ണിൽ നിന്നും മറയുന്നതു വരെ അവളെ നോക്കി അവിടെത്തന്നെ നിന്നത് അവളൊരു വട്ടമെങ്കിലും തിരിഞ്ഞു നോക്കുമെന്ന പ്രതീക്ഷയിലാണ്. പക്ഷെ ഇന്ന് അതുണ്ടായില്ല.. ഞാൻ ചെയ്തത് ഇത്തിരി കൂടി പോയോ.. അവളുടെ ഇഷ്ടവും സമ്മതവുമൊന്നുമില്ലാതെ ചുംബനം നൽകുന്നത് പോയി അവളുടെ ദേഹത്ത് ഒരു സ്പർശനം പോലും പാടില്ലായിരുന്നു.. ഇനി പറഞ്ഞിട്ടും കാര്യമില്ല..ഉള്ളിലെ സ്നേഹം പറഞ്ഞു തീർക്കാൻ വാക്കുകൾ മതിയാവാതെ വന്നപ്പോഴാണ് അതു ചുംബനമായി മാറിയത്.. അല്ലേലും ആദ്യ ചുംബനം ആണിനു ആവേശവും പെണ്ണിന് പേടിയുമാണല്ലോ..അതേ ഇവിടെയും സംഭവിച്ചുള്ളൂ.. ഇനി അവളുടെ പിണക്കം നാളെ കോളേജിൽ ചെന്നു മാറ്റാമെന്ന് കരുതി അടുത്ത മഴയ്ക്ക് മുന്നേ ഞാൻ വീടെത്തി ചേർന്നു.. രാത്രി സമയം ഏറെയായിട്ടും കണ്പോളകളിലേക്ക് ഉറക്കം തട്ടുന്നില്ല. കണ്ണടച്ചാൽ തെളിഞ്ഞു വരുന്നത് കണ്ണ് നിറഞ്ഞു വന്ന അവളുടെ കുഞ്ഞു മുഖമാണ്.. ഒന്നു വിളിച്ചു സംസാരിക്കാമെന്ന് കരുതിയാൽ അവിടെ രാത്രിയിൽ ഫോൺ അലോഡല്ല.മാത്രല്ല..അവളുടെ ടീച്ചറമ്മ സദാ സമയവും അവളുടെ കൂടെ ആണല്ലോ. ഉറക്കമില്ലാതെ ആ രാത്രി കടന്നു പോകുമ്പോൾ മനസ്സിൽ ഒരേ ഒരു മുഖം. നന്ദന.. എന്തായാലും അവളുടെ വിഷമം മാറ്റി എടുക്കാതെ എനിക്കൊരു സമാധാനം ഉണ്ടാകില്ലന്ന് പൂർണ ബോധ്യമായപ്പോൾ ഞാൻ അവൾക്ക് മുന്നേ കോളേജിലെത്തി.. പക്ഷെ പതിവ് സമയം കഴിഞ്ഞിട്ടും അവള് കോളേജിൽ എത്തിയില്ല.. അവളുടെ ഫ്രണ്ട്നോട് അവളെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഒന്നും പറഞ്ഞില്ല.വരുമായിരിക്കും എന്നായിരുന്നു മറുപടി.. ലാസ്റ്റ് ബെല്ല് അടിച്ചിട്ടും അവളെ കാണാതെ വന്നപ്പോൾ ഞാൻ നേരെ സ്റ്റാഫ്‌ റൂമിലേക്ക്‌ വെച്ച് പിടിച്ചു..അവളുടെ ടീച്ചറമ്മയോട് വിവരം തിരക്കാൻ.. എന്നോട് അവർക്കു കൂടുതൽ അടുപ്പം ഇല്ലാ എങ്കിലും നന്ദന എവിടെ എന്ന എന്റെ ചോദ്യത്തിനു അവൾക്ക് പനിയാണെന്നു മാത്രമൊരു മറുപടി നൽകി.. ഒന്നും ചിന്തിക്കാതെ ഹോസ്റ്റൽ ഗേറ്റ് കടന്നു അവളുടെ റൂം ലക്ഷ്യം വെച്ചു നീങ്ങുമ്പോഴും എന്റെ പെണ്ണിന് ഒന്നും വരുത്തല്ലേ മാതാവേ എന്നോരു പ്രാർത്ഥന മാത്രമായിരുന്നു.. കതകിലുള്ള എന്റെ തട്ടലിന് ഇത്തിരി ശക്തി കൂടിയത് കൊണ്ടാകാം പെട്ടെന്ന് തന്നെ വാതിൽ തുറന്നു.. എന്നെ കണ്ട അവളൊന്നു ഞെട്ടി ചുറ്റും നോക്കി.. " മ..മനു എന്താ ഇവിടെ..." " വയ്യാതെ ആയിട്ടു എന്തേ എന്നെ അറിയിച്ചില്ല. " അവളുടെ വാടി തളർന്നുള്ള മുഖം കണ്ടപ്പോഴുണ്ടായ സങ്കടവും അതിലേറെ പനിച്ചു കിടന്നിട്ടും എന്നോടൊരു വാക്ക് പറഞ്ഞില്ലന്നുമുള്ള ദേഷ്യം കൊണ്ടും എന്റെ ചോദ്യത്തിന് അൽപ്പം ശബ്‌ദം കൂടിയിരുന്നു.. " അത് മനു..എനിക്ക് അതിനും മാത്രമൊന്നും... അല്ല..ഇന്നലെ മഴ നനഞ്ഞതോണ്ടാവും.. " പേടിച്ചു വിറച്ചു കൊണ്ടു എങ്ങനൊക്കെയോ അത്രയും പറഞ്ഞു ഒപ്പിച്ചു അവള് എനിക്ക് മുഖം തരാതെ തിരിഞ്ഞു നിന്നു. "നോക്കട്ടെ...ടെംപറേച്ചർ കൂടുതൽ ആണേൽ ഹോസ്പിറ്റലിൽ പോകാം.. " എന്ന് പറഞ്ഞു കൊണ്ടു ഞാൻ അവളുടെ അരികിലേക്ക് നീങ്ങി നിന്നു അവളുടെ കഴുത്തിലും നെറ്റിയിലും തൊട്ടു നോക്കാൻ തുടങ്ങിയതും അവള് പൊട്ടി കരയാൻ തുടങ്ങി.. " ഏയ്‌..കരയാൻ മാത്രം എന്താ..ഒന്ന് പനിച്ചതല്ലേ..വാ..ഹോസ്പിറ്റലിൽ പോകാം..പെട്ടെന്ന് റെഡിയായിക്കെ.." "വേണ്ടാ..മനു പൊക്കോളു..ആരേലും കണ്ടാൽ പ്രശ്നാവും.. " " അതിനാണോ നീ കരയണെ..നന്ദന..സത്യം പറ..എന്താ നിനക്ക്.. ഇന്നലത്തെ സങ്കടം ഇതുവരെ മാറിയില്ലെ..അക്കാര്യം ഓർത്തു നീ രാത്രി മുഴുവനും കരഞ്ഞുല്ലെ..അതല്ലേ ഇപ്പൊ വയ്യാതെ ആയത്..പറാ..എന്നോട് സത്യം പറ.." "മ്..ഞാൻ പറഞ്ഞത് അല്ലേ വേണ്ടാന്ന്..തെറ്റാണെന്ന്.. തെറ്റ് തന്നെയാ..ഞാൻ ചീത്തകുട്ടിയായി..മോശപ്പെട്ടവളായി.. അല്ല..വഴി പിഴച്ചു പോയി..ചെറുപ്പത്തിൽ അമ്മയും അച്ഛനുമൊക്കെ പറഞ്ഞു തന്നിട്ട് ഉണ്ടായിരുന്നു..ഞങ്ങളുടെ നന്ദ മോള് ഒരിക്കലും തെറ്റിലേക്ക് പോകരുതെന്ന്.. വിവാഹത്തിനു മുന്നേ ഇങ്ങനൊക്കെ ചെയ്യുന്നത് തെറ്റല്ലേ മനു..മാത്രല്ല..ഞാൻ നിങ്ങളുടെ സ്വന്തമാവുമോന്ന്..അല്ല..നിങ്ങള് എന്റെ സ്വന്തമാവുമോന്ന് എനിക്ക് ഇപ്പോഴും യാതൊരു ഉറപ്പുമില്ല.. അപ്പൊ ഇന്നലെ ഉണ്ടായത് ഒക്കെ... " അത്രയും പറഞ്ഞോണ്ട് നിറ മിഴിയാലെ അവളെന്റെ മുഖത്തേക്ക് നോക്കിയതും ഒരുനിമിഷം എന്തു പറയണമെന്നോ ചെയ്യണമെന്നോ എന്നറിയാതെ ഞാൻ അവളുടെ കണ്ണിലേക്കു തന്നെ നോട്ടമിട്ടു നിന്നു പോയി.. എന്തോ ഒന്നു തീരുമാനിച്ചുറപ്പിച്ചതു പോലെ അടുത്ത നിമിഷം ഞാൻ അവളുടെ കയ്യിൽ മുറുകെ പിടുത്തമിട്ടു വലിച്ചു കൊണ്ടു റൂമിന് വെളിയിലേക്ക് ഇറങ്ങി.. വെളിയിൽ ഞങ്ങൾക്ക് മുന്നിൽ നിൽക്കുന്ന അവളുടെ ടീച്ചറമ്മയെ കണ്ടതും അവള് ഞെട്ടി തരിച്ചു കൊണ്ടു ഞാൻ പിടുത്തമിട്ടിരിക്കുന്ന അവളുടെ കൈയിലേക്കും അവരുടെ മുഖത്തേക്കും മാറി മാറി നോക്കാൻ തുടങ്ങി. അവൾക്ക് വയ്യെന്ന് അറിഞ്ഞാൽ ഞാൻ ഇവിടേക്ക് വരുമെന്ന് അവർക്കു അറിയാമായിരുന്നു..മാത്രല്ല..ആദ്യമൊക്കെ തനി തെമ്മാടിയായിരുന്ന എന്നോടുള്ള വിശ്വാസ കുറവു കൊണ്ടാണ് ഞാൻ നന്ദനയുടെ കാര്യം തിരക്കി കഴിഞ്ഞപ്പോൾ തന്നെ അവര് ഇവിടേക്ക് ഓടി വന്നത്.. തനിച്ചു കിട്ടിയ നന്ദനയെ ഞാൻ എന്തെങ്കിലും ചെയ്യുമോന്നുള്ള ഭയം.. അതിലേറെ അവളോടുള്ള സ്നേഹ കൂടുതൽ.. എന്തു തന്നെയായാലും ഇപ്പോൾ അതിലേക്ക് ഒന്നും ശ്രദ്ധ കൊടുക്കാൻ ഉദ്ദേശിച്ചിട്ടില്ലാത്തതു കൊണ്ടു ഞാൻ നന്ദനയിലുള്ള എന്റെ പിടി ഒന്നൂടെ മുറുക്കി അവരെ നോക്കിയൊന്നു പുഞ്ചിരിച്ചു.. " പിഴപ്പിക്കാൻ കൊണ്ടു പോകുകയല്ല..എന്നെന്നേക്കുമായി സ്വന്തമാക്കാൻ വേണ്ടി കൊണ്ടു പോകുവാ.. ഒരു കളങ്കം പോലും ഏല്പിക്കാതെ തിരിച്ചു കൊണ്ടു വിടാം.. അപ്പച്ചൻറ്റെയും അമ്മച്ചിടെയും സമ്മതം വാങ്ങി വരുന്ന നാളിൽ നിങ്ങളുടെ മകളെ ഈ നസ്രാണി ചെക്കന്റെ കയ്യിൽ ഏല്പിച്ചു തന്നെക്കണം..പൂർണ മനസ്സോടെ.. " ഓരോ അടി മുന്നോട്ടു പോകും തോറും അവളിലുള്ള എന്റെ പിടി മുറുകി കൊണ്ടിരുന്നു..എന്നെ എതിർക്കാനുള്ള ധൈര്യം ഇല്ലാത്തത് കൊണ്ടോ അതോ എന്നിലുള്ള പൂർണ വിശ്വാസം കൊണ്ടോ ഒരു വാക്ക് പോലും ഉരിയാടാതെ അവളെനിക്ക് പിന്നാലെയായി ബൈക്കിൽ കയറി.. ബൈക്കിന്റെ വേഗത സഹിക്കാൻ ആവാതെ അവളെന്റെ വയറിനെ വരിഞ്ഞു ചുറ്റുമ്പോൾ അതുവരെ ഇല്ലാത്ത എന്തോ ഒരനുഭൂതിയായിരുന്നു.. പണ്ട് മുതലേ അവൾ ആരാധന നടത്തി വിശ്വാസം അർപ്പിച്ചു വരുന്ന ഭഗവതി കാവിനു മുന്നിലായി ബൈക്ക് നിശ്ചലമായപ്പോൾ ഞെട്ടി തരിച്ചു കൊണ്ടു അവളെന്റെ മുഖത്തേക്ക് നോക്കി.. ഒന്നും മിണ്ടാതെ അവളുടെ കയ്യിൽ പിടിച്ചു ആ വല്യ മരത്തിന്റെ ചോട്ടിലുള്ള പ്രതിഷ്ഠയ്ക്ക് മുന്നിൽ നിൽക്കുമ്പോഴും എന്തെന്ന അർത്ഥത്തിൽ അവള് എന്നിലേക്ക്‌ നോട്ടം എറിയുന്നുണ്ട്. സ്വർണത്തിൽ മനു എന്ന പേര് കൊത്തി എന്റെ കഴുത്തിൽ കിടക്കുന്ന മാലയൂരി അവിടെ വിതറി കിടക്കുന്ന കുങ്കുമത്തിൽ നിന്നും ഒരു തരി അതിലേക്ക് ചേർത്തു വെച്ച് അവളോട് ഒരു വാക്ക് പോലും ചോദിക്കാതെ മണ്ണിനെയും വിണ്ണിനെയും സാക്ഷി നിർത്തി ഞാനത് താലി മാല എന്നോണം അവളുടെ കഴുത്തിൽ ചാർത്തി കൊടുത്തു.. എന്താണ് സംഭവിച്ചതെന്നറിയാതെ ഒരുനിമിഷം അവളെന്നെ മിഴിച്ചു നോക്കി..എനിക്കറിയാം..എന്നിൽ നിന്നും അവള് ആഗ്രഹിക്കുന്നതു ഇതാണെന്ന്.. " നിന്റെ ശരീരത്തിൽ സ്പർശിക്കാനുള്ള അധികാരം നേടാൻ വേണ്ടി മാത്രമായി ചാർത്തി നൽകിയതല്ല ഇത്.. നീ ഈ മനുവിന്റെ മാത്രം സ്വന്തമാണെന്ന് തെളിയിച്ചു തന്നതാണ്..ഞാൻ നിന്റേത് മാത്രമാണെന്നുള്ള പൂർണ വിശ്വാസം നൽകിയതാണ്.. ഇന്നീ നിമിഷം മുതൽ നീ എന്റെ പെണ്ണായി കഴിഞ്ഞിരിക്കുന്നു നന്ദന..നീ ആഗ്രഹിച്ചത് പോലെ എന്റെ കൈകൾ കൊണ്ടു നിന്റെ കഴുത്തിൽ ഒരു മിന്നു അണിയിച്ചു തന്നിരിക്കുന്നു.. എന്നുകരുതി നിന്റെ ശരീരത്തിന്റെ ഓരോ അണുവിലും എനിക്ക് ആഴ്ന്നിറങ്ങണമെന്നല്ല.. വാക്കാണ്..ഇത് ഞാൻ നിനക്ക് നൽകുന്ന വിശ്വാസമാണ്..തടസ്സങ്ങൾ ഏതു രൂപത്തിൽ വന്നാലും നിന്നെ ഞാൻ കൈ വിടില്ലെന്ന ഉറച്ച വിശ്വാസം.." അവളുടെ സീമന്ത രേഖയിലേക്ക് കുങ്കുമം തൊട്ടു കൊടുത്തതിന് ശേഷമായി ഞാൻ സംസാരിച്ച വാക്കുകൾക്കും ഇതുവരെ ചെയ്ത പ്രവർത്തികൾക്കുമുള്ള മറുപടി അവളെനിക്ക് തന്നത് എന്നെ ഞെട്ടിച്ചു കൊണ്ടു എന്റെ നെഞ്ചിലേക്ക് പറ്റി ചേർന്നാണ്.. ആദ്യമായാണ് അവളെന്നിലെക്ക് ചേർന്നു വരുന്നത്..എന്റെ നെഞ്ചിടിപ്പിന്റെ താളം കേൾക്കുന്നത്.. എന്റെ മാറിൽ മുഖം പൂഴ്ത്തി പിടിച്ചു അവള് എന്തൊക്കെയോ പറഞ്ഞു കരയുന്നുണ്ട്.. എല്ലാത്തിനുമുള്ള മറുപടിയായി കുറച്ച് നേരം അവളെ ചേർത്തു പിടിച്ചു നിന്നു.. ഇതിനെക്കാളും വലുതായി മറ്റൊരു സന്തോഷ മുഹൂർത്തം ഇനിയീ ജീവിതത്തിൽ അവൾക്ക് കിട്ടാനില്ലന്ന് അവളുടെ നിറഞ്ഞ മിഴികളും ചെറു പുഞ്ചിരി വിടരുന്ന ചുണ്ടുകളും എന്നോട് വിളിച്ചു ഓതുന്നുണ്ട്.. ടീച്ചറമ്മ ദേഷ്യത്തിലാവും..വേഗം തിരിച്ചു കൊണ്ടാക്കണമെന്ന് അവള് പറഞ്ഞെങ്കിലും ഇന്നവളെയും കൊണ്ടു കുറച്ച് ചുറ്റി അടിക്കാനായിരുന്നു എന്റെ തീരുമാനം.. വേണ്ടെന്ന് പറഞ്ഞു അവളു ഒരുപാട് എതിർത്ത് എങ്കിലും എന്റെ കൂടെ കുറച്ച് നേരം കൂടെ ചിലവഴിക്കണമെന്ന ആഗ്രഹം അവൾക്കുണ്ടെന്നു അവളുടെ താമര മിഴികൾ എന്നോട് പറയാതെ പറയുന്നുണ്ട്.. കടും ചോര നിറത്തിലുള്ള ഒരു കൂട്ടം റോസാ പൂക്കളും ഒരു കൈ നിറയെ കുപ്പിവളയും ഒരു പിടി നാരങ്ങ മിടായിലും ഒതുങ്ങുന്നതായിരുന്നു അവളുടെ ഇഷ്ടങ്ങളും ആവശ്യങ്ങളുമൊക്കെ.. രാവിലെ പനിച്ചു നിന്നിരുന്ന പെണ്ണിന്റെ ദേഹത്തിന് ഇപ്പോൾ ഒരു ചെറു ചൂട് പോലുമില്ല..പകരം നല്ല കുളിർമയാണ്.. മനസ്സിന്റെ സന്തോഷവും തണുപ്പും ശരീരത്തിലേക്കും പടർന്നതാകാം.. സിനിമയ്ക്കും ഷോപ്പിങ്ങിനുമൊക്കെ പോകണമെന്ന് എനിക്ക് നല്ല ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും അതൊന്നും വേണ്ടന്നായിരുന്നു അവൾക്ക്.. എന്നാലും അവളെ പെട്ടെന്ന് കൊണ്ടു വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല എന്നത് കൊണ്ടു അവിടെയും ഇവിടെയും ഇരുന്ന് അവളെ നോക്കിയും സംസാരിച്ചുമൊക്കെ ഞാൻ വൈകുന്നേരമാക്കി.. ആദ്യമായാണ് അവള് വാ തോരാതെ ഇങ്ങനെ സംസാരിക്കുന്നത്..കണ്ണുകൾക്ക് എന്നത്തേതിനെക്കാളും തിളക്കം ഇന്ന് കാണുന്നുണ്ട്.. "മനൂ..പോകാം..ഇന്നും മഴയുണ്ടെന്ന തോന്നണെ.. " അവളുടെ കണ്ണുകളിലേക്ക് നോട്ടം എറിഞ്ഞു കൊണ്ടു ഏതോ ലോകത്തെത്തിയ എന്റെ കാതുകളിലേക്ക് അവളുടെ നേർത്ത ശബ്‌ദം പതിഞ്ഞു.. " മഴ പെയ്തോട്ടേ..വീണ്ടും ഒരു കിസ്സിനുള്ള ചാൻസ് ഉണ്ട്..അല്ലേ നന്ദന.." അവളുടെ മുഖത്തേക്ക് നോക്കി ഒരു കള്ളച്ചിരിയാലെ ഞാനത് പറഞ്ഞു തീരുമ്പോഴേക്കും അവളുടെ മുഖത്തെ പുഞ്ചിരി മാഞ്ഞിരുന്നു.. "നന്ദന..ആ തെറ്റിനെ ഞാൻ തിരുത്തി കഴിഞ്ഞിരിക്കുന്നു.. ഇനിയും അതോർത്തു പനി പിടിപ്പിക്കരുത്..കേട്ടല്ലോ.." എന്നും പറഞ്ഞോണ്ട് ഞാനെന്റെ കൈ അവളുടെ തോളിലൂടെ ഇട്ടു.. അവള് അപ്പോൾത്തന്നെ എന്നിലേക്ക്‌ ചേർന്നു നിന്നു എന്റെ കണ്ണുകളിലേക്ക് നോക്കി പുഞ്ചിരി തൂകാൻ തുടങ്ങി.. " മനു..നേരം വൈകുന്നു..ഏതാ ഈ സ്ഥലം..ആളനക്കമൊന്നുമില്ലല്ലോ ഇവിടെ.. വന്നെ..ദേ..മഴക്കാറു കണ്ടോ..നമുക്ക് പോകാം.." അതും പറഞ്ഞോണ്ട് അവളെന്നിലേക്ക് ഒന്നൂടെ ചേർന്നു നിന്നപ്പോൾ ഞാൻ അവളുടെ കയ്യും പിടിച്ചു വിജനമായ ആ വഴിയിലൂടെ നടക്കാൻ തുടങ്ങി.. ബൈക്കിനടുത്തേക്ക് എത്തി ചേരുന്നതിന് മുന്നേ ശക്തമായൊരു ഇടി മുഴക്കം ഉണ്ടായതും കൃഷ്ണാന്നും വിളിച്ചോണ്ട് അവള് എന്റെ നെഞ്ചിലേക്ക് ഒട്ടി ചേർന്നു.. അതുകണ്ടു ഒരു പുഞ്ചിരിയാലെ ഞാൻ അവളുടെ തലയിൽ തലോടി തുടങ്ങിയതും പിന്നിൽ നിന്നും ചില കാൽ പെരുമാറ്റം.. സാധാരണ ആളനക്കം ഉണ്ടാവാത്ത ഈ വഴിയിൽ ആരാണ് ഇപ്പോഴെന്ന് കരുതി ഞാൻ അവളെയും പിടിച്ചു തന്നെ തിരിഞ്ഞു നോക്കി.. കഴുകൻ കണ്ണുകളോടെ എന്റെ പെണ്ണിന്റെ ശരീരത്തേ ചൂഴ്ന്നെടുക്കുന്ന ഒരു കൂട്ടം വൃത്തികെട്ടവന്മാരാണ് ഞങ്ങക്ക് പിന്നിലായി ഉണ്ടായിരുന്നത്.. ഒരു വഷളൻ ചിരിയോടെ അവന്മാർ എന്റെയും നന്ദനയുടെയും അടുത്തേക്ക് നടന്നു നീങ്ങാനൊരുങ്ങിയതും ഞാൻ അവളുടെ കയ്യിൽ മുറുക്കി പിടിച്ചു അവരെയൊന്നും കണ്ടില്ലാന്ന് നടിച്ചു മുന്നോട്ടേക്ക് നടക്കാൻ തീരുമാനിച്ചു.. പക്ഷെ അപ്പോഴേക്കും അവർ ഞങ്ങളെ വലയം ചെയ്തു കഴിഞ്ഞിരുന്നു.. പേടിച്ചു വിറച്ചു കൊണ്ടു ഒരു പൂച്ചക്കുഞ്ഞിനെ പോലെ നന്ദന എന്റെ പിന്നിലേക്ക് ഒതുങ്ങി നിന്നതും കണ്ണ് കൊണ്ടു ഒന്നുമില്ല പെണ്ണെന്നും പറഞ്ഞ് ഞാൻ അവൾക്ക് സമാധാനമേകി.. പക്ഷെ ഞാൻ അവൾക്ക് ഏകിയ സമാധാനത്തിനും വിശ്വാസത്തിനും അൽപ്പ നേരത്തെ ആയുസ് പോലുമില്ലന്ന് അറിഞ്ഞത് പിന്നിൽ നിന്നും എന്റെ തലയിലേക്ക് ശക്തമായൊരു അടി ഏറ്റപ്പോഴാണ്.. നന്ദനന്നും അലറി വിളിച്ചു കൊണ്ടു തലയിലെ ചോര പ്രവാഹം തടയാൻ ശ്രമിക്കുന്നതിന് മുന്നേ പാതി ബോധം മറഞ്ഞു ഞാൻ നിലം പതിച്ചു കഴിഞ്ഞിരുന്നു.. നന്ദനയെന്നു ഉരുവിട്ടു കൊണ്ടു കണ്ണുകൾ അടയുമ്പോൾ അവസാനമായി കാതിൽ മുഴങ്ങി കേട്ടത് മനു എന്നു വിളിച്ചുള്ള അവളുടെ അലറിയുള്ള കരച്ചിലായിരുന്നു. തലയിലേക്ക് ഏറ്റ വേദന കൊണ്ടോ അതോ മനസ്സിന്റെ നീറ്റൽ കൊണ്ടോ അസഹനീയമായ വേദന കൊണ്ടു പതിയെ കണ്ണുകൾ തുറന്നു നോക്കുമ്പോൾ കണ്ടത് കരഞ്ഞു കലങ്ങിയ കണ്ണുകളോടെ എന്നെ നോക്കി നിസ്സഹായ അവസ്ഥയിൽ നിൽക്കുന്ന അപ്പച്ചനെയും അമ്മച്ചിയെയുമാണ്.. ഒന്നും തിരിച്ചറിയാനാവാതെ പതിയെ ചുറ്റും കണ്ണോടിച്ചു നോക്കുമ്പോൾ ഞാനുള്ളത് എന്റെ വീട്ടിലാണെന്ന കാര്യം എനിക്ക് മനസ്സിലായി.. അപ്പൊ നന്ദന.. അവൾ എവിടെ.. ഒന്നും സംസാരിക്കാനുള്ള ശക്തി ഇല്ലാ എങ്കിലും ഞാൻ ഇരുവരെയും നോക്കി ചുണ്ടുകൾ അനക്കാൻ ഒരു ശ്രമം നടത്തി നോക്കി..പക്ഷെ എന്ത് കൊണ്ടോ ഒരു വാക്കു പോലും പുറത്തേക്ക് വന്നില്ല.. എന്തായിരിക്കും ഞാൻ ചോദിക്കാൻ തുനിഞ്ഞതെന്ന് മനസ്സിലാക്കി എന്ന പോലെ വിറയാർന്ന ശബ്‌ദത്തോടെ അമ്മച്ചി സംസാരിച്ചു തുടങ്ങി.. " നന്ദന..അവള് അപ്പുറത്തെ മുറിയിലുണ്ട് മോനെ.. " അത് കേട്ട ഞാനൊരു നിമിഷം ഞെട്ടിപ്പോയി..ഒരിക്കലും അവളെ എന്റെ ജീവിതത്തിലേക്കോ അതിലുപരി ഈ വീട്ടിലേക്കോ കയറ്റില്ലന്ന് പറഞ്ഞ അമ്മച്ചിയാണ് ഇപ്പോൾ അവൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞത്.. "മോനെ..നന്ദന..അവള്..നിന്റെ പെണ്ണ്..എങ്ങനെയാ ഈ അമ്മച്ചി നിന്നോട് അത് പറയുക.. പിച്ചി ചീന്തിയെടാ..ആ കാണ്ടാ മൃഗങ്ങളൊക്കെ ചേർന്നു അവളെ കൊല്ലാതെ കൊന്നു മനു..ജീവനുണ്ട്.. മനസ്സും ശരീരവും ഒരുപോലെ മരിച്ചു പോയിട്ട് ഉണ്ടാകും ആ കൊച്ചിന്റെ..എല്ലാം ഞങ്ങള് കാരണമാ.. നിന്റെ ആഗ്രഹത്തിനു ഒരിക്കലും ഞങ്ങള് എതിര് പറയാൻ പാടില്ലായിരുന്നു..അന്നേ സമ്മതം നൽകിയിരുന്നുവെങ്കിൽ ഇന്ന് നിനക്കും നിന്റെ പെണ്ണിനും ഇങ്ങനൊരു അവസ്ഥ വരില്ലായിരുന്നു.. ക്ഷമിക്കെടാ ഞങ്ങളോട്..ആ നേരം മനുഷ്യത്വമുള്ള രണ്ടു യുവാക്കൾ അതിലൂടെ കടന്നു പോയത് കൊണ്ടു ഇന്ന് നീയും അവളും ജീവനോടെ ഉണ്ട്..അല്ലെങ്കിൽ......" എന്ന് തുടങ്ങിയ സംസാരം മുഴുവനാക്കുന്നതിന് മുന്നേ അമ്മച്ചി പൊട്ടി കരഞ്ഞു കൊണ്ടു അപ്പച്ചന്റെ നെഞ്ചിലേക്ക് വീണു.. കേട്ടത് ഒന്നും വിശ്വസിക്കാനാകാതെ കിടക്കുമ്പോൾ എന്തിനെന്നില്ലാതെ കണ്ണുകൾ നിറഞ്ഞു ഒഴുകി..ശരീരമാസകലം മരവിച്ചതു പോലെ..മുന്നിലൂടെ പുക പടലം സഞ്ചരിക്കുന്നതു പോലെ.. അടുത്ത നിമിഷം നന്ദന എന്നും അലറി കരഞ്ഞു കൊണ്ടു ഞാൻ ബെഡിൽ നിന്നും എഴുന്നേറ്റു അടുത്ത മുറി ലക്ഷ്യമാക്കി ഓടുമ്പോൾ അപ്പച്ചനോ അമ്മച്ചിയോ എന്നെ തടുത്തില്ല.. ഒരു ജീവച്ഛവം പോലെ കട്ടിലിൽ കിടന്നു കരയുന്ന നന്ദനയെ കണ്ടതും എന്റെ നെഞ്ചു പിളർന്നു പോയി.. നന്ദന എന്ന വിളിയോടെ ഞാൻ അവളുടെ അടുത്തേക്ക് ചെന്നതും എനിക്ക് മുഖം തരാതെ അവള് ഏങ്ങലൊതുക്കി കരയാൻ തുടങ്ങി.. " നന്ദന..ഇങ്ങോട്ടു നോക്കിയേ.." " വേണ്ടാ മനു..ഇനി ആ പഴയ നന്ദനയില്ല..നിങ്ങളുടെ ആ നന്ദന മരിച്ചു പോയി..ഇപ്പോ ഇവിടെ കിടക്കുന്നത് വെറുമൊരു ശവമാണ്..പൊക്കോളു..എനിക്ക് കാണണ്ട ആരെയും.." അതും പറഞ്ഞോണ്ട് അവള് വീണ്ടും എന്നിൽ നിന്നും മുഖം വെട്ടിച്ചതും ഞാൻ അവളുടെ അരികിലേക്ക് നീങ്ങിയിരുന്നു അവളുടെ മുഖം എന്നിലേക്ക്‌ ഉയർത്തി പിടിച്ചു.. " ആരാ പറഞ്ഞെ നന്ദന മരിച്ചു പോയെന്ന്..അങ്ങനെ ആണെങ്കിൽ ഇന്ന് മനുവും ഉണ്ടാവില്ലല്ലോ.. നീയില്ലങ്കിൽ പിന്നേ ഞാനില്ലന്നു നിനക്ക് അറിഞ്ഞൂടെ.." എന്ന് പറഞ്ഞ് ഞാനവളുടെ കവിളിലൂടെ ഒലിച്ചു ഇറങ്ങിയ മിഴിനീർ തുടച്ചു കൊണ്ടു അവളിലേക്ക് മുഖം അടുപ്പിച്ചതും ഇരു കൈകൾ കൊണ്ടു അവള് ചുണ്ടുകൾ പൊത്തി പിടിച്ചു.. " വേണ്ടാ മനു..കൊള്ളില്ല..എന്റെയീ ചുണ്ടുകൾ നിനക്ക് ചുംബിക്കാൻ കൊള്ളില്ല മനു.. ഇതിന്റെ ഭംഗി മാത്രമല്ല..സ്വാദും നഷ്ടപ്പെട്ടിരിക്കുന്നു.. നിനക്ക് വേണ്ടി മാത്രമായി കരുതി വെച്ചിരുന്നതും സൂക്ഷിച്ചു വെച്ചിരുന്നതുമൊക്കെ ഇന്നെന്റെ കയ്യിൽ നിന്നും നഷ്ടപ്പെട്ടിരിക്കുന്നു.. വേണ്ടാ മനു..ഞാൻ കളങ്കപ്പെട്ടിരിക്കുന്നു..ഇനിമുതൽ ഞാൻ നിനക്ക് ചേരില്ല..എന്നെ ഉപേക്ഷി......" കണ്ണു നീരിനെ അടർത്തി വീഴ്ത്തി കൊണ്ടു വളരേ ആയാസപ്പെട്ടു കൊണ്ടു അവളു അത്രയും പറഞ്ഞു വരുമ്പോഴേക്കും ഒന്നു ശ്വാസം വിടാൻ പോലും ആകാത്ത വിധത്തിൽ ഞാൻ അവളെ എന്നിലേക്ക്‌ വരിഞ്ഞു ചുറ്റിയിരുന്നു.. " ഒരിക്കലും ഞാൻ നിന്റെയീ ശരീരത്തെ സ്നേഹിച്ചിട്ടില്ല നന്ദന..അന്നും ഇന്നും ദേഹ സുഖം ആഗ്രഹിച്ചു ഞാൻ നിന്റെ പിന്നാലെ വന്നിട്ടില്ല.. എനിക്ക് വേണം നിന്നെ..അങ്ങനെ എളുപ്പം ഉപേക്ഷിക്കാൻ വേണ്ടിയല്ല ഈ കഴുത്തിൽ മിന്നു ചാർത്തി നൽകിയത്.. ഏതു അവസ്ഥയിൽ ആണെന്നാൽ പോലും നിന്നെ കൈ വിടില്ലന്നൊരു വാക്ക് ഞാൻ നിനക്ക് നൽകിയിരുന്നു.. മറന്നോ നീയത്.. എനിക്ക് വേണം നന്ദന..മരണം വരെ..ഇങ്ങനെ ചേർത്തു പിടിക്കാൻ നീയെന്റെ കൂടെ വേണം നന്ദന.. നിന്റെ ഉള്ളിൽ തുടിക്കുന്ന ഈ ഹൃദയത്തിനെയാണ് ഞാൻ സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചത്..അതിനെയാണ് ഞാൻ സ്നേഹിച്ചത്.. ഒന്നും സംബവിചിട്ടില്ല.നീ ഇപ്പോഴും എന്റെ ആ പഴയ നന്ദന തന്നെയാണ്..ഒരു ദുസ്വപ്നം പോലെ മറന്നു കളയണം കഴിഞ്ഞതൊക്കെ.. ഇനിയീ കണ്ണുകൾ നിറയാൻ പാടില്ല.. ശരീരത്തിനോടുള്ള പ്രണയം ഒരു കാലത്തു അവസാനിക്കും പെണ്ണെ..പക്ഷെ മനസ്സിനോടുള്ള പ്രണയം..അത് മരണം വരെ നില നിൽക്കും.." എന്ന് പറഞ്ഞോണ്ട് ഞാൻ അവളുടെ മൂർദ്ദാവിൽ അമർത്തി ചുംബിച്ചതും ഒരു ചെറു തേങ്ങലോടെ അവളെന്റെ മാറിലേക്ക് ചാഞ്ഞു കഴിഞ്ഞിരുന്നു.. അന്നേരം എന്റെ കണ്ണുകളിൽ ഒഴുകിയ ആനന്ദ കണ്ണുനീരിനെക്കാൾ പതിന്മടങ്ങായിരുന്നു മുറിക്കു പുറത്തു ഞങ്ങളുടെ സംസാരം ചെവി കൊണ്ടിരുന്ന അപ്പച്ചന്റെയും അമ്മച്ചിടെയും കണ്ണുകളിൽ നിന്നും ഒഴുകിയത്‌.. അവസാനിച്ചു.. പണ്ടെങ്ങോ എഴുതി വെച്ചൊരു കഥയാണ്..ഒരുപാട് പോരായ്മകൾ കാണും..അതൊക്കെ ക്ഷമിക്കണേ.. പിന്നേ..ഒന്നു മുകളിലേക്ക് പോകാം..അല്ല..ഒരു നിമിഷം ഒന്നൂടെ കഥയിലേക്ക് തിരിയാം.. പ്രണയം ഒരിക്കലും അവസാനിക്കുന്നില്ല എന്നതിനു ഏറ്റവും വല്യ തെളിവാണ് കഥയിലെ വെറും കഥാപാത്രങ്ങൾ മാത്രമായ മനുവും നന്ദനയും.. അവർക്കിടയിലുള്ള പ്രണയം വീണ്ടും വീണ്ടും പുതുമയേറുകയാണ്..ഓരോ പുതു മഴ പോലെ.. പെണ്ണിന്റെ ശരീരം മാത്രം മോഹിച്ചു അനശ്വര പ്രണയത്തെ വെറും കാമത്തിലേക്ക് വഴി മാറ്റുന്ന ഇന്നത്തെ തലമുറയിലേക്ക് ഒരു എത്തി നോട്ടം മാത്രം.. പ്രണയം...വർണിക്കാനോ വിവരിക്കാനോ അന്നും ഇന്നും വാക്കുകൾ മതിയാവാത്ത പ്രതിഭാസം.. മനുഷ്യ മനസ്സിൽ പ്രണയം മൊട്ടിടാൻ ഒരു സെക്കന്റ്റെ ദൈർഘിയം പോലും വേണ്ടി വരുന്നില്ല..എന്താണ് അതിന്റെ മാനദണ്ഡം എന്നതിന് പലപ്പോഴും ഉത്തരം കിട്ടാറില്ല.. പക്ഷെ ഒന്നുണ്ട്.. പ്രധാനമായ ഒന്ന്.. പ്രണയം മനസ്സിനോടാണ്..ഒരു ഹൃദയത്തിൽ തുടങ്ങി മറ്റൊരു ഹൃദയത്തിൽ അവസാനിക്കുന്നത്..ഒരിക്കലും ബാഹ്യ സൗന്ദര്യത്തിനോ ഉടലഴകിനോ അവിടെ സ്ഥാനമുണ്ടാകാൻ പാടില്ലാ.. അങ്ങനെ ഒന്ന് ഉണ്ടെങ്കിൽ അത് പ്രണയമല്ല താനും.. ഇതൊരു കഥ..ആത്മാർത്ഥ സ്നേഹത്തിന്റെയും അനശ്വര പ്രണയത്തിന്റെയും കഥ. ഏതു അവസ്ഥയിലും തന്റെ പെണ്ണിനെ കൈ വിടാതെ സ്വന്തം നെഞ്ചിലേക്ക് ചേർത്തു നിർത്തിയ ഒരു ആണിന്റെ കഥ..
47.5k കണ്ടവര്‍
2 മാസം
#

📙 നോവൽ

full part ഇസ്മത്ത്...💖 ✍🏻 : SHAMSEENA FIROZ " കരയാണോ... " എന്റെ ഇട നെഞ്ചിലേക്ക് മുഖം പൂഴ്ത്തി കിടക്കുന്ന അവളുടെ മുടി ഇഴകളിലൂടെ വിരലോടിച്ചു കൊണ്ടു അങ്ങനെയൊരു ചോദ്യം ചോദിക്കുമ്പോഴും അവളുടെ ചുടു നീർ എന്റെ നെഞ്ചിനെ ചുട്ടു പൊള്ളിച്ചു കൊണ്ടിരുന്നു.. "ഇസ്മാ...കരയാതെ..ഇനിയീ കണ്ണുകൾ നിറയാതെ ഇരിക്കാൻ വേണ്ടിയാണ് ഞാൻ ഇങ്ങനെയൊരു തീരുമാനം എടുത്തത്.. " "മ്മ്..അറിയാം..നിങ്ങളുടെ ആ വല്യ മനസ്സിനെ ഇനിയും കണ്ടില്ലന്ന് നടിക്കാൻ കഴിയാത്തത് കൊണ്ടാണ് ഈ സാമീപ്യം മനസ്സ് കൊണ്ടു ഉൾകൊള്ളാൻ പറ്റാതെ ഇരുന്നിട്ടും പൂർണ അർത്ഥത്തിലും ഞാനിന്നൊരു ഭാര്യയായി നിങ്ങളോട്.... " ഇടറിയ സ്വരം കൊണ്ടു എന്റെ മുഖത്തേക്ക് ഒന്നു നോക്കുക പോലും ചെയ്യാതെ അവള് അത്രയും പറഞ്ഞു വരുമ്പോഴേക്കും അവളിൽ നിന്നും അടക്കി പിടിച്ചൊരു തേങ്ങൽ പുറത്തേക്ക് വന്നു കഴിഞ്ഞിരുന്നു.. " ഇപ്പൊ തോന്നുന്നുണ്ടോ വേണ്ടായിരുന്നു എന്ന്..എല്ലാരുടെയും നിർബന്ധത്തിനു വഴങ്ങി ആയിരുന്നെന്ന് എനിക്കറിയാം..ഫിദ മോൾക്ക്‌ വേണ്ടിയാണ് ഈ നിക്കാഹിനു സമ്മതിച്ചതെന്നും അറിയാം... എന്നാലും ചോദിക്കുവാ..ഒരിക്കലും പറ്റില്ലേ എന്നെ ഉൾകൊള്ളാൻ.. ഈ ശരീരമല്ല എനിക്ക് വേണ്ടത്..ഏഴഴകുള്ള ഇസ്മത്തിന്റെ ഖൽബാണ്..ഒരിക്കലും അതെനിക്ക് തരാൻ പറ്റില്ലേ.. മനസ്സ് മരിച്ച വെറുമൊരു ശരീരം മാത്രമായാണോ ഇന്ന് എന്റെ ഒപ്പം താൻ ഉള്ളത്.." എന്നു തുടങ്ങിയ എന്റെ ചോദ്യങ്ങൾക്കുള്ള മറുപടി വീണ്ടും എന്റെ നെഞ്ചിലേക്ക് ഒരു കണ്ണീർ പുഴയായിരുന്നു..അതോടൊപ്പം തന്നെ ഒരിക്കലും അടർത്തി മാറ്റാൻ ആവാത്ത വിധത്തിൽ അവളെന്നെ വരിഞ്ഞു മുറുക്കുന്നുണ്ടായിരുന്നു.. എന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളെല്ലാം അവളുടെ ആ മിഴി നീർ കണങ്ങളിലും ആ വാരി പുണരലിലും നിന്നെനിക്ക് ലഭ്യമായി കഴിഞ്ഞിരുന്നു.. ഏറെ നേരങ്ങൾക്കു ശേഷം അവളുടെ തേങ്ങൽ കുറഞ്ഞു വന്നതു ഉറക്കം അവളെ തലോടിയപ്പോഴാണ്..പതിയെ അവളെ എന്റെ മാറിൽ നിന്നും അടർത്തി മാറ്റി പുതപ്പിട്ട് കൊടുത്തു.. എന്നിലേക്ക്‌ ആഴ്ന്നിറങ്ങിയത്‌ കൊണ്ടോ അതോ ഒരുപാട് കരഞ്ഞതു കൊണ്ടോ അവളുടെ ഉറക്കത്തിന് പോലും വല്ലാത്ത തളർച്ച തോന്നിയെനിക്ക്.. പതിയെ അവളുടെ വാടി തളർന്ന കവിൾ തടങ്ങളിൽ തലോടി നെറ്റിയിൽ ഒരു സ്നേഹ ചുംബനം അർപ്പിച്ചു കൊണ്ടു ഞാൻ കട്ടിലിൽ നിന്നും എഴുന്നേറ്റു..അന്നേരവും അവളുടെ കൈ എന്റെ ടീഷർട്ടിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു.. ഒന്നും അറിയാതെ തൊട്ടിലിൽ കിടന്നു ഉറങ്ങുന്ന ഫിദ മോളുടെ മുഖത്തേക്ക് നോക്കുമ്പോഴാണ് മനസ്സിന്റെ നീറ്റലൊന്നു കുറഞ്ഞു വരുന്നത്.. എടുത്ത തീരുമാനം ഒരു തരി പോലും തെറ്റല്ലന്നു വീണ്ടും വീണ്ടും ബോധ്യം വരുന്നത്.. ഒരായിരം ചിന്തകൾ ഉള്ളിലൂടെ കടന്നു പോകുന്നത് കൊണ്ടാവാം ഉറക്കം എന്റെ കണ്പോളകളെ തഴുകാതെ അകന്നു മാറുന്നത്.. കൂട്ടിന് നോവുള്ള ഒരുപിടി ഓർമ്മകളും.. പേരുകേട്ട തറവാട്ടിലെ രണ്ടു ആൺ തരികൾ..ഫാസിലും ഫൈസലും..രണ്ടു പേർക്കുമിടയിൽ രണ്ടു വയസ്സിന്റെ മാത്രം പ്രായ വ്യത്യാസം.. പണത്തിന് പണം..പഠിപ്പിനു പഠിപ്പ്..സ്നേഹത്തിനു സ്നേഹം..അങ്ങനെ എല്ലാതും കൊണ്ടു ആനന്ദ പൂർണമായ ജീവിതമായിരുന്നു ഞങ്ങളുടെത്.. വാപ്പച്ചിക്ക് പ്രായം കൂടി വരുന്നത് കാരണം ഗൾഫിലെ ബിസ്സിനെസ്സ് ഒക്കെ ഇനിയുള്ള കാലം ഞാനും ഫാസി കാക്കുവും കൂടെ നോക്കി നടത്തണമെന്ന് പറഞ്ഞ് വാപ്പച്ചി നൈസ് ആയി വിദേശത്തുന്ന് സ്വദേശത്തേക്ക് ചേക്കേറി.. ഞങ്ങളെ രണ്ടു പേരെയും അങ്ങോട്ടേക്ക് കയറ്റു മതി ചെയ്യുന്നതിന് മുന്നേ ഇക്കാക്ക് ഒരു നല്ല പെണ്ണിനെ കണ്ടെത്തി നിക്കാഹ് ഉറപ്പിച്ചു വെക്കണമെന്ന് വാപ്പച്ചിക്കും ഉമ്മച്ചിക്കും ഒരുപോലെ നിർബന്ധമായിരുന്നു.. ഞങ്ങള് രണ്ടും പോയാൽ ഇവിടെ കിടക്കുന്ന ഈ രണ്ടു വയസ്സൻമാർക്കു ഒരു കൂട്ട് വേണല്ലോന്നുള്ള കാര്യത്തിൽ നമ്മക്ക് നല്ല ബോധം ഉള്ളത് കൊണ്ടു ഇക്കാക്ക് പെട്ടെന്നൊരു നിക്കാഹു വേണംന്നു പറഞ്ഞ് നമ്മളും നിർബന്ധം പിടിച്ചു. മാത്രല്ല..ചെക്കനെ ഒന്നു സെറ്റ് ആക്കിയാൽ അല്ലേ നമ്മടെ റൂട്ട് ക്ലിയർ ആവുള്ളു..സോ വല്ലടത്തും പോയി ഒരു പെണ്ണിനെ വലയിൽ വീഴ്ത്തി വാന്നും പറഞ്ഞ് നമ്മള് ഇക്കാനെ നല്ലോണം ഉന്തി വിടാൻ തുടങ്ങി.. പക്ഷെ..ഏതേലും ഒരു പെണ്ണ് പോരാന്നു വാപ്പിക്കും ഉമ്മിക്കും അതേ സമയം എനിക്കും നിർബന്ധം ഉണ്ടായിരുന്നു.. ഇക്കാക്ക് ഒരു നല്ല ഭാര്യ ആവുന്നതിനു ഒപ്പം ഉമ്മച്ചിക്കും വാപ്പച്ചിക്കും ഒരു നല്ല മകൾ ആവുന്ന പെണ്ണ് കൂടി ആയിരിക്കണമെന്ന്..അതേ സമയം എനിക്ക് നല്ലൊരു ഇത്തൂസ് ആവണമെന്ന്.. ഇക്കാനെ പോലെത്തന്നെ എന്നെ സ്നേഹിക്കയും തെറ്റ് കാണുമ്പോൾ എന്റെ പൊറം നോക്കി നാലെണ്ണം പൊട്ടിക്കുകയും കൂടെ കൂടെ എന്നോട് ഉടക്കിനു വരുകയുമൊക്കെ ചെയ്യണമെന്ന്.. നമ്മള് ഈ ആഗ്രഹങ്ങളൊക്കെ മുന്നിൽ നിരത്തിയപ്പോൾ ഉമ്മച്ചി നമ്മളെ കണ്ടം വഴി ഓടിച്ചു വിട്ടു..നിന്റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നോക്കിയല്ല അവൻ നിക്കാഹ് ചെയ്യേണ്ടത്..ഇജ്ജ് ഒരു പെണ്ണ് കെട്ടുമ്പോൾ മതി അന്റെ ഡിമാൻഡ്സ് ഒക്കെ എന്നായിരുന്നു ഉമ്മച്ചിന്റെ വർത്താനം.. പക്ഷെ നമ്മടെ പൊന്നു കാക്കുനു നമ്മളെ ഇഷ്ടം വിട്ടുള്ള യാതൊരു കളിയും ഇല്ലായിരുന്നു..അതോണ്ട് തന്നെ ഇക്കാക്ക് ആദ്യമായി പെണ്ണ് കാണാൻ പോകുമ്പോൾ ഉമ്മച്ചിന്റെ ഒപ്പം നമ്മളെയാണ് ഇക്ക പറഞ്ഞയച്ചത്.. ഞാൻ എന്തൊക്കെ..എത്രയൊക്കെ നിർബന്ധിച്ചിട്ടും ഇക്ക കൂടെ വരാൻ തയാറായില്ല..നിന്റെ ഇഷ്ടാണ് എന്റെയും ഇഷ്ടം..എനിക്ക് ചേരുന്ന പെണ്ണാണോ അല്ലയോന്നു നീ തീരുമാനിച്ചാൽ മതിയെന്ന് പറഞ്ഞ് ഇക്ക നൈസ് ആയി പെണ്ണ് കാണൽ ചടങ്ങിൽ നിന്നും തടിയൂരി.. പെണ്ണിന്റെ വീടെത്തിയപ്പോൾ തന്നെ കൂടെ വന്ന അമ്മായി ഉമ്മച്ചിയോട് എന്തൊക്കെയോ പിറു പിറുക്കാൻ തുടങ്ങി.. വീട് ചെറുത് ആണെന്നും കാൽ കാശിനു വകയില്ലാത്തവരാണെന്ന് കണ്ടാൽ തന്നെ അറിയാമെന്നും നമുക്ക് ചേരുന്ന ബന്ധമേയല്ല ഇതെന്നുമൊക്കെ. മുഖത്തു പുച്ഛം നിറച്ചു കൊണ്ടുള്ള അമ്മായിന്റെ സംസാരത്തിന്റ ഞാനും ഉമ്മച്ചിയും ഒരുപോലെയാണ് മറുപടി നൽകിയത്.. " പണമാണ്‌ ഏതൊരു ബന്ധത്തിന്റെയും അടിസ്ഥാനമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.. പണമോ പൊന്നോ ഒന്നുമല്ല ഒരു പെണ്ണിനെ ജീവിതത്തിലേക്ക് ക്ഷണിക്കാനുള്ള മാനദണ്ഡം.. അവളാണ്..അവള് മാത്രം. അതും അവളുടെ ശരീര ഭംഗിയോ സൗന്ദര്യമോ ഒന്നുമല്ല..മനസ്സാണ്..മനസ്സാണ് പ്രധാനം..ആരെയും ജീവനു തുല്യം സ്നേഹിക്കാനുള്ളോരു കഴിവ് അവൾക്ക് ഉണ്ടോ..എങ്കിൽ നമുക്ക് ഇത് ആലോചിക്കാം..അല്ല..ഉറപ്പിക്കാം.." എന്ന തീരുമാനത്തോടെ ഞങ്ങള് അകത്തേക്ക് കയറി.. ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാകുന്നുണ്ട് സാമ്പത്തികമായി വളരെ പിന്നോക്കമുള്ള കുടുംബമാണെന്ന്.എന്നാലും അതൊന്നും വക വെക്കാതെ ഉമ്മച്ചിയും നമ്മളും പെണ്ണിനെയും നോക്കി ഇടുങ്ങിയ ഇരുപ്പിടത്തിൽ അക്ഷമരായി ഇരുന്നു.. പത്തര മാറ്റിൻ തിളക്കമുള്ള ഒരു കൊച്ചു മൊഞ്ചത്തി അങ്ങേയറ്റം വിനയത്തോടെയും ബഹുമാനത്തോടെയും ഞങ്ങളുടെ മുന്നിലേക്ക് ഒരു ചെറു പുഞ്ചിരിയോടെ കടന്നു വന്നതും ഉമ്മച്ചിയുടെ മുഖം കൂടുതൽ തിളങ്ങി വരാൻ തുടങ്ങി..ഒപ്പം നമ്മളുടെയും.. പക്ഷെ നമ്മളെ അമ്മായിക്ക് പെണ്ണിനെ മാത്രല്ല..ഒന്നിനെയും ബോധിച്ചില്ലന്നു കടന്നൽ കുത്തിയ പോലുള്ള ആ മുഖം കണ്ടപ്പോൾ തന്നെ നമ്മക്ക് ഊഹിച്ചു എടുക്കാൻ പറ്റി.. പെണ്ണ് വന്നു സ്വല്പം പേടിയോടെ നമ്മളെയും ഉമ്മിന്റെയും അടുത്ത് നിന്നതും ഉമ്മച്ചി പുഞ്ചിരി തൂകിക്കൊണ്ട് പറഞ്ഞു ചെറുക്കൻ നമ്മള് അല്ലെന്ന്.. അന്നേരം ആ പേടിയും പരിഭ്രമവുമൊക്കെ മായ്ച്ചു തല ഉയർത്തി നമ്മളെ നോക്കി പുഞ്ചിരിക്കാനും അവള് മറന്നില്ല.. എന്ത് കൊണ്ടും എന്റെ ഇക്കാക്ക് ഈ കുട്ടി ചേരും ന്നു ഉമ്മച്ചി നമ്മളെ കാതോരം മൊഴിയുമ്പോഴും നമ്മളുടെ അഭിപ്രായവും അതുതന്നെയായിരുന്നു എങ്കിലും പെണ്ണിനെ കാണുമ്പോൾ ഒരു കൊച്ചു കുട്ടിയെ പോലെ.. വളരെ നിഷ്കളങ്കമായ അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ തന്നെ മനസ്സിലാകുന്നുണ്ട് പക്വത എത്താത്ത പെണ്ണാണെന്ന്..നമ്മളെ മനസ് വായിച്ചെടുത്തെന്ന പോലെ ഉമ്മച്ചി ആ കുട്ടിനോട് വയസ്സും ക്ലാസുമൊക്കെ ചോദിച്ചു.. പതിനെട്ടു തികയാൻ ഇനിയും ഒരു മാസം ഉണ്ടെന്ന് കേട്ടതും നമ്മക്ക് എവിടൊക്കെയോ ഒരു സങ്കടം പോലെ. കാരണം എന്റെ ഇക്കാക്ക് ഞാൻ ആഗ്രഹിച്ചത് ഏതു പോലുള്ള പെണ്ണാണെന്ന് നമ്മള് ആദ്യമെ പറഞ്ഞല്ലോ.. സ്വന്തമായി ഇത്തൂസ് ഇല്ലാത്ത നമ്മക്ക് ഒരു ഇത്തൂസിന്റെ സ്നേഹം തരുന്ന പെണ്ണ് ആകണം..നമ്മളെ നിയന്ത്രിക്കാനും ശാസിക്കാനും കഴിയുന്ന സ്വന്തം ഇത്തയാവണം.. മാത്രല്ല..ഇക്കാക്ക് ഇരുപത്തിയാറു കഴിഞ്ഞു ഇരുപത്തിയേഴു ആവുകയാണ് വരുന്ന മാസം.. ഈ എട്ടു ഒമ്പതു വയസ്സിന്റെ പ്രായ വ്യത്യാസം നമ്മക്ക് തീരേ പിടിച്ചില്ല..വേറൊന്നും കൊണ്ടല്ല.ഈ കുട്ടി കൊച്ചാണ്..കുറച്ച് പണത്തിന്റെ പ്രശ്നം ഉണ്ടന്നെയുള്ളൂ..ഒരുപക്ഷെ അവൾക്ക് അവളുടെതായ ആഗ്രഹങ്ങളും ഇഷ്ടങ്ങളുമൊക്കെ ഉണ്ടെങ്കിലോ എന്നു തുടങ്ങി നമ്മളെ ചിന്ത അങ്ങ് എവറസ്റ്റ്‌ കയറാൻ തുടങ്ങി.. " എടാ..ഇജ്ജ് ഇതെവിടെ നോക്കി ഇരിക്കാ.. " എന്ന ചോദ്യത്തോട് ഒപ്പം ഉമ്മച്ചി നമ്മളെ തുടയിൽ ഒരു നുള്ള് തന്നപ്പോഴാണ് നമ്മള് എവറെസ്റ്റിന്നു ഇറങ്ങി വന്നത്.. അപ്പോഴും ആ കുട്ടി നമ്മളെ മുന്നിൽ പുഞ്ചിരി തൂകി കൊണ്ടു നിന്നു ഉമ്മച്ചിന്റെ ചോദ്യങ്ങൾക്ക് മറുപടി എന്ന വണ്ണം സംസാരിക്കുന്നുണ്ട്.. " ചെറുക്കനെ കാണാതെ മോൾ എങ്ങനെയാ തീരുമാനം പറയുക..എന്റെ മോനെ മോൾക്ക്‌ കാണണ്ടേ.. " എന്നു നമ്മളെ ഉമ്മച്ചി ആ കുട്ടിടെ കയ്യിൽ പിടിച്ചോണ്ട് ചോദിക്കുമ്പോൾ അടുത്ത് നിൽക്കുന്ന സ്വന്തം ഉമ്മച്ചിനെയും വയ്യാതെ കട്ടിലിൽ കിടക്കുന്ന വാപ്പാനെയും നോക്കി ഒരു നിറ പുഞ്ചിരിയായിരുന്നു ആദ്യത്തെ മറുപടി..ഒപ്പം ചെറു സ്വരത്തിലുള്ള സംസാരവും.. " എനിക്കായി ഒരു ഇഷ്ടമോ ആഗ്രഹങ്ങളോ സ്വപ്നങ്ങളോ ഒന്നും തന്നെയില്ല..എന്റെ ഉപ്പച്ചിക്കും ഉമ്മിക്കുമൊക്കെ സമ്മതം ആണെങ്കിൽ എനിക്കും സമ്മതമാണ്‌.. എനിക്ക് ദോഷം വരുന്ന ഒന്നും ഇവര് ചെയ്യില്ലന്നു എനിക്ക് നന്നായി അറിയാം..ഇവരുടെ സന്തോഷം അതാണെന്റെയും സന്തോഷം.. ഒന്നു കാണുന്നതിൽ എന്താ ഉള്ളത്..ബാഹ്യ സൗന്ദര്യത്തിൽ ഒരു കാര്യവും ഇല്ലെന്ന് എനിക്കറിയാം..ഈ ഉമ്മച്ചിന്റെ മകൻ അല്ലേ..ഈ ഖല്ബിനുള്ള മൊഞ്ചു മകന്റെ ഖൽബിനും ഉണ്ടാകും എന്നാണെന്റെ വിശ്വാസം.നല്ലവൻ ആയിരിക്കും..എനിക്ക് സമ്മതമാണ്‌ ഉമ്മച്ചിയേ.." എന്നു ആ കുട്ടി പറഞ്ഞ് തീരുമ്പോഴേക്കും ഒരേ സമയം അവളുടെ ഉമ്മിയുടെയും നമ്മളെ ഉമ്മച്ചിടെയും കണ്ണുകൾ ഈറൻ അണിഞ്ഞു വന്നിരുന്നു..ആനന്ദ കണ്ണുനീർ തുടച്ചു കൊണ്ടു നമ്മളെ ഉമ്മച്ചി മരുമകളെ കെട്ടിപ്പിടിച്ചു നെറ്റിയിൽ ചുംബിച്ചു.. അവരോട് ഒക്കെ യാത്ര പറഞ്ഞു പുറത്ത് ഇറങ്ങുമ്പോൾ ഉമ്മച്ചിയും നമ്മളും ഒരു കാര്യം ഉറപ്പിച്ചു കഴിഞ്ഞിരുന്നു.. ' പടച്ചവൻ എന്റെ ഇക്കാക്ക് വേണ്ടി സൃഷ്ടിച്ചതാണ് ഈ കുട്ടിയെ എന്ന്.. ' ഞങ്ങളുടെ മനസ്സിലുള്ള അതേ തീരുമാനവും ഉറപ്പുമൊക്കെ ഉമ്മച്ചി അവൾക്കും അവളുടെ വീട്ടുകാർക്കും നൽകിയിരുന്നു.. വീട്ടിൽ എത്തി നമ്മളും ഉമ്മച്ചിയും കൂടെ കാര്യങ്ങളൊക്കെ വാപ്പച്ചിനോടും ഇക്കനോടും വള്ളി പുള്ളി തെറ്റാതെ പറഞ്ഞു കൊടുത്തു.. അന്നേരം ഇക്കാന്റെ മുഖത്ത് ഉണ്ടായ സന്തോഷവും നാണവുമൊക്കെ കണ്ടപ്പോൾ നമ്മള് ഇക്കാനെ കെട്ടിപ്പിടിച്ചു തുരു തുരെ ഉമ്മ വെക്കാൻ തുടങ്ങി. " ചീ..മാറി നിക്കെടാ വൃത്തികെട്ടവനെ.. ഇജ്ജ് എന്നെ ഉമ്മ വെച്ചു കൊല്ലുമല്ലോ.. എടാ..ഫൈസി..ഇനി നമ്മക്ക് അന്റെ ഉമ്മയും വാപ്പയുമൊന്നും വേണ്ടാട്ടൊ...അതിനേ ഇപ്പോ വേറെ ആളായിട്ടൊ..ഇനി നമ്മക്ക് ഓൾടെതു മാത്രം മതി..കേട്ടല്ലോ ഉമ്മച്ചാ.." " ആഹാ..ഇപ്പൊ അങ്ങനൊക്കെ ആയില്ലേ..നമ്മള് ഔട്ട്‌ ആയി ല്ലെ..? മ്മ്..ഇജ്ജ് തീരേ ശെരി അല്ലാട്ടോ ഫാസിക്കാ..ഇക്കണക്കിനു പോയാൽ ഇജ്ജ് നിക്കാഹു കഴിഞ്ഞാൽ നമ്മളെ ഇവിടുന്ന് കെട്ടു കെട്ടിക്കുമല്ലോ.." " അങ്ങനെ കെട്ടു കെട്ടിക്കാതെ ഇരിക്കാൻ വേണ്ടിയാണ് എനിക്ക് ചേരുന്ന പെണ്ണിനെ അന്നോട് തപ്പി എടുക്കാൻ പറഞ്ഞത്..ഇന്ന് നിങ്ങള് ചെന്നു കണ്ട കുട്ടി എനിക്ക് ചേരുമെന്ന് നീ പറഞ്ഞത് കൊണ്ടു മാത്രമാ ഇനി നിക്കാഹിനു മുന്നേ എനിക്ക് അവളെ കാണണ്ടാന്നു ഞാൻ പറഞ്ഞത്..എന്നിട്ടാണ് ചെക്കന്റെ ഇമ്മാതിരി വർത്താനം.." എന്നും പറഞ്ഞോണ്ട് ഇക്ക നമ്മളെ ചെവി പൊന്നാക്കി തന്നതും നമ്മള് ഇക്കാന്റെ വയറ്റിനിട്ടൊരു കുത്തങ്ങ് കൊടുത്തു.. " അല്ല ഇക്കാ..അതൊക്കെ പോട്ടേ..അറ്റ്ലീസ്റ്റ് ഇങ്ങടെ പെണ്ണിന്റെ പേര് എന്താണെന്ന് എങ്കിലും ചോദിച്ചോ ഇങ്ങള്..ഔ..ബല്ലാത്ത ജാതി ഇക്ക തന്നെ.." " ഓ..അങ്ങനൊരു സാധനം ഉണ്ടായിരുന്നുല്ലെ..ഇജ്ജ് പറാ..എന്താ നമ്മളെ കെട്ട്യോളുടെ പേര്.." " *ഇസ്മത്ത്* .. ഇങ്ങള് ചോദിക്കാത്ത സ്ഥിതിക്ക് നമ്മള് പറഞ്ഞു തരേണ്ടന്നു കരുതിയിരുന്നതാ..ഇനി വല്ലവരും ചോദിക്കുമ്പോൾ ബബ്ബബ്ബ അടിക്കരുതല്ലോ.." ഒരു എൻഗേജ്മെന്റ് പോലും വേണ്ടാന്നായിരുന്നു ഇക്കാന്റെ തീരുമാനം..ഉമ്മച്ചിയും നമ്മളും ചെന്നു വാക്ക് കൊടുത്തു വന്നതാണല്ലോ..ഇനി ഗൾഫിൽ പോയി വന്നതിന് ശേഷം നിക്കാഹ് ചെയ്തു കൂട്ടി കൊണ്ടു വരാമെന്നതായിരുന്നു എല്ലാവരുടെയും അഭിപ്രായം.. ഗൾഫിലെ ബിസ്സിനെസ്സ് ഒക്കെ കൂടുതൽ ആരെയും ഏല്പിക്കാതെയാണ് വാപ്പച്ചി ഇങ്ങോട്ടേക്കു വന്നത്..അതോണ്ട് ഞാനും ഇക്കയും എത്രയും പെട്ടെന്ന് തന്നെ വിദേശത്തേക്ക് പറക്കേണ്ടിയിരുന്നു.. പോകാൻ ഒരാഴ്ച്ച ബാക്കി നിൽക്കെയാണ് വാപ്പച്ചി വന്നു അക്കാര്യം വീട്ടിൽ പറയുന്നത്.. " ഇസ്മത്തിന്റെ വാപ്പാടെ അസുഖം ഇത്തിരി കൂടുതലാണ്..ആരോഗ്യ സ്ഥിതി ദിനം പ്രതി വളരെ മോശമാകുന്നുണ്ട്.. ഇനി എത്ര നാളെന്നാണെന്ന് മനുഷ്യൻമാരായ ഞങ്ങൾക്ക് ആർക്കും പറയാൻ പറ്റില്ല..ഇന്നലെ ഞാൻ കാണാൻ ചെന്നിരുന്നു.. ഒരു കാര്യം മാത്രമെ പറഞ്ഞുള്ളു..അവസാനമായി ഒരാഗ്രഹം മാത്രമെയുള്ളൂ എന്ന്.. അതു ഇസ്മത്തിന്റെ നിക്കാഹ് ആണ്..കണ്ണടയുന്നതിന് മുന്നേ അവളുടെ കഴുത്തിൽ ഫാസിലിന്റെ മഹർ അണിഞ്ഞു കാണണമെന്ന്.. അവളെ ഫാസിലിന്റെ കയ്യിൽ ഏല്പിച്ചു കൊടുക്കണമെന്ന്.. എതിർത്തു പറഞ്ഞില്ല..പെണ്മക്കൾ ഇല്ല എന്നാലും ഞാനും ഒരു പിതാവാണ്..അദ്ദേഹത്തിന്റെ വേദന മറ്റാരേക്കാളും കൂടുതലായി ഞാൻ മനസ്സിലാക്കിയിരിക്കുന്നു.. ഇസ്മത്തിനെ ഫാസിലിന്റെ കയ്യിൽ സുരക്ഷിതയാക്കിയാൽ ഒരുപക്ഷെ അവൾക്ക് താഴെയുള്ള പെൺകുട്ടിയും അദ്ദേഹത്തിന്റെ വിയോഗത്തിലും സുരക്ഷിതയായിരിക്കുമെന്ന് ആ പാവം മനുഷ്യന് തോന്നിയിട്ടുണ്ടാകും..മറ്റാരും അഭയം നൽകാൻ ഇല്ലാത്ത ആ ഉമ്മയ്ക്കും മകൾക്കും കൂടെ ഫാസിലിന്റെ തുണ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നുണ്ടാവും.. ഫാസിൽ..നിക്കാഹിനുള്ള തയാറെടുപ്പുകൾ തുടങ്ങിക്കോളു...അത്യാവശ്യം കുടുംബക്കാരെയൊക്കെ ക്ഷണിക്കാം..കൂടുതൽ ആർഭാടമൊന്നും വേണ്ടാ.. " പിന്നീട് കാര്യങ്ങളൊക്കെ പെട്ടെന്നായിരുന്നു..വരുന്ന ആഴ്ചയിൽ തന്നെ നിക്കാഹിനുള്ള ഡേറ്റും ഫിക്സ് ചെയ്തു.. പക്ഷെ ഞാൻ ഏറ്റവും കൊതിച്ച എന്റെ ഇക്കാന്റെ നിക്കാഹിനു നിറ സാന്നിധ്യമായി ചേരാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായിരുന്നില്ല. ബിസ്സിനെസ്സിൽ വാപ്പാന്റെ ഒരു സുഹൃത്ത് അട്ടിമറിയോ തിരിമറിയോ അങ്ങനെ എന്തോ ഒരു കുന്തം അവിടെ ചെയ്തു വെച്ചത് കൊണ്ടു എനിക്ക് അപ്പോഴേക്കും ഗൾഫിലേക്ക് പറന്നുയരേണ്ടി വന്നു.. നാളിതുവരെയായി ഇക്കാനെ പിരിഞ്ഞു ഇരിക്കാത്തതു കൊണ്ടു അവിടെ എത്തിയതു മുതൽ എന്റെ നെഞ്ചിൽ എന്തോ ഒന്ന് കെട്ടി കിടക്കുന്ന പോലൊരു പ്രതീതി.. പക്ഷെ എന്റെ സങ്കടവും വേദനയും മനസ്സിലാക്കി എന്നോണം നിക്കാഹിന്റെ തിരക്കിനിടയിൽ പോലും അതൊന്നും വക വെക്കാതെ ഇക്ക കൂടെ കൂടെ നമ്മക്ക് വീഡിയോ കാൾ ചെയ്യുമായിരുന്നു.. കല്യാണ ഫോട്ടോസും വീഡിയോസും ഒക്കെ അയച്ചു തന്നു ഇക്ക നമ്മളെ കൂടുതൽ സന്തോഷപ്പെടുത്തി.. ഇക്കാന്റെ നിക്കാഹ് കഴിഞ്ഞു ഒരുമാസം തികയുന്നതിന് മുന്നേ രോഗം മൂർച്ചിച്ചു ഇസ്മത്തിന്റെ വാപ്പ മരണപ്പെട്ടു.. ആവുന്ന വിധത്തിലുള്ള ചികിത്സയ്ക്ക് ഫാസിൽക്കയും വാപ്പയും അദ്ദേഹത്തെ വിദേയമാക്കിയിരുന്നു എങ്കിലും റബ്ബിന്റെ വിധി തടുക്കാൻ ഏതു വൈദ്യ ശാസ്ത്രത്തിനും കഴിഞ്ഞില്ല.. കല്യാണം കഴിഞ്ഞു ഒരു മാസത്തിനുള്ളിൽ എന്റെ അടുത്തേക്ക് വരാമെന്ന് പറഞ്ഞ ഇക്കാക്ക് അവിടെയും അതിന് സാധിച്ചില്ല..സാധിച്ചില്ല എന്നല്ലാ..ഈ അവസ്ഥയിൽ ഭാര്യയ്ക്കും ഭാര്യ വീട്ടുകാർക്കും ഇക്കയാണ് ഏക ആശ്വാസം..അതോണ്ട് ഇപ്പൊ അവർക്കൊരു കൈ താങ്ങായി ഇക്കാന്റെ സാമീപ്യം അവിടെ അത്യാവശ്യമാണെന്ന് പറഞ്ഞ് ഞാനാണ് ഇക്കാന്റെ ഗൾഫിലേക്കുള്ള വരവ് മുടക്കിയത്‌.. അതു കഴിഞ്ഞു രണ്ടു മാസം തികഞ്ഞപ്പോഴാണ് പിന്നെ ഇക്ക ഗൾഫിലേക്ക് വരുന്നത്..അതുവരെ ഫോണിലൂടെ മാത്രം എന്നെ സന്തോഷിപ്പിച്ചു കൊണ്ടിരുന്ന ഇക്ക പിന്നീട് ഏതു നേരവും എന്റെ ഒപ്പം ചേർന്നു നിന്നു എന്നെ സ്നേഹിച്ചു കൊല്ലാൻ തുടങ്ങി.. ഇക്ക വന്നപ്പോ തന്നെ നമ്മക്ക് കിട്ടിയ ഹാപ്പി ന്യൂസ്‌ ഞമ്മള് ഒരു കൊച്ചാപ്പ ആകാൻ പോകുന്നു എന്നതായിരുന്നു..അതിനോളം സന്തോഷം വേറൊന്നും ഇല്ലാത്തോണ്ട് നമ്മളും ഇക്കാന്റെ ഒപ്പം നാളെണ്ണി കഴിയാൻ തുടങ്ങി. ഒരു ഗർഭ കാലം ഒരു പെണ്ണിന് ഏറ്റവും ആവശ്യം അവളുടെ ഭർത്താവിന്റെ സാന്നിധ്യവും അകം അഴിഞ്ഞ സ്നേഹവും ആണെന്ന് ഏതൊരു ആണിനെ പോലെ എന്റെ ഇക്കാക്കും അറിയുന്നത് കൊണ്ടും അതിലുപരി ഓരോ നിമിഷവും സ്വന്തം പെണ്ണിനെ ഒരു നോക്ക് കാണാനുള്ള അതിയായ മോഹവുമൊക്കെ കൊണ്ടും ഇക്കാക്ക് ദിവസം ചെല്ലും തോറും ഇവിടെ ഇരിക്ക പൊറുതി ഇല്ലന്നായി. ഇക്കാന്റെ ഈ വിരഹവും ഉറക്കമില്ലായിമയുമൊക്കെ കണ്ടു നമ്മക്ക് നല്ലോണത്തിൽ ചിരി പൊട്ടി വരാൻ തുടങ്ങി..നമ്മള് ഇവിടെ ചിരിക്കുമ്പോൾ എന്തിനെന്നില്ലാതെ ഇക്കാന്റെ മിഴികൾ ഈറൻ അണിഞ്ഞു വരുന്നതാണ് നമ്മള് കണ്ടത്. പിന്നീട് ഒന്നും നോക്കില്ല..വന്നു ഒമ്പതു മാസം തികയുന്നതിന് മുന്നേ നമ്മള് ഇക്കാനെ നാട്ടിലേക്ക് തന്നെ കയറ്റു മതി ചെയ്തു വിട്ടു..നമ്മളെ തനിച്ചാക്കി പോകാൻ ഇക്കാക്ക് തീരെ ഇഷ്ടമില്ലായിരുന്നു എങ്കിലും സ്വന്തം കെട്ട്യോൾക്കു പ്രസവ ഡേറ്റ് അടുക്കാൻ ആയല്ലോന്ന് നമ്മള് പറഞ്ഞപ്പോ മറുത്തോന്നും പറയാതെ നാട്ടിലേക്ക് ഫ്ലൈറ്റ് പിടിച്ചതാണ്.. നാട്ടിൽ എത്തിയ ഇക്കാന്റെ കാൾ പ്രതീക്ഷിച്ചിരുന്ന നമ്മക്ക് വന്നത് വാപ്പച്ചിന്റെ ഒരു ഫോൺ കാളും കൂടെ നെഞ്ച് പൊട്ടിയുള്ള ഒരു കരച്ചിലും മാത്രം ആയിരുന്നു.. എന്താണെന്നോ എങ്ങനെയാണെന്നോ ഒന്നും വാപ്പച്ചി പറഞ്ഞില്ല..ഞാനൊട്ടും ചോദിച്ചതുമില്ല..അതിനു മുന്നേ തന്നെ എന്റെ കയ്യിലെ ഫോൺ നിലത്തേക്ക് ഊർന്നു വീണു കഴിഞ്ഞിരുന്നു.. എങ്കിലും കേട്ടിരുന്നു..നേരിയ തോതിൽ.. ആക്‌സിഡന്റ് ആണെന്ന്.. ഇനിയെന്തന്നറിയാതെ ഏറ്റവും അടുത്ത ഫ്ലൈറ്റ്നു നാട്ടിൽ എത്തുമ്പോഴേക്കും അവസാനമായി എനിക്കൊരു നോക്ക് കാണാൻ പോലും കഴിഞ്ഞില്ല..അതിന് മുന്നേ മയ്യത്ത് എടുത്തു കഴിഞ്ഞിരുന്നു. ഉമ്മറത്തുന്ന് അകത്തേക്ക് കയറുമ്പോൾ മോനെ ഫൈസിന്നും പറഞ്ഞ് എന്നെ കെട്ടിപ്പിടിച്ചു നെഞ്ച് തല്ലി കരയുന്ന ഉമ്മച്ചിനെയും നിറ വയറും പിടിച്ചു തേങ്ങൽ അടക്കി പിടിച്ചിരിക്കുന്ന ഇക്കാന്റെ പെണ്ണിനേയുമാണ്‌ കണ്ടത്.. ഓരോ നിമിഷവും ഇക്കാനെയും എന്റെ ഇക്കാക്ക് റബ്ബ് നൽകിയ വിധിയുമോർത്ത് ഞാൻ വിതുമ്പി കരഞ്ഞു ദിനങ്ങൾ പൊഴിക്കുമ്പോൾ വീട്ടിലൊരു കുഞ്ഞി കാലു ജന്മം കൊണ്ടിരുന്നു.. ഫിദ ഫാസിലായി അവളെ കയ്യിലേക്കും നെഞ്ചിലേക്കും വാപ്പച്ചിയും ഉമ്മച്ചിയും നമ്മളുമൊക്കെ ചേർത്തു വെക്കുമ്പോൾ ഇവിടെ ഇന്നും മൗനം വെടിയാത്ത ഒരാൾ ഉണ്ടായിരുന്നു എന്ന കാര്യം ഞാനൊരു നിമിഷം ഓർത്തു പോയി.. ഒരു പെണ്ണിന്റെ ജീവിതത്തിലെ ഏറ്റവും വല്യ ഭാഗ്യം..മനസ്സറിഞ്ഞു സന്തോഷിക്കേണ്ട നിമിഷം.. അതേ..അവളൊരു ഉമ്മയാകുമ്പോൾ. പക്ഷെ,,, ഇവിടെ..ഇക്കാന്റെ വിയോഗം ഇന്നും ആ പാവം പെണ്ണ് ഉൾക്കൊണ്ടിട്ടില്ല..ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല.. ഞാൻ ആദ്യമായി കാണുമ്പോൾ ആ മുഖത്തുണ്ടായ നിഷ്കളങ്കത..പുഞ്ചിരി..പ്രകാശം..അതൊക്കെയും ഇന്ന് അന്യമായി കഴിഞ്ഞിരിക്കുന്നു. ആരോടും സംസാരമില്ല..സദാ സമയവും കതക് അടച്ചു മുറിയിൽ ഒറ്റ ഇരിപ്പാണ്..ആ നോവുകളിൽ കൂട്ടിനായി ഫിദ മോളും.. ഫിദ മോളെ ഓർക്കുമ്പോൾ നെഞ്ച് പൊട്ടുകയാണ്..ഇന്റെ ഫാസിക്കന്റെ മോളു ഉപ്പയില്ലാതെ വളരണമല്ലോ എന്നോർക്കാൻ കൂടെ എനിക്ക് വയ്യാ..ഒരു പിതാവിന്റെ സ്നേഹവും വാത്സല്യവുമൊക്കെ റബ്ബ് അവൾക്ക് അന്യമാക്കിയിരിക്കുന്നു.. എന്തിനായിരുന്നു ഇങ്ങനൊരു വിധി എന്നു അറിയുന്നതേയില്ല..അതിനും മാത്രം ഒരു തെറ്റും എന്റെ ഇക്ക ചെയ്തിട്ടില്ല..പാവമായിരുന്നു..എത്ര സ്വപ്നം കണ്ടതായിരുന്നു.. കണ്ണിൽ നിന്നും രണ്ടു തുള്ളി ചുടു നീർ കവിൾ തടങ്ങളെ തട്ടിയപ്പോഴാണ് ഞാൻ കരയുകയാണെന്ന് ഞാൻ പോലും അറിയുന്നത്.. കണ്ണു തുടച്ചു മുറിയിൽ നിന്നും താഴേക്ക് ഇറങ്ങുമ്പോൾ അവിടെയൊരു കൂട്ട കരച്ചിലായിരുന്നു.. " നീ ചെറുപ്പമാണ്‌ മോളെ...നീ ഞങ്ങൾക്ക് ഒരു ബാധ്യതയായതു കൊണ്ടോ നീയിവിടെ ഉണ്ടാകുന്നതിൽ നമുക്ക് ഇഷ്ടകുറവുണ്ടായിട്ടൊ ഒന്നുമല്ല ഇസ്മാ.. ഫിദ മോള്..ജനിച്ചു വീഴുന്നതു തന്നെ വാപ്പ ഇല്ലാത്തവളായിട്ടാണ്..ഒരു കുഞ്ഞിനെ സംബന്ധിച്ചിടത്തോളം അതിനോളം ദുഃഖം വേറൊന്നുമില്ല. എന്റെ ഫാസിന്റെ മോളാണ്..മറ്റൊരാൾക്കു വിട്ടു കൊടുക്കാൻ ഒരിക്കലും ഈ ഉമ്മച്ചി ആഗ്രഹിക്കുന്നില്ല. പക്ഷെ..ഞങ്ങടെ സന്തോഷത്തിനു വേണ്ടി നിന്നെയും മോളെയും ഇവിടെയാക്കിയാൽ ഒരേ സമയം നഷ്ടപ്പെടുന്നത് നിന്റെയും ഇവളുടെയും ഭാവിയാണ്. ഒരിക്കലും ഉപ്പയില്ലാതെ വളരാൻ പാടില്ല..ഒരു ഉപ്പാന്റെ സ്നേഹവും ലാളനയുമൊന്നും അറിയാതെ ആവരുത് ഫിദ മോള് വളരുന്നത്..നാളെ അതവൾക്കൊരു തീരാ നോവ് സൃഷ്ടിക്കും.. അതുകൊണ്ട് മോള് സമ്മതിക്കണം..ഫാസിക്കും ഇഷ്ടം അതായിരിക്കും..നിനക്ക് വേണ്ടി..നിന്റെ മോൾക്ക്‌ വേണ്ടി.." എന്നുള്ള ഉമ്മച്ചിയുടെ വാക്കുകൾ കേട്ടപ്പോഴാണ് ഈ കൂട്ട കരച്ചിലിന്റെ കാരണം എന്താണെന്ന് എനിക്ക് മനസ്സിലായത്.. അതിന് മറുപടിയായി കരച്ചിലിന് ഒപ്പം തന്നെ ഇസ്മ പൊട്ടി തെറിച്ചിരുന്നു.. "ഇല്ല..പറ്റില്ല..ഈ ജന്മത്തിൽ ഇനി എനിക്കതിനു കഴിയില്ല..എന്റെ ഫാസിക്കന്റെ സ്ഥാനത്തു മറ്റൊരാളെ എനിക്ക് സങ്കല്പിക്കാൻ കൂടി വയ്യാ.. വെറും മൂന്ന് മാസമെ ഒന്നിച്ച് ഉണ്ടായിരുന്നു എങ്കിലും ഒരു ജീവിത കാലം മുഴുവൻ ഓർത്തിരിക്കാനുള്ള സ്നേഹവും ഓർമ്മകളും എനിക്കായി നൽകിയിട്ടുണ്ട്.. അതിലേറെ എല്ലാ ദുഃഖങ്ങളും മറക്കാൻ എന്ന വണ്ണം എനിക്കെന്റെ ഇക്ക ഫിദ മോളെ സമ്മാനിച്ചിട്ടുണ്ട്.. മതി..അതിനേക്കാൾ ഏറെ മറ്റൊന്നും എനിക്കിനിയീ മണ്ണിൽ വേണ്ട ഉമ്മച്ചിയേ.. ഫിദ മോൾക്ക്‌ വാപ്പച്ചി ഇല്ല എന്നത് എനിക്ക് തീരാ ദുഃഖം തന്നാണ്..എന്റെ മോൾ ഒരു പിതാവിന്റെ സ്നേഹ വാത്സല്യങ്ങൾ അനുഭവിക്കാതെ വളരുന്നത് എനിക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ്‌.. എന്നാലും പറ്റില്ല ഉമ്മച്ചിയേ..ഒരാളെയും ഇക്കാന്റെ സ്ഥാനത്തേക്ക് സ്വീകരിക്കാൻ എനിക്ക് പറ്റില്ല.. എന്നെ നിര്ബന്ധിക്കരുത്.എന്നെങ്കിലും നിങ്ങൾക്ക് ഒക്കെ ഞാനൊരു ബാധ്യത ആണെന്ന് തോന്നുക ആണേൽ ആ നിമിഷം മോളെയും കൊണ്ടു ഞാനിവിടുന്ന് ഇറങ്ങിക്കോളം..ഇവളു വളരേണ്ടത് ഇവിടം അല്ലേ ഉമ്മച്ചിയേ..അതോണ്ട് എന്നെ നിർബന്ധിക്കല്ലേ.. " അണ പൊട്ടി ഒഴുകുന്ന കണ്ണീരിനെ ചെറുത്തു കൊണ്ടു ഉമ്മച്ചിക്കും വാപ്പച്ചിക്കും എനിക്കും മുന്നിൽ നിന്ന് അത്രയും ഉറച്ചു സംസാരിച്ചു കൊണ്ടു ഇസ്മ റൂമിൽ കയറി വാതിൽ അടച്ചു.. റൂമിന്റെ അകത്തു നിന്നും ഇസ്മയുടെ വിങ്ങി പൊട്ടിയുള്ള കരച്ചിലും ഫിദയുടെ കരച്ചിലും ഒരു പോലെ പുറത്തേക്ക് കേൾക്കാമായിരുന്നു.. തകർന്നു പോയി ആ നിമിഷം.. ഉമ്മച്ചിയുടെ തീരുമാനം കൗമാരം പോലും വിട്ടു മാറാത്ത ആ പെണ്ണിനും അതിലുപരി വെറും മാസങ്ങൾ മാത്രം പ്രായമായ ആ കൊച്ചു കുഞ്ഞിനും വേണ്ടിയാണെന്ന് മറ്റാരേക്കാളും നന്നായി എനിക്ക് ചിന്തിച്ചു എടുക്കാൻ പറ്റുമായിരുന്നു.. എങ്കിലും.. ഇക്കാന്റെ കുഞ്ഞ്. ഈ വിട്ടു മുറ്റത്തു കളിച്ചു വളരേണ്ട പിഞ്ചോമന.. വാപ്പച്ചിന്റെയും ഉമ്മച്ചിന്റെയും ആദ്യ പേരക്കുട്ടി.. അതിനെയാണ് മറ്റൊരാൾക്ക് നൽകേണ്ടത്..എന്റെ ഇക്കാന്റെ കുഞ്ഞു മോളെയാണ് മറ്റൊരു വീട്ടിലേക്കു..മറ്റൊരാൾടെ മകളായി നൽകേണ്ടത്. അതും സ്വന്തം ചോരയല്ലാത്ത കുട്ടിയെ അവരെന്നെങ്കിലും സ്വന്തമായി കാണുമോ.. നാളെ സ്വന്തം ചോരയിൽ ഒരു കുഞ്ഞു പിറന്നാൽ ഇവളെ അകറ്റി നിർത്തില്ലെ..എന്റെ ഫിദ മോളോട് വേർതിരിവ് കാണിക്കില്ലെ. സ്വന്തം മകളെ പോലും തരം കിട്ടിയാൽ ഇരുട്ടിന്റെ മറവിൽ കൊണ്ടു പോയി പിച്ചി ചീന്താൻ മടി കാണിക്കാത്ത ഇന്നത്തെ ഈ സമൂഹത്തിനും കാമ വെറി പൂണ്ട പുരുഷ ജന്മത്തിനും ഇടയിലേക്ക് ഞാൻ എങ്ങനെ എന്റെ ഫാസിക്കന്റെ മോളെ വലിച്ചെറിഞ്ഞു കൊടുക്കും.. ഇല്ല..പറ്റില്ല..അങ്ങനെ ഒന്ന് ഉണ്ടായാൽ ഫാസിക്ക പൊറുക്കുമോ ഞങ്ങളോട്.. പക്ഷെ ഫിദ മോൾക്ക്‌ ഒരു വാപ്പച്ചി വേണം താനും..ഒരിക്കലും ഉപ്പയില്ലാതെ വളർന്ന കുട്ടി ആണെന്ന തോന്നലോ വേദനയോ ഒന്നും അവളെ അലട്ടാൻ പാടില്ല.. എല്ലാത്തിനും പരിഹാരമായി ഒരു വഴി എന്റെ മുന്നിലുണ്ട്.. ഒരേ ഒരു വഴി.. തെറ്റാണോ ശെരിയാണെന്നൊ ഒന്നും അറിഞ്ഞൂടെനിക്ക്.. ഒരുപക്ഷെ ഞാൻ എടുക്കുന്ന തീരുമാനം മറ്റാരേക്കാളും കൂടുതലായി എന്റെ ഇക്ക ഉൾകൊള്ളും..ഇക്കാന്റെ റൂഹ് കാണാൻ കൊതിക്കുന്നതു ഒരുപക്ഷെ ഇങ്ങനെ ഒന്നാവാം.. എന്നായാലും എന്റെ ജീവിതത്തിലേക്ക് ഒരു പെണ്ണ് കടന്നു വരും..ഏതെങ്കിലും ഒരു പെണ്ണിനെ ഞാനെന്റ്റെ ജീവന്റെ പാതിയാക്കിയെ പറ്റുള്ളൂ.. അപ്പോൾ എന്ത് കൊണ്ടു അത് ഇസ്മ തന്നെ ആയിക്കൂട..ഇസ്മത്തിനും എന്റെ വാപ്പാക്കും ഉമ്മിക്കും ഒരുപോലെ സമ്മതം ആണെങ്കിൽ എന്ത് കൊണ്ടു എനിക്ക് അവളെ എന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചൂടാ.. എന്റെ ഫിദയെ മറ്റൊരാൾക്കും വിട്ടു കൊടുക്കാൻ എനിക്ക് ആവില്ല..അങ്ങനെയൊരു കാരണം കൊണ്ടു ഇനിയുള്ള അവരുടെ രണ്ടു പേരുടെയും ജീവിതം തകർക്കാനും എനിക്ക് ആവില്ല.. എന്തു കൊണ്ടും ഞാൻ എടുക്കുന്ന തീരുമാനം നൂറ് ശതമാനവും ശെരിയായിരിക്കുമെന്ന വിശ്വാസത്തോടെ ഞാൻ എന്റെ തോന്നലുകളും അഭിപ്രായങ്ങളും ഒടുക്കം എനിക്ക് ഇങ്ങനെയൊരു തീരുമാനം ഉണ്ടെന്നും ഞാൻ വാപ്പച്ചിയോടും ഉമ്മച്ചിയോടും മുഖം ഉയർത്തി പിടിച്ചു കൊണ്ടു തന്നെ പറയുമ്പോൾ എന്നെ കെട്ടിപ്പിടിച്ചു നെറ്റിയിൽ ഒരു സ്നേഹ ചുംബനം നൽകി കണ്ണീർ വാർത്തു കൊണ്ടായിരുന്നു എന്റെ മാതാപിതാക്കൾക്ക് എനിക്ക് പൂർണ സമ്മതം നൽകിയതും എന്റെ തീരുമാനത്തോടു യോജിപ്പ് അറിയിച്ചു തന്നതും.. ഇനി ഇസ്മത്തിന്റെ അഭിപ്രായം എന്താണെന്ന് അറിയണമെന്ന് ഉമ്മി എന്നോട് പറയുമ്പോഴേക്കും ഞങ്ങളുടെ സംസാരമൊക്കെ കേട്ടു കൊണ്ടു അവള് ഹാളിൽ തന്നെ ഉണ്ടായിരുന്നു.. ഞങ്ങളെ മൂന്ന് പേരെയും മാറി മാറി നോക്കിക്കൊണ്ട് വായും പൊത്തി പിടിച്ചു അവള് വിതുമ്പുന്നുണ്ട്..പൂർണ നിസ്സഹായയായി എന്റെ മുഖത്തേക്ക് നോക്കി വീണ്ടും വീണ്ടും കണ്ണ് നിറച്ചു കൊണ്ടു അവള് ഇല്ലെന്ന അർത്ഥത്തിൽ തലയാട്ടി കാണിച്ചു.. " ഇസ്മാ..ഞാൻ.." എന്ന് നമ്മള് അവളുടെ മുഖത്തേക്ക് നോക്കി സംസാരിക്കാൻ തുടങ്ങുന്നതിന് മുന്നേ അവളു ബോധം മറഞ്ഞു നിലത്തേക്ക് വീണു കഴിഞ്ഞിരുന്നു.. അന്ന് ഉമ്മിന്റെ ഒന്നിച്ച് പെണ്ണ് കാണാൻ ചെന്നതിൽ പിന്നേ ഞാൻ അവളെ കാണുന്നത് ഇക്കാന്റെ മരണ വാർത്ത അറിഞ്ഞു നാട്ടിൽ വന്ന ആ ദിവസമാണ്‌..അന്ന് അവളുടെ സംസാരവും ശബ്‌ദവും കേട്ടതിനു ശേഷം പിന്നെ ഇന്നാണ് ഞാൻ വീണ്ടും അതൊന്നു കേൾക്കുന്നത്.. ഞാൻ ഗൾഫിൽ ആയിരുന്ന സമയത്തു ഇക്ക എനിക്ക് കൂടെ കൂടെ വിളിക്കും ആയിരുന്നു എങ്കിലും ഒരുതവണ പോലും ഇസ്മ എന്നോട് സംസാരിച്ചിട്ട് ഉണ്ടാകില്ല..അതു കഴിഞ്ഞു ഇക്കയും ഗൾഫിൽ വന്ന സമയം ഇക്ക എന്നും ഇസ്മയുമായി സംസാരിച്ചിരുന്നു എങ്കിലും അപ്പോൾ പോലും ഒരുതവണ ഞങ്ങള് സംസാരിച്ചിട്ട് ഉണ്ടാകില്ല..എന്നാലും എന്റെ സുഖ വിവരങ്ങൾ ഇക്കനോട് അന്വേഷിച്ചു അറിയുമായിരുന്നു.. കാണാനും സംസാരിക്കാനുമൊന്നുമുള്ള അവസരം ഇല്ലാതെ ഇരുന്നത് കൊണ്ടു തന്നെ ഇന്നുവരെ എന്റെ വായിൽ നിന്നും ഇത്ത എന്നുള്ളോരു വിളി അവൾക്ക് നേരെ ഉയർന്നിട്ടില്ല..അതു കൊണ്ടു തന്നെ അവളെ ഇസ്മാ എന്ന് വിളിക്കുമ്പോൾ എനിക്കൊരു തരത്തിലും വല്ലായ്മ തോന്നിയില്ല.. വീണ്ടും ആ വലിയ വീട്ടിൽ എല്ലാർക്കും ഇടയിൽ മൗനം തളം കെട്ടി നിന്നു.. മൗനം മാത്രം.. ഇടയ്ക്കിടെ ആരിൽ നിന്നൊക്കെയോ ഒരു നേർത്ത തേങ്ങൽ ഉയർന്നു വരുന്നത് കേൾക്കാം.. ഫിദ മോൾക്ക്‌ മാസങ്ങൾ തികഞ്ഞു പ്രായം ഒന്നിനോടടുത്തു.. ഒരേ വീട്ടിൽ കഴിയുന്നു എന്നാലും ഞാൻ ഇസ്മത്തിന്റെയോ അവള് എന്റെയോ മുന്നിൽ വന്നു പെടാറില്ല.. അവളുടെ അവസ്ഥ മുതലെടുക്കുകയാണെന്നതു പോലൊരു തോന്നൽ ഒരിക്കലും അവളിൽ ഉണ്ടാകരുത് എന്ന നിർബന്ധം വീട്ടിൽ എല്ലാർക്കും ഉണ്ടായത് കൊണ്ടു പിന്നേ ഒരു നിക്കാഹിന്റെ പേര് പറഞ്ഞ് വാപ്പയോ ഉമ്മച്ചിയോ അവളെ നിർബന്ധിച്ചിട്ടില്ല. പക്ഷെ എനിക്ക് ഇങ്ങനൊരു തീരുമാനം ഉണ്ടെന്ന് അറിഞ്ഞത് മുതൽ ഇസ്മത്തിന്റെ ഉമ്മി അവളെ വല്ലാണ്ട് നിർബന്ധിച്ചു വരാൻ തുടങ്ങി.. ഏറെകുറേയും ഫിദ മോളുടെ കാര്യം പറഞ്ഞായിരുന്നു..മാത്രല്ല..നാളെ ഞാൻ മറ്റൊരു നിക്കാഹ് ചെയ്താൽ എനിക്ക് എന്റേതായ ഒരു ജീവിതം ഉണ്ടാകും..എന്റെ വാപ്പച്ചിക്കും ഉമ്മച്ചിക്കും എത്ര കാലം ഇസ്മത്തിനെയും ഫിദ മോളെയും സംരക്ഷിക്കാൻ കഴിയും എന്നതിന് യാതൊരു ഉത്തരവുമില്ല.. ഇസ്മത്തിന്റെ വീട്ടിലേക്ക് ചെല്ലാമെന്ന് പറഞ്ഞാൽ അവിടുത്തെ അവസ്ഥ വളരേ പരിതാപകരമാണ്‌.. " എന്റെ മോൾ ഒന്നു നല്ല നിലയിൽ ജീവിച്ച് തുടങ്ങിയിട്ടല്ലെ ഉണ്ടായിരുന്നുള്ളൂ..ഒന്നു സന്തോഷിച്ചു വരുന്നത് അല്ലെ ഉണ്ടായിരുന്നുള്ളൂ. മോൾടെ ആ സുഖവും സന്തോഷവുമൊന്നും കണ്ടു ഈ ഉമ്മച്ചിക്ക് കൊതി തീർന്നിട്ടില്ല ഇസ്മൂ.. എന്റെ മോള് സമ്മതിക്കണം..വീണ്ടും സന്തോഷവതിയായിരിക്കണം..അതാണ് ഈ ഉമ്മച്ചിക്ക് കാണേണ്ടത്.. ഫാസിലിനെ പോലെത്തന്നെ നിന്നെ സ്നേഹിക്കാൻ ഫൈസലിന് കഴിയും..ഒരുപക്ഷെ അതിനേക്കാൾ ഏറെ. മറ്റാരേക്കാളും കൂടുതലായി നിന്റെ ഫിദ മോളെ സ്നേഹിക്കാനും നിന്റെ മകൾക്ക് സ്വന്തം വാപ്പച്ചി ആവാനും ഫൈസലിന് കഴിയും..അവനു മാത്രേ കഴിയുള്ളു.. അതോണ്ട് ഇന്റെ മോള് ഇതിന് സമ്മതിക്കണം.." സ്വന്തം ഉമ്മച്ചിയുടെ കണ്ണുനീർ കാണാനും താങ്ങാനുമുള്ള ശക്തി ആ സാധു പെണ്ണിന് ഇല്ലാത്തത് കൊണ്ടോ അതോ സ്വന്തം മകൾക്ക് വേണ്ടിയോ.. എന്തു കൊണ്ടാണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല..മനസ് കൊണ്ടു എന്നെ ഉൾകൊള്ളാനോ അംഗീകരിക്കാനോ ഒന്നിനും കഴിയില്ല എന്ന് അറിഞ്ഞിട്ടും അവളുടെ കഴുത്തിൽ മഹർ ചാർത്താനുള്ള സമ്മതം അവളെനിക്ക് മൂളി തന്നു.. അങ്ങനെയൊരു സമ്മതം മാത്രമായിരുന്നു ഇത്രേം നാള് കൊതിച്ചിരുന്നത് എന്നത് കൊണ്ടു അധികം ആരെയും അറിയിക്കാതെയും വിളിക്കാതെയും അവളുടെ വാപ്പാന്റെ അനിയന്റെ സമ്മത പ്രകാരം ഉപ്പച്ചിയും ഉമ്മച്ചിയുമൊക്കെ ചേർന്നു അവളെ എനിക്ക് നിക്കാഹ് ചെയ്തു തന്നു.. മണിയറയിലേക്ക് അവൾ കടന്നു വരുമ്പോൾ ഫിദ മോൾ എന്റെ കയ്യിൽ ഇരുന്നു കളിക്കുന്നുണ്ടായിരുന്നു.. ഒന്നും മിണ്ടാതെ അവള് വന്നു കട്ടിലിന്റെ ഒരു അറ്റത്തു ചെന്നിരുന്നു..എന്തു മിണ്ടണം എന്നോ പറയണമെന്നോ ഒന്നും എനിക്ക് ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല.. പെട്ടെന്ന് ഫിദ കരയാൻ തുടങ്ങിയതും ഞാൻ അവളെ എന്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു ഉറക്കാനൊരു ശ്രമം നടത്തി നോക്കി. പക്ഷെ അവളുടെ കരച്ചിൽ അടക്കാൻ എനിക്ക് കഴിഞ്ഞില്ല..അത് മനസ്സിലാക്കി എന്ന വണ്ണം ഇസ്മ കുഞ്ഞിനെ എന്റെ കയ്യിൽ നിന്നും വാങ്ങിച്ചു തോളിൽ കിടത്തി തലോടാൻ തുടങ്ങി. ഉറങ്ങിയ കുഞ്ഞിനെ തൊട്ടിലിൽ കിടത്തിയ ശേഷവും ഇസ്മ അതേ പടി മൗനം തുടർന്നു കൊണ്ടു വീണ്ടും കട്ടിലിന്റെ ഒരു വശം ചെന്നിരുന്നു. എന്റെ മുഖത്തേക്ക് നോക്കാൻ അവൾക്കൊ അവളുടെ മുഖത്തേക്ക് നോക്കാൻ എനിക്കോ കഴിയുന്നുണ്ടായിരുന്നില്ല..അതോണ്ട് തന്നെ ഇസ്മ കിടന്നോളു എന്ന് പറഞ്ഞ് ഞാൻ റൂമിനു വെളിയിലേക്ക് ഇറങ്ങി.. പിന്നീടുള്ള ദിവസങ്ങളിലും അതു തന്നെ തുടർന്നു വന്നു..അവൾ ഉറങ്ങിയതിന് ശേഷമാണ്‌ ഞാൻ റൂമിലേക്ക്‌ കയറി ചെല്ലുക..ഇപ്പൊ തോന്നുവാ ഒരിക്കലും അവൾക്ക് എന്നെ ഉൾകൊള്ളാൻ കഴിയില്ല എന്നറിഞ്ഞു വെച്ചിട്ടും ഇങ്ങനെയൊന്നു വേണ്ടിയിരുന്നില്ലന്ന്.. ഇശാ നമസ്കാരം കഴിഞ്ഞു റൂമിലേക്ക്‌ കയറി ചെല്ലുമ്പോൾ പതിവ് ഇല്ലാതെ ഇസ്മ റൂമിലുണ്ട്.. അല്ലെങ്കിൽ കിടക്കാൻ നേരം ആകുമ്പോൾ മാത്രമെ ഇങ്ങോട്ടേക്കു വരാറുള്ളൂ.. കട്ടിലിൽ തിരിഞ്ഞു ഇരിക്കുന്നത് കൊണ്ടു ഞാൻ റൂമിലേക്ക്‌ കയറി വന്നത് അവള് അറിഞ്ഞിട്ടില്ല..ഫിദ എന്ത്യേന്ന് കരുതി ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി തൊട്ടിലിലേക്ക് കണ്ണോടിക്കുമ്പോഴാണ് അവള് കുഞ്ഞിന് പാല് കൊടുക്കുകയാണെന്ന് മനസ്സിലായത്. എന്റെ സാമീപ്യം അറിഞ്ഞെന്ന പോലെ അവള് പെട്ടെന്ന് തിരിഞ്ഞു നോക്കിയതും എനിക്ക് എന്ത് ചെയ്യണംന്ന് ഒരു ഊഹവും ഉണ്ടായില്ല.. അവള് അപ്പൊത്തന്നെ കഴുത്തിൽ കിടക്കുന്ന ഷാൾ മാറിലേക്ക് വലിച്ചു ഇട്ടു അവിടെന്ന് തിരിഞ്ഞു ഇരുന്നു.. എനിക്ക് ആകെ എന്തോ പോലെയായി ഞാൻ മുറി വിട്ടു ഇറങ്ങാൻ ഒരുങ്ങിയതും ഒരിക്കലും ഞാൻ കേൾക്കില്ലന്ന് കരുതിയതും ഈയിടെയായി എത്രയോ തവണ കേൾക്കാൻ കൊതിച്ചതുമായൊരു വിളി പിന്നിൽ നിന്നും അവള് ഉയർത്തി.. " ഇക്കാ..." അവളുടെ ശബ്‌ദം കാതിൽ പതിയെണ്ട താമസം എന്റെ കാലുകൾ അവിടെ ഉറച്ചു കഴിഞ്ഞിരുന്നു..തിരിഞ്ഞു നോക്കുമ്പോൾ ഫിദ മോളെ തോളിൽ കിടത്തി എന്നെ നോക്കി കണ്ണു നിറക്കുന്ന ഇസ്മയെയാണ് എനിക്ക് കാണാൻ കഴിഞ്ഞത്.. "എന്തുപറ്റി..എന്തിനാ കരയണെ.. " എന്ന എന്റെ ചോദ്യം കേട്ടതും അവള് തലയും താഴ്ത്തി പിടിച്ചു വിതുമ്പാൻ തുടങ്ങി..അടുത്ത നിമിഷം ഞാൻ അവളുടെ അരികിലേക്ക് ചെന്നു ഫിദ മോളെ അവളുടെ കയ്യിൽ നിന്നും വാങ്ങി തൊട്ടിലിൽ കിടത്തി..അപ്പോഴും അവൾ എനിക്ക് മുഖം തരാതെ മിഴി നീർ കാണങ്ങളെ അടർത്തി വീഴ്ത്തുന്നുണ്ട്.. ചെയ്യാൻ പാടുണ്ടോ..അവൾക്ക് ഇഷ്ടമാകുമോ എന്നൊന്നും അറിയില്ല എങ്കിലും ഞാൻ അവളുടെ മുഖം എന്നിലേക്ക്‌ ഉയർത്തി അവളെ ചേർത്തു പിടിച്ചു.. അടുത്ത നിമിഷം അവളെന്നെ ഉറുമ്പടങ്കം കെട്ടിപ്പിടിച്ചു എന്തെന്നില്ലാതെ കണ്ണീർ വാർക്കാൻ തുടങ്ങി.. "ഏയ്‌...കരയാതെ..എന്തിനാ വെറുതെ... " "ഞാൻ..എനിക്ക്..അല്ല..ഇതു പോലൊരു സാമീപ്യം ഒരിക്കലും ഞാൻ കൊതിച്ചിട്ടില്ല.... എന്റെ ഫാസിക്കന്റെ സ്ഥാനത്തു മറ്റൊരാളെയും സ്വീകരിക്കാൻ കഴിയില്ല.. ഇന്ന് ഇപ്പോഴും..ഇതെനിക്ക് അംഗീകരിക്കാൻ പറ്റുന്നില്ല..എന്നാലും അംഗീകരിച്ചു തരുവാ.. ഈ വല്യ മനസ് ഇനിയും കണ്ടില്ലാന്നു നടിക്കാൻ എനിക്ക് ആവില്ല..ഫിദ മോൾക്ക്‌ വേണ്ടി മാത്രമാണ് നിങ്ങൾ ഇങ്ങനൊരു തീരുമാനം എടുത്തത് എന്നായിരുന്നു എന്റെ ധാരണ. പക്ഷെ ഇപ്പൊ എനിക്കറിയാം..ഫാസിക്ക എന്നെ സ്നേഹിച്ചിരുന്നതു പോലെത്തന്നെ നിങ്ങൾ എന്നെ സ്നേഹിക്കുന്നുണ്ടെന്ന്.. ഒരു ഭാര്യ ആയിരിന്നിട്ടും ഇതുവരെ നിങ്ങളോട് ഒരു കാര്യത്തിലും നീതി പുലർത്താൻ എനിക്ക് കഴിഞ്ഞിട്ടില്ല.. മനപ്പൂർവമല്ല..പറ്റാത്തത് കൊണ്ടായിരുന്നു..ഒന്നിനും വയ്യായിരുന്നു.. എന്നുകരുതി ഇനിയും മൗനം കൊണ്ടും അകൽച്ച കൊണ്ടും നിങ്ങളെ നോവിക്കാനും സങ്കടപ്പെടുത്താനും എനിക്ക് ആവില്ല..കാരണം അത്രക്കും നല്ലവനാണ് നിങ്ങള്.. ഇനിയും ഞാൻ നിങ്ങളോട് ഇതുപോലെ അകൽച്ച കാണിച്ചാൽ ഒരുപക്ഷെ അതെന്റെ ഫാസിക്കാക്ക് പോലും ഇഷ്ടപ്പെട്ടന്ന് വരില്ല.. ഞാൻ..എന്നോട്..എനിക്കറിയില്ല ഇക്കാ.." അത്രയും പറഞ്ഞ് കൊണ്ടു അവള് ഒന്നൂടെ എന്നിലേക്ക്‌ ചേർന്നു നിൽക്കുമ്പോൾ അവളെയും ചേർത്തു പിടിച്ചു ബെഡിൽ ചെന്നു ഇരിക്കാനാണു എനിക്ക് കഴിഞ്ഞത്.. അന്നേരം തന്നെ അവളെന്നിലേക്ക് ചാഞ്ഞു കഴിഞ്ഞിരുന്നു..എല്ലാ അർത്ഥത്തിലും ഒരു ഭാര്യ ആവാനുള്ള അവളുടെ തയാർ എടുപ്പിനെ മനസ് കൊണ്ടു അംഗീകരിച്ചു കഴിഞ്ഞതിനു ശേഷം മതിയെന്നു പറഞ്ഞു ഞാൻ അവളെ എതിർക്കാനൊരുങ്ങും മുന്നേ അവളെന്നിലേക്ക് ആഴ്ന്നിറങ്ങാൻ തുടങ്ങിയിരുന്നു.. അന്നേരം അവളെ വലിഞ്ഞു മുറുക്കാൻ മാത്രമെ എനിക്ക് കഴിഞ്ഞുള്ളൂ.. കിളി വാതിലിലൂടെ വീശി അടിച്ചു വരുന്ന തണുത്ത കാറ്റ് മുഖത്തു തട്ടി തലോടുമ്പോഴാണ് ഇരുട്ടിലേക്ക് കണ്ണും നട്ടു ഞാൻ ഓർമ്മകളുടെ തീരത്താണെന്ന ബോധ്യം എന്നിൽ ഉണ്ടാവുന്നത്.. ഇസ്മ ഉറങ്ങി കഴിഞ്ഞതിന് ശേഷം ഞാൻ എണീറ്റ്‌ വന്നത് ഇക്കാന്റെ മുറിയിലേക്ക് ആയിരുന്നു..ഇവിടം മുഴുവൻ എന്റെ ഇക്കാന്റെ ഓർമ്മകളാണ്.. നോവ് ഉണർത്തുന്ന ഒരുപിടി ഓർമ്മകൾ.. അക്കൂട്ടത്തിൽ ഒരുപിടി സ്വപ്‌നങ്ങളും.. ആ സ്വപ്‌നങ്ങളൊക്കെയും ഞാനിന്ന് യാഥാർത്ഥമാക്കുകയാണ്.. എന്റെ ഇക്കാക്ക് വേണ്ടി.. ഒരിക്കലും തെറ്റല്ലാത്തൊരു തീരുമാനം കൊണ്ട്.. മുറിയിൽ ചെന്നു നോക്കുമ്പോൾ ഇസ്മ തളർന്നു ഉറങ്ങുകയാണ്..അടുത്ത് ചെന്നു കിടന്നു അവളെ ഈ നെഞ്ചിലേക്ക് ചേർത്തു വെക്കുമ്പോൾ എന്തെന്നില്ലാത്തൊരു സന്തോഷം ഞാൻ അനുഭവിക്കുന്നുണ്ടായിരുന്നു.. എന്തോ ഒന്നു നേടി എടുത്തതിനേക്കാൾ കൂടുതലായി എന്തോ വലുതായി ഒന്ന് ചെയ്തു തീർത്തതു പോലൊരു സന്തോഷം.. അവസാനിച്ചു..
64.1k കണ്ടവര്‍
2 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം