@shersinzz
@shersinzz

Sinu Sherin

💞മെഹ്ഫിൽ💞

#

📙 നോവൽ

Ooiii ഫ്രണ്ട്സ്....❤️ മെഹ്ഫിൽ എന്ന സ്റ്റോറിക്ക് വേണ്ടി ഒത്തിരി കാലമായി എന്റെ പ്രിയപ്പെട്ട വായനക്കാർ കാത്തിരിക്കുകയാണെന്നെനിക്കറിയാം.... എല്ലാവരെയും കാത്തിരിപ്പിന്റെ അങ്ങേ അറ്റത്തു എത്തിച്ചതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു.... ജീവിതമെന്ന യാത്രയിൽ പ്രശനങ്ങൾ ഇല്ലാത്തവരായി ആരും ഇല്ലല്ലോ.....ഹൃദയതിന് താങ്ങാവുന്നതിലും സങ്കടം വന്നാൽ എല്ലാത്തിൽ നിന്നും ഒഴിഞ് മാറാൻ നമ്മൾ ആഗ്രഹിക്കും.... ജീവിതത്തിൽ അതുപോലൊരു പ്രശനം വന്നപ്പോൾ കഥ തുടരുന്നത് പോലും നല്ലതല്ലേന്ന് തോന്നി.... അതുകൊണ്ട് തന്നെ Sc പോലും ഡിലീറ്റ് ആക്കി.... അതുകൊണ്ടാണ് ഇത്രയും കാലം യാതൊരു വിവരവും ഇല്ലാതിരുന്നെ.... സ്റ്റോറി യിലെ പല കഥാപാത്രങ്ങളെയും ഞാൻ മറന്നിരിക്കുന്നു....അതുകൊണ്ട് തന്നെ mehfil ഇത് വരെ യുള്ള പാർട്ട്‌സ് ഒക്കെ അയച് തന്നത് ഒരു ഫ്രണ്ട് ആയിരുന്നു..... അത് വായിക്കുന്നതിനിടയിൽ എനിക്ക് മനസ്സിൽ ആയൊരു കാര്യമാണ്....mehfil stry മുന്നോട്ട് കൊണ്ട് പോകാൻ എനിക്ക് കഴിയില്ല....അത് മാത്രം അല്ല എഴുതിയ ഞാൻ പോലും ഓരോ ഭാഗവും മറന്നു എങ്കിൽ വായനക്കാരായാ നിങ്ങളിലെ പലരും അതിലെ പല ഭാഗങ്ങളും മറന്നിട്ടുണ്ടാവും.... അതുകൊണ്ട് തന്നെ എത്രയും പെട്ടന്ന്... ഇനി വൈകിക്കില്ല... ഒരു ന്യൂ സ്റ്റോറിയുമായി വരാം..... എന്റെ വരും സ്റ്റോറികളിൽ mehfil എന്ന നോവലിൽ പൊട്ടിക്കാൻ വെച്ചിരുന്ന ഒരുപാട് സസ്പെൻസ് ഉണ്ടായിരുന്നു... അതെല്ലാം ഉൾകൊള്ളിക്കാം...പാതി വഴിയിൽ ഉപേക്ഷിക്കില്ല..... എന്റെ മുൻ കഴിഞ്ഞ എല്ലാ സ്റ്റോറികളും സപ്പോർട്ട് ആക്കിയ പോലെ ഇതും സപ്പോർട്ട് ആക്കുമെന്ന് കരുതുന്നു..... സ്റ്റോറിയുമായി ഉടൻ വരാം ട്ടോ...😊😊 അഭിപ്രായം അറിയിക്കി....mehfil തുടർന്ന് കൊണ്ട് പോകാൻ കഴിയില്ല....പറ്റുമെന്ന് തോന്നുന്നില്ല...അതുകൊണ്ടാ.....എന്താ വേണ്ടത് എന്ന് പറയി...ട്ടോ....
14.9k കണ്ടവര്‍
13 ദിവസം
*💞മെഹ്ഫിൽ💞* *Sinu Sherin* *ഭാഗം - 30* "കൂൾ ബേബി കൂൾ...നീ ചോദിച്ച ഓരോന്നിനുമുളള ഉത്തരം എന്റെ പക്കലുണ്ട്....അതിനുള്ള മറുപടിയെല്ലാം ഞാൻ പറയാം...പക്ഷെ അതിനു മുൻപ് എനിക്ക് നിന്നോടോരു കാര്യം ചോദിക്കാൻ ഉണ്ട്....ഇത്രയും കാലം എനിക്കെതിരെ പ്രവർത്തിച്ച് എന്നെ എല്ലായിടത്തും താഴ്ത്താൻ ശ്രമിച്ചിരുന്ന നീ...എന്ത്കൊണ്ട് ഇന്നെനിക്കു വേണ്ടി വോട്ട് ചോദിച്ചു ഓരോ ക്ലാസ്സിലും കയറി ഇറങ്ങി.....പെട്ടന്ന് ദേഷ്യം മാറാൻ എന്താണ് കാരണം...എല്ലാം നീയെന്നോട്‌ പറഞ്ഞിട്ടേ ഇന്നിവിടെന്ന്‌ പോകൂ....അതിനെല്ലാമുളള ഉത്തരം നീ പറയാൻ തയ്യാറാണെങ്കിൽ നീ ചോദിച്ചതിനുള്ളാ ഉത്തരം ഞാനും തന്നിരിക്കും....അപ്പൊ പെട്ടന്ന് പെട്ടന്ന് പറഞ്ഞാൽ എത്രയും പെട്ടന്ന് ഇവിടെ നിന്നും പോകാം...." എന്നൊരു കള്ള ചിരിയാലെ ഓൻ നമ്മളെ നോക്കി ചോദിച്ചതും ഞാൻ ഉമിനീർ ഇറക്കാൻ പ്രയാസപെട്ട് കൊണ്ട് അവിടെ നിന്നു..... സത്യം പറഞ്ഞാൽ എന്തിനാണ് ഞാൻ അങ്ങനെ ചെയ്തതെന്ന്‌ എനിക്ക് യാതൊരു വിധ നിശ്ചയവുമില്ല.....ആ ഒരു സമയത്ത് അങ്ങനെ ചെയ്യാൻ തോന്നി....ചെയ്തു....ഒരുകാര്യവും ആലോജിച്ചിട്ടല്ല നമ്മൾ ഇപ്പൊ ചെയ്യുന്നത്.....മൈൻഡ് ടോടല്ലി ബ്ലാങ്ക് ആയ പോലെ.....അല്ലെങ്കിൽ ഇന്നലെ വരെ കോന്തൻ മെഹ്ഫിൽ എന്ന് പറഞ്ഞ നമ്മൾ ഇപ്പോൾ അവനെ കാണുമ്പോഴേക്കും കണ്ണിമ വെട്ടാതെ നോക്കി നിന്നു പോവോ..... അവന് വേണ്ടി വോട്ട് ചോദിക്കുന്നു....അവന് വിളിച്ചപ്പോഴേക്കും എങ്ങോട്ടെന്ന്‌ ചോദിക്കാതെ ഇറങ്ങി പുറപ്പെടുന്നു....പഴയ നൗറി യായിരുന്നേൽ അപ്പൊ കാണാമായിരുന്നു....നീ പോടാ പുല്ലേ എന്ന് പറയലും പോരലുo കഴിഞ്ഞിട്ടുണ്ടാകും....ഇതിപ്പോ എനിക്ക് എന്താ പറ്റിയത് റബ്ബേ..... എന്ന് അവിടെയും ഇവിടെയും തൊടാതെ നമ്മൾ ഓരോന്ന് ചിന്തിച്ചു കൂട്ടുന്നതോടൊപ്പം എന്റെ ഹൃദയ മിഡിപ്പും കൂടി വന്നു......അവനോടു എന്ത് പറയും എന്നതിനെ കുറിച്ച് യാതൊരു ഐഡിയയും ഇല്ലാതെ താഴെക്കും നോക്കി നമ്മൾ നിന്നു..... "എന്ത് പറയും എന്ന് ആലോചിച്ചു നിൽക്കാണോ....നുണ മേനഞ്ഞുണ്ടാക്കാനേൽ വേണ്ടാ...കണ്ടുപിടിക്കാൻ എനിക്ക് നിന്റെ കണ്ണുകൾ മാത്രം മതി.....അതുകൊണ്ട് സത്യം സത്യമായിട്ട് പറയണം....അതായത് സത്യത്തിൽ നുണ മിക്സ് ചെയ്യണ്ട എന്ന്....." എന്നെ നോക്കി ഇതെല്ലാം പറഞ്ഞ ശേഷം മനസ്സിലായല്ലോ എന്ന രീതിയിൽ പിരികം പൊക്കിയപ്പോൾ നമ്മൾ തല രണ്ടു സൈഡിലേക്കും ആട്ടി കൊണ്ടിരുന്നു..... "അത് പിന്നെ ഞാൻ....എന്നെ രക്ഷിച്ചില്ലേ ഗുണ്ടകളെ അടുത്തു നിന്നു..." "ഓഹ്ഹ് ഹോ...ഗുണ്ടകളെ അടുത്തു നിന്നു രക്ഷിചതോണ്ടാണോ നിനക്ക് എന്നോടുള്ള ദേഷ്യം പോകാൻ കാരണം...ചുമ്മാ ഗുണ്ടകളെ അടുത്തു നിന്നു രക്ഷിച്ചപ്പോയെക്കും ഇഷ്ട്ടം തോന്നാൻ നീ സിനിമയിലെ നായികയോ ഞാൻ നായകനോ അല്ല....പോരാത്തതിന് ഇത്രയും അടിയുണ്ടാക്കുന്ന ഒരു ചെക്കനെ വേണ്ടാ എന്നായിരിക്കും യഥാർത്ഥ ജീവിതത്തിൽ ഏതൊരു പെണ്ണും ആഗ്രഹിക്കുന്നത്....ശേരിയല്ലേ...." "ശെരിയാണ്.....ഏത് നേരവും വഴക്കും അടിയുമായി നടക്കുന്നവനെ കല്യാണം കഴിക്കാ എന്നത് സ്റ്റോറിയിലൊ സിനിമയിലൊ നടക്കുന്ന ഒന്നാണ്....എന്നാൽ റിയൽ ലൈഫിൽ അതിന് യാതൊരു പ്രാധാന്യവും ഇല്ല.....എന്നാൽ ഒരു പെണ്ണിനെ രക്ഷിച്ചു കഴിഞ്ഞാൽ തീര്ച്ചയായും ആ പയ്യന് ആ പെണ്ണിന്റെ മനസ്സിൽ വലിയൊരു സ്ഥാനം തന്നെ ഉണ്ടാകും...അത് സ്വാഭാവികം....അത് മാത്രം അല്ല....നീ എങ്ങനെ മെഹ്ഫിൽ ആയെന്നു ഇന്നലെ പാക്കരൻ എനിക്ക് പറഞ്ഞു തന്നു....അതിൽ നിന്നെനിക് മനസ്സിലായത് നീ ഒരു നല്ല ആൾ ആണെന്നാണ്....അപ്പൊ അറിയാണ്ട് ഞാൻ...അല്ല അറിഞ്ഞുകൊണ്ട് തന്നെ ഞാൻ....വോട്ട്...." എന്നു പറഞ്ഞു നിർത്തി ഞമ്മള് താഴേക്കു നോക്കി വിരൽ പൊട്ടിച്ച് കൊണ്ടിരുന്നു..... "ഓഒഹ് ഹോ....അപ്പൊ അതാണ്‌ കാരണം.....ഗുണ്ടകളെ അടുത്തു നിന്നു രക്ഷിച്ചപ്പോഴേക് പ്രേമം തോന്നാൻ നീ ആരു Swamy Square ഇലെ കീർത്തിയോ എന്ന് ഞാൻ ഇപ്പൊ ചിന്തിച്ചതെ ഒള്ളു.... അങ്ങനെ വഴിക്ക് വാ മോളെ....അപ്പൊ നീ പറഞ്ഞു വന്നത് എന്റെ മുഴുവൻ സ്റ്റോറി കേട്ടിട്ട് നിനക്ക് എന്നോട് എന്തെങ്കിലും ഫീൽ തോന്നുന്നുണ്ട് എന്നാണോ...." എന്ന് യാതൊരു മുഖ വരയും കൂടാതെ ഓൻ നമ്മളെ മുഖത്ത് നോക്കി ചോദിച്ചതും നമ്മൾ ഞെട്ടി പണ്ടാരമടങ്ങി ഓനെ തന്നെ നോക്കി നിന്നു..... "നീ എന്താ എന്നെ ഇങ്ങനെ ഒരുമാതിരി നോട്ടം നോക്കുന്നെ....ഞാൻ പറഞ്ഞത് മനസ്സിലായില്ലേ....I Mean love...Ishq....Premam....kaathal...Mohabath....Pyaaa....rrrrr....." എന്ന് അവസാനം കുറച് നീട്ടി പറഞ്ഞു ചുണ്ട് ഒന്ന് കടിച്ചു വിട്ടു ഓൻ എന്നെ ലക്‌ഷ്യം വെച്ചു നടന്നു വന്നതും നമ്മൾ നിന്നിടത് നിന്നു ഒന്നനങ്ങിയില്ല എന്ന് മാത്രമല്ല അവിടെ നിന്നു മുള്ളി പോകുമോ എന്ന് വരെ നമ്മൾ സംശയിച്ചു..... ആരെയും വശത്താക്കാൻ കഴിവുള്ള ഒരു പ്രതേക നോട്ടത്തോടെ ഓൻ എന്റെ അടുക്കൽ വരുന്നതിന് അനുസരിച്ച് നമ്മൾ ടോപ്പിൽ പിടി മുറുക്കി കണ്ണടച്ച് നിന്നു..... എന്തും സംഭവിക്കാം എന്നെന്റെ മനസ് പറയുന്ന തോടൊപ്പം ക്രമേണ നമ്മളെ ഹൃദയം നന്നായി മിഡിക്കുന്നതും എനിക്ക് കേൾക്കാൻ കഴിയുന്നുണ്ട്.... അവന്റെ മുന്നോട്ടുള്ള ഓരോ കാൽ വെപ്പിന്റെയും ശബ്ദം നമ്മളെ കാതുകളിൽ കേൾക്കുന്നതോടൊപ്പം നമ്മൾ എന്തിനെന്നില്ലാതെ ഉമിനീർ ഇറക്കി കൊണ്ടിരുന്നു..... പെട്ടന്ന് അവന്റെ കാലടിയുടെ ശബ്ദം നിന്നതും നമ്മളെ ഉള്ളിലൂടെ ഒരു റോക്കെട്ട് അങ്ങ് പോയി...... അവന്റെ ചുട് നിശ്വാസം എന്റെ മുകത്തു തട്ടുകയും അവന്റെ മുടി ഇഴകൾ എന്റെ കണ്ണിൽ തട്ടി കൊണ്ടിരിക്കുന്ന പോലെ തോന്നിയതും ഉള്ളിൽ ഒരു തരo പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ കിടന്നു ഡാൻസ് കളിക്കുന്ന പോലെ തോന്നി..... "ഇത്രയും അടുത്തു കിട്ടിയാൽ കുറച് മുന്നേ ആണേൽ എന്റെ കണ്ട്രോൾ പോയി ഞാൻ നിന്നെ വല്ലതും ചെയ്തേനെ.....പക്ഷെ ഇപ്പൊ എന്തോ എനിക്ക് നിന്നോട് യാതൊരു തരത്തിലുമുളള ഫീലിംങ്ങ്സും തോന്നുന്നില്ല.....So...നീ രക്ഷപെട്ടു.....ഇനി ഇവിടെ അധിക നേരം നില്ക്കണ്ടാ....പോ....നിന്റെ ക്ലാസ്സിലെക്ക് പോകാന പറഞ്ഞെ....പോടീ....." അത് വരെ കുന്തം വിഴുങ്ങിയ പോലെ നിന്നിരുന്ന നമ്മൾ ഓന്റെ അലർച കേട്ടതും തിരിഞ്ഞ് ഒരു ഓട്ടം ആയിരുന്നു.... കുറച് ഓടി ഡോറിന്റെ സൈഡിൽ എത്തിയതും നമ്മൾ ഓനെ തിരിഞ്ഞ് നോക്കി....അതുവരെ എന്നെ നോക്കി ഇളിച്ചോണ്ട് നിന്ന അവന് ഞാൻ നോക്കുന്നത് കണ്ടതും മുകത്തു ഗൌരവം നിറച്ചു എന്നെ ഒരു നോട്ടം..... "അതെ...യ്....എനിക്ക് ചിലത്തിന്റെ ഒക്കെ ഉത്തരം പറഞ്ഞു തരാ എന്ന് പറഞ്ഞിരുന്നു.....പക്ഷെ അതിന്റെ ഉത്തരം ഒന്നും കിട്ടിയില്ല....അത് അറിഞ്ഞിട്ട് ഞാൻ പോയാൽ പോരെ....." "അത് മാത്രം ആക്കണ്ട... വേറെ പലതും ഞാൻ നിനക്ക് അറിയിച്ചു തരാം...." ഓന്റെ ഷർട്ടിന്റെ ബട്ടൺസിൽ കൈ വെച്ചുകൊണ്ട് ഓൻ അത് പറഞ്ഞതും നമ്മൾ ജീവനും കൊണ്ട് ഒരു ഓട്ടം ആയിരുന്നു..... ☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆ *[Zaai...]* ഓള് പോയതും നോക്കി ഇരുന്നും കിടന്നും ചാടിയും മറിഞ്ഞും ഒക്കെ ചിരിക്കുകയായിരുന്നു നമ്മൾ..... പെണ്ണ് ഓടിയ ഓട്ടം കണ്ടാൽ പിന്നെ ആ പോയ സ്ഥലത്ത് പുല്ല് പോലും മുളക്കില്ല.....അമ്മാതിരി ഓട്ടം ആയിരുന്നു പഹയത്തി....😂😂😂 പെണ്ണിനെന്നെ പേടിയുണ്ടേന്ന്‌ ഇപ്പയ അറിഞ്ഞേ....ഇല്ലേൽ കുറച് കൂടി പേടിപ്പിക്കാമായിരുന്നു.... സത്യം പറഞ്ഞാൽ അവളെ കണ്ടപ്പോ നമ്മളെ കണ്ട്രോൾ പോയി എന്നുള്ളത് നേരാ....ആദ്യം എന്നോട് കൊടും വെറുപ്പായിരുന്നു എങ്കിലും ഇപ്പൊ അതെല്ലാം മാറി എന്തോ ഒരു ഫീൽ ഓൾക്ക് എന്നോട് ഉണ്ട് എന്ന് അവളെ ഇന്നത്തെ പെരുമാറ്റത്തിൽ നിന്നു തന്നെ എനിക്ക് മനസ്സിലായിരുന്നു.....അതൊന്നു ടെസ്റ്റ്‌ ചെയ്യാൻ ആണ് ഇമ്മാതിരി പണി ഒക്കെ നമ്മൾ ചെയ്തെ.... നമ്മളെ ഇട്ടു കൊറേ കളിപ്പിച്ചതല്ലേ അപ്പൊ അതുകൊണ്ട് തന്നെ അവളെയും ഇട്ടു ഒന്ന് ചൂടാക്കാൻ വേണ്ടിയാ നമ്മൾ അങ്ങനെ ഒക്കെ പറഞ്ഞെ.....ഇതൊക്കെ കേട്ടിട്ടെങ്കിലും എന്റെ ഭാവി കെട്ടിയോൾക്ക് എന്നോട് സ്നേഹം തോന്നട്ടെ എന്ന് കരുതിയ.... ഓരോന്ന് ആലോചിച്ചു കൂട്ടി നമ്മൾ പുറത്തു ഇറങ്ങാൻ വേണ്ടി നിൽക്കുമ്പോൾ ആണ് പ്രതീക്ഷിക്കാതെ ഒരാൾ അതിനുള്ളിലേക്ക്‌ കയറി വന്നത്...... വന്നയാളെ തിരിഞ്ഞ് പോലും നോക്കാതെ നമ്മൾ അവിടെന്ന് പോകാൻ നിന്നതും എന്റെ മുന്നിൽ അയാള് കയറി നിന്നു.... "പ്ലീസ് Zaai...ഞാൻ പറയുന്നത് ഒന്ന് കേള്ക്ക്...നിന്നോട് വഴക്ക് കൂടാനോ തല്ലുണ്ടാക്കാനോ എന്നെ മാത്രം സ്നേഹിക് എന്ന് പറയാനോ വന്നതല്ല...." ഒരു തരo നിസഹായത അവസ്ഥയോടെ അവൾ എന്നെ നോക്കി അത് പറഞ്ഞതും നമ്മൾ നെറ്റി ചുളിച്ച് കൊണ്ട് അവളെ നോക്കി.... "Zaai പറഞ്ഞതാ ശെരി....സ്നേഹം ഒരിക്കലും തട്ടിഎടുക്കാൻ കഴിയുന്ന ഒന്നല്ല ...നമ്മൾ അറിഞ്ഞു കൊടുക്കേണ്ട ഒന്ന് തന്നെയാണ് ഇത്....അതിലാണ് എനിക്ക് പിഴച്ചത്....നീ എന്റെത് മാത്രം ആകണം....നിന്നെ മാത്രം സ്വന്തമാക്കണo എന്ന ഒരൊറ്റ ലക്ഷ്യത്തിൽ ഞാൻ പലതും മറന്നിരുന്നു.... ശെരിക്കും നിന്റെയും നൗറിയുടെയും ജീവിതത്തിലെ ഒരു ശത്രു തന്നെയായിരുന്നു ഞാൻ....പക്ഷെ ഇനി ഞാൻ അത് ആഗ്രഹിക്കുന്നില്ല...." അവസാനം മുകത്തൊരു പുഞ്ചിരി വരുത്തികൊണ്ട് എന്നോടവൾ പറഞ്ഞതും ഞാൻ മുഖം കൊട്ടി പുചിച്ചു ചിരിച്ചു കൊണ്ട് അവൾക്കു നേരെ തിരിഞ്ഞു.... "Wow....അടിപൊളി ആയിട്ടുണ്ട്.....ഡയലോഗ് ഒക്കെ നീ സ്വന്തമായി എഴുതിയഥാണോ അതോ മാറ്റാരേങ്കിലും സഹായിച്ചോ.... അല്ലെങ്കിലും അഭിനയിക്കാൻ നീ പണ്ടേ മിടുക്കിയാണല്ലോ സിയാ....അതൊക്കെ ആരെങ്കിലും പഠിപ്പിച്ചു തരേണ്ട ആവിശ്യം ഉണ്ടോ....അല്ലേ... " എന്നൊരു പുച്ഛ ബാവതിൽ ഞാൻ അവളോട്‌ ചോദിച്ചതും ഒരു പുഞ്ചിരിയായിരുന്നു അവൾ അതിന് തന്ന മറുപടി..... "Zaai ഇങ്ങനെ തന്നെ ചോദിക്കൂ എന്നറിഞ്ഞു കൊണ്ട് തന്നെയാണ് ഞാൻ ഇവിടേക്ക് വന്നത്.....എല്ലാവരെയും ശത്രുവായും ദേഷ്യത്തോടെയും കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു സിയക്ക്....പക്ഷെ ഇപ്പൊ ഇല്ലാ...." "എന്താ ഇത്ര പെട്ടന്നൊരു മാറ്റം.....അല്ലാ...സാധാരണ നിന്നെയും നിന്റെ വാക്കുകളെയും വിശ്വസിക്കാൻ പറ്റാത്തതാണ്....ഒന്നുമില്ലാതെ നീ നന്നാവില്ല എന്നെനിക്കറിയാം...." "ശെരിയാണ്....ഒരു കാരണവും ഇല്ലാതെ സിയക്ക് നന്നാവാൻ കഴിയില്ല....അതിനുള്ള ഒരു വഴി തന്നെയായിരുന്നു ഇന്നലെ യുള്ള എന്റെ യാത്ര....ആ യാത്രയിൽ ഞാൻ അറിഞ്ഞ പല രഹസ്യങ്ങളുമാണ് എന്നെ ഇത്ര ഏറെ മാറാൻ പ്രേരിപ്പിച്ചത്....അതെന്താണെന്ന് ദയവു ചെയ്തു Zaai എന്നോട് ചോദിക്കരുത്...പറയാൻ എനിക്ക് കഴിയില്ല...ഇന്നല്ലേൽ നാളെ Zaai യും അറിയാൻ പോകുന്ന രഹസ്യമാണ്...എന്നാലും അതെന്റെ നാവു കൊണ്ടാവരുത് എന്നെനിക് അതിയായ ആഗ്രഹം ഉണ്ട്.....അതുകൊണ്ട് തന്നെ ഒന്നും എന്നിൽ നിന്നും Zaai അറിയില്ലാ...." പുഞ്ചിരിയിൽ തുടങ്ങിയ അവളുടെ ഓരോ വാക്കുകളും ചെന്നവസാനിച്ചത് ഒരു പൊട്ടി കരച്ചിലിൽ ആയിരുന്നു..... "സിയാ...Are you ok...I am am sorry....പെട്ടന്നുള്ള നിന്റെ മാറ്റം എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല...അതാ ഞാൻ..." "അ...അറി....യാം....അങ്ങനെയുള്ള ഓരോ പ്രവർത്തികളാണല്ലോ ഞാൻ ചെയ്തത്.....പക്ഷെ ഇനി....യൊരു മടക്കം ഇല്ല...എന്താണ് ജീവിതം എന്ന് ഞാൻ തിരിച്ചറിഞ്ഞു.....ഇനിയും വിശ്വാസം ആയില്ലേ Zaai ക്കെന്നെ.....Zaai ക്കറിയാലോ ഈ ലോകത്ത് ഞാൻ മാറ്റാരേക്കാളും സ്നേഹിക്കുന്നത് എന്റെ ഉപ്പയെയാണ്....ആ ഉപ്പയാണെ സത്യം....പോരെ...." എന്ന് ഓള് എന്നോട് ചോദിച്ചതും നമ്മളെ ഓളെ നോക്കി ഒന്ന് പുഞ്ചിരിച്ച് കൊടുത്തു..... "Zaai ക്കറിയോ....നിന്റെ പേരും പറഞ്ഞു എന്റെ ഉപ്പയെ പോലും ഞാൻ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്....പാവമാ എന്റെ ഉപ്പ...ഞാൻ...കാരണം...." പറഞ്ഞത് മുഴുവൻ ആക്കാൻ കഴിയാതെ അവൾ എന്റെ നെഞ്ചിലെക്ക് വീണു പൊട്ടി കരഞ്ഞു.....എന്നെ ചേർത്തു പിടിച്ച ആ കൈ കളെ എടുത്തു മാറ്റത്തെ അവളുടെ തലയിൽ തലോടി കൊണ്ട് എന്നാൽ ആവും വിധം ഞാനും സമാധാനിപ്പിച്ചു....ഒരു സഹോദരനെ പോലെ.... ☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆ *[നൗറി...]* ഇന്ന് കോളേജ് വിട്ടു വീട്ടിൽ എത്തി കിട്ടിയാൽ മാത്രം മതി എന്നൊരു വിചാരമെ എനിക്കുണ്ടായിരുന്നോള്ളൂ....എന്റെ മനസ്സിലുള്ള ഭാരം മുഴുവൻ കരഞ്ഞു തീർക്കാൻ വേണ്ടി..... ആരോടോന്നും മിണ്ടാതെ ഞാൻ റൂമിൽ കയറി ഫ്രഷ്‌ ആയി വന്ന് ബെഡിൽ കിടന്നു കരഞ്ഞു..... വീണ്ടും വീണ്ടും ഓർമയിലെക്ക് ആ രംഗം തന്നെ കയറി വരുന്നോള്ളൂ... എന്നെ അവിടെന്ന് ഓടിച്ച് വിട്ടു എങ്കിലും എത്രനേരം ആയിട്ടും Zaai യെ താഴേക്കു കാണാത്തെ ആയപ്പോൾ ഞാൻ തിരിച്ചു ആ ക്ലാസ്സിലേക്ക്‌ തന്നെ കയറി പോയി..... ആരുടെയോ അടക്കി പിടിച്ചുള്ള കരച്ചിലും Zaai യുടെ ശബ്ദവും കേട്ടപ്പോൾ എന്താണെന്ന് അറിയാൻ വേണ്ടി ഒളിഞ്ഞു നിന്നു ഉള്ളിലേക്ക് നോക്കിയപ്പോൾ ആണ് ഉള്ളിൽ നടക്കുന്ന കാഴ്ച ഞാൻ കണ്ടത്..... ഒരു തരo മരവിപ്പോടെ ഞാൻ ആ കാഴ്ച്ച നോക്കിയ ശേഷം പെട്ടന്ന് തന്നെ അവിടെ നിന്നും തിരിഞ്ഞ് നടന്നു..... "അവർ തമ്മിൽ എന്താ...??സിയയും Zaai യും നേർക്ക്‌ നേർ കണ്ടാൽ യുദ്ധം ആയിരുന്നു...ആ സിയാ Zaai യെ.....ചെ....അങ്ങനെ ഒന്നുമില്ല....പിന്നെ " ഒരുപാട് സംശയങ്ങളും അതിലുപരി സങ്കടവും വന്നിട്ടേന്റെ ചങ്കിൽ ആരോ കൊത്തി വലിക്കുന്ന പോലെ ഒരു വേദന.... അല്ലെങ്കിലും ഞാൻ എന്തിന് കരയണം,പണ്ടത്തെ പോലെ ഒരു ഫീലിംഗും Zaai ക്കെന്നോട് തോന്നുന്നില്ല എന്നല്ലേ പറഞ്ഞെ...... ഓരോന്ന് ആലോചിച്ചു സങ്കടം തികട്ടി വന്ന് വീണ്ടും വീണ്ടും നമ്മൾ തലയണയിൽ മുഖമമർത്തി കരഞ്ഞു...... അല്ലെങ്കിലും ഞാൻ എന്തിന് കരയണം....Zaai യോട് എനിക്ക് ദേഷ്യം അല്ലേ....Zaai യോട് എനിക്കൊന്നുമില്ല....പിന്നെ എന്തിനാ ഞാൻ കരയുന്നെ....അവനോടു ആരും അടുക്കുന്നത് എനിക്ക് ഇഷ്ട്ടം ആകുന്നില്ല....അതുകൊണ്ട് ആയിരിക്കാം സിയ അവനെ കെട്ടിപിടിച്ചപ്പോൾ സാധാരണ ബോൾഡ് ആയിരുന്ന ഞാൻ നിയന്ത്രണമില്ലാതെ കരഞ്ഞു പോയത്‌..... അപ്പൊ അതിനര്ത്ഥം Zaai യോട് എനിക്കെന്തോ ഉണ്ടന്നല്ലേ....അപ്പൊ ഇതാണോ Zaai പറഞ്ഞ പ്രേമം.കാതൽ...മൊഹബ്ബത്..... ഒരുപാട് നേരം നമ്മൾ അതിനെ പറ്റി തന്നെ ചുറ്റി തിരിഞ്ഞ് നടന്നു ഒടുക്കം ഒരു സംഗതിയിലെത്തി.... *Yes....I am in love.....ഞാൻ Zaai യെ ഭ്രാന്തമായിട്ട് പ്രണയിക്കുന്നു....❤* ഒരിക്കലും പാറ പോലെയുള്ള നമ്മളെ ഹൃദയം ഒരുത്തനും പൊട്ടിക്കാൻ കഴിയില്ല എന്നാ കരുതിയെ.....ഇതിപ്പോ എത്ര പെട്ടന്ന ആ കള്ള തെമ്മാടി നമ്മളെ ഹൃദയം കട്ടെടുതെ.....😉 ഇതെല്ലാം ആലോചിച്ചപ്പോൾ തന്നെ നമ്മളെ ചുണ്ടിൽ അറിയാണ്ട് പുഞ്ചിരി വിടർന്നു..... അവനോടു വഴക്ക് കൂടിയതും ഇണങ്ങിയതും പാര പണിതതുമെല്ലാം ആലോചിച്ചു ചിരിച്ചു നമ്മൾ സ്വയം തലക്കടിച് കൊണ്ടിരിക്കുമ്പോൾ ആണ് നമ്മളെ ഫോൺ റിംഗ് ചെയ്തത്.... ഡിസ്പ്ലേയിൽ Unknown number എന്ന് കാണിച്ചപ്പോൾ തന്നെ ഇതാരാ എന്നറിയാനുള്ള തൊര നമ്മക്ക് നല്ലോണം ഉണ്ടായിരുന്ന്‌..... അതുകൊണ്ട് തന്നെ ഒട്ടും സമയം പാഴാക്കാതെ നമ്മൾ എടുത്തു ഓൺ തെ സ്പോട്ടിൽ ഹലോ എന്ന് ചോദിച്ചത് മാത്രേ എനിക്ക് ഓർമയൊള്ളൂ..... *hii....ഞാൻ ആരാ എന്താ എന്നൊന്നും ചോദിക്കാനും നില്ക്കണ്ട ഞാൻ ഒട്ടു പറയാനും പോണില്ല....ഞാൻ ഇപ്പൊ വിളിച്ചത് എന്തിനെന്നു വെച്ചാൽ മിസ്സിസ് നൗറിന്റെ എല്ലാമെല്ലാമായ Zaai ഇനി മറ്റൊരാൾക്ക് സ്വന്തം ആകാൻ പോകുവാ....വിശ്വാസം വരുന്നില്ല അല്ലേ....അതിന്റെ ഫസ്റ്റ് ട്രെയിൽ ആണല്ലോ ഇന്ന് മോർണിംഗ് മോൾ കണ്ടത്......സിയ....അവൾ Zaai യെ സ്വന്തമാക്കിയിരിക്കും.....അതിനുള്ള അഭിനയം അവൾ തുടങ്ങി കഴിഞ്ഞു...എന്ത് വില കൊടുത്തും അവളെ അഭിനയം പുറത്തു കൊണ്ട് വരണം....തനിക്ക് അതിനു വേണ്ടി എന്ത് ആവിശ്യം ഉണ്ടെങ്കിലും എന്നെ കാൾ ചെയ്‌താൽ മതി....അപ്പൊ ശെരി...ഇനി ഞാൻ വിളിച്ച കാര്യം നീയല്ലാതെ മറ്റാരും അറിയാൻ പാടില്ല....നിങ്ങൾക്കെന്നെ വിശ്വാസിക്കാം....Take care...bye.....* നമ്മളെ ഇടയ്ക്കു കയറി സംസാരിക്കാൻ സമ്മതിക്കാതെ ഒരുപാട് കാര്യങ്ങൾ ഇങ്ങോട്ട് പറഞ്ഞു തന്ന്‌ ഫോൺ കട്ട്‌ ചെയ്തതും നമ്മൾ ഇരുന്നു ഓരോന്ന് ആലോചിക്കാൻ തുടങ്ങി..... ഒരുപാട് നേരം ചിന്തിച്ചു പ്രാന്ത് ആവും എന്ന് കണ്ടതും ഫോൺ ബെഡിലേക്ക്‌ ഇട്ടു...അല്ലെങ്കിലും ഇങ്ങനെയുള്ള കാളുകളെ ഒന്നും വിശ്വസിക്കാൻ പറ്റില്ലാ....നമ്മളെ വിശ്വാസം മുതലാക്കി കളിക്കുന്നവരാ എന്ന്‌ അവസാനം നിഗമനത്തിലെത്തി..... ഇന്നാണ് Election ന്റെ റിസൾട്ട്‌ അറിയുന്നത്.....Zaai തന്നെ ജയിക്കും എന്ന ഉറച്ച വിശ്വാസം എനിക്ക് ഉണ്ടെങ്കിലും ജയിക്കുന്നതോടൊപ്പം അവന്റെ പേര് ഈ കോളേജ് മുഴുവൻ പ്രകൽഭനo കൊള്ളിച്ചു ഉറക്കെ വിളിച്ചെനിക്ക് പറയണം.... *I love uhh Zaai...❤* എന്ന്.....അതോണ്ട് തന്നെ ഇന്ന് ആദ്യമായി കോളേജിലേക്ക്‌ പോകുന്ന ഫീൽ ആണ് എനിക്ക് തോന്നുന്നത്..... ഞാൻ അവന് കൊടുത്ത പാരയുടെ ലിസ്റ്റ് നോക്കാനേൽ എന്തായാലും എന്നെ കളിപ്പിക്കാൻ എങ്കിലും വേണ്ടി എന്നെ reject ചെയ്യാതെ ഇരിക്കില്ല ആ തെണ്ടി.....അയ്യോ...അതോടു കൂടി നമ്മൾ സസിയാവും..... ഈ മൂന്ന് ദിവസം election ഉം വോട്ട് എണ്ണലുമായി ഷടെ ന്നങ്ങട്ട് കഴിഞ്ഞു പോയി..... ഇന്ന് വന്ന് ആദ്യം തന്നെ സുഹൈൽ സർ ന്റെ engagement കഴിഞ്ഞത്തിന്റെ ട്രീറ്റ്‌ വാങ്ങാനാണ് പോയത്‌...😂 മൂപ്പര് ആണേൽ ഒരു കൂസലും ഇല്ലാതെയാ പോക്കറ്റിൽ നിന്നും പൈസ എടുത്തു തന്നത്.... നമ്മൾ എല്ലാം ഓസിക്ക് കിട്ടിയ നിർവൃതിയിൽ എല്ലാം അടിച്ചു കെറ്റുമ്പോൾ ആണ് ഒരുത്തി ഇവിടെ ഫുഡും മുന്നിൽ വെച്ചു അതിൽ കയ്യിട്ടു ഇളക്കി എന്തോ ആലോചിച്ചു കൊണ്ടിരിക്കുന്നത്..... പടച്ചോനെ....കെണിഞ്ഞോ...ഈ കുരിപ്പിന് ഇനി ശെരിക്കും സർ നെ ഇഷ്ട്ടാണോ.....എന്റെ ഉള്ള സമാധാനവും കൂടി പോയി കിട്ടി.... "സനു...നീയെന്താ ഫുഡ്‌ കഴിക്കാതെ....മൂപ്പരെ ഓസിക്ക് കിട്ടിയത് തിന്നാൻ വയ്യെങ്കിൽ ഇങ് താ ഞാൻ തിന്നാം....." ഒരു തമാശ രൂപേണ നമ്മൾ അവളോട്‌ ചോദിച്ചതും... "ഇന്നാ...തിന്നോ....മൂപ്പർക്ക് പുതിയ കെട്ടിയോളെ കിട്ടിയ സന്തോഷം ആയിരിക്കും ല്ലേ....അതിനുള്ള ചെലവല്ലേ...എനിക്ക് വേണ്ടാ...." പ്ലേറ്റ് എന്റെ അടുക്കലേക്ക്‌ നീക്കി ഇത്രയും പറഞ്ഞു അവൾ ഒറ്റ എണീറ്റു പോക്കായിരുന്നു അവിടെന്ന്..... ഇതൊക്കെ കണ്ട്‌ ആകെ വണ്ടർ അടിച്ചു നിൽക്കായിരുന്നു നമ്മൾ....ഓള് പറഞ്ഞ ഓരോന്ന് കേട്ടതും എന്റെ ഉള്ളിലൂടെ ഒരു കാളൽ അങ്ങ് പോയി..... ഈ തൊലിച്ചിക്കപ്പോ ശെരിക്കും സർ നെ ഇഷ്ട്ടമായിരുന്നോ.....പടച്ചോനെ....ഇനി ഇപ്പൊ എന്താ ചെയ്യാ.... ഇവരെ രണ്ടു പേരെയും ഒന്നിപ്പിക്കാൻ വേണ്ടി പ്ലാൻ ഒക്കെ ഇടണം എന്ന് നമ്മൾ കരുതിയതായിരുന്നു....പക്ഷെ അതിനിടക്കാണ് മൂപ്പര് മൂപ്പരെ engagement ഒരപ്പിച്ചു കാര്യം പറഞ്ഞത്.....അപ്പൊ തന്നെ ഉള്ള പ്ലാൻ ഫ്ലോപ്പ് ആയെങ്കിലും സനു ന് മൂപ്പരെ ഇഷ്ട്ടം ആണെങ്കിൽ എന്ത് വില കൊടുത്തും അവരെ രണ്ടു പേരെയും ഒന്നിപ്പിക്കണം എന്നുണ്ടായിരുന്നു....അപ്പൊ ആ കുരിപ്പിന്റെ ഒടുക്കത്തെ ഡയലോഗ് ഓൾക്ക് സർ നോട്‌ ഒന്നും ഇല്ലാന്ന്....ന്നിട്ട് ഇപ്പൊ ഓള് വന്ന്ക്ണ്....എന്റെ ഉള്ള സമാധാനം കൂടി പോയി.... നമ്മൾ ഭക്ഷണം മതി എന്നു പറഞ്ഞു അവിടെന്ന് എണീറ്റു കൈ കഴുകി വരുമ്പോൾ ആണ് zaai യും സിയയും കൂടി എന്തോ തിരക്കിട്ട പണി ചെയ്യുന്നത് കണ്ടത്...അതും നോക്കി തിരിഞ്ഞ് നടക്കാൻ വേണ്ടി ഒരുങ്ങുബോൾ ആണ് എന്റെ മുന്നിലേക്ക്‌ shifaan കയറി വന്നത്.... "എന്നാലും താൻ നല്ല പണിയാണ് ട്ടോ കാണിച്ചത്.....ഒപ്പം ഉണ്ടാവും എന്ന് പറഞ്ഞിട്ട് അവസാനം അവന്റെ ടീമിലെ ആളായി ല്ലേ...." എന്ന് ഓൻ നമ്മളോട് ചോദിച്ചതും നമ്മൾ ഓൻ പറഞ്ഞതിന് മറുപടി കൊടുക്കാതെ വേഗം അവിടെന്ന് പൊന്നു.... കോളേജിന്റെ ഹീറോ യായ Zaai തന്നെയാണ് ചെയർമാൻ സ്ഥാനത്തേക്ക് ജയിച്ചത് എന്നറിഞ്ഞതും നമ്മൾ ഇരുന്നിടത് നിന്നു എണീറ്റു തുള്ളി കളിച്ചു....ഇതു കണ്ട്‌ സർ നമ്മളെ നോക്കിയതോന്നും വക വെക്കാതെ നമ്മൾ വീണ്ടും തുള്ളി ചാടിയപ്പോൾ ബെഞ്ചിന്റെ കാൽ തട്ടി നമ്മൾ ചന്തിo കുത്തി നിലത്തേക്ക് ഒറ്റ വീഴൽ....😨 ഇതൊക്കെ കണ്ട്‌ ക്ലാസ്സിലെ മുഴുവൻ കുട്ടികൾ ചിരിച്ചതും നമ്മൾ അവർക്കൊരു വളിച്ച ഇളി പാസ്‌ ആക്കി അവിടെന്ന് എണീറ്റാൻ നിൽക്കുമ്പോൾ ആണ് പുറത്തു നിന്നും ആരൊക്കെയോ ച്ചിരിക്കുന്ന ഒച്ച കേട്ടത്.... ഇതാരപ്പോ എന്നറിയാൻ വേണ്ടി നമ്മൾ തല ചെരിച്ചു നോക്കിയപ്പോൾ Zaai യും ടീമും....റബ്ബേ ന്നും വിളിച്ചു നമ്മൾ ഒരു എണീക്കൽ ആയിരുന്നു.... വീണ്ടും വീണ്ടും ഓനും സിയയും നമ്മളെ നോക്കി ചിരിക്കുന്നത് കണ്ടതും നമ്മക്ക് എന്തൊക്കെയോ സങ്കടമായി.... കുറച് കഴിഞ്ഞപ്പോൾ ഒരുപാട് കുട്ടികൾ വന്ന് Zaai യെ എടുത്തു പൊക്കിയപ്പോൾ ആണ് കലാശകൊട്ടിന് വേണ്ടിട്ട് വന്നതായിരുന്നു അവർ എന്ന് മനസ്സിലായത്... *മെഹ്ഫിൽ* എന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു കൊണ്ട് മുഴുവൻ കുട്ടികളും നടക്കുന്നത് കണ്ടപ്പോൾ ശെരിക്കും ഞാൻ തന്നെ അത്ഭുദപെട്ടു.......റബ്ബേ ഇവന്ക്ക് ഇത്രകൊക്കെ ഫാൻസ്‌ ഉണ്ടോ എന്ന് കരുതി.... Zaai ന്റെ അടുത്തേക്ക് നിൽക്കാൻ വേണ്ടി നമ്മൾ പലരെയും തള്ളി മാറ്റി Zaai ന്റെ അടുത്തു വന്ന് നിന്നതും ആരോ വന്ന് നമ്മളെ തള്ളി....അതോടെ മുന്പിലേക്ക്‌ നമ്മൾ മലർന്നടിച് വീണതും എല്ലാവരും കൂടി ചിരിക്കാൻ തുടങ്ങി.... ഏറ്റവും മുമ്പിൽ നിന്നും സിയ Zaai ടെ തോളിൽ ചാരി ചിരിക്കുന്നത് കണ്ടിട്ട് നമ്മക്ക് എന്തൊക്കെയോ സങ്കടം വരുന്ന പോലെ.... നമ്മൾ അവിടെന്ന് എണീറ്റു സിയനെ പോയി ഒരു തള്ള് വെച്ചു കൊടുത്തു.... "കൊറേ നേരം ആയി ക്ഷമിക്കാൻ തുടങ്ങീട്ടു.. അല്ലെങ്കിലും രണ്ടാളും ഇപ്പൊ നല്ല കമ്പനി ആണല്ലോ.....ഒരാൾ വീണാൽ ചിരിക്കാണ് ല്ലേ വേണ്ടത്.....നീ ഒരിക്കലും നന്നാവില്ലടി സിയ.... *നീ നോക്കിക്കോ...ഇതിനുള്ള മുട്ടൻ പണി നിനക്ക് ഞാൻ നാളെ തന്നിരിക്കും...*" എന്നൊരു ഭീഷണി സ്വരത്തിൽ പറഞ്ഞു നമ്മൾ അവിടെന്ന് പൊന്നു.. . *** രാത്രി ആയതും ആരും കാണാതെ നമ്മൾ ബ്ലാക്ക്‌ ജീന്സും ചെക്ക്‌ ഷർട്ടുമിട്ട് അതിനു മുകളിൽ jacketum ഇട്ടു അതിന്റെ cap കൊണ്ട് നമ്മളെ തലയും മറച്ചു പതിയെ പതിയെ നമ്മൾ അവിടെ നിന്നും ഇറങ്ങി.... ആരും കാണുന്നില്ല എന്ന് ഉറപ്പു വരുത്തി scootti റോഡ്‌ വരെ ഉന്തി കൊണ്ട് പോയി പിന്നെ ഷടെ ന്ന്‌ പറഞ്ഞു കത്തിച്ചങ് വിട്ടു.... പക്ഷെ അവളറിഞ്ഞിരുന്നില്ല അവളെ തന്നെ ഫോക്കസ് ചെയ്തു കൊണ്ടുള്ള ആ കണ്ണുകളെ.... **** പിറ്റേന്ന് കോളേജിലെക്ക് ഞാൻ കാലെടുത്തു വെച്ചതും പലരും എന്നെ എന്തോ അർത്ഥം വെച്ചു നോക്കുന്നു.....ഇതെന്താ എന്ന് കരുതി ഞാൻ നടന്നു ചെന്നതും നോട്ടിസ് ബോർഡിന്റെ അടുത്തു എല്ലാരും കൂട്ടം കൂടി നിൽക്കുന്നത് കണ്ടു... "എന്നാലും നൗരി ഇത്ര വേണ്ടായിരുന്നു...." എന്ന് ആരൊക്കെയോ പിന്നിൽ നിന്നു വിളിച്ചു പറഞ്ഞപ്പോഴേക്കും നമ്മൾ നോട്ടീസ് ബോർഡിലേക്ക്‌ നോട്ടം എറിഞ്ഞു..... Zaai യെയും സിയയെയും ചേർത്തു അപരാധം എഴുതി കാർട്ടൂൺ പോലെ ആക്കിയിരിക്കുന്നത് കണ്ട്‌ നമ്മളെ തല കറങ്ങുന്നത് പോലെ തോന്നി.... കുറച് ദൂരെയായി കരയുന്ന സിയയെ കണ്ടതും നമ്മൾ അവളെ അടുത്തേക്ക് നടന്നു.... "സിയ....ഞാൻ....ഞാനല്ല....ഇന്നലെ അങ്ങനെ പറഞ്ഞു എന്നുള്ളത് നേരാ...പക്ഷെ ഞാൻ ഇത്ര വൃത്തികെട്ട പരിപാടി....No ...Siya എനിക്ക് പറ്റില്ല...Please understand me..." "ഇനി എത്ര ത്തോളമാ നിന്നെ മനസ്സിലാക്കേണ്ടത്....ശെരിയാ...നിന്നെ വിശ്വാസം ആയിരുന്നു...പക്ഷെ ഇപ്പൊ ഇല്ല....ഇത് നീ തന്നെയാ ചെയ്തത് എന്ന് കോളേജ് മുഴുവൻ അറിയാം...." "ഇല്ല...ഞാനല്ല Zaai ..എനിക്ക് കഴിയില്ല....ഞാൻ...." എന്ന് പറഞ്ഞു പൂർത്തിയാക്കും മുന്നേ എന്റെ കരണം പോകും വിധത്തിൽ ആരോ എന്റെ മുഖം അടക്കി ഒന്ന് തന്നിരുന്നു..... കൊടിയ വേദനയിലും തന്ന ആളെ മുകത്തെക്ക് നോക്കിയതും എന്റെ ശരീരം ആകെ തളരുന്ന പോലെ തോന്നി.....ഇടറിയ ശബ്ധത്തിൽ ഞാൻ അവനെ വിളിച്ചു..... "*പാക്കരാ......!!!*" *തുടരും.....* ***************************** നാളെ nightil എന്റെ നെറ്റ് കഴിയും....പിന്നെ എന്ന് കയറ്റി തരും എന്നറിയില്ല.....പറ്റുവാണേൽ അടുത്ത ഭാഗം നാളെ പോസ്റ്റാൻ ശ്രമിക്കാം.... ഈ ഭാഗം എത്രത്തോളം നന്നായി എന്നറിയില്ല...ശെടാ ന്ന്‌ പറഞ്ഞു എഴുതിയതാ....
#

📙 നോവൽ

📙 നോവൽ - ABLISHED 1981 MDE IN ITALY DE INTRD 239 , QUALITY . . - ShareChat
125.7k കണ്ടവര്‍
5 മാസം
*💞മെഹ്ഫിൽ💞* *Sinu Sherin* *ഭാഗം - 29* "ഇനി മുതൽ ക്ലാസ് എടുക്കാൻ ഞാൻ ഉണ്ടാവില്ല...പകരം മറ്റൊരു സർ ആയിരിക്കും വരുന്നത് എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾക്ക് സന്തോഷം ആകുമെന്ന് എനിക്കറിയാം...പക്ഷെ ഞാൻ അത് പറയില്ല....😝ഈ ഇയർ മുഴുവൻ നിങ്ങൾ എന്നെ സഹിച്ചേ മതിയാകു....പക്ഷെ നാളെയും മറ്റന്നാളുമായി ടു ഡേ ഞാൻ ഉണ്ടാവില്ല....അതിന് കാരണം എന്തെന്ന് ചോദിച്ചാൽ ഡേ അഫ്റെർ ടുമോറോ എന്റെ എങ്ഗെജ്ജ്മെന്റ്റ്‌ ആണ്...So ഈ ടു ഡയസും ഞാൻ ലീവ് എടുത്തിരിക്കുകയാണ്.... " എന്ന് സർ പറഞ്ഞു നിർത്തിയതും നമ്മളെ തലക്ക് അടികിട്ടിയ ഒരു ഫീൽ ആയിരുന്നു...അൽഭുധം വിട്ടു മാറാതെ നമ്മൾ സനുന്റെ കയ്യിൽ പിച്ചി കൊണ്ടിരുന്നു..... "What....!!!പടച്ചോനെ പണി പാളിയല്ലോ....എന്തോരം പ്ലാൻ ആയിരുന്നു നമ്മൾ ചെയ്തിരുന്നത്....സനുന്റെ യും സർന്റെയും ഉള്ളിൽ പ്രേമത്തിന്റെ വിത്ത് പാകി സർ നെ ജോർജുo സനുവിനെ മലരുo ആക്കണം എന്ന് കരുതിയതായിരുന്നു....ഇപ്പൊ എന്തായി സർ നെ സെലിൻ വന്ന് അടിച്ചോണ്ട് പോയി....😳ആകെ കൂടി പ്ലാൻ കോണ്ട്രയായല്ലോ.... അപ്പൊ പിന്നെ ശെരിക്കും സർന് നിന്നെ ഇഷ്ട്ടം അല്ലായിരുന്നോടി.....??" എന്ന് ആരോടെന്നില്ലാതെ പറഞ്ഞു അവസാനം ഒരു ചോദ്യ രൂപേണ നമ്മൾ സനുവിനെ നോക്കി കൊണ്ട് ചോദിച്ചതും ഒരു തുറിച്ചു നോട്ടമായിരുന്നു അതിനുള്ള മറുപടി.... "മൂപ്പര്ക്ക് എന്നോട് ഇഷ്ട്ടം ഉണ്ടെന്ന് ഞാൻ നിങ്ങളോട് പറഞ്ഞോ ....ഇല്ലാത്ത പ്രേമം വരെ ഉണ്ടാക്കിയത് നിങ്ങൾ അല്ലേ.....അപ്പോയെ എനിക്ക് തോന്നിയത മൂപ്പര്ക്ക് എന്നോട് ഒരു കുന്തവും ഇല്ല എന്ന്...ഇപ്പൊ എന്തായി..." എന്ന് ദേഷ്യത്തോടെ എന്റെ മുകത്തെക്ക് നോക്കി അവൾ ചോദിച്ചതും ഞാൻ ഒന്ന് ഇളിച്ചു കൊടുത്തു..... "എന്നാലും ഒരു ശ്രമം നടത്താമായിരുന്നു....ഇയാളെ engagement ഇത്ര പെട്ടന്ന് ഉണ്ടാവുമെന്ന് നമ്മൾ ആരെങ്കിലും അറിഞ്ഞുവോ...." "എന്റെ പൊന്നാര നൗറി...നിന്റെ വായ ഒന്ന് അടച്ചു വെക്....എനിക്ക് മൂപ്പരോട് ഒരു കുന്തവും ഇല്ല...മൂപ്പര്ക്ക് എന്നോടും....പിന്നെ നിനക്ക് ഇത് എന്നാത്തിന്റെ കേടാ..." "ഓഹ്ഹ് വേണ്ടെങ്കിൽ വേണ്ട ഒരു സഹായം ചെയ്യാം എന്ന് കരുതിയതാ....." എന്ന് ഞാനും തിരിച്ചു പുചിച്ചു കൊണ്ട് മറുപടി കൊടുത്തു......അല്ല പിന്നെ....😏 സെക്കന്റ്‌ പീരീഡ്‌ന് ബെല്ൽ അടിച്ചതും നമ്മൾ മൂന്നിന്റെയും കൈ പിടിച്ചു ഓരോ ക്ലാസ്സിലായി കയറി ഇറങ്ങി.....ഇന്നലെ shifaan ക്ക് വേണ്ടി വോട്ട് ചോദിക്കാൻ ചെന്ന ഞാൻ ഇന്ന് shifaan തെണ്ടിക്ക് ഒരു കാലത്തും വോട്ട് ചെയ്യരുത് എന്നും മെഹ്ഫിലിനാവണം ഓരോ വില കൂടിയ നിങ്ങളെ വോട്ടും എന്ന് ഓർമിപ്പിച്ചു കൊണ്ടേ ഇരുന്നു.... ആ ഷിഫാനോടുള്ള പക ഇങ്ങനെ എങ്കിലും തീർക്കണം എന്ന് നമ്മക്ക് അതിയായ ആഗ്രഹം ഉണ്ടായിരുന്നു..... ഒരു വിധം എല്ലാം കഴിച്ചു തിരിച്ചു ക്ലാസ്സിലേക്ക്‌ തന്നെ പോന്നപ്പോൾ ആണ് സർന്റെ ടാബിളിൽ ഞെളിഞ്ഞു ഇരിക്കുന്ന Zaai നെ കണ്ടത്....അപ്പൊ തന്നെ ഇതുവരെ തോന്നാത്ത എന്തോ ഒന്ന് നമ്മളെ ഉള്ളിലൂടെ കടന്നു പോയതും ഒരു തരo ഫീലൊടെ ഞാൻ അവനെ തന്നെ കണ്ണേടുക്കാതെ നോക്കി കൊണ്ടിരുന്നു..... ആരോ ആക്കി ചുമക്കുന്നത് കേട്ടാണ് നമ്മൾ ആ ഫീലിൽ നിന്നുo ഉണർന്നത് തന്നെ.... "എന്റെ പൊന്ന്‌ നൗറി നിന്റെ വായിനോക്കൽ കഴിഞ്ഞേങ്കിൽ നമ്മക്കൊന്നു Zaai നെ വിളിച്ചു ക്ലാസ്സിലേക്ക്‌ കയറട്ടെ എന്ന് ചോദിക്കാമായിരുന്നു..." എന്ന് ലച്ചു നമ്മളെ നോക്കി ഒരുമാതിരി ഇളി ഇളിച്ചു ചോദിച്ചതും തിരിച്ചവളെ തുറിച്ച് നോക്കി കൊടുത്തു ശേഷം ക്ലാസ്സിലേക്ക്‌ നോക്കി നമ്മൾ അലറി..... "Excuse me....." നമ്മളെ അലറൽ കേട്ടതും എന്തോ സംസാരിചിരിക്കുകയായിരുന്ന അവനും കേട്ടോണ്ടിരുന്ന കുട്ടികളും ഒരുപോലെ എന്നെ തിരിഞ്ഞ് നോക്കി....അവർക്കെല്ലാം ഒരു വളിച്ച ഇളി പാസ്‌ ആക്കി ഞാൻ അവന്റെ മുകത്തെക്ക് നോക്കി.... "എന്ത് വേണം..??" എന്ന് പിരികം പൊക്കി അവന് എന്നോട് ചോദിച്ചതും..... "ക്ലാസ്സിൽ കയറണം .." എന്ന് എവിടെയോ നോക്കി നമ്മളും റിപ്ല്യ്‌ കൊടുത്തു.... "ബെല്ൽ അടിച്ചിട്ട് ഒരുപാട് സമയം ആയല്ലോ...ഇത്രയും ടൈം നിങ്ങൾ എവിടെ ആയിരുന്നു....." എന്ന് തിരിച്ചു ഓൻ ചോദിച്ചതും 'നിന്റെ വല്ലിമ്മനെ കെട്ടിക്കാൻ പോയതാ 'എന്ന് പറയാൻ തോന്നിയെങ്കിലുo അവന്റെ വല്ലിമ്മ എന്റെ വല്ലിയല്ലേ എന്നാലോജിച്ചപ്പോൾ വേണ്ടാ എന്ന് വെച്ചു.... "ഞങ്ങൾ....ഇങ്ങനെ..ചുമ്മാ....ഇ..വിടെ..അ.... ...വിടെ..." പടച്ചോനെ....എനിക്ക് വിക്കോ....ആവിശ്യം ഉള്ള സമയത്ത് തൊണ്ടകുഴിയിൽ നിന്നോന്നും വരുന്നില്ല ല്ലോ....😩 "കറങ്ങി നടക്കാൻ ആണേൽ വല്ല ബീച്ചിലൊ പാർകിലൊ പോയാൽ പോരെ....എന്തിനാ കഷ്ട്ടപെട്ടു കോളേജിലേക്ക്‌ വരുന്നത്....അല്ലെങ്കിലും താനൊക്കെ പഠിക്കാനാണോ വേറെ വല്ലതിനുമാണോ കോളേജിലേക്ക്‌ വരുന്നതെന്ന്‌ ആർക്കറിയാം..." എന്ന് ഒരുമാതിരി ആകിയ രീതിയിൽ ഓൻ നമ്മളെ നോക്കി ചോദിച്ചപ്പോൾ എനിക്ക് ഓർമ വന്നത് "നന്നാവൂല നീ നന്നാവൂല " എന്ന സോങ്ങ് ആയിരുന്നു....അത് അറിഞ്ഞിട്ടും ഓനെ നോക്കി ഞാൻ അത് പാടാഞത് ആരെയും ശശിയാകുന്ന സ്വഭാവം എനിക്ക് ഇല്ലാത്തത് കൊണ്ടാണ്.....😌😝 "ഡയലോഗ് മാറ്റി പിടി മോനെ ....ഇത് എല്ലാരും ഇ എപ്പോഴും പറയുന്ന ഡയലോഗ് ആണ്....😂" എന്ന് ഞാൻ ഒരു കൂസലും ഇല്ലാതെ തിരിച്ചു പറഞ്ഞതും ക്ലാസ്സിലെ കുട്ടികൾ ഒന്നടങ്കം ചിരിക്കാൻ തുടങ്ങി....അത് കണ്ടിട്ട് കുറച് പൊക്കം വെച്ചൊരു ഫീൽ എനിക്ക് തോന്നിയതും ഞാനും കൂടെ കൂടി ചിരിച്ചു കൊടുത്തു... "ഓഒഹ്....അപ്പൊ BBA ഫസ്റ്റ് ഇയർക്കാർക് തീരെ ബഹുമാനം ഇല്ലെന്നത് സാരo...." "മൊട്ട തലയൻ പ്രിൻസിയെ പോലും എനിക്ക് പുല്ലാണ്....പിന്നെയല്ലേ ഒരു തുക്കളാച്ചി തലയൻ നീ..." "പ്രിൻസിയെ മൊട്ട തലയൻ എന്നോ....എവിടുന്നു കിട്ടി നിനക്കിത്ര ധൈര്യം...ഇപ്പൊ പ്രിൻസി നിന്റെ ബാക്കിൽ വന്ന് നിന്നാൽ അറിയാം നിന്റെ തനി ബഹുമാനം..." "ബഹുമാനമോ എനിക്കൊ... അതികം കോമഡി വിട്ടെന്നെ ചിരിപ്പിക്കല്ലേ..😂." "എന്നാൽ മോളോന്ന്‌ പിന്നിലോട്ട് തിരിഞ്ഞ് നോക്കിയേ..." എന്ന് ഓൻ പറഞ്ഞതും നമ്മക്ക് ദേ ഇച്ചിരി ഭയം വരാൻ തുടങ്ങി......പെട്ടന്ന് പേടി വന്നതും ഒരു തരo ഞെട്ടൽ നമ്മളെ മുകത്തു പ്രകടമായി....നമ്മൾ കണ്ണ് രണ്ടും ഇറുക്കി അടച്ചു ടോപ്പിൽ പിടി മുറുക്കി ബാക്കിലേക്ക്‌ തിരിഞ്ഞ് "സോറി സർ...ആക്ച്വലി ഞാൻ സർ നെ ഉധേശിച്ചല്ല....." എന്ന് നമ്മൾ പറയാൻ തുടങ്ങിയതും ആരൊക്കെയോ ച്ചിരിക്കുന്ന ശബ്ദം കേട്ട് നമ്മൾ ഒരു കണ്ണ് മെല്ലെ തുറന്നതും അവിടെ നടക്കുന്ന കാഴ്ച കണ്ട്‌ അറിയാണ്ട് രണ്ടു കണ്ണും തുറന്ന് പോയി.... പ്രിൻസി പോയി ഒരു തേങ്ങാ കൊലയും അവിടെ കാണാതത് കണ്ട്‌ നമ്മൾ തനി ഭദ്രക്കാളി ലൂകിൽ കൈ രണ്ടും ചുരുട്ടി പിടിച്ചു *you..!!!..* എന്ന് പറഞ്ഞു പിറകിലെക്ക് തിരിഞ്ഞ് കുത്താൻ നിന്നതും ദേ നമ്മളെ മുന്നിൽ നില്ക്കുന്നു സാക്ഷാൽ പ്രിൻസി.... അയാളെ കണ്ട്‌ കാറ്റ് പോയത്‌ പോലെ തൊള്ളയും തുറന്ന് നമ്മൾ നിന്നതും പിറകിൽ നിന്നു Zaai ചിരിച്ചു കൊണ്ട് വായ പൂട്ടാൻ ആക്ഷൻ കാണിച് തന്നതും ഞാൻ വായ പൂട്ടി കണ്ണ് മിഴിച്ചു മൂപ്പരെ നോക്കി നിന്നു.... മൂപ്പര് എന്നെയും എന്റെ കയ്യിനെയും മാറി മാറി നോക്കിയതും നമ്മളും മൂപ്പരെ മുഖത്തേക്കും നമ്മളെ കയ്യിലെക്കും മാറി മാറി നോക്കി ഒരു അവിഞ്ഞ ഇളി പാസ്‌ ആക്കിയ ശേഷം ആ കൈ എടുത്തിട്ടു..... "സാ... സർ എന്താ ഇവിടെ...." എന്ന് ഇപ്പയും വിശ്വാസം വരാത്ത രീതിയിൽ നമ്മൾ ചോദിച്ചതും അയാള് ഒരുമാതിരി ടിപ്പർ വാസു നോക്കുന്ന പോലെ എന്നെ നോക്കി....ആ നോട്ടം കണ്ടതും നമ്മൾ അവിഞ്ഞ മോന്തയോട് കൂടി താഴേക്കു നോക്കിയ ശേഷം Zaai ടെ മുകത്തേക്ക് ഇടo കണ്ണിട്ടു നോക്കി...... ഓൻ ഇപ്പൊ എങ്ങനെ ഉണ്ട് അടിപൊളിയായില്ലേ....എന്ന് വായ കൊണ്ട് ആക്ഷൻ കാണിച് പിരികം പൊന്തിച്ചതും നമ്മൾ തല ഉഴിയുന്ന പോലെ കാണിച് പോടാ പട്ടീ എന്ന് പറഞ്ഞു.... അപ്പൊ തന്നെ ഓൻ ചിരിച്ചു പ്രിൻസിയെ കാണിച് തന്നതും മൂപ്പരെ നോക്കി നമ്മൾ വീണ്ടും ഒരു അവിഞ്ഞ ഇളി പാസ്‌ ആകി കൊടുത്തു.... "Aysha noureen....Come to my office...." എന്നെ തുറിച്ചു നോക്കി കൊണ്ട് അയാള് പറഞ്ഞതും നമ്മൾ അതെ എന്ന് തലയാട്ടി കൊടുത്തു..... മൊട്ട തലയൻ എന്ന് വിളിച്ചത് ഇത്ര വലിയ തെറ്റാണോ റബ്ബേ.....ഉള്ളത് ഉള്ള പോലെ പറഞ്ഞതിന് എന്തിനാന്നാവോ ഈ മണകുണാഷൻ പ്രിൻസി എന്നെ കൊണ്ട് പോകുന്നത്....മിക്കവാറും ഇനി വീട്ടിൽ തന്നെ ഇരിക്കേണ്ടി വാറോ റബ്ബേ ....ഓഒഹ് പിന്നെ എത്ര എത്ര കോളേജുകൾ ഉണ്ട്...പോവാനേൽ പോട്ടെ എന്ന് പറയണം....അല്ല പിന്നെ...😤 എന്ന് ഓരോന്ന് ഓർത്തു അവസാനം ഓഫീസിന് മുന്നിൽ എത്തി നമ്മൾ ഒരു ധീർഗ ശ്വാസം വലിച്ചു വിട്ടു ഉള്ളിലേക്ക്‌ തലയിട്ട് നോക്കിയതും പ്രിൻസിയോട് എന്തൊക്കെയോ പറയുന്ന Zaai നെയാണ് കണ്ടത്.... കുറച് നേരം ഇതൊക്കെ വീക്ഷിച്ച് നിന്ന ശേഷം ഞാൻ ഉള്ളിലേക്ക്കയറാൻ നിന്നു.... "എവിടേക്ക....പോര്...പ്രിൻസിയെ കണ്ടോണ്ട് മാത്രം കാര്യം ഇല്ലെന്നു...ഈ കോളേജിലെ ഏറ്റവും വലിയ ഒരാളുണ്ട്...അയാളെ പോയി കണ്ട്‌ വാങ്ങാൻ ഉള്ളതൊക്കെ വാങ്ങിച്ച് കൂട്ടി ഇവിടെന്നു പോകാൻ പറഞ്ഞു...." ഓഹ് ഹോ....അപ്പൊ അയാള് എന്നെ dismiss അല്ലെങ്കിൽ suspent ആക്കാനുള്ള പ്ലാൻ ആണ്....വരട്ടെ ....എവിടെ വരെ പോകും എന്ന് നോക്കാം....അന്നേ ഞാൻ എന് ഉപ്പുക്കിട്ടെ സോല്ലുവേ....ഇയ്യ്‌ സൊല്ലിക്കോ എന്ന് പറഞ്ഞിട്ട് ഒന്നും കാര്യം ഉണ്ടാവില്ല.....മനസ്സിലായോട പെരട്ട മൊട്ട തലയാ....നീണ്ട മൂക്കാ....വളഞ്ഞ ചെവിയാ....ചുണ്ട്...??അയാളെ ചുണ്ട് ഇപ്പൊ എങ്ങനെയാ....ഉം...കിട്ടി....pyramid ചുണ്ടാ.....ബ്ലാ..😏 Zaai മുന്നിലും നമ്മൾ പിന്നിലുമായി നടന്നു നടന്നു നടന്നു നടന്നു നടന്നു....ഈ നടക്കുന്നു എന്നല്ലാതെ അയാളെ കാണുന്നില്ല.....ചുറ്റും നോക്കിയപ്പോൾ ആണേൽ ഞാൻ കാണാത്ത സ്ഥലവും.....ക്ലാസ്സുകൾ ആണെങ്കിലുo അവിടെ ഒന്നും ഒറ്റ മനുഷ്യ കുഞ്ഞിനെ കൂടി കാണാനില്ല....ഇതൊക്കെ കണ്ട് കാൽ ‌ മുട്ടിൽ കൈ വെച്ചു കിതച്ചോണ്ട് നമ്മൾ അവിടെ നിന്നി... "Z...aai....ഇനി....എ..നിക്ക് നടക്കാൻ വ...യ്യ....പ്ലീസ്‌ Zaai...നീ എന്നെ വെ..റുതെ പറ്റിക്കല്ലേ....." "ഓഹ്ഹ്...ഇത്ര പെട്ടന്ന് നീ ക്ഷീണിച്ചോ.....ഞാൻ നിന്നെ പറ്റിക്കാൻ വേണ്ടി കൊണ്ട് വന്നതല്ല....അയാളെ കാണിക്കാൻ തന്നെ കൊണ്ട് വന്നതാ.....വാ...കുറച് കൂടി നടക്കാൻ ഉണ്ട്...." "ഇനിയും നടക്കാനോ...😨ഞാനില്ല....ഇപ്പൊ തന്നെ ഞാൻ കൊയങ്ങി....ഇനി വയ്യ.. .ഒരു കാര്യം ചെയ്യാം.....നിന്റെ ഫോൺ എന്റെ കയ്യിൽ തന്ന്‌ നീ അവിടേക്ക് പോ...എന്നിട്ട് അവിടെ എത്തി ആളെ ഫോണിൽ നിന്നു ഈ ഫോണിലേക്ക് വീഡിയോ കാൾ ചെയ്‌താൽ മതി. ഞാൻ എടുത്തോളാം.." "അമ്പടി കേമി.. എന്തൊരു ബുദ്ധിയ.....പക്ഷെ അത് നടക്കില്ല എന്ന് മാത്രമല്ല....നിന്നെ ഞാൻ കൊണ്ട് പോവുകയും ചയ്യും....മറിയാതക് എന്റെ പിന്നാലെ വരാൻ നോക്ക്...." എന്ന് പറഞ്ഞു ഓൻ വീണ്ടും നടത്തം തുടങ്ങിയതും നമ്മൾ മുട്ടിൽ നിന്നും കയ്യേടുത്ത് നേരെ നിന്നു അവന്റെ അടുത്തേക്ക് ഓടി പോയി .... പോകുന്നതിനിടയിൽ നമ്മൾ ഓരോന്ന് പറഞ്ഞു ഓനെ വട്ടാക്കി എങ്കിലും ആ തെണ്ടി അതൊന്നും കേട്ട ഭാവം കൂടി നടിച്ചില്ല....ജാഡ തെണ്ടി... അവസാനം ഒരു മുറിയിലെക്ക് അവന് കയറി പോയതും നമ്മൾ ഒരു ആശ്വാസത്തിന്റെ ശ്വാസം വിട്ടു അതിലെക്ക് കയറി പോയി....ലേശം ഇരുട്ട് തോന്നുന്ന ആ റൂം കണ്ടതും ലേശം ഭയം വരാതെ ഇരുന്നില്ല .... അത് മറച്ചു വെച്ചു നമ്മൾ *Zaai* എന്ന് ഉറക്കെ അലറിയതും പെട്ടന്നെന്തോ എന്റെ വയറിലൂടെ വട്ടം പിടിക്കുന്നത് പോലെ തോന്നി.....ഇതൊക്കെ കണ്ട്‌ അലറി വിളിക്കാൻ നിൽക്കുമ്പോൾ ആണ് നമ്മളെ ഷോൾടെറിനടുത്ത് ആരോ നിൽക്കുന്ന പോലെ തോന്നിയത്..... തിരിഞ്ഞ് നോക്കുന്നതിനു പകരം കൈ ഉയർത്തി അയാളെ മുകത്തൊരു കുത്ത് കൊടുക്കാൻ വേണ്ടി കൈ ഉയർത്തിയതും ആ കയ്യിൽ അയാള് ബലമായി പിടിച്ചു താഴ്ത്തി.... ആ പിടിയിൽ തന്നെ ആരുടെ കരങ്ങൾ ആണ് അതെന്ന്‌ മനസ്സിലായതും നമ്മൾ "Za...ai" എന്ന്‌ ഇടറിയ ശബ്ദത്തിൽ വിളിച്ചു..... പെട്ടന്ന് എന്റെ കയ്യിലെ പിടി വിട്ടതും അവിടെ ലൈറ്റ് വന്നതും ഒപ്പമായിരുന്നു..... കിതച്ചു കൊണ്ട് നമ്മൾ മുന്നിലെക്ക് നോക്കിയതും ടാബിളിൽ ചാരി കയ്യും കെട്ടി നിൽക്കുന്ന Zaai നെയാണ് കണ്ടത്..... "Zaai...You cheat....എവിടെ നീ പറഞ്ഞ ആൾ....നീ ചതിക്കായിരുന്നില്ലേ....നീ ഒരു cheater ആണ്...." "ഞാൻ ചീറ്റു ചെയ്തെന്നോ.....അത് കൊള്ളാം....ആ ആളെ കാണിക്കാൻ തന്നെയാ ഞാൻ നിന്നെ കൊണ്ട് വന്നേ....പക്ഷെ ആ ആൾ ഞാൻ ആണെന്ന് മാത്രം ......" എന്ന് ചിരിച്ചു കൊണ്ട് ഓൻ പറഞ്ഞതും അവന്റെ മൂന്ത നോക്കി ഒന്ന് കൊടുക്കാൻ ആണെനിക്ക് തോന്നിയത്..... "നീ ആണേൽ താഴെ നിന്നു തന്നെ പറഞ്ഞൂടെ...എന്തിനാ എന്നെ കൊണ്ട് ഇത്രയും നടത്തിച്ച് ഈ ഇരുട്ട് മുറിയിൽ കൊണ്ട് വന്നാക്കിയെ....അതിനു മാ...." എന്ന് നമ്മൾ അവനോടു കുരച്ച് ചാടിയപ്പോൾ ഓൻ കൈ കൊണ്ട് നമ്മളോട് നിർത്താൻ പറഞ്ഞു.... "കൂൾ baby കൂൾ....നീ ചോദിച്ച ഓരോന്നിനുമുള്ള ഉത്തരം എന്റെ കയ്യിലുണ്ട്...എല്ലാം ഞാൻ പറയാം.....പക്ഷെ അതിനു മുൻപ് എനിക്ക് നിന്നോടൊരു കാര്യം ചോദിക്കാൻ ഉണ്ട്...." എന്ന് പറഞ്ഞു തുടങ്ങി അവന് എന്നോടായി ചോദിച്ച ചോദ്യം കേട്ടതും നമ്മൾ ഉമിനീർ ഇറക്കാൻ പ്രയാസപെട്ടവീടെ നിന്നു.... ☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆ ഒരു വലിയ ശബ്ദത്തിൽ അയാള് ആ വാതിലുകൾ തുറന്ന് ഉള്ളിലേക്ക് കയറി.....കേട്ടതോന്നും വിശ്വസിക്കാൻ അയാൾക്ക്‌ കഴിയുന്നില്ല....സന്തോഷമാണോ അതോ ഇത്രയും നാൾ അത് കിട്ടാത പോയ സങ്കടമാണോ എന്നറിയില്ല അയാള് ചിരിച്ചു കൊണ്ട് റൂമിലെ മുഴുവൻ സാധനങ്ങളും തള്ളി താഴെ ഇട്ടു..... എന്നിട്ടും അയാളെ സന്തോഷത്തിനു അതിരില്ലായിരുന്നു.....പതിയെ പതിയെ തന്ടെ കാലുകളെ ചലിപ്പിച്ചയാള് ആരും കാണാതെ ഒളിപ്പിച്ചു വെച്ച ആ റൂമിനുള്ളിലെ ഷെൽഫിന്റെ ഭാഗത്തുള്ള വാതിൽ നീക്കിയതും ഒരു പ്രതേക ഞെരുക്കത്തോടെ അത് തുറന്നു..... സങ്കടത്താൽ എന്നും കയറി ഇറങ്ങാറുള്ള ആ മുറിയിലേക്ക് അയാള് അതീവ സന്തോഷവാനായി കയറി..... ഇതായിരുന്നു എന്റെ ലോകം.....എല്ലാം കൈവിട്ടു പോയി എന്നറിഞ്ഞിട്ടും ഒരിക്കെ തിരികെ ലഭിക്കും എന്നെനിക്കറിയാമായിരുന്നു.....അതിനു വേണ്ടിയുള്ള കാത്തിരിപ്പ് ഇന്നവസാനിച്ചു..... ഇത്രയും നാളുകൾ താൻ അവളെ കണ്ട്‌ സ്നേഹിച് അയവിറക്കിയ അവളുടെ ഓരോ ഫോട്ടോയിലേക്കും അയാള് മാറി മാറി നോക്കി...... ഒത്ത നടുവിലായി ആ ചുമരിന്റെ അളവിൽ ഒട്ടിച്ചു വെച്ച സുന്ദരമായ അവളുടെ മുകത്തെക്ക് ഒരു പ്രതേക തരo വികാരത്തോടെ അയാള് നോക്കി....ശേഷം ഒരു പ്രതേക ചിരിയോടെ അതിനടുതെക്ക് നടന്നു...... അവളുടെ വെളുത്ത നെറ്റിയിലൂടെ വിരലുകൾ ഓടിച്ചു മയിൽ പീലി പോലും തോറ്റു പോകുന്ന അവളുടെ കണ്ണുകളെ തഴുകി ഇളം റോസും വെള്ളയും കലർന്ന സോഫ്റ്റ്‌ ആയ അവളുടെ കവിളിനെയും തഴുകിയ ശേഷം അത് അവളെ ചുണ്ടിൽ സ്ഥാനം ഉറപ്പിച്ചു.....എന്ത് ചോപ്പാണെന്ന് നിർവജി ക്കാൻ കഴിയാത്ത അവളുടെ ചുണ്ടുകളിൽ തലോടി അയാള് കൊതിയോടെ ഉമിനീർ ഇറക്കി.....ശേഷം അവളുടെ കഴുത്തിൽ ഒരു പ്രതേക വൃതത്തിൽ ആരെയും ആകർഷിക്കാൻ കഴിവുള്ള അവളുടെ കറുത്ത മറുകിലെക്കായി അയാളുടെ നോട്ടം..... ആരും കാണാതെ ആരെയും അറിയിക്കാതെ അവൾ കൊണ്ട് നടന്ന അവളുടെ മറുകിലെക്ക് എത്ര നേരം അയാള് നോക്കി നിന്നെന്നറിയില്ല..... "ഇവിടെയാണ്‌ എനിക്ക് പിഴച്ചത്.....ഇത് കൊണ്ടാണ് എനിക്ക് എല്ലാം നഷ്ട്ടം ആയത്....ഇനി ഇല്ല.....ആരൊക്കെ എതിർത്താലുo ഞാൻ നിന്നെ സ്വന്തമാക്കിയിരിക്കും.....അല്ലെങ്കിലും ഇനി ആരാണ് എതിര്ക്കാൻ.....എതിര്ക്കാൻ ഉണ്ടായിരുന്ന ആളെ ഈ കൈ കൊണ്ടല്ലേ ഞാൻ കൊന്നു കളഞ്ഞത്....ഇനി ഞാൻ വിടില്ലാ....ഈ മറുകാണ് നിന്നിലെ ഏറ്റവും സുന്ദരം എന്ന് ഞാൻ മനസ്സിലാക്കുന്നു....എനിക്ക് വേണം...സ്വന്തമാക്കും ഞാൻ...." എന്ന് അവളുടെ മറുകിലും മുകത്തും തലോടികൊണ്ട് അയാള് പറഞ്ഞ ശേഷം അവളുടെ ഫോട്ടോയിൽ അമര്ത്തി ചുംബിച്ചു..... *I love you Nourii.....I love you so muchhh....* എന്നൊരു ഭ്രാന്തനെ പോലെ അയാൾ അലറി വിളിച്ചപ്പോൾ ചുമറായ ചുമരിൽ മുഴുവൻ നിറഞ് നിൽക്കുന്ന അവളുടെ ഓരോ ഫോട്ടോയും ഭയത്താൽ വിറക്കുന്നുണ്ടായിരുന്നു..... *തുടരും......* ☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆ ഇന്നലെ രാത്രി പോസ്റ്റ് ചെയ്യണം എന്ന് കരുതിയഥായിരുന്നു.....പക്ഷെ എഴുതി കഴിഞ്ഞില്ല... അതുകൊണ്ട് രാവിലെ എണീറ്റു കുത്തി ഇരുന്നു എഴുതിയതാ.....തെറ്റുകൾ ഉണ്ടേൽ ക്ഷമിക്കാ......
#

📙 നോവൽ

📙 നോവൽ - ShareChat
71.2k കണ്ടവര്‍
5 മാസം
*💞മെഹ്ഫിൽ💞* *Sinu Sherin* *ഭാഗം - 28* ഇതൊക്കെ കണ്ട്‌ വണ്ടർ അടിച്ചു നിൽക്കുന്ന ഞങ്ങളെ മുന്നിലെക്കായിരുന്നു പെട്ടന്നൊരാൾ കടന്നു വന്നത്....അയാളെ കണ്ടതും നെറ്റി ചുളിച്ച് ഒരു ചോദ്യ രൂപേണ Zaai എന്നെ നോക്കിയതും ഞാൻ അതെ എന്ന്‌ കണ്ണടച്ച് കാണിച്ചു കൊടുത്തു..... Zaai പുഞ്ചിരിച്ച് കൊണ്ട് അയാളെ അടുത്തേക്ക് നടന്നതും പെട്ടന്ന് അയാള് മുഖം പൊത്തി കരഞ്ഞു കൊണ്ട് ഗ്രൗണ്ടിൽ ഇരുന്നു..... ധീർഗ നേരത്തെ പൊട്ടി കരച്ചിലിനോടുവിൽ മുകത്തു നിന്നും കൈ എടുത്തു അവൾ Zaai യെ നോക്കി കൊണ്ടിരുന്നു.... "എനിക്കറിയാമായിരുന്നു....ഒരിക്കൽ ഈ ദുഷ്ടനെ ഒതുക്കാൻ ആണോരുത്തൻ വരും എന്ന്....ഇന്നിദാ അവന്റെ പതനo ഞാനും എന്തിന് ഈ കോളേജ് മുഴുവൻ കണ്ടു....ഇത് മതി എനിക്ക്....ഇപ്പൊ എന്റെ ഇക്കാക്ക് പെരുത്ത് സ....സന്തോഷം ആയിട്ടുണ്ടാകും......ഇവനെ മരണത്തിനു തുല്യമായി എനിക്ക് ജീവിപ്പിക്കണം....ഇവൻ അറിയണം വേദന എന്താണെന്ന്....ഇല്ലെങ്കിൽ അറിയിക്കും ഞാൻ...... നിങ്ങൾ പെട്ടന്ന് പോലീസിനെ വിളിക്....തെളിവിനു ഞാൻ ഉണ്ട്.....ഇനിയും ഇവന്റെ അഴിഞാട്ടം പാടില്ലാ..... " വളരെ ഗാമ്പിര്യത്തോടെ അവൾ അത് പറഞ്ഞതും കോളേജ് ഒന്നടങ്കം അതെ അതെ എന്ന് വിളിച്ചു പറഞ്ഞു..... പിന്നീട് അവനെ അറസ്റ്റ് ചെയ്യാൻ അധിക സമയം വേണ്ടി വന്നില്ല.....ശാഹുൽ സത്താറിന്റെ അവസാനം അവിടെ വെച്ചായിരുന്നു.... പിന്നീട് അവന്റെ ഒരു ശല്യവും ഉണ്ടായില്ല....അന്ന് മുതൽ Zaai ആയി പിന്നെ കോളേജിലെ ഹീറോ..... ആരെയും ആകർഷിക്കുന്ന സ്വഭാവമുള്ള Zaai യെ എല്ലാവർക്കും ഒരുപോലെ ഇഷ്ട്ടം ആയിരുന്നു....ഇതിനിടയിൽ ഒരുപാട് പെണ്ണുങ്ങൾ വന്ന് പ്രോപോസ് ആക്കി എങ്കിലും അതെല്ലാം Zaai നിഷ്പ്രയാസo തള്ളി കളഞ്ഞു....അതിന് ശേഷം ആണ് സിയാ വന്ന് ഇഷ്ട്ടം പറയുന്നത്...... ഇങ്ങനെ കോളേജ് അതിഗംഭീരമായി പോകുമ്പോൾ ആണ് *മെഹ്ഫിൽ* എന്ന പട്ടം കൂടി Zaai ക്ക് കിട്ടുന്നത്....അതെങ്ങനെ കിട്ടി എന്ന് ചോദിച്ചാൽ....ഞങ്ങൾ കോളേജിലെക്ക് വരുന്നതിന്റെ ഒരു ഏഴ് വർഷം മുൻപ് മെഹ്ഫിൽ എന്ന് പേരുള്ള ഒരു ഇക്ക കോളേജിൽ പഠിച്ചിരുന്നു.....അന്ന് ഇക്ക ഉള്ളപ്പോൾ കോളേജിൽ ഉണ്ടായിരുന്ന അതെ സമാധാനo ഇന്ന് ഏഴ് വർഷങ്ങൾക്ക് ഇപ്പുറമാണ് കിട്ടുന്നത്..zaai ഉള്ളപ്പോൾ കോളേജിലെ ഓരോ ദിവസവും ഉത്സവം പോലെയാണ്... അതുകൊണ്ട് തന്നെയാണ് Zaai യെ മെഹ്ഫിൽ എന്ന് വിളിക്കുന്നത്.... ആ പേരിൽ ഒളിഞ്ഞു നിൽക്കുന്നത് അവനോടുള്ള ഇഷ്ട്ടവും സ്നേഹവുംബഹുമാനവും ഒക്കെ തന്നെയാണ്.... ഇപ്പൊ എന്റെ പൊന്നു റിനുവിന്റെ എല്ലാ സംശയങ്ങളും മാറിയില്ലേ..... നീ വിജാരിക്കുന്ന നിന്റെ മുന്നിൽ ഇത്രയും നാൾ എങ്ങനെയാണോ Zaai...അതല്ല ശെരിക്കും മെഹ്ഫിൽ.....അവന് കോളേജിൽ ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ട്....അതിനിടയിൽ നീ കൂടി അവന് എതിര് നിന്നു അവനെതിരെ പ്രവർത്തികരുത്.... അവന് നിന്നെ ഇഷ്ട്ടമാണ് എന്നത് ശെരിയാ... വെറും ഒരു വാക്കിൽ ഒതുക്കാവുന്ന ഇഷ്ട്ടമല്ല .... ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ്...അതവന്റെ വാക്കുകലിലും പ്രവർത്തികളിൽ കൂടിയും എനിക്ക് മനസ്സിലായ കാര്യമാണ്..... പക്ഷെ അത് നീ മനസ്സിലാക്കാൻ വൈകുന്നു എന്ന് മാത്രം....എത്രത്തോളം വൈകുന്നുവോ അത്രത്തൊളം നിനക്ക് അവനെ നഷ്ട്ടപെട്ട് കൊണ്ടിരിക്കും...അതുകൊണ്ട് തന്നെയാണ് എത്രയും പെട്ടന്ന് Zaai യെ കുറിച്ച് നിനക്ക് പറഞ്ഞു തന്നത്.... ഞാൻ അവന്റെ ബാഹുബലി കഥകൾ പറഞ്ഞു തന്നത് കൊണ്ട് നീ അവനെ പ്രണയിക്കണം എന്ന് ഞാൻ പറയുന്നില്ല.....പ്രണയം..അത് ആത്മാര്തമായി ഒരാളോട് മാത്രം തോന്നുന്ന ഒരു വികാരമാണ്.....ആ ഒരാളോട് പ്രണയത്തിന്റെ അങ്ങേ അറ്റത്തെ വികാരം തോന്നി കഴിഞ്ഞാൽ പിന്നെ എത്ര മറ്റുള്ളവർ കിണഞ്ഞു പരിശ്രമിച്ചാലുo പ്രണയം തോന്നിയാലും പ്രണയമെന്ന വികാരം തോന്നില്ല.....അതാണ്‌ ശെരിക്കും *Love...* So...എന്റെ നൗറിയുടെ ഇത്രയും കാലത്തെ ലൈഫ് വെച്ചു നോക്കാനേൽ ഒരാളോട് പോലും നിനക്കാ പറഞ്ഞ സാധനം തോന്നാൻ ചാൻസ് ഇല്ല...പക്ഷെ ഇനിയും തോന്നിക്കൂടാ എന്നില്ല.... ഇപ്പൊ നീ ഇങ്ങനെ ഒക്കെ പോ....വരാനുള്ളത് വഴിയിൽ തങ്ങില്ലാലൊ...എന്തായാലും ഓടി നിന്റെ അടുത്തേക്ക് തന്നെ വരും...അതുവരെ പാക്കരന്റെ റിനു മോൾ ഡോണ്ട് ടെൻഷനെ..." എന്ന് പറയലൊടൊപ്പം എന്റെ തലയിൽ അവന് തലോടി കൊണ്ടിരുന്നതും നമ്മൾ അവന്റെ കൈ എടുത്തു അവന്റെ മടിയിൽ തന്നെ വെച്ചു കൊടുത്തു...... "അയ്യേ...ആർക് ടെൻഷൻ എനിക്കൊ....ബ്ലാ....ബ്ലി...ബ്ലൂ.....നിനക്ക് ഇമ്മാതിരി ചളിയൊക്കെ ആരാ പഠിപ്പിച്ചു തരുന്നേ....പ്രണയം വികാരമാണോത്രെ..... മെഹ്ഫിലിന്റെ കഥയൊക്കെ അടിപൊളിയാ.....നല്ലൊരു ഹീറോ....ഈ ബഹുബലിയെ ഒക്കെ പോലെ.....പക്ഷെ ഞാൻ ദേവസേനയായി ജനിച്ചവൾ ആണെന്ന് നീ ഒരിക്കലും കരുതണ്ട..... എന്നാലും എന്റെ പൊന്നു ജോസപ്പെ.....നിനക്ക് എവിടുന്നാട ഉവ്വേ പ്രണയത്തിന്റെ തീവ്രത ഇത്ര കൃത്യം ആയി അറിയുന്നത്....??" എന്ന് അവസാനം ഒരു ചോദ്യരൂപേണ നമ്മൾ അവനോടു ചോദിച്ചു താടക്കും കൈ കൊടുത്തിരുന്ന്‌ അവനെ നോക്കി പിരികം പൊക്കിയപ്പോൾ തുടങ്ങിയില്ലേ ചെക്കൻ ഒരുമാതിരി നാണം അഭിനയിക്കാൻ.... "അത് പിന്നെ....അതൊന്നും നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല...അതാണ് ‌ ഞാൻ നിന്നോട് ആദ്യമെ പറഞ്ഞത് ആരെയെങ്കിലും ഒക്കെ പ്രണയിക്കണം എന്ന്....എന്റെ ചെറിയ ഒരു ഓർമ വെച്ചു നോക്കാനേൽ നിന്റെ ഫ്രണ്ട് ഫാത്തിയെ കാണുമ്പോൾ ആണ് എനിക്ക് ഇങ്ങനെ ഒരു വികാരം തോന്നുന്നത് എന്ന് ഡൌട്ട് ഇല്ലാതെ ഇല്ല.....അങ്ങനെ ആണേൽ നീ എന്നെ സഹായിക്കില്ലേ മുത്തേ....😌" ന്നും പറഞ്ഞു ഓൻ നമ്മളെ താടാ പിടിച്ചു ആട്ടിയപ്പോൾ നമ്മളും അതെ പോലെ ചിരിച്ചു ഓന്റെ കുറ്റി താടിയിൽ പിടിച്ചു ആട്ടി കൊണ്ടിരുന്നു..... "അങ്ങനെ ആണേൽ എന്നല്ല ആണ്....പണ്ട് തൊട്ടേ എനിക്ക് അറിയാമായിരുന്നു നിനക്ക് അവളെ മേലെ ഒരു കണ്ണ് ഉണ്ട് എന്ന്....പക്ഷെ ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ കരളേ അവൾക്കു ആൾറെടി ആൾ ഉണ്ടെന്ന്....അതുകൊണ്ട് എന്റെ പൊന്ന്‌ മോന് എന്നിൽ നിന്നും ഒരു സഹായവും പ്രതീക്ഷിക്കണ്ട....കേട്ടോടാ കൊടലെ....😝" എന്ന് പറയലോടൊപ്പം കുറച് കനത്തിൽ നമ്മൾ അവന്റെ താടി പിടിച്ചു വലിച്ചു ഓടി... "ഡീീീ അണ്ണാച്ചി ബലാലെ...." എന്ന സുന്ദരമായ അവന്റെ വിളി നമ്മൾ കേട്ടിലെന്ന്‌ നടിച്ചു...😂 റൂമിൽ കയറി ബെഡിൽ സ്വാമി ഇരുത്തം ഇരുന്നു നമ്മൾ പൊട്ടി പൊട്ടി ചിരിച്ചു.... ന്റെ റബ്ബേ.....ആ ചെക്കനെ ഇങ്ങനെ കളിപ്പിക്കാനും ഒരു രസം ഒക്കെ ഉണ്ട്..... പെട്ടന്ന് എന്തോ ഓർത്ത പോലെ നമ്മളെ ചിരി നിന്നു....അതിനു പകരം നമ്മളെ ചുണ്ടിൽ ഒരു അടാർ പുഞ്ചിരി വിടർന്നു.... പാക്കരന്റെ പ്രണയത്തെ കുറിച്ചുള്ള ഓരോ വരികളും എന്റെ ഹൃദയത്തിൽ തന്നെയാണ് കൊണ്ടത്... ആ വരികളിൽ മുഴുവൻ Zaai യുടെ മുഖം മാത്രമാണ് ഞാൻ കണ്ടത്...എന്നിട്ടും അത് അറിയിക്കാതെ ഇരിക്കാൻ വേണ്ടിയിട്ടാണ് പാക്കരനെ ഇട്ടു കളിപ്പിചോണ്ടിരുന്നത്..... കൈ ബെഡിൽ വെച്ചു അതിനു മുകളിൽ തല വെച്ചു നമ്മൾ കമിഴ്ന്നു കിടന്നു ഓരോന്ന് ആലോചിച്ചു കൂട്ടാൻ തുടങ്ങി.....ആദ്യമായി അവനെ കണ്ടതും പാൽപ്പോടി കട്ടെടുക്കാൻ നമ്മളെ സഹായിച്ചതും പിടിക്കും എന്ന് ഉറപ്പായപ്പോൾ അവനെ ഇട്ടിട്ടു ഓടി രക്ഷപെട്ടതും ഫോൺ വിളിച്ചു തെറി പറഞ്ഞ Zain malik ആണ് അതെന്നറിഞ്ഞപ്പോൾ എനിക്കുണ്ടായ ഞെട്ടലുo മെഹ്ഫിലുo Zaai ഉം ഒന്നാണെന്ന് അറിഞ്ഞപ്പോൾ ഉള്ള യമണ്ടൻ ഞെട്ടലുo...ഒടുക്കം നമ്മളെ shifaan ന്റെ കയ്യിൽ നിന്നും രക്ഷിച്ചതും ....ഇന്ന് വൈകുന്നേരം അവന് അടുത്തുണ്ടായ സമയത്ത് എനിക്കുണ്ടായ ഫീലിംഗും ഒക്കെ കൂടി ആലോചിച്ചു ഒരുമാതിരി സിനിമയിലെ പ്രേമം തലയ്ക്കു പിടിച്ച നായികമാരെ പോലെയായി നമ്മളെ അവസ്ഥ.... മധുരിഫിക്കെഷൻ കാരണം തുപ്പാനും വയ്യ കൈപ്പോളജി കാരണം ഇറക്കാനും വയ്യ.....ഈ Zaai യോട് നമക്ക് പ്രേമം ആണോ...അവനെ പോസിറ്റീവ് ആയി ചിന്തിച്ചപ്പോൾ അവനിൽ ഫുൾ പോസിറ്റീവ്സ് കാണുന്നു.....ഈ ഫീലിംഗ്സ് ഒക്കെ കണ്ടിട്ട് പാക്കരൻ പറഞ്ഞത് പോലെ പ്രേമം ആവാൻ ആണ് സാധ്യത...ഏയ്‌...No...Never....പ്രേമമോ...നമക്കോ...അതും അവനോടു....ഇനി പ്രേമം അല്ലേ....ഷോ...ഇതെന്തൊരു കഷ്ട്ടം ആണ്..." എന്നും പറഞ്ഞു നമ്മൾ ബെഡിന് രണ്ടു കൈ കൊണ്ട് രണ്ടു കുത്ത് കൊടുത്തു അവിടെ കിടന്നു..... പിറ്റേന്ന് നേരത്തെ നമ്മൾ എണീറ്റു എല്ലാ പണിയും ഷടെ ന്ന്‌ കഴിച് ഫാസ്റ്റ്ൽ ഒരു ബ്രേക്കും കഴിച് സിറ്റൗറ്റിലേക്ക്‌ ഒരു ഓട്ടം ആയിരുന്നു..... അപ്പൊ പാക്കരൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു കോളേജിലേക്ക്‌ പോകാൻ നിൽക്കായിരുന്നു..... 🎶നാട്ടുമാവിലൊരു ഫാത്തി.... കൂട്ടുപ്പോരുമോ ഫാത്തി.... എന് കിനാവിലെ കൂട്ടിനുള്ളിലെ മായാ ഫാത്തി..... നീ പാക്കരന്റെ ഫാത്തി.....🎶 എന്ന് 916 ലെ സോങ്ങ് നമ്മൾ ഫാത്തിയിലേക്ക് ട്രാൻസ്ഫർ ആക്കി പാടിയതും പാക്കരൻ എന്നെ കടുപ്പിച്ചു ഒരു നോട്ടം..... "എന്തരണ്ണേ ഇങ്ങനെ നോക്ക്ണത് ഇത് കോളേജിലേക്കുള്ള ബൈക്ക് അല്ലായോ.....😝 നമ്മളെ ഫാത്തി ഇല്ലേ ഫാത്തി....അവള്ക്കൊരു ചെക്കനെ വേണം എന്ന്....അവളുടെ പ്രൊജക്റ്റുo അസ്സിഗ്ന്മേന്റ്റുo കമ്പ്ലീറ്റ് ആക്കാനും അവളെ പോലെ ഇംഗ്ലീഷ് തൊട്ട് തീണ്ടിയിട്ടില്ലാതതും അര വട്ടനും മുഴു ഭ്രാന്തനും sorry മുഴു psycho യുമായ ഒരു ചെക്കനെ വേണം.....will you be her boyfriend....." എന്ന് നമ്മൾ കുറച് റൊമാന്റിക്‌ ആയി പറഞ്ഞ ശേഷം വീണ്ടും തുടർന്നു.... "ആഹ്...ആ തൊലിച്ചിക്കില്ലേ ഇതിനൊക്കെ ഒത്ത ഒരു ചെക്കനെ വേണം....എല്ലാം കൂടി കോർത്തിണക്കിയപ്പോൾ എന്റെ മനസ്സിലേക്ക് ആദ്യം ഓടി എത്തിയത് ഈ പെരട്ട മൂന്തയാണ്...വേണോ ഞങ്ങളെ ഫാത്തിയെ... അവളെ എടുത്താൽ അവളെ ചളികൾ ഫ്രീ...ഈ ഓഫർ രണ്ടു മിനിറ്റ്ന് മാത്രം...എന്ത് തീരുമാനിച്ചു....yes or No.." എന്ന് നമ്മൾ രണ്ടു പിരികവും പൊക്കിയും താഴ്ത്തിയും ചോദിച്ചപ്പോൾ.... "എന്ത് തീരുമാനിക്കുന്ന കാര്യമാ നൗറിയെ...." എന്നു തിരിച്ചു ചോദിച്ചു ഉപ്പു സിറ്റൗറ്റിലേക്ക്‌ വന്നതും നമ്മൾ ചാടി പാക്കരന്റെ ബൈക്കിൽ കയറി.... "ഒന്നും ഇല്ല ഉപ്പു....കോളേജിലെക്കല്ലേ അപ്പൊ എന്നെ കൂടെ കൊണ്ട് പോകോ...എന്താ നിന്റെ തീരുമാനം എന്ന് പാക്കരനോട്‌ ചോദിച്ചത ന്റെ പോന്നോ....." എന്ന് കൈ കൂപ്പി പറഞ്ഞു നമ്മൾ പാകരനോട്‌ ബൈക്ക് എടുക്കാൻ പറഞ്ഞപ്പോൾ ഓൻ നമ്മളെ തറപ്പിച്ചു ഒന്ന് നോക്കി ബൈക്ക് സ്റ്റാർട്ട് ആക്കി... അപ്പൊ തന്നെ നമ്മൾ ബാക്കിലേക്ക്‌ തിരിഞ്ഞ് ഉപ്പുന് സൈറ്റ് അടിച്ചു റ്റാറ്റ പറഞ്ഞു കൈ വീശി കാണിച്ചു..... 🎶നാട്ടുമാവിലൊരു.....മ്മ്.....മ്മ്..... കൂട്ടുപോരുമോ മ്മ്...മ്മ്.... എന് കിനാവിലെ കൂട്ടിനുള്ളിലെ മായാ...മ്മ്...മ്മ്... നീ പാക്കരന്റെ...മ്മ്...മ്മ്...🎶 എന്ന് നമ്മൾ അവിടെയും ഇവിടെയും തൊടാതെ മുക്കിയും മൂളിയും പാടിയപ്പോൾ മിററിലൂടെ പാക്കരൻ നമ്മളെ വല്ലാത്തൊരു നോട്ടം..... "നിര്ത്തുന്നുണ്ടോ നിന്റെ ഒരു പാട്ട്....എന്റെ ബൈകിൽ കയറിയാൽ അടങ്ങി ഒതുങ്ങി ഇരിക്കണം...അല്ലാതെ ഇങ്ങനെ ചെവിക്കു അലർജി ഉണ്ടാക്കുന്ന കാര്യങ്ങൾ ചെയ്യൽ അല്ല" എന്ന് നമ്മളോടായി പറഞ്ഞതും നമ്മൾ ഒരു സൈഡിലേക്ക്‌ മുഖം കൊട്ടി പുചിച്ചു ഇരുന്നു..... "ഓഹ്ഹ് പിന്നെ....എനിക്കറിയാം നിന്റെ അലർജിയുടെ കാരണം.....ഞാൻ ഫാത്തിയുടെ പേര് പറയണ്ട സ്ഥലത്ത് മൂളിയിട്ടല്ലേ...എനിക്ക് സൗകര്യം ഇല്ല നിന്റെ ഫാത്തിയുടെ പേരും പറഞ്ഞു പാടാൻ.....😏" "അല്ലെങ്കിലും നിനക്ക് ആളുകളെ കളിയാക്കൽ ഒരു ഹോബിയാണല്ലോ....നീ നോക്കി കോടി...നിന്നെ Zaai തന്നെ കെട്ടി നീ മുടിയണo..." "എന്ത് മുടി കളയാനോ....നിനക്ക് എന്താ പാക്കര പിരാന്ത്‌ ഉണ്ടോ... എന്തോകെ പിച്ചുo പേയും പറയുന്നു....ഇത്രയും നേരം ബുദ്ധിയില്ലാത്ത കുട്ടി അല്ലേ എന്ന് കരുതി ഞാൻ ക്ഷമിച്ചു....ഇനി അത് ഉണ്ടാവില്ല ട്ടോ...." എന്ന് നമ്മൾ ഓനെ കേറി ചൊറിഞ്ഞതും ചെക്കൻ ബൈക്ക് നിർത്തിയതും ഒപ്പം ആയിരുന്നു....ഇത് നമ്മൾ ആദ്യമെ പ്രതീക്ഷിച്ചത് ആയത് കൊണ്ട് ഞാൻ ആദ്യം നോക്കിയത് ഇതേതാ സ്ഥലം ഇന്നായിരുന്നു.....എന്നും ബസ്സിൽ ഇരുന്നു കൊടുത്ത് കണ കുണ വര്ത്തമാനം പറയും എന്നല്ലാതെ നമ്മക്ക് ഒരു സ്ഥലം പോലും നേര വണ്ണം അറിയില്ല.....😩 സ്ഥലം കണ്ടപ്പോൾ തന്നെ നമ്മൾ ഒന്ന് അമ്പരന്നു.... ഇത് ആ സ്ഥലം അല്ലേ...ആ മറ്റേ സ്ഥലം....ആ മറിച്ചേ സ്ഥലം.....ഈ സ്ഥലം..ഈൗ സ്ഥലം എവിടെയും കണ്ടതായിട്ട് ഞാൻ തീരെ ഓർക്കുന്നില്ല....😭 പടച്ച റബ്ബേ....കെണിഞ്ഞല്ലോ....ഇങ്ങനെ ഒരു സ്ഥലം ഭൂമിയിൽ ഉള്ളതായിട്ട് നമ്മക്ക് ഇന്നാണ് അറിവ് കിട്ടിയത്..... ഇനിയും ജാഡ കാട്ടി പാക്കരനെ കേറി മാന്തിയാൽ നമ്മക്ക് തന്നെയാണ് പണി എന്നറിയാവുന്നത് കൊണ്ട് നമ്മൾ ഓന്റെ കാൽ.. ചെ ....കൈ പിടിച്ചു അപേക്ഷിക്കാൻ തുടങ്ങി..... "എന്റെ പോന്നോ....ഞാൻ ഒരു തമാശ പറഞ്ഞതല്ലേ.. നീയിങ്ങനെ കാര്യം ആക്കി എടുക്കല്ലേ....നീ എന്റെ ചക്കര പൊന്നല്ലേടാ....അപ്പൊ നിന്റെ പെണ്ണ് എന്റെ പഞ്ചാര കണ്ണല്ലേ ടാ....അപ്പൊ നിങ്ങളെ രണ്ടാള കാര്യവും ഞാൻ ഏറ്റെടുത്തിരിക്കുന്നു...." എന്ന് നല്ല സോഫ്റ്റ്ൽ നമ്മൾ പറഞ്ഞു നിരത്തിയതും അതിന് മറുപടി യായി അവനെന്തോ പറയാൻ നിന്നതും നമ്മൾ കൈ കൊണ്ട് തടസ്സം സൃഷ്ടിച്ച് അവനെ പറയാൻ സമ്മതിക്കാതെ നമ്മൾ ഇടയ്ക്കു കയറി പറഞ്ഞു... "മ്മ്....മ്മ്....മനസ്സിലായി...ഇനി നീ ഒന്നും പറയണ്ട...എല്ലാം...ഈ ഞാൻ ....ഈ നൗറി ഏറ്റെടുത്തിരിക്കുന്നു.....ഇയ്യോന്ന്‌ ബൈക്ക് വിടു പാക്കരാ....." എന്ന് നമ്മൾ പറഞ്ഞതും ഓൻ ആസിലെട്ടെർ ഒന്നും കൂടി കറക്കി എന്തോ അർത്ഥം വെച്ചു ചിരിച്ചു ഓൻ ബൈക്ക് വിട്ടു... വെറുതെ വിട്ടെന്ന് കരുതണ്ട....കോളേജ് എത്തുവോളം ആ കുരിപ്പേ എന്നെ കൊണ്ട് *നാട്ടുമാവിലെ ഫാത്തി..* പാടിപ്പിച്ചു കൊണ്ടേ ഇരുന്നു.....😭 അങ്ങനെ അവസാനം കോളേജ് എത്തിയപ്പോൾ അവനെ ഒരുപാട് പ്രാകി എങ്കിലും ഇവന്റെയും ഫാത്തിയുടെയും കാര്യത്തിൽ ഒരു തീരുമാനം ആക്കണം എന്ന് നമ്മളെ മനസ്സിൽ ഒരു ഉറച്ച തീരുമാനം ഉണ്ടായിരുന്നു.....അതിന് മുൻപ് സനുന്റെയും സുഹൈൽ സർന്റെയും കാര്യം.....മനസ്സിൽ ഓരോന്ന് കണക്കു കൂട്ടി നമ്മൾ ക്ലാസ്സിലേക്ക്‌ നടന്നു ക്ലാസ്സിൽ എത്തിയപ്പോൾ തന്നെ സനുവും ലച്ചുവും ഫാത്തിയും കൂടി നമ്മളെ അടുത്തേക്ക് ഓടി വന്നു.... ഇന്നലെ ഫോണിൽ വിളിച്ചു ഒരു സ്വൈര്യം തരാത്തത് കൊണ്ട് കുഴപ്പമൊന്നു മില്ലേന്ന്‌ നമ്മൾ മൂന്ന് എണ്ണത്തിനോടും പറഞ്ഞിരുന്നു....എന്നാലും നമ്മളെ അത്രയ്ക്ക് അങ്ങട്ട് വിശ്വാസം ഇല്ലാഞ്ഞിട്ട് മൂന്നും കൂടി കുത്തി കുത്തി ഓരോന്ന് ചോദിക്കാൻ തുടങ്ങി....ഒരുവിധം എല്ലാതും ഒന്ന് ശെരിയാക്കി വന്നപ്പോൾ ആണ് സുഹൈൽ സർ ക്ലാസ്സിലേക്ക്‌ കയറി വരുന്നത്.... മൂപ്പരെ കണ്ടപ്പോൾ തന്നെ ഞങ്ങൾ എല്ലാവരും ചിരിച്ചു കൊണ്ട് എണീറ്റു നിന്നു വിഷ് ചെയ്തതും മൂപ്പരെ മുഖത്തും ഇന്ന് പതിവിലെറെ സന്തോഷം ആയിരുന്നു..... "എന്താ സർ...പതിവില്ലാതെ മുഖത്തൊരു സന്തോഷം...." ഞാൻ മനസ്സിൽ വിജാരിച്ച ചോദ്യം പെട്ടന്ന് ക്ലാസ്സിലെ ഒരാൾ ചോദിച്ചതും എല്ലാവരും സർനെ ഉറ്റു നോക്കി..... "അതേടോ ഇന്ന് ലേശം സന്തോഷത്തിലാ....ഈ കാര്യം കേട്ടാൽ നിങ്ങള്ക്കു സന്തോഷമാണോ സങ്കടമാണോ ഉണ്ടാക എന്നെനിക്കറിയില്ല.....But i am really happy.... *ഇനി മുതൽ ക്ലാസ് എടുക്കാൻ ഞാൻ ഉണ്ടാവില്ല പകരം മറ്റൊരു സർ ആയിരിക്കും....* എന്ന് തുടങ്ങി മൂപ്പര് പറഞ്ഞ കാര്യങ്ങൾ കേട്ട് നമ്മക്ക് തലയ്ക്കു അടി കിട്ടിയത് പോലെ തോന്നി....നമ്മളെ അടുത്തിരിക്കുന്ന സനു ന്റെ കയ്യിൽ അത്ഭുദം വിട്ടു മാറാതെ നമ്മൾ പിച്ചി കൊണ്ടിരുന്നു..... *What....!!!!പടച്ചോനെ...പണി പാളി....* *തുടരും....* ☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆ ആരെയും കാത്തിരിപ്പിച്ച് വെറുപ്പിച്ചതല്ല.....Sc പണി തന്നോണ്ടിരിക്കായിരുന്നു.....മരിയാദക്ക് തുറക്കാൻ പോലും പറ്റുന്നില്ല....എന്തിന് എന്റെ അക്കൗണ്ട്‌ പോലും ഓപ്പൺ ആവുന്നില്ല.....😟ഞാൻ എന്ത് ചെയ്യാനാ....അതിനിടയിൽ ഞാൻ സ്റ്റോറി എഴുതുന്ന ഫോൺ കേട് വന്നു.....ഒന്നര പാർട്ട് ആണ് മിസ്സ്‌ ആയെ....ആ ഫോൺ ശെരിയാക്കിയിട്ട് പോസ്റ്റാം എന്ന് കരുതിയിരുന്നു....പക്ഷെ അത് ഇപ്പൊ അടുത്തൊന്നും ശേരിയാക്കും എന്ന് തോന്നുന്നില്ല.... ഈ ഫോണിൽ വീണ്ടും എഴുതാനുള്ള മടി തന്നെയാണ്......എത്രയാന്ന്‌ വെച്ച വീണ്ടും വീണ്ടും എഴുതാ.... വിജാരിച്ച പോലെ മെഹ്ഫിൽ കൊണ്ട് പോകാൻ പറ്റുവോ എന്നറിയില്ല...കൂടുതൽ നീട്ടി വലിച്ചു എഴുതാതെ എല്ലാം ചുരുക്കി എഴുതി പെട്ടന്ന് സ്റ്റോറി അവസാനിപ്പിക്കാൻ നോക്കാണ്.....അതിന്റെ കുറവുകൾ സ്റ്റോറിയിൽ കാണുന്നുന്ടെൽ ക്ഷമിക്കണം..... പിന്നെ കമന്റ്‌ ഇടാൻ പറ്റാത്തത് കൊണ്ട് തന്നെയാണ് കമന്റ്‌ ഇടാത്തത്.....ഞാൻ മേലെ പറഞ്ഞല്ലോ എന്റെ അവസ്ഥ.....അതുകൊണ്ട് ആണ് എന്റെ ഫ്രണ്ട് വഴി കമന്റ്‌ ചെയ്യിച്ചത്..... അടുത്ത ഭാഗം....സമയം പറഞ്ഞാൽ നമ്മക്ക് ആ സമയത്ത് പോസ്റ്റാൻ പറ്റണം എന്നില്ല....So വൈകാതെ ഉണ്ടാകും.....
#

📙 നോവൽ

📙 നോവൽ - ShareChat
59.4k കണ്ടവര്‍
5 മാസം
*💞മെഹ്ഫിൽ💞* *Sinu Sherin* *ഭാഗം - 27* "Shifaan....അവനെ കുറിച്ച് അറിയുന്നതിനു മുൻപ് അവന്റെ ഏട്ടൻ ശാഹുൽ സത്താറിനെ കുറിച്ചറിയണം...ഒപ്പം Zaai യേ കുറിച്ചും....നിന്റെ ഒക്കെ മനസ്സിൽ Zaai അല്ലെ മെഹ്ഫിൽ....എന്നാൽ ശെരിക്കും Zaai അല്ല മെഹ്ഫിൽ...." ന്ന് എവിടെയോ നോക്കി കൊണ്ട് പാക്കരൻ പറഞ്ഞതും നമ്മള് നെറ്റി ചുളിച്ച് അവനെ തന്നെ നോക്കി ഇരുന്നു.... "ഞാൻ കോളേജിൽ ആദ്യമായി കാലെടുത്തു വെച്ച അന്ന് തന്നെ ഒരു കൊല നേരിട്ട് കാണേണ്ടി വന്നിട്ടുണ്ട് എനിക്ക്...... ഒരു ദയയും കൂടാതെ കത്തി ആ പാവം ചെറുക്കന്റെ വയറ്റിലേക് കുത്തി ഇറക്കുമ്പോൾ കൂടി നിന്നവരുടെ മുഖത്തേല്ലാം സങ്കടം നിഴലിക്കുന്നത്‌ ഞാൻ കണ്ടെങ്കിലും ഒരിറ്റു സങ്കടമോ ദയയോ ആ കുത്തുന്നവന്റെ മുഖത്ത് ഞാൻ കണ്ടില്ല......എല്ലാവരുo ഒരു തരo സഹതാപത്തോടെ ആ കാഴ്ച കണ്ടു നില്ക്കുന്നുണ്ടെങ്കിലും ഒരാൾ പോലും പ്രതികരിക്കുന്നില്ല....എന്തോ...അന്നേരം ഞാനും ആ സാഹസത്തിന് മുതിർന്നില്ല.....കുതുന്നവന്റെ കയ്യിലുള്ള കത്തിയിലേക്കും അവന്റെ മുഖത്തെക്കും ഞാൻ മാറി മാറി നോക്കി.....അവന്റെ കണ്ണിൽ അന്നേരം ഞാൻ കണ്ടത് തന്റെ ഇരയേ ഇല്ലാതാക്കിയ സന്തോഷം ആയിരുന്നു.... അവന്റെ മുഖത്ത് നിന്നും മുഖം വെട്ടിച്ച ഞാൻ കണ്ടത് ഒരു മരത്തിനോട്‌ ചാരി രണ്ടു കൈ കൊണ്ട് വായ പൊത്തി പിടിച്ചു കരയുന്ന ഒരു പെൺകുട്ടിയേയാണ്.....ആരൊക്കെയോ ചേർന്ന് അതിനെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതിന്റെ സങ്കടം ഒരിറ്റു പോലും കുറഞ്ഞില്ല..... "ശാഹുൽ സത്താർ എന്ത് ആഗ്രഹിച്ചിട്ടുണ്ടെങ്കിലും അത് എന്ത് വില കൊടുത്തും നേടിയെടുത്തിരിക്കും.. അതൊരുത്തന്റെ ജീവൻ എടുത്തിട്ടായാലും......ഞാൻ ഒരുത്തിയേ ആഗ്രഹിക്കുന്നെണ്ടെങ്കിൽ അവളെ മറ്റാരും നോക്കാനും സംരക്ഷിക്കാനും വരണ്ട.....ഒരുത്തിയേ ഞാൻ മോഹിച്ചപ്പോൾ അവളെ സംരക്ഷിക്കാൻ ശ്രമിച്ചതാ.....അവന്റെ കോലം കണ്ടില്ലേ....നോക്കിയേ....ഒന്നും മിണ്ടുന്നില്ല....ഹഹഹഹ....," എന്ന് ആ കോമ്പോണ്ട് മുഴുവൻ കേള്ക്കും വിധം ഗര്ജ്ജിച്ച് കൊണ്ട് അവന് ആ പയ്യനെ ചവിട്ടി ചിരിച്ചു കൊണ്ടിരുന്നു..... "കണ്ടല്ലോ....ഇവന്റെ ഗതി ആയിരിക്കും.... ശാഹുൽ സത്താറിനോട് കളിക്കണം എന്നുണ്ടെങ്കിൽ ഒരു കൊമ്പ് എക്സ്ട്രാ വേണം....അല്ലാതെ ആരും എന്നെ കളി പഠിപ്പിക്കാൻ വരരുത്....ഓർത്ത് വെച്ചോ എല്ലാവരും......" എന്ന് ചൂണ്ടു വിരൽ ഓരോ ആളുകളോടുമായി ചൂണ്ടി കൊണ്ട് അവന് അവിടെ നിന്നും ബൈക്കിൽ കയറി പോയി.... "ഇക്ക....ഇക്ക....കണ്ണ് തുറക്ക്‌.....ഞാൻ...ഞാൻ കാരണം....എഹ്.....എന്റെ കണ്മുന്നിൽ ഇട്ട് ആ സാത്താൻ ഇക്കാനെ കൊന്നിട്ടും ഒന്നും മിണ്ടാതെ പ്രതികരിക്കാതെ ഞാൻ.....ഞാൻ....വഞ്ചകിയാ....അടുത്തേക്ക് വരാഞ്ഞത് ഒന്നും കൊണ്ടല്ല...ഇക്കാന്റെ മരണം നേരിട്ട് കാണാൻ കഴിയാഞിട്ട....ഇക്ക തനിച്ചല്ലാട്ടോ....ഞാനും...ഞാനും വരാ ഇക്കാന്റെ അടുത്തെക്ക്....ആ സാത്താന്റെ കൈ കൊണ്ട് വേണ്ട എന്റെ മരണം എന്ന് കരുതിയിട്ട ഞാൻ മുന്നിലേക്ക്‌ വരാഞ്ഞത്....ധുഷ്ട്ടൻ ആണവൻ...വെറുതെ വിടില്ല അവനെ.. *അവന്റെ അന്ത്യം കുറിക്കാൻ ഒരുത്തൻ തീർച്ചയായും വരും*" എന്ന് പറഞ്ഞു തേങ്ങി കൊണ്ട് അവന്റെ നെഞ്ചിൽ കിടന്നവൾ ആർത്തു വിളിക്കാൻ തുടങ്ങി....ശേഷം ചുറ്റും എന്തിനോ പരതി കൊണ്ടവൾ എണീറ്റു മരത്തിൽ തല ഇടിച്ചു കൊണ്ടേ ഇരുന്നു..... കൂട്ടത്തിൽ നിന്ന ചില പെണ്കുട്ടികൾ എല്ലാവരും കൂടി അവളെ പിടിച്ചു വലിച്ചു കൊണ്ട് പോയി.... ആർത്തു കരയുന്ന അവളുടെ മുഖം ഇന്നും എന്റെ മനസ്സിൽ ഉണ്ട്... കോളേജ് സ്റ്റാഫ്‌സ് ഒക്കെ വന്നു ആ പയ്യനെയും കൊണ്ട് പോയി..... എന്നാൽ ദിവസങ്ങൾ എത്ര കഴിഞ്ഞിട്ടും ശാഹുൽ സത്താറിനെ പോലീസ് അറസ്റ്റ് ചെയ്യുകയോ അവനെതിരെ ആരും കംപ്ലൈന്റ്റ്‌ കൊടുക്കാൻ മുതിരുകയൊ ചെയ്തില്ല.... ഇതിൽ നിന്നു തന്നെ അവന്റെ ഗുണ്ടായിസം എത്ര ത്തോളം ഉണ്ടെന്ന് ഞാൻ അറിഞ്ഞു....പേടിയായിരുന്നു അവനെ....അവനെതിരെ ഒന്ന് ശബ്ദിക്കാൻ പോലും.... ഈ എനിക്ക് പോലും..... ശെരിക്കും ആ കോളേജ് തന്നെ മടുത്തു എന്ന് തന്നെ വേണം പറയാൻ....വെറും വെട്ടും കൊലയും മാത്രം....എന്നാൽ അവനെതിരെ ഒന്നും നടന്നില്ല എന്ന് മാത്രമല്ല അവന് പറയുന്നതിന് അപ്പുറം ആരും പ്രവർത്തിച്ചത്‌ കൂടി ഇല്ല.... ആ കോളേജ് അവന്റെ തന്തപിടിയുടെതാണെന്നായിരുന്നു വിജാരം... എന്തിനു പ്രിൻസിക്ക് പോലും ഭയം ആയിരുന്നു അവനെ..... ഒരു വർഷം.... ഒരു വർഷം അവന്റെ എല്ലാ പീഡനങ്ങളും സഹിച്ചായിരുന്നു ഞാൻ അവിടെ പഠിച്ചത്...... ഇതിനിടയിൽ ഞാൻ എന്റെ കോളേജ് മാറ്റാൻ പലയാവർത്തി ഉപ്പുപ്പനോട്‌ പറഞ്ഞെങ്കിലും അവിടുത്തെ മാനേജുമായി ഉപ്പുപ്പക്കുള്ള ബന്ധം കൊണ്ട് അവിടെ തന്നെ തുടർന്ന് പഠിച്ചാൽ മതി എന്ന ഉത്തരവും കിട്ടി... ഈ വർഷത്തോട് കൂടി ശാഹുലിന്റെ pg കമ്പ്ലീറ്റ്‌ ആവുന്നതിനാല് ഇനി അവൻ കോളേജിലേക്കു വരാൻ ചാൻസില്ല ഇന്നെന്റെ മനസ്സ് പറഞ്ഞെങ്കിലും ഒരു വർഷം കൊണ്ട് ഞാൻ അനുഭവിച്ച വീര്പ്പു മുട്ടൽ കൊണ്ട് ഇനി നിരാഹാരം ഇരുന്നിട്ടായാലും ആ കോളേജിലേക്കു പോവില്ല എന്നുറപ്പിച്ചു.... 2 മണിക്കൂർ ഒന്നും തിന്നാതെ കഷ്ട്ടി പുഷ്ട്ടി നമ്മള് തള്ളി നീക്കി അടുത്ത മിനിറ്റ് വയറു കത്തി കരിഞ്ഞു മണo വരാൻ തുടങ്ങിയതും ഇതൊന്നും ആണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതല്ല എന്ന് മനസ്സിൽ കരുതി ഒരു ഓട്ടമായിരുന്നു അടുക്കളയിലേക്ക്..... അങ്ങനെ അവസാന അടവേന്നോണ്ണം ഭീഷണിയും സെന്റിയും മിക്സ് ചെയ്തങ്ങ് വിട്ടു.... സെക്കന്റ്‌ ഇയർ കൂടി അവിടെ തുടരാൻ ആണ് ഭാവമെങ്കിൽ ഈ കുഞ്ഞിന്റെ ജീവനില്ലാത്ത ശരീരമായിരിക്കും നിങ്ങൾക്ക് കിട്ടാൻ പോകുന്നത് എന്ന് ഭീഷണിയോടൊപ്പം ഉപ്പുപ്പന്റെ കാലു വരെ പിടിച്ചപ്പോൾ അവിടെ നിന്നും പോരാനുള്ള അനുമതി ലഭിച്ചു....അല്ല പിന്നെ... കത്തി കണ്ടാൽ വിറയ്ക്കുന്ന നമ്മളോടാണ് കത്തി കുത്തൽ ഹോബിയാക്കിയ ശാഹുൽ ഉള്ള കോളേജിൽ പഠിക്കാൻ പറയുന്നത്...😤 അതിൽ ഏറെ സന്തോഷിച്ച ഞാൻ എന്റെ കൂതറകളെയുമായി രണ്ടു ദിവസം ഒന്ന് കറങ്ങാൻ പോയി അതിനുള്ള പാർട്ടിയും കൊടുത്തു രാത്രി വീട്ടിൽ എത്തിയപ്പോൾ എന്റെ പ്രതീക്ഷയേ ആസ്ഥാനത്താക്കികൊണ്ടായിരുന്നു വല്ലിമ്മ അത് പറഞ്ഞത്.... "ഗൾഫിൽ നിന്നും ആബിദമ്മായിയും ഫാമിലിയും നാട്ടിലെക്ക് വരുന്നു......പോരാത്തതിന് ഇനി അവർ നാട്ടിൽ തന്നെ സെറ്റ്ൽ ആകാൻ തീരുമാനിച്ചു എന്നുള്ളത് എന്നെ സംബധിചിടുതോളo സന്തോഷ വാർത്ത തന്നെ ആയിരുന്നു വെങ്കിളും പിന്നീട് പറഞ്ഞാ കാര്യമാണ് എന്നെ കൂടുതൽ തളർത്തിയത്.... ആബിദമ്മായിയുടെയും അസർ അങ്കിളിന്റെയും ഒരേ ഒരു മകൻ Zaai അവന്റെ pg തുടർന്ന്‌ പഠിക്കുന്നത് ഇവിടുത്തെ കോളേജിൽ ആണ് . അതുകൊണ്ട് തന്നെ ഉപ്പുപ്പ എന്നെ ആ കോളേജിൽ നിന്നു മാറ്റാതെ അവനെയും അവിടെ ചേര്ക്കാനുള്ള പ്ലാൻ ആണ്...... 😭 ഇതറിഞ്ഞത്‌ മുതൽ ഒരു തരo മരവിപ്പായിരുന്നു നമ്മക്ക്.... ആ സാത്താനിനെ ഒരു വർഷം സഹിച്ചത്‌ നമ്മക്കെ അറിയു... ഇനിയും 4 വർഷം കൂടി... No ചാൻസ്....എന്റെ പട്ടി സഹിക്കും അവനെ.... Zaai യേ കണ്ട ഒറ്റ നിമിഷം തന്നെ അവന്റെ സിക്സ് പേക്ക് ബോഡിയിലേക്കും ഇളം റോസ് നിറത്തിലുള്ള അവന്റെ ചുണ്ടിനെ വട്ടത്തിൽ മറച്ച കുറ്റി താടി രോമങ്ങൾ കൊണ്ട് നിറഞ്ഞ വെളുത്ത മുഖത്തെക്കും മാറി മാറി നോക്കിയ ശേഷം അവനെ ശാഹുൽ കത്തി കൊണ്ട് കുത്തുമ്പോൾ അവന്റെ മുഖത്ത് വിരിയുന്ന എക്സ്പ്രഷൻ ആലോചിച്ചപ്പോൾ തന്നെ നമ്മള് ഒന്ന് തലകുലുക്കി സ്വയം തലയ്ക്കു അടിച്ചു കൊണ്ടിരുന്നു.... അവനെയും കൊണ്ട് രണ്ടാമതേ കൊല്ലം വീണ്ടും ആ പടി കയറുമ്പോൾ Zaai ടെ കയ്യ് കൂട്ടി പിടിച്ചിരുന്ന നമ്മളെ കൈ വിറകുക്കയായിരുന്നു....ഇത് കണ്ട്‌ Zaai എന്തിനാ കൈ വിറയ്ക്കുന്നത്‌ എന്ന് ചോദിച്ചു വെങ്കിലുo വഴിയെ മനസ്സിലായിക്കോളും എന്ന രീതിയിൽ Zaai യേ നോക്കി നമ്മള് ഒരു വളിച്ച ഇളി പാസ്‌ ആക്കി കൊടുത്തു...... അന്ന് ആ വഴിയിൽ സാത്താനെ കാണതത് എന്നിൽ വല്ലാത്തൊരു സന്തോഷം നിറച്ചു.....എന്നാൽ പിറ്റേ ദിവസം തന്നെ നമ്മളെ സന്തോഷം കെടുത്തുന്ന രീതിയിൽ ആയിരുന്നു സാത്താന്റെ എൻട്രി..... "മോനെ ഇഷു....ഒന്നും പറയാനില്ല.. നല്ല അടിപൊളി കോളേജ്......ഗൾഫിൽ പഠിച്ചത് കൊണ്ടാണെന്ന് തോന്നുന്നു നാട്ടിലെ പ്രകൃതി രമണീയമായ ഈ സ്ഥലം നമ്മക്ക് ഒത്തിരി ഇഷ്ട്ടായി.....ശേ....ഇത്രയൊക്കെ ഇവിടെ കാണാൻ ഉണ്ടേൽ നേരത്തെ തന്നെ പോരായിരുന്നു ഇവിടേക്ക്...അത്രക്കും ബ്യൂട്ടിഫുൾ....." "Zaai പറഞ്ഞത് ശെരിയാ....കോളേജിന്റെ അന്തരീക്ഷമൊക്കെ പൊളിയാ....പക്ഷെ ചില ഭാഗം ശെരിയല്ല....." "അതെന്താട ഇഷു നീ അങ്ങനെ പറഞ്ഞെ....ഈ കോളേജ് ടോടല്ലി ബ്യൂട്ടിഫുൾ ആണ്.....എനിക്ക് ഇവിടെ ഒത്തിരി ഒത്തിരി ഇഷ്ട്ടമായി....." "നീ വന്നല്ലേ ഒള്ളു....വഴിയെ മനസ്സിലാവും ഡാാ....." എന്ന് പറഞ്ഞു നമ്മള് നാക്ക് അകത്തേക്കിട്ടില്ല.....അപ്പൊതിനു വന്നു വിളി..... "ഹേയ് Varun dhawan.....കം ഹിയർ....." ദിപ്പോ എവിടുന്ന എന്നും കരുതി ഞങ്ങൾ രണ്ടും തല പൊക്കി നോക്കിയപ്പോൾ ഒരു മറച്ചുവട്ടിൽ സിഗരട്ടും വലിച്ചിരിക്കുന്നു ശാഹുലുo ഫ്രണ്ട്സും..... അത് കണ്ടപ്പോൾ തന്നെ നമ്മക്ക് വീണ്ടും പേടി വരാൻ തുടങ്ങിയാതും ഞാൻ Zaai ടെ കയ്യ് പിടിച്ചു വിറചൊണ്ടിരുന്നു...... "ആഹ....അപ്പൊ ഇതിനായിരുന്നല്ലേ നേരത്തെയും വിറച്ചത്....silly boy....അവർ ജസ്റ്റ്‌ പരിജയപെടാൻ വിളിക്കായിരിക്കും... നമ്മക്കൊന്നു പരിജയ പെട്ടു വരാം....നീ വാ ഇഷു..." അവന്റെ ഡയലോഗ് കേട്ട് വീണ്ടും നമ്മള് കിളി പോയ പോലെ നിന്ന്‌ അവരെയും Zaai യെയും മാറി മാറി നോക്കി വേണ്ട എന്ന രീതിയിൽ നമ്മള് zaai നെനോക്കി തല യാട്ടി കൊണ്ടിരുന്നു..... "ഡാാാാ.......!!!!!" എന്ന് വീണ്ടും അവൻ അലറിയതും zaai ടെ കയ്യും പിടിച്ചു ഒരു ഓട്ടം ആയിരുന്നു നമ്മള് അവരെ അടുത്തേക്ക്..... നമ്മള് ആദ്യം തന്നെ ശാഹുൽനെ മൊത്തമായിട്ടോന്ന്‌ സ്കാൻ ചെയ്തു നോക്കിയപ്പോൾ അവന്റെ പാന്റിന്റെ ബാക്കിൽ തിരികി വെച്ച തോക്ക് നമ്മള് കണ്ടു....അതോടെ പേടി ഒന്നും കൂടി കൂടി എന്ന് വേണം പറയാൻ..... ഇതൊന്നും അറിയാതെ ഒരുത്തൻ ഇവിടെ പുഞ്ചിരി തൂകി നിൽക്കുന്നത്‌ കണ്ടിട്ട് നമ്മക്ക് അതിലേറെ സങ്കടം വന്നു...... "എന്താടാ ചിരിച്ചു നില്ക്കുന്നെ....ഞങ്ങൾ ആരാ എന്ന് നിനക്ക് അറിയോ....ഒരുത്തൻ കണ്ടില്ലേ വിറച്ചു നില്ക്കുന്നെ....ഈ ഭയം എല്ലാവർക്കും വേണം....." അപ്പൊ തന്നെ Zaai കണ്ണടച്ച് കൊണ്ട് ഒന്നുമില്ല എന്ന് ആ സാത്താനെ നോക്കി ചിരിച്ചു കൊണ്ട് തലയാട്ടിയതും കുറച്ചു കനത്തിൽ മൂപ്പര് അവനെ നോക്കി "എന്താടാ നിനക്കൊരു ചിരി.....?" ന്ന്‌ ചോദിച്ചതും... "Varun dhawane...എന്നെന്നെ സീരിയസ് ആയിട്ട് വിളിച്ചതാണോ....എന്നെ കാണാൻ അവന്റെ ലുക്ക്‌ ഉണ്ടോ ചേട്ടാ....." ന്ന്‌ അവൻ തിരിച് പറഞ്ഞതും നമ്മളെ സകല കിളികളും കൂടും കുടുക്കയും എടുത്ത്‌ പരന്ന് പോയി.....പേടിച്ചു പേടിച്ചു ഇപ്പൊ മുള്ളും രണ്ടു മിനിറ്റ് കഴിഞ്ഞു മുള്ളും എന്ന് കരുതി നിൽക്കുന്ന എന്റെ മുന്നിൽ വെച്ചാണോ ബാല നിന്റെ ഈ തമാശ....😩 "ഡാാാാാ......" എന്ന് കോളേജ് മുഴുവൻ കേള്ക്കും വിധത്തിൽ ശാഹുൽ കിടന്നു അലറിയാതും സകല ധൈര്യവും വീണ്ടെടുത്ത് നമ്മള് മൂപ്പരെ മുന്നിൽ കയറി നിന്നു കൈ കൂപ്പി.... "വേണ്ട...വേണ്ട സർ....അവൻ പുതിയതാ....സർനെ കുറിച്ച് വലിയ അറിവില്ല....ഞാൻ പറഞ്ഞു മനസ്സിലാക്കി കോളാo...." "നീ എന്താടാ ആളെ കളിയാക്കാനോ.....അറിയില്ല നിനക്ക് ശെരിക്കും ഈ ശാഹുൽനെ....ഇവനോട് ചോദിച്ചു നോക്ക് ശെരിക്കും ഈ ശാഹുൽ ആരാന്നു...ശാഹുലിന്റെ വില എന്താന്നു....ദേഷ്യം വന്നാൽ ഞാൻ ആരാന്ന് എനിക്ക് തന്നെ അറിയില്ല....ഈ ശാഹുലിന്റെ വാക്കിനപ്പുരം ഈ കോളേജിൽ ഒന്നും നടക്കില്ല.....കേട്ടല്ലോ....അടങ്ങി ഒതുങ്ങി നിന്നാൽ നിനക്ക് കൊള്ളാം..... *നിനക്ക് കൊള്ളാം.....*" എന്ന് അവസാനം കുറച്ചു കനത്തിൽ പറഞ്ഞു zaai ടെ നെഞ്ചിൽ ചൂണ്ടു വിരൽ അമര്ത്തി പിറകിലെക്ക് തള്ളി.... Zaai രണ്ടടി പിറകിലെക്ക് പോയി....ശാഹുൽ പോയെന്നു മനസ്സിലായതും നമ്മള് zaai ക്ക് നേരെ തിറിഞ്ഞു.....അപ്പോയും അവൻ പുഞ്ചിരിച്ച് നിൽക്കായിരുന്നു..... "എന്റെ പൊന്ന്‌ Zaai....നീ വല്ല പുഞ്ചിരി ക്ലാസ്സിനും പോയിരുന്നോ...എപ്പോ നോക്കിയാലും പുഞ്ചിരി...നിനക്ക് ശെരിക്കും അറിയാഞ്ഞിട്ട അതാരാണെന്ന്.....ശാഹുൽ സാത്താൻ ആണവന്....." എന്നും തുടങ്ങി ക്ലാസ്സ്‌ എത്തുവോളo നമ്മള് കോളേജിലേക്കു കാലെടുത്തു വെച്ച അന്ന് മുതൽ നമ്മള് കണ്ട കാര്യങ്ങൾ വിവരിച്ചു പറഞ്ഞു കൊടുത്തു....എന്നിട്ടും ചെക്കൻ പുഞ്ചിരിക്കാണ് എന്നല്ലാതെ മറുത്തൊന്നും പറഞ്ഞില്ല.... അങ്ങനെ രണ്ടു പേരും ഇരു വഴിക്കായി പിരിഞ്ഞപ്പോൾ നമ്മക്ക് ശെരിക്കും പേടി വരാൻ തുടങ്ങി....എന്തെങ്കിലും കിട്ടിയാൽ അടങ്ങി ഇരിക്കുന്നവനല്ല അവൻ....സൂക്ഷിക്കണം.... പിന്നെ ഇടയ്ക്കു ഇടയ്ക്കു നമ്മള് Zaai ടെ ക്ലാസ്സിന്റെ പരിസരത്തേക്ക് പ്രവേശനം ഇല്ലെങ്കിലും ഒളിഞ്ഞും പാത്തും നമ്മള് അവിടെ വരെ ചെന്നു നോക്കും....പറയാൻ പറ്റില്ല....വേണേൽ ആ ശാഹുൽ ഇടിച്ചാലുo അവൻ പുഞ്ചിരിച്ചു കൊണ്ടിരിക്കും.... ഇതിനിടയിൽ പ്രശനത്തിന് മാറ്റു കൂട്ടാൻ മറ്റൊരു സംഭവം കൂടി ഉണ്ടായി... ശാഹുൽ നോട്ടം ഇട്ടിരിക്കുന്ന കോളേജിലെ ഭൂലോക രംഭക്ക് Zaai യോട് കടുത്ത പ്രേമം....Zaai പോലും അറിയാത്ത ഈ വാർത്ത എങ്ങനെ ഒക്കെയോ ശാഹുലിന്റെ ചെവികളിൽ എത്തി..... ഒരിക്കെ കോളേജ് വിട്ടു ബൈക്ക് എടുക്കാൻ പോകുന്ന Zaai ടെ മുന്നിലേക് ശാഹുലുo ടീമും ഒപ്പം കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഈ പെണ്ണും വന്നു..... "നിന്നോട് ഇവന് ഒന്നും പറഞ്ഞില്ലേ ഈ ശാഹുലിനെ കുറിച്ച്.....ഞാൻ നോട്ടം ഇട്ട പെണ്ണിനെ തന്നെ വേണം ല്ലേ നിനക്ക്....എനിക്ക് ഇഷ്ട്ടമില്ലാത്ത ഒരു കാര്യമാണ് ശാഹുൽ മോഹിച്ചതിനെ മോഹിക്കാ എന്നുള്ളത്.....പറഞ്ഞു തന്നിട്ടില്ലേ നിനക്ക് ആരും....," "എന്താ...എന്താ പ്രശ്നം...ഞങ്ങൾക്കൊന്നും മനസ്സിലായില്ല....." എന്ന് ഞാൻ ഇടയ്ക്കു കയറി ചോദിച്ചപ്പോയും ശാഹുലിന്റെ കണ്ണ് Zaai ടെ മുഖത്ത് ആയിരുന്നു..... "മനസ്സിലായില്ലേ....മനസ്സിലാക്കി തരാം....ദേ കണ്ടില്ലേ....ഈ സുന്ദരിയേ ഞാൻ അങ്ങ് വല്ലാതെ കൊതിച്ചു പോയി......പക്ഷെ ഇവളോട്‌ ചോദിച്ചപ്പോൾ ഇവള് എന്താ പറഞ്ഞത് എന്നറിയോ.....പറഞ്ഞു കൊടുക്കടി...ഡീീീ....പറയടി...." "I.......I.... I love u Zaai..." എന്നാ പെണ്ണ് വിക്കി വിക്കി പറഞ്ഞതും ഞാനും zaai യും ഒപ്പം ഞെട്ടി.....ഒന്നും മനസ്സിലാക്കാതെ ഞങ്ങൾ രണ്ടു പേരും മുകത്തോട് മുഖം നോക്കി നിൽക്കുന്നതിനു ഇടയിൽ കയറി ശാഹുൽ Zaai ടെ മുഖം അടക്കി ഒന്ന് കൊടുത്തു.... കിട്ടിയത് Zaai ക്കാണെങ്കിലുo എക്സ്പ്രഷൻ വന്നത് എന്റെ മുകത്ത് ആയിരുന്നു...കാരണം ഞമ്മൾ ഒട്ടും പ്രതീക്ഷിചിതല്ലായിരുന്നു അവന്റെ അടി....അതുകൊണ്ട് തന്നെ നമ്മള് അവനെയും Zaaiyeyum മാറി മാറി നോക്കി കൊണ്ടിരുന്നു...ഇതിനിടയിലുo നമ്മളെ അത്ഭുദപെടുത്തിയത് Zaai ടെ മുകത്ത് ഇപ്പയും മായാതെ നിൽക്കുന്ന പുഞ്ചിരി ആയിരുന്നു.... "അറിഞ്ഞു വെക്കണം ശാഹുൽ ആരാണെന്ന്.... നിനക്ക് തന്ന ഡോസ് കുറഞ്ഞു പോയി എന്നാണു എനിക്ക് തോന്നുന്നത്....ഇനി മേലാൽ അറിഞ്ഞു കൊണ്ട് അല്ലാതെയും നീ ഏന്തെങ്കിലുo ചെയ്തു എന്നറിഞ്ഞാൽ ഇതിലും വലിയ ഡോസ് തരാന്ന് ശാഹുലിനറിയാം... " എന്നൊരു ഭീഷണി മുഴക്കി അവൻ അവിടെ നിന്നും പോയതും നമ്മള് ഞെട്ടി തിരിഞ്ഞ് zaai നെ നോക്കി.... "കേറു ഇഷു...സമയം വൈകുന്നു... " ന്ന് നമ്മളോട് പറഞ്ഞവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു...... പിന്നെ രണ്ടു ദിവസം ആ ശാഹുലിന്റെ ശല്യം ഉണ്ടാവത്തതിനാൽ ധൈര്യത്തോടെ ഒരിക്കെ ക്ലാസ്സിൽ ഇരിക്കായിരുന്ന എന്റെ മുന്നിലെക്ക് ഒരുത്തൻ ഓടി വന്നു.... "ഇഷാൻ....തന്ടെ കസിന്റെ മുകത്ത് അടിച്ചു കൊണ്ട് ആ ശാഹുൽ ഗ്രൗണ്ടിൽ നില്ക്കുന്നുണ്ട്.....ആ പയ്യന്റെ ജീവൻ വേണം എന്നുണ്ടെങ്കിൽ എന്തെങ്കിലും ചെയ്യാൻ നോക്ക്.....ഇല്ലെങ്കിൽ..." എന്ന് കിതച്ചു കൊണ്ട് അവൻ പറഞ്ഞതും നമ്മള് കേട്ടപാതി കേൾക്കാത്ത പാതി ഗ്രൗണ്ടിലേക്കു ഓടി.... ഒരു കൂട്ടം കുട്ടികൾ കൂടി നിൽക്കുന്നത് കണ്ടതും നമ്മള് സകലരെയും തള്ളി മാറ്റി ഉള്ളിലേക്കു കടന്നപ്പോൾ Zaai ക്ക് അഭിമുഖമായി നിൽക്കുന്ന ശാഹുൽ നെയാണ് കണ്ടത്..... Zaai നെ തന്നെ ഇമ വെട്ടാതെ നോക്കി നിൽക്കുന്ന ശാഹുൽനെ കണ്ടതും നമ്മക്ക് ദേഷ്യം വരാൻ തുടങ്ങി.... "കൊറേ കാലം ആയി ഇത് തുടങ്ങിയിട്ട്....നീയാരാന്നാണ് നിന്റെ വിജാരം.....എല്ലാരെയും കൊന്നു സുഗിച്ചു ജീവിക്കാം എന്ന് നീ കരുതണ്ട...... അല്ലെങ്കിലും നിനക്ക് എന്തിന്റെ കേടാ ചെക്കാ....ഈ ഇഷാനെ ശെരിക്കും നിനക്ക് അറിയില്ല....ഇത്രയും കാലം നിന്നെ പേടിച്ചു ജീവിക്കുന്ന ഒരു പാവ ആയിരുന്നു ഞാൻ എങ്കിൽ ഇന്നെനിക്കു അതില്ല...... വെറ്തെ എന്റെ ദേഷ്യം പുറത്ത് എടുപ്പിക്കരുത്.....ഇടഞാൽ ഞാൻ പുലി കൊമ്പനാ.... *തെരിയുമില്ലേ...ഒരു വാർതൈ മുടിവ് പണ്ണിട്ടാൽ എൻ പേച്ച് നാനെ കേക്കമാട്ടെ.....*😎" എന്ന് ആടാർ ഡയലോഗ് കോളേജ് മുഴുവൻ കേള്ക്കും വിധത്തിൽ കാച്ചി നമ്മള് നിർത്തിയിട്ടുo ശാഹുലിന്റെ ഭാഗത്ത് നിന്നു no respond.... അന്താളിച്ചു നിൽക്കുന്ന Zaai നെ നോക്കി ഒന്ന് സൈറ്റ് അടിച്ചു കൊടുത്തു നമ്മള് ഷർട്ടിൽ തൂക്കി ഇട്ടിരുന്ന റൈബാൻ സ്റ്റൈലിൽ എടുത്ത്‌ വെച്ചു കുറച്ചു മുന്നോട്ടു നടന്ന ശേഷം ഒരു ധീർഖ ശ്വാസം വലിച്ചു വിട്ടു.... പെട്ടന്ന് പിറകിൽ എന്തോ വീഴുന്ന ശബ്ദം കേട്ടതും ആദ്യം നമ്മള് ഒന്ന് ഞെട്ടി പിന്നിലേക്ക്‌ തിരിഞ്ഞ് നോക്കി... അപ്പോയുണ്ട് താഴെ മലര്ന്നു അടിച്ചു കിടക്കുന്നു ശാഹുൽ സാത്താൻ.... പടച്ചോനെ...നമ്മളെ ഡയലോഗിനു ഒരാളെ മലർത്തി വീഴിപ്പിക്കാൻ ഒക്കെ കഴിവുണ്ടോ എന്ന് കരുതി നമ്മള് എല്ലാവരെയും വളരെ ദയനീയ മായി നോക്കി....പക്ഷെ ആരുടെ കണ്ണും ഇപ്പൊ ഞമ്മളെ മുകത്തല്ല മറിച് zaai ടെ മുകത്താണ് എന്നറിഞ്ഞതും നമ്മളും Zaai യേ നോക്കി.... ഇപ്പൊയാ മുകത്ത് പുഞ്ചിരിയില്ല പകരം ദേഷ്യം മാത്രം.....ചുരുട്ടി പിടിച്ച കൈ കുടഞ്ഞ്പ്പോൾ അതിൽ നിന്നും ചോര തുള്ളികൾ ഉറ്റി വീഴുന്നത് കണ്ട്‌ നമ്മള് ശാഹുലിന്റെ മുകത്തെക്ക് നോക്കിയതും അവന്റെ മൂക്കിലൂടെ ഒലിചിറങ്ങുന്ന ചോരയാണ് കണ്ടത്... അപ്പൊതന്നെ ഇത് നമ്മളെ ഡയലോഗ് കൊണ്ടല്ല മറിച് Zaai ടെ നല്ല തകർപ്പൻ ഇടി കിട്ടിയിട്ടാണ് എന്ന് കാര്യങ്ങൾ നമ്മക്ക് ഓടിയതും നമ്മള് ഉമിനീർ ഇറക്കി കൊണ്ട് അവനെ നോക്കി നിന്നു.... നമ്മളെ നോക്കി ഒരു സൈറ്റ് അടിച്ചു കൈ കുടഞ്ഞ്‌ കൊണ്ട് അവൻ മുന്നിൽ നടന്നതും ചുറ്റും കൂടിയവർ എല്ലാം കൂടി കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു.... ഇതൊക്കെ കണ്ട്‌ വണ്ടർ അടിച്ചു നിൽക്കുന്ന ഞങ്ങളെ മുന്നിലെക്ക് ആയിരുന്നു പെട്ടന്നോരാൾ കടന്നു വന്നത്....അയാളെ കണ്ട്‌ ഒരു ചോദ്യ രൂപേണ Zaai എന്നെ നോക്കിയതും ഞാൻ കണ്ണടച്ച് അതെ എന്ന് കാണിച്ചു കൊടുത്തു...... (തുടരും.....) ****************************************************************** എന്റെ എല്ലാ സ്റ്റോറിയിലെയും past ഞാൻ ഒരു പാർട്ട്‌ കൊണ്ട് കഴിക്കാരുണ്ട്...പക്ഷെ എഴുതിയപ്പോൾ ഈ ഒരു പാർടിൽ കഴിഞ്ഞില്ല.... പെട്ടന്ന് തട്ടി കൂട്ടി എഴുതിയതാണ്....അതിന്റെ പോരായ്മകൾ ഒക്കെ കാണും ക്ഷമിക്കണം..... അടുത്ത ഭാഗം മറ്റന്നാളെ രാത്രി..... In sha allaah അന്ന് തന്നെ പോസ്ടണം എന്നുണ്ട്......പോസ്ടണം എന്ന് കരുതിയാളും ഇടയ്ക്കു സഹാജര്യം അനുകൂലമാവില്ല...അതാ ഇത്ര ലേറ്റ് ആയതു ട്ടോ ....
#

📙 നോവൽ

📙 നോവൽ - MEHFIL സിനു ഷെറിൻ - ShareChat
82.4k കണ്ടവര്‍
6 മാസം
*💞മെഹ്ഫിൽ💞* *Sinu Sherin* *ഭാഗം - 26* കിനാവു കണ്ട്‌ പോരുമ്പോൾ ആണ് നിരത്താതെ മ്മളെ ആരോ തട്ടുന്നതായിട്ട് തോന്നിയത്... ഞെട്ടി കൊണ്ട് തിരിഞ്ഞ് നോക്കിയപ്പോൾ പാക്കരനാണ്..... "എന്റെ റിനു....നീ ഇത് ഏത് ലോകത്താ....എത്ര നേരായി വിളിക്കുന്നു.....ദേ വീട് എത്തി..." ന്ന് ഓൻ പറഞ്ഞതും നമ്മള് അന്തം വിട്ടു കാറിൽ നിന്നു വീട്ടിലേക്കു നോക്കി കൊണ്ടിരുന്നു.. "അല്ല...അപ്പൊ വീട് എത്തിയതോന്നും മഹാറാണി അറിഞ്ഞില്ലേ....പൊന്നുമോൾ ഒന്ന് ഇറങ്ങിയാൽ എനിക്ക് കോളേജിലേക്കു തന്നെ തിരിച് പോവായിരുന്നു..." എന്ന് ഒരാക്കിയ രീതിയിൽ അവൻ എന്നോട് പറഞ്ഞതും നമ്മള് ഓനെ നോക്കി ഒരു വളിച്ച ഇളി പാസ്‌ ആകി സ്വയം തലക്കടിച് കാറിൽ നിന്നും ഇറങ്ങി.. ഇന്നു ഇനി കോളേജിലേക്കു പോരേണ്ട എന്ന് പാക്കരൻ പറഞ്ഞത് ഒരു വിധം നന്നായി എന്ന് തന്നെ വേണം പറയാൻ.... ഒന്നാമത് എനിക്ക് ഭയങ്കര യാത്ര ക്ഷീണവും ഒപ്പം ആ shifaan നോടുള്ള അടങ്ങാത്ത ദേഷ്യം കാരണം കോളേജിലേക്കു പോകാൻ തന്നെ മൂഡ്‌ ഇല്ലായിരുന്നു.... ഞാൻ മുഖം ഒന്ന് വാഷ്‌ ചെയ്തതും ചുണ്ടിലെ മുറിവിൽ തട്ടി നീറാൻ തുടങ്ങി...... അത്രയ്ക്ക് വേദന ഒന്നും ഇല്ലെങ്കിലും ഇനി താഴെ പോയി മരുന്നു എടുക്കണ്ടേ എന്നാലോജിച്ചപ്പോൾ ചുമ്മാ കിടന്നു അങ്ങ് അലറി..... "ആാാഹ്......!!!!!!!" ഡോറിന്റെ സൈഡിൽ നിന്നും വെറുതെ അലറി വിളിച്ചപ്പോൾ ആരൊക്കെയോ എന്റെ പേരും പറഞ്ഞു സ്റ്റെയർ കേറുന്ന ശബ്ദം കേട്ട് നമ്മള് ഇല്ലാത്ത സങ്കടം ഒക്കെ മുഖത്ത് ഫിറ്റ്‌ ആക്കി ബെഡിൽ പോയിരുന്നു കരയാൻ തുടങ്ങി..... ഉപ്പു,,,,,,വല്ലി,,,,,,ഉമ്മച്ചി,,,,,മൂതുമ്മ,,,,മൂത്തമ്മ,,,,,ഹൈവാ......എല്ലാരും ഉണ്ടല്ലോ... ഉപ്പച്ചിന്റെയും മൂത്തപ്പമാരെയും കുറവ് ഉണ്ട്... സാരല്ല്യ....നമ്മക്ക് ഇവരെ വെച്ചു അഡ്ജസ്റ്റ് ആക്കാം..... "ഉപ്പൂ......വല്ലി......നോക്കിയേ....എന്റെ ചുണ്ട് പൊട്ടി ചോര വരുന്നു....എനിക്ക് ആണേൽ വേദന സഹിക്കാൻ പറ്റുന്നില്ലാ.....ആാഹ്ഹ്......" ന്നും പറഞ്ഞു ഞാൻ വീണ്ടും കരയാൻ തുടങ്ങിയപ്പോൾ അവർ മുകത്തൊട് മുഖം നോക്കി കൊണ്ട് എന്നെ നോക്കി..... "അതില്ലേ വല്ലി....എന്നെ തുറിച്ചു നോക്കോന്നും വേണ്ടാ......ഞാനില്ലേ... ആ മറ്റേ ബസിൽ ഇങ്ങനെ പോയിക്കോണ്ടിറിക്കായിരുന്നു.....അപ്പൊയാ ആ ഒരുമ്പട്ട കിളി കോളേജ് പടി....കോളേജ് പടി....എന്ന് നീട്ടി വിളിച്ചേ.....ഞാൻ പിന്നെ പണ്ടേ പാവം ആയോണ്ട് പതുക്കെ പതുക്കെ ഇറങ്ങായിരുന്നു.....അപ്പോയ പുറകിൽ നിന്നും ഏതോ ഒരു ഇമ്മിണി തള്ള എന്നെ പിടിച്ചു തള്ളിയത് ഞാൻ ആണേൽ പിടി കിട്ടാതെ ബസിൽ നിന്നും താഴേക്കു വീണു.....പിന്നെ അങ്ങട്ട് ഉരുണ്ടു ഉരുണ്ടു ഉരുണ്ടു ഉരുണ്ടു ഉരുണ്ടു ഉരുണ്ടു ഞാൻ ഒരു കല്ലിൽ പോയി ഇടിച്ചു....എന്റെ കഷ്ട്ടകാലത്തിന് ആ ഇടി കൊണ്ടത് എന്റെ ചുണ്ടിനു ആണെന്ന് മാത്രം......അപ്പൊ തന്നെ ഞാൻ "വല്ലി......." ന്നും പറഞ്ഞു ആർത്തു കരയാൻ തുടങ്ങി.... അത് കേട്ടതും ചിലരൊക്കെ വന്നു എന്നെ പിടിച്ചു എണീക്കാൻ സഹായിച്ചു ....അപ്പോയും ഞാൻ .. "വല്ലി.....വല്ലി...എനിക്കെന്റെ വല്ലിയേ കാണണം..." ന്നും പറഞ്ഞു പൂര കരച്ചിൽ... ലാസ്റ്റ് എന്നെ കൊണ്ട് സഹികെട്ട് അവിടെയുണ്ടായിരുന്ന ഒരു താത്ത വന്നു എന്നോട് ചോദിച്ചു "ആരാ ഈ വല്ലി....?" ന്ന്‌.....അപ്പൊ ഞാൻ വല്ലി ആരാ എന്ന് പറഞ്ഞു കൊടുത്തു.....അപ്പൊ അവർ എന്താ പറഞ്ഞത്‌ എന്നറിയോ...ന "കുട്ടിയുടെ വല്ലിമ്മയാണോ വല്ലി...പേര് കേട്ടപ്പോൾ ഞാൻ കരുതി കുട്ടിയുടെ അനിയത്തി ആവും... " ന്ന്‌......ശോ ന്റെ വല്ലി....ആ സമയം ഞാൻ അങ്ങട്ട് കുളിര് കോരിയില്ലേ....അപ്പൊ ഞാൻ അവരോടു എന്താ പറഞ്ഞത് എന്ന് അറിയോ വല്ലി...... "താത്ത.... ഇങ്ങള് അപ്പൊ എന്റെ വല്ലിയേ കണ്ടാൽ എന്താ പറയാ ....എന്റെ കുട്ടി ആണോ എന്ന് ചോദിക്കും ....😉" എന്ന് പറഞ്ഞു നിർത്തി ഞാൻ ശ്വാസം ഒന്ന് വലിച്ചു വിട്ടു എല്ലാവരെയും നോക്കിയതും അവരൊക്കെ വല്ല അത്ഭുദ ജീവിനെ നോക്കുന്ന പോലെ എന്നെ നോക്കുന്നുണ്ട്......ഇടയ്ക്കു നമ്മള് വല്ലിയേ നോക്കിയപ്പോൾ മൂപ്പതിയുടെ മുഖത്ത് നല്ല പുഞ്ചിരിഫികാഷൻ കാണുന്നുണ്ട്.... എന്താ ഇളി കണ്ടീലെ.....പ്രായത്തിൽ വല്ലിമ്മ ആയിട്ട്ണ്ടെങ്കിലും ഇപ്പയും കുട്ടി ആണെന്നാ വിജാരം.....സ്വന്തം പുകയ്തൽ കേട്ടിട്ടുള്ള ചിരി തന്നെയാണ് ഇത്.....😏 "ഉപ്പാ....എന്തൊക്കെയാ ഈ പെണ്ണ് പറയുന്നെ.....അത്രയും വലിയ വീഴൽ വീണിട്ടും ഈ ചുണ്ട് മാത്രേ പൊട്ടിയോള്ളൂ....സത്യം പറ നൗറി...എന്താ സംഭവിച്ചത്‌...." നമ്മളെ ഉമ്മച്ചിയാണ്....ഒരു സൗര്യവും തരൂല.....നമ്മള് ഒരു നുണമ്മേ അഡ്ജസ്റ്റ് ആക്കാൻ വിജാരിച്ചാൽ ഒന്നും പഹയത്തി സമ്മതിക്കൂല....മ്മളെ കൊണ്ട് മിനിമം ഒരു ആയിരം നുണ എങ്കിലും മൂപ്പത്തി പറയിപ്പിക്കും.....😤 "സത്യം ഉമ്മച്ചി.....ഞാൻ പറഞ്ഞത് എല്ലാം സത്യം ആണ്...ഇങ്ങൾക്ക് മാത്രം എന്താ ഇന്നേ വിശ്വാസം ഇല്ലാതെ...ഇന്ക്ക് അറിയാം...ഞാൻ കരഞ്ഞപ്പോൾ ഇങ്ങളെ പേര് വിളിച്ചു കരയാത്തത്തിൽ ഉള്ള അസൂയ അല്ലെ....എനിക്ക് ഒന്നും മനസ്സിലായില്ലെന്ന് കരുതണ്ട.....😏" ന്ന്‌ നമ്മള് പറഞ്ഞതും മൂപ്പത്തി ഉറഞ്ഞു തുള്ളി കൊണ്ട് ഇതിനോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്നും പറഞ്ഞു കൊണ്ട് ഒരു പോക്ക് അങ്ങ് പോയി.....അത്‌ കണ്ട്‌ മ്മള് എല്ലാർക്കും ഒന്ന് ഇളിച്ചു കൊടുത്തപ്പോൾ വല്ലിയും ഉപ്പുവും ഒഴിച്ച് ബാക്കി ഉള്ളവർ ഒക്കെ റൂമിൽ നിന്നും ഇറങ്ങി പോയി...... കുറച്ചു കഴിഞ്ഞപ്പോൾ മൂതുമ്മ വന്നു വല്ലിയുടെ കയ്യിൽ ഫസ്റ്റ് എയിഡ് ബോക്സ്‌ കൊടുന്നു കൊടുത്തു..... ഇതിനാണ്....മ്മള് ഈ കിടന്നു അഭിനയിച്ചത്‌ മൊത്തം....ഈ ഫസ്റ്റ് എയിഡ് ബോക്സ്‌ താഴെ നിന്നു കൊണ്ട്വരാനുള്ള മടിക്.....😉നോക്കണ്ട...എന്തൊരു പണിയാണ് എന്നറിയോ ആ താമരശെരി ചുരം പോലത്തെ സ്റ്റെപ് കേറി വരാൻ....😩 വല്ലി മ്മളെ അടുത്തേക്ക് നീങ്ങി ഇരുന്ന് പഞ്ഞി കൊണ്ട് മ്മളെ ചുണ്ടിലെ ചോര ഒപ്പി എടുക്കാൻ തുടങ്ങി.....ഉപ്പു ആണേൽ അത് കണ്ടിട്ട് മ്മളെ തലയിൽ തലോടി നെറ്റിയിൽ ഒരുമ്മ തന്നു എണീറ്റു പോയി..... വല്ലി മ്മളെ ഭയങ്കരമായി സുശ്രുശിക്കുന്നത്‌ കണ്ടിട്ട് മ്മക്ക് തന്നെ സങ്കടം തോന്നി....എന്തൊരു സ്നേഹത്തോടെയാ തലോടുന്നത് ഒക്കെ......ഇത്രയ്ക്കു സ്നേഹം ഒക്കെ ഉണ്ടോ വല്ലിക്ക് എന്നോട്.....ഈ പാവത്തിനെ കുറിച്ചാണല്ലോ നമ്മള് നേരത്തെ ഇല്ലാത്ത തള്ളൽ ഒക്കെ വിട്ടത്...പാവം വല്ലി....i lubb uh one two three four വല്ലി....ഉമ്മാ....ഹ്...😘 "നൗറി മോളെ....ഞാനൊരു കാര്യo ചോദിച്ചാൽ സത്യം പറയോ....." ന്ന് നമ്മളെ കൈ പിടിച്ചു വല്ലി ചോദിച്ചപ്പോൾ ഞാൻ സത്യം മാത്രമല്ലേ പറയാറുള്ളൂ എന്ന രീതിയിൽ നെറ്റി ചുളിച്ച് വല്ലിയേ നോക്കി..... "അതില്ലേ.....മോളെ.....നീ ശെരിക്കും ബസിൽ നിന്നും വീണപ്പോൾ ആ താത്ത പറഞ്ഞോ.... പേര് കേട്ടപ്പോൾ ഞാൻ കരുതി നിന്റെ അനിയത്തി ആണ് എന്ന്.....അപ്പൊ നീ പറഞ്ഞില്ലേ കുട്ടിയേ പോലെ തോന്നിക്കോള്ളൂ എന്ന്....സത്യം പറഞ്ഞാൽ എനിക്ക് തീരെ പ്രായം തോന്നിക്കുന്നില്ലേ മുത്തുമോളെ....." ലാ ഹൌലാ....😨.ഞാൻ എന്താ പറയാ....അതിപ്പോയും മറന്നില്ലേ.... വായയിൽ വന്നൊരു നുണ വിട്ടതാ....അത് വിശ്വസിച്ചു നടക്കുന്നു..... "പിന്നെ അല്ലാതെ....എന്നാ മൊഞ്ചാ എന്നറിയോ എന്റെ വല്ലിയേ കാണാൻ....കുട്ടികളും പേരാ മക്കളും ഉണ്ടെന്ന് പറഞ്ഞു അറിയിക്കണം.....ഇപ്പയും പതിനെട്ടു കാരി ആയെ തോന്നു.....പലപ്പോഴും എനിക്ക് തന്നെ ഡൌട്ട് അടിക്കല് ഉണ്ട് ഇതെന്റെ വല്ലി ആണോ എന്ന്...." ഓഒഹ് പിന്നെ...കണ്ടേച്ചാലുo മതി...വയസ്സായി....എന്നിട്ടും ഒരു ലോക സുന്ദരി വന്നിരിക്കുന്നു....ഇപ്പയും പതിനെട്ടു ആണെന്നല്ലേ വിജാരം....very bad....കെട്ടിക്കാൻ പ്രായം ആയ ഒരു പേരകുട്ടി ഈ പൊര നിറഞ്ഞു നില്ക്കുന്നുണ്ട് എന്ന യാതൊരു ബോധവും ഇവർക്കില്ല....എന്നിട്ട് ചോദിച്ചു വന്നേക്കുന്നു....പ്രായം തോന്നുന്നുണ്ടോ എന്ന്..... "ഒന്ന് പോ പെണ്ണെ അവിടെന്ന്.....നിന്റെ ഉപ്പുവും ഇത് തന്നെയാ പറയാർ....എന്നെ കണ്ടാൽ തീരെ പ്രായം തോന്നിക്കുന്നില്ല എന്ന്....പണ്ട് എന്നെ കെട്ടികൊണ്ട് വരുന്ന കാലത്തെ അതെ ചുറുചുറുക്ക് എനിക്ക് ഇപ്പയും ഉണ്ടെന്ന് നിന്റെ ഉപ്പു എപ്പോയും പറയും....." അമ്പട കള്ളാ....ഉപ്പു മോനെ.....വയസ്സായിട്ടും റോമൻസിന് ഒരു കുറവും ഇല്ലാ ല്ലേ.....ആഹാ....ഇതിന് ഉള്ളത് ഉപ്പുന് ഞാൻ വഴിയേ തരാട്ടോ..... "ശെരിയാ വല്ലി....അതെ മൊഞ്ച് ഇപ്പയും ഉണ്ട്....ഞാൻ ഒന്ന് കിടക്കട്ടെ വല്ലി....എനിക്ക് നല്ല ഉറക്കം വരുന്നുണ്ട്....." ഇനിയും നുണ പറഞ്ഞാൽ ചിലപ്പോൾ നമ്മളെ വായിൽ നിന്നും അറിയാതെ സത്യങ്ങൾ എല്ലാം വീഴും എന്നുള്ളത് കൊണ്ടും നല്ല ക്ഷീണം കാരണം ഉറക്കം വരുന്നത് കൊണ്ടും നമ്മള് പെട്ടന്ന് തന്നെ ഉറങ്ങി പോയി..... ഉറങ്ങുമ്പോൾ എല്ലാം ആ മൊഞ്ചൻ Zaai ന്റെ മുഖം മാത്രമേ ഒരേ സമയം നമ്മളെ മനസ്സിലും ഉറക്കത്തിലുo കാണുന്നോള്ളൂ.....ഇത്രയും കാലത്തിനിടക്ക് ഒരിക്കൽ പോലും അവനെന്റെ കിനാവിൽ വന്നിട്ടില്ല....പക്ഷെ ഇന്നെന്തോ ആ മുഖം തന്നെ ഒള്ളു..... 'No നൗറി......വേണ്ടാ....വലിയ ജാഡ ഇട്ട് നടന്നിരുന്നതാണ്.....ഇപ്പയാണെങ്കിൽ ചെക്കനും ഡിമാന്റ്....So...ഒന്നും വേണ്ട....Zaai നിന്റെ Relative aan...അതിനേക്കാൾ ഉപരി നിന്റെ കസിനും.....ആ ഒരു രീതിയിൽ അവനെ കണ്ടാൽ മതി...വേറെ ഒരു തരത്തിൽ ഉള്ള സ്നേഹവും കരുതലും നിന്റെ മനസ്സിലും വേണ്ടാ നിനക്കും വേണ്ടാ...മനസ്സിലായല്ലോ...' എന്ന് ഉറങ്ങുന്നതിനു ഇടയിൽ സ്വയം മനസ്സിൽ പറഞ്ഞു കൊണ്ട് നമ്മള് കണ്ണ് ഒന്നും കൂടി ഇറുക്കി അടച്ചു തുറന്നു... കണ്ണ് തുറന്ന ഉടനെ തന്നെ നമ്മള് കൈ കൊണ്ട് ബെഡിൽ തപ്പി പിടിച്ചു ഫോൺ കണ്ടുപിടിച്ചു സമയം നോക്കിയപ്പോൾ 3: 56.... പടച്ചോനെ....ഇത്രയും നേരം ഒക്കെ നമ്മള് ഉറങ്ങിയോ എന്നും വിചാരിച്ചു പെട്ടന്ന് തന്നെ ബെഡിൽ നിന്നും എണീറ്റു പരന്ന് കിടന്ന മുടി പിടിച്ചു അമ്മച്ചി കെട്ട് കെട്ടി കട്ടിലിന്റെ സൈഡിൽ അഴിച്ചു വെച്ച ചെരൂപ്പ് ഇട്ട് ഡ്രെസ്സും എടുത്ത്‌ ബാത്‌റൂമിലേക്കു കയറി.... തല നനക്കാതെ കുളിച്ചു നമ്മള് ബ്ലൂ ജീനിന്റെ ഇറക്കം കുറഞ്ഞ ടോപും വൈറ്റ് പാട്ടിയാല പാന്റും ഇട്ട് വുളു ഒക്കെ എടുത്ത്‌ ഇറങ്ങി നിസ്കാരം ഒക്കെ കഴിഞ്ഞു റൂമിൽ നിന്നും പുറത്ത് ഇറങ്ങിയതും നമ്മള് കണ്ടത് മുകളിലെ ഹാളിലെ സെറ്റിൽ ഇരുന്ന് മാഗസിൻ വായിക്കുന്ന Zaai നെയാണ്.... ഓഹ്ഹ്ഹ്.....ഉണർന്നിരിക്കുമ്പോൾ പോലും ഇവന് എനിക്ക് ഒരു സമാധാനവും തരില്ലേ റബ്ബേ... ഊണിലും ഉറക്കത്തിലും ഇപ്പൊ ഇവന്റെ ചിന്ത മാത്രമാണല്ലോ എന്ന് മനസ്സിൽ വിചാരിച് നമ്മള് ഓനെ നോക്കി ഒന്ന് ചിരിച്ചു കൊടുത്തു പോരാൻ നിന്നതും അവൻ നമ്മളെ നോക്കി മുഖം തിരിച് പുചിച്ചു ച്ചിരിക്കുന്ന പോലെ നമ്മക്ക് ഫീൽ ചെയ്തു..... അപ്പൊ തന്നെ നമ്മള് സ്റ്റയർ ഇറങ്ങാൻ വേണ്ടി മുന്നോട്ടു വെച്ച കാലു പിന്നോട്ട് തന്നെ വേച്ച് തിരിഞ്ഞ് നോക്കിയതും അവൻ പോയിട്ട് അവന്റെ ഒരു പൊടി പോലും കണ്ടില്ലാ.....വീണ്ടും നമ്മളെ തോന്നൽ ആണെന്ന് മനസ്സിലായതും സ്വയം തലയ്ക്കടിച് കൊണ്ട് മൂളിപ്പാട്ടും പാടി താഴേക്കു ഇറങ്ങി.... 🎶മിഴിയിണ ഞാൻ അടക്കുമ്പോൾ കനവുകളിൽ നീ മാത്രം.. മിഴിയിണ ഞാൻ തുറന്നാലുo നിനവുകളിൽ നീ മാത്രം..🎶 താഴേക്കു ഇറങ്ങി സിറ്റൗറ്റിൽ പോയിരുന്നു കുറച്ചു നേരം പ്രകൃതി ഭംഗി ആസ്വദിച്ചു..... "ഉമ്മാജി....പൂമുഖത്തേക്ക് വൺ ബ്ലാക്ക്‌ ട്ടീ യേ...." എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു അവിടെ ഉണ്ടായിരുന്ന ന്യൂസ്‌ പേപ്പർ എടുത്ത്‌ വായിക്കാൻ തുടങ്ങി.... രാവിലെ ധൃതി പിടിച്ചു പോയപ്പോൾ പേപ്പർ വായിക്കാൻ ഒന്നും സമയം കിട്ടിയില്ല.....ഇപ്പയാണെങ്കിൽ ഇഷ്ട്ടം പോലെ സമയവും ഉണ്ടല്ലോ...... നമ്മള് വായനയിൽ മുഴുകി അങ്ങ് കാശ്മീർ വരെ എത്തിയപ്പോൾ ആണ് പെട്ടന്ന് ആരോ തൊണ്ട അനക്കുന്ന പോലെ തോന്നിയത്..... ഞമ്മൾ പത്രം താഴ്ത്തി പിടിച്ചു ഇതാരാപ്പോ എന്ന് വിചാരിച്ചു നോക്കിയതും കാലു കൊണ്ട് കളം വരച്ചു ഇടത് കയ്യിലെ നഖം കടിച്ചു ഒരു കയ്യിൽ ചായ കപ്പുമായി നിൽക്കുന്ന പാക്കരനെയാണ് കണ്ടത്....😝 ചെക്കന്റെ മുഖത്ത് വിരിഞ്ഞ നാണവും എക്സ്പ്രഷൻസും കണ്ട്‌ നമ്മള് പൊട്ടി ചിരിച്ചു പോയി..... "ധൂം തരികിട ധോം....ദേ കിടക്കുന്നു....കുട്ടി....കൂടുതൽ ചിരിക്കാതെ ഈ കപ്പ്‌ വാങ്ങു ന്നെ....." എന്ന് ചാന്ത്‌ പൊട്ടിൽ ദിലീപ് കാണിക്കുന്ന പോലെ കാണിച്ചു അവൻ കപ്പ്‌ നമ്മക്ക് നേരെ നീട്ടിയതും നമ്മള് തലയാട്ടി ചിരിച്ചു കൊണ്ട് കപ്പ്‌ വാങ്ങി ഒരു മടക് കുടിച്ചതിനു ശേഷം അവനു നേരെ തിരിഞ്ഞു.... "എത്രയില പേര്....." "Degree ലാസ്റ്റ് year...ഐശ്വര്യ റായൻ...." "ഓഹ്ഹ് നൈസ്...നല്ല പേര്...ഞാൻ അഭിഷേക് ബച്ചി....😝" "ഓഹ്....Your name is also very nice..എനിക്ക് ഇഷ്ട്ടായി...." എന്ന് മധുരരാജ യിലെ മമ്മുക്ക സ്റ്റൈലിൽ ഇംഗ്ലീഷിൽ പറഞ്ഞു നമ്മളെ കവിളിൽ ഒരു തട്ട് തട്ടി.... "Dont ടചേ.....Touchings എനിക്ക് അത്ര ഇഷ്ട്ടമല്ല....." "അയ്യേ എന്താ ഇത്...നമ്മള് കല്യാണം കഴിക്കാൻ പോവല്ലേ..." എന്നും പറഞ്ഞു ഓൻ നമ്മളെ അടുത്തേക്ക് ചുണ്ട് കടിച്ചു പിടിച്ചു ഒരുമാതിരി നോട്ടം നോക്കി കൊണ്ട് വന്നു..... "നിൽക്കവിടെ...എവിടെ നിന്റെ തള്ള...." എന്ന് കൈ കൊണ്ട് തടസ്സം സൃഷ്ടിച്ചു നമ്മള് അവനോടു ചോദിച്ചതും "ദാ നില്ക്കുന്നു...." എന്നും പറഞ്ഞു അവൻ ചിരിച്ചു പുറകിലെക്ക് വിരൽ ചൂണ്ടിയതും നമ്മള് നിന്നിടത്ത് നിന്നും തിരിഞ്ഞു നോക്കിയപ്പോൾ പതിനേഴു പതിനെട്ടു സൂര്യൻ ഒപ്പം കത്തി ജ്വലിച്ചു നിൽക്കുന്ന പോലെ മുഖം കനപ്പിച്ചു കൊണ്ട് നിൽക്കുന്ന നമ്മളെ ഉമ്മച്ചിനെയാണ് കണ്ടത്..... മൂപ്പതിയുടെ മുഖം കണ്ടാൽ അറിയാം എന്തോ കാര്യമായ പരിക്ക് പറ്റിയിട്ടുണ്ട് എന്ന്.....അമ്മാതിരി ചുവന്ന്‌ തുടുത്തിട്ടാണ് ഉള്ളത്..... "എന്താ ഉമ്മച്ചി താങ്കളുടെ മുകത്തൊരു മ്ലാനത....??" ന്നും ചോദിച്ചു നമ്മള് മൂപ്പത്തിയുടെ തോളിലൂടെ കയ്യിട്ടു ഒരു കൈ കൊണ്ട് മുഖം അങ്ങോട്ടും ഇങ്ങോട്ടും തിരിച് നോക്കി.... "കാര്യമായ പരിക്കൊന്നും കാണുന്നില്ലല്ലോ....പിന്നെ എന്തൂട്ടിനാണ് ഇത്രയും വലുതാക്കി ബലൂൺ പോലെ മുഖം വീര്പ്പിച്ചു ഇരിക്കുന്നത്...." "പരിക്ക് എനിക്കല്ലല്ലോ.....ബസ്സിൽ നിന്നു വീണാൽ ഇതിലേറെ വലിയ പരിക്ക് പറ്റെണ്ടത....ഇത് അതൊന്നുമല്ല...വേറെ എന്തോ ആണ്....എന്നിട്ട് രണ്ടാളും അത് മറച്ചു വെച്ചു നുണ പറയാ...." ന്നും പറഞ്ഞു നമ്മളെ ഉമ്മച്ചി ചിണുങ്ങികൊണ്ട് നമ്മളെ കൈ എടുത്ത്‌ മാറ്റി കൊണ്ട് പോകാൻ നിന്നപ്പോൾ നമ്മൾ ഉമ്മച്ചിയുടെ കയ്യിൽ കയറി പിടിച്ചു..... "ഐശ്...അങ്ങനെ അങ്ങ് പോകല്ലി.. ഞാൻ പറഞ്ഞത് സത്യമാണ് ഉമ്മച്ചിയേ....ഞാൻ നുണ പറഞ്ഞ ചരിത്രം ഇത് വരെ ഉണ്ടായിട്ടുണ്ടോ...ഈ നൗറി മോൾ നുണ പറയില്ല എന്ന് ഇങ്ങൾക്ക് അറിയില്ലേ ഉമ്മച്ചിയേ...." ന്ന്‌ പറയുന്നതിന് ഇടയിൽ ഇടo കണ്ണിട്ടു നമ്മള് പാക്കരനെ നോക്കിയപ്പോൾ ഓൻ ചൂട് എടുത്തിട്ട് കൈ കൊണ്ട് വീശുന്ന പോലെ കാണിച്ചു നമ്മളെ ആക്കുന്നുണ്ട്.... അധികം അത് ശ്രദ്ധിക്കാതെ നമ്മള് ഓനെ ഒന്ന് തുറിച്ചു നോക്കി കൊണ്ട് വീണ്ടും തുടർന്ന്..... "അപ്പൊ ഇതും സത്യമാണ്....ഞാൻ പറഞ്ഞത് എല്ലാം തന്നെ സത്യമാണ്.....പക്ഷെ ഒരു കാര്യo ഒഴിച്ച്....സത്യം പറഞ്ഞാൽ ഞാൻ വീഴാൻ പോയപ്പോൾ വല്ലി എന്നല്ല വിളിച്ചു കരഞ്ഞത്....എന്റെ ഉമ്മച്ചിയേ കാണണം എന്ന്‌ പറഞ്ഞു കൊണ്ടാ.. നേരത്തെ വല്ലി ഉള്ളത് കൊണ്ടാണ് ഞാൻ അങ്ങനെ....." ന്ന്‌ നിർത്തി നമ്മള് വീണ്ടും തുടരാൻ നിൽക്കുമ്പോൾ ആണ് നമ്മളെ തന്നെ ഫോക്കസ് ചെയ്തു ദസ്ബി മാലയും കയ്യിൽ പിടിച്ചു ഉമ്മച്ചിന്റെ പിറകിൽ നിൽക്കുന്ന വല്ലിയേ നമ്മള് ഒളികണ്ണിട്ടു കണ്ടത്....അതോടെ നമ്മള് വീണ്ടും കളം മാറ്റി ചവിട്ടി.... " ഞാൻ അങ്ങനെ പറഞ്ഞത് എന്നൊന്നും നിങ്ങള് കരുതണ്ട....ഇനി ഞാൻ അത് മാറ്റാനും പോണില്ല....ഞാനെ....എന്റെ വല്ലിയുടെ പേര് വിളിച്ചോണ്ട് തന്നെയാ കരഞ്ഞത്.....ഇനി അന്നും ഇന്നും എന്നും അങ്ങനെ തന്നെ ആയിരിക്കും....അതിൽ അസൂയ വെച്ചിട്ട് ഒരു കാര്യവും ഇല്ല ഉമ്മച്ചിയേ..." ന്ന്‌ nice ആയിട്ട് നമ്മള് പറഞ്ഞു നിർത്തി ബാക്കി ഉള്ള ചായ കൂടി മടക് മടക്കായിട്ട് കുടിച്ചു ഒന്ന് ശ്വാസം വിട്ടു കൊണ്ട് നമ്മള് വീണ്ടും പോയി പത്രം വായിക്കുന്ന പോലെ കാണിച്ചു.... വീണ്ടും നമ്മളെ ഉമ്മച്ചി ഈ കൊച്ചിന് ഇതെന്താ പറ്റിയേ എന്ന് ആവലാദിപെട്ടു കൊണ്ട് അവിടെ നിന്നും പോയി....ഏകദേശം സിറ്റൗട്ട് അവസ്ഥ ഏറെ ഷാന്തമായി വന്നപ്പോൾ മ്മള് മെല്ലെ പത്രത്തിൽ നിന്നും തല ഉയർത്തി നോക്കി....ഒറ്റ ഈച്ച കുഞ്ഞിനെ പോലും ആ പരിസരത്ത് പോലും കാണുന്നില്ല എന്ന് ആയപ്പോൾ നമ്മള് വീണ്ടും നമ്മളെ അടുത്തു വെച്ച ചായ കപ്പ്‌ കൈ കൊണ്ട് തിരഞ്ഞു നോക്കി എങ്കിലും അത് കാണാതെ ആയപ്പോൾ നമ്മള് തല ചെരിച്ചു നോക്കിയപ്പോൾ നമ്മളെ അടുത്തു ഇരുന്ന് കൊണ്ട് നമ്മക്ക് കൊടുന്നു വെച്ച ചായ മോന്തി കുടിക്കുന്ന Zaai നെ യാണ് കണ്ടത്.....വീണ്ടും തോന്നലൊ എന്ന് കരുതി നമ്മളെ കണ്ണ് തിരുമ്മി നോക്കിയപ്പോൾ മുന്നിൽ പന പോലെ ഇരിക്കുന്നു അവൻ.... നമ്മളെ കനവിലുo നിനവിലും ഒക്കെ വരുന്ന ആളാണ്‌ എന്നുള്ളത് നേരാ...പക്ഷെ തിന്നുന്നത്തിലും കുടിക്കുന്നത്തിലും no കോപ്രമൈസ്...അതുകൊണ്ട് ലേശം ദേഷ്യം നമ്മക്ക് വരാതെ ഇരുന്നില്ല.... ആ നീരസം നമ്മള് മുഖത്ത് പ്രകടിപ്പിച്ച് കൊണ്ട് തന്നെ അവിടെന്ന് എണീറ്റു പോരാൻ നിന്നതും.... "ചായ ഒക്കെ കൊള്ളാം....പക്ഷെ ആദ്യം കുടിച്ച ആളുടെ പോരായ്മയാണെന്ന് തോന്നുന്നു....ചെറുതായി കൈപ്പ്...." ന്ന്‌ നമ്മളെ ആക്കി സംസാരിച്ചപ്പോൾ ഇവന് ഒരു കാലത്തും നന്നാവൂല എന്ന് മനസ്സിൽ പ്രാകി കൊണ്ട് അവിടെന്ന് എണീറ്റു നമ്മള് മുകളിലേക്കു കയറാൻ നിന്നപ്പോൾ ആണ് Zaai ക്ക് വേണ്ടി ടാബിളിൽ ചായയും പലഹാരങ്ങളും കൊണ്ടെന്ന് വെച്ചു അവനെ കുടിക്കാൻ വിളിച്ചു മൂതുമ്മ അടുക്കളയിലേക്കു പോയത്‌....ആ തക്കം നോക്കി നമ്മള് ഓന്റെ ചായ നൈസ് ആയിട്ട് അങ്ങട്ട് പൊക്കി മുകളിലെ ബാൽകണിയിൽ പോയിരുന്നു.... അവന്റെ ചായ കപ്പ്‌ മുന്നിൽ വെച്ചു ഞമ്മൾ കിടന്നു തുള്ളി ചാടി.... 🎶മോഹമുന്തിരി വാറ്റിയ രാവ്... സ്നേഹ രതിയുടെ രാസനിലാവു.. ഹൃദയ രാഗം ചിറകിൽ വിരിയും... മധുര വീഞ്ഞിൽ ശലഭം വരവായ്...🎶 എന്നും പാടി കറങ്ങി കൊണ്ട് നമ്മള് തുള്ളി ചാടുമ്പോൾ ആണ് പൂള ചിപ്സും കടിച്ചു തിന്നു ഡോറിൽ ചാരി നിൽക്കുന്ന Zaai നെ കണ്ടത്....അപ്പൊ തന്നെ നമ്മളെ ഡാൻസ് മതിയാക്കി ചായ കപ്പ്‌ എടുത്തു.... "ഉയരം കൂടും തോറും ചായയുടെ ടേസ്റ്റുo കൂടും....." എന്ന് കുറച്ചു ഉറക്കനെ അവൻ കേള്ക്കാൻ പാകത്തിൽ പറഞ്ഞു കൊണ്ട് നമ്മള് ഒരു മടക് ചായ കുടിച്ചതും ചൂട് കാരണം നമ്മൾ അറിയാണ്ട് മുണ്ങ്ങി പോയി....നാവ് പൊള്ളിയ നിർവൃതിയിൽ നമ്മള് "ആാഹ് " ന്നും പറഞ്ഞു നാവ് പുറത്തേക്ക് ഇട്ട് ശ്വാസം വലിച്ചു കൈ കൊണ്ട് കാറ്റ് വരുത്തി കൊണ്ടിരുന്നു..... ഇതൊക്കെ കണ്ട്‌ ഇവിടെ ഒരുത്തൻ ഇരുന്നും നിന്നും കിടന്നും അവന്റെ വയറിൽ കൈ വെച്ചു ചിരിച്ചത് കണ്ടപ്പോൾ രാവിലെ മുതൽ ഈ അഞ്ചു മിനിറ്റ് മുൻപ് വരെ നമ്മക്ക് അവനോടു തോന്നിയ എല്ലാ അനുകമ്പയും മാങ്ങതൊലിയുo പോയി....പകരം അവന്റെ കയുത്തൊന്ന്‌ കിട്ടിയാൽ അതിൽ ഞെക്കി പിടിച്ചു കൊല്ലാൻ വരെ തോന്നിപ്പോയി.... ചിരിച്ചു ചിരിച്ചു ചാവട്ടെ ശവം എന്ന് മനസ്സിൽ പ്രാകി കൊണ്ട് നമ്മള് അവനെ തുറിച്ചു നോക്കികൊണ്ടിരുന്നു.....അപ്പൊ അവൻ തിരിച് നമ്മളെ നോക്കികൊണ്ട് വീണ്ടും അവന്റെ മുപ്പത്തി രണ്ടു പല്ലും കാണിച്ചു ചിരിക്കാൻ തുടങ്ങി.... ഇത് കൂടുതൽ നേരം കണ്ട്‌ നിലക്കാണ് നമ്മക്ക് പറ്റാത്തത്‌ കൊണ്ട് നമ്മള് അവനെ നോക്കി പല്ലിറുമ്പി കൊണ്ട് അവിടെന്ന് എണീറ്റു പോരാൻ നിന്നതും അവൻ നമ്മളെ കൈ പിടിച്ചു കറക്കി കൊണ്ട് തിരിച് നിർത്തി നമ്മളെ തോളിൽ അവന്റെ തല വെച്ചു നമ്മളെ കവിളിൽ അവന്റെ മുള്ള് പോലെത്തെ താടി വെച്ചു ഉരസി.... ശരീരത്തിൽ ആകെ ഷോക്ക്‌ അടിച്ച പോലെ നമ്മക്ക് തോന്നിയതും നമ്മള് ഉമിനീർ ഇറക്കാൻ പ്രയാസപെട്ടു കൊണ്ട് അനങ്ങാതെ നിന്നു....അവന്റെ ഈ സാമിഭ്യo നമ്മളിൽ എന്തൊക്കെയോ മാറ്റങ്ങൾ വരുത്തിക്കുന്നതിനോടൊപ്പം എന്തൊക്കെയോ ഓർമ്മകൾ നമ്മളിലേക് കടന്നു വരാൻ തുടങ്ങി.... എന്തൊക്കെയോ ഓർമ വരാൻ തുടങ്ങിയതും പെട്ടന്നാണവന് എന്നെ പിടിച്ചു തിരിച് അവൻക്ക് അഭിമുഖമായി നിരത്തിയത്....അവന്റെ കൈ എന്റെ അരയിൽ മുറുകുന്നതോടൊപ്പം അവനിലേക്കു എന്നെ കൂടുതൽ അടുപ്പിച്ചു കൊണ്ടിരുന്നു.... "നന്നായി പൊള്ളിയോ....." ന്ന്‌ എന്റെ കാതിൽ അവന്റെ ചുണ്ട് ചേർത്തു കൊണ്ട് ചോദിച്ചതും ഏതോ ലോകത്തായിരുന്ന നമ്മള് തലകൊണ്ട് അതെ എന്ന് തലയാട്ടി കൊടുത്തു... എന്റെ മുഖത്തെക്ക് നോക്കി ഒന്ന് ചിരിച്ച ശേഷം കണ്ണും അടച്ചു കൊണ്ട് എന്റെ മുകത്തെക്ക് അവന്റെ മുഖം കൊണ്ട് വന്നതും എന്തൊക്കെയോ ഓർത്ത പോലെ നമ്മള് അവനെ പിടിച്ചു തള്ളി നെറ്റി ചുളിച്ച് അവനെ നോക്കി കൊണ്ടിരുന്നു.... "നീ....നീയല്ലേ Zaai അന്നെന്നെ ഉമ്മ വേ....വെച്ചത്......" എന്ന് ശ്വാസം വലിച്ചു കൊണ്ട് നമ്മള് ചോദിച്ചതും അവൻ നെറ്റി ചുളിച്ച് കൊണ്ടെന്നെ നോക്കി കൊണ്ടിരുന്നു... "എനിക്കറിയാം....നീ തന്നെയാ....അന്ന് ഹാദിയുടെ കല്യാണത്തിന് എന്റെ അടുത്തേക്ക് വന്ന ആളുടെ അതെ ഗന്ധം അയാള് എന്നെ ഉമ്മ വെച്ചപ്പോ എനിക്കുണ്ടായ അതെ തോന്നൽ അത് ഞാൻ ഇപ്പയും അനുഭവിച്ചതാ.....നിന്റെ താടി ഇന്നെന്റെ കവിളിൽ ഉരസിയത് പോലെ അന്നെന്നെ ഉമ്മ വെച്ചപ്പോയും ഉരസിയതാ.....എനിക്കറിയാം രണ്ടും ഒന്നാണ്.....നീ തന്നെ അല്ലെ....Zaai..." "What......?ഉമ്മ വെക്കെ....ഞാനോ...😨നിനക്ക് എന്താ ശെരിക്കും തലയ്ക് സുഗമില്ലെ....അപ്പൊ ഹാദിയുടെ കല്യാണത്തിന് അങ്ങനെ ഒക്കെ ഉണ്ടായോ.....എന്നാലും അത് ഇപ്പൊ ആരാ....നിന്നെ ഞാൻ പണ്ട് ലവ് ചെയ്തിരുന്നു എന്നുള്ളതോക്കെ നേരാ...പക്ഷെ അപ്പൊ പോലും നമ്മള് ഇങ്ങനെ ഒരു കാര്യo ചിന്തിച്ചിട്ട് കൂടിയില്ല....ആ എന്നെ പറ്റിയാണല്ലോ മഹാപാപി നീ ഇങ്ങനെ ഒക്കെ പറയുന്നത്.... ഇന്നെനിക്കു പണ്ടത്തെ പോലെ ഒന്നും നിന്നോട് സ്നേഹം ഇല്ലാ....എന്നാലും ഇച്ചിരി പോലും ഇല്ലാ എന്ന് പറയാനും പറ്റില്ല ....അതുകൊണ്ടാണല്ലോ നിന്നെ അടുത്തു കിട്ടിയപ്പോൾ നമ്മളെ കണ്ട്രോൾ അറിയാണ്ട് പോയത്‌....പക്ഷെ ഇനിയില്ല... ചെയ്യാത്ത കുറ്റത്തിന് വരെ നീ എന്നെ പ്രതി ആക്കിയതാ....എന്റെ അമ്മോ...ഉമ്മ വെക്കാനുള്ള പൂതി അങ്ങ് കെട്ടു...." ന്നും പറഞ്ഞു നമ്മക്ക് നേരെ കൈ കൂപ്പി കൊണ്ട് അവൻ അവിടെ നിന്നും ഇറങ്ങി..... 'എന്നാലും പടച്ചോനെ....Zaai അല്ലെങ്കിൽ പിന്നെ ആരാ....ഇന്നെനിക്കു തോന്നിയ അതെ ഫീൽ അന്നും എനിക്ക് തോന്നിയതാ.....അവനല്ല എന്നവൻ തറപ്പിച്ചു പറയണം എന്നുണ്ടെങ്കിൽ അതൊരു പക്ഷെ അവൻ ആയിരിക്കില്ല....പോരാത്തതിന് എനിക്കെന്തോ സംഭവിച്ചു എന്നറിഞ്ഞപ്പോൾ പാക്കരന്റെ കൂടെ ആവലാദി പെട്ടു അവനും വരുന്നത് ഞാൻ കണ്ടതാ.... *അപ്പൊ പിന്നെ ആരാ...!*' എന്ന് നമ്മള് ഓരോന്ന് ചിന്തിക്കുമ്പോൾ ആണ് പാക്കരൻ മുകളിലേക്ക് കയറി വരുന്നത് കണ്ടത്....ഇന്നെങ്കിലും നമ്മക്ക് ചിലത് അറിയാൻ ഉണ്ടെന്ന് കണക്കു കൂട്ടി നമ്മള് പാക്കരന്റെ കയ്യും പിടിച്ചു ബാൽകണിയിലേക്ക് കൊണ്ട് പോയി... ഞങ്ങൾ അവിടെ ഇരുന്നതും Zaai കാറും കൊണ്ട് പോകുന്നതും നമ്മള് നോക്കിയ ശേഷം നമ്മള് പാക്കരന് നേരെ തിരിഞ്ഞ്.... "പാക്കരാ....നിനക്കും Zaai ക്കും എന്താ shifaanod ഇത്രയും ദേഷ്യം....അന്ന് നീ ആദ്യമായി shifane കണ്ടപ്പോൾ അവന്റെ ഏട്ടനെ കുറിച്ചും പറഞ്ഞതാ....പ്ലീസ് പാക്കരാ....അവരെ കുറിച്ച് പറഞ്ഞു താ....പിന്നെ Zaai എങ്ങെ മെഹ്ഫിൽ ആയി...എല്ലാം എനിക്ക് പറഞ്ഞു താ....എല്ലാം...." എന്ന് നമ്മള് ഓന്റെ കൈ പിടിച്ചു ആട്ടി കൊണ്ട് പറഞ്ഞതും അവൻ നമ്മളെ കയ്യിൽ പിടിച്ചു നമ്മളെ നോക്കി ഒന്ന് ചിരിച്ചു..... "Shifaan....അവനെ കുറിച്ച് അറിയുന്നതിന് മുൻപ് അവന്റെ ഏട്ടൻ ശാഹുൽ സത്താരിനെ കുറിച്ച് അറിയണം....അതോടൊപ്പം Zaai യെയും....നിന്റെ അറിവിൽ Zaai അല്ലെ മെഹ്ഫിൽ.... *എന്നാൽ ശെരിക്കും Zaai അല്ല മെഹ്ഫിൽ..!!* (തുടരും....) ☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆ മക്കളെ....നമ്മളെ പഞ്ഞിക്കിട്ട് പ്രാകി കൊന്നിട്ടോന്നും ഒരു കാര്യവും ഇല്ല..... ഇന്നലെ ഉച്ചയ്ക്ക് പോയ കറന്റ്‌ ആണ്....നമ്മളെ ഫോൺ ആണേൽ വൈകുന്നേരം ആയപ്പോഴേക്കും ഓഫ്‌ ആവുകയും ചെയ്തു.....😩 പിന്നെ ആ കറന്റ്‌ വന്നത് നമ്മള് ഇന്നു കോളേജ് വിട്ടു വന്നതിന് ശേഷം ആണ്.....ഇന്നലെ പോസ്റ്റ്‌ ആക്കാൻ തന്നെ വിജാരിച്ചതായിരുന്നു.....പക്ഷെ കറന്റ്‌ നമ്മളെ ഒരു നടക്കും അയക്കൂല എന്ന് വെച്ചാൽ..ഞാൻ എന്താ ചെയ്യാ..... അടുത്ത ഭാഗം മറ്റന്നാളെ....😄
#

📙 നോവൽ

📙 നോവൽ - SINU SHEIN - ShareChat
64.8k കണ്ടവര്‍
7 മാസം
ഇരുഹൃദയങ്ങൾ കോർത്തു വെച്ചൊരു പ്രണയകാവ്യം... അനുരാഗം അവിളിലും അവനിലും പൂണ്ട് നിൽക്കുമ്പോഴും എവിടെയൊക്കെയോ ചില കാരണങ്ങൾ പരസ്പരം അകറ്റുമ്പോഴും കൈവിടാതെ കൂടെയുണ്ടായിരുന്നു... പരസ്പരം പറയാതെ ഒരു നിഴലായി കൂടെയുണ്ടായിരുന്നു അവൻ...അവൾക്ക് കാവൽ ആയി അവളുടെ കൂടെയുണ്ടായിരുന്നു അവൻ. കാത്തിരിപ്പിന്റെ യാമങ്ങൾ ഇല്ലാതെ കാൽചുവടിന്റെ താളത്തോടൊപ്പം അവനും അവളും കൂടെ സൗഹൃദവും.... തൂലികയിൽ അക്ഷരം കൂട്ടിച്ചേർക്കുന്നത് ഏവർക്കും കഴിയുന്ന ഒന്നാണ്... 💝💝 എന്നാൽ അക്ഷരങ്ങൾകൊണ്ട് വിസ്മയം ചാർത്താൻ ഏവർക്കും കഴിയില്ല.... ✍️✍️അക്ഷരങ്ങളെ കൂട്ടിച്ചേർത്തു അത്ഭുതം കാട്ടുന്നവരെ എഴുത്തുകാരെന്നു വിശേഷിപ്പിക്കുന്നു ✍️✍️ അക്ഷരശുദ്ധിയും പ്രയോഗഭംഗിയും അതിലുപരി ആശയസമ്പന്നവുമാണ് *സ്ട്രീറ്റ് ഡാൻസർ*💖 എന്ന എഴുത്ത്... ദൈവത്തിന്റെ സ്നേഹസ്പർശം നിറഞ്ഞോരെഴുത്തു... 😍😍😘😘😘 വായനക്കാരിൽ ആകാംഷയുടെ നാമ്പുകൾ വിതറി തുടർക്കഥയായി തുടരുമ്പോൾ...😘😘🤗🤗 പ്രതീക്ഷയോടെ ഒരോ ഭാഗത്തിനായി ഓരോരുത്തരും കാത്തിരിക്കുന്നത് എഴുത്തിലെ മായാജാലം കൊണ്ടു തന്നെയാണ്...😍💘💘💘💘 നല്ലെഴുത്തുകളെ നെഞ്ചോട്‌ ചേർക്കുന്ന ഓരോരുത്തരിലും പുതിയൊരു അംഗം കൂടിയാകും ഈ എഴുത്തെന്നു നിസ്സംശയം പറയാം... 💞💞💞 വായിക്കു... വായനയിലൂടെ എഴുത്തിന്റെ പുത്തൻ അനുഭവങ്ങൾ സ്വായക്തമാക്കു❤️❤️❤️ ❤ *😍A WONDERFULL STORY*😍 വായിക്കാത്തവർക്കായി ഇത് വരെ വന്ന പാർട്ടുകളുടെ ലിങ്ക് തായെ കൊടുക്കുന്നുണ്ട്.. വാട്ട്സാപ്പിലേക്ക് ഷെയർ ചെയ്തു ലിങ്ക് ഓപ്പൺ ചെയ്തു വായിക്കുക...റൈറ്ററെ follow ചെയ്യാനും മറക്കണ്ട...😍😍😘never miss this story THANSEEH WAYANAD(ഷെയർ ചാറ്റ് ഐഡി) 👇👇👇 👇👇👇 👇👇👇 https://b.sharechat.com/7cGdFkydmT PART 1 https://b.sharechat.com/5a4KtxLOeY PART 2 https://b.sharechat.com/7nefdTBeiY PART 3 https://b.sharechat.com/OeEXdR4wlY PART 4 https://b.sharechat.com/DkQjOtAjqY PART 5 https://b.sharechat.com/IVc0AWhItY https://b.sharechat.com/7cGdFkydmT
#

📙 നോവൽ

📙 നോവൽ - THANSEEH WAYANAD @ thansi6912 TO 1748 പോസ്റ്റുകൾ ഫോളോവേഴ്സ് സിറ്റ് ഡാൻസർ ഷെയർചാറ്റിൽ എന്നെ ഫോളോ - ചെയ്യു - ShareChat
25.3k കണ്ടവര്‍
7 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം