@shb3590
@shb3590

❤FamilY GallerY 4 Happy Life❤

ഞാൻ പറയൂലാ.. 😊😍

#

💓 ജീവിത പാഠങ്ങള്‍

* ഉപഭോഗ സംസ്കാരത്തിന്റെ കാണാപ്പുറങ്ങൾ* വല്ലാത്ത തലവേദന കാരണം പരിചയമുള്ള മെഡിക്കൽ സ്റ്റോറിൽ ഗുളിക വാങ്ങാൻ പോയതാണ് . ഫാർമസിസ്റ്റില്ല ... കടയിലെ പയ്യൻ ചീട്ട് നോക്കി ഗുളിക തന്നു ... പൈസ കൊടുക്കുമ്പോൾ വെറുതെ തിരക്കി - " ബോസ് എവിടെ ? ലീവാണോ ?" :"അല്ല ! അദ്ദേഹത്തിന്റെ ഭയങ്കര തലവേദന .. ഒരു കാപ്പി കഴിച്ചാൽ കുറയുമെന്ന് പറഞ്ഞ് ബേക്കറിയിൽ പോയതാ ....',, " ഞാൻ വാങ്ങിയ ഗുളികകളിലേക്ക് വെറുതെ നോക്കി പോയി 🤔🤔 അമ്മയുടെ ബ്ളഡ് ഷുഗറും പ്രഷറും കുറയുന്നില്ല ... ഫാമിലി ഡോക്ടറെ കാണിക്കാൻ വന്നതാണ് .. ഡോക്ടർ വരാൻ വൈകും ഇരിക്കു എന്ന് അസിസ്റ്റൻറ് ... അദ്ദേഹം രാവിലെയും വൈകുന്നേരവും 30 മിനിട്ട് വീതം യോഗ ചെയ്യുമത്രെ .. ഡോ. വന്നൂ ... മരുന്നുകളുടെ എണ്ണവും അളവും കൂട്ടി .... മരുന്ന് മുടങ്ങാതെ കൃത്യമായി കഴിക്കാൻ ഉപദേശിച്ചു ... വെറുതെ ഡോക്ടറുടെ യോഗയെ കുറിച്ച് ചോദിച്ചു ... അപ്പോൾ അദ്ദേഹം പറയുന്നു - കഴിഞ്ഞ 15 വർഷമായി ഞാൻ നിത്യവും യോഗ ചെയ്യും ... ഷുഗർ പ്രഷർ മടങ്ങിയ ഒരു ജീവിത ശൈലീ രോഗത്തിനും മരുന്ന് കഴിക്കണ്ടി വന്നിട്ടില്ലത്രെ 😃😃 ഞാൻ അമ്മയുടെ കുറുപ്പടിയിലേക്ക് വെറുതെ . കണ്ണാേടിച്ചു... 🤔🤔 ഭാര്യയുടെ കൂടെ ബ്യൂട്ടീ പാർലറിൽ പോയതാണ് ... മുടി സോഫ്റ്റക്കാനും സ്ട്രെയിറ്റൻ ചെയ്യിക്കാനും ബ്യൂട്ടീഷ്യൻ പായക്കേജുകൾ കാണിച്ചു 1500 മുതൽ 3500 വരെയുള്ള പാക്കേജുകൾ ... സ്ഥിരം കസ്റ്റമറായ കൊണ്ട് 500 രൂപ കുറച്ച് 3000 ന് നല്ല package തന്നു ബ്യൂട്ടീഷ്യന്റെ നീളൻ മുടിയിൽ നിന്നും നല്ല ഒരു സുഗന്ധം വരുന്നുണ്ട് ... കൗതുകം കൊണ്ട് ഞാൻ ചോദിച്ചു പോയി - മാഡം എന്താണ് hair treatment ചെയ്യുന്നെ എന്ന് .. ''ഞാൻ വെളിച്ചെണ്ണയിൽ മൈലാഞ്ചിയും കർപ്പൂരവും പൊടിച്ചിട്ട് ചൂടാക്കി തേക്കും ... മുടി സോഫ്റ്റാവും പിന്നെ മുടി തഴച്ചു വളരുകയും ചെയ്യും " മാഡത്തിന്റെ മറുപടി കേട്ട് ഞാൻ കൈയ്യിലെടുത്ത 3000 രൂപ താഴെ വീണു പോയി 😃😃 🤔🤔🤔 അകന്ന ഒരു ബന്ധുവിന്റെ ഡയറി ഫാം കാണാൻ പോയി . എകദേശം 150 വിദേശ ഇനം പശുക്കൾ.. കുറെ പണികാർ .. കറവയക്കും മറ്റ് കാര്യങ്ങൾക്കും മെഷീൻസ് ... കൊള്ളാം ... ഫാമിന്റെ ഒരു ഭാഗത്ത് 2 നാടൻ പശുക്കൾ പച്ചപ്പുല്ല് തിന്നുന്നു ... അതെന്താ 2 എണ്ണം മാത്രം നാടൻ ... കൗതുകം കൊണ്ട് ചോദിച്ചു പോയി ... പണിക്കാരൻ പറയുകയാ " മുതലാളിടെ വീട്ടിലേക്കുള്ള പാലിനും തൈരിനും വേണ്ടി പ്രത്യേകം പച്ചപ്പുല്ല് കൊടുത്ത് വളക്കണതാ ... ഇവയ്ക്ക് കാലിത്തീറ്റയും ഹോർമോണുമൊന്നും കൊടുക്കില്ലാന്ന് 😃😃 🤔🤔🤔 😃😃😃 ആ പ്രസിദ്ധമായ ഹോട്ടലിൽ ഞാനും കുടുംബവും ഇന്ന് കഴിക്കാൻ പോയി ... നല്ല ശുദ്ധമായ സ്വാദിഷ്ടമായ ഊണ്.. കഴിച്ച് ചിലത് പാഴ്സലും വാങ്ങി ബില്ല് കൊടുത്തു പോരാൻ നേരം ... മുതലാളിയോട് കുശലപ്രശ്നം നടത്തി ... ശുദ്ധമായ നെയ്യും വെളിച്ചണ്ണയും ചേർത്തുണ്ടാക്കുന്ന ഇവിടുത്തെ ഭക്ഷണം വീട്ടിലെ ഫുഡിനേക്കാൾ കേമമെന്ന് അദ്ദേഹം അഭിമാനം കൊണ്ടു ... അദ്ദേഹം വിസിറ്റിങ്ങ് കാർഡ് നൽകാം എന്ന് പറഞ്ഞ് അകത്തേക്ക് കൂട്ടി .. അപ്പോളാണ് ഒരു നാലടുക്കിന്റെ സ്റ്റീൽ ടിഫിൻ കാര്യർ ഒരു പയ്യൻ മുതലാളിയുടെ റൂമിലേക്ക് കൊണ്ടു പോകുന്നു ... " ഇതെന്താ ? "എന്ന എന്റെ ചോദ്യത്തിനുത്തരമായി പയ്യൻ പറഞ്ഞു "മുതലാളിക്കുള്ള ഊണ് വീട്ടിൽ നിന്നും കൊണ്ടുവരുന്നതാ '' അതെന്നാ എന്തെങ്കിലും വിശേഷമുണ്ടോ ഇന്ന് ... എന്ന എന്റെ ചോദ്യത്തിനുത്തരമായി അവൻ പറഞ്ഞു - എന്നും മുതലാളിക്കുള്ള ഭക്ഷണം വീട്ടിൽ നിന്നും കൊണ്ടുവരികയാണ് ...അദ്ദേഹം ഇവിടുത്തെ ഭക്ഷണം കഴിക്കാറില്ല " കാരണമറിയാതെ ഞാൻ ചിന്താധീനനായി എന്റെ കൈയ്യിലിരിക്കുന്ന 1650 രൂപയുടെ ബില്ലിലേക്ക് നോക്കി നെടുവീർപ്പിട്ടു ...🤔🤔 🤔🤔🤔🤔 * വിശ്വാസം ...അതല്ലെ എല്ലാം *🙏। #💓 ജീവിത പാഠങ്ങള്‍ #📔 കഥ
919 കണ്ടവര്‍
1 മാസം
#

📔 കഥ

മകളെ നിനക്കായ് ...... ടെറസ്സിലെ കൈവരികളില്‍ ചാരി ആകാശത്തിലേക്ക് നോക്കിയിരുന്ന എന്നെ ഒരു കുഞ്ഞു നക്ഷത്രം കണ്ണുചിമ്മാതെ നോക്കുന്നു .... അറിയാതെ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി . കാലത്തിന് മായ്ക്കാന്‍ കഴിയാത്ത മുറിവുകള്‍ ഇല്ലെന്നു പറയുന്നത് വെറുതെയാണ് . ഒരു പക്ഷെ വേദനയുടെ തീവ്രത കുറക്കാന്‍ കാലത്തിന് കഴിഞ്ഞേക്കാം .അതോ ആ വേദനയും പേറിയുള്ള ജീവിതം ശീലമാകുന്നത് കൊണ്ട് തോന്നുന്നതോ? വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞു ഇന്നും എല്ലാം അതുപോലെ മുന്നില്‍ , അവളുടെ കുഞ്ഞു മുഖം പോലും ....... വിദേശത്ത് ജോലി കിട്ടിയപ്പോള്‍ വീട്ടുകാരെ ഇനിയെങ്കിലും സഹായിക്കാന്‍ സാധിക്കുമല്ലോ എന്ന ആശ്വാസമായിരുന്നു. മരുഭൂമിയുടെ ഒത്തനടുക്ക് ഒറ്റപെട്ടുകിടക്കുന്ന കൊച്ച് ഗ്രാമം . പ്രയാസങ്ങള്‍ ഏറെയായിരുന്നു . എങ്കിലും പിടിച്ചു നിന്നു. മനസ്സിനിഷ്ടപെട്ട ആളുമായുള്ള വിവാഹം ഇരുവീട്ടുകാരുടെയും ആശീര്‍വാദത്തോടെ നടന്നപ്പോള്‍ ഏറെ സന്തോക്ഷിച്ചു .വിവാഹം കഴിഞ്ഞതിന്‍റെ രണ്ടാം മാസം തന്നെ ഗര്‍ഭിണി ആണെന്നറിഞ്ഞപ്പോള്‍ സന്തോഷം ഇരട്ടിച്ചു .മൂന്നാം മാസത്തെ സ്കാനിങ്ങില്‍ അറിഞ്ഞു ആഗ്രഹിച്ചതുപോലെ മോളാണെന്ന് .അഞ്ചാം മാസം നൈറ്റ്‌ ഡ്യൂട്ടി ക്കിടെയുണ്ടായ ബ്ലീഡിംഗ് കുറച്ചൊന്നു വേവലാതിപെടുത്തിയെങ്കിലും സ്കാനിങ്ങിനു ശേഷം പേടിക്കാന്‍ ഒന്നുമില്ല എന്ന ഡോക്ടറുടെ വാക്കുകള്‍ ആശ്വാസമായിരുന്നു . ഏഴാം മാസം പതിവ് ചെക്ക്‌അപ്പിന് ചെന്നപ്പോള്‍ പതിവിനു വിവരീതമായി മറ്റൊരു ഡോക്ടര്‍ .സാധാരണ കാണാറുണ്ടായിരുന്ന ഡോക്ടര്‍ മോര്‍ണിംഗ് ഷിഫ്റ്റ്‌ മാറ്റി നൈറ്റ്‌ എടുത്തത്രേ ...... സ്കാനിംഗ്‌ ചെയ്ത ശേഷം അവര്‍ പറഞ്ഞു ഇരട്ടകുട്ടികള്‍ ആണെന്ന് . പറഞ്ഞറിയിക്കാന്‍ ആവാത്ത സന്തോഷം ...... പക്ഷെ അതിനു ഒരു പകലിന്‍റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ ....... സാധാരണ കണ്ടുകൊണ്ടിരുന്ന ഡോക്ടറെ കണ്ടു സന്തോഷവിവരം അറിയിക്കാന്‍ ചെന്നപ്പോള്‍ അവര്‍ക്ക് സംശയം , വീണ്ടും സ്കാനിംഗ് ചെയ്ത അവരുടെ ; ഇരട്ടകുട്ടികള്‍ അല്ല മോള്‍ക്ക്‌ ജെന്മ വൈകല്ല്യം ആണ് ........ അതുകൊണ്ടുതന്നെ അമ്നോടിക് ഫ്ലൂയിഡ് കൂടിയതുകൊണ്ടുണ്ടായ കന്ഫൂഷന്‍ ആണ് .......കുഞ്ഞിനെ ജീവനോടെ കിട്ടാന്‍ പ്രയാസമാണ് ........ ഇനി കിട്ടിയാല്‍ തന്നെ പ്രശ്നങ്ങള്‍ ആവും കാരണം കുഞ്ഞിന്റെ വയറില്‍ എന്തോ കുഴപ്പമാണ് ......... ഏതായാലും കുറച്ചു ദിവസങ്ങള്‍ നോക്കാം എന്നിട്ട് എന്തെങ്കിലും ചെയ്യാം എന്ന തീകൊരിയിടുന്ന വാക്കുകള്‍ .......േ സങ്കടം സഹിക്കാവുന്നതിലും അപ്പുറമായാല്‍ കരയാന്‍ കൂടി സാധിക്കില്ല എന്ന് മനസ്സിലായ നിമിഷങ്ങള്‍ ........ പ്രാര്‍ത്ഥനയുടെയും ചെക്ക് അപ്പുകളുടെയും ഒരാഴ്ചക്കുശേഷം ശേഷം അറിയുന്നു മോള്‍ മരിച്ചു എന്ന് . ഗര്‍ഭപാത്രത്തില്‍ വച്ച് കുഞ്ഞു മരിച്ചാലും നോമല്‍ പ്രസവത്തിനായി കാത്തിരിക്കാന്‍ പറയുന്ന ഡോക്ടര്‍മാരെ ആദ്യം കാണുകയായിരുന്നു ....... ആ നാട്ടിലെ ഒരേ ഒരു ഹോസ്പിടല്‍ ..... പ്രൈവറ്റ് ഹോസ്പിടലുകള്‍ പോലും ഇല്ല . ഇതിനേക്കാള്‍ നല്ല മറ്റൊരു ഹോസ്പിറ്റലും ഗൈനിയും ഉള്ളത് 350km ദൂരെമാത്രം ...... എല്ലാ വേദനകളും കടിച്ചമര്‍ത്തി ആശ്വാസ വാക്കുകളുമായി കൂടെനിന്ന പ്രിയപെട്ടവന്‍ കുറച്ചൊന്നുമല്ല പിടിച്ചുനില്‍ക്കാന്‍ ഉള്ള ശക്തി പകര്‍ന്നത് . മരിച്ച മോളെയും കൊണ്ട് കാത്തിരിപ്പ് നീണ്ടത് ഒരാഴ്ച . അഡ്മിറ്റായ അന്നുതന്നെ , ഡെലിവെറി ടേബിളില്‍ കയറുന്നതിന് തൊട്ടുമുന്‍പ് ....... കാല്‍ച്ചുവട്ടില്‍ പിറന്നു വീണ ( അതോ മരിച്ചു വീണതെന്നോ ? എന്താ ഞാന്‍ പറയേണ്ടേ ?) എന്‍റെ പോന്നുമോളുടെ മുഖം ഇന്നും ഒരു മാറ്റവും ഇല്ലാതെ മനസ്സില്‍. അവളായിരിക്കുമോ എന്നെ കണ്ണു ചിമ്മാതെ നോക്കുന്ന ആ കുഞ്ഞു നക്ഷത്രം .... എങ്കില്‍..... നീയറിയുക ..... നിനക്കിളയവര്‍ ആയി രണ്ടുപേര്‍ കൂടി വന്നു ഈ വീട് സന്തോഷം കൊണ്ട് നിറക്കാന്‍ എങ്കിലും ........ അമ്മ നിന്നെ മറന്നിട്ടില്ല ........ മറക്കാന്‍ അമ്മക്കാവുകയുമില്ല നീയെന്‍റെ ഉള്ളില്‍ ഉണ്ടായിരുന്നു കഴിഞ്ഞുപോയ ഓരോ നിമിക്ഷങ്ങളിൽ പോലും.. #📔 കഥ
1.8k കണ്ടവര്‍
1 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം