@shazmeha
@shazmeha

shaz mehar

loving to love n babies

#

📔 കഥ

എൻട്രൻസ് 2 കദീജാത്തായും ബീരാൻക്കയും കൂടി തലപുകഞ്ഞു ആലോചിച്ചു. ഹബീബയുടെ ഫീസ് അടക്കാനുള്ള മാർഗം. കഴുത്തിൽ കിടക്കണ മഹർ മാല ഊരി ബീരാൻക്കന്റെ കയ്യിൽ വെച്ചു കൊടുത്തിട്ട് കദീജാത്ത പറഞ്ഞു ഇങ്ങൾ ഇത് കൊണ്ടോയി വിക്കീ ബീരാൻക്ക നിസ്സഹായമായ അവരെ നോകീട്ടു പറഞ്ഞു. ഇത് കൊണ്ടൊന്നു എവിടെയും എത്തില്ല ഖദീജു എന്നാലും ഇതിന്റെ ബാക്കി നോക്കിയാൽ പോരെ. അതെടുതeതു തിരിച്ചു കഴുത്തിലിട്ടു ബീരാനിക്ക പറഞ്ഞു ഈ വീട്ടിൽ ആകെ ഉള്ള പൊന്ന് അല്ലെ ഇത്.. നമ്മൾ കടത്തിൽ മുങ്ങി പോയൊരു കാലമുണ്ടെന്നു.. അന്ന് ബാക്കി ഒക്കെ തന്നിട്ട് നെഞ്ചോടു ചേർത്തു വെച്ചതല്ലേ ഇത്. ഇത് അവിടെ തന്നെ നിൽക്കട്ടെ അതു ഇക്കാ... നമ്മുടെ മോളുടെ ആഗ്രഹമല്ലേ. അവൾ നമ്മളെ വിഷമിപ്പിക്കണ്ടാന് കരുതിയ ഡിഗ്രീ എടുകാം എന്നൊക്കെ പറഞ്ഞേ അവൾ ചങ്ക് പൊട്ടി കരയുന്നുണ്ടാകും.. മക്കളുടെ ആഗ്രഹങ്ങൾ നടത്തിക്കൊടുക്കാൻ പോലും പറ്റാത്ത ഒരു ബാപ്പയായി പോയല്ലോ ഞാൻ. ഇക്കാ അങ്ങനെ ഒന്നും പറയല്ലേ.. ഒരുകാലത്തു ഈ നാട് മുഴുവൻ വാങ്ങാൻ കെൽപുള്ള ആളായിരുന്നല്ലോ.. കൂടെ നടന്ന ആൾക്കാരും വിശ്വസിച്ചു ഏൽപിച്ചോറും എല്ലാം പറ്റിച്ചു കളഞ്ഞതല്ലേ. അതൊക്കെ ഇനി പറഞ്ഞിട്ടെന്താ .... എല്ലാം പോട്ടേ. ഇപ്പൊ ഞാൻ അതിനെ പറ്റി ഒന്നും ചിന്തിക്കാറില്ല... ഞാൻ ആലോചിക്കുവാ ബാങ്കിൽ ഈ വീടിന്റെ ആധാരം കൊണ്ടോടുത്തു ലോൺ എടുതലൊന്നു. അതു മാത്രമാണ് ഞാനൊരു വഴി കാണുന്നെ. ഇക്കാ നമ്മൾ അഞ്ചു പേർക്ക് ആകെ ഉള്ള സമ്പാദ്യം ആണു ഈ വീട്. കേസ് നടത്തിയതിൽ ആകെ കിട്ടിയത്. അതിനെന്താ ഖദീജു നമ്മളുടെ മോൾ ഡോക്ടർ ആവുമ്പോൾ നമുക്ക് ഇത് തിരിച്ചടക്കലോ. ഞാൻ ആലോചിച്ചിട്ട് ആകെ ഈ ഒരു വഴിയെ മുന്നിലുള്ളൂ... ഇനിയും ഉണ്ടല്ലോ ദിവസം... ഇങ്ങള് ഖാലിദ്‌ക്കനോടും കൂടി ഒരഭിപ്രായം ചോദിക്ക്. നമുക്ക് ബന്ധം എന്നു പറയാൻ അവരല്ലേ ഉള്ളൂ. mm.. വൈകുന്നേരം പള്ളിയിൽ പോയാൽ പറയാം (ഖാലിദ്ക്ക ബീരാൻക്കന്റെ ഉറ്റ ചങ്ങാതിയാ... ബിസിനസ് പൊട്ടിപ്പൊളിഞ്ഞു പോയപ്പോ. പണമെല്ലാം നഷ്ടപെട്ടപ്പോ കുടുംബക്കാർ വരെ അകൽച്ച കാണിച്ചു.. മനം മടുത്തു ബീരാനിക്ക നാട് വിടുമ്പോൾ കൂടെ പോന്നതാ ഖാലിദ്ക്ക.. കേസ് നടത്തിയിട്ടു കിട്ടിയതാണ് അന്ന് വെറുതെ ഒരു രസത്തിനു വാങ്ങിയ ഈ വീട്. ഈ വീട് കിട്ടിയപ്പോ ഖാലിദ്ക്ക നാട്ടിലത്തെ വീടും പറമ്പും വിറ്റു ഇങ്ങോട്ട് കൊണ്ടൊന്നു കുടുംബത്തെ. ഉപ്പാന്റെ ചങ്ക് എന്നന്നെ പറയാം ), ഖാലിദ്ക്കാക്ക് രണ്ടു മക്കൾ. മൂത്ത മോൾടെ വിവാഹം കഴിഞ്ഞു. മോൻ പ്ലസ്‌ ഒനിനും.. മഗ്‌രിബ് നിസ്കാരത്തിനു വേണ്ടി ഖാലിദ്ക്ക പള്ളിയിലേക്ക് ഇറങ്ങി.. മോളെ ഫാത്തിമാ ഉമ്മച്ചിയോട് ഞാൻ പോയ്ന് പറഞ്ഞേക്ക്.. ഒരു നറു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് മൂന്നാമത്തെ മകൾ അആയ്കോട്ടെ ബീരാനിക്ക പള്ളിയിലേക്ക് വേഗത്തിൽ നടന്നു. #📔 കഥ #📙 നോവൽ #💌 പ്രണയം
1.3k കണ്ടവര്‍
9 മണിക്കൂർ
#

📙 നോവൽ

എൻട്രൻസ് അന്ന് എൻട്രൻസ് എക്സാം നടക്കുന്ന ദിവസമാണ്... ബീരാൻക്ക ഇന്നലെ മോളെയും കൂട്ടി വന്നതാണ് കോഴിക്കോടേക്... മോൾ പരീക്ഷ ഹാളിൽ ഇരിക്കുന്നു... അവൾ നന്നായി പഠിക്കും.. എൻട്രൻസ് കോച്ചിങ്ങിനു പറഞ്ഞയക്കാൻ എന്റെ കയ്യിൽ പൈസ ഇല്ലാത്തോണ്ട് മോൾ വീട്ടിൽ തന്നെ ഇരുന്നു പഠിച്ചിട്ടാണ് പരീക്ഷ എഴുതുന്നത്. അവളുടെ മിടുക്കു കണ്ടു ചില അദ്യാപകരൊക്കെ സഹായിക്കാൻ വന്നെങ്കിലും ആരെയും ബുദ്ധിമുട്ടിച്ചില്ല.. എത്ര കഷ്ടപെട്ടിട്ടാണെങ്കിലും ഒരു doctor ആവണം എന്നത് അവളുടെ വല്ലാത്ത മോഹം ആണു. എങ്ങനെ എങ്കിലും അതു നടത്തികൊടുക്കണം. ബീരാനിക്ക മനസ്സിൽ ഉറപ്പിച്ചു. ഇനി നമ്മുക്ക് ആ മിടുക്കി കുട്ടിയെ പരിചയപ്പെടാം.... ഹബീബ.... പേരുപോലെ തന്നെ ആളൊരു ഹബീബായ.. ആരും ഒന്ന് നോക്കിപ്പോകും കുഞ്ഞു നാൾ തൊട്ടുള്ള അവളുടെ മോഹം ആണ് ഒരു ഡോക്ടർ ആവണം... പാവപ്പെട്ടവരെ ഒക്കെ ചികിത്സ നടത്തണം.... ഈ ഹബീബയാണ് കഥയിലെ നായിക ബീരാൻക്കക്കു മൂന്നു പെൺകുട്ടികൾ ആണു.. മൂത്തവൾ ആണ് നമ്മുടെ കഥ നായിക... പരീക്ഷ കഴിയുമ്പോഴേക്കും വൈകുന്നേരം അഞ്ചു മണിയായി. അവൾ വേഗം ബാപ്പച്ചി യുടെ അരികിലേക്ക് ഓടി വന്നു. അവൾക്കറിയാം ഒന്നും കഴിക്കാതെ ഉള്ള കാത്തിരിപ്പായിരിക്കും ഇതു. മോളെ ഇപ്പോ പോയാൽ നമ്മൾ ഒത്തിരി വൈകും. ഇന്നും കൂടി ഇവിടെ നിൽകാം വേണ്ട ബാപ്പ നമുക്ക് പോകാം അതിനൊക്കെ ഒത്തിരി ക്യാഷ് ആവും.. നമുക്ക് എന്തേലും കഴിച്ചിട്ടു വേഗം നാട്ടിലേക്കു പുറപ്പെടാം. അങ്ങനെ ഒരു മാസത്തിനു ശേഷം റിസൾട്ട്‌ വന്നു.. ഒരു കോച്ചിങ് ഇനും പോവാത്ത ഹബീബായ്ക്കു 1000നു അടുത്തുള്ള റാങ്ക് കിട്ടി. എല്ലാവരുടെ അഭിനന്ദനങ്ങൾ ഒഴുകി വരുന്നുണ്ട്.. ബട്ട്‌ അവൾ ഹാപ്പി ആയിരുന്നില്ല.. അവൾക്കറിയാം ഈ റാങ്കിൽ മെറിറ്റ് സീറ്റ്‌ കിട്ടാൻ പാടാണെന്നു... മെറിറ്റുള്ള ഫീ തന്നെ ബാപ്പച്ചി അത്രയ്ക്ക് കഷ്ടപെട്ടാലെ കിട്ടുളൂണ്. പിന്നെങ്ങനെയാ മാനേജ്മെന്റ് പഠിക്കുക. പടച്ചോൻ എന്തേലും വഴി കണ്ടിട്ടുണ്ടാകുമെന്നു സമദാനിച്ചു. ഒടുവിൽ അതു തന്നെ സംഭവിച്ചു. മാനേജ്മെന്റ് കോളേജിൽ ആണു അവൾക്കു അലോട്മെന്റ് ലിസ്റ്റ് വന്നത്.. ആ കുടുംബം തീർത്തും സങ്കട കടലിലായി. ഒടുവിൽ ഹബീബ ബാപ്പനോട് പറഞ്ഞു . എനിക്ക് പേടിക്കണ്ട ബാപ്പ. ഞാൻ ഏതെങ്കിലും degree എടുത്തോളാം.. ummantem ബാപ്പന്റേം സങ്കടം കാണാതിരിക്കാൻ അവൾ അവളുടെ സ്വപ്നം ചുരുട്ടി കൂട്ടി ചവറ്റു കോട്ടയിൽ ഇട്ടു. എന്നാൽ ബീരാനിക്ക അതിനു തയ്യാറല്ലായിരുന്നു. തുടരും #📙 നോവൽ
950 കണ്ടവര്‍
1 ദിവസം
#

📔 കഥ

പ്രണയത്തിൻ തോഴൻ last part രണ്ടുപേരും ഫ്രഷ് ആയി താഴേക്കു വന്നു.. കുറച്ചു സമയങ്ങൾക്കു ശേഷം അയല്പക്കത്തെ താത്ത മാർ വന്നു മണവാട്ടിയെ കാണാൻ. സംസാരിക്കുന്ന കൂട്ടത്തിൽ അവരൊരു കാര്യം ചോദിച്ചു. കല്യാണം ഉറപ്പിച്ചിട്ട് ഇപ്പൊ ഒരു വർഷം ആയല്ലേ. ഒന്നും മനസ്സിൽ ആവാത്തത് പോലെ ഉള്ള എന്റെ നിൽപ് കണ്ടപ്പോൾ ഉമ്മ പറഞ്ഞു ഒരു വർഷം കഴിഞ്ഞു.... അതിവൾ അറീല ഇത്തവണ ഷാഹി വന്നില്ലേ.. അപ്പൊഴാ കാണാൻ പോയെ അന്നേരം ആണ് ഇവൾ അറിയുന്നേ.. അപ്പൊ ഇവർക്ക് മുൻപേ അറിയില്ലേ അറിയാം. പക്ഷെ ഇങ്ങനൊരു കല്യാണക്കാര്യം ഇവൾക്കറിയില്ല. അവൻ പിന്നെ ഇവളെയെ കെട്ടതുള്ളു പറഞ്ഞു നടക്കുക ആയിരുന്നില്ലേ. ഉമ്മ അതും പറഞ്ഞു അകത്തേക്ക് പോയി. അപ്പൊ ഒരു താത്ത പറഞ്ഞു മോൾ ഭാഗ്യം ചെയ്ത കുട്ടിയ... അവനു ഈ നാട്ടിലെ പെൺകുട്ടികളുടെ ബാപ്പമാർ ക്യു നില്കായിരുന്നു.. അവനൊരൊറ്റ വർത്താനം മോളയെ കഴിക്കുള്‌നും പറഞ്ഞു. അങ്ങനെയാ ഇവർ അങ്ങ് വന്നു ഉറപ്പിച്ചേ. അങ്ങനെ യാത്ര പറഞ്ഞു അവർ ഇറങ്ങി.. എന്തൊക്കെയാ ഞാനീ കേള്ക്കുന്നെ... തന്റെം ഷാഹിൻറേം വിവാഹം ഒരു വർഷം മുൻപേ.. എന്റെ വീട്ടുകാർ പോലും എന്നെ പറ്റിച്ചല്ലോ.. പെണ്ണ് കാണാൻ വന്നപ്പോൾ പോലും ഒരു ക്ലൂ തന്നിലലോ. പെണ്ണ് കാണാൻ വന്നത് നിങ്ങളോട് പറഞ്ഞില്ലാലോ.. സ്വാഭാവികം ആയും ഒരാലോചന.... കുറച്ചു ദൂരം ആണെന്ന് പറഞ്ഞു കേട്ടു. വിവാഹത്തിന് താല്പര്യം ഇല്ലാത്തോണ്ട് തന്നെ കുടുതൽ ഒന്നും ചോദിച്ചുമില്ല. പഠിക്കണം ജോലിക്ക് പോണംന്നൊക്കെ പറഞ്ഞു പ്രൊപോസൽ ഒഴിവാക്കാൻ മനസ്സിൽ പ്ലാൻ ചെയ്തു. എന്തിനു വേണ്ടി എന്നു മനസ്സ് ചോദിക്കിന്നുണ്ട്... ഒഴിവായില്ലേൽ പിന്നെ ഇവനേം കെട്ടി ജീവിക്കാം. അല്ലാതെ ഒരു വിവരവും ഇല്ലാത്ത ഷാഹിദിനെ കാത്തിരുന്നിട്ട് എന്ത് kaaryam അങ്ങനെ കാണാൻ വന്നു... ചായകൊണ്ടു കൊടുത്തു. അയാളുടെ മുഖത്ത് നോക്കിയില്ല... എന്നോട് റൂമിൽ പൊയ്ക്കൊള്ളാൻ പറഞ്ഞു... സ്വാഭാവികമായും ചെക്കനും പെണ്ണും സംസാരിക്കുമല്ലോ... കസിൻ വന്നു പറഞ്ഞു ചെക്കന് സംസാരിക്കണം പോലും.. ആള് വരുന്നുണ്ട്. ടെൻഷൻ ആവണ്ട ഞങ്ങൾ പുറത്തുണ്ട്. സ്വാഭാവികം ആയും ഏത് പെൺകുട്ടിക്കും ഉള്ളത് പോലെ താനും നെർവ്സ് ആകാൻ തുടങ്ങി.. വാതിൽ മെല്ലെ തുറക്കുന്ന ഞാൻ തല താഴ്ത്തി നിന്നു... അസ്സലാമു അലൈകും ഞാൻ സലാം മടക്കി സുഖാണോ aaa.. സുഖം എന്നെ ഇഷ്ടായോ.... ആ ചോദ്യം എന്നെ കുഴക്കി... എന്ത് പറയും... എങ്ങനെ പറയാൻ ആണല്ലേ... ഇയാളെന്നെ കണ്ടാലല്ലേ പറയുവാ. എന്തേയ് ഈ ബന്ധത്തിന് ഇഷ്ടമില്ലേ അങ്ങനെ ഒന്നുമില്ല.. പിന്നെന്താ ഒരു ഇഷ്ടമില്ലാത്തത് പോലെ.. എനിക്ക് ഫീൽ ചെയ്യുന്നത്.... ഇയാൾ മറ്റാർക്കോ വേണ്ടി കാത്തിരിക്കുകയാണ് എന്നാ അതു കേട്ടതും താൻ അടിമുടി വിറക്കാൻ തുടങ്ങി. ഇയാൾ ആരാ മനസ്സ് വായിക്കാൻ.. ഒന്നു രണ്ടു കാര്യം കൂടി ചോദിച്ചോട്ടെ. താൻ പതിയെ ആ എന്നു മൂളിയതും ഇയാൾ കാത്തിരിക്കുന്നത് ട്രിവണ്ടറത്തുള്ള ഷാഹിദിന് വേണ്ടിയാണോ... ആാാ ചോദ്യം കേട്ടതും താഴ്ത്തി വെച്ച തല ശര വേഗത്തിൽ ഉയർത്തി നോക്കി.. ബട്ട്‌ ആൾ തിരിഞ്ഞു നിൽക്കുകയാണ്. മനസ്സിൽ നൂറു ചോദ്യങ്ങൾ.. ഷാഹിയാണോ. അല്ലെങ്കിൽ ഷാഹിന്റെ കാര്യം ഇയാൾ എങ്ങനെ അറിഞ്ഞു.. ഇയാളാരാ.. അങ്ങനെ ഇയാൾ ഒന്നും പറഞ്ഞില്ല.... അതുപിന്നെ shahi...... എന്തും വരട്ടെ എന്നു വിചാരിച്ചവൾ വിളിച്ചു. ഒരു നിലാവിന്റെ തിളക്കത്തോടെ ചിരിച്ചു കൊണ്ടവൻ തിരിഞ്ഞു നിന്നു.. സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്നറിയില്ല സനയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.. അവളുടെ അടുത്തേക്ക് നീങ്ങി നിന്നവൻ സന എന്നു വിളിച്ചു... ഷാഹി എങ്ങനെ ഇവിടെ... അപ്പോഴേക്കും പുറത്തു നിന്നു ഡോറിനു മുട്ടി.. കഴിഞ്ഞില്ലേ. ഷാഹിദ് കുറച്ചു കൂടി സനയുടെ അടുത്തേക്ക് നീങ്ങി നിന്നു കണ്ണു നീർ തുടച്ചു കൊടുത്ത്.. എല്ലാം വിളിക്കുമ്പോ പറയാം... ഇപ്പൊ പോവാണ്... ഈ ബൂലോകത്തെ ഏറ്റവും ഭാഗ്യവതി അവളാണെന്നു തോന്നി.. സന മോൾ എന്താലോജിക്കുന്ന ഒന്നുല്ല ഉമ്മാ ഉമ്മാനെ കാണണം തോന്നുന്നുണ്ടോ... നാളെ പോവാട്ടോ. പുതിയ വീട്ടിലേക്കു വന്ന മരുമകളോടുള്ള കരുതലോടെ ഉമ്മാ പറഞ്ഞു.. സനയ്ക്കു അന്ന് ഷാഹിദിനെ ഒറ്റയ്ക്ക് കിട്ടാനുള്ള തിടുക്കം ആയിരുന്നു. പക്ഷെ ഷാഹിദ് മുഴുവൻ തിരക്കിലായിരുന്നു. ഒടുവിൽ രാത്രി 11മണിക്ക് ബെഡ്‌റൂമിൽ വന്നപ്പോൾ ആണ് ഷാഹിദിനെ കാണുന്നത്. ഇയാൾ കാത്തിരുന്നു madutho അഞ്ചാറു വർഷം കാത്തിരുന്നില്ലേ. പിന്നെ ഇതാണോ.. സന പുഞ്ചിരിച്ചു. നീ എന്തറിഞ്ഞു മോളെ.. കഷ്ടപെട്ടത് മുഴുവൻ ഞാനല്ലേ എന്നും പറഞ്ഞവളെ ചേർത്ത് നിറുത്തി... സത്യം ഇങ്ങനേം വാശി പിടിച്ചു എന്നെ സ്വന്തം ആകാൻ ഷാഹി എന്താ എന്നിൽ കണ്ടേ.. കുറച്ചു കൂടി തന്നില്ലേക്ക് അവളെ ചേർത്ത് നിർത്തി അവൻ പറഞ്ഞു.. ആദ്യമായി തന്നെ കാണുന്നതിന് മുൻപ് ഫോണിൽ കുടി കുറച്ചു സമയം സംസാരിച്ചില്ലേ നമ്മൾ. അന്നെന്റെ മനസ്സ് പറഞ്ഞതാ .. നിന്റെ പെണ്ണാ ഇതെന്ന്. പിന്നെ ഓരോ കാര്യങ്ങൾ താൻ എന്നിലേക്ക്‌ അടുത്തു. മറ്റൊന്നും എനിക്കറിയില്ല. ഈ ഷാഹിദിന്റെ റൂഹ് പിരിയുവോളം സന ഷാഹിദിന്റെ ഒപ്പം വേണം.. ഷാഹിദ് ചേർത്തു നിറുത്തിയത് പോരാന്നു തോന്നിയ സന അവന്റെ നെഞ്ചിലേക്ക് ഒന്നുകൂടി ഞെരിഞ്ഞമർന്നു.... ശുഭം (നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കണേ നല്ലതായാലും ചീത്ത aaayalum) #📔 കഥ
3.4k കണ്ടവര്‍
4 ദിവസം
#

📔 കഥ

പ്രണയത്തിൻ തോഴൻ 5 ഉമ്മ എന്താ പറഞ്ഞെ ഒന്നും പറഞ്ഞില്ല. ഇവിടെ സുഖം ആണോ എന്നു ചോദിച്ചു. സുഖം ആണോ സന അതെന്ത് ചോദ്യം ആണു ഷാഹി ചോദിക്കുന്നത് ഷാഹി യോ... പിന്നല്ലാതെ കെട്ടിയോൻ പേരാണോ വിളിക്കുന്നത് പിന്നെന്താ വിളിക്കേണ്ടത് ഷാഹി പറ... ഞാൻ അതു പോലെ വിളിച്ചോളാം. എന്റെ മോൾക് എന്താ ഇഷ്ടം അത് വിളിച്ചോ എന്നും പറഞ്ഞു ഷാഹിദ് അവളെ നെഞ്ചിൽ ചേർത്തു... ഒരു കുഞ്ഞു കിടന്നത് പോലെ അവൾ ആ നെഞ്ചിൽ ഒട്ടി ചേർന്നു കിടന്നു. ഇതു വരെ എന്ത് ചെയ്‌യായിരുന്നു.. താഴെ പോയില്ല.. പോയി.. ഉമ്മ തിരികെ ഇങ്ങോട്ട് തന്നെ വിട്ടു പിന്നെന്താ എന്നെ വിളിക്കാതിരുന്നത്. ഒന്നുമില്ല ഒരു അഞ്ചു വർഷം പിറകിലോട്ട് പോയി ഞാൻ നമ്മുടെ ആ പഴയ ക്യാമ്പസ്‌ ലൈഫിലേക്കു ഇപ്പൊ അതൊക്കെ ഓർക്കാൻ എനിക്കതൊന്നും മറക്കാനാവില്ലല്ലോ ഷാഹി.... ഞാൻ എത്രമാത്രം സങ്കടപ്പെടുത്തി.. എന്നിട്ടും.. നീ എന്നെ സങ്കടപ്പെടുത്തി എന്തിനു.. അത് നീ നല്ലൊരു മകളായത് കൊണ്ട്... നിന്റെ മനസ്സിൽ ഞാൻ എത്രത്തോളം ഉണ്ടായിരുന്നു എന്നു എനിക്കറിയാം. റഹി എല്ലാം പറയാറുണ്ട്.. എങ്കിലും നിന്നെ ഞാൻ മറ്റാർക്കും കൊടുക്കില്ലെന്ന് തീരുമാനിച്ചത് എപ്പോഴാണ് എന്നറിയോ നിനക്കു ഇല്ല അവൾ പതിയെ പറഞ്ഞു ഹോസ്റ്റൽ vecate ചെയ്ത അന്ന്.....നീ അന്നും എനിക്ക് പിടി തരാതെ ഒഴിഞ്ഞു മാറി സംസാരിച്ചു. ഫുഡ്‌ കഴിക്കാൻ കയറിയ റെസ്റ്റോറന്റ് ഇൽ വാഷ് റൂമിൽ പോണമെന്നു പറഞ്ഞു പോയില്ലേ... എന്നിട്ട് നീ എന്താ ചെയ്തേ.... സങ്കടം മുഴുവൻ കരഞ്ഞു തീർത്തു അല്ലേ. അതെങ്ങനെ നിങ്ങൾ ഞങ്ങൾ എല്ലാരും കണ്ടു. അന്ന് സാജിദ്ക്ക പറഞ്ഞു നീ നല്ലൊരു മകൾ ആണെന്ന്. അത് കൊണ്ടാണ് നിന്നെ പ്രാണനെ പോലെ സ്നേഹിച്ചിട്ടും തുറന്നു പറയാത്തത്. അതു കൊണ്ടു നിനക്കു നല്ലൊരു ഭാര്യ ആവാനും കഴിയും. കൈവിട്ടു കളഞ്ഞാൽ നിധി കൈവിട്ട പോലെയാകും. ആരും ഒന്നും അറിഞ്ഞ ഭാവം നടിക്കണ്ട... ഷാഹി നീ ടെൻഷൻ ആവണ്ട... കല്യാണ സമയം ആവുമ്പോൾ ഞാൻ തന്നെ ഇതു ശരിയാകും.. ബട്ട്‌ ഒൺ കണ്ടിഷൻ അവളുടെ വീട്ടുകാർക്ക് അവളെ ഏല്പിക്കാൻ പറ്റിയ ഏറ്റവും നല്ല ബന്ധം ആവണം നിന്റെത. പിന്നീട് അങ്ങോട്ട് ഒരു പൊസിഷനിൽ എത്താനുള്ള തത്ര പാടായിരുന്നു... ഇതൊക്ക കേട്ട സന ഷാഹിദിനെ ഒന്നു കൂടി മുറുക്കി പിടിച്ചു. അൽഹംദുലില്ലാഹ് ഇന്നു ഒരു പൊസിഷനിൽ എത്തി... അതിനു കാരണക്കാരി നീ ആണു.. ഈ ചെറിയ പ്രായത്തിൽ ഞാൻ ഇങ്ങനെ ആയെങ്കിൽ അതു നിന്നോടുള്ള എന്റെ പ്രണയം ആണ്. കോളേജ് വിട്ടതിൽ പിന്നെ സന എത്ര തവണ എന്നെ കണ്ടു.. രഹിന്റെ കല്യാണത്തിന്... പിന്നെ പെണ്ണ് കാണാൻ വന്നപ്പോൾ. എന്നാ ഞാൻ നിന്നെ എല്ലാ മാസവും വന്നു കാണാറുണ്ട്... വിശ്വസിക്കാൻ ആവാതെ സന ഷാഹിദിന്റെ മുഖത്തു നോക്കി... നിന്റെ ഓരോ വിശേഷങ്ങൾ റഹീന വിളിച്ചു പറയും.... താൻ അന്ന് അവളോട്‌ എന്നെ ഇഷ്ടമാണെന്നു പറഞ്ഞില്ലേ.. ജീവിതത്തിൽ ഏറ്റവും സന്തോഷിച്ച ദിവസങ്ങളിൽ ഒന്നാണത്. പിന്നെ ഒരാവേശം ആയിരുന്നു... എന്റെ ബീവിയാക്കാൻ.... അപ്പോഴാണ് ഷാഹിദ് അറിയുന്നത്..തന്റെ ടീഷർട് നനയുന്നു.... അവൻ മെല്ലെ അവളെ നെഞ്ചിൽ നിന്നും മാറ്റി... മുഖം മെല്ലെ ഉയർത്തി.. കരഞ്ഞു കലങ്ങിയ കണ്ണുനീർ തുടച്ചു കൊണ്ടു പറഞ്ഞു. ഇനി ഈ ജീവിതത്തിൽ കരയരുത്. ഒരിക്കൽ പോലും നിന്റെ ഈ കണ്ണുകൾ നനയാതിരിക്കാനാ ഞാൻ അങ്ങ് വടക്കു നിന്നു ഈ പെണ്ണിനെ നികാഹ് കഴിച്ചത്.. ഒന്ന് ചിരിച്ചാട്ടെ.. ഷാഹിദിന്റെ ഫോൺ വീണ്ടും റിംഗ് ചെയ്തു.. അവൻ ഫോൺ അറ്റൻഡ് ചെയ്യുന്നതിടക്ക് അവളോട് പോയി മുഖം കഴുകി ഫ്രഷ് ആവാൻ പറഞ്ഞു... താഴേക്കു പോകാം അല്ലെ #📔 കഥ
2.9k കണ്ടവര്‍
7 ദിവസം
#

📔 കഥ

പ്രണയത്തിൻ തോഴൻ 4 കോളേജ് ലൈഫ് കഴിഞ്ഞു... പറയാതെ കൊണ്ട് നടന്ന പ്രണയവും അവിടെ കഴിയും എന്നു കരുതിയ സനയ്ക്കു തെറ്റി.. ഇന്നവൾ ഷാഹിദിന്റെ മഹർ കഴുത്തിൽ അണിഞ്ഞ ബീവി ആണ്. കോളേജ് അടച്ചു. എങ്കിലും ഹോസ്റ്റലിൽ ഒരു ഒൺ വീക്ക്‌ നിന്നിട്ട് പോകാമെന്നു ഫ്രണ്ട്സ് ഒക്കെ തീരുമാനിച്ചു. ഇനി ഇത് പോലെ ഒരിക്കലും നില്കാൻ പറ്റിയില്ലെങ്കിലോ.. ആ ഒരു ഒൺ വീക്ക്‌ ശരിക്കും എൻജോയ് ചെയ്തു. തിരുവനന്തപുരം മുഴുവൻ കറങ്ങി നടന്നു. അങ്ങനെ ഹോസ്റ്റലിൽ നിന്നും ഇറങ്ങാൻ സമയമായി.. റഹീനയെ കൊണ്ടുപോകാൻ അവളുടെ ഹുസ്ബൻഡ് വരുന്നുണ്ട്. അത്കൊണ്ട് അവരോടൊപ്പം തിരിച്ചു ചെന്നാൽ മതിയെന്നു വീട്ടിൽ നിന്നും പറഞ്ഞു. അങ്ങനെ സാജിദ്ക്ക ഞങ്ങളെ കൊണ്ട് പോവാൻ വന്നു.അപ്പൊ സാജിദ് പറഞ്ഞു എന്റെ ഒരു റിലേറ്റീവ് ഉണ്ട് ഇവിടെ. ഒത്തിരി നാളുകൾക്ക് ശേഷം കാണുന്നത് ആണ്.. ഉച്ചയ്ക്ക് അവരുടെ ട്രീറ്റ്‌ ആണ്. അതും കഴിഞ്ഞു നമുക്ക് നാട്ടിലേക്കു തിരിക്കണം . അപ്പോഴാണ് ഷാഹിദ് അങ്ങോട്ട് വന്നത്... ഇവന്റെ ട്രീറ്റ്‌ ആണ് കേട്ടോ ഇന്നു. നമുക്ക് ഇറങ്ങാം അല്ലേ. റഹീന ഫ്രണ്ട്ി ൽ ഹുസ്ബൻഡ്ഇന്റെ കൂടെ ഇരുന്നു. ഷാഹിനയും കയറി.. ഞാൻ കയറാൻ പോകുമ്പോൾ സാജിദ് പറഞ്ഞു അവൻ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യണ്ടേ സന അവന്റെ കൂടെ വന്നോളൂ... ഞാൻ ഒന്നു റഹീനയെ നോക്കി. അവൾ ഒന്നുമില്ല എന്നു കണ്ണ് ഇറുക്കി കാണിച്ചു.. അവരുടെ കാർ മുന്നോട്ടു എടുത്തു. മുന്നേ പ്ലാൻ ചെയ്ത പോലെ എനിക്കായ് ഷാഹിദ് വെയിറ്റ് ചെയ്യുന്നുണ്ട്... ഞാൻ കയറാൻ മടിച്ചു എങ്കിലും ഫ്രണ്ട് ഡോർ എനിക്കായ് അവൻ തുറന്നു വെച്ചു. ഒന്ന് മടിച്ചു നിന്നെങ്കിലും മെല്ലെ കാറിൽ കയറി. പോവാം അല്ലേ. മം.. ഞാൻ പതിയെ മൂളി ഇയാൾക്ക് കോളേജ് വിട്ടു പോകുന്നതിനു സങ്കടം ഇല്ലേ. എന്തായാലും പോവേണ്ടത് അല്ലെ. കുറച്ചു നാൾ വിഷമം കാണും. പിന്നെ എല്ലാം നോർമൽ ആവും. നമ്മൾ മൂന്നു വർഷം ആയി നല്ല കൂട്ട് അല്ലേ... അതെന്താ shahikippo സംശയം.. കൂട്ട് വേണ്ടാത്തത് shahikkairunille. അത്കൊണ്ട് അല്ലെ... മുഴുവൻ പറയാൻ സമ്മതികാതെ ഷാഹിദ് പറഞ്ഞു അത് ഇയാൾക്കു എന്നെ വേണ്ടാത്തത് കൊണ്ടല്ലേ.. എനിക്കോ.... പിന്നല്ലാതെ ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയാമോ.... ഇനി ഒരിക്കലും ചോദിക്കാൻ കഴിഞ്ഞില്ലെങ്കിലോ കളവ് പറയരുത്.... ഇല്ല ചോദിച്ചോളൂ. ഈ മൂന്ന് വർഷത്തിൽ ഒരിക്കൽ പോലും ഞാൻ ഇയാളുടെ ഹൃദയത്തിൽ ഉണ്ടായിരുന്നില്ല ഒരിക്കൽ അല്ല എന്നും എന്റെ ഉള്ളിൽ നീ ആയിരുന്നു ഷാഹി എന്നു അവൾക്കു പറയണം എന്നുണ്ടായിരുന്നു.. പക്ഷെ അവൾ undairunallo എന്റെ നല്ല സുഹൃത്തായി എന്നും ഉണ്ടായിരുന്നു. ഇനി എന്നും ഉണ്ടാവും. അവസാന അവസരവും കളഞ്ഞു. ട്രീറ്റ്‌ കഴിഞ്ഞു നാട്ടിലേക്കു പൊന്നു. റിസൾട്ട്‌ വന്നു... പിജി യും ചെയ്തു. റഹീനയുടെ മാര്യേജ് കഴിഞ്ഞു. ഷാഹി എന്റൊപ്പം ഉണ്ട്.വീട്ടിൽ തകൃതിയായി കല്യാണ ആലോചന നടക്കുന്നുണ്ട്. ഈ രണ്ടു വർഷവും പറയാതെ പോയ പ്രണയം ആയിരുന്നു മനസ്സിൽ... അവിടെ നിന്നു പോന്നപ്പോൾ ആണ്. താൻ എത്ര ഷാഹിദിനെ സ്നേഹിച്ചിരുന്നു എന്ന് മനസിലാക്കിയത്. ഒരിക്കൽ റഹീന യോട് കാര്യം പറഞ്ഞപ്പോൾ വയറു നിറയെ തെറി പറഞ്ഞു. പിന്നീട് ഈ കാര്യം ആരോടും പറഞ്ഞില്ല. അപ്പോഴാണ് ഷാഹിദ് ഇന്റെ ഫോൺ റിംഗ് ചെയ്തത്... ഫോൺ എടുത്തപ്പോൾ സന യുടെ വീട്ടിൽ നിന്നും ആണ്. ഷാഹി ഫോണിൽ സംസാരിച്ചു. എന്നിട്ട് ഉച്ചത്തിൽ വിളിച്ചു സന...... ആാാ ഞാനിവിടെ ഉണ്ട്.. നിന്റെ വീട്ടിൽ നിന്നും ആണ്.. ഫോൺ എടുത്തു അവരോട് കുശലം പറയുന്നത് ഷാഹിദ് ഇമ വെട്ടാതെ നോക്കി നിന്നു... ആ നോട്ടത്തിൽ സനയ്ക്ക് നാണം വന്നു.. സനയുടെ മുഖം ഒന്നു കുടി സുന്ദരം ആണെന്ന് തോന്നി #📔 കഥ
3.1k കണ്ടവര്‍
7 ദിവസം
#

📔 കഥ

പ്രണയത്തിൻ തോഴൻ 3 അങ്ങനെ സെക്കന്റ്‌ ഇയർ ക്ലാസ്സൊക്കെ തുടങ്ങി. മനസ്സിൽ ഷാഹിദിനോടുള്ള പ്രണയം ഒളിപ്പിച്ചു വെച്ച് ഫ്രണ്ട്സിനെ പോലെ നടന്നു. എന്റെ കൂട്ടുകാർക്കും അവന്റെ കൂട്ടുകാർക്കും എല്ലാം അറിയാം. ഷാഹിദിനും അറിയാം. ബട്ട്‌ ഞാൻ തുറന്നു പറയാത്തിടത്തോളം എന്ത് ചെയ്യും. അങ്ങനെ ഫസ്റ്റ് ്‌ ഇയർ വന്നു. ഫ്രഷേഴ്‌സ് ഡേയ്. അന്ന് എന്റെ ഡിപ്പാർട്മെന്റിലെ സഹല പറയുന്ന കുട്ടിക്ക് കിട്ടിയത് ഷാഹിദിനെ പ്രൊപ്പോസ് ചെയ്യാൻ. അങ്ങനെ ആ കുട്ടി പ്രൊപ്പോസ് ചെയ്തു.. പ്രൊപ്പോസ് മാത്രം alla. ഞങ്ങളൊക്കെ ഷാഹിദിനെ നോക്കിയത് പോലെ ആ കുട്ടിക്കും ഒരു ആരാധന. മാത്രമല്ല ഈ കുട്ടി അങ്ങോട്ട് സീരിയസായി അങ്ങോട്ട് പ്രൊപ്പോസ് ചെയ്തു. അപ്പോ ഷാഹിദിനെ ആരോ ഉപദേശിച്ചു.. ഡാ നീ ആ പെൺകുട്ടിയെ പ്രണയിക്കുന്നത് പോലെ നിന്നാൽ നിന്റെ സന ചിലപ്പോ നിന്റേത് ആവും. അതെങ്ങനെ. ഒരു പെണ്ണും സ്നേഹിക്കുന്ന പുരുഷനെ മറ്റൊരാൾക്ക്‌ കൊടുക്കാൻ ഇഷ്ടല്ല. അങ്ങനെ ഞാൻ പ്രണയം തുറന്നു പറയാൻ വേണ്ടി ഫസ്റ്റ് bsc യിൽ പുതിയൊരു ബന്ധം തുടങ്ങി. അതെന്റെ മനസ്സിനെ വല്ലാതെ കീറി മുറിച്ചു എങ്കിലും എന്റെ സങ്കടം മറ്റാരോടും പറഞ്ഞില്ല.. തന്റെ തലയണയ്ക്ക് മാത്രം അറിയാം കരഞ്ഞു തീർത്ത കണ്ണു നീർ എത്രയാണെന്ന്. ചുരുക്കി പറഞ്ഞാൽ ആ ഒരു ബന്ധം സീരിയസ് ആയി എന്നു തന്നെ പറയാം. ആ ഇടയ്ക്കു ഈ കുട്ടിയുടെ ഗ്യാങ്ഉം ഞങ്ങളുടെ ഗ്യാങ് ഉം തമ്മിൽ ഒരു ക്രാഷ്. ആ സമയത്തു എനിക്കവളോടുള്ള എല്ലാ ദേഷ്യവും ഞാൻ തീർത്തു. ഈ ഒരു പ്രശ്നം തീർക്കാൻ ടീച്ചേർസ് ഇടപെട്ട് നടന്നില്ല.. ലാസ്റ്റ് ഞങ്ങളുടെ രണ്ട് ഗാങ്ങും ആയി നല്ല അടുപ്പമുള്ള രഹീ. ഷാഹി ടീം പ്രോബ്ലെത്തിൽ ഇടപെട്ടു. രണ്ടു കൂട്ടരോടും സംസാരിക്കിന്നതിനിടയിൽ ഒന്നും കേൾക്കാൻ ഇല്ലെന്ന ഭാവത്തോടെ ഞാൻ അവിടെ നിന്നും എഴുന്നേറ്റു പോകാൻ നോക്കി. പോകരുത് എന്ന അർത്ഥത്തിൽ ഷാഹിദ് എന്റെ കയ്യിൽ പിടിച്ചു.. അവൻ എപ്പോ ഫസ്റ്റ് ബസ്‌സി ഫാത്തിമ യോട് അടുത്തോ അന്ന് മുതലുള്ള എല്ലാ ദേഷ്യവും ഞാൻ തീർത്തു. നീ ആരാടാ എന്റെ കയ്യിൽ പിടിക്കാൻ.. സന ഞാൻ എന്തു ഞാൻ നിനക്ക് വേണേൽ ഇവളുടെ കയ്യിൽ പിടിച്ചോ. ഇവളെ ഉപദേശിച്ചോ.എന്തൊക്കെയോ വായിൽ വന്നതൊക്കെ വിളിച്ചു പറഞ്ഞു. എന്റെ സങ്കടം മനസിലാക്കിയിട്ടാണെന്നു തോന്നുന്നു റഹീന പറഞ്ഞു.. സന നീ ക്ലാസ്സിലേക്ക് പൊയ്ക്കോ. ഷാഹിദ് ശരിക്കും തലയ്ക്കു അടിയേറ്റത് പോലെ ആയി.. അതോടെ സീനിയർ ജൂനിയർ പ്രോബ്ലം തീർന്നു. എന്നാൽ sahalayk മനസ്സിലായില്ല. ഷാഹിദിന് sanaye ഒത്തിരി ഇഷ്ടം ആയിരുന്നെന്നും. സനയ്ക്കു ഇഷ്ടമല്ലാത്തോണ്ട് കൊണ്ട തന്റെ പ്രൊപോസൽ ഷാഹിദ് അംഗീകരിച്ചത് എന്നൊക്കെ.. പിന്നീട് അങ്ങോട്ട് ഷാഹിദിനെ കാണുമ്പോൾ ഒഴിഞ്ഞു മാറി പോയ ദിവസങ്ങൾ. അങ്ങനെ ഫൈനൽ ഇയർ ലാസ്റ്റ് .. ഒരു ദിവസം ക്ലാസ്സിൽ ആരോ പറയുന്നത് shahidum സഹലയും ബ്രേക്ക്‌ അപ്പ്‌ ആയി എന്നും. ആ കുട്ടിക്ക് നാട്ടിൽ വേറെ ആളുണ്ടെന്നും. കോളേജിലെ മൊഞ്ചനെ പ്രേമിച്ചാൽ സ്റ്റാർ ആവാൻ വേണ്ടിയാ ഷാഹിദിനെ നോക്കിയത് എന്നൊക്കെ.. ആ ചെക്കൻ ഒരു പാവം ചെക്കനാണെന്നും .. എല്ലാവരുടെയും സഹതാപ തരംഗം ഷാഹിദിനോടായി. അവരുടെ ബന്ധം ബ്രേക്ക്‌ അപ്പ്‌ ആയതിനു ഷാഹിനയിൽ നിന്നാണ് ആദ്യം ഞാൻ പഴി കേട്ടത്.. ഇതിനൊക്കെ കാരണക്കാരി നീ ആന്നെന്നു. മര്യാദക്ക് അവനോടുള്ള ഇഷ്ടം തുറന്നു പറഞ്ഞിരുന്നേൽ ഇതൊക്ക വരുമായിരുന്നോ. പിന്നീട് അങ്ങോട്ട് കുറ്റപ്പെടുത്തലുകളുടെ ദിവസങ്ങൾ ആയിരുന്നു. ഷാഹിദ് കോളേജിൽ വരുന്നില്ലെന്നൊക്കെ കേട്ടു. എല്ലാത്തിനും കാരണക്കാരി ഞാൻ... അവൾ ഇട്ടേച്ചു പോയതിനുള്ള പഴി എന്നിലായ്.. അങ്ങനെ മൂന്നാലു ദിവസം കോളേജിൽ കാണാതിരുന്നപ്പോൾ റഹീന പറഞ്ഞു. നിനക്കൊന്നവനെ വിളിക്കാമോടി.. എല്ലാവരുടെയും കുറ്റപ്പെടുത്തലുകൾ കേട്ടത് കൊണ്ടാണോ എന്ന് അറിയില്ല. എനിക്ക് തന്നെ തോന്നി തുടങ്ങി ഞാനാണോ എല്ലാത്തിനും കാരണ കാരിയെന്നു. മറുത്തൊന്നും പറഞ്ഞില്ല വിളിക്കാമെന്ന് റഹീനയോട് പറഞ്ഞു. ഒരു പത്തു പതിനഞ്ചു തവണ ഫോൺ റിങ് ചെയ്തു കട്ട് ആയി. ഒടുവിൽ ഫോൺ അറ്റന്റ് ചെയ്തു. ഹലോ എന്താ ഇത്രേം നേരം ബെൽ ചെയ്തിട്ട് എടുക്കാതിരുന്നത്. അത് രഹീ. എത്ര പേരോട ഞാൻ റഹീന അല്ല. ഇത് സനയാണ് ഒരു പതിഞ്ഞ ചിരി ഞാൻ കേട്ടു. നിനക്കിപ്പോ സന്തോഷം ആയി കാണുമല്ലോ കൂട്ടുകാരുടെ സങ്കടം കാണുമ്പോൾ സന്തോഷിക്കുനവളല്ല സന . എന്തിനാ കോളേജിൽ വരാതിരിക്കുന്നെ. അവളില്ലാനല്ലേ ഉള്ളൂ ഷാഹിനെ സ്നേഹിക്കുന്ന ഒത്തിരി ഫ്രണ്ട്സില്ലേ. ഇനീപ്പോ അവളെ കാണാതെ കോളേജിൽ വരാനാകില്ലെന്നുണ്ടോ. വരണം കോളേജിൽ. മറ്റാർക്കും വേണ്ടിയല്ല ഒരിക്കലും ഉപേക്ഷിച്ചു പോവാത്ത പേരെന്റ്സ് നു വേണ്ടി. നാളെ വരില്ലേ. വരാം അങ്ങനെ ഷാഹിദ് കോളേജിൽ വന്നു. അന്നത്തെ അടിയുടെ ദേഷ്യം മാറി. ബട്ട്‌ പ്രണയം മാത്രം തുറന്നു പറയാതെ ആ കോളേജ് ലൈഫ് അവസാനിച്ചു.. . തന്റെ ഓട്ടോ ഗ്രാഫിൽ ഷാഹിദിന്റെ വരികൾ ഇങ്ങനെ ആയിരുന്നു " എന്നും കാണണമെന്ന് ആഗ്രഹമുണ്ട്. എങ്കിലും ഇനി കാണാൻ കഴിയില്ലെന്നറിയാം.. ഒത്തിരി ദൂരത്തു നിന്നു വന്നു മറക്കാനാവാത്ത പ്രിയ സുഹൃത്തിനു എന്റെ എല്ലാ വിത വിജയാശംസകൾ " #📔 കഥ
2.3k കണ്ടവര്‍
8 ദിവസം
#

📔 കഥ

പ്രണയത്തിൻ തോഴൻ 2 ദിവസങ്ങൾ കഴിഞ്ഞുപോയി. റഹീനയുടെ ഫോൺ കാൾസ് എടുത്തും മൊഞ്ചനെ വായിനോക്കിയും ഒക്കെ. ഒരു ദിവസം റഹീന പറഞ്ഞു ഡീ ഷാഹി നിനക്ക് കേൾക്കണോ എന്റെ ക്ലാസ്സിലെ ശഹീദില്ലെ അവനെന്നെ വിളിക്കുന്നത് വല്ല കാര്യമുണ്ടായിട്ടൊന്നും അല്ല. അവനു ഇവളോട് സംസാരിക്കാൻ വേണ്ടിയാണ്. നേരോ അവനെങ്ങനെ ഇവളെ അറിയാം.. അവനു ഇവളെ അറിയുന്നത് ഈ ഫോണിൽ കൂടി മാത്രം. ബട്ട്‌ അവൻ പറയുന്നു എന്തോ ഒരാട്രക്ഷൻ ഇവളുടെ സൗണ്ടിലുണ്ടെന്നു. ഷാഹി പറഞ്ഞു best.. അതോടെ റഹീനയുടെ ഫോണെടുക്കുന്ന സ്വഭാവം അങ്ങ് നിറുത്തി.. എങ്കിലും അവൻ അവളെ വിളിച്ചു സംസാരിക്കാറുണ്ടായിരുന്നു... പുറത്തു നിന്നു സനയുടെ ശബ്ദം കേൾക്കാൻ. അതു റഹീനയ്ക്കും മനസിലായിരുന്നില്ല. പിന്നീട് അങ്ങോട്ട് കോളജിലേക്ക് വരുമ്പോഴും പോകുമ്പോഴും ഉള്ള മൊഞ്ചനെ വായി നോക്കലായി എന്റെ ജോലി. എല്ലാ ദിവസവും കാണുന്നത് കൊണ്ടാകും പിന്നെ പിന്നെ അവൻ ചെറിയ പുഞ്ചിരി നൽകി... മനസ്സിൽ ലഡു പൊട്ടുന്ന സന്തോഷം.. ആ സന്തോഷം ഒത്തിരി നാളൊന്നും പോയില്ല. അവൻ എല്ലാ പെണ്കുട്ടികളോടും ചിരിക്കുന്നത് കണ്ടപ്പോ സങ്കടം മറയ്ക്കാൻ അവനെ പഞ്ചരയാക്കി. അതിനിടയിൽ റഹീന പറയും നിനകെന്താടി ഫോണെടുത്തു ഒന്ന് സംസാരിച്ചൂടെ. അവൻ നല്ല വിഷമം ഉണ്ട് നീ ഫോണെടുക്കാത്തതിൽ. നിനക്കെന്താ പേടിയാണോ അവനെ പ്രേമിച്ചു പോകുംണ്. സത്യം പറയാലോ രഹീ അത് തന്നെയാ എന്റെ പേടി. നിനക്കറിയാലോ എത്ര വാശി pidichitta എന്നെ ഹോസ്റ്റലിൽ നിന്നു പഠിക്കാൻ സമ്മതിച്ചതെന്നു. പിന്നെ പ്രേമം മണ്ണാകട്ട എന്നൊക്ക പറഞ്ഞങ്ങു ചെന്നാൽ എന്നെ വെട്ടി നുറുക്കും. ഇങ്ങനൊരു പേടിത്തൊണ്ടി. റഹീന പറഞ്ഞു. എന്നെ ഒന്നും നോക്കാൻ പോലും ആരുമില്ലലോ ഷാഹിന്റെ കമന്റ്‌. അങ്ങനെ കോളേജിലെ ആദ്യത്തെ ആർട്സ് ഡേയ്. അന്നൊരു സത്യം മനസ്സിലാക്കി.. ഞങ്ങളൊക്കെ ആരാധിക്കുന്ന മൊഞ്ചൻ മറ്റാരുമല്ല. റഹീന്റെ ഫ്രണ്ട് ഷാഹിദ് ആണെന്ന്. ഞാൻ ആളറിയാതെ അവനെ ആരാധിക്കുന്നു. അവനെന്റെ ശബ്ദത്തെയും. അന്ന് ഹോസ്റ്റലിൽ ഭയങ്കര ചർച്ചയായിരുന്നു...അവനാണ് ഇവൻ എന്നു തിരിച്ചറിഞ്ഞ ദിവസം. ഷാഹി പറഞ്ഞു നിന്റെ ഷാഹിദിനെ ആണെടോ ഞങ്ങളിതുവരെ നോക്കിയത്... സന നിന്റെ യോഗം.. അവൻ നിന്നെ ആനല്ല്ലൊടി വിളിക്കുന്നത്. ഒന്നു പോയെ... അവനു നല്ല പിരാന്ത് ആണു. ശബ്ദം കേൾക്കാൻ വിളിക്കുന്നു. റഹീന പറഞ്ഞു ശബ്ദം മാത്രമല്ല നിന്നെ നന്നായി അവനറിയാം. എന്നും മോർണിംഗ് n ഈവെനിംഗ് നിന്നെ കാണുതല്ലേ. അവൻ അറിയാത്ത ഭാവം നടിക്കുന്നു എന്നെ ullu. രഹീ നീ ഇതൊന്നും എന്നോട് പറഞ്ഞിട്ടുമില്ല. ഞാൻ ഒന്നും അറിഞ്ഞിട്ടുമില്ല. നീ എന്താടി ഇങ്ങനെ. ഞാനിങ്ങനെയാ എനിക്ക് പേടിയാ.. ചുരുക്കി പറഞ്ഞാൽ ആ വർഷം മുഴുവൻ തന്റെ പിറകിൽ ഷാഹിദ് നടന്നു എന്നു തന്നെ പറയാം. ആദ്യമൊക്കെ പിടികൊടുക്കാതെ നടന്നു... ഒരു ദിവസം തന്നോട് ഉള്ളിലുള്ള പ്രണയം തുറന്നു പറഞ്ഞു. മനസ്സിൽ ഒരു കടല് പോലെ അവനോടുള്ള പ്രണയം നുരഞ്ഞു പതയുന്നുണ്ടെങ്കിലും തനിക്ക് ഷാഹിദിനെ അങ്ങനെ കാണാൻ കഴിയില്ലെന്ന് പറഞ്ഞു. നല്ല സുഹൃത്തുക്കളായി നമുക്ക് പോകാമെന്നു പറഞ്ഞു. തന്നോട് എന്നും സംസാരിക്കാൻ വേണ്ടി സുഹൃത്തുക്കളെ പോലെ ദിവസങ്ങൾ നീക്കി. അങ്ങനെ സെക്കന്റ്‌ ഇയർ ആയി ഇനിയാണ് കഥയിലെ താളപ്പിഴകൾ. തുടരും #📔 കഥ
2.1k കണ്ടവര്‍
10 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം