@shiji437
@shiji437

Shijila Mehanaz

❤️ കലിപ്പന്റെ മൊഞ്ചത്തി ❤️ പാർട്ട്‌ 28 loading

#

📙 നോവൽ

❤️കലിപ്പന്റെ മൊഞ്ചത്തി ❤️ പാർട്ട്‌ 27 ഫോൺ നിർത്താതെ അലറുന്നത് കേട്ടാണ് നമ്മൾ രാവിലെ ഉണർന്നത് ....... ഹോ.... സ്‌ക്രീനിൽ ഉമ്മാമന്റെ നമ്പർ ആണലോ...... "ഹലോ... ഉമ്മാമ..... " "ഉമ്മാമ അല്ല മോനെ... ഉമ്മയ....... " "ഹാ... എന്തൊക്കെ ഉണ്ട് ഉമ്മ വിശേഷങ്ങൾ... സുഖല്ലേ..... " "ഹാ... അത് പിന്നെ മോനെ... ഉമ്മാമക് പെട്ടെന്നു ഒരു നെഞ്ച് വേദന..പേടിക്കാൻ ഒന്നുമില്ല...... . ഇപ്പോ ഞങ്ങൾ ഹോസ്പിറ്റലിൽ ആണ് ഉള്ളത്... മോനെയും ഹന്ന മോളെയും കാണണം എന്നാ പറയുന്നത്...... " "ഞങ്ങൾ ഉടനെ തന്നെ വരാം ഉമ്മ.... " "ഹം...... ഹന്ന മോളോടും പറഞ്ഞേക്.... എന്നാ ശെരി.... " "ഹം.... " ഉമ്മാമക് എന്താ... ഇനി ഇവിടെ നില്കാൻ ഒരു സമാധാനവും ഇല്ല...... ❤️❤️❤️❤️❤️❤️❤️❤️ "ഹോ... എന്തൊക്കെ ആയിരുന്നു ഇന്നലത്തെ മാസ്സ് dialougue...... i have an idea..... വെയിറ്റ് and see...... ഹോ... ഒലക്ക.... നിന്നെ ഒക്കെ വിശ്വസിച്ച എന്നെ വേണം തല്ലാൻ...... " ഒരു ഐഡിയയും ഇല്ലാതെ താടിക് കയ്യും കൊടുത്ത് ഇരിക്കുന്ന ഷെറിനെ കാണുമ്പോ എനിക്ക് കൊല്ലാന തോന്നുന്നത്..... "എടി....നമക് ആലോചികം... വഴി കിട്ടും... ഇന്നലെ രാത്രി പിന്നെ അന്റെ ടെൻഷൻ മാറാൻ ഞാൻ പറഞ്ഞതല്ലെ.... എന്നാലും എന്തേലും idea കിട്ടും...... വെയിറ്റ്..... " പെട്ടെന്ന ആരോ വന്നു വാതിലിൽ മുട്ടുന്നത് കേട്ടത് ....... ഷെറിൻ വേഗം ചെന്ന് വാതിൽ തുറന്നു..... "എന്താ.... സാഫിർ...... " "ഷെറിൻ.... ഉമ്മാമക് തീരെ വയ്യ... എനിക്കും ഹന്നാകും വേഗം നാട്ടിൽ എത്തണം..... ഹന്ന.... നീ വേഗം റെഡി ആവു.... " "അയ്യോ .... ഉമ്മാമക് എന്തുപറ്റി...... " "നെഞ്ച് വേദനായ.... നിന്നെയും എന്നെയും കാണണം എന്ന് പറയുന്നുണ്ട്..... ഷെറിനും ഫിറോസ്‌ഉം ഇവിടെ നിന്നോട്ടെ.... നമക് പോവാം..... " അപ്പോഴത്തെ ധൃതിയിൽ വേഗം റെഡി ആയതും.... എയർപോർട്ട് എത്തിയതും... ഫ്ലൈറ്റിൽ കയറിയതും ഒന്നും അറിഞ്ഞില്ല...... ഫ്ലൈറ്റ് പറന്നു പൊങ്ങിയപ്പോഴാ നമക് അടുത്ത് desep ആയി ഇരിക്കുന്ന നമ്മടെ ഹബിയെ നമ്മൾ ശ്രദ്ധിച്ചത്..... "എന്ത് പറ്റി സാഫിർ.... ഉമ്മാമക് ഒന്നും ഉണ്ടാവൂല....... " "എനിക്കെന്തോ ആകെ ഒരു ടെൻഷൻ.... ഉമ്മാമക് എന്തെങ്കിലും........... " "ഇല്ല സാഫിർ... ഒന്നുല..... നീ ഇങ്ങനെ തളരല്ലേ.... ഞാൻ ഇല്ലേ നിന്റെ കൂടെ.... " അതും പറഞ്ഞു നമ്മൾ നമ്മടെ കയ്യിൽ ആദ്യമായി ഒന്ന് ചേർത്തു പിടിച്ചു..... എന്തായാലും സൽമാനും ഫിദകും അവ്ടെന്നു വരാൻ പറ്റാത്ത അവസ്ഥയാണ്..... മീറ്റിംഗ് അവരെ ഏല്പിച്ചിട്ടാണ് സാഫിർ പോന്നത്... ഇനീപ്പോ അതൊക്കെ കഴിഞ്ഞിട്ട് നാട്ടിൽക് നോക്കിയ മതി..... ഓരോന്ന് ചിന്തിച് ഇരുകുമ്പോഴാകും ഫ്ലൈറ്റ് ലാൻഡ് ആയി..... കാർ നേരെ ഹോസ്പിറ്റലിലേക് വിട്ടു..... Icu വിന്റെ മുമ്പിൽ കരഞ്ഞു കലങ്ങി നിൽക്കുന്ന ഒരു കുടുംബത്തെയാണ് നമ്മൾ കണ്ടത്..... എന്തോ നമ്മക്കും സങ്കടം അടക്കി പിടിക്കാൻ പറ്റില്ല..... ഓടിച്ചെന്നു ഉമ്മാനെ കെട്ടിപിടിച്ചു കരഞ്ഞു...... പെട്ടെന്ന് നേഴ്സ് വന്നു വിളിച്ചത്..... "ഉമ്മാമ കണ്ണ് തുറന്നിട്ടുണ്ട്...... ഹന്ന... സാഫിർ എന്നാ പേരാണ് പറയുന്നത് ...... " അപ്പോ തന്നെ ഉപ്പ പറഞ്ഞു.... "മക്കളെ നിങ്ങൾ ഒന്ന് അകത്തേക്കു ചെല്ല്...... " നമ്മൾ ഉമ്മാമന്റെ അരികിലേക്കു നീങ്ങി...... "ഉമ്മാമ...... "സാഫിർ പതുകെ വിളിച്ചു.... "ഹാ... മക്കളെ നിങ്ങൾ എത്തിയോ.. ഉമ്മാമക് ഒന്നും ഇല്ലടാ ... ഉമ്മാമനെ ഒന്ന് വീട്ടിൽക് കൊണ്ടുപോവുമോ..... " "ഹാ... ഉമ്മാമ വേഗം തന്നെ കൊണ്ട് പോവുന്നുണ്ട്...... " അപ്പോഴാ ഡോക്ടർ അവിടെ കേറി വന്നത്.... "സാഫിർ.... ഒരു മിനിറ്റ്... ഒന്ന് വരൂ.... " നമ്മൾ അപ്പോ തന്നെ ഡോക്ടറിന്റെ പിന്നാലെ പോയി..... "എന്താ ഡോക്ടർ ഉമ്മാമക്..... " "ഉമ്മാമക് അറ്റാക്കിന്റെ ഫസ്റ്റ് സ്റ്റേജ് ആണ്.... അതുകൊണ്ട് ഒന്ന് ശ്രദ്ധിക്കണം..... ഒപ്പം ഉമ്മാമക് വിഷമം ഉണ്ടാകുന്ന ഒരു കാര്യവും ഉണ്ടാകാനും പാടില്ല.... " "ഒക്കെ... ഡോക്ടർ... "പതറിയ സ്വരത്തോട് കൂടി നമ്മൾ ഡോക്ടറോട് പറഞ്ഞു .... "എന്നാൽ ഇന്ന് തന്നെ ഉമ്മാമനെ ഡിസ്ചാർജ് ചെയ്ത് വീട്ടിലേക് പോവാം..... " "മം.... " തിരികെ ഉമ്മാമന്റെ മുഖത്തേക്ക് എങ്ങനെ നോക്കും എന്ന് അറിയാതെ ഉമ്മാമന്റെ അരികിലെത്തി.... ഉമ്മാമന്റെ ചോദ്യം കേട്ടതോടെ ഞാൻ സ്തംഭിച്ചു..... "എന്താ മോനെ... ഉമ്മാമന്റെ മരണ ദിവസം കുറിച്ചോ ഡോക്ടർ......... " "അയ്യോ... ഇല്ല ഉമ്മാമ .... എന്റെ സുന്ദരി ഉമ്മാമക് ഒരു കുഴപ്പവുമില്ല... ഇന്ന് തന്നെ വീട്ടിലേക് പോവാം എന്നാ ഡോക്ടർ പറഞ്ഞത്...... " അതും പറഞ്ഞു ഉമ്മാമന്റെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.... അപ്പോഴും നമ്മടെ മനസ്സിൽ ഒരു തീ കനൽ ഉണ്ടായിരുന്നു..... ബാക്കി എല്ലാരോടും സ്വകാര്യത്തിൽ കാര്യം പറഞ്ഞറിയിച്ചു..... ഉമ്മാമനെയും കൊണ്ട് വീട്ടിലേക് പോയി.... വീട്ടിലെ പഴയ സന്തോഷവും കളിയും ചിരിയും വീണ്ടും എത്തി....... ❤️❤️❤️❤️❤️❤️❤️❤️❤️❤️ കുറച്ചു ദിവസങ്ങൾക്കു ശേഷം..... ഇപ്പോഴും നമ്മളും ഹന്നയും തമ്മിലുള്ള അകൽച്ചക് വലിയ മാറ്റം ഒന്നുമില്ലാട്ടോ...... ഇന്ന് എന്റെ ഫ്രണ്ടിന്റെ മാര്യേജ് റിസപ്ഷൻ ആണ്... അതിന് ഹന്നക് ഇടാനുള്ള നാലൊരു അടിപൊളി സാരിയും ആയിട്ടാണ് നമ്മൾ വീട്ടിലെത്തിയത്........... ഇന്നത്തെ റിസപ്ഷൻ നമ്മൾ പൊളിക്കും....... തുടരും...... ഒരുപക്ഷെ ഇന്നത്തെ പാർട്ട്‌ വളരെ ബോർ ആയിരിക്കും... വയ്യാത്ത ഒരു സാഹചര്യത്തിലാണ് നമ്മൾ ഇത് പോസ്റ്റുന്നത്.... എന്നെയും എന്റെ കഥയെയും സ്നേഹിക്കുന്ന ഒരുപാട് നല്ല ഫ്രണ്ട്സ് ഇതിൽ ഉണ്ടെന്ന് അറിയാം.... എല്ലാർക്കും പറഞ്ഞറിയിക്കാൻ പറ്റാത്ത നന്ദി..... ഒരു കിടിലൻ ക്ലൈമസൊട് കൂടി ഈ കഥ അധികം വൈകാതെ അവസാനിക്കുന്നതയിരിക്കും.... Shiji........ #📙 നോവൽ
22k കണ്ടവര്‍
3 ദിവസം
#

📙 നോവൽ

❤️കലിപ്പന്റെ മൊഞ്ചത്തി ❤️ പാർട്ട്‌ 26 ആ കൈകൾ ഒന്നും കൂടി എന്റെ അരയിൽ പിടിത്തം ഇറുക്കി...... നമ്മടെ ചുണ്ടുകൾ മന്ത്രിച്ചു....... "സൽമാൻ..... " "ഛെ... എടുക്കട കൈ....... എന്നെ വിടാട..... " അത് പറഞ്ഞിട്ടും അവന്ക് ഒരു ഭാവമാറ്റവും ഇല്ല..... "ടാ... വിടാനാ പറഞ്ഞത്.... വിടാൻ..... അല്ലേൽ ഇപ്പോ ഞാൻ അലറി വിളിക്കും.... " "വിളിച്ചോ... അപ്പോ ഞാൻ പറയും നീ വിളിച്ചിട്ടാണ് ഞാൻ ഇവിടെ വന്നതെന്ന്.... എന്താ പറയട്ടെ . ... " "പ്ലീസ് സൽമാൻ... എന്നെ വിട്... നിനക്കെന്താ വേണ്ടത്..... " "എനിക്ക് നിന്നെ വേണം ....... നിന്നെ... നിനക്കറിയോ... നിന്നെ സ്വന്തം ആകാന ഞാൻ ഈ ദുബായ് ട്രിപ്പിൽ വന്നത്... " "ഞാൻ നിന്റെ സഹോദരന്റെ ഭാര്യ ആണ്... നിനക്കൊരു പെങ്ങളുടെ സ്ഥാനം....ആ എന്നോടാണോ നീ..... " നമ്മൾ അപ്പോ തന്നെ അവന്റെ കൈകളിൽ നിന്ന് കുതറി മാറി..... "എനിക്കറിയാം.... കല്യാണം കഴിനെങ്കിലും നിങ്ങൾക്കിടയിൽ ഒന്നും ഉണ്ടായിട്ടില്ല എന്ന്..... സാഫിർ മണ്ടനാ..... സൗന്ദര്യം ആസ്വദിക്കാൻ അറിയാത്തവൻ...... പക്ഷെ ഞാൻ അങ്ങനെ അല്ല..... നീ എന്നെ വല്ലാതെ ആകര്ഷിക്കുവാ...... നിന്റെ ഈ ഉണ്ടക്കണ്ണുകളും...... ചുവന്നു തുടുത്ത റോസാപൂ പോലെ ഉള്ള ചുണ്ടുകളും... അതിമനോഹരമായ ഈ കഴുത്തും... അതിലെ മറുകും... അതിന്റെ താഴെ .......... " "തൂ......... ഇനി ഒരക്ഷരം മിണ്ടിയാൽ നിന്റെ നാവ് ഞാൻ പിഴുത് ഏറിയും..... നിനക്ക് ഒന്നും അമ്മയും പെങ്ങളും ഇല്ലെടാ..... " നമക് ദേഷ്യം അരിച്ചു കയറാൻ തുടങ്ങി..... "ഇല്ലാലോ.... പ്ലീസ്.... പ്ലീസ്..... അധികം സംസാരിച്ചു ഞാൻ കാര്യം വഷളാകുന്നില്ല.... ഒരൊറ്റ ദിവസം... ഒരൊറ്റ ദിവസം രാത്രി മാത്രം മതി..... നിന്റെ ഈ കന്യക ശരീരം അത് എനിക്ക് വേണം....... ഇവിടെ ആകുമ്പോ വേറെ ആരും അറിയില്ല...... നീ നാലോണം ആലോചിച് തീരുമാനിച്ചു അറിയിച്ചാൽ മതി.... എന്റെ ബെഡ് നിനക്ക് വേണ്ടി കാത്തിരിക്കും... ഒപ്പം ഞാനും..... . പിന്നെ ഇതൊന്നും നീ ആ സാഫിറിനോട് പറയാം എന്ന് വിചാരിക്കേണ്ട....ഹാ ഹാ... നീ എന്നെ കുറിച് എന്ത് പറഞ്ഞാലും അവന് വിശ്വസിക്കൂല.... അവന്ക് അത്രക്കും ഇഷ്ട എന്നെ.... എന്നാ ഞാൻ പോട്ടെ ഡാർലിംഗ്....." അതും പറഞ്ഞു അവന് അവ്ടെന്നു പോയി.... ഞാൻ ആകെ തകർന്നു പോയി..... കരച്ചിൽ അടക്കി പിടിക്കാൻ പറ്റുന്നില്ല...... ഒപ്പം ദേഷ്യവും വരുന്നുണ്ട്..... ഛെ..... ഇത് ഞാൻ എങ്ങനെ സഫിറോടു പറയും....സാഫിർ ഇത് അറിഞ്ഞാൽ അതോടെ തകർന്ന് പോവും... അവന് അത്രക് ഇഷ്ടമാണ് സൽമാനെ..... ഇല്ല ഇവിടേം എനിക്ക് സുരക്ഷിതം അല്ല.... എത്രയും പെട്ടെന്നു നാട്ടിലേക്കു തിരിക്കണം..... സാഫിർ വരേണ്ട സമയമായി... നമ്മൾ അവ്ടെന്നു വേഗം എന്നേറ്റു മുഖം കഴുകി.... ❤️❤️❤️❤️❤️❤️❤️❤️ നമക് എന്തായാലും മീറ്റിംഗ് success ആയതിന്റെ സന്തോഷത്തിലാ.... ഹന്നയെ വേഗം ചെന്ന് വിവരം അറിയിക്കണം... അവളെയും കൂടി ഒന്ന് കറങ്ങാൻ പോവണം..... അങ്ങനെ ഒരായിരം ചിന്തകളുമായിട്ടാണ് പോയി ഡോർ മുട്ടിയത്.... നമക് മുമ്പിൽ കരഞ്ഞു തളർന്നു നില്കുന്ന ഹന്നയെയാണ് ഞാൻ കണ്ടത്... "എന്ത.....എന്തു പ്പറ്റി...... " "ഒന്നുല... തലവേദനായ... പനിക്കുള്ള ലക്ഷണവും ഉണ്ട്..... " അപ്പോ തന്നെ നമ്മൾ അവളുടെ നെറ്റിയിൽ തൊട്ടു നോക്കി..... ശരീരമാകെ ചൂട് കൊണ്ട് വെന്ത് പൊള്ളുന്നുണ്ട്..... "നീ വാ... നമക് ഹോസ്പിറ്റലിൽ പോവം.... " "ഹേയ് ഇല്ല വേണ്ട.... അത് മാറും... പെട്ടെന്നു സ്ഥലം മാറിയതിന്റെ ബുദ്ധിമുട്ട......" "എന്നാലും നീ റെഡി ആവു....നമക് പോവാം.... " "വേണ്ട.... പ്ലീസ്....... " "എന്നാ വരൂ.... നമക് ഫുഡ്‌ കഴികാം.... എനിക്ക് വേണ്ട.... നിങ്ങൾ പോയി കഴിച്ചിട്ട് വാ...... " "എന്തുപറ്റിയട എന്റെ കാന്താരി ഹന്നക്... നീ ഇങ്ങനെ ഒന്നും അല്ലാലോ.... " "ഒന്നുമില്ല.... എനിക്ക് വിശപ് ഇല്ലാഞ്ഞിട്ട..... " "മം...... " നമ്മൾ പോയി ഫുഡ്‌ കഴിച്ചു വന്നപ്പോഴേക്കും ഹന്ന താഴെ കിടന്ന് ഉറങ്ങാൻ തുടങ്ങി.... നമ്മൾ മെല്ലെ അവളുടെ അരികത്തു ഇരുന്ന്...മെല്ലെ അവളുടെ കഴുത്തിൽ തൊട്ട് നോക്കി.... ശരീരമാകെ കത്തി പൊള്ളുന്നുണ്ട്.... ശരീരം നാലോണം വിറകുന്നുണ്ട്...... നമ്മൾ മെല്ലെ അവളുടെ അടുത്ത് കിടന്ന് കെട്ടിപ്പിടിക്കാൻ കൈ അവളുടെ അരികിലേക്കു കൊണ്ട് പോയി..... പക്ഷെ... എന്തോ അവളുടെ അനുവാദമില്ലാതെ അവളുടെ ശരീരത്തിൽ സ്പർശിക്കാൻ തോന്നുന്നില്ല...കൈ പിന്നിലേക്ക് തന്നെ തിരിച്ചു എടുത്തു... ... അടുത്ത് കിടന്ന blanket എടുത്ത് അവളെ പുതച് കൊടുത്ത് നമ്മൾ മാറി കിടന്നുറങ്ങി...... ❤️❤️❤️❤️❤️❤️❤️ "ആ.... ഉമ്മ ....... " എന്തോ ഒരു ദു:സ്വപ്നം കണ്ടു ഞെട്ടലോടെയാണ് ഞമ്മൾ ഉണർന്നത്..... "എന്താ.... എന്തുപറ്റി ഹന്ന " നമ്മടെ ഒച്ച കേട്ട് നമ്മടെ കെട്ടിയോൻ ആശങ്കയോടെ നമ്മളോട് ചോയ്ച്ചു...... "ഒന്നു.... ഒന്നുല... എന്തോ ഒരു....കുറച്ചു വെള്ളം തരോ..... " അപ്പോ തന്നെ നമക് വെള്ളം എടുത്ത് തന്നു.... പാവം.... എന്ത് സ്നേഹമ... എങ്ങനെയാ ഞാൻ സഫിറോടു പറയ....ഇന്ന് സൽമാൻ പറഞ്ഞത്..... ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല....എന്തായാലൂം എത്രയും പെട്ടെന്നു ദുബായ് വിടണം ..... "സാഫിർ..... എനിക്ക് ആകെ ഒരു വല്ലായ്മ..... " "ഞാൻ അപ്പോ ഹോസ്പിറ്റലിലേക് പോവാം എന്ന്..... .. " "അതൊന്നും വേണ്ട... ഞാൻ ഇന്ന് ഒന്ന് ഷെറിന്റെ റൂമിൽ പോയി കിടന്നോട്ടെ... പ്ലീസ്.... " "അപ്പോ.... ഫിറോസോ.... " "കാകു.... ഇവിടെ വന്നു കിടക്കും..... " "ഹം..... അവനെയും കെട്ടിപിടിച്ചു കിടക്കാന എന്റെ വിധി...... " "എന്താ സാഫിർ...... പറഞ്ഞത്... " "ഹേയ്... ഒന്നുല.... നീ പൊയ്ക്കോ..... " "എം..... ന്നാ ശെരി ..... അതെ പിന്നെ " "ഹാ.. പിന്നെ പറയ്...... " "ഗുഡ് nyt " "Gooood nyt.... നീ പോ... " പാവം ആ ഗുഡ് nyt കേട്ടാൽ അറിയാം... ആകെ നിരാശയില.... നമ്മൾ അപ്പോ തന്നെ ഷെറിന്റെ റൂമിലെത്തി..... കാകുനെ അങ്ങോട്ട് പറഞ്ഞയച്ചു..... അവളോട് ഉണ്ടായ കാര്യങ്ങൾ എല്ലാം പറഞ്ഞു........ "ഛെ.... ഇത്രക്കും അമ്മയും പെങ്ങളും തിരിച്ചറിയാത്തവനാണോ സൽമാൻ..... " "ഷെറിൻ...ഇപ്പോ അതല്ല വിഷയം...... എങ്ങനേലും നാട്ടിൽ എത്തണം..... ഇവിടം സേഫ് അല്ല..... " "പക്ഷെ.... നീ പെട്ടെന്നു പോയി ഒരു കാരണവും പറയാതെ പോവണം എന്ന് പറഞ്ഞാൽ... സാഫിർ ഒരിക്കലും സമ്മതികുല...... " "ഇനി ഇപ്പോ എന്താ ചെയ്യാ.... " "യെസ്... i have an idea...... " "എന്ത്..... " "കാത്തിരുന്ന് കണ്ടോ മോളെ..... " തുടരും....... Shiji #📙 നോവൽ
22.6k കണ്ടവര്‍
7 ദിവസം
#

📙 നോവൽ

❤️കലിപ്പന്റെ മൊഞ്ചത്തി ❤️ പാർട്ട്‌ 25 മോളെ ഹന്ന .... ഇനി നമ്മൾ അടിച്ചു പൊളിക്കും..... അതും വിചാരിച്ചു മലർന്ന് കിടക്കുമ്പോഴാ നമ്മടെ ബീവി അവിടെ വന്നു തേരപാര തിരയുന്നത്......അപ്പോ തന്നെ നമക് കാര്യം പിടികിട്ടി.... "Excuse me മാഡം.... നമ്മളുടെ റൂമിൽ ഉള്ള പോലെ എക്സ്ട്രാ സോഫ ഒന്നും ഇവിടെ ഇല്ല...... വേണേൽ എന്റെ ഒപ്പം ബെഡിൽ കിടക്കാം.... അലെൽ താഴെ കിടക്കാം...... " "അയ്യോടാ.. . താഴെ കിടക്കാൻ വേറെ ആളെ നോക്കണം..... നിങ്ങൾ താഴെ കിടക്കും..... ഞാൻ ബെഡിൽ കിടക്കും...... " "പിന്നെ എന്റെ പട്ടി കിടക്കും നിലത്തു..... ഒന്ന് പോടീ..... " നമ്മൾ അത് പറഞ്ഞതും പെണ്ണ് വേഗം ബെഡ്ഷീറ് എടുത്ത് താഴെ വിരിച് നിലത്തു കിടന്നു.... എന്തുപറ്റി അല്ലേൽ ഉരുളക് ഉപ്പേരി പോലെ മറുപടി തരുന്ന സാധനമ.... ഇതിപ്പോ എന്താ........ ഹം.. .. എന്തായാലും ഇതാണ് കോലം എങ്കിൽ നമ്മൾ ഹണിമൂൺ കുറെ ആഘോഷിക്കും..... ❤️❤️❤️❤️❤️❤️❤️❤️❤️ എന്താന്ന് അറിയില്ല സഫീറേ താഴെ കിടക്കാൻ പറയാൻ ഒരു മടി..... അതിപ്പോ ഇങ്ങൾ വിചാരിക്കുന്ന പോലെ നമക് ഓനോട്‌ പെരുത്ത മുഹബത് കാരണം ഒന്നുമല്ലാട്ടോ...... അങ്ങനെ ഓരോന്ന് ആലോചിച്ചു ഉറക്കം വന്നു വിളിക്കാൻ തുടങ്ങി.... ദുബായിലെ ആദ്യരാത്രി.... ഹായ് സോറി.... ആദ്യത്തെ രാത്രി..... നേരം വെളുത്തതും നമ്മടെ കെട്ടിയോൻ ആകെ ഒരുക്കത്തിലാ..... "അല്ല... ഇതിപ്പോ മോൻ എങ്ങോട് ആണാവോ....... " "എടി.... ഇവിടെ ഇരുന്ന് അന്നേ മാത്രം നോക്കി കൊണ്ട് ഇരുന്നാൽ കാര്യം നടക്കില്ലല്ലോ.... ഇന്ന് മീറ്റിംഗ് ഡേ ആണ്.... എനിക്ക് പോവണം.... നിനക്ക് ഷെറിന്റെ റൂമിൽ ഇരികം.... ഇന്നത്തോടെ ഞാൻ ഫ്രീ.. എന്നിട് പിന്നെ ഫുൾ ഓഫ് കറക്കം..... " നമക് മനസ്സിൽ കറങ്ങാൻ ഇഷ്ടമാണേലും നമ്മൾ അത് മുഖത്തു കാണിച്ചില്ല.... കെട്യോനെ നോക്കി പുച്ഛം അങ്ങോട്ട് കൊടുത്തു...... ആ കോന്തനും ഒട്ടും മോശമല്ല... നമ്മളെ നോക്കി ഒരു ലോഡ് പുച്ഛം വാരി വിത്റിട് പോയി..... നമ്മൾ കിട്ടിയ തക്കത്തിന് അപ്പോ തന്നെ ഷെറിന്റെ റൂമിലേക്കു പോവാൻ ഒരുങ്ങി.... ........ പോവുന്ന വഴിക്കാണ് നമക് നാലോണം പരിചയമുള്ള ശബ്ദം കേട്ടു അങ്ങോട്ടേക് കാതോർത്തത്....... ഫിദ.... അലകിന്റെ ഫോൺ വിളിയില..... ഇടക് അട്ടഹസിച്ചു ചിരിക്കുന്നുമുണ്ട്...... ഇവൾ ആരോടാ ഇങ്ങനെ ഫോണിൽ സംസാരിക്കുന്നത്... ഞാൻ ഒന്നും അടുത്തേക് നീങ്ങി നിന്നു........ ജനാലയിലൂടെ അവളുടെ ശബ്ദം എനിക്കിപ്പോൾ വ്യക്തം ആണ്..... "ഓൾ ഒരു പൊട്ടത്തിയാ..... ഇപ്പോ സാഫിറുമായി ഹണിമൂൺ ആഘോഷിക്കാൻ വന്നേരിക്കുവാ...... പക്ഷെ ഞാൻ അത് നടത്തുല്ല.... അതിനാ ഞാനും കൂടെ വന്നത്.... ഞാൻ എന്ത് പറഞ്ഞാലും അവൾ വിശ്വസിക്കും... പാവം... ഓൾടെ മനസ്സിൽ ഇപ്പോഴും ഞാനും സഫീറും തമ്മിൽ തെറ്റായ ബന്ധം ഉണ്ടെന്ന വിശ്വാസം... ഓൾക് അറിയില്ലലോ സാഫിർ എന്നെ സ്പർശിചിട്ട് പോലും ഇല്ലന്ന്......ഓളെ ഒരിക്കലും അവനുമായി ചേരാൻ സമ്മതിക്കൂല... അവനെ എനിക്ക് വേണം.... " ഇത്രയും കേട്ടതും എന്റെ ശരീരമാകെ കോരി തരിക്കാൻ തുടങ്ങി.... എന്തെന്നില്ലാത്ത ദേഷ്യം നമ്മളെ കവർന്നു... അപ്പോ തന്നെ വാതിൽ തുറന്ന് അവളുടെ അടുത്ത് എത്തി.... "പടേ " ഫിദ പോലും പ്രതീഷിക്കാതെ എന്റെ കയ്യിന്റെ ചൂട് അവളുടെ കവിളത്തു അറിഞ്ഞു..... "എടി... നീ എന്നെ..... "കവിളത്തു വിരലുകൾ അമർത്തി പിടിച്ചു ഫിദ നമ്മളുടെ നേർക് പാഞ്ഞു ..... "അടങ്ങിയിരിക്കടി.... നീ ഇത്രയൊക്കെ ചെയ്തിട്ട് നിനക്ക് ഇത് പോലും തന്നിലെങ്കിൽ പടച്ചോൻ പോലും എന്നോട് പൊറുക്കൂല.... നീയൊക്കെ ഒരു പെണ്ണാണോ....... " "ഹന്ന.... നീ ആരോട കളിക്കുന്നത് എന്ന് അറിയോ.... " "അറിയാം.... മോഹിച്ച ആണിനെ സ്വന്തം ശരീരം വിൽക്കാൻ പോലും തയാറാകുന്ന ഒരു വൃത്തികെട്ട സ്ത്രീ..... " "നീ എന്ത് തന്നെ പറഞ്ഞാലും സഫീറേ ഞാൻ സ്വന്തമാകും..... "ഒരു വൃത്തികെട്ട ചിരിയോടെ കൂടി നമ്മളെ നോക്കി അവൾ അത് പറഞ്ഞു... "എന്നാ നീ കേട്ടോ.... എന്റെ കഴുത്തിൽ സാഫിർ ഈ മെഹർ ചാർത്തിട് ഉണ്ടെങ്കിൽ സാഫിർ എന്റേത് മാത്രമാണ്....... " അത് പറയുമ്പോഴും അവൾ നമ്മളെ ഒരു പകയുള്ള വിഷ സർപ്പത്തെ പോലെ നോക്കി നിൽക്കുന്നുണ്ടായിരുന്നു...... നമ്മൾ അപ്പോ തന്നെ ഷെറിന്റെ റൂമിലേക്കു പോയി... നടന്നതെല്ലാം അവളോട് പറഞ്ഞു...... അവൾ എല്ലാം ഷോക്ക് അടിച്ച പോലെ കേട്ട് ഇരിക്കാണ്..... "ഷെറിൻ... നീ പറ ഞാൻ എന്താ ഇനി വേണ്ടത്........ " "ഇനി ഒരൊറ്റ വഴിയേ ഉള്ളു.... സാഫിറിനോട് മാപ്പ് പറയുക..... നിന്നെ കല്യാണം കഴിച്ച അന്ന് മുതൽ നീ ആ പാവത്തിന്റെ മനസ് വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്....... അല്ലേൽ നീ തന്നെ ചിന്തിച് നോക്ക് അവനൊരു പെണ്ണ് പിടിയൻ ആണേൽ എപ്പോഴോ അവന് അവകാശപ്പെട്ട നിന്റെ ഈ ശരീരം കിഴ്പെടുത്തിട്ടുണ്ടാവും..... ഇത് അവന് ചെയ്തില്ലലോ.... മറിച്ച് നിന്റെ ശരീരത്തിൽ അവന് ഒരു പോറൽ പോലും ഏല്പിച്ചില്ല.... സാഫിർ അത്ര മാത്രം നിന്നെ സ്നേഹിക്കുന്നു...... " "അതിന്......... "നമ്മൾ ആശ്ചര്യത്തോടെ അവളെ നോക്കി ചോയ്ച്ചു.... "ഇനി എങ്കിലും നിന്റെ തെറ്റ് തിരുത്തി നിന്റെ മനസും ശരീരവും സാഫിറിന് നീ കൊടുക്കണം ഹന്ന..... ഈ ലോകത്ത് എല്ല മനുഷ്യരും ഒരുപോലെ അല്ല...... നിന്റെ ഉമ്മയും ഉപ്പയും നിന്നെ ചതിച്ചെന്ന് വെച്ച് സാഫിർ ഒരിക്കലും നിന്നെ ചതികൂല ....... അവൻ തന്നെയാണ് നീ ശരിയായ ലൈഫ് partner..... " അത്രയും കേട്ടതും തന്നെ നമ്മടെ തലയാകെ പെരുകാൻ തുടങ്ങി.... നമ്മൾ അവ്ടെന്നു എന്നീട്ടു റൂമിലേക് ഓടി..... "ഹേയ്... ഹന്ന നിൽക്ക്.... നിൽക്ക്.... "ഷെറിൻ പിന്നിന്നു വിളിക്കുന്നുണ്ട്... നമ്മൾ അതൊന്നും വകവെക്കാതെ റൂമിലേക്കു ഓടി.......... റൂമിൽ കേറി ബാല്കണിയിലേക് നീങ്ങി.... അവിടെ സന്ധ്യ സൂര്യൻ മയങ്ങി തുടങ്ങുന്നുണ്ടാർന്നു....... കരച്ചിൽ ഒരു തിരമാലയെ എന്നിലേക്കു അലതല്ലി..... മനസ്‌ കുറ്റബോധം കൊണ്ട് നീറി കത്താൻ തുടങ്ങി...... ഇത്രയും നല്ല മനുഷ്യനെ ആണലോ ഞാൻ ഇത്രയും കാലം...... ഛെ.... എനിക്ക് എന്നോട് തന്നെ അറപ്പു തോന്നുവാ..... കുറെ കരഞ്ഞു തീർത്തു.... ഇനിയെങ്കിലും തെറ്റ് തിരുത്തണം ഹന്ന..... അതും വിചാരിച്ചു നില്കുമ്പോഴാ നമ്മളെ പിന്നിൽ നിന്നും അരയിലൂടെ കയ്യിട്ടു ഇറുക്കെ കെട്ടിപിടിച്ചു ചേർത്ത് നിർത്തി..... "സാഫിർ...... "നമ്മടെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു ...... നമ്മൾ വളരെയധികം സന്തോഷത്തോടെ കൂടി പിന്നിലേക്ക് തിരിഞ്ഞു നോക്കി.... എന്നാൽ നമ്മളെ കെട്ടിപിടിച്ചു നിൽക്കുന്ന ആ വ്യക്തിയെ കണ്ടതും നമ്മടെ ശരീരമാകെ അറപ്പുളവായി............... തുടരും..... Shiji #📙 നോവൽ
24.8k കണ്ടവര്‍
10 ദിവസം
#

📙 നോവൽ

❤️കലിപ്പന്റെ മൊഞ്ചത്തി ❤️ പാർട്ട്‌ 24 വീടാകെ ദുബായിലേക്കുള്ള തിരക്കിൽ... എന്നാൽ ഈ ഫിദ ഇവിടെ ഉള്ളപ്പോ ആരും ഇവിടെന്ന് അനങ്ങുല... ഇനി അങ്ങനെ പോയാലും ഞാനും ഉണ്ടാവും, സാഫിർ ഇപ്പോ അങ്ങനെ ഹണിമൂൺ ആഘോഷിക്കേണ്ട........ ❤️❤️❤️❤️❤️❤️❤️ നമ്മൾ ആകെ ദുബയിലേക് പോവുന്ന ആവേശത്തില.... ഈ ട്രിപ്പ്‌ നമ്മൾ പൊളിക്കും.... "ഹന്ന മോളെ....... " നമ്മൾ ഇതും വിചാരിച്ചു നില്കുമ്പോഴാ ഉമ്മാമ വന്നു വിളിക്കുന്നത്.... "എന്താ ഉമ്മാമ.... " "മോളെ.... നിനക്കറിയാലോ.... ഉമ്മാമക് വയസ് ഒരുപാട് ആയി....നാളെ നിങ്ങൾ ദുബായിലേക്കു പോവുകയാണ്....... ഉമ്മാമന്റെ കണ്ണ് അടയുന്നതിന് മുമ്പ് ഈ കിഴക്കേതിൽ തറവാടിന് ഒരു പിഞ്ചുകാൽ ഉമ്മാമക് കാണണം.... ഉമ്മാമന്റെ കുട്ടി ആ ആഗ്രഹം എനിക്ക് സാധിച്ചു തരിലെ ...... " അത് പറയുമ്പോഴും ഉമ്മാമന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു...... നമ്മൾ അപ്പോ തന്നെ ഉമ്മാമന്റെ കയ്യിൽ പിടിച്ചു.... "എല്ലാം പടച്ചോൻ നിശ്ചയിക്കുന്ന പോലെ വരും ഉമ്മാമ........ ഞാൻ ഉണ്ടാവും ഉമ്മാമന്റെ കൂടെ.... " അത്ര പറയുമ്പോഴേക്കും എന്റെ കണ്ണുകൾ നിയന്ത്രണമില്ലാതായി .... നമ്മൾ വേഗം അവ്ടെന്നു പോയി.... പാവം ഉമ്മാമ മനസ്സിൽ ഒരുപാട് സ്നേഹമുള്ളതാ..... പുറത്തെ ഉള്ളു ഈ കർക്കശം..... ❤️❤️❤️❤️❤️❤️❤️❤️ നമ്മൾ എന്തായാലും ഉഷാറിൽ തന്നെ... നമ്മൾ ഈ ട്രിപ്പ്‌ പൊളിക്കും..... എന്തായാലും നമക് ഫിറോസിനെ വിളിച്ചു ഓര്മപെടുത്താം. . . "ഹലോ.... ഫിറോസ് നാളേയാടാ ട്രിപ്പ്‌.... ഇജ്ജ് മറന്നോ..... " "എവിടെ... നമ്മൾ റെഡി .... " "ഒക്കെ...... " "എന്റെ പെങ്ങളൂട്ടിക് സുഖല്ലേ.... " "അതൊക്കെ ഇപ്പോ ചോയ്ക്കാനുണ്ടോ ... ഓൾ ഫുൾ ഓഫ് ത്രില്ല് അഹ്.... " "ഓഹോ.... എന്നാ നടക്കട്ടെ ... നമക്ക് നാളെ കാണാം..... " പിന്നെ ദാ പറയുമ്പോഴേക്കും നേരം വെളുത്തതും റെഡി ആയതും ഒന്നും അറിഞ്ഞില്ല...... എന്തായാലും ഞങ്ങൾ ഡബിൾ റെഡി...... നമ്മൾ റെഡി ആയി പുറത്ത് ഇറങ്ങിയപ്പോഴാ കണ്ണാടിയിൽ നോക്കി നമ്മടെ ബീവി സര്ക്കസ് കളിക്കുന്നത് നമ്മൾ കണ്ടത്.... "എന്തോന്നടി.... ഇത് വരെ കഴിഞ്ഞിലെ അന്റെ........ " "കഴിഞ്ഞു.... ഇപ്പോ വന്നു.... " ഹോ.... എന്റെ സാറേ.... പെണ്ണിനെ കാണാൻ എന്തൊരു മൊഞ്ച...... എന്നാലും നമ്മൾ അത് അങ്ങനെ ഒന്നും സമ്മതിച്ചു കൊടുക്കാൻ തിരുമാനിചിട്ടില്ല........ "വേഗം കാറിൽ കേറടി.... നേരം ഒരുപാടായി... " ❤️❤️❤️❤️❤️❤️❤️❤️❤️ നമ്മൾ അപ്പോ തന്നെ ഓടിച്ചെന്നു കാറിൽ ബാക്ക് സീറ്റിൽ കേറി.... "ഹലോ.... മാഡം... ഞാൻ തന്റെ ഡ്രൈവർ ഒന്നുമല്ല.... പറ്റുമെങ്കിൽ വന്നു ഫ്രണ്ടിൽ കേറൂ അല്ലേൽ കേറണ്ട.... " ആവശ്യം നമ്മളുടെ ആയതോണ്ട് നമ്മൾ ഒന്നും മിണ്ടാതെ വന്നു കേറി..... "എന്നാ പോവാം. . .... " അപ്പോഴാണ് ബാക്ക് സീറ്റിൽ ആരോ വന്നു കേറുന്നത്..... ഇവർ എങ്ങനെ???? "എന്താ ഹന്ന നീ ഇതിനു മുമ്പ് ഞങ്ങളെ കണ്ടിട്ടിലെ.... ഈ മാതിരി നോട്ടം.... " ഫിദയും സൽമാനും........ ഇവരും ഉണ്ടോ ഇതിൽ..... ഒരായിരം ചോദ്യം നമ്മളിലൂടെ കടന്ന് പോയി........ നമ്മൾ ചോദ്യഭാവത്തോടെ സാഫിരെ നോക്കി.... "അതെ..... ഈ ബിസ്സിനെസ്സ് ട്രിപ്പിന്റെ ഒഫീഷ്യൽ പാർട്നെർസ് ആണ് ഇവർ.... so,ഇവരും നമ്മളുടെ കൂടെ ഉണ്ട്........ "എന്നാ പോവാം.... my dear partner..... " ഹോ ഫിദടെ ഒലിപികൽ കാണുമ്പോ ചവിട്ടി കൊല്ലാൻ തോന്ന...... ഇബ്‌ലീസ്........ ഹോ... ഇനി എന്തൊക്കെ കാണാനാവോ.... എന്തോ...... ആകെ ഉള്ള ആശ്വാസം ഷെറിൻ ആണ്..... കാർ എയർപോർട്ടിലേക്ക് ചീറി പാഞ്ഞു...... ❤️❤️❤️❤️❤️❤️❤️❤️❤️ അങ്ങനെ ഇപ്പോ ആരും ഞാൻ ഇല്ലാതെ ആഘോഷിക്കണ്ട.... കുളം ആകുമാടി...... ഈ ഫിദ ജീവിച്ചിരിക്കുമ്പോ നിനക്ക് സഫീറെ കിട്ടൂല.... ❤️❤️❤️❤️❤️❤️❤️❤️❤️❤️ എയർപോർട്ടിൽ എത്തി..... ചെക്കപ്പ് ഒക്കെ കഴിഞ്ഞു അകത്തു കെയറിപോഴാ നമ്മടെ ഷെറിനും കാക്കുവും നില്കുന്നത്.... നമ്മൾ ഓടി ചെന്ന് ഷെറിനെ കെട്ടിപിടിച്... "എത്ര ദിവസയടി...... അന്നേ കണ്ടിട്ട്..... " "നിങ്ങൾ ഒക്കെ വല്യ ആൾകാർ അല്ലെ .... നമ്മളെ ഒക്കെ പറ്റുമോ.... " "ഒന്ന് പോടീ.... "നമ്മൾ അതും പറഞ്ഞു ഷെറിന്റെ വയറിൽ ഒരൊറ്റ കുത്ത് വെച്ച് കൊടുത്തു....... അപ്പോഴേക്കും നമ്മടെ ഫ്ലൈറ്റ് അന്നൗൻസ് ചെയ്തു.... നമ്മടെ ആദ്യത്തെ ഫ്ലൈറ്റ് യാത്ര.... ufffff....ശെരിക്കും നമ്മൾ എൻജോയ് ചെയ്തു പിന്നെ അങ്ങോട്ട് നടന്ന കാര്യങ്ങൾ എല്ലാം ഷെറിനോട് പറഞ്ഞു..... ദാ പറയുമ്പോഴേക്കും അങ് ദുഫായ് എത്തി..... അവ്ടെന്നു നേരെ പോയത് സാഫിറിന് പരിചയമുള്ള ഒരു ഹോട്ടൽക് ആയിരുന്നു...... ❤️❤️❤️❤️❤️❤️❤️❤️❤️ നമ്മക്കും ഹന്നാകും ഒരു റൂം.... ഫിറോസു ഷെറിൻ ഒരു റൂമിൽ.... സൽമാൻ ആൻഡ് ഫിദ രണ്ട് ഗസ്റ്റ് റൂമിൽ ...... മോളെ ഹന്ന .... ഇനി നമ്മൾ അടിച്ചു പൊളിക്കും..... Shiji തുടരും..... #📙 നോവൽ
23.2k കണ്ടവര്‍
12 ദിവസം
#

📙 നോവൽ

❤️കലിപ്പന്റെ മൊഞ്ചത്തി❤️ പാർട്ട്‌ 23 "ആ............... ഭൂതം............. " നമ്മടെ തൊണ്ടയിലെ വെള്ളം വറ്റുന്ന പോലെ തോന്ന.... നാവാകെ കുഴഞ്ഞു പോവാ... എന്നാലും നമ്മൾ ധൈര്യം സംഭരിച്ചു നമ്മടെ കെട്യോനെ വിളിച്ചു..... "സാഫിർ.... എന്നേക്..... അവിടെ.. അവിടെ.... " "ഹോ.... ഈ പിശാച് ഉറങ്ങാനും സമ്മതിക്കൂല..... അവിടെ... എന്താടി പോത്തേ..... " "എടാ..... തെണ്ടി പട്ടി പോത്തേ മരമാക്രി..... അവിടെ ഭൂ.... ഭൂ..... ഭൂതം..... " "ഡി.... ഡി... ഡി..... വേണ്ട..... നീ.... " "പ്ലീസ് സാഫിർ... അവിടെ ഒന്ന് നോക്ക്.... " "ഹി... ഹി..... എവടെ... ഞാൻ ഒന്നും കാണുന്നില്ലാലോ... അല്ലേലും നീ ഇവിടെ ഉള്ളപ്പോ വേറെ ഒരു ഭൂതമോ.... നേരം പോലെ കണ്ണ് മിഴിച്ചു നോക്ക് നോക്ക്..... നീ കണ്ണാടിയിൽ നിന്നെ കണ്ടതാവും.... " ഹേ... അതിപ്പോ എവടെ പോയി..... പിന്നെ നമ്മൾ നോക്കിയപ്പോ കാണാനില....നമ്മടെ കെട്ടിയോൻ മെല്ലെ റൂമിന്റെ വാതിൽ തുറന്ന് പുറത്തേക് ഇറങ്ങി.....പിന്നാലെ നമ്മളും വേഗം റൂമിൽ നിന്നും നല്ല വണ്ണമുള്ള ഫ്ലവർ baseum എടുത്ത് പുറത്തേക് ഇറങ്ങി........ "ആരാ അത്.... " എന്ന് നമ്മടെ കെട്ടിയോൻ ചോദിച്ചതും ഒരു കറുത്തരൂപം ഞങ്ങളുടെ മുമ്പിലേക് ചാടി..... ആ രൂപത്തിന് ചാടിയതെ ഓർമ ഉണ്ടാവുളൂ.... "പ്ഡിം " നമ്മൾ നമ്മടെ കെട്യോനെ overtake ചെയ്ത് അതിന്റെ മണ്ടക്ക് ഇട്ട് ഒരൊറ്റ അടി .... നമ്മളാരാ മോൾ... എന്നോടാ കളി... "അള്ളോഹ്....... ആ..... "അതും വിളിച്ചു ആ രൂപം ഒരൊറ്റ ഓട്ടം, ബാൽക്കണി വഴി താഴേക്കു.... "ഡാ... നിക്കട അവിടെ... നിക്കട... ആരാടാ നീ...... ഡാ..... " നമ്മൾ ഇതും പറഞ്ഞു തിരിഞ്ഞ് നോകുമ്പോഴാ.... നമ്മടെ കെട്ടിയോൻ നമ്മളെ പകച്ചു നോക്കി നില്കുന്നത്.... "അതെ ... പന്തം കണ്ട പെരുചാലിയെ പോലെ നില്കാതെ പോയി പിടിക്കടോ അവനെ... " നമ്മൾ അത് പറഞ്ഞപ്പോ തന്നെ മൂപ്പർ അവ്ടെന്നു ഓടി........ ഒപ്പം നമ്മളും.... അപ്പോ തിരിഞ്ഞ് നിന്ന് ചോദ്യം... "എടി... നീ എങ്ങോട്ടാ.... അവിടെ നിക്ക്... ഞാൻ പോയിക്കോളാം..... " അത് പറഞ്ഞപ്പോ തന്നെ നമ്മൾ അവിടെ സ്റ്റോപ്പ്‌.... പിന്നെ കെട്ടിയോൻ ഓടുന്നതും കണ്ടു നമ്മൾ അവിടെ നിന്ന്.... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ നമ്മൾ അതിന്റെ പിന്നാലെ ഓടി അവസാനം വീടിന്റെ ബാക്കിലെത്തി.... അപ്പോഴുണ്ട് അത് അവിടെ നിന്ന് ഗതകുന്നു.... നമ്മൾ മെല്ലെ പോയി അതിന്റെ തൊളത്ത് തോട്ടു.... "അയോ... എന്നെ തല്ലലെ.... ഞാൻ പാവം ആണ്.... എല്ലാം ആ സാഫിർ പറഞ്ഞിട്ട.... " "എടാ ദുഷ്ട... നീ ഒച്ച വെച്ച് നാട്ടുകാരെ മുഴുവൻ അറിയിക്കോ..... " "ഡാ അളിയാ .... നീ പറഞ്ഞിട്ടല്ലെ ഞാൻ നട്ടപാതിരാക് ഈ വേഷവും കെട്ടി ഇറങ്ങിയത്.... എന്നിട് നിന്റെ പെണ്ണുംപിള്ള എന്നെ ഇരുമ്പ് ദണ്ഡ് എടുത്ത് അടിച്ചു..... എനിക്ക് വേണം.... ഇതും വേണം... ഇനിയും വേണം..... " "ഡാ... അൻവർ സോറി ടാ... അവൾക് അറിയില്ലലോ ഇത് നീ ആണെന്ന്...... " "എന്നാ ഞാൻ പോയി പറഞ്ഞിട്ട് വരാടാ.... ഞാൻ ആണെന്ന്.... " "അയോ... അളിയാ ചതിക്കല്ലേ . .... എന്നാ അവൾ ആ വടി കൊണ്ട് എന്റെ തലയ്ക്കു അടിക്കും..... " "വേണം.... നിനക്ക് രണ്ടെണ്ണം കിട്ടണം.... " "ശേ . .. ഇതിപ്പോ ഓൾ പേടിച്ചതുമില്ല.... നിനക്ക് അടി കൊണ്ടത് മാത്രം ബാക്കി..... ടാ സോറി ടാ.... " "പോടാ @@@@@@.....അല്ല എന്തായിരുന്നു സാഫിർ മുതലാളിടെ പ്ലാൻ " "നിനക്ക് അറിയാലോ... കാര്യത്തിന്റെ കിടപ്പ്... ഈ വേഷം ഒക്കെ കണ്ടു പേടിച്ച ഇന്നത്തോടെ ഓൾടെ സോഫയിലെ കിടത്തം മാറും എന്ന് വിചാരിച്ചു... എന്നാൽ ഇതിപ്പോ പെണ്ണിന് ഭയങ്കര ധൈര്യം തന്നെ.... " "അയ്യോ... തെണ്ടി... ടാ... അവന്റെ തലയിൽ ഉദിച്ച കാഞ്ഞബുദ്ധി..... ടാ പ്ലാൻ ഇടാൻ അറിയില്ലേൽ എന്നോട് ചോദിച്ച മതിയായിരുന്നു..... പൊട്ട....ഇതിപ്പോ എനിക്ക് അടി കൊണ്ടത് മിച്ചം..... " അപ്പോഴേക്കും വീടിന്റെ ചുറ്റിലും ലൈറ്റ് തെളിഞ്ഞു..... "എന്താ സാഫിർ മോനെ.... അവിടെ ശബ്ദം .... " "ഒന്നുല ഉമ്മാമ.... ഒരു കള്ളനാ .... " "എടാ... എടാ ..... കള്ളൻ നിന്റെ അമ്മാവൻ..m" "സോറി ടാ.... ആരേലും വരുന്നതിനു മുമ്പ് നീ പൊയ്ക്കോ നമക് നാളെ കാണാം..... " "മം..... ബൈ ടാ.... അയോ... നടക്കാനും വയ്യ... " "ആംബുലൻസ് വിളിക്കണോ ടാ.... " "എന്നാ ഹോസ്പിറ്റലിൽ ഒരു റൂം കൂടി ബുക്ക്‌ ചെയ്യടാ... തെണ്ടി..... ഓരോന്ന് ഇറങ്ങിക്കോളും..... മനുഷ്യനെ അടികൊള്ളിപ്പിക്കാനായിട്..... " ❤️❤️❤️❤️❤️❤️❤️❤️❤️❤️ നമ്മൾ നേരെ റൂമിലേക്കു വെച്ച് പിടിച്ചു... "ഇപ്പൊ സമാധാനമായോ ആ വേഷത്തിന്റെ തല തല്ലി പൊട്ടിച്ചപ്പോ " "അല്ലാതെ.. ഞാൻ എന്ത് ചെയ്യണം.. അതിനെ വിളിച്ചിരുത്തി സദ്യ കൊടുക്കണോ... അല്ല... നിങ്ങൾക്കെന്താ അതിന്റെ തല പൊട്ടിയ..... " "എടി... ഒരു മനുഷ്യ സ്നേഹം.... " "ഓ... പിന്നെ.... എന്തായാലും ഉപ്പ ഇല്ല... ഞാൻ ഉമ്മാന്റെ റൂമിൽ പോയി കിടക്കാ.....എനിക്ക് പേടിയാ ഇവിടെ ഒറ്റക് കിടക്കാൻ.... " "നീ ഒറ്റക് അല്ലാലോ.... ഞാൻ ഇല്ലേ ഇവിടെ .... " "അത് തന്നെയാ വലിയ പേടി.... ഞാന് പോവാ.... " അത് പറഞ്ഞു പെണ്ണ് തലയണ എടുത്ത് പെണ്ണ് ഒരൊറ്റ പോക്ക്... ഹോ... എന്ത് ജന്മമ ഇത്... വല്ലാത്ത ഒരു സാധനം.... നമ്മടെ പ്ലാൻ നടന്നില്ല... പാവം അൻവർ... എന്തായാലും നമക് ഉറങ്ങാം.... അല്ല പിന്നെ... ❤️❤️❤️❤️❤️❤️❤️❤️❤️ അങ്ങനെ ദാ... പറയുമ്പോഴേക്കും ഒരാഴ്ച കടന്ന് പോയി.. ഇനി നമ്മൾ അങ്ങ് ദുഫായിലേക് 😄😄 തുടരും.... Shiji #📙 നോവൽ
35k കണ്ടവര്‍
19 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം