@shoukuu
@shoukuu

കള്ളത്തെമ്മാടി

മാഷേ ...ചിരിച്ചും കരഞ്ഞും ജീവിതം തീർത്ത് മരണം വിളി

#📔 കഥ #🎁 പ്രണയ കഥകൾ #പലച്ചരക്ക്കടക്കാരന്റെ മകൾ പലച്ചരക്ക് കച്ചവടക്കാരൻ വാസു ചേട്ടന്റെ രണ്ടാമത്തെ മകൾ ബീനയുടെ വിവാഹനിശ്ചയം, അക്കരെയുള്ളവനുമായി നടന്നപ്പോൾ ഞെട്ടിയത് ഇക്കരെയുള്ള ഒന്നും, രണ്ടു പേരും മാത്രമല്ല ഈ ഗ്രാമം മുഴുവനുമാണ്! ഈ വാർത്ത കേട്ടാൽ ഹൃദയം പൊട്ടി മരിച്ചേക്കാവുന്ന സാബുനെ തേടി സുഹൃത്തുക്കൾ പരക്കം പാഞ്ഞു.! ഗ്രാമവാസികൾ ഈ വാർത്ത കേട്ട് മൂക്കത്ത് വിരൽ വെച്ചു! " ആ ചെക്കന്റെ മുഴുവൻ ഊറ്റിയെടുത്തിട്ട് ഇപ്പോ ഓനെ കറിവേപ്പിലയാക്കിയില്ലേ? ആ വെള്ള പാറ്റനെ സമ്മതിക്കണം" പാടത്ത് ആടിനെ തീറ്റാൻ വന്ന നാണിതള്ളയുടെ വാക്ക് കേട്ടപ്പോൾ അഗോമതാത്ത തലയാട്ടി ശരിവെച്ചു. "പണിയെടുക്കുന്ന കാശിൽ നിന്ന് ഒരുറുപ്പിക പോലും സാബു -വീട്ടിൽ കൊടുക്കില്ലായെന്ന്, ഇന്നലെ കണ്ടപ്പോഴും ഓന്റെ അമ്മ ലീലാമണി എന്നോടു പറഞ്ഞിരുന്നു. "അതെങ്ങിനെ അഗോമതാത്ത? ആ ഐശ്വര്യറായ്ക്ക് ഒരുങ്ങണമെങ്കിൽ കാശ് എത്ര വേണം ന്നാ?" നാണിത്തള്ളയുടെ ചോദ്യത്തിന് അഗോമതാത്ത ഉത്തരം പറയും മുൻപെ മീൻക്കാരൻ കുമാരൻ സൈക്കിളും ചവിട്ടി അങ്ങോട്ടേയ്ക്ക് കുതിച്ചെത്തി; സൈക്കിളിലിരുന്നു ഒരു കാൽനിലത്തൂന്നി, അയാൾ നാണിത്തള്ളയെ നോക്കി. " കേട്ടത് നേരാണോ നാണിതള്ളേ ? കടക്കാരൻ വാസു ന്റെ മോളെ നിശ്ചയം നടന്നെന്ന്?" " കേട്ടതൊക്കെ നേരാണ്! നിശ്ചയത്തിന് വന്നവർ ഇപ്പോ പുഴ കടന്നിട്ടുണ്ടാവുള്ളൂ" അങ്ങോട്ടു വലിക്കുന്ന ആടിനെ ഇങ്ങോട്ട് വലിച്ച് നാണിത്തള്ള അത് പറയുമ്പോൾ, ആ കണ്ണ് വല്ലാതെ തുറിച്ചിരുന്നു. " ഞാൻ വരുമ്പോൾ എപ്പോഴും കാണാം -കടയുടെ മുന്നിലെ ബെഞ്ചിൽ ഒട്ടിയിരിക്കുന്ന സാബൂം, ആ ചുന്ദരി കോതേം " മീൻക്കാരൻ കുമാരൻ അത് പറഞ്ഞ്, സൈക്കിൾ സ്റ്റാൻഡിട്ട് അവർക്കരികിലേക്ക് വന്നു! ചീഞ്ഞ മത്തിയുടെ ദുർഗന്ധം അവിടെയാകെ വ്യാപിച്ചു തുടങ്ങിയിരുന്നു. "ഇതാ പറയുന്നത്,തൊലി വെളുപ്പ് കണ്ട് പിന്നാലെ പോയാൽ, അവസാനം പഴത്തൊലി ആവൂന്ന് " കരുമാടിക്കുട്ടനെ പോലെയിരിക്കുന്ന കുമാരൻ അത് പറഞ്ഞ് പരിഹാസത്തോടെ ചിരിച്ചു.. " എന്നിട്ട് ഓനെവിടെ? സാബു ?" " അത് ജീവിച്ചിരിപ്പുണ്ടോ മരിച്ചിട്ടുണ്ടോ എന്ന് ആർക്കറിയാം, ഇന്നലെ മുതൽ കാണാനില്ലാന്നാണ് ഓന്റെ കൂട്ടുക്കാർ പറയുന്നത് നാണിത്തള്ള മുക്കത്ത് കൈവെച്ചു ഗദ്ഗദത്തോടെ പറഞ്ഞപ്പോൾ, കുമാരൻ പൊട്ടി ചിരിച്ചു. " അവൻ അങ്ങിനെ മരിക്കുംന്ന് എനിക്ക് തോന്ന്ണില്ല! അവളെയും കൊണ്ടേ അവൻ പോകു'' അഗോമതാത്തയും, നാണിത്തള്ളയും ഭീതിയോടെ കുമാരനെ നോക്കി! "കൊലപാതകത്തിന്സാക്ഷികളാവാൻ നിൽക്കാതെ രണ്ടും വേഗം കുടിയിലേക്ക് പൊയ്ക്കോ?" കുമാരൻ അത് പറഞ്ഞതോടെ, അഗോമതാത്തയും, നാണിത്തള്ളയും ഭീതിയോടെ പരസ്പരം രണ്ട് നിമിഷം'നോക്കി, രണ്ട് ഭാഗത്തേക്കായി പിരിഞ്ഞു. ഇതുപോലെ പലഭാഗത്ത് ചർച്ചകൾക്ക് ചൂട് പിടിച്ചിരുന്നു. ആ ഗ്രാമം സാബുവിലേക്കും, ബീനയിലേക്കും ഒതുങ്ങുകയായിരുന്നു " ന്റെ മോൻ മരിച്ചിട്ടുണ്ടാകും - എല്ലാറ്റിനും ആ ഒരു മ്പെട്ടോളാണ് കാരണം " നെഞ്ചത്തടിച്ച് കാറിക്കരഞ്ഞ സാബുവിന്റെ അമ്മ, ലീലാമണിയെ സമാധാനിപ്പിക്കാൻ കഴിയാതെ ഭർത്താവ് വിജയൻ നിന്നു വിയർത്തു. "കൈയ്യും കലാശവും കാട്ടി എന്റെ മോനെ വശീകരിച്ച് ഒടുക്കം വേപ്പിലയാക്കിയ അവളെ ഒരു നിമിഷം പോലും ഞാൻ ജീവനോടെ വെച്ചേക്കില്ല" അലറി വിളിച്ച് വാക്കത്തിയും പിടിച്ച് പുറത്തേക്ക് ചാടിയ ലീലാമണിയെ, ഇത്തിരി ബലം പിടിച്ചാണെങ്കിലും വിജയൻ തെങ്ങിൽ കെട്ടിയിട്ടു. സാബുവിന് വേണ്ടി പരക്കം പാഞ്ഞു നടന്ന കൂട്ടുക്കാർ ഒടുവിൽ, വടക്ക് നിന്ന് വന്ന ബസ്സിൽ നിന്ന് നനഞ്ഞ കോഴിയെ പോലെ ഇറങ്ങുന്ന സാബുവിനെ കണ്ട് ഞെട്ടി. " ഞാൻ കുന്നംകുളത്ത് സ്നേഹിതന്റെ കല്യാണത്തിന് ഇന്നലെ പോയതാണ് ! പൂക്കൂറ്റിയായപ്പം അവിടെ തന്നെ നിന്നു " വാക്കുകളുറക്കാതെ അവനത് പറയുമ്പോൾ, ഒരു സ്നേഹിതൻ അവന്റെ കോളറിൽ പിടിച്ച്‌ അലറി: " നീ ഇങ്ങിനെ അടിച്ചു ഫിറ്റായി നടന്നോ? നീ അറിഞ്ഞാ ബീനയുടെ കല്യാണ നിശ്ചയം കഴിഞ്ഞ വിവരം ?" സ്നേഹിതൻ പറഞ്ഞപ്പോൾ സാബു വായും പൊളിച്ചു നിന്നു. "നിന്നെ ജോക്കറാക്കി, അവൾ അക്കരെയുള്ള ഒരു ഗൾഫുക്കാരനുമായി വിവാഹം ഉറപ്പിച്ചു " "കടം വീട്ടും ഞാൻ " സാബു ,എന്തോ ആലോചിച്ച് -ദൃഢമായി പറഞ്ഞപ്പോൾ, ചങ്ക്സ് അവനു ഐക്യദാർഢ്യം പ്രഖ്യാപിച്ചു. "ഞങ്ങൾ കട്ടചങ്ക്സുള്ളപ്പോൾ ആ കടം നീ വീട്ടണ്ട ! ഞങ്ങൾ വീട്ടിക്കോളാം - എങ്ങിനെ വീട്ടണമെന്നു മാത്രം പറഞ്ഞാൽ മതി" " അത് വേണ്ട ചങ്ക് സേ! നിങ്ങൾക്കത് ബുദ്ധിമുട്ടാകും " സാബു അതും പറഞ്ഞ് ചരലിട്ട വഴിയിലൂടെ നടന്നു തുടങ്ങി. പിന്നാലെ ചെന്ന് ഒരു ചങ്ക് അവന്റെ തോളിൽ പിടുത്തമിട്ടു. " നിന്റെ ഈ കടം വീട്ടാൻ ഞങ്ങളെ സമ്മതിച്ചില്ലെങ്കിൽ പിന്നെ നീയും, ഞങ്ങളും തമ്മിൽ ഒരു ബന്ധവുമുണ്ടാകില്ല" സാബു തിളങ്ങുന്ന കണ്ണുകളോടെ ചങ്കിനെ നോക്കി. "ഒരു പതിനായിരം രൂപ ഞാൻ ബീനയ്ക്ക് കടം വീട്ടാൻ ഉണ്ട്. ആ കടം നിങ്ങൾ വീട്ടോ?" സാബുവിന്റെ ചോദ്യം കേട്ട ചങ്ക്, തോളിൽ നിന്ന് കൈയ്യെടുത്ത് ഒരടി പിന്നോട്ട് മാറി കണ്ണു മിഴിച്ചു. " പതിനായിരം രൂപയോ ?" അപ്പോൾ നിങ്ങൾ പ്രേമത്തിലായിരുന്നില്ലേ?" സാബു അരുതാത്തതെന്തോ കേട്ടതു പോലെ ചങ്കിനെ നോക്കി. "പ്രേമമോ?ആ കുട്ടിയും ഞാനും നല്ല സ്നേഹത്തിലാണ്. ആരു പറഞ്ഞു പ്രേമത്തിലാണെന്നു?" സാബുവിന്റെ ആ ചോദ്യത്തിന് ഉത്തരമില്ലാതെ, ചങ്ക് മറ്റൊരു ചോദ്യമാണ് ചോദിച്ചത്. "നീയെങ്ങിനെ ബീനയ്ക്ക് പതിനായിരം രൂപ കടക്കാരനായി?" "അതോ, നിങ്ങളൊക്കെ കള്ള് വാങ്ങിക്കുമ്പം ഞാൻ ഷെയറിടുന്ന പൈസ അവൾ തരുന്നതാണ്. സിഗററ്റ്, ടച്ചിങ്ങ്സ്, സോഡ ഇതൊക്കെ ഞാൻ വാങ്ങി കൊണ്ടുവരുന്നത് അവളോട് കടം പറഞ്ഞിട്ടാണ്. പിന്നെ എന്റെ വട്ടചിലവിനുള്ള പൈസ തരുന്നതും ബീനയാണ് " സാബു പറയുന്നത് കേട്ട് ചങ്ക് ,കണ്ണു തള്ളി അവനെ നോക്കി. " നീ ഈ പറയുന്നതൊക്കെ സത്യമാണോടാ സാബു?" "സത്യം തന്നെയാണ് ചങ്കേ! അല്ലാതെ വീട്ടിൽ നിന്നു പണിക്കു പോകുന്നെന്നും കള്ളം പറഞ്ഞ് ഇറങ്ങി, നിങ്ങളോട് കൂട്ട് കൂടി കള്ള് കുടിക്കാനും, ലാവിഷ് ചെയ്യാനും എനിയ്ക്ക് എവിടെ നിന്ന് പൈസ ?" സാബുവിന്റെ ചോദ്യത്തിന് ഉത്തരമില്ലാതെ ചങ്ക് നിന്നു. നാട് മുഴുവൻ പരന്നിരിക്കുന്ന വാർത്ത ചങ്ക് സാബുവിനോട് പറഞ്ഞില്ല. " ഈ കടമൊക്കെ ബീനയുടെ കല്യാണത്തിനു മുന്നായി തീർത്തോളാമെന്നു പറഞ്ഞിട്ടാണ് ഞാൻ വാങ്ങിയിട്ടുള്ളത് - അത് എനിക്കു വീട്ടണം ചങ്കേ! അതിന് നിങ്ങൾ സഹായിക്കില്ലേ?" സാബുവിന്റെ ചോദ്യം കേട്ട്, ഞെട്ടിത്തെറിച്ച ചങ്ക് പിന്നിലേക്ക് തിരിഞ്ഞു നോക്കിയപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം മനസ്സിലായത്! ഇതുവരെ ഒന്നിച്ചു നിന്നിരുന്ന ഉത്സാഹ കമ്മറ്റിക്കാരായ ചങ്കുകൾ -അപ്രത്യക്ഷരായിരിക്കുന്നു. പിറ്റേ ദിവസം നാട്ടിലുണ്ടായ കോലാഹലം അറിയാതെ രാവിലെ തന്നെ ഉടുത്തൊരുങ്ങി പുറത്തേക്ക് നടന്നു സാബു. ആദ്യം തന്നെ വാസു ചേട്ടന്റെ കടയിൽ കയറി, കടയിലുണ്ടായിരുന്ന ബീനയോടു ഒരു പാക്കറ്റ് സിഗററ്റ് വാങ്ങി സാബു. പറ്റു ബുക്കിലെഴുതിക്കോളാൻ പറഞ്ഞപ്പോൾ അവൾ പറഞ്ഞ മറുപടി കേട്ട് സാബു അന്തം വിട്ടു. " ഇനി പറ്റു ബുക്കിലൊന്നും എഴുതണ്ട ആവശ്യമില്ല ! ഇനി ഈ കട സാബുന്റെ താണ്" " അതേ മോനെ, നാട്ടുക്കാർക്ക് നീ എന്റെ മരുമകനായി വരണമെന്ന് വല്ലാത്ത ആഗ്രഹം." അപ്പോഴെക്കും കുളിച്ചൊരുങ്ങി കടയിലേക്ക് വന്ന വാസു ചേട്ടന്റെ വാക്കുകൾ വീണ്ടും അവനെ ഞെട്ടിച്ചു. അവരുടെ ആഗ്രഹം നമ്മൾക്ക് നടത്തി കൊടുക്കേണ്ടേ മോനേ?" ആ ചോദ്യത്തിന് എന്തു മറുപടി പറയണമെന്നറിയാതെ നിൽക്കുന്ന സാബുവിനെ വാസുവേട്ടൻ വീണ്ടും ഞെട്ടിച്ചു. " ഞാൻ മോന്റെ വീട്ടിൽ പോയി ജാതകം വാങ്ങാൻ പോകുകയാണ്. നല്ലൊരു ജോത്സ്യനെ കണ്ട് മുഹൂർത്തം നിശ്ചയിക്കണം" ഉത്തരത്തിനു കാത്തു നിൽക്കാതെ വാസുവേട്ടൻ നടന്നകന്നപ്പോൾ, ഇനിയും ഞെട്ടാൻ ശക്തിയില്ലാതെ സാബു കടത്തിണ്ണയിൽ തളർന്നിരുന്നു. ഞെട്ടി,തളർന്നിരിക്കുന്ന സാബുവിന്റെ ചാരെ വന്നിരുന്നു, ബീന എല്ലാം തുറന്നു പറഞ്ഞു! ഇന്നലെ നിശ്ചയം കഴിഞ്ഞതും, അതിനിടയിൽ നമ്മൾ തമ്മിൽ പ്രേമമാണെന്നു നാട്ടുക്കാർ പറഞ്ഞു പരത്തിയതും, ഒടുവിൽ ആ നിശ്ചയത്തിൽ നിന്ന് ചെക്കൻ പിൻമാറിയതും. എല്ലാം കേട്ട് സങ്കടത്തോടെ സാബു, ബീനയെ നോക്കി. "പണിയില്ലാന്നു കരുതി സാബു വിഷമിക്കണ്ട: ഇനി ഈ കട സാബു നോക്കി നടത്തിയാൽ മതി" ബീന, പ്രേമപൂർവ്വം അവന്റെ കൈ തണ്ടയിൽ തലോടി.ആ കണ്ണുകളിലേക്ക് നോക്കി. "നിനക്ക് ചിലവിന് ഇതുവരെ ഞാനല്ലേ തന്നിരുന്നത്.വിവാഹം കഴിഞ്ഞാലും ഞാൻ തന്നെ നിന്നെ നോക്കിക്കോളാം. അതിനിടയിൽ നീ ' എന്നെ ഒരു താലി അണിയിക്കുന്നുവെന്ന് മാത്രം " ലോട്ടറിയടിച്ചവന്റെ അഹ്ളാദത്തോടെ,സാബു ആദ്യമായി അവളെ പ്രണയാർദ്രമായി നോക്കി. "അതൊന്നും വേണ്ട ബീനേ, ഇനി കുട്ടിക്കളിയൊക്കെ കളഞ്ഞ്, നിനക്ക് വേണ്ടി പണിക്ക് ഇറങ്ങും ഞാൻ " പറ്റുക്കാരൻ, മുതലാളിയായി രൂപാന്തരപ്പെട്ട അത്ഭുതത്തോട് സമരസപ്പെടാൻ കുറച്ചു ദിവസങ്ങളെടുത്തു കൊച്ചുമുതലാളി സാബു. മാസങ്ങൾക്കിപ്പുറം, പത്തിൽ ഒൻപതു പൊരുത്തത്തോടെയുള്ള, അവരുടെ വിവാഹം നടന്ന് സന്തോഷത്തോടെ ജീവിക്കുമ്പോൾ, പണി കൊടുക്കാൻ പോയിട്ട് തിരിച്ചുപണി കിട്ടിയ മാനക്കേടോടെ നാട്ടുകാരും. Writer Kadappad
#📔 കഥ #കുടുംബകഥകൾ #🎁 പ്രണയ കഥകൾ #ദാമ്പത്യകഥകൾ👩‍❤️‍💋‍👨 " ആദ്യരാത്രി പെറ്റ മറിയാമ്മ " അവറാച്ചൻ മറിയാമ്മയെ ഉപേക്ഷിച്ചു പോയിട്ട് ആറു മാസം കഴിഞ്ഞു ,,,, നാല്പത്തഞ്ചു കാരിയായ മറിയാമ്മ വയസ്സ് കാലത്ത് വീണ്ടും ഗർഭിണി ആയെന്ന് പറഞ്ഞാണ് അവറാച്ചൻ വീട് വിട്ടു പോയത് ,,,, എന്നാൽ മറിയാമ്മയുടേത് ദിവ്യ ഗർഭമല്ല മറിച് അതിൽ അവറാച്ചനും പങ്കുണ്ടെന്നുള്ള നഗ്‌ന സത്യം അവറാച്ചൻ മറന്നു ,,,, ഉള്ള മൂന്ന് രണ്ട് പെമ്പിള്ളേരെ നേരത്തെ കെട്ടിച്ചു വിട്ടതാണ് ,,,, ഈ സംഭവം അറിഞ്ഞതിൽ പിന്നെ പെണ്മക്കൾ വീട്ടിലേക്ക് വരാതായി ,,, ഗർഭം അലസിപ്പിക്കണം എന്ന് പറഞ്ഞ മക്കളോട് ഇനി ഈ പടി ചവിട്ടരുതെന്ന് മറിയാമ്മ തീർത്തു പറഞ്ഞു ,,,, അങ്ങനെ മറിയാമ്മ വീട്ടിൽ ഒറ്റക്കായി ,,,, പക്ഷെ മറിയാമ്മ തോറ്റു കൊടുത്തില്ല ,,, ആത്മ ഹത്യ ചെയ്യാനും പോയില്ല ,,, പ്രസവിക്കാൻ തന്നെ തീരുമാനിച്ചു ,,, ഉറ്റവരും ഉടയവരും എല്ലാവരും എതിര് നിന്നിട്ടും മറിയാമ്മയുടെ തീരുമാനം മാറിയില്ല ,,, മുന്നോട്ടുള്ള ജീവിതം എങ്ങനെ വേണമെന്ന് ചിന്തിച്ച മറിയാമ്മ വീടിനു പുറകിലുള്ള അര ഏക്കർ സ്ഥലം പാട്ടത്തിനു കൊടുത്തു ,,, ആ പൈസ കൊണ്ട് കാര്യങ്ങൾ നടത്തി ,,,, സ്ഥലം പാട്ടത്തിന് കൊടുത്തെങ്കിലും രാത്രീല് വീഴുന്ന തേങ്ങ മറിയാമ്മക്ക് സ്വന്തമാണ് ,,, ആരുടെയും അനുവാദം ചോദിക്കാതെ രാത്രീല് വീഴുന്ന തേങ്ങ രാത്രീല് തന്നെ മറിയാമ്മ എടുത്തു വീട്ടിൽ കൊണ്ട് വരും ,,,, അങ്ങനെ ദിവസങ്ങൾ പോകെ തെങ്ങും തോട്ടത്തിൽ കള്ള് ചെത്താൻ ഗോപാലൻ വന്നു ,,, വേറെ പണിയൊന്നും ഇല്ലാത്തോണ്ട് മറിയാമ്മ ഗോപാലന്റെ ചെത്തും നോക്കി ഇരിക്കാൻ തുടങ്ങി ,,,, ഒന്നും രണ്ടും മൂന്നും ദിവസം ചെത്തു നോക്കി ഇരുന്ന മറിയാമ്മ നാലാം ദിവസം ഗോപാലനോട് ഇത്തിരി കള്ള് ചോദിച്ചു ,,,, ആദ്യമായിട്ട് ചോദിച്ചതല്ലേ എന്ന് കരുതി ഗോപാലൻ ഇത്തിരി കള്ള് കൊടുത്തു ,,,, പക്ഷെ മറിയാമ്മ പിന്നീട് അതങ്ങ് സ്ഥിരമാക്കി ,,,, ഗോപാലൻ കള്ളും കൊണ്ട് ഇറങ്ങുമ്പോൾ തന്നെ മറിയാമ്മ ചെല്ലും ,,,, ഒരു ദിവസം ഗോപാലൻ ഉടക്കി ,,,, " മറിയാമ്മേ ,,,, ഇത് ശരിയാവൂല ,,,, ഒന്നാമത് ഗർഭിണിയാ ,,,, ഇതും കുടിച്ചിട്ട് ഓരോന്ന് വരുത്തി വെക്കരുത് ,,, മാത്രമല്ല എനിക്കിതിന് കണക്ക് പറയേണ്ടതാ " " ഓ ,,,, എന്നതാ ഗോപാല ഇത്തിരി കള്ളിന് കണക്ക് ,,, ഗോപാലൻ വന്നാ അടുക്കളേൽ പോത്ത് ഒലത്തിയതും കപ്പയും ഇരിപ്പൊണ്ട് ,,, ഇത്തിരി കഴിച്ചേച്ചു പോകാം " മറിയാമ്മ ഒലത്തിയ പൊത്തിൽ ഗോപാലൻ വീണെന്ന് പറഞ്ഞാ മതിയല്ലോ ,,, അന്നത്തെ കള്ളടി മറിയാമ്മയുടെ പെരക്കകത്തായി ,,, ഉള്ള സത്യം പറഞ്ഞാ മറിയാമ്മയുടെ പോത്ത് കിടിലൻ ,,, കപ്പയും കള്ളും പോത്തും കൂട്ടി അടിച്ചു മറിയാമ്മയുടെ കൈ പുണ്യത്തിന് സ്തുതി പറഞ്ഞു ഗോപാലൻ ഷാപ്പിൽ പോയി ,,,, അന്ന് ഷാപ്പിൽ പോയ ഗോപാലൻ ഷാപ്പിൽ വച്ചു മറിയാമ്മയുടെ പോത്തിന്റെ കാര്യം പറഞ്ഞു ,,,, കേട്ടപാതി കേൾക്കാത്ത പാതി ഷാപ്പ് മുതലാളി വർക്കി മറിയാമ്മ യുടെ വീട്ടിൽ ചെന്നു ,,, " മറിയാമ്മോ,,,, ഈ ഒലത്ത് ഷാപ്പിൽ വന്ന് ഒലത്തിയാൽ എനിക്ക് കച്ചവടവും കിട്ടും മറിയാമ്മയ്ക്ക് കൂലിയും കിട്ടും,,,, എന്തു പറയുന്നു " മുന്നോട്ടുള്ള ജീവിതത്തിന് ഒരു സ്ഥിരവരുമാനം നല്ലതാണെന്ന് മനസ്സിലാക്കിയ മറിയാമ്മ വർക്കിയുടെ ഓഫർ ഇരുകയ്യും നീട്ടി സ്വീകരിച്ചു ,,, ഷാപ്പിൽ ജോലി ശരിയാക്കി തന്നതിന് മറിയാമ്മ ഗോപാലനെ പ്രത്യേകം സൽക്കരിച്ചു ,,, ഗോപാലൻ ഗ്ലാസിൽ കള്ളൊഴിച്ചപ്പോൾ മറിയാമ്മ കപ്പയും പോത്തും കൂട്ടി ഗോപാലന് വാരി കൊടുത്തു ,,,, ഒറ്റത്തടി ആയ ഗോപാലന് അത് മനസ്സിൽ ഐസ് കോരിയിട്ട അനുഭവം ആയിരുന്നു ,,,, മാസങ്ങൾ കടന്നു പോയത് അറിഞ്ഞില്ല,,,, ഒരു വശത്ത് കാര്യങ്ങൾ മുറക്ക് നടന്നപ്പോൾ മറുവശത്തു അപവാദങ്ങൾ പരക്കാൻ തുടങ്ങി ,,,,,, മറിയാമ്മയും ഗോപാലനും നാട്ടിലെ പുതിയ കഥയായി ,,,, മറിയാമ്മയ്ക്ക് നിറവയർ ആയി ,,, ഷാപ്പിൽ പോകാൻ പറ്റാത്തതുകൊണ്ട് മറിയാമ്മ കുറച്ചു ദിവസം ലീവ് എടുത്തു ,,, എന്നാലും മറിയാമ്മ ഗോപാലന്റെ കാണാൻ തോട്ടത്തിൽ ചെല്ലും ,,,, ഒരു ദിവസം കള്ളും കൊണ്ട് തെങ്ങിൽ നിന്ന് ഇറങ്ങിയ ഗോപാലൻ മറിയാമ്മയോട് ഒരു ചോദ്യം ചോദിച്ചു " പോരുന്നോ എന്റെ കൂടെ " ഒറ്റയ്ക്കായ മറിയാമ്മ യോടുള്ള സഹതാപം കൊണ്ടാണോ അതോ സ്നേഹം കൊണ്ടാണോ എന്നറിയില്ല ഗോപാലൻ ചോദിച്ചു ,,, ഏറെ നാളായി ഈ ചോദ്യം കേൾക്കാൻ കൊതിച്ചു നിന്ന പോലെ മറിയാമ്മയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി ,,,, അന്ന് ഷാപ്പിൽ കള്ള് കൊടുക്കാൻ പോയ ഗോപാലൻ ഷാപ്പിൽ നിന്ന് നേരെ മറിയാമ്മ യുടെ വീട്ടിൽ വന്നു ഒരു വണ്ടി വിളിച്ച് മറിയാമ്മയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി ,,,, " മറിയാമ്മേ ,,,, എന്ത് പറഞ്ഞും ഞാൻ വീട്ടിൽ കയറ്റും ,,,, കട്ടക്ക് നിന്നോണം " ഗോപാലൻ മാറിയമ്മക്ക് മുന്നറിയിപ്പ് കൊടുത്തു,,, വീട്ടിൽ ചെന്നപ്പോൾ ഗോപാലൻ കണ്ടത് കോടാലിക്ക് വിറക് വെട്ടുന്ന അമ്മയെ ,,,, കയ്യിൽ കോടാലിയും പിടിച്ചു നിക്കുന്ന അമ്മയെ കണ്ടപ്പോൾ ഗോപാലന്റെ നല്ല ജീവൻ പോയി ,,, മറിയാമ്മയെ കുറിച്ച് ഗോപാലൻ വാതോരാതെ ഉള്ള കഥകൾ കേട്ടിട്ടുള്ള ഗോപാലന്റെ അമ്മ മറിയാമ്മയെ അടിമുടി ഒന്ന് നോക്കി ,,,, ഗോപാലൻ ഒന്നും മിണ്ടാതെ താഴോട്ട് നോക്കി നിപ്പാണ് ,,,, മറിയാമ്മ പറമ്പിലെ തെങ്ങിന്റെ മേലേക്കും ,,,,, ആരും ഒന്നും മിണ്ടുന്നില്ല ,,,, മകൻ കൂട്ടിക്കൊണ്ടുവന്ന നിറവയർ ഗർഭിണിയെ അമ്മ തിരിച്ചയച്ചില്ല ,,,, കത്തിച്ച നിലവിളക്ക് കയ്യിൽ കൊടുത്ത് ഗോപാലന്റെ അമ്മ മറിയാമ്മയെ സ്വീകരിച്ചു,,, ഗോപാലൻ ചെത്തിയ കള്ളും മറിയാമ്മ ഉലത്തിയതും പോത്തും അമ്മ വച്ച ചോറും കൊണ്ട് അത്താഴം കഴിച്ചു മറിയാമ്മയും ഗോപാലനും മുറിയിലേക്ക് പോയി,,,, ആദ്യ രാത്രി ,,,, കുറെ നേരം മറിയാമ്മയും ഗോപാലനും മുഖത്തോടു മുഖം നോക്കി നിന്നു ,,,, " മാറിയാമ്മേ ,,,, എന്ത് ചെയ്യും " " ഗോപാലാ ,,,,, ഒന്നും ചെയ്യാൻ പറ്റൂല " മറിയാമ്മയുടെ ശാരീരികാവസ്ഥ മനസ്സിലാക്കിയ ഗോപാലൻ മറിയാമ്മയെ കട്ടിലിൽ കിടത്തി നിലത്തു പായ വിരിച്ചു കിടന്നു ,,,, സമയം പരാ പരാ പാതിരാ ആയപ്പോൾ മറിയാമ്മയ്ക്ക് പേറ്റുനോവ് ഇളകി,,,, മറിയാമ്മയുടെ മരണ വെപ്രാളം കണ്ടപ്പോൾ ഗോപാലനും വെപ്രാളമായി ,,,, ഗോപാലൻ അമ്മയെ വിളിച്ചു ,,, ഗോപാലന്റെ വെപ്രാളം കണ്ട അമ്മ ഗോപാലനെ അടുക്കളയിൽ പൂട്ടി ഇട്ടിട്ട് മുറിക്കകത്ത് കയറി ,,,, അമ്മ വയറ്റാട്ടി ആണ് ,,,, ആ നാട്ടിലെ എണ്ണം പറഞ്ഞ ഗർഭം എടുത്തിട്ടുള്ള വയറ്റാട്ടി ,,,, ദീർഘ നേരത്തെ പരിശ്രമത്തിനൊടുവിൽ ഒരു കുഞ്ഞിന്റെ കരച്ചിൽ ആ വീട്ടിൽ മുഴങ്ങിക്കേട്ടു ,,,,, അടുക്കളയിൽ ഗോപാലന്റെ വെപ്രാളം ശമിച്ചു ,,,, മറിയാമ്മ പുഞ്ചിരിച്ചു ,,,, പിറ്റേന്ന് രാവിലെ മറിയാമ്മയും കുഞ്ഞിനെയും അമ്മയുടെ കയ്യിൽ ഭദ്രമായി ഏൽപിച്ച് ഗോപാലൻ ചെത്താൻ പോയി,,,, Writer VipinPG
#📔 കഥ #കുടുംബകഥകൾ #🎁 പ്രണയ കഥകൾ #ഓട്ടോഗ്രാഫ് "മോളേ.... എന്റെ മോൾക്ക് ആണൊരുത്തന്റെ കൂടി ഓടി പൊയ്ക്കൂടെ?" രാവിലെ മുതൽ തുടങ്ങിയ വീട്ടിലെ പണികൾ തീർത്ത്, ഒരു കാക്കകുളിയും പാസ്സാക്കി, പഴയ ബാഗുമെടുത്ത് പുറത്തേക്കിറങ്ങിയപ്പോഴാണ് ജാനുവമ്മയുടെ ആ ചോദ്യം, ദയ കേട്ടത്. ദയ തിരിഞ്ഞു, തന്റെ അടുത്ത് കൂനി -നിൽക്കുന്ന ജാനുവമ്മയുടെ നരച്ച മുടിയിഴകളിൽ പുഞ്ചിരിയോടെ താലോടുമ്പോൾ അവളുടെ കണ്ണുനിറഞ്ഞിരുന്നു. " ഓടാനാണെങ്കീ എനിക്ക് പണ്ടേ ഓടി പോകാമായിരുന്നില്ലേ എന്റെ പിന്നാലെ എത്ര പേരാണ് നടന്നിരുന്നതെന്ന് അമ്മൂമ്മക്കറിയാലോ?" ചിരിയോടെ ചോദിച്ചു കൊണ്ട് ദയ ജാനുവമ്മയുടെ ഒട്ടിയ കവിൾ പിടിച്ചു നുള്ളി. " എന്നാ നീ ഓടി പോകണ്ട ! ഇവിടെ തന്നെ തപസ്സു ചെയ്തോ? വല്യ കൊമ്പത്ത് നിന്ന് ആളു വരും നിന്നെ കെട്ടാൻ " കെറുവിച്ചുക്കൊണ്ട്, വടിയും ഊന്നി പിൻതിരിഞ്ഞ ജാനുവമ്മയുടെ കൈ പിടിച്ചു ദയ! " ന്റെ ചുന്ദരിക്കുട്ടി പിണങ്ങി പോകല്ലേ ?ഈ തത്തമ്മ ചുണ്ട് ഇന്ന് ചുകന്നിട്ടില്ലല്ലോ?തമ്പ്രാട്ടിയുടെ വെറ്റിലയൊക്കെ കഴിഞ്ഞോ?" ദയയുടെ ചോദ്യം കേട്ടപ്പോൾ ജാനുവമ്മ തിരിഞ്ഞു നിന്നു നിരാശയോടെ തലയാട്ടി. "ചിണുങ്ങണ്ട ചുന്ദരീ! ഞാൻ വരുമ്പോൾ കൊണ്ടു വരാം " ജാനുവമ്മയുടെ താടിയിൽ ഒരു നുള്ളും കൊടുത്ത്, ഓടി പോകുന്ന ദയ യെ നോക്കി നിന്ന അവരുടെ കൺ കുഴികളിൽ നീരുറവ ഉടലെടുത്തിരുന്നു. പാടവരമ്പിലൂടെ, ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി നടക്കുമ്പോഴും, ദയയുടെ മനസ്സിൽ ജാനുവമ്മയുടെ ചോദ്യം അലയടിക്കുകയായിരുന്നു. തന്റെ അവസ്ഥയിൽ ഏറ്റവും ദു:ഖിക്കുന്നത് ജാനുവമ്മയാണ്. കിടന്ന കിടപ്പിൽ നിന്ന് തനിക്കൊരു മോചനമില്ലായെന്നും, ഇനി വരാനുള്ളത് മരണമാണെന്നും തിരിച്ചറിഞ്ഞ അമ്മ ജാനുവമ്മയോട് ഒരിക്കൽ പറയുന്നത് ഞാൻ കേട്ടിരുന്നു. " ജാനുവമ്മേ ഞാൻ പോയാലും എന്റെ മക്കളെ ഒന്നു നോക്കിക്കോണെ" പറഞ്ഞു തീരും മുൻപെ കരഞ്ഞു പോയ അമ്മയെ മാറോട് ചേർത്ത് ജാനുവമ്മയും കരഞ്ഞിരുന്നു അപ്പോൾ. ഓരോന്നും -ഓർത്തു നടന്നപ്പോൾ, കൺമഷി പടരാത്ത അവളുടെ മിഴികളിൽ കണ്ണീർ പടർന്നു തുടങ്ങിയിരുന്നു. ചരലിട്ട നിരത്തിലൂടെ കയറി ബസ് സ്റ്റോപ്പിലെത്തും മുൻപെ, കലുങ്കിലിരുന്നവരും.പാടത്തിരിക്കുന്നവരും കമന്റടിക്കുന്നത് കേട്ടപ്പോൾ രൂക്ഷമായൊന്നു നോക്കി അവരെ വിറപ്പിക്കുമ്പോൾ, ഉള്ളിന്റെ ഉള്ളിൽ തേങ്ങൽ ഉതിർന്നിരുന്നു' ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴാണ് തന്റെ കൂടെ പഠിച്ച ഗീതയെയും, അവളുടെ ഒക്കത്തിരിക്കുന്ന കുഞ്ഞിനെയും കണ്ടത്. അവളോട് സംസാരിച്ചു നിൽക്കെ ബസ്സു വരുന്നതു കണ്ടപ്പോൾ, സ്നേഹത്തോടെ കുഞ്ഞിന്റെ കവിളിൽ തട്ടി, ബസ്സിലേക്കു കയറി. ബസ്സിലിരിക്കുമ്പോഴും വിഷാദമായ ഓർമ്മകൾ അവളെ മൂടുകയായിരുന്നു. ടെക്സ്റ്റയിൽസിലക്ക് കയറി, ബാഗ് വെക്കാൻ റൂമിലേക്ക് കയറിയപ്പോൾ, അവൾ നിലകണ്ണാടിയിൽ തന്റെ രൂപം നോക്കി. ജാനുവമ്മ ആ ചോദ്യം ചോദിച്ചതെന്തിനായിരുന്നുവെന്ന് ഓർമ്മപ്പെടുത്തുന്നതായിരുന്നു നിലകണ്ണാടിയിലെ ദയയുടെ പ്രതിരൂപം! തന്റെ പ്രതിരൂപത്തെ നോക്കി ഒരു വരണ്ട ചിരിയും പാസ്സാക്കി അവൾ ജോലിയിൽ വ്യാപൃതയായി: അഞ്ചു മണിയായപ്പോൾ, മുതലാളിയോട് അനുവാദം ചോദിച്ച് കടയിൽ നിന്നിറങ്ങുമ്പോൾ, അവൾ വല്ലാതെ ക്ഷീണിച്ചിരുന്നു. ബസ്സിലിരിക്കുമ്പോഴും, വീട്ടിലെത്തിയാൽ ചെയ്തു തീർക്കേണ്ട പണികളെ കുറിച്ചായിരുന്നു ദയയുടെ ചിന്ത. അമ്മയുടെ മരണത്തോടെ തുടങ്ങിയ ഓട്ടമാണ്! അമ്മ മരിച്ചപ്പോൾ,ഏഴാംക്ലാസ്സിൽ വെച്ച് പഠിപ്പ് നിർത്തി വീട്ടുജോലികൾ ഏറ്റെടുത്തതാണ്. ഇന്നേവരെ അനിയത്തിയെ ഒരു ബുദ്ധിമുട്ടും അറിയിച്ചിട്ടില്ല. അവൾ സഹായിക്കാൻ വരുമ്പോൾ താൻ തടയും: " ചേച്ചിയ്ക്കോ പഠിക്കാൻ പറ്റില്ല. ആ വിഷമം തീരണമെങ്കിൽ ന്റെ മോൾ പഠിച്ച് വല്യ ഉദ്യോഗസ്ഥയാകണം" മാടിനെ പോലെ ഇങ്ങിനെ പണിയെടുക്കുമ്പോഴും അനിയത്തിയെ പറ്റിയുള്ള സ്വപ്നം തന്നെയായിരുന്നു മനസ്സിൽ. മക്കളെ പറ്റി സ്വപ്നം കാണേണ്ട അച്ഛൻ മദ്യഷാപ്പുകളിൽ കിടന്നുറങ്ങുമ്പോൾ, തന്റെ ജീവിതം ഒരു മെഴുക് തിരി ആകട്ടെയെന്ന് അവളും ആഗ്രഹിച്ചു. എന്തും സഹിക്കാം, ഏതും ക്ഷമിക്കാം. പക്ഷെ കുടിച്ചു വന്നു വൈകിട്ടുള്ള പൂരപ്പാട്ടാണ്, ചിലപ്പോ ഴൊക്കെ ആത്മഹത്യയെ പറ്റി ഓർമ്മിപ്പിക്കുന്നത്. തെരുവ് നാടകം കാണാനെന്നവണ്ണം അയൽവക്കക്കാർ വട്ടമിടുമ്പോൾ, അച്ചന്റെ ആവേശം കൂടും. അതു കണ്ട്, നാണം കൊണ്ട് തൊലിയുരിഞ്ഞ്, അനിയത്തിയെയും മാറോടണച്ച് -മുറിയുടെ മൂലയിലിരുന്നു കരയും! വീട്ടിൽ മാത്രമല്ല നാട്ടിലും ഇതേ കോലത്തിലാണെന്ന് ജാനുവമ്മ ഒരു മാസം മുന്നെ പറഞ്ഞിരുന്നു. കള്ള് കുടിക്കാൻ പോയ ചങ്ങാതികൾ ഒന്നും രണ്ടും പറഞ്ഞ് കലഹിച്ചതും, കത്തിയെടുത്ത് കുത്തിയതും കേട്ടപ്പോൾ മിണ്ടാനാവാത്ത ഒരു തരം മരവിപ്പോടെ ജാനുവമ്മയെ നോക്കിയിരുന്നു പോയി. "മോൾ പേടിക്കണ്ട: കുത്തു ക്കൊണ്ടവൻ വല്യ പുള്ളിയാ. അവൻ പൈസ കൊടുത്ത് ആൾക്കാരെ ഇറക്കിയിട്ടുണ്ടെന്നാണ് കേൾവി " അതു കേട്ടപ്പോൾ നെഞ്ചിലൂടെ ഒരു ഈർച്ചവാൾ കടന്നു പോയി! കുടിച്ചു വന്നാൽ ഇടിയും തൊഴിയും ഒരുപാട് തരുന്നുണ്ടെങ്കിലും, അമ്മയുടെ ഉദരത്തിൽ രൂപം കൊള്ളാൻ നിമിത്തമായത് ആ ആൾ അല്ലേ? ഓരോന്നോർത്തു സ്റ്റോപ്പ് എത്തിയതറിഞ്ഞില്ല ദയ. നനഞ്ഞ കണ്ണുകൾ തുടച്ച് ബസ്സിറങ്ങിയ, അവൾ മാവേലി സ്റ്റോറിലേക്ക് നടന്നു. സാധനങ്ങളൊക്കെ വാങ്ങി, കൈയ്യിൽ കരുതിയ സഞ്ചിയിൽ നിക്ഷേപിച്ച്, വീട്ടിലക്കുള്ള ഇടവഴിയിലേക്ക് നടന്നപ്പോഴാണ്, പിന്നിൽ നിന്നു ഒരു ബൈക്ക് ഹോൺ അടിച്ച് അവളെ കടന്നു പോയത് ! കുട്ടികളെ മാറോടടുക്കി പിടിച്ചതു പോലെ, മൂന്നാല് മദ്യ കുപ്പികളും പിടിച്ചു പിന്നിലിരിക്കുന്ന ആൾ, തന്നെ കണ്ടപ്പോൾ തല കുമ്പിട്ടതും, ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിടർന്നു. ഒന്നു രണ്ടു മാസമായി തന്നെ പിൻതുടരുന്ന ആൾ ആണ് അതെന്ന് മനസ്സിലായി, അമ്പലത്തിൽ വെച്ചും, ബസ് സ്റ്റോപ്പിൽ വെച്ചും, ഇടവഴിയിൽ വെച്ചും ഓരോ പുഞ്ചിരിയും തന്ന് കടന്നു പോകാറുള്ള ആൾ. ആദ്യമാദ്യം ആ പുഞ്ചിരിക്ക് മറുപടിയായ് താൻ രൂക്ഷമായാണ് നോക്കിയതെങ്കിലും, പിന്നെ പിന്നെ തന്റെ ചുണ്ടിലും പുഞ്ചിരി വിരിയുന്നതും അവളറിഞ്ഞു. ഇവിടെയെങ്ങും ഇതിനു മുൻപ് കണ്ടതായ ഓർമ്മയില്ല: ഓമനത്തമുള്ളവരെ കണ്ടാൽ ഒരു പുഞ്ചിരി കൊടുക്കുന്നതിൽ തെറ്റില്ലായെന്ന് മനസ്സിനെ സമാധാനിപ്പിച്ച്, നടന്നപ്പോഴാണ് ജാനുവമ്മയുടെ വാക്കുകൾ ഓർമ്മ വന്നതും, അവൾ ഞെട്ടിയതും ! അച്ഛനെ വകവരുത്താൻ, ആൾക്കാരെ പൈസ കൊടുത്തു വരുത്തിയിട്ടുണ്ടെത്ര ! അതിലൊരാളായിക്കുമോ ഇയാളെന്ന ചിന്തയിൽ, ദയയുടെ നടത്തത്തിന് വേഗതയേറി: പതിനഞ്ച് മിനിറ്റ് കൊണ്ട് അവൾ വീടിന്റെ പടിയെത്തുമ്പോഴെക്കും, വിയർപ്പിൽ നനഞ്ഞു കുതിർന്നു. സംഭ്രമത്തോടെ വീട്ടിലേക്ക് നോക്കിയ ദയ, വീട്ടിൽ നിന്നിറങ്ങി വരുന്ന ആളെ കണ്ട് ഞെട്ടി, തന്നെ കടന്നു പോയ ബൈക്കിന്റെ പിന്നിൽ, തന്നെ കണ്ടപ്പോൾ കുനിഞ്ഞിരുന്നവൻ. സാധനങ്ങളവിടെയിട്ട്, വീട്ടിലേക്ക് ഓടി വന്ന ദയയ്ക്കു നേരെ, എന്നത്തെയും പോലെ ഒരു പുഞ്ചിരിയോടെ അയാൾ പറഞ്ഞതവൾ കേട്ടെങ്കിലും, എന്തിനാണെന്ന് ചോദിക്കാനുള്ള സമയം അവൾക്കുണ്ടായിരുന്നില്ല വീട്ടിൽ ഓടിക്കയറിയ അവൾ, നനഞ്ഞ കോഴിയെ പോലെ അച്ഛനിരിക്കുന്നത് കണ്ട് ആശ്വാസത്തോടെ ചോദിച്ചു. " അച്ഛൻ ഇന്ന് ഷാപ്പിൽ പോയില്ലേ?" കുമാരൻ ദയനീയമായി മകളെ നോക്കി. "ഇനി എന്നെ ഷാപ്പിൽ കണ്ടാൽ മുട്ടുകാൽ തല്ലിയൊടിക്കുമെന്ന് പറഞ്ഞിട്ടാണ് ഇപ്പോൾ അയാൾ പോയത്?" ഇടവഴി മറയുന്ന ആളെ ഒരു നിമിഷം ദയ നോക്കി നിന്നു. " അത് വലിയേടത്തെ ശേഖരൻ മുതലാളിയുടെ പെങ്ങളുടെ മോനാണ്. പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യുന്ന നാറിയാണ്" "ഇയാളെ ഇവിടെയൊന്നും കണ്ടിട്ടില്ലല്ലോ അച്ഛാ " " ആ പന്നി ലണ്ടനിലോ, അമേരിക്കയിലോ ആണെന്നു തോന്നുന്നു. മൂന്നു മാസത്തെ ലീവിന് വന്നതാണെന്നാ കേട്ടത്. അമ്മ വീട്ടിനടുത്ത് എന്തോ പ്രശ്നം ഉണ്ടാക്കിയിട്ട് അവിടെ നിന്ന് മുങ്ങിയിട്ട് ഇവിടെയാ പൊങ്ങിയത്!" ഇനി എനിക്കു രക്ഷയില്ല" അച്ഛന്റെ ദീനസ്വരം കേട്ടപ്പോൾ ദയയ്ക്ക് വിഷമമേറി! ''അച്ഛനോടെന്തിന് ആൾക്ക് പക? " "രണ്ടു മാസം മുൻപ് ഞാനൊരു ദാസനെ കുത്തിയില്ലേ?അവന്റെ ചങ്ങാതിയാണെന്നു തോന്നുന്നു " ഉള്ളിലെ സംഭ്രമത്തോടെ അച്ഛനൊരു കട്ടൻ ചായയിട്ടു കൊടുത്തപ്പോഴായിരുന്നു, പോകുന്ന പോക്കിൽ അയാൾ പറഞ്ഞ വാചകം അവൾക്ക് ഓർമ്മ വന്നത്. അവൾ ഓടി ചെന്ന് പഴകിയ മേശയുടെ വലിപ്പ് തുറന്നു! നാലാക്കി മടക്കിയ കടലാസ്സ് അവൾ നിവർത്തി: "ദയയുടെ അച്ഛനെ ഞാൻ ഭീക്ഷണിപ്പെടുത്തിയത്, ആർക്കും വേണ്ടിയല്ല! എനിക്ക് വേണ്ടി തന്നെയാണ്! കാരണം എന്റെ അമ്മായച്ഛൻ അലമ്പനാണെന്ന് ആരും പറയാതിരിക്കാൻ! എന്നാലും കള്ള് കുടി പെട്ടെന്ന് നിർത്താൻ എന്റെ അമ്മായച്ഛനു -കഴിയില്ല എന്നറിയാം! അതു കൊണ്ട് നാലു ബോട്ടിൽ മദ്യം അമ്മിത്തറയുടെ അരികിൽ വെച്ചിട്ടുണ്ട്! അത് ഒന്നോ രണ്ടോ പെഗ്ഗ് കൊടുത്ത് കുറച്ചു വരിക ! അവൾ അമ്മിത്തറയുടെ അരികിലേക്ക് ഓടി! ഒരു സഞ്ചിയിൽ നിറച്ചു വെച്ചിരിക്കുന്ന ബോട്ടിലുകൾ കണ്ട് അവൾ അന്തം വിട്ടു എഴുത്തിലേക്ക് നോക്കി - " മദ്യം കഴിഞ്ഞാൽ ആരെങ്കിലും കൊണ്ട് വാങ്ങിപ്പിക്കുക! കുറച്ച് പൈസയും എടിഎം കാർഡും നീ കത്ത് എടുത്ത മേശവലിപ്പിൽ ഒരു മൂലയിലായി വെച്ചിട്ടുണ്ട് " അവൾ പൈസയും, എ.ടി.എം കാർഡും എടുത്ത് നോക്കിക്കൊണ്ടു അമ്പരന്നു: " ഞാൻ ആരാണെന്ന് നീ അത്ഭുതപ്പെടുന്നുണ്ടാകും! ആദ്യമായി എനിക്ക് ഇഷ്ടം തോന്നിയ പെൺക്കുട്ടിയാണ് നീ! പക്വതയെത്താത്ത കാലത്ത് നിന്നോടൊപ്പം നടക്കണമെന്ന് തോന്നിയ ഇഷ്ടം, ഇപ്പോഴും മായാതെ നിൽക്കുന്നുണ്ട്. നാലാം ക്ലാസ്സിൽ വെച്ചു പിരിഞ്ഞ നിനക്ക് എന്നെ ഓർമ്മയുണ്ടാവില്ല! പക്ഷേ നിന്നെ മറക്കാൻ എനിക്കും! " ദീപു " അവൾ പതിയെ മന്ത്രിച്ചു. "അതെ ദീപു തന്നെയാണ്. അന്ന് പിരിഞ്ഞതിൽ പിന്നെ ഇപ്പോഴാണ് നാം കാണുന്നത് - ഒരുപാട് മാറി പോയി! നമ്മുടെ -മനസ്സല്ലട്ടോ- നമ്മുടെ ശരീരപ്രകൃതം! പ്രണയിക്കണമെന്നുണ്ട്! ഒരുപാട് ! പക്ഷെ നമ്മൾക്ക് വിവാഹം കഴിഞ്ഞിട്ട് മതി പ്രണയം! പിന്നെ ഞാൻ ഏഴ് മണിക്ക് ഇവിടെ നിന്ന് എയർപോർട്ടിലേക്ക് പോകും - ഒരു വർഷം കഴിഞ്ഞ് വന്നിട്ട് നമ്മുടെ കല്യാണം! ഇത്രയ്ക്കും ചങ്കൂറ്റത്തോടെ ഇതൊക്കെ എഴുതുന്നത്, നീ എനിക്കു തന്ന പുഞ്ചിരിയുടെ ധൈര്യത്തിലാണ് ട്ടോ! കത്ത് വായിച്ചു തീർന്നതും അവൾ ക്ലോക്കിലേക്ക് നോക്കി. ഏഴു മണി' അവൾ ശരം വേഗം കണക്കെ വീട്ടിൽ നിന്ന് ഇറങ്ങിയോടി! പടിയിൽ തടഞ്ഞ് അവൾ വീണെങ്കിലും, അതൊന്നും കണക്കാക്കാതെ അവൾ ഓടി! ചരലിട്ട റോഡിലെത്തിയപ്പോഴെയ്ക്കും, പൊടിപറത്തി വരുന്ന ഒരു കാർ അവൾക്കരികിൽ പതിയെ നിന്നു! കാറിൽ ഇരുന്നു ദീപു, ഒരു ഫോട്ടോ അവൾക്കു നേരെ നീട്ടി! ഫോട്ടോയും വാങ്ങി ദയ നോക്കുമ്പോൾ, കാർ പതിയെ നീങ്ങുകയായിരുന്നു! പ്രൈമറി ക്ലാസ്സിലെ ഗ്രൂപ്പ് ഫോട്ടോയും പിടിച്ച്, ഓടിയകലുന്ന കാറിനെയും നോക്കി ,സന്തോഷം കൊണ്ട് പൊട്ടികരയുകയായിരുന്നു അവൾ. Writer Santhosh appukuttan
#📔 കഥ #✍ തുടർക്കഥ Part. 2 ഷവറിൽ നിന്നും തണുത്ത വെള്ളം ശരീരത്തിലേക്ക് പതിക്കുമ്പോൾ അമ്മയുടെ വാക്കുകൾ അവളെ ചുട്ടു പൊള്ളിച്ചു. അച്ഛന്റെ ബന്ധുക്കൾ അവളെ അണിയിച്ചിരുക്കി മണ്ഡപത്തിലേക്ക് കൊണ്ട് പോകാൻ ഇറങ്ങുമ്പോഴാണ് ആവണിയുടെ അടുത്തേക്ക് അമ്മ സൗഭാഗ്യ വന്നത്. മറ്റുള്ളവർ കേൾക്കാതെ അവളെ വിളിച്ചു മാറ്റി നിർത്തി അവർ ശബ്ദം താഴ്ത്തി മകളോട് പറഞ്ഞു. "മറ്റൊരുത്തന്റെ മുന്നിൽ കഴുത്ത്‌ നീട്ടി കൊടുക്കുന്നതിലും ഭേദം മരണമായിരുന്നു നല്ലത്.... ഒരു പയ്യന് ആശ കൊടുത്തു മോഹിപ്പിച്ചിട്ട് ഇന്ന് നീ മറ്റൊരുത്തന്റെ മുന്നിൽ താലിക്കായി തല കുനിച്ചു കൊടുക്കുന്നു... ഈ പാപത്തിനു ഞാൻ ഒരിക്കലും കൂട്ട് നിൽക്കില്ല.... നീ ഈ പടിയിറങ്ങുന്ന നിമിഷം എന്റെ മനസ്സിൽ നീ മരിച്ചു കഴിയും.... എനിക്ക് ഇങ്ങനെയൊരു മകളില്ലെന്ന് ഞാൻ കരുതും.... " "അമ്മേ.... ഞാൻ... " "വേണ്ട... നിന്റെ ന്യായങ്ങൾ ഒന്നും തന്നെ എനിക്ക് കേൾക്കണ്ട.... ഇത്ര കാലവും എങ്ങനെ ജീവിച്ചോ അതുപോലെ ഞാൻ കഴിയും.... എന്റെ മനസ്സിൽ നിനക്കുള്ള ചിത ഒരുങ്ങി കഴിഞ്ഞു...." "അമ്മേ... " പിന്നിൽ നിന്നും അവൾ ഉച്ചത്തിൽ വിളിച്ചെങ്കിലും അവർ കേൾക്കാത്ത ഭാവത്തിൽ മുകളിലേക്ക് കയറി പോയി. ആവണി അമ്മയ്ക്ക് പിന്നാലെ ഓടി ചെന്നെങ്കിലും അവൾക്ക് മുന്നിൽ അവർ വാതിൽ കൊട്ടിയടച്ചു. അമ്മ പറഞ്ഞ വാക്കുകൾ അവളുടെ ചെവിയിൽ മുഴങ്ങി. "ഇത്രയും ദിവസം എല്ലാം സഹിച്ചു നിന്നത് അമ്മയ്ക്ക് വേണ്ടി മാത്രമാണ്. ഒരു കടുംകൈയ്ക്ക് മുതിരാതെ എല്ലാം സഹിച്ചു കടിച്ചു പിടിച്ചു നിന്നത് ഞാൻ എന്തെങ്കിലും ചെയ്തു പോയാൽ അമ്മ തനിച്ചായി പോകുമല്ലോ എന്നോർത്ത് മാത്രമാണ്... അമ്മയല്ലാതെ വേറെയാരാ എന്റെ അവസ്ഥ മനസിലാക്കുക.... അമ്മേ വാതിലു തുറക്കമ്മേ.... അമ്മയുടെ പൊന്നു മോളല്ലേ ഞാൻ. ഞാൻ പോയാൽ അമ്മയെ നോക്കാൻ വേറെ ആരാ ഉള്ളെ... അതുകൊണ്ടല്ലേ അമ്മേ ഞാൻ എല്ലാത്തിനും സമ്മതം മൂളിയത്..." പെട്ടന്ന് അവളുടെ മുന്നിൽ വാതിൽ മലർക്കെ തുറക്കപ്പെട്ടു. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി സൗഭാഗ്യ പുറത്തേക്കു വന്നു. "നിന്റെ അച്ഛനും ഞാനും സ്നേഹിച്ചു വിവാഹിതരായവരാണ്. പേരിൽ മാത്രം സൗഭാഗ്യം തന്ന് എന്റെ മുപ്പതാം വയസിൽ ദൈവം അദ്ദേഹത്തെ എന്നിൽ നിന്നും തട്ടി പറിച്ചു. മറ്റൊരു വിവാഹത്തിനു എന്റെ വീട്ടുകാർ ഏറെ നിർബന്ധിച്ചപ്പോൾ അവരെയെല്ലാം ഞാൻ അകറ്റി നിർത്തി. അദ്ദേഹം സമ്മാനിച്ച വർണ്ണ പകിട്ടേറിയ പത്തു വർഷത്തെ ദാമ്പത്യ ജീവിതം മാത്രം മതിയായിരുന്നു നിന്നെയും കൊണ്ട് എനിക്ക് മുന്നോട്ടു ജീവിക്കാൻ. നമ്മൾ രണ്ടു പേര് മാത്രമുള്ള ജീവിതത്തിൽ മൂന്നാമതൊരാൾ കൂടി കടന്നു വന്നു. അഖിലേഷ്.... അവനെ നിനക്ക് ഇഷ്ടമാണെന്ന് നീ എന്നോട് വന്നു പറഞ്ഞു.. നീ തിരഞ്ഞെടുത്ത നിന്റെ ജീവിതം നല്ലതായിരുന്നു. നല്ലൊരു പയ്യനെ തന്നെ നീ കണ്ടെത്തി. അതിൽ എനിക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ.... നിന്റെയും അവന്റെയും ആഗ്രഹം പോലെ നടക്കട്ടെ എന്ന് ഞാൻ സമ്മതിച്ചു. ട്രെയിനിങ് കഴിഞ്ഞു തിരിച്ചു വരുമ്പോൾ വീട്ടുകാരെയും കൂട്ടി വന്നു പരസ്പരം സംസാരിച്ചു ചടങ്ങുകൾ നടത്താം എന്ന് എന്നോട് പറഞ്ഞു നിന്നെ അവനു വേണ്ടി ചോദിച്ചു വാക്ക് പറഞ്ഞു ഉറപ്പിച്ചല്ലേ ഈ പടി കടന്നു അവൻ പോയത്... നാളെ നിന്നെ കൊണ്ട് പോകാൻ വരുന്ന അവനോടു ഞാൻ എന്ത് മറുപടി പറയും.... കുന്നോളം ആഗ്രഹം നല്കിയിട്ട് അവനെ നീ ചതിച്ചില്ലേ.... ജീവിതത്തിൽ ഒരാളെ സ്നേഹിച്ചാൽ അവന്റെ മാത്രം ഭാര്യയായി ജീവിക്കണം മരിക്കും വരെ... അതിനു കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്തിനു ജീവിക്കണം. അവനെ കരയിച്ചു കൊണ്ട് മറ്റൊരുത്തനു മുന്നിൽ കഴുത്തു നീട്ടാൻ തയ്യാറായി നിൽക്കുന്ന നിന്നോട് എനിക്ക് പുച്ഛമാണ്. നീ സ്വയം ജീവൻ ഒടുക്കിയാൽ പോലും നിന്നോട് എനിക്ക് വെറുപ്പ് തോന്നില്ലായിരുന്നു. മോളെ ജീവിതത്തിൽ ആരെയും സ്നേഹിച്ചു വഞ്ചിക്കാൻ പാടില്ല....കൂടെ കൂട്ടാൻ പറ്റുമെന്ന് ഉറപ്പില്ലെങ്കിൽ ഒരിക്കലും അവനെ സ്നേഹിക്കരുതായിരുന്നു. നിനക്ക് പോകാം..." "എനിക്ക് പറയാനുള്ളത് കൂടെ കേട്ടിട്ട് അമ്മയ്ക്ക് എന്ത് വേണോ തീരുമാനിക്ക്... എന്നോട് ഇങ്ങനെയൊന്നും പറയല്ലേ അമ്മേ... " "വേണ്ട.... ഒന്നും എനിക്ക് കേൾക്കണ്ട..എന്റെ വാക്ക് ധിക്കരിച്ചു കൊണ്ട് അച്ഛന്റെ വീട്ടുകാർക്ക് വേണ്ടി ഈ വീടിന്റെ വാതിൽ തുറന്നു കൊടുത്തത് നീയല്ലേ... എല്ലാം സ്വയം അനുഭവിച്ചോ....നിന്നെ എനിക്കിനി കാണണ്ട... " സൗഭാഗ്യ അവളെ അവഗണിച്ചു കൊണ്ട് വാതിൽ വലിച്ചടച്ചു. അമ്മ പറഞ്ഞ വാക്കുകൾ അവളുടെ ഹൃദയത്തിൽ ചെന്നു തറച്ചു. അടച്ചിട്ട വാതിലിനു മുന്നിൽ നിന്നവൾ പൊട്ടി കരഞ്ഞു. "അമ്മ പറഞ്ഞത് ശരിയാണ്.... സത്യങ്ങൾ അറിയുമ്പോൾ അഖിലേഷേട്ടൻ ഒരുപാട് വേദനിക്കും.... ഞാൻ ഏട്ടനെ വഞ്ചിക്കുകയാണല്ലോ ഈശ്വരാ.... അമ്മ പറഞ്ഞതാണ് ശരി... മരിക്കണം....സ്നേഹിച്ച ആളെ ചതിച്ചു മറ്റൊരാളെ വിവാഹം കഴിക്കാൻ പാടില്ല അതിനേക്കാൾ ഭേദം മരണമാണ്. അമ്മയുടെ വെറുപ്പ് ഏറ്റു വാങ്ങിക്കാൻ എനിക്ക് ആവില്ല.... " മനസ്സിൽ ചില തീരുമാനങ്ങൾ എടുത്തു കൊണ്ട് ആവണി തന്റെ മുറിയിലേക്ക് ഓടി. മേശ വലിപ്പ് തുറന്നു അവൾ എന്തിനോ വേണ്ടി പരതി. കയ്യിൽ ബ്ലേഡ് തടഞ്ഞതും അവൾ അതെടുത്തു. അപ്പോഴാണ് അച്ഛന്റെ പെങ്ങൾ അനിത വാതിൽക്കൽ വന്നത്. ആവണി വേഗം അവർ കാണാതെ ബ്ലേഡ് ഇടതു കയ്യിൽ കരുതിയിരുന്ന കർച്ചീഫിനുള്ളിൽ ഒളിപ്പിച്ചു. അവൾക്ക് എന്തെങ്കിലും ചെയ്യാൻ സമയം കിട്ടുന്നതിനു മുൻപേ അനിത ആവണിയെയും കൂട്ടി താഴേക്ക് പോയി. പിന്നെ എല്ലാം വേഗത്തിൽ ആയിരുന്നു... മണ്ഡപത്തിൽ എത്തിയതും വിവാഹ ചടങ്ങുകൾ കഴിഞ്ഞതും എല്ലാം വളരെ വേഗത്തിൽ ആയിരുന്നു. അവസാനം വരെ വിവാഹം എങ്ങനെയെങ്കിലും മുടങ്ങുമെന്ന പ്രതീക്ഷ വെറുതെയായി. സുധീഷ്‌ അവസാന നിമിഷം എന്തെങ്കിലും ചെയ്യുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. പിന്നെ കയ്യിൽ കരുതി വച്ച ബ്ലേഡിൽ ആയിരുന്നു പ്രതീക്ഷ മുഴുവൻ. പക്ഷേ ദൈവം അവിടെയും തന്നെ പരാജയപ്പെടുത്തി.അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. "ആവണി... ആവണി... " കുളിക്കാൻ കയറി കുറെ നേരമായിട്ടും അവളെ കാണാതായപ്പോഴാണ് സുധി ബാത്‌റൂമിൽ മുട്ടി വിളിച്ചത്. അപ്പോഴാണ് അവൾക്ക് സ്ഥലകാല ബോധം വന്നത്....ചിന്തകൾ പകുതിക്ക് മുറിഞ്ഞു. അവൾ വേഗം ഷവർ ഓഫ്‌ ചെയ്തു. "ഇതുവരെ കുളി കഴിഞ്ഞില്ലേ... " പുറത്തു നിന്ന് സുധിയുടെ ഒച്ച വീണ്ടും കേട്ടു. "കഴിഞ്ഞു... ദാ വരുന്നു... " അവൾ മറുപടി പറഞ്ഞു. മുടിയിൽ തോർത്ത്‌ ചുറ്റി കെട്ടി ഡ്രസ്സ്‌ എടുത്തു ഇട്ടു കൊണ്ട് അവൾ വേഗം പുറത്തിറങ്ങി. "തന്നെ കാണാതായപ്പോൾ ഞാൻ കരുതി വീണ്ടും എന്തെങ്കിലും അബദ്ധം കാണിച്ചുവെന്ന്... " അവളെ കണ്ടപ്പോൾ അവൻ പറഞ്ഞു. ഒരു വിളറിയ ചിരി സമ്മാനിച്ചു കൊണ്ട് അവൾ താഴേക്കു പോയി. ടൗവൽ എടുത്തു കൊണ്ട് സുധീഷ്‌ ബാത്‌റൂമിലേക്കും പോയി. ആവണി സ്റ്റെപ്പ് ഇറങ്ങി വരുന്നത് കണ്ടപ്പോൾ ഗീത അവളുടെ അടുത്തേക്ക് വന്നു. "കുളിയൊക്കെ കഴിഞ്ഞോ മോളെ...?? " "കഴിഞ്ഞു അമ്മേ... " "ഇപ്പൊ കൈയ്ക്ക് വേദന ഉണ്ടോ... " "ഇല്ല... " "മനസ്സ് വെന്തുരുകുമ്പോൾ ശരീരത്തിന്റെ വേദന എങ്ങനെ അറിയാനാ അമ്മേ... " അവൾ മനസ്സിൽ പറഞ്ഞു. "മോൾ പോയി സുധിയെയും കൂട്ടികൊണ്ട് വാ... അത്താഴം റെഡി ആയിട്ടുണ്ട്... " "ശരി... " അവൾ വീണ്ടും മുകളിലേക്ക് പോയി. അൽപ്പ സമയം കഴിഞ്ഞപ്പോൾ സുധീഷ്‌ കുളി കഴിഞ്ഞു ഇറങ്ങി വന്നു. "അമ്മ താഴേക്കു ചെല്ലാൻ പറഞ്ഞു... അത്താഴം കഴിക്കാൻ... " "ഹാ... " അവനൊന്നു മൂളി. സുധി താഴേക്കു പോയപ്പോൾ ആവണിയും അവന്റെ പിന്നാലെ താഴേക്ക് ചെന്നു. "അമ്മേ എനിക്ക് ഒന്നും വേണ്ട... വിശപ്പില്ല... " ആവണി ഗീതയോട് പറഞ്ഞു. "അതൊന്നും പറഞ്ഞാൽ പറ്റില്ല... രാവിലെ മുതൽ ഒന്നും കഴിക്കാതെ ഇരിക്കുവല്ലേ... ഒരു പിടി ചോറെങ്കിലും കഴിക്ക്... " അവർ സ്നേഹപൂർവ്വം അവളെ നിർബന്ധിച്ചു. അപ്പോഴേക്കും സുധി ആഹാരം കഴിച്ചു തുടങ്ങിയിരുന്നു. അമ്മയുടെ നിർബന്ധം കാരണം ആഹാരം കഴിച്ചെന്നു വരുത്തി അവൾ എഴുന്നേറ്റു പോയി കൈ കഴുകി. മുകളിലേക്ക് പോകാൻ തുടങ്ങുമ്പോൾ ഗീത കയ്യിൽ ഒരു ഗ്ലാസ്‌ പാലുമായി അവളുടെ അടുത്തേക്ക് വന്നു. "ചടങ്ങുകൾ ഒന്നും തെറ്റിക്കണ്ട.... മോള് മുറിയിലേക്ക് ചെല്ല്... " പാൽ ഗ്ലാസ്സുമായി ആവണി മുറിയിലേക്ക് നടന്നു. അവൾ ചെല്ലുമ്പോൾ ബാൽക്കണിയിൽ നിന്ന് ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു സുധീഷ്‌. പാൽ ഗ്ലാസ്‌ മേശ പുറത്തു വച്ചിട്ട് അവൾ ഒരു നിമിഷം അലങ്കരിച്ച പട്ടു മെത്തയിലേക്ക് നോക്കി. "ജീവിതത്തിൽ ഏതൊരു പെണ്ണും ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന മുഹൂർത്തമാണ്. പക്ഷേ തനിക്ക് കരയാൻ മാത്രമാണ് വിധിച്ചിട്ടുള്ളത്...." "താനെന്താ സ്വപ്നം കണ്ടു നിൽക്കുവാണോ.... " അവളുടെ അടുത്തേക്ക് വന്നു സുധി ചോദിച്ചു. ആവണി ഞെട്ടി തിരിഞ്ഞു അവനെ നോക്കി. "ഇല്ല... ഞാൻ വെറുതെ.... " വാക്കുകൾ കിട്ടാതെ അവൾ തപ്പി തടഞ്ഞു. "ഇനി നിലത്ത് ബെഡ്ഷീറ്റ് വിരിച്ചു കിടക്കാൻ ഒന്നും നിൽക്കണ്ട... ഞാൻ തന്നെ ഒന്നും ചെയ്യുമെന്നോർത്തു പേടി വേണ്ട. ബെഡിൽ കിടന്നോളു. എനിക്ക് കുറച്ചു വർക്ക്‌ ഉണ്ട് ചെയ്തു തീർക്കാൻ.....കിടക്കാൻ ലേറ്റ് ആവും. ഇയാൾ ലൈറ്റ് ഓഫ്‌ ചെയ്തു കിടന്നോ... " ലാപ്ടോപ് എടുത്തു കൊണ്ട് സുധീഷ്‌ ബാൽക്കണിയിലേക്ക് നടന്നു. അവൾ അൽപ്പം ആശ്വാസത്തോടെ ബെഡിൽ ഇരുന്നു. അവനോടു എന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നു അവൾക്ക്. പക്ഷേ ചോദ്യങ്ങൾ എല്ലാം മനസ്സിലിട്ട് കൂട്ടി കുഴച്ചു സ്വയം ഉത്തരം കണ്ടെത്താൻ ശ്രമിച്ചു കൊണ്ട് അവൾ ബെഡിലേക്ക് ചാഞ്ഞു. അവളുടെ മനസിലേക്ക് അഖിലേഷിന്റെ രൂപം തെളിഞ്ഞു വന്നു. "പാവം ഇപ്പോൾ ഒന്നുമറിയാതെ എന്നെയും സ്വപ്നം കണ്ടു ഉറങ്ങുകയാകും.... " ഓർത്തപ്പോൾ അവളുടെ നെഞ്ച് നീറി. സമയം കടന്നു പൊയ്ക്കൊണ്ടിരുന്നു. ഓരോന്നു ആലോചിച്ചു ഉറക്കം വരാതെ അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഒരു മണി കഴിഞ്ഞപ്പോൾ സുധീഷ്‌ മുറിയിലേക്ക് വരുന്നതും ലാപ്ടോപ് കൊണ്ട് ടേബിളിൽ വയ്ക്കുന്നതും അവൾ കണ്ടു. ആവണി കൈ നീട്ടി സ്വിച്ച് ഇട്ടു. മുറിയിൽ ലൈറ്റ് തെളിഞ്ഞു. "താനിത് വരെ ഉറങ്ങിയില്ലേ...?? " "ഇല്ല... " "താൻ ഉറങ്ങിയെന്നു വിചാരിച്ചിട്ടാ ഞാൻ ലൈറ്റ് ഇടാത്തത്... " "ഉറക്കം വന്നില്ല.... അതാ... " മേശപ്പുറത്തു അവൾ കൊണ്ട് വച്ച പാൽ പാട കെട്ടിയിരുന്നു. ലൈറ്റ് ഓഫ്‌ ചെയ്തു കൊണ്ട് സുധി അവളുടെ അരികിലായി വന്നു കിടന്നു. മുറിയിൽ നിശബ്ദത തളം കെട്ടി നിന്നു. ആവണി തല ചരിച്ചു സുധിയെ നോക്കി. അവൻ ഉറങ്ങിയിട്ടില്ല എന്ന് കണ്ടപ്പോൾ അവൾ അവനെ വിളിച്ചു. "സുധിയേട്ടാ... " "എന്താ...?? " ചോദ്യ ഭാവത്തിൽ അവൻ അവളെ നോക്കി. "എനിക്കൊരു കാര്യം ചോദിക്കാനുണ്ടായിരുന്നു....?? " "ചോദിക്ക്... " അവൾ അവനു അഭിമുഖമായി ബെഡിൽ എഴുന്നേറ്റിരുന്നു. അവനും എഴുന്നേറ്റു. "എന്തിനു വേണ്ടിയാ നിങ്ങളെന്നെ വിവാഹം ചെയ്തത്.?? പിന്മാറാൻ കാല് പിടിക്കും പോലെ കെഞ്ചിയതല്ലേ ഞാൻ. എന്തിനാ എന്റെ ജീവിതം നശിപ്പിച്ചത്...എല്ലാവരും കൂടെ എന്നെ ചതിച്ചില്ലേ.... " അവളുടെ കണ്ണുകൾ കത്തി ജ്വലിച്ചു. ചുണ്ടുകൾ വിറകൊണ്ടു. തുടരും (എല്ലാവർക്കും വായിക്കുമ്പോൾ ഒത്തിരി സംശയങ്ങൾ ഉണ്ടാവും. വരും പാർട്ടുകളിൽ നിങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടികൾ ഉണ്ടാവും.....ഒരമ്മ സ്വന്തം മകളോടു ഇങ്ങനെയൊക്കെ പറയുമോ എന്ന് നിങ്ങളിപ്പോൾ ചിന്തിക്കുന്നുണ്ടാകും.... മുന്നോട്ടു പോകുമ്പോൾ നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ചുരുളഴിയുന്നതാണ്....✍️
#📔 കഥ #🎁 പ്രണയ കഥകൾ #കുടുംബകഥകൾ #ദാമ്പത്യകഥകൾ👩‍❤️‍💋‍👨 #✍ തുടർക്കഥ Part 0️⃣1️⃣ ചോരയിൽ കുളിച്ചു കിടക്കുന്ന നവ വധുവിനെ കണ്ടു ചെറുക്കനും ബന്ധു വീട്ടുകാരും ഞെട്ടി. വിവാഹ മണ്ഡപത്തിൽ നിന്നും താലി കെട്ട് കഴിഞ്ഞു പെണ്ണിനെയും കൂട്ടി വരന്റെ വീട്ടിൽ എത്തിയിട്ട് ഒരു മണിക്കൂർ ആകുന്നെയുണ്ടായിരുന്നുള്ളൂ. വന്നു കയറിയപാടെ നവവധുവായ ആവണി തനിക്ക് തല ചുറ്റുന്നു എന്ന് പറഞ്ഞു. മുകളിലെ മുറിയിൽ പോയി അൽപ്പ നേരം കിടക്കാൻ അവളോട്‌ പറഞ്ഞ ശേഷം അമ്മായി അമ്മ ഗീത ബന്ധുക്കളെ സൽക്കരിക്കുന്ന തിരക്കിലായി. ആ സമയം കൊണ്ട് മുകളിലെ മുറിയിൽ കയറി വാതിൽ അടച്ച ആവണി ബാത്‌റൂമിൽ കയറി ലോക്ക് ചെയ്ത ശേഷം കയ്യിൽ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് ഇടതു കൈതണ്ട മുറിച്ചു. പൈപ്പ് ചെറുതായി തുറന്നു വിട്ട ശേഷം ബക്കറ്റിനുള്ളിലെ വെള്ളത്തിൽ അവൾ ഇടതു കൈ മുക്കി വച്ചു. നീറി പുകയുന്ന വേദനയുണ്ടെങ്കിലും അതിനേക്കാൾ വേദന അവളുടെ മനസ്സിനേറ്റ മുറിവിനായിരുന്നു. സാരി തുമ്പ് വായിലേക്ക് അമർത്തി അവൾ വിതുമ്പി കരഞ്ഞു. മുറിവിൽ നിന്നും രക്തം വേഗത്തിൽ ഒഴുകി പടർന്നു. ആവണിയുടെയും സുധീഷിന്റെയും വിവാഹം ഒരു മണിക്കൂർ മുൻപാണ് കഴിഞ്ഞത്. മറ്റുള്ളവരുടെ നിർബന്ധത്തിന് വഴങ്ങി ഒട്ടും താല്പര്യമില്ലാതെ സുധീഷിനു മുന്നിൽ താലിക്കായി കഴുത്തു നീട്ടി കൊടുക്കേണ്ടി വന്ന നിമിഷത്തെ മനസ്സാൽ ശപിച്ചു കൊണ്ട് അവൾ കണ്ണുകൾ ഇറുക്കി അടച്ചു. പതിയെ അവളുടെ ബോധം മറഞ്ഞു തുടങ്ങി. റിസപ്ഷൻ രണ്ടു ദിവസം കഴിഞ്ഞാണ് ഏർപ്പാട് ആക്കിയത്. അതുകൊണ്ട് തന്നെ സുധി കൂട്ടുകാർക്ക് ഒക്കെ ചിലവ് നടത്തി അവരെയെല്ലാം യാത്രയാക്കി. ശേഷം അകത്തേക്ക് കയറി വരുന്ന മകനെ കണ്ട് ഗീത പറഞ്ഞു. "മോനെ സുധി ആവണി മുകളിലേക്ക് പോയിട്ട് കുറെ നേരമായി... അവളോട്‌ വേഗം താഴേക്കു വരാൻ പറയ്യ്. ബന്ധുക്കൾ ഒക്കെ അവളെ കാണാൻ വന്നിട്ടുണ്ട്..." "ശരി അമ്മേ...അവളോട്‌ താഴേക്കു വരാൻ പറയാം... " അവൻ മുകളിലേക്കുള്ള സ്റ്റെപ്പുകൾ കയറി. അടഞ്ഞു കിടക്കുന്ന വാതിലിൽ സുധി മുട്ടി വിളിച്ചു. അകത്തു നിന്നും പ്രതികരണം ഒന്നുമില്ലാത്തതു കണ്ടപ്പോൾ അവനു പരിഭ്രമമായി. അവൻ വേഗം താഴേക്കു ഓടി. "അമ്മേ അവള് വാതിൽ തുറക്കുന്നില്ല... ഞാൻ കുറെ മുട്ടി വിളിച്ചു നോക്കി... " "എന്റെ ദൈവമേ ചതിച്ചോ... " ഗീത നെഞ്ചത്ത് കൈ വച്ചു. "രണ്ടു പേരെ കൂട്ടി നീ വാതിലു ചവുട്ടി തുറക്ക്... " അവർ മകനോടു പറഞ്ഞു. എല്ലാവരും മുകൾ നിലയിലേക്ക് പാഞ്ഞു. രണ്ടു പേര് ചേർന്നു വാതിൽ ചവുട്ടി തുറന്നു അകത്തു കയറി. അവിടെയെങ്ങും അവളെ കണ്ടില്ല. അവരുടെ നോട്ടം ബാത്‌റൂമിലേക്ക് നീണ്ടു. പൈപ്പിൽ നിന്നും വെള്ളം വീഴുന്ന ഒച്ച കേൾക്കുന്നുണ്ടായിരുന്നു. ബാത്‌റൂമിന്റെ വാതിലിൽ മുട്ടി വിളിച്ചെങ്കിലും പ്രതികരണം ഒന്നുമില്ലായിരുന്നു. ബാത്‌റൂമിന്റെ ഫൈബർ ഡോറിൽ സുധീഷ് ആഞ്ഞു ചവുട്ടി. വാതിൽ രണ്ടായി പൊളിഞ്ഞു വീണു. ഭിത്തിയിൽ ചാരി കണ്ണുകൾ അടച്ച് വിവാഹ വേഷത്തിൽ ചോരയിൽ കുളിച്ചു കിടക്കുന്ന ആവണിയെ കണ്ട് സുധീഷും അമ്മയും അച്ഛനും ബന്ധുക്കളും ഞെട്ടി തരിച്ചു നിന്നു. "ആവണി.... കണ്ണ് തുറക്ക്... " സുധി അവളെ തട്ടി വിളിച്ചു. നേരിയ ഒരു ഞരക്കം മാത്രമേ അവളിൽ ഉണ്ടായിരുന്നുള്ളൂ. സുധീഷ് അവളെ കൈകളിൽ കോരിയെടുത്തു കൊണ്ട് സ്റ്റെയർ കേസ് ഇറങ്ങി. പിന്നാലെ മറ്റുള്ളവരും പാഞ്ഞു. "മാധവാ വണ്ടിയെടുക്ക് വേഗം.... " സുധി ഡ്രൈവർ മാധവനോട്‌ പറഞ്ഞു. അവളെ കാറിന്റെ ഡോർ തുറന്നു അകത്തേക്ക് കിടത്തിയ ശേഷം അവനും കയറി. അപ്പോഴേക്കും സുധീഷിന്റെ അച്ഛൻ സുരേന്ദ്രനും അമ്മായിയും ഓടി വന്നു വണ്ടിയിൽ കയറി. മാധവൻ ഹോസ്പിറ്റലിലേക്ക് വണ്ടി വിട്ടു. വാടിയ ചേമ്പിൻ തണ്ട് കണക്കെ അവന്റെ മടിയിൽ ബോധ ശൂന്യയായി ആവണി കിടന്നു. ഹോസ്പിറ്റലിൽ എത്തിയ പാടെ അവളെയും എടുത്തു കൊണ്ട് സുധീഷ്‌ കാഷ്വാലിറ്റിയിലേക്ക് ഓടി. ************************************* നിമിഷങ്ങൾ ഇഴഞ്ഞു നീങ്ങി കൊണ്ടിരുന്നു. അതിനിടയിൽ വീട്ടിൽ നിന്നും അമ്മ വിളിച്ചു കാര്യങ്ങൾ തിരക്കുന്നുണ്ടായിരുന്നു. സുധീഷ്‌ ആശ്വാസ വാക്കുകൾ പറഞ്ഞു അവരെ സമാധാനിപ്പിച്ചു. "മോനെ ആവണിയുടെ ബന്ധുക്കളെ വിളിച്ചു കാര്യം പറയണ്ടേ...?? " അവന്റെ അടുത്തേക്ക് വന്ന അച്ഛൻ ചോദിച്ചു. "വിവാഹ ചടങ്ങിൽ പോലും അവളുടെ അമ്മ വന്നില്ലല്ലോ.... അതുകൊണ്ട് അച്ഛൻ വേറെ ആരെയെങ്കിലും വിളിച്ചു കാര്യം പറഞ്ഞേക്ക്. എന്തായാലും അവൾ ചത്താലും ഇനിയാരും അവിടുന്ന് തിരിഞ്ഞു നോക്കാൻ പോകുന്നില്ല....നാളെ നമ്മളായിട്ട് ഒന്നും അറിയിച്ചില്ലെന്ന് പരാതി വേണ്ടല്ലോ... " "അവളുടെ കൊച്ചച്ഛൻ ഗണേശനെ വിളിച്ചു കാര്യം പറയാം ഞാൻ...." സുരേന്ദ്രൻ പോക്കറ്റിൽ നിന്നും സെൽഫോൺ എടുത്തു നമ്പർ ഡയൽ ചെയ്തു കൊണ്ട് പുറത്തേക്കു പോയി. അപ്പോഴാണ് ഒരു നഴ്സ് അവിടേക്ക് വന്നത്. "ആവണിയുടെ കൂടെ ആരാ വന്നിട്ടുള്ളത്... " "ഞാനാ... " സുധീഷ്‌ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു. "നിങ്ങളോട് ഡോക്ടറുടെ മുറിയിലേക്ക് ചെല്ലാൻ പറഞ്ഞു... " "ശരി... " സുധീഷ്‌ ഡോക്ടറുടെ മുറിയിലേക്ക് നടന്നു. "ഡോക്ടർ ഹിമ വാസുദേവൻ " അവൻ അവരുടെ പേര് വായിച്ചു. "നിങ്ങൾ പേഷ്യന്റിന്റെ...??" "ഹസ്ബൻഡ് ആണ്...അവൾക്ക് ഇപ്പോൾ എങ്ങനെയുണ്ട് ഡോക്ടർ... " "ഷി ഈസ്‌ ആൾറൈറ്റ് നൗ....ഇപ്പോ മയക്കത്തിലാണ്. കുഴപ്പമൊന്നുമില്ല... ഡ്രിപ് കഴിഞ്ഞാൽ കൊണ്ട് പോകാം... പിന്നെ കുറച്ചു ദിവസം അൽപ്പം റസ്റ്റ്‌ വേണം. കൈ അധികം അനക്കാൻ പാടില്ല... " "വീട്ടുകാർ ഉറപ്പിച്ച വിവാഹം ആയിരുന്നോ നിങ്ങളുടെ...??" "അതെ ഡോക്ടർ... ഇന്നായിരുന്നു വിവാഹം... " "അത് ഞാൻ ഊഹിച്ചു.... വിവാഹ വേഷത്തിൽ തന്നെ ആ കുട്ടി ഇങ്ങനെയൊരു കടുംകൈയ്ക്ക് മുതിരണമെങ്കിൽ അതിനർത്ഥം ആ കുട്ടിക്ക് ഈ വിവാഹത്തിൽ തീരെ താല്പര്യമില്ലായിരുന്നു എന്നല്ലേ... " "ഡോക്ടർ പറഞ്ഞത് ശരിയാണ്... പെണ്ണ് കാണൽ ചടങ്ങിൽ വച്ചു തന്നെ അവൾക്ക് ഈ ബന്ധത്തിൽ താല്പര്യമില്ല മറ്റൊരാളെ ഇഷ്ടമാണെന്ന് എന്നോട് പറഞ്ഞിരുന്നു....ഞാനത് കാര്യമായി എടുത്തില്ല.... വിവാഹം കഴിഞ്ഞാൽ എല്ലാം മാറുമെന്ന് കരുതി.." "നിങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തിൽ ഇനി ഇത്തരം സന്ദർഭങ്ങൾ ഉണ്ടാവാതെ നോക്കണം. കുറച്ചു നാളത്തേക്ക് ആ കുട്ടിക്കും അധികം മാനസിക പ്രയാസം നൽകരുത്. എല്ലാം ഉൾകൊള്ളാൻ സമയം എടുക്കും. എന്തായാലും വിവാഹം കഴിഞ്ഞ സ്ഥിതിക്ക് ഇനി ആവണിക്കൊപ്പം എന്തിനും ഏതിനും സപ്പോർട്ട് ആയി താൻ ഉണ്ടാവണം.... ഏതൊരു സ്ത്രീയുടെയും ധൈര്യം അവളുടെ ഭർത്താവാണ്... " "ഞാൻ ശ്രമിക്കാം ഡോക്ടർ... " "പഴയ ബന്ധത്തെ പറ്റി ചോദിച്ചു ഇനി അയാളെ കൂടുതൽ വിഷമിപ്പിക്കരുത്... എല്ലാം സാവകാശം മറന്നു രണ്ടുപേരും സുഖമായി ജീവിക്കു.... മയക്കം വിട്ട് ഉണരുമ്പോൾ ആ കുട്ടിയെയും ഞാൻ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാം... " "അവളോടൊപ്പം ഒരു കുടുംബ ജീവിതം ഈ ജന്മം ഉണ്ടാവില്ല ഡോക്ടർ.... " അവൻ മനസ്സിൽ പറഞ്ഞു. "ശരി ഡോക്ടർ....താങ്ക്യൂ... " ഡോക്ടറിനു നന്ദി പറഞ്ഞു കൊണ്ട് സുധീഷ്‌ എഴുന്നേറ്റു ഡോർ തുറന്നു പുറത്തേക്കു നടന്നു. അപ്പോഴേക്കും സുരേന്ദ്രൻ അവിടേക്ക് വന്നു. "ഡോക്ടർ എന്ത് പറഞ്ഞു മോനെ...?? " "കുഴപ്പം ഒന്നുമില്ല... ഡ്രിപ് കഴിഞ്ഞാൽ കൊണ്ട് പോകാം... " "ഞാൻ ഗണേശനെ വിളിച്ചു കാര്യം പറഞ്ഞു... അപ്പോ അവര് പറഞ്ഞത് സീരിയസ് ഇഷ്യൂസ് എന്തെങ്കിലും ഉണ്ടെങ്കിൽ അറിയിച്ചാൽ മതിയെന്ന് അല്ലെങ്കിൽ നമ്മളോട് തന്നെ കൈകാര്യം ചെയ്തോളാൻ പറഞ്ഞു.. " "കുഴപ്പം ഒന്നുമില്ല എന്ന് അച്ഛൻ വിളിച്ചു പറഞ്ഞേക്ക്... " "ശരി... " സമയം കടന്നു പോയി. മയക്കം വിട്ടുണർന്ന ആവണി ചുറ്റും നോക്കി. താൻ ഹോസ്പിറ്റലിൽ ആണെന്ന് അവൾ തിരിച്ചറിഞ്ഞു. ആ നിമിഷം ഒരു വേള അരികിൽ ആശ്വാസം ഏകി അമ്മയുണ്ടാകുമെന്നവൾ പ്രതീക്ഷിച്ചു. പക്ഷേ ആരും ഉണ്ടായിരുന്നില്ല. മുകളിൽ കറങ്ങുന്ന സീലിംഗ് ഫാനിൽ നോക്കി അവൾ കിടന്നു. അവളുടെ കണ്ണുകളിൽ നിന്നും നീർ കണങ്ങൾ ഇറ്റു വീണു. നിരാശയോടെ ഒരു നിമിഷം അവൾ മുറിഞ്ഞ കൈ തണ്ടയിലേക്ക് നോക്കി. ഇവിടെയും ദൈവം തന്നെ ഉപേക്ഷിച്ചു എന്നവൾക്ക് മനസിലായി. കുറച്ചു സമയം കഴിഞ്ഞപ്പോൾ സുധീഷ്‌ അവിടേക്ക് വന്നു. "ഇപ്പോൾ എങ്ങനെയുണ്ട്... " "സുഖം... " "വേദന തോന്നുന്നുണ്ടോ...?? " "ഇല്ല... " അവന്റെ മുഖത്തേക്ക് അവൾ നോക്കി. "വീട്ടിലേക്ക് കൊണ്ട് പൊയ്ക്കോളാൻ ഡോക്ടർ പറഞ്ഞു... " "എന്റെ വീട്ടിലേക്ക് ആണോ...?? " പ്രതീക്ഷയോടെ അവൾ അവന്റെ മുഖത്തേക്ക് നോക്കി. "അല്ല... എന്റെ വീട്ടിലേക്കാ... " "ഞാൻ... ഞാൻ എങ്ങനെ.... അവിടെ ഉള്ളവരെ ഫേസ് ചെയ്യും... " മടിച്ചു മടിച്ചു അവൾ ചോദിച്ചു. "ഓരോന്നു ചെയ്യുമ്പോൾ അതൊക്കെ ഓർക്കണമായിരുന്നു... " ദേഷ്യത്തോടെ അവൻ പറഞ്ഞു. "കതിർ മണ്ഡപത്തിൽ നിങ്ങളുടെ സമീപം ഇരിക്കുമ്പോൾ അവസാന പ്രതീക്ഷയെന്നോണം ഞാൻ നിങ്ങളുടെ മുഖത്തേക്ക് നോക്കിയത് നിങ്ങൾ ഓർക്കുന്നോ...?? അപ്പോഴേങ്കിലും നിങ്ങൾ വിവാഹത്തിൽ നിന്നും പിന്മാറുമെന്ന് ഞാൻ പ്രതീക്ഷിച്ചു... പക്ഷേ അതുണ്ടായില്ല.... എങ്കിൽ ഇങ്ങനെ ഒരബദ്ധം എനിക്ക് ചെയ്യേണ്ടി വരില്ലായിരുന്നു.... " അവളുടെ ഒച്ച ഇടറി. മിഴികളിൽ നീർകണങ്ങൾ വന്നു മൂടിയപ്പോൾ ആവണി എതിർ വശത്തേക്ക് മുഖം വെട്ടിച്ചു. കണ്ണുനീർ കാഴ്ച മറയ്ക്കുമ്പോൾ അവളുടെ കണ്ണിൽ അഖിലേഷിന്റെ രൂപം തെളിഞ്ഞു വന്നു. തേങ്ങലോടെ ഒരു നിമിഷം അവൾ അഖിലേഷിനെ ഓർത്തു. "ശരിയാണ് അവൾ പറഞ്ഞത്.... അവസാന നിമിഷം വരെ പ്രതീക്ഷയോടെ തന്നെ നോക്കികൊണ്ടിരുന്ന അവളുടെ ദയനീയ ഭാവം കണ്ടില്ലെന്നു നടിച്ചു അവളുടെ കഴുത്തിൽ താൻ താലി അണിയുമ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുകൾ മനഃപൂർവം അവഗണിച്ചു... " സുധീഷ്‌ മനസ്സിൽ ആ രംഗങ്ങൾ ഓർത്തു. കുറച്ചു മണിക്കൂറുകൾക്ക് മുൻപ് വിവാഹിതരായ രണ്ടു യുവ മിഥുനങ്ങൾ പരസ്പരം ഒന്നും മിണ്ടാതെ ആ ആശുപത്രി മുറിക്കുള്ളിൽ നിശബ്ദരായി നില കൊണ്ടു. അവരുടെ ഇടയിലെ മൗനത്തെ കീറി മുറിച്ചു കൊണ്ട് ഡോർ തുറന്നു ഒരു നേഴ്സ് അകത്തേക്ക് കയറി വന്നു. ആവണിയുടെ കയ്യിലെ ഡ്രിപ് നേഴ്സ് ഊരി മാറ്റി. അപ്പോഴേക്കും ഡോക്ടർ ഹിമ വാസുദേവനും അങ്ങോട്ടേക്ക് വന്നു. രണ്ടു പേരോടും സംസാരിച്ച ശേഷം ഡോക്ടർ ആവണിക്ക് ഡിസ്ചാർജ് നൽകി. ആശുപത്രിയിൽ നിന്നുള്ള മടക്കയാത്രയിൽ ആരും പരസ്പരം ഒന്നും മിണ്ടിയില്ല. "എന്തിനാ മോളെ നീ ഇങ്ങനെ ചെയ്തേ... " മുൻ സീറ്റിൽ ഇരുന്ന സുധിയുടെ അച്ഛൻ സുരേന്ദ്രൻ പിന്തിരിഞ്ഞു ആവണിയെ നോക്കി കൊണ്ട് ചോദിച്ചു. ഒരു നിമിഷം എന്ത് പറയണം എന്നറിയാതെ അവൾ സുധിയുടെ മുഖത്തു നോക്കി. "വിവാഹത്തിനു അമ്മ വരാത്തതിന്റെ വിഷമം ആയിരുന്നു അച്ഛാ ആവണിക്ക് .... " സുധീഷ്‌ ഇടയിൽ കയറി പറഞ്ഞു. ഹോസ്പിറ്റലിൽ വച്ചു തന്റെ അമ്മയെ ഫോൺ ചെയ്തു അവൻ പറഞ്ഞതും അങ്ങനെയാണ്. "അതിനാണോ മോളെ നീ ഞങ്ങളെയൊക്കെ പേടിപ്പിച്ചു കളഞ്ഞത്.... അമ്മയുടെ കാര്യമൊക്കെ ശരിയാവും.... മോൾ അതൊന്നും ഓർത്തു വിഷമിക്കണ്ട.... " അയാളുടെ വാത്സല്യം തുളുമ്പുന്ന സംസാരം കേട്ടപ്പോൾ അവൾ ഒരു നിമിഷം തന്റെ അച്ഛനെ ഓർത്തു. "അച്ഛൻ... അച്ഛൻ.... ഉണ്ടായിരുന്നെങ്കിൽ എനിക്കിന്ന് ഈ ഗതി വരില്ലായിരുന്നു.... " ഓർത്തപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു. ഒന്നും മിണ്ടാതെ അവൾ വിൻഡോ ഗ്ലാസിലൂടെ പുറത്തേക്കു നോട്ടം എറിഞ്ഞു. അര മണിക്കൂർ കഴിഞ്ഞപ്പോൾ അവർ വീടെത്തി. രാവിലെ വിവാഹം കൂടാൻ എത്തിയ ബന്ധുക്കളിൽ കുറെപ്പേരൊക്കെ ഒരു വിധം പോയിരുന്നു. വീടിനുള്ളിൽ ആരുടെയൊക്കെയോ സംസാരം കേൾക്കുന്നുണ്ട്. കാർ ഗേറ്റ് കടന്നു ആ ഇരുനില വീടിനു മുന്നിലെ കാർ പോർച്ചിൽ നിന്നു. സുധീഷ്‌ ഡോർ തുറന്നു പുറത്തേക്കു ഇറങ്ങി. പിന്നാലെ ആവണിയും ഇറങ്ങി. അവളുടെ നെഞ്ച് പട പടാന്ന് മിടിച്ചു കൊണ്ടിരുന്നു. രാവിലെ വലതു കാൽ വച്ചു നിലവിളക്കും കൊണ്ട് അകത്തേക്ക് കയറിയത് അവൾ ഓർത്തു. അപ്പോഴേക്കും കാറിന്റെ ശബ്ദം കേട്ട് ഗീതയും മറ്റുള്ളവരും സിറ്റ്ഔട്ടിലേക്ക് വന്നു. തെല്ലു ഭയത്തോടെ സുധിക്ക് പിന്നാലെ അവൾ നടന്നു. ഗീതയുടെ മുഖത്തേക്ക് അവൾ പേടിയോടെ നോക്കി. അവർ വന്നു അവളുടെ കരം ഗ്രഹിച്ചു. "എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ മോൾക്ക് അമ്മയോട് പറയാമായിരുന്നില്ലേ.... രാവിലെ ഞങ്ങൾ എല്ലാവരും എന്തോരം പേടിച്ചു... " ആശ്ചര്യത്തോടെ അവൾ അവരുടെ മുഖത്തേക്ക് നോക്കി. പെണ്ണുകാണലിനു അവരെ ആദ്യമായി കണ്ടപ്പോൾ ഒരു ഭയങ്കരി ആയിട്ടാണ് അവൾക്ക് തോന്നിയത്. അച്ഛനെ പോലെ അമ്മയും പാവം ആണല്ലോ എന്നവൾ ആലോചിച്ചു. "ഞാൻ... എന്നോട് ക്ഷമിക്ക് അമ്മേ.... " അവൾ വിക്കി വിക്കി പറഞ്ഞു. "സാരമില്ല മോളെ അമ്മേടെ കാര്യം ഓർത്തു വിഷമിക്കണ്ട.... ഇവിടെ മോൾക്ക് എല്ലാരും ഇല്ലേ... " സ്നേഹത്തോടെ അവർ അവളുടെ നെറുകയിൽ തലോടി. "മോൾ പോയി കുളിച്ചു ഡ്രസ്സ്‌ ഒക്കെ മാറു.... നീയും കൂടെ ചെല്ല് മോനെ.... മോൾക്ക് വേണ്ട ഡ്രസ്സ്‌ എല്ലാം അലമാരയിൽ ഉണ്ട് കേട്ടോ.... " "ശരി അമ്മേ... " "അവൾക്കിപ്പോ കുഴപ്പമൊന്നുമില്ല.... നിങ്ങളൊക്കെ ഇനി വീടുകളിലേക്ക് ചെല്ല്.... " സുധീഷിന്റെ അമ്മ ഗീത അയൽവക്കക്കാരെയൊക്കെ യാത്ര അയച്ചു. എല്ലാവരെയും നോക്കി അവൾ വാടിയ ഒരു പുഞ്ചിരി സമ്മാനിച്ചു. സുധീഷിന്റെ പിന്നാലെ അവൾ മുകളിലേക്ക് പോയി. അപ്പോഴേക്കും ബെഡ്റൂമിന്റെ വാതിലും ബാത്റൂമിന്റെ വാതിലും എല്ലാം ശരിയാക്കിയിരുന്നു. "താൻ പോയി കുളിച്ചു ഫ്രഷ് ആയി കൊള്ളൂ.... അലമാരയിൽ നിന്നും ഇയാൾക്ക് വേണ്ട ഡ്രെസ് എടുത്തോളൂ... " അതുംപറഞ്ഞു കൊണ്ട് സുധീഷ്‌ പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്തു ചുണ്ടിൽ വച്ചു ലൈറ്റർ തെളിച്ചു കൊണ്ട് ബാൽക്കണിയിലേക്ക് നടന്നു. ആവണി അലമാര തുറന്നു നോക്കി. പുതിയ കുറെ ഡ്രെസ്സുകൾ അടുക്കി വച്ചേക്കുന്നത് അവൾ കണ്ടു. അതിൽ നിന്നും കടും നീല കളറിലുള്ള ഒരു ചുരിദാർ എടുത്തു കൊണ്ട് അവൾ ബാത്‌റൂമിലേക്ക് നടന്നു. രാവിലെ തന്നെ അണിയിച്ചൊരുക്കി വീട്ടിൽ നിന്നും വിവാഹ മണ്ഡപത്തിലേക്ക് ബന്ധുക്കൾ കൊണ്ട് പോകാൻ നേരം അരികിൽ വന്നു അമ്മ ശബ്ദം താഴ്ത്തി പറഞ്ഞ വാക്കുകൾ ഇടിത്തീ പോലെ അവളുടെ മനസിലേക്ക് വന്നു. ഷവറിൽ നിന്നും തണുത്ത വെള്ളം ശരീരത്തിലേക്ക് പതിക്കുമ്പോൾ അമ്മയുടെ വാക്കുകൾ അവളെ ചുട്ടു പൊള്ളിച്ചു.....✍️
00:27 / 1.2 MB
#മാഷേ പ്രണയിക്കാൻ ഇഷ്ട്ടമാണോ
#🎁 പ്രണയ കഥകൾ പ്രണയവും മണ്ണാക്കട്ടയും "ഒന്ന് പോടോ മാഷേ ...ഇഷ്ടമുണ്ടെൽ അത്‌ തുറന്നുപറയാൻ എനിക്കൊരു മടിയുമില്ല ...നിന്നോട് എനിക്കൊരു പ്രണയവും മണ്ണാകട്ടയും ഇല്ല ...അല്ലേലും ഒത്തിരി സൗന്ദര്യമുള്ള കുറെ ആരാധികമാരുള്ള നിന്നെ പ്രണയിക്കാൻ എനിക്ക് ഇഷ്ടമല്ല " എന്നും പറഞ്ഞു ഒഴിഞ്ഞുകിടന്ന ആ കോളേജിന്റെ ഇടവഴിയിലൂടെ ഞാൻ അവനൊപ്പം നടന്നു .അവനത് കേട്ട് ചിരിച്ചതേയുള്ളു . "അപ്പോൾ എനിക്ക് സൗന്ദര്യം ഉണ്ടെന്നു നീ ഇന്നെങ്കിലും സമ്മതിച്ചല്ലോ ഭാഗ്യം എന്റെ പെണ്ണേ ..." അവനത് പറഞ്‍ എന്നെയൊന്നു നോക്കി ഒരു കള്ള ചിരി ചിരിച്ചു . "അപ്പോൾ ധൈര്യമായി എനിക്ക് ഏതേലും പെണ്ണുങ്ങളോട് ഇഷ്ടം പറയാം അല്ലേ മാഷേ..." അവനത് പറഞ്ഞപ്പോൾ എനിക്ക് എന്തോ പോലെ തോന്നി .കാരണം ,അവനെപ്പോലെ ഒരാളെ ഇഷ്ടപ്പെടാൻ എനിക്കൊരിക്കലും യോഗ്യതയില്ലായിരുന്നു . "ഡാ ..." "എന്താടി ?" "നീയൊരു പെണ്ണിനെ ഇഷ്ടപെട്ടാൽ എന്നെ മറക്കുമല്ലേ തെമ്മാടി ?" അവനെന്നെ തന്നെ നോക്കിനിന്നു .എന്നിട് പറഞ്ഞു . "മാഷേ ...നമുക്ക് ഒരാളെ ഇഷ്ടപ്പെടുന്നത് അല്ലെങ്കിൽ അവരോടു ഇഷ്ടം തോന്നുന്നത് അവരുമായി അടുക്കുമ്പോളാണ് ...പ്രണയത്തിന് കണ്ണും മൂക്കും ഒന്നും ഇല്ലെടി ..." അവനത് പറഞ്ഞു കൊണ്ട് കോളേജിന്റെ വരാന്തയിൽ ഇരുന്നു . "ഒരാളുടെ പെരുമാറ്റം ഇടപെടിൽ നോട്ടം സംസാരം എല്ലാത്തിലൂടെയും അവരുടെ ഇഷ്ടം നമുക്ക് തിരിച്ചറിയാൻ പറ്റും ...കാരണം ,നിനക്ക് എന്നോട് പ്രണയമാണ് അത്‌ നിന്റെ കണ്ണുകളിൽ എനിക്കു കാണാം പെണ്ണേ " അവനതു പറഞ്ഞപ്പോൾ ഞാനെന്റെ കണ്ണുകളെ പഴിചാരി .പടച്ചോൻ ...പിടിക്കപെട്ടാലോ എന്നോർത്തു . ശുഭം