@shearchatofficial8086637005
@shearchatofficial8086637005

കഥകളുടെപറുദീസ

ഏതായാലും ഇത് വരെ വന്നതല്ലേ... 😍😊 follow ബട്ടൺ click ചെയ്തു പോയേക്ക്☺️🥰

#

📙 നോവൽ

അവൻ മരണപ്പെടുന്നതാണ് നല്ലത് !! സ്വന്തം മകൻ ഒരപകടത്തിൽ പെട്ട് ജീവനു വേണ്ടി മല്ലടിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയിൽ അവന്റെ അമ്മയേ സാന്ത്വനിപ്പിക്കാൻ ശ്രമിച്ച ഡോക്ടറോട് അവന്റമ്മ പറഞ്ഞ വാക്കുകളാണിത് ! കുറച്ചു ദിവസങ്ങൾക്കു മുന്നേയാണ് ഇതെല്ലാം സംഭവിക്കുന്നത്, ബാഗ്ലൂരിൽ ദീപാവലി അവധി ആയതിനാൽ നാട്ടിലെത്തിയതായിരുന്നു അവൻ കോളേജിലേക്ക് തിരിച്ചു പോകാൻ രണ്ടു ദിവസം കൂടിയേ ഉണ്ടായിരുന്നുള്ളൂ, പോയാൽ വീണ്ടും വരാൻ രണ്ടോ മൂന്നോ മാസമെടുക്കും എന്നുള്ളതു കൊണ്ട് കൂട്ടുകാരുമൊത്ത് കറങ്ങാൻ പോയതാണ്, തിരിച്ചു വരുന്ന വഴി ഒരു കാറിനെ ഒാവർട്ടേക്ക് ചെയ്തു കയറാൻ ശ്രമിച്ചതാണ്, അതെ വേഗത്തിൽ മുന്നിൽ നിന്നു കയറി വന്ന ബസ്സിനും പെട്ടന്നു നിയന്ത്രിക്കാനായില്ല, ബസ്സിൽ തട്ടി തെറിച്ച് തലയിടിച്ചു വീണു, ആള് അന്നേരം തന്നെ അബോധാവസ്ഥയിലായി, അപകടം കണ്ട് ഒാടി എത്തിയ ചിലർ അപ്പോൾ തന്നെ അവനെ വാരിയെടുത്ത് കിട്ടിയ വണ്ടിയിൽ ഹോസ്പ്പിറ്റലിൽ എത്തിച്ചു, അപ്പോഴേക്കും കാട്ടുതീ പോലെ വാർത്ത പരന്നിരുന്നു, കൂട്ടുകാർക്കത് വിശ്വസിക്കാനായില്ല വിവരം അറിഞ്ഞതും അവർ ഒാടിപാഞ്ഞെത്തി, അതിനു ശേഷമാണ് അവന്റമ്മയും അനിയത്തിയും എല്ലാം അറിഞ്ഞ് അങ്ങോട്ടെത്തുന്നത്, അവരുടെ മുഖത്ത് ഒരു തുള്ളിച്ചോരയില്ലായിരുന്നു, അവരെത്തി പിന്നെയും രണ്ടു മണിക്കൂറിനു ശേഷമാണ് ഒാപ്പറേഷൻ തിയ്യേറ്റർ വിട്ട് ഡോക്ടർ വരുന്നത്, ഡോകടറുടെ മുഖത്തേക്കവർ ഒന്നേ നോക്കിയുള്ളു, അതേ സമയം അവന്റമ്മയോട് എന്തു പറയണം എന്നു പറയാനാവാതെ ഡോക്ടറും ഒന്നു പകച്ചു, കാരണം രക്ഷപ്പെടാനുള്ള സാധ്യത വെറും രണ്ടു ശതമാനം മാത്രമേ നിലനിൽക്കുന്നുള്ളു എന്ന വിവരം ഡോക്ടർക്ക് അറിയാമായിരുന്നു, അതവരെ അറിയിക്കാൻ ശ്രമിക്കവേയാണ് അവർ അതു പറഞ്ഞത് ! അപ്രതീക്ഷിതമായ ആ മറുപടിയിൽ ഡോക്ടർക്ക് ഒന്നും പറയാനില്ലായിരുന്നു, ഒരമ്മയിൽ നിന്ന് ഇത്തരമൊരവസരത്തിൽ തന്റെ മകനെ കുറിച്ച് അത്തരത്തിലൊരു വാക്ക് അവരാരും പ്രതീക്ഷിച്ചില്ല, സ്വർത്ഥ താൽപ്പര്യങ്ങൾക്കു വേണ്ടി കൊല്ലും കൊലകളും നടത്തിയ മകനെ ജയിലിലടക്കാൻ പറഞ്ഞ അമ്മമാരുണ്ട്, ബാങ്ക് കവർച്ച നടത്തിയ സ്വന്തം മകനെ പിടിച്ച് പോലീസിലേൽപ്പിച്ച അമ്മയുണ്ട്, യാതൊരു മനസാക്ഷിയുമില്ലാതെ പിഞ്ചു കുഞ്ഞിനെ പോലും കൊലപ്പെടുത്തിയ മകനെ തൂക്കിലേറ്റാൻ ആവശ്യപ്പെട്ട അമ്മമാരുമുണ്ട് ! എന്നാൽ ഇവിടെ അതല്ല സ്ഥിതി ഒരപകടം സംഭവിച്ചതിന്റെ പേരിൽ മറ്റു യാതൊരു കുറ്റവും അക്ഷേപിക്കാനില്ലാത്ത സ്വന്തം മകൻ മരിച്ചോട്ടെയെന്നു പറയുമ്പോൾ കേൾക്കുന്ന ആർക്കായാലും അത് പെട്ടന്ന് ഉൾക്കൊള്ളാനാവില്ല, എത്രയോ രോഗികളായ മക്കളെയും അമ്മമാരേയും കണ്ടിട്ടുള്ള ഡോക്ടർ പോലും ഒരു നിമിഷം അവരുടെ വാക്കുകൾക്കു മുന്നിൽ പകച്ചു പോയിട്ടുണ്ടെങ്കിൽ മറ്റുള്ളവരുടെ കാര്യം പറയണോ? സ്വന്തം കൂട്ടുകാരനു സംഭവിച്ച അപകടത്തിൽ മനംനൊന്തു നിൽക്കുന്ന അവർക്ക് അവന്റമ്മയുടെ ആ വാക്കുകളെ വിശ്വസിക്കാനായില്ല, അവന്റെ ജീവനു വേണ്ടി മനമുരുകി പ്രാർത്ഥിക്കുകയായിരുന്ന അവർക്കെല്ലാം അവന്റെമ്മയുടെ വാക്കുകൾ ഒരു ഷോക്ക് തന്നെയായിരുന്നു, അതിശയവും ദേഷ്യവും രോഷവും എല്ലാം അവർ കൂട്ടുകാരിൽ ആ സമയം മാറിമറിഞ്ഞു, അവന്റപ്പൻ പോലും തൊഴുകൈയ്യോടെയാണ് ഒാപ്പറേഷൻ റൂമിന്റെ വാതിലിനടുത്ത് നിൽക്കുന്നത്, അമ്മക്ക് മാത്രം ഒരു കുലുക്കവുമില്ലെന്നത് അവരെ വളരെ ആശ്ചര്യപ്പെടുത്തി ! വെന്റിലേറ്ററിന്റെ സഹായത്തോടെ രണ്ടു ദിവസം പിടിച്ചു നിൽക്കാനേ അവന്റെ ഹൃദയത്തിനു സാധിച്ചുള്ളൂ, സ്വന്തം അമ്മ പോലും കൈവിട്ട അവന്റെ ശരീരം രണ്ടാം ദിവസം സകലരേയും ദു:ഖത്തിലാഴ്ത്തി നിശ്ചലമായി, മരണാനന്തര ചടങ്ങുകൾക്ക് ശേഷം എല്ലാവരും പിരിഞ്ഞു പോയെങ്കിലും അവന്റമ്മ പറഞ്ഞ ആ വാക്കുകൾ അവരാരുടെയും മനസ്സിൽ നിന്നു വിട്ടു പോയില്ല...! കുറച്ചു ദിവസങ്ങൾക്കു ശേഷം അവന്റെ മരണാനന്തര തീർപ്പിന്റെ അന്നേ ദിവസത്തെ ചടങ്ങുകളിൽ പങ്കെടുക്കാൻ അവന്റെ എല്ലാ കൂട്ടുകാരെയും അവന്റയമ്മ ക്ഷണിച്ചിരുന്നു, എന്നാൽ അവനെ കുറിച്ചോർക്കുമ്പോൾ അവന്റെ അമ്മ അന്നു പറഞ്ഞ വാക്കുകളായിരുന്നു അവർക്ക് ഒാർമ്മ വന്നു കൊണ്ടിരുന്നത്, അതു കൊണ്ടു തന്നെ ആ ചടങ്ങിൽ പങ്കെടുക്കാൻ അവർക്കെന്തോ വലിയ നീരസം തോന്നി, അന്നേ ദിവസം കൂട്ടുകാരായ അവരെല്ലാം ചടങ്ങുകൾക്കായി വന്നെങ്കിലും അവരാരും അവന്റെ വീട്ടിൽ പോകാൻ തയ്യാറായില്ല, പകരം അവന്റെ വീടിനടുത്തുള്ള അവന്റെയും അവരുടെയും ഉത്തമ സുഹൃത്തായ ബിനോയിയുടെ വീട്ടിൽ അവരെല്ലാം ഒത്തു കൂടി, ബിനോയിയുടെ അമ്മയും മരിച്ച സൻജുവിന്റെ അമ്മയും ഉറ്റ സുഹൃത്തുക്കളായിരിന്നു ആ സൗഹൃദമാണ് മക്കളിലെ സൗഹൃദത്തിനും വഴിയൊരുങ്ങിയത്,' സമയം ചെല്ലും തോറും എന്തു ചെയ്യണമെന്നറിയാതെ അവർ കുഴങ്ങി, ചടങ്ങിനു പങ്കെടുക്കിനുള്ള സമയം അതിക്രമിച്ചു തുടങ്ങിയതും അവസാനം തങ്ങളുടെ വിഷമം മറ്റൊരമ്മയായ ബിനോയിയുടെ അമ്മയോട് തുറന്നു പറയാൻ അവർ തീരുമാനിച്ചു, അങ്ങിനെ ഒരുവിധം ബിനോയിയുടെ അമ്മയോട് വിവരം പറഞ്ഞതും, അവർക്കു കാണേണ്ടി വന്നത് ഏറ്റവും സൗമ്യതയിൽ നിന്നും ഏറ്റവും വലിയ രൗദ്രത്തിലേക്ക് രൂപമാറ്റം സംഭവിച്ച ഒരു സ്ത്രീയേയായിരുന്നു ! അതു കേട്ട് അവരിലെ യഥാർത്ഥ സ്ത്രീ കത്തിയുയർന്നു, അടുത്ത നിമിഷം അവർ ചോദിച്ചു, അമ്മയേ ഒരു പരാതിപ്പെട്ടിയായി കണക്കാക്കാത്ത എത്രയെണ്ണമുണ്ടെടാ നിങ്ങളുടെ കൂട്ടത്തിൽ....? പെട്ടന്നവരുടെ ചോദ്യവും ഭാവമാറ്റവും കണ്ട് അവരെല്ലാം ഞെട്ടി തരിച്ചു പോയി, എപ്പോഴും സ്നേഹത്തോടെ ചായ കൊടുക്കുകയും അതു കഴിക്കാൻ നിർബന്ധിക്കുകയും ചെയ്തിരുന്ന ആന്റിയുടെ അങ്ങിനെയൊരു രൗദ്രഭാവങ്ങൾ നിറഞ്ഞ മുഖം അവരാരും അതിനു മുന്നേ കണ്ടിട്ടില്ലായിരുന്നു, എന്തിന് ബിനോയി പോലും സ്വന്തം അമ്മയുടെ ആ നേരത്തെ മുഖഭാവങ്ങൾ കണ്ട് പേടിച്ചു, വീണ്ടും അവരു ചോദിച്ചു, വീട്ടുകാരു പറഞ്ഞതു കേട്ടു നടക്കുന്ന എത്രയെണ്ണമുണ്ടെടാ നിങ്ങളുടെ കൂട്ടത്തിൽ....? കഴിഞ്ഞ പത്തൊൻപതു വർഷത്തോള്ളം ഉടുക്കാൻ വസ്ത്രവും കഴിക്കാൻ അന്നവും തന്ന് കൈ വളരുന്നോ കാലു വളരുന്നോ എന്നെല്ലാം നോക്കി ഒരസുഖത്തിനും വിട്ടു കൊടുക്കാതെ നെഞ്ചോടു ചേർത്തു പിടിച്ച് സംരക്ഷിച്ചു നിർത്തിയ ശേഷം, സ്വന്തമായി നടക്കാമെന്നും ഒാടമെന്നും ഒക്കെയായപ്പോൾ തിന്നതെല്ലാം എല്ലിന്റെടയിൽ കയറീട്ടുള്ള കഴപ്പല്ലെടാ നിനക്കൊക്കെ....? നിങ്ങള് ചെയ്തു കൂട്ടുന്നതിനൊന്നും കുഴപ്പമില്ല അവരതു പറഞ്ഞതാണ് കുഴപ്പം അല്ലെ ? അതാണിപ്പോൾ നിങ്ങളുടെയൊക്കെ ഉള്ളില് വലിയ ഭാരമായി അള്ളിപ്പിടിച്ച് കിടക്കുന്നതല്ലെ....? നിങ്ങൾക്കൊക്കെ എന്തിന്റെ സുഖേടാടാ....? നിങ്ങൾക്കൊക്കെ ചാകാൻ വേണ്ടിയാണോടാ വീട്ടുകാര് വണ്ടി വാങ്ങി തരേണ്ടത്....? അപകടം പറ്റുന്നതും അതു മനപ്പൂർവ്വം വരുത്തി വെക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്, അറിയോടാ നിനക്കൊക്കെ ? കുറെ മഹാന്മാരിറങ്ങിയിരിക്കുന്നു തെറ്റും ശരിയും ഒണ്ടാക്കാൻ ! ആരേ തോൽപ്പിക്കാണെടാ നീയോക്കെ വിമാനം പറപ്പിക്കുന്ന വേഗത്തിൽ റോഡിലൂടെ ബൈക്കോടിക്കുന്നത്..? ബൈക്കിൽ ഘടിപ്പിച്ചിരിക്കുന്ന സ്പീഡോ മീറ്ററും വേഗതയും അതിയായ അത്യാവശ്യങ്ങൾക്ക് മാത്രം അതും റോഡും മറ്റും അത്ര സുരക്ഷിതമെങ്കിൽ മാത്രം ഉപയോഗപ്പെടുത്താൻ വേണ്ടിയാണ്, എന്നാൽ നിങ്ങളിലെ കുറച്ചു പേർക്കു മാത്രം അത് ഇപ്പോഴും അറിയില്ല അവർക്കു ബൈക്ക് ഒാടിക്കാനുള്ളതല്ല പകരം റോഡിൽ സർക്കസ്സ് നടത്താനുള്ളതാണ്, എന്നാൽ നിങ്ങൾക്കറിവുണ്ടോടാ യഥാർത്ഥ ബൈക്ക് റൈസിങ്ങ് നടത്തുന്നവർ അവർ എത്ര മാരകമായ വിധത്തിൽ ബൈക്ക് റൈഡ് നടത്തിയാലും വളരെ കുറച്ചു അപകടങ്ങളെ ഉണ്ടാക്കാറുള്ളൂ, കാരണം എന്താന്നറിയോ...? അവർ നിങ്ങളെപ്പോലെ പമ്പര വിഡ്ഡീകളല്ല അവർക്കറിയാം അതിന്റെ ഗുണവും ദോഷവും വളരെ വ്യക്തമായി, അതു കൊണ്ടു തന്നെ അവർ മുൻകരുതലുകളെന്ന നിലയിൽ ലഭ്യമായ എല്ലാവിധ സുരക്ഷ ക്രമീകരണങ്ങളും ഉപയോഗിച്ചാണ് അവരതെല്ലാം ചെയ്യുന്നത് എന്നതു കൊണ്ടു തന്നെ....! നിങ്ങളെ പോലുള്ള കുറെ വിഡ്ഢീകളുണ്ട് ഒരു സുരക്ഷാസംവിധാനവും ഇല്ലാതെ അവരെ പോലെയാവാൻ ശ്രമിക്കുന്നതു കൊണ്ടാ പലതും റോഡിൽ അരഞ്ഞു തീരുന്നത്, അതറിയോടാ നിനക്കൊക്കെ ? എന്നാൽ നിങ്ങളുടെ ഇത്തരം വിവരക്കേടു കൊണ്ട് പലപ്പോഴും ഏറ്റവും കൂടുതൽ പഴികേൾക്കുന്നതും അവർക്കാണ് ! നിങ്ങൾ അവന്റെ വല്യ സുഹൃത്തുക്കളല്ലെ ? എന്നാൽ നിങ്ങൾക്ക് അവനെ കുറിച്ച് അറിയാത്ത കുറച്ചു കാര്യങ്ങൾ ഞാൻ പറഞ്ഞു തരാം, അവന്റെമ്മയും നിങ്ങളുടെ അമ്മമാരും തമ്മിൽ ഒരു വലിയ വ്യത്യാസം ഉണ്ട് ! അതെന്താണെന്ന് നിങ്ങൾക്കറിയോ ? അവർ പരസ്പരം മുഖത്തു നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല, അതു കണ്ടതും അവർ പറഞ്ഞു, അവനു തന്നെ അതു തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല പിന്നെയല്ലെ കൂട്ടുക്കാരായ നിങ്ങൾക്ക് ? അവന്റെയമ്മ അവനെപ്പോഴും വണ്ടിയെടുത്ത് പുറത്തു പോകുമ്പോൾ അവനെ ഒാർമ്മപ്പെടുത്താറുള്ള ഒരു വാക്കുണ്ട് അതെന്താണെന്ന് അവന്റെ ചങ്കിന്റെ ചങ്കെന്നു അവകാശപ്പെടുന്ന നിങ്ങൾ കൂട്ടുക്കാർക്കറിയോ ? അതിനും അവർക്കാർക്കും മറുപടിയില്ലെന്നു കണ്ട് അവർ പിന്നേയും, എങ്ങിനെ അറിയാനാണ് ? അതറിഞ്ഞിരുന്നെങ്കിൽ ഇന്ന് ഇതുപോലെ ഇതും പറഞ്ഞ് നിങ്ങളിരിക്കോ ? അവന്റെമ്മ അവൻ മരിച്ചോട്ടെ " എന്നു പറഞ്ഞതാണ് നിങ്ങൾക്ക് സങ്കടം അല്ലെ ? എന്നാൽ ഒരമ്മ അതു പറയണമെങ്കിൽ അതെത്രമാത്രം ഹൃദയ വേദനയോടെ ആയിരിക്കണം എന്നു ഊഹിക്കാൻ നിങ്ങൾക്കാവുമോ ? ഒരമ്മയുടെ ഏറ്റവും വലിയ വേദന എന്താണെന്നറിയോ നിങ്ങൾക്ക് ? സ്വന്തം മകന്റെ ജീവനറ്റ ശരീരം കാണേണ്ടി വരുന്നത് ! അവനിലെ സത്ത് നഷ്ടപ്പെട്ടതിനേ തുടർന്ന് ഉപയോഗശ്യൂന്യമെന്നു കണ്ട് അവനെ മണ്ണിനടിയിൽ കുഴിച്ചിടുന്നത് കാണേണ്ടി വരുന്നത് ! അതല്ലെങ്കിൽ ആ ഭൗതികശരീരം അഗ്നിക്കിരയാക്കുന്നത് നിസഹായതയോടെ നോക്കി നിൽക്കേണ്ടി വരുന്നത് ! ഇതൊക്കെ നേരിൽ കാണേണ്ടി വരുന്ന ഒരമ്മയുടെ മനസിന്റെ വേദനയോള്ളം വരില്ല നിന്റെയൊന്നും സുഹൃത്ത് എന്ന നഷ്ടം ! വീണ്ടും അവർ പറഞ്ഞു, നിങ്ങൾക്കറിയാത്ത അല്ലെങ്കിൽ നിങ്ങൾ വേണ്ട വിധത്തിൽ മനസിലാക്കിയിട്ടില്ലാത്ത ഒരു വസ്തുതയുണ്ട് അവന്റെയും അവന്റെമ്മയുടെയും കാര്യത്തിൽ, അതു കൊണ്ടു തന്നെ അവന്റമ്മയായ അവർ അവൻ വണ്ടിയെടുത്തു പുറത്തിറങ്ങുമ്പോഴെല്ലാം അവരത് അവനെ ഒരു ഭയപ്പാടോടെ ഒാർമ്മിപ്പിച്ചു കൊണ്ടെയിരുന്നു ! ഞാനടക്കം നിങ്ങളുടെ അമ്മമാരും അവരും തമ്മിലുള്ള ആ പ്രധാന വ്യത്യാസം എന്താണെന്നു വെച്ചാൽ അതവരുടെ പ്രായമായിരുന്നു " ! നിങ്ങളുടെ ഒക്കെ അമ്മമാരെ പോലെ ചെറുപ്പമായിരുന്നില്ല അവർക്ക്, 61 വയസാണ് അവന്റെമ്മക്ക് അപ്പന് 75 വയസും ! പ്രായവും ആ അവസ്ഥ ഉണ്ടാക്കുന്ന വേവലാതിയും ബുദ്ധിമുട്ടുകളും അസുഖങ്ങളും ഭയപ്പാടുകളും അവരെ അലട്ടിയിരുന്നു അതു മനസിലാക്കിയാണ് അവർ അവനോട് കാര്യങ്ങളെ കുറച്ചു കൂടി സൂക്ഷ്മതയോടെ നോക്കി കാണാൻ ആവശ്യപ്പെട്ടത് ! നിങ്ങൾക്കതൊന്നും പറഞ്ഞാൽ മനസിലാകില്ല, മുപ്പത്തിയഞ്ച് വയസിലാണ് അവന്റമ്മ വിവാഹിതയായത് അതും അവർക്കു താഴെയുള്ള മൂന്നു അനിയത്തിമാരുടെയും വിവാഹം സ്വയം നടത്തിയ ശേഷം, വിവാഹശേഷം പ്രായാധിക്യത്തിന്റെ പ്രശ്നങ്ങളിലും കഷ്ടതകളിലും പെട്ട് പിന്നെയും ആറു വർഷത്തിനു ശേഷമാണ് അവർക്ക് നിങ്ങളുടെ കൂട്ടുകാരൻ മകനായി പിറന്നത്.! രണ്ടു വർഷത്തിനു ശേഷം ഒരു മകൾ കൂടി അവർക്കു ജനിച്ചു, അവർ ഒരുപാട് സന്തോഷിച്ചു, അവർക്കെന്തു സംഭവിച്ചാലും അവൾക്ക് കൂട്ടായി അവനുണ്ടാകുമല്ലോയെന്നോർത്ത്, അതു കൊണ്ടു തന്നെ അവനാവശ്യമുള്ളതെല്ലാം വാങ്ങി നൽകുന്നതിനോടൊപ്പം അവർ അവനോട് മറ്റൊരു കാര്യവും ഒാർമ്മിപ്പിച്ചു കൊണ്ടിരുന്നു നിനക്കു വേണ്ടി ചെയ്യുന്നതെല്ലാം ഞങ്ങൾക്കപ്പുറം നീ അവൾക്കു വേണ്ടിയും ചെയ്യണമെന്ന് ! ബൈക്ക് വാങ്ങി കൊടുത്തപ്പോഴും അതുമായി പുറത്തിറങ്ങുമ്പോഴും അവർ പിന്നെയും അവനെ ഒാർമ്മിപ്പിച്ചു, " നിന്റെ മറ്റു കൂട്ടുകാരുടെ അമ്മമാരെ പോലെ അല്ല ഞങ്ങൾ എനിക്കും നിന്റെപ്പനും വയസ്സായി, ഞങ്ങൾക്കു തുണയായി നീ മാത്രമേയുള്ളൂ സൂക്ഷിച്ചൊക്കെ വണ്ടിയോടിക്കണേ മോനെ " അധികം സ്പീഡിലൊന്നും പോയി അപകടം വരുത്തരുത് എന്നും ! അവർക്കെന്തെങ്കിലും സംഭവിച്ചാൽ അനുജത്തിക്ക് കൂട്ടായി അവൻ എപ്പോഴും ഉണ്ടാവണമെന്നവർ ആഗ്രഹിക്കുകയും അതവനോടു നിരന്തരം പറയുകയും ചെയ്തിരുന്നു, കാരണം തങ്ങളുടെ പ്രായാധിക്യത്തിന്റെ അരക്ഷിതത്വത്തെ അവർ വല്ലാതെ ഭയപ്പെട്ടിരുന്നു എന്നതു കൊണ്ടു തന്നെ ! അവനാണ് അവരെ അമ്മയാക്കിയതെന്ന് അവർ ഒരിക്കലും മറന്നില്ല, എന്നാൽ അവരാണ് അവനെ മകനാക്കിയതെന്ന് അവൻ മറന്നു ! അവനതൊന്നും വേണ്ടവിധത്തിൽ ഉൾക്കൊണ്ടില്ല എടുത്തില്ല, വാർദ്ധക്യം എന്നത് ആ അവസ്ഥയിലെത്തുമ്പോൾ മാത്രം മനസിലാവുന്ന വേദനയാണ്, ആ കുരുത്തം കെട്ടവൻ അതൊന്നും ഒാർമ്മിപ്പിച്ചതേയില്ല, അവന്റെ അപകടം അവന്റെ തന്നെ അശ്രദ്ധയാണെന്നും അവനു മുന്നിൽ പോയ കാറു പോലും ബസ്സിനു കടന്നു പോകാൻ വഴിയോരുക്കി ഒതുക്കി നിർത്തിയപ്പോൾ ഒരു സെക്കന്റു പോലും കാത്തു നിൽക്കാനുള്ള ക്ഷമ കാണിക്കാതെയും വീട്ടിൽ അവനു വേണ്ടി കാത്തിരിക്കുന്നവർ ഉണ്ടെന്നും ഒാർക്കാതെ ആ കാറിന്റെയും ബസ്സിന്റെയും ഇടയിലൂടെ ഫാസ്റ്റ് & ഫ്യൂറിയസ് സ്റ്റൈലിൽ കടന്നു പോകാൻ നോക്കിയതാണ്, നിമിഷങ്ങൾക്കകം പണി തീർന്നു കിട്ടി, CCTV യിൽ ആ കാഴ്ച്ചകളെല്ലാം വളരെ വ്യക്തമായിരുന്നു ! സത്യത്തിൽ പ്രവർത്തി ദോഷം കൊണ്ട് അവരെ അനാഥരാക്കുകയാണ് അവൻ ചെയ്തത് ! നിങ്ങളൊക്കെ എന്താ മനസിലാക്കിയത് അന്നവർ വെറും വാക്കു പറഞ്ഞതാണെന്നോ ? ഹോസ്പ്പിറ്റലിലേക്ക് വരുന്നതിനിടയിൽ തന്നെ അവന്റെ അമിതവേഗമാണ് അപകട കാരണമെന്നും വളരെ സീരിയസ്സാണെന്നും അവർ അറിഞ്ഞിരുന്നു, ഹോസ്പ്പിറ്റലിലെത്തിയ അവർ ഒാപ്പറേഷൻ തിയ്യേറ്ററിൽ നിന്നു പുറത്തുവന്ന ഡോകടറുടെ മുഖത്തേക്ക് ഒന്നു നോക്കിയതും, അന്നേരം അവരോടു പറയാനുള്ളതെല്ലാം അവർക്കു വായിച്ചെടുക്കാവുന്ന വിധം എല്ലാം തന്നെ ആ ഡോക്ടറുടെ മുഖത്ത് തെളിഞ്ഞു കിടപ്പുണ്ടായിരുന്നു ! ഒരു ഡോക്ടർ ആശ്വാസം നൽകുന്ന വിധം ബന്ധുക്കളോട് എന്തെങ്കിലും പറയുന്നതിനായി ഉള്ളിൽ വാക്കുകളെ തിരയുന്നുണ്ടെങ്കിൽ അതിനർത്ഥം അയാളെ പോലും ഭയപ്പെടുത്തുന്ന ഒന്ന് അയാൾക്കുള്ളിലുണ്ടെന്നു തന്നെയാണെന്നു വ്യക്തം, അതു പോലെ അവരോടു പറയാനായി ഡോക്ടർ വാക്കുകളെ തിരയുന്നതു ഒറ്റ നിമിഷം കൊണ്ടു തന്നെയവർ ആ മുഖത്തു നിന്നും വായിച്ചെടുത്തു, അതെ സമയം ആ കാഴ്ച്ചയോടോപ്പം കഴിഞ്ഞ കുറെക്കാലമായി കൺമുന്നിൽ കണ്ടു കൊണ്ടിരുന്ന മറ്റൊരു ഒാർമ്മ കൂടി അവർക്കുള്ളിലൂടെ അപ്പോൾ കടന്നു പോയി, അവരുടെ വീടിന്റെയടുത്ത് ഒരു പെരുന്നാളിന്റെ അന്ന് രാവിലെ ബൈക്കെടുത്ത് പോയ ഒരു ചെക്കനുണ്ടായിരുന്നു അമിതവേഗതയിൽ ഒരു കെഎസ്സ്ആർടിസി ബസ്സുമായി കൂട്ടിയിടിച്ച് അവൻ കിടപ്പിലായി കഴിഞ്ഞ ഇരുപത്തൊന്ന് വർഷമായി അതെ കിടപ്പിൽ അവൻ ഇന്നും കിടപ്പുണ്ട് ! അവരുടെ ഒാർമ്മകൾ ഭയപ്പാടോടെ ഒാടിയെത്തിയത് ആ പയ്യൻ കിടക്കുന്ന കട്ടിലിനു മുന്നിലാണ് ! അത്ഭുതങ്ങളെല്ലാം സംഭവിക്കുന്നത് ആയിരത്തിലോ ലക്ഷത്തിലോ ഒന്നു മാത്രമാണ് എന്നവർക്കറിയാം ! ഇതെല്ലാം കൂട്ടി വായിക്കുന്ന ഒരാൾ ഇത്തരം ഒരു തീരുമാനത്തിലെത്തിയില്ലങ്കില്ലെ അതിശയമുള്ളൂ, തനിക്ക് നൽകാൻ കഴിയുന്ന എല്ലാ നന്മകളും പകർന്നു നൽകിയിട്ടും അവയെയെല്ലാം നിഷ്ക്കരണം തള്ളി കളഞ്ഞ് സ്വയം ബലിയാടായി മാറിയ അവനെ വിട്ട് ആ സമയം അവർ ഒാർത്തത് അവരുടെ മകളെയും അവളുടെ ഭാവിയേയും കുറിച്ചായിരുന്നു, എന്താ അങ്ങിനെ പാടില്ലെന്നുണ്ടോ ? എങ്കിൽ അറിഞ്ഞു വെച്ചോ ! യാന്ത്രികമായി പ്രവർത്തിക്കുന്ന ഒന്നാണ് മനസ്സ് ഒരു പ്രശ്നം വരുമ്പോൾ അതിനുള്ള പോംവഴിയും അതു തിരയും ! അതോടെ അഥവാ തിരിച്ചു കിട്ടിയാലും ജീവിക്കുമോയെന്ന് ഉറപ്പില്ലാത്ത അവൻ മരിക്കുന്നതാണ് അതിനേക്കാൾ നല്ലതെന്ന് അവർക്കു തോന്നി ! കാരണം ഒരു മനുഷ്യായസ്സുന്റെ അവസാന കാലങ്ങളിൽ ജീവിക്കുന്ന എഴുപത്തഞ്ചുകാരനായ ഭർത്താവിനും അറുപത്തിയൊന്നുകാരിയായ ഭാര്യക്കും അവന്റെ അവസ്ഥ ദിനവും വേദനകൾ മാത്രമേ സമ്മാനിക്കു എന്നവർക്ക് വളരെ വ്യക്തമായി അറിയാമായിരുന്നു ! ഇതെല്ലാം മുൻ കൂട്ടി കണ്ട് പറഞ്ഞു കൊടുത്തിട്ടും വയസ്സുകാലത്ത് ഒരു താങ്ങായി തണലായി തുണയായി കൂടെയുണ്ടാവണമെന്നു കൂടെ കൂടെ ഒാർമ്മിപ്പിച്ചിട്ടും, എന്തിനു ശ്രമിക്കരുതെന്നു പറഞ്ഞുവോ അതിനു തന്നെ ശ്രമിച്ച് നിരുത്തരവാദിത്വപരമായി പ്രവർത്തിച്ച് അതു തന്നെ ആവർത്തിച്ച് സ്വയം മരണം ഏറ്റുവാങ്ങാൻ തയ്യാറായ അവനെക്കുറിച്ച് പിന്നെ അവരെന്തു പറയണമായിരുന്നു ? ഒരമ്മക്കും തന്റെ മകനെ മരണത്തിനു വിട്ടു കൊടുക്കാൻ കഴിയില്ല, സ്വന്തം ജീവൻ തന്നെ അവരതിനു പകരം കൊടുക്കും, അതുപോലെ ഒരു യഥാർത്ഥ അമ്മ മകന്റെ കഴിവുകൾക്കൊപ്പം അവന്റെ കഴിവുകേടുകളെയും തിരിച്ചറിയുന്നവളാണ് അതാണവർ ഒരോ നിമിഷവും അതെല്ലാം നിങ്ങളെ ഒാർമ്മിപ്പിക്കുന്നത് ! നിനക്കൊക്കെ ബൈക്ക് വാങ്ങി തരുന്നത് നിന്നെയൊന്നും കോടി പുതപ്പിച്ച് ആബുലൻസിൽ വീടിന്റെ മുന്നിൽ കൊണ്ടു വന്നു ഇറക്കുന്നതിനല്ല ! മനസിലായോടാ കഴുതകളേ ??? അതിനവർ ഒന്നിച്ചു തലയാട്ടി ! തുടർന്നവരെ നോക്കി അവർ ചോദിച്ചു, ഇനി അവന്റെ വീട്ടിൽ പോകാൻ ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടോ ? അതു കേട്ടതും അവരെല്ലാം പതിയേ മുറ്റത്തേക്കിറങ്ങി, അവരിറങ്ങിയതും അവർ അവരെ നോക്കി, അവസാനമായി ഒന്നു കൂടി പറയാം, ഒരോ പ്രാവശ്യവും അപകടങ്ങളിൽ നിന്നു ഒരോർത്തരും തലനാരിഴക്ക് രക്ഷപ്പെടുമ്പോൾ അതവിടെ തന്നെ ആ നിമിഷം " ജസ്റ്റ് മിസ് " എന്നു പറഞ്ഞു വിട്ടു കളയുന്നതല്ലെ നിങ്ങളുടെയൊക്കെ പതിവ് ? ആ നിസാരതക്കു നിങ്ങൾക്കു കൊടുക്കേണ്ടി വരുന്ന വിലയാണു നിങ്ങളുടെ ജീവൻ " എപ്പോഴെങ്കിലും ആ അപകടം സംഭവിച്ചിരുന്നെങ്കിലോ എന്നു ഒാർത്തു നോക്കിയിട്ടുണ്ടോ ? ? ഇല്ല ആരും ചെയ്യില്ല...! അങ്ങിനെ ആലോചിക്കണമായിരുന്നു ഒരു സെക്കന്റ് കഴിഞ്ഞിരുന്നെങ്കിൽ, അല്ലെങ്കിൽ വൈകിയിരുന്നെങ്കിൽ എന്താകുമായിരുന്നു നിങ്ങളുടെ സ്ഥിതിയെന്ന് ? ഒരുപാടു തവണ ദൈവം പോലും നിങ്ങളെ രക്ഷപ്പെടുത്തിയ ശേഷവും പിന്നെയും നിങ്ങളാണ് അതെ തെറ്റാവർത്തിച്ച് മരണം ഇരന്നു വാങ്ങുന്നത്, അറിയാമോടാ നിങ്ങൾക്കെല്ലാം ? അപകടത്തേക്കാൾ നിങ്ങൾ ഒരോർത്തരും അതിൽ നിന്നു രക്ഷപ്പെട്ടതിന്റെ എണ്ണം അതിനേക്കാൾ ആയിരം ഇരട്ടി ആയിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ ? ഒരോ രക്ഷപ്പെടലും ഒാർമ്മിപ്പിക്കുന്നത് ഇനി അതാവർത്തിക്കരുതെന്നാണ് അറിയാമോ നിങ്ങൾക്ക് ? എവിടെല്ലെ ????? അപകടങ്ങൾ ഒഴിവാക്കാനാവില്ല, പകരം തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ഒരാൾക്കാവും ! അതോർത്താൽ നന്ന് ! മറ്റൊരു ലോകത്തിരുന്ന് തന്റെ തെറ്റുകൾ നിങ്ങളുടെ കൂട്ടുകാരനു തിരിച്ചറിയാൻ കഴിയുന്നുണ്ടെങ്കിൽ ഇതിനോടകം ഒരു കോടി തവണയെങ്കിലും സ്വന്തം അമ്മയോടവൻ തന്റെ തെറ്റിനു മാപ്പു പറഞ്ഞിട്ടുണ്ടാവും...! അവരതു പറഞ്ഞു നിർത്തിയതും ഒരക്ഷരം പോലും പറയാതെ തലയും താഴ്ത്തി അവന്റെ വീട് ലക്ഷ്യമാക്കി അവർ നടന്നകന്നു....! #Pratheesh
5.5k കണ്ടവര്‍
12 ദിവസം
#

📙 നോവൽ

..... അനാഥർ ============= നല്ല തകർത്തു പെയ്യുന്ന മഴ ആണ് ദേവയാനി ബസ്നുള്ളിൽ നിന്നും പതുക്കെ ഷട്ടർ പൊക്കി പുറത്തേക്കു നോക്കി . സ്ഥലം പോലും അറിയാൻ കഴിയുന്നില്ല എന്തൊരു മഴയാണ് ഇന്ന് മനസിൽ ഒന്ന് മൂളി. ഭാഗ്യം ഫോൺ ഓഫ്‌ ആക്കുന്നതിനു മുൻപ് ബസ് കയറിയ കാര്യം അച്ഛനോട് പറഞ്ഞത് കാര്യം ആയി .. അച്ഛൻ സ്റ്റോപ്പിൽ കാണും . അവൾ ഒന്ന് പിറു പിറത്തു. .. അവൾ പുറകോട്ടു ഒന്ന് തിരിഞ്ഞു നോക്കി യാത്രക്കാര് എത്ര പേര് ഉണ്ടെന്നു അറിയാൻ സമയം 9കഴിഞ്ഞു. കോഴിക്കോട് നിന്നും വയനാട് ബസ് കയറിയപ്പോൾ ബസ് നിറച്ചു ആളുകൾ ആയിരുന്നു. താമരശ്ശേരി ആയപ്പോഴാകും എല്ലാവരും ഇറങ്ങി. രണ്ടു ഫാമിലിയും . കണ്ടക്ടർ പിന്നെ ഡ്രൈവറും താനും മാത്രം ഉള്ളു ബസിൽ.. . താമരശ്ശേരി ചുരം ആയി ബസ്സ് പതുക്കെയാണ് പോകുന്നത്.. മഴ അത്രക് ശക്തം ആണ്...കണ്ടക്ടർ ഫോണിൽ ആരോടോ പറയുന്നത് കേട്ടു.. സമയം 10.45ആയി ബസ്സ് മാനന്തവാടി എത്തി മാനന്തവാടി ആരെങ്കിലും ഇറങ്ങാൻ ഉണ്ടോ കണ്ടക്ടർ വിളിച്ചു.. ചോദിച്ചു.. ദേവയാനി ചെറിയ മയക്കത്തിൽ ആയിരുന്നു അവൾ ചാടി എണിറ്റു ഉണ്ട് സാർ . വേഗം ഇറങ്ങു കുട്ടി സമയം പോകുന്നു . അവൾ .. ബസിൽ നിന്നും ഇറങ്ങി .. 2ഓട്ടോ മാത്രം വേറെ ആരുമില്ല അവിടെ ഒന്നും... അവൾ ചുറ്റിനും നോക്കി.... അച്ഛനെ കണ്ടില്ലലോ എവിടെ ആണോ.. വീട്ടിൽ വിളിക്കാൻ ഫോണിൽ ചാർജും ഇല്ല .... ഓട്ടോ ഡ്രൈവർമാർ അവളെ നോക്കുന്നുണ്ട് .. അവൾക് അക്കെ മനസിൽ ഭയം വന്നു.. എന്തെല്ലാം വാർത്തകൾ ആണ് ദിവസവും കേൾക്കുന്നത് ഹൈദരാബാദിൽ കഴിഞ്ഞ ദിവസവും ഒരു ഡോക്ടർ .. കുറെ കമദ്രോഹികൾ നശിപ്പിച്ചു കൊന്നതാണ് .... ഈശ്വര എന്ത് ചെയ്യും ഞാൻ.. ഇ അച്ഛൻ എവിടെ പോയി ഞാൻ 10.30വരും എന്ന് പറഞ്ഞത് . ആണെല്ലോ.. അവൾ എന്ത് ചെയ്യണം എന്ന് അറിയാതെ ബസ്സ് സ്റ്റാൻഡിൽ നിന്ന് .. ഭയത്തോടെ അവൾ സ്റ്റാൻഡിന്റെ പരിസരം ഒന്ന് നോക്കി.. കുറെ ആർക്കും വേണ്ടാത്ത ആരും അനേഷിക്കാൻ ഇല്ലാത്ത കുറെ മനുഷ്യ ജന്മങ്ങൾ അവിടെ ഓക്കേ ചുരുണ്ടു കുടി കിടപ്പുണ്ട്.. ചിലർ കൊതുക് കടി കാരണം കൈ കാലുകൾ തട്ടി അടിക്കുന്നുണ്ട്.... .. ഒരാൾ നല്ലോണം ചുമ്മയ്ക്കുന്നുണ്ട്.... അയാൾക്കു നല്ല പനി ഉണ്ട് .. അയാളുടെ ചുമയിൽ നല്ല പനി ഉള്ളതായി അവൾക് തോന്നി... അയാൾ ചുമച്ചു കഴിഞ്ഞു എണിറ്റു . അവളെ ഒന്ന് നോക്കി എങ്ങോട്ടാ കുട്ടി ഇ രാത്രിയിൽ യാത്ര .. അയാളുടെ ചോത്യം കേട്ടു .. അവൾ തിരിഞ്ഞു നോക്കി.. ഞാൻ വീട്ടിൽ വന്നതാ വീട് എവിടെ കുട്ടിയുടെ അയാൾ ചോദിച്ചു ഇവിടെ അടുത്ത ആണ് എവിടെ നിന്ന് വരുന്നു ഞാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ mbbs ന് പഠിക്കുക്കയാ .. ഇന്ന് laite ആയി ആണ് ബസ്സ് കയറിയത്... അച്ഛൻ വിളിക്കാൻ വരാം എന്ന് പറഞ്ഞതാ പക്ഷെ കണ്ടില്ല അച്ഛനെ നോക്കി ഇരിക്കുക്കയാ... .. ആണോ ഇപ്പൊ വരുമായിരിക്കും അയാൾ പറഞ്ഞു എന്നിട്ട് അയാൾ അവളെ നോക്കിയിട്ട് ഒരു ബീഡി എടുത്തു ഒന്ന് വലിച്ചു... . 11മണി ആയല്ലോ വീട്ടിലോട്ട് നടന്നലോ 5കില്ലാമിറ്റെർ ഉണ്ട് 2ഓട്ടോ ഉണ്ടയിരുന്നു അവരും പോയി.. എന്ത് ചെയ്യും അവൾ ആകെ വിഷമിച്ചു... അപ്പോഴാണ് രണ്ടു ബൈക്കിലായി 4പേര് അതിലെ പാട്ട് ഓക്കേ പാടി വന്നത്... നിർത്തു അതിൽ ഒരുത്തൻ പറഞ്ഞു.. എന്താടാ വണ്ടി ഓടിച്ചവൻ ചോദിച്ചു അളിയാ ഒരു കിളി നിക്കുന്നു മുത്തേ ബസ്സ് സ്റ്റാൻഡിൽ ഒന്ന് മുട്ടി നോക്കിയാലോ അവർ 4പേരും ദേവയാനിയെ തന്നെ നോക്കി... അവൾക് അവരുടെ നോട്ടത്തിൽ ഭയം വന്നു... അവർ ബൈക്ക് കൊണ്ട് അവളുടെ മുന്നിൽ നിർത്തി അവൾ അവരെ നോക്കി 4പേരും നല്ലോണം മദ്യപിച്ചിട്ട് ഉണ്ട് ... മോളേ ചക്കരെ നീ വരുന്നോ എത്രയാ നിനക്ക് വേണ്ടത്.. അതിൽ ഒരുത്തൻ അവളോട് ചോദിച്ചു.. നീ പോടാ നാറി അവൾ അവന്റ മുഖത്തു നോക്കി പറഞ്ഞു.. ഓഹോ പിന്നെ നീ എന്താടി വലിയ ആൾ കളിക്കുന്നത് അതിൽ ഒരുത്തൻ അവളുടെ കൈയിൽ കയറി പിടിച്ചു വിടാടാ എന്നെ അവൾ അവനെ തള്ളി മാറ്റി മറ്റുള്ളവരും അവളെ കയറി പിടിച്ചു .. എന്നെ വിട് അവൾ അവൾ അലറി വിടടാ അവളെ അപ്പോൾ ബസ്സ് സ്റ്റാൻഡിൽ നിന്നും ഒരു ശബ്ദം കേട്ടു .. അവൻ മാർ തിരഞ്ഞു നോക്കി കടത്തിണ്ണയിൽ കിടന്നു ഉറങ്ങിയിരുന്ന 15ഓളം പേര് വടികളും മായി . നില്കുന്നു.. വിടാടാ അവളെ അവർ വീണ്ടും പറഞ്ഞു അവളുടെ ശരീരത്തിൽ നിന്നും അവർ കൈ എടുത്തു... നിന്നെ ഓക്കേ പിന്നെ എടുത്തോളാം എന്ന് പറഞ്ഞു അവർ ബൈക്കിൽ കയറി പോയി... പോടാ നീ ഓക്കേ എന്ത് ചെയ്യാനാ അവർ പറഞ്ഞു.. മോളേ അച്ഛൻ വന്നില്ലയോ ഇത് വരെ പനി പിടിച്ചു കിടന്ന ആ ചേട്ടൻ ആണ് ചോദിച്ചത് ഇല്ല ചേട്ടാ അവൾ വിഷമത്തോടെ പറഞ്ഞു .. ഒരുപാട് ദുരം ഉണ്ടോ വീട്ടിൽ ഒരു 5 കില്ലാമിറ്റെർ അടുത്തു വരും എന്നാൽ മോളു വാ ഞങ്ങൾ കൊണ്ട് ആക്കാം മോളേ.. അത് അവൾ എന്തോ പറയാൻ മടിച്ചു.. പേടിക്കണ്ട മോളേ മോളേ പോലെ മക്കളും കൊച്ചു മക്കളും ഓക്കേ ഉള്ളവർ ആണ് ഞങ്ങൾ ഇ അനാഥർ.... ഞങ്ങൾ എല്ലാവരും കാമത്തോടെ കാണുന്നവർ ഒന്നുമല്ല സ്‌നേഹം ഉള്ളവരും ഉണ്ട് വാ കുട്ടിയെ പോകാം.. അവൾ തിരുമാനിച്ചു എന്തയാലും അച്ഛനെ കണ്ടില്ല വീട്ടിൽ എത്തിയെ പറ്റു.. അവൾ നടന്നു പുറകെ കുറെ പ്രായം ഉള്ളവരും നടന്നു.. നടത്തത്തിനിടയിൽ അവൾ ചോദിച്ചു ചേട്ടന് നല്ല പനി ഉണ്ട് അല്ലെ.. മെഡിസിൻ ഉണ്ട് എന്റെ കൈയിൽ ഞാൻ തരാം വേണ്ട കുഞ്ഞേ ഇ പ്രായം ചെന്നവന് ഓക്കേ ഇത് ഓക്കേ ശീലമായി.. അത് ഓക്കേ പതുക്കെ മാറും. ഇതാണ് നമ്മുടെ സമൂഹം അല്ലെ ഒരു പെൺകുട്ടി രാത്രിയിൽ തനിച്ചായാൽ ഉള്ള ഒരു അവസ്ഥ.. നമ്മുടെ സർക്കാരിന്റെ കുറെ ശ്രമങ്ങൾ ഓക്കേ കുറെ നാളുകൾക്കു മുൻപ് ഓക്കേ നടന്നിരുന്നു രാത്രി നടത്തവും ബോധവല്കരണവും ഓക്കേ....കുറച്ചു ഓക്കേ മാറ്റാം വന്നെങ്കിലും... ഇന്നും .. ഒരുപാട് പേര് ഇന്നും ഇത് പോലെ ഓക്കേ ചുറ്റുന്നുണ്ട് അല്ലെ.. ചേട്ടാ .. സർക്കാർ ശ്രമിച്ചിട്ട് ഉണ്ടാവും.. പക്ഷെ ജനങ്ങളുടെ കാഴ്പ്പാടും മാറണം കുട്ടിയെ എന്നാൽ മാത്രമേ നമുടെ നാട് നന്നാവൂ.. കൂടെ നടന്ന ഒരാളെ നോക്കി അയാൾ പറഞ്ഞു ഡാ വേലു നീ നല്ലൊരു നാടൻ പാട്ട് ഒന്ന് പാടാടാ .. ഇ കുഞ്ഞിന്റെ ടെൻഷൻ ഒന്ന് മാറട്ടെ അവൾ അവരെ നോക്കി ഒന്ന് ചിരിച്ചു.. അയാൾ നല്ലൊരു നാടൻ പാട്ട് പാടി അങ്ങനെ അവളുടെ വീടിന്റെ പടിക്കൽ അവർ എത്തി... ഇതാണ് ചേട്ടാ എന്റെ വീട് മോളു കയറി ചെല്ല് എന്നിട്ട് അവരെ വിളിച്ചു ഉണർത്തു.. ഞങ്ങൾ ഇവിടെ നിൽകാം.. നിങ്ങളും വാ അവൾ അവരെ വിളിച്ചു പക്ഷെ അവർ പോയില്ല അവൾ കോളിങ് ബെല്ല് അടിച്ചു കതക് തുറന്നു അവളുടെ അച്ഛനും അമ്മയും വന്നു.. മോളേ നീ രാത്രിയിൽ എങ്ങനെ വന്നു.. അവളുടെ അച്ഛൻ ചോദിച്ചു.. ഞാൻ വരും എന്ന് ഫോൺ ഓഫ്‌ ആകും മുൻപ് അച്ഛനെ വിളിച്ചു പറഞ്ഞില്ലയോ... ആയോ ഞാൻ ഒന്നും കേട്ടില്ല മോളേ ഇവിടെ നല്ല മഴ ആയിരുന്നു.. വരും എന്ന് കേട്ടു പക്ഷെ ഇന്ന് വരും എന്ന് കേട്ടില്ല. പിന്നെ നിന്നെ വിളിച്ചപ്പോൾ ഫോൺ സ്വിച് ഓഫും ഞാൻ 10.30ആയപ്പോൾ മാനന്തവാടി വന്നതാ.. മോളേ ഞങ്ങൾ പോവാ പിന്നെ കാണാം റോഡിൽ നിന്നും ഒരു പറച്ചിൽ കേട്ടു അവൾ അവരെ നോക്കി .. ഒരു നാടൻ പാട്ടും പാടി ആരുമില്ലാത്ത ആ അനാഥർ അങ്ങനെ നടന്നു നീങ്ങി... ആരാ മോളേ അവർ അമ്മയുടെ ചോത്യം കേട്ടു. അവൾ അവരെ നോക്കി പറഞ്ഞു ഇന്നെന്റെ ഇശ്വരന്മാരാണ് അമ്മേ അവർ .. ആർക്കും വേണ്ടാത്ത അനാഥർ....... അവരുടെ പാട്ടും പാടിയുള്ള യാത്ര നോക്കി അവൾ വീടിന്റെ വാതിക്കൽ നിന്നു..... രമേശ്‌ മെഴുവേലി
2.4k കണ്ടവര്‍
12 ദിവസം
#

📙 നോവൽ

''പ്രണയ ദിനത്തിൽ കണ്ട പ്രേതം , ============ ''പ്ളസ് ടൂവിനു പഠിക്കുന്ന കുഞ്ഞോനും, , പ്ളസ് വൺ വിദ്യാർത്ഥിനി ലിയ യും തമ്മിൽ പൊരിഞ്ഞ പ്രണയം,... രണ്ട് പേരുടേയും വീടുകൾ തമ്മിൽ വലിയ അകലമില്ല,.... ''മധുര പതിനേഴിന്റെ ജംഗ്ക്ഷനിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഇരുവർക്കും പ്രണയം അസ്ഥിക്ക് പിടിച്ച് അത് ലഹരിയായി മാറി ... ക്ളാസ് വിട്ടു കഴിഞ്ഞാൽ ബസ് സ്റ്റാൻഡിലേക്ക് ഓരോട്ടമാണ് കുഞ്ഞോൻ,... . ചിലങ്ക ബസിൽ വന്നിറങ്ങുന്ന തന്റെ ലിയയെ കാണാനുളള വെപ്രാളമാണ് കക്ഷിക്ക്,... ലിയയുടെ ബാപ്പ അടിമാലിക്കാരനാണെങ്കിലും കച്ചവടവുമായി എറണാകുളത്താണ്,...ആഴ്ച അവസാനമാണ് വീട്ടിലെത്തുക .... ഉമ്മയാകട്ടെ വെളളത്തൂവൽ പോലീസ് സ്റ്റേഷനിലെ വനിത പോലീസും,... കൂടാതെ, ലിയയുടെ അമ്മായിയും അവരോടൊപ്പമാണ് താമസിക്കുന്നത്,... അമ്മായി ഡിവോഴ്സാണ്, ഭർത്താവ് മൊഴിച്ചൊല്ലി പിരിഞ്ഞതാണ്, ..മക്കളില്ല,... അടിമാലി മാർക്കറ്റിൽ ഉണക്ക മീൻ കച്ചവടം നടത്തുന്ന ഉസ്മാനുമായി അമ്മായി പ്രണയത്തിലാണ് .... ഇത് ലിയക്കറിയാം,... വീട്ടിൽ ആരുമില്ലാത്ത സമയത്ത് ഉസ്മാന്റെ ഫോണിലേക്ക് മിസ്ഡ് കാൾ ചെയ്യും അമ്മായി,.... കുഞ്ഞോന്റെ ബാപ്പ ഗൾഫിലാണ് .. സെലീന യാണ് കുഞ്ഞോന്റെ ഉമ്മ, സെലീനയുടെ കണ്ണുവെട്ടിച്ച് ഫോണിൽ നിന്ന് ,കുഞ്ഞോൻ ലിയയെ വിളിക്കാറുണ്ട്,... സംസാരം കഴിഞ്ഞ് നമ്പർ ഡിലീറ്റ് ചെയ്യുകയാണ് പതിവ്,.. ലിയയുടെ അമ്മായിടെ ഫോണിലേക്കാണ് ,കുഞ്ഞോന്റെ വിളി, ലിയ ക്ക് മൊബൈൽ ഇല്ല... ദിവസവും രാത്രി പ്രാർത്ഥന സമയത്ത്, അമ്മായി നിസ്ക്കരിക്കാൻ കയറുമ്പോൾ , കുഞ്ഞോനോട് വിളിക്കാനാണ് ലിയയുടെ നിർദ്ദേശം,... ഈ ഐഡിയ പലപ്പോഴും പാളി പോകാറുണ്ട് .... അതു കാരണം കുഞ്ഞോൻ സ്വന്തമായി ചെറിയ ഒരു ഫോൺ വാങ്ങി, രണ്ട് സിമ്മും എടുത്തു,.... ഒരു സിം ലിയക്ക് കൊടുത്തിട്ട് കുഞ്ഞോൻ പറഞ്ഞു, '' അമ്മായി ഉറങ്ങി കഴിഞ്ഞാൽ ഈ സിം ആ ഫോണിലിടുക,..... പാതിരാത്രി ഞാൻ വിളിച്ചോളാം,..... രാവിലെ അമ്മായി ഉണരുന്നതിനു മുമ്പ് സിം മാറ്റിയിട്ടാൽ മതി,.... ലിയ തലകുലുക്കി സമ്മതമറിയിച്ചു,... അമ്മായി ഉറങ്ങി കഴിഞ്ഞാൽ , പുതപ്പിനടിയിൽ നിന്നും തല വെളിയിലാക്കി ലിയ മെല്ലെ എഴുന്നേല്ക്കും,.. ''അങ്ങനെ അന്നു രാത്രിമുതൽ ഇരുവരുടേയും പ്രണയം പൂത്തുലഞ്ഞു,.... ഫോണിന്റെ ഇരു വശത്തും അവർ പ്രാവുകളെപ്പോലെ കുറുകി രാവുകളിൽ സായൂജ്യമടഞ്ഞു,... കുറുകൽ കഴിഞ്ഞ് സിം മാറ്റിയിടാൻ ലിയ മറന്നതേയില്ല .... അങ്ങനെ ആരോരുമറിയാതെ പ്രണയം പൂത്തുലഞ്ഞ് പോകുന്നതിനിടയിലാണ് ഐഡിയ പൊളിഞ്ഞത്,.. ''അന്ന് പ്രണയ ദിനമായിരുന്നു, പ്രേമം മൊട്ടിട്ടതിനു ശേഷം ആദ്യം വന്നെത്തുന്ന പ്രണയ ദിനം .... 'പ്രണയ ദിനത്തിലെ രാത്രി രണ്ട് പേരും തമ്മിൽ കാണാൻ പ്ളാൻ ചെയ്തിരുന്നു ,... വീടിന്റെ പുറകിലെ വാഴച്ചോട്ടിൽ വരാൻ കുഞ്ഞോനോട് ,ലിയ പറഞ്ഞു .... വീടെത്തുന്നതിനു മുമ്പേ വിളിച്ചാൽ മതിയെന്നും ഓർമ്മിപ്പിച്ചു,.. കുഞ്ഞോന് സന്തോഷമായി, മൊബൈലിലൂടെ പരസ്പരം കൈമാറിയ ചുംമ്പനങ്ങൾ ലൈവായി അനുഭവിക്കാനുളള വലിയ അവസരമാണ് വന്നെത്തിയിരിക്കുന്നത്,.... പാഴാക്കരുത് .... കുഞ്ഞോന്റെ മനസിൽ ഒരു ഡസൻ ലഡു സംഘം ചേർന്ന് പൊട്ടി... അന്നും പതിവു പോലെ അമ്മായി ഉറങ്ങാൻ കിടന്നു, ഉറങ്ങിയെന്നു ഉറപ്പു വരുത്തിയ ശേഷം, ലിയ പുതപ്പിനുളളിൽ നിന്ന് മെല്ലെ എണീറ്റു , അമ്മായി യുടെ തലയിണക്കരികിൽ വച്ചിരുന്ന മൊബൈലെടുത്ത് തുറന്ന് സിം മാറ്റി തന്റെ സിം ഇട്ടപ്പോൾ വാതിലിൽ ആരോ തട്ടി വിളിച്ചു,.... പെട്ടന്നുളള ഞെട്ടലിൽ മൊബൈൽ അവിടെ തന്നെ വച്ച് ധൃതിയിൽ പോയി വാതിൽ തുറന്നു .. പുറത്ത് ഉമ്മ,... ''എന്താണുമ്മാ ...!? ''മോളെ എന്റെ നടുവിന് വല്ലാത്ത വേദന ...കുറച്ച് തൈലം പുരട്ടി ഒന്നു ചൂട് വെയ്ക്കണം വാ .... '' ലിയ മനസില്ലാ മനസോടെ ഉമ്മയുടെ പിറകെ നടന്നു,.... ''ഈ സമയം കുഞ്ഞോന്റെ വീട്ടിൽ ... ബാപ്പ ,ഗൾഫിൽ നിന്ന് പെട്ടന്ന് വന്നതിന്റെ ആഹ്ളാദത്തിലായിരുന്നു,... ഉമ്മയുടെ കണ്ണു വെട്ടിച്ച് പോകുന്നതു പോലെ ബാപ്പയെ പറ്റിച്ചാൽ വിവരമറിയും ..അതറിയാവുന്നതിനാൽ കുഞ്ഞോൻ എല്ലാവരും ഉറങ്ങുന്നതു വരെ കാത്തിരുന്നു,.... '' ഈ ബാപ്പാക്ക് വരാൻ കണ്ട നേരവും, ദിവസവും, ''!! .... കുഞ്ഞോൻ അനിഷ്ടത്തോടെ പിറുപിറുത്തു ... ഗൾഫിലെ വിശേഷങ്ങൾ പറഞ്ഞിരുന്ന് സമയം ഏറെയായി ......കുഞ്ഞോൻ ആകെ അസ്വസ്ഥനായി കാണപ്പെട്ടപ്പോൾ ബാപ്പ കാര്യമന്വേഷിച്ചു,... ''ഉറക്കം വരുവാ ..'' കുഞ്ഞോൻ പറഞ്ഞു,... സമയം ഒരുപാടായി എന്നാൽ നീ കിടന്നോ ..!! ബാപ്പ പറഞ്ഞു,... ''കേൾക്കണ്ട താമസം കുഞ്ഞോൻ ഓടി റൂമിലേക്ക് .... വാതിലടച്ച് കുറ്റിയിട്ടു..... മൊബൈലെടുത്തു,....നമ്പർ ഡയൽ ചെയ്തു,.... ''രാത്രി പ്രാർത്ഥനയ്ക്കു വേണ്ടി നിസ്ക്കരിക്കാൻ എഴുന്നേല്ക്കുന്ന പതിവുണ്ട് അമ്മായിക്ക് .... ''എല്ലാവരും ഉറങ്ങുന്ന നേരം , ഉണർന്നിരുന്ന് പ്രാർത്ഥിച്ചാൽ ദൈവം ഉടനടി ആ പ്രാർത്ഥന സ്വീകരിക്കും '' എന്ന വിശ്വാസമുളളതു കൊണ്ട് രാത്രി പ്രാർത്ഥിക്കുന്ന ശീലം അമ്മായി നഷ്ടപ്പെടുത്താറില്ല..!! .. അതിനുളള തയ്യാറെടുപ്പ് നടത്തി തൂവെളള നിസ്ക്കാര കുപ്പായവുമിട്ട് നിസ്ക്കരിക്കാൻ തുടങ്ങുന്ന സമയത്താണ് മൊബൈൽ ബെല്ലടിക്കുന്ന ശബ്ദം കേട്ടത്,....! ';ഇതാരാണപ്പാ ഈ പാതിരാത്രിയിൽ, ഇനി ഉസ്മാനിക്കായെങ്ങാനുമാണോ, ...ഇടയ്ക്ക് വിളിക്കാറുണ്ട് .... അങ്ങനെ ചിന്തിച്ച്, അമ്മായി ഫോണെടുത്തു, മറുതലയ്ക്കൽ പതിഞ്ഞ ശബ്ദത്തിൽ കുഞ്ഞോൻ പറഞ്ഞു, ''മോളെ ... വിളിക്കാൻ വൈകി, പത്ത് മിനിട്ടുനുളളിൽ ഞാൻ പുറകിലെ വാഴച്ചോട്ടിൽ വരും..ഇറങ്ങി വരണം, ഞാൻ അവിടെ എത്തുമ്പം മിസ്ഡ് കാൾ വിടാം,... വന്നിട്ട് എല്ലാം പറയാം ... ഇവിടെ ആരും ഉറങ്ങീല,..ഓകെ ... ''അമ്മായി ആകെ പരിഭ്രമിച്ചു, തന്നെ മോളെ എന്നു വിളിച്‌ ഫോൺ ചെയ്യുന്നത് ഉസ്മാനിക്ക മാത്രമാണ്,... പുറകിലത്തെ വാഴ ച്ചോട്ടിൽ ഞങ്ങൾ ഒരു തവണ സന്ധിച്ചിട്ടുണ്ട് .. അങ്ങനെ സന്ധിക്കണമെങ്കിൽ നേരത്തെ അറീക്കണ്ടതാണല്ലോ ..? ''പതിഞ്ഞ സ്വരത്തിലാണ് സംസാരം,... ഇനി വേറാരെങ്കിലുമാണോ ..? 'പല സംശയങ്ങൾ അമ്മായീടെ മനസിലൂടെ മിന്നിമറഞ്ഞു,. ''ആരാ ..? പതിഞ്ഞ ശബ്ദത്തിൽ അമ്മായി ചോദിച്ചു,... ''പതിഞ്ഞ ശബ്ദത്തിൽ തന്നെ കുഞ്ഞോൻ മറുപടി യും കൊടുത്തു, ''ആരാന്നോ ..?..ഞാനാ മുത്തേ ഇക്കായാന്നേ..! '' മുത്തേ '' എന്നുളള വിളി കേട്ടപ്പോൾ അമ്മായീടെ ശരീരത്തിലൂടെ ഒരു കോരിത്തരിപ്പ് ... 'എന്താ വരില്ലേ ...? പതിഞ്ഞ ശബ്ദം കർണ്ണങ്ങളിൽ വന്നലച്ചപ്പോൾ അമ്മായി പൂത്തുലഞ്ഞു,... ''ഉം.. വരാം,.... ''ഓകെ അവിടെ എത്തുമ്പോൾ മിസ്ഡ് കാൾ വിടാട്ടോ,..'' ''ഉം,...!! ഫോൺ കട്ട്,... നിസ്ക്കാര കുപ്പായമിട്ട് നിസ്ക്കരിക്കാൻ തയ്യാറായി നിന്ന അമ്മായി കിടക്കയിലേക്ക് മറിഞ്ഞു, മൊബൈൽ നെഞ്ചോട് ചേർത്തു വച്ചു... കാതോർത്തു കിടന്നു,.... ''തന്റെ ഉസ്മാനിക്ക ഇപ്പം വരും,....'' പുതപ്പെടുത്തു പുതച്ച് മലർന്ന് കിടന്നു അമ്മായി .... വലിയ പെരുന്നാൾ കഴിഞ്ഞാൽ നിക്കാഹ് നടത്താമെന്നാണ് ഉസ്മാനിക്ക പറഞ്ഞിരിക്കുന്നത്,... ...... ഉമ്മയുടെ നടുവിന് തൈലം പുരട്ടി ചൂട് പിടിച്ചു കഴിഞ്ഞപ്പോൾ, ഉമ്മ പറഞ്ഞു,... 'മോളിവിടെ കിടന്നാൽ മതി,.. ബാത്ത്റൂമിൽ പോകുമ്പോൾ ഒരു കൈതാങ്ങ് വേണം ....!! '' പടച്ചോനെ ... !! തന്റെ കുഞ്ഞോനിക്ക വിളിച്ചാൽ ...!! ലിയ നെഞ്ചിൽ കൈവെച്ചു,... '' ആ ലൈറ്റണച്ച് കിടക്ക് പെണ്ണേ ....! ഉമ്മയുടെ ആക്ജ്ഞ,.... ''ഞാൻ പോയി എന്റെ പുതപ്പെടുത്തോണ്ട് വരാം,..! ''വേണ്ട .. പുതപ്പ് ഇവിടുണ്ടല്ലോ .. നീ കേറി കിടക്ക്..ആ ലൈറ്റുമണക്ക്,..!! ഉമ്മയുടെ ആക്ഞ്ജയിൽ ലിയ മനസില്ലാമനസോടെ കട്ടിലിൽ കയറി ഉമ്മയോടൊപ്പം കിടന്നു,. കിടന്നിട്ട് ലിയക്ക് ഉറക്കം വന്നില്ല.... .ഉമ്മ ഉറങ്ങിയാൽ മെല്ലെ എഴുന്നേറ്റു പോയി മൊബൈലെടുക്കാം എന്ന് മനസിൽ കരുതി,... ''ഉസ്മാനിക്ക ടെ രൂപം മനസിലോർത്ത് കിടക്കുമ്പോഴാണ് അമ്മായിടെ നെഞ്ചിലിരുന്ന് മൊബൈൽ ശബ്ദിച്ചത്,... അമ്മായി ചാടി എണീറ്റു,... ''നിസ്ക്കരിക്കാൻ ധരിച്ച ആ ഡ്രസുമിട്ട് മെല്ലെ പുറത്തേക്കിറങ്ങി,....നേരെ നടന്നു വാഴച്ചോട്ടിലേക്ക്,... കുഞ്ഞോൻ തലയിൽ ഷാളിട്ട് പാത്തും പതുങ്ങിയും അവിടേക്ക് വരുകയാണ്,... അമ്മായി വാഴയുടെ ചുവട്ടിൽ വന്നു മറഞ്ഞു നിന്നു,... ഈ സമയം ലിയ എഴുന്നേറ്റു ,... മെല്ലെ റൂമിലേക്ക് വന്നു, ചാരിയിട്ട വാതിൽ തുറന്ന് റൂമിൽ കയറി,... മെല്ലെ അമ്മായി കിടന്ന കട്ടിലിനരികിലെത്തി കിടക്കയിൽ തപ്പി,... ''ആട് കിടന്നിടത്ത് പൂട പോലുമില്ല '' എന്നു പറഞ്ഞതു പോലെ അമ്മായിയുമില്ല,...ഫോണുമില്ല... ''ശൊടാ ...അമ്മായി എവിടെ പോയി ..? അങ്ങനെ ചിന്തിച്ചു നില്ക്കുമ്പോൾ, പെട്ടന്ന് പുറത്ത് നിന്ന് ഒരു നിലവിളി ... കേട്ടു,.... ''വാഴച്ചുവട്ടിൽ തൂവെളള കുപ്പായവുമിട്ട് നെടും തൂണ് പോലെ നില്ക്കുന്ന അമ്മായീടെ രൂപം കണ്ട് കുഞ്ഞോൻ അലറി കൊണ്ട് വെട്ടിയിട്ട വാഴ പോലെ നിലത്തേക്ക് വീണു,.. പിന്നെ പിടഞ്ഞെണീറ്റു കണ്ടം വഴി ഓടി,.... കുഞ്ഞോന്റെ അലർച്ചയും വീഴ്ച്ചയും കണ്ട് അമ്മായി ഭയന്ന് തിരിഞ്ഞോടി ... വീടിനുളളിലേക്ക് .. നിലവിളി കേട്ട് മുറിക്ക് പുറത്തിറങ്ങിയ ലിയ കണ്ടത് ഒരു തൂവെളള രൂപം തന്റെ മുന്നിലേക്ക് പാഞ്ഞടുക്കുന്നതാണ് ... ''ന്റെ പടച്ചോനെ.... ലിയ ഭയന്ന് പോയി ...... വേഗത്തിൽ മുറിക്കുളളിലേക്ക് കയറി, കട്ടിലിൽ കയറി കിടന്നു.. പുതപ്പെടുത്ത് തല വഴി മൂടി ... പേടിച്ചരണ്ട അമ്മായി മുറിയിൽ കയറി, ......നിന്നു കിതച്ചു,...വിയർത്തു കൈയ്യും കാലും വിറച്ചു .... കിതപ്പടങ്ങിയപ്പോൾ നിസ്ക്കാര കുപ്പായം ഊരിയെറിഞ്ഞു ....അതിൽ മൂത്രത്തിന്റെ വാസന .... എന്റെ റബ്ബേ ... ഏത് ശൈത്താനാണോ ആവോ .... ഏതായാലും ഉസ്മാനിക്ക അല്ല....!ആരായാലും നാളെ കണ്ടു പിടിക്കണം..വിളിച്ച നമ്പർ മൊബൈലിലുണ്ടല്ലോ ....? പുതപ്പിനടിയിലൂടെ ഇതെല്ലാം കണ്ട് ലിയക്ക് കാര്യം മനസിലായി ... അവൾക്ക് ചിരി പൊട്ടി വന്നെങ്കിലും അനങ്ങാതെ കിടന്നു,.... '' ലിയക്ക് ഉറക്കം വന്നില്ല, സുബഹി വാങ്ക് വിളിച്ചെങ്കിലും അമ്മായി ഉണർന്നില്ല... നേരം പരപരാ വെളുത്തപ്പോൾ ലിയ എണീറ്റ് മുറിയിൽ അമ്മായീടെ കിടക്കയിൽ തപ്പി,...മൊബൈൽ കിട്ടിയില്ല,... മുറിക്ക് പുറത്തിറങ്ങി നേരെ വാഴച്ചോട്ടിലേക്ക് ചെന്നു, അവിടെ, വാഴച്ചുവട്ടിൽ അമ്മായീടെ ഫോൺ കിടക്കുന്നു,... ഓടിച്ചെന്ന് അതെടുത്ത് അവൾ ചുറ്റും വീക്ഷിച്ച് സിം മാറ്റിയിടുമ്പോൾ, മുറിയിലെ ജനലിനരുകിൽ നിന്ന് അമ്മായി അതെല്ലാം കാണുന്നുണ്ടായിരുന്നു..... ====== ഷൗക്കത്ത് മൈതീൻ , കുവൈത്ത്,
2.5k കണ്ടവര്‍
12 ദിവസം
#

📙 നോവൽ

അടുത്ത ഓണത്തിന് ➖➖➖➖➖➖➖ ഹോസ്റ്റലിലെ എല്ലാ ഞായറാഴ്ചകൾക്കും ഒരേ സ്വാദും മണവുമാണ്. കാച്ചിയ മോരിന്റെയും അവിയലിന്റെയും പപ്പടത്തിന്റെയും രുചിയുള്ള ഞായറാഴ്ചകൾ........ ആ രുചി നുകർന്ന്, തമിഴ് പാട്ടുകൾ കിട്ടുന്ന എഫ് എം ട്യൂൺ ചെയ്ത് വോക്ക്മാന്റെ ഇയർഫോൺ ചെവിയിൽ തിരുകി ഞാൻ സ്ലൈഡിങ് ജനൽ തുറന്നു. രണ്ടാം നിലയിലെ ഞങ്ങളുടെ ഹോസ്റ്റൽ റൂമിന്റെ ഒരു വശത്തു രണ്ടു ജനലുകൾ ഉണ്ട്. അവിടുന്ന് താഴേക്ക്‌ നോക്കിയാൽ കാണുന്നത് ഒരു വലിയ കുടുംബമാണ്. ഇത്തിരി സ്ഥലത്ത് മൂന്നു വീടുകൾ.... ചേട്ടാനിയന്മാർ മൂന്ന് പേർ സകുടുംബം താമസിക്കുകയാണ്..... മൂന്നിനും കൂടി ഒരു മുറ്റം . മൂന്നിടത്തുമായി എട്ടുകുട്ടികളുണ്ട്. പ്ലസ്ടുക്കാരായ മൂത്ത രണ്ടു പെൺകുട്ടികളുമായി ആ ജനലിലൂടെ സംസാരിച്ച് സംസാരിച്ച് ഞങ്ങൾ നല്ല കൂട്ടുകാരായി മാറിയിരുന്നു...... ഞങ്ങളുടെ വീട്ടു വിശേഷങ്ങൾ വരെ അവരോട് പങ്കു വക്കാൻ മാത്രം അടുപ്പം ഞങ്ങൾക്കിടയിലുണ്ടായി . പാലക്കാടിന്റെ ഗ്രാമീണ നൻമ നിറഞ്ഞ നിഷ്കളങ്കരായ നാട്ടുകാർ....... സമയം കിട്ടുമ്പോഴൊക്കെ അവരോട് ഞങ്ങൾ വിശേഷങ്ങൾ പങ്കു വച്ചു..... കാലത്തെന്തു കഴിച്ചു എന്ന ചോദ്യത്തിന് കാപ്പി കുടിച്ചു എന്ന് മാത്രേ അവർ മറുപടി പറയുമായിരുന്നുള്ളു . എന്തു കഴിച്ചു എന്ന് അവരൊരിക്കലും പറയില്ല....... "നമ്മളിവിടെ വല്യ പലഹാരങ്ങളൊക്കെയാണ് കഴിക്കുന്നത്‌ എന്ന് കരുതിയാവും..... ഇവിടുത്തെ ദോശേടെ അവസ്ഥ നമുക്കല്ലേ അറിയൂ......... " അന്ന ചിരിയോടെയാണ് പറഞ്ഞത്....... "രാവിലെ ഇച്ചിരി ചോറുണ്ടിട്ട് ക്ലാസ്സിൽ പോകാൻ കൊതിയാകുന്നു....... " ജനലിനടുത്തു വന്നു അന്ന താഴേക്ക്‌ നോക്കി......... ഒരു പെൺകുട്ടി അവിടെ നിക്കുന്നുണ്ട്....... "ചോറുണ്ടോ....... " അന്ന ചോദിച്ചു....... "കഴിച്ചു, നിങ്ങളോ.. ? " "കഴിച്ചു......... " "എന്തുണ്ടായിരുന്നു ചേച്ചി കറി ?" "ഒന്നും പറയണ്ട..... ഇവിടെ എന്നും അവിയലാ......... മടുത്തു....... " ഹോസ്റ്റലിൽ വെജ് മാത്രം കിട്ടൂ.... വാടിയ മുഖത്തോടെ അന്ന പറഞ്ഞു..... "ഞങ്ങൾ കഴിഞ്ഞ ഓണത്തിനാ അവിയൽ കഴിച്ചത്......... ഇനി അടുത്ത ഓണത്തിനേ ഇവിടെ അവിയലുണ്ടാക്കു........ " കഴിച്ചതെല്ലാം ആവിയായി. വല്ലായ്മയോടെ അന്ന പിന്തിരിഞ്ഞു... മനസ്സിനെ പുകച്ചുകൊണ്ട് കവിളിലേക്ക് ഉരുണ്ടു വീണ ഒരു നീർത്തുള്ളിയെ ആരും കാണാതെ തുടച്ചെറിഞ്ഞ് ഞാൻ ബഡ്ഡിലേക്ക് കമിഴ്ന്നു കിടന്നു . അവൾ പറഞ്ഞ വാക്കുകൾ എന്റെ ചെവിയിൽ ആവർത്തിച്ചു മുഴങ്ങി . ' അടുത്ത ഓണത്തിന് ' അതൊരു വാഗ്ദാനമായിരുന്നു . ഓണങ്ങൾ എത്ര കഴിഞ്ഞു പോയി . ഓർത്തിട്ടും കാത്തിരുന്നിട്ടും പാലിക്കാനാവാതെ പോയ ഒന്ന് ..... ഞങ്ങളുടെ വറുതിക്കാലത്തായിരുന്നു അത് . വീടു നഷ്ടമായി അഞ്ചു മാസത്തോളം ഞങ്ങൾ ഷെഡിൽ താമസിച്ചു . എല്ലാത്തിനും ദാരിദ്ര്യമായിരുന്നു . ആഹാരത്തിന് ,വസ്ത്രത്തിന് ,ഉറക്കത്തിന്, എന്തിന് സമാധാനത്തിന് പോലും ...... ഷെഡിന്റെ ഒരു മൂലയിൽ മൂന്നു കാട്ടുകല്ലുകൾ പെറുക്കി വച്ച അടുപ്പിൻമേലാണ് ഞങ്ങളുടെ വിശപ്പിന്റെ പ്രതീക്ഷകൾ വെന്തിരുന്നത് . ചോറു വയ്ക്കൽ വളരെ കുറവായിരുന്നു . കടയിൽ നിന്നു വാങ്ങുന്ന മൈദ കൂടുതൽ അടങ്ങിയ ഗോതമ്പുപൊടി കൊണ്ടുള്ള ചപ്പാത്തിയോ അടയോ ആയിരുന്നു പ്രധാന ആഹാരം . അതിനൊരു ഗുണമുണ്ട് ,രാവിലെ രണ്ടെണ്ണം കഴിച്ചാൽ പിന്നെ വൈകുന്നേരം വരെ വിശക്കില്ല ..... തക്കാളിയും വെണ്ടയ്ക്കയും സവാളയും ചേർത്ത് വയ്ക്കുന്നൊരു കറിയായിരുന്നു അക്കാലത്തെ ആസ്ഥാന വിഭവം . മൂന്നും കൂടി വേവിച്ചിട്ട് അല്പം സാമ്പാർ പൊടിയോ മീറ്റ് മസാലയോ ചേർത്ത് ഒരു തുള്ളി വെളിച്ചെണ്ണയും ചേർത്തെടുക്കുന്ന കറി. അതിനെന്ത് രുചിയായിരുന്നു . അതും വയറു നിറയെ കഴിക്കാൻ ,കിട്ടിയിരുന്നില്ല. പക്ഷേ അതിനൊരു സൂത്രം അനിയൻ കണ്ടെത്തിയിരുന്നു . ഞങ്ങളുടെ ഷെഡിൽ അന്ന് ദുഖം അന്വേഷിച്ചെത്തുന്നവരുടെ ധാരാളിത്തം ഉണ്ടായിരുന്നു . വന്ന് വിവരങ്ങൾ അന്വേഷിച്ച് താടിക്ക് കൈ കൊടുത്തിരുന്ന് ദുഖവും സഹതാപവും പ്രകടിപ്പിച്ച് അമ്മ കൊടുക്കുന്ന കട്ടനും കുടിച്ച് പോകുന്നവർ .... ആരെങ്കിലും വരുമ്പോൾ അവൻ കഴിക്കാനിരിക്കും ,ഒരു പഴയ ഇരുമ്പ് കസേരയിൽ .... എന്നിട്ട് ഉച്ചത്തിൽ പറയും ; 'അമ്മേ കുറച്ചു കൂടി കറി ' ഭക്ഷണത്തിന് ദാരിദ്ര്യമുണ്ടെന്ന് ആരെയും അറിയിക്കാൻ ഇഷ്ടമില്ലാതിരുന്ന അഭിമാനിയായ അമ്മ , എനിക്കും അമ്മയ്ക്കും കരുതിയ കറി കൂടി അവന് വിളമ്പും . പിന്നെ ഒരു കട്ടൻ കാപ്പി മാത്രമാവും ഞങ്ങൾക്ക് കൂട്ട്.... ഷെഡ്ഡിൽ നിന്ന് മാറിയ ശേഷവും ഇല്ലായ്മകൾ ഞങ്ങളെ ഇഷ്ടത്തോടെ പിന്തുടർന്നു. ഉയർന്ന മാർക്ക് ഉണ്ടായിരുന്നതുകൊണ്ട് പ്ലസ് വണ്ണിൽ അഡ്മിഷൻ എളുപ്പമായിരുന്നു. പക്ഷേ, പുസ്തകങ്ങൾ, യൂണിഫോം, ചെറിയതെങ്കിലും പല ഫീസുകൾ ഒക്കെയും ഞങ്ങൾക്ക് വലിയ ബാധ്യതകൾ ആയിരുന്നു. ചിലവ് കുറയ്ക്കാൻ അമ്മ അടുക്കളയെ പരമാവധി ചുരുക്കി പിടിച്ചു. വാടക വീടിന്റെ മുറ്റത്ത് പച്ചക്കറികൾ വച്ചുപിടിപ്പിച്ചു. ചീരയും പയറും ഒക്കെ ഞങ്ങളുടെ രുചികളെ സമൃദ്ധമാക്കി. അച്ഛനുമമ്മയും എപ്പോഴും പറയും പഠിച്ചാൽ മതി മറ്റൊന്നും ആലോചിക്കേണ്ട എന്ന്.... ഒരുപാട് പക്വത ഉണ്ടായിരുന്നില്ലെങ്കിലും 'നാളെ എന്ത് ' എന്ന ആശങ്ക എന്നെയും അലട്ടിയിരുന്നു. ചിലർ ഞങ്ങളെ സഹായിക്കാൻ എത്തിയിരുന്നത് എനിക്ക് ഓർമ്മയുണ്ട്. മാർക്കൊക്കെ ഉണ്ടെങ്കിലും എന്നെ മുന്നോട്ടു പഠിപ്പിക്കാൻ അച്ഛന് പ്രയാസമായിരിക്കും. അതുകൊണ്ട് അവരുടെ വീട്ടിൽ നിർത്തുന്നോ എന്ന്.... പഠിപ്പിക്കാനൊന്നുമല്ല, ജോലിക്കാരി ആയിട്ട്... ഭക്ഷണം പോയിട്ട് എന്തെങ്കിലും ഒരു തുക അച്ഛന് കൊടുത്തേക്കാം എന്ന്..... എന്റെ അച്ഛന്റെ ഹൃദയം മുറിഞ്ഞത് ഞാൻ അന്ന് കണ്ടതാണ്...... എനിക്ക് ആവുന്നിടത്തോളം ഞാൻ അവളെ പഠിപ്പിക്കും എന്ന അച്ഛന്റെ വാക്കുകൾക്ക് മൂർച്ചയും കാഠിന്യവും ഏറെയായിരുന്നു. പലരും അത് കേട്ട് പുച്ഛിച്ചു ചിരിച്ചു. അച്ഛനിൽ നിന്ന് ഞങ്ങളുടെ സമ്പാദ്യം മുഴുവൻ തട്ടിയെടുത്ത് ഞങ്ങളെ ഈ ദുരിതക്കയത്തിൽ തള്ളിയിട്ട ആൾക്കും എന്റെ കാര്യത്തിൽ തീരുമാനം ഉണ്ടായിരുന്നു. ഇനി പഠിപ്പിക്കുകയൊന്നും വേണ്ട, എംപ്ലോയ്മെന്റിൽ പേര് രജിസ്റ്റർ ചെയ്താൽ മതി, ഇവിടെ നിങ്ങളുടെ ജാതിക്കാർ കുറവായതുകൊണ്ട് എളുപ്പം ജോലി വല്ലതും കിട്ടുമെന്ന്. അന്ന് കാട്ടുതീപോലെ നിന്ന് കത്തിയ അച്ഛനെ എത്ര പ്രയാസപ്പെട്ടാണ് അമ്മ തണുപ്പിച്ചത്...... പത്താം ക്ലാസിലെ അവസാന നാളുകളിൽ കൂട്ടുകാർ പരസ്പരം വീടുകളിൽ പോയപ്പോൾ ഞാൻ എല്ലായിടത്തുനിന്നും ഒഴിവായി. കുറച്ചു കാലമെങ്കിലും വലിയ തെറ്റില്ലാതെ ജീവിച്ചിട്ട് പിന്നീട് ദാരിദ്ര്യത്തിലേക്ക് വീണുപോകുമ്പോൾ അധികം ആൾക്കാരും അപകർഷതാബോധത്തിന്റെ പിടിയിലേക്ക് വീണുപോകും. ഞാനും വീണു പോയിരുന്നു, ആ കുഴിയിലേക്ക്....... അതുകൊണ്ട് എന്റെ വീട്ടിൽ വരണമെന്ന് കൂട്ടുകാർ നിർബന്ധം പിടിച്ചപ്പോൾ അച്ഛനുമമ്മയ്ക്കും മുന്നിൽ ഞാൻ കരഞ്ഞു. എന്റെ ഇല്ലായ്മകൾ മറ്റാർക്കും മുന്നിൽ തുറന്ന് കാണിക്കാൻ ഞാൻ ഒരുക്കമല്ലായിരുന്നു. എന്റെ സങ്കടവും കണ്ണീരും കണ്ട് അയാളും ചിരിക്കുകയാണ് ചെയ്തത്. ' ഇത് എന്റെ വീടാണ് എന്നു പറയാനുള്ള ആത്മവിശ്വാസം വേണം .... ഇവിടേക്ക് കൂട്ടുകാരെ കൊണ്ടുവരാനുള്ള ധൈര്യം വേണം..... മനസ്സുകൊണ്ട് ഇനിയും വലിയവരാകണം........ ' എന്നൊരു സൗജന്യ ഉപദേശവും. അയാളുടെ മകൾ, അപ്പോൾ ഓൾ ഇന്ത്യ ടൂറിൽ ആയിരുന്നു എന്നാണ് എന്റെ ഓർമ്മ. മാത്രവുമല്ല മകന്റെ കല്യാണ ആവശ്യത്തിനായി തേക്കിൻ തടിയിൽ ഫർണിച്ചർ ഉണ്ടാക്കുന്ന തിരക്കിലുമായിരുന്നു അയാൾ. അടുത്തകാലം വരെ ഞാൻ കരുതിയിട്ടുണ്ട്, അയാളാണ് ഈ ജന്മത്തിൽ എന്റെ ഏറ്റവും വലിയ ശത്രു എന്ന്.... പക്ഷേ ഇപ്പോൾ എനിക്ക് അറിയാം, അയാൾ ദൈവത്തിന്റെ കവണയിലെ കല്ലായിരുന്നു......... ഞാൻ വിശ്വസിച്ച, വിശ്വസിക്കുന്ന ദൈവം എനിക്ക് നേരെ പ്രയോഗിച്ചത്.... ഇല്ലെങ്കിൽ ഞാനൊരു ലക്ഷ്യബോധമില്ലാത്തവൾ ആയി മാറിയേനെ... പട്ടിണിക്ക് നടുവിൽ വിശപ്പിനെ അറിയാതിരിക്കാൻ വാശിയോളം പോന്ന മറ്റൊരു ദിവ്യൗഷധം വേറെയില്ലെന്ന് ഞാനാറിഞ്ഞത് അനുഭവത്തിലൂടെയാണ്.... എങ്കിലും ചില അവസരങ്ങളിൽ ദാരിദ്ര്യവും പട്ടിണിയും നമ്മുടെ അഭിമാനത്തെ തകർത്ത് നിലംപരിശാക്കി കളയും.... മനസ്സ് നൊന്ത്‌, കണ്ണ് നിറയുമ്പോൾ നമ്മെ നോവിക്കുന്ന പട്ടിണിയുടെ മൂർച്ചയുള്ള വക്കുകളെക്കുറിച്ച് തന്നെ ഓർമ്മിക്കുന്ന വിരോധാഭാസവും ഞാൻ അനുഭവിച്ചിട്ടുണ്ട്. പട്ടിണിക്ക് വയറിനെ മാത്രമല്ല നമ്മുടെ മനസ്സിനേയും നോവിക്കാൻ കഴിയും. ഓണ ദിവസങ്ങളിലേക്ക് വെയിൽ തെളിയുംവരെ, തോരാതെ പെയ്ത മഴ അമ്മയുടെ അടുക്കളത്തോട്ടത്തെയും നശിപ്പിച്ചു. തിരുവോണത്തിന്റെ അന്ന് മുനിഞ്ഞുകത്തുന്ന ഒരു കരി വിളക്ക് പോലെ പ്രഭയേതുമില്ലാതെ അച്ഛൻ വീട്ടിൽ തന്നെ ഇരുന്നു. എനിക്കും അമ്മയ്ക്കും അനിയനും വലിയ സങ്കടങ്ങൾ ഒന്നുമില്ലായിരുന്നു. ആ ജീവിതത്തോട് ഞങ്ങൾ അത്രയേറെ പൊരുത്തപ്പെട്ടിരുന്നു. പ്രതീക്ഷിക്കാൻ ഒന്നുമില്ലാത്തവർക്ക് എന്ത് നിരാശ? സദ്യ ഉണ്ടായിരുന്നില്ലെങ്കിലും ഞങ്ങൾക്ക് പട്ടിണി ഇല്ലായിരുന്നു. ചോറും എന്തോ ഒരു കറിയും അമ്മ ഉണ്ടാക്കിയിരുന്നു. ഓണത്തിന്റെ നിറങ്ങൾ ഞങ്ങളെക്കാട്ടി കൊതിപ്പിക്കാൻ തൊട്ടു ചേർന്ന് ഒരു അയൽപക്കം പോലും ഞങ്ങൾക്ക് ഇല്ലായിരുന്നു. എന്തിന് പത്രമോ റേഡിയോ ടിവി ഒന്നും തന്നെ... ഉച്ചയുടെ വിശപ്പിലേക്ക്, സദ്യയുടെ നഷ്ട ബോധത്തിലേക്ക് കടക്കും മുൻപ് വീട്ടിൽ ഒരു അതിഥി എത്തി. അമ്മയുടെ സഹോദരൻ. എന്റെ അമ്മാവൻ. അമ്മയുടെ ബന്ധുക്കളിൽ എനിക്ക് ഏറ്റവും ഇഷ്ടമില്ലാത്തയാൾ..... അങ്ങേയറ്റം കണിശക്കാരനായ പട്ടാളക്കാരൻ... വീട്ടിൽ വരുമ്പോഴൊക്കെ മദ്യപിച്ചു വന്ന് വഴക്കുണ്ടാക്കി പിണങ്ങിയാണ് മാമൻ പോകാറ്. അന്നും മാമൻ മൂക്കറ്റം കുടിച്ചിരുന്നു. "എന്ത് പായസവാടീ ഉണ്ടാക്കിയത്? " വീടും പരിസരവും നോക്കിക്കൊണ്ട് ചോദ്യം എന്നോടായിരുന്നു. ആ വീട്ടിലേക്ക് ആദ്യമായാണ് മാമൻ വരുന്നത്. ഞാൻ അമ്മയെ മിഴിച്ചു നോക്കി. സ്വന്തം ഏട്ടന്റെ മുന്നിൽ അമ്മ തണുത്തുറഞ്ഞു നിന്നു. അമ്മയുടെ എതിർപ്പുകളെ മറികടന്ന് മാമൻ അടുക്കള മുഴുവൻ പരതി. എന്തൊക്കെയോ പിറുപിറുത്തു. പിന്നെ ആടിയാടി പുറത്തേക്കിറങ്ങി. ഞാൻ എന്റെ ജീവിതത്തിൽ കണ്ട ഏറ്റവും ശക്തയായ സ്ത്രീയാണ് എന്റെ അമ്മ. ആ അമ്മയാണ് മുറിഞ്ഞ അഭിമാനത്താൽ നീറി പിടിക്കുന്ന വേദനയോടെ ഒരു ഭ്രാന്തിയെ പോലെ ഏങ്ങലടിച്ചു കരയുന്നത്...... ഞങ്ങളുടെ ദുരവസ്ഥയുടെ യാഥാർത്ഥ്യം അമ്മ സ്വന്തം വീട്ടുകാർ ഉൾപ്പെടെയുള്ള ബന്ധുക്കളിൽ നിന്ന് മറച്ചു പിടിച്ചിരുന്നു. അമ്മയുടെ ബന്ധുക്കൾ മലബാറിന്റെ അങ്ങേയറ്റത്ത് ആയതുകൊണ്ട് വരവുപോക്കുകൾ ഒന്നോ രണ്ടോ വർഷം കൂടുമ്പോഴേ ഉണ്ടായിരുന്നുള്ളൂ. അമ്മയെഴുതുന്ന കത്തുകളിൽ ഞങ്ങൾക്ക് സുഖവും സന്തോഷവും മാത്രമായിരുന്നു. അമ്മ കെട്ടിപ്പൊക്കിയ മിഥ്യാലോകമാണ് മാമന്റെ മുന്നിൽ ഇടിഞ്ഞുവീണത്.. അന്ന് ആദ്യമായി അമ്മ അച്ഛനെ കുറ്റപ്പെടുത്തി. ഒച്ചയിട്ടു.... വഴക്കുണ്ടാക്കി. വെറും നിലത്ത് കൂനിക്കൂടി ഇരുന്നു കരയുന്ന അമ്മയുടെ ഇരുവശവും ഞാനും അനിയനും ചേർന്നിരുന്നു. ഭയത്തോടെ... അച്ഛന്റെ കണ്ണിൽനിന്ന് ഇറ്റുവീണ ഏതാനും തുള്ളികൾ പ്രളയം സൃഷ്ടിക്കാൻ പോന്ന പേമാരിയും സർവ്വതും കത്തിക്കാൻ ശേഷിയുള്ള കാറ്റുപിടിച്ച തീയുമാണെന്ന് എനിക്കിന്നറിയാം.... നിലയുറക്കാത്ത കാലുകളുമായി മാമൻ വീണ്ടും വന്നു. രണ്ടു കൈകളിലുമായി കുറേ സഞ്ചികൾ ഉണ്ടായിരുന്നു. അരിയും പച്ചക്കറിയും പലവ്യഞ്ജനങ്ങളും പായസ കൂട്ടും അങ്ങനെയെല്ലാം.... 'ചോറുണ്ടിട്ടേ പോകുന്നുള്ളൂ' എന്ന് പ്രഖ്യാപിച്ച് മാമൻ വരാന്തയിലേക്ക് കിടന്നു. എത്രവേഗം ആണെന്നോ ഞങ്ങളുടെ വീട്ടിൽ സദ്യ ഒരുങ്ങിയത്. പക്ഷേ ആരുടെയും മുഖത്ത് സന്തോഷമുണ്ടായിരുന്നില്ല... ഇറ്റുവീഴുന്ന കണ്ണുനീർത്തുള്ളികൾക്കിടയിലൂടെ രുചിഭേദങ്ങൾ നുകരുന്നതും അങ്ങേയറ്റം വേദനാജനകമായത് തന്നെയാണ്. 'ഇങ്ങനെ സങ്കടപ്പെട്ട് കരയാതെ, സന്തോഷത്തോടെ നീ എന്നാ എനിക്കൊരു സദ്യ ഉണ്ടാക്കി തരുന്നതെന്ന് ' എന്നെ ചേർത്തു നിർത്തി ചോദിച്ച അന്നാണ് ഞാൻ എന്റെ മാമന്റെ സ്നേഹത്തിന്റെ ആഴം ആദ്യമായി തിരിച്ചറിഞ്ഞത്. 'അടുത്ത ഓണത്തിന് ' എന്ന എന്റെ വാഗ്ദാനത്തിൽ ചിരിച്ച് സമ്മതവും പറഞ്ഞ് മാമൻ പോയി. വേണ്ടെന്നു പറഞ്ഞിട്ടും എന്റെയും അനിയന്റെയും കൈകളിൽ എത്രയെന്ന് നോക്കാതെ മാമൻ ചുരുട്ടി തന്ന നോട്ടുകളുടെ വില എന്റെ മുഴുവൻ സമ്പാദ്യങ്ങൾക്കും മേലെയാണ്..... അടുത്ത ഓണം എത്തും മുൻപ്, ഞാൻ സന്തോഷത്തോടെ വിളമ്പുന്ന ഒരു സദ്യ ഉണ്ണാതെ, എന്റെ മാമൻ ഈ ലോകത്തോട് യാത്ര പറഞ്ഞു. ഇനി എങ്ങനെയാണ് ഞാൻ ആ വാഗ്ദാനം പാലിക്കുന്നത്? നൂറായിരം സങ്കടങ്ങൾ നിറച്ച എന്റെ ഓർമ്മച്ചെപ്പിൽ നീറി കിടക്കുന്ന നൊമ്പരമാണ് ആ വാഗ്ദാനം.... കനൽ മൂടികിടന്ന ഓർമ്മകളാണ് ആ പെൺകുട്ടിയുടെ വാക്കുകൾ ഊതി ഉണർത്തിയത്..... 'അടുത്ത ഓണത്തിന്......' Dr. Salini CK
1.7k കണ്ടവര്‍
12 ദിവസം
#

📙 നോവൽ

മോളെ എല്ലാം എടുത്തോ എന്നുള്ള ഉമ്മയുടെ ചോദ്യം കേട്ടത് കൊണ്ടാണ് മറന്നു വെച്ച കുഞ്ഞിന്റെ പാസ്പോർട്ട് എടുക്കാന്‍ ഓർത്തത്, ഇന്ന് ഞങ്ങള്‍ ഇക്കയുടെ അടുത്തെക്ക് പോവുകയാണ് .. എല്ലാവരോടും യാത്ര പറഞ്ഞു വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ മോൻ നല്ല ഉറക്കത്തിലായിരുന്നു , അവനിപ്പോൾ ഒരു വയസ്സായി, വിവാഹം കഴിഞ്ഞു ഇപ്പോള്‍ രണ്ട് വർഷമാകുന്നു ഇക്ക പോയിട്ട് , ആദ്യത്തെ ഒന്നു രണ്ട് ആഴ്ച എങ്ങനെ തള്ളി നീക്കി എന്ന് എനിക്ക് ഇപ്പോഴും അറിയില്ല , പതിയെ പതിയെ ഞങ്ങളുടെ ഇടയിലെക്ക് ഒരാളും കൂടി വരുന്നു എന്നറിഞ്ഞപ്പോൾ എന്റെ ഇക്കയുടെ സന്തോഷം ഒന്നു കാണെണ്ടത് തന്നെയായിരുന്നു . സൈറ എയര്‍ പോർട്ട് എത്തി എന്ന് വാപ്പ വിളിച്ചപ്പോഴാണ് ചിന്തയില്‍ നിന്നും ഉണർന്നത്, മോൻ അപ്പോഴും നല്ല ഉറക്കത്തിലായിരുന്നു, എമിഗ്രഷനും മറ്റും കഴിഞ്ഞു വിമാനത്തിലെക്ക് കയറിയപ്പോഴെക്കും മോൻ ഉണർന്നു . കൈയില്‍ കരുതിയിരുന്ന പാൽ കുപ്പിയില്‍ നിന്നും പാല്‍ കുടിച്ചിട്ട് ചുറ്റുമോക്കെ ഒന്നു നോക്കിയിട്ട് അവൻ ചെറുതായിട്ട് ചിണുങ്ങാൻ തുടങ്ങിയെങ്കിലും എന്നിലേക്ക്‌ അവനെ ചേര്‍ത്ത് പിടിച്ചപ്പോഴെക്കും ഉറങ്ങി തുടങ്ങിയിരുന്നു അവൻ, ഇക്കയുടെ കൂട്ട് പാവമാണ് മോനും, അവൻ ജനിച്ചിടം മുതല്‍ ഓരോന്ന് വാങ്ങി കൂട്ടുമായിരുന്നു ഇക്ക, എന്നിട്ട് രാത്രിയില്‍ വിളിക്കുമ്പോള്‍ എല്ലാം കാണിച്ചു തരും, എനിക്കൊന്നും വാങ്ങിയില്ലെ ഇക്കാ എന്നുള്ള എന്റെ ചോദ്യത്തിന് ഒരു കള്ള ചിരിയാണ് മറുപടി , നിനക്ക് എന്തിനാടി ഞാൻ വാങ്ങുന്നത് ഞാൻ തന്നെ നിനക്കുള്ളതല്ലെന്ന് കേൾക്കുന്നത് വേരെ മുഖം വീർപ്പിച്ച് ഞാൻ നിൽക്കും, അല്ലെങ്കിലും എന്റെ ബീവിക്ക് ചേരുന്നത് ഈ ദേഷ്യം പിടിച്ച മുഖം തന്നെയാ, അല്ലാതെ നിന്നെ കണ്ടാല്‍ പെറ്റ തള്ള സഹിക്കില്ല മോളെ എന്നുള്ളതിനു മറുപടിയായി നീ പോടാ മത്തങ്ങതലായന്ന് വിളിച്ചിട്ട് ഫോണ്‍ വെക്കുമ്പോഴെക്കും ദേഷ്യത്തോടെ എടീന്ന് വിളിക്കുന്നത് എനിക്ക് ചെറുതായിട്ട് കേൾക്കാൻ കഴിയും ലാൻഡിങ്ങിനുള്ള അനൗൺസ്മെന്റ് കേട്ടു കൊണ്ടാണ് കണ്ണുകള്‍ തുറന്നത്, മോൻ ഉണർന്നിരുക്കുവാ, എയര്‍പ്പോർട്ടിലെ ക്ളിയറൻസ് എല്ലാം കഴിഞ്ഞു ഞാൻ പുറത്തിറങ്ങി , വെളിയില്‍ ഇക്കായുടെ ജേഷ്ടനും ഭാര്യയും ഉണ്ടായിരുന്നു , എന്നെ കണ്ടയുടനെ ഇത്ത ഓടിവന്നു കെട്ടി പിടിച്ചിട്ട് മോനെ എടുത്ത് ഉമ്മ കൊടുത്തു , ആരും ഒന്നും മിണ്ടാതെ വെളിയിലെക്ക് ഇറങ്ങി , ചെറുതായി മഴ ചാറുന്നുണ്ടായിരുന്നു പുറത്തു , തണുപ്പിനു മുമ്പുള്ള മഴയാണ് എന്ന് പറഞ്ഞു കൊണ്ട് ജേഷ്ടൻ പതിയെ വണ്ടിയെടുത്തു, വലത്തെക്ക് ചൂണ്ടിയിട്ട് ജേഷ്ടൻ പറഞ്ഞു ആ വളവിൽ വെച്ചായിരുന്നു സംഭവം , അന്ന് നല്ല പൊടിക്കാറ്റായിരുന്നു , നിയന്ത്രണം വിട്ട വെറോരു കാറുമായി കൂട്ടി ഇടിച്ചതാ, ജേഷ്ടൻ മുഴുവിപ്പിക്കും മുമ്പെ നിറഞ്ഞു ഒഴുകിയിരുന്നു അവളുടെ കണ്ണുകള്‍ .ആദ്യം എനിക്ക് ഇക്കയുടെ റും കാണണമെന്നുള്ള എന്റെ ആഗ്രഹം മനസ്സില്‍ ആയതുകൊണ്ടാകണം ആദ്യം അങ്ങോട്ട് തന്നെ പോയത് . റൂമില്‍ ഉള്ള ഓരോരുത്തരെയും എനിക്ക് നല്ല പരിചയമായിരുന്നു, കൂട്ടത്തില്‍ പ്രായമുള്ള ഹംസാക്ക വന്നു അറിയുമോന്ന് ചോദിച്ചപ്പോള്‍ ആദ്യം ചിരിച്ചു കാണിച്ചത് മോനായിരുന്നു, എന്റെ നിറഞ്ഞ കണ്ണുകള്‍ ഉടക്കിയത് മെത്ത മടക്കി വെച്ച ആ കട്ടിലില്‍ ആയിരുന്നു , ഹംസാക്ക ഞാൻ മോനെയൊന്ന് ആ കട്ടിലില്‍ കിടത്തി കൊട്ടെന്ന് ചോദിച്ചപ്പോഴെക്കും അവളുടെ നിയന്ത്രണം വിട്ട് പോയിരുന്നു , നിറഞ്ഞു ഒഴുകുന്ന അവളുടെ കണ്ണിനെയും കുഞ്ഞിനെയും തലോടിക്കൊണ്ട് ഒരു തണുത്ത കാറ്റ് കടന്നു പോയപ്പോഴെക്കും തകര്‍ത്തു പെയ്യുന്നുണ്ടായിരുന്നു പുറത്തെ മഴയും . . .
2.2k കണ്ടവര്‍
12 ദിവസം
#

📙 നോവൽ

#അമ്മ "അല്ലെങ്കിലും ഇവൾക്കൊക്കെ എന്തറിയാനാണ്..പെറ്റ വയറിന്റെ വേദന അനുഭവിച്ചു തന്നെ അറിയണം..പണ്ടൊക്കെ പൈസ കൊടുത്തു സാധനങ്ങൾ വാങ്ങിയിരുന്നെ..ഇപ്പൊ കുഞ്ഞിനെ കൂടി..കലികാലം എന്നല്ലാതെ എന്ത് പറയാൻ.." അമ്മയുടെ പിറുപിറുക്കൽ കേട്ടു കൊണ്ടാണ് അയാൾക്ക് അകത്തേക്ക് വന്നത്..അവളെ കുറിച്ചു തന്നെയാവണം.. അയാൾ അമ്മയെ രൂക്ഷമായി ഒന്ന് നോക്കി..അതു കണ്ടിട്ടാവണം അവർ പിന്നെയും എന്തോ പറയാൻ തുടങ്ങി... "നീ എന്നെ നോക്കണ്ട..കെട്ടിലമ്മ നല്ല ഉറക്കം ആയിരുന്നു..ഞാൻ കണ്ടില്ലായിരുന്നെങ്കിൽ കണ്ണൻ ഇപ്പൊ കട്ടിലിൽ നിന്ന് താഴെ വീണേനെ..അതിനെങ്ങനെയാ വല്ലവരും പ്രസവിച്ചതല്ലേ.." ദേഷ്യത്തിനൊപ്പം അവരുടെ വാക്കിൽ കരുതലും കലർന്നിരുന്നു "വേണ്ട അമ്മേ, ഈ കാര്യം ഒരു നൂറു പ്രാവശ്യം പറഞ്ഞു കഴിഞ്ഞതാണ്..എന്റെ മോന് ഒരമ്മയേയുള്ളു..അതെന്റെ വീണ മാത്രമാണ്.. മറിച്ചൊരു വാക്ക് ഈ വീട്ടിൽ കേട്ടു പോകരുത്.." അയാൾ മുകളിലേക്ക് നടന്നു.കട്ടിലിൽ തല താഴ്ത്തി ഇരിപ്പുണ്ട് വീണ..അയാൾ വന്നു അവളുടെ ചുമലിൽ കൈ വച്ചു.. "ഞാൻ ഒന്ന് ഉറങ്ങിപോയതാ ഏട്ടാ..അല്ലാതെ ഞാൻ നോക്കാതിരിക്കുമോ നമ്മുടെ മോനെ.." വീണ പറഞ്ഞു മുഴുമിക്കാതെ അയാളുടെ നെഞ്ചിലേക്ക് വീണു..തലേന്ന് രാത്രി വല്ലാത്ത വാശിയായിരുന്നു മോന്..ഒരു പോള കണ്ണടയ്ക്കാതെ മോനെ നോക്കിയതും വീണയാണ് വിവാഹം കഴിഞ്ഞു വർഷം അഞ്ചു കഴിഞ്ഞപ്പോഴും ഇല്ലെങ്കിൽ നാളെ തങ്ങളുടെ ദാമ്പത്യ വല്ലരി പുഷ്പിക്കുമെന്ന് ഒരു വിശ്വാസം ഉണ്ടായിരുന്നു..പക്ഷെ ഓരോ മാസത്തിലും തെളിഞ്ഞു വന്ന ചുവപ്പ് രാശി ആ പ്രതീക്ഷകളെയെല്ലാം തച്ചുടച്ചു..ആദ്യമൊക്കെ ഒപ്പം നിന്ന തന്റെ വീട്ടുകാർ പിന്നെ ഏതിനും എന്തിനും അവളെ കുറ്റപെടുത്താൻ തുടങ്ങി..മച്ചിയെന്ന് ആരും പ്രത്യക്ഷത്തിൽ വിളിച്ചില്ലെങ്കിലും പരോക്ഷമായി പലരും ഒരു കുഞ്ഞിനെ കുറിച്ചു ചോദിച്ചു കൊണ്ടിരുന്നു..എല്ലാവരുടെയും മുന്നിൽ പുഞ്ചിരിയോടെ നിൽക്കുമ്പോഴും അവൾ കരഞ്ഞു തീർത്ത കണ്ണീരിന്റെ കണക്ക് തന്റെ നെഞ്ചിനും ഈ തലയിണയ്ക്കും മാത്രമേ അറിയൂ..അവസാനം ഒരിക്കലും തനിക്ക് ഒരമ്മയാവാൻ കഴിയില്ലെന്ന് ഉറപ്പ് വന്നപ്പോൾ അവളായിട്ട് തന്നെ തനിക്കൊരു നല്ല ജീവിതത്തിന് വേണ്ടി ഒഴിഞ്ഞു മാറി പോവാൻ നിന്നതാണ്.. പക്ഷെ കൈ പിടിച്ചു കൂടെ കൂട്ടിയവളെ ഒഴിവാക്കാൻ കഴിയുമായിരുന്നില്ല..അപ്പോഴും സ്വന്തം ചോരയിലൊരു കുഞ്ഞെന്ന സ്വപ്നം ബാക്കി നിന്നിരുന്നു... അവസാനം ഡോക്ടർ മുന്നിൽ വച്ച വഴിയായിരുന്നു..സരോഗസി..അധികം വൈകാതെ തന്നെ അങ്ങനെ ഒരാളെയും കണ്ടു പിടിച്ചു..രണ്ടു മക്കൾ ഉള്ള ഒരു സ്ത്രീ.. ഭർത്താവ് ആണെങ്കിൽ തളർന്നു കിടക്കുന്നു..അയാളെ രക്ഷപെടുത്തിയെടുക്കാൻ അവരുടെ മുന്നിലും ഒരേയൊരു മാർഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ.. പിന്നീടെല്ലാം പെട്ടെന്നായിരുന്നു.. തന്റെയും വീണയുടെയും കുഞ്ഞു ജീവൻ മറ്റൊരു സ്ത്രീയുടെ ഉദരത്തിൽ..യാഥാസ്ഥിതികരായ അച്ഛനും അമ്മയ്ക്കും ഉൾക്കൊള്ളാൻ കഴിയില്ലായിരുന്നു.. അവസാനം തന്റെ ജീവൻ അവരുടെ ഉദരത്തിൽ നാമ്പെടുത്തു എന്നറിഞ്ഞ നിമിഷം വീണ കണ്ണീരോടെ അവരുടെ കയ്യിൽ പിടിച്ചു.. പിന്നീട് അങ്ങോട്ട് കാത്തിരിപ്പിന്റെ നിമിഷങ്ങൾ ആയിരുന്നു.. ഇടയ്ക്കപ്പോഴോ അപ്രതീക്ഷിതമായി മുറിയിൽ കയറിപ്പോൾ ചെറിയൊരു തലയിണ തന്റെ ഉദരത്തിനോട് ചേർത്തു വയ്ക്കുന്ന വീണയെ താൻ കണ്ടു..തന്നെ കണ്ടു അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചെങ്കിലും നിറഞ്ഞു വന്ന കണ്ണുകൾ പറയുന്നുണ്ടായിരുന്നു തന്റെ കുഞ്ഞിനെ മറ്റൊരു പെണ്ണ് ഉദരത്തിൽ വഹിക്കേണ്ടി വരുന്നത് കാണേണ്ടി വരുന്ന ഒരു പെണ്ണിന്റെ നിസ്സഹായവസ്ഥ..കുഞ്ഞിന്റെ അനക്കം അറിയുമ്പോഴും വീർത്തു വരുന്ന വയറു കാണുമ്പോഴും അവളുടെ മുഖത്തെ പുഞ്ചിരിയ്ക്കുള്ളിൽ ഒളിപ്പിച്ചു വച്ച വേദന താൻ മാത്രമേ കണ്ടിരുന്നുള്ളൂ..പലപ്പോഴും അവൾ അറിയാതെ തന്നെ അവളുടെ കൈക്കൾ ഒഴിഞ്ഞു കിടക്കുന്ന വയറിലേക്ക് നീളുമായിരുന്നു..ഇപ്പോഴും വിശേഷാവസരങ്ങളിൽ അവരെ കാണാൻ പോവാറുണ്ട് വീണ ഒപ്പം താനും..അവരുടെ രണ്ടു മക്കൾക്ക് സമ്മാനവുമായി..പക്ഷെ ഒരിക്കലും കണ്ണനെ കൊണ്ട് പോയിട്ടില്ല..പക്ഷെ യാത്ര പറഞ്ഞിറങ്ങുന്ന വേളയിൽ കണ്ണന്റെ രണ്ടമ്മമാരുടെയും കണ്ണുകൾ ഇടയുന്നത് കാണാം .. വീണയെ പകർത്തി വച്ചതുപോലെയാണ് കണ്ണൻ..അവളെ നെഞ്ചിലേക്ക് കിടത്തി കൊണ്ടിരിക്കെ അവൻ ഓർത്തു..തലമുടിയിൽ തലോടി ആശ്വാസിപ്പിച്ചു "ഞാൻ ഒരു നല്ല അമ്മ അല്ലല്ലേ ഏട്ടാ..പേറ്റ് നോവ് അറിയാത്തവർക്ക് നല്ല അമ്മ ആവാൻ പറ്റില്ലേ ഏട്ടാ.." അവൾ മുഖം ഉയർത്തി ചോദിച്ചു..അയാൾ മറുപടിയൊന്നും പറഞ്ഞില്ല..അഞ്ചു കൊല്ലം അവൾ അനുഭവിച്ചു കൂട്ടിയത് ഏതു പ്രസവ വേദനയ്ക്കും തുല്യമായിരുന്നു..സൂചി മുനയുടെ വേദനപോലും സഹിക്കാൻ കഴിയാത്തവൾ ..ഒരു കുഞ്ഞിന് വേണ്ടി സഹിക്കാത്ത വേദനകൾ ഇല്ല..പലപ്പോഴും പുഞ്ചിരിയോടെ തന്റെ വേദന അവൾ കടിച്ചമർത്തിയിരുന്നു..ഒരു കുഞ്ഞിന് വേണ്ടി മാത്രം..വിശക്കുമ്പോൾ പലപ്പോഴും രണ്ട് കുഞ്ഞികൈകൾ അവളുടെ നെഞ്ചിനെ തേടിയെത്തിരുന്നു..അതു കൊണ്ടാവണം പലപ്പോഴും അവൾ കുഞ്ഞിന്റെ മുഖം അവളുടെ നെഞ്ചിലേക്ക് ചേർത്തു വച്ചിരുന്നത് അയാൾ അവളുടെ മുഖം പിടിച്ചുയർത്തി.. "അവര് നമ്മുടെ മോനെ ഒമ്പത് മാസം ചുമന്നിട്ടുള്ളൂ..നീ അവനെ കാത്തിരിക്കാൻ വർഷങ്ങളായി.. നോക്ക്..നമ്മുടെ ഉണ്ണി കണ്ണന് പോലും യശോദ കഴിഞ്ഞിട്ടേ ദേവകി വരൂ.." അയാൾ അവളോട് പറഞ്ഞു "എന്നാലും ഏട്ടാ..." അവൾ സംസാരിക്കാൻ തുടങ്ങിയതും ഒരു ശബ്ദം കേട്ടു.. "മാ.." ഉറങ്ങി കിടക്കുന്ന കണ്ണനാണ്.. ഞൊടിയിടയിൽ അവൾ അയാളുടെ നെഞ്ചിൽ നിന്നകന്നു മാറി കുഞ്ഞിനെ വാരിയെടുത്തു.. "ദേ മോൻ, വിളിച്ചതും കേട്ടോ അമ്മെയെന്ന്..ഒന്നു കൂടെ വിളിക്ക് മോനെ.." അവൾ കുഞ്ഞിനെ ചേർത്തു പിടിച്ചു അവന്റെ വയറ്റിൽ മുഖം വച്ചമർത്തി..അവൻ ആർത്തു ചിരിച്ചു..പിന്നെ ഒരിക്കലും തനിക്ക് പാലൂട്ടാത്ത എന്നാൽ കരുതലിന്റെ ചൂട് പകർന്നു തന്ന നെഞ്ചിലേക്ക് തലചായ്ച്ചു മറുവശത്ത് ഒരമ്മ തന്റെ പെട്ടിയിൽ നിന്ന് ഒരു കുഞ്ഞി കുപ്പായം എടുത്തു തന്റെ മൂക്കിനോട് ചേർത്തു..മുലപാലിന്റെ മണം പോലും വിട്ടു മാറാത്ത തന്റെതല്ലാത്ത എന്നാൽ താൻ നൊന്ത് പ്രസവിച്ച മോനെ കുറിച്ചോർത്തു..ഇപ്പോഴും മുലപ്പാൽ നിറഞ്ഞു തന്റെ മാറിടം വിങ്ങുന്നതു പോലെ അവർക്ക് തോന്നി..എവിടെ ആയാലും അവൻ നന്നായി ഇരുന്നാൽ മതിയെന്ന് പ്രാർത്ഥിച്ചു.. പക്ഷെ അപ്പോഴും ഉള്ളിൽ ഇരുന്ന് ആരോ അമ്മെയെന്ന് വിളിക്കുന്നത് പോലെ അവർക്ക് തോന്നി ഇതല്ലാതെ കാതങ്ങൾക്കപ്പുറം മറ്റൊരിടത്ത് കൂടി അമ്മേ എന്നൊരു നിലവിളി മുഴങ്ങിയിരുന്നു..ജീവൻ നഷ്ടപ്പെടുന്ന വേളയിൽ അമ്മയെ വിളിച്ചു കരയുമ്പോഴും അവൾ അറിഞ്ഞിരുന്നില്ല..കാമുകന്റെ മുന്നിലേക്ക് അവളെ വലിച്ചെറിഞ്ഞു കൊടുത്തത് അവളെ പ്രസവിച്ച അമ്മ തന്നെയായിരുന്നെന്ന്..മൂന്ന് സ്‌ത്രീകൾ പക്ഷെ മൂന്ന് പേർക്കും ലോകം നൽകിയ പേര് ഒന്ന് തന്നെ അമ്മ
1.6k കണ്ടവര്‍
12 ദിവസം
#

📙 നോവൽ

അമ്മക്ക് ഒരാളോട് പ്രണയമുണ്ടെന്നു അമ്മയുടെ അതേ ഓഫീസിലെ തന്നെ മീരാന്റി ആണ് എന്നെ വിളിച്ചു പറയുന്നത്‌..പെട്ടന്നത് കേട്ടപ്പോൾ കുറച്ചു നേരത്തേക്ക് ഞാൻ എവിടെയാണെന്നോ എന്താണെന്നോ അറിയാത്ത ഒരവസ്ഥ..ബോധത്തിലേക്കു തിരിച്ചു വന്നപ്പോൾ അമ്മയോടുള്ള ഇഷ്ടം മാഞ്ഞു അവിടെ വെറുപ്പ് വളരുന്നതറിഞ്ഞു.. കാർത്തിക് എന്റെ ജീവിതത്തിലേക്ക് വരുന്നത് വരെ , ഓർമവച്ച നാൾ തൊട്ടു ഞാനും അമ്മയും മാത്രമടങ്ങിയതായിരുന്നു എന്റെ ജീവിതം..എന്റെ ബാല്യത്തിൽ തന്നെ അച്ഛനും അമ്മയും വേർപിരിഞ്ഞിരുന്നു.. അച്ഛൻ വേറെ കല്യാണം കഴിച്ചു കുട്ടികളുമായി കഴിയുന്നു എന്നു ബന്ധുക്കളിൽ പലരുടെയും സംസാരത്തിൽ നിന്നും മനസ്സിലായിരുന്നു....അച്ഛനെ ഞാൻ ഓർത്തിരുന്നില്ല എന്നതാണ് സത്യം..അച്ഛനില്ലാത്ത വിഷമം അറിയിക്കാതെ തന്നെയാണ് 'അമ്മ എന്നെ വളർത്തിയത്..എന്റെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട് 'അമ്മ തന്നെയായിരുന്നു.. 'അമ്മ അറിയാത്ത ഒരു രഹസ്യവും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.. അതുകൊണ്ടു തന്നെ കാർത്തിക് എന്നെ പ്രപോസ് ചെയ്തപ്പോൾ അന്ന് തന്നെ അമ്മയോടതു പറയുകയും ചെയ്തിരുന്നു.. "നീയാദ്യം ജോലി ചെയ്ത് സ്വന്തം കാലിൽ നില്ക്കു..എന്നിട്ടാലോചിക്കാം " എന്നേ 'അമ്മ പറഞ്ഞുള്ളു... പതിയെ എന്റെ മനസ്സിലും അവനോടുള്ള ഇഷ്ടം വളർന്നപ്പോൾ അമ്മതന്നെ അതു കണ്ടുപിടിച്ചു..'അമ്മ തന്നെയാണ്‌ അവനോടു സംസാരിച്ചതും കാര്യങ്ങൾ എല്ലാം തീരുമാനിച്ചതും.. ആറുമാസം കഴിഞ്ഞുമതി വിവാഹം എന്നത് എന്റെയും അവന്റെയും ആഗ്രഹമായിരുന്നു.. "ഇനി ധൈര്യമായി ഞങ്ങളൊന്നു പ്രണയിച്ചോട്ടെ " എന്നു പറഞ്ഞപ്പോൾ എന്നെ കെട്ടിപ്പിടിച്ചു 'അമ്മ നെറുകയിൽ ഉമ്മവച്ചു... " എന്റെ കണ്ണുകൾ നിങ്ങൾക്ക് ചുറ്റുമുണ്ട് " എന്നൊരു സ്നേഹം നിറഞ്ഞ താക്കീതും.. ഓഫീസ് ടൈം കഴിഞ്ഞും വീട്ടിലേക്കു പോകാൻ തോന്നിയില്ല.ഫോൺ സൈലന്റ് ആക്കി വച്ചു....അമ്മയും കാർത്തിക്കും പലതവണ വിളിച്ചിരിക്കുന്നു...സ്ക്രീനിൽ ഞാനും അമ്മയും കെട്ടിപ്പിടിച്ചിരിക്കുന്ന ഫോട്ടോ കണ്ടപ്പോൾ വെറുപ്പ് ഒന്നുകൂടി കൂടി... വീട്ടിലേക്കു ചെല്ലുമ്പോൾ 'അമ്മ ഗേറ്റ് പൂട്ടി ധൃതിയിൽ പുറത്തേക്കിറങ്ങുകയാണ്...എന്നെ കണ്ടപ്പോൾ ആ മുഖം പ്രകാശിക്കുന്നത് കണ്ടു.. "നന്ദൂട്ടി ..ലേറ്റ് ആവുമെങ്കിൽ ഒന്നു വിളിച്ചു പറഞ്ഞൂടെ....ഫോൺ എടുക്കുന്നുമില്ല..മനുഷ്യൻ ഇവിടെ ആധി പിടിച്ചു ചത്തു.." 'അമ്മ ആശ്വാസത്തോടെ ഗേറ്റ് തുറന്നു. തന്നു...ഫോൺ എടുത്ത് "മോളെത്തിട്ടോ.." എന്നു ആർക്കൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു..അക്കൂട്ടത്തിൽ ചിലപ്പോൾ ആ കാമുകനും ഉണ്ടായിരിക്കും..ഇങ്ങനെയൊരു മോളുള്ള കാര്യം അയാളോട് പറഞ്ഞിട്ടുണ്ടോ ആവോ.. അമ്മക്ക് മുഖം കൊടുക്കാതെ സ്കൂട്ടി പാർക് ചെയ്ത് റൂമിൽ ചെന്നു കിടന്നു.. കുറച്ചു കഴിഞ്ഞപ്പോൾ 'അമ്മ റൂമിൽ വരുന്നതും ലൈറ്റ് ഇട്ടതും അടുത്തിരുന്നു തലയിൽ തലോടുന്നതും അറിഞ്ഞു..ഉറങ്ങിയപോലെ കണ്ണടച്ചു കിടന്നു.. "എന്തുപറ്റി മോളെ..എന്താണെങ്കിലും അമ്മയോട് പറയു..കാർത്തിയും ഒരുപാട് തവണ വിളിച്ചു ..നീ ഫോൺ എടുത്തില്ലെന്നു പറഞ്ഞു.. മോൾക്കെന്തുപറ്റി ?" കേട്ടതും അടക്കിവച്ച ദേഷ്യം മുഴുവൻ പുറത്തു ചാടി..തലോടിക്കൊണ്ടിരുന്ന കൈ എടുത്ത് വലിച്ചെറിഞ്ഞു ചാടി എണീറ്റു.. "നിങ്ങൾക്ക്..നിങ്ങൾക്ക് കെട്ടിക്കാറായ മോളുണ്ടെന്ന വല്ല ചിന്തയുമുണ്ടോ.." ദേഷ്യം കൊണ്ടു അടിമുടി വിറച്ചപ്പോൾ ശബ്ദം നെഞ്ചിൽ തന്നെ കുടുങ്ങി പോകുന്നത് പോലെ തോന്നി... 'അമ്മ എന്നെ മിഴിച്ചുനോക്കി..എന്റെ അങ്ങനൊരു ഭാവം അമ്മക്ക് ആദ്യമായതിനാലാവും.. "ഈ മുറിയിൽ നിന്നൊന്നു ഇറങ്ങിപ്പോകു.. കുറച്ചു നേരം ഞാൻ സ്വസ്ഥാമായൊന്നു ഇരിക്കട്ടെ.." 'അമ്മ ശിരസ്സ്‌ കുനിച്ചു ഇറങ്ങിപോകുന്നത് കണ്ടു.. പിറ്റേന്ന് ഡ്രസ് ചെയ്ത് പുറത്തേക്കിറയപ്പോൾ എന്നെയും കാത്തു 'അമ്മ ഡൈനിങ്ങ് ടേബിളിൽ ഇരിക്കുന്നത് കണ്ടു..രാത്രി മുഴുവൻ കരഞ്ഞതിന്റെയാവും കണ്ണുകൾ ചുവന്നു വീർത്തിരിക്കുന്നു... മുൻപ് അമ്മയുടെ കണ്ണൊന്നു നനഞ്ഞാൽ നെഞ്ചു പൊട്ടിയിരുന്ന എനിക്ക് ഇതു കണ്ട് അല്പം പോലും വിഷമം തോന്നുന്നില്ലെന്നു അത്ഭുതത്തോടെ തിരിച്ചറിഞ്ഞു.. അമ്മയോടുള്ള വെറുപ്പ് വീട്ടിൽ നിന്നും ഭക്ഷണം ഒഴിവാക്കിയും ഞാൻ എന്റെ പ്രതിഷേധം അറിയിച്ചു..അമ്മ പലപ്പോഴും സംസാരിക്കാൻ വന്നെങ്കിലും ആ മുഖത്തേക്ക് വാതിൽ കൊട്ടിയടക്കാനാണ് തോന്നിയത്.. നാട്ടിലുള്ള ചെറിയമ്മാവനെ വിളിച്ച് അടുത്ത മുഹൂർത്തത്തിൽ തന്നെ എന്റെ വിവാഹം ഒന്നു നടത്തിത്തരു എന്നു പറയുമ്പോൾ എത്രയും പെട്ടെന്ന് ആ വീട്ടിൽ നിന്ന് രക്ഷപ്പെടണം എന്ന ചിന്ത മാത്രമായിരുന്നു മനസ്സിൽ.. കല്യാണത്തിന്റെ ചടങ്ങുകളിലോരോന്നിലും ഞാൻ എന്തെങ്കിലും പറയുമോ എന്നു ഭയന്നാവണം അടുത്തു വരാതെ മാറി നിന്നു കാണുന്ന അമ്മയുടെ ദയനീയ മുഖം കണ്ടപ്പോൾ എന്റെ മനസ്സിൽ ക്രൂരമായൊരു സംതൃപ്തിയായിരുന്നു.. കാർത്തിക്കിന്റെ വീട്ടിലെ മനോഹര നിമിഷങ്ങളിലൊന്നിലാണ് അമ്മക്ക് സുഖമില്ലെന്നു പറഞ്ഞു ചെറിയമ്മവന്റെ ഫോൺ വരുന്നത്..കേട്ടപ്പോൾ നെഞ്ചോന്നു പിടച്ചുവെങ്കിലും തൊട്ടടുത്ത നിമിഷം അതു വെറുപ്പുകൊണ്ടു മൂടിക്കളഞ്ഞു ഞാൻ.. മൈനർ അറ്റാക്കാണ് ഒന്നു വന്നു കാണു, എന്ന ചെറിയമ്മാവന്റെ നിർബദ്ധം കൂടിയപ്പോഴാണ് അമ്മയെ കാണാൻ ഹോസ്പിറ്റലിലേക്ക് പോയത്.. ICU വിൽ കിടക്കുന്ന അമ്മയെ കണ്ടപ്പോൾ ദൃഢമായിരുന്ന വെറുപ്പിന്റെ കണ്ണികകൾ നേർത്തില്ലാതാവുന്നത് അമ്പരപ്പോടെ ഞാനറിഞ്ഞു.ഈ കഴിഞ്ഞ ഒരാഴ്ചകൊണ്ടു അമ്മയാകെ മാറിയിരിക്കുന്നു...അമ്മക്ക് പെട്ടെന്ന് പ്രായം ബാധിച്ചപോലെ..വല്ലാതെ അവശയായിരിക്കുന്നു 'അമ്മ.. "നിന്റെ 'അമ്മ ഇപ്പോഴും എന്ത് സുന്ദരിയാണ് " എന്ന കൂട്ടുകാരുടെ വാക്കുകൾ ഓർത്തുപോയി ഞാനപ്പോൾ.. എന്നെ കണ്ടതും അമ്മയുടെ കണ്ണുകൾ നിറഞ്ഞു..ചുണ്ടുകൾ വിറച്ചു.. കൈ ഉയർത്തി കവിളിൽ തലോടി.. "നന്ദുട്ടിക്കു സുഖല്ലേ.." അവശതയാർന്ന സ്വരം കാതിൽ പതിച്ചു.." അറിയാതെ എന്റെ ചുണ്ടുകൾ ആ നെറ്റിയിൽ പതിച്ചു..നെറ്റിയിൽ വീണ നീർതുള്ളികൾ കണ്ടപ്പോഴാണ് ഞാനും കരയുകയാണെന്നു മനസ്സിലായത്.. "നന്ദൂട്ടി വിഷമിക്കരുത്..അമ്മക്കൊന്നൂല്യ.." എന്നെന്റെ ചെവിയിൽ പറയുന്നത് കേട്ടു.. പുറത്തു നിന്ന ചെറിയമ്മാവന്റെ നെഞ്ചിലേക്ക് കരച്ചിലോടെ മുഖം അമർത്തുമ്പോൾ കേട്ടു.. "നന്ദൂ..നീ കേട്ടത് മാത്രമല്ല സത്യം..കുറെ നാൾ ആയി അയാൾക്ക്‌ അങ്ങനെയൊരു ഇഷ്ടമുണ്ട് എന്നത് സത്യമാണ്..അയാൾ ഞങ്ങളോടും അതേക്കുറിച്ചു പറഞ്ഞിരുന്നു..അവൾ അതിനെക്കുറിച്ചു ചിന്തിച്ചുപോലുമില്ല.. നിന്നോടെല്ലാം പറയാമെന്നു പറഞ്ഞെങ്കിലും അവൾ സമ്മതിച്ചില്ല..അങ്ങനെയെങ്കിലും നിന്നെ പിരിഞ്ഞിരിക്കാൻ മനസ്സിനൊരു ധൈര്യം കിട്ടട്ടെ എന്നു പറഞ്ഞു വിലക്കുകയായിരുന്നു..നീ മാത്രമാണ് അവളുടെ ലോകം.." ഞാൻ പഴയ നന്ദൂട്ടി ആയപ്പോൾ 'അമ്മ വിചാരിച്ചതിനേക്കാൾ വേഗത്തിൽ പഴയ ഊർജം വീണ്ടെടുത്തു.. "'അമ്മ റെഡിയാവു....ഇന്ന് നമുക്കൊരിടം വരെ പോകാനുണ്ട്.." എന്നു പറഞ്ഞപ്പോൾ 'അമ്മ അമ്പരപ്പോടെ എന്നെ നോക്കി.. രജിസ്‌ട്രേഷൻ ഓഫീസിനു മുൻപിലെ ആളുകളെ കണ്ടപ്പോൾ 'അമ്മ അപകടം മണത്തു..'അമ്മ വണ്ടിയിൽ നിന്നിറങ്ങാതെ സീറ്റിൽ തലവച്ചു കണ്ണുകളടച്ചു കിടന്നു.. അമ്മയുടെ അടുത്തുചെന്നിരുന്നു പതുക്കെ ആ കൈയ്യെടുത്ത് തലോടി.. "ഇത് അമ്മക്ക് വേണ്ടിയല്ല എനിക്ക് വേണ്ടിയാണ്..ഇനിയെങ്കിലും എനിക്കൊരച്ഛനെ വേണം..അമ്മയെ പൊന്നുപോലെ നോക്കുന്ന ഒരച്ഛൻ..അമ്മക്ക് ഇഷ്ടമില്ലെന്നറിഞ്ഞിട്ടും ഇത്രനാളും അമ്മയെ മനസ്സിൽ കൊണ്ടു നടന്ന ആ അച്ഛനേക്കാൾ മറ്റൊരാളെ കണ്ടെത്താനാവില്ല..എനിക്ക് വേണ്ടി 'അമ്മ സമ്മതിക്കണം.." അമ്മയും അച്ഛനും ചേർന്നെടുത്ത ആദ്യ ഫോട്ടോ ഞാൻ അയച്ചു കൊടുത്തത് മീരാന്റിക്കാണ്..ഒപ്പം എഴുതി.. "താങ്ക്സ് ആന്റി..എനിക്ക് ചില നല്ല ചിന്തകൾ നൽകിയതിന്.." സ്നേഹത്തോടെ.... Nitya Dilshe
1.5k കണ്ടവര്‍
12 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം