@shbnrfka
@shbnrfka

❤️Shubana ❤️

💕സാഹി മർഹബ💕

സാഹി മർഹബ മൻഹാസിന്റെ പ്രണയിനി ഭാഗം - 32 Copyright work - This work is protected in accordance with section 45 of the copyright act 1957 ( 14 of 1957 )and should't be used full or  part without the creator SHUBANA RAFEEQ prior permission ഈ സൃഷ്ടിയിൻമേൽ പകർത്തുവാനും മാറ്റം വരുത്തുവാനും പുനർ നിർമ്മിക്കുവാനുമുള്ള അവകാശം എഴുത്തുകാരിയായ ഷുബാന റഫീഖ് എന്ന എനിക്ക് മാത്രമാണ്.എന്റെ അനുവാദം കൂടാതെ മുകളിൽ പറഞ്ഞ ഏതെങ്കിലും പ്രവർത്തി ഈ സൃഷ്ടിയിന്മേൽ ചെയ്യുന്നത് നിയമവിരുദ്ധമാണ് 🍁🍁🍁 മഞ്ഞു വീണ വഴിയിൽ ഒരു മരം പൊട്ടി വീണിരിക്കുന്നു... അതിന് മുകളിൽ ആരോ ഇരിക്കുന്ന പോലെ.. പക്ഷെ മുഖം വ്യക്തമല്ല.. "അർജുൻ.... ആരാണ് ഈ സമയത്തു.. .. " ഷമി ചോദിച്ചപ്പോ അർജുൻ ഡോർ തുറന്നു പുറത്തിറങ്ങി... അയാൾ എന്തൊക്കെയോ ചോദിക്കുന്നങ്കിലും ഒരു മറുപടിയും ഇങ്ങോട്ടി ല്ല.. അത് കുറച്ചു നേരം നീണ്ടു നിന്നതും ഷമിയും പുറത്തിറങ്ങി... അവൻ ഇറങ്ങിയപ്പോഴണ് സീറ്റിൽ വീണ് കിടക്കുന്ന ഫോൺ കണ്ടത് ജോണി അതനിക്ക് നേരെ നീട്ടി.. ഞാൻ വേഗം മുന്നക്ക് ഡയൽ ചെയ്തു.. ഒരറ്റ റിങ്ൽ തന്നെ കാൾ അറ്റൻഡ് ചെയ്തു.. സംസാരിക്കാൻ തുടങ്ങും മുന്നേ പെടുന്നനെ എന്തോ ഒന്നു കാറിന്റെ ചില്ല് തകർത്തു അകത്തോട്ടു വീണു... ഞങ്ങൾ മൂവരും ഞെട്ടി പിറകോട്ടു നീങ്ങി.. കാറിൽ വീണയാളെ ഒന്നൂടെ ശ്രദ്ധിച്ച് നോക്കിയപ്പോഴാണ് അത് ഷമിയാണന്ന് മനസിലായത്... അവൻ എഴുന്നേൽക്കും മുന്നേ പുറത്ത് അർജുനും അയാളും പൊരിഞ്ഞ അടിയിലായിരുന്നു.. നിമിഷങ്ങൾക്കകം അയാൾ അർജുനെയും തചൊതുക്കി വണ്ടിയിലേക്കിട്ടു.. ..ശേഷം അയാൾ ഡ്രൈവിങ് സീറ്റിലേക്കിരുന്നു.. ഞങ്ങൾ മുന്നയാണന്ന ഭാവത്തോടെയായിരുന്നു ഇത്രയും നേരമിരുന്നത്... അയാൾ മുഖംമൂടി അഴിച്ചു... "ഹലോ ഞാൻ റാം...സ്പെഷ്യൽ പോലീസ് ഓഫിസർ ആണ്... " അയാൾ അയാളുടെ കയ്യിലെ കാർഡ് കാണിച്ചു തന്നു.. ഞങ്ങൾ ഒരു ചിരിയോടെ അയാളെ നോക്കി.. പുറകിൽ കെട്ടിയിട്ട ഇരുവരും ഒരു ഞെരക്കത്തോടെ നിലത്തെക്ക് വീണു.. "പേടിക്കണ്ട.. ബോധം പോയതാണ്... " അയാൾ ഞങ്ങളോട് പറഞ്ഞു..കാർ സ്റ്റാർട്ടാക്കി മുന്നോട്ടു നീങ്ങി.. ചെറിയൊരു ആശ്വാസം ഞങ്ങളുടെയുള്ളിൽ മിന്നി തിളങ്ങി.. --*-------**------***--- ഓർക്കിട് വില്ല രാത്രി 12:00 സൈറയാകെ ടെൻഷനടിച്ച് ഹാളിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുമ്പോഴായിരുന്നു സാഹിയങ്ങോട്ട് വന്നത്... "സൈറ... !!കിടന്നില്ലേ ഇതുവരെ..? "എനിക്ക് ഉറക്കം വരുന്നില്ല സാഹി..ആകെ മൊത്തത്തിൽ ടെൻഷനടിച്ച് തല പുകഞ്ഞിരിക്കുവണ്... ". "ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയാവോ..? എന്തെന്ന രീതിയിൽ സൈറ സാഹിയുടെ മുഖത്തെക്ക് നോക്കി.. "ഷമിയും ഞാനുമായുള്ള തർക്കത്തിന് പുറമെ വേറെന്ത് പ്രശ്നമാണ് അവർ തമ്മിൽ..? "പറയരുതന്ന് മുന്ന പറഞ്ഞതാ.. ഒരു പക്ഷെ ഇപ്പൊ പറഞ്ഞില്ലങ്കിൽ പിന്നീട് അതൊരിക്കലും അറിയാൻ പോകുന്നില്ല.. " "പറ.. സൈറ... എനിക്കത് എന്താണന്ന് അറിയണം.. " ഒരു നിമിഷം ചിന്തിച്ച ശേഷം സൈറ തുടർന്നു.. "ഞാനും മുന്നയും അമേരിക്കയിൽ വെച്ചുള്ള സൗഹൃദമാണ്.. ഈ സൗഹൃദം അവന്റ വീട്ടിലും എന്റെ വീട്ടിലും അറിയാം.. അവൻ നാട്ടിൽ വന്നേൽ പിന്നെ ഞങ്ങൾ ഒരു കോൺടാക്ട്ടും ഉണ്ടായിട്ടില്ല.. അങ്ങനെയിരിക്കെ ഞാൻ ജോലിയുടെ ആവിശ്യത്തിനായ് നാട്ടിലേക്കു വന്നതിന്റെ രണ്ടാം ദിവസം അവന്റെ വീട്ടിൽ പോയിരുന്നു.. അതായത നിന്റെ നികാഹിന്റെ തലേ ദിവസം..അന്നവൻ കണ്ണൊക്കെ നിറഞ് ആകെ വല്ലാത്തൊരു അവസ്ഥയിലായിരുന്നു.. കാര്യം അന്വേഷിച്ചപ്പോഴ നിന്റെ കാര്യമവൻ പറഞ്ഞത്...എനിക്ക് ആ സമയം നിന്നോട് വെറുപല്ല വന്നത്. ഇന്നേവരെ ആരെയും അവനിത്രത്തോളം സ്നേഹിച്ചു കണ്ടിട്ടില്ല.. ആ സ്നേഹം നീ തട്ടികളഞ്ഞപ്പോഴുള്ള ഒരു തരം ചെറു ദേഷ്യമായിരുന്നു എനിക്ക്...നിറഞ്ഞ പുഞ്ചിരിയോടെ അവനെ സമാധാനിക്കുമ്പോൾ അവനപ്പോഴും പാതി ചത്ത മനസ്സാലായിരുന്നു... മോർണിംഗ് അമേരിക്കക്ക് തിരിച്ചു പോകുമെന്ന് പറഞായിരുന്നു ഞങ്ങൾ അന്ന് പിരിഞ്ഞത്... അവൻ അമേരിക്കയിലത്തിയിട്ടും ഞങ്ങൾ ബന്ധം തുടർന്നു.. ഒരു പക്ഷെ അവൻക്ക് ജീവിക്കാനുള്ള മാർഗം ദൈവം എന്നിലൂടെ കാണിച്ചു കൊടുത്തതാണെന്ന് പറയുന്നതാകും ശരി.. " ഒന്നും മനസ്സിലാവാത്ത രീതിയിൽ സാഹി സൈറയെ നോക്കി.. "എനിക്കൊരു അഫയറുണ്ടായിരുന്നു....വാനോളം പുകഴ്ത്തി ഹൃദയത്തോളം സ്നേഹിച്ചയൊരുത്തൻ.. ഉപ്പാന്റെ ഫ്രണ്ട്ന്റെ മോനാ.. ആള് അധ്യാപകനാ കൂടാതെ നല്ലൊരു അഭിനേതാവും.. ആളെ നിനക്കറിയും... ഷമീറന്നാ പേര് ... " പേര് കേട്ടതും ഒരു ഞെട്ടലോടെ സാഹി സൈറയെ നോക്കി... "ഞെട്ടണ്ട... നിന്നെ കെട്ടിയ ഷമി തന്നെ ആള്..." "പക്ഷെ.. അവനങ്ങനെ നിന്നെ..." "അവിടെയാണ് പ്രശ്നം.. നിന്നെ കെട്ടിയത് ചെറിയൊരു വാശി പുറത്താ.. അതിലുപരി അവൻ അതിലൂടെ നേടാൻ ആഗ്രഹിച്ചത് കോടികളുടെ സ്വത്തും.. " "മനസിലായില്ല .?? " "പെണ്ണായാൽ മതി അവർക്കൊക്കെ..അതൊരു ചങ്കുറപ്പുളള പെണ്ണായാൽ ബഹു കേമം.. നിനക്ക് ഓർമ്മയുണ്ടോ നിന്റെ സുഹൃത് ആതിയുടെ അതിക്രൂരമായ കൊലപാതകത്തിന്റെ പ്രതികളെ ഒരു നിയമത്തിനും വിട്ട് കൊടുക്കാതെ നടു റോട്ടിൽ നിന്ന് ശിക്ഷ നടപ്പിലാക്കിയത്..അതും ആ ഒരാഴ്ച ഡ്യൂട്ടിയിൽ കയറിയ CI അർജുന് നേരെ.. ശേഷം ഒരു വാക്ക് കൂടെ നീ പറഞ്ഞിരുന്നു.. ആണന്ന് പറഞ് മുഖത്തു താടിയും മീശയും വെച്ച് നടന്നാൽ പോരന്ന്...അത് അവന്റയുള്ളിൽ ഒരു ചെറു തീ കോറിയിട്ടു... ശേഷം അർജുന്റെ മോട്ടിവേഷൻ മൂലമാണ് ഷമി നിന്നെ കല്യാണം കഴിച്ചത്..അതിന് ശേഷമാണ് അവന്റയുള്ളിലെ തീ ആളി പടർന്നു കയറിയത്..." "അപ്പോഴും ഷമി ചോദ്യചിന്മാവുകയാണ് ..? "അവൻ കളിച്ചത് അതിലും വലിയ കളിയാണ് സാഹി...അത് അർജുന് പോലും അറിയില്ലന്നുള്ളതാണ് ഏറ്റവും വലിയ ട്വിസ്റ്റ്‌.. " "അതൊരിക്കലും നടക്കാൻ സാധ്യത ഇല്ലല്ലോ..അർജുൻ അറിയതൊരു കാര്യം ഉണ്ടെന്നുള്ളത് വിശ്വസിക്കാൻ കഴിയുന്നില്ല... " "വിശ്വസിക്കണം... കാരണം ആ കളി തുടങ്ങുന്നത് എന്നിൽ നിന്നാണ്..? "നിന്നിൽ നിന്നോ? "അതെ... നിന്നെ കല്യാണം കഴിച്ചത് ഇന്നേവരെ എന്നെയവൻ അറിയിച്ചിട്ടില്ല... അറിയിക്കാതെ എന്നെ കല്യാണം കഴിച് എന്റെ മേലിലുള്ള സ്വത്ത്‌ സ്വന്തമാക്കുക എന്നായിതായിരുന്നു അവന്റെ ലക്ഷ്യം.. . അതിന് വേണ്ടിയാണ് നിന്റെ കല്യാണം കഴിഞ്ഞ് രണ്ടാമത്തെ ദിവസം അവനും അവന്റെ പപ്പയും വന്ന് ഞങ്ങളുടെ കല്യാണം തീരുമാനിച്ച് ഉറപ്പിച്ചത്...അതായത് എന്റെ വൂട്ബി എന്ന നിലക്കായിരുന്നു പിന്നീടുള്ള ദിവസങ്ങൾ... ഇക്കാര്യം ഞാൻ മുന്നയോടു പറയുകയും അവൻക്ക് ഫോട്ടോ അയച്ചു കൊടുക്കുകയും ചെയ്തപ്പോഴ അവൻ നിന്നെ കല്യാണം കഴിച്ച വിവരം ഒരു ഞെട്ടലോടെ ഞാൻ അറിയുന്നത്... ആ നിമിഷം ഞാൻ തളർന്നു.. ഞാനിരിക്കെ എന്തിനു നിന്നെ കല്യാണം കഴിച്ചന്ന ചോദ്യം എന്നിൽ ബാക്കിയായിരുന്നു... പക്ഷെ തളരാതെ മുന്നോട്ടു കൊണ്ട് പോയത് മുന്നയാണ്... നിന്നെ കല്യാണം കഴിച്ചത്തിനു പുറകെയുള്ള ലക്ഷ്യം അറിയാനാണ് മുന്ന.എന്നോട് ആവിശ്യപ്പെട്ടത്..." പെട്ടന്നാണ് സൈറയുടെ ഫോൺ റിങ് ചെയ്തത്.. റാമാണ്... കാൾ അറ്റൻഡ് ചെയ്തങ്കിലും സംസാരിക്കുന്നതൊന്നും കേൾക്കാതെ കാൾ കട്ടായി.. "ആരാ സൈറ.. " "റാമാണ്... കാൾ കട്ടായി... " "മ്മ്മ്... പിന്നെ എന്താ സംഭവിച്ചത്..? "രണ്ടാഴ്ചത്തോളമുള്ള അന്വേഷണത്തിനിടയിലാണ് എല്ലാം തെളിഞ്ഞു വന്നത്...ഷമിയുടെ ഉപ്പാക്ക് ഒരു ഭാര്യയല്ല രണ്ടുഭാര്യമാരാണ്.. ആദ്യത്തെ ഭാര്യ സീത അന്തർജനം..കല്യാണം കഴിക്കാതെ വഴിവിട്ട ബന്ധത്തിലൂടെ തുടങ്ങിയതായിരുന്നു അവരുടെ റിലെഷൻ..അത് വീട്ടുകാർക്കൊ നാട്ടുകാർക്കൊ അറിയില്ലായിരുന്നു... പക്ഷെ അതിനിടയിലാണ് ആ സ്ത്രീ പ്രെഗ്നന്റ് ആകുന്നതും വീട്ടുകാർ അറിയുന്നതും.. അതറിഞ്ഞ വീട്ടുകാർ നാട്ടുകാർ അറിഞ്ഞാലുള്ള നാണക്കേഡോർത്ത് അവരെ വീട്ടിൽ നിന്ന് ഇറക്കി വിട്ടു . അവരെ സ്വീകരിക്കാൻ അവന്റ ഉപ്പ തയ്യാറല്ലായിരുന്നു.. അതൊക്കെ ആ സമയത്തു തോന്നിയതാണെന്നും ഇതിൽ എനിക്കൊരു പങ്കുമില്ലന്നും അയാൾ തീർത്തു പറഞ്ഞതോടെ ആ സ്ത്രീ അവിടെ നിന്നും ജീവിച്ചു തുടങ്ങുവായിരുന്നു.. തന്റെ കയ്യിലുള്ള ബിരുദങ്ങൾ വെച്ച് ഒരു ചെറിയ ടീച്ചറായി സ്കൂളിൽ കയറാൻ പറ്റി... ഒരു വാടക വീടും തരപ്പെടുത്തി... ഓരോ മാസങ്ങൾ കഴിയും തോറും ഒരു അമ്മയാകാനുള്ള ഒരുക്കത്തിൽ ശരീരം ക്ഷീണിക്കാൻ തുടങ്ങി....ജോലിക് പോകാൻ വയ്യാതെയായി... അവസാനം അയല്പക്കക്കാരുടെ സാന്നിധ്യതോടെ അവരോരു ആൺകുട്ടിക്ക് ജന്മം നൽകി... മോനെ അയല്പക്കത്ത് നിർത്തി വീണ്ടും ജോലിക് പോയി തുടങ്ങി.. മക്കളില്ലാത്ത അവർക് അവനൊരു കൂട്ടായിരുന്നു.. തനിക് കഴിയും വിധം നല്ല വിദ്യാഭ്യാസതോടെ ഒരു കുറവുകളും അറിയിക്കാതെ തന്നെ അവനെ വളർത്തി... വളർന്നു വലുതായി അവന്റ ജോലിയിൽ അവൻ മിടുക്ക് തെളിയിച്ചു കൊണ്ടിരുന്നു..." "അവരുടെ മകൻ..? ".. CI അർജുൻ സീത അന്തർജനം..." "എന്ത് ...? വിശ്വസിക്കാൻ കഴിയാതെ സാഹി വീണ്ടും ചോദിച്ചു . "അതെ ഒരു വാപ്പയിൽ പിറന്ന രണ്ടു മക്കളാണ് അർജുനും ഷമിയും... അത് അറിയാവുന്നത് ഷമിക്ക് മാത്രമാണ്.. അർജുൻ ഇപ്പോഴും ഒരു വേട്ടക്കാരനായ് കൂടെ നിൽക്കുന്നു.. അവൻ എപ്പോഴും അവരോട് തന്റെ അച്ഛനെ കുറിച്ച് ചോദിക്കുമായിരുന്നു...പക്ഷെ പറയാൻ അവർ ഒരുക്കമല്ലായിരുന്നു.. കാരണം അവൻ പോലീസിൽ കയറിയതിന്റെ പിറ്റേ ദിവസം അവർ ഷമിയുടെ ഉപ്പാക് വിളിക്കുകയും അവര്ക് അവകാശപെട്ട സ്വത്ത്‌ ആവിശ്യപ്പെടുകയും ചെയ്തു.. തരില്ലന്നും ഇനി മേലാൽ വിളിക്കരുതന്നും പറഞ് കാൾ കട്ടാക്കും മുന്നേ തന്റെ മകൻ CI ആയ വിവരം പറയുന്നതോടപ്പം നാളെ അങ്ങോട്ട്‌ വരുമെന്ന ഭീഷണി വാക്കിൽ ആ കാൾ അവർ കട്ടാക്കി. .. അത്രയും കാലത്തിനിടെ അവർ വിളിച്ചതിന് കാര്യമുണ്ടയെന്ന് അറിഞ്ഞത് പിറ്റേന്ന് അവരെ അന്വേഷിച്ചു വന്ന ഷമിയുടെ ഉപ്പാനെ കണ്ടപ്പോഴയിരുന്നു... തങ്ങൾക്ക് ആവിശ്യമുള്ള സ്വത്ത്‌ തരാൻ തയ്യാറണെന്നും ഇനി മേലാൽ ഈ ബന്ധം പറഞ്ഞു വിളിക്കരുതന്നും പറഞ്ഞു... പക്ഷെ അവുടെയൊന്നും ആ പ്രശ്നം തീർന്നില്ല...മൊത്തത്തിൽ നാല് മക്കളാണ്.. അതിൽ ഒരു വിഹിതം മാത്രമേ അർജുന് കിട്ടുള്ളു... പക്ഷെ അത് പോരന്നും എന്റെ വിഹിതം കൂടെ കിട്ടണമെന്ന് ആവിശ്യപ്പെട്ടു മകനെ വെച്ച് അവർ ഭീഷണിപ്പെടുത്ത്കയായിരുന്നു.....അവസാനം ഇരു വിഹിതവും അവർക്ക് നൽകി വീട് വിട്ടിറങ്ങുമ്പോൾ അത് തിരിച്ചു പിടിക്കാനുള്ള മുഴുവൻ കൊട്ടേഷനും അയാൾ തന്റെ മകൻ ഷമിക്ക് നൽകുവായിരുന്നു....." "പക്ഷെ അതങ്ങനെ ആതിയുടെ കൊലപാതകവുമായി ബന്ധപ്പെടുന്നത്.. " "തെങ്കണമെന്ന കുഗ്രാമം ഒഴിപ്പിച്ചു അവിടെ നല്ലൊരു റിസോട്ട് തുടങ്ങിയാൽ അത് നിങ്ങളുടെ പേരിലായിരിക്കുമെന്നയിരുന്നു അദ്ദേഹം വാക്ക് കൊടുത്തത്... പക്ഷെ അതിനുള്ളിൽ ആ രണ്ടുപേരെ ഇല്ലായ്മ ചെയ്‌താൽ അതവർക്ക് മുന്നോട്ടുള്ള തടസ്സം മുഴുവനായ് ഒഴിഞ്ഞു പോകുമെന്ന് അവര്ക് ഉറപ്പായിരുന്നു... അങ്ങനെയാണ് ഷമി അർജുന്മായ് കൂട്ട് കൂടിയതും... അർജുന് പെണ്ണെന്നു പറഞ്ഞാൽ ഒരു ലഹരിയാണന്ന് ഷമിക്ക് നന്നായി അറിയാ മായിരുന്നു... അതിലൂടെ അവനെ കീഴ്പെടുതാമെന്ന് അവൻ ഊഹിച്ചു.. അങ്ങനെയാണ് തെങ്കണം സന്ദർശിക്കാൻ പോയതും ആതിയെ കാണുന്നതും...അത് നിന്റെ സുഹൃത്തണെന്നും അവന്റ സ്റ്റുഡന്റ് ആണെന്നിരിക്കേയാണ് മദ്യലഹരിയിൽ ഇരുവരും അവളെ...... പറയാൻ കഴിയാതെ സൈറ മൗനം പാലിച്ചു... ഒരു ചെറിയ തേങ്ങലായിരുന്നു സാഹിയിൽ നിന്നും... "ഏയ്‌ സാഹി എന്താ ഇത്.. കരയല്ലേ...അതവളുടെ വിധിയാണ്... അത്ര കണ്ട് സമാധാനിക്കാം.. പക്ഷെ യഥാർത്ഥ പ്രതികൾ ഇപ്പോഴും പുറത്താണ് അത് നീ മറക്കേണ്ട.. " "Mm.." "നിന്റെ കല്യാണം കഴിഞ്ഞ് കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ ഷമി അർജുന് നിന്നെ കൈമാറാനുള്ള ശ്രമം നടത്തിയിരുന്നു ല്ലെ.. അതിനിടയിൽ അവൻ ഒരു ഒപ്പ്ന് വേണ്ടി പലപ്പോഴും അവനോടു പലവിധ വാഗ്ദാനങ്ങളും കൊടുത്തങ്കിലും അതിൽ നിന്നൊക്കെ പിന്മാറിയത് മുന്ന അതിന് പുറകിൽ നിന്നത് കൊണ്ട.." "അപ്പൊ അർജുന് എല്ലാം അറിയോ .? "ഇല്ലാ...അർജുന്റെ ലക്ഷ്യം ഒരു പക്ഷെ അടുത്തത് ഞാനായിരിക്കും.. അതോടെ വേണമെങ്കിൽ ഷമിയുടെ ലക്ഷ്യമായ അവന്റ പണം കിട്ടും അതുപോലെ നിന്നെ കൊണ്ട് പോയ പോലെ എന്നേം കുറച്ചു ദിവസം കൂടെ കൂട്ടിയാൽ എന്റെ സ്വത്തും കിട്ടില്ലേ.. പിന്നെ തടസ്സമായ് നില്ക്കാനാരുമില്ല...ആരും.." "ഇതൊക്കെ നടക്കുമെന്ന് സൈറക്ക് ഉറപ്പുണ്ടോ ? "ഒരിക്കലുമില്ല..ഒരു പക്ഷെ ഞാനിതൊന്നും അറിഞ്ഞില്ലയിരുന്നങ്കിൽ ഇതൊക്കെ നടന്നേനെ..നീയും മുന്നയുംമരിച്ചന്നായിരിക്കും അവരുടെ മനസ്സിൽ.. ഇപ്പൊ മൂന്നാറിൽ വന്നതും എന്നെ കാണാനാണ്.. സത്യം പറഞ്ഞാൽ അവരുടെ അവസാന ലക്ഷ്യത്തിലേക്ക്.. പക്ഷെ അതിന് മുന്നേ അവരെ നോക്കാൻ പറഞ്ഞയച്ച സാപ്പിയും ഗപ്പിയും ജോണിയും അവർക്കിടയിൽ പെട്ടു... തീരുമാനിച്ചുറപ്പിച്ചവയെല്ലാം തകിടം മറിഞ്ഞു... മുന്നയെ കൊണ്ട് ഒന്നുമാവില്ല.ഒരു പക്ഷെ ഞാനും കൂടെ പോയിരുന്നങ്കി ൽ... " "എന്തിന ഇനിയും താമസിക്കുന്നത്...നീ പൊയ്ക്കോ... " "പക്ഷെ നിങ്ങളെ ഇവിടെ ഒറ്റക്കാക്കുന്നത് അത്ര പന്തിയല്ല... അവർ വേറന്തെങ്കിലും പ്ലാൻ കണ്ടിട്ടുണ്ടോ എന്നറിയില്ല ല്ലോ.. " "അതൊക്കെ ഞാൻ നോക്കിക്കോളാം.. ഇപ്പൊ എനിക്കൊരു വിശ്വസമുണ്ട്.. ഒരു ലക്ഷ്യവും.. നീ പൊയ്ക്കോ... എന്റെ പൂർണ സമ്മതതോടെയാണ് സൈറ.. " "താങ്ക്സ് സാഹി..." അവൾ സാഹിയെ കെട്ടിപിടിച്ചു.. ശേഷം ഹാളിലെ വലിപ്പിൽ നിന്നും ഒരു ഗൺ എടുത്തു തന്റെ പാന്റിന്റെ അരയിൽ വെച്ചു... ശേഷം ഒരു കോട്ടുമിട്ടോണ്ട് പുറത്തേക് ഇറങ്ങി.. പുറകെ സാഹിയും .. ബുള്ളറ്റ്ൽ കയറി.. സ്റ്റാർട്ട്‌ ചെയ്തു.. "സാഹി..ഞാൻ ഇത്രയും പറഞ്ഞത് നീ എല്ലാം അറിഞ്ഞിരിക്കാൻ വേണ്ടിയാ... ഞങ്ങൾ ഇത് വിജയിച്ചു വന്നാൽ നിന്റെയൊരു പോസറ്റീവ് മറുപടി ഞാൻ പ്രതീക്ഷിക്കുന്നുണ്ട്.. അവനിപ്പോഴും ആ ഒരു മറുപടിക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത് " എന്നൊരു ചെറു പുഞ്ചിരിയോടെ പറഞ് സൈറ ഗെയിറ്റ് കടന്ന് പോയി.. ആ നിമിഷം പ്രണയാർദ്രമായ ഒരു തെന്നൽ അവളെ തഴുകി തലോടി... (തുടരും ) അഭിപ്രായങ്ങൾ അറിയിക്കണെ...💖💖 #📙 നോവൽ
സാഹി മർഹബ മൻഹാസിന്റെ പ്രണയിനി ഭാഗം - 31 Copyright work - This work is protected in accordance with section 45 of the copyright act 1957 ( 14 of 1957 )and should't be used full or  part without the creator SHUBANA RAFEEQ prior permission ഈ സൃഷ്ടിയിൻമേൽ പകർത്തുവാനും മാറ്റം വരുത്തുവാനും പുനർ നിർമ്മിക്കുവാനുമുള്ള അവകാശം എഴുത്തുകാരിയായ ഷുബാന റഫീഖ് എന്ന എനിക്ക് മാത്രമാണ്.എന്റെ അനുവാദം കൂടാതെ മുകളിൽ പറഞ്ഞ ഏതെങ്കിലും പ്രവർത്തി ഈ സൃഷ്ടിയിന്മേൽ ചെയ്യുന്നത് നിയമവിരുദ്ധമാണ് 🍁🍁🍁 റൂമിൽ എത്തിയിട്ടും അവൻ പറഞ്ഞതിന്റെയും കുറച്ചു മുന്നേ സംഭവിച്ചതിന്റെയും നേർകാഴ്ച കണ്ണിലങ്ങനെ മിന്നികളിക്കാണ്....ഷമിയുടെ സാമിപ്യം എന്നെ വല്ലാതെ അസ്വസ്ഥയാക്കിയിരുന്നു.. പക്ഷെ മുന്നയുടെ സാമിപ്യത്തിൽ ഞാനത്ര സുരക്ഷിതയാണ്... ചിന്തകൾക്ക് വല്ലാതെ തല കൊടുക്കാതെ ഒന്നു കുളിച്ചു ഫ്രഷ് ആയി ഫുഡ് കഴിക്കാൻ താഴെക്കിറങ്ങി... -**-****--** അക്കുവിന്റെ ഫോൺ റിങ് ചെയ്തതും സ്‌ക്രീനിൽ തെളിഞ്ഞ നമ്പർ കണ്ട് എടുക്കണോ വേണ്ടയോ എന്നൊരു നിമിഷം ആലോചിച്ചു.. വേണ്ടന്ന് കരുതി അവിടെ തന്നെ ഫോൺ ഓഫാക്കി വെച്ചതും ലാപ്പിൽ msg തുരു തുരാ വരുന്നുണ്ട്... അവൻ എന്ത് ചെയ്യണമെന്നറിയാതെ തലക് കൈ വെച്ചിരിക്കുമ്പോഴായിരുന്നു പുറത്തു കാളിങ് ബെല്ലിന്റെ ശബ്ദം.. ഡോർ തുറന്നു നോക്കുമ്പോൾ എന്റെ സെക്രട്ടറി ജോൺ ആയിരുന്നു... "സർ ബോസും മാഡവും വിളിച്ചിരുന്നു... നിങ്ങൾക് വിളിച്ചിട്ട് കാൾ അറ്റൻഡ് ചെയ്യുന്നില്ലന്നും msg നോക്കുന്നില്ലന്നൊക്കെ പറഞ്.. " "അത് ഞാൻ ബാത്‌റൂമിലായിരുന്നു.. " "ഹ.. ഒരു 5 മിനിറ്റ്നുള്ളിൽ വിളിക്കും.. എടുക്കാതെരിക്കേണ്ട.. ദേഷ്യം കയറിയാൽ രണ്ടും കണക്കാ.. " ഞാനവൻക്കൊന്നു ചിരിച്ചു കൊടുത്ത ശേഷം അവനെ പറഞ്ഞയച്ചു . സോഫയിൽ വന്നിരുന്നതും ഫോൺ വീണ്ടും റിങ് ചെയ്തു.. "ഹലോ.... " "ഹലോ....എന്താ നിന്റെ സൗണ്ടിനൊരു മാറ്റം .? "അത് പപ്പാ ഒരു ചെറിയ ജലദോഷം.. " "മെഡിസിൻ കഴിച്ചയിരുന്നോ .? "മം.. " സൗണ്ട് അതികം പുറത്തു വരാതെരിക്കാൻ മൂളി കൊണ്ട് പലതിനും മറുപടി കൊടുത്തു.. "പിന്നെ അന്ന് പറഞ്ഞ പ്രൊജക്റ്റ്‌ വീണ്ടും ഓപ്പൺ ചെയ്യാൻ പോകുകയാണ്.. . അതിന്റ ഫുൾ ഡീറ്റെയിൽസുമായ് നാളെ എബ്രഹാം വരും..ഞാൻ സ്കൈപ്പിൽ വരാം..ജോൺനെയും വിളിക്കാം.. ഭാഗ്യവശാൽ അത് നമുക്ക് കിട്ടുകയാണങ്കി ഈയാഴ്ച തന്നെ തുടങ്ങാം.. എന്താ നിന്റെ അഭിപ്രായം .. " "ഓക്കേ സർ.... " "എന്ത്..! "ഓ.. ഓക്കേ പപ്പാ... " എന്നും പറഞ് അക്കു കാൾ കട്ടാക്കി.. മുന്നക്ക് പകരം ഞാനാണിവിടെയന്നറിഞ്ഞാൽ എന്റെ മയ്യത്ത് പള്ളികാട്ടിലപ്പോയത്തിയന്ന് ചോദിച്ചാൽ മതി...അക്കു വേഗം മുന്നക്ക് കാൾ ചെയ്തു.. '"ഹലോ ഡാ.. ഗുഡ്മോർണിംഗ്.. " "നിന്റെ ഒലക്കമ്മലെ ഗുഡ്മോർണിംഗ്.. " "എന്താടാ...? ." "ഒലക്ക.. ഇവിടെ നടക്കുന്നത് വല്ലതും നീ അറിയുന്നുണ്ടോ?.. ഞാനിവിടെ തീ യിൽ ചവിട്ടിയ നിൽക്കുന്നത്.. " "നീ കാര്യം പറ .. " "നിന്റെ ഫാദർജി വിളിച്ചിരുന്നു..നാളെ എന്തോ വല്യ മീറ്റിംഗ് ഉണ്ടെന്നും ഏതൊരു എബ്രഹാം വരുമെന്നും കൂടാതെ നിന്റെ പപ്പ സ്കൈപിലൂടെ വരുമെന്നൊക്കെ പറഞ്ഞിട്ടാ വെച്ചത്... " "നിനക്ക് വിളിച്ചോ... നിന്റെ ശബ്ദം.. " "ശബ്ദം.. പേടിച്ചിട്ടല്ലാം മൂളി കേട്ടുള്ളൂ.. " "ഗുഡ്.... " "ദേ..മുന്നാ എനിക്കാകെ പേടിയാകുന്നുണ്ട് നാളെ നിന്റെ പപ്പ സ്കൈപ്പിലൂടെ എന്നെ കണ്ടാൽ നിന്റെ പകരം ഞാനാണിവിടെയന്നറിഞ്ഞാൽ എല്ലാം തീർന്നു.. എനിക്ക് വയ്യ.. ഞാൻ നാളെ തന്നെ അങ്ങോട്ട്‌ വരുവാ.. " "ചതിക്കല്ലഡാ.. ഇവിടെയാകെ തകിടം മറിഞ്ഞ പോലെയാണ്.. നീ ഒരാഴ്ച കൂടെ അവിടെ പിടിച്ചു നിക്ക്.. " "ഒരാഴ്ച പോയിട്ട് ഒരു ദിവസം പോലു ഞാൻ നിക്കില്ല....ഇത്രേം ദിവസം പിടിച്ചു നിന്നത് എനിക്കെ അറിയൂ.. ജോൺ ഇപ്പൊ തന്നെ ഓരോന്ന് കുത്തി കുത്തി ചോദിക്കാൻ തുടങ്ങിയിട്ടുണ്ട്... " "നാളത്തെ പ്രൊജക്റ്റ്‌ നെ കുറിച്ചുള്ള എല്ലാ ഡീറ്റെയിൽസും നീ എനിക്ക് സെൻറ് ചെയ്യ് എങ്ങനെ അവതരിപ്പിക്കണം എന്ത് അവതരിപ്പിക്കണമന്ന് ഞാൻ പറഞ്ഞു തരാം.. . " "അപ്പൊ നിന്റെ പപ്പാ..? "അതിനുള്ള വഴിയൊക്കെ ഞാൻ പറഞ്ഞു താരാടാ.. നീ ഒന്നു കൂൾ ആവ്..." "ഹ്മ്മ്... " "പിന്നെ ഫുടൊക്കെ കഴിച്ചോ..? "ഹം കഴിച്..അവിടെ എന്താ അവസ്ഥ.. സാഹിയില്ലേ അവിടെ.. മറ്റവൻമാരൊക്കെ എവിടെ..? "അതൊക്കെ രാത്രി വിളിക്കുമ്പോ പറയാം.. ഇപ്പൊ നീ വെച്ചോ.. എനിക്ക് ടൗണിലൊന്നു പോകണം.. " "ഓക്കേ ഡാ.. " -**-*-*--**-** "മുന്ന നീയങ്ങോട്ട...? സൈറയുടെ ചോദ്യം കേട്ട് മുന്ന ടൗണിലേക്കാണെന്ന് പറഞ്ഞു... "എന്താ... നിനക്കന്തങ്കിലും വേണോ..? "വേണ്ട..നീ അവർക്ക് വിളിച്ചിരുന്നോ..? "ഹാ ഇന്നലെ രാത്രി വിളിച്ചിരുന്നു.. റൂമിലാണെന്നും അവരെ ഇതുവരെ കണ്ടില്ലന്നൊക്കെ പറഞ്ഞു... എന്തെ..? "അതല്ല ഞാനിപ്പോ വിളിച്ചപ്പോ മൂന്നു പേരുടെ ഫോണും സ്വിച്ച് ഓഫ്.." "ചാർജ് കഴിഞതാവും.." "പക്ഷെ മുന്ന എനിക്കന്തോ വല്ലായ്മ പോലെ.. അരുതത്തതന്തോ സംഭവിക്കാൻ പോകുന്ന പോലെ.. " "ഒന്നൂല്ല ടി.. നീ അത് തന്നെ ആലോചിച്ചു നിക്കുന്നത് കൊണ്ടാ..ഇനിയു വൈകിയാൽ കിട്ടാനുള്ള ത് കിട്ടില്ല.. ഞാൻ പോയി വരാം.. " മുന്ന സൈറയുടെ തോളിൽ തട്ടി ബുള്ളറ്റ് എടുത്ത് പുറത്തേക് പോയി.. *-*-------**----* മാലിനി റെസ്റ്റോറന്റ്ൽ നിന്നും ഒരു കിലോമീറ്റർ അകലെ ഒരഴിഞ കെട്ടിടം... ഗപ്പിയെയും സാപ്പിയെയും ജോണിയെയും ഓരോ തൂണിൽ കെട്ടിയിട്ടിരിക്കുന്നു.. ഗപ്പിയുടെ നെറ്റി പൊട്ടി രക്തം നിലക്കാതെ ഒഴികി കൊണ്ടിരുന്നു.. സാപ്പിയുടെ ഷോൾഡറിലെറ്റ അടി കാരണം ഒരു ഭാഗം തൂങ്ങിയിരിക്കുന്നു... ജോണിയുടെ ചുണ്ടും കണ്ണും ഒരറ്റയടിക്ക് അടിച്ചു തകർത്തിരിക്കുന്നു.. അവര്ക് ചുറ്റും രക്തത്തിൽ കുതിർന്ന ദണ്ട്മായ് അർജുൻ നടക്കുന്നത് പേടിയോടെ മൂവരും കാതോർതു... ആർക് എപ്പോ എവിടുന്നു കിട്ടുമെന്ന് ഒരു നിശ്ചയവുമില്ലാതെ.. "പറയെടാ *&%% മോനെ ആരൊക്കെയാണ് നിങ്ങളുടെ കൂടെയുള്ളത്.. എന്താണ് നിങ്ങളുടെ പ്ലാൻ..? ഷമി ജോണിയുടെ താടിയും കീഴ് ചുണ്ടും കൂട്ടിച്ചേർത്തു പിടിച്ചു കൊണ്ട് ചോദിച്ചു.. വേദന കൊണ്ട് ജോണി തല കുടഞ്ഞതും മുഖമടക്കി ഒരറ്റയടിയായിരുന്നു... "സമയം രണ്ടു മണിക്കൂർ കഴിഞ്ഞിട്ടും ഒരറ്റരണ്ണം വാ തുറന്നിട്ടില്ല.. അർജുൻ.. ഞാനിതു നിനക്ക് വിട്ട് തന്നിരിക്കുന്നു... ' അർജുനോട്‌ ഷമി പറഞ്ഞതും അർജുൻ നേരെ പോയത് സാപ്പിയുടെ മുന്നിലെക്കാണ്.. "ദൈവം ഞങ്ങളുടെ കൂടെയാ അതുകൊണ്ടല്ലെ കറെക്ടയി നിങ്ങൾ ഞങ്ങളുടെ മുന്നിൽ തന്നെ വന്നു പെട്ടത്..അതുകൊണ്ട് പറ.. ആരൊക്കെയാണ് നിങ്ങളുടെ കൂടെയുള്ളത്..? അർജുന്റെ ചോദ്യം കേട്ട് സാപ്പി ഗപ്പിയെ നോക്കി.. ഗപ്പി പറയരുതന്ന് കണ്ണ് കൊണ്ട് കാണിച്ചതും.. "പറയെടാ പുല്ലേ " എന്നും പറഞ് അർജുൻ സാപ്പിയുടെ കാൽമുട്ട് നോക്കി ഒരറ്റയടിയായിരുന്നു.. "പറയാം.. ഞാൻ പറയാം.. " എന്നും പറഞ് സാപ്പി ആർത്തു വിളിച്ചു.. "അങ്ങനെ മര്യാദക്ക് പറഞ്ഞാൽ ചേട്ടൻ മോനേയൊന്നും ചെയ്യില്ലായിരുന്നല്ലോ.. " "അവർ.. അവര് മാലിനി റിസോ...റിസോ.. "റിസോട്ടിൽ നിന് വലതുവശത്തെക്കുള്ള റോഡിൽ നിന്ന് മൂന്നാലു കിലോമീറ്റർ ദൂരെയുള്ള വീട്ടിലാണ് അവരെല്ലാം... " സാപ്പി സത്യം പറയുമെന്ന പേടിയിൽ ഗപ്പി അവന്ക് മുന്നേ പറഞ്ഞോപ്പിച്ചു... അത് കേട്ടു സാപ്പി അവനെ നോക്കിയപ്പോ ഗപ്പി കണ്ണടച്ച് കാണിച്ചു... "ഇത് സത്യമാണോ..? അർജുൻ അവന്റ കഴുത്തിൽ കുത്തിപിടിച്ചു ചോദിച്ചപ്പോ മരണവെപ്രാളത്തിലും അവൻ അതെ എന്ന് പറഞ്ഞു... "പിന്നെ ആരൊക്കെണ് അവിടെയുള്ളത്..? "മുന്ന." "വേറെ ആരുമില്ലേ ..? ഷമി വീണ്ടും വീണ്ടും ജോണിയോടു ചോദിച്ചങ്കിലും ഇല്ലെന്ന് തന്നെ പറഞ്ഞു..അവന്റ പ്ലാൻ എന്താണന്നൊക്കെ ചോദിച്ചങ്കിലും അതിനെകുറിച്ചൊന്നും അറിയില്ലന്നും ഞങ്ങളെ നാട്ടിലേക്കു പറഞ്ഞയച്ചതാണെന്നൊക്കെ ഗപ്പി ഒപ്പിച്ചു പറഞ്ഞതൊക്കെയും ഇരുവരും അപ്പടി വിശ്വസിച്ചു... -*--*--**-+**-++ ഇരുൾ നിറഞ്ഞ വഴിയിലൂടെ മുന്ന മാലിനി റിസോട്ട്ലേക്ക് കുതിച്ചു.. അവിടെ എത്തി റിസപ്ഷനിൽ നിന്ന് അവർ ഇന്നലെ രാത്രി തന്നെ റൂം വെക്കേറ്റ് ചെയ്തു പോയെന്ന് അറിഞ്ഞതും മുന്നയുടെ മനസ്സിൽ പല ചിന്തകളും എരിഞ്ഞു പൊങ്ങി...വീണ്ടും ഒന്നൂടെ അന്വേഷിച്ചപ്പോഴ മനസ്സിലായത് അവർ പോയ അതെ ടൈമിൽ തന്നെയാണ് അർജുനും ഷമിയും പോയ്തെന്ന്... റിസോട്ടിൽ നിന്നിറങ്ങുമ്പോൾ മുന്നയുടെ മനസ്സ് വല്ലാതെ ഭയപ്പെട്ടിരുന്നു.. അവൻ അവരോട് പറഞ്ഞ ആ സ്ഥലം ലക്ഷ്യം വെച്ചു പോകുവാൻ തന്നെ തീരുമാനിച്ചു... അതിന് മുന്നേ എല്ലാം സൈറയോടു പറയണം.. അവൻ വീട്ടിലേക്കു തിരിച്ചു....സൈറ പറഞ്ഞ പോലെ എന്തൊക്കെയോ അപകടം നടന്ന പോലെ.. വീടത്തി അകത്തെക്ക് കടക്കുമ്പോൾ എല്ലാവരും ഹാളിൽ തന്നെയുണ്ട്... "മുന്നാ.. വല്ല വിവരവും കിട്ടിയോ..? "ഇല്ലാ.. അവർ ഇന്നലെ രാത്രി തന്നെ റൂം വെക്കേറ്റ് ചെയ്തന്നാണ് അറിഞ്ഞത്... " "പക്ഷെ അങ്ങ്നെയങ്കി നിന്നോട് പറയേണ്ടതല്ലെ...? "ഹ്മ്മ്.. എന്തോ നടന്നിട്ടുണ്ട്.... ഇനിയും വൈകിയാൽ ചിലപ്പോൾ കാര്യങ്ങളാകെ വഷളാകും.ഞാനും പോയ്‌ നോക്കട്ടെ.. അവരുടെ ജീവൻ എനിക്ക് എന്റെ ജീവനെക്കൾ വിലയുണ്ട്.. " "മുന്നാ ഞാനും വരാം.. " "വേണ്ട സൈറ.. നീ ഇവരോടപ്പം ഇവിടെ വേണം.. " "മോനെ സൂക്ഷിച്ചു പോണേ.. " "ഹ്മ്മ്.. " മുന്ന ഉമ്മയുടെ കയ്യിൽ പിടിച്ചു.. സാഹിയെ ഒരറ്റ തവണയെ നോക്കിയുള്ളൂ..ആ നോട്ടത്തിൽ തന്നെ അവനകുള്ള എല്ലാം ഉണ്ടായിരുന്നു...ശേഷം സൈറയോടു യാത്ര പറഞ്ഞവൻ ഇറങ്ങി.. -*-------****-----* ഇരുൾ നിറഞ്ഞ വിജനമായ റോഡിലൂടെ സഞ്ചരിക്കാൻ തുടങ്ങിയിട്ട് ഒരു മണിക്കൂർ കഴിഞ്ഞിരിക്കുന്നു.. ഷമിയാണ് ഡ്രൈവിങ് സീറ്റിൽ... അവന്ക് നേരെ ജോണി.. പുറകിൽ ഗപ്പിയും സാപ്പിയും കൂടെ അർജുനും.... ഒരു തുണ്ട് വെളിച്ചമില്ലാത്ത റോഡിൽ ഒന്നും വ്യക്തമല്ല.. എങ്ങോട്ടാണ് പോകുന്നന്ന് പോലും മൂവർക്കും അറിയില്ല.. ഇതുവരെ വഴി രണ്ടായി തിരിഞ്ഞു കാണാത്തതു കൊണ്ട് തന്നെ നേരെയാണ് പോക്ക്.. ഇങ്ങോട്ടുള്ള യാത്രയങ്ങനെയങ്കിലും മുന്നയെ അറിയിക്കണം.. ഫോൺ ആണെങ്കിൽ തല്ലി പൊളിച്ചിരിക്കുന്നു.. ഇനി എന്ത്‌ ചെയ്യുമെന്ന് വിചാരിച്ചു ഇരിക്കുമ്പോഴ കാർ പെട്ടന്ന് സഡൻ ബ്രേക് ഇട്ടത്... പെട്ടന്നുള്ള ബ്രേക് ആയതു കൊണ്ട് എല്ലാവരും മുന്നോട്ടു കുതിച്ചു പുറകോട്ടു നീങ്ങി.. മഞ്ഞു വീണ വഴിയിൽ ഒരു മരം പൊട്ടി വീണിരിക്കുന്നു... അതിന് മുകളിൽ ആരോ ഇരിക്കുന്ന പോലെ.. പക്ഷെ മുഖം വ്യക്തമല്ല.. "അർജുൻ.... ആരാണ് ഈ സമയത്തു.. .. " ഷമി ചോദിച്ചപ്പോ അർജുൻ ഡോർ തുറന്നു പുറത്തിറങ്ങി... അയാൾ എന്തൊക്കെയോ ചോദിക്കുന്നങ്കിലും ഒരു മറുപടിയും ഇങ്ങോട്ടി ല്ല.. അത് കുറച്ചു നേരം നീണ്ടു നിന്നതും ഷമിയും പുറത്തിറങ്ങി... അവൻ ഇറങ്ങിയപ്പോഴണ് സീറ്റിൽ വീണ് കിടക്കുന്ന ഫോൺ കണ്ടത് ജോണി അതനിക്ക് നേരെ നീട്ടി.. ഞാൻ വേഗം മുന്നക്ക് ഡയൽ ചെയ്തു.. ഒരറ്റ റിങ്ൽ തന്നെ കാൾ അറ്റൻഡ് ചെയ്തു.. സംസാരിക്കാൻ തുടങ്ങും മുന്നേ പെടുന്നനെ എന്തോ ഒന്നു കാറിന്റെ ചില്ല് തകർത്തു അകത്തോട്ടു വീണു... (തുടരും ) അഭിപ്രായങ്ങൾ അറിയിക്കണേ.., 💖 #📙 നോവൽ
സാഹി മർഹബ മൻഹാസിന്റെ പ്രണയിനി ഭാഗം - 30 Copyright work - This work is protected in accordance with section 45 of the copyright act 1957 ( 14 of 1957 )and should't be used full or  part without the creator SHUBANA RAFEEQ prior permission ഈ സൃഷ്ടിയിൻമേൽ പകർത്തുവാനും മാറ്റം വരുത്തുവാനും പുനർ നിർമ്മിക്കുവാനുമുള്ള അവകാശം എഴുത്തുകാരിയായ ഷുബാന റഫീഖ് എന്ന എനിക്ക് മാത്രമാണ്.എന്റെ അനുവാദം കൂടാതെ മുകളിൽ പറഞ്ഞ ഏതെങ്കിലും പ്രവർത്തി ഈ സൃഷ്ടിയിന്മേൽ ചെയ്യുന്നത് നിയമവിരുദ്ധമാണ് 🍁🍁🍁 "സൈറ.. !! പെട്ടന്നാണ് സൈറയെ വിളിച്ചു കൊണ്ട് സാഹി റൂമിലേക്ക് വന്നത്...അവളുടെ ശബ്ദം തരംഗം സൃഷ്ടിച്ചത് ഷമിയുടെ കാതുകളിലാണ്... സൈറ ഒരു ഞെട്ടലോടെ സാഹിയെ തിരിഞ്ഞു നോക്കി.. സാഹി എന്താണന്ന് മനസിലാവാതെ സൈറയെ തന്നെ നോക്കി നിൽക്കുവാണ്.. "സൈറ... ആരാത്..ആരുടെ ശബ്ദമാ ഞാനിപ്പോ കേട്ടത്.. " ഷമിയുടെ ചോദ്യം കേട്ടതും സൈറ ചെറിയ പേടിയോടെ പെടുന്നനെ ഫോൺ ഓഫാക്കി പെട്ടന്ന് സിം പൊട്ടിച്ചു കളഞ്ഞു ശേഷം വേറൊരു സിംമടുത്തിട്ടു.. ഇതെല്ലാം കണ്ട് സാഹി സൈറയെ തന്നെ നോക്കി.. "എന്താ സൈറ ഈ കാണിക്കുന്നത്.. എന്തിനാ സിം പൊട്ടിച്ചത്..? "നീ ഇപ്പൊ എന്തിനാ ഇങ്ങോട്ട് വന്നത്..? ഫോൺ ഓൺ ആക്കുന്നതിനിടയിൽ സൈറ ചോദിച്ചു .. "അത് ഉമ്മ വിളിക്കുന്നുണ്ട്.. അത് പറയാൻ.. " "ഹ്മ്മ്മ്... " അവളൊന്നു ഇരുത്തി മൂളി കൊണ്ട് ഫോണടുത്ത് പുറത്തേക് പോയി...ഞാൻ വിളിച്ചയുടനെ സൈറ എന്തിനാ ഇത്രക് പേടിച്ചതന്ന ചിന്ത അവളെ വല്ലാതെ അലട്ടി കൊണ്ടിരുന്നു.. സൈറ താഴെക്ക് പോയ്ന്ന് ഉറപ്പ് വരുത്തി റൂമിലുള്ള ഷെൽഫ് എല്ലാം അരിച്ചു പെറുക്കി.. അവളെ കുറിച്ച് വല്ല തുമ്പ് കിട്ടാൻ വേണ്ടി.. പക്ഷെ കുറച്ചു ഫയൽസല്ലാതെ കാര്യമായൊന്നും ഉണ്ടായിരുന്നില്ല...അവൾ റൂം വിട്ട് പുറത്തേക്കിറങ്ങിയപ്പോഴക്കും മുന്നയും എത്തിയിരുന്നു... -*--*--***--**** അർജുന്റെ ഒരുറക്കം കഴിഞ് എണീറ്റപ്പോ ഷമിയെ റൂമിൽ കണ്ടതെയില്ല..എങ്ങോട്ടണെങ്കിലും പറഞ്ഞെ പോകാറുള്ളൂ... വരുമ്പോ വരട്ടെ ന്ന് കരുതി ടേബിളിൽ എടുത്തു വെച്ച കോഫിയടുത്ത് ടീവി ക്ക് മുന്നിലേക്കിരുന്നു... ഒരു പത്തു മിനിറ്റ് ആയി കാണില്ല അതിന് മുന്നേ വല്ലാത്തൊരു മുഖഭാവത്തോടെ ഷമി റൂമിലേക്ക് വന്നത് കണ്ട് അർജുൻ കാര്യം തിരക്കി....പറഞ്ഞത് കേട്ട് തല പെരുക്കും പോലെ തോന്നിയവൻക്ക്.. "ചിലപ്പോൾ അത് നിന്റെ സംശയമാണെങ്കിൽ..? "അല്ല.. ഒരിക്കലുമല്ല.. അവളുടെ ശബ്ദം ഞാൻ എവിടുന്നു കേട്ടാലും തിരിച്ചറിയും.. ' "അവളുടെ കാര്യത്തിൽ നീ ആൾറെഡി ടെൻഷൻ കൊണ്ട് നടക്കുവാണ്.. അപ്പൊ തോന്നിയതാകാം.. " "ഓക്കേ അങ്ങനെ തോന്നിയതാണെങ്കിൽ പിന്നെ സൈറ എന്തിന് ഫോൺ കട്ട് ചെയ്യണം.. എന്തൊക്കെയോ എവിടെയോ.. !?? "ഹ്മ്മ്.. നീ ഒന്ന് അടങ്.. ഇപ്പോ പോയിട്ട് ഒരു വിവരവും കിട്ടിയില്ലല്ലോ . അതുപോലെയാകും ചിന്തിക്കാതെ എടുത്തു ചാടിയാൽ..നോക്കാം.. അവളിവിടെ തന്നെ ഉണ്ടല്ലോ... '" "ഉണ്ട് .. പക്ഷെ എനിക്ക് ഒന്നും മനസിലാവുന്നില്ല.. സൈറയുടെ കൂടെയങ്ങനയാ സാഹി.. എനിക്കാനെൽ തലയാകെ പെരുക്കുന്നു . " "അതൊക്കെ കണ്ടു പിടിക്കാം.. ഇപ്പൊ നീ പോയെന്നു ഫ്രഷ് ആവ്..." അർജുൻ ബാത്‌റൂമിലേക്ക് പറഞ്ഞയച്ചതിന് ശേഷം സ്ഥലം CI ഹക്കീമിനെ വിളിച്ചു...ഹകീം ബാല്യ കാല സുഹൃത്തണ്...കാര്യങ്ങൾ എല്ലാം പറഞ്ഞപ്പോ തന്റെ കീഴിലുള്ള കുറച്ചളുകളെ വേണമെങ്കിൽ വിട്ട് തരാമെന്ന് ഹക്കീം പറഞ്ഞു... പേർസണൽ കേസ് ആയതു കാരണം കുറച്ചു പേരെ അത്യാവശ്യമായിരുന്നു.. അത് ഹക്കീം ഇങ്ങോട്ട് പറഞ്ഞപ്പോ അർജുന് പൂർണ സമ്മതമായിരുന്നു... -**---***--**** "മുന്ന... ഷമി സാഹിടെ സൗണ്ട് തിരിച്ചറിഞ്ഞ് കാണോ.. എനിക്കാനെൽ ചെറിയ പേടിയുണ്ട്..'" "കുറ്റവാളികൾക്കിടയിലെ അസുര ജന്മത്തിന് പേടിയോ... ശോ.. അത്ഭുതമായ് തോന്നുന്നല്ലോ " "ദേ മുന്നാ... ഒരു പേർസണൽ പോലീസ് ഓഫിസർ എന്നതിലുപരി ഞാനൊരു സ്ത്രീയാണ്..." സൈറയുടെ മുഖം മങ്ങി... "ഡീ കോപ്പേ... ഞാൻ വെറുതെ പറഞ്ഞതല്ലെ .. അത് വിട്... ഇനി എന്താ പ്ലാൻ.. " "എന്ത് പ്ലാൻ... എത്രയും പെട്ടന്ന് ഷമിയെ കാണണം.. " "എന്നിട്ട്..? "എന്നിട്ട് അവനേം കെട്ടി സുഖമായ് ജീവിക്കണം... " "ഉയ്യോ.. അപ്പൊ ഗപ്പി..? മുന്ന ചെറു ചിരിയോടെ ചോദിച്ചു... അവൾ അത് കേട്ട് അവനെ കഴുത്തിൽ പിടിക്കുന്ന പോലെ കാണിച് തിരിഞ്ഞു നടന്നു.. പക്ഷെ മുന്ന വിട്ടില്ല.. അവളെ പിറകെ ഓടി മുൻപിൽ കയറി നിന്നു.. "നീ അവനോട് നിന്റെ ഇഷ്ടം പറഞ്ഞോ..? "അതൊന്നും നടക്കില്ല.. " "എന്ത് കൊണ്ട് നടക്കില്ല.. അതവൻ പറഞ്ഞോ..? "ഇല്ലാ... ' "പിന്നെ...? "അവന് എന്നേക്കാൾ ചെറുതാ....ഞാൻ അവന്റ ചേച്ചിയായ് വരും... " "ഇതൊക്കെ അറിഞ്ഞു വെച്ചാണല്ലോ നീ അവനെ സ്നേഹിച്ചത്..ഇപ്പൊ ഇതെന്ത് പറ്റി.. സത്യം പറഞ്ഞോ നീ അവനോടു സംസാരിച്ചോ..? സൈറയെ പിടിച്ചു നിർത്തി ചോദിച്ചതും.. അവൾ രണ്ടു മാസത്തിനു മുൻപുള്ള ആ ദിവസം വേദനയോടെ ഓർത്തു... ഈ വീട്ടിൽ വന്നതിന്റെ രണ്ടാം ദിവസം മുതലാണ് ഞങ്ങൾ ശെരിക്കും പരിചയപ്പെട്ടത്..കൂടുതൽ സംസാരവും കളിയും ചിരിയും ഞാനും ഗപ്പിയുമായിരുന്നു.. എല്ലാവരും വീട്ടിൽ അവിടെവിടെയും ചുറ്റിപറ്റിയുണ്ടയിരുന്നു.. പക്ഷെ ഞാനും ഗപ്പിയും സധാ സമയവുംഗാർഡനിൽ തന്നെയായിരിക്കും..അത് നീയും ശ്രദ്ധിച്ച് കാണും... എന്നാണന്നു അറിയില്ല.. പതിയെ ഞാനവനെ സ്നേഹിക്കുകയായിരുന്നു.. ആഇഷ്ടം ആദ്യം പറഞ്ഞത് നിന്നോട..നീ അപ്പൊ തന്നെ അവനോടു തുറന്നു പറയാൻ പറഞ്ഞങ്കിലും അതെന്തോ എനിക്ക് കഴിഞ്ഞില്ല..പക്ഷെ നീ പോയ്തിന് ശേഷം ഒരു ദിവസം ഗപ്പിയോടന്റെ ഇഷ്ടം പറഞ്ഞു... "എന്നിട്ട്..? ... മുന്ന ആകാംഷയോടെ ചോദിച്ചപ്പോ സൈറ കവിളിൽ കൈ വെച്ചു.. പറഞ്ഞതെ ഓർമയുള്ളൂ.. മുഖമടക്കി ഒന്നു തന്നു.. ശേഷം ഒരു ഡയലോഗും.. "ഒന്നു അടുത്ത് സംസാരിച്ചപ്പോഴുക്കും ഇഷ്ടപെടാൻ നീ അല്ല ഞാൻ... ഇനി ഇമ്മാതിരി സംസാരം കൊണ്ട് എന്റെ അടുത്തങാനും വന്നാൽ ഒരു വീക് അങ്ങ് തരും ഞാൻ.. കയറിപോടീ..എന്നും പറഞ് ഒരറ്റ ആട്ടലും... എല്ലാം കേട്ട് മുന്ന ഭയങ്കര ചിരി.. "ചിരിച്ചോഡാ നല്ലോം ചിരി.. നിന്റെ ഞാൻ സെറ്റ് ആക്കി തരുന്നുണ്ട്... " "അതിന്റ ആവിശ്യം ഇല്ലാ...എന്റെ ആൾറെഡി സെറ്റ് ആണ്... ". എന്നു മുന്ന പറഞ് പുച്ഛിച്ചതും സൈറ ചുമ്മ ഒന്നു കറങ്ങി നോക്കിയപ്പോ മുകളിൽ ചെടികൾക്ക് വെള്ളമൊഴിച്ച് കൊടുക്കുന്ന സാഹിയെ കണ്ടു.. ഇടയ്ക്കിടെ ഇങ്ങോട്ട് ശ്രദ്ദിക്കുന്നതും സൈറ കണ്ടു.. അവള് മെല്ലെ പോയി മുന്നടെ കവിളിലോരു കിസ്സ് അങ്ങ് കാച്ചി ഓടിയതും ..അവൻ "ഡീ.. " എന്നും പറഞ് നോക്കിയത് തന്നെ തുറിച്ച് നോക്കുന്ന സാഹിടെ മുഖത്തെക്കാണ്.. പടച്ചോനെ പെട്ട്.. ഇവളെ ഞാനിന്ന്.. "അപ്പൊ എങ്ങനെ സെറ്റ് അല്ലെ.. !! എന്നും പറഞ് അവൾ ചിരിച്ചു കൊണ്ട് അകത്തെക്ക് കയറി... *--**--****--* കെട്ടിപ്പിടിക്കുന്നു.. കിസ്സടിക്കുന്നു.. കൊഞ്ചുന്നു. കുഴയുന്നു..ഹ്ഹ്...എന്റെ അടുത്ത ആരെങ്കിലും ആയിരുന്നങ്കിൽ ഒറ്റയടിക്ക് കഴുത്ത് ഞെരിച്ച് കൊന്നേനെ.. "എന്താ സാഹിത്ത ഒറ്റയ്ക്കൊരു സംസാരം..? "ഒന്നൂല്ല മീനു.." ഞാൻ എഴുനേറ്റു ബാൽയ്ക്കണിയിലേക്ക് പോയി.. നേരം അഞ്ചോടടുക്കുന്നങ്കിലും ഇപ്പോze ഇരുൾ മൂടിയിരിക്കുന്നു.. "ഇത്ത ഉമ്മിയോടു പൈസ ചോദിച്ചിരുന്നോ..? "ആ.. തരില്ലന്ന് പറയേം ചെയ്തു.. " "അപ്പൊ ഇതോ..? തിരിഞ്ഞു നോക്കിയപ്പോ മീനുന്റെ കയ്യിൽ പൈസ.. "ഇതെവിടന്ന് കിട്ടി..? "ഉമ്മി തന്നു.. ഇത്തക്ക് തരാനും പറഞ്ഞു.. " ഞാൻ അത് വാങ്ങി നേരെ താഴെക്ക് പോയി.. ഉമ്മി റൂമിലാണ്.. മുകളിലേക്ക് പോയപ്പോ സൈറയുടെ റൂമിലേക്ക് ഒന്ന് നോക്കി.. ലാപ്പിൽ എന്തോ കാര്യമായ പരിപാടിയിലാന്..പിന്നെ നേരെ പോയത് മുന്നടെ റൂമിലേക്ക്...റൂമിൽ എവിടെയുമില്ല അപ്പോഴണ് ബാത്‌റൂമിൽ നിന്നുള്ള സൗണ്ട്.. സാഹി ചിരിച്ച് കൊണ്ട് ബാത്‌റൂമിന്റെ ഡോർ പുറത്ത് നിന്ന് ലോക്ക് ചെയ്തു എന്നിട്ട് ഡോറും പുറത്തേക് ലോക്ക് ചെയ്തു... മീനുവിനു ഡ്രോവിങ് ബുക്കടുത്ത് കൊടുത്ത് ഡ്രസ്സ്‌ എല്ലാം ചേഞ്ച്‌ ചെയ്തു പുറത്തെക്കിറങ്ങി.. ഗെയിറ്റ് കടന്നു പോയാൽ ആരെങ്കിലും കാണും ....അതികം സമയം കളയാതെ ഗാർഡന്റെ ഭാഗതുള്ള ഉയരം കുറഞ മതിൽ ചാടി ഇപ്പുറമത്തി.. ഒരു ദീർഘശ്വാസമടുത്ത് വേഗത്തിൽ നടന്നു.. ഒരു കിലോമീറ്ററോളം മൻപാത കഴിഞ്ഞാണ് മെയിൻ റോഡിലേക്കത്തിയത്....ഒരു അഞ്ചു മിനിറ്റ് നിന്നപ്പോഴ്ക്കും ഒരു ഓട്ടോ കിട്ടി.. ടൗണിൽ എത്തിയപ്പോ സമയം 6 ഓടടുത്തിരുന്നു.. വേണ്ട സാധനം വേഗം വാങ്ങി ഒരു ഓട്ടോ എടുക്കാൻ ഓട്ടോ സ്റ്റാൻഡിലേക്ക് പോകുമ്പോഴായിരുന്നു മറു സൈഡിൽ കാറും ചാരി നിൽക്കുന്ന അർജുനെ കണ്ടത്.. ഒരു തവണയെ നോക്കിയുള്ളൂ.. വേഗം ഷാൾ മുഖത്തെക്കൊന്നുടെ അടുപ്പിച്ച് ആദ്യം കണ്ട ഓട്ടോയിൽ കയറി.. ഓട്ടോ ടൌൺ കഴിഞ്ഞതും ഷാൾ അല്പം പുറകോട്ടു നീക്കി.. അർജുനെ കണ്ട കാഴ്ച മനസിലേക്ക് വന്നതും ശ്വാസം കിട്ടാത്ത പോലെ തോന്നിയനിക്ക്.. ഇറങ്ങേണ്ട സ്ഥലം എത്തിയതും ഓട്ടോക്ക് പൈസ കൊടുത്ത് മണപാതയിലേക്കിറങ്ങി.. ഇരുൾ നിറഞ്ഞാകെ കണ്ണ് കാണാത്ത അവസ്ഥ.. തപ്പി തടഞ് ഒരു വിധം വീട്ടിലേക് എത്തിയതും മുഖത്തെ വിയർപ്പല്ലാം തുടച് കയ്യിലുള്ള സാധനം പുറകോട്ടു പിടിച് ഗെയിറ്റിനരികിലേക്ക് നടന്നു.. പതിയെ തുറക്കാൻ നോക്കിയപ്പോ ഗെയിറ്റ് അപ്പുറത് നിന്ന് പൂട്ടിയിട്ടുണ്ടായിരുന്നു.. പുറത്തു ലൈറ്റ് ഉണ്ടങ്കിലും ആരെയും കാണുന്നില്ല..എന്ത് ചെയ്യുമന്നറിയാതെ അവിടെ തന്നെ നിന്നു.. അതിക നേരം പുറത്ത് നിൽക്കുന്നത് അപകടമാണന്ന് മനസിലായതും മതിലിന്റെ അടുത് ചെന്ന് നോക്കിയപ്പോ തല കറങ്ങുന്ന പോലെ.. ഇങ്ങോട്ട് ചാടിയപ്പോ ഇത്ര ഉയരം ഇല്ലായിരുന്നല്ലോ.. പടച്ചോനെ ഇതങ്ങനെ ചാടും.. എത്ര ചാടിയിട്ടും പിടുത്തം കിട്ടുന്നില്ല... ചാടി ചാടി കാലു കുഴയുന്ന പോലെ.. കുറച്ചു നേരം നിലത്തിരുന്നു.. ശേഷം അവസാന ശ്രമമന്നോണം കുറച്ചു പിറകോട്ടു പോയി ഓടി കയറിയതും പിടുത്തം കിട്ടി.. ഒന്നൂടെ വലിഞ്ഞു കയറാൻ ശ്രമിച്ചതും താഴെ നിന്നാരോ കാലുകളടക്കി പിടിച്ചു.. കുതറാൻ ശ്രമിച്ചതും താഴെക്ക് ഒരറ്റ വലിയായിരുന്നു.. നേരെ ചെന്ന് വീണത് മതിലിന് ചാരിയായിരുന്നു.. മുന്നിൽ ആരോ നിൽക്കുന്നങ്കിലും ആളെ വ്യക്തമല്ല.. ഹൃദയമിടിപ്പ് കൂടി കൊണ്ടിരുന്നതിനടയിലാണ് മതിലിനരികെയുള്ള വെട്ടത്തിന് നേരെ അയാൾ നിന്നത്.. അത് വേറാരുമല്ല.. മുന്നയായിരുന്നു.. അവനെ കണ്ടതും ഹൃദയമിടിപ്പ് കൂടിയതല്ലാതെ കുറഞ്ഞില്ല.. "പോകേണ്ടന്ന് പറഞ്ഞാൽ പോയെ തീരൂ എന്നത് നിന്റെ വാശിയാണല്ലെ..? "അത്.. പിന്നെ.. ഞാൻ.. ഞാൻ പറഞ്ഞില്ലേ എനിക്കൊരു സാധനം.. "ഞാൻ വാങ്ങാൻ പറ്റാത്ത എന്ത് സാധനമാണത്..ഞാനൊന്നു കാണട്ടെ... " അവൻ അടുത്തേക് വന്നതും കയ്യിലെ പൊതി പിറകോട്ടു പിടിച്ചു.. "ഏയ്.. അത് കാണിക്കാൻ പറ്റില്ല.. " "അതെന്താ പറ്റാത്തത്.. അങ്ങനെ എന്താ ഉള്ളതന്ന് നോക്കട്ടെ.. കാണിച്ചു തന്നില്ലങ്കി അതിനുള്ള പണിഷ്മെന്റ് വേറെ വാങ്ങിക്കേണ്ടി വരും.. " എന്നും പറഞ് കയ്യിൽ പിടിക്കാൻ നോക്കിയതും ഞാൻ തെന്നി മാറി.. അത് കണ്ടതും ഒരു കള്ളചിരിയോടെടുത്തെക്കത്തിയതും എന്താ സംഭവിക്കാൻ പോകുന്നന്നറിയാതെ ഞാനാകെ വിയർത്തലിച്ചു.. അവന്റെ ഇടതു കൈ ചുമരോട് ചേർത്ത് അവനന്നിലേക്കടുത്ത് വന്നു... അവന്റെ ഇടനെഞ്ച് എന്റെ മാറോടുചേർത്ത് വെച്ചതും വലതു കൈ അരകെട്ടിലൂടെ ഇഴഞ്ഞു പോയതും ശരീരത്തിലൂടെ ശര വേഗത്തിൽ പാഞ്ഞു പോയ മിന്നൽ പിളർപ്പ് പോലെയായിരുന്നു.. അത് കാരണ തൊണ്ടയിലെ വെള്ളം വറ്റി..മിഴികൾ ചിമ്മാതെ അവന്റെ ഇടം കണ്ണുകളന്നേ കൊത്തി വലിച്ചു കൊണ്ടിരുന്നു... അരകെട്ടിലൂടെയുള്ള കൈ മുറുകിയതും അവന്റെ ശ്വാസമന്റെ നാസികയിലും അധരത്തിലും മാത്രമൊതുടങ്ങി..പെട്ടന്നാണ് ഗെയിറ്റ് തുറന്നു ഉമ്മിയങ്ങോട്ട് വന്നു.. ഉമ്മിയെ കണ്ടതും പെടുന്നനെ ഞാനവനിൽ നിന്നകന്ന് ഉമ്മിക്കരികിലേക്ക് ഓടി.. ഇരുട്ടിൽ നിന്ന് വരുന്നത് മാത്രേ ഉമ്മി കണ്ടുള്ളു.. "മോളെ പോകുമ്പോ ഒന്ന് പറഞ്ഞു പൊയ്ക്കൂടെ.. " "അത് ഉമ്മി ഞാൻ.. " "അവൻ കൂടയുണ്ടന്നതായിരുന്നു ഒരു ആശ്വാസം.. പുറത്തു നിന്ന് മഞ്ഞു കൊള്ളാതെ അകത്തെക്ക് കയറി പോര് രണ്ടും.. ". ഉമ്മ അങ്ങനെ വിചാരിച്ചത് നന്നായി.. ഇല്ലേൽ ഇപ്പൊ കാണായിരുന്നു ഒരു യുദ്ധം.. പിറകെ ഗെയിറ്റടച്ച് വരുന്നവനെ നോക്കിയപ്പോ ലെവൻ നമ്മെ തുറിച്ചു നോക്കുന്നുണ്ട്.. "നോക്കേണ്ട പടച്ചോനന്റെ കൂടെയ.. അതോണ്ടാ തക്ക സമയത്തിന് ഉമ്മി വന്നത്.. " മ്മള് കുറച്ചു അഹങ്കാരത്തോടെ പറഞ്ഞു.. "പക്ഷെ നിന്റെ മനസ്സ് ഇപ്പോഴും എന്റെ കൂടെയാണല്ലോ...തക്ക സമയത്തിന് ഉമ്മി വന്നില്ലായിരുന്നങ്കി അത് ഞാൻ തെളിയിച്ചു തന്നേനെ... " എന്നന്റെ ചെവിക്കരികിൽ വന്നു പറഞ്ഞതും മറുപടി പറയാനാകാതെ അവനെ നോക്കി നിക്കാനെയനിക്ക് കഴിഞ്ഞുള്ളൂ.. (തുടരും ) അഭിപ്രായങ്ങൾ അറിയിക്കണെ...💖 #📙 നോവൽ
സാഹി മർഹബ മൻഹാസിന്റെ പ്രണയിനി ഭാഗം - 29 Copyright work - This work is protected in accordance with section 45 of the copyright act 1957 ( 14 of 1957 )and should't be used full or  part without the creator SHUBANA RAFEEQ prior permission ഈ സൃഷ്ടിയിൻമേൽ പകർത്തുവാനും മാറ്റം വരുത്തുവാനും പുനർ നിർമ്മിക്കുവാനുമുള്ള അവകാശം എഴുത്തുകാരിയായ ഷുബാന റഫീഖ് എന്ന എനിക്ക് മാത്രമാണ്.എന്റെ അനുവാദം കൂടാതെ മുകളിൽ പറഞ്ഞ ഏതെങ്കിലും പ്രവർത്തി ഈ സൃഷ്ടിയിന്മേൽ ചെയ്യുന്നത് നിയമവിരുദ്ധമാണ് 🍁🍁🍁 ജോഗിങ്ങല്ലാം കഴിഞ്ഞ് സൈറയും മുന്നയും വീട്ടിലത്തിയപ്പോ സാഹി മീനുവിനോടപ്പം ഗാർഡനിൽ കളിക്കുന്നുണ്ട്....അവരെ കണ്ടങ്കിലും സാഹി കണ്ടില്ലന്ന പോലെ മീനുവിലേക്ക് ശ്രദ്ധിച്ചു... "ഇക്കാക്ക.... ! അകത്തേക്കു കയറാൻ നിന്ന മുന്നയുടെ കയ്യിൽ വലിച്ചു പിടിച്ചു നിക്കാണ് മീനു.. "എന്താ മീനുട്ടി..? "ഇവിടെ വാ... " അവൾ മുന്നയെയും കൂട്ടി സാഹിക്കരികിലേക്ക് നടന്നു... മഅവൻ സാഹിടെ മുഖത്തെക്ക് നോക്കിയപ്പോ എന്തോ കാര്യം പറയാനാണെന്ന് മുന്നക്ക് മനസ്സിലായി.. "എനിക്കൊന്നു പുറത്തു പോണം.. " അവളൊരു കൂസലുമില്ലാതെ പറഞ്ഞത് കേട്ട് അവനൊന്നു ചിരിച്ചു.. "എന്താണ് കാര്യം...? "എനിക്ക് കുറച്ചു അത്യാവശ്യം സാധനങ്ങൾ വാങ്ങാൻ ഉണ്ട്... " "എന്ത് അത്യാവശ്യം.. ആവിശ്യത്തിനുള്ളതല്ലാം ഞാൻ അകത്തു വാങ്ങി വെച്ചിട്ടുണ്ട്... " "അത് നീ തന്നെ അങ്ങ് ഉപയോഗിചാൽ മതി.. ഒരു പെണ്ണിനാവിശ്യമായത് ഒന്നു മാത്രമല്ല." "പിന്നെ എന്ത് വേണം.. എന്ത് വേണമെങ്കിലും ഞാൻ കൊണ്ട് വരാം.. അല്ലാതെ നീ പുറത്തു പോകേണ്ട.. " "ഞാൻ പോകും.. എനിക്ക് വേണ്ടത് ഞാൻ വാങ്ങിക്കോളാം.. " "വെറുതെ വാശി കാണിക്കാതെ ആവിശ്യമുള്ളത് പറഞ്ഞാൽ ഞാൻ വാങ്ങി തരാം... ഇനി ധിക്കാരം കാട്ടി പുറത്തു പോകുകയാണങ്കിൽ ഈ പടിക്ക് പുറത്തു കിടന്നോളണം.. " എന്നും പറഞ് ഒരറ്റ പോക്കായിരുന്നു അകത്തേക്കു...അത് കേട്ടതും വന്ന ദേഷ്യം കടിച്ചമർത്തി സാഹി ഗാർഡനീലിരുന്നു... ഇന്നലെ രാത്രി അവളിലുണ്ടായ ചുവന്ന രക്തകറയുടെ വേദന അടിവയറ്റിലമർന്നു കൊണ്ടിരുന്നു....അതിനാവിശ്യമായതങ്ങനെ ഞാൻ അവനോട് പറയും.. മിണ്ടില്ലന്ന് വിചാരിച്ചതാ ...പക്ഷെ ഓരോ സാഹചര്യവും മിണ്ടിക്കുന്നു....എന്നിട്ടിപ്പോ ഞാനാരായി..അവന്റ വീടാണെന്ന്ള്ള അഹങ്കാരമാണ്... ഊള.. തെണ്ടി.. *-***-**-** മുന്ന കുളിച്ചു ഫ്രഷ് ആയി വന്നപ്പോഴേക്കും മൂവരും ഡ്രസ്സ്‌ എല്ലാം പാക്ക് ചെയ്തു റെഡിയായിരുന്നു...എല്ലാവരും ഒരുമിച്ചു ബ്രേക് ഫാസ്റ്റ് കഴിച്ചു.... അവർ പോകുന്ന കാര്യം ഉമ്മയോട് നേരത്തെ പറഞ്ഞത് കാരണം ഉമ്മയൊന്നും ചോദിച്ചില്ല.. പക്ഷെ സാഹിടെ മനസ്സിൽ ആ ചോദ്യമുയർന്നു.. അത് ഉമ്മയോട് ചോദിക്കുക തന്നെ ചെയ്തു.. "നാട്ടിൽ പോയിട്ട് ഒരുപാടയില്ലേ അവര്.. ഇപ്പൊ മുന്നയും സൈറ മോളോക്കെയില്ലേ ഇവിടെ...അവർ കുറച്ചു ദിവസം നാട്ടിൽ പോയി നിക്കട്ടെ.. " "അത് ശരിയാവില്ലല്ലോ ഉമ്മി.. ആ പോകുന്ന സന്തോഷമൊന്നും അവരുടെ മുഖത്തില്ലാ .. അപ്പൊ എന്തോ എവിടെയോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട് .. " അവൾ ഉമ്മയോടപ്പം അടുക്കളയിലെ തിണ്ണയിൽ കയറിയിരുന്നു.. "അതൊന്നും എനിക്കറിയില്ല... ഞാനൊന്നും ചോതിക്കാനും പോയില്ല..ഇനീപ്പോ അങ്ങനെ ഉണ്ടെങ്കിൽ തന്നെ മുന്ന അതിനന്തങ്കിലും കാരണവു കാണും . " "ഈയിടയായ് ഉമ്മിക്ക് എന്നേക്കാൾ പ്രിയം മുന്നയോടുള്ളത് ഞാൻ ശ്രദ്ധിക്കുന്നുണ്ട്... പണ്ട് ആട്ടിറക്കിയതാണെന്ന് മറക്കേണ്ട.. " സാഹി ഒരു ക്യാരറ്റടുത്ത് കടിച്ചു... "അവനെ പിടിച്ചു നിർത്തി കൂടെ കൂട്ടാൻ കഴിയാത്തത് നിന്റെ കഴിവ് കേട്... " "ഏഹ്ഹ..... " ചെറു ചിരിയിലുള്ള ഉമ്മാന്റെ സംസാരം കേട്ട് അവൾ ഒന്നു ഞെട്ടി.. ശേഷം താഴെക്ക് ചാടിയിറങ്ങി.. "ആഹാ . ഇപ്പൊ ഞാനാരായി... ഹ്മ്മ്.. അയിന് ഇങ്ങളെ പറഞ്ഞിട്ട് കാര്യല്ല.. ഇങ്ങളെ കെട്ട്യോനില്ലെ ന്റെ ബാബാ അങ്ങേരെ പറഞ്ഞാൽ മതി... ന്റെ ബാബ ഇങ്ങളിതൊന്നും കാണുന്നില്ലേ... " അവൾ മുകളിലെക്ക് കയ്യുയർത്തി ഉമ്മയെ ഒന്നു നോക്കി പുറത്തേക് പോയി ... അത് കണ്ട് ഉമ്മാന്റെ ചുണ്ടിൽ ചിരി വിരിഞ്ഞു.. -**-**----*+* എല്ലാവരോടും യാത്ര പറഞ് ഓർക്കിട് വില്ലയുടെ ഗെയിറ്റ് കടക്കുമ്പോൾ മൂവർക്കും ഭയങ്കര വിഷമമായിരുന്നു .... തിരിഞ്ഞു നോക്കുമ്പോ ഏറെ വിഷമമുള്ള രണ്ടു കണ്ണുകൾ സൈറയുടെതായിരുന്നു... അത് കാണാത്ത രീതിയിൽ ഗപ്പി തിരിഞ്ഞിരുന്നു..അവർക്കിടയിൽ അവരറിയാതെ മൊട്ടിട്ട ചില പ്രണയനിമിഷങ്ങൾ ഒരു നിമിഷം അവനിലൂടെകടന്ന് പോയി.. പെടുന്നനെ തിരിഞ്ഞു നോക്കുമ്പോ ഓർക്കിട് വില്ല കണ്ണിൽ നിന്നൊരുപാട് അകലെയായിരുന്നു.. ടൗണിൽ നിന്നും ഒരു മീറ്റർ ദൂരത്ത് വണ്ടി നിർത്തി.. മുന്നിൽ ഒരു കാർ പാർക്ക്‌ ചെയ്തിരുന്നു.. .. "എന്താടാ ഇവിടെ...? ഗപ്പി... ""നിങ്ങളെ പറഞ്ഞയക്കുകയല്ല ഞാൻ ചെയ്യുന്നത്....ഒരു പ്ലാനോട്‌ കൂടെയാണ് നിങ്ങൾ നാട്ടിലേക് പോകുന്നത്... " എല്ലാവരും പരസ്പരം നോക്കി.. "മുന്ന.. !ഒന്നു മനസിലാകുന്നില്ല... " "നമ്മളിവിടെയുള്ളത് ഷമിയും അർജുനും അറിഞ്ഞിട്ടുണ്ട്.. അതുകൊണ്ട് അവർ ഇവിടെ എത്തും മുന്നേ അവരുടെ ശ്രദ്ദ മാറ്റണം..വഴി തിരിച്ചു വിടണം.. " "എങ്ങനെ...? "നിങ്ങൾ ആദ്യം റിസോട്ടിൽ പോയി.. അവരെ അന്വേഷിച്ചു കണ്ടു പിടിക്കുക.. ശേഷം അവർ കാണും വിധം അവർക്കിടയിൽ നിൽക്കുക.. അവർ നിങ്ങളെ നിരീക്ഷിക്കുന്നന്ന് തോന്നിയാൽ വേറെ ഒന്നും നോക്കേണ്ട നേരെ ടൗണിൽ നിന്നുള്ള വലതു വശത്തെക്കുള്ള ആളോഴിഞ റോഡിലേക്ക് കയറിക്കോ.. പുറകെ അവരുണ്ടന്ന് ഉറപ്പ് വരുത്തണം.... " "ഓക്കേ.. ഡാ.. ടണ്... " "പിന്നെ വേറൊരു കാര്യം.. അവർ എത്ര ദിവസം അവിടെ നിൽക്കുമെന്ന് അറിയില്ല.. അതുകൊണ്ട് തന്നെ നിങ്ങൾക് അവിടെയൊരു റൂമടുത്തിട്ടുണ്ട്.. " "പക്ഷെ.. അവരവിടെക്ക് വിട്ടാൽ തിരിച്ചു വരില്ലന്നന്താ ഉറപ്പ്...? "ആ ഒരു ഉറപ്പ് എനിക്കുമില്ല...എന്നാലും നോക്കാം... " മുന്ന അവരെ യാത്രയാക്കി വീട്ടിലേക്കു തിരിച്ചു.. ടൗണത്തിയപ്പോഴ സാഹി പറഞ്ഞത് ഓർമവന്നത്.. ഉമ്മാന്റെ ഫോണിലേക്കടിച്ചിട്ടടുക്കുന്നില്ലന്ന് കണ്ടതും അവൻ ഓഫാക്കി വീട്ടിലേക് പോയി.. *-**--**--** മാലിനി റിസോട്ട് ഉച്ചക്ക് 1:00 "സൈറ വിളിച്ചോ..? പെഗ് അടിച്ചോണ്ടിരുന്നപ്പോഴ അർജുൻ തിരക്കിയത്..ഷമി ഇല്ലെന്ന് തലയാട്ടി... തലക് ലഹരി പിടിച്ചുലച്ചിരുന്നങ്കിലും അവന്റെ ലക്ഷ്യ ബോധമവനെ ആ നിമിഷവും ബോധവാനാക്കി... പണം... അവന്ക് പെണ്ണും... ഒരു നിഗുഡ ചിരിയവനിൽ ഉളവായി.. .ഫോൺ എടുത്തു ബാൽക്കണിയിലേക്കിരുന്നു.. സൈറക്ക് ഡയൽ ചെയ്തു.. "ഹലോ ബേബി... " വാക്കുകൾക്കിടയിലുള്ള ഇടർച്ചയവൾക്ക് പെട്ടന്ന് മനസിലായി.. "നീ മദ്യപിച്ചിട്ടുണ്ടോ..? "നിന്നെ ഓർത്തപ്പോ ഒരറ്റ പെഗ്ൽ ഒതുക്കി.. ഇല്ലേൽ ഒരു മൂന്നാലണ്ണം അകത്തു ചെന്നെനെ.. " അവൾക് ആ സമയം പുച്ഛമാണ് തോന്നിയത്.. ".. എനിക്ക് നിന്നെ കാണാതെരിക്കാൻ കഴിയുന്നില്ല ബേബി ..ഒരുപാട് നാളായി നീ എന്നെ പറ്റിച്ചു കടന്ന് കളയുന്നു.. ഇപ്രാവശ്യം അതെന്തായാലും നടക്കില്ല.. നീ വന്നേ തീരൂ ഇല്ലേൽ ഞാൻ അങ്ങോട്ട്‌ വരും.. " "ഞാൻ പറഞ്ഞല്ലോ ഇപ്പോ കുറച്ചു തിരക്കാണ്.. തിരക്ക് കഴിഞ്ഞാൽ ഞാൻ അങ്ങോട്ട്‌ വരും.. " "നിന്റെ തിരക്ക് ഞാനാണ്.. എന്നെയിപ്പോ നിനക്ക് തീരെ പിടിക്കാതെയായിട്ടുണ്ട്.. അതുകൊണ്ട് ഞാൻ നേരെ ഇങ് പോന്നു... " "എന്ത്.. !!! "അതെ ബേബി... ഞാനിവിടെ മാലിനി റിസോട്ടിലുണ്ട്.. നീ നിന്റെ അഡ്രെസ്സ് പറ.. ഞാൻ അങ്ങോട്ട്‌ വരാം.. " നാവിടർന്ന വാക്കുകളോടെ പറഞ്ഞത് കേട്ട് സൈറ തലക് കൈ വെച്ചു.. "പ്ലീസ് ഷമി....നീ തിരിച്ചു പൊയ്ക്കോ.. ഞാൻ എന്തായാലും ഈയഴ്ചക്കുള്ളിൽ നിന്നെ വന്നു കണ്ടോളാം.. " "നൊ... നൊ.. അത് പറ്റില്ല.. ഇനി നിന്നെ കാണാതെ ഇവിടുന്നൊരു തിരിച്ചു പോക്കില്ല.. പിന്നെ എന്റെ ബേബിക്കൊരു ഉഗ്രൻ സർപ്രൈസ്ണ്ട്.. " എന്നും പറഞ് ഷമി അർജുന്റെ മുഖത്തെക്ക് നോക്കി. ആ സമയം അർജുന്റെ ചുണ്ടിൽ ചെറിയ ചിരി വിരിഞ്ഞു... "എനിക്കൊരു സർപ്രൈസും വേണമെന്നില്ല.. ഞാൻ കുറച്ചു തി... "സൈറ.. !! പെട്ടന്നാണ് സൈറയെ വിളിച്ചു കൊണ്ട് സാഹി റൂമിലേക്ക് വന്നത്...അവളുടെ ശബ്ദം തരംഗം സൃഷ്ടിച്ചത് ഷമിയുടെ കാതുകളിലാണ്... (തുടരും ) അഭിപ്രായങ്ങൾ അറിയിക്കാൻ മറക്കല്ലേ.. 💖 #📙 നോവൽ #✍ തുടർക്കഥ #📙 നോവൽ #📙 നോവൽ #📙 നോവൽ
സാഹി മർഹബ മൻഹാസിന്റെ പ്രണയിനി ഭാഗം - 28 Copyright work - This work is protected in accordance with section 45 of the copyright act 1957 ( 14 of 1957 )and should't be used full or  part without the creator SHUBANA RAFEEQ prior permission ഈ സൃഷ്ടിയിൻമേൽ പകർത്തുവാനും മാറ്റം വരുത്തുവാനും പുനർ നിർമ്മിക്കുവാനുമുള്ള അവകാശം എഴുത്തുകാരിയായ ഷുബാന റഫീഖ് എന്ന എനിക്ക് മാത്രമാണ്.എന്റെ അനുവാദം കൂടാതെ മുകളിൽ പറഞ്ഞ ഏതെങ്കിലും പ്രവർത്തി ഈ സൃഷ്ടിയിന്മേൽ ചെയ്യുന്നത് നിയമവിരുദ്ധമാണ് 🍁🍁🍁 സൈറ പോയ്തും ഗപ്പി റൂമിലോട്ട് കയറി വന്നു.. "ഡാ.. എനിക്കൊരു കാര്യം അറിയണം... " "ന്താണ് പതിവില്ലാതെ ചോദ്യമൊക്കെ..? "ഒന്നുമില്ല... ആരാ സൈറ... കുറെയായി നീ ഞങ്ങളെയിട്ട് വട്ടം കറക്കിപ്പിക്കുന്നു അതറിഞ്ഞിട്ടെ ഇനി എന്തും... ! ".. പറയാനുള്ള സമയകുമ്പോ ഞാൻ പറയും.. " "മുന്ന....!!..നീ പറഞ്ഞെ മതിയാവൂ... അവന്ക് മാത്രമല്ല... ഇത് ഞങ്ങളുടെയും സംശയമാണ്‌... " എന്ന് പറഞ് കൊണ്ട് പുറത്തു നിന്ന് ജോണിയും ഷാഫിയും കയറി വന്നു... "എല്ലാരും കൂടെയാണല്ലോ.. .. " "ആ.. അതെ... " അവർ മൂന്നാളും ബെഡിൽ കയറിയിരുന്നു.. അവര്ക് മുന്നിൽ ചെയർ വലിച്ട്ട് ഞാനുമിരുന്നു... "നീ വരാൻ വേണ്ടി കാത്തിരുക്കുവായിരുന്നു... ഇക്കാര്യം മാത്രമന്തിനാ ഞങ്ങളോട് മറച്ചു വെക്കുന്നത്...? ഷാഫി.. "ഇതൊരു മറച്ചു വെക്കലാണന്ന നിങ്ങളുട ചിന്ത ആദ്യ മാറ്റ്... നിങ്ങൾ അറിയാതെ എന്റെ ജീവിതത്തിൽ ഒന്നും നടക്കില്ല... ഇനി നടക്കാനും പോകുന്നില്ല.... പക്ഷെ സൈറ.. !!..അവളുടെ കാര്യം അങ്ങനെയല്ല.. പറയാൻ പറ്റാത്ത കാര്യങളാണ് പലതും..അത് നിങ്ങൾ അറിയേണ്ട സമയത്തു ഞാൻ അറിയിക്കും... " അവർ പരസ്പരം നോക്കി എന്തോ രഹസ്യമായ് സംസാരിച്ച ശേഷം എനിക്ക് നേരെ തിരിഞ്ഞു... "ഓക്കേ.. ശെരി..അത് വിടാം.. പക്ഷെ ഇനി മുന്നോട്ടുള്ള കാര്യങ്ങളെ പറ്റിയങ്കിലും ഞങ്ങൾക്ക് അറിയണം.. " ഗപ്പി.. "തീർച്ചയായും അത് ഷെമിക്കതിരെയുള്ള ഒരു വൻ തിരിച്ചടി തന്നെയാകും... അതിന് കൂടെ നിൽക്കേണ്ടത് നിങ്ങളാണെന്നുള്ളത് മറക്കേണ്ട... " "പക്ഷെ എങ്ങനെ..? "അതൊക്കെ ഞാനും സൈറയും തീരുമാനിച്ചിട്ടുണ്ട്.. അതുപോലെയങ് കൂടെ നിന്നാൽ മതി... സൈറ പറയുന്നത് നിങ്ങൾക്കെ അതിനാവൂ ന്നാ...അതിനവൾ നേതൃത്വം കൊടുക്കാൻ പോകുന്നത് ഗപ്പിക്കാണ്.. " ഗപ്പി എന്നെയൊന്നു ഇരുത്തി നോക്കിയ ശേഷം എഴുന്നേറ്റു പോയി.. "അവന്ക് അവളെ പേര് കേൾക്കുന്നത് തന്നെ ദേഷ്യമാണ്.. പിന്നെ ഇതും കൂടെ പറഞ്ഞാൽ.. ! "അത് വിട്.. അത് പതിയെ മാറിക്കോളും...അപ്പൊ നാളെ ഏർലി മോർണിംഗ്...ഓക്കേ.. ." ഞാൻ നേരെ ബെഡിലേക്ക് കിടന്നു...അവർ താഴെക്കും പോയി... -*----*=*--***-- "വിടെടാ എന്നെ.. ആരാ നിന്നോട് പ്രശ്നമില്ലന്നു പറഞ്ഞത്...അവളാനെൽ എനിക്ക് പറ്റില്ല... നിങ്ങളൊക്കെ തന്നെ അങ്ങ് കേട്ടാൽ മതി... " "നിക്ക്..ഞങ്ങൾ പറയുന്നതൊന്നു കേൾകഡാ.. .." പോകാൻ നിന്ന ഗപ്പിയെ രണ്ടാളും പിടിച്ചു നിർത്തി.. എന്നിട്ട് സോഫയിലേക്ക് ഇരുന്നു.. "നിനക്കവളെ ഇഷ്ടമില്ലന്നു ഞങ്ങൾക്കറിയാം..പക്ഷെ അത് നമ്മുടെ മുന്നക്കും സാഹിക്കും വേണ്ടിയല്ലെ.. നീ ഒന്ന് അഡ്ജസ്റ്റ് ചെയ്..." ഷാഫി .. "അതെ ... അവന്റ സ്ഥാനത്തു നമ്മളാരെങ്കിലുമായിരുന്നങ്കി അവൾ പോകുന്നങ്കി പോകട്ടെ ന്ന് വെക്കും.. പക്ഷെ അവന്റ സ്നേഹം ശുദ്ധമായത് കൊണ്ടാ അവളെ കൈവിടാതെ കൂടെ കൊണ്ട് നടക്കുന്നത്.. പക്ഷെ അവളത് അറിയുന്നില്ലന്ന് മാത്രം.. " ജോണി പറയുന്നത് കേട്ടപ്പോ ആദ്യം മുന്നയുടെ സ്നേഹം സാഹിയെ ബോധ്യപെടുത്തണമെന്നുള്ള ചിന്തയാണ് ഗപ്പിയിലേക്ക് വന്നത്.. "ഹ്മ്മ്... " ഗപ്പി ഫോണടുത്ത് പുറത്തേക് നടന്നു... -****---***----***-- നടന്നതെല്ലാം ഉമ്മിയോട് പറയാൻ എനിക്കായില്ല.. അത് ചിലപ്പോ ഉമ്മിന്റെ മനസിനന്ന പോലെ ശരീരത്തിനും മുറിവേൽപ്പിക്കാം... "ന്റുമ്മി.. . ഇങ്ങള് ഇങ്ങനെ കരയല്ലേ.. എനിക്കൊന്നും സംഭവിച്ചില്ലല്ലോ.. ഞാനിവിടെ നിങ്ങടെ അടുത്തത്തിയില്ലേ.. " "എന്നാലും എന്റെ കുട്ടി ഞാൻ കാരണം എന്തൊക്കെ അനുഭവിച്ചു എന്നോർക്കുമ്പോൾ ഉള്ള് കത്തിപുകയാണ് മോളെ... " "ഹ്മ്മ്.. ഇതാ ഞാൻ നിങ്ങളോട് എന്തെങ്കിലും പറയാൻ മടിക്കുന്നത്..എല്ലാം അറിയാതെ സംഭവിച്ചതല്ലെ. അങ്ങനൊരു കല്യാണം എന്റെ ജീവിതത്തിൽ നടന്നില്ലന്നു കരുതിക്കോളാം ഞാൻ.. " ഞാൻ ചിരിച്ചു കൊണ്ട് ഉമ്മിടെ കൈയിൽ പിടിച്ചു... "ചിരിച്ചു കൊണ്ട് നീയും കരയുകയാണന്നു മുഖം കണ്ടാൽ അറിയാം...നീ ഒന്ന് കിടന്നോ... ക്ഷീണം മാറട്ടെ... " ഉമ്മി തലയിൽ തലോടിയങനെ പുറത്തെക്ക് പോയി...ഉറക്കം തീരെ കണ്ണിൽ പിടിക്കുന്നില്ല... നേരത്തെ കണ്ടത് തന്നെ വീണ്ടും മനസ്സിലോട്ട് ഓടി വരുന്നു... മുന്നയും സൈറയും... അവർ തമ്മിൽ എന്തായിരിക്കും ബന്ധം.. ഇനീപ്പോ വേറെ വല്ല ബന്ധവും... അതാലോചിക്കുമ്പോൾ തന്നെ കണ്ണ് നിറയുന്നു... -*---**-******--**** രാത്രി ഫുഡ് കഴിക്കാൻ ഉമ്മ വിളിച്ചപ്പോഴണ് ഉണർന്നത്...ഒന്ന് കുളിച്ചു ഫ്രഷയി പുറത്തെക്ക് ഇറങ്ങിയപ്പോ സാഹിടെ റൂമിന്റെ വാതിൽ തുറന്നു കിടക്കുന്നു... അകത്തേക്കു കയറിനോക്കി.റൂമിലവളില്ലന്ന് മനസ്സിലായി.. .. ഈ വാതിലും തുറന്നിട്ട്‌ അവളെവിടെ പോയി... സ്റ്റെപ്പിറങ്ങി നേരെ ഹാളിലേക്ക് ചെന്നപ്പോ എല്ലവരും ഡെനിങ് ടേബിളിൽ എത്തിയിട്ടുണ്ട്.. "നീ പോന്നപ്പോ സാഹിയെ കൂടെ വിളിച്ചൂടായിരുന്നോ..? ഉമ്മ വിളമ്പി കൊടുക്കുന്നതിനിടയിൽ പറഞ്ഞു.. അപ്പോഴ ടേബിളിലേക്ക് ശ്രദ്ധിച്ചത്..അവളവിടെയുമില്ല.. ഞാൻ പുറത്തേക് നടന്നു.... "നീ ഇരിക്കുന്നില്ലേ..? "ഞാൻ വരാം... നിങ്ങൾ കഴിച്ചോ. " സിറ്റൊട്ടിറങ്ങിയപ്പോഴണ് ഗാർഡനിൽ മൂടി പുതച്ചു നിൽക്കുന്ന സാഹിയെ കണ്ടത്.. വിളിക്കണോ വേണ്ടയോ ന്ന് ആലോചിച്ചു നിൽക്കുമ്പോഴാ അങ്ങോട്ട്‌ സൈറ വന്നത്.. "ന്താടാ ഫുഡ് കഴിക്കുന്നില്ലേ..? "ഹ്മ്മ്.. കഴിക്കണം.. നീ അവളെയും വിളിച്ച് വാ.. ഞാൻ ടേബിളിൽ കാണും.. '" '"അതെന്താ നിനക്ക് വിളിച്ചാൽ.. അവളെ കാണാതെ നിക്കപൊറുതി ഇല്ലാത്ത നീ തന്നെയാണോ ഈ പറയുന്നത്.. " " വിളിക്കണം.. സംസാരിക്കണം..ഒരുപാട് നേരം തനിച്ചിരിക്കാനും കണ്ണിമവെട്ടാതെ ആ മിഴികളിൽ നോക്കിയിരിക്കണമന്നൊക്കെ ഉണ്ട്... പക്ഷെ.. അത് ചിലപ്പോ എന്റെ ലക്ഷ്യത്തെ തന്നെ മാറ്റി മറിചേക്കാം.. " "അപ്പൊ നീ പറയുന്നത്..? "ആ ലക്ഷ്യത്തിലേക്ക് എത്തുവരെ അവളോട്‌ കുറച്ചകലം പാലിചേ മതിയാവൂ.. " "Hmm...നീ നിന്റെ ലക്ഷ്യം പൂർണവിജയത്തോടെ തന്നെ പൂർത്തിയാക്കും all the best..." **-**-*---- തണുപ്പ് ശരീരത്തെ നുള്ളി നോവിക്കാൻ തുടങ്ങിയതും തിരിച്ചു റൂമിൽ പോകാൻ തിരിഞ്ഞപ്പോഴണ് സൈറയും മുന്നയും സംസാരിക്കുന്നത് കണ്ടത്... ഉള്ളിൽ സ്നേഹം കൊണ്ടുള്ള കുശുമ്പ് പൊട്ടിമുളക്കുന്നത് ഞാനറിയാതെ അറിയുന്നുണ്ടായിരുന്നു... "നോക്കി നോക്കി വെള്ളമിറക്കി നിന്നോ.. നിനക്കൊരു ഉഗ്രൻ ചാൻസ് കിട്ടിയതല്ലായിരുന്നോ.. അത് നീ പുല്ല് പോലെ തട്ടി കളഞ്ഞപ്പോ ഓർക്കണമായിരുന്നു.." പെട്ടന്നായിരുന്നു ഗപ്പി ഗാർഡനിലെക്ക് കയറി വന്നത്. കൂടെ ജോണിയും...അവർ രണ്ടു പേരും കളിയാക്കി ചിരിക്കുന്നത് കണ്ടപ്പോ അടിമുടി തരിച്ചു കയറി.. "ആ ചാൻസ് കൊണ്ട് ഇനിപ്പോ വന്നാലും അതിന്റ സ്ഥാനം പുറത്തു തന്നെ ആകും.." സാഹിയുടെ പെട്ടന്നുള്ള പ്രതികരണം കേട്ട് ഗപ്പി ഇടംകണ്ണിട്ട് ജോണിയെ നോക്കി.. ശേഷം ജോണി സാഹിയോട്.. "അല്ലേലും നിന്നെയൊന്നും അവനാവിശ്യമില്ലടി.. എന്തും കൊണ്ട് പെർഫെക്ട് ആയ സൈറ ഉണ്ടാകുമ്പോ നീയൊക്കെ വേസ്റ്റ്... " സാഹിയുടെ മനസ്സറിയാൻ ജോണി ഹരം കൂട്ടിയതാണെങ്കിലും അത് സാഹിക്ക് വല്ലാതെ കൊണ്ടിരുന്നു... തിരിച്ചുള്ള സാഹിയുടെ നോട്ടത്തിൽ രണ്ടുപേരുടെയും ചിരി സ്വിച്ച്ട്ട പോലെ നിന്നു... "Hmm...ഇത് നല്ലോം കൊണ്ടിട്ടുണ്ട്.. " സാഹി പോകുന്നത് നോക്കി ഗപ്പി പറഞ്ഞു... "ഇത് പോലെ ഇടയ്ക്കിടെ ഓരോ ഡോസ് കൊടുത്താലെ അവളൊന്നു ഉഷാറാകൂ..." ജോണി പറഞ്ഞതിനോട്‌ ഗപ്പിയും ശരി വെച്ചു. *-**-**** രാത്രി ഭക്ഷണം കഴിക്കാൻ തോന്നിയില്ലങ്കിലും ഉമ്മാന്റെ നിർബന്ധം മൂലം ഭക്ഷണം കഴിച് റൂമിലേക്ക് വരുമ്പോ ഹാളിൽ ഉമ്മയും മീനുവുമൊഴിച്ച് ബാക്കിയുള്ളവരല്ലാം എന്തോ വല്യ ചർച്ചയിലായിരുന്നു....ഞാനങ്ങോട്ട് ശ്രദ്ധിക്കാതെ റൂമിൽ കയറി കിടന്നു.. മനസ്സിലേക്ക് വരുന്ന പല ചിന്തകളും എന്നെ തന്നെ ഇല്ലായ്മ ചെയ്യുമെന്ന് കഴിഞ കുറച്ചു മാസങ്ങളിലുള്ള ജീവിതമനിക്ക് മനസിലാക്കി തന്നു...ശരീരികമായോ മാനസികമായോ താനും ഷമിയും ഇന്നേവരെ അടുത്തിട്ടില്ലങ്കിലും മറ്റുള്ളവരുടെ മുന്നിൽ ഞാൻ അവന്റെ വിഴുപ്പ് ചുമന്നവളാണ്.. അതുകൊണ്ട് തന്നെയാകും മുന്ന ഒരു ഫ്രണ്ട്ന്നപ്പുറം ഒരു ബന്ധമോ വിലയോ എനിക്ക് നൽകാത്തത്..ഗപ്പി പറഞ്ഞ പോലെ എന്നേക്കാൾ പെർഫെക്ട്ടായിട്ടുള്ളത് സൈറ തന്നെയാണ്...... മനസ്സിൽ ചില കണക്ക്കൂട്ടലുകൾക്കപ്പുറം ഒരു പുതിയ തീരുമാനത്തോടെയാണ് ഞാനുറങ്ങിയത്.. *-***--* രാവിലെ 4 മണിയോടെ സൈറ റെഡിയായ് ഹാളിലത്തി... ബാക്കിയുള്ളവരെ വെയിറ്റ് ചെയ്തിരുന്നങ്കിലും ആരെയും കണ്ടില്ല.. പിന്നെയൊന്നും നോക്കിയില്ല റൂമിൽ പോയി ഡോറിൽ നാല് തട്ട്... തട്ട് കേട്ടതും മൂവരും പെട്ടന്ന് ഞെട്ടിയഴുന്നേറ്റ് സമയം നോക്കി.. 4:15.. പിന്നെയോന്നും നോക്കിയില്ല ഡ്രെസ്സും ഷൂവോക്കെ ഇട്ട് വേഗം റെഡിയായ് പുറത്തേക്കിറങ്ങിയപ്പോ അക്ഷമയായ് സൈറ പുറത്തു തന്നെ ഉണ്ടായിരുന്നു.. "സോറി.. കുറച്ചു ലൈറ്റയി... " "കുറചോ...അരമണിക്കൂറായി... ആദ്യം നിങ്ങളെ പഠിപ്പിക്കേണ്ടത് കൃത്യനിഷ്ഠതയാണ്... ഹ്മ്മ്... വേഗം വാ.. " "പട്ടാളത്തിൽ ചേർക്കാൻ വല്ല പ്ലാന്മുണ്ടോഡാ ഇവൾക്ക്... " "ഒന്നു മിണ്ടാതെരിയഡാ.. " ജോണി സാപ്പിടെ കാലിൽ ചവിട്ടി വാ അടപ്പിച്ചു..മൂവരും സൈറയെ പിന്തുടർന്ന് ഗെയിറ്റ് കടന്നു.....ഇരുൾ നിറഞ്ഞ മുൻപാതയിലൂടെ കുറച്ചു നടന്നതും അസഹനീയമായ തണുപ്പവർക്ക് അനുഭവപ്പെട്ടു.. "സൈറ ഇതെങ്ങോട്ടാ... ഇതത്ര നല്ല വഴിയൊന്നുമല്ല... " സാപ്പിയുടെ ചോദ്യത്തിന് അവളൊന്നു ചിരിച്ചു കൊണ്ട് ജോഗിങ്ങിൽ ഏർപ്പെട്ടു....ഒരു രണ്ടു കിലോമീറ്ററോളം പിന്നിട്ടതും മൂവരുടെയും ശരീരം ക്ഷീണിച്ചു.... ഇനിയൊരു അടി നടക്കാൻ കഴിയില്ലന്ന് ആണയിട്ട് പറഞ്ഞു... "ഒരു യുദ്ധത്തിലേക്ക് ഇറങ്ങുമ്പോൾ ഒരു പടയാളിക്കാവിഷ്യം ധൈര്യവും ആന്മവിശ്വാസവുമാണ്... ശത്രുവിനെ കീഴ്പ്പെടുത്ത്ൽക എന്നതായിരിക്കണം ഓരോ പടയാളികളുടെയും ലക്ഷ്യം... ഇവിടെ നമ്മുടെ ശത്രു ഷമിയാണ്... " "അതൊക്കെ ശരിയായിരിക്കാം.. പക്ഷെ അവരെ എതിർക്കാൻ ഞങ്ങളെ കൊണ്ടാവില്ല...നീയൊന്നു മുന്നയോട് പറഞ് ഞങ്ങളെയൊന്നു നാട്ടിലത്തിക്ക്.. വീട്ടിൽ നിന്നുള്ള വിളി കാരണം നിക്കപൊറുതിയില്ലാതെ നിലയിലാണ്... " സാപ്പി.. "ഹ്മ്മ്.. കഷ്ടം.. നിങ്ങൾക്കൊക്കെ വേണ്ടി അവനന്ത്‌ മാത്രം കഷ്ടപ്പെട്ടിരിക്കുന്നു.. എത്ര ഉപകാരം ചെയ്തിരിക്കുന്നു.. ഇപ്പൊ നീ പറഞ്ഞ കുടുംബമില്ലേ ആ കുടുംബത്തിലേക്കവിശ്യമായ എല്ലാ സഹായവും ഈ രണ്ടുമാസത്തോളം അവനാണ് ചെയ്തത്...എന്നിട്ടും നിനക്കൊക്കെ വലുത് നിന്റെ ജീവനും ജീവിതവും.. എല്ലാം പറയാനേ എനിക്കാവൂ... ചെയ്യിപ്പിക്കാൻ എനിക്കാവില്ല..." "പക്ഷെ ഞങ്ങൾ ഇതൊന്നും... " "നിങ്ങൾ എന്താണോ അതാവാൻ ശ്രമിക്കുക.. അല്ലാതെ മറ്റുള്ളവർക്ക് വേണ്ടി മാറാനൊ ത്യാഗം ചെയ്യാനോ ശ്രമിക്കേണ്ട... " എന്നും പറഞ്ഞാണ് മുന്നയങ്ങോട്ട് വന്നത്.. "മുന്ന ഞാനവരോട്...? സൈറ... അവർ ആ ക്ഷീണിച്ച അവസ്ഥയിൽ പറഞ്ഞതാണ്.. പക്ഷെ മുന്നയുടെ എൻട്രി അവിടെ ഒരിക്കലും പ്രതീക്ഷിച്ചില്ലായിരുന്നു.. "വേണ്ട സൈറ.. നീ പറഞ്ഞത് തെറ്റാണു... അങ്ങനൊയൊരു സംസാരം നിന്നിൽ നിന്ന് വരാൻ പാടില്ലയിരുന്നു... " "മുന്ന പ്ലീസ്...ഞങ്ങൾ പെട്ടന്ന് പറഞ്ഞു പോയ്താ.. അല്ലാതെ.. " ഗപ്പി വെപ്രാളത്തോടെയും അതിലുപരി സങ്കടത്തോടെയും പറഞ്ഞു. "ഹേയ് അതിന് ഞാനൊന്നും പറഞ്ഞില്ലല്ലോ.. നിങ്ങൾക്ക് ഇന്ന് തന്നെ പോകാം.. അതിനുള്ള ഏർപ്പാഡക്കെ ഞാൻ ചെയ്തിട്ടുണ്ട്.. .. " എന്നും പറഞ് മറുപടിക്ക് കാത്തു നിൽക്കാതെ മുന്നയും സൈറയും മുന്നോട്ടു നടന്നു.. എന്ത് ചെയ്യൂമെന്നറിയാതെ അവർക്ക് പരസ്പരം നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ.. (തുടരും ) ഹലോ ഗായ്സ്... നോമ്പ് ആയതു കാരണം നിർത്തി വെച്ചതായിരുന്നു.. എഴുതി വെച്ചത് കാരണം പോസ്റ്റാൻ തന്നെയായിരുന്നു തീരുമാനം പക്ഷെ മറ്റുള്ളവർക്കതൊരു ബുദ്ധിമുട്ടാണെന്ന് പറഞ്ഞത് കൊണ്ടാണ് നിർത്തിവെച്ചത്... ആരും സാഹിയെയും മുന്നയെയും മറന്നിട്ടില്ലന്ന് കരുതുന്നു... നീട്ടി വലിച്ചു എഴുത്തുന്നത് ബുദ്ധിമുട്ടാണെങ്കിൽ കമന്റ് ബോക്സിൽ അറിയിക്കുക....അതികമൊന്നും ഉണ്ടാവില്ല..കുറച്ചു പാർട്ട്‌കളോടെ നമ്മുടെ സ്റ്റോറി അവസാനിക്കുന്നതാണ്.. എല്ലാവരും സപ്പോർട്ട് ചെയ്യുക.. കമന്റ് ചെയ്യുക.. #📙 നോവൽ
സാഹി മർഹബ മൻഹാസിന്റെ പ്രണയിനി ഭാഗം - 27 Copyright work - This work is protected in accordance with section 45 of the copyright act 1957 ( 14 of 1957 )and should't be used full or  part without the creator SHUBANA RAFEEQ prior permission ഈ സൃഷ്ടിയിൻമേൽ പകർത്തുവാനും മാറ്റം വരുത്തുവാനും പുനർ നിർമ്മിക്കുവാനുമുള്ള അവകാശം എഴുത്തുകാരിയായ ഷുബാന റഫീഖ് എന്ന എനിക്ക് മാത്രമാണ്.എന്റെ അനുവാദം കൂടാതെ മുകളിൽ പറഞ്ഞ ഏതെങ്കിലും പ്രവർത്തി ഈ സൃഷ്ടിയിന്മേൽ ചെയ്യുന്നത് നിയമവിരുദ്ധമാണ് 🍁🍁🍁 "അപ്പൊ നിന്റെ കെട്ട്യോൻ..? "അങ്ങേരോട് പോയി ചാവാൻ പറ..! എന്നൊക്കെ പറഞ് വലതു വശത്തെക്കുള്ള മണപാതയിലേക്കവൾ കടക്കുമ്പോ ഒരു നേർത്ത പുഞ്ചിരി എന്റെ ചുണ്ടിലും വിരിഞ്ഞു.. "ഇങ്ങനെ ഇന്നത്തി നാളെത്തിയന്ന രീതിയിൽ നടന്നാൽ അവരിങത്തും.. ഒന്നനങ്ങി നടക്കുന്നുണ്ടോ..? ഈ തേയില തോട്ടത്തിലൂടെ വഴിയറിയാതെ നടക്കാൻ തുടങ്ങിയിട്ട് മണിക്കൂർ ഒന്നായി.. എങ്ങോട്ടാ പോകുന്നതെങ്കിലുമൊന്നു പറയ്യ് ...? "നിന്നെ ഞാൻ വലിച്ചു കൊണ്ട് വന്നതല്ലല്ലോ.. നീയായിട്ട് ഇറങ്ങി വന്നതല്ലെ.പറ്റുമെങ്കിൽ കൂടെ വന്നാൽ മതി.. " "ഇവന്റെയൊക്കെ കൂടെ വരാൻ തോന്നിയത് ഏതു നേരത്താണവോ... ! അവൾ എന്തൊക്കെയോ പിറുപിറുത്ത് കൊണ്ട് എന്റെ മുന്നേ നടക്കാണ്... കയറ്റത്തിന്റെ മുകളിലത്തിയതും വഴി രണ്ടായി പിരിയുകയാണ്... 'അല്ല.. ഇവിടന്നങ്ങോട്ട...? ഞാനൊന്നും മിണ്ടാതെ ഇടതു വശത്തെക്കുള്ള പാതയിലേക്ക് കടന്നു...പുറകെ അവളും.. തേയില തോട്ടം ചെന്നവസാനിക്കുന്നത് തോമച്ചായൻറെ വീട്ടിലാണ്.. പപ്പായുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ... തോമച്ചാ യൻ മുറ്റത്തു തന്നെ എന്തൊക്കെയോ കൊത്തി കളച്ചു നിൽപ്പുണ്ട്... "ഇതാരുടെ വീടാ..? വീട്ടു മുറ്റത്തെക്ക് കടന്നപ്പോഴയിരുന്നു അവളുടെ ചോദ്യം.. "വാ... പറയാം.. " അവളേം കൂട്ടി തോമച്ചായന്റെടുത്തെക്ക് നടന്നു.. "തോമച്ചായോ...ക്കൂൂയ്യ്... !! കൂക്കി വിളിച്ചപ്പോഴ തിരിഞ്ഞു നോക്കുന്നത്.. എന്നെ കണ്ടതും മുഖവും കയ്യൊക്കെ തുടച് ചിരിച്ചു കൊണ്ട് വേഗത്തിൽ നടന്നു വരുന്നുണ്ട്.. "അല്ല ആരിത് മുന്നകൊച്ചോ... ഈ വഴിയൊക്കെ അറിയോ നിനക്ക്..? "പിന്നെയറിയാതെ..ലിസി എവിടെ..? "എടി ലിസിയെ...ഇങാട് വാടി... ആരാ വന്നേക്കുന്നന്ന് നോക്ക്.. നിങ്ങൾ ഇരിക്ക്.. " പുറത്തു മാറ്റിയിട്ട ബെഞ്ചിൽ ഞാനും സാഹിയും ഇരുന്നു.. ഉടനെ തന്നെ ലിസി രണ്ടു കപ്പ്‌ ചായയുമായി വന്നു... "അല്ല ലിസി ഇപ്പൊ പഠിക്കാനൊന്നും പോകുന്നില്ലേ..? ചായ ഒരു സിപ്പ് കുടിച്ചു.. അവൾ ഒന്നും മിണ്ടാതെ തോമച്ചായന്റെ മുഖത്തെക്ക് നോക്കി.. "അത്.. അവൾക് അതിനൊന്നും താല്പര്യമില്ലന്നാ പറയുന്നത് . " "ആണോ ലിസി..?. അവളൊന്നു ചിരിച്ചന്ന് വരുത്തി.. "തോമച്ചായാ പണമാണ്‌ പ്രശ്നമെങ്കിൽ എന്നോട് ഒരു വാക്ക് പറഞ്ഞാൽ പോരെ.. ഇനിപ്പോ അതിന്റ പേരിൽ പഠനം നിർത്തേണ്ട.. പണം ഞാനത്തിക്കാം.. " **********-----*--- മുന്നയുടെ വാക്കുകൾ കേട്ടതും തോമച്ചായൻ അവന്ക് മുന്നിൽ കൈകൂപ്പി... ലിസിയുടെ കണ്ണുകൾ നിറഞ്ഞതും അതാരും കാണാതെ തുടച് കളഞ്ഞതും ഞാൻ നോക്കി നിന്നു...എനിക്കാ സമയം മുന്നയോട് സ്നേഹത്തിലേറെ ബഹുമാനമാണ്‌ തോന്നിയത്... അവരോടു യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി... ആ ഊട് വഴികയറി റോഡിലെക്കാണ് ഞങ്ങൾ എത്തിയത്.. ചുറ്റും മഞ്ഞു കണങളാൽ മൂടികിടക്കുന്ന തേയില തോട്ടം... അങ്ങോട്ടിറങാനാവാതെ അതിനെയല്ലാം വേലികെട്ടി ഒതുക്കിവെച്ചിരിക്കുന്നു... പുറത്തു നിന്ന് നോക്കുമ്പോൾ അതിനൊരു പ്രതേക ഭംഗിയാണ്.. പക്ഷെ അതവരുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കൈകടത്തലാണ്.. അങ്ങനെ ചിന്തിച്ചാൽ അതാണ് സത്യം.. "മുന്നാ... തോമച്ചായൻ ഈ നാട്ടുകാരനല്ലേ..? "അല്ല .. " "പിന്നെ..? "കുറച്ചു ദൂരമാണ്‌... " "അവർ രണ്ടു പേർ മാത്രമെയുള്ളോ...? "കുറെ പേരുണ്ടയിരുന്നു... അവരെയൊക്കെ ഒരു പ്രളയം വന്നപ്പോ അങ്ങ് കൊണ്ട് പോയി.. പിന്നെ ലിസിക്ക് അപ്പനും അപ്പന് ലിസിയും മാത്രം... പപ്പയാ അവരെ ഇങ്ങത്തിച്ചതും വീട് വെച്ചതൊക്കെ...ലിസി നന്നായി പഠിക്കും.. അതുകൊണ്ട ഇവിടെ അടുത്തുള്ള നല്ലൊരു കോളേജ്ൽ അഡ്മിഷൻ ചോദിച്ചു ചേർത്തത്...ഫീസ് അടക്കാനുള്ള പണം ആദ്യമൊക്കെ പപ്പാ അയച്ചു കൊടുത്തിരുന്നു.. പിന്നെ അതന്റെ കയ്യിൽ തന്നയക്കും.. ഇപ്പൊ അടുത്തൊന്നും ഞാനിങ്ങോട്ട് വന്നിട്ടില്ല.. ശെരിക്കും പറഞ്ഞ മറന്നന്ന് തന്നെ പറയാം.. " "മ്മ്....നീ അമേരിക്കയിലായിരുന്നോ..? "ഹ്മ്മ്.. " "എന്നോട് ഇപ്പോഴും ദേഷ്യമുണ്ടോ..? "എന്തിന്..? "അന്ന് നീ വീട്ടിൽ വന്നു വിളിച്ചിട്ട് ഇഷ്ട്ടമല്ലന്ന് പറഞ് ഇറക്കി വിട്ടതിന്..മനഃപൂർവമല്ല അതൊന്നും.. സാഹചര്യമൂലമാണ്‌... " "ഇഷ്ടം അത് പിടിച്ചു വാങ്ങുന്നതിലേറെ നല്ലത് മനസ്സറിഞ്ഞു കിട്ടുന്നത...പിന്നെ സാഹചര്യം.. അത് അവനവൻ വരുത്തി വെക്കുന്നതല്ലെ.. അതിന് മറ്റുള്ളവയെ പഴിചാരിയിട്ട് കാര്യമില്ല..." "നീ ഇപ്പോഴും എന്റെ അവസ്ഥ മനസിലാക്കുന്നില്ല... ഞാൻ പറഞ്ഞല്ലോ.. ". നമുക്ക് ഈ ടോപ്പിക്ക് വിടാം.. വേറെ വല്ലതും പറയ്യ്.. " "വേറൊന്നുമെനിക്ക് പറയാനില്ല... ഞാൻ അന്നും ഇന്നും വേദനിക്കുന്നത് നിന്നെ കുറിച്ചോർത്തണ്... " "അങ്ങനെ ഒരു വേദന നിനക്കുണ്ടായിരുന്നങ്കി നിന്റെ കാര്യത്തിൽ ഇത്ര സാഹസമൊന്നും കാണിക്കേണ്ട ആവിശ്യം എനിക്കില്ലയിരുന്നു.. " "ഞാൻ പറയുന്നതൊന്നും നിനക്ക് തൃപ്തിയല്ലന്നറിയാം... നീ എന്നിൽ നിന്ന് ഒരിഷ്ടവും പ്രതീക്ഷിക്കുന്നില്ലന്നുമറിയാം.. വേണ്ട.. എനിക്കൊന്നും വേണ്ട... എനിക്ക് പറയാനുള്ള കുറച്ചു കാര്യങ്ങൾ കേൾക്കാനുള്ള മനസ്സ് നിനക്കുണ്ടാവണം.. " "മച്ചാനെ.... !!!!!!!!!!!!!! പെട്ടന്നാണ് ജോണിയും ഗപ്പിയും സാപ്പിയൊക്കെ ഓടി വന്നവനെ കെട്ടിപിടിച്ചത്...ഇവരൊക്കെ എന്താ ഇവിടെ..അപ്പോഴ ഞാൻ മുന്നിലുള്ള വില്ല കാണുന്നത്.. ഓർക്കിട് വില്ലയന്ന് എഴുതി വെച്ചേക്കുന്ന പൂക്കളാൽ മനോഹരമായ ഒരു വീട്... "സാഹി എന്തുണ്ടടി വിശേഷം... സുഖല്ലേ..? ജോണിയാണ്... ഞാനൊന്നു ചിരിച്ചന്ന് വരുത്തി... അവർക്ക് പുറകെ ഞാനും നടന്നു .. ഗെയിറ്റ് കടന്ന് നേരെ പോകുന്നത് ഗാർഡനിലേക്കാണ് അതിന്റ എതിർ വശത്തു തന്നെ ഒരു പ്ലേ ഗ്രൗണ്ട്മുണ്ട്.. ഗാർഡൻ കഴിഞതും "മുന്ന " എന്ന് വിളിച്ചു കൊണ്ട് ഒരു മോഡേൺ പെണ്ണ് ഓടി വന്നവനെ കെട്ടിപിടിക്കാൻ ചാടിയതും മുന്നയവളെ പൊക്കിയടുത്ത് വട്ടം കറക്കി...എനിക്കത് താങ്ങാവുന്നതിലുമപ്പുറമായിരുന്നു.. "എന്ന് പോയ്താടാ... ഒരു വിളിയോ msg ഓ.. ഒന്നുമില്ലതെ.. എത്ര ദിവസമായന്നറിയോ..? അവൾ മുന്നയുടെ കവിളിൽ പിച്ചി... "അതിനെന്താ... ഞങ്ങളിങ് എത്തിയില്ലേ..? "അല്ല നീ കൊണ്ട് വന്ന ആളെ വിടെ... " ന്റെടുത്തെക്ക് വന്നപ്പോഴ ശെരിക്കും ഞാനവളെ കാണുന്നത്.. കളർ ചെയ്ത മുടി കട്ട് ചെയ്തു മുന്നോട്ട് ഇട്ടിരിക്കുന്നു.. അതിനിടയിലെ വട്ടകണ്ണട അവളുടെ മൊഞ്ചു ഒന്നൂടെ കൂടുന്നതല്ലാതെ കുറയുന്നില്ല... മുട്ടിനു മുകളിൽ കിടക്കുന്ന ജീൻ ട്രൗസറും പൊക്കിൾ കാണുന്ന വിധത്തിലുള്ള ടീ ഷർട്ട്‌ ഉം... "ഹായ്... ആം സൈറ... " അവളനിക്ക് നേരെ കൈ നീട്ടി...കൈ കൊടുത്തതും എന്നെ തിരിച്ചു നിർത്തി പെട്ടന്നാണന്റെ കണ്ണ് പൊത്തിയത്.. "ഏയ്യ്.. എന്താ ഈ കാണിക്കുന്നത്...? . വിട്... " "വിടാം.. അതിന് മുന്നേ നിനക്കൊരു സർപ്രൈസ് ഉണ്ട്... " എന്നെ കുറച്ച് മുന്പോട്ട് കൊണ്ട് പോയി കൈകൾ പിൻവലിച്ചതും മുന്നിൽ നിൽക്കുന്ന ഉമ്മാനെ കണ്ടതും സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോന്നറിയില്ല കണ്ണ് നിറഞ്ഞു...ഉമ്മയുടെ കണ്ണുകളും നിറഞ്ഞിരിക്കുന്നു.. സാഹിത്ത ന്നു വിളിച്ചു ഓടി വന്ന മീനുമോളെ കെട്ടിപിടിച് തുരെ തുരെ ഉമ്മ വെച്ചു... "ഇനിപ്പോ എല്ലാം റാഹത് ആയില്ലേ... വരിം മക്കളെ.. ഇനി നമുക്ക് ഉമ്മാന്റെ കിടിലം മലബാറി ബിരിയാണി കഴിക്കാം... '" ഗപ്പി പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു.. ഒരു പക്ഷെ അപ്പോഴയിരിക്കാം ആ വീട് വീടായി മാറിയത്.. *******----********----****** റൂമിൽ കയറി ഫ്രഷ് ആയി വന്നപ്പോഴേക്കും സൈറ ഒരു കപ്പ്‌ കോഫിയുമായി വന്നിരുന്നു... "എനിക്ക് റാം വിളിച്ചിരുന്നു... " കോഫിയുമായി ഞാൻ ബാൽക്കണിയിലേക്ക് നടന്നു... "എന്ത് പറഞ്ഞു... അവിടെ എന്താ അവസ്ഥ .? "ഇപ്പൊ കുഴപ്പമില്ല... ഫയൽ ക്ലോസ് ചെയ്യാനാണ് അർജുന്റെ നീക്കം... " "ഷെമി..? "വിളിച്ചിരുന്നു...ഉടനെ ഒന്ന് കാണണമെന്ന്... " "ഹ്മ്മ്.. എന്തായാലും ഇപ്പൊ വേണ്ട.. കുറച്ചു കഴിയട്ടെ....ഞാൻ അന്ന് പറഞ്ഞതെന്തായി... " "ഓഹ്. അത്.... ഒരിക്കലും നടക്കില്ല.. നിന്റെ ആ ഊള ഫ്രണ്ട്സ് എന്ത് പറഞ്ഞാലും തർക്കുത്തരമാണ്‌ പറയുക... " "അവര്ക് നിന്നെ ശെരികറിയാതോണ്ടല്ലെ .. നീ രണ്ടു കല്പിച്ചിറങ്ങിക്കോ .. ഇങ്ങനെ മടി പിടിച്ചിരുന്നാൽ ഒന്നു നടക്കില്ല " "ഇറങ്ങണം... നീ ഒന്ന് ഇങ്ങത്തട്ടെ ന്നു കരുതിയിട്ടല്ലെ ടാ... " മുന്നയുടെ കഴുത്തിലൂടെ വട്ടമിട്ടു പിടിച്ചവനെ കഴുത്ത് ഞെരിക്കുന്ന പോലെ കാണിച്ചപ്പോഴ മറുവശത്തെ ബാൽക്കണിയിൽ തന്നെയും സൈറയെയും നോക്കി നിൽക്കുന്ന സാഹിയെ കണ്ടത്.. എന്നാപ്പിന്നെ ഒന്ന് പറ്റിച്ചു തന്നെ കാര്യം... സൈറയുടെ കൈപിടിച്ചു വലിച്ചു നേരെ എന്റെ മുൻപിലോട്ട് നിർത്തി .. മുഖത്തെക്ക് വീണു കിടന്ന മുടിയിഴകളിൽ തൊട്ടതും സാഹി വേഗം അകത്തെക്ക് കയറി പോയി... "ഹ്മ്മ്... അപ്പൊ ഇതാണ് കാര്യം.. എന്തിനാടാ അതിനെയിങനെ വട്ട് പിടിപ്പിക്കുന്നത്.. അവളന്ത്‌ വിചാരിച്ചു കാണും..? "ആ.. അവളന്ത്ങ്കിലൊക്കെ വിചാരിക്കട്ടെ.. അല്ലാതെ അവളയിങനെ വെറുതെ വിടാൻ പറ്റോ ..? "ഉവ്വാ.... നീ ഒന്ന് റസ്റ്റ്‌ എടുക്ക്.. എനിക്ക് രണ്ടു മൂന്നു ഇമെയിൽ അയക്കാനുണ്ട്... " "ആഹ്...ഓക്കേ... " സൈറ പോയ്തും ഗപ്പി റൂമിലോട്ട് കയറി വന്നു.. "ഡാ.. എനിക്കൊരു കാര്യം അറിയണം... " "ന്താണ് പതിവില്ലാതെ ചോദ്യമൊക്കെ..? "ഒന്നുമില്ല... ആരാ സൈറ... കുറെയായി നീ ഞങ്ങളെയിട്ട് വട്ടം കറക്കിപ്പിക്കുന്നു അതറിഞ്ഞിട്ടെ ഇനി എന്തും... ! (തുടരും ) അഭിപ്രായങ്ങൾ അറിയിക്കണ്... #📙 നോവൽ
സാഹി മർഹബ* മൻഹാസിന്റെ പ്രണയിനി ഭാഗം - 26 Copyright work - This work is protected in accordance with section 45 of the copyright act 1957 ( 14 of 1957 )and should't be used full or  part without the creator SHUBANA RAFEEQ prior permission ഈ സൃഷ്ടിയിൻമേൽ പകർത്തുവാനും മാറ്റം വരുത്തുവാനും പുനർ നിർമ്മിക്കുവാനുമുള്ള അവകാശം എഴുത്തുകാരിയായ ഷുബാന റഫീഖ് എന്ന എനിക്ക് മാത്രമാണ്.ഞങ്ങളുടെ അനുവാദം കൂടാതെ മുകളിൽ പറഞ്ഞ ഏതെങ്കിലും പ്രവർത്തി ഈ സൃഷ്ടിയിന്മേൽ ചെയ്യുന്നത് നിയമവിരുദ്ധമാണ് "ശ്.. മിണ്ടല്ലേ.. ! "ന്താടാ...? "ദേ ഒരു ബസ്സിന്റെ ഹോൺ കേൾക്കുന്നില്ലേ..? ഞാൻ ചെവിയോന്നൂടെ കൂർപ്പിച്ചു നോക്കി.. ശെരിയാണ് എവിടുന്നോ ഒരു ബസ്സിന്റെ ഹോൺ കേൾക്കുന്നുണ്ട്.. അതായത് ഞങ്ങൾ ഏകദേശം മെയിൻ റോഡിലേക്ക് എത്തിയിരിക്കുന്നന്ന് അർത്ഥം... "ഏയ്‌..എനിക്കൊന്നും കേൾക്കുന്നില്ല..വാ.. നമുക്ക് അങ്ങോട്ട്‌ പോയി നോക്കാം.. " "അത് പിന്നെ നോക്കാം.. ഇപ്പോ ഏകദേശം നമ്മൾ റോഡിന്റെ അടുത്താണ്... ഒന്ന് ശ്രമിച്ചാൽ നമുക്ക് ഇപ്പൊ തന്നെ കാട് കടക്കാം.. " "ഉയ്യോ.. ഈ രാത്രിയിലോ... എനിക്ക് പേടിയാ..." "ഈ സമയം ഇത്രേം ദൂരം വന്നില്ലേ.. ഇനിപ്പോ കുറച്ചൂടെയുള്ളൂ.. അതിനനിക്ക് ഒരു ബുദ്ധിമുട്ടുമില്ലാ നീ വന്നേ.. " *****-************ എന്തെങ്കിലും പറയും മുന്നേ അവനൻറെ കയ്യും പിടിച്ചു ഓടിയിരുന്നു... ആ ഏർമാടത്തെ തിരിഞ്ഞന്ന് നോക്കി ഞാൻ അവനോടപ്പം ഓടി... നിമിഷ നേരം കൊണ്ട് ഞങ്ങൾ മെയിൻ റോഡിലത്തി... മറുഭാഗത്തു ബസ് വെയിറ്റ് ചെയ്യുന്ന ഒരുപാട് പേർ.. കയ്യിൽ ബാഗും കൂടയും മറ്റുമായി... ഞങ്ങളെ കണ്ടതും അവരൊന്നു സൂക്ഷിച്ചു നോക്കി.. "മുന്ന ഇവരന്താ ഇങ്ങനെ നോക്കുന്നത്..? എന്റെ ചോദ്യം കേട്ട് അവനന്നെ അടിമുടി നോക്കി.. എന്നിട്ടൊരു ഡയലോഗും.. "നിന്നെ ഈ കോലത്തിൽ കണ്ടാൽ ഞാൻ നിന്നെ റേപ്പ് ചെയ്ത പോലെയുണ്ട്.. " അന്ന് വീണപ്പോ ഉള്ള ഡ്രസ്സ്‌ ആകെ പിന്നി കീറിയിട്ടുണ്ട്... ഞാനവനെ നോക്കിയതും അവൻ ചിരിച്ച് കൊണ്ടൻറെ കയ്യും പിടിച് അവരുട അടുത്തേക്ക് പോയി.. അപ്പോഴേക്കും ബസ്സ്‌ വന്നു... ബസ്സ്‌ കണ്ടതും മ്മള് തളർന്നു.. ഉള്ളിൽ തിങ്ങികൂടിയ ആളുകൾ... സ്റ്റെപ്പിലും ബാക്കിലുമാണ് ബാക്കിയുള്ളവർ തൂങ്ങുന്നത്.. മുന്ന ബസ്സിന്റെ പിറകിലെക്ക് പോയി നോക്കി.. പുറകെ ഞാനും... അവിടെ അതിലേറെ വലിയ ദുരവസ്ത... "ഇനി എന്ത് ചെയ്യും... എനിക്കാണേൽ വിശന്നിട്ടു വയ്യ... " ഞാൻ വയറിൽ അമർത്തി പിടിച്ചു റോഡിലിരുന്നു.. "ഏയ്‌.... പുറകെ ബസ്സ്‌ വരുന്നുണ്ടകും.. നമുക്ക് അതിൽ പോകാം.. " "ഒന്നിന് പുറകെ ഒന്നായ് വരാൻ ഇതെന്താ ഹൈവെ റോഡാണോ..?..എനിക്ക് വിശന്നിട്ടു മേലാ.. എന്തെങ്കിലും കഴിക്കാൻ താ.. ' "നിന്റെ അമ്മൂമ്മടെ തറവാട് സ്വത്താണോ ഈ റോഡ്.. നീ പറയുമ്പോ എടുത്തു തരാൻ.. " അവൻ കലിപ് കയറി ബസ്സ്‌ പോയതിനു പുറകെ നടന്നു.. ചുറ്റും ഇരുട്ട്.. വിശപ്പല്ലാം എങ്ങോ പോയി മറഞ്ഞു.. ഞാൻ അവന്ക് പുറകെ ഓടി.. "എന്നെ ഒറ്റക്കിട്ട് പോരാൻ തനിക്കൊരു പേടിയുമില്ലേ... എന്നെ ആരെങ്കിലും എന്തെങ്കിലും ചെയ്തിരുന്നങ്കി.. " ഞാൻ കുറച്ചു ഗൗരവത്തോടെ ചോദിച്ചപ്പോ അവൻ തിരിഞ്ഞു നോക്കി ഒരു ലോഡ് പുച്ഛം മുഖത്തു ഫിറ്റ്‌ ചെയ്ത് നടത്തം തുടർന്നു.. വിടാൻ എനിക്കും ഉദ്ദേശമില്ലായിരുന്നു.. അവനെ പിടിച്ചു നിർത്താൻ ശ്രമിച്ചതും ബാക്കിൽ നിന്ന് ഒരു ലോറിയുടെ ഹോൺ.. ഞങ്ങൾ തിരിഞ്ഞു നോക്കിയപ്പോ അത് പാഞ്ഞു വരുകയാണ്.. പെടുന്നനെ മുന്ന റോഡിനു നടുവിലേക്ക് കയറി നിന്ന് കൈ രണ്ടും പൊക്കി കാണിച്ചതും ലോറി ഞങ്ങളുടെ അടുത്ത് കൊണ്ട് വന്നു നിർത്തി...ടൗണിലേക്കൊന്നുത്തിച്ച് തരോ ന്ന് ചോദിച്ചപ്പോ കയറാൻ പറഞ്ഞു.. പിന്നൊന്നും നോക്കിയില്ല ചാടികയറി... ആദ്യയിട്ട ലോറിയിൽ അതും രാത്രിയിൽ.... ഡ്രൈവർ ഇടയ്ക്കിടെ എന്നെ നോക്കുന്നങ്കിലും ഞാൻ അങ്ങോട്ട്‌ വല്ലാതെ ശ്രദ്ദിച്ചില്ല... നോട്ടം സഹിക്കാതെ വന്നപ്പോ മുന്ന എനിക്ക് മറവായി കുറച്ചു മുന്നോട്ടിരുന്നു.. അപ്പൊ സ്നേഹമൊക്കെയുണ്ട്... ചുണ്ടിൽ വന്ന ചിരിയെ അവൻ കാണാതെ പുറത്ത് ഒഴുകിയെത്ത്ന്ന തെന്നലിലേക്ക് വിട്ടു.. ലോറി കിട്ടിയങ്കിലും വിശപ് എന്നെ വല്ലാതെ കാർന്ന് തിന്നുന്ന പോലെ... പെട്ടന്ന് ഒരു തട്ടുകട കണ്ടതും... മുന്നയവിടെ നിർത്താൻ പറഞ്ഞു... ആ ലോറിക്കാരനും ഞങ്ങളുടെ കൂടെയിറങ്ങി ഭക്ഷണം കഴിച്ചു... നല്ല ചൂട് കട്ടനും ദോശയും ചമ്മന്തിയും.... ഹോ... വിശപ് മാറുവോളം കഴിച്ച് കഴിഞ് തിരിഞ്ഞു നോക്കിയപ്പോ മുന്ന എന്നെ തന്നെ നോക്കി നിൽക്കുവായിരുന്നു.. "ഇങ്ങനെയാണെൽ നിന്റെ കെട്ട്യോന്റെ സമ്പ ദ്യത്തിന്റെ പകുതിയും നീ കഴിച് തീർത്തു കാണുമല്ലോ... ! അതവൻ പറഞ്ഞപ്പോ ഓരോ ദിവസവും പട്ടിണിക്കിട്ട് നരകയാതന അനുഭവിപ്പിച്ച ആ തെണ്ടി ഷമിയെ ഓർത്ത് പോയി.. ഇതുവരെ ഇല്ലാത്ത സങ്കടവും വേദനയൊക്കെ എവിടുന്നോ വന്നു.. നിറഞ്ഞ കണ്ണുകൾ കാണരുതന്ന് കരുതി അവനോടന്നും മിണ്ടാതെ കയ്യും മുഖവും കഴുകി വന്നു.. '"ഡീ പൊട്ടികാളി ഞാൻ ചുമ്മാ പറഞ്ഞതാട്ടോ... ഇനി നിന്റെ കെട്ട്യോനെ പറഞ്ഞത് കൊണ്ട് എന്നോട് മിണ്ടാതെരിക്കേണ്ട.. " മറുപടിയായി ഞാനൊന്നു ചിരിച്ചന്ന് വരുത്തി..അവൻ ക്യാഷ് കൊടുത്ത ശേഷം എന്റെടുത്തെക്ക് വന്നു.. "ചേട്ടാ.. ഈ ലോറിയിലന്താ..? "അതിൽ കുറച്ചു വൈക്കോലാണ്... " "എന്നാ ഞങ്ങൾ പുറകിൽ കയറിക്കോട്ടെ.. " "അതിനെന്താ.. " അവനോടപ്പം ഞാനും പോയി.. ആദ്യം അവൻ കയറി പിന്നെ എന്നെയും കയറ്റി... അവനിപ്പോ നല്ല മൂടിലാണ്.. എല്ലാം കാര്യങ്ങളും തുറന്നു പറഞ്ഞാലോ... ഇല്ലേൽ ഉറപ്പായും അവൻ ഷമിക്ക് എന്നെ പിടിച്ചു കൊടുക്കും... അയാൾ ലോറി സ്റ്റാർട്ട് ചെയ്യും മുന്നേ ആർക്കോ കാൾ ചെയ്യുന്നുണ്ടായിരുന്നു.. അത് സുസൂക്ഷ്മം മുന്ന ശ്രദ്ദിക്കുന്നുണ്ടായിരുന്നു.. എന്തോ പന്തികേട് തോന്നിയനിക്ക്.അതിന്റ പുറകെ പോയാൽ പറയാൻ നിക്കുന്ന കാര്യം പെന്റിങ്ൽ കിടക്കേണ്ടി വരും... "മുന്നാ..?? "ആാ പറയ്യ്... " അവൻ തിരിഞ്ഞ് നോക്കിയതും ലോറി സ്റ്റാർട്ട് ചെയ്തു... നല്ല തണുത്ത കാറ്റും നല്ല ക്ലൈമറ്റും... മുന്ന വൈകോലിന് മുകളിൽ കൈ വെച്ച് കിടന്നു... "അല്ല നീ എന്താ വിളിച്ചേ..? "എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്.. " "ഇഷ്ടം പോലെ സമയമുണ്ട്... പറഞ്ഞോ.. " ഞാനല്ലാം പറഞ്ഞാൽ അവൻ എങ്ങനെ പ്രതികരിക്കുമെന്ന് ഒരു എത്തും പിടിയുമില്ല.. പറഞ്ഞില്ലേൽ അതിലേറെ അപകടമാണ് എന്നെ തേടിയത്ത്ക...അതുകൊണ്ട് എല്ലാം പറയുക തന്നെ നല്ലത്.. "മുന്നാ ഇക്കാര്യം എങ്ങനെ നിന്നോട് പറയണമെന്നനിക്കറിയില്ല... പക്ഷെ പറഞ്ഞില്ലങ്കി അതു നിന്നോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണു... ജീവിതത്തിൽ ഒരു കല്യാണം ഞാനാഗ്രഹിച്ചിരുന്നില്ല പക്ഷെ സാഹചര്യം അവിടെ കൊണ്ടത്തിച്ചു.. ഹൃദയത്തിൽ ആരെങ്കിലും സ്ഥാനം പിടിച്ചിട്ടുണ്ടങ്കി അത് നീയാണ്... നീയില്ലാത്ത നാളുകൾ എന്നെ കൊല്ലുന്നതിന് തുല്യമാണെന്ന് ഞാൻ മനസ്സിലാക്കിയത് ഷമിന്റെ മഹറിനവകാശിയായപ്പോഴണ്... " ബാക്കി പറയാനാവാതെ കണ്ണുകൾ നിറഞ്ഞു.. മുന്നയുടെ ഭാഗത്തു നിന്നൊരു റെസ്പോണ്ടും ഇല്ലാത്തത് കണ്ട് തിരിഞ്ഞു നോക്കിയപ്പോ അവൻ ഉറങ്ങിപോയിരുന്നു.. ഞാൻ പറഞ്ഞതൊന്നും കേട്ടില്ല അല്ലെങ്കിൽ കേൾക്കാൻ താല്പര്യമില്ലയിരിക്കാം.. ഒരു ഭാഗത്ത്‌ നല്ലൊരു പുലരിയെ വരവേൽക്കാൻ വേണ്ടി കണ്ണുകൾ ഇറുകിയടച്ചങ്കിലും കഴിഞ്ഞു പോയ് നിമിഷങ്ങൾ ഉള്ളിൽ കത്തിപുകയുകയാണ്.. ഉറക്കം കണ്ണിൽ പിടിക്കുന്നില്ല.. കാണാത്ത ദൂരത്തോളം മൂടി കിടക്കുന്ന ഇരുട്ടിലേക്ക് നോക്കിയിരിക്കുമ്പോൾ ഞാൻ ഇപ്പോഴും ഒറ്റക്കാണെന്ന ചിന്തയന്നെ അലട്ടി കൊണ്ടിരിക്കുകയാണ്... *************--*------- (ഗഫൂർ... ജോണി... അക്കു.. ഷാഫി.. ഇവർ നാല് പേരും മുന്നയുടെ ഉറ്റ സുഹൃത്ക്കളാണ്... സാഹിയെ രക്ഷിക്കാൻ സൈറയെ വെച്ച് കളിച്ചതാണ് മുന്ന..ഇതിൽ സൈറ ആരാണെന്നും അവളുടെ റോൾ എന്താണന്നും പറഞ്ഞിട്ടില്ല... ഷമിക്ക് പ്രിയപ്പെട്ട ആരോ ഒരാൾ.. അവൾ മുന്നയെ സഹായിച്ചു... സൈറയെ കിഡ്നാപ്പ് ചെയ്തന്ന വ്യാജ വാർത്ത പ്രചരിപ്പിചാണ് സാഹിയെ രക്ഷപെട്ത്തിയത് ശേഷം സൈറയെ തേടിയിറങ്ങിയ ഷമിയിൽ നിന്നും രക്ഷിക്കാൻ വേണ്ടി അവർ റാരീബർഗിലേക്ക് ഒളിവിൽ വരുകയായിരുന്നു... സൈറയെ കുറിച്ച് മുന്നക്കല്ലാതെ മറ്റാർക്കും ഒന്നും അറിയില്ലന്നുള്ളതാണ് സത്യം.. ഇതിലെ അക്കു എന്ന അക്ബർ മുന്നക്ക് പകരമായ് അമേരിക്കയിൽ ബിസിനസ് നടത്തുകയാണ്.... കഴിഞ്ഞ പ്രാവിശ്യം ഈ ഭാഗങ്ങൾ ആർക്കും മനസ്സിലായില്ലന്ന് വായിച്ചു കൊണ്ടിരിക്കേ പറഞ്ഞിരുന്നു. അതുകൊണ്ടണ് ഇങ്ങനെയൊരു വിവരണം.. ) റാരീബർഗിലെ ഓർക്കിട് വില്ല..രാവിലെ 6:00 മുറ്റത്തു മീനുവിനോടപ്പം കളിക്കുന്ന ഗഫൂറിനെയും ഷാഫിയെയും ജോണിയെയും നോക്കിയിരിക്കുകയാണ് സൈറ... ഇടയ്ക്കിടെ ഫോണിൽ വരുന്ന msg കളിലേക്കും....ഗഫൂറിനെ തന്നെ നോക്കിയിരിക്കുന്ന സൈറയെ കണ്ടതും ഗഫൂർ ആ ഭാഗം തന്നെ ശ്രദ്ധിക്കാതെ കളിയിൽ ശ്രദ്ധ ചെലുത്തി... അത് സൈറയെ നിരാശപെടുത്തിയങ്കിലും സൈറ അവനിൽ തന്നെ നോട്ടമിട്ടു... പെട്ടന്നാണ് ഫോൺ റിങ് ചെയ്തത്.. ഫോണിൽ CI റാമെന്ന് തെളിഞ്ഞതും അവൾ ഫോണടുത്ത് കുറച്ചു മാറി നിന്നു.. "ഹലോ റാം പറയൂ.. . " "മാഡം ഈഴ്ചയിൽ നടന്ന ആക്‌സിഡന്റ്ൽ നിങ്ങൾ പറഞ്ഞ രണ്ടു പേരും മരിച്ചതായ് റിപ്പോര്ട്ട് ചെയ്തിട്ടുണ്ടങ്കിലും അവരുടെ ബോഡികൾ കണ്ടതാൻ കഴിഞ്ഞിട്ടില്ല.. " "ആ കേസ് അന്വേഷിക്കുന്നതാരണ്.. " "അർജുനാണ് മാഡം.. " "ഗുഡ്.... " "എന്താണ് മാഡം... അർജുനാണങ്കിൽ നമ്മൾ വിചാരിക്കുന്ന പോലെ കാര്യങ്ങൾ മുന്നോട്ട് പോകുമോ..? "ഓഫ്‌കോഴ്സ്... കാരണം അർജുൻ ആ കേസ് തട്ടികൂട്ടി ഒതുക്കി വെക്കാനെ ശ്രമിക്കൂ.. അത് പുറത്തടുത്ത് അന്വേഷിക്കാതെ രഹസ്യമായ് അവരുട അന്വേഷണം എപ്പോzo തുടങ്ങി കഴിഞ്ഞു കാണും.. " "പക്ഷെ എങ്ങനെ.. മുന്നയെയും സാഹിയെയും ആരും കണ്ടത്തിയിട്ടില്ല.. " "കണ്ടത്തിയില്ലങ്കിൽ അവർ രക്ഷപെട്ടന്ന് അർത്ഥം.. ഇനിയവരെ സേഫ് ആക്കേണ്ടത് നമ്മളാണ്.. ശേഷമെ അർജുന് നേരെ എന്തെങ്കിലും ആക്ഷൻ എടുക്കാൻ കഴിയൂ.. " "ഓക്കേ മാഡം.. " "ഓക്കേ എന്തെങ്കിലും സൂചന കിട്ടിയാൽ അപ്പൊ എന്നെയറിയിക്കണം.. " റാം കാൾ കട്ട് ചെയ്തതും സൈറയാകെ വല്ലാണ്ടയി.. *---------**-----*****-- നിർത്താതെയുള്ള ഹോൺ കേട്ടാണ് ഉണർന്നത്..കണ്ണ് തുറന്നു നോക്കിയപ്പോ സൂര്യൻ തലക്ക് മീതെ ഉദിക്കാനുള്ള ഒരുക്കത്തിലാണ്.. പെട്ടന്നാണ് ഞാൻ ചുറ്റും നോക്കിയത്..ഇറങ്ങേണ്ട സ്ഥലം കഴിഞ്ഞിരിക്കുന്നു.. "സാഹി...ഡീ.. എഴുന്നേൽക്കടി.. " അവളഴുന്നെറ്റതും "എത്യോ...? "ഒലക്ക എന്ത് ഉറക്കമായിരുന്നു... ഇറങ്ങേണ്ട സ്ഥലം കഴിഞ് മൂന്നു കിലോമീറ്റർ ഇപ്പുറമെത്തി... " "അതിന് ഞാൻ മാത്രമല്ലല്ലോ താനും ഉറങ്ങുവായിരുന്നല്ലോ.. അല്ല ഇതേത സ്ഥലം.. " സാഹി ചോദിച്ചപ്പോഴ ഞാനൊന്നു ഞെട്ടിയത്...പതിയെ എഴുന്നേറ്റ് മുന്നോട്ടു നോക്കിയപ്പോഴ ചെക്ക് പോസ്റ്റിലത്തിയിട്ടുണ്ടന്ന് മനസിലായത്..എഴുന്നേറ്റു നിന്ന് ഒന്നൂടെ നോക്കിയപ്പോ അർജുനും ഷമിയും എല്ലാം വണ്ടികളും അരിച്ചു പെറുക്കുവാണ്.. "എന്താണ്...എവിടെയാ സ്ഥലം... ഇനി എങ്ങനെ പോവാ.. " "നിനക്കിനി സുഖമായ് പോക.. നിന്റെ കെട്ട്യോനതാ വന്നിരിക്കുന്നു.. " "എന്ത്... !!!""" സാഹി ഞെട്ടി പണ്ടാരമടങ്ങി നിൽക്കുന്നത് കണ്ട് എനിക്ക് ചിരിയാണ് വന്നത്... "മുന്ന ഇനി എന്ത് ചെയ്യും..? "എന്തോന്ന് ചെയ്യാൻ ഗുഡ്ബൈ പറഞ്ഞു പിരിയാം. . ഇനി എവിടയെങ്കിലൊക്കെ വെച്ച് കാണാന്നെ.. " ഞാൻ ലോറിയിൽ നിന്ന് ചാടിയിറങ്ങി... "എങ്ങോട്ട് പോകാൻ... ഞാൻ നിന്റെ കൂടെ വരുവ.." അത് പറഞ് അവളും ഇറങ്ങി എന്റെ മുന്നിൽ നടന്നു.... "അപ്പൊ നിന്റെ കെട്ട്യോൻ..? "അങ്ങേരോട് പോയി ചാവാൻ പറ..! എന്നൊക്കെ പറഞ് വലതു വശത്തെക്കുള്ള മണപാതയിലേക്കവൾ കടക്കുമ്പോ ഒരു നേർത്ത പുഞ്ചിരി എന്റെ ചുണ്ടിലും വിരിഞ്ഞു.. #📙 നോവൽ (തുടരും )