@shanukka
@shanukka

🌹 പൂക്കളെ പ്രണയിച്ച ഷാനുക്ക

😀😀15100 ഓളം കുട്ട്യോളും ഷാനുക്കേം .......😘😘😘 ഇന്നുമെന്റെ കണ്ണു നീരിൽ നിൻ ഓർമ പുഞ്ചിരിച്ചു......

നാട്ടുനടപ്പനുസരിച്ച്‌ എട്ടാം മാസത്തിൽ കൂട്ടി കൊണ്ടുവരേണ്ട പെങ്ങള് രണ്ടാം മാസത്തിൽ പെട്ടിം കിടക്കേം എടുത്തോണ്ട് വീട്ടിലേക്ക് പോന്നപ്പോൾ മൂക്കത്ത് വിരൽ വെച്ചവരുടെ കൂട്ടത്തിലായിരുന്നു ഞാനും. "എനിക്കെന്റെ വീട്ടിൽ വരാൻ സമയം കുറിക്കണ്ട കാര്യമൊന്നുമില്ല.." എന്ന് പറഞ്ഞവരുടെ വായടപ്പിച്ചപ്പോൾ മറ്റൊരു അങ്കത്തിന്‌ ഞാനും മുതിർന്നില്ല.. അല്ലേലും ചാരു വീട്ടിലേക്ക് വരുന്നത് ഉത്സവം പോലെയാണ്..അച്ഛന്റെ പൊന്നോമന പുത്രിയും....അമ്മയുടെ കണ്ണിലുണ്ണിയും. നാട്ടുകാർക്ക് പ്രീയപ്പെട്ടതും അവളാണല്ലോ.. നമ്മളെപ്പോഴും പുറമ്പോക്ക് ഭൂമി.. കല്യാണം കഴിഞ്ഞെന്നോ.. അമ്മയാവൻ പോകുവാണെന്നോ ഉള്ള ബോധമൊന്നും ഞാനവളിൽ കണ്ടില്ല.. സ്ഥിരം കൈയ്യാംകളിക്ക് കച്ച കെട്ടികൊണ്ടാണ് വരവ്... യാദൃശ്ചികമായി മിണ്ടിപോയ കൂട്ടുകാരിക്കൊപ്പം സിനിമയെ വെല്ലുന്ന പ്രണയ കഥ മെനഞ്ഞ പെങ്ങള് ഇനി ഏത് അവിഹിതം ഉണ്ടാക്കാനാണോ എഴുന്നള്ളുന്നതെന്ന് ഓർത്ത് നെഞ്ചൊന്നാളി.... എന്നാൽ തല്ല് കൂടാനോ ജാര പണി നടത്താനോ കഴിയാതെ ഛർദ്ദിലും തലകറക്കവുമായി അവളൊരു മൂലയിൽ ഒതുങ്ങി കൂടിയപ്പോൾ ചെറിയൊരു വിഷമം തോന്നി.. മാങ്ങയ്ക്കും ചാമ്പയ്ക്കക്കും ചാരു കൊതി പറയാൻ തുടങ്ങിയപ്പോൾ കണ്ടവന്മാരുടെ പറമ്പ് നിരങ്ങേണ്ടി വന്നത് ഈ പാവം ആങ്ങളെയാണ്...ആ സന്ദർഭങ്ങളിലെല്ലാം ഞാൻ അളിയനെ മനസ്സാൽ വാഴ്ത്തിയിരുന്നു. അങ്ങേർക്ക് ഇത് വല്ലതും അറിയണോ ഗൾഫിൽ കിടന്ന് സുഖിച്ചാൽ പോരേ .. ഞാനിവിടെ ചോനനുറുമ്പിന്റെ കടിയും കൊണ്ട് പട്ടിനേം എറിഞ്ഞ്‌ നെട്ടോട്ടമോടുവാ.. കൊറേ കഷ്ടപ്പെട്ടിട്ടാണെങ്കിലും ഓരോന്ന് കൊണ്ടുവന്ന് കൊടുക്കുന്നത് ആർത്തി മൂത്ത് അവളതെല്ലാം വാരിവലിച്ച് തിന്നുന്നത് കാണാനായിരുന്നു... മൈസൂർ പാക്കും ജിലേബിയും തുടങ്ങി ഇഷ്ടങ്ങളിങ്ങനെ മാറിമാറിയുമ്പോൾ വശംകെട്ടു പോകുമെങ്കിലും ഒന്ന് പോലും ഞാൻ വാങ്ങി കൊടുക്കാതിരുന്നില്ല... ഉദരം വലുതാകുമ്പോൾ സാരിയിലേക്കുള്ള പ്രൊമോഷനും പതിയേയുള്ള നടത്തവും കണ്ട് ഞാൻ കളിയാക്കി ചിരിച്ചിട്ടുണ്ട്...എന്നിരുന്നാലും എല്ലാ മാസവും ചാരുനെ ചെക്കപ്പിന് കൊണ്ടുപോകാനും ഇളംവെയില് കൊള്ളിക്കാനും തിടുക്കം എനിക്കായിരുന്നു... ഓരോ ദിവസവും അമ്മയാവാനുള്ള തയ്യാറെടുപ്പുകളായി രുന്നു അവളിൽ.. നീരുവന്ന കാലിൽ കുഴമ്പ് പുരട്ടി കൊടുക്കുമ്പോൾ എന്റെ അടിയും ഇടിയും കുറേ വാങ്ങി കൂട്ടിയതല്ലേന്ന് ഓർത്തു സങ്കടപ്പെട്ടിരുന്നു ഞാൻ.. ഒടുവിലാ കാത്തിരിപ്പിന് വിരാമമിട്ട് വേദന വന്നവൾ കരഞ്ഞപ്പോൾ കൂടെ കരായതിരിക്കാൻ എനിക്കായില്ല.. അന്നൊരുപാട് സ്നേഹവും ബഹുമാനവും തോന്നി ആ പൊട്ടിയോട്.. കുട്ടേട്ടന്റെ കാറിലേക്ക് അവളെ എടുത്തു കയറ്റുമ്പോൾ എന്റെ ഷർട്ടിൽ മുറുകെ പിടിച്ച കൈ മെല്ലെ അടർത്തി മാറ്റി.. ലേബർ റൂമിന് പുറത്തേക്ക് അവളെപോലൊരു മാലാഖകുട്ടിയെ തരുന്നത് വരെ ഉള്ളിലൊരു ഭയമായിരുന്നു...നില്ക്കാനോ ഇരിക്കാനോ സാധിച്ചില്ല.. വെള്ളയിൽ പൊതിഞ്ഞ മോളെ അമ്മ ഏറ്റുവാങ്ങുമ്പോൾ ഒരുപക്ഷേ ഏറെ സന്തോഷിച്ചത് ഞാനാവും... പിന്നെ പിന്നെ കല്ലുമോള്ടെ ഉറക്കെയുള്ള കരച്ചില് കേട്ടാണ് ഓരോ രാത്രിയും ഞാൻ ഞെട്ടിയുണരുന്നത്.. മുറിയിൽ അപ്പോഴും ചാരു ഉറങ്ങിയിട്ടുണ്ടാവില്ല.. "നീ പോയി ഉറങ്ങിക്കോ... നേരം ഒരുപാട് ആയി....." നിർബന്ധിച്ച്‌ പറഞ്ഞയച്ചാലും ഞാൻ പോവാൻ കൂട്ടാക്കില്ല.. "സാരമില്ല... നീ മോളെ ഇങ് താ.. ഞാനുറക്കാം....." കുഞ്ഞിനെ വാങ്ങി ചേർത്തു പിടിക്കുമ്പോൾ നെഞ്ചിലെ ചൂടേറ്റ് അവൾ പതിയെ കണ്ണുകളടച്ച്‌ മയങ്ങാൻ തുടങ്ങും.. ചാരുനെ ഉണർത്താതെ കുഞ്ഞിനെ അരുകിൽ കിടത്തി ഞാൻ പോരുമ്പോൾ നേരം പുലർന്നിട്ടുണ്ടാകും.. എന്റെ SSLC പരീക്ഷയ്ക്ക് പോലും ഞാനിങ്ങനെ ഉറക്കമളച്ചിട്ടുണ്ടാവില്ല... മോൾടെ വരവോടെ കൂട്ടുകർക്കൊപ്പമുള്ള ചുറ്റലിനും സ്ഥിരം കലാപരിപാടികൾക്കും എന്റെ പങ്കാളിത്തമില്ലാതെയായി...സദാസമയം കല്ലുമോളോടൊത്ത് വീട്ടിൽ തന്നെ ചടഞ്ഞു കൂടി.. അതായിരുന്നു എന്റെയും ഇഷ്ടം... അവൾക്കുള്ള കുഞ്ഞുടുപ്പുകളും കളിപ്പാട്ടങ്ങളും വീട്ടിൽ നിറയ്ക്കുന്നത് എനിക്കൊരു ഭ്രമമായി മാറാൻ ഒരുപാട് കാലതാമസം എടുത്തില്ല... പേരിടീലിന് 'ശിഖ' എന്ന പേര്‌ കണ്ടെത്തികൊണ്ടു അളിയന്റെ കടന്നുകയറ്റത്തെ പ്രതിരോധിച്ചത് ഞാനാണ്... തട്ടിൻപുറത്ത് പൊടിപിടിച്ചിരുന്ന തൊട്ടില് താഴെയിറക്കാനും പോളിഷ് ചെയ്യാനും അച്ഛനും കൂടി കൂടിയപ്പോൾ അതൊരോളമായി..മോളൊന്ന് അനങ്ങിയാൽ അറിയാൻ പാകത്തിന് കുഞ്ഞു മണിയും കെട്ടിയതിൽ.. അവൾക്ക് ചെറിയൊരു പനി വന്നാൽ പോലും ഞാൻ ചാരുനെയാണ് ശകാരിക്കുക... കുളിപ്പിക്കുമ്പോൾ തല തുടക്കത്തില്ല...ഭക്ഷണം കൊടുക്കില്ല..നന്നായി ശ്രദ്ധിക്കില്ല... ഓരോ കാരണങ്ങൾ ഞാനിങ്ങനെ നിരത്തികൊണ്ടിരിക്കും.. "ഓഹ്...നാലഞ്ചണ്ണത്തിനെ പ്രസവിച്ച് വളർത്തിയ ആളല്ലേ.. നീ കൊണ്ട് പോയി നോക്ക് എന്നാൽ..... എനിക്ക് ഇങ്ങനേ അറിയൂ.... ചാരുനെ ശുണ്ഠി പിടിപ്പിക്കുന്നത് രസമുള്ള ഏർപ്പാടാണ്... " ആഹ്...ഞാൻ നോക്കിക്കോളാം.. കുഞ്ഞിനെ ഇങ്ങ് തന്നേ.... അവളെ വെല്ലുവിളിച്ച് കല്ലൂനേം എടുത്ത് ഞാൻ നടക്കും... കരച്ചിലിന്റെ ആക്കം കൂടുമ്പോൾ പോയതിനെക്കാൾ സ്പീഡിൽ ഞാൻ തിരിച്ചു വരും... അമ്മയ്ക്ക് പകരം വെയ്ക്കാനാവില്ലല്ലോ ഒന്നും... മൂന്ന് മാസത്തിന്‌ ശേഷം അവളേം മോളേം വീട്ടിൽ നിന്നും തിരികെ കൂട്ടികൊണ്ട് പോയതിൽ പിന്നെ ഒരുതരം വീർപ്പുമുട്ടലായിരുന്നു.. മുറിയിലാകെ കുഞ്ഞുടുപ്പിന്റെയും പൗഡറിന്റെയും മണമാണ്..കല്ലുവിന്റെ കുസൃതി നിറഞ്ഞ ചിരിയും കളിയുമെല്ലാം കണ്ണിൽ നിന്ന് മായുന്നുണ്ടായില്ല.. കല്യാണം കഴിഞ്ഞു ചാരുവിനെ പറഞ്ഞയച്ചപ്പോൾ ഞാനുഭവിച്ച ശൂന്യത... ഇന്നതിനെക്കാൾ തീവ്രതയിൽ എന്നിലേക്ക് പടരുന്ന പോലെ... അതൊരുതരം ഒറ്റപ്പെടലായിരുന്നു.. അളിയൻ ഗൾഫിലേക്ക് മടങ്ങി പോവാൻ കാത്തുനിൽക്കുവായിരുന്നു ഞാൻ... അന്ന് തന്നെ വണ്ടിയുമെടുത്ത് അവളേം മോളേം കൂട്ടികൊണ്ട് വന്നു. അങ്ങനെ കല്ലുമോള് മുട്ടിലിഴയുന്നതും പിച്ചവെയ്ക്കുന്നതും ഓണമുണ്ണുന്നതും ഓടി നടക്കുന്നതും തുടങ്ങി വളർച്ചയുടെ ഓരോ ഘട്ടങ്ങളും ഞാൻ കൗതുകത്തോടെ നോക്കി കണ്ടു.. കുഞ്ഞു ചിത്ര ശലഭത്തെ പോലെ തനിക്കു ചുറ്റും അവൾ പാറി പറന്നു.. കൈയ്യിൽ കിട്ടിയാതൊക്കെ വലിച്ചെറിഞ്ഞും തല്ലി പൊട്ടിച്ചും കുറുമ്പിന് ഒരു കുറവുമില്ലാത്തവളായി... അതിലേറെ പണ്ട് ചാരുവിന് കൊടുത്തതിന്റെ പലിശയും കൂട്ട് പലിശയും ചേർത്ത് ആ കുരുപ്പ് എനികിട്ട് തിരിച്ച് തരാൻ തുടങ്ങി.... ആറ്റുനോറ്റ് വാങ്ങിയ ഫോൺ അനന്തരവള് രണ്ടാക്കി പിടിച്ചിരിക്കുന്ന കാഴ്ച കണ്ട് കിളിപോയിരിക്കുന്ന എന്നോട് പുന്നാര പെങ്ങള് വീണ്ടും പച്ചമങ്ങയ്ക്ക് കൊതിപറഞ്ഞപ്പോൾ ദണ്ണം കൊണ്ട് ചോദിച്ചു പോയി "പഴയതിനെല്ലാം നീ പക പോക്കുവാണല്ലേടീന്ന്..."
#

📔 കഥ

📔 കഥ - ShareChat
952 views
1 hours ago
#

📔 കഥ

#തിരിച്ചറിയാത്ത_പ്രണയങ്ങൾ "നിനക്കെന്നെ പ്രണയിച്ചാലെന്താ..??" ഒരു പ്രണയദിനത്തിൽ എന്റെ ഭാര്യയോട് ഞാൻ വെറുതെ ചോദിച്ചു.. ആ ചോദ്യം അവളുടെ പുരികങ്ങൾ വില്ലുപോലെ ഒരു ചോദ്യചിഹ്നമാക്കി.കണ്ണുകൾ ചെറുതാക്കി അത്ഭുതം കൂറി.. "എങ്ങനെ പ്രണയിക്കാൻ..?" "നിനക്കറിയില്ലേ പ്രണിയിക്കാൻ.." "എനിക്കറിയില്ല നിങ്ങൾ പറയൂ.." "എങ്കിൽ ഞാൻ പറഞ്ഞു തരാം.." ഞാൻ പറഞ്ഞു തുടങ്ങി.. "കണ്ണിൽ കണ്ണിൽ നോക്കിയിരുന്ന് മനസുകൾ തമ്മിൽ കഥ പറയണം, കാതിൽ പ്രണയസല്ലാപങ്ങൾ മൊഴിയണം.." "ഊം..പിന്നെ..?" "ആൾക്കൂട്ടത്തിൽ നിൽക്കുമ്പോൾ ആരുമറിയാതെ ചുണ്ടിന്റെ കോണിൽ ഒരു കള്ള ചിരി ഒളിപ്പിച്ചു ഇടക്കിടെ കടകണ്ണെറിയണം.." "ദൂരേക്ക് നടക്കുംമ്പോൾ വഴി അവസാനിക്കിടംവരെ ഇടക്ക് ഇടക്ക് എന്നെ തിരിഞ്ഞു നോക്കണം.." "ഉം..പിന്നെ..? "മയിലാഞ്ചി കൈകളിൽ ആരും കാണതെ എന്റെ പേര് എഴുതിവെക്കണം നിനക്ക് കാണാൻ വേണ്ടി മാത്രം.ഇടക്ക് ആ പേരിൽ നോക്കി മുത്തമിടണം.." "മുബൈലിൽ പ്രണയഗാനങ്ങളും വീഡിയോയുകളും,ചിത്രങ്ങളും അയക്കണം" "ഉം..എന്നിട്ട്..?" "എന്റെ മാറിൽ മുഖം ചേർത്ത് ചൂടുപറ്റി രോമങ്ങളെ തലോടി..ചേർത്തുപിടിക്കണം" "ഇടക്ക് മാറിലെ രോമങ്ങളെ പിഴുത് ഒരു ചെറുവേദനയിൽ എന്നെ ശുണ്ഠി പിടിപ്പിക്കണം.." അതു കേട്ട് അവളൊന്നു ചിരിച്ചു.. ചിരി മുഴുപ്പിക്കും മുൻപ് വീണ്ടും ചോദിച്ചു.. "ഉം..എന്നിട്ട്..?" "എന്റെ തലയിലെ മുടിയിഴകളെ നിന്റെ വിരലുകൾ കോർത്ത്‌ മെല്ലെ തഴുകി തഴുകി ഉറക്കണം.." "എന്നിട്ട്..?" "എന്റെ നെറ്റിയിൽ നിന്റെ അധരങ്ങൾ ചേർക്കണം..പിന്നെ മൂർദ്ദാവിലെ നിന്റെ ചുംബനം എന്റെ അധരങ്ങളിൽ പടർത്തണം..അതിൽ നമ്മുടെ പ്രണയം പൂത്തുലയണം..." "കഴിഞ്ഞോ..?" "എന്തേ നീ ഇങ്ങനെയൊന്നും എന്നെ പ്രണയിക്കാത്തത്..??" ഞാൻ നിസ്സംഗമായ ചോദ്യം ഉന്നയിച്ചു.. "എനിക്ക് അങ്ങനെയൊന്നും പ്രണയിക്കാനറിയില്ല.." അവൾ ഒരു നിമിഷം മൗനമായി.. "എങ്കിലും നിങ്ങളെ ഞാൻ പ്രണയിക്കുന്നുണ്ടല്ലോ..??" "എപ്പോളാ നീ എന്നെ പ്രണിയിച്ചിട്ടുള്ളത്..?" ഞാൻ ഒരു മറുചോദ്യം വീണ്ടും എറിഞ്ഞു ."നിങ്ങളെന്റെ കഴുത്തിൽ താലി കെട്ടിയത് മുതൽ ..!" എങ്ങനെ എന്നർത്ഥത്തിൽ ഞാനവളെ നോക്കി.. അന്ന് മുതൽ നിങ്ങളുടെ എല്ലാ കാര്യങ്ങളും മുടങ്ങാതെ നോക്കുന്നില്ലെ..?" "എന്നും വെളുപ്പിനെ എഴുനേറ്റ് നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ട ഭക്ഷണങ്ങൾ ഉണ്ടാക്കി തരുന്നില്ലേ..?" എന്നും നിങ്ങൾ ജോലിക്ക് പോകുമ്പോൾ ഇടാനുള്ള വസ്ത്രങ്ങൾ തേച്ചു തരുന്നില്ലേ എന്നും വീടും മുറ്റവും പരിസരവും അടിച്ചു തുടച്ചു വൃത്തിയാക്കി പരിപാലിക്കുന്നില്ലേ.?" "എല്ലാദിവസവും നിങ്ങളുടെ വസ്ത്രങ്ങൾ അലക്കിത്തരുന്നില്ലേ.." "നിങ്ങൾ പനിപിടിച്ചു കിടക്കുമ്പോൾ കഞ്ഞി കോരിതന്നും ചുക്ക് കാപ്പി തിളപ്പിച്ചു തന്നും നെറ്റിയിൽ വിക്സ് പുരട്ടി തുണി നനച്ചിട്ടും നേരത്തിനു മരുന്നു ഭക്ഷണവും തന്നും നിങ്ങളെ സുഖപ്പെടുത്തുന്നില്ലേ..? "നിങ്ങളുടെ മക്കളെ ഞാൻ പൊന്നുപോലെ നോക്കുന്നില്ലെ.." "നിങ്ങൾ വരാൻ അൽപ്പം വൈകുമ്പോൾ മനസിൽ ആവലാതിയോടെ ദൈവത്തിനൊടുള്ള പ്രാർത്ഥനയോടെ പടിവാതിലിലിൽ കാത്തുനിൽക്കാറില്ലേ.." "വിശപ്പ് സഹിച്ചിരുന്ന് നിങ്ങൾ വന്ന് കഴിക്കുമ്പോൾ മാത്രം കൂടെ കഴിക്കാൻ കാത്തിരിക്കുന്നില്ലേ..?" "നിങ്ങൾ വിഷമിച്ചിരിക്കുമ്പോൾ ആ നെഞ്ചിൽ മുഖമമർത്തി "വിഷമിക്കണ്ട സാരമില്ല ഒക്കെ ശെരിയാകും "എന്നു പറഞ്ഞു ആശ്വസിപ്പിക്കാറില്ലേ.." "രാത്രിയിൽ എന്റെ ശരീരത്തിൽ നിങ്ങൾ ഒരു കിതപ്പോടെ വികാരശമനം തീർക്കുമ്പോൾ എന്റെ വേദനയും ക്ഷീണവും മറന്ന് നിങ്ങളുടെ ഇഷ്ടത്തിന് ഞാൻ എന്നെ തന്നെ നിങ്ങൾക്കായി സമർപ്പിക്കുന്നില്ലേ.." ഒരു നിമിഷം അവൾ നിർത്തി എന്റെ അടുത്തേക്ക് വന്നു കണ്ണുകളിലേക്ക് നോക്കി.. "ഞാൻ ഇങ്ങനെയൊക്കെ നിങ്ങളെ പ്രണയിക്കാറുണ്ട്..നിങ്ങളത് കാണുന്നില്ലെന്ന് മാത്രം.." "ഒരു ഭാര്യ എന്ന നിലക്ക് എനിക്ക് നിങ്ങളെ ഇങ്ങനെയൊക്കെ പ്രണയിക്കാൻ അറിയൂ. അത് എന്റെ മരണംവരെ ഉണ്ടാവും..!" അപ്പോൾ ഞാൻ കണ്ടു അവളുടെ കണ്ണുകളിലെ പ്രണയത്തിന്റെ തിരയിളക്കം അതും പറഞ്ഞു അവൾ അകത്തേക്ക് പോകുമ്പോൾ എന്റെ ചിന്തകൾ നങ്കൂരമിട്ടു നിന്നത് ചില സത്യങ്ങളിലേക്കാണ്.. ശെരിയാണ്..ചിലർ പ്രണയിക്കുന്നത് അങ്ങനെയാണ്..നമ്മൾ കാണാതെ പോകുന്ന കളങ്കമില്ലാത്ത ത്യാഗം .മൂകമായി നമ്മൾക് വേണ്ടി മാത്രം നമ്മളെ മനസുകൊണ്ട് പ്രണിയിക്കുന്നവർ അത് ഭാര്യ മാത്രമാണ്..
1.2k views
1 days ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post
Share on other apps
Facebook
WhatsApp
Unfollow
Copy Link
Report
Block
I want to report because