@sheri1438
@sheri1438

SHERIN...💜💛

ഹൃദയത്തിൽ എന്നും 2⃣ | ഷഹദിയാൻ💙

#

📙 നോവൽ

💓ഹൃദയത്തിൽ എന്നും💓2⃣ Sherin പാർട്ട്‌ 25 ഞാൻ അയാൾക്ക്‌ പിന്നാലെ ഓടി. എന്റെ പ്രതീക്ഷക്ക് അനുസരിച്ചു തന്നെ അയാളെ എനിക്ക് കണ്ടെത്താൻ ആയി. പക്ഷെ....... അവനെ.... പൂർണമായി കാണാൻ എനിക്ക് ആയില്ല. അതിന് മുമ്പ് തന്നെ അവൻ കാറിൽ കയറിയിരുന്നു. എനിക്ക് ഉറപ്പാണ്... ഇത് അവൻ തന്നെയാണ്.... എന്റെ റാസി.... അവളുടെ കാത്തിരിപ്പിന് വിജയം വന്നെതിരിക്കുന്നു. നാട് വിട്ട് പോയ അവൻ ഇപ്പൊ ഈ നാട്ടിൽ തിരിച്ചു എത്തിയെങ്കിലും ഇനി അങ്ങോട്ട്‌ അവന്റെ നാശം ആയിരിക്കും. അതിന് ഉള്ള ദിവസങ്ങൾ അടുത്തിരിക്കുന്നു. ഞാൻ തിരിച്ചു ഷിഫുന്റെ അടുത്തേക്ക് പോയെങ്കിലും പെണ്ണ് അവിടെ ഇല്ലായിരുന്നു. ഞാൻ ഓൾക് ഫോൺ വിളിച്ചു നോക്കിയപ്പോൾ ഓൾ ഇരിക്കുന്ന ടേബിൾ പറഞ്ഞു തന്നു. ഞാൻ അതിന് അനുസരിച്ചു മുന്നോട്ടു നീങ്ങി. അവൾ എനിക്ക് അഭിമുഖമായി ഇരിക്കുന്നുണ്ട്. പക്ഷെ.... അവൾക്കു മുന്നിൽ ഒരു വ്യക്തി ഇരിക്കുന്നുണ്ടായിരുന്നു. അത് ആരാന്ന് എനിക്ക് മനസ്സിലായില്ല. അയാൾ പുറം തിരിഞ്ഞായിരുന്നു ഇരുന്നത്. മ്മള് ഇങ്ങനെ ചോദ്യം മനസ്സിൽ ഇട്ട് അവർക്ക് മുന്നിൽ എത്തിയപ്പോൾ ഞാൻ നേരെ നോക്കിയത് ആ വ്യക്തിക്ക് നേരെ ആയിരുന്നു. "റഹീസിക്കയോ" ഞാൻ മൂപ്പരെ നോക്കി ഒന്ന് ചോദിച്ചപ്പോൾ ആൾ എന്നെ നോക്കി ഇളിക്കാ.... ഷിഫുനേ നോക്കിയപ്പോൾ ഓളെ മുഖത്തും ഒരു കള്ളച്ചിരി ഉണ്ട്. ഞാൻ പതിയെ അവിടെ ഒരു ചെയറിൽ ഇരുന്നു. "എന്താ രണ്ടേളുടെയും ഉദ്ദേശം. അവസാനം ഇങ്ങള് രണ്ടും സെറ്റ് ആയോ. എന്തൊക്കെ ആയിരുന്നു. ഇടക്ക് ഇടക്ക് അർഷുക്കാന്റെ കൂടെ ഇങ്ങള് വീട്ടിൽ വരും. അത് ഷിഫുനേ കാണാൻ. എന്നാ ഇവൾ ആണെങ്കിൽ മൈൻഡ് പോലും ചെയ്യില്ല. എന്നിട്ട് രണ്ടു കൂടി ഇപ്പൊ ഇവിടെ.... ശൊ... എന്തൊക്കെ കാണണം. എനിക്ക് വിശ്വസിക്കാൻ ആവുന്നില്ല " "എന്താടി റീഷൂ.... ഞങ്ങൾ അങ്ങനെ സെറ്റ് ആയിട്ട് ഒന്നുല്ല. " "പിന്നെ... ഇതെന്താടി... ഞാൻ കാണുന്നത് ഒക്കെ " "റിഷു.... ഞങ്ങൾക്ക് നിന്റെ ഒരു ഹെല്പ് വേണം. ഞാൻ നാളെ ഇവളുടെ വീട്ടിൽ വരും... ഇവളെ പെണ്ണ് ചോദിക്കാൻ " "അതൊരു നല്ല കാര്യം അല്ലെ റഹീസിക്ക " "അതല്ലെടി പ്രശ്നം... ഇവൾ ഉപ്പയെ നിനക്ക് അറിയില്ലേ... മൂപ്പർ കുറച്ചു സ്ട്രിക്ട് അല്ലെ... പിന്നെ... ഇതൊരു പ്രണയം ആണ് എന്നൊക്കെ അറിഞ്ഞാൽ പിന്നെ നോക്കെ വേണ്ട. ഇജ്ജ് ഒന്ന് ഇടപെടണം. അഥവാ.... ഇവളെ ഉപ്പ സമ്മതിച്ചില്ലെങ്കിൽ ഇജ്ജ് ഒന്ന് സംസാരിക്കണം. ഇജ്ജ് ആവുമ്പോൾ അതിന്റെ രീതിയിൽ സംസാരിക്കില്ലേ... മാത്രവുമല്ല ഇജ്ജ് എന്ന് വെച്ചാൽ മൂപ്പരക് ജീവൻ ആണ് " "മതി... അപ്പൊ ചുരുക്കി പറഞ്ഞാൽ ഞാൻ ഇത് ശരിയാക്കണം. ബ്രോക്കർ പണി.... ഇതൊന്നും നടക്കില്ല മക്കളെ... നടക്കണമെങ്കിൽ എനിക്ക് എന്ത് തരും എന്ന് പറ " "ഇജ്ജ് പറ എന്ത് വേണം എന്ന് " "തത്കാലം ഇപ്പൊ ഒരു ഐസ്ക്രീം മതി. കാര്യങ്ങൾ ഒക്കെ സെറ്റ് ആവട്ടെ... എന്നിട്ട് ഞാൻ പറയുന്നത് രണ്ടാളും ചെയ്‌താൽ മതി.. ഓക്കേ " അങ്ങനെ ഓരോ കാര്യങ്ങൾ സംസാരിച്ചു ഞങ്ങൾ പിരിഞ്ഞു. ഷിഫുവും ഞാനും കൂടി വീട്ടിൽ പോകാൻ വേണ്ടി നിന്നപ്പോൾ എന്റെ മനസ്സിൽ ഒരു കാര്യം തെളിഞ്ഞത്. അവൻ....... ഷിഫുനോട് എന്തെല്ലോ കള്ളങ്ങൾ പറഞ്ഞു ഞാൻ അവളെ വീട്ടിൽ പറഞ്ഞയച്ചു. അവൾ പോയപ്പോൾ ഞാൻ ഒരു ഓട്ടോ വിളിച്ചു. "വിസി കോളനി റോഡ് " ഓട്ടോ അധിവേഗം കുതിക്കുമ്പോൾ എല്ലാം മനസ്സ് അസ്വസ്ഥമായിരുന്നു. മുന്നേ കൊതിച്ച ഈ യാത്ര ഇപ്പോഴല്ലേ പൂർണമാകുന്നത്. എന്നെ പ്രതീക്ഷിച്ചു നിൽക്കുന്ന ആ മുഖം എന്റെ കണ്മുന്നിൽ തെളിഞ്ഞു വന്നു. വണ്ടി കോളനിയുടെ മുന്നിൽ നിർത്തി ഞാൻ പൈസ കൊടുത്തു. ഞാൻ ഇടുങ്ങിയ റോഡിലൂടെ മുന്നോട്ടു നടന്നു. ഇന്ന് എന്തോ ഇവിടെ ഭയങ്കര ശാന്തത എനിക്ക് തോന്നി. അല്ലെങ്കിൽ കുട്ടികൾ കൊണ്ട് നിറഞ്ഞിരിക്കുന്ന സ്ഥലം ഇന്ന് എന്തിനോ വേണ്ടി ഒഴിഞ്ഞു നിൽക്കുന്ന പോലെ. എന്റെ ചുവടുകൾ ഓരോന്നും ആ ഇടറി വീഴാറായ ആ രണ്ടു നില കെട്ടിടത്തിന് ലക്ഷ്യമാക്കി നടന്നു. തുരുമ്പിച്ച കമ്പികൾ കൊണ്ട് ഉള്ള ഗേറ്റ് ഞാൻ പതിയെ തള്ളി തുറന്നു. മുന്നിൽ ഉള്ള സെക്യൂരിറ്റി എന്നെ കണ്ടപ്പോൾ ഒന്ന് ചിരിച്ചു.ഇവിടെ ഞാൻ കുറച്ചു കാലം സ്ഥിരം സന്ദർശക ആയിരുന്നത് കൊണ്ട് ആർക്ക് ഇടയിലും ഞാൻ ഒരു അപരിചിതയല്ല. കാലുകൾ ആ കെട്ടിടത്തിന്റെ ഉള്ളിലേക്ക് വെച്ചപ്പോൾ തന്നെ എനിക്ക് എതിരെ ഒരു പ്രായം ആയ സ്ത്രീ ഓടി വന്നു. എന്നെ ചേർത്ത് പിടിച്ചു ഓരോന്ന് പുലമ്പാന് തുടങ്ങി അവർ. "റിഷു.... നീയോ " ആ ഒരു ശബ്ദം കേട്ടപ്പോൾ ഞാൻ ഒന്ന് നോക്കി. അതെ മീര ആന്റി തന്നെ. അവർ ആ സ്ത്രീയെ എന്നിൽ നിന്ന് മാറ്റി. "റിഷു... പുതിയ ആളാണ്‌. ഇത്തിരി ക്രൂശലാണ്. ആരെയും ഉപദ്രവിക്കും. ഞാൻ ഇവരെ ഒന്ന് കൊണ്ട് പോകട്ടെ. റാസി മേലെ ഉണ്ട് " മീര ആന്റി അവരേം കൂട്ടി നടന്നു. ഞാൻ ആ കോണിപടികൾ ലക്ഷ്യമാക്കി നടന്നു നീങ്ങി. മുകളിൽ എത്തിയിട്ടും അവിടെ മൊത്തം നിശബ്ദ പോലെ. എന്നും അനുഭവപ്പെടാത്ത ഒരു അനുഭൂതി. ഞാൻ റാസിയെ നോക്കി എങ്കിലും അവളെ കണ്ടില്ല. ചുവടുകൾ മുന്നേറിയപ്പോൾ ആ സെല്ലിലേക് എന്റെ കണ്ണുകൾ പോയത്. അപ്പൊ തന്നെ അവൾ അവിടെ ഉണ്ടെന്ന് എനിക്ക് മനസ്സിലായി. അതിന് ഉള്ളിൽ പ്രവേശിച്ചപ്പോൾ തല കാലിൽ വെച്ച് കിടന്നിരുന്ന അവൾ എന്നിലേക്ക്‌ ഒരു നോട്ടം എറിഞ്ഞു. യാ... റബ്ബി.... അവളെ കണ്ട കാഴ്ച എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. പഴയ പ്രസരിപ്പ് വീണ്ടും അവളിൽ നിന്ന് കുറഞ്ഞു പോയിട്ട് ഉണ്ട്. അവളുടെ കണ്ണുകളിലെ ആ തിളക്കം ചുണ്ടിൽ വിരിയുന്ന മനോഹരമായ പുഞ്ചിരി എല്ലാം എങ്ങോട്ടോ മറഞ്ഞു പോയിട്ട് ഉണ്ട്. എന്നെ കണ്ടപ്പോൾ അവളിൽ ഒരു ചെറു മന്ദഹാസം മാത്രം ഉതിർന്നു. അതെന്നെ ഏറെ സങ്കടപ്പെടുത്തി എങ്കിലും അവളുടെ അനുഭവങ്ങൾ ഓർത്തപ്പോൾ എല്ലാം ശരിയാണെന്ന് തോന്നിപ്പോയി. ഞാൻ ഓടി പോയി അവളെ വാരി പുണർന്നു. അവളോട്‌ ഒരുപാട് സംസാരിക്കണം ഒത്തിരി ഒത്തിരി പറയണം എന്നൊക്കെ ഉണ്ട്. പക്ഷെ... അവൾ ഇപ്പൊ എന്റെ പഴയ റാസി അല്ല. അവൾ ജീവിക്കുന്നത് തന്നെ ചില ലക്ഷ്യങ്ങൾക് വേണ്ടിയാണ്. അവളുടെ പ്രതികാരം എല്ലാം കഴിഞ്ഞിട്ട് വേണം അവളെ ഒന്ന് മാറ്റി എടുക്കാൻ.... അല്ലാതെ അവൾ മാറില്ല. തളർന്നു ഒതുങ്ങി നിന്ന പെണ്ണല്ല അവൾ ഇപ്പൊ..... തന്നിൽ നഷ്ടം വിതച്ചവരുടെ സർവ നാശത്തിനു വേണ്ടി തയ്യാറേടുക്കുന്നവൾ ആണ്. "റാസി.... ഞാൻ അവനെ കണ്ടു. അവൻ എത്തിയിട്ടുണ്ട് " അവൾ എന്നിലേക്ക്‌ ഒരു നോട്ടം എറിഞ്ഞു. അതിൽ ആ ചോദ്യം ഉണ്ടായിരുന്നു. "അതേടി ഞാൻ കണ്ടു. അവൻ തന്നെ. അവൻ വന്നിട്ടുണ്ട് നാട്ടിൽ... സ്റ്റീഫൻ..... സ്റ്റീഫൻ എബ്രഹാം എന്ന ചെകുത്താന്റെ സന്തതി " ഞാൻ അത് പറഞ്ഞതും അവളുടെ കണ്ണുകളിൽ പ്രതികാരത്തിന്റെ കനൽ എരിയുന്നത് ഞാൻ കണ്ടു. അവളുടെ ചുണ്ടിൽ വിടർന്ന പുഞ്ചിരിക്ക് ചെകുത്താന്റെ രൂപം ആയിരുന്നു. "അപ്പൊ അവൻ എത്തിയല്ലേ... ഇനി എന്റെ നാളുകൾ ആണ്. ഇനി എനിക്ക് കാണണം റിഷു വെളിച്ചത്തിന്റെ ലോകം. ഇരുട്ടു എന്ന നന്മയിൽ നിന്ന് വെളിച്ചം എന്ന ദുഷ്ടലോകത്തേക്ക് എനിക്ക് യാത്ര വേണം " "എല്ലാം നമ്മുക്ക് ശരിയാക്കാം. അതിന് നമ്മുക്ക് വ്യക്തമായ പ്ലാൻ വേണം. അവനെ കുറിച്ച് അറിയണം..... അത് നമ്മൾ രണ്ടാൾ മാത്രം പോരല്ലോ.... അവനും കൂടി വേണ്ടേ.... സഞ്ജയ്‌.... അവൻ വേണ്ടേ... നിനക്ക് മാത്രം അല്ലല്ലോ. അവനും കൂടി അല്ലെ നഷ്ടങ്ങൾ " അതിന് എല്ലാം അവൾ ഒന്ന് മൂളി കേട്ടു. "റാസി ഞാൻ പിന്നെ വരാം. ഇനി ഞാൻ വരുമ്പോൾ നിനക്ക് വേണ്ടിയുള്ള ആയുധം ആയിട്ട് ആയിരിക്കും വരുന്നത്. കൂടെ അവനും. പിന്നീട് നീ തീരുമാനിക്കണം ആ ആയുധം എങ്ങനെ എപ്പോൾ എന്നൊക്കെ " അത്രയും പറഞ്ഞു ഞാൻ അവിടെ നിന്ന് തിരിച്ചു വീട്ടിൽ മടങ്ങി. ഇനിയാണ് എന്റെ യാത്ര ദുഷ്കരം ആകുന്നതേന്ന് ഞാൻ ഓർത്തു. സഞ്ജയ്‌... ഇനി അവനെ കൂടി ഒന്ന് കാണണം... അധികം വൈകാതെ. വീട്ടിൽ എത്തിയപ്പോൾ എല്ലാരോടും വഴക്ക് കൂടിയും കളിച്ചും ഒക്കെ സമയം പോയി. രാത്രി മ്മള് മൂത്താപ്പാന്റെ അടുത്തേക്ക് പോയി കാര്യങ്ങൾ ഒക്കെ സംസാരിച്ചു. അപ്പൊ ആൾ പറയുന്നത് കേട്ടോ ഞാൻ ഒന്ന് ഞെട്ടി. മൂപ്പർക്ക് റഹീസിക്കാനെ ആദ്യം തന്നെ ഇഷ്ടം ആണ്. ഷിഫുന് വേണ്ടി അവനെ ആലോചിക്കാൻ നിൽക്കായിരുന്നു ആൾ. ___________________________ പിറ്റേന്ന് റഹീസിക്ക പറഞ്ഞപ്പോലെ തന്നെ പെണ്ണ് ചോദിക്കാൻ വന്നു. എല്ലാം ഭംഗി ആയി തന്നെ തീർന്നു. രണ്ടാഴ്ചക്ക് ഉള്ളിൽ എൻഗേജ്മെന്റും നടത്താൻ തീരുമാനിച്ചു. പിന്നെ ഷിഫു ഒരു സ്വപ്നലോകത്തിൽ തന്നെ ആയിരുന്നു. സഞ്ജയ്‌യെ ഞാൻ കാണാൻ ശ്രമിച്ചു എങ്കിലും അവൻ ബാംഗ്ലൂർ ആയിരുന്നു. ഒരാഴ്ചക് ശേഷം മാത്രേ അവൻ വരുന്നുള്ളൂ.... പക്ഷെ അവനോട് ഞാൻ ഫോണിൽ സംസാരിച്ചു കാര്യങ്ങൾ പറഞ്ഞു. സ്റ്റീഫനെ കുറിച്ച് അവൻ അന്വേഷിച്ചോളാ എന്തായാലും നാട്ടിൽ എത്തിയില്ലേ അതുമതി എന്നൊക്കെ പറഞ്ഞു. അങ്ങനെ രണ്ടു ദിവസം തള്ളി നീങ്ങി. ഇത്രയും ടെൻഷനും പ്രഷറും ഒക്കെ മനസ്സിൽ ഉണ്ടെങ്കിലും ആബിക്കാനെ ഒരു ദിവസം പോലും ഓർക്കാതെ നിന്നിട്ടില്ല. എന്തോ... ആളെ വല്ലാതെ മിസ്സ്‌ ചെയ്യുന്നപോലെ... പ്രേത്യേകിച്ചു മൂപ്പരെ വഴക്ക്... അത് കേൾക്കാതെ ഒരു രസം കിട്ടുന്നില്ല.. വേണ്ടപ്പെട്ട ഒരാൾ എന്നിൽ നിന്ന് ഒരുപാട് ദൂരെ നില്കുന്നപ്പോലെ... എന്നാ ആ കോബിക് എന്താ എന്നെ ഒന്ന് വിളിച്ചാൽ. അന്ന് ഇവിടെ നിന്ന് പോയതാ... ഇതുവരെ ഒരു ഫോൺ കാൾ പോയിട്ട് ഒരു മെസ്സേജ് കൂടി ഇല്ല. ദുഷ്ടൻ ...... എന്തൊരു മൊതല് ആണ്. അല്ലെങ്കിൽ ഞാൻ എന്തിന് അവനെപ്പറ്റി ചിന്തിക്കണം. ഒരു സ്നേഹവും ഇല്ലാത്ത സാധനം. എന്തായാലും ഇന്ന് മ്മള് അങ്ങോട്ട്‌ പോകാൻ തീരുമാനിച്ചു. അമ്മായി എന്ന് വന്നാലും മതി എന്ന് പറഞ്ഞിട്ട് ഉണ്ട് എങ്കിലും എന്തോ മ്മക്ക് എല്ലാരേം കാണാൻ വല്ലാത്ത ആഗ്രഹം. എല്ലാർക്കും ഒരു സർപ്രൈസ് ആയിക്കോട്ടെ കരുതി വിളിച്ചു പറഞ്ഞതും ഇല്ല. അത്കൊണ്ട് രാവിലെ തന്നെ റെഡി ആയി കെട്ടും കെട്ടി ഞാൻ പുറപ്പെട്ടു. അർഷുക്ക അവിടേക്ക് കൊണ്ട് ആക്കി തന്നു. രാവിലെ തന്നെ അവിടെ എത്തിയപ്പോൾ എന്നെ കണ്ട് അമ്മായിക് ഒരുപാട് സന്തോഷം ആയി. അമ്മായി വന്ന് ഓരോ പരിഭവം പറയാൻ തുടങ്ങി. നീ ഇല്ലായിട്ട് ഒരു രസം ഇല്ലായിരുന്നു അങ്ങനെ ഒക്കെ. ആലിയ ആണെങ്കിൽ എന്നോട് വിശേഷം ചോദിക്കുന്നതിനു പകരം അർഷുക്കാനെയാ വളഞ്ഞു ചോദ്യം ചെയ്യുന്നത്. ഇതിപ്പോ എന്താ കഥ. ഇതിലൂടെ ഒരു ട്രെയിൻ ഓടുന്നുണ്ടോ ഒരു സംശയം എനിക്ക് ഇല്ലാതെ ഇല്ല. എന്തായാലും ശരിയാക്കി തരാം മോളെ ..... നീ ഇവിടെ ഉണ്ടല്ലോ. അർഷുക്ക ചായ ഒക്കെ കുടിച്ചു പോയി. ഞാൻ കാണാൻ കൊതിച്ച മുഖം ഇതുവരെ കണ്ടതും ഇല്ല. റൂമിൽ ആയിരിക്കും... ഞാൻ വേഗം എന്റെ ബാഗ് എടുത്തു റൂമിൽ പോയി. പതിയെ ചാരിയിട്ട വാതിൽ മെല്ലെ തുറന്നതും എന്റെ മുന്നിൽ കണ്ട കാഴ്ച എനിക്ക് വിശ്വസിക്കാൻ ആയില്ല. യാ... റബ്ബി... എന്താ ഇത്.... മ്മളെ കെട്ടിയോനും കൂടെ ഒരുത്തിയും കൂടി ബെഡിൽ കിടക്കുന്നു. ആബിക്ക അവളുടെ മേലെയാണ്. പടച്ചോനെ..... എന്താ ഇപ്പൊ ഇവിടെ. രണ്ടും കൂടി കണ്ണിൽ കണ്ണിൽ നോക്കി നിൽക്കാ... ഇത് ഏതാ ഇവൾ. പെണ്ണിന്റെ മുഖം കാണുന്നും ഇല്ല. എന്റെ കൈയിൽ ഉള്ള ബാഗ് നിലം പതിച്ചു. എന്റെ കണ്ണുകളിൽ ചെറുതായി നനവ് പടർന്നു. എന്തൊക്കെ ആയാലും ഒരു ഭാര്യയും ഇങ്ങനെ ഉള്ള കാഴ്ച സഹിക്കില്ല. ഉൾകൊള്ളാൻ ആവില്ല. പെട്ടന്ന് ആബിക്ക എന്നിലേക്ക്‌ നോട്ടം എറിഞ്ഞത്. അതുവരെ ഞാൻ അവിടെ ഉണ്ടെന്ന് രണ്ടും അറിഞ്ഞിട്ടില്ല. എന്നെ കണ്ടതും മുഖം ആകെ വിളറി വെളുത്തു. (തുടരും) മുത്തുമണികളെ..... മ്മള് വന്ന്. സോറി... അല്പം ലേറ്റ് ആയി. ഇത്രേം ദിവസം ഒരു സമാധാനം ഉണ്ടായിട്ടുണ്ടാവും അല്ലെ... ഞാൻ ഇല്ലാഞ്ഞിട്ട്. അങ്ങനെ വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ല. വെറുപ്പിച്ചു കൊല്ലും ഞാൻ. ഈ പാർട്ട്‌ വായിച്ചു എന്താ തോന്നിയത് എന്ന് പറയണേ... എല്ലാരേം അഭിപ്രായം അറിയണം. സപ്പോർട്ട് ചെയ്യുന്ന എല്ലാർക്കും നന്ദി ഉണ്ട് 😘😘😘 Next പാർട്ട്‌ ഇന്ഷാ അല്ലാഹ്... വൈകാതെ...
19.5k views
1 days ago
എന്റെ പൊന്നു വായനക്കാരെ.....മ്മളെ കരളിന്റെ കഷ്ണമായവരെ 😉.., നിങ്ങൾക്ക് ഒരു സ്റ്റോറിയെ കുറിച്ച് പറഞ്ഞു തരട്ടെ... 💝കാതൽ💝💖💘 അതെ... കാതൽ... അതാണ്‌ സ്റ്റോറിയുടെ പേര്. അപ്രതീക്ഷിതമായിട്ടാണ് ഞാൻ ഈ സ്റ്റോറി കണ്ടത്. നോക്കിയപ്പോൾ ആകെ ഇരുപതു ലൈക്‌ ഒക്കെ ഉള്ളൂ... പക്ഷെ ഞാൻ ആ സ്റ്റോറി വായിക്കാൻ തുടങ്ങി. ഫസ്റ്റ് പാർട്ട്‌ വായിച്ചപ്പോൾ തന്നെ ഇന്റെരെസ്റ്റ്‌ അങ്ങ് കയറിയില്ലേ... ഉഫ്.... 😘😘😘എന്റെ പൊന്നു എന്താ ഒരു സ്റ്റോറി. ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു. അത്രക്ക് മനോഹരം. ഒരു നിമിഷം പോലും കഥയിൽ നിന്ന് വ്യതിചലിക്കാൻ തോന്നിയില്ല💛. അത്രക്ക് നല്ല എഴുതാണ്. ഒരു ത്രികോണ പ്രണയകഥ. എന്തൊരു മനോഹരമായ പ്രണയം ആണെന്നോ.... അന്നൂസും ആഷിയും സ്റ്റെനിയും മനസ്സിൽ നിറഞ്ഞു നില്കുന്നു 💖 നിങ്ങളും വായിച്ചു നോക്കണം. ഇതൊരു അഭ്യർത്ഥനയാണ്. നിങ്ങളുടെ സപ്പോർട്ട് കൊണ്ട് ചിലപ്പോൾ ഉയരത്തിൽ എത്തിയേക്കാവുന്ന ഒരു എഴുത്തുകാരിയാണ്.അവരുടെ എഴുത്തുകൾ ഒരിക്കലും പാഴായി പോകരുത്. അർഹിക്കുന്നുണ്ട് ആ എഴുത്തുകാരി നിങ്ങൾ ഓരോരുത്തരുടെയും സപ്പോർട്ട്💙💙 ഞാൻ അധികം പറയുന്നില്ല. നിങ്ങൾ തന്നെ വായിച്ചിട്ട് തീരുമാനിക്കി സൂർത്തുക്കളെ 😘 https://sharechat.com/profile/roan333
#

📙 നോവൽ

📙 നോവൽ - Annuuzz @ roan333 14 179 ഫോളോവേഴ്സസ് പോസ്റ്റുകൾ കാതൽ - ഷെയർചാറ്റിൽ എന്നെ ഫോളോ ചെയ്യു - ShareChat
14.9k views
4 days ago
#

📙 നോവൽ

ഷഹദിയാൻ 💙 (A complete love story😘) ✍🏻SheriN പാർട്ട്‌ 5 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 എന്റെ വണ്ടിയുടെ മുന്നിലേക്ക് വീണ ആളുടെ മുഖത്തേക്ക് ഞാൻ നോക്കി. അപ്പൊ അയാളും ഉയർന്നു എന്നിലേക്ക്‌ നോക്കി. "ദിലൂക്കാ" എന്റെ വായിൽ നിന്ന് നാമം ഉച്ചരിച്ചു. ഞാൻ വേഗം വണ്ടിയിൽ നിന്ന് ഇറങ്ങി ഇക്കാന്റെ അടുത്തേക്ക് പോയതും പിറകിലൂടെ ഉപ്പ കടന്നു വന്നു. "ദിനൂ..... അവനെ വിട്ടേക്ക്..... അവൻ ഇനി ഈ വീട്ടിൽ അവകാശം ഇല്ല. എല്ലാരേം മുന്നിൽ വെച്ച് എന്നെ നാണം കെടുത്തിയിട്ട് ഇപ്പൊ അവൻ വന്നിരിക്കാ... വീട്ടിലേക്കു വലിഞ്ഞു കയറി വന്നിരിക്കുന്നു. " "ഉപ്പാ... എന്നാലും " "വേണ്ട... ദിനൂ.... നീ ഇടപെടേണ്ട. നീ ആ ചെറ്റയോട് ഇറങ്ങി പോകാൻ പറ. എന്റെ മക്കളിൽ ഞാൻ ഏറ്റവും കൂടുതൽ സ്നേഹിച്ചത് അവനെ ആയിരുന്നു. എന്റെ നിഴൽ പോലെ ഞാൻ കൂടെ നിർത്തിയിട്ടും എന്നെ ഇവൻ വഞ്ചിച്ചു. എനിക്ക് കാണണ്ട. എനിക്ക് ഇങ്ങനെ ഒരു മകൻ ഇല്ല. എനിക്ക് ഇനി ഒരേ ഒരു മകനെ ഉള്ളൂ... അത് ഇവൻ.... ദിയാൻ അക്ബർ " അത് പറഞ്ഞു ഉപ്പ എന്നെ ചേർത്ത് നിർത്തുമ്പോൾ ഞാൻ നോക്കിയത് ഇക്കയുടെയും ഉമ്മയുടെയും മുഖത്തേക്ക് ആയിരുന്നു. ഉമ്മയുടെ മുഖം കണ്ടപ്പോൾ അത് എനിക്ക് സഹിക്കാൻ ആയില്ല. "ഉപ്പാ..... ഞാൻ ചെയ്തത് തെറ്റാണ്. അതിനെ ഒരിക്കലും ഞാൻ ന്യായീകരിക്കില്ല. എന്നാലും എന്റെ ഭാഗത്തു നിന്ന് നോക്കുമ്പോൾ അതിലൊരു ശരിയുണ്ട്. ആരും കാണാത്ത ഒരു ശരി" "നിർത്തെടാ.... ഇനിയും ഈ മുറ്റത്തു നീ അധികം പ്രസംഗിക്കണ്ട. ഞാൻ പറഞ്ഞു കഴിഞ്ഞു നിനക്ക് ഈ വീട്ടിൽ ഇനി ഒരു സ്ഥാനം ഇല്ല. തല പോയ തെങ്ങ് ആരും വെട്ടാതെ നിർത്തില്ല. അത് എത്ര കായ്ച്ചത് ആണെങ്കിലും ശരി. അത് വെട്ടി മാറ്റുക തന്നെ ചെയ്യും. അങ്ങനെ തന്നെയാണ് ഇപ്പൊ എനിക്ക് നിന്റെ കാര്യവും " "നില്കുന്നില്ല. പോവുക തന്നെയാണ്. എന്റെ മുന്നിൽ ഇപ്പൊ ഉള്ളത് എന്റെ ഉപ്പ അല്ല. കണ്ണിൽ ഒരു തരി പോലും ദയയില്ല എന്റെ മുന്നിൽ ഉള്ള ഈ വ്യക്തിക്ക്. പണത്തിന്റെയും അഭിമാനത്തിന്റെയും അടിസ്ഥാനത്തിൽ തിമിരം കൊണ്ട് മൂടപ്പെട്ട ഒരു ഹൃദയം മാത്രമേ ഉള്ളൂ " "ഛീ.... ഇറങ്ങി പോടാ.... നീ എന്നെ പഠിപ്പിക്കുന്നോ " എന്തൊക്കെയാ സംഭവിക്കുന്നത് എന്ന് ഒരു പിടിയും കിട്ടിയില്ല. ഇക്ക പിന്തിരിഞ്ഞ് നടക്കാൻ തുടങ്ങിയപ്പോൾ ഞാൻ ഓടി പോയി ഇക്കയെ പിടിച്ചു. എന്നിട്ട് ഇക്കയുടെ കൈ പിടിച്ചു ഉപ്പാന്റെ മുന്നിൽ പോയി നിന്നു. "ഉപ്പാ..... ഉപ്പാക്ക് ആട്ടി അകറ്റാൻ കഴിയോ ഈ മകനെ. ഇങ്ങളെ മനസ്സിന് അകത്ത് അല്ലെ ദിലൂക്ക ഉള്ളത്. ആദ്യമായി വത്സലിച്ച മകൻ..... മറക്കാൻ ആവുമോ. കണ്മുന്നിൽ നിന്ന് ഓടിച്ചാലും മനസ്സിൽ നിന്ന് മറക്കാൻ ആവുമോ. ചെയ്തത് തെറ്റ് ആയിരിക്കാം എന്നാലും " "എന്റെ തീരുമാനം ഞാൻ പറഞ്ഞു കഴിഞ്ഞു. അവനെ സപ്പോർട്ട് ചെയ്യുന്നവർക്ക് അവന്റെ കൂടെ പോകാം " അത് പറഞ്ഞു ഉപ്പ അകത്തേക്ക് പോയി. നിസ്സഹായ അവസ്ഥയോട് ഞാൻ ഇക്കയെ നോക്കി. "പോട്ടെടാ.... ഇതൊക്കെ പ്രതീക്ഷിച്ചു തന്നെയാണ് വന്നത്. പക്ഷെ... ഞാൻ തീരെ പ്രതീക്ഷിക്കാത്തത് ഒന്നാണ് നിന്റെ മാറ്റം. നിനക്ക് എന്നോട് ദേഷ്യം ആവുമെന്നാ ഞാൻ കരുതിയത്.ഞാൻ കാരണം തകർന്നത് നിന്റെ സ്വപ്‌നങ്ങൾ ആണെന്ന് അറിയാം. പക്ഷെ ഇത് ഒരുപാട് സന്തോഷിപ്പിച്ചു ഡാ....... ഇതൊക്കെ മതി എനിക്ക്. എത്ര അകലെ ആണെങ്കിലും സന്തോഷിക്കാൻ.... വരട്ടെടാ... " അത് പറഞ്ഞു ഇക്ക ഉമ്മയുടെ അടുത്തേക്ക് പോയി ഞെരുക്കയിൽ ഒരു ചുംബനം നൽകി ഇക്ക പോയി. എനിക്ക് എന്തോ മനസ്സിൽ സങ്കടം കൊണ്ട് നിറഞ്ഞു. എത്രയൊക്കെ പറഞ്ഞാലും ഇക്ക ഇല്ലാതെ ഒരു രസം ഇല്ല. വെറുതെ എങ്കിലും ഇക്കയോട് വഴക്ക് ഇട്ട് ഇരിക്കുബോൾ മനസ്സിന് ഒരു പ്രേത്യക സുഖം ഉണ്ടായിരുന്നു. പാവം....... ഉമ്മ ആണെങ്കിൽ ഭയങ്കര കരച്ചിൽ ആണ്. ഉമ്മയുടെ അടുത്ത് തന്നെ ഷെറി ഇരുന്ന് സമാധാനിപ്പിക്കുന്നുണ്ട്. ഞാൻ ഉമ്മാക്ക് മുന്നിൽ ആയി മുട്ട് കുത്തി നിന്നു. "ഉമ്മാ.... " "മോനെ.... അവൻ " അത് പറഞ്ഞു എന്നെ ചേർത്ത് നിർത്തി ഉമ്മ കരയാൻ തുടങ്ങി. ഞാൻ ഷെറിയോട് കുറച്ചു വെള്ളം എടുത്തു വരാൻ പറഞ്ഞു. ഉമ്മയെ കുറെ സമാധാനിപ്പിച്ചു. അവൾ വെള്ളം കൊണ്ട് വന്നപ്പോൾ അത് കൊടുത്തു. "ഉമ്മാ.... ഉമ്മാക്ക് ഇക്കയെ കാണണം എങ്കിൽ എന്നോട് പറഞ്ഞാൽ പോരെ. ഞാൻ കൊണ്ട് പോകില്ലേ " "എനിക്ക് കാണണം മോനെ... അവനെ മാത്രം അല്ല. അവന്റെ പെണ്ണിനേയും.... ഇവളെ പോലെ തന്നെ അവളും എനിക്ക് എന്റെ മോൾ അല്ലെ" "ഞാൻ കൊണ്ട് പോകാം ഉമ്മാ... നാളെ തന്നെ വേണെങ്കിൽ നാളെ തന്നെ. ഇപ്പൊ ഉമ്മ ഒന്ന് റസ്റ്റ്‌ എടുക്ക് " അങ്ങനെ ഉമ്മയെ സമാധാനിപ്പിച്ചു റൂമിലേക്ക്‌ പറഞ്ഞയച്ചു. ഞാനും റൂമിൽ പോയി ഓരോന്ന് ചിന്തിച്ചു ഇരുന്നപ്പോൾ ആണ് ഷെറി എന്റെ മുന്നിലേക്ക് വന്നത്. "ദിനൂക്കാ.... എനിക്ക് ചില കാര്യങ്ങൾ " "വേണ്ട ഷെറി... ഇപ്പൊ അതൊന്നും കേൾക്കാൻ ഉള്ള ഒരു മൂഡിൽ അല്ല ഞാൻ " അവൾ പൂർത്തിയാക്കും മുമ്പേ ഞാൻ പറഞ്ഞു. "എന്നാലും ഇത് കേട്ടെ മതിയാകൂ ...... ദിലൂക എന്നെ പെണ്ണ് കാണാൻ വന്ന അന്ന് തന്നെ ഈ കല്യാണത്തിന് താല്പര്യം ഇല്ല വേറെ ഒരു കുട്ടിയെ ഇഷ്ടം ആണെന്ന് പറഞ്ഞിരുന്നു. എന്നോട് ഇഷ്ടം അല്ലെന്ന് പറയാ പറഞ്ഞിരുന്നു. പക്ഷെ... എനിക്ക് അതിന് ആയില്ല " അത്രയും കേട്ടതും എനിക്ക് എന്നെ നിയന്ത്രിക്കാൻ ആയില്ല. "അപ്പൊ എല്ലാത്തിനും കാരണക്കാരി നീ ആണല്ലേ. എല്ലാം ഒപ്പിച്ചു വെച്ചിട്ട്... അന്ന് തന്നെ നിനക്ക് ഈ ബന്ധത്തിൽ നിന്ന് ഒഴിഞ്ഞാൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു. എല്ലാം വരുത്തി വെച്ചിട്ട് ഇവിടെ നടക്കുന്നതൊക്കെ കണ്ട് രസിക്കായിരിക്കും അല്ലെ നീ... " "അതെ... എനിക്ക് പറയാൻ ഉള്ളതൊന്നു കേൾക് " "ഇനി താൻ ഒന്നും പറയണ്ട... എനിക്ക് എല്ലാം മനസ്സിലായി. നിനക്ക് എന്തായിരുന്നു ഈ കല്യാണത്തിന് സമ്മതം അല്ലെന്ന് പറഞ്ഞാൽ. ചിലപ്പോൾ നിങ്ങളെക്കാൾ കാശ് ഇവിടെ ഉണ്ടെന്ന് കണ്ടപ്പോൾ വിസമ്മതിക്കാൻ തോന്നി കാണില്ല. ഛെ " അത്രയും പറഞ്ഞു ഞാൻ അവളുടെ മുഖത്തേക്ക് വീണ്ടും നോക്കാൻ തോന്നിയില്ല. ഞാൻ റൂമിൽ നിന്ന് ഇറങ്ങി വാതിൽ കൊട്ടി അടച്ചു. ______________________________ വാതിലിന്റെ ഘോര ശബ്ദം ചെവിയിൽ പതിഞ്ഞപ്പോൾ ഞാൻ ഒന്ന് ഞെട്ടി. അവൻ പറഞ്ഞു പോയ കാര്യങ്ങൾ എല്ലാം കേട്ട് എനിക്ക് എന്നെ നിയന്ത്രിക്കാൻ ആയില്ല. ആർക്ക് മുന്നിലും കാണിക്കാത്ത ദുർബലമായ എന്റെ മുഖം അവിടെ നിന്ന് വെളിയിൽ ആവാൻ തുടങ്ങി. കണ്ണുകൾ നിറഞ്ഞു തുളുമ്പിയപ്പോൾ വേഗം തന്നെ അത് തുടച്ചു എടുത്തു. ഇല്ല.. കരയാൻ പാടില്ല. ദിനൂക്കയോട് പറയാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു. അതൊക്കെ പറയണമെന്ന് കരുതിയപ്പോൾ ആണ് ഇങ്ങനെ എല്ലാം സംഭവിച്ചത്. എന്നെ മുഴുവൻ ആക്കും മുമ്പേ എന്തെല്ലാം പറഞ്ഞിട്ട് ആണ് അവൻ പോയത്. എന്താ റബ്ബേ എന്നെ ആരും മനസ്സിലാക്കാത്തത്. എനിക്ക് തന്നെ എന്റെ ജീവിതം ഏത് ദിശയിൽ ആണ് ഒഴുകുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ലല്ലോ. ചെറുപ്പം തൊട്ടേ ഈ വിധി തന്നെയാണല്ലോ. ഇല്ല... ഒരിക്കലും റബ്ബേ... റബ്ബിനെ ഞാൻ കുറ്റപെടുത്തില്ല. എന്റെ പരീക്ഷണങ്ങളെ ഞാൻ നീന്തി കടക്കും നീ എനിക്ക് ആയി കരുതി വെച്ച സൗഭാഗ്യങ്ങൾ നേടാൻ. ഞാൻ കണ്ണൊക്കെ തുടച്ചു താഴേക്കു പോയി. ദിനൂക്കയെ എല്ലായിടത്തും നോക്കിയിട്ടും കണ്ടില്ല. പുറത്തു നോക്കിയപ്പോൾ ഓന്റെ ബുള്ളറ്റ് അവിടെ ഇല്ല. ഞാൻ പിന്നെ ഉമ്മയുടെ അടുത്തേക്ക് പോയി. ഉമ്മയുടെ കൂടെ കുറെ നേരം ഇരുന്നു. ഇങ്ങനെ ഇരിക്കുമ്പോൾ എനിക്ക് എന്റെ ഉമ്മിയെ ഓർമ വരുന്നത്. മനസ്സ് കൈവിട്ടു പോകുമെന്ന് തോന്നിയപ്പോൾ ആ ചിന്തകൾ എല്ലാം മാറ്റി വെച്ചു. രാത്രി ആയിട്ടും ദിനൂക്ക വന്നില്ല. പിന്നെ ഇത് ഇങ്ങനെ തന്നെ ആയത് കൊണ്ട് എനിക്ക് ഒന്നും തോന്നിയില്ല. പക്ഷെ.... ഞാൻ നോക്കി നിന്നു കുഴഞ്ഞു. സമയം ഒരു മണി കഴിഞ്ഞു. എനിക്ക് എന്തോ ഒരു ഉൾഭയം പോലെ. ഞാൻ റൂമിൽ നിന്നുള്ള ബാൽക്കണി പോയിരുന്നു. അപ്പൊ ഉണ്ട് ബുള്ളറ്റിന്റെ ശബ്ദം. അപ്പോഴാണ് ശ്വാസം ഒന്ന് നേരെ വീണത്. ദിനൂക്ക റൂമിലേക്ക്‌ കയറി വന്നു. "ഇത്ര നേരം എവിടെ ആയിരുന്നു. ഞാൻ ഇവിടെ കാത്തു നിന്ന് മടുത്തു. മനുഷ്യനെ പേടിപ്പിക്കാൻ വേണ്ടിയിട്ട്.ഇനി ഇത്ര ലേറ്റ് ആവരുത് " ഞാൻ അതൊക്കെ പറയുമ്പോഴും ഓൻ എന്നെ തന്നെ നോക്കി നിന്നു. എനിക്ക് ഒരു മറുപടി പോലും തരാതെ നടന്ന് നീങ്ങുന്നത് കണ്ടപ്പോൾ ദേഷ്യം വന്നു. ഞാൻ നേരെ ഷെൽഫിന്റെ അടുത്തേക്ക് ആണ് പോയത്. ഞാൻ ഷെൽഫിന്റെ മുന്നിൽ പോയി നിന്നു. "അതെ ഞാൻ തന്നോട് ആണ് സംസാരിച്ചത് " "ഷെറി... മാറി നിൽക്ക്... എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്. " "ഇല്ല..... എനിക്ക് ഒരു മറുപടി കിട്ടിയേ പറ്റൂ " ഞാൻ അത് പറഞ്ഞു നിർത്തിയതും ഓൻ എന്റെ അടുത്തേക്ക് വന്ന് മ്മളെ ഒറ്റ എടുക്കൽ ആയിരുന്നു. അള്ളോഹ്.... മ്മള് ഞെട്ടി തരിച്ചു പോയില്ലേ. രണ്ടു കൈകൾ കൊണ്ടും എന്നെ എടുത്തു ഷെൽഫിന്റെ അടുത്ത് നിന്ന് മാറ്റി താഴെ വെച്ചു. എന്നിട്ട് ഷെൽഫിൽ നിന്ന് ഡ്രസ്സ്‌ എടുത്തു ബാത്റൂമിലേക്ക് നടന്നു. ഞാൻ ഇതൊക്കെ അന്തം വിട്ട് നോക്കി നിന്നു. പെട്ടന്ന് ഓൻ തിരിഞ്ഞു എന്റെ അടുത്തേക്ക് വന്നു. "പിന്നെ... താൻ എന്താ പറഞ്ഞത്. തനിക്കു മറുപടി വേണം അല്ലെ...... താൻ എന്റെ ആരാ... എന്നെ കാത്തു ഇരിക്കാൻ. എന്റെ കാര്യത്തിൽ താൻ ടെൻഷൻ അടിക്കേണ്ട. എനിക്ക് എന്റെ കാര്യങ്ങൾ നോക്കാൻ അറിയാം. പിന്നെ ഭാര്യ ആണെന്ന് പറഞ്ഞു വന്നേക്കരുത്. എനിക്ക് ഇങ്ങനെ ഒരു ഭാര്യ ഇല്ല. ഈ ബന്ധം ഒരു ഭാരം ആണ്. എന്റെ ഇക്കയെ വീട്ടിൽ നിന്ന് ഇറക്കി വിട്ട നിന്നെ ഒരിക്കലും എനിക്ക് ഭാര്യ ആയി കാണാൻ പറ്റില്ല. മാത്രവുമല്ല..... എന്റെ മനസ്സിൽ വേറെ ഒരു പെൺകുട്ടി ഉണ്ട്. അവളെ മാത്രേ ഇങ്ങനെ ഒരു സ്ഥാനം എനിക്ക് കൊടുക്കാൻ കഴിയൂ .. ഇതിൽ നിന്ന് ഒരു മോചനം നിനക്ക് ഞാൻ തരാം... അധികം വൈകാതെ " ഓൻ അത്രയും പറഞ്ഞു അവിടെ നിന്ന് പോയി. ഇവൻ എന്താ റബ്ബേ ഇങ്ങനെ.... അവൻ പറഞ്ഞതും ശരിയാണ്... ഈ ബന്ധം ഒരിക്കലും ചേരില്ല. വിധിയാൽ സംഭവിച്ചു പോയത് ആണ്. അല്ലാഹുവിന്റെ വിധി അല്ലെ. അവൻ തന്നെ തീരുമാനിക്കട്ടെ.... ഇത് രണ്ടു ആക്കണമെങ്കിലും ഒന്നാക്കണമെങ്കിലും. (തുടരും) പിന്നെ.... ഞാൻ ഒരു കാര്യം പറയട്ടെ. മനഃപൂർവം ലേറ്റ് ആക്കുന്നത് ഒന്നുമല്ല സ്റ്റോറി. എനിക്ക് എക്സാം ഉണ്ട്. അതിന്റെ ഇടയിൽ അഡ്ജസ്റ്റ് ചെയ്തു സമയം കണ്ടെത്തി എഴുതുന്നത് ആണ്. ഡെയിലി പോസ്റ്റാൻ കഴിയില്ല. ഇപ്പൊ ഭയങ്കര എക്സാം തിരക്ക് ആണ്. നീണ്ട ഇടവേള ഒന്നും എടുക്കുന്നില്ല. ഒഴിവ് പോലെ സമയം കണ്ടെത്തി പോസ്റ്റ്‌ ചെയ്യും. ഇന്ഷാ അല്ലാഹ്..... അടുത്ത പാർട്ട്‌ വേഗത്തിൽ എത്തിക്കാൻ ശ്രമിക്കാം.
34.9k views
7 days ago
#

📙 നോവൽ

💓ഹൃദയത്തിൽ എന്നും💓2⃣ പാർട്ട്‌ 24 Sherin ഞാൻ ഇവിടെ വേദന കൊണ്ട് നില്കുമ്പോളാണ് പിറകിൽ നിന്ന് ഓൾ ഹലാക്കിലെ ചിരി ചിരിക്കുന്നത്. ഞാൻ ദേഷ്യത്തോടെ ഓളെ നോക്കി എങ്കിലും എന്റെ കൈയിൽ ഉള്ള ഫോൺ നിർത്താതെ അടിച്ചത് കൊണ്ട് ഫോണുമായി നേരെ പോയി. "ഹലോ " "സാർ.... കാര്യങ്ങൾ ഒക്കെ ആയിട്ടുണ്ട്. നാളെ തന്നെ എല്ലാ പപ്പേഴ്സും കൈയിൽ കിട്ടും " "ഓക്കേ... ടണ്..... വെൽഡൺ " ഫോൺ വെച്ചപ്പോൾ എന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. ഞാൻ ആഗ്രഹിച്ച അതും കൂടി എന്റെ കൈയിൽ വരാൻ പോകുന്നു. അധികാരം മാത്രം കൈയിൽ പോരാ പണം കൂടി വേണം.....എന്നാലേ ഈ ലോകത്തു വല്ലതും നടക്കൂ... എന്ന അവൾക്കു ഞാൻ നാളെ പഠിപ്പിച്ചു കൊടുക്കുന്നുണ്ട്. ആ കളക്ടർ മാഡത്തിന്... _____________________ അള്ളോഹ്.... മ്മള് ചിരിച്ചു ഒരു പരുവമായി. എന്നെ നന്നായി വഴക്ക് പറഞ്ഞ പോയ ആൾക്ക് പെട്ടന്ന് അങ്ങനെ സംഭവിച്ചപ്പോൾ എനിക്ക് ചിരി അടക്കാൻ ആയില്ല. ആൾ ഫോൺ കൊണ്ട് പോയ അത്പോലെ തന്നെ വരുന്നുണ്ട്. പക്ഷെ ഇപ്പൊ മുഖത്ത് കുറച്ചു പുഞ്ചിരി എല്ലാം ഉണ്ട്. പക്ഷെ... എന്തോ എനിക്ക് ആളെ കാണുമ്പോൾ ചിരിയാണ് വരുന്നത്. മ്മള് ആളെ ഒന്ന് സൂക്ഷിച്ചു നോക്കിയപ്പോൾ മൂക്ക് ചുവന്നിട്ടുണ്ട്. പിന്നെയും ഞാൻ കളിയാക്കുന്നത് എന്റെ ശരീരത്തിന് അത്ര നല്ലത് അല്ലാത്തത് കൊണ്ട് ഞാൻ ഒന്ന് ഒതുങ്ങി. അല്ലെങ്കിൽ നടു ഒടിഞ്ഞു.... ഇനി ചിലപ്പോൾ പലതും ഒടിയും 😛 അന്ന് മൊത്തം ആബിക്ക എന്റെ കൂടെ ഉണ്ടായിരുന്നു. ആബിക്കയും ഇക്കാക്കയും മുഹ്സിത്തയും അർഷുക്കയും എല്ലാരും കൂടി ഇന്ന് ഉഷാർ ആക്കി. ആകെ ഒരു വിഷമം ഷിഫു ഇല്ലാ എന്നതാ....ഓൾ ഓളെ ഇത്താന്റെ വീട്ടിൽ പോയിരിക്കാ... ആബിക്ക ഇന്ന് ഒരുപാട് കളിച്ചു ചിരിച്ചു സംസാരിച്ചു. മ്മക്ക് ഇപ്പൊ ആളോട് ഉള്ള ദേഷ്യം ഒക്കെ കുറഞ്ഞു വന്നിട്ടുണ്ട്. മ്മളെ നടുവേദന ഒക്കെ കുറഞ്ഞു വന്നു. അങ്ങനെ രാത്രി എല്ലാരും കൂടി വീടിന്റെ മുകളിലെ ഹാളിൽ ഓരോന്ന് പറഞ്ഞു ഇരിക്കുകയായിരുന്നു. ആബിക്ക ഫോണിൽ നിന്ന് കണ്ണേടുക്കാതെ കുത്തി ഇരിക്കാ. അർഷുക്കാന്റെ ഓരോ ബഡായികൾ കേട്ട് എന്റെ ചെവി പഞ്ചറാവുന്ന അവസ്ഥയിൽ എത്തി 😉 "ഹലോ ഗയ്‌സ്.,,, "" പെട്ടന്ന് അങ്ങനെ ഒരു വിളി കേട്ടപ്പോൾ തന്നെ എനിക്ക് ആളെ മനസ്സിലായി. "ഷിഫു " ഞാൻ തിരിഞ്ഞു നോക്കി ഓളെ അടുത്തേക്ക് ഓടി പോയി കെട്ടിപിടിച്ചു. ഞാൻ ഇവിടെ ഉണ്ടെന്ന് അറിഞ്ഞിട്ടു ഓളെ എന്നെ കാണാൻ വേണ്ടി ഓടി വന്നത് ആണ്. അതൊക്കെ കേട്ടപ്പോൾ മ്മക്ക് ഒരുപാട് സന്തോഷം. അതിന്റെ ഇടയിൽ ആണ് ഷിഫുന്റെ ഒപ്പം ഉള്ള കൊച്ചു വികൃതി കുട്ടനെ ഞാൻ കണ്ടത്. അഫ്നു..... ഷിഫുന്റെ ഇത്താന്റെ കുട്ടി ആണ്. പിന്നെ..... എല്ലാരും കൂടി ഇരുന്ന് കത്തിയടി വീണ്ടും തുടങ്ങി. "ഇതെന്താ എല്ലാരും ഇങ്ങനെ. കട്ട ബോർ ആവുന്നു...ആബിക്കയും അൻസാറിക്കയും എല്ലാം ആ ഫോൺ ഒക്കെ എടുത്തു വെച്ചേ.... മ്മക്ക് എല്ലാർക്കും കൂടി ഒരു ഗെയിം കളിക്കാം" ഷിഫു പെട്ടന്ന് അങ്ങനെ പറഞ്ഞപ്പോൾ എല്ലാരും ഓളെ തന്നെ ശ്രദ്ധിച്ചു. "എന്ത് ഗെയിം " "അതൊക്കെ പറയാം...... പക്ഷെ എല്ലാരും പങ്കെടുക്കണം " "അതൊക്കെ ഞാൻ ഏറ്റു... ഇജ്ജ് പറയടി " അർഷുക്ക "ആഹ്... എന്നാ കേട്ടോളു..... ഇപ്പൊ ഇരിക്കുന്നത് രണ്ടു ടീം ആകും. അതിപ്പോ.... ആഹ്... ആണുങ്ങൾ ഒക്കെ ഒരു ഭാഗത്തു.... പെണ്ണുങ്ങൾ ഒക്കെ ഒരു ഭാഗത്തു... എന്നിട്ട്..... ഇവിടെ ഒരു ബോക്സിൽ കുറെ ലോട്ട് ഇടും.... എന്നിട്ട് ഓരോരുത്തർ അതെടുക്കും. അതിൽ എന്ത് പറയുന്നോ അതിന് അനുസരിച്ചു ചെയ്യണം.... ഓക്കേ ആണോ " ഷിഫു അത് പറഞ്ഞു തീരലും ആബിക്ക ഞാൻ ഇല്ല എന്ന് പറഞ്ഞു ഒറ്റ എണീക്കൽ. പിന്നെ അർഷുക്ക മൂപ്പരെ കൈയും കാലും കുറെ പിടിച്ചപ്പോൾ സമ്മതിച്ചു. അല്ലെങ്കിലും ഈ ഡിമാൻഡ് ഉള്ള ആളുകളെ ഒന്നും കൂട്ടണ്ട.... അതൊക്കെ എനിക്ക് പറയാൻ തോന്നിയതാ.... പിന്നെ പാവല്ലേ.... പോട്ടെ എന്ന് വെച്ചു. "അപ്പൊ സ്റ്റാർട്ട്‌ ചെയ്യല്ലേ.... ഇനി രണ്ടു ഭാഗം ആയി ഇരിക്കാ " "അപ്പൊ അഫ്നു " "ഓൻ നല്ല അസ്സൽ ആൺകുട്ടി ആണ്.... അവൻ ഇവിടെ ഇരിക്കട്ടെ " അർഷുക്ക. അങ്ങനെ ഞങ്ങൾ ഇരുന്ന് ഗെയിം സ്റ്റാർട്ട്‌ ചെയ്തു. ഫസ്റ്റ് അർഷുക്ക എടുത്തു.... മൂപ്പർക്ക് കിട്ടിയത് കുരങ്ങനെ പോലെ ആക്റ്റ് ചെയ്യാൻ ആയിരുന്നു. അത് കണ്ടപ്പോൾ ഷിഫു പറയാ... ആദ്യമേ കുരങ്ങൻ ആണ്... ആക്ടിങ്ന്റെ ആവശ്യം ഇല്ലെന്ന് 😁 മ്മളെ ഇക്ക അല്ലെ എങ്ങനെ എങ്കിലും കഷ്ടപ്പെട്ട് അത് ചെയ്തു. അത് കഴിഞ്ഞു ഓരോരുത്തർ ലോട്ട് എടുത്തു. മ്മളും എടുത്തു. എനിക്ക് കിട്ടിയത് ഹിറ്റ്ലർ സിനിമയിലെ മമ്മൂക്കയെ പോലെ അഭിനയിക്കാൻ ആയിരുന്നു. മ്മക്ക് പിന്നെ അഭിനയം പണ്ടേ നന്നായി അറിയാവുന്നത് കൊണ്ട് അത് ഒരു പൊടി പൊളിച്ചു... ആ മമ്മൂക്ക വരെ നമിച്ചു പോവും കണ്ടാൽ 🙈 അങ്ങനെ എല്ലാരേം കഴിഞ്ഞപ്പോൾ ലാസ്റ്റ് ആയിരുന്നു ആബിക്ക. എനിക്ക് മൂപ്പരുടെ എന്താന്ന് ആയിരുന്നു അറിയേണ്ടത്. അവസാനം ആൾ എടുത്തു അത് വായിച്ചപ്പോൾ മ്മക്ക് ചിരി ഏതൊക്കെ ഭാഗത്തു കൂടി ആണ് വന്നതെന്ന് അറിഞ്ഞില്ല. "അള്ളോഹ്.... എനിക്ക് വയ്യേ.... ഹിഹി.... ഹിഹി.... ആബിക്ക..... പെണ്ണിന്റെ പോലെ അഭിനയിക്കാനോ " ഷിഫു കിടന്നു ചിരിക്കാൻ തുടങ്ങി. മ്മക്ക് പിന്നെ അതിന്റെ കാര്യത്തിൽ തീരെ കണ്ട്രോൾ ഇല്ലാത്തത് കൊണ്ട് ഞാനും കിടന്നു ചിരിക്കാൻ തുടങ്ങി. ആബിക്ക പെട്ടന്ന് എന്നെ രൂക്ഷമായി നോക്കിയപ്പോൾ നല്ല കുട്ടി ആയി ഇരുന്നു. പെട്ടന്ന് ആൾ എന്നെ കൊണ്ട് പറ്റില്ല എന്ന് പറഞ്ഞു പോവാൻ നിന്നതും... "അയ്യേ.... പേടി..... ഇത്ര ഉള്ളൂ ഈ ഗൗരവം ഒക്കെ അല്ലെ " എന്റെ വായിൽ നിന്ന് അറിയാതെയാണ് അങ്ങനെ വന്നത് എങ്കിലും ആൾ സീരിയസ് ആക്കി അവിടെ തന്നെ നിന്നു. ചെയ്യാന്ന് സമ്മതിച്ചു. ഷിഫു ഒരു പാട്ട് ഇട്ട് കൊടുത്തു. ആ പാട്ട് കേട്ടപ്പോൾ എനിക്ക് അതിലേറെ ചിരി വന്നു. 🎶പെണ്ണാളേ.... പെണ്ണാളേ ... കരിമീൻ കണ്ണാളേ 🎶 ആബിക്ക ആദ്യം ഒന്ന് പരുങ്ങി നിന്നു. പെട്ടന്ന് ഷിഫു പോയി ഹാളിലെ വലിയ ലൈറ്റ് ഓഫ്‌ ആക്കി.... ചെറുതായി പ്രകാശിക്കുന്ന ബൾബ് ഓൺ ആക്കി. കുറച്ചു നിന്നതിനു ശേഷം ആൾ കളിക്കാൻ തുടങ്ങിയപ്പോൾ എന്റെ കണ്ണ് വരെ തള്ളി പോയി. സത്യത്തിൽ മൂപ്പർക്ക് ഇത്ര ഒക്കെ കലാവാസന ഉണ്ടായിരുന്നോ. എല്ലാരും ചിരിക്കുന്നുണ്ട് ആളുടെ പെർഫോമൻസ് കണ്ടിട്ട്. ആബിക്ക നിൽക്കുന്ന ഭാഗത്ത് മാത്രം ആണിപ്പോൾ ലൈറ്റ് ഉള്ളത്. അത്കൊണ്ട് ഓൻ നന്നായി കാണാം. മ്മള് ഇങ്ങനെ വാ പൊളിച്ചു നിന്നപ്പോൾ ഓൻ എന്റെ അടുത്തേക്ക് വന്നു. പെണ്ണുങ്ങളെ പോലെ മുഖത്ത് നാണം ഒക്കെ വരുത്തി എനിക്ക് നേരെ കൈ നീട്ടി. ഞാൻ തന്നെ അറിയാതെ എന്റെ കൈ അവൻ നേരെ ചലിച്ചു. മ്മള് അവിടെ എണീറ്റ് നിന്നു. ഓൻ എനിക്ക് ചുറ്റും കിടന്നു ഡാൻസ് കളിക്കാൻ തുടങ്ങി. മ്മക്ക് ചിരിക്കണോ കരയണോ എന്ന് അറിഞ്ഞില്ല. പെട്ടന്ന് എന്റെ കൈകൾ പിടിച്ചു അവൻ വട്ടം കറക്കി. അതുവരെ കേട്ട് നിന്ന പാട്ട് അല്ലായിരുന്നു പിന്നീട്..... നല്ല റൊമാന്റിക് ഹിന്ദി പാട്ട് ആയി മാറി. മ്മള് അവിടെ കണ്ണ് തള്ളി നോക്കി നിന്നു പോയി. പതിയെ അവന്റെ കൈകൾ എന്റെ അരയിലൂടെ സഞ്ചരിക്കാൻ തുടങ്ങി. അവൻ എന്നെ അവനിലേക് ചേർത്ത് നിർത്തി. എന്റെ ഒരു കൈയും അവന്റെ ഒരു കൈയും പരസ്പരം ചേർത്ത് നിർത്തി ഡാൻസ് കളിക്കാൻ തുടങ്ങി. ഞാൻ ശ്രദ്ധ അവന്റെ മുഖത്ത് മാത്രം ആയിരുന്നു. അവന്റെ കൂടെ ഞാനും ചലിച്ചു തുടങ്ങി. ഓൻ മ്മളെ അങ്ങട്ടും ഇങ്ങട്ടും ഒക്കെ ഇട്ട് കറക്കുന്നുണ്ട്. എനിക്ക് ഒന്നും തെളിയുന്നില്ല. ഓന്റെ മുഖം മാത്രം.... ബാക്കി മൊത്തം ബ്ലാങ്ക് ആയിരുന്നു. അവസാനം വീണ്ടും മ്മള് ഓന്റെ മുഖത്തിന്റെ അടുത്ത് തന്നെ വന്ന് പെട്ടു. പരസ്പരം തമ്മിൽ ഒരു അകലവും ഇല്ല. എന്റെ ഹൃദയം കിടന്നു പട പട അടിക്കുന്നുണ്ട്. അതൊക്കെ അവൻ നന്നായി കേൾക്കാം. മുന്നിൽ ലൈറ്റ് പെട്ടന്ന് തെളിഞ്ഞപ്പോൾ ആണ് രണ്ടാൾക്കും ബോധം വരുന്നത്. ഞാൻ നോക്കുമ്പോൾ എല്ലാരും കണ്ണ് തള്ളി ഞങ്ങളെ നോക്കി നിൽക്കാ... ഞാൻ ആകെ ചമ്മിയ പോലെ ആയി. ആബിക്കാനെ നോക്കിയപ്പോൾ ഓൻ ഒന്നും പറ്റാത്ത പോലെ നിൽക്കുന്നുണ്ട്. "എന്തായിരുന്നു ഇവിടെ... ഈ അഫ്നു ഇവിടെ ഉറങ്ങിയത് നന്നായി " മുഹ്സിത്ത അത് പറഞ്ഞപ്പോൾ ബാക്കി ഉണ്ടായിരുന്ന മാനവും കൂടി പോയി. "എന്തോ... ഉമ്മാ... ഇപ്പൊ വരും " ഞാൻ വേഗം അവിടെ നിന്ന് ഓടി. "ഡീ... നാണം ആയോ... ഉമ്മ ഒന്നും വിളിച്ചിട്ടില്ല. " അർഷുക്ക അതൊക്കെ വിളിച്ചു പറയുന്നുണ്ട്... ഞാൻ അതൊന്നും മൈൻഡ് ആക്കിയില്ല. പിന്നെ... ഞാൻ ഒറ്റ ഒന്നിന്റെയും അടുത്തേക്ക് പോയിട്ടില്ല. ആബിക്കാനെ കാണാതെ നടക്കാൻ തുടങ്ങി. മ്മക്ക് എന്തോ എല്ലാരേം നോക്കാൻ ഒരു മടി. ഞാൻ അടുക്കളയിൽ ഇരുന്ന് ഫുഡ്‌ ഒക്കെ കഴിച്ചു. ഞാൻ രാത്രി കിടക്കാൻ വേണ്ടി റൂമിൽ പോകാൻ നിന്നപ്പോൾ മ്മളെ ഉമ്മ ഉണ്ട് ഒരു ഗ്ലാസ്‌ പാൽ എന്റെ കൈയിൽ തരുന്നു... മരുമോൻ കൊടുക്കണം എന്ന് പറഞ്ഞിട്ട്. പകച്ചു പോയി എന്റെ ആ രാത്രി. അല്ലെങ്കിൽ തന്നെ ഓൻ ഇച്ചിരി ഇളകിയിട്ട് ഉണ്ടോ എന്നൊരു ഡൌട്ട്. ഇതും കൂടി കൊണ്ട് അങ്ങട്ട് ചെന്നാൽ മതി. ഞാൻ എന്തായാലും പാൽ ഒക്കെ പിടിച്ചു റൂമിൽ ചെന്നപ്പോൾ ഉണ്ട് ആൾ അവിടെ ബെഡിൽ ഇരുന്നു ഫോണിൽ കളിക്കുന്നു. മ്മള് മെല്ലെ മെല്ലെ ചുമച്ചു പാൽ ഓന്റെ മുന്നിലേക്ക് നീട്ടി. ഓൻ എന്നിലേക്കും പാലിലേക്കും മാറി മാറി നോക്കി. "ഇതെന്താ പാൽ ഒക്കെ ആയിട്ട്. എന്താ റിഷു... നമ്മളെ ആദ്യരാത്രി വല്ലതും ആണോ " "😱ആദ്യരാത്രിയൊ " "ആഹ്... അന്ന് ഇജ്ജ് അത് കുളമാക്കി. നമ്മുക്ക് ഇന്ന് അത് അങ്ങ് ആഘോഷിച്ചാലോ " പടച്ചോനെ.... ഓന്റെ ഡയലോഗ് കേട്ടില്ലേ. അത് പറഞ്ഞു ഓൻ ബെഡിൽ നിന്ന് എണീറ്റു. എന്നിട്ട് എന്റെ കൈയിൽ നിന്ന് പാൽ വാങ്ങിച്ചു അത് ടേബിളിൽ വെച്ചു. "എന്താ റിഷു.... അപ്പൊ എങ്ങനെയാ കാര്യങ്ങൾ " "എന്തോന്ന് 😨" "ആദ്യരാത്രിയെ.... ഒന്നും അറിയാത്ത പോലെ " അത് പറഞ്ഞു ഓൻ എന്നെ ഒറ്റ തിരിച്ചിൽ ആയിരുന്നു. എന്നിട്ട് എന്റെ പിറകിലൂടെ കയ്യിട്ടു വയറ്റിലേക് ആയി പിടിച്ചു. റബ്ബേ... എനിക്ക് നീ തന്നെ തുണ...ഈ തെണ്ടി ഇത് എന്ത് ഉദ്ദേശിച്ചിട്ട് ആണാവോ. "ദേ.... താൻ എന്റെ ദേഹത്ത് നിന്ന് വിട്ടോ.... ആദ്യരാത്രി.... കോപ്പ് ആണ് " "എന്റെ പ്രിയപ്പെട്ട ഭാര്യെ അങ്ങനെ പറയല്ലേ " "പ്രിയപ്പെട്ട കോര്യ ആണ് " അത് പറഞ്ഞു സർവ ശക്തിയും എടുത്തു ഞാൻ ഓന്റെ കൈ വിടുവിപ്പിച്ചു. എന്നിട്ട് തിരിച്ചു ഒരറ്റ ഓട്ടം ആയിരുന്നു. "അതെ... മര്യാദക്ക് ഇതിന്റെ ഉള്ളിൽ അടങ്ങി കിടന്നോ... ഞാൻ വേറെ കിടന്നോളാ " അത് പറഞ്ഞു ആ റൂം ലോക്ക് ചെയ്യാൻ നിന്നപ്പോൾ ഓന്റെ ഒരു ഡയലോഗ്. "എനിക്ക് ഇന്ന് ഒറ്റക്ക് കിടക്കാൻ ഒരു ആഗ്രഹം. അതിന് വേണ്ടി നിന്ന് ഓടിക്കാൻ വേണ്ടി ഒരു നമ്പർ എടുത്തത് അല്ലെ ഞാൻ " മ്മള് ഓന്റെ ഡയലോഗ് കേട്ട് തിരിച്ചു റൂമിൽ കയറാൻ നിന്നതും മുന്നോട്ടു വെച്ച കാൽ വേഗം പിന്നോട്ട് എടുത്തു. ഇതൊക്കെ ഓന്റെ ഒരു നമ്പർ ആയിരിക്കും. എനിക്ക് അത്രക്ക് വിശ്വാസം പോരാ. ഞാൻ പോയി തൊട്ടടുത്ത റൂമിൽ പോയി കിടന്നു. ______________________________ ആബിക്ക അന്ന് രാവിലെ തന്നെ പോയി. എന്നോട് ഇവിടെ കുറച്ചു ദിവസം നിൽക്കാൻ പറഞ്ഞു. അങ്ങനെ വൈകിട്ട് ആയപ്പോളാണ് ഷിഫുന് ഒരു ഫ്രണ്ട്നെ കാണാൻ പോകാൻ ഉണ്ടെന്ന് എന്നോട് പറഞ്ഞത്. അപ്പൊ തന്നെ ഞങ്ങൾ പുറപ്പെട്ടു. ബ്ലാക്ക് ബെറീസ് കോഫി ഷോപ്പിൽ ആയിരുന്നു വരാൻ പറഞ്ഞത്. ആരാ ആൾ എന്ന് ചോദിച്ചിട്ട് ഓൾ അത് പറഞ്ഞു തന്നില്ല. അവിടെ എത്തുമ്പോൾ കാണാം എന്ന് പറഞ്ഞു. അങ്ങനെ ഷോപ്പിൽ എത്തി. അതിന്റെ ഉള്ളിലേക്ക് ഞാൻ കടന്നതും എനിക്ക് എതിരെ വന്ന ഒരാളുമായി ഞാൻ കൂട്ടി മുട്ടി. അയാൾ എനിക്ക് എതിരെ നിന്നു. "സോറി " അയാളും ഞാനും ഒപ്പം പറഞ്ഞു. പെട്ടന്ന് മുഖത്ത് വെച്ചിരുന്ന ആ കൂളിംഗ് ഗ്ലാസ്‌ അയാൾ ഊരിയതും എന്നിലേക്ക്‌ പലതും ഓട്ടപ്രദിക്ഷണം നടത്തി. അയാൾ അപ്പൊ തന്നെ എന്നിൽ നിന്ന് പിന്തിരിഞ്ഞു നടന്നിരുന്നു. അതെ... ഇത് ആയാൾ തന്നെ. ഞാൻ ഇത്രയും നാളും അന്വേഷിച്ചു നടക്കുന്ന ആ മുഖം. ഷിഫുനോട് ഇപ്പൊ വരാ എന്ന് പറഞ്ഞു ഞാൻ അയാൾക് പിന്നാലെ ഓടി. (തുടരും)
25k views
8 days ago
#

📙 നോവൽ

ഷഹദിയാൻ 💙 (A complete love story😘) ✍🏻SheriN പാർട്ട്‌ 4 ______________________________ ഞാൻ മേലോട്ട് നോക്കിയപ്പോൾ ആ മൂദേവി കൈയിൽ വടി പിടിച്ചു നില്കുന്നതാണ് കണ്ടത്. എപ്പോഴാണ് ഞാൻ അവളുടെ കാലിന്റെ അടിയിൽ കിടക്കുന്ന ബോധം എനിക്ക് ഉണ്ടായത്. ഇതിപ്പോ എങ്ങനെ ശരിയാവും. എനിക്ക് ചില അന്തസ്സ് ഒക്കെ ഇല്ലേ. ഞാൻ അവിടെ നിന്ന് ചാടി എണീറ്റു. അപ്പോഴും ആ പെണ്ണ് മ്മളെ തുറിച്ചു നോക്കാ "എന്താടി.... ഉണ്ടകണ്ണ് ഉണ്ടെന്ന് കരുതി മ്മളെ നേരെ പ്രയോഗിക്കാൻ നിൽക്കണ്ട. ഞാൻ പേടിക്കില്ല " "പേടിപ്പിക്കാൻ പറ്റോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ. തന്നോട് ഞാൻ എപ്പോഴാ വരാൻ പറഞ്ഞത്.... എന്നിട്ട് ഇപ്പൊ എത്ര ആയി സമയം. അതും പോരാഞ്ഞിട്ട് മര്യാദക്ക് കിടന്നു ഉറങ്ങുന്ന എന്നെ ശല്യപ്പെടുത്തിയിരിക്കുന്നു " "അതെ.... മോൾ ഒന്ന് നോക്കിയേ... അനക് സുഗമായി കിടന്നു ഉറങ്ങാൻ ഇത് നിന്റെ റൂം അല്ല.... എന്റെ റൂമാ.... ഈ ദിയാൻ അകബറിന്റെ റൂം " "അചൂടാ.... ആയിരുന്നോ... ഞാൻ അറിഞ്ഞില്ല " "എനിക്ക് അറിയാം നിനക്ക് അറിയില്ലെന്ന്. അതല്ലേ പറഞ്ഞു തന്നത് " "ആണോ... താങ്ക്സ് ഉണ്ട്ട്ടൊ " "ആയിക്കോട്ടെ... ഞാൻ സ്വീകരിച്ചിരിക്കുന്നു. പിന്നെ.... ഇത് പറഞ്ഞു തന്നത്.... ഈ റൂമിൽ ഞാൻ പറയുന്നതേ നടക്കൂ എന്ന് പറയാനാ " "അങ്ങനെ അത് വെറുതെ മോൻ മനക്കോട്ട കെട്ടണ്ട. ഈ ദിയാൻ അക്ബറിന്റെ ഭാര്യയാണ് ഈ ഞാൻ എങ്കിൽ.... അതായത് ഷഹദ ഷെറിൻ എങ്കിൽ... ഇവിടെ എന്റെ ചില തീരുമാനങ്ങൾ മാത്രേ നടക്കൂ " "അത് മോൾ മനസ്സിൽ വെച്ചാ മതി " അത് പറഞ്ഞു ഡോറിൽ കവചമായി നിന്നിരുന്ന ഓളെ തള്ളി മാറ്റി ഞാൻ അകത്തു കിടന്നു. "ടോ... താൻ ഇത് എങ്ങോട്ടാ തള്ളി കയറി" "ഇത് എന്റെ റൂമാ... ഞാൻ ഇഷ്ടം ഉള്ളത് ചെയ്യു....എന്തെ മാഡം " അത് പറഞ്ഞു അവളുടെ മുഖത്തിന്റെ അടുത്തേക്ക് എന്റെ മുഖം കൊണ്ട് പോയി ഞാൻ ചോദിച്ചു. "എന്നാ എനിക്ക് അതൊന്ന് കാണണം" ഓൾ കൈയ്യിൽ ഉള്ള വടി എനിക്ക് നേരെ നീട്ടി. ഞാൻ എന്റെ കൈകൊണ്ടു ആ വടി തടുത്തു. "മോൾ ഇവിടെ കിടന്നു അധികം വിലസാന്ന് കരുതിയോ... ഒന്ന് താഴ്ന്നു തന്നപ്പോൾ എന്റെ തലയിൽ കയറി ഡാൻസ് കളിക്കുന്നോ " അത് പറഞ്ഞു ഓളെ കൈ പിടിച്ചു ഞാൻ തിരിച്ചു. "ആഹ്.... എന്റെ റബ്ബേ... ഇൻക് വേദനിക്കുന്നു... വിടെടാ തെണ്ടി....അള്ളോഹ് " "വിടണോ " "വിട് കോപ്പേ " "എന്നാ മോൾ മര്യാദക്ക് എന്നെ അനുസരിച്ചു നില്കും എന്ന് പറ" "ആഹ്.... ഞാൻ നിന്നെ അനുസരിച്ചു നിന്നോളം.... വിട്... ഇൻക് വേദന ആവുന്നു " ഓൾ അത് പറഞ്ഞപ്പോൾ ഞാൻ ഓളെ കൈ വിട്ടു. അപ്പൊ പെണ്ണ് എന്നെ തുറുക്കനെ നോക്കാ "ഡീ... കുത്തി പൊട്ടിക്കും ഞാൻ ഈ കണ്ണ് " അത് പറഞ്ഞപ്പോൾ മുഖം കോട്ടിയിട്ട് തിരിച്ചു. ഞാൻ ഓളെ മുന്നിലൂടെ ബാത്റൂമിൽ പോകാൻ നിന്നതും പെണ്ണ് ഓളെ കാൽ കൊണ്ട് വള്ളി വെച്ചു. എന്റെ റബ്ബേ.... മ്മള് ഇപ്പൊ തന്നെ വേണേനെ... ഭാഗ്യത്തിന് ബാലൻസ് കിട്ടി. ഇത് എന്തൊരു സാധനം ആണ് 😣 കാണിച്ചു കൊടുക്കാം... ആദ്യം ഞാൻ ഈ ഡ്രസ്സ്‌ ഒക്കെ ഒന്ന് ചേഞ്ച്‌ ചെയ്തു വരട്ടെ. അങ്ങനെ ഡ്രസ്സ്‌ എല്ലാം ചേഞ്ച്‌ ചെയ്തു വന്നപ്പോൾ ഉണ്ട് പെണ്ണ് മലർന്നു എന്റെ ബെഡിൽ കിടക്കുന്നു. ഇതിപ്പോ എന്താ കഥ... ഞാൻ ഓളെ ഒന്ന് നോക്കി. തുറന്നിട്ടിരിക്കുന്ന ജനലിൽ കൂടി വരുന്ന ഇളം തെന്നൽ ഓളെ മുഖത്തേക്ക് ആണ് വീശുന്നത്. അപ്പൊ ഓളെ മുഖത്ത് വിരിയുന്ന പുഞ്ചിരിക് വല്ലാത്തൊരു ചന്തം ആയിരുന്നു. ഇതൊക്കെ നോക്കി നിൽക്കാൻ രസാ... പക്ഷെ പെണ്ണിന്റെ കൈയ്യിലിരിപ്പ് തീരെ ശരിയല്ല.. ജാട തെണ്ടി. കാണിച്ചു തരാ.... ഞാൻ ഓളെ മുന്നിൽ പോയി. "അല്ല... എന്താ പൊന്നു മോളെ ഉദ്ദേശം... ഇത് എന്റെ ബെഡ് ആണ്.ഇവിടെ ആര് കിടക്കാൻ പറഞ്ഞു " "അയ്യോ... ഇത് ഇയാളെ ബെഡ് ആയിരുന്നോ.. ഇന്നലെ ഞാൻ കിടക്കാൻ നേരത്ത് ഞാൻ കുറെ തപ്പി ഇതിൽ പേര് വല്ലതും ഉണ്ടോ എന്ന്. പക്ഷെ എവിടേം കണ്ടില്ല. അത്കൊണ്ട് ഇന്നലെ മുതൽ ഇത് എന്റെ ബെഡ് ആയി " പടച്ചോനെ... ഇത് എന്തൊരു പെണ്ണാ.. വായിൽ നിന്ന് വരുന്നത് കണ്ടില്ലേ.. "ആഹാ.... നിന്റെ ബെഡ് ആണല്ലേ... കാണിച്ചു തരാട്ടോ " അത് പറഞ്ഞു ഞാൻ ഓളെ അടുത്ത് പോയി കിടന്നതും പെണ്ണ് തുള്ളി ചാടി ഒറ്റ എണീക്കൽ ആയിരുന്നു. ഐവാ..... ഇത് തന്നെ പറ്റിയ അവസരം. മൈ ബോസ്സ് കളിച്ചാലോ.. മ്മള് തുടങ്ങിയില്ലേ പിന്നെ... ബെഡിൽ നീണ്ടു നിവർന്നു കിടന്നു. "എന്റെ കിടക്കാ....എന്റെ ബെഡ്.... എന്ത് സുഖം.. എന്ത് രസം.. ക്ലാ...ക്ലാ...ക്കാ.... സുരേഷ് തിരിഞ്ഞു തിരിഞ്ഞു നോക്കി... മുറ്റത്തു ഒരു മൈന " അപ്പൊ ഞാൻ എന്തെല്ലോ കാണിച്ചു കൂട്ടിയത് എന്ന് എനിക്ക് തന്നെ ഓർമ ഇല്ല 🙈 "അതെ....... " ഓൾ മ്മളെ പതിയെ വിളിക്കാൻ തുടങ്ങി. "എന്തെ മുത്തേ " "ഇൻക് കിടക്കണം " "ഇജ്ജ് കിടന്നോ... അന്റെ ബെഡ് ആണ് എന്ന് അല്ലെ പറഞ്ഞത് " "അത്.... ഞാൻ എങ്ങനെ തന്റെ അടുത്ത് കിടക്കും " "അതിന് എന്താ... ഇജ്ജ് എന്റെ ഭാര്യ അല്ലെ " "ഭാര്യ... എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട..... കോളേജിൽ ഒരുത്തി വീട്ടിൽ ഒരുത്തി അങ്ങനെ ആണോ . എന്തായാലും ശരി.... തന്നെ എനിക്ക് തീരെ വിശ്വാസം ഇല്ല " "പിന്നെ.... ഞാൻ നിന്നെ പുഴുങ്ങി തിന്നും. കുറച്ചു കാണാൻ കൊള്ളാമെങ്കിൽ ഒരു കൈ നോക്കാമായിരുന്നു. ഇത് എന്ത് കോലാ" "ആണോ വലിയ കാര്യായി പോയി " അത് പറഞ്ഞു ഓൾ ബെഡിൽ ഇരുന്നു. "അതെ... ഞാൻ ഈ മൂലയിലും താൻ ആ മൂലയിലും.. ദേ....ഒരു കാരണ വശാലും ലക്ഷ്മണ രേഖ താണ്ടി ഇങ്ങോട്ട് വന്നാൽ എന്റെ തനി സ്വഭാവം അറിയും താൻ " "ഇതിൽ കൂടുതൽ ഇനി എന്ത് കാണാൻ " "എന്താ... താൻ എന്താ പറഞ്ഞത് " "ഒന്നുല്ല..... മ്മള് വരില്ല എന്ന് പറഞ്ഞത് ആണെ" ഓൾ വേഗം തിരിഞ്ഞു കിടന്നു. എനിക്ക് ആണെങ്കിൽ കിടന്നിട്ട് ഉറക്കം വരുന്നില്ല. പടച്ചോനെ.... ആദ്യായിട്ടാ ഒരു പെണ്ണിന്റെ കൂടെ ഇങ്ങനെ ഒരു ബെഡിൽ കിടക്കുന്നത്. കണ്ട്രോൾ തന്നേക്കണെ 😜 മ്മള് തിരിഞ്ഞും മറിഞ്ഞും ഒക്കെ കിടന്നിട്ടും ഉറക്കം വന്നില്ല. അവസാനം ഫോൺ എടുത്തു കളിക്കാൻ തുടങ്ങി. എഫ്ബിയും വാട്സ്ആപ്പ് ഒക്കും നോക്കി ടൈം കളഞ്ഞു. പെട്ടന്ന് ആണ് ഓളെ എനിക്ക് അഭിമുഖമായി തിരിഞ്ഞു കിടന്നത്. ഫോണിന്റെ വെളിച്ചത്തിൽ അവളുടെ മുഖം തെളിഞ്ഞു നിന്നു. എന്റെ ഫോണിൽ ഉള്ള ശ്രദ്ധ മാറി നേരെ ഓളെ മുഖത്തേക്ക് ആയി ശ്രദ്ധ. ഞാൻ ഓളെ തന്നെ നോക്കി നിന്നു. വല്ലാത്തൊരു ആകർഷണീയത ആ മുഖത്തിന്‌ ഉണ്ടായിരുന്നു. മേൽചുണ്ടിൻ മേലെ ഉള്ള കറുത്ത മറുക് മുഖത്തിന്‌ തന്നെ സൗന്ദര്യം കൂടുന്നത് പോലെ. യാ റബ്ബി... എന്നെയൊക്കെ സമ്മതിക്കണം... ഇപ്പോഴും മ്മക്ക് കണ്ട്രോൾ ഉണ്ടല്ലോ. എപ്പോഴോ ഓളെ മുഖത്തേക്ക് തന്നെ നോക്കി അറിയാതെ ഉറങ്ങിപ്പോയി. _____________________________ പ്രകാശം കണ്ണിനെ തടസ്സപ്പെടുത്തിയപ്പോൾ ആണ് എന്റെ കണ്ണുകൾ ഉണർന്നു തുടങ്ങിയത്. നോക്കുമ്പോൾ മുറിയിൽ മൊത്തം വെളിച്ചം ഉണ്ട്. ഞാൻ ആദ്യം തന്നെ ഫോൺ എടുത്തു നോക്കി. അഞ്ചു മണി... ഇതിപ്പോ എന്താ കഥ. ഞാൻ ഒന്ന് എണീറ്റ് കണ്ണ് തുറന്നു നോക്കിയപ്പോൾ ഓൾ ഇരുന്ന് പഠിക്കുന്നു. ഓ...ഈ പെണ്ണിനെ കൊണ്ട് തോറ്റു. മനുഷ്യൻ ഇവിടെ ഏഴ് മണി കഴിഞ്ഞിട്ടേ പുലരി കാണാറുള്ളൂ.... ആ അന്നേയാണ് ഈ പെണ്ണ് വിളിച്ചു ഉണർത്തിയിരിക്കുന്നത്. പാവം അല്ലെ ഞാൻ 😥ഇങ്ങനെ ഒക്കെ ചെയ്യാൻ പാടുണ്ടോ.. പിന്നെ ഓൾ പഠിക്കുന്നത് കണ്ടപ്പോൾ ശല്യം ചെയ്യാൻ തോന്നിയില്ല. പഠിക്കുന്നവർ എങ്കിലും പഠിച്ചോട്ടെ 😎 ഞാൻ തലയിൽ കൂടി പുതപ്പ് ഇട്ട് മൂടി ഒന്നൂടി കിടന്നു. പക്ഷെ ലൈറ്റ് കാരണം ഉറക്കം വന്നില്ല. അപ്പോഴാണ് ബാങ്ക് ധ്വനികൾ ചെവിയിൽ മുഴങ്ങിയത്. എന്നെയൊക്കെ സംബന്ധിച്ചു ഇതൊക്കെ അപൂർവ സംഭവം ആണ്. ബാങ്ക് ഒന്നും ഞാൻ കേൾക്കാറേ ഇല്ല. എന്തായാലും ഉറക്കം ഇല്ല. ഞാൻ എണീറ്റ് നിസ്കരിച്ചു അല്ലാഹുവിന്റെ മുന്നിൽ ദുഹാ ചെയ്തു. ആ നിമിഷം വല്ലാത്തൊരു ആത്മവിശ്വാസവും സംതൃപ്തിയും തോന്നിപ്പോയി. അവളും വുളൂ എടുത്തു വന്ന് നിസ്കരിച്ചു. കുറച്ചു നേരം കൂടി പഠിച്ചു ഓൾ താഴേക്കു പോയി. പ്രഭാതത്തിലെ നല്ല കാഴ്ചകൾ ബാൽക്കണി വഴി ഞാൻ കണ്ടു. അങ്ങനെ അത് ആസ്വദിച്ചു നിൽകുമ്പോൾ ആണ് പിറകിൽ നിന്ന് ഒരു വിളി കേട്ടത്. "ദിനൂക്ക " നോക്കുമ്പോൾ കൈയിൽ ഒരു ചായ കപ്പും പിടിച്ചു നിൽക്കുന്നുണ്ട് അവൾ. എന്താ സംഭവം എന്ന് അറിയാതെ ഞാൻ ഓളെ നോക്കി. ഇന്നലെ കണ്ട ആളെ അല്ല. മൊത്തത്തിൽ ഒരു മാറ്റം പോലെ. ഓൾ എനിക്ക് പുഞ്ചിരിച്ചു ചായ നീട്ടി. എന്താണാവോ ഉദ്ദേശം.... ഇനി ചായയിൽ വല്ല വിഷവും. മ്മള് എന്തോ ഒരു ഉൾഭയം ഉണ്ടായിട്ടും അത് വാങ്ങി. "എനിക്ക് ഇയാളോട് കുറച്ചു സംസാരിക്കാൻ ഉണ്ട് " "എന്നോടോ... എന്താ കാര്യം.. പറഞ്ഞോളൂ " "പറയാം... ഇപ്പോഴല്ല... കോളേജ് കഴിഞ്ഞു വന്നിട്ട് മതി. സീരിയസ് ഒന്നുമല്ല. എന്നാലും നമ്മളെ രണ്ടാളേം സംബന്തിക്കുന്നത് ആണ് താനും.. എല്ലാം വന്നിട്ട് പറയാം. പിന്നെ... ചായയിൽ ഒന്നുമില്ല. ധൈര്യായിട്ട് കുടിക്കാം " അത് പറഞ്ഞു ഒരു പുഞ്ചിരി സമ്മാനിച്ചു ഓൾ നടന്നു നീങ്ങി. എന്തോ വല്ലാത്തൊരു ഇഷ്ടം തോന്നിപ്പോയി. ആൾ പാവം ആണെന്ന് മനസ്സിലായി. വൈകിട്ട് കോളേജ് വിട്ടു ഞാൻ നേരെ വീട്ടിലേക്ക് തന്നെ പോന്നു. അവൾ പറഞ്ഞ കാര്യം മാത്രം ആയിരുന്നു മനസ്സിൽ. അവൾക്കു എന്തായിരിക്കും പറയാൻ ഉണ്ടാവുക. അതൊക്കെ ഓർത്തു ആയിരുന്നു വണ്ടി ഓട്ടിയത്. വീടിന്റെ ഗേറ്റ് സെക്യൂരിറ്റി തുറന്നു തരുമ്പോഴും മനസ്സ് മൊത്തം അവൾക്കു പറയാൻ ഉള്ള കാര്യങ്ങളെ കുറിച്ച് ആയിരുന്നു. ഞാൻ വീടിന്റെ മുറ്റത്തേക്കു പ്രവേശിച്ചതും അപ്രതീക്ഷിതമായി ഒരാൾ എന്റെ വണ്ടിയുടെ മുന്നിലേക്ക് വന്ന് വീണതും ഒപ്പമായിരുന്നു. ഞാൻ അപ്പൊ തന്നെ ബ്രേക്ക്‌ പിടിച്ചു. (തുടരും) അള്ളോഹ്... വൈകി അല്ലെ... മനഃപൂർവം അല്ല. സാഹചര്യം അങ്ങനെ ആയിപ്പോയി. ഇത് തന്നെ തട്ടിക്കൂട്ടി എഴുതിയത് ആണ്. എല്ലാരും ക്ഷമിക്കി....ഞാൻ അല്ലെ 😉 ഇന്ഷാ അല്ലാഹ്... അടുത്ത ഭാഗം കഴിയുന്നതും ഫാസ്റ്റ് ആക്കാം 😘
30.9k views
10 days ago
#

📙 നോവൽ

💓ഹൃദയത്തിൽ എന്നും💓2⃣ Sherin പാർട്ട്‌ 23 മ്മള് നടും കുത്തി നേരെ ചെന്നു വീണത് ആ ബുള്ളറ്റിന്റെ മുന്നിൽ ആയിരുന്നു. "അള്ളോഹ്.... എന്റെ നടു.... " മ്മക്ക് വേദന കൊണ്ട് കിടന്നു പുളയാൻ തുടങ്ങി. എന്റെ റബ്ബി.... ഇന്ന് മ്മളെ മയ്യത്ത് ആണെന്ന് തോന്നുന്നു. മുഹ്സിത്ത എന്റെ അടുത്തേക്ക് ഓടി വന്നു. ഞാൻ ഈ കിടപ്പ് കിടക്കാൻ കാരണം ആയ ആളെ ഒന്ന് നോക്കി. അതെന്നെ... മ്മളെ കെട്ടിയോൻ... ഓന്റെ ഈ ബുള്ളറ്റ് കൊണ്ട് ഉള്ള വരവ് കാരണം ആണ് ഞാൻ ഇന്ന് ഈ അവസ്ഥയിൽ കിടക്കുന്നത്. ഞാൻ ഓനെ ഒന്ന് നോക്കിയപ്പോൾ കുതിര പുറത്തു നിന്ന് ഇറങ്ങി എന്റെ അടുത്തേക്ക് ഓടി വരുന്നുണ്ട്. "റിഷു..... വല്ലതും പറ്റിയോ " എന്റെ അള്ളോഹ്... ഇവൻ എന്ത് കണ്ണ് പൊട്ടൻ ആണ്. മ്മള് ഇവിടെ നടു ഒടിഞ്ഞു കിടക്കുന്നത് ഒന്നും ഇവൻ കാണാൻ വയ്യേ 😫 ഇത്തയും ആ തെണ്ടിയും കൂടി മ്മളെ എണീപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. "അള്ളോഹ്..... ഇങ്ങള് രണ്ടും കൂടി എന്നെ കൊല്ലോ... അവിടെ ഇവിടെ ഒന്നും തൊടല്ലി... മ്മക്ക് ഇവിടെ വേദനിച്ചിട്ട് വയ്യാ " "നിനക്ക് ഇതിന്റെ ഒക്കെ വല്ല ആവശ്യം ഉണ്ടോടി... ഇജ്ജ് എന്താടി മരം കേറി ആണോ. എവിടെയും വലിഞ്ഞു കയറിക്കോളും " അല്ലെങ്കിൽ തന്നെ ഞാൻ ഇവിടെ വേദന കൊണ്ട് പുളകിത ആയി കൊണ്ടിരിക്കാ അതിന്റെ ഇടയിൽ ആബിക്കാന്റെ ഡയലോഗ് കൂടി കേട്ടപ്പോൾ മ്മക്ക് ദേഷ്യം അങ്ങ് ഇരച്ചു കയറി. അവസാനം രണ്ടും കൂടി മ്മളെ താങ്ങി പിടിച്ചു എണീപ്പിച്ചു. വീട്ടിലേക്കു നടന്നു. അവിടെ മ്മളെ ഒരു സോഫയിൽ ഇരുത്തി. എന്റെ റബ്ബി...... ഇത് വല്ലാത്ത ചെയ്ത്തായി പ്പോയി... മ്മക്ക് എപ്പോ നോക്കിയാലും എന്തേലും ഒടിയുക ആണല്ലോ... ആൾറെഡി കൈ ഒരു തീരുമാനത്തിൽ നിൽക്കാ... അതിന്റെ കൂടെ എന്റെ നടുവും കൂടി. ഇവിടെത്തെ ബഹളം കണ്ടിട്ട് മ്മളെ ഉമ്മച്ചി ഉണ്ട് ഓടി വരുന്നു. പിന്നെ... ഉമ്മിന്റ വക ആയിരുന്നു. ഇരുന്നും മറിഞ്ഞും മ്മളെ വഴക്ക് പറഞ്ഞു. അതിന്റെ ഇടയിൽ ഉമ്മ ആബിക്കാനെ കണ്ടത്. പിന്നെ പറയണോ പൂരം... മോൻ എപ്പോഴാ വന്നത്... സുഖം അല്ലെ. അങ്ങനെ തുടങ്ങി തേനും വഴമ്പും കൂടി ഒരുമിച്ചു ഒലിക്കാ വായിൽ നിന്ന് 😏 സ്വന്തം മോൾ ഇവിടെ നടു ഒടിഞ്ഞു നിൽക്കാ.... അതിന്റെ വല്ല വിഷമവും ഉണ്ടെന്ന് നോക്കിയേ.. അതിന്റെ ഇടയിൽ മരുമകന്റെ വിശേഷം തിരിക്കാ. മ്മക്ക് അങ്ങ് സങ്കടം വന്നു 😭. പാവം അല്ലെ ഞാൻ... പുറത്തു ഈ കോപ്രായങ്ങൾ ഒക്കെ ഉണ്ടെന്നേ ഉള്ളൂ.... വേദന എനിക്കും വരില്ലേ. അപ്പോഴാണ് ആബിക്ക മ്മളെ നോക്കി ഹോസ്പിറ്റലിൽ പോകാം എന്ന് പറഞ്ഞു. ഹാവൂ.... അവൻ എങ്കിലും തോന്നിയല്ലോ. അല്ലെങ്കിൽ പുറമെ ഉള്ള ദേഷ്യം മാത്രേ ഉള്ളൂ... ആളൊരു പാവാ 😛 അപ്പൊ മ്മളെ ഉമ്മ പറയാ... അതിന് മാത്രം ഉള്ള പ്രശ്നം ഒന്നുല്ല. കുറച്ചു വേദന അനുഭവിക്കട്ടെ എന്ന്.... അള്ളോഹ്... എന്തൊരു ക്രൂരയായ ഉമ്മയാ ഇത്. അതിന്റെ കൂടെ വേറെ ഒരു ഡയലോഗും.... വേണെങ്കിൽ മ്മക്ക് വൈദ്യന്റെ അടുത്തേക്ക് പോകാം എന്ന്. വൈദ്യനോ 😱മ്മള് ഇല്ലേ... 🏃 പണ്ട് ചെറുപ്പത്തിൽ മ്മളെ കൈ കെട്ടിക്കാൻ പോയിട്ട് ആ കൈ രണ്ടു കഷ്ണം ആക്കി തന്ന ആളാ... ഇപ്പോഴും നല്ല ഓർമ ഉണ്ട്. അവസാനം മ്മളെ വേദന മ്മള് തന്നെ സഹിച്ചോളാം എന്ന് പറഞ്ഞു റൂമിൽ പോയി. മ്മള് റൂമിന്റെ ഡോർ അങ്ങ് ക്ലോസ് ചെയ്തു. _______________________________ പെണ്ണ് ഇന്നലെ എന്നെ വെല്ലു വിളിച്ചത് മ്മക്ക് നന്നായി കൊണ്ടത്. ഓളെ അങ്ങനെ വെറുതെ വിടാൻ പറ്റാത്തത് കൊണ്ടാണ് പണി ഒക്കെ കഴിഞ്ഞു ഓളെ വീട്ടിൽ പോയത്. അപ്പോഴാണ് കണ്മുന്നിൽ ആരിയുടെ ബുള്ളറ്റ് കണ്ടത്. എന്തോ... മ്മക്ക് ഒരു പൂതി തോന്നി. അത് എടുത്തു ഓളെ വീട്ടിലേക്കു പോയപ്പോൾ ഓളെ ദേ നടുവും കുത്തി എന്റെ മുന്നിൽ കിടക്കുന്നു. പടച്ചോനെ.... ഈ പെണ്ണ് ഇതെന്താ ഇങ്ങനെ. ഇത് വല്ല കുരങ്ങനുണ്ടായ ജന്മം ആണോ. അങ്ങനെ ഓളെ കഷ്ടപ്പെട്ട് വീട്ടിൽ എത്തിച്ചു. അമ്മായിയുടെ സംസാരം ഒന്നും  കേൾക്കാൻ വയ്യാത്തത് കൊണ്ടാ തോന്നുന്നു ഓൾ വേഗം അവിടെ നിന്ന് എണീറ്റ് പോയി. ഓളെ ഉമ്മ ആണെങ്കിൽ മ്മളെ സ്നേഹിച്ചു കൊല്ലാ....മ്മക്ക് ഫുഡ്‌ ഒക്കെ ഉണ്ടാക്കി തന്നു. അങ്ങനെ ഓളെ അടുത്തേക്ക് പോവാൻ നിന്നപ്പോളാണ് അമ്മായി മ്മളെ കൈയിൽ അത് തന്നത്. "ഇതെന്താ " "തൈലം ആണ്... ഓൾക് ഇതൊന്ന് മോൻ പുരട്ടി കൊടുത്തേക്ക് " അള്ളോഹ്... ഞാനോ... ഇൻക് ഈ വക കാര്യങ്ങൾ ഒന്നും അറിയില്ല. അമ്മായിയോട് മ്മളെ സമ്മതം പറഞ്ഞു ഓളെ റൂമിലേക്ക്‌ നടന്നു. ഇത് കൊണ്ട് ആ പിശാചിന്റെ അടുത്തേക്ക് ചെന്നാലും മതി. ഓളെ റൂമിന്റെ അടുത്ത് എത്തിയപ്പോൾ റൂം പൂട്ടി ഇട്ടിരിക്കുന്നത് ആണ് കണ്ടപ്പോൾ. മ്മള് തുറക്കാൻ പറഞ്ഞപ്പോൾ ഓൾ വാതിൽ ഒരറ്റ തുറക്കലായിരുന്നു. എന്നിട്ട് തിരിഞ്ഞു നടന്നു. ഞാൻ റൂമിൽ കയറി ഉടനെ തന്നെ ഡോർ ക്ലോസ് ചെയ്തു. "ഇങ്ങള് ഇപ്പൊ എന്തിനാ ഡോർ ക്ലോസ് ചെയ്തത് " അപ്പോഴാണ് ഞാൻ എന്റെ കൈയിൽ ഉള്ള തൈലം ഓൾക് കാണിച്ചു കൊടുത്തത്. "അപ്പൊ എന്താണ് തന്റെ ഉദ്ദേശം. താൻ കാരണം ആണ് മ്മള് ഈ അവസ്ഥയിൽ കിടക്കുന്നത്. അതും പോരാഞ്ഞിട്ട് ആണോ ഇതായിട്ട് വന്നത് " "ഇത് മ്മള് അന്നൊട് ഉള്ള സ്നേഹം കൊണ്ട് കൊണ്ടു വന്നത് ഒന്നുല്ല. അമ്മായി തന്ന് ഇട്ടതാ " "ആര് തന്ന് വിട്ടത് ആണെങ്കിലും ഇത് കൊണ്ട് ഇജ്ജ് മ്മളെ അടുത്തേക്ക് വന്ന ഉദ്ദേശം എന്താ " "എന്ത് ഉദ്ദേശം? " "ഇത് കൊണ്ട് മ്മളെ ശരീരത്തിൽ തൊടാൻ എന്നുള്ള വല്ലാത്ത നടക്കാത്ത ആഗ്രഹം വല്ലതും ഉണ്ടെങ്കിൽ അങ്ങ് വാങ്ങി വെച്ചേക്കാൻ പറഞ്ഞതാ " ഓളെ വർത്താനം കേട്ട് മ്മക്ക് ചൊറിഞ്ഞു വന്നു. "ഓ... പിന്നെ.... തൊടാൻ പറ്റിയ ഒരു മൊതല്. അമ്മായി തന്നത് കൊണ്ട് മാത്രം ഇത് മ്മള് കൊണ്ട് വന്നു. തന്നതാൻ വേണെങ്കിൽ തേച്ചോ.... ഇജ്ജ് ഇത് പുരട്ടിയാൽ എന്ത് ഇല്ലെങ്കിൽ എന്താ....എന്റെ കൈ കൊണ്ട് കിട്ടും എന്ന് ഇജ്ജ് വിചാരിക്കണ്ട " "അല്ലെങ്കിൽ ആർക്ക് വേണം അന്റെ ഔധാര്യം. അതിങ്ങ് താ " ഓൾ അത് പറഞ്ഞു എന്റെ കൈയിൽ നിന്ന് ആ തൈലം വാങ്ങി. ഇവൾ ഇത് എന്തിനുള്ള പണിയാ.... ഒന്ന് കണ്ടിട്ട് തന്നെ കാര്യം. ഞാൻ അത് ഓർത്തു നിന്നപ്പോളാ ഓളെ ഒടുക്കത്തെ ഡയലോഗ് കേട്ടത്. അപ്പൊ വേണ്ടിയിരുന്നില്ല എന്ന് തോന്നിപോയി. "ദേ... മനുഷ്യാ... എന്താ ഉദ്ദേശം? താൻ ഒന്ന് പോയെ... ഞാൻ ഇതൊന്ന് പുരട്ടട്ടെ.താൻ ഇത് വെള്ളം ഇറക്കി വിളിക്കണോ " "അയ്യേ.... വെള്ളം ഇരിക്കാൻ പറ്റിയ ഒരു മൊതല്... കണ്ടാലും മതി " "എനിക്ക് എന്താ ഒരു കുഴപ്പം? " "ഒരു കുഴപ്പവുമില്ല. ഓന്തിന്റെ പോലത്തെ ഒരു മുഖവും ആനക്ക് പല്ല് മുളച്ചു പോലുള്ള പല്ലും പിന്നെ പല്ലി ചിലക്കുന്ന പോലൊരു സംസാരവും... എല്ലാം കൊണ്ടും നല്ല ചേലാണ് " "ദേ... ഇജ്ജ് എന്റെ വായിൽ കിടക്കുന്നത് വാങ്ങിക്കണ്ട. അന്റെ വിചാരം ഇജ്ജ് വലിയ സംഭവം ആണെന്നാ... ഒരു മാതിരി കടുവയുടെ മുഖവും.... യാം ആബിദ് അലി എന്ന ഒരു ഓഞ്ഞ ഡയലോഗും.... പെരുച്ചാഴിക്ക് വേദന വന്ന പോലെ ഓടിയുള്ള ഒരു നടത്തം ഒക്കെ ഉള്ള ഇജ്ജ് ലോകസുന്ദരൻ ആണെന്ന് ആണോ വിചാരം " ഇതിപ്പോ ഞാൻ പറഞ്ഞതിന്റെ പത്തിരട്ടി ഓൾ പറഞ്ഞല്ലോ. ഓളെ ഡയലോഗ് മ്മക്ക് തീരെ പിടിച്ചില്ല. മ്മള് ഓളെ കൈയ്യിൽ ഉള്ള ആ തൈലം വാങ്ങി ഒരറ്റ ഏറായിരുന്നു. ആ പാത്രം ഒക്കെ തെറിച്ചു പോയി. മ്മക്ക് പെട്ടന്ന് ആണ് അങ്ങനെ ദേഷ്യം വന്നത്. പെണ്ണ് പേടിച്ചു ഒന്ന് ഞെട്ടിയിട്ടുണ്ട്. പെട്ടന്ന് എന്റെ ഫോൺ കിടന്നു അലറിയത്. അത് എടുത്തു റൂമിന്റെ പുറത്തേക്കു നടക്കാൻ ഒരുങ്ങിയതും മ്മള് എന്തിലോ ചവിട്ടി കാൽ സ്ലിപ്പ് ആയി. മ്മള് വീഴാൻ പോകാതെ ഇരിക്കാൻ പരമാവധി ട്രൈ ചെയ്തു അവസാനം ഡോറിന്റെ അടുത്ത് പോയി മൂക്ക് ഇടിച്ചു നിന്നു. പെട്ടന്ന് മ്മളെ പിറകിൽ നിന്ന് വലിയൊരു കൊലച്ചിരി കേട്ടു. (തുടരും) എന്റെ പൊന്നു മക്കളെ ലെങ്ത് ഇല്ലെന്ന് അറിയാം. മ്മക്ക് തലവേദനിച്ചിട്ട് ഒന്ന് നേരെ നോക്കാൻ പോലും വയ്യ. തട്ടി കൂട്ടി എഴുതിയതാ... ഇങ്ങളൊക്കെ ക്ഷമിക്കി... അടുത്ത പാർട്ട്‌ വൈകാതെ ലെങ്ങ്തിൽ എത്തിക്കാ...Ok
24k views
12 days ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post
Share on other apps
Facebook
WhatsApp
Unfollow
Copy Link
Report
Block
I want to report because