@shanasalam418
@shanasalam418

$hana__

B L E S S E D IG : _shanasalam_👑

#

📙 നോവൽ

**___നിഴലായ് കൂടെ ___** (full part) **$hana $alam** കണ്ണ് തുറന്നപ്പോൾ തന്നെ ഞാൻ കണ്ടത് ആർക്കോ വേണ്ടി കറങ്ങുന്ന ഫാനിനെ ആണ്... മരുന്നിന്റെ മണം മൂക്കിൽ തുളച്ചു കയറിയപ്പോൾ ആ ഹോസ്പിറ്റലിൽ ആണ് ഞാൻ ഉള്ളത് എന്ന ബോധം വന്നത് പോലും... എവിടുന്നോ പന്ത് തലയ്ക്കു വന്നു അടിച്ചത് മാത്രം ഓർമ്മ ഉണ്ട്... സത്യം ആയിട്ടും ഞാൻ അറിഞ്ഞോണ്ട് ബോധം പോയത് അല്ലാ... ശെരിക്കും പോയതാ... ""നിയാ.. കൊഴപ്പം ഒന്നൂല്ലല്ലോ ല്ലേ... """ നമ്മളെ നോക്കി ചിരിച്ചോണ്ട് ഇച്ചുക്ക ചോദിച്ചതും ഞാൻ മൂപ്പരെ തുറുക്കനെ നോക്കി... ബാക്കി ഉള്ളോർ ചവാൻ കിടക്കുമ്പോൾ ആണ് മൂപ്പരെ കൊലച്ചിരി... ഹും.. ""ദേ ഇച്ചു... അവൾക്ക് മനസിലായില്ല തോന്നുന്നു നീയാ അവളെ പന്ത് കൊണ്ട് തലയ്ക്കു അടിച്ചേ എന്ന്... "" മുന്നിൽ നിന്നും ഒരു അപശബ്ദം കേട്ടതും ഞാൻ മുന്നിലേക്ക് നോക്കി... കണ്ണും തള്ളി നമ്മള് അവരെ നോക്കി... നമ്മളെ നാട് മൊത്തം ഉണ്ടല്ലോ ഇവിടെ... ഇതെന്താ ഗ്രാമസഭയോ... """മോളെ കൊഴപ്പം ഒന്നൂല്ലല്ലോ "" നമ്മളെ അടുത്തേക്ക് വന്നു കൊണ്ട് നമ്മളെ ഉപ്പാപ്പയുടെ പ്രായം ഉള്ള ഓരോരുത്തർ വന്നു ചോദിച്ചപ്പോൾ നമ്മള് അങ്ങേ അറ്റം നിഷ്കു ഭാവം അഭിനയിച്ചു കൊണ്ട് അവരെ നോക്കി ഒന്നൂല്ലാ എന്ന് പറഞ്ഞു... പക്ഷെ അപ്പോളും നമ്മള് തിരഞ്ഞത് നാട്ടിൽ ഉള്ള ലോലൻമാരെ ആണ്... അവരും ഉണ്ടാവേണ്ടത് ആണല്ലോ...അതും ചിന്തിച്ചു മറ്റേ ഭാഗതെക്ക് തിരിഞ്ഞതും കണ്ടു നമ്മള് അന്വേഷിച്ച ടീംനെ... അള്ളോഹ്... ആവശ്യത്തിൽ കൂടുതൽ ഉണ്ടല്ലോ.. ഇവരൊക്കെ എന്തിന് ഇവിടെ വന്നു... നമ്മക്ക് ബോധം വന്നപ്പോൾ തന്നെ ഓരോരുത്തർ പോവാൻ തുടങ്ങി... ഇനി ലോലൻസും ഇച്ചുക്കയും കൂടെ ഉണ്ട്... ഈൗ ഹീറോ പോയാൽ അല്ലെ അവരും പോവു.... എല്ലാ സ്കാനിങ്ങും കഴിഞ്ഞു നമ്മള് എന്നെ ഈൗ കിടപ്പിൽ ആക്കിയ തെണ്ടിയെ നോക്കിയതും അവൻ നമ്മളെ നോക്കി തല ചൊറിഞ്ഞു... """എന്താ ടാ ഞാൻ കഴിഞ്ഞ ജന്മത്തിൽ നിന്റെ കൊലപാതകി ആയിരുന്നോ ... നിന്റെ മുന്നിൽ വന്നു പെട്ടാൽ എനിക്ക് കണ്ടകശനി ആണല്ലോ "'" ""സോറി സത്യം ആയിട്ടും ഇതും ഞാൻ അറിയാതെയാ...അല്ലാ അവിടെ ഫുഡ്‌ബോൾ നടക്കുന്നുണ്ട് എന്ന് അറിഞ്ഞോണ്ട് നീ എന്തിനാ അതിലൂടെ വന്നേ... അതുകൊണ്ട് അല്ലെ... "" അള്ളോഹ് ഉത്തരം മുട്ടി.... വെറുതെ ഈൗ കോന്തനെ വായ്നോക്കാൻ ഇറങ്ങിയതാ ഞാൻ... ഇവനോട് പറയാൻ പറ്റോ അത്.. കാര്യം മനസ്സിൽ പറഞ്ഞത് ആണെങ്കിലും അവൻ ഒന്ന് ഇരുത്തി നോക്കിയപ്പോൾ  ആണ് അവൻ കേട്ടെന്ന് മനസ്സിലായത്.... കേട്ടാലും നമ്മക്ക് പുല്ല് ആണ്.... വെറും പുല്ല്... """"ഡീ... പുല്ലേ മതി നിന്റെ ആക്ടിങ്... """ അതും പറഞ്ഞു ലവൻ നമ്മളെ കയ്യിൽ ഉള്ള ഓറഞ്ച് എടുത്തു തൊലി പൊളിച്ചു നമ്മളെ വായിലെക്ക് കുത്തി തിരുകി... കുരു പോലും തുപ്പാൻ സമ്മതിക്കാണ്ട് നമ്മളെ കൊണ്ട് അത് മുഴുവൻ തീറ്റിച്ചതും ഞാൻ തിന്നപാടെ ഒക്കെ കൂടി ഇങ്ങോട്ട് തന്നെ വന്നു... നമ്മൾ വായും പൊത്തി പിടിച്ചു വാഷ്ബേസ്ന്റെ അടുത്തേക്ക് വിട്ട് വിരലും വായിൽ ഇട്ട് ഒക്കെ ഇങ്ങോട്ട് തന്നെ പൊരിച്ചു.... നമ്മളെ പുറത്ത് തടവി തരുന്ന ഇച്ചുക്കാന്റെ കാലിന് ഇട്ട് ഒരു ചവിട്ടും കൊടുത്തു ഞാൻ ബെഡിൽ പോയി ഇരുന്നതും മൂപ്പർ എന്റെ പിറകെ വന്നു... """ദേ... നീ പോകാൻ തോന്നുന്നില്ലന്ന് പറഞ്ഞപ്പോൾ സത്യം ആയിട്ടും ഞാൻ ആലോചിച്ചിട്ടു ഈൗ വഴിയേ കണ്ടുള്ളു.... അതോണ്ടല്ലേ മുത്തേ ഇക്ക പന്ത് നിന്റെ തലയിലെക്ക് എറിഞ്ഞെ .. എനിക്ക് അറിഞ്ഞൂടെ നീ ഊതിയാൽ പാറും എന്ന്... """ നമ്മളെ ആക്കി കൊണ്ട് ഇക്കാ പറഞ്ഞതും ഞാൻ മൂപ്പരെ കയ്യിന് ഒരു തട്ട് കൊടുത്തോണ്ട് ആ തോളിൽ തല വെച്ച് കിടന്നു... ഇച്ചുക്കാ... ഉമ്മാമ്മനോട് പറഞ്ഞോ... "'അതൊക്കെ എപ്പോഴെ..മൂപ്പത്തി ഇങ്ങോട്ട് വരാൻ നിന്നതാ... ഞാൻ ഇവിടെ ഉണ്ടെന്നു പറഞ്ഞപ്പോൾ പൊന്നു പോലെ നോക്കില്ലേ സൂക്ഷിക്കണം എന്നൊക്കെ പറഞ്ഞു.... ഞാൻ പിന്നെ നോക്കാണ്ട് നിൽക്കോ നിന്നെ.... "''' ചുണ്ട് കടിച്ചു പിടിചോണ്ട് മൂപ്പര് എന്നെ നോക്കി പറഞ്ഞതും ഞാൻ ഇക്കാന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി ഉമ്മാമ്മക്ക് വിളിച്ചു... ""ഹാ മോളെ... കൊഴപ്പം ഒന്നുല്ലല്ലോ ന്റെ കുട്ടിക്ക്"" """ഏയ്‌ എനിക്ക് ഒന്നൂല്ലാ ഉമ്മാമാ..ഇങ്ങള് ഇനി അത് ആലോചിച്ചു നിക്കേണ്ട... """ "''ഞാൻ വരണോ മോളെ.... നേരത്തെ ഇച്ചു വിളിച്ചപ്പോൾ അവൻ അവിടെ ഉണ്ടെന്ന് ഉള്ള സമാദാനത്തിലാ ഞാൻ... അവൻ നിന്നെ നോക്കിക്കോളും എന്ന് ഞമ്മക്ക് അറിഞ്ഞുടെ... """" അതുവരെ സ്നേഹത്തോടെ പറഞ്ഞു മൂപ്പത്തി അവസാനം ഞമ്മക്ക് ഇട്ട് ഊതിയതും ഞാൻ ഇക്കാന്റെ കയ്യിന് ഒരു തട്ട് വെച്ച് കൊടുത്തു... """എന്നാ ന്റെ കുട്ടി പോയിട്ട് കിടന്നോ... തല അനക്കണ്ടാ ട്ടോ.... """ ഫോണും വെച്ചോണ്ട് നമ്മള് ഡോർന്റെ ഭാഗത്തേക്ക് നോക്കിയതും ഇച്ചുക്കാ ലോലൻസിനെ ആട്ടി പായിക്കുന്ന തിരക്കിൽ ആണ്.... അത് കണ്ടതും ഞമ്മക്ക് ചിരി വന്നു... ഞാൻ റിനിയ... ഇഷ്ട്ടം ഉള്ളോരു നിയാന്ന് വിളിക്കും.. അല്ലാത്തവർ പലതും വിളിക്കും... ഉമ്മാന്റെ വീട്ടിലേക്ക് വിരുന്ന് വന്നതാ ഞാൻ.. നാളെ പോകേണ്ടതാ.. ഇനി ഇപ്പൊ കൊറച്ചു കൂടെ ഇവിടെ നിൽക്കാ ഇച്ചുക്കന്റെ ഒടുക്കത്തെ ഫുദ്ധി കാരണം.... IRSHAD... നിയന്റെ ഹൃദയത്തിൽ പതിഞ്ഞ മുഖം... പരസ്പരം പാര വെച്ച് നടന്ന ഞങ്ങൾ എപ്പോളോ ഹൃദയം കൊണ്ട് അടുത്തു... അതിനു പ്രദാന കാരണം തന്നെ എന്റെ ഇത്ത ആണ് റാനിയ... ഇച്ചുക്കാക്ക് ഇഷ്ട്ടം ആയിരുന്നു അവളെ... അവൾ പിന്നേ ഇക്കാനെ ഒരു ബ്രദർ ആയിട്ടേ കണ്ടിട്ട് ഒള്ളു എന്ന് പറഞ്ഞു നൈസ് ആയിട്ട് തട്ടി... ഞങ്ങടെ ഉമ്മി ഒറ്റ മോൾ ആയത് കൊണ്ട് തന്നെ ഉമ്മിയെ കെട്ടിച്ചു വിട്ടപ്പോൾ ഉമ്മാമ്മ ഒറ്റക്ക് ആയി... ആദ്യം ഒക്കെ മാമൻസ്ന്റെ കൂടെ നിന്നെങ്കിലും ഞാൻ ജനിച്ചപ്പോൾ നമ്മളെ ഇത്ത ഉമ്മാമ്മന്റെ കൂടെ അങ്ങോട്ട്‌ മലബാറിലേക്ക് വണ്ടി കയറി.... അത് കൊണ്ട് തന്നെ നമ്മക്ക് അവളുമായിട്ടു വല്ലാത്ത അടുപ്പം ഒന്നും ഇല്ലായിരുന്നു.... ഒരിക്കൽ ഉമ്മിന്റെ കാൽ പിടിച്ചു നമ്മൾ ബാംഗ്ലൂർൽ നിന്ന് മലബാർലേക്ക് പത്തു ദിവസത്തിന് വണ്ടി കയറി... ആ ദിവസം കൊണ്ടാണ് ഞാനും ഇത്തയും കൂടുതൽ അടുത്തത്.... നമ്മള് അവിടെ ചെന്നത് നമ്മക്ക് സ്വർഗം കിട്ടിയ ഫീൽ ആയത് കൊണ്ട് തന്നെ ആ പത്തു ദിവസവും ഞാൻ കാട്ടിലും തോട്ടിലും മലയിലും ഒക്കെ ആയിരുന്നു.... ഇത്താന്റെ വായിൽ നിന്ന് ഇച്ചുക്കന്റെ കാര്യം അറിഞ്ഞത് കൊണ്ട് തന്നെ മൂപ്പരെ കാണുമ്പോൾ ഒരു മൂളലും ചുമയും ഒക്കെ ആയിരുന്നു എനിക്ക്  .. അങ്ങനെ മനസ്സില്ല മനസോടെ ഞാൻ വീണ്ടും ബാംഗ്ലൂരിലേക്ക് വിട്ടു.. മാസങ്ങൾ കഴിയവേ ഞാൻ ഉമ്മിന്റെ കാൽ പിടിച്ചോണ്ട് വീണ്ടും അങ്ങോട്ട്‌ വിട്ടു.. അവിടെ ഞമ്മളെ കമ്പനി തന്നെ ഇച്ചുക്കയും ലോലൻസും ആയത് കൊണ്ട് തന്നെ നമ്മള് മുഴുവൻ നേരവും അവരുടെ കൂടെ തന്നെ ആയിരുന്നു.... ആദ്യം ആയി നമ്മള് നാട്ടിലേക്കു ചെന്നപ്പോൾ നമ്മളെ വിടാതെ നോക്കി ബസ്മം ആക്കിയ ടീം ആണ് ഈൗ ലോലൻസ്.... ഇച്ചുക്കാ പിന്നെ ഞങ്ങളെ കസിൻ ആയത് കൊണ്ട് തന്നെ ആദ്യം തന്നെ ഫോട്ടോ കണ്ടു അറിയാം ആയിരുന്നു എനിക്ക്... എടാ പോടാ വിളിക്കും എങ്കിലും ഇച്ചുക്കാ എന്നാ വിളി ആയിരുന്നു എനിക്ക് ഇഷ്ട്ടം... ആ അപ്പൊ എവിടെയാ നിർത്തിയെ... ഉമ്മിന്റെ കാൽ പിടിച്ചു വീണ്ടും വിട്ടത്... യെസ് ഞാൻ 10th പഠിക്കുന്ന കാലം... അതും സ്റ്റഡി ലീവ്ന്.. ഹിഹി... ആ 5 ദിവസം കഴിഞ്ഞു ഞാൻ തിരിച്ചു പോരാൻ നിന്ന ദിവസം ഇച്ചുക്കാ എന്നെ പ്രൊപ്പോസ് ചെയ്തതും മൂപ്പരെ ട്രോളി ഒരു വഴിക്ക് എത്തിച്ചിരുന്നു ഞാൻ.... പിന്നെ ഇച്ചുക്കാ എന്നാ വിളി മാറ്റി കോഴി ആക്കി ഞാൻ മൂപ്പരെ.... ഇക്കാ ഡിഗ്രി സെക്കന്റ്‌ ഇയർ പഠിക്കുന്ന കാലം.. അങ്ങനെ വീണ്ടും ബാംഗ്ലൂരിലേക്ക് വിട്ടു... SSLC എക്സാം കഴിഞ്ഞു വെറുതെ ബോർ അടിച്ചപ്പോൾ  നമ്മൾ നാട്ടിലേക്കു പോയി... ഇക്കാനെ കാണുമ്പോൾ തന്നെ കോഴി കോഴി എന്ന് പറഞ്ഞും കൂവി വിളിക്കും ഒക്കെ ചെയ്തു നടന്നപ്പോൾ ഒരു ദിവസം പ്രതീക്ഷിക്കാതെ ചെവി അടക്കി ഒരു അടി ആയിരുന്നു മൂപ്പരെ കയ്യിൽ നിന്നും എനിക്ക് കിട്ടിയത്... ഭാഗ്യത്തിന് ബോധം പോയില്ല... ഒരു ശു ശബ്ദം മാത്രേ ഉണ്ടായിരുന്നുള്ളൂ..... അങ്ങനെ ആ അടി ഞമ്മക്ക് വല്ലാണ്ട് അങ്ങ് ഫീൽ ആയി... സത്യം പറഞ്ഞാൽ ഞാൻ ഇങ്ങനെ ഒക്കെ ആണ്... എനിക്ക് ഇഷ്ട്ടാ ഓരോന്നു പറഞ്ഞു മറ്റുള്ളവരെ വെറുപ്പിക്കാൻ.. പിന്നീട് അങ്ങോട്ട്‌ ഇച്ചുക്കാ എന്നെ ഒന്ന് മൈൻഡ് പോലും ചെയ്യില്ലാ... ലോലൻസിന്റെ കൂടെ പാടത്ത് ഇരിക്കുമ്പോൾ പോലും ഞാൻ ചെന്നാൽ എണീറ്റു പോവും... അത് അങ്ങനെ നീണ്ട് പോയതും ഞാൻ ആകെ മൂഡ് ഓഫ് ആയി.. അതുകൊണ്ട് തന്നെ നമ്മള് ബാംഗ്ലൂരിലേക്ക് വിട്ടു.... അങ്ങനെ നമ്മളെ ഇത്താനെ കെട്ടിക്കാൻ സമയം ആയതും ഉമ്മിയും അബ്ബയും വന്നു അവക്ക് പ്രൊമോഷനും ഞമ്മക്ക് ബാംഗ്ലൂരിൽ നിന്ന് ഇങ്ങോട്ട് ട്രാൻസ്ഫറും കിട്ടിയാച്ച്.... സത്യം പറഞ്ഞാൽ എനിക്ക് അത് അറിഞ്ഞപ്പോൾ വല്ലാണ്ട് സന്തോഷം ഒന്നും ഇല്ലായിരുന്നു.. കാരണം ഇച്ചുക്കാ തന്നെ... മൂപ്പരെ അവോയ്ഡ്ങ് സഹിക്കാൻ പറ്റുന്നില്ലായിരുന്നു എനിക്ക്..... അങ്ങനെ ഒരു മാസം നമ്മൾ എങ്ങനെയൊക്കെയോ കഴിച് കൂട്ടി... ഇത്തന്റെ മാര്യേജ് ഫിക്സ് ചെയ്തതും ഞാനും ഉമ്മാമയും ബാംഗ്ലൂരിലേക്ക് വിട്ടു..... ഞങ്ങളെ കൂടെ ഇച്ചുക്കയും ഉണ്ടായിരുന്നു.... അങ്ങനെ കല്യാണത്തിന് പെണ്ണിന്റെ ആങ്ങള എന്ന സ്ഥാനത്തു നിന്ന് ഇച്ചുക്കാ ആയിരുന്നു എല്ലാത്തിനും മുന്നിൽ...... ഇക്കാന്റെ ആ ആക്റ്റീവ് ആയിരുന്നു ഇക്കയിലേക്ക് എന്നെ അടുപ്പിച്ചതും...യെസ്.... I LOVE HIM.. ഇനിയുള്ള കാലം അവന്റെ നിഴലായ് കൂടെ ജീവിക്കണം എനിക്ക്...  അങ്ങനെ കല്യാണത്തിന് രണ്ട് ദിവസം മുന്നേ ഇച്ചുക്കന്റെ ഫാമിലിയും നാട്ടിലുള്ള ഞങ്ങളെ റിലേറ്റീവ്സ് ഉം ലോലൻസ് ഉം എല്ലാം വന്നിരുന്നു.... എല്ലാത്തിനും ആക്റ്റീവ് ആയിരുന്നിട്ട് പോലും ഒരു നോട്ടം കൊണ്ട് പോലും മൂപ്പര് എന്നെ മൈൻഡ് പോലും ചെയ്തിരുന്നില്ല....രണ്ടും കല്പ്പിച്ചു മൂപ്പരെ മുന്നിൽ കയറി നിന്നതും ഇക്കാ എന്നെ മറി കടന്നു പോയി... """ഇച്ചുക്കാ... എന്തിനാ എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നേ ... "" കണ്ണ് നിറച്ചു ഞാൻ ചോദിച്ചപ്പോൾ പോലും ഇക്കാ എന്റെ മുഖത്തെക്ക് നോക്കിയില്ല... ''''ഞാൻ തമാശക്ക് പറഞ്ഞതാ അന്ന് അങ്ങനെ ഒക്കെ... നിനക്ക് ഫീൽ ആവും എന്ന് ഒരിക്കലും വിചാരിചില്ല ഞാൻ.... സോറി..."'' അതും പറഞ്ഞോണ്ട് ഞാൻ അവനെ  കെട്ടി പിടിച്ചതും അവനും തിരിച്ചു കെട്ടിപ്പിടിച്ചു കൊണ്ട് എന്റെ മുടിയിൽ തലോടി... """"നിയാ കരയല്ലേ പെണ്ണെ.... റാനിയോട് ഇഷ്ട്ടം ആണെന്ന് പറഞ്ഞത് ശെരിയാ... ബട്ട്‌ അത് അവന്മാർ പറഞ്ഞ challenge ൽ ജയിക്കാൻ വേണ്ടി പറഞ്ഞതാ... ഞാൻ അവളെ ഒരു പെങ്ങളെ സ്ഥാനത്തു മാത്രേ കണ്ടിട്ടുള്ളു... മാത്രവുമല്ല ഒരേ പ്രായം അല്ലെ ടാ ഞങ്ങൾക്ക്.. എനിക്ക് എന്റെ ഈൗ കാന്താരിയെ ആണ് ഇഷ്ട്ടം.... നീ കരച്ചിൽ നിർത്.....നിയാ... ""'' """പിന്നെ എന്തിനാ കോന്താ നീ എന്നെ അടിച്ചേ... " "''അത്രത്തോളം സീരിയസ് ആയിട്ട് മനുഷ്യൻ ഒരു കാര്യം പറഞ്ഞിട്ട് അവൾ തമാശ ആയി എടുത്തിരിക്കുന്നു... മാത്രവുമല്ല എന്നിട്ട് അവള്ടെ ഒരു ആക്കലും... ഞാൻ ആയത് കൊണ്ട് ഒറ്റ ഒന്നിൽ നിർത്തി... അല്ലേൽ കാണാം ആയിരുന്നു.... """ അതും പറഞ്ഞു അവൻ എന്നെ നോക്കി കണ്ണ് ഉരുട്ടിയതും ഞാൻ കൊഞ്ഞനം കുത്തി അവനോട് നീ പോടാന്ന് പറഞ്ഞു... "'ദേ... നിന്റെ ഈൗ എടാ പോടാ വിളി നിർത്...ഒന്നും ഇല്ലെങ്കിലും നിന്റെ ഇച്ചുക്കാ അല്ലെ ഡീ.. "" മൂപ്പരോട് ശ്രമിക്കാം എന്ന് പറഞ്ഞു പുറത്തേക്കു ഇറങ്ങിയതും ചെന്ന് പെട്ടത് ഉമ്മാമാന്റെ മുന്നിലേക്ക് ആണ്... """എന്താ അവിടെ രണ്ടും കൂടെ "" ""അത് പിന്നെ ഞാൻ വെള്ളം എടുക്കാൻ..അല്ലാ കൊടുക്കാൻ... """ ""ആളെ കളിപ്പിക്കല്ലേ മോളെ... ഇങ്ങനെ പോയാൽ നീ അവനെ കൊണ്ട് ഒരുപാട് വെള്ളം കുടിപ്പിക്കും.... """ അതും പറഞ്ഞു ഞമ്മളെ അടിപിടി നോക്കി കൊണ്ട് ഒരുമാതിരി ചിരിച്ചോണ്ട് ഉമ്മാമ പോയതും ഞാൻ നെഞ്ചിൽ കൈ വെച്ച് റൂമിലേക്ക്‌ പോയി....കല്യാണവും കളവാണവും എല്ലാം കഴിഞ്ഞു ഇച്ചുക്കന്റെ കൂടെ ഞാനും ഉമ്മാമായും നാട്ടിലേക്കു വിട്ടു... . അങ്ങനെ വർഷങ്ങൾ നീങ്ങവേ ഇപ്പൊ ഞമ്മൾ ഇപ്പൊ അക്കൗണ്ടന്റ് ആയി വർക്ക്‌ ചെയ്യുവാ... ഇച്ചുക്കാ ആണേൽ MBA കഴിഞ്ഞു തേരാ പാര നടക്കുന്നു.... """ഹാ നിന്റെ ആലോചന കഴിഞ്ഞില്ലേ  "" ചിന്തയിൽ നിന്ന് നമ്മള് നല്ല കുട്ടി ആയി ഇറങ്ങി പോന്ന് മൂപ്പരെ നോക്കി.... ""ദേ മറ്റേ ഇന്റർവ്യൂ എന്തായി.. അറ്റൻഡ് ചെയ്തോ.. """ "''ഉഫ്... തുടങ്ങി.. ഞാൻ ഇങ്ങനെ നല്ലകുട്ടി ആയി ജോലി ചെയ്യാതെ നടക്കുന്നത് നിനക്ക് ഇഷ്ട്ടപ്പെടുന്നില്ലല്ലേ പിശാശ്ശെ... "" ഇതാണ്... ഈൗ കോന്തന്റെ ഈൗ ഒരു ഒറ്റ സ്വഭാവം കാരണം ആണ് ഞങ്ങളെ കല്യാണം നടക്കാത്തത്... ഞങ്ങൾ തമ്മിലുള്ള കല്യാണം ആദ്യം തന്നെ തീരുമാനിച്ചു ഉറപ്പിച്ചതുകൊണ്ട് തന്നെ വീട്ടിൽ അറിഞ്ഞിട്ട് പോലും സീൻ ആയില്ല.... ബട്ട്‌ അവന്ന് ജോലി ആയാൽ മാത്രേ കെട്ടിച്ചു അയക്കു എന്ന് അബ്ബ contition വെച്ച്... ഞങ്ങൾക്ക് പിന്നെ കല്യാണം കഴിഞ്ഞ പോലെ തന്നെ ആണ് ഇപ്പോളും അതുകൊണ്ട് തന്നെ ഈൗ കോന്തന് അങ്ങനെ ഒരു വിചാരമെ ഇല്ലാ... ""ഡീ... നീങ്ങി കിടക്ക് അങ്ങോട്ട്‌.. എനിക്കും കിടക്കണം.. "" ഫുഡ് കഴിച്ചു നമ്മൾ കിടന്നതും അവൻ നമ്മളെ പിന്നാലെ വന്നു... "'അയ്യേ.. മോന്റെ ഒരു പൂതി.... നീ വേണേൽ നിലത്ത് കിടന്നോ... "" "'"അത് അങ്ങോട്ട്‌ പള്ളിയിൽ പോയി പറഞ്ഞാൽ മതി.... നീങ്ങി കിടക് പിശാശ്ശെ... "" നമ്മളെ ഉന്തി ഒരു സൈഡ്ലേക്ക് ആക്കി അവൻ നമ്മളെ ചേർന്ന് കിടന്നു.... നിങ്ങൾക്ക് എല്ലാം അറിയാല്ലോ ഹോസ്പിറ്റലിൽ ബെഡ്ന്റെ അവസ്ഥ.. നമ്മക്ക് ആണേൽ ആദ്യം ആയിട്ട് ആയത് കൊണ്ട് എന്തോ ഒരു ചടപ്പ്... ആ ചടപ്പ് മാറ്റാൻ അവനെ ഉന്തിയതും അവൻ പിന്നേം നമ്മളെ ഒട്ടി കിടന്നു... ""എണീറ്റു പോ തൊരപ്പ... എന്തായാലും ഞാൻ ഒരു സുഖം ഇല്ലാത്ത കുട്ടി അല്ലെ "" ''സുഖം ഇല്ലാത്ത കുട്ട്യാ സമ്മതിച്ചു.. അതിനു ഞാൻ എന്ത് വേണം... കുറച്ചു സുഖം തരണോ.. "" കണ്ണും അടച്ചു അവൻ പറഞ്ഞതും ഞാൻ പിന്നെ ഒന്നും പറയാൻ നിൽക്കാതെ ഒരു ഭാഗത്ത്‌ തിരിഞ്ഞു കിടന്നു... പക്ഷെ ഉറക്കത്തിൽ എപ്പോളോ അവന്റെ നെഞ്ചിലെ എത്തിയിരുന്നു ഞാൻ.. ••••••••••••••••••••••••••••••••••••• ആരോ ഡോർൽ തട്ടിയതും ഞാൻ പെട്ടെന്ന് ഒരു ഭാഗത്തേക്ക് തിരിഞ്ഞതും അയ്യോ ന്ന് പറഞ്ഞു നിലത്ത് എത്തി.. എന്റെ ഒച്ച കേട്ട് നെട്ടി ഉണർന്ന നിയ എന്റെ കിടത്തം കണ്ടതും പൊരിഞ്ഞ ഇളി... അവളെയും മനസ്സിൽ പ്രാകി കൊണ്ട് ഡോർ പോയി തുറന്നതും ഉമ്മാമ ആണ്... ഉമ്മാമക്ക് ഒന്ന് ഇളിച്ചു കൊടുത്തിട്ട് ഞാൻ വേഗം ബാത്‌റൂമിൽ പോയി... പുറത്ത് ഇറങ്ങിയതും രണ്ട് പേരും കൂടെ സൊല്ലി ഇരിക്കുന്നുണ്ട്.. "'ഹ.. മോളെ... ഇവൻ നിന്നെ ഒന്നും ചെയ്തില്ലാ ല്ലോ അല്ലെ... എന്റെ മോൾക്ക്‌ കൊഴപ്പം ഒന്നൂല്ലല്ലോ.. "' ഞാൻ ചെന്ന പാടെ മൂപ്പത്തി ഞമ്മക്ക് ഇട്ടതും ഞാനും വിട്ട് കൊടുത്തില്ല... ""ഇങ്ങള് പേടിക്കേണ്ട... ഇപ്പൊ അടുത്ത് തന്നെ ഒന്നിനെ തോളത്ത് ഇട്ട് ഉറക്കാൻ ചാൻസ് ഉണ്ട് അല്ലെ നിയാ... """ നമ്മള് അതും പറഞ്ഞോണ്ട് പുറത്തേക്കു നടന്നതും ഉമ്മാമ എടാ പഹയാന്ന് പറയുന്നുണ്ട്.. അതിന്റെ കൂടെ തന്നെ നിയയും വെറുതെ പറയുവാ എന്നും പറയുന്നുണ്ട്... അവിടെന്നു ഇറങ്ങി അവർക്ക് രണ്ട് പേർക്കും ഉള്ള ഫുഡ്ഡ് വാങ്ങി ഞാൻ റൂമിലേക്ക്‌ പോയി... ""നാളെ ഡിസ്ചാർജ് ചെയ്യും.... ഞാൻ പുറത്തേക്കു പോട്ടെ... ഒരു ചെറിയ പണി ഉണ്ട്... നിയാ രാത്രി വരാം കേട്ടോ... "" തമാശ രൂപേണ നമ്മൾ പറഞ്ഞതും ഉമ്മാമ എന്റെ ചെവി പിടിച്ചു തിരിച്ചു... "'അങ്ങനെ രാത്രി ഇപ്പൊ വരേണ്ട.. ഞാനും ഉണ്ടാവും ഇന്ന്.. നിന്നെ എനിക്ക് ഒന്ന് നന്നാക്കാൻ ഉണ്ട്... "" അതും പറഞ്ഞു ഉമ്മാമ നമ്മളെ ചെവി വിട്ടതും ഞാൻ മൂപ്പത്തിയെ നോക്കി കൊഞ്ഞനം കുത്തി കൊണ്ട് നിയക്ക് ഒരു ഫ്ലൈ കിസ്സും കൊടുത്തു പുറത്തേക്കു വിട്ടു.... നമ്മക്ക് ഇന്ന് ഒരു ഇന്റർവ്യൂ ഉണ്ട്.. ഇത്രയും കാലം വെറുതെ നടന്ന് ലൈഫ് എൻജോയ് ചെയ്തു... ഇനി ഒന്ന് ശെരിക് അധ്വാനിക്കണം എനിക്ക്.. ഹിഹി... നമ്മള് അധ്വാനിക്കുന്നില്ല എന്നൊന്നും നിങ്ങൾ വിശ്വാസിക്കല്ലേ... ഞങ്ങളെ ഷോപ്പിൽ പോവർ ഉണ്ട് ഞാൻ... വെറുതെ ടൈമ് പോവാൻ.. പിന്നെ അല്ലറ ചില്ലറ പണിയും ഉണ്ടാവും എപ്പോളും... ഞാൻ ഒരു കമ്പനി തുടങ്ങി ഇവന്റ് ന്റെ... അതിന്റെ ഡോക്യുമെന്റ് വാങ്ങാൻ വില്ലജ് ഓഫീസിൽ പോയതാ ഇന്ന്.... അതും കഴിഞ്ഞു നമ്മൾ ഹോസ്പിറ്റലിലേക്ക് വിട്ടു.... അപ്പോഴേക്കും അവർ ഡിസ്ചാർജ് ചെയ്തു പുറത്ത് നിൽക്കുന്നുണ്ട്.... ഞാൻ വെറുതെ പറഞ്ഞതാ നേരത്തെ.. ഇന്ന് തന്നെ പോവാ എന്ന് പറഞ്ഞിരുന്നു ഡോക്ടർ.... അങ്ങനെ അവരെയും കൊണ്ട് വീട്ടിലേക്ക് വിട്ട് ഞാൻ എന്റെ വീട്ടിലെക്കും പോയി...ദിവസങ്ങൾ നീങ്ങവേ നമ്മളെ കമ്പനിയുടെ ഉദ്ഘടനവും കഴിഞ്ഞു... എല്ലാം കൊണ്ടും റാഹത് ആയതും നിയന്റെയും എന്റെയും കല്യാണവും കഴിഞ്ഞു.... [___1 വർഷതിന് ശേഷം... ___] ""നിയാ ഒന്നൂല്ലടാ... "" ""ദേ എന്നെ കൊണ്ട് പറയിപ്പിക്കല്ലേ.. പിന്നെ ഇത് എന്തുവാ.... ഉഫ്... "" ഡെലിവറിക്ക് റൂമിൽ കയറ്റിയതും അവൾ എന്റെ കയ്യും പിടിച്ചു എന്നോട് കൂടെ വരാൻ പറഞ്ഞു... വേദനക്ക് ഇടയിൽ അവളോട്‌ ഒന്നും ഇല്ലന്ന് പറഞ്ഞപ്പോൾ ആണ് അവള്ടെ ഡയലോഗ്.. ഡോക്ടർ പോലും ചിരിച്ചു പോയി... അങ്ങനെ ഒരുപാട് നേരത്തെ അവള്ടെ പ്രയത്നതിന് ശേഷം ഒരു കുഞ്ഞിന്റെ കരച്ചിൽ വന്നതും അവൾ കണ്ണ് തുടച്ചു ചിരിയോടെ എന്നെ നോക്കി.... പക്ഷെ ഇനി ഉള്ള അവസ്ഥ ആലോചിചതും എനിക്ക് ഇനി എന്താവും എന്ന് ആയിരുന്നു പേടി.. ഞാൻ വിചാരിച്ച പോലെ തന്നെ അവള്ടെ ചിരി വീണ്ടും മാഞ്ഞു... വേദന കൊണ്ട് അവൾ വീണ്ടും കാലുകൾ നീട്ടിയതും ഡോക്ടർ അവളോട്‌ പുഷ് ചെയ്യാൻ പറഞ്ഞു.. """എടാ കോന്ത...നീ ശെരിക്കും പണി ഒപ്പിച്ചല്ലേ... ഇതുവരെ കാത്തു ഇരുന്നത് മൊത്തം നീ ഒറ്റ സെഞ്ച്വറിക്ക് തീർത്തോ... """ വേദനക്ക് ഇടയിൽ പോലും അവൾ എന്നോട് പറഞ്ഞതും ഞാൻ അവളെ നോക്കി ചമ്മിയ ചിരി ചിരിചു കൊണ്ട് ഡോക്ടറെ നോക്കിയതും ഡോക്ടർ എന്നെ ഒന്ന് സംശയത്തോടെ നോക്കി കൊണ്ട് അവളെ നേരെ തിരിഞ്ഞു... സ്കാനിംഗ് റിപ്പോർട്ടിൽ തന്നെ കണ്ടത് കാരണം എനിക്ക് അറിയാം ആയിരുന്നു ഞങ്ങൾക്ക് ട്വിൻസ് ആണെന്ന്... ബട്ട്‌ അവളോട്‌ പറഞ്ഞില്ല ഞാൻ.... അങ്ങനെ കാത്തിരിപ്പിന്റെ ഒടുവിൽ അടുത്ത കരച്ചിൽ കേട്ടതും എന്റെ കണ്ണും നിറഞ്ഞു.... നിയാടെ നെറ്റിയിൽ ഒന്ന് അമർത്തി ചുംബിച്ചു കൊണ്ട് ഞാൻ ഞങ്ങളെ രണ്ട് മാലാഖ കുഞ്ഞുങ്ങളെയും കൊണ്ട് പുറത്തേക്കു ഇറങ്ങി..... *ESHA INAYA* *ELSHA INAYA* ഒരു ആഴ്ചതെ ഹോസ്പിറ്റൽ  വാസതിന്നു ശേഷം വീട്ടിലേക്ക് തിരിച്ചതും അവൾ തിരിഞ്ഞു ഹോസ്പിറ്റലിലേക്ക് തന്നെ നോക്കുന്നുണ്ടായിരുന്നു ഇനി ഇപ്പൊ അടുത്ത് ഒന്നും ഇവിടേക്ക് വരില്ലെന്ന് ഉള്ള ഉറച്ച തീരുമാനത്തോടെ.... നമ്മൾ ആണേൽ ഇനിയും രണ്ട് കൊല്ലം കഴിഞ്ഞു വീണ്ടും കാണാം എന്ന വിശ്വാസത്തോടെ അതിനെ നോക്കി ബൈ പറഞ്ഞു..... ______ശുഭം_______ ഞാൻ എപ്പോളും എന്താ sad സ്റ്റോറി എഴുതുന്നെ എന്ന് ചോദിച്ചവർക് വേണ്ടി.... നമ്മക്ക് തേപ്പ് കിട്ടിയത് കൊണ്ടും ദുഃഖം ഉള്ളത് കൊണ്ടും ഒന്നും അല്ലാ ട്ടോ അങ്ങനെ എഴുതുന്നെ.... സന്തോഷം നൽകുന്ന സ്റ്റോറിയെക്കാൾ നമ്മളെ മനസിൽ ഉണ്ടാവുന്നത് sad സ്റ്റോറി ആണ്... മാത്രവുമല്ല അങ്ങനെ ഒരു തീം കിട്ടുമ്പോൾ അത് അങ്ങ് എഴുതും.. അത്രയേ ഒള്ളു... ഇത് ഒരു ഹാപ്പി സ്റ്റോറി ആണെന്നാ എനിക്ക് തോന്നുന്നേ....എന്തായാലും വായിച്ചിട്ട് അഭിപ്രായം പറയണേ... 😍
35.3k കണ്ടവര്‍
9 ദിവസം
#

📙 നോവൽ

♥VALENTINE'S DAY♥️ (based on a real story) ✔️$hana $alam "സനാ... ഒന്ന് ഇവിടെ വാ.. " കിട്ടിയ ഗ്യാപ്പിൽ നിസാം സർ പുറത്തോട്ടു പോയ സമയത്ത് നമ്മളെ ചങ്കിനോട് തള്ളി മറിക്കുമ്പോൾ ആണ് മൂപ്പർ തിരിച്ചു വന്നു എന്നെ വിളിച്ചത്... "നീ ലൈബ്രറി വരെ പോയിട്ട് എന്റെ ഫോൺ എടുത്തോണ്ട് വാ... " മൂപ്പര് അതും പറഞ്ഞോണ്ട് പോയതും ഞാൻ മൂളി പാട്ടും പാടി ലൈബ്രറിയിലേക്ക് പോയി... അവിടെ ചെന്നപ്പോൾ തന്നെ നമ്മളെ ആജന്മ ശത്രുവിന്റെ മിത്രം അതായത് റിയയുടെ ഫ്രണ്ട് ഷംന പുറത്ത് തന്നെ നിൽക്കുന്നുണ്ട്.. എന്റെ ക്ലാസ്സിൽ തന്നെയാണ് രണ്ടും... ഒരു ക്ലാസ്സിൽ ആണെങ്കിലും ഞങ്ങൾ രണ്ട് ഗാങ് ആണ്... ഞങ്ങൾ ബോയ്സിനോട് കൂടുതൽ സംസാരിക്കുന്നത് ഒന്നും അവർക്ക് ഇഷ്ട്ടം അല്ലാ.... ഓരോന്നു പറഞ്ഞു അവിഹിതം ഉണ്ടാക്കും... ഇല്ലാത്ത അവിഹിതത്തിന്റെ പേരും പറഞ്ഞു നമ്മളെ പിടിപ്പിച്ച മൊതല് ആണ് ആ നിക്കുന്ന സാധനവും അതിന്റെ യജമാനനും.. അവൾ എന്നെ കണ്ടപ്പോൾ തന്നെ ചിരി കോട്ടി പുച്ഛിച്ചു കളഞ്ഞു.... നമ്മള് പിന്നെ ഇങ്ങോട്ട് കിട്ടിയത് അതിന്റെ ഇരട്ടി തന്നെ തിരിച്ചു കൊടുത്തുകൊണ്ട് അകത്തേക്ക് കയറി... ടേബിളിൽ ഉണ്ടായിരുന്ന സർന്റെ ഫോൺ കയ്യിൽ ഇട്ട് കറക്കി കൊണ്ട് നമ്മള് പുറത്തേക്കു ഇറങ്ങാൻ നിന്നതും അവിടെ കണ്ട കാഴ്ചക്ക് നമ്മളെ നെഞ്ചിനെ കീറി മുറിക്കാൻ ഉള്ള ശക്തി ഉണ്ടായിരുന്നു... എന്റെ കയ്യിൽ  നിന്നും നിലത്ത് വീണ ഫോൺ എടുത്തു ഒരുവട്ടം കൂടി അവനെ നോക്കിയതും അവൻ അവളിൽ നിന്നും അകന്നു മാറി കൊണ്ട് നമ്മളെ പിന്നാലെ വന്നു.... "സന.... ഞാൻ.. " കണ്ണീർ തുടച്ചു കൊണ്ട് നമ്മള് അവന്റെ മുഖത്തെക്ക് നോക്കിയതും അവൻ നമ്മളോട് എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു... ഒന്നും കേൾക്കാൻ പറ്റുന്ന മാനസികാവസ്ഥയിൽ അല്ലായിരുന്നു ഞാൻ... തിരിച്ചു പോരാൻ ഒരുങ്ങവേ എന്റെ കയ്യിൽ അവന്റെ പിടി വീണതും ഞാൻ അവന്റെ കണ്ണിലേക്കു നോക്കി... ഇന്ന് വരെ എന്നോട് നിറഞ്ഞു നിന്നിരുന്ന ഒരു തുള്ളി പ്രണയം പോലും കണ്ടില്ല ഞാൻ അവന്റെ കണ്ണിൽ... അവന്റെ കണ്ണിൽ ഉള്ളത് എന്താന്ന് പോലും തിരിച്ചറിയാൻ കഴിഞ്ഞില്ല എനിക്ക്.... കണ്ണീർ കൊണ്ട് മുഴുവൻ മിന്നൽ ആയിരുന്നു എനിക്ക്.... """റോഷാ... ഒന്നും പറയേണ്ട നീ... നിന്റെ ഒരു എക്സ്‌പ്ലൈനും വേണ്ട എനിക്ക്.. കാണേണ്ടതെല്ലാം ഞാൻ കണ്ടു... അത് സത്യം അല്ലെന്ന് നിനക്ക് പറയാൻ പറ്റോ... ഇല്ലാലോ... അല്ലെങ്കിലും മണ്ടിയാ ഞാൻ... ഒരിക്കലും നിന്നോട് കൂട്ട് കൂടേണ്ടായിരുന്നു എന്ന് തോന്നി പോവാ എനിക്ക്... എന്തായാലും മതിയായി റോഷാ... ബട്ട്‌ ഇത്രേം വേണ്ടായിരുന്നു... നിനക്ക് അറിയാവുന്നത് അല്ലെ ഞാനും റിയയും ഉള്ള പ്രോബ്ലം എല്ലാം... എന്നിട്ട് പോലും നിനക്ക് അവളെ മാത്രേ ഒള്ളു അല്ലെ കിട്ടിയത്.... തോൽപ്പിച്ചു കളഞ്ഞില്ലേ നീ എന്നെ... ഞാൻ തോൽക്കുന്നത് ഇഷ്ട്ടം അല്ലെന്ന് പറഞ്ഞ റോഷൻ തന്നെ ആണോ ഇത്.... GOOD BY റോഷാ... താങ്ക്സ് ഫോർ ആൾ.. മറക്കാൻ പറ്റാത്ത കുറച്ചു ഓർമകൾ സമ്മാനിച്ചതിന്...ആരുടെ മുന്നിലും തോൽക്കാത്ത ഞാൻ നിന്റെയും ഇവളുടെയും മുന്നിൽ തോറ്റതിന്... """"" നിറഞ്ഞു ഒഴുകുന്ന കണ്ണീർ തുടച്ചു കൊണ്ട് അവനെയും അവളെയും നോക്കി പുഞ്ചിരിച്ചു കൊണ്ട് പുറത്തേക്കു ഇറങ്ങിയപ്പോളും പിന്നിൽ നിന്നും എന്നെ വിളിക്കുന്നുണ്ടായിരുന്നു റോഷൻ.. കരഞ്ഞു കൊണ്ട് പുറത്തേക്കു ഇറങ്ങിയപ്പോൾ ആണ് ഞാൻ അങ്ങോട്ട്‌ പോയപ്പോൾ എന്നെ നോക്കി പുച്ഛിച്ചവൾടെ പുച്ഛത്തിന് പിന്നിലെ കാരണം മനസ്സിലായത്.... സർന് ഫോണും കൊടുത്തു ബെഞ്ചിൽ പോയി ഇരുന്നതും സംസാരിക്കാൻ ഉള്ള എന്റെ മൂഡ് എല്ലാം പോയിരുന്നു... മനസ്സിൽ ഒത്തിരി സങ്കടം ഉണ്ടെങ്കിലും എന്റെ കണ്ണീർ പുറത്തേക്കു ഒഴുകിയില്ലാ... ഒരിക്കലും പ്രതീക്ഷിക്കാത്ത കാഴ്ച കണ്ടത് കൊണ്ട് ഒരുപക്ഷെ കണ്ണ് പോലും മരവിച്ച അവസ്ഥയിൽ ആവും.. അതുവരെ മരവിച്ചു നിന്ന എന്റെ മനസ്സിലേക്ക് വീണ്ടും റോഷന്റെ മുഖം വന്നത് റിയയും ഷംനയും ക്ലാസ്സിലേക്ക് കയറി വന്നപ്പോൾ ആണ്... അപ്പോൾ തന്നെ എന്റെ കണ്ണ് വീണ്ടും നിറഞ്ഞു ഒഴുകിയതും നമ്മൾ സർ ക്ലാസ്സിൽ ഉള്ളത് പോലും നോക്കാതെ പുറത്തേക്കു ഓടി... മനസ്സിലെ സങ്കടം തീരും വരെ ഞാൻ പൊട്ടികരഞ്ഞു... എത്രനേരം എന്നില്ലാതെ ആ കരയൽ തുടർന്നതും പിന്നിൽ നിന്ന് ഒരു കാലൊച്ച കേട്ടതും ഞാൻ കണ്ണ് തുടച്ചു കൊണ്ട് പിന്നിലേക്ക് നോക്കി.... അവിടെ കിതച്ച് കൊണ്ട് നിൽക്കുന്ന ഫിദയെ കണ്ടതും നമ്മക്ക് വീണ്ടും കരച്ചിൽ വന്നൂ... അവളെയും കെട്ടിപിടിച്ചു കൊണ്ട് നമ്മൾ വീണ്ടും കരഞ്ഞതും അവൾ കൊറേ നേരം എന്റെ പുറത്തു തലോടി കൊണ്ട് എന്നെ അവളിൽ നിന്നും അകത്തി നിർത്തി.... """"എന്താ സനു... നിനക്ക് എന്താ പറ്റിയെ... എവിടേക്ക് ആ നീ ക്ലാസ്സിൽ  നിന്ന് ഇറങ്ങി ഓടിയെ... നിന്റെ പിന്നാലെ സർ പറഞ്ഞു അയച്ചതാ എന്നെ... എവിടെ ഒക്കെ നോക്കി അറിയോ... എന്താ പെണ്ണെ... ഞങ്ങളെ സനു ഇങ്ങനെ ആണോ... ഹേ.. പറ... സനു... ടാ... """" എന്റെ മുഖം കൈയിൽ കോരി എടുത്തു കൊണ്ട് അവൾ ചോദിച്ചതും എനിക്ക് വീണ്ടും കരച്ചിൽ വന്നു... """"ദേ... ഇങ്ങനെ കരയാതെ കാര്യം പറ നീ... എന്താ പറ്റിയെ... ആ ശാഹുൽ വല്ലതും പറഞ്ഞോ നിന്നെ... പറഞ്ഞാൽ തന്നെ പ്രതികരിക്കാൻ കഴിയില്ലേ നിനക്ക്... എന്താടോ... എന്താ പറ്റിയെ... ദേ നീ കരയാണ്ട് കാര്യം പറയ്...""""" അവൾ വീണ്ടും വീണ്ടും എന്നോട് ചോദിച്ചു കൊണ്ടേ ഇരുന്നു... എനിക്ക് ആണേൽ തൊണ്ടയിൽ നിന്ന് ശബ്ദം പോലും പുറത്തേക്കു വരുന്നില്ലാ.... അവസാനം അവളോട്‌ നമ്മള് എല്ലാ കാര്യവും തുറന്നു പറഞ്ഞതും അവളിൽ നിന്നും കിട്ടിയത് ചെവി അടക്കി ഒരു അടി ആയിരുന്നു.... അത് ഞാൻ അർഹിച്ചതു ആയതു കൊണ്ട് തന്നെ അവള്ടെ മുഖത്തെക്ക് നോക്കി ഞാൻ കണ്ണ് നിറച്ചതും അവൾ എന്നെ കെട്ടിപിടിച്ചു.... """""സനു... നിന്നെ എങ്ങനെ പറഞ്ഞു ആശ്വാസിപ്പിക്കാ എന്ന് അറിയില്ലാ.. എന്നാലും പറയുവാ ഞാൻ കരയല്ലേ ഡീ... നിന്നെ കിട്ടാൻ ഭാഗ്യം ഇല്ലാ അവന്...നമ്മളെ വേണ്ടാത്ത ആളെ എന്തിനാടോ നമ്മക്ക്.. നീ ഇങ്ങനെ കരയാതെ... നീ ആത്മാർത്ഥമായി കൊടുത്ത സ്നേഹത്തെ ഓർത്തു അഭിമാനിക്കാൻ നോക്ക് നീ... നിന്റെ സ്നേഹം മനസ്സിലാക്കാൻ കഴിഞ്ഞില്ല അവന്.... കരയല്ലേ ഡീ.... നിന്നെ ചതിച്ച അവന്റെ മുന്നിൽ നെഞ്ചും വിരിച്ചു നടക്കുവാ വേണ്ടത്...അല്ലാതെ ഇങ്ങനെ കിടന്നു മോങ്ങല്ലേ നീ... ഞങ്ങൾക്ക് നിന്നെ ഇങ്ങനെ കാണാൻ കഴിയാത്തത് കൊണ്ടാ പറയുന്നെ... കണ്ണ് തുടക്ക് സനു.... """'' അവള്ടെ വാക്കുകൾ കേട്ടതും നമ്മൾ ശ്വാസം ഒന്ന് അമർത്തി വിട്ട് കൊണ്ട് കണ്ണ് തുടച്ചു അവള്ടെ മുഖത്തെക്ക് പുഞ്ചിരിയോടെ നോക്കി... നമ്മളെ ചിരി കണ്ടതും അവൾ എന്റെ കയ്യും പിടിച്ചു ക്ലാസിലെക്ക് വിട്ടു... അവിടെ എത്തിയതും നമ്മക്ക് ഏതൊക്കെയോ സൈഡ്ൽ നിന്ന് വീണ്ടും കരച്ചിൽ വരാൻ തുടങ്ങി.. ഒരുവിധം ഒതുക്കി നിർത്തി കൊണ്ട് നമ്മൾ ബെഞ്ചിൽ പോയിട്ട് ഇരുന്നു... അപ്പോഴേക്കും ഓരോരുത്തർ വന്നു എനിക്ക് എന്തെന്ന് ചോദിക്കുമ്പോൾ അവരെ ഒക്കെ ഓരോന്നു പറഞ്ഞു പറഞ്ഞു വിടുന്ന ഫിദയെ കണ്ടതും എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി... എങ്ങനെ തോന്നി സന നിനക്ക്... ഇത്രത്തോളം നിന്നെ സ്നേഹിച്ച നിന്റെ ആത്മാർത്ഥ കൂട്ടുകാരിയെ തന്നെയല്ലേ നീ ചതിച്ചെ... എന്തിന്... ?ആർക്ക് വേണ്ടി.. ? പ്രണയത്തിന്റെ മുഖം മൂടി അണിഞ്ഞു നിന്നെ വഞ്ചിച്ച റോഷന് വേണ്ടിയോ.... ? റോഷൻ.... സനയുടെ ഹൃദയത്തിൽ പതിഞ്ഞ മുഖം.. ആദ്യം ഒക്കെ ഫ്രണ്ട്‌സ് ആയിരുന്നു... ആ ഫ്രണ്ട്ഷിപ് പതിയെ പ്രണയത്തിലേക്ക് ചെക്കെറി... എപ്പോഴോ അവരും കൂടുതൽ അടുത്തിരുന്നു.... മൂന്ന് ഇത്താത്തമാരുടെ അനിയത്തി ആയതു കൊണ്ട്  തന്നെ അത്രയും കൊഞ്ചി കൊണ്ടായിരുന്നു അവളെ വളർത്തിയത്.. എല്ലാത്തിനും ആക്റ്റീവ് ആണെങ്കിലും പ്രാണനെ പോലെ സ്നേഹിച്ചവൻ വന്ജിക്കുകയാണെന്ന് അറിഞ്ഞപ്പോൾ ഏതൊരു പെണ്ണിനെ പോലെ അവളും തകർന്നു... FEB _14❤ ഏതോ ഒരു മഹാന്റെ പ്രണയതിന് സ്മാരകം എന്നോണം ലോകം മുഴുവൻ ആഘോഷിക്കുന്ന പ്രണയിനികളുടെ ദിനം... യെസ്... *Valentines Day * ഇങ്ങനെ ഒരു ദിനത്തിൽ തന്നെയാണ് അവരുടെയും പ്രണയത്തിന്റെ തുടക്കം... എന്ത് സ്വാതന്ത്ര്യം ഉണ്ടെങ്കിലും പ്രണയം എന്ന ഒന്നിൽ മാത്രം വീട്ടുകാർ സപ്പോർട്ട് അല്ലാ... ആ ഒരു ഒറ്റ കാരണം ആണ് എല്ലാവരിൽ നിന്നും എല്ലാം മറച്ചു വെക്കാൻ കാരണവും... സ്വന്തം കൂട്ടുകാരിയിൽ നിന്ന് പോലും മറച്ചു വെച്ച് അവനെ ഒരു ഫ്രണ്ട് എന്ന പേരിൽ പരിജയപ്പെടുത്തി കൊടുത്തതും അവൾ തന്നെ ആണ്..... ഓരോന്നു ആലോചിച് ഇരിക്കുമ്പോൾ ആണ് അവളെ തേടി ആ വിളി എത്തിയത്... """സനാ... നിന്നെ നിസാം സർ വിളിക്കുന്നു... ഇനി എന്താണെന്നാ നീ പറയാൻ പോവുന്നെ മൂപ്പരോട്... """ ഈ നിസാം സർ അദ്ധ്യാപകൻ എന്നതിൽ ഉപരി നമ്മളെ ഇത്താന്റെ ഹസ്ബൻഡ് കൂടിയാണ്... ഞാൻ എന്ത് പറയും എന്ന് അറിയാതെ അവിടേക്ക് നടന്നതും നിച്ചുക്കാ നമ്മളെ തിരഞ്ഞു ഇങ്ങോട്ട് വരുന്നുണ്ടായിരുന്നു... """സനു... എന്താ പറ്റിയെ... വയ്യേ നിനക്ക്... വീട്ടിൽ പോണോ.... """" നമ്മളെ വാടി തളർന്ന മുഖം കണ്ടു എന്നെ കണ്ട പാടെ ഇക്കാ ചോദിച്ചതും നമ്മള് ചെറു പുഞ്ചിരി മുഖത്ത് സെറ്റ് ചെയ്തു മൂപ്പരോട് ഛർദിചത് ആണെന്ന് പറഞ്ഞു... ""അയ്യെടി... ഇതെപ്പോൾ """ നമ്മളെ ആക്കി കൊണ്ട് ഇക്കാ ചോദിച്ചതും ഞാൻ മൂപ്പരെ നോക്കി കണ്ണുരുട്ടി.... """അതെയ്...ഞാൻ ഇങ്ങളെ കെട്ടിയോൾ അല്ലാ എപ്പോളും ഛർദിക്കാൻ... രണ്ടാമത്തെ റിസൾട്ട്‌ വരാർ ആയോ അളിയാ... """ മൂപ്പരെ ഇട്ട് ഊതി കൊണ്ട് നമ്മൾ പറഞ്ഞതും ഇക്കാ എന്നെ നോക്കി പോടി പറഞ്ഞു... ഇക്കനോട് പോവാണെന്ന് പറഞ്ഞു നമ്മള് ബാഗ് കയ്യിൽ എടുത്തു ബസ്സിലെക്ക് നടന്നതും അവിടെ പൂമരത്തിന്റെ ചോട്ടിൽ നിന്ന് മുട്ട് കുത്തി ഇരുന്ന് റിയയുടെ നേരെ റോസ് നീട്ടുന്ന റോഷനെ കണ്ടതും നമ്മക്ക് കരച്ചിൽ വന്നു... റോഷൻ നമ്മളെ പ്രൊപ്പോസ് ചെയ്ത അന്ന് എന്റെ കയ്യിൽ ഇട്ട് തന്ന റിങ് ആദ്യം ആയി എന്റെ കയ്യിൽ നിന്ന് ഊരി എടുത്തു അതിലേക്കു ഒരുപാട് നേരം നോക്കി നിന്ന ശേഷം ... ബസ്സിന്റെ ഹോൺ കേട്ടതും ആ റിങ് നിലത്തേക്ക് ഇട്ട് കൊണ്ട് അതിൽ ചവിട്ടി ഉറച്ചു കൊണ്ട് നടന്ന് നീങ്ങുമ്പോൾ അവിടെ ഉപേക്ഷിക്കുവായിരുന്നു അവൾ അവള്ടെ പ്രണയം..... യെസ് അന്നും *VALENTINES DAY* ഒരു പ്രണയ ദിനത്തിൽ തുടങ്ങി മറ്റൊരു പ്രണയദിനത്തിൽ അവസാനിച്ച ഒരു പതിനഞ്ചുകാരിയുടെ പ്രണയം... ഇന്ന് വർഷം 3 കഴിഞ്ഞു... ആ പ്രണയം അവിടെ അവസാനിച്ചു എങ്കിലും ഇന്നും അവള്ടെ നെഞ്ചിലെ മായാതെ കിടക്കുന്നുണ്ട് അവന്റെ  ഓർമകൾ... ഓരോ valentines day യും മറ്റുള്ളവരെ പോലെ  പ്രണയം പൂത്തുലയുന്ന ദിനം അല്ലാ അവൾക്ക്.... ആത്മാർത്ഥമായ പ്രണയം തകർന്ന ദിനമാ.... ((((END)))) ഫ്രണ്ട്‌സ്.. ഇത് ഒരു റിയൽ സ്റ്റോറി ആണ്... എന്റെ കണ്മുന്നിൽ നടന്ന സംഭവം... അവള്ടെ വേദന നേരിട്ട് കണ്ട്  അനുഭവിച്ചതാ ഞാൻ.... ആത്മാർത്ഥ പ്രണയത്തിൽ ഒരുപക്ഷെ ഞാൻ വിശ്വസിക്കാൻ അവളും ഒരു കാരണം ആണ്.... യെസ്.... one of the  true lover i had ever seen.... വായിച്ചിട്ട് അഭിപ്രായം പറയണേ... തെറ്റുകൾ ഉണ്ടേൽ ക്ഷമിക്കും എന്നാ വിശ്വാസത്തോടെ.... (SHANA SALAM)
36.6k കണ്ടവര്‍
10 ദിവസം
#

📙 നോവൽ

__ഹൃദയത്തിൽ എന്നും __❤ (full part) $hana $alam "ജാച്ചു .... ഞാൻ എത്രയൊക്കെ തരികിട കാണിച്ചാലും ജാച്ചു എന്താ എന്നെ ഒന്നും പറയാത്തേ.... " പേരെന്റ്സ് മീറ്റിംഗും കഴിഞ്ഞു ഹെഡ് മിസ്സിന്റെയും ക്ലാസ്സ്‌ ടീച്ചർടെയും വായിൽ ഉള്ള മൊത്തം കൊലവിളിയും കേട്ട് തിരികെ പോരുമ്പോൾ ആണ് അവന്റെ ഒടുക്കത്തെ സംശയം... അവനെ ഒന്ന് ടോടല്ലി സ്കാൻ ചെയ്തോണ്ട് നമ്മള് അവനെ സംശയത്തോടെ നോക്കി.... "നിന്നെ ഞാൻ ഒന്നും പറയാത്തേ ആണോ കുഞ്ഞിന്റെ പ്രോബ്ലം.... " "ഏയ്‌... അങ്ങനെ പറയല്ലേ ബ്രോ... ജാച്ചു ഒന്നും പറയാത്തത് അല്ലെ നമ്മളെ മുന്നോട്ട് ഉള്ള കുതിച്ചു ചാട്ടത്തിന്റെ സ്പിരിറ്റ്‌ " "പോയി പോയി നീ തന്തയെ ബ്രോ ആക്കിയല്ലേ..." "അങ്ങനെ പറയല്ലേ ജാച്ചു ബ്രോ.... നമ്മള് അങ്ങനെ അല്ലെ.... " നമ്മളെ നേരെ സൈറ്റ് അടിച്ചോണ്ട് അവൻ അത്രയും പറഞ്ഞു കാറിൽ കയറി ഇരുന്നു... അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് നമ്മള് കാർ സ്റ്റാർട്ട്‌ ചെയ്തതും അവൻ സീറ്റ്‌ ബെൽറ്റ്‌ ഇട്ടോണ്ട് FM ഓൺ ചെയ്തു സീറ്റിൽ ചാരി ഇരുന്നു ഗെയിം കളിക്കാൻ തുടങ്ങി.... ••••••••••••••••••••••••••••••••••••• "*ആാാാാഅആഹ് *" പെട്ടെന്ന് ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നോണ്ട് അയാന്റെ അലർച്ച കേട്ടതും നമ്മൾ വേഗം കണ്ണ് തുറന്നു എണീറ്റു അവനെ നോക്കി.... അടുത്ത്  രണ്ടു കൈ കൊണ്ടും മുഖം പൊത്തിപിടിച്ചു കരയുന്ന അയാനെ കണ്ടതും നമ്മള് അവന്റെ ചുമലിൽ കൈ വെച്ചതും അവൻ കരഞ്ഞു കൊണ്ട് നമ്മളെ കെട്ടിപിടിച്ചു.... ആശ്വാസിപ്പിക്കാൻ എന്നോണം നമ്മള് അവന്റെ തലയിൽ തലോടി കൊണ്ട് ചേർത്ത് പിടിച്ചതും അവൻ വീണ്ടും നമ്മളെ ഇറുക്കി പിടിച്ചു നമ്മളെ നെഞ്ചിൽ അവന്റെ ചെവി വെച്ച് കിടന്നു.... എത്രനേരം എന്നില്ലാതെ അവൻ നമ്മളെ കൂടെ അങ്ങനെ ഇരുന്നു.... പതിയെ അവന്റെ തേങ്ങൽ കുറഞ്ഞു കുറഞ്ഞു വന്നതും നമ്മള് അവനെ അടർത്തി മാറ്റി അവന്റെ മുഖം നമ്മളെ കയ്യിൽ കോരി എടുത്തു.... "അച്ചു..... എന്താ ഡാ.... എന്തിനാ ജാച്ചുന്റെ മോൻ കരയുന്നെ ... " "ജാച്ചു...ഞാൻ മമ്മാടെ പോലെ ആണോ ജാച്ചുന്റെ പോലെ ആണോ... " "എന്താ നീ അങ്ങനെ ചോദിച്ചേ... " "പറ ജാച്ചു... എനിക്ക് അറിയതോണ്ടല്ലേ ഞാൻ ചോദിക്കുന്നെ.... മമ്മാടെ ഫോട്ടോ പോലും ഇല്ലല്ലോ ജാച്ചുന്റെ കയ്യിൽ.... " അവന്റെ ചോദ്യത്തിനും എന്താ പറയണ്ടേ എനിക്ക് അറിയില്ലാ.... എല്ലാം തുറന്നു പറയണോ ഇവനോട്... ?അതോ ഈ കുഞ്ഞുമനസ്സിൽ വേദന കുത്തി നിറക്കണോ ഞാൻ.. ? അവന്റെ ചോദ്യത്തിന് എന്ത് പറയണം എന്നറിയാതെ നമ്മളെ കണ്ണ് അറിയാതെ നിറഞ്ഞതും അവൻ നമ്മളെ നോക്കി രണ്ട് ചെവിയും പിടിച്ചോണ്ട് സോറി പറഞ്ഞു.... അവന്റെ കവിളിൽ ഒരു ഉമ്മയും കൊടുത്തു അവനെയും കെട്ടിപിടിച്ചു ഉറക്കത്തിലേക്ക് വഴുതിയപ്പോളും ജനിച്ച അന്ന് തന്നെ ഹോസ്പിറ്റലിൽ അയാനെ ഉപേക്ഷിച്ചു പോയ ജെസിയുടെ മുഖം ആയിരുന്നു നമ്മളെ മനസ്സിൽ.... ••••••••••••••••••••••••••••••••••••••••••••••••••••• "ജാച്ചു.... നമ്മക്ക് ഇന്ന് ഔട്ടിങ്ങിന് പോയാലോ..." "മോനെ അയാനെ.. ഈ മാസം തന്നെ നീയൊരു പത്ത് ലീവ് ഒന്നും അല്ല എടുത്തിരിക്കാ... മര്യാദക്ക് പോടാ എണീറ്റ്... " കുഞ്ഞ് ദേഷ്യം അഭിനയിച്ച് കൊണ്ട് നമ്മള് പറഞ്ഞതും അവൻ നമ്മളെ നോക്കി കൊഞ്ഞനം കുത്തി കൊണ്ട് ഇട്ട യൂണിഫോംന്റെ ഷർട്ട്‌ അയിച്ചു സോഫയിൽ ഇട്ട് അകത്തോട്ടു പോയി... അവൻ പോകുന്നതും നോക്കി നിന്നതും അറിയാതെ നമ്മളെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.... ഏതായാലും ഇനി ഇന്ന് അവൻ സ്കൂളിന്റെ പടി ചവിട്ടില്ലാ എന്ന് അറിയുന്നത് കൊണ്ട് തന്നെ നമ്മള് PA ക്ക് വിളിച്ചു വരില്ലെന്ന് പറഞ്ഞു... ഫോൺ പോക്കറ്റിൽ ഇട്ടോണ്ട് നമ്മള് അകത്തേക്ക് നോക്കിയതും പോകാൻ റെഡി ആയി ഷോ ഗ്ലാസും വെച്ചോണ്ട് ഇറങ്ങി വരുന്ന നമ്മളെ പ്രോഡക്റ്റ്നെ കണ്ടതും നമ്മള് വായും പൊളിച്ചു അവനെ നോക്കി നിന്നു... "ഡ്രൈവർ.... വണ്ടി വിട്... " നമ്മളെ ഡ്രൈവർ ആക്കി പുച്ഛിച്ചു കൊണ്ട് അവൻ പറഞ്ഞതും നമ്മള് അവന്റെ ചെവി പിടിച്ചു തിരിച്ചോണ്ട് കാർ സ്റ്റാർട്ട്‌ ചെയ്തു.... തിയേറ്റർഉം പാർക്കും ഒക്കെ ചുറ്റി തിരിഞ്ഞു അവനെയും കൊണ്ട് വൈകുന്നേരം ആയപ്പോൾ നമ്മള് ബീച്ചിൽ പോയി.... നമ്മളെ പോലെ തന്നെ കാൽപന്ത് കളിയോട് അവനും അടങ്ങാത്ത മുഹബത് ആയത് കൊണ്ട് തന്നെ ചെന്ന പാടെ അവൻ അവിടെ കളിക്കുന്നവരുടെ കൂടെ കളിക്കാൻ തുടങ്ങി.... അവസാനം അവൻ നമ്മളെയും പിടിച്ചു വലിച്ചു കൊണ്ട് പോയതും കുറച്ചു നേരം അങ്ങോട്ടും ഇങ്ങോട്ടും തട്ടി കൊണ്ട് നമ്മള് ഗോൾ അടിച്ചു.... അപ്പൊ തന്നെ അയാൻ വന്നു സന്ദുർ ഡാഡിന്നും പറഞ്ഞു നമ്മളെ കെട്ടിപ്പിടിച്ചതും നമ്മള് അവനെയും ചേർത്ത് പിടിച്ചു ഐസ് വാങ്ങാൻ പോയി...അപ്പോഴും അവിടെ ഉള്ളവർ ഞങ്ങളെ അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു.. അവനും എനിക്കും കൂടെ ഐസ് വാങ്ങി അവിടെ കണ്ട ബെഞ്ചിൽ ഇരുന്ന് നമ്മള് അര്ജന്റ് ആയി ഓഫീസിലേക്ക് കാൾ ചെയ്തു..... "ജാച്ചു... " അയാന്റെ പേടി നിറഞ്ഞു കൊണ്ടുള്ള വിളി കേട്ടോ തിരിഞ്ഞു നോക്കിയതും നമ്മള് കണ്ടത് അയാന്റെ ഐസ് തട്ടി പറിച്ചു വാങ്ങി ആവേഷത്തോടെ തിന്നുന്ന ഒരു പെണ്ണിനെ ആണ്... നമ്മക്ക് എന്തോ അത് കണ്ടു വല്ലാതെ പാവം തോന്നിയതും നമ്മള് അവന്റെ മറ്റേ ഐസും വാങ്ങി അവൾക്ക് നേരെ നീട്ടിയതും അവള് നമ്മളെ മുഖത്തെക്ക് ഭയത്തോടെ നോക്കി ഐസ് അവിടെ ഇട്ട് വീഴാൻ ആയ സാരിയും വലിച്ചു ഓടി..... ഒരു മിന്നായം പോലെയേ നമ്മൾ അവളെ മുഖം കണ്ടേ എങ്കിലും ആ മുഖം നമ്മളെ മനസ്സിൽ മിന്നിമറഞ്ഞു... തലയിലൂടെ എന്തോ പെരുപ്പ് അനുഭവപ്പെട്ടതും നമ്മള് കണ്ണ് അടച്ചു പിടിച്ചു.... അവള് പോയ വഴിയിലൂടെ നമ്മളും ഓടിയതും എന്റെ പിറകെ തന്നെ അയാനും ഉണ്ടായിരുന്നു.... അവൾ  പോയ വഴിയിലൂടെ തന്നെ നമ്മള് പോയതും പിന്നിലേക്ക് നോക്കി കരഞ്ഞു കൊണ്ട് ഓടുന്ന അവളെ കണ്ടതും നമ്മളെ സമനില തെറ്റുന്നപോലെ തോന്നി.... മണൽതരിയിൽ മുട്ട് കുത്തി വീണ അവള് എത്ര എണീക്കാൻ ശ്രമിച്ചിട്ടും കഴിയാതെ വന്നതും ഞാൻ അവളുടെ അടുത്തേക്ക് ഓടി... അവളുടെ കവിളിൽ പിടിച്ചോണ്ട് നമ്മള്  വിളിച്ചതും അവൻ ഭയത്തോടെ പിന്നിലേക്ക് നീങ്ങി നീങ്ങി പോകാൻ തുടങ്ങി... തീർത്തും മാനസിക രോഗിയെ പോലെ പെരുമാറുന്ന അവളെ  കണ്ടതും നമ്മക്ക് അവളോട്‌ ആ പഴയ ദേഷ്യം അല്ലായിരുന്നു തോന്നിയത്.. പകരം എനിക്ക് അവളെ വേണം എന്ന വാശി ആയിരുന്നു.... പെട്ടന്ന് അവള് പൊട്ടി കരഞ്ഞതും നമ്മള് എന്ത് ചെയ്യും എന്നറിയാതെ വെപ്രാളപ്പെട്ട് അവളെ നോക്കിയതും അവള് തളർന്നു നമ്മളെ നെഞ്ചിലെക്ക് വീണു... •••••••••••••••••••••••••••••••••••••• "Mr.Razil Rayan... She is ok..ആക്ച്വലി അവളുടെ മനസ്സിൽ എന്തോ ഉണ്ട്.... ഒരു ഷോക്ക്... ആ ഷോക്ക് കാരണം ആവും അവള് ഇങ്ങനെ... And not only that.... അവളുടെ ഈ നില തരണം ചെയ്യാൻ സ്നേഹം കൊണ്ട് മാത്രേ കഴിയു... സ്നേഹം കൊണ്ട് മാത്രം... സ്നേഹത്തിന്റെ വില ഞാൻ പറഞ്ഞു തരേണ്ട ആള് അല്ല Mr. Razil എന്ന് എനിക്കറിയാം... So...all the best Razil... She will be back... 100% ഉറപ്പ് തരുവാ ഞാൻ.... " അതും പറഞ്ഞു ഡോക്ടർ ഷേക്ക്‌ ഹാൻഡ്‌ഉം തന്ന് പോകുമ്പോളും എനിക്ക് എന്താ എവിടെ നിന്നാ തുടങ്ങേണ്ടത് എന്നൊന്നും അറിയില്ലായിരുന്നു... എന്നെ പിന്നിൽ നിന്നും കെട്ടിപിടിച്ചു പരിഭവം പറയുന്ന അയാന്റെ കയ്യും പിടിച്ചു അകത്തേക്ക് കയറുമ്പോൾ എന്നിൽ ഒരു ചെറിയ പ്രതീക്ഷ പൂവണിയുന്നുണ്ടായിരുന്നു.... ഞങ്ങളെ കണ്ടതും എണീറ്റു പില്ലോയിൽ മുറുകെ പിടിച്ചു ഭയത്തോടെ നോക്കുന്ന അവളെ  കണ്ടതും ഞാൻ അവളുടെ അടുത്ത് പോയി ഇരുന്നു..... "അറിയോ എന്നെ... " അവളെ കയ്യിൽ പിടിച്ചോണ്ട് നമ്മൾ ചോദിച്ചതും അവള് നമ്മളെ കയ്യിൽ നിന്നും അവളുടെ കൈ എടുക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു... "നീ... നീ ആരാ..... " അവൾ നമ്മളെ കൈ തട്ടി മാറ്റി മറുവശത്തേക്ക് നീങ്ങി ഇരുന്നു... "നിനക്ക് അറിയും എന്നെ... നീ ആലോചിച് നോക്കി... " നമ്മള് സോഫ്റ്റ്‌ ആയി ചോദിച്ചത് കൊണ്ട് ആണെന്ന് തോന്നുന്നു അവള് നമ്മളോട് പതിയെ സംസാരിക്കാൻ തുടങ്ങി.... "ഇയാളെ പേര് എന്താ... " "റയാൻ.... Razil Rayan.." ആ പേര് കേട്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു... * റയാൻ... * എന്ന് അവൾ അലറിയതും നമ്മള് അവളോട്‌ എന്തെന്ന് ചോദിച്ചു.... "എനിക്ക് കാണണം എന്റെ റയാനെ... ഇപ്പൊ തന്നെ... " 'നിനക്ക് എന്തിനാ അവനെ കാണുന്നെ.... അവൻ നിന്റെ ആരെങ്കിലും ആണോ... " ഉള്ളിലെ സന്തോഷം മറച്ചു പിടിച്ചു കൊണ്ട് നമ്മള് അവൾക്ക് നേരെ ചോദിച്ചതും അവള് കരയാൻ തുടങ്ങി..... പേടിച്ചു നമ്മളെ ഷർട്ട്‌ൽ മുഖം പൂഴ്ത്തി നിക്കുന്ന നമ്മളെ പ്രോഡക്റ്റ്ന്റെ മോന്ത കണ്ടപ്പോൾ അറിയാതെ ചിരി വന്നു.... എവിടെ പോയി ഇവന്റെ വീറും വാശിയും.... അവനെ നമ്മളെ മടിയിൽ കയറ്റി വെച്ച് ആ കവിളിൽ ഒരു മുത്തം കൊടുത്തതും അവൾ  എന്നെയും അവനെയും മാറി മാറി നോക്കി നമ്മളെ നോക്കി..... "ഇതെന്റെ മോനാ... *AYAN JEZIL*" അവനെ ചേർത്ത് പിടിച്ചു നമ്മൾ ഇത്തിരി കട്ടിയിൽ തന്നെ അവന്റെ പേര് പറഞ്ഞതും അവൾ അവനെയും എന്നെയും മാറി മാറി നോക്കി കണ്ണ് നിറക്കാൻ തുടങ്ങി... അവക്ക് എന്തെങ്കിലും ഒക്കെ ഓർമ്മ കിട്ടട്ടെ എന്നായിരുന്നു എന്റെ മനസ്സിൽ അപ്പൊ... അവള് നമ്മളോട് എന്തോ പറയാൻ തുടങ്ങിയതും വൈറ്റ് മാലാഖ വന്നു ഞങ്ങളോട് പുറത്ത് നിൽക്കാൻ പറഞ്ഞു... അല്ലേലും കാര്യം ആയിട്ട് എന്തെങ്കിലും കലങ്ങി തെളിയുമ്പോൾ ഓരോന്നു വലിഞ്ഞു കേറും... ഷിറ്റ്... ഇൻജെക്ഷൻ കണ്ടപ്പോൾ തന്നെ പേടിച്ചു വിറച്ചു നോ പറയുന്ന അവളെ കണ്ടതും നമ്മക്ക് ആ പഴയ അച്ചായത്തി പെണ്ണിനെ  ആണ് ഓർമ്മ വന്നത്..... ••••••••••••••••••••••••••••••••••••••• നമ്മള്  ലേറ്റ് ആയി സ്പീഡിൽ പറപ്പിച്ചു വിടുമ്പോൾ ആണ് നമ്മളെ നേരെ എട്ടിന്റെ പണിയും തന്നോണ്ട് അവളുടെ ഒടുക്കത്തെ എൻട്രി.... "ആരുടെ ബോഡിയിൽ റീത്ത് വെക്കാൻ ആടി താൻ ഈ പൂവും പെറുക്കികൊണ്ട് പോകുന്നെ... " നമ്മളെ ബൈക്ക്ന്റെ മുന്നിൽ വന്നു ചാടിയതും പോരാഞ്ഞിട്ട് മാറി നിൽക്കാതെ വീണ് കിടക്കുന്ന പൂക്കൾ പെറുക്കി എടുക്കുന്ന അവളെ കണ്ടതും നമ്മക്ക് എവിടുന്നാ ദേഷ്യം വന്നേ എന്ന് പോലും അറിയില്ലാ.... നമ്മളെ നേരെ ദേഷ്യത്തോടെ നോക്കി കൊണ്ട് ആ പൂക്കൾ നമ്മളെ മുഖത്തെക്ക് വലിച്ചു എറിഞ്ഞു കൊണ്ട് പൊടിയും തട്ടി പോകുന്ന അവളെ കണ്ടതും അവിടെന്നു അനങ്ങാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ.... ജീവിതത്തിൽ spark അടിക്കുന്ന പെണ്ണിനെ ഒള്ളു സ്നേഹിക്കാ എന്ന് പറഞ്ഞു നടന്ന എനിക്ക് spark അടിച്ച നിമിഷം.... എത്രയോ പെണ്ണ് പുറകെ നടന്നിട്ടും spark അടിക്കാൻ വേണ്ടി ഞാൻ തന്നെ കൊറേ വായ്നോക്കിയിട്ടും അവരോട് ഒന്നും തോന്നാത്ത എന്തോ ഒരു അറ്റാച്ച്മെന്റ്.. അതും ആ അച്ചായത്തി പെണ്ണിനോട്..... പിറകിൽ നിന്നും വണ്ടിയുടെ hon അടി കേട്ടപ്പോൾ ആണ് തലയ്ക്കു സ്വയം അടിയും കൊടുത്തു നേരെ കോളേജിലേക്ക് വിട്ടത്....  അവിടെ ചെന്നതും സീനിയർസ് എല്ലാവരെയും വെൽക്കം ചെയ്യാനുള്ള പരിപാടിയിൽ ആണ്.. സെക്കന്റ്‌ ഇയർ ആയതു കൊണ്ട് തന്നെ നമ്മക്ക് പ്രതേകിച്ചു റോൾ ഒന്നും ഇല്ലാത്തത് കൊണ്ട് തന്നെ നേരെ കാന്റീൻലോട്ട് വിട്ടു... നമ്മളെ ഫ്രണ്ട്‌സ് പിന്നെ ദിവസവും ക്യാന്റീനിൽ സ്ഥിരം കസ്റ്റമേഴ്സ് ആയതു കൊണ്ട് തന്നെ അവിടെ ചെന്ന് തേരാ പാര നടക്കേണ്ട ആവശ്യം ഒന്നും ഇല്ലാ.... ഓരോന്നു അങ്ങോട്ടും ഇങ്ങോട്ടും തള്ളി തള്ളി എല്ലാവരും കൂടെ  ഒരു തള്ള് മല പടുത്ത് ഉയർത്തിയതും പെട്ടന്ന് ആണ് എല്ലാവരും ഗ്രൗണ്ട് ലക്ഷ്യം ആക്കി ഓടുന്നത് കണ്ടത്.... ഞങ്ങളും അവിടേക്ക് ഓടി ചെന്ന് സീൻ കാണാൻ ചെന്നതും കണ്ടത് എബിനെയും ഗാങ്നെയും ആണ്.... മുന്നിൽ പേടിച്ചു വിറച്ചു കൊണ്ട് നിൽക്കുന്ന നമ്മളെ spark നെ കണ്ടതും നമ്മള് ഒരുനിമിഷം പകച്ചു പണ്ടാരം അടങ്ങി...... കോളേജിലെ വില്ലൻ ആണ് എബി.. എബി മാത്യു.. ഒരു ഒറ്റ പെണ്ണിനെ അവൻ നേരാവണ്ണം അവന്റെ മുന്നിൽ കൂടെ സ്വതന്ത്രമായി നടക്കാൻ സമ്മതിക്കില്ല.... "ഡീ... വീട്ടിൽ ഇറക്കുന്ന പോലെ ഷോ ഇവിടെ കാണിക്കല്ലേ... ഇത് എന്റെ സാമ്രാജ്യം ആണ്... ഇവിടെ ഒറ്റ ഒരുതൻ നിന്നെ രക്ഷിക്കാൻ വരില്ലാ " എബി അവളെ ഒരുമാതിരി നോട്ടത്തോടെ നോക്കി കൊണ്ട് പറഞ്ഞതും അവൾ നിറഞ്ഞ കണ്ണുകളോടെ ചുറ്റും കൂടി നിന്നവരെ ദയനീയമായി നോക്കി.... അവളെ രക്ഷിക്കാൻ നമ്മളെ മനസ്സ് തുടരെ തുടരെ പറഞ്ഞു എങ്കിലും കാര്യം എന്തെന്ന് അറിഞ്ഞിട്ട് തന്നെ ചെല്ലല്ലാം എന്ന് നമ്മള് തീരുമാനിച്ചു... "മര്യാദക്ക് ഇച്ചായന്റെ മോൾ എന്നെ കിസ്സ് ചെയ്തേക്ക്.. ഒന്നും ഇല്ലെങ്കിലും നിന്നെ കെട്ടാൻ പോവുന്നവൻ അല്ലെ " അവൻ അത്രയും പറഞ്ഞു അവളുടെ കവിളിൽ തലോടിയതും നമ്മള് അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി... നമ്മളെ പിറകിൽ നിന്നും ഓരോരുതരും വേണ്ടെന്നു പറഞ്ഞു എങ്കിലും ഇനിയും അവന്റെ  ചെറ്റത്തരം കാണാൻ നമ്മളെ ഉള്ളിലെ ചോരതിളപ്പ് അനുവദിക്കില്ല എന്നത് കൊണ്ട് തന്നെ നമ്മള് അവളെ വലിച്ചു നമ്മളെ പിറകിൽ നിർത്തി..... "എന്താ ടാ.... ഡാഡി വലിയ മേയർ ആണെന്ന് കരുതി ഏതു പെണ്ണിനേയും കേറി അങ്ങോട്ട്‌ പിടിക്കാം എന്ന് ആണോ... " നിലത്ത് വീണ് കിടക്കുന്ന അവന്റെ നെഞ്ചിൽ ചവിട്ടി കൊണ്ട് നമ്മള് ചോദിച്ചതും അവൻ അലറി എണീറ്റു കൊണ്ട് നമ്മളെ നേരെ അവന്റെ കൈ ഉയർത്തിയതും നമ്മള് അവന്റെ രണ്ടു കൈയും കൂട്ടി പിടിച്ചു അവന്റെ ഗോൾ പോസ്റ്റ്‌ നോക്കി ഒന്ന് കൊടുത്തതും അവൻ പിന്നിലേക്ക് തെറിച്ചു വീണു... നമ്മളെ ഉള്ളിലെ ദേഷ്യം തീരുവോളം അവനെയും അവന്റെ കൂട്ടത്തിൽ ഉള്ളവരെയും അടിച്ചു അമർത്തി... അപ്പോഴേക്കും നമ്മളെ ഫ്രണ്ട്‌സ് എന്റെ കൂടെ കൂടിയിരുന്നു... അതോടെ നമ്മള് കോളേജ് ഹീറോ ആയി.. ഹീറോ പട്ടം ചാർത്തി എല്ലാവരും കൂടെ നമ്മളെ എടുത്തു ഉയർത്തിയപ്പോളും എണീക്കാൻ കഴിയാതെ നിലത്ത് വേദന കൊണ്ട് പുളഞ്ഞു കിടക്കുമ്പോളും എബി നമ്മളെ തീ പാറുന്ന കണ്ണുകളോടെ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു... അതായിരുന്നു ഞങ്ങടെ പ്രണയത്തിന്റെ അല്ല സൗഹ്രദത്തിന്റെ തുടക്കാം.. ഒരു ദിവസം എന്തോ പറഞ്ഞു ഇരിക്കുമ്പോൾ ആണ് അവൾ തുടരെ തുടരെ കണ്ണ് തുടക്കുന്നത് കണ്ടത്.. ഞാൻ കണ്ടെന്നു കണ്ടതും അവൾ ഒന്ന് ചെറിയ രീതിയിൽ ചിരിച്ചു നമ്മളെ നോക്കി പോവാൻ നിന്നതും നമ്മൾ അവളെ അവിടെ തന്നെ നിർത്തിച്ചു... അവളോട്‌ നമ്മള് കാര്യം എന്തെന്ന് ചോദിച്ചതും ഒരുനിമിഷം ഒന്ന് ആലോചിച്ചു  അവൾ നമ്മളെ നോക്കി പറയാൻ തുടങ്ങി... "എബി.... എബിന്റെയും എന്റെയും കല്യാണം എല്ലാവരും കൂടെ തീരുമാനിച്ചിരിക്കുകയാ ഈ മാസം 12 ന്... ഞാൻ എന്താ ചെയ്യാ റയാൻ.. എനിക്ക് അറിയില്ലാ ഒന്നും... എന്താ ചെയ്യേണ്ടേ എന്ന് പോലും... എന്റെ പേരിൽ ദിവസവും വന്നു അപ്പച്ചനെ ഭീക്ഷണിപ്പെടുതുന്നത് കാണുമ്പോൾ സഹിക്കുന്നില്ല എനിക്ക്..... ഒരിക്കലും എബിയെ ഉൾകൊള്ളാൻ എനിക്ക് കഴിയില്ലാ... അവന്റെ പ്രണയം നിരസിച്ചു എന്ന് മാത്രേ ഞാൻ ചെയ്തിട്ട് ഒള്ളു.. അതാ അവന്ക്ക് എന്നോട് ഉള്ള പക...കല്യാണം കഴിച്ചിട്ട് ആണെങ്കിലും അവനു എന്നെ സ്വന്തം ആക്കണം.. എബിയെ പോലെ ഉള്ള ഒരുത്തനെ ഞാൻ എന്റെ പപ്പാ ഉണ്ടായിരുന്നു എങ്കിൽ എനിക്ക് ഇതൊന്നും കാണേണ്ടി വരില്ലായിരുന്നു... എങ്ങനെയാ ഞാൻ ... ജീവിതം അവസാനിപ്പിക്കാൻ തോന്നി പോവാ എനിക്ക്.... " അതും പറഞ്ഞ്  എന്നെ കെട്ടിപ്പിടിച്ചു അവൾ കരഞ്ഞതും അവളെ എന്ത് പറഞ്ഞു ആശ്വാസിപ്പി ക്കും എന്ന് എനിക്ക് അറിയില്ലായിരുന്നു.... പെട്ടന്ന് അവൾ എന്നിൽ നിന്ന് അകന്നു മാറി കണ്ണ് തുടച്ചു പോകാൻ നിന്നതും പോകാൻ നിന്ന അവളെ നമ്മളെ ബൈക്ക്ലേക്ക് കയറ്റി നമ്മള് ലക്ഷ്യം വെച്ച സ്ഥലത്തേക്ക് കുതിക്കുമ്പോൾ ജെസി നമ്മളെ സംശയത്തോടെ നോക്കുന്നുണ്ടായിരുന്നു.... *REGISTER OFFICE * മുന്നിലെ ബോർഡ്‌ കണ്ടു നമ്മളെ ഞെട്ടി തരിച്ചു നോക്കുന്ന ജെസിയുടെ കൈ പിടിച്ചു അകത്തു കയറുമ്പോൾ ചെയ്യുന്ന തീരുമാനം ശെരിയാണോ തെറ്റ് ആണോ എന്ന് പോലും അറിയില്ലായിരുന്നു എനിക്ക്.. *"ജെസി... ചെയ്യുന്ന തീരുമാനം എത്രത്തോളം ശരി ആണെന്ന് അറിയില്ലാ എനിക്ക്.. എന്നാലും നിന്റെ ജീവിതം സുരക്ഷിതമാക്കാൻ വേണ്ടിയാ ഞാൻ ചെയ്യുന്നേ.... നിന്നെ ഒരുത്തനും വിട്ട് കൊടുക്കാൻ ഉദ്ദേശം ഇല്ലാ എനിക്ക്... അത്രത്തോളം ഇഷ്ട്ടം ആടി എനിക്ക് നിന്നെ.... നിന്റെ സമ്മതത്തോടെ മാത്രേ ഞാൻ ഇത് ചെയ്യു....സമ്മതം അല്ലെ നിനക്ക്... ?*" എന്റെ കൈ അവൾക് നേരെ നീട്ടി കൊണ്ട് ചോദിച്ചതും അവൾ ആദ്യം ഒന്ന് ഞെട്ടി എങ്കിലും പതിയെ നമ്മളെ കൈയിൽ അവളുടെ കൈ അവൾ ചേർത്ത് വെച്ചു.... ഒരുപക്ഷെ ഇത്രയും കാലം നമ്മളെ മനസ്സ് അവൾക്ക് മുന്നിൽ തുറക്കാത്തതു കൊണ്ടാവും.. നിറഞ്ഞ മനസ്സാലെ അവളുടെ ഒപ്പ് ന് താഴെ നമ്മള് ഒപ്പ് ഇടുമ്പോൾ നമ്മള് ഒരുനിമിഷം ഉപ്പാനെ ഓർത്തു..... കണ്ണുകൾ അടച്ചു നമ്മൾ അതിൽ ഒപ്പിട്ടു കഴിഞ്ഞപ്പോൾ തന്നെ സാക്ഷികൾ ആയി ഒപ്പ് ഇടാൻ നമ്മളെയും അവളുടെയും ഫ്രണ്ട്‌സ് മത്സരിക്കുന്നുണ്ടായിരുന്നു.... അവളുടെ കയ്യും പിടിച്ചു പുറത്തേക്കു ഇറങ്ങിയ എന്നെ കാത്തു അവിടെ രണ്ട് കാറുകൾ ഉണ്ടായിരുന്നു.... ഒന്ന് എന്റെ ഉപ്പാന്റെയും ഒന്ന് എബിന്റെയും.... എന്നെ കണ്ടപ്പോൾ തന്നെ ഉപ്പ എന്റെ മുഖത്തെക്ക് ആഞ്ഞു അടിച്ചതും ഞാൻ രണ്ടടി പിന്നോട്ട് പോയി...വീഴാൻ പോയ എന്നെ ജെസി താങ്ങി പിടിച്ചതും ഉപ്പ അവളുടെ മുടിയിൽ കുത്തി പിടിച്ചു..... അപ്പൊ തന്നെ നമ്മള് ഉപ്പാന്റെ കൈയിൽ നിന്നും അവളെ നമ്മളെ പിന്നിലേക്ക് നിർത്തിയതും ഉപ്പ നമ്മളെ നേരെ കുറച്ചു ചാടി... "അവളെ ഒന്ന് തൊട്ടപ്പോയെക്കും നിനക്ക് നൊന്തു അല്ലെ ടാ... *എനിക്ക് ഇനി ഇങ്ങനെ ഒരു മകൻ ഇല്ലാ... * *ഈ ലോകത്ത് എത്ര കുട്ടികൾ ഉണ്ട് എടാ..പ്രണയിച്ചത് പോട്ടെ കല്യാണം കഴിച്ചത് പോട്ടെ... നിനക്ക് ഒരു മുസ്ലിം പെണ്ണിനെ കിട്ടിയില്ലേ നിനക്ക്.... ഇവള്ടെ സൌന്ദര്യത്തിൽ എന്റെ മോൻ അങ്ങോട്ട്‌ മയങ്ങി അല്ലെ... 22 തികയാത്ത അവൻ കല്യാണം കഴിച്ചിരിക്കുന്നു.... എന്ത് അറിയാം ടാ നിനക്ക്... കുടുംബം നോക്കാൻ അറിയോ നിനക്ക്.... കുടുംബത്തിന്റെ വില അറിയോ നിനക്ക്... * "ചവിട്ടി പോവരുത് ഇനി നീ ആ വീടിന്റെ മുന്നിൽ... 'അതിന്റെ എഴു അയലത്ത് പോലും കണ്ടു പോവരുത് നിന്നെ.... ത്ഫൂ.... എനിക്ക് ഇങ്ങനെ ഒരു മകൻ ഇല്ലാ ഇനി... അവസാനിച്ചു ഞാനും നീയും ഉള്ള ബന്ധം.... * അതും പറഞ്ഞു ഉപ്പ കാറിൽ കയറി പൊടി പറപ്പിച്ചു പോയതും നമ്മള് ഇനി എന്തെന്ന രീതിയിൽ എബിയെ നോക്കി... നമ്മളെ ഒന്ന് രൂക്ഷമായി നോക്കി അവൻ പോയതും നമ്മക്ക് അത്ഭുതം തോന്നി... അവന്റെ കയ്യിൽ നിന്നും ഇത്തിരി പ്രതീക്ഷിച്ചു ഞാൻ... ഹാ.. ഒരു ഇടവേളയ്ക്കു പോയത് ആവും..... ഉപ്പാന്റെ വാക്കുകൾ നമ്മളെ ചങ്കിൽ തന്നെ കൊണ്ടു എങ്കിലും മറ്റുള്ളവരെ പോലെ ഒരു സൂപ്പർ ഹീറോ അല്ലായിരുന്നു എനിക്ക് ഉപ്പ....എപ്പോളും ദേഷ്യം നിറഞ്ഞു കൊണ്ട്.... ഈ 22 വർഷങ്ങൾക്കു ഇടയിൽ ഞാൻ ഉപ്പാന്റെ മുഖത്ത് ഒരു ചിരി കണ്ടിട്ടില്ല...തൊട്ടതിനും പിടിച്ചതിനും എല്ലാം ദേഷ്യം... സ്നേഹത്തോടെ എന്നെ ഒന്ന് ചേർത്ത് പിടിച്ചിട്ടു പോലും ഇല്ല ഇന്നേവരെ... എന്തിന്... ഒരു തലോടൽ പോലും... ഉപ്പാന്റെ കരുതലും സ്നേഹവും എല്ലാം അന്യം മാത്രം ആയ ഞാൻ എന്തിന് സങ്കടപ്പെടണം.. ? ഒരുപക്ഷെ എന്റെ ജനനത്തിൽ തന്നെ ഉമ്മ മരിച്ചതിന്റെ ദേഷ്യം ആവും ഉപ്പാക്ക്.... ഉപ്പാന്റെ മുഖം മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട് അപ്പോളും.. ഇഷ്ട്ടമാ അദ്ദേഹത്തേ... അതിനേക്കാൾ ഉപരി പരിഭവമാ എനിക്ക്.... മനസിലെ സങ്കടം കടിച്ചു അമർത്തി കൊണ്ട് നമ്മള് ജെസിയെയും കൊണ്ട് എവിടേക്ക് എന്നില്ലാതെ കുതിച്ചു.... നമ്മളെ ക്രെഡിറ്റ്‌ കാർഡിലെ ക്യാഷ് തീരും വരെ ഞാനും ജെസിയും സുഗമായി ജീവിച്ചു....ദിനങ്ങൾ നീങ്ങി കൊണ്ടിരുന്നു.. എബിയുടെ ശല്യം ഒരു നോട്ടം കൊണ്ട് പോലും ഉണ്ടായിരുന്നില്ല ഞങ്ങൾക്ക്.. അതായിരുന്നു ഏറ്റവും കൂടുതൽ എന്നെ അത്ഭുതപ്പെടുത്തിയതും .. അതിനിടയിൽ ജെസി പ്രെഗ്നന്റും നമ്മളെ ഉത്തരവാദിത്തം തുടങ്ങാൻ സമയം ആയെന്ന് കണ്ടതും ഞാൻ തന്നെ ജോലി അന്വേഷിച്ചു നടന്നു... ഡിഗ്രി സർട്ടിഫിക്കറ്റ് ഇല്ലാത്തത് കൊണ്ട് തന്നെ ആ വഴി ഒരു രക്ഷയും ഇല്ലാ... അതിനിടയിൽ നമ്മളെ ഒരു ഫ്രണ്ട് വഴി നമ്മക്ക് ബാംഗ്ലൂർൽ ജോലി ശെരിയായതും പൂർണ്ണ ഗർഭിണി ആയ ജെസിയെയും കൊണ്ട് നമ്മള് ബാംഗ്ലൂരിലേക്ക് ട്രെയിൻ കയറി.... ജോലിയുടെ ക്ഷീണം ആവശ്യത്തിൽ കൂടുതൽ ഉണ്ടായിട്ട് പോലും നമ്മള് ജെസിയെ കുഞ്ഞു കുട്ടികളെ സംരക്ഷിക്കുന്ന പോലെ ആയിരുന്നു നോക്കിയത്... ഞങ്ങളെ ഇരുവരുടെയും കാത്തിരിപ്പിന്റെ അവസാനം എന്നോണം അവൻ ഭൂമിയിൽ പിറന്നതും നമ്മള് പടച്ചോനെ സ്തുതിച്ചു.... അവന്റെ ചെവിയിൽ ബാങ്ക് വിളിച്ചു അവന് മധുരവും നൽകി നമ്മള് ജെസിയെ അന്വേഷിച്ചതും അവൾ observation ൽ ആണെന്ന് പറഞ്ഞു..... നമ്മള് ഇടക്ക് ഇടക്ക് അവളെ അന്വേഷിച്ചു ചെന്നതും ഓരോ കാരണം പറഞ്ഞു അവർ നമ്മളെ പറഞ്ഞു അയച്ചു... അവസാനം രണ്ടും കല്പ്പിച്ചു അവരോട് പൊട്ടിതെറിച്ചപ്പോൾ ആണ് ജെസി മിസ്സിംഗ്‌ ആണെന്ന കാര്യം അവർ നമ്മളെ അറിയിച്ചത്.... എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ... ഒരു ഭാഗത്ത്‌ ജെസിയും... ഒരു ഭാഗത്ത്‌ വാവിട്ട് കരയുന്ന എന്റെ കുഞ്ഞും.... അവനെയും കയ്യിൽ പിടിച്ചു ആ ഹോസ്പിറ്റൽ മൊത്തം ജെസിയെ അന്വേഷിച്ചു ഓടി നടന്നെങ്കിലും നിരാശ മാത്രം ആയിരുന്നു ഫലം.... പെട്ടെന്ന് ഒരു നേഴ്സ് വന്നു ഒരു ലെറ്റർ നമ്മളെ ഏൽപ്പിച്ചു ജെസിയുടെ പില്ലോയിൽ നിന്ന് കിട്ടിയത് ആണെന്ന് പറഞ്ഞതും നമ്മള് വിറക്കുന്ന കൈകളാലെ അത് തുറന്നു.... {**റയാൻ..... Thank you so much..എന്നെ ഇത്രയും കാലം എബിയിൽ നിന്നും സംരക്ഷണം നൽകിയതിന്.... ഇഷ്ട്ടം അല്ലായിരുന്നിട്ട് പോലും നീയും ഒത്തുള്ള രെജിസ്റ്റർ മാര്യേജ് പോലും അവനിൽ നിന്നും ഉള്ള രക്ഷപ്പെടൽ മാത്രം ആയിരുന്നു.... മനസ്സ് കൊണ്ട് ഇപ്പോളും എനിക്ക് നിന്നെ സ്വീകരിക്കാൻ കഴിഞ്ഞിട്ടില്ല റയാൻ.. കഴിയില്ലാ എനിക്ക്.... ഒരുപാട് പ്രാവിശ്യം ഞാൻ നീ അറിയാതെ അബോർഷൻ വേണ്ടി ശ്രമിച്ചതാ... എല്ലാവരും കൈ ഒഴിഞ്ഞു എന്നെ... ഇനി എനിക്ക് മുന്നിൽ ഇതേ ഒള്ളു വഴി.. ആ കുഞ്ഞിനെ നോക്കിക്കോളും അല്ലെ നീ... ഇനി എന്നെ തേടി വരരുത്.... ശല്യപ്പെടുത്തരുത് നീ എന്നെ... GOOD BYE**} തകർന്നു പോയി ഞാൻ.... കഴിയില്ലായിരുന്നു എനിക്ക് കൂടുതൽ... അത്രത്തോളം സ്നേഹിച്ചതാ ഞാൻ അവളെ.... ഇന്ന് വരെ അവളുടെ സ്നേഹം കപടം ആയി തോന്നിയില്ല എനിക്ക്... നിഷ്കളങ്കമായ അവളുടെ സ്നേഹത്തിന്റെ മുന്നിൽ ഞാൻ തോറ്റു പോയിട്ടേ ഒള്ളു... ആ അവൾ എന്നെ ചതിക്കുകയായിരുന്നു എന്ന് അരിഞ്ഞതും പറയാതെ തന്നെ മനസിലാക്കാം എന്റെ അവസ്ഥ... ഇത് ഞാൻ തളർന്നു നിൽക്കേണ്ട അവസ്ഥ അല്ലെന്നു ആരോ ഉള്ളിൽ നിന്നും വിളിച്ചു പറഞ്ഞതും പുതിയ ഒരു റയാൻ ആയി മാറി ഞാൻ... അപ്പോളും എന്നെ സംശയിപ്പിച്ചതു ആ ലെറ്റർൽ നിറഞ്ഞു നിൽക്കുന്ന ജെസിയുടെ കണ്ണീർ ആണ്... പിന്നീട് അങ്ങോട്ട്‌ വാശി ആയിരുന്നു എനിക്ക്... അവൾ പറഞ്ഞത് പോലെ അന്വേഷിച്ചു ശല്യപ്പെടുത്തിയില്ല ഞാൻ.... എവിടെ ആയിരുന്നാലും അവൾ സന്തോഷത്തോടെ ആയിരിക്കണം എന്ന് മാത്രം ആയിരുന്നു എന്റെ ഉള്ളിൽ.... എന്റെ പതറൽ കാരണം എല്ലാം ഡൌൺ ആയെങ്കിൽ പോലും വാശി കാരണം പതിന്മടങ്ങ് എല്ലാം തിരിച്ചു പിടിച്ചു ഞാൻ..... """ഇന്ന്  നിന്റെ കൂടെ എപ്പോളും ഞാൻ ഇല്ലേ... എല്ലാ ഫ്രീഡവും തരുന്നില്ലേ ഞാൻ നിനക്ക്... അതിനേക്കാൾ ഏറെ സ്നേഹിക്കുന്നില്ലേ ഞാൻ നിന്നെ... നീ എന്ത് പറഞ്ഞാലും നിന്നെ ഞാൻ എന്തെങ്കിലും പറയുന്നുണ്ടോ...നീ ഹാപ്പി ആവണം.. അത് മാത്രേ ഒള്ളു എനിക്ക്... ചെറുപ്പത്തിൽ ഞാൻ അനുഭവിച്ച സങ്കടം ഒന്നും നീ അനുഭവിക്കരുത്.. അത്രേ ഒള്ളു എനിക്ക്... ഒരു ഉമ്മാന്റെ സ്നേഹം നീ അറിഞ്ഞിട്ടില്ല ഇതുവരെ... അതും എന്റെ പോലെ തന്നെ... ആ ഒരു കുറവ് മാത്രേ ഒള്ളു  നിനക്ക്....""""""" 'ഏയ്‌ ജാച്ചു.... എനിക്ക് ഉമ്മ ഇല്ലേൽ എന്താ... എന്തിനും ഏതിനും എനിക്ക് എന്റെ ജാച്ചു ഉണ്ടല്ലോ... എനിക്ക് അത് മതി... ബികോസ്  യു ആർ മൈ ഹീറോ... നമ്മളെ വേണ്ടാത്ത മമ്മയെ നമ്മക്ക് എന്തിനാ ജാച്ചു... പോവാൻ പറ... " നമ്മളെ കെട്ടി പിടിച്ചു കവിളിൽ കടിച്ചു കൊണ്ട് ഒരു പക്വത വെച്ച ചെക്കനെ പോലെ അയാൻ പറഞ്ഞതും നമ്മക്ക് എന്തെന്ന് ഇല്ലാത്ത സന്തോഷം തോന്നി..... എന്റെ ഭാഗ്യമാ ഇവൻ... അല്ലാ ഞങ്ങടെ... "ആര് പറഞ്ഞു മമ്മയോട് പോവാൻ.... നിന്റെ മമ്മയെ എങ്ങനെയാ ഞാൻ മറക്കാ... " 'ഇത്രേം ആത്മാർത്ഥമായിട്ടു പോലും മമ്മക്ക് ജാച്ചുനെ മനസ്സിലാക്കാൻ കഴിഞ്ഞോ.... എനിക്ക് ദേഷ്യാ മമ്മയോട്.... " "ഒരിക്കലും അങ്ങനെ പറയല്ലേ അച്ചൂസേ.. എന്തൊക്കെ ആയാലും നിന്നെ പ്രസവിച്ചതല്ലേ... " "ഒരിക്കൽ എങ്കിലും മമ്മടെ ഫോട്ടോ കാണിച്ചു തരോ ജാച്ചു.. പ്ലീസ്... " "എന്തിനാ ചെക്കാ നിനക്ക് ഫോട്ടോ.... നേരിട്ട് അങ്ങോട്ട്‌ നോക്ക്... ആ കട്ടിലിൽ സുഖം ആയി കിടന്നു ഉറങ്ങുന്ന നിന്റെ മമ്മയെ... " നമ്മള് ചിരിച്ചു കൊണ്ട് അവനോട് പറഞ്ഞതും അവൻ ഞെട്ടി കൊണ്ട് തിരിഞ്ഞ് നോക്കിയതും കണ്ടത് ബെഡിൽ കിടന്നു ഉറങ്ങുന്ന ജെസിയെ ആണ്.... അവൻ അവിടേക്ക് ഓടി പോയി അവളെ മുഖത്തെക്ക് ഒരുപാട് നേരം നോക്കി നിന്നു...പതിയെ അവള്ടെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു കരഞ്ഞു കൊണ്ട് അവൻ പുറത്തേക്കു ഓടി പോയി.... അവന്റെ പിന്നാലെ തന്നെ ഞാനും ഓടിയതും വരാന്തയിൽ പുറത്തേക്കു നോക്കി നിൽക്കുന്ന അവൻ എന്നെ നോക്കി മുഖം തിരിച്ചു.... അവന്റെ ദേഷ്യത്തിന് പിന്നിലെ കാരണം നമ്മക്ക് അറിയുന്നത് കൊണ്ട് തന്നെ നമ്മള് അവന്റെ തോളിൽ തട്ടിയതും അവൻ തിരിഞ്ഞു നമ്മളെ കേറി ഇടിക്കാൻ തുടങ്ങി... "യൂ ലൂസ് ജാച്ചു..... മിണ്ടൂല്ല ഞാൻ പൊക്കോ എന്റെ മുന്നിൽ നിന്ന്... എനിക്ക് കാണേണ്ട ജാച്ചുനെ.... ഇത്രയും ദിവസം എന്നെ പറ്റിക്കുക ആയിരുന്നില്ലേ... ഒരു മാസത്തോളം ആയില്ലേ മമ്മ ഇവിടെ വന്നിട്ട്... ഒരു വാക്ക് പറഞ്ഞോ എന്നോട്... പറയാത്തത് പോട്ടെ... എന്തിനാ കള്ളം പറഞ്ഞെ... കസിൻ ആണെന്ന്.... പെങ്ങളെ പോലെ ആണത്രേ... എന്റെ മമ്മ എപ്പോഴാ ദുഷ്ട്ടാ നിങ്ങൾക്ക് പെങ്ങൾ ആയെ... മമ്മ ഒന്ന് റിക്കവർ ആവട്ടെ... ഒളിപ്പിച്ചു പോവുന്നത് കാണണം എനിക്ക് ഒന്ന്... ഹും.... "" അതും പറഞ്ഞു അവൻ എന്നെ തള്ളി ഇട്ടോണ്ട് പോയതും ഞാൻ അവൻ പോകുന്ന വഴി നോക്കി ചിരിച്ചു.... അവൾ ചെറുതായി റിക്കവർ ആയി തുടങ്ങിയതും ഡിസ്ചാർജ് ചെയ്തപ്പോൾ തന്നെ നമ്മള് അവളെയും കൊണ്ട് ഇങ്ങോട്ട് തിരിച്ചു.... അവൻ ചോദിച്ചപ്പോൾ ഞാൻ അവൾ എന്റെ അകന്ന ഒരു കസിൻ ആണെന്ന പറഞ്ഞെ... അതിന്റെ ദേഷ്യമാ പുള്ളിക്ക്.... ഓരോന്നു ആലോചിച് ഇരിക്കുമ്പോൾ നമ്മളെ ചിന്ത ജെസിയിൽ ആയിരുന്നു....രണ്ട് മണിക്കൂർ മുന്നേ എടുത്ത ലാസ്റ്റ് ഇൻജെക്ഷൻ... ഇനി ഇതേ ഒള്ളു അവസാന മാർഗം.... ഇത് എങ്കിലും ഫലം കാണണം നാഥാ.... പടച്ചോനോട് സുജൂദ് ചെയ്തു കരഞ്ഞു കൊണ്ട് പ്രാർത്ഥിക്കുമ്പോൾ നമ്മളെ മനസ്സിൽ ആ കാര്യം മാത്രേ ഉണ്ടായിരുന്നുള്ളു.... പിന്നിൽ നിന്നും കാലൊച്ച കേട്ടതും നമ്മള് മുസല്ല മടക്കി വെച്ച് തിരിഞ്ഞു നോക്കി... *Rayan* കരഞ്ഞു കൊണ്ട് ജെസി പിന്നിൽ നിന്നും കെട്ടിപിടിച്ചതും ഞാൻ ഞെട്ടി കൊണ്ട് പിന്നിലേക്ക് നോക്കി.... **റയാൻ.... ക്ഷമിക്കണം നീ എന്നോട്.... അന്ന് അങ്ങനെ ഒക്കെ എഴുതിയത് ഞാൻ ആണെന്നതന്നെ ശെരിയാ... പക്ഷെ... എബിയുടെ ഭീഷണിക്ക് മുന്നിൽ എനിക്ക് അതല്ലാതെ നിവർത്തി ഇല്ലായിരുന്നു റയാൻ... നിന്റെയും കുഞ്ഞിന്റെയും മുഖം മാത്രേ അപ്പൊ എന്റെ ഉള്ളിൽ ഉണ്ടായിരുന്നുള്ളൂ.. നമ്മളെ കുഞ്ഞിനേം ജീവനോടെ കുഴിച്ചു മൂടും എന്ന് പറഞ്ഞപ്പോൾ അവൻ പറഞ്ഞത് പോലെ എഴുതാനെ എന്നെ കൊണ്ട് ആയുള്ളൂ.... നിനക്ക് അറിയോ....ഇഷ്ടം ആയിരുന്നു എനിക്ക് നിന്നെ.... ഒരുപക്ഷെ നീ എന്നെ സ്നേഹിക്കുന്നതിൽ കൂടുതൽ..... എന്നോട് ക്ഷമിക്കില്ലേ റയാൻ നീ.... ** അവളെ തിരികെ കെട്ടിപിടിച്ചു എത്ര നേരം എന്ന് ഇല്ലാതെ അങ്ങനെ നിന്നതും എനിക്ക് സന്തോഷതിന്നു അതിര് ഇല്ലായിരുന്നു.... """എന്തിനാ ജെസി എനിക്ക്  നിന്നോട് ദേഷ്യം.... നിന്നോട് അല്ലാതെ ഞാൻ ആരോടാ പെണ്ണെ ക്ഷമിക്കാ.....ഈ ഹൃദയത്തിൽ എന്നും__❤ നീ മാത്രേ ഒള്ളു... ആ നിന്നെ ഞാൻ എങ്ങനെ വെറുക്കാനാ..."" അതും പറഞ്ഞു ഞാൻ അവളെ വാരി പുണർന്നതും അവൾ വീണ്ടും വീണ്ടും എന്നിലേക്ക്‌ ചേർന്ന് കരയാൻ തുടങ്ങി.... ""എവിടെയാ റയാൻ... നമ്മളെ മോൻ.. എനിക്ക് കാണണം അവനെ.... ഒരുനോക്ക് അവനെ കാണാൻ പോലും സമ്മതിച്ചില്ല എബി... ഈ കഴിഞ്ഞ 8 വർഷം ഞാൻ നീറി നീറിയാ കഴിഞ്ഞിരുന്നെ.. കൊറച്ചു കാലം അവൻ നമ്മളെ സമാദാനത്തോടെ വിട്ടെന്ന് കരുതി... പക്ഷെ.. അതിനേക്കാൾ മടങ്ങ് എന്നെ കൂടുതൽ ഉപദ്രവിച്ചു അവൻ... റയാൻ... എവിടെയാ അവൻ... ഇനിയും എന്നെ അവനിൽ നിന്നും അകറ്റല്ലേ.... """ കരഞ്ഞു കൊണ്ട് അവൾ നമ്മളോട് അത്രയും പറഞ്ഞതും ഞങ്ങളെ രണ്ട് പേരെയും ഇടയിൽ കയറി അയാൻ അവളെ കെട്ടിപ്പിടിച്ചു.... അവൾ അവനെ എടുത്തു എത്ര നേരം ഇല്ലാതെ അവനെ ഉമ്മ വെച്ച് കൊണ്ട് ഇരുന്നപ്പോൾ ഞാൻ ആ നിമിഷം അറിഞ്ഞു ഒരു ഉമ്മാന്റെ സ്നേഹം.... അവനെ ഇറുക്കി പിടിച്ചു അവൾ എത്ര നേരം എന്നില്ലതെ അവൾ ഇരുന്നതും നമ്മള് അവള്ടെ അടുത്തേക്ക് പോയി... "ജെസി... ഇനി നിന്നെ ഏൽപ്പിക്കുവാ ഞാൻ ഇവനെ... നീ പറഞ്ഞത് പോലെ ഒരു പോറൽ പോലും ഏൽക്കാതെ നോക്കിയിട്ടുണ്ട് നിന്റെ ഏയ് *AYAN JEZIL* നെ... """" "മമ്മാ വെറുതെ പറയുവാ ജാച്ചു... ദേ നോക്ക്.. " എന്നും പറഞ്ഞു അയാൻ അവന്റെ കാലിലും കയ്യിലും ഉള്ള ഏതൊക്കെ ചെറിയ മുറിവ് അവക്ക് കാണിച്ചു കൊടുത്തതും അതുവരെ കരഞ്ഞു ഇരുന്ന അവൾ  പെട്ടെന്ന് ചിരിച്ചു... എനിക്ക് അറിയാം അവളെ മൂഡ് മാറ്റാൻ ആണ് അവൻ ഈ പറയുന്നേ ഒക്കെ എന്ന്... "കാര്യം പറയുമ്പോൾ ആണ് അവന്റെ ഒരു ഓഞ്ഞ ചളി... ഒന്ന് പോടെയ്... " അതും പറഞ്ഞു നമ്മള് അവനെ  തട്ടി ഇട്ടതും അവൻ എന്നെ നോക്കി കൊഞ്ഞനം കുത്തി ജെസിടെ മടിയിൽ കയറി ഇരുന്നു.... അന്ന് നേരം പുലരും വരെ ഞങ്ങൾ ഓരോന്നു പറഞ്ഞു കളിയും ചിരിയും ആയി കഴിഞ്ഞതും എപ്പോളോ അയാൻ ജെസിയുടെ വയറിൽ ചുറ്റി പിടിച്ചു ഉറക്കിലേക്ക്  വഴുതി വീണിരുന്നു.. •••••••••••••••••••••••••••••• ജെസിയിൽ എബി കുത്തി വെച്ച ഇൻജെക്ഷൻ ആണ് അവളെ സമനില തെറ്റാൻ കാരണം എന്ന് അറിഞ്ഞതും നമ്മളെ മനസ്സിൽ അവനോട് തീർത്താൽ തീരാത്ത പക ഉണ്ടായിരുന്നു... പക്ഷെ അതിനേക്കാൾ ഏറെ നമ്മളെ സന്തോഷിപ്പിച്ചതു അവൻ ഒന്ന് എണീക്കാൻ പോലും പരസഹായം ഇല്ലാതെ കിടപ്പിൽ ആണെന്ന് അറിഞ്ഞപ്പോൾ ആണ്.... ഞങ്ങൾ മൂന്ന് പേരും കൂടെ അവനെ ചെന്ന് കണ്ടപ്പോൾ ഞങ്ങളെ മുഖതെക്ക് പോലും നോക്കിയില്ല അവൻ... അത്രത്തോളം ആ ആക്‌സിഡന്റ് കാരണം അവന്റെ മുഖം വികൃതം ആയിരുന്നു... അയാന്റെയും ജെസിയുടെയും ഒന്നിച്ചു നാട്ടിലേക്കു ചെല്ലാൻ ഉപ്പാന്റെ വർഷങ്ങൾക്ക് ശേഷം ഉള്ള വിളി വന്നതും പോകാതിരിക്കാൻ മാത്രം സ്വാർത്ഥത ഉണ്ടായിരുന്നില്ല എനിക്ക്... അവിടെ ചെന്ന് ഒരു മാസത്തോളം ഉപ്പാന്റെ കൂടെ സ്പെൻഡ്‌ ചെയ്തതും എന്തെന്ന് ഇല്ലാത്ത സന്തോഷം ആയിരുന്നു എനിക്ക്.... പോരാൻ അയാൻ തീരെ കൂട്ടാക്കിയില്ലാ എങ്കിലും പോരാതെ വേറെ നിവർത്തി ഇല്ലായിരുന്നു എനിക്ക്.... അതിനേക്കാൾ നഗ്നസത്യം എന്തെന്നാൽ നമ്മളെ ഒന്ന് ജെസിടെ കൂടെ കിടക്കാൻ പോലും സമ്മതിച്ചിരുന്നില്ല അവൻ.... നമ്മള് അവൻ കാണാതെ അവളെ ഒന്ന് ഒട്ടാന് ചെന്നാൽ അപ്പൊ വരും *കസിൻ സിസ്റ്റർ പെങ്ങളെ പോലെ * എന്ന് പറഞ്ഞു കൊണ്ട്... രാത്രി കിടക്കുമ്പോൾ പോലും ഞങ്ങളെ ഇടയിൽ കയറി കിടന്നു കുറുമ്പ് കാണിക്കും... പക്ഷെ അപ്പോൾ എല്ലാം ഞങ്ങൾ അത് ഏറെ എൻജോയ് ചെയ്തിരുന്നു... ""all the best ജാച്ചു... ഹാപ്പി സെക്കന്റ്‌ നൈറ്റ്‌ "" ഒരു ദിവസം അവൻ കിടക്കുന്നതിന്റെ ഇടയിൽ എണീറ്റു പോയി നമ്മളോട് പറഞ്ഞു ഡോർ അടച്ചു പോയി... നമ്മള് ആണേൽ കിട്ടിയാ ചാൻസ് ആണെകിൽ കളയാനും പോയില്ല.... ആ ചാൻസ്ന്റെ റിസൾട്ട്‌ അങ്ങോട്ട്‌ വന്നതും നമ്മളെ ട്രോളി ട്രോളി ഒരു വഴിക്ക് എത്തിച്ചു അവൻ... ഇനി ഏതായാലും റിസൾട്ട്‌ന് വേണ്ടി കാത്തിരിക്കാ അവർ...  അതോണ്ട് നമ്മക്ക് ഇവിടെ വെച്ച് ബൈ ബൈ പറയാം... ഇന്ശാല്ലാഹ് അയാൻ കിട്ടാൻ പോവുന്നത് ഒരു മാലാഖ കുഞ്ഞിനെ തന്നെ ആയിക്കോട്ടെ ല്ലേ ഫ്രണ്ട്‌സ്..... ??? __________ശുഭം________ അഭിപ്രായം അറിയിക്കണേ ഫ്രണ്ട്‌സ്....
37.4k കണ്ടവര്‍
15 ദിവസം
#

📙 നോവൽ

❤__ഷൈമ __❤ (full part) ✔$hana__$alam എന്റെ പേര് കൊത്തിവെച്ച മഹർ അവളുടെ കഴുത്തിൽ അണിയിക്കുമ്പോൾ ഞാൻ അറിഞ്ഞിരുന്നു അവളുടെ നെഞ്ചിലെ പിടച്ചിൽ..... എന്റെ കൂടെ ജീവിക്കാൻ അവൾക്ക് കഴിയില്ല എന്നതിന്റെ പൂർണ തെളിവായിരുന്നു എന്റെ കയ്യിൽ ഉതിർന്നു വീണ അവളുടെ കണ്ണുനീർ പോലും.... തോൽവി എന്ന ഒന്നും എന്റെ ഡിക്ഷണറിയിൽ ഇല്ലാത്തത് കൊണ്ട് തന്നെയാ അവളെ സമ്മതം പോലും നോക്കാതെ കൂടെ കൂട്ടിയതും..... വിറയലോടെ എന്റെ കയ്യും പിടിച്ചു എന്റെ വീട്ടിൽ കയറിയപ്പോൾ പോലും അവളുടെ ചുണ്ടിൽ ഒരു ചിരിയോ തെല്ലു സങ്കടമോ ഇല്ലായിരുന്നു.... പകരം ആ കണ്ണിൽ നിറഞ്ഞു നിന്നിരുന്നത് എന്നോടുള്ള ഭയം ആയിരുന്നു..... ഷൈമ.... ജാബിടെ ഹൃദയത്തിൽ പതിഞ്ഞ മുഖം... കണ്ട മാത്രയിൽ തന്നെ ഈ ഹൃദയത്തിൽ അവൾ കയറി കൂടിയത് കൊണ്ട് ആണ് മറ്റൊരുത്തനുമായി പ്രണയത്തിൽ ആയിരുന്നിട്ട് പോലും അവളുടെ സമ്മതം നോക്കാതെ വീട്ടിൽ പോയി പെണ്ണ് ചോദിച്ചത്., ഒരു ഓട്ടോക്കാരന്റെ മോളെ കെട്ടാൻ ഉപ്പാക്ക് എതിർപ്പ് ഉണ്ടായിട്ടും ഒറ്റ മോൻ ആയതു കൊണ്ട് തന്നെ ഉപ്പ തന്നെ മുന്നിട്ടു കല്യാണം നടത്തി.... ഇത്രേം നല്ല ആലോചന ഇനി വരാൻ ഇല്ല എന്ന് തോന്നിയത് കൊണ്ടാവും അവളുടെ ഉപ്പയും അവളുടെ എതിർപ്പിനെ വക വെക്കാതെ എനിക്ക് അവളെ നിക്കാഹ് കഴിച് തന്നത്..... ചിന്തകൾ നാല് മാസങ്ങൾക്ക് മുന്നോട്ട് പോയതും അവളുടെ വിളി ആണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്... "ജാബി..... " "ഞാൻ.... ഞാൻ കോളേജിൽ പോയിക്കോട്ടെ.. " വിറച്ചു വിറച്ചു അവൾ പറഞ്ഞതും ഞാൻ അവളുടെ മുഖത്തെക്ക് നോക്കി.... പോകേണ്ട എന്ന് പറയാൻ നാവ് ചലിച്ചു എങ്കിലും അവളുടെ നിറഞ്ഞു നിൽക്കുന്ന മിഴികൾ കണ്ടതും എനിക്ക് എന്തോ സമ്മതിക്കാതിരിക്കാൻ തോന്നിയില്ല... സമ്മതം എന്നോണം ഞാൻ തല ആട്ടിയതും ഒരു നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചു കൊണ്ട് പോകാൻ നിന്ന അവളെ ഞാൻ തടഞ്ഞു വെച്ച്.... ഒരു തെല്ലു ഭയത്തോടെ അവൾ എന്നെ നോക്കിയതും ഞാൻ എന്റെ മുഖം അവളുടെ മുഖത്തേക്ക് അടുപ്പിച്ചു..... എന്നിലെ സ്നേഹം എന്നോണം എന്റെ ചുണ്ടുകൾ അവളുടെ കവിളിൽ പതിഞ്ഞു....ഒരു നിമിഷം അങ്ങനെ നിന്നെങ്കിലും പെട്ടന്ന് തന്നെ അവൾ എന്നെ ബെഡിലേക്ക് തള്ളി ഇട്ട് കൊണ്ട് പുറത്തേക്കു ഓടി..... •••••••••••••••••••••••••••••••••••••• കല്യാണം കഴിഞ്ഞ ശേഷം നമ്മള് വല്ലാണ്ട് പുറത്തേക്കു ഇറങ്ങാതത് കൊണ്ട് തന്നെ ഇന്ന് ക്ലബ്ബിൽ കൂടാൻ വേണ്ടി കൂട്ടുകാർ വിളിച്ചതും ഞാൻ അങ്ങോട്ട്‌ തിരിച്ചു.. "ഹ... മോനെ ജാബി... എന്തുണ്ട് വിശേഷം.. i mean കല്യാണ വിശേഷം.... " ചെന്ന പാടെ നമ്മക്ക് ഇട്ട് താങ്ങി കൊണ്ട് റാഫി വെച്ചതും പ്രതേകിച്ചു വിശേഷം ഇല്ലാഞ്ഞിട്ട് പോലും നമ്മള് അവന് സൈറ്റ് അടിച്ചു കാണിച്ചു.... 'എങ്ങനെ ഉണ്ടായിരുന്നു മച്ചാ ഫസ്റ്റ് നൈറ്റ്‌... ' വൈൻ അടിച്ചതിന്റെ എഫക്ട് വിട്ട് മാറാതെ ആണ് അവൻ അത് ചോദിക്കുന്നെ എന്ന് അറിയുന്നത് കൊണ്ട് തന്നെ നമ്മള് അവനോട് ഇതുവരെ ഒന്നും നടന്നില്ല ഡാ ന്നു കൊറച്ചു സെന്റി അടിച്ചു പറഞ്ഞു.... നമ്മളെ പറച്ചിൽ കേട്ടതും അതുവരെ ഉരുണ്ടു കിടന്നിരുന്ന ജോയും ജിത്തുവും അലക്സും എല്ലാം കൊട്ടി പിടഞ്ഞു എണീറ്റു നമ്മളെ നോക്കാൻ തുടങ്ങി.... "ഡാ... നീ... ഇതുവരെ.... " ജോയ് അത്ഭുതത്തോടെ നമ്മളോട് ചോദിച്ചോണ്ട് തല ചൊറിയാൻ തുടങ്ങി... "നീ ഇത് അടി..." നമ്മളെ നേരെ ബ്രാണ്ടി നീട്ടികൊണ്ട് ജോയ് വന്നതും റാഫി അവന്റെ കയ്യിൽ നിന്നും അത് തട്ടി മാറ്റി നമ്മളെ നേരെ സ്പെഷ്യൽ ജ്യൂസ്‌ നീട്ടി... നമ്മള് ജ്യൂസ്‌ കുടിച്ചോണ്ട് അവരെ നോക്കി.... ഓരോ വിശേഷം പറഞ്ഞു പറഞ്ഞു ലാസ്റ്റ് നമ്മളെ കാര്യത്തിൽ തന്നെ കൊണ്ടോയി ഫുൾ സ്റ്റോപ്പ്‌ ഇട്ടു ... "എന്നാലും നിന്റെ സ്വഭാവം വെച്ച് ഞങ്ങൾ പെട്ടന്ന് തന്നെ ഒരു ട്രോഫി പ്രതീക്ഷിച്ചു ട്ടോ മോനെ... " അലക്സ്‌ നമ്മളെ നോക്കി പറഞ്ഞതും ഞാൻ അവനെ നോക്കി ഒന്നും ചിരിച്ചു കാണിച്ചു.... അവർക്ക് അറിയില്ലല്ലോ ഒന്നും.... ഒരു ബെഡ്‌റൂമിൽ ആയിട്ട് പോലും ഇന്ന് വരെ അവൾ എന്നോട് ഒന്നും സംസാരിച്ചിട്ടില്ല... എന്തേലും ചോദിച്ചാൽ അപ്പൊ അതിനുള്ള മറുപടി പറയും.... ഇപ്പൊ ഒന്നും വേണ്ടായിരുന്നു എന്ന് തോന്നി പോകുവാ... വെറുതെ അവളുടെ ജീവിതം ഞാൻ ആയിട്ട് നശിപ്പിച്ചു എന്നൊരു തോന്നൽ..... പക്ഷെ എവിടെയൊക്കെയോ ഒരു പ്രതീക്ഷ ഉണ്ട്.... എന്നെങ്കിലും അവൾ എന്നെ മനസ്സിലാക്കും എന്ന്.... അവൾക്ക് അവനെ പൂർണമായും മറക്കാൻ ഉള്ള സമയം കൊടുക്കും ഞാൻ.... ഇനിയെങ്കിലും തുറന്നു സംസാരിക്കണം എനിക്ക് അവളോട്‌... ചെയ്തത് തെറ്റ് ആണെന്ന് അറിയാം.. അതിനും മാപ്പ് ചോദിക്കണം .. അവളെ വേണം എന്ന ഒറ്റ ചിന്തയാ അവളെ സ്വന്തം ആക്കാൻ കാരണം ആയത്... കണ്ടു മുട്ടേണ്ടായിരുന്നു അവളെ... സ്നേഹിച്ച രണ്ട് ഹൃദയങ്ങളെ അകറ്റേണ്ടായിരുന്നു.... എന്റെ കാലു പിടിക്കാൻ പോലും തയാർ ആയവൻ ആണ് റംഷി..... എല്ലാത്തിനും കാരണം എന്റെ വാശി തന്നെയാ.... വിട്ട് കൊടുക്കില്ല എന്ന് ഉറച്ചു പറഞ്ഞപ്പോൾ പോലും അവൻ പുഞ്ചിരിച്ചു കൊണ്ട് എന്നോട് അവളുടെ കണ്ണ് നിറക്കരുത് എന്നാ പറഞ്ഞെ.... അപ്പോളെങ്കിലും മനസ്സിലാക്കിയാൽ മതിയായിരുന്നു അവരുടെ സ്നേഹത്തിന്റെ ആഴം.... ചിന്തകൾ കാട് കയറി പോയതും പെട്ടെന്ന് റാഫി കുലുക്കി വിളിച്ചപ്പോൾ ആണ് അറിഞ്ഞത്.... "എന്താടാ... ഞങ്ങൾ പറഞ്ഞപ്പോൾ തന്നെ നീ ട്രോഫിടെ പ്ലാനിങ് തുടങ്ങിയോ... " റാഫിക് നേരെ വളിച്ച ഒരു ഇളിച്ചു കൊണ്ട് നമ്മള് പോകാനായി എഴുന്നേറ്റു.... "ഇന്ന് എന്താടാ നേരത്തെ... " "ഷൈമ ഒറ്റക്ക് ആടോ... ഉമ്മിയും ഉപ്പയും കൂടെ എസ്റ്റേറ്റ് വരെ പോയിരിക്കുവാ... രണ്ടു ദിവസം കഴിയാതെ വരില്ല.... " അവരോടു യാത്ര പറഞ്ഞോണ്ട് നമ്മൾ വീട്ടിലേക്ക് തിരിച്ചു.... വീടെത്തിയതും എന്നെയും കാത്തു ഷൈമ പുറത്തു തന്നെ ഉണ്ടായിരുന്നു.... അവൾക്ക് ഒന്നു ചിരിച്ചു കൊടുത്തു നമ്മൾ അകത്തേക്ക് കയറി... "ഫുഡ് എടുക്കട്ടെ....." "നീ കഴിച്ചോ... എനിക്കെന്തോ തലവേദന പോലെ..... " എന്റെ മുഖം കണ്ടത് കൊണ്ടാണെന്നു തോന്നുന്നു അവൾ കഴിക്കാതെ ഫുഡ് അടച്ചു വെച്ച് റൂമിലേക്ക്‌ വന്നു...... നമ്മള് വേദന കാരണം കണ്ണ് ഇറുക്കി അടച്ചുകൊണ്ട് കിടന്നത് നെറ്റിയിൽ ചെറുതായി തണുപ്പും ചൂടും അനുഭവപ്പെടുന്ന പോലെ തോന്നി.... കണ്ണ് തുറന്നു നോക്കിയതും അവൾ നമ്മളെ നെറ്റിയിൽ ബാം പുരട്ടി തരുവായിരുന്നു..... ഒരു ചെറു പുഞ്ചിരിയോടെ നമ്മള് അവളെ നോക്കിയതും അവൾ നമ്മളെ കണ്ണിലേക്കു നോക്കി..... ആ കണ്ണിലേക്കു കൂടുതൽ നേരം നോക്കി നിന്നതും ഞാൻ അറിയാതെ തന്നെ എന്റെ മുഗം അവളിലേക്ക് അടുത്തു.... എന്റെ ചുടു നിശ്വാസം അവളുടെ മുഖത്തു പതിഞ്ഞതും അവൾ അവളുടെ കണ്ണുകൾ അടച്ചു...... എന്നിലെ പുരുഷന്റെ വികാരം ഉണർന്ന പോലെ.... ആ നിലാവുള്ള രാത്രിയിൽ ഏതോ ലോകത്ത് എന്നപോലെ ഞാൻ അവളിലേക്ക് ആഴ്ന്നിറങ്ങി.... അവളുടെ ചെറു വേദന പോലും എന്നിൽ സന്തോഷം കണ്ടെത്തിയ നിമിഷം..... •••••••••••••••••••••••••••••••••• രാവിലെ തന്നെ ഉണർന്നപ്പോൾ കണ്ടത് കുളിച്ചു സുന്ദരി ആയി കണ്ണാടിക്ക് മുന്നിൽ നിന്ന് ഫാഷൻ ശോ കളിക്കുന്ന ഷൈമയെ ആണ്..... അവളുടെ സന്തോഷത്തിന്റെ രഹസ്യം കോളേജിലേക്ക് ഉള്ള പോക്ക് ആണെന്ന് അറിയുന്നത് കൊണ്ട് തന്നെ ഞാൻ അവളെ തന്നെ നോക്കി കിടന്നു.... "ആ എണീറ്റോ.... ദേ കോഫി .. " അതും പറഞ്ഞു അവള് ടേബിളിൽ ഉണ്ടായിരുന്ന കോഫി എടുത്തു നമ്മളെ നേരെ നീട്ടി... അത് വാങ്ങി സിപ് സിപ് ആയി അവളെ നോക്കി കുടിച്ചപ്പോളും നമ്മള് ഇവക്ക് എന്താ പറ്റിയെ ആലോചിക്കായിരുന്നു.... മൗനം ആയി എന്റെ കാര്യങ്ങൾ നോക്കിയ ആളാ ഇപ്പൊ എന്നോട് ഇങ്ങനെ ഒക്കെ അടുത്ത് സംസാരിക്കുന്നെ... എന്തായാലും അവളിൽ ചെറിയൊരു മാറ്റം സംഭവിച്ചത് തന്നെ നമ്മക്ക് സന്തോഷം ആയതു കൊണ്ട് നമ്മള് ചിരിച്ചോണ്ട് കപ്പ്‌ അവൾക്ക് കൊടുത്തു ഫ്രഷ് ആയി.... തലയ്ക്കു എന്തോ ഭാരം പോലെ.... വെള്ളം തലയിലേക്ക് വീണതും മനസ്സും ശരീരവും ഒരു പോലെ തണുത്തു..... അവളെ കോളേജിൽ ആക്കി നമ്മള് നേരെ കമ്പനിയിലേക്ക് പോയി.... ••••••••••••••••••••••••••••••••• 'സോറി ' തുടക്കം എന്നോണം നമ്മൾ അവളോട്‌ പറഞ്ഞതും അവള് എന്നെ സംശയത്തോടെ നോക്കി...... "സ്നേഹിച്ച രണ്ടു ഹൃദയങ്ങളെ തമ്മിൽ അകറ്റിയത്തിന്.... ഇഷ്ട്ടം അല്ലെന്നു അറിഞ്ഞിട്ടും വിവാഹം ചെയ്തതിന്...എല്ലാത്തിനും സോറി.... നിങ്ങളെ പ്രണയത്തിന്റെ ആഴം എനിക്ക് അറിയില്ലായിരുന്നു ഷൈമ.... നിന്നെ സ്വന്തം ആക്കണം എന്നൊരു വാശിയെ എനിക്ക് ഉണ്ടായിരുന്നുള്ളൂ.... ചെറുപ്പം മുതലേ ആഗ്രഹിച്ചത് എല്ലാം കൈയിൽ കിട്ടിയിരുന്നു... അതുപോലെ ആ ആഗ്രഹങ്ങളെ പോലെ ഞാൻ നിന്നെയും കൂട്ടി ..... നിനക്ക് എന്നെ അംഗീകരിക്കാൻ എത്ര സമയവും ഞാൻ നൽകാം..... ഇനി നിനക്ക് കഴിയില്ല എങ്കിൽ പറയ്....നീ ആഗ്രഹിക്കുന്ന പോലെ ഡിവോഴ്സ് നൽകാം..... പക്ഷെ...... ജാബിന്റെ ഹൃദയത്തിളും ജീവിതത്തിലും ഒരു പെണ്ണെ ഉണ്ടാകു... അത്രക്കും ഇഷ്ട്ടാ ഡീ നിന്നെ❤.... " നമ്മക്ക് പറയാൻ ഉള്ളത് എല്ലാം അവളുടെ മുഖത്തെക്ക് നോക്കി പറഞ്ഞതും അവള് കണ്ണ് തുടച്ചു കൊണ്ട് എന്നെ നോക്കി...... "എന്റെ ഹൃദയത്തിന്റെ മിഡിപ്പിന് അനുസരിച്ചു മിഡിക്കുന്ന ഈ മാല കണ്ടോ... നിന്റെ നാമത്തിൽ ഉള്ള മഹർ.... ഇത് എന്റെ കഴുത്തിൽ ചാർത്തിയപ്പോൾ ഏറെ സങ്കടം ഉണ്ടായിരുന്നു.... റംഷിടെ കൂടെ സ്വപ്നം കണ്ട ജീവിതം ഇനി നിന്നിലൂടെ ആണെന്ന് അറിഞ്ഞപ്പോൾ... ഒരിക്കലും ഞാൻ ആഗ്രഹിച്ചിരുന്നില്ല ഇങ്ങനെ ഒന്ന്... പക്ഷെ... ഇപ്പൊ ഈ നിമിഷം ഞാൻ ഇതിന് ഒരു വില കല്പ്പിക്കുന്നുണ്ട്.... ഒരുപക്ഷെ എന്റെ ജീവനെക്കൾ ഏറെ... റംഷിയെ ഞാൻ കൊതിച്ചതാ... പക്ഷെ നിന്നെ റബ്ബ് വിധിച്ചതും... കൊതിച്ചതിനെക്കാൾ പ്രാധാന്യം നൽകേണ്ടത് വിധിച്ചതിന് അല്ലെ ജാബി.... സന്തോഷവതിയാ ഞാൻ... റബ്ബ് വിധിച്ചതിന്...." ഒരു നീണ്ട പ്രസംഗതിന് ശേഷം എനിക്ക് അനുകൂലമായ വിധി പറഞ്ഞോണ്ട് അവള് ബെഡിൽ വന്നു കിടന്നതും ഞാനും അവളുടെ വാക്കുകൾ ചിന്തിച്ചു കൊണ്ട് നിദ്രയെ പുൽകി..... •••••••••••••••••••••••••••••••••••• പിന്നീട് അങ്ങോട്ട്‌ ഞങ്ങൾ ഭയങ്കര കമ്പനി ആയിരുന്നു.... അവളോട്‌ ഉള്ള സ്നേഹം കൂടുതൽ വർധിച്ചു കൊണ്ടേ ഇരുന്നു.....പരസ്പരം സ്നേഹിച്ചു ഒരുമാസം നടന്നു.... ആയിടക്ക് ആണ് കമ്പനി മീറ്റിംഗ് നടന്നു കൊണ്ട് ഇരുന്നപ്പോൾ അര്ജന്റ് ആയി ഹോസ്പിറ്റലിൽ വരാൻ പറഞ്ഞു ഉപ്പാന്റെ കാൾ.... മീറ്റിംഗ് അപ്പൊ തന്നെ സ്റ്റോപ്പ്‌ ചെയ്തു ഹോസ്പിറ്റലിലേക്ക് കുതിക്കുമ്പോൾ എനിക്ക് ഒരു പ്രാർത്ഥന മാത്രേ ഉണ്ടായിരുന്നുള്ളൂ... ആർക്കും ഒന്നും സംഭവിക്കരുത് എന്ന്.... ഓടി പാഞ്ഞു റൂമിൽ എത്തിയതും കണ്ടത് ട്രിപ്പ്‌ ഇട്ട് കിടക്കുന്ന ഷൈമയെ ആണ്... ഓടി ചെന്ന് അവളുടെ തലയിൽ തലോടി കൊണ്ട് എന്താ പറ്റിയെ എന്ന് ചോദിച്ചതും അവള് പുഞ്ചിരി തൂകി നമ്മളെ നോക്കി.... അടക്കി പിടിച്ചു ചിരിക്കുന്ന വൈറ്റ് മാലാഖയോട് എന്തെന്ന് ചോദിച്ചു.. "ഒന്നും പറ്റിയില്ല... സർ പണി പറ്റിച്ചതാ... " ചിരിച്ചോണ്ട് അതും പറഞ്ഞു മാലാഖ പോയതും ഉപ്പയും ഉമ്മയും കയറി വന്നു.... ഉപ്പാന്റെ കയ്യിൽ ഉള്ള ലഡുവിന്റെ ബോക്സ്‌ നമ്മക്ക് നേരെ നീട്ടിയതും ഞാൻ ആ ബോക്സ്‌ തട്ടി തെറിപ്പിച്ചു.... "മോനെ.... " "ഇവിടെ എന്താ അതിനു.... ആരാ പറഞ്ഞേ അവളുടെ ഉള്ളിൽ കിടക്കുന്നത് എന്റെ കുഞ്ഞ് ആണെന്ന്... ഈ ലഡു ഇവിടെ കൊടുക്കേണ്ട ആവശ്യം ഒന്നും നിങ്ങൾക്ക് ഇല്ല..... നിങ്ങളെ മോന്റെ ചോരയും അല്ല അവളുടെ വയറ്റിൽ... ഇറങ്ങി പോകാൻ നോക്ക് രണ്ടും..... " ദേഷ്യം കാരണം എന്താ പറയുന്നേ എന്ന് പോലും അറിയില്ലായിരുന്നു എനിക്ക്.... ഉപ്പയെയും ഉമ്മയെയും റൂമിന്റെ പുറത്തേക്കു നിർത്തി ഞാൻ അവളെ കൊല്ലിക്ക് പിടിച്ചു.... "ഇറങ്ങി പൊക്കോണം എന്റെ ജീവിതത്തിൽ നിന്ന്... നിനക്കും എനിക്കും അറിയാം നമ്മള് തമ്മിൽ അങ്ങനെ ഒരു റിലേഷൻ നടന്നിട്ടില്ല എന്ന്.... നിന്റെ മറ്റവന്റെ എച്ചിൽ ചുമക്കെണ്ടതില്ല എനിക്ക്.... കണ്ടു പോകരുത് എന്റെ മുന്നിൽ ഇനി.... അറപ്പ് തോന്നാ നിന്നോട്... പടച്ചോന്റെ വിധിയിൽ സന്തോഷവതി ആണത്രേ... എങ്ങനെ ആവാതിരിക്കും.... കോളേജിൽ കാമുകൻ... വീട്ടിൽ ഭർത്താവും.... എങ്ങനെ ആടി &#$$ മോളെ നീ സന്തോഷവതി ആവാതിരിക്ക.... " അവളുടെ കഴുത്തിൽ ഇറുക്കി കൊണ്ട് ഞാൻ അത്രയും പറഞ്ഞപ്പോൾ തന്നെ അവളുടെ കണ്ണുകൾ മേലോട്ട് പോകുന്ന പോലെ തോന്നിയതും ഞാൻ അവളുടെ മുഖത്തെക്ക് നോക്കി കൈ വിട്ടു.... അവളെ ഒരു പ്രാവശ്യം കൂടി നോക്കി കൊണ്ട് ഞാൻ റൂം വിട്ടു ഇറങ്ങിയതും സിസ്റ്റേഴ്സ് അവളെ അടുത്തേക്ക് ഓടി പോകുന്നത് കണ്ടു... കണ്ണീർ വാർത്തി നിൽക്കുന്ന ഉപ്പനെയും ഉമ്മനെയും കണ്ടപ്പോൾ തന്നെ മനസ്സിൽ ആയി അകത്തു നടന്നത് എല്ലാം അവർ കേട്ടു എന്ന്..... അവരെ മുഖത്തെക്ക് ഒരു നിമിഷം നോക്കി കൊണ്ട് ഞാൻ കാറും എടുത്തു എങ്ങോട്ട് എന്നില്ലാതെ ഡ്രൈവ് ചെയ്തു.... •••••••••••••••••••••••••••••••••••• റാഫി ഒരു സ്ഥലം വരെ പോകാൻ ഉണ്ടെന്നു പറഞ്ഞു വിളിച്ചപ്പോൾ ഒരിക്കലും പ്രതീക്ഷിച്ചില്ല ഞാൻ അത് അവളുടെ വീട് വരെ ആവും എന്ന്.... അവളുടെ വീട്ടിലേക്കു ആണെന്ന് അറിഞ്ഞതും തിരികെ പോരാൻ നിന്ന എന്നെ അവിടെ തന്നെ പിടിച്ചു നിർത്തിയത് അവിടെ കൂടി നിൽക്കുന്ന ജനക്കൂട്ടം ആണ്... യാന്ത്രികം എന്നോണം എന്റെ കാലുകൾ അവിടേക്ക് ചലിച്ചു.... കൂടി നിൽക്കുന്നവർ എല്ലാം ഒരു കുറ്റവാളിയെ പോലെ എന്നെ നോക്കി നിന്നു.... അവിടെ ഞാൻ കണ്ടു... വെള്ളയിൽ പുതച്ചു കിടക്കുന്ന എന്റെ ഷൈമയെ... ആരോ പറയുന്നത് കേട്ടു ആത്മഹത്യാ ചെയ്തത് ആണെന്ന്.... അവളുടെ അടുത്തേക്ക് പോയിട്ട് ആ നെറ്റിയിൽ ഒരു അവസാന ചുംബനം സമ്മാനിക്കാൻ നിന്ന എന്നെ ആരൊക്കെയോ ചേർന്ന് തടഞ്ഞു വെച്ച് മയ്യിത്ത് കുളിപ്പിച്ചു എന്ന് പറഞ്ഞു..... എന്റെ സമനില തെറ്റുന്നത് പോലെ തോന്നിയതും ഞാൻ പുറത്തേക്കു നടന്നു.... മരവിച്ച അവസ്ഥയിൽ കാറും ചാരി നിന്ന എന്റെ കയ്യിൽ റാഫി ഒരു പേപ്പർ വെച്ച് തന്നു.... അതിലെ മെഹന്ദിയുടെ മണം മതിയായിരുന്നു അത് ഷൈമയുടെ ആണെന്ന് തിരിച്ചു അറിയാൻ..... ** ജാബി... ഒരുപക്ഷെ ഇത് നിന്റെ കയ്യിൽ എത്തുമ്പോൾ ഞാൻ പടച്ചോന്റെ അടുത്ത് എത്തിയിരിക്കും.... എന്നാലും അവസാനം എന്നോണം എനിക്ക് പറയാൻ ഉള്ളത് നീ അറിയണം... ജാബി... റംഷിയും ഞാനും പ്രണയത്തിൽ ആയിരുന്നു എന്നുള്ളത് ശെരിയാ... എന്നാൽ ഇന്ന് വരെ അവൻ എന്റെ ദേഹത്ത് സ്പർശിച്ചിട്ടു പോലും ഇല്ല... എന്നിട്ട് അല്ലെ അവന്റെ എച്ചിൽ.... ജാബി... എന്റെ വയറ്റിൽ വളരാൻ വെമ്പൽ കൊല്ലുന്നത് നിന്റെ ചോര തന്നെയാ ഡാ.... ഒരുപക്ഷെ നമ്മളെ കൂടുതൽ അടുപ്പിക്കാൻ കഴിയുന്ന ഒരു ജീവൻ.... ആ രാത്രി നിനക്ക് ഓർമ ഉണ്ടാവില്ല ജാബി .... ചെറിയ ഒരു ആൽകഹോളിന്റെ എഫ്ഫക്റ്റ് കൊണ്ട് നീ എന്നിൽ ആഴ്ന്നിറങ്ങിയ രാത്രി..... എല്ലാം ഒരു ദുസ്വപ്നം പോലെ ഇപ്പോൾ നിന്റെ മനസ്സിൽ മിന്നി മറിയുന്നുണ്ടാവും ജാബി..... പോകുവാ ഞാൻ... നിന്റെ ജീവിതത്തിൽ നിന്ന്..... ഈ ലോകത്തിൽ നിന്ന് തന്നെ പോകുവാ ഞാൻ..... ഞാൻ മാത്രം അല്ല... നമ്മടെ കുഞ്ഞും.... അവസാനം ആയി എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് നിന്നോട്.... നീ ഏറെ എന്നിൽ നിന്നും കൊതിച്ച വാക്കുകൾ.... I LOVE U JABI❤*** വായിച്ചു തീർന്നതും ഞാൻ ആ കത്തും കയ്യിൽ പിടിച്ച് നിലത്ത് തളർന്ന് ഇരുന്നു... എന്നേ ആശ്വസിപ്പിക്കാൻ എന്നോണം റാഫിന്റെ കൈകൾ എന്റെ തലയിൽ തലോടുന്നുണ്ടായിരുന്നു.... ഒരു ദുസ്വപ്നം പോലെ ആ രാത്രി എന്റെ കണ്ണിൽ മിന്നി മറഞ്ഞതും ഞാൻ കണ്ണ് ഇറുക്കി അടച്ചു.... "ജാബി... അന്ന് നീ കുടിച്ച ജ്യൂസ്‌ൽ ആൽക്കഹോൾ ചേർത്തിരുന്നു..... അതിന്റെ കിക്കിൽ ആവും നീ അവളെ........ നീ പൂർണ്ണ ബുദ്ധിയോടെ അല്ലാ അന്ന് ചെയ്തത് ഒന്നും... അതുകൊണ്ടാ നിനക്ക് ഒന്നും ഓർമ്മ ഇല്ലാതെ..." അവൻ അത്രയും പറഞ്ഞു തീർന്നതും എന്റെ കൈ അവന്റെ മുഖത്തു പതിഞ്ഞിരുന്നു....... "ഒരു പ്രാവിശ്യം എങ്കിലും നിനക്ക് പറഞ്ഞൂടായിരുന്നോ എന്നോട്... " അതും പറഞ്ഞു ഞാൻ അവനെ എന്റെ ദേഷ്യം തീരുവോളം അടിച്ചു... എല്ലാം പുഞ്ചിരിയോടെ ഏറ്റു വാങ്ങി എന്നല്ലാതെ അവൻ എന്നോട് ഒന്ന് പ്രതികരിച്ചത് പോലും ഇല്ലാ..... അവന്റെ ചുണ്ടിൽ നിന്നും ചോര ഉറ്റു വീണതും ഞാൻ കരഞ്ഞു കൊണ്ട് അവനെ കെട്ടിപ്പിടിച്ചു...... "എല്ലാം എന്റെ തെറ്റാ ടാ... ഒരു പ്രാവിശ്യം എങ്കിലും അവൾക്ക് പറയാൻ ഉള്ളത് ഞാൻ ചെവി കൊണ്ടില്ല.... അതുകൊണ്ടല്ലേ എനിക്ക് അവളെയും എന്റെ കുഞ്ഞു ജീവനെയും നഷ്ടപ്പെട്ടത്....... " അതും പറഞ്ഞു ഞാൻ പൊട്ടി കരയുമ്പോളും ആശ്വസിപ്പിക്കാൻ എന്നോണം അവൻ എന്റെ പുറത്ത് തലോടുന്നുണ്ടായിരുന്നു..... അവസാനം ആയി അവളുടെ മയ്യിത്ത് നിസ്കാരത്തിനു നേതൃത്വം നൽകുമ്പോൾ അവൾക്ക് കൊടുത്ത വാക്ക് പാലിച്ച സന്തോഷം ഉണ്ടായിരുന്നു എനിക്ക്..... അവസാനം ആയി ഒരു പിടി മണ്ണ് വാരി ഇട്ട് എല്ലാവരും പോയതും ഞാൻ അവൾക്ക് കാവൽ ഇരുന്നു..... അവളുടെ മീസാൻ കല്ലിൽ കെട്ടിപ്പിടിച്ചു പറയാൻ ഉള്ളത് എല്ലാം പറഞ്ഞു പൊട്ടി കരയുമ്പോൾ അവളുടെ കണ്ണുനീർ എന്നോണം മഴത്തുള്ളികൾ എന്റെ മുഖത്തു വന്ന് പതിയുന്നുണ്ടായിരുന്നു....... _______ശുഭം ____ {എടുത്തു ചാടി എടുക്കുന്ന പല തീരുമാനങ്ങളുടെയും പിറകെ നമ്മെ കാത്തു ഒരു വലിയ പരീക്ഷണം തന്നെ ഉണ്ടായിരിക്കും... } NB:ഈ കഥയും കഥപാത്രങ്ങളുടെ പേരുകളും എല്ലാം വെറും സാങ്കൽപ്പികം മാത്രം ആണ്... #📙 നോവൽ #📔 കഥ @$hana__
73.7k കണ്ടവര്‍
1 മാസം
💔~~പറയാതെ~~💔 (FULL PART) ✔$hana__$alam " ടീ... സത്യത്തിൽ നിനക്ക് അവനെ ഇഷ്ട്ടാണോ... " നമ്മള് എപ്പോളും അവനെ പറ്റി പറയുന്നത് കൊണ്ടാണെന്നു തോന്നുന്നു ഇന്നും അവനെ പറ്റി പറഞ്ഞപ്പോൾ അവൾ അവളുടെ സംശയം നമ്മളോട് ചോദിച്ചത്... എന്ത് പറയും എന്ന് അറിയാതെ നമ്മള് ആലോചിച്ചു നിന്നു.. അവൾ വീണ്ടും നമ്മളോട് അത് തന്നെചോദിച്ചു.. . "ഇഷ്ട്ടം.... ഇഷ്ട്ടം ഒന്നും അല്ലാ... പക്ഷെ എനിക്ക് അവന്റെ കൂടെ ജീവിക്കണം എന്ന് ഉണ്ട്.. i mean കല്യാണം... " ഒന്നും മറച്ചു വെക്കാൻ തോന്നാത്തത് കൊണ്ട് നമ്മള് മനസ്സിൽ ഉള്ളത് അതെ പോലെ അവളോട്‌ പറഞ്ഞതും അവള് നമ്മളെ മുഖത്തേക്ക് തന്നെ നോക്കി നിന്നു... "അവനെ ഇഷ്ട്ടം അല്ലാ.. പക്ഷെ അവന്റെ കൂടെ ജീവിക്കണം അല്ലെ.. ഇതെവിടെത്തെ ന്യായം... " "അതൊന്നും എനിക്ക് അറിയില്ല.. ഞാൻ എന്റെ മനസ്സിൽ ഉള്ള ഫീൽ നിന്നോട് പറഞ്ഞു... Thats all" "വേറെ ഒരു ഫീലിംഗ്സും ഇല്ലേ അപ്പൊ... " "ഉണ്ടോ ചോദിച്ചാൽ ആവോ എനിക്ക് അറിയില്ല... " നമ്മള് ഏതോ ലോകത്ത് എന്ന പോലെ ആണ് അവളോട്‌ അത്രയും പറഞ്ഞെ... സത്യത്തിൽ ഞാൻ ഇതൊന്നും ആരോടും പറയണ്ട വിജാരിച്ചതാ... ശേ അറിയാണ്ട് പറഞ്ഞു പോയി... പിന്നെ അവളോട്‌ തുറന്നു പറഞ്ഞപ്പോൾ നമ്മക്ക് ഇത്തിരി ആശ്വാസം തോന്നിയത് കൊണ്ട് നമ്മള് അവളോട്‌ പറയാ എന്ന് തന്നെ കരുതി അവളെ മുഖത്തേക്ക് നോക്കി... "ഡീ... ഷിയാ. " "ആ... പറ... " "അതേയ്... I think i love him..പക്ഷെ ഇതാണോ പ്രണയം എന്നൊന്നും എനിക്ക് അറിയില്ല... " അവൾ പിന്നെ ഈ വക കാര്യങ്ങളിൽ ഒക്കെ PHD എടുത്തത് കൊണ്ട് മറുപടി വേഗം കിട്ടും... പഠിക്കുന്ന കാലത്തു ആരൊക്കെ ഇഷ്ടം ആണെന്ന് പറഞ്ഞാലും അപ്പൊ തന്നെ ഇഷ്ട്ടം ആണെന്ന് പറയും... ഇപ്പോൾ പിന്നെ നിക്കാഹ് ഒക്കെ കഴിഞ്ഞു പ്രാരാബ്ദം ആയത് കൊണ്ട് നന്നായി എന്ന് തോന്നുന്നു .. "ഇപ്പോൾ ആഡീ നീ ശരിക്കും സൈക്കോ ആയത്.... നിന്നോട് അവനെ ഇഷ്ട്ടാ ചോദിച്ചപ്പോൾ അല്ലാ.. ഇപ്പോൾ പറയുന്നു ഇഷ്ട്ടം ആണെന്ന്... ആക്ച്വലി നീ ഇവിടെ ഒന്നും അല്ലാ വളരേണ്ടത്...." അവൾ അതും പറഞ്ഞു നമ്മളെ നോക്കി കണ്ണ് തുറുപ്പിചു...അപ്പോൾ തന്നെ നമ്മളെ പല്ല് ഇളിച്ചോണ്ട് അവളുടെ കഴുത്തിൽ കയ്യിട്ട് ഒന്നൂടെ ചേർന്ന് ഇരുന്നു... "നീ ഒരു സൊല്യൂഷൻ പറ.. എനിക്ക് ഒരു സമാധാനം കിട്ടുന്നില്ല ഇപ്പോൾ... ആ പട്ടി ദിവസോം ഉറക്കത്തിൽ വന്ന് ശല്യപ്പെടുത്തികൊണ്ടിരിക്കാ എന്നേ... തെണ്ടി ചെറ്റാ... " നമ്മക്ക് നിഷ്കു ഭാവത്തിൽ അവളോട്‌ പറഞ്ഞതും പെണ്ണ് ഒരു സെക്കന്റ്‌ എന്നും പറഞ്ഞു ആലോചിക്കാൻ തുടങ്ങി.... അവളുടെ ആലോചന ഇന്ന് ഒന്നും തീരില്ല എന്ന് മനസ്സിൽ ആയതും നമ്മള് അവളുടെ തലക്ക് ഒന്ന് കൊടുത്തിട്ടു പറയാൻ പറഞ്ഞു... "നോക്ക്... നിനക്ക് അവനോട് പറഞ്ഞൂടെ ഇഷ്ട്ടം ആണെന്ന്... " "ഏയ്‌... എന്റെ ഇമേജ് ഡാമേജ് ആവും... " "അന്റെ വാ......... ഡീ ഡാഷ് മോളെ... എന്നേ കൊണ്ട് പറയിപ്പിക്കല്ലേ നീ... " നമ്മളെ കൊല്ലാൻ വരുന്ന പോലെ അവൾ നമ്മളെ അടുത്തേക്ക് വന്നതും നമ്മള് നല്ല കുട്ടി ആയി കൊറച്ചു ഡിസ്റ്റൻസ് ഇട്ട് നീങ്ങി ഇരുന്നു .. "അവൻ എന്നോട് ചോദിച്ചതാ ഇഷ്ട്ടം ആണോന്നു... അത് ഒരു വട്ടം അല്ലാ പല വട്ടം.. അപ്പോൾ ഒക്കെ ഞാൻ ഇല്ലെന്നു പറഞ്ഞു അവനെ തട്ടി... " "എടി പോത്തേ... അപ്പൊ അവന് നിന്നെ ഇഷ്ട്ടം ആയത് കൊണ്ടല്ലേ ഇഷ്ട്ടാണോ ചോദിച്ചേ..." അവൾ നമ്മളോട് ചോദിച്ചതും നമ്മള് ഒരു നിമിഷം ആലോചിച്ചു അവളോട്‌ നോ എന്ന് പറഞ്ഞു "അല്ലാ... അവൻ വെറുതെ ചോദിച്ചതാ... എനിക്കറിയാം ഓനെ... നമ്മൾ വിചാരിക്കുന്ന ടൈപ്പ് നഹി മോളെ.... " "നീ ഞാൻ പറയുമ്പോ ഒരു ഡോക്ടർനെ ചെന്ന് കാണ്.. ഞാൻ പറയുമ്പോ അതാ ബെസ്റ്റ്... " അതും പറഞ്ഞു അവള് നമ്മളെ ആട്ടി വിട്ടതും നമ്മള് പിന്നെ അവളോട്‌ ഒരു മാസം കഴിഞ്ഞു കാണാം എന്നും പറഞ്ഞു അവിടെന്ന് വണ്ടിയും എടുത്തു വീട്ടിലേക്ക് വിട്ടു... പിന്നെ ഇപ്പോൾ നമ്മളെ ആട്ടി വിട്ട സാധനം അത് നമ്മളെ ഒരേ ഒരു ചങ്ക് കസിൻ ആണ് 'ഷിയാ ഷെറിൻ.. 'നമ്മളെ ആട്ടി വിട്ടിട്ടു വേണം അവക്ക് കെട്ട്യോനെ വിളിച്ചു കുറുകാന്.... നമ്മള് അവിടെന്ന് പോന്നതും വഴിയിൽ വെച്ച് അവനെ കണ്ടു... അവൻ നമ്മളെ നോക്കി ചിരിച്ചതും എന്ത് കൊണ്ടോ നമ്മളെ മനസ്സ് ചിരിക്കാൻ അനുവദിച്ചില്ല.... *RAYAN KHALID* സത്യത്തിൽ നമ്മള് കാത്തിരിക്കുന്നത് ഇവന് വേണ്ടി ആണേലും തുറന്നു പറയാൻ ഞാൻ റെഡി അല്ലാ .. എന്ത് കൊണ്ടോ ഒരു തരം വേറെ എന്തോ ആണ് അത് തുറന്നു പറയാൻ... എത്രത്തോളം അകത്തി മാറ്റിയാൽ പോലും വീണ്ടും കാന്തം പോലെ അടുത്ത് വരുവാ... ഒരു കോൺടാക്ട് ഓ സംസാരം ഓ ഇല്ലാഞ്ഞിട്ട് പോലും ദിവസം കൂടും തോറും അവൻ നമ്മളിൽ അലിഞ്ഞു പോകുവാ.... നമ്മൾ പറയട്ടെ കരുതി ആവും ഉപ്പച്ചി നമ്മളോട് കല്യാണത്തിന്റെ കാര്യം പോലും പറയാതെ ഇരിക്കുന്നെ... നമ്മള് ഇപ്പോൾ എഞ്ചിനീയറിംഗ് സെക്കന്റ്‌ ഇയർ ആണ്.... ഇന്നത്തോടെ നാട്ടിലുള്ള തെണ്ടൽ മാറ്റി ഹോസ്റ്റൽലേക്ക് പോണം... വീട്ടിലെത്തിയതും നമ്മള് കയ്യിൽ ഉണ്ടായിരുന്ന ഫോൺ അങ്ങോട്ടും ഇങ്ങോട്ടും കറക്കി നടന്നു ... വർഷങ്ങൾ ആയി ബ്ലോക്ക്‌ ചെയ്ത ആ നമ്പർലേക്ക് * Hi* അയക്കുമ്പോൾ പോലും എന്തിനെന്നു ഇല്ലാതെ നമ്മളെ കൈ വിറച്ചു കൊണ്ടിരുന്നു..... അയച്ച മെസ്സേജ് ഡിലീറ്റ് ആക്കാൻ ഒരുങ്ങിയതും അവനിൽ നിന്നും തിരിച്ചു റിപ്ലൈ വന്നിരുന്നു.. എന്ത് പറഞ്ഞു തുടങ്ങും എന്നറിയാതെ ഞാൻ മൗനം കൂട്ട് പിടിച്ചത് കൊണ്ടാവും അവൻ തന്നെ വീണ്ടും മെസ്സേജ് അയച്ചത്... "....എന്നാ തിരിച്ചു പോവുന്നെ?...." "ഇന്ന് പോവും; നൈറ്റ്‌.. " "ഒറ്റക്കോ... " "അല്ലാണ്ട് പിന്നെ... സ്റ്റേഷൻ വരെ ബ്രോ ഉണ്ടാവും.... " അതിനു റിപ്ലൈ കൊടുത്തു നമ്മള് ഫോൺ സ്വിച്ച് ഓഫ്‌ ചെയ്തു ബെഡ്ലേക്ക് വീണു... ഒന്നും ഓർക്കാൻ നിൽക്കാതെ നമ്മള് ടെഡി ബിയർനെയും കെട്ടി പിടിച്ചു ഉറക്കത്തെ കൂട്ട് പിടിച്ചു.... ~~~~~~~~~~~~~~~~~~~~~~~~~~~~ രാത്രിയെ ഒരുപാട് ഇഷ്ട്ടം ഉള്ളത് കൊണ്ടാണ് നൈറ്റ്‌ ടിക്കറ്റ് ബുക്ക് ചെയ്തത്... ഒറ്റക്ക് ആയത് കൊണ്ട് തന്നെ ചെറിയൊരു പേടി ഉണ്ടായിരുന്നു നമ്മക്ക്.... വീട്ടിൽ നിന്നും വൈകുന്നേരം തന്നെ ഇറങ്ങി... രാത്രി ഒറ്റക്ക് പോവാൻ ഉമ്മി സമ്മതിക്കില്ല.... നിലാവിൽ പുഞ്ചിരിച്ചു നിൽക്കുന്ന പൂർണ്ണ ചന്ദ്രന്റെ ഭംഗി ആസ്വദിച്ച് ഇരിക്കുമ്പോൾ ആണ് തൊട്ടടുത്ത് ആരോ വന്ന് ഇരിക്കുന്ന പോലെ തോന്നിയത്.. ചെറിയൊരു ഭീതിയോടെ അയാളുടെ മുഖത്തേക്ക് നോക്കിയതും ഞാൻ അന്ധം വിട്ട് അവനെ തന്നെ നോക്കി നിന്നു... " റയാൻ... നീ... " "ഹ.. ഞാൻ തന്നെ.... " "ഒറ്റയ്ക്കാണോ.. " "അല്ലാണ്ട് പിന്നേ.... " നമ്മള് അവനോട് അടിച്ച അതെ ഡയലോഗ് അവൻ തിരിച്ചു അടിച്ചോണ്ട് അവൻ നമ്മളെ ഓപ്പോസിറ്റ് സീറ്റിൽ ഇരുന്നു.... സംശയത്തോടെ നമ്മള് അവന്റെ മുഖത്തേക്ക് നോക്കിയതും അവൻ നമ്മളെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു.... "എന്റെ പെണ്ണിനെ ഞാൻ എങ്ങനെയാ തനിച്ചു വിടുന്നെ... " ഒരു തെല്ലു പുഞ്ചിരിയോടെ അവൻ നമ്മളോട് അത്രയും പറഞ്ഞു ഫോണിൽ നോക്കാൻ തുടങ്ങി..... അവന്റെ പെണ്ണോ... ഇനി ഷിയാ പറഞ്ഞ പോലെ ഇവന് നമ്മളോട് എന്തേലും ഉണ്ടോ ദൈവേ.... ഉണ്ടേൽ തന്നെ രണ്ട് പേരും ഈഗോ കാരണം തുറന്നു പറയില്ല... ഒരാൾ വിട്ട് കൊടുക്കോ.. അതും ചെയ്യില്ല... രണ്ട് പേർക്കും ഈഗോ ആവശ്യത്തിന് കൂടുതൽ ഉള്ളത് കൊണ്ട് തന്നെ ആണല്ലോ ഉള്ള കോൺടാക്ട് പാതി വഴിയിൽ വെച്ച് നിർത്തിയത്.... ഓരോന്നു ആലോചിച്ചു ഇരിക്കുമ്പോൾ ആണ് അവന്റെ ഫോൺ റിങ് ചെയ്തത്... "ഹാ.. ഷാജു നീ എവിടെയാ... " "ഞാൻ ഇവിടെ ഒക്കെ ഉണ്ട്... നീ കിട്ടിയ ചാൻസ് കളയാതെ അവളെ കുപ്പിയിൽ ആക്കാൻ നോക്ക്.... " ഷാജു അവനോട് പറഞ്ഞത് ആണേലും നമ്മളും അത് കൃത്യം ആയി കെട്ടു.... നമ്മളെ നോക്കി ഇളിച്ചു റയാൻ ഫോൺ കട്ട്‌ ചെയ്തതും നമ്മള് രണ്ടും കല്പ്പിച്ചു അവനോട് സംസാരിക്കാൻ തന്നെ തീരുമാനിച്ചു... "ഷാജു ഇപ്പോൾ എന്ത് ചെയ്യുവാ... " "അവനും എന്റെ കൂടെ ഇവന്റ് ന്റെ കമ്പനിയിൽ ഉണ്ട്.... അന്ന് അങ്ങനെ ഒരു കമ്പനി തുടങ്ങാൻ പോലും അവൻ ആണ് പറഞ്ഞെ... അല്ലേൽ ഞാൻ ദുഫായിൽ വല്ല ഹോട്ടലിൽലും ചെമ്പ് മോറേണ്ടി വന്നേനെ... " അതും പറഞ്ഞു അവൻ ഇളിച്ചതും നമ്മളും ഒന്ന് പുഞ്ചിരിച്ചു... "റയാൻ... നിന്റെ ഉപ്പക്കും ഉമ്മക്കും ഒക്കെ സുഖം ആയിരിക്കും അല്ലെ " "അൽഹംദുലില്ലാഹ്... 'നൈനാ'... നിന്റെ ഈ സ്വഭാവം ആണ് എന്നേ ദേഷ്യം പിടിപ്പിക്കുന്നേ... ഇത്രയും ആയിട്ട് പോലും നിനക്ക് ഈ റയാൻ വിളി മാറ്റാൻ ആയില്ലേ.... " അവൻ നമ്മളോട് ചോദിച്ചതും നമ്മള് ഒരു ചെറുചിരിയാലെ അവന്റെ മുഖത്തേക്ക് നോക്കി ... "ദേ.... ഇങ്ങനെ നോക്കി നീ എന്നെ ചുമ്മാ ഒരു ഗോവിന്ദ ചാമി ആക്കല്ലേ മോളെ " വളരേ നിഷ്കു ഭാവത്തിൽ അവൻ നമ്മളോട് അതും പറഞ്ഞു കൊണ്ട് ചിരിക്കാൻ തുടങ്ങി .... അങ്ങനെ നമ്മള് ഓരോന്നു ചോദിച്ചും പറഞ്ഞും ഇരുന്നു... ഓരോന്നു പറഞ്ഞു പോയതും അവസാനം അവന്റെ സംസാരം ആരുടെയോ കല്യാണത്തിൽ എത്തി പെട്ടതും നമ്മള് അവന്റെ മുഖത്തേക്ക് നോക്കി.... "റയാ.... അയ് സോറി... നീ എന്താ മാരിയേജ്നെ പറ്റി ചിന്തിക്കാത്തത് ... " "നീ എന്താ ചിന്തിക്കാത്തെ .. " "നീ പറ... നീയെന്താ ചിന്തിക്കാത്തെ " "നീ എന്താ ചിന്തിക്കാതെ അതുകൊണ്ട് തന്നെ.." നമ്മളെ കണ്ണിൽ നോക്കി അവൻ പറഞ്ഞതും നമ്മള് ഒരു നിമിഷം അവന്റെ കണ്ണിലേക്കു തന്നെ നോക്കി നിന്നു... എന്തോ ഒന്ന് നമ്മളെ അവനിലേക്ക് അടുപ്പിക്കും പോലെ... "എത്ര കാലം വെച്ചാ നൈനു... മനസ്സിൽ ഉള്ള ഇഷ്ട്ടം തുറന്നു പറയാതെ നിൽക്കുന്നെ...ഇനിയും എന്തിന് വേണ്ടിയാ നീ കാത്തിരിക്കുന്നത്..? " "റയാൻ.... " നമ്മള് അവനെ തന്നെ നോക്കി നിന്നതും അവൻ നമ്മളെ തൊട്ടടുത്ത് വന്ന് ഇരുന്നു ... അപ്പൊ തന്നെ നമ്മളെ നെഞ്ചിലൂടെ എന്തോ ഒന്ന് പാഞ്ഞു പോയി... അടുത്ത് വന്ന് ഇരുന്നു അവൻ നമ്മളെ കൈ അവന്റെ കയ്യിൽ കോർത്തു വെച്ചു...നമ്മളെ കയ്യിൽ തലോടി കൊണ്ട് അവൻ നമ്മളെ മുഖത്തേക്ക് നോക്കി.. " I love u nainu....Love u soo much.... നിന്റെ മറുപടി ആദ്യം തന്നെ അറിയാൻ വേണ്ടിയാ ഞാൻ ഇഷ്ട്ടം പറയും മുന്നേ നിന്നോട് ഇഷ്ടമാണോ ചോദിച്ചേ... അപ്പോഴൊക്കെ നീ തന്നെ ഒഴിഞ്ഞു മാറി... ഈ ഹൃദയത്തിൽ എന്നോടുള്ള ഇഷ്ട്ടം എന്നേ ഞാൻ മനസ്സിലാക്കിയതാ.... ഇനിയെങ്കിലും നിനക്ക് പറഞ്ഞുടെ നൈനു .. അതിനല്ലേ നമ്മളെ രണ്ട് പേരുടെയും കാത്തിരിപ്പ് പോലും....? " അവൻ അത്രയും പറഞ്ഞതും നമ്മളെ രണ്ട് കണ്ണും നിറഞ്ഞു ഒലിക്കാൻ തുടങ്ങി.. എന്ത് പറയും എന്നറിയാതെ നമ്മള് അവന്റെ മുഖത്തേക്ക് നോക്കി.... അവനെ നോക്കി നിന്നതും എന്തിനെന്നു ഇല്ലാതെ നമ്മളെ കണ്ണ് നിറഞ്ഞു കൊണ്ടിരുന്നു... നമ്മളെ കണ്ണുനീർ അവന്റെ കൈ കൊണ്ട് അവൻ തുടച്ചു തന്നെ നമ്മളെ നെറ്റിയിൽ അവന്റെ ചുണ്ട് ചേർത്ത് വെച്ചതും നമ്മള് അവനെ ഇറുകെ പുണർന്നു.... മനസ്സിലെ സങ്കടം തീരും വരെ നമ്മള് അവന്റെ കെട്ടിപ്പിടിച്ചു എന്തിനെന്നു ഇല്ലാതെ പൊട്ടികരയുമ്പോളും ആശ്വാസിപ്പിക്കാൻ എന്നോണം അവന്റെ കൈ നമ്മളെ തലയിൽ തലോടി കൊണ്ടിരുന്നു.... ആ നിമിഷം ഞാൻ അറിയുവായിരുന്നു ഒരു ആവശ്യവും ഇല്ലാതെ ഞാൻ നഷ്ട്ടപ്പെടുത്തിയ സ്നേഹം....എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി.... ഒരു ആവശ്യവും ഇല്ലാതെ 5-6 കൊല്ലത്തെ സ്നേഹം അല്ലെ ഞാൻ നഷ്ട്ടപ്പെടുത്തിയത്...? അതും ജീവനോളം സ്നേഹിച്ചവനിൽ നിന്നും...? എത്ര നേരം എന്ന് ഇല്ലാതെ ആ ഇരുത്തം നീണ്ട് പോയതും നമ്മള് അവനിൽ നിന്നും വിട്ട് മാറി അവന്റെ മുഖത്തേക്ക് നോക്കി ..... അവന്റെ മുഖത്തേക്ക് നോക്കും തോറും കുറ്റബോധം നമ്മളെ മനസ്സിൽ നീറി പുകഞ്ഞു കൊണ്ടിരുന്നു....... ആ രാവ് പുലരാതിരിക്കാൻ വരെ തോന്നി പോയി നമ്മക്ക്... കാരണം ഇനി തിരിച്ചു നാട്ടിലേക്ക് ഒരു മാസം കഴിയാതെ ഒരു പോക്ക് ഉണ്ടാവില്ല..... അവന്റെ തോളിൽ തല ചായ്ച്ച് കിടന്ന ഞാൻ എപ്പോളോ ഉറക്കത്തിലേക്ക് വീണിരുന്നു..... ~~~~~~~~~~~~~~~~ അങ്ങനെ എത്തേണ്ട സ്ഥലത്തു എത്തിയതും ഞങ്ങൾ ഇറങ്ങിയപ്പോൾ തന്നെ കൂടെ ഷാജുവും ഉണ്ടായിരുന്നു..... "നീ എങ്ങനെ.... " "ഞാനും ഉണ്ടായിരുന്നു ഇവന്റെ കൂടെ.. പിന്നെ നിങ്ങൾക്ക് ഒരു പ്രൈവസി കിട്ടാൻ ആയി മാറി ഇരുന്നു എന്ന് മാത്രം... " അവനോട് ഓരോന്നു പറഞ്ഞു സംസാരിച്ചുകൊറേ നേരം നിന്നു... നമ്മള് അവരോട് യാത്ര പറഞ്ഞു പോവാൻ നിന്നതും നമ്മക്ക് റയാനെ വിട്ട് പോവാൻ തോന്നുന്നില്ല... അവന്റെ മുഖത്തു നോക്കാതെ ഞാൻ തിരിഞ്ഞു നടന്നതും അവനും പിന്നിലേക്ക് നടന്നു... ഒരുപക്ഷെ നമ്മളെ മുഖത്തേക്ക് നോക്കാൻ കഴിയാത്തത് കൊണ്ടാവും...... ~~~~~~~~~~~~~~~~ പിന്നീട് അങ്ങോട്ട്‌ ഞങ്ങളുടെ നാൾ ആയിരുന്നു ..6 വർഷം ഈഗോ കാരണം നഷ്ട്ടപെടുത്തിയ സ്നേഹം മത്സരിച്ചു വീട്ടികൊണ്ടിരുന്നു ഞങ്ങൾ രണ്ടും... എപ്പോഴോ രണ്ടും ഉപ്പമാരുടെയും ചെവിയിൽ കാര്യം എത്തിയതും പിന്നീട് അങ്ങോട്ട്‌ ഞങ്ങളെ കാര്യം ആയിരുന്നു എല്ലാവരുടെയും ചർച്ച... അങ്ങനെ ഇപ്പോൾ എൻഗേജ്മെന്റ് കഴിച്ചു നമ്മളെ ഫൈനൽ ഇയർ കഴിഞ്ഞാൽ കല്യാണം എന്നും പറഞ്ഞു തീരുമാനിച്ചതും ഞങ്ങൾക്ക് സ്വർഗം കിട്ടിയ ഫീലിംഗ് ആയിരുന്നു..... എൻഗേജ്മെന്റ്ന് നാട്ടിൽ എത്തിയതും വീട്ടുകാർ അറിയാതെ ഞങ്ങൾ പലയിടത്തും എത്തി.... ഫ്രണ്ട്ന്റെ കല്യാണം... കുട്ടിയെ കാണാൻ എന്നും പറഞ്ഞു ഞങ്ങൾ മുങ്ങൽ അങ് സ്ഥിരം ആക്കി... അങ്ങനെ എൻഗേജ്മെന്റ് കഴിഞ്ഞതും പിന്നീട് ദിവസം കഴിയാത്ത പോലെ ആയിരുന്നു നമ്മക്ക്.... പിന്നീട് നമ്മള് കോളേജിൽ പോയാൽ ശനിയും ഞായറും റയാൻ വരുന്നത് സ്ഥിരം ആക്കി... ഞങ്ങൾ തമ്മിലുള്ള സ്നേഹം ഒന്നും കൂടെ ആഴത്തിൽ പതിഞ്ഞ നിമിഷങ്ങൾ... ഒരു ദിവസം പോലും കാണാതെ ഇരിക്കാൻ കഴിഞ്ഞില്ല .. അപ്പോളോക്കെ സ്കൈപ്പ് ആയിരുന്നു ആകെ ഉള്ള ആശ്വാസം.... അങ്ങനെ നീണ്ട രണ്ട് വർഷത്തെ കാത്തിരിപ്പിന് വിരാമം ഇട്ട് കൊണ്ട് നമ്മള് എഞ്ചിനീയർ പട്ടവും ചാർത്തി നാട്ടിലേക്ക് ലാൻഡ് ആയി... ഇനിയും ഞങ്ങളെ കാത്തിരിപ്പിക്കാൻ കഴിയാത്തത് കൊണ്ടാവും കല്യാണം പെട്ടന്ന് തന്നെ തീരുമാനിച്ചത്.... അങ്ങനെ കാത്തിരിപ്പ് എല്ലാം അവസാനിച്ചു കൊണ്ട് അവന്റെ നാമത്തിൽ കൊത്തപ്പെട്ട മഹർ നമ്മളെ കഴുത്തിൽ വീണതും എന്തിനെന്നു ഇല്ലാതെ നമ്മളെ കണ്ണ് നിറഞ്ഞു.. എല്ലാരുടെയും കല്യാണത്തിന് പണി കൊടുക്കാൻ മുന്നിൽ ആയവരുടെ കല്യാണം ആയതിന്റെ സന്തോഷം ആയിരുന്നു അവന്റെയും എന്റെയും കൂട്ടുകാർക്ക്... ഇത്രയും കാലം കൊടുത്ത പണിക്കു കെണി ആയി അവർ പൊട്ടിയ കട്ടിൽ റൂമിൽ കൊണ്ട് ഇടും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.... പിന്നെ cctv ക്യാമറ കണ്ടതും ഇന്ന് പ്രതേകിച്ചു ഒന്നും നടക്കാൻ പറ്റാത്തതിന്റെ ദേഷ്യത്തിൽ അവൻ നമ്മളെ നോക്കി ഇരിന്നു.... സത്യത്തിൽ അവന്റെ അവസ്ഥ കണ്ടപ്പോൾ നമ്മക്ക് ചിരി വന്നതും നമ്മള് പൊട്ടിചിരിച്ചു..... അവരോട് ഉള്ള ദേഷ്യം മൊത്തം അവൻ നമ്മളോട് തീർത്തത് മുഖത്തു കടിച്ചു കൊണ്ടാണ്... കൊടിച്ചി പട്ടി വരെ തോറ്റു പോവും അവന്റെ കടിക്ക് മുന്നിൽ... ഹൌ.... ~~~~~~~~~~~~~~~~~~~~~~~~~ ഞങ്ങളെ സന്തോഷം അധികനാൾ കാണാൻ പടച്ചോന് അസൂയ കൊണ്ടാവും എന്നിൽ നിന്നും പടച്ചോൻ അവനെ തിരികെ വിളിച്ചത്.... രണ്ട് പേരും യാത്രയെ ഒരുപാട് സ്നേഹിക്കുന്നവർ ആയത് കൊണ്ട് തന്നെ പണ്ടേ തീരുമാനിച്ചു ഉറപ്പിച്ചത് ആയിരുന്നു ആ റൈഡ്... ഞങ്ങളെ ആഗ്രഹം പോലെ തന്നെ ആ റൈഡ് അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ വിധി വന്നു... ആക്‌സിഡന്റ്ന്റെ രൂപത്തിൽ......... വെള്ള പുതച്ചു കിടക്കുന്ന റയാനെ കണ്ടതും നമ്മൾ അവന്റെ നെറ്റിയിൽ നമ്മളെ ചുണ്ട് ചേർത്ത് വെച്ചു .. എത്ര നേരം എന്നില്ലാതെ നമ്മള് ആ നിൽപ്പ് തുടർന്നതും കണ്ടു നിന്നവരുടെ എല്ലാം കണ്ണിൽ നിന്നും കണ്ണുനീർ ഉറ്റുവീണുകൊണ്ടിരുന്നു... ആരൊക്കെയോ ചേർന്ന് നമ്മളെ അവനിൽ നിന്നും പിടിച്ചു മാറ്റി റൂമിൽ കൊണ്ട് ഇരുത്തി.... 4 മാസം നമ്മള് റൂമിൽ നിന്നും പുറത്തിറങ്ങാതെ അവനെയും നമ്മളെ വയറ്റിൽ വളരാൻ വെമ്പൽ കൊണ്ട ആ കുഞ്ഞു ജീവനെയും ഓർത്തു കണ്ണ് നിറച്ചു കൊണ്ടിരുന്നു..... നമ്മക്ക് പോലും അറിയില്ലായിരുന്നു ഒരു കുഞ്ഞു ജീവൻ എന്റെ വയറിൽ ഉണ്ടെന്ന്... ആ ആക്‌സിഡന്റിൽ റയാന്റെ കൂടെ ആ ജീവനും നമ്മക്ക് നഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതും ഒരുപാട് ആത്മഹത്യാ എന്നാ ചിന്ത വന്നെങ്കിലും പടച്ചോൻ തന്ന ജീവൻ ഞാൻ ആയിട്ട് നഷ്ട്ടപ്പെടുതെണ്ടാ എന്ന് കരുതി ആർക്കോ വേണ്ടി ജീവിച്ചു കൊണ്ടിരുന്നു..... പുറത്ത് ഇറങ്ങാതെ ഉള്ള ആ നാല് മാസത്തിനു ശേഷം ഇന്ന് വരെ നമ്മള് റയാന്റെ ഖബർ സന്ദർശിക്കാത്തത് ഇല്ലാ.... അവിടെ മൈലാഞ്ചി ചോട്ടിൽ ഉറങ്ങുന്ന അവനോട് ഓരോ വിശേഷം പറഞ്ഞു ഇരിക്കുമ്പോൾ അവൻ കൂടെ ഇരുന്നു നമ്മളെ തലോടി കൊണ്ടിരിക്കും .... എല്ലാവരും നമ്മളെ നല്ലതിന് വേണ്ടി വേറെ ഒരു കല്യാണത്തിന് നിർബന്ധിച്ചു എങ്കിലും റയാന്റെ അത്രത്തോളം സ്നേഹിച്ച നമ്മക്ക് അതൊന്നും താങ്ങാൻ പോലും കഴിയില്ലായിരുന്നു.... നമ്മള് റയാന്റെയും എന്റെയും വീട്ടിൽ മാറി മാറി നിന്നപ്പോൾ പോലും നാട്ടുകാർ എന്നേ ഒരു അത്ഭുതത്തോടെ നോക്കി നിന്നു... ഭർത്താവ് മരിച്ച ഒരു സ്ത്രീക്കും വേറെ ഒരു കല്യാണത്തിന് താല്പര്യം ഉണ്ടായിട്ട് അല്ലാ.... വീട്ടുകാരുടെ സങ്കടത്തിന് മുന്നിൽ അറിയാതെ സമ്മതിച്ചു പോവുന്നത് ആണ്.... നമ്മളെ ഉമ്മയും ഉപ്പയും റയാന്റെ ഉമ്മയും ഉപ്പയും ഇന്ന് വരെ എന്നോട് കല്യാണത്തെ പറ്റി പറഞ്ഞിട്ടില്ല... ഇനി പറയുകയും ഇല്ലാ.... സ്വപ്നത്തിൽ റയാനും നമ്മക്ക് നഷ്ട്ടപ്പെട്ട ആ കുഞ്ഞു ജീവനും തുടരെ നമ്മളെ തേടി എത്തും.... ഇന്നും അവൾ കാത്തിരിപ്പിലാണ്... റയാന്റെയും ആ കുഞ്ഞു ജീവന്റെയും കൂടെ ഉള്ള ഒരു ജീവിതത്തിന്.... മരണം തേടി എത്താൻ..... _THE END_ (NOTE )*ഇതൊരിക്കലും ഒരു റിയൽ സ്റ്റോറി അല്ലാ... മനസ്സിൽ തോന്നിയ ആശയം വെറുതെ തട്ടി കൂട്ടി എന്ന് മാത്രം.... * ✔ വിലപെട്ട പലതും കാരണം ഇല്ലാതെ നഷ്ട്ടപ്പെടുത്തുന്ന ചിലർ ഉണ്ട് ജീവിതത്തിൽ...ആ നഷ്ട്ടപ്പെട്ടത് തിരികെ വേണം എന്ന് തോന്നുമ്പോൾ ഒരുപക്ഷെ അത് തിരികെ നേടാൻ ആവില്ല... ഒരുപക്ഷെ നേടിയാലും അതിനു അതികം ആയുസ്സ് ഉണ്ടാവില്ല.... ✔പറയേണ്ട കാര്യം പറയേണ്ട സമയത്തു പറയേണ്ട ആളോട് പറയണം... ഈഗോ കാരണം മനസ്സിൽ തോന്നിയ ഇഷ്ട്ടം പറയാതെ പോവുന്ന ചിലർ ഉണ്ട്.... പിന്നീട് അതോർത്തു ദുഃഖിക്കുകയും ചെയ്യും... അവർ തന്നെ അല്ലെ അത് നഷ്ട്ടപ്പെടുതിയെ...? പിന്നെ എന്തിന്? ✔പറയാതെ മനസ്സിൽ കൊണ്ട് നടക്കുന്ന സ്നേഹം ഉള്ളവരോട് പറഞ്ഞു നോക്ക് സൂർത്തുക്കളെ..... ഒരുപക്ഷെ അത് നിങ്ങളുടെ ജീവിതത്തിൽ പുതിയ ഒരു തുടക്കം ആവും.. സ്നേഹത്തിന്റെ.. ആത്മാർത്ഥതയുടെ അതിലുപരി ജീവിതത്തിന്റെ....... #📙 നോവൽ #📔 കഥ
#

📙 നോവൽ

📙 നോവൽ - പറയാതെ L Shane Salon NSRL - ShareChat
45.6k കണ്ടവര്‍
2 മാസം
#📙 നോവൽ TILL MY LAST BREATH~~❣ (FULL PART) ✔$hana__$alam " ഏയ്‌.... ജാഡ ബ്രോ... " അവനെ ഫോളോ ചെയ്തു നമ്മൾ പിന്നിൽ നിന്നും വിളിച്ചതും അവൻ തിരിഞ്ഞു നോക്കി... നമ്മൾ ആണെന്ന് കണ്ടതും വീണ്ടും മുന്നോട്ട് നടന്നു ലൈബ്രറിയിലേക്ക് കയറി.. അവനെ അങ്ങനെ വിടാൻ നമ്മള് ഉദ്ദേശിച്ചിട്ടില്ലാതത് കൊണ്ടും തോൽക്കാൻ നമ്മളെ മനസ്സ് അനുവദിക്കാതത് കൊണ്ടും അവൻ പോയ ജനറൽ സെക്ഷനിലേക്ക് നമ്മളും പോയി.. "എടോ... തന്റെ വായിൽ വല്ല കൊക്കപുഴുവും ഉണ്ടോ...അതോ സംസാരശേഷി ഇല്ലേ...? ഉണ്ടെന്ന് ആണല്ലോ ഞാൻ കേട്ടെ... " അവന്റെ ഷോൾഡറിൽ ജസ്റ്റ്‌ ഒന്ന് തട്ടികൊണ്ട് നമ്മള് ചോദിച്ചതും അവൻ നമ്മളെ മുഖത്തേക്ക് ഒന്ന് നോക്കി കൊണ്ട് വീണ്ടും ബുക്ക് ചികഞ്ഞുകൊണ്ടിരുന്നു.. "തന്നെ പെറ്റ് ഇട്ടത് ലൈബ്രറിയിൽ ആണോ.. ഫുൾ ടൈം ഇവിടെ തന്നെ ആണല്ലോ താൻ... " നോ രക്ഷ.. ഇങ്ങനെയും ഉണ്ടോ തെണ്ടികൾ... അൽ ജാഡ തെണ്ടി... ഹും... കൊറേ ബുക്ക് അങ്ങോട്ടും ഇങ്ങോട്ടും മാറ്റി കൊണ്ട് അവസാനം രണ്ട് മൂന്ന് ബുക്കും എടുത്തോണ്ട് അവൻ പോയതും നമ്മള് അവന്റെ മുന്നിൽ കയറി നിന്നു... " ആക്ച്വലി... തനിക്ക് എന്താ പ്രോബ്ലം.. വല്ല അൽശേമസും ഉണ്ടോ... അതോ സംസാരിച്ചാൽ എന്തെങ്കിലും പറ്റോ.. " രണ്ടും കല്പ്പിച്ചു നമ്മള് അവനോട് ചോദിച്ചതും ലവൻ ബുക്കും കൊണ്ട് നമ്മളെ തട്ടിയിട്ട് ലൈബ്രറി വിട്ട് പോയി... ഇങ്ങനെയുള്ള മുതലിനെ നിങ്ങൾ എവിടെ എങ്കിലും കണ്ടിട്ടുണ്ടോ സൂർത്തുക്കളെ... അൽ -റയർ പീസ്.. 1 കൊല്ലത്തോളം ആയി നമ്മള് ഇവന്റെ പിന്നാലെ നടക്കാൻ തുടങ്ങിയിട്ട്.. അത് പ്രേമം മൂത്തു ഭ്രാന്ത് ആയിട്ട് ഒന്നും അല്ലാ ട്ടോ.. കോളേജിലെ നമ്പർ വൺ രാക്ഷസൻ.. ദേ.. ഇവൻ പോയ വഴിയിൽ ഒരു പുല്ല് ശേ ഒരു പെണ്ണ് നിക്കില്ല.. നല്ല ഒന്നാംതരം റേപ്പിസ്റ്.. സ്നേഹിച്ച പെണ്ണിനെ പിച്ചി ചീന്തി കാമം തീർത്ത കൊലയാളി.. പിന്നെ നമ്മള് ഇവന്റെ പിന്നാലെ നടക്കാൻ ഉള്ള കാരണം.. പലരും തോറ്റു തുന്നം പാടിയ challenge ആണ് ഇത്... ആ രാക്ഷസന്റെ വായിൽ നിന്നും കാ.. മാ എന്നൊരു അക്ഷരം പുറത്ത് വരുത്താൻ.. കാര്യം സിമ്പിൾ ആണേലും ആള് പവർഫുൾ ആയത് കൊണ്ട് എല്ലാവരും മുട്ട് മടക്കി... ഇന്നത്തോടെ നമ്മളും ഇതൊക്കെ അവസാനിപ്പിക്കാൻ പോവ്വാ... അതോണ്ട് ഇന്നെങ്കിലും നമ്മക്ക് അവനെ തോല്പ്പിക്കണം.. *മിയ ഷാനവാസ്‌* ആണ് പറയുന്നേ... ലഞ്ച് ബ്രേക്ക്‌ ആയതും നമ്മള് പിജി സെക്ഷനിൽ പോയി.. നോക്കണ്ട അവൻ പിജി ഫൈനൽ ഇയർ ആണ്.. "ഹേയ്... രാക്ഷസോ... " വരാന്തയിൽ പുറത്തേക്കു കണ്ണും നട്ടു കാറ്റിൽ പാറുന്ന മുടി ഒതുക്കി കൊണ്ട് പുഞ്ചിരിച്ചു നിൽക്കുന്ന അവനെ കണ്ടതും നമ്മള് വിളിച്ചു.. അവൻ നമ്മളെ കണ്ടതും ഒന്ന് തലയാട്ടി കൊണ്ട് വീണ്ടും പുറത്തേക്കു നോക്കി നിന്നു.. "അതേയ് " നമ്മള് അവന്റെ ഷോൾഡർൽ കൈ വെച്ചതും അവൻ ഷോൾഡർ ഒന്ന് കുലുക്കി കൊണ്ട് നമ്മളെ കൈ തട്ടി മാറ്റി.. വീണ്ടും നമ്മള് അങ്ങനെ ചെയ്തതും അപ്രതീക്ഷിതമായിട്ടാണ് അവൻ നമ്മളെ കയ്യും പിടിച്ചോണ്ട് മുന്നിലേക്ക് നടന്നത്... ആദ്യം ഒന്ന് പകച്ചു എങ്കിലും ജീവിതത്തിൽ എല്ലാം നഷ്ട്ടപ്പെട്ട നമ്മക്ക് ഇനി ഒന്നും നഷ്ട്ടപ്പെട്ടു പോവാൻ ഇല്ലാത്തത് കൊണ്ട് നമ്മള് അവന്റെ കൂടെ മുന്നോട്ട് നടന്നു.... അവസാനം അവൻ വാക മരത്തിന്റെ ചോട്ടിൽ എത്തിയതും നമ്മളെ കൈ വിട്ടിട്ടു അവിടെ ഇരുന്നു... ഇരിക്കാൻ എന്നോണം നമ്മളെ മുഖത്തേക്ക് നോക്കി അവൻ പറയാതെ പറഞ്ഞതും നമ്മള് അവിടെ ഇരുന്നു... നമ്മള് ഒന്ന് നീട്ടി ശ്വാസം വിട്ടോണ്ട് അവനോട് പേർ ചോദിച്ചതും അവൻ അത്ഭുതത്തോടെ നമ്മളെ നോക്കി.. "നോക്കണ്ട... എനിക്ക് വാശി ആയിരുന്നു... ആദ്യം ആയിട്ട് തന്റെ പേർ തന്റെ വായിൽ നിന്നും തന്നെ കേൾക്കണം എന്ന്... " നമ്മളെ മുഖത്തേക്ക് ഒന്ന് നോക്കി പുഞ്ചിരിച്ചു കൊണ്ട് അവൻ പറഞ്ഞു.. *MISHAL KAREEM * ആദ്യം ആയി അവന്റെ ശബ്ദം കേട്ടത് കൊണ്ടോ അതോ അവന്റെ ശബ്ദതിന്റെ ഭംഗി ആണോ അറിയില്ല അവന്റെ വോയിസ്‌ കേൾക്കാൻ ഭയങ്കര ക്യൂട്ട് ആയിരുന്നു.. ഇനിയെന്താ എന്ന മട്ടിൽ അവൻ നമ്മളെ മുഖത്തേക്ക് നോക്കിയതും ബെല്ല് അടിച്ചതും ഒപ്പം ആയിരുന്നു... പോവാൻ നിന്ന അവനെ നമ്മള് അവിടെ തന്നെ പിടിച്ചു നിർത്തി. 'താൻ എങ്ങോട്ടാ ഈ വാണം വിട്ട പോലെ പോവുന്നെ.. പഠിച്ചു വലിയ IPS ഒന്നും ആവില്ലല്ലോ... " നമ്മള് അത് പറഞ്ഞതും അവൻ ഒന്ന് ചിരിച്ചോണ്ട് അവിടെ തന്നെ ഇരുന്നു.. "ഫ്രണ്ട്‌സ്?? " നമ്മള് അവന്റെ നേരെ കൈ നീട്ടി കൊണ്ട് ചോദിച്ചതും അവന്റെ പുഞ്ചിരി മാഞ്ഞു.. "Mia Shanavas..Am I right?" അവന്റെ വായിൽ നിന്നും നമ്മളെ പേര് വന്നതും നമ്മള് അത്ഭുതത്തോടെ അവന്റെ മുഖത്തേക്ക് നോക്കി.. "നോക്കണ്ട... ഒരു ആവശ്യവും ഇല്ലാതെ എന്റെ പിറകെ നടക്കുന്ന നിന്നെ പറ്റി സ്റ്റുഡന്റസ് പറഞ്ഞപ്പോൾ കേട്ടതാ.. പിന്നെ.. എന്നേ പറ്റി എന്ത് അറിഞ്ഞിട്ടാ താൻ എന്റെ ഫ്രണ്ട്ഷിപ് ആഗ്രഹിക്കുന്നെ...? " "തന്നെ പറ്റി എന്ത് അറിയാൻ " "ഞാൻ ഒരു രാക്ഷസൻ അല്ലെ... പെൺകുട്ടികളുടെ പേടി സ്വപ്നം.. സ്നേഹിച്ച പെണ്ണിനെ പിച്ചി ചീന്തി കാമം തീർത്തവൻ.. ഇങ്ങനെ ഉള്ള നെറി കെട്ടവന്റെ ഫ്രണ്ട്ഷിപ് ഒക്കെ ആർക്ക് വേണം മിയ..? " നമ്മള് അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി.. "*സ്വന്തം പെങ്ങൾ എന്നോട് എന്താ പറഞ്ഞെ എന്ന് അറിയോ... കാക്കുന് അങ്ങനെ ഒരു ആഗ്രഹം ഉണ്ടേൽ എന്നോട് പറഞ്ഞൂടെ... വേറെ ഒരു പെണ്ണിന്റെ ജീവിതം നശിപ്പിച്ചത് എന്തിനാ എന്ന്.. ജീവനോളം സ്നേഹിച്ച ഒരു ബ്രദർനും അത് താങ്ങാൻ കഴിയില്ലാ മിയ.. ഞാൻ കാരണം ചങ്ക് പൊട്ടി എനിക് എന്റെ ഉമ്മയെ നഷ്ട്ടപ്പെട്ടു... കാമവീരന്റെ പെങ്ങൾ എന്ന പട്ടം ചാർത്താൻ ആവാത്തത് കൊണ്ടാവാം അവളും ആത്മഹത്യായെ കൂട്ട് പിടിച്ചത്... ഉപ്പാക്ക് പിന്നെ ഇതൊന്നും കാണേണ്ട എന്ന് ചിന്തിച്ചത് കൊണ്ടാവും പടച്ചോൻ നേരത്തെ ഉപ്പയെ വിളിച്ചേ.. ഒരു തെറ്റും ചെയ്യാത്ത എനിക്ക് ചെയ്യാത്ത തെറ്റിന്റെ പേരിൽ നഷ്ട്ടപ്പെട്ടത് മൂന്ന് ജീവനാണ്... ഈ ഹൃദയത്തിൽ സൂക്ഷിച്ച മൂന്ന് ജീവനുകൾ... അറിയില്ല ഞാൻ എന്ത് ചെയ്തിട്ടാ ഇങ്ങനെ ഒക്കെ സംഭവിച്ചേ എന്ന്... *" മുഖം രണ്ടും കൈ കൊണ്ടും പൊത്തിപിടിച്ചു അവന്റെ അത്രയും പറഞ്ഞതും നമ്മള് വിശ്വാസം വരാതെ അവനെ നോക്കി... അപ്പൊ താൻ അല്ലെ അവളെ എന്ന് നമ്മള് അവനോട് ചോദിച്ചതും അവൻ അല്ലെന്ന് തലയാട്ടി കൊണ്ട് നമ്മളെ നോക്കി പറയാൻ തുടങ്ങി.... " **ഞാനല്ല... ഞാൻ ഇന്ന് വരെ എന്റെ ഈ കൈ കൊണ്ട് വേണ്ടാത്ത രീതിയിൽ അവളെ ഒന്ന് സ്പർശിച്ചിട്ടു പോലും ഇല്ലാ.. തീർത്തും പരിശുദ്ധമായ പ്രണയം ആയിരുന്നു ഞങ്ങളുടെത്... *$hadh!* ശാദിയാ ഹനാൻ.. ആദ്യം ആയും അവസാനം ആയും മിഷാലിന്റെ മനം കവർന്ന പെണ്ണ്.. ആദ്യം ഒക്കെ ഞങ്ങൾ ഫ്രണ്ട്‌സ് ആയിരുന്നു.. ഞാനും അവളുടെ ഫ്രണ്ട്സും അവളും കൂടെ മാഗസിന്റെ ഭാഗം ആയി ഒരു ഇന്റർവ്യൂ ചെയ്യാൻ പോയിരുന്നു... ആ യാത്രയാണ് ഞങ്ങളെ പരസ്പരം ഒന്നിപ്പിച്ചത്.. പിന്നീട് അങ്ങോട്ട്‌ മത്സരം ആയിരുന്നു ഞങ്ങൾ തമ്മിൽ... സ്നേഹം കൊണ്ട്.. കൂടെ എപ്പോഴും ഉണ്ടാവും എന്ന് വിശ്വസിച്ച നിഴൽ പോലും ചതിക്കും എന്ന് ജീവിതത്തിൽ തന്നെ പടച്ചോൻ മനസ്സിലാക്കി തന്നു... അവളുടെ ബര്ത്ഡേ ദിവസം ഞാനും എന്റെ ഫ്രണ്ട്‌സ് ആയ ജോയൽ ഉം റാം ഉം അവളുടെ വീട്ടിലേക്ക് പോയിരുന്നു .. ഞങ്ങൾ തമ്മിലുള്ള റിലേഷൻ തുടങ്ങിയിട്ട് അവളുടെ ആദ്യതെ ബർത്ഡേയ്.. ഒരുപാട് എൻജോയ് ചെയ്തു അന്ന്... എന്റെ ജീവിതത്തിൽ അവസാനം ആയി ഞാൻ സന്തോഷിച്ച നിമിഷം.. പിന്നീട് അങ്ങോട്ട്‌ രണ്ട് ദിവസം അവളുടെ ഒരു വിവരവും ഇല്ലായിരുന്നു.. വിളിച്ചിട്ട് ആണേൽ ഫോൺ സ്വിച്ച്ഓഫ്... അവസാനം അവളുടെ വീട്ടിലേക്ക് പോവാൻ നിൽക്കുമ്പോൾ ആണ് എനിക്ക് റാംന്റെ കാൾ വന്നത്... അര്ജന്റ് ആയി അവന്റെ ഫാം ഹൌസിൽ വരാൻ പറഞ്ഞു... ആവശ്യം ഇല്ലാതെ അവൻ വിളിക്കില്ല എന്ന് ഉറപ്പ് ഉണ്ടായത് കൊണ്ടാണ് വേഗം അവിടേക്ക് ചെന്നത്... അവിടെ എന്നേ കാത്തിരിക്കുന്ന ദുരന്തം അറിയാതെ... അകത്തേക്ക് കയറിയതും കണ്ടത് ബിയർ കയ്യിൽ പിടിച്ചു പൊട്ടിചിരിക്കുന്ന അവരെ രണ്ട് പേരെയും ആണ്.. പെട്ടന്ന് അവിടെ ചെയർൽ കെട്ടിയിട്ട് ഇരിക്കുന്ന ശാദിയെ കണ്ടതും ഞാൻ അവളുടെ അടുത്തേക്ക് ഓടി അവളുടെ കേട്ട് അഴിക്കാൻ നോക്കി.. അപ്പോഴേക്കും ജോയ് എന്റെ തലക്ക് ബിയർ ബോട്ടിൽ കൊണ്ട് അടിച്ചിരുന്നു.. നെറ്റിയിലൂടെ ഒലിച്ചു ഇറങ്ങുന്ന രക്തം കണ്ടതും ഞാൻ തലക്ക് കൈ വെച്ചോണ്ട് അവരെ നോക്കി.. "*ശാദിയ* സൗന്ദര്യം കൊണ്ട് ഇവൾ ഞങ്ങളെ രണ്ട് പേരെയും മത്തു പിടിപ്പിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ച് ആയി മിശു... ഞങ്ങൾക്ക് തന്നൂടെ ഇവളെ.... ഒരു ദിവസം അത്ര മതി ടാ.. " അവളെ മുഖത്തു തലോടി കൊണ്ട് റാം പറഞ്ഞതും ഞാൻ പല്ല് കടിച്ചോണ്ട് അവനെ നോക്കി... അവൻ നമ്മളെ നോക്കി ഊറി ചിരിച്ചതും എന്റെ കൈ അവന്റെ മുഖത്തു പതിഞ്ഞിരുന്നു.. "നാണം ഉണ്ടോ ടാ പന്ന %*%*& മോനെ നിങ്ങൾക്ക്... സ്വന്തം ആങ്ങളമാരെ പോലെ അല്ലെ ഇവൾ നിന്നെ ഒക്കെ കണ്ടേ... എന്നിട്ട് നിങ്ങൾ... " "അതെ... ഞങ്ങൾ... ഒന്ന് താ മിശു..." "തമാശ വിട് ജോയ്... പ്ലീസ്... പേടിച്ചു കാണും അവൾ... പാവം അല്ലെ ടാ.. " അവർക്ക് മുന്നിൽ അത്രയും പറഞ്ഞോണ്ട് നമ്മള് അവളെ നേരെ നടന്നതും പിന്നിൽ എന്തോ കണ്ട് പേടിച്ച പോലെ ശാദി "നോ" എന്നൊരു അലർച്ച ആയിരുന്നു... അപ്പോഴേക്കും അവർ കത്തി എന്റെ കഴുത്തിൽ കുത്തി ഇറക്കി...കഴുത്തിൽ പിടിച്ചോണ്ട് ഞാൻ പിന്നിലേക്ക് നോക്കിയതും പൊട്ടിയ ബിയർ ബോട്ടിൽ കൊണ്ട് റാം എന്റെ വയറിൽ കുത്തി ഇറക്കി.. കണ്ണ് കാഴ്ചകൾ മങ്ങി അടയുമ്പോൾ പോലും ശാദിയെ പിച്ചി ചീന്തി കാമം തീർക്കുന്ന അവരെ ഒന്ന് തടുക്കാൻ പോലും എനിക്കായില്ല.. അനങ്ങാൻ പോലും കഴിഞ്ഞില്ല എന്നേ കൊണ്ട്... ഒരു കഥ പറയുന്ന പോലെ അവൻ കണ്ണുനീർ തുടച്ചു കൊണ്ട് അത്രയും പറഞ്ഞതും അവനെ എന്ത് പറഞ്ഞു ആശ്വാസിപ്പിക്കും എന്നറിയാതെ കരഞ്ഞു പോയിരുന്നു ഞാൻ... " രണ്ട് വർഷത്തോളം ആയി ഈ സങ്കടം നെഞ്ചിൽ ഏറ്റി നടക്കാൻ തുടങ്ങിയിട്ട്... ഇന്ന്.. ഇന്നെ വരെ ഒരാൾ പോലും എന്നോട് സത്യാവസ്ഥ ചോദിച്ചിട്ട് ഇല്ലാ.. ആർക്കു മുന്നിലും എന്റെ നിരപരാധിത്വം തെളിയിക്കാൻ ഞാൻ ശ്രമിച്ചിട്ടും ഇല്ലാ.. പടച്ചോൻ തന്ന പരീക്ഷണം രണ്ട് കൈ നീട്ടി സ്വീകരിച്ചു.. ആദ്യം ആയിട്ടാ ഒരാളോട് ഇതെല്ലാം തുറന്നു പറയുന്നേ.. *നിന്നെ ആദ്യം ആയിട്ട് കണ്ടപ്പോൾ എനിക്ക് ശാദിയെ ആണ് ഓർമ്മ വന്നത്... അതുകൊണ്ടാ നിന്നെ അവോയ്ഡ് ചെയ്തത് പോലും... ഡ്രസിങ്ങും സ്വഭാവവും എല്ലാം കൊണ്ടും നീ ശാദിയെ പോലെയാ.. ഒരു നല്ല കൂട്ടുകാരൻ അല്ലേൽ ഒരു സഹോദരൻ എന്ന നിലക്ക് പറയുവാ.. ഈ ഡ്രസിങ് ഉം മറ്റും ഒഴിവാക്കി കൂടെ തനിക്ക്... നിനക്ക് ഈ ഷർട്ടും ജീനും ഫാഷൻ ആയിരിക്കും.. എന്നാൽ എല്ലാവരും നിന്നെ ഒരേ കണ്ണിലൂടെ കാണണം എന്നില്ല.. നമ്മളെ ശരീരം സംരക്ഷിക്കാൻ നമ്മളെ ഉള്ളു... അത് നമ്മുടെ അവകാശവും ആണ്.. അത് ആദ്യം മനസ്സിലാക്കണം താൻ... * എന്റെ ശാദിക്ക് സംഭവിച്ചത് ഇനി ഒരാൾക്കും സംഭവിക്കരുത്.. " നമ്മളെ നോക്കി അവൻ അത്രയും പറഞ്ഞതും നമ്മള് അവൻ നേരെ ഒന്ന് തലയാട്ടി കൊണ്ട് ബൈ പറഞ്ഞു ഹോസ്റ്റൽലേക്ക് പോയി...... ~~~~~~~~~~~~~~~~ പിന്നീട് 10-15 ദിവസം അവന്റെ ഒരു വിവരവും ഇല്ലായിരുന്നു.. വിളിച്ചു നോക്കാൻ ആണേൽ അവന്റെ നമ്പർ പോലും കയ്യിൽ ഇല്ലാ.. അങ്ങനെ ഇരിക്കുമ്പോൾ ആണ് ഒരു ദിവസം എനിക്ക് ഒരു കാൾ വന്നത്... "ടീ... പന്ന %& മോളെ... ആരോട് ചോദിച്ചിട്ട് ആടി നീ ഞാൻ പറഞ്ഞത് ഒക്കെ സോഷ്യൽ മീഡിയയിൽ ഇട്ടേ... ഞാൻ പറഞ്ഞോ നിന്നോട് എന്റെ നിരപരാധിത്വം തെളിയിക്കാൻ... അതിനു മാത്രം നീ ആരാടി എന്റെ... ഈ ലോകത്ത് എല്ലാവരും രാക്ഷസൻ ആയി കാണുന്നത് ആണ് എനിക്ക് ഇഷ്ട്ടം.... അവൾ വന്നേ..... " "മിശു ഞാൻ.... " "മിശു...ആരുടെ മിശു..നീ എന്നേ നിരപരാധി ആക്കാൻ നോക്കണ്ട... പടച്ചോനും എനിക്കും അറിയാം അന്ന് അവിടെ എന്താ സംഭവിച്ചേ എന്ന്... ആ ഒരു ഒറ്റ വിശ്വാസം കൊണ്ടാ ചെയ്യാത്ത തെറ്റിന്റെ മേൽ അത്രയും ശിക്ഷ അനുഭവിച്ചേ.. " അവന്റെ ഓരോ വാക്കും നമ്മളെ ഹൃദയത്തിൽ കൊള്ളേണ്ട ഇടത്ത് തന്നെ കൊണ്ടത് കൊണ്ടാവാം ബാക്കി കേൾക്കാതെ തന്നെ ഞാൻ കാൾ കട്ട്‌ ചെയ്തത്... അതിനു മാത്രം എന്താടോ ഞാൻ ചെയ്തത്.... തന്റെ നിരപരാധിത്വം തെളിയിച്ചതോ...? അവന്റെ ഓരോ വാക്കും വീണ്ടും വീണ്ടും നമ്മെളെ കാതിൽ പതിഞ്ഞതും നമ്മൾ ചെവി പൊത്തി പിടിച്ചു *നോ * എന്ന് അലറി.... "മിയ.... " പിന്നിൽ നിന്നും ആരുടെയോ ശബ്ദം കേട്ടതും നമ്മള് കണ്ണ് തുടച്ചു തിരിഞ്ഞു നോക്കി... അവിടെ നമ്മളെ നോക്കി ഇളിച്ചോണ്ട് നിൽക്കുന്ന ആളെ കണ്ടതും നമ്മള് ഞെട്ടി പണ്ടാരം അടങ്ങി... "യൂ... " അതും പറഞ്ഞു നമ്മള് അവന്റെ കോളറിൽ പിടിച്ചു കുലുക്കിയതും അവൻ വീണ്ടും ചിരിക്കാൻ തുടങ്ങി.. "നീ " "യെസ്... ഞാൻ തന്നെ... *IPS MISHAL KAREEM* ഷാദി കാരണം പെന്റിങ് ആയ എന്റെ ഈ ഡ്രീം മറ്റൊരു ഷാദിയിലൂടെ എനിക്ക് തിരികെ കിട്ടി... Thank God...... ഓഹ് സോറി... താങ്ക്സ് മിയ.... " അവൻ അത്രയും പറഞ്ഞിട്ടും നമ്മൾ ഈ ലോകത്ത് ഒന്നും അല്ലായിരുന്നു.. പോലീസ് യൂണിഫോംൽ അവനെ കണ്ടപ്പോൾ തന്നെ നമ്മളെ കാറ്റ് പോയതാ.. പിന്നെ അവന്റെ ഒടുക്കത്തെ ഡയലോഗ്... "എന്നാലും നീ " "എങ്ങനെയാ നിന്നോട് നന്ദി പറയണ്ടേ എനിക്ക് അറിയില്ല മിയ .. എത്ര വർഷത്തിനു ശേഷം ആണെന്ന് അറിയോ ഞാൻ മനസ്സറിഞ്ഞു ചിരിക്കൂന്നേ... the only reason behind my this happiness...That u.....🔥" അവൻ അത്രയും പറഞ്ഞു നമ്മളെ ചേർത്ത് പിടിച്ചതും നമ്മളും മനസ്സ് അറിഞ്ഞു ചിരിക്കുവായിരുന്നു... നമ്മള് കാരണം ഒരാളെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു കാണുമ്പോൾ നമുക്ക് ഉണ്ടാവുന്ന ഒരു ഫീൽ ഉണ്ടല്ലോ.... ഹൌ... അവന്റെ ഓരോ വാക്കും മനസ്സിൽ തട്ടി കൊണ്ടാണ് പറയുന്നേ എന്ന് അവന്റെ ഓരോ കണ്ണുനീർ തുള്ളികളും വിളിച്ചു പറയുന്നുണ്ട്... അവൻ സങ്കടം കടിച്ചു അമർത്തിയിട്ട് പോലും അവൻ അറിയാതെ കണ്ണ് നിറയും... "എന്തുവാ മാഷേ പിള്ളേരെ പോലെ മോങ്ങുന്നേ.. അയ്യേ ഷെയിം ഷെയിം.. " അവന്റെ മൂഡ് ശെരിയാക്കാൻ വേണ്ടി നമ്മൾ ഇളിച്ചോണ്ട് പറഞ്ഞതും അവൻ നമ്മളെ നോക്കി ചിരിച്ചു ഒന്ന് പുഞ്ചിരിച്ചു.... എന്തൊക്കെ പറഞ്ഞാലും അവന്റെ ആ പുഞ്ചിരി ഉണ്ടല്ലോ.... അത് വേറെ ലെവൽ ആണ്.... എന്തോ പ്രത്യേകത ഉണ്ട് അവന്റെ ആ ചിരിക്ക്... ഒരുപക്ഷെ ചിരിക്കുമ്പോൾ വിരിയുന്ന ആ നുണകുഴികൾ ആവും.... നമ്മള് അവനെ നോക്കി ആത്മഗതം പറയുന്നത് കണ്ടിട്ട് ആണെന്ന് തോന്നുന്നു അവൻ പുരികം പൊക്കി നമ്മളെ നോക്കി... "അല്ലാ മാഷേ.... ഇനി എന്താ നെക്സ്റ്റ് പ്ലാൻ? " "ജീവിത്തിൽ ഉണ്ടായിരുന്ന രണ്ടേ രണ്ട് പ്ലാൻ ആയിരുന്നു... ഒന്ന് ശാദി... ഒന്ന് ഈ യൂണിഫോം... ശാദി ഇന്ന് ഇല്ലല്ലോ ഇനി എന്ത് പ്ലാൻ...പിന്നേ ഉള്ളത് ആയിരുന്നു ശാദിയുടെ മരണത്തിനു കാരണം ആയവരെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം എന്ന്.. ആ ലക്ഷ്യം ഞാൻ അങ് നിറവേറ്റി... ഇനി ഏത് ഊള വിചാരിച്ചാൽ പോലും അവർ ഈ പുറം ലോകം കാണില്ല... അത് കരുതി അവർ ഗോവിന്ദ ചാമി ആവില്ല..... രണ്ടേ രണ്ട് വർഷം... അതിനുള്ളിൽ അവർ തൂക്കു പാലത്തിൽ കേറും.... " ഉള്ളിലെ ദേഷ്യം കടിച്ചമർത്തി അവൻ പറഞ്ഞു നമ്മളെ നോക്കി ചിരിക്കാൻ ശ്രമിച്ചു ശ്രമിച്ചു.. "ഷാദിയുടെ സ്ഥാനത്തു ഇനി വേറെ ഒരു പെണ്ണ് ഇല്ലേ സഹോ..." അവൻ നേരെ സംശയത്തോടെ കയ്യും കെട്ടി നമ്മൾ ചോദിച്ചതും അവൻ ഒന്ന് കണ്ണടച്ച് നമ്മളെ നോക്കി... " നിനക്ക് അറിയോ ഈ ഹൃദയം ഇപ്പോളും തുടിക്കുന്നത് അവക്ക് വേണ്ടിയാ... അവളുടെ സ്ഥാനത്തു വേറെ ഒരാളെ കാണാൻ എനിക്ക് ആവില്ല ടാ .... കൂടെ ഇല്ലെങ്കിൽ പോലും അവളുടെ ഓർമയിൽ ജീവിക്കാനാ എനിക്ക് ഇഷ്ട്ടം... മറ്റുള്ളവരെ പോലെ വേറെ ഒരു നായിക വന്നാൽ ഷാദിയുടെ സ്ഥാനം ഞാൻ ഒഴിച്ച് കൊടുക്കില്ല... അതിനു എനിക്ക് കഴിയില്ലാ.... ഇനി മനസ്സ് കരിങ്കല്ല് ആക്കി ഒരാളെ സ്വീകരിച്ചാൽ പോലും പൂർണ അർത്ഥത്തിൽ എനിക്ക് ഒരു ഭർത്താവ് ആവാൻ കഴിയില്ലാ... ഒരിക്കലും.... അതുകൊണ്ട് എനിക്ക് എന്നും ശാദിയുടെ മാത്രം മിച്ചു ആയി ജീവിക്കാൻ ആണ് ഇഷ്ട്ടം..... അവൾ തന്ന ഓർമയിലൂടെ..... " "നിന്റെ കൂടെ ജീവിക്കാൻ അവൾക് ഭാഗ്യം ഇല്ലാ അല്ലെ... " "ഒരിക്കലും അല്ലാ.... അവളുടെ കൂടെ ജീവിക്കാൻ എനിക്കാ ഭാഗ്യം ഇല്ലാത്തെ... എന്റെ അവസാന ശ്വാസം വരെ അവളെ ഓർമ്മയിൽ ജീവിക്കും ഞാൻ.... സന്തോഷത്തോടെ.... *TILL MY LAST BREATHE*🔥" അതെല്ലാം പറയുമ്പോളും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.. കണ്ണീരിൽ കുതിർന്ന പുഞ്ചിരി.... _THE END_
#

📙 നോവൽ

📙 നോവൽ - TILL MY LAST BREATHE $ hana _ _ $ alam - ShareChat
35.3k കണ്ടവര്‍
2 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം