@sharechatmalayalam
@sharechatmalayalam

ShareChat ഷെയര്‍ചാറ്റ്

ഷെയര്‍ചാറ്റ് മലയാളം ഒഫിഷ്യല്‍ അക്കൗണ്ട്‌. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അയക്കുക-karanavar@sharechat.co ആര്‍ക്കുമെന്നെ തടുക്കാനാവില്ല!

പ്രണയിക്കുന്നവർക്കും പ്രണയിക്കുവാനിരിക്കുന്നവർക്കും പ്രണയിച്ച് കൊതി തീർന്നവർക്കും 'പ്രണയം ദുഖമാണുണ്ണീ സിംഗിൾ ലൈഫല്ലോ സുഖപ്രദം' എന്ന് പറഞ്ഞു നടക്കുന്ന മച്ചാന്മാർക്കും മച്ചാത്തികൾക്കും  കാരണവരുടെ വക Happy Valentine's Day !!! ഏതെങ്കിലും ഒരു വ്യക്തിയെ പ്രണയിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ഈ ജീവിതത്തിലെ ഓരോ നിമിഷത്തെയും പ്രണയിക്കുക...കാരണം, മനോഹരമായ നിമിഷങ്ങൾ മയിൽ‌പീലി പോലെ സൂക്ഷിച്ചുവയ്ക്കുവാനുള്ള ഒരു പുസ്തകമാണ് ജീവിതം... എന്ന് നിങ്ങളുടെ സ്വന്തം, കവി കാരണവർ
#

🌹 Valentine's Day Wishes

🌹 Valentine's Day Wishes - ShareChat
167.8k views
6 days ago
യാത്ര ചെയ്യാത്തവരായി ആരെങ്കിലുമുണ്ടോ? ഉണ്ടാവില്ല അല്ലേ? എങ്കിൽ ഇതാ, ഷെയർചാറ്റിലെ യാത്രാസ്നേഹികൾക്കായി നമ്മുടെ സ്വന്തം കൗതുകലോകം ഒരു കിടിലൻ യാത്രാമത്സരം നടത്തുന്നുണ്ട്. നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം. നിങ്ങൾ പോയ ഏതെങ്കിലും ഒന്നോ രണ്ടോ യാത്രകളെ കുറിച്ച് വിവരിച്ച് 'കൗതുകലോകം യാത്ര മത്സരം' ടാഗിൽ പോസ്റ്റ് ചെയ്യുക. കൂടാതെ കൗതുകലോകം(@kowthukam) പ്രൊഫൈലിനെ ടാഗും ചെയ്യുക. ഏറ്റവും മികച്ച ഒരു യാത്രാവിവരണത്തിന് ഒരു കിടിലൻ സമ്മാനവും ഉണ്ടാവും കേട്ടോ. എങ്കിൽ പിന്നെ എന്തിനാ മടിക്കുന്നത്? പോയ യാത്രകളിലേക്കും കണ്ട കാഴ്ചകളിലേക്കും ഒന്ന് തിരിഞ്ഞുനോക്കൂ...എന്നിട്ട് അവ ഈ ഷെയർചാറ്റിലേക്കും പകർത്തൂ... @kowthukam
#

കൗതുകലോകം യാത്ര മത്സരം

Please install app to see this post.

Install ShareChat App
123.7k views
8 days ago
ക്യാൻസർ ആള് ചില്ലറക്കാരനല്ല. പക്ഷേ, നമ്മളും ചില്ലറക്കാരല്ല. നമ്മുടെ മനസ്സ് തന്നെയാണ് ഏറ്റവും നല്ല മരുന്നും പ്രതിരോധവും. ഈ ലോക ക്യാൻസർ ദിനത്തിൽ നമുക്ക് ക്യാൻസറിനെ കുറിച്ചുള്ള അവബോധം വളർത്താം. രോഗത്തെ പ്രതിരോധിക്കുവാനും ശരിയായ ചികിത്സ നേടുവാനും അത് പലരെയും സഹായിച്ചേക്കാം. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക.  ക്യാൻസറിനെതിരെയുള്ള പോരാട്ടത്തിൽ നമുക്കും അണിചേരാം
#

World Cancer Day

World Cancer Day - ShareChat
104.9k views
16 days ago
നമസ്കാരം സുഹൃത്തുക്കളേ, നിങ്ങളുടെ പരാതികളും നിർദേശങ്ങളും ഉറക്കമിളച്ച് വായിച്ചതിനുശേഷം വേണ്ട മാറ്റങ്ങൾ ഒക്കെ വരുത്തി ഒരു പുത്തൻ കിടിലൻ ഷെയർചാറ്റ് അപ്ഡേറ്റ് കാരണവർ ഇറക്കിയിട്ടുണ്ട്. ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ചില പ്രധാന മാറ്റങ്ങൾ ഇതൊക്കെയാണ്: 1.ചാറ്റ് ഡിലീറ്റ് ഓപ്‌ഷൻ: ചാറ്റ് ചെയ്യുമ്പോൾ മെസ്സേജ് ഡിലീറ്റ് ചെയ്യുവാൻ സാധിക്കില്ല എന്ന പരാതിക്ക് ഒരു പരിഹാരമായിരിക്കുന്നു. ഇനി മുതൽ മെസ്സേജുകളും ഒരു ചാറ്റ് മുഴുവനായും ഡിലീറ്റ് ചെയ്യാം. 2.കമന്റിന് മറുപടികൾ കൊടുക്കാം: കമന്റുകൾ ക്രമം തെറ്റി കിടക്കുന്നു എന്ന പരാതിക്കുള്ള പരിഹാരമാണിത്. കമന്റുകളുടെ ക്രമം തീരുമാനിക്കുന്നത് കമന്റുകൾക്ക് ലഭിച്ച ലൈക്ക് ആണ്. എന്നിരുന്നാലും കമന്റിലൂടെ സംസാരിക്കുവാൻ താല്പര്യമുള്ളവർക്ക് ഓരോ മെസ്സേജിനും മറുപടി കൊടുത്തുകൊണ്ട് ഒരു പുതിയ കമന്റ് ബോക്സ് തുറക്കാവുന്നതാണ്. എന്നിട്ട് സ്വസ്ഥമായിട്ട് അതിൽ സംസാരിക്കാം. 3.പോസ്റ്റ് സെർച്ച്: ഇനി നിങ്ങൾക്ക് എന്ത് തിരയണമെങ്കിലും പോസ്റ്റ് സെർച്ചിൽ പോയി ചുമ്മാ ഒന്ന് ടൈപ്പ് ചെയ്‌താൽ മതി. നിങ്ങൾ ടൈപ്പ് ചെയ്ത വാക്കിന് അനുസരിച്ചുള്ള പോസ്റ്റുകൾ നിങ്ങളുടെ മുന്നിൽ വരിവരിയായി തെളിഞ്ഞുവരും. സംഭവം മാസല്ലേ?? 4.വാട്ട്സാപ്പ് സ്റ്റിക്കറുകൾ ഉണ്ടാക്കാം: സ്റ്റിക്കറുകൾ ഇനി മുതൽ നിങ്ങൾക്ക് ഷെയർചാറ്റിലൂടെ ഉണ്ടാക്കാം. ഇമേജ് പോസ്റ്റുകളുടെ മുകളിൽ കാണുന്ന സ്റ്റിക്കർ ഐക്കണിൽ ഒന്ന് ക്ലിക്ക് ചെയ്‌താൽ മതി. അപ്പോൾ എങ്ങനാ?? അപ്ഡേറ്റ് ചെയ്യുകയല്ലേ?? അഭിപ്രായങ്ങൾ കമന്റ് ചെയ്യുക. എല്ലാം കാരണവർ കാണുന്നുണ്ട്...
#

🗽 ഷെയര്‍ചാറ്റ് വിശേഷങ്ങള്‍

🗽 ഷെയര്‍ചാറ്റ് വിശേഷങ്ങള്‍ - ShareChat
162.9k views
23 days ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post
Share on other apps
Facebook
WhatsApp
Unfollow
Copy Link
Report
Block
I want to report because