@sheri1438
@sheri1438

SHERIN...💜💛

ഹൃദയത്തിൽ എന്നും 2⃣

#

📙 നോവൽ

💝💝ഒരു പ്രൊപോസൽ പ്രണയം 💝💝 **************************** ✍🏻Sherin (റിപോസ്റ്റ് ) ഒഴിവു ദിവസം കൂട്ടുകാരുമൊത്ത് രാത്രിയിൽ കത്തി അടിച്ചു ഇരിക്കുമ്പോളാണ് മ്മടെ ഫോൺ നില്കാതെ ശബ്‌ദം ഉണ്ടാക്കാൻ തുടങ്ങിയത്. ഞാൻ ഫോൺ എടുത്തു നോക്കേണ്ട താമസം കൂട്ടുകാരുടെ വക കമന്റ്. "തുടങ്ങി.... അവന്റെ പെണ്ണായിരിക്കും. വേഗം ചെന്നോടാ വീട്ടിലേക് അല്ലെങ്കിൽ അവൾ നിന്നെ പൊരിക്കും" ഞാൻ ഫോൺ എടുത്തു ഇപ്പൊ വരാന്നു പറഞ്ഞു ഫോൺ വെച്ചു ഫ്രണ്ട്സിനോട് യാത്ര പറഞ്ഞിറങ്ങാൻ നേരം അവരുടെ വക അടുത്ത ഡയലോഗ്. "എന്നാലും ഇവന്റെ ഒരു കാര്യം. അവൾ വിളിച്ച ഉടനെ അങ്ങ് ചെല്ലാൻ. നിനക്ക് വല്ല ആവശ്യവും ഉണ്ടായിരുന്നോ അവളെ പ്രണയിക്കണ്ടേ " "ഓ.... ഓ.... ഇപ്പൊ അങ്ങനെ ആയോ. മൂന്നും കൂടി അവളെ എന്റെ തലയിൽ ആക്കി തന്നതും പോരാഞ്ഞിട്... " "ഞങ്ങൾ എന്ത് ചെയ്തൂന്ന പറയണത്.അവൾക്കു നിന്നെ ഇഷ്ട്ടായിരുന്നു. പിന്നെ ഞങ്ങൾ എന്ത് ചെയ്യാനാ " "എല്ലാത്തിനും തുടക്കം ഇട്ടത് നിങ്ങൾ അല്ലായിരുന്നോ " "മതി അളിയാ... നീ വേം വിട്ടോ. ഇവിടെ ഇങ്ങനെ കത്തി അടിച്ചാൽ അവൾ വീട്ടിൽ കത്തിയും പിടിച്ചു നിൽക്കുന്നുണ്ടാവും " അവർക്ക് ഒരു മറുപടി കൊടുക്കാതെ പുഞ്ചിരി മാത്രം സമ്മാനിച്ച ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു. വീട്ടിലേക്കുള്ള യാത്രയിൽ തെളിഞ്ഞത് അവർ പറഞ്ഞ ഞങ്ങളുടെ ആ പ്രണയകാലം ആയിരുന്നു. അതെ ഒരു കോളേജ് പ്രണയം. പിജി last ഇയറിൽ പഠിക്കുമ്പോൾ ആണ് അവൾ എന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. കോളേജിൽ അത്യാവശ്യം അറിയപ്പെടുന്ന ഗാങ് ആയിരുന്നു ഞങ്ങളുടേത്. ഞാൻ നവാസ്, പിന്നെ ജാഷിതും, നിവിനും, ആദർശും, അനസും.... ഞങ്ങൾ അഞ്ചു പേർ അടങ്ങുന്ന ഗാങ്. ഫ്രഷേഴ്‌സ് കടന്നു വന്നിട്ട് ഒരാഴ്ച മാത്രേ ആയിട്ടുള്ളു... എങ്കിലും ഞങ്ങളുടെ കാര്യമായി ഒന്നും തടന്നിരുന്നില്ല. എന്തെന്നല്ലേ... റാങ്കിംഗ് തന്നെ. അങ്ങനെ ഒരു ലഞ്ച് ബ്രേക്ക്‌ ടൈം മരച്ചോട്ടിൽ ഇരുന്നു വരുന്ന ഫ്രഷേഴ്‌സ്നെ ഒക്കെ പേടിപ്പിച്ചു കൊണ്ടിരിക്കയാണ് ഞങ്ങൾ. എനിക്ക് അതിലൊന്നും ഒരു interest തോന്നാത്തതോണ്ട് ഞാൻ മൊബൈൽ എടുത്തു കുത്തി കളിക്കാൻ തുടങ്ങി. മറ്റേ നാലും കൂടി അതിലെ പോവുന്ന ഒരെണ്ണത്തിനെയും വെറുതെ വിടുന്നില്ല. പെട്ടെന്നാണ് ആ ശബ്‌ദം എന്റെ കാതിൽ തുളച്ചത്... "എന്താ പേര്... കേട്ടില്ല " നിവിനാണ് "സിതാര... സിതാര മെഹറിൻ " ഞാൻ പെട്ടന്ന് തന്നെ ഫോൺ നിന്ന് തല ഉയർത്തി ഒന്ന് നോക്കി. പടച്ചോനെ ഒരു നിമിഷം എന്റെ ഹൃദയത്തിന്റെ വേഗത കൂടും പോലെ എനിക്ക് തോന്നി. ഒരു മൊഞ്ചത്തി കുട്ടി എന്റെ മുന്നിൽ. കൂടെ രണ്ടെണ്ണവും ഉണ്ട് വേറെ. മ്മള് ഓളെ തന്നെ നോക്കി നിന്നു. "നൈസ് നെയിം.... ബട്ട്‌ ഒരാൾക്ക് എന്തിനാടി രണ്ടു പേര്. സിത്താരയും മെഹറിനും " അനസ് "അത് പിന്നെ വെറുതെ രസായിട് കിടക്കട്ടെ എന്ന് വീട്ടുകാർക് തോന്നി കാണും. അല്ലാതെന്താ " "അങ്ങനെ ആണോ.. ന്നാ മോൾക്ക്‌ ഞങ്ങൾ ഒരു പണി തരാം. മോൾ താ ഞങ്ങളെ കൂട്ടത്തിൽ ഇരിക്കുന്ന ഇവനെ.. അതായത് ഈ നവാസിനെ ഒന്ന് പ്രൊപ്പോസ് ചെയ്യ് " ജാഷിത്അത് പറഞ്ഞപ്പോൾ മ്മൾക്കുണ്ടായ ഒരു ഇത്. അതൊന്നും മ്മള് പുറത്തു കാട്ടാതെ കുറച്ചു ഗൗരവത്തിൽ നിന്നു. ഇപ്പൊ പെണ്ണ് മ്മളെ ഒരു നോട്ടം. ന്നിട്ട് എനിക്കൊരു ചിരി സമ്മാനിച്ചു. ഇപ്പൊ എന്റെ പൊന്നു സാറേ എനിക്ക് ഉണ്ടായ ഒരു ഫീൽ. അതൊക്കെ അവിടെ നിക്കട്ടെ അവൾ നേരെ എന്റെ എടുത്തു വന്നു. എന്നിട്ട്... "ഇപ്പൊ ഞാൻ നവാസിക്കാനേ പ്രൊപ്പോസ് ചെയ്യണം. അത്രേ അല്ലേ ഉള്ളൂ " "മം.... " മ്മളെ ചങ്ക്‌സ് ഒന്ന് ഇരുത്തി മൂളി. "അതെ എന്റെ പോന്നു നവാസക്കാ... ഇങ്ങളെ ഇൻക് പെരുത്ത് ഇഷ്ട്ടാ.... എന്താണെന്നറിയില്ല ഇങ്ങളെ കണ്ടപ്പോൾ തൊട്ടു ശ്വാസം നിലച്ചു പോവും പോലെ... I Love you.. പ്ലീസ് എന്നെ ഇഷ്ടല്ലാന്ന് മാത്രം പറയരുത്. അതെനിക്ക് താങ്ങാൻ ആവില്ല... I love you... I love you " പെണ്ണ് അതും പറഞ്ഞു മ്മളെ ഒന്ന് നോക്കിയപ്പോൾ മ്മളാകെ കൺട്രോൾ പോയ അവസ്ഥയിൽ ആയിരുന്നു. "മതി... മതി... ഒന്ന് പ്രൊപ്പോസ് ചെയ്യാൻ പറഞ്ഞതിന് ഇത്രേം ഓവർ ആക്കണ്ട. ന്നാ മക്കൾ ചെല്ല് " അനസ് "എന്ന പിന്നെ കാണാം നവാസ്ക്ക " ന്ന് പറഞ്ഞു പെണ്ണ് ഒന്ന് നടന് തിരിഞ്ഞു നോക്കി മ്മളോടായി പറയാ.. "അതെ നവാസ്ക്ക ഞാൻ ആദ്യായി പ്രൊപ്പോസ് ചെയ്തത് നിങ്ങളെയാ.. അത്കൊണ്ട് ഇങ്ങളെ ഞാൻ വെറുതെ വിടാൻ തീരുമാനിച്ചിട്ടില്ല. മനസ്സിൽ ആയില്ലേ ഞാൻ കെട്ടാണെങ്കിൽ ഇങ്ങളെ കെട്ടൂന്ന്. I love you നവാസ്ക്ക " ന്ന് പറഞ്ഞു ഓളൊരു നടത്തം. അപ്പോളത്തെ മ്മളെ അവസ്ഥ ഞാൻ അധികം വിവരിക്കാതെ നിങ്ങൾക്ക് ഊഹിക്കാലോ... അത് അന്നത്തെ ഒരു രസത്തിനു വെറുതെ ഓൾ പറഞ്ഞതാവും എന്നാ ഞാൻ അടക്കം ഞങ്ങൾ വിചാരിച്ചത്. പക്ഷെ പെണ്ണത് സീരിയസ് ആയി പറഞ്ഞതായതായിരുന്നു. പിന്നെ എനിക്കവൾ ഒരു സൗര്യവും തന്നിട്ടില്ലായിരുന്നു. ഞാൻ എവിടെ പോയാലും എന്റെ പിന്നാലെ നടന്നു i love you പറയൽ ആയിരുന്നു അവളുടെ പണി. അവൾ അങ്ങനെ എന്റെ പിന്നാലെ നടക്കുന്നത് എനിക്കൊരു ത്രില്ല് ആയിരുന്നു. മനസ്സിൽ ഒരായിരം ഇഷ്ട്ടം അവളോട്‌ ഉണ്ടായിട്ടു പോലും അവളെ കാണുമ്പോൾ ഒഴിഞ്ഞു മാറി നടന്നു. അങ്ങനെ നടക്കുമ്പോൾ അവളെ ദേഷ്യം കാണാൻ നല്ല ചന്തായിരുന്നു. പിന്നെ പെണ്ണ് എന്നേം കൊണ്ടേ പോവുള്ളൂന്ന് ഞാൻ തിരിച്ചറിഞ്ഞപ്പോ എന്റെ ഇഷ്ടവും ഞാൻ തുറന്നു പറഞ്ഞു. പിന്നീട് അങ്ങോട്ട്‌ ഞങ്ങളുടെ നാളുകൾ ആയിരുന്നു. അതിനിടയിൽ എന്റെ പിജി പഠനം പൂർത്തിയായി എനിക്ക് ഒരു കമ്പനിയിൽ ജോലി ലഭിച്ചു. എങ്കിലും അവളെ കാണാൻ എന്നും ഞാൻ കോളേജിൽ പോയിരുന്നു. പിന്നെ പെട്ടന്ന് അവളുടെ വീട്ടുകാർ അവൾക്കു വിവാഹാലോചനകൾ തിരിയാൻ തുടങ്ങി. അവൾ അതിനെ ശക്തമായി എതിർത്തു വീട്ടിൽ ഞങ്ങളുടെ കാര്യം അറിയിച്ചു. സമ്പത്തിന്റെയും പ്രതാപത്തിന്റെയും കാര്യത്തിൽ എന്റെ വീട്ടുകാരേക്കാൾ ഒരു പിടി മുന്നിൽ ആയിരുന്നു അവളുടെ കുടുംബം. അത്കൊണ്ട് തന്നെ അവർ ഞങ്ങളുടെ ബന്ധത്തെ എതിർത്തു. പക്ഷെ എന്റെ സിത്തുന് അപ്പോളും ഒരു കുലുക്കം ഉണ്ടായിരുന്നില്ല. അവൾ എന്നെ അല്ലാതെ വേറെ ആരേം കെട്ടൂല്ലാൻ വാശി പിടിച്ചു. വീട്ടിലെ ഇളയസന്തതി ആയ അവളുടെ വാശിക് മുമ്പിൽ അവളുടെ കുടുംബം മുട്ട് മടക്കി. അങ്ങനെ വീട്ടുകാർ തന്നെ മുൻകൈ എടുത്തു ഞങ്ങളുടെ വിവാഹം അങ്ങ് നടത്തി തന്നു. ഇപ്പൊ ഏഴ് മാസം ആവുന്നു വിവാഹം കഴിഞ്ഞു. പക്ഷെ പലപ്പോഴും എന്നെ അലട്ടിയ ഒരു ചോദ്യം ഉണ്ടായിരുന്നു മനസ്സിൽ. എന്തിനു അവൾ എന്നെ ഇത്രയേറെ സ്നേഹിച്ചു. ഒരു ദിവസം കൊണ്ട് എന്നോട് തോന്നിയ സ്നേഹമായിരുന്നോ അത്. ഒരു ദിവസം ഞാൻ അത് അവളോട് തന്നെ ചോദിച്ചു. അപ്പൊ അവളെനിക് തന്ന മറുപടി അതെന്നെ വല്ലാതെ ഞെട്ടിച്ചു കളഞ്ഞു. അവൾ എന്നെ ആദ്യമായി കാണുന്നത് അന്ന് കോളേജിൽ വെച്ചല്ലത്രേ.. ഏതോ ഒരു ദിവസം റോഡിൽ വെച്ചാണത്രെ. അന്ന് ഞാൻ ഒരു വൃദ്ധ ആയ സ്ത്രീയെ സഹായിക്കുന്നതാണ് അവൾ കണ്ടതെന്ന്. അന്നേ അവൾ തീരുമാനിച്ചതാണത്രേ ഇനി ലൈഫിൽ എന്നെ കാണാനെങ്കിൽ എന്നേം കൊണ്ടേ പോവുള്ളൂ അത്രേ... അവൾ അത്രേം അന്ന് എന്നോട് പറഞ്ഞു നിർത്തിയപ്പോ എനിക്ക് തന്നെ ഞാൻ ആരാണെന്നു തോന്നി പോയി. അമ്മാതിരി പൊക്കലായിരുന്നു അവൾ എന്നെ അന്ന്. ചിന്തകൾക് വിരാമമിട്ടാണ് ഞാൻ വീട്ടിലെത്തിയത്. അവിടെ എത്തുമ്പോൾ ഉമ്മറത്തു തന്നെ ഇരിക്കുന്നുണ്ട് എന്റെ കഥാനായിക. "എന്തെ മനുഷ്യാ.... എവിടെ ആയിരുന്നു ഇത്ര നേരം. ഉച്ചക്ക് തൊട്ടു ഞാൻ നിങ്ങളൊട് വീട്ടിലേക് വരാൻ പറയല്ലായിരുന്നോ... " "കുറച്ചു ലേറ്റായി... നീ ഒന്ന് ക്ഷമിക്ക്... ഉമ്മ എവിടെ? " "എന്താ... ഉമ്മയൊക്കെ എന്താ ജിന്നാ നിങ്ങളെ പോലെ. അവർക്കൊക്കെ ഉറക്കം ഉണ്ട്. എല്ലാരും ഉറങ്ങി " "അപ്പൊ നീ എന്താ ഉറങ്ങാതിരുന്നത്? നീ ജിന്നാണോ " "അല്ലെ... ഞാൻ ജിന്നിന്റെ ഭാര്യ ആയി പോയില്ലേ " "അത് നീ തന്നെ വരുത്തി വെച്ചതല്ലേ... ഇനി അനുഭവിക് " "അനുഭവിച്ചോളാമേ... ഈ ജന്മമല്ല ഇനി ഉള്ള എത്ര ജന്മം വേണേലും അനുഭവിച്ചോളാം... ആദ്യം ഇങ്ങള് വന്നു വല്ലതും കഴിക്കി" എല്ലാം കഴിഞ്ഞു അവളെന്റെ നെഞ്ചിൽ തല വെച്ച് ഉറങ്ങാൻ തുടങ്ങി. അവിടെ അല്ലാതെ പെണ്ണിന് ഉറക്കം വരുകയില്ല. നെഞ്ചിൽ കൈ കൊണ്ട് കളം വരച്ചു അവൾ എന്നോട് എന്തോ പറയാൻ തുടങ്ങി. "അതെ... ഞാൻ ഒരു കാര്യം പറയട്ടെ നവാസ്ക്ക " "ഇയ്യ് പറ പെണ്ണെ " "അതെ.. അതെ ഇങ്ങൾക്ക് എന്നെ പോലത്തെ പെൺകുട്ടിയെ വേണോ... അതോ ഇങ്ങളെ പോലത്തെ ആൺകുട്ടിയെ വേണോ " അവളത് എന്നോട് ചോദിച്ചപ്പോൾ എനിക്ക് കാര്യം പിടികിട്ടി. എനിക്ക് സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാതെ ആയി. ഞാൻ അവളുടെ മുഖമൊന്നു ഉയർത്തി. പെണ്ണാണെങ്കിൽ നാണിച്ചു നിൽക്കാ... "എടി സത്യായിട്ടും " "ഉറപ്പിക്കാനൊന്നും ആയിട്ടില്ല നവാസ്ക്ക. എനിക്ക് ഒരു ഡൌട്ട് ഉണ്ട്. നാളെ ഡോക്ടറെ ഒന്ന് കാണിക്കണം " "എന്തായാലും എനിക്ക് പെൺകുട്ടിയെ മതി. പക്ഷെ എനിക്കൊരു പേടി ഇനി അവൾ എങ്ങാനും വലുതായാൽ നിന്നെ പോലെ ഒരാളേം പിടിച്ചു കൊണ്ട് വരോന്നാ " അത് പറഞ്ഞു നിർത്തിയപ്പോ അവളെന്നെ തലയണ എടുത്തു തലങ്ങും വിലങ്ങും തല്ലി. അവളെ പിടിച്ചു ഞാൻ വേഗം എന്റെ മാറിലേക് ഇട്ട് ചേർത്തു പിടിച്ചു. ❤❤❤ശുഭം❤❤❤
25.8k views
3 days ago
#

📙 നോവൽ

💓ഹൃദയത്തിൽ എന്നും💓2⃣ . Sherin പാർട്ട്‌ 15 ഓൾ പറയുന്ന കാര്യം കേട്ട് കരയണോ ചിരിക്കണോ എന്നത് എനിക്ക് അറിഞ്ഞില്ല. "റിഷുത്ത.... ഞങ്ങളുടെ കോളേജിൽ ഒരു ഗ്യാങ് ഉണ്ട്... ബ്ലാക്ക് കിംഗ്‌സ്.... അവരെ കൊണ്ട് കോളേജിൽ ഒരു കുട്ടികൾക്ക് പോലും വഴി നടക്കാൻ വയ്യാ.അതിൽ ഇന്നലെ ഒരുത്തൻ  എനിക്ക് നേരെ പ്രശ്നം ഉണ്ടാക്കി. അവനോട് ഞാൻ ഇഷ്ടം ആണെന്ന് പറയണം എന്ന് പറഞ്ഞു. ഇന്ന് എന്തായാലും ഒരു തീരുമാനം വേണമെന്ന് പറഞ്ഞിരിക്കാ.... ആബിക്കാനോട് പറഞ്ഞിട്ട് ആൾ കേൾക്കുന്നില്ല. ഇതൊക്കെ കോളേജ് ലൈഫിൽ ഉണ്ടാകും എന്ന് പറയാ ഇക്കാക്ക. അപ്പൊ മുതൽ എനിക്ക് വാശി കയറിയതാ... ഇത്ത വരണം... പ്രിൻസിപ്പാളോട് പറഞ്ഞിട്ട് ഒരു കാര്യം ഇല്ല. റിഷുത്ത വരണം....ആ കോളേജ് മൊത്തം അവന്റെ ഗ്യാങ്ങിന്റെ കൈ പിടിയിലാണ്.സത്യത്തിൽ ഒരു ഗുണ്ട ഗ്യാങ് ആണ് അവർ " അത് പറഞ്ഞു തുടങ്ങി ഓൾ പറയുന്ന കാര്യം കേട്ട് തല ചുറ്റി വീണാലോ എന്ന് തോന്നിപ്പോയി. പാഠം പഠിപ്പിക്കാൻ ഞാൻ എന്താ ടീച്ചർ ആണോ. ആബിക്കാനെ ഒന്ന് ഇടം കണ്ണിട്ട് നോക്കി....മൂപ്പർ അങ്ങനെ തന്നെ വേണം എന്ന രീതിയിൽ എന്നെ നോക്കുന്നുണ്ട് 😭 "ആലി... ഇന്ന് തന്നെ വേണോ... ഇന്ന് ഓഫീസിൽ വർക്ക്‌ ഇല്ലേ ആബിക്ക " "എന്ത് വർക്ക്‌ മുത്തേ.... നിന്റെ എല്ലാതും ഞാൻ നോക്കിക്കോളാം.. നീ പോയി തകർത്തു വാ " പടച്ചോനെ... ഇവൻ കിട്ടിയ അവസരത്തിൽ എനിക്ക് ഇട്ടിട്ടു താങ്ങാണല്ലോ റബ്ബേ 😣 "റിഷുത്ത... ഇനി വാക്ക് മാറ്റാൻ പറ്റില്ല.. ഇതാണോ ഇങ്ങളെ ധൈര്യം " "ആലി... എന്തൊക്കെ പറഞ്ഞാലും നീ എന്റെ ധൈര്യത്തെ ചോദ്യം ചെയ്യരുത് ആയിരുന്നു. നോക്കിക്കോ.... നമ്മൾ ഇന്ന് പോകും.. നിന്റെ എല്ലാ പ്രശനങ്ങളും ഞാൻ പരിഹരിച്ചു തരും " അത് പറഞ്ഞു ഓളേം നോക്കി ഒന്ന് പോകുമ്പോൾ ബാക്കിൽ നിന്ന് അവശകുനം പോലെ ഒരു ചിരി കേട്ടത്. വേറെ ആര് മ്മളെ കെട്ടിയോൻ തന്നെ... കോപ്പ് 😏 ഇതൊക്കെ എനിക്ക് പുല്ലാണ്... ഞാൻ ഇന്ന് എല്ലാം സെറ്റ് ആക്കും. ഇതൊക്കെ പറയുമ്പോഴും ഞെഞ്ചിൽ കിടന്നു ആരോ ദഫ് മുട്ടുന്ന ഫീൽ ആണ്. ************************* ഇന്ന് ആബിക്ക എന്നെയും ആലിയയെയും കോളേജിൽ ആക്കി തന്നു. ഇന്ന് മൂപ്പർക്ക് ഞങ്ങളെ കൊണ്ട് വിടാൻ ഭയങ്കര ശുഷ്‌കാന്തി ആയിരുന്നു. കാറിൽ ഇരുന്ന് മൊത്തം എന്നെ ഇട്ട് താങ്ങായിരുന്നു. ഞാൻ അതൊന്നും മൈൻഡ് ചെയ്തില്ല. അവസാനം കോളേജിൽ എത്തി ഇറങ്ങാൻ നേരെ ഓന്റെ ഒരു ഓൾ തെ ബെസ്റ്റും....എല്ലാം കൂടി ആയപ്പോൾ ആബിക്കാനെ പിടിച്ചു ചുരുട്ടി കൂട്ടാനാ തോന്നിയത്. ഞാൻ പിന്നെ ഈ നെഗറ്റീവ് എനർജിയോട് ലവ് ഇല്ലാത്തത് കൊണ്ട് അതൊന്നും മൈൻഡ് വെച്ചില്ല. ആലിയ ഓൾ എന്നേം പിടിച്ചു വലിച്ചു ഓളെ ഫ്രണ്ട്സ്ന്റെ അടുത്തേക്ക് നടന്നു. എന്നിട്ട് എല്ലാരേം പരിചയപ്പെടുത്തി തന്നു. ആകെ ഒരു പകുതി ജീവനിൽ ഇരിക്കുന്ന ഞാൻ അവരുടെ വാക്കും കൂടി കേട്ടപ്പോൾ ഒരു വിധം ആയി. അവറ്റകൾ എന്നെ പറഞ്ഞു പറഞ്ഞു പേടിപ്പിച്ചു. ആ ടീം ആനയാണ്...ചേനയാണ് അതൊക്കെ അവർ പറയുന്നത്. ഞാൻ അവരോട് എല്ലാം ഒന്ന് ഫുൾ സ്റ്റോപ്പ്‌ ഇട്ട് അവരെ കാണിച്ചു തരാൻ പറഞ്ഞു. ആലിയ എന്നേം കൂട്ടി ആ കോളേജ് മൊത്തം നടന്നു. പക്ഷെ ഇതുവരെ ആളെ കാണിച്ചു തന്നില്ല. ഞാൻ ഓളെ കൈ പിടിച്ചു നിർത്തി. "ടീ... ഇജ്ജ് ഇതെന്താ ഈ കോളേജ് എന്നെ കൊണ്ട് ക്ഷയന പ്രതിക്ഷണം വെക്കാണോ... എവിടെടി " ഞാൻ അത് പറയുമ്പോളും ഓളെ കണ്ണ് വേറെ അവിടെയോ ആണ്. പെട്ടന്ന് എന്റെ കൈയിൽ ഓളെ പിടിത്തം വീണു. കൈയിൽ ഓൾ മുറുക്കി കൊണ്ടിരുന്നു. ഞാൻ ഓൾ നോക്കുന്നതിലെക് നോക്കിയപ്പോൾ മുന്നിൽ കുറെ ചെക്കന്മാർ രണ്ടു മൂന്നു ബൈക്കിൽ ഇരുന്ന് സംസാരിക്കുന്നത് ആണ് കണ്ടത്. അവരെ കണ്ടാൽ തന്നെ അറിയാം... കുളിയും നനയും ഇല്ലാത്തവർ ആണെന്ന്. ഓരോന്നിനെ കണ്ടാൽ എടുത്തു ബാർബർ ഷോപ്പിൽ കൊണ്ട് പോകാൻ തോന്നുണ്ട്  "എടി... ഇവരാണോ " ഞാൻ ഓളോട് പതിയെ ചോദിച്ചു. "അതെ " ഞാൻ അവറ്റകളെ ഒന്ന് അടിമുടി വീക്ഷിച്ചു. റബ്ബേ... ഞാൻ ഒക്കെ മുന്നിൽ പോയി നിന്നാൽ ബാക്കി കാണില്ല. "ഇതിൽ ഏതവനാണ് മോളെ " "ഇത്താ ആ ബ്ലാക്ക് ഷർട്ട്‌ ഇട്ട ആൾ " അപ്പൊ അവൻ തിരിഞ്ഞു നിൽക്കുകയായിരുന്നു. ഞാൻ അവളെ കൂട്ടി അവരുടെ അടുത്തേക്ക് നടന്നു. "ഡാ.... മൻസൂർ.... നിന്റെ ആൾ എത്തിയിട്ട് ഉണ്ട്... കൂടെ വേറെ ഒരു കിളി കൂടി ഉണ്ടല്ലോ " ഞങ്ങൾ അവിടേക്ക് അടുക്കുമ്പോൾ ആണ് അതിൽ ഒരുത്തന്റെ ഒരു കമന്റ്. അത് എനിക്ക് തീരെ പിടിച്ചില്ല. "കിളിയോ... അതെവിടെ കാണുന്നില്ലല്ലോ.... തന്റെ മുടിയിൽ ആണോ കിളി കൂട് കൂട്ടിയിരിക്കുന്നത്." മ്മള് ഓന്റെ മുടിയെ കൂടി ഒന്ന് കളിയാക്കി ചോദിച്ചതാണ്. "ടീ " അത് പറഞ്ഞു എന്റെ നേരെ അവൻ വരാൻ തുടങ്ങിയപ്പോൾ ഓൾ പറഞ്ഞ തിരിഞ്ഞു നിന്ന ആൾ തടഞ്ഞു. ഞങ്ങൾക്ക് അഭിമുഖമായി നിന്നു. പടച്ചോനെ... ഓനെ കണ്ടപ്പോൾ തന്നെ എന്റെ കാര്യത്തിൽ ഒരു തീരുമാനം ആയെന്നു മനസ്സിലായി. കണ്ടാൽ തന്നെ അറിയാം ആൾ കുറച്ചു പിശക് ആണെന്ന്. "ഇത് ആരാ ആലിയാ... ഈ കോളേജിൽ ഇങ്ങനെ ഒരാളെ കണ്ടിട്ടില്ലല്ലോ " അവൻറെ ശബ്ദത്തിൽ നിന്ന് തന്നെ മനസ്സിലാകുന്നുണ്ട് അവന്റെ ആ ഗാമ്പീരം. "അത്... അത്... " ഓൾ വിക്കി വിക്കി പറയാൻ തുടങ്ങി. ഞാൻ ഓളെ ഒന്ന് നോക്കി. പെണ്ണ് എത്ര പെട്ടന്ന് ആണോ പൂച്ചക്കുട്ടി ആയേത്. ഞാൻ ഓളെ കൈയിൽ പിടിച്ചു ഞാൻ പറഞ്ഞോളാം എന്ന് പറഞ്ഞു. "ഞാൻ റിഷാന ആബിദ് അലി. ഇവളെ ഇക്കാക്കാന്റെ വൈഫ്‌ ആണ്. ഞാൻ ഇവിടെ വന്നത് കുറച്ചു കാര്യങ്ങൾ അറിയാൻ ആണ്. എന്താ തന്റെ ഉദ്ദേശം " "എന്ത് ഉദ്ദേശം.... " "അല്ല താൻ വലിയ റൗഡി ആണെന്നും... ഇവളോട് ഇന്ന് ഇഷ്ടം ആണെന്നും ഒക്കെ പറയാൻ പറഞ്ഞു എന്ന് കേട്ടു. ഇവൾക്ക് ഇവളുടെ തീരുമാനങ്ങൾ എടുക്കാൻ അറിയാം. താൻ അതിൽ ഇടപെടേണ്ട. ഇനി മേലിൽ ഇവളുടെ കാര്യത്തിൽ ഇടപ്പെട്ട് പോകരുത് " "അത് കൊള്ളാലോ... എന്റെ ഈ സാമ്ര്യാജ്യത്തിൽ വന്നിട്ട് എന്നോട് ഉത്തരവ് ഇടാൻ നീ ആരെടി പുല്ലേ ... ദേ... ഇവൾ... എന്റെ പെണ്ണാ... ഈ മൻസൂറിന്റെ പെണ്ണ് " "എന്റെ റബ്ബേ... ഇത് തന്റെ സാമ്രാജ്യം ആണോ.. ഇത് തന്റെ ഉപ്പാന്റെ കോളേജ് ആണോ... ഇവളുടെ കാര്യത്തിൽ നീ ഇടപെടേണ്ട പൊന്ന് മോനെ " "ടീ.... മറ്റവളെ.... നീ എന്റെ ഉപ്പാനെ " അത് പറഞ്ഞു ഓൻ എന്റെ നേരെ ഓടി വന്ന്. ആ സമയം അവന്റെ കണ്ണൊക്കെ ആകെ ചുവന്നിരുന്നു. അവന്റെ കൈ എന്നിലേക്ക്‌ പാഞ്ഞു അടുത്തു. ഞാൻ എന്റെ കണ്ണുകൾ ശരവേഗത്തിൽ അടച്ചു. പക്ഷെ എന്നിൽ ഒന്നും ഉണ്ടായില്ല. ഞാൻ മെല്ലെ കണ്ണ് തുറന്നു നോക്കിയപ്പോൾ എന്റെ മുന്നിൽ അവന്റെ കൈകളിൽ പിടിച്ചു നിൽക്കുന്നുണ്ട് ആബിക്ക. ഞാൻ ആളെ ഒന്ന് നോക്കി. ഇതൊക്കെ എപ്പോ എവിടെ നിന്ന് പുറപ്പെട്ടു. ആൾ നല്ല ദേഷ്യത്തിൽ ആണെന്ന് മനസ്സിലായി. കണ്ണ് കൊണ്ട് പുറകിലേക്ക് മാറി നിൽക്കാൻ ആംഗ്യം കാണിച്ചു. "എന്റെ പെണ്ണിന്റെ നേരെ കൈ ഓങ്ങാൻ നീ ആരെടാ " അത് പറഞ്ഞു ആബിക്ക അവന്റെ കൈ പിടിച്ചു തിരിച്ചു. ഓന്റെ ഡയലോഗ് കേട്ട് ഞാൻ തന്നെ പകച്ചു നിന്ന് പ്പോയി. അപ്പൊ തന്നെ ആ മൻസൂർ ആബിക്കാനെ ഇട്ട് ഒരൊറ്റ ചവിട്ട്. പടച്ചോനെ... ആൾ കിടക്കുന്നു നിലത്തു. "ഹ... ഹാ... എന്റെ കോളേജിൽ വന്ന് എനിക്ക് ഇട്ട് ഒലത്താം എന്ന് കരുതിയോ..... ഇത് ഈ മൻസൂറിന്റെ കൊട്ടാരം ആണ്. ഇവിടെ എല്ലാം മൻസൂറിന്റെ ഇഷ്ടം.... ഈ മൻസൂർ എന്ന ചെകുത്താന്റെ കോട്ട" അത് പറഞ്ഞു ആ കോപ്പ് കിടന്നു ചിരിക്കാൻ തുടങ്ങി. അത് പറയുമ്പോഴും ആബിക്ക ഒന്ന് പുഞ്ചിരിച്ചു നിന്നു. ഇവൻ ഇതെന്താ റബ്ബേ വട്ടോ.... പക്ഷെ ആബിക്ക എണീറ്റ് ഒരു നിർത്തം ആയിരുന്നു. പിന്നെ... ഒന്നും നോക്കണ്ട ആവശ്യം ഇല്ലായിരുന്നു. അവിടെ അടി പിടി പൊടി പൂരം ആയിരുന്നു. ഇപ്പൊ കോളേജ് മൊത്തം അവിടെ കൂടിയിട്ടുണ്ട്. എല്ലാരും കൈയടിയും വിസിലടിയും ഒക്കെ ആയി ആഘോഷിക്കുന്നു. ആലിയ ആണെങ്കിൽ അങ്ങനെ അടി ഇങ്ങനെ അടി എന്ന് പറഞ്ഞു ഇരിക്കുന്നു.. പടച്ചോനെ... എന്റെ കണ്ണ് വരെ നിറഞ്ഞു പോയി. എല്ലാം കഴിഞ്ഞു അവസാനം ആബിക്കാന്റെ വക ഒരു ഡയലോഗും. "എന്താ പറഞ്ഞത് നേരത്തെ... ആ... മൻസൂറിന്റെ കോട്ട. ആരെ കോട്ട ആയാലും ഏത് മൻസൂർ ആയാലും... ദേ ഇവൾ എന്റെ പെങ്ങളാണ്. ഇവളുടെ നേരെ ഒരുത്തന്റെ ഒരു നിഴൽ പോലും വീഴാൻ പാടില്ല. കാരണം ഇവൾ ഈ മുഹമ്മദ്‌ ആബിദ് അലിയുടെ അനിയത്തി ആണ്. കേട്ടല്ലോ " അത് പറഞ്ഞു ആലിയയുടെ കൈ പിടിച്ചു ഓൻ ഒരു നടത്തം. സത്യത്തിൽ വിജയ് ഫിലിം കണ്ടൊരു പ്രതീതി. ഞാനും വേഗം ഓടി ചെന്നു അവരുടെ ഒപ്പം നടന്നു. ആലിയ ആബിക്കാനെ കെട്ടിപിടിച്ചു. "ഇക്കാക്ക... ലവ് യു... സത്യത്തിൽ ഇക്കാക്ക പോയിരുന്നില്ലേ " "എന്റെ പെങ്ങൾക്ക് ഒരു അപകടം വരുമ്പോൾ ഞാൻ എങ്ങനെ മാറി നില്കും. നിന്റെ കണ്ണൊന്നു നിറഞ്ഞാൽ പോലും പിടയുന്നത് എന്റെ ഖൽബ് അല്ലേടി.. നിന്നെ ഒന്ന് വാശി പിടിപ്പിക്കാൻ അല്ലെ ഞാൻ വരില്ലെന്ന് പറഞ്ഞത് " "ഇക്കാക്ക... ഇങ്ങള് മുത്താണ് " "അതൊക്കെ മതി.. ഇനി ക്ലാസ്സിൽ ചെല്ല് " അത് പറഞ്ഞു ഓൻ ഓളെ ക്ലാസ്സിൽ പറഞ്ഞയച്ചു. തിരിച്ചു പോരുമ്പോൾ മ്മക്ക് ഓനോട് ചെറുതായി ബഹുമാനം ഒക്കെ തോന്നി. പക്ഷെ ഓഫീസിൽ എത്തി ഒരു ലോഡ് വർക്ക്‌ എന്റെ തലയിൽ ഇട്ടപ്പോൾ അതൊക്കെ ആവിയായി പോയി. ഓഫീസിലെ പണി ഒക്കെ കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ ആലിയക് ഞങ്ങൾ പോയതിനു ശേഷം കോളേജിൽ സംഭവിച്ചതൊക്കെ പറയലായിരുന്നു പണി. അതൊക്കെ കേട്ട് ആകെ ക്ഷീണിച്ചു പോയി. **************************** പിറ്റേന്ന് ഉറക്കത്തിൽ തന്നെ ഉണർന്നത് ആബിക്കന്റെ വിളി കേട്ടാണ്. ഉണർന്നു നോക്കുമ്പോൾ കൊന്ന പൂത്തു നില്കുന്നപ്പോലെ കണി ആയി നില്കുന്നു ആബിക്ക എന്റെ മുന്നിൽ 😜 "റിഷു... വേഗം റെഡി ഇന്ന് നേരത്തെ ഓഫീസിൽ എത്തണം. ഇന്നാണ് നിങ്ങൾ അഞ്ചു പേരുടെയും ഫൈനൽ സെലെക്ഷൻ. സൊ ഗെറ്റ് റെഡി ഫാസ്റ്റ് " അത് പറഞ്ഞു വല്ല മെട്രോ റെയിൽ പോകുന്നപ്പോലെ ഓൻ ഒരു പോക്ക്. ഞമ്മളും അതെ സ്പീഡിൽ ബാത്റൂമിൽ പോയി ഫ്രഷ് ആയി വന്നു. റൂമിൽ എത്തിയപ്പോളാണ് എന്റെ ഫോൺ ശ്രദ്ധയിൽ പെട്ടത്. സ്ക്രീൻ ഉള്ള ഡേറ്റിൽ എന്റെ കണ്ണ് ഉടക്കി. സാറ്റർഡേ.... യാ റബ്ബി... ഇന്ന് സാറ്റർഡേ ആണല്ലോ. റാസി... അവളെ ഇന്ന് കാണാൻ ചെല്ലും എന്ന് ഞാൻ പറഞ്ഞത് അല്ലെ. പക്ഷെ..... ഇന്ന് ഓഫീസിൽ പോയല്ലേ പറ്റൂ. മനസ്സ് ആകെ അസ്വസ്ഥമായി. എന്തായാലും എങ്ങനെ എങ്കിലും എന്റെ റാസിയുടെ അടുത്ത് എത്തണം എന്ന് തോന്നി. ഞാൻ വേഗം റെഡി ആയി ഓഫീസിലേക്ക് പുറപ്പെട്ടു. അവിടെ എത്തിയിട്ടും മനസ്സിന് ഒരു സമാധാനം കിട്ടിയില്ല. ഇന്ന് ആബിക്ക ഞങ്ങൾ അഞ്ചു പേരെയും ഒരുമിച്ചു കൂട്ടി എല്ലാർക്കും ഒരുപോലെ ഉള്ള ജോലി തന്നു. പക്ഷെ അതൊന്നും മനസ്സിൽ നിന്നില്ല. ജോലി ചെയ്യാൻ വേണ്ടി നിന്നപ്പോഴും റാസിയുടെ മുഖം മാത്രം ആയിരുന്നു മനസ്സിൽ. റബ്ബേ... ഞാൻ ഇപ്പൊ എന്ത് ചെയ്യും. എന്തേലും ഒരു വഴി കിട്ടിയേ മതിയാകൂ... ഈ ജോലി അതെനിക്ക് അതെ വലിയ ഇമ്പോര്ടന്റ്റ്‌ ഒന്നും അല്ല. പക്ഷെ റാസി അവൾ എനിക്ക് എല്ലാം ആണ്. ഇന്ന് വൈകിട്ട് ആണ് ജോലി തീർത്തു ആബിക്കന്റെ അടുത്തേക്ക് വരാൻ പറഞ്ഞിട്ട് ഉള്ളത്. അതിന്റെ ഉള്ളിൽ ഇവിടെ നിന്ന് പുറത്ത് കടന്നു തിരിച്ചു വരണം എന്ന് മനസ്സ് പറഞ്ഞു. ഞാൻ വേഗം അവിടെ നിന്ന് പുറത്തു കിടന്നു. ഒരു ഓട്ടോ വിളിച്ചു അവളുടെ അടുത്തേക്ക് സഞ്ചരിച്ചു. മനസ്സ് കൊണ്ട് ഇപ്പൊ എത്രയോ പെട്ടന്ന് അവളിൽ എത്തി കഴിഞ്ഞിട്ടുണ്ട്. അവൾ.... അപ്പോഴും അവളുടെ പുഞ്ചിരിക്കുന്ന മുഖമാണ് എന്നിൽ തെളിയുക. പക്ഷെ... ഇപ്പൊ എങ്ങനെ ആകുമെന്ന് ഒരു ഉറപ്പുമില്ല. അവളിൽ ഉള്ള ഓർമകിലേക് ഒരു തേരോട്ടം നടത്തിയപ്പോഴാണ് ശരവേഗത്തിൽ കാര്യങ്ങൾ മാറി മറിഞ്ഞത്. ഓട്ടോയുടെ മുന്നിലേക്ക് ഒരു കാർ നിയന്ത്രണം ഇല്ലാതെ പാഞ്ഞടുത്തതും ഓട്ടോയിൽ ഇടിച്ചു കാറും ഓട്ടോയും മറിഞ്ഞതും ഒപ്പമായിരുന്നു. ശരീരം തുളച്ചു കയറുന്നപ്പോലെ... കണ്ണുകളിൽ ഇരുട്ടു പടർന്നു കയറി. (തുടരും) ഇനിയും ഒരു സോറി പറഞ്ഞു നിങ്ങളെ ബുദ്ധിമുട്ടിക്കുന്നില്ല. എഴുതാൻ മനസ്സ് തയ്യാറാകാത്തത് കൊണ്ടാണ് താമസിച്ചത്. ഇനി ഇങ്ങനെ ആവാതെ നോക്കാം. ഇന്ഷാ അല്ലാഹ്... Next part നാളെ രാത്രി
21.2k views
4 days ago
#

📙 നോവൽ

💓ഹൃദയത്തിൽ എന്നും💓2⃣ Sherin പാർട്ട്‌ 14 ഓളെ ഒന്ന് പേടിക്കാൻ വേണ്ടി ആണ് ആദ്യം വണ്ടി മുന്നോട്ടു എടുത്തു പോയത്. അപ്പൊ തന്നെ പെണ്ണിന്റെ മുഖം മാറി വരുന്നത് ഞാൻ കണ്ടിരുന്നു. ഇനിയും അധികം ഓളെ വിഷമിക്കണ്ട എന്ന് കരുതിയാണ് ഓളെ അടുത്തേക്ക് തന്നെ പോയത്. അവിടെ എത്തിയപ്പോൾ എന്നെ ഓടി വന്ന് വാരി പുണർന്ന റിഷുന് കണ്ട് മ്മള് സത്യത്തിൽ ഞെട്ടി പോയി. അവൾ എത്ര നേരം എന്നെ അങ്ങനെ ചേർത്ത് പിടിച്ചു എന്നറിയില്ല. അത് വിടിപ്പിക്കാൻ ഞാനും ശ്രമിച്ചില്ല. കാരണം ഞാനും അവളുടെ ആ സാമീപ്യം ആസ്വദിച്ചു. പെട്ടന്ന് എന്തോ ഒരു വെളിപ്പാട് വന്നപ്പോലെ അവൾ എന്നിൽ നിന്ന് വിട്ട് അല്പം മാറി നിന്നു. ഞാൻ അവളോട്‌ കൂടുതൽ ഒന്നും ചോദിക്കാൻ നിന്നില്ല. അവളേം കൂട്ടി വണ്ടി മുന്നോട്ടു എടുത്തു. അവളോട്‌ ഒരുപാട് ചോദിക്കണം എന്നുണ്ടെങ്കിലും ഞാൻ വാ തുറന്നാൽ അവളുടെ ഒരിക്കലും അടക്കാത്ത വാ തുറക്കും എന്നുള്ളത് കൊണ്ട് മാത്രം ഞാൻ ആ സാഹസത്തിന് മുതിർന്നില്ല. ഇരുട്ടിനെ കീറി മുറിച്ചു കാറിന്റെ വെളിച്ചത്തിൽ സഞ്ചരിക്കുമ്പോൾ ഞാൻ ഇടക്ക് ഇടക്ക് റിഷുവിലേക് നോക്കി കൊണ്ടിരുന്നു. ഒരു പൊട്ടു പോലെ ഉദിച്ചു നിൽക്കുന്ന ചന്ദ്രന്റെ സൗന്ദര്യം ആസ്വദിക്കുകയാണ് അവൾ. ആ നിമിഷം എന്റെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന അവളോട്‌ ഉള്ള മൊഹബത് പുറത്തേക്കു ചാടാൻ വേണ്ടി വെമ്പൽ കൊണ്ടിരുന്നു. പക്ഷെ അതിനുള്ള സമയം ഇനിയും ഏറെ ഉള്ളത് കൊണ്ട് അതെല്ലാം കുട്ടികൾ മഞ്ചാടി സൂക്ഷിച്ചു വെക്കും പോലെ മനസ്സിന്റെ അങ്ങേ കോണിൽ കൊണ്ട് പോയി ഭദ്രമായി വെച്ചു. അവൾക്കു മുന്നിൽ എന്റെ സ്നേഹം അറിയിക്കുന്ന ആ ദിനം അവളോട്‌ പറയാൻ ഒരുപാട് ഉണ്ട് എനിക്ക്. അന്ന് ഇങ്ങനെ ഒരു രാത്രി അവളെ കൂട്ടി ഈ നിലാവിന്റെ താഴത്ത് ഇരുന്ന് ഒരുപാട് നേരം സംസാരിക്കണം. അവളേം കൂട്ടി ജീവിതത്തിലെ അറ്റം വരെ ഉള്ള കഥകൾ ഒരുമിച്ചു ഇരുന്ന് നെയ്യണം. ചിന്തകൾ മനസ്സിനെ വേറെ ഒരു ലോകത്തു എത്തിച്ചപ്പോൾ വീട്ടിൽ എത്തിയത് പോലും അറിഞ്ഞില്ല. എല്ലാം മനസ്സിൽ തന്നെ ഒതുക്കി വെച്ചു. വീട്ടിൽ എത്തിയപ്പോൾ ഉമ്മയും ആലിയും മുന്നിൽ തന്നെ ഉണ്ട്. ഇതെന്താ ഇപ്പൊ ഇങ്ങനെ... ഇതൊന്നും പതിവില്ലാത്തത് ആണല്ലോ. വേഗം പോയി ഫ്രഷ് ആയി വന്നു. ഞാൻ വന്നപ്പോൾ ഉണ്ട് എന്റെ കെട്ടിയോൾ താഴെ ഇരുന്ന് വെട്ടി വിഴുങ്ങുന്നു. മനുഷ്യൻ ആണെങ്കിൽ രാവിലെ തൊട്ട് ഒന്നും കഴിച്ചില്ല. ഇവൾക്ക് വല്ല കണ്ണിൽ ചോരയും ഉണ്ടോ നോക്കിയേ. ഇതൊക്കെ അവളുടെ മുഖത്ത് നോക്കി പറഞ്ഞാൽ ചിലപ്പോൾ ആ കുരുപ്പ് കണ്ണ് തുറന്നു ചോര കാണിച്ചു തരും 😜 ഞാൻ ഭക്ഷണം കഴിക്കാൻ ഇരുന്നിട്ടും അവൾക്കു ഒരു മൈൻഡ് ഇല്ല. പെട്ടന്ന് അവൾക്കു തരിപ്പ് പോയത്. അവൾ കിടന്നു ചുമക്കാൻ തുടങ്ങി. ഞാൻ വേഗം പോയി ഒരു ഗ്ലാസ്‌ വെള്ളം എടുത്തു കൊടുത്തു അവളെ കൊണ്ട് കുടിപ്പിച്ചു. പക്ഷെ.... അവൾക്കു ശരിയാവുന്നില്ല. അപ്പോഴാണ് ഉമ്മ വന്ന് അവളുടെ മൂർദ്ധാവിൽ ഒന്ന് കൊട്ടി കൊടുക്കാൻ പറഞ്ഞത്. ഞാൻ അല്ലെ ആൾ.. കിട്ടിയ അവസരം പാഴാക്കോ.... നന്നായിട്ട് കൊട്ടി കൊടുത്തു. വേദന കൊണ്ട് ആണെന്ന് തോന്നുന്നു പെണ്ണ് എന്നെ ഒരു നോട്ടം. എന്റെ റബ്ബേ പേടിച്ചു പോയി😂 "എന്താ റിഷു... സൂക്ഷിച്ചു കഴിക്കണ്ടേ " "അത് ഉമ്മ ചിലർക്ക് ഈ ഭക്ഷണം കാണുമ്പോൾ ഭയങ്കര ആക്രാന്തം ആയിരിക്കും. പറഞ്ഞിട്ട് എന്ത് കാര്യം " മ്മളെ വർത്താനം കേട്ട് ഓൾ ഇന്ന് എന്നെ കിട്ടിയാൽ കൊല്ലും എന്ന രീതിയിൽ ആണ് നോട്ടം. "ചിലർക്ക് ഫുഡിൽ ആക്രാന്തം.. എന്നാ മറ്റു ചിലർക്കൊ" പെട്ടന്ന് അങ്ങനെ ഒരു സംസാരം കേട്ട് നോക്കിയപ്പോൾ ആലിയ. ഓൾ എന്ത് പറഞ്ഞു എന്ന് എനിക്ക് മനസ്സിലായില്ല. ഓൾ പറഞ്ഞു കഴിഞ്ഞ ശേഷം എന്നേം റിഷുനെയും മാറി മാറി ഒരു നോട്ടം. "എന്താടി..... ഇജ്ജ് എന്താ ഇങ്ങനെ നോക്കുന്നത് " "ഒന്നുമില്ല ആബിക്കാ... നമ്മുടെ മുന്നിൽ കാണുന്ന പോലെ അല്ല പലരും വെളിയിൽ " "ഇജ്ജ് എന്താടി പിച്ചും പിഴയും പറയുന്നത് " "ഒരു ഭാഗത്ത് വഴക്ക്... മറു ഭാഗത്ത് കിസ്സ് " പെട്ടന്ന് ഓൾ അത് പറഞ്ഞപ്പോൾ ഞാനും റിഷുവും കൂടി ഒരുമിച്ചു ഓളെ ഒരു നോട്ടം. ഞാൻ ഉമ്മയെ ആണ് നോക്കിയത്. ഭാഗ്യം ഉമ്മ ഇവിടെ ഇല്ല. റിഷു ആണെങ്കിൽ കണ്ണ് തള്ളി ഇപ്പൊ പുറത്ത് വീഴും എന്ന അവസ്ഥയിലാണ്. "നോക്കണ്ട.. ആരിക്ക എന്നോട് എല്ലാം പറഞ്ഞു. എന്നാലും അയ്യേ " "ടീ... " അപ്പോഴേക്കും ഓൾ ഓടി രക്ഷപെട്ടു. എന്നാലും എന്റെ ആരി....ഇവൻ ഇത് ഫ്ലാഷ് ആകുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. അത് കഴിഞ്ഞു നോക്കിയത് റിഷുന്റെ മുഖത്തേക്ക് ആയിരുന്നു. ഓൾ കണ്ണൊക്കെ തറപ്പിച്ചു എന്നെ തന്നെ നോക്കി നിൽക്കാ..ഞാൻ ഇപ്പൊ എന്താക്കാനാ.... ഞാൻ വേഗം ഫുഡ്‌ കഴിച്ചു. ❤❤❤❤❤❤❤❤❤❤❤❤ ആലിയയുടെ മുന്നിൽ ആകെ നാറി നാണം കെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ. ഞാൻ വേഗം ഭക്ഷണം കഴിച്ചു അവിടെ നിന്ന് രക്ഷപെട്ടു. റൂമിലേക്ക്‌ പോകുമ്പോൾ ആണ് ഷിഫു വിളിച്ചത്. ഓൾ എന്റെ വീട്ടിൽ ആയിരുന്നു. അപ്പൊ വീട്ടിൽ എല്ലാരോടും സംസാരിച്ചു. എന്തോ വല്ലാത്തൊരു മിസ്സിംഗ്‌ പോലെ. വീട്ടിൽ ആയിരുന്നെങ്കിൽ അഞ്ചാറു വഴക്ക് കഴിഞ്ഞേനെ. പിന്നെ മുഹ്സിത്ത ആളിപ്പോ പ്രെഗ്നന്റ് അല്ലെ.. എല്ലാരേം കാണാൻ തോന്നുന്നു. അതൊക്കെ ഓർത്തിട്ടായിരുന്നു മ്മള് റൂമിൽ ചെന്നത്. അവിടെ എത്തിയപ്പോൾ മ്മളെ കോബികാനെ അവിടെ ഒന്നും കണ്ടില്ല. ചെറിയ ഒരു വെളിച്ചം മാത്രം റൂമിൽ ഉള്ളൂ. എന്തായാലും ഓൻ ഇല്ലാത്തത് ഭാഗ്യം എന്നോർത്ത് ഞാൻ നന്നായിട്ട് ബെഡിൽ ചാടി കയറിയപ്പോൾ പെട്ടന്ന് ഒരു അലർച്ച കേട്ടത്. ഞാൻ നോക്കുമ്പോൾ ഒന്നും കാണാൻ ഇല്ല. "എഴുന്നേറ്റു പോടീ കോപ്പേ " അത് കേട്ടപ്പോളാണ് എനിക്ക് ബോധം വന്നത്. നോക്കുമ്പോൾ മ്മളെ ആബിക്കാന്റെ മേലിലാണ് 😆 മ്മള് അപ്പൊ തന്നെ ചാടി ഇറങ്ങി. പടച്ചോനെ... ഓൻ ഈ പുതപ്പ് എടുത്തു തലയിൽ കൂടി വിരിച്ചത് കൊണ്ടാണ് എനിക്ക് മനസ്സിലാകാതെ ഇരുന്നത്. പാവം ഞാൻ 😪 "എന്തോന്നാടി ഇത്... നിനക്ക് കണ്ണില്ലേ.. മനുഷ്യന്റെ നടു ഒടിച്ചല്ലോ " അത് പറഞ്ഞു ഓൻ എന്റെ നടു തടവി കൊണ്ടിരുന്നു. ഓൻ തല മൊത്തം മൂടി കിടന്നിട്ട് എന്റെ മെക്കിട്ടു കയറാൻ വരുന്നു 😫 ഇവനൊക്കെ എവിടെ നിന്ന് വരുന്നു. "ഓ...പിന്നെ താൻ അവിടെ കിടക്കുന്നുണ്ട് എന്ന് എനിക്ക് എങ്ങനെ അറിയാനാ " "നിനക്ക് എന്താടി കണ്ണില്ലേ... മുഖത്ത് രണ്ടു ഉണ്ടക്കണ് ഉണ്ടല്ലോ.. ഇതെന്താ ഭംഗിക് ആണോ " "ആബിക്കാ... വല്ലാതെ കളിച്ചാൽ നടു ശരിക്കും ഞാൻ ഒടിക്കും " പടച്ചോനെ.... അറിയാതെ വായിൽ നിന്ന് ചാടിയതാണ്..... ആബിക്ക എഴുന്നേറ്റു വന്ന് എന്നെ തന്നെ നോക്കി നില്കുന്നു.. ഇവൻ ഇപ്പൊ എന്നെ കൊല്ലോ റബ്ബേ 😭 പേടിച്ചിട്ടു ഓടാനും വയ്യാത്ത ഒരു അവസ്ഥ. ഓൻ എന്റെ അടുത്തേക്ക് നടന്നു വന്ന് കൊണ്ടിരുന്നു... ഞാൻ ആണെങ്കിൽ ഒന്ന് അനങ്ങാൻ പോലും വയ്യാതെ അവിടെ തന്നെ നിന്നു. പെട്ടന്ന് ഓൻ എന്റെ അടുത്തേക്ക് വന്നു. എന്നിട്ട് ഓന്റെ കൈകൾ കൊണ്ട് എന്റെ അരയിലൂടെ ചുറ്റി പിടിച്ചു. അപ്രതീക്ഷിതമായി ഉള്ള എന്റെ നീക്കം കണ്ട് പകച്ചു നിന്നുപോയി ഞാൻ 😱 ഓൻ ആണെങ്കിൽ എന്നെ അവനിലേക് അടുപ്പിച്ചു കൊണ്ടിരുന്നു. ഞാൻ അവനിൽ നിന്ന് കുതറി മാറാൻ നിന്നപ്പോൾ ഓൻ പറഞ്ഞ ഡയലോഗ് കേട്ട് കൂട്ടിൽ അകപ്പെട്ട മാൻപ്പെടയെ പ്പോലെയായി ഞാൻ. "റിഷു... നീ എന്തിനാ ഇങ്ങനെ പേടിക്കുന്നത്. നിന്റെ കെട്ടിയോൻ അല്ലേടി ഞാൻ. നീ എന്താ ഓഫീസിൽ നിന്ന് പറഞ്ഞത് മിസ്സിസ്. റിഷാന ആബിദ് അലി ആണെന്ന് പിന്നെ എന്തിനാടി പെണ്ണെ ഇങ്ങനെ ഒക്കെ " പടച്ചോനെ... ആകെ പെട്ടോരു അവസ്ഥ. "ആബിക്കാ... വിടുന്നുണ്ടോ... പ്ലീസ് " "ഒന്ന് അടങ്ങി നിൽക്ക് എന്റെ ഭാര്യെ... കല്യാണം കഴിഞ്ഞു ഒരാഴ്ചയും അതിന്റെ അപ്പുറവും കഴിഞ്ഞു. ഇതുവരെ നമ്മുക്ക് ഇടയിൽ ഒന്നും നടന്നില്ല. ഇന്ന് എല്ലാം നമ്മുക്ക് ഒന്ന് ശരിയാക്കണം " ഓന്റെ ഡയലോഗ് ഒക്കെ കേട്ട് ഞാൻ ഇപ്പൊ ബോധം പോകും എന്ന അവസ്ഥയിൽ എത്തി. നാട്ടുകാരെ... ഓടി വായോ... ഇവിടെ ഒരു പാവം പെൺകുട്ടിയെ.... ഇങ്ങനെ ഒക്കെ വിളിച്ചിട്ട് എന്ത് കാര്യം.. ആരെങ്കിലും വന്നാൽ അല്ലെ. "ആബിക്കാ... പ്ലീസ് " "ടീ.... അടങ്ങി നില്കേടി.. " അത് പറഞ്ഞു ഓൻ എന്റെ രണ്ടു കൈയും മുറുക്കി വെച്ച് എന്നെ ഒന്നൂടി ഓനിലക്ക് അടുപ്പിച്ചു. ഓന്റെ മുഖം എന്റെ മുഖത്തേക്ക് അടുപ്പിച്ചു. ഞാൻ രണ്ടു കണ്ണും പൂട്ടി നിന്നു. എനിക്ക് ആണെങ്കിൽ തൊണ്ട വരെ വരളാൻ തുടങ്ങി. ഞാൻ കണ്ണ് അമർത്തി പിടിച്ചു. "അള്ളോഹ്.... " മ്മളെ കഴുത്തിൽ വേദന അനുഭവപ്പെട്ടപ്പോളാണ് ഞാൻ അലറി വിളിച്ചത്. ആ തെണ്ടി പിശാശ്... എന്റെ കഴുത്തിൽ നല്ല അസ്സൽ ഒരു കടി വെച്ച് തന്നിരിക്കാ.... ഇങ്ങെനെ ഉണ്ടാവോ റബ്ബേ.. എനിക്ക് വേദനിച്ചിട്ടു വയ്യാ... ഇതെന്തു സാധനം ആണ് "ഇതൊരു ചെറിയ മരുന്നാ...ഇനിയും എന്നോട് കളിച്ചാൽ ഇതിലും വലുത് നടക്കും... കേട്ടോടി ഭാര്യേ " അത് പറഞ്ഞു ഓൻ പോയി കിടന്നു.. ഞാൻ ഓനെ തന്നെ നോക്കി നിന്നു. ഒരറ്റ ചവിട്ട് വെച്ച് കൊടുക്കാൻ ആണ് തോന്നിയത്. ചിലപ്പോൾ അതും എനിക്ക് തന്നെ പാര ആകും എന്നുള്ളത് കൊണ്ട് ഞാൻ നല്ല കുട്ടി ആയി ഒരു അരുവിൽ പോയി കിടന്നു. സത്യം പറഞ്ഞാൽ നല്ല പേടി ഉണ്ട്. അതിന്റെ ഇടയിൽ കഴുത്ത് നീറുന്നുണ്ട്. അതൊക്കെ ആയപ്പോൾ ഓനെ കൊല്ലാൻ ആണ് തോന്നിയത്. പിന്നെ... എപ്പോഴോ ഉറങ്ങി. 💙💙💙💙💙💙💙💙💙💙💙💙 രാവിലെ ഞാൻ ഫ്രഷ് ആയി ഒക്കെ വന്നപ്പോൾ ആബിക്കാന്റെ പിറകെ നടക്കുന്ന ആലിയയെ ആണ് കണ്ടത്. "നോ... നെവർ... എന്നെ ഇതിൻ കിട്ടും എന്ന് നീ സ്വപ്നത്തിൽ പോലും കരുതണ്ട " ഓൻ അതൊക്കെ പറയുന്നുണ്ട്. പക്ഷെ ആലി.... അവന്റെ പിന്നാലെ നടക്കുന്നുണ്ട്. "എന്താ ഇവിടെ പ്രശ്നം " "റിഷുത്ത.. ഇതൊന്ന് നോക്കിയേ... ഞാൻ എത്ര ആയി എന്റെ കോളേജിൽ ഇന്ന് ഒന്ന് വരാൻ പറയുന്നു. കേൾക്കുന്നില്ല. ഇത്ത ഒന്ന് പറഞ്ഞു നോക്ക് " ഞാൻ പറഞ്ഞാൽ പോകുന്ന ഒരു സാധനം. ഞാൻ ആബിക്കാനെ ഒന്ന് നോക്കിയപ്പോൾ എന്നെ തറപ്പിച്ചു നോക്കാ. "ആലി... ആര് പറഞ്ഞിട്ടും കാര്യമില്ല. ഞാൻ വരില്ല " "മോളെ... ആബിക്ക തന്നെ വരണം എന്ന് നിർബന്ധം ഉണ്ടോ.. ഞാൻ മതിയോ " "അങ്ങനെ ഒന്നുല്ല. ഇത്ത ആയാലും മതി.... " "എന്നാ ഞാൻ വരാം " "റിഷു... വേണ്ടാത്ത പണിക്കു നിൽക്കണ്ട" "ആബിക്കാ... നിങ്ങൾക്കോ പോകാൻ വയ്യാ... എന്നാ പോകുന്ന എന്നെയെങ്കിലും വെറുതെ വിട്ടൂടെ " "എന്നാ നീ പോയി അനുഭവിക്കെടി " "ആഹ്... ഞാൻ പോകും.. അല്ലെങ്കിൽ തന്നെ ഒരു കോളേജ് കണ്ടിട്ട് കുറെ ദിവസം ആയി " ഓൻ മുഖം തിരിച്ചു നിന്നു. "റിഷുത്ത ഇങ്ങള് മുത്താണ് " ആലിയ അത് പറഞ്ഞു മ്മളെ കെട്ടിപിടിച്ചു. "അല്ല മോളെ... എന്തിനാ ഇപ്പൊ ഇന്ന് കോളേജിൽ " "അതോ... " ഓൾ പറഞ്ഞു വന്ന് കാര്യം കേട്ട് ഞാൻ ആബിക്കയെ ഒന്ന് നോക്കി. അപ്പൊ ആൾ അനുഭവിച്ചോ എന്ന രീതിയിൽ നില്കുന്നു. എനിക്ക് ആണെങ്കിൽ ഒരു വഴി കിട്ടിയെങ്കിൽ ഓടാമായിരുന്നു. (തുടരും)
25.3k views
13 days ago
#

📙 നോവൽ

💓ഹൃദയത്തിൽ എന്നും💓2⃣ Sherin പാർട്ട്‌ 13 ആബിക്ക എന്നെ വിടുന്ന ലക്ഷണം ഉണ്ടെന്ന് തോന്നുന്നില്ല. ഓൻ എന്റെ കവിൾ വിടർത്തി കഴിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. ഞാൻ എന്റെ കൈ കൊണ്ട് അവനെ എന്നിൽ നിന്ന് ഉന്തി അടർത്താൻ ശ്രമിച്ചു കൊണ്ടിരുന്നു. മ്മള് സർവ്വ ശക്തിയും എടുത്തു അവനെ ഉന്തി മാറ്റി എങ്കിലും ആ തള്ളലിൽ ഓന്റെ ബാലൻസ് പോയി അവൻ വീണ്ടും എന്നിലേക്ക്‌ തന്നെ വീണു. ആ വീഴ്ചയിൽ ആബിക്കാന്റെ അധരങ്ങൾ വന്ന് പതിച്ചത് എന്റെ അധരങ്ങൾക് മേലെ ആയിരുന്നു. മ്മള് കണ്ണ് ഒക്കെ പുറത്തേക്കു തള്ളി വരുന്ന അവസ്ഥയിൽ ആയിപ്പോയി. സത്യം പറയാലോ... അപ്പ് മ്മക്ക് ചുറ്റുള്ളതൊന്നും കാണാൻ പറ്റാത്ത ഒരു അവസ്ഥയിൽ തന്നെ ആയിരുന്നു. ആ ചൊറിയൻ കോബി ആണെങ്കിൽ മ്മളെ തന്നെ നോക്കി നിൽക്കാ...തെണ്ടി സുഖിച്ചു കിടക്കാ..എണീക്കുന്ന ലക്ഷണം ഇല്ല. ഞാൻ എന്റെ കൈ അവന്റെ ഞെഞ്ചിൽ വെച്ച് തള്ളാൻ നിന്നതും ആരോ ക്യാമ്പിന്റെ ഡോർ തുറന്നു ഉള്ളിലേക്ക് വന്നതും ഒരുമിച്ചു ആയിരുന്നു. ആബിക്ക പെട്ടന്ന് തന്നെ എന്നിൽ നിന്ന് അടർന്നു മാറി. അപ്പോഴാണ് ഒരു സമാധാനം ആയത്. പക്ഷെ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അതെല്ലാം ആവിയായി പോയി. ആരിഫ്... ഓൻ ഞങ്ങളെ രണ്ടു പേരെയും പരസ്പരം മാറി മാറി നോക്കുന്നുണ്ട്. "ആബിക്ക സോറി... ഞാൻ ഇവിടെ ഒന്നും കണ്ടിട്ടില്ല. ഞാൻ കുറച്ചു കഴിഞ്ഞു വരാം " അത് പറഞ്ഞു ഞങ്ങളെ രണ്ടു പേരെയും നോക്കി ഒരു വല്ലാത്തൊരു ചിരിച്ചു ഓൻ പോകാൻ നിന്നപ്പോൾ ആബിക്ക അവനെ വിളിച്ചു നിർത്തി. "ആരി....അവിടെ നിന്നെ... നീ എന്തിനാ വന്നത് അത് പറ " "അത് ആബിക്ക.. ഞാൻ പിന്നെ വരാം.. ഇപ്പൊ ഇവിടെ നിന്നാൽ ശരിയാവില്ല " ഓൻ വീണ്ടും വീണ്ടും എന്തോ അർത്ഥം വെച്ച് പറഞ്ഞപ്പോൾ എനിക്ക് പിടിച്ചില്ല. "ആരി....ഇജ്ജ് എന്തൊക്കെയാ ഈ പറയുന്നത്. നീ ഇവിടെ നിന്ന് പോകാൻ മാത്രം ഇവിടെ... ഇവിടെ ഇപ്പൊ ഒന്നും നടന്നിട്ടില്ല " "എന്റെ റിഷു.... ഞാൻ എല്ലാം കണ്ടതാ... വീട്ടിൽ ഒക്കെ ഒന്ന് നേരിട്ട് കണ്ടാൽ രണ്ടും അടി. ഇവിടെ വന്ന് ഇതാല്ലേ പണി. അപ്പൊ എല്ലാം അഭിനയം ആണല്ലേ " "അതിന് ഇവിടെ എന്ത് ഉണ്ടായി...." "മതി ആബിക്ക... ഉരുളണ്ട. ഞാൻ എല്ലാം കണ്ടു " "അതിന് ഒന്നും നടന്നിട്ടില്ല " "അധികം വിശദീകരിച്ചു ബുദ്ധിമുട്ടണ്ട. എല്ലാം എനിക്ക് മനസ്സിലായി " ആ കുരുപ്പിനോട് ഇനി എത്ര പറഞ്ഞിട്ടും കാര്യമില്ലെന്ന് മനസ്സിലായി. ഞാൻ വേഗം ക്യാബിൻ വിട്ട് ഇറങ്ങി. വെളിയിൽ എത്തിയപ്പോൾ അവിടെ നടന്നതൊക്കെ ആലോചിച്ചു എനിക്ക് തന്നെ എന്തോപോലെ തോന്നി. ഇനി ആരി എങ്ങാനും ഇതൊക്കെ വീട്ടിൽ പോയി ഫ്ലാഷ് ആക്കോ എന്നാ എന്റെ പേടി. ഞാൻ ഇതെല്ലാം എന്റെ തലയ്ക്കുള്ളിൽ ഇട്ട് ആലോചിച്ചു നടന്നപ്പോൾ ആരെയോ കൂട്ടി മുട്ടി. മുന്നിൽ ഉള്ള ആളെ നോക്കിയപ്പോൾ ജുനു ആയിരുന്നു. "എന്താ റിഷു വന്ന് വന്ന് കണ്ണ് കാണാതെ ആയോ " "സോറി ഡാ.... ഞാൻ എന്തോ " "നിനക്ക് ഇപ്പോഴും ഈ സ്വപ്നം കാണുന്ന പരിപാടി ഉണ്ടോ.. പണ്ട് സച്ചുന്റെ പിന്നാലെ നീ നടക്കുമ്പോൾ ഇതൊരു സ്ഥിരം പരിപാടി ആയിരുന്നല്ലോ " അപ്രതീക്ഷിതമായി അവൻ എന്റെ നേരെ സച്ചുന്റെ പേര് പറഞ്ഞപ്പോൾ എന്റെ മുഖം എല്ലാം വാടി. ഞാൻ അവനെ മാറ്റി മുന്നോട്ടു നടന്നു. എന്തോ... എനിക്ക് എന്നെ തന്നെ നഷ്ടപ്പെടും പോലെ തോന്നുന്നു. ജുനു എന്റെ പിന്നാലെ വരുന്നുണ്ടെങ്കിൽ എനിക്ക് അവന്റെ വിളി കേൾക്കാൻ ആയില്ല. അവസാനം റസ്റ്റ്‌ കോർണറിൽ എത്തിയപ്പോഴാണ് എന്റെ കാലുകൾ നിശ്ചലമായത്. അവിടെ ഉള്ള ഒരു ബെഞ്ചിൽ പതിയെ ഞാൻ ഇരുന്നു. എന്റെ കണ്ണുകൾ ഞാൻ പോലും അറിയാതെ നിറന്നു വന്നിരുന്നു. പെട്ടന്ന് എന്റെ അരികിൽ ആരുടെയോ പെരുമാറ്റം കണ്ട് നോക്കിയപ്പോൾ അത് ജുനു ആയിരുന്നു. ഓൻ എന്നെ തന്നെ നോക്കി നിൽക്കുകയാണ്. "ഷാന... അല്ല റിഷു... നീ ഈ കണ്ണൊക്കെ ഒന്ന് തുടക്ക്. ഞാൻ നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞത് അല്ല " "ജുനു എനിക്ക് അറിയാം. നീ എന്നെ വിഷമിപ്പിക്കാൻ പറഞ്ഞത് അല്ലാന്ന്.. എങ്കിലും അതൊക്കെ കേട്ടപ്പോൾ സച്ചുന്റെ ഓർമകൾ എന്നിലേക്ക്‌ പടർന്നു കയറും പോലെ. അത്രക്ക് പ്രാണൻ ആയിരുന്നില്ലേടാ അവൻ എന്റെ. " "റിഷു... എല്ലാം എനിക്ക് അറിയുന്നത് അല്ലെ..... ആ ക്ലാസും കോളേജും... ഫ്രണ്ട്ഷിപ്... എന്തിന് കോളേജ് വരെ പിടിച്ചു ഉലച്ച നിങ്ങളുടെ പ്രണയം. എല്ലാം നേരിട്ട് കണ്ടറിഞ്ഞവനല്ലേ ഞാൻ. നീ എന്ന് വെച്ച് അവൻ ശ്വാസം ആയിരുന്നു... പ്രാണവായു ആയിരുന്നു " "എന്നിട്ട് ആണോ അവൻ എന്നെ ഇട്ടെറിഞ്ഞു പോയത് " "അതിപ്പോ... അന്ന് നമ്മൾക്ക് ഇടയിൽ ഒക്കെ എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട് റിഷു. നീ ഇപ്പൊ അതൊക്കെ വിട്.....നീ എന്നും ഹാപ്പി ആയി ഇരിക്കണം. സച്ചുന്റെ ആഗ്രഹം അതായിരുന്നു. " ഞാൻ അവനെ ഒന്ന് നോക്കി. "അല്ല റിഷു... എന്റെ ആഗ്രഹം ആണ്. എന്റെ കൂട്ടുകാരി ഒരിക്കലും വിഷമിച്ചു ഇരിക്കുന്നത് എനിക്ക് സഹിക്കില്ല. നിന്റെ മുഖത്ത് ഈ കണ്ണീർ ചേരില്ല " അത് പറഞ്ഞു എന്റെ കണ്ണുകൾ അവൻ ഒപ്പി എടുത്തു. ആ നിമിഷം അവനെ പോലെ ഒരു ഫ്രണ്ട്നെ അല്ലാഹ് എനിക്ക് തന്നതിൽ ഞാൻ ഒരുപാട് സന്തോഷിച്ചു. അവൻ അങ്ങനെ ഓരോന്ന് പറഞ്ഞു എന്നെ സന്തോഷിപ്പിക്കാൻ നോക്കി. എങ്കിലും സച്ചു ഒരു കരടായി ഇപ്പോഴും മനസ്സിൽ കിടക്കുന്നു. മനസ്സറിഞ്ഞു സ്നേഹിച്ചു പോയതാ ഞാൻ അവനെ. അവനും ആ ഓർമകളും മായണം എങ്കിൽ എന്റെ മരണം അത് വേണം. എന്നാലും ജുനുന്റെ മുന്നിൽ ഞാൻ ചിരിച്ചു തന്നെ നിന്നു. അപ്പോഴാണ് ഐഷു വന്ന് ആബിക്ക വിളിക്കുന്നുണ്ടെന്ന് പറഞ്ഞത്. ഇങ്ങേരെ കൊണ്ട് ഞാൻ തോറ്റു. ഇടക്ക് ഇടക്ക് എന്നെ കണ്ടില്ലെങ്കിൽ ആൾക്ക് എന്തോ വല്ലാത്ത മിസ്സിംഗ്‌ ആണെന്ന് തോന്നുന്നു 😉 മ്മള് മൂപ്പരെ ക്യാബിനിൽ എത്തിയപ്പോൾ ആൾ എന്നെ പ്രതീക്ഷിച്ചു ഇരിക്കുന്ന പോലെ ആയിരുന്നു. പക്ഷെ എന്നെ കണ്ടതും പെട്ടന്ന് ഒരു ഫയലിലേക് മുഖം പൂഴ്ത്തി. ഇതിപ്പോ എന്താ സംഭവം... എന്തേലും ആവട്ടെ. "സാർ " "മിസ്സ്‌.റിഷാന മൊയ്‌ദീൻ.... " ഓൻ പറയലും ഞാൻ ചാടി കയറി പറയാൻ തുടങ്ങി. "സോറി സാർ... മിസ്സിസ്. റിഷാന ആബിദ് അലി " അത് പറഞ്ഞപ്പോൾ ഫയലിൽ നിന്ന് കണ്ണേടുത്തു എന്നെ ഒരു നോട്ടം. ഞാൻ ഒന്നും അറിയാത്ത പോലെ നിന്നു കൊടുത്തു. "മം... മിസ്സിസ്.റിഷാന ആബിദ് തന്നോട് ഞാൻ പറഞ്ഞത് എന്തായിരുന്നു... ഞാൻ ആദ്യം ഞാൻ പറഞ്ഞ വർക്ക്‌ കംപ്ലീറ്റ് ചെയ്ത ശേഷം തനിക്കു ഞാൻ ഒരു പണിഷ്മെന്റ് തന്നിരുന്നില്ലേ " അപ്പോഴാണ് എനിക്ക് അത് ഓർമ വന്നത്. ഇവൻ എന്നെ ജോലി എടുപ്പിച്ചു കൊല്ലാൻ വേണ്ടി ഒരുങ്ങി നിൽക്കുകയാണ് എന്ന് എനിക്ക് മനസ്സിലായി. ഇപ്പൊ തുടങ്ങിയാലേ തീരൂ എന്നുള്ളത് കൊണ്ട് ഞാൻ വേഗം ജോലി തുടങ്ങി. പത്തു വർഷത്തിനിടയിൽ നടന്ന കമ്പനി ട്രാൻസാക്ഷന് വിവരങ്ങൾ ആദ്യം തന്നെ തപ്പി എടുക്കാൻ തുടങ്ങി. ഒരുപാട് പൊടി പിടിച്ച ഫയലുകൾക് ഇടയിൽ കണ്ണോടിക്കുമ്പോൾ സമയം കടന്നു പോകുന്നത് ഞാൻ അറിഞ്ഞതെ ഇല്ലായിരുന്നു. ഏകദേശം എല്ലാ വിവരങ്ങളും തപ്പി എടുത്തു അതെല്ലാം കമ്പ്യൂട്ടറിൽ അപ്‌ലോഡ് ചെയ്യാൻ ഞാൻ തുടങ്ങി. അപ്പൊ തന്നെ സമയം ഒരുപാട് ആയി. കമ്പനിയിൽ ഉള്ള ഓരോ സ്റ്റാഫും പൊയ്ക്കൊണ്ടിരുന്നു. ഞാൻ എന്റെ ഫുൾ ശ്രദ്ധയും അതിൽ പതിപ്പിച്ചു. കമ്പ്യൂട്ടർ നോക്കി നോക്കി എന്റെ കഴുത്ത് വേദനിക്കാൻ തുടങ്ങിയപ്പോൾ ഞാൻ അതിൽ നിന്ന് കണ്ണേടുത്തി നോക്കിയപ്പോൾ ചുറ്റിലും ആരുമില്ല. ഞാൻ എല്ലായിടവും ഒന്ന് നോക്കി. ആരുമില്ല. പെട്ടന്ന് തിരിഞ്ഞു നേരെ നോക്കിയപ്പോൾ മുന്നിൽ നില്കുന്നു കാലമാടൻ എന്നെ പേടിപ്പിക്കാൻ ആയിട്ട്. വേറെ ആരുമല്ലാട്ടോ എന്റെ കെട്ടിയോൻ തന്നെ. "കഴിഞ്ഞില്ലേ? " "ആബിക്ക... പ്ലീസ്... ഇനി നാളെ ചെയ്‌താൽ പോരെ... " "പറ്റില്ല.ഇന്ന് ഇത് തീർത്തിട്ട് പോയാൽ മതി. അല്ലെങ്കിൽ വീട്ടിൽ വരണ്ട " "എന്തോന്ന് " "ഞാൻ പറഞ്ഞത് ആവർത്തിക്കാറില്ല " അത് പറഞ്ഞു ഓൻ ഒരറ്റ പോക്ക്. പടച്ചോനെ... ഇങ്ങനെയും ഉണ്ടാവോ ഭർത്താക്കന്മാർ. പകച്ചു പോയി ഞാൻ. ഞാൻ ചുറ്റും നോക്കിയപ്പോൾ എനിക്ക് പേടി ആവാൻ തുടങ്ങി.ചുറ്റിലും ഇരുട്ടു ആയിട്ട് ഉണ്ട്. എനിക്ക് എങ്ങും വയ്യ ഇവിടെ ഇരിക്കാന്. ഞാൻ സിസ്റ്റം വേഗം ഷഡോൺ ചെയ്തു ആബിക്കാന്റെ പിന്നാലെ ഓടി. ഓൻ ഓന്റെ ക്യാബിനിൽ ആയിരുന്നു. "ആബിക്ക... പ്ലീസ് നമ്മുക്ക് വീട്ടിൽ പോകാം " "എങ്ങനെ.. നമ്മുക്കോ. എനിക്ക് പോകാൻ ആവുമ്പോൾ ഞാൻ പോകും. " അത് പറഞ്ഞു ഓൻ എന്റെ മുന്നിലൂടെ ഒരറ്റ പോക്ക്. അപ്പൊ ഞാൻ ആര്... ഇവൻ സത്യത്തിൽ എന്നെ കൂട്ടാതെ പോകോ റബ്ബേ.. ഞാൻ ഓന്റെ പിന്നാലെ പോയപ്പോൾ ഓൻ പാർക്കിംഗ് ഏരിയയിലേക്ക് നടക്കുന്നു. ഞാനും ഓന്റെ കൂടെ തന്നെ നടന്നു. ഓൻ എന്റെ മുന്നിൽ നിന്ന് ഓന്റെ കാർ എടുത്തു തിരിച്ചു. എന്നിട്ട് എന്റെ മുന്നിലൂടെ ഒരറ്റ പോക്ക്.എന്നെ ഒന്ന് വില വെച്ചത് കൂടി ഇല്ല. ഇത്ര കണ്ണിൽ ചോര ഇല്ലായിരുന്നോ ഓൻക്. ഓൻ ഇത്ര കളി ഒക്കെ കളിച്ചാലും എന്നെ ഇങ്ങനെ ഒറ്റക്ക് ഇട്ട് പോകുമെന്ന് കരുതിയില്ല. ഇങ്ങനെ... ഈ രാത്രി എന്നെ വിട്ട് പോകും ഒരിക്കലും കരുതിയില്ല. സത്യം പറഞ്ഞാൽ ഇപ്പൊ എന്റെ കണ്ണൊക്കെ നിറയാൻ തുടങ്ങി. എന്താ അറിയില്ല... ഭയം നിഴലിച്ചു കൊണ്ട് നിന്നു. അടുത്ത് ഒന്നും ഒരു മനുഷ്യ ജീവി പോലും ഇല്ല. റബ്ബേ... ഞാൻ ഇപ്പൊ എന്താ ചെയ്യാ... ആകെ ഒരു കൂടി ഒരു വെപ്രാളം. അല്ലെങ്കിൽ തന്നെ ഈ ഇരുട്ടു എനിക്ക് ഭയങ്കര പേടി ആണ്. അതിന്റെ കൂടെ.. ചുറ്റിലും എന്തോ ഒരു നിശബ്ദ. ഞാൻ എന്റെ ഫോണിൽ ഫ്ലാഷ് ഓൺ ആക്കി മുന്നോട്ടു നടന്നു കൊണ്ടിരുന്നു. പതിയെ പതിയെ കാലുകൾ വെക്കുമ്പോൾ എന്റെ ഒപ്പം ആരോ പിന്തുടർന്ന് വരുന്നപോലെ. ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ആരെയും കാണാനും ഇല്ല. എന്റെ തോന്നൽ ആകും. ഞാൻ വീണ്ടും നടക്കാൻ തുടങ്ങി. പാർക്കിംഗ് ഏരിയ തന്നെ കടക്കാൻ എനിക്ക് ആവുന്നില്ല. ഞാൻ മുന്നോട്ടു നടക്കും തോറും എന്നെ പിന്തുടരുന്നപ്പോലെയുള്ള തോന്നൽ ശക്തിപ്പെട്ടു കൊണ്ടിരുന്നു. അവസാനം മ്മള് സർവ്വ ധൈര്യവും എടുത്തു മുന്നോട്ട് വേഗത്തിൽ നടന്നു. പെട്ടന്ന് എന്റെ മുന്നിൽ ആരെയോ കണ്ടപ്പോൾ ഞാൻ ഒന്ന് നിന്നത്. നോക്കിയപ്പോൾ ആബിക്ക ആയിരുന്നു. പടച്ചോനെ..... അപ്പൊ എനിക്ക് എന്ത്പറ്റി എന്ന് പോലും അറിയില്ല. ഞാൻ വേഗം മൂപ്പരിലേക്ക് ഓടി ചെന്ന് അവനെ വാരി പുണർന്നു. എന്നിൽ ഉള്ള ഭയം എല്ലാം ഇല്ലാതാകും പോലെ. "എന്നെ എന്തിനാ ഒറ്റക്ക് ഇട്ട് പോയത് " അത് പറഞ്ഞു അവനെ വീണ്ടും ചേർത്ത് നിർത്തി. എത്ര നേരം അങ്ങനെ നിന്നു എന്നറിയില്ല. പെട്ടന്ന് ആയിരുന്നു എനിക്ക് എന്തോ ഒരു സ്വബോധം കിട്ടിയത്. ഞാൻ വേഗം അവനിൽ ഉള്ള പിടി വിട്ട് പിന്നോട്ട് മാറി. (തുടരും ) പടച്ചോനെ.... സോറി... വീണ്ടും ഞാൻ ലേറ്റ് ആക്കിയല്ലേ. ഒരുപാട് സോറി... മനഃപൂർവം അല്ല. പെട്ടന്ന് ഒരു എക്സാം ഒക്കെ കയറി വന്നു. വായിച്ചിട്ട് അഭിപ്രായം പറയണേ.. ഇന്ഷാ അല്ലാഹ്.. Next പാർട്ട്‌ നാളെ രാത്രി
23.7k views
15 days ago
അക്ഷരങ്ങൾ കൊണ്ട് തീർക്കുന്ന ഓരോ എഴുത്തുകാരുടെയും വരികൾ വായനക്കാർക് എന്നുമൊരു വിസ്മയമാണ് 😍😍 പക്ഷെ.... ഓരോ എഴുത്തുകാരുടെയും എഴുത്തിനു വിജയം ലഭിക്കണം എങ്കിൽ വായനക്കാരുടെ സപ്പോർട്ട്... അത് വളരെ വലുതാണ്. ഓരോ എഴുത്തുകാരെയും അവരുടെ ഉന്നതിയിൽ എത്തിക്കാൻ വായനക്കാരുടെ പങ്ക് അത് വളരെ വലുതാണ് 💜 അപ്പൊ നിങ്ങളുടെ ഓരോരുത്തരുടെയും സപ്പോർട്ട് കാത്തിരിക്കുന്ന ഒരു എഴുത്തുകാരിയെ നിങ്ങളിലേക് എത്തിക്കുകയാണ്. ആയിഷ തൗസി 😍 "എരിഞ്ഞമർന്ന ഇതളുകൾ" എന്നൊരു മനോഹര സ്റ്റോറി എഴുതുന്നുണ്ട് എന്റെ പ്രിയ കൂട്ടുകാരി. എല്ലാ വായനക്കാരും അവളുടെ സ്റ്റോറി വായിച്ചു സപ്പോർട്ട് ചെയ്യണം...... നിങ്ങൾക്ക് മുന്നിൽ എഴുത്തിന്റെ മറ്റൊരു വർണ്ണ വിസ്മയം തീർക്കാനാണ് അവൾ കാത്തിരിക്കുന്നത്. plzz support aishuu 👇👇👇👇 https://sharechat.com/profile/thousi4248
#

📙 നോവൽ

📙 നോവൽ - പോസ്റ്റ് ചെയ്തത് : @ sheri1438 Available on : ShareChat சமைண் . ജ്ർ aishuu @ thousi4248 72 1523 പോസ്റ്റുകൾ ഫോളോവേഴ് എരിഞ്ഞമർന്ന ഇതളുകൾ ഷെയർചാറ്റിൽ എന്നെ ഫോളോ ചെയ്യു # S നോവൽ അക്ഷരങ്ങൾ കൊണ്ട് തീർക്കുന്ന ഓ . . . GET IT ON - Google Play - ShareChat
8.1k views
20 days ago
#

📙 നോവൽ

💓ഹൃദയത്തിൽ എന്നും💓2⃣ Sherin പാർട്ട്‌ 12 ആബിക്കാന്റെ വായിൽ നിന്ന് വീണ് കൊണ്ടിരിക്കുന്നു നല്ല നല്ല തെറികൾ കേട്ട് മൂപ്പരെ മുഖത്ത് തന്നെ നോക്കി നിന്നു. എനിക്ക് ആണെങ്കിൽ ഒരു കുന്തവും മനസ്സിലാവുന്നില്ല. ഓൻ ആണെങ്കിൽ ഒന്ന് നിർത്തുന്നതുമില്ല. ഏതായാലും ഓന്റെ പൊടി പൂരം കഴിയട്ടെ എന്ന് കരുതി ഞാൻ വെയിറ്റ് ചെയ്തു നിന്നു. ഓൻ മ്മളെ മുഖത്ത് നോക്കി നല്ലോണം തെറി പറയുന്നുണ്ട്.ഞാൻ ആണെങ്കിൽ എല്ലാം കേട്ട് ഒന്ന് പുഞ്ചിരിച്ചു നിന്നു. എന്നിൽ ഒരു ഭാവവ്യത്യാസവും ഇല്ലെന്ന് കണ്ടപ്പോൾ ഓൻ ഓന്റെ പരിപാടി നിർത്തി മ്മളെ രൂക്ഷമായി നോക്കുകയാണ്. ഞാൻ വേഗം പോയി ഓന്റെ മുന്നിൽ ഉള്ള വെള്ളത്തിന്റെ ഗ്ലാസ്‌ എടുത്തു ഓന്റെ നേരെ നീട്ടി. എന്നെയും ഗ്ലാസ്സിനെയും മാറി മാറി നോക്കി കൊണ്ടിരിക്കാ ഓൻ. ഞാൻ പിരകം കൊണ്ട് എന്തെ എന്നുള്ള രീതിയിൽ ചോദിച്ചു. "എന്താ തന്റെ കൈയിൽ? " "അത് പിന്നെ സാർ... കുറച്ചു ചൂടിൽ അല്ലെ.. കുറച്ചു വെള്ളം ഒഴിച്ചാൽ തണുത്താലോ എന്ന് കരുതി " ഞാൻ അത് പറഞ്ഞതെ എനിക്ക് ഓർമ ഉള്ളൂ... "സ്റ്റോപ്പ്‌ ഇറ്റ് യുവർ നോൺസെൻസ്. താൻ എന്താ കരുതിയത്. എല്ലാത്തിനും ഇവിടെ സപ്പോർട്ട് ചെയ്യുമെന്നോ. ലേറ്റ് ആയി വന്നതും പോരാ... ഇന്ന് ഇതിനൊക്കെ കൂടി ഒരു പണിഷ്മെന്റ് ഉണ്ട് തനിക്. താൻ ഇന്ന് ഇവിടെ പത്തു വർഷത്തിനുള്ളിൽ നടന്ന എല്ലാ സെയിൽസ് and പർച്ചെസിങ്ന്റെയും ഡീറ്റെയിൽസ് എന്റെ മുന്നിൽ റിപ്പോർട്ട്‌ ചെയ്തിട്ട് നീ ഇന്ന് പോയാൽ മതി. ആൻഡ് നോട്ട് ഇൻക്ലൂഡിങ് ഓൾ ഡീറ്റെയിൽസ് " ഓൻ പറയുന്നത് കേട്ട് എന്റെ കണ്ണ് തള്ളി നിന്നു. "സാർ....ഇതിന്റെയൊക്കെ ആവശ്യം എന്താ? അതും വർഷം മുമ്പ് വരെ ഉള്ള കാര്യങ്ങൾ. ഇതിനു എന്തേലും ഇമ്പോര്ടൻസ് ഉള്ളതായി എനിക്ക് തോന്നുന്നില്ല " "മിസ്സ്‌. റിഷാന മൊയ്‌ദീൻ.... യു are മൈ സ്റ്റാഫ്‌. ഞാൻ പറയുന്നത് അങ്ങോട്ട്‌ കേട്ടാൽ മതി " ആബിക്ക നല്ല കട്ടക്കലിപ്പിൽ അത് എന്നോട് പറഞ്ഞപ്പോൾ അത് എനിക്ക് തീരെ പിടിച്ചില്ല. "സോറി സാർ... എനിക്ക് അൽപ്പം ബുദ്ധിമുട്ട് ഉണ്ട്. പിന്നെ ഞാൻ സാറിന്റെ സ്റ്റാഫ്‌ ആയിട്ടില്ല ഇതുവരെ.അത് ഓർമ കാണുമല്ലോ. പിന്നെ.... ഒരു കാര്യം കൂടി... മിസ്സ്‌. റിഷാന മൊയ്‌ദീൻ അല്ല. മിസ്സിസ്.റിഷാന ആബിദ് അലി " അള്ളോഹ്... എന്റെ ഡയലോഗ് കേട്ട് എനിക്ക് തന്നെ കോരി തരിക്കാൻ തുടങ്ങി. പക്ഷെ മ്മളെ മുന്നിൽ ഇരിക്കുന്ന പോത്തിന് അതൊന്നും ഇല്ല. "ഓഹോ... അപ്പൊ തനിക്കു ഈ ജോലി വേണ്ടെന്നാണോ പറയുന്നത് " "വേണ്ട... ഞാൻ ഈ ജോലി മോഹിച്ചു വന്നത് ഒന്നുമല്ല. തന്റെ കൂടെ ജോലി ചെയ്യാൻ എനിക്ക് മനസ്സില്ല " "അങ്ങനെ ആണല്ലേ..... അപ്പൊ അങ്ങനെയാ കാര്യങ്ങൾ... താൻ പോവാണോ " "അതെ... തന്നെ പോലൊരു ബോസ്സിന്റെ കീഴിൽ ജോലി ചെയ്യുന്നതിനേക്കാൾ ബേധം തെരുവിൽ പോയി ഭിക്ഷ എടുക്കുന്നതാ " അത് പറഞ്ഞു ഞാൻ തിരിഞ്ഞു നടക്കാൻ ഒരുങ്ങിയപ്പോളാണ് എന്റെ പിറകിൽ നിന്ന് അവന്റെ ഒലക്കമ്മലെ ശബ്ദം ഞാൻ കേട്ടത്. "അപ്പൊ റിഷാന... ഞാൻ ജയിച്ചു അല്ലെ " ഞാൻ തിരിഞ്ഞു ഓന്റെ മുഖത്തേക്ക് നോക്കി. "എന്താ" "അതല്ല... ഒരാൾ എന്റെ അടുത്ത് ഒരു മത്സരം ഒക്കെ വെച്ചിരുന്നു. ഈ ജോലി ഞാൻ നേടി എടുക്കും എന്നതൊക്കെ " അവൻ അത് പറഞ്ഞപ്പോളാണ് അങ്ങനെ ഒരു കാര്യം ഉള്ളത് എനിക്ക് ഓർമ വന്നത്. ഇനി ഇപ്പൊ എന്താക്കും. "അപ്പൊ ഞാൻ ജയിച്ചു അല്ലെ " നിന്നെ ഞാൻ അങ്ങനെ ജയിപ്പിക്കില്ലെടാ ചൊറിയാ... "അതിന്.... ഞാൻ... ഈ ജോലിയിൽ നിന്ന് പോയിട്ട് ഇല്ലല്ലോ. " "താൻ അല്ലെ ഇപ്പൊ എല്ലാം ഉപേക്ഷിച്ചു പോയി എന്നൊക്കെ പറഞ്ഞത് " "ആര് പറഞ്ഞു... എപ്പോ പറഞ്ഞു... അതൊക്കെ എന്റെ ഒരു അഭിനയമാണ് " എന്റെ സംസാരം കേട്ട് ഇപ്പൊ ആബിക്കാന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിയുന്നത് ഞാൻ കണ്ടു. അത് കാണാൻ എന്തൊരു മൊഞ്ചാണെന്നോ... ഞാൻ അത് തന്നെ നോക്കി നിന്നു. പെട്ടന്ന് എന്റെ നേരെ നോക്കി ആളുടെ മുഖം മാറുന്നത് ഞാൻ കണ്ടു. "അപ്പൊ ഞാൻ പറയുന്ന കാര്യങ്ങൾ ചെയ്യാൻ തനിക് ഒരുക്കമാണോ " "യെസ് " മ്മള് മനസ്സില്ലാ മനസ്സോടെ അതിന് സമ്മതിച്ചു. "ഇപ്പൊ താൻ കോൺഫ്രസ് ഹാളിലേക്കു ചെല്ല്... തനിക്ക് ഉള്ള ജോലി അവിടെ ഉണ്ട്. അത് കംപ്ലീറ്റ് ആക്കിയ ശേഷം ഞാൻ ഫസ്റ്റ് പറഞ്ഞ വർക്ക്‌ കംപ്ലീറ്റ് ചെയ്യണം. അണ്ടർസ്റ്റാന്റ് " അള്ളോഹ്.... ഇതെന്താ പണിയോട് പണിയൊ... ഇവൻ ഇന്ന് എന്നെ കൊല്ലോ... മ്മള് ഒക്കെയും സമ്മതിച്ചു എന്ന് പറഞ്ഞു അവിടെ നിന്ന് പുറത്തു ഇറങ്ങി. സിംഹ മടയിൽ നിന്ന് ഇറങ്ങിയ ഒരു ഫീൽ ആയിരുന്നു അപ്പോൾ. കോൺഫ്രസ് ഹാളിൽ എത്തിയപ്പോൾ അവിടെ ഒരാളും ഇല്ലായിരുന്നു. പക്ഷെ അവിടെ ബോർഡിൽ വ്യക്തമായി എഴുതി വെച്ചിട്ടുണ്ട് കാര്യങ്ങൾ. ഞങ്ങൾ അഞ്ചു പേരുടെയും പേരിനു നേരെ ഓരോ ജോലി ആണ് ഉള്ളത്. എന്റെ നേരെ ഉള്ളത് വായിച്ചു എന്റെ കണ്ണ് തള്ളി. കഴിഞ്ഞ ഫിനാൻഷ്യൽ ഇയറിൽ ഉള്ള എല്ലാ വിധം ഡീറ്റെയിൽസ്.... അതായത് ഈ കമ്പനിയോട് ചേർന്നുള്ള എല്ലാ സബ്സിടിയേറി കമ്പനി ഉൾപ്പെടെ ഉള്ളവയുടെ വിവരങ്ങൾ ശേഖരിച്ചിട്ട് ഒരു പുതിയ ഇമേജിനെറി ..... അതായത് ഈ വർഷം എന്ത് നടക്കും എന്നുള്ളതിനെ വിലയിരുത്തി ക്യാഷ് ഫ്ലോ...ഉൾപ്പെടെ ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ് ഉണ്ടാക്കുക. എല്ലാം കണ്ട് എന്റെ തല കറങ്ങുന്നപ്പോലെ.. പഠിക്കുന്ന കാലത്ത് തന്നെ മ്മക്ക് ഇതിനൊക്കെ ഭയങ്കര മടിയാണ്. അള്ളോഹ്... എന്നാലും ഇങ്ങനെ ഒരു പണി വേണ്ടിയിരുന്നില്ല. റബ്ബേ... എവിടെ നിന്ന് ഇപ്പൊ ഞാൻ തുടങ്ങും. ഒരു നിശ്ചയവും ഇല്ല. ഞാൻ വേഗം ഓൾഡ് ഡീറ്റെയിൽസ് തപ്പാൻ വേണ്ടി ഒരുങ്ങി. "റിഷു " പിറകിൽ നിന്ന് ഒരു വിളി കേട്ട് നോക്കിയപ്പോൾ ജനുവിനെയാണ് കണ്ടത്. "ആഹ്... ജുനു... നിന്നെ കണ്ടത് എന്തായാലും നന്നായി. നിനക്ക് എന്നെ ഒന്ന് ഹെല്പ് ചെയ്യാൻ പറ്റോ " ഞാൻ ഓനോട് കാര്യങ്ങൾ എല്ലാം പറഞ്ഞു. അപ്പൊ ഓൻ എന്നെ ഒരു റൂമിലേക്ക്‌ കൊണ്ട് പോയി. എന്നിട്ട് ഒരു കമ്പ്യൂട്ടർ എനിക്ക് കാണിച്ചു തന്നു. അതിൽ ഉണ്ടാകും എല്ലാ ഡീറ്റെയിൽസും എന്ന് പറഞ്ഞു. ഓൻ എല്ലാ ഫയലുകളും തപ്പി കൊണ്ടിരുന്നു. ജുനു അവൻ എന്റെ കൂടെ തന്നെ നിന്നു. "ഡാ... Thanks ഡാ...നീ ഇനി പൊയ്ക്കോ " "എന്താ റിഷു... നമ്മുടെ ഇടയിൽ ഒരു താങ്ക്സ്ന്റെ ആവശ്യം ഉണ്ടോ " "ഇല്ല... എന്നാലും " ഓൻ എന്റെ അടുത്ത് നിന്ന് എണീറ്റ് പോകാൻ ഒരുങ്ങി. അവനിൽ എന്തോ ഒരു വിഷമം ഉള്ളപ്പോലെ. ഞാൻ അവന്റെ കൈയിൽ പിടിച്ചു. "സോറി... ജുനു... ഇതൊക്കെ കിട്ടിയ ആവേശത്തിൽ പറഞ്ഞു പോയതാ " "ഇജ്ജ് ഒന്ന് പോയെ പെണ്ണെ... ഇപ്പൊ ദാ സോറി എന്ന് " അള്ളോഹ്... എന്നെ കൊണ്ട് ഞാൻ തോറ്റല്ലോ ഞാൻ അവനിക്ക് ഒന്ന് ഇളിച്ചു കൊടുത്തു. അപ്പൊ അവനും പുഞ്ചിരിച്ചു. "ജുനു.... നിന്റെ കല്യാണം കഴിഞ്ഞോ " "അതൊന്നും ആയിട്ടില്ല " "അതെന്താടാ..... ഇപ്പൊ നീ സെറ്റിൽ ആയില്ലേ.. ഇനി ഇപ്പൊ ആര് നോക്കി നിൽക്കാ" "അതാണ്‌ മോളെ... ഒരാളെ നോക്കി നിൽക്കുകയാണ്... എന്നിലേക്ക്‌ അവൾ എത്തും നേരത്തിനാണ് ഞാൻ ഇങ്ങനെ കാത്തിരിക്കുന്നത് " "ജുനു... നിനക്ക് പ്രണയം ഉണ്ടോ. എന്നിട്ട് ഇതുവരെ ഞങ്ങൾ ആരും അറിഞ്ഞില്ലല്ലോ " "അതൊക്കെ അറിയാൻ കിടക്കുന്നത് അല്ലെ ഉള്ളൂ മോളെ.. നീ ഇപ്പൊ എന്തായാലും ജോലി ചെയ്യ് " അത് പറഞ്ഞു ഓൻ പോയി. ഞാൻ എന്റെ ജോലി തുടർന്നു. എല്ലാ ഡീറ്റെയിൽസും കളക്ട് ചെയ്തു. അങ്ങനെ സിസ്റ്റം ഷഡ്‌ഡൗൺ ചെയ്യാൻ നിന്നപ്പോൾ ഒരു ഫയൽ എന്റെ മുന്നിൽ കണ്ടത്. ഞാൻ കുറെ തുറക്കാൻ ശ്രമിച്ചിട്ടും അതിന് കഴിഞ്ഞില്ല. കാരണം അത് പാസ്സ് വേർഡ് ചെയ്തു ലോക്ക് ആയിരുന്നു. അത്രയൊക്കെ ശ്രമിച്ചിട്ടും അത് കിട്ടിയില്ല. അവസാനം ഞാൻ എന്തിന് ഇതിന്റെ പിറകെ തൂങ്ങണം എന്ന് കരുതി എണീറ്റു. പക്ഷെ... അതിൽ എന്തെക്കെയോ അടങ്ങിയിട്ട് ഉണ്ടെന്ന് എന്റെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു. അതെല്ലാം മനസ്സിൽ നിന്ന് കളഞ്ഞു എന്റെ ജോലിയിൽ ഞാൻ മുഴുകി. അത്രയൊക്കെ ശ്രമിച്ചിട്ടും ഒരു സ്റ്റേറ്റ്മെന്റ് കൂടി എനിക്ക് തൃപ്തികരമായ രീതിയിൽ എനിക്ക് പൂർത്തിയാക്കാൻ ആയില്ല. ഉച്ച വരെ ഇരുന്ന് ഭക്ഷണം പോലും കഴിക്കാതെ സ്റ്റേറ്റ്മെന്റ് തയ്യാറാക്കി. വിശന്നിട്ട് ആണെങ്കിൽ കുടൽ കത്തുന്ന പോലെ ഉണ്ട്. പക്ഷെ എനിക്ക് ഉള്ള ഒരു സ്വഭാവം എന്തിനെങ്കിലും തുനിഞ്ഞു ഇറങ്ങിയാൽ അത് കഴിയുന്ന വരെ വേറെ ഒന്നും കണ്ണിൽ പെടില്ല. അങ്ങനെ മൂന്നു മണി ആയപ്പൊക് എല്ലാ സ്റ്റെമെന്റും തയ്യാറാക്കി. എല്ലാം ഫയൽസും എടുത്തു ആബിക്കാന്റെ ക്യാബിനിലേക് നടന്നു. ഇനിയും ആ തെണ്ടിയുടെ അടുത്തേക്ക് പോകണം എന്ന് ഓർക്കുമ്പോളാണ് മനസ്സിൽ ഒരു തരം..... ബാക്കി കിട്ടുന്നില്ല. എന്തോ ഒരു ഇത്. ഞാൻ അവിടെ എത്തിയതും അകത്തു നിന്ന് ഭയങ്കര ഉച്ചത്തിൽ ഉള്ള അലർച്ചയാണ് കേട്ടത്. അത് കേട്ടപ്പോൾ തന്നെ എന്റെ കാര്യം ഒരു തീരുമാനം ആയി എന്ന് എനിക്ക് മനസ്സിലായി. എന്നാലും രണ്ടും മനസ്സിൽ ഉറപ്പിച്ചു ഞാൻ പെർമിഷൻ ചോദിച്ചു. ആൾ യെസ് കമിങ് എന്നൊക്കെ പറയുന്നുണ്ട്. അതും എന്തൊക്കെയോ ദേഷ്യത്തിലാണ്. ഞാൻ ഉള്ളിൽ കയറിയപ്പോൾ ഓൻ ഒരാളെ ഇട്ട് ചീത്ത പറയാ. അത് കേട്ട് എന്റെ കണ്ണ് വരെ നിറഞ്ഞു. പാവം... എന്റെ റബ്ബേ... ഇവൻ ഇത് തന്നെയാണോ പണി. ഞാൻ ഓർത്തു പോയി. ലാസ്റ്റ് ആളോട് പോകാൻ പറഞ്ഞു. അവൻ പോയപ്പോൾ എന്നെ ഒരു നോട്ടം സത്യം പറഞ്ഞാൽ ഇപ്പൊ എനിക്ക് വിറക്കാൻ തുടങ്ങിയിട്ട് ഉണ്ട്. അത്രക്ക് ദേഷ്യത്തിൽ ആണ് ആൾ. ഞാൻ വേഗം ഫയൽസ് ടേബിളിൽ വെച്ചു. അപ്പോഴാണ് ടേബിളിൽ വെച്ചിരിക്കുന്ന ഫുഡ്‌ എന്റെ കണ്ണിൽ പെട്ടത്. അപ്പൊ ആബിക്കയും ഒന്നും കഴിച്ചിട്ടില്ലേ. ഞാൻ അത് ഓർത്തു നിന്നപ്പോളാണ് അവൻ എന്നോട് പോകാൻ പറഞ്ഞത്. ഞാൻ തിരിഞ്ഞു നടന്നു. "ഒന്ന് അവിടെ നിന്നെ " സ്വിച്ച് ഇട്ടപ്പോലെ ഞാൻ അവിടെ നിന്നു. "താൻ ഫുഡ്‌ കഴിച്ചോ " ആളെ ചോദ്യം കേട്ട് ഞാൻ തന്നെ ആകെ അതിശയിച്ചു. പടച്ചോനെ... ഞാൻ ഇത് സ്വപ്നം ആണോ കാണുന്നത്. "തന്നോട് ആണ് ചോദിച്ചത്... ഇയാൾ ഫുഡ്‌ കഴിച്ചോ " "യെസ് സാർ " എല്ലാത്തിനും യെസ് പറഞ്ഞു പറഞ്ഞു ഇതിന്റെ ഇടയിലും യെസ് കയറി വന്നു. "എന്ത് " "അല്ല നോ സാർ " "താൻ കാര്യം പറ... താൻ ഫുഡ്‌ കഴിച്ചോ ഇല്ലയോ " "ഇല്ല " "എന്നാ താൻ അവിടെ ഇരിക്ക് " അത് പറഞ്ഞു ആൾ എനിക്ക് ആ സോഫ കാണിച്ചു തന്നു. ഞാൻ ഓനെ തന്നെ നോക്കി നിന്നു. "ഇരിക്കാൻ " ഞാൻ നല്ല കുട്ടി ആയി ഇരുന്നു. ഓൻ എന്റെ മുന്നിലേക്ക് അവന്റെ ഫുഡ്‌ നീട്ടി വെച്ച് തന്നു. ഞാൻ അപ്പൊ തന്നെ ചാടി എണീറ്റു. "എനിക്ക് വേണ്ട സാർ " അത് പറഞ്ഞു ഞാൻ നടക്കാൻ ഒരുങ്ങിയപ്പോൾ ഓൻ എന്റെ കൈയിൽ കയറി പിടിച്ചു അവിടെ ഇരുത്തി. "എനിക്ക് വേണ്ട എന്നല്ലേ പറഞ്ഞത്. ഇത് തന്നെ ഫുഡ്‌ അല്ലെ. താൻ തന്നെ കഴിച്ചാൽ മതി.എനിക്ക് താഴെ കഫെറ്റീരിയിയിൽ ഉണ്ട്. സാർ തന്നെ ഇത് കഴിച്ചോ " "ഓഹോ... അങ്ങനെ ആണോ... നിന്നെ കൊണ്ട് ഇത് കഴിപ്പിക്കാൻ പറ്റോ എന്ന് ഞാൻ നോക്കട്ടെ " അത് പറഞ്ഞു ആ ഫുഡ്‌ എടുത്തു എന്റെ അഭിമുഖമായി അവൻ ഇരുന്നു. എന്നിട്ട് അത് എന്റെ നേരെ നീട്ടി. നമ്മൾ എന്റെ കൈ രണ്ടും ഇറുക്കി പിടിച്ചു. പക്ഷെ എന്റെ പ്രതീക്ഷ തെറ്റിച്ചു ഓൻ ഫുഡ്‌ വാരി എന്റെ നേരെ നീട്ടി. സത്യത്തിൽ ഞാൻ വരെ അത്ഭുതപ്പെട്ടു പോയി. പക്ഷെ.... ഞാൻ വിടോ. നമ്മൾ വാ ഇറുക്കി അടച്ചു. "മോളെ.... മര്യാദക്ക് വാ തുറന്നോ... നിന്നെ കൊണ്ട് ഞാൻ ഇത് കഴിപ്പിച്ചിരിക്കും. അത് വേണോ... വാ തുറക്കുന്നോ " ഓൻ അത് പറഞ്ഞപ്പോൾ എനിക്കും വാശി ആയി. ഞാൻ വാ തുറക്കില്ല എന്ന വാശിയിൽ നിന്നു. ഓൻ ആ പ്ലേറ്റ് താഴെ വെച്ച് എന്റെ നേരെ വന്ന് മ്മളെ വാ പിടിച്ചു തുറക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. എന്റെ.... കവിൾ പിടിച്ചാണ് ഓൻ ഇങ്ങനെ ഉപദ്രവിക്കുന്നത്. തുറക്കില്ല എന്നത് എന്റെ വാശി ആയത് കൊണ്ട് വിട്ടു കൊടുക്കാൻ ഞാനും ഉദ്ദേശിച്ചില്ല. (തുടരും) ____________________ ആദ്യം തന്നെ എല്ലാരേം അടുത്തും ഒരുപാട് സോറി. മനഃപൂർവം അല്ല ലേറ്റ് ആയത്... ഒരുപാട് പ്രശ്നങ്ങൾ ആയിരുന്നു. ശരീരം വരെ എനിക്ക് എതിരെ നിന്നു. ഇന്നലെ പോസ്റ്റാൻ കരുതിയിരുന്നു. പക്ഷെ വിധി വീണ്ടും വില്ലനായി. ഇനിയും ആരേം നിരാശരാക്കാൻ വയ്യാത്തത് കൊണ്ട് സുഖം ഇല്ലായിട്ട് കൂടി എഴുതി കൂട്ടിയത്. ലെങ്ത് കുറവാണ്. ക്ഷമിക്കണം. ഇനി ഉറപ്പായും ഞാൻ നല്ല കുട്ടി ആയി സമയത്തിന് പോസ്റ്റും... ഇന്ഷാ അല്ലാഹ്... എല്ലാർക്കും ഒരുപാട് നന്ദി ഈ സപ്പോർട്ടിന്.... കൂടെ ഒരുപാട് സോറിയും
22k views
21 days ago
#

📙 നോവൽ

💓ഹൃദയത്തിൽ എന്നും💓2⃣ Sherin പാർട്ട്‌ 11 ആ മെസ്സേജ് വായിച്ചപ്പോൾ തൊട്ടു എന്ത് ചെയ്യും എന്നറിയാത്ത ഒരവസ്ഥയിൽ ആയി. "റിഷു........,,,,, Its മൈ ന്യൂ നമ്പർ.... നിനക്ക് അറിയാവുന്നത് അല്ലെ എനിക്ക് ഇവിടെ ഫോൺ ഒന്നും യൂസ് ചെയ്യാൻ ഒക്കില്ല എന്ന്. എത്ര കാലമായി ഞാൻ ഇതിനുള്ളിൽ.... മടുപ്പ് തോന്നുന്നു റിഷു. ഇത് തന്നെ ഈ വാച്ച് മാൻ ഒപ്പിച്ചു തന്നതാ. കൂട്ടിൽ അകപ്പെട്ട ഒരു പക്ഷിയെ പോലെ വീർപ്പു മുട്ടി കഴിയുകയാണ് ഞാൻ ഇവിടെ.... സ്വാതന്ത്ര്യമായി പറക്കണം... ആ ഒരു ദിനം മാത്രമാണ് മുന്നിൽ. അതിന് ഇനിയും ഒരുപാട് കാത്തിരിക്കേണ്ടി വരോ റിഷു. എനിക്ക് നിന്നെ ഒന്ന് കാണണം.... അത്രയും പെട്ടന്ന്. " അത്രയും അടങ്ങുന്ന ആ മെസ്സേജ് വായിച്ചപ്പോൾ തന്നെ അത് ആരെണെന്ന് ഞാൻ അറിഞ്ഞു കഴിഞ്ഞിരുന്നു. അതിന് ഒരു ഐഡന്റിറ്റി എനിക്ക് വേണ്ടി വന്നില്ല. അവൾ....അവൾക്കു ഇപ്പൊ എന്നെ കാണണം എന്നാണല്ലോ റബ്ബേ പറയുന്നത്. എന്തുചെയ്യും... "സാറ്റർഡേ " അങ്ങനെ ഒരു റിപ്ലൈ മാത്രം കൊടുത്തു ഞാൻ നെറ്റ് ഓഫ്‌ ആക്കി. എന്റെ പഴയകാലം എന്റെ മനസ്സിലേക്ക് ഓടി എത്താൻ ഈ ഒരു മെസ്സേജ് മാത്രം വേണ്ടി വന്നുള്ളൂ.... എന്തെല്ലാം കടന്നു പോയി റബ്ബേ... ഞങ്ങളുടെ ജീവിതത്തിൽ.... ആ കോളേജ് കാലം. അതായിരുന്നു എല്ലാവരുടെയും ജീവിതം മാറ്റി മറിച്ചത്. അവിടെ സംഭവിച്ചു കടന്നു പോയ കാര്യങ്ങൾ. ഒന്നും ഒരിക്കലും മറക്കാൻ ഒക്കില്ല. ഒരുപാട് സന്തോഷവും സൗഹൃദവും പ്രണയവും ദുഖവും വിരഹവും അങ്ങനെ എല്ലാം സമ്മാനിച്ചു കടന്നു പോയ ദിനങ്ങൾ. അതിൽ ഏറ്റവും അനുഭവിച്ചത് അവൾ ആയിരുന്നല്ലോ..... എന്റെ റാസി. ഇന്നും ഇതിനെല്ലാം ഒരു നൊമ്പരപ്പിക്കുന്ന സാക്ഷി ആയി അവൾ ജീവിക്കുന്നു. അവൾ ഓർത്തപ്പോൾ എന്റെ കണ്ണുകളെ എനിക്ക് തന്നെ നിയന്ത്രിക്കാൻ ആയില്ല. "എന്താ എന്റെ ഭാര്യ രാവിലെ തന്നെ ഫോൺ കൈയിൽ പിടിച്ചു കണ്ണീർ ഒലിപ്പിക്കുന്നു. ഫോൺ കൈയിൽ കിട്ടിയ ആനന്ദമാണോ " പെട്ടന്ന് അങ്ങനെ ഒരു ഡയലോഗ് കേട്ടപ്പോളാണ് ഞാൻ ഒന്ന് ചുറ്റും നോക്കിയത്. അപ്പൊ ഉണ്ട് മ്മളെ കെട്ടിയോൻ ബെഡിൽ ഇരുന്ന് മ്മളെ തന്നെ നോക്കുന്നു. പക്ഷെ... ഓൻ എന്നോട് പറഞ്ഞ ആ വാക്കുകൾ ഒന്നും എനിക്ക് ഇഷ്ടപ്പെട്ടില്ല. എന്റെ മനസ്സ് അത്രത്തോളം വിതുങ്ങി നിൽക്കുന്ന ഒരവസ്ഥയിൽ ആയിരുന്നു. "എന്താടി കോപ്പേ... ഇജ്ജ് എന്താ വല്ല വടയക്ഷികളെ പോലൊരു നോട്ടം. എന്താടി കാര്യം " ഓൻ വീണ്ടും എന്നിലേക്ക്‌ ഒരു ചോദ്യം ഉയർത്തിയപ്പോൾ എനിക്ക് ദേഷ്യം ഒന്നൂടി കയറി. "നിന്റെ മറ്റോളെ തല.... എന്തെ " അത് പറഞ്ഞു മ്മള് ദേഷ്യത്തിൽ റൂമിൽ നിന്ന് ഇറങ്ങി. പടച്ചോനെ.... ഞാൻ ഇപ്പൊ എന്തിനാ ആബിക്കാനോട് ചൂടായത്. അല്ല പിന്നെ... ഞാൻ അവനെ പിടിച്ചു ഉമ്മ വെക്കണം ആയിരുന്നോ. 😤 മനുഷ്യൻ ഇവിടെ ഭ്രാന്ത് പിടിച്ചു നിൽകുമ്പോൾ അവന്റെ ഒരു ഒലിപ്പിക്കൽ. ഞാൻ വേഗം അടുക്കളയിൽ ചെന്നു. *********************** എന്റെ റബ്ബേ... ഈ പെണ്ണിന് ഇതെന്താ പറ്റിയത്. ഞാൻ എണീറ്റപ്പോൾ തന്നെ ഞാൻ കണ്ടത് ഓൾ ഫോൺ പിടിച്ചു കരയുന്നതാണ്. എന്താ കാര്യം അറിയാതെ അറിയാതെ നിന്നപ്പോൾ ഓളെ ഒന്ന് സമാധാനിപ്പിക്കാ എന്ന് കരുതിയാണ് ഓളോട് ഞാൻ അങ്ങനെ ഒക്കെ ചോദിച്ചത്. അപ്പൊ ദേ കിടക്കുന്നു... എന്താ ഇപ്പൊ ഈ പെണ്ണിന് പറ്റിയത്. ഭ്രാന്ത് ആയിരിക്കും... ഇതിനൊക്കെ ഒന്ന് സ്നേഹിക്കാൻ നിൽക്കുന്ന എന്നെ വേണം ചാട്ടവാറിനു ഇട്ടു തല്ലാൻ. കോപ്പ്... എന്നാലും... ഇവൾക്ക് എന്തെന്തു പറ്റി. അപ്പോഴാണ് അവിടെ ഓളെ ഫോൺ ഞാൻ കണ്ടത്. ഞാൻ വേഗം എണീറ്റ് അത് പോയി എടുത്തു നോക്കി. പക്ഷെ... അത് ലോക്ക് ആയിരുന്നു. എന്നാലും എന്തായിരിക്കും ഓളെ ഇത്ര മാത്രം വിഷമിപ്പിച്ചത്. അങ്ങനെ നിന്നപ്പോളാണ് എന്റെ ഫോൺ റിങ് ചെയ്തത്. "സാർ.... " "Yes....ഐഷാ.... ഓൾ is വെൽ " "യെസ് സാർ... സാർ പറഞ്ഞത് എല്ലാം റെഡി ആക്കി വെച്ചിട്ട് ഉണ്ട് " "ഗ്രേറ്റ്‌ " ഇന്ന് ഞാൻ റിഷുവിനും ബാക്കി ഉള്ളവർക്കും ഒരുക്കി വെച്ചിരിക്കുന്നത് task അത് വളരെ വലുതാണ്. ആർക്കും അങ്ങനെ എളുപ്പത്തിൽ മറികടക്കാൻ ആവാത്ത വിധം ആണ് എന്റെ പ്ലാനിങ്. ശരിക്കും ഇതിൽ പാസ്സ് ആവുന്നവർ ആണ് സെലക്ട്‌ ആവാൻ പോവുന്നത്. എല്ലാം കണ്ടറിയാം. ************************ "മോളെ.... മോളെ.... ഇത് ലോകത്താ " ആമിന താത്ത എന്നെ തട്ടി വിളിച്ചപ്പോളാണ് ഞാൻ ഞെട്ടി ഉണർന്നത്. യാ റബ്ബി... അടുപ്പത്ത് വെച്ച കറി തിളച്ചു മറിഞ്ഞു പോയിട്ടുണ്ട്. അമ്മായി നോക്കണം എന്ന് പറഞ്ഞു പോയത് ആണ്. ഞാൻ ഇപ്പൊ എന്താ കാണിച്ചു വെച്ചിരിക്കുന്നത്. റാസിയെ ഓർത്ത് എന്റെ ശ്രദ്ധ മുഴുവൻ പല ഭാഗത്തേക്കു ആയിപ്പോയി. അവർ എന്നെ മാറ്റി നിർത്തി. എന്റെ മനസ്സ് ഒന്നും ശരിയാകാത്തത് കൊണ്ട് ഞാൻ വേഗം അവിടെ നിന്ന് സ്കൂട്ട് ആയി. റൂമിൽ ചെന്നു നോക്കിയപ്പോൾ മ്മളെ കെട്ടിയോനെ ഒന്നും കാണാൻ ഇല്ല. റൂമിനോട് അടുപ്പിച്ചു ഉള്ള ബാൽക്കണിയിലേക് നടന്നു. വിശാലമായി അർത്ഥമില്ലാതെ കിടക്കുന്ന ആകാശം എന്നോട് എന്തെല്ലോ ചൊല്ലാൻ കൊതിക്കുന്നപ്പോലെ.. ആകാശത്തിന്റെ നീലിമയിൽ എന്നിലേക്ക്‌ ഓർമകൾ പെയ്തിറങ്ങുകുകയായിരുന്നു. പെട്ടന്ന് മുറിയിൽ നിന്ന് ശബ്ദം കേട്ടത്. ഞാൻ ചെന്നു നോക്കുമ്പോൾ ആരോ ബാത്റൂമിലേക് കയറി പോയി. സംശയിക്കാൻ ഒന്നുല്ല. വേറെ ആരുമല്ല മ്മളെ കെട്ടിയോൻ തന്നെ. അപ്പോഴാണ് ഞാൻ സമയം എന്ന് പറയുന്ന സാധനം ശ്രദ്ധിച്ചത്. സത്യം പറഞ്ഞാൽ എനിക്ക് ബോധം വന്നത് ഇപ്പോഴാ😁 അള്ളോഹ്.... ഇനി ഇപ്പൊ എന്ത് ചെയ്യും. ആ കുരിപ്പ് ഇപ്പോഴൊന്നും ഇറങ്ങും എന്ന് തോന്നുന്നില്ല. ഇന്ന് ഇനി എനിക്ക് ലേറ്റ് ആവും. ഞാൻ മെല്ലെ ബാത്റൂമിലെ ഡോറിന്റെ അടുത്തേക്ക് നീങ്ങി. ഞാൻ തട്ടി വിളിക്കാൻ തുടങ്ങി. "അതെ..... എനിക്ക് കുളിക്കണം ആയിരുന്നു... തന്റെ വേഗം കഴിയില്ലേ " "പിന്നെ... പെട്ടന്ന് കഴിയും... വെയിറ്റ് ചെയ്യുട്ടോ " അത് കേട്ടപ്പോഴാ ഒരു ആശ്വാസം ആയത്. സാധാരണ ഇങ്ങനെ പറയാൻ വഴി ഇല്ലാത്തത് ആണല്ലോ. ഇതിപ്പോ എന്ത്പറ്റി 🤔 ഞാൻ അത് ചിന്തിച്ചു അവിടെ ഇരുന്നു. ആ ഇരുത്തം എത്ര നേരം പോയെന്നു എനിക്ക് പോലും അറിയില്ല. അവൻ എന്നെ പറ്റിച്ചത് ആണെന്ന് എനിക്ക് അപ്പോഴാണ് ഓടിയത്. ഞാൻ ഒരു മണ്ടി 😫 ഇന്ന് അവനെ എന്നെ ഇട്ടു പൊരിക്കും... ലേറ്റ് ആയി ചെന്നു എന്ന് പറഞ്ഞു. എന്റെ കഷ്ടകാലം.... അങ്ങനെ സങ്കടപ്പെട്ട് നിന്നപ്പോളാണ് അവൻ ഇന്ന് പോകാൻ വേണ്ടി ഒരുക്കി വെച്ച ഡ്രസ്സ്‌ എന്റെ ശ്രദ്ധയിൽ പെട്ടത്. ഞാൻ പതുക്കെ പോയി അത് എടുത്തു നോക്കി. നല്ല നീറ്റ് ആയി വടി പോലെ തേച്ചു വെച്ച നേവി ബ്ലൂ ഷർട്ട്‌ ബ്ലാക്ക് കോട്ട്... പിന്നെ പാന്റും. കാണിച്ചു തരാട്ടോ... എന്നെ പറ്റിച്ചു അല്ലെ.. ഞാൻ ലേറ്റ് ആയി പോയാൽ നീയും ലേറ്റ് ആയി പോയാൽ മതി. അയേൺ ചെയ്തു വെച്ച ആ ഷർട്ട്‌ നന്നായിട്ട് എന്റെ വക ഒന്ന് അയേൺ ചെയ്തു കൊടുത്തു... 😜 എന്നോടാ കളി.. ഇത് ഇന്ന് അല്ല. ഒരാഴ്ച കഴിഞ്ഞാലും ഇടാൻ പറ്റില്ല. ഞാൻ അതും പിടിച്ചു നിന്നപ്പോളാണ് ഓൻ ബാത്റൂമിൽ നിന്ന് വന്നത്. പടച്ചോനെ പെട്ടോ. മ്മള് വേഗം ഷർട്ട്‌ പിറകോട്ടു പിടിച്ചു. ഓൻ മിറോറിന്റെ മുന്നിൽ പോയി സർക്കസ് കാണിക്കാ...എനിക്ക് ചിരി വരുന്നുണ്ട്. ചിരിച്ചാൽ ഇപ്പൊ എല്ലാം കൈയിൽ നിന്ന് പോകും. അത് കൊണ്ട്... ആ ഷർട്ട്‌ ഓൻ കാണാതെ മെല്ലെ അവിടെ വെച്ച് ഞാൻ ബാത്റൂമിലേക് നടന്നു. എന്റെ പോക്ക് കണ്ട് പെട്ടന്ന് ഓൻ ഒരു നോട്ടം. ഞാൻ നല്ല നൈസ് ആയി ഒരു ചിരി പാസ് ആക്കി കൊടുത്തു ബാത്റൂമിലേക് കയറി. ***************************** ബാത്റൂമിൽ നിന്ന് ഞാൻ ഇറങ്ങിയത് തന്നെ ഓളെ നല്ല ചീത്ത കേൾക്കാം എന്ന് കരുതിയാണ്. പക്ഷെ... ആൾ ഭയങ്കര സൈലന്റ്. ഇതിപ്പോ എന്ത് പറ്റി. എനിക്ക് ഓർത്തിട്ട് ഒരു പിടിയും കിട്ടില്ല. ഞാൻ ഡ്രസ്സ്‌ ഇടാൻ വേണ്ടി പോയപ്പോളാണ് അത് കണ്ടത്. നല്ല അസ്സലായി തേച്ചു വെച്ച ഷർട്ട്‌ന്റെ കോലം കണ്ട് എന്റെ കണ്ണ് നിറഞ്ഞു. അവളുടെ ആ സൈലന്റ്ന്റെ അർത്ഥം ഇപ്പോഴല്ലേ എനിക്ക് മനസ്സിലായത്. ശരിയാക്കി തരാം.... ഇങ്ങോട്ട് വരട്ടെ. ***************** കുളിക്കുമ്പോൾ പോലും ആബിക്കാന്റെ അവസ്ഥ ഓർത്തായിരുന്നു എന്റെ ചിരി. ഞാൻ ബാത്റൂമിൽ നിന്ന് ഇറങ്ങിയപ്പോൾ ആളെ കാണാൻ ഇല്ല. എനിക്ക് ആണെങ്കിൽ പേടിയും ഉണ്ട്. അപ്പോഴാണ് ആൾ പുലി ആവാ എന്ന് പറയാൻ ഒക്കില്ല. അങ്ങനെ ഞാൻ മെല്ലെ മെല്ലെ നടന്നു നോക്കിയപ്പോൾ പെട്ടന്ന് എന്റെ കൈയിൽ ഒരു പിടിത്തം. അല്ലോഹ്..... ആബിക്കാ.... അതും കത്തി ജ്വലിച്ചു നിൽക്കുന്നുണ്ട്. അതും ഓൻ ബാത്റൂമിൽ നിന്ന് ഇറങ്ങിയപ്പോൾ ഉള്ള ഡ്രെസ്സിൽ തന്നെ. ആ വെള്ളാരം കണ്ണുകൾ എല്ലാം ഇപ്പൊ തീ നിറം ആയപ്പോലേ 😨 എനിക്ക് ഞെഞ്ചിൽ കൂടി ആരോ ഇറങ്ങി പോകുന്നത്‌പോലെ തോന്നി. അത്രക്ക് വലിയ ഒരു രൂപം പോലെയാണ് എന്റെ മുന്നിൽ നില്കുന്നത്. പെട്ടന്ന് എന്റെ കൈയ്യിലെ പിടിത്തം വിട്ട് എന്റെ അരയിൽ കൂടി ഓന്റെ കൈ കൊണ്ട് ചുറ്റി പിടിച്ചു. പടച്ചോനെ.... എനിക്ക് പേടിയും എന്തെല്ലോ കൂടി ഒപ്പം വന്നപ്പോലെ. "ആബിക്കാ.... വിട് " അത് പറഞ്ഞപ്പോൾ ഒന്നൂടി അവനിലേക് ചേർത്ത് നിർത്തി. ****************** അവൾക്കു ഒരു പണി കൊടുക്കണം എന്ന് കരുതിയാണ് ഞാൻ അവൾ ഇറങ്ങിയപ്പോൾ മാറി നിന്നത്. ഞാൻ അവളെ എന്നിലേക്ക്‌ ഒന്ന് ചേർത്ത് നിർത്തി. ഇപ്പൊ പെണ്ണ് ആകെ പേടിച്ച മട്ടുണ്ട്. അവളുടെ ഓരോ ശ്വാസമിടിപ്പ് പോലും എനിക്ക് ഇപ്പൊ കേൾക്കാം. വെള്ളത്തുളികൾ ഇപ്പോഴും അവളുടെ കൺതടത്തിലും കവിളിലും എല്ലാം പറ്റി പിടിച്ചു കിടക്കുന്നുണ്ട്. ഞാൻ അവളെ കൊണ്ട് ഒന്ന് തിരിഞ്ഞു നിന്നു. ഇപ്പൊ ശരിക്കും വിൻഡോയുടെ വശം ആയത് കൊണ്ട് ഓളെ മുഖത്തേക്ക് സൂര്യപ്രകാശം തട്ടുന്നുണ്ട്. ആ വെളിച്ചം ഓളെ മുഖത്ത് ഉള്ള വെള്ളത്തുള്ളിൽ തട്ടി പ്രതിഫല്ക്കുമ്പോൾ ഒരു പ്രേത്യേക ഭംഗി ഉണ്ടായിരുന്നു കാണാൻ. ഓൾ ആണെങ്കിൽ എന്റെ കാട്ടിക്കൂട്ടൽ എല്ലാം കണ്ട് കണ്ണ് മിഴിച്ചു നിൽക്കുകയാണ്. ഇനിയും ഓളെ മുഖത്ത് നോക്കി നിന്നാൽ ഇവിടെ വേറെ പലതും നടക്കും. അത്കൊണ്ട് ഞാൻ കലിപ്പിൽ തന്നെ നിന്നു. "എന്ത് മോളെ ചെയ്തു വെച്ചത്? " "എന്താ ആബിക്കാ " "ചു.... ചു... ചൂ...ഒന്നും അറിയാത്ത ഒരു പാവം കുട്ടി " അത് പറഞ്ഞു ഞാൻ ഓളെ വിട്ടു.എന്നിട്ട് ആ ഷർട്ട്‌ എടുത്തു ഓൾക് കാണിച്ചു കൊടുത്തു. "ഇതെന്താ " "ഇതെന്താ അറിയില്ലേ... ഇതാണ് ഷർട്ട്‌  നല്ല ഭംഗി ഉണ്ട്. ആബിക്കാക് ചേരും " അത് കേട്ടപ്പോൾ എനിക്ക് അങ്ങ് ചൊറിഞ്ഞു കയറി. എല്ലാം ചെയ്തു വെച്ചിട്ട് ആ കോപ്പിന്റെ ഒരു അഭിനയം നോക്കിയേ. "ഡീ... വല്ലാതെ കിടന്നു അഭിനയിക്കല്ലേ" ഞാൻ ഓളിലേക് നടന്നടുത്തു. "എനിക്ക്... അറി...." "മിണ്ടരുത്... നിനക്ക് ഞാൻ തരാം " അത് പറഞ്ഞു ഓളിലേക് അടുക്കും തോറും ഓൾ പിറകോട്ടു പോയി കൊണ്ടിരുന്നു. പെട്ടന്ന് ഓളെ കാൽ സ്ലിപ് ആയപ്പോൾ ഞാൻ അവളെ എന്റെ കൈ കൊണ്ട് ചേർത്ത് നിർത്തി ഒന്ന് നേരെ നിർത്തി. ഓൾ എന്നെ തന്നെ നോക്കി നിൽക്കാ... "ടീ... കോപ്പേ.... നീ നിന്റെ ഈ ഉണ്ടകണ്ണ്  കൊണ്ട് എന്നെ പേടിപ്പിക്കാൻ ആണോ ലക്ഷ്യം " "ആണെങ്കിൽ തനിക്കു എന്താ " പടച്ചോനെ... ഇതിനു ഒരു എല്ല കൂടുതൽ തന്നെയാണല്ലോ. ഞാൻ വിചാരിച്ചു ഇവളുടെ തന്റേടം എല്ലാം പോയെന്നു... ഒരു കുറവും ഇല്ലല്ലോ ഇതാണ് റിഷു... ഈ റിഷുനെയാണ് എനിക്ക് ഇഷ്ടം. "ടീ.... ബലാലെ വല്ലാതെ കിടന്നു ചിലക്കല്ലെ ഉണ്ടക്കണ്ണി " "ഉണ്ടക്കണ്ണി നിന്റെ... അല്ലെങ്കിൽ വേണ്ടാ.. നീ പോടാ കലിപ്പാ... അതിനേക്കാൾ മാച്ച് നിനക്ക് മറ്റേ പേരാ " "ഏത് പേര്? " ഓൾ വർത്താനം കേട്ട് എന്റെ കണ്ണ് തള്ളി. "ചൊറിയൻ കോബി " അത് പറഞ്ഞു ഓൾ കിടന്നു ഹലാക്കിലെ ചിരി. പണ്ട് ചെറുപ്പത്തിൽ ആ കുരുപ്പ് എന്നെ ഇങ്ങനെ ആയിരുന്നു വിളിച്ചിരുന്നത്. ഓളെ ചിരി കണ്ട് എനിക്ക് എന്റെ ദേഷ്യം കൂടിയാതെ ഉള്ളൂ.. ഓൻ എന്റെ മെക്കിട്ടു കയറാൻ നിന്നപ്പോളാണ് എനിക്ക് അവന്റെ പഴയ പേര് ഓർമ വന്നത്. അത് ഓർത്തപ്പോൾ തന്നെ എനിക്ക് ചിരി അടക്കാൻ ആയില്ല. ഞാൻ കിടന്നും ഇരുന്നും ചിരിക്കാൻ തുടങ്ങി. എന്റെ മുന്നിൽ നിൽക്കുന്ന ആബിക്കയെ ഞാൻ അപ്പോഴാണ് ശ്രദ്ധിച്ചത്. ഇപ്പൊ ആൾ എന്നെ പിടിച്ചു തീയിൽ ഇടും. അത് ഉറപ്പാ. ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു കൊടുത്തു. പെട്ടന്ന് ഓൻ എന്റെ നേരെ ആ ഷർട്ട്‌ നീട്ടി. "മ്മളെ ഉണ്ടക്കണ്ണി ഈ ഷർട്ട്‌ തേച്ചു തന്നിട്ട് ഇന്ന് പോയാൽ മതി " "എനിക്ക് വയ്യാ " "നിനക്ക് വയ്യേ ടീ " അത് പറഞ്ഞു ഓൻ എന്റെ നേരെ ഒരു പാഞ്ഞു അടുക്കൽ ആയിരുന്നു. പടച്ചോനെ... ഇങ്ങനെ പോയാൽ ഇവൻ എന്നെ വല്ലതും ചെയ്യും. "വേണ്ട.... താ " അത് പറഞ്ഞു ഞാൻ ആ ഷർട്ട്‌ വാങ്ങി. ഞാൻ അത് പോയി അയേൺ ചെയ്യാൻ തുടങ്ങി. ഓൻ ആണെങ്കിൽ എന്റെ മുന്നിൽ വന്ന് ഇരുന്നു. എന്നിട്ട് ഞാൻ തേക്കുന്നതും ഇരിക്കാ... എനിക്ക് ഈ അയേൺ ബോക്സ്‌ കൊണ്ട് അവന്റെ മുഖം ഒന്ന് വടിവായി തേക്കാൻ ആണ് തോന്നിയത് 😛 ഞാൻ ഓൾ അയേൺ ചെയ്യുന്നത് നോക്കി നിന്നു. സത്യത്തിൽ എനിക്ക് ചിരി വരുന്നുണ്ട്. ഓൾ എന്നോട് ഉള്ള ദേഷ്യം മൊത്തം ആ ഷർട്ടിൽ തീർക്കും എന്ന് തോന്നുന്നു. അതൊന്ന് തിരിച്ചു കിട്ടിയാൽ മതിയായിരുന്നു റബ്ബേ. ഞാൻ ഓളെ തന്നെ നോക്കി കൊണ്ടിരുന്നു. എന്തോ ഒരു പ്രേത്യേക ഭംഗി ആ മുഖത്തിൽ ഉള്ളത് പോലെ. നനഞ്ഞ മുടിയിൽ നിന്ന് ചെറു തുള്ളികൾ ഇറ്റ് വീഴുന്നുണ്ട്. അത് കാണാൻ ഒരു പ്രേത്യക ഭംഗി ഉണ്ടായിരുന്നു. അത് നോക്കി നിന്നപ്പോളാണ് എന്റെ ഫോൺ റിങ് ചെയ്തത്. ഞാൻ അതെടുത്തു പോയി. ഓൾ ഏതായാലും തെക്കട്ടെ 😝...ഞാൻ ഓളെ തേക്കാൻ പോവാ ****************** മ്മള് ഷർട്ട്‌ അയേൺ ചെയ്തു കഴിഞ്ഞു റൂമിൽ എത്തിയപ്പോൾ റൂം അകത്ത് നിന്ന് ലോക്ക്. ഞാൻ കുറെ തട്ടി വിളിച്ചിട്ടും അകത്തു നിന്ന് ഒരു അനക്കവും ഇല്ല. അങ്ങനെ നിന്നപ്പോളാണ് ഡോർ തുറന്നതും എന്റെ മുന്നിലൂടെ ഒരു കറുത്ത ഭൂതം പോകുന്നത് കണ്ടത്. ഞാൻ ഒന്ന് ശരിക്ക് നോക്കി. പടച്ചോനെ... ആബിക്കാ.... ആൾ നന്നായി ഡ്രസ്സ്‌ ചെയ്തു ഒരുങ്ങി പോകുന്നുണ്ട്. എന്നെ ഒന്ന് നോക്കിയത് കൂടി ഇല്ല. ഞാൻ എന്റെ കൈയിൽ ഉള്ള ഷർട്ട്‌നെയും ആബിക്കാന്റെ പോക്കും മാറി മാറി നോക്കി. ഞാൻ ഇപ്പൊ ആരായി😖. അത് തന്നെ... എന്നെ പറ്റിച്ചു 🤕 അങ്ങനെ നിന്നപ്പോളാണ് ആലിയ അങ്ങോട്ട്‌ വന്നത്. "റിഷുത്താ..... ഇത്താ..." ഓൾ എന്നെ തട്ടി വിളിച്ചു. "ഇത്താ ഇന്ന് പോകുന്നത് ഒന്നുല്ലേ... ആബിക്ക പോയി.. " "ഹേ... പോയോ " "ആ... ഇക്ക കാർ എടുത്തു പോയി " പടച്ചോനെ.... എന്റെ സമയം... 🏃 ഒരറ്റ ഓട്ടം ആയിരുന്നു. എന്തെല്ലോ കാട്ടി കൂട്ടി ഞാൻ വേഗം പോകാൻ പുറപ്പെട്ടു. ആലിയയും ഉണ്ടായിരുന്നു കൂടെ. പോകുന്ന വഴിക്ക് എന്റെ മനസ്സിൽ ഓൻക് ഇട്ട് തിരിച്ചു പണിയുന്നത് തന്നെയായിരുന്നു. മനസ്സിൽ നല്ലൊരു പ്ലാനും കണ്ടെത്തി വെച്ചിരുന്നു. ഞാൻ ഓഫീസിലേക്ക് കയറി ചെന്നപ്പോൾ ബോഡി പാസ്സിങ്ന്റെ സെക്ഷൻ അടച്ചിരുന്നു. അത് അടച്ചാൽ പിന്നെ ഉള്ളിൽ കയറൽ പ്രയാസമാണ്... എംപ്ലോയീസ് ലേറ്റ് ആയി വരാതിരിക്കാൻ ഒരുക്കി വെച്ചിട്ടുള്ള ഒരു സംവിധാനം ആണിത്. ഇനി ഇപ്പൊ ലേറ്റ് ആയതിന്റെ ഫൈൻ കൂടി അടച്ചാലേ ഇത് തുറക്കൂ... വല്ലാത്തൊരു കുരുക്ക്.... ലേറ്റ് ആയവർ നേരെ ആബിക്കാന്റെയോ അല്ലെങ്കിൽ ഐഷന്റെയോ അടുത്തേക്ക് പോകണം. ആബിക്കക് ഒഴിവ് ഇല്ലെങ്കിൽ മാത്രേ ഐഷയുടെ അടുത്തേക്ക് പോകൂ.. ഞാൻ വേഗം അവിടെ ഫൈൻ അടച്ചു സിഗ്നേച്ചർ വെച്ചു. എംപ്ലോയീസ് ആവാത്ത ഞങ്ങളെ പോലും ഇങ്ങനെ ക്രൂശിക്കുന്നതാണ് കഷ്ടം. 😣 ഞാൻ വേഗം ആബിക്കാന്റെ ക്യാബിനിലേക് നടന്നു. എനിക്ക് ആണെങ്കിൽ രാവിലെ ചെയ്തതൊക്കെ മനസ്സിൽ കിടന്നിരിക്കാ... "May ഐ കമിങ് സാർ " "യെസ് " ഞാൻ അവിടെ കയറിയപ്പോൾ ഏതോ ഒരു ഫയലിൽ തല കുമ്പിട്ടിരിക്കാ ഓൻ... മുന്നിൽ ഓന്റെ പോലെ കോട്ട് ഇട്ടിരിക്കുന്ന വേറെ ഒരു അവതാരം കൂടി ഉണ്ടായിരുന്നു. ഇവരൊക്കെ എന്താ റബ്ബേ ഇങ്ങനെ... ചെകുത്താന്റെ ഇറക്കുമതികൾ ആണോ... എല്ലാം ഫുൾ ബ്ലാക്ക് 😝 എനിക്ക് ആണെങ്കിൽ മ്മളെ കെട്ടിയോൻ ഡ്രാക്കുളയെ കണ്ടിട്ട് ഒന്ന് കൊടുക്കാൻ ആണ് തോന്നിയത്. "വൈ are ലേറ്റ് " ഓൻ എന്നോട് ചോദിച്ച ചോദ്യം കേട്ട് എന്റെ കണ്ണ് തള്ളി. ഓൻ എന്നോട് ചെയ്യാൻ ഉള്ളതൊക്കെ ചെയ്തിട്ട് എന്തെ ലേറ്റ് ആയി എന്ന്. എനിക്ക് ദേഷ്യം വരുന്നുണ്ട് 😡 "തനിക്കു ചെവി കേൾക്കില്ലേ " "സാർ.... സാർ.... " "താൻ എന്താ വിക്കി കളിക്കാണോ " ഇതെല്ലാം ഓൻ ആ ഫയൽ നോക്കിയാണ് പറയുന്നത്.. ഓൻ ഇതെന്തു സാധനം ആണ് റബ്ബേ. "താൻ പുറത്തു ചെല്ലൂ.... ഐ ഹാവ് വർക്ക്‌ നൗ... ഐ സീ യു ലെറ്റർ... പുറത്തു നിൽക്കൂ " അത് പറഞ്ഞപ്പോൾ എന്റെ കൈയിൽ ഒരു കത്തി ഉണ്ടെങ്കിൽ എന്ന് എനിക്ക് തോന്നി പോയി. ഞാൻ ആണെങ്കിൽ ആ ക്യാബിൻ പുറത്തു പോസ്റ്റ്‌ ആയി നിന്നു... 😒 ഒരു മണിക്കൂറോളം ഞാൻ അവിടെ നിന്നു. അവസാനം എനിക്ക് ദേഷ്യം വന്ന് ഉള്ളിൽ കയറാൻ നിന്നപ്പോൾ ഉണ്ട് അയാൾ പുറത്തേക്കു വന്നത്. അള്ളോഹ്... നല്ല ടൈമിംഗ്... ദേ.... ഞാനും ആയാളും കൂടി കൂട്ടിമുട്ടി. പടച്ചോനെ.... എന്റെ തല.... അള്ളോഹ്... എന്തൊരു വേദന. ഇതെന്താ കരിങ്കല്ലോ 😤 "സോറി... " അയാൾ എന്നോട് പറഞ്ഞു . "Its ഓക്കേ " "തന്റെ ഹെഡ്ന് വല്ലതും. നോക്കട്ടെ " അത് പറഞ്ഞു അയാൾ എന്റെ ഞെറ്റി ഉഴിഞ്ഞു തരാൻ തുടങ്ങി. ഞാൻ അയാളിൽ നിന്ന് എങ്ങനെയൊക്കെയോ എസ്‌കേപ്പ് ആയി.. വേഗം ക്യാബിനുള്ളിലേക് കയറി. അവിടെ കയറിയതും എന്റെ കാത്തുകൾക്ക് കുളിർമ ഏകിയത് നല്ല വെറൈറ്റി ഇംഗ്ലീഷ് തെറികൾ ആയിരുന്നു. (തുടരും )
22.2k views
1 months ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post
Share on other apps
Facebook
WhatsApp
Unfollow
Copy Link
Report
Block
I want to report because