@sherin0001
@sherin0001

Sinu Sherin

💘ഞാൻ നൂറ💘

#

📙 നോവൽ

*💘ഞാൻ നൂറ💘* ✒Sinu Sherin *ഭാഗം -7* ബുള്ളെറ്റ് അവിടെ പാർക്ക്‌ ചെയ്തു ഞാൻ അകത്തേക്ക് കടന്നതും ഒരിക്കലും പ്രതീക്ഷിക്കാത്ത കാഴ്ചയാണ് ഞാൻ കണ്ടത്..... നൂറയുടെ അടുത്തു അവളുടെ കൈ ഭലമായി പിടിച്ചു വെച്ചിരിക്കുന്ന ഒരു പയ്യൻ..... അത് കണ്ടതും എനിക്ക് ദേഷ്യം വരാൻ തുടങ്ങി .... കുറച്ചു ദിവസം മുൻപ് വരെ അവള് എനിക്ക് ആരും അല്ലായിരുന്നു... എന്നാൽ ഇന്നലെ മുതൽ അങ്ങനെ അല്ല.... അവൾ ഈ ശാദിലിന്റെ പെണ്ണാ.... എനിക്കല്ലാതെ മറ്റൊരുത്തനും അവളെ തൊടാൻ ഉള്ള അവകാശം ഈ ശാദിലിന് ജീവൻ ഉള്ള ഇടത്തോലം കൊടുക്കില്ല.... ആ എന്റെ പെണ്ണിന്റെ കൈ അവൻ പിടിച്ചു വെച്ചിരിക്കുന്നോ.... അതും നോക്കി ഞാൻ നിൽക്കുമ്പോൾ ആണ് എന്നെ ഞെട്ടിച്ചു കൊണ്ട് അവൻ എന്റെ നൂറയുടെ മുഖത്തേക്ക് ആഞ്ഞ് തല്ലിയത്‌.... പെണ്ണിന്റെ മുഖത്ത് നിഖാബ് ഉണ്ടെങ്കിലും പെണ്ണിന് നന്നായി വേദനിച്ചിട്ടുണ്ട് എന്ന് അവളുടെ കണ്ണുകളിൽ നനവ്‌ പടര്ന്നതും എനിക്ക് മനസ്സിലായി.... ഞാൻ *നൂറ* എന്ന് വിളിച്ചു അവൾക്കരികിലെക്ക് ഓടി..... എന്റെ വിളി കേട്ടതും പെണ്ണിന്റെ മിഴികൾ വിടര്ന്നത്‌ ഞാൻ കണ്ടു.... അതൊരു പക്ഷെ അവൾക്ക് എന്നിൽ ഉള്ള കൂടുതൽ വിശ്വാസം കൊണ്ടാകാം.... ഞാൻ അടുത്തു എത്തിയതും പെണ്ണ് വീണ്ടും കരയാൻ തുടങ്ങി....അവളുടെ കണ്ണുകളിലെ ഓരോ നനവും ഉറ്റി വീഴുന്നത് ഈ നെഞ്ചിൽ ആണ്.... അത് കണ്ട്‌ നിൽക്കാൻ എന്നെ കൊണ്ട് ആകുന്നില്ല..... "നൂറ.... എന്താ... എന്താ പ്രശ്നം... ഇവൻ ആരാ..... ഇവന് എന്തിനാ നിന്റെ കൈ പിടിച്ചെ.... എന്തിനാ നിന്നെ തല്ലിയേ.... എന്താ നീയോന്നും മിണ്ടാത്തെ നൂറ.... എന്താ പ്രശ്നം എന്ന് പറ..... " ഞാൻ എത്ര ചോദിച്ചിട്ടും പെണ്ണ് ഒന്നും മിണ്ടുന്നില്ല.... അപ്പോഴാണ്‌ എനിക്ക് പിന്നിൽ നിന്നും ശബ്ദം കേള്ക്കാൻ തുടങ്ങിയത്.... "പ്രശ്നം എന്താ എന്ന് പറഞ്ഞാൽ നീ അത് പരിഹരിച്ചു കൊടുക്കുമോഡാാാ.... എങ്കിൽ കേട്ടോ....ഇവൾക്ക് എന്നെ കല്യാണം കഴിക്കണം എന്ന്.... പക്ഷെ എനിക്ക് ഇവളെ ഇഷ്ട്ടമല്ല എന്ന് ഞാൻ പറഞ്ഞു.... അപ്പൊ ഇവള് പറയാ എന്നെ അല്ലാതെ വേറെ ആരെയും കെട്ടില്ല എന്ന്.... എങ്കിൽ പിന്നെ ഇവളെ കേട്ടാo എന്ന് ഞാനും വിചാരിച്ചു... അത് പറയാൻ ഞാൻ ഇവളുടെ അടുത്തേക്ക് വന്നപ്പോൾ ഇവള് പറയാ എന്നെ വേണ്ടാന്ന്... അപ്പൊ പിന്നെ മൂന്ത നോക്കി ഒന്ന് കൊടുത്തു.... ഇനി ഇവള് തന്നെ പറയും.... എനിക്ക് കല്യാണത്തിന് സമ്മതം ആണ് ചേട്ടാ എന്ന്.... ഹഹഹ...." എന്നും പറഞ്ഞു അവനും അവന്റെ ഒരു ശിങ്കിടിയും കൂടി ചിരിച്ചപ്പോൾ ഞാൻ നൂറ യുടെ മുഖത്തേക്ക് നോക്കി... അവളുടെ അവസ്ഥ കണ്ടാൽ അറിയാം ഇതെല്ലാം നുണ യാണെന്ന്.... എല്ലാം കൂടി ആലോചിച്ചപ്പോൾ എനിക്ക് അങ്ങ് ദേഷ്യം കയറി.... "നൂറാ..... ഇവന് ആരാ!!!???" എന്ന് അട്ടഹസിചു കൊണ്ട് ഞാൻ അവളോട്‌ ചോദിച്ചപ്പോൾ എന്റെ മുകത്തെ ദേഷ്യം കണ്ടിട്ടാകണo അവൾ പോലും അറിയാതെ അവൾ ആ പേരുകൾ ഉച്ചരിച്ചു കഴിഞ്ഞിരുന്നു... "ഹിജാസ്!!!" ആ പേരുകൾ കേട്ടതും വീണ്ടും എന്നിലെ ദേഷ്യം ആളികതാന് തുടങ്ങി... വെറുതെയല്ല ഇവള് ഒന്നും മിണ്ടാത്തെ ഒരു പൂച്ച കുട്ടിയേ പോലെ നിൽക്കുന്നത്..... "ഓഹ്....അപ്പൊ നീയാണല്ലേ ആ മഹാൻ.... ഹിജാസ്.... പേര് നല്ല മൊഞ്ചാ.... പക്ഷെ നിന്റെ മനസ്സിന് ആ മോഞ്ചില്ലല്ലോ..... " എന്നും പറഞ്ഞു ഞാൻ അവൻ നേരെ പരിഹാസം നിറഞ്ഞൊരു ചിരി കൊടുത്തപ്പോൾ അവൻ തിരിച്ചും എനിക്ക് അതുപോലെ ഒന്ന് തന്നു.... "മനസ്സിന് എന്തിനു മൊഞ്ച് വേണം.... നല്ല അസ്സല് മൊഞ്ചത്തി അല്ലേ എന്റെ മനസ്സിൽ ഉള്ളത്.... ആ മൊഞ്ചത്തി മതി മ്മളെ മനസ്സിന്..... " എന്നവൻ തിരിച്ചു എനിക്ക് മറുപടി തന്നപ്പോൾ ഒട്ടും പതറാതെ തന്നെ ഞാൻ പറഞ്ഞു..... "പക്ഷെ അവൾ തിരിച്ചു നിന്നെ സ്നേഹിക്കുന്നില്ല എങ്കിലോ....എന്തിനാഡാ കിട്ടില്ല എന്നറിഞ മുന്തിരിക്കും വേണ്ടി വീണ്ടും വീണ്ടും ശ്രമിക്കുന്നെ... അത് പുളിയാണ് കൈപ്പാണ് എന്നും പറഞ്ഞു ഒരു മൂലയിൽ ഇരുന്നൂടെ..... " "അങ്ങനെ പുളിക്കുന്നുണ്ട് എന്ന് പറഞ്ഞു കളയാൻ ഇത് വല്ല ഉണ്ണാക്കൻ മാരും അല്ല.... ഹിജാസ് ആണ്.... കിട്ടാതെ വന്നാൽ എന്ത് വില കൊടുത്തും ആശിചതിനെ സ്വന്തം ആക്കും ഈ ഹിജാസ്.... അതിനി ഇവളെ ആയാലുo.... എന്ത് നെറികെട്ട പ്രവർത്തി ചെയ്തിട്ടു ആണേലും ഞാൻ ഇവളെ സ്വന്തം ആക്കും.... " "ഡാാ.!!!!"എന്നും പറഞ്ഞു ഞാൻ അവന്റെ കോളറിൽ കേറി പിടിച്ചു .... ഇവന് ഇത്രയും നേരം പറഞ്ഞത് പോട്ടെ... പക്ഷെ ഇപ്പൊ എന്റെ പെണ്ണിനെ കുറിച്ച് പറഞ്ഞത് ഉണ്ടല്ലോ... അതെനിക്ക് സഹിക്കാൻ കഴിയില്ല.... 😡 ഞങ്ങൾക്ക് ഇടയിലെ തർക്കം കൂടുന്നതിനു അനുസരിച്ച് ഞങ്ങൾക്ക് ചുറ്റും ആളുകളും കൂടാൻ തുടങ്ങി.... പക്ഷെ അതൊന്നും ശ്രദ്ധിക്കാതെ ഞാൻ അവന്റെ കോളറിൽ മുറുക്കി പിടിച്ചു കൊണ്ടിരുന്നു.... "ഷാദ്.... വിട്.... വേണ്ടാ..... ആളുകൾ ഒക്കെ നോക്കുന്നു..... " എന്നും പറഞ്ഞു നൂറ എന്നെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ട്..... "ഇതാരാടി.... നിന്റെ പുതിയ വല്ല.... " എന്നവൻ നൂറയോട് ചോദിച്ചതും കൊടുത്തു അവന്റെ മുഖം അടക്കി ഒന്ന് ഞാൻ..... അടി കിട്ടിയതും അവൻ പകയാർന്ന കണ്ണുകലാൽ എന്നെ നോക്കിയതും ഞാൻ അതിനെ പുചിച്ചു തള്ളി..... അവൻ അവന്റെ ഷർട്ട്‌ എല്ലാം നേരെ യാക്കി വീണ്ടും ചോദിച്ചു.... "ആരാടി ഇവൻ.....?? നിന്റെ ആരാ ഇവൻ " അത് കേട്ടതും ഞാൻ വീണ്ടും അവനെ തല്ലാൻ പോയതും എന്നെ തടഞ്ഞു കൊണ്ട് നൂറ മുന്നിൽ കയറി നിന്നു..... "നീ വഴിയിൽ നിന്നു മാർ നൂറ.... ഇവൻ ഇതൊന്നും പോരാ എന്ന് തോന്നുന്നു.... ഇന്നു മുതൽ ഇവന്റെ ശല്യം ഞാൻ അവസാനിപ്പിക്കും...." എന്നും പറഞ്ഞു ഞാൻ മുന്നോട്ടു പോവാന് നിന്നപ്പോൾ ആണ് എന്റെ മുന്പിലേക് നൂറ കൈ ഉയർത്തിയത്‌... "ഒകെ..... ഞാൻ മാറാം.... അതിനു മുൻപ് ഷാദിനോട്‌ എനിക്കൊരു കാര്യം ചോദിക്കാൻ ഉണ്ട്.... ഇവൻ ചോദിച്ചതിൽ എന്താ തെറ്റ്.... ഷാദ് എന്റെ ആരാ!!!? ആരും അല്ല....അപ്പോ പിന്നെ എന്ത് അധികാരം ആണ് എന്നിൽ ഷാദിനുള്ളത്..... ??" എന്നും ചോദിച്ചു കൊണ്ട് നൂറ എന്റെ മുകത്തെക്ക് നോക്കിയതും ഞാൻ ഞെട്ടി പോയി.... ഒരിക്കലും നൂറയിൽ നിന്നും ഇങ്ങനെ ഒന്ന് ഞാൻ പ്രതീക്ഷിച്ചത് അല്ല....ഒരിക്കലും നൂറക്ക് ഇങ്ങനെ എന്നോട് പറയാൻ കഴിയില്ല .... അല്ലെങ്കിലും അവൾ ചോദിച്ചത്‌ ശേരിയല്ലേ.... ഞാൻ അവളുടെ ആരാ... ആരും അല്ല.... ഈ മനസ്സിൽ തോന്നിയ പോലുള്ള ഒരു ഇഷ്ട്ടം നൂറക്ക് എന്നോട് തോന്നിയിട്ടില്ല എങ്കിലോ.... ഇല്ല.... അവൾക്കു തോന്നിയിട്ട് ഇല്ല....അതുകൊണ്ട് അല്ലേ അവൾ ഇങ്ങനെ ഓരോന്ന് ചോദിച്ചത്...... 😞 "പ്ലീസ്‌ ഷാദ്..... ഇനി എന്നെ കാണണോ.... ഒന്നിനും വരരുത്..... പോ...." ******************************** ഇന്നലെ ഓർഫനെജിൽ എത്തി എന്റെ എല്ലാ കാര്യങ്ങളും കഴിഞ്ഞു ഞാൻ കിടക്കാൻ നിൽക്കുമ്പോൾ ആണ് ആമിന താത്ത വന്നു എനിക്കൊരു കാൾ ഉണ്ടെന്ന് പറഞ്ഞത്.... താഴെ പോയി കാൾ എടുത് ഹലോ ചോദിച്ചതും ഫോൺ കട്ട്‌ ആയി... പിന്നീട് തിരിച്ചു വിളിച്ചപ്പോൾ എടുത്തില്ല.... അതുകൊണ്ട് തന്നെ ഞാൻ റൂമിലെക്ക് പോന്നു.... അപ്പോഴാണ്‌ എന്റെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങിയത്.... "ഹലോ ..... ഹലോ.... ഹലോ.... ആരാ.... ??" എന്നിങ്ങനെ മ്മള് കൊറേ ചോദിച്ചിട്ടും മറു സൈഡിൽ നിന്നും മറുപടി ഒന്നുമില്ല.... ഷാദ് എന്നെ പറ്റികുകയായിരിക്കുമോ....കാരണം എന്റെ ഈ നമ്പർ ഷാദ് ന്റെ കയ്യിൽ മാത്രം ഒള്ളു.... ഈ ഫോൺ അവൻ തന്നപ്പോൾ തന്നെ ഷാദ് എന്നെഴുതി കോണ്ടക്ട്ട് ഇതിൽ ഉണ്ട്.... ഇപ്പൊ വന്നത് ഒരു ആണ്നോണ് നമ്പർ ആണ്.... ഇനി ഷാദ് വേറെ വല്ല നമ്പറിൽ നിന്നും എന്നെ പറ്റിക്കാൻ ചെയ്യുന്നത് ആവോ.... ?? "ഹെലോ.... ഹെലോ.... എന്താ ഒരു റിപ്ല്യ്‌ യും ഇല്ലല്ലോ.... ഇനി ഈ നമ്പറിലേക്ക് വിളിക്കരുത്.... " എന്നും പറഞ്ഞു ഞാൻ കാൾ കട്ട്‌ ചെയ്യാൻ നിന്നതും അപ്പുറത്ത് നിന്നും സംസാരിച്ചു തുടങ്ങിയിരുന്നു.... "ഹേയ്... നോ....കട്ട്‌ ചെയ്യല്ലേ... കുറച്ചു നേരം എങ്കിലും നിന്റെ ശബ്ദം കേൾക്കാം എന്ന് വിജാരിച്ച ഞാൻ മിണ്ടാത്തെ ഇരുന്നത്.... കാരണം നിന്റെ ശബ്ദം പോലും എന്നിൽ ലഹരി പിടിപ്പിക്കുന്നു..... " ആ ശബ്ദം കേട്ടപ്പോൾ തന്നെ മനസ്സിലായി ഇത് ഷാദ് അല്ല എന്ന്.... ഷാദ് അല്ലെങ്കിൽ പിന്നെ ആരാ.... "നിങ്ങൾ ആരാ... ??" "ഞാൻ നീയാണ്..... നിന്നെ സ്നേഹിക്കുന്ന ഒരാൾ... പേര് കേട്ടാൽ നീ ചിലപ്പോൾ അറിയുo... ഹിജാസ്... " ആ പേര് കേട്ടതും ഒരു ഇടി ഏറ്റവനെ പോലെ ആയിരുന്നു ഞാൻ.... "ഹി... ഹിജാസ്... " "അതെ.... നീ എന്തിനാ എന്നെ പേടിക്കുന്നെ.....എന്റെ അനിയത്തി എന്നെ പറ്റി നല്ലോണം പുകഴ്ത്തി പറഞ്ഞു തന്നിട്ട് ഉണ്ടാവും ല്ലേ.... അതൊക്കെ ശെരിയാ....ഞാൻ ഇങ്ങനെയാ.... ആഗ്രഹിച്ചത് എന്തും എനിക്ക് നേടണം.... അതിനു വേണ്ടി എന്തും ഞാൻ ചെയ്യും.... എന്നെ പേടിച്ചു കൊണ്ടാണ് നീ നിഖാബ് ഒക്കെ ഇട്ടു നടക്കുന്നത് എന്നെനിക്കറിയാം.... പക്ഷെ എനിക്ക് നിന്റെ കണ്ണുകൾ കണ്ടാൽ തന്നെ അറിയാം.... അത് വെച്ചു തന്നെ അല്ലേ ഞാൻ നിന്നെ ആദ്യമായി ആ ഷോപ്പിൽ നിന്നും കണ്ടത്... ആദ്യം നീയാണോ ഡൌട്ട് ഉണ്ടായിരുന്നു... പതിയെ മനസ്സിലായി നീ ആണെന്ന്‌.... അതിനു ശേഷം നിന്റെ പിറകിൽ തന്നെ ഞാൻ ഉണ്ടായിരുന്നു.... പക്ഷെ നീ എന്നെ കണ്ടില്ലെന്നു മാത്രം....കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഞാൻ കണ്ടു ഏതോ ഒരുത്തൻ നിന്നോട് എന്നും സംസാരിക്കുന്നത്.... പക്ഷെ ഞാൻ കൂടുതൽ ചൂഴ്ന്ന്‌ അന്വേഷിച്ചപ്പോൾ ആണ് അരിഞ്ഞത് അവൻ റഷീദ് അലിയുടെ ഒരേ ഒരു മകൻ ആണെന്ന്‌.... അതുമാത്രം അല്ല അവൻ നീയും തമ്മിൽ ഫ്രണ്ട്സ് ആണെന്ന്‌.... എന്ത് തന്നെ ആയാലും ഈ രാത്രിയോടെ നിർത്തിയെക്കണം എല്ലാ ബന്തങ്ങളും..... കേട്ടല്ലോ.... നാളെ ഞാൻ നിന്നെ കാണാൻ വരും......അവൻ എങ്ങാനും അവിടെ ഉണ്ടായാൽ അറിയാലോ ഈ ഹിജാസ് നെ..... അറിയില്ല എന്നുണ്ടെങ്കിൽ ഞാൻ ഒരു കാര്യം അറിയിച്ചു തരാം.... നിക്കാഹ്ന് പിറ്റേ ദിവസം തന്നെ നിന്റെ കെട്ടിയോനെ പരലോകത്തെക്ക് പറഞ് അയച്ചത് പോലെ അങ്ങ് പറഞ്ഞയക്കും അവനെ.... എല്ലാം ഒന്ന് ഓർക്കുന്നത് നിനക്ക് നല്ലതാ.... " എന്നും പറഞ്ഞു അവൻ ഫോൺ കട്ട്‌ ചെയ്തപ്പോൾ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ യായിരുന്നു എനിക്ക്..... സത്യം പറഞ്ഞാൽ.... ഷാദ്... അവനെ ഒത്തിരി ഇഷ്ട്ടമാണ് എനിക്ക്.... പക്ഷെ എനിക്കത് അർഹിക്കാന് കൂടി അവകാശ മില്ലാത്ത ഒന്നാണ്.... അതുകൊണ്ട് തന്നെയാണ് പരമാവതി അകന്നു നിൽക്കുന്നത്.... പക്ഷെ അവന്റെ ഓരോ സാമിഭ്യവും ഞാൻ ആഗ്രഹിക്കും പോലെ.... ഇന്നലെ അവൻ ആരെയോ സ്നേഹിക്കുന്നു എന്ന് പറഞ്ഞപ്പോൾ തകർന്നതാണ് ഈ ഹൃദയം..... ആ ഹൃദയത്തെ നേരായക്കാന് ശ്രമിക്കുന്നതിനു ഇടയിൽ ദേ വീണ്ടും.... ഞാൻ എന്ത് ചെയ്യും റബ്ബേ..... എനിക്ക് മുന്നിൽ ഒരു വഴികളും ഇല്ലേ... ഹിജാസ് ന്റെ അധ്യായം അടഞ്ഞു എന്ന് കരുതിയത് ആണ്... പക്ഷെ വീണ്ടും അത് തുറന്നിരിക്കുന്നു...... പിറ്റേന്ന് ഞാൻ പാർകിൽ എത്തിയപ്പോൾ ഞാൻ പ്രതീക്ഷിച്ചു എങ്കിലും കാണരുത് എന്ന് പ്രാർത്ഥിച്ചവന് അതാ... ഞാനും ഷാദ് ഉം ഇരിക്കാറുള്ള സീറ്റിൽ.... അവൻ കാണാതെ തിരിച്ചു പോരാൻ നിന്ന എന്റെ കയ്യിൽ കേറി അപ്രതീക്ഷിതമായിട്ടാണ് അവൻ പിടിച്ചത്..... "അനഗനെ അങ്ങ് പോവല്ലേ... എത്ര നേരായി ഞാൻ ഇവിടെ കാത്തു നില്ക്കുന്നു.... എന്നിട്ട് എന്നെ പറ്റിച്ചു പോവാണോ.... " "ഹിജാസ്.... എന്റെ കയ്യിൽ നിന്നും കയ്യേടുക്..... " "ഇല്ലേൽ... " "നീ ആഗ്രഹിക്കുന്നത് ഒന്നും നടക്കാൻ പോകുന്നില്ല.... ഒരിക്കലും ഞാൻ നിന്നെ സ്നേഹിക്കില്ല.... നിന്നെ പോലെ ഒരു തരo താഴ്ന്നവന്റെ കൂടെ ഞാൻ ഒരിക്കലും പോരില്ല.... " എന്ന് പറഞ്ഞു ഞാൻ നിർത്തിയതും അപ്രതീക്ഷിതമായിട്ടാണ് ഹിജാസ് എന്നെ അടിച്ചത്.... അതിന്റെ വേദനയിൽ നിൽക്കുമ്പോൾ ആണ് നൂറ എന്നും വിളിച്ചു ഓടി വരുന്ന ഷാദ് നെ കണ്ടത്.... ഒത്തിരി സന്തോഷം തോന്നി അവനെ കണ്ടപ്പോൾ... പക്ഷെ ഹിജാസ് ന്റെ തീക്കനൽ നിറഞ്ഞുല്ല നോട്ടം കണ്ടതും ഞാൻ ഷാദ് നോട്‌ ഒന്നും മറുപടി കൊടുത്തില്ല.... അവസാനം ഷാദ് എനിക്ക് നേരെ പൊട്ടി തെറിച്ചപ്പോൾ ഞാൻ അറിയാതെ അവന്റെ പേര് പറഞ്ഞു.... അതിനു ശേഷം അവർ രണ്ടു പേരും വഴക്ക് തുടങ്ങി... അത് തല്ലില്ലേക്ക് എത്തിയതും അവനെ ഞാൻ ഒരുപാട് തവണ പോയി തടഞ്ഞു.... വീണ്ടും വീണ്ടുo ഹിജാസ് നെ അടിക്കാൻ ചെള്ളൂന്ന ഷാദ് നെ തടയാൻ എനിക്ക് തോന്നീട്ടല്ല.... മറിച് ഒരു പരിഹാസ രൂപേണ ഉള്ള ഹിജാസ് ന്റെ ചിരിയും ഷാദ് ന് എന്തേലും പറ്റുമോ എന്ന ഭയവും ആണ് എന്നെ കൊണ്ട് അങ്ങനെ പറയിപ്പിച്ചത്..... പക്ഷെ അത് ഷാദ് ന് എത്ര ത്തോളം സങ്കടം ആയി എന്ന് അവന്റെ മുഖ ബാവത്‌ നിന്നും ഞാൻ ഊഹിച്ചു എടുത്തതാണ്‌..... എന്നെ നോക്കി ഒന്നും മിണ്ടാത്തെ തിരിഞ്ഞ് നടന്ന ഷാദ് ന്റെ മിഴികൾ നിറഞ്ഞത് ഞാൻ കണ്ടതാണ്.... എന്നോട് ക്ഷമിക്കണം ഷാദ്... നിനക്ക് ഒന്നും സംഭവിക്കുന്നത് എനിക്ക് സഹിക്കില്ല.... ഇനി നിന്നെ കൂടി നഷ്ട്ടപെടുത്താൻ വയ്യ.... അതുകൊണ്ട് എനിക്ക് ഇതെ വഴിയോള്ളൂ.... നിറഞ്ഞു വന്ന കണ്ണുനീർ തുടച്ചു ഞാൻ തിരിഞ്ഞതും എന്നെ നോകി പുച്ഛതിൽ ച്ചിരിക്കുന്ന ഹിജാസ് നെ കണ്ടു..... ഞാൻ അവനെ കണ്ടതും മുഖം തിരിച്ചു... അപ്പോൾ അവൻ അവന്റെ കൂട്ടുകാരനെയും കൂട്ടി അവിടെന്ന് പോയി... പിന്നെ കൂടുതൽ നേരം അവിടെ നിൽക്കാൻ എനിക്കും തോന്നിയില്ല.... പുറത്തേക്ക് ഇറങ്ങിയതും ബുള്ളെറ്റ് ന് മുകളിൽ ഇരുന്നു കരയുന്ന ഷാദ് നെ കണ്ടു....ആ കാഴ്ച കണ്ടതും എന്റെ ഹൃദയം തെല്ലു ഒന്നുമല്ല വെധനിച്ചത്‌.... എന്നെ കണ്ടതും ഒന്നും മിണ്ടാത്തെ ബുള്ളെറ്റ് എടുത്ത്‌ അവിടെന്ന് പോയി.... എല്ലാം എന്റെ തെറ്റ് തന്നെയാണ്.... ഷാദ് നെ ഒരിക്കലും കുറ്റം പറയാൻ കഴിയില്ല.... 😟 എന്നും കരുതി ഞാൻ തിരിഞ്ഞതും എന്റെ കണ്ണിൽ കണ്ട കാഴ്ച എനിക്ക് വിശ്വാസം വന്നില്ല.... എന്റെ ഷാദ് ചോരയിൽ കുളിച്ചു റോഡിൽ കിടക്കുന്നു.... "ഷാദ്!!!!!" എന്നും വിളിച്ചു ഞാൻ അവന്റെ അടുക്കളേക്ക് ഓടി.....അവന്റെ കിടത്തം കണ്ടതും എനിക്ക് സഹിച്ചില്ല..... കണ്ണിൽ നിന്നും അനുവാദം ഇല്ലാതെ കണ്ണുനീർ ഒഴുകി കൊണ്ടിരുന്നു..... ഓടി പോയി ആ റോഡിൽ ഇരുന്നു ഞാൻ ഷാദ് ന്റെ തല എന്റെ മടിയിൽ എടുത്ത്‌ വെച്ചു... "ഷാ......ദ്.....കണ്ണ് തുറക്ക്‌..... നിന്റെ നൂറ യാ വിളിക്കുന്നെ..... ഞാൻ അങ്ങനെ പറഞ്ഞത് എല്ലാം വെറുതെയാ....ഷാദ്.... പ്ലീസ്‌.... കണ്ണ് തുറക്ക്‌.... " എന്നും പറഞ്ഞു ഞാൻ അവന്റെ കവിളിൽ തട്ടി വിളിച്ചു.... പതിയെ പതിയെ കണ്ണുകൾ അവൻ തുറന്ന്.... "ഷാദ്.... ഞാൻ.... ഞാൻ അങ്ങനെ എല്ലാം വെറുതെ പറഞ്ഞതാ.... ഷാദ് ഒത്തിരി ഇഷ്ട്ടാ എനിക്ക് നിന്നെ.... ഷാദ് ഇല്ലേൽ നൂറ യില്ല.... നീ വേണം എനിക്ക്..... " എന്നും പറഞ്ഞു ഞാൻ അവനെ നെഞ്ചോട്‌ ചേർത്തു കരഞ്ഞു.... എനിക്കറിയില്ല എന്താ ചെയ്യേണ്ടത് എന്ന്.... "നൂ... റ...... " "ഉം.... ഷാദ്.... ഞാൻ അങ്ങനെ.... " വാക്കുകൾ മുഴുവനാക്കാന് കഴിയാതെ ഞാൻ തേങ്ങി കരഞ്ഞു.... "നൂറ ഞൻ നിന്നോട് പറഞ്ഞില്ലേ എനിക്ക് നിന്നെ കൂടുതൽ... വിശ്വാ...സം വരുന്ന ദിവസം നിന്നോട് ഞാൻ പറയും എന്ന്..... ഞാൻ സ്നേഹിച്ചത് നിന്നെയാണ് നൂറ.... കൂടെ കൂട്ടാൻ ആഗ്രഹിച്ചത് നിന്നെയാ.... പക്ഷെ എനിക്ക് ഭാഗ്യം ഇല്ല അല്ലേ നൂ..." പറഞ്ഞു മുഴുവനാക്കാന് സമ്മതിക്കാതെ ഞാൻ അവന്റെ വായ പൊത്തി...... "ഷാദ്.... ഒന്നും പറയണ്ട.... ഞാൻ ഷാദ് ന് ഉള്ളതാ.... പടച്ചോന് നമ്മളെ രണ്ടു പേരെയും വേർപ്പെടുത്തില്ല.... " "നൂറ.... നിന്റെ ആ മുഖം ഒന്ന് കാണിച്ചു തരോ.... ഒത്തിരി ആഗ്രഹം ഉണ്ട് കാണാൻ.... ഇനി ചിലപ്പോ ഞാൻ ഉണ്ടായില്ലേങ്കിലൊ.... " എന്നും പറഞ്ഞവൻ എന്നെ നോക്കി... അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഉതിർന്ന്‌ വീഴുന്നുണ്ടായിരുന്നു....അത് കണ്ട്‌ നിൽക്കാൻ എന്നെ കൊണ്ട് കഴിഞ്ഞില്ല..... ഞാൻ ഹ്മ്മ്....എന്ന് തലയാട്ടി.... അപ്പൊ തന്നെ അവൻ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു ..... ഞാൻ എന്റെ കണ്ണുകൾ രണ്ടും തുടച്ചു എന്റെ നിഖാബ് പതിയെ പൊന്തിക്കാന് തുടങ്ങി..... അവസാനം ഞാൻ മുഴുവൻ ആയി പൊന്തിചതും അവന്റെ കണ്ണുകൾ അടഞ്ഞതും ഒപ്പം..... എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല.... ഒരുപാട് തവണ തട്ടി വിളിച്ചിട്ടും പ്രതികരണം ഒന്നും ഉണ്ടായില്ല.... ഞാൻ എന്റെ നിഖാബ് താഴ്ത്തി അവനെ നോക്കി ഒരുപാട് തവണ വിളിച്ചു.... അവസാനം നിയന്ത്രണം വിട്ടു ഞാൻ ആ റോഡിൽ ഇരുന്നു പൊട്ടി കരഞ്ഞു കൊണ്ട് വിളിച്ചു..... "ഷാദ്!!!!!!!!!!" (തുടരും ) ********************************* മ്മളെ തപ്പി വരണ്ട മ്മള് മുങ്ങി.... 😉എന്താ ചെയ്യാ പ്യാവം ഷാദ്.... സാരല്ല്യ.... ഇങ്ങള് ഇന്നോട് ക്ഷമിക്കണം.... അങ്ങനെ ചെയ്യേണ്ടി വന്നു.....😝 എന്നും പോസ്റ്റ്‌ ചെയ്യുമ്പോൾ ഇത്രയൊക്കെ ലെങ്ങ്ത് ഉണ്ടാകൂ.... ഇങ്ങള് പറ.... Daily ഈ ലെങ്ങ്ത് ൽ പൊസ്റ്റനൊ.... അതോ ഓരോ ദിവസം ഇടവിട്ട്‌ കുറച്ചു ലെങ്ങ്ത് ൽ പൊസ്റ്റനൊ.... ഇങ്ങളെ ഇഷ്ട്ടം പോലെ ചെയ്യും...😜 അടുത്ത പാർട്ട് നാളെ രാത്രി 10:30 ന് ട്ടോ.... ഫ്രണ്ട്സ്... മ്മളെ ഇത്രയേറെ സപ്പോർട്ട് ചെയ്യണ മ്മളെ ചങ്ക് ചെങ്ങായിമാർക്ക്‌ ഒരു ബിഗ്‌ ബിഗ്‌ ബുർജ് ഖലിഫ യുടെ അത്ര വലുപ്പമുളള ഒരു താങ്ക്സ്... 😉
10k views
2 hours ago
#

📙 നോവൽ

*💘ഞാൻ നൂറ💘* ✒Sinu Sherin *ഭാഗം -6* *📖പ്രണയപുസ്തകം*📖 ==================== *📖ENJOY YOUR WRITING EXPERIENCE WITH PRANAYA PUSTHAKAM*📖 *♦️അക്ഷരങ്ങളുടെ മായാ ലോകത്തേക്ക് കടന്നു വരാൻ നിങ്ങളാഗ്രഹിക്കുന്നുവോ എങ്കിൽ നമുക്ക് ഒരുമിച്ച് കൈകോർക്കാം.. ആരോരുമറിയാതെ നിങ്ങളിൽ ഉറങ്ങിക്കിടക്കുന്ന സർഗ്ഗവാസനകളെ പുറം ലോകത്തെത്തിക്കാൻ ഞങ്ങൾ ഒരുങ്ങിക്കഴിഞ്ഞു.. നിങ്ങളുടെ തൂലികത്തുമ്പിനാൽ അടർന്നുവീഴുന്ന അക്ഷരങ്ങൾക്ക് പ്രോത്സാഹനമേകാൻ,പ്രചോദനം നൽകാൻ, അഭിപ്രായങ്ങൾ അറിയിക്കാൻ .......... ആശയങ്ങൾക്കു നിറം നൽകി സാഹിത്യരചനകളുടെ ലോകത്തേക്ക് നിങ്ങളെ കൈപിടിച്ചുയർത്താൻ, ഇനി നിങ്ങൾക്കൊപ്പം ഞങ്ങളുണ്ടാവും* *♦️എഴുത്തുകളുടെ ആനന്ദസാഗരത്തിൽ പങ്കാളികളാവാൻ.... എഴുത്തുകൾ വിരൽത്തുമ്പിൽ ലഭിക്കാൻ പ്രണയപുസ്തകം എന്ന whatsapp ഗ്രൂപ്പിൽ അംഗമാകൂ* *https://chat.whatsapp.com/0hUC5UPLA92BY6CngpJaIO* ~~~~~~~~~~~~~~~~~~~ *FB GROUP JOIN LINK* *https://www.facebook.com/groups/321552815074586/* ~~~~~~~~~~~~~~~~~~~ *♲Share Chat*:- *https://sharechat.com/profile/kathakaludetheeram* ÷÷÷÷÷÷÷÷÷÷÷•÷÷÷÷÷÷÷÷÷÷ *_POSTING ADMIN:-_* *ThanseeH WnD* *📲:http://api.whatsapp.com/send?phone=917356903728* ********************************** പിറ്റേന്ന് മ്മള് എണീറ്റു ഫുഡ്‌ കഴിക്കുമ്പോൾ ആണ് മ്മളെ ഞെട്ടിച്ചു കൊണ്ട് ഉപ്പ അത് പറഞ്ഞത്....അത് കേട്ടതും മ്മള് ഞെട്ടി പണ്ടാര മടങ്ങി പോയി.... പടച്ചോനെ.... പണി പാളിയല്ലോ...😥 "ഇനി അധികം നീട്ടി കൊണ്ട് പോകേണ്ട... നിങ്ങൾ രണ്ടു പേരും ഇഷ്ട്ടത്തിലായ സ്ഥിതിക്ക് ഞങ്ങൾ അതങ്ങ് തീരുമാനിച്ചു... നിന്റെയും ഫെമിയുടെയും നിക്കാഹ് ഇത്രയും പെട്ടന്ന് നടത്താൻ.... " ഫുഡ്‌ കഴിക്കുന്നതിനു ഇടയിൽ ഉപ്പ അത് പറഞ്ഞതും മ്മളെ തൊണ്ട കുഴിയിൽ ഫുഡ്‌ എല്ലാം കുടുങ്ങി മ്മള് കുരചു ഒരു പരിവത്തിൽ ആയി.... കുരചു കുരചു മ്മളെ കണ്ണിൽ നിന്നെല്ലാം വെള്ളം വരാൻ തുടങ്ങി.... ഉപ്പ പറഞ്ഞത് മ്മളെ ചെവിയിൽ ഇപ്പളും അലയടിച് കേള്ക്കുന്നത് കൊണ്ട് മ്മളെ ചെവിയുടെ അടുത്തു കിളികൾ പറക്കുന്ന പോലെ മ്മള്ക്ക് ഫീൽ ചെയ്തു.... മ്മള് കുരചു കുരചു ചാകും എന്ന് കണ്ടപ്പോൾ മ്മളെ ഉമ്മ ഞമ്മല്ക്ക് കുടിക്കാൻ വെള്ളം എടുത്ത്‌ തന്നു ഒപ്പം മ്മളെ മണ്ടയിൽ രണ്ടു കൊട്ടും തന്നു.... "എന്താ.... എന്താ ഇങ്ങള് പറഞ്ഞത്.... കല്യാണമോ.... അതും ഇത്ര പെട്ടന്ന്.... നോ.... എനിക്ക് ഇപ്പൊ തന്നെ ഒന്നും കല്യാണം വേണ്ട.... " എന്നും പറഞ്ഞു മ്മള് ആ ഗ്ലാസ്‌ അവിടെ വെച്ചു..... "അതെന്താ നിനക്ക് ഇപ്പോൾ തന്നെ കല്യാണം വേണ്ട എന്ന്.... നിന്റെ കൂടെ ഉള്ളതാണ് തെക്കേ വീട്ടിലെ സുബൈർ.... അവന്റെ കല്യാണം കഴിഞ്ഞു ഭാര്യക്ക് ഇപ്പൊ വയറ്റിലും ഉണ്ട്.... പിന്നെന്താ നിനക്ക് മാത്രം വേണ്ടാതത്.... പിന്നെ ഇനി പെണ്ണിനെ തിരഞ്ഞു നടന്നു പെണ്ണുകാണാൻ പോകേണ്ട ആവിശ്യം ഒന്നുമില്ലല്ലോ..... നിക്കാഹ് നുള്ള ഡേറ്റ് ഫിക്സ് ആക്കണം.... ആ ഒരു പണിയെ ഇനി ഒള്ളു.... ഇനി എന്ത് പ്രശ്നാ നിനക്ക്...." എന്നും ചോദിച്ചു ഉപ്പ മ്മക്ക് നേരെ തിരിഞ്ഞപ്പോൾ ഞമ്മക്ക് വാക്കുകൾ ഒന്നും പുറത്തേക്ക് വരുന്നില്ല.... "അത് പിന്നെ.... ഫെമി.... അവളുടെ പഠിപ്പ് കഴിഞ്ഞിട്ടില്ലല്ലോ.... അത് കഴിഞ്ഞിട്ട് പോരെ.... " എന്നിങ്ങനെ എന്തൊക്കെയോ മ്മള് ഒപ്പിച്ചു പറഞ്ഞു.... "പഠിപ്പ്.... അത് അവൾക്കു ഇവിടെ വന്നിട്ടും ബാക്കി പഠിക്കാലൊ....ഇനി ഒരു വർഷം കൂടിയല്ലേ ഒള്ളു അവൾക്കു ഡിഗ്രി പൂർത്തിയാക്കാൻ.... " "അത്... പിന്നെ.... അത് മാത്രം അല്ല... " "ദിലു.... നീ അധികം കിടന്നു ഉരുളണ്ട.... ഞങ്ങൾക്ക് അറിയാം നിനക്ക് ഇപ്പൊ കല്യാണം കഴിച്ചാൽ കൊള്ളാം എന്നുണ്ടേന്ന്‌.... കാരണം നീ കല്യാണം കഴിക്കാൻ പോകുന്നത് നീ സ്നേഹിച്ച പെണ്ണിനെ തന്നെയാണ്.... നീ തന്നെ യല്ലേ നീയും അവളും തമ്മിൽ ഇഷ്ട്ടതിൽ ആണ് എന്നുള്ള കാര്യം ഞങ്ങളോട് പറഞ്ഞത്.... അത് പോലും നടത്തി തന്നില്ലേൽ പിന്നെ ഞങ്ങൾ എന്ത് ഉമ്മയും ഉപ്പയും ആണെടാ ..... പിന്നെ നീ ഇന്നലെ എന്നോട് മരുമോളെ പറ്റിയുള്ള കൺസെപ്റ്റ് ചോദിച്ചപ്പോഴേ എനിക്ക് നിന്നെ ഒരു ഡൌട്ട് തോന്നിയതാ.... അപ്പൊ ഞാൻ ആണ് ഉപ്പയോട് ഇത്രയും പെട്ടന്ന് നിക്കാഹ് നടത്താം എന്ന് പറഞ്ഞത്.... ഇപ്പൊ നിനക്ക് സന്തോഷം ആയില്ലേടാ.... " എന്ന് പറഞ്ഞു കൊണ്ട് ഉമ്മ മ്മളെ കവിളിൽ നുള്ളിയപ്പോൾ മ്മള് ആ എന്ന് മൂളി കൊടുത്തു തലയാട്ടി കൊടുത്തു.... മ്മള് റൂമിൽ ചെന്നു തെരാ പാരാ നടന്നിട്ട് ഒന്നും മ്മക്ക് ഒരു ഐഡിയ യും മണ്ടയിൽ ഉദിക്കുന്നില്ല...... അപ്പോഴാണ് മ്മളെ ഫോൺ കിടന്നു കാറാൻ തുടങ്ങിയത്..... 🎶ഏ... കാർമുകിലെ പുതു മഴയേ... നിൻ മിഴികൾ മന്താരം.... ഈ നിഷകലിൽ ഉണരും ചന്തം നിൻ നയന മലൻകാരം... ആ കണ്ണുകൾ സൗരബ ദളമോ.. പതി മലരോ പൂവിതള്ളോ....... 🎶 അപ്പൊ തന്നെ മ്മള് നടത്തം നിർത്തി ഫോൺ എടുത്തു നോക്കി ... അതിൽ തെളിഞ്ഞ് വന്ന നെയിം കണ്ടതും മ്മള് ഞെട്ടി പണ്ടാരം അടങ്ങി പോയി.... ഞാൻ പോലും അറിയാതെ മ്മള് ആ പേര് ഉച്ചരിച്ചു കഴിഞ്ഞിരുന്നു... "ഫെമി... " പടച്ചോനെ.... എല്ലാ പണികളും ഒരു ഓട്ടോ വിളിച്ചു ഒപ്പം വരുന്നുണ്ടല്ലോ.... ഇനി ഇപ്പൊ ഇവലോട് ന്താ പറയാ.... ഹാ .... ഐഡിയ.... 😎 "ഹലോ.... യു കാൾ നമ്പർ ഈസ്‌ suddenly സ്വിച്ച് ഓഫ്‌.... പ്ലീസ് കാൾ അഫ്റെർ sometimes... താങ്കൾ വിളിക്കുന്ന നമ്പർ ഇപ്പോൾ സ്വിച്ച് ഓഫ്‌ ചെയ്തിരിക്കുകയാണ്... ദയവായി അലപ്പ സമയത്തിന് ശേഷം വിളിക്കുക..... " മ്മള് കാൾ അറ്റൻഡ് ചെയ്തു ചുമ്മാ അങ്ങട്ട് നുണ തട്ടി വിട്ടു.... ഇത് കേട്ട് കൊണ്ടെങ്കിലും ആ പൊട്ടത്തി കാൾ കട്ട്‌ ചെയ്താലോ.... മ്മളോട് ആണ് ഓളെ കളി.....😝 "എടാ കള്ള ഹിമാറെ കൊദിലെ.... നീ സൗണ്ട് മാറ്റി സ്വിച്ച് ഓഫ്‌ എന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കും എന്ന് കരുതിയോഡാ പെരട്ട കെളവാ..... നിനക്ക് എന്നെ ശെരിക്കും അറിയില്ല...." മ്മളെ കളി ഏറ്റില്ല എന്ന് ഓളെ മുട്ടൻ തെറിയിൽ കൂടി മ്മള്ക്ക് മനസ്സിലായി.... ഇനി ഞാൻ എന്നാ പന്നും.... ഹാ.... വീണ്ടും ഐഡിയ.... ശോ ഇന്നേ കൊണ്ട് ഇന്ക്ക് തന്നെ വയ്യ.... ഞാൻ ഒരു ഐഡിയ കൊട്ടാരം ആണല്ലേ.... 😝 എന്താ ഐഡിയ പറഞ്ഞില്ലല്ലോ.... സോപ്പിങ്ങ്..... 😂 "ഓഹ് മനസ്സിലായോ മ്മളെ മുത്തിന്... ഇക്കാക വെറ്തെ പറ്റിച്ചതല്ലേ .... അല്ല എന്താ ഞമ്മളെ ഫെമി മോൾ ഭയങ്കര കലിപ്പിൽ ആണല്ലോ.....ഇന്നു രാവിലെ കലിപ്പ് വിക്ക്സ് ഗുളിക വല്ലതും കഴിച്ചോ.... 😆" "എടാ തെണ്ടി.... എനിക്ക് എന്താ പ്രശ്നം എന്ന് നിനക്ക് അറിയില്ല അല്ലേ.... കാക എന്ന് വിളിച്ച നാവ് കൊണ്ട് ഇന്നേ കൊണ്ട് ഇതിൽ കൂടുതൽ വേറൊന്നും വിളിപ്പിക്കരുത്....മനസ്സിലായോട കള്ള കാകെ..... 😠" "അപ്പൊ നീയും അറിഞ്ഞോ.... അത് കുഴപ്പം ഇല്ലടി.... അതൊക്കെ ഞാൻ ഓക്കേ ആക്കി കോളാo.... " "നിന്റൊരു ഓക്കേ ആക്കൽ.... മുന്പും നീ ഇത് തന്നെയാണ് പറഞ്ഞെ....എന്നിട്ട് ഇപ്പൊ എന്തായി.... മറിയാതക് എന്തേലും കാട്ടി ഇത് മുടക്കാൻ നോക്ക്.... ഇല്ലേൽ ഞാൻ തന്നെ എല്ലാ സത്യങ്ങളും വിളിച്ചു പറയും.... " 'ഹി.... സത്യം.... അങ്ങനെ ആണേൽ മ്മളെ നൂറ നെ തന്നെ മ്മക്ക് ആലോചിക്കുo.... ഒരു വേടിക് രണ്ടു പക്ഷി..... അയ്യയ്യാ.... ' മ്മള് മനസ്സിൽ പറഞ്ഞത് ആട്ടോ... 😉 "എന്നാൽ പെങ്ങളെ നീ വീട്ടിൽ എല്ലാരോടും സത്യം പറഞ്ഞാലേ.... അതാണ്‌ ഇപ്പൊ നല്ലത്.... ഇനി എന്റെ കയ്യിൽ വേറെ വഴി യൊന്നും ഇല്ല.... അപ്പൊ അത് തന്നെ ഡീൽ ആക്കാം ല്ലേ.... " എന്ന് മ്മള് വളരെ താഴ്മയോടെ പറഞ്ഞു.... കാര്യം കാണാൻ കഴുത കാലും പിടിക്കണം അല്ലോ.... 😂 "അയ്യട.... എന്താ നിന്റൊരു പൂതി... എന്നിട്ട് വേണം ഞാൻ കളവ് പറഞ്ഞതിന് എനിക്ക് വഴക്ക് കേള്ക്കാൻ.... മോൻ തന്നെ പറഞ്ഞാൽ മതി ട്ടോ.... " എന്നും പറഞ്ഞു ഓള് ഫോൺ കട്ട്‌ ചെയ്തു.... ബദ്രീങ്ങളെ.... മ്മള് എന്തോന്ന് ചെയ്യാൻ.... മ്മള് മെല്ലെ താഴോട്ടു ഇറങ്ങി ചെന്നു... അപ്പോയുണ്ട് അടുക്കളയിൽ നിന്നും നല്ല അടിപൊളി സ്മെല്ൽ വരുന്നു.... "ഉമ്മാ.... ഇന്നു എന്താ ഇങ്ങള് ഉണ്ടാക്കുന്നേ.... ഭയങ്കര സ്മെല്ൽ ഉണ്ടല്ലോ.... " "എടാ... ഇന്നു പാടത്ത് പണിക്കാർ ഉണ്ട്... അപ്പൊ അവര്ക്ക് കൊണ്ട് പോകാൻ ഉള്ള ബീഫും പൂളയും ഉണ്ടാക്കാണ്....," എന്ന് പറഞ്ഞു ഉമ്മ വീണ്ടും അതിൽ കോൺസെപണ്ട്രെഷൻ ചെയ്തു.... "ഹൈവ.... പൂബീഫ്.... ഇന്കും വേണം." എന്നും പറഞ്ഞു ഞാൻ അവിടെ കയറി ഇരുന്നു... അപ്പൊ തന്നെ ഉമ്മ നല്ല ആവി പറക്കുന്ന പൂളയും ബീഫും ഒരു പ്ലേറ്റിൽ ആക്കി മ്മക്ക് കൊടുന്നു തന്നു.... മ്മള് അത് നല്ല ആസ്വദിച്ചു തിന്നു... ഇടയ്ക്കു ഇടയ്ക്കു ഉമ്മച്ചിയേ പൊക്കി പറഞ്ഞു കൊണ്ടേ ഇരുന്നു.... അപ്പൊ കുറച്ചു കൂടി തിന്നു എന്ന് പറഞ്ഞു ഉമ്മ വീണ്ടും പൂളയും ബീഫും എടുത്ത്‌ തരും.... എങ്ങനെ ഉണ്ട് മ്മളെ ഐഡിയ... 😝 അവസാനം മ്മള് തിന്നു കുഴങ്ങിയപ്പോൾ അവിടെന്ന് എണീറ്റു സിറ്റൗറ്റിൽ പോയി ഇരുന്നു.....😅 അവിടെ ടാബിളിൽ രാവിലെ ഇട്ട പത്രം ഇരിക്കുന്നുണ്ടായിരുന്നു.... മ്മള് അതെടുത്തു തുറന്നതും ഫ്രണ്ടിൽ തന്നെ വാർത്ത.... "*നുണ പറഞ്ഞു എന്ന കാരണതാൽ ഒരു ദയയും കൂടാതെ 9 വയസ്സായ തന്ടെ മകനെ കൊന്ന കേസിൽ അമ്മ ലക്ഷ്മി അറെസ്റ്റിൽ.....*"😮 മ്മള് കണ്ണ് തള്ളി ഒന്നും കൂടെ ആ വാർത്ത വായിച്ച്.... ആാഹ്ഹ്.... ശെരിയാണല്ലോ.... അക്ഷര തെറ്റ് ഒന്നും ഇല്ല.... എന്നാലും ഒരു അമ്മ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു....സ്വന്തം മകനെ അതും നുണ പറഞ്ഞതിന്.... ഇറ്റ്സ് അണ് വിശ്വസിക്കൽ....😶 മ്മള് പത്രത്തിൽ നിന്നും തലയെടുത്ത് മെല്ലെ അടുക്കളയിലേക്കു ഒന്ന് പാളി നോക്കി.... അപ്പൊ ഞമ്മളെ ഉമ്മ ഉള്ളി അറിയുക ആയിരുന്നു..... ആ ഉള്ളിയുടെ സ്ഥാനത് മ്മളെ തല വെച്ചു മ്മള് ഒന്ന് ആലോചിച്ചു നോക്കി.... ഹൌ.... വേണ്ടായിരുന്നു..... ആ സീൻ ആലോചിചതും മ്മളെ കാലു മുതൽ തല വരെ ഒരു തരിപ്പ് അങ്ങ് കേറി പോയി...... 😭😭😭 "*നുണ പറഞ്ഞു എന്ന കാരണതാൽ 24 വയസ്സായ ശാദിൽ എന്ന ഒരു മൊഞ്ചൻ യുവാവിനെ ഒരു ദയയും കൂടെ തല അറുത്തു കൊന്നു.... 😥*" അല്ലോഹ്.... ആലോചിക്കാൻ കൂടി വയ്യ... അതും മ്മളെ ഈ സുന്ദര തല.... ഇനി ഇപ്പൊ ഈ കുരിക് ആയിക്കണo എന്നുണ്ടെങ്കിൽ ഒരു ഐഡിയ ഉണ്ടാക്കിയെ തീരൂ..... അതിനു ഇപ്പൊ എന്താ വയി..... മ്മള് തല കുത്തി മറിയാതെ ഇരുന്നു ആലോചിചിട്ടും മ്മക്ക് ഒരു വഴിയും കിട്ടിയില്ല.... 😀 ഇനി ഒരാൾക്ക്‌ മാത്രേ മ്മളെ രക്ഷിക്കാൻ ആവൂ.... *നൂറ* അവള് വിജാരിച്ചാൽ എന്തേലും ഒക്കെ ചെയ്യാൻ ആവും.... അങ്ങനെ വൈകുന്നേരം ആവാൻ വേണ്ടി മ്മള് കാത്തിരുന്നു.... വൈകുന്നേരം ആയതും ബൈക്ക് എടുത്ത്‌ വിട്ടു.... സ്ഥിരം ഇരിക്കാറുള്ള സീറ്റിൽ അവള് ഇല്ലായിരുന്നു.... എന്നാലും ഞാൻ ആ സീറ്റിൽ പോയി അവളെ കാത്തിരുന്നു.... കുറച്ചു നേരം കഴിഞ്ഞൊല്ലു പെണ്ണ് അതാ കടന്നു വരുന്നു.... ഇന്നെന്തോ പെണ്ണിന്റെ മിഴികൾക്ക് പതിവിലേറെ ഭംഗി ഉള്ളത് പോലെ തോന്നി... അവള് അടുത്തു വന്നു ആ സീറ്റിൽ വന്നിരുന്നു... "അല്ല മാഷെ... ഇന്നെന്താ നേരത്തെ ആണല്ലോ.... " "എന്നും താൻ മാത്രം ഫസ്റ്റ് ആയാൽ മതിയോ.... എനിക്കും ആകെണ്ടെ....😄" "ഓഹ്....ആയികോട്ടെ .... മ്മള് ഒന്നും പറഞ്ഞില്ലേ ..... " "മ്മ്.....പിന്നെ.... ഞാനെ ഒരു കാര്യം പറയാൻ വന്നതാ.... നമ്മളെ കല്യാണം മുടക്കാൻ വേണ്ടി ഞാൻ എടുത്ത ഐഡിയ എനിക്ക് തന്നെ പാര യായി വന്നിരിക്കാന്..... " "എന്തെ... എന്ത് പറ്റി.... " മ്മള് ഇന്നു രാവിലെ നടന്ന സംഭവങ്ങൾ എല്ലാം വള്ളി പുള്ളി തെറ്റാതെ നൂറക്ക് പറഞ്ഞു കൊടുത്തു.... അത് കേട്ട് കഴിഞ്ഞതും പെണ്ണ് ഹലാക്കിന്റെ ചിരി..... ഇവൾ എന്താ ഇങ്ങനെ.... എന്ത് പറഞ്ഞാലും ചിരി.... ഇതിലിപ്പോ എന്താ ഇത്ര മാത്രം ചിരിക്കാൻ.... മനുഷ്യൻ ഇവിടെ ടെൻഷൻ അടിച്ചു ഇരിക്കാന്.... അപ്പഴ അവള്ടെ ഒരു കോപ്പിലെ ചിരി.... 😏 അയ്യേ.... ശാദിൽ നീ എന്താ ഇങ്ങനെ... ഒന്നുമില്ലേല്ലും നീ സ്നേഹിക്കുന്ന പെണ്ണല്ലേ അവള് 😍അപ്പൊ അവളെ പറ്റി മോശം ആയി ചിന്തിക്കാവോ.... നോ....നെവെർ.... സോ... അവള്ടെ ചിരി കേട്ട് അതിന്റെ മൊഞ്ച് നോക്കി ഇരുന്നോ 😜 അങ്ങനെ അവള്ടെ നീണ്ട ചിരിക്ക് ശേഷം അവള് ശ്വാസം കിട്ടാൻ വേണ്ടി അവിടെ ഇരുന്നു കാട്ടി കൂട്ടുന്നത്‌ കണ്ടപ്പോൾ മ്മക്കും ചിരി വന്നു.... 😂അങ്ങനെ തന്നെ വേണം..... അനുഭവിക്....ഒരാളെ കളിയാക്കിയാൽ പ്രേതെകിച്ചു എന്നെ പോലെ ഒരു നല്ല മനുഷ്യനെ.... അനുഭവിക്കും മോളെ... ആ ഇയ്യ്‌ അനുഭവിക്കണം... 😅😅😉 "ഷാദ്.....ശെരിക്കും ഷാദ് മനുഷ്യൻ ആണോ....ഒരു നേരത്‌ രക്ഷക്കായി എത്തിയത് മറ്റോറിക്കൽ പാരയായി റിട്ടേൺ അടിച്ചു വരുന്നു.... " "ഞാൻ മനുഷ്യൻ ആണോ മൃഗം ആണോ എന്ന് നോക്കാൻ അല്ല.... എനിക്കൊരു ഐഡിയ പറഞ്ഞു താ... അതിനാ മ്മള് ഇത്ര കഷ്ട്ടപെട്ടു ഇവിടേക്ക് വന്നത്.... " "ആ രണ്ടാമത് പറഞ്ഞതിനോട് ഞാൻ യോജിക്കുന്നുണ്ട് ട്ടോ.... " "ഏത്.... ??!" "അല്ല ഷാദ് മൃഗമാണോ എന്ന... " "യൂ....!!!" എന്നും പറഞ്ഞു ഞാൻ അവള്ടെ കഴുത്തിൽ പിടിക്കുന്ന പോലെ കൈ കൊണ്ട് പോയി... "ഓക്കേ ഓക്കേ.... ഐഡിയ വേണം അല്ലേ.... ഇതിന് പ്രേതെകിച്ചു ഐഡിയ ഒന്നും ഇല്ല..... വേണേൽ ഞാനൊരു ഉപദേശം തരാം.... ഇഷ്ട്ടം ഉണ്ടേൽ അസപ്പ്റ്റു ചെയ്യാം ഇല്ലേൽ റിജേക്ക്റ്റു ചെയ്യാം..... ഷാദ് ന്റെ ഇഷ്ട്ടം പോലെ ചെയ്യാം.... ഷാദ് ന് അവളെ കല്യാണം കഴിച്ചൂടെ.... ഞാൻ ഉദേശിച്ചത്.... ഒക്കെ ഒകെ ആയാ സ്ഥിതിക്ക് എല്ലാവർക്കും ഇഷ്ട്ടവും ആയ സ്ഥിതിക്ക് നിങ്ങൾ രണ്ടു പേർക്കും ഒന്നിചൂടെ..." "നൂറ സ്റ്റോപ്പ്‌ ഇറ്റ്.....തന്നോടു ഞാൻ എത്ര പ്രാവിശ്യം പറഞ്ഞു എനിക്ക് അതിനു പറ്റില്ല എന്ന്.... കാരണം അവള് എനിക്ക് എന്നും എന്റെ പെങ്ങൾ ആണ്.... അതുമാത്രം അല്ല....!!"" "അല്ല..... ??" "അല്ല.... ഞാൻ.... " "ഞാൻ... ??" "ഞാൻ ഒരു കുട്ടി യേ സ്നേഹിക്കുന്നു.... !!!" "ഹാ.... ഇത് അങ്ങ് ആദ്യം പറഞ്ഞൂടെ... ആട്ടെ ആരാ കക്ഷി..... ??" "അത് സർപ്രൈസ്.... " "നോ ഷാദ്... പറ ആരാ....എന്നോട് പറയില്ല എന്നാണോ.... എങ്കിൽ പിന്നെ ഞാൻ മിണ്ടില്ലേ.... " "ഇല്ല പറയില്ല.... ബട്ട്‌ പറയും.... എനിക്ക് എന്നാണോ നിന്നോട് കൂടുതൽ വിശ്വാസം തോന്നുന്നത് അന്ന് പറയും ഞാൻ.... !!" "നോ....ഇപ്പൊ പറ.... ഞാൻ എന്റെ പാസ്റ്റു ഒക്കെ ഷാദ്ന് പറഞ്ഞു തന്നില്ലേ.." "അത് നീ എന്നെ വിശ്വസിക്കുന്നത്‌ കൊണ്ട്.... " "അപ്പൊ ഷാദ് ന് എന്നെ വിശ്വാസം ഇല്ലാന്നല്ലേ.... " "അങ്ങനെ ഞാൻ പറഞ്ഞില്ല.... കൂടുതൽ വിശ്വാസം ആകുന്ന ദിവസം... ഇപ്പോൾ ഉള്ളതിനെ കാൾ വിശ്വാസം കൂടുന്ന ദിവസം.... " "ഓക്കേ.... എന്നാൽ ആം വെയിറ്റ് ഫോർ ദാറ്റ്‌ ഡേ.....എങ്കിൽ ശെരി ഞാൻ പോവാന്.... " "പോവാന് ആയോ.... എങ്കിൽ ശെരി... " "ഉം.... ബൈ.... സീ യു ... " "ഹാ നൂറ തന്റെ നമ്പർ.... " "സോറി ഷാദ് എനിക്ക് ഫോൺ ഇല്ല....മൂത്താപ്പയുടെ വീട്ടിൽ നിന്നും പോന്നപ്പോൾ ഫോൺ ഞാൻ ഫസ്ന ക്ക് കൊടുത്തു .... ഷാദ് ന് വേണേൽ ഞാൻ ഓർഫനെജിലെ നമ്പർ തരാം.... " "ഉം.... താ... " എന്നും പറഞ്ഞു ഞാൻ നമ്പർ വാങ്ങി വീട്ടിലോട്ടു തിരിച്ചു.... വീട്ടിൽ കല്യാണ പേരും പറഞ്ഞു പൂര വര്ത്തമാനം ആണ്.... ഞാൻ അങ്ങട്ട് ശ്രദ്ധിക്കാറെ ഇല്ല..... പിറ്റേന്ന് മ്മള് ഒരു യമണ്ടന് സർപ്രൈസ് ഉമായിയാണ് നൂറയേ കാണാൻ പോകുന്നത്.... അങ്ങനെ അവിടെ എത്തിയപ്പോൾ ആൾ അവിടെ ആൾറെഡി എത്തിയിട്ടുണ്ട് .... മ്മള് പോയി അവള്ടെ അടുത്തു ഇരുന്നു.... ആൾ ഞാൻ വന്നത് ഒന്നും അറിഞ്ഞിട്ടില്ല..... കടലിലേക്കു നോക്കി ഒരേ ഇരുത്തം ആണ്..... മ്മള് മ്മളെ സർപ്രൈസ് എടുത്ത്‌ ഞങ്ങൾക്ക് രണ്ടു പേർക്കും നടുവിൽ വെച്ചു..... "നൂറാ....!" "ഹാ.... ഷാദ് വന്നോ....," എന്നും ചോദിച്ചു അവള് തിരിഞ്ഞതും മ്മളെ ഗിഫ്റ്റ് കണ്ടു ഓള്... "ഐ ഫോൺ!!!!" എന്നും പറഞ്ഞു അതിൽ തന്നെ നോക്കി ഇരിക്കാന് പെണ്ണ്.... അതൊന്നും തൊടുന്നത്‌ കൂടിയില്ല.... "നൂറ.... ഇറ്റ്സ് ഫോർ യു.... ടേക്ക് ഇറ്റു.." "എന്ത്.... ഇതൊ.....ഇതെങ്ങനെ എനിക്ക്.... എനിക്ക് വേണ്ടാ.... " "നൂറ ജാഡ കാണിക്കല്ലേ.... ഞാൻ ആദ്യം ആയിട്ടാ തനിക്കൊരു ഗിഫ്റ്റ് തരുന്നേ... അത് വേണ്ടാ പറഞ്ഞാൽ എനിക്ക് നല്ല വിഷമം ആവും... " എന്നും പറഞ്ഞു ഞാൻ മുഖം തിരിച്ചതും അവള് ആ ഫോൺ കയ്യിൽ എടുത്തു.... അവളുടെ കണ്ണുകളിൽ എന്തോ നനവ്‌ പടര്ന്നത്‌ ഞാൻ കണ്ടു..... പാവം.... ഒരു ഫോൺ കിട്ടിയപ്പോൾ തന്നെ എന്തൊരു സന്തോഷം ആണ്... എന്നിട്ടും അത് വേണ്ടെന്നു പറയുന്നു... ഇവളുടെ അവസ്ഥ ആലോചിക്കുമ്പോൾ ഞാൻ എത്ര ത്തോളം ഭാഗ്യവാൻ ആണെന്ന്‌ തോന്നുന്നു.... ആ ഭാഗ്യം അവൾക്കും വേണം... അതിനു ഞാൻ അവളെ കേട്ട്കയല്ലാതെ വേറെ വഴിയില്ല..... അതെ അവൾ എനിക്ക് വിധിച്ചവളാ.... അതല്ലേ ഇപ്പോയും എന്റെ പിന്നിൽ.... പോന്നു മോളെ നിന്നെയും കൊണ്ടേ ഈ ഷാദ് പോകൂ😘 അവളോട്‌ ഒരുപാട് നേരം സംസാരിച്ചു ഇരുന്നു ഞാൻ അവിടെ നിന്നും പോന്നു... ഇന്നു വീട്ടിൽ എത്തിയത് മുതൽ മ്മക്ക് ടെൻഷൻ ആണ്..... ഒന്നാമത് ഉപ്പയെയും ഉമ്മയെയും എങ്ങനെയാ ഒന്ന് കൺവീന്സ് ചെയ്യാ....അവരോടു എങ്ങനെയാ സത്യങ്ങൾ ഒക്കെ ഒന്ന് പറയുക.... ആകെ കൂടി മനുഷ്യൻ ഭ്രാന്ത് പിടിക്കുന്ന പോലെ..... എന്ത് വന്നാലും സത്യം പറയുകയല്ലാതെ നിവര്ത്തി ഇല്ല.... പക്ഷെ അതിനു മുൻപ് നൂറ ക്ക് എന്നെ ഇഷ്ട്ടമാണോ എന്നറിയണം.... എന്റെ ഇഷ്ട്ടം എല്ലാം അവളോട് തുറന്ന് പറഞ്ഞു അവൾക്കു എന്നെയും ഇഷ്ട്ടമാണ് എന്ന് പറഞ്ഞാൽ പിന്നെ ബാക്കി ഉള്ള കാര്യം അപ്പൊ നോക്കാം.... പടച്ചോനെ.... മ്മളെ ഇഷ്ട്ടാണ് എന്ന് പറയണേ..... ☺ അങ്ങനെ പിറ്റേ ദിവസം മ്മള് ഒരു ജെവേല്ലേരി പോയി ഒരു റിംഗ് വാങ്ങി അതുമായി പാർകിലേക്കു വിട്ടു... റിംഗ് വാങ്ങാൻ നിന്നത് കൊണ്ട് തന്നെ കുറച്ചു ലേറ്റ് ആയാണ് മ്മള് പാർകിൽ എത്തിയത്.... ബുള്ളെറ്റ് പാർക്ക്‌ ചെയ്തു ഉള്ളിലേക്ക് കടന്നതും ഞാൻ പ്രതീക്ഷിക്കാത്ത കാഴ്ച യായിരുന്നു അവിടെ കണ്ടത്.... അത് കണ്ടതും ഞാൻ "നൂറ " എന്ന് വിളിച്ചു അവൾക്കു അരികിലേക്കു ഓടി..... ( തുടരും ) ******************************** ലെങ്ങ്ത് കുറവാണ് എന്നറിയാം.... കോളേജ് വിട്ടു വരാൻ ലേറ്റ് ആയി അപ്പൊ എഴുതാൻ വല്ലാതെ ടൈം കിട്ടിയില്ല... അതുകൊണ്ട് അടുത്ത ഭാഗം in sha allaah നാളെ രാത്രി 10:30 ന്....☺
19.8k views
1 days ago
#

📙 നോവൽ

*💘ഞാൻ നൂറ💘* ✒Sinu Sherin *ഭാഗം -5* *📖പ്രണയപുസ്തകം*📖 ==================== *📖ENJOY YOUR WRITING EXPERIENCE WITH PRANAYA PUSTHAKAM*📖 *♦️അക്ഷരങ്ങളുടെ മായാ ലോകത്തേക്ക് കടന്നു വരാൻ നിങ്ങളാഗ്രഹിക്കുന്നുവോ എങ്കിൽ നമുക്ക് ഒരുമിച്ച് കൈകോർക്കാം.. ആരോരുമറിയാതെ നിങ്ങളിൽ ഉറങ്ങിക്കിടക്കുന്ന സർഗ്ഗവാസനകളെ പുറം ലോകത്തെത്തിക്കാൻ ഞങ്ങൾ ഒരുങ്ങിക്കഴിഞ്ഞു.. നിങ്ങളുടെ തൂലികത്തുമ്പിനാൽ അടർന്നുവീഴുന്ന അക്ഷരങ്ങൾക്ക് പ്രോത്സാഹനമേകാൻ,പ്രചോദനം നൽകാൻ, അഭിപ്രായങ്ങൾ അറിയിക്കാൻ .......... ആശയങ്ങൾക്കു നിറം നൽകി സാഹിത്യരചനകളുടെ ലോകത്തേക്ക് നിങ്ങളെ കൈപിടിച്ചുയർത്താൻ, ഇനി നിങ്ങൾക്കൊപ്പം ഞങ്ങളുണ്ടാവും* *♦️എഴുത്തുകളുടെ ആനന്ദസാഗരത്തിൽ പങ്കാളികളാവാൻ.... എഴുത്തുകൾ വിരൽത്തുമ്പിൽ ലഭിക്കാൻ പ്രണയപുസ്തകം എന്ന whatsapp ഗ്രൂപ്പിൽ അംഗമാകൂ* *https://chat.whatsapp.com/0hUC5UPLA92BY6CngpJaIO* ~~~~~~~~~~~~~~~~~~~ *FB GROUP JOIN LINK* *https://www.facebook.com/groups/321552815074586/* ~~~~~~~~~~~~~~~~~~~ *♲Share Chat*:- *https://sharechat.com/profile/kathakaludetheeram* ÷÷÷÷÷÷÷÷÷÷÷•÷÷÷÷÷÷÷÷÷÷ *_POSTING ADMIN:-_* *ThanseeH WnD* *📲:http://api.whatsapp.com/send?phone=917356903728* **************************** പിറ്റേ ദിവസo വൈകുന്നേരം ആവാൻ വേണ്ടി ഒരു കാത്തിരിപ്പ് തന്നെ ആയിരുന്നു.... കാഞ്ചന മാല പോലും ഇമ്മാതിരി ടെൻഷൻ നിറച്ചു കാത്തിരുന്നിട്ട് ഉണ്ടാവില്ല .... 😂 വൈകുന്നേരം മ്മള് വേഗം ബുള്ളെട്ടും എടുത്ത്‌ പാർകിലേക്ക്‌ വിട്ടു.... അകത്തേക്ക് കയറിയപ്പോൾ മ്മള് എന്നും ഇരിക്കാറുള്ള സീറ്റിൽ അവള് ഇരിക്കുന്നുണ്ടായിരുന്നു..... നൂറ... മ്മള് വേഗം ആ സീറ്റിൽ പോയിരുന്നു.... മ്മള് ചെന്നിരുന്നതും പെട്ടന്ന് ഞെട്ടി അവള് എന്റെ മുകത്തെക്ക് നോക്കി.... അത് വരെ ഏതോ ലോകത്തായിരുന്നു അവളെന്ന്‌ ആ ഞെട്ടൽ മനസ്സിലാക്കി തന്നു എനിക്ക്..... "ഹാ.... ഷാദ് എത്തിയോ.... ☺" മ്മള് അതിനു വേണോ വേണ്ടയോ എന്ന രീതിയിൽ മൂളി കൊടുത്തു.... "എനിക്കറിയാം ഷാദിന് എന്നോട് ദേഷ്യം ആണെന്ന്... കാരണം എന്താ എന്നെനിക്കു അറിഞ്ഞൂടാ.... എന്നെ ഓർഫനെജിൽ കണ്ടതല്ല കാര്യം എന്നെനിക്കു മനസ്സിലായി.... പിന്നെ എന്താ പ്രശ്നം എന്നോ എന്തിനാ എന്നോട് ദേഷ്യം എന്നോ എനിക്ക് അറിഞ്ഞു കൂടാ.....പക്ഷെ ഷാദ് മനസ്സിലാക്കിയ ഒരാൾ അല്ല ഞാൻ.... " "ഇതുപോലെ സെന്റി അടിച്ചു ആൺ പിള്ളേരെ മയക്കി എടുക്കൽ പെൺ പിള്ളേരുടെ ഒരു ഹോബി ആണല്ലോ.... അപ്പൊ പിന്നെ നിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല..... 😏" എന്നും പറഞ്ഞു ഞാൻ അവളെ നോക്കിയോന്ന്‌ പുചിച്ചു മുഖം തിരിച്ചു.... "ശെരിയാ....പക്ഷെ ആ പെൺ വർഗത്തിൽ ഷാദ് എന്നെ പെടുതണ്ട.... " "ആദ്യം നീ ആരാണെന്നു പറ.... നൂറ എന്ന ഈ വെക്തി എന്തിനാ ഈ കളികൾ എല്ലാം കളിക്കുന്നത് എന്ന് പറ.... എന്നിട്ട് തീരുമാനിക്കാം നിന്നെ ആ വർഗത്തിൽ കൂട്ടാൻ പറ്റുവോ ഇല്ലയോ എന്ന്..... " "ഉം..... ഷാദ് എന്നെ ഒരുപാട് തെറ്റ് ധരിച്ചിട്ടുണ്ട്.... അതെല്ലാം എനിക്ക് മാറ്റണം.... അതുകൊണ്ട് തന്നെ ആർക്കു മുന്നിലും തുറക്കാത്ത എന്റെ പാസ്റ്റു എനിക്ക് തന്നോടു പറഞ്ഞെ മതിയാകൂ.... ഇങ്ങനെ അല്ല നൂറ....നൂറ മാറിയതാണ്... അല്ലെങ്കിൽ നൂറയേ ഇങ്ങനെ മാറ്റിയതാണ്... എനിക്ക് ആർ വയസ്സുള്ളപ്പോൾ ആണ് എന്റെ ഉമ്മ എന്നെയും ഉപ്പയെയും വിട്ടു മറ്റൊരാളുടെ കൂടെ പോയത്‌..... ഒരുപക്ഷേ എന്റെ ഉപ്പ ഒരു സാധു ആയതു കൊണ്ടും എന്റെ ഉപ്പാക്ക് ഉള്ളതിലേറെ സമ്പത്ത് അയാൾക്ക്‌ ഉണ്ട് എന്നറിഞ്ഞത്‌ കൊണ്ട് മാകാo ഒരിക്കെ കെട്ടിയ ഒരാളാണ് എന്ന് കൂടെ നോക്കാതെ എന്റെ ഉമ്മ അയാളോടോപ്പം പോയത്‌.... പിന്നെ ഞാനും ഉപ്പയും തനിച്ചായിരുന്നു.....ഒരുപാട് തവണ ഉമ്മയെ ഞാൻ ഉപ്പയോട് ചോദിച്ചു എങ്കിലും ഒന്നും മിണ്ടാതെ മൗനം ആയിരുന്നു ഉപ്പാന്റെ മറുപടി.....പിന്നെ പതിയെ ആ ചോദ്യം ചോദിക്കൽ ഞാനും നിർത്തി..... ആ സംഭവം കഴിഞ്ഞു കുറച്ചു നാളുകൾക്കു ശേഷം ഞാനും ഉപ്പയും കൂടി കടൽ കാണാൻ പോയി....ഒത്തിരി സന്തോഷത്തോടെ യാണ് ഞാൻ അവിടേക്ക് ചെന്നത്‌.... എന്നെ കൊണ്ട് പോയി കരക്ക് നിർത്തി അവിടെ മുട്ടു കുത്തി ഇരുന്നു എന്റെ ഉപ്പ....പിന്നീട് എന്നെ വാരി പുണർന്നു എന്റെ കവിളിലും നെറ്റിയിലും തുരു തുരെ ഉമ്മ വെച്ചു.... "മോള് ഇവിടെ നിൽക്....ഉപ്പച്ചി പോയി കടലിൽ ആയമുണ്ടോ നോക്കട്ടെ.... എന്നിട്ട് ഞാൻ മോളെയും കൊണ്ട് പോകാം ട്ടോ...., " "വേണ്ട ഉപ്പച്ചി... ഞാനും ഉപ്പച്ചിയുടെ കൂടെ വരാം... നമുക്ക് രണ്ടു പേർക്കും കൂടി നോക്കാം.... വാ... " "അയ്യോ മോള് വരണ്ടാ... ആയം കൂടുതൽ ആണേൽ എന്റെ വാവ മുങ്ങി പോവൂലേ.... ഉപ്പച്ചി ആദ്യം പോയി നോക്കീട്ടു വരാം... കണ്ടില്ലേ കടലിനു അടുത്തൊന്നും വല്ലാതെ ആളുകൾ കൂടി ഇല്ല... മോള് ഇവിടെ നിൽക്കണം ട്ടോ.... " അതിനു ഞാൻ തിരിച്ചു തലയാട്ടി ചിരിച്ചു കൊടുത്തു .... അപ്പോൾ തന്നെ എന്റെ ഉപ്പയുടെ കണ്ണുകളിൽ നനവ്‌ പടർന്നു.... കണ്ണിൽ നിന്നും കണ്ണുനീർ ഉതിർന്നു വീണു കൊണ്ടേ ഇരുന്നു.... "ഉപ്പച്ചി.... ഇങ്ങൾ ന്തിനാ കരയുന്നെ.... " "അതൊന്നും ഇല്ല മോളെ... ഈ പൊടിയും മറ്റും കണ്ണിലേക്കു തെറിച്ചതാ.... " എന്നും പറഞ്ഞു കണ്ണ് തുടച്ചു എന്റെ ഉപ്പ കടലിനെ ലക്‌ഷ്യം ആക്കി നീങ്ങി.... ഇടയ്ക്കിടയ്ക്ക് എന്നെ തിരിഞ്ഞ് നോക്കി പുഞ്ചിരിക്കും.... ഉപ്പ കടലിൽ എത്തിയിട്ടും വീണ്ടും ചുവടു മുന്ബോട്ടു വെക്കുന്നതല്ലാതെ പിന്നോട്ട് വെക്കുന്നില്ല.... പതിയെ പതിയെ ആ കാഴ്ച എന്നിൽ നിന്നും മറയാന് തുടങ്ങി... അപ്പോഴാണ്‌ ഒരുപാട് ആളുകൾ കടലിൽ നിൽക്കുന്നത് ഞാൻ കണ്ടത്... അവർ പരസ്പരം എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.... അതിൽ ചിലർ എന്റെ ഉപ്പയുടെ പിന്നാലെ കുറച്ചു ദൂരം പോയതും ഞാൻ കണ്ടതാണ്.... പക്ഷെ എന്റെ ഉപ്പ വേഗത്തിൽ മുന്ബോട്ടു നടന്നിരുന്നു.... ആ കാഴ്ച എന്നിൽ നിന്നും മറഞ്ഞപ്പോൾ ആണ് എന്റെ ഉപ്പ എവിടെ എന്ന ബോധം എനിക്ക് വന്നത്.... "ഉപ്പച്ചി...... " എന്നും വിളിച്ചു ഞാൻ കടലിനെ ലക്‌ഷ്യം വെച്ചോടി..... പക്ഷെ അതിനു മുൻപ് തന്നെ അവിടെ ഉള്ള ആളുകൾ എന്നെ പിടിച്ചു വെച്ചിരുന്നു.... എന്നെ വിടാൻ ഞാൻ അവരോടു ഒരുപാട് കരഞ്ഞു പറഞ്ഞു.....പക്ഷെ അവർ എന്നെ കൂടുതൽ പിടി മുറുക്കിയതല്ലാതെ എന്നെ വിട്ടില്ല.... പതിയെ എന്റെ കരച്ചിലിന്റെ ശബ്തവും കുറഞ്ഞു ഞാൻ ഒരു ഭാരമില്ലാത്ത വസ്തു കണക്കെ തളര്ന്നു വീണിരുന്നു.... കണ്ണ് തുറന്ന് നോക്കിയപ്പോൾ ഞാൻ ഹോസ്പിറ്റലിൽ ആണെന്ന് മനസ്സിലായി.എനിക്ക് ചുറ്റും എന്റെ മൂത്താപ്പയും മൂത്തമ്മയും പിന്നെ അവരുടെ മകൻ ആയ ഫവാസ് ഇക്കയും അവരുടെ അനിയത്തി ഫസ്നയും ആയിരുന്നു ഉണ്ടായിരുന്നത്... എനിക്ക് ആരും ഇല്ലല്ലോ എന്ന സഹതാപം കൊണ്ടാകാം അവർ എന്നെ അവരുടെ വീട്ടിലേക്കു കൊണ്ട് പോയത്‌..... പിന്നെ അവിടെ ആയിരുന്നു എന്റെ താമസം.... ആദ്യം എല്ലാം ഒരു മാനസിക രോഗിയെ പോലെ ആയിരുന്നു ഞാൻ... എപ്പോയും തനിച്ചിരിക്കാൻ ആഗ്രഹിച്ചു... ആരോടും അധിക മൊന്നും സംസാരിക്കില്ല.....തീര്ത്തും ഏകാന്തതയേ പ്രണയിച്ചവൾ ആയി മാറി ഇരുന്നു..... പതിയെ പതിയെ എന്റെ ഫവാസ് ഇക്കാടെ പരിശ്രമതിനു ഒടുവിൽ ഞാൻ ആകെ മാറി പോയി... ആവിശ്യത്തിന് മാത്രം അല്ല വെറുതെയും വായയിട്ട് അലക്കാൻ തുടങ്ങി ..... ഒരു അസ്സല് വായാടി ആയി മാറുകയായിരുന്നു ഞാൻ..... എന്റെ ആ മാറ്റാം ആ വീടിനെയും വെളിച്ചത്തിലെക്ക് കൊണ്ട് വന്നു.... അങ്ങനെ എനിക്ക് 18 തികഞ്ഞപ്പോൾ നിക്കാഹ് നടത്താൻ തീരുമാനിച്ചു.... എന്റെ ഒരു വയസ്സിനു ഇളയത് ആണ് ഫസ്ന....ഞങ്ങളുടെ രണ്ടു പേരുടെയും നിക്കാഹ് ഒപ്പം നടത്തിയാൽ അത് മൂത്താപ്പക്ക് ഒരു ബുദ്ധിമുട്ട് ആവും എന്നുള്ളത് കൊണ്ട് ഞാൻ ആ നിക്കാഹിന് സമ്മതിച്ചു.... പക്ഷെ നിക്കാഹ് കഴിഞ്ഞു പിറ്റേ ദിവസo തന്നെ എന്റെ ഇക്കാ ...... " എന്നും പറഞ്ഞവൾ പൊട്ടി കരഞ്ഞപ്പോൾ ആണ് കഥയിൽ നിന്നും ഞാനും മുക്തനായത്‌....അടക്കി പിടിച്ചു കൊണ്ടുള്ള അവളുടെ കരച്ചിൽ കേട്ടപ്പോൾ എനിക്കും അത് സഹിക്കാൻ കഴിഞ്ഞില്ല.... സങ്കടം എല്ലാം അടക്കി പിടിച്ചു അവള് വീണ്ടും കഥ പറയാൻ അല്ല അവളുടെ *ജീവിതം* പറയാൻ ആരംഭിച്ചു... "പിന്നെ വീണ്ടും ഞാൻ പയയത് പോലെ ആയി.... നഷ്ട്ടങ്ങൾ മാത്രം നൽകിയ എന്റെ ജീവിതത്തെ ഞാൻ വെറുത്തു....മരണത്തെ ഒരുപാട് കൊതിച്ചിരുന്ന നാളുകൾ... അന്നാണ് എന്റെ ഉപ്പ ചെയ്തത് ഉപ്പാന്റെ വയിയിൽ കൂടി നോക്കുമ്പോൾ ശെരിയാണ് എന്നെനിക്കു തോന്നിയത്... ഒരു ദിവസo പോലും ഒരുമിച്ചു ജീവിക്കാത്ത എന്റെ ഇക്ക എന്നെ വിട്ടു പോയപ്പോൾ ഞാൻ എത്ര മാത്രം സങ്കട പെട്ടോ അതിലേറെ എന്റെ ഉപ്പ സ്വന്തം ജീവന കാൾ ഏറെ സ്നേഹിച്ച ഭാര്യ വിട്ടു പോയപ്പോൾ സങ്കടപെട്ടിട്ടുണ്ടാവില്ലെ.... അങ്ങനെ ഇരിക്കേ ആണ് കുറച്ചു നാളുകൾക്കു ശേഷം എന്റെ ഫോണിലേക്ക് ഒരു കാൾ വന്നത്....നാളെ രാവിലെ മറൈൻ കോഫി ഷോപ്പിൽ എത്തണം എന്ന് പറഞ്ഞു... പിറ്റേ ദിവസo തന്നെ ഞാൻ കോഫി ശോപിലെക് പോയി..... അവിടെ ഓരോ സീറ്റിലേക്കും എന്റെ ദൃഷ്ടി പതിപ്പിച്ചു ഞാൻ നോക്കുമ്പോൾ ആണ് നിഖാബ് ഇട്ട ഒരാൾ എന്നെ കൈ കൊണ്ട് മാടി വിളിച്ചത്..... ഞാൻ അവരുടെ അടുത്തു പോയി ഇരുന്നു.... അവർ അവരുടെ നിഖാബ് പൊന്തിച്ചു.... എന്റെ അതെ പ്രായം തോന്നുന്നൊരു പെണ്കുട്ടി.... "ഇയാൾ ആണോ ഇന്നലെ എന്നെ.... " "അതെ.... ഞാനാണ് തന്നെ വിളിച്ചത്... ഞാൻ റഹ്മാ...." "ഉം... ഞാൻ... " "നൂറ... അല്ലേ.... " "അതെ.... എന്നെ എങ്ങനെ അറിയാം... ഞാൻ നിങ്ങളെ മുൻപ് കണ്ട്‌ പരിജയം ഇല്ല... പിന്നെ നിങ്ങൾക്ക് എങ്ങനെ.... " "എനിക്ക് നൂറയേ നന്നായി അറിയാം. നൂറ യേ മാത്രം അല്ല... നൂറയുടെ ഉമ്മയെയും....സോറി... നൂറക്ക് അവരെ കുറിച്ച് പറയുന്നത് ഇഷ്ട്ടം ഉണ്ടാവില്ല അല്ലേ.... പക്ഷെ എനിക്ക് അങ്ങനെ അല്ല... ഒരുപാട് ഇഷ്ട്ടമാണ് തന്ടെ ഉമ്മയെ.... കാരണം എന്റെയും കൂടി ഉമ്മയാണല്ലോ അവർ.... " അത്രയും പറഞ്ഞവൾ നിർത്തിയപ്പോൾ ഞാൻ നെറ്റി ചുളിച്ച് കൊണ്ട് ഒന്നും കൂടെ അവളെ നോക്കി.... "ഒന്നും മനസ്സിലായില്ല അല്ലേ....നൂറയുടെ ഉമ്മ ഒരാളുടെ കൂടെ ഒളിച്ചോടിയില്ലേ അയാളുടെ ആദ്യ ഭാര്യയിൽ ഉണ്ടായ സന്തതിയാണ് ഞാൻ.... തന്ടെ ഉമ്മയെ കൊണ്ട് വന്നു ആദ്യ ദിവസങ്ങളിൽ നല്ല രീതിയിൽ ആയിരുന്നു പെരുമാറിയത്.... പതിയെ പതിയെ അത് ക്രൂരതയിലേക്ക് ആവാൻ അതിക സമയം വേണ്ടി വന്നില്ല.... തന്ടെ ഉമ്മയെ ആവോളം അയാള് വേദനിപ്പിച്ചു.... എന്റെ ഉമ്മ തടയാൻ ശ്രമിച്ചാൽ ഉമ്മാക്കും കിട്ടും ആവിശ്യതിനു... ഉമ്മയെയും അയാള് ഒരുപാട് ഉപദ്രവിചിരുന്നു... പക്ഷെ എന്റെ ഉമ്മയും തന്ടെ ഉമ്മയും നല്ല സ്നേഹത്തിൽ ആയിരുന്നു കഴിഞ്ഞു പോന്നത്.... ഇപ്പോയും തന്ടെ ഉമ്മ തന്നെ കുറിച്ചും തന്ടെ ഉപ്പയെ കുറിച്ചും പറയുമായിരുന്നു.... ആ നല്ല ജീവിതം ഉപേക്ഷിച്ചു പോന്നതിനുള്ളാ ശിക്ഷയാണ് ഇതൊക്കെ എന്ന് പറയുമായിരുന്നു.... കുറച്ചു കാലം കഴിഞ്ഞപ്പോൾ നിന്റെ ഉമ്മാക്ക് ഭയങ്കര ക്ഷീണം പോലെ.... ദിവസo കൂടും തോറും ക്ഷീണിച്ചു വരാൻ തുടങ്ങി.... ഉപ്പയോട് പറഞ്ഞപ്പോൾ ഉപ്പ അത് മൈൻഡ് ആക്കിയില്ല... അങ്ങനെ ഞാനും ഉമ്മയും കൂടി ആരും അറിയാതെ ഹോസ്പിറ്റലിൽ പോയി.... അന്നാണ് ഞങ്ങൾ ആ വാർത്ത അരിഞ്ഞത്.... നിന്റെ ഉമ്മാക്ക് കാൻസർ ആണെന്ന കാര്യം.... പക്ഷെ ആ ഉമ്മ ഒരു തുള്ളി കണ്ണുനീർ പൊഴിചില്ല..... ഇതെല്ലാം പടച്ചോന് എനിക്ക് തന്ന ശിക്ഷയാണ്.... എന്റെ കണ്ണുനീർ പോലും എന്നെ വെറുത്തിരിക്കുന്നു എന്ന് പറയും.... ഇന്നു നിന്റെ ഉമ്മ ഈ ലോകത്തില്ല.... ആ അസുഗം തന്നെ നിന്റെ ഉമ്മയെ ഈ ലോകത്ത് നിന്നും കൊണ്ട് പോയി.... " എന്നവൾ പറഞ്ഞു നിർത്തിയപ്പോൾ ഞാൻ "നോ..... " എന്ന് പറഞ്ഞാർതൂ... ഞങ്ങളെ ഉപേക്ഷിച്ചു പോയതാനേലും എന്റെ ഉപ്പാന്റെ മരണത്തിനു ഉത്തരവാദി ആ ഉമ്മ ആണേലും എന്റെ ഉമ്മ അല്ലേ.... എന്നെ നൊന്തു പ്രസവിച്ച ഉമ്മയല്ലേ.... എനിക്ക് വേദന ഇല്ലാതെ ഇരിക്കോ.... ആ സങ്കടത്തിൽ ഞാൻ അവിടെ ഇരുന്നു പൊട്ടി കരഞ്ഞപ്പോൾ റഹ്മ എന്നരികിൽ വന്നിരുന്നു എന്നെ സമാധാനിപ്പിചു.... പക്ഷെ വീണ്ടും അവള് പറഞ്ഞു തുടങ്ങിയ കാര്യങ്ങൾ കേട്ട് കഴിഞ്ഞപ്പോൾ വീണ്ടും എന്റെ സമനില തെറ്റിയിരുന്നു.... "നൂറ.... നീ ഇങ്ങനെ ആവല്ലേ... എനിക്ക് ഒരുപാട് സത്യങ്ങൾ നിന്നോട് പറയാനുണ്ട്.... അത് കേൾക്കാനുല്ല ക്ഷമ നീ കാണിക്...... " ഞാൻ കണ്ണുനീർ എല്ലാം തുടച്ചു അവള്ടെ വാക്കുകൾക്കായി കാതോർത്ത്‌ ഇരുന്നു... "നിന്റെ ഉമ്മാന്റെ മരണത്തിനു ശേഷം ഒരു പനി വന്നു എന്റെ ഉപ്പയും മരിച്ചു.... പിന്നീട് വീട്ടിൽ ഞാനും ഉമ്മയും തനിച്ചായി.... ഞങ്ങൾ ഒറ്റക്കായത് കാരണം ബാംഗ്ലൂറിൽ പഠിക്കാൻ പോയ എന്റെ ഹിജാസ് ഇക്കാക്കാനെ നാട്ടിലേക്ക് കൊണ്ട് വന്നു.... ആ വരവ് തന്നെ ആയിരുന്നു എല്ലാം മാറ്റി മറിച്ചതും... ഇക്കാക്ക വന്നത് എനിക്കും ഉമ്മാക്കും ഒരു ആശ്വാസം ആയെങ്കിലുo അത് കൂടുതൽ നാളോന്നും നീണ്ടു നിന്നില്ല.... ബംഗ്ലോരിൽ പോയി ഒരുപാട് ധുഷീലങ്ങൽ പഠിച്ചു വെച്ചിരുന്നു എന്റെ ഇക്കാക്ക..... ഒരു ദിവസo പുറത്തു കറങ്ങാൻ പോയി വന്ന ഇക്കാക്ക ഒത്തിരി സന്തോഷവാൻ ആയിരുന്നു.... കാരണം എന്താന്നു ചോദിക്കാൻ ഞാൻ നിന്നില്ലേങ്കിലും അന്ന് രാത്രി ഫുഡ്‌ കഴിക്കാൻ ഇരുന്നപ്പോൾ ഇക്കാക്ക തന്നെ പറഞ്ഞു എന്താ കാരണം എന്ന്.... ഇന്നു കറങ്ങാൻ പോയപ്പോൾ ഒരു പെണ്ണിനെ ഇക്കാക്ക കണ്ടു എന്നും അവളെ തന്നെ ഭാര്യ യായി ഇക്കാക്ക് വേണം എന്നും പറഞ്ഞു ഉമ്മാനോട് വാശി പിടിച്ചു.... പെണ്ണിന്റെ ഫോട്ടോ കാണിച്ചു തന്നു ഇത്രയും പെട്ടന്ന് എന്റെ കൂടെ അവളുടെ കല്യാണം നിശ്ചയിക്കണം എന്നും ഒരു ഭീഷണി രൂപത്തിൽ എന്നോടും ഉമ്മയോടും പറഞ്ഞു ഇക്കാക്ക റൂമിലേക്ക്‌ കയറി പോയി.... ഇക്കാക്ക പറഞ്ഞാ വാക്കുകളെ കാൾ ആ പെണ്ണിനെയാണ് എന്റെ മനസ്സിൽ നിന്നും മായാതെ ഇരുന്നത്.... എവിടെയോ ഞാൻ അവളെ കണ്ടിട്ടുണ്ട് എന്നെനിക്കു ഉറപ്പായിരുന്നു.... പുഞ്ചിരിചു നിൽക്കുന്ന അതെ പുഞ്ചിരിയുള്ള ഒരാളെ.... അതെ .... അതവൾ തന്നെ.... നൂറ!!! ഉമ്മ എനിക്ക് നിന്റെ ചെറുപ്രായത്തിലെ ഫോട്ടോ കാണിച്ചു തന്നിരുന്നു... അതിൽ നീ എങ്ങനെ ആണോ അതെ പോലെ തന്നെ ആയിരുന്നു ആ ഫോട്ടോയിൽ.... ഉമ്മയോട് കാര്യം പറഞ്ഞപ്പോൾ ഇതെങ്ങനെ എങ്കിലും തടയണം ഇന്നായിരുന്നു ഉമ്മയുടെ അഭിപ്രായം... കാരണം ഉമ്മാക്കും നീ എന്നെ പോലെ തന്നെ ആയിരുന്നു.... അന്ന് രാത്രി ഇക്ക ഉറങ്ങി എന്ന് ഉറപ്പായപ്പോൾ ഞാൻ ഇക്കാക്കടെ റൂമിൽ ചെന്നു ഫോണിൽ നിന്നും നിന്റെ ഫോട്ടോ എടുത്ത്‌ നോകി... ആ ഫോട്ടോ കണ്ടാൽ തന്നെ അറിയാം നീ അറിയാതെ എടുത്തതാണ് എന്ന്.... അപ്പോൾ തന്നെ ഞാൻ അധിൽ നിന്നും ആ ഫോട്ടോ ഡിലീറ്റ് ചെയ്തു ഫോൺ പയേ പോലെ വെച്ചു... പിറ്റേന്ന് ആ ഫോട്ടോ കാണാൻ ഇല്ലെന്നും ഞാൻ തന്നെ ആണ് അത് ഡിലീറ്റ് ആക്കിയത് എന്നും പറഞ്ഞു എന്നെ ഒരുപാട് ഉപദ്രവിചു...... അങ്ങനെ ഇരിക്കേയാണ് നിന്റെ നിക്കഹ് ഉറപ്പിച്ചു എന്ന വാർത്ത ഇക്കാക്ക അരിഞ്ഞത്.... ഒരുപാട് തവണ പോയി നിന്റെ ഇക്കാനെ ഭീഷണി പെടുത്തിയിട്ട് ഉണ്ട് എന്റെ ഇക്കാക്ക.... പക്ഷെ അതിനെയെല്ലാം തള്ളി കളഞ്ഞു നിന്റെ ഇക്ക.... ഒന്നും പ്ലാനും നടക്കുന്നില്ല എന്നറിഞ്ഞത്‌ കൊണ്ടാണ് നിന്റെ ഇക്കയെ ഒരു ആസ്സിഡെന്റൽ കൂടെ എന്റെ ഇക്കാക്ക..... " "മതി..... നിർത്ത്.... ഇത്രയും മതി.... ഇനി കേള്ക്കാൻ ഉള്ള ശേഷി എനിക്കില്ല..... " എന്നും പറഞ്ഞു ഞാൻ ടേബിലിൽ തലവച്ചു കരഞ്ഞു..... ഒരുപാട് നേരത്തെ എന്റെ കരച്ചിലിന് ഒടുവിൽ ഞാൻ തല പൊന്തിച്ചു നോക്കിയപ്പോൾ റഹ്മ എന്റെ അടുത്തു ഇരിക്കുന്നുണ്ടായിരുന്നു.... "ഇനി എനിക്ക് നിന്നോട് ഒരു കാര്യം കൂടി പറയാൻ ഉണ്ട്.... നീ ഇനി അധികം വീട്ടിൽ നിന്നും ഇറങ്ങരുത്... എന്തും ചെയ്യാൻ മടിക്കാത്തവനാ എന്റെ ഇക്കാക്ക.... അത് കൊണ്ട് അവിടെ നിന്നും വേറെ എവിടെക്കെങ്കിലും മാറുന്നത് ആകും ബെറ്റർ.... " എന്നും പറഞ്ഞു അവള് എനിക്ക് അവളുടെ നമ്പർ തന്നു പോയി.... ഒരുപാട് നേരം ഞാൻ ആ ഇരിപ്പു തുടർന്ന്.... പിന്നീട് അങ്ങോട്ട്‌ ഒരു നീണ്ട മാറ്റം ആയിരുന്നു നൂറ എന്ന എനിക്ക്.... അന്ന് മുതൽ ആണ് ഞാൻ നിഖാബ് ധരിക്കാൻ തുടങ്ങിയത്..... ഏറെ കുറെ അഥവനിൽ നിന്നുള്ള ഒളിച്ചോട്ടം തന്നെ ആയിരുന്നു.... പിന്നെ ഞാൻ മൂത്താപ്പയോടും മൂത്തമ്മയോടും കരഞ്ഞു കാലു പിടിച്ചു ഞാൻ ഓർഫനാജിലേക്ക് മാറി.... അങ്ങനെ ആണ് ഞാൻ അവിടെ എത്തിയത്....ഇനി എന്തെങ്കിലും അറിയാൻ ഉണ്ടോ ഈ നൂറ എന്ന എന്നെ കുറിച്ച്.... ?" എന്നും ചോദിച്ചു അവള് എനിക്ക് നേരെ തിരിഞ്ഞപ്പോൾ അവളോട്‌ എന്ത് പറയണം എന്നെനിക്കു അറിയില്ലായിരുന്നു..... ഇവളുടെ ജീവിതം ഒന്നും അറിയാതെ ആണേലും ഇവളെ ഞാനും ഒരുപാട് തെറ്റ് ധരിച്ചതല്ലേ..... എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നിപോയി ആ നിമിഷം.... ഏതെങ്കിലും ഒരു പെണ്കുട്ടിക്ക് ഇതൊക്കെ സഹിക്കാൻ ആവുമോ...എന്തോ.... സഹതാപാവും ഒപ്പം ബഹുമാനവും തോന്നാണ് ഈ പെണ്ണിനോട്..... ☺ "ഹലോ..... മാഷെ.... എന്താ നീണ്ട ചിന്തയിൽ ആണല്ലോ..... " "അത് പിന്നെ.... കുറച്ചു ദിവസം മുനബ് തന്നെ കോഫീ ഷോപ്പിൽ വെച്ചു ഞാൻ കണ്ടിരുന്നു.... അന്ന് തന്നോടോപ്പം ഉണ്ടായിരുന്നത്‌ ആരാ....??" "അന്ന് ഷാദ് ഞങ്ങളെ കണ്ടോ.... അത് ആണ് എന്റെ ഫവാസ് ഇക്ക.... വീടിലേക്ക്‌ തന്നെ തിരിച്ചു വരണം എന്നും പറഞ്ഞു എന്നെ വിളിക്കാൻ വന്നതാ.... " "ഉം..... " "പിന്നെ ഷാദ് എന്നോട് ഇപ്പോയും ചോദിക്കാർ ഇല്ലേ എന്താ ഈ കടലിനോട്‌ ഇത്ര ഇഷ്ട്ടം എന്ന്.... ഇവിടെ വരുമ്പോൾ എന്റെ ഉപ്പച്ചി എന്റെ കൂടെ ഉണ്ടെന്ന് ഒരു തോന്നൽ ആണ്.... അന്ന് ആ ചെക്കൻ കടലിലേക്ക്‌ പോകാൻ നിന്നപോഴും എനിക്കെന്റെ ഉപ്പാനെയാണ് ഓർമ വന്നത്.... അതാണ്‌ അന്ന് ഞാൻ ആകെ വല്ലാത്ത ഒരു അവസ്ഥയിൽ ആയി പോയത്‌.... " "ഉം..... തനിക്കെന്നോട് ദേഷ്യം ഉണ്ടോ... " "എന്തിനു.... ??" "അല്ല തന്റെ കഥയോന്നും അറിയാതെ ആണ് ഞാൻ തന്നെ കുറ്റപെടുതിയെ.... എങ്കിലും തന്നെ അത് വല്ലാതെ എന്നെനിക്കറിയാം..... ഞാൻ അതിനു ക്ഷമ ചോദിക്കാണ്..." "ഹാ.... വേദനിച്ചു നല്ലോണം വേദനിച്ചു.... ആ വേദനിപ്പിചതിനു പകരം ആയി എനിക്കൊരു ഫലൂദ വാങ്ങി തന്നാൽ മതി... മ്മള് ക്ഷമിക്കാം.... 😋😉" "അമ്പടി കള്ളി.... നീ ആൾ കോള്ളാലോ..... എന്നാൽ വാ ഞാൻ വാങ്ങിച്ചു തരാം...., " എന്നും പറഞ്ഞു ഞാൻ സീറ്റിൽ നിന്നും എണീറ്റു... "സത്യാണോ.... വാങ്ങിച്ചു തരോ.... ??" "ആ പെണ്ണെ സത്യം... നീ വാ.... " എന്നും പറഞ്ഞു ഞാൻ മുൻപിൽ നടന്നപ്പോൾ അവള് എന്റെ പിറകിൽ നടന്നു..... ഞാൻ ബുള്ളെറ്റ്ൽ കയറി ബുള്ളെറ്റ് സ്റ്റാർട്ട്‌ ആക്കി അവളോട്‌ കയറാൻ പറഞ്ഞപ്പോൾ പെണ്ണിന് ഭയങ്കര ജാഡ... "ഞാനോ.... അതും ഈ ബുള്ളെറ്റ്ൽ അതൊന്നും നടക്കില്ല..... " "എന്താ ഇപ്പൊ നിനക്ക് ഇതിൽ കയറി എന്ന് കരുതി.... ഒന്നും വരാൻ പോകുന്നില്ല.... നീ വന്നേ എന്റെ കൂടെ... " "ഞാൻ ഇല്ല.... ആരേലും കണ്ടാൽ എന്താ പറയ..." "ആരേലും കണ്ടാൽ അല്ലേ അതാപ്പോ നോക്കാം.... " "എന്നാലും.... !!" "നീ പോരാണ്ട.... അല്ലെങ്കിലും നീ എന്നെ ഒരു ഫ്രണ്ട് ആയിട്ട് കൂടി കണ്ടിട്ട് ഇല്ലല്ലോ..... അതല്ലേ എന്റെ കൂടെ വരാതെ.... " അത് പറഞ്ഞതും പെണ്ണുണ്ട് വൺ സൈഡിലേക്ക് ഇരുന്നു മ്മളെ ബുല്ലെടിൽ കയറി ഇരിക്കുന്നു.... 😂 അപ്പൊ മ്മളെ ഇഷ്ട്ടം ഒക്കെ ണ്ട്... 😉 മ്മള് വേഗം ഒരു കൂൾബാറിലേക്കു വിട്ടു... ബുള്ളെറ്റ് പാർക്ക്‌ ചെയ്തു ഒളെയും കൊണ്ട് ഉള്ളിലേക്ക് നടന്നു.... മ്മളെ പിന്നാലെ നല്ല കുട്ടി ആയി വരുന്നുണ്ടായിരുന്നു ഓള്.... ഫലൂദ വാങ്ങി കൊടുത്തു കഴിക്കാൻ വേണ്ടി ഓള് നിഖാബ് പൊന്തിക്കുന്നതും കാത്തിരുന്നു മ്മള്.....😝 പക്ഷെ മ്മളെ പ്രതീക്ഷ എല്ലാം തെറ്റിച്ചു കൊണ്ട് ഓള് നിഖാബ് ഉയര്ത്താതെ അതിനുള്ളിലേക്കു സ്പൂൺ കൊണ്ട് പോയി കഴിക്കുന്നത്‌ കണ്ടപ്പോൾ സത്യം പറഞ്ഞാൽ മ്മക്ക് സങ്കടം ആയി.... 😭 പിന്നെ അതെല്ലാം സഹിച്ചു ഫലൂദ ഒക്കെ കഴിച്ചു ഞാൻ ഒളെയും കൂട്ടി ഓർഫനെജിൽ കൊണ്ട് പോയി ഇറക്കി..... ഓള് ആ വാതിൽ കടക്കുന്ന വരെ മ്മള് ഓളെ വായി നോക്കി നിന്നിട്ട് ഉണ്ടാകും.... പിന്നെ തിരിച്ചു മ്മള് വീട്ടിലേക്കു തന്നെ പോന്നു..... അന്ന് രാത്രി ഉമ്മാന്റെ മടിയിൽ തലവെച്ചു ഞാൻ ഉമ്മാനോട് ചോദിച്ച ചോദ്യം കേട്ട് ഉമ്മയുണ്ട് എന്നെ മിഴിച്ചു നോക്കുന്നു.... "അല്ല ഉമ്മ.... ഇങ്ങളെ മരുമോളെ കുറിച്ച് ഇങ്ങളെ കൺസെപ്റ്റ് എന്താ... ??" "എന്താടാ പതിവില്ലാതെ ഒരു മരുമോളെ ചോദ്യം ഓകേ.... " "ഇങ്ങൾ പറ ഉമ്മ.... " "നല്ല കുട്ടി ആയിരിക്കണം.... കുറച്ചൊക്കെ ദീനി ചിട്ട വേണം.... എല്ലാവരോടും നന്നായി പെരുമാറണം.... എല്ലാവരെയും നന്നായി നോക്കണം.... " 'ഹരേവാ... ഇതിലൊക്കെ നൂറ പെർഫെക്റ്റ്‌ 100 ശതമാനം ഓകെ ആണ് .....😝' മ്മള് മനസ്സിൽ വിജാരിച്ചത് ആണ്ട്ടോ.😆 "ന്നാ ശെരി ഉമ്മ.... ഞാൻ ഉറങ്ങാൻ പോവാണ്....." എന്നും പറഞ്ഞു മ്മള് സ്റ്റെപ് കേറി റൂമിൽ പോയി കിടന്നു..... ന്താ എന്നറിയൂല... മ്മള്ക് എപ്പയും ആ സുറുമ അണിഞ്ഞ മിഴികൾ കണ്ട്‌ കൊണ്ടിരിക്കാന് തോന്നാണ്.....ന്നാ പിന്നെ ഓളെ അങ്ങ് കെട്ടിയാലോ.... അത് തന്നെ നല്ലത്..... ഒത്തിരി ഇഷ്ട്ടാണ് മ്മളെ നൂറ ഷാദ് നെ..... 😍😉 ഒളെയും സ്വപ്നം കണ്ട്‌ മ്മള് ഉറങ്ങി....പിറ്റേന്ന് മ്മള് എണീറ്റു രാവിലെ ഫുഡ്‌ കഴിക്കുമ്പോൾ ആണ് മ്മളെ ഞെട്ടിച്ചു കൊണ്ട് മ്മളെ ഉപ്പ ആ കാര്യം പറഞ്ഞത്..... പടച്ചോനെ.... പണി പാളിയല്ലോ..... "ഇനി അധികം നീട്ടി കൊണ്ട് പോകേണ്ടാ.... നിങ്ങൾ രണ്ടു പേരും ഇഷ്ട്ടത്തിലായ സ്ഥിതിക്ക് ഞങ്ങൾ ഒരു കാര്യം തീരുമാനിച്ചു.... നിന്റെയും ഫെമിയുടെയും നിക്കാഹ് എത്രയും പെട്ടന്ന് നടത്താൻ...... " ( തുടരും ) ********************************* ഫ്രണ്ട്സ്.... നൂറയുടെ പാസ്റ്റു ഇങ്ങൾക്ക്‌ എത്രത്തോളം ഇഷ്ട്ടം ആയി എന്നറിയൂല..... വിജാരിച്ച പോലെ ആയില്ലേൽ മ്മളോട് ക്ഷമിക്കണം.... കാരണം മ്മക്ക് തന്നെ ഒരു ധാരണയും ഇല്ലായിരുന്നു എങ്ങനെ പാസ്റ്റു എഴുതുo എന്ന കാര്യത്തിൽ..... 😂എന്തൊക്കെയോ തട്ടി കൂട്ടി എഴുതിയതാ.....😉 അടുത്ത ഭാഗം ബുധനാഴ്ച രാത്രി 10:30 ന്....
26.3k views
3 days ago
#

📙 നോവൽ

*💘ഞാൻ നൂറ💘* ✒Sinu Sherin *ഭാഗം - 4* ഇന്നു എണീറ്റത്‌ മുതൽ ഞമ്മൾ ഒരു തരo ചടപ്പിൽ ആണ്..... സാധാരണ നമ്മൾ എല്ലാ ദിവസവും മോർണിംഗ് ടു നൈറ്റ്‌ വരെ മല്ലു കോട്ടയിൽ ഞമ്മളെ കൂട്ടുകാരുമൊത്ത് സൊള്ളൽ ആയിരിക്കും പണി .... ടൌണിൽ നിന്നും കുറച്ചു പോയാൽ പാറയും പുല്ലും നിറഞ് നിൽക്കുന്നൊരു സ്ഥലമുണ്ട്....അവിടെ ഞങ്ങൾ പണികഴിപ്പിച്ച ഒരു കുഞ്ഞു വീടാണ് മല്ലു കോട്ട.... വീടെന്ന്‌ പറയാൻ കഴിയില്ല ഒരു സ്വർഗമാണ്... പക്ഷെ ഇപ്പൊ ഞമ്മൾക്ക് എന്തോ അവിടേക്ക് ഒന്നും പോകാൻ തോന്നുന്നില്ല.... കടൽ പോലും തിളങ്ങി കാണുന്ന ആ മിഴികളിലേക്ക്‌ നോക്കി കൊണ്ട് ആ പാർകിൽ ഇരിക്കാൻ ആണ് തോന്നുന്നത്.... അവളെ കണ്ടന്നു തൊട്ടുള്ള ഒരു ഭ്രാന്താണ് ഇത്.....ഒരുപാട് തവണ ഞാൻ എന്നോട് തന്നെ അവളെ സ്റ്റാറ്റസ് എനിക്കൊത്തതല്ല എന്ന് പറഞ്ഞെങ്കിലും ഞമ്മളെ മനസ്സ് ഉണ്ടോ അത് കേള്ക്കുന്നു..... അവളെ കാണണം എന്ന ഒരേ വാശിയിൽ ആണ്.... ഇത്രയും ദിവസം ഇതെ മനസ്സ് മന്ത്രിച്ചത്‌ കൊണ്ടാണ് ഞമ്മൾ ഇന്നലെയും മിനിയാന്നും അവളെ കാണാൻ പോയത്‌...ഇനിയും അവളെ കാണാൻ പോയാൽ എനിക്ക് അവളെ ഇഷ്ട്ടമാണ് എന്നവൾ തെറ്റ് ധരിച്ചാലൊ... അതുകൊണ്ട് തന്നെ അവളെ കാണാനുള്ള ആഗ്രഹം പാടെ വിട്ട് ഞമ്മൾ നമ്മളെ കലാപരിപാടികളിൽ ശ്രദ്ധ ചെലുത്തി.... പുറത്തേക്ക് ഒന്നും പോകാതെ വീട്ടിൽ തന്നെ ഫോണിൽ കുത്തികൊണ്ടിരുന്നു.... കുറച്ചു കഴിയുബോൾ തന്നെ ഞമ്മക്ക് ചടക്കും.... അപ്പൊ പിന്നെ കുറച്ചു നേരം ഉമ്മച്ചിയോട് മിണ്ടിയും പറഞ്ഞും ഇരുന്നു...... ഈ ഫോണിൽ ഉള്ള കളിയും ഉമ്മയോടുള്ള മിണ്ടിയും പറച്ചിലും ബാക്കിയുള്ള സമയം മല്ലു കോട്ടയിലുo ചിലവഴിക്കല് തുടങ്ങിയീട്ട് ഇന്നേക്ക് നാല് ദിവസായി..... അതെ.... മ്മള് ആ നൂറയേ കണ്ടിട്ട് ഇന്നേക്ക് നാല് ദിവസമായി.... ഇതിനിടയിൽ പലതവണ അവളെ കാണാൻ മനസ്സ് വെമ്പൽ കൊണ്ടിട്ടുണ്ടെങ്കിലുo എന്തോ മ്മളെ സ്റ്റാറ്റസ് അതിനു സമ്മതിച്ചില്ല.... പക്ഷെ ഇന്നു അങ്ങനെ അല്ല.... എത്രയൊക്കെ കാണരുത് എന്ന് കരുതിയിട്ട് അവസാനമായി ഒരിക്കൽ കൂടി അവളെ കൂടെയുള്ള കൂടികാഴ്ചക്ക് പോവുകയാണ് ഞാൻ..... കാരണം അത്രക്കും എന്റെ മനസ്സിപ്പോൾ അവളെ കാണാൻ കൊതിക്കുന്നുണ്ട്..... ശെരിക്കും ഈ നാല് ദിവസo ആ മിഴികളെ ഞാൻ മിസ്സ്‌ ചെയ്തത് നാല് കൊല്ലം കാണാത്ത ഫീലിംഗിൽ ആയിരുന്നു.... 😥 സത്യം പറഞ്ഞാൽ മ്മക്ക് തന്നെ അറിയൂല ഇതിനുള്ള കാരണം എന്താ എന്ന്.... എന്തൊക്കെ വന്നാലും ഈ ശാദിൽ ഇന്നവളെ കണ്ടിരിക്കും..... വൈകുന്നേരം നേരത്തെ തന്നെ ഞമ്മൾ ബുള്ളെട്ടും എടുത്ത്‌ പാർകിലേക്ക്‌ വിട്ടു.... പാർക്ക്‌ ചെയ്തു ഞമ്മൾ ഉള്ളിലേക്ക് കടന്നു ചെന്നപ്പോൾ അവൾ എന്നും ഇരിക്കാറുള്ള സീറ്റിൽ അവൾ ഇല്ലായിരുന്നു ...... ഞമ്മൾ ആ പാർക്ക്‌ മൊത്തം ഒന്ന് വീക്ഷണം നടത്തി.... അപ്പോയും അവിടെ എവിടെയും അവളെ കണ്ടില്ല... ഞമ്മൾ നിരാശയോടെ വാച്ചിലേക്ക്‌ നോക്കിയപ്പോൾ ആണ് ഒരു സമാധാനം തോന്നിയെ.... കാരണം ഞമ്മളിന്ന്‌ പത്ത് മിനിറ്റ് മുന്പേ ആണ്.... ഹൌ.... സമാധാനം ആയി.... ഞമ്മൾ നേരെ എന്നും ഇരിക്കാറുള്ള സീറ്റിൽ പോയിരുന്നു.....കുറച്ചു നേരം ആ കടലിലേക്ക്‌ നോക്കിയിരുന്നു.... കാരണം ഞമ്മൾ പലപ്പോയായി കണ്ടിട്ടുണ്ട് നൂറ ഇവിടെ വന്നാൽ ഒരു അന്തവും ഇല്ലാതെ ആ കടലിലേക്ക്‌ നോക്കി ഇരിക്കുന്നത്.... എന്താണ് ഇത്ര മാത്രം ആ കടലിൽ..... ഞമ്മക്ക് നോക്കുമ്പോൾ ഒക്കെ ആ മിഴികൾ നമ്മളെ നോക്കി സൈറ്റ് അടിക്കുന്നൊരു ഫീലിംഗ് ആണ്.... അല്ലാതെ വേറൊരു ഫീലിങ്ങും ഞമ്മക്ക് ഇതുവരെ തോന്നിയിട്ടില്ല..... 😉 ഇനിയും കടലിലേക്ക്‌ ഒരു അന്തവും ഇല്ലാതെ നോക്കി ഇരുന്നാൽ മ്മക്ക് വട്ട് പിടിക്കും എന്ന് തോന്നിയത് കൊണ്ട് മ്മള് ഫോൺ എടുത്ത്‌ തോണ്ടി കൊണ്ടിരുന്നു..... കുറെ കഴിഞ്ഞപ്പോൾ സമയം നോക്കിയ മ്മള് ഞെട്ടിപോയി.... നേരം ഓൾ വന്നു പോകേണ്ട സമയം കഴിഞ്ഞു..... ഇത്ര നേരം ആയിട്ടും ഓളെ കാണാതെ.... ഇനി അവൾ വരില്ലേ .... ഏയ്‌ അങ്ങനെ വരാൻ സാധ്യത യില്ല... കാരണം എന്നും ഇവിടെ വന്നൊരു മുഖ ദര്ശനം നൽകിയില്ലേൽ അവള്ക്കൊരു സമാധാനം ഉണ്ടാവില്ല..... വീണ്ടും മ്മള് ഓളെ വെയിറ്റ് ചെയ്തിരുന്നു..... എവിടെ.... അവൾ വന്നില്ല..... സങ്കടവും ദേഷ്യവും എല്ലാം കൂടി ഞമ്മക്ക് മ്മളെ തന്നെ കണ്ട്രോൾ ചെയ്യാൻ പറ്റാത്ത അവസ്ഥയായി...... ഇനിയും ഇവിടെ ഇരുന്നാൽ മ്മള് ഇവിടെ അന്തി ഉറങ്ങേണ്ടി വരും എന്നുള്ളത് കൊണ്ട് അവിടെ നിന്നും വീട്ടിലേക്കു വിട്ടു..... ഒത്തിരി ദിവസമായി അവളെ കണ്ടിട്ട് ആ ആശ തീർക്കാൻ ആണ് ഇന്നു ഓളെ കാണാൻ പോയെ..... അതിപ്പോ ഇങ്ങനെയും ആയി.... പിറ്റേന്ന് നേരം വെളുത്തപ്പോൾ തന്നെ മ്മള് മല്ലു കോട്ടയിലേക്ക്‌ വിട്ടു.... അവിടെ ഫ്രണ്ട്സുകളോട് സംസാരിച്ചു ഇരുന്നു സമയം പോയതോന്നും അറിഞ്ഞില്ല.... നേരം വൈകുന്നേരം ആയപ്പോൾ ആണ് റാഷി പറഞ്ഞെ അവനു ബാങ്കിൽ നിന്നും പണo എടുക്കാൻ ഉണ്ട് ... മുന്നും പിന്നും നോക്കാതെ ഞാനും ഓനും കൂടി ഞമ്മളെ ബുള്ളെറ്റ്ൽ ടൌണിലെക്ക് പോയി..... അവനെ ബാങ്കിന് ഉള്ളിലേക്ക് പറഞ്ഞയച്ചു ഞമ്മൾ പുറത്ത് വെയിറ്റ് ചെയ്തിരുന്നു..... വെറ്തെ ഇരിക്കൽ മ്മളെ പോലുള്ള ബോയ്സിനു അൽ ഹറാം ആയതു കൊണ്ട് മ്മള് ഫോൺ എടുത്ത്‌ അൽ ചാറ്റിങ് തുടങ്ങി.... 😆 കശ കശാന്ന്‌ മെസ്സേജ് വരല് തുടങ്ങിയപ്പോ മ്മള് അതിനു റിപ്ല്യ്‌ കൊടുത്തോണ്ടിരുന്നു.... പെട്ടന്നാണ് മ്മളെ ഫ്രീക് മുടി ഒന്ന് ഇളകിയത് ഒപ്പം നല്ല തണുത്ത കാറ്റും.... ആ കാറ്റിൽ മ്മള് കണ്ണും അടച്ചു ബുള്ളെറ്റ്ൽ ഒന്നും കൂടെ ചാരി ഇരുന്നു....ടൌണിൽ ആണെന്ന ബോധം വന്നതും മ്മള് പെട്ടന്ന് കണ്ണ് തുറന്ന് നോക്കി..... നോക്കിയതും മ്മളെ കണ്ണിൽ കണ്ട കാഴ്ച കണ്ട്‌ മ്മള് നടുങ്ങി പോയി.... ഇത്രെയും ദിവസo മ്മള് കാണാതെ ഇന്നലെ മ്മള് വീണ്ടും തിരഞ്ഞു പോയി നിരാശയോടെ വീട്ടിലേക്കു തിരിച്ചു പോന്നത് ആരെ കാണാതെ ആണോ... അവൾ.... നൂറ.... അവളെ കണ്ട മാത്രയിൽ തന്നെ മ്മളെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു...മ്മള് പോലും അറിയാതെ അവളെ പിന്തുടർന്ന് കൊണ്ട് ഞമ്മളെ കാലു ചലിച്ചു..... "നൂറ " എന്ന് ആളുകളെ ഒന്നും വക വേക്കാതെ അവളെ വിളിച്ചു വെങ്കിലുo അവൾ എന്നിൽ നിന്നും ഒരുപാട് അകലെ ആയതിനാൽ വിളിക്ക് മറുപടി കിട്ടിയില്ല.... അവൾ നടന്നു ചെന്നു ഒരു കോഫി ഷോപ്പിന്റെ ഉള്ളിലേക്ക് കടന്നു.... മ്മളും ഓളെ പിന്തുടർന്ന് ആ കോഫി ഷോപ്പിൽ കയറി.... ഓരോ സീറ്റിലുo ഞാൻ അവളെ തിരഞ്ഞു തുടങ്ങി.... അവസാനം അവളെ കണ്ടെത്തിയപ്പോൾ അവിടെ നടക്കുന്ന കാഴ്ച കണ്ട്‌ ഞാൻ അത്ഭുദപെട്ടു പോയി..... സങ്കടവും ദേഷ്യവും ഒരുമിച്ചു വരാൻ തുടങ്ങി.....അവിടെ കാണുന്ന സാധനങ്ങൾ എല്ലാം വലിച്ചു വാരി നിലത്തേക്ക് ഇടാൻ മ്മളെ കൈ തരിച്ചു വന്നതാണ്.... പക്ഷെ ഇത് ഞങ്ങളെ കോഫി ഷോപ് അല്ലാത്തത് കൊണ്ടും ആ നൂറ എന്നവൾ എനിക്ക് ആരുമല്ലല്ലോ എന്ന് കൂടി ആലോചിച്ചപ്പോൾ എനിക്ക് അങ്ങനെ ചെയ്യാൻ അർഹതയില്ല എന്ന് തോന്നി.... വീണ്ടും ഞാൻ അവൾ ഇരിക്കുന്ന ഭാഗതേക്ക് നോക്കിയപ്പോൾ അവൾ ഇപ്പോയും അയാളെ തോളിൽ തല ചായ്ച്ചു കിടന്നു കരയുകയാണ്.... ആ ചെറുപ്പകാരാൻ ആണേൽ അവളെ ഇരുകൈ കൊണ്ടും വാരിപുണർന്നിരിക്കുകയാണ്... അതെന്നിൽ ദേഷ്യം വർദ്ധിപ്പിച്ചു.... കൂടുതൽ നേരം ആ കാഴ്ച കണ്ടിരിക്കാൻ എനിക്ക് കഴിയാത്തത്‌ കൊണ്ട് ഞാൻ അപ്പോൾ തന്നെ അവിടെ നിന്നും ഇറങ്ങി എന്റെ ബുള്ളെറ്റിൽ കയറി ഇരുന്നു.... ഇവിടെ നിന്നും എത്രയും പെട്ടന്ന് വീട്ടിൽ എത്തിയാൽ മതി എന്നായി...പക്ഷെ റാഷി ഇപ്പോയും പുറത്തേക്ക് വന്നിട്ടില്ല... അതുകൊണ്ട് തന്നെ അവനെ കാത്ത് ഞാൻ ആ ബുള്ളെറ്റ്ൽ ഇരുന്നു.... കുറച്ചു കഴിഞ്ഞപ്പോൾ റാഷി വരുന്നുണ്ടോ എന്ന് നോക്കാൻ വേണ്ടി തല ഉയർത്തിയ ഞാൻ കണ്ടത് വീണ്ടും എന്നിലെ ദേഷ്യം വർദ്ധിപ്പിക്കുന്ന ഒന്നാണ്..... നേരത്തെ കണ്ട ചെറുപ്പകാരന്റെ ഒപ്പം കാറിൽ കയറി പോകുന്ന നൂറയേയാണ്.... അവളോടുള്ള ദേഷ്യം ഞാൻ പല്ല് ഞെരിച്ച് കൊണ്ട് തീർത്തു.... അവരെ കാർ എന്റെ കണ്ണിൽ നിന്നും മായുന്ന വരെ ഞാൻ അവിടേക്ക് തന്നെ നോക്കി കൊണ്ടിരുന്നു .... "ദിലു.... ഹാ പോവാം.... " എന്ന് പറഞ്ഞു കൊണ്ട് റാഷി എന്നെ തട്ടിയപ്പോൾ ആണ് ഞാൻ ചിന്തകളിൽ നിന്നും ഉണർന്നത്..... "എന്ത് പറ്റിയട നിനക്ക്.... എന്താ മുകത്തു ഇത്രയും ദേഷ്യം.... എടാ സോറിഡാ .... അവിടെന്ന് പണം കിട്ടാൻ കുറച്ചു ലേറ്റ് ആയി.... നീ വെയിറ്റ് ചെയ്തു മടുത്തിട്ടുണ്ടാവും ല്ലേ....ആം സോറി ടാ.... " ഇതും പറഞ്ഞു റാഷി എന്റെ പിറകിൽ കയറിയപ്പോൾ ഞാൻ ഒന്നും മിണ്ടാതെ ബുള്ളെറ്റ് എടുത്തു ..... അവന് കരുതിയിട്ടുള്ളത് ഞാൻ അവനെ വെയിറ്റ് ചെയ്തു മടുത്തിട്ടാണ് ഈ ദേഷ്യം എന്നാണു.... അതേതായാലും നന്നായി.... അത് തിരുത്തി കൊടുക്കാൻ ഞാൻ നിന്നില്ല... അവനെ അവന്റെ വീട്ടിൽ ഡ്രോപ്പ് ചെയ്തു ഞാൻ എന്റെ വീട്ടിലേക്കു വിട്ടു....ഉമ്മാനോട് ഒന്നും പറയാതെ റൂമിൽ കയറി ഞാൻ ബെഡിലേക്ക്‌ വീണു.... 'വീണ്ടും വീണ്ടും ആ കാഴ്ച തന്നെയാണ് എന്റെ മനസ്സിലേക്ക് എത്തുന്നത്‌.... അവൻ എന്ത് ഉദ്ദേശത്തിലാ അവളെ പിടിച്ചത്....അവൻ അവളുടെ ശരീരത്തിൽ ഒന്ന് സ്പർശിച്ചത് കൂടി എനിക്ക് പറ്റിയില്ല..... അല്ലെങ്കിലും അവൾ എന്ത് ഭാവിചാണ് അവന്റെ തോളിലേക്ക്‌ ചാഞത്‌ .....ഇതുകൊണ്ട് ഒക്കെതന്നെയാവും അവൾ കല്യാണം മുടക്കിയത്‌.... വേറൊരു സെറ്റ് അപ്പ് ഉള്ള ആളല്ലേ..... പക്ഷെ നൂറ... അവളെ കുറിച്ച് ഒരിക്കലും ഞാൻ ഇങ്ങനെ ഒന്നും കരുതിയതെ ഇല്ല.... എന്ത് നന്നായിട്ടാണ് അവൾ എന്റെ മുന്പിൽ നല്ല പിള്ള ചമഞ്ഞത്‌... അവൾക്കു മറ്റൊരു മുഖം മൂടി ഉണ്ടെന്ന് ഞാൻ അറിഞ്ഞില്ല.....ദുഷ്ടയാണ് അവൾ.... ഒരുപക്ഷേ ശാദിൽ അത് അവൾ സ്നേഹിക്കുന്ന ആൾ ആണെകിൽ കൂടി നിനക്ക് എന്താ പ്രശ്നം ?? അവള് ആരെ വേണേലും പ്രേമിച്ചോട്ടെ.... അതിനിപ്പോ നമുക്ക് എന്താ.... ഇല്ല.... ഇനി അവൾ എന്റെ ജീവിതത്തിൽ ഇല്ല .....ചതിയതി തന്നെയാണ് അവള്.... എല്ലാവരെയും ചതിക്കുന്നവൾ.... 😡 അറിയില്ല .... എനിക്ക് എന്താ പറ്റിയത് എന്ന്.... പക്ഷെ ഒന്നറിയാം ഞാൻ വിജാരിച്ചത്‌ പോലെയല്ല എന്റെ മനസ്സ് പോകുന്നത്.... എവിടെയോ...എങ്ങോ...ആ സുറുമയണിഞ ഇരുമിഴികളും എന്റെ മനസ്സിൽ തന്നെ തട്ടി കഴിഞ്ഞിട്ടുണ്ട്...അതുകൊണ്ടാണ് അവള് അവനോടു ചേർന്ന് ഇരുന്നത് കൂടി എനിക്ക് സഹിക്കാൻ കഴിയാതെ വന്നത്... പക്ഷെ വേണ്ടാ.... അവളെ എങ്ങനെയാണോ എനിക്ക് ആദ്യം തോന്നിയത്... അത് തന്നെയാണ് അവള്.... ഇനി ഒരിക്കലും അവളെ എന്റെ കണ്മുന്നിൽ കൊണ്ട് നിർതല്ലെ അല്ലാഹ്..... ' ഇത്രേം ആലോചിച്ചു നിന്നപോയേക്കുo എന്റെ കണ്ണുകളിൽ ഈറൻ അണിഞ്ഞിരുന്നു.... അറിയില്ല എന്തിനാണെന്ന് ... ഒരുപക്ഷേ ഞാൻ പോലും അറിയാതെ ഈ മനസ്സ് അവള് കീഴടക്കിയല്ലോ എന്നൊർത്തിട്ട് ആയിരിക്കും.... എന്ത് തന്നെ വന്നാലും ഇനി നൂറ എന്ന അധ്യായം എന്റെ ജീവിതത്തിൽ ഇല്ല.... ഞാൻ അങ്ങനെ ഒരാളെ പരിജയപെട്ടല്ലോ എന്നാലോജിക്കുമ്പോൾ തന്നെ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നാണ്.. നീണ്ട നേരത്തെ എന്റെ പരിശ്രമത്തിനു ഒടുവിൽ നിദ്ര ദേവിയും മ്മളെ പുല്കിയിരുന്നു.... പിന്നീട് ഉള്ള ദിവസങ്ങൾ എല്ലാം മ്മള് ഇങ്ങനെ തന്നെ ആയിരുന്നു....കുറച്ചു നേരം ഫോൺ... കുറച്ചു നേരം ഉമ്മച്ചി... പിന്നീട് ഉള്ള സമയം കൂട്ടുകാരുമൊത്ത്.... പക്ഷെ അവളെ പരിജയപ്പെട്ട ഈ ചുരുങ്ങിയ ദിവസo കൊണ്ട് എനിക്കൊരുപാട് മാറ്റം വന്നിരുന്നു..... പെട്ടന്ന് ദേഷ്യം വരുന്ന ഞാൻ ഇപ്പോൾ ക്ഷമയുടെ നെല്ലിപഠിക ചവിട്ടാൻ തുടങ്ങി... ഉമ്മയോടും ഉപ്പയോടും എപ്പോയും നല്ല രീതിയിൽ പുഞ്ചിരിച്ച് കൊണ്ട് സംസാരിച്ചു..... സത്യം പറഞ്ഞാൽ ഞാനൊരു പുതിയ ആളായി മാറിയിരുന്നു.... അത് അവളെ കണ്ടതിനു ശേഷം മാത്രം സംഭവിച്ച മാറ്റങ്ങൾ ആണ് .... അതിനു അവളോട്‌ എനിക്ക് തീർത്താൽ തീരാത്ത കടപ്പാട് ഉണ്ട്... പക്ഷെ... ഈ കഴിഞ്ഞ ദിവസo അത്രയും ഞാൻ സന്തോഷത്തോടെ ചിരിക്കാൻ ശ്രമിച്ചത് തന്നെ അവളെ മറക്കുക എന്ന ലക്ഷ്യത്തോടെ യാണ്.... ഇന്നു എന്നിൽ ഒരുപാട് മാറ്റങ്ങൾ വന്നിരിക്കുന്നു.... അവളെ തീര്ത്തും മറന്നിട്ടില്ലെങ്കിലും ഒരുവിധം മറന്നു എന്ന് തന്നെ വേണം പറയാൻ.... ഇപ്പോൾ എന്നിൽ അവളുടെ ചിന്തകൾ ഇല്ല.... അവളുടെ ഓർമ്മകൾ ഇല്ല.... എങ്കിലും... എന്തോ ഒന്ന് എന്നിൽ നിന്നും പോകാതെ അവളെ എന്നിലേക്ക്‌ കൂടുതൽ അടുപ്പിക്കുന്ന പോലെ.... "ദിലു..... " "ഹാ.... ഉമ്മച്ചി... " ന്നും പറഞ്ഞു മ്മള് താഴേക്കു ചെന്നു.... ഇപ്പൊ ഉമ്മാക്ക് തുടങ്ങിയ അസുഗം ആണ്... എന്തിനും ഏതിനും മ്മള് വേണം.... ന്താ ചെയ്യാ...😂 "എടാ ചെക്കാ... നിനക്ക് വേറെ പണിയൊന്നും ഇല്ലല്ലോ.... നാളെ ഉപ്പ ഓർഫനാജ് ക്ക് ഉച്ചക്കുള്ള ഫുഡ്‌ കൊടുക്കണം എന്ന് പറയുന്നുണ്ട്... ഉപ്പാക്ക് എന്തോ നാളെ മീറ്റിംഗ് ഉണ്ടെന്നാ പറഞ്ഞ് കേട്ടത്.... അതുകൊണ്ട് നീ അതൊന്നു അവിടെ വരെ കൊണ്ട് കൊടുക്കണം..... " "മ്മ്....നാളെ അല്ലേ.... " എന്നും പറഞ്ഞു ഞാൻ മുകളിലേക്ക് തന്നെ പോന്നു.... ഉമ്മ പറയുന്നതൊന്നും ഇപ്പൊ എതിർകാരില്ല...അതുകൊണ്ട് തന്നെ നാളെ ഓർഫനെജ്ൽ ക്ക് പോയെ മതിയാകൂ..... പിറ്റേ ദിവസo നമ്മള് ഫുഡ്‌ റെഡിയാക്കി അത് എത്തിച്ചു കൊടുക്കാൻ വേണ്ടി ഓർഫനെജ്ൽ ക്ക് ചെന്നു.... ഫുഡ്‌ മായി അവിടെക്ക് ചെന്നു . അത് ഉള്ളിലേക്ക് എടുത്ത്‌ വെക്കണം എന്നുണ്ടെങ്കിൽ എനിക്ക് ഒറ്റയ്ക്ക് കഴിയില്ല.... അതുകൊണ്ട് തന്നെ അവിടുത്തെ വാർഡർ ആയ ആമിന താത്ത യോട് ഒരാളെ ഹെല്പിനു അയക്കാൻ പറഞ്ഞു..... കുറച്ചു ഒക്കെ ഫുഡ്‌ മ്മള് ഇറക്കി വെച്ചപ്പോൾ ആണ് ഹെൽപ് ചെയ്യാൻ ഉള്ള ആൾ വരുന്നത്.... സ്റ്റെപ് ഇറങ്ങി ഓടി വരുന്ന ആളെ കണ്ടതും മ്മളെ ചുണ്ട് അറിയാതെ മന്ത്രിച്ചു.... "നൂറ.... " അതെ.... ഇതവള് തന്നെ... ആ മിഴികൾ അതെനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല....നിഖാബിന് വെളിയിൽ കൂടി കാണുന്ന ആ മിഴികൾ നൂറയുടെതാണ്‌ എന്ന് ഒന്നും ആലോചിക്കാതെ തന്നെ എനിക്ക് മനസ്സിലായിരുന്നു..... അത് വരെ താഴേക്കു നോക്കി വന്നിരുന്ന അവള് അപ്രതീക്ഷിതമായി എന്റെ അടുത്തു എത്തിയതും എന്റെ മുകത്തെക്ക് ഒന്ന് നോക്കി..... എന്നെ അവിടെ ഒട്ടും പ്രതീക്ഷിക്കാതത്‌ കൊണ്ടാവാം അവളുടെ കണ്ണിൽ ഒരു ഞെട്ടൽ ഞാൻ കണ്ടു..... ഞാൻ അവളെ മൈൻഡ് ആക്കാതെ എന്റെ ജോലിയിൽ കോൺസെൻട്രഷൻ ചെയ്തു.... ഞാൻ മൈൻഡ് ആക്കുന്നില്ല എന്ന് കണ്ടത് കൊണ്ടാവാം അവളും വന്നു എന്റെ കൂടെ സഹായിചു. ഫുഡ്‌ എല്ലാം ഇറക്കി കഴിഞ്ഞു ഞാൻ അവിടെ നിന്നും പോരാൻ നിന്നപ്പോൾ ആണ് അവള് അവിടെയുള്ള ഒരു മൂലയിൽ നിന്നും എന്നെ ഒളിഞ്ഞു നോക്കുന്നത് ഞാൻ കണ്ടത്..... അന്നേരത്തെ ഞമ്മളെ ഭാഗ്യതിനു ചുറ്റുവട്ടത് ഒന്നും ഒറ്റ മനുഷ്യ കുഞ്ഞുo ഉണ്ടായിരുന്നില്ല.... ഞാൻ അവളുടെ ബാക്കിലൂടെ അവളുടെ അടുത്തേക്ക് ചെന്നു.... എന്നെ കാണാൻ കഴിയാത്തതിൽ കഷ്ട്ടപെട്ടു നോക്കുകയാണ് പെണ്ണ്.... ആ കളി കണ്ടപ്പോൾ മ്മക്ക് അറിയാതെ ചിരി വന്നു... പക്ഷെ അതെല്ലാം ഉള്ളിൽ ഒതുകി ബാകിലൂടെ ചെന്നു ഞാൻ അവളുടെ കയ്യിൽ പിടിച്ചു എനിക്ക് നേരെ തിരിച്ചു..... എന്നെ കണ്ടതും പരിബ്രമതോടെ നോക്കുന്നുണ്ട് എന്നെ.....ഞാൻ ആണേൽ ഒട്ടും വിട്ടു കൊടുക്കാതെ അവളെ ദേഷ്യത്തോടെ നോക്കി കൊണ്ടിരുന്നു.... "അത് പിന്നെ.... ഞാൻ.... ഇങ്ങൾ.... വന്നു.... പോയോ. .. " "എന്ന് മുതൽ ആണ് നിനക്ക് വിക്കിന്റെ അസുഗം തുടങ്ങിയെ .... " അതിനവൾ ഒന്നും മിണ്ടാതെ താഴേക്കു നോക്കി നിന്നു..... "നിന്നോടാണ് ചോദിക്കുന്നത്...എന്താ ആലോചിക്കുന്നത്‌... എന്നോട് എന്ത് നുണ പറഞ് രക്ഷപെടും എന്നാണോ.... " "ഷാദ് എന്തൊക്കെയാ ഈ പറയുന്നത്.... " "നോ.....!!ഒരിക്കലും നീ എന്നെ അങ്ങനെ വിളിച്ചു പോകരുത്.... വെറുപ്പാണ് എനിക്കാ വിളിയോട്.... ഇനിയും നുണയും പറഞ്ഞു രക്ഷപെടാം എന്ന് നീ കരുതേണ്ട.... നിന്റെ കള്ള കളികൾ ഓരോന്നായി ഞാൻ കണ്ടു പിടിച്ചു കഴിഞ്ഞു...." "എന്ത് കള്ള കളികൾ.... എന്തൊക്കെയാ ഷാദ് ഈ പറയുന്നത്.... " "വേണ്ട.... ഇനിയും സങ്കടം കാണിച്ചേന്നെ പറ്റിക്കാൻ നോക്കേണ്ട... നീ ചതിക്കുന്നവളാ.....കളവ് പറഞ്ഞു രക്ഷപെടുന്നവൾ.... " "ഷാദ് പതുക്കെ.... ആരെങ്കിലും കേള്ക്കും... എന്തൊക്കെയാ വിളിച്ചു കൂവുന്നെ എന്ന് വല്ല ബോധവും ഉണ്ടോ... " "ഓഹ്....കണ്ണിൽ കണ്ട പയ്യൻ മാരുടെ കൂടെ കറങ്ങാൻ നിനക്ക് ആരെയും ഭയമില്ല അല്ലേ.... അത് മാത്രം അല്ല... ഇവിടെയും നുണ പറഞ്ഞു കേറിയതാണോ..... എങ്കിൽ ഞാൻ ഇന്നു തന്നെ എല്ലാവർക്കു മുന്നിലും നിന്റെ തനി നിറം കൊണ്ട് വരും..... " എന്നും പറഞ്ഞു ഞാൻ അവിടെ നിന്നും അവൾക്കു പിന്തിരിഞ്ഞു നടക്കാൻ തുടങ്ങിയതും അവള് എന്റെ മുന്നിൽ കയറി നിന്നു..... "ഷാദ്..... എന്താ ഈ ചെയ്യുന്നത്.... ഇത്രയും നേരം ഇവിടെ നിന്നു എന്തൊക്കെയ വിളിച്ചു കൂവിയത്. ... എനിക്കൊന്നും മനസ്സിലാവുന്നില്ല.... പക്ഷെ ഷാദ് പറഞ്ഞാ ചില കാര്യങ്ങൾ അതെല്ലാം എനിക്ക് മനസ്സിലായി .... ഷാദ് എന്നെ കുറിച്ച് എന്തൊക്കെയോ മനസ്സിലാക്കി... പക്ഷെ ഇപ്പൊ ഈ വിളിച്ചു പറഞ്ഞത് ഒന്നുമല്ല നൂറ.... ഈ നൂറയേ കുറിച്ച് ഷാദ് ഒരുപാട് അറിയാൻ കിടക്കുന്നു.... നാളെ വൈകീട്ട് പാർകിലേക്ക്‌ വന്നാൽ ഈ ഞാൻ തന്നെ പറഞ്ഞു തരാം *ഞാൻ നൂറ * എന്ന പെണ്കുട്ടി ആരാണെന്ന്.... പക്ഷെ ഇപ്പൊ ഷാദ് ഇവിടെ നിന്നും പോകണം... പ്ലീസ്‌ ...., " എന്നും പറഞ്ഞപ്പോയേക്കും ആ മിഴികൾ നിറഞ്ഞിരുന്നു.... അത്‌ കൂടുതൽ നേരം കണ്ട്‌ നിലക്കാൻ എനിക്ക് കഴിയാത്തത് കൊണ്ട് ഞാൻ അപ്പോൾ തന്നെ അവിടെ നിന്നും പോന്നു.... തിരിച്ചു പോരുമ്പോൾ എല്ലാം എന്റെ ചിന്താ നൂറ യേ കുറിച്ച് മാത്രം ആയിരുന്നു.... ആരായിരിക്കും അവള്.... എന്തിനാ അവള് അവിടെ താമസിക്കുന്നത്‌... ?? അതിനര്ത്ഥം അവളൊരു യതീം ആണെന്നാണോ.... ? അങ്ങനെ ആണേൽ ആ പയ്യൻ... അതാരായിരിക്കുo....? എല്ലാം ഇനി നാളെ നൂറയുമായുള്ള കൂടികാഴ്ചയിൽ തെളിയിക്കണം.... ഈ ശാദിൽ. അത് തെളിയിച്ചിരിക്കും.... ( തുടരും ) ********************************* കുറെ വെയിറ്റ് ചെയ്തു ചടച്ചു ല്ലേ ഫ്രണ്ട്സ്......സോറി ട്ടോ..... ☺ കൊറേ കാലം ആയീലെ എഴുതിയിട്ട്... അതുകൊണ്ട് ഒരു Abcd ഇങ്ങോട്ട് വരുന്നില്ല.... നെക്സ്റ്റ് പാർടിൽ ഷെരിയാക്കാവേ.... ഒരുപാട് നീട്ടി കൊണ്ട് പോവാൻ മാത്രമുള്ള കഥ ഈ സ്റ്റോറിക്ക് ഇല്ലാത്തത് കൊണ്ട് ഞമ്മൾ പെട്ടന്ന് ഈ സ്റ്റോറി അവസാനിപ്പിക്കുന്നത്‌ ആയിരിക്കും... ഒരുപാട് നന്ദിയുണ്ട് ട്ടോ ഞമ്മളെ സപ്പോർട്ട് ചെയ്യുന്നതിന്... ☺☺ കുറച്ചൊക്കെ ചളി വലിച്ചു വാരി വിതറി സ്റ്റോറി എഴുതുന്നത് ആണ് ഞമ്മക്ക് ഇഷ്ട്ടം.... പക്ഷെ ഞമ്മളെ നൂറ ചളികൊണ്ട് നിറക്കാൻ പറ്റിയോരു സ്റ്റോറി അല്ലാത്തത് കൊണ്ട് ഞമ്മക്ക് അങ്ങനെ എഴുതാൻ സാധിക്കുന്നില്ല 😭 പക്ഷെ ഇങ്ങൾ ബേജാർ ആവണ്ട..... ഈ സ്റ്റോറി ഒന്ന് കഴിഞ്ഞോട്ടെ നല്ല ചളി വലിച്ചു വാരി വിതറുന്ന സ്റ്റോറി കൊണ്ട് വരണം എന്നുണ്ട് .... ന്താ ഇങ്ങളെ അഭിപ്രായം....😜 ഈ സ്റ്റോറി ഒന്ന് കഴിക്കാൻ നോക്ക് എന്നിട്ട് മതി പുതിയത് അല്ലേ.... ന്താ ചെയ്യാ എഴുതിയിട്ട് അങ്ങോട്ട്‌ നീങ്ങുന്നില്ല.... 😆 അടുത്ത ഭാഗം ഞായർ രാത്രി 10:30 ക്ക്..... 😉😉
29.2k views
6 days ago
എന്റെ പ്രിയ സുഹൃത്തുക്കളെ .....😘😘😍 ഇങ്ങള് എല്ലാരും ഞമ്മളെ സ്റ്റോറിക്ക് വേണ്ടി വെയ്റ്റിംഗ് ആണ് എന്ന് ഞമ്മക്ക് അറിയ😍ഇൻ ഷ അല്ലാഹ് എക്സാം കഴിഞ്ഞു ഉടൻ തന്നെ ഞാൻ പോസ്റ്റ് ചെയ്യുന്നത് ആണ്....ഇങ്ങള് ദുആ ചെയ്യണം എക്സാം നല്ല പോലെ എഴുതാൻ😊😊 പിന്നെ ഞമ്മള് ഇപ്പോൾ ഇങ്ങനെ ഒരു പോസ്റ്റ്മായി വന്നത് ന്റെ പ്രിയ സുഹൃത്തുക്കൾക്ക് ഒരു സ്റ്റോറിയും അതിന്റെ writereum പരിചയപ്പെടുത്താൻ ആണ്......ഇങ്ങള് എല്ലാരും കട്ട സപ്പോർട്ട് ചെയ്യണം ഈ സ്റ്റോറിക്ക്.......ഒരിക്കലും നിങ്ങൾക്ക് നഷ്ടം ആവില്ല😍😍😍😍 തൂലികയിൽ അക്ഷരം കൂട്ടിച്ചേർക്കുന്നത് ഏവർക്കും കഴിയുന്ന ഒന്നാണ്... 💝💝 എന്നാൽ അക്ഷരങ്ങൾകൊണ്ട് വിസ്മയം ചാർത്താൻ ഏവർക്കും കഴിയില്ല.... ✍️✍️അക്ഷരങ്ങളെ കൂട്ടിച്ചേർത്തു അത്ഭുതം കാട്ടുന്നവരെ എഴുത്തുകാരെന്നു വിശേഷിപ്പിക്കുന്നു ✍️✍️ അക്ഷരശുദ്ധിയും പ്രയോഗഭംഗിയും അതിലുപരി ആശയസമ്പന്നവുമാണ് *💕നിന്റെ സ്വന്തം റസീക്ക*💕💕 എന്ന എഴുത്ത്... ദൈവത്തിന്റെ സ്നേഹസ്പർശം നിറഞ്ഞോരെഴുത്തു... 😍😍😘😘😘 വായനക്കാരിൽ ആകാംഷയുടെ നാമ്പുകൾ വിതറി തുടർക്കഥയായി തുടരുമ്പോൾ...😘😘🤗🤗 പ്രതീക്ഷയോടെ ഒരോ ഭാഗത്തിനായി ഓരോരുത്തരും കാത്തിരിക്കുന്നത് എഴുത്തിലെ മായാജാലം കൊണ്ടു തന്നെയാണ്...😍💘💘💘💘 നല്ലെഴുത്തുകളെ നെഞ്ചോട്‌ ചേർക്കുന്ന ഓരോരുത്തരിലും പുതിയൊരു അംഗം കൂടിയാകും ഈ എഴുത്തെന്നു നിസ്സംശയം പറയാം... 💞💞💞 വായിക്കു... വായനയിലൂടെ എഴുത്തിന്റെ പുത്തൻ അനുഭവങ്ങൾ സ്വായക്തമാക്കു❤️❤️❤️ ❤ *😍A WONDERFULL STORY*😍 വായിക്കാത്തവർക്കായി ഇത് വരെ വന്ന പാർട്ടുകളുടെ ലിങ്ക് തായെ കൊടുക്കുന്നുണ്ട്.. വാട്ട്സാപ്പിലേക്ക് ഷെയർ ചെയ്തു ലിങ്ക് ഓപ്പൺ ചെയ്തു വായിക്കുക...റൈറ്ററെ follow ചെയ്യാനും മറക്കണ്ട...😍😍😘never miss this story RAIZA💘(ഷെയർ ചാറ്റ് ഐഡി) 👇👇👇 👇👇👇 👇👇👇 https://b.sharechat.com/eD5mgpwkSP PART 1 https://b.sharechat.com/VSVimPWgHS PART 2 https://b.sharechat.com/Wc3WOUnrKS PART 3 https://b.sharechat.com/VEz0soiTNS PART 4 https://b.sharechat.com/FMObMhP3QS PART 5 https://b.sharechat.com/T5U89gfzUS PART 6 https://b.sharechat.com/sPk1HLyUXS PART 7 https://b.sharechat.com/lPWE5OMN2S PART 8 https://b.sharechat.com/RfQYdSwA7S PART 9 https://b.sharechat.com/FyHiEAmUaT PART 10 https://b.sharechat.com/PKn5PviceT PART 11 https://b.sharechat.com/osi2qQsboT PART 12 https://b.sharechat.com/UHWfdc5SuT PART 13 https://b.sharechat.com/AOySvjuNzT PART 14 https://b.sharechat.com/98RRuNvKET
#

📙 നോവൽ

📙 നോവൽ - ന്റെ സ് സീക്കം Raiza @ raizu4478 97 2551 പോസ്റ്റുകൾ ഫോളോവേഴ്സ് നിന്റെ സ്വന്തം റസീക്ക ഷെയർചാറ്റിൽ എന്നെ ഫോളോ ചെയ്യു - ShareChat
19.7k views
1 months ago
#

📙 നോവൽ

*💘ഞാൻ നൂറ💘* ✒ Sinu Sherin *ഭാഗം - 3* "ഹ ഹ ഹ .... എന്തൊരു കോമഡിയാ .... എനിക്ക് ചിരിക്കാൻ വയ്യ.... ഇങ്ങനെയും ഇങ്ങൾ കളവു പറയോ... " "ഇയ്യ്‌ ചിരിക് ട്ടോ ....ഞാൻ കളവു പറയാറില്ല... എങ്കിലും ഇന്നലെ പറഞ്ഞു... " "ആ കളവ് നമ്മക്ക് നടപ്പിൽ വരുത്തിയാലൊ.... " "എന്ത്.... ??" "ഹാ... മാഷെ... നിങ്ങൾ എന്താ ഉദേശിച്ചത് അത് തന്നെയാണ് ഞാനും ഉദേശിച്ചത് ..... നിങ്ങൾക്ക് ഫെമിന യേ കല്യാണം കഴിച്ചൂടെ.... അപ്പൊ അതൊരു നുണയാവില്ലല്ലോ.... " അവൾ പെട്ടന്നത്‌ പറഞ്ഞതും ഞമ്മൾ ഞെട്ടി തരിച്ചു പോയി.... പിന്നീട് അതൊരു പൊട്ടി ചിരിയായി മാറാൻ അതിക സമയം വേണ്ടി വന്നില്ല.... "ഹ ഹ ഹ... . എന്താ നീ പറഞ്ഞെ.... അവളെ കല്യാണം കഴിക്കാനോ....വാട്ട്‌ ഏ ഫണ്ണി.... ഹ ഹ ഹ ..അവളെനിക്ക് സിസ്റ്ററെ പോലെയാണ് .....അതുമാത്രം അല്ല അവൾക്കു ഞാനും അങ്ങനെ തന്നെയാണ്.... " "അതിനു ഇപ്പൊ എന്താ ഇത്ര മാത്രം ചിരിക്കാൻ.... സ്വന്തം സിസ്റ്റർ ഒന്നുമല്ലല്ലോ... അമ്മാവന്റെ മകൾ അല്ലേ...അപ്പൊ കല്യാണം കഴിച്ചെന്നു കരുതി കുഴപ്പം ഒന്നുമില്ല.... " "അതൊക്കെ ശേരിയ... ബട്ട്‌ ഞങ്ങൾ രണ്ടുപേരും തമ്മിൽ അങ്ങനെയല്ല... ഒരു സിസ്റ്റർ ബ്രദർ ബന്തമാണ്.... അതുകൊണ്ട് തന്നെ മോള്ടെ ആ പൂതി നടകത്തില്ല.... " "ഓഹ്... നടക്കണ്ട എന്നുണ്ടെങ്കിൽ നടകണ്ടഡാാാ ഉവ്വേ.... " "എന്താ നീ വിളിച്ചേ ഡാ എന്നോ...ഇതുവരെ ഇങ്ങൾ എന്നൊക്കെ ആയിരുന്നല്ലോ... ഇപ്പൊ പെട്ടന്ന് എവിടുന്നാ ഡാാാ എന്നൊക്കെ കയറി വന്നേ... " "ദേ അവിടേക്ക് നോക്കിയേ.... " എന്നും പറഞ്ഞു കടലിലേക്ക്‌ അവൾ വിരൽ ചൂണ്ടിയപ്പോൾ ഞാനും അവിടേക്ക് നോക്കി ... "അവിടെ എന്താ... അവിടെ ഒന്നും കാണുന്നില്ലല്ലോ... " "അവിടെ ഒന്നും ഇല്ല... അവിടെ നിന്നാ ഡാാാ വിളി വന്നത് എന്ന് പറയായിരുന്നു.... 😉😉" "നീ ആൾ കോള്ളാലോ.... ആദ്യം കണ്ടപ്പോൾ എന്ത് പാവം ആയിരുന്നു... ഇപ്പോയല്ലേ തനി സ്വഭാവം മനസ്സിലായി തുടങ്ങിയത് ..... " "ഇതൊക്കെ എന്ത്.... ഇനി എന്തൊക്കെ കാര്യങ്ങളാണ് കാണാൻ കിടക്കുന്നെ... 😎" "ഓഹ്.... അപ്പൊ നീ വലിയ ആളാണല്ലേ...പക്ഷെ എന്നോട് വേണ്ടാ... ഇനിയും ചളി വിട്ടാൽ ഞാൻ ഗുണ്ടകളെ ഇറക്കി തട്ടി കൊണ്ട് പോകാൻ പറയും..." "അതൊക്കെ എനിക്ക് പുല്ലാണ്.... കൊണ്ട് പോയതിലേറെ എളുപ്പത്തിൽ അവരു ഇവിടെ തന്നെ ഇറക്കി വിടും... 😂" "എന്തുവാടി ഇത്... ചളി വിടുമ്പോൾ കുറച്ചു മയത്തിലൊക്കെ വിടു... ഇത് മനുഷ്യൻ ആ കടലിലേക്ക്‌ തെറിച്ചു പോവുമല്ലോ .. " " അയ്യോ വേണ്ട ഞാൻ നിർത്തി ... 😷" "അപ്പൊ ഞാൻ കടലിലേക്ക്‌ വീഴും എന്ന പേടി ഉണ്ടല്ലേ.... " "അതൊന്നും അല്ല.... ഇങ്ങൾ വീണാൽ ആ കടൽ നാശം ആവൂലെ... അപ്പൊ ആ കടലിലെ മീനുകൾ ഒക്കെ ചത്തു പോവൂലേ..... ഒറ്റ ദിവസം കൊണ്ടൊന്നും ആ കടലിലെ മുഴുവൻ മീനുകളെ തിന്നാൻ ഉള്ള കഴിവൊന്നും എനിക്കില്ല..അതോണ്ട് പറഞ്ഞതാ😆" "ഓഹ് എന്റെ പോന്നോ നമിച്ചു.... " "ആാഹ്...അങ്ങനെ വായിക് വാ.... " "നിന്റെ നെയിം എന്താ എന്നാ പറഞ്ഞെ.... എനിക്ക് ഓർമ കിട്ടുന്നില്ല... " "നൂറ...☺" "ഹാ നൂറ... നിന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്... " "എല്ലാരും ഉണ്ട്... എന്റെ ഉപ്പയും ഉമ്മയും ഒഴിച്ച്.... " "അവർ.... ??" "മരിച്ചു പോയി ..... " "ഓഹ് .... സോറി.... ഞാൻ അറിയാതെ... " "അത് കുഴപ്പമില്ലടോ... ഇങ്ങൾക്ക് അറിയാത്തത് കൊണ്ടല്ലേ.... " എന്നും പറഞ്ഞു അവൾ എന്നിൽ നിന്നും തിരിഞ്ഞ് കടലിലേക്ക്‌ നോക്കി ഇരുന്നു .....പിന്നെ ഞാനും ഒന്നും പറയാൻ പോയില്ല .... ഞാൻ ചോദിച്ചതിനു ശേഷം ആണ് അവളിങ്ങനെ മൗനം പാലിച്ചത്‌.... അവൾക്കത്‌ എത്രത്തോളം സങ്കടo നൽകി എന്ന് അവളുടെ മൌനത്തിലൂടെ കാണാമായിരുന്നു.... ഞങ്ങൾക്കിടയിൽ ഒരുപാട് നേരം മൗനം തളം കെട്ടി നിന്നു.....കടലിലേക്ക്‌ തന്നെ നോക്കി ഇരുന്നു ചടച്ചപ്പോൾ ഞാൻ ചുറ്റും നോക്കി ഇരിക്കാൻ തുടങ്ങി... സത്യം പറഞ്ഞാൽ അവളൊന്നും മിണ്ടാതെ ഇരുന്നിട്ട് എനിക്ക് നന്നായി ചടക്കുന്നുണ്ടായിരുന്നു.... അങ്ങനെ ഞാൻ ചുറ്റും നോക്കുന്നതിനിടയിൽ ആണ് ആ കാഴ്ച എന്റെ കണ്ണിൽ പെട്ടത്.... ഒരു പെണ്ണിന്റെ പിറകെ ഒരാണ് നടക്കുന്നു.... അവന്റെ മുഖം ഒരു ദയനീയ അവസ്ഥയായിരുന്നു.... അവളോട്‌ എന്തൊക്കെയോ പറയുന്നു.... ഇടയ്ക്കു അവളുടെ കയ്യിൽ പിടിച്ചു എന്തൊക്കെ പറയുന്നു... അവളാനേൽ അമ്പിനും വില്ലിനും അടുക്കാതെ അവന്റെ കൈ എല്ലാം തട്ടി മാറ്റി പോകുന്നു ..... ഇതൊക്കെ കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്.... ഞാൻ ആണേൽ അറിയാതെ തന്നെ ചിരിക്കുകയും ചെയ്തു.... പെട്ടന്ന് ഒരാൾ തിരിഞ്ഞ് എന്നെ നോക്കാണ്....ഞാൻ അപ്പൊ തന്നെ അവൾക്കു ചിരിച്ചു കൊടുത്തു... എന്തിനാ ചിരിക്കുന്നെ എന്ന രീതിയിൽ അവൾ എന്നെ നോക്കിയപ്പോൾ ഞാൻ അവൾക്കു ആ മനോഹരമായ കാഴ്ച കാണിച്ചു കൊടുത്തു.... പിന്നെ ഞാൻ നിരീക്ഷിച്ച പോലെ തന്നെ അവളും കണ്ണിമ വെട്ടാതെ അവരെ നോക്കി നിൽക്കാണ്.... ഇത്രയും നേരമായിട്ടും ആ പെണ്ണ് അടുത്തിട്ടില്ല.... ഇവനാനേൽ അവള്ടെ കയ്യൊക്കെ പിടിച്ചു മാപ്പ് പറയാണ്....കുറച്ചു നേരത്തിന് ശേഷം അവൾ ഒട്ടും അടുക്കില്ലേന്ന്‌ മനസ്സിലായപ്പോൾ അവൻ അവളെയും ഒരുപോലെ ഞങ്ങളെയും ഞെട്ടിച്ചു കൊണ്ടാണ് അത് പറഞ്ഞത് ..... "നീ പോ.... ഇത്രയും നേരം ഞാൻ കെഞ്ചിയിട്ടും നിനക്കെന്റെ സ്നേഹം മനസ്സിലാക്കാൻ കഴിയുന്നില്ലല്ലോ.... ആരേലും പറയുന്നതല്ലേ നിനക്ക് വിശ്വാസം.... ഇത്രയധികം നിന്നെ സ്നേഹിക്കുന്ന ഈ ഹൃദയത്തിന്റെ അവകാശിയേ നിനക്ക് വിശ്വാസം ഇല്ലല്ലോ.... ഇനി വരുന്നില്ല നിനക്കൊരു ശല്യമായി... ആവും വിധം ഞാൻ നിന്നോട് പറഞ്ഞു നോക്കി.... പക്ഷെ നിനക്കതു കേള്ക്കാൻ കൂടി വയ്യല്ലോ.... എന്നെ മനസ്സിലാക്കാൻ ഇത്രയും നേരം ആയിട്ടും നിനക്ക് കഴിഞ്ഞില്ലല്ലോ.... ഇനി ഞാൻ എന്തിനാ നിനക്ക്... നിനക്ക് വിശ്വാസം ആരെയാ എന്ന് വെച്ചാൽ അവരുടെ കൂടെ പോ....ഞാൻ പോവാണ്....ഇനി നിനക്കെന്നല്ല ആർക്കും ഒരു ശല്യം ആയി ഈ ലോകത്ത് ഉണ്ടാവില്ല .... വെറ്തെ പറയാണ് എന്ന് കരുതേണ്ട.... പറയുന്നത് ചെയ്യുന്നവനാണ് ഈ അസ്‌ലം.... " എന്നും പറഞ്ഞു നിറഞ്ഞു വന്ന കണ്ണുനീർ തുടച്ചു മാറ്റി അവൻ കടലിനെ ലക്‌ഷ്യം ആക്കി നടന്നു.... ഇടയ്ക്കു ഇടയ്ക്കു അവൻ കണ്ണ് തുടക്കുകയും ബാക്കിലേക്ക്‌ തിരിഞ്ഞ് നോക്കി അവൾക്കു നേരെ പുഞ്ചിരിച്ച് കൊടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു..... അവൻ കടലിനെ ലക്ഷ്യമാക്കി മുന്നോട്ടു ഓരോ കാലു വെക്കുമ്പോഴും എന്നിലേക്ക്‌ കൂടുതൽ പേടി വന്നു തുടങ്ങി... "ഷാദ് ....വേണ്ടാ.... എനിക്ക് കാണേണ്ട....... അവളോട്‌ അവനെ തടയാൻ പറ..... ഇല്ലേൽ അവൻ മരിക്കും എനിക്ക് ഉറപ്പാണ്.... എന്നെ വിട്ട് പോവല്ലേ.....എന്നെ തനിച്ചാക്കി പോവല്ലേ..... ഷാ.....ദ്... " എന്നു പറഞ്ഞുള്ള കരച്ചിൽ കേട്ടപ്പോൾ ആണ് ഞാൻ നൂറയേ നോക്കിയത്‌ ... അപ്പൊ അവളുടെ അവസ്ഥ കണ്ട്‌ ഞാൻ ശെരിക്കും ഞെട്ടി പോയി.... രണ്ടു കൈ കൊണ്ടും ചെവി പൊത്തി പിടിച്ചു കണ്ണുകൾ ഇറുക്കി അടച്ചു അവൾ എന്തൊക്കെയോ വിളിച്ചു പറയുകയാണ്..... ഞാൻ അവള്ടെ അടുത്തേക്ക് കുറച്ചു കൂടി നീങ്ങി ഇരുന്നു അവളെ വിളിച്ചു... അവൾ മറുപടി ഒന്നും പറയാതെ നേരത്തെ ഇരുന്ന പോലെ തന്നെ ഇരിക്കുകയാണ്.... മടിച്ചാനേലും ഞാൻ അവളെ തട്ടി വിളിച്ചു.... "നൂറ... ആർ യു ഓക്കേ.... തനിക്ക് കുഴപ്പം ഒന്നുമില്ലല്ലോ.... " എന്നും ചോദിച്ചു ഞാൻ അവളെ വിളിച്ചപ്പോൾ അവൾ വീണ്ടും എന്തൊക്കെയോ പിറുപിറുക്കാൻ തുടങ്ങി.... "വേണ്ടാ..... ഇവരോട് എന്നെ കൊണ്ട് പോവല്ലേ എന്ന് പറ ഷാദ്.... എനിക്ക് ഇവിടെ ഇരിക്കണം..... എന്നെ വിട്..... എനിക്ക് ഇവിടെ നിന്നും പോരേണ്ട.....വിടാൻ അല്ലേ പറഞ്ഞെ.... എന്നെ കൊണ്ട് പോവല്ലേ... പ്ലീസ്.... " എന്നും പറഞ്ഞു വീണ്ടും അവൾ കരയാൻ തുടങ്ങി.... ഒന്നും മനസ്സിലാവുന്നില്ല എനിക്ക്.... എന്നാലും അവൻ മരിക്കാൻ പോവുന്നതിനു ഇവൾ എന്തൊക്കെയാ ഈ വിളിച്ചു പറയുന്നത്.... ഞാൻ അവളെ വീണ്ടും തട്ടി വിളിച്ചു. പെട്ടന്നവൾ കണ്ണ് തുറന്ന് നേരെ എന്റെ മുഖത്തെക്ക് നോക്കി... പിന്നീട് ചുറ്റിലും നോക്കി.....എന്നിട്ടൊരു നെടുവീർപ്പിട്ട് സീറ്റിലേക്ക്‌ ചാരി ഇരുന്നു.... അപ്പോയും അവൾ കിതക്കുന്ന ശബ്തം എനിക്ക് കേള്ക്കാമായിരുന്നു.... "നൂറ.... തനിക്ക് എന്താ പറ്റിയത്...പെട്ടന്ന് എന്തൊക്കെയോ വിളിച്ചു പറയുന്നത് കേട്ടു....എന്താടോ പ്രശ്നം... ഇപ്പൊ ഓക്കേ അല്ലേ... " "ഉം.... പിന്നെ അതാ ആ നേരത്തെ കണ്ട കപ്പിൾസ്.... " എന്നും പറഞ്ഞു അവൾ കൈ ചൂണ്ടി കാണിച്ച ഭാഗത്തേക്ക് ഞാൻ നോക്കി.... അപ്പോയല്ലേ രസം... അവനും ആ പെണ്ണും കൂടി കെട്ടിപിടിച്ചു നില്ക്കുന്നു.... ഇതാപ്പോ നല്ല കഥ.... പോകുന്നത് ഒക്കെ കണ്ടപ്പോൾ ഞാൻ അവൻ മരിക്കും എന്ന് തന്നെ വിജാരിച്ചിരുന്നു.... ഇത് ദേ രണ്ടും കൂടി നിന്നു റൊമാൻസ് കളിക്കുന്നു.... "അവർ രണ്ടുപേരും ഹസ്ബന്റ് ആൻഡ്‌ വൈഫ്‌ ആണ് ഷാദ്.... നോക്ക് അവളുടെ കഴുത്തിൽ മഹർ ഉണ്ട്... " എന്നും പറഞ്ഞു അവൾ ചിരിച്ചു..... ഒപ്പം ഞാനും ഒന്ന് ചിരിച്ചു കൊടുത്തു... കാരണം അപ്പോയും എന്റെ മനസ്സിൽ അവൾ എന്തിനാണ് ഒച്ച വെച്ചത് എന്നായിരുന്നു... അവളോട്‌ ചോദിക്കുമ്പോൾ ഒക്കെ അവൾ അതിൽ നിന്നും ഒഴിഞ്ഞു മാരും പോലെ.... പെട്ടന്നാണ് എന്റെ മനസ്സിലേക്ക് അതോടി എത്തിയത്.... "നീ... നീ... ഇപ്പൊ എന്താ എന്നെ വിളിച്ചത്.... ഷാദ് എന്നോ....നേരത്തെയും നീ ഇത് വിളിച്ചത് ഞാൻ കേട്ടു....." എന്ന് ചോദിച്ചു കൊണ്ട് ഞാൻ അവൾക്കു നേരെ തിരിഞ്ഞപ്പോൾ അവൾ എന്ത്‌ പറയണം എന്നറിയാതെ നില്ക്കുന്നുണ്ടായിരുന്നു "അത് പിന്നെ ഞാൻ... അറിയാതെ... " "ഉം.... എന്തായാലും പേര് കൊള്ളാം... എല്ലാരും എന്നെ ദിലു എന്ന വിളികാർ ഒറിജിനൽ നെയിം ഷാദിൽ. ഇത് അതിൽ നിന്നൊക്കെ ഒരു വരൈറ്റി യായി... ഷാദ്... അടിപൊളി.. ഇത് വരെ എന്നെ ആരും അങ്ങനെ വിളിച്ചിട്ടില്ല.... എന്നാലും നീ വിളിച്ചോ.... ☺☺" "താങ്ക്സ്... പെട്ടന്ന് വായയിൽ വന്നത് അതാണ്‌... അതാണ്‌ ഞാൻ അങ്ങനെ വിളിച്ചേ.... എന്തായാലും പേര് കൊള്ളാം ല്ലേ.... " "ഹാ... പിന്നെ നീ നേരത്തെ കരഞ്ഞത്തിന്റെ കാരണം പറഞ്ഞില്ല....നേരത്തെ നീ കര..." "ഹാ ഷാദ് ഇപ്പോൾ തന്നെ ലേറ്റ് ആയി... എനിക്കിപ്പോൾ തന്നെ പോകണം.... ഇനി in sha allaah വിധിയുണ്ടെങ്കിൽ കാണാം....എന്നാൽ ശെരിട്ടോ.... " എന്നും പറഞ്ഞു വാച്ചിലേക്ക്‌ നോക്കി കൊണ്ട് അവൾ അവിടെ നിന്നും എണീറ്റു എന്നെ ഒന്ന് നോക്കി പോയി.... അവളോട്‌ വീണ്ടും ചോദിക്കണം എന്നുണ്ടായിരുന്നു... പക്ഷെ അവൾ ഒന്നും തന്നെ പറയാതെ എല്ലാം മൂടിവെക്കുകയാണ്... ആ അവളോട്‌ ഒന്നും ചോദിച്ചിട്ട് കാര്യം ഇല്ല ... പറയാൻ താല്പ്പര്യം ഇല്ലാത്തവരെ എന്തിനാ നിര്ബന്ധിപ്പിക്കുന്നെ..... ഞാൻ പിന്നെ ഒന്നും തന്നെ ആലോചിക്കാന് നില്ക്കാതെ അവിടെ നിന്നും പോന്നു.... വീട്ടിലെത്തി കുളിച്ചു ഫ്രഷ്‌ ആയി നൈറ്റിൽ ഫുഡും കഴിച്ചു റൂമിലേക്ക്‌ കിടക്കാൻ പോന്നു..... കുറെ നേരായി ഫോൺ ഒന്ന് തുറന്നിട്ട്‌. അത് തുറന്ന് വാട്സപ്പിൽ മെസ്സേജ് നോക്കി റിപ്ല്യ്‌ കൊടുക്കുമ്പോൾ ആണ് നൂറയുടെ നമ്പർ വാങ്ങിയില്ലല്ലോ എന്ന കാര്യം ഓർമ വന്നത്.... അല്ലെങ്കിലും അവള്ടെ നമ്പർ എന്തിനാ വാങ്ങുന്നെ... ഇനി കാണുമോ എന്ന് കൂടി അറിയാത്ത ഒരാളുടെ നമ്പർ എന്തിനാ എനിക്ക്.... അല്ലേലും മോശം ആയി... അവളുടേത്‌ വാങ്ങാം ആയിരുന്നു.... ഒന്നും ഇല്ലേലും രണ്ടു ദിവസത്തെ പരിജയം ഇല്ലേ..... എന്നിങ്ങനെ അന്തവും കുന്തവും ഇല്ലാത്ത ഓരോ കാര്യങ്ങൾ നമ്മൾ തന്നെ ചിന്തിച്ചു കൂട്ടി ആകെ വട്ടായി... അവസാനം അവളുടെ ഓർമ്മകൾക്ക് സ്റ്റോപ്പ്‌ ഇട്ടു ഞമ്മൾ കിടന്നു..... എവിടെ.... ഇതൊരു നടക് പോവൂല... ഈ പെണ്ണിന്റെ മിഴികൾക്ക് എന്താ ഇപ്പൊ ഇത്ര വലിയ പ്രതേകത... ദിവസവും എത്ര എണ്ണ തിനെ കാണുന്നെ... അവരിൽ ഒന്നും ആകർഷിക്കാത്ത എന്തോ ഒന്ന് ഇവൾക്ക് ഉള്ള പോലെ .... ആ മിഴികൾ ശെരിക്കും ഒരൽബുദമാണ്.... കണ്ടാൽ വീണ്ടും കാണാൻ തോന്നുന്ന.... ഒരിക്കെ കണ്ടില്ലേൽ കാണാൻ കൊതിക്കുന്ന ഒരുതരo അത്ഭുതമാണ് ആ മിഴികൾ..... വീട് എവിടെയാ എന്നറിയില്ല.....ഏത് കോളേജിൽ ആണ് പഠിക്കുന്നത് എന്നറിയില്ല.... കൂടുതൽ ആയി ഒന്നും അറിയില്ല... എങ്കിലും എന്തൊക്കെയോ അറിയാം.... പക്ഷെ ഇനിയും അവളെ കുറിച്ച് എന്തൊക്കെയോ അറിയാൻ കിടക്കുന്നു..... അവൾക്കുള്ളിൽ എന്തൊക്കെയോ സങ്കടങ്ങൾ ഒളിക്കുന്നുണ്ട്..... ആരോടും പറയാൻ കഴിയാതെ എന്നാൽ ആരോടെങ്കിലും പറയാൻ തോന്നുന്ന ചില സങ്കടങ്ങൾ.... അത് എന്താണ് എന്നറിയാൻ ഒരുപാട് ആഗ്രഹം ഉണ്ട്.... പക്ഷെ എന്തോ അതറിയാൻ കഴിയുന്നില്ല.... ******************************** "ഇത്താ.... ഇങ്ങൾ എത്തിയോ.....എവിടെ ഞങ്ങൾക്കുള്ള മിട്ടായി " എന്നും ചോദിച്ചു അനുവും സഫുവും വന്നെന്റെ കൈ പിടിച്ചപ്പോൾ ആണ് ഞാൻ ചിന്തകളിൽ നിന്നും ഉണർന്നത്.... എന്റെ ബാഗിൽ അവര്ക്ക് വേണ്ടി വാങ്ങിയിരുന്ന മിട്ടായി എടുത്ത്‌ അവര്ക്ക് കൊടുത്തു അവരുടെ തലയിൽ ഒന്ന് തലോടി ഞാൻ അകത്തേക്ക് കടന്നു.... റൂമിൽ പോയി ഫ്രഷ്‌ ആയി താഴേക്കു ഇറങ്ങി.... ടാബിളിൽ എല്ലാവരും ഹാജർ ആയിരുന്നു.... "റനൂ.... വേഗം വാ... നിനക്ക് ഇഷ്ട്ടപെട്ട താണ്‌ ഇന്നു റംലത്ത ഉണ്ടാക്കിയത്.... വാ വന്നിരിക്.... " എന്നും പറഞ്ഞു റംലത്ത വിളിച്ചപ്പോൾ ഞാൻ അവര്കൊക്കെ ചിരിച്ചു കൊടുത്തു സീറ്റിൽ പോയി ഇരുന്നു... അനുവും സഫുവും ആക്രാന്തം കൊണ്ട് കണ്ണൊന്നുo കാണുന്നില്ല എന്ന് തോന്നുന്നു... ഭയങ്കര തീറ്റയാണ്... ബാക്കിയുള്ളവരുടെ അവസ്ഥയും ഇത് തന്നെയാണ്... "റംലത്ത ഇങ്ങളെ ഫുഡ്‌... ഒരു രക്ഷയും ഇല്ല.... എന്നാ പൊളിപ്പൻ ആണ്... അരേവാ...." "ഇതാണ് ഇന്റെ റനൂ.... ബാക്കിയുള്ളവർക്ക് ഒക്കെ തിന്നാനെ അറിയൂ... നല്ലൊരു വർത്താനം പറയണം എന്നുണ്ടെങ്കിൽ റനൂ മോൾ തന്നെ വേണം.... " എന്നും പറഞ്ഞു റംലത്ത നമ്മളെ കവിളിൽ പിടിച്ചൊരു ഉമ്മ തന്നു... "അല്ലേലും എല്ലാർക്കും അവളെ മതിയല്ലോ....അവളല്ലേ ഇപ്പൊ തങ്കക്കട്ടി.... എനിക്ക് മതിയായി ഫുഡ്‌.." കുറച്ചു ഗൌരവതിൽ തന്നെ ഷാന പ്ലേറ്റ് നീക്കി വെച്ചു കൊണ്ട് എണീക്കാൻ നിന്നു.... "ഞാൻ ഇനി പറഞ്ഞാ കുറ്റം കൊണ്ട് തിന്നാതെ ഇരിക്കണ്ട.... കഴിച്ചോ... ഇനി അതിന്റെ പേരിൽ ഒരു തർക്കം വേണ്ട..." "അല്ലേലും ആർക്കാ ഫുഡ്‌ വേണ്ടാതെ... ഞാൻ ഒരു ഫോർമാലിട്ടിക്ക് പറഞ്ഞതല്ലേ....ഫുഡ്‌ ഒക്കെ ഞമ്മൾ വേസ്റ്റ് ആക്കോ.... " എന്നും ചോദിച്ചു ചിരിച്ചു കൊണ്ട് ഷാന വീണ്ടും ഫുഡ്‌ കഴിക്കാൻ തുടങ്ങി...ദേ ഇതാണ് ഷാന....ഇത്രയേ ഒള്ളു ആൾ.... "അപ്പൊ നീ എന്നെ പറ്റിച്ചതാ ല്ലേ .... എന്തായാലും മോൾ ഇനി കഴിക്...." എന്നും പറഞ്ഞു റംലത്ത പോയി... ഫുഡ്‌ ഒക്കെ കഴിച്ചു കഴിഞ്ഞു എല്ലാവരും കിടക്കാൻ പോയി.... റൂമിലെ ബെഡിൽ തലയണയിൽ ചാരി ഇരുന്നു ഞാൻ ഓരോ ചിന്തകളിലേക്ക്‌ ആണ്ടു... അപ്പോയും മനസ്സിൽ തിളങ്ങി നിന്ന മുഖം "ഷാദ്.. ".... അവന്റെ കൂടെ ഇരിക്കുമ്പോൾ മനസ്സിന് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീലിംഗ് ആണ്... രണ്ടു ദിവസം ആണേലും ഞാൻ അത് അനുഭവിച്ചു തന്നെ അറിഞ്ഞു..... "റനൂ.... ആരെ കുറിച്ചാടാ ഇത്ര ആഴത്തിൽ ചിന്തിക്കുന്നത്.... പതിവില്ലാതെ ചുണ്ടിൽ പുഞ്ചിരി ഒക്കെ ഉണ്ടല്ലോ ...... " എന്നും ചോദിച്ചു ഷാന ചിരിച്ചപ്പോൾ ഞാൻ അവളോട്‌ ഒന്നുമില്ല എന്ന് പറഞ്ഞു തിരിഞ്ഞ് കിടന്നു.. ശെരിക്കും ഞാനിന്നു അവനു മുന്നിൽ എല്ലാം തുറക്കേണ്ടതായിരുന്നു..... പക്ഷെ അതെല്ലാം ഞാൻ തന്ത്രപ്പൂർവം ഡീൽ ചെയ്തു..... ഇന്നു അയാള് കടലിലേക്ക്‌ പോകുന്നത് കണ്ടപ്പോൾ പഴയെ കാര്യങ്ങൾ എല്ലാം മനസ്സിൽ തെളിയാൻ തുടങ്ങി.... അറിയാതെ ആണേലും അതിൽ നിന്നെന്നെ മുക്തയാക്കിയത്‌ ഷാദ് ആണ്.... അവൻ വീണ്ടും വീണ്ടും എന്റെ ഉള്ളറിയാന് ശ്രമിക്കുന്നത് കൊണ്ടാണ് അവനിൽ നിന്നും ഞാൻ വേഗം പോന്നത്..... അവൻ അറിയുന്ന നൂറ അല്ല ഇത്.... എനിക്ക് പിന്നിലുള്ള കാര്യങ്ങൾ എന്ത് കാരണവശാലുo അവൻ അറിയരുത്... ഈ നൂറക്ക് മറ്റൊരു മുഖം കൂടി ഉണ്ടെന്ന് അവൻ അറിയാൻ ഇടവരരുത്..... ( തുടരും ) ******************************** ലെങ്ങ്ത് ഇത് വെച്ചു അഡ്ജസ്റ്റ് ചെയ്യിട്ടോ ഫ്രണ്ട്സ് ...... അടുത്ത ഭാഗം ചൊവ്വാഴ്ച്ച രാത്രി 10:30 ന്.....
37.7k views
1 months ago
#

📙 നോവൽ

*💘ഞാൻ നൂറ💘* ✒ Sinu Sherin *ഭാഗം - 2* https://b.sharechat.com/K6BTnL8q6R?referrer=whatsappShare *_💘പ്രണയ 📖 പുസ്തകം_* ================= *📖ENJOY YOUR WRITING EXPERIENCE WITH PRANAYA PUSTHAKAM*📖 *_🖋🔰രചനകളുടെ വസന്തമാളികയിലേക്കുള്ള ചവിട്ടുപടി.അക്ഷരങ്ങളെ കൂട്ടുകാരനാക്കാൻ നിങ്ങൾ തയ്യാറാണോ...നിങ്ങളുടെ ഓരോ വാക്കുകൾക്കും അഭിപ്രായങ്ങൾക്കും എല്ലാ തരത്തിലും പ്രചോദനമേകാൻ,പ്രോത്സാഹിപ്പിക്കാൻ നിങ്ങൾക്കൊപ്പം ഞങ്ങളുണ്ടാകും...._* *_🖋🔰പുതിയതും പഴയതുമായ കഥകളും നോവലും നിങ്ങളുടെ വിരൽ തുമ്പിൽ  ലഭിക്കാൻ പ്രണയ പുസ്തകം  എന്ന whatsapp ഗ്രൂപ്പിൽ അംഗമാകൂ_* *https://chat.whatsapp.com/5O1XAhVAIid9IpHmA5FjTe* ~~~~~~~~~~~~~~~~~~~ *FB GROUP JOIN LINK* *https://www.facebook.com/groups/321552815074586/* ~~~~~~~~~~~~~~~~~~~ *♲Share Chat*:- *https://sharechat.com/profile/kathakaludetheeram* ÷÷÷÷÷÷÷÷÷÷÷•÷÷÷÷÷÷÷÷÷÷ *_POSTING ADMIN:-_* *ThanseeH WnD* *📲:http://api.whatsapp.com/send?phone=917356903728* ********************************* "നിങ്ങൾ ഇത്രയും നേരം ഒരു പിഴച്ചവളെ കുറിച്ച് പറഞ്ഞിരുന്നില്ലേ.... ആ രണ്ടാം കെട്ട് കാരിയാണ് നൂറ എന്ന ഈ ഞാൻ.... " അവൾ ഇത്രയും പറഞ്ഞു നിർത്തിയപ്പോൾ ശെരിക്കും ഞാൻ ഞെട്ടി തരിച്ചു പോയി.... ഞാൻ പോലും അറിയാതെ തന്നെ എന്റെ കൈ അവളിൽ നിന്നും വേർപ്പിരിഞ്ഞിരുന്നു.... "എന്തുപറ്റി.. നിങ്ങൾ ഞെട്ടിപോയോ.... നിങ്ങളാണ് എന്നെ കാണാൻ വന്ന ഷാദിൽ മെഹ്ഫൂഖ് അലി എന്ന അറിഞ്ഞപ്പോൾ ഇതെ ഞെട്ടൽ ഞാനും ഞെട്ടിയതാ.... " എന്നും പറഞ്ഞവൾ കടലിലേക്ക്‌ നോക്കി ഇരുന്നു..... 'പടച്ചോനെ.... ഇവളായിരുന്നോ ലവൾ.... ഞാൻ അറിഞ്ഞില്ലല്ലോ.... ഒന്നും അറിയാതെ ഞാൻ എന്തൊക്കെയാ വിളിച്ചു കൂവിയത്‌.... ശോ.... ഈ പെണ്ണ് എന്നെ കുറിച്ച് എന്ത് കരുതി കാണും...എനിക്ക് ഇപ്പോയും വിശ്വാസം വരുന്നില്ല ഇവൾ തന്നെയാണ് അതെന്ന്‌.... ഇനി എന്നെ പറ്റിക്കാൻ വേണ്ടി ഇവൾ നുണ പറയാണെങ്കിലൊ.... ' " താൻ തന്നെയാണോ അവൾ.... നീ പറഞ്ഞതെല്ലാം സത്യമാണോ.... " എന്നൊരു സംശയരൂപത്തിൽ ഞാൻ അവളോട്‌ ചോദിച്ചപ്പോൾ അവൾ ചിരിച്ചു കൊണ്ട് എനിക്ക് നേരെ തിരിഞ്ഞു.... "എന്താ മാഷെ... ഞാനാണ് ആ പെണ്ണ് എന്ന് വിശ്വസിക്കാൻ ഇത്ര ഭുദ്ധിമുട്ട്....കളവു പറയേണ്ട ആവിശ്യം ഒന്നും എനിക്കില്ല... ഞാൻ പറഞ്ഞത് സത്യം തന്നെയാണ്... " അതെ.... അവൾ പറഞ്ഞത് വേണേൽ സത്യമായിരിക്കും.... പക്ഷെ ഇവളെ കണ്ടാൽ ഒരു രണ്ടാം കെട്ട് കാരിയാണെന്ന് തോന്നുകയേ ഇല്ല..... ഒരു ചെറിയ പെണ്കുട്ടി.... അവളെ തന്നെ സസൂക്ഷ്മo വീക്ഷിക്കുന്നതിന് ഇടയിലാണ്‌ അവൾ എനിക്ക് നേരെ വീണ്ടും തിരിഞ്ഞത്‌.... "പിന്നെ.... ഞാനിപ്പോ ഇത്ര കഷ്ട്ടപ്പെട്ട് ഇവിടേക്ക് വന്നത് ഇങ്ങളെ കാണാൻ തന്നെയാണ്....പക്ഷെ അതൊരിക്കലും നിങ്ങളുടെ ജീവിതത്തിലേക്ക്‌ വരാൻ അല്ല...നിങ്ങളോട് ചില കാര്യങ്ങൾ പറയാൻ ആണ്.... " അവൾ കുറച്ചു സീരിയസ് ആയി ഇത്രയും പറഞ്ഞു നിർത്തിയപ്പോൾ ഞാൻ എന്താ എന്നുള്ള രീതിയിൽ അവളെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു.... "എനിക്ക് ഈ കല്യാണത്തിന് താല്പ്പര്യം ഇല്ല.....ഈ കല്യാണത്തിന് എന്നല്ല ഇനി ഒരു കല്യാണത്തിനും എനിക്ക് താല്പ്പര്യമില്ല...." 'ഹൈവാ..... ഞമ്മൾ മനസ്സിൽ വിചാരിച്ചതാണ്‌ ഓൾ പറഞ്ഞത്....എനിക്കും ഇവളെ കെട്ടാൻ താല്പ്പര്യമില്ല. ഓളെ സുറുമ കണ്ണിൽ വീണുപോയിട്ടുണ്ടെങ്കിലുo.. ഒരിക്കലും ഒരു രണ്ടാം കെട്ട് കാരിയെ കല്യാണം കഴിക്കാൻ എന്ന മോഹമൊന്നും എനിക്കില്ല.... എന്തൊക്കെ പറഞ്ഞാലും എന്റെ സ്റ്റാറ്റസിന് ഒത്തൊരു പെണ്ണിനെ മതി എനിക്ക്..... ' ഞമ്മളെ ചിന്തകൾ കാട് കയറാൻ നിന്നപ്പോഴേക്കും അവൾ വീണ്ടും സംസാരിച്ചു തുടങ്ങിയിരുന്നു..... "നാട്ടിലെ തന്നെ അറിയപ്പെട്ട പുത്തൻപുരക്കൽ വീട്ടിലെ റഷീദ് അലിയുടെ മകന് വേണ്ടിയൊരു കല്യാണ ആലോജന വന്നു എന്നറിഞപ്പോൾ തന്നെ ഞാൻ ഞെട്ടാതെ ഇരുന്നില്ല.... കാരണം ഒരു രണ്ടാം കെട്ട് കാരിക്ക് പ്രായം പോലും തികയാത്ത ഒരു ഒന്നാം കെട്ട് കാരാൻ.... കേൾക്കുന്നവർക് തന്നെ അൽഭുധമായി തോന്നും.... അപ്പൊ സ്വാഭാവികമായും ആ ഒരു അത്ഭുതം എനിക്കും വരാതെ ഇരിക്കില്ലല്ലോ...... 18 തികഞ്ഞപ്പോയേക്കും നിക്കാഹ് കഴിപ്പിക്കാൻ തീരുമാനിച്ചു.... തീരുമാനിച്ച പോലെ തന്നെ എല്ലാം നടക്കുകയും ചെയ്തു.... 18 തികഞ് രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും നിക്കാഹ് കഴിഞ്ഞു.....നിക്കാഹിന് മുൻപേല്ലാം സങ്കടം തോന്നിയിരുന്നു വെങ്കിലുo നിക്കാഹിന്റെ അന്ന് ആ സങ്കടം എല്ലാം പാടെ മറന്നിരുന്നു.... പക്ഷെ ആ സന്തോഷതിനു വലിയ ആയുസൊന്നും ഇല്ലായിരുന്നു എന്ന് ഞാൻ തിരിച്ചറിഞത് പിറ്റേ ദിവസം ഒരു ആസ്സിഡെന്റിലൂടെ എന്റെ ഇക്ക ഈ ലോകത്തോട്‌ വിട പറഞ്ഞു എന്നറിഞ്ഞപ്പോൾ ആണ്.... കുറച്ചു കാലത്തേക്ക് ഒരു മരവിച്ച അവസ്ഥ തന്നെയായിരുന്നു എനിക്ക്.... കാരണം ആ ഒറ്റ ദിവസം കൊണ്ട് ഒരുപാട് ആഴത്തിൽ പതിഞ്ഞിരുന്നു എന്റെ ഇക്ക എനിക്ക്.... എല്ലാം റബ്ബിന്റെ പരീക്ഷണം അല്ലേ എന്നോർത്തപ്പോൾ പതിയെ എല്ലാം ശെരിയായി തുടങ്ങി.....അങ്ങനെ ഡിഗ്രി ചെയ്യാൻ തീരുമാനിച്ചു..... ഏകദേശം മൂന്ന് മാസം കഴിഞ്ഞൊല്ലു അപ്പോയെക്കും വന്നു റഷീദ് അലിയുടെ മകന് വേണ്ടിയുള്ള കല്യാണ ആലോജന..... ദാന ശീലനും ജനങ്ങളുടെ പ്രിയങ്കരനുമായ റഷീദ് അലിയുടെ മകൻ എന്നെ ഇഷ്ട്ടപെടുമോ എന്ന ആശങ്ക എനിക്കുണ്ടായിരുന്നു... ദേ ഈ കുറച്ചു നിമിഷം വരെ.... ഇപ്പോൾ മനസ്സിലായി എന്നെ കല്യാണം കഴിക്കുന്നതിൽ എത്രത്തോളം താല്പ്പര്യം ഉണ്ട് നിങ്ങള്ക്കെന്ന്‌..... നമ്മൾക്ക് രണ്ടുപേർക്കും താല്പ്പര്യം ഇല്ലാത്ത സ്ഥിതിക്ക് നമ്മുക്ക് ഈ കൂട്ടി ചേർക്കൽ ബന്തം ഇവിടെ വെച്ചു അവസാനിപ്പിക്കാം.. .... പക്ഷെ അതിനുവേണ്ടി നിങ്ങൾ എനിക്ക് ഒരു ഉപകാരം ചെയ്തു തരണം.... ഒരിക്കലും ഒരു രണ്ടാം കെട്ട് കാരിക്ക് അഭിപ്രായം പറയാനുള്ള അവകാശം ഇല്ല... പ്രേതെകിച്ചു എനിക്ക്... അതുകൊണ്ട് തന്നെ എന്നെ ഇഷ്ട്ടപ്പെട്ടില്ല എന്ന് നിങ്ങൾ വേണം വീട്ടിൽ പറയാൻ....." "ഞാനോ.... എന്നെ കൊണ്ടോന്നും പറ്റില്ല.... ഞാൻ പറഞ്ഞാൽ വീട്ടിൽ കേൾക്കുകയും ഇല്ല.... " അവളുടെ കഥയിൽ ലയിച്ചു ഇരിക്കുകയായിരുന്ന എനിക്ക് നേരെ അവൾ തൊടുത്തു വിട്ട അവസാന വാക്കുകൾ കേട്ടപ്പോൾ എവിടുന്നാ എനിക്ക് ബോധം വന്നേ എന്നറിയില്ല.... ഇവൾക്ക് അങ്ങനെ എല്ലാം പറയാം... എന്റെ വീട്ടിലെ അവസ്ഥ എനിക്കെ അറിയൂ.... 😥😥 "നിങ്ങൾക്ക് കഴിയും.... നിങ്ങൾ ശ്രമിച്ചാൽ..... ഇനി അഥവാ അതിനു വേണ്ടി നിങ്ങൾ ശ്രമിച്ചില്ലെങ്കിൽ ഒരു രണ്ടാം കെട്ട് കാരിയെ കെട്ടേണ്ടി വരും നിങ്ങൾക്ക്... അതുകൊണ്ട് അതിനു വേണ്ടി ശ്രമിക്...ഇന്നു ഞാൻ വീട്ടിൽ ചെല്ലുമ്പോൾ എനിക്ക് അറിയാനുള്ള ഒരു സന്തോഷ വാർത്ത അതായിരിക്കണാം..... അപ്പൊ ശെരി... " എന്നും പറഞ്ഞു എന്റെ മറുപടിക്ക് പോലും കാത്ത് നിക്കാതെ അവൾ എന്നിൽ നിന്നും നടന്നകന്നു...... 'ഇതിപ്പോ നല്ല കഥ.... ഞാൻ എന്ത് പറഞ്ഞാ ഈ കല്യാണം മുടക്കാ....സോ ചിമ്പിൾ എന്ന് പറഞ് അവൾക്കു അങ്ങട്ട് പോയാൽ പോരെ .... എന്റെ അവസ്ഥ ആരറിയാനാ.....' ഞമ്മൾ ഒരുപാട് നേരം കുത്തി ഇരുന്നു ആലോചിച്ചിട്ട്‌ ഒന്നും ഒരു ഐഡിയയും ഞമ്മളെ മണ്ടയിലേക്ക് വരുന്നില്ല.... അവസാനം ഗതികെട്ട് ഞമ്മൾ അവിടുന്ന് എണീറ്റു വീട്ടിലേക്ക്‌ പോയി .... വീട്ടിലേക്ക്‌ ചെന്നപ്പോൾ അതിലേറെ വിറ്റ്... ഞമ്മളെ ഉമ്മയുണ്ട് ഞമ്മളെയും കാത്ത് സിറ്റൗറ്റിൽ തലങ്ങും വിലങ്ങും നടക്കുന്നു.... ആ നടത്തം കണ്ടാൽ തോന്നും അത് ഞമ്മളെ ഉപ്പ റഷീദ് അലി ആണെന്ന്.... ഞമ്മൾ കേറി ചെല്ലുമ്പോൾ തന്നെ ഉമ്മാക്ക് അസ്സലൊരു പുഞ്ചിരി സമ്മാനിച്ചു.... ഞമ്മളെ പുഞ്ചിരിക് ഭയങ്കര ബർകത് ആണ്... അതോണ്ട് അതിൽ മൂപ്പത്തി വീണാലൊ....പക്ഷെ അന്നേരം ഞമ്മളെ ബർകത് അമ്മായിന്റെ വീട്ടിൽക് നിക്കാൻ പോയി എന്ന് തോന്നുന്നു.... മൂപ്പത്തി തിരിച്ചു ഞമ്മൾക്ക് ചിരിച്ചു തന്നീലാ.... പകരം ഒരു ഭയങ്കരമായ നോട്ടമാണ് ഞമ്മളെ നോക്കിയത്‌.... എട്ടാം വയസ്സിൽ ഉമ്മ കാണാതെ bakery എടുത്ത്‌ തിന്നപ്പോൾ നോക്കിയ അതെ നോട്ടം...😱 ഞമ്മക്ക് പിന്നെ ഈ നോട്ടം മുമ്പ് ഒരിക്കെ കിട്ടിയതൊണ്ട് വലിയ പേടിയൊന്നും തോന്നീല..... എന്നാലും മോനായി പോയീലെ.... അപ്പൊ പേടിച്ച പോലെ അഭിനയിച്ചല്ലേ പറ്റൂ....😉😉 "ഉമ്മ എന്താ എന്നെ ഇങ്ങനെ നോക്കുന്നെ... എനിക്ക് പേടിയാവുന്നുണ്ട്.... ഇങ്ങനെ നോക്കി പേടിപ്പിക്കാതെ ഒന്ന് കാര്യം പറയി ഉമ്മ.... 😭😭😭" ഞമ്മൾ ഇല്ലാത്ത കരച്ചിലും പിഴിച്ചിലുo ഒക്കെ മുകത്തു വരുത്തി ഉമ്മയോട് ചോദിച്ചതും ഉമ്മ തന്ന മറുപടി കേട്ട് പകച്ച്‌ പണ്ടാരമടങ്ങി പോയി ഞാൻ.... 😨 "ഇന്നു നീ കാണാൻ പോയ കുട്ടിക്ക് എന്താ ഒരു കുറവ്....നിന്നോട് ഞാൻ പറഞ്ഞതല്ലേ നീ ആഗ്രഹിക്കും പോലെ സ്റ്റാറ്റസിൽ അല്ല കാര്യം എന്ന് ... ഒരു രണ്ടാം കെട്ട് കാരി എന്ന് നീ ഇങ്ങനെ കൂടെ കൂടെ പറയുന്നുണ്ടല്ലോ.... ആ കുട്ടിക്കു കല്യാണ പ്രായമെ ആയിട്ടൊല്ലു... അല്ലാതെ കെട്ട് പ്രായവും കഴിഞ്ഞു കല്യാണം നടക്കാതെ ഇരിക്കോന്നും അല്ല..... എങ്ങനെ നിനക്ക് മനസ്സ് വന്നു അതിന്റെ മുഖത്ത് നോക്കി നീ എനിക്ക് യോജിച്ച പെണ്ണല്ല എന്ന് പറയാൻ.... " 'ഉമ്മ ആരാ കാര്യാ ഈ പറയുന്നേ....എനിക്ക് ഒന്നും മനസ്സിലാവുന്നില്ല.... രണ്ടാം കെട്ട് കാരി എന്നൊക്കെ ഇടയ്ക്കു കയറി പറയുന്നും ഉണ്ട്...ആകെ കൺഫ്യൂഷൻ ആയല്ലോ.... എന്റെ കൺഫ്യൂഷൻ ദേവങ്ങളെ... പോകൂ....സോഹാ...സോഹാ...' എന്നൊക്കെ ഞമ്മൾ ഉള്ളിൽ ഉരുവിട്ട് ഉമ്മയോടായി ചോദിച്ചു.... "അല്ല ഉമ്മ... ഇങ്ങൾ ഇത് ആരാ കാര്യാ പറയുന്നേ... എനിക്കൊന്നും മനസ്സിലായില്ല.... " "വേണ്ട വേണ്ടാ .... നീ എന്നോട് ഇനി കളവു പറഞ് രക്ഷപ്പെടാo എന്നൊന്നും കരുതേണ്ട... ആ കുട്ടിയുടെ വീട്ടിൽ നിന്നും വിളിച്ചിരുന്നു.... നീ ആ കുട്ടിയുടെ മുഖത്ത് നോക്കി പറഞ്ഞു... എനിക്ക് ഇങ്ങനെ ഒരു പെണ്ണിനെ വേണ്ടാ എന്നും... നീ എനിക്ക് യോജിച്ച പെണ്ണല്ല എന്നും..... ഇനിയും നുണ പറഞ് നീ ബുദ്ധിമുട്ടണ്ട...." 'എപ്പോ.... 😱...ഞാനോ.... അവളോ....ആകെ പണി പാളിയോ... വെറുതെ അല്ല ഉമ്മ ഇന്നു ഇത്ര ദേഷ്യത്തിൽ.... ഉമ്മാനെ ഇത്രയും ദേഷ്യത്തോടെ അവസാനമായി ഞാൻ കണ്ടത് എട്ടാം വയസ്സിൽ ആണ്... 😭😭 ഇന്നിപ്പോ വീണ്ടും.... ഇനി ഇപ്പൊ എന്ത് പറഞ്ഞു രക്ഷപ്പെടും ......' എന്നിങ്ങനെ ഓരോന്ന് ആലോചിച്ചു ഇരിക്കുമ്പോൾ ആണ് ഉള്ളിൽ നിന്നും ആരെക്കെയോ പുറത്തേക്ക് വന്നത്.... വന്ന ആളുകളെ കണ്ടതും വീണ്ടും ഞമ്മൾ ഞെട്ടി.... ഞമ്മളെ ഉമ്മന്റെ ആങ്ങളയായ റാഫികാകയും അമ്മായിയും അവരുടെ ഒരേ ഒരു പെണ് സന്തതി ആയ ഫെമിനയും.... അവരെ കണ്ടപ്പോൾ നമ്മൾ ഞെട്ടിയത്‌ എന്തിനാ വെച്ചാൽ ഞമ്മളെ ഉമ്മ ചീത്ത പറഞ്ഞത് അവരും കേട്ടിട്ടുണ്ടാവൂലെ....അപ്പൊ ഞമ്മൾ ഓലെ മുന്നിൽ ശശി ആയിലെ....😆😆 ഓലെ കണ്ടപ്പോൾ ആണ് ഞമ്മളെ ഉള്ളിൽ ബൾബ്‌ കത്തിയത്‌.... അവരെ കണ്ടപ്പോൾ അല്ല അതിലെ ഫെമി എന്ന ഫെമിനയേ കണ്ടപ്പോൾ....😉😉😥 "ഉമ്മ പറഞ്ഞത് ശെരിയാ....എനിക്ക് അവളെ ഇഷ്ട്ടമായില്ല.... അത് അവളുടെ വേഷം കൊണ്ടോ സ്വഭാവം കൊണ്ടോ അവൾ ഒരു രണ്ടാം കെട്ട് കാരി ആയതു കൊണ്ടോ അല്ല.... മറിച്.... " എന്നും പറഞ്ഞു ഞമ്മൾ നിർത്തിയപ്പോൾ എല്ലാരും കൂടി ഞമ്മളെ മുഖത്തേക്ക് നോക്കാണ്....അപ്പൊ പിന്നെ വീണ്ടും ഞമ്മൾ നുണക്ക് ദീപം കൊളുത്തി.... "മറിച് ഞാനും ഫെമിയും ഇഷ്ട്ടത്തിലായത്‌ കൊണ്ടാണ്.... " "എന്ത്..... എന്താ നീ പറഞ്ഞെ...., " പേടിക്കേണ്ട വേറെ ആരും അല്ല.... ഞമ്മളെ ഉമ്മച്ചിയാണ്....😉 "അതെ ഉമ്മ.... എനിക്ക് ഫെമിയെയും അവൾക്കു എന്നെയും ഇഷ്ട്ടമാണ്... പലപ്രാവിശ്യം ഞാനിതു പറയണം എന്ന് കരുതിയതാണ്.... പക്ഷെ എനിക്കത് പറയാൻ കഴിഞ്ഞില്ല.... അതിനിടയിൽ ആണ് ഉമ്മ എനിക്ക് ഇങ്ങനെ ഒരു കല്യാണ ആലോജന കൊണ്ട് വന്നേ.... എനിക്ക് അവളെ കല്യാണം കഴിക്കാനോ സ്നേഹിക്കാനോ കഴിയില്ല.... കാരണം അതിനു മുൻപേ ഫെമി എന്റെ മനസ്സിൽ സ്ഥാനം പിടിച്ചു കഴിഞ്ഞിരുന്നു.... ഇനിയും ഉമ്മ അവളെ തന്നെ കല്യാണം കഴിക്കാൻ പറഞ്ഞെന്നെ നിര്ബന്ധിപ്പിക്കരുത്..... " എന്നും പറഞ്ഞു ഞമ്മൾ നിർത്തിയപ്പോൾ എല്ലാവരും ഒരു അത്ഭുദ ജീവിയെ പോലെ എന്നെ നോക്കുന്നുണ്ടായിരുന്നു.... ഫെമി ആണേൽ കണ്ണ് ഇപ്പൊ പുറത്തേക്ക് തള്ളി വീഴും എന്ന അവസ്ഥയിലാണ്.... ഞാൻ ആരും കാണാതെ അവൾക്കു നേരെ സൈറ്റ് അടിച്ചു കൊടുത്തു.... അപ്പോൾ തന്നെ ഓൾ ഇന്നേ തുറിച്ചു നോക്കുന്നുണ്ട്.... "ഫെമി.... ഞാൻ ഈ കേട്ടത് ഒക്കെ സത്യം ആണോ..... നീയും ദിലുവും തമ്മിൽ ഇഷ്ട്ടതിലാണോ.... ??" എന്ന് ഞമ്മളെ ഉമ്മ അവളോട്‌ കനപ്പിച്ച് ചോദിച്ചപ്പോൾ അവൾ എന്ത് പറയണം എന്നറിയാതെ എന്റെ മുഖത്തേക്ക് നോക്കി നിൽക്കാണ്..... ഞാൻ അവളോട്‌ പല കോപ്രായങ്ങളും കാണിച്ചു പറയ് എന്ന് പറഞ്ഞു... അപ്പോയും ആ പോത്ത് ഞമ്മളെ മുഖത്തേക്ക് നോക്കി നിൽക്കാണ്.... "ഫെമി... ഞാൻ ചോദിച്ചത് നീ കേട്ടില്ലേ... പറ... നീയും ദിലുവും തമ്മിൽ ഇഷ്ട്ടതിലാണോ.... ??" അവൾ അപ്പൊ തന്നെ ഞെട്ടി തരിച്ചു എന്റെ മുഖത്ത് നിന്നും കണ്ണേടുത്ത് ഉമ്മയോട് അതെ എന്ന് തലയാട്ടി.... ഉമ്മ അത് കണ്ടതും ഒന്നും മിണ്ടാതെ അവിടെന്ന് പോയി.... പിറകെ ഞങ്ങളെ രണ്ടു പേരെയും ഒന്ന് നോക്കി അമ്മായിയും റാഫികാകയും.... അപ്പോയ സത്യത്തിൽ സമാധാനം ആയെ.... ഹൌ.... രക്ഷപ്പെട്ടു... ഈ പെണ്ണെങ്ങാനും ഇഷ്ട്ടത്തിൽ അല്ല എന്ന് പറഞ്ഞിരുന്നു എങ്കിൽ ഞമ്മളെ ഉമ്മ ഒരു നാഗവല്ലി ആവുന്നത് കാണാം ആയിരുന്നു..... ഞമ്മൾ സമാധാനത്തിൽ അവിടെന്ന് പോകാൻ നിന്നതും ആ ഫെമിന കുരിപ്പ് ഞമ്മളെ കൈ പിടിച്ചു കൊണ്ടോയി റൂമിൽ കയറ്റി....എന്നിട്ട് ഞമ്മളെ അടി മുതൽ മുകളിൽ വരെ നോക്കാണ് പെണ്ണ്.... "എന്താ ദിലുക്ക ഇങ്ങളെ ഉദ്ദേശം.... ഞാനും ഇങ്ങളും തമ്മിൽ എപ്പളാ പ്രേമത്തിൽ ആയെ ......" പെണ്ണ് ഫുൾ കലിപ്പ് മൂഡിൽ ഞമ്മലൊട് അത് ചോദിച്ചതും ഞമ്മൾ അവൾക്കു നേരെ ചിരിച്ചു കൊടുത്തു ... "അത് പിന്നെ... ദേ കുറച്ചു മുൻപേ.... നീ ഒന്ന് സഹകരിക് ഫെമി.... എനിക്ക് ഈ കല്യാണം എങ്ങനെലുo മുടക്കനo അതിനുള്ള അവസാനത്തെ അടവ് ഇതാണ് ... നീ ഒന്ന് മനസ്സിലാക്കഡാാാ....." എന്നും പറഞ്ഞു ഞമ്മൾ അവളെ കവിളിൽ പിടിച്ചു നുള്ളി... "അയ്യട.... സോപ്പിങ്ങ് ഒന്നും വേണ്ടാ... എന്നാലും എന്നാ വിശ്വസിക്കുന്ന നുണയാ ഇങ്ങൾ പറഞ്ഞെ.... ഞാൻ പോലും ഞെട്ടി പോയി.... ഇനി ഇപ്പൊ ഇതവരു സീരിയസ് ആക്കി എടുക്കോ എന്നാണു എന്റെ പേടി ... " "നീ പേടിക്കേണ്ട എന്റെ പെങ്ങളെ.... ഇതൊക്കെ പുഷ്പ്പം പോലെ നമ്മൾക്ക് ഡീൽ ചെയ്യാ.....നീ കുറച്ചു ദിവസം ദേ ഇത് പോലെ ആക്റ്റു ചെയ്‌താൽ മതി.... എന്റെ മുത്തല്ലേ ഡാാാ.... ഒന്ന് സമ്മതിക്ക്.... " എന്നും പറഞ്ഞു സോപ്പിങ്ങ്ൽ ഞമ്മൾ കുറച്ചു പത കൂടി കൂട്ടിയപ്പോൾ പെണ്ണ് ഫ്ലാറ്റ്.... അങ്ങനെ ഓളെ റെഡി ആക്കി എടുത്തു.... ഇനി ബാക്കി ഉള്ളോരെ.... ഞമ്മൾ ബാത്‌റൂമിൽ പോയി കുളിച്ചു ഫ്രഷ്‌ ആയി താഴെ ചെന്നപ്പോൾ എല്ലാവരും പോയിരുന്നു... "ഉമ്മ അവരെല്ലാം പോയോ.... ഫുഡ്‌ കഴിക്കാൻ നിന്നില്ലേ.... " "അവർ പോയി... നീ കുളിക്കായിരുന്നത്‌ കൊണ്ട് നിന്നോട് പറഞ്ഞില്ല.... ഇല്ല... അവരു ഒന്നും കഴിച്ചില്ല... ഫെമിക്ക് എന്തോ വർക്ക്‌ കമ്പ്ലീറ്റ്‌ ആക്കാൻ ഉണ്ടെന്ന്... അതുകൊണ്ടവർ നേരത്തെ ഇറങ്ങി. ... " ഉമ്മാന്റെ ശബ്തതിൽ അപ്പോയും ഒരു കനപ്പ് എനിക്ക് കാണാം ആയിരുന്നു... അത് മാറ്റി എടുക്കാൻ വേണ്ടി ഞമ്മൾ ഉമ്മാനോടായി പറഞ്ഞു .. "അതെന്തേ ഉമ്മ... അവൾ എന്തൊക്കെ പറഞ്ഞാലും ഇങ്ങൾക്ക് അവരെ ഫുഡ്‌ കഴിപ്പിച്ചു വിട്ടാൽ മതിയായിരുന്നു.... " "അവരെ ഫുഡ്‌ കഴിപ്പിക്കാൻ നിനക്ക് ഇത്ര നിര്ബന്തം എന്താ എന്ന് എനിക്ക് അറിയാ....." എന്നും പറഞ്ഞു ഉമ്മ എന്നെ ഒരു നോട്ടം.... അതിൽ തന്നെ ഞമ്മൾ ഉരുകി ഇല്ലാണ്ടായി.... പിന്നെ നമ്മൾ ഒന്നും മിണ്ടാൻ നില്ക്കാതെ ഫുഡ്‌ കഴിക്കാൻ ഇരുന്നു.... അപ്പോയെക്കും ഉപ്പയും വന്നിരുന്നു... "നിന്റെ മനസ്സിൽ ഇങ്ങനെ ഒരു കാര്യം ഉണ്ടായിരുന്നു വെങ്കിൽ നിനക്കതു നേരത്തെ പറയാമായിരുന്നു.... ഇത് വെറുതെ എന്നെ കളിയാക്കി കൊണ്ട്.... എന്ത് കൊണ്ട് നീ ഇത് നേരത്തെ പറഞ്ഞില്ല ..... നിനക്ക് ഫെമിയോടുള്ള ഇഷ്ട്ടം എന്നും ഒരു ആങ്ങള എന്ന രീതിയിൽ ആയിരുന്നു... പിന്നെ എപ്പോയാണ് അത് വേറൊരു ഇഷ്ട്ടമായി മാറിയത് എന്നെനിക്കു അറിയില്ല...... എന്തായാലും നിന്റെ ഇഷ്ട്ടം ഇതാണ് എങ്കിൽ പിന്നെ അവര്ക്ക് വാക്ക് കൊടുത്തിട്ടു കാര്യം ഇല്ലല്ലോ.... ഞാൻ അവര്ക്ക് വിളിച്ചു പറഞ്ഞിട്ടുണ്ട്.... ഇത് വേണ്ടാ എന്ന്.... " ഉപ്പ അത്രയും പറഞ്ഞു നിർത്തിയപ്പോൾ ഞമ്മളെ ഉള്ളിൽ വീണ്ടും സന്തോഷത്തിന്റെ പെരുമ്പറ മുട്ടാൻ തുടങ്ങി...... പക്ഷെ അപ്പോയും ഉപ്പന്റെയും ഉമ്മാന്റെയും മുഖത്ത് ഒരു നിരാശ ഭാവം എനിക്ക് കാണാന് കഴിഞ്ഞു.... ഞമ്മൾ പിന്നെ അത് മൈൻഡ് ആക്കാതെ വേഗം ഫുഡ്‌ ഒക്കെ കഴിച്ചു റൂമിലേക്ക്‌ പോയി ഡോർ ലോക്ക് ചെയ്തു.... " 🎶ഡിസ്കോ ദിവാനീ....... ആഹാ.... ആഹാ.... ഓ.... ഓ.... ഓഹ്....ഡിസ്കോ ദിവാനീ... ആഹാ... ആഹാ... ഓ.. ഓ...🎶 ഞമ്മക്ക് ആണേൽ എല്ലാ സിനിമകളും കൂടി മാഷ്അപ്പ് ആയി ഇറങ്ങിയ ഫീൽ ആയിരുന്നു.... സന്തോഷം കൊണ്ട് എനിക്ക് നില്ക്കാനും ഇരിക്കാനും വയ്യേ.... പക്ഷെ.... ഞമ്മളെ അപ്പോയും ടെൻഷൻ അടിപ്പിച്ച വേറൊരു കാര്യം... പ്ലാൻ ബാലസുധാ....ശേ....സോറി.... പ്ലാൻ ഫെമി.... അതിലൊരു തീരുമാനം ഉണ്ടാക്കണം.... ഞമ്മൾ എല്ലാം മനസ്സിൽ നിന്നും മാറ്റി വെച്ച് നല്ല സുഗമായി നിദ്രയേ പുല്കാൻ നിന്നു....പക്ഷെ ആ നിദ്ര ദേവി ഞമ്മളെ തിരിഞ്ഞ് നോക്കേണ്ടേ....ഒന്ന് നുള്ളി എങ്കിലും പോയ്കൂടെ.... എവിടെ.... കണ്ണടച്ചാൽ ആ സുറുമയണിഞ മിഴികലാണ്‌ മുന്നിൽ തെളിയുന്നത്‌....ആ നോട്ടം ഈ മനസ്സിൽ ആയതിൽ തന്നെ പതിഞ്ഞിരിക്കുന്നു.... വീണ്ടും വീണ്ടും കാണാൻ തോന്നുന്നുണ്ട് ആ മിഴികളെ... ആ മിഴികൾ എന്നെ നോക്കുമ്പോൾ ഒരു പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീലിംഗ് ആണ്.... 😍 വേണ്ട ഷാദിൽ... അതൊന്നും നീ ഇനി ആലോചിക്കേണ്ട.... അവളുടെ കാര്യം ഇനി ഇല്ല.... ഇനി അവൾക്കു നിന്റെ ലൈഫുമായി യാതൊരു ബന്തവും ഇല്ല.... പറ്റുന്നില്ല.... എത്ര ഞമ്മളെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിട്ടും ഈ പണ്ടാറ മനസ്സ് ഓളെ ആ മിഴികളെ ആലോചിചിരിക്കാണ്.... ഇതൊരു നടക് പോകൂല എന്ന് മനസ്സിലായപ്പോൾ ഞാൻ ഒരു ചെറിയ പ്രതിക്ക്ഞ എടുത്ത്‌ കിടന്നുറങ്ങി.... പിറ്റേന്ന് വൈകുന്നേരം ആയപ്പോൾ ഞാൻ ബുള്ളെട്ടുo എടുത്ത്‌ പാർകിലേക്ക്‌ വിട്ടു.... അവിടെ ചെന്നു കയറിയപ്പോൾ ഇന്നലെ ഇരുന്ന അതെ സീറ്റിൽ ഇരിക്കുന്നു ഞാൻ കാണാൻ ആഗ്രഹിച്ച ആൾ.... അറിയാതെ തന്നെ ഞമ്മളെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.... അതൊരു പക്ഷെ കാണാൻ ആഗ്രഹിച്ച ആൾ ഇവിടെ ഉണ്ടായത് കൊണ്ടാവാം..... ഞാൻ അവളുടെ അടുത്തേക്ക് നടന്നു... "അല്ല... എന്നും ഇവിടെ കാണുന്നുണ്ടല്ലോ.... എന്താ എന്നും ഇവിടെ... " ഞമ്മളെ ചോദ്യം കേട്ട് ചിന്തയിൽ ആയിരുന്ന അവൾ പെട്ടന്ന് ഞെട്ടി എന്നെ നോക്കി.....എന്നിട്ട് നെഞ്ചിൽ കൈ വെച്ച് എന്നെ നോക്കി.... "പേടിപ്പിച്ചു കളഞ്ഞല്ലോ.... " എന്നവൾ പറഞ്ഞപ്പോൾ ഞാൻ അവൾക്കു നേരെ ചിരിച്ചു കൊടുത്തു അവിടെ ഇരുന്നു... "അല്ല ഞാൻ ചോദിച്ചതിനു ഒന്നും മറുപടി പരഞ്ഞീല...." "എന്താ ഇവിടെ എന്നോ....നിങ്ങൾ എന്ന് ഇവിടെ വന്നാലും ഞാൻ ഇവിടെ ഉണ്ടാകും... ഇതാണ് എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട സ്ഥലം. ഇവിടെ വന്നിരിക്കാന് ഒരു പ്രതേക ഫീൽ ആണ്.... ☺☺" "ഉം.... അല്ല നീ ഇന്നലെ എന്റെ ഉമ്മാനോട് വിളിച്ചു ന്താ പറഞ്ഞെ... " "അതോ... ഇങ്ങൾ ഇവിടെ ഇരുന്നു ഐഡിയ ആലോജിക്കുന്നത്‌ ഞാൻ കണ്ടിരുന്നു... അപ്പോയെ എനിക്ക് തോന്നി ഇതൊരു നടക് പോവൂല എന്ന്... അപ്പൊ ഞാൻ വീട്ടിൽ പോയി വെറ്തെ ഒരു നുണ വിട്ടതാണ്.... അവരു അപ്പൊ തന്നെ ഇങ്ങളെ വീട്ടില്ക്ക് വിളിച്ചു പറഞ്ഞു.... സംഭവം സിമ്പിൾ ആയില്ലേ..." "ഹാ... സിമ്പിൾ... ഇന്നലെ ഞാൻ പറഞ്ഞാ നുണ കേട്ടാൽ ഇയ് അപ്പൊ എന്താ പറയാ...." എന്നും പറഞ്ഞു ഇന്നലെ നടന്നത് എല്ലാം അവൾക് പറഞ്ഞു കൊടുത്തു.... അത് കേട്ട് പെണ്ണ് ഹലാക്കിലെ ചിരി.... "ഹ ഹ ഹ.... എന്തൊരു കോമഡി.... എനക്ക് വയ്യ.... ഇങ്ങനെ ഒക്കെ ഇങ്ങൾ കളവു പറയോ....ഹ ഹ ഹ ... " "നീ ചിരിക്....ഇങ്ങനെ കളവു പറയൂല... ഇന്നലെ പറഞ്ഞു.... " പിന്നീട് അവൾ ചോദിച്ച ചോദ്യം കേട്ട് ഞമ്മൾ ഞെട്ടി തരിച്ചു പോയി.... ( തുടരും ) ********************************* ഫസ്റ്റ് പാർട്ടിന് തന്നെ നിങ്ങൾ ഓരോരുതരും തന്ന സപ്പോർട്ട് ഒരുപാട് നന്ദിയുണ്ട്.... ഇനിയുള്ള പാർറ്റുകലിലും ഇത് പ്രതീക്ഷിക്കുന്നു ഫ്രണ്ട്സ്..... ☺☺ ലെങ്ങ്ത് അത്യാവശ്യതിനു ഉണ്ട് ... ഇത് വെച്ചു അഡ്ജസ്റ്റ് ചെയ് ട്ടോ..... plz അടുത്ത ഭാഗം ശനിയാഴ്ച രാത്രി 10:30 ന്.....
37.3k views
1 months ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post
Share on other apps
Facebook
WhatsApp
Unfollow
Copy Link
Report
Block
I want to report because