@shareefa357
@shareefa357

Shareefa. M

💃

#📙 നോവൽ 💞കല്യാണം💞 പാർട്ട്‌ : 42 Shareefa.M✍️ "നിയ്യത്ത് വെച്ചോ ഇയ്യ്.. " "പെലച്ചക്ക് വെച്ചോളാം.... " "പെലച്ചേ...... 🤣" "സോറി... പുലർച്ചെ.... " "ഇജ്ജോക്കെ ഏത് പട്ടിക്കാട്ട് ന്നാ വെര്ണ്... 🤣🤣🤣" "കെട്ടുമ്പോ നോക്കണെര്ന്നു..... പട്ടിക്കാടാണോ... പൂച്ചക്കാടാണോന്ന്.... "😏 "ഹ്മ്മ്... ഇനി പറഞ്ഞിട്ട് കാര്യല്ലലോ.... " "ആരാ പറഞ്ഞെ... കാര്യം ഇണ്ട്..... ഇങ്ങള് ഏതേലും സിംഹക്കാട്ടിൽ പോയി കെട്ടിക്കോ... പക്ഷെ ഓലൊന്നും ഈ പൂച്ചനെ പോലെ താന്നു തരൂല... " സിയക്ക് വല്ലാത്തൊരു ഇൻസൾട്ടിങ് ഫീൽ ആയി. അൻവർ ഒന്നും പറഞ്ഞില്ല.... അവൾ കണ്ണടച്ച് ഉറങ്ങാൻ ശ്രമിച്ചു.. പകൽ ഉറങ്ങിയതിനാൽ രാത്രി ഉറക്കം ബുദ്ധിമുട്ടാണെന്ന് അവൾക്കറിയാമായിരുന്നു. പുക്കിളിന് ചുറ്റും ഒരു വല്ലാത്ത നീറലും വേദനേം..... മെൻസസിന്റെ വരവാണ്.. എന്നത്തയും പോലെ അല്ല.... ഡേറ്റ് കൊറേ മാറീലെ.... അപ്പൊ ഒരു അഡാർ വരവാണ് തോന്നുണു....... കുറച്ച് നേരത്തെ ശ്രമങ്ങൾക്കൊടുവിൽ അവൾ നിദ്രയിൽ അലിഞ്ഞു. ############################# പഴയ കാലത്തെ ഒരു പാട്ടിന് ഡാൻസ് കളിക്കുന്ന പ്രതീതിയിലാണ് അൻവർ ഉറക്കമുണർന്നത്... സ്ക്രീൻ പൊട്ടിയ, സ്വിച്ചുകളൊക്കെ മാഞ്ഞു പോയ ഒരു Nokia ഫോണിൽ നിന്ന് ലൈറ്റ് അടിക്കുന്നത് അപ്പോഴാണ് അൻവറിന്റെ കണ്ണിൽ പെട്ടത്........ ഇതിപ്പോ ഏതാ പുതിയൊരൈറ്റം.. ചെവിന്റെ ചോട്ടിൽ അലാറം അടിച്ചിട്ട് ഇതിനൊക്കെ എങ്ങനെ ഒറങ്ങാൻ വെയ്ക്ക്‌ണ്... വല്ലാത്ത ജന്മം... അൻവർ ഫോൺ സ്വിച്ച് ഓഫാക്കി വെച്ചു. അവൻ സിയയുടെ മുഖത്തേക്ക് നോക്കി. അവളുടെ മുഖത്ത് വല്ലാത്തൊരു ശാന്തത ഉണ്ടായിരുന്നു.. അവളുടെ മുഖത്തേക്ക് വന്ന മുടിയിഴകളെ അവൻ വളരെ പതുക്കെ മാടി ഒതുക്കി വെച്ചു. അപ്പോഴാണ് അവളുടെ കൺപീലികൾക്കിടയിൽ വെള്ളം തങ്ങി നിൽക്കുന്നത് അവൻ ശ്രദ്ധിച്ചത്. കണ്ണ്നീർ തുള്ളികൾ പോലെ... പടച്ചോനെ... ഇവള് ഒറക്കം ഉണർന്ന് കെടക്കാണോ.... ഞാൻ തൊട്ടതിനാണോ ഇനി കരയ്‌ണത്... എപ്പോ തൊട്ടാലും കരച്ചിൽ ഓൾക്ക് പതിവുള്ളതാണ്... അവൻ സിയയെ തട്ടി വിളിച്ചു.... ഒന്ന് രണ്ട് തവണ മൂളിയതല്ലാതെ അവൾ കണ്ണ് തുറന്നില്ല... അൻവർ അവളുടെ ചുമലിൽ പിടിച്ചു കുലുക്കി. " എന്താ... ഇമ്മാ... ഇവടെ വരുമ്പഴല്ലേ കൊറച്ചേരം ഒറങ്ങാൻ പറ്റു... നേരം വെളുക്കുമ്പോ തന്നെ കൊട്ടക്കെയിലും കൊണ്ട് എറങ്ങിക്കോളും തല്ലാൻ..... ഇങ്ങള് ഇവടെ വന്ന് കെടന്നാ... അവൾ അൻവറിലേക്ക് ഒന്നൂടെ ചേർന്ന് കിടന്ന്, വലതു കൈ കൊണ്ട് അവനെ ഇറുക്കിപിടിച്ചു.... അൻവറിന് ആകെ കിളി പോയിരുന്നു... ഇങ്ങനൊരു സാമീപ്യം താൻ ആഗ്രഹിച്ചതാണ്... പക്ഷെ.... പെട്ടെന്നായപ്പോൾ..... എന്തൊക്കെയോ ഒരു............ അവളുടെ കര വലയത്തിൽ താൻ വല്ലാതെ സന്തുഷ്ട്ടവാനാണെന്ന് അവൻ തിരിച്ചറിഞ്ഞു..... അൻവർ ചിന്തിക്കുകയായിരുന്നു.... വിവാഹം കഴിഞ്ഞാൽ ഒരു പെണ്ണ് എത്രത്തോളം ബന്ധനത്തിൽ ആണെന്ന്.... അതികം ഒന്നും ഉദാഹരണം തെരയണ്ട. ഇന്റെ രണ്ട് ഇത്താത്തമാർ ഇണ്ടലോ....... മൂത്ത ഇത്താത്താനെ എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ പത്താം ക്ലാസ്സിൽ നിന്ന് തന്നെ കെട്ടിച്ചു.... നേരെ അടുത്ത കൊല്ലം തന്നെ ഒരു കുട്ടീനേം പെറ്റു.... ഇളയ ആളെ പ്ലസ്ടു വരെ പഠിപ്പിച്ചു... അളിയനും വീട്ടു കാർക്കും സമ്മതമില്ല, കല്യാണം കഴിഞ്ഞിട്ട് ടൂറൊക്കെ പോകാന്നു പറഞ്ഞു, ടൂറിനു പോകാൻ അടച്ച പൈസ തിരിച്ചു വാങ്ങുമ്പോൾ എത്രത്തോളം സങ്കടപ്പെട്ടിട്ടുണ്ടാകും. ഞങ്ങളെ വീട്ടിൽ നിന്ന് പെണ്ണുങ്ങൾ പഠിച്ചു ജോലിക്ക് പോയിട്ട് വേണ്ട കുടുംബം പോറ്റാൻ എന്ന് അളിയൻ പറഞ്ഞപ്പോൾ പ്ലസ്ടു ബയോളജി സയൻസ് എടുത്ത് 80% മാർക്ക്‌ വാങ്ങിയ ഇത്താത്ത കണ്ണീർ വാർത്തത് എന്തെ ആരും കാണാതെ പോയി..... അടിവസ്ത്രം വാങ്ങാൻ വരെ കെട്ടിയോന്റെ മുൻപിൽ കൈ നീട്ടേണ്ടി വരുന്നത് സ്ത്രീകൾക്ക് എത്രത്തോളം ബുദ്ധിമുട്ടുള്ള കാര്യമാണ്....... അതിൽ നാണിക്കേണ്ട കാര്യമില്ലെന്ന് സ്വന്തം ഭർത്താവ് പറഞ്ഞാൽ പോലും അത് വളരെയേറെ വിഷമഘട്ടമാണെന്ന് ഏത് സ്ത്രീക്കും അറിയാം... ഒരു വീട്ടിൽ ജനിച്ചു വളർന്ന് ജീവിച്ച ഒരു പെണ്ണിന് കല്യാണം തികച്ചും ഒരു പറിച്ചു നടലാണ്..... അതിനോട് പൊരുത്തപ്പെട്ട് ഭർത്താവിന്റെ കുടുംബത്തെ സ്വന്തം കുടുംബം പോലെ നോക്കി കാണാനും ഒരു നല്ല സ്ത്രീക്കെ കഴിയൂ... ചിലർ അവിടെ പരാജയപ്പെട്ടു പോയേക്കാം.... പക്ഷെ ആ പരാജയത്തിന് കാരണം അവളുടെ മേലിൽ തട്ടി നിൽക്കുമെങ്കിലും ഒരു പരിധി വരെ രണ്ട് പേരും കാരണക്കാരാണ്... രണ്ട് കൈ കൊട്ടിയാൽ മാത്രമല്ലേ ശബ്ദമുണ്ടാവൂ......... കെട്ടി വന്ന പെണ്ണുങ്ങളെ സ്വന്തം മക്കളുടെ കൂട്ടത്തിൽ കാണാനും ഒരു നല്ല ഉമ്മക് മാത്രമേ കഴിയൂ..... അതിൽ ഞാൻ ഭാഗ്യവാനാണ് താനും. ഒരുപക്ഷെ പെൺമക്കളുടെ ജീവിതാനുഭവങ്ങളിൽ നിന്ന് കിട്ടിയ പാഠമായിരിക്കണം ഉമ്മമാരെ നല്ല അമ്മായിമ്മമാരാക്കുന്നത്. ഞാനടക്കമുള്ള കെട്ടിയോന്മാർ ഇനിയും ഒരുപാട് മാറേണ്ടിയിരിക്കുന്നു... ഒരു ദിവസം ഭാര്യ വീട്ടിൽ പോയി നിന്നാലുള്ള ബുദ്ധിമുട്ട് വിശദീകരണങ്ങൾക്കപ്പുറമാണ്... അതും വെറുതെ തിന്നും കുടിച്ചും കാഴ്ചകൾ കണ്ടും മാത്രം ചിലവഴിച്ചിട്ട്.... അങ്ങനെയിരിക്കെ മാസങ്ങളോളം നമ്മുടെ വീട്ടിൽ നിന്ന് വീട്ടിലെ ജോലി മൊത്തം ചെയ്തു, നമ്മളടക്കമുള്ളവർക്ക് ഇഷ്ട്ടത്തിനനുസരിച് വെച്ചും വിളമ്പിയും തന്ന് കുറച്ച് ദിവസത്തിന് സ്വന്തം വീട്ടിൽ പോകാൻ ചോദിക്കുമ്പോൾ എന്തേലും കാരണം പറഞ്ഞു അത് രണ്ട് ദിവസത്തേക്കാക്കി ചുരുക്കുന്നവരും കുറവല്ല. സത്യത്തിൽ പെണ്ണ് ഒരു അത്ഭുതം തന്നെയല്ലേ . മരണ വേദനയാണെന്നറിഞ്ഞിട്ടും നമ്മുടെ രക്തത്തിൽ കലർന്ന ഒരു കുഞ്ഞിനെ തരാൻ പ്രസവത്തിന് സന്നദ്ധയാകുന്നവരെല്ലേ അവർ.. എല്ലാതും കൂടെ ആലോചിച്ചപ്പോൾ തന്റെ മാറോട് ചേർന്നുറങ്ങുന്ന സിയയോട് അവന് വല്ലാത്ത വാത്സല്യം തോന്നി.... കല്യാണം കഴിഞ്ഞ് ആറ് മാസക്കാലമായിട്ടും ഭാര്യ എന്ന നിലക്ക്‌ ഒരു തരത്തിലുള്ള പരിഗണനയും നല്കാതിരുന്നിട്ടും ഒരു അനിഷ്ടവും ഇല്ലാതെ ഇത്രേം കാലം ന്റെ എല്ലാ കാര്യവും നോക്കീന്നിലെ...... അൻവറിന് വല്ലാത്തൊരിഷ്ടം തോന്നി സിയയോട്... അവൻ അവളുടെ മൂർദ്ധാവിൽ അമർത്തി ചുംബിച്ചു. ഹ്മ്മ്... ഒരുപാട് ചിന്തിക്കാൻ നിന്നാൽ ഇന്ന് ചോറ് തിന്നാതെ നോമ്പ് എടുക്കേണ്ടി വരും. ഈ പോത്തിനാണെങ്കി രണ്ട് മണിക്കൂർ ഇരുന്ന് തിന്നണം... കടക്ക്ണ കെടപ്പ് കണ്ടാലോ... അൻവർ പതുക്കെ അവളിൽ നിന്ന് അകന്നു മാറി കിടന്നു... ശേഷം അവളെ തട്ടി വിളിച്ചു... " പെണ്ണെ.... നീച്.... " "ഇനിക് വയറു വേദനിക്കാണ്..... ഇങ്ങള് പൊയ്ക്കോ... " "അപ്പൊ ഇയ്യ് ചോറ് തിന്നാതെ നോമ്പ് എടുക്കാനാണോ... " സിയ കണ്ണ് തിരുമ്പി കൊണ്ട് അൻവറിനെ തന്നെ നോക്കി. ഹോ വല്ലാത്ത ജാതി പൊട്ടൻ.. വയർ വേദന ആണ് ന്ന് പറഞ്ഞാൽ ഊഹിച്ചൂടെ... (ആത്മ ) " നാലേ കാല് ആയി. ഇയ്യ് ണ്ടെങ്കിൽ വാ " അൻവർ എണീറ്റ് താഴേക്ക് പോയി. മൻസൻ ഇപ്പൊ നീച്ചു ബാത്‌റൂമിൽ പോയി വന്ന് കെടന്നിട്ടുള്ളു... എങ്ങനൊക്കേ .... ഒന്ന് ഒറങ്ങി കിട്ടീതാണ്.... ഇനിപ്പോ....... സിയ തലയിണയിൽ വയറമർത്തി കമിഴ്ന്നു കിടന്നു.... ###################### "ഓൾക് വയറു വേദനയാണ് ന്ന് പറഞ്ഞു..... " "മ്മ്മ് " ഉമ്മയൊന്ന് മൂളി... പിന്നീടാരും അതിനെ കുറിച് സംസാരിക്കാത്തതിൽ അൻവറിന് അത്ഭുതമായി..... ##################### നേരം വെളുത്തിട്ടും സിയക്ക് തീരെ ഉഷാർ തോന്നിയില്ല. വല്ലാത്ത ഒരു ചടപ്പ്.... ഈ തൊയ്‌രം കെട്ട വേദന ഒന്ന് മാറീന്നെങ്കി.... ഇത്തിരി ബുദ്ധിമുട്ടിയിട്ടാണെങ്കിലും അവൾ ജോലിയെല്ലാം വേഗം തീർത്തു അടുക്കളയിലെത്തി. പടച്ചോനെ.. ഓലൊക്കെ പെലച്ചക്ക് എങ്കിലും തിന്നുകുണു.... ഞാനിന്ന് ഫുൾ പട്ടിണിയായി പോവും ന്നാ തോന്നണ്..... അപ്പോഴാണ് ഉമ്മ അടുക്കളയിലേക്ക് വന്നത്.... "ഇയ്യ് എന്തേലും തിന്നോ.... " "ഇല്ല ഉമ്മാ... " "ആ കാസ്ട്രോളിൽ ഇണ്ട് അണക്കുള്ള ചോറ്... നോമ്പ് ഉള്ളോനും ഇല്ലാത്തോനും ഒരുപോലെ നടക്കണ്ട.... എന്തേലും തിന്നാൻ നോക്ക്..... വയർവേദന കൊറവില്ലെങ്കിൽ കൊറച് ഉലുവ വെള്ളം കുടിക്ക്.... മാറിക്കോളും.. " "മ്മ്മ് " സിയ ചോറിൽ കൈ കുത്തിയതും അൻവർ അടുക്കളയിലേക്ക് ഉമ്മാ നെ അന്വേഷിച് കേറി വന്നതും ഒപ്പമായിരുന്നു.... അള്ളോഹ്..... വഷളായി..... ഇനി എന്താ റബ്ബേ കാട്ടാ..... കുരിപ്പിന്‌ വരാൻ കണ്ട നേരം..... സിയ താഴേക്ക് തന്നെ നോക്കി ഇരുന്നു..... അനക്കമൊന്നും കേൾക്കാത്തത് കൊണ്ട് സിയ വീണ്ടും വാതിലിന്റെ അടുത്തേക്ക് നോക്കിയപ്പോൾ, നാവ് മടക്കി കടിച്ചുകൊണ്ട് അവളെ നോക്കി തലയാട്ടുന്ന അൻവറിനെയാണ് കണ്ടത്. അമ്പടി... നോമ്പ് കള്ളീ ന്നായിരിക്കും ഓൻ ഇപ്പൊ മനസ്സിൽ കരുതിയത്............ നാണം കെട്ടലോ തമ്പുരാനെ... 😔 സിയ അൻവറിനെ തുറിച്ചു നോക്കി. "എന്താ ചോറ് വാണോ... പെലച്ചക്ക് പള്ള നെറഞ്ഞിലെ..... ഇല്ലെങ്കി ഇങ്ങട് വാ... ഞാൻ വാരിത്തരാ...... " സിയ ദേഷ്യത്തോടെ അൻവറിനോട് പറഞ്ഞു.... " ഏയ്... ഇനിക്ക് വേണ്ട.... പുലർച്ചെ എണീറ്റിട്ട് വയറു വേദനേണ് ന്ന് പറഞ്ഞ് നോമ്പ് എടുക്കാത്ത കൊറച് ടീംസ് ണ്ട്... ഓല്ക്ക്‌ കൊണ്ടോയി കൊടുക്ക്......,😒😂 തീറ്റയും കുടീം കഴിഞ്ഞാൽ ബില്ല് എഴുതി വെക്ക്, ഞാൻ കടയിൽ പോവാണ്....... " അൻവർ ഹാളിലേക്ക് പോയി. ശോ... ആകെ പ്ലിങ്ങായി..... ########################## "എന്തിനാ ഈ കാറ്ണത്.... ഞാൻ ഈ റൂമിൽ തന്നെ അല്ലെ...... കാര്യം എന്താച്ചാ പറയ്..... " "ഇയ്യ് ഇന്നെ കൊണ്ട് കൂടുതൽ പറയിപ്പിക്കരുത്.... അണക്ക് എന്തേലും സാധനം വാങ്ങണം ന്ന് ണ്ടെങ്കിൽ ഇയ്യ് പോയി വാങ്ങണം... അല്ലാതെ..... വൃത്തികേട്.... 😠" "ഇനിക്ക് വേണ്ടത് ഒക്കെ ഞാൻ വാങ്ങണം ന്നാണെങ്കിൽ പിന്നെ എന്തിനാ ഇങ്ങള്..... " സിയാക്കും ദേഷ്യം വന്നു... "അഞ്ചു പവന്റെ മാലാ ന്നൊന്നും അല്ലലോ.... ഒരു പാക്കറ്റ് വിസ്പർ ന്നല്ലേ എഴുതി...... പിന്നെ ഇത് വൃത്തികേട് ആണെങ്കിൽ... ഇങ്ങളുടെ ഉമ്മ പെങ്ങന്മാരടക്കം എല്ലാവർക്കും ഉണ്ട് ഈ വൃത്തികേട്‌.... ആ വൃത്തികേട്‌ ഉള്ളത്കൊണ്ടാണ് ഇങ്ങള് ഇന്ന് ന്റെ മുൻപിൽ നിന്ന് ഇങ്ങനെ വർത്താനം പറയണത്........ അല്ലെങ്കിലേ... ഒരുപാട് സ്ട്രെസ് ആണ്. പെരേല്ത്തെ പണിയും..... വെച്ചുണ്ടാക്കലും.... മനുഷ്യന് കയ്യും കാലും കടഞ്ഞു മുറിയണ വേദനേണ്...... അതിന്റെടേൽ കൂടെ........ സിയ തലയിണയിൽ മുഖമമർത്തി കരഞ്ഞു.... ................... ..................... കാലിന്റെ വേദന ചെറുതായി ശമിച്ചെന്ന് തോന്നിയപ്പോഴാണ് സിയ കണ്ണ് തുറന്നത്..... ചെറുതായൊന്ന് മയങ്ങിയ പോലെ തോന്നിയവൾക്ക്... തിരിഞ്ഞു കിടന്നപ്പോഴാണ് തന്റെ കാലുകൾ അൻവറിന്റെ മടിയിലാണെന്ന തിരിച്ചറിവവൾക്കുണ്ടായത്.... "സോറി..... കേട്ടിട്ടും വായിച്ചിട്ടുമുള്ള അറിവല്ലാതെ ഇതിനെക്കുറിച് ഇനിക്ക് അറീല... ഈ ഒരു അവസ്ഥയിലൂടെയാണ് ഇയ്യ് ഇപ്പൊ ഉള്ളത് എന്നും ഇയ്യിപ്പോ പറഞ്ഞപ്പോഴല്ലാതെ സത്യമായും അറിയില്ലായിരുന്നു.... കടക്കാരൻ വല്ലാത്ത ഒരു നോട്ടം നോക്കി ബില്ലിൽ നോക്കിയിട്ട്.... അത് ബില്ലിൽ എഴുതുന്നതിന് പകരം എന്നോട് പറഞ്ഞിരുന്നെങ്കിൽ ഞാൻ മെഡിക്കൽ സ്റ്റോറിൽ പോയി വാങ്ങിയിരുന്നു..... അതാ.. നേരത്തെ അങ്ങനൊക്കെ പറഞ്ഞത്........ " അൻവർ ബെഡിൽ നിന്നെണീറ്റ് പോയി.... സിയക്ക് അൻവറിന്റെ പ്രവർത്തിയിൽ അത്ഭുതം തോന്നി. എന്തൊക്ക ചെയ്താലും പാവാണ്... ഞാനും അപ്പോഴത്തെ ദേഷ്യത്തിന് എന്തൊക്കെയോ പറഞ്ഞുപോയി... പാവം ന്റെ കാക്കു..., 😌😍 ഫീൽ ആയി തോന്നുണു. ############### ബാങ്ക് കൊടുക്കുമ്പോൾ ഈത്തപ്പഴം എടുത്തത് കണ്ട് അൻവർ സിയയെ നോക്കി ആക്കി ചിരിച്ചു.... 😌😌😌😌😌 ഇവിടെ ഇരിക്കണ്ടീന്നില.... വല്ല ചായേം തളപ്പിച് അടുക്കളേൽ നിന്നാ മതീന്ന്... ഇത് വല്ല കായില്ലാത്തോൻ ഇറച്ചി വാങ്ങാൻ വന്ന പോലെ......... തുടരും.... സൂർത്തുക്കളെ.. ഒരു വരി കമ്മന്റ് തരീ....... അടുത്ത പാർട്ട്‌ പറ്റിയാൽ ഞായറാഴ്ച.. 😍
#🏞️ ഇമേജ് സ്റ്റാറ്റസ്
💞കല്യാണം 💞 Part :41 Shareefa✍️ പാവം... ന്റെ കുടീല് ആയിരുന്നപ്പോ പത്ത് മണിക്ക് നീച്ചേർന്ന ഞാനാ.... 😔... നേരത്തേ എണീറ്റപ്പോ കണ്ണ് മിഴിഞ്ഞീന്നില്ല... ഇപ്പഴാണെങ്കിൽ ഒറക്കോം വെരണില്ല. നോമ്പ് കാലത്തെ ഏറ്റവും വെല്യ എടങ്ങേറ് ആണ്, തൊള്ളേൽ തുപ്പൽ കെട്ടൽ.... ഇടക്ക് ഇടക്ക്‌ നീച്ചു പോയി തുപ്പാൻ പറ്റൂല്ലലോ... ഇനി കമിഴ്ന്നു കെടക്കട്ടെ... അപ്പൊ കൊറേ ആക്കം കിട്ടും..... ചിന്തകൾക്ക് വിരാമം ഇട്ടുകൊണ്ട് അവൾ ഉറങ്ങാൻ കെടന്നു. ഏഴു മണിക്ക് അലാറം വെച്ചിരുന്നെങ്കിലും ഏഴര കഴിഞ്ഞാണ് സിയ എണീറ്റത്.... പടച്ചോനെ... എല്ലാരും നീചിട്ടുണ്ടാവോ.. 😱 എങ്ങനെ ഇന്റെ വളിഞ്ഞ തൊണ്ടും കൊണ്ട് ഓലെ മൊഖത്തിക്ക് നോക്കാ..... അവൾ പുറത്തേക്കിറങ്ങി. സിയ പോയി നോക്കിയപ്പോൾ ആരും തന്നെ എണീറ്റിരുന്നില്ല.. ഹായ്.... മഴ.... ഇങ്ങനെ ചാറ്റൽ മാത്രായി നിക്കണ്ട... നല്ലോണം പെയ്തോ.... ബാങ്ക് കൊടുക്കുന്നോളം പെയ്തോ... ☺️ ഇന്ന് മുറ്റടിച്ചണ്ടലോ..... എന്തൊരു സന്തോഷം..... വേഗം ഉള്ളിലെ പണികളൊക്കെ തീർക്കാം.. ല്ലേൽ കൊറച്ചും കൂടി കഴിഞ്ഞാൽ ക്ഷീണാവും... അവൾ ചൂലും ബക്കറ്റും വെള്ളവുമെടുത്തു ഉള്ളിലേക്ക് നടന്നു... ഇന്നിപ്പോ എന്താ സാറ് നീചിട്ടില്ലേ... ഓഫീസിൽ പോവാൻ ടൈം ആയലോ.... എങ്ങനെ പ്പോ ഒന്ന് വിളിക്കാ.... കാക്കു ന്ന് വിളിച്ചാലോ.... അയ്... ചെലപ്പോ ഓൻ ഇന്നെ കളിയാക്കും... കുടീല് ഇമ്മ ഇപ്പച്ചിനെ വിളിക്കും പോലെ നോക്കീന്നും ന്ന് വിളിച്ചാലോ 😁😆😁. അവസാനം രണ്ടും കല്പ്പിച്ചു ഒരൊറ്റ തോണ്ടായിരുന്നു.. അൻവർ കണ്ണ് തുറന്നപ്പോൾ ചൂലും പിടിച് നിൽക്കുന്ന സിയയെ ആണ് കണ്ടത്.... "നശിപ്പിച്ചു.... നല്ലൊരു ദിവസായിട്ട്.... 🤦‍♀️" "അത്... ഇങ്ങക്ക് ഓഫീസിൽ പോണ്ടേ.. ടൈം 8 മണി കഴിഞ്ഞു. " സിയ അൻവറിന്റെ മുഖത്തേക്ക് നോക്കാതെ തന്നെ പറഞ്ഞു.... "മ്മ്മ് " ഇന്നലത്തെ പെർഫോമൻസ് നല്ലോണം ഏറ്റുകുണു ആൾക്ക്..... ഇല്ലെങ്ങി ഒന്നിന് നാലായി മറുപടി തരേണ്ടതാണ്..... അൻവർ വേഗം ഒരുങ്ങി ഓഫീസിലേക്ക് പോയി..... ന്റെ മഴേ... ഇമ്മാതിരി ചതി ന്നോട് വേണ്ടീന്നില്ല... ഇജ്ജ് പെയ്യും ന്ന് കരുതീട്ടല്ലേ... ഞാൻ മുറ്റടിച്ചാന്ന്... ന്നിട്ടിപ്പോ നട്ടാട്ടുച്ച വെയിലും..... അവൾ ചൂലെടുത്തു മുറ്റത്തേക്ക് ഇറങ്ങി. ചപ്പുകൾ മഴയിൽ കുതിർന്നിട്ട് എത്ര തോണ്ടീട്ടും പോര്ണില്ല.. ഒന്നിനെ തന്നെ മൂന്ന് വട്ടം തോണ്ടണം..... ഇനിപ്പോ ഇന്ന് പത്തിരി കൂടി ആണെങ്കിൽ ന്റെ ഇടുപ്പിന്റേം മുതുകിൻറേം കാര്യം നോക്കെ വേണ്ടാ.. 😒... സിയ ഒരു അഡാർ കുളിയും പാസാക്കി മോളിലെ റൂമിലേക്ക് കിടക്കാൻ ചെന്നു.... ചെറുതായി പയിച്ണ്ടോ ന്നൊരു സംശയം.... അല്ലെങ്കിലും ഈ നോമ്പ് സമയത്ത് രാവിലെ പതിനൊന്നു മണി ആയാലും വൈന്നേരം നാലു മണി ആയാലും വയറിനൊരു എരിപൊരി സഞ്ചാരാണ്... ഒതുങ്... വയറേ... നോമ്പ് തൊറന്നാ ഞമ്മക്ക് കഴുത്തോളം തിന്നണം..... 😌.... ളുഹ്ർ നിസ്കാരവും കഴിഞ്ഞ് ഒന്ന് മയങ്ങി കറക്റ്റ് മൂന്ന് മണിക്ക് തന്നെ സിയ എണീറ്റ് അടുക്കളയിലേക്ക് വിട്ടു. ഫാത്തിമ നേരത്തെ തന്നെ ഹാജരായിരുന്നു.... " സിയാ..... ഇക്കാക്ക ഇപ്പോഴൊന്നും വരില്ല.. ഇയ്യ് അനു നെ വിളിച്ചിട്ട് സമൂസടെ ഷീറ്റ് കൊണ്ടരാൻ പറയ്..... " "അതിപ്പോ ഞാൻ പറയണോ... ഇങ്ങള് പറഞ്ഞോളി..... ഇത്രേം കാലം ഇങ്ങള് തന്നെ അല്ലെ പറഞ്ഞീന്നെ... " " ഇത്രേം കാലം ഇജ് ഇവടെ ണ്ടാന്നില്ല.. അപ്പൊ ഞാൻ പറഞ്ഞു... ഇപ്പൊ ഇയ്യ് ഇവടെ ണ്ട്.. അതോണ്ട് ഞാൻ പറയേണ്ട ആവശ്യം ഇല്ലലോ.. " " ന്നാ ഫോൺ തെരീം...." "അപ്പൊ അന്റെ ഫോണോ... ' "ന്റെ ഫോൺ, ഒരീസം ന്റെ മാപ്പളക്ക് സ്നേഹം കൂടിയപ്പോ എറിഞ്ഞു പൊട്ടിച്ചു. അതെല്ലേ പ്പോ ഇത്രേം നേരം ഇങ്ങളോട് പറയാൻ പറഞ്ഞെ.. " ഫാത്തിമ നമ്പർ ഡയൽ ചെയ്തു സിയാടെ കയ്യില് കൊടുത്തു.... ######################@@## ഓഫീസിൽ ഇരിക്കുമ്പോഴാണ് ഓൾടെ കാൾ വരുന്നത്.. ഓളെ ഒരു നിമിഷം പോലും വിട്ടു നിൽക്കാൻ കഴിയുന്നില്ല.... എന്തൊക്കെയോ ഒരു ബുദ്ധിമുട്ട് പോലെ.... എപ്പോഴും ഓൾടെ അരികിൽ തന്നെ ഇരിക്കണം ന്ന് തോന്നാ... ഇത് തന്നെയല്ലേ പ്രണയം.. ഉമ്മാക്ക് നല്ലൊരു മകളായും ഇക്കാക്കക്കും ഇത്തക്കും നല്ലൊരു അനിയത്തിയായും റോൾ ഇടുന്ന ഓൾക്ക് എന്ത്കൊണ്ടാ ന്റെ ഇഷ്ട്ടം മനസ്സിലാക്കാൻ പറ്റാതെ പോവുന്നത്. എന്ന് സമാധാന ചർച്ചക്ക് പോയാലും അന്നൊക്കെ യുദ്ധത്തിലെ അവസാനിക്കൂ. പക്ഷെ.... മറ്റുള്ളവരുടെ പോലെ ഭാര്യയെ കൈകുമ്പിളിൽ ഇട്ട് സ്നേഹിച്ചു നടക്കാനൊന്നും ഇനിക്ക് പറ്റൂല.. എന്ത് കാര്യത്തിനും ഇനിക്ക് ഇന്റേതായ തീരുമാനങ്ങൾ ണ്ട്. അതിൽ കൈ കടത്താൻ ഞാൻ ആരേം അനുവദിക്കൂല. ന്റെ ഇഷ്ട്ടങ്ങൾ നെഞ്ചോട് ചേർക്കുകയും അനിഷ്ടങ്ങളെ അകറ്റി നിർത്തുകയും ചെയ്യാൻ കഴിയാത്തിടത്തോളം നമ്മൾ രണ്ട് പേരും ഒരേ ധ്രുവങ്ങൾ ഉള്ള കാന്തം പോലെ തന്നെയാണ്..... പക്ഷെ.... അതിനിടയിൽ ഓളെ ഇനിക്ക് നഷ്ട്ടമായാൽ.... ഞാൻ ചിന്തിക്കുന്ന പോലെ തിരിച് ഓളും ചിന്തിക്കുകയാണെങ്കിൽ ജീവിതം എന്നും നൂലില്ലാ പട്ടം കണക്കെ പാറി കൊണ്ടിരിക്കും.... ഇനിക്കും അഡ്ജസ്റ്റ് ചെയ്തൂടെ... ഓൾടെ ഇഷ്ടങ്ങളെ നെഞ്ചോട് ചേർക്കാൻ ശ്രമിച്ചൂടെ..... വിട്ട് വീഴ്ചകളിലൂടെ തന്നെയല്ലേ ജീവിതം ആനന്ദപൂര്ണമാവുന്നത്. .......... " ഇതെന്താ ഇത്താ.. ഈ പത്തിരി പരത്തുമ്പോ അറ്റം പൂവ് വിരിയണ പോലെ.... " " അത് കൊഴക്കൽ ശെരിയാവായിട്ടാ... ഇയ്യ് അതൊന്നൂടെ കൊഴക്ക്... " ഈ സന്ദർഭം ഞാൻ മുന്നേ ആരോടോ പറഞ്ഞുകുണലോ..... ആരോടേര്ക്കും.... ഇത്തനോടന്നെ ചോയ്ച്ചോക്കാ.... " ഇത്താ.... ഇങ്ങക്കില്ലേ... എപ്പഴേലും ഞമ്മള് ആരോടെലും എന്തേലും പറയുമ്പോ ... അത് മുന്നേ ഒരു വട്ടം കഴിഞ്ഞു പോയതായി തോന്നൽ ണ്ടോ.... " ഫാത്തിമ സിയയെ ഒന്ന് ഇരുത്തി നോക്കി... "സത്യം പറയാലോ.. സിയാ... ഞാൻ കരുതി ഇനിക്ക് മാത്രോള്ളു ഇങ്ങനെ ന്ന്.... പക്ഷെ അത് കരുതി ഞമ്മൾ ആരോടേലും ഇത് പറഞ്ഞാൽ ഞമ്മക്ക് പിരാന്ത് ആണ് ന്ന് പറയും.... അതോണ്ട് ഇയ്യ് ആരോടും പറയണ്ട..... " "മ്മ്ഹ്ഹ്.. നോമ്പറക്കുമ്പോ... ഇന്ന് തണ്ണി മത്തൻ ജ്യൂസ്‌ അടിക്കാ ലെ.... തോനെ ഇണ്ടാക്കണം, അല്ലെങ്കി തെകയൂല...... " "🙄 നോമ്പറക്കേ..... ഇയ്യ് ഏത് നാട്ടീന്നാ വര്ണ്.... ഞങ്ങളൊക്കെ നോമ്പ് തുറക്കാ ന്നാ പറയാ....." "ഇങ്ങള് അങ്ങനെ പറഞ്ഞോളി..... ഞാൻ ഇങ്ങനെ പറയാ..... എന്താണെങ്കിലും ഇങ്ങക്ക് കാര്യം മനസ്സിലായിലെ..... അതുമതി 😎" ############################ എന്താ റബ്ബേ ബാങ്ക് കൊടുക്കാത്തത്... ഇനി മുക്രി ഉസ്താദ് കുടീക്ക് പോയിട്ടുണ്ടാവോ....... ബാങ്ക് കൊടുത്തതും ഒരു അറ്റാക്കേര്ന്നു. ഒരു ഗ്ലാസ്‌ ജ്യൂസ്‌ കുടിച്ചതും വയറിനു വയ്യാണ്ടായാലോ റബ്ബേ.... ഇനി ഇതൊക്കെ ആരാ തിന്നാ... 😒 &&&&&&&&&&&&&&&&&&&&&&&& എല്ലാം കഴിഞ്ഞ് കിടന്നപ്പോൾ സമയം ഒമ്പത് മണി ആയിരുന്നു. അൻവർ നേരത്തെ കിടന്നിരുന്നു... സിയയും ഒരു ഓരത്തായി കിടന്നു. " നിയ്യത്ത് വെച്ചോ ഇയ്യ്... " "പെലച്ചക്ക് വെച്ചോളാം... " "പെലച്ചേ.... 😂" "☹️സോറി.... പുലർച്ചെ... " തുടരും.... ഇന്ന് എഴുതാൻ time kitteela..ഉള്ളത്കൊണ്ട് അഡ്ജസ്റ് ചെയ്യൂ.. #📙 നോവൽ
00:34 / 1.4 MB
ഞമ്മളെ കഥക്ക് @dream girl ന്റെ വക ഒരു പലഹാരം... 🤗... 😌 tq dear💞💞💞 #📙 നോവൽ
💞കല്യാണം💞 Part:40 Shareefa.M✍️ അൻവറിന്റെ ചുണ്ട് സിയയുടെ നഗ്നമായ വയറിൽ ഉരസി. സിയ ആകെ പുളഞ്ഞു പോയി. അവൾ എണീക്കാൻ ഒരു പാഴ്ശ്രമം നടത്തിയെങ്കിലും അൻവർ അവളെ പിടിച്ചമർത്തി. വീണ്ടും അവന്റെ കൈ അവളുടെ വയറിൽ ചലിച്ചുകൊണ്ടിരുന്നു... " അൻവർ... വേണ്ട...... 😥 പ്ലീസ്... എന്തിനാ ഇങ്ങനെ ദ്രോഹിക്ക്ണ്...." " ദ്രോഹിക്കേ.... ഞാൻ സ്നേഹിക്കണതല്ലേ..... " "ഇനിക്ക് ഇങ്ങനത്തെ സ്നേഹം ഒന്നും ഇഷ്ട്ടല്ല.... പ്ലീസ്... ഒന്ന് കൈ വിട്... " സിയ കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു. അന്ന് ഇങ്ങനെ സ്നേഹിച്ചിട്ടഞ്ഞല്ലേ അണക്ക് പള്ളേല് ആയത്.... പിന്നെന്താ... ഇപ്പൊരു നാണം.... "😏😠 അൻവറിന്റെ മുഖഭാവം കൂടി തിരിച്ചറിയാൻ സിയക്ക് കഴിഞ്ഞില്ല. "ഇയ്യെന്താടീ കോപ്പേ.... കരുതിയെ രണ്ട് കൊല്ലം മുന്നേ ഉള്ള പ്രേഗ്നെൻസി കാർഡും കാട്ടി ഇനിക്കിട്ട് ഒണ്ടാക്കാന്നോ.... നാണം ഉണ്ടോടി പെണ്ണെ..... വേറെ എന്താണെങ്കിലും പോട്ടെ... പള്ളേല് ആണത്രേ ഓൾക്ക്.... പള്ളേല് ണ്ടാക എങ്ങനെ ന്ന് അറിയോ അണക്ക്..... അതും കൂടി പഠിപ്പിച്ചു തരാനാ ഈ വരവ്.... ഇനി അതിന്റെ ഒരു കൊറവ് വേണ്ട... അൻവർ അവളുടെ മുകളിലായി കിടന്നുകൊണ്ട് അവളുടെ മുഖത്തേക്ക് മുഖമടുപ്പിച്ചു. സിയ കണ്ണുകൾ അമർത്തി അടച്ചു കിടന്നു. അൻവർ ഒരു നിമിഷം അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു... ചെയ്യുന്നത് തെറ്റോ ശെരിയോ.... അറിയില്ല... പക്ഷെ..... ചെയ്തു പോവുന്നതെല്ലാം യാന്ത്രികം.... അവളിലേക്ക് ദൃഷ്ടി പതിയുമ്പോഴെല്ലാം എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിയുന്നില്ല. അവളുടെ മുഖത്ത് പൊടിഞ്ഞ വിയർപ്പ് കണങ്ങൾ അവന്റെ ഞരമ്പുകളിലെ രക്തയോട്ടം കൂട്ടി. നിമിഷനേരം കൊണ്ട് സിയയുടെ വിറയാർന്ന അധരങ്ങളിൽ അൻവറിന്റെ ചുണ്ട് പതിഞ്ഞു. അവളുടെ എതിർപ്പുകളാലുള്ള പിടച്ചിലുകളെല്ലാം അവൻ മൗനമായി ആസ്വദിച്ചു. ചുണ്ടിൽ ഉപ്പുരുചി തോന്നിയപ്പോഴാണ് അൻവർ അവളിൽ നിന്ന് വിട്ടുമാറിയത്. അപ്പോഴാണ് സിയയുടെ കണ്ണിൽ നിന്നും ചാലിട്ടൊഴുകുന്ന മിഴിനീർ കണങ്ങൾ അവൻ ശ്രദ്ധിച്ചത്. സിയ ബെഡിൽ നിന്നും നിലത്തേക്കിരുന്നു. അവൾ രണ്ട് കൈകൊണ്ടും മുഖം പൊത്തി തേങ്ങി തേങ്ങി കരഞ്ഞു. "ഞാൻ... ഒ....രു........ തമാശക്ക്.... ഇനി ആവർ.....ത്തിക്കൂല.... ഇന്നെ വെറുതെ.... വിട്ടേക്ക്... " പലയിടത്തും അവളുടെ വാക്കുകൾ മുറിഞ്ഞു കൊണ്ടിരിന്നു.... കള്ളിന്റെ മേലെ പാൽ കുടിച്ച അവസ്ഥയായിരുന്നു അൻവറിന്റേത്. ഇങ്ങനെ ഒക്കെ സംഭവിക്കും ന്ന് അവനും കരുതിയിരുന്നില്ല. രംഗം കൂടുതൽ വഷളാവുന്നതിന് മുൻപ് അൻവർ മുറിവിട്ട് പോയി..... സിയ ബാത്‌റൂമിൽ കയറി മുഖം കഴുകി. ചുണ്ടിൽ ചെറിയൊരു മുറിവ് പോലെ.... ഹ്മ്മ്... ഇങ്ങനെ ഒക്കെ ആവും ന്ന് സ്വപ്നത്തിൽ പോലും കരുതീല.. ഓരോ ഒലക്കമ്മേലെ ഐഡിയ ..... ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം.... ന്റമ്മോ.. ആലോയ്ക്കുമ്പോ തന്നെ പേടിയാവുന്നു.. ഇതൊക്കെ... ഇത്തിരി മയത്തിൽ സ്നേഹത്തോടെ ആണെങ്കിൽ എന്ത് രസാവും..... ഇതൊരുമാതിരി വെട്ടാൻ പുടിച്ച പോത്തിനെ പോലെ...... സ്വന്തം ഭാര്യനെ പീഡിപ്പിക്കാൻ നാണല്ലേ ആവോ.. ആസ്വദിക്കൽ പോയിട്ട് അനങ്ങാൻ കൂടെ പറ്റീല.... ഇബൻ എന്താ ഇങ്ങനെ... ചെലപ്പോ തോന്നും ന്നെ ഓന്ക് നല്ല ഇഷ്ട്ടാണ് ന്ന്...... പക്ഷെ.... ഇപ്പൊ കണ്ടിലെ.... ഓനെ ഒരുപാട് ഇഷ്ട്ടാണെങ്കിലും ന്റെ അടുത്ത് വന്നാ വല്ലാത്ത പേടി ആണ്. പിന്നെ കയ്യും കാലും വെറക്കലും കണ്ണിന്നു വെള്ളം ചാടലും.... ഹോ... വല്ലാത്ത ജാതി.... 😒 ഓനെ പറഞ്ഞിട്ടും കാര്യല്ല... ഫ്രീയായിട്ട് ഓനെ ഒരു കുട്ടീടെ തന്ത ആക്കാൻ നോക്കീലെ... അതിന്റെ ദേശ്യാവും.... എന്തായാലും ഓനോട്‌ ഇത്തിരി സൂക്ഷിച്ചു കളിക്കുന്നതാണ് നല്ലത്. ല്ലെങ്കി വൈകാതെ ന്റെ സിക്സ്പാക്ക് ഫാമിലി പാക്ക് ആവും. 🤦‍♀️ %%%%%%%%%%%%%%%%%%%%% 4:38നാണ് സുബ്ഹി ബാങ്ക്... അപ്പൊ ഒരു നാലെ കാലിന് നീചാ.... അല്ലെങ്കി വേണ്ട ചെലപ്പോ തിന്നാൻ ഒഴിവ് കിട്ടൂല.... ഒരു 4:10am ന് അലാറം സെറ്റ് ആക്കി സിയ കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു ദുസ്വപ്‌നം കണ്ടപോലെ അവൾ ഞെട്ടി എണീറ്റു. ആകെ ഒരു ഒറ്റപ്പെടൽ...... ഒറ്റക്ക് അങ്ങനെ കെടക്കാറില്ലലോ.. അതാവും.... നാളെ തന്നെ മോളിലെ റൂമിക്ക് പോണം.... അള്ളോഹ്.... ഇന്ന് നോമ്പ് അല്ലെ... പടച്ചോനെ ബാങ്ക് കൊടുത്തിട്ടുണ്ടാവോ... ആരും വിളിച്ചതും ഇല്ലലോ... അവൾ ഫോൺ എടുത്തു സമയം നോക്കി... ഹാവു... രണ്ട് മണി ആയിട്ടുള്ളു.... ഒന്നൊറങ്ങി നീചിട്ട് നേരം വെളുത്തിട്ടില്ല ന്ന് അറിയുമ്പോ ഉള്ള സന്തോഷം ഹിമാലയത്തിൽ പോയാ കിട്ടൂല മക്കളെ.... അവൾ തല വഴി പുതപ്പ് മൂടി കെടന്നു... ########################### സമയം രണ്ട് മണിയും കഴിഞ്ഞു. എത്ര കണ്ണടച്ച് കിടന്നാലും അവളുടെ കലങ്ങിയ കണ്ണുകളാണ് മനസ്സ് നിറയെ. ഇങ്ങനെ കരയാൻ മാത്രം ഞാൻ ഒന്നും ചെയ്തില്ലലോ.... ഒരു ഉമ്മയല്ലേ കൊടുത്തുള്ളൂ... ഇതൊക്ക സർവ്വസാധാരണമല്ലേ.... ഇനിപ്പോ ഒരാഴ്ചക്ക് ഓളെ വക നിസ്സഹകരണ സമരം ആവും.... ########################## വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടാണ് സിയ എണീറ്റത്... ഉമ്മ ആണ് തോന്നുണു.. സമയം ഒരുപാടായോ... അവൾ ചാടി എഴുന്നേറ്റ് സമയം നോക്കി.... അയ്യേ... മൂന്നേ മുക്കാൽ.... എന്തിനാ ഇത്ര നാർത്തേ എണീക്ക്ണ്... വന്ന് വിളിച്ച സ്ഥിതിക്ക് ഇനി നീച്ചിലെങ്കി മോശല്ലേ... കണ്ണ് ആണെങ്കിൽ മിഴിഞ്ഞു കിട്ട്ണില്ല.... അവൾ വളരെ ബുദ്ധിമുട്ടി എണീറ്റ് അടുക്കളയിലേക്ക് പോയി.. ടേബിളിൽ ഇരിക്കുമ്പോ അൻവറിനെ ഒന്ന് ഒളി കണ്ണിട്ട് നോക്കാനും അവൾ മറന്നില്ല. അവൻ അവളെ വീക്ഷിക്കുന്നത് മനസ്സിലായപ്പോൾ മുഖത്തു രണ്ട് ലോഡ് സങ്കടം വരുത്തി, അവൾ കഴിക്കാൻ തുടങ്ങി. പടച്ചോനെ.... എല്ലാരും നീച്ചു പോയലോ... ഒരു കൊല്ലായില്ലേ പുലർച്ചെ എണീറ്റിട്ട്. അതിന്റെ ഒരു സ്റ്റാർട്ടിങ് ട്രബ്ൾ ആണ്. ഇങ്ങനെ തിന്നാ, ഇനിക്ക് ചായ കുടിക്കാൻ ഒഴിവ് കിട്ടൂല.. "എന്താ സിയാ... വൈന്നേരം വരെ തിന്നാൻ പറ്റാത്തോണ്ട് ഇപ്പൊ തന്നെ കഴുത്ത്‌ വരെ തിന്നാനാണോ പ്ലാൻ..... കൊറേ നേരായല്ലോ ഇരുന്നിട്ട്..... " അനസിന്റെ ചോദ്യം കേട്ട് എല്ലാവരും ചിരിച്ചു. ശവത്തിൽ കുത്തല്ലേ ഇക്കാക്കാ... (ആത്മ) സിയ നൈസ് ആയി എണീറ്റ് അടുക്കളയിലേക്ക് മുങ്ങി. പാത്രം കഴുകലും നിസ്കാരവും ഒക്കെ കഴിഞ്ഞപ്പോൾ സമയം അഞ്ചര കഴിഞ്ഞിരുന്നു.. എപ്പോഴാ അലാറം വെക്കാ.... തത്കാലം 7 മണിക്ക് വെക്കാ. നാളെ എല്ലാരും എപ്പോഴാ നീക്ക്ണത് ന്ന് നോക്കീട്ട് പിന്നെ ശെരിയാക്കാ...😌.. പാവം... ന്റെ കുടീല് ആയിന്നപ്പോ പത്ത് മണിക്ക് നീച്ചേര്ന്ന ഞാനാ........ ☹️😔 തുടരും... ഇന്നലെ ഒരുപാട് തവണ പോസ്റ്റ്‌ ചെയ്തതാണ്... പക്ഷെ പോസ്റ്റ്‌ ആയീന്നില്ല.... വെയിറ്റ് ചെയ്തവർക്കും ഞാൻ എപ്പോഴും ഓരോ റീസൺ പറയുന്നതാണ് എന്ന് പറഞ്ഞവരോടും സ്നേഹം മാത്രം. പിന്നെ സ്റ്റോറി ബോർ ആയി ന്ന് പറയുന്നവരോട്... കിട്ടുന്ന സമയം അഡ്ജസ്റ്റ് ചെയ്താണ് എഴുതുന്നത്. അപ്പൊ പോരായ്മകൾ ഒരുപാട് ഉണ്ടാവാം... ഇതിൽ തന്നെ കോൺസെൻട്രേറ്റ് ചെയ്തിരുന്നിട്ട് ഇനിക്ക് ഇതിൽ നിന്ന് ഒന്നും കിട്ടാൻ പോണില്ല... എന്നെ സ്നേഹിക്കുന്നവർ കഥ വായിക്കുക ... സപ്പോർട്ട് ചെയ്യുക.... എല്ലാവരെയും തിരിച്ചും സപ്പോർട്ട് ചെയ്യും, 😍 ഒരു ലോവ്സ്റ്റോറി എന്നതിലുപരി വിവാഹം കഴിഞ്ഞ ഒരു പെണ്ണിന്റ ജീവിതം എഴുതാനാണ് ഞാൻ ആഗ്രഹിക്കുന്നത്. #📙 നോവൽ